*💞ഇവളാണെൻ ബീവി💘*
*ραrτ-13*
*✍🏻Manzu*
💝←→💖←→💗←→💓←→💕←→❣️←→💔
അപ്പൊ അവൻ അങ്ങോട് ചൂണ്ടി കാണിച്ചു അപ്പൊ തന്നെ അങ്ങോട് നോക്കിയതും എന്റെ ചുണ്ടുകൾ നിഹ എന്ന് അറിയാതെ പറഞ്ഞു.
ഞാൻ അവളെ നോക്കിയപ്പോ അവളുടെ കണ്ണുകളിൽ എന്നോട് ദേഷ്യം കാണാമായിരുന്നു.
നിഹ കരഞ്ഞു കൊണ്ട് അവിടുന്ന് പോയതും എന്റെ ഹൃദയം പൊട്ടി പൊളിയുന്നത് പോലെ ഒരു നീറ്റൽ അനുഭവ പെട്ടു.
പെട്ടന്ന് ഒരു അട്ടഹസിച്ചു കൊണ്ടുള്ള ചിരി എന്റെ ചെവിയിൽ ശബ്ദിച്ചതും അത് ആരാ എന്ന് നോക്കിയതും എന്റെ കാലുകൾ അവനു നേർക്ക് കുതിച്ചു.
അപ്പോൾ തൊട്ടടുത്തുള്ള ഒരു മാരണം വന്ന് എന്റെ കൈയിൽ പിടിച്ചു.
"ഇക്ക വേണ്ട.....നമുക്ക് ഇവിടുന്ന് പോവാം."
എന്ന് അവൾ പറഞ്ഞതും എനിക്ക് പറഞ്ഞത് കേട്ട് എന്റെ ദേഷ്യത്തെ പിടിച്ചു നിൽകാൻ കഴിഞ്ഞില്ല.അപ്പൊ തന്നെ ഞാൻ അവളുടെ മുടി കുറ്റിയിൽ പിടിച്ചതും അവളുടെ കൈകൾ എന്നിൽ നിന്നും വിട്ടു.അപ്പോത്തന്നെ എന്റെ മറ്റേ കൈകൊണ്ട് അവളുടെ ചെകിടാം നോക്കി ഒന്ന് കൊടുത്ത്.പിന്നെ മുടികുറ്റിയിൽ പിടിച്ചു ഒറ്റ തളൽ വച്ചു കൊടുത്തതും അവളുടെ തല ചുവരിൽ തട്ടി.
ആ സമയം ഫാദിൽ എന്റെ നേർക്ക് അവന്റെ കാലുകൾ ചലിപ്പിച്ചു.
അതു പോലെ ഞാനും അവന്റെ നേർക്ക് നീങ്ങി. അവൻ എന്റെ അടുത്തിയതും അവിടെയുള്ള ഒരു മരക്കഷ്ണം എടുക്കാൻ നിന്നതും ഞാൻ അവന്റെ പുറത്ത് ഒരു അഡാർ ചവിട്ട് കൊടുത്തതും അവിടെയുള്ള ആ മരക്ഷണം എടുത്ത് പുറത്തേക്ക് എറിഞ്ഞു.
അവൻ ആ വീണ വീഴ്ചയിൽ നിന്ന് എഴുന്നേറ്റ് ശരീരത്തുള്ള പോടീ തട്ടി എന്റെ നേർക്ക് വന്ന് എന്റെ മുഷ്ടി ചുരുട്ടി മുഖത്തേക്ക് കൈ വീശിയതും കുനിഞ്ഞു നിന്നു കൊണ്ട് അവന്റെ വയറിനിട്ട് പഞ്ച് കൊടുത്തതും അവൻ നിലത്ത് കിടന്ന് പുളയാൻ തുടങ്ങി.
ഫാദിൽ അവിടുന്ന് എഴുന്നേൽക്കാൻ ശ്രമിച്ചതും ഞാൻ വീണ്ടും അവനെ ചവിട്ടി നിലത്ത് ഇട്ടു ആ സമയം അവന്റെ മുഖത്തേക്ക് നോക്കിയതും എന്നോടുള്ള പക അവന്റെ മുഖത്ത് നിന്നും മനസിലാക്കാൻ സാധിക്കുമായിരുന്നു.
ഞാൻ അത് ഒന്നും വക വക്കതെ പുറത്ത് ഇറങ്ങി വാഷിങ് പ്ലസിൽ പോയി മുഖം കഴുകി. നിഹയെ ഒന്ന് കണ്ട് എല്ലാം സംസാരിക്കണം എന്ന് വിചാരിച്ച് അവിടെ നിന്നും അവളെ തേടി ഇറങ്ങി.
പോകുന്നതിന് ഇടക്ക് എന്റെ വേഷം കണ്ട് എല്ലാവരും എന്നെ നോക്കുന്നുണ്ട്. അത് ഒന്നും കാര്യം അകത്തെ അവളുടെ ബ്ലോക്കിൽ പോയി.
അവളുടെ ക്ലാസ്സിൽ കയറി അവളെ നോക്കിയപ്പോ... അവളെ കാണുന്നില്ല. അപ്പൊ അവളുടെ ക്ലാസ്സിൽ ഉള്ള വിദ്യർത്ഥിയെ വിളിച്ചു അന്വേഷിച്ചപ്പോ അവൾ ഇപ്പൊ ബാഗും എടുത്ത് പോയി എന്ന് പറഞ്ഞു.
ഞാൻ വീണ്ടും ലൈബ്രറിയിൽ പോയി എന്റെ ബാഗും എടുത്ത് പാർക്കിംഗ് ഏരിയയിൽ പോയി ബൈക്കും എടുത്ത് ബസ്റ്റോപ് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു.
ബൈക്ക് ഓടിക്കുമ്പോഴും എന്റെ മിഴികൾ നനയുന്നുണ്ടായിരുന്നു.
സ്റ്റോപ്പിൽ എത്തി അവിടെ ഒന്ന് സേർച്ച് ചെയ്തപ്പോ ഒരു മുലയിൽ ഷാൾ ചുറ്റിയതിന്റെ ബാക്കി കൊണ്ട് മുഖം പൊതി കരയുന്നുണ്ടായിരുന്നു.
അത് കണ്ടപ്പോ എന്റെ ഖൽബ് ഒന്ന് പിടച്ചു.ഞാൻ ഇപ്പൊ അങ്ങോട്ട് പോയാൽ അവിടെ ചിലത് നടക്കും എന്നുള്ളത് കൊണ്ട് അതിനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല.
ഞാൻ അവളെ നോക്കി കണ്ണ് നീര് ഒഴിപ്പികുക എന്നാല്ലാതെ എനിക്ക് ഒന്നിനും കഴിഞ്ഞില്ല.
കുറെ നേരം നോക്കിയപ്പോ അവൾ എന്നെ കണ്ടതും അവൾ അവിടുന്ന് മാറി നിന്നു. ഇടക്ക് അവളെ എന്നെ നോക്കുന്നുണ്ട്.പിന്നെ ബസ് വന്നപ്പോ അവൾ അതിൽ കയറി. ഞാൻ കുറച്ചു നേരം അവിടെ നിന്നതിനു ശേഷം തൊട്ടടുത്ത കൂൾബാറിൽ കയറി ഒരു ജ്യൂസ് കുടിച്ചു വീട്ടിലേക്ക് പോവാം എന്ന് വിചാരിച്ച് ബൈക്ക് എടുത്ത് പോയി വീട്ടിൽ എത്തിയപ്പോ ഉണ്ട് നമ്മളെ ഫ്രണ്ട് എല്ലാം വീടിനു മുമ്പിൽ ഹാജർ ആയിട്ടുണ്ട്.
അവരോട് ഒന്ന് പുഞ്ചിരിച്ചു വീട്ടിലേക്ക് കയറാൻ നിന്നതും അർഷി വന്ന് എനിക്ക് തടസമായി നിന്നു.
"വഴിന്ന് മാറഡാ....."ഞാൻ ഒന്ന് കലിപ്പിൽ പറഞ്ഞതും അവൻ ഒന്ന് മാറി.
ഞാൻ എന്റെ ഷൂ അയിച്ചു വീട്ടിൽ കയറിയപ്പോ ഉമ്മയും ഉപ്പയും ഉണ്ട് വായയും പൊളിച്ചു എന്നെ നോക്കുന്നുണ്ട്.അവർക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തിട്ട് റൂമിൽ പോയി ഉറക്കെ വാതിൽ അടച്ച് ബെഡിൽ കമിഴ്ന്നു കിടന്നു.
കുറെ നേരം എന്തു ചെയ്യും എന്ന് ചിന്തിച്ചിട്ടും കിട്ടാത്തത് കൊണ്ട് അവൾക്ക് വിളിച്ചു നോക്കി. ഒരു രണ്ട് പ്രാവിശ്യം റിങ് ചെയ്തതും കാൾ കട്ടാക്കി.
അതുപോലെ രണ്ടു മൂന്ന് പ്രാവിശ്യം അടിച്ചപ്പോൾ കാൾ കട്ടാക്കി പിന്നെ വിളിച്ചപ്പോ ഓഫാക്കിയിട്ടുണ്ട്. പിന്നെ വാട്സാപ്പിൽ ഹായ് എന്ന് അയച്ചപ്പോൾകും അവൾ ബ്ലോക്ക് ചെയ്തു.
ഇനി ഇപ്പൊ എന്ത് ചെയ്യും വിചാരിച്ച് ഞങ്ങളെ ചങ്ങായിസിന്റെ ഗ്രൂപ്പിൽ കയറി നോക്കിയപ്പോ അതിൽ വോയിസ് കൊണ്ട് നിറഞ്ഞിട്ടുണ്ട്.അതിലെ ഓരോ വോയ്സ് കേട്ടതും എന്നെ പറ്റിയാണ് സംസാരിക്കുന്നത് എന്ന് മനസ്സിലായതും ഞാൻ അവർക്ക് അതിനുള്ള മറുപടി കൊടുക്കാൻ നിന്നതും എന്നെ ഗ്രൂപ്പിൽ നിന്നും എന്നെ റിമോവ് ചെയ്തു. ആ സമയം ഞാൻ അർഷിയെ വിളിച്ചപ്പോ.... അവനും ഫോൺ എടുക്കുന്നില്ല പിന്നെ ഓരോരുത്തരായി വിളിച്ചു വിളിച്ചപ്പോ അവർ ആരും ഫോൺ എടുക്കുന്നില്ല.
എനിക്ക് ഭ്രാന്ത് പിടിക്കാൻ തുടങ്ങി ഞാൻ തലയിൽ കൈ വെച്ച് ബെഡിൽ കിടന്നു ആ കിടത്തിൽ ഞാൻ മയങ്ങി പോയി
_____________________________________
പിന്നെ ഞാൻ എഴുന്നേൽക്കുന്നത് ജെന്ന വിളിക്കുന്നത് കേട്ടിട്ടാണ്.
അവൾ വിളിച്ചപ്പോ സമയം എത്ര ആയി എന്ന് ചോദിച്ചപ്പോ നാലു മണി എന്ന് പറഞ്ഞു.
അവൾ അപ്പൊ തന്നെ ഉന്തി തളി വിട്ട് ബാത്റൂമിലേക്ക്.
ഒന്ന് കുളിച്ചു ഫ്രഷായി ബെഡിൽ ഇരുന്നപ്പോ പെങ്ങൾ ചായയുമായി വന്ന് എനിക്ക് തന്നു.
"അല്ല കാക്കു ഉമ്മാ പറഞ്ഞു ഇങ്ങള് ഇന്ന് നേരത്തെ കോളേജിൽ നിന്നും വന്നു എന്ന്. എന്തെങ്കിലും പ്രശ്നവും ഉള്ളത് കൊണ്ടാണോ ഇങ്ങള് നേരത്തെ പോന്നത്."
ഞാൻ പുഞ്ചിരി നൽകിയപോ അവൾ എന്തോ പ്രശ്നം ഉണ്ട് എന്ന് മനസിലായി.
"എന്താ കാക്കു പ്രശ്നം"
"ഞാൻ പറഞ്ഞു തരാം പക്ഷെ അതെ നീ ആരോടും പറയരുത് എന്ന് എനിക്ക് വാക്ക് തരണം."
"ഇല്ല കാക്കു ഞാൻ ആരോടും പറയില്ല. ഇങ്ങള് എന്താന്ന പറ."
"മ്മ്മ്."
ഒന്ന് മൂളികൊണ്ട് ഞാൻ അവളെ പറ്റിയും അവൾ അഷ്റഫ്ക്കയുടെ മകൾ ആണ് എന്നും അവളോട് പറഞ്ഞു.
"അപ്പൊ കാക്കു അതിന് ഇങ്ങള് എന്തിനാ ഇങ്ങളെ ഫ്രണ്ടിനോട് ഇമോഷണലായി പെരുമാറിയത്"
"അതും ഉമ്മ പറഞ്ഞിട്ടുണ്ടാവും ലെ...."
"ആഹാ"
"എടി ഞാൻ അപ്പോഴത്തെ അവസ്ഥയിൽ അങ്ങനെ പറഞ്ഞു പോയി. അതിന് അവർ ഇങ്ങനെ ആവും എന്ന് ഞാൻ വിചാരിച്ചില്ല."
"ഏതായാലും അവർ മിണ്ടാതെ സ്ഥിതിക്ക് ഞാൻ വിളിച്ചു പറയണോ ഇന്ന് നടന്നത്."
"ഏയ് വേണ്ട എനിക്ക് ഇന്ന് രാത്രി അവളുടെ വീട്ടിൽ പോവണം."
"അതെന്താ ഇങ്ങൾക്ക് നാളെ പോയാൽ."
"എടി പൊട്ടി രാവിലെ പോയാൽ അവളെ വാപ്പ ഉണ്ടാവും. അതു കൊണ്ടാണ് രാത്രി പോവുന്നത് എന്ന് പറഞ്ഞത്."
"യെ... എന്ത്..... അപ്പൊ ഇങ്ങള് മതിൽ ചാടാൻ പോവുകയാണോ....ദേ നോക്ക് വേണ്ടത് പരുപാടി വലതും ഉണ്ടാക്കി വന്നാ ഞാൻ ഉപ്പാനോട് പറയുംട്ടോ...."
"ജെന്ന മോളെ.....എനിക്ക് അവളോട് സംസാരിക്കാനുള്ള ഒരു വഴി ഇതേ ഞാൻ കണ്ടിട്ടുള്ളു. പ്ലീസ് അത് നീ കാരണം മുടക്കരുത്."
"ആ ഞാനായിട്ട് ഇനി മുടക്കുന്നില്ല.ഇങ്ങള് എന്താച്ചാ ചെയ്തോ....."
നല്ല ക്ഷിണം ഉള്ളത് കൊണ്ട് ഞാൻ ടേബിളിലെ മീതെയുള്ള ബോട്ടിലിൽ നിന്നും വെള്ളം എടുത്ത് കുടിച്ച് സമയം നോക്കിയപ്പോ. ആറുമണി ആയിട്ടൊള്ളു.
കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടും സമയം എത്ര ആയിട്ടും പോവുന്നില്ല.പിന്നെ മൊബൈൽ എടുത്ത്. ചാറ്റിംഗിന് ആരും ഇല്ലാത്തത് കൊണ്ട് വീഡിയോ ഗെയിം കളിച്ച് ഇരുന്ന് ഒരു എട്ടര വരെ ആക്കി ഞാൻ എന്റെ വീടിന്റെ ബാൽകെണിയിലൂടെ ശംബ്ദം ഉണ്ടാകാതെ ഇറങ്ങി. ബൈക്ക് എടുത്ത് അവളുടെ വീട് ലക്ഷ്യമാക്കി ബൈക്ക് ഓടിച്ചു.
ബൈക്ക് ഓടിക്കുമ്പോഴും അവൾ എന്നെ ഈ ഒരു അവസ്ഥയിൽ കാണുമ്പോ എന്തായിരിക്കും അവളുടെ മറുപടികൾ എന്ന് ആലോചിച്ചു. പിന്നെ ആ ടെൻഷൻ മാറാൻ കുറെ സ്വലാത്തും ചെലി അവളുടെ വീടിന്റെ അടുത്ത് എത്തി.
വീടിനു കുറച്ചു അപ്പുറത്തായി ബൈക്ക് നിർത്തി ഞാൻ അവളുടെ വീടിന്ടെ മതിൽ ചാടി.
അത്യാവിശ്യം വലിയ വീടായിരുന്നു.എനികാണെങ്കിൽ അവളുടെ റൂമും അറിയില്ല. എന്ത് ചെയ്യും എന്ന് വിചാരിച്ചു കുറെ നോക്കിയപ്പോ.... ഒരു രക്ഷയും ഇല്ല അവളുടെ വീടിനു ഉള്ളിൽ കയറാൻ. പിന്നെ ഉള്ളത് ഒരു മരം കയറണം. അതിന് എനിക്ക് മരം കയറാൻ അറിയില്ല.
പിന്നെ അടുക്കളയുടെ അടുത്ത് എത്തിയപ്പോ....ഒരു കോണി കിട്ടി ഞാൻ ശബ്ദം ഉണ്ടാകാതെ അത് മരത്തോട് അടുത്ത വെച്ച് ഞാൻ അതിൽ കയറി.
പക്ഷെ ഞാൻ വീണ്ടും പെട്ടു. രണ്ടാം നിലയിലേക്ക് കയറണമെങ്കിൽ ആ മരം കുറച്ചു കൂടെ കയറണം. ആവിശ്യം എന്റെത് ആയതു കൊണ്ട് ഞാൻ അത് കയറാൻ തീരുമാനിച്ചു.
എങ്ങനെയൊക്കെയോ കയറി എന്റെ വസ്ത്രം നോക്കിയപ്പോ...അഴുകാകിയുണ്ട്. ആ നിമിഷം വരണ്ടിലായിരുന്നു എന്ന് വരെ തോന്നി.
സമയം ഇല്ലാത്തത് കൊണ്ട് വേഗം പരുപാടി കഴിപ്പിക്കണം എന്ന് വിജാരിച്ച് ബാൽകെണിയിലൂടെ കയറി റൂമിന്റെ വാതിൽ ഒന്ന് തളിയതും അത് അവളുടെ അനിയന്റെ റൂമായിരുന്നു.
അവൻ ഉറങ്ങുന്നത് കൊണ്ട് പമ്മി പമ്മി അവന്റെ റൂമിൽ നിന്നും ഇറങ്ങി തട്ടടുത്തുള്ള റൂം ലക്ഷ്യമാക്കി. അ റൂമിലാണങ്കിൽ വെളിച്ചവും കാണുന്നുണ്ട്.
ഞാൻ പതിയെ റൂമിന്റെ വാതിൽ തുറന്ന്. അപ്പൊ അത് അവളുടെ റൂമാണെന്ന് മനസിലായി.
അവൾ vathil തുറക്കുന്ന ശബ്ദം കേട്ടിട്ടാണ് എന്ന് തോന്നുന്നു. അവൾ അവിടിന്ന് എണീറ്റതും എന്നെ കണ്ടതും ഒരുമിച്ചായിരുന്നു.
തുടരും...
നിങ്ങളുടെ നെഗറ്റീവായതും പോസിറ്റീവായതുമായ അഭിപ്രായങ്ങൾ കാതോർക്കുന്നു.👇🏻
✒️Mh'd Mansoor
*💞ഇവളാണെൻ ബീവി💘*
*ραrτ-14*
*✒️Manzu*
💝←→💖←→💗←→💓←→💕←→❣️←→💔
ഞാൻ പതിയെ റൂമിന്റെ വാതിൽ തുറന്ന്. അപ്പൊ അത് അവളുടെ, റൂമാണെന്ന് മനസിലായി.
അവൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടാണ് എന്ന് തോന്നുന്നു. അവൾ അവിടിന്ന് എണീറ്റതും എന്നെ കണ്ടതും ഒരുമിച്ചായിരുന്നു.
അവൾ എന്നെ ഇവിടെ കണ്ടതിൽ അവളുടെ മുഖത്തു നല്ല അന്താളിപ് ഉണ്ട്. പക്ഷെ അതിന് അനുസരിച്ച് അവക്ക് എന്നോടുള്ള ദേഷ്യവും ഉണ്ട് എന്നത് പിന്നെയാണ് മനസിലായത്.
"ഡാ... തനിക്ക് എന്താടോ ഇവിടെ കാര്യം നിനക്ക് നിന്റെ മറ്റവളെ വീട്ടിലേക്ക് പോയാൽ പോരെ. തനിക്ക് എന്താ എന്റെ വീട്ടിൽ കാര്യം."
"നിഹ ഒന്ന് ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ നോക്ക് എന്നിട്ട് ഞാൻ പോവാം....പ്ലീസ്..."ഞാൻ അവളോട് കൈകൾ രണ്ടും കൂപ്പി കൊണ്ട് പറഞ്ഞു.
"എനിക്ക് തന്റെ ഒന്നും കേൾക്കണ്ട. താൻ ഇവിടുന്ന് ഒന്ന് പോയി തന്നാൽ മതി. അല്ലെങ്കിൽ ഞാൻ ഉപ്പയെയും ഉമ്മയേയും ഇപ്പൊ ഉച്ച വച്ചു വിളിക്കും."
എടി ഞാൻ ഒന്ന് പറയുന്നത് ഒന്ന് മനസിലാക്ക്.എന്നിട്ട് നീ ആരെ വേണമെങ്കിലും വിളിച്ചോ..."
എനിക്ക് ഞാൻ എന്താ പറയുന്നത് പോലും മനസിലാവുന്നില്ലായിരുന്നു.ഞാൻ അവളോട് സംസാരിക്കുമ്പോ ആരെങ്കിലും വരുന്നുണ്ടോ എന്ന് ഞാൻ നാലു പാടും നോക്കുന്നുണ്ട്.പിന്നെ അവൾ പറയുകയും ചെയ്തപ്പോ ഒന്ന് കൂടെ ഭയം വർധിച്ചു.
"താൻ എന്താടോ... ഇങ്ങനെ നട്ടം തിരിയുന്നത്. നീ ഒന്ന് പോയി തരുമോ..."
"എടി പ്ലീസ് ഞാൻ ഒന്ന് പറയുന്നത് കേൾക്ക്. പ്ലീസ്..."
"എനിക്ക് തന്റെ ഒരു കുന്തവും കേൾക്കണ്ട.നിനക്ക് അത്രക്ക് പറയാൻ മുട്ടുന്നുണ്ടങ്കിൽ നിന്റെ മറ്റവൾ ഇല്ലേ അവളോട് പോയി പറ..."
അതു പറഞ്ഞതും എന്റെ കൈയിൽ കിട്ടിയ ഒരു ഫ്ലവർ വേസ് എടുത്തു അവളുടെ നേരെ എറിഞ്ഞതും അത് നേരെ ചെന്നത് അവളുടെ നെറ്റിയിൽ തന്നെ.
കുറെ നേരം ആയി പറയുന്നു. ഒന്നും രണ്ടും പ്രാവിശ്യം ആയിരുന്നങ്കിൽ പോവട്ടെ എന്ന് വക്ക പിന്നെ അതും അല്ല ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാതെ ഒരു പേരും.
ഇങ്ങള് തന്നെ പറി ഈ ഒരു അവസ്ഥയിൽ ഇങ്ങള് ആയാലും അങ്ങനെ അല്ലെ ചെയ്യു.
പിന്നെ ഒരു ഡയലോഗും കാച്ചി അവിടുന്ന് സ്ഥലം കാലിയാക്കി.
"ഡി നീ വാചിരിക്കുന്നുണ്ടാവും എന്തിനാ എറിഞ്ഞത് എന്ന്. നിന്റെ ഈ സ്വഭാവതിനാണ് എറിഞ്ഞത്. അല്ലേലും ഞാൻ പോവുക തന്നെയാണ്. അവസാമായി ഒരു കാര്യം പറയുന്നു. ഒരാൾ ഒരു തെറ്റ് ചെയ്ത് എന്ന് കണ്ടാൽ എന്തു കൊണ്ടാണ് അത് ചെയ്തത് എന്ന് അറിയുന്നത് നല്ലതാണ്.അത് അറിഞ്ഞാൽ ചിലപ്പോ അവർ തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും സോൾവ് ആയിന്നും വരാം."
അതും പറഞ്ഞ് അവിടുന്ന് ഇറങ്ങമ്പോൾ മനസിന് ചെറിയ ആശ്വാസം ഉണ്ട് അതിലേറെ സങ്കടവും ഉണ്ട്.
കയറാൻ പ്രയാസമാണെങ്കിലും ഇറങ്ങാൻ സുഖമാണെന്ന് എന്ന് പറഞ്ഞത് കേട്ടിട്ടുണ്ടങ്കിലും അനുഭവിച്ചത് അന്നാണ്.
ബൈക്ക് അപ്പുറത് ആയതു കൊണ്ട് കുറച്ചു നടന്ന ബൈക്കും എടുത്ത് വീട്ടിൽ പോയി.
12 മണി ആയിരുന്നു. ഒന്ന് കുളിച്ച് ഫ്രഷായി ബെഡിൽ കിടന്നതും ഉറക്കം എന്നെ തലോടി.
«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»
പിന്നെ എഴുന്നേൽക്കുന്നത് ജെന്നയുടെ വിളിക്കുമ്പോഴാണ് വേഗം നിസ്കരിച്ചു വീണ്ടും കിടക്കാൻ നിന്നപ്പോൾ പെങ്ങൾ വന്ന് പറയുന്നത് കേട്ട് ഞാൻ അതേപടി എഴുന്നേറ്റു.
"കാക്കു...കാക്കു ഇങ്ങള് ഇന്നലെ പോയത് ഉപ്പ അറിഞ്ഞു."
"എന്ത്...എന്താ... നീ... പറഞ്ഞത്..."ഞാൻ വീണ്ടും ഇടറിയ ശബ്ദത്തോടെ ചോദിച്ചു.
"ഇന്നലെ ഇങ്ങള് നിഹലായുടെ വീട്ടിൽ പോയിലെ അത് ഉപ്പ അറിഞ്ഞു.ഇനിയും പറയണോ..."
"വേണ്ടവേ... പടച്ചോനെ ഞാൻ ഇനി എന്തോകെ കാണണം. ഡി... നീ ആയിരികുംലെ ഉപ്പയോട് പറഞ്ഞത്.അല്ലേലും നീ പറയും എന്ന് എനിക്ക് അറിയാമായിരുന്നു."
"പോടാ കൊന്ത ഞാൻ ഒന്നും അല്ല പറഞ്ഞത്."
അപ്പൊ പിന്നെ എങ്ങനെയായിരിക്കും അറിഞ്ഞിട്ടുണ്ടാവുക. ആ അവളെ തന്ത തന്നെയായിരിക്കും അറിയിച്ചത്.
ഇനി ഈ വീട്ടിൽ സേഫ് അല്ല എന്നു മനസിലാക്കിയ ഞാൻ കോളേജിൽ പോവാൻ തീരുമാനിച്ചു.
വേഗം പണി എല്ലാം തീർത്തു ബൈക്കിന്റെ ചാവിയും എടുത്ത് ബാൽകെണിയിലൂടെ ചാടി ബൈക്കും എടുത്ത് കോളേജിലേക്ക് തിരിച്ചു.
കോളേജിന്റെ ഗെയ്റ്റും കടക്കുമ്പോൾ ഞങ്ങളുടെ ഇരിക്കുന്ന മരച്ചുവട്ടിൽ ആരെയും കാണാൻ ഇല്ലായിരുന്നു.
ബൈക്ക് പാർക്ക് ചെയ്ത് മരച്ചുവട്ടിൽ പോയി മൊബൈൽ എടുത്ത് അർഷിക്ക് കാൾ ചെയ്തതും പരിധിക്ക് പുറത്താണ് ഫോണിലുള്ള ചേച്ചി പറഞ്ഞു.
ഇവിടെ വായയും പൊളിച്ച് നിന്നിട്ട് കാര്യം ഇല്ല എന്ന് മനസിലാക്കി ക്ലാസിൽ പോയി നോക്കിയതും അവിടെ ഞങ്ങൾ ഇരിക്കുന്ന ബെഞ്ച് ഉണ്ട് എന്നല്ലാതെ അവരെ ആരെയും കണ്ടില്ല.
പിന്നെ ഞാൻ ഒറ്റക്ക് ക്ലാസ്സിൽ ഇരുന്നാൽ ശരിയാവാതത് കൊണ്ട് കോളേജിൽ നിന്നും ഇറങ്ങി ക്ലബ്ബിലേക്ക് പോയി.
ഇന്നലെ അവരെ അവോയ്ഡ് ചെയ്തത് കൊണ്ടാണ് അവർ ഇന്ന് എന്നെ വട്ടം കറപിക്കുന്നത് എന്ന് മനസിലായിട്ടുണ്ട്. ഇനി അത് മാറ്റാൻ ഒരു സംഖ്യ പൊട്ടിക്കേണ്ടിവരും.
ഓരോന്ന് ചിന്തിച്ച് ക്ലബ് എത്തിയപോയ ക്ലബ് എത്തി എന്ന് ഓർമ വരുന്നത് ബൈക്കിൽ നിന്ന് ചാടി ഇറങ്ങി ക്ലബ്ബിന്റെ ഡോർ തുറന്നതും എല്ലാവരും ബഡായിയും പറഞ്ഞ് ടിവിയും കണ്ടിരിക്കുന്നുണ്ട്.
ഞാൻ വന്നു മനസിലാക്കിയ അവർ നിശബ്ദമായി.അപ്പൊ എല്ലാവരും ശ്രദ്ദ ടീവിയിൽ മാത്രമായിരുന്നു.
ഞാൻ പോയി ടീവിയുടെ മുമ്പിൽ നിന്ന് എല്ലാവർക്കും തടസമായപ്പോ... അവർ എല്ലാവരും കസേരയും എടുത്ത് കാണുന്ന രീതിയിൽ ഇരുന്നു. അപ്പൊ ഷെൽഫിൽ ഉള്ള റിമോട്ട് എടുത്ത് ടീവി ഓഫ് ചെയ്തു.
വീണ്ടും അവർ ഫോൺ എടുത്ത് കളിച്ചതും എനിക്ക് ദേഷ്യം വരുന്നുണ്ട് അതെല്ലാം ക്ഷമിച്ചു പിടിച്ചു നിൽക്കുകയാണ്.
"എടൊ... ഇങ്ങള് എന്താ ചെറിയ പിള്ളേരെ പോലെ കളിക്കുന്നത്."ഞാനായിരുന്നു അത് ചോദിച്ചത്.
അപ്പൊ അവർ എല്ലാവരും പുച്ഛിച്ചു ചിരിച്ചു കൊണ്ട് ഒരു നോട്ടം നോക്കി. വീണ്ടും ഫോണിൽ കളി തുടങ്ങി.
ഇനി അവർ മിണ്ടിക്കാനുള്ള വഴി പാച്ചൂനെ പതപ്പിച്ചു ഒരു ഓഫർ കൊടുത്താൽ എല്ലാം ശരിയാവും പക്ഷെ എന്റെ ഒരു സംഖ്യ പൊട്ടും. ആ പൊട്ടുകയാണെങ്കിൽ പൊട്ടട്ടെ. ആവിശ്യം എന്റെതായിലെ.
ഞാൻ പാച്ചുന്റെ അടുത്ത് പോയി ഇരുന്നു പതപിക്കാൻ നിന്നു.
"ന്റെ പാച്ചു നിന്റെ പ്രശനം എന്താ... നിനക്ക് ഈ വായ അടക്കാൻ ഒക്കെ... അറിയോ... എടാ ഇങ്ങോട്ട് നോക്കടാ... നീ നോക്കിയാൽ ഇന്ന് ഞാൻ നിന്നെ ഒരു സിനിമക്ക് കൊണ്ട് പോവും."
അത് പറഞ്ഞതും അവൻ നോക്കുന്നതിനു മുൻപ് മറ്റുള്ളവർ നോക്കാൻ തുടങ്ങിയിരുന്നു.
അവർ എല്ലാവരും പല്ല് ഇളിച്ചു കാട്ടുമ്പോൾ മുഖത്തു നോക്കി ഒന്ന് കൊടുക്കാൻ തോന്നും.
"എന്നാ നമുക്ക് പോവുലെ ..."എന്ന് നൗഫി അവന്റെ ഷർട്ട് നേരെയാക്കി അവൻ ചോദിച്ചു.
"മ്മ്മ്മ്"എന്ന് കുറച്ചു കലിപിൽ മുളി.
അവർ അത് പറഞ്ഞതും ബൈക്കിന്റെ അടുത്തേക്ക് പോയി.
"അല്ല എങ്ങനെയാ പോവുക."ഞാനായിരുന്നു അത് ചോദിച്ചത്.
"നിന്റെ ചെലവ് അല്ലെ അപ്പൊ നിന്റെ കാറിൽ പോവാം."അർഷി.
"അതിന് എന്റെ കാർ ഇവിടെ ഇല്ലല്ലോ..."
"അത് നിന്റെ വീട്ടിൽ പോയി എടുത്ത് കൊണ്ട് വരണം."പാച്ചു.
"അത് എന്തായാലും പറ്റുല്ല.ഞാൻ ഇപ്പൊ വീട്ടിൽ പോയാൽ എന്നെ പുറത്ത് വിടും എന്ന് തോന്നുന്നില്ല."
"അതിന് അവളെ വീട്ടിൽ പോവുമ്പോ ചിന്തിച്ചു പോവണമായിരുന്നു. നീ ഇപ്പൊ ഞാൻ എങ്ങനെ അറിഞ്ഞു എന്നായിരിക്കും ചിന്തികുന്നതലേ... നിന്റെ അനിയത്തി കുട്ടി പറഞ്ഞിടാ ഞങ്ങൾ അറിഞ്ഞത്."നൗഫി.
"അപ്പൊ ഇങ്ങളാണ് ഉപ്പയോട് പറഞ്ഞത്."ഞാൻ.
"ആ ഞങ്ങൾക്ക് നിന്റെ ഉപ്പയോട് പറയുന്ന പണിയലെ... നീ കൂടുതൽ വർത്താനം പറഞ്ഞ് ഇന്നത്തെ പോക്ക് മുടക്കാൻ നോക്കണ്ട. കാർ നിന്റെത് എടുക്കാൻ കൈയില്ലെങ്കിൽ എന്റെത് എടുകാം."
പിന്നെ എല്ലാം പെട്ടന്നായിരുന്നു അർഷിയുടെ വീട്ടിൽ പോയി കാർ എടുത്ത് തിയറ്ററിൽ പോയി.
ഹാപ്പി സർദാറിനായിരുന്നു ഞങ്ങൾ കയറിയത്. അവർക്ക് പോപ്‌കോൺ ഐസ്ക്രീം എന്ന്ത് ഒക്കെ വാങ്ങി കൊടുത്ത് നല്ല ഉഷാറായി സിനിമയും കണ്ട് ഇറങ്ങി.
പിന്നെ എല്ലാവർക്കും നല്ല വിശപ് ഉള്ളത് കൊണ്ട് ഒരു ഹോട്ടലിൽ കയറി.
നല്ല അടിപൊളി നെയ്യിച്ചോറും ചിക്കൻ പീസും തട്ടുമ്പോൾ അർഷി വന്ന് ആ കാര്യം പറഞ്ഞതും നല്ല സന്തോഷം ഉണ്ടായിരുന്നു.
"എടാ...അടുത്ത അയിച്ചു നമ്മളുടെയും ഫെസ്റ്റ്ഇയർ എന്റെയും ടൂർ ആണ്."
അപ്പൊ ഇങ്ങള് വിചാരിക്കുന്നുണ്ടാവും എന്തിനാ ഇത്ര സന്തോഷം എന്ന് അല്ലെ.. നിഹാല ഫെസ്റ്റിയർ അല്ലെ അപ്പൊ അവരും ഞങ്ങളുടെ കൂടെ ഉണ്ടാവും.
അവിടുന്ന് ഫുഡ് തട്ടി എല്ലാവരെയും വീട്ടിൽ ആക്കികൊടുത്ത് നേരെ വീട്ടിലേക്ക് വിട്ടു.
വീടിനു മുമ്പിൽ എത്തിയതും നല്ല മൂളി പാട്ടും പടി മെയിൻ ഡോർ തുറന്നതും ഒട്ടും പ്രതീക്ഷിക്കാതെ മുഖത്ത് ഒരു കൈ പതിഞ്ഞതും.
തുടരും...
നിങ്ങളുടെ സപ്പോർട്ടിന് അതിയ നന്ദി.
വായിച്ച്
നിങ്ങളുടെ നെഗറ്റീവും പോസിറ്റീവുമായ അഭിപ്രായങ്ങൾ അറിയിക്കുക👇🏻
✒️Mh'd Mansoor
📱7902858194
*💞ഇവളാണെൻ ബീവി💘*
*ραrτ___15*
*✒️Manzu*
💝←→💖←→💗←→💓←→💕←→❣️←→💔
_അവിടുന്ന് ഫുഡ് തട്ടി എല്ലാവരെയും വീട്ടിൽ ആക്കികൊടുത്ത് നേരെ വീട്ടിലേക്ക് വിട്ടു._
_വീടിനു മുമ്പിൽ എത്തിയതും നല്ല മൂളി പാട്ടും പടി മെയിൻ ഡോർ തുറന്നതും ഒട്ടും പ്രതീക്ഷിക്കാതെ മുഖത്ത് ഒരു കൈ പതിഞ്ഞതും._
അടി കിട്ടിയ സഥലത്ത് കൈ വച്ചപ്പോൾ ആണ് വേദനയുടെ രസം അറിഞ്ഞത്. ഇപ്പൊ ആരാ എന്നെ അടിച്ചത് എന്ന് വിചാരിച്ച് ഡോർ മുഴുവനായും തുറന്നതും ഭദ്ര കാളിയുടെ ലുക്കിൽ ഉപ്പ നിൽക്കുന്നുണ്ട്.
ഇന്ന് ഇവിടെ ചിലത് നടക്കും എന്ന് വിചാരിച്ചു നില്കുമ്പോ അടുത്ത അടി തരാൻ വേണ്ടി ഉപ്പ കൈ ഉയർത്തിയതും ഉമ്മ വന്ന് തടുതു കൊണ്ട് വേണ്ട എന്ന് പറഞ്ഞതും ഉമ്മയെ തുറിച്ചു നോക്കി കൈ തായ്തി.
"നീ ഒക്കെ തന്നെയാടി ഇവനെ വഷളാകുന്നത്.നിന്നെ എന്താ ചെയേണ്ടത് എന്താണ് എന്ന് എനിക്ക് അറിയാം.കാണിച്ചു തരാട്ടോ..."
അതും പറഞ്ഞ് ഉപ്പ പോയതും ഉമ്മ വന്ന് കൈക്ക് ഒരു നുള്ള് തന്നിട്ട് ഉപദേശിക്കാൻ തുടങ്ങി.
"ഡാ ജംഷിറെ നീ ഇപ്പൊ ചെയ്ത പരുപാടി ഉണ്ടാലോ... നമ്മോട് ഉള്ള ബന്ധം വരെ ഇല്ലാതെ ആവുന്ന കാര്യം ആണ്. അതു കൊണ്ട് തന്നെയാണ് ഉപ്പ നിന്നോട് ഇങ്ങനെ പ്രതികരിച്ചതും."
ഓ...എനിക്ക് നല്ല പോലെ അറിയുന്നതാണ്. അവർ നമ്മള്മായി നല്ല ബന്ധം ആണന്നും ഉപ്പയുടെ സുഹൃത്താണ് അശ്‌റഫ്‌ക്ക എന്നും അറിയാവുന്ന കാര്യം ആണ്.പക്ഷെ അറിയാതെ പറ്റി പോയി പ്ലീസ് എന്നെ ഒന്ന് വെറുതെ വിട്ടേക്ക്."
അതും പറഞ്ഞ് അവിടെന്ന് വേഗം സ്ഥലം കാലിയാക്കി.
റൂമിൽ കയറി ഒന്ന് ഫ്രഷായി ഉറങ്ങാൻ വേണ്ടി ബെഡിൽ കിടന്ന്. എന്നിട്ട് എന്ന് ഒന്ന് റീവൈന്റെ ചെയ്തു നോക്കിയതും കരയുന്നതും ചിരിക്കുന്നതുമായ അവസ്ഥ ആയി. എന്നാലും അവൾ സാമിപ്യം ഇന്ന് ഇല്ലാത്തത് കൊണ്ട് മനസ് ഒരു ഇടങ്ങേറായിരുന്നു. പിന്നെ അവളെ ചിന്തിച്ചു കൊണ്ട് ഉറക്കിനെ കുട്ടു പിടിച്ചു.
«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»
ദിവസങ്ങൾ കടന്നു പോയി നാളെയാണ് ഞങ്ങൾ ടൂർ പോവുന്നത് പക്ഷെ എനിക്ക് വീട്ടിലിൽ നിന്ന് പോവാൻ ഉള്ള സമ്മദം കിട്ടിയിട്ടില്ല.
അന്ന് ഉപ്പ എന്റെ മുഖത്ത് അടിച്ചതിനു ശേഷം ഉപ്പ എനോട് നല്ല രീതിയിൽ സംസാരിച്ചിട്ടില്ല. എനികും ഉപ്പയോട് അങ്ങോട് പോയി സംസാരിക്കാൻ പേടിയായിരുന്നു.
പിന്നെ ഉമ്മ മാത്രം ആയിരുന്നു എനിക്ക് പോവാൻ വഴികാട്ടി. മുപ്പത്തിയാരെ എങ്ങനെങ്കിൽ കുപ്പിയിലാക്കി ഉപ്പയോട് ചോദിക്കാൻ വിടണം എന്നാണ് എന്റെ പ്ലാൻ.
ഫ്രണ്ട്‌സ് എല്ലാവരും പോരുന്നുണ്ട്. പിന്നെ നമ്മളെ പെണ്ണും അവളെ ഫ്രണ്ട്‌സ് എല്ലാം ഉണ്ട്. അവളോട് അന്ന് എല്ലാത്തിനും മാപ്പു ചോദിക്കണം എന്നാണ് ഇപ്പൊ മനസിലുള്ളത്.
എനിക്ക് സമ്മദം വാങ്ങാൻ വേണ്ടി ഞാൻ ഉമ്മയുടെ അടുത്തേക്ക് നടന്നു.
«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»
ആ സമയം കോളേജിന്റെ ബാക്കിലുള്ള മരച്ചുവട്ടിൽ.
മരചുവട്ടിനടിയിലുള്ള ഒരു ബെഞ്ചിൽ ഫാദിലിന്റെ മുറിവിന്റെ കേട്ട് അഴിക്കുകയായിരുന്നു മൈക്കിൾ.
"ആ... പതിയെ ആയിക്കട പന്നി."(ഫാദിൽ)
"നീ ഇവിടെ പതിയെ ആയിക്കട എന്ന് പറഞ്ഞു നടന്നോ..."
"അതിന് എന്റെ കൈ കൊണ്ട് കൈയേണ്ടേ...ഇത് ഒന്ന് മാറട്ടെ... എന്നിട്ട് അവനെ പച്ചയോടെ ഒന്ന് കാണുന്നുണ്ട്."
"തല്ലുമ്പോ നല്ല വേദനിക്കണം അതിന് അവനെ വേദനിപ്പിച്ചിട്ട് കാര്യം ഇല്ല അവന്റെ വലുകളെ വേദനിപ്പിക്കണം അപ്പൊയെ അവനു നലവണം വേദനിക്കു..."രവി ഇതും പറഞ്ഞ് ഫാദിലിന്റെയും മൈക്കിളിന്റെ അടുത്തേക്ക് വന്നു.
"ആ അതുശരിയാ അവന്റെ ഫ്രണ്ടിനെ തന്നെ വലയിൽ വീഴ്ത്തി അക്രമിക്കണം. എന്നാലേ നമക്ക് അത് കണ്ട് രസികൻ പറ്റുകയുള്ളു."(മൈക്കൾ )
"എന്നാലേ നമ്മുക്ക് അവന്റെ പെണ്ണിനെ കൊണ്ട് ചെയ്യിപ്പികാം.അപ്പൊ നമ്മുടെ തലയിൽ ആവുകയും ഇല്ലല്ലോ..."ഇതും പറഞ്ഞ് ഫാദിൽ പൊട്ടി ചിരിച്ചു കൊണ്ട് അവന്റെ അടുതുള്ള ഒരു പെഗ് എടുത്ത് വലിച്ചു കുടിച്ചു.
"അതിന് ഫാദി അവൾ നമ്മൾ പറഞ്ഞത് ചെയ്യുമോ..."(രവി)
"അവൾ ചെയ്തില്ലെങ്കിൽ നമക്ക് ചെയ്യിപ്പികാം. അത് വലിയ വിഷയം ഒന്നും അല്ല. നീ ആദ്യം അവൻ എന്തു പണി കൊടുക്കും എന്ന് എന്ന് ചിന്തിക്കാൻ നോക്ക്."(ഫാദിൽ)
അവർ ചിന്തിക്കുന്ന ഇടയിൽ പലരും പല ഐഡിയകളും പറയുന്നുണ്ട് പക്ഷെ അത് ഒന്നും ഈ അവസ്ഥയുമായി യോജിക്കുന്നില്ല.
പെട്ടന്നായിരുന്നു അവരുടെ കൂട്ടത്തിലെ അതി ബുദ്ധിമാൻ ഒരു കാര്യം പറഞ്ഞത്.
"എടാ... ഒരു ഐഡിയ ഉണ്ട് പക്ഷെ പണി പാളിയാൽ അകത്താക്കുന്ന കേസ് ആണ്."രാവിയായിരുന്നു അത്.
"അത് എന്താടാ അത്രക്കും വലിയ പുലിവാലാണോ..."മൈക്കൾ
"ആഹ്."എന്നും പറഞ്ഞ് രവി പറയാൻ തുടങ്ങി.
«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»
ഇന്നാണ് ഞങ്ങൾ ടൂർ പോവുന്നത്.
എന്നെ എങ്ങനെയൊക്കെ ടൂർ പോവാൻ സമ്മതിപ്പിച്ചു. അത് എങ്ങനെയാണ് അറിയണ്ടേ... പറഞ്ഞു തരാന്നെ...
ഉമ്മയെ സംസാരിക്കാൻ പറഞ്ഞയിട്ടും വിടാൻ ഒട്ടും സമ്മതിച്ചില്ല. അപ്പൊ തെന്നെ ഞാൻ ഉറപ്പിച്ചു ഞാൻ ഇതിന് പോവുകയില്ലന്ന്.
ആ സമയം ആരോ വന്ന് വീടിന്റെ കാളിങ് ബെൽ അമർത്തി.
ഞാൻ പോയി വാതിൽ തുറന്നതും അത് നമ്മളെ ഫ്രിണ്ടായിരുന്നു.
"എന്തായി ജംഷി സമ്മതിപ്പിച്ചോ..."അർഷി വന്ന് എന്റെ തോളിൽ കൈ വച്ചു ചോദിച്ചു.
"എവിടെ... എന്നെ ഒരിലും വിടൽ ഉണ്ടാവൂല."(ഞാൻ)
"ഹ ഞാൻ ഒന്ന് സംസാരിച്ച് നോക്കട്ടെ..."എന്നും പറഞ്ഞ് നൗഫി അവന്റെ ഷർട്ടിന്റെ കോളർ എല്ലാം ശരിയാക്കി ഉപ്പാന്റെ അടുത്തേക്ക് നടന്നു.
ഉപ്പ അവനോടും കൂടി ചിത്ത പറയുന്നത് കേൾക്കാനുള്ള കപ്പാസിറ്റി ഇല്ലാത്തത് കൊണ്ട് ഞാൻ റൂമിൽ പോയി.
കുറച്ചു കഴിഞ്ഞു അവർ ഒച്ചപ്പാട് ഉണ്ടാക്കി റൂമിൽ വന്നു കൊണ്ട് സമ്മതിച്ചു എന്നു പറഞ്ഞു.
ഇന്ന് രാത്രിയാണ് ഞങ്ങൾ പോവുന്നത്.അപ്പൊ സമയം നീങ്ങാൻ വേണ്ടി ഞങ്ങൾ ഒരു ഷോപ്പിങ്ങിന് പോവാം എന്ന് വിചാരിച്ചു.ഉപ്പയുടെ സമ്മതം എങ്ങനെയൊക്കെ വാങ്ങി പുറപ്പാട്ടു.
അങ്ങനെ നിഹാകുള്ള ഒരു അടി പൊളി ഗിഫ്റ്റും വാങ്ങി വീട്ടിലേക്ക് തിരുച്ചു.
ബീച്ചിലും മറ്റും പോയി വീട്ടിൽ എത്തിയപ്പോ സൂര്യൻ അസ്തമിച്ചിരുന്നു.
വേഗം പോയി കുളിച്ച് ഫ്രഷായി കോളേജിൽ എത്തിയപ്പോയേക്കും എല്ലാവരും ബസിൽ കയറിയിരുന്നു.
ഞാൻ വേണ്ടി പാർക്ക് ചെയ്ത് ബസിൽ കയറി. ഒരു ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞതും ബസ് സ്റ്റാർട്ട് ചെയ്തു.
പിന്നെ പാട്ടും കുത്തും ചാട്ടവും ഒക്കെ ആയി സമയം അങ്ങ് ഒരു മണിയായി.
പിന്നെ ഒരു ഒന്ന് ഒന്നര ഉറക്കം ഉറങ്ങി.
രാവിലെ എഴുന്നേൽക്കും ബസ് എവിടെയോ നിർത്തിയിരിക്കുകയായിരുന്നു.
തൊട്ടടുത്തുള്ള റാഫിയോട് എവിടെ എത്തി എന്ന് ചോദിച്ചപ്പോഴാണ് നിലമ്പുർ അടിയമ്പാറ വെള്ളചാട്ടം എത്തിയിരുന്നു
ഞാൻ അവിടെ എത്തിയപ്പോയേക്കും അവർ എല്ലാവരും അവിടെ എത്തിയിരുന്നു.
ആ പിന്നെ പറയാൻ മറന്നു നമ്മളെ പെണ്ണ് ഒക്കെ നല്ല മൊഞ്ചത്തി ആയി വന്നിട്ടുണ്ട്. പിന്നെ നമ്മളെ ശത്രു ആയ ഫാദിലും ടീമസും ഉണ്ട് അവൻ കോളേജ് ചെയർമാൻ എന്ന് പറഞ്ഞു അവൻ വലിഞ്ഞു കയറിയതാണ്.ഇവിടെ ഇങ്ങനെ വർത്തമാനം പറഞ്ഞാൽ എന്റെ സമയം പോവും അപ്പൊ നമുക്ക് കഥയിലേക്ക് തന്നെ തിരിച്ചു വരാം.
ഞാൻ ഡ്രസിങ് റൂമിൽ പോയി ഡ്രസ്സ് മാറാൻ കയറിയതും ഫോൺ എവിടെ വാക്കും എന്ന് പറഞ്ഞ് ചിന്തിച്ചു നിന്നു അവസാനം ബേഗിൽ കൊണ്ട് വെക്കാം എന്ന് വിചാരിച്ചു റൂമിൽ നിന്നും ഇറങ്ങിയതും എല്ലാവരും വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് ഓടുന്നുണ്ട്.
കാര്യം എന്താണ് എന്ന് അറിയാൻ വേണ്ടി ഞാനും അവരുടെ കൂടെ അങ്ങോട്ടു ചെന്നതും അവിടെ ആദി ചോരയിൽ കുളിച്ചു നിൽക്കുന്ന അവസ്ഥ കണ്ട് ഞാൻ തളരാൻ തുടങ്ങി.
പെട്ടന്ന് നൗഫി വന്ന് എന്നെ പിടിച്ചു കൊണ്ട് കാര്യം പറഞ്ഞതും എന്റെ കണ്ണുകൾ ചുവന്നു.
തുടരും...
നിങ്ങളുടെ സപ്പോർട്ടിന് അതിയായ നന്ദി. ഇനിയും ഉണ്ടാകും എന്നാ പ്രതീക്ഷയോടെ...
വായിച്ച് അഭിപ്രായം അറിയിക്കുക.👇🏻
✒️Mh'd Mansoor
📱7902858194

0 Comments
Post a Comment