[ ഒരുപാട് നാളുകളായി പോസ്റ്റ് ചെയ്യും എന്ന് പറഞ്ഞിരുന്നത് പക്ഷെ ചില സാങ്കേതിക ബുദ്ധിമുട്ടുകളാൽ പ്രശ്നങ്ങളാൽ നീളുകയായിരുന്നു. പറ്റിച്ചു എന്നാരും കരുതരുത്. അഹങ്കാരവും അല്ല. അത്തരം അവസ്ഥകളായിരുന്നു. എന്റെ മുൻപത്തെ സ്റ്റോറികളായ എന്റെ ഷാനു, dtp ഒരു പ്രണയകഥ , അപരൻ എന്നിവ സ്വീകരിച്ചത് പോലെ ഇതും സ്വീകരിക്കും എന്ന വിശ്വാസത്തോടെ.......]
💠💠💠💠💠💠💠💠💠💠💠
💠
💠 *PANDORA'S BOX*
💠 [ A Suspense Thriller ]
💠
💠💠💠💠💠💠💠💠💠💠💠
💠
💠 *പാർട്ട് : 1*
💠
💠💠💠💠💠💠💠💠💠💠💠
💠
💠 *✍ : cms alanallur*
💠 *📱 : 9605211968*
💠
💠💠💠💠💠💠💠💠💠💠💠
നട്ടുച്ചക്ക് പോലും സൂര്യ കിരണങ്ങൾ കടന്ന്‍ ചെല്ലാൻ മടിക്കുന്ന ആ ഘോരമായ വനത്തിനുള്ളിലൂടെ നടക്കുമ്പോൾ അവരിരുവരുടെയും കാലിടറുന്നുണ്ടായിരുന്നു. ചുറ്റും ഉയർന്ന്‍ കേൾക്കുന്ന വന്യ ജീവികളുടെ ഭീകരമായ ശബ്ദങ്ങക്കും വീശിയടിക്കുന്ന കാറ്റിൽ ആടിയുലയുന്ന വൃക്ഷങ്ങളുടെ ശബ്ദങ്ങൾക്കും ഇടയിലൂടെ ചുറ്റുപാടും സസൂക്ഷ്മം നിരീക്ഷിച്ച് കൊണ്ട് അവർ മുന്നോട്ട് നടന്നു. അങ്ങോട്ടേക്കുള്ള വഴിയിലേക്ക് പ്രവേശിക്കുമ്പോഴെ പ്രദേശവാസികൾ മുന്നറിയിപ്പ് തന്നതായിരുന്നു. പക്ഷെ അവന്‍റെ നിർബന്ധപ്രകാരം അങ്ങോട്ട് കടക്കുമ്പോൾ അവരുടെ മുഖത്ത് കണ്ട ഭീതിയുടെ ഭാവങ്ങളും കൂട്ടത്തിൽ ഒരാൾ ആകാശത്തേക്ക് നോക്കി പ്രാർത്ഥിക്കുന്നതും അവളുടെ മനസ്സിലൂടെ കടന്ന്‍ പോയി. മുന്നോട്ട് പോകുംതോറും അവരുടെ ഉള്ളിലെ ഭയം കൂടി കൂടി വന്നു. പെട്ടന്നായിരുന്നു വൃക്ഷങ്ങളുടെ ഇടയിൽ നിന്നും നീണ്ട് വന്ന ആ കരങ്ങളൾ അവനെ ഭൂമിയിലേക്ക് താഴ്ത്തിയത്.
മെൽബാ ..... മെൽബാ..... മെൽബാ.....
അവന്‍റെ സ്വരം പതിയെ അന്തരീക്ഷത്തിൽ അലിഞ്ഞ് ചേർന്നു ഇല്ലാതായി. ഭീതിജനകമായ ആ കാഴ്ച കണ്ടതും അവളുടെ സ്വബോധം മറഞ്ഞു. ബോധരഹിതയായി അവിടെ വീണ അവൾ സ്വബോധത്തിലേക്ക് തിരിച്ച് വരുമ്പോൾ ഇടിഞ്ഞ് പൊളിഞ്ഞ ഒരു പഴയ ബംഗ്ലാവിൽ ആയിരുന്നു. പണ്ട് തടികൾ കടത്താനും മറ്റും സൗകര്യത്തിനായി ബ്രിട്ടീഷുകാർ പണി കഴിപ്പിച്ച ഒരു പഴയ ബംഗ്ളാവ്. കണ്ണ്‍ തുറന്നതും ചുറ്റും ഇരുൾ മാത്രം. അവൾ പതിയെ അവിടെ നിന്ന എഴുന്നേൽക്കാൻ ശ്രമിച്ചതും അവളുടെ കാല്‍ തട്ടി ഒരു പാത്രം നിലത്ത് വീണു . ആ ശബ്ദം അതിനകത്ത് പ്രതിധ്വനി തീർത്തു. ശബ്ദം കേട്ടതും അവിടെ മൂലയിൽ നിന്നും ഒരു തിരിനാളം ഉയർന്നു, അത് ഇരുൾ മുറ്റിയ ആ മുറിയില്‍ വെട്ടം വിതറി. ആ അരണ്ട വെളിച്ചത്തിൽ അവൾ ആ മുറിയിലൂടെ ഒന്ന്‍ കണ്ണോടിച്ച് നോക്കി, അവിടമിൽ കണ്ട ഓരോ വസ്തുക്കളും അവളിൽ ഒരുപോലെ ആശ്ചര്യവും ഭീതിയും ഉളവാക്കി. ചുവരിൽ തൂങ്ങിക്കിടക്കുന്ന വന്യജീവികളുടെ തലയോട്ടികൾക്കിടയിൽ അവൾ കണ്ടു ഒരു മനുഷ്യ തലയോട്ടി. ഒന്ന്‍ തിരിഞ്ഞ് നോക്കിയതും അവൾ ആ രൂപത്തെ കണ്ട് പേടിച്ചു പിറകോട്ട് നീങ്ങി.
നീണ്ട ജരാനരകൾ ഭാധിച്ച മുടിയും താടിയും, മെലിഞ്ഞ് നീണ്ട ശരീരവും, കുഴിഞ്ഞതാണെങ്കിലും അഗ്നി കണക്കെ കത്തിജ്വലിക്കുന്ന കണ്ണുകളുമായി ഒരു മനുഷ്യൻ. കണ്ടാൽ തന്നെ ആരിലും പേടി ഉളവാക്കും വിധം പ്രാകൃതമായ വസ്ത്രദാരണ രീതിയും. പേടിച്ച് പിറകോട്ട് നീങ്ങിയ അവൾ പെട്ടന്നാണ് എന്തിലോ തട്ടി വീഴാൻ പോയത്, പക്ഷെ അയാളുടെ ആ കൈകൾ അവളെ നിലം തൊടാതെ തടഞ്ഞ് ഉയർത്തി. മെലിഞ്ഞതാണെങ്കിലും ആ കൈകളുടെ കരുത്ത് അവൾക്ക് ഭോദ്യമായി, ഏങ്കിലും ആ കൈകൾക്ക് അനുഭവപ്പെട്ട അസാദാരണമായ തണുപ്പ് അവളില്‍ അത്ഭുതം ചെലുത്തി. മരിച്ച് മരവിച്ച കൈകളെ പോലെ.., അയാൾ അവളിലേക്ക് അടുത്തതും അവൾവീണ്ടും പിന്നിലേക്ക് നീങ്ങി.
"ഏതാണ് നീ.... എന്തിന് ഇവിടെ വന്നു..?"
അയാളുടെ സ്വരത്തിന് വല്ലാത്ത ഗാംഭീര്യത ഉണ്ടായിരുന്നു. ആ പരുക്കന്‍ ശബ്ദം ആ മുറിയിലെ ഭിത്തികളില്‍ തട്ടി പ്രതിഫലിച്ച് കൊണ്ടിരുന്നു.
"ഞാൻ മെൽബ. ഞങ്ങൾ ഇവിടെ ഒരു ടൂർ വന്നതായിരുന്നു."
"ഹാ.... നീ രക്ഷപ്പെട്ടത് നിന്‍റെ ആയുസ്സിന്‍റെ നീളം കാരണമാവും, കൂടെ ഉള്ളവർ എല്ലാം മരിച്ച് കഴിഞ്ഞു."
അയാളുടെ ആ വാക്കുകൾ അവളിൽ സങ്കടം നിറച്ചു. ഒപ്പം ഭീതിയും ഇനി ഇവിടെ നിന്ന്‍ പുറത്തേക്ക് കടക്കാൻ കഴിയുമോ എന്ന. അത് മനസ്സിലാക്കിയത് കൊണ്ടാവണം അയാൾ പെട്ടന്ന്‍ തന്നെ പ്രതികരിച്ചത്.
"നീ പേടിക്കേണ്ട... ഇവിടെ നിന്ന്‍ ഞാന്‍ നിന്നെ പുറത്ത് കടത്താം ജീവനോടെ ഒരു പോറൽ പോലും പറ്റാതെ. പക്ഷെ അതിന് മുമ്പ് നീ എനിക്ക് ചില സഹായങ്ങൾ ചെയ്യണം. തയ്യാറാണോ..?"
അയാളുടെ ചോദ്യത്തിന് മറുപടിയായി തയ്യാറാണ് എന്നവൾ തലകുലുക്കി സമ്മതിച്ചു. അത് കണ്ടതും അയാളുടെ കണ്ണുകളിൽ പ്രത്യാശയുടെ തിളക്കം അവൾ കണ്ടു. മീശ രോമങ്ങളാൽ ആവരണം ചെയ്യപ്പെട്ട അയാളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു. പല നിഘൂഢതകളും ഒളിപ്പിച്ച് വെച്ചത് പോലെ. ഒപ്പം അയാൾ ഒന്ന്‍ ചിരിച്ചു. അല്ല അട്ടഹസിച്ചു എന്ന്‍ വേണം പറയാൻ, അത്രയും ഉച്ചത്തില്‍ ആയിരുന്നു അത്. അയാളുടെ ശബ്ദം കേട്ട് സമീപത്തെ വൃക്ഷങ്ങളിലെ പക്ഷികൾ പോലും പറന്നു പോയി. ചില ചെറിയ മൃഗങ്ങൾ ദൂരേക്ക് ഓടിപ്പോകുന്നതിന്‍റെയും ശബ്ദം കേൾക്കാമായിരുന്നു.
"ഹാ... നീ എന്നെ സഹായിക്കാം എന്നേറ്റിരിക്കുന്നു...., ഹോ.....എന്‍റെ ഭാഗ്യമേ... എങ്കൽ ഞാൻ ഈ ഭൂമിയിൽ ചിരഞ്ജീവിയായി മാറും, മരണം ഒരിക്കലും സ്പര്‍ശിക്കാത്ത പ്രത്യേക ശക്തി. ആരാലും കീഴ്പ്പെടുത്താന്‍ സാദ്യമാല്ലാത്ത ശക്തിയായി.......... "
ഹ...ഹ....ഹ...ഹ....ഹാ........................
അയാൾ വീണ്ടും ഉച്ചത്തിൽ ചിരിച്ചു. അവളിൽ വീണ്ടും ഭയം പത്തി വിടർത്താൻ തുടങ്ങി. അയാളുടെ വാക്കുകളും പ്രവർത്തികളും അത്രക്ക് അസാദാരണമായിരുന്നു. ഇരുട്ടിൽ ആയിരുന്നു അയാളുടെ പ്രവര്‍ത്തികൾ താൻ ശബ്ദം ഉണ്ടാക്കിയപ്പോൾ തനിക്ക് അയാളെ കാണുവാൻ വേണ്ടി മാത്രമാണ് അയാൾ വിളക്ക് തെളിയിച്ചത്, അവൾ അതെല്ലാം ഒന്ന്‍ ഓർത്തെടുത്തു. ഒരു പക്ഷെ ഞങ്ങളെ ആക്രമിച്ച ജീവിപോലും ഇയാളുടെ സൃഷ്ടിയായിരിക്കാം ..... അവളുടെ ചിന്തകൾ കാടുകയറി. ഒപ്പം മാതാപിതാക്കൾ എതിർത്തിട്ടും അവന്‍റെ കൂടെ ഇറങ്ങി തിരിച്ചതിൽ അവൾക്ക് വല്ലാത്ത ഖേദവും തോന്നി. പക്ഷെ ഇനി പറഞ്ഞിട്ട് കാര്യമില്ല. ഘോരമായ ഈ വനത്തിനുള്ളിൽ മറ്റൊരു മനുഷ്യ ജീവിക്ക് സാദ്യത ഇല്ല.
"അരുതാത്തത് ഒന്നും ചിന്തിച്ച് കൂട്ടണ്ട, ഞാനെന്‍റെ വാക്കുകൾ ലംഗിക്കാറില്ല, നിനക്ക് വിശ്വസിക്കാം, അല്പം കൂടെ വിശ്രമിച്ചോളൂ.... എനിക്ക് പുറത്ത് ചില പണികൾ കൂടെ ഉണ്ട്, വെറുതെ പുറത്തിറങ്ങി നടക്കരുത്...,"
അവൾക്കൊരു താക്കീത് കൂടി നൽകി അയാൾ പുറത്തോട്ട് പോയി. അയാൾ കൂടെ ഇല്ലാതെ പലരഹസ്യങ്ങളും മൂടപ്പെട്ട് കിടക്കുന്ന ആ ഇരുളടഞ്ഞ മുറിയിൽ നിൽക്കാൻ ഉള്ള ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ല. അവളിൽ വീണ്ടും ചില സംശയങ്ങൾ ഉദിച്ചു. പ്രത്യേകിച്ച് അവളുടെ ചിന്തകളെ മുറിച്ച് മാറ്റിയ അയാളുടെ മറുപടികൾ കൂടെ കേട്ടപ്പോൾ, അതൊരു യഥാർത്ഥ മനുഷ്യൻ തന്നെ അല്ലേ......പക്ഷെ അപ്പോഴാണ് അവൾക്ക് നേരത്തെ ആ മുറിയിൽ കണ്ട ചില പെട്ടികൾ ഓർമ വന്നത്. അവൾ അവിടമിൽ ഇരുൾ അകറ്റാൻ വേണ്ടി ആ വിളക്കിനെ ആകെ പരതി. പക്ഷെ നിരാശയായിരുന്നു ഫലം. അവൾ ആ ഇരുട്ടിൽ ഇരുന്ന്‍ കൊണ്ട് തന്നെ പെട്ടികൾ തുറന്ന്‍ തുടങ്ങി. ആദ്യ രണ്ടു പെട്ടികളിൽ സ്വർണവും മറ്റനേകം മുത്തുകളും മാണിക്യങ്ങളും കണ്ടവളുടെ കണ്ണുകൾ മഞ്ഞളിച്ച് പോയി. അവൾ ആകാംശയോടെ അടുത്ത പെട്ടി തുറന്നു. പക്ഷെ ആ ഇരുളിൽ അവൾക്ക് ഒന്നും കാണാൻ ആയില്ല. അവൾ നോക്കി നിൽക്കെ അതിൽ നിന്നും ഒരു മനുഷ്യകോലം സാവദാനം ഉയർന്ന്‍ വന്നു. അവൾ ഭയന്ന്‍ പിന്മാറി. ആ എല്ലും കോലുമായ രൂപം അവളോട് പതിഞ്ഞ സ്വരത്തിൽ സംസാരിച്ച് തുടങ്ങി.
"ജീവൻ വേണമെങ്കിൽ ഇവിടെ നിന്ന്‍ രക്ഷപ്പെട്ടോ... നിന്നെ പോലെ ഇവിടെ അകപ്പെട്ടതാണ് ഞാനും. അയാളുടെ ആവശ്യം കഴിഞ്ഞാൽ നിന്നെയും പരീക്ഷണ വസ്തുവാക്കി മാറ്റും, രക്ഷപ്പെട്ടുകൊൾക.
അത് കേട്ടതും അവൾക്ക് അവളുടെ ചിന്തകൾ ഏല്ലാം ശരിയായിരുന്നു എന്ന്‍ ഭോദ്യമായി. ആ പെട്ടികൾ എല്ലാം അടച്ച് വെച്ച് അവൾ പതിയെ പുറത്തോട്ട് വന്നു നോക്കി. അടുത്തൊന്നും അയാളില്ല എന്ന്‍ ഉറപ്പ് വരുത്തിയ ശേഷം അവളാ കാട്ടുവഴികളിലൂടെ വേഗത്തിൽ ഓടാൻ തുടങ്ങി. പക്ഷെ മറ്റു ശ്രദ്ധ ഒന്നും ഇല്ലാത്തത് കൊണ്ട് അവൾ മുന്നിൽ കിടന്നിരുന്ന വള്ളിയിൽ തടഞ്ഞു വീണു. അവിടെ നിന്നും എഴുന്നേറ്റ് നോക്കിയതും അവളാ കാഴ്ച കണ്ട് ഞെട്ടി. ഉൾക്കാട്ടിലേക്ക് പ്രവേശിച്ചത് മുതൽ അവരെ വെട്ടയാടികൊണ്ടിരുന്ന ആ ഭീമാകാരമായ കൈ അതാ വൻവൃക്ഷങ്ങൾക്കിടയിലൂടെ തനിക്ക് നേരെ വരുന്നു. ഒരു നിമിഷം തന്‍റെ കൂട്ടാളിയെ ഞെരിച്ചുടച്ച് ഭൂമിലെക്ക് ആഴ്ത്തിയ രംഗം അവളുടെ മനസ്സിലേക്ക് വന്നു. സ്വജീവനിൽ കൊതിയില്ലത്തവർ ഇല്ലല്ലോ... അവൾ പിന്തിരിഞ്ഞോടി അയാളുടെ സാങ്കേതത്തിലേക്ക് തന്നെ. ഓടുന്നതിനിടയിൽ അവിടെ ഉള്ള മരങ്ങൾക്ക് പോലും ഭീകരമായ മുഖങ്ങൾ ഉള്ളതായി അവൾക്ക് അനുഭവപ്പെട്ടു. കുറച്ച് ദൂരം ഓടിയതും അവൾ പൊടുന്നനെ നിന്നു. അയാളതാ തന്‍റെ മുന്നിൽ. തിരിഞ്ഞ് നോക്കുമ്പോള്‍ അയാള്‍ നോക്കുന്നതിനനുസരിച്ച് ആ കൈ വന്ന വഴിയെ വൻവൃക്ഷങ്ങൾക്കിടയിലൂടെ മറഞ്ഞു. മുൻപിലേക്ക് നോക്കിയതും അവൾ ഒന്ന്‍ ഭയന്നു. തന്‍റെ മുമ്പില്‍ ശാന്ത ശീലനായിരുന്ന അയാളുടെ മുഖഭാവമാകെ മാറിയിരിക്കുന്നു. അയാളുടെ കണ്ണുകൾ ശരിക്കും തീ ഗോളങ്ങളായി പരിണമിച്ച് കഴിഞ്ഞിരുന്നു.
"എന്‍റെ വാക്കുകളെ നീ ധിക്കരിച്ചല്ലേ.... വിഢി....... എന്നെ ധിക്കരിച്ച് നിനക്ക് ഇവിടെ നിന്ന്‍ രക്ഷപ്പെടാൻ ആവില്ല. എന്‍റെ ആജ്ഞ തിരസ്കരിച്ച നിനക്ക് ഇനി മരണമാണ് ശിക്ഷ ."
അതും പറഞ്ഞ് കൊണ്ട് അയാൾ അവളുടെ കഴുത്തിൽ പിടി മുറുക്കി. തട്ടിമാട്ടിയിട്ടോ കുതറിയിട്ടോ ആ പിടി അയഞ്ഞില്ല. അവളെ കഴുത്തിൽ പിടിച്ച് അയാള്‍ നിലം തൊടാതെ ഉയർത്തി. ശ്വാസം തടസ്സപ്പെട്ട് അവൾ പിടഞ്ഞു. അയാള്‍ കണ്ണുകൾ കൊണ്ട് എന്തോ സൂചന നൽകിയതും ആ ഭീമാകാരമായ കൈ വീണ്ടും തിരിച്ച് വന്നു. അയാൾ അവിടെ നിന്ന്‍ തിരിഞ്ഞ് നടന്നതും ആ കൈകൾ അവൾക്ക് നേരെ കുതിച്ച് വന്നു. ഞൊടിയിടക്കുള്ളിൽ അവളെ അതിനുള്ളിലാക്കി. അവൾ കണ്ണുകൾ ഇറുകെ അടച്ച് ഒരു നിമിഷം കിടന്നു ആ കൈകൾ അമർത്തിയതും അവൾ നിലവിളിച്ചു.
മമ്മാ......................................
പക്ഷെ തന്നെ ഞെക്കിയിരുന്ന കൈകൾ പെട്ടന്ന്‍ തന്നെ മോചിപ്പിച്ചത് പോലെ. അവൾ കണ്ണുകൾ തുറന്നപ്പോൾ മമ്മയുണ്ട് ഓടി വരുന്നു. താൻ കണ്ടത് വെറും സ്വപ്നമായിരുന്നു എന്നവൾക്ക് ഭോദ്യമായി. പക്ഷെ എന്നിട്ട് പോലും അവൾ വല്ലാതെ വിയർത്തിരുന്നു.
"എന്താടീ കിടന്ന്‍ അലറുന്നത്...? ഇപ്പൊ കുറച്ച് ദിവസമായല്ലോ ഇങ്ങനെ.. അതിനെങ്ങനെ പള്ളിയിലും പോകില്ല, പ്രാർത്ഥിക്കേം ഇല്ല."
"ഒന്നുല്ല.. മമ്മ പൊക്കോ..... "
"ഇന്നെങ്കിലും ഒന്ന്‍ പള്ളിയിൽ പോയി പ്രാർത്ഥിച്ച് വാ..."
"ഞാനൊന്നും ഇല്ല.... എനിക്ക് കൂടെ മമ്മ പ്രാർത്ഥിച്ചോ ......"
അതും പറഞ്ഞവൾ നേരെ ബാത്രൂമിലേക്ക് പോയി. 'ദേ ... ഞങ്ങൾ ഗ്രേസിയാന്‍റിയുടെ മോന്‍റെ കല്യാണം കൂടിയേ വരൂ...ട്ടോ...'; എന്ന അമ്മയുടെ അറിയിപ്പിന് " ഓ " എന്ന മറുപടിയും നൽകി അവൾ കുളി ആരംഭിച്ചു. പക്ഷെ ഇപ്പൊ നിത്യേനയായി കാണുന്ന ഈ സ്വപ്നം അവളിൽ ഭയത്തിന്‍റെ ചെറിയ ഒരംശം വിതറി. കുളി കഴിഞ്ഞ് പുറത്ത് വന്ന അവൾ അടുക്കളയിൽ പോയി അമ്മ ഉണ്ടാക്കിയ ഫുഡ് കഴിച്ച് വന്ന്‍ ടിവി ഓണ്‍ ചെയ്ത് അതിന് മുന്നിലിരുന്നു. ചരിത്ര വിഭാഗത്തിൽ ഡിഗ്രി പൂർത്തിയാക്കി ഇരിക്കുന്ന അവൾക്ക് അതല്ലാതെ മറ്റ് വഴികൾ ഒന്നും ഇല്ലായിരുന്നു. ഒപ്പം ഉള്ളവരെല്ലാം എം.ബി.ബി.എസും എഞ്ചിനീയറിങ്ങും എം.ബി.എയും എടുത്ത് പോയപ്പോഴും +2 സയൻസ് ഉന്നത മാർക്കോടെ വിജയിച്ച അവൾ തിരഞ്ഞെടുത്തത് ചരിത്ര പുരാവസ്തു പഠനമായിരുന്നു. നഗരത്തിലെ പ്രശസ്ത ഡോക്ടർ ദാമ്പതിമാരായ ജോർജ് ജോസിന്‍റെയും മായ ജോർജിന്‍റെയും മകളായ മെൽബ ജോർജ് തിരഞ്ഞെടുത്ത പഠന ശാഖ എല്ലാവരെയും ഞെട്ടിച്ചിരുന്നു. പോരാത്തതിന് മൂത്ത മകൻ മെൽവിന്‍ യു.കെയിൽ എം.ബി.എക്ക് പഠിക്കുന്നു. ഡിഗ്രി കഴിഞ്ഞ് പി.ജിക്ക് അഡ്മിഷന്‍ കാത്ത് ഇരിക്കുകയാണ് മെൽബ. ഈശ്വര വിശ്വാസികളായ കുടുംബത്തിന്‍റെ ഒറ്റ ഗുണം പോലും അവളിൽ ഉണ്ടായിരുന്നില്ല. സ്വയേഷ്ട പ്രകാരം ആയിരുന്നു അവളുടെ നടപ്പ്. അപ്പന്‍റെ സപ്പോർട്ട് ഉള്ളത് കൊണ്ട് ക്യാശിനോ മറ്റോ അവൾക്ക് ക്ഷാമം ഉണ്ടായിരുന്നില്ല. പ്രേമമോ മറ്റോ ഒന്നും ഇല്ലാത്തത് കൊണ്ട് പെട്ടന്നൊരു കല്യാണത്തിനും അവൾ സമ്മതിച്ചിരുന്നില്ല.
ടിവി കണ്ടു കൊണ്ടിരിക്കുന്ന അവൾക്ക് പെട്ടന്നാണ് ഒരു ഉൾവിളി ഉണ്ടായത്. ഇങ്ങനെ ഇരിക്കാതെ വല്ലതും കഴിക്കാൻ ഉണ്ടാക്കണ്ടേ എന്ന്‍. പക്ഷെ മടി പിടികൂടിയ അവൾ നാട്ടിലെ മുന്തിയ റെസ്ടോറന്‍റിലേക്ക് വിളിച്ച് ഭക്ഷണം ഓർഡർ ചെയ്തു. അതും വാങ്ങി കഴിച്ച് അവള്‍ വീണ്ടും ബെഡിലേക്ക് തിരിച്ചു. ഡിഗ്രി പൂർത്തിയായ ശേഷം അവളുടെ ഹോബി ഏതാണ്ട് ഒക്കെ ഇങ്ങനെ തന്നെയാണ്. കൂടാതെ വൈകുന്നേരം ഫ്രെണ്ട്സും ഒന്നിച്ച് ബീച്ചിലും കറങ്ങി വരും. ബെഡിലേക്ക് വീണ അവൾ വീണ്ടും ആ ഏകാന്തതയിൽ ഉറക്കിനെ കൂട്ടുപിടിച്ച് മറ്റൊരു മായിക ലോകത്തേക്ക് ചേക്കേറി. കല്യാണത്തിന് പോയി വന്ന പപ്പയും മമ്മയും വിളിച്ചിട്ടും അവൾക്ക് ബോധം വന്നില്ല. വാതിൽ തള്ളിയതും അവർക്ക് മുന്നിൽ മലർക്കെ തുറന്നു.
"കണ്ടില്ലേ അവളുടെ കാര്യ ബോധം. നിങ്ങൾ ഒറ്റൊരാളാണ് അവളുടെ എല്ലാ തോന്നിവാസത്തിനും കൂട്ട് നിൽക്കുന്നത്."
അത് കണ്ടതും അവളുടെ പപ്പയോട് മമ്മ പറഞ്ഞു. പക്ഷെ ഒരു പുഞ്ചിരിയോടെ അതിനെ തള്ളിക്കളഞ്ഞു അയാൾ അകത്തേക്ക് പോയി. അപ്പോഴും പിറകിൽ നിന്ന്‍ അവർ പിറു പിറുക്കുന്നുണ്ടായിരുന്നു. അവളുടെ ഈ ചെയ്തികളും സ്വഭാവവും ഒന്നും അവർക്ക് ഇഷ്ടമില്ലായിരുന്നു. പക്ഷെ പപ്പക്ക് അവളെ വിശ്വാസമായിരുന്നു.
കാളിംഗ് ബെല്ലിന്‍റെ ശബ്ദം കേട്ടാണ് അവൾ ഉറക്കിൽ നിന്നും ഉണരുന്നത്. വാതിൽ തുറന്ന പപ്പ ആരോടോ സംസാരിക്കുന്നതായി അവൾക്ക് മനസ്സിലായി. സമയം നോക്കുമ്പോൾ നാലു കഴിഞ്ഞിട്ടുണ്ട് പെട്ടന്നാണ് ബീച്ചിൽ അഞ്ചുമണിക്ക് മീറ്റ് ചെയ്യാം എന്ന്‍ ഫ്രെണ്ട്സിനോട് പറഞ്ഞതവൾക്ക് ഓർമ വന്നത്. ഉടൻ തന്നെ എഴുന്നേറ്റ് അവൾ മുഖം കഴുകിയതും പപ്പ വന്ന്‍ അവൾക്കൊരു ലെറ്റർ കൊടുത്തു.
"ഇതാ മോളെ..... നിനക്കുള്ളതാണ്.."
അവൾ അതും വാങ്ങി മുറിയിൽ കയറി പെട്ടന്ന്‍ ഒരുങ്ങി. പിന്നീട് ആ ലെറ്ററും എടുത്ത് പൊട്ടിച്ച് കൊണ്ട് പുറത്ത് വന്നു. അത് തുറന്ന്‍ നോക്കിയതും അവൾക്ക് സന്തോഷം അടക്കാനായില്ല. അവൾ ഓടി ചെന്ന്‍ പപ്പയെ കെട്ടി പിടിച്ച് ഉമ്മ കൊടുത്തു. പതിവിലും കൂടുതല്‍ സ്നേഹത്തോടെ അമ്മയെ വട്ടം പിടിച്ച് അവൾ ആഹ്ലാദിച്ചു.
" അല്ല മോളെ എന്താ ആ കത്ത്..?"
അയാൾ അവളോട് ചോദിച്ചു. പക്ഷെ അപ്പോഴും അവൾ സന്തോഷ തിമിർപ്പിലായിരുന്നു. താൻ ആഗ്രഹിച്ചത് സഫലമായ സന്തോഷത്തിൽ. അവൾ വീണ്ടും ആ വീടിനുള്ളിൽ ഒഴുകി നക്കുന്ന ഈരടികൾക്ക് അനുസരിച്ച് ചുവടുകൾ വെച്ചു. ആ കത്ത് അവളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നതിലേക്ക് വഴി വെക്കുന്ന വാർത്തയുമായായിരുന്നു.....
*[തുടരും]*
പ്രിയ സുഹൃത്തുക്കളെ...,
വീണ്ടും മറ്റൊരു കഥയുമായി ഞാൻ നിങ്ങളിലേക്ക് ഇറങ്ങി വരുകയാണ്. ചില പരിമിതികൾക്ക് അകത്ത് നിന്ന്‍ കൊണ്ടുള്ള എഴുത്തായതിനാൽ എത്രത്തോളം നന്നായി എന്ന്‍ പറയാന്‍ ആവില്ല. നിങ്ങളുടെ അഭിപ്രായങ്ങൾക്കായി ഞാൻ കാതോർക്കുന്നു.
സസ്നേഹം
*cms alanallur*
*9605211968*

0 Comments
Post a Comment