🍃🍂🍃🍂🍃🍂🍃🍂🍃🍂🍃🍂 *നിലാവ്*
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃🍂
Story by : *ANAS ANU*✍️
feedback : *9995472815*
ഇതൊരു പരീക്ഷണമാണ്. ഈയുള്ളവന്റെ ഒരു ചെറിയ പരീക്ഷണം. ഇതിനു മുന്നേയും തുടർകഥകൾ എഴുതി അവസാനിപ്പിച്ചിട്ടുണ്ട്. ഒരുപാട് ഇടവേളക്ക് ശേഷമാണ് മറ്റൊരു തുടർകഥയുമായി ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
നിങ്ങളുടെ ജീവിതവുമായി വല്ല ബന്ധവും ഈ കഥക്ക് തോന്നുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ തോന്നലുകൾ മാത്രം .
നിലാവ്.... ഒരു പൈങ്കിളി കഥയല്ല. വായനക്കിടയിൽ ഒരുപാട് തെറ്റുകുറ്റങ്ങൾ കണ്ടേക്കാം. എല്ലാം ക്ഷമയോടെ വായിക്കുമെന്ന വിശ്വാസത്തോടെ നമുക്ക് തുടങ്ങാം .....
*****************************
***********
PART - 1
🍂🍃🍂
കൈതകത്തിൽ റഹീം എന്ന് പറഞ്ഞാൽ നാട്ടിൽ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല . ഉപ്പാക്ക് നാട്ടിൽ അത്രയും പരിചയക്കാർ ഉണ്ട്. കൈതകത്തിൽ റഹീമിന്റെയും റാഹിലയുടെയും മൂത്ത പുത്രനാണ് ഞാൻ . എന്റെ അടീൽ രണ്ടണ്ണം കൂടെ ഉണ്ട് ട്ടോ. ഹബീബും . ഷബീബും . പേര് കേട്ടപ്പോ ഇങ്ങക്ക് തോന്നിയോ ഇവർ ഇരട്ടകൾ ആണെന്ന് ... അങ്ങനെ ഇങ്ങക്ക് തോന്നിയ അത് ശെരിയാട്ടോ .. എന്റെ അനിയന്മാർ ട്വിൻസ് ആണ് . ഞങ്ങൾ മൂന്ന് മക്കൾ ആണ്. അനിയന്മാർ രണ്ടു പേരും ഡിഗ്രി പഠിക്കാണ്. ഉപ്പ എന്റെ ചെറുപ്പം തൊട്ടേ പ്രവാസ ജീവിതം അനുഭവിക്കുന്ന ആളാണ് .. ഇപ്പോ കുറച്ചായി പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ കൂടിയിട്ട് . നാട്ടിൽ ഞങ്ങൾക്ക് ഒരു സൂപ്പർ മാർക്കറ്റ് ഉണ്ട് . അത് നോക്കി നടത്തലാ എന്റെ പണി .
ആഹ് പിന്നെ .. ഇങ്ങക്ക് ഇന്റെ പേര് അറിയണ്ടേ ... ഷിബിലി. ഷിബു എന്ന ഒട്ടു മിക്ക ആളുകളും വിളിക്കല്. ഇങ്ങളും അങ്ങനെ വിളിച്ച മതി ട്ടോ ....
ഷോപ്പിലെ കാര്യങ്ങളും മറ്റും എന്റെ മേൽ ആയത് കൊണ്ടാവണം ഉപ്പ പുറത്തേക്കിറങ്ങൽ വളരെ കുറവായിരുന്നു.ഇടക്കൊന്ന് വന്ന് പോവും എന്നല്ലാതെ അതൊരു പതിവല്ലായിരുന്നു. നാട്ടിലെ പേര് കേട്ട തറവാടാണ് ഞങ്ങളുടേത്. നാട്ടിൽ എന്ത് പരുപാടി ആരംഭിച്ചാലും ഉപ്പയോട് ചോദിച്ചിട്ടാണ് ആദ്യം തുടങ്ങാറ് . ഉപ്പ അങ്ങാടിക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. ഉപ്പയുടെ മനസ്സിൽ എപ്പോഴും മറ്റുള്ളവർക്ക് നല്ലത് വരുത്തണം എന്ന ചിന്ത മാത്രമായിരുന്നു. നാട്ടുകാർക്കുള്ള ഉപ്പയോടുള്ള ബഹുമാനം പുറത്തിറങ്ങിയാൽ മക്കളായ ഞങ്ങൾക്കും കിട്ടാറുണ്ട്.
എല്ലാ തിങ്കളാഴ്ചയും അനിയന്മാർ ഷോപ്പിൽ ഹാജരാകും. അത് മറ്റൊന്നും കൊണ്ടല്ല. ഉപ്പയുടെ ഓർഡർ ആണ് . എല്ലാ തിങ്കളാഴ്ചയും ഇവർക്ക് 1000 രൂപ വീതം കയ്യിൽ കൊടുക്കണം എന്നത് . അവർ പടിക്കല്ലേ... അവർക്കും കാണില്ലേ കാശിന് ആവിശ്യം എന്നൊക്കെയാണ് ഉപ്പ പറയാറ് . വേറെ എന്ത് മറന്നാലും ഇന്നത്തെ ദിവസത്തെ അവർ മറക്കില്ല ... കൃത്യസമയത് എത്തിക്കോളും ഇരുവരും .
എല്ലാ തിങ്കളാഴ്ചയിലും ക്യാഷ് കൊടുക്കുന്നുണ്ടെകിലും ഒഴിവ് സമയങ്ങളിൽ അവർ എന്നെ വന്ന് സഹായിക്കാറുണ്ട്. വേണ്ട പണിയെല്ലാം പറയാതെ ചെയ്യാറുമുണ്ട്. ഒരു ഇക്കാക്ക എന്ന നിലയിൽ അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ഞാനും കണ്ടറിഞ്ഞു ചെയ്യാറുണ്ട്. കോളേജിലെ അടി പിടി കേസ്സായാലും കളിക്കിടയിലെ മറ്റു കേസ്സായാലും വീട്ടിൽ അറിയിക്കാതെ ഞാൻ പരിഹരിക്കൽ ഉണ്ട് . അതിന്റെ ബഹുമാനം അവർ രണ്ടു പേരും ആവിശ്യത്തിലധികം എനിക്ക് നൽകാറുമുണ്ട്. കച്ചറക്ക് കയ്യും കാലും വെച്ച ടീമാ ഈ പറഞ്ഞ രണ്ടണ്ണം . ഒരുപാട് വട്ടം കോളേജിൽ നിന്നും എനിക്ക് വാണിങ് തന്നു വിട്ടതാ.എന്ത് ചെയ്യാൻ അപ്പോഴല്ലാം ഇനി ഉണ്ടാവില്ല എന്ന മറുപടിയിൽ ഒതുക്കി അവർ തടി കഴിച്ചിലാക്കും. ഓരെ പറഞ്ഞിട്ടും കാര്യമില്ല . എന്തിനും കൂടെ നിൽക്കുന്ന കുറച്ചു ചെങ്ങായിമാർ ഉണ്ട്. ഓലെ ബലത്തിലാ ഇവരിതൊക്കെ ചെയ്ത് കൂട്ടുന്നത്. ഞാനും ഇതൊക്കെ ഒരു തമാശയായി കാണാറേ ഒള്ളു . പ്രായത്തിന്റെ ഓരോ പ്രശ്നങ്ങളായി കണക്കിലെടുക്കും ... അലാതെ എന്ത് ചെയ്യാൻ.
വീട്ടിൽ പെങ്ങളില്ലാത്തതിന്റെ കുറവ് ചില്ലറ ഒന്നും അല്ല . അടുക്കള പണിയും മറ്റും ഉമ്മ തന്നെ ചെയ്യണം . എല്ലാ ഇടത്തേക്കും ഓടി എത്താൻ പാവം ഉമ്മാക്ക് കഴിയാറില്ല . ഞാൻ ഒരുപാട് പറഞ്ഞതാണ് ഒരാളെ പണിക്ക് നിർത്താൻ . എന്തോ ഉമ്മാക്ക് അതിനോട് ഒരു താൽപ്പര്യവും ഇല്ലായിരുന്നു .
എന്നെങ്കിലും ഞാൻ ഇങ്ങളെ കൊണ്ട് ഡ്രസ്സ് അലക്കിപ്പിച്ചിട്ടുണ്ടോ. പാത്രം കഴുകിപ്പിച്ചിട്ടുണ്ടോ. ഫുഡ് ഉണ്ടാക്കാൻ പറഞ്ഞിട്ടുണ്ടോ. എന്തിന് ഒരു ഉള്ളി കഷ്ണം പോലും ഞാൻ നിങ്ങളെ കൊണ്ട് തൊലിപ്പിച്ചിട്ടില്ല. പിന്നെ എന്തിന് ഇവിടെ പണിക്ക് ആളെ നിർത്തണം. ഇവിടുത്തെ പണി എടുക്കാൻ ഇപ്പോ എന്നെ കൊണ്ട് ആവും . ഇനി കുറച്ചൂടെ കഴിഞ്ഞാൽ മ്മളെ ഷിബുട്ടൻ പെണ്ണ് കെട്ടില്ലേ .. അപ്പോ ഉമ്മാക്ക് ഓളും ഉണ്ടാവും കൂട്ടിന് .... അതുവരെ ഉള്ള പണി ഒക്കെ ഉമ്മാക്ക് ഒറ്റക്ക് ചെയ്യാൻ മാത്രമേ ഒള്ളു.
എനിക്ക് ഉമ്മയിൽ നിന്നും കിട്ടിയ മറുപടി ഇതായിരുന്നു. ഉമ്മയുടെ മറുപടി കേട്ട് അനിയന്മാർ രണ്ടു പേരും കുണുങ്ങി ചിരിക്കാണ്. മ്മളെ കെട്ടിക്കുന്ന കാര്യം പറഞ്ഞപ്പോ അവർക്ക് അത്ര പിടിച്ചില്ല ... സത്യം പറഞ്ഞ ഉമ്മ അത് പറഞ്ഞപ്പോ മ്മളെ മനസ്സിനും ഒരു കുളിര് തോന്നിയിരുന്നു.
രാത്രിയിൽ എല്ലാവരും ഒരുമിച്ചിരുന്നാണ് ഫുഡ് കഴിക്കാറ്. അനിയന്മാർ രണ്ടു പേരും ഒറ്റ കെട്ട. എനിക്ക് കൂട്ടിന് ഉമ്മ വല്ലപ്പോഴും കൂട്ട് നിൽക്കാറുണ്ട്. എന്നാലും അനിയന്മാരുടെ മുന്നിൽ എനിക്കും ഉമ്മക്കും പിടിച്ചു നിൽക്കാൻ കഴിയാറില്ല.
രാത്രിയിൽ കിടക്കാനൊരുങ്ങുന്നതിനിടെയാണ് റൂമിലേക്ക് അനിയന്മാരുടെ വരവ്. പതിവില്ലാതത് കൊണ്ട് ഞാൻ ഒരു സംശയത്താൽ അവരെ നോക്കി.
ഇക്ക.. ഇങ്ങള് നാളെ ഈവെനിംഗ് കോളേജ് വരെ ഒന്ന് വരണം.
അനിയന്മാർ രണ്ടു പേരും ഒരുമിച്ചാണ് അത് പറഞ്ഞത് .....
നാളെയോ ...നാളെ വരാൻ ഒന്നും ഇന്നെ കിട്ടില്ല .. അല്ലെങ്കിലേ ഇങ്ങള് കാരണം ഇങ്ങളെ ചെങ്ങായിമാരെ മുന്നിൽ ഇൻക്ക് നാണക്കേസ്സ..
ഇക്കാ .. ഇത് അടി പിടി കേസ്സ് ഒന്നും അല്ല ... പേടിക്കേണ്ട. ഈവെനിംഗ് വന്ന് ഒരാളെ കണ്ട് ഇങ്ങക്ക് അപ്പോ തന്നെ തിരിച്ചു മടങ്ങാം .... ഇത്രയും പറഞ്ഞു അവർ റൂമിൽ നിന്നും മടങ്ങി ...
പടച്ചോനെ. ഇവറ്റകളെ രണ്ടിനെയും അമ്പാൻ പറ്റില്ല. ഇന്ന് വരെ പോയ കാലം ഞാൻ നാണം കെട്ട് വന്നിട്ടേ ഒള്ളു. ഇനി അടുത്ത പണി എന്താണാവോ .... പോവാതിരിക്കാനും പറ്റില്ലല്ലോ മ്മളെ അനിയന്മാർ അല്ലെ ...
ഒരുപാട് ആലോചനകൾക്കിടയിൽ എപ്പോയോ ഉറക്കിനെ കൂട്ട് പിടിച്ചു.
************************************
രാവിലെ പതിവിലും നേരത്തെ എണീക്കൽ എല്ലാവർക്കും ശീലമുള്ള കാര്യമാണ്. എന്നാലും എന്നെ വന്ന് വിളിക്കല് അനിയന്മാരിൽ ഒരാൾ ആണ് ട്ടോ. ഉപ്പ എണീക്കുന്നതിന് മുന്നേ എല്ലാവരും എണീച്ചിരിക്കണം.
നിസ്കാരവും മറ്റും കഴിഞ്ഞു എല്ലാവരും കൂടെ ഒരുമിച്ചിരുന്ന് ചായ കുടിക്കും .. അൽപ്പസമയം സൊറ പറഞ്ഞിരിക്കും . ഇതാണ് പതിവ് ...
അനിയന്മാരൊക്കെ കോളേജിലേക്ക് പോവാനുള്ള ഒരുക്കത്തിലാ.
മ്മള് കുറച്ചു സമയം പത്രവും വായിച്ചു പുറത്ത് ഇരിപ്പിടം ഉറപ്പിച്ചു .
സമയം അതിവേഗം നീങ്ങുന്നുണ്ട്. ഷോപ്പിലേക്ക് പോവാനുള്ള സമയം അടുത്തിരിക്കുന്നു.ഉമ്മയോടും ഉപ്പയോടും പറഞ്ഞു ഞാൻ ഷോപ്പിലേക്ക് പുറപ്പെട്ടു .
ഷോപ്പിലെത്തിയപ്പോഴാണ് ഇന്നലെ അനിയന്മാർ പറഞ്ഞ കാര്യം മനസ്സിൽ വന്നത്. ഞാൻ വേഗം ഫോണെടുത്ത് നവാസിന് വിളിച്ചു. ഈവെനിംഗ് എന്തെങ്കിലും പരുപാടി ഉണ്ടോ എന്നും ഫ്രീ ആണെങ്കിൽ ഒന്ന് എന്റെ കൂടെ വരാമെന്നും ചോദിച്ചു ...
കൂടെ വരാമെന്നും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു ...
നവാസ്. മ്മളെ ഒറ്റ സുഹൃത്തുക്കളിൽ ഒരാളാണ് . ഇനിയും ഒരുപാട് പേരുണ്ട് പറയാൻ. അവരെ ഒക്കെ പേര് പറയാൻ നിന്നാൽ പിന്നെ മറ്റൊന്നും എഴുതാനുള്ള സമയം ഉണ്ടാവില്ല . ബാക്കി ഉള്ളവരെ നിങ്ങൾക്ക് ഞാൻ കഥയിലൂടെ പരിചയപ്പെടുത്താം ....
അല്ലെങ്കിലും എന്തെങ്കിലും ആവിശ്യത്തിന് ഈ പറഞ്ഞ നവാസേ കൂടെ ഉണ്ടാവു. അതാ അവനു തന്നെ വിളിച്ചത്.
ഷോപ്പിൽ തിരക്കായത് കൊണ്ട് സമയം അതി വേഗം കടന്നിരുന്നു. ഈവെനിംഗ് എന്നെയും തിരഞ്ഞു ഷോപ്പിലേക്ക് നവാസ് വന്നു . ഓന്റെ ഈ ആത്മാർത്ഥ കണ്ടാൽ തോന്നും അവിടെ പഠിക്കുന്ന കൂട്ടത്തിലെ ഒരു ബീവി ഇവന്റെ പെണ്ണ് ആന്നെന്ന് . ഇന്ക്കില്ലാത്ത ആത്മാർത്ഥ ആണ് ഈ പഹയന്.
അതികം വൈകിപ്പിക്കാതെ ഞങ്ങൾ രണ്ടു പേരും കോളേജ് ലക്ഷ്യം വച്ചു നീങ്ങി.
നവാസിന്റെ ബൈക്ക് ഞങ്ങൾ ഷോപ്പിൽ നിർത്തി എന്റെ ബൈക്കിൽ ആണ് പോയത്. അതികം താമസിപ്പിക്കാതെ ഞങ്ങൾ കോളേജ് ഗേറ്റ് കടന്നു കയറി . നാട്ടിൽ നിന്നും വളരെ കുറച്ചു ദൂരം മാത്രമാണ് കോളേജിലേക്ക് ഉള്ളത് .
കോളേജിൽ അനിയന്മാരെയും അവരെ കുറച്ചു ചെങ്ങായിമാരെയും അറിയാം എന്നല്ലാതെ മറ്റുള്ളവരെ ഒന്നും ഞങ്ങൾക്ക് പരിചയമില്ലായിരുന്നു.
എന്താടാ നീ ഇങ്ങനെ നടന്ന് കളിക്കുന്നെ . അനക്ക് ആരെയാ കാണാൻ ഉള്ളത്.
നവാസ് അത് ചോദിച്ചപ്പോഴാണ് എനിക്ക് ഓർമ വന്നത് . ഇന്നലെ ഒരാളെ കണ്ടു തിരിച്ചു മടങ്ങാം എന്നാണ് അവർ പറഞ്ഞത്. ആ ഒരാളെ കുറിച്ച് ഞാൻ അവരോട് അന്വേശിച്ചിട്ടില്ലായിരുന്നു . ആരാണെന്ന് അവർ എന്നോട് പറഞ്ഞതും ഇല്ല .
നീ വാ ... നമ്മക്ക് ഒന്നും കൂടെ ചുറ്റി കറങ്ങാം . അതും പറഞ്ഞു ഞാൻ നവാസിനെയും കൂട്ടി ഗ്രൗണ്ട് ലക്ഷ്യം വച്ചു നീങ്ങി .
ടാ എന്താടാ പ്രശ്നം. ഗ്രൗണ്ട് ആകെ ആളുകളെ കൊണ്ട് നിറഞ്ഞിരിക്കാണല്ലോ.
നവാസ് ഗ്രൗഡിലേക്ക് ചൂണ്ടി കാണിച്ചാണ് അത് പറഞ്ഞത്... അവന്റെ സംസാരം കേട്ട ഞാൻ ഗ്രൗഡിലേക്ക് നോക്കി .
ശെരിയാണ്. ആളുകൾ തിങ്ങി നിറഞ്ഞിട്ടുണ്ട്.ആളുകൾ നിറഞ്ഞത് കൊണ്ട് ഗ്രൗണ്ടിൽ എന്താണ് നടക്കുന്നത് എന്ന് ഞങ്ങൾക്ക് വെക്തമല്ലായിരുന്നു. ഞാൻ അവനെയും കൂട്ടി ഗ്രൗണ്ട് ലക്ഷ്യം വച്ചു നീങ്ങി .
ഗ്രൗണ്ടിലേക്ക് നടക്കുന്നതിനിടെയാണ് ഞങ്ങളെ പുറകിൽ നിന്നും ആരോ വിളിച്ചത് .... !
ഹലോ .......?
ഒട്ടും പരിചയമില്ലാത്ത ശബ്ദമായിരുന്നു അത്. വിളി കേട്ട സ്ഥലത്തേക്കായി ഞാനും നവാസും ഒരുമിച്ചു തിരിഞ്ഞു ........................
*തുടരും........*
*ഇന്ഷാ അല്ലാഹ്*
*s t o r y b y : ANAS ANU*✍️
*feedback : 9995472815*
*അഭിപ്രായങ്ങൾക്കായി കാതോർക്കുന്നു*
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃🍂 *നിലാവ്*
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃🍂
*s t o r y b y : ANAS ANU* ✍️
*feedback : 9995472815*
*ഇതുവരെ നിങ്ങൾ നൽകിയ പിന്തുണക്ക് നന്ദി. തുടർന്നും പ്രതീക്ഷിക്കുന്നു.*
*ഭൂമിയിലുള്ളവരോട് കനിവ് കാണിക്കുക. ആകാശത്തുള്ളവൻ നിങ്ങളോടും കനിവ് കാണിക്കും*
****************************************
*PART - 2*
🍃🍂🍃
ശെരിയാണ്. ആളുകൾ തിങ്ങി നിറഞ്ഞിട്ടുണ്ട്. ആളുകൾ നിറഞ്ഞത് കൊണ്ട് ഗ്രൗണ്ടിൽ എന്താണ് നടക്കുന്നത് എന്ന് ഞങ്ങൾക്ക് വെക്തമല്ലായിരുന്നു. ഞാൻ അവനെയും കൂട്ടി ഗ്രൗണ്ട് ലക്ഷ്യം വച്ചു നീങ്ങി.
ഗ്രൗണ്ടിലേക്ക് നടക്കുന്നതിനിടെയാണ് ഞങ്ങളെ പുറകിൽ നിന്നും ആരോ വിളിച്ചത്..... !
ഹലോ..........?
ഒട്ടും പരിചയമില്ലാത്ത ശബ്ദമായിരുന്നു അത്. വിളി കേട്ട സ്ഥലത്തേക്കായി ഞാനും നവാസും ഒരുമിച്ചു തിരിഞ്ഞു........
തുടങ്ങാം.......
ആളെ കണ്ടതും എനിക്ക് പരിചയമില്ലാത്ത മുഖമായിരുന്നു അത്. ആളെ മനസ്സിലാവാത്തത് കൊണ്ടാവണം നവാസും എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്. ഞങ്ങൾ പരസ്പ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി ...
ഹായ്... ഞാൻ സബീൽ.... ഈ കോളേജിലെ PT സാർ ആണ് ...
എനിക്ക് നേരെ കൈ നീട്ടിയാണ് മൂപ്പര് ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്.
ഞാൻ ഇതിനു മുന്പും ഇവിടെ നിങ്ങളെ കണ്ടിട്ടുണ്ട് ഒരുപാട് തവണ. എന്നെ കാണാൻ സാധ്യത വളരെ കുറവാണ്. അതാണ് നേരെ വന്ന് പരിചയപ്പെട്ടത്... !
മൂപ്പര് പറഞ്ഞതും ശെരിയാ. കോളേജിൽ ഇതിനു മുന്നേ ഒരുപാട് തവണ വന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരാളെ ആദ്യമായിട്ടാണ് കാണുന്നത്. മൂപ്പരെ കയ്യിലെ പിടുത്തം വിടാതെ തന്നെ ഞാൻ എന്നെയും നവാസിനെയും പരിചയപ്പെടുത്തി.
ഞങ്ങളെ നേരത്തെ അറിയാം എന്നതായിരുന്നു സാറെ മറുപടി.
കുറച്ചു സമയത്തിന് ശേഷം അനിയന്മാർ രണ്ടു പേരും ഞങ്ങളെ അരികിലേക്ക് വന്നു. രണ്ടു പേരും എന്റെ കൂടെ തന്നെ ഉണ്ട്. അവരോടൊപ്പമായി സാറും...
എന്തിനാണ് വിളിപ്പിച്ചത് എന്നതിനുള്ള ഉത്തരം അവർ രണ്ടു പേരും ഇതുവരെ തന്നില്ല. സാർ കൂടെ ഉള്ളത് കൊണ്ട് എനിക്ക് ചോദിക്കാനും കഴിഞ്ഞില്ല.
ഷിബിലി ... ഇന്ന് എന്തിനാണ് നിങ്ങളെ ഇങ്ങോട്ട് വിളിപ്പിച്ചത് എന്നറിയാമോ .....?
സാർ എന്റെ മുഖത്തേക്ക് നോക്കി അത് ചോദിച്ചതും ഇല്ലെന്ന മട്ടിൽ ഞാൻ തല കുനുക്കി.
കോളേജിലെ പേര് കേട്ട രണ്ട് വിദ്യാർത്ഥികൾ ആണ് ഇവർ രണ്ടുപേരും. അത് പഠിപ്പിന്റെ കാര്യത്തിലായാലും ശെരി കച്ചറയുടെ കാര്യത്തിലായാലും ശെരി. ഇന്നിവർ മറ്റൊരു കാര്യം കൂടെ എന്റെ മുന്നിൽ തെളിയിച്ചിരിക്കുകയാണ്. പക്ഷെ അവർ അതിനോട് മാത്രം ഒരു താൽപ്പര്യവും കാണിക്കുന്നില്ല. കാരണം അന്വേഷിച്ചപ്പോയാണ് പ്രശ്നക്കാർ വീട്ടുകാർ ആണെന്ന് അറിഞ്ഞത്.
ഇയാള് എന്തൊക്കെയാ ഈ പറയുന്നേ. ഞാൻ എന്നും എന്റെ അനിയന്മാരുടെ കൂടെ നിന്നിട്ടേ ഒള്ളു ഇന്ന് വരെ. അവരെ സന്ദോഷമാണ് എന്റെയും സന്ദോഷം. എന്നിട്ട് വീട്ടുക്കാർ എതിരെ ആണെന്ന് .....ഇയാളെ ഇന്ന് ഞാൻ തച്ചു കൊല്ലും ...... ( ഇത് മ്മള് മനസ്സിൽ കരുതിയതാണ് ട്ടോ )
സാറെ ... ഞങ്ങൾ ഇവരെ നല്ലതിനെ എന്നും ആഗ്രഹിച്ചിട്ടൊള്ളു. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും. സാർ പറയുന്നത് ഒന്നൂടെ വെക്തമായി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു........ !
അറിയാം ഷിബിലി . ഇവരെ സന്ദോഷമാണ് നിങ്ങൾക്ക് വലുതെന്ന്. അത് കൊണ്ട് തന്നെയാണ് നിങ്ങളെ ഞാൻ ഇവിടെ വരെ വിളിപ്പിച്ചതും.... ഞാൻ പറഞ്ഞു വന്നത് ഇന്നലെ കോളേജ് ടീം സെലെക്ഷൻ ആയിരുന്നു. എല്ലാവരും പകെടുത്തു പക്ഷെ ഇവരെ രണ്ടു പേരേ മാത്രം ഞാൻ അതിൽ കണ്ടില്ല. കോളേജിൽ എന്ത് പരുപാടി നടക്കാണെങ്കിലും മുന്നിൽ ഇവർ പ്രവർത്തിക്കുന്നതാണ്. ഇതിനോട് താൽപ്പര്യം ഇല്ലാത്തത് കൊണ്ടാവണം കൂടാഞ്ഞത് എന്നാണ് ഞാൻ കരുതിയത്. പക്ഷെ എനിക്ക് തെറ്റി. ഇവരെ ഫ്രണ്ട്സ് ആണ് എന്നോട് വന്ന് പറഞ്ഞത് ഇവർ രണ്ടു പേരും നന്നായി കളിക്കാൻ കഴിവുള്ള ആളുകൾ ആണ് എന്നത്. കാരണം അന്വേഷിച്ചപ്പോ ഉപ്പാക്ക് ഇത് ഇഷ്ടമില്ലാത്ത ഒന്നാണ് എന്നാണ് കേൾക്കാൻ കഴിഞ്ഞത് ....ഒരു കോളേജ് ഒക്കെ ആവുമ്പൊ ഇതൊക്കെ സ്വഭാവികം അല്ലെ ...... ഇതിനൊക്കെ വീട്ടുക്കാർ എതിരെ നിക്കാ എന്ന് പറഞ്ഞാ ........
സാർ ഇത്രയും പറഞ്ഞു നിർത്തി .........
ശെരിയാണ്.എന്റെ അനിയന്മാർ രണ്ടു പേരും നന്നായി കളിക്കാൻ കഴിവുള്ളവരാണ്. പക്ഷെ എന്ത് ചെയ്യാൻ ഉപ്പാക്ക് ഇതിനോട് ഒരു താൽപ്പര്യവും ഇല്ല. എന്നേക്കാൾ കൂടുതൽ നന്നായി ഇവർക്ക് തന്നെ അറിയാവുന്ന കാര്യമാണ് അത്. ഈ കോളേജിൽ ചേരുമ്പോ തന്നെ ഉപ്പ ഇവരോട് പറഞ്ഞതുമാണ് കളിയുടെ കാര്യം പറഞ്ഞു ഉപ്പയുടെ അടുത്തേക്ക് വന്ന് പോവരുത് എന്ന് .....
ഒരു പക്ഷെ ഷിബിലി വിചാരിച്ചാൽ ഇവരെ ടീമിൽ ചേർത്താൻ സാധിക്കില്ലേ .....
സാറിന്റെ ആ ചോദ്യത്തിനുള്ള മറുപടി എന്നിൽ നിന്നും മൗനമായിരുന്നു. ഞാൻ വീട്ടിൽ പറഞ്ഞിട്ട് അറിയിക്കാം എന്ന് മാത്രം പറഞ്ഞു നവാസിനെയും കൂട്ടി കോളേജിൽ നിന്ന് മടങ്ങി.
*************************************
രാത്രിയിൽ അവർ രണ്ടു പേരും എന്നെ തിരഞ്ഞു റൂമിൽ എത്തിയിരുന്നു.
ഇക്കാ എങ്ങനെ ഉണ്ട് ഞങ്ങളെ കോളേജ് ഒക്കെ .....
എന്താടാ ഇങ്ങനെ ഒരു ചോദ്യം... ഇങ്ങളെ ചോദ്യം കേട്ട ഞാൻ ആദ്യമായി കോളേജ് കാണുന്ന പോലെ ഉണ്ടല്ലോ .....
അതല്ല ഇക്കാ. ഇക്ക ഇന്ന് വന്നപ്പോഴല്ലേ കോളേജിന്റെ ഗ്രൗണ്ട് ഒക്കെ കാണുന്നത്. അത് കൊണ്ട് ചോദിച്ചതാ. ഇക്കൂസെ കോളേജിൽ മൊഞ്ചത്തികൾ ഒക്കെ ഉണ്ടോ .....?
പിന്നെ... ഇങ്ങളെ കോളേജിൽ മൊഞ്ചത്തികളെ തട്ടിയിട്ട് നടക്കാൻ വയ്യ. ഒന്ന് പോയെടാ.. ഇങ്ങളെ കളിയും മറ്റും ഞാൻ നിർത്തി തരാ ഉപ്പ ഇങ്ങു വരട്ടെ ....
മ്മള് ഇത്രയും പറഞ്ഞതും രണ്ടും കൂടെ വാണം വിട്ട ഓട്ടമായിരുന്നു. അത് കണ്ടപ്പോ മ്മക്ക് ചിരിയാണ് വന്നത് .
ഉപ്പയെ എനിക്കടക്കം വീട്ടിൽ എല്ലാവർക്കും പേടിയാണ്. ഉപ്പ പറഞ്ഞ അതിനപ്പുറം കടക്കാൻ വീടിൽ ആർക്കും ധൈര്യം കാണില്ല . വീട്ടിൽ എന്നല്ല അങ്ങനെ കുടുംബത്തിൽ തന്നെ ആരും ഉണ്ടാവില്ല ..
ഉപ്പയോട് എങ്ങനെ എങ്കിലും പറഞ്ഞു അനിയന്മാരെ രണ്ടു പേരെയും കോളേജ് ടീമിൽ ചേർക്കണം. എവിടെ നിന്ന് തുടങ്ങും എന്നത് മാത്രം എന്നിൽ ഒരു ചോദ്യചിഹ്നം ഉയർത്തിയിരുന്നു. പടച്ചോന് എന്തെങ്കിലും വഴി കാണിക്കാതിരിക്കില്ല എന്ന് സ്വയം മനസ്സിനെ പറഞ്ഞു മനസ്സിലാക്കി.
രാവിലെ ഷോപ്പിലെ തിരക്കിനിടയിലായിരുന്നു ആഷി വിളിച്ചത്. ( ആഷി മ്മളെ ഒരു ഫ്രണ്ട് ആണ് ട്ടോ )
തിരക്കായത് കൊണ്ട് എനിക്ക് ഫോൺ എടുക്കാൻ സാധിച്ചില്ല. അൽപ്പനേരം കഴിഞ്ഞതും വീണ്ടും ആഷിയുടെ കാൾ വന്നിരുന്നു. ഇത്തവണ ഞാൻ ഫോൺ എടുത്ത് കാര്യം അന്വേഷിച്ചു.
ആഷിയാണെന്ന് കരുതി ഫോൺ എടുത്ത എനിക്ക് തെറ്റി. മറുതലക്കൽ നവാസ് ആണ് സംസാരിക്കുന്നത്.
എന്താടാ നീ ഇവന്റെ ഫോണിൽ നിന്ന് വിളിക്കുന്നത്.
ഷിബുട്ടാ ഒന്നും പറയേണ്ട.. ആകെ പെട്ടെടാ....!
എന്താടാ . എന്ത് പറ്റി.. ഇയ്യ് കാര്യം എന്താന്ന് വെച്ചാൽ ഒന്ന് തെളിയിച്ചു പറ .....
മറുതലക്കൽ അവന്റെ മറുപടി കേട്ട എനിക്ക് ചിരിക്കണോ കരയണോ എന്നവസ്ഥയായിരുന്നു.
ഇങ്ങക്ക് കേൾക്കേണ്ടേ ഓന് എന്താ പറ്റിയെ എന്ന്.. ഇങ്ങക്ക് ഞാൻ പറഞ്ഞു തരാ ...
അവന്റെ ഫോൺ പോലീസ് പിടിച്ചു. ബൈക്കിൽ പോവുമ്പോ ആരോടോ സൊള്ളിയിട്ടാ ഓന് പോയത്. അത് നേരെ ചെന്ന് പെട്ടത് കാലന്മാരുടെ മുന്നിലും ... ഇനി ഫോൺ വേണമെങ്കിൽ സ്റ്റേഷൻ വന്ന് വാങ്ങിക്കാൻ ആണ് പറഞ്ഞത്.
ഞാൻ വേഗം ബൈക്ക് എടുത്ത് അവരുടെ അടുത്തേക്ക് പോയി. അവിടെ നവാസും ആഷിയും മാത്രം ഉണ്ടായിരുന്നുള്ളു. അവിടെ എത്തിയപ്പോ ഞാൻ കുറച്ചു കളിയാക്കി ചിരിച്ചെങ്കിലും മറുതലക്കൽ ഫോൺ പോയ വിഷമത്തിലായിരുന്നു അവൻ . അവന്റെ ഇരിപ്പ് കണ്ട എനിക്ക് പിന്നെ കളിയാക്കാൻ തോന്നിയില്ല.
വേഗം അവനെയും കൂട്ടി സ്റ്റേഷൻ ലക്ഷ്യം വച്ചു നീങ്ങി .
ആഷി തിരിച്ചു വീട്ടിലേക്കും മടങ്ങിയിരുന്നു.
ഇയ്യോന്ന് പേടിക്കാതിരിക്ക് നവാസേ.... അന്റെ ഒരു ഫോൺ പോയതിനാണോ ഇയ്യ് ഇങ്ങനെ ടെൻഷൻ അടിക്കുന്നെ ....വിളിക്കുമ്പോ ഓർക്കണമായിരുന്നു ഇതൊക്കെ ....
ആ ബലാൽ ജാബിറിനെ പറഞ്ഞാ മതി .. ആ പഹയനാ എനിക്ക് വിളിച്ചത്. ഓനും ഓന്റെ ഒരു ലുഡോ കിങ്ങും... ശൈത്താനോട് ഞാൻ ഒരുപാട് വട്ടം പറഞ്ഞതാ ഞാൻ ഇല്ല കളിക്കാൻ എന്ന് ... പിന്നെയും വിളിച്ചു വെറുപ്പിച്ചപ്പോ എടുത്തു പോയതാ ... അല്ലെങ്കിലും മ്മള് അറിയില്ലല്ലോ ആ ചെങ്ങായിമാര് അവിടെ നിൽക്കുന്ന കാര്യം ....
ആഹ് അത് പോട്ടെ... ഇനി പറഞ്ഞിട്ട് കാര്യമില്ല. പിടിച്ചത് പിടിച്ചു ഇനി അത് വാങ്ങിക്കാനുള്ള വഴി നോക്കാം .. അതും പറഞ്ഞു ഞാൻ അവനെ സമാധാനപ്പെടുത്തി .
സത്യം പറഞ്ഞാ ഓന്റെ ഇരിപ്പും മട്ടും കണ്ടിട്ട് മ്മക്ക് ചിരി നിക്കിണില്ലായിരുന്നു. ഓരോന്നും പറഞ്ഞു ഞങ്ങൾ സ്റ്റേഷനിൽ എത്തി.
സ്റ്റേഷൻ ഗേറ്റ് കടക്കലും അവന്റെ കൈപിടി എന്റെ തോളിൽ മുറുകലും ഒരുമിച്ചായിരുന്നു.
ഞങ്ങൾ സ്റ്റേഷനിൽ ഒരുപാട് സമയം ഇരുന്നു. എന്നിട്ടും അവർ സ്റ്റേഷനിൽ എത്തിയിട്ടില്ലായിരുന്നു.
സ്റ്റേഷനിനടുത്തുള്ള ആൽമരചുവട്ടിൽ ഞങ്ങൾ ഇരിപ്പിടം ഉറപ്പിച്ചു.
ഷിബുട്ടാ... എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് ട്ടോ ....
ഇയ്യ് ചൊറിഞ്ഞോ..അനക്ക് അതിന് ഞാൻ തടസ്സം നിന്നില്ലാലോ ...
പൊന്ന് മോനെ..ഇയ്യ് കയ്യിലുള്ള ആ ഫോൺ മാറ്റി പിടി .... അല്ലെങ്കിൽ എടുത്ത് കീശയിൽ ഇട് ...
സത്യം പറഞ്ഞാ നവാസ് അത് പറഞ്ഞപ്പോയ ഞാൻ ഓനെ ശ്രെദ്ധിക്കുന്നത്. പാവം ഒറ്റക്കിരുന്ന് എന്തൊക്കെയോ കാണിക്കുന്ന തിരക്കിലാണ്. ഒപ്പം ജാബിറിനെ നന്നായി തെറി വിളിക്കുന്നുമുണ്ട്.
പോലീസുകാരെ കാത്ത് കുറച്ചൊന്നുമല്ല ഞങ്ങൾ ആൽമരചുവട്ടിൽ ഇരുന്നത്. ആൽമരചുവട്ടിലിരുന്ന് ഓരോന്നും പറയുന്നതിനിടെയാണ് നവാസ് ചൂണ്ടി കാണിച് അത് പറഞ്ഞത്.
ഷിബുട്ടാ..... അത് ആരാ എന്ന് നോക്കിയേ .....?
നവാസ് ചൂണ്ടിയടത്തുള്ള ആളെ കണ്ട് ഞാനൊന്ന് ഞെട്ടി. ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ആളായിരുന്നു അത് .......................
*തുടരും*
*ഇന്ഷാ അല്ലാഹ്*
*S t o r y b y : ANAS ANU*✍️
*feedback : 9995472815*
*അഭിപ്രായങ്ങൾക്കായി കാതോർക്കുന്നു*
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃🍂 *നിലാവ്*
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃🍂
*s t o r y b y : ANAS ANU*✍️
*Feedback : 9995472815*

*നീ എത്രമേൽ അകന്നു മാഞ്ഞാലും ... അത്രമേൽ എന്റെ ഉള്ളിലെ പ്രകാശം നിന്നിൽ തെളിയും*
*****************************************
*PART - 3*

ഷിബുട്ടാ.......... അത് ആരാ എന്ന് നോക്കിയേ....?
നവാസ് ചൂണ്ടിയിടത്തുള്ള ആളെ കണ്ടതും ഞാനൊന്ന് ഞെട്ടി. ഒട്ടും പ്രതീക്ഷിക്കാത്ത ആളായിരുന്നു അത് .......
*തുടങ്ങാം*..........
ഉപ്പ ... ഉപ്പയെ കണ്ടതും എന്റെ മനസ്സിൽ തെല്ല് ഭയം അനുഭവപ്പെട്ടിരുന്നു. ഉപ്പയുടെ കൂടെ ഒരുപാട് ആളുകൾ വന്നിട്ടുണ്ട്. അവരെ ഒന്നും ഇതിന് മുന്നെ ഞാൻ കണ്ടിട്ടില്ല .
ഷിബുട്ടാ .. ആരൊക്കെയാടാ അത് ... ഇതിന് മുന്നെ കണ്ടിട്ടില്ലല്ലോ ......?
ശെരിയാടാ.... ഞാനും ആദ്യമായിട്ടാണ് ... അത് എന്തെങ്കിലും ആവട്ടെ ... നമുക്ക് അപ്പുറത്തേക്ക് മാറി നിൽക്കാം ... ഉപ്പ കണ്ടാൽ ഒരായിരം ചോദ്യം കാണും .....
എന്റെ മറുപടിക്ക് ശെരി വെച്ച് നവാസും കുറച്ചപ്പുറത്തേക്ക് മാറിയിരുന്നു.
ഉപ്പ പോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഞങ്ങൾ പുറത്തിറങ്ങിയത്. ഉപ്പ ഒരിക്കലും ഞങ്ങളെ കണ്ടില്ലെന്ന് ഉറപ്പാണ്.
കുറച്ചു സമയത്തിന് ശേഷം ഫോൺ പിടിച്ച പോലീസുക്കാർ സ്റ്റേഷൻ പരിധിയിൽ എത്തിയിരുന്നു ....
ഞങ്ങൾ അവരെ പുറകെയായി അകത്തു കടന്നു ....
ഹലോ .. എന്താണ് കേസ്സ്....?
അകത്തു കടന്നതും ഞങ്ങളോട് ഒരു പോലീസുക്കാരൻ ചോദിച്ചു.. !
സാറെ ... കുറച്ചു മുന്നെ എന്റെ ഫോൺ ആണ് പിടിക്കപ്പെട്ടത്. അത് വാങ്ങിക്കാൻ സ്റ്റേഷനിൽ എത്തണമെന്ന് പറഞ്ഞിരുന്നു. അതാണ് ഞങ്ങൾ .... !
മൂപ്പർക്ക് മറുപടി കൊടുത്തത് നവസായിരുന്നു.
ഓഹോ തന്റെ ഫോൺ ആയിരുന്നോ അത് ..... ഇങ്ങു മാറി നിൽക്ക്. ഞാനൊന്ന് ചോദിക്കട്ടെ ..... അതും പറഞ്ഞു സാർ നവാസിനെ മാറ്റി നിർത്തി ....
എന്താണ് തന്റെ പേര്...... ? ( സാർ അവനോടായി ചോദിച്ചു )
നവാസ് .....
താൻ ലൈസെൻസ് കൊണ്ട് വന്നിട്ടുണ്ടോ ......? സാർ വീണ്ടും ചോദ്യം തുടർന്നു.
ഉണ്ട് സാർ ... സാറിന് മറുപടി നൽകി നവാസ് കീശയിൽ നിന്നും ലൈസൻസ് എടുത്ത് സാറിന് നേരെ നീട്ടി.
ലൈസൻസ് നോക്കി സാർ എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ട് .....അതിനിടയിലാണ് സാർ വീണ്ടും ചോദ്യം തുടർന്നത് .....
തനിക്ക് എന്താടോ ജോലി .....
ഡ്രൈവർ പണി ആണ് സാറെ........
എന്നിട്ടാണോടോ താൻ ഇമ്മാതിരി പണി ചെയ്തത്. തനിക്കൊക്കെ അറിഞ്ഞൂടെ വണ്ടി ഓടിക്കുമ്പോ മുബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന കാര്യം....
അറിയാം സാറെ. പറ്റി പോയി ... ഇനി മേലിൽ ആവർത്തിക്കില്ല....
തൽക്കാലം ഞാൻ കോടതിയിലേക്ക് ഫൈൻ എഴുതുന്നുണ്ട് . എന്താ അങ്ങനെ ചെയ്താൽ പോരെ...
സാറെ .. വീട്ടിൽ നിന്നും വിളിച്ചപ്പോ എടുത്തുപോയതാ ... ഇനി മേലിൽ ആവർത്തിക്കില്ല.
നവാസ് കഴിവിന്റെ പരമാവതി സാറെ മുന്നിൽ തായ്മയിൽ അപേക്ഷിച്ചിരുന്നു .
സാറെ നല്ല മനസ്സ് കൊണ്ട് ഫോൺ ഞങ്ങൾക്ക് തിരികെ തന്നു . ഇനി മേലിൽ ആവർത്തിക്കരുത് എന്നും പറഞ്ഞാണ് ഫോൺ അവന് കൊടുത്തു വിട്ടത് .
കയ്യിൽ കിട്ടിയ ഫോണുമായി ഞങ്ങൾ വേഗം സ്റ്റേഷൻ പരുതി വിട്ടു. അവനെ വീട്ടിൽ ഇറക്കി ഞാൻ വീട്ടിലേക്ക് മടങ്ങി .
ദിനങ്ങളായും മാസങ്ങളായും ദിവസ്സങ്ങൾ അതിന്റെ വഴിക്ക് നീങ്ങി.
രാത്രിയിലെ ഫുഡും കഴിച്ചു ഇരുന്നതാ .... മനസ്സ് നിറയെ ഉപ്പ പറഞ്ഞ കാര്യങ്ങളും ഓർമകളുമായിരുന്നു.
അടുത്ത ആഴ്ചയാണ് സഹലന്റെ കല്യാണം . പെണ്ണ് ആകെ സന്ദോഷത്തിലാണ്.
ഉപ്പയുടെ ഒറ്റ ചെങ്ങാതിയുടെ മോളാണ് സഹല. അവർക്ക് ആണായും പെണ്ണായും ഈ പറഞ്ഞ സഹല മാത്രമേ ഉണ്ടായിരുന്നുള്ളു .. ഉപ്പയുടെ കയ്യും പിടിച്ചു പോയ പരിചയമാണ്. അത് പിന്നീട് ഞങ്ങളെ നല്ല സൗഹൃദത്തിലേക്ക് വഴി കാട്ടി .
വീട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവളാണ് സഹല . എനിക്കും അനിയന്മാർക്കും അതിലുപരി ഉമ്മാക്കും ... വീട്ടിൽ പെങ്ങന്മാർ ഇല്ലെങ്കിലും എനിക്കും അനിയന്മാർക്കും അവൾ സ്വന്തം പെങ്ങളെ പോലെ ആയിരുന്നു .
കുറച്ചു മുന്നേ ഒരു ആക്സിഡന്റിൽ ഓളെ ഉപ്പാക്ക് പടച്ചവന്റെ വിളിക്ക് ഉത്തരം നൽകേണ്ടി വന്നു . അന്ന് തൊട്ട് ഇന്ന് വരെ ഓലെ എല്ലാ കാര്യങ്ങളും ഉപ്പയാണ് നടത്താറ് . അത്രക്കും പ്രിയപ്പെട്ടവനായിരുന്നു ഉപ്പാക്ക് അവരെന്ന് ഉമ്മ എന്നോട് എപ്പോഴും പറയാറുണ്ട് .
കല്യാണത്തിന്റെ എല്ലാ ചുമതലയും ഉപ്പ എന്നെയാണ് ഏൽപ്പിച്ചിരുന്നത്. ഒരു കുറവും വരുത്താതെ നോക്കണം എന്ന് ഉപ്പ എന്നോട് പ്രത്യേകം പറഞ്ഞേൽപ്പിച്ചതാണ് ...
***************************************
കല്യാണപ്പെണ്ണ് ഒരുങ്ങി ആകെ മൊഞ്ചത്തി ആയിട്ടുണ്ട്. അവളെ മുഖത്തെ സന്ദോഷവും ചിരിയും കണ്ടതോടെ എന്റെ മനസ്സിൽ സഹല അന്ന് പറഞ്ഞ കാര്യങ്ങൾ ആണ് ഓർമ വന്നത്.
ഷിബുട്ടാ .... വിവാഹ നിശ്ചയത്തിന് ശേഷമുള്ള രണ്ടു മാസത്തെ കാത്തിരിപ്പിന് നാളത്തോട് കൂടി വിരാമമാവുകയാണ്.
നേരിട്ട് ആകെ ഞങ്ങൾ തമ്മിൽ രണ്ടു തവണ മാത്രമേ കണ്ടിട്ടുള്ളു. അന്ന് മാജിദ് ചോദിച്ച ചോദ്യം ഇന്നും എന്റെ മനസ്സിൽ മായാതെ നിപ്പുണ്ട്.
എനിക്ക് സഹലയെ ഇഷ്ട്ടപ്പെട്ടു. സഹലക്ക് എന്നെ ഇഷ്ടപ്പെട്ടോ...?
മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമയേകുന്ന ചോദ്യമായിരുന്നു അത്.
മാജിദിന്റെ ചോദ്യത്തിന് മറുപടിക്ക് നാണത്താൽ ഞാൻ തല തായ്തിയിരുന്നു.
അന്ന് എന്നോട് ഇതെല്ലാം വന്ന് പറയുമ്പോഴും പെണ്ണിന്റെ നാണത്തെ ഞാൻ അളന്നിരുന്നു... അതെ... സഹല കാത്തിരുന്ന ആ അസുലഭ മുഹൂർത്തം നാളെയാണ്..
പടച്ചവന്റെ അനുഗ്രഹത്താൽ സന്ദോഷത്തോടെയും അതിലുപരി ആനന്ദത്തോടെയും സഹല മാജിദിന്റെ പെണ്ണായി .

രാത്രിയിൽ ഒരുപാട് നേരം കഴിഞ്ഞാണ് ഞാൻ വീട്ടിൽ എത്തിയത് . ക്ഷീണം എന്നെ വല്ലാതെ അലസതപ്പെടുത്തുന്നുണ്ടായിരുന്നു.
രാവിലെ ഷബീബിന്റെ വിളി കേട്ടാണ് ഉറക്കിൽ നിന്നും മുതിർന്നത് .....
ഇക്കാ ... ഇങ്ങള് ഇന്ന് ഷോപ്പിലേക്ക് പോവുന്നുണ്ടോ ......?
എന്താടാ ഇങ്ങനെ ഒരു ചോദ്യം .... ഞാൻ എന്നും ഷോപ്പിൽ പോവുന്ന കാര്യം അനക്ക് അറിയാവുന്നതല്ലേ....
ഇന്നാണ് ഞങ്ങളെ കോളേജിൽ കോളേജ് തര കളി നടക്കുന്നത് ..... ഇക്കയും കൂടെ ഞങ്ങളെ അടുത്ത് ഉണ്ടെങ്കിൽ അത് എനിക്കും ഹബീബിനും ഒരു ധൈര്യമായിരുന്നു ....... !
ഇന്ഷാ അല്ലാഹ്.... കാണികൾക്കിടയിൽ ഞാനുമുണ്ടാവും ഇങ്ങളെ കളി വീക്ഷിക്കാൻ ..... ഞാൻ എങ്ങനെ എങ്കിലും വരാൻ നോക്കാം .....
എങ്ങനെ എങ്കിലും അല്ല ... എന്തായാലും വരണം. ഇന്നലെ രാത്രി ഇത് പറയാൻ ഞാനും ഹബീബും ഇക്കാന്റെ റൂമിൽ വന്നിരുന്നു .... കല്യാണത്തിന്റെ ക്ഷീണം കാരണം ആവണം നേരത്തെ കിടന്നിരുന്നു .... അതാ ഞാൻ............
അതും പറഞ്ഞു പോവാനൊരുങ്ങുന്ന അവനെ പിടിച്ചു നിർത്തിക്കൊണ്ടായിരുന്നു ഞാനാ കാര്യം അവനോട് ചോദിച്ചത്.........

0 Comments
Post a Comment