*അൾതാരക്കു മുന്നിലേ പെൺകുട്ടി*
*ഫുൾ പാർട്ട്*
althaarakku mumbile penkutty
°•꧁കഥകളുടെ💌പറുദീസ꧂°•.
*_പുതിയ കഥകൾ ആദ്യം വായിക്കാൻ shear ചാറ്റിൽ ഫോളോ ചെയ്യുക_*
*_വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 9656169424 എന്ന നമ്പറിൽ മെസ്സേജ് അയക്കുക_*
*_ലേഡീസ് only ഗ്രൂപ്പ് അവൈലബിൾ ആണ്_*
കോളേജ് ജീവിതമൊക്കെ കഴിഞ്ഞു ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്ന ഞാൻ അവളെ ആദ്യമായി ശ്രദ്ധിക്കുന്നത് പള്ളിയിലെ അൾത്താരയുടെ മുന്നിൽ മുട്ടുകുത്തി നിൽക്കുമ്പോഴാ...
ഏതൊരാണിനെയും ആദ്യം ആകർഷിക്കുന്നത് പെണ്ണിന്റെ മുഖത്തുള്ള ഐശ്വര്യമായതു കൊണ്ടാകാം അവളോടൊരു ആകർഷണം എനിക്കും തോന്നി
ഇരുനിറമാണെങ്കിലും ആ ഒരു ഐശ്വര്യം അവൾക്കു ദൈവം അറിഞ്ഞു നൽകിയിട്ടുണ്ട്
"ടാ ഏതാ ആ കൊച്ചു" ?
"ഏത് കൊച്ചു "?
"ആ ചുവന്ന ചുരിദാർ ഇട്ടത് "
"ആഹ് ബെസ്റ്റ് അതാരാണെന്ന് നിനക്ക് അറിയില്ലേ"
"എനിക്ക് അറിയാമെങ്കിൽ നിന്നോട് ചോദിക്കണ്ട കാര്യമുണ്ടോ "?
"ഇതാ സ്റ്റഡി ലീവെന്നും പറഞ്ഞു വീട്ടിൽ വരുമ്പോൾ പള്ളിയിലും കൂടി വരണം
അത് ജേക്കബ് അച്ചായന്റെ മോളാ"
"എന്നതാ പേര് "
"സ്നേഹ"
എന്റെ ചങ്കിനെ ഒന്നു കണ്ണിറുക്കികൊണ്ട് പറഞ്ഞു...
"കൊള്ളാമല്ലേ"
"ഇതെന്താ ഇതുവരെ ഇല്ലാത്തൊരു ശീലം പ്രണയം വല്ലോം പൊട്ടി മുളച്ചോ" അവന്റെ ചോദ്യം പിടിച്ചില്ലെങ്കിലും എന്തോ മനസ്സിൽ ഒരിത്...
"ഒന്ന് പോടേയ് കൊള്ളാമെന്നു പറഞ്ഞാൽ എന്താ പ്രേമം ആകുവോ"
ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നു വേണമെങ്കിൽ പറയാം എന്റെ മനസ്സിലും എന്തോ ഒരിഷ്ടം അവളോട് തോന്നി അവളെ കുറിച്ച് ഒന്നും അറിയില്ലെങ്കിൽ കൂടിയും.
അന്ന് രാത്രി മുഴുവൻ തലയിലൂടെ ഷാൾ ഇട്ടു അൾത്താരയ്ക്കു മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന അവളുടെ മുഖം എന്റെ ഉറക്കം കെടുത്തി.
ഉടനെ ഫോൺ എടുത്തു ചങ്കിനെ വിളിച്ചു പാതിരാത്രി ആനകുത്തിയാലും അറിയാത്തവൻ എങ്ങനെ ഫോൺ എടുക്കാനാ
നിരാശയോടെ ഫോൺ കട്ട് ചെയ്തു തിരിഞ്ഞും മറിഞ്ഞും കിടന്നു എന്തായാലും നേരം വെളുപ്പിച്ചെടുത്തു...
വീണ്ടും ചങ്കിനെ വിളിച്ചു ഫോൺ എടുത്ത ഉടനെ കൊടുത്തു
"നാറി നിനക്ക് ഫോൺ വിളിച്ചാൽ എടുത്തൂടെ "
"പിന്നെ നട്ടപ്പാതിരയ്ക്കു എനിക്ക് അതല്ലേ പണി നീ കാര്യം പറ "
"അതെ മറ്റേ കൊച്ചിന്റെ ഡീറ്റെയിൽസ് വേണം"?
"ഏത് കൊച്ചു"
"ഇന്നലെ പള്ളിയിൽ കണ്ടില്ലെ അതിന്റെ"
"ഓഹ് അതോ നീ നോക്കണ്ട വളയത്തില്ല നല്ല കൊച്ചാ അത് "
അവന്റെ ആ വാക്കുകൾ എന്റെ ഉള്ളിൽ അവളോടുള്ള ആകർഷണത്തിന്റെ അളവ് കൂട്ടി.
"നീ പറയെടെയ് "
"ആ കൊച്ചുമായി ഞാൻ അങ്ങനെ കമ്പനി ഒന്നുമില്ല അതൊരു പ്രത്യേക ടൈപ്പാ പക്ഷെ എല്ലാവർക്കും വല്യ കാര്യമാ നല്ല സ്വഭാവമാ പിന്നെ അത് ഡിഗ്രിയ്ക്ക് പഠിക്കുന്നു ഫസ്റ്റ് ഇയർ"
"അതെ അതിനെ എങ്ങനെ ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റും"?
"നീ ഒന്ന് പോയെ"
"എന്തെങ്കിലും ഒരു ഹെല്പ് ചെയ്യടെ"
"ടാ അവൾക്കു ഫോൺ ഒന്നുമില്ല"
"അതെന്താ ഇത്രെ വയസായിട്ടും ഒരു ഫോൺ ഇല്ലാത്തെ അവൾക്കു"
ഉരുളയ്ക്ക് ഉപ്പേരി പോലെ ഒരു മറുപടി തിരിച്ചും കിട്ടി
"അത് നീ അവളോടൊ അവളുടെ അപ്പനോടോ പോയി ചോദിക്ക്"
ശെരി വൈകിട്ട് കാണാം എന്നു പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
പള്ളിയിൽ ഭാരവാഹിത്യം വഹിക്കുന്നത് കൊണ്ട് ചങ്കിനു അവിടുത്തെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഡീറ്റെയിൽസ് മൊത്തം അറിയാം
എന്തായാലും വൈകിട്ട് അവളെകുറിച്ചുള്ള മുഴുവൻ ഡീറ്റൈൽസും ഒപ്പിച്ചു കോളജിൽ പോകുന്ന സമയം അറിഞ്ഞു ഇനി പോയി നേരിൽ കാണാനുള്ള തയ്യാറെടുപ്പിലായി
അന്നത്തെ രാത്രി ഞാൻ ഉറങ്ങിയില്ല നാളത്തെ കാര്യങ്ങൾ എങ്ങാനാകും എന്ന ചിന്തയിൽ ആയിരുന്നു മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു
അവളൊന്നു നോക്കുമോ?
ഞാൻ ചിരിച്ചാൽ തിരിച്ചു ചിരിക്കുമായിരിക്കുവോ ?
എന്തായാലും പിറ്റേന്ന് രാവിലെ തന്നെ അവൾ ബസ് കേറുന്ന ജംഗ്ഷന് അടുത്തുള്ള കടയിൽ തന്നെ സ്ഥാനം ഉറപ്പിച്ചു.
എന്റെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടി കൊണ്ട് ഒരു ഇളം നീല കളർ ചുരിദാറുമിട്ടവൾ നടന്നു വരുന്നു
മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി...
ഞാൻ അവളെ തന്നെ നോക്കി നിന്നു ഒരു നോട്ടം അവളും നോക്കി
സ്നേഹിക്കുന്ന പെൺകുട്ടി ആദ്യമായി നോക്കുന്ന നോട്ടം ഏതൊരാളുടെയും മനസ്സിൽ ആഴമായി പതിയും അത് എന്നിലും സംഭവിച്ചു
ഒരു പുഞ്ചിരി പാസാക്കി എങ്കിലും അവൾ മൈൻഡ് ചെയ്തില്ല ഒരു ചെറു നിരാശ ഉണ്ടായെങ്കിലും നല്ലൊരു കൊച്ചു ആദ്യമായി അങ്ങനെ ഒരാളെ കാണുമ്പോൾ ചിരിക്കില്ല എന്നു മനസ്സിൽ ആശ്വസിച്ചു..
അവൾ ബസ് കേറി പോകുന്നത് വരെ അവളെ നോക്കി നിന്നെങ്കിലും തിരിച്ചു ഒരു നോട്ടം പോലും നോക്കിയില്ല അവൾ..
അങ്ങനെ ഈ കാത്തു നിൽപ്പ് പരിപാടി പിന്നീടുള്ള ദിവസങ്ങളിലും തുടർന്നു
ചില ദിവസങ്ങളിൽ ഒരു നോട്ടം നോക്കാറുണ്ട് എന്നല്ലാതെ അവളുടെ മുഖത്തു യാതൊരു വിധമായ ഭാവമാറ്റവും ഉണ്ടായിരുന്നില്ല
എന്തായാലും ഒരു സൗഹൃദം ഉണ്ടാക്കിയെടുക്കാൻ ഞാൻ തീരുമാനിച്ചു
***********
അങ്ങനെ ഒരു ഞായറാഴ്ച പള്ളിയിൽ വെച്ചു ഒന്ന് സംസാരിക്കാൻ തീരുമാനിച്ചു
കൂടെ ചങ്കിനെയും കൂട്ടി ഞാൻ അവളുടെ അടുത്തേക്ക് നടന്നു ചെന്ന് അവളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ചങ്കിനെ കണ്ടതും
"നീ ഇവിടൊക്കെ ഉണ്ടോ" ?
പിന്നെ ഞാൻ എവിടെ പോകാനെന്നു മറുപടിയും ചങ്ക് നൽകി
അപ്പോഴാണ് അവളുടെ മുഖം എന്നിലേക്ക് പതിച്ചത്. അവളൊന്നു ഞെട്ടി ദിവസവും കാണുന്ന ആ മുഖം അല്ലേ ഇത് അവളെന്തായാലും നോട്ടം പിൻവലിച്ചു.
"ടാ എനിക്ക് പോയിട്ടു അൽപം തിരക്കുണ്ട്"
എന്റെ പറച്ചിൽ കേട്ടതും കൂടെ നിന്ന ചങ്കൊന്നു ഞെട്ടി. സംസാരിക്കണം എന്നു പറഞ്ഞ് വിളിച്ചു കൊണ്ട് വന്നതും ഞാൻ ഇപ്പൊ പോകുവാണെന്നു പറഞ്ഞതും ഞാൻ. ഒന്നും മിണ്ടാതെ പോകുവാണെന്നു പറഞ്ഞിട്ട് തിരിഞ്ഞു നടന്നു ഇരുവരും.
"ദേ മറ്റേ പണി കാണിക്കരുത് കേട്ടോ"
"ടാ എന്തോ സംസാരിക്കാൻ തോന്നിയില്ല അപ്പൊ ക്ഷമിക്കു നീ"
മ്മ്
അങ്ങനെ ഇരിക്കെ ഒരു ദിവസം തനിച്ചു നടന്നു വരുന്ന അവളുടെ മുന്നിലേക്ക് ഞാൻ ചെന്നു
ഒന്ന് നിന്നേ
എന്താ?
എനിക്കൊരു കാര്യം പറയാനുണ്ട്
എനിക്കൊന്നും കേൾക്കാൻ താല്പര്യം ഇല്ല
ഞാൻ ഒരു പ്രണയാഭ്യർത്ഥന നടത്താൻ വന്നതല്ല മനസ്സിൽ ഒരിഷ്ടം തോന്നി എന്നുള്ളത് സത്യം എന്നുകരുതി ഒന്നും അറിയാതെ ഒരാളെ ഇഷ്ടമാണെന്നോ കല്യാണം കഴിക്കാമെന്നോ ഞാൻ പറയില്ല ഒരു സൗഹൃദം എന്തായാലും ഞാൻ ആഗ്രഹിക്കുന്നു
എന്നെക്കുറിച്ചു മറ്റുള്ളവർക്കൊക്കെ നല്ല അഭിപ്രായം ആണെന്ന് അവൾ അറിഞ്ഞത് കൊണ്ടാകാം എന്റെ തുറന്ന സംസാരം അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർത്തി
അപ്പൊ ഫ്രണ്ട്സ് അല്ലേ
ഫ്രണ്ട്ഷിപ്നോട് എനിക്ക് എതിർ അഭിപ്രായം ഒന്നുമില്ല അത് മറ്റൊന്നിലേക്കും മാറുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട
മ്മ്.. മതി.. എന്തായാലും അവളോട് സംസാരിക്കലോ ഇനി അത് തന്നെ ധാരാളം എന്ന് ഞാൻ മനസ്സിൽ കരുതി...
ഞാൻ പോകുന്നു ലേറ്റായി
********
എല്ലാം തുറന്നു സംസാരിക്കുന്ന ആൺകുട്ടികളെ പെൺകുട്ടികൾക്ക് വളരെ ഇഷ്ടമായത് കൊണ്ടാകാം ഞങ്ങളുടെ സൗഹൃദം വളരെ പെട്ടെന്ന് തന്നെ വളർന്നു.
ആ ഇടയ്ക്ക് അവളുടെ അങ്കിൾ അവൾക്കൊരു ഫോൺ സമ്മാനമായി നൽകി അതിൽ ഏറ്റവും കൂടുതൽ സന്തോഷം ഞാനായിരുന്നു പരസ്പരം കണ്ടു മുട്ടുമ്പോൾ ഉള്ള ചെറിയ ചെറിയ സംസാരങ്ങൾ മാത്രമായിരുന്നല്ലോ ഇതുവരെ ഇനി അതിനു പരിധിയെ ഉണ്ടാകില്ല
ആരോടും അധികം മിണ്ടാത്ത പെണ്ണ് എന്നോട് വാ തോരാതെ സംസാരിക്കാൻ തുടങ്ങി.
പുറമെ മിണ്ടാപൂച്ചയെ പോലെ ഇരിക്കുന്ന പല പെൺകുട്ടികളും ഉള്ളിൽ ഒരുപാട് കുറുമ്പും കുസൃതിയും ഉള്ളവരായിരിക്കും അത് അടുത്ത് അറിയുന്നവരോട് മാത്രംഅറിയാവുന്നൊരു സത്യമാ..
ആ ഭാഗ്യം എന്തായാലും എനിക്കുണ്ടായി
ടി നീ ഇങ്ങനാണെന്നു ഞാൻ വിചാരിച്ചില്ല കേട്ടോ
എങ്ങനെ ?
അല്ല കണ്ടാൽ ഒരു മിണ്ടാപൂച്ച ഇപ്പോഴല്ലേ ആളെ ശെരിക്കും മനസ്സിലായത്
ഓഹോ എന്താ ഇഷ്ടപെട്ടില്ലേ
അയ്യോ ഞാൻ ഒന്നും പറഞ്ഞില്ല
അതാ നല്ലത്
മാസങ്ങൾ കടന്നു പോയി സൗഹൃദത്തിന്റെ ആഴവും.... എന്റെ ഉള്ളിൽ പ്രണയം ഉണ്ടായിരുന്നുവെങ്കിലും സൗഹൃദം നഷ്ടപ്പെട്ടാലോ എന്ന ഭയം അത് തുറന്നു പറയാൻ അനുവദിച്ചില്ല
ആ ഇടയ്ക്കാണ് വിദേശത്തു നിന്നും വകയിലെ ഒരു അങ്കിളിന്റെ വക ഒരു ജോലി വാഗ്ദാനം എന്നെ തേടിയെത്തി
ആദ്യം അതിനോട് ഒരു അരിശം എനിക്കു തോന്നിയെങ്കിലും വീട്ടുകാരുടെ നിർബന്ധവും സാഹചര്യവും എല്ലാം ആലോചിച്ചപ്പോൾ ഞാൻ അതിനു സമ്മതിച്ചു
************
ഫോൺ റിങ് ചെയ്തതും അവൾ ഉറക്കത്തിൽ നിന്നും എണീറ്റു
ഹലോ ടി ഞാനാ
ഓഹ് നീയായിരുന്നോ
പിന്നെ ആരാണെന്നു വിചാരിച്ചു
ഞാൻ വിചാരിച്ചു എന്റെ കാമുകൻ വല്ലോം ആയിരിക്കുമെന്ന്
നീ എന്നാ കാമുകനോട് മാത്രം സംസാരിച്ചാ മതി ബൈ
ടാ ഞാൻ ചുമ്മാ നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ലേ എന്താ ഇത്ര രാവിലെ ഒരു വിളി
വിസ വന്നു വരുന്ന ശനിയാഴ്ച എനിക്ക് പോണം
അയ്യോ ഇതെന്താ ഇത്ര പെട്ടെന്ന് ?
അതൊന്നും അറിയില്ല
അപ്പൊ ഇനി എങ്ങനാ കാണുന്നെ
കാണണ്ട അത്ര തന്നെ
ഓഹ് ശെരി ആയിക്കോട്ടെ
ടി ഞാൻ ചുമ്മാ പറഞ്ഞതാ വെള്ളിയാഴ്ച വൈകിട്ടു പള്ളിയിൽ ഒന്ന് വരണം നീ
ശെരി
ഏതൊരാളും ആഗ്രഹിക്കുന്ന പോലെ മനസ്സിലെ ഇഷ്ടം നേരിട്ട് തുറന്നു പറയണം എന്നു എനിക്കും ആഗ്രഹമുണ്ടായത് കൊണ്ട് വെള്ളിയാഴ്ച അവളോട് അത് തുറന്നു പറയാൻ തീരുമാനിച്ചു
********
ടാ നീ എവിടായിരുന്നു ഞാൻ എത്ര നേരമായി ഇവിടെ നിൽക്കുന്നു
നാളെ പോകുവല്ലേ അതിന്റെ തിരക്കിൽ ആയിരുന്നെടി...
അവിടെ ചെല്ലുമ്പോൾ നമ്മളെയൊക്കെ മറക്കുവോ
ആഹ് അത് പിന്നെ ചോദിക്കാൻ ഉണ്ടോ എപ്പോ മറന്നെന്നു ചോദിച്ചാൽ പോരെ
ഓഹ് !
ഇഷ്ടം തുറന്നു പറയാൻ മനസ്സ് പറയുന്നുണ്ട് എങ്കിലും ഒരായിരം ചോദ്യങ്ങൾ എന്റെ ഉള്ളിൽ അലയടിക്കുന്നു
സുഹൃത്ത് ബന്ധം മാത്രെ പാടുള്ളു എന്നു അവൾ ആദ്യമേ പറഞ്ഞതാ ഇത് പറഞ്ഞാൽ അവൾ എങ്ങനെ പ്രതികരിക്കും എന്നും അറിയില്ല ചിലപ്പോൾ സൗഹൃദം തന്നെ ഇല്ലാതായെന്ന് വരാം
ടി ഞാൻ സീരിയസ് ആയിട്ടു ഒരു കാര്യം ചോദിക്കട്ടെ !
എന്താ ?
നേരിട്ട് തന്നെ ചോദിക്കണം എന്നു തോന്നി അതാ ഈ മിണ്ടാപൂച്ചയ്ക്ക് എന്നെ പ്രേമിച്ചൂടെ !!
( തുടരും )

കുറച്ചു നേരം ഒന്നും മിണ്ടാതെ അവൾ നിന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ആയതു കൊണ്ടാകും
ഞാൻ നിന്നോട് പറഞ്ഞതല്ലേ സൗഹൃദത്തിനു അപ്പുറത്തേക്ക് ഒന്നും പ്രതീക്ഷിക്കരുതെന്നു
പ്രതീക്ഷകൾക്ക് താളം തെറ്റുമ്പോൾ മനസ്സ് പിടയും ആരുടെയായാലും ആ പിടച്ചിൽ അവളെ അറിയിക്കാത്തവണ്ണം ഞാൻ പറഞ്ഞു
സോറി അല്ലേലും ഞാൻ ഇങ്ങനാ ഓരോ പൊട്ടത്തരങ്ങൾ കാണിച്ചു കൂട്ടും അത് വിട്ടുകള
മ്മ് നാളെ വൈകിട്ട് അല്ലേ പോകുന്നത്
അതെ 3 മണിക്കാണ് ഫ്ലൈറ്റ്
പോകുന്നതിനു മുൻപ് വിളിക്കു കേട്ടോ ഞാൻ പോകുവാ കുറെ നേരമായി വന്നിട്ട് വീട്ടിൽ തിരക്കും
മ്മ് പൊക്കോ
അവൾ കണ്മുന്നിൽ നിന്നും മായുന്നത് വരെ ഞാൻ അവളെ നോക്കി നിന്നു അവളും ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കി ഉള്ളിലൊതുക്കിയ വിഷമം കണ്ണുനീരായി പുറത്ത് വന്നു ആരും കാണാതെ തുടച്ചു നീക്കി പതിയെ തിരികെ നടന്നു
*****************
ടി ഞാൻ ഇറങ്ങുവാ ഇനി അവിടെ ചെന്നിട്ടു വിളിക്കാം
നമ്മളെ മറക്കാതെ ഇരുന്നാൽ മതിയെ
നിനക്ക് എപ്പോഴും തമാശയാ
അല്ല ഞാനും കൂടി കരയിപ്പിക്കാം
നീ പോ പെണ്ണേ ശെരി എന്നാ
ഒക്കെ ടാ ഹാപ്പി ജേർണി
പ്രവാസലോകത്തേക്കു പറന്നുയരുമ്പോൾ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും എന്റെ ഉള്ളിൽ നിറഞ്ഞു നിന്നു. എന്നെങ്കിലും ഒരുനാൾ അവൾ എനിക്ക് സ്വന്തമാകും എന്നു എന്റെ ഉള്ളിൽ ആരോ അടിവരയിട്ട് പറയുന്നു
പ്രകൃതിരമണീയമായ കേരളത്തിന്റെ പച്ചപ്പ് വിട്ട് പ്രവാസലോകത്തിന്റെ മരുഭൂമിയുടെ കാഴ്ച മുകളിൽ നിന്നും കണ്ടപ്പോഴേ എന്റെ ഉള്ളൊന്ന് പിടഞ്ഞു
കർത്താവെ ഈ മരുഭൂമി എന്നൊക്കെ കേട്ടിട്ടേ ഉള്ളു ദേ ഇപ്പൊ കാണുന്നു
അല്പനേരത്തിനു ശേഷം എന്റെ മുന്നിൽ കൺകുളിർപ്പിക്കുന്ന ബഹുനിലകെട്ടിടങ്ങളുടെ കാഴ്ചയെത്തി
എയർപോർട്ടിൽ എന്നെയും കാത്തു അങ്കിൾ നിൽക്കുന്നുണ്ടായിരുന്നു
എങ്ങനെ ഉണ്ടായിരുന്നു മോനേ യാത്രയൊക്കെ
കുഴപ്പം ഇല്ലായിരുന്നു അങ്കിളെ
മ്മ് വാ റൂമിലേക്ക് പോകാം അവിടെ ചെന്നിട്ടു ആകാം സംസാരം ഓക്കെ
റൂമിലേക്ക് ചെന്നതും ഞാനൊന്നു ഞെട്ടി 6 പേർ അടങ്ങുന്ന ഒരു റൂമിൽ ഒരു അപ്പർ ബെഡ് ഫ്രീ ആക്കി ഇട്ടിട്ടുണ്ട് അത് എനിക്കുള്ളതാന്നു പറയാതെ തന്നെ മനസ്സിലായി
ഇന്നുവരെ സ്വന്തം റൂമിലേക്ക് അധികം ആരെയും കടക്കാൻ അനുവദിക്കാത്തൻ ഇന്ന് ആറുപേർ അടങ്ങുന്ന റൂമിൽ
എന്തായാലും ഇനിയുള്ള ജീവിതം ഇതാണെന്നു മനസ്സിലാക്കിയ ഞാൻ അതിനോട് മനസ്സുകൊണ്ട് പൊരുത്തപ്പെടാൻ തയ്യാറായി
************************
വീട്ടിലേക്കു വിളിച്ചു കാര്യവിവരങ്ങൾ എല്ലാം പറഞ്ഞതിന് ശേഷം ഞാൻ അവളെ വിളിച്ചു
ഹലോ.. ടി ഞാനാ
എന്താടാ ചെന്നിട്ടു ഇപ്പോഴാണോ വിളിക്കുന്നത്
എല്ലാം ഒന്ന് റെഡിയായത് ഇപ്പോഴാണ്
മ്മ് എങ്ങനുണ്ട് അവിടെ സുഖമാണോ
ഒരിക്കലും ഒരു പ്രവാസി മറ്റാരോടും പറയില്ല കഷ്ടപ്പാട് ആണെന്ന് മനസ്സിലെ വിഷമങ്ങൾ ഉള്ളിൽ ഒതുക്കി ചിരിച്ചു കൊണ്ട് പറയുന്ന പോലെ ഞാനും പറഞ്ഞു
പരമ സുഖം
നീ സന്തോഷമായിട്ട് ഇരുന്നാൽ മതി
ഞാൻ ഒന്ന് പൊട്ടിച്ചിരിച്ചു
എന്താടാ
വെറുതെ
അവിടെ ചെന്നിട്ടു വട്ടും ആയോ
നീ പോടീ മരഭൂതമേ
അത് നിന്റെ കെട്ടിയോളെ വിളിക്കു
ആകുമ്പോൾ അറിയിക്കാം ഞാൻ പോണു ആഹാരം വെക്കണം
******************************
ഫോൺ വിളികൾ മാത്രമായിരുന്ന ഞങ്ങളുടെ ജീവിതത്തിൽ അങ്ങനെ ഇരിക്കെ എന്റെ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു ഹായ്
ആരാണെന്ന് ചോദിച്ചതും
ഇത് ഞാനാടാ ചെറുക്കാ
അവളുടെ സംസാരരീതി നല്ലത് പോലെ എനിക്കു അറിയാവുന്നത് കൊണ്ട് ഫേക്ക് അല്ലെന്നു മനസ്സിലായി എന്നെ ഇത്രയും സ്വാതന്ത്ര്യത്തോടെ വിളിക്കുന്നതും അവൾ മാത്രമേ ഉള്ളു
എന്റെ ഉള്ളിൽ സന്തോഷത്തിന്റെ കടൽ ആർത്തിരമ്പി ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യം ആയതു കൊണ്ടാകാം അതിന്റെ സന്തോഷത്തിൽ ഞാൻ റിപ്ലൈ കൊടുക്കാൻ കൂടി മറന്നു
ടാ നീ പോയോ
ഇല്ലെടി.. ഇതെവിടുന്ന് ഒപ്പിച്ചു ?
ഞാൻ ആരാ മോൾ
കളിക്കാതെ കാര്യം പറ പെണ്ണേ
പപ്പാ വാങ്ങി തന്നെടാ സെമിനാറും അസ്സിങ്ന്മേന്റും എല്ലാം ഇപ്പൊ ഫോൺ വഴിയാ സെന്റ് ചെയ്യുന്നത് എന്നങ്ങു തട്ടി വിട്ടു
എടി കള്ളി
പോടാ സത്യമാ ഞാൻ മാത്രെ ഉള്ളായിരുന്നു ആ പൊട്ട ഫോണുമായി നടക്കുന്നത്
എന്തായാലും നന്നായി ഇനി ചാറ്റിംഗ് ചെയ്യാലോ
*************************************
ജോലിത്തിരക്കുകൾ ഒഴിയുമ്പോൾ കിട്ടുന്ന സമയം എല്ലാം ഞങ്ങൾ പരസ്പരം മെസ്സേജുകൾ അയച്ചു
പരസ്പരം വിട്ടു പിരിയാൻ ആകാത്ത വിധം ഞങ്ങൾ തമ്മിൽ അടുത്തു അവളുടെ സംസാരത്തിലും ചെറിയ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങി സൗഹൃദത്തിനും അപ്പുറം എന്തോ അവളിലും ഉണ്ടായി തുടങ്ങിയിട്ടുണ്ടെന്ന് എനിക്കും മനസ്സിലായി
പക്ഷെ അത് തുറന്നു ചോദിക്കാൻ ഒരു മടി ഉള്ളത് കൊണ്ട് ഞാനും അതിനു തുനിഞ്ഞില്ല..
മാസങ്ങൾ കടന്നു പോയി ഒരു ദിവസം എന്തോ സംസാരിക്കുന്നതിനു ഇടയ്ക്ക് ഞാൻ പറഞ്ഞു
അത് നിന്റെ കെട്ടിയോനോട് പോയി പറ
അവസരം കാത്തു നിന്നപോലെ അവൾ പറഞ്ഞു കെട്ടിയോനോടാ പറഞ്ഞത്
എന്റെ മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി
അവൾക്കു ഇഷ്ടമാണെന്നു മനസ്സിലാക്കിയെങ്കിലും കാര്യങ്ങൾക്കു ഒരു വ്യക്തത വരുത്താൻ വേണ്ടി ആവണം
തമാശ പറയല്ലേ
ഇത് തമാശ അല്ലെടാ എനിക്ക് അറിയില്ല എന്താ പറയേണ്ടത് എന്നു നീ എനിക്ക് ഇപ്പൊ ഒരു ഫ്രണ്ടല്ല
ഇത് കേട്ടതും വിജയിച്ചവന്റെ ചിരിയിൽ അൽപം ഉച്ചത്തിൽ കൈകൾ മുഷ്ടി കുരുട്ടി പറഞ്ഞു "യെസ് "
അൽപം ഉറക്കെ ആയതു കൊണ്ടാകാം റൂമിലുള്ള എല്ലാവരും എന്നെ ഒന്ന് നോക്കി
എന്താടാ
ഏയ് ഒന്നുമില്ല വെറുതെ
ഞാൻ എത്ര നാളായി കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾ
അയ്യെടാ വല്യ കുളിരൊന്നും വേണ്ടാട്ടോ
പിന്നീട് അങ്ങോട്ട് ഞങ്ങളുടെ പ്രണയത്തിന്റെ നാളുകളായിരുന്നു
ഞാനില്ലാതെ അവൾക്കൊ അവളില്ലാതെ എനിക്കൊ ഒരു നിമിഷം കൂടി കഴിയാൻ പറ്റാത്ത അവസ്ഥ

*************************
എന്റെ ആഗ്രഹങ്ങൾക്ക് വീട്ടുകാർ ഒരിക്കലും എതിരു നിൽക്കില്ലെന്ന് നല്ല ഉറപ്പുള്ളത് കൊണ്ടാകാം ഈ കാര്യം വീട്ടിൽ ഒന്ന് സൂചിപ്പിക്കാം എന്നു കരുതി ഫോൺ വിളിച്ചു കാര്യം പറയാൻ ഞാൻ തീരുമാനിച്ചു
മമ്മിയെ എനിക്കൊരു കാര്യം പറയാനുണ്ട്
എന്താടാ
അതെ പള്ളിയിൽ വെച്ചു മമ്മി ഒരു കൊച്ചിനെ കാണാറില്ലേ
ഞാൻ ഒരുപാട് കൊച്ചുങ്ങളെ കാണാറുണ്ട് കാര്യം പറ
അതെ എനിക്കൊരു കൊച്ചിനെ ഇഷ്ടമാ
ഏത് കൊച്ചു
ജേക്കബ് അച്ചായന്റെ മോള്
ഏതാ വടക്കേ വീട്ടിലെ ജേക്കബിന്റെയോ
ആഹ് അതുതന്നെ
ആ കൊച്ചിന് നിന്നെ ഇഷ്ടമാണോ
മ്മ്
നല്ല കൊച്ചാട അവൾ എന്നാ ഐശ്വര്യം ആണെന്നോ അവളെ കാണാൻ എനിക്ക് ഇഷ്ടാ..
അത് കേട്ടാൽ മതി
നിന്റെ അപ്പന്റെ കൂടെ പഠിച്ചതാ ജേക്കബ്
ബെസ്റ്റ് തത്കാലം ഇത് ആരോടും പറയാൻ പോവരുത് കേട്ടോ
ഓഹ് ശെരി
അടുത്ത ഞായറാഴ്ച തന്നെ കുർബാന കൊണ്ട് വരുന്ന അവളെയും കാത്ത് ഒരാൾ നില്പുണ്ടായിരുന്നു, എന്റെ മമ്മി
അവളോട് ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞത് കൊണ്ട് മമ്മിയുടെ നിൽപ്പ് കണ്ടപ്പോഴേ അവൾക്കു കാര്യം മനസ്സിലായി
അറിയുമോ മോളെ
അറിയാം
അവൻ എല്ലാം എന്നോട് പറഞ്ഞു മോള് മരുമകളായി വരുന്നതിൽ ഞങ്ങൾക്ക് സന്തോഷമേ ഉള്ളു
നാണം കൊണ്ടാകണം അവൾ തല താഴ്ത്തി
കുറച്ചുനാൾ കഴിഞ്ഞു ഞങ്ങൾ വീട്ടിൽ വന്നു സംസാരിക്കാം കേട്ടോ
ഒരു ചെറു പുഞ്ചിരി അവളുടെ മുഖത്തു വന്നു
എന്നാ പോട്ടെ ഞാൻ ഒരുപാട് ജോലിയുണ്ട്
ശെരി മമ്മി
************************
അങ്ങനെ ഏകദേശം 2 വർഷം ആകാറായി എനിക്ക് ലീവിന് വരാൻ ഉള്ള സമയം
ടി അവനെ നമുക്ക് കെട്ടിക്കണ്ടേ
അതല്ലേ മനുഷ്യാ ഞാൻ ഇടയ്ക്ക് പറയാറുള്ളത് എനിക്കും ഇവിടെ ഒറ്റയ്ക്കിരുന്ന് മടുത്തു
മ്മ്
നമുക്ക് അവരുടെ വീട്ടിൽ പോയി ഒന്ന് ആലോചിച്ചാലോ
അതാണ് ഞാനും പറഞ്ഞു വന്നത് നാളെ ജേക്കബിനെ കണ്ടു ഒന്ന് സംസാരിക്കാം അവരുടെ അഭിപ്രായം കൂടി അറിയണ്ടേ
പണ്ട് ഒരേക്ലാസ്സിൽ ഒന്നിച്ചിരുന്നു പഠിച്ച സുഹൃത്തിന്റെ ആലോചന അവർ എന്തായാലും തള്ളി കളഞ്ഞില്ല
ടാ അവള് പഠിക്കുവല്ലേ കുറച്ചു നാളു കൂടിയുണ്ട് പഠിത്തമൊക്കെ കഴിഞ്ഞു നോക്കാം
അതുമതി
അവൾക്കു താല്പര്യം ഉണ്ടോന്നു നോക്കണം
അതൊക്കെ ഞങ്ങൾ മുന്നേ അറിഞ്ഞു
ഇതപ്പോ എല്ലാവരും കൂടി പ്ലാൻ ചെയ്തത് ആണല്ലേ
അങ്ങനല്ലെടാ പിള്ളേര് തമ്മിൽ ഇഷ്ടത്തിലാണ് അതങ്ങു നടത്താമെന്ന് ഞങ്ങൾക്ക് താല്പര്യം ഉണ്ട് നിന്റെ അഭിപ്രായം അറിയണ്ടേ
എനിക്ക് 100 വട്ടം സമ്മതം
വീട്ടുകാർ സമ്മതിച്ച സ്ഥിതിയ്ക്ക് പിന്നെ പറയേണ്ടത് ഇല്ലല്ലോ ഫോൺ വിളികളുടെ ധൈർഘ്യം കൂടി എന്തിനും ലൈസൻസ് ഉണ്ടല്ലോ
ഞാൻ ലീവ് സാങ്ക്ഷൻ ആയ കാര്യം അവളോട് പറഞ്ഞു പക്ഷെ എന്നാ വരുന്നത് എന്നു മാത്രം പറഞ്ഞില്ല എല്ലാവർക്കും ഒരു സർപ്രൈസ് നല്കമെന്നു കരുതി
ഒരു ഉച്ചയോടെ നാട്ടിൽ എത്തുന്ന രീതിയിൽ ടിക്കറ്റ് എടുത്തു അതിന്റെ പിന്നിലെ ഉദ്ദേശം വൈകിട്ടു അവളെ ബൈക്കിൽ കോളജിൽ നിന്നും വിളിച്ചുകൊണ്ടു വരാം
ഏതൊരു കാമുകനും ആഗ്രഹിക്കും പ്രണയിക്കുന്നയാൾക്ക് ഒരു സർപ്രൈസ് നല്കണമെന്ന്
അങ്ങനെ ഞാൻ വീണ്ടും പച്ചപ്പിന്റെ ലോകത്തേക്ക് പറന്നിറങ്ങി
എണ്ണം പറഞ്ഞ ചില സുഹൃത്തുക്കൾ എന്നെയും കാത്തു പുറത്ത് നില്പുണ്ടായിരുന്നു അവരോടു മാത്രം ഞാൻ പറഞ്ഞിരുന്നു വരുമെന്ന് മറ്റാരോടും പറയരുത് എന്നു ഉറപ്പും വാങ്ങിയിരുന്നു
വണ്ടിയുടെ ശബ്ദം കേട്ടതും ടീവി കണ്ടു കൊണ്ടിരുന്ന മമ്മി കതക് തുറന്നു പുറത്തേക്കു നോക്കിയതും ഞെട്ടി
ദേ ആരാ വന്നേക്കുന്നെന്നു നോക്കിയേ ഇങ്ങോട്ടൊന്നു വായോ
ഉച്ചയുറക്കത്തിലായിരുന്ന അപ്പൻ ഞെട്ടി ഉണർന്നു
മമ്മി എന്നെ കെട്ടി പിടിച്ചു രണ്ടു വർഷം കഴിഞ്ഞു തന്റെ പൊന്നു മോനേ കണ്ടത് കൊണ്ടാകണം കണ്ണിൽ നിന്നു സന്തോഷത്തിന്റെ കണ്ണുനീർ പൊടിഞ്ഞു
അകത്തേക്ക് കയറിയതും അപ്പനും ഒന്ന് കെട്ടിപിടിച്ചു
യാത്രയൊക്കെ എങ്ങനുണ്ടായിരുന്നെടാ
കുഴപ്പം ഇല്ലായിരുന്നു പപ്പേ
കുറച്ചു നേരം അവിടെ കാര്യം പറഞ്ഞു ഇരുന്ന് വാച്ചിലേക്ക് നോക്കി സമയം 3 30 അവൾ 4 മണിയാകുമ്പോഴേക്കും ഇറങ്ങും ഇനിയും ഇവിടെ നിന്നാൽ പ്ലാൻ എല്ലാം പൊളിയും
ഞാൻ ഇപ്പൊ വരാം എന്നു പറഞ്ഞു ബൈക്ക് സ്റ്റാർട്ട് ചെയ്തു
എങ്ങോട്ടാ
അവളെ കോളേജിൽ പോയി ഒന്ന് വിളിക്കണം
സൂക്ഷിച്ചു പോ മോനേ
എന്റെ ഉള്ളിൽ അവളുടെ ഓർമ്മകൾ അലയടിക്കുന്നു. പ്രണയത്തിൽ ആയതിനു ശേഷം ആദ്യമായിട്ടാണ് നേരിൽ കാണാൻ പോകുന്നത് അതിന്റെ ത്രില്ലും എനിക്കുണ്ടായിരുന്നു
മനസ്സ് അവളോടൊപ്പം ആയതു കൊണ്ടാകാം ബൈക്കിന്റെ നിയന്ത്രണം തെല്ലൊന്നു മാറിയതും വളവിൽ പാഞ്ഞു വന്ന ബസ് എന്നെ ഇടിച്ചു തെറിപ്പിച്ചു
കണ്ടു നിന്നവർ തലയിൽ കൈ വെച്ചു
ഇടിയുടെ ആഘാതം കൊണ്ടാകണം മറ്റൊരു വാഹനത്തിലേക്ക് എന്റെ തല ചെന്നു ഇടിച്ചതു
ചോരയിൽ മുങ്ങി കുളിച്ചു കിടക്കുന്ന എന്നെ എടുക്കാൻ എല്ലാവരും മടിക്കുന്നു
എവിടുന്നോ വന്ന ഒരു ചെറുപ്പക്കാരൻ എന്നെ വാരി എടുത്തു
ആൾക്കുട്ടത്തോട് അവൻ കെഞ്ചി
ആരെങ്കിലും ഒന്ന് പിടിക്ക്
സഹായിച്ചാൽ പിന്നീടുള്ള പുല്ലാപ്പുകളെ ഓർത്താകാം എല്ലാവരും മടിച്ചത്
ഒരു കാർ വരുന്നത് കണ്ടതും അവനാൽ കഴിയും വിധം വാരി എടുത്തു കാറിനു മുന്നിൽ നിന്നു കൊണ്ട് അവൻ പറഞ്ഞു
ഒന്ന് നിർത്തു പ്ലീസ്
കേട്ട ഭാവം നടിക്കാതെ ഡ്രൈവർ കാർ നിർത്താതെ പോയി
അവന്റെ വാക്കുകൾ പരിസരം മറന്നു ദേഷ്യം കൊണ്ട് അവന്റെ ചോര തിളച്ചു
"നിന്റെ തന്ത ചാവാൻ കിടന്നാലും നീ ഇങ്ങനെ തന്നെ കാണിക്കണം തൂ..."
അവന്റെ നിസ്സഹായ അവസ്ഥ കണ്ടിട്ട് ആവണം ആൾക്കുട്ടത്തിൽ നിന്നും ഒരാൾ സ്വന്തം വണ്ടിയും എടുത്തു മുന്നോട്ടു വന്നു
****************************

ബോധം തെളിഞ്ഞപ്പോൾ സിസ്റ്റർമാർ തമ്മിൽ എന്തൊക്കെയോ പറയുന്നു
ഞാൻ കണ്ണുകൾ തുറന്നു എന്റെ ഉള്ളു പിടഞ്ഞു കണ്ണ് തുറന്നിട്ടും ഇരുട്ട് മാത്രം
അതെ എന്റെ കാഴ്ചശക്തി എന്നെന്നേക്കുമായി നഷ്ടപ്പെട്ടു കഴിഞ്ഞു
ഞാൻ നിലവിളിച്ചു മമ്മി.........
സിസ്റ്റർമാർ ഓടി എന്റെ അടുത്തേക്ക് എത്തി
അതിൽ ഒരു സിസ്റ്റർ പറഞ്ഞു
ദേ ഇയാൾക്ക് ബോധം തെളിഞ്ഞു ഡോക്ടറെ വിളിക്കു
ഡോക്ടർ വന്നു എന്തൊക്കെയോ ചെയുന്നു
കുറെ ചെക്ക് ചെയ്തതിനു ശേഷം പറഞ്ഞു
ഇയാളുടെ അച്ഛനോട് എന്റെ ക്യാബിനിലേക്ക് ഒന്ന് വരാൻ പറ
എന്താ ഡോക്ടറെ എന്റെ മോനു കുഴപ്പം ഒന്നുമില്ലല്ലോ അല്ലേ
ഞാൻ പറയുന്നത് വളരെ സൗമ്യമായി താങ്കൾ കേൾക്കണം
മ്മ്
മകനു ഇനി കാണാൻ സാധിക്കില്ല ഇടിയുടെ ആഘാത്തിൽ കണ്ണിനാണു പരുക്ക് പറ്റിയിരിക്കുന്നത് കാഴ്ചശക്തി ഇനി തിരിച്ചു കിട്ടില്ല
ഒരാളുടെ മുന്നിലും ഇതുവരെ കരഞ്ഞിട്ടില്ലാത്ത അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ടേബിളിന്റെ പുറത്ത് പതിച്ചു
പ്ലീസ് ഈ ഒരു സാഹചര്യത്തിൽ നിങ്ങളാണ് അവനും മറ്റുള്ളവർക്കും ധൈര്യം കൊടുക്കേണ്ടത്
സമനില തെറ്റിയ പോലെ ആ അച്ഛൻ പിറു പിറുത്തു
ഒന്നുമില്ല ഡോക്ടറെ അവനു ഒന്നും പറ്റിയില്ല എന്റെ മോനാ അവൻ
കരഞ്ഞു കൊണ്ട് ആ മനുഷ്യൻ റൂമിനു പുറത്തേക്കു നടന്നു
പുറത്തേക്കു വന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് അവനു ജന്മം നൽകിയ അവർ ഓടിയടുത്തു
എന്താ നമ്മുടെ മോനു പറ്റിയത്
അദ്ദേഹത്തിന്റെ മൗനം അവരെ പരിഭ്രാന്തിയാക്കി
ഒന്ന് പറ എന്റെ കുഞ്ഞിന് എന്താ പറ്റിയത്
അവരെ നെഞ്ചോടു ചേർത്ത് പിടിച്ചു അയാൾ പറഞ്ഞു
ഏയ്യ് ഒന്നുമില്ലെടി അവന്റെ കണ്ണ് ഇനിമുതൽ നമ്മളാണ്
ഇതുകേട്ടതും ആ അമ്മ അലറിവിളിച്ചു എന്റെ മോനേ
ഡോർ തുറന്നു സിസ്റ്റർ പറഞ്ഞു
ഇവിടെ ശബ്ദം ഉണ്ടാക്കരുത് പ്ലീസ്
സങ്കടം സഹിക്ക വയ്യാതെ ആ അമ്മ തളർന്നു അവരുടെ കാലുകൾ നിലത്തു ഉറയ്ക്കുന്നില്ല
അച്ഛൻ അവരെ താങ്ങി ഒരു കസേരയിൽ ഇരുത്തി
അയാളുടെ ഷർട്ട് അവരുടെ കണ്ണുനീരിൽ കുളിച്ചു
എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് കാണണം
ഡോക്ടറോട് അയാൾ അപേക്ഷിച്ചു അവനെ ഞങ്ങൾക്ക് ഒന്ന് കാണണം
മ്മ് അവിടെ ബഹളം ഒന്നും ഉണ്ടാക്കരുത്
ഐ സി യുവിനു ഉള്ളിലേക്ക് കടന്നതും ആ അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ നിൽക്കുന്നുണ്ടായിരുന്നില്ല
അവർ അവന്റെ നെറ്റിയിൽ ഉമ്മ വെച്ചു
കാഴ്ചശക്തി നഷ്ടപെട്ട കാര്യം സിസ്റ്റർമാരുടെ സംഭാഷണത്തിൽ നിന്നും എനിക്ക് വ്യക്തമായിരുന്നു
ഒന്നുമില്ല മമ്മി എനിക്ക്
ഒന്നും മിണ്ടാതെ കുറെ നേരം അവർ അവനെ നോക്കി നിന്നു
അയാൾക്ക് ഇൻജെക്ഷൻ എടുക്കണം നിങ്ങൾ ഒന്ന് പുറത്ത് പോണം
പോകുന്നതിനു മുൻപായി അവൻ അവരോടു ചോദിച്ചു
മമ്മി സ്നേഹ എവിടെ
അവൾ ഇതൊന്നും അറിഞ്ഞിട്ടില്ല മോനേ അച്ഛൻ മറുപടി പറഞ്ഞു
എനിക്കൊന്നു സംസാരിക്കണം അവളോട്
മ്മ് ഞാൻ കൂട്ടി കൊണ്ട് വരാം
**********************************
കാര്യങ്ങൾ എന്റെ പപ്പ അവളോട് പറഞ്ഞതും അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു
എനിക്ക് ഇപ്പൊ കാണണം അവനെ
ആഹ് നിന്നെ അങ്ങോട്ട് കൂട്ടി കൊണ്ട് പോകാനാണ് വന്നത്
ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും അവളുടെ മുഖം കണ്ണീരിൽ കുതിർന്നിരുന്നു
അവളോട് കുറെ കാര്യങ്ങൾ സംസാരിക്കാൻ ഞാൻ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു
എന്നെ കണ്ടതും അവളുടെ കണ്ണുനീരിന്റെ വേഗത കൂടി
അവൾ എന്റെ അടുത്ത് വന്നിരുന്നു ഇരുന്നു
കരഞ്ഞു കൊണ്ട് ടാ
നീ വന്നോ
അവൾ എന്റെ കൈയിൽ അവളുടെ കൈ വെച്ചു
കുറെ നേരം ഞങ്ങൾ പരസ്പരം ഒന്നും മിണ്ടാതെ ഇരുന്നു
എന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ അലയടിക്കുന്നുണ്ട് ഇനി ഞാനുമായുള്ള ജീവിതം അവൾക്കു എന്തായാലും നന്നേ ബുദ്ധിമുട്ടുള്ളത് ആയിരിക്കും. നല്ലൊരു കൊച്ചിന്റെ ഭാവി ഞാനായിട്ടു നശിപ്പിക്കുന്നത് എന്തിനാ. എവിടെയെങ്കിലും അവൾ സന്തോഷമായി ഇരിക്കണം ഇതെല്ലാം ഉള്ളിൽ ഉള്ളത് കൊണ്ടാകണം
ടി
പറയെടാ
നല്ലത് പോലെ ആലോചിച്ചിട്ട് നീ മറുപടി പറഞ്ഞാൽ മതി
നമ്മൾ ഉദ്ദേശിച്ച പോലെ ഒരു ജീവിതം എന്തായാലും ഇനി നടക്കില്ല നിനക്ക് എന്നെ മറന്നു കൂടെ ?
(തുടരും)
മുൻപത്തെ ഭാഗം വായിക്കാത്തവർക്കായി
https://m.facebook.com/groups/1725045934377816?view=permalink&id=2199614900254248
എന്റെ ചോദ്യം അവളുടെ തോർന്നു നിന്ന കണ്ണുനീരിന്റെ വേഗത കൂട്ടി
ഞാൻ സ്നേഹിച്ചത് നിന്റെ കണ്ണിനെയോ ശരീരത്തെയോ അല്ല മനസ്സിനെയാ....
അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് വീണ്ടും പറഞ്ഞു
ജീവിക്കുവാണേൽ അത് നിന്റുടെ മാത്രെ ഉള്ളു...
സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്തോ എന്റെ കണ്ണുകൾ നിറഞ്ഞു...
അതെ ഇനി സംസാരം വാർഡിലേക്ക് മാറ്റുമ്പോൾ ആകാം സിസ്റ്ററിന്റെ ശബ്ദം കേട്ട അവൾ പറഞ്ഞു
എന്നാ ഞാൻ പോട്ടെടാ
മ്മ്
********************************

ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ എന്റെ ജീവിതം വളരെ പ്രയാസകരമായിരുന്നു പരസഹായം ഇല്ലാതെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ
ജീവിതത്തോട് എന്തെന്ന് ഇല്ലാത്ത മടുപ്പ് തോന്നിയ നിമിഷങ്ങൾ... എനിക്ക് പ്രാണനു തുല്യം സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിച്ചേ മതിയാകു
എന്റെ മനസ്സിൽ ഒരു വിഷമം അലയടിച്ചു കൊണ്ടേ ഇരുന്നു അവളുടെ ജീവിതം
നിരന്തരമായി അവൾ ഫോൺ വിളിച്ചു കൊണ്ടേ ഇരുന്നു
നീ ആരോടാ ഈ സംസാരിക്കുന്നെ ?
അച്ഛന്റെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞു
അവനോടു തന്നെ
ഇനി അത് വേണ്ട നടക്കില്ല
അതെന്താ ?
അവന്റെ ഇപ്പോഴത്തെ അവസ്ഥ നിനക്ക് അറിയില്ലേ
എനിക്ക് നന്നായി അറിയാം
ഒരു കണ്ണുപൊട്ടന്റെ കൂടെ നിന്നെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല നീ അതങ്ങു മറന്നേക്ക്
ഇല്ല ജീവിക്കുവാണേൽ അത് അവന്റെ കൂടെ മാത്രമായിരിക്കും
അയാളുടെ സ്വരത്തിന്റെ രീതി മാറി ദേഷ്യം കലർന്നു
നീ അല്ല ഇതൊക്കെ തീരുമാനിക്കുന്നത് ഞാനാ..
എനിക്ക് അവനെ തന്നെ മതി
രോക്ഷം കൊണ്ട് അയാൾ അവളുടെ കൈയിൽ നിന്നും ഫോൺ വാങ്ങിച്ചു ഭിത്തിയിലേക്ക് ആഞ്ഞു എറിഞ്ഞു
ഇതെല്ലാം ഫോണിലൂടെ കേട്ടു കണ്ണു നിറഞ്ഞിരുന്ന എന്റെ ചെവിയിൽ ആഞ്ഞടിച്ചു ഫോൺ ഭിത്തിയിൽ പതിച്ചതിന്റെ ശബ്ദം
എന്റെ ഉള്ളു പിടഞ്ഞു എന്ത് ചെയ്യണം എന്നു ഒരു പിടിയും ഇല്ല. അയാൾ പറയുന്നതിലും കാര്യമുണ്ട് കാഴ്ചശക്തി ഇല്ലാത്തൊരാളുടെ കൂടെ ഉള്ള ജീവിതം ഒരിക്കലും സുഖകരം ആയിരിക്കില്ല.
ഏതൊരു അച്ഛന്റെയും ആഗ്രഹം ആയിരിക്കുമല്ലോ മകളേ നല്ല നിലയിൽ കാണണം എന്നുള്ളത് അയാളും അതെ ആഗ്രഹിക്കുന്നുള്ളൂ
കാര്യങ്ങൾ ഇങ്ങനെ പോയാൽ ശെരിയാകില്ല എന്നു മനസ്സിലാക്കിയിട്ട് ആവണം അയാൾ അവൾക്കൊരു കല്യാണ ആലോചന ഉറപ്പിച്ചു
കാര്യങ്ങൾ അവളെ പറഞ്ഞു മനസ്സിലാക്കാൻ നല്ലത് അവൻ ആണെന്ന് മനസ്സിലാക്കിയത് കൊണ്ടാകാം ഒരു ഞായറാഴ്ച വൈകിട്ട് എന്റെ വീട്ടിലേക്കു വന്നു
ജേക്കബേ കേറി വാടാ അകത്തേക്ക് എന്റെ അപ്പൻ അയാളെ വിളിച്ചു
എടിയേ കുടിക്കാൻ ചായ എടുക്ക് അപ്പൻ അടുക്കളയിലേക്ക് നോക്കി പറഞ്ഞു
ഒന്നും വേണ്ട ഞാൻ വന്നത് ഒരു കാര്യം പറയാനാ...
എന്താടാ
ഈ ഒരു അവസ്ഥയിൽ പറയുന്നത് കോണ്ട് ഒന്നും തോന്നരുത്..അവൾക്കു നല്ലൊരു കല്യാണ ആലോചന വന്നിട്ടുണ്ട്.. കഴിഞ്ഞതെല്ലാം നിങ്ങൾ മറക്കണം അവൾക്കൊരു നല്ല ജീവിതം കൊടുക്കണം എന്നാ എന്റെ ആഗ്രഹം...
ഒരു നിസ്സായനെ പോലെ എന്നെ അപ്പൻ ഒന്ന് നോക്കി
ഈ അവസ്ഥയിൽ തന്റെ മകനുതന്നെ അവളെ നൽകണം എന്നു പറയാൻ അദ്ദേഹത്തിനും കഴിഞ്ഞില്ല
വീണ്ടും അയാൾ തുടർന്നു
നിങ്ങൾ അവളെ ഒന്ന് പറഞ്ഞു മനസ്സിലാക്കണം എന്റെ കുഞ്ഞിന്റെ ഭാവിയാണ് എനിക്ക് വലുത്
ഉള്ളിൽ വിഷമം ഉണ്ടെങ്കിലും അത് പുറത്ത് കാട്ടാതെ അപ്പൻ പറഞ്ഞു
മ്മ് അവളോട് ഞങ്ങൾ സംസാരിക്കാം.. അവള് നല്ല രീതിയിൽ ജീവിക്കുന്നത് കാണാനാണ് എന്റെ മോനും ആഗ്രഹം
ഉള്ളിലെ സങ്കടം കണ്ണീരായി ഒഴുകാതെ ഇരിക്കാൻ ഞാൻ നന്നേ പ്രയാസപ്പെട്ടു
അയാൾ എണീറ്റു എന്റെ അരികിൽ വന്നു
മോനേ എനിക്ക് നിന്നോട് ഇഷ്ടക്കുറവ് ഒന്നുമുണ്ടായിട്ടല്ല.. എല്ലാം നിനക്ക് മനസ്സിലാകുമല്ലോ
മനസ്സ് പിടഞ്ഞിട്ടാണെങ്കിലും ഞാൻ പറഞ്ഞു
ഞാൻ പറഞ്ഞു മനസിലാക്കാം അവളെ
എന്നാ ഞാൻ ഇറങ്ങട്ടെ

ടി ഞാൻ പറയുന്നത് നീ ഒന്നു മനസ്സിലാക്ക്
എനിക്ക് കേൾക്കണ്ട ഒന്നും
കേൾക്കണം കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കെടി.. നമ്മൾ ആഗ്രഹിച്ച പോലെ ഒരു ജീവിതം ഇനി ഒരിക്കലും സാധിക്കില്ല.. നീ എവിടെയെങ്കിലും സുഖമായി ജീവിക്കുന്നു എന്നു കേൾക്കുന്നതാ എനിക്ക് സന്തോഷം
നീ ഇല്ലാതെ ഞാൻ സുഖമായി ജീവിക്കും എന്നു നിനക്ക് തോന്നുണ്ടോ ?
ആ ചോദ്യത്തിന് മുന്നിൽ ഞാൻ പകച്ചു മറുപടി എന്ത് പറയും
പുതിയൊരു ജീവിതം ആകുമ്പോൾ പഴയതൊക്കെ നമ്മൾ മറക്കാൻ ശ്രമിക്കണം
അങ്ങനെ എനിക്ക് നിന്നെ മറക്കണ്ട ഇതു പറയാൻ വേണ്ടി ഇനി എന്നെ വിളിച്ചു വരുത്തണ്ട.. ഞാൻ പോകുവാ
അവന്റെ നെറ്റിയിൽ ഒരു മുത്തം നൽകി അവൾ പുറത്തേക്കു നടന്നു
അവൾക്കൊരു നല്ല ജീവിതം... മറ്റുള്ളവർക്ക് ഭാരമായി ഞാൻ എന്തിനാ ഇങ്ങനെ ജീവിക്കുന്നെ...
മെഡിക്കൽ സ്റ്റോർ നടത്തുന്ന കൂട്ടുകാരൻ അബിയുടെ അടുത്ത് നിന്നും ഉറക്കമില്ലെന്ന് പറഞ്ഞ് ഉറക്കഗുളിക ഒപ്പിച്ചു..
ഗുളിക എന്റെ കൈയിൽ തരുമ്പോൾ അവൻ സ്വപ്നത്തിൽ പോലും കരുതിയിയിട്ടുണ്ടാകില്ല ഞാൻ ഇങ്ങനെ ഒരു കാര്യത്തിന് മുതിരുമെന്ന്
പതിവില്ലാതെ രാത്രിയിൽ മമ്മിയോട് കുടിക്കാൻ അൽപം വെള്ളം എടുത്തു വെക്കാൻ പറഞ്ഞു
മമ്മി ഇന്ന് എനിക്ക് അൽപം ചോറ് വാരി തരുവോ
അതിനെന്താടാ മമ്മി എടുത്തിട്ട് വരാം
ഇന്ന് എന്ത് പറ്റിയെടാ ഇങ്ങനെ ഒരാഗ്രഹം ?
ഏയ്യ് വെറുതെ ഒരു ആഗ്രഹം
ഓരോ ഉരുള വാരി തരുമ്പോഴും കണ്ണുകൾ നിറഞ്ഞു ഒഴുകി
ഒരു കൈ കൊണ്ട് കണ്ണുനീർ തുടച്ചു കൊണ്ട് മമ്മി പറഞ്ഞു എല്ലാം ശെരിയാകുമെടാ... എന്റെ കുഞ്ഞ് വിഷമിക്കണ്ട
രാത്രി പകുതിയോളം പിന്നിട്ടപ്പോൾ മെത്തയുടെ അടിയിൽ ഒളിപ്പിച്ചിരുന്ന ഗുളികയുടെ പാക്കറ്റ് തപ്പി എടുത്തു. ഗുളികകൾ ഓരോന്നായി പൊട്ടിച്ചു കൈയിൽ ഇടുമ്പോൾ എന്റെ കൈകൾ വിറച്ചിരുന്നു.. ടേബിളിന്റെ പുറത്ത് നിന്നും വെള്ളം എടുത്തു കുറെ നേരം അങ്ങനെ ഇരുന്നു
അവൾക്കൊരു നല്ല ജീവിതം ഉണ്ടാവട്ടെ മമ്മി പപ്പാ എന്നോട് ക്ഷമിക്കു എന്ന് മനസ്സിൽ ഉരുവിട്ടു കൊണ്ട് ഞാൻ അത് ചെയ്തു
രാവിലെ ചായയുമായി കതക് തുറന്ന് എത്തിയ അമ്മ ഞെട്ടി കയ്യിൽ ഉണ്ടായിരുന്നു ഗ്ലാസ്സ് താഴെ വീണുടഞ്ഞു
വായിൽ നിന്നും നുരയും പതയും വന്നു കിടക്കുന്ന പുന്നാര മകന്റെ നേരെ ഓടിയടുത്തു കൊണ്ട് അവർ അലറി വിളിച്ചു
"എന്റെ മോനേ"........
അവരുടെ നിലവിളി കേട്ടിട്ട് ഉമ്മറത്തു പത്രം വായിച്ച് കൊണ്ടിരുന്ന അപ്പൻ റൂമിലേക്ക് ഓടി..
നിലയ്ക്കാത്ത നിലവിളി കേട്ട് നാട്ടുകാർ ഒന്നടങ്കം പാഞ്ഞടുത്തു ആ വീട്ടിലേക്കു
ഇല്ല ഇനി അവൻ ഒരു വിളിയും കേൾക്കില്ല ഭൂമിയിൽ നിന്നും അവന്റെ ജീവൻ പറന്നകന്നു കഴിഞ്ഞു
വിവരം അറിഞ്ഞ അവൾ ഒരു ഭ്രാന്തിയെ പോലെ അലറി വിളിച്ചു കൊണ്ട് അവിടെയ്ക്ക് എത്തി
ഇതുവരെ ഒരു പെണ്ണും കരയാത്തത് പോലെ അവൾ പൊട്ടിക്കരഞ്ഞു
കരഞ്ഞു കൊണ്ട് അവൾ എന്തൊക്കെയോ പുലമ്പുന്നുണ്ട്
ഒന്ന് കണ്ണു തുറന്നു നോക്കെടാ..... ഞാൻ അല്ലെ വിളിക്കുന്നത്
അവന്റെ കുഴിമാടത്തിൽ അവസാന മണ്ണ് വാരി ഇടുമ്പോഴും ഒരു ഓരത്ത് ജീവച്ഛവം പോലെ അവൾ നിന്നു
***************************
മരണാനന്തര ജീവിതത്തിന്റെ പിറ്റേ ദിവസം കാഴ്ചയ്ക്ക് കുഴപ്പം ഇല്ലാത്ത അവൻ പുതിയ ലോകത്തെ കാഴ്ചകൾ നോക്കിയിരിക്കെ സ്വർഗ്ഗ കവാടത്തിന്റെ കാര്യസ്ഥനു മുന്നിൽ വരിവരിയായി നിൽക്കുന്ന പെൺകുട്ടികളിൽ ആദ്യത്തെ ആളെ കണ്ടതും അവൻ ഞെട്ടി അതെ അവൾ തന്നെ ജീവനു തുല്യം താൻ സ്നേഹിച്ചവൾ. അവന്റെ കണക്കു കൂട്ടലുകൾ പിഴച്ചു...
എന്താ പേര് കാര്യസ്ഥന്റെ ചോദ്യത്തിന് അവൾ മറുപടി നൽകി
"സ്നേഹ"
മരണം എങ്ങനെ സംഭവിച്ചു ?
ജീവനുതുല്യം സ്നേഹിച്ചൊരാൾ എന്നെ വിട്ടു പിരിഞ്ഞു മറ്റുള്ളവരുടെ ആഗ്രഹത്തിന് വേണ്ടി ഓരോ നിമിഷവും നീറി ജീവിക്കാൻ തയ്യാറല്ലാത്തത് കൊണ്ട് സ്വയം ജീവനൊടുക്കി
മരിച്ചത് കൊണ്ട് ഇപ്പൊ എന്ത് നേടി ?
പ്രതീക്ഷയുടെ നാമ്പുകൾ ഉള്ളിൽ നിറഞ്ഞു കൊണ്ടവൾ പറഞ്ഞു
ഭൂമിയിലോ ദൈവം ഞങ്ങൾക്ക് അതിനു അനുമതി നൽകിയില്ല ഇവിടെയെങ്കിലും ഞങ്ങൾക്ക് ഒന്നിച്ചു ജീവിക്കണം
മുഖത്തു ഒരു പുഞ്ചിരിയോട് കൂടി അയാൾ അകത്തേക്ക് പോകാൻ ആംഗ്യം കാട്ടി
അകത്തേക്ക് കടന്നു വന്ന അവൾ ആദ്യം കണ്ടതും ദൂരെ തന്നെ നോക്കി നിൽക്കുന്ന അവനെ തന്നെ
സന്തോഷം കൊണ്ടവളുടെ ഉള്ളു നിറഞ്ഞു അവനിലും എന്തെന്നില്ലാത്ത സന്തോഷം.. അവർ കണ്ട സ്വപ്നം ഇവിടെ യാഥാർഥ്യമാകാൻ പോകുന്നു.
ഇരുവരും ഓടി അടുക്കാൻ തുനിഞ്ഞു.. ദൂരം കുറഞ്ഞു വന്നപ്പോൾ ഇരുവരും ഞെട്ടി ഓട്ടത്തിന്റെ വേഗത കുറഞ്ഞു..
അതെ അവർക്കിടയിൽ ചില്ലു കൊണ്ടൊരു മതിൽ തീർത്തിട്ടുണ്ട്
ഇരുവരും അടുത്തെത്തി പരസ്പരം നിസ്സഹായ അവസ്ഥയിൽ നോക്കി
കവാടത്തിന്റെ കാര്യസ്ഥൻ അവരെ നോക്കിയൊന്നു പുഞ്ചിരിച്ചു ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു
ആ മതിൽ ഒരിക്കലും തകർക്കാൻ കഴിയുന്നതല്ല.. അവർ ചുറ്റും കണ്ണോടിച്ചു അപ്പോഴാണ് അവർ ശ്രദ്ധിച്ചത് അതെ അവിടെ തരം തിരിച്ചിട്ടുണ്ട് ഒരു വശത്തു ആണുങ്ങൾ മാത്രവും മറുവശത്തു പെണ്ണുങ്ങൾ മാത്രവുമാണുള്ളത് അവൾക്കു അവന്റെ അടുത്തേക്കോ അവനു അവളുടെ അടുത്തേക്കോ പ്രവേശനം അനുവദിക്കില്ല
വിധിയെ തോൽപിച്ചെന്നു കരുതിയവർക്ക് തെറ്റി.... ഇരുവരും കൈകൾ മതിലിനോട് ചേർത്ത് വെച്ചു നിസ്സഹായരായി പരസ്പരം നോക്കി നിൽക്കാനേ അവർക്കു കഴിഞ്ഞുള്ളൂ...
***********
"വിധിയെ വെല്ലുവിളിച്ചു കൊണ്ട് ഭൂമിയിൽ നൽകിയിട്ടുള്ള ജീവിതം പ്രണയനൈരാശ്യത്തിന്റെ പേരിൽ അവസാനിപ്പിക്കാൻ തുനിയുന്നവർ ഓർക്കുക മരണാനന്തര ജീവിതം ചിലപ്പോൾ ഇതിലും മോശകരമായിരിക്കും.. ജീവനൊടുക്കുന്നതോടു കൂടി എല്ലാം അവസാനിച്ചു എന്നു കരുതരുത്... നിനക്ക് ഭൂമിയിൽ അനുവദിച്ചിട്ടുള്ള ജീവിതം ഇവിടെ തന്നെ ജീവിച്ചു തീർക്കുക.."
മുൻപത്തെ ഭാഗം വായിക്കാത്തവർക്കായി
https://m.facebook.com/groups/1725045934377816?view=permalink&id=2200233653525706

0 Comments
Post a Comment