#ജീവിതയാത്ര#
"ഗീതക്ക് സുഖമില്ല "
അതിരാവിലെ രോഹിണിയുടെ വിളി കേട്ടാണ് ഞാൻ എഴുന്നേറ്റത്.
"എന്തെ രോഹിണി രാവിലെ തന്നെ നീ കരയുന്നത്? "
"ഗീതയെ കൃഷ്ണനുണ്ണി ഡോക്ടറുടെ ക്ലിനിക്കിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു, "
എന്റെ ഉള്ളിൽ ഒരു നടുക്കം പാഞ്ഞു പോയി.
നഗരത്തിൽ അറിയപ്പെടുന്ന മാനസികാരോഗ്യ കേന്ദ്രമാണ് ഡോക്ടർ കൃഷ്ണനുണ്ണിയുടേത്
"ദൈവമേ ഇത്രയും പരീക്ഷണം വേണോ ?നകുലേട്ടനും മോളും എവിടെയാണ് ?"
"നകുലേട്ടൻ ഹോസ്പിറ്റലിൽ ഗീതയുടെ കൂടെയുണ്ട്, മിന്നു മോളു അമ്മായിയുടെ കൂടെ വീട്ടിലുണ്ട് കൂടെയുണ്ട."
"നമുക്കൊന്ന് പോയി കണ്ടാല്ലോ രോഹിണി ?"
"വേണ്ട, ഗീതുവിന് പ്രയാസങ്ങൾ ഏറെയാണ്, അവൾക്കു അമ്മായിയേയും മാമ്മനേയും വെറുപ്പാണ് ഇപ്പോൾ. നമ്മളെ കണ്ടാൽ എങ്ങിനെ പ്രതികരിക്കും എന്ന് അറിയില്ല ".
കുറച്ചു നേരം ഞാൻ മിണ്ടാതെ ഇരുന്നു.
ഗീത -,
എന്റെ അമ്മാവന്റെ മകൾ, എന്റെ സമപ്രായം.
ഞങ്ങളുടെ കുടുംബത്തിൽ ഏറ്റവും പ്രതാപശാലിയായ ശേഖരമാമയുടെ മോളായത് കൊണ്ട് ഗീത ഏവരുടെയും കണ്ണിലുണ്ണി ആയിരുന്നു, സർവോപരി സുന്ദരി. അവളുടെ ഏതാഗ്രഹവും മാമ സാധിച്ചു കൊടുക്കുമായിരുന്നു. കുട്ടികാലം മുതൽ തന്നെ ഞങ്ങൾ എല്ലാവരും ഗീതയുടെ തോഴികളായി നടന്നു.
സ്കൂളിൽ പോകുമ്പോൾ ഞങ്ങൾ ഒന്നിച്ചായിരുന്നു. തേൻമിട്ടായി നുണഞ്ഞു ഞങ്ങൾ ബാല്യക്കാലം പിന്നിട്ടു കൗമാരപ്രായത്തിൽ എത്തിയപ്പോൾ ഞങ്ങളുടെ ക്ലാസും കൂട്ടുക്കാരും മാറി...
പിന്നീട് ഇടയിലുള്ള ക്ലാസ് ഇടവേളകളിൽ ഞങ്ങൾ കൂടിക്കാണലുകൾ നടത്തി വിശേഷങ്ങൾ കൈമാറി..
പിന്നെ ഹൈസ്കൂൾ കാലഘട്ടം...
പല പുതിയ മാറ്റങ്ങളും ഉണ്ടാവുന്ന സമയം, ഗീതയുടെ സൗന്ദര്യത്തിൽ മയങ്ങി പല ആൺകുട്ടികളും അവളുടെ പിറകെ നടക്കുന്ന സമയം അതിൽ അവളുടെ വീടിനു അടുത്തുള്ള സുധീർ ആയിരുന്നു ഏറ്റവും മുൻപന്തിയിൽ..
പിന്നീട് പത്താം ക്ലാസ്സ് കഴിഞ്ഞു പ്രീഡിഗ്രിക്ക് ചേർന്നപ്പോൾ അവിടെയും സുധീർ ഉണ്ടായിരുന്നു അവളുടെ സീനിയർ ആയി !!
പിന്നീട് കേട്ടത് അവരുടെ പ്രണയവിശേഷങ്ങൾ ആയിരുന്നു. അതെല്ലാം കേട്ട് ഞാൻ ഏറെ ഭയപ്പെട്ടു... ഈ പ്രണയരഥത്തിന്റെ പ്രയാണത്തിന്റെ വഴിത്താരയിൽ പൂക്കളെക്കാൾ മുള്ളുകളാവും അധികം എന്ന് എനിക്ക് സുനിശ്ചിതമായിരുന്നു.
ശേഖരമാമ ഒരിക്കലും ഈ ബന്ധത്തിന് സമ്മതിക്കില്ല !! അതുമാത്രമല്ല കൗമാര പ്രായത്തിലെ ഈ കൗതുകം എത്രത്തോളം നിലനിൽക്കും എന്നും എനിക്ക് സംശയമായിരുന്നു.
അങ്ങിനെ പ്രീഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞു... ആ അഞ്ചു വർഷങ്ങൾ അവരുടെ പ്രണയം
പൂത്തു......
തളിർത്തു..
കൂടെ അവരുടെ ആഗ്രഹവും..
ഒരിക്കലും വെർപിരിയില്ല എന്ന പ്രതീക്ഷയോടെ അവർ മുന്നോട്ടു നീങ്ങി.
എക്കാലത്തെപോലെ ഇവിടെയും പ്രണയം മറച്ചു പിടിക്കാനായില്ല. കോളേജിലും വീട്ടിലും സുധീർ - ഗീത പ്രണയം പാട്ടായി ...
വീട്ടുകാരുടെ ചോദ്യങ്ങൾക്കും മർധ്ദനങ്ങൾക്കും ഗീത ധൈര്യം കൈവിടാതെ മറുപടി നൽകി ചെറുത്തു നിന്നു..
സുധീറിന്റെ കൂട്ടുകാർ ഇതിനിടയിൽ പ്രണയകഥ പ്രചരിപ്പിച്ചു തുടങ്ങി... ഗീതയുടെ വീട്ടുകാർക്ക് അത് അപവാദം ഉണ്ടാക്കിയതിനു തുല്യമായിരുന്നു
ഇതിനിടയിൽ ഗീതയ്ക്കു ഒരു വിവാഹാലോചന വന്നു. സർക്കാർ ഉദ്യോഗസ്ഥനായ നകുലന്റെയായിരുന്നു ആലോചന..
ഗീതയുടെ വീട്ടുകാർക്ക് ആ ആലോചന ബോധിച്ചു.. വിവാഹലോചന പുരോഗമിക്കുന്നത് കണ്ട് ഗീത തന്റെ വാദമുഖങ്ങളുമായി രംഗത്ത് വന്നു.. ഗീതയുടെ എല്ലാ വാദങ്ങളെയും ഖണ്ഡിച്ചു കൊണ്ട് ശേഖരമാമൻ വിവാഹലോചനയുമായി മുന്നോട്ടു പോയി.
സുധീർ ഇത് അറിഞ്ഞപ്പോൾ പ്രതിഷേധിച്ചു.. ഗീതയെ സ്വന്തമാക്കാൻ എല്ലാ വഴിയും അവൻ നോക്കി... ഒടുവിൽ നകുലന്റെ വീട്ടിലും അവൻ എത്തി, വിവാഹത്തിൽ നിന്നും പിന്മാറാൻ നകുലനോട് ആവശ്യപ്പെട്ടു..
ശേഖരമാമക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു... ഇത് സുധീറിന്റെ വീട്ടുകാരുമായി ശേഖരമാമ ഒരു തുറന്ന യുദ്ധം പ്രഖ്യാപിക്കാൻ കാരണമായി ഇരു വീട്ടുകാരുടെ സാനിധ്യത്തിൽ ശേഖരമാമ അന്ത്യ വിധി തീർപ്പു കല്പിച്ചു... ഗീതയെ സുധീർന് വിവാഹം ചെയ്തു കൊടുക്കില്ല എന്ന് അന്നത്തോടെ ഉറപ്പായി...
വീട്ടിൽ എത്തിയ ശേഖരമാമന്റെ ഏതു തരത്തിലുള്ള സമീപനം ആണെന്നു അറിയില്ല ഗീത നകുലനുമായുള്ള വിവാഹത്തിന് സമ്മതിച്ചു. വിവാഹം മുടക്കാൻ സുധീർ വീണ്ടും ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല...
അങ്ങിനെ വിവാഹജീവിതത്തിൽ പ്രവേശിച്ച ഗീതക്ക് പിന്നീട് ജീവിതയാത്രയിൽ തന്റെ നഷ്ട പ്രണയമോ, ജീവിതമോ എന്താണ് നഷ്ടങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ അവൾക്കു തോന്നിയോ എന്നും അവ്യക്തമാണ്.
ഗീത സുഖമായി ഇരിക്കുന്നു എന്ന ഞങ്ങളുടെ വിശ്വാസത്തിനു ഇളക്കം തട്ടുന്നതായിരുന്നു രോഹിണിയുടെ ഫോൺ കാൾ.
എവിടെയാണ് തെറ്റിയത്.. ?ആർക്കാണ് ഇത് ശരിയാക്കാൻ പറ്റുക ?
ആലോചിക്കുമ്പോൾ എന്റെ തല പെരുത്ത് കേറി...
പിന്നീട് ഓരോ ദിവസം ഗീതയുടെ വിശേഷങ്ങൾ അറിയാനുള്ള ആകാംഷ ആയിരുന്നു.
അവളുടെ മനോനില പതുക്കെ പതുക്കെ പഴയ നിലയിൽ ആയി.
ഇതിൽ ഏറ്റവും കൂടുതൽ വിഷമത്തിൽ അകപെട്ടത് നകുലേട്ടനായിരുന്നു... ഗീതയെയും മോളെയും നെഞ്ചോടു ചേർത്തു വെച്ചു പാവം മുന്നോട്ട് നീങ്ങി...
പതുക്കെ ഗീത ജീവിതത്തിലേക്ക് തിരിച്ചു വന്നു, എപ്പോൾ വേണമെങ്കിലും പൊട്ടി ചിതറുന്ന മുത്തുകൾ കോർത്തു ഒരു മാല പോലെയുള്ള മനസ്സുമായി അവൾ എല്ലാവർക്കും ഒപ്പം ജീവിച്ചു തുടങ്ങി...
ഒരു ഞായറാഴ്ച ഞാൻ ഗീതയെ കാണാൻ അവളുടെ വീട്ടിലെത്തി, പുഞ്ചിരിയോടെ അവൾ എന്നേ വരവേറ്റു..
അവിടെ അവൾ ഒരു തികഞ്ഞ ഗൃഹിണിയായി വീട്ടിൽ ഓടിനടന്നു എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന ഗീതയെ കണ്ടപ്പോൾ എനിക്കൊന്നും ചോദിയ്ക്കാൻ തോന്നിയില്ല
.. അവളുടെ ശാന്തമായ മനസ്സിനെ നോവിക്കാൻ എനിക്ക് തോന്നിയില്ല..
തിരിച്ചുപോരുമ്പോൾ നകുലേട്ടൻ ഞങ്ങളോടൊപ്പം ബസ്സ് സ്റ്റോപ്പ് വരെ നടന്നു, ഞങ്ങളുടെ മനസ്സു മനസിലാക്കിയ പോലെ ഏട്ടൻ തുടർന്നു,
"ഗീതയുടെ മനസ് അതി ലോലമാണ്.. ഒരുപക്ഷെ അവൾക്കു തന്റെ ജീവിതത്തിൽ വന്നമാറ്റങ്ങൾ ഇനിയും ഉൾകൊള്ളാൻ ആയിട്ടില്ല... ഒരുപക്ഷെ സമയം ഇതിനെ എല്ലാം മറ്റുമായിരിക്കും.. ഒരു നല്ല മാറ്റം അവളിൽ ഞാൻ കാണുന്നുണ്ട്... "
ഇത് കേട്ട് ഞാനും രോഹിണിയും ഒന്നും മിണ്ടാതെ തലയാട്ടി...
കാലം എന്ന മഹാ ഭിഷഗ്വരന്റെ സാന്ത്വനം അവളിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കും എന്ന് ഞങ്ങൾക്കും പ്രതീക്ഷയുണ്ടായിരുന്നു. ബസ് കയറി നകുലേട്ടനോട് യാത്ര ചോദിക്കാൻ തിരിഞ്ഞപ്പോൾ കണ്ണ് തുടക്കുന്ന അദ്ദേഹത്തിനെ കണ്ടപ്പോൾ ഞാൻ തീർച്ചപ്പെടുത്തി, ഗീതയുടെ ഭാഗ്യമാണ് ആ മനുഷ്യൻ... ഇത്രയേറെ സംഭവിച്ചിട്ടും ഗീതയെ ചേർത്തു പിടിച്ചു ജീവിതയാത്രയിൽ മുന്നേറുന്ന നകുലേട്ടനെ എന്തു വിശേഷിപ്പിക്കണം എന്നറിയാതെ
ഞങ്ങൾ മുഖം തിരിച്ചു ....
നിറഞ്ഞൂ വന്ന കണ്ണുനീർ തുടച്ചു...
സ്മിത പ്രകാശ്
-------------------------
jeevitha yathra

0 Comments
Post a Comment