❤റൂബിയ❤

Part: 1/5

✒ : Sami

@@@@@@@@@@@@@@@@@


ഷട്ടപ്പ് !!"
ഇനി നീ ഒരക്ഷരം മിണ്ടരുത് ..... നിന്നെ പോലൊരു സ്റ്റുഡന്റിനെ ഞാനെന്റെ ലൈഫിൽ കണ്ടിട്ടില്ല ....... നാണം ഇല്ലല്ലൊ ..... നീയൊരു പെണ്ണല്ലെ .... അതെങ്ങനെയാ ആ ബോധം പണ്ടെ വേണ്ടെ ......
ഫസ്റ്റ് ഇയറിൽ ഇങ്ങനെയെങ്കിൽ തുടർന്ന് എന്തൊക്കെ കാണണം ........"


ചെവിട് പൊട്ടുന്ന രീതിയിലുള്ള തെറി വിളിക്കുന്നത് കേട്ട് നിങ്ങൾ പേടിച്ചൊ ......

പക്ഷെ ഞാൻ പേടീക്കൂലാട്ടൊ .....

കാരണം വിളിക്കുന്നത് എന്റെ ജന്മ ശത്രു നമ്മുടെ സ്വന്തം സാറ ബീഗം എന്ന താടക പ്രിൻസിയാണ് .....

ആ ശത്രുതയ്കുള്ള കാരണം നിങ്ങൾക്ക് വഴിയേ മനസ്സിലാവും ........

അതിന് ഇപ്പോൾ നിങ്ങൾക്ക് എന്താ മനസ്സിലായത് '........?


ഇളിക്കണ്ട ഒന്നും മനസ്സിലായില്ലെന്ന് എനിക്കറിയാം


ഞാൻ റൂബീ .... റൂബിയ ഇഷാഖ് .... 
ഇഷാഖ് നമ്മളെ സ്വന്തം ഖൽബ് വാപ്പച്ചിയാണ് ......

ബാക്കി നമുക്ക് വഴിയെ പരിചയപ്പെടുത്താം ......

ഇപ്പം എനിക്ക് ഈ കിട്ടുന്നത് വേറൊന്നിനും അല്ല ഒരുത്തന്റെ ദേഹത്ത് നല്ല തിളക്കുന്ന വെള്ളം ഒഴിച്ചു അവൻ ഹോസ്പിറ്റലിലാണ്

ചത്തില്ലെന്ന സങ്കടേ എനിക്കുള്ളൂ കാരണം എന്റെ വാപ്പാക്ക് വിളിച്ചാൽ പിന്നെ കൊല്ലാണ്ട് വിടാൻ പറ്റുമൊ ആ തെണ്ടിയെ ......


"ഇത്രയൊക്കെ പറഞ്ഞിട്ടും ഒരുളുപ്പും ഇല്ലാതെ നിൽക്കുന്ന കണ്ടില്ലെ ...... ഡീ ....


താടകയുടെ ശബ്ദം ഉയരാൻ തുടങ്ങി .......


പിന്നെ.... അവനെന്നെ അപമാനിച്ചത് കൊണ്ടാണ് ......"


അപമാനിച്ചെന്ന് കരുതി കയറി തല്ലാനും കാന്റീനിൽ കയറി ചൂടുവെള്ളം എടുത്ത് ഒഴിക്കാനും നീ യെന്താ ആണാണെന്ന് കരുതിയൊ ......"


ആണിന് മാത്രമെ പ്രതികരിക്കാൻ പാടുള്ളൂ എന്നുണ്ടൊ  '... '',

അലസമായി പരമ പുഛത്തോടെ ഞാനതും പറഞ്ഞ് അവിടെയുടെ ഗ്ലോബ് കറക്കി കൊണ്ടിരുന്നു 


അത് കണ്ട് കലി കയറി മൂക്കത്തെ കണ്ണട ശരിയാക്കി കോപത്തോടെ പറഞ്ഞു 

നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല .... കണ്ട തെരുവിലും മറ്റും തെണ്ടി നടന്നും  പിന്നെ ഇവിടെയും  ആൺ പിള്ളേരെ തോളി വീണ് നടക്കുന്നതല്ലാതെ ഒരു പെണ്ണിന്റെ കൂട്ട് നിനക്ക് ഉണ്ടെങ്കിലെല്ലെ പെണ്ണ് എന്ന ബോധം വരൂ ....
വേഷം തന്നെ കാണുന്നില്ലെ ....


അത് കേട്ടതും അത്രയും ശാന്തമായി നിന്ന ഞാൻ അവിടെയുള്ള ചെയറിൽ ആഞ്ഞ് ചവിട്ടി അവിടെന്ന് എഴുന്നേറ്റു .......


നിങ്ങൾ പറഞ്ഞത് ശരിയാണ് .... അല്ല സത്യം എനിക്ക് പെണ്ണിന്റെ കൂട്ടില്ല എന്നെ വളർത്തിയത് എന്റെ ഉപ്പച്ചിയാണ് എന്റെ എല്ലാം അവരാണ് പിന്നെ ഞാനെങ്ങനെ പെണ്ണിനെ പോലാവും ...... "


അത്രയും പറഞ്ഞ് ആ പരട്ട കിളവി പൂതനയെ നോക്കാതെ പുറത്തിറങ്ങിയതും ഏതോ തെണ്ടി എന്റെ ദേഹത്ത് തട്ടിയതും ഒന്നിച്ചാണ് .......



ദേശ്യം അല്ലെങ്കിലെ തലയിൽ കയറി നിക്കാണ് വഴിയേ പോവുന്നവർ അവിടെ ഇനി എന്ത് നടക്കും എന്നറിയാനുള്ള ആകാംശയിൽ എന്നെയും ഇടിച്ചവനെയും നോക്കുന്നുണ്ട്.... 


കാരണം അവന്റെ കയ്യിലെ കോഫി എന്റെ വെയിറ്റ് ഷേർട്ടിൽ മറഞ്ഞിട്ടുണ്ട് ......


ഞാനവനെ രൂക്ഷമായി നോക്കി 
കാണാൻ നല്ല അസ്സല് അല്ലു അർജുൻ ലുക്കുള്ള മൊഞ്ചൻ..... 
അങ്ങനെ കരുതി ചുമ്മാ വിടാൻ പറ്റുമൊ ........ ഇതിന് ഒരു തീരുമാനം ഉണ്ടാക്കട്ടെ .......


രാവിലെ തന്നെ എവിടെന്ന് കുറ്റീം പറിച്ച് എഴുന്നള്ളിയതാണെ ടൊ മനുഷ്യനെ മനക്കടുത്താനായിട്ട് .... പണ്ടാരം ....."


സോറി കുട്ടീ ഞാനറിയാതെ ....."


കുട്ടിയൊ ആരെ കുട്ടി തന്റെയൊ ...... മരിയാതയ്ക്ക് ഇതിനൊരു തീരുമാനം ഉണ്ടാക്കീട്ട് നീ പോയാൽ മതി ......"


അപ്പോഴേക്ക് എന്റെ ബെസ്റ്റിയും നമ്മളെ ടീം മൊഞ്ചനുമായ അജു ഓടി വന്നു ..... നമ്മുടെ ടീമിലെ കോബ്ലൻ ബോയി കൂടിയാണ് അവൻ ....


അവൻ വന്നതും തലയിൽ കയ് വെച്ച് എന്നെ നോക്കി .....


കാരണം അവൻ ഇന്നലെ വാങ്ങിയ 3000 രൂപ വിലവരുന്ന പുതിയ ഷർട്ടാണിത് ....അത് കണ്ടതും വാശി പിടിച്ച് ഒരു ദിവസത്തേക്ക് ഇടാൻ ചോദിച്ച് വാങ്ങിയതാണ് ......


ഞാനവനെ ദയനീയമായി നോക്കി ....


അപ്പോഴേക്കും അവനെന്റെ മുന്നിൽ വന്ന് .... 

"എന്റെ പുതിയ ഷർട്ട് പോയെല്ലെ ....."


എന്ന് ചോദിച്ചതും ഞാൻ എന്റെ തൊട്ടടുത്ത് നിൽക്കുന്ന തെണ്ടിയെ കാണിച്ചു കൊടുത്തു 


അപ്പോൾ അവനെന്നെ നോക്കി ഒരു പുഛം ...'.


അത് കണ്ടതും നമ്മളെ ഉള്ളിലെ നാഗവല്ലി സടകുടഞ്ഞ് എഴുന്നേറ്റു ......



ഡോ.... താനെന്താ ഇളിക്കുന്നെ ......."


ഡോന്നോ ... നിനക്ക് ഞാനാരാണെന്ന് അറിയില്ല ....."

ആരായാൽ എനിക്കെന്താ .... എനിക്ക് ഇപ്പം തന്റെ ഷർട്ട് വേണം ...... "



അവൻ ഞെട്ടിയൊ ..... നാട്ടുകാരെ അവൻ ഞെട്ടി ....... 


എന്താടൊ മിഴിച്ച് നോക്കുന്നെ ഷർട്ട് തരാൻ .....


നോ .... പറ്റില്ല .... "



പറ്റില്ലെന്നൊ പിന്നെ ദിവസം മുഴുവൻ ഞാനിതും കൊണ്ട് നടക്കണൊ ......." '


നമ്മളെ ശബ്ദം കേട്ട് താടക പുറത്തേക്ക് വന്ന് എന്നെ രൂക്ഷമായി നോക്കി ......


നോക്ക് റൂബിയ അവനൊരു അബന്ധം പറ്റി നിനക്ക് അത് ക്ഷമിച്ചാൽ തീർന്നില്ലെ .... വെറുതെ പ്രശ്നത്തിന് നിൽക്കണാെ ....
അതെങ്ങനെയാ പഠിക്കാൻ വരുന്നവർക്കല്ലെ ആ ബോധം കാണൂ ....."

കാത് പൊട്ടുന്ന ഒച്ചയിൽ കിളവി പറഞ്ഞപ്പോൾ ഞാൻ ചുറ്റും നോക്കി .....

കോളേജിലെ പകുതി പിള്ളേരും എത്തിട്ടുണ്ട് .....
അജുവും സൈക്കോ അച്ചുവും [അത് എന്റെ രണ്ടാമത്തെ വാലാണ് ] വേണ്ടാ വിട്ടേ എന്നൊക്കെ പറയുന്നുണ്ട് ..... 

ആ കിളവിക്ക് ചെറിയ ഡോസ് കൊടുക്കാന്ന് കരുതി .....

ഞാൻ പ്രശ്നം ആകുന്നില്ല എനിക്ക് ഈ ട്രസ്സ് ഇടാൻ താൽപര്യം ഇല്ല .... അവൻ ഷർട്ട് തന്നാലും ഇല്ലെങ്കിലും ഞാനിപ്പം ഈ ഷർട്ട് അഴിച്ച് കളയും ....


അതും പറഞ്ഞ് ഒരു ബട്ടൻസ് അഴിച്ചതും.....


oh ഗോഡ് ....ഇവളെ.... കൊണ്ട് ഞാൻ തോറ്റല്ലൊ ......."


നെറ്റിക്കടിച്ച് താടക വന്ന് അവനോട് അകത്ത് വന്ന് ആ ഷർട്ട് അഴിച്ച് കൊടുക്കാൻ പറഞ്ഞു ......


നമ്മള് വിടുമൊ ..... 

ഹലോ..... ഹലോ.. മാഡം ഇവിടെ വെച്ച് തന്നെ തരണം ......."

അത് കേട്ടതും അവൻ രൂക്ഷമായി എന്നെ നോക്കി അവന്റെ ഷർട്ട് ഊരി എന്റെ കയ്യിൽ വലിച്ചെറിയുന്ന പോലെ വെച്ചു ........


അപ്പോൾ അവന്റെ മുഖമൊന്ന് കാണണം എന്റെ സാറേ....... കലിപ്പ് കേറി എന്നെ കൊല്ലാൻ നോക്കാണ് ......



ചുറ്റും കയ്യടിയും വിസിലും മുഴങ്ങിയതും ഞാൻ എല്ലാർക്കും ഒന്ന് കയ് ഉയർത്തി നന്ദി പറഞ്ഞ് .... അവന്റെ അടുത്തേക്ക് പോയി ....:..


ഷർട്ടില്ലെങ്കിൽ എന്താ ചേട്ടാ ഒടുക്കത്തെ ലുക്കാണ് കേട്ടൊ ....."


എന്ന് പറഞ്ഞതും അവൻ എനിക്ക് കേൾക്കാൻ മാത്രം 

"പോടീ ... പുല്ലെ ... നിന്നെ ഒരിക്കൽ എന്റെ കയ്യിൽ കിട്ടും.... കാത്ത് നിന്നൊ ....." 


ഞാനതിന് ഒന്ന് സൈറ്റഡിച്ച് .... ഫ്ലയിൻകിസ്സും കൊടുത്ത് നമ്മളെ വാലുകളുടെ നടുക്ക് നിന്ന് അവന്റെ ശർട്ടും കയ്യിലിട്ട് കറങ്ങി
സ്ലോ മോഷനിൽ നടന്നു വന്നു ......


കുറച്ച് മാറിയതും രണ്ടും കൂടെ ... എന്റെ കയ്യും പിടിച്ച് സ്പീഡിൽ നടന്ന് അവിടെ ഒഴിഞ്ഞ ഭാഗത്ത് എത്തിയതും ഒറ്റത്തള്ള് ......


ഞാൻ വീണു വീണില്ല എന്ന രീതിയിൽ അവിടെ നിന്നു ....


അതവാ ഞാനെങ്ങാനും വീണാൽ അവരെ മയ്യത്താണ് പിന്നെ അതവർക്ക് അറിയാവുന്നത് കൊണ്ട് അവര് അത്രക്ക് ചെയ്യില്ല .....


ഞാനവരെ രൂക്ഷമായി നോക്കിയതും

അജു പറയുന്ന കേട്ട് നമ്മള് പൊട്ടിച്ചിരിച്ചു .....


(തുടരും)

❤❤❤❤❤❤❤
അപ്പോൾ നമ്മളെ പൊന്നു ചങ്ങായീസ് നമ്മളെ പുതിയ കഥ നിങ്ങൾക്ക് എത്ര ഇഷ്ടായി .....അഭിപ്രായം പറയണം '...... പിന്നെ ഇതിന് കിട്ടുന്ന ലൈക്കും കമൻറും പോലെ ആയിരിക്കും തുടർന്നുള്ള എഴുത്ത് ....കാരണം പലപ്പോഴും 50 ആള് കുടുക്കേൽ സേവും അപ്പോൾ ലൈക്ക് 20 മാത്രം അത് കാണുമ്പോൾ നല്ല സങ്കടമാണ് വായിക്കുന്നവർ ഇഷ്ടപ്പെട്ടില്ലെങ്കിൽ അഭിപ്രായം പറഞ്ഞോളൂ .... എന്നാൽ കഴിയും വിധം തിരുത്താം .... അതവാ ഇഷ്ടപ്പെട്ടാൽ ലൈക്കണം .... പ്ലീസ് 
നിങ്ങൾ തരുന്ന ലൈക്കും കമന്റുമാണ് നമ്മളെ പ്രതിഫലം .......

ഒരു പാട് സന്തോഷത്തോടെ നിങ്ങളെ സ്വന്തം sami❤❤❤❤
https://b.sharechat.com/dVfu3D6EDY?referrer=whatsappShare
❤റൂബിയ❤

part: 2

✒ : Sami

@@@@@@@@@@@@@@@@@@

ഡീ നീയിത് എന്ത് ഭാവിച്ചാണ് .... 
നീ കാരണം ഇന്ന് ആ പൂതന.....താടക..... രാക്ഷസിത്തള്ള എന്നെ വിളിക്കാത്ത തെറിയില്ല .....
നിനക്കറിയൊ നീ ഇല്ലാത്ത ഒരു വർഷം  ടീച്ചേഴ്സും മറ്റൊരാളും  എന്നെ മകനെ എന്നല്ലാതെ വിളിച്ചിട്ടില്ല ....."

 അവനതും പറഞ്ഞ് എന്നെ ദയനീയമായി നോക്കിയതും .....

അച്ചു ഇടയിൽ കയറി പറഞ്ഞു

" അതിന് ഞാനിന്നലെ സീനിയർ ചേട്ടന്റെ ചങ്ങാതി നിന്നെ മോനെന്ന് വിളിക്കുന്ന കേട്ടല്ലൊ ....🤔"


അതേ ടാ .... വിളിച്ചു ഇവള് കാരണം ദിവസം എന്നെ ഒരാളെങ്കിലും മോനെന്ന് വിളിക്കും പക്ഷെ അതിന് മുമ്പ് ഏതൊക്കെ ജീവിയാണൊ മനുഷ്യനാണൊ ചേർകാറ് എന്നൊന്നും പറയാൻ പറ്റില്ല എന്ന് മാത്രം...... "


ഇതൊക്കെ കേട്ട് ചിരി കടിച്ച് പിടിച്ച് ഞാൻ താഴോട്ട് നോക്കി ഇത് കണ്ട 

അച്ചു അവന്റെ തോളിൽ കയ്യിട്ട് പറഞ്ഞു ......

പോട്ടെ ടാ ..... നമ്മളെ റൂബിയല്ലെ ......"


നിനക്കങ്ങനെ പറയാം നീയും ഇവളും കൂടി എന്നെ ആ താടകയ്ക് മുന്നിൽ എറിഞ്ഞ് കൊടുത്ത് മുങ്ങിയതല്ലെ തെണ്ടി '......."


എന്നിട്ട് എന്നെ പൊക്കിയില്ലെ ....."


ഞാൻ നിശ്കു ഭാവത്തിൽ പറഞ്ഞു

നിന്നെ പൊക്കും അതെനിക്കറിയാം ... പക്ഷെ എനിക്ക് കിട്ടിയ തെറിയുടെ ഒരു അംശം നിനക്ക് കിട്ടിയിട്ടുണ്ടാവില്ല ..... ചെവിട് വരെ ഫ്യൂസായില്ലെന്നെ ഉള്ളൂ ...... ഹൊ !!"


അതൊക്കെ കഴിഞ്ഞില്ലെ മുത്തെ വിട് .....


അതും പറഞ്ഞ് അവരെ രണ്ട് പേരെ കയ്യും പിടിച്ച് നടക്കാൻ തുടങ്ങിയതും രണ്ടും കലിപ്പിൽ എന്റെ ചുറ്റും നടക്കാൻ തുടങ്ങി .......


കാര്യം നമ്മക്ക് കത്തിയെങ്കിലും മിണ്ടാതെ അവരെ നോക്കി.....


എന്താ ....."


" ഓരോ പ്രശനം കഴിയുമ്പോഴും നീ ഓരോ പ്രശ്നം കൊണ്ട് വരും ..... അതൊക്കെ നമ്മളെ മണ്ടക്ക് കൊട്ടിയിട്ട് നീ നെയിസായി മുങ്ങും .....
ഇന്ന് അത് പോലെ നിന്നോട് എത്ര തവണ പറഞ്ഞതാണ് അവനെ വിട്ടേക്കാൻ നീ കേട്ടൊ ....."



അത് പിന്നെ അവൻ ...."



അവൻ എന്താ ചെയ്തെ.... നിന്നോട് സോറി പറഞ്ഞില്ലെ ...
നീ അവനെ കണ്ടില്ലെ ..... ആ മസിൽ കണ്ടില്ലെ .... അവനെങ്ങാനം അറിഞ്ഞൊന്ന് തന്നാൽ പിന്നെ ഞാൻ പിന്നെ മാസം കഴിയേണ്ടവരും ബോധാവസ്ഥയിലേക്ക് വരാൻ ....ങീ ....ങീ


ഡാ ....അച്ചു പട്ടി മോങ്ങുന്ന പോലെ കിടന്ന് മോങ്ങാതെ.... ഇവക്കിട്ട് ഒന്നു കൊടുക്കാണ് വേണ്ടത് ......"


അത് കേട്ടതും ഞാൻ ഷർട്ടിന്റെ കയ് കേറ്റി അവരെ അടുത്തേക്ക് നടന്ന് കൊണ്ട് ചോദിച്ചു ......


"എന്തോ .....എങ്ങനെ സാറുമ്മാര് .... പറഞ്ഞത് ശരിക്കും ഞാൻ കേട്ടില്ല ......"


നിന്റെ മുഖത്തെ കലിപ്പ് കണ്ടൊന്നും പേടിക്കാൻ ഈ അജു.... അച്ചുവല്ല ......."


ഇത് കെയ് വിട്ട് പോയി മക്കളെ ഇനി അസാന അടവ് ... കരച്ചിൽ വിത്ത് കാലു പിടി ...


ഞാൻ ഇല്ലാത്ത സങ്കടമൊക്കെ മുവത്ത് വാരിത്തേച്ച്..... ഫീലിംഗ്സ് വരുത്താൻ കണ്ണിൽ കുത്തിക്കലക്കി ... ഒരു വലിയ ഡയലോഗ് അടിച്ചു ......

" നിങ്ങൾ തന്നെ ഇതൊക്കെ പറയണം .... ആ സമയം ആ രാക്ഷസിത്തള്ള വന്ന് എല്ലാരേം മുന്നിൽ വെച്ച് എന്നെ ഇൻസെൽട്ട് ചെയ്തു .... അതിന് അവർക്കിട്ട് ഒരു പണി കൊടുക്കണം എന്ന ഉദ്ധേശത്തിലാണ് ...ഞാനത് ചെയ്തത്.... അത് നിങ്ങൾ മനസ്സിലാക്കാതെ എന്നെ കുറ്റപ്പെടുത്തിയില്ലെ .... മതി ... എനിക്കാരും വേണ്ട ....." 


ഞാനതും പറഞ്ഞ് നടന്നതും രണ്ടും മുന്നിൽ വന്ന് ചെവിക്ക് പിടിച്ച് സോറി പറഞ്ഞു അതിലും വീഴാത്ത പോലെ അഭിനയിച്ച് നടന്നതും ....

അജു എന്റെ ഫേവറേറ്റ് ചോക്ലേറ്റ് ഡയറി മിൽക് തന്നതും നമ്മള് മൂക്കും കുത്തി വീണ് ചെക്കനെ കെട്ടിപ്പിടിച്ചു ..........


ഇതെല്ലാം മുകളിൽ നിന്ന് നമ്മളെ സാറാ മേഡം നോക്കുന്നത് കണ്ടതും 

അവന്റെ കവിളിൽ ഒരഡാറ് കിസ്സും കൊടുത്തു .....

ഇത് ആദ്യ സംഭവം ഒന്നും അല്ലെങ്കിലും 
ഇപ്പോൾ അപ്രതീക്ഷിതമായോണ്ട് .....
ചെക്കൻ കിളി പോയി നോക്കുന്നുണ്ട് നമ്മള് ഒരു സൈറ്റഡിച്ച് കാണിച്ച് അവന്റെ തോളേൽ തൂങ്ങി നടന്നു


അച്ചു അത് കണ്ട് ഒരു ലോഡ് പുഛം തന്ന് ഫോണും കുത്തി നടക്കാൻ തുടങ്ങി 


കണ്ടല്ലൊ ഇതാണ് എന്റെ ചങ്ക് ചങ്ങായിമാര് .....

അജു എന്ന അജ്മൽ ഉപ്പച്ചീടെ ബെസ്റ്റ് ഫ്രന്റിന്റെ മൂത്ത മകൻ
അവന്റെ ഇളയ രണ്ട് അനിയൻമാരും ഉണ്ട് .....
 എന്നെ പെറ്റിട്ടപ്പോൾ തന്നെ ഒന്നിച്ചുള്ള കൂട്ട്......പക്ഷെ തേർഡ് സ്റ്റാന്റേർഡിൽ പഠിക്കുമ്പോൾ ചെറിയ പ്രോബ്ലം കാരണം ഒരു വർഷം ഊട്ടീലെ ഗേൾസ്  സ്കൂളിലാക്കി...
ആ ഒരു വർഷം അവിടെ ഉണ്ടാക്കിയ പുകില് കാരണം അവിടെയുള്ളവർ ഈ ജന്മം മാത്രമല്ല വരും ജന്മവും എന്നെ മറക്കൂല ... പിന്നെ വീണ്ടും അവന്റെ തോളേൽ ആയി ...

അവന്റെ വിധിയായിരുന്നു അത് അന്ന് മുതൽ വീണ്ടും എന്റെ കയ്യിലിരിപ്പ് കൊണ്ട് അനുഭവങ്ങളുടെ നീണ്ട ലിസ്റ്റ് അവനുണ്ട് .......

അത്രയും പാവാണ് ഞാൻ .....


അച്ചുവിനെ ഞങ്ങൾക്ക് ഫയവ്ൽനിന്ന് കിട്ടിയതാണ് .....

അവൻ അശ്വിൻ രാജ് .... അച്ഛൻ രാജ് സ്കൂൾ മാഷാണ് ... അമ്മ നല്ല നാടൻ വീട്ടമ്മയാണ് ... അവന്റെ അമ്മേടെ ഫുഡ് കരുതി മാത്രമാണ് അവനെ തല്ലിക്കൊല്ലാത്തത് ......
അത്രയും നല്ല ഫുഡാണ് 
ഒറ്റ മകനാണ് പക്ഷെ അല്ല ഞാനും അജുവും കൂടി മൂന്ന് മക്കൾ

ഇപ്പോൾ എല്ലാരേം പറ്റി ഏകദേശം അറിഞ്ഞില്ലെ .... ഇനി കഥയിലേക്ക് പോവാo.....

അപ്പഴാണ് നമ്മക്ക് മറ്റേ മസിലൻ അല്ലു അർജുൻന്റെ ഷർട്ടിന്റെ ഓർമ വന്നത് അപ്പോൾ തന്നെ അതെടുത്ത് ഇടാൻ നോക്കിയതും ..... അതിന്റെ വല്ലാത്ത സ്മെൽ എന്റെ പരിസരം തന്നെ മറപ്പിച്ചു .....


"വാഹ് ..... എന്താ സ്മെൽ ......"


അവന്റെ ഷേർട്ടും പിടിച്ച് കിളി പോയി നിൽകുന്നത് കണ്ട് അജു തലക്ക് ഒരു  കിഴുക്ക് തന്നു .....


ഡാ..... ഇതേത് ' പെർഫ്യൂമായിരിക്കും "


അതു കണ്ട് അനിത്തിരി കുശുമ്പോടെ അലസമായി പറഞ്ഞു ......


എനിക്കറിയില്ല ......"


എന്തായാലും എനിക്ക് വല്ലാണ്ട് ഇഷ്ടായി ...... നല്ല ബ്ലാക്ക് ഷേർട്ട്

അതും പറഞ്ഞ് ഇട്ട ഷേർട്ടിന്റെ മേലെ അതിടാൻ നോക്കുമ്പോഴേക്ക് അജു അത് പിടിച്ച് വാങ്ങി അവന്റെ ഷർട്ട് എനിക്ക് അഴിച്ച് തന്നു ......,,,,


ഞാൻ ഇടംകണ്ണിട്ട് അവനെ നോക്കി എന്റെ അതേ അവസ്ഥയിൽ അച്ചുവും നോക്കുന്നുണ്ട് ...,,,,


എന്താ മോനെ.... ഒരു ഇളക്കമൊക്കെ ..... ഈ കുശുമ്പിന്റെ പിറകെ ഒരു പറയാൻ കഴിയാതെ ചീഞ്ഞ് നാറിയ പ്രണയത്തിന്റെ നാറ്റം വരുന്നുണ്ടൊ ....."


ഞാൻ ചോദിക്കാനിരിക്കുമ്പോഴാണ് അച്ചു' അത് ചോദിച്ചത് .......


ഓ പിന്നെ ..... പ്രേമിക്കാൻ പറ്റിയ മൊതല് ...... അവന്റെ ഷർട്ട് ഇവക്ക് ലൂസാണ് അതാണ് .... 
അല്ലാതെ തന്നെ നാട്ടുകാരുടെ ചെണ്ടയായി ഇനി ഇതിനെ പ്രേമിച്ചിട്ട് വേണം ശിഷ്ടകാലം കഷ്ടകാലമാക്കാൻ'......"

അതിയൊ..... എന്നാലെ ആ ഷേർട്ട് ഇങ്ങ് തന്നേക്ക് ഞാൻ അത് തന്നെ ഇട്ടോളാം ......


അവന്റെ കയ്യിലെ ഷേർട്ട് പിടിച്ച് വാങ്ങി ഇട്ടിട്ട് ഞാൻ ക്ലാസിലേക്ക് പോവുമ്പോൾ നമ്മളെ മസിലൻ വേറെ ഷേർട്ടും ഇട്ട് എന്നെ തുറിച്ച് നോക്കി പോവുന്നു .....,,,,,


ഞാനവനെ നോക്കി കോളറ പൊക്കി ക്ലാസിലേക്ക് നടന്നു .......


അപ്പോഴും എന്റെ മനസ്സിൽ ആ ചോദ്യം ഉയർന്ന് കൊണ്ടിരുന്നു ......


(തുടരും)

next തിങ്കളാഴ്ച 
ഇഷ്ടായാൽ എല്ലാരും ലൈക്കണം 
അഭിപ്രായം പറയണം
https://b.sharechat.com/Mn543qHmFY?referrer=whatsappShare

❤റൂബിയ❤ 

Part: 3

✒ : Sami

***************************************

*
അവനെ കണ്ടത് മുതൽ എന്റെ മനസ്സിൽ ഒരു ചിന്ന സംശയം ...... 

ആ മുഖം എവിടെയോ കണ്ട് മറന്ന പോലെ .....


എന്റെ നഖവും കടിച്ച് കിളി പോയ പോലുള്ള നടത്തം കണ്ട് അവിറ്റങ്ങൾ അന്ധം വിട്ട് നോക്കുന്നുണ്ട് .....


ഞാൻ പെട്ടന്ന് തിരിഞ്ഞ് നിന്ന് അവരെ നോക്കി പറഞ്ഞു .....


അജൂ .... എനിക്ക് ഈ മസിലനെ കണ്ട് ചെറിയ പരിചയം .....


ആഹാ അഡിപൊളി ..... മിക്കവാറും ഇവള് തല്ലി വിട്ട ആരോ ആയിരിക്കും ....."

അച്ചുവാണ്

അത് കേട്ട അജു വിന്റെ മറുപടി കേട്ട് ഞാൻ വായ പൊത്തിച്ചിരിച്ചു .....


" ഏയ് അതേതായാലും അല്ല .... ഇവൾ ആർക്ക് കൊടുത്താലും മുതലും പലിശയും അടക്കം എനിക്ക് തിരിച്ച് കിട്ടാറുണ്ട് ..... അവരെ ഒന്നും ഞാൻ മരിച്ചാലും മറക്കില്ല മക്കളേ .......


ആദ്യം  സിരിയസ്സായും പിന്നെ കരഞ്ഞും അവൻ പറയുന്നത് കേൾകേണ്ടതാണ് ,,,,,


എനിക്ക് തോന്നുന്നത് കഴിഞ്ഞ ജന്മം നിന്റെ കയ്കൊണ്ട് മൃത്യു അടഞ്ഞ പാവമാണെന്നാണ് ....,,,,,


എന്തായാലും അവനെ വീണ്ടും കാണേണ്ട വരുമെന്ന് എന്റെ മനസ്സ് പറയുന്നു ......


"അഡിപൊളി ....ഡാ അജു എന്നാ ഇവളേം കൂട്ടി വേഗം മുങ്ങാം .....,,,, "


 അച്ചുവാണ്


ദേ .... രണ്ടും അതികം വെളച്ചിലെടുക്കാതെ ക്ലാസിൽ കയറാൻ നോക്ക്

അജു രണ്ടാളേം തലക്ക് ഒരു കിഴുക്ക് തന്ന് പറഞ്ഞ് മുന്നിൽ നടന്നു .....


ക്ലാസിന് മുന്നിൽ എത്തിയ അച്ചുവിന്റെ മോന്തകാണണം ചാണകം ചവിട്ടിയ പോലെ .......


ഞാൻ ക്ലാസിലേക്ക് വലിഞ്ഞ് നോക്കിയപ്പോൾ  ഫിലോസഫി ലിസി "
പുള്ളിക്കാരി പാവമാണ് പക്ഷെ ഫിലോസഫി പറഞ്ഞ് തലയെടുക്കും .....


വയറ് പൊങ്ങിപ്പൊങ്ങി ഡെലിവറി അടുക്കാറായി ഇനിയെങ്കിലും പച്ച മാങ്ങയും മസാല ദോശയും തിന്ന് വീട്ടിലിരുന്നൂടെ .....വെറുതെ മനുഷ്യനെ വെറുപ്പിക്കാനായിട്ട് ...."


അച്ചുവിന്റെ പിറുപിറുക്കൽ കേട്ട് ഞാൻ ചിരി അടക്കിപ്പിടിച്ച് ക്ലാസ്സിലോട്ട് കയറി .....


അവൻ കോട്ടുവാ ഇട്ടും താളം പിടിച്ചും എൻജോയ് ചെയ്യുന്നുണ്ട് അതിന് അനുസരിച്ച് അജുവിന്റെ കൊട്ടും കിട്ടുന്നുണ്ട് ......

നമ്മള് ഫ്രീയായിട്ട് കിട്ടിയ മസിലന്റെ ഷേർട്ടും മണപ്പിച്ചും 'അതിന്റെ ഭംഗിനോക്കിയും ടെം കളഞ്ഞു .....

ഇങ്ങനൊക്കെ ആണെങ്കിലും നമ്മള് പഠിക്കാൻ മോശമല്ലാട്ടൊ ...


അങ്ങനെ എല്ലാ സാറുമ്മാരുടെയും വെറുപ്പിക്കൽ സഹിച്ച് ഒരു വിധം വൈകുന്നേരമാക്കി ....


ഞങ്ങള് മൂന്നും ഇറങ്ങി പാർക്കിങ്ങിലേക്ക് നടന്നു ....

അവിടെ നമ്മളെ ആ ജന്മ ശത്രുവിനെ കണ്ടതും അജുവിന്റെ ബുള്ളറ്റിൽ അവനേം പറ്റിപ്പിടിച്ച് തള്ളക്ക് ഒരു ലോഡ് പുച്ഛം കൊടുത്ത് കത്തിച്ച് വിട്ടു ........


ഇന്ന് മുതൽ ഒരാഴ്ച്ച നമ്മള് അജുവിന്റെ വീട്ടിലാണ്.....


കാരണം വാപ്പച്ചി ഇല്ലാത്ത ദിവസങ്ങളിൽ എന്റെ താമസം ഇവിടെയാണ് .....


അങ്ങനെ കരുതി ദൂരെ അല്ലാട്ടൊ നമ്മള് മൂന്ന് പേരും അടുത്തടുത്താണ്. എപ്പം വേണേലും കൂടുമാറാം.....


ഈ കൂടുമാറ്റം ഇടക്ക് ഉള്ളതാണ് മാസത്തിൽ രണ്ടാഴ്ച അല്ലേൽ ഒരാഴ്ച അല്ലെങ്കിൽ ഒരു മാസം അതൊക്കെ നമ്മളെ ഉപ്പച്ചി ഇശാഖ് ഡോക്ടറെ ഡ്യൂട്ടി പോലിരിക്കും ......


നിങ്ങൾക്ക് അങ്ങട്  കത്തിയിയില്ലെ......


കാര്യം സിംപിളാണ് ..... നമ്മളെ ഉപ്പച്ചി ഒരു ഫെെമസ് കാർഡിക്ക് സർജനാണ്.....
ഇവിടെ ഞങ്ങൾക്ക് ഒരു ഹോസ്പിറ്റൽ ഉണ്ട് ..... പിന്നെ ഇടക്ക് നമ്മളെ കൂടുമാറ്റം അത് ദുബായിൽ ഒരു ഹോസ്പിറ്റലിൽ ഇടക്ക് ഒരു വിസിറ്റ് ഉണ്ട് ആ സമയം നമ്മള് തനിച്ചായത് കൊണ്ടാണ് .......

അപ്പോൾ നിങ്ങൾക്ക് ഒരു സംശയം വരും വേറെ ആരും ഇല്ലേന്ന് ......
ഉമ്മി സ്വന്തം പണവും പ്രശസ്തിയും നോക്കി ഒന്നാം വയസ്സിൽ ഇട്ടേച്ച് പോയതാണ് .... പിന്നെ ഉപ്പച്ചിക്ക് ഞാനും എനിക്ക് ഉപ്പച്ചിയും മാത്രമായി .....


കുടുംബക്കാരൊക്കെ ഉണ്ട് ഒരു സ്വീറ്റ് ഉമ്മാമ്മ .. ..
പക്ഷെ ഇപ്പോൾ അങ്ങോട്ട് നമ്മള് നോ എൻട്രിയാണ് ....


ഞാൻ വെറുതെ സെന്റി അടിച്ച് കൊളമാക്കി അല്ലെ .....


അപ്പഴാ നമ്മളെ ഉപ്പച്ചീനെ വിളിക്കാൻ തോന്നിയത് നമ്മള് വിളിച്ച് ഇന്ന് നടന്ന എല്ലാം പറഞ്ഞ് ഉപ്പച്ചീനെ വായിലിരിക്കുന്നത് കേട്ട് വയറ് നിറഞ്ഞ നിർവൃതിയിൽ ഫോൺ വെച്ച് വീട്ടിലേക്ക് കയറി


അങ്ങനെ അജുവിന്റെ വീട്ടിൽ ഓടിക്കയറി ....

"തേപ്പ് പെട്ടീ ..... ഞാൻ വന്നൂ..... "


അതും പറഞ്ഞ് പോയ സ്പീഡിൽ തിഞ്ഞോടി ബാക്കിൽ ചട്ടുകവും പിടിച്ച് അജുവിന്റെ മമ്മ സാജി ഉമ്മയും....."


ഇതിവിടെ പുത്തരി അല്ലാത്തോണ്ട് 
ബാക്കിയുള്ളവര് അവരെ പാട്ടിന് പോയി......


നിങ്ങളിപ്പഴം അന്ധം വിട്ട് കുന്ധം മുണുങ്ങിയ മാതിരി നിക്കാണൊ ...

ക്കാര്യം രഹസ്യമായ പരസ്യമാണ് എന്റെ തങ്കം പോലുള്ള ഉപ്പയെ തേച്ചാണ് അജുന്റെ ഉപ്പാനെ മഹതി  കെട്ടിയത് ......

ആരോടും പറയണ്ടാട്ട .....


എപ്പോഴും ഞാനത് പറഞ്ഞ് മൂപ്പത്തിനെ വെറുപ്പിച്ച് കൊണ്ടിരിക്കും ....

അപ്പോഴൊക്കെ
നല്ല തല്ലും വാങ്ങീ .... ചെവിക്ക് പിടിച്ച് ഉള്ളിൽ കയറ്റി .... തലയിൽ തലോടി പറയും


നിന്റെ ഉപ്പാനെ കിട്ടിയില്ലേൽ എന്താ നീ എന്റെ മോളെല്ലന്ന് ..


അതോടെ പ്രശ്നം സോൾവ് .......

പിന്നെ നമ്മള് യുദ്ധമാണ് ..... അജുവിന്റെ രണ്ട് അനുജൻമാരും അച്ചുവും ആയി ഡാൻസും പാട്ടും ഇടിയും തൊഴിയുമായി സമയം പോണത് അറിയില്ല .......

രാത്രി പന്ത്രണ്ടായപ്പോൾ എനിക്ക് വല്ലാത്ത പുതി ഒന്ന് കറങ്ങീട്ട് വരാൻ  ........


വേഗം രണ്ടിനേം തട്ടിക്കൊടഞ്ഞ്..... ഒരുങ്ങാൻ ഓടി ......

വേഗം അജൂന്റെ കബോർഡ് തുറന്ന് ഒരു ഷേർട്ടും എടുത്ത് മുടി റിബൺ വെച്ച് ഉയർത്തി കെട്ടി ഒരു ഉണ്ടക്കണ്ണടയും വെച്ചപ്പോൾ സംഭവം കളറായി .......


ഇത് കണ്ട് നമ്മളെ വാല് രണ്ടും ഫെമിനിച്ചിലുക്ക് എന്നൊക്കെ പറയുന്ന ണ്ട്....


ഇതൊക്കെ കണ്ട് നിങ്ങൾ തെറ്റ്ദ്ധരിക്കേണ്ട ഞാൻ ഇത് മാതിരിയുള്ള കോലമെ കെട്ടൂന്ന് ,..... അല്ലാട്ടൊ ഇടക്ക് നമ്മള് നല്ല ഉമ്മച്ചിക്കുട്ടി ആവാറുണ്ട് ..... സത്യം


ഞാൻ ബുള്ളറ്റും എടുത്ത് തൊട്ടു പിറകിൽ അജു' ലാസ്റ്റ് അച്ചു ഇത് നമ്മളെ ഓഡറാണ് ഇങ്ങനെ പതുങ്ങി പതുങ്ങി .... കറങ്ങാൻ വിട്ടു,,,,,


സിറ്റി മൊത്തം കറങ്ങി 
കടാപ്പുറത്ത് പോയി ആർമാതിച്ച് ക്ഷീണിച്ച്
തിരിച്ച് വരാൻ തുടങ്ങിയതും മുന്നിൽ ' നാലു പേര് വന്നു നിൽകുന്നു .....


സൂക്ഷിച്ച് നോക്കിയതും അച്ചു ഇപ്പം മുള്ളും എന്ന രീതിയിലാണ് ......
അജു നല്ല കലിപ്പിലാണ്.....


മുന്നിൽ നിന്ന സാറുമ്മാര് വേറാരും അല്ല അന്ന് ചൂടുവെള്ളം ഒഴിച്ച തെണ്ടീ ന്റെ കൂടെയുള്ള മക്കാച്ചികളാണ്,,,,,,
തനിചെറ്റകൾ .... ഇല്ലാത്ത കച്ചറയില്ല .....


ഇപ്പോൾ തന്നെ കയ്യിൽ കുപ്പിയും പിടിച്ച് അറപ്പ് തോന്നുന്ന നോട്ടം നോക്കാണ് ശവങ്ങൾ ....


അവര് അടുത്തേക്കു നടക്കാൻ തുടങ്ങിയതും എന്റെ ഓരോ കയ്യിലും അവര് മുറുക്കെ പിടിച്ചു ....


ഞാനവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു ......


അപ്പോഴേക്ക് അവര് ഡയലോഗ് തുടങ്ങിയിരുന്നു ,,,,,,,


" അല്ല ഇതാര് ഉണ്ണിയാർച്ചയും പരിവാരവുമൊ ... അതും ഈ അസമയം ... പടക്ക് ഇറങ്ങിയതായിരിക്കും അല്ലെ ........"


അതിലൊരുത്തൻ അർഥം വെച്ച് പറഞ്ഞതും അവരെ കയ് മുറുകുന്നത് ഞാനറിയുന്നുണ്ടായിരുന്നു .......


എന്നാ ജോണെ നീ ഇങ്ങനൊക്കെ പറഞ്ഞ് പിള്ളേരെ മൂഡ് കളയല്ലെ .....


മ് ..... ശരിയാ .... നീ പറഞ്ഞെ ..... ഏതായാലും രണ്ട് പേരിൽ തീർകണ്ട നമുക്ക് കൂടി ചാൻസ് താ ...... നമ്മളും നല്ല മൂഡിലാ..... ഹ... ഹ... "


പറഞ്ഞ് പറഞ്ഞ് തെണ്ടി പരനാറികൾ ഹിമാലയം കേരാൻ തുടങ്ങിയതും ഞാൻ കൈ കെട്ടി അവരെ നോക്കി ..... കൂടെ ചങ്കൂസ് കൾക്ക് ഒന്ന് സൈറ്റഡിച്ച് കാണിച്ചു ......

ആദ്യം ഗൗരവം നടിച്ചെങ്കിലും 
ഞാൻ പിന്മാറില്ലെന്ന് അറിയാവുന്നത് കൊണ്ട്
അവര് കാര്യം മനസ്സിലാക്കി തലയാട്ടി തന്നു ....


ഞാൻ പോക്കറ്റിൽ കയ്യിട്ട് നാലിന്റെയും മുന്നിൽ പോയി നിന്നു .......


എനിക്ക് കണ്ടപ്പോഴെ തോന്നി നിങ്ങൾ നല്ല മൂഡിലാണെന്ന് ..... കയ്യിൽ ഇരിക്കുന്നത് ഫോറിനാണല്ലയൊ ....."


അത് കേട്ട് അച്ചു വും അജുവും പിന്നിൽ നിന്ന് അതെ അതെ എന്നും പറഞ്ഞ് കയ്കെട്ടി മൂളീ  .....

മുന്നിൽ നിക്കുന്ന തെണ്ടികളുടെ സ്മെൽ കാരണം ചരദ്ധിക്കാൻ വരുന്നുണ്ട് നാലും ഫിറ്റായിട്ടുണ്ട് .... എന്നിട്ടൊ ഉള്ള ബോധത്തിൽ നോട്ടം കാണണം ....... കീടങ്ങൾ ....

അതിൽ ഒരുത്തൻ അടുത്തേക്ക് വന്ന് കയ്യിൽ പിടിച്ചതും തുടക്കം മണികണ്ഡൻ സ്വാമിയിലായിരുന്നു ...

പിന്നെന്താ സംഭവിചേന്ന് മൂന്നാല് വട്ടം റിപ്പീറ്റ് ചെയ്യണം ഒന്ന് കലങ്ങിത്തെളിയാൻ ....

 അവസാനം നാലും നാല് ഭാഗത്ത് വെട്ടിയിട്ട വാഴ പോലായതും ....
ഞാൻ കൈ കൊടഞ്ഞ് ചങ്കൂസിനെ നോക്കി അവരെ അടുത്തേക്ക് നടന്നു .......


അപ്പഴാ ഓർത്തെ ഡയലോഗ് പറയാൻ മറന്നല്ലോന്ന് ....
'
പിന്നെ തിരിച്ച് പോയി മുട്ട് കുത്തിയിരുന്ന് 

അവരോടായി പറഞ്ഞു ......


നമ്മള് എങ്ങനെ യാണ് എന്താണ് എന്ന് തീരുമാനിക്കാൻ നീ വളർന്നിട്ടില്ല ... പിന്നെ ഇതിന് പകരം വീട്ടാൻ ഇനിയും വന്നാൽ ഇതിനേക്കാൾ ഭീകരമായിരിക്കും നിന്റെ അവസ്ഥ .....കാരണം ... ഞാൻ ബ്ലാക്ക് ബെൽറ്റും ബോക്സിങ്ങും പഠിച്ചത് സർട്ടിഫിക്കറ്റ് വാങ്ങി ഷോകേസിൽ വെക്കാനല്ല  ... ഓർത്തൊ ...."


അതും പറഞ്ഞ് ബുള്ളറ്റിൽ കയറി വിട്ടു ......

"ഡീ ...... റൂബി നീ എന്ത് ദൈര്യത്തിലാ അവരോട് മുട്ടാൻ നിന്നെ ....."

അജു വാണ്,,,

നിങ്ങളെ ദെര്യത്തിൽ ......"

"സിവനേ..... എന്റെ ....സോ ...സോറി ഞങ്ങളെയൊ .... "


അച്ചുവിന്റെ സംസാരം കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു ......

നീ ഈ കൊലച്ചിരിച്ചിരിക്ക് ....."


മണ്ടന്മാരെ .... നിങ്ങള് അവരെ ശ്രദ്ധിച്ചിനൊ .... ആ നാവേ ഉള്ളൂ ആടി കുഴഞ്ഞ നിർത്തം കണ്ടാലറിയില്ലെ നല്ല പൂസാണ് ......"

അതിനവര് ഒന്ന് നീട്ടി മൂളിത്തന്നു .... "

എനിക്കറിയാം ഇതൊക്കെ വെറുതെയാണ് ..... ഞാനങ്ങനെ ചെയ്തില്ലെങ്കിലും .... അവര് ചെയ്യും .......

എന്തൊ മനസ്സറിഞ്ഞ പോലെ നല്ല മഴയുണ്ടായിരുന്നു അതും ആസ്വദിച്ച്...
വീട്ടിലേക്ക് കള്ളനെ പോലെ പതുങ്ങി കയറിയതും .... വീട്ടിലെ ലൈറ്റ് ഓണായി .....


(തുടരും)

കുടുക്കേൽ Save ചെയ്യുന്നോരും share ചെയ്യുന്നോരും ഒന്ന് like ചെയ്തോളി ..... നമ്മള് പാവല്ലെ ..... അതല്ലെ നമ്മളെ സന്തോഷം ......

Next : ഇൻഷാ അല്ലാഹ് ബുധനാഴ്ച
https://b.sharechat.com/LA22VPlFIY?referrer=whatsappShare

❤റൂബിയ❤

part: 4

✒ : Sami

@@@@@@@@@@@@@@@@@@

*
'ചുറ്റും നോക്കിയപ്പോൾ സാജി മമ്മ കലിതുള്ളി നോക്കുന്നു ......


തീർന്ന് ഇനി ഉപദേശിച്ച് ചെവി തിന്നും ....
ഞാൻ ദയനീയമായി ' അജുവിനെ നോക്കി....

അപ്പോഴുണ്ട് ഒരു സൈഡിൽ പപ്പനി നിന്ന് ചിരിക്കുന്നു കൂടെ നീ പെട്ടു മോളെ എന്നുള്ള ആക്ഷനും  ....

ഞാൻ നോക്കി പേടിപ്പിച്ച് മമ്മയെ നോക്കി നിശ്കുവായി ചിരിച്ചു.....

അപ്പോഴേക്ക് മമ്മ തുടങ്ങിയിരുന്നു

" നിങ്ങളോട് പല പ്രാവശ്യം പറഞ്ഞതാണ് ഈ രാത്രിസഞ്ചാരം പറ്റില്ലെന്ന് സമയം എത്രയായി എന്ന ബോധമുണ്ടൊ.... "


സോറി മമ്മ ഇനി ഉണ്ടാവില്ല ......"


മൂന്ന് പേരും ഒരേ ടോണിൽ നിശ്കു വായി മറുപടി കൊടുത്തു .....


അല്ല ഇന്ന് ആർക്ക് വെളിവ് വന്നതാണ് ഈ ഊര്തെണ്ടാനുള്ള കാരണം ...."


അത് കേട്ട് ഞാൻ വളരെ നിശ്കു പച്ചപ്പാവം ....നിപ്പിള് വാവയായി 
തല താഴ്തി കയ് എന്റെ നേരെ ചൂണ്ടിയതും .....


മമ്മ പൊട്ടിച്ചിരിക്കുന്നു .... നല്ല മുട്ടൻ വഴക്ക് പ്രതീക്ഷിച്ച ഞാൻ ഇതെന്താ കഥാന്ന് നോക്കിയതും .... മൂന്ന് പേരും എന്റെ അതേ അവസ്ഥയിൽ അവരവർ സ്വയം കയ് ചൂണ്ടിയിട്ടാണ് ഉള്ളത് ......


"എന്താ പിള്ളേരെ നിങ്ങളെ ചെയ്യേണ്ടെ ഞാൻ ..... പോ .... പോയി നനഞ്ഞത് മാറ്റ് ... "


ഞാൻ നെഞ്ചിൽ കയ് വെച്ച് കടവുളേ ... കാത്ത് എന്നും പറഞ്ഞ് .... സറ്റയർ കയറാൻ നോക്കുമ്പോൾ .....
പപ്പയെ അടുത്തേക്ക് വിളിച്ചു ......"

ഇവിടെ നിന്ന് ആസ്വദിച്ച് ഭയങ്കര ചിരിയായിരുന്നല്ലൊ ....."

നിങ്ങളെ തളക്കാൻ അവളെ പറ്റൂ ....."

കൊച്ചു ഗള്ളൻ അനുഭവമാണല്ലെ ..... വല്ല കാര്യവും ഉണ്ടായിരുന്നൊ ഈ സാധനത്തിനെ കെട്ടാൻ ......
അതൊരു കണക്കിന് നന്നായി .... എന്റെ ഉപ്പച്ചി പെട്ട് പോയെനെ ...... ഏതായാലും അങ്ങേര് രക്ഷപ്പെട്ടല്ലൊ ....."


അതും പറഞ്ഞ് ഒരോട്ടമായിരുന്നു റൂമിൽ .... അല്ലേൽ കാണായിരുന്നു എന്നെ അവരെ കൊലവിളിക്കുന്നത്..... 


ഇന്നലെ ലേറ്റായി കിടന്നത് കൊണ്ട് എണീക്കാൽ വൈകി ......

സമയം നോക്കി ഒരോട്ടമാണ് ഫ്രഷാവാൻ .....

ഇതെന്ത് പറ്റി അല്ലേൽ അലാറം പോലെ അജു വന്ന് കാറേണ്ടതാണല്ലൊ ......


ആ മാക്രിയും എണീറ്റ് കാണില്ല .....


ഞാൻ ഒരുങ്ങി അവന്റെ റൂമിലേക്ക് ഓടിയപ്പോൾ അവനെ കാണാനില്ല ......

വേഗം കിച്ചണിലെത്തി മമ്മയോട് ചോദിച്ചു ....


അജു എവിടെ ... "

അവൻ പോയല്ലൊ "

പോവാനൊ.... എവിടെ "

ഞാനെങ്ങനെ അറിയാനാണ് .... രാവിലെ ചായ കുടിക്കാതെ ഓടുന്നത് കണ്ടു .... നിന്നോട് അച്ചുവിന്റെ കൂടെ പോവാൻ പറഞ്ഞു .....
അവൻ കോളേജിൽ എത്തുന്ന് പറഞ്ഞു ....."


അച്ചു വീട്ടിൽ പോയൊ ....."


അവനിപ്പോൾ പോയെ ഉള്ളൂ .... ദാ .. ചായ കുടിക്ക് ...."


വേണ്ട മമ്മ ഞാൻ പോവാണ് ..... "

ദേ .... ഇവിടെ ഇരുന്ന് കുടിച്ച് പോയാൽ മതി ... "


മമ്മയെ ബോധ്യപ്പെടുത്താൻ  ഒന്നിരുന്ന് എണീറ്റ് അച്ചുവിനെ പൊക്കി .... അവനും കാര്യം അറിഞ്ഞിട്ടില്ല ....."

അവന്റെ പേടകത്തിൽ ഇരുന്ന് ...... അജുവിനെ വിളിച്ച് കൊണ്ടിരുന്നു ... പക്ഷെ Call എടുക്കുന്നില്ല .....


ഈ തെണ്ടി എവിടെ പെറ്റ് കെടക്കാണ് ... മനുഷ്യനെ മെനക്കെടുത്താനായിട്ട് ..... പട്ടിക്ക് ഒന്ന് പറഞ്ഞിട്ട് പോയിക്കൂടെ ...."


നീ ഇങ്ങനെ പിറുപിറുത്തിട്ട് എന്താ കാര്യം ...... "


അവനിങ്ങ് വരട്ടെ ... മാക്രി ..'.കാരങ്ങൻ "


നീ ചൂടാവണ്ട ... എനിക്കറിയാം ... അവൻ മുങ്ങിയതാണ് ...."

എന്തിന്....?


ഇന്നലെ മോള് പൂശി വിട്ട സാറുമ്മാര് ഇന്ന് വന്ന് പൊങ്കാല ഇടും ..... അത് മുൻകൂട്ടി കണ്ടത് കൊണ്ട് എസ്കേപായതാണ് ...." 


പോടാ .... അതിന് അച്ചുവല്ല .... അജു .... "


പിന്നേ .... വല്ല്യ സാറ്...."


നീയൊന്ന് മിണ്ടാതിരിക്ക് ... എനിക്കെന്തൊ ടെൻഷനായിട്ട് വയ്യ ...."


അവനെ ആരെങ്കിലും തട്ടികൊണ്ട് പോയതാണൊ .. ഇത്ര ടെൻഷനാവാൻ ....... അവൻ മുങ്ങിയതല്ലെ ....."


ഡാ .... പറഞ്ഞത് തന്നെ പറഞ്ഞോണ്ട് നിന്നാലെ .... ചവിട്ടി ഞാൻ വെളിയിൽ ചാടും ....."


കലിപ്പിൽ അത്രയും പറഞ്ഞതും ചെക്കൻ പിന്നെ കോളേജ്വരെ മിണ്ടിയില്ല


പാർക്കിoഗിൽ അജുവിന്റെ വണ്ടി തിരഞ്ഞെങ്കിലും കണ്ടില്ല ....... എല്ലാം കൂടി വട്ട്കേരി ക്ലാസിലേക്ക് പോവുമ്പോഴുണ്ട് മൂന്ന് പേര് നമ്മളെ ലക്ഷ്യമാക്കി വരുന്നു ......


അച്ചൂ ... പണിയാണ് വരുന്നേന്ന് തോന്നുന്നല്ലൊ ..."

റൂബി.... ഞാൻ പറഞ്ഞപ്പോൾ നീ എന്താ പറഞ്ഞെ ..... അവൻ മുങ്ങി ഞാൻ പെട്ടു ...ഈശ്വരൻമാരെ... എന്നെ മാത്രം രക്ഷിക്കേണമെ.."


ഡാ ... പട്ടീ ..... കാണണം കേട്ടൊ ...."


ഞാൻ പല്ലുറുമ്പി കൊണ്ട് പറഞ്ഞ് അവനേം വലിച്ച് നടന്നു .... 


ഡീ .... നിനക്ക് പേടിയില്ലെ .... "


പിന്നെ മുട്ട് കാലടിക്കാൻ ഞാൻ നീയല്ല ... "

അത് നിനക്കവരെ അറിയാഞ്ഞിട്ടാണ് ആ നടുക്ക് നിക്കുന്നത് കോളേജ് ചേർമാനാണ് ... കടുവയാണ് ..... എല്ലാർക്കും പേടിയാണ് .....
ഞാനിപ്പം മുള്ളും ....ങീ ......"


എനിക്കങ്ങനെ തോന്നുന്നില്ല '......"


കിട്ടുമ്പോൾ അറിയാം ...."


അപ്പോഴേക്ക് അവര് അടുത്ത് എത്തിയിരുന്നു 


ഇപ്പോൾ എന്റെ നെഞ്ചിലും പടക്കം ഒക്കെ പൊട്ടുന്നുണ്ട് ....പക്ഷെ പുറത്ത് കാണിച്ചാൽ ശരിയാവില്ല ......


അല്ല ഉണ്ണിയാർച്ചയുടെ പരിവാരം ഒന്ന് കുറഞ്ഞല്ലൊ .... എവിടെ പോയി ......"


ഞാൻ മിണ്ടാതെ വഴി മാറി നടക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും തടസ്സമായി നിന്നു .'......
ഇവനെന്റെ കയ്യിൽ നിന്ന് വാങ്ങിയെപോവൂ .......

പോവല്ലെ  ..... ഇക്കാക്കമാര് സംസാരിക്കട്ടെ  ,,,,, "


വഴീന്ന് മാറെഡാ ...."


ഹൊ .... ഈ ഉശിര് .... വെറുതെയല്ല നിന്നെ ഉണ്ണിയാർച്ച എന്ന് വിളിക്കുന്നെ ......"


നിനെക്കെന്താ വേണ്ടത് ....."


ഞാൻ കയ്കെട്ടി അവനോട് അത് ചോദിച്ചതും അച്ചു എന്റെ കയ്യിൽ മുറുകെ പിടിച്ച് വിട്ടേക്ക് എന്നൊക്കെ പറയുന്നുണ്ട് ....."


" ഒന്നടങ്ങെടൊ ..... എനിക്ക് ഒന്ന് സംസാരിക്കാനാണ് ......"

പെട്ടന്ന് അവന്റെ ടോണ് കൊക്കരെയായതും  ഞാനച്ചൂനെ ദയനീയമായി നോക്കി..... "


റൂബിയ ഇഷാഖ് .... പേരുപോലെ നല്ല മൊഞ്ചത്തി കുട്ടി ..... സത്യം പറയാലൊനിന്നെ കണ്ടത് മുതൽ എന്റെ ഹൃദയം നിന്റെ പിറകെയാണ് ..... 
എന്റെ ഉറക്കത്തിൽ പോലും നീയാണ് .... എനിക്ക് നിന്നെ ഇഷ്ടാണ് .... എത്രത്തോളമെന്ന് പറയാൻ വയ്യ ...."


അയ്യോ പാവം .....സേട്ടാ ഞാനറിഞ്ഞില്ല ... ആരും പറഞ്ഞതുമില്ല ......


ഇതൊക്കെ മനസ്സിൽ പറഞ്ഞതാട്ടൊ .....

പിന്നേയും അവൻ പലതും പറയുന്നുണ്ട് .....


ഞാനതൊക്കെ തലയാട്ടി കേട്ടു ......
അവസാനം അവൻ എന്റെ മറുപടി ചോദിച്ചതും ഞാനാകെ പെട്ടു ... ഇതിപ്പം എന്ത് പറയും ...ചെയർമാല്ലെ പിണക്കണ്ട ....


അതെ എന്താ പേര് ..."

ആഷിർ ...."

ഓഹ് .... നെയിസ് നൈം .. പിന്നെ പറഞ്ഞ കാര്യങ്ങൾ എനിക്ക് നന്നായി ആലോചിക്കണം എന്നിട്ട് പറയാം .... ഇപ്പം പോട്ടെ ... "


ഓഹ് അതിനെന്താ .... പോയിക്കോളൂ ... "


അവനൊരു ക്ലോസപ്പിന്റെ ഇളി കൊടുത്ത് നടക്കുമ്പോൾ ... അച്ചു എന്നെ നോക്കി പേടിപ്പിക്കാൻ തുടങ്ങി ....

എന്താ മോളെ ഒരിളക്കം ...

ഇപ്പോൾ ഒന്നും ഇല്ല .... അവൻ സീനിയറല്ലെ ...ചെയർമാനും പെട്ടന്ന് പിണക്കണ്ട .... ഈ വർഷം മുഴുവൻ നമുക്ക് ആലോചിക്കാം ... എന്തെ ......"


ഞാനവനെ നോക്കി സൈറ്റഡിച്ച് പറഞ്ഞതും ചെക്കൻ ഇളിച്ച് കാണിച്ചു.....



അപ്പോഴുണ്ട് പിറകിൽ അജു കൂക്കി വിളിച്ച് വരുന്നു ....

ആദ്യം ആശ്വാസം തോന്നിയെങ്കിലും 
നമ്മൾ അത് കണ്ട് മെയിന്റാക്കാതെ ക്ലാസിലേക്ക് നടന്നു ......


ക്ലാസ്സിൽ കയറാൻ നോക്കിയതും ക്ലാസ് എടുക്കുന്ന ആളെ കണ്ട് നെഞ്ചിൽ ഒരു കൊള്ളിയാൽ മിന്നി ......


മസിലൻ ....!!! "


(തുടരും)

എല്ലാരും ക്ഷമിക്കണം ... ഈ പാർട്ട് ശെരിയായില്ലെന്ന് അറിയാം ..... ഒരിക്കൽ എഴുതിയത് Delet ആയിപ്പോയി ... പിന്നെ ഒരു വിധം തട്ടിക്കൂടിയ താണ് ...

പിന്നെ എപ്പോഴും പറയുന്നതാണ് ഇഷ്ടായാൽ ലൈക്കണം ... പിന്നെ കുടുക്കേൽ സേവുന്നോരും ഷേയർ ചെയ്യുന്നോരും അതൊന്ന് ലൈക്കണം ... പ്ലീസ് ...
അടുത്ത പാർട്ട് വെള്ളിയാഴ്ച .....
സപ്പോർട്ട് ചെയ്യുന്ന എല്ലാർക്കും ഒത്തിരി ഒത്തിരി നന്ദി ...❤❤❤❤❤
https://b.sharechat.com/3kiyrae5LY?referrer=whatsappShare


❤റൂബിയ❤

part: 5

✒ :Sami

@
ക്ലാസിലേക്ക് നോക്കിയതും അവിടെ ഇരിക്കുന്ന ആളെ കണ്ട് ഞാൻ ഷോക്കടിച്ച് പണ്ടാരം അടങ്ങിയ കാക്കയെ പോലായി ......


ഞാൻ പിറകിലേക്ക് നോക്കാതെ അച്ചുവിനെ വിളിച്ചു .....


അച്ചു നീ ക്ലാസിലോട്ട് നോക്കിയെ ഒരു പരിചിത മുഖം കാണുന്നുണ്ടൊ ....."


മ് .... കാണുന്നുണ്ട് ....."


ഈ തെണ്ടിയെന്താ ഇവിടെ ......"


കണ്ടിട്ട് സാറാണെന്ന് തോന്നുന്നു ......"


ആയിരിക്കുമൊ ..... "

റൂബി ... വാട്ട് അബൗട്ട് യൂ നൊ.. "

വെരി നെസ്.... ബ്യൂട്ടിഫുൾ ... എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നുന്നു ...... അല്ല പിന്നെ കഴുത ചോദ്യം കേട്ടില്ലെ ......
മനുഷ്യൻ പറന്ന് പോയ പണി ഏണി വെച്ച് പിടിച്ച പോലായി ....... ശ്ശോ !!
അല്ല നിന്റെ അവസ്ഥയെന്താ ......"



"തലക്കകത്ത് ഒരു പെരുപ്പ് പോലെ ....ബോധം റ്റാറ്റ പറയാൻ നിക്കുന്ന പോലെ ......"


ഡാ ..... ഇപ്പം ബോധം പോയാൽ മാനം കപ്പല് കേറും ...... "

അപ്പോഴേക്ക് അജുവും വന്നു....
ഞങ്ങൾ അവനെ മെയിന്റാക്കാതെ സാറിനോട് ക്ലാസിലേക്ക് കയറാൻ ചോദിച്ചു ... 

'
നാട്ടിൽ കണ്ട ഭാവം കാണിക്കാതെ കറയാൻ പാഞ്ഞു .....

അജു നമ്മളെ അതേ അവസ്ഥയിൽ വരുന്നുണ്ട് ......

അച്ചുവിനോട് അജുവിനോട് മിണ്ടാൻ പോവേണ്ട എന്നും പറഞ്ഞ് ഞാൻ സീറ്റിൽ ഇരുന്നു


അവൻ അച്ചുവിനെ തോണ്ടിയും പിച്ചിയും എടങ്ങേറാക്കുന്നുണ്ട് .....


ഞാൻ അത് കാര്യമാക്കാതെ എന്റെ തൊട്ടടുത്ത മൊഞ്ചത്തിയോട് കത്തിയടിച്ചിരുന്നു ......
അവളെ എനിക്ക് വല്ലാത്ത ഇഷ്ടാണ് 
മെഹറുബ ...
നല്ല അസ്സല് ഉമ്മച്ചി... രൂപത്തിലും ഭാവത്തിലും ഏറ്റവും ഹെലേറ്റ് അവളെ കയ്യിലെ മെെലാഞ്ചിയാണ് ..
വാ.. വ് കണ്ടാൽ തന്നെ നോക്കി നിന്ന് പോവും ...."

നമ്മളെ സാറ് വന്നത് മുതൽ റെക്കോട് ബുക്ക് അരിച്ച് പെറുക്കലാണ്......

ഞാൻ ഇടക്ക് അയാളെ ഒന്ന് എത്തി നോക്കി കൊണ്ടിരുന്നു .....

എന്താ മൊഞ്ച് ... ആ ഹെയർസ്റ്റെൽ വെള്ളത്ത് തുടുത്ത മുഖത്ത് വരച്ച പോലുള്ള താടി ... മൊത്തത്തിൽ ഒരു മൊഞ്ചൽ ....

ഛെ!! ഛെ li എന്താ ഇത് റൂബീ .... നീ എപ്പഴാ ഇത്ര വലിയ പെടയായത് ..... അവനെ വായിനോക്കി മാനം കളയാതെ ... ഡീസന്റാവ് 
എന്റെ മനസ്സ് എന്നോട് പറഞ്ഞതും ഞാൻ ചുറ്റും നോക്കി .....
എല്ലാ പെൺപിള്ളേരും അവനേം വായിനോക്കി നിൽക്കാണ് .......


കുറച്ച് കഴിഞ്ഞതും നമ്മളെ സാറ് റെക്കോട് മടക്കി വെച്ച് പാന്റിന്റെ പോക്കറ്റിൽ കയ്യിട്ട് മേശക്ക് ചാരി നമ്മളെ മുന്നിൽ വന്ന് നിന്നു ..... 

@@@@@@@@@@@@@@@@@@

ഹലോ .... കൂട്ട് കാരെ ..... നമ്മളെ നിങ്ങൾക്ക് മനസ്സിലായൊ .....

നമ്മളാണ് നിങ്ങളെ ഹീറോ .....

അന്ന് നല്ല ബിൽഡപ്പിൽ വന്നതാണ് അതാണ് ആ പിശാശ് കളഞ്ഞത് 
അത് നിങ്ങള് മറന്നൊ .... പക്ഷെ ഞാൻ മറക്കൂല ......
നമ്മള് വന്നപ്പം മുതൽ ആ കുട്ടിത്തേവാങ്കിനെ നോക്കിയെങ്കിലും കണ്ടില്ല.... കുറച്ച് സമയം ഇത് വരെയുള്ളതൊക്കെ റഫർ ചെയ്ത് ഇരുന്നപ്പോഴുണ്ട് മഹതി വരുന്നു ..... പിശാശ് എന്നെ കണ്ടതും അവളെ കിളി റോക്കറ്റും പിടിച്ച് പോയിട്ടുണ്ട് പക്ഷെ മൊത്തം ഒറ്റടിക്ക് പോയാൽ ഇനിയും എത്ര ഡോസ് കൊടുക്കാനുള്ളതാണ്..... അത് കൊണ്ട് നമ്മൾ അവളെ ക്ലാസിൽ കയറ്റി .....


ഇനി ഒന്ന് നിങ്ങൾക്കും അവർക്കുമായി പരിചയപ്പെടുത്താം ......

ഡിയർ സ്റ്റുഡൻസ് ,

അപ്പോഴേക്ക് ക്ലാസ് മൊത്തം വിളികേട്ടു ....

ഇത് ഒരു നടക്ക് പോവൂല.... എല്ലാം കാഞ്ഞ വിത്താണ് .....


" ഞാൻ വാഹിദ് മുസാഫിർ ...''
ഇനി മുതൽ നിങ്ങളെ ലിസി മിസ്സിന് പകരം ഞാനാണ് ......
എന്നെ നിങ്ങൾക്ക് നല്ല സുഹൃത്തായി കാണാം പക്ഷെ പഠനത്തിൽ നിങ്ങളെ സാറാണ് .... പഠിക്കാതെ അലമ്പിനായി ആരും എന്റെ ക്ലാസിൽ ഇരിക്കണമെന്നില്ല ....."


അത്രയും പറഞ്ഞതും ഓരോ സ്റ്റുഡൻസും ഓരോ കമന്റും പറയാൻ തുടങ്ങി ..

ഞാനതിനൊക്കെ ചിരിച്ച് കൊടുത്ത് എല്ലാവരേയും പരിചയപ്പെടാൻ തുടങ്ങി പകുതി ഗേൾസും നമ്മളെ മൊഞ്ചിൽ ഫ്ലാറ്റായിട്ടുണ്ട് .....

പക്ഷെ നമ്മളെ നായിക ഒര് ലോഡ് പുച്ഛം വാരി എറിഞ്ഞ് ആർകോ വേണ്ടി പേര് പറഞ്ഞ് അവിടിരുന്നു ....
ജാഢത്തെണ്ടി ..... നിനക്ക് ഞാൻ ഇതിനൊക്കെ തരുന്നുണ്ട് പിശാശെ ....."


ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ക്ലാസ് എടുക്കാൻ തുടങ്ങിയതും ബാക്ക് ബെഞ്ചിൽ വല്ലാത്ത കുറുകുന്നു നോക്കുമ്പോൾ ആ കുട്ടിത്തേവാങ്ക് അതിന്റെ കൂടെ വന്ന ഒരുത്തനുമായി ലോക കലിപ്പ് .... ഞാൻ ഇടക്ക് അങ്ങോട്ട് നോക്കി കൺഡിന്യൂ ചെയ്തു

@@@@@@@@@@@@@@@@@@@@

ചാറാണത്രെ ചാറ് ജാഢഅവന്റെ വർത്താനം കേട്ടില്ലെ .... മഹാരാജാവാണെന്നാ വിചാരം ...

ഇതിന്റെ ഇടക്ക് അജു ഒന്ന് നോക്കടി എന്നൊക്കെ പറഞ്ഞ് എടങ്ങേറാക്കാൻ തുടങ്ങി ...

അപ്പോഴേക്ക് മസിലൻ തെണ്ടി ക്ലാസ് കുലുങ്ങുന്ന രീതിയിൽ ഒരു അട്ടഹാസം ആയിരുന്നു

സയലൻസ് "
സ്റ്റാന്റപ്പ് ....എന്താ അവിടെ രണ്ട് പേരും കൂടി .... കുറേ സമയമായല്ലൊ ....

ഞാൻ അ ജുവിനെ കലിപ്പിൽ നോക്കി എഴുന്നേറ്റു കൂടെ അവനും 

ക്ലാസ് എടുക്കുമ്പോ ഇത്രമാത്രം ശബ്ദമുണ്ടാക്കാനെന്താ പ്രശ്നം അവിടെ ....."


എന്നോട് അവള് മിണ്ടുന്നില്ല ....."

നിശ്കു ഭാവത്തിൽ അവന്റെ സംസാരം കേട്ട് ഞാനടക്കം എല്ലാരും ആദ്യം സ്റ്റക്കായി.... പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു .......... ഞാനവനെ തുറുക്കനെ നോക്കി മുഖം തിരിച്ചു ....

'"' നാണം ഇല്ലല്ലൊ കൊച്ച് കുട്ടികളെ പോലെ ...."


" സോറി ... സാർ എന്നിട്ടും അവളെ ജാഢ കണ്ടൊ ഞാനെത്ര time ആയി വിളിക്കുന്നു ..... ജാഢ പിശാൾ."

"ജാഢ പിശാശ് നിന്റെ മറ്റവൾ ....."

ദേ .... എന്റെ മറ്റവളെ പറഞ്ഞാലുണ്ടല്ലൊ ...."

പിന്നെ അത് ക്ലാസാണ് എന്നത് നമ്മൾ മറന്നു അമ്മാതിരി തല്ലായിരുന്നു .....
അവസാനം മസിലൻ നീട്ടി ഗെറ്റ് ഔട്ട് അടിച്ചതും നമ്മള് ഓടി പുറത്തേക്ക് പോയി ........


അപ്പോഴവൻ മസില നെ നോക്കി താങ്കൂ സർ എന്നൊക്കെ പറഞ്ഞ് എന്റെ പിറകെ ഓടി ....... 

ഞാൻ കുറേ ബിൽഡപ്പ് കാണിച്ചെങ്കിലും അവന്റെ സോപ്പിൽ വീണു ......

രാവിലെ മുങ്ങിയ കാര്യം അറിഞ്ഞപ്പോൾ പാവം തോന്നി

ഇന്നലെ പൂശിയ അവൻമാരെങ്ങാനും വല്ല പ്രശ്നമാക്കിയാലൊ എന്നൊക്കെ ഓർത്ത് ടെൻഷനടിച്ച് രാത്രി നേരം വെളുപ്പിച്ച് ഒറ്റ ഓട്ടമായിരുന്നു അവരെ ഹോസ്റ്റലിൽ അപ്പഴാ അവർ പറഞ്ഞത് ഇന്നലെ വെള്ളമടിച്ച് ബോധമില്ലാതെ ആക്സിഡൻറായെന്നും ഇപ്പോൾ ഹോസ്പിറ്റലിലാണെന്നും...... വേഗം ഹോസ്പ്പിറ്റലിൽ എത്തി അവരെ കാലിൽ വീഴാൻ കരുതിയപ്പോൾ എല്ലാം കൂടി എന്റെ കാലിൽ വീണ് പ്രശ്നം ആക്കരുത് ഇത് വീട്ടിൽ അറിഞ്ഞൽ വെച്ചേക്കില്ല എന്നൊക്കെ ..... അപ്പഴാ എനിക്കും കത്തിയത് കാര്യം പെണ്ണ് കേസല്ലെ ആ സമയത്ത് വെളിവില്ലാതെ പറഞ്ഞതാണ് .... ഞാനവരോട് കടുപ്പിച്ച് ഓകെ പറഞ്ഞ് ഇങ്ങോട്ട് വന്നു.... ഇതൊക്കെ നേരിൽ പറയാന്ന് കരുതിയപ്പോൾ നിങ്ങൾ മിണ്ടുന്നും ഇല്ല ....."


ഞാനത്രയും കേട്ടതും പാവം തോന്നി ചെക്കനെ കെട്ടിപ്പിടിച്ച് കവിളിൽ കവിളിൽ പിടിച്ച് വലിച്ച് സ്മയിൽ പോലെയാക്കിയതും ചെക്കൻ ചിരിച്ചു ......
കൂടെ ഞാനും ..... 

അതൊക്കെ കണ്ട് കൊണ്ട് നമ്മളെ മസിലൻ പുറത്തേക്ക് പോവുന്നുണ്ടായിരുന്നു

പിന്നെ ക്ലാസിൽ കയറി വായീംനോക്കി നിന്നു

ഉച്ചയ്ക്ക് നമ്മള് മൂന്നും എന്നത്തേയും പോലെ പുറത്തേക്ക് നടന്നു ....

@@@@@@@@@@@@@@@@@@

ലഞ്ച് ടെം നമ്മള് സാറാ ബിഗത്തിന്റെ അടുത്തേക്ക് വിട്ടു ...

മനസ്സിൽ മൊത്തം ആ കാന്താരി പിശാശ് ആയിരുന്നു

പിന്നെ നിങ്ങൾക്ക് അറിയാത്ത ചില രഹസ്യങ്ങൾ ഉണ്ട് ..... അതിലൊന്ന് സാറാ ബീഗം നമ്മളെ വാപ്പാന്റെ പെങ്ങളാണ് .... ഞങ്ങൾ എല്ലാരും ദുബായിൽ സെറ്റിൽഡാണ് .....
സാറാന്റി ഇപ്പോൾ ഒരു വർഷമായി ഇങ്ങോട്ട് മാറിയിട്ട് ....
നമ്മളെ ബിസ്നസ്സ് ഫാമിലിയാണ് .... സാറാൻറിയെ പോലെ ടീച്ചറാവാനാണ് നമ്മക്കിഷ്ടം അതാ ഇങ്ങോട്ട് വന്നതും '
പിന്നെ വേറൊരു കാര്യവും ഉണ്ട് അത് വഴിയേ പറയാം ....


(തുടരും)

ഇവിടെ നിർത്താൻ കരുതിയതല്ല പക്ഷെ കഴിഞ്ഞില്ല .... sorry
next ലേറ്റാവാതെ പോസ്റ്റാം❤
https://b.sharechat.com/uFmJp5znPY?referrer=whatsappShare