പുതിയൊരു കഥയുമായി ഞാൻ വരുകയാണ്... അഭിപ്രായങ്ങൾ തുറന്നു പറയാം.. :)

*അനാമിക - 1*
- - - - - - - - - - -
💘 *പ്രണയ 📖 പുസ്തകം*

*👉പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ  ലഭിക്കാൻ പ്രണയ പുസ്തകം  എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*

*GROUP LINK*

*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*


*FB GROUP JOIN LINK*

*https://www.facebook.com/groups/321552815074586/*


*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919645634652*

*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*



ഓഫീസിനു മുന്നിലെ ഫൗണ്ടൻറെ  കീഴെ കാർത്തിയുടെ വരവും കാത്തുനിൽക്കുകയായിരുന്നു അവൾ...

ബോറടിമാറ്റാനായി ഫൗണ്ടനിൽ കണ്ണും നട്ടിരിക്കുമ്പോഴും ഉയരത്തിലേക്ക് കുതിച്ചുയർന്ന് പൊടുന്നനെ താഴേക്കു പതിക്കുന്ന വെള്ളത്തുള്ളികളിലെവിടെയോ തൻറെ ജീവിതവും പ്രതിഫലിക്കുന്നതായവൾ കണ്ടു..

ഫൗണ്ടൻറെ ഭംഗി ആസ്വദിക്കുന്നതോടൊപ്പം തന്നിലേക്കു പതിക്കുന്ന കണ്ണുകളെ ദുപ്പട്ട കൊണ്ടവൾ മറച്ചുപിടിച്ചു.....

അപരിചിതമായ മനുഷ്യമുഖങ്ങൾക്കിടയിൽ കാർത്തിയെകാണാത്ത വേവലാതി പുറത്തുകാണിക്കാതിരിക്കാനും  അവൾ  ശ്രദ്ധിച്ചു..

"അനൂ.. പോകാം..?" പെട്ടെന്നായിരുന്നു ബൈക്കിൽ കാർത്തി വന്നുനിന്നത്..

ഓർമകൾക്ക് വിടപറഞ്ഞ് ദുപ്പട്ടയുടെ പിടിവിട്ട്  ബൈക്കിൽ കേറുമ്പോൾ ഒരു ചിരിവരുത്താനവൾ ശ്രമിച്ചു..

"താനെന്താ വല്ലാണ്ട്..?"

"ഏയ്.. ഒന്നുമില്ലല്ലോ.." പഴയകാര്യങ്ങൾ ഓർത്തെടുക്കില്ലെന്ന് കാർത്തിക്ക് വാക്കുകൊടുത്തതാണ്....

ഫ്ലാറ്റിലെത്തി ഷവറിനു ചുവട്ടിൽ നിൽക്കുമ്പോഴാണ് ടവൽ എടുത്തിട്ടില്ലെന്ന്  ഓർത്തത്..

"കാർത്തി.. എൻറെ ടവലൊന്ന്  എടുത്തു തരാമോ..? ഞാൻ ബാത് റൂമ്മിൽ കയറിപ്പോയി.." കുളിച്ച പാതിയിൽ വാതിലിൻറെ വിടവിലൂടെ തലപുറത്തിട്ട് അവൾ കാർത്തിയെ വിളിച്ചു..

"ദാ.. പിടിക്ക്"

"പിന്നേ അനു... നിന്നോട് ഞാൻ പറയാൻ മറന്നു.. വിവാഹക്കാര്യം ഞാനെന്റെ   വീട്ടിൽ അവതരിപ്പിച്ചായിരുന്നു... അവരെല്ലാരും കൂടി  ഇന്നിവിടെ വരുന്നുണ്ട്.."

"കൊള്ളാലോ.. ആരൊക്കെയാ വരുന്നേ..?"

"അമ്മയും ഏട്ടനും.. ചിലപ്പോൾ ചിറ്റപ്പനും കൂടി കാണും..."

"എപ്പോഴാ വരുന്നേ..?"

"7  മണിക്ക് എത്തുംന്നാ പറഞ്ഞെ...."

"ഓ.. ഞാനും 7  മണിക്ക് പുറത്തുപോകാൻ നിൽക്കുവായിരുന്നു... ഞാനൊന്നു കുളിച്ചു വരട്ടെ.."

ഒറ്റക്ക് പകൽ  പുറത്തുപോകാത്തവൾ രാത്രിയെവിടെ പോകാൻ... അത് തനിക്കുവേണ്ടിയാണെന്ന് കാർത്തി ഊഹിച്ചു.. പക്ഷെ അതല്ലാതെ വേറെ മാർഗവുമില്ല...

കുളിച്ചുപുറത്തുവന്നപ്പോൾ കുക്കിങ്ങിൻറെ  തിരക്കിലായിരുന്നു കാർത്തി..

സമയം കഴിയുന്തോറും പുറത്തേക്കിറങ്ങാൻ തയ്യാറെടുക്കുകയായിരുന്നു അനു.. 6 മണിയായി.. ഇനി വൈകിക്കണ്ട..

"കാർത്തീ... ഞാനിറങ്ങുവാട്ടോ.. എനിക്ക് കുറച്ചു ഷോപ്പിംഗ് ഉള്ളതുകൂടി കഴിഞ്ഞേ ഞാനെത്തുള്ളൂ..." ഒരുപാട് നാളുകൾക്കുശേഷം ഒറ്റക്ക്  പുറത്തേക്കിറങ്ങുന്ന വിഷമം  കാർത്തിയെ അറിയിക്കാതിരിക്കാൻ അവൾ  നന്നേ പാടുപെട്ടു..

"അനു... വേണ്ടടോ.. അതിൻറെയൊന്നും  ഒരു  ആവശ്യമില്ല... ഞാനെന്റെ ഒരു സുഹൃത്തിനോട് വരാൻ പറഞ്ഞിട്ടുണ്ട്... വീട്ടിൽനിന്നവർ എത്തുന്നതിനു മുൻപ് എന്തായാലും  അവനെത്തും.. പിന്നെ നമുക്കെന്തിങ്കിലുമൊക്കെ പറഞ്ഞൊപ്പിക്കാവുന്നതേയുള്ളു..."

പുറത്തുപോകേണ്ടാത്തതിൽ സന്തോഷമുണ്ടെങ്കിലും  മറ്റൊരു സുഹൃത്തിനെ പരിചയപ്പെടാൻ അവൾ തയ്യാറല്ലെന്ന് കാർത്തിക്ക് മനസിലായി... "ടോ... എൻറെ  നല്ല ഫ്രണ്ടാടോ  അവൻ..."

കാർത്തിയെ സമാധാനിപ്പിക്കാനായി അവളൊന്നു പുഞ്ചിരിച്ചു.. "ഓകെ.. എന്നാൽ അങ്ങനെയാകട്ടെ.."

അനുവിന്റെ പേടികുറക്കാനും അപരിചതരുമായവൾ ഇടപഴകാനും കൂടിയായിരുന്നു കാർത്തിയങ്ങനെ ചെയ്തത്.. റ്റിംഗ്‌ ടോങ്.. കാളിങ് ബെല്ലടിച്ചു..

"അനു... അതവനായിരിക്കും.. നീ പോയൊന്നു നോക്കിയേ..."

കാർത്തിയുടെ നിർബന്ധത്തിനു വഴങ്ങാതെ വേറെ വഴിയില്ല.. പതിയെ അവൾ ഡോർ തുറന്നുകൊടുത്തു..

ഉള്ളിലേക്ക് ഒരു ചെറുപ്പക്കാരൻ കടന്നുവന്നു.. അവളെ കണ്ടതും തുറിച്ചുനോക്കാൻ തുടങ്ങി..

പിന്നെയാണവൾ ശ്രദ്ധിച്ചത്.. അവൻ ഒറ്റക്കായിരുന്നില്ല.. ഒപ്പം മധ്യവയസ്കരായ രണ്ടു പേർ കൂടി..

കാർത്തിയുടെ അമ്മയും ഏട്ടനും ചിറ്റപ്പനും... അവർ നേരത്തെ എത്തിയിരിക്കുന്നു...

* * *

(തുടരും)

വായനയ്ക്കു നന്ദി... :)

അടുത്ത ഭാഗം നാളെ....
anaamika

*അനാമിക*

 *PART 2*
- - - - - - - - - - - -


💘 *പ്രണയ 📖 പുസ്തകം*

*👉പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ  ലഭിക്കാൻ പ്രണയ പുസ്തകം  എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*

*GROUP LINK*

*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*


*FB GROUP JOIN LINK*

*https://www.facebook.com/groups/321552815074586/*


*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919645634652*

*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*

"ഇതേതാ ഈ കുട്ടി..?"

എൻറെ ഉള്ളൊന്നു കാളി...

ഉത്തരം പറയാനാകാതെ കാർത്തിയും.. "അതൊക്കെ പറയാം, നിങ്ങളാദ്യം അകത്തേക്കിരിക്കൂ.."

"അനു.. ഇവർക്കെന്തെങ്കിലും കുടിക്കാനെടുക്ക്.." കാർത്തിയെന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണ്...

അനു അടുക്കള ലക്ഷ്യമാക്കി നടക്കുമ്പോഴും ആഗതരുടെ തീഷ്‌ണക്കണ്ണുകൾ അവളെ പിന്തുടർന്നു.. എന്നുമവൾ ഭയപെട്ടതും അതുതന്നെയായിരുന്നു.. തന്നെ ആരെങ്കിലും തിരിച്ചറിഞ്ഞാൽ..

"കാർത്തി.. ഏതാടാ അവൾ...?" ഇത്തവണ അമ്മയൽപം ചൂടിലാണ്...

"ശാരദേച്ചി.. നിങ്ങടെ മോൻ വഴി തെറ്റീന്നാ  തോന്നുന്നേ.." എരിതീയിൽ എണ്ണയൊഴിച്ചു ചിറ്റപ്പനും..

"അമ്മേ.. അതെൻറെ ഫ്രണ്ട് കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയാ.."

മറുപടിയിൽ തൃപ്തിവരാതെ  ചിറ്റപ്പൻ വീടുകറങ്ങി നടന്നു കണ്ടു .. ഒരു ഡിറ്റക്റ്റീവിനെ പോലെ.. ഒടുവിലയാൾ അനുവിന്റെ മുറി കണ്ടുപിടിച്ചു.. "അപ്പൊ ഈയിരിക്കുന്ന പെട്ടിയും സാധനങ്ങളും ആരുടേയാ...?"

"അത് അവരുടെ മുറിയാ.. "

"എന്നിട്ട് നിൻറെ ഫ്രണ്ട് എവിടെ...?"

"അവൻ പുറത്തു പോയേക്കുവാ.. ഇപ്പോളെത്തും..."

റ്റിംഗ് ടോങ്...

കാർത്തി ഡോർപോയി തുറക്കാൻ ആംഗ്യം കാണിച്ചു.. അനു എല്ലാത്തിനും തലയാട്ടി ഡോർ തുറന്നുകൊടുത്തു മാറിനിന്നു...

വാതിലിൽ ഒരു യുവാവ് പ്രത്യക്ഷപെട്ടു.. തന്നെ കെട്ടാൻ പോകുന്നയാളെന്ന് കാർത്തി പറഞ്ഞ പുരുഷൻ..

"കേറി വാടാ.. " കാർത്തിയുടെ ക്ഷണം സ്വീകരിച്ചു അനുവിനെ അടിമുടി നോക്കി സത്യ അകത്തേക്ക് കയറി..

"അമ്മേ.. ഇത് സത്യ.. സത്യ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയാണ് അനു..."

എന്താ നടക്കുന്നതെന്നറിയാതെ സത്യ ചുറ്റുംനോക്കി.. ഇതെല്ലാം  ആദ്യമായി കേൾക്കുന്ന ഭാവത്തിൽ.. ഒടുവിലാ നോട്ടം അനുവിന്റെ നേരെ വന്നുനിന്നു... പ്ളീസ് വേറെ വഴിയില്ലാഞ്ഞിട്ടാ എന്ന ഭാവത്തിൽ അനുവിനെക്കണ്ടിട്ട് സത്യക്ക് ദേഷ്യം കൂടുകയായിരുന്നു.. ഇതിനാണോ ഇവനെന്നെ വരുത്തിയത്...

എല്ലാർക്കും  കൊടുത്തകൂട്ടത്തിൽ അനു  ഒരുകപ്പ് ചായ അവൻറെ നേർക്കും  നീട്ടി.. "വേണ്ട...!" പ്രതീക്ഷിച്ചതിനേക്കാൾ വലിയ പ്രതിഷേധമായിരുന്നു അവനിൽ....

സത്യയെത്തി എല്ലാം തുറന്നുപറഞ്ഞു അതിനു ശേഷം വീട്ടുകാരോട് കാര്യങ്ങൾ അവതരിപ്പിക്കാനായിരുന്നു കാർത്തിയുടെ പ്ലാൻ.. എല്ലാം തകൃതിയായി.. ഇനി പറയാനുള്ളതുകൂടി കേട്ടാൽ എന്നെന്നേക്കുമായി തൻറെ വീട്ടുകാരെ തനിക്ക് നഷ്ടമാകുമെന്ന് അവൻ ഭയന്നു..

പെട്ടെന്നൊരു കാൾ  വന്ന ഭാവത്തിൽ അവൻ ഫോണെടുത്തു ബാൽക്കണിയിലേക്ക് നടന്നു.. എന്തൊക്കെയോ സംസാരിച്ചു തിരികെ വന്നു..

കാർത്തിയുടെ ഏട്ടൻ എൻറെ നേർക്കുതിരിഞ്ഞു.. എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിക്കുന്ന പോലെ..

അനു  ഉടനെ ദുപ്പട്ടയുടെ അറ്റം തലയിലൂടെ വലിച്ചിട്ടു അടുക്കളയിലേക്കു നടന്നു..

തൻറെ പിന്നിലാരോ വന്നിട്ടുണ്ടെന്ന് മനസിലാക്കിയവൾ തിരിഞ്ഞു.. സത്യ... "നീയേതാ..?"

"കാർത്തിയുടെ ഫ്രണ്ടാ..."

"ഫ്രണ്ടോ.. അതോ..." ഒരു നിമിഷം കോപമടക്കി അവൻ തുടർന്നു.. "നിന്നെപോലുള്ളവളാണ് മറ്റു പെൺകുട്ടികൾക്കുകൂടി ചീത്തപ്പേര്.. ഛെ...!"

അവളറിയാതെ ആ കണ്ണുകൾ നിറഞ്ഞു.. നിയന്ത്രിക്കാനാകാതെ പെരുകിക്കൂടിയ  ചൂടുതുള്ളികൾ പുറത്തേക്കുചാടാൻ വെമ്പൽ കൊണ്ടു...

"നിന്നെ ഞാൻ മുൻപ് എവിടെയോ..."

അവളുടെ കണ്ണുകൾ വികസിച്ചു...പതിയെ ഒരു തുള്ളി അടർന്നുവീണു..

"നിനക്ക് ചോദിക്കാനും പറയാനുമൊന്നും ആരുമില്ലേ....?"

സത്യയുടെ വാക്കുകളേക്കാൾ ഉച്ചത്തിൽ അവളുടെ  ഹൃദയമിടിപ്പുയർന്നു...

* * *

(തുടരും)

വായിച്ചതിനു നന്ദി...

അടുത്ത ഭാഗം നാളെ ഇടാം ട്ടോ ... :)