🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸    *അച്ചൂന്റെ മണവാട്ടി*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸     *PART:1 to  PART 7*
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸  ✍🏻 *Adil Bin Basheer*
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸      *8593929790*
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
     achoonte manavaatti


പ്രേമം....
എഴുത്തിനോട് വല്ലാത്ത പ്രേമം.....

പ്രിയപ്പെട്ട വായനക്കാരെ ഇത് എന്റെ ആദ്യ  ഉദ്യമമാണ്.....

വലിയ എഴുത്തുകാരൻ ഒന്നുമല്ല  ഞാൻ...
ഒരുപാട് നോവലുകൾ വായിച്ചതിന്റെ അനുഭവത്തിൽ എഴുത്തിനോട്  ഇഷ്ടം തോന്നി എഴുതുന്നു.....

തെറ്റു കുറ്റങ്ങൾ  ഉണ്ടെങ്കിൽ  ക്ഷമിക്കണം....

നിങ്ങളുടെ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.....

പോകാം   ഈയുള്ളവന്റെ   ഭ്രാന്തമായ ചിന്തയുടെ ലോകത്തേക്ക്......


*******************************
കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം....

ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ കഥക്ക് യാതൊരു ബന്ധവും ഇല്ല.....

നിങ്ങളുടെ ആരുടെയെങ്കിലും ജീവിതവുമായി സാമ്യം തോന്നിയാൽ വായിക്കുമ്പോൾ ഒരു പുഞ്ചിരി പാസാക്കിയാൽ മതി.....

******************************

അപ്പൊ  തുടങ്ങാം.....

നീണ്ട ചൂളംവിളിയുടെ ശബ്ദത്തോടെ ട്രെയിൻ നീങ്ങി തുടങ്ങി....

ജനലിലൂടെ  പുറത്തേക്കു  നോക്കിയാൽ  കാണാം  കെട്ടിടങ്ങളും  ആളുകളുമൊക്കെ  പിറകോട്ടു  നീങ്ങുന്ന  പോലെ....

പാത്തു  എന്റെ  തോളിൽ  തല ചായിചിരിക്കാണ്....

എങ്ങോട്ടാ പോകുന്നതെന്ന് പോലും പാവം അവളോട്‌ പറഞ്ഞിട്ടില്ല....

ഇക്കാ നമ്മൾ എങ്ങോട്ടാ പോണത്?... ഒന്നും പറയാതെയല്ലേ ഈ ബാഗും ചുമന്നു നിങ്ങൾ  എന്നേം  കൊണ്ട്  വീട്ടീന്ന്  പോന്നത്....

പാത്തൂ  നമ്മള് മലപ്പുറത്തേക്കാ  പോണത്....

അള്ളോഹ്  മലപ്പുറത്തോ....   എന്തിന്?...

അത്  ഒരു  കൂട്ടുകാരന്റെ  കല്യാണത്തിന്.....

കൂട്ടുകാരനോ  മലപ്പുറത്തോ?...

ആഹ്......   എന്തേയ്?...

അല്ല  നിങ്ങക്ക് എവിടന്നാ  ഇക്കാ  മലപ്പുറത്ത്‌  കൂട്ടുകാരൻ...?

അതോ....  മുമ്പ് ഒരിക്കൽ  നിന്നേം കൊണ്ട്  കോഴിക്കോട്  കറങ്ങാൻ  പോയത്  ഓർമ്മയുണ്ടോ.....?

അഹ്....

അന്ന്  കോഴിക്കോട്  ബീച്ചിൽ  വെച്ച്  പരിചയപെട്ടതാ  ഒരു  മലപ്പുറത്ത്‌കാരനെ... പിന്നീട്  ഫോൺ  വിളിയും  ചാറ്റുമൊക്കെയായി  അങ്ങ്  കൂട്ടായി....

എന്താണ്  അവന്റെ  പേര്...?

അജ്മൽ....

എങ്ങനാ  നമ്മളെപ്പോലെയാണോ...?

എന്ത്.....?

അല്ലാ  അവനും  നമ്മളെപോലെ  ലവ്  മാരേജ്  ആണോന്ന്....?

ആഹ്...

ആണോ  ഇക്കാ..?

ആണ്  മുത്തേ....

ഇക്കാ  നിങ്ങക്ക്  അവന്റെ  കഥ  അറിയോ  ഇക്കാ...?

ആഹ് അവൻ പറഞ്ഞിട്ടുണ്ട്....  ഏതാണ്ട്  നമ്മളെ  പോലത്തെ  തന്നെയാ അവന്റെ  കഥയും.....

ആണോ  ഇക്കാ... എന്നാ  നിങ്ങൾ  പറയീ  ഇക്കാ  അവന്റെ  ലവ് സ്റ്റോറി....

അത് വേണോ  പാത്തൂ  ഞാൻ നിനക്ക്  വേറെ  ഒരുപാട്  കഥ  പറഞ്ഞു  തന്നിട്ടില്ലേ...?

ഇക്കാ  പ്ലീസ്..

വേണ്ട  പാത്തൂ.....

നല്ല മോനല്ലേ പറ....

ഓഹ് ഇനി  ചിണ്ങ്ങണ്ട  പറയാം....

ഹ്മ്മ്... മുത്താണ്  എന്റെ  ഇക്ക....

ഓഹ്  മതി  മതി.... സുഖിപ്പിച്ചതു  ഞാൻ പറയാം....

പറ  ഇക്കാ...

പാത്തു ഇങ്ങനാ  ഞാൻ  കഥ  പറഞ്ഞു  കൊടുക്കുന്നത്  പെണ്ണിന്  ഭയങ്കര  ഇഷ്ടാ....

പാവമാണ്...

നമ്മള്  അഞ്ചാറു  കൊല്ലം  പ്രേമിച്ചു  നടന്നതാ...
പിന്നെ അങ്ങ് കെട്ടി....

ന്തായാലും  പാത്തൂനോട്  ഞാൻ  കഥ  പറയാൻ പോവാണ് ..... നിങ്ങളും  കേട്ടോളൂ.....

രണ്ടു  വർഷം  മുമ്പാണ്  ഞാൻ  അജ്മലിനെ  പരിചയപ്പെട്ടത്....

നാട്ടിലെ  പ്രമാണിയായ  ഒരു  ഹാജിയാരുടെ  മൂത്ത  മകൻ...
അവനൊരു   അനുജത്തിയും  ഉണ്ട്...

എല്ലാരും  അവനെ  അച്ചു  എന്നാ  വിളിക്കാറ്...

ഇനി  ഞാൻ  കഥ പറഞ്ഞു  നിങ്ങളെ  ബോറടിപ്പിക്കുന്നില്ല....
അവന്റെ  കഥ  അവൻ  തന്നെ  പറയട്ടെ.....

******************

ഹാ.... ഞമ്മള്  അജ്മൽ...

ഇനി  പറയാം  എന്റെ  കഥ....

സൗഹൃദങ്ങളും  പഠനവും  രാഷ്ട്രീയവും  കാൽപ്പന്ത്‌  കളിയുമൊക്കെയായി  ഞമ്മള്  കോളേജിൽ  മൂന്നാം  വർഷം  ഡിഗ്രി  പഠിക്കുന്ന  കാലം....

ഞമ്മള്  അല്പം  തല്ലിപ്പൊളിയൊക്കെ  ആണെങ്കിലും  സാറമ്മാർക്കിടയിൽ  ഒരു  വിലയൊക്കെ  ഉണ്ട്.....

നാളെയാണ്  കോളേജിൽ  ഒന്നാം  വർഷ പുതിയ  കുട്ടികളുടെ  അഡ്മിഷൻ  തുടങ്ങുന്നത്....

നാളെ  കുറേ  മൊഞ്ചത്തിക്കുട്ടികളെ  കാണാമല്ലോ  എന്നുള്ള  ആകാംക്ഷയിലാണ്  ഞമ്മള്....

ഓരോന്ന്  ആലോചിച്ചു  അങ്ങനെ  കിടന്നു....

രാവിലെ...

കോളേജിലേക്ക്  ഒരു  80 മൈൽ  സ്പീഡിൽ  ഞാൻ  എന്റെ  സ്വിഫ്റ്റ്  കാർ  പറപ്പിച്ചു  വിട്ടു...

ഗേറ്റിനു  മുന്നിൽ  കൊണ്ട്  ചവിട്ടി  നിർത്തി...

ഡോർ  തുറന്ന്  ഇറങ്ങി  കൂളിംഗ്  ഗ്ലാസും  വെച്ച്  മുണ്ടും മടക്കി  കുത്തി   CIA  ദുൽകർ സൽമാന്റെ  വരവായിരുന്നു  ഗേറ്റും  കടന്ന്....

നടന്നു  വന്ന  എന്നെ  പിന്നിൽ നിന്ന്  ആരോ  ഒറ്റ ചവിട്ട്....

അള്ളോഹ്...

ഞാൻ  ദേ  കിടക്കുന്നു  താഴത്ത്....

കണ്ണ്  തുറന്ന്  നോക്കുമ്പോ....
കട്ടിലിൽ  നിന്ന്  എന്നെ തള്ളി  തറയിലിട്ട്  നെളിഞ്ഞ്  നിക്കുന്ന  കുഞ്ഞോളെയാണ്  കണ്ടത്....

അസത്തേ  നല്ല  ഒരു  സ്വപ്നം  കണ്ടു  വന്നതാ  നശിപ്പിച്ചു.....

എണീക്ക്  ബലാലെ .... നേരം  വെളുത്ത്ക്ക്ണ്....

ക്ലോക്കിലേക്ക്  നോക്കുമ്പോ  സമയം  9. 00 മണി...

അപ്പോഴാ  ഓർത്തത്....

പടച്ചോനെ  ഇന്ന് അഡ്മിഷൻ ഡേ ആണല്ലോ.....

കുഞ്ഞോൾ  മുറിയിൽ  നിന്ന്  പോയി...

ഞാൻ  വേഗം  എണീറ്റ്‌  ഫ്രഷ്  ആയി  താഴോട്ട്  ഇറങ്ങി  ചെന്നു....

നാസ്ത  കഴിച്ചു   ഞാൻ പുറത്തേക്ക്  ഇറങ്ങി....

എന്നെയും കാത്ത്  എന്റെ  കാമുകി  മുറ്റത്ത്  നിൽപ്പുണ്ട്...

ROYAL  ENFIELD

അതെ  ഓള്  ഇപ്പഴും മ്മടെ  കാമുകി  തന്നെയാണ്....

പ്ലസ് ടു  പഠിക്കുമ്പോ തൊട്ടേ  തൊടങ്ങീതാ  ഓളോട്  പ്രേമം...

പ്ലസ്  ടു  ജയിച്ചപ്പോ  ഉപ്പാന്റെ  കൈയും  കാലും  പിടിച്ചു  വാങ്ങീതാ....

ഞാൻ ഓളെയും  കൊണ്ട്  കുന്നിൽ  തറവാടിന്റെ  ഗേറ്റ്  കടന്നു

വൈകാതെ  കോളേജിന്റെ  ഗേറ്റും  കടന്നു...

വണ്ടി  പാർക്ക്‌  ചെയ്ത്  മുണ്ടും  മടക്കി  കുത്തി  നേരെ  വിട്ടു  ക്ലാസ്സിലേക്ക്....

സ്ഥിരം  കോഴികൾ  നേരത്തെ  എത്തി  കലാപരിപാടികൾ  തുടങ്ങീട്ടുണ്ടാകും  ക്ലാസ്സിൽ....

ക്ലാസ്സിലേക്കുള്ള  സ്റ്റെപ്  ഓടി  കേറിയതും....

എതിരെ  വരുന്ന ആളെ  ഞാൻ  ശ്രദ്ധിച്ചില്ല....

ഒറ്റ  ഇടിയായിരുന്നു... രണ്ടും  കൂടെ  കൂട്ടി  മുട്ടി....

ദേ  കിടക്കുന്നു  ഓള കൈയ്യിൽ  ഇരുന്ന  ബുക്ക്‌ എല്ലാംകൂടി  നിലത്ത്...

എവടെ നോക്കിയാടാ  ഓടുന്നെ  ഹംക്കേ....

sorry  dear....

ഓന്റെ  ഒരു സോറി..... മ്മ്മ്.....

വേറെ  ആരും  അല്ലാട്ടോ  മ്മള ചങ്ക്  സുമിയാണ്....

ക്ലാസ്സിലെത്തി...

എന്താ  സംശയം  വിചാരിച്ചത്  പോലെ  തന്നെ....

അനീസും  മുഹമ്മദും  സ്ഥിരം  കോഴിയടി  തുടങ്ങീട്ടുണ്ട്....

ആഹ്  അച്ചൂ  ഇയ്യ്  വന്നാ...
അന്നെ  ഹക്കീം  സാർ  തിരക്കിയാർന്നു....

അന്നെ  മൂപ്പരെ  ചെന്ന്  കാണാൻ  പറഞ്ഞു....

പടച്ചോനെ  എന്നെ  എന്തിനാ  മൂപ്പര്  അന്നേഷിക്കണേ.....

   
ആഹ്  എന്തായാലും  പൊയ്നോക്കാം  മൂപ്പര്  മ്മള സാർ  മാത്രമല്ലല്ലോ.... മ്മള  ചങ്ങായികൂടി  ആണേ....

Good morning  sir....
may  I  come  in....

ആഹ്  അജ്മൽ...

അന്നെ ഞാൻ  വിളിപ്പിച്ചത്  ഒരു കാര്യം  പറയാനാ...

എന്താ  സാർ..

ഡിസിപ്ലിൻ  കമ്മിറ്റിയിൽ  അന്നെയും  ഞാൻ  ഉൾപ്പെടുത്തിയിട്ടുണ്ട്....

എല്ലാ  കാര്യങ്ങളും  ഇയ്യും കൂടി  ഒന്ന്  ശ്രദ്ധിക്കണം  ട്ടോ....
വാളണ്ടിയർമാർ  ഉണ്ടെങ്കിലും  ഇയ്യും  കൂടെ  വേണം...

ശെരി  സാർ.... ഞാൻ  നോക്കോണ്ട്...

സാറിന്റെ  വാക്കുകൾ  കേട്ടതിന്റെ  ഗമയിൽ  പുറത്തേക്ക്  ഇറങ്ങിയതും...

ദേ  വരുന്നു  പ്രിൻസിപ്പൽ  സാർ...

Good morning sir...

ആഹ്  അജ്മൽ.. ഹക്കീം  സാറിനെ  കണ്ടീന്നോ.... ഇയ്യ്...

ആഹ്  കണ്ട്ക്ക്ണ് .....

ആഹ്  സാർ  പറഞ്ഞതൊക്കെ  ഓർമ്മേണ്ടല്ലോ....

ഉണ്ട്  സാർ...

ആഹ് ... എല്ലാം  ഒന്ന്  നോയ്ക്കോണം...

പ്രിൻസിപ്പൽ  സാറിന്റെ  വാക്കുകൾ  കൂടി  കേട്ടപ്പോ  ഗമ  ഒന്നൂടെ  ഇരട്ടിയായി....

അഡ്മിഷൻ  ടൈം  തുടങ്ങി...

അഡ്മിഷന്  വേണ്ടിയുള്ള  ക്യൂ  നീണ്ടു  പോകുന്നുണ്ട്...

അത്  കണ്ടപ്പോ  എന്റെ  അഡ്മിഷൻ ഡേ  ആണ്  ഓർമ്മ  വന്നത്....

ഞാൻ  ഓഫീസിൽ  നിന്നും കോളേജിന്റെ  മുൻവശത്തേക്ക്  നടന്നു.....

വണ്ടികളുടെ  എണ്ണം  കൂടി  വരുന്നുണ്ട്...

ഞാൻ  നേരെ  ക്ലാസ്സിലേക്ക്  പോയി...

അഡ്മിഷൻ  ഡേ  ആയത്കൊണ്ട്  ക്ലാസ്സിൽ  പഠിപ്പിക്കലൊന്നും  ഇല്ല....

കൊറേ  പെൺകുട്ടിയോളൊക്കെ  തിരിച്ചു  പോയിരുന്നു...

മ്മള  ചങ്ക്  സുമിയും  കൂട്ടരും  ക്ലാസ്സിൽ  തന്നെ  ഇണ്ട്....

ഹാാ ...  നല്ല  ജോലിയാണല്ലോഡാ  അച്ചൂ...?

ഞാൻ  ഷിർട്ടിൽ  കുത്തി  വെച്ച  വാളണ്ടിയർ  ബാഡ്ജ് കണ്ടിട്ടാണ്  സുമി  അങ്ങനെ  ചോദിച്ചത്....

സുമി  അവന്മാർ എവിടെ...?

കുറച്ചു  മുമ്പ്  ഇവിടന്ന്  പോയതാ...

ആഹ്...

ഞാൻ  കോളേജിന്റെ  മുൻഗേറ്റിൽ  എത്തി...

സാധാരണ ക്ലാസ്സിൽ  നിന്ന്  ഇറങ്ങിയാൽ  നമ്മൾ  കോളേജിനു  മുമ്പിലെ  കടയിലേക്കാ  പോകാറു...

ഞാൻ  കടയിലേക്ക്  നോക്കി  അവന്മാർ  അവിടെ  ഇല്ല....

ഞാൻ  തിരിഞ്ഞു  നടന്നപ്പോഴേക്കും...

ഒരു  കാർ  ഗേറ്റ്  കടന്നുവന്നു...

നമ്പർ  നോക്കിയപ്പോ മനസ്സിലായി...

നാട്ടിലെ  പ്രമാണിയായ  ഹക്കീം  ഹാജിയുടെ  കാറാണ്....

മൂപ്പര് കോളേജ്  മാനേജ്മെന്റിൽ  ഒരു  അംഗമാണ്....

വണ്ടിയിൽ  നിന്നിറങ്ങി  മൂപ്പര്  നേരെ  ഓഫീസിലേക്ക്  പൊയി....

പിൻ സീറ്റിൽ  നിന്നും  കയ്യിൽ  ഒരു  ഫയലുമായി  ഇറങ്ങിയ  മൊഞ്ചത്തിയെ  കണ്ട്  നോക്കി  നിന്നപ്പോഴാ...

ഹലോ....

പുറകിൽ  നിന്ന്  ആരോ  എന്നെ  വിളിച്ചു ...

ഞാൻ  തിരിഞ്ഞു  നോക്കി...

ഒരു  പെൺകുട്ടിയാണ്....

കൂടെ  ഒരു  വൃദ്ധനും  ഉണ്ട്...

ചേട്ടാ  ഇവിടെ  ഹക്കിം  സാറിന്റെ  റൂം  ഏതാ...?

വരൂ  ഞാൻ  കാണിച്ചു  തരാം...

താങ്ക്സ്  ചേട്ടാ...

വാളണ്ടിയർ  ആയത്കൊണ്ട്  ഞാൻ  അവരുടെ  കൂടെ  പോയി  സാറിന്റെ  റൂം  കാണിച്ചു  കൊടുക്കാൻ...

ഹാ  നിങ്ങൾ  എത്തിയോ..?   സാറാണ് ചോദിച്ചത്....

വരൂ  ഇരിക്കൂ... എല്ലാ  ഡോക്യുമെൻസും  കൊണ്ട് വന്നല്ലോ  അല്ലേ..?

ഉണ്ട്  സാർ...

അവളുടെ  കിളിനാദം  വീണ്ടും  ഞാൻ  കേട്ടു....

ആഹ്  അജ്മൽ  ഇയ്യ്  ഇവരുടെ  കൂടെ  വന്നത്  നന്നായി....

ഇവർ  വന്നിരിക്കുന്നത്  ഇവളുടെ  അഡ്മിഷനു  വേണ്ടിയാണ്....

ഇയ്യ്  ഇവരൊപ്പം    ഓഫീസിൽ   പോയി  വേണ്ടത്  ചെയ്ത്  കൊടുക്കണം...

ഓക്കേ സാർ..

ഞാൻ  അവരെയും  കൂട്ടി ഓഫീസിലേക്ക്  പോയി....

ഹക്കീം  സാറിന്റെ  റെക്കമെന്റെഷൻ  ആയതുകൊണ്ട്  കാര്യങ്ങൾ  എല്ലാം  എളുപ്പമായി...

ഓഫീസിലെ  കാര്യങ്ങൾ  എല്ലാം  കഴിഞ്ഞു  ഹക്കീം  സാറിനേം  കണ്ട്  തിരിച്ച്  ഇറങ്ങിയപ്പോഴാണ്  ഞാൻ  ഓളെ  ശെരിക്കും  നോക്കിയത്....

തട്ടം ചുറ്റി  കണ്മഷിയും  എഴുതിയ  ഒരു  ഉമ്മച്ചിക്കുട്ടി....

എന്താ  പേര്..?

ദിയാന  നസ്രിൻ....

ഇത്  ആരാ..?

ഉപ്പുപ്പായാണ്...

ഓഹ്...

ഓള് ചിരിക്കുമ്പോ പതിനാലാം  രാവിന്റെ  മൊഞ്ചാ....

നല്ല  തിളക്കമാർന്ന  കണ്ണുകൾ...

സ്റ്റെപ്  ഇറങ്ങിയപ്പോഴേക്ക്  ഉപ്പുപ്പാന്റെ  കാല്  സ്ലിപ്  ആയി  വീഴാൻ പോയി...

ഞാൻ  പെട്ടന്ന്  അദ്ദേഹത്തെ  താങ്ങി പിടിച്ചു....

അദ്ദേഹത്തിന്റെ  ഒരു കൈ  എന്റെ  തോളിലായിരുന്നു...

മറ്റേ  കയ്യിൽ  അവൾ  പിടിച്ചിട്ടുണ്ട്...

നന്ദി  രൂപേണയുള്ള  ഒരു  നോട്ടം  ഓള്  എന്നെ  നോക്കി....

ഞാൻ  അവരെയും  കൊണ്ട്  അവർ  വന്ന  ഓട്ടോയുടെ  അടുത്തേക്ക്  പോയി... അവരെ  യാത്രയാക്കി....

വണ്ടി  ചലിച്ചു  കൊണ്ടിരിക്കുമ്പോ ഓള് എന്നെ  തിരിഞ്ഞു  നോക്കുന്നുണ്ടായിരുന്നു  ഒരു  പുഞ്ചിരിയോടെ....

അതൊരു  വല്ലാത്ത  ജാതി  നോട്ടം  തന്നെയായിരുന്നു...

ഓഫീസിലേക്ക്  പോകാമെന്നു  കരുതി  തിരിഞ്ഞതും...

ദേ  നിക്കുന്നു

നേരത്തെ  തേടി  നടന്ന  രണ്ട്  ഹംക്കോള്...

എവടായിരുന്നു  രണ്ടാളും..?

 ഹാ..  അതൊക്കെ  പോട്ടെ  ഏതാ  ആ   ഓട്ടോയിൽ  കേറി പോയ  പെണ്ണ്...?

കണ്ടിട്ട്  എന്തോ  പന്തികേട്  ഉണ്ടല്ലോ...

ഒന്ന്  പോടാ  ഞാൻ  ഒരു  ഹെൽപ്  ചെയ്തതാ...

മ്മ്മ്... മ്മ്മ്...  ഹെൽപ്...

ഇനി  അതും  പറഞ്ഞ്  ഓള  പിന്നാലെ  കൂടാല്ലോ...

ഒന്ന്  മുണ്ടാണ്ടിരിക്ക്  ബലാലെ...

മ്മ്മ്... മ്മ്മ്... മ്മള്  മുണ്ടാണ്ടിരുന്നോളാവേ...

ന്നാ   മ്മക്ക്  ഓരോ  സർബത്ത്  അങ്ങട്  കാച്ചിയാലോ....?

ആഹ്...  ന്നാ  പോവാം...

തമാശയാണെങ്കിലും  ഓൻ  പറഞ്ഞത്  നേരാ...

ഓള്  ഞമ്മള   മനസ്സിൽ  ഒന്ന്  ഉടക്കീട്ടുണ്ട്.....

സർബത്തും  കുടിച്ച്  കടയിൽ  നിന്നിറങ്ങി  നേരെ  കോളേജിലെത്തി...

അവന്മാര്  ക്ലാസ്സിലേക്കും  ഞാൻ  അഡ്മിഷൻ  ഓഫീസിലേക്കും  പോയി...

ഫസ്റ്റ്  ഡേ  അഡ്മിഷൻ  പരിപാടികൾ  ഒക്കെ  തീർന്നപ്പോ മണി  നാലര  കഴിഞ്ഞു....

അവന്മാര്  നേരത്തെ  പോകും  എന്ന്  പറഞ്ഞിരുന്നത്കൊണ്ട്  അവന്മാരെ  നോക്കാൻ  നിന്നില്ല ...

ഞാൻ  വണ്ടിയെടുത്തു  നേരെ  വീട്ടിലേക്കു  വിട്ടു...

വീട്ടിലെത്തി...

ചായ കുടിയും  കഴിഞ്ഞ് ജേഴ്‌സിയും, ഷോർട്ട്സും, ഷൂവും  എടുത്തിട്ട്  കളിക്കാൻ  പോകാനായി  ഇറങ്ങുമ്പോ ഉമ്മ  വിളിച്ചു  പറയുന്നുണ്ടായിരുന്നു.....

അച്ചൂ  തിരിച്ച്  പോരുമ്പോ  ആ ജമാൽ  കാക്കാന്റെ  കടയിൽ   കേറിക്കോ ...
ഞാൻ  കൊറച്ച്  സാധനങ്ങൾ  എടുത്തു  വെക്കാൻ  വിളിച്ച്  പറഞ്ഞിക്ക്ണ്  അതും  വാങ്ങി  പോര്...

ഞാൻ  നേരെ  ഗ്രൗണ്ടിലേക്ക്  വിട്ടു...

അനീസും  മുഹമ്മദും  അവിടെ  ഉണ്ടായിരുന്നു...

കളിയും  കഴിഞ്ഞു  ജമാലിക്കന്റെ  കടയിലും  കേറി  വീട്ടിലേക്കു  വന്നപ്പോ മഗ്‌രിബ്  ബാങ്കിന്  സമയായി...

കുളിച്ചു  പള്ളീൽ  പോയിവന്നു...

രാത്രി  അത്താഴം  കഴിച്ച്  ഉറങ്ങാൻ  കിടന്നപ്പോ  മനസ്സിൽ  മുഴുവൻ  ഓളുടെ  മുഖമായിരുന്നു...

തിളക്കമാർന്ന  ഓളുടെ  മിഴികളായിരുന്നു...

പതിനാലാം  രാവിന്റെ  മൊഞ്ചുള്ള  ഓളുടെ  ചിരിയും...

നുണക്കുഴി കവിളും....

ആകെപ്പാടെ  ഒരു  വല്ലാത്ത  ജാതി  ഫീലിംഗ്...

ചിന്തകളുടെ  ഇടയിൽ  എപ്പോഴോ  നിദ്രയിലേക്ക്  വഴുതി വീണു....

പിറ്റേന്ന്  കോളേജിൽ  എത്തി  രണ്ടാം ദിവസ അഡ്മിഷനുള്ള  ഒരുക്കങ്ങൾ  സെറ്റ്  ആക്കി...

രാവിലെ  മുതൽ  അഡ്മിഷൻ  ഭംഗിയായി  നടന്നു...

നാട്ടിലെ  പരിജയക്കാരായ  ഒരുപാട്  പേരുണ്ടായിരുന്നു  അവരുടെയൊക്കെ  മക്കളുടെ  അഡ്മിഷന്  വേണ്ടി...

എല്ലാർക്കും  അവരുടെ  കൂടെ  പോയി  വേണ്ടതൊക്കെ  ചെയ്ത് കൊടുത്തു...

അവരുടെയൊക്കെ  നന്ദി വാക്കുകൾ  മനസ്സിനെ  വല്ലാതെ  സന്തോഷം  നൽകി....

എല്ലാം ഓടി നടന്ന്  ചെയുന്നുണ്ടെങ്കിലും ...

മനസ്സിലെ ചിന്തകളുടെ മായാലോകത്ത്  ഓളുടെ  നിലാവുദിച്ച പോലുള്ള  മുഖം  പാറി നടക്കുന്നുണ്ട്..

ഉച്ചയൂണിന്  സമയമായി...

ഉച്ചക്ക്  ഭക്ഷണം  കഴിച്ചിട്ട്  അഡ്മിഷൻ  ഓഫീസിന്  അടുത്ത്  എത്തിയ  ഞാൻ  ഞെട്ടിപ്പോയി....


ഓഫീസിന്  അകത്തു  നിന്ന്  വലിയ  ഒച്ചയും  ബഹളവുമൊക്കെ  കേൾക്കുന്നു...

പുറത്ത്  ആളുകൾ  കൂടി  നിൽപ്പുണ്ട്...

ഒരു  പുരുഷശബ്ദമാണ്  ഉയർന്ന്‌  കേൾക്കുന്നത്....

സ്വരം  കേട്ടാലറിയാം  ഓഫീസിൽ  ഇരിക്കുന്ന  ടീച്ചറിനോടാണ്  അയാൾ  ചൂടാകുന്നത്....

ഞാൻ  നോക്കിയപ്പോ  മൂപ്പര്  എനിക്ക്  അറിയാവുന്ന  ആളാണ്‌...

ആളുകളെ  വകഞ്ഞ്മാറ്റി  ഞാൻ  ഓഫീസിന്  ഉള്ളിൽ  ചെന്ന്  മൂപ്പരോട്  നൈസ്  ആയിട്ട്  ഇടപെട്ട്  കാര്യങ്ങൾ  സോൾവ്  ആക്കി  കൊടുത്തു....

ഓഫീസ്  റൂമിൽ  നിന്ന്  പുറത്തിറങ്ങിയ
എന്റെ  തോളിലേക്ക്  ഒരു കൈ  വന്നു  പതിഞ്ഞു....

തിരിഞ്ഞു  നോക്കുമ്പോ  പ്രിൻസിപ്പൽ  സാർ  ആണ്...

Thank you Ajmal
well done....

എന്തിനാ  സാർ  താങ്ക്സ്  ഒക്കെ....

ഇയ്യ്  ഇടപെട്ടത്  കൊണ്ട്  കാര്യങ്ങൾ  സോൾവ്  ആയി...

ഇല്ലാരുന്നേൽ  ഓഫീസിൽ  അതൊരു  വലിയ  ഇഷ്യൂ  ആയേനെ....

അതിന്  താങ്ക്സ് ഒക്കെ  എന്തിനാ  സാർ...

മൂപ്പര്  എനിക്ക്  അറിയാവുന്ന  ആളാ...
ഇനി  ഒന്നും  ഉണ്ടാവില്ല  സാർ...

ok  അജ്മൽ...

പിന്നീട്  അഡ്മിഷൻ  കാര്യങ്ങളൊക്കെ  ഭംഗിയായി  നടന്നു...

ക്ലാസ്സിലെ  കുട്ടിയോളൊക്കെ  ഉച്ചക്ക്  വീട്ടിൽ  പോയിരുന്നു...

ഓഫീസിലെ  കാര്യങ്ങളൊക്കെ  കഴിഞ്ഞ്  വൈകിട്ട്  വീട്ടിലേക്ക്  പോകാനിറങ്ങി...

ചെറിയ  ചാറ്റൽമഴ  ഉണ്ടായിരുന്നു..

അത്  കാര്യമാക്കിയില്ല  വണ്ടിയെടുത്ത്  വീട്ടിലേക്ക്  പാഞ്ഞു...

വീട്ടിലെത്തി...

നനഞ്ഞ്  വന്നതല്ലേ  ഉമ്മാന്റെ  വക  വഴക്കും  കൂടെയൊരു  സുലൈമാനിയും  കിട്ടി...

അതും കുടിച്ച്  ബൂട്ടും  എടുത്തിട്ട്  ഇറങ്ങി...

കളിക്കാൻ  പോയി  കളിയും  കഴിഞ്ഞ്   വന്നപ്പോഴേക്കും ....

ഉമ്മ  ഉമ്മറത്ത്  കരഞ്ഞോണ്ടിരിക്കാണ്...

നേരം  സദ്യ  ആയിട്ടുണ്ട്...

എന്താ  ഉമ്മാ ...  എന്തിനാ  കരയണേ   
ങ്ങള്...
കുഞ്ഞോള്   എവിടെ...?

ഉമ്മാന്റെ  കരച്ചില്  കണ്ട്  എനിക്കും എന്തോ  ഒരു  പേടി  പോലെ...

കുഞ്ഞോള്  ഇതുവരെ  വന്നിട്ടില്ല  അച്ചൂ...

സാധാരണ  എന്നും  വരണ നേരം  കയിഞ്ഞ്ക്ക്ണ്...

ഓളെ  കാണാണ്ട് നിക്ക്  പേടിയാവണ്  അച്ചൂ....


കേട്ട  പാതി  കേക്കാത്ത പാതി....
വണ്ടിയെടുത്ത്  ഒറ്റ  പോക്കായിരുന്നു...

ഓളെന്താ  ഇതൊരെ  വരാത്തെ...

സാധാരണ  ഞാൻ  കളി  കഴിഞ്ഞ് വരുമ്പൽതേനും  ഓള്  വീട്ടിൽ  ഇണ്ടാവണതാണല്ലോ...

ഇനി  എന്തെങ്കിലും  പ്രശ്നത്തിൽ  ചെന്ന്  ചാടിയോ...?

പടച്ചോനെ  ഓൾക്ക്  ന്തെങ്കിലും  അപകടം  പറ്റിയോ....?

മനസ്സിൽ  നൂറു  ചിന്തകൾ  ഇരച്ചു  കയറി....

 ഓള്  പഠിക്കണ സ്കൂളിൽ  പോയി  നോക്കി  അവിടെ  കാണുന്നില്ല...

അപ്പോഴാ  ഓർത്തത്  ഓള്  psc  ക്ലാസ്സിന്  പോകുന്നുണ്ട്...

സ്കൂളിൽ  നിന്ന്  കുറച്ച്  ദൂരെ  ആണ്....

നേരെ  അങ്ങോടേക്ക്  വിട്ടു...

നോക്കുമ്പോ  ഓള് അവിടെ  ഉണ്ട്...

ഞാൻ  ഓളെ  അടുത്ത്  വണ്ടി  നിർത്തി..

കൂടെ  ഫ്രണ്ട്‌സ്  ആരുമില്ല...

എന്താ  കുഞ്ഞോ  ഇയ്യ്  ഇതോരെ  പൊരക്ക്  വരാത്തെ...?

അന്നെ  കാണാഞ്ഞിട്ട്  ഉമ്മ  ആക ബേജാറിലാണ്...

ഓളെ  മുഖം  വല്ലാണ്ടിരിക്കാണ്...

എന്തോ  പന്തികേട്  തോന്നുന്നുണ്ട്...

ബസ്  മിസ്സായതാണ്  എന്നും  പറഞ്ഞ്  ഓള്  വണ്ടിയിൽ  കേറി...

ഞാൻ  ഓളോട്  ഒന്നും  ചോയിക്കാൻ  നിന്നില്ല...

വണ്ടി  നേരെ  വീട്ടിലേക്ക്  വിട്ടു...

വീട്ടിൽ  എത്തിയപ്പോ   നേരത്തെ  വരാത്തതെന്താന്നും  ചോയ്ചോണ്ട്  ഉമ്മ  ഓളോട്  ചൂടാവുന്നുണ്ട്....

ഞാൻ  റൂമിലേക്ക്‌  പോയി...

മഗ്‌രിബിന്  പള്ളീൽ  പോയി....
നിസ്കാരോo   കഴിഞ്ഞ്  ചങ്ങായിമാരൊപ്പം  അങ്ങാടീലും കൊറചേരo  ഇരുന്നിട്ടാണ് വീട്ടിലേക്ക്  വന്നത്....

റൂമിലിരുന്ന്  ഫോണിൽ  കുത്തി  കുത്തി ഇരുന്നപ്പോഴാണ്...

കുഞ്ഞോള്  മുറിയിലേക്ക്  വന്നത്...

കട്ടിലിന്റെ  അറ്റത്ത്  വന്നിരുന്നു...

പെണ്ണിന്റെ  മോന്ത  ഇപ്പോഴും  ഒരു  വല്ലായ്മയിൽ  തന്നെയാണ്...

ഞാൻ  തെല്ലൊന്ന്‌  ഞെട്ടി.... ഇതിന്  മുമ്പ്  കുഞ്ഞോളെ  ഇങ്ങനെ  മുഖംവാടി  കണ്ടിട്ടില്ല...

എന്താ  കുഞ്ഞോ  അന്റെ  മോന്ത
എന്താ  ഇങ്ങനെ  വല്ലാണ്ടിരിക്കണെ...?
എന്ത്  പറ്റി..?

വിഷമത്തോടെയും  പിന്നൊരു ഭീതിയോടെയുമാണ്  കുഞ്ഞോള്  കാര്യം  പറഞ്ഞത്...

ഓള്  പറഞ്ഞ  കാര്യം  കേട്ട്  എനിക്ക്  ദേഷ്യം  അടക്കാൻ  കഴിഞ്ഞില്ല ...
ഞാൻ  പല്ല്  കറുമ്പി...

പറഞ്ഞ്  തീർന്നപ്പോഴും  കുഞ്ഞോൾടെ മുഖത്തൂന്ന്  ആ വിഷമഭാവം  മാറീട്ടില്ല...

നാളെയാകട്ടെ  പരിഹാരം  ഉണ്ടാക്കാം  എന്നും  പറഞ്ഞ്  സമാധാനിപ്പിച്ച്    വിട്ടു...

ഉമ്മാനോട്  ഒന്നും  പറയണ്ടാ  പറഞ്ഞു...

രാവിലെ  സ്കൂളിൽ  പോകാൻ  റെഡി  ആയി  ഇറങ്ങിയ  കുഞ്ഞോളെയും കൂട്ടി  നേരെ  വിട്ടു...

ബസ് സ്റ്റാൻഡിൽ  എത്തി...

കുഞ്ഞോ  ഏതാ  ആ  ഹറാംപിറന്നൊൻ ...?

ദേ  ആ  നിക്കുന്ന  നീല  ടി  ഷർട്ട്‌  ഇട്ടോനാ...

എനിക്ക്  ദേഷ്യം  അടക്കാനായില്ല....

നേരെ  പോയി  ഓനെ  കോളറിൽ  തൂക്കിയെടുത്ത്  രണ്ടെണ്ണം  പൊട്ടിച്ചു...

കുഞ്ഞോളെ  പിടിച്ച്  മുമ്പിൽ  നിർത്തി...

ഇനി  ഇയ്യ്  ഒന്നൂടെ  ഫോട്ടോ  എടുക്കടാ  നായെ....

ഓരോ  ഹറാംപിറന്നോമ്മാര്  ഇറങ്ങിക്കോളും  പെൺകുട്ടിയോളെ  ഇടങ്ങേറാക്കാൻ....

ദേഷ്യം  സഹിക്ക  വയ്യാതെ  ഓനിട്ട്  ഒരു  ചവിട്ടും  കൂടി  കൊടുത്തു....

കുഞ്ഞോളെയും കൈപിടിച്ച്   തിരിച്ച്  നടന്നു...

ഓൾടെ  മുഖത്ത്  ഇപ്പൊ  ഒരു  തെളിചോക്കെ  വന്നു...

കുഞ്ഞോളെ  കൊണ്ടോയി  സ്കൂളിൽ  ആക്കീട്ട്  നേരെ  കോളേജിൽ  എത്തി...

സമയം  10 30  കഴിഞ്ഞിരുന്നു...

നേരെ  പോയത്  ഓഫീസിലേക്കാ....

മൂന്നാം  ദിവസം  അഡ്മിഷന്  ആള്  കുറവായിരുന്നു...

ഹാ... അജ്മൽ  എന്താ  ലേറ്റ്  ആയത്...?

ഹക്കീം  സാർ  ആണ്....

പെങ്ങള്ടെ  സ്കൂൾ  വരെ  പോയിരുന്നു  സാർ...

ആഹ്  ok...  ഇന്ന്  മ്മക്ക്  വേഗം  കാര്യങ്ങൾ  നീക്കണം ട്ടോ....

ഓഹ്  ok  സാർ....

അഡ്മിഷൻ  കാര്യങ്ങൾ  രണ്ട്  മണിയോടെ  തീർന്നു....

ക്ലാസ്സിലേക്ക്  ചെന്നപ്പോ  ചങ്കോള്  എല്ലാരുംകൂടെ  സൊറ  പറഞ്ഞിരിക്കാണ്....

ഞാനും  അവരോടൊപ്പം  കൂടി...

അച്ചൂ  ഇയ്യ്  ആരെയോ  ആത്മാർത്ഥമായി  സഹായിച്ചെന്നൊക്കെ  കേട്ട്ക്ക്ണ്...

മ്മളൊക്കെ  ഒരു  ഹെൽപ്  പറഞ്ഞാ  മൈൻഡ്  ആക്കാത്തോനാ...

ന്താണ്  മോനെ  ഒരു  ചുറ്റിക്കളി...?

സുമിയാണ്....

ഞാൻ  അവന്മാരുടെ  മുഖത്തേക്ക്  നോക്കി  രണ്ടെണ്ണോo  വാപൊത്തി  ചിരിക്കുന്നുണ്ട്...

സുമീ  ഇവന്മാര്  വെർതെ  പറയണതാ...

ഞാൻ  ഒരു  വളണ്ടിയർ  ആയത്കൊണ്ട്  ഒരു  ഹെൽപ്  ചെയ്തു  അത്രന്നെ....

ഞാനും  അങ്ങനെ  സമ്മതിച്ച്  കൊടുക്കാൻ  നിന്നില്ല...

മ്മ്മ്.... മ്മ്മ്.. . നടക്കട്ടെ   നടക്കട്ടെ...

സുമി  ഒരു  കള്ളച്ചിരിയും  പാസ്സാക്കി...

സുമീ  ഇയ്യും.........

ഞാൻ  ഞാനൊരു  വിഷമഭാവത്തോടെ   അവള്ടെ  മുഖത്ത്  നോക്കി...

ഞാൻ  ചുമ്മാ  പറഞ്ഞതാടാ...

ഇയ്യ്  കാര്യാക്കിയോ...

ഇനി  അങ്ങന  വല്ല  ചുറ്റിക്കളിയും  ഒണ്ടേൽ  ന്റെ  ഹെൽപ്  വേണേൽ  പറഞ്ഞാ മതീ  ട്ടാ..

ഉവ്വ് മാഡം  ഞാൻ  ചോയ്ക്കണ്ട്....

നാല്  മണിവരെ  അങ്ങനെ  സൊറയും  പറഞ്ഞ്  ഇരുന്നു...

വൈകിട്ട്  വീട്ടിലെത്തി...

ഉമ്മ  നല്ല  സന്തോഷത്തിൽ  ആരോടോ  ഫോണിൽ  സംസാരിക്കാണ്...

കുഞ്ഞോൾ  എത്തിയിട്ടുണ്ട്...

കുഞ്ഞോ  ഇന്ന്  ഓൻ  വല്ല  പ്രശ്നോം  ണ്ടാക്കിയാ...?

ഉമ്മ  കേൾക്കാതെ  കുഞ്ഞോളോട്  ഞാൻ  രഹസ്യമായി  ചോദിച്ചു...

ഇല്ല  കാക്കോ....

കുഞ്ഞോളും  ഹാപ്പിയാണ്...

ദിവസങ്ങൾ  കടന്ന്  പോയി...

ഇന്ന്  കുഞ്ഞോൾടെ  പിറന്നാൾ  ആണ്...

കോളേജ്  അവധിയായിരുന്നു....

വെള്ളിയാഴ്ച  ആയത്കൊണ്ട്  പള്ളീൽ  പോവാനായി ഇറങ്ങി...

അച്ചൂ  പള്ളീന്ന്  പോരുമ്പോ  അനീസിനേം  മുഹമ്മദിനേം  കൂടി  കൂട്ടിക്കോ...

ഇന്ന്  ഇവ്ടന്ന്  കയ്ചാന്ന്  പറ...

അടുക്കളേന്ന്  ഉമ്മാന്റെ  ശബ്ദാണ്...

നല്ല  ബിരിയാണിന്റെ  മണം  മൂക്കിൽ  അടിച്ച്  കേറുന്നുണ്ട്...

ബിരിയാണി  വെക്കുന്ന  തിരക്കിലാണ്  ഉമ്മ....

പള്ളീന്ന്  മടങ്ങി  പോരുമ്പോ  എന്റെ  പിറകെ  ബൈക്കിൽ  അവന്മാരും  ഉണ്ടായിരുന്നു...
കുഞ്ഞോൾക്ക്  ഉള്ള  കേക്കുമായി...

വീട്ടിലെത്തി...

കേക്കൊക്കെ  കണ്ടപ്പോ  പെണ്ണ്  പെര്ത്ത്  ഹാപ്പിയാണ്...

കേക്ക്  ഒക്കെ  മുറിച്ച് .... ബർത്ത്ടെ  ആഘോഷിച്ചു...

ബിരിയാണിയും  കഴിച്ച്  അവന്മാർ  പോയി...

കുഞ്ഞോൾക്ക്  ഡ്രസ്സ്‌  എടുക്കലും  കറക്കവുമായി  രണ്ട്  ദിവസം  പോയി...

നാളെ  കോളേജ്  ഫസ്റ്റ്  ഇയേർസ്  ഓപ്പണിങ്  ആണ്...

ഖൽബിൽ  മുഹബത്തിന്റെ  മുന്തിരിത്തേനൂറുന്നത്  കൊണ്ടാകാം...

വല്ലാത്ത  സന്തോഷം...

നാളെ  ഓളെ  കാണാലോ...

കറക്കൊക്കെ  കഴിഞ്ഞ് വീട്ടിലെത്തി...

വൈകിട്ട്  കളിക്കാൻ  ഗ്രൗണ്ടിൽ  പോയി...

അച്ചൂ  നാളെ  ഓപ്പണിങ്  അല്ലേ....

അനീസാണ്....

ആഹ്  ടാ... നാളെ  പൊളിക്കണ്ടേ....

പിന്നല്ലാതെ...

അപ്പൊ  നാളെ  നേരത്തെ  പോവല്ലേ...

പിന്നല്ല...

കളിയും  കഴിഞ്ഞ്  വീട്ടിലെത്തി... പള്ളീൽ  പോയി വന്നു...

കളിച്ചതിന്റെ  ക്ഷീണവും  യാത്രയുടെ  ക്ഷീണവും ...

ഞാൻ  നേരത്തെ  കിടന്നു...

നാളെ  എന്റെ   മൊഞ്ചത്തിയെ  കാണാല്ലോ  എന്നുള്ള  ചിന്തയായിരുന്നു  മനസ്സിൽ  മുഴുവൻ...

തട്ടംചുറ്റി  വരുന്ന  ഓളുടെ  മൊഞ്ചുള്ള  മുഖവും  കിനാവ്കണ്ട്  ഞാനങ്ങനെ  കിടന്നു...

എപ്പോഴോ  നിദ്ര  എന്നെ  പുൽകിയിരുന്നു...

രാവിലെ  ഉമ്മായാണ്  വിളിച്ചുണർത്തിയത്...

വേഗം ഫ്രഷ്  ആയി  മുഖവും  ഹെയർസ്റ്റൈലുമൊക്കെ  കുറച്ച്  മിനുക്ക്  പണികൾ  നടത്തി  വേഗം  ഒരുങ്ങി  ഇറങ്ങി...

ഭക്ഷണം  കഴിക്കാൻ  ചെന്നു...

ഉപ്പാന്റെ  മുണ്ടും  അടിച്ചുമാറ്റി  ഉടുത്ത്  ഇത്  എങ്ങോട്ടാ...?

ഉമ്മ  ഒരു  ആക്കിചിരിയോടെ  ചോദിച്ചു...

അതൊക്കെ  ഇണ്ട് ...  ഞാൻ  ഒന്ന്  കണ്ണിറുക്കി...

വല്ല  പെൺകുട്ടിയോളേo  വായിനോക്കാനായിരിക്കും...

കുഞ്ഞോൾടെ  വകയായിരുന്നു  ഡയലോഗ്...

അനക്ക്  കൊറച്ച്  കൂടുന്നുണ്ട്  അസത്തേ...

ഞാൻ  ഓൾടെ  തലക്ക്  ഒരു  കൊട്ട് കൊടുത്തു...

ഭക്ഷണം  കഴിച്ച്  പുറത്തിറങ്ങി  വണ്ടിയെടുത്ത്  നേരെ  കോളേജിലേക്ക്  വിട്ടു...

പുറത്ത്  പാർട്ടി  കോടികളും  അകത്ത്  വർണ്ണക്കൊടികളും  കൊണ്ട്  അലങ്കരിച്ച  ക്യാമ്പസ്സിന്  ഉള്ളിലേക്ക്  എന്റെ  ബുള്ളറ്റ്  ഗേറ്റ്  കടന്നു....

വണ്ടി  പാർക്ക്‌  ചെയ്ത്  മിററിൽ  ഒന്നൂടെ  നോക്കി...

ബാർബർ  ഷോപ്പിൽ  പോയതിന്  ഗുണമുണ്ടായിട്ടുണ്ട്...

മോന്ത  ഒന്നുടെ  ചൊർക്കായിട്ടുണ്ട്...

അല്ലെങ്കിലും  മ്മള്  മൊഞ്ചൻ  തന്നാ....

അനീസും  മുഹമ്മദും  നേരത്തെ  എത്തി...

പുതിയ  പിള്ളേരെ  റാഗിങ്ങും  മറ്റ്  കലാപരിപാടികളുമായി  മരച്ചുവട്ടിലെ ബെഞ്ചിൽ  ഉണ്ട്  രണ്ടാളും...

നേരെ  പോയി  അവന്മാർക്കൊപ്പം  കൂടി...

ദിയാന  വന്നിട്ടില്ലന്ന്  തോന്നുന്നു...

അവിടെങ്ങും  കാണുന്നില്ല...

അല്പസമയം  കാത്തുനിന്ന്   വീക്ഷിച്ചു...

നിരാശയായിരുന്നു  ഫലം...

ക്ലാസ്സിലേക്ക്  പോകാൻ  തിരിയാൻ തുടങ്ങുമ്പോഴേക്കും...

അതാ  വരുന്നു  കൂട്ടുകാരിക്കൊപ്പം  എന്റെ  മൊഞ്ചത്തി...

പടച്ചോനെ  ഞാൻ  ഇങ്ങനെ  റാഗിങ്ങുമായി  നിക്കണ  കണ്ടാൽ  മോശല്ലേ...

വില  പോകും...

അച്ചുവേ  മാറി  നിന്നാള  ചിലപ്പോ  വില  പോകും...

എന്റെ  പരുങ്ങല്  കണ്ടിട്ടാകും  മുഹമ്മദ്‌  അങ്ങനെ  പറഞ്ഞത്...

ഞാൻ  അല്പം  മാറി  നിന്നു...

ഇട്ടിരിക്കുന്ന  ഡ്രസ്സ്‌  നന്നായി  മാച്ച്  ആകുന്നത്  കൊണ്ടാവാം  പെണ്ണ്  ഒന്നൂടെ  മൊഞ്ചത്തി  ആയിട്ടുണ്ട്...

അന്ന്  കണ്ടപ്പോ  മുതലേ  ഖൽബിൽ  ഓളോട്  ഒരു  ഇതാണ്...

അവൾ  കൂട്ടുകാരിയുടെ  ചെവിയിൽ  എന്തോ  രഹസ്യം  പറയുന്നുണ്ട്...

കൂടെ  വന്ന  കൂട്ടുകാരി  അവക്ക്  മുമ്പേ   വേഗത്തിൽ  നടന്ന്  പോകുന്നുണ്ട്...

എനിക്ക്  വിശ്വസിക്കാനായില്ല  പിന്നീട്  നടന്നത്...


പടച്ചോനെ  പെണ്ണ്  എന്റെ  നേരെയാണല്ലോ  വരുന്നത്...

ഒരു  സ്വപ്നം  പോലെയായിരുന്നു  പിന്നീട്  നടന്നതൊക്കെ...

ഞാൻ  എങ്ങനെങ്കിലും  അങ്ങോട്ട്‌  പോയി  സംസാരിക്കണം  എന്ന്  കരുതിയ  പെണ്ണ്...
എന്റെ  അടുത്തേക്ക്  വരുന്നു...

റബ്ബേ  ഞാൻ  സ്വപ്നം  കാണുകയാണോ....

പെണ്ണ്  എന്റെ  അടുത്തെത്തി...

കാക്കോ  സുഖല്ലേ  ഇങ്ങക്ക്...?

ആഹ്....

എനിക്ക്  പെട്ടന്ന്  ശബ്ദം  പുറത്തേക്ക്  വന്നില്ല...

കാക്കോ  സോറി  ട്ടോ...

അന്ന്  ഇങ്ങള്  ഒരു  ഹെൽപ്  ചെയ്തിട്ട്  ഒരു  നന്ദി  പറയാൻ  പോലും  പറ്റീല...

എല്ലാത്തിനും  താങ്ക്സ്  ഉണ്ട്ട്ടോ...

പിന്നെ  ഉപ്പുപ്പ  നിങ്ങളോട്  പ്രേത്യേകം  നന്ദി  പറയാൻ  പറഞ്ഞിക്ക്ണ്...

അവളുടെ  കിളിനാദത്തിൽ  ഒറ്റ ശ്വസത്തിൽ അവൾ  പറഞ്ഞു  നിർത്തി...

ആഹ്... സോറി  ഒന്നും  വേണ്ടാട്ടോ...

Any  way you always welcome....

ഒന്ന്  സ്റ്റാർ  ആവാൻ  വേണ്ടി  ഞമ്മള്  പറഞ്ഞ്  ഒപ്പിച്ചു...

അല്ല  കാക്കോ  ഇങ്ങള  പേരെന്താ....?

ഓഹ്..   I  am  ajmal... Ajmal muhammed...

അച്ചൂന്ന്  വിളിക്കും...

ഹ്മ്മ്  നൈസ്  ആയിക്കണ്... പേര്...

താങ്ക്സ്  ട്ടോ...

m.. കാക്കോ  പിന്നെ  കാണാ  ഫ്രണ്ട്  വെയിറ്റ്  ആക്കണ്...

ഹക്കീം  സാറിനേം  ഒന്ന്  കാണണം..

bye...

അതും  പറഞ്ഞ്  ഓള്  കൂട്ടുകാരിക്കൊപ്പം  പോയി...

ഞാൻ  സ്വപ്നത്തീന്ന്  ഉണർന്ന പോലെയായിരുന്നു...

ഓള്  പോവുന്നതും  നോക്കി  നിന്നു...

ഓളോട്  വല്ലാത്തൊരു  അടുപ്പം...

ഖൽബിൽ  മുഹബത്തിന്റെ  മുന്തിരി  തളിർത്തിട്ടുണ്ട്...

ഇതെല്ലാം  കണ്ട് കൊണ്ട്  ഒരാള്  എന്റടുത്തേക്ക്  വരുന്നുണ്ടായിരുന്നു...

അച്ചുവേ  എന്താണ്  ഇതൊക്കെ...

മ്മ്മ്.. മ്മ്മ്  നടക്കട്ടെ...

ഇതായിരിക്കും  അല്ലേ  ഇവന്മാര്  എന്നോട്  പറഞ്ഞ  നുണകഥയിലെ  നായിക...

സുമിയാണ്....

ഞാൻ  അവന്മാരുടെ  മുഖത്തേക്ക്  നോക്കി...

 രണ്ടെണ്ണോo പന്തംകണ്ട  പെരുച്ചാഴിയെ  മാതിരി  അന്തംവിട്ട്  വായും പൊളിച്ച്  ഇരിക്കാണ്...

അവിടെ  നടന്നതൊന്നും  അവന്മാർക്കും  വിശോസിക്കാൻ പട്ടീട്ടില്ല...

എനിക്ക് പോലും  അതിന്  കഴിഞ്ഞിട്ടില്ല  പിന്നല്ലേ  അവന്മാർക്ക്...

രണ്ട് കൂട്ടർക്കും  മറുപടിയെന്നോണം
ഞാൻ  ഒരു  ചിരിയും  ചിരിച്ച്  കണ്ണിറുക്കി....

മ്മ്മ്.... നടക്കട്ടെ .. നടക്കട്ടെ...

അവൾ  കളിയാക്കി...

അവന്മാരുടെ  കാര്യം  ഇനി  പറയണ്ടല്ലോ...

ക്ലാസ്സ്‌  തുടങ്ങി...

ക്ലാസ്സിൽ  ഇരുന്നിട്ട്  ഇരിപ്പുറക്കുന്നില്ല...

ഇന്റർവെൽ  ആയിരുന്നെങ്കിൽ  അവളെ  ഒന്ന്  കാണാമായിരുന്നു...

ഇടക്കിടക്ക്  സുമി  എന്നെ  നോക്കി  ആക്കിചിരിക്കുന്നുണ്ട്...

ഇന്റർവെല്ലിന്  പുറത്തിറങ്ങിയപ്പോ  ഓളെ  കണ്ടു....

വല്ലാത്ത  സന്തോഷം...

ഒരു  പുഞ്ചിരി  അങ്ങോട്ടും  ഇങ്ങോട്ടും  സമ്മാനിക്കാനല്ലാതെ  ഒന്നും  സംസാരിക്കാൻ  അവസരം  കിട്ടീല...

ക്ലാസ്സ്‌  കഴിഞ്ഞ്  വൈകിട്ട്  ബസ്റ്റോപ്പിലേക്ക്  പോയി  ഓളോട്  സംസാരിക്കണം  എന്ന്  കരുതീതാ...

പെട്ടന്ന്  പെയ്ത  മഴ  എന്നെ  അതിനു  അനുവദിച്ചില്ല...

മഴ  തെല്ലൊന്നു  തോർന്നപ്പോ  വണ്ടിയെടുത്ത്  ബസ്റ്റോപ്പിന്  അടുത്തേക്ക്  പോയപ്പോഴേക്കും  അവളെ  അവിടെ  കാണുന്നില്ല....

പോയിട്ടുണ്ടാവും...

മഴ  വീണ്ടും  പെയ്യാൻ  തുടങ്ങി...

നനഞ്ഞ്  കൊണ്ടാണ്  വീട്ടിൽ  എത്തിയത്...

അതിന്  ഉമ്മാന്റെ വായീന്ന്  ശെരിക്കും  കേട്ടു...

ഉമ്മ  ഉണ്ടാക്കി  തന്ന  സുലൈമാനിയും  കുടിച്ച്  ഉമ്മറത്ത്  ഇരുന്നപ്പോ  മനസ്സിൽ  മുഴുവൻ  ഓളായിരുന്നു...

മൊഞ്ചുള്ള  ഓളുടെ  മുഖമായിരുന്നു...

മഴ  ആയതോണ്ട്  കളിക്കാൻ  പോയില്ല..

രാത്രി  ഭക്ഷണം  കഴിച്  കിടക്കുന്നേനു  മുമ്പ്  കുറച്ച് നേരം  വാട്സാപ്പിൽ  കഥകൾ  വായിച്ച്  ഇരുന്നു...

ഓരോ പ്രണയകഥകൾ  വായിക്കുമ്പോഴും  മനസ്സിൽ  തെളിയുന്നത്  ഓളുടെ  മുഖമാണ്...

സുറുമ എഴുതിയ  ഓളുടെ  മിഴികളും...

പതിനാലാം  രാവിന്റെ  മൊഞ്ചുള്ള  ഓളുടെ  ചിരിയും...

ന്റ  സാറേ...

ഓർക്കുമ്പോ തന്നെ  ഇടനിഞ്ചില്  ഒരു കുളിരാണ്....

മുഹബത്തിന്റെ  അനന്തമായ  സുഖമുള്ള കുളിര്....

വായനക്കിടയിൽ  എപ്പോഴോ  ഉറങ്ങിപ്പോയി...

പിറ്റേന്ന്  കോളേജിൽ  പോയി...

ശെരിക്കും  പറഞ്ഞാ  ഓളെ  കാണാൻ  വേണ്ടിയായിരുന്നു  പോക്ക്... ഹി.. ഹി..

ക്ലാസ്സ്‌  കഴിഞ്ഞ്  വൈകിട്ട്  ഓളെ  കാണാൻ  ബസ്റ്റോപ്പിൽ  പോയി...

ചെറിയ  മഴ  ഉണ്ടായിരുന്നു...

ഞാനത്  കാര്യമാക്കീല...

ഞാൻ  നേരെ  ഓടി  സുമീടെ  കുടയിൽ  കേറി...

പതിവില്ലാതെ  എങ്ങോട്ടാണാവോ  സാർ  ഇന്ന്...?

ഒന്നുല്ല  ബസ്റ്റോപ്പ്‌  വരെ...

ന്തിനാ  ഇപ്പൊ...?

ചുമ്മാ  ഓളെ  ഒന്ന്  കാണാൻ...

ഏത്  ഓളെ...?

ഒന്ന്  പോ  സുമി  ഒന്നും അറിയാത്ത  പോലെ...

ഓഹ്.. അച്ചൂ  അനക്ക്  ഓളോട്  മുഹബ്ബത്ത്  തൊടങ്ങീക്ക്ണോ...?

മ്മ്മ്.. മ്മ്മ്..

ഞാൻ  പുഞ്ചിരിയോടെ  തല  താഴ്ത്തി...

അച്ചൂ  ഇയ്യ്  വീണ്ടും  പ്രേമിക്കാൻ  പോകുന്നതിന്  മുമ്പ്  ഇയ്യ്  കഴിഞ്ഞ കാലം  ഒന്ന്  ഓർക്കുന്നത്  നന്നായിരിക്കും...

സുമി  അല്പം  ഖനപ്പിച്ചാണ്  പറഞ്ഞത്...

അവളത്  പറഞ്ഞപ്പോ  ആദ്യം  ദേഷ്യമാണ്  തോന്നീത്...

അവളെ  കുറ്റം  പറയാനും  പറ്റില്ല...

കഴിഞ്ഞ  രണ്ട് വർഷം  ഞാൻ  അനുഭവിച്ച  വേദനകൾ  നന്നായി  അറിയാവുന്നവളാണ്  അവൻ...

അവളിൽ  നിന്ന്  ആ  വാക്കുകൾ  കേട്ടപ്പോ മനസ്സിൽ  ഒരു  ഇടിമിന്നലാണ്  പാഞ്ഞു  പോയത്...

മഴയുടെ  തണുപ്പിലും  ഞാൻ  ചൂടുകൊണ്ട്  ഉരുകി  ഒലിക്കുന്ന  ഫീലിംഗ്...

ഒരുപക്ഷെ  നെഞ്ചിൽ  എരിയുന്ന തീക്കനലായി പഴയതൊക്കെ ഒരു  നിമിഷം  ഓടിയെത്തിയത്  കൊണ്ടാകാം  ഇങ്ങനൊരു  ഫീലിംഗ്...

ബസ്റ്റോപ്പിൽ  എത്തിയെങ്കിലും...

പിന്നെ  ദിയാനായെ  നോക്കാൻ കഴിഞ്ഞില്ല...

ഒരു  മൂകതയിൽ  സുമിയുടെ  കൂടെ  ബസ്റ്റോപ്പിൽ  തന്നെ  നിന്നു...

അച്ചൂ  ദേ  നോക്ക്  ഓള്  പോവാണ്...

ഞാൻ  നോക്കുമ്പോ  ബസ്സിന്റെ  വിന്ഡോയിലൂടെ  ഓള്  എന്നെ  നോക്കാണ്...

ഞാൻ  ഓളെ  നോക്കി  മുഖത്ത്  ഒരു  ചിരി  വരുത്തി...

മൊഞ്ചുള്ള  ഒരു  പുഞ്ചിരി  ഓളും  തിരിച്ചു  നൽകി...

ബസ്  അകലേക്ക്‌  മറയുമ്പോഴും  അവൾ   എന്നെ  നോക്കുന്നുണ്ടായിരുന്നു....

എന്തോ  ഒരു സന്തോഷം...

വീട്ടിൽ  എത്തീട്ടും  ഏതോ  ലോകത്താണ്  ഞാൻ...

ഒരുവശത്ത്  മധുരിതമാം മുഹബത്തിന്റെ മുന്തിരിത്തേനും...

മറുവശത്ത്  കനലെരിയുന്ന കഴിഞ്ഞകാല  ഓർമ്മകളും...

കളിക്കാൻ പോകാനും  ഒരു  ഉഷാറില്ല...

എന്തൊക്കെയോ  ചെയ്യുന്നു...

എന്താണെന്ന്  ഒരു  പിടിയും  ഇല്ല...

ഉമ്മനോടും കുഞ്ഞോളോടും  ഒന്നും  മിണ്ടാനും  പോയില്ല...

അധികം  ഭക്ഷണം  പോലും  കഴിക്കാൻ  നിന്നില്ല.... ഞാൻ  കട്ടിലിലേക്ക് ചാഞ്ഞു...

സുമിയുടെ  വാക്കുകൾ  മനസ്സിലൂടെ  മിന്നി മറഞ്ഞു...

ഓർമ്മകൾ  വേദനകൾ  നിറഞ്ഞ  പഴയ ജീവിതത്തിലേക്ക്  എന്നെ  കൊണ്ട്  പോയി...

സന്തോഷം  നിറഞ്ഞ  പ്ലസ് ടു  ജീവിതം...

സന്തോഷത്തിന്  കൂടുതൽ  സന്തോഷവും  സ്വപ്നങ്ങൾക്ക്  വർണ്ണവും  ഏകിയത്  അവളായിരുന്നു...

മുർഷിദ....

അവളായിരുന്നു  എന്റെ  ലോകം...

ഒരുപാട്  സ്നേഹം  സമ്മാനിച്ചവൾ...

ഖൽബിൽ  മുഹബ്ബത്തിന്റെ  കനകക്കൊട്ടാരം  പടുത്തുയർത്തിയത് അവൾക്ക്  വേണ്ടിയായിരുന്നു...

ജീവിതത്തിൽ  എന്നും  അവളെ  കൂടെ  കൂട്ടണമെന്ന്  ആഗ്രഹിച്ചതാണ്...

വിധി  അവളെയും  അവളുടെ  സ്നേഹത്തെയും  അധികം നാൾ  ബാക്കി  വെച്ചില്ല...

ഉടയോന്റെ  തീരുമാനങ്ങൾക്കപ്പുറം  മറ്റൊരു  തീരുമാനമില്ലല്ലോ...

ഇന്നും മനസ്സിൽ  ഒരു  മുറിവാണ്  അവളുടെ  ഓർമ്മകൾ...

ഒരു  ഇളം കാറ്റ് വീശിയാൽ  പോലും  നീറുന്ന  മുറിവ്...

എന്നെ  സ്വപ്നം കാണാൻ  പഠിപ്പിച്ചത്  അവളായിരുന്നു...

എന്റെ  സ്വപ്നങ്ങളിലെ  മാലാഖയായിരുന്നു  അവൾ...

ഞാനും  അവളും  കണ്ടുമുട്ടിയിരുന്ന  ആ  ഇടവഴികൾ  ഇന്നും  കരയുന്നുണ്ടാവും  എന്നെപ്പോലെ...

ഒന്നിച്ചിരുന്ന്  പ്രണയം  പങ്കിട്ട ആ  മരചുവടുകൾ  ഇന്നും  കരയുന്നുണ്ടാവും....

അവളുടെ  കൂടെ  കൈ  കോർത്ത്‌  നടന്ന  ആ വരാന്തകൾ  ഇന്നും അതോർത്ത്  തേങ്ങുന്നുണ്ടാവും...

റബ്ബേ  എന്തിനായിരുന്നു  എന്നോട്  ആ  പരീക്ഷണം  കാണിച്ചത്...

ചിന്തകൾ  കാട്  കയറി...

കണ്ണ്  നിറയുന്നുണ്ട്...

സുമി  പറഞ്ഞത്  ശെരിയാണ്...

രണ്ട്  വർഷത്തോളം  അനുഭവിച്ച  വേദനകൾ  ഇനി  അനുഭവിക്കാൻ  ഇടവരരുത്....

ചിന്തകൾക്കിടയിൽ  എപ്പോഴോ  നിദ്ര  എന്നെ  പുൽകിയിരുന്നു...

പിറ്റേന്ന്  കോളേജിൽ  എത്തി...

ദിയാനായെ  കണ്ടെങ്കിലും  മൈൻഡ് ആക്കാൻ  നിന്നില്ല...

അവൾ  നോക്കി  ചിരിക്കൊക്കെ  ചെയ്തു...

മനസ്സ്  പറയുന്നുണ്ട്...

വേണ്ട... അവളോട്  കൂടുതൽ  അടുത്താൽ  ഇനിയും  ദുഃഖിക്കേണ്ടി  വരും...

ഇന്റർവെല്ലിന്  പുറത്തിറങ്ങിയപ്പോ  സുമി  അടുത്ത് വന്നു...

എന്താണ് കാമുകൻ  വല്ലാതെ... കാമുകിയെ  കാണാൻ  പോകുന്നില്ലേ...?

അവളുടെ  കളിയാക്കിയുള്ള ചോദ്യമാണ്...

സുമീ  ഇയ്യ്  പറഞ്ഞത്  ശെരിയാടീ...

ഇനിയും  സ്നേഹിച്ചാൽ  ഇനിയും  വേദനിക്കേണ്ടി  വരും...

അത്  കേട്ടപ്പോ  സുമീന്റെ   മുഖം  വാടി...

അച്ചൂ  അന്നെ  വേദനിപ്പിക്കാൻ  പറഞ്ഞതല്ലടാ  ഞാൻ.......

സാരല്ലടീ... നിക്ക്  ഇതൊന്നും  പറഞ്ഞിട്ടില്ല  അത്രന്നെ...

സുമീന്റെ  കണ്ണ്  നിറയുന്നുണ്ട്...

പാവം  മൂപ്പത്തിയാർക്ക്  മ്മളെ  വല്ല്യ  കാര്യാണേ....

എടീ  അന്റെ  മോന്ത  ഇങ്ങനെ  കാണാൻ  ഒട്ടും  ചേലില്ല  ട്ടോ...
കണ്ണ്  തുടക്ക്...

പോടാ  ആടെന്ന്  മനുഷ്യനെ  ബേജാറാക്കീട്ട്  ഓന്റെ  ഒരു  വാചകം...

നിറഞ്ഞ  കണ്ണുകളെ  തുടച്ചുകൊണ്ട്  സുമി  പറഞ്ഞു...

ക്ലാസ്സിൽ  ഇരുന്നപ്പോഴും  മനസ്സ്  വല്ലാതെ  അശ്ശൊസ്ഥമായിരുന്നു...

ഓളുടെ  മുഖവും...  സുമി  പറഞ്ഞ  വാക്കുകളും.. പിന്നിട്ട  ജീവിതത്തിലെ  വേദനകളും  എല്ലാം  കൂടെ  മനസ്സ്  ആകെ  താളം  തെറ്റി  കിടക്കുകയാണ്...

ക്ലാസ്സ്‌  കഴിഞ്ഞ്  അവളെ  കാണാൻ  ബസ്റ്റോപ്പിലേക്ക്  പോയില്ല...

വേഗം  വണ്ടിയെടുത്ത്  നേരെ  വീട്ടിലേക്ക്  വിട്ടു...

കളിക്കാൻ  പോകാനും  ഒരു  ഉഷാറില്ല...

അനീസ്  വിളിച്ചെങ്കിലും  ഗ്രൗണ്ടിൽ  പോയില്ല...

രാത്രി  പതിവിലും  നേരത്തെ  ഉറങ്ങാൻ  കിടന്നു...

തിരിഞ്ഞും  മറിഞ്ഞും  കിടന്നിട്ടും  ഉറക്കം  വരുന്നില്ല...

മുറിയുടെ  വാതിൽ   ചെറുതായി   ആരോ  മുട്ടുന്നുണ്ട്...

മെല്ലെ  പോയി  വാതിൽ  തുറന്നു...

കുഞ്ഞോ  നീയോ...

ന്താ  നിക്ക്  ഇങ്ങട്  വരാൻ  പാടില്ലേ...

ന്താണ്  മാഡം  കാര്യം...

കാക്കു  നേരത്തെ  കിടന്നോ...

ന്റെ  കുഞ്ഞോ  ഇയ്യ്  വെറുപ്പിക്കാണ്ട്  കാര്യം  പറ...

ഞാൻ  വീണ്ടും  ബെഡിലേക്ക്  പോയി  കിടന്നു...

കുഞ്ഞോള്  കട്ടിലിന്റെ  അടുത്ത്  വന്നിരുന്നു...

നേരത്തെ  കണ്ട  ഭാവമല്ല  ഓൾടെ  മുഖത്ത്...

കാക്കോ....

ഒരു  വിഷാദം കുഞ്ഞോളുടെ  മുഖത്ത്  അപ്പോൾ  നിഴലിച്ചിരുന്നു...

ന്താ  കുഞ്ഞോ... ഓൻ  പിന്നേം  അന്നോട്  ന്തേലും  പ്രശ്നം  ഇണ്ടാക്കിയാ...?

ഞാൻ  സംശയ,രൂപേണ  മുഖം  കറുപ്പിച്ച്  ചോദിച്ചു...?

അതൊന്നും  ഇല്ല  കാക്കോ...

പിന്നെ ന്താ  കുഞ്ഞോ  കാര്യം...?

പെണ്ണിന്റെ  മുഖത്ത്  ദയനീയത  ഒന്നുകൂടെ കൂടി...

അവൾ  പറഞ്ഞ്  തുടങ്ങി....


കുഞ്ഞോൾടെ  മുഖത്തെ  വിഷമം  കണ്ട്  ഞാൻ  ചെറുതായി  ഒന്ന്  പേടിച്ചു...

റബ്ബേ  ഇനി മുമ്പത്തെക്കാളും  വലിയ  പ്രശ്നമാകുമോ  പെണ്ണ്  പറയാൻ  പോണത്...

ഹാ..  എന്തായാലും  നോക്കാല്ലോ...

കുഞ്ഞോൾ പറഞ്ഞത്  ഞാൻ  കേട്ടുകൊണ്ടിരുന്നു...

കാക്കോ  സ്കൂളിൽ  ഒരു  ടൂർ പ്ലാൻ  ചെയ്യുന്നുണ്ട്...
നിക്കും  കൂടെ  പോണം  കാക്കോ  ടൂറിന്...

ഉമ്മാനോട്  പറഞ്ഞാ ഉമ്മ  സമ്മയിക്കൂല...
കാക്കു  ഉമ്മാനോട് പറഞ്ഞ്  ഒന്ന്  സമ്മയിപ്പിക്കീ...

വളരെ  ദയനീയതയിൽ  കുഞ്ഞോൾ  പറഞ്ഞു  നിർത്തി...

അത്  കേട്ടപ്പോ കുറച്ച്  ആശ്വാസായി...

വേറൊന്നുമല്ല...

കുഞ്ഞോള്  ഇങ്ങനെയാ  ഉമ്മാനോട്  പറഞ്ഞ്  ഓൾക്ക്  എന്തെങ്കിലും  കാര്യം  സാധിക്കാനുണ്ടെങ്കിൽ  ഓള്  ഓടി  എന്റെടുത്ത്  വരും...

എന്നെ കൊണ്ട്  കാര്യം  നേടാൻ...

ഹും... ഇയ്യ്  പതിവില്ലാതെ  വന്നപ്പോഴേ ഞാൻ വിചാരിച്ച്  ന്തേലും  പണിയും  കൊണ്ടാവും  ന്ന്....

തമാശക്കാണെങ്കിലും  ഞാൻ  കനപ്പിച്ച് മറുപടി  കൊടുത്തു...

പെണ്ണ്  പേടിച്ചെങ്കിലും  പിന്നീട്  കെഞ്ചാൻ   തുടങ്ങി...

കാക്കോ  പ്ലീസ്...  ഒന്ന്  പറയീ.... പ്ലീസ്...

ഹും.. എന്നാ  ടൂർ...?

ഞാൻ   ഒരു  വെയിറ്റ്  ഇട്ട്  ചോദിച്ചു ...

അടുത്ത  മാസം...

എവിടെക്കാ  പോണത്...

ബാംഗ്ലൂർ, ഗോവ...

പുഞ്ചിരിയോടെയാണ്  പെണ്ണ്  അതിന്  മറുപടി  പറഞ്ഞത്...

പക്ഷേ  അത്  കേട്ട്  ഞെട്ടിയത്  ഞാനാണെന്ന്  മാത്രം...

ഓള്  പറഞ്ഞത് അമ്മാതിരി  വാക്കാണെ...

പടച്ചോനെ  ഉമ്മ  സമ്മയിച്ചത്  തന്നെ...

ഞാൻ  രണ്ട്  കൈയ്യും  തലേൽ  വെച്ച്  അതിശയത്തോടെ  പെണ്ണിന്  മറുപടി  പറഞ്ഞു...

കാക്കോ  ങ്ങള്  ഒന്ന്  പറഞ്ഞ്  സമ്മയിപ്പിക്കീ  പ്ലീസ്...

പെണ്ണ്  എന്റെ  കയ്യിൽ  ഇറുക്കി  പിടിച്ച്  കൊണ്ട്  കെഞ്ചി...

ആഹ്...ഞാൻ  പറഞ്ഞോക്കട്ടെ...

ഇയ്യ്  ഇപ്പൊ  പോയി  കിടക്ക്...

ഞാനൊരു  ആശ്വാസ വാക്കെന്നോണം പറഞ്ഞു... പെങ്ങളൂട്ടിയായിപ്പോയില്ലേ.....

പോവാനായി  തിരിഞ്ഞുനടന്ന  കുഞ്ഞോള്  വീണ്ടും  തിരിഞ്ഞ്  എന്റെ  നേരെ  വന്നു...

പടച്ചോനെ  ഇനി  അടുത്തത്  എന്താണോ  എന്തോ...

ഉള്ളിലൊരാശങ്ക  വീണ്ടും  ഉണർന്നു...

കാക്കോ  ഞാൻ  വന്നപ്പോ  ഇങ്ങള്  എന്താ  ഒരു  വല്ലാത്ത  മൂഡിലായിരുന്ന പോലെ....

ഞാൻ  ആ മോന്ത  ശ്രദ്ധിച്ചായിരുന്നു...

പെണ്ണ്  സംശയഭാവത്തിൽ  മുഖം  ചുളിച്ച്  ചോദിച്ചു...

ചോദ്യം  കേട്ട് ഞാനൊന്ന്  അമ്പരന്നു...

പടച്ചോനെ  എന്താപ്പ പറയാ....

കുഞ്ഞോ  ഇയ്യ്  വന്ന  കാര്യം  പറഞ്ഞില്ലേ  ഇനി  വേറെ  ചോദ്യം  എന്തിനാ...

പോയി  കിടക്കാൻ നോക്ക്  പോ....

അവളിൽ  നിന്ന്  രക്ഷപ്പെടാൻ  വേറെ  വഴിയില്ലാത്തത്  കൊണ്ട്  ഞാനൊന്ന്  ഘനപ്പിച്ചു  പറഞ്ഞു...

എന്റെ  വാക്കുകൾ  കേട്ടപാടെ  പെണ്ണൊന്ന്‌  ഞെട്ടി...

പാവം  പിന്നെ  ഒന്നും  മിണ്ടീല...

വിഷമിച്ച് തിരിഞ്ഞ്  നടന്നു...


എനിക്കും  ഓളെ  വിഷമിപ്പിച്ചതിൽ  ശെരിക്കും  വിഷമായി...

കുഞ്ഞോള്  വന്നത്  കൊണ്ട്  മനസ്സിന്റെ  പിരിമുറുക്കത്തീന്ന്  ചെറിയൊരു  മോചനം  കിട്ടിയ പോലെ...

ഞാൻ  തലക്ക്  കയ്യും  കൊടുത്ത്  അങ്ങനെ  കിടന്നു...

എപ്പോഴോ  ഉറങ്ങിപ്പോയി...

പിറ്റേന്ന്  ഒറു  ഉഷാറില്ലാതെയാണ്  കോളേജിൽ  പോയത്...

ക്ലാസ്സിൽ എങ്ങനൊക്കെയോ  അലസമായിട്ടാണ്  ഇരുന്നത്....

മനസ്സിന്  വല്ലാത്ത  ബേജാറ് തന്നെ...

അത്  കണ്ടിട്ടാവണം... ഇന്റർവെല്ലിന്  സുമി  വന്ന്  ചോദിച്ചു...

അച്ചൂ.. ഇയ്യ്  ഇന്ന്  ഓളെ  കണ്ടീന്നോ...?

ആഹ്  കണ്ട്ക്ക്ണ്...
ഓള്  നോക്ക്ണ്ടായിരുന്നു... ഞാൻ  മൈന്റാക്കീല...

അതെന്താ  ടാ...

മൈന്റാക്കിയാ  ചിലപ്പോ.........
അത്  വേണ്ട  സുമീ  ശെരിയാവൂല...

അച്ചൂ ... ഒരു  സൗഹൃദം  നല്ലതല്ലേ  ടാ...
ഇയ്യ്  മിണ്ടാതിരുന്നാ ചിലപ്പോ ഓൾക്ക്  വിഷമായാലോ....

ഓളുടെ  ഭാവം  കണ്ടാലറിയാം  അന്ന്  എന്നെ  പറഞ്ഞ്  വിഷമിപ്പിച്ചു  എന്നുള്ള  കുറ്റബോധം  അവളിൽ  ഉണ്ട്....

ഞാൻ ഒന്നും  മിണ്ടീല...

ക്ലാസ്സ്‌  കഴിഞ്ഞ്  വൈകിട്ട്  വീട്ടിൽ  പോകാനായി  വണ്ടിയെടുത്തതും

അതേ  ഒന്ന്  നിക്കോ....

പിന്നിൽ  നിന്ന്  ഒരു  വിളി...

ഒരു  പെൺ ശബ്ദമാണല്ലോ...

പടച്ചോനെ  ആരാ  ഇത്... ഇപ്പൊ...

തിരിഞ്ഞു നോക്കിയ ഞാനൊന്ന്  ഞെട്ടി....

ഓടി കിതച്ച്  വന്ന്  എന്റെ  വണ്ടീടെ  തൊട്ട്  പിന്നിൽ  നിക്കണ  ദിയനയെ യാണ്  കണ്ടത്...

പടച്ചോനെ  പെണ്ണെന്തിനാ  പിന്നേം  ന്റടുത്തേക്ക്  വന്നത്...

ഇനി  വല്ല  കുഴപ്പവും  കാണുമോ...

ആവിശ്യമില്ലാത്ത  ചില  ചിന്തകൾ  മനസ്സിൽ  പാഞ്ഞെത്തി...

എന്താ  ദിയാ...?

ഞാൻ  പതിഞ്ഞ ശബ്ദത്തിൽ  ഓളോട്  ചോദിച്ചു...

കാക്കോ  ഇങ്ങള് രണ്ടീസായിട്ട്  മ്മള്  നോക്കി  ചിരിച്ചാലൊന്നും  മ്മളെ  മൈൻന്റാക്കിണില്ലാല്ലോ...?

ന്താ  ന്നോട്  എന്തെങ്കിലും ദേശ്യാണോ....?

കിതപ്പ്  മാറിയില്ലെങ്കിലും ഓള് പറഞ്ഞ് ഒപ്പിച്ചു...

ഓൾടെ  ചോദ്യം  കേട്ട്  ഞാൻ  അമ്പരന്നു...

പെണ്ണെന്താ  ഇങ്ങനൊക്കെ  ചോദിക്കുന്നെ...

ഏയ്  അങ്ങനൊന്നുമില്ല  അനക്ക്  തോന്നീതാകും...

പിന്നെന്താ  കാക്കോ  മ്മളെ  നോക്കാത്തെ...

ഇങ്ങള്  മൈൻന്റാക്കാതിരുന്നപ്പോ  മനസ്സിന്  എന്തോ പോലെയാ  കാക്കോ...

അത്  പറഞ്ഞപ്പോ  പെണ്ണിന്റെ  തല കുനിഞ്ഞിട്ടുണ്ട്...

ഒരു  നാണം  വന്നിട്ടുണ്ടോ എന്നൊരു  തോന്നൽ...

ഞാൻ ഒരു  ചിരിയോടെ  ഒന്നുമറിയാത്ത  പോലെ  ചോദിച്ചു...

എന്ത്  എന്തോ പോലെ...?

ഒന്നുല്ല...

അതുംപറഞ്ഞ്  ഒരു  ചിരിയും  ചിരിച്ച്  ദിയ  തിരിഞ്ഞു  നടന്നു...

ചിരിക്കുമ്പോ പെണ്ണിന്റെ  മൊഞ്ചുള്ള മുഖത്തിന്റെ  തിളക്കം  അതൊന്ന്  വേറെന്നെയാ...

ഖൽബിൽ  മൊട്ടിട്ട്  വിടരുമ്മുമ്പേ  വാടിപ്പോയ മുഹബത്തിന്റെ  മുന്തിരിപ്പൂക്കൾ  വീണ്ടും  വിടർന്നു...

ഞാൻ  വണ്ടിഎടുത്ത്  ഗേറ്റ് കടന്ന്  പുറത്തേക്ക്  വന്നപ്പോ...

ബസ്റ്റോപ്പിൽ  നിന്ന്  ഓള്  എന്നെ  നോക്കുന്നുണ്ട്  ഒരു ചെറു പുഞ്ചിരിയോടെ...

വല്ലാത്ത  സന്തോഷം...

ഏതോ  സ്വപ്നലോകത്തെന്ന പോലെയായി  ചിന്തകൾ...

മുൻപേ  പരിജയമില്ലാത്ത  ഞാൻ  മിണ്ടാതിരുന്നപ്പോ ഓൾക്കെന്തിനാ  വിഷമാവുന്നേ....

ഇനി  ഓൾക്ക്  എന്നെ  ഇഷ്ടാണോ...

മനസ്സിൽ  ഒരുപാട്  ചിന്തകൾ  ഉണർന്നു...

വീട്ടിൽ  എത്തി

പതിവായുള്ള  കളിക്കായി  ഗ്രൗണ്ടിൽ  എത്തിയപ്പോ  അനീസ്  ചോദിച്ചു  ഓള്  എന്തിനാ ക്ലാസ്സ്‌ കഴിഞ്ഞ്  എന്നെ  കാണാൻ  വന്നതെന്ന്...

അത്  ചോദിക്കുമ്പോ ഓന്റെ  മോന്തക്ക്  ഒരു  ആക്കിചിരി  ഉണ്ടായിരുന്നു...

ഞാനും  ഒരു  ചിരിയോടെ തന്നെ ഓള്  പറഞ്ഞതൊക്കെ   അവന്മാരോട്  പറഞ്ഞു...

കേട്ട് കഴിഞ്ഞ്  അവന്മാര്  പറഞ്ഞു...

അച്ചൂ  ഇയ്യ്  ഓളെ  പ്രേമിച്ചോ മുത്തേ... മ്മള്ണ്ട്  കൂടെ...

ചിലപ്പോ  ഓൾക്ക്  അന്നോട്  ഇഷ്ടാവും അതാ  ഓള്  അങ്ങനൊക്കെ  പറഞ്ഞത്...

മ്മ്മ്മ്  ഞാനൊന്ന്  ഇരുത്തി  മൂളി..

രാത്രി  കിടന്നപ്പോഴും  ചിന്തകളിൽ  മുഴുവൻ  ഓളായിരുന്നു...

ഓള് ഇന്ന്  പറഞ്ഞ  വാക്കുകൾ ....

അത്  പറഞ്ഞപ്പോളുള്ള  ഓളുടെ  മുഖത്തെ  നാണത്താലുള്ള  ചുവപ്പ്...

ഹോ  ബല്ലാത്ത  ജാതി  ഫീലിംഗ്  തന്നെ...

പിറ്റേന്ന് കോളേജിൽ വെച്ച്   ഞാൻ  സുമിയോടും  ഇക്കാര്യം  പറഞ്ഞു...

അച്ചൂ ...

ഓൾക്ക്  അന്നോട്  ഇഷ്ടാവും...

ഓള്  നല്ല  കുട്ടിയാവും...  ചിലപ്പോ  അന്നെ  ചതിക്കാതെ  കൂടെ  നിന്നാലോ....

ഇതായിരുന്നു  സുമിന്റെ  മറുപടി...

സുമീടെ  വാക്കുകളും  കൂടെ  കേട്ടപ്പോ  പിന്നെ  ഒന്നും  നോക്കീല ...

ഓളെ  അങ്ങട്  പ്രേമിക്കാൻ  തന്നെ  തീരുമാനിച്ച്...

ഇന്റർവെല്ലിന്  ഓളെ  കണ്ടപ്പോ  അടുത്ത്  പോയി  സംസാരിച്ചു...

മൂപ്പത്തി  ഹാപ്പിയായി...

അതിനേക്കാളേറെ ഞമ്മളും  ഹാപ്പിയായി...

മനസ്സിൽ  കുളിർമഴ  പെയ്ത  പ്രതീതിയായിരുന്നു...

എന്നും  കോളേജിൽ  വെച്ച്  ഓളെ  കാണുമ്പോളൊക്കെ  ഓളോട്  സംസാരിക്കും...

അതിനൊരു  പ്രേത്യേക സുഖാണ്...

ദിനങ്ങൾ  ഒരുപാട്  കടന്ന്  പോയിട്ടും...

അവളോട്‌  ഒരുപാട്  അടുത്തിട്ടും...

എന്റെ  ഖൽബിലെ  പ്രണയം  ഓളോട്  തുറന്ന്  പറയാനായില്ല...

അതിന്റെ  വിഷമം  എപ്പോഴും  തോന്നാറുണ്ട്...

 പറയാനായി  ഓളുടെ  അടുത്തേക്ക്  ചെല്ലുമ്പോ ഉള്ളിൽ  വല്ലാത്തൊരു  പേടിയാ...

എന്റള്ളോഹ് ... ഇടനെഞ്ചിൽ  അറബന മുട്ടും...

ഓളോട്  അടുക്കും തോറും ന്റെ  ഖൽബിൽ  ഓളോടുള്ള  പ്രണയത്തിന്റെ  വേരുകൾ  ആഴ്ന്നിറങ്ങിക്കൊണ്ടിരുന്നു...

ഒരീസം  കോളേജ്  കഴിഞ്ഞ്  വീട്ടിലെത്തീട്ട്  കളിക്കാനായി  ഗ്രൗണ്ടിലേക്ക്  എത്തി...

വരുന്ന  വഴിക്ക്  ഫോൺ  റിങ്  ചെയ്യുന്നുണ്ടായിരുന്നു...

വണ്ടി ഓടിച്ചുകൊണ്ടിരുന്നത് കൊണ്ട്  ഫോൺ  എടുത്തില്ല...

ഫോൺ എടുത്ത്  സ്ക്രീനിൽ  നോക്കുമ്പോ...

പരിജയമില്ലാത്ത  നമ്പർ  ആണ്...

തിരിച്ചു  വിളിച്ചു...

ഹലോ...

ഹലോ  അജ്മൽ  അല്ലേ...?

ഒരു  പെൺശബ്ദമായിരുന്നു  അത്...

അള്ളോഹ്  ഇത്  ആരാ  എന്നെ  ഒരു  പെണ്ണ്  വിളിക്കുന്നത്...

സാധാരണ  സുമി  വിളിക്കാറുണ്ട്...

ഇത്  സുമിന്റെ  ശബ്ദം അല്ല...

അഹ് ആരാന്നു  നോക്കാം...

അതെ  അജ്മൽ ആണ്... നിങ്ങൾ  ആരാണ്...

എടാ  അച്ചൂ ഇത്  ഞാനാടാ  റസീന...

റസീനയോ...? ഏത്  റസീന...

മ്മളെയൊക്കെ  മറന്നോ...? ഹക്കീം  സാറിന്റെ  മോളാടാ...

ആഹ്  റസീനത്താ...

റസീനത്ത .... ഹക്കീം  സാറിന്റെ  മോളാണ് ട്ടോ...  pg ക്ക്  പഠിക്കാണ്...  സാറുമായി മ്മള്  വല്ല്യ കമ്പനി  ആയോണ്ട്  റസീനത്താനെ  നല്ല  പരിജയം  ആണ്...

എന്താ  ഇത്താ  വിളിച്ചേ..?

അച്ചൂ  ഇയ്യ് നിക്കൊരു  ഹെൽപ്  ചെയ്യണം...

അള്ളോഹ്  ഇനി  വല്ല  പണിയും  ആണോ  എന്തോ...

ഞാനോ  എന്ത് ഹെൽപാ ഇത്താ...?

ടാ  എനിക്ക്  മറ്റന്നാൾ  ഒരു  ഇന്റർവ്യൂ  ഉണ്ട്...

ബാംഗ്ലൂരിൽ  വെച്ചിട്ടാ  നടക്കുന്നെ.. നിക്ക്  ഒറ്റക്ക്  പോവാൻ  പേടിയാ...

ഉപ്പക്കും  കൂടെ  വരാൻ  കയ്യൂല...

അപ്പോഴാ  ഉപ്പ  പറഞ്ഞെ  അന്നെ  വിളിക്കാൻ...

ഇയ്യാവുമ്പോ  നിക്കും ഒരു വിശോസണ്ട്...

പ്ലീസ്  ടാ  ഇയ്യും  കൂടെ  വരണം  ഒരു കൂട്ടിന്...

ഇത്  കേട്ടപ്പോ   എനിക്ക് തുള്ളിചാടാനാണ്  തോന്നീത്....

ബാംഗ്ലൂർക്ക്  ഒരു  കറക്കം  എന്ന്  കേട്ടാ  ആരാണ്  തുള്ളിചാടാത്തത്...

ഞാൻ മറുത്ത്  ഒന്നും  പറയാതെ  സമ്മതം  മൂളി...

ആഹ്  പിന്നെന്താ  ഇത്താ...

സാറിനോട്  പറഞ്ഞ്  ന്റെ  രണ്ടീസത്തെ  ഹാജർ  ഒപ്പിച്  തന്നാൽ  ok....

അതൊക്കെ  ഉപ്പ  നോക്കോണ്ട്...

ഇയ്യ്  വന്നാ മതി...

ശെരി  ഇത്താ...

അങ്ങനെ  റസീനത്താന്റെ  കൂടെ ബാംഗ്ലൂർക്ക്  പോയി...

ട്രെയിനിലാണ്  യാത്ര...

സംസാരത്തിനിടയിൽ  ഇത്താനോട്  ഞാൻ  ദിയാനയെ  പറ്റി  ചോദിച്ചു...

എന്റെ  ചോദ്യത്തിൽ  ഇത്താക്ക്  സംശയം  ഉണ്ടായിരുന്നെങ്കിലും ഇത്ത  അത്  പുറത്ത്  കാണിച്ചില്ല...

ഇത്ത  പറഞ്ഞു...

അവൾ  അവരുടെ  ഒരു  അകന്ന  ബന്തു  ആണെന്നും ...

ഓൾടെ  ഉപ്പ  ഗൾഫിൽ  ആണെന്നും  ഇവിടെ  ഉമ്മാന്റെ  വീട്ടിൽ  നിന്നാണ്  പഠിക്കുന്നതെന്നുമൊക്കെ...

പിന്നീട്  ഇത്ത  പറഞ്ഞ  ഒരു  കാര്യം കേട്ട്  ഞാൻ  ശെരിക്കും  ഞെട്ടി...

എനിക്ക്  അത്  ഉൾകൊള്ളാനേ  കഴിഞ്ഞില്ല...


അത്  പറയുമ്പോ ഇത്താന്റെ  മുഖം  മങ്ങിയിരുന്നു...

അച്ചൂ  ഓൾക്ക്  ഉമ്മ  ഇല്ലടാ...

ഓൾടെ  ഉമ്മ  ഓള  ചെറുപ്രായത്തിലേ   മരണപ്പെട്ട്  പോയതാ...

മനസ്സിനെ  പിടിച്ച്  കുലുക്കിയ  വാർത്തയാണ്  റസീനത്ത  പറഞ്ഞത്...

അത്  കേട്ടപ്പോ  വല്ലാത്ത  വിഷമം...

ദിയാന്റെ  മുഖം  മനസ്സിൽ  ഓടിയെത്തി...

അവളെക്കുറിച്ച്  ഓർത്തപ്പോ... എന്തോ
മനസ്സിന് വല്ലാത്ത  ഒരു  നീറ്റൽ...

ഇത്താന്റെ  ശബ്ദം  കേട്ടാണ്  സ്ഥലകാല ബോധം  വന്നത്...

അച്ചൂ  എന്താടാ  ഓളെ  പറ്റി  ചോദിച്ചേ...?

ഞാൻ  ഇത്താന്റെ  മുഖത്ത്  നോക്കി...

ഇത്ത  മുഖത്ത്  ഒരു  കള്ള ചിരി  ഫിറ്റ്  ചെയ്തിട്ടുണ്ട്...

ഏയ്  ഒന്നുല്ല  ഇത്താ...

ജൂനിയർ പെൺകുട്ടികളിൽ  ആദ്യം  പരിജയപ്പെട്ടത്  ഓളെയാ...

പിന്നെ  ഹക്കീം  സാർ പറഞ്ഞിരുന്നു  ഓള്  മൂപ്പർക്ക്  വേണ്ടപ്പെട്ട  കുട്ടിയാന്ന്...

മ്മ്മ്... മ്മ്മ്...

ഇത്ത  ഒന്ന്  ഇരുത്തി  മൂളി...

പിന്നീട്  ഇത്താനോട്  ഒന്നും  മിണ്ടീല...

പുറത്തെ  കാഴ്ചകളും  കണ്ട്  അങ്ങനെ  ഇരുന്നു...

ഓളോടുള്ള  മുഹബ്ബത്ത്  പതിമടങ്ങ്  കൂടുകയായിരുന്നു  അപ്പോൾ  എന്റെ  ഖൽബിൽ...

ഏറെ  നേരത്തെ  യാത്രക്ക്  ശേഷം  ഞങ്ങൾ  ബാംഗ്ലൂർ  എത്തി...

കൂറ്റൻ  സൗദങ്ങളും  വണ്ടികളും  ജനങ്ങളും  ട്രാഫിക്കും  ഒക്കെ  കൊണ്ട്  നിറഞ്ഞ്  നിക്കുന്ന  ബാംഗ്ലൂർ...

തിരഞ്ഞു  പിടിച്ച്  ഇത്താക്ക്  പോകാനുള്ള  സ്ഥലം  കണ്ടെത്തി...

ഇത്ത  ഇന്റർവ്യൂന്  പോയ  ഓഫീസിൽ  ഒരുപാട്  കമ്പനികളുടെ  ജോലി  ഒഴിവ്  വിവരം  പരസ്യമായി  കൊടുത്തിരുന്നു...

ഇത്ത  ഇന്റർവ്യൂ  കഴിഞ്ഞ്  ഇറങ്ങി...

ഒരു  കമ്പനിയുടെ  സെയിൽസ്  എക്സിക്യൂട്ടീവ്  പോസ്റ്റിലേക്ക്  ഇത്ത  എന്നെക്കൊണ്ട്  നിർബന്ധിച്ച്   അപ്ലൈ  ചെയ്യിച്ചു...

ഇന്റർവ്യൂ  ടൈം  ആകുമ്പോൾ  അവർ  അറീക്കുമെന്ന്  പറഞ്ഞു...

പിന്നെ  കുറച്ച്  കറക്കവും  സാധനം  വെടിക്കലുമൊക്കെ  കഴിഞ്ഞ്  തിരിച്ച്  നാട്ടിലേക്ക്  വണ്ടി  കയറി...

യാത്രയൊക്കെ  കഴിഞ്ഞ്  തിരിച്ച്  വീട്ടിൽ  എത്തി...

കുഞ്ഞോൾക്ക്  കുറച്ച്  സാധനങ്ങൾ  വാങ്ങിയിരുന്നു  അതൊക്കെ  അവളെ  ഏൽപ്പിച്ചു....

രാത്രി  കിടന്നപ്പോ  മനസ്സിൽ  റസീനത്ത  പറഞ്ഞ  വാക്കുകളായിരുന്നു...

ന്റെ  ദിയാന്റെ  അവസ്ഥ  ആലോചിച്ചപ്പോൾ  മനസ്സിന്  വല്ലാത്ത  സങ്കടം...

ഓളോട്  എന്റെ  ഇഷ്ടം  തുറന്ന്  പറയണം...

ഓളെ  ജീവിതത്തിൽ കൂടെ  കൂട്ടണം...

 ജീവിതത്തിൽ  ഓൾക്ക്  ഒരുപാട്  സന്തോഷങ്ങൾ  സമ്മാനിക്കണം...

ചിന്തകൾക്കിടയിൽ  എപ്പോഴോ  നിദ്രയിലേക്കാണ്ടു പോയി...

ഒരു  തീരുമാനം  എടുത്തിട്ടാണ്  പിറ്റേന്ന്  കോളേജിൽ  എത്തിയത്...

ഇന്ന്  ഞമ്മള  ഖൽബിലെ  മുഹബ്ബത്ത്  ഓളോട്  തുറന്ന്  പറയണം...

ക്ലാസും  പിന്നെ  ചങ്ങായിമാരോട്  യാത്ര  വിശേഷം  പറച്ചിലുമൊക്കെയായി  സമയം  പോയി...

ഇന്റർവെല്ലിന്  ദിയാന്റെ  കൂട്ടുകാരിയെ  കണ്ടു...

ഓളോട്  ഞാൻ  ദിയാനായെ  വിളിക്കുന്നു  എന്ന്  പറയാൻ  പറഞ്ഞ്  വിട്ടു...

ഞാൻ  രണ്ടും  കല്പ്പിച്ച്  ഓളെ  കാത്ത്  നിന്നു....

ഓളോട്  ഇന്ന്  ഇഷ്ടം  പറഞ്ഞേ  പറ്റു...

അധികം  നിക്കേണ്ടി  വന്നില്ല...

ഒരു പുഞ്ചിരി  സമ്മാനിച്ചുകൊണ്ട്  ന്റെ  ഖൽബിലെ  ഹൂറി  എന്റെ  അടുത്തേക്ക്  വന്നു...

ഓളെ  കണ്ടപ്പോഴേ  എന്റെ  ധൈര്യം  ഒക്കെ  എങ്ങോട്ടോ  പോയി...

റബ്ബേ  ഇനി  ഓളെങ്ങാൻ  എന്നെ  ഇഷ്ടമല്ലന്ന്  പറഞ്ഞാൽ...

എന്നെ  ഒരു  സഹോദരനെ  പോലെയാണ്  കാണുന്നത് എന്ന്  പറഞ്ഞാൽ...

ഞാൻ   ഇഷ്ടാന്ന്  പറയണ കാരണത്താൽ  ഓള്  എന്നെ  വെറുത്താൽ...

മനസ്സിൽ ആവശ്യമില്ലാത്ത  ഒരുപാട്  ചിന്തകൾ  പെട്ടന്ന്  കടന്ന്  വന്നു...

പെണ്ണ്  അടുത്ത്  വരുന്തോറും  എന്റെ  കാലൊക്കെ  വിറക്കുന്നുണ്ട്...

ഇടനെഞ്ചിൽ  അറബനമുട്ട്  തുടങ്ങി...

ഞാൻ  ചെറുതായി  വിയർക്കുന്നുണ്ട്...

പെണ്ണ്  എന്റെ  അടുത്ത്  എത്തി...

എന്താണ്  എന്റെ  അവസ്ഥ  എന്ന്  പറയാനേ  കഴിയുന്നില്ല...

കാക്കോ  ഇങ്ങള്  എന്നെ  വിളിച്ചിന്നോ....?

ഓളുടെ  കിളിനാദം  കേട്ടാണ്  എനിക്ക്  ബോധം  വന്നത്...

അപ്പോഴാണ്  ഞാൻ  അവളെ  ശ്രെദ്ധിച്ചത്...

ഓളുടെ  നിൽപും  മുഖഭാവവുമൊക്കെ  കണ്ടാലറിയാം...

ഓളും  ഒരു  ചെറിയ  പേടിയിലും  പരിഭ്രാന്തിയിലുമൊക്കെയാണ്...

പതിവില്ലാതെ  ഞാൻ  വിളിച്ചത്  കൊണ്ടായിരിക്കും...

എനിക്ക്  ഓളോട് എന്ത്  പറഞ്ഞ്  തുടങ്ങണം  എന്ന്  അറിയില്ലായിരുന്നു....

ദിയാ  ഇയ്യ്  ചോറ്  കയ്ച്ചാ...?

ഹോ  ഞാൻ  എങ്ങനെയൊക്കെയോ  സംസാരിച്ചു  തുടങ്ങി...

ആഹ്  കയ്ച്ചക്ക്ണ്  കാക്കോ...

ദി   ദി  ദിയാ... നിക്കൊരു  കാര്യം  പറയാനിണ്ടേർന്ന്...

വിറച്ചുകൊണ്ടാണെങ്കിലും  ഞാൻ  പറയാൻ  തുടങ്ങുമ്പോഴേക്കും...

ദിയാനാ...

പിന്നിൽ  നിന്ന് ഓൾടെ  കൂട്ടുകാരിയാണ്  വിളിച്ചത്...

ദിയ  തിരിഞ്ഞ്  നോക്കി...

ദിയാ  അന്നെ  പ്രിയാ  മിസ്സ്‌  വിളിക്കണ്ട്... സ്റ്റാഫ്‌  റൂമിൽക്ക്  ചെല്ലാൻ  പറഞ്ഞിക്ക്...

ഓള്  ഉറക്കെ  ദിയാനോട്  പറഞ്ഞു...

ദിയ  തിരിഞ്ഞ്  എന്നെ  നോക്കി...

ഒരു  ദയനീയ  ഭാവത്തിൽ  ഓള്  പറഞ്ഞു...

കാക്കോ  ഞാൻ  പോവാട്ടോ...

പിന്നെ  കാണാ.....

ഞാൻ  എന്തോ  പോയ  ആരെയോ  പോലായി...

മനസ്സിൽ  പ്രിയാ  മിസ്സിനേം   ഓള കൂട്ടുകാരീനേം  കൊറേ  ചീത്ത വിളിച്ചു...

തിരിഞ്ഞു  നടക്കുന്നേരം ദേഷ്യവും, നിരാശയും  അതിലേറെ  വിഷമവും   എന്നെ  പിടികൂടിയിരുന്നു...

പിന്നീട്  ക്ലാസ്സിൽ  ഇരുന്നത്  എന്നത്തെക്കാളും  അലസമായിട്ടാണ്...

വൈകിട്ട്  ക്ലാസ്സ്‌  കഴിഞ്ഞ്  ഓളെ  കാണാൻ   കാത്തുനിന്നില്ല...

വണ്ടിയെടുത്ത്  വേഗം  വീട്ടിലേക്ക്  വിട്ടു...

കളിക്കാനോക്കെ  പോയിവന്നപ്പോഴാണ്  മനസ്സ്  ഒന്ന്  ശാന്തമായത്...

രാത്രി  കിടക്കാന്നേരം ചിന്തിച്ചു...

നാളെയെങ്കിലും  ഓളോട്   ഇഷ്ടം  പറയണം എന്ന്...

പിറ്റേന്ന്   കോളേജിൽ  വെച്ച് കണ്ടപ്പോ  ദിയ  ചോയിച്ചു  എന്താ  കയിഞ്ഞീസം പറയാൻ  വന്നതെന്ന്...

ഞാൻ  അതിന്  മറുപടി  കൊടുത്തില്ല....

പറയാൻ  ഒരു  ഭയം  തോന്നി  എന്ന്  പറയുന്നതാവും  ശെരി...
ക്ലാസ്സിലെ  എന്റെ  അലസത  കണ്ടിട്ടാവും...

സുമി എന്നോട്  ചോദിച്ചു  ഓളോട്  ഇഷ്ടം  പറഞ്ഞോന്ന്...

പറയാൻ  കഴിഞ്ഞില്ല  എന്നറിഞ്ഞപ്പോ സുമിക്കും  നിരാശയായി...

പോട്ടെടാ  സമയിണ്ടല്ലോ...

മ്മക്ക്  ഓളോട്  പറയാം...

ഇയ്യ്  വിഷമിക്കണ്ട...

സുമിന്റെ  വാക്കുകൾ കൊണ്ട്  മനസ്സിന്റെ  പിരിമുറുക്കത്തിൽ  നിന്ന്  ഒരു  മോചനം  കിട്ടി...

ദിവസങ്ങൾ  വീണ്ടും  കടന്ന് പോയി...

എന്നും  ഓളെ കാണും  സംസാരിക്കൊക്കെ  ചെയ്യോങ്കിലും...

ഓളോട്  ഇഷ്ടം  പറയാൻ  പഴയത് പോലെ  ധൈര്യം  വന്നില്ല...

എങ്കിലും  ഓളോടുള്ള  മുഹബത്തിന്  ഒരു  കുറവും  വന്നിട്ടില്ല...

അതിന്റെ  ആഴം  കൂടിക്കൊണ്ടേയിരുന്നു...

അങ്ങനെ  കോളേജ്  ഇലക്ഷൻ  ആയി...

ആർട്സ്സെക്രട്ടറി  സ്ഥാനാർഥിയായി  മത്സരിച്ചത്  അനീസാണ്...

പിന്നീട്  കുറച്ച്  ദിവസം ഇലക്ഷന്റെ  പണികളായിരുന്നു...

ഓന്  വേണ്ടി  വോട്ട്  ചോദിക്കലും  പോസ്റ്റർ  ഒട്ടിക്കലും മറ്റുപരിപാടികളുമായി സമയം  കടന്ന്  പോയി...

ഇതിനിടയിൽ  ഓളെ  കാണാനും  സംസാരിക്കാനുമൊന്നും  സമയം  കിട്ടീല...

അതിന്റെ  വിഷമം  എന്നും എനിക്കുണ്ടായിരുന്നു...

ഇലക്ഷനൊക്കെ  കഴിഞ്ഞു...

ആർട്സ്  സെക്രട്ടറി  സ്ഥാനം  അനീസിന്  തന്നെ  കിട്ടി...

അതിന്റെ  ആഘോഷങ്ങളും  മേളവുമൊക്കെ  കഴിഞ്ഞ് വീണ്ടും  ക്ലാസ്സ്‌  തുടങ്ങി....

ഒരു  ദിവസം  ക്ലാസ്സ്‌  കഴിഞ്ഞ്  വീട്ടിൽ  പോകാനായി ഇറങ്ങിയപ്പോ...

പെട്ടന്ന്  നല്ല  ഇടിയും  മഴയും  തുടങ്ങി...

നനയാൻ  താല്പര്യമില്ലാത്തത് കൊണ്ട്  ക്ലാസ് വരാന്തയിൽ  തന്നെ  നിന്നു...

എല്ലാരും  കുടയുംപിടിച്ച്  പോകുന്നതും നോക്കി  നിന്ന എന്റടുത്തേക്ക് ദിയാന്റെ  കൂട്ടുകാരി അനു  വന്ന്  പറഞ്ഞു...

ചേട്ടാ  ചേട്ടനെ  ദിയ  വിളിക്കുന്നുണ്ട്...
അവൾ ക്ലാസിന്റെ  അവിടെ  ഉണ്ട്...

ഇത് കേട്ടപ്പോ  ഞാൻ  അമ്പരന്നു...

ഓളെന്താ  പതിവില്ലാതെ  ഈ നേരത്ത്  എന്നെ  തിരക്കുന്നത്...

എന്തോ... അവൾ  വിളിച്ചു  എന്നറിഞ്ഞപ്പോൾ  മനസ്സിൽ വല്ലാത്ത  സന്തോഷം  അലതല്ലി...

വേഗം  ഓളുടെ  ക്ലാസിനടുത്തേക്ക്  നടന്നു...

പറ്റിയാൽ  ഇപ്പൊ  ഓളോട്  എല്ലാം  തുറന്ന്  പറയണം...

അതും  ചിന്തിച്ച്  നടന്ന്  അവളുടെ  ക്ലാസിന്റെ  അടുത്തെത്തി..

എല്ലാരും  പോയിട്ടുണ്ട്...

വേറെ ആരെയും  കാണുന്നില്ല...

ദേ  നിക്കുന്നു  എന്റെ  മൊഞ്ചത്തി...

പെണ്ണ്  ഒറ്റക്കെ  ഉള്ളു...

എന്തിനാ  പെണ്ണ്  ഒറ്റക്ക്  നിക്കണത്...

എന്തായാലും  കാര്യം  അറിയണോല്ലോ...

ഞാൻ  അവളുടെ  അടുത്തേക്ക്  നടന്നു...

അടുത്ത്  എത്തുംതോറും  ഉള്ളിൽ  ചെറിയ  ഭയവും  ഉണ്ട്...

പടച്ചോനെ  ഇനി  എന്തെങ്കിലും  പ്രശ്നം  കാണുമോ...

പെണ്ണിന്റെ  മട്ടും ഭാവവും  കണ്ടിട്ട്  എന്തോ  പ്രശ്നത്തിനുള്ള  സാധ്യത  ഉണ്ട്....


ഞാൻ  ഓളുടെ  അടുത്തെത്തി...

എന്റെ  ചങ്കിടിപ്പ്  വല്ലാണ്ട്  കൂടുന്നുണ്ട്...

പെണ്ണ്  എന്റെ  മുന്നിൽ  തല കുനിച്ചു  നിക്കാണ്...

പുറത്ത്  മഴ  തിമിർത്ത്  പെയ്യുന്നുണ്ട്...

അല്പം  വിറയലോടെയാണെങ്കിലും  ഞാൻ  ചോദിച്ചു...

എന്താ  ദിയ  വിളിച്ചത്...

പെണ്ണ്  ഒന്നും  മിണ്ടുന്നില്ല...

എന്ത്  പറ്റി  ദിയ  നീയെന്താ  വിയർക്കുന്നൊക്കെ  ഉണ്ടല്ലോ...

പെണ്ണ്  മറുപടി  ഒന്നും  പറയുന്നില്ല...

അങ്ങനെ  തന്നെ  നിക്കാണ്...

തെല്ലൊരു  നിമിഷം  ഞാൻ  ഞെട്ടിപ്പോയി...

നടന്ന  സംഭവം  എനിക്ക്  വിശോസിക്കാനായില്ല...

പെണ്ണ്  എന്നെ  കെട്ടിയൊരു  പിടുത്തം...

എന്ത്  ചെയ്യണമെന്നറിയാതെ  തരിച്ചു  നിക്കാണ്  ഞാൻ...

പെണ്ണ്  എന്നെ  മുറുക്കെ പിടിച്ചിട്ടുണ്ട്...

അവളുടെ  ചുടുനിശ്വാസം എന്റെ  നെഞ്ചിൽ  പതിക്കുന്നുണ്ട്...

എനിക്ക്  ഒന്നും  പറയാൻ പോലും  പറ്റുന്നില്ല...

തൊണ്ട  വരണ്ടു...

അല്പ നേരം  അങ്ങനെ  നിന്നു...

നിശബ്ദതയെ കീറിമുറിച്ച് കൊണ്ട്  ഓള്  പറഞ്ഞു...

കാക്കോ  നിക്ക്  എങ്ങനെ  പറയണം  എന്നൊന്നും   അറിയില്ല....

നിക്ക്  ഇങ്ങളെ  ഒരുപാട്  ഇഷ്ടാണ്...

നിങ്ങളോട് തുറന്ന് പറയാനുള്ള  ധൈര്യം കിട്ടീല  അതാ  ഞാൻ  ഇങ്ങനൊരു  വഴി.......

പെണ്ണ്  പറഞ്ഞ്  മുഴുപ്പിച്ചില്ല...

ഞാൻ  എന്റെ  ഇരുകരങ്ങളും കൊണ്ട്  ഓളെ  ചേർത്തുപിടിച്ചു...
ഓളുടെ  വാക്കുകൾ  കേട്ടപ്പോ മനസ്സിൽ  സന്തോഷത്തിന്റെ  തിരമാലകൾ  ആർത്തിരമ്പി  അലയടിച്ചുയർന്നു...

ആഹ്ലാദത്തിന്റെ  പേമാരി പെയ്തു...

മനസിൽ  ശെരിക്കും ലഡു  പൊട്ടി...

പറഞ്ഞറിയിക്കാനാകാത്ത  സന്തോഷം...

ചുറ്റും  ഒരായിരം പൂക്കൾ  വിരിഞ്ഞ  ഗന്ധം പരക്കുന്ന പ്രതീതി...

എന്റെ  നെഞ്ചിൽ  നനവ്  തട്ടിയപ്പോഴാണ്  ഞാൻ  ശ്രെദ്ധിച്ചത്...

നോക്കുമ്പോ പെണ്ണിന്റെ  കണ്ണ്  നിറഞ്ഞൊഴുകാണ്...

തെല്ലൊരു നിമിഷം  ഞാൻ  ഭയന്നു...

ഞാൻ  പിടിവിട്ട്  ചോദിച്ചു...

എന്താ  ദിയ  കരയുന്നെ...?

കണ്ണ്  തുടച്ചുകൊണ്ടാവൾ പറഞ്ഞു...

ഏയ്  ഒന്നുല്ല  കാക്കോ...

അതും പറഞ്ഞ്  ഓള്  ബാഗുമെടുത്ത്  പോയി...

വരാന്തയിലൂടെ  ഓള്  നടക്കുന്നതും  നോക്കി ഞാൻ  നിന്നു...

പെണ്ണിന്റെ  ആ  നടത്തത്തിനുമുണ്ട്  മൊഞ്ച്....

മനസ്സിൽ  ഞാൻ  ഒന്നു  കുറിച്ചിട്ടു...

ഒരു  മഹർ  ചാർത്തുന്നുണ്ടെങ്കിൽ  അത്  ഈ  ഉമ്മച്ചിക്കുട്ടീന്റെ  കഴുത്തിലായിരിക്കണം...

സന്തോഷംകൊണ്ട് എനിക്ക്  തുള്ളിച്ചാടാനാണ്  തോന്നീത്...

ഏതോ  സ്വപ്നലോകത്തേക്ക്  മനസ്സ്  പാറിപറന്ന്  പോയി...

ചുറ്റും  പെയ്യുന്ന  മഴക്ക്  ഭംഗി  കൂടുതലായി  തോന്നി...

കാറ്റിനെങ്ങും  മുഹബത്തിന്റെ  സുഗന്ധം...

ഫോണിലെ  മിസ്കാൾ  വന്നപ്പോഴാണ്  ഞാൻ  ഉണർന്നത്...

മുഹമ്മദാണ്...

അപ്പോഴാ  ഓർത്തത്  അവന്മാര്  എന്നെ  കാത്തുനിക്കാവും...

മഴ  ചെറുതായി  തോർന്നു...

ഞാനെന്റെ  ക്ലാസിനടുത്തേക്ക്  നടന്നു...

അനീസും  മുഹമ്മദും അവിടെ തന്നെ  ഉണ്ട്...

എന്താടാ അച്ചൂ  എവിടെ  പോയതാ  ഇയ്യ്  ഒന്നും  പറയാതെ...

പറയാതെ  പോയോണ്ടായിരിക്കും  അല്പം  കനപ്പിച്ചാണ്  മുഹമ്മദ്‌  ചോദിച്ചത്...

അതൊക്കെ  ഇണ്ട്  മോനേ....

ഞാനൊന്ന്  കണ്ണിറുക്കി...

എന്താടാ  കാര്യം  പറ...

അതൊക്കെ  പറയണ്ട് .... മ്മക്ക്  പോയാലോ...

ഈ  മഴയത്തൊ...നല്ല  കഥയായി...

അതിനെന്താ  ഒന്ന്  നനയാം...

എന്നാ  പിന്നെ  പോയേക്കാം  അല്ലേ...

ആ  മഴ നനയാൻ  ഒരു  പ്രേത്യേക സുഖായിരുന്നു...

വണ്ടി എടുത്ത്   ഗേറ്റിന്  പുറത്തിറങ്ങി...

ബസ്റ്റോപ്പിൽ  നിന്ന്  ഓളുടെ  ആ  ഒളികണ്ണിട്ടുള്ള  നോട്ടവും  ചിരിയും ....

ന്റെ  സാറേ ..... ഒരു  വല്ലാത്ത ജാതി  ഫീലന്നെ...

വീട്ടിലെത്തിയപ്പോഴേക്കും  മഴ  തോർന്നു...

ഒരു സുലൈമാനീം  കുടിച്ച്  കളിക്കാൻ  ഗ്രൗണ്ടിൽ  എത്തിയപ്പോ  അവന്മാരോട്   ഇന്ന്  നടന്ന കാര്യം  പറഞ്ഞു...

ലോട്ടറി  അടിച്ചല്ലോ അച്ചൂ ...

ചെലവിണ്ട്  മോനേ...

രണ്ടാളും  ചിരിച്ചോണ്ട്  ഒരുമിച്ച്  പറഞ്ഞു...

അത് കേട്ട്  ഞാൻ  ചിരിച്ചോണ്ട്  കണ്ണിറുക്കി...

രാത്രി  കിടന്നിട്ട്  ഉറക്കമേ  വരുന്നില്ല...

മനസ്സിൽ  മുഴുവൻ  ഓളുടെ  മുഖമാണ്...

നാണത്താൽ  ചുവന്ന പുഞ്ചിരിയോടെയുള്ള  ഓളുടെ  മുഖം...

മനസ്സിന്  പറഞ്ഞറിയിക്കാൻ  പറ്റാത്ത  ഒരു  സുഖം....

ഇതിനെയായിരിക്കും  ചിലപ്പോ ഈ  കിസ്മത്ത്ന്ന്  പറയാ...   ല്ലേ...

എപ്പോഴോ  നിദ്രയിലേക്ക്  വഴുതിവീണു...

പിറ്റേന്ന്  കോളേജിലെത്തി...

എന്നും  കോളേജിൽ  വരുന്നതിനെക്കാളും  എന്തോ വലിയ  പ്രത്യേകത ഇന്നത്തേക്ക്...

എന്റെ  കണ്ണുകൾ  ആദ്യം  തിരഞ്ഞത്  തിളക്കമാർന്ന  മറ്റ്  രണ്ട്  മിഴികളെയായിരുന്നു...

ക്ലാസ്സ്‌  വരാന്തയിൽ  ചങ്ങായിച്ചികളോട്  സംസാരിച്ചു  നിക്കുന്ന  എന്റെ  മൊഞ്ചത്തീനെ  ഞാൻ  കണ്ടു...

ഞാൻ  അങ്ങോടേക്ക്  നടന്നു...

എന്നെ  കണ്ടതും  പെണ്ണ്  ചിരിച്ചോണ്ട്  ഓടി  അടുത്ത്  വന്നു...

പെണ്ണിന്റെ  മുഖത്തിന്‌  ഇന്നൊരു  വല്ലാത്ത ജാതി  മൊഞ്ചാ...

കാക്കോ  സുഖല്ലേ    ങ്ങക്ക്...?

ഓള്  പുഞ്ചിരിയോടെ  ചോദിച്ചു...

ആഹ്... സുഖാണ്  മുത്തേ...

എന്താ  വിളിച്ചേ...

ഒന്നുല്ല...

മ്മ്മ്.. മ്മ്മ്... ഇഷ്ടായിട്ടാ...

എന്ത് ..

അല്ല  കാക്കു  ആ  വിളിച്ചതേ...

പെണ്ണിന്റെ  മുഖം  നാണം  കൊണ്ട്  ചുവന്നു...

ആഹ്..  അല്ലടോ  ഇയ്യെന്താ  ഇന്നലെ  കരഞ്ഞേ...

ഒന്നുല്ല  കാക്കോ...

ഹ... പറ  മുത്തേ...

എന്നോട്  പറയാൻ പാടില്ലേ...

ഒരു  മങ്ങിയ  മുഖഭാവത്തോടെ  അവൾ  പറഞ്ഞു...

കാക്കോ  ഒരു  ഉമ്മാന്റെ  സ്നേഹം  നിക്ക്  കിട്ടീട്ടില്ല... ഉപ്പയാണ്  എന്നെ  ഇങ്ങനെ  ചേർത്ത്  പിടിക്കാറുള്ളത്...

ഇന്നലെ  ഇങ്ങള്  എന്നെ  ചേർത്ത്പിടിച്ചു...

ഞാൻ  ഇഷ്ടപ്പെട്ടത് പോലെ  ഇങ്ങക്ക്  എന്നെ  ഇഷ്ടാന്ന്  അറിഞ്ഞപ്പോ... സന്തോഷം  കൊണ്ട്  അറിയാതെ  കണ്ണ്  നിറഞ്ഞ് പോയി...

ഓളുടെ  വാക്കുകൾ  കേട്ടപ്പോ എനിക്കും  വിഷമായി...

ദിയാന്റെ  കണ്ണ്  നിറയുന്നുണ്ട്...

മുത്തേ  ഇയ്യ്  വിഷമിക്കണ്ട...

ഒരുപാട്   സ്നേഹം  തരാൻ  ഒരു സ്നേഹനിധിയായ   ഉമ്മ എന്റെ  പൊരേൽ  ഇണ്ട്...

ഞാനൊരു  പുഞ്ചിരിയോടെ  ഓൾടെ  കണ്ണിൽ നോക്കി  പറഞ്ഞു...

അത്  കേട്ടപ്പോ ഓളുടെ  മുഖം  വിടർന്നു...

ഞങ്ങളുടെ  പ്രണയത്തെ  വരവേറ്റ സന്തോഷത്തിന്റെ  നാളുകളായിരുന്നു  പിന്നീട്...

കോളേജ് വരാന്തയിലും, ചെമ്പകമരച്ചുവട്ടിലും ക്ലാസ്സ്‌മുറികളിലുമൊക്കെയായി  ന്റെയും  ന്റെ  മൊഞ്ചത്തീന്റെയും  പ്രണയം  പൂത്തുലഞ്ഞു...

ഫോൺവിളികളും  ചാറ്റിങ്ങുമായി  രാത്രിയുടെ  യാമങ്ങൾ  തള്ളി  നീക്കി...

എനിക്ക്  എക്സാം  അടുത്തു...

അസൈൻമെന്റും  മറ്റുമൊക്കെയായി  കുറേ  ദിവസങ്ങൾ  കടന്ന് പോയി...

അപ്പോഴൊക്കെ  കോളേജിൽ  വെച്ച്  ദിയാനെ  നേരിൽ  കാണാനും സംസാരിക്കാനും  സമയം  കിട്ടാറില്ലായിരുന്നു...

അതിൽ അതിയായ  വിഷമം  എനിക്കുണ്ടായിരുന്നു...

ഓളുടെ  സങ്കടം  രാത്രി  ചാറ്റിങ്ങിലും  ഫോൺവിളിയിലുമൊക്കെ  പ്രതിഫലിക്കുന്നുണ്ടായിരുന്നു...

ഒരീസം  വൈകിട്ട്  ക്ലാസ്സ്‌ കഴിഞ്ഞ്  വീട്ടിലെത്തിയപ്പോ...

ഉമ്മ  ഉമ്മറത്തിരുന്ന്  സന്തോഷത്തിൽ  ഫോണിൽ  സംസാരിക്കുന്നുണ്ട്...

ഫോൺവിളി കഴിഞ്ഞപ്പോഴാ  അറിഞ്ഞത്...

ഉപ്പയായിരുന്നു  വിളിച്ചത്... ഉപ്പാക്ക്  ലീവ്  കിട്ടീക്ക്ണ്...

അടുത്ത  മാസം  വരുന്നുണ്ടെന്ന്...

കേട്ടപ്പോ  എനിക്കും  വല്ലാത്ത  സന്തോഷം  തോന്നി...

കാരണം  വേറൊന്നല്ലാട്ടോ...

ഉപ്പാനോട്  വരുമ്പോ ഞാനൊരു  പുതിയ  ഫോൺ  കൊണ്ട്  വരാൻ  പറഞ്ഞിണ്ടാർന്നേ...

കുഞ്ഞോൾ  പറഞ്ഞ സ്ഥലത്തിലും  തുകയിലും  വെത്യാസം  വരുത്തി  ഉമ്മാനോട്  പറഞ്ഞ്  ഞാൻ  കുഞ്ഞോൾടെ  ടൂറിന്റെ  കാര്യം  ok ആക്കിയിരുന്നു...

ബാക്കി  തുക  ഞാനും  കൊടുത്തു...

ആ  ടൂർ  കഴിഞ്ഞു വന്ന  സന്തോഷത്തിലാണ്  മൂപ്പത്തി...

കോളേജിൽ  എക്സാം  തുടങ്ങി...

ആഴ്ചയിൽ  രണ്ട്  എക്സാമെ ഉണ്ടായിരുന്നുള്ളൂ...

ബാക്കിയുള്ള  ദിവസം  ലീവ്  ആയിരുന്നു...

ദിയാനെ  കാണാൻ  കഴിയാത്തതിൽ  വലിയ  സങ്കടം  ഉണ്ടാർന്നു...

പരീക്ഷത്തലേന്ന്  പഠിക്കാൻ വേണ്ടി  ചാറ്റിങ്ങും  ഫോൺ വിളിയുമൊക്കെ  ഒഴിവാക്കി....

അൽഹംദുലില്ലാഹ്  പടച്ചോൻ  സഹായിച്ച്  എക്സാം  ഭംഗിയായി  കഴിഞ്ഞു...

എനിക്ക്  അവസാന സെമസ്റ്റർ  ക്ലാസ്സ്‌  തുടങ്ങി...

പഴയപോലെ  ഓളെ  കണ്ടു സംസാരിക്കാൻ  പറ്റി...

കുറച്ച്  നാൾ സംസാരിക്കാതിരുന്നതിന്റെ  പരാതിയും  പരിഭവവുമൊക്കെ  ഉണ്ടായിരുന്നു  ഓൾക്ക്...

വിശേഷം പറച്ചിലും  ഇണക്കവും  പിണക്കവും ഒക്കെയായി  ദിനങ്ങൾ  പലതും  കടന്ന്  പോയി...

പിരിയാൻ  കഴിയാത്ത വിധം  ഓളോട്  ഞാൻ  അലിഞ്ഞു  ചേരുകയായിരുന്നു...

ഒരീസം  ഞാനും  ഓളും  സ്ഥിരം  സംസാരിക്കാറുള്ള  ചെമ്പകമരചോട്ടിൽ  ഇരിക്കുമ്പോ......



                             
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸    *അച്ചൂന്റെ മണവാട്ടി*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸     *PART:8 to PART : 12*
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸  ✍🏻 *Adil Bin Basheer*
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸      *8593929790*
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸



ഓള്  എന്നോട്  ഒരു  നിറപുഞ്ചിരിയോടെ  ചോദിച്ചു...

കാക്കോ  ഇങ്ങള്  എന്നാണ്  എന്നെ ആദ്യായിട്ട്  കണ്ടത്....?

അത്  അന്ന്  അഡ്മിഷന്  വന്നപ്പോ...അന്ന്  അന്റെ  ഉപ്പുപ്പായും  കൂടെണ്ടാർന്നല്ലോ...

മ്മ്മ്...

എന്താ മുത്തേ  ഇയ്യും  എന്നെ  അന്നല്ലേ  കാണണത്...?

ഞാൻ  ഒരു  സംശയ ഭാവേന  ഓളോട്  ചോദിച്ചു...

അല്ല  ഞാൻ  അതിന്  മുന്നേ  കണ്ടക്ക്ണ്...

ഞാൻ  അമ്പരന്നു...

ഒരു  ആശ്ചര്യത്തോടെ ഞാൻ  ചോദിച്ചു...

മുന്നെയോ  അതെപ്പോ  കണ്ടു...?

ഒരു  പുഞ്ചിരിയോടെ  ഓള്  മറുപടി  തന്നു...

ഇങ്ങക്ക്  ഓർമെണ്ടൊന്നറിയില്ല....
ഇങ്ങള്   ഒരീസം  കൊറേ  ചെറിയ  കുട്ട്യോളീം  കൊണ്ട്  കോഴിക്കോട് ബീച്ചിൽ കറങ്ങാൻ  പോയത്  ഓർമെണ്ടൊ....

ആഹ്.... അത്  കഴിഞ്ഞ വർഷം അല്ലേ...

ആഹ്  അതെന്നെ... അന്നാണ്  ഞാൻ  കാക്കൂനെ  ആദ്യായിട്ട്  കണ്ടത്...

ഇത്  കേട്ട്  ഞാൻ  അതിശയത്തോടെ  കണ്ണും മിഴിച്ച്  ഇരിക്കാണ്...

ഓള്  തുടർന്നു...

പിന്നെയാ  ഞാൻ അറിഞ്ഞത്  കാക്കു  കൊണ്ട്  വന്നത്  ഒരു  എത്തീoഖാനയിലെ  കുട്ടിയോളാന്ന്...

ഇങ്ങള്  ആ  കുട്ട്യോളോട്  കാണിച്ച  സ്നേഹം... അത്  ന്നെ  വല്ലാതെ  ആകർഷിച്ചു...

അന്നേ  ഒരു  ബഹുമാനം തോന്നിയതാണ്  ഇങ്ങളോട്...

പിന്നെ  ഇങ്ങളെ  കാണാൻ  പറ്റിയത് ഇവിടെ  അഡ്മിഷന്  വന്നപ്പോഴാണ്...

അഡ്മിഷന്  വന്നപ്പോ  ഇങ്ങള്  നിക്ക്  കൊറേ  ഹെൽപ്  ചെയ്തില്ലേ...

അന്ന്  തൊടങ്ങീതാ  നിങ്ങളോട്  ഈ  മുഹബ്ബത്ത്...

അത്  പറയുമ്പോ പെണ്ണിന്  ഒരു   ചിരിയുണ്ടായിരുന്നു...


അമ്പടി കള്ളീ  അപ്പൊ  ഇയ്യ്  എന്റെ  പിന്നാലെ  തന്നെ  ഇണ്ടാർന്നല്ലേ...

ഓള് ഒന്ന്  ചിരിചോണ്ട്  കണ്ണിറുക്കി...

സന്തോഷകരമായ  ഞങ്ങളുടെ  സംഭാഷണം  കുറേ  നീണ്ടു പോയി...

വർത്താനം  പറഞ്ഞ്  പിരിയാന്നേരം  ഓള്  ഞമ്മക്ക്  ഒരു  മധുരം  തന്നിട്ടാ പോയത്...

ശെരിക്കും  മനസ്സിൽ  ലഡു  പൊട്ടി...

വൈകിട്ട്  വീട്ടിൽ  വന്ന്  കേറിയതും

ഫോൺ  റിങ്ങ്  ചെയ്യുന്നുണ്ട്...

എടുത്ത്  നോക്കുമ്പോ  മുഹമ്മദാണ്...

ഇവനെന്താ  വിളിക്കുന്നേ...   ഇപ്പൊ  കണ്ട്  പിരിഞ്ഞതല്ലേ  ഉള്ളു...

ഹലോ എന്താടാ...

ഹലോ അച്ചൂ...

അവന്റെ  ശബ്ദം ഇടറുന്നുണ്ട്...

എന്തടാ എന്ത്  പറ്റി...

അച്ചൂ...

മുഹമ്മദ്‌  കാരയാണ്...

അവൻ  പറഞ്ഞത്  കേട്ട്  ഞാൻ  ഞെട്ടിപ്പോയി...

മനസ്സില് ഒരു  ഇടിമിന്നല് പാഞ്ഞു....


അച്ചൂ...  ന്റെ  ഉമ്മ...   ഇയ്യ്  ഒന്ന്  വേഗം വാടാ ഇങ്ങോട്ട്...

ഫോൺ  കട്ടായി...

കേട്ട പാതി  കേക്കാത്ത  പാതി  കാറും  എടുത്ത്  ഒറ്റ  പോക്കായിരുന്നു...

റബ്ബേ  ഉമ്മാക്ക്  എന്താ  പറ്റിയിട്ടുണ്ടാവാ...

എത്രെയോ  നാൾ  ഭക്ഷണം  വിളമ്പി തന്ന  ഉമ്മ...

സ്വന്തം മകനെ പോലെ  എന്നെയും  സ്നേഹിച്ച  ഉമ്മ...

മനസ്സിൽ  എന്തൊക്കെയോ  ചിന്തകൾ  ഇരച്ചു  കയറി...

റബ്ബേ  ഉമ്മാക്ക്  ഒന്നും  സംഭവിക്കല്ലേ....

എത്ര  സ്പീഡിലാ  വന്നേന്ന്  അറീല  നിമിഷങ്ങൾക്കകം  മമ്മുന്റെ  വീടെത്തി...

അനീസും  എത്തീട്ടുണ്ട്...

അച്ചൂ വേം  വണ്ടി  തിരിക്ക് ...

വീടിന്  മുന്നിൽ നിന്ന്  അനീസ്  പറഞ്ഞു...

ഞാൻ  വേഗം  വണ്ടി  തിരിച്ചു...

ബാക്ക്  ഡോർ  തുറന്നു  കൊടുത്തു...

അനീസും  മമ്മുവും  കൂടി  ഉമ്മാനെ  എടുത്ത്  വന്ന്  വണ്ടിയിൽ  കേറ്റി...

ആ  കാഴ്ച കണ്ട്   ഭയമോ  വിഷമമോ എനിക്ക്  എന്തോ  മനസ്സിൽ  വല്ലാത്ത  വിങ്ങൽ...

ഞാൻ  വേഗം  വണ്ടി  വിട്ടു...

മുഹമ്മദ്‌  അപ്പോഴും  കരയുന്നുണ്ട്...

ഉമ്മാന്റെ  തലയിൽ  നിന്ന്  രക്തം  ഒഴുകുന്നുണ്ട്...

മമ്മൂ  എന്താടാ  പറ്റീത്...

എനിക്ക്  ഭക്ഷണം  വിളമ്പി  തരുവായിരുന്നുടാ...

പെട്ടന്ന്  ഉമ്മ  ബോധം കേട്ട്  വീണു...

മമ്മു  വിങ്ങി വിങ്ങി  പറഞ്ഞു നിർത്തി....

ഞാൻ  വേഗം  അടുത്തുള്ള  ഗവ: ആശുപത്രിയിൽ എത്തിച്ചു...

അല്പം സീരിയസ്  ആയത് കൊണ്ടാകാം  അവർ  മെഡിക്കൽ  കോളേജിലേക്ക്  കൊണ്ട് പോകാൻ  പറഞ്ഞു...

കുറിപ്പും  തന്നു...

ആവുന്നത്ര  സ്പീഡിൽ  ലൈറ്റ്  ഇട്ട്  വണ്ടി  ഓടിച്ചു...

മെഡിക്കൽ  കോളേജ്  അത്യാഹിത  വിഭാഗതിൽ എത്തി...

അവർ ഉമ്മാനെ  ICU  ലേക്ക്  കൊണ്ട്  പോയി...

ICU വിന്  മുന്നിൽ  എന്ത്  ചെയ്യണമെന്നറിയാതെ  പരിഭ്രാന്തിയിലാണ്  ഞങ്ങൾ...

അനീസിന്റെ വല്ലാതിരിക്കുന്ന  മുഖവും  മുഹമ്മദിന്റെ  കരച്ചിലും.... എനിക്കെന്തോ  എല്ലാം  കണ്ടിട്ട്  ഒരുതരം  ഭ്രാന്ത് പിടിക്കുന്ന  അവസ്ഥയാണ്...

ICU വിന്  ഉള്ളിൽ  നിന്ന് ഒരു  നെഴ്സ്  വന്നു...

മരുന്ന്  വാങ്ങണം എന്ന്  പറഞ്ഞ്  ഒരു  കുറിപ്പ്  തന്നു...

മമ്മു  അപ്പോഴും  കരച്ചിലാണ്...

അനീസിനെ  അവന്റെ  കൂടെ  നിർത്തിയിട്ട്  ഞാൻ  പോയി  മരുന്ന്  വാങ്ങി വന്നു...

വല്ലാത്ത  പരിഭ്രാന്തിയിലാണെങ്കിലും  എനിക്ക്  എല്ലാം  ചെയ്യാനുള്ള  ബോധം  ഉണ്ട്...

കുറച്ച്  കഴിഞ്ഞ്  ഒരു  ഡോക്ടർ
ICUവിൽ നിന്ന്  ഇറങ്ങി  വന്നു...

രോഗിയുടെ  കൂടെ  വന്ന  ആളെ  തിരക്കി...

അവന്മാരെ  അവിടെ  നിർത്തി  ഞാൻ  ഡോക്ടറുടെ  കൂടെ  പോയി...

ടേബിളിന്  മുന്നിലെ  കസേരയിൽ  എന്നോട്  ഇരിക്കാൻ  പറഞ്ഞ്  അദ്ദേഹവും  ഇരുന്നു...

ഒരു  ചെറു പുഞ്ചിരിയോടെ  ഡോക്ടർ  എന്നോട്  സംസാരിച്ച്  തുടങ്ങി...

പേഷ്യന്റിന്റെ  ആരാണ്  നിങ്ങൾ...?

ഡോക്ടർ  ഞാൻ  അവരുടെ  മകന്റെ  ഫ്രണ്ട്  ആണ്...

ഓഹ്  അവരുടെ  ഭർത്താവോ....?

ആ  ചോദ്യം  കേട്ട്  ഞാൻ ഒന്ന്  പതറി...

ഡോക്ടർ   ഓന്  ഉപ്പ  ഇല്ല  മരിച്ചു പോയി...

ഓഹ്  സോറി... BP കൂടിയാണ്  അവർ  ബോധംകെട്ട്  വീണത്...

ഡോക്ടർ  മുഖത്ത്  ഒരു  ദയനീയതയോടെ   പറഞ്ഞു...

വീണപ്പോൾ  തല ഇടിച്ചു  മുറിഞ്ഞിട്ടുണ്ട്  അതാണ്‌  ബ്ലഡ്‌  വന്നത്...

പക്ഷേ  ഒരു  കുഴപ്പോണ്ട്...
തലക്കുള്ളിൽ  ബ്ലഡ്‌  ക്ലോട്ട്  ആയിട്ടുണ്ട്...
ഒരു  ചെറിയ  ഓപ്പറേഷൻ  വേണ്ടി  വരും...
അത്യാവശ്യമായി  കുറച്ചു  പണം  കെട്ടിവെക്കണം...

ഞാൻ  വേറൊന്നും  ചിന്തിക്കാൻ  നിന്നില്ല...

ഓപ്പറേഷൻ  ചെയ്യാമെന്ന്  പറഞ്ഞു...

ഓപ്പറേഷന്  വേണ്ടിയുള്ള  പേപ്പർ  മമ്മൂനെ കൊണ്ട്  ഒപ്പിടിപ്പിച്ചു  കൊടുത്തു...

മറ്റൊരാവശ്യത്തിനായി  ഉപ്പ  അയച്ചു  തന്ന  കുറച്ചു  പണം  അക്കൗണ്ടിൽ ഉണ്ടായിരുന്നു...

വേഗം  പോയി  അത് എടുത്ത് വന്ന്  ബില്ല്  അടച്ചു...

ഓപ്പറേഷൻ  തുടങ്ങി...

ഞങ്ങൾ  ഓപ്പറേഷൻ  തീയെറ്ററിന്  മുന്നിൽ  തന്നെ  ഉണ്ടായിരുന്നു...

സമയം  രാത്രി  10 മണിയായി..

ഫോൺ  എടുത്ത്  നോക്കിയപ്പോ  കുറേ  മിസ്കാൾ...

അപ്പോഴാണ്  ഓർത്തത്  വണ്ടി  ഓടിക്കുന്നതിനിടയിൽ  കാൾ  വരുന്നുണ്ടായിരുന്നു... ഞാൻ  എടുത്തില്ല...

ഉമ്മയും  ദിയാനയും വിളിച്ചിട്ടുണ്ട്...

വീട്ട്ന്ന്  ഉമ്മാനോട്  പറയാതെയാണ്  ഇറങ്ങി  വന്നത്...

ഉമ്മാനെ  വിളിച്ചു  കാര്യം  പറഞ്ഞു...

ഉമ്മക്കും  വല്ല്യ  വിഷമായി...

ഓപ്പറേഷൻ  കഴിഞ്ഞു...

അൽഹംദുലില്ലാഹ് പിറ്റേന്ന്  റൂമിലേക്ക്‌ മാറ്റി..

മുഹമ്മദിന്റെ  ചില  ബന്ധുക്കൾ  ആശുപത്രിയിൽ  എത്തിയിരുന്നു...

വിവരമറിഞ്ഞ്  സുമിയും  ആശുപത്രിയിൽ  എത്തി...

ഡോക്ടർ  എന്നെ  റൂമിലേക്ക്  വിളിച്ചു  ഒരു  കാര്യം  പറഞ്ഞു...

ഹലോ  അജ്മൽ  ഉമ്മാക്ക്  ഇപ്പോൾ  കുഴപ്പമൊന്നുമില്ല...

പക്ഷേ  ഇനി  അവർക്ക്  സന്തോഷം ഉള്ള വാർത്തകൾ  മാത്രമേ നൽകാവു...

വിഷമിപ്പിക്കുന്നതും  ടെൻഷൻ  ഉണ്ടാക്കുന്നതുമായ  വാർത്തകൾ  അവർക്ക്  വീണ്ടും  ഇത്  പോലെ  BP  കൂടാൻ  ഇടയായേക്കും...

ശെരി  ഡോക്ടർ  ഞാൻ  അവനോട്  പറഞ്ഞോണ്ട്...

ok  അജ്മൽ  ഗുഡ്  ലക്ക്...

രണ്ടീസം  കഴിഞ്ഞ്  ഉമ്മാനെ  ആശുപത്രിയിൽ  നിന്ന് വീട്ടിലേക്ക്  കൊണ്ട്  വന്നു...

രാത്രി  കിടക്കാന്നേരം എന്തോ  വലിയ  ഫീൽ  ആയിരുന്നു  മനസ്സിന്...

മുഹമ്മദിന്റെ ഉമ്മാക്ക്  വേണ്ടി  ഇത്രയൊക്കെ  ചെയ്യാൻ  കഴിഞ്ഞല്ലോ  എന്നുള്ള  സംതൃപ്തിയായിരുന്നു...

പിറ്റേന്ന്  കോളേജിൽ  എത്തി ...

പാവം  മുഹമ്മദ്‌ വന്നിട്ടില്ല...

ഉമ്മാനേം  നോക്കി  വീട്ടിലായിരിക്കും...

ദിയാനെ  കണ്ടു...

മൂപ്പത്തി  കണ്ടിട്ട്  ചിരിക്കുന്നു  പോലുമില്ല...

സാഹചര്യവും  മാനസികാവസ്ഥയും   അത്ര  നന്നല്ലാത്തത്  കൊണ്ട്  രണ്ടീസായിട്ട്  ഓൾടെ  കാൾ  ഒന്നും  ഞാൻ  എടുത്തിരുന്നില്ല...

തിരിച്ചു വിളിക്കാനും  കഴിഞ്ഞില്ല...

അതിന്റെ  കലിപ്പിലാണ്  പെണ്ണ്...

ക്ലാസ്സിൽ ഇരിക്കുമ്പോ മനസ്സ്  വല്ലാതെ  ആലോസരപ്പെട്ടിരുന്നു...

ഒരു വശത്ത്  മുഹമ്മദിന്റെ  ഉമ്മാന്റെ  മുഖം...

മറുവശത്ത്  ദിയ  പിണങ്ങി  നടക്കുന്നതിന്റെ  സങ്കടം...

എല്ലാം കൂടെ  വല്ലാത്തൊരു  അവസ്ഥ...

ഇന്റർവെല്ലിന്  ഓൾടെ  അടുത്തേക്ക്  പോയി...

പെണ്ണ്  മൈൻഡ്  ചെയ്യുന്നില്ല...
എങ്കിലും  ഞാൻ  ഓളുടെ  മുഖത്ത്  നോക്കി  വിളിച്ചു...

ദിയാ...

ഓള്  ഒന്നും  മിണ്ടുന്നില്ല...

മുത്തേ  ഇയ്യ്  ന്നെ  ഒന്ന്  നോക്ക്..

മാണ്ട  ന്നോട്  മുണ്ടണ്ട...

ഓള്  മുഖം തിരിച്ചു...

മുത്തേ  ഇയ്യ്  ഞാൻ  പറയുന്നത്  ഒന്ന്  കേക്ക്..

ഞാൻ  മുഖത്ത്  ദയനീയതയോടെ  പറഞ്ഞു...

ഒന്നും  പറയണ്ട  മ്മളെയൊക്കെ  മറന്നല്ലേ...
രണ്ടീസായിട്ട്  ഞാൻ  എത്ര കാൾ  വിളിച്ചു...

മുത്തേ  ഇയ്യ്  ഞാൻ  പറയുന്നത്  ഒന്ന്  കേക്ക്...

തിരിഞ്ഞു പോകാൻ നിന്ന  ഓളെ  ഞാൻ പിടിച്ചു  നിർത്തി  ഓളോട്  നടന്നതെല്ലാം പറഞ്ഞു...

കെട്ട്  കഴിഞ്ഞപ്പോ  പെണ്ണിന്റെ  മുഖം  വാടി..

കണ്ണും  കലങ്ങിയിട്ടുണ്ട്....

കാക്കോ  സോറി ട്ടോ..

കലങ്ങിയ  കണ്ണുമായി  ഓള്  പറഞ്ഞു..

മ്മ്മ്...
മറുപടിയായി  ഞാനൊന്ന് മൂളിയതെ ഉള്ളു...

പിന്നെ വിശേഷം  പറച്ചിലുമൊക്കെയായി  എല്ലാം  പഴയപോലായി...

ക്ലാസ്സ്‌  കഴിഞ്ഞ്  വീട്ടിൽ വന്നിട്ട് മമ്മൂന്റെ  വീട്ടിലേക്ക്  പോയി...

കുഞ്ഞോളേം കൂടെ  കൂട്ടി...

കൊറേ  നേരം  മമ്മൂന്റെ  വീട്ടിൽ  ഇരുന്നു...

അനീസും  ഉണ്ടായിരുന്നു...

ഞങ്ങൾ  മൂന്നുപേരും കൂടെ  സൊറ പറഞ്ഞിരുന്നു...

ഉമ്മ  റെസ്റ്റിലാണ്...

കുഞ്ഞോളു  എല്ലാത്തിനും  ഉമ്മാനെ  സഹായിച്ചുകൊണ്ടിരിന്നു...

പിറ്റേന്നും  മമ്മൂന്റെ  വീട്ടിൽ  പോയപ്പോ കുഞ്ഞോളേം കൊണ്ടോയി...

ഉമ്മാക്ക്  ഒരു  സഹായം ആകട്ടേന്ന്  കരുതി...

കുഞ്ഞോൾ  ഉമ്മാനെ  സന്തോഷപ്പിച്ചു  കൊണ്ട്  തന്നെയിരുന്നു...

കുഞ്ഞോളും മമ്മൂന്റെ  ഉമ്മയും   വല്ല്യ  കൂട്ടായി...

ദിവസങ്ങൾ  കടന്ന്  പോയി ...

മുഹമ്മദ്‌  കോളേജിൽ  വന്ന്  തുടങ്ങി...

ഇത്രയും  നാൾ  റെസ്റ്റ്  ചെയ്തും  പിന്നെ  കുഞ്ഞോൾടെ  സഹായപരിചരണം  കൊണ്ടും  മുഹമ്മദിന്റെ  ഉമ്മ  സുഖം  പ്രാപിച്ചുതുടങ്ങി...

കോളേജിൽ  അടുത്ത  മാസത്തേക്ക്  കലോത്സവത്തിന്റെ  ഡേറ്റ്  പ്രഖ്യാപിച്ചു...

കോളേജിലെ  ഞങ്ങളുടെ  അവസാന കലോത്സവം...

പോരാത്തതിന്  അനീസ്  ആർട്സ്  സെക്രട്ടറിയും...

എല്ലാവരും  വലിയ  സന്തോഷത്തിലാണ്...

വൈകിട്ട് ക്ലാസ്സ്‌  കഴിഞ്ഞ് ഞാനും  മമ്മുവും  ഒരു ബൈക്കിലാണ്  വീട്ടിലേക്ക്  തിരിച്ചത്...

മമ്മൂന്റെ  വീടെത്തിയപ്പോ  ഞാനും  അവന്റെ  കൂടെ  ഇറങ്ങി...

ഉമ്മാനെ  ഒന്ന്  കാണാല്ലോ...

മമ്മു  റൂമിലേക്കും  ഞാൻ  ഉമ്മാനെ  കാണാനായി  അകത്തേക്കും  പോയി...

ഉമ്മ  ഭക്ഷണം  വിളമ്പുയായിരുന്നു...

ഞാനവിടെ  ഇരുന്ന്  ഉമ്മാനോട്  സുഖ വിവരങ്ങൾ   തിരക്കിക്കൊണ്ടിരുന്നു...

വിളമ്പി കഴിഞ്ഞ്  ഉമ്മ  എന്റെ  അടുത്ത്  കസേരയിൽ  വന്നിരുന്നു...

ഒരു  ഞെട്ടലോടെയാണ്  ഉമ്മ  പറഞ്ഞ  വാക്കുകൾ  ഞാൻ  കേട്ടത്...

ഉമ്മ  പറഞ്ഞതൊന്നും  എനിക്ക്  പെട്ടന്ന്  ഉൾകൊള്ളാൻ  കഴിഞ്ഞില്ല...

മോനേ  അച്ചൂ... ഞാനൊരു  ഭാഗ്യമില്ലാത്തവളാണ്...

പടച്ചോൻ  നിക്ക്  കൂട്ടിന്  ഒരു  മോളെ  തന്നില്ല...

ആണായിട്ടും  പെണ്ണായിട്ടും  മമ്മൂനെ  മാത്രേ  തന്നുള്ളൂ...

ഓന്റെ  ഉപ്പയും  ന്നെ  തനിച്ചാക്കി  പോയി...

മോനേ  വലിയ  തറവാട് മഹിമയൊന്നും  മ്മക്കില്ല...

അനക്ക്  സമ്മതാണെങ്കി  കുഞ്ഞോളെ  നിക്ക്  ഇങ്ങ്  തരോ... ഞാൻ  സ്വന്തം  മോളെ  പോലെ  നോക്കോണ്ട്...

അനക്ക്  മമ്മൂനെ  നല്ലോണം  അറിയാല്ലോ...

ഓനും  കുഞ്ഞോളെ  പൊന്നു പോലെ  നോക്കും...

ഇത്  കേട്ട്  എന്ത്  പറയണമെന്നറിയാത്ത  അവസ്ഥയിലാണ്  ഞാൻ...

ഉമ്മ  എന്റെ  കയ്യിൽ  മുറുകെ  പിടിച്ചിട്ടുണ്ട്...

പ്രതീക്ഷയുടെ  ഒരു  തിരിനാളം  ഉമ്മാന്റെ  കണ്ണിൽ  അപ്പോൾ  കാണാമായിരുന്നു....

എന്റെ  മനസ്സിൽ  എന്തോ  ഭരിച്ച  ചിന്ത  വന്ന്  കൂടിയിരിക്കുന്നു...

ഒരു പക്ഷേ  അനുജത്തിമാരുള്ള  ഏതൊരു  ഇക്കാന്റെയും  മനസ്സിൽ  ഒരിക്കലെങ്കിലും  വരുന്ന ചിന്തയും  ഭാരവുമായിരിക്കാം   ഇത്....

അൽപനേരത്തെ  മൗനത്തിന്  വിരാമമിട്ട്  ഞാൻ പറഞ്ഞു...

ഉമ്മാ...

എന്റെ  ഉപ്പ  അടുത്താഴ്ച  നാട്ട്ക്ക്  വരണ്ട്...

മൂപ്പരോട്  സംസാരിച്ചിട്ട്  ഞാൻ  ഉമ്മാനെ തീരുമാനം  അറീക്കാം...

കുഞ്ഞോൾടേം  മമ്മൂന്റേം  സമ്മതം  കൂടി  അറിയണോല്ലോ...

പിന്നെ  ഉമ്മ പറഞ്ഞ തറവാട് മഹിമ...

മനുഷ്യന്  വേണ്ടത്  സ്വഭാവമഹിമയല്ലേ  ഉമ്മാ... തറവാട്  മഹിമയല്ല...

മമ്മൂനോട്  ഉമ്മ  ഒന്നും  പറയണ്ടാ... ഓനോട്‌  ഞാൻ  സംസാരിക്കണ്ട്...

ഇത് പറഞ്ഞ്  കഴിഞ്ഞപ്പോ  ഉമ്മാന്റെ  മുഖത്ത്  ഒരു  വെട്ടമൊക്കെ  വന്നു...

ഉമ്മാനോട്  യാത്ര  പറഞ്ഞ് മമ്മൂന്റെ  വീട്ടീന്ന്  ഇറങ്ങുമ്പോ  മനസ്  വല്ലാത്തൊരു  ഹാലിലായിരുന്നു...

ഇതുവരെ  ജീവിതത്തിൽ  ഉണ്ടായിട്ടില്ലാത്ത  ചിന്തകൾ...

പടച്ചോനെ  എന്തൊരു  അവസ്ഥയാണ്  ഇത്...

രാത്രി  ഉമ്മാനോട്   ഞാൻ  കാര്യം  പറഞ്ഞു...

മമ്മൂനേം  ഓന്റെ  ഉമ്മാനേം  നന്നായി  അറിയാവുന്നത് കൊണ്ട്  ഉമ്മ  എതിരൊന്നും  പറഞ്ഞില്ല...

അച്ചൂ...  നിക്ക്   പ്രശ്നോന്നുല്ല്യാ...

ഓനും  എന്റെ  മോൻ  തന്നെയല്ലേ...

പിന്നെ  കുഞ്ഞോൾടെ  സമ്മതം  കൂടി  മ്മള്  നോക്കണ്ടേ...

മ്മ്മ്മ്... നോക്കണം

ഇയ്യ്  ഉപ്പാനോട്  വിളിച്ച്  പറഞ്ഞിനോ....?

ഇല്ലുമ്മാ... ന്തായാലും  ഉപ്പ  അടുത്താഴ്ച  വരല്ലേ  ഇങ്ങട്... സംസാരിക്കാം..... മ്മ്മ്മ്.....

ഹമ്മ്മ്...

ഉമ്മ  ഒരു  നെടുവീർപ്പോടെ  ഒന്ന്  ഇരുത്തി  മൂളി...

പിന്നെ  ഉമ്മാ  ഇങ്ങള്  കുഞ്ഞോളോട്  പറയാൻ  നിക്കണ്ട... നാളെ പറഞ്ഞാ മതി  ട്ടാ...

ഞാൻ  നാളെ ഓളോട്  സംസാരിക്കണ്ട്...

ഒന്ന്  പോടാ  ആടെന്ന്...

ഉമ്മ  ഒന്ന്  ആക്കിചിരിച്ചു...

അത്താഴം  കഴിക്കാനിരുന്നപ്പോ ഞാനും  ഉമ്മയും  കുഞ്ഞോളെ  ഒരു  ചിരിയോടെയുള്ള  വല്ലാത്ത  നോട്ടമാണ്  നോക്കുന്നത്...

എന്താ  സംഭവം  എന്നറിയാതെ  വല്ലാത്ത  ഹാലിൽ  ഇരിക്കാണ്  കുഞ്ഞോൾ... ഹി.. ഹി..

കിടക്കാന്നേരം  ദിയ  വിളിച്ചു...

ഓളോട്  ഈ  കാര്യം  പറഞ്ഞു...

സന്തോഷത്തോടെയുള്ള  മറുപടിയായിരുന്നു  ഓള്  പറഞ്ഞത്...

കാക്കോ  ഇങ്ങള്  ധൈര്യായിട്ട്  കെട്ടിച്ച്  കൊടുത്താളി...

മുഹമ്മദ്‌  കാക്കാനെ  പോലൊരു  പാവം  ചെക്കനെ  കിട്ടണത്  കുഞ്ഞോൾടെ  ഭാഗ്യാവും...

ഇതായിരുന്നു  ദിയാന്റെ  മറുപടി...

ഞാൻ  മമ്മൂനെ  വിളിച്ചതേയില്ല... കുഞ്ഞോളോട്  സമ്മതം  ചോദിച്ചിട്ട്  ഓനോട്‌  സംസാരിക്കാന്ന്  വെച്ചു...

പിറ്റേന്ന്  കോളേജിൽ  പോയി...

മുഹമ്മദിനെ  കാണുമ്പോളൊക്കെ  എനിക്ക്  ചിരിയാണ്  വരുന്നത്... എങ്കിലും  ഞാൻ  ചിരിയടക്കി...

വൈകിട്ട്  വീട്ടിലെത്തി...

ഭക്ഷണം  കഴിച്ച്  ഞാൻ  കുഞ്ഞോൾടെ  റൂമിലേക്ക്  നടന്നു...

നോക്കുമ്പോ മൂപ്പത്തി  അവിടെ  ഇല്ല...

പെണ്ണ്  ഇതെവിടെ  പോയി....



ഞാൻ  ബാൽകണിയിലേക്ക്  നടന്നു...

ബാൽകണിയിൽ  നോക്കുമ്പോ  അവിടെ  നിക്കാ പെണ്ണ്...

ഞാൻ  മെല്ലെ  ഓൾടെ  ഓരത്ത്  പോയി   നിന്നു....

അല്പം  മൗനത്തിന്  ശേഷം  ഞാൻ  സംസാരിച്ച്  തുടങ്ങി...

കുഞ്ഞോ...

മ്മ്മ് ... ന്താ....

ഒരു  ഗൗരവമായിരുന്നു  പെണ്ണിന്...

അന്നോട്  ഉമ്മ  വല്ലോം  പറഞ്ഞീന്നോ....?

എന്ത്....?

ഓള്  എന്റെ  മുഖത്തേക്ക്  നോക്കി...

അന്റെ  നിക്കാഹിന്റെ  കാര്യം  വല്ലോം  പറഞ്ഞിനോ...?

ഞാൻ  ഒരു  ചെറുപുഞ്ചിരിയോടെയാണ്  ചോദിച്ചത്...

അത്  കേട്ടപ്പോ  കുഞ്ഞോൾടെ  മുഖം  ഒന്ന്  വാടി...

ഓള്  വീണ്ടും  വിദൂരതയിലേക്ക്  നോക്കി  നിന്നു....

ഞാൻ  ഓൾടെ  അടുത്തേക്ക്  നീങ്ങി  ഓളെ  എന്നോട്  ചേർത്ത്  നിർത്തി പുറത്തേക്ക്  നോക്കി  നിന്ന് കൊണ്ട്  പറഞ്ഞു.....

കുഞ്ഞോ... അനക്ക്  സമ്മതാണെങ്കി മാത്രം  മതി...

അല്ലാതെ  അന്നെ  നിർബന്ധിക്കൊന്നുല്ല്യ....

മുഹമ്മദിന്റെ  ഉമ്മ  ഒരു  ആഗ്രഹം  പറഞ്ഞൂന്നേ  ഉള്ളൂ....

അന്നെ  ഓല്ക്ക്  പെര്ത്ത്  ഇഷ്ടായിക്കണ്...

അൻക്ക്  അറിയാവുന്നതല്ലേ  ഓനീം  ഓന്റെ  ഉമ്മാനേം...

അനക്ക്  സമ്മതാണെങ്കി  മാത്രം...

ഞാൻ  ഉപ്പാനോട്  സംസാരിക്കാം...

എന്തേയ്...

അന്റെ  സമ്മതം  അറിയാത്തോണ്ട്  ഞാൻ  മമ്മൂനോട്  പോലും  ഇതിനെപ്പറ്റി   ഒന്നും  സംസാരിച്ചിട്ടില്ല....

ഞാൻ  പറഞ്ഞ്  നിർത്തി...

അല്പനേരത്തെ  മൗനത്തിനു വിരാമമിട്ട്   കുഞ്ഞോള്  പറഞ്ഞു...

കാക്കോ....മുഹമ്മദിക്കാന്റെ  ഉമ്മ  ഒരു  പാവാണ്‌.....

ഒരു  മകളില്ലാത്തതിന്റെ  വിഷമം  എപ്പോഴും  ഉണ്ട്  ആ  സ്ത്രീക്ക്...

ഞാനായിട്ട്  ആ  വിഷമം  തീർക്കാൻ  കഴിഞ്ഞാൽ...

എന്നെ  ഒരു  മകളായി കണ്ട്  അവർക്ക്  സന്തോഷിക്കാൻ കഴിഞ്ഞാൽ...

അത്  ഞാൻ  ചെയ്യുന്ന വലിയൊരു  പുണ്യമായിരിക്കില്ലേ  കാക്കോ...

പിന്നെ  മുഹമ്മദ്‌  കാക്കയും  ഒരു  പാവല്ലേ.... കാക്കോ....

നിക്ക്  ഇഷ്‌ടക്കൊറവൊന്നുല്ല്യ  കാക്കോ...

ഇങ്ങള്  ഉപ്പാനോട്  പറഞ്ഞോളീ....

അത്  പറയുമ്പോ  കുഞ്ഞോൾടെ  കണ്ണ്  നിറഞ്ഞിട്ടുണ്ട്...

ഓള്  എന്നെ  ചേർത്ത്  പിടിച്ചെക്കാണ്....

ഇതൊക്കെ  കണ്ട്    ബാല്കണിയിലേക്ക് ഇറങ്ങുന്ന  വാതിൽക്കൽ  നിപ്പുണ്ടായിരുന്നു  ഉമ്മ....

ഞാൻ  തിരിഞ്ഞു നോക്കി...

സന്തോഷം കൊണ്ടാകാം  ഉമ്മാന്റെ  കണ്ണ്  നിറഞ്ഞിട്ടുണ്ട്...

പിറ്റേന്ന്  കോളേജിൽ വെച്ച്  ഞാൻ  മമ്മൂനോട്  കാര്യം  പറഞ്ഞു....

രണ്ട്  ചങ്കോളോടും  പറഞ്ഞു...

സുമിയും  അനീസും ഇങ്ങനൊരു  സംഭവം നടന്നോ  എന്നുള്ള  അതിശയത്തിലാണ്....

മുഹമ്മദ്‌  വല്ലാത്തൊരു  ഹാലിലാണ്...

ഒന്നും  മിണ്ടാതെ  തല കുനിചിരിക്കാണ്  ചെക്കൻ...

അച്ചൂ  ഇയ്യ്  എന്താടാ  ഈ  പറയുന്നേ  കുഞ്ഞോളെ  ഞാൻ  നിക്കാഹ്  ചെയ്യാനോ.....

ഓളെ  ഞാൻ  സ്വന്തം  പെങ്ങളെ പോലെ  അല്ലേടാ  കാണുന്നത്....

ഓളെ  ഞാൻ  എങ്ങനാടാ  നിക്കാഹ്  ചെയ്യുന്നേ...?

ഉമ്മ  എന്തെങ്കിലും   പറഞ്ഞൂന്നു വെച്ച് ഇയ്യും  അതിനു  കൂട്ട്  നിക്കണോ...?

പെട്ടന്ന്  മുഹമ്മദ്‌   എന്നോട് പൊട്ടിതെറിച്ചു...

ഞങ്ങൾ  മൂന്നാളും  ഒന്ന്  ഞെട്ടി...

പിന്നീട്  ഓനെ  പറഞ്ഞു  സമ്മതിപ്പിക്കാൻ  നോക്കി  ഞാൻ...

സംഭവം  നല്ലൊരു  കാര്യമായത്  കൊണ്ടാവാം  സുമിയും  അനീസും  എനിക്ക്  സപ്പോർട്ട്  ചെയ്തു...

ആദ്യം  മുഹമ്മദ്‌   എതിർത്തെങ്കിലും....

ഉമ്മാന്റെ  ആഗ്രഹം  അതാണെങ്കിൽ, ഉമ്മാന്റെ  സന്തോഷം  അല്ലെ  വലുത്  എന്ന്  മ്മള്  മൂന്നാളും   ഒരുപോലെ  പറഞ്ഞപ്പോ  ഓൻ  സമ്മതം മൂളി....

കുറച്ചു  ദിവസങ്ങൾ  കഴിഞ്ഞ്...

ഉപ്പ  നാട്ടിൽ  എത്തി...

ഉപ്പക്കും  ഇക്കാര്യത്തിൽ  എതിർപ്പുകൾ  ഇല്ലായിരുന്നു...

എന്നായാലും  കുഞ്ഞോളെ കാര്യത്തിൽ  ഒരു  തീരുമാനം  എടുക്കേണ്ടതല്ലേ...

ഇപ്പൊ  ഒന്ന്  സംസാരിച്ചു വെക്കാം  എന്ന്  ഉപ്പ  പറഞ്ഞു...

ബാക്കിയൊക്കെ  പിന്നെ  നോക്കാം....

ഇതായിരുന്നു  ഉപ്പാന്റെ  മറുപടി...

വീട്ടിൽ  എല്ലാർക്കും  സന്തോഷായി...

ഉപ്പനെയും  കൂട്ടി  മമ്മൂന്റെ  വീട്ടിൽ  പോയി  സംസാരിച്ചു...

ഉപ്പ ലീവ്  കഴിഞ്ഞ്  തിരിച്ചു പോകുന്നതിന്  മുമ്പ്  നിക്കാഹ് ഒറപ്പിക്കൽ   നടത്താമെന്ന്  തീരുമാനിച്ചു....

എല്ലാം  ഭംഗിയായി...

മുഹമ്മദിന്റെ  ഉമ്മാന്റെ  സന്തോഷം  അത്  പറഞ്ഞറിയിക്കാൻ  പറ്റാത്തതായിരുന്നു...

എനിക്ക്  എന്റെ  പെങ്ങളുട്ടിയെ  എന്റെ  ചങ്ക്  ചങ്ങായിക്ക്  നിക്കാഹ്  ചെയ്ത്  കൊടുക്കുന്നതിന്റെ  സന്തോഷം  വേറെയും...

ഇതൊക്കെ  അറിഞ്ഞ്  ഞമ്മള  മൊഞ്ചത്തിക്കും   പെര്ത്ത്   സന്തോഷം  ആയി....

ഇത് പോലൊരു  നിക്കാഹ് ഒറപ്പിക്കലും  സ്വപ്നം കണ്ട്  ഞാനും  ന്റെ  ഹൂറിയും  പ്രണയം  പങ്കിട്ടു...

അടുത്താഴ്ച  കോളേജ്  കലോത്സവം  ആണ്...

ആർട്സ്  സെക്രട്ടറിയായ  അനീസ്  വേണം  പരിപാടിയുടെ  എല്ലാ  കാര്യങ്ങളും  നോക്കാൻ...

ഓന്റെ  കൂടെ  എല്ലാത്തിനും  ഞാനും  മമ്മുവും  ഓടി  നടന്നു...

മൂന്നു  ദിവസത്തെ  കലോത്സവം  ആണ്...

എല്ലാവരും  നല്ല  സന്തോഷത്തിലാണ്  കോളേജിൽ....

കോളേജിലെ  ഞങ്ങളുടെ  അവസാന കലോത്സവം...

മ്മള  പെണ്ണും  ചേർന്നിട്ടുണ്ട്  ഒപ്പനക്കും  പാട്ടിനുമൊക്കെ...

ഓൾടെ  ആഗ്രഹത്തിന്  ഞാൻ  കട്ട  സപ്പോർട്ട്  കൊടുത്തതിൽ  പെര്ത്ത്  ഹാപ്പിയാണ്  മൂപ്പത്തി...

ആ വകയിൽ  ഞമ്മള്  കൊറേ  പഞ്ചാര വാക്ക്  കേട്ട്  ഓള  നാവീന്ന്.....

രണ്ട്  ദിവസം  ഉപ്പാനേം കൊണ്ട്   ചില  ബന്ധുവീടുകളിൽ  പോകലും  ബന്ധം  പുതുക്കലുമൊക്കെയായി  അങ്ങനെ  പോയി.....

അങ്ങനെ  കലോത്സവത്തിന്റെ  ദിനം  വന്നെത്തി...

ഒന്നാം ദിവസ പരിപാടികൾ  ആരംഭിച്ചു...

ഞങ്ങളുടെ  അവസാന  കലോത്സവം  ആയത്  കൊണ്ട്  ഞങ്ങൾ  നന്നായി  ആസ്വദിച്ചു  അടിച്ചു പൊളിച്ചു.....

ചെറിയ  ചാറ്റൽ  മഴ  ഉണ്ടായിരുന്നു...

വൈകിട്ട്  വീട്ടിലെത്തിയപ്പോ...

ഉമ്മ  റെസ്റ്റിലാണ്...

ചെറിയ  പനിയിണ്ടെന്നാണ്  ഉപ്പ  പറഞ്ഞത്...

രാത്രിയായപ്പോഴേക്കും  പനി  കൂടി...

പെട്ടന്ന്  ഉമ്മാനേം  കൊണ്ട് ആശുപത്രിയിൽ പോയി...

വിവരമറിഞ്ഞ്  മമ്മൂന്റെ  ഉമ്മ  വിളിച്ചിരുന്നു...

ഉമ്മാക്ക്  കുഴപ്പമൊന്നുമില്ല  എന്നറിഞ്ഞിട്ടും  അനീസും  മുഹമ്മദും  ആശുപത്രിയിൽ  എത്തി...

അവന്മാര്  ഇങ്ങനാ...

ഏത്  പാതിരാത്രിക്കും  ഓടി  വരും....

*ചങ്കാണ്  മ്മടെ  ചങ്ങായി........*

ഒരു  ട്രിപ്പ്‌  ഇട്ടിട്ട്  ഉമ്മാനെ  വീട്ടിൽ  കൊണ്ട്  പോയി...

പിറ്റേന്ന്  കലോത്സവത്തിന്റെ  രണ്ടാം  ദിവസം...

ഇന്നാണ്  ഞമ്മള മൊഞ്ചത്തീന്റെ  ഒപ്പനേം  പാട്ടുമൊക്കെ...

രാവിലെ  കോളേജിൽ  എത്തിയപ്പോ...

പെണ്ണ്  എന്റെടുത്ത്  വന്നു...

സ്റ്റേജിൽ  കേറാൻ  പേടിയാവണ്  എന്നൊക്കെ  പറഞ്ഞ്  കുറേ  അലച്ചു....

പേടിക്കണ്ട  മുത്തേ  എല്ലാം  ശെരിയാകും  മ്മള്  കൂടെ  ഇണ്ട്...

എന്നൊക്കെ  പറഞ്ഞ് ഞാൻ   സമാധാനിപ്പിച്ച് വിട്ടു...

ഒരു  പുഞ്ചിരിയും  തന്ന്  പെണ്ണ്  പോയി...

പരിപാടികൾ  തുടങ്ങി...

എന്തോ  ആവശ്യത്തിന്   ഓഫീസിൽ  നിന്നപ്പോഴാണ്  മുഹമ്മദ്‌  ഓടി  വന്ന്  പറഞ്ഞത്...

അടുത്ത്  പാടാൻ  പോകുന്നത്   ദിയാനയാണെന്ന്...

ഒറ്റ  ഓട്ടമായിരുന്നു  സ്റ്റേജിനടുത്തേക്ക്...

പെണ്ണ്  പാടാൻ  തുടങ്ങി...

അപ്പോഴാണ്  ഞാൻ  അറിയുന്നത്  ഓൾക്ക്  ഇത്ര  നന്നായി  പാടാനറിയാമെന്ന്...

മധുരമാർന്ന സ്വരത്തിലുള്ള  പെണ്ണിന്റെ  പാട്ടിൽ  ലയിച്ചു  ഞാനും നിന്നു....

പാട്ട്  കേട്ട്  ഏതോ  സ്വപ്നലോകത്തായി  ഞാൻ....

ഞാനും  ന്റെ  ഹൂറിയും  മാത്രമുള്ള  ഒരു  സ്വപ്നലോകത്ത്....

ഓൾടെ  പാട്ട്  അവസാനിച്ചപ്പോ  വലിയ  കയ്യടി  മുഴങ്ങി...

അപ്പോഴാണ്  എനിക്കും  ബോധം  വന്നത്  നിക്കുന്നത്  കോളേജിലാണെന്ന്....

പരിപാടികൾ  വീണ്ടും  തുടർന്നു...

ഉച്ച  കഴിഞ്ഞു....

ഓൾടെ  ഒപ്പന  കാണാനുള്ള  ത്രില്ലിലാണ്  ഞാൻ...

പെട്ടന്ന്  ഫോണിലേക്ക്  ഒരു  കാൾ  വന്നു...

എടുത്ത്  നോക്കിയപ്പൊ   ദിയ...

പെണ്ണെന്തിനാ  ഇപ്പൊ  വിളിക്കണേ....

പടച്ചോനെ  ഇനി  എന്തെങ്കിലും  എടങ്ങേറ്  കാണുമോ...

ഹലോ...

ഹലോ  കാക്കൂ...

എന്താ  മുത്തേ  ഈ  നേരത്ത്...

കാക്കൂ  ഇങ്ങള്  വേം  ന്റെ  ക്ലാസ്സിനടുത്തേക്ക്  വരീ....

ഒരു  പരവേശത്തോടെയാണ്  പെണ്ണ്  അത്  പറഞ്ഞത്....

എന്താ  മുത്തേ  എന്ത്  പറ്റി...

ഇങ്ങള്  വേം  വരീൻ  കാക്കോ....

വേഗം ഓൾടെ  ക്ലാസ്സിനടുത്തേക്ക്  ഓടി...

ക്ലാസ്സിനടുത്തെത്തി...

അവിടെ  വേറെ  ആരെയും  കാണുന്നില്ല...

എല്ലാരും  സ്റ്റേജിന്റെ  മുന്നിലാണ്...

നോക്കുമ്പോ  ഒപ്പനവേഷത്തിൽ  അണിഞ്ഞ് ഒരുങ്ങി  ഒരു  മൊഞ്ചത്തി ഹൂറിയായി  നിക്കുന്നു  പെണ്ണ്...

ഞാൻ  ഓടി അടുത്ത്  ചെന്നു....

എന്ത്  പറ്റി  മുത്തേ  എന്താ  പെട്ടന്ന്  വരാൻ  പറഞ്ഞേ...

ഞാൻ  കിതപ്പ്  മാറുന്നതിനുമുമ്പേ  ചോദിച്ചു....

പെണ്ണ്  എന്റെ  മുഖത്ത്  നോക്കി  ഒരു  പുളിച്ച  ചിരിയും  ചിരിച്ച്  കണ്ണിറുക്കി...

പറ്റിച്ചേ... ഹ...ഹ... ഹ....

ഒരു  പ്രശ്നോല്ലാ.... ഹ.. ഹ.. ഹ..

കാക്കൂനെ  കാണാൻ  തോന്നിയതോണ്ട്  വിളിച്ചതാ...

ഇത്  കേട്ട്  എനിക്ക്  ദേഷ്യമോ വിഷമമോ  എന്താന്നറീല  എന്തോ  വികാരങ്ങൾ  ഇരച്ച്  കയറി...

അന്റെ  ഒരു തമാശ.... കുറച്ച്  കൂടുന്നുണ്ട്....

ഞാൻ  പറഞ്ഞത്  അല്പം  കാട്ടിയായിപ്പോയി...

അത്  കേട്ട്  പെണ്ണൊന്നു പേടിച്ചു.... കണ്ണൊക്കെ  നിറഞ്ഞു....

കാക്കോ  ഞാൻ  വെർതെ  കാക്കൂനെകാണാനായിട്ട്.......

സോറി  കാക്കോ....

ഒരു  തമാശകക്ക്  ചെയ്തതാ....

സോറി.....

ഇത്  കണ്ട്  ഞാനും  ഒന്ന്  പതറി...

പടച്ചോനെ  ഇനിപ്പോ  എന്താ  ചെയ്യാ....

ഹാ  നൈസ്  ആയിട്ട്  ഡീൽ  ചെയ്യാം...

അയ്യേ  ന്റെ  ദിയ  ഇത്രേ  ഒള്ളോ...

അന്നെ  പേടിപ്പിക്കാൻ വേണ്ടി   ഞാൻ  വെർതെ  പറഞ്ഞതല്ലേ....

അയ്യേ  അതിന്  ഇയ്യ്  കരയാ....

പെണ്ണിനെ  വലിച്ചടുപ്പിച്ച്  ചേർത്ത്  നിർത്തി....

മുത്തേ  ഒന്ന്  ചിരിച്ചേ...

മ്മക്ക്  ഒരു  ഫോട്ടം  പിടിക്കാം...

കിടിലൻ  ഒരു  സെൽഫി  എടുത്തപ്പോ  കാര്യങ്ങൾ  എല്ലാം  കളറായി....

സ്റ്റേജിൽ  ഓളുടെ  ഒപ്പന  തുടങ്ങി...

കാണാൻ  ചുറ്റും  നിറയെ  ആളുകൾ...

ആൾക്കൂട്ടത്തിന്  പിന്നിൽ  നിന്ന്  എത്തി  നോക്കി  ഒപ്പന  കാണാനേ  എനിക്ക്  കഴിഞ്ഞുള്ളു...

ഒപ്പന  കഴിഞ്ഞ്  വീണ്ടും  ഓള്  എന്നോട്  സംസാരിക്കാൻ  വന്നിരുന്നു...

കുറേ  നേരം  സംസാരിച്ചു....

എന്തോ  ഇന്ന്  വല്ലാത്ത  ഒരു  സന്തോഷം...

പരിപാടിയൊക്കെ  അടിച്ച് പൊളിച്ചു....

വൈകിട്ട്  വീട്ടിലെത്തി...

കോണി  കേറി  റൂമിലേക്ക്  പോവാനും...

ഫോൺ  റിംഗ്  ചെയ്യുന്നുണ്ട്....

എടുത്ത്  നോക്കുമ്പോ...

പരിജയമില്ലാത്ത  നമ്പറാണ്....

അള്ളോഹ്  ആരാ  ഇത്...

പരിജയമില്ലാത്ത  നമ്പർ  ആണല്ലോ...

എന്തായാലും  ഫോൺ  എടുത്തു.....

ഹലോ......


ഹലോ.....

മറുപുറത്ത്  ഒരു  സ്ത്രീ  ശബ്ദം....

പടച്ചോനെ  ഇതാരാ....

ഹലോ  ആരാ....

അച്ചൂ  ഇത്  ഞാനാടാ  റസീന....

ആഹ്  ഇത്തായാർന്നോ...

പറ  ഇത്താ...

ടാ  ഒരു  ഗുഡ് ന്യൂസ്‌  ഉണ്ട്....
അന്ന്  നമ്മള്  ഇന്റർവ്യൂന്  പോയില്ലേ  ബാംഗ്ലൂർ....

ആഹ്....  എന്താ  ഇത്താ...

അതിന്  നിക്ക്  സെലെക്ഷൻ  കിട്ടീക്ക്ണ്...

കലക്കി  ഇത്താ .... അഭിനന്ദനങ്ങൾ....

നല്ല  ഉയർന്ന  പോസ്റ്റ്‌ ആടാ  കിട്ടിയേ...

അൽഹംദുലില്ലാഹ് ....

ടാ  ഇന്ന്  ന്റെ  പൊരേൽ  ഒരു  പാർട്ടി  വെച്ചിണ്ട്....

ആഹ്...

ഇയ്യ്  അന്റെ  ചങ്ങായിമാരെ കൂട്ടി  പോര്   ട്ടാ...

ആഹ്  ഇത്താ  ഞാൻ  എത്തിക്കോളാ....

ഫോൺ കട്ട്  ചെയ്ത്  അപ്പൊത്തന്നെ  അനീസിനേം  മമ്മൂനേം  വിളിച്ചു  പറഞ്ഞു....

കളിക്കാൻ  പോയിവന്നു...

രാത്രിയാണ്  പാർട്ടി...

മഗ്‌രിബ്  കഴിഞ്ഞ്  മ്മള്  മൂന്നാളും  പോയി...

ഇത്താക്ക്  ചെറിയൊരു  ഗിഫ്റ്റും  വാങ്ങി...

അല്പം  ദൂരം  ഉണ്ട്   മ്മട നാട്ട്ന്ന്  ഹക്കീം  സാറിന്റെ  വീട്ടിലേക്ക്...

ഞങ്ങൾ  ബൈക്കിലാണ്  പോയത്...

ഹക്കീം  സാറിന്റെ  വീട്ടിൽ  എത്തി...

പാർട്ടിക്ക്  വേണ്ടി  വീടൊക്കെ  നന്നായി   കളർ ബൾബ്  ഒക്കെ  കൊണ്ട് അലങ്കരിച്ചിട്ടുണ്ട്...

ഞങ്ങളെ  വരവേറ്റത്  ഹക്കീം  സാറാണ്...

ഇത്താനെ  കണ്ടു  ഗിഫ്റ്റ്  കൊടുത്തു...

ഇത്താക്ക്  വല്ല്യ  സന്തോഷായി...

ഇത്താന്റെ  ഫ്രണ്ട്സിനെയൊക്കെ  ഞങ്ങൾക്ക്  പരിചയപെടുത്തി  തന്നു...

ഭക്ഷണമൊക്കെ  കഴിച്ച്  അവിടന്ന്  ഇറങ്ങിയപ്പോ  നേരം  ഒരുപാടായിരുന്നു...

വീടെത്തിയപ്പോഴേക്കും  മണി  പത്തായി...

വൈകിയതിന്  ഉപ്പാന്റെ  വക  നല്ല  ചീത്തയും  കെട്ടു...

ദിയാന്റെ  കാൾ  ഉണ്ടായിരുന്നു  ഞാൻ  എടുത്തില്ല...

നല്ല  ക്ഷീണം  ആയിരുന്നു... അതോണ്ട്  വേഗം  കിടന്നു...

പിറ്റേന്ന്  രാവിലെ  കോളേജിൽ  എത്തി...

കഴിഞ്ഞുസം വിളിച്ചിട്ട്  ഫോൺ  എടുക്കാത്തതിന്റെ  പിണക്കം  ഒന്നും  ദിയ  കാണിച്ചില്ല  എന്നോട്....

അതിൽ  എനിക്കും  അത്ഭുതം  ആയിരുന്നു...

പിണങ്ങിയില്ലല്ലോ  എന്നുള്ള  സമാധാനവും  ഉണ്ടായിരുന്നു...

കലോത്സവത്തിന്റെ  അവസാന ദിവസം  ആയത്കൊണ്ട്...

ഞങ്ങൾ  സീനിയേഴ്സിന്റെ  വക  ചില  അലമ്പാക്കൽ  പരിപാടികളും  ഡാൻസും  മേളവുമൊക്കെ  ഉണ്ടായിരുന്നു...

എല്ലാരും  അടിച്ചുപൊളിച്ചു...

ഉച്ചക്ക്  ഭക്ഷണം  കഴിച്ചിട്ട്  വന്ന്  കോളേജിന്  മുന്നിലെ  മരച്ചുവട്ടിലെ  ബെഞ്ചിൽ  ഇരുന്ന്  ഫോണിൽ  കുത്തി കുത്തി  ഇരിക്കായിരുന്നു  ഞാൻ...

എന്റെ  കൂടെ  ഉണ്ടായിരുന്ന അനീസ്  സ്റ്റേജിന്  അടുത്തേക്ക്  പോയി...

മുഹമ്മദും  കൂടെ  ഇല്ല...

നോക്കിയപ്പോ ദിയ  എന്റടുത്തേക്ക്  വരുന്നുണ്ട്...

ഒരു  പതുങ്ങി പതുങ്ങി  ഉള്ള  വരവാണ്..

ഓള്  അടുത്ത് എത്തി...

പെണ്ണ്  ഇത്തിരി  നാണത്തോടെയാണ്  നിക്കുന്നത്...

എപ്പോഴും  അടുത്ത് വന്നയുടനെ  എന്നോട്  മിണ്ടുന്നതാണ്...

ഇപ്പൊ  മിണ്ടുന്നില്ല...

എന്തായാലും  ഞാൻ  ചോദിച്ചു...

എന്താ  മുത്തേ   എന്ത്  പറ്റി അനക്ക്...

എന്നും  ഇല്ലാത്ത  ഒരു  നാണവും  പരുങ്ങലും...

ഞാനൊന്ന്  ആക്കി ചിരിച്ചു...

കാക്കോ  ഞാനൊരു  ആഗ്രഹം പറഞ്ഞാ  ഇങ്ങള്  നടത്തി തരോ...?

ചിരി കണ്ട്  പെണ്ണ്  എന്റെ  മുഖത്ത്  നോക്കി  ചോദിച്ചു...

ഇയ്യ്  പറ മുത്തേ  അനക്ക്  വേണ്ടി  ഞമ്മള്  എന്തും  ചെയ്യൂലെ...

കേട്ടയുടനെ  ഞമ്മള്  മറുപടി  കൊടുത്തു... ഹി.. ഹി..

കാക്കോ  പറ്റില്ലാന്ന്  പറയരുത്...

ഇയ്യ്   പറ  മുത്തേ...

ഞാൻ  തമാശ ഭാവത്തിൽ  ചിരിചോണ്ട്  പറഞ്ഞു...

കാക്കോ  നിക്ക്  ഇങ്ങള ബുള്ളറ്റ്മ്മേ  ഒന്ന്  കറങ്ങാൻ  പോണം...

പെട്ടന്ന്  ഞാൻ  അമ്പരന്ന്  പോയി...

പെണ്ണ്  അങ്ങനെ  പറയൂന്ന്  വിചാരിച്ചില്ല...

കാക്കോ  ഇങ്ങള്  കൊണ്ടോവോ   ന്നെ...?

എന്റെ  മൗനം  കണ്ടിട്ടാകും  ഓള്  ഒന്നൂടെ  ചോദിച്ചു...

അത് കേട്ട്  എനിക്ക്  തുള്ളിചാടാനാണ്  തോന്നീത്...

ഇത്പോലൊരു  ചോദ്യം  കേട്ടാൽ  ഏത്  കാമുകനാണ്   തുള്ളിച്ചാടാത്തത്...

സന്തോഷം കൊണ്ട്  എനിക്ക്  നിക്കാൻ  വയ്യ...

ഞാൻ  കോളേജിന്റെ  മുൻവശം  ഒന്ന്  വീക്ഷിച്ചു...

അടുത്തെങ്ങും  ആരുമില്ലാത്തത് കൊണ്ട്  ഞമ്മള്  വേഗം  വണ്ടി  സ്റ്റാർട്ട്‌ ആക്കി...

അത്  കണ്ട് ഓൾടെ  മുഖം  വിടർന്നു...

ഞമ്മള്  ഒരു  വെയ്റ്റ്  ഇട്ട്  അങ്ങ്  പറഞ്ഞു...

മ്മ്മ്  കേറിക്കോ ....

പറയേണ്ട താമസം

പെണ്ണ്  ചിരിച്ചോണ്ട്  ചാടി കേറി...

ഹോ  വല്ലാത്ത ജാതി  ഫീലായിരുന്നു...

നേരെ  വിട്ടു  ഓളെയും കൊണ്ട്  ഒരു  കറക്കം  കറങ്ങി...

ഓൾക്ക്  ഒരു  ജൂസ് ഒക്കെ  വാങ്ങി  കൊടുത്ത്  തിരിച്ചു വന്നു...

കോളേജിൽ കൊണ്ട്  ഇറക്കിയാൽ  ചിലപ്പോ ആരെങ്കിലും  കണ്ട് ഇടങ്ങേറായാലോ  എന്ന്  കരുതി ഞാൻ  ഒരു  കാര്യം  ചെയ്തു...

കോളേജ്  എത്തുന്നതിന്  മുമ്പുള്ള  ബസ്റ്റോപ്പിൽ  വണ്ടി  നിർത്തി...

കാര്യം  മനസിലായത്  കൊണ്ടാവാം  ഓള്   അവിടെ  ഇറങ്ങി...

അടുത്ത  ബസ്സിന്  വരാന്നു  പറഞ്ഞു...

ഞാൻ കോളേജിൽ  എത്തിയപ്പോ എവിടെയായിരുന്നു  കണ്ടില്ലല്ലോ  എന്ന്  ചങ്ങായിമാര് ചോദിച്ചെങ്കിലും...

മറുപടി  കൊടുക്കാതെ  കയ്ചിലായി....ഹി.. ഹി..

കുറച്ച്  കഴിഞ്ഞപ്പോ  ദിയയും  കോളേജിൽ  എത്തി...

മ്മള്  രണ്ടാളും  ഒന്നും  അറിയാത്ത പോലെ  നടന്നു...

ഇടക്ക്  മുഖത്ത്  നോക്കുമ്പോ ദിയ  ഒരു  കള്ള  പുഞ്ചിരി  പാസ്സാക്കും...

കാണുമ്പോ എനിക്കും  അറിയാതെ  ചിരി  വരും...

അപ്പോഴാണ്  ഇന്ന്  കോളേജിൽ  വന്നപ്പോ  ഓള്  കഴിഞ്ഞദിവസത്തെ  കാര്യം  പറഞ്ഞ്  ഓള്  പിണങ്ങാത്തതിന്റെ  കാര്യം  പിടികിട്ടിയത്....

അങ്ങനെ ആഘോഷത്തിമിർപ്പോടുകൂടി  കലോത്സവം  അവസാനിച്ചു...

കലാലയത്തിന്റെ  പടിയിറങ്ങുമ്മുമ്പുള്ള  അവസാന ആഘോഷം...

കലോത്സവം  അവസാനിച്ചപ്പോ  എന്തോ  ചെറിയൊരു  ഫീലിംഗ്...

വീട്ടിൽ എത്തിയപ്പോ എല്ലാരും സന്തോഷത്തോടെയുള്ള  നല്ല  അന്തരീക്ഷം  ആയത്കൊണ്ടാകാം  ഫീലിംഗ്  അങ്ങ്  മാറി....

രാത്രി  ബാൽകാണിയിൽ  ഇരുന്നു  പുറത്തെ  ഇരുട്ടിലേക്കും  തെളിഞ്ഞ  ആകാശത്തിലേക്കും  നോക്കി  ഇരുന്നു...

ഇന്ന്  കഴിഞ്ഞുപോയ എന്റെ  പെണ്ണിന്റെ  കൂടെയുള്ള  സുന്ദരനിമിഷങ്ങൾ മനസ്സിലേക്ക്  ഓടി  എത്തി...

ഓള്  വന്ന്  കറങ്ങാൻ  കൊണ്ടോവോ എന്ന്  ചോദിച്ചതും...

ഓൾടെ  മുഖത്തെ  നാണവും...

വണ്ടിയിൽ  കയറിയപ്പോഴുള്ള  ഓൾടെ  മുഖത്തെ  സന്തോഷവും...

യാത്രക്കിടയിൽ  ഓള്  എന്നെ  ചേർന്ന് ഇരുന്നു  വർത്താനം  പറഞ്ഞതും...

ഓള ചിരിയും സന്തോഷവും....

ഹോ മനസ്സിന്   എന്തെന്നില്ലാത്ത സന്തോഷം.....

ചിന്തകളിൽ  മുഴുകി  കസേരയിൽ   ചാരികിടന്നപ്പോഴാണ്  ഫോണിലേക്ക്  കാൾ  വന്നത്...

എടുത്ത്  നോക്കിയപ്പോ  മുഹമ്മദ്‌...

സമയം രാത്രി  എട്ട്  മണി  കഴിഞ്ഞിട്ടുണ്ട്...

ഇവനെന്താ  ഈ  നേരത്ത്  വിളിക്കണത്...

പടച്ചോനെ  ഇനി  ഓന്റെ  ഉമ്മാക്ക്  വീണ്ടും  എന്തെങ്കിലും...

പെട്ടന്ന്  ഫോണെടുത്തു...

ഹലോ...

ഹലോ  അച്ചൂ...

എന്താടാ  ഈ  നേരത്ത്...

അച്ചൂ  ഒരു കാര്യം  പറഞ്ഞാ  ഇയ്യ്  ചൂടാവരുത്...

അവൻ  പതിഞ്ഞ  സ്വരത്തിലാണ്  സംസാരിക്കുന്നത്...

എനിക്ക്  എന്തോ  ഒന്നും  അങ്ങട്  തിരിഞ്ഞില്ല...

ഇയ്യ്  കാര്യം  പറയടാ  പോത്തേ...

അച്ചൂ ... കല്യാണ കാര്യം  തീരുമാനിച്ചതിൽ  പിന്നെ  ഞാൻ  കുഞ്ഞോളോട്  ഒന്ന്  സംസാരിച്ചില്ലല്ലോ... ഒന്ന്  സംസാരിക്കാൻ  പറ്റോ...

എന്നോട്  കെഞ്ചുന്നപോലെയാണ്  അവൻ  പറഞ്ഞത്...

ഹോ... ഇത്രേ ഒള്ളോ...

കള്ള  ഹിമാറെ ഞാൻ  വേറെ  എന്തോ  അന്നെന്ന്  പേടിച്ചു പോയി...

എടാ  പ്ലീസ്  നടക്കോ...

മ്മ്മ്... ഓള്  റൂമിൽ  കാണും  ഞാൻ  കൊടുക്കാം...

മ്മ്മ്  കൊടുക്ക്‌...

ഹ്മ്മ്  കൊച്ചു കള്ളൻ ...  ഭാവി  വധുവിനോട്  സൊള്ളാനുള്ള  പരിപാടിയാണ്....

അവരായി  അവരുടെ  പാടായി...

ഞാൻ  എന്തിനാ  എതിര്  നിക്കണേ...

ഞാൻ  കുഞ്ഞോൾക്ക്  ഫോൺ  കൊടുത്തു... തിരിച്ചു  റൂമിലേക്ക്  പോയി...

കുറച്ച്  കഴിഞ്ഞ്  കുഞ്ഞോൾ  ഫോൺ  റൂമിൽ  കൊണ്ട്  തന്നു...

മൂപ്പത്തിയാരെ  മുഖം  ഒരു ചിരിയോടെ നാണത്താൽ  ചുവന്നിട്ടുണ്ട്...

ഫോണിൽ  നോക്കിയപ്പോ   കാൾ  കട്ടായിട്ടുണ്ട്...

കുഞ്ഞോള്  ഹാപ്പിയാണ്...

ഹാവൂ  സമാധാനായി... കുഞ്ഞോൾക്കും  ഓനെ  ഇഷ്ടാണ്...

അവർ  സന്തോഷത്തോടെ  ജീവിക്കുമെന്ന്  ഉറപ്പായി...

നാഥാ  ഇയ്യ്  അവരുടെ  ജീവിതത്തിൽ  ബറക്കത്ത്  കൊടുക്കണേ..... ആമീൻ....

അത്താഴം  കഴിച്ച്  കിടക്കാൻ നേരം  മ്മള ഹൂറീന്റെ  കാളും  വന്നു...

പെണ്ണ്  വളരെ  സന്തോഷത്തിലാണ്...

എത്ര   നേരം  സംസാരിച്ചെന്ന്  അറീല  ഫോൺ  ഓഫ്‌  ആയപ്പോഴാണ്  സംസാരം  നിന്നത്...

കോളേജുo  ക്ലാസും  കാൽപ്പന്ത് കളിയുമൊക്കെയായി  ജീവിതം  വീണ്ടും  മുന്നോട്ട്  പൊയ്ക്കോണ്ടിരുന്നു...

എനിക്ക്  ഇനി  കോളേജിൽ  കഷ്ടിച്ച്  രണ്ടു  മാസം  മാത്രേ  ക്ലാസ്സ്‌  ഉള്ളു...

ഒരുദിവസം   ഞാൻ  ടൗണിൽ  പോകാൻ  വീട്ടിൽ  നിന്ന്  ഇറങ്ങി  വണ്ടി  സ്റ്റാർട്ട്‌  ചെയ്തു...

ഉപ്പ  ഉമ്മറത്ത്  ഇരിക്കായിരുന്നു...

അച്ചൂ..

ന്താ  ഉപ്പാ...

ഇയ്യ്  എങ്ങടാ...

ഉപ്പാ  ടൌൺ  വരെ പോണം...

ആഹ്  ഒരു കാര്യം പറയാൻ ഇണ്ടായിരുന്നു..

ന്താ  ഉപ്പാ...

ന്റെ  കഫീൽ വിളിച്ചിക്ക്ണ്...

അടുത്താഴ്ച  തിരിച്ചു പോണം..

മ്മക്ക്  അന്റെ  ചങ്ങായീന്റെ  പൊരക്ക്  പോയി  കാര്യങ്ങളൊക്കെ  ഒന്ന്  പറഞ്ഞ്  റാഹത്താക്കണ്ടേ...

ആഹ്  പോണം ഉപ്പാ...

മ്മക്ക്  ഈ  വർണ  ഞായറാഴ്ച  പോവാം...

ആഹ്  ആയ്ക്കോട്ടെ...

ഇയ്യ്  തിരിച്ചു പോരുമ്പോ  ആ  ജമാലിന്റെ  പീടിയേന്ന്  കുറച്ച്  വീട്ട്  സാധനങ്ങൾ  വാങ്ങി  വാ... ഞാൻ  ഓനെ  വിളിച്ച്  പറഞ്ഞിണ്ട്....

ശരി  ഉപ്പാ  പോയിവരാം...

അസ്സലാമുഅലൈക്കും...

വഅലൈകും സലാം...

ഞാൻ  ടൗണിലേക്ക്  വിട്ടു... 

കൂടെ  അനീസും  ഉണ്ട്...

ആവശ്യങ്ങളൊക്കെ  നടത്തി  തിരിച്ചു  വന്നപ്പോ  മമ്മൂന്റെ  വീട്ടിലും  കേറി...

ഓന്റെ  ഉമ്മാനോട്  ഞങ്ങൾ  ഞായറാഴ്ച  വരുന്ന കാര്യവും  പറഞ്ഞു...

വീടെത്തിയപ്പോ  നേരം  വൈകിയിരുന്നു...

നല്ല  ക്ഷീണമുണ്ടായിരുന്നത്  കൊണ്ട്  വേം  ഉറങ്ങാൻ കിടന്നു..

ചാറ്റാനും  കാൾ ആക്കാനൊന്നും  നിന്നില്ല...

അതിന്റെ  പരാതിയും  പിണക്കവുമൊക്കെ  പിറ്റേന്ന്  കോളേജിൽ  ചെന്നപ്പോ  അനുഭവിച്ചു....

ഞങ്ങളുടെ  എല്ലാ  പിണക്കങ്ങളും  സ്നേഹത്തോടെയുള്ള  ഒരു  മുത്തേ  വിളിയിൽ  തീരും...

ദിവസങ്ങൾ  കടന്നു...

ഞായറാഴ്ച  രാവിലെ  തന്നെ  മമ്മൂന്റെ വീട്ടിലേക്ക്  ഞങ്ങൾ  പുറപ്പെട്ടു...

അവിടെ  മമ്മൂന്റെ  അടുത്ത ചില  അമ്മോൻമാരൊക്കെ  ഉണ്ടാർന്നു...

അനീസും  സുമിയും  ഉണ്ട്...

കാര്യങ്ങളൊക്കെ  സംസാരിച്ച് റാഹത്താക്കി....

ഉപ്പാന്റെ  അടുത്ത  വരവിന്  നിക്കാഹ്  നടത്താന്ന്  തീരുമാനിച്ചു...

എല്ലാം  ഭംഗിയായി...

ഉപ്പ  തിരിച്ചു  ദുബായിലേക്ക്   ഫ്ലൈറ്റ്  കേറി...

എയർപോർട്ടിൽ  ഉപ്പാനെ  യാത്രയാക്കാൻ  മമ്മുവും  ഉണ്ടായിരുന്നു...

ഉപ്പ  പോയി കഴിഞ്ഞപ്പോ  മനസ്സിന്  എന്തോ  ഒരു  സങ്കടം...

ഉപ്പാനോട്  എന്തോ  വല്ലാത്തൊരു  അടുപ്പമാണ്...

കുറച്ച്  ദിവസം  കഴിഞ്ഞ്  ഒരു  വൈകുന്നേരം  ഉമ്മറത്ത്  ഇരുന്ന് ഉമ്മാനോട്  വർത്താനം  പറഞ്ഞോണ്ടിരിക്കായിരുന്നു....

ഫോണിലേക്ക്  ഒരു  അക്ഞാത  നമ്പറിൽ  നിന്ന്  കാൾ  വന്നു...

ഞാൻ  കാൾ  എടുത്തു...

ഹലോ....



ഹലോ  ഇത്  അജ്മൽ  മുഹമ്മദ്‌  ആണോ....?

മാറുതലക്കൽ  ഒരു  സ്ത്രീ  ശബ്ദമാണ്....

അതെ  അജ്മൽ  ആണല്ലോ....
നിങ്ങൾ  ആരാണ്....

hello sir...

താങ്കൾ  ഞങ്ങളുടെ  കമ്പനിയിൽ  ഒരു  ജോബ്  ഇന്റർവ്യൂന്  അപ്ലൈ  ചെയ്തിരുന്നു...

താങ്കളുടെ  ഇന്റർവ്യൂ  ഡേറ്റ്  ആയിട്ടുണ്ട്....

25 ആം  തീയതിയാണ്  ഇന്റർവ്യൂ....

ബാക്കി  ഡീറ്റെയിൽസ്  എല്ലാം  താങ്കൾക്ക്  മെയിൽ  ചെയ്തിട്ടുണ്ട്....

please  check your  mail sir...

ഓഹ്  ok  താങ്ക്സ്...

ok sir...

ഫോൺ  കട്ടായി...

റസീനത്താന്റെ  കൂടെ  പോയതും, ഇത്ത  എന്നെ  നിർബന്ധിച്ച്  ഇന്റർവ്യൂന്  അപ്ലൈ  ചെയ്യിപ്പിച്ചതുമൊക്കെ  മനസ്സിൽ  ഒരു  വീഡിയോ  പോലെ  മിന്നി മറഞ്ഞു...

അച്ചൂ  ആരാടാ  വിളിച്ചത്....?

ഉമ്മ  ചോദിച്ചു...

ഉമ്മാ  ഞാൻ  റസീനത്താന്റെ  കൂടെ  ബാംഗ്ലൂർക്ക്  പോയില്ലേ ....

അന്ന്  ഞാൻ  ഒരു  ജോലിക്ക്  അപ്ലൈ  ചെയ്‌താർന്നു...

അതിന്റെ  ഇന്റർവ്യൂ  ഡേറ്റ്  ആയെന്ന്  ഓല്  വിളിച്ച്  പറഞ്ഞതാ...

ഞാൻ  റൂമിലെത്തി....

കലണ്ടറിലേക്  ഡേറ്റ്  നോക്കിയ ഞാൻ  അറിയാതെ  തലയിൽ  കൈ  വെച്ചു പോയി...

പടച്ചോനെ  ഇന്ന്  23 ആണല്ലോ...

മറ്റന്നാൾ  ആണല്ലോ  ഇന്റർവ്യൂ...

അതും  ബാംഗ്ലൂർ  വെച്ച്...

അള്ളോഹ്  ഇനിപ്പോ നാളെ  ഇവിടന്ന്  പോണം...

അപ്പോഴാണ്  ഓർത്തത്  റസീനത്ത  ബാംഗ്ലൂർ  ഉണ്ട്...

ഇത്ത  അന്ന്  വിളിച്ചപ്പോ നമ്പർ  സേവ്  ചെയ്തിരുന്നു...

നമ്പർ  തപ്പിയെടുത്ത്
ഇത്താനെ  വിളിച്ചു....

കാര്യം  പറഞ്ഞപ്പോ ഇത്ത  ഇത്താന്റെ  അവിടത്തെ  അഡ്രസ്  sms  ചെയ്തു തന്നു...

പിറ്റേന്ന് ഞാൻ  ബാംഗ്ലൂരേക്ക്  വണ്ടി  കേറി....

ഉച്ചക്കായിരുന്നു  ബസ്സിൽ   യാത്ര തിരിച്ചത്

യാത്രയാക്കാൻ  അനീസും  മുഹമ്മദും  ഉണ്ടായിരുന്നു...

വണ്ടിയിൽ  കയറിയ പാടെ  ദിയാന്റെ  കാൾ  വന്നു...

ഇക്കാ  സൂക്ഷിച്ചു പോണേ  എന്നൊക്കെ  പറഞ്ഞ്   പെണ്ണ്  ആകെ  മൊത്തം  സെന്റി  ഡയലോഗുകൾ....

പിന്നെ  പാട്ടും  കേട്ട്  ഒരു  ഉറക്കം...

സർട്ടിഫിക്കറ്റ്കൾ  ഉള്ളത്  കൊണ്ട്  ബാഗ്  ഞാൻ  മുറുക്കി  പിടിച്ചിട്ടുണ്ട്....

ബാംഗ്ലൂർ എത്തി  ഇത്ത  പറഞ്ഞ അഡ്രസ്  വെച്ച് ടാക്സി  വിളിച്ച്  ഇത്താന്റെ  ഫ്ലാറ്റിൽ  പോയി...

രാത്രി  ഇത്താന്റെ  കൂടെ  ഞാൻ  നാട്ടിലെ  വിശേഷങ്ങളും  ഇത്ത  ബാംഗ്ലൂറിലെ  വിശേഷങ്ങളും  ഒക്കെ  പറഞ്ഞ്  അങ്ങ്  കൂടി....

പിറ്റേന്ന്  രാവിലെ  ഫ്രഷ്  ആയി ഇന്റർവ്യൂ  അറ്റൻഡ്  ചെയ്യാൻ  പോയി....

പരിജയമില്ലാത്ത  സ്ഥലം  ആയത്കൊണ്ട്  ഇത്തായും  കൂടെ  വന്നു....

പത്ത്  മുപ്പത്  ആളുകൾ  എത്തീട്ടുണ്ട്  ഇന്റർവ്യൂന്....

അൽഹംദുലില്ലാഹ്   ഇന്റർവ്യൂ  ഒക്കെ  ഭംഗിയായി  കഴിഞ്ഞു...

അന്ന്  വൈകിട്ട് റസീനത്താന്റെ  കൂടെ  കുറച്ച്  ഷോപ്പിംഗ്  ഒക്കെ  നടത്തി....

ദിയാന്  ഒരു  ചെറിയ  ഗിഫ്റ്റും  പിന്നെ  കുഞ്ഞോൾക്ക്   കുറച്ച്   ഫാൻസി  സാധനങ്ങളും  വാങ്ങി....

തിരിച്ചു  നാട്ടിലേക്ക്  വണ്ടി  കേറി...

ഇന്റർവ്യൂ  പാസ് ആകുമെന്നാണ്  എന്റെ  ഒരു  ഇത്... ഹി.. ഹി...

വണ്ടിയിൽ  കേറിയപാടെ  ഒന്നു മയങ്ങി...

നിർത്താതെയുള്ള  ഫോണിന്റെ  ശബ്ദം  കേട്ടാണ്  ഉറക്കത്തിൽ  നിന്ന്  ഉണർന്നത്...

എടുത്ത്  നോക്കിയപ്പോ ദിയ...

ഹലോ...

ഹലോ  കാക്കു  ഇങ്ങള്  പോയ  കാര്യം  എന്തായി....

ആഹ്  എല്ലാം  റാഹത്തായി മുത്തേ  തിരിച്ച്  വന്നോണ്ടിരിക്കാ....

ആഹ്  ഇങ്ങള്  നാളെ  കോളേജിൽ  വരില്ലേ....

ഇന്ഷാ  അല്ലാഹ്  വരിണ്ട്...

ന്നാ  ശെരി കാക്കു  വീട്ടിൽ  എത്തീട്ട്  വിളിക്കൊണ്ട്   ട്ടാ....

ശെരി മുത്തേ...

ഫോൺ  വെച്ചു...

പിന്നെ  ഉറങ്ങീല....

ഓളെയും  കിനാവ്കണ്ട്  അങ്ങനെ  പുറംകാഴ്ചകൾ  കണ്ടിരുന്നു....

യാത്ര  കഴിഞ്ഞ്  വീട്ടിൽ  എത്തിയപ്പോ  സമയം  രാത്രി  ഒൻപത് മണി  കഴിഞ്ഞു...

നല്ല  ക്ഷീണമുണ്ടായിരുന്നത്  കൊണ്ട്  വന്ന്  കേറിയ  ഉടനെ  ഭക്ഷണം  കഴിച്ച്  കിടന്നു...

കിടന്നത്  മാത്രമേ  ഓർമെള്ളു ....

ഫോൺ  റിംഗ്  ചെയ്യുന്നത്  കേട്ടാണ്  കണ്ണ് തുറന്നത്...

അനീസാണ്  വിളിച്ചത്...

സമയം  നോക്കുമ്പോ  7:30 am.....

ഹലോ  എന്താടാ...

ഉറക്കച്ചുവടോടെയാണ്  ഞാൻ  ചോദിച്ചത്...

അച്ചൂ  ഇയ്യ്  പൊരേൽ  എത്തിയോ....?

ആ  ഇന്നലെ  രാത്രി  എത്തീക്ക്ണ്....

ഇന്ന്  കോളേജിൽ  വരില്ലേ  ഇയ്യ് .....

ആഹ്   ഞാൻ  വർണിണ്ട്.....

ന്നാ  ശെരി  ടാ  കോളേജിൽ  കാണാ....

വേഗം  എണീറ്റ്‌  ഫ്രഷ് ആയി...

മാറ്റിയുടുത്ത്  ഇറങ്ങി  ഭക്ഷണം  കഴിച്ചു...

കുഞ്ഞോൾക്ക്  വാങ്ങിയ  സാധനങ്ങൾ   ഓളെ  ഏല്പിച്ചു...

കോളേജിൽ  പോവാനിറങ്ങിയപ്പോ  ദിയാക്ക്  വേണ്ടി  വാങ്ങിയ  ഗിഫ്റ്റ്  എടുക്കാനും   മറന്നില്ല....

കോളേജിൽ  എത്തിയപ്പോ  സുമി  ചോദിച്ചു  ഇന്റർവ്യൂനെ പറ്റി...

ഞാൻ  എന്തൊക്കെയോ  പറഞ്ഞു....

എക്സാം  അടുക്കാറായത് കൊണ്ട്  ക്ലാസ്സിലൊക്കെ  മുടങ്ങാതെ  കേറി....

ഇന്റർവെല്ലിന്  ദിയാന്റെ  അടുത്ത്  പോയി...

രണ്ടീസം  കഴിഞ്ഞ്  കണ്ടതിന്റെ  സന്തോഷം  പെണ്ണിന്റെ  നോട്ടം  കണ്ടാൽ  തന്നെ  അറിയാം...

ഒരു  സർപ്രൈസ്  ആയി ഞാൻ ഓൾക്ക്  വാങ്ങിയ  ഗിഫ്റ്റും  കൊടുത്തു...

ഗിഫ്റ്റ്  കിട്ടിയതിൽ  മൂപ്പത്തി  പെര്ത്ത്  ഹാപ്പിയാണ്...

പിന്നെ  വിശേഷം  പറച്ചിലും  ഒക്കെ  കൂടെ  പെണ്ണ്  കൊറേ  നേരം  സംസാരിച്ചു...

ക്ലാസ്സ്‌ കഴിഞ്ഞ്  വീട്ടിൽ  എത്തിയപ്പോ ഉപ്പാന്റെ  കാൾ  ഉണ്ടായിരുന്നു...

ഇന്റർവ്യൂന്  പോയ കാര്യം  എന്തായീന്നും  ചോയ്ചോണ്ട്....

എല്ലാം  റാഹത്തായി  എന്ന്  കേട്ടപ്പോ  മൂപ്പർക്കും  സമാധാനായി...

ദിവസങ്ങൾ  കടന്നു പോയി...

അടുത്താഴ്ച  എക്സാം ആണ്....

അസൈൻമെന്റും  സെമിനാർ റിപ്പോര്ട്ടുമൊക്കെ  എഴുതി  സബ്മിറ്റ്  ചെയ്യുന്നതിന്റെ  തിരക്കിലാണ്...

പിന്നെ  സമയം  അത്  ആർക്കു വേണ്ടിയും  കാത്തു  നിക്കില്ലല്ലോ....

കോളേജിൽ വെച്ച്  ദിയാനോട്  സംസാരിക്കാൻ  അവസരം  കിട്ടാറില്ലായിരുന്നു...

അതിന്റെ  പരാതിയും  പരിഭവവും  രാത്രിയിലെ  ഫോൺ കാളിൽ  പ്രതിഫലിച്ചു....

കലാലയജീവിതത്തിലെ  അവസാന  പരീക്ഷണമെന്നോണം  കോളേജിലെ  എന്റെ  അവസാന സെമസ്റ്റർ  പരീക്ഷയും  തുടങ്ങി...

കുറച്ച്  ദിവസം  ഫോൺ  ഒക്കെ  ഒഴിവാക്കി  പരീക്ഷക്ക്  തയ്യാറെടുത്തു....

എങ്കിലും  ഉള്ളിൽ  ഒരു  വേദനയായിരുന്നു...

സന്തോഷങ്ങൾ  നിറഞ്ഞു  നിന്ന കലാലയജീവിതം  ഇനി  ഏതാനും  ദിവസങ്ങൾ  കൂടെ  മാത്രം....

ഇനി പഴയപോലെ  എപ്പോഴും  എന്റെ  ദിയാനെ  കാണാൻ  കഴിയില്ലല്ലോ....

പല  പല  ചിന്തകളിലൂടെ  മനസ്സ്  കടന്ന്  പൊയ്ക്കോണ്ടിരുന്നു...

അൽഹംദുലില്ലാഹ്  പരീക്ഷ ഭംഗിയായി  തീർന്നു...

അവസാന പരീക്ഷ എഴുതി  ഹാളിന്  പുറത്തിറങ്ങി....

എന്തോ  ഒരു  യുദ്ധം  കഴിഞ്ഞ പ്രതീതിയായിരുന്നു...

എക്സാം  ആയത് കൊണ്ട്  അധികം  കുട്ടികളില്ല .....

ദിയ  വന്നിട്ടുണ്ട്...

നേരെ  ദിയാന്റെ  ക്ലാസ്സിനടുത്തേക്ക്  നടന്നു...

എന്നെ  കണ്ടതും  പെണ്ണിന്റെ  മുഖം  വിടർന്നു...

ഓള്  എന്റെടുത്തേക്ക്  വന്നു...

വിടർന്ന  മുഖമാണെങ്കിലും  പെണ്ണ്  ഒന്നും  മിണ്ടിയില്ല...

അതിന്റെ  കാരണവും  എനിക്ക്  മനസിലായി....

ഞാനും  അതേ  മാനസികാവാസ്തയിലാപോയിണേ...

അവളെയും  കൂട്ടി  സ്ഥിരം  പോകാറുള്ള  ചെമ്പകമരച്ചുവട്ടിലേക്ക്  നടന്നു...

വരാന്തയിലൂടെ  നടന്ന്  നീങ്ങുമ്പോൾ  ഞങ്ങൾക്കിടയിൽ   നിശബ്ദത തളംകെട്ടിനിന്നുണ്ടായിരുന്നു.....

വിദൂരതയിലേക്ക്  നോക്കിയാണ്  എന്റെ  നടത്തം...

ഓളോ  ഞാനോ  മിണ്ടുന്നില്ല...

രണ്ട്  പേരും  ഒരേ  മാനസികാവസ്ഥയിൽ...

ഇന്നത്തോടെ  എന്റെ  കോളേജ്  ജീവിതം  അവസാനിക്കുന്നു...

ഇനി  ഓൾക്ക്  പഴയപോലെ  എന്നെ  എപ്പോഴും  കാണാൻ കിട്ടില്ല....

ചിന്തകൾക്കിടയിൽ    എന്റെ കയ്യിൽ  എന്തോ  ഒരു  സ്പർശനം  ഞാൻ  അറിഞ്ഞു...

ഞാൻ  നോക്കിയപ്പോ ഓളുടെ  വലംകൈ  എന്റെ  ഇടംകൈയിൽ  കോർത്തു പിടിച്ചിട്ടുണ്ട്....

ചെമ്പകമര ചുവട്ടിലെ സിമെന്റ്  തറയിൽ  ഓളും  ഞാനും  ഇരുന്നു...

ഇപ്പോഴും  ഞങ്ങൾക്കിടയിൽ  മൗനമെന്ന  ശത്രു  മാത്രം.....

ഞാൻ  ദൂരേക്ക്  നോക്കിയിരിപ്പാണ്....

ഒരു  തേങ്ങലിന്റെ  ശബ്ദം  കേട്ടാണ്  ഞാൻ  ഓളുടെ  മുഖത്തേക്ക്  നോക്കിയത്...

നോക്കുമ്പോ  പെണ്ണിന്റെ  കണ്ണ്  നിറഞ്ഞൊഴുകാണ്...

അയ്യേ  ന്റെ  ദിയ  കരയാ... എന്തിനാ  മുത്തേ  ഇയ്യ്  കരയണേ....?

ഞാൻ  മുഖത്ത്  ഒരു  കളിയാക്കിച്ചിരി  വരുത്തി  ഓളോട്  ചോദിച്ചു....

കാക്കോ  ഇങ്ങക്ക്  ഇന്നത്തോണ്ട്  ക്ലാസ്സ്‌  തീരല്ലേ...

ഇനി  എന്നും  കാക്കൂനെ  കാണാൻ  കയ്യൂലല്ലോ...

ഓള്  വിങ്ങി  വിങ്ങി  പറഞ്ഞു...

അയ്യേ  ആര്  പറഞ്ഞു  കാണാൻ  കയ്യൂലാന്ന്....

അന്നെ  കാണാണ്ട്  നിക്ക്  ഒറക്കം  വരോ  മുത്തേ... അന്നെ  കാണാൻ  ഞാൻ  എന്നും  വരില്ലേ...

ഇയ്യ്  കണ്ണ്  തുടക്ക്  മുത്തേ....

പുറത്ത്  ചിരിച്ചു കാണിച്ചുകൊണ്ട് ഓളോട്  ഇത്  പറയുമ്പോഴും... എന്റെയുള്ളിൽ  ഓളുടെ  അതേ  വേദന  ഒരു  പുകയുന്ന  തീക്കനൽപോലെ ഞാനും   അനുഭവിക്കുന്നുണ്ടായിരുന്നു....

അത്  കേട്ടതും  ഓളുടെ  മുഖം  വിടർന്നു....

ഓള്  കണ്ണ് തുടച്ച്  എന്റെ  കയ്യും  ചേർത്ത് പിടിച്ച്  എന്റെ  തോളിൽ തല ചായ്ച്ചിരുന്നു...

അങ്ങനെ  ഇരിക്കുമ്പോൾ  ഇത്രെയും  എന്നെ  സ്നേഹിക്കുന്ന  ഒരു  പെണ്ണിനെ  എനിക്ക്  കിട്ടിയതിന്റെ  അഹങ്കാരവും  എനിക്കുണ്ടായിരുന്നു....

കാക്കൂ  ഞാൻ  ഒരു  കാര്യം ചോയിച്ചാ  ഇങ്ങള്  സത്യം പറയോ...?

ഇയ്യ്  ചോയിക്ക് മുത്തേ....

ഓളെ  ഒന്ന്  റിലാക്സ്  ആക്കാൻ  വേണ്ടി  ഞാൻ  തമാശ രൂപേണ  പറഞ്ഞു...

കാക്കൂന്  എന്നെ  കെട്ടാൻ   കഴിഞ്ഞില്ലേൽ  കാക്കു  ന്താ  ചെയ്യാ....?

അത്  കേട്ടതും  മനസ്സിൽ  ഒരു  മിന്നാലുപാഞ്ഞു...

ഇങ്ങനെ  പെണ്ണ്  എടങ്ങേറാക്കൂന്ന്  കരുതീല...

വിഷമം  ഉള്ളിലൊതുക്കി  ഞാൻ  ഓളോട്  പറഞ്ഞു....

ഇയ്യ്  വേണ്ടാത്ത  ചോദ്യം  ഒന്നും  ചോയിക്കല്ലേ  മുത്തേ....

അന്നെ  പടച്ചോൻ ഞമ്മക്ക്   തന്നെ  തരും...

കാക്കൂ  അഥവാ  ഇങ്ങക്ക്  ന്നെ  കെട്ടാൻ  കഴിഞ്ഞില്ലേൽ  ഇങ്ങള്  മറ്റൊരു  ദിയാനക്ക്  വേണ്ടി  കാത്തിരിക്കണം ട്ടോ....

ഇയ്യ്  ഒന്ന്  മുണ്ടാണ്ടിരിക്ക്  മുത്തേ...നിക്ക്  ദേഷ്യം  വരിണ്ട്  ട്ടോ....

വിഷമകൊണ്ടാണെങ്കിലും  ഞാൻ  അല്പം കടുപ്പിച്ച്  പറഞ്ഞു...

പിന്നെ  പെണ്ണ്  അതിനെപറ്റി  ഒന്നും  പറഞ്ഞില്ല...

മറ്റു വർത്താനങ്ങളൊക്കെ   പറഞ്ഞ്  കൊറേ  നേരം  ഇരുന്നു...

അവളോട്‌  യാത്ര  പറഞ്ഞ്  മടങ്ങുമ്പോ  പെണ്ണിന്റെ  കണ്ണൊക്കെ  നിറയുന്നുണ്ട്...

അവളെ  കാണിക്കാതെ  ഞാൻ  മുഖം  തിരിച്ചെങ്കിലും  എന്റെ  കണ്ണുകളും  അറിയാതെ  നിറയുന്നുണ്ടായിരുന്നു....

വീട്ടിലേക്കുള്ള  വഴിയിലൂടെ  വണ്ടിയോടിക്കുമ്പോഴും  മനസ്സ്  ഓളോടൊപ്പമായിരുന്നു...

വീട്ടിൽ എത്തീട്ടും  മനസ്സിന്  എന്തോ  വല്ലാത്തൊരു  ഹാലിലാണ്...

ഇനി  പഴയത്  പോലെ  എന്നും  ന്റെ  ദിയാനെ  കാണാനും  സംസാരിക്കാനും  കഴിയോ...?

റബ്ബേ   എന്തൊരു  അവസ്ഥയാണ്  ഇത്...

ഇനി  കോളേജിലേക്ക്  രാവിലെ  ഒരുങ്ങിയുള്ള  യാത്രയില്ല...

കലാലയം  ഇന്ന് മുതൽ  അന്ന്യമായി...

പന്ത്കളിയും  കറക്കവുമൊക്കെയായി  ദിവസങ്ങൾ  തള്ളിനീക്കി...

എന്നും  വൈകിട്ട്  ദിയാനെ  കാണാൻ  കോളേജിന്റെ  ബസ്റ്റോപ്പിന്  മുന്നിൽ  പോകും...

സന്തോഷവും  സങ്കടങ്ങളും  പിണക്കങ്ങളും  ഇണക്കങ്ങളും  നിറഞ്ഞ  ഞങ്ങളുടെ  പ്രണയം  വീണ്ടും  മുന്നോട്ട്  പോയി....

എന്നും  രാത്രിയുള്ള  ഫോൺ വിളിക്കിടയിൽ  ഒരു  ദിവസം  ദിയ  പറഞ്ഞു.....

കാക്കൂ  അടുത്താഴ്ച  ഉപ്പ  നാട്ടിൽ  വർണിണ്ട്...

അത്  പറയുമ്പോ പെണ്ണ്  നല്ല  സന്തോഷത്തിലാണ്...

പാവം  ഉമ്മയില്ലാത്ത  ഓൾക്ക്  ഉപ്പാന്ന്  വെച്ചാ  ജീവനാണ്...

ഹാ... കോളടിച്ചല്ലോ മുത്തേ....

മ്മ്മ്... കാക്കൂ പിന്നേ...

മ്മ്മ്... പറ  മുത്തേ...

കാക്കൂ....ഞാൻ  ഉപ്പാനോട്  മ്മള  കാര്യം  തുറന്ന്  പറയാൻ  പോവാ...

അത്  കേട്ടപ്പോ  എനിക്ക്  എല്ലാ കാമുകന്മാർക്കും  തോന്നുന്ന ഒരുതരം പേടിയൊക്കെ  തോന്നി.... എങ്കിലും  ഞാൻ  പുറത്ത്  കാണിച്ചില്ല....

അത്  വേണോ  മുത്തേ...?

അതെന്താ  കാക്കൂ....?

അല്ലാ  ഒരു  ജോലിയൊക്കെ  നോക്കീട്ട്  ഞാൻ  തന്നെ  അന്റെ  ഉപ്പാനോട്  വന്ന്  പെണ്ണ്  ചോദിച്ചാ പോരെ  മുത്തേ....?

കാക്കൂ... ഞാൻ എന്റെ  എല്ലാ കാര്യങ്ങളും   ഉപ്പാനോട്  തുറന്ന്  പറയാറുണ്ട്...

മ്മള  കാര്യം  മാത്രം  ഞാൻ  ഇത്രേം നാളും  ഉപ്പാനോട്  മറച്ചു  വെച്ചു....

നിക്ക്  ഉറപ്പാ  ന്റെ  ആഗ്രഹത്തിന്  ഉപ്പ  എതിര്  നിക്കില്ല...

മ്മ്മ്... അന്റെ  ഇഷ്ടം പോലെ....

ഇയ്യ്  പറഞ്ഞോക്ക്...

സംസാരത്തിനിടയിൽ  എപ്പോഴോ  നിദ്രയിൽ ആണ്ടു പോയി...

ഉമ്മാന്റെ  വിളി കേട്ടാണ്  ഉണർന്നത്...

അപ്പോഴേക്കും  സുബഹി ബാങ്ക്  കൊടുത്തിരുന്നു...

വേഗം  പള്ളിയിൽ  പോയി വന്നു...

കുറച്ച് നേരം  ഫോണിൽ  കളിച്ചോണ്ടിരുന്നു...

പിന്നേം  കിടന്നു....

ഉച്ചക്ക്  ഉമ്മ  വിളിച്ചുണർത്തി....

ഭക്ഷണം കഴിച്ച്  വന്ന്  ഉമ്മറത്ത്  ഇരുന്നപ്പോഴാണ്  ഉപ്പാന്റെ  കാൾ  വന്നത്...

ഹലോ  അസ്സലാമുഅലൈക്കും  ഉപ്പാ...

വഅലൈകും സലാം.... അച്ചൂ  സുഖല്ലേ  അനക്ക്....

ആഹ്  സുഖാണ് ഉപ്പാ....

ആഹ്... അച്ചൂ  ഞാൻ  വിളിച്ചത്  ഒരു  പ്രധാന  കാര്യം  പറയാനാ....

അത്  പറയുമ്പോ ഉപ്പാന്റെ  സ്വരം  സാധാരണയിൽ  നിന്നും  വെത്യസ്തമായിരുന്നു...

എന്താ  ഉപ്പാ... എന്തെങ്കിലും  പ്രശ്നം  ഉണ്ടോ...



 
                       🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸    *അച്ചൂന്റെ മണവാട്ടി*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸     *PART:13*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸  ✍🏻 *Adil Bin Basheer*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸      *8593929790*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

പ്രിയപ്പെട്ട  വായനക്കാരെ

ഈ  ഭാഗം  ഞാൻ  എന്റെ  പ്രവാസി  സുഹൃത്തുക്കൾക്കായി  സമർപ്പിക്കുന്നു...

കഴിഞ്ഞ ഭാഗത്തിന്  നിങ്ങൾ  നൽകിയ  പിന്തുണക്ക്  ഹൃദയം  നിറഞ്ഞ  നന്ദി...

ഇനിയും  പിന്തുണ  പ്രതീക്ഷിക്കുന്നു....

പോസ്റ്റ്  ചെയ്യാൻ  താമസിച്ചതിൽ  ക്ഷമ  ചോദിക്കുന്നു....

************************************


ഏയ്  പ്രശ്നം  ഒന്നുമല്ലടാ...

പിന്നെന്താ  ഉപ്പാ....?

അച്ചൂ...  ന്റെ  കമ്പനിയിൽ  ഒരു  വിസ  ഒഴിവുണ്ട്...

നല്ല  ജോലിയും  നല്ല  ശമ്പളോം  ഒക്കെയാണ്...

അനക്ക്   താല്പര്യണ്ടോന്ന്  ചോദിക്കാനാ ഞാൻ  വിളിച്ചേ....

അനക്ക്  സമ്മതാണെങ്കി  മ്മക്ക്   ഈ  വിസ  തരപ്പെടുത്താം....

എന്തായാലും അന്റെ  പഠിപ്പൊക്കെ  കയിഞ്ഞില്ലേ...

ഇനിയൊരു  ജോലിയൊക്കെ  വേണ്ടേ  അനക്ക്....

ഉപ്പാ  ഞാൻ  ഒരു  കാര്യം  പറഞ്ഞാ  ഇങ്ങള്  വഴക്ക്  പറയല്ല്...

മ്മ്മ്.... എന്താ  കാര്യം....

ഉപ്പ  ഒന്ന്  ഇരുത്തി  മൂളി...

ഞാൻ  അല്പം  പേടിയോടെയാണെങ്കിലും  പറഞ്ഞു...

ഉപ്പാ.... എനിക്ക്  അല്ല  ഇപ്പൊ ഒരു  ജോലിയുടെ  ആവശ്യം....

മ്മക്ക്  ഈ  വിസ  മമ്മൂന്   കൊട്ക്കാ....

ഓനാ  ഇപ്പൊ  ഒരു  ജോലി  വേണ്ടത്...

ഇങ്ങള  അടുത്ത  വരവിന്  കുഞ്ഞോളെ  ഓനെ  എൽപ്പിക്കണ്ടേ....?

അതുമല്ല  എത്രാന്ന്  വെച്ചിട്ടാ  ഓനും   ഓന്റെ  ഉമ്മയും... ഓന്റെ   മാമാന്റെ  ചെലവിൽ  കഴിയാ....

ഇപ്പൊ  ഈ  വിസ  ഓന്  കൊട്ത്താ  അത്  ഒന്നും  ഓന്റെ  ഉമ്മാനും  പിന്നെ  മ്മള കുഞ്ഞോൾക്കും  നല്ലതല്ലേ....

ഇങ്ങക്ക്  സമ്മതാണെങ്കി ഞാൻ  ഓനോട്‌  സംസാരിക്കാ....

ഹ്മ്മ്മ്മ്   ഇയ്യ്  പറഞ്ഞതും  ശെരിയാ  അച്ചൂ....

ഞാനും  അത്  ചിന്തിച്ചില്ല....

ഇയ്യ്  എന്തായാലും  ഓനോട്‌  ഒന്ന്  ചോയ്ചോക്ക്... ട്ടാ...

ഓന്  സമ്മതാണെങ്കി  മ്മക്ക്  അത്  തരപ്പെട്താ....

ശെരി  ഉപ്പാ  ഞാൻ  ഓനോട്‌  ചോയിച്ചിട്ട്  വിളിക്കാ....

ആഹ്  എന്നാ  ശെരി  അസ്സലാമുഅലൈക്കും...

വഅലൈകും സലാം  ഉപ്പാ...

ഞാൻ  ഉമ്മാനോട്  ഒന്നും  പറഞ്ഞില്ല...

മമ്മൂനോട്  സംസാരിച്ചിട്ട്  പറയാന്നു  വെച്ചു...

വൈകിട്ട്  ഞാൻ  ഗ്രൗണ്ടിൽ  വെച്ച് മമ്മൂനോട്  കാര്യം  പറഞ്ഞു...

അച്ചൂ  നിക്ക്  സമ്മതാണ്  ടാ....

പക്ഷേ  ഉമ്മ  വീട്ടിൽ  ഒറ്റക്കല്ലേ  ഉള്ളു...

മമ്മു  ഒരു  ദയനീയതയോടെ  പറഞ്ഞു...

എന്താടാ  മമ്മൂ ഇയ്യ്  ഇങ്ങനെ  പറയുന്നേ...

അന്റെ  ഉമ്മ  മ്മളേം കൂടെ  ഉമ്മ  അല്ലേടാ...

എന്തെങ്കിലും  വന്നാൽ  മ്മള്  രണ്ടാളും  ഈടെ  ഇല്ലേ....

അനീസ്  പൊട്ടിതെറിക്കുന്ന മാതിരി  ഇടക്ക് കേറി  പറഞ്ഞു....

മമ്മു  മാത്രല്ല  ഞാനും  ഞെട്ടി...

കളി  കഴിഞ്ഞ്  മമ്മൂന്റെ  വീട്ടിലേക്ക്  പോയി ....

ഓന്റെ  ഉമ്മാനോട്  കാര്യം  പറഞ്ഞു...

ഉമ്മക്കും  വല്ല്യ  സന്തോഷായി...

രാത്രി  വീട്ടിൽ  വന്നപ്പോ  ഉമ്മായും  കുഞ്ഞോളും  ഇക്കാര്യം എന്നോട്  ഇങ്ങോട്ട്  ചോദിച്ചു....

ഉപ്പ  വിളിച്ചു  പറഞ്ഞിട്ടുണ്ടാകും...

ഉമ്മക്കും  സന്തോഷായി...

അച്ചൂ  ഇയ്യ്  ചെയ്തത്  തന്ന്യാ  ശെരി...

ഓനാണ്  ഇപ്പൊ  ഒരു  ജോലിയുടെ  ആവശ്യം...

കുഞ്ഞോളെ  ഓന്റെ  കയ്യിൽ  ഏല്പിക്കാനുള്ളതല്ലേ....

ഈ  ഡയലോഗ്  ഉമ്മ  എന്നോട്  പറഞ്ഞപ്പോ....

കൂടെ നിന്ന കുഞ്ഞോള്  നാണിച്ച്  മുഖം താഴ്ത്തി  അകത്തേക്ക്  കേറി  പോയി...

പിന്നെ  എല്ലാം   പെട്ടന്നായിരുന്നു...

ഒരു  മാസത്തിനുള്ളിൽ  ഓന്  പോകാനുള്ള  കാര്യങ്ങൾ  റെഡിയായി...

ഉപ്പ  ഓനുള്ള  വിസ  അയച്ചു...

പോകാനുള്ള  ഡേറ്റ്  ആയി...

നാളെയാണ്  മമ്മൂന്റെ  യാത്ര...

ഞാനും  ഉമ്മായും കുഞ്ഞോളും  കൂടി  ഓന്റെ  വീട്ടിലേക്ക്  പോയി...

കുഞ്ഞോൾ  നാണം കൊണ്ട്  മമ്മൂന്റെ  കൺവെട്ടത്തു നിന്ന്  ഒഴിഞ്ഞു  നടക്കാണ്....

അനീസ്  ഇടക്കിടക്ക്  ഓളെ  നോക്കി  ആക്കിച്ചിരിക്കുന്നത്  ഞാനും  കണ്ടു...

എനിക്കും  അപ്പോൾ  ചിരിയാണ്  വന്നത്....

രാത്രി  ബാഗ്  പാക്കിങ്ങും   കഴിഞ്ഞു...

രാവിലെയാണ്  യാത്ര...

ഓനെ  എയർപോർട്ടിൽ കൊണ്ടാക്കിയത്  ഞാനും  അനീസുമായിരുന്നു....

എയർപോർട്ടിന് ഉള്ളിൽ  കേറാൻ നേരം  യാത്ര  പറയുമ്പോ  ഓന്റെ  കണ്ണൊക്കെ  നിറയുന്നുണ്ടായിരുന്നു....

ഓൻ  എന്നേം  അനീസിനേം കെട്ടിപിടിച്ചു യാത്ര  പറഞ്ഞു...

ഞങ്ങടെ  രണ്ടാൾടേം  കണ്ണും  നിറഞ്ഞതോടെ  പിന്നെ  അവിടെ  നിന്നില്ല..

ഓനെ  വേഗം  എയർപോർട്ടിനകത്തേക്ക്  കേറ്റി  വിട്ടിട്ട് ...   തിരിച്ചു പോന്നു...

തിരിച്ചു  വരുന്ന വഴി  അനീസാണ്  വണ്ടി  ഓടിച്ചത്...

ഞാൻ  സൈഡിൽ  ഇരുന്ന്  പുറത്തെ  കാഴ്ചകൾ  കണ്ടിരുന്നു...

പതിനാലു  വർഷം  നിഴല് പോലെ  കൂടെ നടന്ന  ചങ്ങായി...

ഓൻ  പോയപ്പോ  മനസ്സ്  രണ്ടായി  പിളർന്നപോലെയായിരുന്നു....

കാഴ്ചകൾ  കണ്ടിരിക്കുമ്പോഴും...

ഓനോടൊത്തുള്ള കുട്ടിക്കാലം മനസ്സിലൂടെ  മിന്നി  മറഞ്ഞു....

ഒരുമിച്ച്  സ്കൂളിൽ  പോയതും...

കളിക്കളത്തിൽ  മഴയത്തും  വെയിലത്തുമൊക്കെ  ഒരുമിച്ച്  കളിച്ചതും....

ചെറിയ  പ്രശ്നങ്ങൾക്ക്   വഴക്ക്  കൂടിയതും...

പിണങ്ങി  നടന്നതും ....

തല്ലു  കൂടിയതും....

എല്ലാം  ഇന്നലെ  കഴിഞ്ഞ പോലെ....

യാത്ര  കഴിഞ്ഞ്  വീട്ടിൽ  എത്തി...

എന്തോ  മനസ്സ്  വല്ലാതെ അശ്ശോസ്തമായിരുന്നു...

വൈകിട്ട്  കളിക്കാനും  പോയില്ല...

ദിവസങ്ങൾ  പലതും  കഷ്ടപ്പെട്ട്  തള്ളി  നീക്കി...

ഇതിനിടയിൽ  ദിയാന്റെ ഉപ്പ  നാട്ടിൽ  വന്ന വിവരം  ഓള്  എന്നെ  വിളിച്ചു  പറഞ്ഞാർന്നു....

ഒരു  ദിവസം...

രാവിലെ  ഒരു  പത്ത്  മണിയായിക്കാണും...

ഞാൻ  ഉമ്മറത്ത്  ഇരിക്കായിരുന്നു...

പോസ്റ്റുമാൻ  ഒരു  ലെറ്റർ  കൊണ്ട്  തന്നു...

തുറന്നു വായിച്ചു...

എനിക്ക്  സന്തോഷംകൊണ്ട്  തുള്ളിച്ചാടാനാണ്  തോന്നിയത്...

കാര്യം  വേറൊന്നും അല്ലാട്ടോ...

ഞമ്മള്  ബാംഗ്ലൂര്  ഇന്റർവ്യൂന്  പോയില്ലേ..... അത്  പാസ്സായി.....

ഞമ്മക്ക്  സെലെക്ഷൻ  കിട്ടി.... ഹി... ഹി...

അതിന്റെ  ലെറ്ററാ....

ഉടനെ  ഉമ്മാനെ  കൊണ്ടോയി  കാണിച്ചു...

ഉമ്മാക്ക്  സന്തോഷായി...

അൽഹംദുലില്ലാഹ്  ന്റെ  കുട്ടിക്ക്  പടച്ചോൻ  വിധിച്ചത്  കിട്ടി...

അച്ചൂ  ഇയ്യ്  ഉപ്പാനേം  മമ്മൂനേം  വിളിച്ച്  പറഞ്ഞാള...

ശെരി  ഉമ്മാ...

ഞാൻ  ഉപ്പാനേം  മമ്മൂനേം  വിളിച്ച്  പറഞ്ഞു...

അവരൊക്കെ  വല്ല്യ  സന്തോഷത്തിലാണ്...

അനീസിനെ  വിളിച്ചു ....

ഓൻ  ആദ്യം  ചെലവാണ്  ചോദിച്ചത്... ഹി... ഹി...

ദിയാനെ  വിളിച്ചു  കാര്യം  പറഞ്ഞു...

ഓൾക്ക്  എന്നെക്കാളും  സന്തോഷം...

നല്ലൊരു  പോസ്റ്റിലാണ്  ജോലി  കിട്ടിയത്...

അതും  നാട്ടിലല്ല  സൗദിയിൽ...

പക്ഷേ  ജോലിക്ക്  ജോയിൻ ചെയ്യാൻ  ഇനി  മൂന്നു  ആഴ്ചയെ  ബാക്കിയുള്ളു...

ഇത്  കേട്ടപ്പോ  ഉമ്മാക്കും കുഞ്ഞോൾക്കും  സങ്കടായി...

ദിയാന്റെ  കാര്യം  പറയണ്ടല്ലോ  മൂപ്പത്തികരച്ചിലോട്കരച്ചിൽ... 

അതിലേറെ  വിഷമം  എനിക്കും...

ദിവസങ്ങൾ  കടന്നു...

ഇനി  രണ്ട്  ദിവസമേ  ഉള്ളു  പോകാൻ...

വൈകിട്ട്  കളിക്കാൻ  ഗ്രൗണ്ടിലേക്ക്  പോയപ്പോ  മനസ്സിൽ  ഒരു  വിങ്ങലായിരുന്നു...

പോകുന്ന വഴിക്ക്  ഞാൻ  ചുറ്റും  ഒന്ന്  നന്നായി  വീക്ഷിച്ചു....

എന്തോ  വല്ലാത്ത  ഒരു  ഏകാന്തത  ഫീൽ  ചെയ്യുന്ന പോലെ...

ഗ്രൗണ്ടിൽ  എത്തിയപ്പോ  ഗ്രൗണ്ടിന്റെ  ഓരത്ത്  ഇരുന്ന്  ഞാൻ  ചിന്തിച്ചു..

റബ്ബേ  രണ്ട്  ദിവസം  കൂടി  കഴിഞ്ഞാൽ  ഈ  ഗ്രൗണ്ടും  എനിക്ക്  അന്ന്യമാണ്...

ഈ   നാടും  എനിക്ക്  അന്ന്യമാകും...

ഒരുപക്ഷേ  ഇതേ  വേദനയോടെയാകും  എല്ലാ  പ്രവാസികളും  സ്വന്തം  നാട്  വിട്ട്  പോകുന്നത്....

റബ്ബേ  അപ്പൊ  ന്റെ  ഉപ്പ  ഇത്രേം  നാളും  ഈ  വേദനയല്ലേ  അനുഭവിച്ചിട്ടുണ്ടാവാ...

റബ്ബേ  വല്ലാത്തൊരു  അവസ്ഥ  തന്നെ....

രാത്രി  കിടക്കാൻനേരം  ദിയ  വിളിച്ചു...

പെണ്ണ്  ഭയങ്കര  വിഷമത്തിലാണ്...

ഒരുപാട് കരഞ്ഞു...

കരഞ്ഞുകൊണ്ടാണെങ്കിലും  ഒരുപാട്  സംസാരിച്ചു...

എന്നെ  കാണാതിരിക്കുന്നതിൽ  ഓൾക്ക്  വല്ല്യ  സങ്കടണ്ട്...

അതിനെക്കാൾ  സങ്കടണ്ട്  എനിക്ക്...

നാഥാ  നീ  ഓളെ  ഈ  *അച്ചൂന്റെ  മണവാട്ടി* യായി  തരണേ....

ഞാൻ  മനസ്സാലെ  പടച്ചോനോട്  തേടി...

ഓൾടെ  കരച്ചിൽ കേട്ട്  അറിയാതെ  എന്റെ  കണ്ണും  നിറഞ്ഞു...

പിറ്റേന്ന്  ടൗണിൽ  പോയി...

യാത്രക്കായി  കുറച്ച്  സാധനങ്ങൾ  വേടിക്കാനുണ്ടായിരുന്നു...

ടൗണിൽ പോയി  സാധനങ്ങൾ  വാങ്ങി  തിരിച്ചു  വരികയായിരുന്നു...

ഉച്ചയായത്കൊണ്ട്   റോഡിൽ  അധികം  വണ്ടികൾ  ഇല്ല...

ആളൊഴിഞ്ഞ ഒരു  സഥലത്ത്  കൂടി  വണ്ടി  ഓടിച്ചു  വരികയായിരുന്നു...

പെട്ടന്ന്  ഒരു ചുമന്ന  സ്വിഫ്റ്റ്  കാർ  എന്റെ




🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸    *അച്ചൂന്റെ മണവാട്ടി*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸     *PART:14*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸  ✍🏻 *Adil Bin Basheer*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸      *8593929790*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

പ്രിയപ്പെട്ട  വായനക്കാരെ

ഈ  ഭാഗം  എത്രത്തോളം  നിങ്ങക്ക് ഇഷ്ടമാകും  എന്ന്  അറിയില്ല...

ഈ  ഭാഗം  പോസ്റ്റ്‌  ചെയ്യാൻ  വൈകിയതിൽ  ക്ഷമ  ചോദിക്കുന്നു....

കഴിഞ്ഞ ഭാഗത്തിന്  നിങ്ങൾ  നൽകിയ  പിന്തുണക്ക്  ഹൃദയം നിറഞ്ഞ  നന്ദി...

ഇനിയും  പിന്തുണ  പ്രതീക്ഷിക്കുന്നു....

ചില  തിരക്കുകൾ  കാരണമാണ്  പോസ്റ്റ്‌  ചെയ്യാൻ  വൈകിയത്....

*************************************

പരിജയമില്ലാത്ത  വണ്ടിയാണ്....

പടച്ചോനെ  ഇതാരാ.... വണ്ടിയൊക്കെ  തടഞ്ഞു  നിർത്താൻ....

ഡ്രൈവിംഗ് സീറ്റിൽ  നിന്നും  ഒരു  വെള്ള മുണ്ടും  ഷർട്ടും  ധരിച്ച  ഒരാൾ  ഇറങ്ങി....

വണ്ടിയിൽ  അയാൾ  ഒറ്റക്കെ  ഉണ്ടായിരുന്നുള്ളു  എന്ന്  മനസിലായി....

മുഖം  കണ്ടിട്ട്  എവിടെയോ  കണ്ട നല്ല  പരിചയം...

ആരാണെന്ന്  മനസ്സിലാകുന്നില്ല....

അയാൾ  എന്റെടുത്തേക്ക്  നടന്നു  വന്നു....

അടുത്ത്  എത്തീട്ടും  എനിക്ക്  ആളെ  പിടികിട്ടിയില്ല...

അസ്സലാമുഅലൈക്കും....

വഅലൈകും  സലാം....

അജ്മൽ  അല്ലേ....?

അതേ  ആരാ  മനസിലായില്ല....

വിരോധമില്ലെങ്കിൽ  നമുക്ക്  അല്പം  മാറി  നിന്ന്  സംസാരിക്കാം....

ഒരു  പുഞ്ചിരിയോടെ  അയാൾ  എന്നോട്  പറഞ്ഞു....

ഓഹ്  അതിനെന്താ...

ഞങ്ങൾ  വണ്ടി  അവിടെ  വെച്ച്  നടന്ന്  അല്പം  മാറി  നിന്നു...

അല്ലാ  നിക്ക്  ആരാന്നു  മനസിലായില്ല...

ഞാൻ  മുഖത്ത്  സംശയഭാവത്തോടെ  അയാളോട്  ചോദിച്ചു....

ഓഹ്  ഞാൻ  നിസാർ..... നിസാർ  ഹാജി  എന്ന്  പറഞ്ഞാൽ  നാട്ടിലറിയും...

പുഞ്ചിരിച്ചു കൊണ്ട്  അയാൾ  എനിക്ക്  ഹസ്ത ദാനം  നൽകി....

ഓഹ്...

ആരാണെന്ന്  എനിക്ക്  മനസ്സിലായില്ലെങ്കിലും   ഞാനും  നിറപുഞ്ചിരി  നൽകിക്കൊണ്ട്  അയാളുടെ  ഹസ്തദാനം  സ്വീകരിച്ചു...

മോനെ  ഞാൻ  ദിയാനാന്റെ  ഉപ്പയാണ്...

അത്  കേട്ടപ്പോ  ഞാനൊന്നു  ഞെട്ടി....

ഉപ്പ  നാട്ടിൽ  എത്തി  എന്ന്  ദിയ  എന്നോട്  വിളിച്ചു  പറഞ്ഞതും....

മുമ്പ്  ഒരിക്കൽ  ഉപ്പയാണെന്ന്  പറഞ്ഞ്  എനിക്ക്  ഒരു  ഫോട്ടോ  അയച്ചു  തന്നതും....

ഉപ്പ  എന്ന വാക്ക്  ഉച്ചരിക്കുമ്പോൾ  ദിയാന്റെ  മുഖത്ത്  വിരിയുന്ന   ചിരിയും ....

എല്ലാം  ഒരു  നിമിഷം  മനസ്സിലൂടെ  മിന്നി മറഞ്ഞു....

പെട്ടന്ന്  ബോധം  വന്നത് പോലെ  ഞാൻ  ധൈര്യം  സംഭരിച്ച്  അയാളോട്  പറഞ്ഞു....

ആഹ്  ഇങ്ങളെ  ഞാൻ  അങ്ങട്  വന്ന്  കാണാനിരിക്കാർന്നു.... അപ്പോഴാ  ഇങ്ങള്  ഇങ്ങട്ട്  വന്നത്....

അദ്ദേഹത്തോട്  സംസാരിക്കാൻ  ഉള്ളിൽ  തികഞ്ഞ ഭയമുണ്ടെങ്കിലും...

അതിന്  ഒരു  മുഖംമൂടി  എന്നോണം  ഞാൻ  ഒരു  നിറഞ്ഞ  ചിരി ചുണ്ടിൽ  ഫിറ്റ്‌ ചെയ്തിട്ടുണ്ട്...

പിന്നീട്  അദ്ദേഹം  എന്നോട്  സംസാരിച്ചപ്പോഴും  അദ്ദേഹത്തിന്റെ  മുഖത്തെ  പുഞ്ചിരി  അത് പോലെ  തന്നെ  ഉണ്ടായിരുന്നു...

മോനേ  ദിയ  എന്നോട്  എല്ലാം  പറഞ്ഞു...

നിങ്ങൾ  തമ്മിലുള്ള  ഇഷ്ടവും  അനക്ക്  ജോലി  കിട്ടിയതും  ഒക്കെ...

പ്രതീക്ഷയുടെ  വെളിച്ചത്തോടെയുള്ള  ഒരു  നോട്ടം  ഞാൻ  അദ്ദേഹത്തിന്റെ  മുഖത്തേക്ക്  നോക്കി...

അദ്ദേഹം  തുടർന്നു...

മോനേ  ദിയ എന്റെ  ഒറ്റ  മോളാണ്...

ഉമ്മയില്ലാതെ  വളർന്ന കുട്ടിയാ....

ഞാനായിരുന്നു  ഓൾക്  എല്ലാം...

ഓളുടെ  ആഗ്രഹം  നടത്തിക്കൊടുക്കാൻ  നിക്ക്  ആഗ്രഹണ്ട്...

അത്  കേട്ടപ്പോ  ഞമ്മള മനസ്സിൽ  ഒരു  കുളിർമഴ  പെയ്തു....

പക്ഷേ  പിന്നീട്  അദ്ദേഹം  പറഞ്ഞ വാക്കുകൾ  ആ  മഴയുടെ  ആയുസിനെ  തകർത്തെറിഞ്ഞു....

മോനേ  നിക്ക്  ഓളെ  അനക്ക്  നിക്കാഹ്  ചെയ്ത്  തരാൻ  കയ്യൂല....

അത്  കേട്ടപ്പോ  മനസ്സിൽ  ഒരു  ഇടിമിന്നല്  പാഞ്ഞു...

മനസ്സിൽ ഒരു  അമ്പു തറച്ചു  കയറിയ പോലെ....

അദ്ദേഹം  തുടർന്നു....

മോനേ  ദുബായിലാണ്  ഞാൻ  ജോലി  ചെയ്യുന്നത്...

അവിടത്തെ  ന്റെ  ഉറ്റ  സുഹൃത്തിന്റെ  മകനുമായി  ദിയാന്റെ  നിക്കാഹ്  ഞാൻ  മുമ്പേ  തീരുമാനിച്ചതാ....

മൂപ്പർക്ക്  ഞാൻ  വാക്ക്  കൊടുത്തു....

അദ്ദേഹം  പറയുന്ന വാക്കുകൾ   മൂർച്ച  കൂടിയ  ആയുധം   പോലെ എന്റെ   മനസ്സിൽ  തറച്ചു  കയറുന്നുണ്ട്....

നിൽക്കുന്നിടം  ഭൂമി  പിളർന്നു  താഴേക്കു പോകുന്നപോലെയുള്ള  ഫീലിംഗ്...

മോൻ  എന്നോട്  ക്ഷെമിക്കണം....

മൂപ്പർക്ക്  ഞാൻ  വാക്ക്  കൊടുത്തുപോയതാണ്  നിക്കാഹിന്....

അത്  നിക്ക്  നടത്തിയേ  പറ്റു....

അത്  ഉപേക്ഷിച്ച്  നിങ്ങളുടെ  നിക്കാഹ്  ഞാൻ  നടത്തിയാൽ....

അത്  എന്റെ  അഭിമാനത്തിന്  മാത്രമല്ല   ഞങ്ങൾക്കിടയിലെ  സൗഹൃദത്തിന്  പോലും  ക്ഷെധo  വരുത്തിയേക്കാം....

എന്നെ  ഒരുപാട്  സഹായിച്ച വെക്തിയാണ്  അദ്ദേഹം....

അദ്ദേഹത്തിന്  കൊടുത്ത വാക്ക്  ഞാൻ  തെറ്റിക്കില്ല...

മോൻ  ദിയാനെ  മറക്കണം... ഇനി  ഓളുമായി അടുക്കരുത്...

എന്നാൽ  ചിലപ്പോ    നിക്ക്   ഓളുടെ  നിക്കാഹ്  നടത്താൻ  കഴിഞ്ഞൂന്ന്  വരില്ല....

ഇത്  പറയുമ്പോ അദ്ദേഹത്തിന്റെ  കണ്ണുകൾ  നിറയുന്നുണ്ടായിരുന്നു...

അദ്ദേഹം  എന്റെ  അടുത്ത്  വന്ന്  എന്റെ  തോളിൽ  കൈ വെച്ച് കൊണ്ട്  പറഞ്ഞു....

മോനേ  ഇയ്യും  നാളെ  ഒരു  ഉപ്പ ആകേണ്ടവനാണ്....

അനക്കും  ഇങ്ങനൊരു  അവസ്ഥ  വന്നാൽ..........

മോൻ  മനസ്സിലാക്കുമെന്ന്  കരുതുന്നു....

ന്നോട്  മോൻ  ക്ഷമിക്കണം....

ഇതും  പറഞ്ഞ്  മൂപ്പര് വണ്ടിയെടുത്ത്   പോയി....

എന്ത്  ചെയ്യണമെന്നറിയാതെ വല്ലാത്തൊരു  അവസ്ഥയിൽ  ഞാൻ  നിന്നു..

ഒരുതരം  മരവിപ്പ്...

കണ്ണിൽ  ഇരുട്ട്  കയറുന്നപോലെ....

ശരീരം  തളരുന്ന പോലെ....

മനസ്സിന്റെ  ശക്തിയില്ലായിമ കൊണ്ടാകാം  കൈക്കും  കാലിനും  ശക്തിയില്ല...

ദിയാനോടൊത്തുള്ള  സന്തോഷം  നിറഞ്ഞ സുന്ദര  നിമിഷങ്ങൾ  ചിന്തകളിലപ്പോൾ  കടന്നു പോയി....

ഓളോട്  സംസാരിച്ചിരുന്ന നിമിഷങ്ങളും...

ചിരിയോടെയുള്ള  തിളക്കമാർന്ന  മൊഞ്ചുള്ള  ഓളുടെ  മുഖവും...

കാക്കോ  കാക്കോ  എന്ന്  വിളിച്ചോണ്ട്  ഓള്  പിറകെ  നടന്നതും...

ബുള്ളെറ്റിൽ  ഓളും  ഞാനും  ഒരുമിച്ച്  പോയതും...

എല്ലാം  എന്നെ  കുത്തി  നോവിക്കുന്നുണ്ടായിരുന്നു....

ഉള്ളിലെ വേദന  എനിക്ക്  അധികനേരം  പിടിച്ചുനിർത്താനായില്ല....

അത്  പുറത്തേക്ക്  അണപൊട്ടിഒഴുകി...

ഖൽബിൽ  ഓൾക്  വേണ്ടി  നെയ്തു കൂട്ടിയ  സ്വപ്നങ്ങളെല്ലാം  ഒരു  നിമിഷം  കൊണ്ട്  വീണുടഞ്ഞ പോലെ....

കുറേ  നേരം  അവിടെ  ഇരുന്നു...

പള്ളിയിൽ  നിന്ന് ബാങ്കിന്റെ  ശബ്ദം കേട്ടാണ്  ചിന്തയിൽ  നിന്ന്  ഉണർന്നത്....

വേഗം  വണ്ടിയെടുത്ത്  വീട്ടിലേക്ക്  വിട്ടു...

വണ്ടിയോടിക്കുന്നതിനിടയിൽ  ചിന്ത  മുഴുവൻ  അദ്ദേഹം  പറഞ്ഞ വാക്കുകളായിരുന്നു...

അതൊക്കെ  ഒരു  ഉപ്പാന്റെ  വിഷമമാണ്....

അതെ....

ഞാനും  നാളെ  ഒരു  ഉപ്പയാകേണ്ടവനാണ്....

അദ്ദേഹം  പറഞ്ഞത്  ഞാൻ  അംഗീകരിച്ചേമതിയാകു...

പ്രണയമെന്നാൽ  നേടുക  മാത്രമല്ലല്ലോ... ത്യാഗവും  കൂടിയല്ലേ...

മകൾക്കും  സ്വന്തം  സുഹൃത്തിനും  വേണ്ടി  എന്റെ  മുമ്പിൽ  കണ്ണീർ  വാർത്ത  ഒരു  ഉപ്പാന്റെ  മുന്നിൽ  ഞാൻ  എന്റെ  പ്രണയം  ത്യാഗം  ചെയ്തേ  മതിയാകൂ....

വീട്ടിലെത്തി....

രാത്രി  അനീസ്  വീട്ടിലേക്ക്  വന്നു...

പാവം  അവനും വിഷമണ്ടാവും....

മുഹമ്മദ്‌  പോയി  ഇനി  ഞാനും....

ചെറുപ്പം മുതൽക്കേ  ഒരുമിച്ച്  നടന്നവർ  ഇന്ന്  പല വഴിക്കാവുന്നു....

മുഹമ്മദിന്റെ  ഉമ്മയും  എത്തീട്ടുണ്ട്...

എല്ലാവരും  അവരുടേതായ  സന്തോഷത്തിലാണ്...

എന്റെ  മനസ്സിൽ  ഇപ്പോഴും  ദിയാന്റെ  ഉപ്പ  പറഞ്ഞ വാക്കുകളും  പിന്നെ  ദിയാനെക്കുറിച്ചുള്ള  ചിന്തകളും  മാത്രം....

ഞാനും  അനീസും  കൂടിയാണ്  ബാഗ്  പാക്ക്  ചെയ്തത്...

അതിനിടയിൽ  ഓൻ  എന്നോട്  എന്തൊക്കെയോ  പറയുന്നുണ്ട്....

മനസ്സിലെ  വേദന നിറഞ്ഞ  ചിന്തകക്കിടയിൽ  ഞാൻ  ഓന്റെ  വാക്കുകൾ  ഒന്നും  കേട്ടില്ല....

ബാഗ്  പാക്ക്  ചെയ്തിട്ട്  ഞാനും  അനീസും  താഴേക്ക്  ഇറങ്ങി  എല്ലാരുടേം   ഇടയിലേക്ക്  ചെന്നു...

എന്റെ  മൗനഭാവം  കണ്ടിട്ടാവാം...
ഉമ്മ  ചോയിച്ചു  അന്റെ  മോന്ത  എന്താ  വല്ലാണ്ടിരിക്കണേന്ന്....

ഇവിടം വിട്ട്  പോകുന്നതിലുള്ള  സങ്കടാണെന്ന് പറഞ്ഞു  ഒതുക്കി...

അന്നേരം  എല്ലാരും  എന്നെ  കളിയാക്കിച്ചിരിച്ചു...

ഉള്ളിൽ  എരിയുന്ന  തീക്കനലിന്റെ  ചൂട്  എനിക്ക്  മാത്രമല്ലേ  അറിയു.....

കുറിച്ച് കഴിഞ്ഞ്  അനീസ്  ഓന്റെ  വീട്ടിലേക്ക്  പോയി...

ഞാൻ  പോകുന്ന വിഷമം  കൊണ്ടാകാം  ഓനും  വല്ലാത്തൊരു  ഹാലിലാണ്  പോയത്....

ഞാൻ  റൂമിലേക്ക്‌  പോയി...

കിടക്കാന്നേരം  ദിയ  വിളിച്ചു...

എടുക്കണ്ട  എന്ന്  കരുതിയെങ്കിലും  എടുത്തു പോയി...

ഹലോ  കാക്കോ  സുഖല്ലേ...?

പോകാനുള്ളതൊക്കെ  റെഡിയാക്കിയോ....?

മ്മ്മ്  ആക്കീക്ക്ണ്...

ന്താ  കാക്കോ  ഇങ്ങള്  ഒന്നും  മിണ്ടാത്തെ...

ഓളുടെ  സ്വരം  മാറി....

ഞാൻ  പോകുന്നതിൽ  ഓൾക്ക്  വല്ലാത്ത  വിഷമം  ഉണ്ട്...

എന്റെ  മൗനം  കൊണ്ടാകാം .... പെണ്ണ്  കരയാനുള്ള  പുറപ്പാടിലാണ്....

എനിക്ക്  സങ്കടം  സഹിക്കാനായില്ല...

ഞാൻ  ഫോൺ  കട്ട് ചെയ്തു...

ഓളുടെ  ഉപ്പ  പറഞ്ഞത്  പാലിക്കണം  എന്നുള്ളത്  കൊണ്ടാവാം....

പിന്നീട്  ഒരുപാട്  തവണ  ദിയ  വിളിച്ചെങ്കിലും...

ഞാൻ  ഫോൺ  എടുത്തില്ല....

എന്തോ  ഞാൻ  വല്ലാത്തൊരു  ഹാലിലായിരുന്നു...

എന്റെ  കണ്ണുകൾ  എന്റെ  അനുവാദമില്ലാതെ   നിറഞ്ഞൊഴുകാൻ തുടങ്ങി.....

എങ്ങനെയൊക്കെയോ  നേരം  വെളുപ്പിച്ചു....

എല്ലാരും  എന്നെ  യാത്രയാക്കാൻ  നിക്കാണ്....

അനീസാണ്  എന്നെ  കൊണ്ട്  വിടാൻ  വരുന്നത്...

ഇറങ്ങാൻനേരം  ഉമ്മ  എന്നെ  ചേർത്ത് പിടിച്ച്  നെറുകയിൽ  ഒരു  സ്നേഹചുംബനം  തന്നു....

ഉമ്മാന്റെ  കണ്ണുകൾ  നിറഞ്ഞിട്ടുണ്ട്....

അത്  കണ്ട്  എന്റെ  കണ്ണും  നിറയാൻ  തുടങ്ങി....

എല്ലാരോടും  യാത്ര  പറഞ്ഞ്  വീട്ടിൽ  നിന്ന്  ഇറങ്ങി....

വണ്ടി  ഗേറ്റ്  കടക്കുന്നത്  വരെ  ഞാൻ  മുറ്റത്തേക്ക്   തിരിഞ്ഞു  നോക്കി...

നിൽക്കുന്ന  എല്ലാർക്കും  സന്തോഷമുണ്ടെങ്കിലും  ഉമ്മ  മാത്രം  നിറകണ്ണുകളോടെ   നിക്കുന്നുണ്ട്....

നാഥാ  ഉമ്മാക്ക്  ഇയ്യ്  കാവലുണ്ടാവണേ......

കാറിൽ  യാത്ര  ചെയ്യുമ്പോഴും  ദിയാന്റെ  കാളുകൾ  ഒരുപാട്  വന്നു....

ഞാൻ  ഒന്നും  എടുത്തില്ല...

എല്ലാം  സഹിച്ച്  ഞാൻ  ഇരുന്നു....

ജോലിക്ക്  ഇന്റർവ്യൂ  സെലെക്ഷൻ  ആയിരുന്നതു കൊണ്ട്  ബാംഗ്ലൂർ  അവരുടെ  ഓഫീസിൽ  പോയിട്ട്  അവിടെന്നാണ്  സൗദിയിലേക്ക്  യാത്ര...

അങ്ങനെ  സകല  സങ്കടങ്ങളും  കടിച്ചമർത്തി  മുറിവേറ്റ  മനസ്സുമായി  ഞാൻ  നാട്ടിൽ നിന്ന്  ബാംഗ്ലൂരേക്ക്  വണ്ടി  കേറി....

അവിടെ  നിന്നും ജോലിക്കായി  സൗദിയിലേക്ക്....

പിന്നീട്  ദിയയുമായി  ഒരു  കോൺടാക്ടും  ഇല്ല....

പിന്നീടങ്ങോട്ട്  വല്ലാത്തൊരു  ജീവിതമായിരുന്നു....

വേദനകൾ  കടിച്ചമർത്തി  ഉള്ളിൽ  കരഞ്ഞുകൊണ്ട്  പുറത്ത്  ചിരിച്ചു കാട്ടി കൊണ്ട്  ജോലി  ചെയ്ത പ്രവാസത്തിന്റെ  രണ്ട്  വർഷങ്ങൾ എങ്ങനെയൊക്കെയോ  തള്ളി  നീക്കി....

ഒരേയൊരു  പെങ്ങളായ കുഞ്ഞോൾടെ കല്യാണമാണ്  അടുത്താഴ്ച...

എനിക്ക്  ലീവ്  കിട്ടിയത്  ഇപ്പോഴാണ്....

പ്രവാസിയുടെ  കാര്യമല്ലേ  പറയണ്ടല്ലോ...

ലീവ്  കിട്ടിയാൽ  കിട്ടിയത്  തന്നെ...

രണ്ട്  വർഷത്തെ  പ്രവാസം   കഴിഞ്ഞ്  നാട്ടിലെത്തി....

ദിയാന്റെ  ഓർമ്മകളുള്ള   നാട്ടിൽ....

നാട്  ഇന്നും  പഴയപോലെ  തന്നെ....

എയർപോർട്ടിൽ  എന്നെ  കൂട്ടാൻ  വന്നത്  അനീസായിരുന്നു...

ഓൻ  ഇപ്പൊ  ഓന്റെ  ഉപ്പാന്റെ  കൂടെ  കൂടി  നാട്ടിൽ  ബിസിനസ്‌  ഒക്കെയാണ്...

ഉപ്പായും  മുഹമ്മദും  ഒരു  മാസം  മുമ്പേ  നാട്ടിൽ  എത്തിയിരുന്നു....

നിക്കാഹ്  നടത്തികഴിഞ്ഞിരുന്നു...

ഞാൻ  നാട്ടിൽ  എത്തിയതിൽ  വീട്ടിൽ  എല്ലാർക്കും  സന്തോഷം...

കുഞ്ഞോൾടെ  കല്യാണക്കുറി കണ്ടു....

               *Shahana*
                         *Weds*
                              *Muhammed*

കല്യാണം ക്ഷണിക്കലൊക്കെ  കഴിഞ്ഞിരുന്നു....

ഞാനും  അനീസും  കൂടി  മുഹമ്മദിനെ കാണാൻ ഓന്റെ  വീട്ടിലേക്ക്  പോയി...

എന്റെ  ഭാവി  അളിയനെ  കാണാൻ...

പിന്നീടങ്ങോട്ട്‌...

എല്ലാർക്കും  ഡ്രസ്സ്‌  വാങ്ങലും  പന്തൽ  ഒരിക്കലും  കല്യാണത്തിന്റെ  മറ്റു  തിരക്കുകളുമായി  ഒരാഴ്ച  നീങ്ങി...

നാളെ  കുഞ്ഞോൾടെ  കല്യാണമാണ്....

ഇന്ന്  മൈലാഞ്ചിരാവാണ്....

പാചകപ്പുരയിലും  ആളുകൾക്ക്  ഭക്ഷണം  വിളമ്പുന്നിടത്തുള്ള  തിരക്കിനിടയിലായിരുന്നു  ഞാനും  അനീസും....

കുഞ്ഞോൾക്ക്  മൈലാഞ്ചി  ഇടാൻ  ഓൾടെ  കൂട്ടുകാരി  വരുമെന്നാ  ഓള്  പറഞ്ഞത്...

അകത്ത്  മൈലാഞ്ചിയിടൽ  തുടങ്ങി...

കുറിച്ച്  കഴിഞ്ഞപ്പോ അനീസ്  മുഹമ്മദിന്റെ  വീട്ടിലേക്ക്  പോയി...

കുഞ്ഞോളെ  കാണാം  എന്ന്  കരുതി  ഞാൻ  അകത്തേക്ക്  കയറി...

കുഞ്ഞോൾ  എവടാന്ന്  വല്ലുമ്മാനോട്  ചോദിച്ചപ്പോൾ     ഓള്  മുറിയിൽ  ഉണ്ടെന്ന്  പറഞ്ഞു...

ഞാൻ  കുഞ്ഞോൾടെ  മുറിയിലേക്ക്  നടന്നു...

കുഞ്ഞോൾക്ക്  മൈലാഞ്ചി  ഇടുന്ന  ആളെ  കണ്ടു  ഞാൻ  ഞെട്ടി...

രണ്ട്  വർഷമായി  ഞാൻ  മറക്കാൻ  ശ്രമിച്ച മുഖം...

മറക്കാൻ  ശ്രമിച്ചെങ്കിലും   ഒരിക്കലും  ഖൽബിൽ  നിന്ന്  പടിയിറങ്ങാത്ത  മുഖം...

അതെ  എന്റെ  ജീവന്റെ  പാതിയായി  ഞാൻ  സ്നേഹിച്ച  എന്റെ  ദിയ...

എന്നെ  കണ്ടതും  ദിയ  എഴുനേറ്റു...

എനിക്ക്  കണ്ണിൽ  ഇരുട്ട്  കയറുന്ന  പോലെ....

ശരീരമൊക്കെ  ഒരു  മരവിപ്പ്  പടർന്നപോലെ...

ഞാൻ  വിയർക്കുന്നുണ്ട്...

പിന്നെ  അവിടെ  നിന്നില്ല  വേഗം  വീടിന്റെ  പുറത്തിറങ്ങി....

ആളൊഴിഞ്ഞ  ഒരു  ഭാഗത്തേക്ക്‌  മാറി  നിന്നു....

കണ്ണുകൾ  അറിയാതെ  നിറയുന്നുണ്ട്....

വീണ്ടും പഴയ  ചിന്തകൾ  മനസ്സിൽ  കടന്നു കൂടി....

ഓളുടെ  ഉപ്പ  പറഞ്ഞ വാക്കുകളും...

അതിനു  ശേഷം  ഞാൻ  ഓളോട് കാണിച്ച അകൽച്ചയും...

എല്ലാ ചിന്തകളും  എന്നെ   തളർത്തിക്കൊണ്ടിരുന്നു.....

അച്ചൂ  ഇയ്യ്  ഈടെ  നിക്കാ....

അനീസിന്റെ  ശബ്ദം കേട്ടാണ്  ചിന്തകളിൽ  നിന്ന്  ഉണർന്നത്....

എന്താടാ....

അന്നെ  കുഞ്ഞോൾ  അകത്തേക്ക്  വിളിക്കണ്ട്....

അത്  പറയുമ്പോ ഓന്റെ  മുഖത്ത്  ഒരു  ആക്കിചിരി ഉണ്ടായിരുന്നു....

അതിന്റെ  അർത്ഥം  എനിക്ക്  പിടികിട്ടി...

ഓൻ  ദിയാനെ  കണ്ടിട്ടുണ്ട്....

പാവം  ഓനറിയില്ലല്ലോ  നടന്നതൊന്നും....

ദിയാന്റെ  ഉപ്പാക്ക്  വേണ്ടി  ഞാൻ  എല്ലാം  മറച്ചു വെച്ചില്ലേ...

ദിയാന്റെ  മുന്നിൽ  ഓളെ  ഒഴിവാക്കി  പോയ  ഒരു  ചതിയനായി  ഞാൻ....

ഞാൻ  മെല്ലെ  അകത്തേക്ക്  ചെന്നു...

കുഞ്ഞോൾ  ആരോടോ  സംസാരിച്ചോണ്ട്  നിക്കാണ്...

ഞാൻ  ഓളുടെ  അടുത്തേക്ക്  പോയി....

കുഞ്ഞോ  ഇയ്യെന്താ  വിളിച്ചേ...

കാക്കു  കാക്കൂന്റെ  റൂമിലേക്ക്  പൊയ്ക്കോ  ഞാൻ  വന്നോളാ....

മ്മ്മ്....

ഞാൻ  റൂമിലേക്ക്  നടന്നു...

റൂമിന്റെ വാതിൽ തുറന്നപ്പോ  കണ്ട കഴിച്ച കണ്ട്  ഞാൻ  ഒന്ന്  ഞെട്ടി....

പടച്ചോനെ   ഈ  കാഴ്ച്ച  കാണാനായിരുന്നോ  കുഞ്ഞോള്  എന്നെ  വിളിച്ചത്....




                                 
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸    *അച്ചൂന്റെ മണവാട്ടി*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸     *FINAL PART*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸  ✍🏻 *Adil Bin Basheer*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌸
🌸
🌸      *8593929790*
🌸
🌸
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

പ്രിയപ്പെട്ട  വായനക്കാരെ


നാല്  ചുമരുകൾക്കുള്ളിൽ  ഇരിക്കുമ്പോൾ  ഉണ്ടാകുന്ന  ഏകാന്തതക്ക്  ഒരു  മുഖംമൂടി  എന്നോണമാണ്  ഞാൻ  എഴുതാൻ  തുടയത്....

തൂലികത്തുമ്പിൽ  വിസ്മയം  തീർക്കുന്നവരുടെ  എഴുത്തുകളാണ്  എനിക്ക്  പ്രചോദനം  തന്നത്...

ഇന്ന്  എന്റെ  ആദ്യ നോവൽ  ഇവിടെ  തീരുകയാണ്...

ഇതുവരെ  എന്നെ  പിന്തുണച്ച എന്റെ  എല്ലാം  സുഹൃത്തുക്കൾക്കും   എന്റെ  ഹൃദയം  നിറഞ്ഞ  നന്ദി...

ഇനിയും  പിന്തുണ  പ്രതീക്ഷിക്കുന്നു...


പുതിയൊരു  കഥയുമായി  വീണ്ടും  നിങ്ങൾക്ക്  മുന്നിലേക്ക്  വരാം.....

*************************************

കട്ടിലിൽ  ദിയ  ഇരിക്കുന്നുണ്ട്....

പടച്ചോനെ  കുഞ്ഞോൾ  അറിഞ്ഞോ  ഈ  കാര്യം....?

കുഞ്ഞോള്  മനപ്പൂർവം  എന്നെ  ദിയാന്റെ  അടുത്തേക്ക്  തള്ളിവിട്ടതാണോ...?

റബ്ബേ  ഇനി  എന്താ  ഇണ്ടാവാ...?

മനസ്സിൽ  ഒരുപാട്  ചോദ്യങ്ങൾ  ഉയർന്നു....

ഞാൻ  ദിയാന്റെ  മുഖത്തേക്ക്  നോക്കി...

പെണ്ണിന്റെ  കണ്ണൊക്കെ  കലങ്ങിയിരുന്നു....

അള്ളോഹ്  ഇനിപ്പോ  എന്താ  ചെയ്യാ....

തിരിച്ചു  ഇറങ്ങി  പോയല്ലോ...എന്ന്  ഞാൻ  ചിന്തിച്ചു...

വേണ്ട...

എന്തൊക്കെയായാലും  ഞാൻ ജീവനോളം  സ്നേഹിച്ച പെണ്ണല്ലേ...

ഇന്ന്  ദിയാനോട്  എല്ലാം  തുറന്നു  പറയണം....

ഇത്രേം നാൾ  എല്ലാം  മറച്ച്  വെച്ചതിന്  മാപ്പ്  പറയണം...

രണ്ട്  വർഷങ്ങളായി  മനസ്സിൽ  കൊണ്ട്  നടക്കുന്ന  ഭാരം  ഇന്ന്  ദിയാന്റെ  മുന്നിൽ  ഇറക്കി  വെക്കണം...

ഞാൻ  രണ്ടും  കല്പിച്ച്  റൂമിന്  അകത്തേക്ക്  കയറി....

എന്നെ  കണ്ടപ്പോ  ദിയ  എണീറ്റു...

പെണ്ണ്  ഒരു  പ്രാവശ്യം  എന്റെ  മുഖത്തേക്ക്  നോക്കീട്ട്  തല താഴ്ത്തി...

ഞാൻ  ഓളുടെ അടുത്തേക്ക്  ചെന്നു....

എന്റെ  ഹൃദയമിടിപ്പ്  കൂടുന്നുണ്ട്...

എന്റെ  മുന്നിൽ  തല കുമ്പിട്ട്  നിക്കുന്ന  ദിയാനെ  നോക്കി  ഞാൻ  വിളിച്ചു....

ദിയാ...

മ്മ്മ്....  സുഖല്ലേ  കാക്കോ  ഇങ്ങക്ക്...

അവൾ  മുഖം പോലും  ഉയർത്താതെ  ഒരു  പതിഞ്ഞ  ശബ്ദത്തിൽ  എന്നോട്  ചോദിച്ചു...

ആഹ് അൽഹംദുലില്ലാഹ്   സുഖായിരിക്കുന്നു.... അനക്ക്  സുഖല്ലേ...?

മ്മ്മ്....

അവളൊന്നു മൂളി...

ദിയാ  അനക്കെങ്ങനാ  കുഞ്ഞോളെ  പരിചയം...?

ഞാൻ  സംശയഭാവേന ഓളോട്  ചോദിച്ചു...

ഈ  ചോദ്യം  കേട്ടപ്പോ  ദിയ  അല്പം  തല  പൊന്തിച്ച്  എന്നെ  നോക്കി....

ഓളുടെ  കണ്ണുകൾ  ഇപ്പോഴും  നിറഞ്ഞു നിക്കാണ്...

അത്   കുഞ്ഞോൾ  psc  ക്ലാസിന്  പോണ  സ്ഥലത്താ ഞാനും  ക്ലാസിന്  പോണത്... അങ്ങനെ  പരിചയപെട്ടതാ...

മ്മ്മ്.... കുഞ്ഞോൾക്ക്  അറിയോ  നമ്മുടെ  പഴയ  കാര്യങ്ങളൊക്കെ...?

ഇല്ല  എന്ന്  ഓള്  തലയാട്ടി....

എന്തിനാ  ദിയാ  ഇയ്യ്  ഈ  കണ്ണ്  നിറച്ചിരിക്കുന്നേ...?

ഞാൻ  എന്തും വരട്ടെ  എന്ന്  കരുതി  ചോദിച്ചു...

ഇത്  കേട്ടപാടെ  ദിയ  തലയുയർത്തി  എന്റെ  മുഖത്തേക്ക്  നോക്കി...

ദേഷ്യവും  പുച്ഛവും  നിറഞ്ഞ  ഭാവത്തോടെയായിരുന്നു  ഓളുടെ  മറുപടി...

എടുത്തടിച്ച പോലെ  ദിയ  പറഞ്ഞു....

ഇങ്ങക്ക്  അറിയില്ലല്ലേ   എന്റെ  കണ്ണ്  നിറഞ്ഞിരിക്കുന്നത്  എന്ത്കൊണ്ടാന്ന്...

നിങ്ങളോട്  എന്ത്  തെറ്റാ  കാക്കൂ  ഞാൻ   ചെയ്തത്  എന്നെ  ഒഴിവാക്കി  പോകാൻ....

ഓളുടെ  ചോദ്യം  കേട്ട്  ഞാൻ  ഒന്ന്  പദറി....

റബ്ബേ  എന്തൊരു  അവസ്ഥയാണ്  എന്റേത്...

ദേഷ്യത്തോടെയാണ്  ഓളുടെ  ചോദ്യമെങ്കിലും... അത്  ചോദിക്കുമ്പോ  ഓളുടെ  ശബ്ദം  ഇടാറുന്നുണ്ട്...

എന്തിനായിരുന്നു  കാക്കൂ  എന്നെ   ഒഴിവാക്കിയത്.... കാക്കൂനെ  മാത്രം  സ്നേഹിച്ചതാണോ  ഞാൻ  ചെയ്ത  തെറ്റ്....

എത്ര  മോഹിച്ചതാ  ഞാൻ  ഇങ്ങളോടൊത്തുള്ള  ഒരു  ജീവിതം....

എന്നിട്ടും  ഇങ്ങള്  എന്നോട്  കാട്ടിയതോ....

അവളുടെ  വാക്കുകൾ  എന്നെ  പിടിച്ചു  കുലുക്കുന്നുണ്ടായിരുന്നു....

തണുപ്പുള്ള  രാത്രിയിലും ശീതീകരിച്ച റൂമിനുള്ളിൽ  ഓളുടെ  വാക്കുകൾക്ക്  മുന്നിൽ   ഞാൻ   ഉരുന്നുണ്ടായിരുന്നു....

ഭൂമി  പിളർന്ന്  താഴേക്ക്  പോയിരുന്നെങ്കിൽ  എന്ന്  ഞാൻ  ചിന്തിച്ചു....

ഞാൻ  നോക്കുമ്പോ  ദിയാന്റെ  നിറഞ്ഞു  തുളുമ്പി നിന്ന കണ്ണുകൾ  അണപൊട്ടി ഒഴുകുന്നുണ്ട്....

എന്റെ  നയനങ്ങളും  ഈറനണിഞ്ഞ്  തുടങ്ങി...

ഞാൻ  ഒരു  ദീർഘനിശ്വാസം വിട്ട്കൊണ്ട്  ഓളോട്  പറഞ്ഞു...

ദിയാ  അന്നെ  ഞാൻ   മനപ്പൂർവം  ഒഴിവാക്കീതല്ല...

ഒരു  ദിവസം  ഞാൻ  കണ്ട ഒരു
നിസ്സഹാനായ   മനുഷ്യന്റെ കണ്ണീരിന്    മുമ്പിൽ   എനിക്കത്  ചെയ്യേണ്ടിവന്നു...

ഒരു  വാക്ക്  പോലും  പറയാതെ  അന്നെ   ഒഴിവാക്കേണ്ടി  വന്നു  എനിക്ക്...

പിന്നീട്  പലപ്പോഴും  നിന്നോട്  എല്ലാം  തുറന്നു പറയണം  എന്ന്  ഞാൻ  കരുതീതാ....

പക്ഷേ എങ്കിൽ  അദ്ദേഹത്തിന് വേണ്ടി  ഞാൻ  അതും  ഒഴിവാക്കി....

കാക്കൂ ഇങ്ങള്  എന്തൊക്കെയാ  ഈ  പറയണേ....

ആർക്കുവേണ്ടിഎന്നാ  ഈ  പറയണേ...

ഞാൻ  പറഞ്ഞതെല്ലാം  കേട്ട്  ഒന്നും  മനസ്സിലാവാതെ  അതിശയം  നിറഞ്ഞ  മുഖഭാവത്തോടെ  ഓള്  എന്നോട്  ഇടക്ക് കേറി  ചോദിച്ചു....

ഞാൻ  രണ്ട്  കണ്ണും  ഒരു നിമിഷത്തേക്ക്  ഇറുക്കിയടച്ചുകൊണ്ട്  ഓളോട്  പതിഞ്ഞ  സ്വരത്തിൽ  പറഞ്ഞു...

അതേടോ  അന്റെ  ഉപ്പാക്ക്  വേണ്ടി.... അന്റെ  ഉപ്പ  പറഞ്ഞിട്ടാണ്  ഞാൻ  ഇതൊക്കെ.........

അത്  കേട്ടപ്പോ  പെണ്ണൊന്ന്  ഞെട്ടി....

കാക്കൂ ഇങ്ങള്  എന്താ  ഈ പറയണത്  ഉപ്പ  പറഞ്ഞിട്ടോ... എന്തിന്....

അതേ  ദിയാ  അന്റെ  ഉപ്പാന്റെ  കണ്ണീരു കാണാതിരിക്കാൻ  നിക്ക്  കഴിഞ്ഞില്ല...

ഇല്ല  ഞാൻ  ഇത്  വിശോസിക്കില്ല....

ഉപ്പാക്ക്  അങ്ങനെ  ചെയ്യാൻ  കഴിയില്ല...

എന്റെ  ആഗ്രഹത്തിന്  ഉപ്പ  ഇതുവരെ  എതിര്  നിന്നിട്ടില്ല...

അങ്ങനെയുള്ള  ഉപ്പ  ഇങ്ങനെ  ചെയ്യില്ല...

ദിയാ  ഇയ്യ്  ഞാൻ  പറയുന്നത്  ഒന്ന്  കേൾക്ക്...

ഞാൻ  ഓളോടൊപ്പം  അവിടെ  ഇരുന്ന്
അന്ന്  സംഭവിച്ചതെല്ലാം   ഓളോട്  പറഞ്ഞു...

ഓളുടെ  ഉപ്പ  വന്ന്‌  എന്നോട്  സംസാരിച്ചതും...

മറ്റൊരാൾക്ക്  നിക്കാഹ്  നടത്താൻ  വാക്ക്  കൊടുത്തെന്ന്  പറഞ്ഞതും...

ഓളിൽ  നിന്ന്   എന്നോട്   അകന്നു  മാറാൻ  പറഞ്ഞതും....

എല്ലാം  ഞാൻ  ദിയാനോട്  പറഞ്ഞു....

എല്ലാം  കേട്ട്  നിറഞ്ഞൊഴുകുന്ന കണ്ണുമായി  ഓള്  എന്നരികിൽ  ഇരുന്നു....

ദിയാ  അന്റെ  ഉപ്പാന്റെ  അവസ്ഥ  ഞാനും  ഇയ്യും  മനസ്സിലാക്കിയേ  മതിയാകൂ....

ഇയ്യ്  ന്നോട്  ക്ഷമിക്കണം...

മ്മട  കല്യാണം  നടക്കൂല....

ഉപ്പാനോട്  വല്ല്യ  സ്നേഹമുള്ള  ഇയ്യ് ഉപ്പാന്റെ  ആഗ്രഹത്തിന്  കൂടെ  നിക്കണം...

അന്റെ  ഉപ്പ  അനക്ക്  നല്ലത്  മാത്രമേ  തിരഞ്ഞെടുക്കൂ....

എന്നും ഇയ്യ്  സന്തോഷമായിരിക്കണം....

പടച്ചോൻ  അനക്ക്  നല്ലതേ  വരുത്തു...

ഞാൻ  ആഗ്രഹിച്ച  ചിലതൊക്കെ  പടച്ചോൻ  നിക്ക്  തന്നിട്ടില്ല...

അക്കൂട്ടത്തിൽ  ഇതും  ഞാൻ  എന്റെ  വിധിയായി  കരുതിക്കോളാ....

ഇതൊക്കെ  ഞാൻ  പറയുമ്പോ ദിയാന്റെ  കണ്ണുകൾ  നിർത്താതെ  കണ്ണീരൊഴുക്കുന്നുണ്ടായിരുന്നു...

ഇത്രയും  പറഞ്ഞ്  ഞാൻ  അവിടെ  നിന്ന്  എഴുനേറ്റു...

തിരിഞ്ഞ് നടക്കാൻ  തുടങ്ങിയ എന്നെ
പിന്നിൽ  നിന്ന്  ഓൾ  എന്റെ  കയ്യിൽ  പിടിച്ചു  നിർത്തി...

പെണ്ണ്  കരയാണ്....

കാക്കോ  ഇങ്ങള്  ഇല്ലാതെ   നിക്ക്  ജീവിക്കാൻ  കയ്യൂല....

ഇങ്ങളോടൊത്തുള്ള  ഒരു  ജീവിതം  അല്ലാതെ  മറ്റൊന്നും  ഞാൻ  സ്വപ്നം  കണ്ടിട്ടില്ല  കാക്കോ...

ഉപ്പ  ഇപ്പോൾ  നാട്ടിൽ  ഉണ്ട്.....

ഇങ്ങക്ക്  ഉപ്പാനോട്  ഒന്നൂടെ  സംസാരിച്ചു  നോക്കിക്കൂടെ...

ഉപ്പ  സമ്മതിച്ചാലോ........

തിരിഞ്ഞ്  ഓളുടെ  മുഖത്ത്  പോലും  നോക്കാതെ കൈ  പിടിച്ച്  മാറ്റി  റൂമിനു  പുറത്തേക്കു  നടക്കുമ്പോ....

ഓള്  കാണാതെ  ഞാൻ  മറച്ചു  പിടിച്ചെങ്കിലും എന്റെ  കണ്ണുകളും  കണ്ണീർ  വാർക്കുന്നുണ്ടായിരുന്നു....

കോണിപ്പടി  ഇറങ്ങി  താഴേക്കു  വന്നപ്പോ....കുഞ്ഞോള്  എന്തോ  പറയാനായി  അടുത്തേക്ക്  വന്നു ...

ഞാൻ  മൈന്റ്  ചെയ്യാതെ  പുറത്തേക്ക്  നടന്നു...

സമയം  വൈകിയത്  കൊണ്ട്  ദിയാനെ  വീട്ടിൽ  കൊണ്ട്  വിടാൻ  ഉപ്പ  എന്നെയാണ്  ഏല്പിച്ചത്...

കാറിൽ  ഓളെയും  കൊണ്ട്  ഓളുടെ വീട്ടിലേക്ക്  പോകുമ്പോ  ഞങ്ങൾക്കിടയിൽ  മുഴുവൻ  നിശബ്ദതയായിരുന്നു  തളം  കെട്ടി  നിന്നിരുന്നത്....

ഓളെ  വീട്ടിൽ  ആക്കീട്ട്  തിരിച്ചു  വരുമ്പോഴും  മനസ്സ്  വല്ലാതെ  പിടയുന്നുണ്ടായിരുന്നു...

എങ്ങനെയൊക്കെയോ  ഉറക്കം  അഭിനയിച്ച്  നേരം  വെളുപ്പിച്ചു...

തറവാട്ടിൽ  വെച്ച്  കുഞ്ഞോൾടെ കല്യാണം  നടത്താം  എന്ന്  ഉപ്പ  പറഞ്ഞിട്ടും....

എന്റെ  നിർബന്ധം  കാരണവും  പിന്നെ  കുറച്ചൂടെ  സൗകര്യത്തിനും   വേണ്ടി  കല്യാണം  ഓഡിറ്റോറിയത്തിൽ  വെച്ചാണ്   നടത്തുന്നത്....

ഇന്ന്  കുഞ്ഞോൾടെ  കല്യാണമാണ്....

എന്റെ  ചങ്ക്  ചങ്ങായി  മുഹമ്മദ്‌  എന്റെ  പെങ്ങളൂട്ടിയുടെ  കഴുത്തിൽ  മഹർ  ചാർത്തുന്ന സുദിനം...

രാവിലെ തന്നെ  എല്ലാവരും തറവാട്ടിൽ  നിന്ന്   മാറ്റിയൊരുങ്ങി  ഓഡിറ്റോറിയത്തിൽ എത്തി....

കല്യാണത്തിന്  ക്ഷണിച്ച  ആളുകളൊക്കെ  എത്തി  തുടങ്ങി...

വരുന്നവരെയൊക്കെ  സ്വീകരിക്കുന്ന  തിരക്കിൽ  ഓഡിറ്റോറിയത്തിന്  മുമ്പിൽ  ഉണ്ട്  ഉപ്പ....

ദിയാനയും  രാവിലെ  എത്തിയിരുന്നു...

മണവാട്ടിയെ  ഒരുക്കുന്ന  തിരക്കിലാണ്  സുമിയും  ദിയാനയും....

ചോറ്  വിളമ്പുന്നിടത്തെ   കാര്യങ്ങൾ  നോക്കുന്ന തിരക്കിലായിരുന്നു  ഞാനും  അനീസും....

കുറിച്ച്  കഴിഞ്ഞപ്പോ അനീസ്  മുഹമ്മദിന്റെ  വീട്ടിലേക്ക്  പോയി...

ഓൻ  പുയ്യാപ്ലന്റെ  കൂടെ  വരാം  എന്ന്  പറഞ്ഞു...

ഞാനും  ഒന്നും  എതിര്പറയാൻ  നിന്നില്ല....

മുഹമ്മദിനും  കാണില്ലേ  ഓന്റെ  ചങ്ങായി  കൂടെ  വേണം  എന്ന  ആഗ്രഹം...

അനീസ്  പോയിക്കഴിഞ്ഞപ്പോഴേക്കും  ഞാൻ   ഓഡിറ്റോറിയത്തിന്   ഉള്ളിലേക്ക്  ചെന്നു....

കുടുംബക്കാരും  കുട്ടികളും  നാട്ടുകാരും  ഒക്കെ കൊണ്ട്  ഒരു  ബഹളം  തന്നെ....

ആൾക്കൂട്ടത്തിനിടയിൽ  ഒരു  മുഖം  കണ്ട്  ഞാൻ  ഞെട്ടി...

ആ  മുഖം  എനിക്ക്  ഒരിക്കലും  മറക്കാൻ  കഴിയാത്ത  മുഖമായിരുന്നു...

അതെ  ഇത്  അയാൾ  തന്നെ....

ദിയാന്റെ  ഉപ്പ.... നിസാർ  ഹാജി....

ഇയാൾ  എങ്ങനെ  ഇവിടെ .....?

പടച്ചോനേ ഇനി  എന്തെങ്കിലും  എടങ്ങേറ്  ഇണ്ടാക്കാൻ  വന്നതാണോ....?

മനസ്സിൽ  കുറേ  പാഴ്ചിന്തകൾ  ഉദിച്ചു...

ആഹ്  ചിലപ്പോ  ഉപ്പാന്റെ  പഴയ  പരിചയയക്കാരനാകും....

ഞാൻ  വലുതായി  മൈന്റാക്കാൻ  നിന്നില്ല....

കുറച്ചു  കഴിഞ്ഞ്...

മണവാളനായി  അണിഞ്ഞൊരുങ്ങി  ന്റെ  മുഹമ്മദ്‌  എത്തി....

ഉപ്പ  ഓനെ  സ്വീകരിച്ച്  ആലിംഗനം  ചെയ്തു...

പിന്നെ  ഓന്റെ  മഹറണിയൽ  ചടങ്ങാണ്...

സ്റ്റേജിൽ  വെച്ച്  മുഹമ്മദ്‌  കുഞ്ഞോൾടെ  കഴുത്തിൽ  മഹർ  ചാർത്തുന്നതിനിടയിൽ  ഞാൻ  കണ്ടു....

കരയാൻ  വിതുമ്പി  നിൽക്കുന്ന  ചുമന്ന  കണ്ണുകളാൽ  എന്നെ  നോക്കുന്ന ദിയാനയെ...

ഉള്ളിൽ  എരിയുന്ന  സങ്കടങ്ങളുമായി  നിസ്സാഹായതയോടെയുള്ള  ഒരു  നോട്ടം  നോക്കാൻ  മാത്രമേ  എനിക്ക്  കഴിഞ്ഞുള്ളു...

പിന്നെ  ഫോട്ടോ  എടുക്കലും  എല്ലാർക്കും  ഭക്ഷണം  വിളംബലും  ഒക്കെയായി  കുഞ്ഞോൾടെ  കല്യാണം ഭംഗിയായി  കഴിഞ്ഞു....

മുഹമ്മദിന്റെ  കയ്യും  പിടിച്ച്  ഇറങ്ങാൻ  നേരം  കുഞ്ഞോള് എന്നെ  കെട്ടിപിടിച്ചു  കരഞ്ഞു...

എന്റെ  കണ്ണും  അറിയാതെ  നിറഞ്ഞു പോയി...

ഇത്രേം  കാലം  വഴക്ക് കൂടിയും  തല്ലുണ്ടാക്കിയും നടന്ന  കുഞ്ഞുപെങ്ങളാണ്...

മറ്റൊരിടത്തേക്ക്   പറഞ്ഞു വിടുമ്പോ എന്തോ  മനസ്സിന്  ഒരു  വിങ്ങൽ....

എന്റെ  ഖൽബാണെടാ  പൊന്നു  പോലെ  നോക്കോളണേ  എന്ന അർത്ഥത്തിലുള്ള  ഒരു  നോട്ടം  ഞാൻ  മുഹമ്മദിന്റെ  മുഖത്തേക്ക്  നോക്കി...

ആ  നോട്ടത്തിന്റെ  അർത്ഥം  മനസിലായത്  കൊണ്ടാവാം  മുഹമ്മദ്‌  എന്നെ  നോക്കി  രണ്ട്  കണ്ണുകളും  ഒരു  നിമിഷം  അടച്ചു പിടിച്ചു...

എല്ലാം  കഴിഞ്ഞ്  ഓഡിറ്റോറിയത്തിൽ  നിന്ന്  ഉപ്പാന്റെ  കൂടെ  തിരിച്ചു  പോകുമ്പോ  ദിയ  എന്നെ  തിരിഞ്ഞു  നോക്കുന്നുണ്ടായിരുന്നു....

നിസ്സഹായനായി  ദയനീയമായി   ഓളെ  നോക്കി നിക്കാനേ  എനിക്ക്  കഴിഞ്ഞുള്ളൂ...

എല്ലാം  ഉള്ളിലൊതുക്കി  പുറത്ത്  ചിരിച്ചു  കാട്ടി  വീണ്ടും  ജീവിതം  മുന്നോട്ട്  തന്നെ  കുതിച്ചു  പാഞ്ഞുകൊണ്ടിരുന്നു....

അതിനൊപ്പം  നമ്മളും  പോയല്ലേ  പറ്റു...

അതാണല്ലോ  ഉടയോന്റെ  തീരുമാനം...

ദിവസങ്ങളും   മാസങ്ങളും  കടന്ന്  പോയി....

എന്റെ  ജീവിതത്തിൽ ഒരു   ഗൾഫ്യാത്ര   കൂടി കഴിഞ്ഞ്  നാട്ടിൽ  എത്തി....

കുന്നിൽ  തറവാട്ടിൽ  ഇന്ന്  എല്ലാവരും  വലിയ  സന്തോഷത്തിലാണ്...

പന്തലും  അലങ്കാരങ്ങളുമൊക്കെയായി  ഒരു  കല്യാണവീടാണ്  ഇന്ന്  കുന്നിൽ  തറവാട്...

തറവാട്ടിലെ  അഹമ്മദ് ഹാജിയുടെ  മകന്റെ  കല്യാണമാണ്  നാളെ....

അജ്മൽ മുഹമ്മദ്‌  എന്ന  അച്ചൂന്റെ  കല്യാണം...

വേറെ  ആരും  അല്ലാട്ടോ  ഈ  ഞാൻ  തന്നെയാ... ഹി... ഹി...

അതെ  നാളെയാണ്  എന്റെ  കല്യാണം...

ഞാൻ  എന്റെ  റൂഹിന്റെ  പാതിയായ  ദിയാനയുടെ  കഴുത്തിൽ  മഹർ  ചാർത്തുന്ന ദിവസം...

നഷ്ട്ടപ്പെട്ടു  എന്ന്  ഞാൻ  കരുതിയെങ്കിലും  പടച്ചോൻ  ഓളെ  ഈ  *അച്ചൂന്റെ  മണവാട്ടി*യാക്കി  തന്നെ  തന്നു....

ആർക്കും  ഒന്നും  മനസ്സിലായില്ലല്ലേ...

സോറി നിങ്ങളോട്  പറയാൻ  മറന്നു  പോയി  ട്ടോ...

കുഞ്ഞോൾടെ  കല്യാണം  കഴിഞ്ഞതിന്റെ  ഒരാഴ്ച്ച  കഴിഞ്ഞ്  കുന്നിൽ  തറവാട്ടിൽ  വെച്ച്  ഒരു  നിക്കാഹ്  കൂടി  നടന്നു....

വേറെ  ആരെയും  അല്ലാട്ടോ ...

എന്റെ  തന്നെയാ....

ദിയാന്റെ  ഉപ്പ  നിക്കാഹ്  നടത്താൻ  വാക്ക്  കൊടുത്തൂന്ന്  പറഞ്ഞത്  വേറെ  ആർക്കുമല്ല....

എന്റെ  സ്വന്തം  ഉപ്പാക്ക്  തന്നെയായിരുന്നു....

ഉപ്പാന്റെ  കൂടെ  ദുബായിൽ  ജോലി  ചെയ്യുന്ന ഉപ്പാന്റെ  വല്ല്യ  ചങ്ങായിയാണ്   ദിയാന്റെ  ഉപ്പ....

കുഞ്ഞോൾടെ  കല്യാണം  കഴിഞ്ഞ അന്ന്  രാത്രിയിലാണ്  ഉപ്പ  എന്നോട്  എല്ലാം  പറഞ്ഞത്...

ഉപ്പയും  ദിയാന്റെ  ഉപ്പയും  എല്ലാം  ഞങ്ങൾ  രണ്ടാളോടും  മറച്ചു  വെച്ചതായിരുന്നു...

ഞങ്ങൾക്ക്  ഒരു  സർപ്രൈസ്  തരാൻ  വേണ്ടി.... ഹി.. ഹി....

ഉപ്പമാരൊക്കെ  ഇങ്ങനാണ്  അല്ലേ...

മക്കൾ  അറിയാതെ   തന്നെ മക്കളുടെ  സന്തോഷങ്ങൾ  തേടി  പോകും....

അതാണ്‌  നമ്മളൊക്കെ  അറിയാതെ  പോകുന്ന  ഒരു  ഉപ്പയുടെ  മനസ്സ്....

പിന്നീട്  എല്ലാം  പെട്ടന്നായിരുന്നു....

ഞാൻ  ലീവ്  കഴിഞ്ഞ് തിരിച്ചു  ഗൾഫിലേക്ക്  പോകുന്നതിനു  മുമ്പ്  തന്നെ  കുന്നിൽ  തറവാട്ടിൽ  വെച്ച്  ദിയാനയുമായുള്ള  എന്റെ  നിക്കാഹ്  നടത്തി  ദിയാന്റെ  ഉപ്പ....

പിന്നെ  ഞാൻ  വീണ്ടും  പ്രവാസത്തിന്റെ  പാതയിലേക്ക്  പറന്നു...

വീണ്ടും  പഴയപോലെ  പ്രണയം  പങ്കിട്ടുകൊണ്ട്  ഞാനും  ദിയയും  രണ്ട്  വർഷം  കാത്തിരുന്നു....

ഇപ്പൊ  നിങ്ങൾക്ക്  എല്ലാം  മനസ്സിലായില്ലേ....

എന്നാ പിന്നെ  ഇനി  ബാക്കി കൂടി  വായിച്ച്  കല്യാണോo  കൂടീട്ട്   അങ്ങട്  പൊയ്ക്കോളീം  ട്ടാ.....

തറവാട്ടിൽ  കുടുംബക്കാരെല്ലാം  എത്തീട്ടുണ്ട്....

കുട്ടികളുടെ  ഓടിക്കളീം  കലപിലയും  പെണ്ണുങ്ങളുടെ  വർത്താനങ്ങളും...

നല്ല  പത്തിരീന്റേം  കോയിക്കറീന്റേം  മണവും...

എല്ലാം  കൂടി  ആകെ  ഒരു  പെരുന്നാള് തന്നെ  തറവാട്ടിൽ...

സമയം  രാത്രി  എട്ട് മണി  കഴിഞ്ഞിട്ടുണ്ട്...

ഞാൻ  റൂമിൽ  നിന്ന്  കോണിപ്പടിയിറങ്ങി  താഴേക്ക്  ചെന്നു...

എല്ലാരോടും  ഓടി നടന്ന്  വിശേഷം  പറയുന്ന തിരക്കിലാണ്  ഉപ്പ...

അതിനെക്കാളും  കേമമായി   എല്ലാരോടും  തള്ള്  ഇറക്കുന്ന  തിരക്കിലാണ്  എന്റെ  കുടുംബത്തിലെ  കിടിലൻ  തള്ളിസ്റ്റായ എന്റെ  പുന്നാര  അമ്മാവൻ....

കൂടെ  പിറന്നില്ലെങ്കിലും  കൂടെപ്പിറപ്പായ അനീസ്  ഒരു  മൂലയ്ക്ക്  ഇരുന്നു  ഫോണിൽ  കുത്തി  കുത്തി  ഇരിക്കാണ്....

പാവം  വീട്ടിലേക്ക്  വന്നവരെയൊക്കെ  സൽക്കരിക്കാൻ  ഓനും  ഓടി  നടന്നതാ ..... പാവം  ക്ഷീണിച്ചിട്ടുണ്ടാവും....

മ്മള  ചങ്ക്  സുമിയും  ഇത്രേം  നേരം  ഇവിടെ  ഉണ്ടായിരുന്നു...

കുറച്ച്  മുമ്പാണ്  പോയത്...

എന്റെ  പുന്നാര  അളിയൻ  മുഹമ്മദും  ഇത്രേം  നേരം  അനീസിന്റെ  കൂടെ  എല്ലാത്തിനും  ഉണ്ടായിരുന്നു .... ഇപ്പൊ  കാണുന്നില്ല...

മിക്കവാറും  കുഞ്ഞോൾടെ  അടുത്തായിരിക്കും  ഓൻ...

ആഹ്  അച്ചൂ  ഇയ്യ് എവിട  പോയതാ ....

ഞാൻ  വരുന്നത്  കണ്ട്  അനീസ്  ഫോണിൽ  നിന്ന്  തല പൊക്കി  എന്നോട്  ചോദിച്ചു....

ഓഹ്  വല്ലാതെ  മുഷിഞ്ഞടാ  ഞാൻ  ഒന്ന്  കുളിക്കാൻ  പോയി  വന്നതാടാ...

ആഹ്  അച്ചൂ  ഞാൻ  എന്നാ  ഞാൻ   പോരേലേക്ക്  ചെല്ലട്ടെ... നാളെ  പുലർച്ചെ  ഇങ്ങട്  വരാ...

അത്  വേണോ ടാ  മ്മക്ക്  ഈടെ  അങ്ങ്  കൂടിയാൽ  പോരെ...

ഏയ്  വേണ്ടടാ  ഇയ്യ്  പോയി  ഓളെ  വിളിച്ച്  സൊള്ളി  സൊള്ളി  കിടക്ക്...
ഞാൻ  പോയി  റസ്റ്റ്‌ എടുക്കട്ടെ...
നാളെ  സുബഹി  കഴിഞ്ഞ്  ഇങ്ങ്  പോരാ....  എന്തേയ്...

ആഹ്  ന്നാ  ശെരി ടാ... പോയി  റസ്റ്റ്‌  എടുക്ക്.... എല്ലാത്തിനും  ഓടി നടന്ന്  ക്ഷീണിച്ചല്ലേടാ...

ഒന്ന്  പോടാ  ആടെന്ന്  ഓന്റെ  ഒരു  സെന്റിമെൻസ്....

നാളെ  കാണാം  ടാ ഞാൻ   പോയി വരാം...

ഓകെ  ടാ....

അനീസിനെ  യാത്രയാക്കുന്നതിനിടെ  പിറകിൽ  നിന്ന്  ഒരു  വിളി....

അച്ചൂ ...

ആ വിളിയുടെ  താളാത്മകമായ  സ്വരം  കേട്ടാൽ  അറിയാം  ഉപ്പയാണ്...

ഞാൻ  തിരിഞ്ഞു  നോക്കി..

എന്താ  ഉപ്പാ...

എടാ  അന്റെ  വല്ലുപ്പ  റെയിൽവേസ്റ്റേഷനിൽ  എത്തീക്ക്ണ്...

ഇയ്യ്  പോയി  ഓലെ  ഇങ്ങ്ട്  കൂട്ടികൊണ്ട്  പോര്...

ഉപ്പാന്റെ  മൂത്ത  ജേഷ്ഠനാ.... കരീം  ഹാജി....

മൂപ്പര്  ഫാമിലിയായിട്ട്  ചെന്നൈയിൽ  സെറ്റിൽ  ആണ്...

ഞാൻ  കാറും  എടുത്ത് റെയിൽവേ  സ്റ്റേഷനിലേക്ക്  വിട്ടു...

അവരെയും  കൊണ്ട് തിരിച്ചു  വരുന്നതിനിടയിൽ....

വല്ലുപ്പ  യാത്രാ  ക്ഷീണത്തിൽ  പാവം  സീറ്റിൽ  ചാരി കിടന്ന്  മയങ്ങുന്നുണ്ട്...

എന്നാൽ വല്ലുമ്മായോ   വാ  തോരാതെ വിശേഷം  പറഞ്ഞോണ്ടിരിക്കാ...

അങ്ങനെ  വീടെത്തി...

ഞാൻ  വണ്ടി  സൈടാക്കി...

ചേട്ടനെ  കണ്ട സന്തോഷത്തിലാണ്  ഉപ്പ...

എല്ലാവരും  അവരെ  സ്വീകരിക്കുന്ന തിരക്കിലാണ്...

ഞാൻ  ഉമ്മറത്തേക്ക്  കേറി...

അപ്പോഴേക്കും  പിന്നിൽ  നിന്നും  ഒരു  ശബ്ദം...

അച്ചുവേ  ഇയ്യ്  പോയി  കിടന്നള...

ബാക്കിയൊക്കെ  മ്മള്  നോക്കണ്ട്...

തള്ളിസ്റ്റായ  എന്റെ  അമ്മാവനാണ്  അത്  പറഞ്ഞത്...

ഞാൻ  നേരെ  റൂമിലെത്തി  വാതിൽ  അടച്ചു...

സമയം  രാത്രി  10:30 കഴിഞ്ഞിട്ടുണ്ട്...

കിടന്നിട്ട്  ഉറക്കം  വരുന്നില്ല...

എന്നാ പിന്നെ  കിനാവ് കാണാൻ  നിക്കാണ്ട്  ഓളെ  അങ്ങ്  വിളിക്കാം  എന്ന്  കരുതി  ഫോൺ  എടുത്തപ്പോ....

ടക്ക്  ടക്ക്  ടക്ക്...

വാതിലിൽ  ആരോ  മുട്ടുന്നു...

അള്ളോഹ്  ഈ  നേരത്ത്  ഇത്  ആരാ...

വാതിൽ തുറന്നു ... ഉമ്മയാണ്...

ന്താ  ഉമ്മാ...

അച്ചുവേ  ഇയ്യ്  വല്ലോം  കയ്ച്ചോ...?

ആഹ്  ഉമ്മാ  പത്തിരി  കഴിച്ചിക്ക്ണ്...

ആഹ്  ന്നാ  ഇയ്യ്  കിടന്നോ...

മ്മ്മ്...

പാവം  ഉമ്മ ....

ഈ  തിരക്കിനിടയിലും  ഞാൻ  ഭക്ഷണം  കഴിച്ചോ  എന്ന്  വേവലാതിയാണ്...

ഉമ്മാക്ക്  തുല്യം  ഉമ്മ  മാത്രം.....

ഞാൻ  വാതിൽ  അടച്ച്  വീണ്ടും  കട്ടിലിലേക്ക്  ചാഞ്ഞു...

ഫോൺ  കയ്യിൽ  എടുത്തപ്പോഴേക്കും ...

ദേ  പെണ്ണ്  ഇങ്ങോട്ട്  വിളിക്കുന്നു...

ഹലോ ...

ഹലോ  ഇക്കു  ഇങ്ങള്  ഉറങ്ങിയോ...

ഏയ്  ഇല്ല  മുത്തേ  ഉറക്കം  വരുന്നില്ല  അന്നെ  ആലോചിച്ചു  കിടക്കാണ്...

മ്മ്മ്  നിക്കും  ഉറക്കം  വർണില്ല...

നാളത്തെ  കാര്യം  ആലോചിച്ചിട്ട്‌  ഉറക്കം  വർണില്ല...

എന്ത്  കാര്യം...

ഞാൻ  ഓളെ  ഒന്ന്  ചൂടാക്കാൻ  വേണ്ടി  ചോദിച്ചു.. ഹി.. ഹി...

ഏയ്  ഒന്നുല്ല  ഇക്കാ...

എന്ത്  ഒന്നുല്ലാന്ന്...

ഒന്നുല്ലന്നേ .... ഓള്  ചിരിച്ചോണ്ട്  പറഞ്ഞു....

മ്മ്മ്... മ്മ്മ്... നാളെ  കാണിച്ചേരാം  കൊച്ചു  കള്ളീ...

ഞാൻ  അടക്കി ചിരിച്ചു...

ഇക്കൂ  ഇങ്ങക്കറിയോ  ഞാൻ  നാലഞ്ചു   വർഷമായി  ദുആ  ചെയ്ത കാര്യം  സഫലമാകാൻ  പോകുന്ന ദിവസാണ്  നാളെ...

അതെന്താ  മുത്തേ  ഇയ്യ്  ഇത്രക്ക്  ദുആ  ചെയ്തെ..

അത് പിന്നെ  പറയാനുണ്ടോ....

പടച്ചോനേ ഇയ്യ്  എന്നെ  എന്റെ  അച്ചുക്കാന്റെ  മണവാട്ടിയാക്കണേന്ന്....

എനിക്ക്  ചിരിയാണ്  വന്നത്...

ഞാൻ  ഓളോട്  പറഞ്ഞു...

മുത്തേ  പടച്ചോന്റെ  കിതാബില്  മൂപ്പര്  അന്റെ  പേരിന്റെ  കൂടെ  എഴുതി  ചേർത്തത്  ഈ  അജ്മലിന്റെ  പേരാ..

അതോണ്ട്  മൂപ്പര്  അന്നെ  ആർക്കും  വിട്ടോടുക്കാണ്ട്  ഞമ്മക്ക്  തന്നെ  തരും....

മ്മ്മ്...മ്മ്മ്... ഓളും  ഒന്ന്  ചിരിച്ചു....

ഇക്കൂ  ഇങ്ങള്  വല്ലതും  കയ്ച്ചാ...?

ആഹ്  കയ്ച്ച്ക്ക്ണ്  ഇയ്യോ...?

മ്മ്മ്  കയ്ച്ച്...

ആ  മുത്തേ  അന്നോട്  പറയാൻ  വിട്ട്  പോയി  നാളെ  മ്മളെ  കല്യാണത്തിന്  എന്റെ  ഒരു  ചങ്ങായി  വർണിണ്ട്  അങ്ങ്  തിരുവനന്തപുരത്തൂന്ന്...

അള്ളോഹ്  അതാരാ  ഇക്കു  ഞാൻ  അറിയാത്തൊരു  ചങ്ങായി  അതും  അങ്ങ്  തിരുവനന്തപുരത്തുന്ന്...

ഓന്റെ  പേര്  ആദിൽ....

ഓനും  ഓന്റെ  ബീവിയും  കൂടിയാ  വരണത്...

മൂപ്പര്  മലപ്പുറത്ത്  എത്തീക്ക്ണ്...

ഇങ്ങട്  വരാൻ  ഞാൻ  പറഞ്ഞതാ...

ഇന്ന്  ഏതോ  ബന്ധുക്കളെ   പോരേൽ  തങ്ങീട്ട്   നാളെ  ഓഡിറ്റോറിയത്തിൽ  എത്താന്നാ  പറഞ്ഞത്...

ആഹ്  അപ്പൊ  നാളെ  ഓലെ  മ്മക്ക്  പരിചയപെടുത്തണം ട്ടോ....

ഉവ്വ്  മാഡം...

ആഹ്  ന്നാ  ഇക്കു  ഇങ്ങള്  ഉറങ്ങിക്കോളീ...

ഇന്ന്  ഞാൻ  ശല്യപ്പെടുത്തണില്ല  നാളെ  മുതൽ  ശല്യപ്പെടുത്തിക്കോളാം  ഇക്കൂനെ.. ഹി... ഹി...

ഒരു  ചിരിയും  ചിരിച്ച്  പെണ്ണ്  ഫോൺ  വെച്ചു...

കട്ടിലുമ്മേ  നീണ്ടു  നിവർന്ന്   കിടക്കുമ്പോ...

ലോകം  കീഴടക്കിയ ഫീലായിരുന്നു...

ഞാൻ  ആഗ്രഹിച്ച എന്റെ  മൊഞ്ചത്തി  നാളെ  എനിക്ക്  സ്വന്തമാകും...

ഖൽബിൽ  പടുത്തുയർത്തിയ  മുഹബത്തിന്റെ  കനകക്കൊട്ടാരത്തിലെ  റാണിയായി  ഓള്  എന്റെ  ജീവിതത്തിലേക്ക്  കടന്ന്  വരും...

ജീവിതത്തിൽ  ഓൾക്ക്  സന്തോഷം മാത്രം  നൽകണം...

സ്നേഹം  കൊണ്ട്  ഓളെ  വീർപ്പുമുട്ടിക്കണം...

എല്ലാത്തിനും  പടച്ചോനോട്  നന്ദി  പറഞ്ഞുകൊണ്ട്  ഞാൻ  നിദ്രയിലേക്ക്  ആണ്ടു....

പാത്തൂ ... പാത്തുമ്മ...

എന്താ  ഇക്കാ...

നീ  വേഗം  ഇറങ്ങ്...

ദാ  ഇറങ്ങുവാ....

നിനക്ക്  ഒരുങ്ങി  ഇറങ്ങാൻ  എന്താ  ഇത്രേം  താമസം...

വൈകി എത്തിയാൽ  ഇനി  അതിനാവും  അച്ചൂന്റെ  പരാതി...

ഇന്നലെ  അവന്റെ  വീട്ടിലേക്ക്  പോവാത്തതിനേ പരാതി  പറഞ്ഞു...

എന്റെ  ആദിക്കാ  നിങ്ങള്  ഇങ്ങനെ  ഒച്ചയിണ്ടാക്കല്ലേ...
ഞാൻ  ദേ  ഇറങ്ങി...

പാത്തു   ഒരുങ്ങി  മൊഞ്ചത്തിയായി  പോകാനിറങ്ങി...

ഹനീഫക്കാ  ന്നാ  നമ്മള്  പോയിട്ട്  വരാം...

ശെരി ടാ...

പാത്തുമ്മ  ഇന്ന്  നല്ല  സന്തോഷത്തിലാ...

അതിലുപരി  ആകാംഷയിലും...

എന്താന്നറിയോ...

പറഞ്ഞു  കൊടുത്ത  കഥയിലെ  അച്ചൂനെയും  അവന്റെ മണവാട്ടി  ദിയാനയേയും  കാണാനുള്ള  തിടുക്കമാ....

ഞാനും  ഈ  പറഞ്ഞ  അവസ്ഥയിലൊക്കെ  ആണേ....ഹി..ഹി..

ഓഡിറ്റോറിയത്തിലേക്ക്  പോകുന്ന വഴി  ഞാൻ  അച്ചൂനെ  വിളിച്ചു...

അവൻ  അവിടെ  എത്താറായി  എന്നാ  പറഞ്ഞെ....

ഞാൻ  വണ്ടി  വേഗത്തിൽ  വിട്ടു...

ഓഡിറ്റോറിയം എത്തി...

ഞാൻ  വണ്ടി പാർക്ക്‌  ചെയ്ത്  വന്നപ്പോഴേക്കും  കണ്ടത്....

പുതിയാപ്പള  വണ്ടിയിൽ  നിന്ന്  ഇറങ്ങുന്ന സീൻ  ആണ്.....

ചെക്കൻ  ഒരുങ്ങി  ഒരു  മാസ്സ്  ലുക്ക്‌  ആയിട്ടുണ്ട്...

അവൻ  ഓഡിറ്റോറിയത്തിന്  അകത്തേക്ക്  കയറാൻ  പോവാണ്...

അവന്റെ  പുറകെ  ഓഡിറ്റോറിയത്തിന്  അകത്തേക്ക്  കയറാൻ  നിന്ന അനീസ്  എന്നെയും  പാത്തൂനെയും  കണ്ടു...

അനീസ്  എന്നെ കണ്ട്  ഓടി  അടുത്ത്  വന്നു...

പുതിയാപ്ല  അപ്പഴേക്കും  അകത്തേക്ക്  കേറി പോയി...

ആദിലെ  സുഖല്ലേ  അനക്ക്...

ആഹ്  സുഖാടാ...

ഇതാണോ  അന്റെ  പാത്തു...

ആഹ്  ഇതാണ്  മോനേ  മ്മള  ഖൽബ്...

ആഹ്  ആദീ  മ്മക്ക്  അകത്തേക്ക്  കേറാ....

ഓഡിറ്റോറിയത്തിനകത്തേക്ക്  കേറി...

സ്റ്റേജിൽ  അണിഞ്ഞ്  ഒരുങ്ങി  നിൽക്കുന്ന  അജ്മലും  ദിയാനയും...

അനീസേ  നീ  സ്റ്റേജിലേക്ക്  പൊയ്ക്കോ...  ഞാനും  ഇവളും  ഇവിടെ കാണും  കുറച്ച്  കഴിഞ്ഞ്  അങ്ങട്  വരാം...

ഞാൻ  അനീസിനോട്  പറഞ്ഞു...

ആഹ്  ടാ  ഇയ്യ്  ഈടെ  ഇരിക്ക്...

അതും  പറഞ്ഞ്  അനീസ്  സ്റ്റേജിലേക്ക്  പോയി....

ഞാനും  പത്തുവും  ഒരിടത്ത്  ഇരുന്നു...

മഹർ  ചാർത്തലും  ഒക്കെ  കണ്ട്  അങ്ങനെ  ഇരുന്നപ്പോ  ഓർമ്മ വന്നത്  എന്റെയും  എന്റെ  പാത്തൂന്റെയും  കല്യാണ ദിവസാണ്...

മഹർ അണിയൽ  കഴിഞ്ഞാൽ  പിന്നെ  ഫോട്ടോ  ടൈം  ആണല്ലോ...

ഞാനും  പത്തുവും സ്റ്റേജിലേക്ക്   അച്ചൂന്റെ  അടുത്തേക്ക്  പോയി...

അവൻ  എന്നെ  കണ്ടതും  വന്ന്  എന്നെ  കെട്ടിപിടിച്ചു...

സൗഹൃദം  അതാണല്ലോ  വലുത്...

പാത്തൂനെ  അവന്  പരിജയപ്പെടുത്തി  കൊടുത്തു...

പിന്നെ  അച്ചൂന്റെ  മണവാട്ടിയെയും  പരിചയപെട്ടു...

ഫോട്ടോ  എടുക്കലും  ഭക്ഷണം  കഴിക്കലും  ഒക്കെയായി  സംഭവം  കളറായി...

അപ്പോഴേക്കും  മ്മള  പാത്തുവും  ദിയാനയും  നല്ല  കമ്പനിയായി....

എല്ലാരോടും  യാത്ര പറഞ്ഞ്  ഇറങ്ങുമ്പോ അച്ചൂന്റെ  മുഖത്ത്  ഒരു  വിഷമം  ഉണ്ടായിരുന്നു  ഞങ്ങൾ  ഇന്ന്  തന്നെ  തിരിച്ചു  പോരുന്നതിൽ....

ഓഡിറ്റോറിയത്തിന്റെ  വാതിൽ  കടന്നപ്പോഴേക്കും...

അനീസ്  എന്റെടുത്ത്  വന്ന്  ചോദിച്ചു...

ആദിലെ  അന്റെ  എഴുത്തൊക്കെ  എങ്ങനെ പോകുന്നു...

ആഹ്  എല്ലാം  ഉഷാറാണ്  ടാ..

മാഷാ  അല്ലാഹ്  നടക്കട്ടെ...

ഹാ  അല്ല  അനീസേ... കൂട്ടത്തിൽ  ഇയ്യ്  മാത്രല്ലേ  ഉള്ളു  ഇനി  കല്യാണം  കഴിക്കാൻ... മ്മക്ക്  ഒടനെ  ഒരു  മംഗലം  കൂടാൻ  പറ്റോ....

അനീസ്  ഒരു  നിറപുഞ്ചിരി  എന്റെ  മുഖത്തേക്ക്  സമ്മാനിച്ചു...

എന്നിട്ട്  പറഞ്ഞു...

ആദീ... അച്ചൂന്റെ  കഥക്കിടയിൽ  ഇയ്യ്  അറിയാത്തൊരു  ഭാഗമുണ്ട്...

അതെന്താടാ  ഞാൻ  അറിയാത്തൊരു  ഭാഗം.....

ഞാൻ  ഒരു  സംശയഭാവത്തിൽ  മുഖത്ത്  ചിരിയും  വരുത്തി അവനോട്  ചോദിച്ചു....

അവൻ  നിസ്സാരമായി  മറുപടി  പറഞ്ഞു...

വേറെന്താ   എന്റെ  പ്രണയം തന്നെ....

അനക്ക്  പ്രണയം  ഇണ്ടാ....അള്ളോഹ്  ആരാടാ  ആള്...

അവൻ  ചൂണ്ടി കാണിച്ചു തന്ന ആളെ  കണ്ട്  ഞാനൊന്നു  ഞെട്ടി...

അള്ളോഹ്  അത്  ഇങ്ങള ചങ്ക്  സുമിയല്ലേ  ടാ....

ആഹ് ടാ  എല്ലാർക്കും  ഓള്  ഫ്രണ്ടാ...  എനിക്ക്  ഓള്  ജീവനാ...

ഓൾക്ക്  ഞാനും...

അത്  പറയുമ്പോ അനീസിന്റെ  മുഖത്തെ  ആ  ചിരി...

അതൊന്ന്  കാണേണ്ടത്  തന്നെയാ...

അപ്പോഴാണ്  ഞാൻ  ശ്രദ്ധിച്ചത്   സുമി  ഇടക്കിടക്ക്  അനീസിനെ  ഒളികണ്ണിട്ട്  നോക്കുന്നുണ്ട്...

അനീസേ  കൊച്ചു  കള്ളാ...

ഞാൻ  ചിരിച്ചോണ്ട്  അനീസിനെ  നോക്കി...

ആദീ  ഇയ്യ്   അച്ചൂനോട്  ഒന്നും  പറയണ്ടാ...

അനീസ്  എന്നോട്  ഇരക്കുന്ന  പോലെ  പറഞ്ഞു....

എല്ലാം  ഞാൻ  സുമിന്റെ  പോരേൽ  ആലോചിച്ചിട്ട്‌അറീക്കണ്ട് ...

എല്ലാർക്കും  ഒരു  സസ്പെൻസ്  ആയിക്കോട്ടെ.. ഹി... ഹി....

ആഹ്  പടച്ചോൻ  റാഹത്താക്കട്ടെ  അനീസേ...

കല്യാണം  ക്ഷണിക്കണ്ട്  ഇയ്യും  പാത്തൂo  കൂടെ  വരണം...

അത്  പറയാനുണ്ടോ...   മ്മള് ഇങ്ങ്  വരും  മുത്തേ...

ഓകെ  ടാ....

ന്നാ  ശെരി അനീസെ  ട്രെയിനിന്  സമയം  ആയി  വരുന്നുണ്ട്...

മ്മള്  പോവാ  ഇയ്യ്  അച്ചൂന്റെ  അടുത്തേക്ക്  ചെല്ല്...

നാട്ടിൽ  എത്തീട്ട്  വിളിക്കാം... ഓകെ..

ആഹ്  ശെരി ടാ.... ബായ്  പാത്തൂ...

നീണ്ട യാത്രക്ക്  ശേഷം  ഞാനും  പത്തുവും  വീട്ടിൽ  തിരിച്ചെത്തി...

രാത്രി  കിടക്കാന്നേരം  പാത്തു  മേശപ്പുറത്ത്  നിന്ന്  എന്റെ  ഡയറി  എടുത്തു  തുറന്നു  നോക്കി...

ഞാൻ  എഴുതി  വെച്ചിരുന്ന കഥയുടെ  പേര്  കണ്ട്  പാത്തു  ഞെട്ടിക്കാണും...


            *അച്ചൂന്റെ  മണവാട്ടി*


പാത്തു  വേഗം  തിരിഞ്ഞ്  എന്നോട്  ചോദിച്ചു...

ഇക്കാ  അപ്പൊ  ഇത്രേം  നാളും  നിങ്ങള് കുത്തിക്കുറിച്ചോണ്ടിരുന്നത്  അജ്മലിന്റെ  ജീവിതായിരുന്നല്ലേ...

മറുപാടിയായി  ഞാനൊന്നു  പുഞ്ചിരിച്ചു.....



                        *ശുഭം*

**************************************

       ✍🏻*Adil Bin Basheer*


പ്രിയപ്പെട്ട  കൂട്ടുകാരെ  കഥ  എത്രത്തോളം  നിങ്ങൾക്ക്  ഇഷ്ടമായി  എന്ന്  അറിയില്ല...

നിങ്ങളുടെ  അഭിപ്രായങ്ങളും  നിർദേശങ്ങളും  അറീക്കുക....

ഇത്രേം  നാളും  എന്നെ  സപ്പോർട്ട്  ചെയ്ത എല്ലാവർക്കും  ഹൃദയം  നിറഞ്ഞ  നന്ദി....

***************************

എഴുതാൻ  എന്നെ  പ്രേരിപ്പിക്കുകയും  സഹായിക്കുകയും  ചെയ്ത  എന്റെ  ഏറ്റവും  പ്രിയപ്പെട്ട  ഷാഫി  ഇക്ക.(cms alanallur )

ഞാൻ  എന്റെ  എഴുത്ത്  തുടങ്ങിയ  കാലം  മുതൽ  എന്നെ  സപ്പോർട്ട്  ചെയ്ത എന്റെ  ഇക്ക  സാദിക്ക്  പാണ്ടിമുറ്റം (കിസ്സ)


എന്നെ  ഗ്രൂപ്പിൽ  സഹായിച്ച പ്രിയപ്പെട്ട  ജലാൽ....

ഒരുപാട്  സപ്പോർട്ട്  തന്ന  എന്റെ  സ്വന്തം  ഇത്താത്ത....

എന്നെ   സപ്പോർട്ട്   ചെയ്യുന്ന  എന്റെ  ടീച്ചർ....

എന്റെ  എഴുത്തിനെ  സപ്പോർട്ട്  ചെയ്ത  എന്റെ  കൂട്ടുക്കാർ.....


എല്ലാവർക്കും  ഈ  അവസരത്തിൽ  ഞാൻ  എന്റെ  ഹൃദയം  നിറഞ്ഞ  നന്ദി  രേഖപ്പെടുത്തുന്നു....


*Your Feedbacks On*

*Adil Bin Basheer*

*8593929790*