രചന : Manzu
ραrτ-5
✍🏻Manzu
💝←→💖←→💗←→💓←→💕←→❣️←→💔
പെട്ടന്ന് അവന് പുറക്കോട്ട് തിരിയുമ്പോ...ഞാൻ ഒളിഞ്ഞുമാറും.
ജംഗങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു. പിന്നെ ഒരു വളവിൽ നിന്നും അവനെ കാണാതായി.ഞാൻ അവളവിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നോക്കിയതും അവിടെ കണ്ട കാഴിച്ച കണ്ട് ഞാൻ ഒന്നു പകച്ചുപോയി.
അവൻ കയറിപോയ വീട് കണ്ട് ഞാൻ ഒന്നു ഞെട്ടി.
ഒരു പൊളിയാറായ ഒരു കുഞ്ഞു ഓട് വീട്.ഓടുകൾക്കിടയിലൂടെ വീടിന്റെ അകത്തേക്കു വെള്ളം ഒലിച്ചു ഇറങ്ങാതെരിക്കാൻ ഫ്ലക്കസ് കൊണ്ട് കെട്ടിയിരിക്കുന്നതായി കാണാം.പക്ഷെ ആ വീട് ചെറുതാണെങ്കിലും നല്ല വൃത്തിയും കാണാൻ നല്ല ഭംഗിയും കാണാമായിരുന്നു.
ഇവിടെ ഇങ്ങനെ നോക്കി നിന്നാൽ ആളുകൾ തെറ്റി ധരിക്കും എന്ന് വിജാരിച്ച് ഞാൻ ആ വീട് ലക്ഷ്യമാക്കി നടന്നു.
വീടിനു മുൻപിൽ കടക്കുമ്പോ അനിയത്തി നിലത്ത് ഇരുന്ന് ഭക്ഷണം കഴിക്കുണ്ട് ഉമ്മ ഭക്ഷണം ഉണ്ടാകാൻ ആവശ്യമായ വസ്തുക്കൾ വൃത്തിയാകുകയാണ്.
ഞാൻ വരുന്നത് കണ്ട അനിയത്തി ഭക്ഷണം കഴിക്കുന്ന പാത്രവുമായി ഉള്ളിലേക്ക് വലിഞ്ഞു.
അപ്പൊ അവന്റെ ഉമ്മ അരയിൽ കുത്തിവെച്ച മാക്സി റെഡിയാക്കി. തലയിൽ ഉള്ള ഷാൾ ചുറ്റി കെട്ടി കുറച്ചു മുൻപോട്ട് നിന്നു.
നിങ്ങൾ ആരാ....?
അവന്റെ ഒരു ഫ്രണ്ടാണ്.
ഇത് ആദിലിന്റെ വീട് അല്ലേ....
അതെ. എന്ത് വേണം. എന്റെ പേര് ജംഷീർ ഉസ്മാൻ. ഇവിടെ അടുത്ത് തന്നെയാണ് താമസം.എന്നെ ഒന്ന് പരിജയപെടുത്തിയതിയതിനു ശേഷം ഇന്ന് നടന്ന സംഭവം പറഞ്ഞു. അപ്പൊ ആ ഉമ്മക്ക് ചെറുതായി ദേഷ്യം ഉണ്ട്. അത് ആ കണ്ണിൽ നോക്കിയാൽ മനസിലാവും.അല്ലേലും സ്വന്തം മകനെ ഒന്നു നോവിച്ചാൽ ഏത് ഉമ്മയാണ് വേദനിക്കാത്തത്.
ഉമ്മാ എനിക്ക് ഒന്നു അവനോട് സംസാരിക്കാൻ പറ്റുമോ.....അവൻ എനോട്നോടുള്ള ദേഷ്യം ഒന്നു മാറ്റണം.കോളേജിൽ നിന്ന് പലവട്ടം ഞാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല അത് കൊണ്ടാ ഇങ്ങോട്ട് വന്നത്.
മോളേ... ആദിക്ക് എന്താ പണി നോക്ക്.
അവൻ ഉറങ്ങാണ് ഉമ്മാ....
അവൻ വിളിച്ചിട്ടു പറ നിന്റെ ഫ്രണ്ട് വന്നിട്ടുണ്ട് എന്ന്.
അപ്പൊ ഞാൻ പറഞ്ഞു അവനെ വിളിക്കണ്ട ഉറങ്ങിക്കോട്ടെ ഞാൻ അത് വരെ വെയിറ്റ് ചെയ്തോളാം.
ആഹ് എന്ന് പറഞ്ഞു ഉമ്മാ വീടിന്റെ അകത്തേക്കു പോയി.
കുറച്ചു കഴിഞ്ഞ് ഉമ്മാ ചായയുമായി വരുന്നുണ്ട്.
ഇത്ര ബുദ്ധിമുട്ടി ചായ ഉണ്ടാകേണ്ട ആവിശ്യം ഇല്ലായിരുന്നു.(ഞാൻ)
അത് ഒന്നും സാരല്ല മോനേ... അവന്റെ ഫ്രണ്ട് വരുമ്പോ ചായ കൊടുത്തിയില്ലെങ്കിൽ മോശം അല്ലേ...
പിന്നെ പാൽ ഒന്നും ഇല്ലാത്തത് കൊണ്ട് പാൽ ഒന്നും പറന്നിട്ടില്ലാട്ടോ....
അത് ഒന്നും സാരല്ല ഉമ്മാ.... ആ ചായുടെ ഗ്ലാസ് കയ്യിലെടുത്ത എന്റെ ചുണ്ടോട് അടുപ്പിച്ചു കുടിച്ചു. ഇതുവരെ ഇങ്ങനെ ഒരു ചായ ഞാൻ ജീവിതത്തിൽ കുടിച്ചിട്ടുണ്ടാവില്ല. അത്രക്കും രുചിയുണ്ടായിരുന്നു.
ഉമ്മാ ഈ അവസ്ഥായിൽ ചോദിക്കാൻ പാടില്ല എന്ന് അറിയാം എന്നാലും അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാണ്.
അവന്റെ ഉപ്പ. അത്രക്കെ ഞാൻ ചോദിച്ചിട്ട് ഒള്ളു അപ്പോയേക്കും ആ ഉമ്മയുടെ മുഖത്തു ഒരു വിഷാദം കാണാമായിരുന്നു.
മോനെ... അവന്റെ ഉപ്പ അവൻ വിട്ടു പോയിട്ട് മൂന്ന് വർഷം ആവും അടുത്ത മാസം ഇരുപത്തി ഒന്നിന്. എതിരെ വന്ന ലോറി ബ്രൈക് പൊട്ടി നിയന്ത്രണം വിട്ടു ഇടിച്ചപ്പോ കാർ മറിഞ്ഞു. അപ്പൊ മൂപര് മരിച്ചു. അതിനു ശേഷം ആണ്ഞങ്ങൾ ഈ ഒരു അവസ്ഥയിൽ ആവുന്നത്.ഇതൊക്കെ പറയുമ്പോ ആ ഉമ്മയുടെ മനസ് വിങ്ങി പൊട്ടുന്നുണ്ടായിരുന്നു.
അപ്പൊ അവന്റെ അനിയത്തി വന്ന് കക്കു എഴുന്നേറ്റു എന്നു പറഞ്ഞു.
അവന്റെ ഉമ്മ ഷാളിന്റെ അറ്റം കൊണ്ട് കണ്ണുനീർ തുടച്ചു കൊണ്ട് എഴുന്നേറ്റു. ഒപ്പം ഞാനും എഴുന്നേറ്റു.
മോനേ അവൻ ഒരു പാവമാണ്. അവൻ എന്നും നിന്നെ പറ്റി പറയും.അപ്പൊ അവൻ നൂർ നവായിരിക്കും. അപ്പൊ അത്രക്കും സ്നേഹിക്കുന്ന ഒരാൾ എന്തോ ഒന്ന് ചെയ്തപ്പോ ഒന്നു മനസിന്റെ ആയതിൽ തട്ടി അത്രെയേ ഒള്ളു. മനസ് തുറന്ന് സംസാരിച്ച തീരുന്ന പ്രശനമേ ഒള്ളു.
പിന്നെ അവനെ ഇനി വേദനിപ്പിക്കരുത്. അത് അവൻ സഹിക്കൂല. അവനെ അങ്ങനെ കാണുമ്പോ.... എനിക്കും സഹിക്കൂല.
ഞങ്ങൾക്ക് അവൻ തന്നെ ഒള്ളു അത് കൊണ്ടാണ് ഇങ്ങനെ പറയാൻ കാരാണം. മോൻ അവന്റെ അടുത്തേക്ക് ചെല്ലാൻ നോ ക്ക്.
ആഹ് എന്നും പറഞ്ഞ് ഞാൻ അവന്റെ റൂമിലേക്ക് നടന്നു. അപ്പോഴും അവസാനം അവന്റെ ഉമ്മ പറഞ്ഞത് ആഞ്ഞടിക്കുന്നുണ്ടായിരുന്നു.
അവന്റെ റൂമിൽ എത്തിയപ്പോ അവൻ എനിക്ക് ഓപ്പോസിറ്റായി തിരിഞ്ഞ് ഫോണിൽ കളിക്കുകയായിരുന്നു. പെട്ടന്ന് അവൻ എനിക്ക് നേരെതിരിഞ്ഞപ്പോ അവന്റെ കൈ വേദനിച്ചു എന്ന് തോന്നുന്നു. അപ്പൊ അവൻ അലറിയതും എന്നെ കണ്ടതും ഒരുമിച്ചായിരുന്നു.
ഉമ്മ എന്താ മോനേ..... എന്നു ചോദിച്ചു
അത് ഒന്നുമില്ല എന്നു ഞാൻ പറഞ്ഞു.
അവൻ ഞാൻ ഉമ്മയോട് സംസാരിക്കുന്നതും എന്നെ ഇവിടെ കണ്ടതിന്റെ ഷോക്കിലായിരുന്നു. തെറ്റ് എന്റെ ഭാഗത്ത് ആയതു കൊണ്ട് എനിക്ക് അവനോട് എങ്ങനെ സംസാരിക്കേണ്ടത് എന്നറിയുന്നില്ല.
ആദി ബെഡിൽ നിന്നും എണീറ്റതും ഞാനും എഴുന്നേറ്റ് അവനെ പോയി കെട്ടി പിടിച്ചിട്ട് സോറിഡാ....എന്നു പറഞ്ഞു.അവൻ ആദ്യം ചേർത്ത് പിടിക്കാൻ മടിച്ചെങ്കിലും പിന്നീട് അവൻ ചേർത്തു പിടിച്ചു. അപ്പോഴാണ് എന്റെ ശ്വോസം പോയത്.
അൽഹംദുലിഹാഹ്. എന്നും പറഞ്ഞ് അവന്റെ കൈയിലേക്ക് നോക്കിയപ്പോ. ചുവന്ന വിഴിങ്ങി വന്നിട്ടുണ്ട്.
ആദി നീ ഡ്രസ്സ്മാർഹ് നമുക്ക് ഹോസ്പിറ്റലിൽ പോയിവരാം.ആ കൈ നല്ലവണം വിഴുങ്ങിയിട്ടുണ്ട്.
അത് ഒന്നും വേണ്ട ജംഷി. അത് അങ്ങനെ തന്നെ സുഖമാവും.
അത് അങ്ങനെ പറഞ്ഞാൽ ശരിയാവൂല്ല നീ വേഗം ഡ്രസ്സ് ചേഞ്ച് ചെയ്യാൻ നോക്ക് എന്നും പറഞ്ഞ് അവനെ തളി വിട്ടു.
ഷർട്ട് ഇടാൻ പ്രയാസപ്പെടുന്നത് കണ്ട് ഷർട്ട് റെഡിയാക്കി ബട്ടൺ ഇട്ടു കൊടുക്കുമ്പോ..... അവന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നത് കണ്ടു.
അയേ.... എന്റെ ആദി നീ കരയണോ... നിനക്ക് അത് തീരേ... ചേരുലട്ടോ..... ആ കണ്ണ് ഓകേ തുടച്ച് വേഗം ഇറങ്ങാൻ നോക്ക്
പിന്നെ ഉമ്മ ഇന്ന് രാത്രി ഫുഡ് ഉണ്ടാക്കണ്ട ഞാൻ കൊണ്ട് വാരണ്ട്.
അത് ഒന്നും വേണ്ട മോനേ....
ഇന്ന് ഒരു ദിവസം അല്ലേ.... അതൊന്നും സാരമില്ല.
അതും പറഞ്ഞ് ഞങ്ങൾ രണ്ടുപേരും ഇറങ്ങി. ബൈക്ക് ഹൈവയിൽ ആയതുകൊണ്ട് അതുവരെ നടക്കേണ്ടി വന്നു. അവിടുന്ന് ബൈക്കുമായി ഹോസ്പിറ്റലിലേക്ക് പോയി.
വൈകുന്നേര സമയം ആയതു കൊണ്ട് ഒപി ഉണ്ടായിരുന്നില്ല. അപ്പൊ ക്യാഷുവാലിറ്റിയില്ലേക്ക് കൊണ്ടുപോയി. ഡോക്ടർ icu വിൽ ആയതുകൊണ്ട് കുറച്ചു നേരം പുറത്തു ഇരിക്കേണ്ടി വന്നു.
പുറത്തെ ചെയറിൽ ഇരിക്കുമ്പോ ഇന്ന് രാവിലെ ഇടിച്ചിട്ട പെൺകുട്ടി ഉണ്ട് അവിടെ.
ഞാൻ അവളോട് ഒന്നു സംസാരിക്കണം എന്ന് വിജാരിച്ച് അവനോട് ബാത്റൂമിൽ പോയി ഇപ്പൊ വരാം എന്ന് പറഞ്ഞ് അവളുടെ അടുത്തേക്ക് നീങ്ങി.
ഞാൻ അവളുടെ അടുത്ത് എത്തൻ നേരം അവള് എന്നെ കണ്ട് ഒന്നു ഷോക്കായിട്ടുണ്ട്.
അവളുടെ നേരെ ഹായ് എന്നു പറഞ്ഞ് അവളുടെ അടുത്തു നിന്നു
എന്താ ഇവിടെ
ഉമ്മാക്ക് ഒന്നു ചെറിയ പനി അപ്പൊ ഒന്നു കാണിക്കാൻ വന്നതാ. നിങ്ങൾ എന്താ ഇവിടെ.
എന്റെ ഫ്രണ്ടിനെ കാണിക്കാൻ വന്നതാ....
എന്നാ ശരി എന്നും പറഞ്ഞ് ഞാൻ പോന്നു.
പിന്നെയാ ഓർത്തത് അവളെ പേര് ചോയിക്കാൻ മറന്നത്. ആ അവസരം ഇനിയും വരുമല്ലോ എന്ന് പറഞ്ഞ് ആദിന്റെ അടുത്തേക്ക് പോയി.
അവിടെ എത്തിയപ്പോ അവനെ കാണാനില്ല ഞാൻ അവൻ ഡോക്ടറെ കാണാൻ പോയിട്ടുണ്ടാവും എന്ന് വിജാരിച്ച് അവിടെയുള്ള സീറ്റിൽ പോയി ഇരുന്നു.
കുറച്ചു കഴിഞ്ഞതും അവൻ ഡോക്ടറെ കണ്ട് വരുന്നുണ്ട്.
എന്താടാ... ഡോക്ടർ പറഞ്ഞത്.
അത് എല്ലുകൾ തമ്മിലുള്ള ജോയിന്റെ വിട്ടതാണ്.ഒരു മാസം പ്ലാസ്റ്റർ ഇടണം എന്നു പറഞ്ഞു.
പിന്നെ പ്ലാസ്റ്റർ ഇടാൻ പോയി
പ്ലാസ്റ്റർ ഇട്ടു വരുമ്പോ മരുന്ന് വാങ്ങി ബില്ല് പേ ചെയ്തു ഇറങ്ങുമ്പോ... ഞാൻ അവൾ ഇവിടെ എവിടെയങ്കിലും ഉണ്ടോ എന്ന് നോക്കി.
ജംഷി നീ ആരെയെയാടെ തിരയുന്നത്.
ഞാൻ ആരെയും തിരയുന്നില്ലല്ലോ നിനക്ക് തോന്നിയതാവും.
അവൻ സംഷയം കുടിങ്ങിയ സ്ഥിതിക്ക് അവിടെ നിൽക്കുന്നത് നല്ലതല്ല എന്നു വിജാരിച്ച് ഞാൻ തൊട്ടടുത്തുള്ള ഗ്രീൻ റെസ്റ്റോറന്റിലേക്ക് ബൈക്ക് കയറ്റി അവിടുന്ന് പൊറാട്ടയും അൽഫാമും വാങ്ങി. വീട്ടിലോട്ട് പോയി.
അവന്റെ വീട്ടിൽ എത്തിയപ്പോ ഉമ്മയും അനിയത്തിയും വെയിറ്റ് ചെയ്ത് ഇരിക്കുന്നുണ്ടായിരുന്നുണ്ടായിരുന്നു.
വീട്ടിലേക്ക് കയറുമ്പോ അവനോട് ഉമ്മ എന്തെക്കെയോ ചോദിക്കുന്നുണ്ട്. അവൻ അതിനുള്ള ഉത്തരവും നൽകുന്നുണ്ട്.
എനിക്ക് വേഗം പോവേണ്ടി വരും എന്ന് വിജാരിച്ച് അവർ ഭക്ഷണം വിളമ്പി.
അങ്ങനെ ഭക്ഷണം കഴിച്ചു ഞാൻ പോകാൻ നേരം ആദി എന്റെ അടുത്തേക്ക് വന്നു.
പോവുകയാണോ... ജംഷി.
ആഹ്. എന്തേ......
കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു. നമുക്ക് കുറച്ച് അങ്ങോട് മാറിനിൽക്കും.
ഉമ്മയെല്ലാം പറഞ്ഞുലെ.... ഉപ്പയെ പറ്റി.
ആഹ്
എന്റെ ഉപ്പ മരിച്ചിട്ടുണ്ട്. പക്ഷെ ഒരാൾ കൊന്നതാണ്.
Ath അവൻ പറഞ്ഞതും എന്റെ മനസ് ഒന്നു പിടച്ചു.
ആരാണ് അത് ചെയ്തത് (അതു ചോദിക്കുമ്പോ ശബ്ദം idarunnudayirunnu)
എം കോമിൽ പഠിക്കുന്ന ഫാദിൽ
ഫാദിലോ..... അവൻ അങ്ങനെ chayumoo.....
തുടരും...
വായിച്ചു അഭിപ്രായം അറിയിക്കുക. 👇🏻
✍🏻Mh'd Mansur
💞 ഇവളാണെൻ ബീവി 💘
ραrτ-6
✍🏻Manzu
💝←→💖←→💗←→💓←→💕←→❣️←→💔
"ആരാ അത് ചെയ്തത്"(അതു ചോദിക്കുമ്പോ ശബ്ദം ഇടറുന്നുണ്ടായിരുന്നു)
"എം കോമിൽ പഠിക്കുന്ന ഫാദിൽ"
"ഫാദിലോ..... അവൻ അങ്ങനെ ചെയ്യുമോ......"
"അവനെ നിനക്ക് അറിയാത്തതുകൊണ്ട.പിന്നെ കോളേജിൽ ഡ്രഗ്സ് വിൽപന നടത്തുന്നു എന്ന ഇൻഫർമേഷൻ കിട്ടി എന്നും പറഞ്ഞ് പോലീസ് വന്നത് ഓർമയുണ്ടോ..."
"ആഹാ.."
"ആ വിൽപ്പനക്കാരൻ ഇവനാണ്.ഇവാൻ ഒറ്റക്കല്ല കൂടെ രണ്ടു പേരും കൂടി ഉണ്ട്. ആ മൈക്കിളും രവിയും ഉണ്ട്."
"ഇത് ഓകേ...നീ എങ്ങനെയാ അരിഞ്ഞത്."
"പറയാം. ഈ ഫാദിൽ എന്നവൻ എന്റെ ഉപ്പയുടെ ജേഷ്ട്ടന്റെ മോനാണ്.ഉപ്പാക്ക് ബിസിനസിന്റെ ആവിശ്യാർത്ഥം ബാംഗ്ലൂരിൽ പോയപ്പോ അവിടെ നിന്ന് ഉപ്പ ഇവനെ കണ്ടിരുന്നു. ഉപ്പ നാട്ടിൽ എത്തിയപ്പോ അവനോട് ചോദിച്ചപ്പോ.... ശരിയായ ഉത്തരം കിട്ടാത്തപ്പോ അവനെ മൊത്തമായി പരിശോധിക്കണം എന്നുവിജാരിച്ച്. അവന്റെ മേൽ ചെക്ക് ചെയ്ത് റൂമിലേക്കു പോയി അലമാര ഒഴികെ ചെയ്തപ്പോ ഒന്നും കിട്ടിയില്ല. അവസാനം അതു ചെക്ക് ചെയ്തപ്പോ അതിലെ സാധനം കണ്ട് ഉപ്പ ഒന്ന് ഞെട്ടി.ഇത് എവിടുന്ന് കിട്ടിയതാ എന്നും ചോദിച്ച് കുറെ ചൂടായി അവസാനം ഇനി ഉണ്ടാവരുത് എന്നും പറഞ്ഞ് വിട്ടു.അത് മയക്കുമരുന്നായിരുന്നു. ഇത് ഉപ്പ ഒരു രഹസ്യമായി കൊണ്ട് നടന്നു. അത് അവൻ ഊർജം നൽകി.ദിവസം മാറുന്നതിനുഅനുസരിച്ച് അവന്റെ സ്വഭാവത്തിലും മാറ്റം ഉണ്ടാക്കി. ഉപ്പയെയും ഉമ്മയോടും കയർത്തു സംസാരിക്കാൻ തുടങ്ങി. അവൻ തോന്നുമ്പോ വീട്ടിലേക്ക് വരികയും പോവുകയും ചെയ്യും. അവൻ തോന്നിയ രൂപത്തിൽ ജീവിച്ചു പോവുമ്പോ ഉപ്പയെല്ലാം അറിഞ്ഞു.നാട്ടിൽ വന്നപ്പോ....അവനെ വിളിച്ചു ഉപദേഷിച്ചു.അപ്പൊ അവൻ ഒരുകാര്യം പറഞ്ഞു.
"താൻ തന്റെ പണി നോക്കിയാമതി എന്റെ പണി നോക്കണ്ട."
ഈ കാര്യം അവന്റെ ഉപ്പാനെ അറിയിച്ചപ്പോ.... ഉപ്പ ഇതു വരെ എല്ലാ കാര്യത്തിനും ഒന്നും പറഞ്ഞിട്ടില്ല.പക്ഷെ ഏതു ഉപ്പയും കേൾക്കാൻ ആഗ്രഹിക്കാത്തത് കേട്ടപ്പോ അയാൾക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല.അവന്റെ അടുത്ത് പോയി അടിച്ചു. അവൻ അത് എന്റെ ഉപ്പയോട് നല്ല ദേഷ്യം ഉണ്ടാക്കി. ആ അടികിട്ടിയ സമയം അവൻ വീട് വിട്ട് ഇറങ്ങിയിരുന്നു.പിന്നെ ഒരാഴ്ച കഴിഞ്ഞതും എന്റെ ഉപ്പ."
എന്ന് മാത്രമേ പറയാൻ സാധിച്ചിട്ടൊള്ളു അപ്പൊയേകും അവൻ കാണു പൊത്തി കരയാൻ തുടങ്ങിയിരുന്നു.
"ആദി. കരയിലെ നമുക്ക് അതിനൊക്കെ തിരിച്ചടിക്കണം. നീ ഇപ്പൊ മുഖം തുടച്ച് ഉറങ്ങാൻ നോക്ക്."
"ഡാ അത് ഒന്നും വേണ്ടടാ.... ഇനി നീ ഒരു പ്രശനത്തിനും പോവലാട്ടോ..... ഇനിയും ചില കാര്യങ്ങളും പറയാൻ ഉണ്ട് ഇപ്പൊ സമയം ഒരുപാടായി. നീ പോവാൻ നോക്ക്."
"അത് ഒന്നും സാരമില്ലടാ നീ പറഞ്ഞോ...."
"അത് ഒന്നും പറഞ്ഞാ ശരിയാവൂല. നീ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയില്ല. ആ ഉമ്മ ടെൻഷൻ അടിച്ചു നിൽക്കുന്നുണ്ടാവും നീ വേഗം ചെല്ലാൻ നോക്ക്."
എന്നാ ശരി നാളെ കാണാം എന്നു പറഞ്ഞ് അവിടെ ബൈക്കും എടുത്ത് വീട്ടിലേക്ക് പുറപ്പെട്ടു.
യാത്രയിൽ ഉടനീളം അവൻ പറഞ്ഞ ഓരോ വാക്കുകളും എന്റെ ചെവിയിലേക്ക് ആഞ്ഞടിക്കുന്നുണ്ടായിരുന്നു. പാവം ഇന്ന് ഒരുപാട് വേദനിച്ചിട്ടുണ്ട്. അത് എല്ലാം മറന്ന് അവൻ വീണ്ടും വന്നാലോ... അൽഹംദുലില്ലാഹ്. എന്ന് എന്നെ പടച്ച തമ്പുരാനോട് സ്തുതിച്ചു ബൈക്ക് ഒന്നുകൂടെ ശ്രദ്ധ ചെലുത്തി ഓടിച്ചു.
ബൈക്കിന് എത്ര കൊടുത്തിട്ടും മനസ് നിറയെ അവനും അവന്റെ ഫാമിലിയും ആയിരുന്നു.
കുറെ ദൂരത്തെ യാത്രക്ക് ശേഷം എന്റെ വീടിന്റെ ഗെയ്റ്റ് കണ്ടപ്പോഴാണ് എന്റെ വീട് എത്തി എന്നാ ബോധം തന്നെ വന്നത്.
വണ്ടി പാർക്കിംഗ് ചെയ്ത് വീട്ടിലേക്ക് കയറുമ്പോ ഉമ്മയുണ്ട് കണ്ണുകൾ ഉരുണ്ടയാക്കി എന്നെ നോക്കുന്നുണ്ട്. മനസ് ശാന്തം അല്ലാത്തത് കൊണ്ട് ഞാനൊന്നും പറയാതെ വീട്ടിനുള്ളിൽ കയറിയപ്പോ ഉമ്മ മുൻപിൽ കയറി നിന്ന്
"എവിടെ ആയിരുന്നു ഇത്ര നേരം"
"ആദിയുടെ വീട്ടിലായിരുന്നു. അവൻ സുഖം ഇല്ലാത്തത് കൊണ്ട് കാണാൻ പോയതാണ്. എന്നും പറഞ്ഞ് റൂമിലേക്ക് കയറി.
"ഉമ്മ എനിക്ക് ഭക്ഷണം വേണ്ടേ ഞാൻ കഴിച്ചതാണ്."എന്ന് ഞാൻ അലറി വിളിച്ചു പറഞ്ഞു.
റൂമിൽ കയറിയ ഉടനെ ഡോർ ക്ലോസ് ചെയ്ത് ബെടില്ലേക്ക് ഒരു കിടത്തം ആയിരുന്നു.
മനസ് ഇപ്പൊ അവൻ മാത്രമേ ഒള്ളു. അവന്റെ കോളേജിലെ ഓരോ വിഢിത്തരങ്ങളും കോപ്രായങ്ങളും എല്ലാം ഞങ്ങളുടെ മുമ്പിൽ തകർത്തി അടികളിക്കുമ്പോഴും അവന്റെ നീറുകയാണ് എന്നത് ഇന്നാണ് അറിയുന്നത്.അവൻ ഉപ്പയിടുള്ള സ്നേഹം ഇപ്പോഴാണ് അറിയുന്നത്.
ആ പതിനാലാം രാവിലെ പൂർണ ചന്ദ്രൻ വെട്ടി തിളങ്ങുമ്പോഴും ഉറക്കം ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കുന്നുണ്ട്. ഒരു ഉറക്കം തലോടാൻ വേണ്ടി കുറെ കഷ്ടപെട്ടിട്ടും ഉറക്കം വരുന്നില്ല. മനസു നിറയെ ആദി പറഞ്ഞ കാര്യം ആയതു കൊണ്ടാവാം. അവസാനം ഒരു സോങ്ങും പ്ലയെ ചെയ്ത് കിടന്ന ഞാൻ ഒരു അരമണിക്കൂർ ആയപോയേക്കും ഉറങ്ങിയിട്ടുണ്ടാവും.
നാട്ടിലെ പളിയിൽനിന്നും ബാങ്ക് ഒലികാൾ മുഴങ്ങിയപ്പോ അനിയത്തി വന്ന് തട്ടി ഉണർത്തി.
ശരീരത്തിൽ കിടന്ന പുതപ്പിനെ കാലുകൾ കൊണ്ട് തട്ടി മാറ്റി. തലയനക്കരികിലുള്ള ഫോണിൽ നിന്നും song ഓഫ് ചെയ്ത ബാത്റൂമിൽ കയറി. രാവിലെ കോളേജിൽ പോവാൻ ഉള്ളത് കൊണ്ട് എന്നും സുബ്ഹിക്ക് തന്നെ കുളികലാണ് പതിവ്. അതു പോലെ ഇന്നും കുളിച്ച ഫ്രഷായി നിസ്കരിച്ച് ടേബിളിന്റെ അടുത്ത് പോയപ്പോ ആവിപറക്കുന്ന സുലൈമാനി അവിടെ ഇരിപ്പുണ്ട്. അതും എടുത്ത് ബാൽകെണിയിൽ പോയി സുലൈമാനി കുടിച്ചും വേറെ എന്തക്കയോ ചിന്തിച്ചും ഇരുന്നു. പിന്നെയാണ് ഞാൻ തന്നെ ചിന്തിച്ചത്. അതിനാ മാത്രം എന്താപ്പോ ചിന്തിക്കാനുള്ളത്. അത് ഒകെ വരുന്നോടത്ത് വെച്ച് കാണാം എന്ന് വിജാരിച്ച് പത്രം വായിക്കാൻ പോയി.
പത്രം എല്ലാം വായിച്ച് സമയം നോക്കിയപ്പോ എട്ടര ആയിട്ടുണ്ട് ഞാൻ വേഗം ഡ്രസ്സ് മാറി ചായയും കുടിച്ചു ബൈക്ക് എടുത്ത് ആദിയുടെ അടുത്തേക്ക് പോയി.അർഷിയോട് പറഞ്ഞിരുന്നു അവനോട് പോവാൻ ഞാൻ കുറച്ച് ലേറ്റവും എന്ന്.
നേരം വൈകിയത് കൊണ്ട് ആദിയുടെ വീട്ടിൽ കയറാനുള്ള സമയം കിട്ടിയിരുന്നില്ല. അവന്റെ ഉമ്മയോട് സലാം പറഞ്ഞ് അവിടുന്ന് ഇറങ്ങി. യാത്രയിൽ സംസാരം എല്ലാം ഫാദിലിനെ പറ്റി ആയിരുന്നു.അവൻ അത് പറയുന്നത് ഇഷ്ട്ടം ഇല്ല എന്നറിഞ്ഞപോ njan നിർത്തി.
നീണ്ട സംസാരത്തിനു ശേഷം കോളേജ് ഗെയിറ്റും കടന്ന് ബൈക്ക് പാർക്കിംഗ് ഏരിയയിലേക്ക് പോയി. പാർക്ക് ചെയ്തത് ഞങ്ങൾ രണ്ടു പേരും തോളോട് തോൾ ചേർന്ന് വരുന്നത് കണ്ട് ഫ്രണ്ട്സ് വായയും തുറന്ന് ഇരിക്കുകയാണ്.
"നൗഫിയെ ഇന്നലെ കീരിയും പാമ്പും ആയി നടന്നവരെ ഇപ്പൊ തൊട്ടുരുമ്മി വരുന്നത്. ഞാൻ എന്താ കാണുന്നത് പടച്ചോനെ...."(അർഷി)
"എടാ എങ്ങനെ ശരിയാക്കിയടുത്തടാ..."
"അതിന് ഞങ്ങൾ ശരിയാവാൻ എന്താ പ്രശ്നമാണ് ഉണ്ടായത്... "ഞാനായിരുന്നു അത് ചോദിച്ചത്.
"നിങ്ങൾ ആളെ കോഴി അകത്തെ ക്ലാസ്സിൽ കയറാൻ നോക്ക്."പാച്ചു.
പിന്നെ എല്ലാവരും ചേർത്ത് പിടിച്ചു. ക്ലാസ്സിലേക്ക് പോയി.
ഫസ്റ്റ് പിരീഡ് കഴിഞ്ഞപ്പോ ആദി മൂത്ര മൊഴിക്കാൻ പോയി. അപ്പൊ ഞാനും അവന്റെ കൂടെ ഞാനും പോയി.
പോയി വരുമ്പോ അവനോട് ചോദിച്ചു
"നീ എന്താണ് ഇന്നലെ പറയാനുണ്ട് എന്ന് പറഞ്ഞത് ."
"വാ നമുക്ക് കേറ്റീൻ പോവാ....അവിടുന്ന് നമുക്ക് സംസാരിക്കാം."
ക്യാന്റീനിൽ പോയി ഒരു ജ്യൂസും ഓർഡർ ചെയ്ത്. അവിടെ കണ്ട ടേബിളിൽ പോയി ഇരുന്നു.
"എന്താടാ... നീ പറയാൻ ഉണ്ട് എന്ന് പറഞ്ഞത്."
"ആ ഫാദിൽ എന്നെ കാണാൻ വന്നിരുന്നു.എന്നിട്ട് ഞങ്ങളോട് വീട് മാറാൻ പറഞ്ഞു.അവന് അടുത്ത കൊല്ലം പഠനം കഴിഞ്ഞാൽ ബിസിനസ്സ് തുടങ്ങുകയാണ്.അപ്പോ അതിന്റെ ഗോടോൺ ഞങ്ങള് വീട് നിൽക്കുന്ന സ്ഥലത്താണ് ഉണ്ടാക്കുന്നത്.
എനിക്ക് എന്താ ചെയ്യേണ്ടതാ എന്ന് അറിയുന്നില്ല.ഞാൻ ഇത് ഉമ്മയോട് പറഞ്ഞിട്ടില്ല."
"ആ പറയണ്ടാ..നമ്മുക്കും എന്തങ്കിലും ചെയ്യാം.പിന്നെ എനിക്ക് അറിയാത്തെ കൊണ്ട് ഞാൻ ചോദിക്കുകയാണ്.ഇങ്ങള് എങ്ങനെയാണ് ഇപ്പോ നിൽക്കുന്ന വീട്ടിൽ എത്തിയത്."
ഉപ്പ മരിച്ചതിനു ശേഷം അവന് വീണ്ടും വീട്ടിൽ എത്തിയിരുന്നു.അവന് വീണ്ടും ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു.അപ്പോ ഉമ്മ പറഞ്ഞു നമ്മുക്ക് വീട് മാറാം എന്ന്. ഉപ്പന്റെ അവകാശപെട്ട സഥലത്ത് കൈലുള്ള പൈസ കൊണ്ട് വീട് എടുത്തു.
ആഹ് പോവാം എല്ലാത്തിനും ഒരു വഴിയുണ്ടും" എന്ന് പറഞ്ഞ് ഞങ്ങള് അവിടുന്നു എണിറ്റ് പുറത്ത് ഇറങ്ങിയപ്പോ....നമ്മള് ഇടിച്ച പെൺകുട്ടി വരുന്നുണ്ട്.
ഞാൻ ആദിയോട് ഇപ്പോ വരാം എന്നു പറഞ്ഞ് അവളുടെ അടുത്തേക്ക് നീങ്ങി.
"ഹായ് ഉമ്മാന്റെ അൃുഖം മാറിയോ..."
"ആ കുറവുണ്ട്.അവനെയും കൊണ്ടാണോ....ഇന്നലെ ഹോസ്പിറ്റലിൽ വന്നത്."
"ആഹ് പിന്നെ ഇന്നലെ ചോദിക്കാൻ മറന്നുപോയി.തന്റെ പേര് എന്താ....."
"നിഹാലാ നെസ്റിൻ.ഞാൻ അങ്ങോട്ട് ചെല്ലട്ടേ...അവിടെ എന്ന് വെയ്യറ്റ് ചെയ്യുന്നുണ്ട്."
"ആഹ് എന്നാ ശരി."എന്നും പറഞ്ഞ് നീങ്ങി.
അങ്ങനെ ദിവസങ്ങള് കടന്നുപോയി.ആദിക്ക് ഒരു വീട് നോക്കുന്നുണ്ട്.പിന്നെ ആ നിഹാലാ അവളെ ഇടക്ക് ഒാക്കെ കാണാറുണ്ട്.എനിക്ക് ഇപ്പോ ചെറുതായി പ്രണയം ഒാക്കെ ഉണ്ട്.അത് അവളോട് നാളെ പറയണം എന്ന് വിജാരിച്ചിട്ടുണ്ട്.അവളോട് നാളെ കോളേജിന്റെ അടുത്തുള്ള കഫെയിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്.
രാവിലെ നല്ല ഉന്മേഷത്തോടെ എണീറ്റ് കുളിച്ച് ഫ്രഷായി പുതുവസത്രം ധരിച്ച് cafeയിലേക്ക് വിട്ടു.
തുടരും...
വായിച്ച് അഭിപ്രായം അറിയിക്കണം.👇🏻
✍🏻Mh'd Mansur
💞 ഇവളാണെൻ ബീവി 💘
ραrτ-7
✍🏻Manzu
💝←→💖←→💗←→💓←→💕←→❣️←→💔
അങ്ങനെ ദിവസങ്ങള് കടന്നുപോയി.ആദിക്ക് ഒരു വീട് നോക്കുന്നുണ്ട്.പിന്നെ ആ നിഹാലാ അവളെ ഇടക്ക് ഒാക്കെ കാണാറുണ്ട്.എനിക്ക് ഇപ്പോ ചെറുതായി പ്രണയം ഒാക്കെ ഉണ്ട്.അത് അവളോട് നാളെ പറയണം എന്ന് വിജാരിച്ചിട്ടുണ്ട്.അവളോട് നാളെ കോളേജിന്റെ അടുത്തുള്ള കഫെയിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്.
രാവിലെ നല്ല ഉന്മേഷത്തോടെ എണീറ്റ് കുളിച്ച് ഫ്രഷായി പുതുവസത്രം ധരിച്ച് cafeയിലേക്ക് വിട്ടു.
Cafe യുടെ മുൻപിൽ വണ്ടി പാർക്ക് ചെയ്ത്.കഫെയുടെ ഉള്ളിലേക്ക് കയറി.ചുറ്റും നോക്കിയപ്പോ....നമ്മളെ ബീവിയുണ്ട് ഒരു മൂലയിൽ പോയി ഇരിക്കുന്നുണ്ട്.
ഇന്ന് അവൾ സാധാരണയിലേകളും മൊഞ്ചകുടിയോ എന്ന ഡൗട്ട് ഉണ്ട്.സ്കാഫ് ഓക്കേ ചെയ്ത്. സുറുമക്കയിട്ട് നല്ല അടിപൊളി മൊഞ്ചത്തി ആയിട്ടുണ്ട്. ആ വെളുത്ത് തുടുത്ത കവിൾ കണ്ട ഒരു കിസ്സ് കൊടുക്കാൻ തോന്നും.
അറിയാതെ ഓളെ മുഹബത്തിനെ പറ്റി ചിന്തിച്ച് അവളെ ഓപ്പോസിറ്റ് ഉള്ള സീറ്റിൽ ഇരുന്നത് അറിഞ്ഞിരുന്നില്ല.
"ജംഷിർക്ക ഇങ്ങള് എന്താ ഇങ്ങനെ നോക്കുന്നത്."
"നിന്റെ മൊഞ്ച് കണ്ട് നോക്കിയതാ മോളെ."ഇത് നമ്മൾ മനസിൽ പറഞ്ഞതാണ്.
"എന്താ ഇങ്ങള് പറഞ്ഞത്."
"ഞാൻ ഒന്നും പറഞ്ഞില്ലാലോ നിനക്ക് തോന്നിയതാവും."
അപ്പോയെക്കും വെയ്റ്റർ വന്നിട്ട് എന്താ വേണ്ടത് എന്ന ചോദിച്ചു.
രണ്ട് ചിക്കുവും രണ്ട് ബർഗറും ഓർഡർ കൊടുത്തു.
"പിന്നെ ജംഷിർക്ക ഇങ്ങള് ഇങ്ങൾ എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞില്ലേ അത് എന്താ...."
"അടങ്ങ് പെണെ ആ ഓർഡർ കൊടുത്ത സാധനം ഒന്നു വന്നോട്ടെ...."
അവൾക്ക് എന്റെ പെരുമാറ്റത്തിൽ എന്തക്കയോ സംശയം തോന്നുന്നുണ്ട്. ഞാൻ അത് ഒന്നും വകവെക്കാതെ ഓർഡർ കൊടുത്ത ജ്യൂസിനെ വെയിറ്റ് ചെയ്തു.
രണ്ടു മിനുട്ട് കഴിഞ്ഞതും ഓർഡർ കൊടുത്ത ജ്യൂസും സ്നാക്സും ടേബിളിനു മീതെ വെയ്റ്റർ കൊണ്ടവന്നു വെച്ചു.
"ജംഷിർക്ക ഇനി എന്തിനാ ഇങ്ങോട്ടുവരാൻ പറഞ്ഞത്."
ജ്യൂസ് സ്ട്രോ കൊണ്ട് ഒരു കുടിക്കാൻ ഇറങ്ങുമ്പോഴായിരുന്നു അവളുടെ ചോദ്യം.
അതു അവൾ ചോദിച്ചതും എന്റെ തൊണ്ട വറ്റി വരണ്ടു തുടങ്ങി. എനിക്ക് എന്ത് പറഞ്ഞാ തുടങ്ങേണ്ടത് എന്ന് അറിയുന്നില്ല. ഞാൻ ആണെങ്കിൽ വിയർക്കാൻ തുടങ്ങി. അവസാനം എന്തിനെയും നേരിടാൻ ഞാൻ തയ്യാറാണ് എന്ന് മനസ്സിൽ കരുതി ഞാൻ എന്റെ ഇഷ്ട്ടം അവളോട് പറയാൻ തുനിഞ്ഞു.
"നിഹ എനിക്ക് എങ്ങനെ പറയേണ്ടതും തുടങ്ങേണ്ടതും അത് ഒന്നും അറിയില്ല. ഇത് കേട്ടാൽ നിന്റെ പ്രതികരണം എനിക്ക് അനുകുലമാണോ പ്രതികൂലമാണോ ഒന്നും അറിയില്ല പക്ഷെ എനിക്ക് ഒരു കാര്യം അറിയാം. എന്റെ ഈ ഹൃദയം."
അത്രേ പറഞ്ഞപോകും അവൾ നിർത്താൻ പറഞ്ഞു
"ഏയി ഒന്നു നിർത്തുമോ മാഷേ....ഞാനും ഒന്ന് പറഞ്ഞാട്ടെ....
എന്നെ പ്രണയിക്കുന്നുണ്ട്, എന്നെ ഇഷ്ടമാണ് ഇത് ഒകെ അല്ലേ പറയാനുള്ളത്. എന്നാ കേട്ടോ.... എനിക്ക് ഇയാളെ ഇഷ്ട്ടം അല്ല. തന്നെ ഞാൻ ഒരു ഫ്രിണ്ടായിയാണ് ഞാൻ കണ്ടിരുന്നത്. അതും നീ ഇല്ലാതാക്കിയല്ലോ..... പിന്നെ അവസാനമായി ഒരു കാര്യം ഈ പേരും പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കരുത്."
ഇതെല്ലാം പറഞ്ഞ് അവൾ എഴുന്നേറ്റു പോയി. എനിക്ക് തല കറങ്ങുന്ന പോല്ലേ.... അനുഭവപ്പെടാൻ തുടങ്ങി. ടേബിളിൽ ഉള്ള ടിഷ്യു എടുത്ത് മുഖം തുടച്ച് വാഷ് റൂമിൽ പോയി ഒന്ന് ഫ്രഷായി ഇറങ്ങി ബില്ല് പേ ചെയ്ത് ബൈക്കും എടുത്ത് എവിടേക്ക് എന്നില്ലാതെ പോയി.
അവൾ പറഞ്ഞത് വീണ്ടും വീണ്ടും മനസിലേക്ക് വരുമ്പോ ബൈക്കിന്റെ ആക്സിലേറ്റർ കുടുന്നുണ്ടായിരുന്നു. സമയം പതിനൊന്നു മണിയായത് റോഡിൽ കൂടതൽ വാഹനങ്ങൾ ഉണ്ടായിരുന്നില്ല.
ആ ചെറിയ തിരക്കുള്ള റോഡിലൂടെ ബൈക്ക് എങ്ങോട് എന്ന് ഇല്ലാതെ യാത്ര ചെയ്ത് അവസാനം ബീച്ചിൽ പോവാം എന്നു വിജാരിച്ച്. ആ പോവുന്നതിനിടക്ക് പോലീസ് ഉള്ളത് കൊണ്ട് ഞാൻ ബീച്ച് ഉപേക്ഷിച്ചു വീട്ടിലേക്ക് തിരിച്ചു.
നിഹ.അവളായിരുന്നു യാത്രയിൽ മുഴവനും. അവളുടെ ആ ചിരികുമ്പോഴുള്ള നുണകുഴികളും. വെളുത്ത കവിളും പിന്നെ ആ എളിയ മനസും ആയിരുന്നു അവളെ ഇഷ്ടപെടാൻ കാരണം പക്ഷെ ഇന്ന് അത് എനിക്ക് അന്യമാണ്. എന്തോ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നു ഇപ്പൊ.
കുറെ നേരത്തെ ചിന്തകൾക്ക് വിരാമമിട്ട് വീട്ടിൽ എത്തി.
വീട്ടിലേക്ക് കയറുമ്പോ ഇന്ന് കോളേജ് ഇല്ലേ.... എന്ന് ചോദിക്കുന്നുണ്ട് പക്ഷെ അതിന് എന്താ പറയേണ്ടത് കിട്ടുന്നില്ല.
ഉണ്ട് എന്ന് പറഞ്ഞാൽ എന്താ പോവാത്തത് എന്നാ ചോദ്യം വരും അതിന് ഞാൻ എന്തു പറയും. വീട്ടുകാരോട് ഇതുവരെ നുണപറഞ്ഞിട്ടില്ല. പറഞ്ഞാൽ അത് പൊളിഞ്ഞാൽ പിന്നെ അവർ എന്നെ വേറെ കാണു കൊണ്ട് കാണും.
ഇല്ല. വീട്ടുകാരോട് ഞാൻ പറയില്ല കളവ്. അവർ എന്നെ തെറ്റ് കാരനായി കാണും. അതിന് ഞാൻ സമ്മതിക്കില്ല. ഇപ്പൊ ഒന്നും പറയുന്നതാവും നല്ലത് എന്ന് വിജാരിച്ച് ഒന്നും സംസാരിക്കാതെ റൂമിലേക്ക് പിച്ച വച്ചു.
റൂമിൽ കയറി ഡോർ ലോക്ക് ചെയ്ത് ബെഡിലേക്ക് കിടക്കാൻ പോവുമ്പോ മുമ്പിലുള്ള ഫ്ലവർ വെയ്സ് തടഞ്ഞു വീഴാൻ പോയി. വീഴലും കൂടെ ആയപ്പോ ഫ്ലവർ വേസ് എടുത്ത് എറിഞ്ഞു പൊട്ടിച്ച് അവളോടുള്ള ദേഷ്യം തീർത്തു. പതിയ ബെഡിൽ പോയി കിടന്നു.
ഒന്ന് കണ്ണ് അടകുമ്പോയേക്കും അവളാണ് മനസിലേക്ക് വരുന്നത്. എത്ര തിരഞ്ഞു മറിഞ്ഞു കിടന്നിട്ടും ഒറക്കം വരുന്നില്ല. ഞാൻ ഒറക്കം വരാനും വേണ്ടി കുറെ കൊതിച്ചു പോയി aa നിമിഷം.
ആ സമയം നമ്മളെ ഫ്രണ്ട് എല്ലാവരും ഫോൺ നിൽക്കാതെ വിളിച്ചു കൊണ്ടിരിക്കുന്നുണ്ട്. അത് സഹിക്കാൻ വയ്യാതെ ആയപ്പോ ഫോൺ സൈലന്റിൽ ഇട് ഒറ്റ കിടത്തം.എന്തോ ആ സമയം ഞാൻ വേഗം ഉറങ്ങി പോയി.
പിന്നെ ജെന്ന വന്ന് വാതിലിന് നിർത്താതെ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണരുന്നത്. എന്തോ ഉണർന്ന് എഴുന്നേറ്റപ്പോ നല്ല ഒരു ആശ്വാസം ലഭിക്കുന്നുണ്ട്.
അപ്പോഴും വാതിലിന് മുട്ടുന്നുണ്ടായിരുന്നു. അത് ഒന്നും വകവെക്കാതെ ടവൽ എടുത്ത് കുളിക്കാൻ പോയി.
കുളിച്ച കഴിഞ്ഞ് ഇറങ്ങിയപ്പോഴും അതുപോലെ വാതിൽ മുട്ടി കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. അപ്പൊ അത് ആരാ എന്ന് അറിയാൻ വേണ്ടി വാതിൽ തുറന്നതും നമ്മളെ ഫ്രണ്ട്സ് എല്ലാവരും ഉണ്ട് പാലും കാട്ടി ഇളിക്കുണ്ട്.
"എ.. എ.. ന്താ...... ഇങ്ങൾ..... എല്ലാ.... വരും ഇവിടെ."
നിന്റെ അടിയന്തരമായിരുന്നു ഇന്ന് അപ്പൊ ഫുഡ് കഴിക്കാൻ വന്നതാ.....
അതും പറഞ്ഞ് അവര് ബെഡിലേക്ക് ചാടിയിരുന്നു.
ടേബിളിനു മുകളിൽ ഉള്ള വാട്ടർ ബോട്ടിൽ എടുത്ത് ബാൽ കെണിയിൽ പോയി. അപ്പൊ അർഷി വന്ന് തോളിൽ കയ്യിട്ടു.
"ജംഷി നിന്റെ പ്രശ്നം എന്താ..... ഉമ്മ പറഞ്ഞു നീ റൂമിൽ അടച്ചു കൂടി ഇരിക്കുകയാണ് എന്ന്. പിന്നെ ഇന്ന് കോളേജിലും വന്നില്ലല്ലോ.... എന്താ പ്രശനം എന്താ...."
അപ്പൊ ഞാൻ ഉള്ളിൽ കയറി ചെയർ എല്ലാവർക്കും അഭിമുഖമായി ഇരുന്നു.
ഇന്ന് നടന്ന സംഭവം എല്ലാവരോടും പറഞ്ഞു. അത് പറഞ്ഞതും എല്ലാവരും എന്നെ പൊങ്കാല ഇടാൻ വന്നു.
"ജംഷി അവൾ അങ്ങനെ പറഞ്ഞു എന്ന് വിജാരിച്ച് അവളെ മുമ്പിൽ പോവാതെ ഇരികുകയാണോ വേണ്ടത്.അവൾ മുമ്പിൽ നഞ്ച് വിരിച്ച് നടക്കുകയാ വേണ്ടത്.അപ്പൊയെ ആണ് കുട്ടി ആവുകയുള്ളു....."
"എടാ ഞാൻ ഓളെ അത്രക്കും ഇഷ്ടപ്പെട്ടു പോയി. അതു കൊണ്ടാടാ....."
"മനസിലാവും നിന്റെ അവസ്ഥ.എന്നാലും അതിന് കുറച്ചക്കെ ആണത്തം കാണിക്കേണ്ടേ....."
ഞാൻ അപ്പോഴാണ് ശ്രദിച്ചത്. ആദി ഇല്ല ഇല്ല ഇവരെ കൂട്ടത്തിൽ.
"അല്ല. ആദി എവിടെ...."
"അപ്പൊ നിന്റെ കൂടെ ഇല്ലേ.... അവൻ."
"ഇല്ലല്ലോ..... വേഗം വാ നമുക്ക് അവന്റെ വീട്ടിലേക്ക് പോയി നോക്കാം. "
"ആഹാ... "
പിന്നെ വേഗം ഡ്രസ്സ് മാറി അവന്റെ വീട് ലക്ഷ്യമാക്കി കാർ ഡ്രൈവ് ചെയ്തു.
ഏറെ ദൂരത്തെ യാത്രക്ക് ശേഷം കാർ അവന്റെ വീടിനു ബ്രൈക് ചവിട്ടിയതും അവിടെ കണ്ട കഴിച്ച കണ്ട് ഞാൻ ഒന്ന് ഭയന്നു.
തുടരും...
വായിച്ച് അഭിപ്രായം അറിയിക്കുക 👇🏻
✒️Mh'd Mansur
💞 ഇവളാണെൻ ബീവി 💘
ραrτ-8
✍🏻Manzu
💝←→💖←→💗←→💓←→💕←→❣️←→💔
പിന്നെ വേഗം ഡ്രസ്സ് മാറി അവന്റെ വീട് ലക്ഷ്യമാക്കി കാർ ഡ്രൈവ് ചെയ്തു.
ഏറെ ദൂരത്തെ യാത്രക്ക് ശേഷം കാർ അവന്റെ വീടിനു ബ്രൈക് ചവിട്ടിയതും അവിടെ കണ്ട കഴിച്ച കണ്ട് ഞാൻ ഒന്ന് ഭയന്നു.
വീട്ടുപകരണങ്ങൾ മുറ്റത്തെ മണ്ണിൽ നിലം പതിച്ചിട്ടുണ്ട്. ആദിയുടെ ഉമ്മയും പെങ്ങളും ബാൽക്കണിയിൽ ഇരുന്ന് കരയുന്നതും ഉണ്ട്.അവിടെയുള്ള കോളനി നിവാസികൾ തടിച്ചു കുടിയിരിക്കുന്നുണ്ട്.
"ചേട്ടാ.... എന്താ ഇവിടെ പ്രശനം."
അവിടെയുണ്ടായിരുന്ന പ്രായം കൂടിയ ചേട്ടനോട് ഞാൻ ചോദിച്ചു.
"അത് മോനെ.... മൂന്നാൽ ആളുകൾ വന്ന് എന്തക്കയോ..... തറപ്പിച്ചു സംസാരിക്കുന്നത് കണ്ടു. പിന്നെ അവര് ഉള്ളിലേക്ക് പോയി പാത്രങ്ങൾ എല്ലാം വലിച്ചു എറിയുന്നത് കണ്ടു. അത്രക്കെ എനിക്ക് അറിയുള്ളു."
അദ്ദേഹം അതു പറഞ്ഞതും എന്റെ രോമങ്ങൾ എഴുന്നേറ്റു നിൽകാൻ തുടങ്ങി. അവനോടുള്ള പക വർധിച്ചു.
ഞാൻ പതിയെ നടന്ന വീടിനു മുറ്റത്തേക്കു നടന്നു. അവന്റെ വീടിന്റെ വാതിൽ പടി എത്തിയതും അവന്റെ ഉമ്മ എന്നെക്കണ്ടതും ഓടിവന്ന് എന്നെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു.
"മോ....നെ.....പോയി...... മോനെ....... എല്ലാം....... പോയി.....ഇനി...... ഞങ്ങൾ........ എവിടെ..... ജീവിക്കും....."
ഇത് പറയുമ്പോ ആ ഉമ്മയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നുമു.
ഉമ്മ ഇതെല്ലാം പറയുമ്പോഴും എന്റെ മിഴികൾ പതിയെ നനഞ്ഞു തുടങ്ങിയിരുന്നു.
"ഉമ്മ.... ആദി എവിടെ...."
"അവൻ.... അകത്തുണ്ട്."
ഉമ്മയെ ഉള്ളിൽ കൊണ്ട് പോയി റൂമിലെ ബെഡിൽ കിടത്തി. ഞാൻ ആദിയുടെ റൂമിലേക്കു പോയി.
അവൻ തിരിഞ്ഞു കിടക്കുകയായിരുന്നു. ശബ്ദം ഇല്ലാതെ കരയുകയായിരുന്നു. അവന്റെ അടുത്ത് പോയി ഇരുന്നു എന്നിട്ട് അവന്റെ ശരീരത്തിൽ തൊടാത്തതും അവൻ എഴുന്നേറ്റ് എന്റെ നെഞ്ചിൽ വീണു കരഞ്ഞു.
അവനെ എങ്ങനെ സമദാമിപ്പിക്കേണ്ടത് എന്ന് അറിയുന്നില്ല.ആ സമയം നമ്മുടെ മറ്റേ ഫ്രണ്ട്സ് ഒന്നും അറിയാതെ പോല്ലേ നിൽക്കുന്നുണ്ട്.
"ഡാ പോയി കുറച്ചു വെള്ളം എടുത്തുവാ."ഞാൻ അർഷിയോട് പറഞ്ഞതും അവൻ വെള്ളം എടുക്കാൻ പോയി.
അപ്പൊ ഞാൻ സൈദലവിക്കയെ വിളിച്ചു.ഞാൻ സൈദലവിക്കയോട് വീട് എവിടെയെങ്കിലും വാടകക്ക് കിട്ടാൻ ഉണ്ട് എന്ന് പറഞ്ഞിരുന്നു അതു കൊണ്ടാണ് ഇപ്പൊ സൈദലവികയെ വിളിക്കാൻ കാരണം.
"ഹലോ....അസലാമുഅല്ലയ്ക്കും....
"വലൈകുമുസ്സലാം ആരാ വിളിക്കുന്നത്."
"ജംഷിറാണ്. പിന്നെ ഇക്ക ഇങ്ങള് പറഞ്ഞ വീട് ഒകെ അല്ലേ...."
"മോനെ... ആ വീട് ഒരാൾ ബുക്ക് ചെയ്തുന്ന കേട്ടത്."
"ആഹ്. വേറെ ഏതെങ്കിലും വീട് ഉണ്ടോ ഇങ്ങള് അറിവിൽ."
"എന്റെ അറിവിൽ വേറെ ഒന്നും ഇല്ല ഞാൻ ഒന്ന് അന്വേഷിക്കട്ടെ...."
"ആഹ് എന്നാ ശരി."എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. മനസിന് ഭയങ്കരെ ഇടങ്ങേറ്. വീട് കിട്ടാത്തത് കൊണ്ട് എന്താ ചെയേണ്ടത് ഒന്നും അറിയുന്നില്ല.ആകെ പിരാന്ത് പിടിക്കുന്നുണ്ട്.
അപ്പോയെക്കും അർഷി വെള്ളവുമായി വന്നു ഞാൻ ആദിക്ക് കൊടുത്തപ്പോ.... അവൻ ഒറ്റ വലിക്ക് കുടിച്ചു തീർത്തു. അവൻ അത്രക്കും വിശപ്പ് ഉണ്ടായിരുന്നു.
അർഷി എന്റെ മുഖത്തുള്ള സങ്കടം കണ്ടിട്ടാണ് എന്ന് തോന്നുന്നു.അവൻ എന്റെ അടുത്ത വന്ന് ചോദിക്കാൻ തുടങ്ങി.
"എന്താടാ.... പ്രശ്നം"(അർഷി)
"അത് ഞാൻ ഒരു വീട് അന്വേഷിച്ചിരുന്നു ഇപ്പൊ അത് വേറെ ഒരാൾ ബുക്ക് ചെയ്തു ഇനി വേറെ വീട് ഒന്നും കിട്ടാനില്ല... എന്താ.... ചെയ്ണ്ടത് എന്നും അറിയുന്നില്ല."(ഞാൻ)
"ജംഷി എന്റെ കെയർ ഓഫിൽ ഒരു വീട് ഉണ്ട് പക്ഷെ അത് ഞമ്മൾ ഒന്ന് ആഞ്ഞ് ശ്രമിക്കേണ്ടിവരും."നൗഫിയാണ് അത് പറഞ്ഞത്.
"അത് എന്താടാ....വല്ല പ്രശ്നവും ഉണ്ടോ...."
അങ്ങനെ ഇങ്ങള് വിജാരിക്കുന്ന കുന്ന പോല്ലേ... ഉള്ള പ്രശ്നം ഒന്നും അല്ല.വീട് എന്റെ ഉപ്പാന്റെ തന്നെയാണ് ആ വീട് വൃത്തി ഇല്ലാതെ കിടക്കുകയാണ് നമ്മൾ എല്ലാവരും ഒന്ന് വിജാരിച്ചാ തീരുന്ന പ്രശ്നമേ ഒള്ളു.
അപ്പൊ ഞാൻ എല്ലാവരെയും നോക്കിയപ്പോ... അവര് എല്ലാവരും ഒകെയാണ് പിന്നെ നമ്മളും ഒകെയായി.
അപ്പൊ അപ്രതീക്ഷിതമായി ഒരു ചോദ്യം പാച്ചുവിന്റെ വായയിൽ നിന്നും വന്നത്.
"ജംഷി എന്താടാ ആദിയുടെ ഫാമിലിയുടെ പ്രോബ്ലം."
അപ്പോ ഞാൻ ആദിയെ ഒന്നു നോക്കി പാവം ജനൽ കമ്പികൾകിടയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു.
പിന്നെ വിദൂരത്തിലേക്ക് നോക്കി ഞാൻ അവന്റെ വീട്ടിലേക്ക് വന്നതും ഫാമലിയുടെ പ്രോബ്ലംസും ഫാദിലിനെ പറ്റിയും പറഞ്ഞു.
ആദി ഈ കാര്യം എനോട് പറയുമ്പോ....എനിക്ക് തോന്നിയ സംശയം ഇവർക്കും ഉണ്ടായി.
ഫാദിൽ ഇങ്ങനെയോക്കെ ചെയ്യുമോ എന്ന സംശയം.
പിന്നെ ഘടികാരത്തിലെ മണുക്കൂറിന്റെ സൂജികൾ മൂന്ന് നാലു പാവിശ്യം കറങ്ങി സമയം ഒരു പത്ത് മണിയായിട്ടുണ്ടാവും.
ഇന്ന് ഞങ്ങള് എല്ലാവരും ആദിയുടെ വീട്ടിലായിരുന്നു തമാസം.ഞാൻ വീട്ടിലേക്ക് വിളിച്ചു പറഞ്ഞിരുന്നു ഇന്ന് വരുന്നില്ല എന്ന്.അടുക്കള കൈകാര്യം ചെയ്യ്തിരുന്നത് ഞങ്ങളായിരുന്നു.പാച്ചു കുക്കിങ്ങിന് എക്സ്പെർട്ട് ആയതു കൊണ്ട് ബുദ്ധിമുട്ട് ഒന്നും വന്നില്ല. ചിക്കൻ ചുട്ടതും ചപ്പാത്തിയും ആയിരുന്നു ഇന്നത്തെ ഫുഡ്. സംഭവം ഇന്ന് ഞങ്ങള്ക്ക് ഒരു പെരുന്നാളായിരുന്നു.
ദിവസങ്ങൾക്കു ശേഷം ഞങ്ങൾ എല്ലാവരും ഒന്ന് ഒരുമിച്ചു കഴിയാൻ സാധിച്ചതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്തു കാണാമായിരുന്നു.
രാത്രി കുറെ വൈകിയായിരുന്നു കിടന്നത്. എല്ലാവരുടെയും വിശേഷം പറഞ്ഞ് തീരണ്ടേ....അല്ലേലും രാത്രിയിൽ ഉറക്കം നഷ്ട്ടപെടുതി സംസാരിച്ചിരിക്കാൻ നല്ല രസാലെ.....
ആ രാത്രിയെ പകലാക്കി മാറ്റി സൂര്യൻ ഉദിച്ചു. സൂര്യന്റെ പ്രകാശം മുറ്റത്തെ മാവ് മരത്തിന്റെ ചില്ലകൾ കിടയിലൂടെ കടന്ന് വന്ന് ജനവാതിലിന്റെ കമ്പികളും കടന്ന് എന്റെ മുഖത്തേക്ക് പതിച്ചു.
പതിയെ പതിയെ കണ്ണുകൾ തുറന്ന് കൈകൾ രണ്ടും മുകളുലേക്ക് ഉയർത്തി ഒരു കൊടുവയായും ഇട്ട് മുറ്റത്തെ പൈപിൻ ചുവട്ടിൽ പോയി മുഖം കഴുകി. തിരികെവന്നപ്പോ അവിടെ ഒരു കഴിച്ച കണ്ട് ഒന്ന് മനസ് പിടഞ്ഞു.
ഫ്രണ്ട്സ് എല്ലാവരും കെട്ടി പിടിച്ചു ഉറങ്ങുന്നുണ്ട്. ആദി ചെറു പുഞ്ചിരിയോടെ അർഷിയെയും കെട്ടിപിടിച്ചു ഉറങ്ങുന്നു.
ഞാൻ അവരുടെ അടുത്ത പോയി എല്ലാവരെയും വിളിച്ചു. ആദ്യം എഴുന്നേൽക്കാൻ മടിച്ചായപ്പോ അവിടെയുണ്ടയിരുന്ന കപ്പിൽ വെള്ളം എടുത്ത് മുഖത്ത് ഒഴിച്ചപ്പോ നലകുട്ടികളായി എഴുന്നേറ്റു.
അവന്റെ ഉമ്മയും പെങ്ങളും എവിടെ എന്ന് നോക്കാൻ പോയതും ഉമ്മയുണ്ട് ഒരു പാത്രവുമായി എന്റെ നേർക്ക് വരുന്നു.
"മോനെ എല്ലാവരും എഴുന്നേറ്റിട്ട് ഇവിടെ ഇരിക്കാം പറ ഞാൻ ചായ എടുത്ത് വര."
"എന്തിനാ ഇത്ര ബുദ്ധിമുട്ടുന്നത് ഉമ്മ ഞങ്ങൾ പുറത്തു പോയി കഴിക്കുമായിരുന്നില്ലേ...."
"അത് ഒന്നും സാരം ഇല്ല മോനെ നീ അവരെ എല്ലാവരെയും വിളിച്ചുവാ....."
അപ്പോയെക്കും എല്ലാവരും അവിടെ ഹാജർ ആയിരുന്നു.
പിന്നെ കുശലം പറഞ്ഞ് ഭക്ഷണം കഴിച്ച് കോളേജിലേക്ക് വിട്ടു.
ആദി കുറെ ഇന്ന് വരുന്നില്ല എന്നു പറഞ്ഞു പക്ഷെ അവൻ ഞങ്ങൾ പൊക്കിയെടുത്തു. പോരാതിരിക്കാനുള്ള കാരണം ഉമ്മാക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയന്നിട്ടാണ്.
കോളേജിൽ കയറുന്നതിനു മുൻപ് ചിലത് ഒകെ തീരുമാനിച്ച് വണ്ടി കോളേജിൽ കയറിയതും ഫസ്റ്റ് തന്നെ കണ്ടത് ആ കിളവിയെ ആയിരുന്നു. കാർ ആയതു കൊണ്ട് അവൾ എന്നെ കണ്ടിരുന്നില്ല. അവൾ ആരെയോ വെയിറ്റ് ചെയുകയാണെന്ന് ആ നിർത്തം കണ്ടപ്പോ മനസിലായി.
കാർ പാർക്ക് ചെയ്ത് ഞങ്ങൾ എല്ലാവരുടെയും പ്ലസിലേക്ക് പോയി ഇരുന്നു.
"ഡാ... പാച്ചു എവിടെ പോയടാ..."അത് ഞാനായിരുന്നു ചോദിച്ചത്.
"അവൻ ബാത്രൂം വരെ പോയതാ...."(അർഷി)
"എടാ അതാ വരുന്നു നിന്റെ കെട്യോൾ....ഇന്നലത്തേതിന് ഇന്ന് പോയി പോയി അവൾ ഡയലോഗ് കാച്ചിയ പോല്ലേ നീയും പോയി കാച്ചി പോര്."(നൗഫി)
"വേണ്ടടാ.... അവൾ ഒരു ദിവസം എന്റെ കാൽക്കൽ വന്ന് വീഴും അന്ന് നമുക്ക് പകരം ചോദിക്കാം."(ഞാൻ)
അതു പറഞ്ഞു കഴിഞ്ഞതും പാച്ചു വന്ന് കൊണ്ട് പറഞ്ഞു.
"ഡാ... ഫാദിൽ കോളേജിന്റെ ബാക്കിൽ ഉണ്ട് നമുക്ക് പോയി വിശദമായി കണ്ടല്ലോ...."
ആ സമയം ആദിയെ നോക്കിയപ്പോ അവൻ ഒന്നും പറഞ്ഞില്ല. പിന്നെ ഞങ്ങൾ പോവാനും വേണ്ടി എഴുന്നേറ്റപ്പോ.... ആദിയും ഞങ്ങളുടെ കൂടെ കൂടി. അപ്പൊ ഊർജം ലഭിച്ചപോലെ... അനുഭവപെട്ടു.
ഞങ്ങൾ അവിടെ എത്തിയപ്പോ അവൻ ഞങ്ങളെ കണ്ട് ഒന്ന് ഭയന്നു.അവൻ അത് പുറത്ത് കാണിച്ചതും ഇല്ല.
എന്താടാ.... ആദിലെ നിന്റെ ഫ്രണ്ട്സിനെയും കൂട്ടി ഈ വഴിക്ക് ഒകെ.... ഇന്നലെ നിന്റെ തള്ളക്കും മതിയാവാനിട്ടാണോ ഇവരെയും കൂട്ടി വന്നത്.
ആ ഡാ മതിയാവാഞ്ഞിടാടാ..... ഞങ്ങൾ എല്ലാവരും വന്നത്. നീ കുറച്ചു തരുമോ....
തുടരും...
വായിച്ച് അഭിപ്രായം അറിയിക്കുക. 👇🏻
✒️Mh'd Mansur

0 Comments
Post a Comment