രചന :
*പൗമ്മി*
*13.....16*
അവനത് പറഞ്ഞു തീർന്നതും അവളവനെ വട്ടം കെട്ടിപ്പിടിച്ചതും ഒന്നിച്ചായിരുന്നു....
വാതിൽക്കൽ നിന്ന് പ്രവിയും പാച്ചുവും ഇതെല്ലാം കാണുന്നുണ്ടായിരുന്നു....
"ടാ പ്രവീ...അവര് സെറ്റായി...."
പാച്ചു ആയിരുന്നു അത് പറഞത്...
പ്രവി അപ്പോഴും കൈവിരലും കടിച്ചു നിൽക്കുവായിരുന്നു...
"ടാ പ്രവി നിനക്കെന്താ ഒരു സന്തോഷം ഇല്ലാത്തെ.....??"
പ്രവി ധൃതിയിൽ അകത്തേക്ക് ഒന്ന് എത്തി നോക്കി...
"ഈ പെണ്ണ് കൊളവാക്കുവോ......അച്ഛനെങ്ങാനും കണ്ടോണ്ട് വന്നാൽ അവളെ ഇപ്പോ തന്നെ അശ്വിന്റെ കൂടെ പറഞ്ഞു വിടും......"
"പൗമി ..."
അവളുടെ മുടിയിഴകളിൽ കൂടി വിരലോടിച്ചു കൊണ്ടായിരുന്നു അശ്വിൻ വിളിച്ചത്....
പെട്ടന്നൊരു ഉൾബോധം വന്നതു പോൽ അവൾ അവനിൽ നിന്ന് അടർന്നുമാറി.....
രണ്ടു പേരുടെയും ചുണ്ടിൽ ഒന്നിച്ചൊരു പുഞ്ചിരി വിടർന്നു....
"അത്....പിന്നെ...ഞാൻ...."
പൗമി പിടിച്ചു നിൽക്കാൻ വാക്കുകൾക്കായി പരതി.....
"ആ...അതൊക്കെ പോട്ടെ.. തലവേദന മാറിയോ....??"
അശ്വിൻ അവളോടായ് ചോദിച്ചു..
"അതേ...ഞാനൊരു സത്യം പറയട്ടേ....
എനിക്ക് ശരിക്കും തലവേദന ഒന്നും ഇല്ലായിരുന്നു...."
അത് പറഞ്ഞു അവൾ വാ പൊത്തി ചിരിച്ചു....
പെട്ടന്നുണ്ടായ അവളിലെ ആ നിഷ്കളങ്കത നിറഞ സംസാരം അവനെ അവളിലേക്ക് വീണ്ടും അടുപ്പിച്ചു.....
"ഞാൻ സീരിയസ് ആയിട്ട് ഒരു കാര്യം ചോദിക്കട്ടേ....?"
അവൾ അവനോടായ് പറഞ്ഞു...
"മ്ം....ചോദിക്ക്..."
"എന്നെ ശരിക്കും ഇഷ്ടം ആയിട്ട് തന്നെയാണോ ഇഷ്ടം പറഞ്ഞത്.....അതോ പാച്ചൂം പ്രവിയും പറഞ്ഞതു കൊണ്ടാണോ....."
"താനെന്തൊക്കെയാ ഈ പറഞ്ഞു വരുന്നത്്....
ആരേലും പറഞാൽ ഒരാൾക്ക് മറ്റൊരാളോട് ഇഷ്ടം തോന്നുവോ...അതൊക്കെ ഉള്ളിന്റെ ഉള്ളിൽ നിന്നു തോന്നണ്ടത് അല്ലേ....
അന്ന് തന്നെ തല്ലിയപ്പോൾ മുതൽ മനസ്സിന്റെ ഏതോ കോണിൽ ഒരു നൊമ്പരമായിട്ട് താൻ ഉണ്ടായിരുന്നു.....
ശ്രാവന്തി വേണ്ടന്ന് പറഞ്ഞു പോയിട്ട് സത്യമൊക്കെ അറിഞ്ഞു കഴിഞ്ഞപ്പോൾ തന്നെ ഒന്ന് കണ്ട് ക്ഷമ ചോദിക്കണം എന്നുണ്ടായിരുന്നു....
പക്ഷേ അപ്പോഴേക്കും നിങ്ങൾ ആ സ്ഥലം ഒക്കെ വിറ്റു പോയിരുന്നു.......
പിന്നെപ്പോഴോ മനസ്സ് ഒരു പ്രണയത്തിനായ് വഴി മാറി
പിന്നെ അന്വേഷിച്ചപ്പോൾ അറിഞ്ഞു എറണാകുളത്ത് ലോ കോളേജിൽ താൻ ഉണ്ടെന്ന്.....
അനിയത്തി പ്ലസ്റ്റു കഴിഞ്ഞപ്പോൾ അവൾക്കും ലോ പഠിക്കണം എന്നായി തന്റെ കോളേജിൽ തന്നെ അഡ്മിഷനും ശരിയാക്കി.....
പിന്നെ പിന്നെ അവളിലൂടെ അറിയുന്നുണ്ടായിരുന്നു തന്റെ വിശേഷങ്ങളൊക്കെ.....
തന്നെ ഒന്ന് കാണാൻ വേണ്ടി തന്നെയാ മനപ്പൂർവ്വം ഇങ്ങോട്ട് ട്രാൻസ്ഫർ വാങ്ങി വന്നതും......"
അവനത് പറഞ്ഞു നിർത്തിയതും അവളുടെ കണ്ണുകൾ നിറഞൊഴുകി...
"അതേ അപ്പോൾ എങ്ങനെയാ കാര്യങ്ങള്.....ഇതങ്ങ് ഉറപ്പിക്കുവല്ലേ...??"
അവർക്ക് പിന്നിൽ നിന്ന് കൊണ്ട് പ്രവി ആയിരുന്നു അത് ചോദിച്ചത്....
അശ്വിൻ ഒന്ന് ചിരിച്ചു.....
നാണം കലർന്നൊരു പുഞ്ചിരി പൗമിയുടെ ചുണ്ടിലും വിരിഞ്ഞു....
"അപ്പോൾ അളിയമാരെ ഞാനെന്നാ ഇറങ്ങിയേക്കുവാ...."
പ്രവിയ്ക്ക് ഷെയ്ക്ക് ഹാൻഡ് കൊടുത്തു പാച്ചുവിന്റെ തോളിലൊന്ന് തട്ടി പൗമിയുടെ മുഖത്തേക്ക് ഒന്ന് നോക്കി കൊണ്ടായിരുന്നു അശ്വിൻ അത് പറഞത്....
ശേഷം അനന്തപത്മനാഭനോടും ലക്ഷ്മിയോടും യാത്ര പറഞ്ഞു അശ്വിൻ ഇറങ്ങി....
ആ കാറ് പൗമിയുടെ കണ്ണിൽ നിന്ന് മറയും വരെ അവൾ അത് നോക്കി കൊണ്ട് മുറ്റത്ത് നിന്നു.....അവൾക്ക് ഇരുവശത്തായി പാച്ചുവും പ്രവിയും ഉണ്ടായിരുന്നു.....
"അതേ മൂന്നാൾക്കും ഇന്ന് ഉറക്കം ഒന്നും ഇല്ലേ......ഇങ്ങനെ മുറ്റത്ത് നിൽക്കാനാണോ പ്ലാൻ......"
പെട്ടന്നാണ് പിന്നിൽ നിന്ന അനന്തപത്മനാഭനെയും ലക്ഷ്മിയേയും പറ്റി അവരോർത്തത്.....
ചമ്മിയ ചിരിയാൽ മൂന്നാളും ഒന്നിച്ച് അകത്തേക്ക് കയറുമ്പോൾ പിന്നിൽ നിന്ന് തമാശയായ് അനന്തപത്മനാഭൻ പറയോന്നുണ്ടായി...
"പ്രായം കൊണ്ട് മൂത്തതാണെന്ന് പറഞ്ഞിട്ടു കാര്യമില്ല.... പ്രവിയാ ഈ പിള്ളേരെ കൊഞ്ചിച്ച് വഷളാക്കുന്നത്...."
അവർ മൂന്നു പേരും നേരെ പോയത് പാച്ചുവിന്റെ റൂമിലേക്ക് ആയിരുന്നു....
കട്ടിലിൽ കയറി ചമ്രം പടഞിരുന്ന് വെറുതെ ഒരു കാര്യവും ഇല്ലാതെയിരുന്ന് ചിരിക്കുവായിരുന്നു പൗമി...
"എന്താടീ...°?"
പ്രവിയായിരുന്നു ചോദിച്ചത്....
"ഏയ് ഒന്നൂല്ല....."
"അതേ..അവനോടു പോയി ഇഷ്ടം പറയാനല്ലേ നിന്നോട് പറഞ്ഞുള്ളു....
നീയെന്തിനാ അവനെപ്പോയി കെട്ടിപ്പിടിച്ചത്...."
"അല്ലാ....അത്...അത്..പിന്നെ...."
"ഏത് പിന്നേ....??"
"അത് പ്രവി...."
"അച്ഛനെങ്ങാനും കണ്ടോണ്ട് വന്നിരുന്നെങ്കിൽ നല്ല രസായിരുന്നേനെ...."
"ഞാൻ പെട്ടന്ന് അതൊന്നും ഓർത്തില്ല....."
"ഓർക്കില്ല...ഓർക്കില്ല...എന്തായിരുന്നു സ്നേഹ പ്രകടനം....
കെട്ടിപ്പിടിക്കുന്നു കരയുന്നു ചിരിക്കുന്നു....കണ്ണ് കൊണ്ട് ആക്ഷൻ...."
"ശ്ശൊ.....ഒന്ന് പോ പ്രവി.....
ഞാൻ പോയി ഈ ഡ്രസ്സൊന്ന് മാറിയിട്ട് വരാം..."
അതും പറഞവൾ റൂമിലേക്ക് നടന്നു....
കണ്ണാടിക്കു മുൻപിലെ സ്വന്തം പ്രതിബിംബത്തിലേക്ക് നോക്കുമ്പോഴേക്കും അവളുടെ കണ്ണുകൾ നാണം കൊണ്ട് കൂമ്പിയടഞിരുന്നു.....
"ശ്ശോ....എന്നാലും ഞാൻ അങ്ങോട്ട് പോയി കെട്ടിപ്പിടക്കണ്ടായിരുന്നു....
അച്ചുവേട്ടൻ എന്ത് വിചാരിച്ചു കാണുവോ എന്തോ...."
ഓരോന്നൊക്കെ ഓർത്തും കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തിൽ നോക്കി പുഞ്ചിരിച്ചും അതിലൂടി അശ്വിനോട് സംസാരിച്ചും സമയം പോയതേ അവൾ അറിഞില്ല....
"ടീ പൗമി...."
തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ പാച്ചുവും പ്രവിയും
"എന്താ പ്രവി....??"
ഒരു കൂസലുമില്ലാതെ അവൾ അവനോടു ചോദിച്ചു...
"സമയം എത്രായീന്ന് മേഡത്തിന് വല്ല നിശ്ചയവും ഉണ്ടോ....??"
"ഇല്ലാ...."
"എന്നാലേ പതിനൊന്നേ കാലായി....
നീ ഇപ്പം വരും എന്ന് പറഞ്ഞു നോക്കിയിരിക്കാൻ തുടങ്ങിയിട്ട് നേരം എത്രായെന്ന് അറിയുവോ..."
"സോറി പ്രവി....ഞാൻ ഇപ്പോ വരാവേ...നിങ്ങളൊന്ന് ഹെൽപ്പ് ചെയ്യ്...."
അത് പറഞ്ഞു അവള് അലമാരി തുറന്നു ഡ്രസ്സ് എടുത്തു.... കട്ടിലിലേക്ക് വെച്ചിട്ട് കാതില് കിടന്ന വല്ല്യ കമ്മല് ഊരി പ്രവിയുടെ കൈയ്യിൽ കൊടുത്തു....
"പാച്ചൂ....നീ ഇങ്ങ് വന്നേ.....നിന്റെ നിർബന്ധം അല്ലായിരുന്നോ ഈ വളയും മാലയും ഒക്കെ...."
അത് പറഞ്ഞു കൊണ്ടവൾ കഴുത്തിലെയും കയ്യിലെയും എല്ലാം ഊരി അവന്റെ കൈയ്യിൽ കൊടുത്തു
"ഇതൊക്കെ എവിടെയാണോ ഇരുന്നത് അതുപോലെ എടുത്ത് വെച്ചേക്ക് കേട്ടോ...."
അതും പറഞ്ഞു നെറ്റിയിലിരുന്ന കറുത്ത കുഞ് വട്ടപ്പൊട്ട് ഇളക്കി പ്രവിയുടെ നെറ്റിക്ക് ഒട്ടിച്ചു കൊടുത്തു...
"നല്ല ഭംഗി..."
അവളത് പറഞ്ഞു നിർത്തിയതും പ്രവി അവളെ ടീന്നും വിളിച്ച് തമാശയ്ക് തല്ലാൻ കൈയ്യോങ്ങി....
അപ്പോഴേക്കും അവള് കട്ടിലിൽ ഇരുന്ന ഡ്രസ്സും എടുത്തു ഓടി കൊണ്ട് വാഷ്റൂമിലേക്ക് കയറി....
ഡ്രസ്സ് മാറുന്നതിനിടയിൽ റൂമിൽ എന്തോ വീഴുന്ന ശബ്ദം കേട്ടുകൊണ്ടയിരുന്നു അവൾ പ്രവിയെ വിളിച്ചത്...
"എന്താ പ്രവി അവിടൊരു ശബ്ദം.... നശിപ്പിച്ചോ നീയൊക്കെ അത്..."
"ഇല്ലെടീ...."
അവര് മൂന്നു പേരും ഒന്നിച്ചു പാച്ചൂന്റെ മുറിയിലേക്ക് നടന്നു....
കാലചക്രത്തിന്റെ കണക്കു പുസ്തകത്തിൽ നിന്ന് താളുകൾ എന്നപോൽ ദിവസങ്ങളോരോന്നും ഓരോന്നും അടർന്നു മാറി കൊണ്ടേയിരുന്നു.....
"ടാ പാച്ചൂ പ്രവി...."
"എന്താടീ..."
പാച്ചൂ എക്സാമിനു വേണ്ടി പഠിക്കുന്ന തിരക്കിൽ ആയിരുന്നു..... പഠിക്കാനെന്നും പറഞ്ഞു ബുക്കും കൈയ്യിൽ പിടിച്ചായിരുന്നു പൗമിയും അവനരുകിൽ ഇരുന്നത്.....
"ടാ നമ്മള് ഈ ചെയ്യുന്നത് തെറ്റല്ലേ....??"
"എന്നാടി തെളിച്ചു പറ..."
"അതല്ലടാ....അശ്വിന്റെ കാര്യം അച്ഛനോടെങ്കിലും ഒന്ന് പറയണ്ടേ...
അച്ഛനല്ലേ നമ്മളെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യുന്നത്..... അച്ഛനോട് മറച്ച് വെയ്ക്കാൻ പറ്റുന്നില്ലെടാ....
ഇപ്പോ അച്ഛന്റെ മുഖത്തേക്ക് നോക്കുമ്പോൾ എനിക്ക് തന്നെ എന്നോടൊരു വെറുപ്പ് തോന്നുവാ...."
"നീ എന്താ പറഞ്ഞു വരുന്നത്.. അച്ഛനോട് പോയി പറയണം എന്നാണോ....°?"
"ആ...എനിക്ക് അറിയില്ല....പറയാതിരിക്കുന്നത് വല്ല്യൊരു തെറ്റാ....."
"പാച്ചൂ...പൗമി പറയുന്നതിലും കാര്യമുണ്ട്....
ഈ കാര്യം നമ്മളിലൂടെ അല്ലാതെ അച്ഛൻ അറിഞാൽ അവിടെ നഷ്ടമായി പോകുന്നത് അച്ഛനു നമ്മളോടുള്ള വിശ്വാസം ആയിരിക്കും......
പൗമി ഈ കാര്യം അച്ഛനോട് പറയണം .....
ഞാനും പാച്ചുവും പറയുന്നതിനേക്കാളും എന്തു കൊണ്ടും നല്ലത് നീ തന്നെ പറയുന്നതാ.......
ദോ അച്ഛൻ സ്വിമ്മിങ് പൂളിന്റെ അടുത്ത് ഉണ്ട്.....ധൈര്യായിട്ട് പോയി ഇപ്പോ തന്നെ അങ്ങ് പറയ്....."
അവള് പ്രവിയുടെയും പാച്ചൂന്റെയും മുഖത്തേക്ക് ഒന്ന് നോക്കി...
"ധൈര്യായിട്ട് ചെല്ല്....എന്തേലും വിഷയം ഉണ്ടേൽ ഞങ്ങള് ഇടപെട്ടോളാം....."
ആ ഒരു ധൈര്യത്തിലായിരുന്നു അവള് താഴേക്ക് നടന്നത്....
മുറ്റത്തിറങ്ങി നിന്ന് അവള് ബാൽക്കണിയിലേക്ക് ഒന്ന് നോക്കി....
പ്രവിയും പാച്ചുവും അച്ഛനടുത്തേക്ക് ചെല്ലാൻ കൈ കൊണ്ട് ആഗ്യം കാണിച്ചു....
അവൾ പതിയെ പതിയെ പൂളിനടുത്ത് ഇരിക്കുന്ന അനന്തപത്മനാഭന് അരികിലേക്ക് നടന്നു...
അയാൾ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു
അവൾ പതിയെ പൂളിന്റെ അടുത്ത് ചെന്ന് നിന്നു....
നിശ്ചലമായി കിടന്ന വെള്ളത്തിൽ അമ്പിളിമാമനെ തെളിഞ്ഞു കാണാമായിരുന്നു.....
"എന്താ മോളേ....??"
"അച്ഛൻ ബി സിയാണോ...."
"അല്ല....എന്താ കാര്യം പറ....
എവിടെ നിന്റെ വാല്കള്...."
അവൾ ഒന്ന് വാ പൊത്തി ചിരിച്ചു...
"അവര് റൂമിൽ..."
"മ്ം...മോൾ എന്താ ഇപ്പോൾ ഇങ്ങോട്ട് വന്നത്...?"
"അത് അച്ഛാ.....അത് പിന്നെ അച്ഛാ......"
ഉള്ളിലെ ടെൻഷൻ മുഖത്ത് കാണിക്കാതിരിക്കാനായി അവൾ കൈ കൊണ്ട് വിരൽ ഞെരിച്ചു കൊണ്ടേയിരുന്നു....
"ഹാ...ആ വിരല് കുത്തിയൊടിക്കാതെ കാര്യം പറയ് എന്റെ പൗമിക്കുട്ടീ......"
"അത്.. പിന്നെ.....അച്ഛാ അത് പിന്നില്ലേ.....''
"ഓക്കേ സ്ട്രെയിറ്റായിട്ട് പറ..ആരാ ആള്...??"
"ഏ..ഏതാള്...?"
"എൻെറ മോളുടെ മനസ്സിൽ കേറിയിരിക്കുന്ന ചെക്കൻ ആരാണെന്ന്...."
"ദൈവമേ അച്ഛനിത് എങ്ങനറിഞു...."
മനസ്സിലാണ് പറഞതെങ്കിലും പെട്ടന്നുള്ള വെപ്രാളത്തിനിടയ്ക്ക് ശബ്ദം അൽപം ഉയർന്നു പോയി...
"ഒരുത്തന്റെ തല തല്ലി പൊളിച്ചിട്ട് പുല്ലുപോലെ എന്റെ മുൻപിൽ വന്ന് നിന്ന എന്റെ മോള് ഇത്രയ്ക്കങ്ങ് ടെൻഷനാകണമെങ്കിൽ അതിന്റെ പിന്നിൽ ഒരു പ്രണയം തന്നെ ആയിരിക്കും എന്ന് ഞാനങ്ങ് ഊഹിച്ചു....
ഞാനും ഈ പറയുന്ന സ്കൂളും കോളേജും ഒക്കെ പഠിച്ചിട്ട് വന്നതല്ലേ.......സോ ഇതിന്റെ ലഷണങ്ങൾ കുറെയൊക്കെ എനിക്കും മനസ്സിലാകും എന്ന് തന്നെ കൂട്ടിക്കോ...."
"അച്ഛാ അത് മറച്ചു വെയ്ക്കണമെന്ന് ഓർത്തതല്ല...."
"പിന്നെ മറന്നു പോയതാണോ...."
"ഓ....അച്ഛാ...."
"ഓക്കേ ഓക്കേ യു കണ്ടിൻയൂ...."
അവൾ പതിയെ അയാൾ ഇരിക്കുന്ന കസേരയുടെ താഴെ മുട്ട് കുത്തി ഇരുന്നു...
"അച്ഛാ....അത്..അച്ഛൻ അറിയുന്ന ആളാ...'"
"ആണോ...ആരാ.??."
"അച്ഛൻ എന്നെ വഴക്ക് പറയല്ലേ പ്ലീസ്.... എന്റെ അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ലാത്ത ഒരിഷ്ടങ്ങളും എനിക്ക് വേണ്ട..."
"മോള് പേര് പറഞില്ലല്ലോ....."
"അ...അ..."
"അശ്വിൻ ആണോ ആള്...."
ഒന്ന് ഞെട്ടിയെങ്കിലും മുഖം ഉയർത്തി അനന്തപത്മനാഭനെ നോക്കാനോള്ള ധൈര്യമൊന്നും ആ നിമിഷത്തിൽ അവൾക്ക് ഇല്ലായിരുന്നു
അവൾ തല കുനിച്ചു അയാൾക്കു മുൻപിൽ ഇരുന്നു
അയാൾ പതിയെ അവളുടെ നെറുകയിൽ തലോടി....
"അവനെല്ലാം എന്നോട് പറഞ്ഞു...... അന്നിവിടെ വന്ന് പോയതിന്റെ പിറ്റേന്ന്...."
എടാ കള്ള പോലീസേ....പൗമി മനസ്സിൽ പറഞ്ഞു....
"അല്ലാ...ഞാൻ അശ്വിനെ കൊണ്ട് പറയിച്ചു എന്ന് പറയുന്നതാവും ശരി..."
അവൾ ഒന്നും മനസ്സിലാകാത്തത് പോലെ അയാളെ നോക്കി...
"ഇവിടെ നിന്ന് പോയതിന്റെ പിറ്റേന്ന് എന്നെ കാണാൻ വരണമെന്ന് അശ്വിനോട് ഞാൻ പറഞിരുന്നു...."
×××××
"മെ ഐ കമിൻ സാർ..."
"യേസ്..."
അവൻ അയാളുടെ ക്യാബിനിലേക്ക് കയറി...
"അശ്വിൻ ഇരിക്ക്....."
"സാർ എന്തിനാ കാണണം എന്ന് പറഞത്......??"
"ഏയ്....പൗമിയെ മുൻപരിചയം ഉണ്ടോ അശ്വിന്...."
"മ്ം..നേരത്തെ അറിയാമായിരുന്നു...."
"നേരത്തെ പരിചയം മാത്രമേ ഉള്ളോ അതോ...."
"അല്ല സാർ..."
അതുവരെ ഉണ്ടായ കാര്യങ്ങളൊക്കെ അശ്വിൻ അനന്തപത്മനാഭനോട് പറഞ്ഞു.....
"സാറീന് ഇഷ്ടം ഉള്ള ഡിസിഷൻ എടുക്കാം ബികോസ് ഇത് സാറിന്റെ മോൾടെ കാര്യമാണ്.....
സാറിന്റെ തീരുമാനം എന്തായാലും ഞാനും പൗമിയും അത് അംഗീകരിക്കും.....
സാറിനും മേഡത്തിനുംപൂർണ മനസ്സുണ്ട് എങ്കിൽ മാത്രം മതി.....
ഒരിക്കലും നിങ്ങൾക്ക് ഇഷ്ടം ഇല്ലാതെ ഞാൻ അവളെ സ്വന്തമാക്കാൻ ശ്രമിക്കില്ല...."
"മ്ം... ഇത് തൽക്കാലം ഞാൻ അറിഞെന്ന് പൗമി അറിയണ്ടാ...."
"സാർ...."
"എന്താ അശ്വിൻ....?"
"എനിക്ക് തന്നൂടെ പൗർണമിയെ.....
പൊന്ന് പോലെ നോക്കാം രാജ്ഞിയായി വാഴിക്കാം എന്നൊന്നും ഉറപ്പ് പറയില്ല.....
ഈ നെഞ്ചിലെ അവസാനമിടിപ്പും നിലയ്ക്കുന്നത് വരെ പൗമിയുടെ കണ്ണ് നിറയ്ക്കാതെ നോക്കിക്കോളാം......."
"മ്ം....ഇപ്പോൾ അശ്വിൻ പൊയ്ക്കോളൂ......"
അയാളുടെ ക്യാബിന്റെ ചില്ലുവാതിൽ തള്ളിതുറന്ന് അവൻ പുറത്തേക്ക് പോകാൻ തുനിഞപ്പോഴായിരുന്നു അയാൾ അവനെ പിൻ വിളിച്ചത്...
"എന്താ സാർ..."
"ഹേയ് നത്തിംഗ്... പൊയ്ക്കോ..."
××××××××
എല്ലാം കേട്ടു കഴിഞ്ഞിട്ടും അവൾ ഒന്നും മിണ്ടിയില്ല....വെറുതെ രണ്ടു തുള്ളി കണ്ണീരടർന്നു താഴേക്ക് വീണു...
"അയ്യേ..പൗമി ക്കുട്ടി കരയുവാ......
ഇങ്ങോട്ട് നോക്കി ചിരിച്ചാൽ ഞാനൊരു സന്തോഷം ഉള്ള കാര്യം പറയാം...."
അവൾ അയാളുടെ മുഖത്തേക്ക് നോക്കി...
"ഞാനിതിനെ പറ്റി ലക്ഷ്മിയോട് പറഞിരുന്നു...."
അവളൊന്ന് ഞെട്ടി....
"എന്നിട്ട് ഞങ്ങള് രണ്ടാളും കൂടി അശ്വിന്റെ പേരൻസിനോട് ഒന്ന് സംസാരിച്ചു... അവർക്ക് ഓക്കെയാ...ഞങ്ങൾക്കും...."
പൗമി വിശ്വാസം വരാത്തത് പോലെ അനന്തപത്മനാഭനെ നോക്കി...
"എന്റെ ഏറ്റവും വലിയ സമ്പാദ്യം എന്റെ മൂന്നു മക്കളാ....നിങ്ങളെ വിഷമിപ്പിച്ച് ഇന്ന് വരെ ഈ അച്ഛൻ എന്തേലും ചെയ്തിട്ടുണ്ടോ..?
ഇതും അങ്ങനെയേ ഉള്ളു...ഞങ്ങടെ മക്കളുടെ സന്തോഷമാ ഞങ്ങൾക്കും വലുത്....."
"അച്ഛാ ഞാൻ..."
അവൾ ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടേയിരുന്നു.....
അനന്തപത്മനാഭൻ ഫോണെടുത്ത് ലക്ഷ്മിയെ വിളിച്ചു.... എന്നിട്ട് പ്രവിയെയും പാച്ചൂനെയും കൂട്ടി പൂളിന്റെ അടുത്തേക്ക് വരാൻ പറഞ്ഞു....
അവർ വരുമ്പോഴും അവൾ അനന്തപത്മനാഭന്റെ നെഞ്ചിൽ ചാരി നിന്ന് കരയുകയായിരുന്നു...
"അയ്യേ അച്ഛന്റെ ആൺകുട്ടി കരയുവാ...ദേ നോക്കിയെ എല്ലാരും വരുന്നു...ഇങ്ങനെ കരഞോണ്ട് നിന്നാൽ എങ്ങനെയാ...."
അത് പറയുമ്പോഴൊക്കെയും അയാളുടെ സ്വരം ഇടറിയിരുന്നു...
അയാളുടെ കണ്ണുകളും നിറഞിരുന്നു....
അപ്പോഴേക്കും പ്രവിയെയും പാച്ചൂനെയും കൂട്ടി ലക്ഷ്മി അങ്ങോട്ടേക്ക് വന്നു...
"ടാ പ്രവീ പൗമിക്ക് പിടി വീണു.... നമ്മക്ക് സറണ്ടർ ആയാലോ...."
"മിണ്ടാതെ നിൽക്കെടാ....."
പെട്ടെന്ന് പ്രവിയെ കണ്ടതും അനന്തപത്മനാഭന്റെ നെഞ്ചിൽ നിന്നടർന്നു മാറി പൗമി പ്രവിയെ പോയി കെട്ടിപ്പിടിച്ചു....
"എന്താ മോളെ...ഇങ്ങനെ കരയാതെ..ഏട്ടൻ അച്ഛനെ കൊണ്ട് സമ്മതിപ്പിക്കാം......പോട്ടെ പോട്ടെ കരയല്ലേ...."
"ടീ പൗമി കരയാതെ.....ഞങ്ങള് സമ്മതിപിച്ചോളാം അച്ഛനെ കൊണ്ട്.. "
പാച്ചുവും പറഞ്ഞു..
ലക്ഷ്മി ആ സമയം അനന്തപത്മനാഭനോട് ചേർന്ന് നിന്ന് മക്കൾ മൂന്നു പേരുടെയും സ്നേഹം കണ്ട് ആസ്വദിക്കുകയായിരുന്നു...
അവരുടെ കണ്ണുകളും ഈറനണിഞിരുന്നു അവരുടെ സഹോദര സ്നേഹം കണ്ടിട്ട്.......
"അതെ ചേട്ടൻമാര് രണ്ട് പേരും ഒന്ന് കേട്ടേ....ഞാനും ലക്ഷ്മിയും കൂടി നിങ്ങളുടെ പെങ്ങളു കുട്ടീടെ കല്ല്യാണം അങ്ങ് ഉറപ്പിച്ചു... "
"അച്ഛാ അത്..."
പ്രവിയായിരുന്നു അത് പറഞത്.....
"വരന്റെ പേര് അശ്വിൻ....പോലീസിൽ തരക്കേടില്ലാത്ത ഒരു ജോലിയും ഉണ്ട്.....പോരാത്തതിന് നിങ്ങളുടെ പെങ്ങളുടെ കണ്ണ് ഒരിക്കലും നിറയ്ക്കില്ലെന്ന് അവനെനിക്കൊരു വാക്കും തന്നിട്ടുണ്ട്...."
പ്രവിയും പാച്ചുവും അത് കേട്ട ഞെട്ടലിൽ പരസ്പരം മുഖത്തോട് മുഖം നോക്കി....
"ടീ പൊട്ടി പെണ്ണേ....നീ ഇനി എന്തിനാ കരയുന്നത്.....നിന്റെ ചെക്കനെ തന്നെ നിനക്ക് കിട്ടാൻ പോകുവല്ലേ...."
"മോളിങ്ങ് അച്ഛന്റെ അടുത്തേക്ക് വന്നേ....."
അനന്തപത്മനാഭന്റെ അടുത്ത് വന്നു കുനിഞ മുഖവുമായി നിന്ന പൗമിയുടെ മുഖം അയാൾ പിടിച്ചുയർത്തി....
''ആർക്കു മനസ്സിലായില്ലെങ്കിലും അച്ഛന് മനസ്സിലാകും എന്റെ മോള് ഇപ്പോ എന്തിനാ കരഞതെന്ന്....
അച്ഛൻ ഇത്രയും ഫ്രീഡം തന്നിട്ടും മോൾക്ക് അത് അച്ഛനോട് പറയാൻ പറ്റിയില്ലല്ലോ.....അച്ഛനെയും അമ്മയെയും ചതിച്ചല്ലോ... അതൊക്കെ ഓർത്തല്ലേ......
ദേ അച്ഛനും അമ്മയ്ക്കും ഒരു വിഷമവും ഇല്ല.......പൂർണ മനസ്സോട് കൂടി തന്നെയാ എന്റെ മോളെ അശ്വിന് കൊടുക്കുന്നത്്... അതോണ്ട് എന്റെ കുട്ടി കരയണ്ടാ കേട്ടോ....
അച്ഛന് ഏറ്റവും പ്രീയപ്പെട്ടത് ഈ നിക്കുന്ന എന്റെ മൂന്നു മക്കളും പിന്നെ നിങ്ങളുടെ ഈ അമ്മയും മാത്രമാ.....നിങ്ങളാണ് എന്റെ ലോകം.....
നിങ്ങളുടെയൊക്കെ സന്തോഷമാ എനിക്കും വലുത്....."
"ഈ അനന്തേട്ടൻ...."
ബാക്കി പറഞ്ഞു പുർത്തിയാക്കാതെ ലക്ഷ്മി ചരിഞ്ഞു നിന്ന് കണ്ണ് തുടച്ചു....
പ്രവിയുടെയും പാച്ചുവിന്റെയും അവസ്ഥയും മറിച്ചായിരുന്നില്ല....
"ഈ പെണ്ണ് ചുമ്മാ മനുഷ്യനെ കരയിക്കാൻ...."
അത് പറഞ്ഞു പ്രവി മുഖം അമർത്തി തുടച്ചു.....
"അയ്യേ നിങ്ങളെല്ലാരു കരയുവാ....അയ്യയ്യേ...."
പൗമിയായിരുന്നു പെട്ടന്നത് പറഞ് പൊട്ടിച്ചിരിച്ചത്....
"ടീ കാന്താരി ഞങ്ങളെയെല്ലാം കരയിച്ചിട്ട് നീ നിന്ന് ചിരിക്കുന്നോ...."
മൂക്കിൻ തുമ്പിൽ ചൂണ്ടുവിരൽ മുട്ടിച്ച് "കൂ...കൂ ..."
ന്ന് പറഞ്ഞു പൗമി പച്ചപുല്ല് പാകിയ മുറ്റത്തൂടെ മുന്നോട്ടു ഓടുമ്പോൾ പാച്ചുവും പ്രവിയും അവളെ പിടിക്കാനായി പിന്നാലെ ഓടിയിരുന്നു...
"അനന്തേട്ടാ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത അമ്മ ഞാനാ...."
ലക്ഷ്മി അത് പറയുമ്പോൾ അനന്തപത്മനാഭൻ തോളിലൂടെ കൈയ്യിട്ട് അവരെ ചേർത്ത് പിടിച്ചിരുന്നു.....
×××××××××××
ഇന്നാണ് ആ ദിവസം.... പൗമിക്കായ് അവളുടെ കാലൻ കാത്തിരുന്ന ദിവസം...
"നീ ഇന്ന് കോളേജിൽ പോണില്ലേ....??"
"ഇല്ല പ്രവി എനിക്കൊരു ചെറിയ തലവേദന....."
"നിനക്ക് തലവേദനയോ...നീ ഞങ്ങൾക്കല്ലേ തലവേദന...."
"എന്ത് ഊള ചളിയാടാ പാച്ചൂ....."
"ടീ ഞാൻ കൂട്ടിരിക്കണോ....വേണേൽ ഹോസ്പിറ്റലിൽ പോകാം...."
"ഏയ് വേണ്ടടാ....ഇത് ഒന്ന് കിടന്നാൽ മാറാവുന്നതേയുള്ളു....."
"എന്നാൽ നീ റെസ്റ്റ് എടുത്തോ...."
ഒൻപത് മണിയായപ്പോഴേക്കും എല്ലാവരും വീട്ടിൽ നിന്നു പോയിരുന്നു....
പെട്ടന്നായിരുന്നു പൗമിയുടെ ഫോൺ ശബ്ദിച്ചത്...
അവൾ കോൾ എടുത്തു.....
"നിന്റെ ശരീരത്തിൽ നിന്നും ജീവൻ വേർപെടാൻ ഇനി മണിക്കൂറുകൾ മാത്രം...ഹ..ഹ...ഹ.."
"ഛീ നിർത്തെടാ....വരാനുള്ള സ്ഥലം പറയ്....
ഇന്നത്തോടെ തീരണം എല്ലാം...."
"ബൈപ്പാസിനടുത്തുള്ള ആ പൈൻ ഫോറസ്റ്റ്...അവിടെ മതി..."
"ടൈം..?"
"10.35"
അവൾ വേഗം ഫോൺ കട്ട് ചെയ്തു....
ഡ്രസ്സ് മാറാനായി അവൾ വേഗം റൂമിലേക്ക് നടന്നു...
പ്യുവർ വൈറ്റ് ജീൻസും വൈറ്റ് ബനിയനും ഇട്ടു....അതിന്റെ മുകളിലേക്ക് അവളുടെ ഫേവറിറ്റ് ലൈറ്റ് സ്കൈ ബ്ലൂ കളർ ഷർട്ട് വെറുതെ തുറന്നിട്ടു....കൈ മടക്കി മുട്ട് വരെ ആക്കി വെച്ചു...മുടിയെല്ലാം വട്ടത്തിൽ പിന്നിലേക്ക് കെട്ടി വച്ചു....ഷൂവും എടുത്തിട്ടു ..കണ്ണാടിയിലേക്ക് ഒന്ന് നോക്കി.....
എന്നിട്ടു നേരെ താഴത്തെ അച്ഛന്റെയും അമ്മയുടെയും റൂമിലേക്ക് നടന്നു...
മേശമേൽ ഇരുന്ന ചാവി എടുത്തു അലമാരി തുറന്നു....അതിന്റെ താഴത്തെ തട്ടിൽ അനന്തപത്മനാഭന്റെ ലൈസൻസുള്ള തോക്ക് ഇരിപ്പുണ്ടായിരുന്നു....
അവൾ അതെടുത്തു ഷർട്ടിനു പിന്നിലൂടെ പാന്റിലേക്ക് ഒളിപ്പിച്ചു വെച്ചു....
ശേഷം വീടും പൂട്ടി ബുള്ളെറ്റും എടുത്ത് പുറത്തേക്ക് ഇറങ്ങി.....
അവസാനമായി ആ സ്വാമിയെ ഒന്നു കൂടി കാണണമെന്ന് അവൾക്ക് തോന്നി.....അവൾ നേരെ അയാളുടെ സ്ഥലത്തേക്ക് വിട്ടു....
ചേരിയിലൂടെ നടന്ന് ഓലമേഞ്ഞ ആ ഒറ്റമുറി വീടിനു മുൻപിൽ എത്തി....
"സ്വാമീ....സ്വാമീ...."
പെട്ടന്നായിരുന്നു പിന്നിൽ നിന്നൊരു മുത്തശ്ശി വന്ന് അവളുടെ കൈയ്യിൽ തട്ടിയത്...
"എന്താ മോളെ....??"
"സ്വാമിയെ കാണാൻ...അദ്ദേഹം ഇവിടെ ഇല്ലേ......"
"അദ്ദേഹം മൂന്നു ദിവസം മുൻപ് മരിച്ചു...."
"എന്ത്...എന്ത് പറ്റിയതാ....??"
"രാവിലെ ആളെ കാണാതെ അന്വെഷിച്ചു ചെന്നപ്പോഴാ കണ്ടത് അകത്ത് മരിച്ചു കിടക്കുന്നത്....."
സ്വാമിയുടെ മരണം അവളിൽ വലിയൊരു തകർച്ച സൃഷ്ടിച്ചു....
അവളുടെ കണ്ണ് ചെറുതായി നിറഞ്ഞു...
അവൾ ഫോണെടുത്ത് സമയം നോക്കി...
10.15
ഇനി ഇരുപത് മിനിറ്റ് കൂടിയേ ഉള്ളു അത് മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞു നടക്കാൻ ആഞതും ആ വൃദ്ധ പിന്നിൽ നിന്ന് വിളിച്ചു...
"മോളുടെ പേര്..."
"പൗർണമി...."
"പൗർണമി പുണർതം.... "
"അതെ..."
അവൾ അത്ഭുതത്തോടെ അവരെ നോക്കി....
നിങ്ങൾക്ക് എങ്ങനെ....
"സ്വാമി പറഞിരുന്നു മോള് ഈ ദിവസം വരുമെന്ന്....മരിക്കുന്നതിന്റെ തലേന്ന് രാത്രിയിൽ സ്വാമി മോള് വരുമ്പോൾ തരാനായ് ഏൽപിച്ചതാണ് ഇത്...."
പാതി പഴുത്ത വാഴയിലയിൽ വാഴ നാരു കൊണ്ട് പൊതിഞു കെട്ടിയൊരു കിഴി..
മൂന്നു ദിവസത്തെ പഴക്കമുള്ളത് കൊണ്ടാവാം ഇല ചെറുതായി വാടിയിരുന്നു...
അവൾ ഇരു കൈയ്യും നീട്ടിയത് സ്വീകരിച്ചു...
അവൾ വേഗം ഐ നടന്നു...
ആ പൊതി മെല്ലെ തുറന്നു...
ഒരു കുഞ്ഞു പേപ്പർ കഷ്ണവും കുറച്ചു ചന്ദനവും ഒരു മോതിരവും
അവൾ ആ പേപ്പർ നിവർത്തി.... ഇനി നമ്മൾ തമ്മിലൊരു കൂടി കാഴ്ച ഉണ്ടാവില്ല...എനിക്ക് പോകാനുള്ള സമയം എത്തിയിരിക്കുന്നു...ആ മോതിരം വിരലിൽ അണിയുക....അതിലെ ചുവന്ന ചന്ദനം കഴുത്തിൽ മാത്രം തൊടുക....
ഈശ്വരൻ നിന്നോട് കൂടി ഉണ്ടായിരിക്കും....
അവൾക്കൊന്ന് പൊട്ടിക്കരയണമെന്ന് തോന്നി....പക്ഷേ വിധിക്കു മുൻപിൽ തളർന്നു വീഴാനവൾ തയ്യാറല്ലായിരുന്നു.....
അവൾ വേഗം വണ്ടിയിൽ കയറി......
പത്ത് മിനിറ്റിനുള്ളിൽ പൈൻ കാട്ടിൽ എത്തി....
ഒരു നിശബ്ദത അത് അവളിലെ ധൈര്യത്തെ ചോർത്തി കളയുകയും ഭയത്തിന്റെ ആഴം വർദ്ധിപ്പിക്കുകയും ചെയ്തു...
സ്റ്റാന്റിൽ വെച്ചിരിക്കുന്ന ബുള്ളറ്റിൽ ചാരി വിദൂരതയിലേക്ക് നോക്കി നിൽക്കുമ്പോൾ അവൾ കാണുന്നുണ്ടായിരുന്നു പൈൻമരങ്ങൾക്കിടയിലൂടെ അവളെ ലക്ഷ്യമാക്കി വരുന്ന ആ ജീപ്പിനെയും അവളുടെ കാലനെയും
(തുടരും)
അഭിപ്രായങ്ങൾ അറിയിക്കണേ....അടുത്തത് നാളെ ഓർ മറ്റനാൾ
നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി😍😍😘😘സ്റ്റാന്റിൽ വെച്ചിരിക്കുന്ന ബുള്ളറ്റിൽ ചാരി വിദൂരതയിലേക്ക് നോക്കി നിൽക്കുമ്പോൾ അവൾ കാണുന്നുണ്ടായിരുന്നു പൈൻമരങ്ങൾക്കിടയിലൂടെ അവളെ ലക്ഷ്യമാക്കി വരുന്ന ആ ജീപ്പിനെയും അവളുടെ കാലനെയും.....
അവൾ പതിയെ ആ സ്വാമി ഏൽപ്പിച്ച ചന്ദനം കഴുത്തിൽ തൊട്ട് ഇടം കൈ വിരലിൽ ആ മോതിരവും ഇട്ടു....
ആ ജീപ്പ് അവൾക്ക് അടുത്തേക്ക് വന്നു കൊണ്ടേയിരുന്നു......
അവൾ കണ്ണുകൾ ഇറുകിയടച്ചു.....
അവൾ പതിയെ കണ്ണു തുറന്നു ആ ജീപ്പ് അവൾക്ക് മുൻപിലായി നിർത്തിയിട്ടിരുന്നു.. .....അവളുടെ ഹൃദയമിടിപ്പിന്റെ താളത്തിന് വേഗതയേറി....
കണ്ണൊഴികെ മുഖത്തിന്റെ ബാക്കി ഭാഗങ്ങളൊക്കെ മറച്ചു വെച്ചൊരാൾ അതിൽ നിന്ന് പുറത്തേക്ക് ഇറങ്ങി...
വരുന്നത് വരട്ടെ എന്ന ഭാവത്തിൽ അവളും നിന്നു.........അവൾക്ക് മുൻപിൽ നിൽക്കുന്നവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവൾ കാണുന്നുണ്ടായിരുന്നു ആ കണ്ണുകളിൽ പകയുടെ കനലുകൾ എരിഞമരുന്നത്.....
അവൻ പതിയെ മുഖത്തെ മുഖം മൂടി വലിച്ചു മാറ്റി......
അവളുടെ കണ്ണുകൾ ഞെട്ടൽ ഉളവായി..ചുണ്ടുകൾ ആ പേര് ഉച്ചരിച്ചു......
"അഖിൽ....."
"അല്ല...നിന്റെ കാലൻ...."
"വാട്ട്...??"
"എന്തായാലും നിന്റെ ധൈര്യത്തെ ഞാൻ സമ്മതിച്ചിരിക്കുന്നു.....ഞാനോർത്തു പേടിച്ച് നീ വരില്ലെന്ന്...."
അവളപ്പോഴും അവനെ കണ്ട ഞെട്ടലിൽ നിൽക്കുവായിരുന്നു......
"അഖിൽ...നീ....നീയാണോ എന്നെ....."
"അതേടി ഞാൻ തന്നെയാ.....നിനക്കറിയില്ല എന്നെ......"
ഒന്നിച്ചു ഓരേ ക്ലാസിൽ പഠിക്കുന്നവർ....ഒരിക്കലും ഇവനെ ഇങ്ങനെ പ്രതീക്ഷിച്ചതേ അല്ല.....
ഇടയ്ക്കിടെ വന്നു പ്രൊപോസ് ചെയ്യാറുണ്ടായിരുന്നെങ്കിലും ഇന്ന് വരെ മോശമായിട്ട് ഒരു നോട്ടം പോലും ഇവനിൽ നിന്നുണ്ടായിട്ടില്ല.....ആ ഇവൻ.....
അവൾ ഇടം കൈയ്യിലെ മോതിരത്തിൽ അമർത്തി പിടിച്ചു.....
"എന്തു പറ്റി....പൗർണമി അനന്തപത്മനാഭ അയ്യർക്ക് പേടി തോന്നുന്നുണ്ടോ.....??
ഈ കാട്ടിൽ നമ്മള് രണ്ടാളും ഒറ്റയ്ക്കാ....നീ ഒന്ന് നിലവിളിച്ചാൽ പോലും ഒരു പട്ടിയും കേൾക്കില്ല....."
"ഛീ നിർത്തെടാ.....മര്യാദയ്ക്ക് പൊയ്ക്കോ... ഇല്ലേൽ ഞാൻ....."
"ഇല്ലേൽ നീ എന്തോ ചെയ്യുവെന്നാ......
നാളെത്തെ പത്രത്തിൽ ഒരു വാർത്ത വരും ഏഴങ്ക സംഘത്തിന്റെ ക്രൂരമായ പീഢനത്തിനിരയായ മരണമടഞ ഡിജിപി യുടെ മകളുടെ.... അതായത് നിന്റെ....."
അവൾ ഒരു ഞെട്ടലോടെ ചുറ്റിലും നോക്കി......
"നീ ആരെയാ ഈ നോക്കുന്നത്....... അവരൊക്കെ വരുന്നതേയുള്ളു........"
"അഖിൽ നിന്നോട് ഞാൻ എന്ത് തെറ്റ് ചെയ്തു..... നമ്മള് നല്ല ഫ്രണ്ട്സ് അല്ലേ....."
"അല്ലാ...."
അതൊരു അലർച്ച ആയിരുന്നു......
"അടങ്ങാത്ത പ്രണയമായിരുന്നില്ലേ എനിക്ക് നിന്നോട്...."
"അഖിൽ പ്ലീസ് എന്റെ വിവാഹം ഉറപ്പിച്ചു...."
"അറിയാം അതും അറിയാം......
അതിനു മുൻപ് എനിക്ക് നിന്നെ വേണം.....
എനിക്ക് കിട്ടാത്തത് ആർക്കും വേണ്ട....അതിന് അനുവാദിക്കില്ല ഞാൻ......"
പെട്ടന്നായിരുന്നു അവരെ ലക്ഷ്യം വെച്ച് നാല് ബുള്ളെറ്റുകൾ പൈൻ മരങ്ങൾക്കിടയിലൂടെ ചീറിപ്പാഞ്ഞു വന്നത്.....
അത് അവളുടെ ഉള്ളിൽ ഭയത്തിന്റെ അലയൊലികൾ സൃഷ്ടിച്ചു.....
ധൈര്യം വിടാതെ അവൾ നിന്നു.....
ബൈക്കിൽ നിന്നീറങ്ങിയ ആൽവിനെയും ഗ്യാങ്ങിനെയും കണ്ടതും അവളുടെ ഉള്ള ധൈര്യം കൂടി ചോർന്നു പോയിരുന്നു......
"ആഹാ...പുലിക്കുട്ടി എന്താ പേടമാനെ പോലെ നിൽക്കുന്നത്......7സിംഹങ്ങളുടെ മുൻപിൽ പേടിച്ച് അരണ്ടു നിൽക്കുന്ന മാൻപേട...."
ആൽവിൻ അത് പറഞ്ഞു നിർത്തിയതും അവരെല്ലാം പൊട്ടിച്ചിരിച്ചു...
"തൂ.....സിംഹം പോലും....
എന്റെ കണ്ണിൽ നീയൊക്കെ വെറും തെരുവ് പട്ടികളാ....."
"ഇത്രയൊക്കെ ആയിട്ടും അവളുടെ അഹങ്കാരത്തിന് കുറവ് ഉണ്ടോയെന്ന് നോക്കിയെ...."
ആൽവിൻ ദേഷ്യത്താൽ അഖിലിനോട് പറഞ്ഞു....
"ഹാ...അവളൊന്ന് ഷൈൻ ചെയ്യട്ടെടാ....ഒന്നൂല്ലേലും ഇച്ചിരി കൂടി കഴിഞാൽ തീരാനുള്ളതല്ലേ......."
അപ്പോഴേക്കും അഖിൽ അവളുടെ അടുത്തേക്ക് നടന്നു തുടങ്ങിയിരുന്നു.....
"അഖിൽ..പോ..."
"നീ എന്തിനാ മോളെ പേടിക്കുന്നത്....."
അവൻ അവളുടെ തോളിലേക്ക് കൈ വെയ്ക്കാനാഞതും അവൾ ഇടം കൈ കൊണ്ട് അവന്റെ കൈ തട്ടിമാറ്റി വലം കൈയ്യാൽ അവന്റെ കരണക്കുറ്റിക്ക് ഒന്ന് കൊടുത്തു......
അവളെ പിടിക്കാനായി അടുത്തേക്ക് വന്ന ആൽവിന്റെ നെഞ്ചിലേക്ക് അവൾ ആഞു ചവിട്ടി......
അവൻ നിലത്തേക്ക് വീണപ്പോൾ അവൾ മുന്നോട്ടു ഓടി.....
ഉണങ്ങിവീണ പൈൻ ഇലകൾ എണ്ണയൊഴിച്ചിട്ടത് പോലെ തെന്നുന്നുണ്ടായി.....കാലിടറി വീഴാൻ പോയിട്ടും അവൾ ഓടി....
പെട്ടന്നായിരുന്നു പൈൻമരത്തിന്റെ പിന്നിൽ നിന്നും ഏതോ കൈകൾ അവളേ പിടിച്ചു വലിച്ചത്......
ഒറ്റയ്ക്കിറങ്ങി തിരിച്ച നിമിഷത്തെ ശപിച്ചു കൊണ്ടവൾ കണ്ണുകൾ ഇറുക്കിയടച്ചു....
അയാളുടെ ശ്വാസം അവളുടെ നെറ്റിയിൽ തട്ടി....
അവൾ കണ്ണുകൾ വലിച്ചു തുറന്നു......
"അച്ചുവേട്ടാ......"
പേടി മാഞ്ഞ് അത്ഭുതം നിറഞ്ഞു അവളുടെ മിഴികളിൽ......
"ഇതെങ്ങനെ ഇവിടെ...."
അപ്പോഴേക്കും ആൽവിനും അഖിലും അവർക്ക് അടുത്തേക്ക് വന്നു....
അശ്വിൻ അവളെ ഒരു കൈയ്യിൽ തള്ളി പിന്നോട്ട് മാറ്റി....
മറ്റാരുടെയോ നെഞ്ചിൽ തട്ടിയിയിരുന്നു അവൾ നിന്നത്...
"പ്രവി പാച്ചൂ...നിങ്ങള്...."
അപ്പോഴേക്കും അഖിലിന്റെ ആളുകൾ വന്നിരുന്നു.......
അങ്ങോട്ടും ഇങ്ങോട്ടും എല്ലാവരും അടിക്കുന്നു.....പാച്ചുവിന്റെയും പ്രവിയുടെയും കൈയ്യിൽ ഹോക്കിസ്റ്റിക്ക് ഉണ്ടായിരുന്നു........
അശ്വിൻ കൈ കൊണ്ടായിരുന്നു എല്ലാവരെയും അടിച്ചത്....
പ്രവിയുടെ നേരെ തടി കഷ്ണവുമായി ആൽവിൻ വരുന്നത് കണ്ടാണ് പൗമി പിന്നിൽ ഒളിപ്പിച്ചു വെച്ച തോക്ക് കൈയ്യിൽ എടുത്തത്....
പ്രവിയുടെ തലയിൽ അവൻ അടിക്കും മുൻപ് അവൾ ആ തോക്ക് എടുത്തു ശക്തിയായി അവന്റെ തലയിൽ ഇടിച്ചു....
കിട്ടിയ ഇടിയുടെ ആഘാതത്തിൽ അവൻ നിലത്തേക്ക് വീണു.....
അപ്പോഴേക്കും അശ്വിനും പ്രവിയും പാച്ചുവും കൂടി അവൻമാരെ തല്ലി ചതച്ചിരുന്നു.......
അശ്വിൻ അവളുടെ കൈതണ്ടയിൽ പിടുത്തം മുറുക്കി കൊണ്ട് നിലത്ത് കിടക്കുന്ന ആൽവിന്റെയും അഖിലിന്റെയും മുൻപിൽ ചെന്ന് നിന്നു്.....
അവരുടെയൊക്കെ നെറ്റിയിൽ നിന്നും മൂക്കിൽ നിന്നും രക്തം ഒഴുകൂന്നുണ്ടായിരുന്നു ....
"ഇവളുടെ മേൽ നിനക്കൊക്കെ വേണ്ടാത്ത വല്ല വിചാരങ്ങളും തോന്നിയിട്ടുണ്ടെങ്കിൽ അതങ്ങ് മറന്നേക്കൂ.... ഇവള് അശ്വിന്റെ പെണ്ണാ......"
അവനത് പറയുമ്പോൾ അവൾ തലയുയർത്തി തന്നെ നിന്നു....
"ഇനി നിന്റെയൊക്കെ ഒരു നിഴലെങ്കിലും എന്റെ പെണ്ണിന്റെ മേൽ വീണാൽ.... ഇപ്പോ കിട്ടിയതൊന്നും ആയിരിക്കില്ല ഇനി കിട്ടാൻ പോകുന്നത്... ഓർമ്മയിൽ വെച്ചോ....."
അതും പറഞ്ഞു അവൻ അവളുടെ കൈയ്യിലെ പിടുത്തം വിടാതെ മുൻപോട്ടു നടന്നു....
"ഞങ്ങടെ പെങ്ങളെ തൊട്ടാൽ ഉണ്ടല്ലോ...ഇനി നീയൊന്നും ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാവില്ല അതോർത്തോ...."
പ്രവി അത് പറയുമ്പോൾ പാച്ചു അഖിലിന്റെ നെഞ്ചിൽ അമർത്തി ചവിട്ടി മുൻപോട്ടു നടന്നു.....
അവളുടെ ബുള്ളറ്റിന്റെ അടുത്ത് വന്നിട്ടായിരുന്നു അവൻ അവളുടെ കൈയ്യിലെ പിടുത്തം വിട്ടത്....
"എന്താടീ നിന്റെ ഉദ്ദേശം...."
അശ്വിൻ ദേഷ്യത്തോടെ ആയിരുന്നു അത് ചോദിച്ചത്....
"അളിയാ....ഇവിടെ ഇനി അധികം നേരം നിൽക്കണ്ടാ....
നമുക്ക് വീട്ടിലേക്ക് പോകാം...എന്നിട്ടാവാം ഇവളോട് എല്ലാം ചോദിക്കുന്നത്...."
പ്രവി ആയിരുന്നു അത് പറഞത്
"ടാ പാച്ചൂ നീ ഇവളുടെ കൂടെ പോ..."
പാച്ചു ആയിരുന്നു അവളുടെ ബുള്ളറ്റ് എടുത്തത്...
"ശരി...നീയും അളിയനും കാറിൽ വാ..."
ആ ബുള്ളറ്റ് പതിയെ ചലിച്ചു തുടങ്ങി.... പാച്ചൂനോട് എന്തേലും മിണ്ടണമെന്ന് ഉണ്ടായിരുന്നെങ്കിലും പതിവിനു വിപരീതമായിട്ടുള്ള അവന്റെ മുഖത്തെ ദേഷ്യം അവളെ അതിന് അനുവദിച്ചില്ല....
ദീർഘ നേരത്തെ യാത്രയ്ക്കൊടുവിൽ അവർ വീട്ടിലെത്തി.....
അവൾ വണ്ടിയിൽ നിന്നിറങ്ങി വീട് തുറന്നു അകത്ത് കയറി നേരെ അടുക്കളയിൽ പോയി കുറച്ചു തണുത്ത വെള്ളം കുടിച്ചു....
അപ്പൊഴേക്കും അശ്വിനും പ്രവിയും അവിടെ എത്തിയിരുന്നു...
ടെൻഷൻ കൊണ്ട് പൗമി വിരലുകൾ കൂട്ടി തിരുമ്മി കൊണ്ടിരുന്നു....
"ടീ നിന്റെ ഉദ്ദേശം എന്താ....??"
ദേഷ്യത്താൽ അശ്വിനായിരുന്നു അത് ചോദിച്ചത്...
"അളിയാ ഇങ്ങനല്ല ഇവളോട് ചോദിക്കണ്ടത്....രണ്ടെണ്ണം അങ്ങോട്ട് കൊടുക്കണം....."
പ്രവി അതും പറഞ്ഞു കൊണ്ട് അവൾക്ക് നേരെ കൈയ്യോങ്ങി ചെന്നു....പാച്ചുവും അശ്വിനും കൂടെ അവനെ പിടിച്ച് മാറ്റി...
"ഏയ് എന്താ പ്രവി ഇത്..."
"അളിയന് പറഞാ മനസ്സിലാവില്ല....അങ്ങനെയാ ഇവളെ ഞങ്ങള് കൊണ്ട് നടന്നത്...
പെങ്ങളായിട്ടല്ല..മോളായിട്ടാ ഞങ്ങള് കണ്ടത്.... എന്നിട്ടും ഇവള് ഞങ്ങളോട് ഒരു വാക്ക് പറഞില്ല....
ഇന്ന് നമ്മള് അവിടെ ചെന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു ഇവളുടെ അവസ്ഥ....."
പൗമി മുഖം കുനിച്ചു നിന്നു...
"സോറി പ്രവി...."
"നീ മിണ്ടരുത്.....ഒരക്ഷരം മിണ്ടരുത്....
തീർന്നു എല്ലാം....
ഇനിയൊക്കെയും നിനക്ക് നിന്റെ ഇഷ്ടം പോലെ ആവാം.....
ഞങ്ങള് നിന്റെ ഒരു കാര്യത്തിലും ഇടപെടാൻ വരില്ല...."
നിറകണ്ണുകളോടെ പൗമി പ്രവിയുടെയും പാച്ചൂന്റെയും അശ്വിന്റെയും മുഖത്തേക്ക് നോക്കി.....
"അത് പിന്നെ...നമ്മള് ഒന്നിച്ചു പോയിട്ട് നിങ്ങൾക്ക് എന്തേലും പറ്റിയാ എനിക്ക് സഹിക്കാൻ പറ്റില്ല പ്രവി അതോണ്ടാ ഞാൻ......"
"എല്ലാം പോയി ഒറ്റയ്ക്ക് നേരിടാൻ എന്ന് വെച്ചാൽ നീ ആരാ..."
അവൾ ഒന്നും മിണ്ടാതെ നിന്നു....
"ടാ പ്രവി മതിയെടാ...."
പാച്ചൂ ആയിരുന്നു അത് പറഞ്ഞത്...
"എന്റെ വിഷമം കൊണ്ട് പറയുന്നതല്ലേടാ.....
ഇവൾക്ക് എന്തേലും പറ്റിയാൽ നമ്മളൊക്കെ എങ്ങനാടാ ജീവിക്കുന്നത്....നമ്മടെ ജീവനല്ലേ ഇവള്....."
പ്രവിയുടെ ആ വാക്കുകൾ പൗമിയെ വീണ്ടും സങ്കടത്തിലാഴ്ത്തി....
അവളോടി പോയി അവന്റെ മുൻപിൽ മുട്ട് കുത്തിയിരുന്ന് അന്റെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞു....
"സോറി പ്രവി എല്ലാം എന്റെ തെറ്റാ....ഞാനാ നിങ്ങളോട് ഒന്നും പറയാഞത്....
പ്രവീ...എന്നെ ഒന്ന് അടിച്ചോ....എന്നോട് മിണ്ടാതെ ഇരിക്കല്ലേ...പ്ലീസ്...പറ്റില്ല പ്രവി എനിക്ക്....."
പാച്ചു അവളെ പിടിച്ചു മാറ്റാൻ ചെന്നെങ്കിലും അവൾ അവനെ തട്ടി മാറ്റി കൊണ്ട് വീണ്ടും അലറി കരഞ്ഞു.....
അശ്വിൻ അവളെ ഒരൽഭുതത്തോടെ നോക്കി...... സഹോദരങ്ങളെ ഇത്ര മാത്രം സ്നേഹിക്കാനാകുമെങ്കിൽ ഇവൾക്ക് ഉറപ്പായും എന്നെ മനസ്സിലാക്കി സ്നേഹിക്കാൻ സാധിക്കും ഇവൾക്കൊരു നല്ല ഭാര്യ ആകാൻ സാധിക്കും അവൻ മനസ്സാലെ പറഞ്ഞു.....
പ്രവി പതിയെ അവളെ പിടിച്ചെഴുനേൽപിച്ചു....
അവൾ അവന്റെ നെഞ്ചോരം ചേർന്ന് നിന്നു കരഞ്ഞു.....
"പോട്ടെ.....ഏട്ടന്റെ സങ്കടം കൊണ്ട് പറഞ്ഞു പോയതാ...."
അവൻ അവളെ ആശ്വസിപ്പിച്ചു...
അൽപ നേരത്തെ മൗനത്തിനു ശേഷം അവൾ സംസാരിച്ചു തുടങ്ങി....
"നിങ്ങൾ എങ്ങനെയാ അറിഞത് ഞാൻ അവിടെ ഓണ്ടെന്ന്.....??"
"അന്ന് അശ്വിൻ വന്നു പോയ രാത്രി നിനക്ക് ഓർമ്മയില്ലേ....
അന്ന് നീ ഡ്രസ്സ് മാറാൻ പോയപ്പോ നിന്റെ ജ്വലറി ബോക്സ് ഞങ്ങളുടെ കൈതട്ടി താഴെ വീണിരുന്നു....
അതിൽ നിന്നൊരു റിംഗ് നിന്റെ കട്ടിലിന്റെ അടിയിലേക്ക് ഉരുണ്ട് പോയി....അതെടുക്കാനായി കട്ടിലിന്റെ അടിയിലേക്ക് കയറിയപ്പോഴാണ് ഉണങ്ങി കരിഞൊരു റീത്ത് കണ്ടത്
പൂക്കൾ കരിഞു പോയെങ്കിലും അതിൽ എഴുതി വെച്ചിരുന്ന അക്ഷരങ്ങൾക്ക് മങ്ങലൊന്നും ഉണ്ടായിരുന്നില....നിന്റെ മരണവും ജനനവും അതിൽ എഴുതിയിരുന്നു....അതിന്റെ കൂടെ ഒരു കത്തും .....
അത് വായിക്കാൻ തുടങ്ങിയപ്പോഴേക്കും നീ വന്നു.....
അന്ന് നീ ഉറങ്ങി കഴിഞ്ഞു ഞാനും പാച്ചുവും നിന്റെ റൂമിൽ പോയിരുന്നു....
ആ റൂം മൊത്തം അരിച്ചു പെറുക്കി... നിന്റെ ഡയറി വായിച്ചു...
അതിൽ നിന്നാണ് മനസ്സിലായത് അവൻ നിന്റെ കാലൻ ആണെന്ന്....
അപ്പോൾ തന്നെ ഞങ്ങൾ അത് അളിയനെ വിളിച്ചു പറഞ്ഞു....
അങ്ങനെ അളിയാനാണ് പറഞത് രാവിലെ നിന്നെ പിൻ തുടരാൻ....
നീ അറിയുന്നില്ലായിരുന്നേ ഉള്ളു....ഇന്ന് രാവിലെ തൊട്ടു ഞങ്ങൾ നിന്റെ പിന്നാലെ ഉണ്ടായിരുന്നു....."
അവൾ വിശ്വാസം വരാതെ അവനെ നോക്കി....
എന്നിട്ട് പതിയെ ചിരിച്ചു...
"ദേ ഒരു വീക്ക് അങ്ങ് തന്നാലുണ്ടല്ലോ..."
പ്രവി അവളുടെ നേരെ തമാശയ്ക്ക് കൈയ്യോങ്ങി....
"പോട്ടെ പ്രവി വിട്ടേക്ക്...."
അശ്വിനായിരുന്നു അത് പറഞ്ഞത്
"ഓ...അളിയോ...എന്തോ എങ്ങനെ....
ഇപ്പോഴേ ഭാര്യയെ സപ്പോർട്ട് ചെയ്തു തുടങ്ങിയോ...്"
പാച്ചുവും പ്രവിയും അവനെ വെറുതെ കളിയാക്കി....
അശ്വിൻ ചമ്മൽ കൊണ്ടൊന്ന് ചിരിച്ചു....
"ടാ പാച്ചു ഒന്നിങ്ങോട്ട് വന്നേ...."
പ്രവി അവനെ അകത്തോട്ട് വിളിച്ചു
"എന്താടാ...പ്രവി??"
"അവര് എന്തേലും സംസാരിക്കുന്നേൽ സംസാരിക്കട്ടെ..."
പാച്ചു ചിരിച്ചോണ്ട് ഒന്ന് തലയാട്ടി...
×××××
"അച്ചുവേട്ടാ..."
"മ്ം എന്താ...."
"ദേഷ്യവാണോ...."
"ആണേൽ....."
"സോറി...."
"സോറി മാത്രേ ഉള്ളോ....."
അവൻ അവളുടെ കണ്ണിലേക്ക് നോക്കി കൊണ്ട് ചോദിച്ചു....
അവൾക്ക് അധികം നേരം അവന്റെ മുഖത്തേക്ക് നോക്കാനായില്ല.....
അവൾ നാണത്താൽ മുഖം കുനിച്ചു....
അവൻ അവളെ ഇടുപ്പിലൂടെ കൈയ്യിട്ട് അവനിലേക്ക് അടുപ്പിച്ചു...
"വിട്...വിട്....പ്രവിയും പാച്ചുവും വരും....."
"ഇല്ലെന്നെ....അവര് നമ്മള് സംസാരിക്കാൻ വേണ്ടി മാറി തന്നതല്ലേ....."
"ആണോ...??"
"ആന്നേ......വേഗം താ...എനിക്ക് പോകണം....ഉച്ചകഴിഞ്ഞ് ഡ്യൂട്ടി ഉണ്ട് ....."
"എന്ത്...."
അവൻ അവളുടെ കവിളിലേക്ക് ഒന്നമർത്തി ചുംബിച്ചു.....
പെട്ടന്നവൾ കണ്ണുകൾ ഇറുക്കിയടച്ചു....
"ഛീ....കള്ളപോലീസ്....."
"എന്തേയ് ഇഷ്ടായില്ലേ....എന്നാലിങ്ങ് തിരിച്ചു തന്നേക്ക്...."
അവൾ ചുണ്ടുകൾ പതിയെ അവനിലേക്ക് അടുപ്പിച്ചു....
"അളിയാ....."
പാച്ചുവായിരുന്നു അത്
അശ്വിനും പൗമിയും പെട്ടന്ന് അകന്ന് മാറി....
അവർ മൂന്നു പേരും വല്ലാതെ ചമ്മിയിരുന്നു...
"സോറി അളിയ...."
പൗമി അപ്പോഴും മുഖം ചരിച്ചു പിടിച്ചു നിന്ന് ചിരിക്കുകയായിരുന്നു....
അശ്വിൻ നന്നായിട്ടൊന്ന് ചമ്മിയെന്ന് അവൾക്കും മനസ്സിലായി....
"അച്ചോവേട്ടന് ഡ്യൂട്ടി ഉള്ളതല്ലേ...."
പെട്ടെന്ന് അവനെ രക്ഷിക്കാനെന്നോണം അവൾ പറഞ്ഞു....
"അതെ.....അതെ....."
അവൻ ധൃതിയിൽ പുറത്തേക്കിറങ്ങി....
അപ്പോഴേക്കും പ്രവിയും അങ്ങോട്ട് വന്നു....
എല്ലാവരോടും യാത്ര പറഞ്ഞു അശ്വിൻ ഇറങ്ങി...
അവന്റെ കാറ് കണ്ണിൽ നിന്നും മറയുന്നത് വരെ അവൾ ആ വാതിൽ പടിയിൽ നിന്നു...
"ടീ ടീ ഇങ്ങ് കേറി പോരെ....അളിയനങ്ങ് പോയി....."
അവൾ പതിയെ ചിരിച്ചോണ്ട് സ്റ്റെയറ് കയറി....
"എന്തായിരുന്നു കുറിച്ച് മുൻപ്....??"
"എന്ത്....?"
അവൾ ഒന്നും അറിയാത്തത് പോലെ നോക്കി...
"അളിയനെന്തോ സമ്മാനം തന്നല്ലോ....??"
"എ..എന്ത്.....ഛീ നാണമില്ലാത്തവൻ...."
അതും പറഞ്ഞു അവൾ മുറിയിലേക്കോടി......
കണ്ണാടിക്കു മുൻപിൽ ചെന്ന് നിന്ന് അവൻ ചുംബിച്ച കവിളിൽ പതിയെ ഒന്ന് വിരലോടിച്ചു കൊണ്ട് നാണത്താൽ മുഖം കുനിച്ചു....
ശേഷം കട്ടിലിലേക്ക് കയറി കിടന്നു..... എപ്പോഴോ ഒന്ന് മയങ്ങി.....
വൈകിട്ട് പാച്ചു വന്ന് വിളിക്കുമ്പോഴായിരുന്നു അവൾ ഉറക്കം ഉണർന്നത്....
"എന്താടാ.....??"
"നേരം എത്രായീന്ന് വല്ല പിടിയും ഉണ്ടോ...?അച്ഛൻ താഴേക്ക് വിളിക്കുന്നു.....?"
"ആ....ഞാൻ വരാം നീ പൊക്കോ....."
അവൾ വേഗം ഡ്രസ്സ് മാറി താഴേക്ക് ചെന്നു....
"എന്താ അച്ഛാ വിളിച്ചത്....??"
"മോളെ...അശ്വിന്റെ പേരന്റ്സ് രണ്ടു പേരും യൂ കെ യിൽ അല്ലേ.....
ഇന്നലെ ഞങ്ങളൊന്ന് കോണ്ടാക്ട് ചെയ്തിരുന്നു....
അശ്വിന് ഇരുപത്തിയേഴ് വയസ്സ് കഴിയും മുൻപേ വിവാഹം നടക്കണം..... അല്ലെങ്കിൽ പിന്നൊരു മംഗല്ല്യ യോഗം ഉണ്ടാവില്ലെന്ന്.....
അത് കൊണ്ട് അവർക്ക് ഇത് എത്രയും വേഗം നടത്തണമെന്ന്......"
അവളൊരു ഞെട്ടലോടെ ആയിരുന്നു അത് കേട്ടത്....പാച്ചുവും പ്രവിയും ഇരുന്നിടത്ത് നിന്ന് എഴുനേറ്റു......
"എന്താ അച്ഛാ .....ഇവള് കുട്ടിയല്ലേ....ഇപ്പോഴെ...."
"ടാ മോനെ നമ്മള് പറയുന്നത് പോലെ അല്ലാ.....ഈ ജോതിഷ്യത്തിലും ചില കാര്യങ്ങളൊക്കെയുണ്ട്......."
"എന്നും പറഞ്ഞു...."
"വിവാഹം നടക്കണം കഴിയുന്നതും മൂന്നാലു മാസത്തിനുള്ളിൽ......"
അച്ഛൻ പറയുന്നത് കേട്ട് ഒന്നും മിണ്ടാനാവതെ ഒരു പ്രതിമ കണക്കെ അവൾ നിന്നു....
"അവള് പഠിക്കുവല്ലേ അച്ഛാ....ഇപ്പോൾ എങ്ങനെയാ......."
അത് പറഞ്ഞു കൊണ്ട് അവൻ ദയനീയമായി പൗമിയുടെ മുഖത്തേക്ക് ഒന്ന് നോക്കി.....
"അതും അല്ലെങ്കിൽ പിന്നൊരു വഴിയേ ഉള്ളു....എന്റെ മോള് അവനെയങ്ങ് മറന്നേക്കൂ...."
അനന്തപത്മനാഭന്റെ ആ ഉറച്ച വാക്കുകൾ കേട്ടതും പൗമിക്ക് അവൾ ഭൂമി കുഴിഞ് താഴേക്ക് പോകുന്നത് പോലെ തോന്നി.....
അവളൊന്നും മിണ്ടാതെ നിറഞ്ഞു വന്ന കണ്ണുനീർ തുള്ളികൾ കൈതണ്ടയാൽ ഒപ്പി മുകളിലേക്ക് ഉള്ള സ്റ്റെപ്പുകൾ കയറി...........
(തുടരും)
അടുത്ത ഭാഗം 27 ഞായറാഴ്ച..."അതും അല്ലെങ്കിൽ പിന്നൊരു വഴിയേ ഉള്ളു....എന്റെ മോള് അവനെയങ്ങ് മറന്നേക്കൂ...."
അനന്തപത്മനാഭന്റെ ആ ഉറച്ച വാക്കുകൾ കേട്ടതും പൗമിക്ക് അവൾ ഭൂമി കുഴിഞ് താഴേക്ക് പോകുന്നത് പോലെ തോന്നി.....
അവളൊന്നും മിണ്ടാതെ നിറഞ്ഞു വന്ന കണ്ണുനീർ തുള്ളികൾ കൈതണ്ടയാൽ ഒപ്പി മുകളിലേക്ക് ഉള്ള സ്റ്റെപ്പുകൾ കയറി...........
"പൗമീ....."
താഴെ നിന്ന് പ്രവി വിളിച്ചെങ്കിലും അവൾ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല.....
നേരെ മുറിയിൽ ചെന്ന് കട്ടിലിലേക്ക് കിടന്നു.........
അവളുടെ ഏങ്ങലടികൾ ഉയർന്നു താഴ്ന്നു കൊണ്ടേയിരുന്നു...
പെട്ടെന്ന് സംസാരം പാതി വഴിയിൽ നിർത്തി പ്രവിയും പാച്ചുവും അവൾക്ക് അടുത്തേക്ക് ചെന്നു.....
"പൗമീ...."
പ്രവി അവളെ വിളിച്ചെങ്കിലും അവൾ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല....
"പൗമി....ദേ മോളെ നോക്കിയെ ഏട്ടൻ പറയുന്നത് കേൾക്ക്....
അശ്വിൻ നല്ലവനാ അവന് മോളെ നല്ലതു പോലെ മനസിലാക്കാൻ സാധിക്കും....
പിന്നെ ഈ നാളും ജാതകവും ഒക്കെ....അതിലൊക്കെ ഒരുപാട് കാര്യങ്ങൾ ഉണ്ട്....
മോള് അവനെ വിവാഹം കഴിക്കണം..... വിവാഹം കഴിഞും ക്ലാസ്സിൽ പോകാലോ......"
അവൾ പെട്ടെന്ന് കട്ടിലിൽ നിന്നെണീറ്റ് അവൾക്ക് അടുത്തിരുന്ന പ്രവിയെ കെട്ടിപ്പിടിച്ചു....
"ഇല്ല...പ്രവി....നിന്നെയും പാച്ചൂനേയും വിട്ട് ഞാനെങ്ങോട്ടേക്കും പോവില്ല........"
"അപ്പോൾ അശ്വിനെ വേണ്ടേ....??"
പ്രവിയുടെ ആ ചോദ്യത്തിനു മുൻപിൽ അവളൊന്ന് പകച്ചു....
"എനിക്ക് നിങ്ങളെ മതി...."
"അങ്ങനെയല്ല പൗമി...... നമുക്ക് എല്ലാവരെയും വേണം....ഒന്ന് നഷ്ടപ്പെടുത്തി കൊണ്ട് മറ്റൊന്ന് നേടിയെടുക്കരുത്......
ഇനിയും മൂന്നു മാസം കൂടി ഇല്ലേ വിവാഹത്തിന്....."
"അത് കഴിഞ്ഞു ഞാൻ നിങ്ങളെയൊക്കെ വിട്ട് പോകണ്ടേ.....!!"
പെട്ടന്നുള്ള അവളുടെ ആ ചോദ്യം കേട്ടപ്പോൾ പ്രവിയും അങ്ങ് വല്ലാണ്ടായിരുന്നു......
"നിന്റെ ഫോൺ കുറേ നേരമായിട്ട് വൈബ്രേറ്റ് ചെയ്യുന്നുണ്ടല്ലോ.....ആരാന്ന് നോക്ക്..."
അവളുടെ തലയിണയ്ക്കടിയിൽ കമഴ്ന്നു കിടന്ന ഫോൺ കൈയ്യിലേക്ക് എടുത്ത് കൊണ്ടായിരുന്നു പാച്ചു അത് പറഞത്...
''ദേ പൗമി... അളിയനാ....എടുക്കട്ടേ..."
"വേണ്ട...."
"എന്താടീ ഇത്....അതിന് അളിയൻ എന്ത് തെറ്റ് ചെയ്തു...."
അത് പറഞ്ഞു പാച്ചൂ ആ കോൾ എടുത്ത് ഫോൺ ചെവിയോരം ചേർത്ത് പിടിച്ചു....
"പൗമീ...."
"അളിയാ പൗമി അല്ല പാച്ചുവാ......"
"ആ...പാച്ചൂ...എന്നാ ഉണ്ടെടാ....പൗമി എവിടെ...."
"അവള്...."
പാച്ചു അത് പറയാൻ തുടങ്ങിയപ്പോഴേ പൗമി കൈവിടർത്തി പറയണ്ടാന്ന് ആഗ്യം കാണിച്ചു....
പക്ഷേ അവനത് വക വെയ്ക്കാതെ പറഞ്ഞു
"ഇവിടെ ഉണ്ട് അളിയാ...കൊടുക്കാം..."
അതും പറഞ്ഞു കൊണ്ട് പാച്ചു ഫോൺ പൗമിക്ക് നീട്ടി...
അവൾ ദേഷ്യത്താൽ മുഖം കോട്ടി കൊണ്ട് ഫോൺ വാങ്ങി
"ഹലോ....."
"മ്ം..."
"എന്താടോ.....പെട്ടന്നിപ്പോ എന്താ പറ്റിയെ....??
സാർ പറഞ്ഞു താൻ ഭയങ്കര കരച്ചിലാണെന്ന്...."
"ഞാൻ കരഞൊന്നും ഇല്ല....അച്ചുവേട്ടന് തോന്നുന്നതാ...."
"എന്റെ പെണ്ണ് എന്നോട് കള്ളം പറയാനും തുടങ്ങിയോ.....??"
അശ്വിന്റെ ആ ചോദ്യത്തിന് മുൻപിൽ അവൾക്ക് ഉത്തരം മുട്ടി പോയിരുന്നു..
"അച്ചുവേട്ടാ സോറി..."
"മ്ം....താൻ പ്രവിക്ക് ഒന്ന് ഫോൺ കൊടുക്ക്...."
അവൾ ഫോൺ പ്രവീണിനു നേരെ നീട്ടി
പ്രവീൺ ഫോണുമായി പുറത്തേക്ക് പോയിട്ട് അൽപ്പം സമയത്തിനു ശേഷം തിരികെ വന്നു..
"എന്താ പ്രവി അശ്വിൻ പറഞ്ഞത്...?"
"അളിയന് നിന്നെ ഒന്ന് കാണണമെന്ന്....
നാളെ വൈകിട്ട് ഒന്ന് കാണാൻ പറ്റുവോന്ന് ചോദിച്ചു..."
"എന്നിട്ട് നീ എന്ത് പറഞ്ഞു....??"
"കാണാമെന്ന് പറഞ്ഞു..."
"എന്തിനാ പ്രവി അങ്ങനെ പറഞ്ഞത്...എനിക്ക് ആരേയും കാണണ്ട....
നീ വിചാരിക്കുന്നത് പോലെ അശ്വിനെ വിവാഹം കഴിചാൽ നിനക്ക് ആരെയും നഷ്ടപ്പെട്ട് പോകത്തൊന്നും ഇല്ല....
ഞങൾക്ക് ഇപ്പോ നിന്നോടുള്ള അതേ സ്നേഹം എന്നും ഉണ്ടാകും...നീ വിവാഹം കഴിച്ചാലും ഞങ്ങള് വിവാഹം കഴിച്ചാലും ഇനി നിനക്ക് രണ്ട് കുട്ടികൾ ഉണ്ടായാലും,....അവരെല്ലാം ഞങ്ങൾക്ക് നീ കഴിഞിട്ടേ ഉള്ളു......"
അവളുടെ കണ്ണിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീര് തുടച്ച് മാറ്റി കൊണ്ടായിരുന്നു പ്രവി അത് പറഞത്...
അവൾ അവനോടു കൂടുതൽ ചേർന്നിരുന്നു.....
പിറ്റേന്ന് കോളേജ് കഴിഞ്ഞു വീട്ടിലേക്ക് പാച്ചുവും പൗമിയും വരുമ്പോൾ തന്നെ പ്രവീൺ ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു.....
"വേഗം പോയി ഡ്രസ്സ് മാറി വാ....അശ്വിൻ കുറേ നേരം കൊണ്ട് ബീച്ച് റോഡിൽ വെയിറ്റ് ചെയ്യുവാ....."
"വരുന്നു പ്രവി..."
അവൾ വേഗം റൂമിലേക്ക് നടന്നു....
വേഗന്ന് കുളിച്ചിറങ്ങി.....
ജീൻസും ടോപ്പിലേക്കും വിരലുകൾ നീണ്ടെങ്കിലും അശ്വിന് ഇഷ്ടം ആയില്ലങ്കിലോ എന്നോർത്ത് അൽപ്പം നീരസത്തോടെ ഒരു റോയൽ ബ്ലൂ കളർ ചുരിദാർ എടുത്തിട്ടു....താൽപര്യം ഇല്ലെങ്കിലും അശ്വിന് വേണ്ടി മാലയും കമ്മലും അങ്ങനെ ഓരോന്നും എടുത്തിട്ടു...
"പൗമീ....."
"വരുന്നു പ്രവീ..."
അതും പറഞ്ഞു കൊണ്ടവൾ താഴേക്ക് ഇറങ്ങി ചെന്നു....
"അളിയനെ കാണാൻ പോകുമ്പോൾ മാത്രമാ ഞങ്ങള് ഞങ്ങടെ പെങ്ങളെ ഒരു പെൺ കോലത്തിൽ കാണുന്നത്...."
പാച്ചു ആരോടെന്നില്ലാതെ അത് പറഞ്ഞു...
പൗമി ഒന്നും മിണ്ടാതെ കാറിൽ കയറി......
ആ കാറ് അവളെയും കൊണ്ട് കുറച്ചു ദൂരം സഞ്ചരിച്ചു...
"ദേ പ്രവീ അളിയൻ...."
പാച്ചു കാറിൽ ഇരുന്നു കൊണ്ട് പറഞ്ഞു....
ബീച്ചിന്റെ സൈഡിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരി നിൽക്കുന്ന അശ്വിനെ അപ്പോഴായിരുന്നു പൗമിയും കണ്ടത്....
അവർ മൂന്ന് പേരും വണ്ടി ഒതുക്കി ഇട്ടിട്ട് പതിയെ അശ്വിന്റെ അടുത്തേക്ക് നടന്നു...
പ്രവിയെയും പാച്ചുവിനെയും കണ്ടപ്പോൾ അശ്വിൻ അവർക്ക് കൈ കൊടുത്തു അൽപം നേരം അവരോട് സംസാരിച്ചു... പൗമി ഒന്നും മിണ്ടാതെ നിന്നെങ്കിലും ഇടയ്ക്കിടെ അശ്വിന്റെ നോട്ടം പൗമിയിലേക്ക് പാളി വീഴുന്നുണ്ടായിരുന്നു...ഒരു കണ്ണാലെ പ്രവി അത് കാണുകയും ചെയ്തു......
"എന്നാ അളിയാ നിങ്ങള് സംസാരിക്ക് ഞാനും പാച്ചുവും ഒന്ന് നടന്നിട്ടു വരാം......"
അതും പറഞ്ഞു പ്രവിയും പാച്ചുവും കടലിനടുത്തേക് നടന്നു.....
"എന്താ പൗമി.....??എന്താ തനിക്ക് പറ്റിയത്...."
അവൾ ഒന്നും മിണ്ടാതെ നിന്നു...
"നീ ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കരുത്....ഫോൺ വിളിച്ചാൽ എടുക്കാൻ പറ്റില്ല...നേരിട്ട് കണ്ടാൽ സംസാരിക്കാൻ പറ്റില്ല...
എന്താ നിന്റെ ഉദ്ദേശ്യം...."
അവൻ അൽപം ചൂടായിട്ടായിരുന്നു സംസാരിച്ചത്.....അവൾ ആദ്യമിയിട്ടായിരുന്നു അവനെ അത്രമാത്രം ദേഷ്യത്തിൽ കാണുന്നത്...
"എന്താ തനിക്ക് ഇതൊന്നും വേണ്ടാ എന്നാണേൽ സാറിനോട് ഞാൻ പറഞോളാം....
നമുക്ക് ഇതൊക്കെ ഇപ്പോൾ അവസാനിപ്പിക്കാം...."
അവൻ അത് പറഞ്ഞതും അവൾ നിറകണ്ണുകളോടെ അവന്റെ കൈത്തണ്ടയിൽ പിടിച്ചു കൊണ്ട് ദയനീയമായി അവനെയൊന്ന് നോക്കി.......
അവളുടെ ആ നോട്ടത്തിൽ അവന്റെ ചങ്കൊന്ന് പിടഞ്ഞു....
അവൻ വേഗം അവളെ നെഞ്ചോടു ചേർത്തു പിടിച്ചു.....
അവളൊന്ന് പൊട്ടിക്കരഞ്ഞു.....
അവൻ അവളേ അവനാൽ ആവും വിധം സമാധാനിപ്പിച്ചു....
"എന്തിനാ പൗമി ഇങ്ങനെ കരയുന്നത്...കരഞ്ഞു വല്ല അസുഖവും പിടിപ്പിക്കാനാണോ....
ദേ നോക്കൂ ഞാന് സ്നേഹിച്ച ഒരു പൗമി ഉണ്ട്....ആൺകുട്ടികളെ പോലെ ഡ്രസ്സൊക്കെ ചെയ്തു ഒന്ന് പറഞാൽ തിരിച്ചു പത്തു പറയുന്നൊരു പൗമി....
എനിക്കെന്നും ഇഷ്ടം ആ പൗമിയെയാ.....
താൻ ആർക്കു വേണ്ടിയാ ഈ ചുരിദാർ ഒക്കെ ഇട്ട് ഇങ്ങനെ ഒരുങ്ങി വന്ന് നിൽക്കുന്നത്....ഇഷ്ടം ഇല്ലാഞ്ഞിട്ടും ഇതൊക്കെ ഇടുന്നതു എന്നെ കാണിക്കാനല്ലേ......
എന്തിനാടോ ഇതൊക്കെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ താൻ എങ്ങനെയായിരുന്നോ അങ്ങനെ തന്നെ മതി ഇനി മുന്നോട്ടും
ഇങ്ങനെ മറ്റൊരാൾക്ക് വേണ്ടി മാറിയാൽ പൗമി പൗമി അല്ലാതെ ആയി പോകും......"
"മ്ം...."
അവൾ തല കുലുക്കി കൊണ്ടൊന്ന് മൂളി....
"പിന്നൊരു കാര്യം എന്റേത് മാത്രമായ ലോകത്ത് തന്നെ തളച്ചിടാനല്ല ഞാൻ സ്നേഹിച്ചത് നമ്മുടേത് മാത്രമായ ലോകത്തിൽ പറന്നു നടക്കാനും കൂടി വേണ്ടിയാണ്...."
"മ്ം..."
"ഞാൻ പറയുന്നത് വല്ലതും മനസ്സിലാകുന്നുണ്ടോ...."
"എന്താ മനസ്സിലാകാതെ ഇരിക്കാൻ ഞാൻ പൊട്ടിയാണോ......"
"ആഹാ...പഴേ പൗമി ആയല്ലോ....
ഭർത്താവ് എന്നൊരു ബഹുമാനം ഞാനൊരിക്കലും ചോദിച്ചു വാങ്ങില്ല....തന്റെ ഏറ്റവും നല്ലൊരു സുഹൃത്ത് അങ്ങെനെ മതി...
പിന്നെ താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന പ്രവിയും പാച്ചുവും അവരിൽ നിന്നൊന്നും ഒരിക്കലും തന്നെ ഞാൻ അടർത്തി മിറ്റില...എനിക്കും കാണണം നിങ്ങടെ സ്നേഹം...
പിന്നെ നമ്മുടെ വിവാഹം..... വിവാഹം കഴിഞാലും തനിക്ക് എത്രവേണലും പഠിക്കാം...
തന്റെ ക്ലാസ് കഴിയുന്നത് വരെ നമുക്ക് നല്ല ഫ്രണ്ടായിട്ട് ഇരിക്കാം....അത് കഴിഞ്ഞു പതിയെ മതി ഒരു കുടുംബ ജീവിതം ഒക്കെ.....
എനിക്ക് അറിയാം തന്റെ വിഷമം ഒക്കെ....സോ എന്നെ വിവാഹം കഴിച്ചാൽ തനിക്ക് ആരെയും നഷ്ടപ്പെടുത്തേണ്ടി വരില്ല...."
"അശ്വിൻ എനിക്ക് കടല വാങ്ങി തരാവോ...."
നിഷ്കളങ്കമായ അവളുടെ ആ ചോദ്യത്തിൽ അവൻ അവളുടെ മുഖത്തേക് നോക്കി....
അവളപ്പോഴേക്കും പാട്ടൊക്കെ പാടി കടലിലേക്കും നോക്കി നിൽക്കുകയായിരുന്നു...
ഇതാണ് ഞാൻ ആഗ്രഹിച്ച പൗമി....കുറച്ചൊക്കെ കുറുമ്പും അത്യാവശ്യം തന്റെടവും കുറച്ച് പൊട്ടത്തരങ്ങളും....
"അതേ...നിങ്ങളെന്താ മനുഷ്യാ അവിടെ കടല ഉണ്ടാക്കുവാണോ....??"
പൗമിയുടെ ആ ചോദ്യമായിരുന്നു അശ്വിനെ ചിന്തകളിൽ നിന്നുണർത്തിയത്....
"ദാ വരുന്നു..."
അവൻ വേഗം അവൾക്ക് അടുത്തേക്ക് ചെന്നു....
"അശ്വിൻ നമുക്ക് കടലിലേക്ക് ഇറങ്ങാം...."
പെട്ടെന്ന് അബദ്ധം പറ്റിയത് പോലെ അവൾ അവനെ നോക്കി....
"സോറി അച്ചുവേട്ടാ...."
"സാരല്ല...പതിയെ ശീലമാക്കിയാൽ മതി....ഇനി അതല്ല അശ്വിൻന്ന് വിളിക്കാനാ ഇഷ്ടം എങ്കിൽ അങ്ങനെ ആയിക്കോട്ടെ...."
അവൾ അവനെ നോക്കി ഒന്നൂടെ തല കുലുക്കി...
"അതേയ് ഈ തലയാട്ട് മാത്രേ ഉള്ളോ....??"
"പിന്നെ...??"
അവൻ ചൂണ്ടുവിരൽ കൊണ്ട് അവന്റെ കവിളിൽ തൊട്ട് കാണിച്ചു
"അയ്യേ.....കള്ളപോലീസ്...."
അതും പറഞ്ഞു കൊണ്ട് തീരത്തെ പുൽകാൻ ആഞടുക്കുന്ന തിരയിലേക്കവൾ ഇറങ്ങി...
പിന്നാലെ ഓടി അവൻ അവൾക്ക് പിന്നിൽ ചെന്നു നിന്നു....
അവന്റെ ശ്വാസം അവളുടെ കഴുത്തിലെയും കാതിലെയും ചെറിയ ചെമ്പൻ രോമങ്ങളെ ചെറുതായി ഒന്ന് തഴുകി...
അവൻ മെല്ലെ അവളുടെ ചെവിയിൽ ഒരുമ്മ കൊടുത്തു കൊണ്ട് മന്ത്രിച്ചു
"അതേയ് ....എനിക്ക് ഇഷ്ടം ആ ജീൻസും ഷർട്ടും ആട്ടോ.....
പിന്നെ വേണ്ടാത്തിടത്ത് നോക്കുന്നവന്റെയും വേണ്ടാതീനം പറയുന്നവന്റെയും കരണം നോക്കി ഒന്ന് പൊട്ടിച്ചോ കേട്ടോ....അതിന്റെ ബാക്കി ഞാൻ നോക്കിക്കോളാം...."
അവൾ മുഖം ചരിച്ച് അവനെ നോക്കി...
പെട്ടന്നായിരുന്നു അവൻ അവളുടെ കവിളിലേക്ക് ചുണ്ട് ചേർത്തത്...
അവൾ തിരിഞ് അവന്റെ അവനെ കൈ കൊണ്ട് തള്ളി മാറ്റി
''നിങ്ങള് കള്ളനാ....കള്ളപോലീസ്....."
അത് പറഞ്ഞു ചിരിച്ചു കൊണ്ടവൾ പ്രവിക്കും പാച്ചുവിനും അരികിലേക്ക് ഓടി...പിന്നാലെ അശ്വിനും....
×××××
പിന്നീടുള്ള ഓരോ ദിവസങ്ങളിലും പൗമിക്കും പാച്ചുവിനും എക്സാം ഉണ്ടായിരുന്നു....
അത് കൊണ്ട് തന്നെ അശ്വിൻ അവളോടുള്ള ഫോൺ വിളിയൊക്കെ കുറച്ചു....പ്രവി അവരെ രണ്ടു പേരെയും പഠനത്തിൽ ഹെൽപ്പ് ചെയ്തു.....
എക്സാം കഴിഞ്ഞു ഒരുമാസം ലീവും കിട്ടി....
പ്രവിയുടെ മടിയിൽ തലയും വെച്ച് പാച്ചുവിന്റെ മടിയിലോട്ട് കാലും വെച്ച് സോഫായിൽ കിടന്നു ടി വി കാണുവായിരുന്നു പൗമി....
അനന്തപത്മനാഭനും ലക്ഷ്മിയും പൗമിയുടെയും അശ്വിന്റെയും ജാതകങ്ങളുമായി വിശ്വനാഥൻ നമ്പൂതിരിയെ കാണാനായി പോയതായിരുന്നു....
"ഡാ അച്ഛനൊക്കെ എവിടെ എത്തിയെന്ന് വിളിച്ചു നോക്കിയെ....."
പൗമി ആയിരുന്നു പ്രവിയോടായ് അത് പറഞത്...
പ്രവി വിളിക്കാൻ തുടങ്ങിയതും ആ മുറ്റത്തേക്കൊരു കാറ് വന്നു നിന്നതും ഒന്നിച്ചായിരുന്നു...
"ദേ അവര് വന്നുവെന്ന് തോന്നുന്നു....."
അതും പറഞായിരുന്നു പൗമി കിടന്നിടത്തുന്ന് എണീറ്റത്...
"എന്തായി അച്ഛാ പോയിട്ട്....??"
പ്രവി ആയിരുന്നു അത് ചോദിച്ചത്...
"ഏയ്....പേടിക്കാനായിട്ട് ഒന്നും ഇല്ല....പക്ഷേ..."
അതു പറഞ്ഞു കൊണ്ട് അയാൾ ഒന്നു നെടുവീർപ്പിട്ടു...
"എന്താ അച്ഛാ....??"
"അത് മോനെ നമ്മള് ഒരുപാട് ആയില്ലേ..കുടുംബ വീട്ടിലേക്കും കുടുംബ ക്ഷേത്രത്തിലേക്കും ഒക്കെ പോയിട്ട്....അതിന്റെ ഒരു ചെറിയ ദോഷം....
എത്രയും പെട്ടന്ന് നമ്മൾ അവിടെ ചെല്ലണം....മൂന്നു ദിവസം പൂജ നടത്തണം...
മൂന്നാം ദിവസം അശ്വിനും ഉണ്ടാവണം പൂജയ്ക്ക്......"
"അപ്പോൾ എന്ന് പോകണം എന്നാ അച്ഛൻ പറയുന്നത്.... എത്രയും വേഗം.... കഴിയുമെങ്കിൽ നാളെ തന്നെ.....
അശ്വിന് ഇരുപത്തിയേഴ് തികയാൻ ഇനി രണ്ട് മാസം കൂടിയല്ലേ ഉള്ളു....
പ്രവി നിനക്ക് ഒരു മൂന്ന് ദിവസത്തേക്ക് ലീവ് എടുക്കാൻ പറ്റുവോ....."
"എടുക്കാം അച്ഛാ....."
"എന്നാ മൂന്നാളും പോയി കൊണ്ടു പോകാനുള്ള ഡ്രസ്സൊക്കെ എടുത്തു വയ്ക്ക്....നാളെ രാവിലെ പുറപ്പെടണം....''
പൗമിയും പാച്ചുവും പ്രവിയും പരസ്പരം മുഖത്തോട് മുഖം നോക്കി....
"എന്താ മൂന്നാളും നോക്കി നിൽക്കുന്നത്...വേഗം ചെല്ല്....രാത്രി അധികം നേരം വർത്തമാനം പറഞ്ഞു ഇരിക്കണ്ട വേഗം കിടന്നോണം കേട്ടോ....''
ഒന്ന് തല കുലുക്കി കൊണ്ട് അവർ മൂന്നു പേരും മുകളിലേക്ക് കയറി....
അനന്തപത്മനാഭൻ ധൃതിയിൽ ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു...
"എടോ താനിങ്ങനെ കരയാതെ.....അവൾക്ക് ഒന്നും സംഭവിക്കില്ല....അതിനല്ലേ നമ്മൾ അൽപം പോലും സമയം കളയാതെ നാളെ തന്നെ പോകുന്നത്....
പിള്ളേരോട് മൂന്നു പേരോടും ഞാനൊന്നും പറഞിട്ടില്ല...ഇനി താനായിട്ടും ഒന്നും പറയണ്ടാ...."
ലക്ഷ്മി ഒന്ന് തല കുലുക്കുക മാത്രം ചെയ്തു....
ഡ്രസ്സൊക്കെ എടുത്ത് വയ്ക്കുമ്പോഴും പ്രവീണിന്റെ ചിന്ത അച്ഛൻ പറഞ്ഞതിനെ കുറിച്ച് ഓർത്തായിരുന്നു....
അവനും മനസ്സിലായിരുന്നു എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് പക്ഷേ അവനത് പൗമിയോടും പാച്ചൂനോടും പറയാൻ നിന്നില്ല...
കാലത്ത് തന്നെ പ്രവിയായിരുന്നു പാച്ചുവിനെയും പൗമിയെയും വിളിച്ചു ഉണർത്തിയത്...അതും അനന്തപത്മനാഭൻ പറഞ്ഞത് അനുസരിച്ച് കൃത്യം മൂന്നു മണിക്ക്.....
വേഗം റെഡിയായി കൃത്യം നാലു മണിക്ക് തന്നെ അവർ വീട്ടിൽ നിന്നിറങ്ങി....
സൂര്യനുദിക്കും മുൻപ് തന്നെ പൗമിയെയും കൊണ്ട് ആ വീട് വിട്ട് ഇറങ്ങണമെന്ന ജോൽസ്യന്റെ വാക്കുകളിൻ മേൽ ആയിരുന്നു അവർ അങ്ങനെ ചെയ്തത്.....
ദീർഘ ദൂരത്തെ യാത്രയ്ക്ക് ശേഷമായിരുന്നു അനന്തപത്മനാഭന്റെ കുടുംബം വീടായ പാലക്കാട്ടെ ആ വലിയ നാലു കെട്ടിനു മുൻപിൽ അവരുടെ കാർ ചെന്ന് നിന്നത്....
ഡോറ് തുറന്ന് ആദ്യം ഇറങ്ങിയത് പൗമി ആയിരുന്നു.......
അവളുടെ കാലുകൾ ആ മണ്ണിലേക്കമർന്നതും എങ്ങു നിന്നോ ഒരു ഇളം കാറ്റ് അവളെ വട്ടം ചുറ്റിയതും ഒന്നിച്ചായിരുന്നു.....
പടിക്കെട്ടുകൾക്ക് ഇരു വശങ്ങളിലുമായി നിന്ന വെള്ള അരളിയും വെള്ള ചെമ്പകവും ഒന്നിച്ചു പൂക്കൾ പൊഴിച്ചപ്പോൾ അവൾക്കു വേണ്ടി വിരിയാനായ് മുറ്റത്തിന്റെ തെക്കേ കോണിലെ നിശാഗന്ധി ചെടിയിൽ ഒരു കുഞ്ഞു മൊട്ട് പ്രത്യക്ഷപ്പെട്ടു...
(തുടരും)
അടുത്ത ഭാഗം നവംബർ1ഡോറ് തുറന്ന് ആദ്യം ഇറങ്ങിയത് പൗമി ആയിരുന്നു.......
അവളുടെ കാലുകൾ ആ മണ്ണിലേക്കമർന്നതും എങ്ങു നിന്നോ ഒരു ഇളം കാറ്റ് അവളെ വട്ടം ചുറ്റിയതും ഒന്നിച്ചായിരുന്നു.....
പടിക്കെട്ടുകൾക്ക് ഇരു വശങ്ങളിലുമായി നിന്ന വെള്ള അരളിയും വെള്ള ചെമ്പകവും ഒന്നിച്ചു പൂക്കൾ പൊഴിച്ചപ്പോൾ അവൾക്കു വേണ്ടി വിരിയാനായ് മുറ്റത്തിന്റെ തെക്കേ കോണിലെ നിശാഗന്ധി ചെടിയിൽ ഒരു കുഞ്ഞു മൊട്ട് പ്രത്യക്ഷപ്പെട്ടു......
അവൾ ചുറ്റിലും ഒന്ന് നോക്കി...... ഇളം കാറ്റ് വീശുമ്പോൾ തലതാഴ്ത്തിയാടുന്ന നെൽക്കതിരുകളിലേക്ക് അവളുടെ മിഴികൾ ഉടക്കി.....അങ്ങകലെ നിന്ന് സൂര്യൻ ഉദിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു......ആകാശത്തും പ്രകൃതിയിലും ഒരുപോലെ ചുവപ്പ് പടർന്നിരുന്നു.....
വീടിന്റെ പിന്നാമ്പുറത്തൂടെ പാടത്തേക്ക് നടക്കാനായി ഇട്ടിരുന്ന ജീൻസിന്റെ അറ്റം മടക്കി വയ്ക്കുമ്പോഴേക്കും അനന്തപത്മനാഭൻ അവളെ തടഞ്ഞിരുന്നു.....
"പൂജയും വഴിപാടും ഒക്കെ കഴിഞ്ഞിട്ടു മതി പുറത്തേക്ക് ഉള്ള കറക്കം ഒക്കെ....അടങ്ങി ഒതുങ്ങി എവിടേലും പോയി ഇരിക്കാൻ നോക്ക്..."
"മ്ം..."
അവളൊന്ന് നീട്ടി മൂളി....
അച്ഛന്റെ പെട്ടന്നുള്ള ദേഷ്യപ്പെടലിൽ പ്രവിക്ക് എന്തോ സംശയം തോന്നിയെങ്കിലും അവനത് മുഖത്ത് കാണിച്ചില്ല...
"പൗമീ... കേറി വാ മഴക്കോള് ഉണ്ട്....ഇന്ന് മഴ തകർത്തു പെയ്യാൻ ചാൻസ് ഉണ്ട്....."
പ്രവി അതും പറഞ്ഞു അവളെയും വിളിച്ചു അകത്തേക്ക് കയറി...പിന്നാലെ പാച്ചുവും....
അകത്ത് മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നു....
അവൾ ഓടി ചെന്ന് മുത്തശ്ശിയെ കെട്ടിപ്പിടിച്ചു.....
"ചുക്കി ചുളുങ്ങിയ കൈവിരലുകളാൽ അവർ അവളെ തലോടി....
എന്റെ കുട്ടി വേഗം പോയി വേഷം മാറി വാ...മുത്തശ്ശി കഴിക്കാനെടുക്കാം..."
അവരുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു... അവർക്ക് അടുത്ത് നിന്ന ലക്ഷ്മിയും കരയുന്നുണ്ടായിരുന്നു എന്തിനോ വേണ്ടി.....
"ചെല്ല് വേഗം പോയി വേഷം മാറി വാ..."
മുത്തശ്ശിയവരെ നിർബന്ധിച്ചു മുകളിലേക്ക് വിട്ടു....
അവർ മുകളിലെ റൂമിലേക്ക് പോയി.....
പൗമിയും പാച്ചുവും ഇടനാഴിയിലൂടെ പുറത്തോട്ടും നോക്കി കൊണ്ടങ്ങനെ നടന്നു...
പ്രവി കാറിലിരുന്ന ബാഗെടുക്കാനായി കോണി വഴി താഴേക്ക് ഇറങ്ങി......പാതി എത്തിയപ്പോഴായിരുന്നു ലക്ഷ്മിയുടെ അടക്കിപ്പിടിച്ചുള്ള കരച്ചിലിന്റെ ശബ്ദം കേട്ട് അവൻ അവിടെ തറഞ്ഞു നിന്നത്...
"അമ്മേ..എന്റെ മോള്....."
"എന്താ ലക്ഷ്മി ഇത്....ഇങ്ങനെ കരയാണോ നീ ഇങ്ങോട്ട് വന്നത്....??
കരയാണ്ടിരിക്ക്...അവൾക്ക് ഒന്നും വരില്ല......"
മുത്തശ്ശി ലക്ഷ്മിയെ ആശ്വസിപ്പിക്കുന്നുണ്ട്...
"എന്നാലും എന്റെ മോൾക്ക് ദൈവം ഇതാണല്ലോ വിധിച്ചത്....അവള് കൊച്ച് കുട്ടിയല്ലേ അമ്മേ....അവള് എങ്ങനെയാ....."
പറയാൻ വന്ന അക്ഷരങ്ങളൊക്കെയും പാതി വഴിയിൽ വിഴുങ്ങി കൊണ്ട് ലക്ഷ്മി വീണ്ടും ഏങ്ങലടിച്ചു....
അവരുടെ കരച്ചില് കാണാൻ വയ്യാതെ അനന്തപത്മനാഭൻ മുകളിലേക്ക് ഉള്ള കോണി കയറാൻ തുടങ്ങുമ്പോഴായിരുന്നു അവിടെ മറഞ്ഞു നിന്ന പ്രവിയെ കണ്ടത്
"നീ എന്താ ഇവിടെ...?."
അത് ചോദിച്ചു കൊണ്ടയാൾ വേഗം മുകളിലേക്ക് കയറാൻ തോനിഞെങ്കിലും പ്രവി അയാളുടെ കൈയ്യിൽ പിടിച്ചു...
"എന്താ അച്ഛാ...??എനിക്ക് അറിയണം....പറയ്..."
അവർ രണ്ടുപേരും പതിയെ പുറത്തേക്ക് ഇറങ്ങി...
"അച്ഛൻ ഇതുവരെ ഒന്നും പറഞ്ഞില്ല...."
"അത്....ടാ മോനെ പൗമീടെ നാളിൽ രണ്ട് മംഗല്ല്യ യോഗം ഉണ്ട്......"
കേട്ടത് വിശ്വസിക്കാനാകതെ പ്രവി നിന്നു...
"എന്താ...??"
"അതേ ടാ മോനെ.. അശ്വിന്റെ നാളിനല്ല കുഴപ്പം പൗമിയുടെ നാളിനാ..
അവളുടെ ജാതകത്തിലാ പറഞിരിക്കുന്നത് ഇരുപത്തി രണ്ട് വയസ് കഴിയും മുൻപ് വിവാഹം നടക്കണം എന്ന്...!"
"എന്നിട്ട് നിങ്ങളാരും ഇത് അശ്വിനോട് പറഞില്ലേ.... ??പറയണ്ടേ അച്ഛാ അശ്വിനോട്....."
"പറഞ്ഞു... ഇരുപത്തി രണ്ട് വയസ്സിനു മുൻപ് വിവാഹം നടക്കണം എന്നുള്ളത് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു.....ഞാനത് അശ്വിനോടും അവന്റെ പേരന്റ്സിനോടും പറഞ്ഞതും ആണ്....
പൗമിക്ക് നാളിലും ജാതകത്തിലും ഒന്നും വിശ്വാസം ഇല്ലാത്തത് കൈണ്ട് ഞങ്ങളത് അവളോടായ് പറഞില്ലെന്ന് മാത്രം....
അവസാനം അശ്വിനാ പറഞ്ഞത് അവനാ കുഴപ്പം എന്ന്ന്നു പറഞ്ഞു വിവാഹം നടത്താം എന്ന്.. .പൗമി ഈ കാര്യങ്ങളൊന്നും അറിയണ്ടാന്ന് പറഞതും അശ്വിൻ തന്നെയാ.......
അങ്ങനെയാണ് ഞാനും ലക്ഷ്മിയും കൂടി ഇന്നലെ നമ്പൂരിയെ കാണാൻ ചെന്നത്....വിശദമായി നോക്കിയ ശേഷം അദ്ദേഹമാണ് പറഞത് മോൾടെ ജാതകത്തിൽ രണ്ട് മംഗല്ല്യയോഗം കാണുന്നുണ്ടെന്ന്...."
"അത് അശ്വിനോട് പറഞോ....??"
"ഊവ്വ് പറഞു ......"
"എന്നിട്ട്...,??"
"അതൊന്നും അശ്വിനൊരു പ്രശ്നമേ അല്ലെന്നാണ് പറയുന്നത്.....
എനിക്ക് അറിയില്ല എന്താ ഇനി നടക്കാൻ പോകുന്നതെന്ന്......മനപൂർവം അശ്വിനെ മരണത്തിലേക്ക് തള്ളിവിടാനും വയ്യ..എന്റെ കുഞിന്റെ സങ്കടം കാണാനും വയ്യ....."
രണ്ട് കൺകോണിലേക്കും ഒഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളികളെ ചൂണ്ടുവിരലും പെരുവിരലും കൊണ്ട് തുടച്ചു മാറ്റുന്നതിനിടയിലും അയാൾ പറയുന്നുണ്ടായിരുന്നു
"നീ ഇത് ദയവു ചെയ്തു പൗമിയോടും പാച്ചൂനോടും പറയരുത്...
അവർ അറിയാത്ത ഒരു രഹസ്യങ്ങളും നിനക്കില്ലെന്ന് അച്ഛനറിയാം പക്ഷേ ഇത് മാത്രം നീ അവരോട് പറയരുത്.......
സത്യങ്ങളൊന്നും ഒരിക്കലും പൗമി അറിയരുത്.... ഇതൊക്കെ അവൾ അറിഞാൽ ഒരിക്കലും ഈ വിവാഹം നടക്കില...അറിഞു കൊണ്ട് അവൾ ഒരിക്കലും അശ്വിനെ മരണത്തിലേക്ക് തള്ളിവിടാൻ സമ്മതിക്കില്ല...."
"അപ്പോൾ അശ്വിൻ....??"
"ഈ വിവാഹത്തിൽ നിന്ന് പിൻമാറാൻ അവനും തയ്യാറാകുന്നില്ല...."
"മ്ം്...അച്ഛൻ അകത്തേക്ക് പൊയ്ക്കോ...."
അനന്തപത്മനാഭൻ അകത്തേക്ക് പോയി കഴിഞപ്പോൾ പ്രവി പതിയെ ഫോണെടുത്ത് അശ്വിനെ വിളിച്ചു...
"ഹലോ...അളിയാ...."
"പറ പ്രവി എന്താ കാര്യം.... ??"
"അളിയാ ഒന്നൂടി ആലോചിച്ചിട്ട് പോരെ..."
"ഈ പ്രവി എന്തൊക്കെയാ ഈ പറയുന്നത്....??"
"അളിയൻ അധികം ഉരുണ്ട് കളിക്കാൻ നിക്കണ്ടാ.....ഞാനെല്ലാം അറിഞ്ഞു... അച്ഛനെല്ലാം പറഞ്ഞു.....''
"അത് പ്രവി..."
"വേണ്ട അളിയാ ജീവിതം വെച്ചൊരു കളിയും വേണ്ട....
താനെന്തൊക്കെയാ ഈ പറയുന്നത്..... എനിക്ക് ഇതിലൊന്നും വല്ല്യ വിശ്വാസം ഇല്ല.....
ഇനിപ്പോ ഇതിലൊക്കെ എന്തേലും കാര്യം ഉണ്ടെന്ന് തന്നെ ഇരിക്കട്ടെ അതിനല്ലേ നമ്മള് പരിഹാര പൂജ ചെയ്യുന്നത്.....
പിന്നെ ഇതൊന്നും പൗമി അറിയണ്ടാ....''
"ഞാനെങ്ങനെയാ നന്ദി പറയേണ്ടത്.. എല്ലാം അറിഞു വെച്ചു കൊണ്ട് എന്റെ പെങ്ങളെ...."
പ്രവി പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് മറു തലയ്ക്കൽ നിന്നും അശ്വിന്റെ ശബ്ദം ഉയർന്നു...
"പ്രവി ഇതിൽ ത്യാഗത്തിന്റെയും പുണ്യത്തിന്റെയും കണക്കു പറച്ചിലുകളുടെയും ഒന്നും ഒരാവശ്യവും ഇല്ല....
എനിക്ക് അവളെ ഇഷ്ടമാണ്....മറ്റാർക്കും അവളെ വിട്ടു കൊടുക്കാൻ താൽപര്യവും ഇല്ല....
പ്രവി ഞാൻ ഇവിടെ അൽപം തിരക്കിലാ കേട്ടോ....നമുക്ക് ഇതേ പറ്റി പിന്നെ സംസാരിക്കാം...."
അശ്വിനോട് സംസാരിച്ചു ഫോൺ വെച്ചെങ്കിലും പ്രവിയുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു.....
"ടാ പ്രവി നീ ഇവിടെ നിക്കുവാണോ......കഴിക്കാൻ വരുന്നില്ലേ.....??"
പിന്നിൽ നിന്ന് പൗമി ആയിരുന്നു വിളിച്ചത്...
"ഞാൻ വന്നോളാം നീ കഴിച്ചോ......"
ഒന്നമർത്തി മൂളി കൊണ്ട് അവൾ അകത്തേക്ക് നടന്നു....
വൈകിട്ട് ആയപ്പോഴേക്കും പൂജ നടത്താൻ നമ്പൂതിരി വന്നു....
പല ചായക്കൂട്ടുകളാൽ തീർത്ത കളത്തിലെ ഹോമകുണ്ടത്തിന് എതിർ വശത്തായി പൗമി ഇരിക്കുന്നുണ്ടായിരുന്നു...
അലഷ്യമായി മറ്റെങ്ങോ ശ്രദ്ധപതിപ്പിച്ചിരിക്കുവായിരുന്നു പൗമി...
ഒരു നിമിഷം ലക്ഷ്മി അവളയ കൈ കാട്ടി വിളിച്ചു തൊഴുതു ഇരിക്കാൻ ആഗ്യം കാണിച്ചു... ഒന്ന് തലയാട്ടി കൊണ്ടവൾ കൈകൾ തൊഴുതു പിടിച്ചു...
നമ്പൂതിരി ഉരുവിടുന്ന മന്ത്രങ്ങളൊക്കെയും താൽപര്യം ഇല്ലാത്ത രീതിയിൽ അവൾ കേട്ടിരുന്നു....
പിന്നീടുള്ള ഒരു ദിവസവും ഇത് തന്നെ ആവർത്തിച്ചു........
രണ്ടാം ദിനം രാത്രിയിൽ.....
ആർത്തലച്ചു പെയ്യുന്ന മഴത്തുള്ളികളെ കൈ കുമ്പിളിൽ കോരി എടുത്തും മുറ്റത്തൂടെ ഒഴുകുന്ന ചെളി വെള്ളത്തിൽ കാല് നനച്ചും ഒക്കെ നിൽക്കുകയാണ് പൗമി......
ആഞു വീശുന്ന കാറ്റിൽ മഴ തുള്ളികൾ അവളുടെ മുഖത്തേക്ക് തെറിച്ചു വീഴുന്നുണ്ടായിരുന്നു....... അവളുടെ ചുണ്ടുകൾ വിറച്ചു കൊണ്ടേയിരുന്നു...
"പൗമി ഇങ്ങോട്ട് കയറുന്നുണ്ടോ...?മഴ കൂടുവാ..."
"എന്താ പ്രവി ഇത്... ഞാൻ ഈ മഴയുടെ ഭംഗി ഒന്ന് ആസ്വദിക്കട്ടേ...."
"ഓഹോ...ഇവിടെ പെയ്യുന്ന മഴ തന്നെയാണ് നമ്മുടെ നാട്ടിലും പെയ്യുന്നത്...
അപ്പോൾ ഈ ആസ്വാദനം ഒന്നും കണ്ടിട്ടില്ലല്ലോ.....??"
"എടാ പ്രവി നിനക്ക് കാര്യം മനസ്സിലായില്ലേ.....
നാളത്തെ പൂജയ്ക്ക് വേണ്ടി ഇന്നൊരാള് വരുന്നുണ്ടല്ലോ....'"
പാച്ചു ആയിരുന്നു അത് പറഞത്...
"ഓഹോ..അപ്പോൾ അതാണ് കാര്യം.. അളിയനെയും നോക്കി നിൽക്കുവാണ്....
എന്നിട്ട് ഞങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഒരു മഴ ആസ്വാദനം...."
"ഏ..ഏയ് അല്ല പ്രവി...സത്യായട്ടും ഞാൻ മഴ..."
"മതി മതി....."
"ശ്ശൊ..."
സ്വയം തലയ്ക്ക് തട്ടി അതും പറഞ്ഞു കൊണ്ട് നനഞ കൈ പാച്ചൂന്റെ ദേഹത്ത് തുടച്ച് അവൾ കാല് നീട്ടിയിട്ട് അരഭിത്തിയിലേക്ക് കയറി ഇരുന്നു.....
ഇടതടവില്ലാതെ പെയ്യുന്ന മഴത്തുള്ളികളെ കീറി മുറിച്ചു കൊണ്ട് അവളുടെ മിഴികൾ ഉമ്മറത്തെ ഗേറ്റിനരുകിൽ വട്ടമിട്ട് പറന്നു കൊണ്ടേയിരുന്നു....
പെട്ടന്നായിരുന്നു ആ റെഡ് കാർ ഗേറ്റ് കടന്ന് വന്നത്...
സന്തോഷം കൊണ്ടൊന്ന് തുള്ളിച്ചാടണമെന്ന് തോന്നിയെങ്കിലും തൽക്കാലം സ്വയം കൺട്രോൾ ചെയ്തു കൊണ്ട് ഇരുന്നിടത്ത് നിന്ന് എഴുനേറ്റു.....
കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു ആദ്യം ഇറങ്ങിയത് ഒരു പെൺകുട്ടി ആയിരുന്നു....
പൗമിയുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു
"ആർച്ച...."
ഒരേ കോളേജിൽ ആണ് പഠിക്കുന്നതെങ്കിലും അവൾ ആദ്യമായിട്ട് ആയിരുന്നു ആർച്ചയെ കാണുന്നത്....
കുട നിവർത്തി പിടിച്ചു അവൾ പതിയെ നടന്നു....
പൗമി ആദ്യം നോക്കിയത് പാച്ചുവിന്റെ മുഖത്തേക്ക് ആയിരുന്നു....
അവൾ പതിയെ അവന്റെ തോളിലൂടെ കൈയ്യിട്ട് ചെവിയിൽ പറഞ്ഞു
"ടാ കോഴി വല്ലാണ്ടങ്ങ് നോക്കല്ലേ...."
"പോടി ഞാനോ...??"
"ആ ഞാൻ തന്നെ..."
അപ്പോഴേക്കും കാറ് ഒതുക്കി ഇട്ടിട്ട് അശ്വിനും പുറത്തേക്ക് ഇറങ്ങിയിരുന്നു....
ലക്ഷ്മി യും അനന്തപത്മനാഭനും മുത്തശ്ശിയും എല്ലാവരും പുറത്തേക്ക് ഇറങ്ങി വന്നു....
അച്ഛനും അശ്വിനും തമ്മിൽ യാത്രയെ പറ്റിയൊക്കെ സംസാരിക്കുവായിരുന്നു...
ഇടയ്ക്കിടെ പൗമി അശ്വിനെ നോക്കി എങ്കിലും അവൻ അവളെ ശ്രദ്ധിക്കുന്നതേ ഇല്ലായിരുന്നു...
"ആർച്ചേ തല നനഞോ.....വാ റൂമിൽ പോകാം ഡ്രസ്സ് മാറാം...."
അതും പറഞ്ഞു ആർച്ചയുടെ കൈ പിടിച്ചു പൗമി മുകളിലേക്ക് നടന്നു...ഇടയ്ക് അവൾ അശ്വിനെ ഒന്ന് തിരിഞ്ഞു നോക്കി എങ്കിലും അപ്പോൾ അവൻ പാച്ചൂനോടും പ്രവിയോടും സംസാരിക്കുവായിരുന്നു...
ആർച്ച ഡ്രസ്സ് മാറി അവൾക്ക് ഒപ്പം താഴേക്ക് ഇറങ്ങി വരുമ്പോഴായിരുന്നു അമ്മ വന്നത്...
"പൗമി ഈ ടവ്വൽ കൊണ്ട് അശ്വിന് കൊടുക്ക്....തല നല്ലോണം നനഞിട്ടുണ്ട് വേഗം തുവർത്താൻ പറയ്യ്...ഇല്ലേൽ പനി വല്ലതും പിടിക്കും..."
"ആർച്ചേ ഇതൊന്ന് അച്ചുവേട്ടന് കൊണ്ട് കൊടുക്കാവോ....."
വന്ന് കയറിയിട്ട് അവളെ ഒന്ന് നോക്കുക പോലും ചെയ്യാത്തതിന്റെ ദേഷ്യത്തിൽ ആയിരുന്നു പൗമി അങ്ങനെ പറഞത്..
"ആർച്ച വന്നതല്ലേ ഉള്ളു...എന്തേലും കഴിക്കട്ടെ...."
പൗമി ടവ്വലും വാങ്ങി മുകളിലെ അശ്വിന്റെ റൂമിലേക്ക് നടന്നു....
അവൻ അവിടെ ഫോണിൽ എന്തോ നോക്കി കൊണ്ട് നിൽക്കുവായിരുന്നു
"ഓ വന്നപ്പോഴേ തുടങ്ങിയോ ഫോണിൽ പണി .."
മുഖം ഒരു വശത്തേക്ക് കോട്ടി കൊണ്ട് അതും പിറു പിറുത്തു കൊണ്ടായിരുന്നു അവൾ അകത്തേക്ക് കയറിയത്...
"ടവ്വൽ..."
അവള് അൽപ്പം ഉറക്കെ പറഞ്ഞു.....
ഫോണിൽ നിന്നു മുഖം പോലും ഉയർത്താതെ അവൻ പറഞ്ഞു
"അവിടെ വെച്ചേക്ക്..."
അവൾക്ക് നല്ല ദേഷ്യം വന്നിരുന്നു....
ചവിട്ടി തുള്ളി പുറത്തേക്ക് ഇറങ്ങാൻ പോയതും പിന്നിൽ നിന്ന് അശ്വിന്റെ കൈകൾ അവളെ വട്ടം ചുറ്റിയതും ഒന്നിച്ചായിരുന്നു...
"എന്താണ് മേഡം മുഖത്തൊരു ദേഷ്യം..."
"ആഹ്...ഒന്നൂല്ല...."
"ഓഹോ...."
"കൈവിട് എനിക്ക് പോകണം...."
ഇപ്പോൾ നീ എങ്ങോട്ടും പോകുന്നില്ല...
അതും പറഞ്ഞു കൊണ്ട് അശ്വിൻ ഒരു കൈയ്യാലെ വാതിൽ കുറ്റിയിട്ടു...
"എന്തോന്നാ ഈ കാണിക്കുന്നത്......??"
"ഇനി പറ എന്താ പറ്റിയത്..... എന്തിനാ ഈ മുഖം ഇങ്ങനെ മത്തങ്ങ പോലെ വീർപ്പിച്ചു വെച്ചിരിക്കുന്നത്...."
"ഒന്നൂല്ല...."
അതും പറഞ്ഞു കൊണ്ട് അവൾ അവന്റെ തലമുടിയിലൂടെ വിരലോടിച്ചു...
"ശ്ശൊ നനഞിരിക്കുവാണല്ലോ....."
അവളെ ചുറ്റി പിടിച്ചിരുന്ന അവന്റെ കൈകൾ വിടുവിച്ചു അവൾ പോയി ടവ്വൽ എടുത്തു അവന്റെ തല തുവർത്തി കൊടുത്തു......
അവൻ അവളുടെ കൈയ്യിൽ നിന്ന് ടവ്വല് വാങ്ങി കട്ടിലിലേക്ക് എറിഞ്ഞുവെങ്കിലും അത് വീണത് നിലത്തേക്ക് ആയിരുന്നു...
അവൻ അവളെ വീണ്ടും അവളിലേക്ക് വലിച്ചടുപ്പിച്ചു.....
"അച്ചുവേട്ടാ..."
അവന്റെ കണ്ണുകളും അവളുടെ കണ്ണുകളും തമ്മിലൊന്ന് ഉടക്കി....അവളുടെ മിഴികളിൽ കൗതുകവും പ്രണയവും ഒന്നിച്ചു നിറഞു കണ്ണുകൾ പതിയെ അടഞു ....
അശ്വിന്റെ ചുണ്ടുകൾ പതിയെ പൗമിയുടെ ചുണ്ടുകളോട് ചേരാനാഞതും പുറത്ത് വാതിലിൽ ആരോ തട്ടിയതുംഒന്നിച്ചായിരുന്നു....
"ശ്ശെ..."
അശ്വിൻ പതിയെ പറഞ്ഞു....
അവള് വാ പൊത്തിച്ചിരിച്ചു...
"കള്ളപോലീസ്...."
വാതില് തുറന്നതും മുൻപിൽ പാച്ചുവും ആർച്ചയും പ്രവിയും...
"ആ...നിങ്ങളൊ....ഞാൻ... ഞാ...ടവ്വല്...തല..''
"ആർടെ തല...."
"അച്ചുവേട്ടന്റെ...."
"ഏ...അളിയന്റെ തലയോ...."
പൗമി നിന്ന് വിയർത്തു...
അവരെല്ലാവരും നിന്ന് ചിരിച്ചു... കൂട്ടത്തിൽ അശ്വിനും.....
പൗമി അശ്വിനെ നോക്കി കണ്ണുരുട്ടി...
രാവിലെ എഴുനേറ്റു കുളിച്ചു കാവിൽ വിളക്കു വെയ്ക്കാൻ പോയത് പോയത് പൗമിയും ആർച്ചയും കൂടി ആയിരുന്നു.....
വൈകിട്ട് ആയപ്പോഴേക്കും പൂജാരി വന്നു....
പൗമിയും അശ്വിനും ഹോമകുണ്ടത്തിനടുത്ത് ഇരുന്നു...
രണ്ടു പേരും പ്രാർത്ഥിച്ചു......നല്ല കാറ്റ് വീശുന്നുണ്ടായിരുന്നു....
പൂജാരി മന്ത്രങ്ങളോരോന്നും ഉരുവിട്ടു കൊണ്ടേയിരുന്നു...
പൂജയുടെ അവസാനം അദ്ദേഹം രണ്ടു മോതിരം പൗമിക്കും അശ്വിനും നേരെ നീട്ടി
"ഇത് രണ്ടുപേരും വലത്തേ കൈയ്യിലെ മോതിര വിരലിൽ അണിയുക
ഒരു കാരണവശ്ശാലും ഇത് വിരലിൽ നിന്ന് ഊരാനോ കൈയ്യിൽ നിന്ന് നഷ്ടപ്പെട്ടു പോകാനോ പാടില്ല....."
"മ്ംംം..."
"മ്ം...മോള് അകത്തേക്ക് പൊയ്ക്കോളു...."
അവൾ അകത്തേക്ക് നടന്നു.... പിന്നാലെ പാച്ചുവും ആർച്ചയും പ്രവിയും നടന്നു....
അശ്വിനും അനന്തപത്മനാഭനും മുത്തശ്ശനും മുത്തശ്ശിയും ലക്ഷ്മിയും പ്രവിയും അവിടെ തന്നെ നിന്നു....
"പൂജയിൽ ഞാൻ വിചാരിച്ചത് പോലെ തടസങ്ങൾ ഒന്നും ഉണ്ടായില്ല.....
അവളുടെ നാള് കൊണ്ട് ഭവത്താവിനുണ്ടാകുന്ന ദോഷങ്ങളൊക്കെ മാറിയിട്ടുണ്ട്....
ഇതിനു ഫലം ഉണ്ടാവും എത്രയും പെട്ടെന്ന് തന്നെ ഇവരുടെ വിവാഹം നടത്തുക......എല്ലാ അർത്ഥത്തിലും അവൾ അശ്വിന്റേത് ആയി കഴിഞാൽ ഒരു ദുഷ്ട ശക്തികൾക്കും ഇവരെ തമ്മിൽ പിരിക്കാൻ സാധിക്കില്ല......"
ഒരു ദീർഘ ശ്വാസം വിട്ടു കൊണ്ട് അനന്തപത്മനാഭൻ അശ്വിനെ നോക്കി...
××××
പിറ്റേന്ന് രാവിലെ തന്നെ എല്ലാവരും മടക്കയാത്രയ്ക്കായി ഒരുങ്ങി....
"ശ്ശെ...ഇത്തവണ വന്നിട്ട്..കുളത്തിൽ ഒന്ന് കുളിക്കാനോ പാടത്തേക്ക് ഇറങ്ങാനോ ഒന്നും പറ്റിയില്ല...."
"അതിനെന്താ കുട്ടി വിവാഹം കഴിഞ്ഞു രണ്ടാളും കൂടി വാ...കുറച്ച് ദിവസം താമസിച്ചിട്ട് പോകാലോ...."
''മ്ം....ഇതെന്ത് ചെടിയാ മുത്തശ്ശീ.....??"
മുറ്റത്ത് നിന്ന നിശാഗന്ധിയിലേക്ക് വിരൽ ചേർത്ത് കൊണ്ടായിരുന്നു അവളത് ചോദിച്ചത്...
"അത് നിശാഗന്ധിയാ കുട്ടീ.....അതിപ്പോ അങ്ങനെ പൂക്കാറില്ല...."
അതിന്റെ തുഞ്ചത്ത് വിടരും മുൻപേ കരിഞു പോയൊരു മുട്ടിൽ തലോടി കൊണ്ട് പൗമി ഒന്നമർത്തി മൂളി....
മുത്തശ്ശിയോടും മുത്തശ്ശനോടും യാത്ര പറഞ്ഞു അവരിറങ്ങി....
തിരികെ വീട്ടിൽ വന്നു കയറുമ്പോഴും അവളുടെ ചിന്ത മറ്റെങ്ങോ ആയിരുന്നു
"ടീ നിനക്ക് എന്ത് പറ്റി??"
"ഏയ് ഒന്നൂല്ല പ്രവി..."
അവൾ വേഗം റൂമിലേക്ക് നടന്നു.... നാളെ തൊട്ട് എക്സാം തുടങ്ങുവാണ്. .....
അവൾ പാച്ചൂനോട് പഠിക്കാൻ പറഞിട്ട് വേഗം ബുക്ക് എടുത്തു ബാൽക്കണിയിലേക്ക് നടന്നു.....അങ്ങൊട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് പഠിച്ചു.....
കുറെ കഴിഞപ്പോൾ പ്രവി അങ്ങോട്ടേക്ക് വന്നു...
"പ്രവി ഞാനൊരു കാര്യം ചോദിക്കട്ടെ....??"
"മ്ം ചോദിക്ക്....?"
"ഏയ് ഒന്നൂല്ല...."
അവളൊന്നും പറയാതെ വീണ്ടും പഠിക്കാൻ തുടങ്ങി..
"ഈ പെണ്ണിന്റെ ഒരു കാര്യം"
എന്നും പറഞ്ഞു പ്രവി അപ്പുറത്തേക്ക് പോയി...
അന്ന് രാത്രി അൽപം നേരം വൈകി ആയിരുന്നു പൗമിയും പാച്ചുവും ഉറങ്ങിയത് എക്സാം ആയിരുന്നത് കൊണ്ട് രണ്ടാൾക്കും ഒരുപാട് പഠിക്കാൻ ഉണ്ടായിരുന്നു...
രാവിലെ കോളേജിലേക്ക് പാച്ചുവിനൊപ്പം ആയിരുന്നു അവൾ പോയത്....
എക്സാം പത്ത് മണിക്ക് ആയിരുന്നു...
നേരത്തെ തന്നെ അവർ ഹാളിൽ കയറി.....
പരീക്ഷക്കിടയിൽ പൗമി പാച്ചുവിനെ നോക്കി.... തർത്ത് എഴുതുവായിരുന്നു അവൻ....
എക്സാം കഴിഞ്ഞു വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോഴായിരുന്നു അതുവഴി വന്ന ആൽവിനെയും ഗ്യാങ്ങിനെയും കണ്ടത്.... പതിവിനു വിപരീതമായി ഇന്നവർക്കൊപ്പം അഖിലും ഉണ്ടായിരുന്നു...
അവൾക്ക് അടുത്ത് എത്തിയപ്പോൾ എന്തോ പറഞ്ഞു അവളെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് അവർ അവളെ മറി കടന്നു പോയി....
"എടി നിനക്ക് എന്താ പറ്റിയെ...??"
ഒന്നൂല്ലടാ പാച്ചൂ....
ഞാൻ ഓടിക്കാം...."
അവൾ അവന്റെ കൈയ്യിൽ നിന്ന് കീ വാങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു...
വഴിയോരങ്ങൾ ഓരോന്നും താണ്ടി അവരുടെ ബുള്ളറ്റ് കുതിച്ചു...
"ടീ പൗമി കുറച്ചു പതിയെ പോ...."
അവള് അപ്പോഴേക്കും അൽപം സ്പീഡ് കുറിച്ചു....
വീടിന്റെ മുറ്റത്തേക്ക് ചെല്ലുമ്പോഴെ അവർ കണ്ടിരുന്നു പരിചയം ഇല്ലാത്ത ഏതോ ഒരു കാറ് മുറ്റത്ത് കിടക്കുന്നത്...
"ഇതാരാടാ...??"
"ആ..."
അകത്തേക്ക് കയറി ചെല്ലുമ്പോൾ അശ്വിനും അനന്തപത്മനാഭനും ലക്ഷ്മിയും എല്ലാവരും ഉണ്ടായിരുന്നു അവിടേ...
ഇതൊക്കെ ആരാ എന്ന അർത്ഥത്തിൽ പൗമി ലക്ഷ്മിയോട് കണ്ണു കൊണ്ട് ആഗ്യം കാണിച്ചു...
"ഇതാണ് അശ്വിന്റെ അമ്മയും അച്ഛനും..."
അവൾ പെട്ടെന്ന് അവർക്കൊരു പുഞ്ചിരി സമ്മാനിച്ചു....
"പ്രവി വന്നില്ലേ അമ്മേ..."
"ഇല്ല...അവന് കുറച്ചു തിരക്കായി പോയി..."
"ടീ അമ്മായിഅമ്മ ഫ്രീക്കത്തി ആണെല്ലോ...??"
അവളുടെ കാതിൽ മെല്ലെ പാച്ചു ആയിരുന്നു അത് പറഞ്ഞത്...
"മിണ്ടാതെ നിക്കെടാ...''
എന്നും പറഞ്ഞു അവൾ കൈ മുട്ട് കൊണ്ട് അവന്റെ വയറിന് ഒരിടി കൊടുത്തു....
അവൾ അശ്വിന്റെ അമ്മയെ മൊത്തത്തിൽ ഒന്ന് നോക്കി...
ജീൻസും ഇറക്കം കൂടിയ ടോപ്പും ആണ് അശ്വിന്റെ അമ്മയുടെ വേഷം....കഴുത്തിൽ കൂടി ഒരു ഷോൾ ചുമ്മാ വട്ടം ചുറ്റി ഇട്ടിട്ടുണ്ട്.... മുടിയൊക്കെ ലെയർ അടിച്ചു ഇട്ടിരിക്കുകയായിരുന്നു...അതിൽ അവിടെവിടെയായി ചെമ്പ് കളറും വ്യാപാച്ചിരിക്കുന്നു...
മുഖത്ത് ചെറിയ തോതിൽ മേക്കപ്പും ഉണ്ട്...
അച്ഛനും വളരെ സിംപിൾ...
"മോൾ ഇങ്ങു വന്നേ...ഫോൺ വിളിച്ചാൽ ഇപ്പോ ഇവന് മോളുടെ കാര്യം പറയാനേ നേരം ഉള്ളു...."
പൗമി അവർക്കടുത്ത് ചെന്ന് ഇരുന്നു ഇടം കണ്ണാൽ അശ്വിനെ ഒന്ന് നോക്കി.... അവന്റെ കണ്ണുകളിൽ അവൾക്ക് കാണാൻ സാധിക്കുമായിരുന്നു പറഞ്ഞറിയിക്കാനാകാത്ത അവളോടുള്ള പ്രണയം....
"എന്താ ആന്റി ഇത്ര പെട്ടെന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ...??"
"വെറുതെ നിങ്ങൾക്ക് ഒക്കെയൊരു സർപ്രൈസ് തരാന്ന് കരുതി..."
"ആന്റിയല്ലാ കേട്ടോ അമ്മയാ...."
അവൾ അവരെ നോക്കി ഒന്നു പുഞ്ചിരിച്ചു......
"എങ്ങനെ ഉണ്ടായിരുന്നു എക്സാം....?"
"കുഴപ്പമില്ലായിരുന്നു അച്ഛാ..."
അശ്വിന്റെ അച്ഛനായിരുന്നു അത് ചോദിച്ചത്...
"എന്നാ ഞങ്ങള് അങ്ങോട്ട് ഇറങ്ങുവാ..."
അശ്വിന്റെ അച്ഛൻ അത് പറഞപ്പോൾ അശ്വിന്റെ അമ്മയും അശ്വിനും എഴുനേറ്റു...
''അതെന്താ ഇത്ര പെട്ടെന്ന് പോകുന്നത്...ഫുഡ് കഴിച്ചിട്ട് പോകാം..."
"ഞങ്ങൾ ഇന്നലെ യു കെ യിൽ നിന്ന് വന്നതേ ഉള്ളു....ഒന്ന് രണ്ട് റിലേറ്റീവ്സിന്റെ വീട്ടിൽ കൂടി കയറാനുണ്ട്....
ഫുഡൊക്കെ ഇനിയൊരിക്കൽ വരുമ്പോൾ ആകാം.....
കല്ല്യാണം കഴിയുന്നത് വരെ ഞങ്ങൾ ഇവിടെ ഉണ്ട്...ഇടയ്ക്കൊക്കെ ഇറങ്ങാം.. "
അതും പറഞ്ഞു അവർ ഇറങ്ങി.... അനന്തപത്മനാഭനും ലക്ഷ്മിയും പാച്ചുവും പൗമിയും അവരെ മുറ്റം വരെ കൊണ്ടു ചെന്ന് യാത്രയാക്കി....
ആ കാറ് ഗേറ്റ് കടന്നു പോകുന്നതും നോക്കി അവൾ നിന്നു...
പെട്ടന്നായിരുന്നു പാന്റിന്റെ പോക്കറ്റിൽ കിടന്നു ഫോൺ വൈബ്രേറ്റ് ചെയ്തത്....
പൗമി ആ കോളെടുത്ത് ഫോൺ ചെവിയോരം ചേർത്ത് പിടിച്ചു...
"ഹലോ.."
(തുടരും)
അടുത്ത ഭാഗം നവംബർ 3 ഞായറാഴ്ച😍😍😘
ഒത്തിരി ഇഷ്ടത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി😘😘

0 Comments
Post a Comment