❤റൂബിയ❤

Part: 41/45

✒ : Sami

@@@@@@@@@@@@@@@@


തിരിഞ്ഞ് നോക്കിയപ്പോൾ ഇളിച്ച് കൊണ്ട് നിൽകുന്ന വിജി എന്ന ഒരു കാലത്തെ എന്റെ ചങ്ക്..... വിജിൽ ഡോക്ടർ....


" ഡാ ....വാട്ട് എ സർ പ്രെസ് ..... ഊളെ.... നീയാണൊ എന്നെ സാറേന്ന് വിളിച്ചത് ....."

വയറ്റിനിട്ട് ഒരു പഞ്ച് കൊടുത്ത് അവനെ കട്ടിപ്പിടിച്ച് കൊണ്ട് ചോദിച്ചു ....


പിന്നെ .... നിനക്ക് എന്നെ മനസ്സിലായില്ലെങ്കിലൊ ..... അങ്ങനെ കളഞ്ഞ് വന്നതല്ലെ നീ .... നീ അന്വേഷിക്കാറില്ലെങ്കിലും .... നീ ട്രീറ്റ് ചെയ്ത പലരും പറഞ്ഞ് നിന്റെ കാര്യങ്ങൾ ഞങ്ങൾ അറിയാറുണ്ട് ....."


അത് പിന്നെ എന്റെ സാഹചര്യമായിപ്പോയില്ലെ ..... സോറി .,,,,"


വിട്ട് കള .... ഇനി പറ എന്താ ഇവിടെ ....ഇതാരാ ... നിന്റെ ....."


അവനെ കണ്ടതിരക്കിൽ നമ്മളെ വാ പൊളിച്ച് നോക്കുന്ന ഒരുത്തിയുടെ കാര്യം വിട്ടിരുന്നു ....

അവൻ അവളെ കണ്ട് വല്ലതും ചോദിക്കുന്നതോർത്ത് ഞാൻ ഇടക്ക് കയറിപ്പറഞ്ഞു ...,,,,,


ഇതെന്റെ വൈഫാണ് ...."
നീയെന്താ ഇവിടെ ....?"


നിന്നെ കണ്ട'ത് എനിക്ക് ഒരു ഹെൽപ്പായി .... ഇവിടെ അടുത്ത് ഉള്ള ഹോസ്പിറ്റലിൽ ഒരു കോബ്ലിക്കേറ്റഡ് കേസുണ്ട് .... മിലൻ സാർ വിളിച്ചിട്ട് വന്നതാണ് ...,,,, നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ നിനക്ക് ഫെയ്‌വ് മിനുട്ട് ഒന്നു കൂടെ വരാവൊ ....."


വർഷങ്ങൾക്ക് ശേഷം അവൻ എന്നോട് ഒരു ഹെൽപ്പ് ചോദിച്ച് മടക്കാൻ ' വയ്യ .....
ഞാനവനെ പുറത്തേക്ക് അയച്ച് റൂബിയെ നോക്കി ...,,,,,


അവൾ ഇതെന്ത് കഥ എന്ന രീതിയിൽ നോക്കാണ് ...,,,,

" അത് വിജിൽ എന്റെ കൂടെ പഠിച്ച് കുറച്ച് ഹൈദരാബാദിൽ വർക്ക് ചെയ്തതാണ്.... ഞാനൊന്ന് അവിടം വരെ പോയി വരാം നീ പുറത്ത് നിൽകുമൊ പ്ലീസ് ..."


അവൾ ചിരിച്ച് കൊണ്ട് തലയാട്ടി കൂടെ വന്നു പുറത്ത് കുറച്ച് കോളേജ് ഗേൾസിന്റെ  അടുത്തേക്ക് പോയി ,,,.. വണ്ടിയുടെ ചാവി കൊടുത്ത്
 അതിൽ കയറി ഇരുന്നോന്നും പറഞ്ഞ് ... ഞാനവന്റെ കൂടെ പോയി


@@@@@@@@@@@@@@@@

മസിലന്റെ മുന്നിൽ ആകെ ചടച്ച് പണ്ടാരം അടങ്ങിയിരിക്കുമ്പോൾ അവന്റെ വാക്ക് കേട്ട് വല്ലാത്ത സന്തോഷം തോന്നി ...,,,,

അവനോട് ചില കാര്യങ്ങൾ അറിയാൻ വേണ്ടി നിൽകുമ്പോഴാണ്
ഒരു ഭൂതക്കണ്ണട വന്നത്

അവര് ഫ്രൻസാണ്....

അവനോട് ഹെൽപ്പ് ചോദിച്ചപ്പോൾ നിരസിക്കാൻ കഴിയാതെ അവൻ എന്നെ അവിടെ നിർത്തി കാറും തന്ന് മറ്റവന്റെ കൂടെ പോയി,,,,,

ഞാൻ പുറത്ത് നിൽകുമ്പോഴാണ് ....

പാർക്കിങ്ങിൽ രണ്ട് പരിചിത മുഖം കണ്ടത് .....


ആളെ കണ്ടതും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ...,,,,


ഞാൻ അടുത്തേക്ക് പോകാൻ നിൽക്കുമ്പോൾ അവര് ഒരു ഓട്ടോയിൽ കയറി അവിടെന്ന് പോയി ,,,

പിന്നെ ഒന്നും നോക്കിയില്ല മറ്റൊരു ഓട്ടോയിൽ കയറി പിറകെ പോവാൻ പറഞ്ഞു ...,,,,,,

ആ ഓട്ടോ നേരെ പോയത് അടുത്തുള്ള ബീച്ചിലാണ് ......

അവരുടെ തൊട്ട് പിറകെ പോയി ഞാൻ വിളിച്ചു


"അജു... iii "


അവൻ ഞെട്ടിത്തിരിഞ്ഞ് എന്നെ നോക്കി ....

അവൻ ചേർത്ത് പിടിച്ച പർദ്ധയിട്ടവളുടെ മുഖത്തെ ഹിജാബ് ഉയർത്തിയതും ആളെ കണ്ട് ഞാൻ അത്ഭുതത്തോടെ നോക്കി....

"മെഹറുബ... "

അവന്റെ മുന്നിൽ ഞാൻ ഒന്നും അല്ലാതായെന്നുള്ള തോന്നൽ വന്നതും ഞാൻ കണ്ണ് നിറച്ച് തിരിഞ്ഞ് നടന്നു ...,,,,,


അപ്പോൾ തന്നെ അവൻ ഓടി വന്ന് എന്നോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ കേൾക്കാതെ നടന്നതും
അവൻ മുന്നിൽ മുട്ട് കുത്തിയിരുന്നു ....

ചുറ്റും എല്ലാരും ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ അവനെ എഴുന്നേൽപിച്ചു.,,,,,


"റൂബീ .... നീ എനിക്ക് പറയാനുള്ളത്  കേൾക്ക്.... പ്ലീസ് ...."

ഞാൻ അവനെ കേൾക്കാതെ സ്പീഡിൽ തിരിച്ചു നടന്നു

@@@@@@@@@@@@@@@@@@

അവന്റെ കൂടെ പോയി വരുമ്പോൾ ഞാൻ കാണുന്നത് കൂൾകഫേടെ മുന്നിൽ വലിയ ജനക്കൂട്ടവും ആമ്പുലൻസും പോലീസും ഒക്കെയാണ്..... ഡോറും തുറന്ന് ഞാൻ ഓടി അങ്ങോട്ട് ഇടിച്ച് കയറി ..'

ആൾക്കൂട്ടത്തിൽ റൂബിയെ തിരഞ്ഞെങ്കിലും കണ്ടില്ല ...,,,,,

അപ്പോഴാണ് പിറകിൽ നിന്ന് ആരോ പറഞ്ഞ് ....

"ആ രണ്ടെണ്ണം അപ്പോഴെ തീർന്നിരുന്നു ... "

ഒരു ഹൃദയമിടിപ്പോടെ
കാര്യം അന്വോഷിച്ചപ്പോൾ പറഞ്ഞത് ഇങ്ങനാണ് ....

"അവിടെ നിന്ന കുറച്ച് പെൺ കുട്ടികളുടെ ഇടയിലേക്ക് ബസ്സ് നിയന്ത്രണം വിട്ട് വന്നതാണ് ... "
എല്ലാത്തിനും നല്ല പരിക്കുണ്ട് രണ്ടെണ്ണം തീർന്നിരുന്നു .... ബാക്കിയും അതേ അവസ്ഥയാണ് ...,.. "


ഞാൻ എന്തോ ഓർമ വന്ന പോലെ കാറിന്റെ അടുത്തേക്ക് ഓടി നോക്കി ....
പക്ഷെ അവൾ അതിലുണ്ടായിരുന്നില്ല .....
ഫോണെടുത്ത് അവളെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്ന് കേട്ടതും

ആകെ കൂടി പ്രാന്തായി ഫോൺ എറിഞ്ഞ് പൊളിച്ച് തലയിടെ മുടി പിടിച്ച് വലിച്ച് അലറി... "റൂ.....ബീ " വിളിച്ചു,,,,,

കണ്ണ് നിറഞ്ഞ കാരണം കാഴ്ച മങ്ങിയിരുന്നു ,,,,,

ഒരു പ്രതീക്ഷയെന്നോണം ഉള്ളിൽ മുഴുവനും നോക്കിയെങ്കിലും 'നിരാശയോടെ പുറത്തിറങ്ങി.....

അപ്പോഴാണ് കാലിൽ എന്തോ തടഞ്ഞത് നോക്കിയപ്പോൾ കാറിന്റെ കീയായിരുന്നു

അത് കണ്ടതും തലയിലൂടെ ഒരു പെരുപ്പ് കയറി ഒരു ഭ്രാന്തനെ പോലെ അവളെ അവിടെ നിർത്തിയ നിമിഷത്തെ ശപിച്ച് കൊണ്ട് ആക്സിഡൻറ് നടന്ന വരെ കൊണ്ട് പോയ ഹോസ്പിറ്റലുകൾ നോക്കി നടന്നു ..,,,,,

എവിടേയും അവളെ കാണാൻ കഴിയാതെ നിരാശയോടെ ഒരു തളർച്ചയിൽ ഞാൻ ഇരുന്നു ..,,,,,

രാത്രി ഒരു പാടായി  ....,,,,,

വീട്ടിലേക്ക് തിരിച്ച് പോയാൽ എന്ത് പറയും എന്ന ചിന്തയിൽ മടങ്ങി ..,,,,

അവളുടെ വീട്ടിന്റെ മുന്നിലെത്തിയപ്പോൾ മൊത്തം ഇരുട്ടായിരുന്നു ...,,,,

അവളൊ ഉപ്പച്ചിയൊ എത്തിയിട്ടില്ല ....

കാറിൽ നിന്ന് ഇറങ്ങി പടിയിൽ ഇരുന്നപ്പോഴാണ് അജു വിന്റെ വീട്ടിന്റെ ഗേറ്റ് തുറന്ന് ചിരിച്ച് കൊണ്ട് അവൾ വന്നത് ,,,,,
പിറകിലായി അജുവും

ഒരു നിമിഷം സന്തോഷവും സമാധാനവും തോന്നി ഞാൻ ഓടിപ്പോയവളെ കെട്ടിപ്പിടിച്ചു .കണ്ണുകൾ അപ്പോഴും ഒഴുകുന്നുണ്ടായിരുന്നു.,,,,

അവൾ ഒന്നും മനസ്സിലാവാതെ എന്നെയും അജു വിനേയും നോക്കി ....

പിന്നെ ഒട്ടും വൈകിച്ചില്ല കൊടുത്തു എന്റെ എല്ലാ ടെൻഷനും വേദനക്കും പകരമായി ഒന്ന് കവിളത്ത് ....

ചുണ്ട് പൊട്ടി ചോര വരുന്നത് കണ്ട് ഓടി വന്ന അജു വിനെ ഞാൻ തടഞ്ഞു .....

" ഇത് ഞാനും വൈഫും തമ്മിലുള്ള പ്രശ്നം അതിൽ പുറത്ത് നിന്ന് ആരും വരണമെന്നില്ല .... "


അത്രയും പറഞ്ഞതും അവൻ അവളെ കണ്ണ് നിറച്ച് നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ച് പുറത്തേ നടന്നു ...,,,,,,


ഞാനവളെ കയ്പിടിച്ച് കാറിൽ കയറ്റി പുറത്തേക്ക് ഇറങ്ങി ....


(തുടരും)

❤റൂബിയ❤

'part : 42

✒ :Sami

@@@@@@@@@@@@@@@@@@
*
ഡോ മസിലാ .... തടിയാ .... കയ്യിന്ന് വിടടൊ ...."

ദേശ്യത്തിൽ കയ് മുറുക്കി പിടിച്ച കാരണം വേദന കൊണ്ട് കണ്ണ് നിറയാൻ തുടങ്ങി .....


ഞാൻ എന്ത് പറഞ്ഞിട്ടും കേൾക്കാതെ സ്പീഡിൽ വണ്ടിയോടിച്ച് ഒരു കടൽകരയിൽ നിർത്തി,,,,,,

അവൻ ഇറങ്ങിയ ശേഷം എന്നെ വലിച്ച് പുറത്തേക്ക് ഇറക്കി ,,,,

ഡോ.... താനെന്താ എന്നെ കൊല്ലാൻ പോവാണൊ..,,,


ദേ .... ചലചലാന്ന് ..ചിലച്ചോണ്ട് നിന്നാൽ അടച്ച് കരണം പൊളിക്കും നോക്കിക്കൊ ...."


ഡാ തെണ്ടി .... തനിക്ക് തല്ലിപ്പടിക്കാൻ ഞാനെന്താ ചെണ്ടയൊ .... "


നിന്റെ സ്വഭാവത്തിന് തല്ലുകയല്ല കെട്ടി കടലിൽ കളയണം ...."


ആഹാ .... അതാണല്ലെ മനസ്സിലിരിപ്പ് ...ഈ പാതിരാക്ക് എന്നെ കടലിൽ താഴ്താൻ ....
ഞാൻ ഇവിടെ നിന്ന് വിളിച്ച് കൂവും താനെന്നെ പീഠിപ്പിക്കുന്നൂന്ന് പറഞ്ഞ് .....നാട്ട്കാർ തന്നെ വന്ന് കടലിൽ താഴ്ത്തിക്കോളും ....."


എനിക്കത്തന്നെ വേണം ..... തന്നെ കാണാതെ ഞാൻ എത്ര വിഷമിച്ചെന്നറിയൊ ....
വിളിച്ചിട്ട് കിട്ടുന്നില്ല ...
തനിക്ക് എന്തേലും പറ്റിയെന്ന് കരുതി ഞാൻ ഓടാത്ത സ്ഥലമില്ല ....
ഒടുക്കം ടെൻഷനോടെ തളർന്ന് വീട്ടിൽ വന്നപ്പോൾ ഇളിച്ചോണ്ട് വരുന്നു.....
ആ സമയം എന്റെ സ്ഥാനത്ത് വേറെ വല്ലോരും ആണെങ്കിൽ കത്തിച്ചേനെ ....."


" എന്റെ ഫോൺ ആരാണ് എറിഞ്ഞ് പൊളിച്ചത് എന്ന് മറന്ന് പോയൊ .....?
ഞാൻ അവിടെ അജുവിനെ കണ്ട് സംസാരിച്ച് തിരിച്ച് വന്നപ്പോൾ അവിടെ ആക്സിഡന്റും ഭഹളവുമായിരുന്നു ... എല്ലാം കഴിഞ്ഞ് നോക്കുമ്പോൾ തന്റെ വണ്ടിയൊ താനൊ ഇല്ല കുറച്ച് കഴിഞ്ഞ് കാണാത്തപ്പോൾ അജുവിന്റെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് .....
അപ്പോഴാണ് ചിലർ പറയുന്ന കേട്ടത് ഇവിടെയുള്ള പലയാളുംകളും പരിക്ക് പറ്റിയവരുടെ കൂടെ പോയെന്ന് ..... നിങ്ങൾ ഒരു ഡോക്ടറായോണ്ട് ഉറപ്പായും ഇങ്ങനെയുള്ളത് കണ്ടാൽ മുഖം തിരിക്കില്ലെന്നറിയാം .... അത് കൊണ്ടായിരിക്കും സ്വിച്ച് ഓഫെന്ന് കരുതിയാണ് വീട്ടിലേക്ക് വന്നത് .....
ഉപ്പച്ചിക്ക് അർജൻറായി ഹോസ്പിറ്റലിൽ പോവേണ്ടത് കൊണ്ട് മമ്മയുടെ അടുത്തേക്ക് വന്നെങ്കിലും താൻ വരുന്നതും നോക്കി പുറത്ത് ഇരിക്കുകയായിരുന്നു അതാണ് കണ്ടപ്പോൾ ഓടി വന്നതും ...... "

അവനോട് അത്രയും പറഞ്ഞതും അവൻ സ്വയം നെറ്റിക്ക് അടിച്ചു ....

പിന്നെ ഇളിച്ച് കൊണ്ട് അടുത്തേക്ക് വന്നു .....

@@@@@@@@@@@@@@@@@@

സത്യം പറഞ്ഞാൽ അവൾ പറഞ്ഞപ്പോഴാണ് ആ ഫോണിന്റെ കാര്യം ഓർത്തത് ....പിന്നെ കലിപ്പിൽ എന്റെ ഫോൺ എറിഞ്ഞ് പൊട്ടിച്ചതും ....

ഞാൻ നെറ്റിക്ക് അടിച്ച് അവളെ നോക്കി ഇളിച്ചു ....

അവൾ കലിപ്പിൽ എന്നെ നോക്കുന്നത് കണ്ട് അവളുടെ അടുത്തേക്ക് നടന്നു ,,,,,

"സോറി റൂബീ .... നിന്നെ കാണാത്ത നിമിഷം ഞാനൊരു ഭ്രാന്തനാവുകയായിരുന്നു .....
സത്യം പറയാലൊ നിനക്ക് വല്ലതും പറ്റിയെങ്കിൽ ഞാൻ മരിച്ച് പോയേനെ ....
ദാ നോക്ക് ....

അവളുടെ കയ്വലിച്ച് നെഞ്ചത്ത് വെച്ചു ....

ഇതിൽ മിടിക്കുന്നത് നീയാണ് ... നിന്നോളുള്ള  സ്നേഹത്താലാണ് ...

സത്യം റൂബീ'..... ഈ ലോകത്ത് ഞാൻ നിന്നെ പോലെ മറ്റൊന്നും ആഗ്രഹിച്ചിട്ടില്ല ....

നിന്നെ വേദനിപ്പിക്കുമ്പോഴെല്ലാം ഞാൻ ഒത്തിരി വേദനിച്ചിട്ടുണ്ട് .....
എന്റെ സ്വന്തമെന്ന് കരുതിയത് എനിക്ക് നഷ്ടപ്പെടുമെന്ന പേടിയിലാണ് .... ഞാൻ സ്വാർഥനാവുന്നത് ... അതാണ് നിന്നെ വേദനിപ്പേക്കേണ്ട വരുന്നതും .....
സോറി ....സോറി ..... ലവ് യൂ ....."

ഞാനത്രയും അവളുടെ കണ്ണ് നോക്കി പറഞ്ഞതും ചെറുതായി അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി .....

അത് തുടച്ച് കൊണ്ട് ഞാനവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു ...

നിലാവിൻ തിളങ്ങുന്ന അവളുടെ മുഖത്തേക്ക് നോക്കി പാറി നടക്കുന്ന മുടിയിണകൾ ചെവിയുടെ പിറകിൽ ഒതുക്കി വെച്ചു .....
അവൾ കാറിനോട് ഒട്ടിനിന്ന് ഷാളിൽ മുറുക്കി പിടിച്ചിട്ടുണ്ട് ,,,,

നിലാവ് ....കടൽക്കാറ്റ് സ്നേഹിക്കുന്ന പെണ്ണ്.... പിന്നെ ചുറ്റും ശാന്തത ആരും ശല്യപ്പെടുത്താനില്ലാത്ത ....ഉഫ്  അതൊക്കെ വല്ലാത്ത ഫീലാണ് ......

പെണ്ണിന്റെ കണ്ണിൽ ഒരു കടൽ ഇളകി മറയുന്നുണ്ട് എന്റെ കണ്ണുകളെ പിൻവലിക്കാൻ കഴിയാത്ത വിധം അതിൽ ആഴ്ത്തി കൊണ്ട് പോവാണ് ,,,,,

ലോകം നമ്മളിലേക്ക് മാത്രമായി സ്വയം മറന്ന് ഞാനവളെ എന്നിലേക്ക് വലിച്ച് ചേർത്തു ...,,,,,

ആദ്യം ഒന്ന് കുതറിയെങ്കിലും പിടിമുറുക്കുവോളം ഒരു പൂച്ചക്കുഞ്ഞ് പോലെ അവൾ എന്നിൽ പറ്റി നിന്നു,,,,,,,

ഞാനവളുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് അവളിൽ നിന്ന് അകന്ന് മാറി ....

അവൾ എന്നെ നോക്കാതെ താഴോട്ട് നോക്കി നിൽപ്പാണ് .....

ഞാനവളുടെ മുഖം ഉയർത്തിപ്പിടിച്ച് അവളെ നോക്കി സൈറ്റഡിച്ച ശേഷം അവളുടെ കയ്പ്പിടിച്ച് തീരത്തൂടെ നടന്നു തിര വന്ന് കാലിൽ തൊടുമ്പോൾ അവൾ എന്നെ ഇറുക്കിപ്പിടിക്കുന്നുണ്ടായിരുന്നു .....,,,

@@@@@@@@@@@@@@@@

സത്യം പറഞ്ഞാൽ ഞാൻ ഏതൊ മായാലോകത്ത് എത്തിയ ഫീലായിരുന്നു .....

അവൻ പറയുന്ന വാക്കുകൾ കേട്ടപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞിരുന്നു ....

അവൻ ചേർത്ത് പിടിച്ചപ്പോഴും ചുണ്ടുകൾ നെറ്റിയിൽ പതിഞ്ഞപ്പോഴും ഞാൻ അത് വല്ലാതെ ആഗ്രഹിച്ചിരുന്നു ....

പലവട്ടം ഈ കടൽക്കരയിൽ വന്നിട്ടുണ്ടെങ്കിലും ഇവന്റെ കൂടെ നടക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഫീലാണ് ....

എത്രയൊക്കെ അടുത്താലും എന്തോ ഒന്ന് എന്നെ അവനിൽ നിന്ന് അകറ്റുന്നു .....

അത് മാറണം എങ്കിൽ അവനോട് മനസ്സ് തുറന്ന് സംസാരിച്ചേ പറ്റൂ .....

അവൻ എന്റെ മനസ്സ് വായിച്ചപോലെ കടലിലേക്ക് പരന്ന് കിടക്കുന്ന പാറക്കൂട്ടങ്ങളുടെ മുകളിൽ ഇരുത്തി എന്റെ മുന്നിലായി ഇരുന്നു....,,,,

" റൂബീ ..... നിനക്ക് എന്നോട് എത്ര ദേശ്യമാണെങ്കിലും .... എത്ര എന്നെ ഉൾക്കെള്ളൻ കഴിയുന്നില്ലെങ്കിലും ... നമ്മൾ ഭാര്യ ഭർത്താക്കന്മാരാണ് എന്ന സത്യം ഉൾകൊണ്ടെ പറ്റൂ ....
ഒരിക്കലും ഒന്നിനും വേണ്ടി ഞാൻ നിന്നെ ചതിച്ചതല്ല ഒത്തിരി ആഗ്രഹിച്ച് നേടിയതാണ് നിന്നെ....
കാലങ്ങളോളം വഴക്കടിച്ചും പാരവെച്ചും കളയാനുളളതല്ല നമ്മളെ ജീവിതം ..... ഇന്ന് ഇവിടെ നിന്ന് പോവുമ്പോൾ നമ്മൾ പരസ്പരം ഒരു ധാരണയിൽ എത്തണം .... അത് ഒന്നിച്ചുള്ള ജീവിതമായാലും ... പരസ്പരം വേർപിരിയൽ ആയാലും ...."


ഇത്രയും അവൻ പുഞ്ചിരിച്ച് പറഞ്ഞപ്പോൾ എന്റെ നെഞ്ചിൽ ഒരു പാറ കയറ്റി വെച്ച ഫീലായിരുന്നു .....

എന്നാലും എന്റെ മനസ്സിലുള്ളത് ചോദിച്ചെ പറ്റൂ ......

" എനിക്ക് എന്താ പറയണ്ടെ എന്നറിയില്ല ..... എത്ര വഴക്കിട്ടാലും ഞാൻ എന്നോ നിന്നെ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു .... തന്നെ ആദ്യം കണ്ടപ്പോൾ തന്നെ മറ്റാരിലും തോന്നാത്ത അടുപ്പം എനിക്ക് തോന്നിയിരുന്നു .... പിന്നീട് ഉമ്മമ്മ വഴി തന്നെ അറിഞ്ഞപ്പോൾ എപ്പോഴെങ്കിലും നമ്മൾ കണ്ടതായിരിക്കും എന്ന് സ്വയം ആശ്വസിച്ചെങ്കിലും ... അതൊന്നും അല്ലാത്ത പരിചയം നമുക്ക് ഇടയിൽ തോന്നാറുണ്ട് .... പിന്നീടാണ് ഞാൻ മനസ്സിലാക്കിയത് നീ എന്റെ ഹൃദയത്തിൽ കയറിപ്പറ്റിയെന്ന് ..... അന്ന് ഒരു പക്ഷെ നിങ്ങളുടെ സംസാരം ഞാൻ കേട്ടില്ലയെങ്കിൽ ഞാൻ ഈ ലൈഫിൽ ഒത്തിരി ഹാപ്പിയായേനെ .. "

അത്രയും പറഞ്ഞതും അവൾ എഴുന്നേറ്റ് കയ് കൊട്ടിച്ചിരിച്ച് അവിടെ നിന്ന് കൂവാനും തുള്ളാനും തുടങ്ങി .....

പടച്ചോനെ ഇവന്റെ പിരി പിന്നേം ലൂസായിന്നാ തോന്നുന്നെ ...,,,,

ഞാനവനെ കണ്ണും മിഴിച്ച് നോക്കി നിൽക്കുമ്പോൾ പെട്ടന്ന് അവൻ എന്നെ ഇറുക്കി കെട്ടിപ്പിടിച്ച് കവിളിൽ അമർത്തി ചുംബിച്ചു .....


എനിക്ക് .... എനിക്കറിയില്ല റൂബീ എന്താ പറയണ്ടെചെയ്യണ്ടെന്നൊന്നും...കാരണം ഞാനത്രയും ഹാപ്പിയാണ് എന്താന്നറിയൊ നീ യെന്നെ തിരിച്ചറിഞ്ഞു എന്ന സന്തോഷം .... "


അവന്റെ സംസാരം കേട്ട് ഞാൻ വാ പൊളിച്ച് അവനെ നോക്കി .....

ഹലോ മിസ്റ്റർ ബാക്കി പറഞ്ഞില്ല ..... കിടന്ന് തുള്ളണ്ട ... അതൊക്കെ പണ്ടാണ് .... നീയും രാക്ഷസിയും കൂടി എന്നെക്കുന്നു എന്ന് മനസ്സിലാക്കിയ നിമിഷം എന്റെ ഉള്ളിലെ പ്രണയ പുഷ്പം കരിഞ്ഞ് ഉണങ്ങിപ്പോയെന്നതാണ് സത്യം ....."

എന്ന് നമ്മൾ പരിഹാസത്തോടെ ചിരിച്ച് പറഞ്ഞതും അവൻ ചിരി നിർത്തി
എന്നെ കൂർപ്പിച്ച് നോക്കി .....

ഓഹോ അങ്ങനാണൊ കാര്യങ്ങൾ .....

ഏതായാലും സാറാൻറിക്ക് കൊടുത്ത വാക്ക് ഞാൻ പാലിക്കാൻ പോവാണ് ...."


എന്ത് വാക്ക് "!!?


"അവളെ മകളെ ഈ നിൽകുന്ന റൂബിയ ഇശാഖ് ഓഹ് സോറി .. റൂബിയ വാഹിദ് മുസാഫിറിനെ അവർക്ക് അവരുടെ മകളാക്കി തിരിച്ച് കൊടുക്കും എന്ന്.... "


ഹ .... ഹ.... ഹ.... സോ ഫണ്ണി ... എനിക്ക് ചിരിക്കാൻ വയ്യ ....
ഹും ..... ഈ ലോകം തന്നെ ഇല്ലാതായാലും അവരോടുള്ള പക ഇല്ലാതാവില്ല .. "

ആദ്യം ചിരിച്ചും പിന്നീട് കോപത്തോടെയും അവനെ നോക്കി അത്രയും പറഞ്ഞതും
ഒരു ഭാവ വെത്യാസവും ഇല്ലാതെ ചിരിച്ച് ക്കൊണ്ട് എന്നെ നോക്കി അവൻ ചോദിച്ചു .....

" എന്ത് കൊണ്ട് ഇല്ലാതായിക്കൂടാ ....."


(തുടരും)


Sorry all എന്താ പറയ എഴുതാൻ പറ്റാതായിപ്പോയി ഇന്ന് വൈകിട്ട് പോസ്റ്റാൻ കരുതിയതാണ് കഴിഞ്ഞില്ല ... അപ്പോൾ ഇഷ്ടായാൽ ലൈക്കി കമന്റി കോളൂ ... അതിലാണ് നമ്മളെ ഊർജം😜😜😂😂


❤റൂബിയ❤

Part:  43

✒ : Sami

@@@@@@@@@@@@@@@@@@


"എന്ത് കൊണ്ട് ഇല്ലാതായിക്കൂടാ ....."


ഇല്ലാതാവാൻ.... അവരെ എനിക്ക് എന്റെ ഉമ്മയായി തോന്നണം .... അതെനിക്ക് അവരെ തോന്നിയിട്ടില്ല .....
എനിക്ക് ഉമ്മയുണ്ടെങ്കിൽ അത് സാജി മമ്മയാണ്..... "


"ആരാണെന്ന് പറഞ്ഞാലും പ്രസവിച്ചവരിൽ മാറ്റം വരില്ലല്ലൊ... റൂബീ ''


" പ്രസവിച്ചെന്ന് കരുതി എങ്ങനെ ഉമ്മയാകും .... ഒരു പെൺകുഞ്ഞിന് ഉമ്മയില്ലാത്ത അവസ്ഥ വളരെ മോശമാണ് അത് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല ..... അത് അനുഭവിച്ചവർക്കേ അറിയൂ .... അതിനൊക്കെ എനിക്ക് ആശ്വാസവും കരുതലും ഏറെ തന്ന് എന്നെ ചേർത്ത് പിടിച്ചത് മമ്മയാണ് .... ഞാനവരുടെ മകളാണ് അതങ്ങനെയല്ലാന്ന് വിശ്വസിക്കാൻ പ്രയാസമാണ് ...."

അത്രയും പറഞ്ഞപ്പോഴേക്ക് എന്റെ കണ്ണുകൾ നിറഞ്ഞ് ശബ്ദം ഇടറിയിരുന്നു

ഞാൻ തിരിഞ്ഞ് നിന്ന് കണ്ണ് തുടച്ചു ....

അപ്പോഴാണ് എന്റെ ചുമലിൽ മസിലന്റെ കയ് അമർന്നത് ....

തിരിഞ്ഞ് നോക്കിയ എന്നെ നെഞ്ചോട് ചേർത്ത് പിടിച്ചത് പെട്ടന്നായിരുന്നു ,,,,,

ഒരാശ്വാസം എന്നോണം ഞാൻ ആ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞു ...,,,,,


റൂബീ ..... എനിക്കറിയാം എല്ലാം ....പക്ഷെ സാഹചര്യങ്ങൾ കൊണ്ട് തെറ്റ് പറ്റിപ്പോയവർക്ക് .... തിരുത്താൻ ഒരു പാട് ആഗ്രഹിക്കുന്നുണ്ട് .... പ്ലീസ് എനിക്ക് പറയാനുള്ളത് കേൾക്ക്.... "


@@@@@@@@@@@@@@@@@@

അവളെ വിടാതെ ചേർത്ത് പിടിച്ച് ഞാനത് പറഞ്ഞപ്പോൾ അവളെന്റെ മുഖത്തേക്ക് നോക്കി ,,,,,,

ഞാവളേം കൊണ്ട് മണിലിൽ ഇരുന്നു ,,,

റൂബീ ... ഞാൻ പറയുന്നത് കേട്ടിട്ട് നിനക്ക് എന്തും തീരുമാനിക്കാം.... ഞാൻ തടയില്ല "
ആദ്യം നീ അവരുടെ ലൈഫ് എന്തായിരുന്നു എന്നറിയണം.... അവർ ,, എങ്ങനെയാണെന്ന് അറിയണം,,
,,,,,,,, 


ഇശാഖ് ഡോക്ടർ പഠിച്ചിറങ്ങിയപാടെ ആദ്യം കയറിയത് ഇവിടെത്തെ ഹോസ്പിറ്റലിലാണ് ....അത്യാഹിതICU വിൽ ജോലിക്ക് കയറി മൂന്നാം ദിവസമാണ് അത് സംഭവിച്ചത്
ഈ നാട്ടിലെ MC കോളേജിൽ വിദ്യാർഥി സംഘർഷം അതിനിരയായത് ഒന്നിനും ഇല്ലാത്ത കുറേ വിദ്യാർഥികൾ,,,, അതിൽ സാരമായ പരിക്കുകളോടെ ബോധമില്ലാതെ കൊണ്ട് വരുമ്പോഴാണ് നിന്റെ ഉമ്മച്ചി സാറാ ഇബ്രാഹിം നെ ഉപ്പച്ചി ആദ്യമായി കാണുന്നത്.,,,,

തികച്ചും ഇസ്ലാമിക വേഷത്തിൽ 'നിലാവ് പോലെ തോന്നിയ ആ മുഖം ഉപ്പച്ചിയുടെ മനസ്സിൽ ഒരു നെടുക്കമുണ്ടാക്കി ...ആരിലും തോന്നാത്ത ആകർഷണം തോന്നിയത് കാരണം കുറച്ച് സമയം ആ മുഖത്തേക്ക് നോക്കുമ്പോഴാണ് തലയിൽ നിന്ന് താഴേക്ക് മറിയുന്ന രക്തം കണ്ടത് ...
പിന്നീടുള്ള ശ്രമം മുഴുവൻ ' അവരുടെ ഒരിക്കലും ഉറപ്പില്ലാത്ത ജീവനിലായിരുന്നു',,,, നിന്റെ ഉപ്പച്ചീടെ കഠിനശ്രമത്തിനോളം അവരിൽ പ്രതീക്ഷ വന്നു ..... എങ്കിലും കോമാ സ്റ്റേജിൽ കിടന്നത് ആഴ്ചകളായിരുന്നു ... ആ സമയം മുഴുവൻ കാര്യങ്ങൾ നോക്കിയതും ഉപ്പച്ചിയാണ് .... അവരൊന്ന് കണ്ണ് തുറന്ന് കാണാൻ ഏറ്റവും പ്രാർഥിച്ചതും നിന്റെ ഉപ്പച്ചിയാണ് .... അന്ന് ഉച്ചക്ക് ഡോക്ടർ എന്ന നേഴ്സിന്റെ വിളിയിൽ ഓടിച്ചെന്ന ഉപ്പച്ചി കാണുന്നത് ശ്വാസം എടുക്കാൻ പാട് പെടുന്ന സാറാന്റിയെ ആണ് ... ഓക്സിജൻ മസ്ക് വെച്ച് ഇൻജക്ട് ചെയ്ത് മയക്കിയ ആൻറിയുടെ അടുത്ത് ഇരുന്ന് ഉറങ്ങിപ്പോയ ഉപ്പച്ചിയുടെ കയ്യിൽ ഒരു തണുപ്പ് വന്ന് തൊട്ടപ്പോൾ എണിറ്റ് നോക്കിയതും ....

"വെ...' വെള്ളം... "

പാതി തുറന്ന കണ്ണാലെ ചോദിക്കുന്നത് കേട്ട്
ഉപ്പച്ചി സന്തോഷം കൊണ്ട് അവരുടെ കയ്പ്പിടിച്ച് മുത്തി ....

പിന്നീട് ഉപ്പച്ചിയുടെ ദിനങ്ങളായിരുന്നു

വിടർന്ന മനോഹരമായ കണ്ണും ഒളിച്ച് വെച്ച നീളൻ ചുരുൾ മുടിയും ഉപ്പച്ചിക്ക് അത്രക്ക് പ്രിയ്യപ്പെട്ടതായി ....

ഡിസ്ചാർജ് ചെയ്ത് അവര് പോയപ്പോൾ ഉപ്പച്ചി തികച്ചും ഒറ്റപ്പെട്ടു .,,,,,
സാറാന്റിയിലും എന്തൊ ഒരു വിഷമം ഉണ്ടായി .,,,,,

വലിയ പേര് കേട്ട തറവാടും ഇളയ മകനും ആയ ഉപ്പച്ചീടെ വീട്ടിൽ കാരണവർ ഭരണം അയത് കൊണ്ട് പ്രണയം തുറന്ന് പറയാൻ പേടിയായിരുന്നു ...,,,,,,

അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ തലയുണ്ടാവില്ല എന്നത് ഉറപ്പാണ് ...,,,,,

അങ്ങനെ ഒരാഴ്ച കഴിഞ്ഞ് ചെക്കപ്പിന് വന്ന അവളോട് ഉപ്പച്ചി മനസ്സ് തുറന്നു
മറുപടി അനുകൂലമല്ലെന്ന് മാത്രമല്ല വിട്ട്കാർ ചൂണ്ടിക്കാണിക്കുന്നതിലാണ് എന്റെ സന്തോഷമെന്ന ഉറച്ച തീരുമാനവും .,,,,

ദിവസങ്ങൾ പിന്നേയും കഴിഞ്ഞു .... ഡോക്ടറായത് കൊണ്ട് അഡ്രസ്സ് അറിയാൻ ബുദ്ധിമുട്ടിയില്ല.... അതുമായി ബ്രോക്കർ കുഞ്ഞാക്കയെ കണ്ട് കാര്യം പറഞ്ഞ് തികച്ചും അറേൻജിഡായി വിവാഹം തീരുമാനിക്കാനുള്ള കാര്യം ശെരിയാക്കി ....

ഉയർന്ന സാമ്പത്തികം ഉള്ള ആന്റിയുടെ കുടുംബവും സംസ്കാരവും ഒന്നിലും തടസ്സമായില്ല ,,,,

എല്ലാം പ്ലാൻ പോലെ ശെരിയായി നിക്കാഹും ഉറപ്പിച്ചു ...,,',

കല്യാണത്തിന് മൂന്ന് ദിവസം മുന്നെ തലകറങ്ങി വീണ സാറാന്റിയെ ഹോസ്പിറ്റലിൽ എത്തിച്ച് സ്കാൻ ചെയ്തപ്പോൾ കണ്ടത് ....
അന്നത്തെ ആക്സിഡന്റിൽ തലക്ക് കാര്യമായ കുഴപ്പം ഉണ്ട് ....
ഇനി ഒരിക്കൽ കൂടെ കോമയിൽ ആയാൽ ഒരിക്കലും തിരിച്ചവരില്ല അല്ലെങ്കിൽ മാനസികമായ പ്രശ്നങ്ങളൊ സംഭവിക്കാൻ നൂറ് ശതമാനം ഉറപ്പാണ് ....

ശെരിക്കും ആകെ തളർന്ന ഉപ്പച്ചി എല്ലാരിൽ നിന്നും ഒക്കെ മറച്ച് വെച്ചു കാരണം ഇങ്ങനെ ഒരു പ്രശ്നം ഉള്ള പെണ്ണിനെ ഒരിക്കലും അവർ സ്വീകരിക്കില്ല ....
എല്ലാം മറച്ച് വിവാഹം കഴിഞ്ഞു എല്ലാം മറന്ന് ആ ജീവിതം അവർ നന്നായി ആസ്വദിച്ചു ....
നിന്റെ വരവ് അറിയിച്ചത് മുതൽ അവര് ജീവിതത്തിലെ ഏറ്റവും നല്ല കാലം അനുഭവിച്ചു ....

പ്രസവ സമയം അടുത്തപ്പോൾ ഉപ്പച്ചി ആകെ തളർന്നു ഓപ്പറേഷന് വേണ്ടി അനസ്തേഷ്യ നൽകാനൊ നോർമൽ ഡെലിവറിയുടെ പൈൻ താങ്ങാനൊ അവൾക്ക് അവില്ലെന്ന തിരിച്ചറിവായിരുന്നു കാരണം....

എങ്കിലും എത്രയോ ബുദ്ധിമുട്ടി നിന്നെ സുഖമായി പ്രസവിച്ചു
അപ്പോഴൊന്നും വല്യ പ്രശ്നം ഇല്ലാതിരുന്ന സാറാന്റി ആഴ്ചകൾക്ക് ശേഷം പ്രവർത്തിയിൽ മാറ്റം വന്ന് കൊണ്ടിരുന്നു ....

അന്ന് മുതലാണ് നിന്റെ ഉപ്പച്ചി ഏറ്റവും അടുത്ത കൂട്ടുകാരി സാജിതയുടെ സഹായം തേടുന്നത് ',,,,

അവരുടെ സൗഹൃദത്തിൽ ഒരിക്കലും ഒരു തേപ്പിന്റെ കഥയില്ല ....

നിന്റെ കാര്യങ്ങൾ നോക്കി കൂടെ ആൻറിയുടെ കാര്യങ്ങളും ശ്രദ്ധിച്ച് കൊണ്ടിരുന്നു ...

മാസങ്ങൾ കഴിയുമ്പോൾ നീ അവരുടെ മകളല്ലാ എന്ന മനോഭാവം വന്ന് തുടങ്ങി ...


ആന്റിയുടെ ഓരോ മാറ്റവും സസൂക്ഷ്മം നിരീക്ഷിച്ച ഉപ്പച്ചി അവരെ ഏറ്റവും നല്ല ട്രീറ്റ്മെന്റ് നൽകാൻ അമേരിക്കയിലേക്ക് മാറ്റി .....

കാരണം അന്ന് അത്രയും നല്ല ചികിൽസ അവിടെ മാത്രമെ ഉള്ളൂ,,,

ഈ വിവരങ്ങൾ ഒക്കെ ആകെ അറിയുന്നവർ ഉമ്മമ്മയും സാജിയാൻറിയും ഉപ്പച്ചിയും മാത്രമാണ് ....

സാറാൻറിയുടെ അവസ്ഥ മോശമാവുന്നതിന് മുമ്പ് അവരെ മാറ്റി ...

പക്ഷെ മകളെ ആസാഹചര്യത്തിൽ അയക്കാൻ കഴിയാത്തത് കൊണ്ടും അവളൊരു ഭ്രാന്തിയാണെന്ന് ആരും അറിയണ്ട എന്നും ഉള്ള 'ഉപ്പച്ചീടെ തീരുമാനത്തിൽ
ആന്റി തുടർപOനത്തിന് പോയതാണെന്ന് പറഞ്ഞു

പക്ഷെ ഉപ്പച്ചീടെ ആ കളവിൽ ആൻറി തെറ്റ് കാരിയും വെറുക്കപ്പെട്ടവളും ആയി ,,,,,,

പക്ഷെ അസുഖം മാറിയാൽ എല്ലാം ശെരിയാക്കാം എന്ന ഉപ്പച്ചീടെ ആഗ്രഹങ്ങൾ ക്ക് വിള്ളൽ വീഴ്തിയാണ്  ഒരു വർഷത്തിന് ശേഷവും ആൻറിക്ക് ഇനി ഒരു മാറ്റം ഉണ്ടാവില്ലെന്ന് ഡോക്ടർ വിധി എഴുതിയത് ...,,,,,

അത് മനസ്സിലാക്കി ഉമ്മമ്മ ഉപ്പച്ചിയുടെ ഭാവി ഓർത്ത് ' ആൻറിക്ക് മാറിക്കഴിഞ്ഞാലും നിങ്ങളെ മനസ്സിൽ ഒരു ഭ്രാന്തിയായി കഴിയാൻ അവൾക്ക് താൽപര്യം ഇല്ല അവളുടെ നല്ല ഭാവിക്ക് അവളെ പഠിപ്പിച്ച് ഉന്നതിയിലെത്തിക്കണം അത് കൊണ്ട് അവളെ ഉപേക്ഷിക്കണമെന്ന 'ഉമ്മമ്മയുടെ സംസാരത്തിൽ ഉപ്പച്ചി ശെരിക്കും തളർന്നു ...,,,,

എങ്കിലും തന്റെ നെഞ്ചിൽ കിടന്ന് വളരുന്ന മകൾ ഒന്നും അറിയരുത് എന്ന വാശിയും അവളെ വിട്ട് കൊടുക്കില്ലന്ന തീരുമാനത്തിലും ഉപ്പച്ചി ഉറച്ച് നിന്നു വർഷങ്ങൾ കഴിഞ്ഞു ....

നീ ഈ സമയം കൊണ്ട് ആന്റിയെ നന്നായി വെറുത്തു ...
അതിന് ഒരു പ്രധാന കാരണം ഉപ്പച്ചീടെ ഫാമിലിയും ... നിന്റെ അനുഭവങ്ങളും ആയിരുന്നു

സത്യം പറയാൻ കഴിയാതെ എല്ലാം കണ്ട് നിൽക്കാനെ മമ്മക്കും ഉപ്പച്ചിക്കും കഴിഞ്ഞുള്ളൂ ,,,

ഉപ്പച്ചി പലതവണ ആന്റിയെ കാണാൻ ശ്രമിച്ചെങ്കിലും പൂർണ്ണ ഭ്രാന്തിയായ അവളെ കാണണ്ട എന്ന നിലപാടിലായിരുന്നു ഉമ്മമ്മ ....
കാരണം നിന്റെ ഉപ്പച്ചിയുടെ കാത്തിരിപ്പും വിഷമവും ഉമ്മമ്മക്ക് അത്രക്ക് നൊമ്പരമായിരുന്നു


നിനക്ക് എട്ട് വയസ്സായപ്പോൾ ആന്റി നോർമലാവാൻ തുടങ്ങി ....

നിന്നെ കാണാൻ വാശി പിടിച്ചു കരഞ്ഞു .... കാര്യങ്ങൾ ഉമ്മ മ്മ പറഞ്ഞ് മനസ്സിലാക്കിയെങ്കിലും നിന്നെ വേണെമെന്ന വാശിയിൽ ഉറച്ച് നിന്നു .....

അതിന്റെ ഫലമായാണ് നിന്നെ അന്ന് ഊട്ടിയിലേക്ക് മാറ്റിയത് ,,,,

അവിടെ എല്ലാം കൊണ്ടും തളർന്ന ആന്റിക്ക് ഒരു മാറ്റത്തിന് വേണ്ടി തുടർന്ന് പഠിക്കാൻ ഉമ്മമ്മ വിട്ടു .... എല്ലാം നേടി',,,,

പക്ഷെ നീ അവരെ ഏറ്റവും കൂടുതൽ വെറുത്തു ,,,,,


അന്നൊരു പക്ഷെ അസുഖം മാറിയപാടെ അവിടെ നിന്ന് തിരിച്ച് വന്നെങ്കിൽ നീ ഇത്ര അകലില്ലായിരുന്നു ,,,,,

നിന്റെ ഉപ്പച്ചി ഇന്നും അവരെ പ്രണയിക്കുന്നുണ്ട്... ജീവിതത്തിലേക്ക് കൂട്ടാൻ ആഗ്രഹിക്കുന്നുണ്ട് ,,,
അതിന് തടസ്സം നീ മാത്രമാണ് ..... "


നിന്നെ ദൂരത്ത് നിന്നെങ്കിലും കാണാനാണ് ഓരോ വട്ടവും നിന്നെ തേടി വരുന്നത് ....

അപ്പോഴെല്ലാം നീ പതിൻമടങ്ങ് അവരെ വെറുത്തു ,,,,,

നിന്നെ എന്നിലേക്ക് ചേർത്ത് വെച്ചത് ആന്റിക്ക് നിന്നെ കയ്യെത്തും ദൂരത്ത് കാണാൻ മാത്രമാണ് ...."


ഇത്രയും ഞാനവളോട് പറയുമ്പോൾ പെണ്ണ് അത്ഭുതത്തോടെ നോക്കാണ് ..,,,,

കുറ്റബോധം കാരണം എന്നെ ഇറുക്കി പ്പിടിച്ച് പൊട്ടിക്കരയുന്ന അവളെ പുറത്ത് തടവിക്കൊണ്ടിരുന്നു ,,,,,

"ഏയ് റൂബി കരയല്ലെ .... "
നിന്റെ സ്ഥാനത്ത് ആരായാലും ഇങ്ങനെയെ പ്രവർത്തിക്കൂ ...."സാരില്ല ....."

അവൾ എന്റെ മുഖത്തേക്ക് നോക്കി മാറി നിന്നു .....

"നിനക്ക് സാറാന്റിയെ കാണാൻ തോന്നുന്നുണ്ടൊ ....,,,, "

അവൾ ചിരിക്കാൻ ശ്രമിച്ച് കൊണ്ട് വേണ്ടെന്ന് തലയാട്ടി ...

"എനിക്ക് കാണണ്ട ... കാണാനുള്ള യോഗ്യത പോലുമില്ല .... അത്രക്ക് വേദനിപ്പിച്ചിട്ടുണ്ട് ഞാൻ ... എനിക്ക് വയ്യ ....."

" അതാണൊ .... എത്ര രാത്രയിലും .... ഏത് സമയത്തും നിനക്ക് വേണ്ടി ആ മുറിയുടെ വാതിലും മനസ്സിന്റെ വാതിലും തുറന്ന് കിടക്കുന്നുണ്ട് ..... വാ ... പോവാം നമുക്ക് ..."

മടിച്ച് നിന്ന അവളെ ചേർത്ത് പിടിച്ച് കാറിൽ കയറ്റി ..,,,,,,

"റൂബീ ഞാൻ ഒന്ന് കിസ്സ് ചെയ്യട്ടെ ...."


അലസമായി പാറിയ മുടിയിണകൾ ഒതുക്കി കെട്ടുന്ന അവളെ തന്നെ നോക്കി ഞാനത് ചോദിച്ചതും ..... അവൾ കണ്ണും തള്ളി എന്നെ നോക്കി ....

''പ്ലീസ് ... പ്ലീസ് ..."
എന്നും പറഞ്ഞ് അവളുടെ സമ്മതത്തിന് കാത്തു നിൽകാതെ ആ അധരം കവർന്നു ,,,,,

തമ്മിൽ ശ്വാസം കിട്ടാതായതും അവളെന്നെ തള്ളി മാറ്റി .... പുറത്തേക്ക് നോക്കി നിന്നു ..... അവളുടെ മുഖത്ത് നേരിയ പുഞ്ചിരി വിരിഞ്ഞിട്ടുണ്ടായിരുന്നു ,,,,,,

(തുടരും)

❤റൂബിയ❤

Part : 44

✒ :Sami

@@@@@@@@@@@@@@

*
അവളേം ഇടങ്കണ്ണ് ഇട്ട് നോക്കി കൊണ്ട് നല്ല റൊമാന്റിക്ക് സോങ്ങും വെച്ച് സ്പീഡിൽ വിട്ടു

അവളിപ്പോഴും പുറം കാഴ്ചയിൽ മുഴുകിയിരിപ്പാണ് ....

നല്ല മൂഡിൽ വന്നതാണ് ആ ഫ്ലോ അങ്ങ് കളഞ്ഞ് ... കോപ്പ് മുന്നാറാണെന്നാണ് വിചാരം ....."

@@@@@@@@@@@@@@@@@@

പറഞ്ഞ കാര്യങ്ങൾ ഒന്നും ഉൾകൊള്ളാൻ കഴിയാതെ ഓരോന്നും ആലോചിച്ച് വട്ട് പിടിച്ച് നിൽക്കുമ്പോഴാണ് മസിലൻ പോകുന്ന വഴി ശ്രദ്ധിച്ചത് .....

"ഏയ് .... ഇതെങ്ങോട്ടാ പോവുന്നെ .... "


സാറാന്റിയെ കാണാൻ ....."


"വേണ്ട എനിക്ക് ഉപ്പച്ചിയെ കാണണം..... രണ്ട് പേരുടെ ഫോണും ഇല്ലാത്തോണ്ട് ആകെ പേടിക്കുന്നുണ്ടാവും ‌....'
"

അതൊന്നും ഓർത്ത് നീ വിഷമിക്കേണ്ട .... ഞങ്ങൾക്ക് പെട്ടന്ന് മടങ്ങാം ... പോയിട്ട് എനിക്കും ഇത്തിരി തിരക്കുണ്ട് ..... "


അവൻ നോക്കി സൈറ്റഡിച്ച് പറഞ്ഞത് കേട്ട് അവനെ തുറിച്ച് നോക്കി ....

അതിനവൻ കിസ്സ് തരുന്ന പോലെ ചുണ്ട് കോട്ടി വിട്ടതും ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് തന്നെ നോക്കി ...,,,,

ഓർമ വന്ന നാൾ തൊട്ട് ശത്രുവായിക്കണ്ട ഒരാളെ പെട്ടന്ന് ഉമ്മയാക്കാൻ മനസ്സ് ഉൾകൊള്ളാത്തത് പോലെ ....

വേണ്ട ഉപ്പച്ചിയെ കാണണം എന്നിട്ട് പോവാം അവരുടെ അടുത്ത് എന്ന ഉറച്ച തീരുമാനത്തിൽ ഞാൻ മസിലിന്റെ കയ്യിൽ പിടിച്ചു .....


" പോവാം ....പക്ഷെ ഇപ്പോൾ വേണ്ട ഇപ്പോൾ എനിക്ക് ഉപ്പച്ചിയോട് സംസാരിക്കണം ... പ്ലീസ് ...."


ഞാൻ ശാന്തമായി അപേക്ഷ ഭാവത്തിൽ അവനെ നോക്കിപ്പറഞ്ഞതും അവൻ വണ്ടി സൈഡാക്കി എന്റെ കയ്പ്പിടിച്ച് അവന്റെ കയ്ക്ക് ഉള്ളിലാക്കി ....


" നീ നന്നായി ആലോചിച്ച് ഉള്ള തീരുമാനം ആണെന്ന് അറിയാം ..' അത് കൊണ്ട് നമുക്ക് വീട്ടിലേക്ക് തന്നെ പോവാം....."


ഞാനവനെ നോക്കി പുഞ്ചിരിച്ചു ...

വീട്ടിലെത്തിയപ്പോൾ ഉപ്പച്ചി മുറ്റത്ത് തന്നെയുണ്ട് ....
മുഖം കണ്ടാലറിയാം ടെൻഷനടിച്ചുള്ള ഇരിപ്പാണ് ..,,,

കണ്ടപാടെ ഓടി വന്ന് ഫോൺ കിട്ടാത്തതിന്റെയും സമയം ഒരു പാടായതിന്റെയും പരിഭവമാണ് ,,,,,

എല്ലാം നോക്കി ചിരിച്ച് ഉപ്പച്ചീനെം കെട്ടിപ്പിടിച്ച് ഉള്ളിൽ കയറി ഫ്രഷായി...,,,

ഫുഡ് കഴിക്കാനിരുന്നെങ്കിലും മനസ്സിൽ മസിലൻ പറഞ്ഞ കാര്യങ്ങളും അന്നത്തെ  ഫോട്ടൊയും ഒക്കെയാണ്,,,,

എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി ഞാൻ ഉപ്പച്ചിയോട് ചോദിച്ചു ..,,,,

" ഉപ്പച്ചി ഞാൻ ഇന്ന് ഉപ്പച്ചീടെ കൂടെ കിടക്കട്ടെ ...."


ആ ചോദ്യം കേട്ടപ്പോൾ മസിലൻ കുടിച്ചോണ്ട് നിന്ന വെള്ളം തരിപ്പിൽ കയറി ചുമക്കാൻ തുടങ്ങി ..,,,,,

ഞാൻ കിട്ടിയ അവസരത്തിൽ അവന്റെ തലക്കിട്ട് രണ്ടെണ്ണം കൊടുത്ത് നന്നായി ഇളിച്ച് കൊടുത്തു

ഉപ്പച്ചിക്ക് കാര്യം പിടികിട്ടിയതും മുടക്കം പറയും മുമ്പ് ഞാൻ ഇടിച്ച് കയറി മസിലന് ഗുഡ് നൈറ്റും പറഞ്ഞ് ഉപ്പച്ചിയെ വലിച്ചോണ്ട് മുറിയിൽ പോയി ...,,


അവിടെ നിന്ന് തലയിട്ട് പുറത്തേക്ക് നോക്കിയപ്പോൾ ....
മസിലൻ എന്തോ പോയ ആരയൊ പോലെ നിക്കുന്നു ....

ഞാൻ ഇളിച്ച് കൊണ്ട് സൈറ്റഡിച്ചതും .... അവൻ "പോടിപിശാശെന്ന് '" പറഞ്ഞ് ' കതകടച്ചു ...

ഞാൻ ചിരിച്ച് കൊണ്ട് ഉപ്പച്ചിയെ നോക്കി '
ലാപ്പിൽ എന്തോ നോക്കാണ്  ....
ഞാനടുത്ത് ചെയർ വലിച്ച് ഇരുന്നു ....

എന്റെ പരുങ്ങിയുളള കളികണ്ട് ഉപ്പച്ചി ചിരിച്ച് കൊണ്ട് എന്നെ ചേർത്ത് പിടിച്ചു .....


" മോൾക്ക് എന്താ ഉപ്പച്ചീനോട് പറയാനുള്ളത് ...."


"ഹ ... കൊള്ളാലൊ ഡോക്ടറെ ' എന്റെ മനസ്സിലിരിപ്പ് വായിക്കാനൊക്കെ അറിയാമല്ലെ ... "


"നിന്നെ ഞാൻ ഇന്ന് കാണുന്നതല്ലാലൊ.... "

'
അതിന് ഞാനൊന്ന് ഇളിച്ച് കൊടുത്തു ,,,,
'

എന്നിട്ട് ഉപ്പച്ചീടെ മുന്നിൽ മുട്ട് കുത്തിയിരുന്ന് ചോദിച്ചു .....


''എന്തിനാ ഉപ്പച്ചീ ...എന്നോട് എല്ലാം മറച്ച് വെച്ചത് ... പറയാമായിരുന്നില്ലെ എന്നോട്.....,,,, "


"മോ ...മോളെന്താ ... ഈ... ഈ പറയുന്നെ .... "

"വേണ്ട ഉപ്പച്ചീ .... ഇനി ഒന്നും മറച്ച് വെക്കണ്ട .... ഞാനെല്ലാം അറിഞ്ഞു  .. എന്റെ ഉമ്മിയെ പറ്റി പഴയ കാര്യങ്ങൾ എല്ലാം.."


മോളെ ... അത് ഞാനൊന്നും മനപ്പൂർവ്വമല്ല.. എല്ലാം എന്റെ സാഹചര്യമാ ......"

'ഞാൻ വായ പൊത്തി അരുതെന്ന് തലയാട്ടി ....


വേണ്ട... മതി ഇനി ഒന്നും പറയണ്ട ... ഭ്രാന്തിയാണെന്ന് പറഞ്ഞാലും സാരില്ല ... പക്ഷെ ശത്രുവായിക്കണ്ട് ഞാൻ ... എന്തൊക്കെ പറഞ്ഞു എത്ര അവോയിഡ് ചെയ്തു .... എന്നെങ്കിലും ഇതൊക്കെ പറഞ്ഞെങ്കിൽ എനിക്ക് ഉമ്മിയുണ്ടായേനെ ....."


" ഇല്ല മോളെ .... ഞാൻ പറഞ്ഞെങ്കിൽ നിനക്ക് ഉമ്മിയുണ്ടാവും പക്ഷെ ഉപ്പച്ചിക്ക് ഒരിക്കലും മോളുണ്ടാവില്ല .... എന്നെ അവൾക്ക് ഇഷ്ടമല്ല .... ഈ ലോകത്ത് എന്തിനേക്കാളും ഉപ്പച്ചി സ്നേഹിച്ചത് നിങ്ങളെ രണ്ടാളേയും ആണ് ..... അവൾ അകന്നപ്പോൾ മോളായിരുന്നു എന്റെ ആശ്വാസം ..... നീയും ഇല്ലാതായാൽ'....."

 എന്നെ ചേർത്ത് ഉപ്പച്ചി പൊട്ടിക്കരഞ്ഞു പറഞ്ഞതും എന്റെ കണ്ണ് നിറയാൻ തുടങ്ങി

"ഏ....യ് ഉപ്പച്ചീ ... ഇല്ല ഉപ്പച്ചീ അങ്ങനെ ഞാനീ ഡോക്ടറെ വിട്ട് പോവുമൊ... അതവാ പോയാൽ ഇങ്ങള് വേറെ കെട്ടി ഈ കണ്ട സ്വത്തുക്കൾ അവർക്ക് കിട്ടില്ലെ .... അതിന് ഞാൻ ഒരിക്കലും ....സമ്മതിക്കില്ല "


ചിരിച്ച് കൊണ്ട് ഞാനത്രയും പറഞ്ഞതും ഉപ്പച്ചി ചെവിക്ക് പിടിച്ചു .....

" ഡീ കുറുമ്പീ... "

പിന്നെ ഞാൻ നിലത്ത് നിന്ന് ബേക്ക് ഡാൻസ് കളിക്കാൻ തുടങ്ങി ....
പിടിവിട്ടതും ...

" ഈ ഡോകടർ ... വല്ലാത്ത സാദനമാണ് ... "ഇനി ഒരു നിമിഷം ഞാനീ മുറിയിൽ നിൽക്കില്ല ... കിളവൻ ...കോഴിഡോക്ടർ ..... "

അതും പറഞ്ഞ് ഞാൻ പിണക്കം നടിച്ച് ഓടി ...
കതകിന്റെ അടുത്ത് എത്തിയതും തിരിച്ച് വന്ന് കവിളിൽ ഒരു മുത്തം കൊടുത്ത് മുറിയിലേക്ക് ഓടി .....

മുറി തുറന്നതും മസിലൻ ബാൽക്കണിയിൽ അരോടൊ വലിയ സൊള്ളൽ ....
ഏതവളാണാവൊ ഈ സമയം വലയും കൊണ്ട് എന്റെ മസിലനെ വീഴ്താൻ ഇറങ്ങിയത് .....

ഒളിഞ്ഞ് നോക്കിയാലൊ ...🤔

വേണ്ട അതൊക്കെ മോശമല്ലെ.... പിടിച്ചാൽ നാറും ... നല്ല സ്ട്രോങ്ങിൽ പോയി നോക്കാം ...
അതാണ് നല്ലത് ...🤨.

" ഡോ .... പാതിരാ കോഴി ...!!! "

എന്റെ ശബ്ദം കേട്ട് മടിയിലെ ലാപ്പ് താഴേക്ക് വീണ് ചെക്കൻ എഴുന്നേറ്റ് നിന്നു ....

പേടിച്ചു ... പേടിച്ചു .... എന്റെ പൊന്നൂ എന്നെ കൊണ്ട് ഞാൻ തോറ്റു '...

" താനൊരു കോഴിയാണെന്നറിയാം ... ഇമ്മാതിരി കാട്ട് കോഴി ആണെന്ന് അറിഞ്ഞില്ല .... ഞാനൊന്ന് തെറ്റിയപ്പോൾ ഏതവളും ആയിട്ടാണ് കൊഞ്ചുന്നത് ...."


ഞാൻ കലിപ്പിൽ അത്രയും പറഞ്ഞതും ചെക്കൻ ചിരിച്ച് കൊണ്ട് ലാപ്പ് എടുത്ത് ശെരിക്ക് വെച്ച് .... പോക്കറ്റിൽ കയ്യിട്ട് എന്റെ നേർക്ക് നടക്കാൻ തുടങ്ങി .....

ഇത് പണി പാലും വെള്ളത്തിലാണല്ലൊ....
ചെക്കന്റെ നോട്ടം തന്നെ ശെരിയില്ല ....
പേടിച്ചിട്ട് ശബ്ദം പുറത്തേക്ക് വരുന്നില്ല ....

പെട്ടന്ന് അവൻ എന്നെ വലിച്ച് നെഞ്ചത്തേക്ക് ഇട്ടു ...

" എന്താഭാര്യെ .... നീയൊരു മാതിരി ഊള ഭാര്യമാരെ പോലെ ബിഹേവ് ചെയ്യുന്നെ .... കുറച്ച് ന്യൂ ജെൻ ആയി ചിന്തിക്ക് ....."


അവന്റെ ഒലക്കമ്മലെ സംസാരം കേട്ട് ഞാനവനെ തുറിച്ച് നോക്കി ...

" അങ്ങനാണൊ ....എന്നാ പറയണ്ടെi ',,,, പൊന്നുമോൻ ഈ കയ്യൊന്ന് വിട്ടെ ... എന്നിട്ടെ ഇവിടെ ഇരുന്ന് നേരം വെളുക്കുവോളം വിളിച്ചൊ ...."


ഞാൻ അതും പറഞ്ഞ് റൂമിൽ കയറിയതും മസിലൻ മുന്നിൽ കയറി നിന്നു ...,,,

" ഓഹ് .... എന്റെ സ്വീറ്റ് വൈഫി ..... ഇത്രക്ക് കുശുമ്പ് കാണിക്കാൻ ഇവിടെന്താ ഉണ്ടായെ ...."


താനൊന്ന് മാറിയെ എനിക്ക് ഉറങ്ങണം ടൈം രണ്ട് മണിയായി ....."

അതും പറഞ്ഞ് അവനുള്ള തലയണയും ബ്ലാങ്കറ്റും സോഫയിലേക്ക് എറിഞ്ഞു ....

" പുല്ലാട്ട് പശൂനെ തീറ്റിക്കത്തും ഇല്ല പട്ടി തിന്നത്തും ഇല്ല ... "

 എന്ന് കലിപ്പിൽ പറഞ്ഞ് അവൻ സോഫയിൽ കിടന്നു ...

അവനെ നോക്കി കിടന്ന് എപ്പഴോ ഞാനും ഉറക്കിലേക്ക് വീണു.,,,,,


(തുടരും)

❤റൂബിയ❤

Part : 45

✒ : sami

@@@@@@@@@@@@@@@@@@



രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ മസിലൻ പില്ലോയും കെട്ടിപ്പിടിച്ച് ഭയങ്കരം ഉറക്ക്....

അതികം വായിനോക്കി വില കളയാൻ നിക്കാതെ പോയി ഫ്രഷായി വന്നു


ഇന്നത്തെ കാര്യങ്ങൾക്ക് ഏകദേശം പ്ലാനിങ്ങ് ഒക്കെ നടത്തി റൂമിൽ തിരിച്ചെത്തിയിട്ടും മസിലന്റ പളളിയുറക്കം തീർന്നിട്ടില്ല

 പിന്നെ അധികം ശ്രദ്ധിക്കാതെ ബാൽക്കണിയിൽ പോയി നിന്നപ്പോഴാണ് അജൂന്റെ ബുള്ളറ്റ്  വരുന്നത് കണ്ടത്

 അപ്പൊ ഇന്നലെ രാത്രി ഇവിടെ ഉണ്ടായിട്ടില്ലെ ...

 ഉപ്പച്ചി യോട് പറഞ്ഞു അജൂൻറ വീട്ടിലേക്ക് ഓടി

 ഗേറ്റ് തുറക്കുന്ന എന്നെ കണ്ടതും അവൻ ഫോണിൽ ഉള്ള സംസാരം മതിയാക്കി എന്നെ നോക്കുക പോലും ചെയ്യാതെ മുകളിലേക്ക് ഓടി

 ഞാൻ അജു എന്ന് വിളിച്ച്  ഓടിയെങ്കിലും അവൻ ഒന്ന് ശ്രദ്ധിക്കാതെ മുറിയിലേക്ക് കയറി വാതിലടച്ചു....

 ഡാ തെണ്ടീ പാക്കര വാതിൽ തുറക്ക്....
 അജു പ്ലീസ് തുറക്ക്
 എനിക്ക് ഒത്തിരി സംസാരിക്കാനുണ്ട് തുറക്കുന്നുണ്ടൊ ...."

 നീ ഇപ്പോൾ വാതിൽ തുറന്നില്ലെങ്കിൽ ഞാൻ ഒരു പച്ചവെള്ളം കുടിക്കാതെ  ഇവിടെ ഇരിന്ന് സമരം ചെയ്യും

 അപ്പോഴാണ് മമ്മ  നല്ല ചൂട് ചായയും കടിയും ആയിട്ട് റൂമിലേക്ക് വന്നത്

 അതിൻറെ സ്മെൽ മൂക്കിലേക്ക് അടിച്ചതും അപ്പത്തന്നെ കൈകൊണ്ട് ആംഗ്യം കാണിച്ച് അത് വാങ്ങി...."

 അവിടെ ഇരുന്ന് ചായകുടിച്ച് കടിയെടുത്ത് വായിൽ വെക്കുമ്പോഴാണ് പുറകിൽ നിന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.....
 തിരിഞ്ഞുനോക്കുമ്പോൾ അജു കയ്യുംകെട്ടി നോക്കി  നിൽക്കുന്നു ...,,,

ഞാൻ പച്ച വെള്ളം കുടിക്കുന്നില്ല എന്ന പറഞ്ഞത് ഇത് ചായയാണ്...."

 അയ്യേ ....കഷ്ടം... ഓൾഡ്‌ .ചളി.... പുതിയത് വല്ലതും കൊണ്ടുവാ....
തീറ്റപ്പണ്ടാരം..."

 തിന്നും ...തിന്നു മിനിയും തിന്നും വേണമെങ്കിൽ നിൻറെതുംകൂടി തിന്നും

 എനിക്കറിയാം ..നീ എന്റെ ഭക്ഷണം മാത്രമല്ല എന്നെ കൂടെ തിന്നും എന്ന് എനിക്ക് നന്നായറിയാം.... "

കണക്കായിപ്പോയി ..... ജാഢപ്പട്ടി ...മരത്തവള ....."

അത് നിന്റെ കെട്ടിയോൻ മസിലൻ ...."

.ഹ ... അതെനിക്ക് ഇഷ്ടായി പക്ഷെ...അധികം ജാഡ ഇട്ടാല്  മമ്മയോട് ചില നഗ്ന സത്യങ്ങൾ പറയേണ്ടവരും ..... വേണോ..."

ഞാൻ പിരികം പൊക്കി ചോദിച്ചതും അവൻ നിന്ന് പരുങ്ങാൻ തുടങ്ങി .....

പിന്നവൻ കള്ള ദേശ്യം കാണിച്ച് എസ്കേപ്പാവാൻ നിന്നതും ഞാൻ ഭീഷണിപ്പെടുത്തി അവിടെ പിടിച്ച് നിർത്തി ...

എന്നിട്ട് അവനെ വലിച്ച് ടെറസിലേക്ക് പോയി ആദ്യം അവനൊന്ന് മടിച്ചെങ്കിലും ... ഞാൻ സൈറ്റഡിച്ച് ചിരിച്ചതും എന്റെ തലക്ക് ഒര് കിഴ്ക്ക് തന്ന് എന്റെ കയ്പ്പിടിച്ച് അവിടെ ഇരുത്തി ....

എനിക്കറിയാം ആ മസിലൻ കോന്തൻ അങ്ങനെ പറഞ്ഞ് നിനക്ക് വിഷമം ആയെന്ന് ....പക്ഷെ അവന്റെ അപ്പോഴെത്തെ അവസ്ഥ അതായിരുന്നു .... "

ഞാനങ്ങനെ പറഞ്ഞതും അവൻ എന്നെ തന്നെ നോക്കി നിന്നു  ....

ഞാൻ ഇന്നലെ സംഭവിച്ചതും ശേഷം അവൻ പറഞ്ഞ ഉമ്മച്ചീടെ കാര്യങ്ങളും എല്ലാം അവനോട് പറഞ്ഞു .... എല്ലാം കേട്ടിട്ടും അവന്റെ മുഖത്ത് വലിയ ഞെട്ടൽ കണ്ടില്ല .... ഒരു പുഞ്ചിരിയോടെ എന്നെ നോക്കുന്നത് കണ്ട് ഞാൻ കലിപ്പിൽ അവനെ നോക്കി

"ഡാ ... മാക്കാച്ചി... ഇതൊക്കെ നിക്കക്ക് ആദ്യമെ അറിയാമെന്ന് നിന്റെ മുഖം കണ്ടാൽ തോന്നുന്നല്ലൊ.... "

അവൻ അതേ ചിരിയിൽ തലയാട്ടി കൊണ്ട് പറഞ്ഞു

" ഇത്ര വെക്തമായി ഇല്ലെങ്കിലും ..ഏറെക്കുറേ അറിയാം..."


" പിന്നെന്താ ഇത് വരെ ഒന്നും പറയാതിരുന്നെ .... "



" അയ്യട.... അല്ലെങ്കിൽ തന്നെ എന്റെ ജീവിതം ചെണ്ടയായി തീരാനാണ് വിധി .... ഇത് കൂടെ പറയാൻ വന്നിട്ട് വേണം എന്നെ നിനക്ക് കൊല്ലാൻ ....
നിന്റെ സ്വഭാവം അറിയാം ആരെങ്കിലും നിന്റെ ശത്രുവായാൽ അവനെ ആരെങ്കിലും ന്യായികരിച്ചാൽ അവനായിരിക്കും അടുത്ത ശത്രു .....
നിന്റെ കെട്ടിയോൻ മസിൽ വെച്ച് പിടിച്ച് നിൽക്കും ഞാനങ്ങനാണൊ.... അത് കൊണ്ടാണ് മമ്മയും ഒന്നും പറയാത്തത് ... ആ ദേശ്യമാണ് അവർക്ക് മമ്മയോട് .."

അവൻ പറയുന്ന കേട്ട് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി .....
ഞാൻ അവന് തലയാട്ടി കൊടുത്ത് എണിറ്റ് പോവാൻ നോക്കുമ്പോൾ അജു പിടിച്ച് വെച്ചു ....

" ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി എന്താ പരിപാടി ...."

" ഇന്ന് പോവുന്നു .... ഉമ്മച്ചിയെ കൂട്ടി വരുന്നു ..... ഡിഗ്രി കംപ്ലീറ്റ് ചെയ്യുന്നു .... അത് കഴിഞ്ഞ് MBA ചെയ്യുന്നു .... പിന്നെ ഹോസ്പിറ്റലൊക്കെ നോക്കി നടത്തി ഉപ്പച്ചിക്ക് റസ്റ്റ് കൊടുത്ത് ... ഹാപ്പിയായി കഴിയുന്നു ....."


" കേൾക്കാനൊക്കെ സുഗം ഉണ്ട് നടന്നാൽ മതിയായിരുന്നു .... അല്ല ഇതിന്റെ ഇടയിൽ നിന്റെ മസിലനൊ...?"


" അതിന്റെ കേസ് പരിഗണിക്കാനായിട്ടില്ല തൽക്കാലം ചെറിയ വേക്കൻസി കൊടുക്കാം എന്നിട്ട് തീരുമാനിക്കാം കെട്ടിയോനാക്കണൊ ... കെട്ടിത്തൂക്കണൊന്ന് ...."😜😝

''മ് .... അവന്റെ വിധി ... തൽകാലം മോള് പോവാൻ നോക്ക് .... അവൻ കുശുമ്പോ ഫോബിയ എന്ന മാരക രോഗത്തിന്റെ അടിമയാണ് ...."😀

"അൽപം കുശുമ്പ് നല്ലതാണ് .... എന്നാ ... റ്റാ റ്റ ...."

അതും പറഞ്ഞ് വീട്ടിലേക്ക് ഓടി ....

മുറിയിൽ കയറിയപ്പോൾ മസിലനില്ല .... ബാത്ത്റൂമിലും ബാൽക്കണിയിലും ഇല്ല ... റൂമൊക്കെ ക്ലീനാക്കി വെച്ചിട്ടുണ്ട് ... അപ്പോൾ എണിറ്റിട്ട് കുറച്ച് നേരമായി ....

 എന്നാലും ഇതെവിടെ പോയി ...

ഞാൻ നഖവും കടിച്ച് തിരിഞ്ഞതും മസിലന്റെ നെഞ്ചത്ത് മുട്ടി നിന്നു...

അവന്റെ സ്പെഷൽ പെർഫ്യൂമിന്റെ സ്മെൻ എന്റെ ശരിരത്തിൽ ലഹരി പോലെ പടരുന്നത് ഞാനറിയുന്നുണ്ടായിരുന്നു ...

അവന്റെ കയ്കൾ എന്നെ ചുറ്റിവരിഞ്ഞതും ഞാനൊരു പൂച്ചക്കുഞ്ഞ് പോലെ ആ നെഞ്ചിൽ പതുങ്ങി ....

അവന്റെ ശ്വാസം എന്റെ ചെവിക്കരികിൽ എത്തി പതിയെ കഴുത്തിൽ ചുണ്ടുകൾ അമർന്നതും ശരീരം ശോക്കടിച്ച പോലെ ഞാനവനിൽ നിന്ന് കുതിറിമാറി ...."

ഞാൻ താഴോട്ട് സൽവാറിൽ മുറുക്കി പിടിച്ച് പുറത്തേക്ക് ഇറങ്ങാൻ നോക്കിയതും എന്റെ ഷാളിൽ പിടിച്ച് വലിച്ചു ... പെട്ടന്ന് ആയത് കൊണ്ട് അവന്റെ നെഞ്ചിലേക്ക് തന്നെ വീണു ....

"എന്തായിത് കഥ ... ഉണ്ണിയാർച്ച തന്നാണൊ ഇങ്ങനെ നാണക്കാരിയായി പതുങ്ങി നിൽകുന്നെ .... കാണാൻ ഭംഗിയുണ്ടെങ്കിലും എനിക്കിഷ്ടം ആ പൊട്ടിത്തെറിച്ച ഉണ്ണിയാർച്ചയെ തന്നെയാണ് .. "


എന്റെ കാതോരം വന്ന് അത്രയും പറഞ്ഞ് അവൻ പൊട്ടിച്ചിരിച്ചതും എനിക്ക് എന്തോ പോലായി ....
ഞാൻ ചുണ്ട് ചുളുക്കി പുറത്തേക്ക് നടന്നതും ..... അവൻ പിറകെ വന്നു ...

" റൂബീ .... പിണങ്ങിയൊ .. ഞാൻ ചുമ്മാ പറഞ്ഞതാണ് ... പിന്നെന്തായി കാര്യങ്ങൾ ... ഇന്ന് പോവാം നമുക്ക്..... "


" ആലോചിക്കാം ... "


" ഇനിയും ആലോചിച്ചില്ലെ ... നമുക്ക് ഇപ്പോൾ തന്നെ വിട്ടാലൊ ...."


" ഇത്ര രാവിലെയോ...?"

" ടൈം എത്രയായെന്നാ വിചാരം ... ഇന്ന് ആന്റി ലീവും ആണ് പോയേക്കാം ...."


" ഉപ്പച്ചിക്ക് എവിടെയോ പോവാനുണ്ട് ഇറങ്ങിയിട്ട് പോവാം..."

മ് ...."


ഫുഡും കഴിച്ച് നമ്മൾ ഉമ്മ മ്മയുടെ വീട്ടിലേക്ക് വിട്ടു ....

ഗേറ്റ് കടന്നതും എന്തോ ഒരു ടെൻഷൻ പോലെ ..

എന്നെ കാറിൽ നിന്ന് ഇറക്കി കയ്യും പിടിച്ച് ഉള്ളിലേക്ക് കയറിയപ്പോൾ ഉമ്മ മ്മ പണിക്കാരെ പൊരിക്കുന്ന തിരക്കാണ് ....

മസിലൻ പതിയെ പോയി പിറകിൽ നിന്ന് കെട്ടിപ്പിടിച്ചു ... അവരുടെ സ്നേഹപ്രകടനത്തിനിടയിലും എന്റെ കണ്ണുകൾ ചുറ്റും പരതി .....

മസിലൻ എന്റെ കയ്പിടിച്ച് മുകളിലേക്ക് നടന്നു ..

ഉമ്മച്ചിയുടെ കതകിൽ തട്ടിയതും തുറന്നപ്പോൾ എന്നെ കണ്ടതും ആ മുഖത്ത് ചിരി വരുന്നതും കണ്ണ് നിറയുന്നതും ഞാൻ കണ്ടു ...
പെട്ടെന്ന് എന്തോ ഒർത്ത പോലെ ഗൗരവത്തോടെ മുഖം തിരിച്ച് നിന്നു ..


ഞാൻ പൊട്ടിക്കരഞ്ഞ് കാൽക്കൽ വീണതും അവർ ഞെട്ടിപിടഞ്ഞ് അകന്ന് മാറി എന്നിട്ട് കരഞ്ഞ് കൊണ്ട് എന്നെ എഴുന്നേൽപിച്ച് കെട്ടിപ്പിടിച്ചു ...

എന്റെ കരച്ചിൽ കണ്ട് എന്റെ മുഖം കയ്യിലെടുത്ത് കണ്ണ് തുടച്ച് മുത്തം കൊണ്ട് മൂടി .

"മോളെ .. കരയല്ലെ ... എനിക്ക് സഹിക്കാൻ പറ്റില്ല ... "

" എനിന്നോട് ക്ഷമിക്ക് ... ഞാൻ ഒന്നും അറിയാതെ... എന്തൊക്കെയോ..."

" വേണ്ട ... തെറ്റ് എന്റെതാണ് .... മോളെ തല്ല ... നിന്നെ ചേർത്ത് പിടിക്കുന്നതിന് പകരം ഞാൻ വേദനിപ്പിച്ചിട്ടെയുള്ളൂ ... "

ഇതൊക്കെ കണ്ട് കെയ്യും കെട്ടി മസിലൻ ചിരിച്ച് നിൽക്കലാണ് ..

നമ്മളെ കരച്ചിലും പിഴിച്ചിലും കണ്ട് മസിലൻ ഇടയിൽ കയറി ...

''മതി .. മതി ...അതികം സീൻ ഡാർക്കാക്കാതെ... പരിഞ്ഞ് പോയെ ..... നോക്കി നിന്നവർ കൂടി കരഞ്ഞ് പോയി ... "


അതിന് ഞങ്ങൾ രണ്ട് പേരും ചിരിച്ചിട്ട് മുഖത്തോട് മുഖം നോക്കി ....

എന്ത് ഭംഗിയാണ് ആ ചിരി കാണാൻ ..... ആദ്യമായാണ് കണ്ണടയില്ലാതെ ഞാനവരെ കാണുന്നത് ആ കണ്ണിന് വല്ലാത്ത ഭംഗിയാണ് ..,,, പക്ഷെ എന്തോ തിളക്കക്കുറവ് ഇനി
ഉപ്പച്ചിയുടെ സ്നേഹം കൊണ്ട് ആ കണ്ണ് തിളങ്ങണം ...

എന്തോ ഓർത്ത പോലെ എന്റെ കയ്പിടിച്ച് അവർ പറഞ്ഞു .....

" എന്റെ മോൾ വന്നെ .... വിശക്കുന്നുണ്ടാവും ... ഭക്ഷണം കഴിക്കാം ... "


" വിശപ്പ് ഇവൾക്ക്... വരുന്ന വഴിക്ക് പൊറോട്ടയും ബീഫും തിന്നാണ് വന്നത് .. "

മസിലൻ ഇടക്ക് കയറിപ്പറഞ്ഞതും ....

അത് സാരില്ല ഇവക്ക് അടപ്രഥമൻ ഇഷ്ടാണെന്ന് അറിയാം ... ഞാൻ പെട്ടന്ന് ഉണ്ടാക്കിത്തരാം ...."

അതും പറഞ്ഞ് എന്നെ കിച്ചണിലേക്ക് കൂട്ടി ,,,

ഞാൻ സ്ലേവിൽ കയറി ഇരുന്ന് ഓരോന്നും നോക്കാൻ തുടങ്ങി ,,,,

ഉമ്മച്ചി എന്തൊരു പാവാണ് .... മമ്മയെ പോലെ തന്നെ ,,,

ഇത്രയ്ക്ക് സ്നേഹം എവിടെയാണ് ഒളിപ്പിച്ചത് ,,,,,

നല്ല ടേസ്റ്റി പായസം ഉണ്ടാക്കി കഴിച്ച് ഞങ്ങൾ എല്ലാരുംകുറച്ച് സമയം സംസാരിച്ചു,,,,

ഇതൊക്കെ കണ്ട് ഉമ്മമ്മ വളരെ ഹാപ്പിയാണ്

മടങ്ങാൻ നേരം ഞാൻ വിളിച്ചു ...

ഉമ്മച്ചീ.... "

എന്തോ അത്ഭുതം കേട്ട പോലെ അവരെന്നെ നോക്കി

(തുടരും)