*പൗമ്മി*

*21......24*


"ശ്ശൊ...സ്വാമി തന്ന ചന്ദനം.."

അതും പറഞ്ഞു പൗമി അത് നിലത്ത് നിന്ന് വാരി എടുത്തു...

"സ്വാമിയോ...??"

അശ്വിനായിരുന്നു അത് ചോദിച്ചത്...

"ആ...അച്ചുവേട്ടാ...ഇതൊരു സ്വാമി എനിക്ക് തന്നതാ...!!"

"ഏത് സ്വാമി...??"

"അത് അച്ചുവേട്ടന് അറിയാൻ പാടില്ല...ഇവിടെ ആർക്കും അറിയില്ല അദ്ദേഹത്തെ....ഇതൊക്കെ കൂടാതെ സ്വാമി എനിക്കൊരു മോതിരം കൂടി തന്നിട്ടുണ്ട്...."

അവൾ അലമാരി തുറന്ന് അവനെ അതെടുത്ത് കാണിച്ചു..

"നീയൊന്ന് തെളിച്ചു പറ പൗമി...."

"പൗമീ......."

"എന്താമ്മേ....??"

"അച്ചു മോനെയും വിളിച്ചിട്ട് താഴേക്ക് വാ..കഴിക്കാം...''

"മ്ം...വരുന്നു അമ്മേ..."

"നീ വേഗം ഡ്രസ്സ് മാറ്റി താഴേക്ക് വാ....വന്നിട്ട് സംസാരിക്കാം..."

അത് പറഞ്ഞു അശ്വിൻ താഴേക്ക് നടന്നു...

വേഷം മാറി അവൾ താഴേക്ക് ചെല്ലുമ്പോഴേക്കും എല്ലാവരും കഴിക്കാൻ ഇരുന്നിരുന്നു...

അശ്വിന്റെ ഓപ്പോസിറ്റ് ഇരുന്ന പ്രവിയുടെ തെട്ടടുത്തായുള്ള ഒഴിഞ്ഞ ചെയറിൽ അവളും ഇരുന്നു....

ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അശ്വിന്റെ മുഖത്തൊരു സന്തോഷം അവൾക്ക് കാണാനായില്ല....

അവൾ പതിയെ കാല് നീട്ടി അവന്റെ കാലിൽ ഒന്ന് തൊട്ട്....

ഏതോ ചിന്തയിലാണ്ട് ഇരുന്ന അവൻ പെട്ടന്ന് ഞെട്ടി കൊണ്ട് അവളെ നോക്കി...

എന്തുപറ്റി എന്ന അർത്ഥത്തിൽ അവൾ അവനെ പുരികം ഉയർത്തി കാണിച്ചു..

ഒന്നുമില്ല എന്ന അർത്ഥത്തിൽ അവൻ കണ്ണുകൾ അടച്ച് കാണിച്ചിട്ട് അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് കഴിക്കാൻ പറഞ്ഞു...

കഴിച്ച് എണീറ്റ അശ്വിന് പിന്നാലെ അവളും എണീറ്റ്...

"അച്ചുവേട്ടാ എന്താ പറ്റിയത്....എന്താ മുഖത്ത് ഒരു സന്തോഷം ഇല്ലാത്തത്...??"

മുകളിലേക്കുള്ള സ്റ്റെപ്പ് കയറുന്നതിനിടയിൽ ആയിരുന്നു അവൾ അത് ചോദിച്ചത്...

"ആരാ പൗമി ആ സ്വാമി.... നീ എന്തിനാ പരിചയം ഇല്ലാത്തവര് തരുന്ന സാധനങ്ങളൊക്കെ വാങ്ങി വീട്ടിലേക്ക് കൊണ്ടു വരുന്നത്.....??"

"അത് പിന്നെ ഞാൻ...."

"ആ...അതൊക്കെ പോട്ടെ....ആരാ ആ സ്വാമി അതേലും പറയ്യ്..."

അവൾ ഓരോന്നായി അവനോടു പറഞ്ഞു തുടങ്ങി....അമ്മാവന്റെ വീട്ടിൽ നിന്ന് രാത്രി പുറത്ത് ചാടിയതും സ്വാമി രക്ഷിച്ചതും പിന്നെ അന്ന് ഗിഫ്റ്റ് എടുക്കാൻ പോയപ്പോ അപകട സൂചന കൊടുത്ത് അയാൾ അവളെ മറി കടന്നു പോയതും...പിന്നെ ഒരിക്കൽ സ്വാമിക്ക് പിന്നാലെ പോയപ്പോൾ ആൽവിനും ഗ്യാങ്ങും പിടിച്ചോണ്ട് പോയതും പിന്നെ സ്വാമിയെ ഫോളോ ചെയ്തു ആ കോളനിയിൽ കൂടി അയാളുടെ വീട്ടിൽ പോയതും അവസാനം അഖിൽ തനിച്ച് ചെല്ലാൻ പറഞ്ഞപ്പോൾ അന്ന് വീണ്ടും സ്വാമിയെ കാണാൻ പോയതും അവൾകായി പ്രസാദവും ചന്ദനവും മറ്റാരുടെയോ കൈയ്യിലേൽപിച്ച് എന്നന്നേക്കുമായി അയാൾ ഈ ലോകത്തോട് വിട പറഞ്ഞതും....
എല്ലാം പൗമി ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി......

"നീ ഇത് വേറെ ആരോടും പറഞ്ഞിട്ടില്ലേ....??"

"അത് പിന്നെ...ആ...ഞാൻ ഒരിക്കൽ പ്രവിയോട് ഒന്ന് സൂചിപ്പിച്ചിരുന്നു...."

അവൾ പറഞ്ഞു പൂർത്തിയാക്കുന്നത് പോലും കേൾക്കാൻ കാത്തു നിൽക്കാതെ അവൻ വേഗം മുറിയിലേക്ക് നടന്നു... പിന്നാലെ അവളും...

അവൻ വേഗം ബാഗിൽ ഇരുന്ന ലാപ്ടോപ് ഓൺ ചെയ്തു...

പാസ്സ്വേർഡ് അടിക്കുന്നതിനിടയിൽ അവൻ വീണ്ടും അവളോടായ് ചോദിച്ചു..

"നീ ഈ പറയുന്ന ആൾ എങ്ങനെയിരിക്കും...."

"ഞാൻ അയാളുടെ ഫെയ്സ്
 കറക്ട് ആയിട്ട് കണ്ടിട്ടില്ല....കാരണംഅയാൾ എപ്പോഴും ഒരു കമ്പിളി പുതയ്ക്കും....മിക്കപ്പോഴും മുഖം പാതി മറച്ചു പിടിക്കും..."

ലാപ്പിലെ ഏതൊക്കെയോ ഫോൾഡറുകൾ പരതി ഒടുവിൽ അവൻ അവളെ ഒരു ഫോട്ടോ കാണിച്ചു..

"ദേ ഇതാണോ അയാൾ എന്ന് നോക്കിയെ..."

ആ ചിത്രത്തിലേക്ക് നോക്കുന്ന ഒരോ നിമിഷവും അശ്വിന്റെ കൈയ്യിലേക്ക് ഉള്ള പൗമിയുടെ പിടുത്തം മുറുകി മുറുകി വന്നു.......

"അ..അച്ഛൻ അല്ലേ ആ നിൽക്കുന്നത്..."

അവൾ ലാപ്പിന്റെ സ്ക്രീനിലേക്ക് വിരൽ ചൂണ്ടി....

ചാണകം മെഴുകിയ തറയിൽ വെള്ളപുതച്ച് നിശ്ചചലനായി കിടക്കുന്ന ഒരു മനുഷ്യൻ... അയാളുടെ തലയ്ക്കൽ കത്തിച്ചു വെച്ച  നിലവിളക്ക്....തൊപ്പിയൂരി അരികിൽ മാറി നിൽക്കുന്ന അനന്തപത്മനാഭൻ....
നിലത്ത് കിടക്കുന്ന വൃദ്ധന് കരിമ്പടം പുതച്ച മനുഷ്യന്റെ ഛായ...

"എന്തൊക്കെയാ ഇത്.... എനിക്കൊന്നും മനസ്സിലാകുന്നില്ല....."

പൗമിയുടെ മുഖം ഒക്കെ വല്ലാണ്ടായിരുന്നു....

"കൂൾ പൗമി കൂൾ....ഞാനൊന്ന് പറയട്ടേ..."

"കൃത്യമായി പറയുകയാണെങ്കിൽ നീ തനിയെ അഖിലിനെ കാണാൻ പോയില്ലേ അന്ന് പൈൻ ഫോറസ്റ്റിൽ....

അതിന്റെ രണ്ട് ദിവസം മുൻപ് ഇയാൾ മരിച്ചിരുന്നു...

പക്ഷേ നീ കരുതുന്നത് പോലെ ഇയാളൊരു സ്വാമി അല്ല...."

"പിന്നെ.....  ??"

പൗമിയുടെ ചോദ്യങ്ങൾക്ക് ഓരോന്നിനും ആകാംഷയേറി കൊണ്ടേയിരുന്നു...

"ഒരു അച്ഛൻ....സാധാരണക്കാരിൽ സാധരണക്കാരനായ ഒരു മനുഷ്യൻ...ഒരു പെൺകുട്ടിയുടെ അച്ഛൻ...."

"അശ്വിൻ പ്ലീസ് മനുഷ്യനു മനസ്സിലാകുന്ന ഭാഷയിൽ പറയ്യ്....."

"ഞാനന്ന് അനന്തൻ സാറിന്റെ ക്യാബിനിലേക് എന്തോ ആവശ്യത്തിന് ചെന്നതായിരുന്നു....."

"എന്താ സാർ മുഖമൊക്കെ വല്ലാതിരിക്കുന്നത്....എന്തേലും വയ്യായ്ക...??"

"ഹേയ് നത്തിംഗ് അശ്വിൻ....ടോ എനിക്ക് ഒരിടം വരെ പോകണം.... ഡ്രൈവറെ വിളിക്കുന്നില്ല...കുറച്ച്  അത്യാവശ്യം ആണ്....
തിരക്ക് ഇല്ലെങ്കിൽ ഒന്ന് വരാൻ കഴിയുമോ...."

"ഞാൻ വരാം സാർ..."

"മ്ം..."

"എവിടേക്ക് ആ സാർ പോകണ്ടത്...."

"ആ ബൈപാസിന്റെ അടുത്ത് ഉള്ള ഒരു കോളനിയില്ലേ അവിടേക്ക്...."

"അവിടെ എന്താ സാർ...??"

"എനിക്ക് വേണ്ടപ്പെട്ട ഒരാൾ അവിടെ മരിച്ചു... അയാളെ ഒന്ന് കാണാനാ...."
×××

"വണ്ടി അകത്തേക്ക് കയറ്റാനുള്ള സ്പെയിസ് ഇല്ലാത്തത് കൊണ്ട് കുറച്ച് ഉള്ളിലേക്ക് ഞങ്ങൾ നടന്നു...

ജീവിതത്തിൽ ആദ്യമായി അനന്തൻ സാർ കരയുന്നത് ഞാൻ അന്ന് ആണ് കണ്ടത്..."

"എന്തിന്...??അച്ഛനെന്തിനാ....അവിടെ പോയത്...അച്ഛനെങ്ങനെയാ അയാളെ പരിചയം..??"

"മടങ്ങി വരും വഴി ഞാനദ്ദേഹത്തോട് അതേ പറ്റി ചോദിച്ചു......"

"സാർ...ആരാ അത്....സാറിന് എങ്ങനെയാ അയാളെ പരിചയം...??"

"അശ്വിൻ വണ്ടി എവിടേലും ഒന്ന് ഒതുക്കി നിർത്ത്..."

ബീച്ച് റോഡിന്റെ സൈഡിൽ ആളൊഴിഞ്ഞ സ്ഥലത്തെ വലിയ വാകമരത്തിന്റെ തണലിൽ ആയി അശ്വിൻ കാറ് നിർത്തി...

"ഇനി പറയ് സാർ അയാൾ ആരാ....എങ്ങനെയാ നിങ്ങള് തമ്മിൽ പരിചയം..."

കുറേ നേരത്തെ നിശബ്ദതയ്ക്കു ശേഷം അനന്തപത്മനാഭൻ പതിയെ പറഞ്ഞു തുടങ്ങി...

"അയാൾക്ക് ഒരു മകൾ ഉണ്ടായിരുന്നു... ഇന്ദു....പഠിക്കാനൊക്കെ മിടുക്കിയായിരുന്നു....

എന്റെ പൗമിയുടെ പ്രായമേ ഉണ്ടായിരുന്നുള്ളു ആ കുട്ടിക്ക്....

 ഞാൻ ഇവരെ ആദ്യമായി കാണുന്നത് ഒരു പത്രത്തിന്റെ ഫ്രണ്ട് പേജിലൂടെ ആയിരുന്നു...

നിർധനയായ പെൺകുട്ടിക്ക് പത്താം ക്ലാസ്സിൽ ഫുൾ മാർക്ക്.... തുടർന്നുള്ള പഠനാവശ്യത്തിന്  മറ്റുള്ളവരുടെ സഹായം തേടുന്നു.... ഇതായിരുന്നു ആ ന്യൂസ്....

അതിൽ കണ്ട നമ്പറിൽ വിളിച്ചു ഞാൻ അന്വേഷിച്ചു.... ഞാനൊരിക്കൽ അവരുടെ വീട്ടിലും പോയിരുന്നു....

ആ കുട്ടിക്ക് തുടർന്ന് പഠിക്കാനുള്ള എല്ലാ സഹായങ്ങളും ഞാനന്ന് വാഗ്ദാനം ചെയ്തു....

പഠിച്ച് വലിയൊരു വക്കീൽ ആവണം അതായിരുന്നു ആ കുട്ടിയുടെ ആഗ്രഹം...

വീട്ടിൽ ലക്ഷ്മിക്ക് മാത്രമേ ഇതൊക്കെ അറിയുവായിരുന്നുള്ളു....മക്കളോട് ഒന്നും ഞാൻ പറഞ്ഞിരുന്നില്ല...."

"എന്നിട്ട്...??"

"ഒരു വർഷം കടന്നു പോയി...പ്ലസ്സ് വണ്ണിലെ അവളുടെ റിസൾട്ട് വന്നപ്പോൾ വീണ്ടും അവൾക്ക് ഫുൾ എ പ്ലസ്സ്....

 ഒരു ഗിഫ്റ്റുമായിട്ട് അന്ന് അവളെ കാണാൻ ഞാനും ചെന്നിരുന്നു...അന്നവൾ പൗമിയുടെയും പ്രവിയുടേയും പാച്ചുവിന്റെയും വിശേഷങ്ങൾ ഒക്കെ തിരക്കിയിരുന്നു....

ഒരിക്കൽ അവരെയും കൊണ്ട് വരാം എന്ന് പറഞ്ഞു ആയിരുന്നു ഞാൻ അന്ന് ആ വീടിന്റെ പടിയിറങ്ങിയത്.....

പക്ഷേ അവരെ ഒന്നും കാണാൻ അവൾക്ക് ആയില്ല...

അതിന്റെ ഒരാഴ്ചയ്ക് ശേഷം അവളെ അവസാനമായി കാണാൻ വീണ്ടും ഞാൻ വീട്ടിൽ ചെന്നിരുന്നു....

പക്ഷേ അന്നവൾ എന്നോട് മിണ്ടിയില്ല... പൗമിയുടെ പ്രവിയുടെയും പാച്ചുവിന്റെയും വിശേഷങ്ങൾ ഒന്നും തിരക്കിയില്ല...
ഉമ്മറത്തെ വാഴയിലക്കീറിൽ ഒരു കഷണം വെള്ളത്തുണിയും പുതച്ചവൾ സുഖമായിട്ട് ഉറങ്ങുകയായിരുന്നു...."

"സാർ എന്തൊക്കെയാ ഈ പറയുന്നത്...."

"അതേടോ..അവൾ മരിച്ചു.. വെറും മരണം ആയിരുന്നില്ല അത്....കൂട്ട ബലാത്സംഗം..... ആ..കുട്ടി...."

ബാക്കി പറയാനാകാതെ അനന്തപത്മനാഭൻ പൊട്ടിക്കരഞ്ഞു....

അയാളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ അശ്വിനും നിന്നു....

"താൻ ഓർക്കുന്നില്ലേ നാല് വർഷങ്ങൾക്ക് മുൻപ് നടന്ന ഇന്ദു വധം.....

ആ കുട്ടിയാ ഇത്....

അന്നത്തെ ന്യൂസ് പേപ്പറുകൾക്കൊക്കെയും ഇന്ദുവിന്റെ മുഖമായിരുന്നു..... നാല് വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം ആയിരുന്നു ഇന്ദുവും മരണപ്പെട്ടത്....ഇന്നും ഞാൻ വ്യക്തമായിട്ട് അതോർക്കുന്നു....

"കൂടെ പഠിച്ച കൂട്ടുകാർ... അവരായിരുന്നു അവളെ......"

നിറഞ്ഞു വന്ന മിഴികൾ അനന്തപത്മനാഭൻ അമർത്തി തുടച്ചു....

"നീതിക്ക് വേണ്ടി അവർ ഒരുപാട് അലഞ്ഞു.... ഒന്ന് രണ്ട് വർഷം അവർ മുട്ടാത്ത വാതിലുകൾ ഇല്ലായിരുന്നു.....
അവളുടെ കൂട്ടുകാർ പ്രതികൾ ആണെന്ന് തെളിയിക്കാൻ അന്ന് പ്രോസിക്യൂഷന് സാധിച്ചില്ല...
കൃത്യമായി ഒരു വിധി പറയാതെ കോടതി ആ കേസ് അവസാനിപ്പിച്ചു..

പിന്നീട് അതിന്റെ പിന്നാലെ പോകാനുള്ള സാമ്പത്തിക ശേഷിയൊന്നും ആ പാവങ്ങൾക്ക് ഇല്ലായിരുന്നു... 

അയാളും ഭാര്യയും അതിനു ശേഷം ഒരിക്കൽ എന്നെ കാണാൻ വീണ്ടും വന്നിരുന്നു.....

പൗമിയെ പറ്റി ഒരുപാട് കാര്യങ്ങൾ സംസാരിച്ച ശേഷമായിരുന്നു അവർ മടങ്ങിയത്...
അന്നവരെ പൗമിയെ കാണാനായി ഞാൻ വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു...

പൗമിയല്ല അവർക്ക് അത് ഇന്ദു തന്നെയാണെന്ന് പറഞ്ഞിട്ടായിരുന്നു അന്നവർ എനിക്ക് മുൻപിൽ നിന്നു മടങ്ങിയത്...

ആ കുട്ടിക്ക് നീതി വാങ്ങി കൊടുക്കാൻ എനിക്ക് സാധിച്ചില്ലല്ലോ എന്ന കുറ്റബോധം എന്നെ വീണ്ടും അലട്ടി കൊണ്ടിരുന്നു.....

മൂന്നാലു ദിവസങ്ങൾക്ക് ശേഷം അയാളുടെ ഭാര്യ ആത്മഹത്യ ചെയ്തു....
മകൾക്ക് നീതി നിഷേധിച്ച നീതിപീഠത്തിനോടുള്ള ഒരമ്മയുടെ പ്രതിഷേധം....

അതിനു ശേഷം അയാളെപ്പോഴും കരിമ്പടം പുതച്ചു പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ സംസാരിച്ചു മാനസിക നില തെറ്റിയവനെ പോലെയായിരുന്നു നടപ്പ്...

ഒന്ന് രണ്ട് വട്ടം അയാളെ കാണാൻ ശ്രമിച്ചെങ്കിലും അയാൾ എന്നിൽ നിന്നോടി മാറി..

പിന്നെ ഇന്നാണ് ഞാൻ അയാളും മരിച്ചത് അറിയുന്നത്..."

അനന്തപത്മനാഭൻ എല്ലാം പറഞ്ഞു അവസാനിപ്പിച്ചു....അശ്വിൻ നിശ്ചലനായി ഒന്നും മിണ്ടാതെ നിന്നു....

××××××

ഏങ്ങലടിച്ചു കരയുന്ന പൗമിയിലേക്കവന്റെ  മിഴികൾ നീണ്ടു...

"പൗമീ....."

"അച്ചുവേട്ടാ....."

അവൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു..... ഇന്ദുവും ആ കുടുംബവും നേർത്തൊരു നോവായി അവർക്കുള്ളിൽ വിങ്ങി നിന്നു....

"അപ്പോൾ അയാളെന്നെ അപകടങ്ങളിൽ നിന്നൊക്കെ രക്ഷിച്ചത് എന്നിൽ എവിടെയോ ഒരു ഇന്ദുവിനെ കണ്ടത് കൊണ്ടാകണം....അല്ലേ അച്ചുവേട്ടാ....."

അവളുടെ ഏങ്ങലടികൾ വീണ്ടും ഉയർന്നു താഴ്ന്നു കൊണ്ടേയിരുന്നു....

അശ്വിൻ അവളെ പുറത്തു തട്ടി ആശ്വസിപ്പിച്ചു....

"കരയല്ലേ പൗമീ....എന്നാലും അച്ചുവേട്ടാ...."

"പോട്ടെ....ഇങ്ങനെ കരയല്ലേ.....നമ്മള് ഇത് അറിഞ്ഞത് തൽക്കാലം ആരോടും പറയണ്ടാ കേട്ടോ...."

"മ്ം ..."

"എന്നാ പോയി മുഖം ഒന്ന് കഴുകിയിട്ടു വാ....ചെല്ല്..."

അവൻ അവളെ വാഷ്റൂമിലേക്ക് തള്ളി വിട്ടു..

അവൾ മുഖം കഴുകി ഇറങ്ങിയപ്പോൾ അശ്വിനെ റൂമിൽ കണ്ടില്ല...
അവൾ.പതിയെ ബാൽക്കണിയിലേക്ക് നടന്നു....

ബാൽക്കണിയിലെ സോപാനത്തിൽ ഇരിക്കുകയായിരുന്നു അവർ എല്ലാവരും...

ബാൽക്കണിയോട് ചേർന്നുള്ള തൂണിൽ ചാരി ഇരിക്കുന്ന അശ്വിന്റെ നെഞ്ചിലേക്ക് ചാരി പ്രവിക്ക് അഭിമുഖം വിധം അവൾ അവന്റെ മടിയിലേക്ക് കാല് നിവർത്തി വെച്ച് കിടന്നു.....

പ്രവിയും അശ്വിനും ഓരോന്നൊക്കെ പറഞ്ഞു പൊട്ടിച്ചിരിക്കുന്നുണ്ട്...

ആർച്ചയും പാച്ചുവും കണ്ണുകൾ കൊണ്ട് കഥ പറയുന്ന തിരക്കിലായിരുന്നു....

പൗമിക്ക് ഒന്നിലും പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല....അവൾ വെറുതെ ആകാശത്തേക്ക് നോക്കി കിടന്നു.....

അവളുടെ മനസ്സിന്റെ ഇടനാഴിയിലൂടെ ഇഴഞ്ഞു നീങ്ങിയ ചിന്തകൾ എല്ലാം ഇന്ദുവിനെ ക്കുറിച്ചായിരുന്നു....

"പൗമീ......."

"എന്താ പ്രവീ....??"

"നിനക്ക് എന്താ പറ്റിയെ...വയ്യേ....??"

"ചെറിയൊരു തലവേദന....."

"മെഡിസിൻ എടുത്തിട്ട് വരട്ടേ....??"

"വേണ്ട പ്രവി....നീ ഇവിടെ ഇരിക്ക്...എനിക്ക് സംസാരിക്കണം...."

"എന്നിട്ട് നീ ഒന്നും പറയുന്നില്ലല്ലോ....??"

"അത് പിന്നെ... പ്രവി..."

"എനിക്ക് അറിയാം....വയ്യായ്ക കൊണ്ടാ അല്ലേൽ ഒരു സെക്കന്റ് വാ അടച്ച് വയ്ക്കാത്ത ആളാ....

പിന്നെ നമുക്ക് എല്ലാവർക്കും കൂടി സംസാരിക്കാൻ ഈ ഒരു രാത്രി മാത്രം അല്ലല്ലോ....ഇനിയും മൂന്നാല് ദിവസം കൂടി ഇല്ലേ...."

അവൾ പെട്ടന്ന് അശ്വിനെ നോക്കി.....

അവൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു...

"നീ അളിയനെ നോക്കണ്ടാ...അളിയനും സമ്മതവാ...
ഞങ്ങൾ അതൊക്കെ നേരത്തെ സംസാരിച്ചിരുന്നു...."

"അപ്പോ ഇനി രണ്ട് മൂന്നു ദിവസം കൂടി ഞങ്ങൾ ഇവിടെ ഉണ്ടല്ലേ.......??"

അവൾക്ക് സന്തോഷം കൊണ്ടൊന്ന് തുള്ളിച്ചാടണമെന്ന് തോന്നി....

"അതാ പറഞ്ഞത്...നീ ഇപ്പോൾ പോയി റെസ്റ്റടുക്ക്്‌...സമയം ഇത്രയും ആയില്ലേ...ഞങ്ങളും  കിടക്കാൻ പോവാ....."

"ആർച്ചേ...ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടോ...??"

"ഇല്ലാ ഏടത്തി...."

"മ്ം എന്നാ പോയി കിടന്നോ...."

എല്ലാവരും കിടക്കാനായി അവരവരുടെ റൂമിലേക്ക് പോയി....

അശ്വിനും പൗമിയും ആ ഇരുപ്പ് തുടർന്നു.....

"പുറത്ത് ഇന്നും നല്ല നിലാവ് ഉണ്ട്...അപ്പോ എങ്ങനാ...."

അശ്വിന്റെ നെഞ്ചിൽ തല ചേർത്ത് കിടക്കുന്ന പൗമിയെ ഇറുകെ പുണർന്നു കൊണ്ടായിരുന്നു അവൻ അത് അവളുടെ കാതിൽ പറഞ്ഞത്...

"ഛീ കള്ള പോലീസ്....."

നിലാ വെളിച്ചത്തിൽ ഒരു കുഞ്ഞു നക്ഷത്രത്തെ പോലെ അവളുടെ മുക്കുത്തി കല്ലുകൾ വീണ്ടും തിളങ്ങി.....

രണ്ടാളും പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു കൊണ്ട് ഒന്നിച്ചു ആകാശത്തേക്ക് നോക്കി....
അശ്വിന്റെ കൈകൾ അപ്പോഴേക്കും അവളെ വരിഞ്ഞു മുറുക്കി കൊണ്ടേയിരുന്നു....

അവന്റെ ചുണ്ടുകൾ മെല്ലെ അവളുടെ കവിളോരം ചേർന്നു.....
പൗമിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു....

പെട്ടന്നായിരുന്നു അശ്വിന്റെ ഫോൺ റിംഗ് ചെയ്തത്...

പരിചയം ഇല്ലാത്ത നമ്പറിൽ നിന്നുള്ള ഒരു കോൾ ആയിരുന്നു അത്...

അവൻ കോളെടുത്ത് ഫോൺ ചെവിയോരം ചേർത്ത് പിടിച്ചു....

"ഹലോ അച്ചുവേട്ടാ..."

മറുപുറത്ത് നിന്നുള്ള ആ വിളി....അത് അവനെ വല്ലാതെ ഒന്നുലച്ചു...

"ആരാ അച്ചുവേട്ടാ വിളിച്ചത്.....??"

പൗമി ആയിരുന്നു അത് ചോദിച്ചത്...

"ശ്രാവന്തി..."

പൗമിയുടെ മുഖം ദേഷ്യത്താലും സങ്കടത്താലും വലിഞ്ഞു മുറുകി...

അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് അവനെ ഇറുങ്ങി കെട്ടിപിടിച്ചു....

"അച്ചുവേട്ടാ... ഞാൻ നാട്ടിലുണ്ട്...എനിക്ക് ഒന്ന് കാണണം....."

മറുപടി പറയാതെ അവൻ ആ കോൾ കട്ട് ചെയ്തു ഫോൺ മാറ്റി വെച്ചു.....

അവൻ പൗമിയെ പതിയെ അവന്റെ നെഞ്ചിൽ നിന്നടർത്തി മാറ്റി...

"അയ്യേ...പൗമി കരയ്യാ...എവിടെ പോയി ന്റെ പെണ്ണിന്റെ ധൈര്യം....??"

നിറഞ്ഞ കണ്ണുകളാൽ അവൾ അവനെ നോക്കുമ്പോഴേക്കും അവന്റെ ചുണ്ടുകൾ അവളുടെ കണ്ണിലേക്കമർന്നിരുന്നു....

(തുടരും)

അടുത്ത ഭാഗം ചൊവ്വാഴ്ച ഇടാൻ നോക്കാട്ടോ......

ഒത്തിരി ഇഷ്ടത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി😘😘😘❤നിറഞ്ഞ കണ്ണുകളാൽ അവൾ അവനെ നോക്കുമ്പോഴേക്കും അവന്റെ ചുണ്ടുകൾ അവളുടെ കണ്ണിലേക്കമർന്നിരുന്നു....

പെട്ടന്നവൾ മുഖം വെട്ടിച്ചു്‌..

"അവൾ വേറെന്തേലും പറഞ്ഞോ....??"

അശ്വിനെ ഒരു ദയനീയ ഭാവത്തിൽ നോക്കി കൈണ്ടായിരുന്നു പൗമി അത് ചോദിച്ചത്...

"ഇല്ല.."

അവനത് പറഞ്ഞു പൂർത്തിയാക്കും മുൻപേ അവന്റെ ഫോൺ വീണ്ടും ശബ്ദിച്ചു....

അവൻ കോളെടുത്ത് സ്പീക്കറിലിട്ടു...

"അച്ചുവേട്ടാ....എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്്‌...പ്ലീസ് ഒന്ന് കാണാൻ പറ്റുവോ....."

അവൻ പതിയെ പൗമിയുടെ മുഖത്തേക്ക് നോക്കി...

അവൾ കൈ കൊണ്ട് വരാം എന്ന് പറയാൻ ആംഗ്യം കാണിച്ചു്‌....

"മ്ം....ഞാൻ വരാം...."

മറുപുറത്ത് നിന്ന് അപ്പോഴേക്കും ഒരു പൊട്ടിച്ചിരി ഉയർന്നു....

"എനിക്ക് അറിയാമായിരുന്നു അച്ചുവേട്ടന് എന്നെ അത്ര പെട്ടെന്ന് മറക്കാനൊന്നും കഴിയില്ല എന്ന്.....ആ മനസ്സിൽ ഇപ്പോഴും ഞാനേ ഉള്ളു....അതെനിക്ക് നന്നായിട്ട് അറിയാം...."

പൗമീ പതിയെ ചുണ്ടനക്കി സ്ഥലം ചോദിക്കാൻ പറഞ്ഞു....

"ശ്രീ എവിടെയാ വരണ്ടത്.....??"

"നിനക്ക് അപ്പോഴേക്കും എന്നെ കാണാൻ തിടുക്കം ആയോ.....
നമ്മള് പതിവായി കാണുന്ന ആ സ്ഥലം ഇല്ലേ അവിടെ വന്നാൽ മതി...വൈകുന്നേരം ഒരു മൂന്ന് മണിയൊക്കെ ആകുമ്പോൾ... ഞാൻ അവിടെ ഉണ്ടാകും...നിന്നെയും കാത്ത്...."

പൗമിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി കൊണ്ടേയിരുന്നു.......
അവളുടെ ദേഷ്യത്തിന്റെ ആഴം കൂടുന്നതിനൊപ്പം തന്നെ അവളുടെ ഇടം കൈയ്യിലെ നീളൻ നഖങ്ങൾ അവന്റെ കൈത്തണ്ടയിലേക്കും ആഴ്ന്നിറങ്ങി കൊണ്ടിരുന്നു.....

അവന് വേദനയേക്കാളേറെ സന്തോഷമായിരുന്നു തോന്നിയത്...... അവളുടെ ദേഷ്യം കൊണ്ടുള്ള ആ ഇഷ്ടം കണ്ടപ്പോൾ...

"ശ്ശോ പൗമി എനിക്ക് കൈ വേദനിക്കുന്നു...."

"ആഹ് വേദനിക്കട്ടെ....നിങ്ങടെയൊരു ശ്രീ...."

"അത് പിന്നെ നീ പറഞ്ഞിട്ടല്ലേ ഞാൻ...."

"മിണ്ടിപ്പോകരുത്...ഞാനഞപ്പോഴാ അവളെ ശ്രീന്ന് വിളിക്കാൻ പറഞ്ഞത്...

ഇത് അതൊന്നും അല്ലാ...നിങ്ങക്ക് പഴേ കാമുകിയുടെ ശബ്ദം കേട്ടപ്പോൾ വീണ്ടും പ്രേമം
എന്താ അതല്ലേ സത്യം.....

അല്ലേലും ഞാനാരാ....നിങ്ങളുടെ ഇടയിലേക്ക് വലിഞ്ഞ് കേറി വന്ന ആരോ ഒരാൾ....."

"നീ എന്റെ ചക്കര ഭാര്യ അല്ലേടീ....."

"ഓ.വേണ്ട....നിങ്ങടെ സോപ്പ് ഒന്നും എന്റെടുത്ത് വേണ്ട... ."

"ദേ പൗമി....നല്ല നിലാവ് ഉള്ള രാത്രി....നീ വാ നമുക്ക് ഒരു റൈഡിന് പോകാം...."

"എന്റെ പട്ടി വരും...."

"ദേ പൗമി... എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ....
താഴ്ന്ന് തരുന്നു എന്ന് കാണുമ്പോൾ തലേൽ കേറിയിരുന്ന് നിരങ്ങുന്നോ ....
വന്ന് കിടക്കെടീ...."

"നിങ്ങടെ മറ്റവളെ പോയി വിളിക്ക്..."

"അത് ശരിയാ..."

അതും പറഞ്ഞു കൊണ്ട് അവൻ ഫോണെടുത്തു......
വലം കൈയ്യാൽ അവൾ ഒറ്റ തട്ട് വെച്ച് കൊടുത്ത്.....

ഫോൺ താഴെ പോയ ദേഷ്യത്താൽ അശ്വിൻ പൗമിയെ നോക്കി......
വേഗന്നവൾ താഴെ വീണ ഫോണെടുത്തു അവന് നേരെ നീട്ടി....

അത് വാങ്ങി കൊണ്ട് മെല്ലെ അവൻ അവളെ കെട്ടിപ്പിടിച്ചു.....

"നീ എന്റെയല്ലേ പൗമി....നിന്റെ സ്ഥാനത്ത് ഇനിയൊരാൾ എന്റെ ജീവിതത്തിലേക്ക് വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ....??"

അവൾ ഒന്നും മിണ്ടാതെ നിന്നു....   .

"പറ...."

അവൻ അവളുടെ ചുമലിൽ പിടിച്ചു കുലുക്കി...

"അറിയില്ല ....എനിക്ക് ഒന്നും അറീയില്ല....പക്ഷേ ഒന്നറിയാം... I can't live without you because നിങ്ങളെ ഞാൻ ഭ്രാന്തമായി സ്നേഹിക്കുന്നു....ഈ ഭൂമിയിൽ ഉള്ള മറ്റെന്തിനെക്കാളും പൗമി ഈ അശ്വിനെ സ്നേഹിക്കുന്നു....."

അവളുടെ കഴുത്തിലേക്ക് അവന്റെ വിരലുകൾ നീണ്ടു....
പതിയെ അവളുടെ ചുണ്ടുകളെ അവൻ കവർന്നെടുത്തു......
അവരുടെ പ്രണയം കണ്ട് നാണിച്ച് ചന്ദ്രൻ പതിയെ കാർമേഘ കെട്ടുകൾക്കിടയിലേക്ക് പോയൊളിച്ചു....
ഇരുട്ടിന്റെ നീല വെളിച്ചം അവിടാകമാനം ഒഴുകി പരന്നു......

മറക്കാനാകാത്ത ഒരു പ്രണയത്തിന്റെ മറ്റൊരു രാത്രിയെ കൂടി അവർക്ക് സമ്മാനിച്ചു ആ ദിനവും കടന്നു പോയി....

"പൗമി എഴുനേക്ക്....ക്ലാസിൽ പോകണ്ടേ....."

പൗമിയെ തട്ടിയുണർത്തി പതിയെ എഴുനേറ്റു കൊണ്ടായിരുന്നു അശ്വിൻ അവളോടായ് അത് പറഞ്ഞത്......

ദേഹത്ത് പറ്റി കിടന്ന പുതപ്പ് പതിയെ വലിച്ചു മാറ്റി കൊണ്ടവൾ അവനെ നോക്കി പുഞ്ചിരിച്ചു....

"ഐ ലവ് യു അശ്വിൻ....!!!"

"ലവ് യു റ്റൂ....ബാ എഴുനേൽക്ക്..."

അവൾ കിടന്നു കൊണ്ട് അവനു നേരെ ഒരു കൊച്ചു കുഞ്ഞിനെ പോലെ കൈ നീട്ടി

"എന്നെടുക്ക് അശ്വിൻ.....പ്ലീസ്..."

കേൾക്കാൻ കാത്തിരുന്നത് പോലെ അവൻ അവളെ കൈകളിൽ കോരിയെടുത്തു......

"ഇനി എന്നെയും കൊണ്ട് ഡാൻസ് ചെയ്യ്...."

"അയ്യടാ.....അതേ ഞാൻ ഒരു കാര്യം പറയട്ടേ...."

"മ്ം  പറയ്യ്....."

"ഇന്ന് ക്ലാസിൽ പോകണ്ടാ....എന്റെ ഒപ്പം വാ....
ഒരിക്കൽ എന്നെ സങ്കടപ്പെടുത്തി പോയവളുടെ മുൻപിലേക്ക് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെയുമായി വേണം എനിക്ക് ഇനി പോകാൻ.....

നീ വരില്ലേ പൗമി എനിക്കൊപ്പം.....!!!!"

അതിനുള്ള മറുപടിയായി അവളവന്റെ നെറ്റിമേൽ ഒന്നമർത്തി ചുംബിച്ചു....

അവൻ പതിയെ അവളെ നിലത്ത് നിർത്തി......

"അച്ചുവേട്ടാ.....ഞാൻ ഇന്ന് ക്ലാസിൽ പോണില്ലാ....വല്ലാത്തൊരു മടി..."

"ഉവ്വോ...."

അവളെ കളിയാക്കി അവൻ ചോദിച്ചു...

"പ്ലീസ് അച്ചുവേട്ടാ.. പ്ലീസ് പ്ലീസ്....."

"മടിയാണെങ്കിൽ പോകണ്ടാ... പോരെ....."

"മ്ം....തായ്ങ്കൂ...."

"എന്നാൽ ഉണ്ടല്ലോ വൈകുന്നേരത്തേക്ക് ഒരുങ്ങി സുന്ദരിക്കുട്ടി ആയിട്ട് ഇരിക്കണം കേട്ടോ...ഞാൻ വൈകിട്ട് വരാം....."

"ഇന്നൊരു ദിവസം ലീവ് എടുത്തൂടെ.... "

"എന്നിട്ട്....??"

അവൻ അവളെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ടായിരുന്നു അത് ചോദിച്ചത്

"ഛീ....ഈ പോലീസ് കള്ളനാ.... കള്ള പോലീസ്...."

അതും പറഞ്ഞവൾ താഴേക്ക് ഓടി....

ലക്ഷ്മി അടുക്കളയിൽ തിരക്കിട്ട പണിയിൽ ആയിരുന്നു... അവരെ സഹായിക്കാൻ ഇന്ദുവും ഉണ്ടായിരുന്നു...

"അമ്മേ ഞാൻ എന്തേലും...."

അവൾ അത് ചോദിച്ചു കൊണ്ട് നിൽക്കുമ്പോഴായിരുന്നു അപ്പുറത്ത് മാറി നിന്നു ചപ്പാത്തി പരത്തുന്ന ആർച്ചയെ കണ്ടത്...

"ഏ...നീ എപ്പോഴാ അടുക്കളയിൽ കയറിയത്.. ??"

"അങ്ങനെയാ പെൺകുട്ടികള്....അല്ലാതെ നിന്നെപ്പോലെ അല്ല...."

"ഓ..."

"ഹോ..വീട്ടിൽ ഞാൻ വിളിക്കാതെ എഴുനേൽക്കാത്തവളാ ഇവിടെ നേരം വെളുക്കുന്നെനു മുന്നേ കിടന്ന് ചത്ത് പണിയുന്നത്.....ഇതിന്റെ പിന്നിൽ ആ പാച്ചൂന്റെ ബുദ്ധിയാ... "

മനസ്സിൽ അതും പറഞ്ഞു അവൾ തിരിഞ്ഞതും കൺ മുൻപിൽ പാച്ചു...

"കണ്ടോടി....പെൺപിള്ളേരെ കണ്ടു പഠിക്ക്....

അമ്മേ ഒരു ചായ....."

"ഇതിപ്പോ എത്രാമത്തെ തവണയാ നീ ചായ ന്നും പറഞ്ഞു അടുക്കളയിലേക്ക് കയറി വരുന്നത്... "

പൗമി വാ പൊത്തി ചിരിച്ചു...

"മോനെ പാച്ചൂ...."ഈ" ചായ അധികം കുടിക്കുന്നത് അത്ര നല്ലതല്ലാ കേട്ടോ..  "

അതും പറഞ്ഞു പൗമി അവിടെ നിന്നും എസ്കേപ്പ് ആയി...

എല്ലാവരും പതിയെ അവരവരുടെ ജോലി തിരക്കുകൾക്ക് പിന്നാലെ പോയി....

പാച്ചുവും ആർച്ചയും ഒന്നിച്ചായിരുന്നു കോളേജിലേക്ക് പോയത്....
പൗമിയും അശ്വിനും ആയിരുന്നു അവർക്ക് അതിന് അനുവാദം കൊടുത്തത്...

"പൗമി റെഡിയായി ഇരുന്നോണം...ഞാൻ വരും ഉച്ചയ്ക്ക്...."

"മ്ം...."

അശ്വിനെയും യാത്രയാക്കി പൗമി പതിയെ അകത്തേക്ക് കയറി.....

അവൾ നേരെ റൂമിലേക്ക് പോയി....

വർഷങ്ങൾക്ക് മുൻപ് അവസാനമായി ശ്രാവന്തിയെ കണ്ട ആ ദിവസം അവളുടെ മനസ്സിലേക്കോടിയെത്തി.... 

ആർക്കും കാണാനാവില്ലെങ്കിലും അശ്വിൻ അന്ന് അടിച്ച അടിയുടെ  ചുവപ്പ് ഇപ്പോഴും ഈ കവിളിൽ എവിടെയോ ഉണ്ട്....

അവൾ കണ്ണാടിയിൽ നോക്കി മനസ്സാലെ മന്ത്രിച്ചു....

ഒരു നേർത്ത പ്രതികാരത്തിന്റെ കനലുകൾ അവൾക്കുള്ളിൽ പതിയെ പുകഞ്ഞു തുടങ്ങി.......

ഉച്ചയാകുന്നതും നോക്കി അവൾ ഇരുന്നു.....

അലമാരിയിൽ നിന്ന് അശ്വിന് ഇഷ്ട്ടപ്പെട്ട മഞ്ഞയും മെറൂണും ഇടകലർന്ന സാരിയെടുത്ത് ഉടുത്തു......

അൽപം സിന്ദൂരമെടുത്ത് നെറുകിലേക്ക് തൊട്ടു....

അലസമായി അഴിച്ചിട്ട ചെമ്പൻ മുടിയിഴകൾ മുറിയിലെ ഫാനിന്റെ കാറ്റിൽ പാറി പറന്നു....

ഫാനും ലൈറ്റും ഓഫ് ചെയ്തു അവൾ താഴേക്ക് ഇറങ്ങി...

"മോള് എവിടേലും പോകാൻ ഇറങ്ങിയതാണോ....??"

"അതേ..ഇന്ദുവേച്ചി...അച്ചുവേട്ടൻ ഇപ്പോ വരും...."

അവൾ അത് പറഞ്ഞു തീർന്നതും അശ്വിന്റെ കാറ് ആ മുറ്റത്തേക്ക് വന്നതും ഒന്നിച്ചായിരുന്നു....

"ആ.. വന്നെന്ന് തോന്നുന്നു...."

അതും പറഞ്ഞു കൊണ്ട് അവൾ പതിയെ മുറ്റത്തേക്ക് ഇറങ്ങി....

അവളുടെ വേഷത്തിലെ മാറ്റം കണ്ട് അവൻ അവളെ അതിശയത്തോടെ ഒന്ന് നോക്കി.....

കാരണം കല്ല്യാണം കഴിഞ്ഞു ആകെ ഒരു തവണ മാത്രമേ അവൻ അവളെ സാരിയിൽ കണ്ടിട്ടുണ്ടായിരുന്നുള്ളു....അന്നവൻ അവളെ വാനോളം പുകഴ്ത്തിയതും ആയിരുന്നു....

"എന്താ ഇങ്ങനെ നോക്കുന്നത്....??"

"ഏയ് ഒന്നൂല്ല...നീ കേറ്..."

"എന്തേലും കഴിച്ചായിരുന്നോ....??"

"മ്ം...ഞാൻ ക്യാന്റിനിൽ നിന്ന് കഴിച്ചു...."

അപ്പോഴേക്കും അവളെയും കൊണ്ട് ആ കാറ് ചലിച്ചു തുടങ്ങിയിരുന്നു....

"ടെൻഷൻ ഉണ്ടോ....."

പുറത്തേക്ക് നോക്കി കൊണ്ടവൾ അലസമായി അവനോടായ് ചോദിച്ചു....

"എന്തിന്...??"

"അല്ല മുഖം കണ്ടപ്പോൾ തോന്നി..."

"മ്ം...."

 ബീച്ച് റോഡിനടുത്തെ ആ വലിയ വാകമര ചുവട്ടിൽ കാറ് നിർത്തി അശ്വിനിറങ്ങി....
വർഷങ്ങൾക്ക് മുൻപെ മനസ്സിൽ നിന്ന് വേരോടെ പിഴുതെറിഞ്ഞ പ്രണയത്തെ പറ്റി ഓർക്കുകയായിരുന്നു അവന്റെ മനസ്സപ്പോൾ....

അവൾ ഇറങ്ങി അവന്റെ അടുത്തേക്ക് ചെന്നു നിന്നു...പതിയെ അവന്റെ കൈകളിൽ അമർത്തി പിടിച്ചു....

"എന്നാന്നേ....ഞാനില്ലേ കൂടെ....."

"നീ വേണം എന്നും എന്റെ കൂടെ.... "

"ഞാൻ കാറിൽ ഇരിക്കാം....പെട്ടന്നവൾ എന്നെ കാണണ്ടാ...ഞാൻ പതിയെ വരാം...."

"നിന്റെ ഇഷ്ടം പോലെ..."

അവൾ പതിയെ കാറിലേക്ക് കയറി ഇരുന്നു....

നിമിഷ നേരത്തിനുള്ളിൽ തന്നെ കുറച്ചു അപ്പുറത്തായ് മാറി ശ്രാവന്തിയുടെ കാറും വന്നു നിന്നു.....

പൗമിയുടെ ചങ്കിടിപ്പ് വർദ്ധിച്ചു കൊണ്ടേയിരുന്നു.....

അശ്വിൻ പതിയെ ശ്രാവന്തിക്കടുത്തേക്ക് നടന്നു....

കാറിൽ നിന്നിറങ്ങിയപാടെ അവളോടി അശ്വിനടുത്തേക്ക് ചെന്നു നിന്നു....

"അച്ചുവേട്ടാ....??"

"എന്തിനാ നീ കാണണം എന്നു പറഞ്ഞത്...??"

"നമുക്ക് ഒന്ന് നടന്നാലോ....??"

"നീ പറയാൻ ഉള്ളത് പറയ്യ്...."

"പറയാം....ആദ്യം നമുക്ക് ഒന്ന് നടക്കാം...."

നിവർത്തി ഇല്ലാതെ അവൻ അവൾക്ക് ഒപ്പം നടന്നു....

കാറിലിരുന്ന് ആ കാഴ്ച കണ്ടപ്പോൾ പൗമിയുടെ ഉള്ളൊന്ന് പിടഞ്ഞു..... പെട്ടന്നവളുടെ കണ്ണുനീർ തുള്ളികൾ ആ കാഴ്ചയെ മറച്ചു കൊണ്ട് കഴുത്തിലൂടെ ഒഴുകി ഇറങ്ങി......

പൗമി പതിയെ കണ്ണുകൾ അടച്ചു കൊണ്ട് കാറിന്റെ സീറ്റിലേക്ക് തലചായ്ച്ച് കിടന്നു....

"എന്താ നിനക്ക് പറയാൻ ഉള്ളത്...??".

അശ്വിന്റെ ശബ്ദം വീണ്ടും ഉയർന്നു.....

"അച്ചുവേട്ടന് എന്നോട് ഇപ്പോഴും പഴയ ആ സ്നേഹം ഉണ്ടോ....??"

"അത് ചോദിക്കാനാണോ നീ കാണണം എന്ന് പറഞ്ഞത്...നിന്റെ ഭർത്താവ് എവിടെ...??"

"അറിയില്ല...."

"വാട്ട്.....??"

"എനിക്ക് അറിയില്ല അയാൾ എവിടെ ആണെന്ന്....അയാളൊരു മനുഷ്യനല്ല....വൃത്തി കെട്ടവൻ.....ആറു മാസങ്ങൾക്ക് മുൻപ് ഞങ്ങൾ ഡൈവോഴ്സ് ആയി...."

ഒരു പൊട്ടിച്ചിരിയോടെ അവളത് പറയുമ്പോൾ  ഒരു ഞെട്ടലോടെ ആയിരുന്നു അശ്വിനത് കേട്ടത്....

"എന്തിന്...??"

"ഒന്നിച്ചു ഒത്ത് പോകാൻ പറ്റിയില്ല...ഞങ്ങൾ ബന്ധം വേർപെടുത്തി...."

ഒരു തമാശയായ് അവളത് പറഞ്ഞു കൊണ്ട് വീണ്ടും അശ്വിന്റെ മുഖത്തേക്ക് നോക്കി....

"നിന്റെ ശ്രീക്കുട്ടിയെ നിന്നെ പോലെ സ്നേഹിക്കാൻ മറ്റാർക്കും ആവില്ല അശ്വിൻ.....നീയായിരുന്നു ബെസ്റ്റ്....അത് മനസ്സിലാക്കാൻ ഞാനും വൈകി... 

നിൻറെ മനസ്സിൽ ഇപ്പോഴും ഞാനുണ്ടെന്ന് എനിക്ക് അറിയാം... കാരണം ഒരിക്കലും മറക്കാൻ കഴിയാത്ത വിധം നീയെന്നെ ഒരുപാട് സ്നേഹിച്ചിരുന്നു.....

എന്താ സത്യമല്ലേ....

ഈ മനസ്സിൽ ഇപ്പോഴും ഞാനുണ്ട്... എന്നോടുള്ള നിന്റെ പ്രണയം ഉണ്ട്‌...ഇല്ലായിരുന്നു എങ്കിൽ നീ ഇപ്പോൾ എന്റെ മുൻപിൽ വരില്ലായിരുന്നു....

എനിക്ക് വേണം നിന്നെ...എന്റേത് മാത്രം ആയിട്ട്...."

അതും പറഞ്ഞു കൊണ്ട് അവൾ അശ്വിന്റെ നെഞ്ചോരം ചേരാനാഞ്ഞപ്പോഴായിരുന്നു
പൗമി പിന്നിലൂടെ വന്ന് പോണിടെയിൽ കെട്ടിയിരുന്ന അവളുടെ മുടിമേലെ പിടിച്ചു അവളെ അവനിൽ നിന്നടർത്തി മാറ്റിയത്....

"കഴിഞ്ഞൊ നിന്റെ നാടകം...."

പൗമി ആയിരുന്നു അവളോടായ് അത് ചോദിച്ചത്....

" പൗർണമി......"

അവളുടെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചു....

"നീ എന്താ ഇവിടെ...??"

"ഇവിടെ അല്ലാതെ പിന്നെ എവിടെയാണ് ഞാൻ നിൽക്കണ്ടത്...."

അശ്വിന്റെ തോളോട് തോൾ ചേർന്ന് നിന്നു കൊണ്ടായിരുന്നു പൗമി അത് ചോദിച്ചത്....

"എന്നെ ഇങ്ങനെ കണ്ടിട്ടും നിനക്ക് കാര്യം മനസ്സിലായില്ലേ....എന്നാൽ ഞാൻ കുറച്ചു കൂടി വ്യക്തമാക്കി തരാം....."

അത് പറഞ്ഞു കൊണ്ട് പൗമി അവളുടെ സാരി ഞൊറികൾക്കിടയിൽ കിടന്ന ആലിലത്താലിയെടുത്ത് പുറത്തേക്ക് ഇട്ടു....

"ഇപ്പോ മനസ്സിലായോ...???"

അശ്വിൻ എന്ന പേര് കൊത്തിചേർത്ത താലിയിലേക്ക് ശ്രാവന്തിയുടെ മിഴികൾ നീണ്ടു.....

"നീ...."

"നീയല്ലാ...പൗർണമി.. പൗർണമീ അശ്വിൻ...."

"ഇല്ലാ ഞാനിത് സമ്മതിക്കില്ലാ....അശ്വിൻ എന്റെയാ...എന്റെ മാത്രം...."

ശ്രാവന്തി അലറി കൊണ്ടായിരുന്നു അത് പറഞ്ഞത്...

"അച്ചുവേട്ടാ ഇവളോട് പറ...ഞാനാ..ഞാനാ അച്ചുവേട്ടനെ സ്നേഹിച്ചത് എന്ന്...."

"സ്നേഹിച്ചു എന്നല്ല...സ്നേഹിച്ചു പറ്റിച്ചു.... അതാവും കൂടുതൽ ശരി....ഒരാളെ അല്ല...രണ്ടു പേരെ എന്റെ ഏട്ടനെയും എന്റെ ഭർത്താവിനെയും....എന്നിട്ട് നിന്ന് ന്യായം പറയാൻ വരുന്നോ..."

പൗമി ആയിരുന്നു അത് പറഞത്...

"ദാ നിൽക്കുന്ന അശ്വിനെ ഞാൻ സ്നേഹിച്ചിട്ടുണ്ടെങ്കിൽ സ്വന്തമാക്കാനും എനിക്ക് അറിയാം... അതിനി നിന്നെ ഇല്ലാതാക്കിയിട്ടായാലും......."

അവളത് പറഞ്ഞു നിർതിയതും അശ്വിന്റെ കൈകൾ അവളുടെ ഇടം കവളിൽ പതിഞ്ഞതും ഒന്നിച്ചായിരുന്നു...

(തുടരും)

അമ്മുക്കുട്ടി😍😍😘"ദാ നിൽക്കുന്ന അശ്വിനെ ഞാൻ സ്നേഹിച്ചിട്ടുണ്ടെങ്കിൽ സ്വന്തമാക്കാനും എനിക്ക് അറിയാം... അതിനി നിന്നെ ഇല്ലാതാക്കിയിട്ടായാലും......."

അവളത് പറഞ്ഞു നിർതിയതും അശ്വിന്റെ കൈകൾ അവളുടെ ഇടം കവളിൽ പതിഞ്ഞതും ഒന്നിച്ചായിരുന്നു...

"അശ്വിൻ നീ....."

അശ്വിനു നേരെ വിരൽ ചൂണ്ടി കൊണ്ടായിരുന്നു ശ്രാവന്തി അത് പറഞ്ഞത്..

"എന്റെ പെണ്ണിനെ പറഞ്ഞാൽ തല്ലുവല്ലാ കൊല്ലും നിന്നെ ഞാൻ..."

അത് പറഞ്ഞു കൊണ്ട് അശ്വിൻ വീണ്ടും തോളിലൂടെ കൈയ്യിട്ട് പൗമിയെ  അവനരുകിലേക്ക് ചേർത്ത് പിടിച്ചു......

"ടീ..നീ ഓർത്ത് വെച്ചോ..നിന്നെ ഞാൻ വെറുതെ വിടില്ലാ.....
എനിക്കു വേണ്ടി മരിക്കാൻ പോലും തയ്യറായി നിന്ന ഇവനെ നീ എന്ത് കൈവിഷം കൊടുത്താ ഇങ്ങനെ നിന്റെ വരുതിയിലാക്കായിയത്.....??"

"ആത്മാർത്ഥ സ്നേഹം..."

"ടീ നീ കൂടുതൽ ഡയലോഗ് അടിക്കണ്ട.....എന്നെ ഞാൻ എല്ലാ അർത്ഥത്തിലും ഈ നിൽക്കുന്ന അശ്വിന് കൊടുത്തിട്ടുണ്ടെങ്കിൽ ഇവനെ കൊണ്ട് എന്റെ കഴുത്തിൽ താലി കെട്ടിക്കാനും എനിക്ക് അറിയാം......"

ശ്രാവന്തിയുടെ വായിൽ നിന്ന് വീണ വാക്കുകൾ കേട്ട് തറഞ്ഞു
നിൽക്കുകയായിരുന്നു പൗമി..

അശ്വിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല...

പൗമി പതിയെ അവളുടെ തോളിലൂടെ ചുറ്റി പിടിച്ചു കിടന്ന അശ്വിന്റെ കൈകളെടുത്ത് മാറ്റി.....

ഒരു ഞെട്ടലോടെ ആയിരുന്നു അശ്വിൻ പൗമിയെ നോക്കിയത്..

"പൗമി ഞാൻ...."

"നിർത്ത്.."

കൈപത്തി അവനു നേരെ ഉയർത്തി പിടിച്ചു കൊണ്ടായിരുന്നു അവൾ അത് പറഞത്....

ശ്രാവന്തിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... അവൾ അശ്വിനെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു.....

പൗമി പതിയെ കൈത്തണ്ടയാൽ മൂക്കിൻ തുമ്പിലെയും കവിളിലെയും വിയർപ്പ് തുള്ളികളെ ഒപ്പിയെടുത്തു കൊണ്ട് കൈ നിവർത്തി ശ്രാവന്തിയുടെ കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുത്തു...

പ്രതീക്ഷിക്കാതെ കിട്ടിയ അടി ആയിരുന്നതിനാൽ അവളൊന്ന് ഞെട്ടി..
അടി കൊണ്ട വലത്തേ കവിളിൽ ഇരു കൈയ്യും പൊത്തിപ്പിടിച്ചു നിൽക്കുകയായിരുന്നു ശ്രാവന്തിയപ്പോൾ...

"ടീ മോളെ....നീ ഇങ്ങോട്ട് ഒന്ന് നോക്കിയെ.,
കെട്ടിക്കഴിഞ്ഞ് ആ രാത്രി ഈ മനുഷ്യൻ എന്നോട് പറഞ്ഞൊരു വാക്കുണ്ട്.."നിന്റെ പൂർണ സമ്മതത്തോടെ അല്ലാതെ ഒരിക്കലും നിന്നെ ഞാൻ തൊടില്ല എന്ന്"

ആ ഒരു വാക്ക് മാത്രം മതി എനിക്ക് നീ ഇപ്പോൾ പറഞ്ഞത് കള്ളം ആണെന്ന് മനസ്സിലാകാൻ...

നീ എന്താ ഓർത്തത് നീ പറയുന്ന പച്ചക്കള്ളം വെള്ളം തൊടാതെ വിഴുങ്ങി കെട്ട്താലിയും പൊട്ടിച്ചെറിഞ്ഞ് ഞാനെന്റെ പാട്ടിന് പോകുവെന്നോ..
എങ്കിൽ നിനക്ക് ആളുമാറി പോയി...ഐ ആംമ് പൗമി...

നിന്ന് വിയർക്കാതെ  മോള് സ്ഥലം വിടാൻ നോക്ക്...ചെല്ല്...."

"ടീ നീ ചെവിയിൽ നുള്ളിക്കോ.... നിന്നെയും ഇവനെയും അധിക കാലം ഒന്നിച്ചു വാഴിക്കില്ല ഞാൻ..."

അതും പറഞ്ഞു തികട്ടി വന്ന ദേഷ്യത്തിൽ ശ്രാവന്തി പൗമിയുടെ താലിമാലയിൽ പിടുത്തം മുറുക്കി..

"പൗമി ഇവളെ ഞാൻ അടിക്കണോ അതോ നീ അടിക്കുവോ...??"

അശ്വിനത് പറഞ്ഞു പൂർത്തിയാക്കും മുൻപ് പൗമിയുടെ അടുത്ത അടിയും ശ്രാവന്തിയുടെ കവിളിൽ പതിഞ്ഞു...

അടങ്ങാത്ത പകയുടെ കനലുകൾ ഒരു ഭ്രാന്തൻ തിരമാലയെ പോലെ ശ്രാവന്തിയുടെ കണ്ണുകൾക്കുള്ളിൽ ആഞ്ഞടിക്കുന്നുണ്ടായിരുന്നു...

പൗമി അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ച് അവളെയും കൊണ്ട് മണൽത്തരിയിലൂടെ മുൻപോട്ടു നടന്നു..

"ആദ്യം നീ എന്റെ ഏട്ടനെ പറ്റിച്ചു, അതിനു ശേഷം എന്റെ ഭർത്താവിനെ...ഇത്രയൊക്കെ കാണിച്ചിട്ടും നിന്നെ വെറുതെ വിട്ടത് നീ ഒരു പെണ്ണാണല്ലോ എന്ന് മാത്രം ഓർത്തിട്ടാ.....
നിന്റെ സ്ഥാനത്ത് ഒരു ആണ് ആയിരുന്നു എങ്കിൽ അവൻ ബാക്കി കാണില്ലായിരുന്നു.....

പോട്ടെ പോട്ടെന്ന് വയ്ക്കുമ്പോൾ ജീവിതം നശിപ്പിക്കാൻ ഞങ്ങൾക്ക് ഇടയിലേക്ക് വന്നാൽ ഉണ്ടല്ലോ നിന്റെ അമേരിക്കകാരൻ കെട്ടിയോനും വീട്ടുകാരും വെള്ളത്തുണിയിൽ പൊതിഞ്ഞ് എടുത്തോണ്ട് പോകേണ്ടിവരും നിന്നെ....."

ശ്വാസം കിട്ടാതെ മുൻപിലേക്ക് തള്ളി പിടിച്ച അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ടായിരുന്നു പൗമി അത് പറഞത്..

അശ്വിൻ ഓടി വന്ന് പൗമിയെ അരക്കെട്ടിലൂടെ ചുറ്റി പിടിച്ചു കാലുകൾ നിലം തൊടീക്കാതെ പിന്നോട്ട് കൊണ്ട് പോയി..

"മതി....അവള് ചത്ത് പോകും...."

അപ്പോഴും കഴുത്തിൽ കൈകൾ ചുറ്റി പിടിച്ചു ശ്വാസമെടുക്കാനായി ശ്രാവന്തി പാടുപെടുന്നുണ്ടായിരുന്നു.....

അശ്വിൻ വീണ്ടും ശ്രാവന്തിയുടെ അടുത്തേക്ക് ചെന്നു...

"ടീ മോളെ ഗ്യാലറിയിൽ ഇരുന്നു കളി കണ്ടത് നിനക്ക് ഒരെണ്ണം പൊട്ടിക്കാൻ കഴിവില്ലാഞ്ഞിട്ടല്ല...എന്തു കൊണ്ടും അതിനു നല്ലത് എന്റെ ഭാര്യ ആണെന്ന് മനസ്സിലാക്കിയത് കൊണ്ടാ....

എന്തായാലും കിട്ടേണ്ടതൊക്കെ കിട്ടി ബോധിച്ചില്ലേ...എന്നാൽ ചെന്നാട്ടെ...."

"നീ നോക്കി ഇരുന്നോ അശ്വിൻ ശ്രാവന്തി ആരാണെന്ന് നീ അറിയുവാൻ പോകുന്നതേയുള്ളു...."

അതും പറഞ്ഞു കൊണ്ട് അവൾ അവനിൽ നിന്ന് അകലുമ്പോൾ അവനും പൗമിക്കടുത്തേക്ക് നടന്നിരുന്നു...

കാൽമുട്ടിൽ തല ചേർത്ത് ആർത്തിരമ്പി വരുന്ന കടലിനെയും അങ്ങ് അകലെ കടലിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങുന്ന സൂര്യഭഗവാനെയും നോക്കി ശാന്തമായിട്ട് ഇരിക്കുകയായിരുന്നു പൗമി അപ്പോൾ....

അശ്വിൻ പതിയെ അവൾക്ക് അരികിലേക്ക് ചെന്നിരുന്നു...

"എന്താണ് ഒരു ആലോചന...??"

"അത് പിന്നെ അച്ഛുവേട്ടാ..ശ്രാവന്തി.."

അവളത് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് അശ്വിൻ അവളുടെ ചുണ്ടത്ത് ചൂണ്ടു വിരൽ ചേർത്തു....

"കല്ല്യാണം കഴിഞ്ഞു ജോലി തിരക്ക് കാരണം എങ്ങോട്ടും പോകാൻ പോലും പറ്റിയിട്ടില്ല...
ദയവ് ചെയ്തു ആ പിശാശിന്റെ കാര്യം പറഞ്ഞ് നല്ലൊരു സായാഹ്നം കൊളവാക്കരുത് പ്ലീസ്...."

അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് അവനെ നോക്കി....

സുര്യന്റെ പകുതിയിൽ കൂടുതലും കടിലിന്റെ അടിയിലായി...കടലിൽ വെള്ളത്തിലാകെ മൊത്തം ഒരു ചുവപ്പ് നിറം ഒഴുകി പരന്നു....പിന്നെ പതിയെ പതിയെ അത് ആ വെള്ളത്തിൽ അലിഞ്ഞു ഇല്ലാണ്ടായി......

അശ്വിൻ പൗമിയുടെ മടിയിൽ തലചേർത്തു കിടന്നു.....അവൾ അവന്റെ ചെമ്പൻ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു കൊണ്ടേയിരുന്നു....

അവൻ പതിയെ ആ കൈകളെ പിടിച്ചു അവന്റെ ചുണ്ടോരം ചേർത്ത് മെല്ലെയൊന്ന് ചുംബിച്ചു...
അവളും പതിയെ അവന്റെ നെറ്റിയിലേക്കൊന്ന് ചുണ്ടു ചേർത്തു....

അവന്റെ വിരലുകൾ ആകാശത്ത് തേങ്ങാ പൂള് പോലെ തെളിഞ്ഞു വന്ന അമ്പിളി മാമന് നേരെ ആയിരുന്നു....

പണ്ടൊക്കെ ചന്ദ്രനെ കാണുമ്പോൾ മുഖത്ത് ഒരു ചിരി ആയിരുന്നു എങ്കിൽ അച്ചുവേട്ടന്റെ കൂടെ കൂടിയതിനു ശേഷം ആണ് അത് നാണമായി മാറിയത്...

അവൾ ആകാശത്തേക്ക് നോക്കി നാണത്താൽ ഒന്ന് പുഞ്ചിരിച്ചു...

അവനപ്പോഴും  അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു ആ കിടപ്പ് തുടർന്നു.....

വീശിയടിച്ച കടൽകാറ്റിന്റെ ശക്തിയിൽ അവളുടെ സാരി ഞൊറികൾ തെന്നിമാറിയതും അവന്റെ ചുണ്ടുകൾ അവളുടെ വയറിലേക്കമർന്നു....

"ശ്ശൊ...ഈ പോലീസിനെ ഞാൻ ഇന്ന് ശരിയാക്കും....."

അതും പറഞ്ഞു കൊണ്ട് അവൾ അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു....
കുറച്ചു സമയം കൂടി  അവിടെ ചിലവഴിച്ചിട്ട് അവർ വീട്ടിലേക്ക് മടങ്ങി....

"എവിടെ ആയിരുന്നു രണ്ടാളും.....??"

"ഞങ്ങൾ വെറുതെ പുറത്തേക്ക് ഒന്ന്...."

അശ്വിൻ ആയിരുന്നു അത് പറഞ്ഞത്..

''നിങ്ങള് രണ്ടാളും പോയി വേഷം ഒക്കെ മാറി വാ....
ഭക്ഷണം കഴിക്കാം...ഞങ്ങൾ നിങ്ങളെ വെയിറ്റ് ചെയ്തു ഇരിക്കുവായിരുന്നു....കുറച്ചു സംസാരിക്കാനും ഉണ്ട്..."

പൗമിയും അശ്വിനും വേഗം ഫ്രഷായി താഴേക്ക് ചെന്നു...

"എന്താ അച്ഛാ പറയാൻ ഉണ്ടെന്ന് പറഞ്ഞത്...??"

"ഭക്ഷണം കഴിക്ക് എന്നിട്ടാവാം സംസാരം...."

കഴിക്കുമ്പോഴും പൗമിയുടെയും അശ്വിന്റെയും ചിന്ത അച്ഛന് എന്താകും പറയാനുള്ളത് എന്നോർത്ത് ആയിരുന്നു....

അത് കൊണ്ട് തന്നെ അവർ രണ്ടാളും വേഗം കഴിച്ചെണിറ്റു.....

"എന്താ അച്ഛാ പറയാൻ ഉള്ളത്.....?"

ഹാളിൽ എല്ലാവരും നിരന്നിരുന്നു..അനന്തപത്മനാഭൻ എന്താണ് പറയുവാൻ പോകുന്നത് എന്ന ആകാംഷയിൽ...

"എനിക്ക് പറയാനുള്ളത് പ്രവീടെ വിവാഹ കാര്യം ആണ്....."

"അച്ഛാ ഞാൻ പറഞ്ഞല്ലോ...എനിക്ക് ഇപ്പോഴേ ഒരു വിവാഹ ഒന്നും വേണ്ടെന്ന്.... "

"പ്രവി നീ മിണ്ടരുത്.. കുറേ ആയി ഞങ്ങളെ പറഞ്ഞു പറ്റിക്കുന്നു....

ഇനി അതല്ലാ നിന്റെ മനസ്സിൽ ആരേലും ഉണ്ടെങ്കിൽ അത് പറയ്...ഞാൻ ആ കുട്ടിയുടെ വീട്ടുകാരും ആയി സംസാരിക്കാം...."

"ഇല്ലച്ഛാ...അങ്ങനെ ആരും ഇല്ലാ...."

"എന്നാൽ പിന്നെ നിനക്ക് ഒരു വിവാഹത്തിനു സമ്മതിച്ചൂടെ...."

"അച്ഛാ ഞാൻ....."

"പൗമീ...."

അനന്തപത്മനാഭന്റെ ശബ്ദം ഉയർന്നു...
കാരണം അയാൾക്ക് അറിയാമായിരുന്നു പ്രവി ഇത് അനുസരിക്കണമെങ്കിൽ പൗമി തന്നെ പറയണം എന്ന്..

"എന്താ പ്രവി ഇത്...അച്ഛനും അമ്മയ്ക്കും ഓരോരോ ആഗ്രഹങ്ങൾ ഇല്ലേ...നിനക്ക് എന്താ ഒരു വിവാഹം കഴിച്ചാൽ...

സമ്മതിക്ക് പ്രവി.....നിനക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടാൽ മാത്രം വിവാഹം കഴിച്ചാൽ മതി
ഞങ്ങൾ ആരും ഫോഴ്‌സ് ചെയ്തു ഇഷ്ടപ്പെടുത്തില്ല....

സമ്മതിക്ക് പ്രവി..."

കുറേ നേരത്തെ ആലോചനയ്ക്ക് ശേഷം അവൻ പാതി സമ്മതം മൂളി...

++++

 നെറ്റിൽ എന്തോ തിരക്കിട്ട് സെർച്ച് ചെയ്യുവായിരുന്നു പൗമി....

"എന്താ പൗമി ഇത്ര കാര്യം ആയിട്ട് നോക്കുന്നത്....??"

"ഏയ് നത്തിംഗ് അച്ചുവേട്ടാ ....ഞാൻ വെറുതെ....??"

"വെറുതെ ഒന്നും അല്ല...കാര്യമായിട്ട് തന്നെ എന്തോ നോക്കുവാ...."

"അത് പിന്നെ നമ്മള് നാളെ അങ്ങ് പോവില്ലേ....അത് കൊണ്ട്.....

അച്ചുവേട്ടാ ഞാൻ ഒരു കാര്യം പറയട്ടേ.."

"മ്ം എന്താ....??"

"അത് പിന്നെ.. ഇന്ദു ഇല്ലേ...??"

"ഏത് ഇന്ദു...??"

"അച്ഛൻ അന്ന് അച്ഛുവേട്ടനോട് പറഞ്ഞ ഇന്ദു....

അവൾക്ക് നീതി കിട്ടണം അച്ചുവേട്ടാ...."

"എന്തൊക്കെയാ പൗമി നീ പറയുന്നത്....അഞ്ചു വർഷം മുമ്പ് തെളിവില്ലാതെ അവസാനിപ്പിച്ച കേസ് ആണ് അത്....
നമ്മള് രണ്ടാള് വിചാരിച്ചാൽ എന്ത് നടക്കാൻ ആണ്....."

"അറിയില്ല അച്ചുവേട്ടാ... പക്ഷേ അവൾക്ക് നീതി കിട്ടണം എങ്കിലേ മകളുടെ മരണത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ആ അമ്മയുടെ ആത്മാവിന് ശാന്തി കിട്ടു.......

ഓരോ അപകടങ്ങളിൽ നിന്ന് എന്നെ രക്ഷിക്കുമ്പോഴും ആ മനുഷ്യന് ഒരു വിശ്വാസം ഉണ്ടായിരുന്നിരിക്കാം അവൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ എനിക്ക് സാധിക്കും എന്ന്.. 

ഏട്ടൻ തിരഞ്ഞെടുത്ത പ്രൊഫഷൻ ഏട്ടനെ പോലെ ആകാൻ വേണ്ടി മാത്രം ആണ് ഞാനും തിരഞെടുത്തത്....

പക്ഷേ ഇന്നെനിക്കു തോന്നുന്നു ഞാൻ നിയമം പഠിക്കുന്നതിന് എന്തെങ്കിലുംമൊക്കെ അർത്ഥം വേണമെന്ന്....."

"ദേ ഇപ്പോൾ പറഞ്ഞ ആഗ്രഹം ഉള്ളിൽ തട്ടിൽ ആണെങ്കിൽ എന്ത് സഹായത്തിനും ഞാൻ ഉണ്ടാവും നിനക്കൊപ്പം...

പക്ഷേ നീ എനിക്കൊരു വാക്ക് തരണം....

ഈ കാര്യത്തിൽ നിന്റെ ജീവന് ആപത്തായി എന്തെങ്കിലും ഭീഷണിയോ അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ നമ്മള് ഈ കേസ് അവസാനിപ്പിക്കും...ഓക്കേ ആണോ...."

"മ്ം ഓക്കേ ആണ്..."

ആ രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞു പൗമി എണീറ്റു....
അശ്വിൻ നല്ല ഉറക്കം ആയിരുന്നു... അത് കൊണ്ട് അവൾ അവനെ വിളിച്ചില്ല...

അവൾ നേരെ നടന്നത് പ്രവിയുടെ റൂമിന്റെ തൊട്ടടുത്തുള്ള റൂമിലേക്ക് ആയിരുന്നു...

അനന്തപത്മനാഭൻ മാത്രമേ ആ വീട്ടിൽ ആ മുറിയിൽ കയറുവുള്ളായിരുന്നു...മറ്റാർക്കും അവിടെ കയറാനുള്ള അനുവാദവും അയാൾ കൊടുത്തിരുന്നില്ല...

അച്ഛന്റെ റൂമിൽ നിന്ന് നേരത്തെ അടിച്ചു മാറ്റി വെച്ച താക്കോൽ എടുത്തു അവൾ വാതിൽ തുറന്നു...
പതിയെ ശബ്ദം ഉണ്ടാക്കാതെ അകത്തേക്ക് കയറി വാതിൽ അടച്ചു...

വെട്ടം കണ്ട് ആരെങ്കിലും കയറി വന്നാലോ എന്നോർത്ത് അവൾ റൂമിലെ ലൈറ്റ് ഇട്ടില്ല...

ഫോണിന്റെ വെളിച്ചത്തിൽ അവൾ അകത്തേക്ക് നടന്നു...

ഭിത്തിയിൽ ഒരുപാട് ന്യൂസ് പേപ്പർ ക്ലിപ്പുകൾ ഉണ്ടായിരുന്നു.... ഓരോന്നിലൂടെയും അവൾ വിരലോടിച്ചു....

അവൾ ആഗ്രഹിച്ചത് മാത്രം അവിടെ കണ്ടില്ല...

അവൾ വേഗം ടേബിളിൽ ഇരുന്ന സിസ്റ്റത്തിന്റെ മുൻപിൽ കിടന്ന ചെയറിലേക്ക് ഇരുന്നു
പതിയെ സിസ്റ്റം ഓൺ ചെയ്തു....

ഉദ്ദേശ്യം വെച്ച് പല പാസ്സ്വേഡ്കൾ മാറി മാറി അടിച്ചെങ്കിലും എല്ലാം ഇൻ കറക്ടായിരുന്നു......

അവൾ ടേബിളിനു പുറത്തേക്ക് ശക്തിയായി കൈ ചുരുട്ടി ഇടിച്ചു..

പെട്ടന്നായിരുന്നു മുറിയിലെ ടേബിളിന്റെ അടിയിൽ അടുക്കി വെച്ചിരിക്കുന്ന ഫയലുകൾ അവളുടെ ശ്രദ്ധയിൽ പെട്ടത്...
അവൾ ഓടിപോയി അതെല്ലാം എടുത്തു നിലത്തേക്ക് വലിച്ചിട്ട് നിലത്തിരുന്നു ഓരോന്നായി നോക്കി കൊണ്ടിരുന്നു...

ഉറക്കം വരുന്നുണ്ടെങ്കിലും ലഷ്യത്തിൽ നിന്ന് പിൻമാറാൻ അവൾ തയ്യാറായില്ല...

ഓരോ ഫയലുകൾ മറിച്ചു നോക്കുമ്പോഴായിരുന്നു അഞ്ച് വർഷം മുമ്പ് ബലാത്സംഗത്തിനിടയിൽ മരിച്ചു പോയ ഇന്ദുവിനെ പറ്റിയുള്ള വാർത്തയുടെ ന്യൂസ് പേപ്പർ കട്ടിംങ്സ് അവൾ കണ്ടത്..

അവൾ ആ ഫയലിൽ ഇരുന്ന പേപ്പറുകൾ എല്ലാം എടുത്തു...

"ഇതിങ്ങനെ കൊണ്ട് പോയാൽ അച്ഛന് അറിയാൻ പറ്റും ..."

അവൾ മനസ്സിൽ പറഞ്ഞു....

എന്ത് ചെയ്യും എന്നോർത്ത് ഇരിക്കുമ്പോൾ ആയിരുന്നു
പെട്ടെന്ന് റൂമിലെ ലൈറ്റ് തെളിഞ്ഞത്.....

ഞെട്ടിത്തരിച്ചു കൊണ്ടവൾ ഇരുന്നിടത്ത് നിന്ന്  എഴുന്നേറ്റു..

കൈയ്യിലിരുന്ന ന്യൂസ് പേപ്പർ കട്ടിംങ്സ് ചുരുട്ടിപ്പിടിച്ചു കൊണ്ടവൾ പിന്നിലേക്ക് ഒളിപ്പിച്ചു....

മുൻപിൽ നിൽക്കുന്ന അനന്തപത്മനാഭനെ കണ്ടതും അവൾക്ക് ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി..

"അച്ഛാ ഞാൻ... ഞാൻ...."

അയാൾ അവൾക്ക് അടുത്തേക്ക് നടക്കുന്നതിന് അനുസരിച്ച് അവൾ പിന്നോട്ട് നടന്നു...

(തുടരും)

#അമ്മുക്കുട്ടിമുൻപിൽ നിൽക്കുന്ന അനന്തപത്മനാഭനെ കണ്ടതും അവൾക്ക് ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി..

"അച്ഛാ ഞാൻ... ഞാൻ...."

അയാൾ അവൾക്ക് അടുത്തേക്ക് നടക്കുന്നതിന് അനുസരിച്ച് അവൾ പിന്നോട്ട് നടന്നു...

"നീ എന്താ ഈ റൂമിൽ....??"

"അത് പിന്നെ അച്ഛാ..ഞാൻ... അറിയാതെ...."

"എനിക്ക് വ്യക്തമായൊരു ഉത്തരം വേണം... പറ ഈ രാത്രിയിൽ നീ എന്തിനാ ഇവിടെ കയറിയത്...??"

"ഇന്ദുവിനെ പറ്റി അറിയാൻ.....അവളെ ഇല്ലാതെ ആക്കിയത് ആരാണ് എന്നറിയാൻ....അവൾക്ക് നീതി വാങ്ങി കൊടുക്കാൻ...."

പൗമി ഓരോ വാക്കുകൾ ഉച്ചരിക്കുമ്പോഴും അനന്തപത്മനാഭന്റെ മുഖത്തെ ഭയം കൂടി കൂടി വന്നു....

"മതി...നിർത്ത്....ഇറങ്ങ് ഈ റൂമിൽ നിന്ന്....."

അയാൾ അവളെ പിടിച്ച് റൂമിനു പുറത്ത് ഇറക്കി..

"അച്ഛൻ ആരെയാ പേടിക്കുന്നത്... അവൾക്ക് നീതി കിട്ടണ്ടേ...ഒന്നൂല്ലേലും അച്ഛനൊരു പോലീസ് ഓഫീസർ അല്ലേ....എങ്ങനെ ഇത്ര സെൽഫിഷ് ആയിട്ട് ചിന്തിക്കാൻ സാധിക്കുന്നു..."

"പൗമി നീ ഒന്നെന്റെ കൺമുന്നിൽ നിന്നു പോകുന്നുണ്ടോ...."

ജീവിതത്തിൽ അന്നാദ്യമായി അവൾക്ക് അനന്തപത്മനാഭനോട് ദേഷ്യം തോന്നി....

കൈയ്യിൽ അയാൾ അറിയാതെ ചുരുട്ടിപ്പിടിച്ച ന്യൂസ്പേപ്പർ കട്ടിംങ്സുമായി അവൾ റൂമിലേക്ക് നടന്നൂ.....

ലൈറ്റിട്ട് കൊണ്ട് ചുരുണ്ടു പോയ ആ പേപ്പർ കഷ്ണം അവൾ നിവർത്തി..... ആ പേപ്പറിലൂടെ അവ്യക്തമായി തെളിഞ്ഞു വന്ന  ആ മുഖങ്ങൾ പൗമിക്കുള്ളിൽ ഒരു ഞെട്ടൽ ഉളവാക്കി...

അവളുടെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു.. ആൽവിൻ..അഖിൽ..

അവരെ കൂടാതെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു ആ പേപ്പറിൽ പേരറിയാത്ത ആരോ ഒരാൾ....

"ഇവരാണോ ഇന്ദൂനെ....."

വിശ്വാസം വരാതെ അവളാ ചോദ്യം വീണ്ടും അവളോടായ് തന്നെ പലയാവർത്തി ചോദിച്ചു കൊണ്ടിരുന്നു.....

"അശ്വിൻ.....അശ്വിൻ ഒന്നെണീറ്റേ...."

ഉറങ്ങി കിടന്ന അശ്വിനെ അവൾ കുലുക്കി വിളിച്ചു...

"എന്തേ പൗമി.. നിനക്ക് ഉറക്കവും ഇല്ലേ.....??"

"ദേ ഇതൊന്ന് നോക്കിയേ....."

കൈയ്യിലിരുന്ന പേപ്പർ അവൾ അശ്വിനു നേരെ നീട്ടി...

"ഇതിലിപ്പോ എന്താ...."

അതും പറഞ്ഞു കൊണ്ട് അവൻ പത്രത്തിലേക്ക് കണ്ണോടിച്ചു...

"ഇന്ദൂ വധം....."

ആ തലകെട്ട് വായിച്ചപ്പോൾ അവന്റെയുള്ളിലും ഒരു ഞെട്ടൽ ഉയർന്നു...

ആൽവിൻ അഖിൽ ജിതിൻ....

അവൻ പതിയെ ആ പേരുകൾ വായിച്ചു...

പൗമിയുടെ മുഖത്ത് അടിഞ്ഞു കൂടി നിന്ന നിർവികാരത തെല്ലൊരു നിമിഷത്തേക്ക് അശ്വിനെയും ഒന്നുലച്ചു....

"ഇതെങ്ങനെ...."

അവൾ പതിയെ കുറച്ച് മുൻപ് നടന്ന കാര്യങ്ങൾ ഓരോന്നും അശ്വിനോടായി പറഞ്ഞു....

"എന്നിട്ട് സാർ നിന്നെ എന്തേലും പറഞ്ഞോ....??"

"മ് ം....."

അവന്റെ ചോദ്യത്തിനുത്തരം അവളൊരു മൂളലിൽ ഒതുക്കി....

അശ്വിൻ കുറച്ചു സമയം മൗനമായി
ഇരുന്നു...

"എന്താ ഇനി ഉദ്ദേശ്യം....??ഇവിടം കൊണ്ട് നിർത്താനാണോ അതോ മുന്നോട്ടു പോകാനോ...?"

"മുന്നോട്ടു പോകാൻ....."

വാക്കുകളിൽ ചെറിയൊരു പതർച്ച പോലും ഇല്ലാതെ ദൃഢമായിട്ടവൾ അത് പറഞ്ഞു നിർത്തി........

"ഭ്രാന്താണോ പൗമി നിനക്ക്.....??അതൊക്കെ കഴിഞ്ഞു.... ആളുകൾ മറന്നു തുടങ്ങിയ കാര്യവാ ഇത്... ഇനി നീ ആയിട്ട് ഇത് കുത്തി പൊക്കണോ.....??"

"വേണം അശ്വിൻ....എന്നെ പോലെ ഒരു പെണ്ണാ അവളും...സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ ഉണ്ടായിരുന്നൊരു പെണ്ണ്....ആയുസ്സ് എത്താതെ അവൾ ഈ ലോകത്ത് നിന്ന് പോയിട്ടുണ്ടെങ്കിൽ അതിന്റെ ഒരേയൊരു കാരണം അവൾ പെണ്ണായി പിറന്നു പോയി എന്നതാണ്....

അവളെ ഇല്ലാതാക്കിയവരെ ഞാൻ നിയമത്തിനു മുൻപിൽ കൊണ്ടുവരും...ഇത് അവൾക്ക് വേണ്ടി മാത്രമല്ല... നൊന്ത് പ്രസവിച്ച മകളെ കഴുകൻ കണ്ണുകൾ ഉള്ള കാലൻമാർ കൊത്തിവലിച്ചപ്പോൾ നെഞ്ചു പൊട്ടി മരിച്ചു പോയൊരു അമ്മയ്ക്കും നിസ്സഹായതയോടെ അതെല്ലാം നോക്കി കണ്ട് സമനില തെറ്റി ഒടുവിൽ മരണത്തിനു കീഴടങ്ങേണ്ടി വന്ന ഒരു അച്ഛനും നീതി കിട്ടാതെ പോയ ഒരുപാട് പെൺകുട്ടികൾക്കും വേണ്ടി..."

"പൗമീ നീ...."

"വിലക്കാൻ വരണ്ടാ.....എനിക്ക് ഒരു വാക്കേ ഉള്ളു....ഞാൻ പിൻമാറില്ല....."

പരസ്പരം തർക്കിച്ചും വാദിച്ചും ഒരു രാത്രി ഇരുട്ടി വെളുത്തത് പോലും അവർ അറിഞ്ഞിരുന്നില്ല....

"ഇല്ല പൗമി ഞാൻ ഇതിന് സമ്മതിക്കില്ല.....
ഇതിന്റെ പിന്നാലെ പോയി നിനക്ക് എന്തേലും അരുതാത്തത് സംഭവിച്ചാൽ....."

"എനിക്ക് പറയാനുള്ളത് എല്ലാം ഞാൻ പറഞ്ഞില്ലേ...
ഏട്ടൻ എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത്....??"

രാവിലെ ആയപ്പോഴേക്കും സംഭവം കൃത്യമായി പ്രവിയുടെയും പാച്ചുവിന്റെയും ചെവിയിലും എത്തി....

"ടീ മോളെ വേണ്ടടീ.....അതൊക്കെ ഒരു നല്ല കാര്യവാ....എന്നാലും അതിനു വേണ്ടി ഇറങ്ങി തിരിച്ചു നിനക്ക് എന്തേലും അരുതാത്തത്....."

"ഹേയ് പ്രവി എന്തിനാ ഇങ്ങനെ ചിന്തിച്ചു കാടുകയറുന്നത്....അങ്ങനെയൊന്നും ഉണ്ടാവില്ല...."

"ഈ കാര്യത്തിൽ ഞങ്ങൾ ആരും അല്ല അളിയനാണ് തീരുമാനം എടുക്കേണ്ടത്...."

"ആഹ് ...ഇവൾടെ ഇഷ്ട്ടത്തിന് എന്താണെന്ന് വെച്ചാൽ ചെയ്യട്ടേ.....ഞാനൊന്നും പറയുന്നില്ല....."

അതും പറഞ്ഞു ധൃതിയിൽ അശ്വിൻ അകത്തേക്ക് പോയി പിന്നാലെ പൗമിയും.......

******

മൂന്നു വർഷങ്ങൾക്കിപ്പുറം ഒരു പകൽ....

ഫൈനൽ ഇയർ എക്സാമിനുള്ള തയ്യാറെടുപ്പിൽ ആണ് പൗമിയും പാച്ചുവും...

"ടീ പൗമി വല്ലതും പഠിച്ചോ...??"

പാർക്കിംഗ് ഏരിയായിൽ നിന്ന് കൊണ്ട് ടെസ്റ്റ് ബുക്കിലെ പേജുകൾ ഓരോന്നും ധൃതിയിൽ മറിക്കുന്നതിനിടയാണ് പാച്ചു പൗമിയോടായി അത് ചോദിച്ചത്...

"എവിടുന്ന്....ഇന്നലെ ഫുള്ളും തലവേദന ആയിരുന്നു..ടാ...ഒരു വക നോക്കിട്ടില്ല...."

അവൻ പതിയെ വാച്ചിലേക്ക് ഒന്ന് നോക്കി...

"ബെല്ലടിക്കാൻ സമയം ആകുന്നു.... വാ എക്സാം ഹോളിലേക്ക് പോകാം...."

"എനിക്ക് വയ്യടാ...."

"എന്നാ പറ്റി്‌...."

അവളുടെ നെറ്റിയിൽ വിരൽ ചേർത്ത് കൊണ്ടായിരുന്നു അവനത് ചോദിച്ചത്...

"പനിയൊന്നും ഇല്ലല്ലോ...??"

"പക്ഷേ എനിക്ക് തല ചുറ്റുന്നു...."

"ടീ രാവിലെ വല്ലതും കഴിച്ചായിരുന്നോ....??"

"ഇല്ലെടാ...."

"ചുമ്മാതല്ല... അതെങ്ങനാ രാവിലെ ഭക്ഷണം കഴിക്കുന്ന ശീലം നിനക്ക് പണ്ടേ ഇല്ലല്ലോ....
ഈ എക്സാമിന് ഇറങ്ങുമ്പോൾ എങ്കിലും വല്ലതും കഴിച്ചൂടെ നിനക്ക്...."

"മ്ം.."

"വാ നടക്ക്...."

അവൻ പതിയെ അവളുടെ കൈയ്യിലേക്ക് പിടിച്ചു....
അവനൊപ്പം അവളും നടന്നു ഹോളിലേക്ക്.......

എക്സാം വേഗം എഴുതി തീർത്തിട്ട് അവൾ പതിയെ ഡെസ്ക്കിലേക്ക് തല വെച്ച് കിടന്നു....

എപ്പോഴോ ഒന്ന് മയങ്ങി....

"ടീ....എഴുനേൽക്ക്....!!!"

"എന്താ പാച്ചൂ......??"

"ഇത് നമ്മുടെ വീടല്ലാ...ഇങ്ങനെ കിടന്നു ഉറങ്ങാൻ.... അതൊക്കെ പോട്ടെ എക്സാമിനു വല്ലതും എഴുതിയോ...??"

"ആ പാസ്സാകാൻ ഉള്ളതൊക്കെ എഴുതിയിട്ടാ ഞാൻ കിടന്നത്...."

"എന്നാ വാ പോകാം...."

അവൾ പതിയെ പാച്ചുവിനൊപ്പം പുറത്തേക്ക് നടന്നു...

"ടീ ഞാനൊന്ന് വാഷ്റൂം വരെ പോയിട്ട് വരാം....നീ ഇന്ന് ഒറ്റയ്ക്ക് പോകണ്ടാ ഞാൻ കൊണ്ട് വിടാം....
തൽക്കാലം നീ ഇവിടെ നിക്ക്...."

വരന്തായിൽ നിന്നു കൊണ്ട് അവൾ ആ കോളേജിന്റെ ഭംഗി ആസ്വദിച്ചു......

അഞ്ചു വർഷങ്ങൾക്ക് മുൻപ് പാച്ചുവിന്റെ ബുള്ളറ്റിനു പിന്നിലിരുന്ന് ആദ്യമായി കോളേജ് മുറ്റത്തിറങ്ങിയതു മുതൽ ഇന്നലെ വരെയുള്ള കാര്യങ്ങളോരോന്നും ഒരു അവളുടെ മനസ്സിന്റെ ഇടനാഴിയിലൂടെ പതിയെ ഇഴഞ്ഞു നീങ്ങി....

എനിക്ക് എന്തൊക്കെയോ ആയിരുന്നു ഈ കോളേജ് അവൾ മനസ്സിൽ പറഞ്ഞു.....

"എന്താണ് മേഡം ഇവിടെ തനിച്ച്...."

തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ അഖിൽ...

അവൾ പുരികമുയർത്തി അവനെ ദേഷ്യത്തോടെ നോക്കി...

"മൂന്ന് വർഷം ഞാൻ നിന്നോട് ഒരു വഴക്കിനും വന്നിട്ടില്ല....പ്ലീസ് അഖിൽ എന്നെ വിട്ടേക്ക്...''

"ഹാ അങ്ങനങ്ങ് പോകല്ലേ മോളെ......"

"നിനക്ക് എന്താ....?"

"പ്രേമം....നിന്നോട്..."

"ഛീ ബാസ്റ്റഡ് നിർത്തെടാ...."

"ഹാ ചൂടാകാതെ പൗമി.....നീ ഇങ്ങനെ എന്റെ മുൻപിൽ നിന്ന് ചൂടാകുമ്പോൾ എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടി കൂടി വരുവാ.....

ഒന്നൂല്ലേലും നിന്റെ ശരീരത്തിന്റെ  ചൂട് ഒന്നറിയാൻ ഞാനും കുറച്ച് കൊതിച്ചതല്ലേ....."

അവനത് പറഞ്ഞു തീർന്നതും അടുത്ത നിമിഷം പൗമിയുടെ കൈകൾ അവന്റെ കവിളിൽ പതിച്ചു....

"ശരിരത്തിന്റെ ചൂട് അറിയിക്കാൻ താൽപര്യമില്ല....അത് എന്റെ കൈയ്യിന്റെ ചൂട് അറിഞ്ഞപ്പോൾ മനസ്സിലായി കാണുമല്ലോ....

എരന്ന് വാങ്ങരുത് ഒന്നും.... ഓർമ്മയിൽ സൂക്ഷിച്ചോ.....ഇനി ഇതുപോലെ അടി തന്ന് നന്നാക്കാൻ എപ്പോഴും ഞാനുണ്ടായെന്ന് വരില്ല....."

അതും പറഞ്ഞു കൊണ്ട് അവൾ മുൻപോട്ടു നടന്നു....

"ടീ നീ എന്താ ഇവിടെ നിൽക്കുന്നത്....ഞാൻ മോളിൽ നിൽക്കാൻ അല്ലേ പറഞ്ഞത്...."

പാർക്കിംഗ് ഏരിയായിൽ നിൽക്കുന്ന പൗമിയോടായിട്ടായിരുന്നു പാച്ചു അത് ചോദിച്ചത്...

"ആ...അവിടെ നിന്ന് മടുത്തപ്പോൾ ഞാൻ ഇങ്ങ് പോന്നൂ....

എന്നെ ഒന്ന് വീട്ടിൽ കൊണ്ട് വിടാവോ....

മനുഷ്യന്റെ തല നേരെ നിക്കുന്നില്ല....."

"ആഹ് അതിന് എന്തേലും കഴിക്കണം....

വണ്ടിയിൽ കയറ്....ആദ്യം എന്തേലും കഴിക്കാം....,"

ബുള്ളറ്റ് വഴിയോരങ്ങളോരോന്നും താണ്ടി കൊണ്ടേയിരുന്നു....

ചുട്ടു പൊള്ളുന്ന വെയിലിനെ വകവെയ്ക്കാതെ ചൂടു കാറ്റ് വീശിയടിച്ചു കൊണ്ടേയിരുന്നു....

"പാച്ചൂ...വണ്ടി നിർത്തിക്കേ....."

അവന്റെ തോളിൽ പതിയെ തട്ടികൊണ്ടായിരുന്നു അവളത് പറഞ്ഞത്...

വഴിക്ക് സൈഡ് ചേർത്ത് അവൻ നിർത്തി....

അവൾ വേഗം വണ്ടിയിൽ നിന്നും ചാടിയിറങ്ങി ഹെൽമറ്റൂരി അവന് കൊടുത്തു....

എന്നിട്ട് പതിയെ ഒന്ന് ഓക്കാനിച്ചു....

വെറും മഞ വെള്ളം മാത്രം....

പാച്ചു അവളെ സൂക്ഷിച്ചൊന്ന് നോക്കി....

"എന്താടാ....??"

"ഇതെന്താ ഇപ്പോ ഒരു ഛർദ്ദി.....??"

"എന്തേയ് എനിക്ക് ഛർദ്ദിച്ചൂടേ....."

"എന്നാൽ പറ...ഹോസ്പിറ്റലിൽ പോണോ ഫുഡ് കഴിക്കാൻ പോകണോ...."

"ഹോസ്പിറ്റൽ..."

അവനെ നോക്കാതെ അവൾ അലസമായി അത് പറഞ്ഞു..

"എങ്ങനെ എങ്ങനെ...."

"ദേ പാച്ചൂ.... ചുമ്മാ എന്നെ ഇട്ട് ആക്കല്ലേ....."

അത് പറഞ്ഞു കൊണ്ട് അവൾ അവന്റെ ബൈക്കിനു പിന്നിലേക്ക് കയറി...

ഹോസ്പിറ്റലിന്റെ ഇടനാഴിയിലൂടെ പാച്ചുവിന്റെ കൈ കോർത്തു പിടിച്ചു കൊണ്ട് മുൻപോട്ടു നീങ്ങുമ്പോൾ പൗമിയുടെ ഉള്ളിൽ നിർവചിക്കാനാകാത്തൊരു വികാരമായിരുന്നു....

"ഗൈനോകോളജിസ്റ്റ് ഇന്ദുദേവി...."

ആ ബോർഡിനു മുൻപിൽ എത്തിയതും പൗമി പാച്ചുവിന്റെ കൈകളിൽ ഇറുക്കി പിടിച്ചു...

"പേടിക്കണ്ട വാ...."

അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഡോക്ടറുടെ അനുവാദം വാങ്ങി റൂമിലേക്ക് കയറി...

നഴ്സ് അപ്പോഴേക്കും അവളുടെ ചീട്ടുമായി അവിടേക്ക് വന്നു....

ഡോക്ടർ പതിയെ അത് നിവർത്തി നോക്കി...

"പൗർണമി അല്ലേ..."

"അതെ ഡോക്ടർ..."

"ഇത് ഹസ്ബെന്റ് ആണോ....??"

"നോ ഡോക്ടർ.. ഹീ ഇസ് മൈ ബ്രദർ..."

"ഓക്കേ....എന്താണ് പ്രോബ്ലം....??"

"അത് പിന്നെ ഡോക്ടർ രാവിലെ ഒന്ന് വൊമിറ്റ് ചെയ്തു..."

"കല്ല്യാണം കഴിഞ്ഞിട്ട് എത്ര നാളായി ??"

"മൂന്നു വർഷം കഴിഞ്ഞു..."

"കുട്ടികൾ....??"

"ഇതുവരെ ഇല്ല...."

"മ്ം..ഓക്കേ...ബ്രദർ കുറച്ചു സമയം പുറത്ത് വെയിറ്റ് ചെയ്യു...."

പാച്ചൂ അപ്പോഴേക്കും റൂമിന്റെ പുറത്തേക്ക് ഇറങ്ങി...

ബ്ലഡ്ഡും യൂറിനും ടെസ്റ്റ് ചെയ്യാൻ കൊടുത്തിട്ട് അവളും പതിയെ റൂമിന്റെ പുറത്തേക്ക് ഇറങ്ങി...

"എന്ത് പറഞ്ഞു...??"

" വൺ അവർ വെയിറ്റ് ചെയ്യാൻ പറഞ്ഞു...."

ആ ഒരു മണിക്കൂർ അവൾ പാച്ചുവിന്റെ തോളിൽ തല ചായ്ച്ചു കിടന്നു....

"പൗർണമി..."

നഴ്സ് വന്ന് വിളിച്ചപ്പോൾ ആയിരുന്നു അവൾ എഴുനേറ്റത്....

പാച്ചുവിനൊപ്പം വീണ്ടും ഡോക്ടറുടെ റൂമിലേക്ക് നടന്നു...

"മ്ം..ഇരിക്കു...."

പാച്ചുവും പൗമിയും പരസ്പരം മുഖത്തോട് മുഖം നോക്കി....

"എനിവേ ഒരു ഗുഡ് ന്യൂസ് ഉണ്ട്‌.....നിങ്ങളുടെ വീട്ടിലേക്ക് പുതിയ ഒരാൾ കൂടി....

ഷീ ഇസ് പ്രഗ്നന്റ്....

അത്യാവശ്യം കഴിക്കാനുള്ള മരുന്നിന്റെ ഡിറ്റേൽസ് ഞാൻ ഇതിൽ എഴുതിയിട്ടുണ്ട്...."

ഡോക്ടർ ഓരോന്ന് പറയുമ്പോൾ പാച്ചു തലയാട്ടുന്നുണ്ടെങ്കിലും പൗമി ഒരു ഞെട്ടലിൽ ഇരിക്കുവായിരുന്നു....

"പൗമി.. എഴുനേൽക്ക്... പതിയെ..."

അവൾ അവനൊപ്പം നടന്നു.. 

"പാച്ചൂ......"

"എന്താ വയ്യേ....വിശക്കുന്നുണ്ടോ....??"

"ഇല്ല...എല്ലാരോടും പറയണ്ടേ....??"

"വേണം...."

അവൾ ഫോണെടുത്തു പ്രവിക്ക് മെസേജ് അയച്ചു..

"പ്രവി...ആഫ്റ്റർ ടെൻ മന്ത്സ്....നിന്നെ മാമാന്ന് വിളിക്കാൻ  ഒരു കുട്ടി പൗമി വരാൻ പോകുന്നു..."

അത് സെൻഡ് ചെയ്തു അവൾ അശ്വിനെ വിളിച്ചു...

കുറേനേരം വിളിച്ചപ്പോൾ ബെൽ ഉണ്ടായിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അത് സ്വിച്ചോഫ് ആയി....

"ടീ അളിയനെ വിളിച്ചോ..."

"ആ...വിളിച്ച് അങ്ങേര് ഫോൺ സ്വിച്ചോഫ് ചെയ്തു..."

"ആ എന്തേലും തിരക്ക് ആകും... ഞാൻ അമ്മയേയും അച്ഛനേയും വിളിച്ച് പറഞ്ഞിട്ടുണ്ട്...."

"മ്ം..."

"വാ പോകാം...."

ബൈക്കിനു പിന്നിൽ പാച്ചുവിന്റെ തോളിൽ തലചായ്ച്ച്  കൊണ്ട് വീട്ടിലേക്ക് പോകുമ്പോൾ എപ്പോഴൊക്കെയോ അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.....

അവർ നേരെ പോയത് പൗമിയുടെ വീട്ടിലേക്ക് ആയിരുന്നു....

വീട് തുറന്ന് അവൾ നേരെ പോയി അവളുടെ റൂമിൽ ചെന്ന് കിടന്നു.....

"ടീ എന്തേലും കഴിക്ക്..."

"ഇപ്പോൾ ഒന്നും വേണ്ടടാ...ഒന്നുറങ്ങിയാൽ മതി...."

അതും പറഞ്ഞായിരുന്നു അവൾ കട്ടിലിലേക്ക് കിടന്നത്.....
കിടന്നപാടെ അവളുറങ്ങി....

വൈകുന്നേരം പ്രവി തട്ടി വിളിക്കുമ്പോഴായിരുന്നു അവളുണർന്നത്....

"പ്രവീ....."

അവനെന്തോ തിരിച്ചു പറയാൻ തുടങ്ങിയപ്പോഴായിരുന്നു റൂമിന്റെ വെളിയിൽ നിന്ന് പാച്ചു പറഞ്ഞത്...

"ടാ അളിയൻ വന്നിട്ടുണ്ട്..."

"ദേ ഞങ്ങൾ ആയിട്ട് അളിയനോട് ഒന്നും പറഞിട്ടില്ല....നീ വേണം പറയാൻ...

നീ ഫോൺ വിളിച്ചിട്ട് അളിയൻ എടുക്കാത്തതിന് നീ പിണങ്ങി വന്നതാണെന്നാ പറഞ്ഞേക്കുന്നത്...."

''മ്ം..''

അതും പറഞ്ഞു പ്രവി റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി....

"പൗമിക്കുട്ടീ.. .."

"ആഹ് കൂടുതൽ സോപ്പിംഗ് ഒന്നും വേണ്ടാ....

നിങ്ങക്ക് അല്ലേലും എന്നേ വേണ്ടല്ലോ....എപ്പോ കണ്ട നേരവും ജോലി ജോലി...."

"ഹാ പിണങ്ങാതെ....നിന്റെ പിണക്കം മാറ്റാൻ ഒരു വഴി ഉണ്ട്....നമ്മൾ ഇന്നൊരു മൂവിക്ക് പോകുന്നു..."

"ആ ഞാനെങ്ങും വരുന്നില്ല...."

"അത് പറഞാൽ പറ്റില്ല...."

അത് പറഞ്ഞു കൊണ്ടവൻ അലമാരി തുറന്ന് അവൾക്ക് ഇടനായി ഒരു ജീൻസും ടോപ്പും എടുത്തു പുറത്തേക്ക് ഇട്ടു...

"വേഗം ഡ്രസ്സ് മാറ്..."

"ഈ ജീൻസ് ഒക്കെ ഇട്ടാൽ കുഞ്ഞാവയ്ക്ക് ശ്വാസം മുട്ടും...."

"ഏ...ഏത് കുഞ്ഞാവ...????"

"എന്റെ വയറ്റിൽ കിടക്കുന്ന നിങ്ങടെ കൊച്ച്...."

"പൗമി ചുമ്മാ കളിക്കല്ലേ...."

"വേണേൽ വിശ്വസിക്ക്...."

"പോടീ...."

"അതേടോ കള്ളപ്പോലീസേ....സത്യം..."

അവൻ വിശ്വാസം വരാതെ അവളുടെ മുഖത്തേക്ക് നോക്കി....

അവൾ റിസൾട്ട് എടുത്തു അവന്റെ കൈയ്യിലേക്ക് കൊടുത്തു....

"പൗർണമി അശ്വിൻ...
പ്രഗ്നൻസി പോസിറ്റീവ്...."

അത് വായിച്ചു നിർത്തിയതും അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞതും അവന്റെ കൈകൾ അവളുടെ വയറിനെ വട്ടം ചുറ്റിയതും ഒന്നിച്ചായിരുന്നു

(തുടരും)