രചന : Arsha thasnim

*FALL IN LOVE 🖤*

 *Romantic short love story...* 

 *📝✍️Arsha_Thasnim*                     

*PART-3*

"""Nooooooooo................🙉........."""

       ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

എല്ലാരും ഡാൻസ് നോക്കുന്ന തിരക്കിൽ ആയത് കൊണ്ട് ഞാൻ മെല്ലെ സനയുടെ അടുത്തേക് ചെന്നിട്ടു അവളെ അങ്ങ് പൊക്കി..... ഡാൻസ് കളിക്കുന്നതിനിടയിലും പിടകോഴിയുടെ നോട്ടം എന്നിൽ ആണെന്ന് അറിഞ്ഞത് കൊണ്ട വേഗം അവിടെന്നു മുങ്ങിയെ...... എന്നിട്ട് ഇവളെ വായയും പൊത്തി പിടിച്ചു കൊണ്ട് പുറത്തേക് വന്നിട്ട് ആരും ഇല്ലാത്ത സ്ഥലത്ത് കൊണ്ട് നിർത്തി. അപ്പൊ അവൾ എന്നെ ഒരു പേടിയോടെ നോക്കിയിട്ട് പിറകോട്ടു നടക്കാൻ തുടങ്ങി. അവൾ പോവുന്നതിനു അനുസരിച്ചു ഞാനും അവളെ അടുത്തേക് നടന്നു. അവസാനം ചുമരിൽ തട്ടി അവൾ നിന്നതും ഞാനും അടുത്ത് പോയിട്ട് അവളെ രണ്ട് സൈഡിലും കൈ കുത്തി വച്ചിട്ട് കണ്ണുരുട്ടി കാണിച്ചു....

അത് കണ്ടു അവൾ പേടിച്ചു വിറച്ചു കൊണ്ട് പറഞ്ഞു.

"പ്ലീസ്..... യാസി..... എന്നെ വെറുതെ വിട്..... ഞാൻ ഇനി നിന്നെ ഉപദ്രവിക്കില്ല.... ശരിക്കും പറഞ്ഞാൽ എനിക്ക് നിന്നെ ഇഷ്ടാ.... ഞാൻ നിന്നെ sincere ആയിട്ടാ സ്നേഹിച്ചേ.... പക്ഷേ നീയല്ലേ എന്നെ വേണ്ടാന്നു വച്ചേ.... നീ വേണേൽ എന്നെ തന്നെ കെട്ടിക്കോ.... പക്ഷെ ഉപദ്രവിക്കല്ലേ...... 👏🙏...."(സന)

കൈ കൂപ്പി പറഞ്ഞതും എനിക്ക് ചിരി പൊട്ടി വരാൻ തുടങ്ങി..... പക്ഷെ അതൊക്കെ കണ്ട്രോൾ ചെയ്തു കൊണ്ട് ഞാൻ പറഞ്ഞു.

"നിനക്ക് എന്നെ ഇഷ്ടാണെന്നല്ലേ പറഞ്ഞേ.... എന്നാ കേട്ടോ.... ഞാൻ നിന്നെ ഒരിക്കൽ പോലും സ്നേഹിച്ചിട്ടില്ല... നിന്റെ മുന്നിൽ നിന്ന് അഭിനയിക്കായിരുന്നു..... പിന്നെ നീ ഇപ്പൊ എന്ത പറഞ്ഞേ... നിന്നെ ഞാൻ കെട്ടണം എന്നോ.... നടക്കുന്ന കാര്യം വല്ലതും ഉണ്ടെങ്കിൽ പറ...... എന്റെ ഫ്രണ്ട്സ്നെ നിന്റെ രണ്ടു വാലുകൾ കൂടി തേച്ചു ഒട്ടിച്ചത് കൊണ്ട് നിനക്ക് ഇത്രയൊന്നും തന്നാൽ മതിയാവില്ല...... "

എന്ന് പറഞ്ഞു കൊണ്ട് ഒരു കള്ളച്ചിരി ചിരിച്ചപ്പോൾ അവൾ എന്നെ സംശയ ഭാവത്തോട് കൂടി നോക്കി..... എന്നിട്ട് പറഞ്ഞു.

"അതിന് അവർക്കല്ലേ ശിക്ഷ കൊടുക്കേണ്ടേ... എനിക്കല്ലല്ലോ..... പ്ലീസ് എന്നെ വിട്ടേക്ക്.... ഇനി നിന്റെ മുന്നിലേക്ക് ഞാൻ വരില്ല.... നിന്റെ എന്നല്ല ഒരു ചെറുപ്പക്കാരന്റെയും മുന്നിൽ പോവില്ല..... പ്രോമിസ്.... "(സന)

എന്ന് പറഞ്ഞു കൊണ്ട് എന്റെ തലയിൽ കൈ വച്ചു എടുത്തു കൊണ്ട് ഇവിടെന്നു മുങ്ങാൻ നിന്നതും ഞാൻ പിന്നെയും അവളെ കൈ പിടിച്ചു വച്ചു. എന്നിട്ട് ചുമരിൽ ചാരി നിർത്തിയിട്ട് വീണ്ടും അവളെ അടുത്തോട്ട് മുഖം കൊണ്ട് പോയി..... ശരിക്കും എനിക്ക് ഇവളെ കണ്ണേടുത്ത കണ്ടൂടാ. പക്ഷെ ഇപ്പൊ ഈ കാണിക്കുന്നത് ഒരു രസത്തിന് വേണ്ടി എന്ന് മാത്രം... ഇവളെ ഈ പേടി കാണുമ്പോൾ സത്യത്തിൽ എനിക്ക് ചിരിയാ വരുന്നേ. ഇപ്പൊ കണ്ണ് അടച്ചു പിടിച്ചിട്ടുണ്ട് പെണ്ണ്.  അങ്ങനെ കൂടുതൽ മുഖം അടുപ്പിച്ചു കൊണ്ട് പോയതും പെട്ടെന്ന് ഒരു നിലവിളി കേട്ടു.... അവൾ അപ്പൊ തന്നെ കണ്ണ് തുറന്നു വച്ചിട്ട് എന്നെ നോക്കി നെഞ്ചിൽ പിടിച്ചു തള്ളി ശബ്ദം കേട്ട ഭാഗത്ത്‌ നോക്കി.

"റിയാ..... "

എന്ന് പറഞ്ഞു സന അവളെ അടുത്തേക് ഓടി പോയി കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു പറഞ്ഞു....

"റിയ..... യാസി.... ഇവനാ യാസി.... എന്നെ ഉപദ്രവിക്കാൻ നോക്കി.... 😩..."(സന)

എന്നിട്ട് ശാലു സനയെ പുറത്ത് തട്ടി സമാധാനിപ്പിച്ചിട്ടു. പിന്നെ ശാലു അവളെ പിടിച്ചു അകത്തേക്കു കൊണ്ട് പോയി. പക്ഷെ പിടക്കോഴി ഇപ്പോഴും ഒരു ഷോക്ക്ൽ തന്നെ ഉണ്ട്. അവളെ ഈ ഷോക്ക് അടിച്ച മുഖം കാണാനും ഒരു മൊഞ്ചുണ്ട്. ഞാൻ പാന്റ്ന്റെ പോക്കറ്റിൽ കൈ ഇട്ട് കൊണ്ട് ചൂളം വിളിച്ചു അവളെ അടുത്തേക്ക് പോയിട്ട് ഒരു കൈ എടുത്തു വിരൽ ഞൊടിച്ചു വിളിച്ചു. പെട്ടന്ന് തന്നെ പിടക്കോഴി സ്വബോധത്തിലേക്ക് വന്നതും എന്നെ ഒരു ഭീതിയോടെ നോക്കി. എന്നിട്ട് ചോദിച്ചു.

"നീ.... നിയണോ സനയുടെ..... സനയുടെ യാസി...... "

ഞാൻ ആ എന്ന് മൂളിയതും പിന്നെ ഒന്നും നോക്കാതെ അവൾ തിരിഞ്ഞു നിന്നിട്ട് ഒരു ഓട്ടം ആയിരുന്നു. എനിക്ക് ആണെങ്കിൽ ഇവളെ പെരുമാറ്റം കണ്ടിട്ട് ഒന്നും മനസിലായില്ലാ. പിന്നെ അതൊന്നും കാര്യം ആക്കാതെ നേരെ ഹാളിലേക്ക് വിട്ടു....

        ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

അവൻ ആണ് സനയുടെ യാസി എന്ന് അറിഞ്ഞപ്പോൾ ഹൃദയത്തിലേക്ക് ആരോ കല്ല് കൊണ്ട് ഇട്ട ഫീൽ ആയിരുന്നു. എനിക്ക് എന്താ സംഭവിക്കുന്നെ എന്നൊന്നും മനസിലാവാതെ ഞാൻ ആകെ ഭ്രാന്ത് പിടിച്ചു.... റൂമിലേക്ക് ഓടി പോയി കതക് അടച്ചു കൊണ്ട് തലയിൽ കൈ വച്ചു അവിടെ നിലത്ത് ഇരുന്നു...... അവൻ യാസി ആണെന്ന് അറിഞ്ഞതിൽ പിന്നെ ഞാൻ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കണേ.... ഞാൻ എന്തിനാ അവർ ഒരുമിച്ചു നിൽക്കുന്നത് കണ്ടിട്ട് ഒച്ച വച്ചത്...... എനിക്ക് തന്നെ മനസിലാവുന്നില്ല.... അവനെ ഒറ്റ നോട്ടത്തിൽ കണ്ടപ്പോൾ എനിക്ക് ഉണ്ടായ മാറ്റങ്ങൾ.... പിന്നെ അവനെ അടുത്ത് കണ്ട് കിട്ടുമ്പോൾ കണ്ട്രോൾ കൈ വിട്ട് പോവുന്നത്..... എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എനിക്ക് തോന്നുന്നത്... 'ഐആം ഇൻ ലവ് വിത്ത്‌ ഹിം... യെസ്, ഐ *FALL IN LOVE *
 ...'.....

പക്ഷെ.... അതെങ്ങനെ ശരിയാവും..... ഇല്ല ഒരിക്കലും ഇല്ല.... അങ്ങനെ സംഭവിക്കാൻ പാടില്ല.... എനിക്ക് അവനോട് സോറി പറയണം..... എനിക്ക് ഒരിക്കലും ലവ് സെറ്റ് ആവില്ല.... ഷിറ്റ്..... സിനുന് മുമ്പ് അവനെ കണ്ടിരുന്നെങ്കിൽ ഒരിക്കലും ഇത് പോലെയൊന്നും സംഭവിക്കില്ലയിരുന്നു...... എന്തായാലും ഇത്രയൊക്കെ നടന്നല്ലോ.... ഇനി ഒന്നും ഉണ്ടാവാൻ പാടില്ല..... അവനോട് സോറി പറഞ്ഞേ പറ്റു.... രാവിലെ ആവട്ടെ..... അപ്പൊ പറയാം..... പടച്ചോനെ... എന്റെ മനസ് നീ മാറ്റണേ... യാസിയോട് ഒരു തരത്തിൽ പോലും ഇഷ്ടം തോന്നല്ലേ.....

പിന്നെ ഞാൻ താഴെ ഇറങ്ങി പോയി yaaz നോട്‌ ഒരുപാട് സംസാരിച്ചു നിന്നു. സംസാരിക്കാൻ മൂഡ് ഉണ്ടായിട്ടല്ലാ.... യാസിയെ കുറിച്ച് ഓർക്കാതിരിക്കാൻ വേണ്ടി..... പിന്നെ ഇവനോട് സ്നേഹം ഉണ്ടാവാനും വേണ്ടി..... എവിടുന്ന്.... ഓന്റെ സംസാരം ഒന്നും എനിക്ക് അങ്ങട് ദഹിക്കുന്നില്ല.... ഞാൻ മേലോട്ട് താഴോട്ടും നോക്കി പിന്നെ സൈഡിൽ ഒക്കെ നോക്കി yaaz നോട്‌ മിണ്ടി. മുഖം നോക്കാൻ തന്നെ തോന്നിയില്ല.... അപ്പോഴാണ് എന്നെ തന്നെ നോക്കുന്ന ആ മുഖം ഞാൻ കണ്ടത്..... യാസി..... അവന്റെ നോട്ടം അത്ര ശരിയല്ലത്തത് കൊണ്ട് അവന്റെ കണ്മുന്നിൽ നിൽക്കാതെ അവിടെന്നു മാറി..... പിന്നെ ഫങ്ക്ഷൻ എല്ലാം കഴിഞ്ഞു വന്നവർ എല്ലാം മടങ്ങി പോയി.......

✴️✴️✴️

പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റു എല്ലാം കഴിഞ്ഞു ഫ്രഷ് ആയിട്ട് മുറിയിൽ നിന്ന് പുറത്ത് കടന്നു..... ബന്ധുക്കൾ പിന്നെ ഉപ്പന്റെ ഫ്രണ്ട്സ് എല്ലാരും ഇവിടെ തന്നെ ഉള്ളത് കൊണ്ട് കുറച്ചു ഒച്ചയും ബഹളവും ഒക്കെ ഉണ്ടായിരുന്നു..... താഴേക്ക് പോയി ഫുഡ്‌ കഴിച്ചു ഷാലുനോട്‌ സംസാരിച്ചു ഇരിക്കുമ്പോൾ ആണ് സന എഴുന്നേറ്റു വന്നത്. എനിക്ക് ആണെങ്കിൽ അവളെ മുഖത്തു നോക്കാൻ തന്നെ ആകെ ചടച്ചു.... ഇന്നലെ രാത്രി എനിക്ക് പറ്റിയ അബദ്ധത്തെ ഓർത്ത് ആകെ ഒരു എന്തോ പോലെ.... സനയുടെ ലവറെ ഞാൻ കിസ്സ് ചെയ്തു എന്നത്..... അത് ഒരു.... എന്താ പറയാ.....അതൊരു തെറ്റ് അല്ലെ..... അവനോട് സോറി പറയണം പിന്നെ ഇവളോടും പറയണം.....

പക്ഷെ സന ഫുഡ്‌ കഴിച്ചു വരാം എന്ന് പറഞ്ഞു കഴിക്കാൻ വേണ്ടി പോയപ്പോൾ ഞാൻ ഷാലുനോട്‌ എല്ലാം പറയാം എന്ന് വിചാരിച്ചു വീടിന് വെളിയിൽ ഇറങ്ങി ഗാർഡനിൽ പോയി ഇരുന്നു. എന്നിട്ട് അവളോട് ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു. എനിക്ക് അവനെ കാണുമ്പോൾ കണ്ട്രോൾ പോയതും ഞാൻ ചെയ്തു കൂട്ടിയതും എല്ലാം. കാരണം ഞങ്ങൾ മൂന്നു പേരും തമ്മിൽ ഒരു സീക്രെട്സ് പോലും ഇല്ല.... എല്ലാം ഞങ്ങൾ പരസ്പരം തുറന്നു പറയും..... ഇതൊക്കെ കേട്ടിട്ട് ഷാലു കിളി പോയ മട്ടാ..... അപ്പോഴേക്കും സന വന്നതും ഷാലു അവളെ പിടിച്ചു ഇരുത്തി കൊണ്ട് ചോദിച്ചു.

"എടി.... നിനക്ക് നിന്റെ യാസിയെ ഇഷ്ടാന്നോ..... "(ഷാലു)

"എന്റെ പൊന്നോ.... 👏.... ഓര്മിപ്പിക്കല്ലേ..... അവനെ ഞാൻ മറന്നു..... പ്ലീസ്.... അവന്റെ പേര് ഇനി നീ ഇവിടെ എടുക്കരുത്..... എനിക്ക് പേടിയാവാ..... "(സന)

എന്നിട്ട് ശാലു ഒന്ന് ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാ അവളോട് കൂടി പറഞ്ഞു കൊടുത്തപ്പോൾ ചിരിക്കണോ കരയണോ എന്നൊന്നും അറിയാത്ത അവസ്ഥയാ അവൾക്കു.... പക്ഷെ അവളെ ഈ നവരസങ്ങൾ കണ്ടിട്ട് കുലുക്കി വിളിച്ചപ്പോൾ അവൾ 'സബാഷ് ' എന്ന് പറഞ്ഞു കൊണ്ട് താഴേക്ക് വീണു... ബോധം പോയത് ആണെന്ന് പിന്നീട് ആണ് മനസിലായത്..... എന്നിട്ട് ഷാലു പോയി വെള്ളം കൊണ്ട് വന്നു അവളെ മുഖത്തു കുടഞ്ഞപ്പോൾ അവൾ ഒന്ന് ഞെട്ടി എഴുന്നേറ്റു. പിന്നെ എന്നെ അടിമുടി നോക്കിയിട്ട് അവിടെന്നു എഴുനേറ്റു നിന്നു. പിന്നെ ഷാലുന്റെ കയ്യും പിടിച്ചു ഒരു ഓട്ടം ആയിരുന്നു വീട്ടിനുളളിലേക്ക്.....

അത് കണ്ടിട്ട് അവൾക്കു വട്ടായി എന്ന് തന്നെ ഞാൻ ഉറപ്പിച്ചു..... എന്നിട്ട് ഇനി അവനോട് സോറി പറയണ്ടേ എന്ന് വിചാരിച്ചു ടെൻഷൻ അടിച്ചു കൊണ്ട് ഞാൻ കയ്യിലെ വിരൽ ഒടിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ചൂളം വിളി കേട്ടു. തിരിഞ്ഞു നോക്കുമ്പോൾ എന്നെ തന്നെ നോക്കി പോക്കറ്റിൽ കൈ ഇട്ട് കൊണ്ട് ചൂളം വിളിച്ചു സൈറ്റ് അടിച്ചു കാണിക്കുന്ന യാസിയെ ആണ് കണ്ടത്.... ഇത് തന്നെ കിട്ടിയ അവസരം എന്ന് വിചാരിച്ചു ഞാൻ അവന്റെ അടുത്തേക് ഓടി... ഇവിടെ ആരും ഇല്ലാത്തത് കൊണ്ട് തന്നെ ഞാൻ കുറച്ചു ധൈര്യം സംഭരിച്ചു അവന്റെ അടുത്ത് പോയി നിന്നതും അവൻ ചുറ്റും ഒന്ന് നോക്കിയിട്ട് എന്റെ അരയിൽ പിടിച്ചു അവന്റെ അടുത്ത് നിർത്തി....

എന്റെ കാലിനടിയിൽ നിന്നും മുകളിലേക്ക് ഒരു കറന്റ്‌ പാസ് ആയതും അത് തലയിൽ പൊട്ടി തെറിച്ചതും അടിമുടി വിറച്ചു കൊണ്ട് അവനെ നോക്കി. പക്ഷെ അവൻ എന്റെ മുഖത്തു നോക്കാതെ ചുറ്റും കണ്ണോടിക്കുന്നുണ്ട്... പിന്നെ ആരോ വരുന്നത് പോലെ തോന്നിയതും അരയിലെ പിടി വിടാതെ എന്നെയും കൊണ്ട് ഒരു റൂമിലേക്ക് കയറി...... പിന്നെ വാതിൽ അടച്ചു കുറ്റി ഇട്ടിട്ടു ആ വാതിലിനോട്‌ ചേർത്തു നിർത്തി കൊണ്ട് അവൻ ഒന്ന് നെടുവീർപ്പിട്ടു..... പിന്നെ എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു.... എന്നിട്ട് ചോദിച്ചു....

"ഇന്നലെ പോയ ആ കണ്ട്രോൾ ഇപ്പൊ പോവുന്നുണ്ടോ.......  "(യാസി)

"എ... എന്താ...... "

"അല്ലാ.... നീ കുറച്ചു മുമ്പ് അവരോട് പറയുന്നത് കേട്ടു. എന്നെ അടുത്ത് കണ്ടപ്പോൾ നിനക്ക് നിന്റെ കണ്ട്രോൾ പോയി അതോണ്ട് അറിയാതെ കിസ്സ് 😉 ചെയ്തു പോയി എന്നൊക്കെ..... " (യാസി)

"അ... അത് പിന്നെ.... ആ... ആ സമയത്തു.... ഞ... ഞാൻ... "

എന്നൊക്കെ പേടിച്ചു വിക്കി വിക്കി പറഞ്ഞപ്പോൾ അവൻ പറഞ്ഞു.

"മതി മതി മതി മതി ..... മതി.... ഇനി ഒന്നും പറയണ്ട....
ശരിക്കും നിനക്ക് എന്താ പറ്റിയെ.... ഉള്ളിൽ എന്തൊക്കെ ഫീലിംഗ്സ് ആണ് വന്നെന്ന് പറയോ.... "(യാസി)

ഇവന്റെ ഈ സീരിയസ് ആയ ഭാവത്തിൽ ഉള്ള ചോദ്യം കേട്ടിട്ട് അന്തം വിട്ട് പോയി ഞാൻ.... പിന്നെ വീണ്ടും എന്താന്ന് ചോദിച്ചപ്പോൾ അവൻ അതേ പല്ലവി വീണ്ടും ആവർത്തിച്ചപ്പോൾ ഞാൻ ചോദിച്ചു.

"എ... എന്തിനാ.... "

"വെറുതെ കേൾക്കാൻ ഒരു രസം അത്രേയുള്ളൂ.... നീ പറ..... "(യാസി)

ഞാൻ ധൈര്യം സംഭരിച്ചു കൊണ്ട് അവന്റെ കണ്ണ് തന്നെ നോക്കി കൊണ്ട് പറഞ്ഞു. അവനും അപ്പൊ തന്നെ എന്റെ കണ്ണും അതേ പോലെ നോക്കി നിന്നു.

"അന്ന് ആദ്യം ആയി കണ്ടപ്പോൾ എനിക്ക് ഇതുവരെ ആരോടും തോന്നാത്ത ഒരു വികാരം തോന്നി.... നിന്റെ അടുത്ത് വരാൻ വേണ്ടി ഉള്ളം തുടിച്ചു.... എന്തെന്നില്ലാതെ ഹാർട്ട്‌ ബീറ്റ് കൂടി കൊണ്ട് വന്നു...... അതിനിടയിൽ ആരോ തടസ്സം ആയി നിന്നപ്പോൾ ഞാൻ സ്വയം മറന്നു നിന്നെ കാണാൻ വേണ്ടി അയാളെ തള്ളി മാറ്റി അടുത്ത് വരാൻ നോക്കി...... കാരണം ആ സമയത്ത് ആരൊക്കെ മുന്നിൽ വന്നാലും അവരെയും മറി കടന്നു നിന്റെ അടുത്ത് വരാൻ വെമ്പൽ കൊണ്ടു..... പക്ഷെ ചീറ്റി പോയി...... "

എന്ന് ഞാൻ പറഞ്ഞതും അവൻ കണ്ണടച്ച് കൊണ്ട് ഏയ്‌ എന്ന് വിളിച്ചതും ഞാൻ ഏ എന്ന് മൂളി അവനെ നോക്കിയപ്പോൾ അവൻ പറഞ്ഞു.

"മൂഡ് പോയി.... മൂഡ് പോയി..... "(യാസി)

"എന്ത് മൂഡ്..... "

"ഓ...ഒന്നുല്ല.... നി പറ.... രണ്ടാമത് എന്നെ കണ്ടപ്പോൾ തോന്നിയ കാര്യം... ആ പിന്നെ.... അതിനിടയിൽ നീ ഒരുമാതിരി ഊള  സംസാരം സംസാരിക്കേണ്ട..... ചീറ്റി പോയി എന്നൊക്കെ.... "(യാസി)

"അതിന്.... നീ... നീ ഇപ്പൊ എന്താ മനസിൽ ഉദ്ദേശിച്ചു വച്ചിരിക്കുന്നെ.... എന്താ നിന്റെ ഉദ്ദേശം...... അടുത്ത ആഴ്ച എന്റെ കല്യാണമാ..... "

എന്ന് ഞാൻ പറഞ്ഞതും അവൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഇതൊക്കെ ഒരു രസല്ലേ.... ഞാൻ ഇപ്പൊ അതൊക്കെ പറയാൻ പറഞ്ഞു എന്ന് വച്ച് നിന്റെ കല്യാണം ഒന്നും മുടങ്ങി പോവില്ലല്ലോ...... നീ പറ...... "(യാസി)

ഇവൻ എന്തോ മനസിൽ കണ്ടു വച്ചിട്ടുണ്ട് എന്ന് ആരോ ഉള്ളിൽ നിന്നും പറയുന്നത് പോലെ തോന്നിയതും പിന്നെ ഞാൻ വേണയോ വേണ്ടയോ എന്ന് ചിന്തിച്ചു കൊണ്ട് അവസാനം രണ്ടും കല്പിച്ചു പറഞ്ഞു.

"പിന്നെ.... രാത്രി മുകളിൽ കയറി വന്നപ്പോൾ വീണ്ടും ഹാർട്ട്‌ അതേ പടി ഇടിക്കാൻ തുടങ്ങിയതും എനിക്ക് നിന്റെ സാമിപ്യം ഉള്ളത് പോലെ തോന്നി. അതേ പോലെ തന്നെ നിന്നെ എനിക്കപ്പോൾ കണ്ടതും നിന്നോട് സംസാരിക്കാനും നിന്റെ ശബ്ദം കേൾക്കാനും ആഗ്രഹം തോന്നിയതും അങ്ങോട്ട് ഓടി വന്നു. പിന്നെ നിന്നെ അടുത്ത് കാണുമല്ലോ എന്നൊക്കെ മനസ്സിൽ പറഞ്ഞു കൊണ്ട് ഒരുപാട് ഹാപ്പി ആയി. ആ സമയം എന്റെ എൻഗേജ്മെന്റ് ആണെന്ന കാര്യം പോലും ഞാൻ മറന്നു.... നീ വാതിൽ തുറന്നതും എന്നെ തന്നെ ഞാൻ മറന്നു പോയി എന്ന് തന്നെ പറയാം..... നിന്റെ കണ്ണ് തന്നെ നോക്കി നിൽക്കുമ്പോൾ സംസാരിക്കാൻ എന്റെ ശബ്ദം പുറത്ത് വന്നില്ല...... നമുക്ക് ഇടയിൽ ആരും വരരുത് എന്നൊക്കെ തോന്നി......

നിന്നെ തന്നെ നോക്കി നിൽക്കാൻ തോന്നി.... പക്ഷെ നീ എന്നോട് ദേഷ്യം കാണിക്കുന്നത് പോലെ തോന്നിയതും ഞാൻ ഒട്ടും പതറാതെ നിന്റെ ജാക്കറ്റ്ൽ പിടിത്തമിട്ടു അടുത്തേക്ക് വലിച്ചു...... അപ്പോഴേക്കും നിന്റെ ദേഷ്യം ആവിയായി പോയി...... അവസാനം നീയും എന്നിലേക്കു കൂടുതൽ അടുത്തതും പിന്നെ ഞാൻ അറിയാതെ തന്നെ നിന്റെ അ......"

ഞാൻ ഇതൊക്കെ പറഞ്ഞു ഒരു ഫ്ലോയിൽ പോവുമ്പോൾ ആണ് അവന്റെ അധരം എന്റെ അധരങ്ങളെ കീഴടക്കിയത്...... എനിക്ക് തലക്കടി കിട്ടിയ ഫീൽ ആയിരുന്നു...
പകച്ചു നിന്ന് കൊണ്ട് അവനെ മാറ്റി നിർത്താൻ നോക്കുമ്പോഴും അവൻ പിടി മുറുക്കി കൊണ്ടേ ഇരുന്നു..... അവസാനം ഞാനും അറിയാതെ അതിൽ ലയിച്ചു പോയി.... എത്ര നേരം അങ്ങനെ നിന്നു എന്ന് അറിയില്ല..... കുറച്ചു കഴിഞ്ഞു അവൻ വേർപെട്ടു പോയതും ഞാൻ തല താഴ്ത്തി കൊണ്ട് ചുണ്ട് തുടച്ചു അവനെ നോക്കി. അപ്പൊ അവൻ പറഞ്ഞു.

"നീ ആദ്യം ഇത് എനിക്ക് തന്നപ്പോൾ തന്നെ ഞാൻ മനസ്സിൽ കണക്കു കൂട്ടി വച്ചതാ.... ഇതെ പോലെ നിനക്കും ഞാൻ തിരിച്ചു തരണം എന്ന്.... എന്തായാലും അത് നടന്നു..... എന്തോ വല്ലാത്ത ഉന്മേഷം ഒക്കെ തോന്നുന്നു... നിന്നോട് മാത്രമേ ഇങ്ങനെയൊക്കെ ഉള്ള വികാരം തോന്നുന്നുള്ളൂ....  എന്തായാലും എനിക്ക് വീണ്ടും കിസ്സ് ചെയ്യണം എന്നൊക്കെ തോന്നുമ്പോൾ ഞാൻ ഇതെ പോലെ ഓരോന്ന് തരാട്ടോ...... ഒരാഴ്ച ഉണ്ടല്ലോ.... അപ്പൊ അത്രയും നാൾ ഞാൻ നിന്നെ ഒന്ന് വെറുതെ എങ്കിലും നിങ്ങളെ പോലെ ടൈം പാസ്സ്നു വേണ്ടി സ്നേഹിച്ചോട്ടെ..... അത് കഴിഞ്ഞു നീ പൊയ്ക്കോ... അത്രനാൾ എങ്കിലും എനിക്ക് ഇവിടെ ബോർ അടിക്കാതെ ഇരിക്കാലോ.... എന്തെ സമ്മതാന്നോ  "(യാസി)

ഇവൻ പറയുന്നത് എല്ലാം കേട്ടു എന്റെ കിളിയൊക്കെ ഏതോ സൈഡിലൂടെ ഒക്കെ ആയി പറന്നു പോയി..... സത്യത്തിൽ ഇവൻ പറഞ്ഞത് പോലെ തന്നെ ചെയ്യണോ എന്നൊക്കെ ചിന്തിച്ചു എങ്കിലും പിന്നെ കിട്ടുന്ന ചാൻസ് അല്ലെ എന്ന് വിചാരിച്ചു ഞാൻ ചിരിച്ചു കാണിച്ചു. അപ്പൊ തന്നെ അവൻ കവിളിൽ ഒരു കിസ്സും കൂടെ തന്നിട്ട് ഇവിടെന്നു പോയി. പിന്നെ അതൊക്കെ ഓർത്ത് ഞാൻ അറിയാതെ തന്നെ എന്റെ മുഖത്തു ഒരു പുഞ്ചിരി വന്നതും പിന്നെ അവൻ കിസ്സ് ചെയ്ത ഭാഗത്ത്‌ കൈ വച്ച് കൊണ്ട് പുറത്തേക് നടന്നു....

അങ്ങനെ രണ്ട് മൂന്നു ദിവസങ്ങൾ അങ്ങനെ കടന്നു പോയി.... പക്ഷെ അത്ര ദിവസം കൊണ്ട് ഞങ്ങൾ കൂടുതൽ അടുത്തോണ്ട് പോയി...... എവിടെയൊക്കെ കാണുന്നോ അവിടെയൊക്കെ സംസാരിച്ചു കൊഞ്ചി കുഴയൽ ആണ് ഞങ്ങടെ പണി.... എന്ന് വിചാരിച്ചു അവൻ പറഞ്ഞ പോലെ ദേഹത്തു തൊടുകയോ അല്ലെങ്കിൽ കിസ്സ് ചെയ്യുകയോ ഒന്നും തന്നെ ഉണ്ടായില്ല..... ആദ്യം അവന്റെ തമാശ കളി ആണെന്ന് വിചാരിച്ചു എങ്കിലും ഇപ്പോഴത്തെ അവന്റെ പെരുമാറ്റം കാണുമ്പോൾ ശരിക്കും സ്നേഹിക്കുന്നത് പോലെ തോന്നി...... പക്ഷെ എന്റെ കാര്യം അതിനേക്കാൾ കഷ്ടം ആണ്....

സനയും ശാലുവും വിട്ട കേസാ എന്ന് പറഞ്ഞു എന്റെ കാര്യം അവർ വിട്ടു കളഞ്ഞു.... സനക്ക് ചെറിയ തോതിൽ വിഷമം ഉണ്ട് എങ്കിലും അതിനേക്കാൾ കൂടുതൽ അസൂയയും ഉണ്ട്. കാരണം അവൾ പ്രേമിക്കുന്ന സമയത്ത് യാസി ഇത് പോലെയൊന്നും അവളോട് സംസാരിച്ചിട്ടില്ല എന്ന പറഞ്ഞത്.... അതൊക്കെ കൂട്ടി ചേർത്ത് വായിക്കുമ്പോൾ യാസിക്ക് ചെറിയ തോതിൽ എന്നോട് എന്തോ ഒന്ന് ഇല്ലെ എന്ന് തോന്നി പോയി.... തോന്നൽ അല്ല ഉണ്ട്.... അതുറപ്പാ..... പക്ഷെ അതിൽ കാര്യം ഇല്ലല്ലോ..... വെറുതെ കൊതിച്ചിട്ട് കാര്യം ഇല്ല..... അവനോ ഞാനോ ഒരിക്കലും ഒന്നിക്കില്ല..... പക്ഷെ കല്യാണം കഴിയും വരെ എങ്കിലും എനിക്ക് അവനെ സ്നേഹിക്കണം.... 🥺❤️... എല്ലാരേയും ചതിച്ചതിനൊക്കെ പടച്ചോൻ തന്ന ശിക്ഷ ആയിരിക്കും ഇത്.....

ദിവസം വീണ്ടും കഴിഞ്ഞു പോയി..... ദിവസം കൂടുന്തോറും അവൻ ബിസി ആയികൊണ്ടിരിക്കാ.... എന്റെ മാരേജ്ന് വേണ്ടി അവന്റെ ഉപ്പ പറഞ്ഞത് കൊണ്ട് അവൻ എന്റെ ഉപ്പാക്ക് വേണ്ടി ഓരോരോ സഹായങ്ങൾ ചെയ്തു കൊടുക്കാ ഇപ്പൊ... ഇൻവിറ്റേഷൻ ഒക്കെ അവനും സിനുവും അജുവും കൂടി ആണ് എല്ലാ വീട്ടിലും കൊടുക്കുന്നത്.... ഇൻവിറ്റേഷൻ കാർഡിൽ നസ്രിയ വിത്ത്‌ NIYAAZ എന്ന് കാണുമ്പോൾ തന്നെ ദേഷ്യം വരാ എനിക്ക്.... അതിന് പകരം യാസിർ എന്ന് ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോവാ ഞാൻ..... മറ്റെന്നാൾ ആണ് എന്റെ മാരേജ്.... രാത്രി ആയപ്പോൾ തന്നെ എല്ലാരും ഹാളിലെ സോഫയിൽ ഇരുന്നു സംസാരിച്ചു ഇരിക്കായിരുന്നു....

പിന്നെ ഞാൻ ഉപ്പാന്റെ അടുത്ത് ഇരുന്നു കൊണ്ട് തോളിൽ കൈ വച്ചു ഓരോന്ന് കാര്യങ്ങൾ ആലോചിച്ചു കൊണ്ടിരുന്നു...  അപ്പോഴേക്കും അവർ മൂന്ന് പേരും വീട്ടിൽ കയറി വന്നതും യാസിയുടെ നോട്ടം തന്നെ ആദ്യം എന്റെ മേൽ ആയിരുന്നു.... പിന്നെ ഞാനും അവനെ തന്നെ കണ്ണ് ചിമ്മാതെ നോക്കി.... അപ്പോഴൊക്കെ അവന്റെ കൂടെ ഇരിക്കാനും സംസാരിക്കാനും ഒക്കെ തോന്നി പോയി.... ഇപ്പൊ ഇവനെ ഒറ്റക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.... പിന്നെ ഉപ്പാനോട് എല്ലാം സംസാരിച്ചു കൊണ്ട് അവൻ പോവാൻ നേരം എന്റെ അടുത്ത് കൂടി പോയി. ആ സമയം അവൻ ഒന്ന് മേലിൽ തട്ടിയതും ഹാർട്ട്‌ ഒന്ന് പെടച്ചു..... 💓.... പിന്നെ അവനെ ഒന്ന് തൊടാൻ ഒക്കെ തോന്നിയതും എല്ലാം കണ്ട്രോൾ ചെയ്തു കൈ മുറുക്കി ചുരുട്ടി പിടിച്ചു കൊണ്ട് കണ്ണടച്ചു നിന്നു.....

കുറച്ചു സമയം കഴിഞ്ഞപ്പോൾ അജുവും സിനുവും താഴേക്ക് വന്നതും സിനു എന്നെ നോക്കി വെറുപ് ഉള്ളത് പോലെ മുഖം തിരിച്ചു കൊണ്ട് ബാൽക്കണിയിൽ പോയി.... അപ്പോഴേക്കും യാസി റൂമിൽ ഒറ്റയ്ക്ക് ആണ് ഉള്ളത് എന്ന ബോധം വന്നതും മറുത്തോന്നും ചിന്തിക്കാതെ ഞാൻ നേരെ ആരും കാണാതെ മുകളിലേക്ക് വിട്ടു..... എന്നിട്ട് അവനെ ഇപ്പൊ കാണാൻ പോവുന്നതിനെ ഓർത്ത് പുഞ്ചിരിച്ചു കൊണ്ട് അവന്റെ റൂമിന്റെ വാതിൽ തുറന്നതും കണ്ണാടിക്ക് മുന്നിൽ നിന്ന് കൊണ്ട് തല തുവർത്തുന്ന യാസിയെ ആണ് ഞാൻ കണ്ടേ... പക്ഷെ അവന്റെ സിക്സ് പാക്ക് ബോഡി കണ്ടപ്പോ തന്നെ എന്നെ തന്നെ കൈ വിട്ടു പോയ മട്ടുണ്ട്..... അവൻ എന്നെ കണ്ടപ്പോ തന്നെ ടവൽ അവിടെ ഇട്ടിട്ട് അടുത്തേക് വന്നു.... പക്ഷെ അവന്റെ മുഖം നോക്കാൻ മാത്രം എന്നെകൊണ്ട് പറ്റിയില്ല....

കണ്ണ് മുഴുവൻ അവന്റെ ബോഡിയിൽ ആണ്...  പിന്നെ അവൻ വിരൽ ഞൊടിച്ചതും ഞാൻ ഞെട്ടി കൊണ്ട് അവനെ നോക്കി..... അപ്പൊ അവൻ ഒഴുക്കൻ മട്ടിൽ എന്നെ നോക്കിയിട്ട് പിന്നെ ഒന്ന് ശ്വാസം വലിച്ചു വിട്ടു. പിന്നെ എന്നോട് ചോദിച്ചു.

"പറ.... അവസാനം ആയി നിനക്ക് എന്തേലും ആഗ്രഹം ഉണ്ടോ..... നാളെ മുതൽ ഒന്നും പറ്റില്ല.... നിന്റെ മൈലാഞ്ചി രാവ് ആണ്.... മറ്റെന്നാൾ കല്യാണവും.... അപ്പൊ ഇന്നത്തോടെ നമ്മൾ ബ്രേക്ക് അപ്പ്‌ ആവാൻ പോവാ..... അതോണ്ട് അവസാന ആഗ്രഹം കൂടി പറ.... "(യാസി)

ഇവന്റെ പറച്ചിൽ കേട്ടപ്പോൾ തന്നെ എന്തോ മാരേജ്നെ കുറിച്ച് ഓർക്കാൻ തന്നെ എനിക്ക് വെറുപ് തോന്നി..... പിന്നെ അവൻ ആഗ്രഹം ഉണ്ടോ എന്ന് ചോദിച്ചത് കൊണ്ട് തന്നെ ഞാൻ അവനെ നോക്കി അവന്റെ ബോഡിയിൽ നോക്കിയിട്ട് അവന്റെ അടുത്ത് ചെന്നു.... എന്നിട്ട് അവന്റെ നെഞ്ചിൽ കൈ വച്ചു കൊണ്ട് ഹാർട്ട്‌ ബീറ്റ് ശ്രദ്ധിച്ചു.... എന്നിട്ട് മറ്റേ കൈ എന്റെ നെഞ്ചിൽ വച്ചിട്ട് എന്റെ ഹാർട്ട്‌ ബീറ്റ് ശ്രദ്ധിച്ചു.... ഒരുപോലെ തന്നെ രണ്ട് പേരുടെയും ഹാർട്ട്‌ ബീറ്റ് സ്പീഡ് കൂടി പോവുന്നത് അറിഞ്ഞപ്പോൾ തന്നെ ഞാൻ അവനെ നോക്കി.... അവന്റെ ആ നോട്ടത്തിൽ എന്താ പറയുന്നത് എന്നൊന്നും എനിക്ക് മനസിലാക്കാൻ പറ്റിയില്ല. പക്ഷെ അവൻ എന്റെ കൈ എടുത്തു മാറ്റി കൊണ്ട് അവന്റെ കൈ എന്റെ നേർക്ക് നീട്ടി പിടിച്ചു....

ആ സമയം എനിക്ക് ഒന്നും ആലോചിക്കാൻ ഇല്ലാത്തത് കൊണ്ട് ഞാൻ വേഗം അവനെ ഇറുക്കി കെട്ടിപിടിച്ചു.... പിന്നെ പിടി മുറുക്കി കൊണ്ടേ ഇരുന്നു..... അവനും അത് പോലെ തന്നെ പിടി മുറുക്കാൻ തുടങ്ങി..... അവന്റെ പിടിയിൽ തന്നെ ഞാൻ കൈ വിട്ടു പോയിരുന്നു.... ശ്വാസം കിട്ടാതെ മരിച്ചാലും വേണ്ടില്ല... ഈ നിൽപ്പിൽ ഞാൻ എത്ര ഹാപ്പി ആണ് എത്ര ആശ്വാസം കിട്ടുന്നുണ്ട് എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല..... അവന്റെ ഹാർട്ട്‌ ബീറ്റ് കേട്ടു കൊണ്ട് ഞാൻ ചാഞ്ഞു കിടന്നു.  കുറച്ചു കഴിഞ്ഞു അവൻ അകന്നു നിന്നതും അത് കിസ്സ് ചെയ്യാൻ ആണെന്ന് മനസിലായി..  പക്ഷെ അതിന് ഞാൻ സമ്മതിക്കാതെ അവനെ വീണ്ടും കെട്ടിപിടിച്ചു.... പിന്നെ അവൻ കഴുത്തിൽ കിസ്സ് ചെയ്തു കൊണ്ട് എന്നെയും hug ചെയ്തു നിന്നു.... പിന്നെ ഞാൻ മെല്ലെ കണ്ണടച്ചു കൊണ്ട് മൗനമായി അവിടെ തന്നെ കുറേ സമയം അനങ്ങാതെ നിന്നു .... അവനും അത് പോലെ തന്നെ നിന്നു...... അപ്പോഴാണ് പെട്ടന്ന് ഒരു ശബ്ദം കേട്ടത്....

*""ഡീീീ....... ""*

        ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

(തുടരും)

പ്ലീസ് എല്ലാരും അഭിപ്രായം അറിയിക്കാ... നാളെ ലാസ്റ്റ് പാർട്ട്‌ ആണ്.... ഷോർട് സ്റ്റോറി ആണല്ലോ അതോണ്ടാ ഇത്ര എഴുതി നിർത്തുന്നത്.... അത് കഴിഞ്ഞു ന്യൂ സ്റ്റോറിയുമായി വരും... നിങ്ങടെ ചട്ടംബിസ്ന്റെ രണ്ടാം ഭാഗവും ആയിട്ട്..... എല്ലാരും സപ്പോർട്ട് ചെയ്യണം.... അപ്പൊ ലാസ്റ്റ് പാർട്ട്‌ നാളെ നൈറ്റ് 8:pm.....


*FALL IN LOVE 🧡*

 *Romantic short love story...* 

 *📝✍️Arsha_Thasnim*                     

*PART-4*

 അപ്പോഴാണ് പെട്ടന്ന് ഒരു ശബ്ദം കേട്ടത്....

*""ഡീീീ....... ""*

        ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

*""ഡീീീ....... ""*

എന്നുള്ള ശബ്ദം കേട്ടതും ഞങ്ങൾ അകന്നു നിന്നു. അപ്പോൾ ദേഷ്യത്തോടെ നിറ കണ്ണുകളോടെ റിയയെ നോക്കുന്ന അവളെ ഉമ്മാനെ കണ്ടതും കാര്യങ്ങൾ കൈ വിട്ടു പോയി എന്ന് മനസിലായി.... പടച്ചോനെ ഈ കല്യാണം മുടങ്ങല്ലേ.... മുടങ്ങിയാൽ പിന്നെ ഇവള് എന്റെ പിറകിൽ നിന്ന് മാറി പോവില്ല.... എന്തായാലും ഇനി ഇവളെ കാര്യം കട്ട പൊഹയാ.... പിന്നെ അവളെ ഉമ്മ അകത്തു കയറി വന്നിട്ട് അവളെ കയ്യും പിടിച്ചു കൊണ്ട് വലിച്ചോണ്ട് പോയി... ആ സമയം അവളെ മുഖത്തു ഭയം ഒന്നും ഇല്ലായിരുന്നു.... പിന്നെ അതൊക്കെ ഓർത്ത് എനിക്ക് പ്രശ്നം ഉണ്ടാവാതെ ഇരിക്കാൻ വേണ്ടി ആദ്യമായി പടച്ചോനോട്‌ ദുആ ഇരന്നു..... എന്നിട്ട് ഒരു ഡ്രസ്സ്‌ എടുത്തു ഇട്ടിട്ട് താഴേക്ക് പോയി....

അവസാനം ഫുഡ്‌ കഴിച്ചു എല്ലാരും ഉറങ്ങാൻ വേണ്ടി നിൽക്കുമ്പോൾ ആണ് അവളെ ഉപ്പ സോഫയിൽ ഇരുന്നു കൊണ്ട് തലയ്ക്കു താങ്ങും കൊടുത്തു ഇരിക്കുന്നത് കണ്ടത്.... ഇനി അങ്കിൾ എല്ലാം അറിഞ്ഞു കാണോ എന്നൊരു ഡൌട്ട് വന്നതും ഇവിടെന്നു മുങ്ങണോ എന്ന് ചിന്തിച്ചു. പിന്നെ കാര്യം ചോദിച്ചിട്ട് മുങ്ങാം എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അടുത്ത് പോയി ഇരുന്നു. എന്നിട്ട് തോളിൽ കൈ വച്ചതും അങ്കിൾ ഒന്ന് ഞെട്ടി കൊണ്ട് എന്നെ നോക്കി..... അപ്പോഴേക്കും സിനുവും അജുവും അടുത്ത് വന്നു..... പിന്നെ അങ്കിൾ അവരെയും നോക്കിയിട്ട് എന്നെ നോക്കി ചിരിച്ചു പുറത്തേക് തട്ടി.... അപ്പൊ ഞാൻ ചോദിച്ചു.

"എന്താ അ... അങ്കിൾ... എന്തേലും... പ്രശ്നം..... ഉണ്ടോ..... ഐ മീൻ.... എന്തോ മൂഡ് ഓഫ്‌ ആണെന്ന് തോന്നുന്നു.... "

എന്ന് വിക്കി വിക്കി പറഞ്ഞു ഒപ്പിച്ചതും അങ്കിൾ ഒന്ന് ശരിക്കും ശ്വാസം വിട്ടു കൊണ്ട് താഴോട്ട് നോക്കി തല താഴ്ത്തി വച്ചു കൊണ്ട് പറഞ്ഞു.

"ഹ്മ്മ്... ആകെ മൂഡ് ഓഫ് ആണെടാ..... മറ്റെന്നാൾ എന്റെ പൊന്ന് മോളെ കല്യാണം ആണ്.... ആകെ ഉള്ള മോളല്ലേ.... അപ്പൊ അവൾ പോവുന്നത് കൊണ്ട് എന്തോ നെഞ്ചിൽ വല്ലാത്ത നീറ്റൽ..... സ്നേഹിച്ചും ലാളിച്ചും വളർത്തിയത് കൊണ്ട് കുരുത്തക്കേട് ഒരുപാട് ഉണ്ട്.... പക്ഷെ എല്ലാം ഞാൻ കണ്ട് സന്തോഷിച്ചിട്ടെയുള്ളൂ..... ഇനി അവളെ കുരുത്തക്കേട് ഒന്നും എനിക്ക് കാണാൻ പറ്റില്ല...   അവൾ പോവല്ലേ...😓.... ഇനി പോവുന്ന വീട് അവൾക്കു സ്വർഗം ആയാൽ മതിയായിരുന്നു..... ഇവിടെ ഉള്ളതിനേക്കാൾ കൂടുതൽ ഹാപ്പി അവിടെയും ഉണ്ടാവണം... അവളെ മനസ് ഞാൻ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല.... അവരും അത് പോലെ തന്നെ പൊന്ന് പോലെ തന്നെ നോക്കിയാൽ മതിയായിരുന്നു എന്റെ മോളെ....... "(അങ്കിൾ)

അപ്പോഴേക്കും എന്റെ ശ്വാസം ഒന്ന് നേരെ വീണു.... പിന്നെ ഞാൻ അങ്കിൾനെ നോക്കി നല്ല വാക്ക് പറഞ്ഞു ഒപ്പിച്ചു സമാധാനിപ്പിച്ചു.... സിനു ആണെങ്കിൽ എന്തോ ഓർത്ത് കൊണ്ട് നില്ക്കാ..... പിന്നെ അവരെയും കൊണ്ട് ഞങ്ങൾ റൂമിൽ കയറി...... എന്നിട്ട് ബെഡിൽ മറിഞ്ഞു വീണു കൊണ്ട് മൂന്ന് പേരും മിണ്ടാതെ കിടന്നു.....

"എനിക്ക്.... എനിക്ക് റിയയെ വേണം യാസി..... "(സിനു)

"എന്താ..... 🙄..."

"അവളെ എനിക്ക് ഒത്തിരി ഇഷ്ടായിരുന്നു.....😖.... "(സിനു)

ഇവന്റെ ഈ പറച്ചിൽ കേട്ടപ്പോൾ എന്തെന്നില്ലാതെ ഹാർട്ട്‌ ബീറ്റ് കൂടാൻ തുടങ്ങി. എന്തോ ഞാൻ തെറ്റ് ചെയ്ത പോലെ തോന്നൽ വന്നതും ഞാൻ അവിടെന്നു ചാടി എഴുന്നേറ്റു....

"സോറി യാസി..... ദേഷ്യം വന്നു കാണുമെന്നറിയാം..... എനിക്ക് അവളെ ഇഷ്ടം ആണെങ്കിലും അതിനേക്കാൾ കൂടുതൽ ദേഷ്യം ആണ് വരുന്നേ..... അവളെ മാരേജ് കഴിഞ്ഞതിൽ ശേഷം അവൾക്കു ഒരു സമാധാനവും അവളെ ഹസ്ബൻഡ് കൊടുക്കാൻ പാടില്ല..... എപ്പഴും torture ചെയ്തു ശല്യം ചെയ്തു അവളെ കൊല്ലാകൊല ചെയ്യണം..... 👿..."(സിനു)

"മതിയെടാ മതി..... അവൾക്കു അങ്ങനെ ഒരു അവസ്ഥ വരാൻ വേണ്ടി നി പ്രാർത്ഥിക്ക്.... അല്ലാതെ ഓരോന്ന് പറഞ്ഞു എന്നെ പിരി കേറ്റി വിടണ്ട.... ഇനി അവളെ കാര്യം എന്നോട് മിണ്ടി പോവരുത്...... അങ്ങനെ ഒരു പെണ്ണിനെ നമുക്ക് അറിയ പോലും ഇല്ല എന്നു വിചാരിച്ചു നിന്നാൽ മതി ഇനി... ഓക്കേ.... "

എന്നു പറഞ്ഞു കൊണ്ട് ഞാൻ സോഫയിൽ പോയി കമിഴ്ന്നു കിടന്നു..... എന്നിട്ട് കണ്ണടച്ചു കൊണ്ട് ഉറങ്ങാൻ നിന്നതും അപ്പോഴേക്കും അവളെ ആ നോട്ടവും എന്റെ കൂടെ ഉണ്ടായിരുന്ന നിമിഷങ്ങൾ എല്ലാം മൈൻഡ്ൽ കൂടി കടന്നു വന്നു.... ഇപ്പൊ എന്തോ അവളിൽ അടുക്കാൻ ഒക്കെ തോന്നാ.... പിടക്കോഴിയെ കാണാനും കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും പിന്നെ അതിനേക്കാൾ ഒക്കെ വികാരം ഒക്കെ പിടി കൂടിയതും ഞാൻ തലയിണ പിടിച്ചു അമർത്തി കൊണ്ട് കണ്ണടച്ച് പിടിച്ചു സിനുനെ ഓർത്ത്..... കുറച്ചു സമയം ആശ്വാസം കിട്ടിയതും പിന്നെ ഞാൻ അവിടെ തന്നെ മയങ്ങി...... 

       ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

ഉമ്മ എന്നെയും കൊണ്ട് എന്റെ റൂമിൽ കയറി.... പിന്നെ ബെഡിൽ വലിച്ചു തള്ളി കൊണ്ട് എന്നെ പൊതിരെ തല്ലി...... പക്ഷെ ആ അടിയിൽ ഒന്നും എനിക്ക് വേദനിച്ചില്ല..... മനസ് മുഴുവൻ യാസി ആണ്.... അവന്റെ കൂടെ ഉള്ള നിമിഷങ്ങൾ ആണ്.... അവനെ ഇപ്പോഴും കെട്ടിപിടിച്ചു നിൽക്കാൻ വേണ്ടി മനസ് പിടച്ചു...... അവനിൽ അടുക്കാൻ വേണ്ടി ഉള്ളമൊക്കെ എന്തൊക്കെയോ ഫീലിംഗ്സ് വന്നു കിടന്നു മറിഞ്ഞു കൊണ്ടിരുന്നു.... അവസാനം ഉമ്മ എന്റെ കവിളിൽ അടിച്ചതും എനിക്ക് പരിസര ബോധം വന്നു.... പിന്നെ ഉമ്മാന്റെ കണ്ണ് നിറഞ്ഞു വന്നത് കണ്ടതും ആദ്യമായി ഉമ്മ കരയുന്നത് ഞാൻ കണ്ടു...... ആദ്യമായി ആണ് ഉമ്മ എന്നെ അടിച്ചത്..... എല്ലാം ആയപ്പോൾ തന്നെ എനിക്ക് കരച്ചിൽ വന്നു.....

"നീ ഞങ്ങളെ ചതിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല ഞാൻ..... നിനക്ക് എങ്ങനെയാ റിയ ഉപ്പാനെയും എന്നെയും ചതിക്കാൻ തോന്നിയെ...... അവനെ ഇഷ്ടം ആണെങ്കിൽ മുമ്പ് തന്നെ പറയാൻ പാടില്ലായിരുന്നോ..... 😣.... ഞാൻ നിന്റെ ഉമ്മ അല്ലെടി.... എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നു എങ്കിൽ ഞാൻ നടത്തി തരില്ലേ അവനുമായി ഉള്ള കല്യാണം.... ഇത് എല്ലാം ഉറപ്പിച്ചതിന് ശേഷം അവൾ.... 😖.... "(ഉമ്മ)

"ഇല്ല ഉമ്മ.... ഉമ്മ കരയല്ലേ.... അത് കണ്ട് നിൽക്കാൻ പറ്റില്ലെനിക്ക്..... അവനെ എനിക്ക് ഇപ്പോഴാ ഉമ്മ ഇഷ്ടായെ.... മറക്കാൻ പറ്റില്ല..... ഒരു നിമിഷം കൊണ്ട് തന്നെ അവൻ എന്റെ മനസ്സിൽ കയറി പറ്റി..... അ ഇഷ്ടം ഒരിക്കലും പോവില്ല...... സത്യാ പറഞ്ഞേ.... അവനെന്ന് വച്ച ഭ്രാന്ത് പോലെയാ..... യാസിക്ക് വേണ്ടി എന്ത് ചെയ്യാനും ഞാൻ മടിക്കില്ല.... കാരണം ഐആം അഡിക്ടഡ്..... ഈ പ്രേമം എന്നത് എന്താണെന്നു ഇപ്പോഴാ എനിക്ക് മനസിലായത്..... അവനെ എനിക്ക് മറക്കാൻ പറ്റില്ല ഉമ്മ...... എനിക്ക് Yaaz നെ വേണ്ട.... ഉപ്പാനോട് പറഞ്ഞു എങ്ങ.... "

"Shut up റിയ..... ഇനി നീ ഒരക്ഷരം മിണ്ടരുത്.... നീ കാരണം നിന്റെ ഉപ്പ എല്ലാരേം മുന്നിൽ വച്ചു നിനക്ക് അപമാനിതനാവണോ.... തല താഴ്ത്തി നിക്കണോ.... പറ..... നിന്റെ ഉപ്പാന്റെ മനസ് വേദനിക്കാൻ നിനക്ക് ആഗ്രഹം ഉണ്ടോ... പറയാൻ... യാസിർ തന്നെയല്ലേ നിന്റെ മാരേജ് എല്ലാടത്തും വിളിച്ചത്.... അപ്പൊ അവനില്ലല്ലോ ആ വിഷമം ഒന്നും.... "(ഉമ്മ)

"ഉമ്മ... അവന് എന്നോട് വലിയ ഇഷ്ടം ഒന്നും ഇല്ല... എനിക്കാ അവനെ.... "

"ച്ചേ..... അപ്പൊ നിനക്ക് വേണ്ടി അവൻ... 😬.... അവനൊരു ബാഡ് ബോയ് ആണ് റിയ.... നീ എന്ത് കണ്ടിട്ടാ അവനെ സ്നേഹിക്കുന്നെ.... നിന്നോട് ഒരു ഇഷ്ടവും തോന്നാതെ യാസിർ നിന്നെ തൊട്ടു എങ്കിൽ അതിന് വേറെ മീനിങ് ആണ് റിയ.... അതൊന്ന് നീ മനസിലാക്ക്.  നിനക്ക് എങ്ങനെ തോന്നുന്നു അവന്റെ താളത്തിൽ ഒത്തു തുള്ളാൻ.... നിങ്ങൾ തമ്മിൽ വേറെ ഒന്നും ഉണ്ടായില്ലല്ലോ..... പറ റിയ..... അവൻ നിന്നെ യൂസ് ചെയ്‌തോ... "(ഉമ്മ)

"ഉമ്മാാ..... 🙉.... എന്താ ഇത്..... ഈ മോളായാ എന്നോട് ഇങ്ങനെയൊക്കെ ചോദിക്കാൻ മാത്രം അത്രക്ക് വിശ്വാസം ഇല്ലാതായി പോയോ.... "

ഉമ്മാന്റെ ഓരോരോ പറച്ചിൽ കേട്ടിട്ട് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നപ്പോ ഞാൻ അങ്ങനെ ചോദിച്ചതും അപ്പൊ തന്നെ ഉമ്മ സൈക്കോയെ പോലെ അവിടെന്നു എഴുന്നേറ്റു കൊണ്ട് എന്തൊക്കയോ പിറുപിറുത്ത് കൊണ്ട് എന്നെ വീണ്ടും ഒരുപാട് അടിച്ചു... എന്നിട്ട് ഫ്ലവർ വെസ് എടുത്തു എറിഞ്ഞു കൊണ്ട് സ്വയം മുഖത്ത് അടിച്ചു കൊണ്ട് എന്നെ പെറ്റിട്ടത് ഏതു നേരത്ത എന്നൊക്കെ പറഞ്ഞു കരഞ്ഞു. എന്നിട്ട് എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു.

" മാരേജ് കഴിയാതെ നീ ഇവിടെന്നു ഇറങ്ങരുത്.... ആരെയും അടുത്തേക് അടുപ്പിക്കരുത്..... എനിക്ക് നിന്നെ വിശ്വാസം ഇല്ല റിയ... എന്റെ മകൾ പിഴച്ചു പോയി.... സഹിക്കാൻ പറ്റണില്ല... 😣😖.... "(ഉമ്മ)

ഞാൻ അപ്പൊ തന്നെ ഉമ്മാനെ ദയനീയമായി നോക്കി..... എന്നിട്ട് പറഞ്ഞു.

"ഞാൻ അവനെ അല്ലാതെ വേറെ ആരെയും തൊട്ടിട്ടില്ല ഉമ്മ.... കെട്ടിപിടിച്ചതും കിസ്സ് ചെയ്തതും അവനെ മാത്രാ..... പ്ലീസ് എനിക്ക് അവനെ മാത്രം മതി എനിക്ക്... വേറെ ആരെയും വേണ്ട.... ഒന്നും വേണ്ട... "

"അവന്റെ ഫാമിലി ബാക്ക്ഗ്രൗണ്ട് അറിയോ നിനക്ക്.... അവൻ ഒരു സാധാരണ കുടുംബത്തിലെ പയ്യനാ.... അവൻ ഒരു നല്ല ചെക്കൻ അല്ല.... അവൻ നിന്നെ വെറുതെ ടൈം പാസ്സ്ന് വേണ്ടി യൂസ് ചെയ്യുന്നത.... ഒന്ന് മനസിലാക്ക് നീ . ഇനി നീ അവനെ കാണാൻ വേണ്ടി ശ്രമിച്ചാൽ പിന്നെ എല്ലാം ഉപ്പാനോട് ഞാൻ പറഞ്ഞു കൊടുക്കും. രാജകുമാരി ആയി കണ്ട് നിന്നെ മനസ്സിൽ കൊണ്ട് നടക്കുന്ന ഉപ്പ ഒരുപക്ഷെ എല്ലാം അറിയുമ്പോൾ @#$%&* വില പോലും തരില്ല.... അത് നീ മനസിലാക്ക്.... "(ഉമ്മ)

എന്ന് പറഞ്ഞു കൊണ്ട് ഉമ്മ കണ്ണ് തുടച്ചു എഴുന്നേറ്റു പോവാൻ നിന്നതും ഞാൻ അവിടെ നിലത്ത് ഇരുന്നു കൊണ്ട് ഉമ്മാന്റെ കാൽ പിടിച്ചു വച്ചു കൊണ്ട് കാൽ പിടിച്ചു കരഞ്ഞു...... അപ്പൊ തന്നെ ഉമ്മ എന്നെ മാറ്റി നിർത്തി കൊണ്ട് ഇവിടെന്നു ഇറങ്ങി പോയി..... എല്ലാം കൂടി ആലോചിച്ചു ആകെ ഭ്രാന്ത് പിടിച്ചപ്പോൾ തന്നെ റൂമിൽ ഉള്ള സകല സാധനങ്ങൾ ഞാൻ എറിഞ്ഞു പൊട്ടിച്ചു..... എന്നിട്ട് മുഖം പൊത്തി പിടിച്ചു കൊണ്ട് തേങ്ങി കരഞ്ഞു. വിരഹത്തിന് ഇത്രക്ക് വേദന ഉണ്ടെന്നു ഞാൻ ഇപ്പോഴാ മനസിലാക്കിയത്... ഉമ്മ പറയുന്നത് പോലെ യാസി എന്നെ സ്നേഹിക്കുന്നില്ല.... എന്നോടുള്ള ഒരു അട്ട്രാക്ഷൻ പിന്നെ എന്തൊക്കെയോ വികാരങ്ങൾ മാത്രേ ഉണ്ടായിരുന്നുള്ളു.... പക്ഷെ.... എനിക്ക് അങ്ങനെ അല്ലല്ലോ 😣..... അവസാനം കരഞ്ഞു കരഞ്ഞു തളർന്നു ഞാൻ അവിടെ തന്നെ വീണു...... രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ ഞാൻ നിലത്ത് തന്നെ ആയിരുന്നു ഉണ്ടായിരുന്നത്..... പിന്നെ മെല്ലെ എഴുന്നേറ്റു കൊണ്ട് ബാത്‌റൂമിൽ കയറി.... രാത്രി ഒരുപാട് കരഞ്ഞത് കൊണ്ട് തന്നെ നല്ലോണം തല വേദന എടുക്കുന്നുണ്ടായിരുന്നു..... പിന്നെ ഞാൻ ഫ്രഷ് ആയി വന്നിട്ട് മുറിയിൽ തന്നെ ഇരുന്നു..... സനയും ഷാലുവും വന്നു എങ്കിലും യാസിയെ കാണാതെ ഇരിക്കാൻ വേണ്ടി ഞാൻ മുറിക്ക് പുറത്ത് ഇറങ്ങിയില്ല...... അവനെ കണ്ടാൽ ഇഷ്ടം കൂടും എന്നല്ലാതെ ഒന്നും സംഭവിക്കില്ല......

അങ്ങനെ മൈലാഞ്ചി രാത്രി ആയി..... എനിക്കുള്ള ഡ്രസ്സ്‌ എല്ലാം തന്നു അവരൊക്കെ പോയെങ്കിലും ഉമ്മാനെ ഞാൻ ഈ പരിസരത്ത് പോലും കണ്ടില്ല... എല്ലാരും വന്നു താഴേക്ക് വരാൻ പറയുമ്പോൾ തലവേദന എന്ന് പറഞ്ഞു ഇവിടെ തന്നെ കിടക്കും.... പിന്നെ ഇളയമ്മ വന്നിട്ട് ഫുഡ്‌ വാരി തന്നിട്ട് പോവും.... എല്ലാരേം ഈ സ്നേഹം കാണുമ്പോൾ ഇവിടെന്നു പോവാൻ തന്നെ മനസ് വരുന്നില്ല...... പിന്നെ ഡ്രസ്സ്‌ എല്ലാം ഇട്ടു റെഡി ആയി നിന്നപ്പോൾ തന്നെ മൈലാഞ്ചി ഇടാൻ വേണ്ടി ഒരുപാട് പേര് വന്നു.... പിന്നെ എല്ലാരും എന്നെയും വലിച്ചു കൊണ്ട് താഴേക്ക് പോയതും ഞാൻ പറയുന്നത് ഒന്നും കേൾക്കാതെ അവർ പാട്ട് പാടി എന്റെയും ഷാലുന്റെയും ചുറ്റും ഡാൻസ് ചെയ്യാൻ തുടങ്ങി.... അവസാനം ഷാലുവും കൂടി ഡാൻസ് ചെയ്തു എന്നെ നിർബന്ധിച്ചു കൊണ്ട് തുള്ളി ചാടാൻ തുടങ്ങി. പിന്നെ എന്റെ മൂഡ് ശരിയായതും അവരെ കൂടെ തന്നെ ഞാൻ ചിരിച്ചു കളിച്ചു മൈലാഞ്ചി രാത്രി ആഘോഷിച്ചു...... അതിനിടയിൽ യാസിയെ കാണുന്നോ എന്നൊക്കെ മുഴുവൻ സ്ഥലത്തും കണ്ണൊക്കെ പരതി എങ്കിലും കണ്ടില്ല..... പിന്നെ അവനെ കാണാത്തതു കൊണ്ട് തന്നെ ഇനി ഒരിക്കലും അവനെ കാണല്ലേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് ഞാൻ ഇരുന്നു...... പിന്നെ എല്ലാം കഴിഞ്ഞു ഞാൻ ടയെഡ് ആയതും ഒരുപാട് പേര് വന്നു തിരിച്ചു പോയി..... പിന്നെ ഉപ്പ വന്നിട്ട് എന്നോട് പോയി കിടന്നു ഉറങ്ങാൻ പറഞ്ഞു.... രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം തോന്നാതെ ഇരിക്കാൻ വേണ്ടി...... എന്നിട്ട് നെറ്റിയിൽ ഒരുമ്മ തന്നതും ഞാനും കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ട് കെട്ടിപിടിച്ചു ഉപ്പ കേൾക്കാത്ത വിധം സോറി പറഞ്ഞു കൊണ്ട് ഞാൻ അവിടെന്നു മുകളിൽ കയറി പോയി. അപ്പോഴാണ് ഗസ്റ്റ് റൂമിന്റെ വാതിൽ ആരോ തുറക്കുന്ന ശബ്ദം കേട്ടത്.....

ഞാൻ അപ്പൊ തന്നെ അങ്ങോട്ട് നോക്കിയിട്ട് നടത്തം സ്ലോ ആക്കി.... പിന്നെ അത് യാസി ആവല്ലേ എന്ന് മനസ്സിൽ പലവട്ടം പറഞ്ഞു കൊണ്ട് തല താഴ്ത്തി വച്ചു നടന്നു നീങ്ങി...... ആ വാതിലിനടുത്ത് എത്തിയതും മുന്നിൽ ആരോ വന്നു നിന്നതും ഞാൻ ഞെട്ടി കൊണ്ട് അവിടെ സ്റ്റോപ്പ്‌ ആയി രണ്ടടി പിറകോട്ടു നീങ്ങി. ആരാണെന്നു നോക്കുമ്പോൾ തന്നെ യാസി എന്നെ പോലെ അവന്റെ മുന്നിൽ ഞാൻ വന്നു നിന്നത് കണ്ടിട്ട് ഒന്ന് ഞെട്ടിയിട്ടുണ്ട്...... എന്നിട്ട് എന്റെ കണ്ണിലേക്ക് തന്നെ നോക്കിയതും ഞാനും പരിസരം മറന്നു അവനെ തന്നെ നോക്കി... അതിനിടയിൽ ഹൃദയം എന്തെന്നില്ലാതെ ഇടിക്കാൻ തുടങ്ങി.... ശ്വാസത്തിന്റെ വേഗത കൂടി കൂടി വന്നതും അവൻ എന്നിലേക്കു അടുത്ത് വരുന്നത് പോലെ തോന്നി..... പെട്ടെന്ന് തന്നെ ഞാനും അവനും ഒരുപോലെ തന്നെ മുഖം കൈ കൊണ്ട് വാരിപുണർന്നു പരസ്പരം അധരങ്ങൾ കീഴടക്കി....... അവനോട് കൂടുതൽ ചേരുന്നു എന്നല്ലാതെ വിട്ടു പോവാൻ കഴിയുന്നില്ലയിരുന്നു..... ശ്വാസം മുട്ടുന്ന പോലെ തോന്നി എങ്കിലും ഇവനോടുള്ള ഇഷ്ടം കാരണം മരണം പോലും ഞാൻ കൊതിച്ചു പോയി...... അവൻ അരയിൽ പിടിച്ചു കൂടുതൽ ചേർത്ത് നിർത്തി കൊണ്ടിരുന്നു....   അപ്പോഴാണ് ഒരു ശബ്ദം കേട്ടത്....

"റിയ..... "

സ്ഥല കാല ബോധം വന്നതും ഞെട്ടി തരിച്ചു കൊണ്ട് ഞങ്ങൾ അകന്നു നിന്നിട്ട് എന്റെ പിറകിലേക് നോക്കി. രൂക്ഷമായി നോക്കുന്ന സനയും അവൾക്കു പിറകിൽ ആയി ഷാലുവും നിന്നിട്ട് ഞങ്ങളെ തന്നെ ഉറ്റു നോക്കുന്നത് കണ്ടതും ഞാൻ അവന്റെ മുഖത്തു പോലും നോക്കാതെ അവിടെന്നു തിരിഞ്ഞു എന്റെ റൂമിലേക്ക്‌ ഒരു ഓട്ടം ആയിരുന്നു....... എന്നിട്ട് വാതിൽ അടച്ചു കുറ്റിയിട്ടു കൊണ്ട് അവിടെ തന്നെ നിലത്ത് ഇരുന്നു..... പിന്നെ ചുണ്ടിൽ കൈ വച്ചു കൊണ്ട് കൈ എടുത്തു നോക്കിയപ്പോൾ ബ്ലഡ്‌ കണ്ടതും ഞാൻ മുഖം പൂഴ്ത്തി വച്ചു കൊണ്ട് കണ്ണടച്ചു ഇരുന്നു...... കരയാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു എന്റെ....... എനിക്ക് സമനില തെറ്റാൻ ചാൻസ് ഉണ്ട്..... പ്രണയം മൂത്ത് ഭ്രാന്ത് ആവാൻ......

***

പിറ്റേന്ന് രാവിലെ എഴുന്നേറ്റു കല്യാണത്തിന് വേണ്ടി ഒരുങ്ങി നിന്നു..... ഒരിക്കൽ പോലും തോറ്റിട്ടില്ലത്ത ഞാൻ ഇപ്പൊ തോൽക്കാൻ പോവാ..... പ്രണയത്തിൽ ഞാൻ തോൽക്കാൻ പോവാ..... എന്റെ കഥ ഇതോടെ തീരാ..... ഒരിക്കലും കിട്ടില്ല എന്നുറപ്പുണ്ടായിട്ടും ഞാൻ അവനെ സ്നേഹിച്ചു പോയി..... എന്റെ സ്നേഹം തോൽക്കാൻ പോവാ...... ആദ്യം ആയാണ് ഇതുപോലെ ഒരു വേദന തോന്നുന്നേ... അതോണ്ട് തന്നെ ബാക്കി ഉള്ളവരെ വേദനയും എനിക്ക് മനസിലാക്കാൻ കഴിഞ്ഞു.... പടച്ചോൻ മനസിലാക്കി തന്നു.....
                  അവസാനം എല്ലാരും വന്നു എന്നെ വീണ്ടും ഒരുക്കാൻ തുടങ്ങി...... കുറച്ചു കഴിഞ്ഞു നിക്കാഹ് കഴിഞ്ഞു എന്ന് പറഞ്ഞു കൊണ്ട് എന്നെ പുറത്ത് കൊണ്ട് വന്നു സ്വിമ്മിംഗ് പൂളിന്റെ സൈഡിൽ ഒരുക്കിയ സ്റ്റേജിൽ കൊണ്ട് പോയി നിർത്തി...... ആരുടെയും മുഖത്തു നോക്കാൻ പോലും കഴിയാതെ ഞാൻ അവിടെ നിന്നപ്പോൾ തന്നെ എന്റെ ഹൃദയം ഇടിക്കാൻ തുടങ്ങി.... യാസി ഇവിടെ ഉണ്ട് എന്ന് മനസിലായതും അവസാനമായി അവനെ നോക്കാൻ വേണ്ടി മനസ് വെമ്പൽ കൊണ്ടു. അപ്പൊ തന്നെ ഞാൻ തല ചെരിച്ചു കൊണ്ട് നോക്കിയപ്പോൾ ആരോടോ സംസാരിച്ചു നിൽക്കുന്ന അവനെ കണ്ടതും കണ്ണ് നിറയാൻ തുടങ്ങി. പിന്നെ മുന്നിൽ കൂടി നടന്നു വരുന്ന yaaz നെ കണ്ടപ്പോ എന്റെ DQ ഇഷ്ടം ഓർമ വന്നു..... പിന്നെ യാസിയെ മറക്കാൻ വേണ്ടി മൈൻഡ് ഒന്ന് ഫ്രീ ആക്കിയിട്ട് കണ്ണടച്ചു നിന്ന് DQ നെ ഓർത്തു.... പിന്നെ മെല്ലെ പുഞ്ചിരിച്ചു കൊണ്ട് ഞാൻ yaaz നെ തന്നെ നോക്കി.....

അവന്റെ കൂടെ ഷാലുന്റെ ചെക്കനും വന്നപ്പോ Yaaz നെ വെല്ലുവിളിക്കാൻ അവനെ കൊണ്ട് പറ്റില്ല എന്നുറപ്പായി...... കാരണം അത്രക്ക് മൊഞ്ചുണ്ട് yaaz.... പിന്നെ അവനെ തന്നെ വായി നോക്കി നിന്നു.... അവസാനം എല്ലാരുടെയും കണ്ണ് എന്റെ മേൽ വന്നതും ഞാൻ ചെറുതായി ഒന്ന് നാണത്തോടെ തല താഴ്ത്തി വച്ചു...... അടുത്ത് ഷാലു വന്നു നിന്നതും ഞാൻ അവളെ നോക്കി..... അപ്പൊ അവൾ അടക്കി പിടിച്ചു ചിരിക്കാൻ തുടങ്ങി.... അതെന്തിനാ എന്ന് അറിയില്ല എങ്കിലും ഞാൻ അവളെ കാൽ ചവിട്ടി ഞെരിച്ചു കൊണ്ട് നേരെ നിന്നു.... അപ്പൊ തന്നെ മറ്റേ സൈഡിൽ കൂടി ആരോ തോണ്ടി വിളിച്ചതും ഞാൻ തല ചെരിച്ചു നോക്കി..... അപ്പൊ തന്നെ ഞാൻ ഒരടി പിറകിലേക്ക് പോയി.....

"സന😳"

മണവാട്ടി വേഷത്തിൽ...... പിന്നെ യാസി സ്റ്റേജിൽ കയറി വരുന്നത് കണ്ടതും സന എന്നെ നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട് മുഖം കോട്ടി.... അപ്പൊ യാസിയുടെയും ഇവളെയും മാരേജ് ആണോ ഇന്ന്.... എന്ന് വച്ചാൽ യാസിയെ വേണേൽ കെട്ടാം എന്ന് പറഞ്ഞു സന മാരേജ്ന് സമ്മതിച്ചു എന്നാണോ..... അപ്പൊ യാസി ഇതിന് സമ്മതിച്ചോ..... ഇല്ല..... അവൻ എന്റെയാ... അവനെ ഞാൻ സനക്ക് വിട്ടു കൊടുക്കില്ല.... കയ്യും കാലും തളരുന്നത് പോലെ തോന്നി എനിക്ക്..... പടച്ചോനെ എന്നെ ഒറ്റയടിക്ക് കൊല്ലാൻ പാടില്ലായിരുന്നോ നിനക്ക് 😖. പിന്നെ യാസി സ്റ്റേജിൽ കയറി അവരെ പിറകെ തന്നെ വന്നിട്ട് ഉപ്പാന്റെ അടുത്ത് നിന്നു...... പിന്നെ yaaz ഉപ്പാനെ ഒന്ന് കെട്ടിപിടിച്ചു കൊണ്ട് കൈ കൊടുത്തു...... ബാക്കി ഉള്ളവരും അത് പോലെയൊക്കെ ചെയ്തപ്പോൾ എന്റെ കണ്ണ് മുഴുവൻ യാസിയുടെ മേലെ ആയിരുന്നു..... പിന്നെ മഹർ മാല എടുത്തു കൊണ്ട് അവർ ഞങ്ങളെ നോക്കി.... യാസി ആദ്യം എന്നെ നോക്കിയിട്ട് മൈൻഡ് ചെയ്യാതെ സനയെ നോക്കി ചിരിച്ചു. പിന്നെ എന്തോ പോയ ആരെയോ പോലെ അവിടെ നിന്നിട്ട് എല്ലാരേം നോക്കി....... എനിക്ക് എല്ലാം കണ്ട് സഹിച്ചു നിൽക്കാൻ കഴിയാതെ ഇറങ്ങി ഓടാൻ തോന്നി.... പിന്നെ എല്ലാ സങ്കടവും അടക്കി വച്ചു കൊണ്ട് കണ്ണടച്ചു നിന്നു.... എന്നിട്ട് മഹർ ചാർത്താൻ പറഞ്ഞതും എന്റെ ഹൃദയം ഇടിക്കാൻ തുടങ്ങി...... yaaz അടുത്ത് വന്നു നിൽക്കുന്ന പോലെ തോന്നിയതും അവനെ നോക്കാൻ തന്നെ എന്തോ പോലെ ആയി..... കുറച്ചു കഴിഞ്ഞു അവന്റെ കൈ എൻറെ കഴുത്തിൽ സ്പർഷിച്ചതും പിന്നെ മഹർ മാല ഇട്ടിട്ട് കൈ എടുത്തു.... പക്ഷെ എടുക്കുമ്പോൾ തന്നെ ഒന്ന് സോഫ്റ്റ്‌ ആയി കഴുത്തിൽ തടവിയിരുന്നു....

അത് എനിക്ക് നന്നായി ദേഷ്യം വന്നിരുന്നു. അതോണ്ട് തന്നെ അവന്റെ കൈ അപ്പൊ തന്നെ ഞാൻ പിടിച്ചു കൊണ്ട് കണ്ണ് തുറന്നു ദേഷ്യത്തോടെ നോക്കി..... പക്ഷെ...... 😳.... യാസി...... യാസി എങ്ങനെ...... അവനെ കണ്ടപ്പോൾ ദേഷ്യം പോയിട്ട് കണ്ണ് ബുൾസെ പോലെ പുറത്തേക് വന്നു..... അപ്പൊ അവൻ  വശ്യമായി നോക്കികൊണ്ട് സൈറ്റ് അടിച്ചു കാണിച്ചതും ഒന്നും മനസ്സിലാവാതെ സനയെ നോക്കി..... yaaz അവളെ മഹർ ചാർത്തി കൊണ്ട് അടുത്ത് തോളിൽ കൈ ഇട്ടു നിന്നതും ഞാൻ ഷാലുനെയും നോക്കി. അവളും അവളെ കെട്ടിയോന്റെ അടുത്ത് അത് പോലെ തന്നെ നിന്നു..... എന്താ സംഭവം എന്നറിയാതെ ആകെ കൺഫ്യൂഷൻ ആയി പകച്ചു നിന്നപ്പോൾ യാസി അവന്റെ അടുത്ത് എന്നെ ചേർത്ത് നിർത്തി.... ആ സമയം ഉപ്പ അടുത്തേക് വന്നു....

"എന്താ മോളെ പകച്ചു പോയോ...... 😄.... ദുൽഖർ സൽമാൻ അല്ലെങ്കിൽ എന്താ യാസിർ സൽമാൻ ഉണ്ടല്ലോ... നിന്റെ ഹാപ്പി അല്ലേ എനിക്ക് എല്ലാത്തിനെക്കൾ വലുത്... എനിക്ക് മാത്രല്ല.... ദേ ഇവള്മാർക്കും അങ്ങനെ തന്നെയാ..... അല്ലേ മക്കളെ.... "(ഉപ്പ)

എന്ന് പറഞ്ഞു അവരെ നോക്കിയതും അവർ അതെന്ന് തലയാട്ടി....

"മോളെ.... മിനിഞ്ഞാന്ന് രാത്രി നിന്റെ പറച്ചിലും പിന്നെ ഉമ്മാന്റെ കാല് പിടിച്ചു കൊണ്ടുള്ള കരച്ചിലും എല്ലാം കണ്ട് എനിക്ക് സഹിക്കാൻ പറ്റിയില്ല.... നിന്നെയും വലിച്ചോണ്ട് റൂമിൽ കൊണ്ട് പോവുന്ന ഉമ്മാനെ കണ്ടപ്പോൾ എന്തോ കാര്യം ഉണ്ട് എന്ന് മനസിലായതും അപ്പൊ തന്നെ ഞാൻ അങ്ങോട്ട് വന്നിരുന്നു.... അവിടെ നിങ്ങടെ സംസാരം എല്ലാം ഞാൻ കേട്ടിരുന്നു... എല്ലാം കണ്ടിരുന്നു....  പക്ഷെ... എന്നെകൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരുന്നു അപ്പോൾ..... അവസാനം ഇന്നലെ രാത്രി ഷാലു മോളും സനയും വന്നിട്ട് സനമോൾക് niyaaz നെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോ നിന്റെയും niyaaz ന്റെയും വിവാഹം മുടക്കി yaaz നെ അവൾക്കും കൊടുക്കാൻ പറഞ്ഞപ്പോ സത്യം പറഞ്ഞാൽ എനിക്ക് ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.....
                  എന്റെ ഉറ്റ കൂട്ടുകാരൻ സൽമാന്റെ മകനെ നിനക്ക് വേണ്ടി തന്നെ ഞാൻ ആലോചിച്ചു... അവനോട് ഈ കാര്യം പറഞ്ഞു.... അവൻ ആദ്യം എതിർത്തു.... ഞങ്ങടെ ഫാമിലിക്ക് യോചിക്കുന്നത് അല്ല എന്ന് പറഞ്ഞിട്ട്. അവസാനം അവനെ കൊണ്ട് ഞാൻ സമ്മതിപ്പിച്ചു..... പിന്നെ yaaz ന്റെ വീട്ടുകാരോട് കാര്യം പറഞ്ഞപ്പോ അവർക്ക് ചെറുതായി ഇഷ്ടക്കുറവ് ഉണ്ടായിരുന്നു എങ്കിലും പിന്നെ സനയെ കണ്ടപ്പോൾ അവരും ഓക്കേ ആയി...... എനിക്ക് നിന്റെ മനസ് വേദനിപ്പിച്ചു കൊണ്ട് ഒന്നും നേടണ്ട മോളെ..... നീ കരയുന്നത് ആദ്യമായി ആണ് ഞാൻ കണ്ടത് .... അതിൽ തന്നെ യാസിർനെ നിനക്ക് എത്ര ഇഷ്ടം ഉണ്ടെന്നു ഞാൻ മനസ്സിലാക്കി.... "(ഉപ്പ)

ആ സമയം ഞാൻ വായ പൊത്തി പിടിച്ചു കൊണ്ട് ഉപ്പാനെ കെട്ടിപിടിച്ചു കരഞ്ഞു.......

       ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

എടി പിടക്കോഴി.... 👹👹👹.... നിനക്ക് ഞാനിന്ന് പാതാളം കാണിച്ചു തരുമെടി..... എന്തായാലും ഇങ്ങനൊരു ട്വിസ്റ്റ്‌ അവളെ ഉപ്പ ഇടും എന്ന് ഞാൻ കരുതിയില്ല.... എനിക്ക് ഇവിടേക്ക് വരാൻ കണ്ട സമയം..... ഇവരെ കരച്ചിൽ മൂക്ക് ചീറ്റൽ എല്ലാം കണ്ടപ്പോൾ ഞാൻ സ്റ്റേജിൽ നിന്ന് ഇറങ്ങി സിനുന്റെ അടുത്ത് പോയി..... അവൻ എന്നെ കണ്ടപ്പോൾ തന്നെ പറഞ്ഞു.

"പറഞ്ഞത് മറക്കണ്ട..... ആദ്യം അവളെ ഇട്ടു കൊല്ലാകൊല ചെയ്യണം നീ... എന്നിട്ട് മതി സുഖജീവിതം..... "(സിനു)

അപ്പൊ തന്നെ അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്തു കൊണ്ട് ചിരിച്ചു സൈറ്റ് അടിച്ചു കാണിച്ചു... 
-
***
ഇന്നലെ പിടകോഴി ഓടി പോയതും ഷാലുവും സനയും എന്റെ അടുത്തേക് വന്നിരുന്നു.... എന്നിട്ട് എന്നെ തുറിച്ചു നോക്കി കൊണ്ട്  ചോദിച്ചു.....

"നിനക്ക് റിയയെ ഇഷ്ടാണോ യാസി......  "(സന)

"അല്ല...."

"പിനെന്തിനാ അവളെ നീ കുരങ്ങ് കളിപ്പിക്കണേ.... "(ഷാലു)

"നീ അവളെ വേണ്ടുവോളം യൂസ് ചെയ്യാൻ നോക്കണല്ലേ..... "(സന)

"Shut up സന.....  എനിക്ക് അവളെ ഇഷ്ടം ഇല്ല എന്ന് പറയുന്നില്ല.... എന്ന് വച്ചു അവളെ കിട്ടാനും പോവുന്നില്ല... "

"നിക്ക് നിക്ക് നിക്ക്.... അവളെ നീ തന്നെ കെട്ടും..... എനിക്ക് എന്നേക്കാൾ വലുത് അവളാ... അതോണ്ട് മനസ്സിൽ ഒരു പ്ലാൻ ഞാൻ കണ്ടിട്ടുണ്ട്.... എന്റെ ജീവിതം എങ്ങനെ ആയാലും സാരമില്ല.... റിയ ഹാപ്പി ആയാൽ മതി..... വാ ഷാലു.... "(സന)

എന്ന് പറഞ്ഞു പോയ പെണ്ണാ... പിറ്റേന്ന് എന്റെ ഉപ്പയും അങ്കിളും വന്നിട്ട് നിക്കാഹ് ന് റെഡി ആവാൻ വേണ്ടി പറഞ്ഞു...... പടച്ചോൻ ആണേ സത്യം ഞാൻ അവിടെ തന്നെ ഉരുകി പോയി...... പിന്നീട് കാര്യങ്ങൾ എല്ലാം അവർ പറഞ്ഞപ്പോ ഉപ്പ പറയുന്നത് കേട്ടു ശീലം ആയത് കൊണ്ട് അനുസരിക്കാതെ വേറെ വഴി ഇല്ലായിരുന്നു.... എന്തായാലും അടിപൊളി ഐറ്റംനെ അല്ലേ കിട്ടാൻ പോവുന്ന..... 😍.... അങ്ങനെ നിക്കാഹും കഴിഞ്ഞു.... സിനു ഞാൻ കെട്ടുന്നു എന്ന് അറിഞ്ഞതും അവൾക്ക് കൊടുക്കാൻ പോവുന്ന പണിയെ കുറിച്ച് പറഞ്ഞു ചെവി തിന്നാ.... അപ്പൊ ഫസ്റ്റ് നൈറ്റ് എന്ന് പറഞ്ഞു ഞാൻ സ്വപ്നം കണ്ടത് ഭൂooo💣💥🔥..... പക്ഷെ അങ്ങനെ ആവാൻ വേണ്ടി ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നുമില്ല..... കയ്യിൽ കിട്ടിയ തേൻ ആരേലും എറിയാനോ അല്ലെങ്കിൽ എടുത്തു വയ്ക്കാനോ നോക്കോ...... അപ്പൊ തന്നെ കാലിയാക്കില്ലേ.....
                       പെട്ടന്ന് എല്ലാരും എന്നെ നോക്കുന്നത് പോലെ തോന്നിയതും ഞാൻ അവരെ നോക്കിയിട്ട് സ്റ്റേജിൽ നോക്കി. അപ്പൊ പിടകോഴി എന്നെ നോക്കുന്നത് കണ്ടു.... എന്നിട്ട് അവിടെന്നു മെല്ലെ ഇറങ്ങി വന്നു...... ഞാൻ ഇവിടെ നിന്ന് കൊണ്ട് എന്താ ചെയ്യാ എന്ന് ആലോചിച്ചു..... പിന്നെ വേറെ നിവർത്തി ഇല്ലാതെ അവൾക്കു നേരെ രണ്ട് കയ്യും നീട്ടി പിടിച്ചു കാണിച്ചു കൊണ്ട് വരാൻ പറഞ്ഞപ്പോ അവൾ ചെറുതായി ചിരിച്ചു കൊണ്ട് അവിടെന്നു ഓടി വന്നു...... എന്നിട്ട് അടുത്ത് എത്തിയതും മുഖത്തു പോലും നോക്കാതെ ഇറുക്കി കെട്ടിപിടിച്ചതും അതിനേക്കാൾ കൂടുതൽ ശക്തിയിൽ ഞാനും ഇറുക്കി കെട്ടിപിടിച്ചു....... പിന്നെ എല്ലാരും കയ്യടിച്ചതും അവളെ ഉമ്മ വന്നിട്ട് എന്നെ നോക്കി ചെറുതായി ചിരിച്ചു കാണിച്ചു.... പിന്നെ ഞാനും ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് നേരെ നിന്നു..... പിന്നെ എല്ലാരും ഹാപ്പി ആയതും ഞാൻ പിടകോഴിയെയും കൊണ്ട് അവൾക്കു യാസിർ സൽമാൻ ആരാണെന്നു അറിയിക്കാൻ വേണ്ടി അവിടെന്നു യാത്രയായി....

                     ❤️❤️❤️❤️❤️❤️
       
(അവസാനിച്ചു)

അങ്ങനെ ഇതും അവസാനിച്ചു..... 😊... വെറുതെ ഇരിക്കുമ്പോൾ മനസ്സിൽ വന്ന ഒരു സ്റ്റോറി അങ്ങ് എടുത്തു എഴുതിയതാ.... ഈ പാർട്ട്‌ കുറച്ചു സ്പീഡിൽ പോയിട്ടുണ്ടാവും. എന്തായാലും ഈ ഷോർട് സ്റ്റോറി ഇഷ്ടപ്പെട്ടെങ്കിൽ എല്ലാരും അഭിപ്രായം പറയണം.  സപ്പോർട്ട് ചെയ്തവർക്ക് ഒരുപാട് താങ്ക്സ് 😘😘😘😘😘..... അപ്പൊ ഇനി നോമ്പ് കഴിഞ്ഞു ചട്ടംബിസ്ന്റെ രണ്ടാം ഭാഗവുമായി ഞാൻ വരാം....  കാണാട്ടോ.... ബൈ ബൈ.....