*പൗമ്മി*

*1___4*

പൗമി:1

"പൗമി നീയിനി ഒരക്ഷരം മിണ്ടരുത്.......കണ്ണീൽകണ്ട ചെക്കൻമാരും ആയിട്ട് തല്ലുണ്ടാക്കിയിട്ട് നിന്ന് അധിക പ്രസംഗം നടത്തുന്നോ...

അച്ഛൻ ഇന്ന് ഇങ്ങ് വരട്ടെ നിർത്തി തരാം നിന്റെയീ അഹങ്കാരം....."

"അത് പിന്നെ അമ്മേ....."

പൗമി പതിയെ പറഞ്ഞു തുടങ്ങി....

"എന്റെ കണ്ണിൽ പൊടിയിടാനായുള്ള നിന്റെ ഒരു ന്യായങ്ങളും എനിക്ക് ഇനി കേൾക്കണ്ട......"

"അമ്മേ അതിന് അവളൊന്നും ചെയ്തില്ല....ഞങ്ങളൊന്നു പറയട്ടെ...."

"പാച്ചൂ നീ മിണ്ടരുത്...."

"തല്ലൊണ്ടാക്കിയ പെങ്ങളെ പിടിച്ചു മാറ്റുന്നതിന് പകരം ഹോക്കിസ്റ്റിക്ക് എടുത്ത് അവൾടെ കൈയ്യിൽ കൊടുത്തേക്കുന്നു........
എന്റെ ദൈവമേ ഇങ്ങനെ രണ്ടെണ്ണം ആണല്ലോ എന്റെ വയറ്റിൽ കുരുത്തത്....."

അതും പറഞ്ഞു തലയ്ക്ക് കൈയ്യും കൊടുത്തു ലക്ഷ്മി ഡൈനിങ് ടേബിളിനടുത്ത് കിടന്ന കസേരയിലേക്ക് ഇരുന്നു........

ഇടയ്ക്കിടെ അവരുടെ കണ്ണ് നിറഞ്ഞു തൂവുന്നുണ്ട്....ഒഴുകി വരുന്ന കണ്ണുനീർ തുള്ളികളെയെല്ലാം അവർ സാരി തുമ്പിനാൽ ഒപ്പിയെടുക്കുന്നുണ്ട്......

ഡൈനിങ് ടേബിളിന്റെ അടുത്തായുള്ള സ്റ്റെയർകേഴ്സിനു താഴെ കൈയ്യും കെട്ടി നിൽക്കുവാണ് പൗർണമിയെന്ന പൗമിയും പ്രണവ് എന്ന പാച്ചുവും.......

ഡി ജി പി അനന്തപത്മനാഭ അയ്യരുടെയും കോളേജ് പ്രൊഫസർ ലക്ഷ്മിയുടേയും രണ്ടാമത്തെ മക്കൾ......സെക്കന്റുകളുടെ വ്യത്യാസത്തിൽ ഭൂമിയിലേക്കൊന്നിച്ച് പിറന്നു വീണവർ...അന്നു തൊട്ട് ഇന്നോളം എല്ലാ കുരുത്തക്കേടിനും ഇവർ ഒന്നിച്ചാണ്....എവിടെയേലും പോകണമെങ്കിലോ എന്തേലും പ്രശ്നം ഉണ്ടെങ്കിലോ എന്തിനേറെ പറയുന്നു ഊണും ഉറക്കവും പോലും ഒന്നിച്ചാണ് ഇപ്പോൾ ലോ കോളേജിൽ മൂന്നാം വർഷംപഠിക്കുന്നു....

ഇവരെ രണ്ടാളെയും കൂടാതെ വേറൊരു മകൻ കൂടി ഉണ്ട് ഇവർക്ക്.... പ്രവീൺ...ആള് നല്ല ഒന്നാന്തരം അഡ്വക്കേറ്റ് ആണ്.......
ഏട്ടനേ പോലെ ആവാനാണ് പൗമിയും പാച്ചുവും ലോ കോളേജിൽ ചേർന്നത്....

"അമ്മേ കരയല്ലേ......ഇനി ഇങ്ങനെയൊന്നും ഉണ്ടാവില്ല.... പ്ലീസ് അമ്മേ.....സത്യം...

ദേ ഈ നിക്കുന്ന പാച്ചൂ ആണെ സത്യം......."

കുനിഞ്ഞിരുന്ന് കരയുന്ന ലക്ഷ്മിയുടെ തലയിൽ പതിയെ തലോടിക്കൊണ്ട് പൗമി പറഞ്ഞു.....

"ഏ....ഞാനോ....ടീ മഹപാപി നിനക്ക് വേറെ ആരെയും....."

പാച്ചു പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപേ പൗമി ചുണ്ടത്ത് ചൂണ്ടു വിരൽ അമർത്തി മിണ്ടെരുതെന്ന് ആംഗ്യം കാണിച്ചു...

പറയാൻ വന്നത് പാതിവഴിയിൽ വിഴുങ്ങി പാച്ചു അവിടെ നിന്നു...

"ലക്ഷ്മിമ്മേ നോക്കിക്കേ.....ഞാൻ ഇനി ഒരു തെറ്റും ചെയ്യില്ല...."

"തൊട്ടു പോകരുത് നീയെന്നെ....."

പൗമിയുടെ കൈകൾ തട്ടി മാറ്റിക്കൊണ്ടായിരുന്നു ലക്ഷ്മി അത് പറഞത്......

അവസാനത്തെ അടവും ചിലവാകാതെ ഇനിയെന്ത് എന്ന ചോദ്യത്തിലെത്തി നിൽക്കുകയാണ് പാച്ചുവും പൗമിയും........

പെട്ടന്നാണ് കാർപോർച്ചിലേക്കൊരു കാറ് വന്ന് നിന്നത്.....

ആ ബ്ലാക്ക് കാർ കണ്ടപ്പോഴേ അവൾക്ക് പാതി ആശ്വാസമായി......അവൾ നെഞ്ചിൽ കൈ വച്ചു കൊണ്ട് ദീർഘമായൊന്ന് ശ്വസിച്ചു....
എന്നിട്ട് ഫോണിൽ തോണ്ടിക്കൊണ്ടിരുന്ന പാച്ചൂന്റെ തോളിൽ അവളുടെ തോളുകൊണ്ട് തട്ടി കണ്ണു കൊണ്ട് പുറത്തേക്ക് ആഗ്യം കാണിച്ചു.....

കാറിൽ നിന്നിറങ്ങി വരുന്ന പ്രവീണിനെ കണ്ടതും രണ്ടു പേരുടെയും മുഖത്തൊരു പുഞ്ചിരി വിടർന്നു.....

ലക്ഷ്മി അപ്പോഴും തലയ്ക്ക് കൈ കൊടുത്ത് കുനിഞ്ഞു തന്നെ ഇരിക്കുവായിരുന്നു.....

പ്രവീൺ പതിയെ അകത്തേക്ക് കയറി....

"പൗമി നിന്റെ നെറ്റിക്ക് എന്ത് പറ്റി....? ടാ പാച്ചൂ നിന്റെ കൈക്ക് എന്താ പറ്റിയത്....

ബൈക്ക് ആക്സിഡന്റ് ആയോ....??"

പൗമിയുടെ നെറ്റിയിലെ ബാൻഡേജും പാച്ചൂന്റെ കൈയ്യിലെ മുറിവും കണ്ടോണ്ട് വളരെ വേവലാതിയോടെയായിരുന്നു പ്രവീൺ അത് ചോദിച്ചത്......

"ഏട്ടാ അത്....."

"ഞാൻ പറയാം...."

പൗമി പറഞ്ഞു തുടങ്ങിയതിനെ മുഴുവനാക്കും മുൻപ് ലക്ഷ്മി പറഞ്ഞു.....

"അല്ലാ....അമ്മെയെന്തിനാ കരഞ്ഞത്....??"

പ്രവീൺ ലക്ഷ്മിയോടായ് അത് ചോദിച്ചപ്പോഴേക്കും പൗമിയും പാച്ചുവും പരസ്പരം മുഖത്തോട് മുഖം നോക്കി.....

"ഇത്ങ്ങള് ജനിച്ച് അന്ന് തൊട്ട് ഇന്ന് ഈ നിമിഷം വരെ സമാധാനം എന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല......."

അതും പറഞ്ഞു കൊണ്ട് ലക്ഷ്മി വീണ്ടും വിതുമ്പി തുടങ്ങി......

"അമ്മേ കാര്യം തെളിച്ച് പറ...."

"കോളേജിൽ ഇന്നും അടി ഉണ്ടാക്കിയിട്ട് വന്ന് നിൽക്കുന്ന നിൽപ്പാ ഇത്....

"ആരും ആയിട്ടാ പുതിയ പ്രശ്നം....???"

'അത് പിന്നെ ഏട്ടാ...  സീനിയറാ ...ആൽവിൻ....ചെറിയൊരു പ്രോബ്ലം അത്രേയുള്ളൂ......."

"എത്ര നിസ്സാരമായിട്ടാ അവള് പറഞ്ഞത്, ചെറിയ പ്രോബ്ലം പോലും.... എടാ പ്രവീണേ ആ ചെക്കനെ തല്ലിച്ചതച്ചു കൊല്ലാറാക്കി ഇട്ടേക്കുവാ രണ്ടും കൂടെ....."

''ഓ അമ്മയ്ക്ക് അവന് തല്ല് കിട്ടിയതാ വിഷമം...ഞങ്ങൾക്ക് ഇങ്ങോട്ടും കിട്ടി........ അതിൽ അമ്മയ്ക്കൊരു വിഷമവും ഇല്ലേ......."

"നിനക്കൊക്കെ നല്ല തല്ലിന്റെ കുറവ് ഉണ്ടായിരുന്നു...."

"അമ്മ ഇതൊക്കെ എപ്പോഴാ അറിഞത്....???"

പ്രവീണായിരുന്നു അത് ചോദിച്ചത്..

"ലഞ്ച് ബ്രക്കിന്റെ ടൈമിൽ ആൻസിയാ എന്നെ വിളിച്ച് പറഞത്....."

"ഓ ആ പിശാചാണോ പറഞ്ഞത് നാശം......'"

പൗമി ആയിരുന്നു അത് പറഞ്ഞത്.....പയ്യെ പറയാനാണ് ശ്രമിച്ചതെങ്കിലും ശബ്ദം അറിയാതെ അൽപം കൂടി പോയിരുന്നു.....

"കണ്ടോ പ്രവീണേ.....പഠിപ്പിക്കുന്ന മിസ്സിനോടുള്ള അവൾടെ റെസ്പെക്ട് കണ്ടോ......"

"അവര് ഞങ്ങടെ മിസ് അല്ലല്ലോ അമ്മേടെ സി ഐ ഡി അല്ലേ.....
ആഹ്.....എനിക്ക് ഇത്രേം റെസ്പെക്ടേ കൊടുക്കാൻ പറ്റു.......

ഞാനും പാച്ചൂം അവിടെ എന്ത് ചെയ്താലും ഉടനെ അമ്മയെ വിളിച്ച് പറയും...... അവർക്ക് അവർടെ ജോലി ചെയ്താൽ പോരെ......"

"ഓ ആൻസി പഞ്ഞതാ ഇപ്പോ കുറ്റം......അല്ലാതെ നീയൊക്കെ കാണിക്കുന്നത് അല്ല............

അവളില്ലേയിരുന്നേൽ നീയൊക്കെ അവിടെ കിടന്നു കാട്ടികൂട്ടുന്ന തോന്നിയവാസം ഒക്കെം ഞാൻ അറിയാതെ പോയേനേം....."

"എന്തായിരുന്നു പ്രശ്നം...?"

"ഏട്ടാ അവനൊരു ഫസ്റ്റിയർ പെൺകുട്ടിയോട് മോശമായിട്ട് പെരുമാറി....
ഞങ്ങളുടെ കൂടെ പഠിക്കുന്ന അതിഥിടെ അനിയത്തി ആയിരുന്നു അത്.....ആ കുട്ടി കരഞോണ്ട് ഞങ്ങളുടെ ക്ലാസ്സിലേക്ക് കയറി വന്നു.....
അപ്പോൾ പിന്നെ ഞാൻ പോയി അവനോടു ചോദിച്ചു...
അത് പിന്നെ വഴക്ക് ആയി......

അല്ലേലും കോളേജിൽ ആർക്കും അവനെ പറ്റി അത്ര നല്ല അഭിപ്രായം അല്ല........"

പൗമി എന്തോ വലിയ കാര്യം പറഞ ഭാവത്തിൽ അതു പറഞ്ഞു നിർത്തി

"ആ പെണ്ണിന് എന്തേലും കംപ്ലെയിന്റ് ഉണ്ടേൽ പ്രിൻസിപ്പൽനോട് പറയണം......
അല്ലാതെ നീ ആരാ അവളുടെ പ്രശ്നം തീർക്കാൻ....."

അത് പറഞ്ഞു നിർത്തുമ്പോഴേക്കും ലക്ഷ്മിയുടെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു......

"ആ.....അവനെതിരെ കംപ്ലെയിന്റ് കൊടുക്കാനുള്ള ധൈര്യം ഒന്നും അവിടെ ആർക്കുംഇല്ല....."

"അതെന്താ.....?"

അൽപം സംശയത്തോടു കൂടി പ്രവീൺ ആയിരുന്നു അത് ചോദിച്ചത്....

"അവനേ പ്രിൻസിപ്പൽന്റെ അനിയന്റെ മോനാ അത് തന്നെ കാര്യം....."

അലസമായ രീതിയിൽ പൗമി അത് പറഞ്ഞു നിർത്തി.....
അതൂടി കേട്ടതോടെ ലക്ഷ്മിയുടെ കരച്ചിലിന്റെ ശബ്ദം ഇരട്ടിച്ചു.....

"കണ്ടോടാ പ്രവീ....ഇനി ഇവരുടെ ഭാവി എന്താകും.... ഇനി ഇവർക്ക് അവിടെ പഠിക്കാൻ പറ്റുവോ....

എന്റെ ദൈവമേ ഇനി കുംടുംബത്ത് ഉള്ളവരുടെ മുഖത്ത് ഞാനും നിങ്ങളുടെ അച്ഛനും എങ്ങനെ നോക്കും....??
അതെങ്ങനെയാ അച്ഛന്റെയും അമ്മേടെയും പേര് ചീത്തയാക്കാൻ ജനിച്ച രണ്ട് സന്താനങ്ങളല്ലേ ഈ നിക്കുന്നത്....

കുടുംബത്തിൽ ഉള്ളോര് ഇപ്പോഴേ ചോദിക്കുന്നുണ്ട് പൗർണമിയെ ഗുണ്ടയാക്കി വളർത്താനാണോ നിങ്ങളുടെ ഉദ്ദേശ്യമെന്ന്.....ഇനി അവരൊക്കെ ഇതൂടി അറിയുമ്പോൾ....."

ബാക്കി പറഞ്ഞു പൂർത്തിയാക്കാതെ ലക്ഷ്മി വീണ്ടും കരച്ചിൽ തുടർന്നു......

"അമ്മേ..... അമ്മ ഇങ്ങനെ കരയാതെ....കുറച്ചു നേരം ചെന്ന് കിടക്ക്....."

പ്രവീൺ ആയിരുന്നു അത് പറഞ്ഞത്......

അപ്പോഴും പാച്ചൂ കാര്യമായിട്ട് ഫോണിലെന്തോ നോക്കുവായിരുന്നു......
ഇടം കണ്ണിട്ട് ഇടയ്ക്കിടെ പൗമിയും അതിലേക്ക് എത്തി നോക്കുന്നുണ്ട്....

"ടാ പ്രവീണേ നീയൊന്ന് നോക്ക് അവൾടെ കോലം....അവിടേം ഇവിടേം പീഞ്ചി കീറിയിരിക്കുന്ന ജീൻസും ഷർട്ടും..... ഇങ്ങനെയാണോ പെൺകുട്ടികള് ഡ്രസ്സ് ചെയ്യുന്നത്....."

ലക്ഷ്മി പറഞോണ്ട് ഇരിക്കുന്നതിനിടയ്ക്കു തന്നെ പ്രവീൺ പൗമിയെ കണ്ണുകൊണ്ട് ആഗ്യം കാണിച്ചു......
അതിന്റെ അർത്ഥം മനസ്സിലായിട്ടെന്നോണം അവൾ അരയിൽ കെട്ടിയിരുന്ന ഷർട്ട് അഴിച്ചെടുത്ത് നിലവിൽ അവളുടെ ദേഹത്ത് ഉണ്ടായിരുന്ന ബനിയന്റെ മുകളിലേക്ക് ഇട്ടു......

"ഒരുനേരവും ഈ മുടി ഇവള് കെട്ടി വയ്ക്കില്ല....കമ്മലും ഇടില്ല മാലയും ഇടില്ല...
ആൺപിള്ളേരെ പോലെ ഡ്രസ്സും ചെയ്തു രാവിലെ വീട്ടീന്ന് ഇറങ്ങും....വൈകുന്നേരം ആകുമ്പോൾ ആരോടേലും വഴക്കും ഉണ്ടാക്കി തിരിച്ച് വീട്ടിൽ വന്ന് കയറും....
ഇവള് ആണായിട്ടെങ്ങാണ്ട് ജനിക്കേണ്ടത് ആയിരുന്നു....."

അതും പറഞോണ്ട് ലക്ഷ്മി ദേഷ്യത്താൽ മുറിയിലേക്ക് നടന്നു.....

"ഞങ്ങൾക്ക് വിശക്കുന്നു....കുറച്ച് ചോറ് തരുവോ......"

പൗമിയുടെ ആ ചോദ്യത്തിൽ ലക്ഷ്മിക്കും അവളോട് ഒരു സഹതാപം തോന്നിയിരുന്നു.....

മുറിയിലേക്ക് നടന്ന ലക്ഷ്മി നേരെ നടത്തം അടുക്കളയിലേക്ക് ആക്കി.....

ഇത് കണ്ട പാച്ചുവും പൗമിയും നേരെ പോയി ടൈനിംഗ് ടേബിളിന്റെ ചെയറിലേക്ക് ഇരുന്നു......
പ്രവീണും വെറുതെ അവർക്കൊപ്പം ഇരുന്നു....

ലക്ഷ്മി ദേഷ്യത്താൽ ഒരു പാത്രത്തിൽ ചോറെടുത്ത് അവരുടെ മുൻപിലേക്ക് വെച്ചിട്ട് അടുക്കളയിലേക്ക് നടന്നു.....
പ്രവീൺ രണ്ടു പേർക്കുമായുള്ള പ്ലേറ്റ് എടുത്തു അവർക്ക് നേരെ വെച്ചു കൊടുത്തു.....

"പ്രവീ...എനിക്ക് പ്ലേറ്റ് വേണ്ട ടാ........"

"അതെന്താ നീ കഴിക്കുന്നില്ലേ.....?"

ധൃതിയിൽ പ്ലേറ്റിലേക്ക് ചോറ് വിളമ്പുന്നതിനിടയിൽ പൗമി ആയിരുന്നു അത് ചോദിച്ചത്.....

പാച്ചു അവന്റെ വലതു കൈയ്യിലെ മുറിവിലേക്ക് ദയനീയതയോടെ നോക്കി......

"ആ......എന്നാ നീ കഴിക്കണ്ട...."

അതും പറഞ്ഞു പൗമി ചോറും കറിയും കുഴച്ച് ആർത്തിയോടെ കഴിക്കാൻ തുടങ്ങി.......

"ടീ....ആആആ..."

പാച്ചു പതിയെ വായും തുറന്ന് അവൾക്കടുത്തേക്ക് നുങ്ങിയിരുന്നു......

അവൾ അവന്റെ വായിലേക്കും വച്ചു കൊടുത്തു.......

ഇതെല്ലാം കണ്ടും കേട്ടും താടിക്ക് കൈയ്യും കൊടുത്ത് ഇരിക്കുവായിരുന്നു പ്രവീൺ........

"ഇതെന്താ ഇന്നിവിടെ ചിക്കനില്ലേ....."

പൗമിയായിരുന്നു അബദ്ധത്തിൽ അത് ചോദിച്ചത്......
ചോദിച്ചത് അബദ്ധമായീന്ന് അവൾക്ക് തോന്നിയത് പോലും പ്രവീണിന്റെ വാ പൊത്തിയുളള്ള ചിരിയും പാച്ചൂന്റെ കണ്ണും തള്ളിയുളള്ള ഇരുപ്പും കണ്ടപ്പോഴായിരുന്നു..........

ലക്ഷ്മി ദേഷ്യത്താൽ പല്ലു ഞെരിച്ചു അടുക്കളയിലേക്ക് പോയി......

തിരിച്ചു ഒരു പാത്രത്തിൽ ചിക്കൻ കൊണ്ടു വന്ന് അവരുടെ മുൻപിലേക്ക് വെച്ചു.........

"തിന്ന്.....നല്ലോണം തിന്ന് മറ്റുള്ളോരെ തല്ലിച്ചതക്കാൻ നല്ല ആരോഗ്യം വേണ്ടേ.........."

പൗമി പതിയെ തലകുനിച്ചു പാച്ചൂനെ നോക്കി..... അവൻ മെല്ലെ അവളുടെ കാതിൽ പറഞ്ഞു....

"നൈസായിട്ടങ്ങ് എഴുനേറ്റു പോയാലോ....."

"മിണ്ടാണ്ടിരുന്ന് തിന്നോ.......അച്ഛൻ വന്നാ ഇത് പോലും കിട്ടത്തില്ല......."

"എന്തുവാടാ ഇരുന്നു പിറുപിറുക്കുന്നത്.....കഴിച്ചിട്ട് വേഗം എഴുനേറ്റു പോകാൻ നോക്ക്....."

ആ ഉറച്ച ശബ്ദം ലക്ഷ്മിയുടേതായിരുന്നു.....

പൗമിയും പാച്ചുവും അതൂടി കേട്ടപ്പോൾ ഇനിയെന്തോ പറയാൻ വന്നത് പാതി വഴിയിൽ വിഴുങ്ങി വേഗം കഴിച്ചെണീറ്റ് റൂമിലേക്ക് നടന്നു........

കുളിച്ചു ഫ്രഷായി ബാൽക്കണിയിലെ സോപാനത്തിലിരുന്ന് വഴിയോര കാഴ്ചകൾ ആസ്വദിക്കുമ്പോഴായിരുന്നു  അവൾക്കരികിൽ വന്ന് പ്രവീൺ ഇരുന്നത്....

"എങ്ങനെയാ കണക്കിനു കിട്ടിയോ.....? . ."

"എന്ത്....??"

"അല്ലാ തല്ലേ....."

"ഒന്ന് പോ പ്രവീ കളിയാക്കാതെ......."

അപ്പോഴായിരുന്നു ഒരു പാത്രത്തിൽ നിന്ന്  മുന്തിരി പെറുക്കി തിന്നോണ്ട്  പാച്ചു അങ്ങോട്ട് വന്നത്........

"ഇതൊക്കെ എങ്ങോട്ട് പോകുന്നെടേയ്......??"

പ്രവീൺ അവനെ കളിയാക്കി ചോദിച്ചു....

"പൊരിഞ്ഞ പോരട്ടമല്ലായിരുന്നോ.....അതിന്റെ നല്ല ക്ഷീണം ഉണ്ട്......."

അതും പറഞ്ഞു അവനൊരു മുന്തിരി പൗമിക്കു നേരെ എറിഞ്ഞു.... അവൾ വാ കൊണ്ടത് ക്യാച്ച് ചെയ്തു......

"അല്ലാ....ഈ മുറിവിൽ എവിടെ പോയാ മരുന്ന് വെച്ചത്....ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവർക്ക് മനസ്സിലായില്ലേ ഇത് തല്ല് കേസ് ആണെന്ന്.....???"

"ഞങ്ങള് ആ അഖിലിന്റെ അമ്മേടെ ക്ലീനിക്കിലോട്ടാ പോയത്.....
അവരായത് കൊണ്ട്  കൂടുതൽ ഒന്നും ചോദിച്ചില്ല......"

പാച്ചു അത് പറഞ്ഞു നിർത്തി.....

"ഏത് അഖിൽ.?..."

"ഓ ഇവൾടെ പിന്നാലെ കുറേ നടന്നില്ലേ......"

"ഏത്.... ആ ചെക്കനോ...?"

"ആന്നെ അവൻ തന്നെ....."

"അവനിപ്പോഴും ഇവൾടെ പിന്നാലെ തന്നെ ആണോ......"

"പിന്നെ ആണോന്നോ......ചാഞ്ഞും ചരീഞ്ഞും കിടന്നുള്ള അവന്റെ നോട്ടം കാണുമ്പോൾ തന്നെ പാവം തോന്നും......."

"എടി പൗമി..നിനക്ക് അവനൊരു ഗ്രീൻ സിഗ്നൽ കൊടുത്തൂടേ......
ഒന്നൂല്ലേലും അവനൊരു ഡോക്ടർടെ മോനല്ലേ....."

"ദേ പ്രവീ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടേ......
ഡോക്ടർടെ മോനെന്താ കൊമ്പുണ്ടോ....."

"അല്ലെടി നീ എന്തായാലും തല്ല്കൊള്ളിയാ.....അടിയും കൊണ്ട് വീട്ടിൽ കയറി ചെല്ലുമ്പോൾ ഫ്രീ ആയിട്ട് മരുന്ന് വെച്ച് തരാൻ ഒരാളാകൂലോന്ന് ഓർത്തു പറഞ്ഞതാണേ......"

"ടാ നിന്നെ ഞാൻ്‌......"

എന്നും പറഞ്ഞു കൊണ്ട് പ്രവീണിനെ തല്ലാൻ പൗമി കൈയ്യോങ്ങിയപ്പോഴാണ് പിന്നിൽ അമ്മ നിൽക്കുന്നു എന്ന് പാച്ചൂ ആഗ്യം കാണിച്ചത്......

"വാ താഴേക്ക് വാ.....
അതോ പെങ്ങൾക്ക് കല്യാണം ഒക്കെ ഉറപ്പിച്ചീട്ടേ ഉള്ളോ....എങ്ങനെയാ....."

"ആദ്യം നീ പോ....''

"നീ പോ്‌...."

"പൗമി എന്താ അവിടെ....."

സ്റ്റെപ്പ് പാതി ഇറങ്ങി നിന്നു കൊണ്ട് ലക്ഷ്മി ആയിരുന്നു അത് ചോദിച്ചത്....

"ഒന്നൂല്ല അമ്മേ....."

"പ്രവീണേട്ടൻ ആദ്യം പോ....."

പ്രവീണിനു പിന്നാലെ പാച്ചുവും അതിന്റെ പിന്നിലായ് പൗമിയും താഴേക്ക് നടന്നു.....

താഴെ ഇരിക്കുന്ന ആളെ കണ്ടതും പാച്ചുവും പൗമിയും അടി കൊണ്ടതു പോലെ പാതിവഴിയിൽ നിന്നു....

"അ...അ..അച്ഛനോ...."

"അ അ അച്ഛനല്ല....അച്ഛൻ...."

രണ്ടാളും ഇങ്ങടുത്തോട്ട് വന്നേ....

പാച്ചൂന് പിന്നാലെ പൗമിയും അങ്ങോട്ട് ചെന്നു.....

"എന്തായിരുന്നു ഇന്ന് പ്രശ്നം......?"

"അത് പിന്നെ അച്ഛാ.....''

പെട്ടന്നായിരുന്നു അനന്തപത്മനാഭന്റെ ഫോൺ റിംഗ് ചെയ്തത്.....

കൈകൊണ്ട് സംസാരം നിർത്താൻ ആഗ്യം കാണിച്ചിട്ട് അയാൾ ഫോൺ എടുത്തു.....
ഓരോ നിമിഷവും കഴിയും തോറും അയാളുടെ മുഖം കൂടുതൽ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു....

പൗമി പേടിയോടെ പാച്ചുവിനെ നോക്കി.......

(തുടരും)

ദാവണ്ണിപ്പെണ്ണിനും ഇല്ലത്തെക്കുട്ടിക്കും കൃഷ്ണവേണിക്കും അമ്മുക്കുട്ടിക്കും ലക്ഷ്മിക്കും ഇമയ്ക്കും ഗംഗയ്ക്കും ഒപ്പം ഇന്നുമുതൽ ഞാൻ പൗമിയെകൂടി  ചേർത്ത് വയ്ക്കുകയാണ്....
എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് വിചാരിക്കുന്നു.....
ഒത്തിരി ഇഷ്ടത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി

https://www.facebook.com/groups/1725045934377816/permalink/2458626354353100/ ഭാഗം 2

രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി"എന്തായിരുന്നു ഇന്ന് പ്രശ്നം......?"

"അത് പിന്നെ അച്ഛാ.....''

പെട്ടന്നായിരുന്നു അനന്തപത്മനാഭന്റെ ഫോൺ റിംഗ് ചെയ്തത്.....

കൈകൊണ്ട് സംസാരം നിർത്താൻ ആഗ്യം കാണിച്ചിട്ട് അയാൾ ഫോൺ എടുത്തു.....
ഓരോ നിമിഷവും കഴിയും തോറും അയാളുടെ മുഖം കൂടുതൽ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു....

പൗമി പേടിയോടെ പാച്ചുവിനെ നോക്കി.......

ഫോണിൽ സംസാരിച്ചു തീർന്നിട്ടും അനന്തപത്മമാഭൻ ഒന്നും മിണ്ടിയതേ ഇല്ല.......

"എന്താ അനന്തേട്ടാ....?ആരായിരുന്നു വിളിച്ചത്...?"

"ലോ കോളേജിൽ നിന്ന് പ്രിൻസിപ്പൽ ആയിരുന്നു വിളിച്ചത്....."

"എന്താ കാര്യം....??"

"മക്കൾക്ക് സസ്‌പെൻഷൻ....."

"യെസ്സ്...."

സന്തോഷപൂർവ്വം കൈചുരുട്ടി തുള്ളിച്ചാടി കൊണ്ട് പൗമിയായിരുന്നു അത് പറഞത്...

പെട്ടന്നെന്തോ ഉൾബോധം വന്നതു പോൽ നാവു കടിച്ചു ഇടം കണ്ണാലെ അവൾ ലക്ഷ്മിയെ ഒന്ന് നോക്കി......
ദേഷ്യത്താൽ നിന്നു വിറയ്ക്കുകയായിരുന്നു അവർ......

"സോറി അച്ഛാ.....പെട്ടെന്ന് ഞാൻ....."

"ഇവളെ ഇന്ന് ഞാൻ ശരിയാക്കും....."

അതും പറഞ്ഞു പൗമിയെ തല്ലാനായി കൈയ്യോങ്ങി കണ്ട് ലക്ഷ്മി വന്നു.....

അനന്തപത്മനാഭൻ അവരെ തടഞു......

"പൗമി നീ ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാ....."

"അച്ഛാ ഞാൻ നന്നായിക്കോളാം......"

"കുറേ കാലമായി ഇതും പറഞ്ഞു നീ ഞങ്ങളെ വിഢികളാക്കുന്നു....
ഇന്ന് ഞങ്ങൾക്കൊരു തീരുമാനം അറിഞേ പറ്റു....."

"അച്ഛാ ഞാൻ...."

"അനന്തേട്ടന് ഇവളെ ശരിക്ക് അറിയാൻ പാടില്ലാത്തോണ്ടാ.......വിളഞ വിത്താ ഇവൾ.....

സ്വന്തം ക്ലാസിൽ പത്തൻപത് പിള്ളേരെ അടക്കിയൊതുക്കി കൊണ്ടു പോകുന്ന ലക്ഷ്മി ടീച്ചർക്ക് തെറ്റ് പറ്റിയത് സ്വന്തം മകളുടെ കാര്യത്തിലാ.....

എനിക്കറിയാം നിന്നെയൊക്കെ എങ്ങനെ വളർത്തണമെന്ന്

ഇനി മേലിൽ പൗമിയെയും പാച്ചൂനെയും ഈ വീട്ടിൽ ഒന്നിച്ചു കണ്ടു പോകരുത്......ഇനി നീയൊക്കെ പരസ്പരം മിണ്ടുന്നത് പോലും കണ്ട് പോകരുത്........
പിന്നെ സസ്‌പെൻഷൻ കഴിഞ്ഞു കോളേജിൽ പോകുമ്പോൾ പൗമി ബസിൽ പോയാ മതി....."

"അപ്പോൾ ബൈക്കോ...?"

പൗമിയായിരുന്നു അത് ചോദിച്ചത്.....

"ഇനി തൊട്ട് പാച്ചൂ ഒറ്റയ്ക്ക് ബൈക്കിൽ പോയാ മതി്‌....കേട്ടല്ലോ്‌...."

"അപ്പോൾ എന്റെ വണ്ടിയോ.....???"

"ആ....ബുള്ളറ്റ്നു ഇപ്പോൾ ആവശ്യക്കാര് ഒരുപാടാ..... കിട്ടുന്ന വിലയ്ക്ക് അതങ്ങ്  വിൽക്കാൻ ഞാൻ തീരുമാനിച്ചു....."

"ഞാൻ സമ്മതിക്കത്തില്ല......അമ്മ മാത്രം തീരുമാനിച്ചാൽ പോരല്ലോ........
എന്റെ വണ്ടിയാ അത് ഞാനും കൂടി തീരുമാനിക്കണം.....'"

"കണ്ടോ അനന്തേട്ടാ ഇവളുടെ തർക്കുത്തരം കേട്ടോ.....അഹങ്കാരി....."

"ഒന്ന് നിർത്തുന്നുണ്ടോ രണ്ടാളും....... അത് നമുക്ക് പിന്നീട് തീരുമാനിക്കാം........"

ആ വീട്ടിൽ അനന്തപത്മനാഭൻ ഒരുവാക്ക് പറഞ്ഞാൽ പിന്നതിന് ഒരു മറുവാക്ക് ഇല്ല......അതുകൊണ്ട് ലക്ഷ്മിയും പൗമിയും ഒന്നടങ്ങി....

"പിന്നൊരു കാര്യം മൂന്നും കൂടെ ഒന്നിച്ചുള്ള ഉറക്കം അതങ്ങ് നിർത്തിയേക്ക്....
മൂന്നു പേരും ഇന്ന് തൊട്ട് അവരവരുടെ റൂമിൽ അങ്ങ് കിടന്നാൽ മതി........"

"അമ്മേ അത് പിന്നെ......"

"പൗമീ....."

ലക്ഷ്മിയുടെ ആ വിളിയിൽ പൗമി പതിയെ തലകുനിച്ച് നിന്ന് സമ്മതമെന്നോണം തലയാട്ടി നിന്നു....

"നിന്നെയൊക്കെ നന്നാക്കാൻ പറ്റുമോന്ന് ഞാനൊന്നു നോക്കട്ടെ......"

അതും പറഞ്ഞു ലക്ഷ്മി അകത്തേക്ക് പോയി.....

"എത്ര ദിവസത്തേക്കാ അച്ഛാ സസ്‌പെൻഷൻ....?"

"പതിനഞ്ച് ദിവസം..."

"ഛെ....ഞാൻ ഒരു വൺ മന്ത് പ്രതീക്ഷിച്ചതാ...."

"ടീ...."

അനന്തപത്മനാഭൻ തമാശയ്ക്ക് അവളെ തല്ലാൻ കൈയ്യോങ്ങി.....

"അച്ഛാ തല്ലല്ലേ....."

അവൾ ചിരിച്ചോണ്ട് അയാളോട് പറഞ്ഞു....

"നിന്റെ കുരുത്തക്കേട് ഈയിടെ ആയി കുറച്ചു കൂടുന്നുണ്ടോന്ന് ഒരു ഡൗട്ട്....
ആ...സപ്പോർട്ട് ചെയ്യാൻ ഇവൻമാര് ഉണ്ടല്ലോ......"

പാച്ചൂനെയും പ്രവീണിനെയും നോക്കി ആയിരുന്നു അനന്തപത്മനാഭൻ അത് പറഞ്ഞു നിർത്തിയത്....

"ഏയ് ഇല്ലാ അച്ഛാ ....ഞങ്ങള് അങ്ങനെയൊന്നും....."

"ടാ മോനെ പ്രവീണേ....ഞാനെല്ലാം അറിയുന്നുണ്ട് കേട്ടോ....."

"അല്ലാ....അച്ഛനെങ്ങനെയാ വന്നത്....മുറ്റത്ത് വണ്ടിയൊന്നും കാണുന്നില്ലാല്ലോ....."

"എന്റെ മക്കളെ എനിക്ക് നല്ല വിശ്വാസം ആയത് കൊണ്ട് പിന്നിലെ ഗേറ്റ് വഴിയാ ഞാൻ അകത്തേക്ക് കയറിയത്......."

"എന്ന് വെച്ചാൽ....."

"അല്ലാ എന്നെ കണ്ടാൽ നിങ്ങള് മതില് ചാടി രക്ഷപെടൂല്ലോ...."

"മതില് ചാടാനോ......ഞങ്ങളോ...."

"ടീ മോളെ പൗമി.....ഒരുപാടങ്ങ് ഉരുളല്ലേ.....
പാതിരാത്രി മതിലും ചാടി മൂന്നും കൂടി പുറത്ത് പോകുന്നതൊന്നും ഞാൻ അറിയുന്നില്ലന്നാണോ നിങ്ങളുടെ വിചാരം....."

"അത് പിന്നെ അച്ഛാ....."

"ആ...ആ...മതി മതി...

തെറ്റ് കണ്ടാൽ പ്രതികരിക്കണം.....മുഖം നോക്കാതെ തന്നെ പ്രതികരിക്കണം...

എന്നാലും എന്റെ മോളെ നീ എങ്ങനെയാ അവനെ അങ്ങനെ തല്ലിയത്....??"

"അച്ഛൻ കണ്ടോ അവനെ...."

"മ്ം....അവന്റെ വീട്ടുകാർക്കും അവനും കംപ്ലെയിന്റ് ഒന്നും ഇല്ല....."

"തെറ്റ് അവന്റെ ഭാഗത്താ.....അതാ അച്ഛാ കംപ്ലെയിന്റ് ഇല്ലാത്തത്......"

"മ്ം...അറിഞ്ഞടുത്തോളം അവരത്ര നിസ്സാരക്കാരല്ല........മോളൊന്ന് സൂക്ഷിച്ചോണം.....

പാച്ചൂ നീ ഒന്ന് പ്രത്യേകം ശ്രദ്ധിച്ചോണം പൗമിയെ....

പിന്നെ ഇതൊന്നും അമ്മയോട് പറയാൻ നിൽക്കണ്ടാ....
വെറുതെ അവളേ ടെൻഷൻ ആക്കണ്ടാ....."

"മ്ം...മ്ം......"

"എന്നാലും എന്റെ മോളേ നീ എങ്ങനാടി അവനെ തല്ലി ചമ്മന്തിയാക്കിയത്........"

"ഒന്നൂല്ലേലും ഞാൻ ഡി ജി പി അനന്തപത്മനാഭന്റെ മോളല്ലേ....തെറ്റിന് എതിരെ ഞാൻ ഇത്രയെങ്കിലും പ്രതികരിക്കണ്ടേ......"

അതും പറഞ്ഞു കൊണ്ട് അവൾ അനന്തപത്മനാഭനോട് ചേർന്ന് നിന്ന് അയാളുടെ മീശ ഒന്നൂടെ പിരിച്ചു വെച്ചു......

എന്നിട്ട് പതിയെ ചിരിച്ചോണ്ട് മുകളിലേക്കുള്ള സ്റ്റെയർ കേറി.......

"ടീ മോളേ....."

പാതി കയറിയ കോണിയിൽ നിന്നും കൊണ്ട് അവൾ അനന്തപത്മനാഭനെ നോക്കി....

"നീ എന്റെ പണി കളയുവോ....???"

"നോക്കാം...."

"എന്ത്....??"

അതിനു മറുപടിയായി അവള് ചിരിച്ചു കൊണ്ട്  ഒറ്റ കണ്ണ് ഇറുകഗൂഢാലോചനേച്ചു ചൂളമടിച്ചു കൊണ്ട് മുകളിലേക്ക് കയറി...

ഒന്നും മനസ്സിലാകാതെ അനന്തപത്മനാഭൻ അവളെ തന്നെ നോക്കി നിന്നു........

"എന്താണ് മേഡം തനിച്ചൊരു ഇരുപ്പ്.....??എവിടെ നിന്റെ വാല്.....?"

പ്രവീൺ അതും ചോദിച്ചു കൊണ്ടായിരുന്നു ബാൽക്കണിയിൽ എന്തോ ചിന്തയിലാണ്ടിരുന്ന പൗമിയുടെ അടുത്തേക്ക് ചെന്നത്......

"ആ...എനിക്കെങ്ങും അറിയീല്ല...."

"എന്താടീ അവനും ആയിട്ട് ഉടക്കിയോ....."

"ഓ......"

അപ്പോഴായിരുന്നു ഒരു ആപ്പിളും കടിച്ചോണ്ട് പാച്ചൂ അങ്ങോട്ട് കയറി വന്നത്.....
പാതി കടിച്ച ആപ്പിൾ അവൻ പൗമിക്ക് നേരെ എറിഞ്ഞു.....
അവൾ അത് ക്യാച്ച് ചെയ്തു അവനെ തിരിച്ചു എറിയാനായി ഓങ്ങി.....

"എന്താടി എന്താ പ്രശ്നം....?"

അവളുടെ ഏറിനെ തടുക്കാനെന്നോണം കൈ വിടർത്തി കൊണ്ട് പാച്ചു ആയിരുന്നു ധൃതിപ്പെട്ട് അത് ചോദിച്ചത്....

"ആ...അത് തന്നെയാ ഞാനും ഇത്ര നേരം ചോദിച്ചോണ്ട് ഇരുന്നത്...."

പ്രവീണും പറഞ്ഞു നിർത്തി......

"ടാ വക്കീലേ....ഇവൻ ആ ഹോക്കിസ്റ്റിക്ക് എറിഞ്ഞു തന്നതാ ഇത്ര വലിയ പ്രോബ്ലം ആയത്....
ഇനിപ്പോ അമ്മേടെ വീട്ടിൽ നിന്ന് അമ്മാവൻമാര് തെണ്ടികള് എപ്പോഴാണോ കുടുംബത്തിന്റെ സ്റ്റാറ്റസും പൊക്കിപ്പിടിച്ചോണ്ട് വരുന്നത്.....

ഒന്നാതെ ഞാനാ അവരുടെ കണ്ണിലെ കരട്......കഴിഞ്ഞ തവണ വന്ന് പറഞ്ഞിട്ട് പോയത് ഓർക്കുന്നില്ലേ...."

"അത് ശരിയാ.....ടാ പാച്ചൂ നിനക്ക് ഇവളെ പിടിച്ചു മാറ്റികൂടായിരുന്നോ....."

''പിടിച്ചു മാറ്റാൻ പോയിരുന്നെങ്കിൽ  അടി കൊണ്ട് ചുരുണ്ടേനെ........
ഇതിപ്പോ ഇത്രയല്ലേ സംഭവിച്ചുള്ളു....."

"ഓ....അത്ങ്ങള് എല്ലാം കൂടി എപ്പോ വേണേലും വരും.....

ബാക്കിയുള്ളോരുടെ ഉള്ള സമാധാനം പോയി കിട്ടി.....

പ്രവീ...നീയാ ശ്രീക്കുട്ടിയെ ഒന്ന്  വിളിച്ച് നോക്കിയെ.....അവിടെ എന്താ കാര്യംഎന്നറിയാലോ......"

അഞ്ചു മിനിട്ട്നു ശേഷം ഫോൺ വിളി കഴിഞ്ഞു പ്രവീണെത്തി........

"ശ്രീക്കുട്ടി എന്താ പറഞ്ഞത്....??"

"ഇന്ന് വരവ് ഉണ്ടാവാൻ സാധ്യത ഇല്ല്‌.....നാളെ പ്രതീക്ഷിച്ചാൽ മതി......."

"ആ.....പാതി സമാധാനം... നാളെ പേടിച്ചാ മതിയെല്ലോ......"

എന്നും പറഞ്ഞു പൗമിയൊന്ന് ദീർഘമായി ശ്വാസം വിട്ടു....

"നീ ശ്വാസം വിടാൻ വരെട്ടെ.....
മുത്തശ്ശനും മുത്തശ്ശിയും പറഞ്ഞെന്ന് നിന്നെ അവിടെ കൊണ്ട് ചെന്ന് നിർത്താൻ....."

ഇടിവെട്ടേറ്റതു പോലെ പൗമി ഇരുന്നു...

"എന്റെ പട്ടി പോകും......

എല്ലാം ഈ അമ്മേടെ പ്ലാനാ.....
ഛെ....."

"എന്താണ് മൂന്നാളും കൂടിയൊരു ഗൂഢാലോചന........??"

അനന്തപത്മനാഭൻ അതും ചോദിച്ചു കൊണ്ടായിരുന്നു അവർക്കടുത്തേക്ക് വന്നത്......

അച്ഛനെ കണ്ടതും മക്കള് മൂന്നു പേരും ബഹുമാനപൂർവ്വം ഇരിക്കുന്നിടത്തു നിന്ന് എഴുനേറ്റു.....

"ഏയ് ഒന്നൂല്ലച്ഛാ.....

അച്ഛാ നാളെ ശേഖരൻമാമേം മാധവൻ മാമേം വരുന്നുണ്ടോ ഇങ്ങോട്ട്....??"

"ആ.....അത് പറയാനാ ഞാൻ ഇങ്ങോട്ട് വന്നത്....
നാളെ അവര് വരും.....മോളെ  കൊണ്ടു പോകാനാ അവര് വരുന്നത്....
മോള് നാളെ അവർക്കൊപ്പം പോകണം......സസ്‌പെൻഷൻ കഴിഞ്ഞാൽ അവിടെ നിന്നും ക്ലാസ്സിലോട്ടും പോകാലോ.....

മോൾടെ ബുള്ളറ്റ് അവിടെയും കൊണ്ടുപോകാലോ.....അതിൽ തന്നെ ക്ലാസ്സിലും പോയാൽ മതി.....
ആ കാര്യം ഞാൻ അമ്മയെ കൊണ്ട് സമ്മതിപിപ്പിച്ച് തരാം........."

"അച്ഛാ ഞാൻ........"

"പൗമി തൽക്കാലം മോള് അച്ഛൻ പറയുന്നത് അങ്ങ് അനുസരിക്ക്....."

"അച്ഛാ പ്ലീസ്...."

"ഇനി ഇതിൽ ഒരു എക്സ്ക്യൂസും വേണ്ട.....
 മോള് നാളെ അവർക്കൊപ്പം പോകുന്നു....
പിന്നെ വീക്കെൻഡ് ആകുമ്പോൾ ഇങ്ങോട്ട് പോരെ......"

അവസാനം നിവർത്തിയില്ലാതെ അവള് സമ്മതം മൂളി.....

പാച്ചുവും പ്രവിയും ഒന്നും മിണ്ടാതെ നിൽക്കുവാണ്.....

"മൂന്നാളും എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്.....??"

"ഏയ് ഒന്നൂലച്ചാ...."

"എന്നാ ഫുഡ് കഴിക്കാൻ താഴേക്ക് ഇറങ്ങി വാ......"

പാച്ചൂന് കൈ വയ്യാത്തോണ്ട് പൗമി കഴിക്കുന്നതിനോടൊപ്പം അവന് വാരി കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു......

കഴിച്ചെണീറ്റ് റൂമിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴായിരുന്നു പിന്നിൽ നിന്ന് ലക്ഷ്മി വിളിച്ചത്...

"പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ.....
ഇന്ന് മൂന്നു പേരും ഒറ്റയ്ക്ക് ഒറ്റയ്ക്ക് കിടന്നാൽ മതി..... "

ഒന്നമർത്തി മൂളുക മാത്രം ചെയ്തു കൊണ്ട് മൂന്നു പേരും അവരവരുടെ റൂമിലേക്ക് നടന്നു...........

കട്ടിലിൽ തിരിഞും  മറിഞ്ഞും കിടന്നിട്ടും ഉറക്കം തന്നെ തേടിയെത്താത്തത് പോലൊരു തോന്നലായിരുന്നു പൗമിക്ക്.........കാരണം ഓർമ്മ വെച്ച നാൾ മുതൽ അവൾ ഉറങ്ങിയിരുന്നത് പാച്ചൂവിനും പ്രവിക്കും ഒപ്പമായിരുന്നു........
പകൽ ഉറക്കങ്ങളിൽ മാത്രമായിരുന്നു അവൾ സ്വന്തം മുറിയിലേക്കെത്തുന്നത്......

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ ആയപ്പോൾ അവൾ പതിയെ റൂമിനു പുറത്തേക്ക് ഇറങ്ങി.....

താഴത്തെ നിലയിലെ എല്ലാ ലൈറ്റുകളും ഓഫായിരുന്നു....അതിനർത്ഥം എല്ലാവരും ഉറങ്ങി....
അവൾ പതിയെ വെള്ള ബെഡ്ഷീറ്റെടുത്ത് തലവഴി മൂടി പിച്ചുവിന്റ റൂം ലഷ്യമാക്കി നടന്നു......

മൂന്നൂ പേർക്കും പ്രത്യേകം റൂം ഉണ്ടെങ്കിലും അവര് മൂന്നും എന്നും ഒന്നിച്ചുറങ്ങുന്നത് പാച്ചുവിന്റെ മുറിയിലാണ്....

പതിയെ തള്ളിയപ്പോഴേക്കും വാതിൽ തുറന്നു വന്നു.....
അകത്തേക്ക് കയറുമ്പോൾ പാച്ചു  ബോധം കെട്ട്കിടന്ന് ഉറങ്ങുന്നു.....നടുക്ക് പൗമിക്ക് കിടക്കാനായുള്ള സ്ഥലം ഒഴിച്ചിട്ട് അൽപം നീങ്ങി പ്രവീണും ഫോണലെന്തോ നോക്കി കൊണ്ട് കിടക്കുന്നുണ്ടായിരുന്നു...

"ടാ പ്രവീ നിയെപ്പോഴാ വന്നേ....??"

"കുറച്ചു നേരം ആയി.....
ഞാനോർത്തു നീയിന്ന് ഇങ്ങോട്ട് ഇല്ലാരിക്കും എന്ന്...."

"എനിക്ക് അവിടെ കിടന്നിട്ട് ഉറക്കം വന്നില്ല പ്രവി......

പാച്ചു ഉറങ്ങിയിട്ട് ഒരുപാട് നേരം ആയോ....."

"നിന്നെ നോക്കി നോക്കി ഇരുന്നു ഉറങ്ങിയതാ....."

പൗമി കേറി കിടന്നു......ഫോൺ എടുത്ത് വെച്ച് ലൈറ്റ് ഓഫ് ചെയ്തു പ്രവീണും കിടന്നു.....

തുറന്നിട്ട ജനലിലെ മാറി കിടന്ന കർട്ടന്റെ ഇടയിലൂടെ ചന്ദ്രന്റെ വെള്ളിവെളിച്ചം ആ മുറിയിലാകമാനം ഒഴുകി പരന്നു.....

"നല്ല നിലാവ് ഉണ്ട് അല്ലേ പ്രവി....."

"മ്ം...മ്ം... നിനക്ക് എന്താ ഉറക്കം വരുന്നില്ലേ.....??"

"നെറ്റിക്ക് നല്ല വേദനയുണ്ട്ടാ....."

"സാരല്ല....പോട്ടേ കണ്ണടച്ച് കിടന്നോ...."

എന്നും പറഞ്ഞു കൊണ്ട് പ്രവി അവളുടെ നെറ്റിയിലൂടെ പതിയെ തലോടി......

"ഘുർ....ഘുർർർർ"

പാച്ചൂന്റെ കൂർക്കം വലി കേട്ട്
ഓ ശവം..... എന്നും പറഞ്ഞു കൊണ്ട് പൗമി പുറം കാല് വെച്ച് പാച്ചൂന് ഒരു തൊഴി കൊടുത്തു.....

"ആയ്യോ...ആൽവി ഇനിയെന്നെ തല്ലല്ലേ...."

അത് കേട്ട് പൗമിയും പ്രവിയും പൊട്ടിച്ചിരിച്ചു.....
അവരുടെ ചിരി കേട്ട് പാച്ചു ഉണർന്നു.....

"നീയോ....നീയെപ്പം വന്നു...."

"ഇച്ചിരി മുന്നേ വന്നു......"

"ടാ പാച്ചൂ നമുക്ക് മതില് ചാടിയാലോ....."

"നീ പോടി....എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്....."

അതും പറഞ്ഞു കാലെടുത്തു പൗമിയുടെ മുകളിലൂടെ ഇട്ട് തലവഴി പുതപ്പും മൂടി പാച്ചു കിടന്നു.....

"ടാ പ്രവീ....."

"തലവേദനയിന്ന് പറഞ്ഞിട്ട് മതില് ചാടാൻ നിക്കുവാ അല്ലേ......അതൊന്നും വേണ്ട...."

"ടാ പ്രവീ....എനിക്ക് ഉറക്കം വരുന്നില്ല....."

പ്രവീൺ പൗമിയുടെ നെറ്റി മേൽ ഒന്നമർത്തി ചുംബിച്ചു....

"ഇനി കിടന്നോ....ഉറക്കം താനെ വന്നോളും...."

അതും പറഞ്ഞു പ്രവി കണ്ണടച്ച് കിടന്നു....
കൈയ്യെടുത്ത് അവനു മുകളിലൂടെ ഇട്ട് പൗമിയും പതിയെ കണ്ണുകളടച്ചു.......
ഓർമ്മകളൊക്കെയും ഉറക്കത്തിനു വഴിമാറി കൊടുത്തു.....

പാച്ചു പൗമിക്ക് നല്ലൊരു സുഹൃത്തും സഹോദരനും കൂടിയാണെങ്കിൽ ഇതിനു പുറമേ പ്രവീൺ അവൾക്ക് അച്ഛൻ കൂടിയാണ്......

ഓർമ്മ വെച്ചനാൾ മുതൽ ഇവരെ കെട്ടിപ്പിടിച്ചേ പൗമി കിടന്നിട്ടുള്ളു....പ്രവീണിന്റെ കൈയ്യിൽ നിന്നൊരു ഉമ്മ വാങ്ങിയിട്ടേ അവൾ ഉറങ്ങിയിട്ടുള്ളു.....

അഞ്ചരയ്ക്കത്തെ അലാറം കേട്ട് ആദ്യം ഉണർന്നത് പ്രവീണാണ്.......

"പൗമീ.....പൗമീ.....പൗമീ എണീക്ക്......."

"പ്രവീ ഒരു പത്ത് മിനിറ്റ്....."

"പാച്ചൂ.... ടാ പാച്ചൂ എണീക്ക്..."

"ടാ ഒരു പതിനഞ്ച് മിനിട്ട്......"

"പതിനഞ്ചും പത്തും ഇരുപത്തഞ്ച്.....ഓ അപ്പോ അരമണിക്കൂർ കഴിയാതെ മക്കള് എഴുനേൽക്കില്ലാ അല്ലേ.....ഇപ്പോ ശരിരാക്കി തരാം....."

അതും പറഞ് പ്രവീൺ ബാത്റൂമിലേക്ക് നടന്നു...
തിരികെ ഒരു കപ്പ് വെള്ളവുമായി വന്ന് രണ്ടു പേരുടെയും മുഖത്ത് തളിച്ചു.....

പൗമിയാണ് ആദ്യം ചാടി എഴുനേറ്റത്....

"എന്താ പ്രവീ ഇത് ഒരുമാതിരി....."

"എത്ര നേരം കൊണ്ട് വിളിക്കുവാണെന്ന് അറിയാവോ.....
പോയി ഫ്രഷാവ്...."

"ഓ നശിച്ച ജോഗിങ്...."

അതും പറഞ്ഞു അടുത്ത് കിടന്ന് ഉറങ്ങുന്ന പാച്ചൂനെ നോക്കി കൊണ്ടവൾ എണീറ്റു.....

പ്രവീണിന്റെ കൈയ്യിലിരുന്ന ബാക്കി കപ്പും വെള്ളവും വാങ്ങി പാച്ചൂന്റെ മുഖത്ത് ഒഴിച്ചിട്ട്

"അങ്ങനെ നീ ഇപ്പോ ഒറ്റയ്ക്ക് സുഖിക്കണ്ടാ....."

എന്നും പറഞ്ഞു പൗമി അവളുടെ മുറിയിലേക്കോടി

അവൾ ഫ്രഷായി താഴേക്ക് ഇറങ്ങി വരുമ്പോൾ  പാച്ചുവും പ്രവീണും അനന്തപത്മനാഭനും താഴെ ഉണ്ടായിരുന്നു.....

ഓരോന്നൊക്കെ മിണ്ടിയും പറഞ്ഞും അവർ നാല് പേരും നടന്നു തുടങ്ങി....

അച്ഛന്റെ നിർബന്ധം ഒന്നു കൊണ്ടു  മാത്രമാണ് ഇവർ മൂന്നും നടക്കാൻ ഇറങ്ങുന്നത്....

പാച്ചു ആണേൽ കണ്ണിൽ കണ്ട പെൺപിള്ളേരെയും വായിനോക്കി ഇഴഞ്ഞു ഇഴഞാണ് നടപ്പ്.......പ്രവീൺ അച്ഛനെ കാണിക്കാൻ വേണ്ടി അച്ഛന്റെ പിന്നാലെ നടക്കും.....പൗമിയും പതിയെ വഴിയോര കാഴ്ചകൾ ആസ്വദിച്ചു നടക്കും.....

സ്ഥിരം പോകുന്ന വഴിയാണ്....എന്നാലും ഇവിടെ കാണാൻ എന്തൊക്കെയോ ഒരുപാട് ഉള്ളതു പോലെ അവൾക്ക് തോന്നും.....

"ഹായ് പൗമി... ഗുഡ്മോണിംഗ്......
എന്താ നെറ്റിക്കൊരു പഞ്ചർ....."

എതിരെ നടന്നു വന്ന വൈഗയായിരുന്നു അത് ചോദിച്ചത്....

"ഹേയ് നത്തിംഗ് ഡിയർ...ചയറിയൊരു ആക്സിഡന്റ്.....''

"ഓ.....എവിടെ തന്റെ വാല്...."

"ആര് പാച്ചുവോ.....പിന്നിൽ ഏതേലും പെൺ പിള്ളേരോട് ഒലിപ്പിച്ചോണ്ട് നിൽപ്പുണ്ടാവും
താൻ അവനെ കാണുവാണേൽ ഒന്നിങ്ങോട്ട് പറഞ്ഞു വിട്ടേക്ക്...."

അതും പറഞ്ഞു പൗമി മുന്നോട്ടു നടന്നു.....

കുറച്ചു കഴിഞ്ഞപ്പോൾ പ്രവിയും അച്ഛനും തിരിച്ചു നടന്നു വരുന്നു അവർക്കൊപ്പം അവളും തിരിച്ചു നടന്നു.....പാതിവഴിയിൽ വെച്ച് പാച്ചുവും അവർക്കൊപ്പം കൂടി...

നടന്ന് വീട്ടു മുറ്റത്തേക്ക് ചെല്ലുമ്പോഴേ  കണ്ടിരുന്നു മുറ്റത്ത് കിടക്കുന്ന രണ്ട് കാറുകൾ........

"പൗമീ....മോളെ നിന്റെ കാലൻമാര് ദാ എത്തിയിരിക്കുന്നു......ദുർഗുണപരിഹാര പാഠശാലയിലേക്ക് പോകാൻ തയ്യാറായിക്കോളു...."

പാച്ചൂ ആയിരുന്നു അത് പറഞ്ഞത്......
അതും കേട്ട് അവനെ കണ്ണുരുട്ടി കാട്ടി ചവിട്ടി കുലുക്കി പൗമി അകത്തേക്ക് കയറി......

പൗമിയുടെ അമ്മ ലക്ഷ്മിക്ക് താഴെയും മോളിലുമായി രണ്ട് ആങ്ങളമാരാണ് ഉള്ളത്....
ശേഖരനും മാധവനും....
ശേഖരന് രണ്ട് മക്കൾ ശ്രീക്കുട്ടിയും ശ്രാവണും
ശ്രാവൺ പൗമിയേക്കാൾ അൽപം മൂത്തതാണ്.....ശ്രീക്കുട്ടി പൗമിയുടെ പ്രായവും...
മാധവനും രണ്ടു മക്കൾ മാളവികയും മിഥ്യയും....രണ്ടുപേരും പത്തിലും എട്ടിലുമായി പഠിക്കുന്നു......

"ആഹാ വന്നല്ലോ ഗുണ്ട....."

അവളെ കളിയാക്കി ശേഖരനായിരുന്നു അത് പറഞത്.....
അവൾ ദേഷ്യത്താൽ ലക്ഷ്മിയെ നോക്കി......

"എന്നെ നോക്കി കണ്ണുരുട്ടണ്ടാ......ശേഖരേട്ടൻ പറഞ്ഞതിലെന്താ തെറ്റ്....."

പൗമി ഒന്നും മിണ്ടാതെ അങ്ങനെയേ നിന്നു.....

"ഇനി അവിടെ നിന്ന് കോളേജിലേക്ക് പോകാം കേട്ടോ....
അവിടാകുമ്പോൾ ശ്രീക്കുട്ടിയും മാളുവും മിഥ്യയും ഒക്കെ ഉണ്ടല്ലോ.....
ഇവിടെ ഇവൻമാരുടെ കൂടെ നിന്നിട്ടാ എന്റെ കുട്ടി വഷളാകുന്നത്.....
അവിടെ എല്ലാവരും മോളെ കാത്ത് ഇരിക്കുവാ.....
മോള് വേഗം പോയി കുളിച്ചു ഡ്രസ്സ് മാറി വാ.....മോളെ വീട്ടിൽ വിട്ടിട്ട് അമ്മാവൻമാർക്ക് വേറെ ഒന്ന് രണ്ടിടത്തേക്കും കൂടി പോകാനുണ്ട്.....അതാ ഇത്ര രാവിലേ ഇങ്ങോട്ടിറങ്ങിയത്......"

മാധവൻ ആയിരുന്നു അത് പറഞ്ഞു നിർത്തിയത്.....

പൗമി ഒന്നും മിണ്ടാതെ മുകളിലെ മുറിയിലേക്ക് കയറി പോയി....

ഒരു മണിക്കൂറിനു ശേഷം തിരികെ ഇറങ്ങി വരുമ്പോൾ അവളുടെ കൈയ്യിൽ ഒരു ബാഗ് ഉണ്ടായിരുന്നു.... അവൾക്ക് വേണ്ട സാധനങ്ങളൊക്കെയും അതിൽ ഉണ്ടായിരുന്നു.....

"പൗമി കുറുമ്പ് ഒന്നും കാണിക്കരുത് കേട്ടോ....''

പാച്ചു ആയിരുന്നു അത് പറഞ്ഞത്.....

"ഛീ പോടാ....."

പാച്ചൂന്റെ കണ്ണുകൾ ചെറുതായി ഒന്ന് നിറഞിരുന്നു.....

"ഐ വിൽ മിസ്സ് യു പൗമി...."

അവൻ പൗമിയുടെ കാതിൽ പറഞ്ഞു.....

അവൾ പ്രവീണിനെ ഒന്ന് നോക്കി....
അവൻ അവളുടെ നെറ്റിയിലൊന്ന് ചുംബിച്ചു.....

"കാണണംന്ന് തോന്നുമ്പോൾ വിളിച്ചാ മതി....ഏട്ടനോടിയങ്ങ് വരാം കേട്ടോ....
ആരോടും എതിർത്തൊന്നും സംസാരിക്കാൻ പോകരുത് കേട്ടോ......"

പ്രവീൺ അവളുടെ ചെവിയിൽ പറഞ്ഞു.....
അവളൊന്ന് തല കുലുക്കുക മാത്രം ചെയ്തു.....

"എന്താ ഇത്ര പറയാൻ....വന്ന് വണ്ടിയിൽ കയറ്....ഒരു കിലോമീറ്റർ അല്ലേ ഉള്ളു ഇവിടുന്നങ്ങോട്ട്.എപ്പോൾ വേണേലും നിങ്ങൾക്ക് അങ്ങോട്ട് വരാലോ....."

ശേഖരനായിരുന്നു അത് പറഞത്......

അൽപം സമയത്തിനു ശേഷം ആ കാറ് ചലിച്ചു തുടങ്ങി......
പാച്ചുവിന്റെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു തുടങ്ങി.....

"അമ്മയ്ക്ക് തൃപ്തി ആയില്ലേ...."

ലക്ഷ്മിയെ നോക്കി അത്രമാത്രം പറഞ്ഞു പാച്ചു അകത്തേക്ക് പോയി.....അവനു പിന്നാലെ പ്രവീണും.....
ഒന്നും മിണ്ടാതെ അനന്തപത്മനാഭനും അകത്തേക്ക് കയറി.....ലക്ഷ്മി ഒരു വിജയിയുടെ ഭാവത്തിൽ അവിടെ തന്നെ നിന്നു.....

അൽപം സമയത്തിനു ശേഷം പൗമി എത്തി മേലേടത്ത് തറവാട്ടിൽ.... അവളുടെ അമ്മ വീട്ടിൽ...

"ആഹാ മുത്തശ്ശീടെ കുട്ടി എത്തിയോ....."

ചിരിച്ചു കൊണ്ട് അവൾ അവർക്കടുത്തേക്ക് ചെന്നു...

"പൗമിയേച്ചീ....."

മിഥ്യയും മാളുവും ആയിരുന്നു അത്.....

"ശ്രീക്കുട്ടി എവിടെ....??"

"ചേച്ചി പഠിക്കുവാ...."

അവൾ ശ്രീക്കുട്ടിയുടെ അടുത്തേക്ക് ചെന്നു....കുറേ നേരം എന്തൊക്കെയോ മിണ്ടിയും പറഞ്ഞും ഇരുന്നു....

"എന്റെ ശ്രീക്കുട്ടി നീയിത് ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നത്...നിനക്കീ ദാവണിയൊക്കെ മാറ്റാറായില്ലേ....."

"മ്ം...ഒരിക്കൽ ജീൻസും ടോപ്പും ഇട്ട് കോളേജിൽ പോയേന് ഏട്ടന്റെയും മുത്തശ്ശിടെയും വായിന്ന് കണക്കിന് കിട്ടിയതാ
അതോടെ ഞാൻ ആ പരിപാടി നിർത്തി...."

"ഹംമ്.....നന്നായി..."

അതും പറഞ്ഞു പൗമി പതിയെ ഇടനാഴിയിലേക്ക് നടന്നു....

വൈകുന്നേരം ആയപ്പോൾ അമ്മായിമാര് ചായ കുടിക്കാൻ വിളിച്ചു പോയി ചായയും കുടിച്ചു അടുക്കളയിലേക്ക് ചെന്നു....

അവരെന്തോ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.....

"നെറ്റിക്ക് സ്റ്റിച്ച് ഉണ്ടോ മോളെ......"

"ഓ എവിടുന്നു.... ഇത് ഹോക്കിസ്റ്റിക്ക് ചെറുതായി ഒന്ന് തട്ടിയതെ ഉള്ളു.....
പാച്ചൂന്റെ നിർബന്ധത്തിന് ഒട്ടിച്ചതാ ഈ ബാന്റേയ്ഡ്....."

"ഞാൻ ശ്രീക്കുട്ടിയോട് എപ്പോഴും പറയും പൗമിയെ കണ്ട് പടിക്കണംന്ന്....
പഠിത്തത്തിന് പഠിത്തവും അത്യവശ്യം തന്റേടവും ഉണ്ട്....
ശ്രീക്കുട്ടിയാണേൽ ആരേലും സൂക്ഷിച്ചൊന്ന് നോക്കിയാൽ കരഞോണ്ട് കയറി വരും....
പെൺകുട്ടികളായാൽ ദാ പൗമിയെ പോലെ വേണം... "

"ശ്ശൊ അമ്മായീ  മുത്താണ്...."

"അമ്മായി എന്താ ഈ ഉണ്ടാക്കുന്നത്....?"

"നിനക്കിഷ്ടമുള്ളതാ...ഉണ്ണിയപ്പം....."

തനിക്ക് ഇഷ്ടമുള്ളവരെല്ലാം ചുറ്റും ഉണ്ടായിട്ടും ആരും ഇല്ലാത്തത് പോലൊരു തോന്നൽ.....

രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ആ ചിന്ത അവളെ അലട്ടിയിരുന്നു......

പ്രവിയുടെ ഉമ്മയും പാച്ചൂന്റെ കൂർക്കം വലിയും കേൾക്കാത്തത് കൊണ്ടാണോ എന്തോ ഉറക്കം തീരെ വരുന്നില്ല....അവൾ മനസ്സിൽ പറഞ്ഞു....

ക്ലോക്കിൽ സമയം പതിനൊന്നര.........ആ വീട്ടിലെ എല്ലാ ലൈറ്റുകളും ഇതിനോടകം തന്നെ അണഞിരുന്നു.....

അവൾ പതിയെ ബാഗെടുത്ത് മുറിക്കു പുറത്തേക്കിറങ്ങി
ശബ്ദം ഉണ്ടാക്കാതെ വാതിൽ പതിയെ ചാരി താഴത്തെ നിലയിലേക്ക് നടന്നു...

ഫ്രണ്ടിലെ വാതിൽ ഫോൺ ലൈറ്റിന്റെ വെളിചത്തിൽ തുറന്ന് പതിയെ പുറത്തേക്കിറങ്ങി....

ഗേറ്റിന്റെ കുറ്റി എടുക്കുന്ന ശബ്ദം ആരേലും കേട്ടാലോന്ന് ഓർത്ത് മതില് ചാടാൻ തീരുമാനിച്ചു....
മതിലിനടുത്തെത്തി ആദ്യം ബാഗ് അപ്പുറത്തേക്ക് ഇട്ടു....പിന്നെ കുറച്ചു നേരം പണിപ്പെട്ട് അവളും ചാടി....

ബാഗെടുത്ത് തോളിൽ ഇട്ടോണ്ട് വേഗം നടന്നു....
സമയം അപ്പോഴേക്കും ഏകദേശം പതിനൊന്നേ മുക്കാലോട് അടുത്തിരുന്നു...
ഒരു കിലോമീറ്റർ ഉണ്ട് ഇവിടുന്ന് പൗമിയുടെ വീട്ടിലേക്ക്.....
സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തിലൂടെ അവൾ മുൻപോട്ടു നടന്നു.....

കുറച്ചു ദൂരംനടന്നു കഴിഞ്ഞപ്പോൾ അവൾക്ക് പിന്നിൽ അവളെ കൂടാതെ വേറെ ആരോ ഉണ്ടെന്നൊരു തോന്നൽ അവൾക്കുണ്ടായി......
തോന്നലല്ല....അവളെ കൂടാതെ മറ്റൊരു നിഴൽ കൂടി റോഡിൽ അവൾക്ക് തെളിഞ്ഞു കാണാമായിരുന്നു.....

തിരിഞൊന്ന് നോക്കണമെന്നുണ്ടായിരുന്നെങ്കിലും അവളുടെ ഉൾഭയം അവളെ അതിന് അനുവദിച്ചില്ല.....

അവൾ നടക്കാനായി രണ്ടടി മുന്നോട്ടു വെച്ചു.....ആ നിഴലും അൾക്കൊപ്പം ഒന്നനങ്ങി.....
എങ്ങു നിന്നോ നായ്ക്കൾ ഒന്നിച്ചു ഓരിയിട്ടു...

ഉള്ളിൽ തികട്ടി വന്ന പേടിയാൽ പൗമി കണ്ണുകൾ ഇറുകിയടച്ചു.......

(തുടരും)

ഈ പാർട്ട് എല്ലാവർക്കും ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു......സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി...

https://www.facebook.com/groups/1725045934377816/permalink/2459434880938914/ ഭാഗം - 3അവൾ നടക്കാനായി രണ്ടടി മുന്നോട്ടു വെച്ചു.....ആ നിഴലും അവൾക്കൊപ്പം ഒന്നനങ്ങി.....
എങ്ങു നിന്നോ നായ്ക്കൾ ഒന്നിച്ചു ഓരിയിട്ടു...

ഉള്ളിൽ തികട്ടി വന്ന പേടിയാൽ പൗമി കണ്ണുകൾ ഇറുകിയടച്ചു.......

എവിടെ നിന്നോ കിട്ടിയ ധൈര്യത്താൽ അവളൊന്ന് തിരിഞു നോക്കി....

പിന്നിൽ ഒരു വല്ലാത്ത രൂപം.... കറുത്ത കരിമ്പടം കൊണ്ട് അയാൾ ദേഹമെല്ലാം മറച്ചിരുന്നു.......
മുഖത്തേക്ക് വീണു കിടന്നിരുന്ന ജഡപിടിച്ച മുടിയിഴകൾ സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട മഞ്ഞ വെളിച്ചത്തിലും പൗമി വ്യക്തമായി കണ്ടിരുന്നു.......

"ആ....ആരാ നിങ്ങള്....?"

വിക്കി വിക്കിയാണേലും അവളത്രയും ചോദിച്ചു....

അയാളപ്പോഴും ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.......

"എങ്ങോട്ടാ...."

അയാൾ ശബ്ദമുയർത്തി അത് ചോദിച്ചു.......

"ഞാൻ.... ഞാൻ എന്റെ വീട്ടിലേക്ക്....... പോ...പോകാൻ......."

പേടി കൊണ്ട് പൗമിയുടെ മുട്ടിടിച്ചു.....

അയാൾ അവൾക്കടുത്തേക്ക് വന്നു.....
പേടി കൊണ്ടവൾ പിന്നിലേക്ക് മാറി.....

"ഒറ്റയ്ക്ക് കിട്ടിയാൽ കൊന്ന് തിന്നാൻ തക്കം പാർത്തിരിക്കുന്നവരാ ചുറ്റിലും ഉള്ളത്......."

അയാൾ ഇരുട്ടു മൂടി കിടന്നിരുന്ന പ്രകൃതിയെ ആകമാനം ചൂണ്ടി കൊണ്ട് പറഞ്ഞു......

അവൾ ഭീതിയാൽ അയാളെ നോക്കി......

"നിങ്ങള്......നിങ്ങള് ആരാ....."

അവൾ അത് ചോദിച്ചു തീരും മുൻപേ അയാൾ അവളുടെ കൈത്തണ്ടയിൽ പിടുത്തം മുറുക്കി......
ശേഷം മുൻപോട്ടു നടന്നു.........

"പ്ലീസ് അങ്കിൾ എന്നെയൊന്നും ചെയ്യരുത്....."

അയാളത് വകവെയ്ക്കാതെ ആരോ പറഞ്ഞു കൊടുത്തിട്ടെന്ന പോലെ അവളുടെ വീട്ടിലേക്ക് പോകാനുള്ള റോഡിൽ കൂടി തന്നെ അവളെയും കൊണ്ടു പോകുവായിരുന്നു......

അൽപം കഴിഞ്ഞപ്പോൾ അവളുടെ ഭയവും വിട്ടു മാറിയിരുന്നു..... കാരണം വീടെത്താറായിരുന്നു......
പൗമിയുടെ ശ്വാസമൊന്ന് നേരെ വീണു.....

അയാൾ അവളുടെ കൈകൾ മെല്ലെ അയച്ചു....

"കൊല്ലും..... അവര് മോളെ കൊല്ലും.....സൂക്ഷിക്കണം....."

അയാള് പറഞതിന്റെ ഞെട്ടലിൽ നിൽക്കുകയായിരുന്നു പൗമി......

"പൊയ്ക്കോ....വേഗം പൊയ്ക്കോ......."

അയാളുടെ വാക്കുകൾ പൗമിയെ അൽപമൊന്ന് തളർത്തിയിരുന്നു.....
എങ്കിലും ഞെട്ടൽ പുറത്ത് കാണിക്കാതെ അവൾ അയാളെ നോക്കി ഒന്ന് തലകുലുക്കി.....

ഗേറ്റിന് അടുത്ത് സെക്യൂരിറ്റി ഉള്ളത് കൊണ്ട് മതില് ചാടി തന്നെ അകത്തേക്ക് കയറാൻ അവൾ തീരുമാനിച്ചു....

ആദ്യം തോളിൽ കിടന്ന ബാഗ് ഊരി അകത്തേക്ക് ഇട്ടു.....

അവൾ ചാടുന്നതിനു മുൻപായി അയാളെ ഒന്ന് നോക്കി.....

അയാൾ അവളെ തന്നെ നോക്കി അവിടെ നിൽപ്പുണ്ടായിരുന്നു.....

അവൾ അപ്പുറത്തേക്ക് ചാടി.......
അപ്പോഴേക്കും അയാളും ഇരുട്ടിലേക്ക്  നടന്ന് അപ്രത്യക്ഷനായിരുന്നു......

ബാഗും എടുത്ത് തോളിൽ ഇട്ട്.....പച്ചപ്പുല്ല് പാകിയ മുറ്റത്തിന്റെ ഓരം ചേർന്ന് സെക്യൂരിറ്റി കാണാതെ പൗമി അടുക്കള വാതിൽക്കലേക്ക് നടന്നു....
അവിടെ ഒരു ഏണി ഇരിപ്പുണ്ട്, അതെടുത്തു കൊണ്ടുവന്ന് ബാൽക്കണിയുടെ സൈഡിലേക്ക് ചാരി വെച്ചു.......
ശേഷം ഷൂ രണ്ടും ഊരി കൈയ്യിൽ പിടിച്ചു കൊണ്ട് പതിയെ ഏണി കയറി ബാൽക്കണിയിലെത്തി.....ബാൽക്കണിയിൽ നല്ല ഇരുട്ട് ഉണ്ടായിരുന്നു....
ഷൂ നിലത്തേക്ക് ഇട്ടു കൊണ്ട് അവൾ സ്വസ്ഥമായി സോപാനത്തിലേക്ക് ഇരുന്നു.....

പെട്ടെന്നായിരുന്നു ബാൽക്കണയിലെ ലൈറ്റ് തെളിഞ്ഞത്......

പൗമി ഞെട്ടി എഴുനേൽക്കുമ്പോഴേക്കും കൺമുന്നിൽ പാച്ചുവും പ്രവിയും.....

"ഹോ.....നിങ്ങളായിരുന്നോ.....?
മനുഷ്യന്റെ നല്ല ജീവനങ്ങ് പോയി......."

"അല്ലാ....എങ്ങനെ ഇവിടെ വരെ എത്തി....??"

പ്രവീൺ ആയിരുന്നു അത് ചോദിച്ചത്.....

"മതില് ചടി....അല്ലാതെങ്ങനെ വരാനാ....."

"ആ....മതില് ചാട്ടത്തിൽ നി പി എച്ച് ഡി ആണല്ലൊ....."

പാച്ചൂ ആയിരുന്നു അത് പറഞ്ഞത്.......

"പോടാ പട്ടി....

നീയൊക്കെ എന്നാ സാധനങ്ങളാ.....
ഇത്രേം നേരം ആയിട്ട് എന്നെയൊന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ....
സ്നേഹം ഇല്ലാത്തവൻമാര്......"

"മോളാദ്യം ഫോണൊന്ന് എടുത്തേ......"

പൗമി പതിയെ പാന്റിന്റെ പോക്കറ്റിൽ നിന്നു ഫോണെടുത്ത് നോക്കി.....

24 മിസ്സ്ഡ് കോൾസ്...

"ശ്ശോ.....സോറി പ്രവീ.....സൈലന്റ് മോഡ് ആയിരുന്നു.....

അല്ലാ നിങ്ങളെങ്ങനെ ഇത്ര കൃത്യമായിട്ട് വന്ന് ലൈറ്റിട്ടു....??"

"ഞങ്ങൾക്കറിയായിരുന്നു നീ വരുമെന്ന്.....
പിന്നെ ഇതാണല്ലോ നിന്റെ സ്ഥിരം വഴി.....
അതുകൊണ്ട് ഇവിടെ തന്നെ കാത്തിരുന്നു....."

"അപ്പോൾ ഞാൻ വന്നില്ലായിരുന്നെങ്കിലോ......"

" ഏത് പാതിരാത്രി ആണേലുംനീ വരുമെന്ന് ഞങ്ങൾക്കറിയാലോ

കാരണം ഞങ്ങളുടെ ഇടയിൽ കിടന്നാലല്ലേ നിനക്ക് ഉറക്കം വരൂ....
എന്റെ കൈയ്യീന്ന് ഒരുമ്മ കിട്ടിയാലല്ലേ നീ ഒന്ന് കണ്ണടയ്ക്കുള്ളു......

 ഞങ്ങളില്ലാതെ പിന്നെ നീയില്ല........അത് ഞങ്ങൾക്ക് നന്നായി അറിയാം....."

പ്രവീണത് പറഞ്ഞു നിർത്തിയതും പൗമിയുടെ കണ്ണൊന്ന് നിറഞു.....
പ്രവീണും പാച്ചുവും കാണാതെ അവളാ കണ്ണീരൊപ്പി.......

"അപ്പോൾ.....രണ്ടു പേരും ഇവിടെ വെയ്റ്റ് ചെയ്യ്....."

"നീയിനി എവിടെ പോവാ...."

"എനിക്കൊന്ന് കുളിക്കണം....."

"പാതിരാത്രി 12 മണിക്കോ.....??"

"ആ....പ്രവീ....ഇത്രയും നേരം നടന്നൂ വന്നതല്ലേ.....നിങ്ങള് ഇവിടെ തന്നെ ഇരിക്കണേ....."

അതും പറഞ്ഞു പൗമി നേരെ അവളുടെ റൂമിലേക്ക് നടന്നു.....

നടന്നു വന്നതിന്റെ ക്ഷീണവും ആ വഴിപോക്കൻ പറഞ്ഞ കാര്യങ്ങളും അവളുടെ ഉള്ളിൽ എവിടെയോ ഒരു ഭയം സൃഷ്ടിച്ചു.......

കുളിച്ചു തോർത്തി ടവ്വല്  കഴുത്തിലൂടെ ഇട്ട് അവൾ ബാൽക്കണിയിലേക്ക് നടന്നു......

പ്രവീൺ എന്തൊക്കെയോ ചിന്തിച്ചു ആകാശത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.......
പാച്ചൂ ഫോണിലും.....

"നീ തല നല്ലത് പോലെ തുവർത്തിയോ...."

പ്രവീൺ ആയിരുന്നു അത് ചോദിച്ചത്.......
പൗമി ടവ്വൽ അവനു നേരെ എറിഞ്ഞു കൊടുത്തിട്ട് അവനോട് ചേർന്നിരുന്നു....

പ്രവീൺ അവളുടെ തല തുവർത്തി കൊടുത്തു......

"പ്രവീ....ഞാനൊരു കാര്യം പറയട്ടേ......??"

പൗമി അത് പറഞ്ഞു നിർത്തിയപ്പോഴേക്കും പാച്ചുവിന്റെയും ശ്രദ്ധ അവളിലേക്ക് ആയിരുന്നു്‌്‌...

"എന്താടീ....."

വന്ന വഴിയിൽ സംഭവിച്ച കാര്യങ്ങളെല്ലാം പൗമി ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.....

"എനിക്കെന്തോ പേടിയാകുവാ....... എന്നാലും എന്തിനായിരിക്കും അയാള് അങ്ങനെ പറഞ്ഞത്....??"

"വല്ല ഭ്രാന്തനും ആകും......പൗമീ....നിയിനി രാത്രി ഒറ്റയ്ക്കെങ്ങും പുറത്തേക്ക് പോകരുത് കേട്ടോ....."

പ്രവീൺ ആയിരുന്നു അത് പറഞ്ഞത്.....

"വാ കിടക്കാം......"

പാച്ചൗന്റെയും പ്രവിയുടെയും ഇടയ്ക്ക് കിടന്നെങ്കിലും പൗമിയുടെ ചിന്തകൾ പലതും പലവഴിക്കായിരുന്നു.....
തലയ്ക്കൽ ഇരുന്ന ഫോണിൽ അവൾ സമയം നോക്കി...... ഒന്നേമുക്കാൽ.....

ഉറക്കം വരാതെ അവൾ വീണ്ടും ബാൽക്കണിയിലേക്ക് നടന്നു.....പാച്ചുവും പ്രവിയും നല്ല ഉറക്കം ആയിരുന്നു അതുകൊണ്ട് അവരെ ഉണർത്താൻ നിന്നില്ല......

എന്തൊക്കെയോ ചിന്തിച്ചു കുറേ നേരം തലങ്ങും വിലങ്ങും നടന്നു......

പെട്ടന്നാണവൾ കണ്ടത് വീടിനു മുന്നിലെ റോഡിലൂടെ കരിമ്പടവും പുതച്ച് അവളുടെ വീട്ടിലേക്കും നോക്കി നടന്നു പോകുന്ന ആ മനുഷ്യനെ......

അവൾ നേരെ പാച്ചുവിന്റെ റൂമിലേക്കോടി...്....

"പ്രവീ.....പ്രവീ...."

അവൾ പ്രവീണിനെ കുലുക്കി വിളിച്ചു.....

"അയാൾ ദോ അതു വഴി പോകുന്നു ഞാൻ കണ്ടു...."

പ്രവീൺ എഴുന്നേറ്റു കണ്ണൊന്ന് തിരുമി ഗ്ലാസ്സെടുത്ത് കണ്ണിലേക്ക് വച്ച് അവൾക്കൊപ്പം ബാൽക്കണിയിലേക്ക് നടന്നു.....

"എവിടെ.....??"

"ദോ അവിടെ...."

"എവിടെ.... ഞാൻ കാണുന്നില്ലല്ലോ......"

"ഇവിടെ ഉണ്ടായിരുന്നതാ.....ഞാൻ കുറച്ചു മുൻപ് കണ്ടതാ....."

"എന്റെ പൗമീ....നീ അത് തന്നെ ഓർത്തു നടന്നിട്ടാ ഇങ്ങനെ ഓരോന്നൊക്കെ കാണുന്നത്....

നീ വാ വന്ന് കിടക്ക്....."

അതും പറഞ്ഞു ബാൽക്കണിയിലേക്ക് ഉള്ള വാതീലും അടച്ച് പ്രവീൺ അവളെയും കൊണ്ട് റൂമിലേക്ക് നടന്നു......
തുറന്നു പിടിച്ച ഇമകളെപ്പോഴോ ഉറക്കത്തിനു വഴി മാറി......

"പൗമീ......"

എന്നുള്ള ലക്ഷ്മിയുടെ അലർച്ചയിലായിരുന്നു രാവിലെ ആ വീട് ഉണർന്നത്......

"പാച്ചൂ....കതക് തുറന്നേ.....തുറക്കാൻ...."

ലക്ഷ്മി ആയിരുന്നു അത്....

പ്രവീൺ ആയിരുന്നു വാതിൽ തുറന്നത് അവരുടെ ബഹളം കേട്ട് പാച്ചുവും പൗമിയും ഞെട്ടിയുണർന്നു.....

"നീ എപ്പോഴാ അവിടുന്ന് ഇറങ്ങിയത്...."

ദേഷ്യത്താൽ വിറച്ച് കൊണ്ട് ലക്ഷ്മി പൗമിയോട് അത് ചോദിച്ചു....

"ഇന്നലെ രാത്രി....."

അവർ അവളെ  കൈയിൽ പിടിച്ച് താഴേക്ക് വലിച്ചോണ്ട് കൊണ്ടു നിർത്തിയത് ലിവിംഗ് റൂമിൽ ഇരുന്നു പത്രം വായിക്കുന്ന അനന്തപത്മനാഭന്റെ മുൻപിലേക്കായിരുന്നു....

"മോളെ.... നീ എങ്ങനെ ഇവിടെ എത്തി....???"

പൗമിയോടാണ് ചോദിച്ചതെങ്കിലും ഉത്തരം പറഞ്ഞത് ലക്ഷ്മി ആയിരുന്നു

"ഇന്നലെ രാത്രി ആരും അറിയാതെ അവിടുന്ന് വന്നതാ ഇവള്....
അഹങ്കാരി..."

"ആണോ മോളെ....??"

"ഇവളെ കാണാതെ അവിടെ അവരൊക്കെ എന്ത് മാത്രം ടെൻഷൻ അടിച്ചെന്ന് അറിയുവോ......"

"ഞാൻ പറഞോ എന്നെ അവിടെ കൊണ്ട് വിടാൻ..... എല്ലാം അമ്മേടെ തന്നിഷ്ടപ്രകാരം ചെയ്തതല്ലേ....
ഞാൻ എന്ത് ചെയ്താലും കുറ്റം......പോരാത്തേന് അത് അമ്മേടെ വീട്ടിലോട്ടും വിളിച്ചു പറയും......മടുത്തു എനിക്ക്......"

"പൗമീ....മതി...."

പ്രവിയാണ് അത് പറഞത്്‌..ലക്ഷ്മിയുടെ മുഖമൊക്കെ വല്ലാണ്ടായി തുടങ്ങിയിരുന്നു...

"മോളെ അമ്മയുടെ വിഷമം നിനക്ക് ഇപ്പോ പറഞാൽ മനസ്സിലാവില്ല...... നീയും ഒരമ്മയാവണം എന്നാലേ നിനക്കത് മനസ്സിലാകു.....

പിന്നെ ഇന്നലെ നീ തനിച്ച് വന്ന ആ രാത്രി....എന്തേലും സംഭവിച്ചു പോയിരുന്നെങ്കിലോ......
പിന്നെ ഞങ്ങളൊക്കെ ജീവിച്ചിരുന്നിട്ട് കാര്യം ഉണ്ടോ.....

നിന്റെ അച്ഛനും കൂടെപ്പിറപ്പുകളും നിന്റെ താളത്തിനൊത്ത് തുള്ളും.......
പക്ഷേ എനിക്കത് പറ്റില്ല.........കാരണം ഞാൻ നിന്റെ അമ്മയാണ്......"

ഇത്രയൊക്കെ ലക്ഷ്മിയുടെ വായിൽ നിന്ന് കേട്ടു കഴിഞ്ഞപ്പോൾ പൗമിക്കും ഉള്ളിലെവിടെയോ ഒരു കുറ്റബോധം ഉടലെടുത്തു.....
അവൾ അവരെ കെട്ടിപ്പിടിച്ചു....

"സോറി അമ്മാ.....ഇനി ഞാന് അങ്ങനെയൊന്നും... തനിച്ച്....ഒരിക്കലും....രാത്രി...സോറി അമ്മാ...."

ഏങ്ങലടിച്ചുള്ള കരിച്ചിലിനിടയിൽ അവൾക്ക് വാക്കുകളൊക്കെ നഷ്ടമായിരുന്നു.....

"അയ്യേ....അമ്മേടെ ആൺകുട്ടി കരയുവാ......
പോട്ടെ സാരമില്ലാ....."

അവർ അവളെ നെറുകയിൽ തലോടി ആശ്വസിപ്പിച്ചു......

ദിവസങ്ങളോരോന്നും ഓടി മറഞ്ഞു കൊണ്ടേയിരുന്നു.......

ഇതിനിടയിൽ പൗമീടെയും പാച്ചൂന്റെയും സസ്‌പെൻഷൻ കഴിഞ്ഞു.......
വല്യ കുഴപ്പങ്ങളൊന്നും ഉണ്ടാക്കാതെ രണ്ടു പേരും ക്ലാസ്സിൽ ഒക്കെ പോകുന്നുണ്ടിപ്പോൾ....

ഒരുദിവസം എല്ലാവരും ഒന്നിച്ചു ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോൾ അനന്തപത്മനാഭൻ ആയിരുന്നു ചോദിച്ചത്

"നെക്സ്റ്റ് വെനസ്ഡേയുടെ പ്രത്യേകത എന്താന്ന് ആർക്കേലും ഓർമ്മയുണ്ടോ......????"

"പൗമീടെയും പാച്ചൂന്റെയും
 ബെർത്ത്ടേ...."

 പ്രവിയായിരുന്നു  അത് പറഞത്.....

പൗമി ഞെട്ടി കൊണ്ട് അവനെ നോക്കി.....
എന്നിട്ടൊന്ന് പുഞ്ചിരിച്ചു....

"അപ്പോൾ എങ്ങനെയാ ബെർത്ത്ടേ പൊളിക്കണ്ടെ....."

അനന്തപത്മനാഭനായിരുന്നു അത് ചോദിച്ചത്....

"പിന്നല്ലാതെ...."

"അച്ഛാ കഴിഞ്ഞ തവണത്തെ ബെർത്ത്ഡേയേക്കാൾ അടി പൊളിയാക്കണം ഇത്..."

പാച്ചു ആയിരുന്നു അത് പറഞത്.....

"അത്രയ്ക്കൊന്നും വേണ്ടന്നേ......ചെറിയ രീതിയിൽ ഒരു ആഘോഷം അത് മതി....."

ലക്ഷ്മി ആയിരുന്നു അത് പറഞത്....

"ഈ കാര്യത്തിൽ ഞാനും അമ്മേടെ ഭാഗത്താ...."

"എന്റെ രണ്ട് മക്കള് ഒന്നിച്ചു ഉണ്ടായ ദിവസമാ അത്....
ഈ ബെർത്ത്ടേ നമുക്ക് നന്നായി തന്നെ ആഘോഷിക്കണം...."

"അതേ അച്ഛാ...."

പ്രവീൺ ആയിരുന്നു അത് പറഞ്ഞത്

നല്ല ഉറക്കം വന്നതു കൊണ്ട് പൗമി നേരെ പാച്ചുവിന്റെ റൂമിൽ പോയി കിടന്ന് ഉറങ്ങി....
ബാക്കി എല്ലാവരും തിരക്കിട്ട ബെർത്ത്ടേ ചർച്ചയിൽ ആയിരുന്നു....

കാലത്തിന്റെ ചിറകിൽ നിന്ന് തൂവലുകളെന്നോണം രണ്ടു ദിവസങ്ങൾ വീണ്ടും അടർന്നു മാറി....

 ഇനി വെറും രണ്ട് ദിവസം കൂടിയേ ഉള്ളു ബെർത്ത്ടേക്ക്

"പാച്ചൂ.....ടാ തെണ്ടീ ഒന്ന് ഇറങ്ങി വാടാ......."

"വരുവാ...."

"എന്നാ ഒരുക്കവാ ഇത്....എത്ര നേരം കൊണ്ട് തുടങ്ങിയതാ...."

ബെർത്ത്ടേക്ക് ഡ്രെസ്സെടുക്കാൻ പോകാനുള്ള തിരക്കിലാണ് പാച്ചുവും പ്രവിയും പൗമിയും.....

"അതേ എനിക്ക് എന്റെ സൗന്ദര്യത്തിൽ ഒക്കെ കുറച്ചു ശ്രദ്ധയുണ്ട്..."

"ഒന്ന് വന്ന് കേറാവോ വണ്ടീലോട്ട്....."

ഡ്രൈവിങ് സീറ്റിൽ ഇരുന്നു കൊണ്ട് കാറിന്റെ ഗ്ലാസ് താഴ്ത്തി പൗമി ആയിരുന്നു അത് പറഞത്....

പ്രവി ഫ്രണ്ടിൽ കയറി പാച്ചു പിന്നിലും.......

ആ കാറ് ചെന്ന് നിന്നത് ടൗണിലെ പ്രസിദ്ധമായൊരു മാളിന്റെ മുൻപിൽ ആയിരുന്നു.....
പാച്ചൂനെയും പ്രവിയെയും അതിന്റെ മുൻപിൽ ഇറക്കി പൗമി കാറ് പാർക്ക് ചെയ്ത് കീ വിരലിൽ ഇട്ടു കറക്കി കൊണ്ട് അവർക്കടുത്തേക്ക് ചെന്നു.....

"ഇന്ന് നല്ല തിരക്ക് ഉണ്ടെന്ന് തോന്നുന്നു അല്ലേ പ്രവി....."

"മ്ം...പാച്ചു എവിടെ...."

തിരിഞ്ഞു നോക്കുമ്പോൾ പോപ്കോണും ഒക്കെ തിന്ന് കണ്ട പെൺപിള്ളേരേം വായിനോക്കി ഒച്ച് ഇഴയുന്നതിനേക്കാൾ പതിയെ നടന്നു വരുന്നുണ്ട് പാച്ചൂ...

"ടാ നമ്മള് ഇവിടെ വന്നത് എന്തിനാണെന്ന് ഓർമ്മയുണ്ടോ....??"

"ഡ്രസ്സ് എടുക്കാനല്ലേ....??"

"ആ...അത് ഓർമ്മ ഉണ്ടായാൽ മതി..."

അതും പറഞ് പ്രവീൺ പാച്ചൂനെ പിടിച്ചു വലിച്ച് അവർടെ നടുക്ക് കൊണ്ട് നിർത്തി.... എന്നിട്ട് മൂന്നു പേരും ഒന്നിച്ചു മുൻപോട്ടു നടന്നു.....

"പ്രവീ ദാ നമുക്ക് അവിടെ കയറാം...."

"എന്താ സാർ വേണ്ടത്...?'"

"ബ്ലാക്ക് ജീൻസ് ബ്ലാക്ക് ഷർട്ട് പിന്നെ ഒരു വൈറ്റ് ബനിയൻ.....''

പ്രവീണിനോടാണ് ചോദിച്ചതെങ്കിലും ഉത്തരം പറഞ്ഞത് പൗമി ആയിരുന്നു....

"മേഡം ജീൻസ് ആൻഡ് ഷർട്ട്സ് ഒക്കെ സെക്കൻഡ് ഫ്ലോറിൽ ആ....."

"ഞങ്ങൾക്ക് വേണ്ടത് പാർട്ടിവെയേഴ്സാ....."

"വേണ്ട പ്രവീ...."

അവൻ അവളോട് ചുണ്ടെത്ത് വിരൽ വെച്ച്  മിണ്ടെരുത് എന്ന് ആഗ്യം കാണിച്ചു

"തേർഡ് ഫ്ലോർ...."

മുകളിലേക്ക് പോകുംമ്പോഴും പൗമി ദേഷ്യത്താൽ മുഖം വീർപ്പിച്ചു നിന്നു...

"പ്രവി ചുമ്മാ വല്യേട്ടൻ കളിക്കല്ലേ....

എനിക്ക് സിംപിൾ ഡ്രസ്സ് മതി..."

"ഒരു ദിവസം എങ്കിലും എനിക്ക് എന്റെ പെങ്ങളെ പെണ്ണായിട്ട് കാണാനുള്ള ആഗ്രഹം കൊണ്ടാ ...."

അത് കേട്ട് പാച്ചുവും പൗമിയും ഒന്നിച്ചു ചിരിച്ചു....

ഒരുപാട് ഡ്രസ്സ്കൾ എടുത്തു ഇട്ടെങ്കിലും പൗമിക്ക് ഒന്നും ഇഷ്ടമായില്ല.....
അവസാനം റോയൽ ബ്ലൂ കളറിൽ വൈറ്റ് സ്റ്റോൺ വർക്ക് ചെയ്ത ലെഹങ്ക അവൾ തിരഞെടുത്തു.....
പാച്ചുവും പ്രവിയും റോയൽ ബ്ലൂ കളർ കുർത്തയും മുണ്ടും എടുത്തു.... ശേഷം അച്ഛനൂം അമ്മയ്ക്കും ഡ്രസ്സെടുത്ത് അവർ വീട്ടിലേക്ക് മടങ്ങി....

ഒന്ന് രണ്ട് ദിവസങ്ങൾ പിന്നെയും കടന്നു പോയി ഇന്നാണ് പൗമിയുടെയും പാച്ചൂന്റെയും പിറന്നാൾ......

വൈകുന്നേരം ആയപ്പോഴേക്കും അതിഥികൾ ഒരോരുത്തരായി എത്തി തുടങ്ങി......

അനന്തപത്മനാഭന്റെ സഹപ്രവർത്തകരും ലക്ഷ്മിയുടെ കോളേജിലെ ടീച്ചേഴ്സും പ്രവീണിന്റെ ഫ്രണ്ട്സും പാച്ചൂന്റെയും പൗമിയുടെയും ലോ കോളേജിലെ ഫ്രണ്ട്സും പിന്നെ കുടുംബക്കാരും അങ്ങനെ കുറയധികം അഥിതികൾ ഉണ്ടായിരുന്നു........

വരുന്നവരെല്ലാവരും പൗമിയെ അന്വേഷിക്കുന്നുണ്ട്....
ഏഴുമണിക്ക് ആണ് കേക്ക് കട്ടിംഗ്......
എല്ലാവരും ഹാളിൽ ഒത്ത് കൂടി.....

പ്രവിയും പാച്ചുവും കൂടി പൗമിയെ വിളിക്കാൻ മുകളിലേക്ക് കയറി പോയി...

കണ്ണാടിക്കു മുൻപിൽ ഒരുങ്ങി ഇരിക്കുന്ന പൗമിയെ കണ്ടതും പ്രവീൺ അവളെ തന്നെ നോക്കി നിന്നു പോയി.... പാച്ചൂന്റെ അവസ്ഥയും മറിച്ചായിരുന്നില്ല...

"എന്റെ പെങ്ങളെ ഒരു പെണ്ണിനെ പോലെ ഒരുക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട് ചേച്ചി....."

അവൾക്ക് തൊട്ടടുത്തയ് നിന്ന ബ്യൂട്ടീഷൻ ചേച്ചിയോട് അവൻ പറഞ്ഞു......

"ദേ പ്രവി കേക്ക് കട്ടിംങ് കഴിഞാൽ ഞാൻ ഇത് മാറും പറഞ്ഞില്ലെന്ന് വേണ്ട...."

"ആ...മാറിക്കോ ഇപ്പോ നമുക്ക് താഴേക്ക് പോകാം...."

അതും പറഞ്ഞു അവർ മൂന്നു പേരും താഴേക്കിറങ്ങി....
ആദ്യം ഇറങ്ങിയത് പൗമി ആയിരുന്നു... അവൾക്ക് പിന്നാലെ പാച്ചുവും പ്രവിയും.........

പിന്നിൽ വട്ടത്തിൽ കെട്ടിവച്ചിരുന്ന മുടിയും അതിന്റെ ചുറ്റും വച്ചിരുന്ന മുല്ലപ്പൂവും കഴുത്ത് നിറഞ്ഞു കിടന്ന ഗോൾഡ് നെക്ലേസും കാതിലെ വലിയ കമ്മലുകളും മൂക്കിൻ തുമ്പിൽ കൃത്യമമായി പതിപ്പിച്ചുവച്ച നീലക്കൽ മൂക്കുത്തിയും അവളുടെ ഭംഗി വിളിച്ചോതി.....
ഒരു നിമിഷം അവിടെ കൂടിയിരുന്ന എല്ലാവരുടയും ശ്രദ്ധ അവളിലേക്ക് മാത്രമായൊതുങ്ങി......

വലം കൈയ്യിൽ മൊബൈൽ ഫോണും ഇടം കൈയ്യാൽ പാവാട അൽപം പൊക്കിപ്പിടിച്ചു കൂടി നിന്നവർക്കെല്ലാം ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ താഴേക്ക് ഇറങ്ങി......

എല്ലാവരും പൗമിയെ ഒരു അത്ഭുതത്തോടെയാണ് നോക്കിയത്....കാരണം ഇതിനു മുൻപ് ആരും അവളെ അങ്ങനെയൊരു വേഷത്തിൽ കണ്ടിട്ടേ ഉണ്ടായിരുന്നില്ല....

താഴേക്ക് ഇറങ്ങി വന്നപ്പോൾ ലക്ഷ്മി അവളെ സ്നേഹം കൊണ്ട് ചേർത്ത് പിടിച്ചു....

അനന്തപത്മനാഭൻ എന്തോ പറയാനായ് വന്നപ്പോഴേക്കും ആയിരുന്നു അനന്തപത്മനാഭന്റെ ബാല്യകാല  സുഹൃത്തായിരുന്ന ബാലചന്ദ്രനും കുടുംബവും അങ്ങോട്ടേക്ക് വന്നത്.....

അനന്തപത്മനാഭനും ലക്ഷ്മിയും അവർക്കടുത്തേക്ക് ചെന്നു.....

"പാച്ചൂ പൗമി പ്രവീ.....ഇങ്ങോട്ട് വന്നേ....."

അവർ മൂന്നാളും അങ്ങോട്ട് ചെന്നു......

"ഇത് മൂത്തമോൻ പ്രവീൺ അഡ്വക്കേറ്റാ....ഇത് പ്രണവ് ഇത്  മോള് പൗർണമി....."

അവളുടെ പേര് പറഞ്ഞപ്പോഴായിരുന്നു അവൾ ഫോണിൽ നിന്നും മുഖമുയർത്തി എല്ലാവരെയും നോക്കിയത്....

"ഇവനെ പിന്നെ തനിക്ക് അറിയില്ലേ....
 രോഹിത്  എന്റെ മൂത്തമോൻ  ..."

"ഇവനെ അറിയാത്ത ആൾക്കാരുണ്ടോ....."

അതു വരെ മറ്റെങ്ങോ ശ്രദ്ധിച്ചു നിന്ന പൗമി അപ്പോഴാണ് ആ മുഖത്തേക്ക് നോക്കിയത്....

പെട്ടന്ന് അവളുടെ  ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടർന്നു....
പ്രവിയും പാച്ചുവും ശ്രദ്ധിക്കാതിരിക്കാനായി പെട്ടെന്ന് അവൾ ചുമയ്ക്കാൻ പോകുന്നത് പോലെ കൈ മുഖത്തേക്ക് കൊണ്ടു വന്നു

"ഇത് രണ്ടാമത്തെ മോൻ രോഹൻ...."

"എന്നാൽ കേക്ക് കട്ട് ചെയ്യാം..."

 എന്ന് അനന്തപത്മനാഭൻ പറഞെങ്കിലും പൗമിക്ക് രോഹിത്തിൽ നിന്നുള്ള നോട്ടം പിൻവലിക്കാനായില്ല.....

അവനും അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.....

പെട്ടെന്ന് അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു....

(തുടരും)

ദയവു ചെയ്തു എന്റെ അനുവാദം കൂടാതെ ഈ കഥ മറ്റെങ്ങും പോസ്റ്റ് ചെയ്യരുത്....പ്ലീസ്

പാർട്ട് 2

https://m.facebook.com/groups/1725045934377816?view=permalink&id=2458626354353100പെട്ടന്ന് അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.....

കേക്ക് കട്ട് ചെയ്യിനായി പൗമി മുൻപോട്ടു നടക്കുമ്പോഴും അവളറിയാതെ അവൾ പുഞ്ചിരിക്കുകയായിരുന്നു........

ലക്ഷ്മിയായിരുന്നു കേക്കിന്റെ കാര്യങ്ങൾ ഒക്കെ നോക്കിയത്.....

പാച്ചുവും പ്രവിയും പൗമിയും ഒന്നിച്ചു ചേർന്നിരിക്കുന്ന ഫോട്ടോ അതിൽ പ്രിന്റ് ചെയ്തിട്ടുണ്ടായിരുന്നു.....
അത് അവർക്ക് മൂന്നു പേർക്കും ഒരു അത്ഭുതം ആയി തോന്നി.....

 പാച്ചുവും പൗമിയും ഒന്നിച്ചു കേക്ക് കട്ട് ചെയ്തു....
അവർ ആദ്യം വെച്ചു കൊടുത്തത് പ്രവിയുടെ വായിലേക്ക് ആയിരുന്നു....

സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു........
ശേഷം അച്ഛനും അമ്മയ്ക്കും കൊടുത്തു....

ഗസ്റ്റ്കൾക്കായുള്ള പാർട്ടി മൂറ്റത്തായിരുന്നു അറേഞ്ച് ചെയ്തത്......

പച്ചപ്പുല്ല് പാകിയ മുറ്റത്ത് അങ്ങിങ്ങായ് ഒരോ ടേബിളുകൾ ഇട്ടിരുന്നു...... ഓരോ ഫാമിലിയും അവിടെവിടെയായ് പോയിരുന്നു.....

പൗമിയും പാച്ചുവും പ്രവീണും ഓരോരോ ആളുകളെ പരിചയപ്പെടുന്ന തിരക്കിലായിരുന്നു...

പെട്ടന്നാണ് അവിടുത്തെ ലൈറ്റ്സ് എല്ലാം ഒന്നിച്ചു ഓഫായത്......

എല്ലാവരും ഒന്ന് ഞെട്ടി....

പ്രൊജക്ടർ  ഇരുന്ന സ്ഥലത്ത് മാത്രം അൽപം വെട്ടം.....എല്ലാവരും അതിലേക്ക് തന്നെ നോക്കി....
പക്ഷേ പൗമി നേരെ നോക്കിയത് പ്രവീണിന്റെ മുഖത്തേക്കായിരുന്നു.....
അവൻ അവളുടെ മുഖം പ്രൊജക്ടർ ഇരിക്കുന്ന ഭാഗത്തേക്ക് തിരിച്ചു വച്ചു.....

പൗമിയും പാച്ചുവും കുഞ്ഞായിരുന്നപ്പോഴുള്ള ഫോട്ടോയും ഒന്നിച്ച് സ്കൂളിൽ പോകുന്ന ഫോട്ടോയും പ്രവീൺ അവർക്ക് രണ്ടു പേർക്കും ഭക്ഷണം വാരി കൊടുക്കുന്ന ഫോട്ടോയും ഒക്കെ അതിൽ ഉണ്ടായിരുന്നു....
അവൾ ഒരോരോ കൈ കൊണ്ട് പ്രവീണിനെയും പാച്ചുവിനെയും ചുറ്റിപ്പിടിച്ചു....
അവർ മൂന്നു പേരും ഒന്നിച്ചു ഉറങ്ങുന്നതിന്റെ ഫോട്ടോയും അവസാനം ഇന്നവർ ഒന്നിച്ചു താഴേക്ക് ഇറങ്ങി വന്ന ഫോട്ടോ വരെ ഉണ്ടായിരുന്നു......

ലൈറ്റ് തെളിഞ്ഞപ്പോഴേക്കും പ്രവീണും പാച്ചുവും ഒന്നിച്ചു പൗമിയുടേ ഇടത്തും വലത്തും കവിളുകളിൽ ഉമ്മ കൊടുത്തു... 

എല്ലാവരും അവരെ തന്നെ നോക്കി, ശേഷം ഒന്ന് കൈയ്യടിച്ചു......

പൗമിയുടെ രണ്ടു കണ്ണുകളും നിറഞൊഴുകി.....

"അയ്യേ...കരയുവാ....."

പ്രവീണും പാച്ചുവും അവളെ കളിയാക്കി
അപ്പോഴേക്കും അനന്തപത്മനാമൻ പ്രവീണിനെ അയാൾക്കടുക്കലേക്ക് വിളിച്ചു......
പ്രവീൺ അങ്ങോട്ട് പോയി.....

പിന്നെ പാച്ചുവും പൗമിയും മാത്രമായി.....

"നീ വാ നമ്മുക്ക് എല്ലാവരെയും പരിചയപ്പെടാം...."

അതും പറഞ്ഞു പാച്ചുവിന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പൗമി മുന്നോട്ടു നടന്നു.....
അവൻ അവളെ കൈയ്യിൽ പിടിച്ച് നിർത്തി.....

"ദേ അഖിൽ അവിടെ ഇരുന്നു നിന്നെ നോക്കുന്നത് കണ്ടോ......"

"എവിടെ... എവിടെ..."

അതും പറഞ്ഞു പൗമി ധൃതിയിൽ നോക്കിനാഞ്ഞതും പാച്ചൂ അവളുടെ കൈയ്യിൽ അമർത്തി.....

"ആക്രാന്തം കാണിക്കാതെ നൈസായിട്ട് നോക്കടീ....."

അവൾ പതിയെ നോക്കി........

ക്ലാസ്സിലെ എല്ലാ ഫ്രണ്ട്സിനെയും വിളിച്ച കൂട്ടത്തിൽ അഖിലും ഉണ്ടായിരുന്നു..... എല്ലാവരും എന്തോ തിരക്കിട്ട സംസാരത്തിൽ ആണ്... പക്ഷേ അഖിൽ അതിന്റെ ഇടയിലും എന്നെ പാളി പാളി ഒന്ന് നോക്കുന്നുണ്ട്......

അവൾ നേരെ ഫ്രണ്ട്സിനടുത്തേക്ക് നടന്നു....

കുറേനേരം അവർടെ അടുത്ത് വർത്തമാനം പറഞ്ഞു....

"ദേ പൗമി...ഞങ്ങൾ ആൺകുട്ടികൾക്ക് വേറെ ചിലവ് വേണം കേട്ടോ...."

അവർ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് അവൾക്ക് മനസ്സിലായിരുന്നു....

"അയ്യടാ അങ്ങനെ എന്റെ കാശ് കൊണ്ട് നിങ്ങള് നശിക്കാൻ ഞാന് സമ്മതിക്കൂലാ......"

"ഒഹോ.....അല്ലാതെ കാശ് ചിലവാക്കാനുള്ള മടി കൊണ്ട് അല്ലാ അല്ലേ......''

അവൾ അവരെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു......

ശേഷം മറ്റ് ആളുകൾക്കടുത്തേക്ക് നടന്നു.....

നിലത്തൂടെ ഇഴയുന്ന പാവടയെ കൈകൊണ്ട് പൊക്കി പിടിച്ചു ആളുകൾക്കിടയിലൂടെ അവൾ നടന്നു.......

"അതേ മോളേ....ഒന്ന് അവിടെ നിന്നേ...."

പിന്നിൽ പാച്ചു ആരിരുന്നു....

"എന്താടാ...??"

"നിനക്ക് ഈ ബാലചന്ദ്രൻ അങ്കിളിന്റെ മോനെ ഇതിന് മുമ്പ് പരിചയം ഉണ്ടോ....??"

മുഖത്ത് ഉണ്ടായ ഞെട്ടൽ മറച്ച് വെച്ചു കൊണ്ട് പൗമി പറഞ്ഞു..

"ഏയ് ഇല്ല..."

"മ്ം..മ്ം...''

വിശ്വാസം വരാത്തത് പോലെ പാച്ചു ഒന്ന് മൂളി......

അവൾ അവനെ മൈൻഡ് ചെയ്യാതെ നേരെ രോഹിതിനും ഫാമിലിക്കും അടുത്തേക്ക് നടന്നു...  പൗമിയുടെ ചുണ്ടിൽ വീണ്ടും പുഞ്ചിരി വിടർന്നു....അവനും അവളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.....

"ഹായ് അങ്കിൾ ഫുഡ് കഴിച്ചോ....."

"കഴിച്ചു....മോള് കഴിച്ചോ....??"

"ഇല്ലാ അങ്കിൾ.... ഈ തിരക്ക് ഒക്കെ ഒന്ന് കഴിഞ്ഞിട്ടേ ഉള്ളു.....

രോഹിത് വൺ മിനിറ്റ്...."

സ്വിമ്മിങ് പൂളിന്റെ    അരികിലേക്ക് അവനെയും കൊണ്ട് ചെന്നു....

"മ്ം എന്താ...??"

"ഐ ആമ് സോറി...."

"എന്തിന്....??''

"അത് പിന്നെ തനിക്ക് അറിയാലോ.....എന്റെ കൂടെ എന്റെ റൂം വരെ വന്നാൽ ഞാൻ അത് തരാം.....
പ്ലീസ് അച്ഛനും അമ്മയും ഒന്നും അറിയരുത്....."

"ആർ യു മാഡ്...??"

"യു...."

"ഹേയ് ചൂടാകണ്ടാ മിസ്സ് പൗർണമി.....
ഞാൻ ചോദിച്ചതിൽ എന്താണ് തെറ്റ്....
ആദ്യമായി കാണുന്ന ഒരാൾക്ക് എന്തോ തരാമെന്ന് പറയുന്നു അച്ഛനും അമ്മയും അറിയരുത് എന്ന് പറയുന്നു....
അതാ ഞാൻ ചോദിച്ചത് നിനക്ക് ഭ്രാന്താണോ എന്ന്......"

പാച്ചൂ...അങ്ങ് ദൂരെ മാറി നിന്ന് പൗമിയുടെയും രോഹിതിന്റെയും സംസാരം വീക്ഷിക്കുന്നുണ്ടായിരുന്നു.....

"താനെന്താ എന്നെ വിഢിയാക്കൂവാണോ.....???"

പൗമി വിരൽ ചൂണ്ടി രോഹിതിനോടായ് പറഞു....

അവൻ അവളുടെ വിരൽ തുമ്പിൽ പിടിച്ചു.... പൗമിയുടെ മുഖം ദേഷ്യത്താൽ ചുവന്നു....

"ഛീ....."

എന്നും പറഞ്ഞു കൊണ്ടവൾ കൈ വിടുവിച്ചു.....

അവൻ അവളെ നോക്കി ഒന്ന്കൂടി ചിരിച്ചിട്ട് അവന് ഇരുന്നിടത്തേക്കു നടന്നു....

പെട്ടന്നായിരുന്നു അവളുടെ തോളിൽ ഒരു കൈ പതിഞത്....
ഒന്ന് ഞെട്ടി കൊണ്ട് പൗമി തിരിഞ്ഞു നോക്കി....

"ആ.....പാച്ചൂ....നീയെന്താ ഇവിടെ....??"

"അതെന്താ എനിക്ക് ഇവിടെ വന്നൂടെ....??"

"അല്ലാ..ഞാൻ...വെർതേ...."

"ദേ പൗമി ചുമ്മാ ഉരുണ്ട് കളിക്കാൻ നിൽക്കല്ലേ........മര്യാദയ്ക്ക് പറഞോ അതാ നല്ലത്....."

"വാ റൂമിലേക്ക് പോകാം...."

വല്യ താൽപര്യം ഇല്ലാത്തത് പോലെ പൗമി പറഞ്ഞു.....

റൂമിൽ ചെന്ന് ഇരുന്നെങ്കിലും അവൾക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു......
പാച്ചു ഫോൺ വിളിച്ചിട്ട് പ്രവീണും റൂമിലേക്ക് വന്നു....

"ഇനി പറ നിനക്ക് എങ്ങനെ രോഹിത് നെ അറിയാം...."

"അത്‌പിന്നെ...."

പൗമിയുടെ ഓർമ്മകൾ മൂന്നു മാസം പിന്നിലേക്ക് പോയി......

"തന്റെ മുഖത്ത് എന്താടോ കണ്ണില്ലേ....??"

"റോങ്ങ് സൈഡ് കേറി വന്ന് ഇടിച്ചതും പോരാ എന്റെ മെക്കിട്ടു കേറാൻ നോക്കുന്നോ......പെണ്ണാണെന്ന് ഒന്നും ഞാൻ നോക്കില്ല.."

"താൻ വല്ല്യ ന്യായം ഒന്നും പറയാൻ നിൽക്കണ്ട.....മര്യാദയ്ക്ക് കാശ് എടുക്ക്...."

"ഇതെന്താ വെള്ളരിക്കാ പട്ടണമോ...."

"അധികം നിന്ന് ചിലയ്ക്കാൻ നിൽക്കണ്ട....വണ്ടിക്ക് നല്ല പണിയുണ്ട്....കാശെടുക്ക്...."

അന്ന് ആദ്യമായിട്ട് രോഹിതിനെ ഞാൻ കാണുന്നത് ഞങ്ങളുടെ വണ്ടികൾ തമ്മിൽ കൂട്ടിയിടിച്ച ആ ദിവസം ആയിരുന്നു.......

"എന്നാ വാ നമുക്ക് പോലീസ് സ്റ്റേഷനിൽ പോകാം.....സി സി ടി വി വിഷ്യുൽസ് നോക്കി തെറ്റ് ആരുടെ ഭാഗത്ത് ആണെന്ന് അവർ തീരുമാനിക്കട്ടെ....."

"അയ്യോ സാർ പ്രശ്നം ആക്കരുത്..... ഇതെന്റെ ഫ്രണ്ടിന്റെ വണ്ടിയാ.....
ബുള്ളറ്റ് ഒക്കെ ഓടിക്കാനുള്ള ആഗ്രഹം കൊണ്ട് അവളുടെ കാല് പിടിച്ചു വാങ്ങിച്ചോണ്ട് വന്നതാ.......
പ്ലീസ് സാർ.......ഇതിങ്ങനെ ആക്സിഡന്റ് ആകും എന്ന് ഓർത്തില്ല.....
വണ്ടിക്ക് എന്തേലും പറ്റിയാൽ അവളെന്നെ ശരിയാക്കും....."

"ഓടിക്കാൻ ഇത്ര ആഗ്രഹം ആണെങ്കിൽ സ്വന്തമായൊരു വണ്ടി വാങ്ങി ഓടിച്ചൂടേ....."

"ഇത്രയും വിലയുള്ള ബുള്ളറ്റ് ഒക്കെ ഞങ്ങളെ പോലെയുള്ള പാവങ്ങൾക്ക് സ്വപ്നം കാണാനല്ലേ കഴിയു സാർ ......
പ്ലീസ് സാർ വണ്ടിയുടെ കേടുപാടുകൾ തീർക്കാനുള്ള കാശ് എങ്കിലും തരണം....."

"അത് കൊണ്ട് എനിക്ക് എന്താ പ്രയോജനം....??"

"പുണ്യം കിട്ടും സാർ...."

"മ്ം.....എത്രയാ വേണ്ടത് ഒരു പതിനായിരം രൂപ....''

"പതിനായിരമോ.....ഒരു എണ്ണായിരം രൂപ തരാം അത് ഓക്കെയാണോ....."

"ഓക്കേയാണ് സാർ...."

"പിന്നെ കുട്ടീ ഒരു കാര്യം....''

"എന്താ സാർ...''

ബൈക്കെടുത്ത് നിവർത്തി വെച്ചു കൊണ്ടായിരുന്നു ഞാനത് ചോദിച്ചത്...

"ഇനിയെങ്കിലും ഈ വക വണ്ടിയൊക്കെ സൂക്ഷിച്ചും കണ്ടും ഓടിക്കണം...."

"ഓക്കേ ശരി സാർ...."

അതും പറഞ്ഞു ഞാൻ വണ്ടിയും വിട്ട് ഇങ്ങ് പോന്നു.....അതിന് ശേഷം ഇന്നാണ് ഞങ്ങൾ തമ്മിൽ കണ്ടത്....

"അവന് നിന്നെ മനസ്സിലായോ....????
വല്ലാണ്ടങ്ങ് ചിരിക്കുന്നുണ്ടിയിരുന്നല്ലോ.....??''

പ്രവി ആയിരുന്നു അത് ചോദിച്ചത്...

"ആ....എനിക്ക് അറിയില്ല....."

"മോളെ പൗമി...... നീ വല്ലാണ്ടങ്ങ് ഉരുളല്ലേ........
നീയുണ്ടാക്കിയ ഒരു തട്ടികൂട്ട് സ്റ്റോറിയാ ഇത്...."

പാച്ചു ആയിരുന്നു അത് പറഞ്ഞത്....

"എങ്കിൽ പറ...ലൈഫിൽ എന്ത് നടന്നാലും ഞങ്ങളോട് വന്ന് പറയുന്ന നീ ഇത് മാത്രം എന്താ പറയാതിരുന്നത്...??"

"അത് പിന്നെ വണ്ടി ആക്സിഡന്റ് ആയീന്ന് നിങ്ങൾ അറിഞ്ഞാൽ പിന്നെ നിങ്ങളൊരിക്കലും വണ്ടിയും കൊണ്ട് തനിച്ച് പുറത്ത് പോകാൻ സമ്മതിക്കില്ലെന്ന് ഓർത്താ ഞാൻ പറയാതിരുന്നത്...."

"ടാ പ്രവി നീയിത് വിശ്വിച്ചോ.....??ഞാൻ വിശ്വസിക്കില്ല.....
അവൻ ഇവൾടെ കൈയ്യിൽ പിടിക്കുന്നത് ഞാൻ കണ്ടതാ....."

"നീ സൗകര്യം ഉണ്ടേൽ വിശ്വസിക്ക്...."

"ഇല്ലെടീ.....ഞാൻ വിശ്വസിക്കില്ല.....നീ കള്ളം പറയുവാ....''

"ഹാ രണ്ടാളും ഒന്ന് നിർത്തുന്നുണ്ടോ....."

പെട്ടന്നായിരുന്നു പൗമിയുടെ ഫോൺ റിംഗ് ചെയ്തത്....

അവൾ ഫോണും കൊണ്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി...

"ഹലോ...."

"ഹലോ..."

"ഹലോ ആരാ....??"

"ഹാപ്പി ബർത്ത് ഡേ ഡിയർ പൗമീ......"

"ഹൂ ആർ യു....????"

മറുപടിയായ് അപ്പുറത്ത് നിന്ന് വെറും ഒരു ചിരി മാത്രം....

"മനുഷ്യനെ മെനക്കെടുത്താൻ ഓരോന്ന് ഇറങ്ങിക്കോളും...."

അതും പറഞ്ഞു പൗമി ഫോൺ കട്ട് ചെയ്തു....

വീണ്ടും അതേ നമ്പറിൽ നിന്നും കോൾ വന്നു....

"തനിക്ക് എന്താ വേണ്ടത്....?"

"താഴേക്ക് ഒന്ന് ഇറങ്ങി വരാമോ...."

"ഞാൻ എന്റെ ഏട്ടനേ പറഞ്ഞു വിടാം....പറയാൻ ഉള്ളത് അങ്ങോട്ട് പറഞ്ഞോ...."

"എനിക്ക് കാണണ്ടത് നിന്നെയാണ് പൗമീ...."

"സോറി എനിക്ക് വരാൻ സാധ്യമല്ല...."

"അതെന്താ പേടിയാ...."

"യൂ...."

"ഹേയ് ചൂടാകാതെ.........ഡി ജി പി അനന്തപത്മനാഭ അയ്യരുടേയും ലക്ഷ്മി ടീച്ചറുടേയും മകൾ പൗർണമി എന്ന പൗമിയുടെ ഡിഷ്നറിയിൽ പേടി എന്നൊരു വാക്ക് ഉള്ളതായിട്ട് എനിക്ക് അറിവില്ലാ....

ധൈര്യമുണ്ടോ എങ്കിൽ ഒറ്റയ്ക്ക് ഇറങ്ങി വാ താഴേക്ക്...."

കോൾ കട്ട് ചെയ്യാതെ തന്നെ അവൾ സ്റ്റെപ്പ് ഇറങ്ങി താഴേക്ക് ചെന്നു്‌......
ഇതിനോടകം തന്നെ അതിഥികൾ എല്ലാവരും പോയിരുന്നു.....

"എവിടാ താൻ....???"

"ധൃതി വയ്ക്കാതെ മിസ്സ് പൗമീ......

നേരെ ഗേറ്റിന്റെ അടുത്തേക്ക് നടക്കു....."

അവൾ എന്തോ ചിന്തിച്ചു അവിടെ നിന്നു.....

"എന്താണ് മേടം ഒരു ചിന്ത....??പേടിയുണ്ടോ.....???"

"താൻ ആരാ...??"

"അതൊക്കെ വഴിയേ പറയാം....ആദ്യം ഗേറ്റിനടുത്തേക്ക് നടക്കുക..നിന്റെ വീടിന്റെ ഓപ്പോസിറ്റ് ആളൊഴിഞ്ഞ രണ്ടു നില വീടിന്റെ ഗേറ്റിനു ഫ്രണ്ടിൽ നിനക്കുള്ള ഗിഫ്റ്റ് വെച്ചിട്ടുണ്ട് പോയി എടുത്തോ....."

"അപ്പോൾ നിങ്ങൾ വരില്ലേ....."

അതിനും മറുപടി വെറും ഒരു ചിരി മാത്രം ആയിരുന്നു....

പെട്ടെന്ന് ആ കോൾ കട്ടായി....

തിരിച്ചു വിളിക്കാൻ അവൾ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി...

പൗമി ചുറ്റിലും ഒന്ന് നോക്കി... നേരെ ഗേറ്റിനടുത്തേക്ക് നടന്നു........

ഫോൺ ലൈറ്റിന്റെ വെളിച്ചത്തിൽ അവൾ പൂട്ടിയിട്ടിരുന്ന ആ രണ്ടുനില വീടിനു മുന്നിലേക്ക് നടന്നു.....

വഴിയരികിൽ വീണ്ടും ആ കരിമ്പടം പുതച്ച മനുഷ്യൻ

"എങ്ങോട്ടാ....."

വേവലാതി പെട്ടു കൊണ്ടയാൾ അവളോട് ചോദിച്ചു....

"അത്‌...നിങ്ങൾ ഇവിടെ...."

"സൂക്ഷിക്കണം......സൂക്ഷിക്കണം......."

 അതുമാത്രം പുലമ്പി കൊണ്ടയാൾ ഇരുട്ടിനെ കീറി മുറിച്ചു മുൻപോട്ടു നടന്നു.....

അയാൾക്ക് പിന്നാലെ പൗമിയും രണ്ടടി നടന്നു.....ഇരുട്ടിലേക്ക് ഒരോ നിമിഷം നടക്കുമ്പോഴും അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിക്കുന്നുണ്ടായിരുന്നു.........

ഒരു നിമിഷം അവളൊന്ന് നിശ്ചലയായി....എന്തു ചെയ്യണമെന്ന് അറിയാതെ നിന്നു.......

അവളുടെ ഫോൺ വീണ്ടും ശബ്ദിച്ചു....

"എന്താണ് മിസ്സ്‌ പൗമി പേടിച്ചു നിൽക്കുന്നത്....ചെന്ന് എടുക്കു ആ ഗിഫ്റ്റ് നിനക്ക് ഉള്ളത് തന്നെയാണ്...."

"നിങ്ങൾ ആരാ...എവിടെ നിന്നാ നിങ്ങൾ സംസാരിക്കുന്നത്.....ആരാ നിങ്ങൾ.....?????"

ആ കോള് വീണ്ടും കട്ട് ആയി...

വഴിയിലെ സ്ട്രീറ്റ് ലൈറ്റുകൾ എല്ലാം ഒന്നിച്ചണഞു....

പേടിയാൽ പൗമി നെഞ്ചിൽ കൈ വച്ചു...

ആളൊഴിഞ്ഞ വീട്ടിലെ ഗേറ്റിനു മുൻപിൽ ഇരിക്കുന്ന വെള്ള ബോക്‌സിലും അവളുടെ ഫോണിലും മാത്രം വെളിച്ചം തെളിഞ്ഞു നിന്നു....

പെട്ടെന്ന് അവൾക്ക് എന്തോ ഒരു ഉൾഭയം തോന്നി...

അവൾ ആ ഗിഫ്റ്റ് ബോക്‌സ് എടുക്കാനായ് പതിയെ അതിന് അരികിലേക്ക് നടന്നു....അവളുടെ കൈകൾ ആ ബോക്സിലേക്ക് നീണ്ടു...

(തുടരും)

Puwmmi