വിധിയിലെ സുൽത്താൻ Full part


*വിധിയിലെ സുൽത്താൻ*
🍂🍂🍂🍂🍂🍂🍂🍂

*✍🏻:- Favas Makkaraparamba*

🍁🍁🍁🍁🍁

(part-10)


___________________
___________________

"അജ്മലെ സുഖം തന്നെയല്ലേടാ..?"

"ഹ്മ്മ്...ന്താ വന്നത്..?"

"നിന്നെ ഒന്ന് കാണാൻ.."

അവൻ ചിരിച്ചു..ഒപ്പം കൂടെയുള്ളവനും..

"ഡാ...ഇയ്യ്‌ ഇവിടന്ന് പൊയ്ക്കോ..അതാ അനക്ക് നല്ലത്..ഇത് കടയാണ് വെറുതെ അലമ്പ് ഉണ്ടാക്കരുത്.."

"ഓഹോ...ഇത് കടയാണോ..? ഞാൻ കരുതി അന്റെ വീട് ആണ് ന്ന്.."

അവർ വീണ്ടും ചിരിച്ചു..എനിക്ക് ദേഷ്യം വരുന്നുണ്ട്..ഇവിടുന്ന് ഇപ്പൊ പ്രശ്നം ഉണ്ടാക്കിയാൽ ആകെ പണി ആവും..

"അംജദേ...ഇയ്യ്‌ ഇപ്പൊ പോ..നമ്മക്ക് പിന്നെ കാണാം.."

"അല്ലേലും നിന്റെ കൂടെ ഇവിടെ പൊറുക്കാൻ അല്ല ഞാൻ വന്നത്..ന്റെ ഒരു ബാഗ് ണ്ടല്ലോ ഇവിടെ.."

"ഓഹ്..അത് നിന്റെ ബാഗ് ആയിരുന്നോ..ഞാൻ അത് ആ റോഡ് സൈഡിൽക്ക് ഇട്ടിരുന്നു..പോയി എടുത്തോ.."

അവനോടുള്ള ദേഷ്യത്തിൽ അവന്റെ ബാഗ് ഞാൻ കടയുടെ മുന്നിലുള്ള റോഡരികിലേക്ക് എറിഞ്ഞിരുന്നു
അവൻ അത് എടുത്ത് പോടി ഒക്കെ തട്ടി എന്റെ നേരെ വന്നു..

"ഹ്മ്മ്..നമ്മക്ക് കാണാം ഡാ.."

"ആഹ്...കാണാം.അതിന് തന്നെയാ ഞാനും നിക്കുന്നത്.."

"ഓഹോ.."

"ഹാ..ഒന്ന് പോടാ.."

അവൻ ചിരിച്ചുകൊണ്ട് അവന്റെ വണ്ടിയിൽ കേറി പോയി..പോകുമ്പോഴും എന്റെ നേരെ നോക്കുന്നുണ്ട്..

അവർ പോയതും ജുനൈക്ക വന്നു..

"ഡാ..അംജദ് അല്ലെ അത്..?"

"ആഹ്..."

"ന്തിനാ ഓൻ വന്നത്..?"

"ഓന്റെ ബാഗ് എടുക്കാന് ..പിന്നെ കൊറേ ഡയലോഗും അടിച്ച് പോയി.."

"എന്നിട്ട് ഇയ്യ്‌ മിണ്ടാണ്ട് നിന്നു ല്ലെ..?"

"ഏയ്..ഞാനും നല്ലോം പറഞ്ഞുകുണു.."

"ഹ്മ്മ്....എന്തായാലും ഓൻ ഇവിടെ ഒക്കെ തന്നെ ഉണ്ടാവും.."

"ഹാ...നമ്മടെ കയ്യിൽ കിട്ടും.."

"ഓൻ അന്നെ പണിയുന്നത് നോക്കിക്കോ ഇയ്യ്‌.."

"അയ്യട...ന്നെ തൊടാൻ കയ്യൂല ഓന്ക്ക്.."

"ഹാ..കാണാം.."

"ഹാ..."



ഞങ്ങൾ കട അടച്ച് റൂമിലേക്ക് പോയി.ഞാൻ ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു..

"ഹലോ..അസ്സലാമുഅലൈക്കും.."

"വാലൈകുമുസ്സലാം..എവിടെ ഇക്കാ ഇന്നലെ ഒന്നും വിളിച്ചിട്ടില്ലല്ലോ..."

"ഇന്നലെ കുറച് തിരക്കായി പോയി ഡോ.."

"ഓ..തിരക്കയാൽ നമ്മൾക്കേ വിളിക്കാത്തതുള്ളൂ..ഷാനി ക്ക് ഒക്കെ വിളിക്കും.."

"റിനൂ..ഇല്ലാത്തത് പറയണ്ട ഇയ്യ്‌..ഓൾക്കും മിനിയാന്ന് വിളിച്ചതാ..ഇന്ന് വിളിക്കുമ്പൊ അതിന് ഉള്ളത് കേൾക്കും.."

"ഹാ..ന്നട്ട് ന്താ പരുപാടി..കിടക്കാറായില്ലേ..?"

"ഇല്ല..കട അടച്ച് ഇപ്പൊ വരാ..നിനക്ക് ഉറങ്ങാൻ ആയീലെ..അവിടെ ഇപ്പൊ പതിനൊന്ന് മണി കഴിഞിട്ടുണ്ടാവുമല്ലോ..?"

"ഹാ..ആയി..കിടക്കാൻ പോകാ.."

"ഹ്മ്മ്...ഉമ്മ ഉപ്പ ഒക്കെ എവിടെ.?"

"ഉമ്മ അടുക്കളയിൽ ഉണ്ട്..ഇപ്പൊ വരും..ഞാൻ ഉപ്പാക്ക് കൊടുക്കാ.."

"ആഹ് ..."

ഞാൻ റൂമിൽ നിന്നും ഇറങ്ങി റോഡരികിലൂടെ നടന്നു..

"ഹലോ അസ്സലാമുഅലൈക്കും.."

"വാലൈകുമുസ്സലാം..ഉപ്പാ.."

"ഹാ..എന്തൊക്കെ ഡാ..?"

"സുഖം..നിങ്ങക്കൊ..?"

"ആ..സുഖം ആടാ..കട അടച്ചോ..?"

"ആഹ് അടച്ചു. ഇപ്പൊ റൂമിലേക്ക് പോകാ.."

"ഹാ..പിന്നെ എന്തൊക്കെ..?"

"ന്താ അങ്ങനെ പോണു..."

"ഹാ...ന്നാ ഞാൻ ഉമ്മാക്ക് കൊടുക്കാ..."

"ആഹ്.."

"ഹലോ...അജ്മലെ"

"ആഹ് ഉമ്മാ...പണികൾ ഒക്കെ കഴിഞ്ഞോ..?"

"ആ കഴിഞ്ഞ്...ന്താ അനക്ക് പണി..?"

"ഞാൻ റൂമിലേക്ക് കേറാൻ നിക്കാ..കട അടച്ച്"

"ഹാ....ഭക്ഷണം കഴിച്ചോ..?"

"ഇല്ല...കഴിക്കണം.."

"പിന്നെ എന്തൊക്കെ...?"

"സുഖല്ലേ ഇങ്ങക്ക്..?"

"ആഹ്..സുഖം..ആനക്കൊ...?"

"ഹ്മ്മ്...സുഖം..."

"ഹാ...മാമൻ എവിടെ..?"

"റൂമില് ണ്ട്...ഷാനി എവിടെ..?"

"ഓള് ഉറങ്ങി..തലവേദന ആണ് ന്ന് പറഞ്ഞീനു..മരുന്നൊക്കെ കുടിച്ച് കിടന്നതാ.."

"ഹാ...ന്നാ ഇനി ഓൾക്ക് നാളെ വിളിക്കാം.."

"ആഹ്..അതാ നല്ലത്,ഓള് ഉറങ്ങിക്കോട്ടെ.."

"ഹ്മ്മ്..ന്നാ ഉമ്മാ ഞാൻ പിന്നെ വിളിക്കാം...ട്ടോ..റൂമിന്ന് വിളിക്കുന്നുണ്ട്.."

"ആഹ് ശരി.."

ഞാൻ റൂമിലേക്ക് പോയി..ഷാനി ക്ക് ഇനി നാളെ വിളിക്കാം..പാവം ഉറങ്ങിക്കോട്ടെ..റൂമിലെത്തിയപ്പൊ ഇക്ക കഴിക്കാനായി എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ട്..അതൊക്കെ കഴിച്ച് ഫ്രഷ് ആയി കിടന്നു..



കുറച്ച് ദിവസം കഴിഞ്ഞു..കടയിൽ ഇരിക്കുമ്പൊ പെട്ടന്ന് ഫോണിലേക്ക് ഒരു മെസ്സേജ് വന്നു..നോക്കിയപ്പൊ നജീബിന്റെ ആണ്..ഞാൻ അവന് വിളിച്ചു..

"ഹലോ..നജീബ് ബ്രോ.."

"ആഹാ..അനക്ക് നമ്മളെ ഒക്കെ അറിയുമോ..?"

"എന്താ ഇയ്യ്‌ അങ്ങനെ പറയുന്നത്..?"

"ഒന്നുല്ല...വിളിച്ചിട്ട് ഒക്കെ കൊറേ ആയല്ലോ..മെസ്സേജ് അയച്ചാൽ റീപ്ലൈയും ഇല്ല"

"ഹാ...കുറച്ച് ബി സി ആയിരുന്നു ഡാ..സീസൺ അല്ലെ. അതിന്റെ തിരക്കുകൾ.."

"ഹ്മ്മ്..ന്നട്ട് എന്തൊക്കെ..?"

"എന്താടാ അങ്ങനെ പോണു.."

"ഹാ..എന്റെ പാസ്പോർട്ട് റെഡി ആയി ട്ടോ.."

"അൽഹംദുലില്ലാഹ്...അവസാനം കിട്ടിയല്ലോ..അല്ല കിട്ടാൻ എന്തെ ഇത്ര വൈകിയേ..?"

"അത് അറീല ഡോ..കൊറേ നടന്നുക്കുണു ഇതിന്..അവസാനം ഇപ്പൊ കിട്ടി"

"ഹാ...ന്നാ പോരാൻ റെഡി ആയിക്കോ.."

"ആഹാ..എന്നാ വരണ്ടേ..?"

"ഇയ്യ്‌ റെഡി ആയിക്കോ..ഡേറ്റ് ഞാൻ ഇന്ന് വൈകുന്നേരം വിളിച് അറിയിക്കാം.."

"ആഹ് ഡാ.."

"ന്നാ ശരി..ഞാൻ പിന്നെ വിളിക്കാ.."

"ആഹ്..ഒക്കെ."


ഞാൻ എത്തി ഒരുമാസത്തിനുള്ളിൽ വരേണ്ട ആളാ..പാസ്പോർട്ട് റെഡി ആവാൻ സമയം എടുത്തു..മാമനോട് പറഞ്ഞ് അവന് ഇവിടെ ജോലി റെഡി ആക്കികൊടുക്കണം..മുൻപ് ഞാൻ സൂചിപ്പിച്ചിട്ടുണ്ട്..ഞാൻ മാമന്റെ അടുത്തേക്ക് പോയി..

"ഇക്കാ...നജീബിന്റെ പാസ്പോർട്ട് ഒക്കെ റെഡി ആയിത്രെ.."

"ഹാ..ന്നാ ഓനോട്‌ വേം കേറാൻ പറ..ഇപ്പൊ ഇവിടെ ആള് അത്യാവശ്യമല്ലേ.."

"ആഹ്..എന്നേക്കാ ടിക്കറ്റ് എടുക്കാൻ പറയണ്ടേ..?"

"ഞാൻ അടുത്ത ആഴ്ച്ച ദുബൈക്ക് പോകും..അതിന് മുൻപ് വരണം.."

"ആഹ് ആയ്ക്കോട്ടെ..ഞാൻ പറഞ്ഞോളാം.."


ഞാൻ ഫോൺ എടുത്ത് അവനെ വിളിച്ചു..എന്റെ കൂടെ കടയിലേക്ക് ആണ് എന്ന് ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല..വരുമ്പൊ സർപ്രൈസ് ആയിക്കോട്ടെ..

"ഡാ...ന്താ പണി..?"

"എന്താ ഒന്നുല്ല..ഇയ്യ്‌ വൈകുന്നേരം വിളിക്കാം എന്നല്ലേ പറഞ്ഞത്..?"

"ഹാ..പെട്ടന്ന് വിളിക്കേണ്ടി വന്നു..അന്റെ ജോലി റെഡി ആയിക്കുണു...നാല് ദിവസത്തിനുള്ളിൽ ടിക്കറ്റ് എടുത്ത് കേറിക്കോ.."

"ആഹാ...ഇത്ര പേട്ടന്നോ..?"

"ആഹ് ന്താ പറ്റൂലെ..?"

"ഹാ..പറ്റായി എന്താ...അല്ല എന്താ പണി..?"

"അതൊക്കെ എന്താ അറിഞ്ഞാലേ ഇയ്യ്‌ വരുള്ളൂ..?"

"ഏയ്..വെറുതെ ചോയ്ച്ചതാ..ഞാൻ ന്നാ പോയി ടിക്കറ്റ് നോക്കട്ടെ"

"ആഹ്..ശരിന്നാ.."

"ഹാ.."

പെട്ടന്ന് മാമൻ അടുത്തേക്ക് വന്നു..

"അജ്മലെ...ഇയ്യ്‌ ഒന്ന് പുറത്തു പോകണം..കുറച്ച് സാദനം എടുക്കാൻ ഉണ്ട്.."

"ആഹ്..എവിടുന്നാ ഇക്കാ..?"

"നമ്മടെ അഷ്ഫാഖിന്റെ കമ്പനിയിലേക്ക് പൊയ്ക്കോ...ലിസ്റ്റ് ഞാൻ അയച്ച് കൊടുത്തിട്ടുണ്ട്.."

"ഓ..ഒക്കെ "

"വേഗം വരണം ട്ടോ.."

"ആഹ് ശരി.."

ഞാൻ വണ്ടിയെടുത്ത് ഇറങ്ങി..ഇവിടുന്ന് കുറച്ച് ദൂരം പോകാനുണ്ട്..ഒറ്റക്ക് ആയത് കൊണ്ട് നല്ല ബുദ്ധിമുട്ട് ആണ്..ഞാൻ ഫോൺ എടുത്ത് ഷാനിക്ക് വിളിച്ചു..

"ഹലോ..ഷാനി"

"ഇക്കാ..."

"ഹാ..എവിടെ ഇയ്യ്‌"

"ഞാൻ ഇവിടെണ്ട്..ന്താ ഈ നേരത്ത് വിളിച്ചേ.?"

"ഈ നേരത്ത് വിളിച്ചൂടെ..?"

"അതല്ല..."

"ഹാ...ഞാൻ പുറത്തേക്ക് ഇറങ്ങിതാ..വണ്ടി ഓടിക്കാ..അപ്പൊ നിന്നെ വിളിക്കണം തോന്നി..ചളി അടിക്കാൻ ആരേലും വേണ്ടേ.."

"ഓഹോ..വണ്ടി ഓടിച്ചുകൊണ്ടാണോ എനിക്ക് വിളിക്കുന്നെ..?"

"ഹാ..ഇവിടെ അത് കുഴപ്പം ഇല്ലടോ..ആരേലും സംസാരിക്കാൻ വേണ്ടേ.."

"ഹ്മ്മ്...നോക്കി ഓടിക്ക് ന്നാ.."

"ഹാ..ന്താ ന്നട്ട് അനക്ക് പണി..?"

"എനിക്ക് ന്താ ..ഇപ്പൊ ഒന്നുല്ല..ഭക്ഷണം കഴിച്ച് കിടക്കാ.."

"ആഹാ..ന്താ ഇന്ന് അവിടെ..?"

"ഇവിടെ ന്താ..ചോറ് ണ്ട്..പിന്നെ ചിക്കൻ.ഇങ്ങള് കഴിച്ചോ..?

"ഹാ..ഇല്ല സമയം ആവുന്നുള്ളൂ.."

അത് പറഞ്ഞ് കഴിന്നില്ല പെട്ടന്ന് ഒരു വണ്ടി വന്ന് എന്റെ വണ്ടിയുടെ ബാക്കിൽ ഇടിച്ചു.നോക്കിയപ്പൊ ആരാന്ന് മനസ്സിലാവുന്നില്ല..

"ഇക്കാ...ന്താ ഒരു സൗണ്ട് കേട്ടെ.?"

"അത് ഇവിടെ റോഡ്സൈഡീന്ന..എടോ..ഞാൻ ന്നാ പിന്നെ വിളിക്കാം."

"പിന്നെ എപ്പൊ..?"

"ഫ്രീ ആയിട്ട് വിളിക്കാട്ടോ..ബൈ "

"ആഹ്."

ഫോൺ വിളിച്ച് വെച്ചതും അവൻ വീണ്ടും വന്ന് ഇടിച്ചു..നല്ല പോലെ തട്ടാത്തത് കൊണ്ട് ഒന്നും പറ്റിയില്ല..ഞാൻ വണ്ടി മെല്ലെ സ്പീഡ് കുറച്ചു..അവൻ എന്നെ ഓവർടേക്ക് ചെയ്ത് പോയി..ഒരു മിന്നാട്ടത്തിൽ അവനെ ഞാൻ കണ്ടു..വേറെ ആരുമല്ല..അംജദ് തന്നെ..കൂടെ അവന്റെ സുഹൃത്തുമുണ്ട്..

പെട്ടന്ന് എന്റെ ഫോൺ അടിച്ചു..അംജദ് ആണ്

"ഹലോ.."

"ഹാ..മോനേ അജ്മലെ..ഇന്ന് നിന്റെ അവസാനം ആണ് ഡാ.."

"ഓഹോ...ഒന്ന് പോടാ.."

അവൻ ചിരിച്ചു.

"ഹഹാ...ഞാൻ നിന്റെ പുറകെ ഉണ്ടാവും..ഇന്നത്തോടെ എനിക്ക് എന്റെ പണി കഴിച്ച് പോകാൻ നോക്കണം.."

"ആഹ്..കാണാം.."

അവൻ ഫോൺ കട്ട് ആക്കി..എനിക്ക് എന്തോ ഒരു പേടി വരുന്നുണ്ട്..ഇപ്പൊ ഞാൻ തനിച്ച് ആണ്..ഞാൻ വണ്ടി നല്ല സ്പീഡിൽ ഓടിച്ചു..

കമ്പനിയിലേക്ക് എത്തി..

"അജ്മലെ നീയാണോ .."

"ആഹ് ഇക്കാ..ലിസ്റ്റ് അയച്ചിരുന്നില്ലേ.?"

"ആഹ് നിനക്ക് ഉള്ളത് റെഡി ആണ്..ഇവർ വണ്ടിയിലേക്ക് വച്ചോളും.."

"ആഹ്.."

ഞാൻ ബില്ല് അടച് ഇറങ്ങി..സാധനങ്ങൾ ഒക്കെ അവിടെ ഉള്ള ജോലിക്കാർ വണ്ടിയിലേക്ക് വെച്ചു..വണ്ടിയെടുത്ത് പോകാൻ ഇറങ്ങിയതും അംജദ് നെ കണ്ടു..എന്റെ വണ്ടിക്ക് നേരെ അവന്റെ വണ്ടിയിൽ ഇരിക്കുന്നുണ്ട്..കൂടെ വേറെയും ആളുകൾ ഉണ്ട്..ഇന്നത്തോടെ എന്തേലും ആവും എന്ന് ഞാൻ ഉറപ്പിച്ചു..

ഞാൻ അവനെ നോക്കാതെ വണ്ടിയെടുത്തു..റോഡിലേക്ക് കേറി..അവൻ എന്നെ ഫോള്ളോ ചെയ്യുന്നുണ്ട്..ഞാൻ നല്ല സ്പീഡിൽ ഓടിച്ചു..കൂടെ അവനും..

"ട്ടോ..."

അവൻ വീണ്ടും എന്റെ വണ്ടിയിൽ വന്നിടിച്ചു..ഇത്തവണ നല്ല പോലെ ഇടിച്ചിട്ടുണ്ട്..വണ്ടി എന്റെ കയ്യിൽ നിന്നും പോയി..റോഡരികിലേക്ക് നീങ്ങി..





(തുടരും)

-----------------------



✍🏻Favas Makkaraparamba

നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക🥰

📞9645532202



*വിധിയിലെ സുൽത്താൻ*
🍂🍂🍂🍂🍂🍂🍂🍂

*✍🏻:- Favas Makkaraparamba*

🍁🍁🍁🍁🍁

(part-11)


___________________
___________________


പടച്ചോന്റെ കാവൽ ഉള്ളത് കൊണ്ടാവും അടുത്തുള്ള ഡിവൈഡറിൽ തട്ടി വണ്ടി നിന്നു..സീറ്റ് ബെൽറ്റ് ഇട്ടത് കൊണ്ട് എനിക്ക് ഒന്നും പറ്റിയില്ല...അവൻ വണ്ടിയിൽ നിന്നും ഇറങ്ങി എന്റെ അരികിലേക്ക് വന്നു..ജീവനോടെ ഉണ്ടോന്ന് നോക്കാൻ ആവും..അവൻ അരികിലെത്തിയതും ഞാൻ വണ്ടി എടുത്ത് നല്ല സ്പീഡിൽ മുന്നോട്ട് പോയി..ഞാൻ തനിച്ച് ആണ്..ഇപ്പൊ അവനോട് നേരിടാൻ പോയാൽ പണി കിട്ടും..ഞാൻ വേഗം കടയിലെത്തി..

വണ്ടിയിൽ നിന്ന് ഇറങ്ങി വണ്ടിയുടെ ചുറ്റും നോക്കുന്നത് കണ്ട് ജൂനൈദ്ക്ക ഓടി വന്നു..

"എന്താടാ എന്താ പറ്റിയെ?”

“ഞാൻ ഇവിടന്ന് പോയപ്പൊ തൊട്ട് അംജദ് എന്റെ പുറകെ ഉണ്ടായിരുന്നു..അവൻ വണ്ടിയിൽ വന്ന് ഇടിച്ചു.പല പ്രാവശ്യം.എന്തോ ഭാഗ്യം കൊണ്ടാ ഞാൻ രക്ഷപെട്ടത്"

"അല്ലാഹ്...ന്നട്ട് വണ്ടിക്ക് ന്താ പറ്റിക്കണേ..?"

ഞങ്ങൾ വണ്ടിയുടെ എല്ലാ ഭാഗവും നോക്കി..ബാക്കിൽ നല്ലപോലെ തട്ടിയിട്ടുണ്ട്,ബോഡിയുടെ കുറച് ഭാഗം ഉള്ളിലേക്ക് പോയിട്ടുണ്ട്..

"കൊറച്ച് പരിക്ക് ഉണ്ട്..എന്താ ഇനി ചെയ്യാ..മാമനോട് ഞാൻ എന്താ പറയാ..?"

"ഇയ്യ്‌ പേടിക്കാതെ ഇരിക്ക്..നമ്മക്ക് റെഡി ആക്കാ"

"എങ്ങനെ...എന്താ പറയാ മാമനോട്..വണ്ടി തട്ടി എന്ന് പറഞ്ഞാൽ പിന്നെ അത് മതിയാവും.."

"ഹ്മ്മ്...ഞാൻ ആലോചിച്ചിട്ട് ഒറ്റ വഴിയേ കാണുന്നുള്ളൂ..മാമനോട് അംജദിന്റെ കാര്യങ്ങൾ എല്ലാം തുറന്ന് പറയാ..എന്തായാലും ഒരു ദിവസം എല്ലാം അറിയും.."

"പക്ഷെ..."

"ഇയ്യ്‌ വേറെ ഒന്നും അലോയ്ക്കണ്ട..ഇപ്പൊ പറഞ്ഞാ അതാ നല്ലത്.."

"ഹ്മ്മ്...മാമൻ അകത്ത് ഉണ്ടോ..?"

"ആഹ് ഉണ്ട്.."

"ന്നാ ഇങ്ങളും വരി..ഒരു ധൈര്യത്തിന്. നമുക്ക് പറയാം"

"ഹാ...ഞാൻ വരാ..ഇയ്യ്‌ നടന്നൂട്.."

ഞങ്ങൾ അകത്തേക്ക് പോയി..മാമൻ അവിടെ ഇരിക്കുന്നുണ്ട്..

"ഇക്കാ...."

ഞങ്ങൾ മാമനോട് എല്ലാ കാര്യവും പറഞ്ഞു..അംജദിന്റെ വരവിന്റെ ഉദ്ദേശവും. ഇപ്പൊ എന്നെ വണ്ടി തട്ടിച്ച് ഇല്ലാതാക്കാൻ ശ്രമിച്ചതും..എല്ലാം.

"പടച്ചോനേ...ന്നട്ട് എന്താ ഇങ്ങള് ഇത് നേരത്തെ എന്നോട് പറയാതിരുന്നേ..?"

"അത്...അവനെ ഞങ്ങൾ നോക്കിക്കോളാം എന്ന് കരുതി..മാമനെ അറിയിച്ച് വെറുതെ സീൻ ആക്കണ്ടാ ന്ന് വെച്"

"ഹ്മ്മ്...ന്നട്ട് ഇപ്പൊ എന്തെ...?"

"അത്..."

"ഹ്മ്മ്...ന്നട്ട് ഓൻ എവിടെയാ ഇപ്പൊ ഉള്ളത്.?"

"അറിയില്ല എന്റെ പുറകെ ഉണ്ടായിരുന്നു..ഞാൻ പോന്നപ്പൊ ഒക്കെ.."

"ഹ്മ്മ്...ഓന്റെ പ്രശ്നം നമ്മക്ക് തീർത്ത് കൊടുക്കാം..ഇയ്യ്‌ ഓനോട്‌ വിളിച്ച് ഇങ്ങട്ട് വരാൻ പറ.."

"ഇപ്പോഴോ ...?"

"ആഹ്..ഇപ്പൊ തന്നെ.."

"അത് ശെരിയാടാ അജ്മലെ..ഓനോട്‌ നേർക്ക് നേരെ വന്ന് കളിക്കാൻ പറ.."

"ഹാ...ശരി.."


ഞാൻ ഫോൺ എടുത്ത് അവനെ വിളിച്ചു..പക്ഷെ അവന്റെ ഫോൺ റിങ് ചെയ്യുന്നത് പോലുമില്ല..

"ഇക്കാ അവന് അടിച്ചിട്ട് കിട്ടുന്നില്ല.."

"ഹ്മ്മ്..ഓൻ ഇവിടെത്തന്നെ ഉണ്ടാവുമല്ലോ..നമ്മുക്ക് കൊടുക്കാം.."

"ഹാ...ഇക്കാ വണ്ടി.."

"ഹ്മ്മ്..നീ മനപ്പൂർവം ഒന്നുമല്ലലോ..അത് നമുക്ക് റെഡി ആക്കാം..ഇയ്യ്‌ ഇപ്പൊ കൗണ്ടറിൽ ഇരിക്ക്..ഞാൻ ഇപ്പൊ വരാം.."

"ആഹ്.."

ഇക്ക വണ്ടിയെടുത്ത് പോയി..ഞാൻ കൗണ്ടറിൽ കേറി ഇരുന്നു..ഇവിടെ ഇരിക്കാൻ വേറെ ഒരു സുഖമാണ്..അകത്തും പുറത്തുമുള്ള എല്ലാം ശെരിക്ക് കാണാം.



കുറച്ച് ദിവസം കഴിഞ്ഞു..ഇന്നാണ് നജീബ് നാട്ടിൽനിന്ന് വരുന്നത്..വൈകുന്നേരം അവനെ കൊണ്ടുവരാൻ പോകണം..ഞാൻ റെഡി ആയി കടയിലേക്ക് പോയി..

പ്രവാസികളെ സംബന്ധിച്ചേടത്തോളം അവരുടെ പ്രവാസ ജീവിതം എന്നും ഒരു ഒഴിവുപോലുമില്ലാതെ ജോലി സ്ഥലത്ത് തന്നെയാ..ആരെങ്കിലും നാട്ടിൽനിന്ന് വരുമ്പൊ അവരെ കൊണ്ടുവരാൻ പോകുമ്പോഴും എടക്ക് ഒക്കെ കടയിലേക്ക് സാധനം എടുക്കാൻ പോകുമ്പോഴും ഒക്കെ ഉള്ളു ഞാനും പുറത്തു പോകാറ്..നാട്ടിലേക്ക് പോകുമ്പൊഴും വെള്ളിയാഴ്ച പള്ളിയിൽ പോകുമ്പോഴും മാത്രം പുറംലോകം ശെരിക്ക് കാണുന്ന ഒരുപാട് പേരുണ്ട് ഇവിടെ..കമ്പനികളിൽ ജോലി ചെയ്യുന്നവർ..അവരുടെ താമസവും ജോലിയും ഒക്കെ അവിടെത്തന്നെ ആവും.

"അജ്മലെ...."

"ആഹ് ഇക്കാ.."

"എപ്പഴാ നജീബ് ഇവിടെ ഇറങ്ങാ..?"

"വൈകുന്നേരം നാലുമണിക്ക് ആണ്.."

"ന്നാ ഇയ്യ്‌ സമയം ആവുമ്പൊ പൊയ്ക്കോണ്ടു.."

"ആഹ് ..."

മാമൻ അകത്തേക്ക് പോയി..ഞാൻ കൗണ്ടറിൽ കേറി ഇരുന്നു..


അങ്ങനെ സമയം മൂന്ന് മാണി ആയിത്തുടങ്ങി ഞാൻ വണ്ടിയെടുത്ത് നജീബിനെ എടുക്കാൻ എയർപോർട്ടിലേക്ക് പോകാൻ ഇറങ്ങി..

"ജൂനൈദ്ക്കാ...മാമൻ എവിടെ..?"

"അറിയില്ല ഡാ...എന്തെ ..?"

"ഒന്നുല്ല....ഞാൻ ന്നാ എയർപോർട്ട് പോയി വരാം...അവനെ എടുക്കാൻ "

"ഹാ...പോയി വാ..പിന്നേയ്,അംജദ് ഉണ്ടാവും നിന്നെയും കാത്ത്..സൂക്ഷിച്ചു പൊയ്ക്കോ.."

"ഹ്മ്മ്...അവൻ ഇനി എന്തേലും ചെയ്യാൻ വന്നാൽ അത് അവന്റെ അവസാനം ആയിരിക്കും.."

"ഹാ...പോയി വാ "


ഞാൻ വണ്ടിയെടുത്ത് പോയി...അംജദ് എന്റെ പുറകെ വരും എന്ന് ഞാൻ ഉറപ്പിച്ചു..അതികം വൈകാതെ ഞാൻ എയർപോർട്ടിൽ എത്തി..അല്പ സമയത്തിനകം നജീബ് പുറത്തേക്ക് വന്നു.എന്നെ കണ്ടതും ഓടിവന്ന് കെട്ടിപിടിച്ചു..കുറെ കാലത്തിന് ശേഷം നേരിൽ കാണുകയല്ലേ..

"അസ്സലാമുഅലൈക്കും "

"വാലൈകുമുസ്സലാം....ഇയ്യ്‌ ആകെ ആള് മാറിയല്ലോ അജ്മലെ "

"ഹാ...ഇയ് വന്നതല്ലേ ഉള്ളു..അതികം വൈകാതെ നിന്റെ കോലവും മാറിക്കോളും"

"ഓഹോ...."

"ന്നാ വാ നമുക്ക് പോകാ"

ഞങ്ങൾ അവിടന്ന് പോന്നു...

"ഡാ എത്തിയ കാര്യം നാട്ടിലേക്ക് വിളിച്ചു പറ ..ന്നാ ഫോൺ"

"ആഹ്..."

അവൻ എന്റെ ഫോണിൽ നിന്നും വീട്ടിലേക്ക് വിളിച്ചു..

"ന്താടാ നിന്റെ മുഖത്ത് സങ്കടം ഒന്നുമില്ലലോ...?"

"ന്തിനാ അത് ...ഞാൻ അന്റെ കൂടെ അല്ലെ...എനിക്ക് സന്തോഷമേ ഉള്ളു"

"ഹാ...ന്നാ മതി..ഞാൻ വീട്ടിലേക്ക് ഒന്ന് വിളിക്കട്ടെ ട്ടോ"

കാറ് റോഡ്സൈഡിലേക്ക് അടുപ്പിച്ചു നിർത്തി..

"ഹലോ..."

"ഹാ അജ്മലെ.."

"ന്താ ഉമ്മാ പണി ..?"

"ഒന്നുല്ലടാ...വെറുതെ ഇരിക്കാ.."

"ഹാ..നജീബ് ഇവിടെ എത്തി ട്ടോ.."

"ആഹ് അൽഹംദുലില്ലാഹ്...എവിടെ ന്നട്ട് ഓൻ?"

"ഹാ ഇവിടെ ണ്ട്.എവിടെ റിനു ?"

"ഇവിടെ ണ്ട് ഞാൻ കൊടുക്കാം"

"ഹാ.."

"ഇക്കാ.."

"ആഹാ...ന്താ പെണ്ണേ അനക്ക് പണി ?"

"ഇവിടെ എല്ലാ പണിയും ഞാൻ തന്നെ അല്ലെ എടുക്കുന്നത് ,പ്രെത്തേകിച് ഒന്ന് എടുത്ത് പറയണോ..?"

"ഓ പിന്നേ.."

"ന്താ ?"

"ഒന്നൂല്ലോ...."

"ഹാ....നിന്റെ ചെക്കൻ ഇവിടെ എത്തിയിട്ടുണ്ട് ട്ടോ.."

"ആഹാ...നല്ലോം നോക്കിക്കൊണ്ടു അതിനെ"

"ഹാ അത് ഇയ് പറഞ്ഞതരണ്ട ട്ടോ...ഞാൻ നോക്കിക്കോളാം..എന്റെ ചെക്കനാ ഓൻ"

"ഓ ആയ്ക്കോട്ടെ.."

"ഹാ...നിനക്ക് സംസാരിക്കണോ ഓനോട്‌..?"

"ആ കൊടുക്ക്.."

"വേണ്ടാട്ടാ...ഞാൻ പിന്നെ വിളിക്കാം "

"ആഹ്..ശെരി"


"ന്നാ പോകല്ലേ ഡാ.."

"ആ പോകാ..ന്താ ഓള് പറഞ്ഞത് ?"

"ഞങ്ങൾ തമ്മിൽ പലതും പറയും..അത് ഇയ് അറിയണ്ട ട്ടാ"

"ഓ ആയ്ക്കോട്ടെ.."

"ഹാ.."


ഞങ്ങൾ റൂമിലേക്ക് എത്തി..

"എന്ന ഇയ്യ്‌ റസ്റ്റ് എടുക്ക്...ഞാൻ കടയിൽ ഉണ്ടാവും..ഭക്ഷണം അവിടെ ണ്ട്..എടുത്ത് കഴിച്ചോ."

"ആഹ്..എവിടെ അവരൊക്കെ ?"

"അവര് കടയിൽ ഉണ്ട്.."

"ഹാ..."

"ന്നാ ശെരി.."

അവനെ റൂമിലാക്കി ഞാൻ കടയിലേക്ക് പോയി
ജൂനൈദ്ക്ക പുറത്ത് തന്നെ ഉണ്ട്..

"ആഹാ...ഇയ്യ് ഇത്ര പെട്ടന്ന് ‌ വന്നോ?"

"ആഹ്..ഇക്കാ"

"എവിടെ നജീബ് ?"

"അവനെ റൂമിലാക്കി..റസ്റ്റ് എടുത്തോട്ടെ.."

"ആഹ്...അംജദ്..?"

"ഏയ്...അവൻ വന്നിട്ടൊന്നുല്ല...വരും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു"

"ഹ്മ്മ്...."

"ഹാ..ഞാൻ ന്നാ അകത്ത് ഉണ്ട്"

"ആഹ് ശെരി.."

ഞാൻ കൗണ്ടറിൽ ഇരുന്നു...നല്ല ക്ഷീണം ഉണ്ട്.
കടയിൽ ഇന്ന് തിരക്കിന് ഒരു ആശ്വാസമുണ്ട്..
ഫ്രീ ടൈം കിട്ടുമ്പൊ ഒക്കെ എന്റെ മനസ്സ് അറിയാതെ എന്റെ കോളേജ് കാലത്തേക്ക് ഓടി പോവും..പലപ്പോഴും അതൊക്കെ ഓർത്തിരിക്കുമ്പൊ വേറെ ഒരു ഫീലാ..ഞാൻ എന്റെ കോളേജ് ലൈഫ് നല്ല പോലെ എന്ജോയ് ചെയ്തിട്ടുണ്ട്..നല്ല രസമായിരുന്നു അന്നൊക്കെ..എന്റെ വീട്ടിൽ നിന്നും കോളേജിലേക്ക് ഏകദേശം നാല്പത് കിലോമീറ്റർ ദൂരമുണ്ട്. എനിക്ക് യാത്ര ചെയ്യാൻ നല്ല ഇഷ്ടമാണ്..അതുകൊണ്ട് മാത്രമാണ് നാട്ടിൽ വേറെ നല്ല കോളേജുകൾ ഉണ്ടായിട്ടും അവിടെ ഒന്നും പോകാതെ ഇവിടേക്ക് പോയത്..ആദ്യം ഒക്കെ നല്ല രസമായിരുന്നു..നല്ല ഒരു റൈഡ് പോലെ ദിവസവും പോയി വരും..പിന്നെ കുറച്ച് കഴിഞ്ഞപ്പൊ ആ രസം ഒക്കെ കുറഞ്ഞ് തുടങ്ങി..നല്ല ദൂരം തനിച്ച്.എന്നാലും ഞാൻ പിടിച്ച് നിന്നു..അതിനിടയിലൂടെ ആണ് മനാഫിനെയും ഞാൻ അങ്ങോട്ടേക്ക് ആക്കിയത്..പിന്നെ പറയണ്ടല്ലോ..,ഞങ്ങൾ അവിടെ അടിപൊളിയായി ജീവിക്കായിരുന്നു..ഫസ്റ്റ് ഇയർ മുതലേ കോളേജിലെ വല്യ ടീം ആയിരുന്നു ഞങ്ങൾ..

ടൗണിലുള്ള മന്തി കട എന്നും ഞങ്ങളുടെ സ്വന്തമായിരുന്നു. അധിക ദിവസവും അവിടന്ന് ആവും കഴിക്കാറ്..അവിടെ എത്തി അധികമായില്ല..അപ്പോഴേക്കും ആ നാട്ടിലെ ഒട്ടുമിക്ക ഹോട്ടലുകളും ഊടു വഴികളുമെല്ലാം ഞങ്ങൾ മനഃപാഠമാക്കിയിരുന്നു..

അങ്ങനെ അവസാന വർഷമായതോടെ എന്റെ ജീവിതത്തിലേക്ക് അവളും കടന്നുവന്നു..എന്റെ ഷഹാന..കോ ഇൻസിഡന്റ് എന്നൊക്കെ പറയുന്ന സംഭവമാണ് സത്യത്തിൽ ഞങ്ങൾക്ക് ഇടയിൽ ഉണ്ടായത്..അവളും എന്റെ നാടിന് അടുത്തുനിന്ന് തന്നെയാണ്..ആദ്യമൊന്നും അത് അറിയില്ലായിരുന്നു..പിന്നെ നന്നായി ഒന്ന് പരിചയപ്പെട്ടപ്പോൾ കിട്ടി..അവൾ അവിടെ ഹോസ്റ്റലിൽ നിൽക്കാണ്..അവളെ കണ്ടപ്പൊ തന്നെ എന്റേത് എന്ന് ഞാൻ ഉറപ്പിച്ചു..

പിന്നെ അങ്ങോട്ട് വേറെ ഒരു ലൈഫ് ആയിരുന്നു..ഞാനും അവളും കൂട്ടുകാരും എല്ലാം..അവൾക്ക് നാട്ടിലേക്ക് പോരാൻ ആവുമ്പൊ എന്റെ കൂടെ പോരും. ഞാനും അവളുമായി നല്ല നല്ല യാത്രകൾ..അവളില്ലാതെ എനിക്കും   ഞാൻ ഇല്ലാതെ അവൾക്കും വേറെ ജീവിതം ഇല്ല എന്ന് അന്ന്തന്നെ ഞങ്ങൾ തീരുമാനം എടുത്തിരുന്നു. അവളെ നാട്ടിലേക്ക് എത്തി അവളുടെ വീടിന്റെ അടുത്തേക്കുള്ള ബസ് കേറ്റിവുടുമ്പോൾ ഉള്ള ഒരു സീൻ ഉണ്ട്.ബസ്സിൽ കേറി സൈഡ് സീറ്റിൽ ഇരുന്ന് എന്നെയും നോക്കി ഇരിക്കും..ആ നോട്ടത്തിൽ എന്റെ മനസ്സ് അവൾ അങ്ങട് കവർന്നെടുക്കുന്ന പോലെയാ...ബസ് എടുത്ത് പോകുന്ന വരെ പരസ്പരം നോക്കി കൊണ്ടിരിക്കും.

കോളേജ് ഇടക്ക് ഒക്കെ ലോങ്ങ് ലീവ് ആവുന്ന സമയത്ത് എനിക്ക് എന്തോ ഒരു ചടപ്പ് ആണ്,വിളിക്കാറുണ്ടെങ്കിലും കുറച്ച് ദിവസം അവളെ കാണാതിരുന്നാൽ എന്തോ പോലെ ആണ് ..അതൊക്കെ മായാതെ എന്റെ മനസ്സിന്റെ ഉള്ളിന്നുള്ളിൽ ഒരു നൊമ്പരയി ഇന്നുമുണ്ട് ..അന്ന് അവളുടെ വീട്ടിൽ പിടിച്ച് സീൻ ആയപ്പൊ എല്ലാം നഷ്ടപ്പെട്ടു എന്ന് ഉറപ്പിച്ചത് ആണ് ..പക്ഷെ വിധി ഞങ്ങളെ കൈവിട്ടില്ല...

കോളേജിൽ ഞങ്ങൾ എല്ലാമെല്ലാമായിരുന്നു..എല്ലാ ആഘോഷങ്ങൾക്കും..അടിപിടിക്കും എല്ലാം ഞങ്ങൾ തന്നെ..ഫസ്റ്റ് ഇയർ ആയപ്പൊ തന്നെ അന്നത്തെ അവസാന വർഷക്കാരോട് പൊരുതി ജയിച്ചവരാ. പിന്നെ ഞങ്ങൾ സീനിയർസ് ആവുമ്പൊ ഉള്ള കാര്യം പറയണ്ടല്ലോ...എല്ലാം കൂടെ വേറെ ഒരു നല്ല ജീവിതമായിരുന്നു അന്ന്..

ഓരോന്ന് ആലോചിച്ചിരിക്കുമ്പൊ പെട്ടന്ന് എന്റെ ഫോൺ അടിച്ചു..ഒന്ന് റിങ് ചെയ്ത് കട്ട് ആയി പോയി. നോക്കിയപ്പൊ അവളാണ് ,എന്റെ ഷാനി...അവളെ ഓർത്തുകൊണ്ടിരിക്കുന്നതിനടിയിൽ അവളുടെ കാളും,അത് കണ്ടതും എനിക്ക് എന്തോ എന്നൊന്നുമില്ലാത്ത ഒരു സന്തോഷം..ഓരോന്ന് ആലോചിച്ചിരുന്നു സമയം കുറെ കഴിഞ്ഞിട്ടുണ്ട്.

ഞാൻ ഫോൺ എടുത്ത് ഷാനിക്ക് വിളിച്ചു..

"ഹലോ.."

"ഹലോ ഇക്കാ..."

"ഹാ പറഡോ.."

"ഹിഹീ..."

അവൾ ഒന്നും പറയാതെ ചിരിച്ചുകൊണ്ടിരിക്കാണ്..

"എന്താടി ഇളിക്കുണു..?കാര്യം പറ."

"ഇക്കാ.."

"ആഹ് പറ.."

"ഞാൻ എങ്ങനാ പറയാ...."

"ഇയ്യ്‌ പറ പെണ്ണേ..എന്നോടല്ലേ..എന്താന്ന് വെച്ചാ പറ.."

അവസാനം നാണത്തോടെ അവൾ പറഞ്ഞു തുടങ്ങി..

"ഇക്കാ............."


(തുടരും)

-----------------------



✍🏻Favas Makkaraparamba

നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക🥰

📞9645532202

*വിധിയിലെ സുൽത്താൻ*
🍂🍂🍂🍂🍂🍂🍂🍂

*✍🏻:- Favas Makkaraparamba*

🍁🍁🍁🍁🍁

(part-12)
*Final part*


___________________
___________________


"ഇക്കാ...ഇക്ക ഒരു ഉപ്പ ആവാൻ പോകുന്നു.."

നാണിച്ച് അവൾ പറഞ്ഞപ്പൊ എനിക്ക് ആദ്യം പിടികിട്ടിയില്ല..പിന്നെ പെട്ടന്ന് കത്തി..അതിശയത്തോടെ ഞാൻ ചോദിച്ചു..

"എന്ത്.????"

"നമുക്ക് ഒരു കുഞ്ഞുവാവ വരാൻ പോകുന്നൂന്ന്.."

കേട്ടപ്പോൾ എന്റെ മനസ്സിൽ പതിനാലാം രാവ് ഉദിച്ചപോലെ ആയി...സന്തോഷം കൊണ്ട് കൗണ്ടറിൽ നിന്നും ഞാൻ ചാടി എണീറ്റു..

"മാഷാഅല്ലാഹ്...അൽഹംദുലില്ലാഹ്..."

"ആഹ്...ഞാൻ ഉമ്മാക്ക് കൊടുക്കാ.."

"ഹാ കൊടുക്ക്."

"മോനേ അജ്മലെ.."

"ഉമ്മാ...."

"കാര്യം അന്നോട് ഓൾക്ക് നേരിട്ട് പറയണം എന്ന് ഒരേ വാഷി..സന്തോഷായിലെ..?"

"ആയോന്നോ..എന്ത് വർത്താനാ ഇങ്ങള് പറയുന്നേ..എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.."

"അതെന്താ അനക്ക് വിശ്വാസം ആവാത്തെ..?"

"ഒലക്ക...ന്നട്ട് ഇങ്ങള് ഓളെ ഡോക്ടറെ കാണിച്ചോ..?"

"ആഹ്..ഹോസ്പിറ്റലിൽ നിന്ന് ഇപ്പൊ വന്നുള്ളു..ഞാൻ ഓൾക്കെന്നെ ഫോൺ കൊടുക്കാ.."

"ഇക്കാ...."

"ആ മോളൂസേ...പറ.."

"ഹാ...ന്നട്ട് എനിക്കെന്താ സ്പെഷ്യൽ ഗിഫ്റ്റ്.ഈ സമയത്ത് എന്നെ നല്ലോണം നോക്കണം ട്ടോ.."

"നിനക്ക് ഉള്ള ഗിഫ്റ്റ് തന്നെയല്ലേ നിന്റെ കൂടെ ഉള്ളേ..പിന്നെ നോക്കുന്ന കാര്യം നമുക്ക് അലോയ്‌ക്കാം"

"അയ്യട..സീരിയസ് ആയി പറയുമ്പൊ ഒരു കളിയാക്കൽ"

"ഹാ...പിന്നെ എന്താ ന്റെ ഷാനിക്ക് വേണ്ടേ..?"

"എന്താ വേണ്ടത് എന്ന് ചോദിച്ചാൽ..എന്തും തരുമോ..?"

"ആഹ് ന്റെ മോളൂസിന് എന്തും തരും.."

"ആഹാ..എന്തും തരും ?"

"ആ തരും...ചോയ്ക്ക്"

"ന്നാ എനിക്ക് ഒരു ആഗ്രഹം ഉണ്ട്..അത് സാധിച്ച് തരുമോ..?"

"പിന്നെന്താ...ഇയ് കാര്യം പറ"

"എനിക്ക് എന്റെ ഇക്കാനെ കാണണം.."

"ആഹാ..അത്ര ഉള്ളു..ഇപ്പൊ തന്നെ കാണാലോ..സ്കൈപ്പിൽ വാ.."

"അയ്യട..അത് പോരാ.."

"പിന്നെ..?"

"എനിക്ക് നേരിൽ കാണണം..."

അതും പറഞ്ഞ് അവൾ നാണിച്ചു..

"ആഹാ...അത് ഇപ്പൊ എങ്ങനാ പെണ്ണേ..ഞാൻ ഇവിടെ അല്ലെ.."

"അതൊന്നും പറഞ്ഞാ പറ്റൂല..എനിക്ക് കാണണം എന്ന് പറഞ്ഞ ഇപ്പൊ കാണണം.."

"ഹാ...ന്താ ഇയ്യ്‌ പറയണേ..ഇപ്പൊ എങ്ങനാ ഞാൻ വരാ.."

"ഓഹോ..ആയ്ക്കോട്ടെ ട്ടോ.."

"എന്താണ്...ഞാൻ അതികം വൈകാതെ വരാം..പോരെ?"

"എന്ന് വരും..?"

"ഇന്ശാല്ലാഹ്..അതികം വൈകാതെ വരാ ട്ടോ.."

"ആഹ്...ന്നാ മതി."

"ഹാ..ന്നട്ട് ന്താ പണി..?"

"ഒന്നുല്ല..ഹോസ്പിറ്റലിൽ നിന്ന് ഇപ്പൊ വന്ന് കേറിയുള്ളു "

"ഓഹ്...ന്തേലും കഴിച്ചോ..?"

"ഇല്ല..കഴിക്കണം.."

"ന്നാ പോയി കഴിച് വാ..ഞാൻ പിന്നെ വിളിക്കാം.."

"ആഹ്...വിളിക്കണം"

"ആ..വിളിക്കാട്ടോ."

"ആഹ് ശരി.."

ഫോൺ കട്ട് ചെയ്ത് ഞാൻ ജുനൈദ്ക്കന്റെ അടുത്തേക്ക് ഓടി..

"ഇക്കാ....."

"ന്താടാ...ന്താ നല്ല സന്തോഷത്തിലാണല്ലോ..?"

"ആണോന്നോ...ഇക്കാ..ഷാനി വിളിച്ചിരുന്നു.."

"ആഹാ...ന്നട്ട്..?"

"ന്നട്ട് എന്താ...ഞാൻ ഒരു ഉപ്പയാവാൻ പോകാണ് ന്ന്.."

"മാഷാഅല്ലാഹ്....ചെക്കൻ ബാപ്പ ആവാൻ പോകാല്ലേ.."

"ആഹ്..."

"ന്നട്ട് ഓള് എന്ത് പറയുന്നു..റാഹത്തല്ലേ..?"

"അൽഹംദുലില്ലാഹ്..മാമൻ എവിടെ..?"

"അവിടെ ഉണ്ട്...ന്തായാലും ഇന്ന് രാത്രി ചിലവ് വേണം ട്ടോ.."

"ഇന്ശാല്ലാഹ്..ഇന്ന് രാത്രി ഫുഡ് എന്റെ വക "

"ന്നാ മതി..."

ഞാൻ മാമന്റെ അടുത്തേക്ക് പോയി..മാമനോട് കാര്യങ്ങൾ പറഞ്ഞു..

"മാഷാഅല്ലാഹ്...ന്നട്ട് എപ്പഴാ വിളിച്ചേ..?"

"ഇപ്പൊ വിളിച്ചുള്ളൂ..."

"ഹാ...ന്നാ ഞാൻ ഒന്ന് വിളിച് നോക്കട്ടെ.."

"ആഹ്...ഇക്കാ പിന്നേയ്,ഞാൻ ഇന്ന് നേരത്തെ പൊയ്ക്കോട്ടേ..?"

"എവിടേക്കാ ഇയ്യ്‌..?"

"ഇന്ന് ചിലവ് എന്റെ വക..അപ്പൊ സാധനങ്ങൾ ഒക്കെ മേടിക്കാൻ.."

"ആഹാ...ന്നാ പോയി വാ..സമയം കഴിഞ്ഞ് തുടങ്ങിലെ..ഇനി തിരക്ക് ഒന്നും ഉണ്ടാവില്ല"

"ആഹ് ശരി ഇക്കാ.."

ഞാൻ കടയിൽ നിന്നും ഇറങ്ങി..നേരെ റൂമിലേക്ക് വന്നു..നജീബ് നല്ല ഉറക്കത്തിൽ ആണ്.  എന്റെ ശബ്ദം കേട്ടതും അവൻ എണീറ്റു..

"ആഹാ..ഇയ്യ്‌ നീച്ചോ..കോർച്ചേരം കൂടെ ഉറങ്ങിക്കൊ.."

"അന്നോട് ആരാ ഇപ്പൊ ഇങ്ങട് വരാൻ പറഞ്ഞത്..അന്റെ സൗണ്ട് ണ്ടാക്കൽ കേട്ട ഞാൻ നീച്ചേ.."

"ഓഹോ..എന്ന ഇനി ഇയ്യ്‌ ഉറങ്ങേണ്ട.."

"പോടാ....അല്ല കട അടച്ചോ..?"

"ഇല്ലടാ...പിന്നേയ് ഒരു കാര്യം ഉണ്ട്.."

"എന്താ ?"

"ഞാൻ ഒരു ഉപ്പയാവാൻ പോകുന്നു"

അത് കേട്ടതും അവൻ കട്ടിലിൽ നിന്നും ചാടി എണീറ്റു

"മാഷാഅല്ലാഹ്...ന്റെ ചെക്കാ...ഞാൻ വന്നപ്പൊ അനക്ക് നല്ല രാശി ആണല്ലോ.."

"ഓ പിന്നേ..."

"ന്നട്ട് ചിലവ് എപ്പഴാ...?"

"അതൊക്കെ എന്തിനാ..?"

"അയ്യട...എന്തിനാണെന്നോ.."

"ഇയ്യ്‌ സബൂർ ആവ് ഡോ..ന്നട്ട് വേഗം ഇറങ്ങ്..പുറത്ത് പോകാൻ ഉണ്ട്.."

"ഹാ...ഒരു മിനുറ്റ്..പിന്നേയ് നമ്മടെ ചെക്കന്മാർ ഈ വിവരം അറിഞ്ഞിട്ടുണ്ടോ..?"

"മനാഫിന് ഞാൻ വിളിച് പറഞ്ഞിട്ടുണ്ട്..ബാക്കി അറീല.."

"ഹാ...ന്നാ ഞാൻ ഗ്രൂപ്പിൽ ഇട്ടോളാം.."

"ഹാ..ഇയ്യ്‌ വേഗം ഇറങ്..ഞാൻ പുറത്ത് ഉണ്ടാവും"

ഞങ്ങൾ ഭക്ഷണം വാങ്ങാനായി വണ്ടിയെടുത്ത് പോയി..ഇവിടെ കുറച് പോയാൽ നല്ല ഒരു മലയാളി ഹോട്ടൽ ഉണ്ട്.ഇന്ന് ഞാൻ നല്ല സന്തോഷത്തിലാണ്..എനിക്ക് അവളെ കാണാൻ ഇപ്പൊ തന്നെ പോകണം എന്നുണ്ട്..ഇന്ശാല്ലാഹ്..മാമൻ ദുബായ് പോയി വന്നിട്ട് നാട്ടിൽ പോകണം..

ഞങ്ങൾ ഹോട്ടലിൽ എത്തി..

"ഡാ ഇറങ്ങ്.."

"ഹോട്ടൽ മലബാരി..ആഹാ നമ്മടെ നാടൻ ഹോട്ടൽ ആണല്ലോ..ഇവിടുന്ന് ആണോ ഫുഡ്?"

"ആഹ്..ഇവിടെ ഫേമസ് ആയ ഒരേഒരു മലയാളി ഹോട്ടൽ ആണ് ഇത്.."

"ആഹാ..നന്നായാൽ മതി"

"ആ..ഇയ്യ്‌ വാ.."

ഞങ്ങൾ ഫുഡ് ഓർഡർ ചെയ്തു..ഫുഡ് കിട്ടണേൽ കുറച്ച് സമയം വെയിറ്റ് ചെയ്യണം..

"ഡാ..ഇയ്യ്‌ ഇവിടെ ഇരിക്ക് ഞാൻ ഒന്ന് വീട്ടിലേക്ക് വിളിക്കട്ടെ.."

"ആഹ്.."

ഞാൻ റോഡിന്റെ എതിർ വശത്തേക്ക് പോയി..ഇവിടെ ഇരിക്കാൻ നല്ല ഒരു സ്ഥലം ഉണ്ട്..ഫോൺ എടുത്ത് ഷാനിക്ക് വിളിച്ചു..

"ഹലോ...ഷാനീ.."

"ഇക്കാ.."

"ഹാ..എന്താ പണി.."

"ഒന്നുല്ല..കിടക്കാൻ നിക്കാ.."

"ആഹാ ഇന്ന് നേരത്തെ ആണല്ലോ.."

"ആഹ്..ഇന്ന് എല്ലാം പെട്ടന്ന് കഴിഞ്ഞു..അവരൊക്കെ കിടന്നു."

"ആഹ്..ന്നട്ട് ന്റെ കുഞ്ഞുവാവ എന്ത് പറയുന്നു"

"മലയാളം...ഒന്ന് പോയെ ഇക്കാ"

"എന്താ..?"

"ഒന്നുല്ലാ..ന്നട്ട് എവിടെ ഇങ്ങള്..?"

"ഞാനും നജീബും ഇവിടെ ഒരു ഹോട്ടലിൽ ഫുഡിന് വെയിറ്റ് ചെയ്യാണ്..ഇന്ന് എന്റെ ട്രീറ്റ്.."

"ആഹാ...എനിക്ക് ഒന്നും മേടിച്ച് തന്നില്ല"

"നിനക്ക് ഞാൻ വന്നിട്ട് വേണ്ട അത്ര തരാലോ"

"ഹാ..ന്നട്ട് എന്താ ഫുഡ്?"

"അതൊക്കെ ണ്ട്....ഇയ്യ്‌ എന്താ കഴിച്ചേ..?"

"ഇന്ന് ഉമ്മ ബിരിയാണി വെച്.."

"ആഹാ..."

നജീബ് ഫുഡ് വാങ്ങി വണ്ടിയുടെ അടുത്തേക്ക് എത്തി..

"ഡാ..കഴിഞ്ഞില്ലേ...പോകണ്ടേ"

"ആഹ് ഇതാ വരുന്നു."

"നജീബ് ആണോ..?"

"ആഹ്..ഞാൻ അവിടേക്ക് പോകട്ടെ.."

"ആഹ്.  എന്നിട്ട് വേറെ എന്തൊക്കെ..?"

ഞാൻ ഫോൺ വിളിച്ച് കൊണ്ട് വണ്ടിയുടെ അടുത്തേക്ക് റോഡ് ക്രോസ്സ് ചെയ്തു..

"എന്താ..ഇയ് പറഞ്ഞൂട്.."

"ഞാൻ എന്ത് പറയാനാ"

ഞാൻ റോഡിന്റെ നടുവിൽ എത്തിയതും പെട്ടന്ന് ഒരു കാർ എന്റെ നേരെ നല്ല സ്പീഡിൽ വന്നു..അതിന്റെ വരവ് കണ്ട് ഞാൻ മുന്നിലേക്ക് ഓടി..

പക്ഷേ..വിധിയെ തടുക്കാൻ കഴിയില്ലലോ..അത് എന്നെ തട്ടി തെറിപ്പിച്ചു കടന്ന് പോയി..ആ തട്ടലിൽ ഞാൻ അടുത്തുള്ള ഡിവൈഡറിലേക്ക് തെറിച്ച് വീണു..എന്റെ തല അവിടെ നന്നായി തട്ടി..അത് കണ്ടതും ഫുഡ് അവിടെ ഇട്ട് നജീബ് എന്റെ അടുത്തേക്ക് ഓടി വന്നു..എന്റെ കയ്യിൽ നിന്നും ഫോൺ തെറിച്ച് എന്റെ തലയുടെ അടുത്ത് കിടക്കുന്നുണ്ട്..കരഞ്ഞുകൊണ്ട് എന്റെ ഷാനി അതിലൂടെ എന്താ പറ്റിയെ എന്നൊക്കെ ചോദിക്കുന്നുണ്ട്..അത് കയ്യിൽ എടുക്കാൻ ഞാൻ ശ്രമിച്ചു. പക്ഷെ എന്റെ കൈ ഉയരുന്നില്ല ..അപ്പൊ തൊട്ട് എന്നിൽ എല്ലാം നിശ്ചലമായി തുടങ്ങി..

"അജ്മലെ..ഡാ എണീക്ക്ഡാ...അജ്മലെ .."

കരഞ്ഞുകൊണ്ട് നജീബ് എന്റെ അടുത്ത് വന്ന് എന്നെ എണീപ്പിക്കാൻ നോക്കുന്നുണ്ട്..പക്ഷെ എന്നെകൊണ്ട് കഴിയുന്നില്ല..

അതികം വൈകാതെ എന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാനായി ഒരു ആംബുലൻസ് കൂവി പാഞ്ഞ്‍ വന്നു..അവർ എന്നെ എടുത്ത് കിടത്തി..കൂടെ നജീബും കയറി.
അല്പ സമയത്തിനുള്ളിൽ എന്നെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തി..വെള്ള വസ്ത്രമണിഞ്ഞ ഐശ്വര്യത്തിന്റെ മാലാഖമാർ എന്നെയും കൊണ്ട് ഒരു ഇരുണ്ട മുറിയിലേക്ക് ഓടി..അവിടെ എത്തിയതും മുറിയിലെ നാലു മൂലയിൽ നിന്നും നല്ല മഞ്ഞയും വെള്ളയും നിറത്തിലുള്ള ലൈറ്റുകൾ തെളിഞ്ഞു..
മാലാഖമാർ എന്റെ ദേഹത്തെ മുറിവുകൾ വൃത്തിയാക്കി തുടങ്ങി. അവരിൽ ഒരുത്തി എന്റെ മുഖത്തേക്ക് ഓക്സിജൻ ഒക്കെ വെച്ചു..
വെള്ള കോട്ട് ഇട്ട തടിയനായ ഒരുത്തൻ കഴുത്തിൽ ഒരു മാല ഒക്കെ തൂക്കിയിട്ട് എന്റെ നേരെ ഓടി വന്നു..മറ്റാരുമല്ല ആ ഹോസ്പിറ്റലിലെ ഏറ്റവും വലിയ ഡോക്ടർ ആണ്..അയാള് എന്റെ കയ്യ് ഒന്ന് നന്നായി പിടിച്ച് നോക്കി.പിന്നീട് എന്റെ മൂക്കിന് താഴെ കൈ വെച്ചു..ശേഷം മാലാഖമാരോട് കൈകൊണ്ട് എന്തോ കാണിച്ച് പുറത്തേക്ക് പോയി..

മാലാഖമാർ എന്നെ നല്ലപോലെ വൃത്തിയാക്കി..നല്ല വെള്ള വസ്ത്രം ഒക്കെ ഉടുപ്പിച്ച് മറ്റൊരു റൂമിലേക്ക് മാറ്റി..

ഞാൻ വന്നതും നജീബ് കരഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നു..കൂടെ മാമനും ജൂനൈദ്ക്കയും..അവരൊക്കെ വിവരം അറിഞ്ഞ ഉടനെ ഓടി എത്തിയിട്ടുണ്ട്..
ഡോക്ടർ റൂമിലേക്ക് വന്നു..മാമൻ ഡോക്ടറുടെ അടുത്തേക്ക് ചെന്നു..അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്..ശേഷം കരഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നു..

"എന്താ അയാള് പറഞ്ഞത്..?"

ജുനൈദ്ക്ക മാമനോട് ചോദിച്ചു

"ഇവിടുത്തെ ഫോർമാലിറ്റീസ് പെട്ടന്ന് തീർത്തു താരം..നാട്ടിലേക്ക് കൊണ്ടുപോകാൻ നോക്കാൻ...നമ്മുട അജ്മൽ...ഓൻ പോയി..."

അതും പറഞ്ഞ് അവർ സങ്കടപ്പെട്ട് കരഞ്ഞു..മാമൻ എന്റെ കവിളിൽ വന്ന് ചുംബിച്ചു..എന്റെ നജീബ് എന്റെ അരികിൽ ഇരുന്ന് കരയുകയാണ്..അവനോട് കരയാതിരിക്കാൻ പറയണം എന്നുണ്ട്. പക്ഷെ എന്റെ നാക്ക് ഉയരുന്നില്ല..എന്നെ കൊണ്ട് കൈ ഉയർത്താൻ ഒന്നും പറ്റുന്നില്ല..

പെട്ടന്ന് അംജദ് റൂമിലേക്ക് വന്നു..അവനെ കണ്ടതും മാമനും ജൂനൈദ്ക്കയും പോയി പിടിച്ച് നന്നായി അടിച്ചു..ചീത്ത വിളിച്ചു..

"എന്തിനാ ഡാ ഇയ്യ്‌ ഞങ്ങളെ അജ്മലിനെ ഇല്ലാണ്ട് ആക്കിയേ..?"

"ഇക്കാ ഇവനോട് പറഞ്ഞിട്ട് കാര്യം ഇല്ല..ഇന്ന് ഇവന്റെ അവസാനമാണ്.."

അംജദ് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അവനെ ഒന്നും പറയാൻ ഇവർ സമ്മതിക്കുന്നില്ല..എങ്ങനെ സമ്മതിക്കാനാ അത്രക്കും ക്രൂരമായി അല്ലെ അവൻ എന്നോട് ചെയ്തത്..
ഒടുവിൽ അവൻ ഇടയിൽ കേറി ഉറക്കെ കരഞ്ഞ് കൊണ്ട് പറഞ്ഞു..

"ഞാൻ അല്ല ഇത് ചെയ്‍തത്..."

"ഇയ്യല്ലാതെ പിന്നെ ആരാടാ...ഓരോന്ന് ഉണ്ടാക്കി പറഞ്ഞു രക്ഷപെടാൻ പറ്റും എന്ന് ഇയ്യ്‌ കരുതണ്ട.."

"ഇക്കാ...ഞാൻ പറയുന്നത് സത്യമാ..ഇവനെ തീർക്കാൻ തന്നെയാ ഞാൻ നടന്നിരുന്നത്..പക്ഷെ ഇത് ഇപ്പൊ ഞാൻ അല്ല.."

കരഞ്ഞുകൊണ്ട് അവൻ പറഞ്ഞു..അത് കേട്ടപ്പോൾ അവർ മാറി നിന്നു..അവൻ കരഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നു..
എന്റെ ചെവിയിലേക്ക് വന്നു മെല്ലെ പറഞ്ഞു..

"എടാ @&$%#@@& മോനേ. നിന്നെ തീർത്തത് ഞാൻ തന്നെയാടാ...കുറച്ച് വൈകി പോയി...ഇനി കോട്ടെഷൻ ആരുടേതാണ്ന്ന് അറിയേണ്ടേ..മറ്റാരുമല്ല..നിന്നെ കൊല്ലാൻ എന്നെ ഏല്പിച്ചത് നിന്റെ പെണ്ണിന്റെ ഉപ്പ തന്നെയാടാ..നിന്റെ അമ്മായച്ചൻ"

അത് പറഞ്ഞ് മെല്ലെ അവൻ ചിരിച്ചു..അവന്റെ വാക്കുകൾ എന്റെ മനസ്സിൽ ഒരു ഇടിമുഴക്കം പോലെ അലട്ടിക്കൊണ്ടിരുന്നു..അവൻ വീണ്ടും എന്റെ ചെവിയിൽ മെല്ലെ പറഞ്ഞു തുടങ്ങി..

"കൊട്ടേഷൻ വേറെ ഒന്നുംകൊണ്ടല്ല..നിന്നെ മൂപ്പർക്ക് എന്തോ പിടിച്ചിട്ടില്ലാന്ന് പറഞ്ഞു...കൂടുതൽ ഒന്നും ഞാൻ ചോദിച്ചിട്ടില്ല..എനിക്ക് അതിന്റെ ആവശ്യവുമില്ല..ചെറുപ്പം തൊട്ടേ പറഞ്ഞുവെച്ച എന്റെ പെണ്ണിനെ തട്ടിയെടുത്തവൻ അല്ലെ നീ..നിന്റെ അന്ത്യം എന്റെ കൈകൊണ്ട് ആവണം എന്ന് തോന്നി..അപ്പൊ പിന്നെ ഇത് കിട്ടിയ നല്ലൊരു ചാൻസ് അല്ലെ.."

അവൻ പറഞ്ഞത് ഞാൻ മാത്രമേ കേട്ടുള്ളൂ..എനിക്ക് എണീറ്റ് അവനോട് തിരിച്ചും തല്ലണം എന്നുണ്ട്..പക്ഷെ എന്റെ ഇക്കാക്കമാരോട് പറയാൻ പോലും പറ്റാത്ത വിധം വിധി എന്നെ കിടത്തി..
എന്റെ കവിളിൽ ചുംബിച്ച് അവൻ അവിടുന്ന് പോയി..



അങ്ങനെ പിറ്റേന്ന് അതികം വൈകാതെ അരുടൊക്കെയോ കനിവ് കൊണ്ട് എനിക്ക് നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് ഒക്കെ പെട്ടന്ന് റെഡി ആയി..ഒരു സ്പെഷ്യൽ ടിക്കറ്റ്..എന്റെ കൂടെ മാമനും പൊന്നു..സങ്കട കണ്ണീരോടെ എന്റെ നജീബും ജൂനൈദ്ക്കയും മറ്റു സുഹൃത്തുക്കളും എന്നെ നാട്ടിലേക്ക് യാത്രയാക്കി..
ലഗേജ് റൂമില് പെട്ടിയിൽ കിടന്ന് നാട്ടിലേക്ക് വരാൻ വല്യ സുഖം ഒന്നുമില്ലാട്ടോ..
എന്റെ ഷാനി എന്നോട് പെട്ടന്ന് വരാൻ പറഞ്ഞപ്പൊ..ഇത്ര പെട്ടന്ന് ആവുമെന്ന് കരുതിയില്ല..അവൾക്ക് എന്നെ കാണുമ്പൊ സഹിക്കാൻ പറ്റുമോ...എന്റെ ഉമ്മ ഉപ്പ റിനു..അവരൊക്കെ ഇത് എങ്ങനെ സഹിക്കും..

ഓരോന്ന് ചിന്തിച്ച് കഴിഞ്ഞപോഴെക്കും ഞങ്ങൾ കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങി..സാദാരണ ആളുകൾ പോരുന്ന വഴിയിലൂടെയല്ല ഞാനും മാമനും പുറത്തേക്ക് ഇറങ്ങിയത്..കരിപ്പൂർ എയർപോർട്ടിൽ അഞ്ചു തരം ഗേറ്റ് കൾ ഉണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്..നാലെണ്ണം സാധാപോലെ പോകാനും വരാനും..അഞ്ചാം ഗേറ്റ് സ്പെഷ്യൽ ആണ്..പോകാനും വരാനും ഉള്ള ഒരേയൊരു ഗേറ്റ് ..അത് എന്നെ പോലെ പെട്ടിയിൽ കിടന്ന് വരുന്ന വി ഐ പി കൾക്ക് ഉള്ളത്..മറ്റു ഗേറ്റുകളിൽ സ്വീകരിക്കാൻ ബന്ധുക്കൾ വരുന്ന പോലെ ഇവിടെയും വരും..പക്ഷെ ഒരു വിത്യാസം ഉണ്ട്..അവിടെ അവർ ചിരിച്ചുകൊണ്ടാണ് നില്കുന്നത് എങ്കിൽ..ഇവിടെ അവർ കഴിഞ്ഞിട്ടും സങ്കടപെട്ടും ആവും..മരിച്ചവരെ സ്വീകരിക്കാൻ നിൽക്കുമ്പോൾ അങ്ങനെ അല്ലേ..


എന്നെ സ്വീകരിക്കാൻ എന്റെ നാട് മൊത്തം വന്നിട്ടുണ്ട് ..എന്നെ ആനയിച്ചു കൊണ്ടുപാകാൻ എത്തിയ ആംബുലസിൽ എന്നെ കയറ്റി..നേരെ എന്റെ വീട്ടിലേക്ക് എത്തിച്ചു..
ഇവിടെ എല്ലാവരും എത്തിയിട്ടുണ്ട്..വിദേശത്ത് നിന്നും വരുന്ന എന്നെ സ്വീകരിക്കാൻ ഇത്ര പേര് ഒക്കെ നിൽക്കും എന്നുള്ളത് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല..

എന്റെ ഉമ്മ എന്നെ കണ്ടതും ഓടി വന്നു..കൂടെ ഉപ്പയും..അവർ കരയുന്നുണ്ട്..എന്നെ അകത്തേക്ക് എടുത്ത് വെച്ചു..പെട്ടന്ന് എന്റെ ഷാനി എന്റെ അടുത്തേക്ക് വന്നു..കരഞ്ഞുകഞ്ഞ് അവൾ ആകെ തളർന്നിട്ടുണ്ട്. എന്റെ അടുത്ത് വന്ന് അവൾ വീണ്ടും കരഞ്ഞു..കൂടെ ഉമ്മയും റീനുവും..അത് കണ്ടപ്പൊ എനിക്ക് സഹിക്കാൻ പറ്റിയില്ല..
അവരോട് കരയല്ലേ എന്ന് പറയാൻ ഞാൻ ശ്രമിച്ചു നോക്കി..പക്ഷെ പറ്റുന്നില്ല..അവരുടെ ഒക്കെ അവസ്ഥ ഓർക്കുമ്പൊ എന്റെ മനസ്സും വിങ്ങുകയാണ്..

അങ്ങനെ കാണേണ്ടവരല്ലാം കണ്ട് കഴിഞ്ഞ് എന്നെയും ചുമന്ന് പള്ളിയിലേക്ക് കൊണ്ട് പോയി.ചടങ്ങുകൾ എല്ലാം കഴിഞ്ഞ് എന്നെ ഒരു ഇരുട്ട് മുറിക്കുള്ളിൽ എന്നെന്നേക്കും കിടത്തിയുറക്കി തനിച്ചാക്കി വന്നവരെല്ലാം മടങ്ങി പോയി..എന്റെ ഉപ്പ എന്റെ അടുക്കൽ കുറെ നേരം കരഞ്ഞ് ഇരുന്ന് പടച്ചവനോട് എന്തൊക്കെയോ പറയുന്നുണ്ട്..ഒടുവിൽ ഉപ്പനെയും ആരോ വന്ന് കൂട്ടികൊണ്ടുപോയി..അവസാനം ഇവിടെ ഞാൻ പടച്ചവന്റെ വിധിയിലെ സുൽത്താനായി എന്നെന്നേക്കുമായി തനിച്ച്...തീരാ ഉറക്കത്തിലേക്ക് കണ്ണടച്ച് കിടന്നു..




അവസാനിച്ചു...


വിധി എന്നത് നമ്മളെകൊണ്ട് തടുക്കാൻ പറ്റാത്ത ഒന്നാണ്..ആ വിധി നല്ലതായത്  ആവാൻ നമുക്ക് നമ്മുടെ ലോകരക്ഷിതാവിനോട് പ്രാർത്ഥിക്കാം..എന്റെ സുഹൃത്തുക്കളോട്  എനിക്ക് പറയാൻ ഉള്ളത് ഇത് തികച്ചും ഒരു കഥ മാത്രമാണ്.കഥയെന്നാൽ സങ്കപ്പികമാണല്ലോ കൂടുതലും. അതിനാൽ ഇതും ഒരു സങ്കല്പികമാണ്..ഇതിലെ വരികളിൽ നിന്നും ആർകെങ്കിലും വേദനിപിക്കുന്ന പോലെ തോന്നിയുട്ടുണ്ടങ്കിൽ ക്ഷമിക്കണം..അത് തികച്ചും യാദർഷികം മാത്രമാണ്..
എന്റെ ആദ്യ കഥക്ക് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും  അറിയിക്കുമെന്ന വിശ്വാസത്തോടെ നിർത്തുന്നു..


*✍🏻Favas Makkaraparamb*

*📞9645532202*

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁