*ആമിയ*
*1/4*
*&&&&&&&&&&* *&&&&&&&&&&*&*
ആമിയ
$ $ $ $ $ $
PART - 1
-----------------------
Muhammed Rafi 🖋
മോളേ..... നീ ഇതുവരെയും റെഡിയായില്ലേ... എന്ത് കോലമാ മോളേ ഇത് ദെ അവരിപ്പോ എത്തു ട്ടോ ആ ബ്രോക്കർ ഇപ്പോ വിളിച്ചിട്ടുണ്ടായിരുന്നു അവർ അവിടുന്ന് ഇറങ്ങിന്ന് പറഞ്ഞുകൊണ്ട് നീ ഒന്ന് വേഗം റെഡിയാവാൻ നോക്ക് ആമി
എന്റെ ഉമ്മാ .. ഒരു രണ്ടാകെട്ടുക്കാരന്റെ മുൻപിലേക്ക് പോവാൻ ഈ ഒരുക്കങ്ങൾ എല്ലാം പോരെ
ഇത് തന്നെ ധാരാളമെന്നാ എനിക്കി തോന്നുന്നത് ഇങ്ങനെ കണ്ട് ഇഷ്ട്ടമായങ്കിൽ മതി അല്ലങ്കിൽ അവർ പോയിക്കോട്ടെ
അവൻ രണ്ടാകെട്ടുകാരനാണ് അത് സമ്മതിച്ചു പക്ഷേ നീ കരുതുപോലെ അവന് ഒരുപാട് പ്രായം ഒന്നുല്ല ഒരു കുഞ്ഞ് ഉണ്ടന്ന് കരുതി പ്രായം അങ്ങ് കൂടുമോ ?
രണ്ടാകെട്ട്ക്കാരനായാലും നമ്മുക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത ബന്ധമാണ് ഇത്
എന്നാലും എനിക്കു ഇല്ലേ ഉമ്മാ.. എന്റേതായ സ്വപ്നങ്ങൾ അതെല്ലാം ഒരു രണ്ടാകെട്ടുക്കാരനെ കെട്ടി എന്റെ സ്വപ്നങ്ങൾ എല്ലാം ഞാൻ കുഴിച്ചുമൂടണോ...??
നീ എന്തെക്കെയാ മോളേ ഈ പറയുന്നത് നമ്മളെ അവസ്ഥയെല്ലാം അറിയുന്ന മോള് തന്നെയാണോ ഇങ്ങനെ എല്ലാം സംസാരിക്കുന്നത് എല്ലാ കാര്യവും മോൾക്ക് അറിയാവുന്നതല്ലേ
അത് എല്ലാം അറിഞ്ഞു വേണ്ടേ മോളേ നമ്മൾ സ്വപ്നം കാണാൻ
സ്വന്തമായി കയറികിടക്കാൻ ഒരു വീട് പോലും ഇല്ലാത്തവരാണ് നമ്മൾ
ഈ വാടക വീട്ടിൽ നിന്ന് ഏത് നിമിഷവും നമ്മൾ ഇറങ്ങി കൊടുക്കേണ്ടി വരും അതാണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ
ഉപ്പാന്റെ അവസ്ഥ എല്ലാം നിനക്ക് അറിയാവുന്നതല്ലേ... ""
നീയെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതിട്ടാ രണ്ടാംകെട്ടുക്കാരനായാലു ഞങ്ങൾ ഈ ബന്ധത്തിന് സമ്മതം മൂളിയത്
നിന്റെ ഭാഗ്യം ആണ് ഈ ബന്ധം അവർക്ക് ഇതിലും എത്രയോ നല്ല ബന്ധങ്ങൾ കിട്ടും
ഒരു പാവപ്പെട്ട കുട്ടിയെ വേണമെന്ന് പറഞ്ഞതുകൊണ്ടാണ് ബ്രോക്കർ അവരെ ഇങ്ങോട്ട് തന്നെ കൂട്ടികൊണ്ട് വരുന്നത്
ആ ഭാഗ്യം എന്റെ മോളായിട്ട്
തട്ടിതെറിപ്പിക്കരുത് ..
അതും പറഞ്ഞുകൊണ്ട് പരിഭവത്തോടെ
ഉമ്മ അടുക്കളയിലേക്ക് പോയി
ആരെക്കെ എന്തെക്കെ പറഞ്ഞാലും കെട്ടാൻ വരുന്നവൻ എത്ര കോടീശ്വരൻ ആണെന്ന് പറഞ്ഞാലും ഒരു രണ്ടാംകെട്ടുക്കാരാനായ അയാളെ എനിക്കി എന്തോ അംഗീകരിക്കാൻ പറ്റുന്നില്ല പോരാത്തതിന് ഒരു കുഞ്ഞും...
എല്ലാവരും നല്ല സന്തോഷത്തിലാണ് കാരണം ഈ വിവാഹം നടക്കുമെന്ന് അവർക്ക് എല്ലാവർക്കും അറിയാം
അഥവാ എനി ഈ വിവാഹം നടന്നിട്ടില്ലങ്കിൽ തന്നെ അതിന് കാരണക്കാരി ഈ ഞാൻ തന്നെയാണ് അതിൽ യാതൊരു സംശയവുമില്ല...
ഇനിയിപ്പോ ഈ ബന്ധം ഞാൻ വേണ്ടാന്ന് പറഞ്ഞാലും കാൽകാശിന് ഗതിയില്ലാത്ത സ്വന്തമെന്ന് പറയാൻ ഒരു വീട് പോലുമില്ലാത്ത ഞങ്ങളെ തേടി ഏത് നല്ല ബന്ധം വരാനാ... അതുകൊണ്ട് ഏതവൻ ആയാലും കഴുത്ത് നീട്ടി കൊടുക്കുക തന്നെ
ഉമ്മയും അനിയത്തി ആഷിയും അടുക്കളയിൽ തിരക്കിട്ട.. ജോലിയിലാണ് അവർ വരുമ്പോയേക്കും ചായയും പലഹാരവും ഉണ്ടാകുന്ന തിരക്കിലാണ് ഉപ്പയാണങ്കിൽ അവർ വരുന്നത് നോക്കി കാത്തിരിക്കുവാ...
എനിക്കി മാത്രം എന്തോ സന്തോഷിക്കാൻ പറ്റുന്നില്ല...""
ഓരോന്ന് ആലോചിച്ചു റൂമിൽ ഇരിക്കുമ്പോഴാ പുറത്ത് കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്..." അപ്പോൾ തന്നെ മനസ്സിലായി അത് അവരാണന്ന് അറിയാതെ ഉള്ളിന്റെഉള്ളിലേക്ക് ഒരു ഭയം കേറി വന്നു
വയ്യാത്ത കാലും വെച്ചുകൊണ്ട് റൂമിലേക്ക് വന്നുകൊണ്ട് ഉപ്പ
പറഞ്ഞു മോളേ ദെ അവരെത്തി ട്ടോ "
അവളെ നന്നായി ഒന്ന് നോക്കികൊണ്ട് ഉപ്പ ചോദിച്ചു എന്ത് കോലമാ മോളെ ഇത് ആ മുടിയെങ്കിലും ഒന്ന് ചീകി വെച്ചൂടെ നിനക്ക് ഇങ്ങനെയാണോ നീ അവരുടെ മുൻപിലേക്ക് പോവുന്നത് "
ആമി.... എന്ന് വിളിച്ചുകൊണ്ട് അപ്പോയെക്കും അനിയത്തിയും റൂമിലേക്ക് എത്തി "
ഡീ... ആമി നിന്റെ ആള് ചുള്ളനാ മോളേ...
ഞാൻ കണ്ടു ഒരു വിവാഹം കഴിഞ്ഞതാണന്നും ഒരു കുഞ്ഞ് ഉണ്ടന്നും പുള്ളിക്കാരനെ കണ്ടാൽ തോന്നുകയേയില്ല "
അധികം സുഖിപ്പിക്കല്ലേ മോളേ "
സത്യം ആണ് ആമി വേണേൽ നീ വന്ന് നോക്ക് "
എന്നെകൊണ്ട് പറ്റില്ല "
ദെ ആ മോളും കൂടെയുണ്ട് ട്ടോ
സത്യം ആണോ ?
അത് കേട്ടപ്പോൾ അവൾ ചാടി എണീറ്റുകൊണ്ട് മോളേ കാണാൻ വേണ്ടി മെല്ലെ ഡോറിന്റെ വിടവിലൂടെ ഒളിഞ്ഞു നോക്കി
എന്താടി കണ്ടോ ?
ഉം ഹും നിരാശയോടെ അവൾ പറഞ്ഞു "
എന്റെ ആമി ഇങ്ങനെ ഒളിഞ്ഞു നോക്കണോ ഈ ചായ കൊണ്ട് അങ്ങ് പോയാൽ പോരെ അപ്പോ നിനക്ക് നല്ലതുപോലെ കാണാലോ.."
ഉമ്മ കൊണ്ട് പോയി കൊടുക്ക്
അത് ശരി ഇത് ഇപ്പോ എന്നെയാണോ കാണാൻ വന്നത് അല്ലെങ്കിൽ നിന്നെയോ?
നിനക്ക് പറ്റില്ലങ്കിൽ പറയടി ഞാൻ കൊണ്ട് കൊടുക്കാം ഇത്ര നല്ല ചുള്ളൻ മുൻപിൽ വന്നിരുന്നിട്ട് അവൾക്ക് പോവാൻ മടി പോലും ഞാൻ എങ്ങാനും ആയിരിക്കണം
ഓ....പിന്നെ പറയാൻ എല്ലാവർക്കും പറയാം പക്ഷേ പ്രവർത്തിക്കാനാ ബുദ്ധിമുട്ട്
എന്നാ നിങ്ങൾ കുട്ടിയെ വിളിച്ചോളൂ "
ബ്രോക്കർ അവളെ ഉപ്പയോടായി പറഞ്ഞു "
മോളേ.....ആമി.....ഉപ്പ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു
അത് കേട്ടപ്പോൾ തന്നെ അവളുടെ നെഞ്ച് പടപടാന്ന് ചെല്ലാൻ തുടങ്ങി
എനിക്കി എന്തോ പേടിയാവുന്നു ഉമ്മാ... ഉമ്മയും എന്റെ കൂടെ വാ
എന്റെ ആമി നീ ഇങ്ങനെ പേടിച്ച് കളിക്കാതെ ആ ചായ ഇങ്ങ് താ ഞാൻ കൊണ്ട് കൊടുക്കാം
ദെ ഒരു വീക്ക് വെച്ച് തരു ഞാൻ ഒന്ന് പോടീ അവളെ ഓരോ സംസാരം എന്റെ മോള് പേടിക്കാതെ പടച്ചോനെ മനസ്സിൽ കരുതി വേഗം ആ ചായ കൊണ്ട് കൊടുക്ക്
ഉമ്മാന്റെ വാക്കിനെ ധൈര്യമായി കൂട്ട് പിടിച്ച് മനസ്സില്ലാ മനസ്സോടെയാണ് അവൾ ചായയുമായി ഉമ്മറത്തേക്ക് വന്നത് "
വിറക്കുന്ന കൈകളോടെ തന്നെ ആദ്യം എന്റെ നേരെ ചായ നീട്ടിയെങ്കിലും അവളുടെ നോട്ടം മോളുടെ മുഖത്തേക്കായിരുന്നു... "
എനി ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടങ്കിൽ ആവാം ചായ കുടിച്ചതിന് ശേഷം ബ്രോക്കർ അവളെ ഉപ്പാനോടായി പറഞ്ഞു
അത് കേട്ടിട്ടാവണം അതുവരെ ഡോറിന്റെ പിന്നിൽ മറഞ്ഞുനിന്നവൾ പെട്ടെന്ന് തന്നെ പിന്നോട്ട് വലിഞ്ഞു .. "
മോൻ ചെല്ല് നിനക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടങ്കിൽ പോയി സംസാരിക്കി ബ്രോക്കർ എന്നോടായി പറഞ്ഞു "
അവളെ പിന്നാലെ തന്നെ ഞാനും മോളെയും എടുത്ത് കൊണ്ട് റൂമിലേക്ക് നടന്നു..
ജനൽവഴി പുറത്തേക്ക് നോക്കി തിരിഞ്ഞു നിൽക്കുന്ന അവളെ പിന്നിലായി ഞാനും അൽപ്പം സമയം മൗനമായി നിന്നു പിന്നെ ഞാൻ പതിയെ ഒന്ന് അവളെ വിളിച്ചു നോക്കി ആമി....."
അവൾ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി "
എന്തേയ് പേടിച്ചോ പേര് എങ്ങനെ മനസ്സിലായി എന്നായിരിക്കും ഈ നോട്ടത്തിന്റെ അർത്ഥം ലെ....
നിന്റെ ഉപ്പ വിളിക്കുന്നത് കേട്ടു... അത് കേട്ടിട്ട് വിളിച്ചതാ
ഇയാളെ മുഴുവൻ പേര് എന്താ...?
ആമിയ.."
അവൾ ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു "
ഇയാളെ പൂർണ സമ്മതത്തോടെ അല്ല ലെ.... ഈ പെണ്ണ് കാണൽ
ഞാനത് പറഞ്ഞപ്പോൾ അവളെ മുഖം ഒന്ന് വിളറി
പിന്നെ അവൾ പറഞ്ഞു തുടങ്ങി
എന്റെ പൂർണ സമ്മതത്തോടെ തന്നെയാണ് "
ഉവ്വ് ഈ മുഖം കണ്ടാൽ തന്നെ പറയും നിന്റെ പൂർണ സമ്മതത്തോടെയാണന്ന് "
എന്ത് ആണെങ്കിലും എന്റെ മുഖത്ത് നോക്കി തുറന്ന് പറയാം മടിക്കേണ്ട
കാരണം ഞാനൊരു രണ്ടാകെട്ടുകാരനാണ് പോരാത്തതിന് ഒരു കുഞ്ഞും ഉണ്ട്
അപ്പൊ എന്നെ ഇഷ്ട്ടപ്പെടാൻ ചാൻസ് വളരെ കുറവാ....
പിന്നെ വേറെ ഒരു കാര്യകൂടി പറയാം ഞാൻ
എന്റെ ഭാര്യയായി എന്റെ ജീവിതത്തിലേക്ക് വരാൻ പൂർണ സമ്മതമുണ്ടങ്കിൽ ആദ്യം എന്റെ മോൾക്ക് ഒരു ഉമ്മയാവാണം
എന്റെ ഭാര്യ എന്ന പദവിയെക്കാൾ എന്റെ മോളുടെ ഉമ്മ അതിനാണ് നീ പ്രസക്തി കൊടുക്കേണ്ടത്...
ഇതെക്കെ ആലോചിച്ചിട്ട് വേണം സമ്മതമാണന്ന് പറയാൻ
ഭാര്യ മരിച്ചതിനു ശേഷം വേറെ ഒരു വിവാഹമേ വേണ്ടാന്ന് വെച്ചതായിരുന്നു ഞാൻ
പിന്നെ മോളേ ഭാവി ഓർത്തും എന്റെ പെങ്ങമാരെ നിർബന്ധവും കാരണവുമാണ് ഈ പെണ്ണുകാണൽ... '
എന്നോട് ഒന്നും ചോദിക്കാനില്ലേ നിനക്ക് ആള് സൈലന്റ് ആണന്ന് തോന്നുന്നു
അത് പിന്നെ എനിക്കി ഒന്നും ചോദിക്കാൻ കിട്ടുന്നില്ല..."
ചുമ്മാ എന്റെ പേരെങ്കിലും ചോദിച്ചൂടെ നിനക്ക് ?
ഈ മൗനം കണ്ടിട്ട് എന്നോട് ഒരു തരം വെറുപ്പ് പോലെയുണ്ടല്ലോ
ഹേയ് അങ്ങിനെ പറയരുത് എനിക്കി വെറുപ്പ് ഒന്നുല്ല... !
എന്നാൽ പറ എന്നെ ഇഷ്ട്ടം ആയോ ?
അതിന് മൗനമായിരുന്നു മറുപടി
ഈ മൗനം കൊണ്ട് ഞാൻ എന്താണ് മനസ്സിലാക്കേണ്ടത്...ഇഷ്ട്ടം ആണന്നോ അതോ വെറുപ്പ് ആണന്നോ..??
പറയടോ ഒന്നു മിണ്ടാതിരുന്നാൽ എനിക്കി അറിയില്ലല്ലോ ഇയാളെ മനസ്സിലുള്ളത്...
എനിക്കി ഇഷ്ട്ടമാണ്... "
തല താഴ്ത്തികൊണ്ടായിരുന്നു ആ മറുപടി
സത്യം ആണോ ഇത് വിശ്വസിക്കാമോ അല്ലെങ്കിൽ ഈ പഹയൻ എങ്ങനേലും ഈ റൂമിൽ നിന്ന് പോയി കിട്ടുമല്ലോ എന്ന് ഓർത്ത് ആലോചിക്കാതെ മറുപടി പറഞ്ഞതാണോ...?
അല്ല ഞാൻ പൂർണമനസ്സോടെ തന്നെയാണ് പറഞ്ഞത് "
പക്ഷേ എനിക്കി വിശ്വാസം ആയിട്ടില്ല ട്ടോ
എന്തായാലും വേണ്ടില്ല താൻ നന്നായി ആലോചിച്ചു മറുപടി പറഞ്ഞാൽ മതി..
ഒരു കാര്യം ചോദിച്ചാൽ ദേഷ്യം ആവുമോ ?
എന്തേയ് ചോദിച്ചോ ?
ഞാൻ മോളേ ഒന്നു എടുത്തോട്ടെ ?
അതിനെന്താ...
ഇരു കൈയ്യും നീട്ടി അവൾ മോളേ എന്നിൽ നിന്ന് എടുക്കാൻ ശ്രമിച്ചപ്പോഴേക്കും മോള് ഉച്ചത്തിൽ കരയാൻ തുടങ്ങി..."
അത് കണ്ടിട്ടാവണം അവളെ മുഖത്ത് ഒരു സങ്കടം
ഇയാള് ടെൻഷൻ ആവണ്ട അത് പതിയെ ശരിയാവും ആദ്യമായി കാണുന്നതല്ലേ അതുകൊണ്ട് ആണ് അങ്ങിനെ ആരുമായി പെട്ടന്ന് കൂട്ട് ആവാത്ത ഒരു പ്രകൃത ക്കാരിയാണ് ഇവൾ
ഇപ്പോ അവൾക്ക് ഉമ്മയും ഉപ്പയും എല്ലാം ഞാനാ എനി ഇയാൾ വന്നാൽ ഉമ്മാന്റെ സ്ഥാനം അങ്ങ് ഏറ്റടുക്കുമെന്ന് വിചാരിക്കുന്നു
ഞാൻ ഓരോ കാര്യങ്ങൾ പറഞ്ഞു ഇയാളെ പേടിപ്പിച്ചു ലെ പേടിക്കണ്ട ട്ടോ എല്ലാ നന്നായി ആലോചിച്ചിട്ട് മതി ഞാൻ എല്ലാം തുറന്ന് പറഞ്ഞെന്നേയുള്ളൂ പിന്നെ ഒന്നും പറഞ്ഞില്ലന്ന് പറയരുതല്ലോ അതുകൊണ്ടാണ്
പിന്നെ പോവുന്നതിന് മുൻപ് ഒരു കാര്യകൂടി പറഞ്ഞോട്ടെ..
മറ്റുള്ളവരുടെ നിർബന്ധപ്രകാരമാവരുത് നീ എന്റെ ജീവിതത്തിലേക്ക് വരുന്നത്
നല്ലതുപോലെ ചിന്തിച്ചുകൊണ്ട് നിന്റെതായ ഒരു തീരുമാനമെടുത്തിട്ട് പൂർണമനസ്സോടെ എന്റെ ജീവിതത്തിലേക്ക് വരാൻ താല്പര്യമാണങ്കിൽ മാത്രം മതി ട്ടോ എന്റെ ജീവിതത്തിലേക്ക് വരുന്നത്
കാരണം എന്റെ കൂടെ ജീവിക്കണ്ടത് നീയാണ് അല്ലാതെ നിന്നെ നിർബന്ധിക്കുന്നവരല്ല
അതുകൊണ്ട് നന്നായി ആലോചിച്ചിട്ട് എന്നെ വിളിച്ചു പറഞ്ഞാൽ മതി സമ്മതം ആണങ്കിൽ മാത്രം
പൂർണസമ്മതമാണന്ന് നിന്റെ നാവ് കൊണ്ട് തന്നെ എനിക്കി കേൾക്കണം... "
ഇതാണ് എന്റെ ഫോൺനമ്പർ ഈ നമ്പറിൽ വിളിച്ചാൽ മതി
എന്നാ ശെരി ഞങ്ങൾ പോവാ അപ്പൊ ഇന്ന് തന്നെ നീ വിളിച്ച് നിന്റെ തീരുമാനം അറിയിക്കുമെന്ന് കരുതുന്നു....
ഒരു കാര്യം ചോദിച്ചോട്ടെ
റൂമിൽ നിന്ന് ഇറങ്ങാൻ പോവുമ്പോഴാ.... അവളെ ആ ചോദ്യം
എന്തേയ് ചോദിച്ചോ ??
നിങ്ങളെ പേര്......
എന്തെ മുഴുവൻ ചോദിക്കാൻ മടിയാണോ ചോദിക്കി ഞാൻ കേൾക്കട്ടെ
നിങ്ങളെ പേര് ഒന്ന് പറയാമോ ?
ആഹാ... ഇപ്പോഴാണോ പേര് ചോദിക്കുന്നത് .. "
എന്റെ പേര് മുൻഷിർ.... എല്ലാവരും മുന്ന എന്ന് വിളിക്കും
എന്ന് കരുതി ഇയാള് അങ്ങിനെ വിളിക്കണ്ട ട്ടോ "
അപ്പൊ ഒരു ചെറുപുഞ്ചിരിയോടെ അവൾ തലകുലുക്കി സമ്മതിച്ചു
എന്നാ പോട്ടെ ട്ടോ വിളിക്കാൻ മറക്കണ്ട മറുപടി പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും...
കാറിൽ കയറാൻ പോവുമ്പോൾ ഞാൻ ചുമ്മാ ഒന്നു തിരിഞ്ഞു നോക്കി അപ്പൊ ഞാൻ കണ്ടു ജനൽ വഴി എന്നെയും മോളെയും തന്നെ നോക്കി നിൽക്കുന്ന ആമിയെ . ഞാൻ നോക്കിയത് കൊണ്ടാവാം നാണത്തോടെ അൽപ്പം പിന്നോട്ട് മാറി നിന്നു..."
അപ്പോ എന്നെ ഞാൻ പരിചയപ്പെടുത്താം "
എന്റെ പേര് മുൻഷിർ എല്ലാവരും മുന്ന എന്ന് വിളിക്കും
മൂന്ന് പെങ്ങമാരും ഞാനു എന്റെ മോളും അടങ്ങുന്നതാണ് എന്റെ കുടുംബം... "
ഉപ്പയും ഉമ്മയും നേരത്തെ തന്നെ ഞങ്ങളെ തനിച്ചാക്കി എന്നെന്നേക്കുമായി ഞങ്ങളെ വിട്ടുപിരിഞ്ഞു
പെങ്ങമാർ മൂന്ന് പേരും അവരെ ഭർത്താക്കന്മാരോട് ഒത്ത് ഗൾഫിൽ ഫാമിലിയായി താമസിക്കുവാ
അടുത്ത മാസം എല്ലാവരും വരുന്നുണ്ട് എന്റെ മോൾടെ ബർത്ത് ഡേ ആണ് അത് ഗംഭീരമായി തന്നെ ആഘോഷിക്കണമെന്നാ പെങ്ങമ്മാരുടെ ആഗ്രഹം
മോൾക്ക് ഒരു വയസ്സ് തികയുകയാണ് ഈ അടുത്ത മാസത്തേക്ക് "
എന്റെ ആദ്യഭാര്യന്റെ മരണം എങ്ങനെയാണന്ന് ഞാൻ വഴിയെ പറയാ ട്ടോ...
എന്താ മുന്ന നിനക്ക് കുട്ടിയെ ഇഷ്ട്ടമായോ ?
ബ്രോക്കറുടെ ആ ചോദ്യം കേട്ടപ്പോഴാ ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്... "
ഉവ്വ് എനിക്കിഷ്ടം ആയി പക്ഷേ എനിക്കിഷ്ടം ആയിട്ട് കാര്യമില്ലല്ലോ ഒരു രണ്ടാകെട്ടുക്കാരനായ എന്നെ അവൾക്ക് ഇഷ്ട്ടം ആവണ്ടേ....
അതെക്കെ ഇഷ്ട്ടം ആവും നീ നോക്കിക്കോ "
എന്നെ സ്നേഹിച്ചില്ലങ്കിലും വേണ്ടില്ല എന്റെ മോളേ സ്നേഹിച്ചാൽ മതിയായിരുന്നു
ആദ്യ വിവാഹത്തോടുകൂടി ഒരുപാട് അനുഭവിച്ചതാ ഞാൻ ഇനിയും ഒരു പരീക്ഷണത്തിന് ഞാൻ നിന്ന് കൊടുക്കുന്നത് എന്റെ മോളുടെ ഭാവി ഓർത്താണ്... "
ആദ്യ വിവാഹം എല്ലാവരുകൂടി നിന്നെ ചതിച്ചതല്ലേ അതും ഒരു പാവപ്പെട്ട കുട്ടിയെ വേണെമെന്ന് പറഞ്ഞപ്പോൾ ആരും കൂടുതൽ അന്വേഷിച്ചില്ല
അങ്ങിനെ പറ്റിപോയ അബദ്ധമാണ് നിന്റെ ജീവിതം ഇങ്ങനെയെല്ലാം ആവാൻ കാരണം ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ
ഇത് ഒരിക്കലും അങ്ങിനെയാവില്ല അത് ഓർത്ത് നീ ടെൻഷനാവാണ്ട കാരണം ഞാൻ അറിയുന്ന ഒരു ഫാമിലിയാണ് ഇത് അതുകൊണ്ടല്ലേ മോനേ ഞാൻ നിർബന്ധിച്ച് അങ്ങോട്ട് തന്നെ കൊണ്ട് പോയത്...
മോൻ നോക്കിക്കോ ആ കുട്ടി നിന്റെ ജീവിതത്തിലേക്ക് വന്നാൽ നീ ആഗ്രഹിച്ചതും നിനക്ക് നഷ്ട്ടപെട്ടുപോയതുമായ സ്നേഹമെല്ലാം തിരികെ ലഭിക്കും..
ഇപ്പോ അങ്ങിനെയുള്ള സ്വപ്നങ്ങൾ ഒന്നു ഇല്ല കോയക്കാ ഉണ്ടായിരുന്നു ആദ്യവിവാഹത്തിന് മുൻപ്... "
അത് ആ വിവാഹത്തോടെ തന്നെ എല്ലാം ഞാൻ കുഴിച്ചുമൂടി
ഇനിയെല്ലാം വരുന്നതുപോലെ വരട്ടെ... "
എന്നാ മോൻ കാർ ഇവിടെ നിർത്തിക്കോ ഞാൻ ഇവിടെ ഇറങ്ങിക്കോളാം അവർ വിളിച്ചിട്ട് ഞാൻ നാളെ മോന്റെ വീട്ടിലേക്ക് വരാം "
കോയക്കാ ഒന്ന് അവിടെ നിന്നേ... പേഴ്സ് തുറന്ന് കുറച്ച് നോട്ടുകൾ എടുത്ത് കോയക്കന്റെ പോക്കറ്റിലേക്ക് വെച്ച് കൊടുത്തു
അള്ളാ മോനെ ഇതൊന്നു ഇപ്പോ വേണ്ടാ മോന്റെ കാര്യങ്ങൾ എല്ലാം ഭംഗിയായി നടക്കട്ടെ എന്നിട്ട് മോനോട് ഈ ഞാൻ തന്നെ ചോദിച്ചു വാങ്ങിച്ചോളാം
ഇത് ഒരു ബ്രോക്കർ ക്യാഷ് ആയി കാണണ്ട എന്റെ ഒരു സന്തോഷത്തിന് വേണ്ടി തരുന്നതാ നിറഞ്ഞമനസ്സോടുക്കൂടി തന്നെയാണ് ഞാൻ തരുന്നത് മടിക്കേണ്ട വാങ്ങിച്ചോളൂ..
രാത്രി ഭക്ഷണം എല്ലാം കഴിഞ് മോളേ ഉറക്കാൻ വേണ്ടി ബെഡിലേക്ക് കിടന്നതേയുള്ളു അപ്പോഴാ ഫോൺ റിംഗ് ചെയ്യുന്നത് നമ്പർ കണ്ടപ്പോൾ തന്നെ അത് ആമിയായിരിക്കുമെന്ന് തോന്നി കാരണം പരിചയമില്ലാത്ത നമ്പറാണ്..."
വേഗം കാൾ എടുത്ത് ചെവിയിൽ വെച്ചു അപ്പോയെക്കും മറുതലക്കൽ നിന്നും കേട്ടു
ഹെലോ.... ഇത് ഞാനാ ആമി..."
അത് നീ പറയാതെ തന്നെ മനസ്സിലായി...."
എനിക്കി ഒരു കാര്യം പറയാനുണ്ട്...
അപ്പോയെക്കും മോള് കരയാൻ തുടങ്ങി അവൾ കരച്ചിൽ തുടങ്ങിയാൽ പിന്നെ നിർത്താൻ ഭയങ്കര ബുദ്ധിമുട്ടാണ്
ആമി....ഞാൻ അങ്ങോട്ട് വിളിക്കാ ട്ടോ മോളേ ഉറക്കിയിട്ട്
അല്ലങ്കിൽ ഇവൾ സംസാരിക്കാൻ സമ്മതിക്കില്ല...."
അവളെ മറുപടിക്കി പോലും കാത്തു നിൽക്കാതെ കാൾ വേഗം കട്ടാക്കി
മോളേ ഉറക്കിയതിന് ശേഷം വേഗം ഫോണെടുത്ത് ആമിയെ വിളിച്ചു....
ഫോൺ റിംഗ് ചെയ്യാൻ നേരമില്ലാതെ തന്നെ അപ്പുറത്ത് ചാടികയറി ഫോണെടുത്തു ഹെലോ എന്ന് ചോദിച്ചപ്പോൾ നേരത്തെ ഞാൻ കേട്ട ശബ്ദമായിരുന്നില്ല അപ്പുറത്ത് എന്നാലും എന്റെ തോന്നലാവുമെന്ന് എന്ന് കരുതി ഞാൻ ചോദിച്ചു
ഇത് ആരാ ആമിയല്ലേ ??
അല്ല... എന്നായിരുന്നു മറുപടി
( തുടരും....)
Muhammed Rafi
ആമിയ [ part 2 ]
____________________
Muhammed Rafi ✒
ആമി അല്ലങ്കിൽ പിന്നെ ഇതാരാ ??..
ഹോ...ഇങ്ങനെ മസില് പിടിക്കല്ലേ മാഷേ ഞാൻ ആമിയുടെ അനിയത്തിയാണ്
എന്നാൽ പിന്നെ അത് ആദ്യം തന്നെ പറയാൻ പാടില്ലേ ഇയാൾക്ക് ?
അതിന് പറയാൻ ഒരവസരം നിങ്ങൾ തരണ്ടേ..."
ആഹാ കുറ്റം ഇപ്പോ എനിക്കായോ...ഞാൻ കാൾ എടുത്തപ്പോൾ തന്നെ ചോദിച്ചതല്ലേ ഇത് ആമിയാണോ എന്ന് ഇയാൾ അല്ലെന്ന് മാത്രം അല്ലെ മറുപടി പറഞ്ഞത് ... "
ഓക്കേ ഞാൻ സമ്മതിച്ചു ഞാൻ ആമിന്റെ കൈയിൽ കൊടുക്കാം...
ഇയാൾ പിണങ്ങി പോവാണോ ?
ഹേയ് അല്ല നമുക്ക് സൗകര്യം പോലെ പിന്നെ സംസാരിക്കാമെന്നേ
ഇപ്പോ നിങ്ങളെ സംസാരം നടക്കട്ടെ ദെ ഫോൺ ഞാൻ ആമിന്റെ കൈയിൽ കൊടുക്കാം...
ഹെലോ...
എന്താടോ താൻ ഇത് എവിടെ പോയതാ ഫോണ് അവളെ കൈയിൽ കൊടുത്തിട്ട്
ഉപ്പാക്ക് ഭക്ഷണം കൊടുക്കാൻ പോയതാ
എന്നിട്ട് ഭക്ഷണം കൊടുത്തോ...?
ഉം കൊടുത്തു
നീ ഭക്ഷണം കഴിച്ചോ ?
ഉം " കഴിച്ചു
നിന്റെ അനിയത്തി നിന്റെ അടുത്ത് ഉണ്ടോ ?
ഇല്ല അവൾ റൂമിലേക്ക് പോയി
പിന്നെ എന്താ എന്ത് ചോദിച്ചാലും വെറും ഉം എന്ന് മാത്രം വേറെ വാക്ക് ഒന്നും അറിയില്ലേ നിനക്ക് ?
ഉം . അറിയാം "
അതാ പിന്നെയും ഉം തന്നെ
നിന്റെ ഈ ഉം ഒന്ന് ഒഴിവാക്ക് തൽകാലം..."
മോള് ഉറക്കം ആയോ ?
ഹാവൂ ഇപ്പോ തന്നെയെങ്കിലും സംസാരിച്ചല്ലോ... "
അവളുറങ്ങി.... ഉറങ്ങുന്നതിനുമുൻപ് ചില ദിവസങ്ങളിൽ ഭയങ്കര വഴക്കാണ്
പിന്നെ നീ ആലോചിച്ചോ. ഞാൻ പറഞ്ഞ കാര്യം "
ഉം "
നിന്നോടല്ലേ ഞാൻ പറഞ്ഞത് ആ ഉം എന്ന വാക്ക് ഒഴിവാക്കാൻ വേറെ വാക്ക് ഒന്നുല്ലേ നിങ്ങളെ നാട്ടിൽ..."
ഉണ്ട് "
എന്നാൽ പിന്നെ വായ തുറന്ന് സംസാരിക്കി..."
ഇനി പറ നിന്റെ തീരുമാനം എന്താ ?
മറുവശത്ത് ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലോ ഹെലോ ആമി പോയോ ?
ഇല്ല ഇവിടെ ഉണ്ട് "
എന്നാൽ പറയടോ നിന്റെ തീരുമാനം എന്താ ?
മറുപടി പോസിറ്റീവ് ആണോ അതോ നെഗറ്റീവ് ആണോ ?
എനിക്കി സമ്മതമാണ്
എന്തിന് ?
അത് പിന്നെ....."
പറ ഞാൻ കേൾക്കട്ടെ "
കല്യാണത്തിന് സമ്മതമാണന്ന്
ആരെങ്കിലും നിർബന്ധിച്ചതാണോ അല്ലങ്കിൽ പൂർണസമ്മതത്തോടെ തന്നയാണോ...?
അല്ല..... എന്റെ പൂർണസമ്മതത്തോടെയാണ്..."
എനിക്കി വിശ്വസിക്കാമല്ലോ ലെ....
ഉം വിശ്വസിക്കാം..."
എന്നാ പോയി ഉറങ്ങിക്കോ വേറെ എന്തെങ്കിലും പറയാനുണ്ടോ നിനക്ക് ?
ഉം ഹും....
എന്ത് ചോദിച്ചാലും ഈ ഉം " " ഉം ഹും " വാക്ക് മാത്രം
ഞാനൊരു കാര്യം പറയാ ഇയാളോട്
ഇവിടേക്ക് വരുമ്പോഴേക്കും കുറച്ച് വാക്കുകൾ എല്ലാ പഠിച്ചു വെച്ചോ ട്ടോ ഇവിടെ വന്നാൽ നിന്റെ ഈ ഉം എന്നുള്ള വാക്ക് ഒഴിവാക്കണം മനസ്സിലായോ ?
ഹെലോ പിന്നെയും പോയോ ?
ഇല്ല
ഞാൻ പറഞ്ഞത് വല്ലതും മനസ്സിലായോ നിനക്ക് "
മനസ്സിലായി....""
എന്റെ ഈ സംസാരം കേൾക്കുമ്പോൾ പോസിറ്റീവ് ആയ തീരുമാനം എടുത്തത് തെറ്റായിപോയി എന്ന് തോന്നുണ്ടോ നിനക്ക് ??
ഹേയ് ഇല്ല ""
മോളേ ഉമ്മയായി ആ ജീവിതത്തിലേക്ക് വരാൻ എനിക്കി പൂർണസമ്മതമാണ് ഇനി എന്റെ തീരുമാനം മാറില്ല ട്ടോ അത് ഓർത്ത് പേടിക്കണ്ട
ഹാവൂ സമാധാനം ആയി ഇപ്പോയെങ്കിലും വായ തുറന്ന് രണ്ടക്ഷരം സംസാരിച്ചല്ലോ സന്തോഷമായി എനിക്കി
എന്നാ ശരി പോയി ഉറങ്ങിക്കോ...
ഞാൻ നാളെ വിളിക്കാ ട്ടോ.."
വിളിച്ചാൽ ഇയാൾ ഫോൺ എടുക്കില്ലേ ?
ഞാൻ എടുത്തോളാം...""
എന്നാ പോയി ഉറങ്ങിക്കോ ഗുഡ്‌നൈറ്റ് ""
എനിക്കി ഒരു കാര്യകൂടി പറയാനുണ്ട് "
അതെല്ലേ ഞാൻ നേരത്തെ ചോദിച്ചത് ഇനി എന്തെങ്കിലും പറയാനുണ്ടോ എന്ന്...
എന്തേയ് പറഞ്ഞോ...?
ഹെലോ പോയോ ?
ആമി..... ഒരു കാര്യം പറയാനുണ്ടന്ന് പറഞ്ഞിട്ട് മറുവശത്ത് നിന്ന് ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലോ "
താൻ മടിക്കണ്ടേ എന്താണങ്കിലും പറഞ്ഞോ "
ഞാൻ അത് പറഞ്ഞാൽ എന്നോട് ദേഷ്യം തോന്നുമോ ?
എന്തിനാ നിന്നോട് എനിക്കി ദേഷ്യം എന്താണങ്കിലും തുറന്ന് പറയണം അതാണ് എനിക്കിഷ്ടം അല്ലാതെ മനസ്സിൽ വച്ചിരുന്നാൽ നമുക്ക് അറിയില്ലല്ലോ നീ കാര്യം എന്താണങ്കിലും തുറന്ന് പറഞ്ഞോ എനിക്കി ദേഷ്യം ഒന്നുല്ല
അത് പിന്നെ....."
പറയടോ താൻ ധൈര്യമായി പറഞ്ഞോ എന്തിനാ ഈ വലിച്ചുനീട്ടുന്നത്..?
അത്...... വിവാഹം കഴിഞ്ഞാൽ മോൾക്ക് ഞാൻ ഉമ്മയാവാം നിങ്ങൾ ആഗ്രഹിച്ചതുപോലെ തന്നെ...പക്ഷേ...."
എന്താ പക്ഷേ.... ബാക്കി പറയടോ "
ഒരു ഭാര്യയാവാൻ എനിക്കി കുറച്ച് സമയം തരണം "
അത് എന്താ അങ്ങിനെ അപ്പൊ നിനക്ക് ഇഷ്ട്ടമില്ലാതെയാണ് ഈ വിവാഹം ലെ.... അല്ലെങ്കിൽ നിന്റെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ ഐ മീൻ വല്ല പ്രണയമോ മറ്റോ...""
ഹേയ് അങ്ങിനെ ഒന്നുല്ല..."
അങ്ങിനെ ഒന്നുല്ലാതെ പിന്നെ എന്താ നിന്റെ പ്രശ്നം ?
എനിക്കി എന്തോ ഒരു പേടി പോലെ "
പേടിയോ എന്തിന് ഞാൻ നിന്നെ പിടിച്ചു വിഴുങ്ങാൻ ഒന്നും അല്ലല്ലോ ഇവിടേക്ക് കൊണ്ട് വരുന്നത് ... '
സത്യം പറഞ്ഞാൽ നിനക്ക് പേടിയല്ല കാരണം ഞാൻ പറയാം
ഒരു രണ്ടാംകെട്ടുകാരനെ ഭർത്താവായി അംഗീകരിക്കാനുള്ള ഒരു ബുദ്ധിമുട്ട് അതാണ് നിന്റെ പ്രശ്നം അല്ലാതെ നിനക്ക് പേടിയൊന്നുമല്ല...
എന്തായാലും ആ കാര്യം ഓർത്ത് നീ പേടിക്കണ്ട നിനക്ക് എന്ന് എന്നെ പൂർണമനസ്സോടെ ഒരു ഭർത്താവായി അംഗീകരിക്കാൻ പറ്റുന്നോ അന്ന് മതി നമുക്ക് ഒരു ഭാര്യഭർത്താവായി കഴിയുന്നത് അതുവരെ നമ്മുക്ക് നല്ല സുഹൃത്തുക്കളായി കഴിയാം എന്താ പോരെ സമാധാനം ആയോ തനിക്കി ഇപ്പോ പേടി എല്ലാം പോയോ
ഉം പോയി "
എന്തായാലും ഒരു കാര്യത്തിൽ എനിക്കി സന്തോഷമുണ്ട് നിറഞ്ഞ മനസ്സോടെ തന്നെ എന്റെ മോളുടെ ഉമ്മയാവാം എന്ന് പറഞ്ഞല്ലോ അത് മതി എനിക്കി സന്തോഷം ആയി.. ഇനി ഇന്ന് എനിക്കി സമാധാനത്തോടെ ഉറങ്ങാം..."
എന്നാ ശരി പോയി ഉറങ്ങിക്കോ സമയം ഒരുപാടായി ഞാൻ നാളെ വിളിക്കാം...
=========================
മോനേ.....മുന്ന....
രാവിലെ പുറത്തേക്ക് ഇറങ്ങാൻ പോവുമ്പോഴാ... ഉമ്മാന്റെ പിന്നിൽ നിന്നുള്ള വിളി "
എന്റെ ഉമ്മയല്ലട്ടോ ആദ്യഭാര്യന്റെ ഉമ്മയാണ് അവർ എന്റെ അരികിലാണ് താമസം അവർ മാത്രം അല്ല അവരെ മകനും... ബാക്കി എല്ലാം പിന്നെ ഞാൻ വിശദമായി പറയാം
എന്താ ഉമ്മാ....
എനിക്കി നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു ഇന്നലെ നിന്നോട് പറയണമെന്ന് കരുതീതാ..
എന്താണ് പറഞ്ഞോളൂ "
അത്..... പറയുന്നതുകൊണ്ട് നിനക്ക് ഒന്നും തോന്നരുത്
നിങ്ങൾ കാര്യം എന്താന്ന് പറ
എന്റെ മോളേ സ്ഥാനത്തേക്ക് നിന്റെ ജീവിതത്തിലേക്ക് ഇനി വേറെ ഒരു പെണ്ണ് വരാൻ പോവുകയാ....
അതിന്..... ??
നിങ്ങൾ എന്താ പറഞ്ഞു വരുന്നത് ?
കയറി വരുന്നവൾ എങ്ങിനെയുള്ളവാളന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ അതുകൊണ്ട്
അതുകൊണ്ട്..... നിങ്ങൾ എന്താ ഉദ്ദേശിച്ചത് ഒന്ന് തെളിയിച്ചു പറ
നിനക്ക് ദേഷ്യം തോന്നരുത് ഞാൻ പറയുന്നത് കൊണ്ട്
ആദ്യം നിങ്ങൾ കാര്യം എന്താന്ന് പറ
നിനക്ക് ഒരുപാട് സമ്പത്ത് ഉണ്ട് രണ്ട് വീട് ഉണ്ട് ഷോപ്പുകൾ ഒരുപാട് ഉണ്ട് ഏക്കർകണക്കിന് ഭൂമിയും ഉണ്ട്...."
അതിന് ഇപ്പോ എന്താ കുഴപ്പം ?
ഈ വീടും ഷോപ്പുകളും മോളേ പേരിൽ എഴുതി വെക്കണം നീ
എന്തിന് അതിന്റെ ആവശ്യം എന്താ ??
ഒര് വയസ്സ് പോലും തികയാത്ത എന്റെ മോളുടെ പേരിൽ ഞാനെന്തിനാ ഈ സ്വത്തുക്കളെല്ലാം എഴുതി വെക്കുന്നത് ?
കയറി വരുന്ന പെണ്ണ് എങ്ങനെയാണന്ന് നമുക്ക് പറയാൻ പറ്റില്ല അതുമല്ല നിങ്ങൾക്ക് ഒരു കുഞ്ഞ് ആയി കഴിഞ്ഞാൽ പിന്നെ എന്റെ മോൾക്ക് അവിടെ രണ്ടാസ്ഥാനം ആയി പോവും.. "
നിങ്ങളെ മോളോ ??
അല്ല...എന്റെ മോളുടെ മോളല്ലേ അപ്പൊ എന്റെ മോള് തന്നെയല്ലേ അത് ഓർത്ത് പറഞ്ഞതാ
സ്വത്തും പണവും ഒന്നും ഇപ്പോ ഞാൻ തൽകാലം ആർക്കും എഴുതി വെക്കാൻ പോവുന്നില്ല എന്നായാലും ഇത് എല്ലാം എന്റെ മോൾക്ക് ഉള്ളതല്ലേ പിന്നെ എന്തിനാ ഇത്രക്ക് ധൃതി കൂട്ടുന്നത്
പിന്നെ എന്റെ മോളേ കുറിച്ച് ഉമ്മാക്ക് ഈ ആവശ്യമില്ലാത്ത വേവലാതി ഒന്നും വേണ്ട കാരണം എന്റെ മോള് കഴിഞ്ഞിട്ടെ എനിക്കി ആരു തന്നെയുള്ളും
പിന്നെ വരാൻ പോവുന്ന പെണ്ണിനെക്കുറിച്ച് ഒരുപാട് ഒന്നും ഉമ്മ ആലോചിച്ചുകൂട്ടുകയും വേണ്ട കാരണം അവളൊരു പാവം പെണ്ണാണ്...
എന്നാ ഞാനിറങ്ങുവാ...മോള് എണീറ്റാൽ ഭക്ഷണം കൊടുക്കാൻ മറക്കണ്ട...."
പിന്നെ അവനോട് രണ്ട് ദിവസത്തെ കണക്ക് എന്നെ കാണിക്കാൻ പറയണം
ആരോട് ??
നിങ്ങളെ മകൻ അജ്മൽനോട് അല്ലാതെ ആരോടാ
അത് മോന് തന്നെ പറഞ്ഞൂടെ അവനോട്
പറയാൻ അവനെ ഒന്ന് മുൻപിൽ കണ്ട് കിട്ടണ്ടേ രണ്ട് ദിവസമായിട്ട് ഓരോ തിരക്കുകൾ കാരണം കടയിലേക്ക് ഒന്നും പോവാനും എനിക്കി കഴിഞ്ഞിട്ടില്ല..
അവനെയാണങ്കിൽ നേരിട്ട് കണ്ടിട്ടും ദിവസങ്ങളായി ഒരു വീട്ടിൽ താമസിക്കുന്നവർ ആണന്ന് പറഞ്ഞിട്ട് എന്താ കാര്യം നേരിൽ കണ്ട് കിട്ടണ്ടേ
അപ്പൊ മോൻ ഇപ്പോ കടയിലേക്കല്ലേ പോവുന്നത് ?
അല്ല.. എനിക്കി ഒരു മീറ്റിംഗ് ഉണ്ട് അവിടേക്കാണ് ഞാൻ പോവുന്നത്
അജ്മൽ വന്നാൽ എന്നെ അത്യാവശ്യമായി ഒന്ന് വിളിക്കാൻ പറയണം മറക്കരുത് "
ഇല്ല ഞാൻ പറഞ്ഞോളാം..."
പടച്ചോനെ...അവൻ ഒരാഴ്ചത്തെ ടൂർ എന്ന് പറഞ്ഞുകൊണ്ട് കൂട്ടുകാരോടൊപ്പം പോയതാണല്ലോ
കടയിൽ നിന്ന് ഇരുപതിനായിരം രൂപയും എടുത്തിട്ടാണ് പോയത് ഇത് എല്ലാം ഇവനറിഞ്ഞാൽ എന്താകുമോ പടച്ചോനെ ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു
എങ്ങെനെയെങ്കിലും ഇവനെ സോപ്പിട്ട് നിന്നില്ലങ്കിൽ കാര്യങ്ങൾ എല്ലാ കൈവിട്ടു പോവും....
ഉമ്മ എന്താ ആലോചിക്കുന്നത് ?
ഹേയ് ഒന്നുല്ല മോനെ..."
മോനിന്ന് കടയിലേക്ക് പോവുന്നുണ്ടോ ?
എന്തിനാ....?
ഒന്നുല്ല ഞാൻ വെറുതെ ചോദിച്ചതാ...
നോക്കട്ടെ സമയം കിട്ടിയാൽ പോവും..."
പടച്ചോനെ സമയം കിട്ടരുതേ...."
ഉമ്മാ എന്താ പറഞ്ഞത് ??
അല്ല സമയം കിട്ടിയാൽ മോന് കടയിൽ എക്കെ ഒന്ന് പോയി നോക്കാമായിരുന്നു എന്ന് പറഞ്ഞതാ...."
ഉവ്വ്... പറഞ്ഞത് അതൊന്നുമല്ലന്ന് എനിക്കി മനസ്സിലായി നിങ്ങളെ മകൻ അജ്മൽ അല്ല ഞാൻ അത് ഇടക്ക് ഓർക്കുന്നത് നല്ലതാ
എന്തായാലും ഇന്ന് കടയിൽ പോയിട്ടേ ഞാൻ തിരിച്ചു വരുള്ളൂ
==========================
മീറ്റിംഗിൽ ചർച്ച മുറുകിയിരിക്കുന്ന ടൈമിലാ കോയക്കാന്റെ കാൾ
എന്തായാലും മീറ്റിംഗ് ടൈമിൽ കാൾ എടുക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് ഫോൺ വേഗം സൈലന്റിൽ ഇട്ടു
വീണ്ടും ഫോൺ റിംഗ് ചെയ്യുകയാണല്ലോ നിർത്താതെ ഇങ്ങനെ ഫോൺ വിളിക്കണമെങ്കിൽ എന്തെങ്കിലും കാര്യം ഉണ്ടാവും എന്തിനായിരിക്കും കോയക്ക ഇത്ര തിരക്കിട്ട് വിളിക്കുന്നത്.. ?
ഇനി അവർ കല്യാണത്തിൽ നിന്ന് പിന്മാറിയോ ?
ഹോ ഉള്ള സമാധാനവും പോയല്ലോ മീറ്റിംഗ് കഴിയാതെ പുറത്തിറങ്ങാനു പറ്റില്ലല്ലോ
എങ്ങനെയോ മീറ്റിംഗ് കഴിയുന്നത് വരെ അവിടെ പിടിച്ചിരുന്നു
പുറത്തിറങ്ങിയ ഉടനെ തന്നെ ആദ്യം കോയക്കാനെ വിളിച്ചു വിളിക്കുമ്പോൾ എല്ലാം അയാളെ ഫോൺ ബിസി
ഇത് ഒടുക്കത്തെ ഒരു ബിസി ആയി പോയല്ലോ അയാളെ ഫോൺ. മനുഷ്യനെ ടെൻഷൻ ആക്കാൻ....
എന്തായാലും അയാളെ ബിസി കഴിയട്ടെ അപ്പോയെക്കും ഒരു ചായ കുടിച്ചേച്ചു വരാമെന്ന് കരുതി ഹോട്ടലിലേക്ക് കയറാൻ പോവുമ്പോഴാ.. അയാളെ കാൾ
ഹോ....എന്ത് ബിസിയാണ് കോയക്ക നിങ്ങൾ
ഞാൻ എത്ര തവണയായി വിളിക്കുന്നു
നീ എവിടെ ആയിരുന്നു ഞാൻ നിന്നെ എത്ര തവണ വിളിച്ചു
ഞാനൊരു മീറ്റിംഗിലായിരുന്നു അതുകൊണ്ടാണ് കാൾ എടുക്കാൻ പറ്റാഞ്ഞത്.. "
നീ ഇപ്പോ എവിടെയുണ്ട് ?
ഞാൻ ടൗണിൽ ഉണ്ട് നിങ്ങൾ എന്തിനാ ഇത്ര അർജന്റായി വിളിച്ചത് "
എല്ലാ നേരിട്ട് പറയാം ഞാൻ അവിടേക്ക് വരാം
എന്താ കോയക്ക എന്തെങ്കിലും പ്രശ്നം ഉണ്ടോ ?
നീ ടെൻഷനാവല്ലേ ഞാൻ ഇതാ നിന്റെ അടുത്ത് എത്തി ഫോൺ വെച്ചോ
ഹാ നിങ്ങൾ ഇവിടെ എത്തിയോ?
എന്താ കോയക്ക കാര്യം പറ?
ഞാനിപ്പോ നീ കണ്ട പെണ്ണിന്റെ വീട്ടിൽ നിന്നാ വരുന്നത്
എന്താ കാര്യം ?
അവർക്ക് ഇപ്പോ കല്യാണം നടത്താൻ പറ്റില്ലന്ന്...
നടത്താൻ പറ്റില്ലന്നോ അത് എന്താ അങ്ങിനെ ?
മോന് അറിയാലോ അവരുടെ അവസ്ഥ കാൽകാശിന് ഗതിയില്ലാത്തവരാണ് ആ പാവങ്ങൾ ആ നിൽക്കുന്ന വീട് തന്നെ ഏത് നിമിഷവും ഒഴിഞ്ഞു കൊടുക്കണ്ടേ അവസ്ഥയാണ് ഇപ്പോ
ആ ഉമ്മ തയ്യൽ പണിക്കി പോവുന്നത് കൊണ്ടാണ് പട്ടിണിയില്ലാതെ ആ കുടുംബം കഴിഞ്ഞു പോവുന്നത് തന്നെ
അങ്ങിനെ ഉള്ള അവർക്ക് പെട്ടന്ന് ഒരു വിവാഹം നടത്താൻ ഇച്ചിരി പ്രയാസം തന്നെയല്ലേ "
ആ കുട്ടിന്റെ ഉമ്മ ഒരു ലോണിന് എഴുതി കൊടുത്തിട്ടുണ്ട് അത് കിട്ടിയാൽ ഉടനെ തന്നെ വിവാഹം നടത്താമെന്നാ... അവളെ ഉപ്പ ഇപ്പോ എന്നോട് പറഞ്ഞത് അതിന് മുൻപ് നമുക്ക് ഇത് ഉറപ്പിച്ചു ഇടാമെന്ന് പറഞ്ഞു
അതൊന്നും വേണ്ട.... "
അവരോട് കോയക്ക പോയി പറ തൽകാലം ലോൺ ഒന്നും എടുത്ത് വിവാഹം നടത്തണ്ടേന്ന്
അവർക്ക് ഒരു അഞ്ചുപൈസ ചിലവില്ലാതെ ഈ വിവാഹം ഞാൻ നടത്തും
അത് എങ്ങനെ നടത്തും മോനെ...?
അതെക്കെ ഉണ്ട്
പക്ഷേ ഈ കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി കാരണം ഞാനാണ് ഈ കല്യാണം നടത്തിയതന്ന് അറിഞ്ഞാൽ നാളെ അവൾ എന്റെ വീട്ടിലേക്ക് കയറി വരുമ്പോൾ എന്റെ വീട്ടിൽ അവൾക്ക് ഒരു വിലയില്ലാതെ ആയിപോവു അതുകൊണ്ട് എന്റെ പെങ്ങമ്മാരോ. എന്റെ ആദ്യത്തെ അമ്മായി അമ്മയോ ഒന്നും ഈ കാര്യം അറിയരുത്
അറിഞ്ഞാൽ അവളെ അവിടെ ഇട്ട് ചവിട്ടിഅരക്കും അതുകൊണ്ട് ഒരിക്കലും ഈ കാര്യം അവര് ആരും അറിയരുത്
എന്റെ മോനെ നിനക്ക് പുണ്യം കിട്ടും ഇങ്ങനെയുള്ള പാവങ്ങളെ സഹായിച്ചാൽ വലിയ മനസ്സാ നിന്റെ...
പടച്ചോൻ ഒരിക്കലും നിന്നെ കൈവിടില്ല അവർക്ക് കിട്ടിയ ഏറ്റവും വലിയ നിധിയാണ് നീ പടച്ചോൻ നിന്നെ അനുഗ്രഹിക്കട്ടെ
കോയക്ക ഇപ്പോ തന്നെ അവളെ വീട്ടിൽ പോവണം എന്നിട്ട് അവരോട് കാര്യങ്ങൾ എല്ലാം തുറന്ന് പറയണം ഒരുപക്ഷെ അവർ സമ്മതിച്ചു തരില്ല.... ഇനി എല്ലാം അവരെ പറഞ്ഞ് സമ്മതിപ്പിക്കേണ്ടത് കോയക്കാന്റെ മിടുക്ക് ആണ്
കാര്യങ്ങൾ എല്ലാം പെട്ടന്ന് സ്പീഡ് ആക്കണം ക്യാഷ് നാളെ ഞാൻ ബാങ്കിൽ നിന്ന് എടുത്ത് നിങ്ങളെ കൈയിൽ തരാം
അത് അവർക്ക് പെട്ടന്ന് തന്നെ എത്തിച്ചുകൊടുക്കണം ഇനി അതെക്കെ കോയക്കന്റെ ജോലിയാണ്...
അതെക്കെ ഞാനേറ്റു മോനെ മോൻ ധൈര്യമായി പോയിക്കോ ഈ കോയക്ക ഒരു കാര്യം ഏറ്റാൽ അത് നടത്തിയിരിക്കും...
====================
അങ്ങിനെ രണ്ട് ആഴ്ചകൾക്ക് ശേഷം എന്റെ വിവാഹവും വന്നെത്തി...""
അധികം ആഡംബരങ്ങൾ ഒന്നും ഇല്ലാത്ത ഒരു ചെറിയ ചടങ്ങ് മാത്രമായിരുന്നു എന്റെ വീട്ടിൽ
പക്ഷേ ആമിയുടെ വീട്ടിൽ അത്യാവശ്യം മോശമില്ലാത്ത രീതിയിൽ തന്നെയായിരുന്നു...
പള്ളിയിൽ നിന്ന് നിക്കാഹ് കഴിഞ്ഞു എന്റെ കുറച്ച് ഫ്രണ്ട്സിനെയും വിളിച്ചുകൊണ്ട് ഞങ്ങൾ ആമിയുടെ വീട്ടിലെത്തി
മഹർകെട്ടാൻ വേണ്ടി മണിയറയിലേക്ക് പോയ ഞാൻ ശരിക്കും ആമിയെ കണ്ട് ഞാൻ ഞെട്ടി പോയി
പുതുമണവാട്ടിയുടെ വേഷത്തിൽ ശരിക്കും അവളോരു ഒരു മാലാഖയെ പോലെയുണ്ട് ആരു ഒന്ന് നോക്കി പോവും അത്രക്ക് മൊഞ്ചാണ് പെണ്ണിന്
വീടിന്റെ മുന്നിൽ കാർ നിർത്തി ഞാനും അവളും കാറിൽ നിന്ന് ഇറങ്ങുമ്പോൾ ഒരുപാട് പേര് അവളെ തന്നെ അസൂയയോടെ നോക്കുന്നത് ഞാൻ കണ്ടു ആ നോട്ടത്തിന്റെ അർത്ഥം ഒരു രണ്ടാകെട്ടുക്കാരന് ഇത്ര മൊഞ്ചുള്ള പെണ്ണോ എന്നായിരുന്നു.... ""
മൊഞ്ചിൽ ഞാനും മോശം ഒന്നുമല്ല ഒരു രണ്ടാകെട്ടുക്കാരനായാലും നമ്മള് മൊഞ്ചനാ.. ട്ടോ.... ""
വിവാഹത്തിന് പെങ്ങമ്മാർ ഒന്നും എത്താത്ത സ്ഥിതിക്ക് അവളെ കൈപിടിച്ച് അവളെ വീട്ടിലേക്ക് കയറ്റുന്ന ജോലി എന്റെ പഴയ അമ്മായി അമ്മക്ക് ആയിരുന്നു
അവളെ കണ്ടതുകൊണ്ടുള്ള അരിശം കൊണ്ടാണോ അറിയില്ല ഇനി മകളുടെ സ്ഥാനത്തേക്ക് വേറെ ഒരു പെണ്ണ് കയറിവന്നതുകൊണ്ടാണോ അറിയില്ല ആ മുഖത്ത് വല്ലാത്തൊരു ദേഷ്യം ഞാൻ കണ്ടു കയ്യ് പിടിച്ച് കയറ്റാൻ വന്ന ഉമ്മ മെല്ലെ പിന്നോട്ട് വലിഞ്ഞു
അത് കണ്ടിട്ടാവണം കല്യാണത്തിന് വന്നവർ ആരോ അവളോട് പറഞ്ഞു മോള് വലതുകാൽ വെച്ച് അങ്ങ് കയറിക്കോ എന്ന്..."
വലതുകാൽ വെച്ച് അവൾ ഉമ്മറത്തേക്ക് കയറാൻ പോവുമ്പോയേക്കും ആരോ തള്ളിയത് പോലെ തറയിലേക്ക് ഒറ്റ വീഴ്ചയായിരുന്നു അവൾ....
( തുടരും.....)
Muhammed Rafi ✒
ആമിയ. [ PART 3 ]
_____________________
Muhammed Rafi 🖋
ആമി....
പരിസരബോധം മറന്ന് കൊണ്ട് ഞാൻ അവളെ ഉച്ചത്തിൽ വിളിച്ചു പോയി
വീണിടത്തുനിന്നും എഴുന്നേൽക്കാൻ ബുദ്ധിമുട്ടുന്ന അവളെ അരികിലേക്ക് ഞാൻ ആൾകൂട്ടത്തിനിടയിൽ കൂടി ഓടിച്ചെന്നു കൊണ്ട് കൈയിൽ പിടിച്ചു മെല്ലെ എഴുന്നേൽപ്പിച്ചു
കാൽ മുട്ട് നന്നായി വേദനിച്ചു തോന്നുന്നു അവൾക്ക് എഴുന്നേൽക്കാൻ എന്തോ ബുദ്ധിമുട്ട് പോലെ...
വീണ വേദനയല്ല അവൾക്ക് ഇത്ര ആളുകളെ മുൻപിൽ നാണംകെട്ടല്ലോ എന്ന സങ്കടം ആയിരുന്നു
നോക്കി കയറേണ്ട കുട്ടി.... കൂടിനിന്നവരിൽ നിന്ന് ആയിരുന്നു ആ കമന്റ്
നോക്കി കയറാത്ത കുഴപ്പമല്ല അവളെ ഡ്രസ്സ് ആരോ പിന്നിൽ നിന്ന് ചവിട്ടി പോയതാ കുറച്ച് ദേഷ്യത്തോടെ തന്നെയാണ് ഞാനത് പറഞ്ഞത്... ""
എന്തായാലും കയറി വന്ന വരവ് കൊള്ളാം കയറിയപ്പോൾ തന്നെ ഇങ്ങനെ ഇനി എന്തല്ലാം കാണേണ്ടി വരു....
അത് എന്റെ പഴയ അമ്മായിഅമ്മന്റെ വകയായിരുന്നു ആ ഡയലോഗ്..
ഇത്ര ആളുകൾ ഇവിടെ ഉണ്ടായിപോയി അല്ലങ്കിൽ ഇതിന്റെ മറുപടി ഞാനിപ്പോ. പറഞ്ഞേനെ...
അവരെ രൂക്ഷമായി ഒന്ന് നോക്കികൊണ്ട് അവളെയും വിളിച്ചുകൊണ്ട് ഞാൻ റൂമിലേക്ക് പോയി
ആമി.....നല്ല വേദനയുണ്ടോ...?
ഇല്ല.... അത് കുഴപ്പമില്ല പക്ഷേ അത്ര ആളുകളുടെ ഇടയിൽ ഞാൻ നാണംകെട്ടില്ലേ എന്ന് ഓർക്കുമ്പോൾ
അവരെല്ലാം എന്നെക്കുറിച്ചു എന്ത് കരുതി കാണുമോ ആവോ
അത് ഓർത്ത് ടെൻഷൻ ആവണ്ട നീ മനഃപൂർവം വീണതാണോ അല്ലല്ലോ നിന്റെ ഡ്രസ്സ് പിന്നിൽ നിന്നാരോ ചവിട്ടി പോയതാ. അതുകൊണ്ടല്ലേ വീണ് പോയത്
ആളുകൾ എല്ലാം പോയിട്ട് നന്നായിട്ട് കുഴമ്പ് ഇട്ട് ഒന്ന് തടവിയാൽ മതി വേദന എല്ലാം
മാറിക്കോളും..."
ഞാൻ പുറത്തേക്ക് ചെല്ലട്ടെ ട്ടോ നിനക്കുള്ള ഡ്രസ്സ് അലമാരയിൽ ഉണ്ട് നിനക്ക് ഇഷ്ട്ടമുള്ളത് ഏതാന്ന് വെച്ചാൽ എടുത്തോ ഇതൊന്നും എടുത്ത് തരാനും പറഞ്ഞു തരാനുമൊന്നും ഇവിടെ ആരു ഇല്ല അതുകൊണ്ട് എല്ലാം നീ കണ്ടറിഞ്ഞുകൊണ്ട് ചെയ്യണം
ഡ്രസ്സ് മാറിയിട്ട് ഞാനും പുറത്തേക്ക് വന്നോട്ടെ...?
വേണ്ട കാല് വേദനിച്ചുകൊണ്ട് നീ ഇപ്പോ പുറത്തേക്ക് വരാൻ നിൽക്കേണ്ട ഇവിടെ ഇരുന്നാൽ മതി പരിചയപ്പെടാൻ ഉള്ളവർ ഇവിടേക്ക് വന്ന് പരിചയപ്പെട്ടോട്ടെ
എന്തേയ് നിന്റെ മുഖത്ത് ഒരു സങ്കടം
ഞാനങ്ങനെ പറഞ്ഞതുകൊണ്ടാണോ.?
അല്ല "
പിന്നെ എന്തേയ് ഈ മുഖം ഇങ്ങനെ ??
പറയടോ...??
വീട്ടുകാരെ വിട്ട് വന്നതിലുള്ള സങ്കടം ആണോ...?
ഞാനത് ചോദിച്ചപ്പോയെക്കും അവളുടെ കണ്ണുകൾ നിറഞ്ഞു
അവളെ അരികിലേക്കായി ഇരുന്നുകൊണ്ട് ആ മുഖം പിടിച്ചുയർത്തികൊണ്ട് ഞാൻ പറഞ്ഞു
ദേ ഇങ്ങോട്ട് നോക്ക് ഈ കണ്ണ് ഇങ്ങനെ നിറയുന്നത് എനിക്കി ഇഷ്ട്ടമല്ല ട്ടോ
നിനക്ക് എപ്പോ വേണേലും നിന്റെ വീട്ടിൽ പോവാലോ പിന്നെ എന്തിനാ സങ്കടം
ഇങ്ങനെ കരഞ്ഞിരിക്കാതെ നല്ല കുട്ടിയായി വേഗം ഡ്രസ്സ് മാറാൻ നോക്ക്..."
മുന്ന.......""
ദെ എന്നെ വിളിക്കുന്നുണ്ട്... ഞാൻ പോയി
ഇക്കാ......
അവളെ വായിൽ നിന്ന് ആ വിളി കേട്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടി പോയി
അത്ഭുതത്തോടെ തന്നെ ഞാൻ അവളെ നോക്കി പോയി
കാരണം എപ്പോ ഫോൺ ചെയ്താലും....നിങ്ങൾ എന്ന് മാത്രം അവളെ വായിൽ നിന്ന് വീഴാറുള്ളും അന്ന് ഒരിക്കൽ കല്യാണത്തിന് ഡ്രസ്സ് എടുക്കാൻ പോയപ്പോഴും ആ വിളിയിൽ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല..... "" ദേ.... ഇങ്ങോട്ട് നോക്കി "" എന്നെക്കെ ആയിരുന്നു അന്ന് അവൾ എന്നെ വിളിച്ചത്
പെട്ടന്ന് ഇപ്പോ എന്താണാവോ ഇക്കാ എന്ന വാക്കിലേക്ക് മാറിയത് ""
എന്തുപറ്റി ആവോ എന്റെ ഭാര്യക്ക് ഇപ്പോ ഇക്കാ എന്ന് വിളിക്കാൻ തോന്നാൻ ആരെങ്കിലും പറഞ്ഞുപടിപ്പിച്ചതാണോ... ?
ഞാനത് ചോദിച്ചപ്പോൾ അവളുടെ മുഖത്തൊരു നാണം മിന്നിമറഞ്ഞു
സ്വന്തം ഇഷ്ട്ടപ്രകാരം ആണോ ഇപ്പോ എന്നെ ഇക്കാന്ന് വിളിച്ചത് അല്ലങ്കിൽ നിന്റെ ആ കാന്താരി അനിയത്തി പഠിപ്പിച്ചു വിട്ടതാണോ ?
അല്ല എന്റെ ഇഷ്ട്ടത്തോടെ തന്നെയാണ് "
എന്തായാലും ആ കാര്യത്തിൽ സമാധാനമായി "
ആാാ ഇനി നീ എന്നെ വിളിച്ച കാര്യം പറ ?
മോള് എവിടെ ??
ഇവിടുത്തെ ചേച്ചിന്റെ കൈയിൽ ഉണ്ട് ഞാൻ ചേച്ചിയോട് ഇവിടേക്ക് വരാൻ പറയാം... അപ്പോയെക്കും നീ ഡ്രസ്സ് മാറിക്കോ...""
========================
അളിയാ...... രാത്രി മോളെയും കളിപ്പിച്ചുകൊണ്ട് പുറത്തിരിക്കുമ്പോഴാ അജ്മൽ കുശലം പറഞ്ഞുകൊണ്ട് അരികിലേക്ക് വന്നത്
എന്താടാ....?
എന്തായാലും എന്റെ അളിയൻ ഭാഗ്യവാനാ.. ട്ടോ
രണ്ടാകെട്ട് ആയാൽ എന്താ നല്ല അടിപൊളി പെണ്ണിനെ തന്നെ കിട്ടിയില്ലെ എന്തായാലും എന്റെ അളിയന്റെ സെലക്ഷൻ കൊള്ളാം....ഭാഗ്യവാൻ തന്നെ എല്ലാകൊണ്ടും
ഒരുപാട് പൊക്കണ്ട നീ വീണ് പോവും
പൊക്കിയതല്ല അളിയാ ഞാൻ ഉള്ള കാര്യം പറഞ്ഞതാ.. "
എന്താ നിനക്ക് ഉറക്കം ഒന്നുല്ലേ അല്ലങ്കിൽ ഈ ടൈമിൽ നീ ഉറങ്ങുന്നതാണല്ലോ....
ഞാനത് അളിയനോട് ചോദിക്കാൻ പോവായിരുന്നു....സമയം ഒത്തിരി ആയി കിടക്കുന്നില്ലേ എന്ന്
ഒരു വഷളൻ ചിരിയും ചിരിച്ച് ഒരു ആക്കിയ സംസാരത്തിൽ ആയിരുന്നു അവന്റെ ആ ചോദ്യം
നീ എന്നെ കിടത്താൻ നോക്കല്ലേ...
ഇവിടെ ഇരുന്നാൽ ഇവനെ ഞനെന്തെങ്കിലും പറഞ്ഞു പോവും അതുകൊണ്ട് മോളേയും എടുത്ത് ഞാൻ വേഗം റൂമിലേക്ക് പോയി
റൂമിലേക്ക് ചെല്ലുമ്പോൾ രണ്ട് കൈകൊണ്ടും കാല് അമർത്തി പിടിച്ചുകൊണ്ട് തലയും താഴ്ത്തി ഇരിക്കുകയാണ് ആമി..."
ആമി.... എന്റെ വിളി കേട്ടതും അവൾ ബെഡിൽ നിന്നു എണീറ്റു
നല്ല വേദന ഉണ്ടോ ഹോസ്പിറ്റലിൽ പോയാലോ നമുക്ക്..."
ഹേയ് ഹോസ്പിറ്റലിൽ ഒന്നും പോവണ്ടാ അത്രക്ക് ഒന്നുല്ല
എന്നാൽ ഞാൻ കുഴമ്പ് ഇട്ട് തരാം
അതൊന്നു വേണ്ട അത് പതിയെ മാറിക്കോളും...
നീ ആ കാല് ഇങ്ങോട്ട് നീട്ടി വെക്ക് ആമി ഞാൻ ഈ കുഴമ്പ് ഇട്ട് തരാം "
വേണ്ടാ ഇക്കാ എനിക്കി അത്ര വേദനയൊന്നുമില്ല..."
നിന്റെ മുഖം കണ്ടാൽ അറിയാം നല്ല വേദന സഹിച്ചിരിക്കുവാന്ന്
നീ ആ കാല് ഇങ്ങോട്ട് നീട്ടി വെക്കടി
ഞാൻ കുഴമ്പ് ഇട്ട് തരാം നിന്നോട് മലയാളത്തിൽ അല്ലെ ഞാൻ പറയുന്നത്...
വേണ്ട ആ കുഴമ്പ് ഇങ്ങ് താ ഞാനിട്ടോളാം....
അത് എന്താ ഞാൻ നിന്റെ കാലിൽ കുഴമ്പ് ഇട്ടാൽ.. വേദന മാറില്ലേ
എന്റെ ആമി നിന്നെ ഞാൻ പിടിച്ച് വിഴുങ്ങാനൊന്നും പോവുന്നില്ല....
ദെ എനിക്കി ദേഷ്യം വരുന്നുണ്ട് ട്ടോ ആമി ആ കാല് ഇങ്ങോട്ട് നല്ലതുപോലെ നീട്ടി വെക്ക്
ഞാൻ ഇച്ചിരി ഉച്ചത്തിൽ പറഞ്ഞപ്പോൾ പേടികൊണ്ടാവാം പേടിച്ചുകൊണ്ട് വേഗം കാല് എന്റെ മുൻപിലേക്ക് നീട്ടി വെച്ചു..."
ഇങ്ങനെയാണോ കുഴമ്പ്പുരട്ടുക
എന്റെ ആമി... ആ ഡ്രസ്സ് ഒന്ന് പൊക്കി പിടിക്കി... കാൽമുട്ടിൽ അല്ലെ വേദന അപ്പോ ഇങ്ങനെ പൊക്കി പിടിച്ചാൽ മതിയോ ഡ്രസ്സ്
ഞാൻ പൊക്കണോ അതോ നീ പൊക്കുന്നോ...?
അള്ളാ... വേണ്ട ഞാൻ പൊക്കിപിടിച്ചോളാം..
നിനക്ക് എന്തിനാ ഇത്ര നാണം ഇവിടെ നമ്മൾ രണ്ട് പേര് മാത്രമല്ലേയുള്ളു അപ്പൊ ഈ നാണത്തിന്റെ ആവശ്യമുണ്ടോ ?
ഞാൻ കാരണം ഇക്കാക്ക് ഒത്തിരി ബുദ്ധിമുട്ടായി ലെ
പിന്നെ....എനിക്കി ഭയങ്കര ബുദ്ധിമുട്ട് അല്ലെ...ഇതെക്കെ...
ഒന്ന് പോടീ പെണ്ണേ...
ഇപ്പോ വേദന കുറവുണ്ടോ...?
ഉം....""
ആ തുടങ്ങി അവളെ ഉം
നിന്നോട് ഞാൻ പറഞ്ഞില്ലേ ഈ ഉം എന്ന് പറയരുതന്ന്...
സോറി അറിയാതെ പറഞ്ഞു പോയതാ..."
മതി ഇക്കാ തടവിയത് എനിക്കി വേദന കുറവുണ്ട്.."
ഉവ്വ് അത് നീ എന്നിൽ നിന്ന് രക്ഷപെടാൻ പറയുന്നതല്ലേ..
അല്ല സത്യം ആയിട്ടും കുറവുണ്ട്
മ്മ് .... എന്നാ കാല് നീട്ടി വെച്ച് കിടന്നോ.. "
ഇവിടെയോ...?
പിന്നെ എവിടെ...?
ഞാൻ താഴെ കിടന്നോളാം..."
ഇവിടെ കിടക്കാൻ നോക്കടി...
എന്തേയ് നോക്കുന്നത് പേടിച്ചോ..
പേടിക്കണ്ട ബെഡിൽ തന്നെ കിടന്നോ ബെഡിൽ കിടന്നന്ന് കരുതി നീ വെച്ച ഡിമാൻഡ് ഒന്നും ഞാൻ തെറ്റിക്കില്ല എന്റെ മുഖം അവളെ ചെവിയിലേക്ക് അടുപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു എനിക്കി നല്ല കണ്ട്രോൾ ആണ് അതുകൊണ്ട് എന്റെ മോള് ധൈര്യമായി കിടന്നോ... "
അയ്യേ......
എന്തോന്നാടി അയ്യേ...ഞാൻ ഒരു സത്യം പറഞ്ഞതല്ലേ.. ഇനി എന്റെ അടുത്ത് കിടക്കാൻ നിനക്ക് ഒരു ധൈര്യകുറവ് വേണ്ടല്ലോ എന്ന് ഓർത്ത് പറഞ്ഞതാ...
പിന്നെ....നിന്നോട് ഒരു കാര്യം ചോദിക്കാൻ മറന്നു...
ഞാനിപ്പോ വരാം എന്റെ കൈയിലെ ഈ കുഴമ്പ് ഒന്ന് കഴുകികളയട്ടെ ട്ടോ എന്നിട്ട് പറയാം... ""
കുടിക്കാനുള്ള വെള്ളവും എടുത്ത് ഡോർ അടച്ച് ലോക്ക് ചെയ്‌തതിന് ശേഷം ഞാൻ അവളെ അരികിലേക്കായി പോയിരുന്നു..
എന്താ ഇക്കാ ചോദിക്കാനുണ്ടന്ന് പറഞ്ഞത് ... "
ഈ വീട് ഇഷ്ട്ടം ആയോ നിനക്ക് ?
ഇഷ്ട്ടം ആയി "
അത് പറയുമ്പോൾ എന്തേ ഈ മുഖത്തൊരു സങ്കടം ?
ഒന്നുല്ല..."
ഒന്നുല്ലാതെ ഒരാൾക്ക് സങ്കടം വരുമോ നീ കാര്യം പറ ആമി
ഇത്ര വലിയ വീട്ടിൽ ആദ്യമായിട്ടാ ഞാൻ താമസിക്കാൻ പോവുന്നത് സിനിമയിൽ ആണ് ഞാൻ ഇങ്ങനെയുള്ള വീട് എല്ലാ കണ്ടത് ഇതിപ്പോ.... ഞാനും അങ്ങിനെയുള്ള വീട്ടിലെത്തി ശരിക്കും ഇത് സ്വപ്നം ആണോ എന്ന് തോന്നി പോകുവാ എനിക്കി
ഇത് സ്വപ്നം ഒന്നുല്ല മുത്തേ യഥാർത്ഥ ജീവിതമാണ്
ഇനി എന്റെ മോള് സ്വപ്നമായി കാണണ്ട ഇതൊന്നും ഇനി മുതൽ ഇത് നിന്റെ സ്വന്തം വീടാണ്
ഇത്ര വലിയ വീടേക്കെ സ്വന്തമായി കാണാനുള്ള ഭാഗ്യം ഉണ്ടോ ഈ ഗതി ഇല്ലാത്ത പെണ്ണിന്
ഗതിയില്ലാത്ത പെണ്ണോ...?
ആര് പറഞ്ഞു നീ ഗതിയില്ലാത്ത പെണ്ണാണന്ന് നീ എന്റെ ഭാര്യ അല്ലേടി മുത്തേ അപ്പൊ പിന്നെ എങ്ങനെ ഗതിയില്ലാത്ത പെണ്ണ് ആവും...
ഇനി ഇങ്ങനെയുള്ള വാക്കുകൾ എന്നോട് പറയരുത് മനസ്സിലായോ...?
ഞാനൊരു കാര്യം ചോദിക്കട്ടെ "
ചോദിച്ചോ അതിന് എന്തിനാ അനുവാദം വാങ്ങുന്നത് "
ഇവിടെ ഒരു ഉമ്മയില്ലെ അത് ആരുടെ ഉമ്മയാണ് ഇക്കാ ഉമ്മാന്ന് വിളിക്കുന്നത് കേട്ടും അതുകൊണ്ട് ചോദിച്ചതാ
അത് എന്റെ മോളേ ഉമ്മമ അതായത് എന്റെ ആദ്യത്തെ വൈഫിന്റെ ഉമ്മ..."
അവർ ഇവിടെയാണോ താമസം?
അതെക്കെ വലിയ കഥയാണ് മോളേ ഒരു ദിവസം വിശദമായി എല്ലാം ഞാൻ നിനക്ക് പറഞ്ഞു തരാം ഇപ്പോ എന്റെ മോള് വേഗം കിടക്കാൻ നോക്ക് കാല് വേദനിക്കുന്നതല്ലേ.. "
==========================
സാധാരണ മോളേ കരച്ചിൽ കേട്ടാണ് പുലർച്ചെ ഞാൻ ഉണരാറുള്ളത് ഇന്ന് ആളെ ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലോ റൂമിൽ കാണുന്നുമില്ല ആമി എവിടെ പോയി അവളെയും കാണുന്നില്ലല്ലോ..
അഴിഞ്ഞുപോയ ലുങ്കി നേരെയാക്കികൊണ്ട് വേഗം റൂമിൽ നിന്ന് പുറത്തിറങ്ങി നോക്കി
ഉമ്മറത്തെ ഡോർ ചെറുതായി തുറന്ന് കിടപ്പുണ്ട്
നോക്കുമ്പോൾ ആമി മോളേയും തോളിൽ ഇട്ട് നടന്നുകൊണ്ട് താരാട്ട്പാടി ഉറക്കുകയാണ്...
ഒരു നിമിഷം ആ കാഴ്ചകണ്ട് ഞാൻ കൺകുളിർക്കെ നോക്കി നിന്നുപോയി ഇതായിരുന്നില്ലേ ഞാൻ ആഗ്രഹിച്ചത് ഇത്ര നാളുകളായിട്ട് സ്വപ്നം കണ്ടതും ഇതിന് വേണ്ടിയായിരുന്നില്ലേ
ഇപ്പോഴാ സമാധാനമായത് എന്തായാലും അവളെ വാക്ക് അവൾ പാലിച്ചു.... മനസ്സ് നിറഞ്ഞു എനിക്കി.. ""
ആമി...... എന്റെ വിളി കേട്ട ഉടനെ തന്നെ അവൾ തിരിഞ്ഞു നോക്കി എന്നിട്ട് വിരൽചുണ്ടിൽ വെച്ചുകൊണ്ട് പറഞ്ഞു മിണ്ടരുതന്ന്....
എന്നോട് റൂമിലേക്ക് പോയിക്കോ എന്ന് ആഗ്യഭാഷയിൽ കൈകൊണ്ട് കാണിച്ചു തന്നു..."
മോളോടുള്ള അവളെ സ്നേഹം കണ്ടപ്പോൾ ശരിക്കും എന്റെ കണ്ണ് നിറഞ്ഞുപോയി സ്വന്തം ഉമ്മാന്റെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ഇല്ലാത്ത മോളാണ് എന്റെ മോള് ഇനിയെങ്കിലും എന്റെ മോള് ഉമ്മാന്റെ സ്നേഹവും ലാളനയും അറിഞ്ഞു വളരട്ടെ
ഓരോന്ന് ആലോചിച്ചു റൂമിൽ പോയി കിടക്കുമ്പോഴാ ആമി മോളേയുമായി റൂമിലേക്ക് വന്നത് ശബ്ദം ഉണ്ടാക്കല്ലേ എന്ന് എന്നോട് കൈകൊണ്ട് കാണിച്ചു തന്നു
. മോളേ ബെഡിലേക്ക് അവൾ കിടത്തുന്നത് നോക്കി അത്ഭുതത്തോടെ നിന്നുപോയി ഞാൻ
കാരണം അത്ര ശ്രദ്ധയോടെയാണ് അവൾ മോളേ ബെഡിലേക്ക് കിടത്തുന്നത്
കിടത്തികഴിഞ്ഞതിനുശേഷം മോളെയും ചേർത്ത് പിടിച്ചുകൊണ്ട് കുറച്ച് നേരം മോളേ അരികിൽ തന്നെ അങ്ങിനെ കിടന്നു... ""
ഇത് എല്ലാം കാണുമ്പോൾ അവളെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നുവാ.... പക്ഷേ നിവൃത്തിയില്ലല്ലോ........
മോളേ ഉറക്കി കിടത്തി പുറത്തേക്ക് പോവാൻ പോവുന്ന അവളെ കയ്യിൽ പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു "
എവിടേക്കാ നീ ??
അടുക്കളയിലേക്ക്
ഇക്കാക്ക് ചായ വേണ്ടേ ??
ചായ ചേച്ചി വന്നിട്ട് ഇട്ടോളൂ നീ ഇവിടിരിക്കി നീ അടുക്കളയിൽ ഒന്നും കയറണ്ടാ..
വേണ്ടാ ഇക്കാ ഞാൻ പോയി ഇട്ട് കൊണ്ട് വരാം
ഞാൻ ഇവിടെ വന്നിട്ട് ആദ്യമായി ഇക്കാക്ക് എന്റെ കൈകൊണ്ട് ഒരു ചായ ഇട്ട് തന്നില്ലങ്കിൽ എനിക്കി അത് ഒരു വിഷമം ആവും ഇന്ന് ഒരു ദിവസം എന്നെ ചായ ഇടാൻ അനുവദിക്കി...
ആയിക്കോട്ടെ
ഇനി ഞാൻ ചായ ഇടാൻ സമ്മതിക്കാത്തതുകൊണ്ട് നിനക്കൊരു വിഷമം വേണ്ട നിന്റെ ഇഷ്ട്ടം തന്നെ ആവട്ടെ...
എന്നാ ഞാനൊന്ന് ഫ്രഷ് ആയി വരാം അപ്പോയെക്കും നീ ചായ എടുത്തോ.."
അവൾ അടുക്കളയിലേക്ക് കയറി ചായ ഇടാൻ തേയിലയും പഞ്ചസാരയും തിരയുമ്പോഴാ പിന്നിൽ നിന്ന് ഒരു ചോദ്യം കേട്ടത്
ഞാൻ സഹായിക്കണോ....?
ഒരു വഷളൻ ചിരിയുമായി അജ്മൽ അവളുടെ പിന്നിലായി നിന്നുകൊണ്ട് ചോദിച്ചു..."
ഇതുവരെ ഇയാളെ ഒന്ന് പരിചയപെടാൻ കഴിഞ്ഞില്ല ഇപ്പോഴാ ഇയാളെ ഒന്ന് ശരിക്കും കാണുന്നത് തന്നെ
എന്തായാലും ആള് സൂപ്പറാട്ടോ എനിക്കിഷ്ട്ടാമായി എന്റെ അളിയന്റെ ഒരു ഭാഗ്യം അവളെ അടിമുടി നോക്കികൊണ്ടായിരുന്നു അവന്റെ ആ സംസാരം
നമുക്ക് വിശദമായി ഒന്ന് പരിചയപ്പെടണ്ടേ ഇയാള് പറഞ്ഞാൽ മതി എപ്പോഴായാലും ഞാൻ റെഡിയാണ് ട്ടോ
ആള് സൈലന്റ് ആണന്ന് തോന്നുന്നല്ലോ
എന്തെങ്കിലും ഒന്ന് പറയടോ..
നമ്മൾ ഒരു വീട്ടിലുള്ള ആളുകളല്ലേ അപ്പൊ പരസ്പരം മിണ്ടീ പറഞ്ഞു എക്കെ. ഇരിക്കണ്ടേ ... "
അവൻ പറഞ്ഞോതോന്നും മൈൻഡ് ചെയ്യാതെ എനിക്കുള്ള ചായയുമായി റൂമിലേക്ക് വരാൻ പോവുമ്പോഴാ അവൾ ഒട്ടും പ്രതീക്ഷിക്കാതെ അവൻ അവളെ കൈയിൽ കയറി പിടിച്ചത്
( തുടരും.....)
Muhammed Rafi 🖋
ആമിയ [ PART - 4 ]
=================
Muhammed Rafi 🖋
അവൻ കൈയിൽ കയറി പിടിച്ചപ്പോൾ ആദ്യം അവൾ ഒന്ന് ഭയന്നെങ്കിലും
ധൈര്യം വീണ്ടെടുത്തുകൊണ്ട് അവൾ പറഞ്ഞു എന്റെ കൈയിൽ നിന്ന് വിടടാ....
ഹാ....പിടക്കാതെ പെണ്ണേ ഞാനൊന്ന് നിന്റെ കൈയിൽ പിടിച്ചതുകൊണ്ട് നീ ഉരുകി പോവത്തൊന്നുമില്ലല്ലോ ""
നീ എന്റെ കൈയിൽ നിന്ന് പിടി വിടുന്നോ....അതോ എന്റെ കൈയിലെ ചൂട് നീ അറിയുന്നോ..
ഓഹോ എന്നാ പിന്നെ അത് അറിഞ്ഞിട്ട് തന്നെ കാര്യം നീ ഒറ്റ വാപ്പക്ക് ഉണ്ടായ മോള് ആണെങ്കിൽ നീ എന്നെ അടിക്കടി ഈ അജ്മൽന്റെ രോമത്തിൽ തൊടാൻ നിനക്ക് പറ്റില്ല എന്നിട്ടാണ് അവൾ എന്റെ നേരെ കയ്യ് പൊക്കാൻ പോവുന്നത്
അവളെ കൈയിലുള്ള ചായ അങ്ങോട്ട് മാറ്റി വെച്ച് അവന്റെ കരണം നോക്കി ഒറ്റ അടിയായിരുന്നു
അവളെ ഭാഗത്ത് നിന്ന് അങ്ങിനെ ഒരു നീക്കം അവൻ ഒട്ടും പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു
ഡീ.....നീ എന്നെ അടിച്ചു ലെ അവന്റെ കണ്ണുകൾ കോപത്താൽ ജ്വലിച്ചു....
നിന്നെ അടിക്കുകയല്ല വേണ്ടത് വേണ്ടി വന്നാൽ നിന്നെ ഞാൻ കൊല്ലും...""
നീ ചെവിയിൽ നുള്ളിക്കോ മോളേ ഈ അടിച്ച കൈകൊണ്ട് തന്നെ നീ എന്റെ കവിളിൽ തലോടും
ഇല്ലങ്കിൽ അജ്മൽ ഈ കവിളിൽ തലോടിക്കു നിന്നെക്കൊണ്ട് നീ എണ്ണിയിരുന്നോ....
നീ പോടാ മരമാക്രി...."
നീ എന്താടാ എന്നെ കുറിച്ച് കരുതിയത്
നീ കൈയിൽ കയറി പിടിക്കുമ്പോൾ നിന്നോട് ഒട്ടിനിന്ന് കിന്നാരം പറയുന്ന പെണ്ണാണ് ഞാനെന്നോ അങ്ങിനെയുള്ള പെണ്ണുങ്ങളെ നീ ഒരുപാട് കണ്ടിട്ടുണ്ടാവും എന്നാൽ ഈ ആമിയെ നിനക്കതിന് കിട്ടില്ല കിട്ടണമെങ്കിൽ നീ ഒരു നൂറ് ജന്മം ജനിക്കേണ്ടി വരും
നീ നോക്കിക്കോടി ദിവസങ്ങൾക്കുള്ളിൽ തന്നെ നിന്നെ ഞാൻ ഇവിടുന്ന് പുകച്ചു പുറത്ത് ചാടിച്ചിരിക്കും ഇനി എന്റെ ജോലി അതാണ് കാത്തിരുന്നോ......
നിനക്ക് ചെയ്യാൻ പറ്റുന്നത് എല്ലാം നീ ചെയ്യ് ഞാനൊന്ന് കാണട്ടെ...
റൂമിലേക്ക് ചായയുമായി വന്ന അവളെ കണ്ടപ്പോൾ എനിക്കി എന്തോ ഒരു പന്തികേട് തോന്നി
ആമി..... എന്തെ ഈ മുഖം ഇങ്ങനെ ?
ഒന്നുല്ല ഇക്കാ...
മുഖത്ത് സന്തോഷം വരുത്തികൊണ്ടവൾ പറഞ്ഞു ഇക്കാ ചായ കുടിക്കി എന്നിട്ട് എങ്ങനെയുണ്ടന്ന് പറ..
മുടി ചീകികൊണ്ട് ഞാൻ പറഞ്ഞു എന്തായാലും എന്റെ ആമി ഉണ്ടാക്കിയ ചായ അല്ലെ അപ്പൊ എന്തായാലും മോശം ആവില്ല
അയ്യടാ.... കുടിക്കാതെയാണോ പറയുന്നത് "
എന്തിനാ കുടിക്കുന്നത് ചായ കണ്ടാൽ അറിയില്ലേ "
അധികം പൊക്കല്ലേ ഇക്കാ...
ഇത് എന്താ ആമി ചായ എല്ലാം പച്ചവെള്ളം പോലെയായല്ലോ ഒട്ടും ചൂട് ഇല്ലല്ലോ ഇത് ഇപ്പോ ഇട്ട ചായ തന്നെയല്ലേ.. '
അത് പിന്നെ....വാക്കുകൾ കിട്ടാതെ അവൾ വിഷമിച്ചു...
ഞാൻ കരുതി ഇക്കാക്ക് ചൂട് വേണ്ടാന്ന് എന്നിട്ട് ചൂട് ആറ്റി കൊണ്ട് വന്നതാ
ബെസ്റ്റ് നല്ല മോള്....
എന്റെ ആമികുട്ടി എനിക്കി ചായക്ക് നല്ല ചൂട് വേണം സാരമില്ല ഈ തവണ ഞാൻ ക്ഷമിച്ചു ഇനി ചായ ഇടുമ്പോൾ ശ്രദ്ധിച്ചാൽ മതി
എന്നാ ഞാൻ വേറെ ഇട്ട് ചായ തരാം "
എന്റെ പൊന്നുമോളെ എന്നെ ഇങ്ങനെ ചായ കുടിപ്പിക്കല്ലേ ഞാൻ ചായ കുടിക്കുന്നത് വളരെ കുറവാണ് ... "
ഇക്കാ എവിടെ പോവാ...?
അലമാരയിൽ നിന്ന് ഷർട്ട് എടുക്കുമ്പോഴാ അവളെ ചോദ്യം...
എന്തേയ് നീ പോരുന്നോ..."
ഉം ഹും
എന്തുപറ്റി നിനക്ക്...??
ഒന്നുല്ല...
പിന്നെ എന്താ ഈ മുഖം ഇങ്ങനെ ?
ഇക്കാ പോയിട്ട് എപ്പോഴാ തിരിച്ചു വരുന്നത് ?
നീ കാര്യം എന്താന്ന് പറ "
ഇക്കാക്ക് പോവാതിരിക്കാൻ പറ്റുമോ ?
അത് കേട്ടപ്പോൾ ഞാൻ അത്ഭുതത്തോടെ അവളെ നോക്കിപോയി
എന്തുപറ്റി എന്റെ ആമികുട്ടിക്കി
ഹെലോ.... മുഖം മെല്ലെ പിടിച്ചുയർത്തികൊണ്ട് ഞാൻ ചോദിച്ചു എന്താ നിനക്ക് പറ്റിയത്
എനിക്കി പേടിയാ....
പേടിയോ...എന്തിന് ?
ഈ പെണ്ണിന് എന്തുപറ്റി..
എന്തിനാ നിനക്ക് പേടി അത് പറ ?
അത് അറിയില്ല പക്ഷേ ഇക്കാ ഇപ്പോ പോവണ്ടാ പ്ലീസ്..."
ഓക്കേ....ഞാൻ പോവുന്നില്ല പക്ഷേ എന്തിനാ ഈ പേടി അത് പറ ആവശ്യമില്ലാതെ വെറുതെ ഒരാൾക്ക് പേടി തോന്നില്ലല്ലോ.. "
അത്..... ഇവിടെ ആരെയും പരിചയമില്ലല്ലോ അതുകൊണ്ടാണ്
ഓഹോ അതാണോ കാര്യം ഞാൻ കരുതി വേറെ എന്തെങ്കിലും കാര്യം ആവുമെന്ന്
ഞാൻ പോയിട്ട് പെട്ടന്ന് വന്നാൽ പോരെ '
ആമി.... എന്താ ഒന്നും മിണ്ടാത്തത് മറുപടി പറ ...?
ദെ കണ്ടോ അവൻ വിളി തുടങ്ങി ഇന്ന് പത്തുമണിക്കി കാണാമെന്ന് ഞാൻ അവനോട് പറഞ്ഞു പോയതാ പോയില്ലങ്കിൽ നഷ്ട്ടം എനിക്കി തന്നെയാണ് ഒരു ബിസിനസ് കാര്യം സംസാരിക്കാൻ വേണ്ടിയാ ഞാൻ പോയിക്കോട്ടെ
എന്നാ ഇക്കാ പോയിക്കോ "
നീ ടെൻഷൻ ആവണ്ട ഞാൻ പെട്ടന്ന് വരാം...
===========================
പുതുമണവാട്ടി വന്നപ്പോൾ മുതൽ റൂമിൽ തന്നെയാണല്ലോ എന്താ നിനക്ക് അടുക്കളയിലേക്കുള്ള വഴി ഒന്നും അറിയില്ലേ റൂമിലേക്ക് വന്നുകൊണ്ടായിരുന്നു ഉമ്മാന്റെ ആ ചോദ്യം
എന്നോട് ജോലി ഒന്നും ചെയ്യണ്ടന്നും ഇവിടെ ജോലിക്കി ആള് ഉണ്ടന്നും ഇക്ക പറഞ്ഞു അതുകൊണ്ടാണ് ഞാൻ അടുക്കളയിലേക്ക് വരാതിരുന്നത്
ഓഹോ നിന്റെ ഇക്കാ അങ്ങിനെയൊക്കെ പറയു അവന് ഇവിടുത്തെ കാര്യം ഒന്നും അറിയണ്ടല്ലോ....
ഇവിടെ ജോലിക്കി നിൽക്കുന്ന ആ സ്ത്രീ ഒരാഴ്ച ലീവാണന്ന് ഇപ്പോ എന്നെ വിളിച്ചു പറഞ്ഞു... അതുകൊണ്ട് പൊന്നുമോള് വേഗം അടുക്കളയിൽ കയറി വായിൽ വെക്കാൻ പറ്റുന്നത് എന്തെങ്കിലും ഉണ്ടാക്കാൻ നോക്ക്
എനിക്കി ആണെങ്കിൽ കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കണം
ദെ മോള് എണീറ്റു...അവൾക്കുള്ള ഭക്ഷണം കൊടുത്തിട്ട് ഞാൻ അടുക്കളയിൽ കയറിക്കോളാം
അവളെ കാര്യം നീ നോക്കണ്ടാ അത് എന്റെ മോളേ കുട്ടിയാണ് നീ നിന്റെ കെട്ടിയോന്റെ കാര്യവും ഇവിടുത്തെ കാര്യവും നോക്കിയാൽ മതി
അവളെ കാര്യം നോക്കാൻ ഇവിടെ ഞാനുണ്ട് നിന്നോട് ഞാൻ പറഞ്ഞ ജോലി ചെയ്യാൻ നോക്ക് പിന്നെ അനോട് ഒരു കാര്യം കൂടി പറയാം
എന്റെ മോളേ സോപ്പിട്ട് അവളെകൊണ്ട് നിന്നെ ഉമ്മാന്ന് വിളിപ്പിക്കാനാ നിന്റെ പരിപാടിയെങ്കിൽ മോള് ആ ആഗ്രഹം ഇപ്പോ തന്നെ അങ്ങ് നുള്ളി കളഞ്ഞേക്ക് വലിഞ്ഞു കയറി വന്നവരെ ഉമ്മാന്ന് വിളിക്കേണ്ട ഗതികേട് ഒന്നും എന്റെ മോൾക്ക് ഇല്ല... അവൾക്ക് ഇപ്പോ ഉമ്മാന്ന് വിളിക്കാൻ ഞാനുണ്ട്...
നീ എന്താ നോക്കി നിൽക്കുന്നത് ഉച്ചക്ക് ഉള്ള ഭക്ഷണം റെഡിയാക്കാൻ നോക്ക് പെട്ടന്ന് ആവട്ടെ
ഉമ്മയിൽ നിന്ന് അങ്ങിനെയുള്ള വാക്കുകൾ അവൾ ഒരിക്കലും പ്രതീക്ഷിച്ചതേയില്ല നെഞ്ചിൽ കുത്തുന്ന ആ വാക്കുകൾ കേട്ടപ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി
എന്തിനാ പടച്ചോനെ ഇവർക്കൊക്കെ എന്നോട് ഇത്ര ദേഷ്യം ഇവരോടെക്കെ ഞാൻ എന്ത് തെറ്റ് ചെയ്തു...
വേഗം അടുക്കളയിൽ കയറി ഭക്ഷണം റെഡിയാക്കാൻ തുടങ്ങി
ഡീ.... പിന്നിൽ നിന്ന് ആ വിളി കേട്ടപ്പോൾ അവൾ ഞെട്ടിപോയി
അജ്മൽ..."
അവനെ കണ്ടപ്പോൾ തന്നെ അവളെ കൈകാലുകൾ വിറക്കാൻ തുടങ്ങി
എന്താടി...നോക്കി പേടിപ്പിക്കുന്നത്
അത് ചോദിച്ചുകൊണ്ടവൻ അവളെ അരികിലേക്ക് നടന്നടുത്തു"
എനിക്കി നല്ലൊരു ചായ വേണം പഞ്ചസാര അധികമായാലും കുഴപ്പമില്ല കവിൾതടം തടവി അവളെ അടിമുടി നോക്കികൊണ്ടായിരുന്നു അവന്റെ സംസാരം "
എന്നിട്ട് ആ ചായയുമായി നീ എന്റെ റൂമിലേക്ക് വരണം "
മനസ്സിലായോടി....
ഇല്ലങ്കിൽ നിന്നെ എന്റെ റൂമിൽ വരുത്തിക്കാൻ വേറെ പലമാർഗ്ഗവുമുണ്ട് അതൊന്നും വേണ്ടങ്കിൽ പെട്ടന്ന് ഒരു ഗ്ലാസ് ചായ ഇട്ടോണ്ട് വേഗം എന്റെ റൂമിലേക്ക് വന്നോ..."
നീ വിളിക്കുമ്പോൾ നിന്റെ റൂമിൽ ചായയുമായി വരാൻ ഞാൻ നിന്റെ കെട്ടിയോളല്ല... അതിന് മോൻ വേറെ ആളെ നോക്ക് ..
ഉള്ള ധൈര്യം സംഭരിച്ചുകൊണ്ട് അവൾ അത്രയും പറഞ്ഞൊപ്പിച്ചു
ഡീ.....
അലറണ്ട... ചായ ഞാൻ ഇട്ട് തരാം പക്ഷേ നിന്റെ റൂമിലേക്ക് നീ പറയുമ്പോൾ ചായ ഇട്ട് കൊണ്ട് വരണമെങ്കിൽ നിന്റെ ഉമ്മയുണ്ട് പുറത്ത് അവരോട് പറ
എനിക്കി റൂമിൽ ചായകൊണ്ട് കൊടുക്കാൻ എന്റെ ഇക്കാ ഉണ്ട്
പിന്നെ നേരത്തെ നീ എന്നോട് ചെയ്ത ചെറ്റത്തരം ഇക്കനോട് ഞാൻ പറഞ്ഞിട്ടില്ല ഇനിയും നീ എന്റെ പിന്നാലെ നടന്ന് ശല്യം ചെയ്താൽ നീ ചെയ്യാത്ത പല കാര്യങ്ങളും ചെയ്തന്ന് ഞാൻ ഇക്കാനെ പറഞ്ഞ് വിശ്വസിപ്പിക്കും
പിന്നെ നീ ഇവിടുന്ന് പുറത്ത് ആവാൻ നിമിഷങ്ങൾ മതി അതുകൊണ്ട് അടങ്ങിഒതുങ്ങി ഇവിടെ കഴിഞ്ഞാൽ നിനക്ക് കൊള്ളാം... "
നീ എന്താടി എന്നെ ഭീഷണി പെടുത്തുകയാണോ ?
അധികം കുരയ്ക്കാൻ നിക്കല്ലേ മോളേ.... ഇത് ആള് വേറെയാ ഈ അജ്മൽ ഒരു കാര്യം ആഗ്രഹിച്ചിട്ടുണ്ടങ്കിൽ അത് നടത്തിയിരിക്കും
മോഹിച്ചൊതൊന്നും ഇന്നുവരെ നേടിയെടുക്കാതിരുന്നിട്ടില്ല... ഈ അജ്മൽ..."
ഇപ്പോ എന്നെ മോഹിപ്പിക്കുന്നത് നീയാണ് അത് വൈകാതെ എന്റെ കൈയിൽ എത്തി ചേരുക തന്നെ ചെയ്യും
അപ്പോയെക്കും പുറത്ത് വണ്ടിയുടെ ശബ്ദം കേട്ടു അത് ഇക്കയാണന്ന് മനസ്സിലാക്കിയത് കൊണ്ടാവണം അവൻ വേഗം അടുക്കളയിൽ നിന്ന് സ്ഥലം കാലിയാക്കി... ""
ആമി.......
നീ ഇവിടെയാണോ വെറുതെയല്ല റൂമിൽ നോക്കിട്ട് കാണാത്തത്
എന്താ നീ അടുക്കളയിൽ..?
ഭക്ഷണം ഉണ്ടാക്കുവാ ഇക്കാ ഇവിടെ വരുന്ന ചേച്ചി ലീവാണ്
ലീവോ....?
ആര് പറഞ്ഞു നിന്നോട്
ഉമ്മാനെ അവർ വിളിച്ചന്ന് പറഞ്ഞു
ഒരാഴ്ച ലീവാണന്ന് പറഞ്ഞു പോലും "
ഞാൻ വിളിച്ചു നോക്കട്ടെ അവർ ലീവ് എടുക്കാത്ത ആളാണ് പിന്നെ എന്താ ഒരാഴ്ച ലീവ് അവർക്ക് പറ്റില്ലങ്കിൽ നമ്മുക്ക് വേറെ ആളെ വെക്കാം
അതൊന്നു വേണ്ട ഇക്കാ ഇവിടുത്തെ ജോലി എല്ലാം ഞാൻ ചെയ്തോളാം എനിക്കി ഇത് എല്ലാം ചെയ്ത് ശീലമാ..."
ഇവിടുത്തെ ജോലി എടുക്കാൻ കൊണ്ടുവന്നതല്ല ഞാൻ നിന്നെ അതിന് എല്ലാം വേറെ ആളുണ്ട്..
നീ പെട്ടന്ന് റെഡിയാവാൻ നോക്ക് ..
എവിടെ പോവാനാ ?
അതെക്കെ പോവുമ്പോൾ അറിയാം... മോള് എവിടെ ?
ഉമ്മാന്റെ കൈയിൽ ഉണ്ട്...
ഇക്കാ....
എന്തേയ് ?
ഉച്ചക്കുള്ള ഭക്ഷണം ഒന്നും റെഡിയായിട്ടില്ല ഇനിയും ഒരുപാട് ജോലിയുണ്ട്
അത് എല്ലാം ഉമ്മാ ചെയ്യും നീ ഞാൻ പറഞ്ഞത് കേട്ടാൽ മതി
മോളെയും എടുത്ത് ആദ്യം ഞാൻ പുറത്തേക്കിറങ്ങി അത് കണ്ടിട്ടാവണം ഉമ്മ എന്നെ വല്ലാത്തൊരു നോട്ടം നോക്കി
നീ എവിടെ പോവാ മുന്ന...
ഞങ്ങൾ ഒരു സ്ഥലം വരെ പോകുവാ ചിലപ്പോൾ ഇന്ന് വന്നില്ലന്ന് വരും...
എവിടേക്കാണ് പോവുന്നതന്ന് പറഞ്ഞു പൊയ്ക്കൂടേ നിനക്ക്
അങ്ങിനെ പ്രത്യേകിച്ച് ഒരു സ്ഥലം എന്ന് ഒന്നും ഇല്ല എനിക്കി തോന്നിയ സ്ഥലത്ത് എല്ലാം ഞാൻ പോവും..
പിന്നെ നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് സീരിയലിലെ അമ്മായിഅമ്മ ഇവിടെ ചമയരുത് മനസ്സിലായോ?
അത് മോൻ പെണ്ണ് കെട്ടി കഴിഞ്ഞിട്ട് അവളുടെ അടുത്ത് മതി അല്ലാതെ എന്റെ പെണ്ണിനോട് വേണ്ട...""
ചേച്ചിനെ ഞാൻ ഇപ്പോ
വിളിച്ചായിരുന്നു അവരോട് നിങ്ങൾ പറഞ്ഞതല്ലേ ഒരാഴ്ചത്തേക്ക് ഇവിടെ വരണ്ടന്ന് അതിന്റെ ആവശ്യം എന്താ നിങ്ങൾക്ക് എന്റെ പെണ്ണിനെ കഷ്ടപ്പെടുത്താൻ വേണ്ടിയാണോ നിങ്ങൾ ചേച്ചിയോട് അങ്ങിനെ പറഞ്ഞത്
നീ എന്താ മോനേ ഇങ്ങനെ സംസാരിക്കുന്നത് സത്യം ആയിട്ടും ഞാൻ അങ്ങിനെ ഒന്നും ഉദ്ദേശിച്ചില്ല
ഞാൻ അവരെ വിളിച്ചു എന്നുള്ളത് സത്യം തന്നെയാണ് പക്ഷേ ഞാൻ പറഞ്ഞിട്ടല്ല അവർ ലീവ് ആക്കിയത്
നിങ്ങൾ ഉരുളണ്ട ചേച്ചി എന്നോട് എല്ലാം പറഞ്ഞു കൂടുതൽ കള്ളം പറഞ്ഞ് ഇനി നിങ്ങൾ നിങ്ങളെ വില കളയാൻ നിൽക്കേണ്ട
അവർക്ക് മാസം ശമ്പളം എണ്ണി കൊടുക്കുന്നത് ഈ ഞാനാണ് അല്ലാതെ നിങ്ങളെ മകൻ അജ്മൽ അല്ല അത് എപ്പോഴും ഓർമ്മയിൽ ഉണ്ടാവണം.. ഉണ്ടായാൽ നിങ്ങൾക്ക് കൊള്ളാം..
========================
ഇക്കാ..... നമ്മൾ എവിടേക്കാ പോവുന്നത് ?
നീ എന്റെ പിന്നിൽ ഇരുന്നാൽ മതി ബാക്കി എല്ലാം വഴിയേ അറിയും...""
എന്നാലും ഒന്ന് പറ ഇക്കാ..."
ഒന്ന് ക്ഷമിക്കി മുത്തേ....
പടച്ചോനെ ഇപ്പോ മനസ്സിലായി ഇത് എന്റെ വീട്ടിലേക്കാണല്ലോ അല്ലെ ഇക്കാ സത്യം പറ എന്റെ വീട്ടിലേക്കല്ലേ
അല്ല എന്റെ ഭാര്യ വീട്ടിലേക്ക്
ഹോ..പെണ്ണിന്റെ ഒരു സന്തോഷം കണ്ടില്ലേ തൂള്ളിട്ട് വണ്ടിമെന്ന് വീണ് പോവണ്ട മെല്ലെ തുള്ളിക്കോ...
ഇക്കാ ഇങ്ങള് ന്റെ മുത്താണ് എന്ന് പറഞ്ഞു കൊണ്ട് പെണ്ണ് എന്നെ ഒന്ന് കെട്ടിപ്പിടിച്ചു....
ആമി..... വണ്ടിന്റെ സ്പീഡ് കുറക്കട്ടെ "
അത് എന്തിനാ..."
നീ എന്നെ കെട്ടിപിടിച്ചപ്പോൾ ഞാൻ രോമാഞ്ചപുളകിതാനായി പോയി അപ്പൊ സ്പീഡ് കുറച്ചാൽ അത്ര സമയം നീ എന്നെ കെട്ടിപിടിക്കില്ലേ
അയ്യടാ എന്നാ വേണ്ടാ ഞാൻ പിടിക്കുന്നില്ല
പടച്ചോനെ ചതിക്കല്ലേ മുത്തേ...
എന്നാ ഞാൻ ഇക്കനോട് ഒരു കാര്യം പറയട്ടെ ഇക്കാക്ക് സന്തോഷം ആവുന്ന കാര്യം
എന്താണാവോ എനിക്കിപ്പോ സന്തോഷം വരുന്ന കാര്യം
ഒരുപാട് ആലോചിക്കേണ്ട എന്താ ആ കാര്യമെന്ന് ഞാൻ പറയാം
പക്ഷേ പറഞ്ഞാൽ എന്നെ കളിയാക്കരുത്
ഇല്ലടി മുത്തേ നീ പറ
അന്ന് ഞാനൊരു കാര്യം പറഞ്ഞില്ലായിരുന്നോ ഇക്കനോട്
എന്ന് എന്ത് കാര്യം പറഞ്ഞു ഒന്ന് തെളിയിച്ചു പറ
മോൾക്ക് ഞാൻ നല്ലൊരു ഉമ്മയാവാം ഒരു ഭാര്യയാവാൻ കുറച്ച് സമയം വേണമെന്ന് പറഞ്ഞില്ലേ "
ആാാ പറഞ്ഞു
എന്നാലേ..... ഞാനത് പിൻവലിച്ചു
എന്താ നീ പറഞ്ഞത് ? പെട്ടന്ന് വണ്ടിന്റെ ബ്രേക്ക് ചവിട്ടി പോയി ഞാൻ
എന്താ ഞാൻ പറഞ്ഞത് ഇക്കാ കേട്ടില്ലേ കേട്ടു എന്നാലും ഒന്നൂടി നിന്റെ വായിൽ നിന്ന് അത് തന്നെ കേൾക്കാൻ ഒരാഗ്രഹം..
അയ്യടാ അങ്ങിനെ ഇപ്പോ ആഗ്രഹം വേണ്ട... വേഗം മുൻപോട്ട് നോക്കി വണ്ടി ഓടിക്കാൻ നോക്ക്
അപ്പൊ ഇത്ര പെട്ടന്ന് തീരുമാനം മാറ്റിയോ ?
എന്റെ ഇക്കാ ഒരു പാവല്ലേ അതുകൊണ്ടാണ് ഇനിയും എന്റെ ഇക്കാനെ അകറ്റി നിർത്താൻ എനിക്കി വയ്യ ഇനിയും ഞാൻ അങ്ങിനെ ചെയ്താൽ പടച്ചോൻ പോലും പൊറുക്കില്ല എന്നോട്
തീരുമാനം മാറ്റിയ സ്ഥിതിക്കി എന്നാ ഇപ്പോ എനിക്കൊരു ഉമ്മ താ...
അയ്യേ....ഇപ്പോയോ ഈ ഇക്കാക്ക് വട്ടായോ
ഓ...ഇനി ഒരു ഉമ്മ തരാൻ മുഹൂർത്തം ഉണ്ടോ..?
എന്റെ പൊന്നു ഇക്കാ വീട്ടിൽ എത്തിയിട്ട് തരാം അത് പോരെ ഇപ്പോ തൽകാലം എന്റെ ഇക്കാ മുൻപോട്ട് നോക്കി വണ്ടി ഓടിക്കാൻ നോക്ക്
അപ്പൊ ഇന്ന് നമ്മളെ ആദ്യരാത്രി നിന്റെ വീട്ടിൽ ആഘോഷിക്കാം എന്താ പൊളിക്കണ്ടേ....നമ്മക്ക്....
അത് പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം നാണം കൊണ്ട് ചുവന്ന് തുടുത്തു പോയി..""
=========================
ആഴ്ചകൾക്ക് ശേഷം...
ഇക്കാ.... ഞാനൊരു കാര്യം ചോദിച്ചാൽ സങ്കടം ആവുമോ ഇക്കാക്ക്
സങ്കടമോ എന്തിന്?
കുറെ ദിവസമായി ചോദിക്കണമെന്ന് കരുതുന്നു....
എന്നാ ചോദിക്കി എനിക്കി അറിയുന്നതാണങ്കിൽ ഞാൻ പറയാം ""
സങ്കടം ആവില്ലല്ലോ സത്യം അല്ലെ
നീ ചോദിക്കി മുത്തേ എനിക്കി സങ്കടം ഒന്നും ആവില്ല അത് ഓർത്ത് നീ ചോദിക്കാതിരിക്കണ്ട.
ഇക്കാന്റെ ആദ്യ ഭാര്യ എങ്ങിനെയാ...മരിച്ചത്..അതൊന്നു പറയാമോ എന്നോട്
അത് അറിയണോ നിനക്ക് ?
ഉം അറിയണം "
എന്നാൽ ഞാൻ പറയാം പക്ഷേ എല്ലാം കേട്ട് കഴിഞ്ഞാൽ കരയാൻ നിൽക്കരുത് അങ്ങിനെ ഒരു ഉറപ്പുണ്ടങ്കിൽ മാത്രം എല്ലാം ഞാൻ പറയാം
ഇല്ല കരയില്ല...
സത്യം അല്ലെ ? ഉം സത്യം
അപ്പൊ എങ്ങനെയാ നിങ്ങൾക്കും അറിയണ്ടേ നമ്മളെ മുന്നന്റെ ആദ്യഭാര്യ എങ്ങനെയാ മരിച്ചതന്ന്
എന്താണ് അവന്റെ ജീവിതത്തിൽ സംഭവിച്ചതന്ന് എല്ലാം നിങ്ങളും അറിയണം... ""
എനിക്കി അറിയാം ആമിയെ പോലെ തന്നെ നിങ്ങൾക്കും അറിയാൻ താല്പര്യമുണ്ടന്ന്
എന്നാൽ നിങ്ങളോട് ആ കഥ പറയാൻ എനിക്കും താല്പര്യമുണ്ട്
അപ്പൊ നമ്മുക്ക് നാളെ മുന്നന്റെ ആ പഴയ ജീവിതത്തിലേക്ക് ഒന്ന് പോവാ....
( തുടരും.....)
Muhammed Rafi 🖋
aamiya
amiya
share chat malayalam novels
share chat novels malayalam
*ആമിയ*
*5/8*
*&&&&&&&&&&&&&&&&&&&&&&&*
ആമിയ [ PART 5 ]
Muhammed Rafi 🖋
ഇക്കാ..... എന്താ ആലോചിക്കുന്നത് ഞാൻ ചോദിച്ചതുകൊണ്ട് ടെൻഷനായോ...?
ഹേയ് ഇല്ലടി ഞാൻ പറയാം എല്ലാം "
അപ്പൊ എങ്ങനെ നിങ്ങൾക്കും കേൾക്കേണ്ട എന്റെ ആ... ദുരന്തകഥ
എന്നാൽ ഞാൻ എല്ലാം എന്റെ ആമിയോട് തുറന്ന് പറയാൻ പോവാ അപ്പൊ നിങ്ങളും കേട്ടോ ട്ടോ....
ഡാ....നീ ഇതുവരെ റെഡിയായില്ലേ ?
ദെ കഴിഞ്ഞു ഇപ്പോ വരാം "
എന്റെ മുന്ന മതി ഒരുങ്ങിയത് നീ ഒരുങ്ങിയാലും ഇല്ലങ്കിലും ഞങ്ങളെ ആങ്ങള മൊഞ്ചനല്ലേ.....,
അയ്യടാ മോളേ അധികം സുഖിപ്പിക്കല്ലേ....""
പിന്നെ വേറെ ഒരു കാര്യം പെണ്ണ് കാണാൻ പോവുന്നതെക്കെ കൊള്ളാം
പെണ്ണിനെ നല്ലതുപോലെ നോക്കിക്കോ ട്ടോ പിന്നെ ഇവിടെ വന്നിട്ട് ഞാൻ അവളെ ശ്രദ്ധിച്ചില്ല ആന ആണ് കുതിര ആണ് എന്ന് പറഞ്ഞാൽ നിന്റെ തലമണ്ട ഞങ്ങൾ അടിച്ചു പൊട്ടിക്കും
ഇപ്പോ തന്നെ നോക്കണോ നല്ലതുപോലെ കല്യാണം കഴിഞ്ഞു നോക്കിയാൽ പോരെ...
ഡാ....നിനക്ക് കൂടുന്നുണ്ട് ട്ടോ അവന്റെ ഒരു വളിച്ചകോമഡി
ഞാൻ നീ ഉദ്ദേശിച്ച നോട്ടം അല്ല പറഞ്ഞത് നോട്ടം പല വിധത്തിൽ ഉണ്ട് .. "
അതിന് ഞാൻ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്റെ പുന്നാര പെങ്ങളെ നീ വെറുതെ എന്നെ തെറ്റിദ്ധരിക്കണ്ട
അങ്ങിനെ എന്റെ മൂന്ന് പെങ്ങമ്മാരെ കൊണ്ട് ഞാൻ പെണ്ണ് കാണാൻ പോയി
എന്റെ ആദ്യത്തെ പെണ്ണ് കാണലാണ് ആ ടെൻഷൻ എനിക്കി നന്നായിട്ട് ഉണ്ട് ട്ടോ
അവളെ മാമന്റെ വീട്ടിലേക്കാണ് ഞങ്ങൾ പെണ്ണ് കാണാൻ പോയത് കാരണം അവർക്ക് വീട് ഒന്നുല്ല അവർ എല്ലാവരും അവളെ മാമന്റെ വീട്ടിലാണ് താമസം "
കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ എനിക്കി വല്ലാത്തൊരു ടെൻഷൻ
ഇവിടെ കണ്ടമാനം ആള് ഉണ്ടല്ലോ ഇവർ ഇപ്പോ തന്നെ പിടിച്ച് കെട്ടിക്കുമെന്നാ തോന്നുന്നത് ""
ഡാ....അങ്ങോട്ട് നടക്ക് ചെക്കന് ഇപ്പോ തന്നെ നാണം വന്നോ
അല്ലങ്കിലും ആങ്ങളമാർക്ക് പെണ്ണ് കാണാൻ പോവാന്ന് പറയുമ്പോൾ ഈ പെങ്ങന്മാർക്ക് ഇച്ചിരി ജാഡ കൂടുതലാ...
എന്ത് ചെയ്യാൻ സഹിക്കുക തന്നെ.
ഭയങ്കര സൽക്കാരത്തോടെ തന്നെയാണ് ഞങ്ങളെ അവർ സ്വീകരിച്ചിരുത്തിയത്..."
അൽപ്പം സമയം കഴിഞ്ഞില്ല വെള്ളവുമായി അവളെ ഉമ്മ ഞങ്ങളുടെ മുൻപിലേക്ക് വന്നു
അപ്പൊ അവളെ മാമൻ ഞങ്ങൾക്ക് പരിചയപെടുത്തി ഇത് കുട്ടിയുടെ ഉമ്മയാണ്
ഞാൻ മെല്ലെ അവർ കേൾക്കാതെ എന്റെ പെങ്ങളോട് ചോദിച്ചു ഇവിടെ പെണ്ണ് കാണാൻ വരുമ്പോൾ ഉമ്മമാർ ആണോ വെള്ളം കൊണ്ട് കൊടുക്കാറുള്ളതന്ന്. ""
ഓരോ നാട്ടിലേക്ക് ഓരോ ആചാരങ്ങൾ അല്ലെ...അങ്ങിനെ എന്തോ ആചാരം ആവും ഇതും
ഇനി നിങ്ങൾക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടങ്കിൽ ആവാം അവളെ മാമൻ എന്നോടായി പറഞ്ഞു..."
അതിന് ആളെ എവിടെ ?
അപ്പോഴാ പെങ്ങൾ എന്നോട് പറഞ്ഞത് ദെ നിന്റെ പെണ്ണ് ഡോറിന്റെ മറവിൽ നിന്ന് നിന്നെ ഒളിഞ്ഞു നോക്കുന്നു എന്ന്...""
പോയി സംസാരിച്ചു വാ..
നിങ്ങളും വാ...
ഞങ്ങൾ പിന്നെ സംസാരിച്ചോളാം ആദ്യം നീ പോയി സംസാരിക്കി..."
അങ്ങിനെ അവളെ മാമൻ എന്നെയു വിളിച്ചുകൊണ്ട് ഒരു റൂമിലേക്ക് പോയി എന്നിട്ട് പറഞ്ഞു
ദെ അവൾ ഈ റൂമിൽ ഉണ്ട് നിങ്ങൾ സംസാരിച്ചോളും
റൂമിൽ പോയി നോക്കുമ്പോൾ ആളെ കാണുന്നില്ല..
ഈ സാധനം എവിടെ പോയി ഇവിടെ എങ്ങും ആരും ഇല്ലല്ലോ...
ഡും...."" എന്ന് പറഞ്ഞുകൊണ്ട് എന്റെ മുൻപിലേക്ക് ഒറ്റ ചാട്ടം ആയിരുന്നു അവൾ
പെട്ടന്ന് പണ്ടാറം മുന്നിലേക്ക് ചാടി വീണപ്പോൾ പേടിച്ചു പോയി
അയ്യേ പേടിചെ...... എന്ന് പറഞ്ഞു കൊണ്ടവൾ കൊച്ചുകുട്ടികളെ പോലെ കൈകൊട്ടി ചിരിക്കാൻ തുടങ്ങി
പടച്ചോനെ ഇതിന് വല്ല കുഴപ്പവുമുണ്ടോ....?
കാണാൻ നല്ല മൊഞ്ചത്തിയാണ് മുട്ടോളം മുടിയുണ്ട് വിടർന്ന കണ്ണുകൾ ചിരിക്കുമ്പോൾ ആ കവിളിൽ തെളിഞ്ഞു വരുന്ന നുണകുഴി എല്ലാം കൊണ്ടും സുന്ദരി തന്നെ ഒരു നിമിഷം ഞാൻ അവളെ തന്നെ നോക്കി നിന്നുപോയി...അത്രക്ക് മൊഞ്ചാണ് പെണ്ണിന്..."
നിന്റെ പേര് എന്താ.... അവളെ നല്ലതുപോലെ നോക്കിയതിനു ശേഷം ഞാൻ ചോദിച്ചു..."
ആദ്യം നിങ്ങളെ പേര് പറ എന്നിട്ട് എന്റെ പേര് പറയാം കൊഞ്ചലോടെ അവൾ പറഞ്ഞു
എന്റെ പേര് മുൻഷിർ...
ഇനി നിന്റെ പേര് പറ...
എന്റെ പേര് ഷാഹിബ...എല്ലാവരും ഷാഹി എന്ന് വിളിക്കും
എന്നെ ഇഷ്ട്ടം ആയോ ?
നിഷ്കളങ്കമായ അവളുടെ ആ ചോദ്യത്തിനുമുന്നിൽ ഞാനൊന്ന് പതറി
എങ്ങനെയാണ് ഇവളെ ഇഷ്ട്ടമല്ലന്ന് പറയുക അത്ര മൊഞ്ചത്തിയാണ് പക്ഷേ എവിടെയോ എന്തോ ചെറിയ ഒരു കുഴപ്പം പോലെ തോന്നുന്നുണ്ട് ഇനി എന്റെ തോന്നലാണോ എല്ലാം..."
എന്തായാലും വേണ്ടില്ല ഇഷ്ട്ടമാണന്ന് പറയാം
എനിക്കിഷ്ടം ആയി..."
നിനക്ക് എന്നെ ഇഷ്ട്ടം ആയോ ?
പിന്നെ...ഒരുപാട് ഒരുപാട് ഇഷ്ട്ടമായി "
അപ്പോയെക്കും എന്റെ പെങ്ങമ്മാർ റൂമിലേക്ക് വന്നു
എന്താണ് കഴിഞ്ഞില്ലേ രണ്ടാളുടെയും സംസാരം.. നിനക്ക് ഇഷ്ട്ടം ആയോ പെണ്ണിനെ
അതിന് ഞാൻ അവരോട് മറുപടി ഒന്നും പറയാതെ നിങ്ങൾ സംസാരിക്കി ഞാൻ പുറത്ത് ഉണ്ടാവുമെന്ന് പറഞ്ഞുകൊണ്ട് വേഗം പുറത്തേക്കിറങ്ങി..
ഡാ....നിനക്ക് ശരിക്കും കുട്ടിയെ ഇഷ്ട്ടം ആയോ "
പെണ്ണ് കണ്ട് തിരിച്ചു വീട്ടിലേക്ക് പോവുമ്പോഴാ പെങ്ങളെ ചോദ്യം
എന്റെ പെങ്ങമ്മാരെ അഭിപ്രായം പറ അത് കേൾക്കട്ടെ ആദ്യം ഞാൻ
ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ട്ടമായി നല്ല സുന്ദരിയാണ്..
പക്ഷേ അവൾക്ക് എവിടെയോ എന്തോ കുഴപ്പം പോലെ തോന്നുന്നില്ലേ നിങ്ങൾക്ക് അങ്ങിനെ തോന്നിയോ ?
പോടാ അവൾക്ക് ഇപ്പോ ഒരു കുഴപ്പവുമില്ല ഇനി നീയായിട്ട് കുഴപ്പം ഉണ്ടാക്കാതിരുന്നാൽ മതി..,
അങ്ങിനെ ഒരു മാസത്തിനുള്ളിൽ തന്നെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു "
പെട്ടന്ന് വിവാഹം നടത്തിയത് പെങ്ങന്മാർക്ക് മൂന്ന് പേർക്കും ഗൾഫിലേക്ക് പോവണം എന്റെ വിവാഹം കൂടിയിട്ട് വേണം അവർക്ക് പോവാൻ...""
കല്യാണത്തിന്റെ ആരവങ്ങൾ എല്ലാം കഴിഞ് ഇപ്പോഴാ വീട് ഒന്ന് ശാന്തമായത്
പക്ഷേ മനസ്സിന് വല്ലാത്തൊരു അസ്വസ്ഥത എന്താണന്ന് അറിയില്ല ഈ സന്തോഷിക്കേണ്ട വേളയിലും എന്റെ മനസ്സ് നീറിപുകയുന്നു
മുന്ന.... നീ എന്താടാ ഇവിടെ വന്നിരിക്കുന്നത് റൂമിലേക്ക് ചെല്ല് ആ പെണ്ണ് അവിടെ നിന്നെയും കാത്തിരിക്കുവാ....
എന്താടാ നിന്റെ മുഖം വല്ലാതെ...?
ഹേയ് ഒന്നുല്ല..."
ഒന്നുല്ലന്ന് നീ പറയണ്ട നിനക്ക് എന്തോ ടെൻഷൻ ഉണ്ട്..
നീ അവളെ ശ്രദ്ധിച്ചോ??
ആരെ.... ?? എന്റെ പെണ്ണിനെ തന്നെ..
അവൾക്ക് എന്താ കുഴപ്പം...ഞാനൊന്നും കാണുന്നില്ലല്ലോ
നിനക്ക് എന്താടാ പറ്റിയത് പെണ്ണ് കാണാൻ പോയപ്പോഴും നീ ഇത് തന്നെയാണല്ലോ പറഞ്ഞത് അവൾക്ക് ഞാൻ ഒരു കുഴപ്പവും കാണുന്നില്ല...""
നീ ആവശ്യമില്ലാതെ ഓരോന്ന് ആലോചിച്ചു കൂട്ടാതെ വേഗം അവളുടെ അരികിലേക്ക് പോവാൻ നോക്ക്...സമയം ഒത്തിരിയായി
ഞാൻ മണിയറയിലേക്ക് ചെല്ലുമ്പോൾ എന്നേക്കാൾ മുൻപ് തന്നെ അവൾ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു....
ഞാൻ റൂമിൽ കയറിയപ്പോൾ തന്നെ ആദ്യം എന്നോടവൾ സോറി പറഞ്ഞു "
എന്തിനാ സോറി..
നിങ്ങളെ പെങ്ങൾ എന്റെ കൈയിൽ പാല് തന്ന് വിട്ടിരുന്നു അറിയാതെ അത് മുഴുവൻ ഞാൻ കുടിച്ചു പോയി...
ആർത്തി കാരണം ആവും
അതിനാണോ സോറി അത് കുഴപ്പമില്ല..."
എന്നാ നമുക്ക് കിടന്നാലോ സമയം ഒത്തിരിയായി "
കിടക്കുന്നതിനു മുൻപ് ഞാനൊരു കാര്യം പറയാം "
ഒരേ ബെഡിലാണ് നമ്മൾ കിടക്കുന്നതന്ന് കരുതി എന്നെ തൊടാൻ പാടില്ല
അവളെ ആ സംസാരം കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി പിന്നെ ഞാൻ കരുതി വല്ല തമാശയും പറയുവാന്ന്
ഞാൻ പറഞ്ഞത് കേട്ടോ...
അത് എന്താ നിന്നെ തൊട്ടാൽ
എനിക്കി ഇഷ്ട്ടമല്ല എന്നെ ആരും തൊടുന്നത് "
ഞാൻ നിന്റെ ആരോ അല്ലല്ലോ നിന്റെ കഴുത്തിൽ മഹർ കെട്ടിയ ആള് അല്ലെ... ?
മഹർ കഴുത്തിൽ കെട്ടിയെന്ന് കരുതി എന്നെ തൊടണമെന്ന് നിർബന്ധം ഒന്നും ഇല്ലല്ലോ
പടച്ചോനെ ഇതിന് മുഴുത്ത വട്ടാണന്ന് തോന്നുന്നു "
പിന്നെ എന്തിനാ നീ വിവാഹം കഴിച്ചത് ?
അതോ..... നിങ്ങളെ ഡ്രസ്സ് അലക്കി താരനും നിങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി തരാനും
അതിന് ഇവിടെ ജോലിക്കാരുണ്ട്
നാളെ ആ ജോലിക്കാരെ പറഞ്ഞു വിട്ടാൽ പോരെ അപ്പൊ പ്രശ്നം ഇല്ലല്ലോ "
ഇതിന് മുഴുത്ത വട്ട് തന്നെയാണ് അതിൽ യാതൊരു സംശയവുമില്ല
ഞാൻ കിടക്കാൻ പോവാ എനിക്കി ഉറക്കം വരുന്നന്നും പറഞ്ഞുകൊണ്ട് ബെഡിന്റെ ഒരു സൈഡിലേക്കായി അവൾ ഒതുങ്ങി കിടന്നു
പിന്നെ ഞാൻ പറഞ്ഞത് മറക്കണ്ട.
എന്നെ തൊട്ടാൽ നിങ്ങൾ വിവരം അറിയും അതുകൊണ്ട് അകലം പാലിച്ചു കിടന്നാൽ മതി..
എന്റെ ജീവിതം തുലഞ്ഞന്ന് തോന്നുന്നു....ഈ വട്ട് പെണ്ണിനെയാണല്ലോ എനിക്കി കിട്ടിയത് പെണ്ണ് കാണാൻ പോയപ്പോഴേ ഞാൻ എന്റെ പെങ്ങമ്മാരോട് പറഞ്ഞതാ ഈ സാധനത്തിന് എന്തോ കുഴപ്പമുണ്ടന്ന്...
അപ്പൊ അവർ പറഞ്ഞു എല്ലാം എന്റെ തോന്നലാണന്ന്... ഒന്ന് നേരെ ചൊവ്വേ അന്വേഷിച്ചതുപോലുമില്ല
അന്വേഷിച്ചിരുന്നെങ്കിൽ എനിക്കി ഈ ഗതി വരില്ലായിരുന്നു...
ഓ.....പണ്ടാറം കിടക്കുന്നത് കണ്ടില്ലേ എന്റെ ഉറക്കം കളഞ്ഞിട്ട് തൂക്കി എടുത്ത് ആ കിണറ്റിൽ കൊണ്ട് തള്ളണം...
=======================
ഹെലോ..... എഴുന്നേൽക്കുന്നില്ലേ..?
കുളിച്ച് സുന്ദരിയായി കയ്യിൽ ആവി പറക്കുന്ന ചായായുമായി രാവിലെ തന്നെ അവൾ എന്റെ മുൻപിൽ പുഞ്ചിരിയോടെ വന്ന് നിൽക്കുന്നു
ഇന്നലെ എന്റെ അരികിൽ കിടന്നസാധനം തന്നെയാണോ ഇത്
എന്താ ഇങ്ങനെ നോക്കുന്നത് ഇത് ഞാൻ തന്നെയാണ് ആദ്യം ഈ ചായ കുടിക്കി എന്നിട്ട് എങ്ങനെയുണ്ടന്ന് പറ ഞാനിട്ട ചായയാണ്...
എന്നാ പിന്നെ വിശേഷം ആയി വിശ്വസിച്ചു കുടിക്കാൻ പറ്റുമോ ആവോ.... ഈ വട്ട് പെണ്ണ് അല്ലെ ചായ ഇട്ടത് അതുകൊണ്ട് കുടിക്കാതിരിക്കുന്നതാണ് നല്ലത്
എനിക്കി വേണ്ട...ചായ "
അത് എന്താ രാവിലെ നിങ്ങൾ ബെഡ്കോഫി കുടിക്കാറില്ലേ ?
കുടിക്കാറുണ്ട് പക്ഷേ ഇന്ന് എനിക്കി വേണ്ട "
എന്നോട് ദേഷ്യം ആവും ലെ..."
ഓ...അപ്പൊ അത് അറിയാം..."
സോറി ഞാൻ ഇന്നലെ ഞാൻ അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു എന്നോട് ദേഷ്യം ഉണ്ടോ ?
ഹേയ്.... എനിക്കി ഒരു ദേഷ്യവുമില്ല സ്നേഹം മാത്രമേയുള്ളും
എന്നെ കളിയാക്കുവാ...ലെ....
ഞാൻ സോറി പറഞ്ഞില്ലേ പിന്നെ എന്തിനാ എന്നെ കളിയാക്കുന്നത്
അതും പറഞ്ഞു കൊണ്ടവൾ കൊച്ച് കുട്ടികളെ പോലെ നിന്ന് ചിണുങ്ങാൻ തുടങ്ങി
എന്നാ ഇങ്ങ് താ ആ ചായ ഞാൻ കുടിച്ചോളാം ഇനി കാരണം കൊണ്ട് കിടന്ന് മോങ്ങണ്ട
ഈ ചായ കുടിച്ചാൽ ഞാനൊരു സാധനം തരുമല്ലോ "
ആർക്ക്....??
നിങ്ങൾക്ക്...
പടച്ചോനെ വല്ല ചവിട്ടോ കുത്തോ.. എങ്ങാനും ആണോ...?
ആദ്യം എന്താ സാധനമെന്ന് പറ എന്നാ ഞാൻ ചായ കുടിക്കാം
സത്യം ആണോ...??
അതെ.... നീ കാര്യം പറ
നിങ്ങളെ കെട്ടിപിടിച്ച് ഈ കവിളിൽ ഒത്തിരി മുത്തം തരും ഞാൻ...
ഇതിന് ശരിക്കും വട്ടാണന്ന് തോന്നുന്നു ഇന്നലെ പറഞ്ഞു തൊടാൻ പാടില്ലെന്ന് ഇന്ന് പറയുന്നു ചായ കുടിച്ചാൽ മുത്തം തരാമെന്ന്
ഇത് എന്ത് കഥ എവിടെയോ എന്തോ നല്ല കുഴപ്പമുണ്ട് ഇനി ഇപ്പോ ഇവൾ പറഞ്ഞത് വിശ്വസിക്കാൻ പറ്റുമോ ഇനി ഞാൻ ചായ കുടിക്കാൻ വേണ്ടി എടുത്ത അടവാണോ..?
എന്താ നിങ്ങൾ ആലോചിക്കുന്നത്
ഞാൻ പറഞ്ഞത് സത്യം ആണ് വാക്ക് തെറ്റിക്കില്ല ഞാൻ..."
അത് കേട്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല ചൂടുചായ അങ്ങ് വലിച്ചുകുടിച്ചു മുത്തം കിട്ടാൻ പോവല്ലേ...അതും രാവിലെ ഈ തണുപ്പിൽ..."
ഇത്ര വേഗം ചായകുടിച്ചോ.. അതും നല്ല ചൂടുള്ള ചായ...
എനിക്കി ചൂട് ഭയങ്കര ഇഷ്ട്ടമാണ്.. എന്നും പറഞ്ഞ് ചായകപ്പ് അവളെ കൈയിലേക്ക് വെച്ച് കൊടുത്തു പണ്ടാറം നാവ് പൊള്ളിന്ന്. തോന്നുന്നു എന്തായാലും മുത്തം കിട്ടാൻ പോവല്ലേ അപ്പൊ ഇച്ചിരി നാവ് പൊള്ളിയാലും വേണ്ടില്ല
എന്നാ ഞാൻ ഈ കപ്പ് കൊണ്ട് വെച്ചു വരാമേ...""
അപ്പൊ എനിക്കി നീ തരാമെന്ന് പറഞ്ഞത് എവിടെ ?
ഞാനിപ്പോ വരാം...." എങ്ങോട്ടും പോവില്ല ""
പറഞ്ഞതുപോലെ തന്നെ കപ്പ് കൊണ്ട് വെച്ച് വേഗം എന്റെ അരികിലേക്ക് വന്ന് റൂമിൽ കയറിയ ശേഷം അവൾ തന്നെ ഡോർ ലോക്ക് ചെയ്തു..
പടച്ചോനെ ഇത് എന്തിനുള്ള പുറപ്പാടാണ്..."
മെല്ലെ എന്റെ അരികിലേക്ക് ചേർന്ന് ഇരുന്നുകൊണ്ട് ആ ഉണ്ടകണ്ണും വെച്ച് എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി
ആ നോട്ടം എന്നെ വല്ലാതെ ആകർഷിച്ചു പിന്നെ പതിയെ ഞാൻ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു
ഒരു പൂച്ചകുഞ്ഞിനെ പോലെ അവൾ എന്റെ നെഞ്ചിലേക്ക് ഒട്ടിചേർന്നുകിടന്നുകൊണ്ട് അവളെ രണ്ട് കരങ്ങൾകൊണ്ട് എന്നെ വരിഞ്ഞുമുറിക്കി...പിന്നെ ഞാനും പതിയെ അവളിലേക്ക് അലിഞ്ഞു ചേരുകയായിരുന്നു അങ്ങിനെ ഞങ്ങളെ ആദ്യരാത്രി ആദ്യപകലാക്കി ഞങ്ങൾ....'
കുളികഴിഞ്ഞു ബാത്‌റൂമിൽ നിന്ന് ഞാൻ റൂമിലേക്ക് വരുമ്പോൾ അവൾ റൂമിൽ ഇരുന്ന് കരയുന്നു...
എന്താ ഷാഹി....നീ എന്തിനാ കരയുന്നത് ?
മിണ്ടരുത് നിങ്ങൾ ദുഷ്ടൻ
ഇതുവരെ ഈ സാധനത്തിന് ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ പെട്ടന്ന് എന്താ പറ്റിയത് .?
എന്താ ഷാഹി നീ കാര്യം പറ
നിങ്ങൾക്ക് ഒന്നും അറിയില്ല ലെ
നിങ്ങൾ ഇപ്പോ എന്നെ എന്തെല്ലോ ചെയ്തില്ലേ എല്ലാം ഞാൻ എന്റെ ഉമ്മാനോട് പറയും
പടച്ചോനെ ചതിച്ചോ... എന്ന് പറഞ്ഞുകൊണ്ട് അറിയാതെ തലയിൽ കയ്യ് വെച്ച് പോയി ഞാൻ
ഇതിന് മുഴുത്ത വട്ടാണ് ചങ്ങലക്കിട്ട് ചികിത്സിക്കേണ്ടി വരും അല്ലാതെ ഇത് മാറില്ല
എങ്ങനേലും ഇതിനെ സോപ്പ് ഇട്ട് നിർത്തിയില്ലെങ്കിൽ ഞാൻ പിന്നെ പുറത്തിറങ്ങി നടക്കേണ്ടി വരില്ല.
ഷാഹി....ദെ ഇങ്ങോട്ട് നോക്ക് നല്ല മോള് അല്ലെ ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ ഇവിടെ നടന്നതൊന്നും ഉമ്മാനോട് പറയില്ലന്ന് പറഞ്ഞാൽ ഞാൻ നിന്നെ ഒരു സ്ഥലം വരെ കൊണ്ട് പോവാം... "
സത്യം ആണോ ?
ഹാവൂ അത് ഏറ്റുന്ന് തോന്നുന്നു
സത്യം പക്ഷേ ഒരിക്കലും നീ ഉമ്മാനോട് ഒന്നും പറയില്ലന്ന് എനിക്കി സത്യം ചെയ്തു തരണം
സത്യം ഞാൻ ആരോടും ഒന്നും പറയില്ല.... "
എന്നാ എന്റെ മോള് വേഗം കുളിച്ചു വാ....""
എനിക്കി പേടിയാ....
എന്തിന് ?? ഒറ്റക്ക് കുളിക്കാൻ
അപ്പൊ നേരത്തെ നീ കുളിച്ചത് ഒറ്റക്ക് അല്ലെ....,"
അപ്പോൾ എനിക്കി പേടി ഇല്ലായിരുന്നു
ഇതിനെ തല്ലികൊന്ന് ആരും അറിയാതെ ആ കിണറ്റിൽകൊണ്ട് ഇട്ടാലോ....
സഹിക്കുന്നതിനു ഇല്ലേ ഒരു പരിധി..
നിങ്ങൾ വാ കുളിക്കാൻ എനിക്കി ഒറ്റക്ക് പേടിയാ... ബാത്‌റൂമിന്റെ ഡോറിന്റെ മുൻപിൽ നിന്നാ അവളുടെ ഈ പ്രകടനമെല്ലാം
എന്നിട്ട് വേണം നാളെ നാട്ടുകാരോട് മൊത്തം വിളിച്ചു പറയാൻ ഞാൻ ബാത്‌റൂമിൽ കയറി പിടിച്ചെന്ന്...
നീ കുളിച്ചു വാ ഷാഹി ഞാൻ ഈ ഡോറിന്റെ മുൻപിൽ തന്നെ ഉണ്ട്....
എന്നാ കുറച്ചൂടി അടുത്തേക്ക് നിൽക്ക് ഞാനാറിയാതെ നിങ്ങൾ ഡോറാങ്ങാനും അടച്ചാൽ ഞാൻ ഉച്ചത്തിൽ കരയും...."
ഇതിലും ഭേദം എന്നെ അങ്ങ് കൊല്ലുന്നതാ....
പടച്ചോനെ ഏത് നേരത്താണാവോ ഇതിനെ പോയി പെണ്ണ് കാണാൻ തോന്നിയത്....
എന്റെ പെങ്ങമ്മാരെ തിരക്ക് കാരണമാണ് ഇങ്ങനെ ഒരു സാധനം ഇപ്പോ എന്റെ തലയിൽ ആയത്
അവരെ ഒടുക്കത്തെ ഒരു ഗൾഫ് ബാക്കിയുള്ളവരെ ജീവിതം എന്തായാലും വേണ്ടില്ല...
=====================
പിറ്റേന്ന് പതിവുപോലെ രാത്രി ഏറെ വൈകീട്ടും അവളെ കാണാത്തത് കൊണ്ട് മെല്ലെ ഞാൻ റൂമിന്റെ പുറത്തേക്കിറങ്ങി നോക്കി...
എവിടെ പോയി ഈ സാധനം...
അപ്പോഴുണ്ട് പെങ്ങളെ റൂമിൽ തലയണയും കെട്ടിപിടിച്ചോണ്ട് കിടക്കുന്നു
ഷാഹി..... ഞാൻ അവളെ മെല്ലെ തട്ടി വിളിച്ചു നോക്കി
നീ എന്താ ഇവിടെ വന്ന് കിടക്കുന്നത് റൂമിലേക്ക് വാ....
ഞാനില്ല....
പിന്നെ നീ ഇവിടെയാണോ കിടക്കക്കുന്നത്.., "?
അവൾ കുറച്ച് കഴിഞ്ഞു വരും മുന്ന നീ പോയിക്കോ
ഓഹോ നീ ഉറങ്ങിയില്ലേ... പെങ്ങളാണന്ന് പറഞ്ഞിട്ട് കാര്യമില്ല ചവിട്ടികൂട്ടാൻ തോന്നും....
ഞാൻ കുറച്ച് കഴിഞ്ഞാലും റൂമിലേക്ക് വരൂല...
അത് എന്താ ?
എനിക്കി നിങ്ങളെ പേടിയാ....""
അത് കേട്ടപ്പോൾ എന്റെ പെങ്ങൾ എന്നെ ആക്കിയ ഒരു നോട്ടം നോക്കി എന്നിട്ട് ഒരു ഇളിഞ്ഞ ചിരി പാസാക്കി....
നീ വരണ്ട ഇനിയുള്ള കാലം ഇവിടെ തന്നെ കിടന്നോ എന്ന് പറഞ്ഞ് ഡോർ വലിച്ചടച്ചുകൊണ്ട് ഞാൻ എന്റെ റൂമിലേക്ക് പോയി. "
അവളെ ആ കിടത്തം രണ്ട് ആഴ്ചയോളം തുടർന്നു...
ഞാൻ ഒന്നും പറയാൻ പോയില്ല എല്ലാം എന്റെ തലവിധിയാണന്ന് കരുതി ഞാൻ സ്വയം സമാധാനിച്ചു
എന്റെ വിവാഹം കഴിഞ് രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ..." പെങ്ങമ്മാർ ഗൾഫിലേക്ക് പോയി
പിന്നെ ഈ വീട്ടിൽ ഞാനും അവളും മാത്രം
ഞാനും അവളും മാത്രമായാൽ അവളിൽ മാറ്റങ്ങൾ ഉണ്ടാവുമെന്ന് ഞാൻ കരുതി പക്ഷേ എന്റെ പ്രതീക്ഷ തെറ്റി
അങ്ങിനെ ഞാൻ ഒരു ദിവസം അവളെ ഉമ്മാനെ വിളിച്ചു അവൾക്ക് എന്തെങ്കിലും അസുഖം ഉണ്ടോ എന്ന് ചോദിച്ചു
അപ്പൊ ആ തള്ളന്റെ മറുപടി കേട്ടപ്പോൾ എനിക്കി ഒന്ന് പൊട്ടിക്കാനാ തോന്നിയത്
ഇവിടുന്ന് അവിടേക്ക് വരുന്നത് വരെ അവൾക്ക് ഒരു അസുഖവുമില്ല ഇനി നിങ്ങളെ അരികിൽ എത്തിയപ്പോൾ എന്തെങ്കിലും അസുഖം ഉണ്ടായിട്ടുണ്ടോ എന്ന് ഞങ്ങൾക്ക് അറിയില്ല അങ്ങിനെ ഉണ്ടായിട്ടുണ്ടങ്കിൽ തന്നെ അതിന് ഉത്തരവാദി ഞങ്ങളല്ല.. അതായിരുന്നു ആ തള്ളന്റെ മറുപടി
ആ മറുപടി കേട്ടപ്പോൾ തന്നെ എനിക്കി മനസ്സിലായി അവർ എന്നിൽ നിന്ന് എന്തോ ഒളിക്കുന്നുണ്ടന്ന്..."
പക്ഷേ ഇതിന്റെ പേരിൽ അവളെ അവളുടെ വീട്ടിൽ കൊണ്ട് വിടാനും എനിക്കി തോന്നുന്നില്ല..
പെങ്ങളെ വിളിച്ച് കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ ഉടനെ അവളെ മറുപടി ഒര് കുഞ്ഞായി കഴിയുമ്പോൾ എല്ലാം ശരിയാകുമെന്നായിരുന്നു
അതിന് എന്റെ കൂടെ കിടക്കാതെ കുഞ്ഞിനെ ഉണ്ടാക്കി കൊടുക്കാൻ എനിക്കി ദിവ്യ ശക്തി ഒന്നുമറിയില്ല
പെങ്ങളാണന്ന് ഞാൻ നോക്കില്ല അല്ലങ്കിൽ തന്നെ ഭ്രാന്ത് പിടിച്ചു നിക്കുവാ എന്നെകൊണ്ട് കൂടുതൽ പറയിപ്പിക്കാതെ ഫോൺ വെച്ച് പോവാൻ നോക്കടി. അതും പറഞ്ഞ് അവളെ മറുപടിക്കി പോലും കാത്തു നിൽക്കാതെ ഞാൻ കാൾ കട്ടാക്കി
=======================
പിറ്റേന്ന് രാത്രി കടയിലെ കണക്ക് എല്ലാം നോക്കുന്നതിനിടായിലാണ് അവളെ കാൾ..."
ദെ.... നിങ്ങൾ എവിടെയാ....?
എന്താ കാര്യം പറഞ്ഞോ?
ഇവിടെ കറണ്ട് ഇല്ല എനിക്കി പേടിയാവുന്നു വേഗം ഇവിടേക്ക് വാ...
കുറച്ച് അവിടെ ഇരുന്ന് പേടിക്കി...അങ്ങിനെ തന്നെയെങ്കിലും ബോധം വരട്ടെ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു
നിങ്ങൾ വേഗം വരാമോ ?
എനിക്കി ഇവിടെ ഒരുപാട് കണക്ക് നോക്കാനുണ്ട്....നീ ഡോർ അടച്ച് റൂമിൽ ഇരുന്നോ അപ്പൊ പേടി ഉണ്ടാവില്ല
കറണ്ട് പോയാൽ പിന്നെ എനിക്കി വീട്ടിൽ ഒറ്റക്ക് നിൽക്കാൻ പേടിയാ ഞാൻ റോഡിൽ പോയി നിൽക്കട്ടെ
പടച്ചോനെ എന്തിന് ?
പേടിയാ ഇവിടെ ഒറ്റക്ക് നിൽക്കാൻ നിങ്ങൾ വേഗം വന്നില്ലങ്കിൽ ഞാൻ റോഡിൽ പോയി നിൽക്കും...
ഈ പണ്ടാറം കാരണം മനുഷ്യന് ഒരു തരത്തിലും സമാധാനം ഇല്ലല്ലോ
റോഡിൽ പോയി നിന്നാൽ ഇതിനെ ആരെങ്കിലും തട്ടികൊണ്ട് പോയാൽ അതിന് ഞാൻ സമാധാനം പറയേണ്ടി വരും അതുകൊണ്ട് പെട്ടന്ന് പോവുന്നതാ...ബുദ്ധി....
ഷാഹി..... നീ റോഡിലേക്ക് ഒന്നും പോവല്ലേ ഞാൻ ഇപ്പോ അവിടെ എത്തും .
എന്നാ വേഗം വാ ഇവിടെ നല്ല മഴയും കാറ്റുമാണ്....
പുറത്തേക്കിറങ്ങിയപ്പോഴാ ഞാനും ശ്രദ്ധിച്ചത്...നല്ല മഴ....
പക്ഷേ മഴ തോരുന്നതു വരെ നിന്നാൽ ശരിയാകില്ല മഴ നനഞ്ഞുകൊണ്ട് തന്നെ ഞാൻ വേഗം വണ്ടി എടുത്ത് വീട്ടിലേക്ക് വിട്ടു.."
പടച്ചോനെ ആകെ നനഞ്ഞല്ലോ എന്ന് പറഞ്ഞുകൊണ്ടവൾ വേഗം തോർത്ത്‌മുണ്ടുമായി എന്റെ അരികിൽ വന്നു...
നനയാതിരിക്കാൻ ഞാൻ വെയിലും കൊണ്ടല്ല വന്നത്..."
നീ ആ തോർത്ത് ഇങ്ങ് താ
വേണ്ടാ ഞാൻ തുടച്ചു തരാം ഞാൻ കാരണം അല്ലെ ഇപ്പോ മഴ നനയേണ്ടി വന്നത് എന്ന് പറഞ്ഞുകൊണ്ട് ഏന്തിവലിഞ്ഞവൾ എന്റെ തല തുടച്ചു തന്നു..
അപ്പോൾ ഞാൻ അവളിലെ മാറ്റം ശ്രദ്ധിക്കുകയായിരുന്നു... ഇവൾക്ക് ഓരോ സമയം ഓരോ സ്വഭാവമാണ്
നല്ല കാറ്റു മഴയുമാണ് ഇപ്പോ ഒന്നും കറണ്ട് വരുമോ അറിയില്ല നീ ഭക്ഷണം എടുത്ത് വെക്ക്...
ഭക്ഷണം കഴിച്ച് ഞാൻ പതിവുപോലെ എന്റെ റൂമിൽ പോയി കിടന്നു...
അൽപ്പം സമയം കഴിഞ്ഞപ്പോൾ അവൾ എന്റെ അരികിലേക്ക് വന്നുകൊണ്ട് ചോദിച്ചു നിങ്ങൾ ഉറക്കം ആയോ
ഞാൻ ഉറങ്ങിയതുപോലെ അങ്ങ് കിടന്നു "
പിന്നെ എന്റെ അരികിലേക്കായി വന്നു കിടന്നുകൊണ്ട് പറഞ്ഞു ഞാൻ ഇവിടെ കിടക്കുവാ ട്ടോ അവിടെ ഒറ്റക്ക് കിടക്കാൻ എനിക്കി പേടിയാ കറണ്ട് ഇല്ലാത്തതുകൊണ്ട്
കറണ്ട് ഇപ്പോയൊന്നും വരരുതേ എന്ന് മനസ്സുകൊണ്ട് ഞാൻ പ്രാർത്ഥിച്ചു
ഈ സാധനം ഇത്ര വേഗം ഉറങ്ങിയോ അനക്കം ഒന്നും ഇല്ലല്ലോ തിരിഞ്ഞു കിടക്കുന്ന അവളെ തല പൊക്കി ഞാനൊന്ന് നോക്കി
അവളെ പ്രതികരണം എന്താണന്ന് അറിയാൻ വേണ്ടി ഞാൻ എന്റെ കയ്യ് അവളെ മേലേക്ക് അറിയാത്ത ഭാവത്തിൽ വെച്ച് നോക്കി
എതിർപ്പ് ഒന്നും പ്രകടിപ്പിക്കാത്ത സ്ഥിതിക്ക് ഞാൻ അവളെ ഒന്ന് കെട്ടിപിടിച്ചു നോക്കി
ആ കെട്ടിപിടിച്ചത് മാത്രമേ എനിക്കി ഓർമ്മയുള്ളും...
( തുടരും....)
Muhammed Rafi 🖋
ആമിയ [ PART 6 ]
Muhammed Rafi 🖋
എന്റെ കയ്യ് പിടിച്ചുവെച്ച് ഒറ്റ കടിയായിരുന്നു അവൾ അതും എജ്ജാതി കടി അവളെ പല്ല് മുഴുവൻ എന്റെ കൈയിലേക്ക് ആഴന്നിറങ്ങി പോയി വേദനകൊണ്ട് ഞാൻ പരലോകം വരെ കണ്ട് പോയി അത്രക്ക് വേദനയായിരുന്നു...
അവളെ രണ്ട് കൈകൾകൊണ്ട് എന്റെ കയ്യ് ബലമായി പിടിച്ചുവെച്ചിട്ടായിരുന്നു കടിച്ചത് അതുകൊണ്ട് തന്നെ പെട്ടന്ന് എനിക്കി കയ്യ് എടുത്തു മാറ്റാൻ കഴിഞ്ഞില്ല
അവസാനം എന്റെ ഒരു കൈകൊണ്ട് ഞാൻ അവളെ മൂക്കിൽ അമർത്തി അങ്ങ് പിടിച്ചു അതിന് ശേഷമാ..അവൾ എന്റെ കൈയിൽ നിന്ന് പിടി വിട്ടത്
ദേഷ്യം അടക്കാൻ കഴിഞ്ഞില്ല എനിക്കി എന്റെ കൈയിലെ വേദന മറന്നുകൊണ്ട് തന്നെ ഒരു കയ്യ് കൊണ്ട് അവളെ ബെഡിൽ നിന്ന് പിടിച്ച് താഴെക്കിട്ട് ഒന്ന് അങ്ങ് പൊട്ടിച്ചു കൊടുത്തു
കഴുവേറീടെ മോളേ....നിനക്ക് ഭ്രാന്താണല്ലെടി നല്ല മൂത്ത ഭ്രാന്ത് ഒരു ഭ്രാന്തി പെണ്ണിനെയാണല്ലോ പടച്ചോനെ ഇവർ എല്ലാവരുകൂടി എന്റെ തലയിൽ കെട്ടി വെച്ചത്...
എന്നോട് ചോദിക്കാതെ എന്തിനാ എന്നെ പിടിച്ചത് എന്നിട്ടല്ലേ...
മിണ്ടരുത് നീ ഒറ്റ ചവിട്ടിന് നിന്നെ ഇല്ലാതാക്കാൻ ഈ മുന്നക്ക് അറിയാഞ്ഞിട്ടല്ല... പിന്നെ അതിന്റെ പിന്നാലെ തൂങ്ങണ്ടി വരുമല്ലോ എന്ന് ഓർത്തിട്ടാണ്...
നോക്കിക്കോ ഞാൻ ഇനി നിങ്ങളോട് ഒരിക്കലും മിണ്ടൂല എന്നെ അടിച്ചില്ലേ ഞാൻ പോവാ എങ്ങോട്ടെങ്കിലും..
ഇറങ്ങി പോടീ മൂധേവി...എന്റെ മുൻപിൽ നിന്ന്
പിറ്റേന്ന് തന്നെ ഞാൻ അവളെ മാമനെ വീട്ടിലേക്ക് വിളിപ്പിച്ചു അവളെ തള്ളയെ വിളിച്ച് കാര്യം പറഞ്ഞിട്ട് വലിയ കാര്യം ഒന്നുല്ല അതുകൊണ്ടാണ് മാമനെ വിളിച്ചത് "
നടന്ന സംഭവം എല്ലാം ഞാൻ അയാളോട് വള്ളിപുള്ളി വിടാതെ പറഞ്ഞു കൊടുത്തു
അപ്പൊ അയാളെ മറുപടി ഇതായിരുന്നു "
അവൾക്ക് ഇഷ്ട്ടമില്ലാത്ത കാര്യം ആര് ചെയ്താലും അവളെ പ്രതികരണം ഇങ്ങനെയൊക്കെ തന്നെയാണ് അല്ലാതെ ഇത് അസുഖം ഒന്നുമല്ല.
കുഞ്ഞു നാളിലെ അവളെ സ്വഭാവം ഇങ്ങനെയാണ്..."
ബെസ്റ്റ് നല്ല മാമൻ തന്നെ.. ആ തള്ളക്ക് പറ്റിയ സഹോദരൻ തന്നെ ഇവറ്റകൾക്ക് മൊത്തത്തിൽ ഭ്രാന്ത് ആണന്ന് തോന്നുന്നു...
അവളെ കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കോള ഇനി അവളെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒന്നും ഉണ്ടാവില്ല.."
ഈ സാധനത്തിന്റെ കൂടെ എങ്ങിനെ വിശ്വസിച്ചു കിടക്കും ഞാൻ ഇന്ന് ഇങ്ങനെ ചെയ്തു നാളെ ഇവൾ എന്നെ കഴുത്ത് ഞെരിച്ച് കൊല്ലില്ലെന്ന് ആര് കണ്ട്
ഈ തവണ നീ ഒന്ന് ക്ഷമിക്കി മോനെ ഇനി ഇങ്ങനെ ഉണ്ടാവില്ല
ഞാൻ അവളെ കാര്യം പറഞ്ഞ് മനസ്സിലാക്കികൊളളാം
മനസ്സിലാക്കി കൊടുത്താൽ നിങ്ങൾക്ക് കൊള്ളാം അല്ലങ്കിൽ മരുമകൾ വീട്ടിലുണ്ടാവും....ഞാൻ പറഞ്ഞില്ലന്ന് വേണ്ടാ..."
അങ്ങിനെ അവളെ മാമന്റെ ഉപദേശം കൊണ്ടാണോ അറിയില്ല പിന്നെ വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നു ഇടക്ക് ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കിയാലും വലിയ കുഴപ്പമില്ലാത്ത രീതിയിൽ മുൻപോട്ട് പോയി.
അങ്ങിനെ മൂന്ന് മാസങ്ങൾക്ക് ശേഷം
ബിസിനസ് സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി എനിക്കി കുറച്ചു ദിവസം മാറി നിൽക്കേണ്ടി വന്നു...""
രാത്രി ഭക്ഷണം കഴിച്ചു കിടക്കാൻ പോവുമ്പോഴാ....അവളെ മാമന്റെ കാൾ
അയാളെ കാൾ കണ്ടപ്പോൾ തന്നെ ആകെ ഒരു പേടി തോന്നി ഇനി ആ സാധനം എന്തെങ്കിലും ഒപ്പിച്ചോ എന്നറിയില്ലല്ലോ "
എന്താ മാമാ...
നീ എപ്പോഴാ നാട്ടിലേക്ക് ?
എന്തായാലും രണ്ട് ദിവസം കൂടി കഴിയും..."
എന്താ മാമാ....എന്തെങ്കിലും പ്രശ്നം ഉണ്ടോ...?
പ്രശ്നം ഒന്നുല്ല പക്ഷേ ഒരു സന്തോഷവർത്തയുണ്ട്....
എന്തേയ് കാര്യം പറ
നീ ഒരു ഉപ്പയാവാൻ പോവാ...
പെട്ടന്ന് ആ വാർത്ത കേട്ടപ്പോൾ സന്തോഷം കൊണ്ട് എന്താ പറയേണ്ടത് എന്ന് അറിയാതെ ഒരു നിമിഷം മിണ്ടാൻ കഴിയാതെ നിന്ന് പോയി
എന്താ മുന്ന നീ ഒന്നും മിണ്ടാത്തെ
പെട്ടന്ന് കേട്ടപ്പോൾ സന്തോഷം കൊണ്ട് എനിക്കി ഒന്നും പറയാൻ കിട്ടുന്നില്ല മാമാ...
ദെ....ഷാഹി ഇവിടെ ഭയങ്കര പ്രശ്നം ഉണ്ടാക്കുവാ ട്ടോ
എന്തിന് ??
നിന്നെ കാണണമെന്ന് പറഞ്ഞുകൊണ്ട്
ആണോ... മാമൻ ഫോൺ ഒന്ന് അവളെ കൈയിൽ കൊടുക്ക്
ദെ ഇപ്പോ കൊടുക്കാം..."
എന്നോട് മിണ്ടണ്ട.... ഞാൻ നിങ്ങളോട് സംസാരിക്കില്ല..
അത് എന്താ എന്നോട് പിണക്കം ആണോ ?
എത്ര ദിവസമായി എന്നെ ഇവിടെ ഇവിടെ ഇട്ട് പോയിട്ട് എനിക്കി അവിടേക്ക് വരണം
പടച്ചോനെ...ഇവിടേക്കോ...?
അല്ല നമ്മളെ വീട്ടിലേക്ക്
രണ്ട് ദിവസം കഴിഞ്ഞാൽ ഞാൻ അവിടേക്ക് വരില്ലേ എന്നിട്ട് നമുക്ക് നമ്മുടെ വീട്ടിലേക്ക് പോവാ..." ഒരു രണ്ട് ദിവസം കൂടി എന്റെ മോള് ക്ഷമിക്കി...
സത്യം അല്ലെ രണ്ട് ദിവസം കഴിഞ്ഞാൽ വരുമെന്ന്
സത്യം...."
ഇനി പറ നിന്റെ വിശേഷം..
അതെക്കെ വന്നിട്ട് പറയാം ഇപ്പോ ഞാൻ ഒന്നും പറയില്ല "!
അത് എന്താ ഇപ്പൊ പറഞ്ഞാൽ
ഇപ്പോ പറഞ്ഞാൽ നിങ്ങൾ രണ്ട് ദിവസം കഴിഞ്ഞാലും വരില്ല...
എന്നാ ആയിക്കോട്ടെ ഞാൻ വന്നിട്ട് പറയാം...
=======================
അങ്ങിനെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞാൻ നാട്ടിലെത്തി അവളെ മാമന്റെ വീട്ടിൽ പോയി വേഗം അവളെയും വിളിച്ചുകൊണ്ട് ഞങ്ങൾ എന്റെ വീട്ടിലേക്ക് പോയി...
ഷാഹി..ഇനി പറ നിന്റെ വിശേഷം എന്താ..."
ഞാനൊരു കാര്യം പറയട്ടെ
പറഞ്ഞോ..."
എന്റെ വയറ്റിൽ കുഞ്ഞു വാവ ഉണ്ടന്ന് ഡോക്ടർ പറഞ്ഞല്ലോ
കൊച്ചു കുട്ടികളെ പോലെയായിരുന്നു അവളെ ആ സംസാരം
ആഹാ ഡോക്ടർ അങ്ങിനെ പറഞ്ഞോ
എവിടെ ഞാൻ കാണുന്നില്ലല്ലോ....അത് ഡോക്ടർ ചുമ്മാ പറഞ്ഞതാവും
അല്ല എന്റെ വയറ്റിൽ കുഞ്ഞുവാവ ഉണ്ട് അപ്പോയെക്കും അവളെ ഭാവമെല്ലാം മാറി
പടച്ചോനെ ഇതിന് വീണ്ടും തുടങ്ങിയോ....ഭ്രാന്ത്..
ഈ കുഞ്ഞു വാവനെ എനിക്കി വേണ്ട..."
അങ്ങിനെ പറയാൻ പാടില്ല നമ്മളെ കുഞ്ഞുവാവയല്ലേ
എനിക്കി വേണ്ടാന്ന് പറഞ്ഞില്ലേ...നാളെ തന്നെ ഹോസ്പിറ്റലിൽ പോയിട്ട് എന്റെ വയറ്റിൽ നിന്ന് ഈ കുഞ്ഞു വാവയെ എടുത്ത് കളയണം ഇല്ലങ്കിൽ നിങ്ങളെ ഞാൻ കൊല്ലും...""
അപ്പൊ എന്റെ കാര്യത്തിൽ ഒരു തീരുമാനമായി..
ഇത് പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യും..
എന്താ ഇപ്പോ ഒരു വഴി..."
നിങ്ങൾ എന്താ ഒന്നും മിണ്ടാത്തത്..
എന്റെ വയറ്റിൽ നിന്ന് ഈ കുഞ്ഞുവാവയെ എടുത്ത് കളയുമോ ഇല്ലയോ എനിക്കി ഇപ്പോ അറിയണം...
കളയാം.... ചങ്ക് പൊട്ടുന്ന വേദനയോടെ തന്നെ ഞാനത് പറഞ്ഞു..."
അന്ന് രാത്രി കിടന്നിട്ട് എനിക്കി ഉറക്കം വന്നില്ല അവൾ പറഞ്ഞ വാക്കുകൾ ആയിരുന്നു എന്റെ മനസ്സ് നിറയെ...
എന്റെ കുഞ്ഞിനെ എങ്ങനെ ഇല്ലാതാക്കും ഞാൻ...അതിന് എന്നെകൊണ്ട് പറ്റുമോ ഇല്ല പറ്റില്ല അതിന്റെ പേരിൽ അവൾ എന്നെ കൊല്ലട്ടെ എന്നാലും വേണ്ടില്ല....എന്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ എനിക്കി പറ്റില്ല...
പിറ്റേന്ന് നേരത്തെ തന്നെ അവൾ എണീറ്റ് എന്നെ വിളിക്കാൻ തുടങ്ങി
ദെ നിങ്ങൾ എഴുന്നേൽക്കുന്നില്ലേ..
എന്തിന്...?
അപ്പൊ ഇന്നലെ ഞാൻ പറഞ്ഞത് മറന്നോ ?
നീ ഇന്നലെ എന്താ പറഞ്ഞത് ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു
ദെ അഭിനയിക്കല്ലേ...നിങ്ങൾ വേഗം എണീറ്റെ.."
നീ ഇവിടെ ഇരിക്കി ഞാനൊരു കാര്യം പറയട്ടെ...
വേണ്ടാ...കാര്യം പറയണ്ട... എനിക്കി ഒന്നും കേൾക്കുകയും വേണ്ട.."
നല്ല മോള് അല്ലെ... ഈ കുഞ്ഞുവാവയെ നമുക്ക് കളയണ്ട... നമ്മുടെ ജീവിതത്തിലേക്ക് ഈ കുഞ്ഞു വാവ വന്നാൽ എന്ത് രസം ആവും നീ ഒന്ന് ആലോചിച്ചു നോക്കിയേ...
അപ്പൊ നിങ്ങൾ എന്റെ കൂടെ ഹോസ്പിറ്റലിൽ വരില്ലേ....
പറ വരുമോ ഇല്ലയോ...?
അത് ചോദിക്കുമ്പോൾ ശരിക്കും ഒരു ഭ്രാന്തിയെപ്പോലെയായിരുന്നു
അവളെ സംസാരം "
എന്റെ കൂടെ നിങ്ങൾ ഇപ്പോ ഹോസ്പിറ്റലിൽ വന്നില്ലങ്കിൽ എന്താ ഞാൻ ചെയ്യാൻ പോവുന്നതന്ന് ഇപ്പോ ഞാൻ കാണിച്ചു തരാം....
അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് ഓടി...
തിരിച്ചു വരുമ്പോൾ കൈയിൽ ഒരു കത്തിയും ആയിട്ടാ വന്നത്
നിങ്ങൾ ഇത് കണ്ടോ..."
പടച്ചോനെ എന്നെ കുത്തി കൊല്ലാൻ പോവാണോ..."
എന്താ ഷാഹി ഇത് എന്തിനാ ഈ കത്തി..."
നിങ്ങൾ എന്റെ കൂടെ ഹോസ്പിറ്റലിൽ വന്നില്ലെങ്കിൽ ഈ കത്തിക്കൊണ്ട് എന്റെ വയറ്റിൽ കുത്തി ഈ വാവയെ ഞാൻ ഇപ്പോ കൊല്ലും അല്ലെങ്കിൽ എന്റെ കൂടെ വേഗം ഹോസ്പിറ്റലിലേക്ക് വന്നോ
ഷാഹി അബദ്ധം ഒന്നും ചെയ്യല്ലേ ഞാൻ വരാം നീ കത്തി മാറ്റി വെക്ക്..
ഇത് വല്ലാത്തൊരു കുരിശ് ആയല്ലോ പടച്ചോനെ...ഇതിന് മൂത്ത ഭ്രാന്ത് തന്നെ അല്ലങ്കിൽ ഇങ്ങനെ ഉണ്ടാവുമോ...
മോനെ....."
നീ ഒന്ന് ഇങ്ങ് വാ ചേച്ചി ഒരു കാര്യം പറയട്ടെ
അവൾ ബാത്‌റൂമിൽ കയറിയ സമയം നോക്കി ചേച്ചി എന്റെ റൂമിൽ വന്ന് എന്നെ വിളിച്ചു....
എന്താ ചേച്ചി ?
അവൾ പറഞ്ഞതെല്ലാം ചേച്ചി കേട്ടും മോൻ പേടിക്കണ്ട കുഞ്ഞിന് ഒന്നും സംഭവിക്കാതിരുന്നാൽ പോരെ നിനക്ക്
പക്ഷേ അത് എങ്ങനെ ചേച്ചി..
എന്റെ മോളേ ഒരു കൂട്ടുകാരിയുണ്ട് ഡോക്ടർ ആണ് ഗൈനക്കോളജിസ്റ്റ്
ഞാൻ അവളോട് കാര്യങ്ങൾ എല്ലാം വിളിച്ചു പറയാം മോൻ അവളെയും വിളിച്ച് ഹോസ്പിറ്റലിലേക്ക് പോയിക്കോ
പക്ഷേ ചേച്ചി കുറച്ച് കഴിഞ്ഞാൽ അവൾ അറിയില്ലേ..."
അതിന് എല്ലാം വഴിയുണ്ട് തൽകാലം മോൻ ഇപ്പോ അവളെയും കൊണ്ട് ഞാൻ പറഞ്ഞ ഡോക്ടറെ കാണാൻ പോ ബാക്കി എല്ലാം ചേച്ചി വിളിച്ചു പറഞ്ഞോളാം അല്ലങ്കിൽ ഇനിയും അവൾ ഇവിടെ കിടന്ന് പ്രശ്നം ഉണ്ടാക്കി കൊണ്ടേയിരിക്കും..."
അങ്ങിനെ ഞങ്ങൾ ചേച്ചി പറഞ്ഞ ഡോക്ടറെ പോയി കണ്ടു
അവളെ കണ്ടപ്പോൾ തന്നെ ഡോക്ടർക്ക് പെട്ടന്ന് കാര്യങ്ങൾ മനസ്സിലായി...
ഡോക്ടറുടെ അരികിലേക്ക് ഇരുന്ന് കൊണ്ട് കൊച്ചുകുഞ്ഞിനെ പോലെ അവൾ പറഞ്ഞു എന്റെ വയറ്റിൽ കിടക്കുന്ന ഈ വാവയെ ഇപ്പോ തന്നെ ഡോക്ടർ എടുത്തു കളയുമോ ?
അതിനെന്താ കളയാലോ....പക്ഷേ പെട്ടന്ന് പറ്റില്ല.....
അത് എന്താ ?
പെട്ടന്ന് കളഞ്ഞാൽ കുഞ്ഞിന്റെ കൂടെ ഷാഹിയും മരിച്ചു പോവും
ആണോ.... ഡോക്ടർ
അതെന്ന്... അപ്പൊ നമുക്ക് സാവധാനം കളയാം അങ്ങിനെ പോരെ...?
ആാ അങ്ങിനെ മതി...
കൊച്ച് കുട്ടികളെ പോലെ അവൾ തലകുലുക്കി സമ്മതിച്ചു..."
ചെക്കപ്പ് എല്ലാം കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ അവൾ കേൾക്കാതെ ഞാൻ ഡോക്ടറോട് ചോദിച്ചു ഡോക്ടർ കുഴപ്പം ഒന്നും ഇല്ലല്ലോ...
ഇയാള് പേടിക്കണ്ട.... അവളെ കാര്യം എനിക്കി വിട്ടേക്ക്.. ഇയാള് ധൈര്യമായിട്ട് പോയിക്കോ കുഴപ്പം ഒന്നും ഉണ്ടാവില്ല..."
താങ്ക്യൂ സോ മച്ച് ഡോക്ടർ
മൂന്ന് മാസങ്ങൾക്ക് ശേഷം
മോനെ...മുന്ന... നീ എവിടെയാ..?
രാവിലെ കട തുറന്നതേയുള്ളു അപ്പോഴാ ചേച്ചിന്റെ കാൾ
എന്താ ചേച്ചി ?
മോൻ പെട്ടന്ന് ഒന്ന് വീട്ടിലേക്ക് വാ
എന്തേയ് ചേച്ചി അവൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ ?
നീ ഒന്ന് വേഗം വാ സംസാരിച്ചു നിൽക്കാൻ നേരമില്ല...
കട അടച്ച് ഞാൻ വേഗം വീട്ടിലേക്ക് വിട്ടു
എന്താ ചേച്ചി അവളെവിടെ...?
ദെ റൂമിൽ കയറി ഡോർ അടച്ചിരിക്കുവാ അവളെ കൈയിൽ കത്തിയും ഉണ്ട് കുഞ്ഞിനെ കൊല്ലുമെന്ന് പറഞ്ഞാ.. റൂമിൽ കയറിയത്
പടച്ചോനെ ചതിച്ചോ...
ഷാഹി..... ഷാഹി ഡോർ തുറന്നെ..... അബദ്ധം ഒന്നും കാണിക്കല്ലേ ഷാഹി ഞാൻ നിന്റെ കാല് പിടിക്കാം നല്ല മോള് അല്ലെ... നീ ഡോർ തുറക്ക്...
മോനെ നീ ഒന്ന് ഡോർ ചവിട്ടി തുറന്ന് നോക്ക് അല്ലാതെ അവൾ തുറക്കുമോ അറിയില്ല..
ചേച്ചി പറഞ്ഞപോലെ തന്നെ ഞാൻ ഡോർ ചവിട്ടി തുറന്ന് റൂമിൽ കയറി നോക്കുമ്പോൾ കത്തിയും പിടിച്ച് മുടി എല്ലാം അഴിച്ചിട്ട് ഭദ്രകാളിയെ പോലെ നിൽപ്പുണ്ട് അവൾ
ഷാഹി..... എന്താ ഇത് ആ കത്തി മാറ്റി വെക്ക്..
എന്റെ അടുത്തേക്ക് വരണ്ട വന്നാൽ ഞാൻ കുത്തും ഉറപ്പാ പോയിക്കോ എന്റെ മുൻപിൽ നിന്ന്
നല്ല മോളല്ലേ കത്തി താഴെ ഇട് കത്തി താഴെ ഇട്ടാൽ നീ പറയുന്ന എന്തും ഞാൻ ചെയ്യാം
സത്യം ആണോ ?
സത്യം..."
മെല്ലെ സോപ്പിട്ട് കത്തി അവളെ കൈയിൽ നിന്ന് ഞാൻ കൈക്കലാക്കി
ഇനി ഞാൻ പറഞ്ഞതുപോലെ ചെയ്യാമോ...?
ചെയ്യാം നീ പറഞ്ഞോ...
എന്നാലെ....എന്റെ വയറ് കീറി ഈ കുഞ്ഞിനെ എടുത്ത് കളയ്
ഓ.... ഈ സാധനത്തിനെ ഒന്ന് പൊട്ടിക്കാനാ തോന്നുന്നത് പക്ഷേ ഈ അവസരത്തിൽ ചെയ്യുന്നത് തെറ്റല്ലേ...
എന്റെ ഷാഹി നിന്റെ വയറ് കീറിയാൽ നീ മരിച്ചു പോവില്ലേ..?നീ മരിച്ചു പോയാൽ പിന്നെ എനിക്കി ആരാ ഉള്ളത് ?
പിന്നെ എന്ത് ചെയ്യും...ഈ വാവയെ
നമ്മുക്ക് കുറച്ച് ദിവസം കഴിഞ്ഞിട്ട് ഹോസ്പിറ്റലിൽ പോവാ എന്നിട്ട് ഡോക്ടറോട് ചോദിച്ചിട്ട് എടുത്ത് കളയാം "
എന്നെ പറ്റിക്കില്ലല്ലോ...സത്യം ആയിട്ടും ഹോസ്പിറ്റലിൽ പോവില്ലേ..??
സത്യം നമ്മുക്ക് ഹോസ്പിറ്റലിൽ പോവാ...
ദിവസങ്ങൾ കഴിയുംതോറും എനിക്കി അവളെ കാര്യത്തിൽ പേടിയായിരുന്നു...
അതുകൊണ്ട് തന്നെ ഞാൻ അവളെ ഉമ്മാനെ വിളിച്ച് ഞങ്ങളുടെ കൂടെ നിർത്തി
ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു..."
ഒരു ദിവസം രാത്രി കിടക്കാൻ നേരം അവൾ എന്നോട് പറഞ്ഞു ദെ...ഇത് കണ്ടോ എന്റെ വയർ വലുതായി വന്നത് നോക്കിക്കോ ഒരു ദിവസം ഞാൻ ഈ വയർ ആരും കാണാതെ കുത്തി പൊട്ടിക്കും...
ആദ്യം തന്നെ ഞാൻ പറഞ്ഞതല്ലേ ഈ സാധനത്തിനെ എനിക്കി വേണ്ടാന്ന് എന്നിട്ട് നിങ്ങൾ കേട്ടോ ദുഷ്ട്ടനാ നിങ്ങൾ....
മിക്ക ദിവസങ്ങളിലും രാത്രി എനിക്കി അവളുടെ ഉപദ്രവം ഏറ്റു വാങ്ങേണ്ടി വന്നു വേറെ ഒന്നിനും അല്ല കുഞ്ഞ് അവളെ വയറ്റിൽ നിന്ന് ചവിട്ടുന്ന് എന്ന് പറഞ്ഞുകൊണ്ടായിരുന്നു..
കുഞ്ഞ് അവളെ വയറ്റിൽ കിടന്ന് കളിക്കുന്ന കുസൃതികൾക്ക് ഒക്കെ അവളെ പല്ലിന്റെ മൂർച്ച എന്റെ കൈകളിൽ വന്ന് പതിഞ്ഞു കൊണ്ടേയിരുന്നു...
എന്റെ കുഞ്ഞിന് വേണ്ടി എല്ലാം ഞാൻ സഹിച്ചു..
ഒരു ദിവസം അവളെ ഉമ്മ എന്നോട് പറഞ്ഞു..
ഒന്ന് മാറി താമസിച്ചാൽ ഒരു പക്ഷേ ഇവൾക്ക് എന്തെങ്കിലും മാറ്റം ഉണ്ടായാലോ...
നിന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത് കാണാൻ എനിക്കി വയ്യ മോനെ അതുകൊണ്ടാണ്
ഞങ്ങൾക്ക് എവിടെങ്കിലും ഒരു ചെറിയ വീട് വാടകക്ക് എടുത്ത് തന്നേക്ക് നീ...
മിണ്ടരുത് നിങ്ങൾ...
എന്നെ ഉപദ്രവിച്ചാൽ നിങ്ങൾക്ക് എന്താ ?
ചതിച്ചതല്ലെ നിങ്ങൾ എല്ലാവരുകൂടി എന്നെ ഈ വട്ട് പെണ്ണിനെ എന്റെ തലയിൽ കെട്ടി വെച്ചിട്ട്
എന്റെ ജന്മം ഇങ്ങനെ തീരട്ടെ... അപ്പൊ നിങ്ങൾക്ക് എല്ലാവർക്കും സന്തോഷം ആവുമല്ലോ..."
ഇത് എല്ലാം ഞാൻ സഹിക്കുന്നത് എന്റെ കുഞ്ഞിനെ ഓർത്ത് മാത്രമാണ്...""അല്ലാതെ നിങ്ങളെ മോളോടുള്ള അടങ്ങാത്ത ഇഷ്ട്ടകൊണ്ടണന്ന് കരുതണ്ട നിങ്ങൾ അവൾ കാരണം എന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ വെട്ടി അരിയും ഞാൻ എല്ലാത്തിനെയും പറഞ്ഞേക്കാം...."
==========================
മാസങ്ങൾക്ക് ശേഷം..
രാവിലെ പതിവുപോലെ കടയിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാ അവളെ ഉമ്മ വന്ന് എന്നെ ഓർമ്മപ്പെടുത്തിയത്
മോനെ....നാളെയാണ് ഷാഹിനെ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞത്
എനിക്കി ഓർമ്മയുണ്ട് രാവിലെ പോയാൽ പോരെ...
മതി പക്ഷേ...
എന്തേയ്... പക്ഷേ..
അവൾക്ക് ഇപ്പോ തന്നെ എന്തോ ഒരു അസ്വസ്ഥതയുണ്ട്... നമ്മുക്ക് ഇന്ന് തന്നെ പോയാലോ...
അത് എന്തിനാ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടങ്കിൽ പോയാൽ പോരെ.."
പിന്നെ ഞാൻ പറഞ്ഞ വീടിന്റെ കാര്യം മോൻ നോക്കിയോ..
ഞാൻ വാടകക്ക് കൊടുത്ത വീട്ടിൽ ഇപ്പോ ആരും ഇല്ല അവർ കഴിഞ്ഞ ആഴ്ച പോയി നിങ്ങൾക്ക് അങ്ങിനെ മാറണമെന്ന് നിർബന്ധം ആണെങ്കിൽ നിങ്ങൾ അവിടേക്ക് പോയിക്കോ...
എന്തായാലും ഒരു മൂന്ന് മാസം മതി മോനെ അത് കഴിഞ്ഞാൽ ഇവിടേക്ക് വരാലോ...
എന്നാ ഞാനിറങ്ങുവാ എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ വിളിച്ചോ..."
വീട്ടിൽ നിന്നിറങ്ങി പകുതി വഴി എത്തിയതേയുള്ളൂ അപ്പോയെക്കും അവളെ ഉമ്മാന്റെ കാൾ വന്നു..
മോനെ...മോൾക്ക് ഒട്ടും വയ്യ വേദനകൊണ്ട് കരയുവാ നീ ഒന്ന് വേഗം വാ..
ഞാൻ വീട്ടിൽ എത്തുമ്പോഴേക്കും ഉമ്മ ഹോസ്പിറ്റലിൽ കൊണ്ട് പോവാനുള്ള സാധനങ്ങൾ എല്ലാം റെഡിയാക്കി പുറത്ത് വെച്ചിട്ടുണ്ട്
ഷാഹി എവിടെ ഉമ്മാ..
ദെ റൂമിൽ ഇരുന്ന് കരയുവാ
ഷാഹി.....
എനിക്കി ഇവിടെ എല്ലാം വേദന ആവുന്നു
വയർ തൊട്ട് കരഞ്ഞുകൊണ്ടാണ് അവൾ പറയുന്നത്
വേദനകൊണ്ട് പുളയുന്ന അവളെ കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി
അവളെ ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു സാരമില്ല കരയണ്ട നമ്മുക്ക് വേഗം ഹോസ്പിറ്റലിൽ പോവാ...
നിമിഷങ്ങൾകൊണ്ട് തന്നെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി..
ലേബർറൂമിലേക്ക് അവളെ കൊണ്ട് പോവുമ്പോഴും എനിക്കി പേടിയാ നിങ്ങളും എന്റെ കൂടെ വാ എന്ന് പറഞ്ഞുകൊണ്ട് എന്റെ കൈയിൽ മുറുകെ പിടിച്ച് കരയുന്നുണ്ടായിരുന്നു..."
കരയാതെ പോയിക്കോ ഞാൻ ഇവിടെ തന്നെയുണ്ടാവു...
എവിടേക്കും പോവില്ലല്ലോ ഇവിടെ തന്നെ ഉണ്ടാവില്ലേ... സത്യം തന്നെയല്ലേ ?
ഞാൻ ഇവിടെ തന്നെ ഉണ്ടാവും സത്യം നല്ല കുട്ടിയായി കരയാതെ പോയിക്കോ....
അവളെ ലേബർറൂമിലേക്ക് കൊണ്ട് പോയി അൽപ്പം സമയം കഴിഞ്ഞപ്പോൾ ഒരു നേഴ്സ് ഞങ്ങളുടെ അരികിലേക്ക് വന്ന് ചോദിച്ചു ആരാ ഷാഹിബന്റെ ഭർത്താവ്...
എന്താ സിസ്റ്റർ ഞാനാണ്..
നിങ്ങളെ ഡോക്ടർ വിളിക്കുന്നുണ്ട്...."
പടച്ചോനെ എന്തിനായിരിക്കും... രണ്ട് പേർക്കും കുഴപ്പം ഒന്നും ഉണ്ടാവരുതെ എന്ന പ്രാർത്ഥനയോടെയാണ് ഞാൻ ഡോക്ടറെ റൂമിലേക്ക് കയറിയത്
എന്താ ഡോക്ടർ...?
നിങ്ങളാണോ... ഷാഹിബയുടെ ഭർത്താവ് ?
അതെ ഡോക്ടർ...
എന്താ ഡോക്ടർ എന്തെങ്കിലും കുഴപ്പം ഉണ്ടോ...?
കുഴപ്പം ഒന്നുല്ല
നിങ്ങളെ വൈഫ് പ്രസവിച്ചു പെൺകുഞ്ഞാണ് രണ്ട് പേർക്കും കുഴപ്പം ഒന്നും ഇല്ല അത് ആലോചിച്ചു ഇയാൾ ടെൻഷൻ ആവണ്ട...
ഹാവൂ സമാധാനം ഇപ്പോഴാ ശ്വാസം നേരെ വീണത്...
ഞാൻ ഇയാളെ വിളിപ്പിച്ചത് വേറെ ഒരു കാര്യം ചോദിക്കാനാ...
എന്താ ഡോക്ടർ...?
ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത്
ഇല്ല ഡോക്ടർ ചോദിച്ചോളൂ..
നിങ്ങളെ വൈഫിന് മാനസികമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ..??
ആ ചോദ്യത്തിന് മുൻപിൽ എന്ത് മറുപടി പറയണമെന്ന് അറിയാതെ ഒരു നിമിഷം നിന്ന് പോയി..."
ഞാൻ ചോദിക്കാൻ കാരണം കുഞ്ഞിനെ വേണ്ടാന്നാണ് നിങ്ങളെ വൈഫ് പറയുന്നത്
കുഞ്ഞിന് പാല് കൊടുക്കാൻ പറഞ്ഞപ്പോൾ ഒരുപാട് പ്രശ്നം ഉണ്ടാക്കി..
അരികിൽ കിടത്തിയാൽ കുഞ്ഞിനെ കൊല്ലുമെന്ന് വരെ പറഞ്ഞു...
കുഞ്ഞ് ആണെങ്കിൽ നല്ല കരച്ചിലും...
വീണ്ടും ഡോക്ടർ എന്നോട് എന്തെക്കെയോ ചോദിക്കുന്നുണ്ട് ആ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ കഴിയാതെ ഡോക്ടറുടെ റൂമിൽ നിന്ന് ഒന്നും മിണ്ടാൻ കഴിയാതെ ഞാൻ വേഗം പുറത്തേക്കിറങ്ങി...
ഡെലിവറി കഴിഞ്ഞാൽ തെന്നെയെങ്കിലും അവൾക്ക് മാറ്റം ഉണ്ടാവുമെന്ന് കരുതി പക്ഷേ വീട്ടിൽ പോയിട്ടും അവൾക്ക് മാറ്റം ഒന്നും ഉണ്ടായില്ല
ഒരു ദിവസം പോലും എന്റെ കുഞ്ഞിനെ അവൾ പാലൂട്ടിയില്ല
പാവം എന്റെ മോള് രാത്രിയിൽ വിശന്നുകരയുമ്പോൾ അവൾ മൈൻഡ് പോലും ചെയ്യാതെ കിടന്നുറങ്ങു.... ഒരിക്കൽ പോലും അവൾ മോളേ അവളെ കൈകൊണ്ട് തൊട്ടിട്ടില്ല....,"
ആരു കാണാതെ കിട്ടുന്ന സമയം എല്ലാം എന്റെ മോളേ അവൾ ദ്രോഹിച്ചു..." അത് കണ്ട് സഹിക്കാൻ വയ്യാതെ രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ തന്നെ ഞാൻ മോളെ എടുത്ത് വീട്ടിലേക്ക് കൊണ്ട് വന്നു മോളേ നോക്കാൻ ഒരാളെയും ഏർപ്പാട് ആക്കി...
രാത്രിയിൽ എന്റെ നെഞ്ചിലെ ചൂടേറ്റാ... എന്റെ മോള് ഉറങ്ങാറ്
ഉമ്മാന്റെ ചൂടേറ്റ് വളരേണ്ട മോള് ഉപ്പാന്റെ നെഞ്ചിലെ ചൂടേറ്റ് വളർന്നു
മോളെ. വീട്ടിലേക്ക് കൊണ്ട് വന്നതിനു ശേഷം രണ്ട് ആഴ്ച ഞാൻ പുറത്തേക്ക് ഒന്നും പോയില്ല
പിന്നെ ചേച്ചിയാണ് എന്നോട് പറഞ്ഞത് മോൻ കടയിലേക്ക് പോയിക്കോ മോളേ നോക്കാൻ ഇവിടെ ഞങ്ങൾ രണ്ട് പേരും ഉണ്ടല്ലോ.. പിന്നെ എന്തിനാ മോൻ വെറുതെ പുറത്ത് ഒന്നും പോവാതെ ഇവിടെ ഇരിക്കുന്നത്
. ചേച്ചി പറഞ്ഞാൽ പിന്നെ എനിക്കി അതൊരു വിശ്വാസമാണ് കാരണം അവർ എനിക്കി എന്റെ ഉമ്മയെ പോലെയാണ്...
പിറ്റേന്ന് കടയിലേക്ക് ഇറങ്ങാൻ പോവുമ്പോഴാ.... അവളെ മാമന്റെ കാൾ...."
മോനെ....മുന്ന.... അത് ഒരു കരച്ചിലായിരുന്നു
എന്താ മാമാ...? മാമൻ എന്തിനാ കരയുന്നത് ? കാര്യം പറ
നീ ഒന്ന് വേഗം വീട്ടിലേക്ക് വാ പൊട്ടികരച്ചിലോടെ അത്രയും പറഞ്ഞുകൊണ്ട് മാമൻ കാൾ കട്ട് ചെയ്തു..."
( തുടരും.......)
Muhammed Rafi 🖋
അമിയ [ PART 7 ]
Muhammed Rafi 🖋
മുഴുവൻ പറയുന്നതിന് മുൻപ് തന്നെ മാമൻ ഫോൺ ഓഫ് ആക്കിയല്ലോ എന്തായിരിക്കും സംഭവിച്ചത് ആകെ ടെൻഷൻ ആയല്ലോ പടച്ചോനെ
കടയിലേക്ക് പോവാതെ നേരെ വേഗം ഷാഹിയും ഉമ്മയും താമസിക്കുന്ന വീട്ടിലേക്ക് തിരിച്ചു
ദൂരെ നിന്നേ ഞാൻ കണ്ടു എന്റെ വീടിന്റെ മുൻപിൽ ഒരാൾക്കൂട്ടം....
പടച്ചോനെ എന്താ അവിടെ ഇത്ര ആൾക്കൂട്ടം അരുതാത്തത് ഏതെങ്കിലും സംഭവിച്ചോ ?
ബൈക്ക് ഒരു സൈഡിലേക്ക് ഒതുക്കി വെച്ച് ഞാൻ വേഗം വീട്ടിലേക്ക് നടന്നു
എന്നെ കണ്ടതും ആളുകൾ എന്തെക്കെയോ പിറുപിറുത്തു എന്നിട്ട് എന്നെ സഹതാപത്തോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു
ആളുകൾ കൂടി നിന്ന് പറയുന്നത് കേട്ടു കിണറ്റിൽ ചാടി മരിച്ചതാ.... അല്ലെങ്കിലും ആ കുട്ടിക്കി ബുദ്ധി സ്ഥിരതയില്ല...
അത് കേട്ടതും എന്റെ കൈകാലുകൾ വിറക്കാൻ തുടങ്ങി പടച്ചോനെ അപ്പൊ
എന്റെ ഷാഹി....
പാവം ഒരു മാസം ആയ കൊച്ച് ഉണ്ട് പോലും എന്ത് ചെയ്യാനാ പാവം ആ കൊച്ചിന്റെ അവസ്ഥ ഇനി കണ്ടറിയണം.
അല്ലെങ്കിലും മരണവീട്ടിലായാലും ചില ആളുകൾക്ക് മറ്റുള്ളവരെ കുത്തി നോവിക്കുന്നത് ഒരു സന്തോഷം തന്നെയാണ്..
വീടിന്റെ ഉമ്മറത്ത് എത്തിയപ്പോൾ ഞാൻ കേട്ടു അവളെ ഉമ്മാന്റെ ചങ്ക് പൊട്ടിയുള്ള നിലവിളി...
വിറക്കുന്ന കാലുകളോടെ ഞാൻ മെല്ലെ അകത്തേക്ക് കയറി നോക്കിയപ്പോൾ കണ്ടു ഞാൻ വെള്ളപുതപ്പിച്ചു കിടത്തിയ എന്റെ ഷാഹിയെ ഒരു നോട്ടമേ ഞാൻ ആ മുഖത്തേക്ക് നോക്കിയുള്ളൂ...
പിന്നെ ആ മുഖത്തേക്ക് നോക്കാൻ ശക്തിയില്ലാതെ ഞാൻ തളർന്നു വീണ് പോയി
===================
ഷാഹിയുടെ കബറടക്കവും കഴിഞ്ഞു പള്ളിയിൽ നിന്ന് ഞാൻ നേരെ പോയത് എന്റെ മോളുടെ അരികിലേക്കായിരുന്നു...
ജന്മം കൊടുത്ത ഉമ്മ എന്നെന്നേക്കുമായി ഈ ലോകത്തോട് വിടപറഞ്ഞതറിയാതെ. കട്ടിലിൽ കിടന്ന് ഉറങ്ങുന്ന എന്റെ മോളേ വാരിപുണർന്നു കൊണ്ട് ഞാൻ പൊട്ടികരഞ്ഞുപോയി പാവം എന്റെ മോള്..
വിധിയില്ല മോളു നിനക്ക് ഉമ്മാന്റെ സ്നേഹം അനുഭവിക്കാൻ വിധിയില്ല എന്റെ അനുഭവം തന്നെ എന്റെ മോൾക്കും നീ കൊടുത്തല്ലോ പടച്ചോനെ.. എന്ന് പറഞ്ഞുകൊണ്ട് ഞാൻ പൊട്ടി കരഞ്ഞുപോയി
കരഞ്ഞു കരഞ്ഞു തളർന്നമനസ്സോടെ മോളെയും നെഞ്ചിൽ കിടത്തി ഞാനും മയക്കത്തിലേക്ക് വഴുതി വീണു... ""
=========================
പിന്നെ ഷാഹി മരിച്ച് നാൽപ്പത് കഴിഞ്ഞതിന് ശേഷം അവളെ ഉമ്മയും ഞങ്ങളുടെ അരികിലേക്ക് വന്നു
ഞാൻ വിളിച്ചതൊന്നുമല്ല അവരെ ഇവിടേക്ക് മോളേ കണ്ടാൽ അവർക്ക് കുറച്ച് സമാധാനാവുമെന്ന് പറഞ്ഞ് വന്നതാ എത്ര ആയാലും മോളേ കുട്ടിയല്ലേ....
പിന്നെ ഞാനും കരുതി എന്തായാലും അവർ ഇവിടെ ഉണ്ടാവുന്നത് മോൾക്കും അത് ഒരു ആശ്വാസമാകുമല്ലോ എന്ന്
ഹെലോ.... എന്താ ഇത് നീ കരയാണോ. ?
ആദ്യം തന്നെ ഞാൻ നിന്നോട് പറഞ്ഞതല്ലേ ഇതൊന്നു കേട്ട് കരയാൻ നിൽക്കരുതന്ന്...
ഇത് എല്ലാം കേട്ടിട്ട് എനിക്കി സങ്കടം സഹിക്കാൻ പറ്റുന്നില്ല ഇക്കാ..എന്ന് പറഞ്ഞ് പെണ്ണ് എന്റെ നെഞ്ചിലേക്ക് വീണ് നല്ല കരച്ചില്...
ബെസ്റ്റ് നല്ല ആളോടാ ഞാനിതെക്കെ പറഞ്ഞത്
ആമി....ദെ നീ കരഞ്ഞാൽ മോള് എഴുന്നേൽക്കും വെറുതെ അവളെ ഉണർത്തണ്ട... അവൾ ഉണർന്നാൽ നിനക്ക് തന്നെയാണ് പണി...
എന്റെ ഇക്കാ ഒരുപാട് അനുഭവിച്ചു ലേ....
ഒരുപാട് അനുഭവിച്ചു..പക്ഷേ അവസാനം അതിനൊന്നും ഒരു പ്രയോജനവും ഇല്ലാതായിപ്പോയി,
ഞാനൊരു കാര്യകൂടി ചോദിക്കട്ടെ വിഷമം ആവുമോ ?
പറയുന്ന എനിക്കല്ലല്ലോ വിഷമം കേൾക്കുന്ന നീയല്ലേ കരയാൻ നിൽക്കുന്നത്....
എന്തായാലും ചോദിക്കി..."
അവൾ എന്തിനാ കിണറ്റിൽ ചാടിയത്...?
അവൾക്ക് മെന്റെൽ പ്രോബ്ലം ഉണ്ടായിരുന്നു അത് മറച്ചു വെച്ചാണ് ഇവർ വിവാഹം നടത്തിയത്.
വിവാഹം കഴിഞ്ഞാൽ അവളെ അസുഖം മാറുമെന്ന് അവളെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു പോലും അങ്ങിനെ ആരും അറിയാതെ നടത്തിയതാ ഈ വിവാഹം. ആ പരീക്ഷണത്തിൽ ബലിയാടായത് ഈ പാവം ഞാനും... "
അവളെ പെണ്ണ് കാണാൻ പോയപ്പോയെ ഞാൻ എന്റെ പെങ്ങമ്മാരോട് പറഞ്ഞതാ അവൾക്ക് എന്തോ കുഴപ്പമുണ്ടന്ന് പക്ഷേ അവരത് ചെവികൊണ്ടില്ല
അവർക്ക് എങ്ങെനെയെങ്കിലും വേഗം എന്റെ വിവാഹം നടത്തി അവരുടെ കടമ കഴിച്ച് ഗൾഫിലേക്ക് പോവണം
പെണ്ണിനെയോ അല്ലങ്കിൽ അവളെ വീട്ടുക്കാരെ കുറിച്ചോ അവർക്ക് അന്വേഷിക്കാൻ പോലും സമയം ഇല്ലായിരുന്നു അവർക്ക് അവരുടെ ജീവിതം ആയിരുന്നു വലുത് എന്റെ ജീവിതം എന്തായാലും വേണ്ടില്ല
ഇനി പറഞ്ഞിട്ട് എന്താ കാര്യം..."
ഇനി എന്തെങ്കിലും അറിയണോ നിനക്ക് ?
അപ്പൊ ഈ അജ്മൽ എവിടെ ആയിരുന്നു അവൻ ഇവിടെ ഉണ്ടായിരുന്നോ...??
ഇല്ല അവൻ ഗൾഫിൽ ആയിരുന്നു..."
പിന്നെ ഷാഹിന്റെ മരണവിവരം അറിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോഴാ പുള്ളിക്കാരൻ നാട്ടിൽ എത്തിയത് പിന്നെ അവൻ ഗൾഫിൽ ഒന്നും പോയില്ല പിന്നെ എന്റെ ബിസിനസും നോക്കി ഇവിടെ തന്നെ അങ്ങ് നിന്നും..." അങ്ങിനെയാണ് അവർ രണ്ട് പേരും ഇവിടെ ആയത്...""
ഇനി അവനെക്കൊണ്ടൊരു വിവാഹം കഴിപ്പിക്കണം...
ഞാനത് ഇക്കനോട് പറയാൻ പോവായിരുന്നു..."
എന്നിട്ട് വേണം അവരുടെ താമസം ഇവിടുന്ന് മാറ്റാൻ ഇവിടെ ഞാനും എന്റെ മോളു പിന്നെ എന്റെ ഈ മോളു മതി
അങ്ങിനെ പോരെ....?
മതി സന്തോഷം ആയി എനിക്കി "
ആഹാ അപ്പൊ ഇവർ ഇവിടെ നിൽക്കുന്നത് നിനക്ക് ഇഷ്ട്ടമില്ലേ...?
ഹേയ് ഇഷ്ട്ടകുറവ് ഒന്നുല്ല..
ഉമ്മാന്റെ സ്വഭാവം കാണുമ്പോഴാണ് വിഷമം അവർക്ക് എന്നോട് എന്തോ ഒരു വെറുപ്പ് പോലെയാണ് ചില സമയങ്ങളിൽ എന്നോടുള്ള പെരുമാറ്റം
കുറച്ച് ദിവസം കൂടി എന്റെ മോള് ഒന്ന് ക്ഷമിക്കി...അത് കഴിഞ്ഞാൽ എല്ലാം ശരിയാകും..
നീ എന്താ ഈ ആലോചിച്ചു കൂട്ടുന്നത് ?
നീ പേടിക്കണ്ട മുത്തേ മോളുടെ ബർത്ത് ഡേ കഴിഞ്ഞിട്ട് അവരെ കാര്യത്തിൽ നമ്മുക്ക് ഒരു തീരുമാനമെടുക്കാം... എന്താ അങ്ങിനെ പോരെ...
ഉം മതി...
അപ്പൊ എങ്ങനെ സമയം ഒത്തിരി ആയി ഉറങ്ങണ്ടേ "
എന്റെ ഉറക്കം എല്ലാം പോയി ഇക്കാ...""
ഇങ്ങനെ സങ്കടപ്പെടാൻ ആണെങ്കിൽ ഞാൻ നിന്നോട് ഒന്നും പറയില്ലായിരുന്നു.."
ഇക്കാ ഉറങ്ങിക്കോ ഞാൻ കുറച്ച് കഴിഞ്ഞു ഉറങ്ങി കൊള്ളാം
അയ്യടാ മോളേ അങ്ങിനെ ഇപ്പോ വേണ്ട എന്നിട്ട് വേണം ഇവിടെ ഇരുന്ന് ഓരോന്ന് ആലോചിച്ചു കൂട്ടാൻ നീ ഇങ്ങോട്ട് കിടക്കടി പെണ്ണേ നിന്നെ ഞാന് ഉറക്കി തരാം....."
======================
ആഴ്ചകൾക്ക് ശേഷം..
ഇക്കാ...എവിടെ പോവാ ഇത്ര രാവിലെ ?
ആഹാ നല്ല ആള് ഞാൻ നിന്നോട് പറഞ്ഞില്ലേ എന്റെ പെങ്ങമ്മാർ മൂന്ന് പേരും എഴുന്നള്ളുന്ന ദിവസമാണ് ഇന്നന്ന്... അവരെ വിളിക്കാൻ പോകുവാ ഞാൻ മോളുടെ ബർത്ത് ഡേക്ക് ഇനി രണ്ട് ദിവസമല്ലേയുള്ളു..."
എന്തുപറ്റി നിനക്ക് ഈ മുഖത്ത് ഒരു സന്തോഷം ഇല്ലല്ലോ...
ഒന്നുല്ല ഇക്കാ...
അതല്ല എന്തോ ഉണ്ട് പറയടി
ഇല്ലന്നെ...സത്യം.."
ഒന്ന് എന്റെ മുഖത്തേക്ക് നോക്കി പറ ഒന്നുല്ലന്ന്...
അവളെ ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു എന്താണ് എന്റെ ആമികുട്ടിയുടെ മുഖം ഇങ്ങനെ
അത് പിന്നെ....
മോള് ഇതുവരെയായിട്ടും എന്നെ ഉമ്മാന്ന് വിളിച്ചില്ലല്ലോ ഇക്കാ അത് ഓർക്കുബോൾ എനിക്കി സങ്കടം ആകുവാ...
എന്താ ഇക്കാ അവൾ എന്നെ ഉമ്മ എന്ന് വിളിക്കില്ലേ...?
അച്ചോടാ.. ചെറിയ കാര്യങ്ങൾക്ക് എക്കെ ഇങ്ങനെ സങ്കടം ആയാലോ എന്റെ മോള്.... "
എന്റെ ഈ ആമികുട്ടിയെ അവൾ ഉമ്മാന്ന് വിളിക്കും ഇല്ലങ്കിൽ ഞാൻ വിളിപ്പിക്കും അത് പോരെ എന്റെ മുത്തിന് ഇനി അത് ആലോചിച്ചു സങ്കടം ആവണ്ട.
എന്നോട് അവൾക്ക് നല്ല ഇഷ്ട്ടം ആണ് ഇക്കാ.. പക്ഷേ ഉമ്മാന്ന് മാത്രം വിളിക്കുന്നില്ല..
ഹോ...ഈ പെണ്ണിന്റെ ഒരു കാര്യം അവൾ നിന്നെ ഉമ്മാന്ന് വിളിക്കും എന്റെ ആമി.... അത് പോരെ നിനക്ക് അവളെ ഉപ്പയായ ഈ ഞാനല്ലേ നിന്നോട് ഉറപ്പ് പറയുന്നത്
എന്റെ ആ വാക്ക് കേട്ടപ്പോഴാണ് പെണ്ണിന്റെ മുഖം ഒന്ന് തെളിഞ്ഞത്..."
എന്നാ ഞാനിറങ്ങുവാ ട്ടോ... ഒന്ന് ചിരിക്കടി പെണ്ണേ ഈ മോന്ത ഇങ്ങനെ കാണാൻ ഒരു ഭംഗിയില്ല ട്ടോ...."
ചിരിക്കാൻ പറഞ്ഞാൽ ചിരി മാത്രം ഉള്ളു വേറെ ഒന്നുല്ലേ...
അങ്ങിനെ പറഞ്ഞപ്പോഴേക്കും പെണ്ണിന്റെ തേൻചുണ്ടുകൾ എന്റെ കവിളിലേക്ക് പതിഞ്ഞു..
ഹോ ഇപ്പോഴാ സമാധാനം ആയത് ഇനി സമാധാനത്തോടെ പോവാ...""
=========================
ഹലോ...... എന്താണ് തമ്പുരാട്ടി റൂമിൽ തന്നെയാണല്ലോ ഇപ്പോ ഏത് നേരവും പുറം ലോകം ഒന്നും കാണണ്ടേ...
മോൾക്ക് പാല് കൊടുക്കുമ്പോഴാ അജ്മൽ കുശലം പറഞ്ഞുകൊണ്ട് റൂമിലേക്ക് കയറി വന്നത് "
നിന്നോട് ആരാ ഞങ്ങളെ ബെഡ്റൂമിലേക്ക് കയറി വരാൻ പറഞ്ഞത് ?
പിന്നെ... നിന്നോട് സമ്മതം ചോദിച്ച് ഇവിടേക്ക് കയറി വരാൻ ഇത് എന്താടി... മന്ത്രിസഭയോ.?
അധികം അഹങ്കരിക്കല്ലെ മോളേ.... നീ അഹങ്കരിച്ചിട്ട് വലിയ കാര്യമൊന്നുമില്ല. എന്റെ അളിയൻ എന്ന് പറഞ്ഞ അവനില്ലെ അവൻ പുറത്ത് പോവുന്നത് കണ്ടിട്ട് തന്നെയാടി ഞാൻ ഇവിടേക്ക് കയറി വന്നത്..."
നമുക്ക് ഒന്ന് നന്നായി പരിചയപ്പെടേണ്ടേ.... അതിന് പറ്റിയ സമയമാണ് ഇപ്പോ എന്ന് പറഞ്ഞുകൊണ്ടവൻ റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു
പടച്ചോനായിട്ട് അവസരം ഉണ്ടാക്കി തന്നതാ മോളേ...എനിക്കി
അത് ഞാൻ കണ്ടറിഞ്ഞ് ചിലവാക്കിയില്ലങ്കിൽ മൂപ്പർ എനിക്കി ഇങ്ങനെ ഒരു അവസരം പിന്നെ എനിക്കി തരില്ല...
പ്ലീസ് നീ ആ ഡോർ തുറന്ന് പുറത്ത് പോ... ഇല്ലങ്കിൽ ഞാൻ ഇക്കാനെ ഇപ്പൊ വിളിക്കും
നീ വിളിക്കി ഞാനൊന്ന് കാണട്ടെ നിന്റെ ധൈര്യം അത്രക്ക് ധൈര്യമുള്ള പെണ്ണാണെങ്കിൽ നീ വിളിക്കടി.
നീ വിളിക്കില്ല... അവനെ
ഇനി അഥവാ വിളിച്ച് ഈ കാര്യം എങ്ങാനും നീ അവനന്റെ അടുത്ത് പറഞ്ഞാൽ പിന്നെ നിന്റെ കെട്ടിയോനെ ഞാൻ പരലോകത്തേക്ക് അങ്ങ് പറഞ്ഞയക്കും.... പിന്നെ ഈ കൊച്ചിന് തന്ത ഉണ്ടാവില്ല മനസിലായോടി..."
ഇല്ല ഞാൻ എന്റെ ഇക്കനോട് ഒന്നും പറയില്ല എന്റെ ഇക്കാനെ നീ ഒന്നും ചെയ്യല്ലേ...
അപ്പൊ കെട്ടിയോനോട് സ്നേഹം ഉണ്ട്...
ഞാൻ നിന്റെ കാല് പിടിക്കാം നീ റൂമിൽ നിന്ന് ഒന്ന് പോയി തരാമോ പ്ലീസ് ഇല്ലങ്കിൽ ഞാൻ ഒച്ചവെക്കും ...
നീ ഇവിടെ ബഹളം വെച്ചിട്ട് ഒരു കാര്യവുമില്ല മോളേ ഇവിടുള്ള ജോലിക്കാരി തള്ളയെ ഞാൻ കടയിൽ പറഞ്ഞു വിട്ടു പിന്നെ എന്റെ ഉമ്മ അത് എനിക്കി ഒരു വിഷയമല്ല..." പിന്നെ നീ ബഹളം വെച്ചിട്ട് ആര് കേൾക്കേനാ....
അന്ന് നീ എന്റെ കവിളിൽ അടിച്ച വേദന ഇന്നും എന്റെ നെഞ്ചിൽ കിടന്ന് വിങ്ങുവാ...
ആ വേദന മാറണമെങ്കിൽ ഈ മൃദുലമായ കൈകൾ കൊണ്ട് ഈ കവിളിൽ നീ തലോടണം....
എന്റെ കൈയിന്ന് വിട്
പ്ലീസ് എന്നെ ഒന്നും ചെയ്യല്ലേ ഞാൻ നിന്റെ കാല് പിടിക്കാം...
ആഹാ ഇപ്പോ നീ പൂച്ചകുട്ടിയായല്ലോ അന്ന് എന്തായിരുന്നു നിന്റെ ധൈര്യം ഇപ്പോ എവിടെ പോയടി നിന്റെ ആ ധൈര്യം..." പറയടി... ""
അപ്പോയെക്കും മോള് കരയാൻ തുടങ്ങി..
ദെ മോള് കരയുന്നു നീ ഒന്ന് പുറത്ത് പോ
അങ്ങിനെ ഈ അജ്മൽ പുറത്ത് പോവില്ല മോളേ... ആഗ്രഹിച്ചത് നേടാതെ ഈ അജ്മൽ ഈ റൂമിൽ നിന്ന് പുറത്ത് പോവുമെന്ന് മോള് കരുതണ്ട.
ഞാൻ ഈ ബെഡിൽ കയറി കിടക്കാൻ പോകുവാ.... എന്റെ കൂടെ നീയും ഉണ്ടാവും....
അതിന് ഈ ആമി മരിക്കണം
നിന്നെപോലെയുള്ള പരമനാറികളെ കൂടെ കിടക്കുന്നതിലും അന്തസ്സ് മരണം തന്നെയാട.... ഉമ്മാനെ പെങ്ങളെ തിരിച്ചറിയാത്ത..ചെറ്റേ....
ഡീ..... എന്ത് പറഞ്ഞടി നീ...
അവളെ ഭിത്തിയിലേക്ക് ചേർത്തുനിർത്തി കഴുത്തിന്കുത്തി പിടിച്ചുകൊണ്ടവൻ അവളെ നേരെ അലറി
എന്താടി ഇപ്പോ കുരക്കുന്നില്ലേ നീ...
അവന്റെ ആ പിടുത്തത്തിൽ ശ്വാസം എടുക്കാൻ കഴിയാതെ അവൾ പിടഞ്ഞു പോയി അത് കണ്ടിട്ടാവും മോള് ഉച്ചത്തിൽ കരയാൻ തുടങ്ങി ആ കരച്ചിൽ ആമിയെ നോക്കി ഉമ്മാ എന്ന് വിളിച്ചിട്ടായിരുന്നു...."
ആ വിളി കേട്ടപ്പോൾ അവന്റെ ആ പിടുത്തിലും സന്തോഷം കൊണ്ട് അവൾ മതിമറന്നുപോയി..
ആ സമയം അവൾക്ക് എവിടുന്നാ അറിയില്ല പെട്ടന്ന് ഒരു ശക്തി കിട്ടിയതുപോലെ.. അവനെ തള്ളി മാറ്റി അവന്റെ കൈയിൽ നിന്ന് കുതറി മോളേ അരികിലേക്ക് ഓടി അടുത്തുകൊണ്ട് മോളേ വാരിപുണർന്ന് കൊണ്ടവൾ .. തുരുതുരാ ഉമ്മവെച്ചു... ഉമ്മാന്റെ പൊന്നുമോളെ.....സന്തോഷം ആയി മോളേ എനിക്കി എന്റെ മോള് എന്നെ ഉമ്മാന്ന് വിളിച്ചല്ലോ..."
അപ്പോയെക്കും അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നു ആ സമയം നോക്കി അവൾ ശബ്ദമുണ്ടാക്കാതെ മോളെയും എടുത്ത് ഡോർ തുറക്കുമ്പോഴേക്കും അവൻ അവളെ പിന്നിൽ നിന്ന് വാരി പുണർന്നിരുന്നു...
( തുടരും.....)
Muhammed Rafi 🖋
ആമിയ [ PART 8 ]
Muhammed Rafi 🖋
അവന്റെ ആ പിടുത്തത്തിൽ അവൾ വല്ലാതെ ഒന്ന് പതറിപോയി അവളെ കൈകാലുകൾ വിറക്കാൻ തുടങ്ങി..... എന്ത് ചെയ്യണമെന്ന് അറിയാതെ...ഒരു നിമിഷം അവൾക്ക് ബോധം പോവുന്നത് പോലെ തോന്നി
പിന്നെ അവളെ മനസ്സ് പറഞ്ഞു ഇവിടെ പതറാൻ പാടില്ല ഇവിടെ ഞാൻ പതറി കഴിഞ്ഞാൽ അവൻ എന്നെ എന്തും ചെയ്യാൻ സാധ്യത ഉണ്ട്
പടച്ചോനെ ഇവിടെ എനിക്കി ധൈര്യം തരണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടവൾ അവളെ ചുറ്റി വരിഞ്ഞ കൈയിൽ പിടിച്ച് നല്ലൊരു കടി വെച്ച് കൊടുത്തവൾ എങ്ങനെയോ ഡോർ തുറന്ന് പുറത്തേക്ക് ഓടി
തിരക്കിട്ട് ഓടുന്ന വെപ്രാളത്തിൽ മോളുടെ തല ഭിത്തിയിൽ ചെറുതായി ഒന്ന് തട്ടി പോയി...
വേദനകൊണ്ടാവും മോള് കരയാൻ തുടങ്ങി
അവൾ മോളെയും എടുത്ത് ഓടിയത് ചേച്ചിന്റെ മുൻപിലേക്കായിരുന്നു...
അവൻ റൂമിൽ നിന്ന് ഇറങ്ങി പോവുന്നതും അവളെ പേടിച്ചുള്ള ഓട്ടവും കണ്ട് ചേച്ചി അവളെ നന്നായി ഒന്ന് നോക്കി കൊണ്ട് ചോദിച്ചു
എന്താ മോളേ.... ചേച്ചി അവളെ സംശയത്തോടെ നോക്കി കൊണ്ടാണ് ചോദിച്ചത്
ഒന്നുല്ല ചേച്ചി
പിന്നെ മോള് എന്തിനാ ഇങ്ങനെ പേടിച്ച് ഓടുന്നത് ?
അത് മോളേ തല ഭിത്തിയിൽ ചെറുതായി ഒന്ന് തട്ടി അത് കണ്ട് ഞാൻ ആകെ പേടിച്ചു
എന്നാ ആ കൊച്ചിന്റെ തല ഇച്ചിരി വെള്ളം കൊണ്ട് തടവി കൊടുക്ക് ഇല്ലങ്കിൽ അവൻ വന്നാൽ നിനക്കാവും കിട്ടുക.. അതും പറഞ്ഞ് ചേച്ചി നേരെ കിച്ചണിലേക്ക് പോയി. ""
ഡീ.....
മോളേ നെറ്റിയിൽ വെള്ളം കൊണ്ട് തടവി കൊടുക്കുമ്പോഴാ. അവൻ അവളെ പിന്നിൽ നിന്ന് ഒരലർച്ചയോടെ അവളെ വിളിച്ചത്...
രക്ഷപ്പെട്ടു എന്ന് നീ കരുതണ്ട മോളേ...നിനക്കുള്ള അടുത്ത പണി അധികം വൈകാതെ തന്നെ വരുന്നുണ്ട്.. കരുതിയിരുന്നോ നീ.. "
നീയും കാത്തിരുന്നോ എന്റെ കൈകൊണ്ട് തന്നെയാവും നിന്റെ മരണവും..
======================
ഡാ....മുന്ന... നിനക്ക് ഞങ്ങളോട് ദേഷ്യം ഉണ്ടോ..?
എന്തിനാ എനിക്കി നിങ്ങളോട് ദേഷ്യം..?
നിന്റെ ജീവിതം ഞങ്ങൾ കാരണമല്ലേ ഇങ്ങനെയെല്ലാം ആയത്... അന്ന് നേരെചൊവ്വേ ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ..
മതി ഇനി അത് എല്ലാം പറഞ്ഞിട്ട് എന്താ കാര്യം അത് എല്ലാം ഞാൻ ഓർക്കാൻ ഇഷ്ട്ടപെടാത്ത കാര്യങ്ങളാണ്
ഇന്ന് ഇപ്പോ എന്നെയും എന്റെ മോളെയും സ്നേഹിക്കാൻ എനിക്കിപ്പോ സ്നേഹനിധിയായ എന്റെ ആമിയുണ്ട്..... ഇന്ന് എന്റെ ഏറ്റവും വലിയ ഭാഗ്യവും അത് തന്നെയാണ് "
അത് പറഞ്ഞപ്പോഴാ ഓർത്തത് നിന്റെ വൈഫിന്റെ ഫോട്ടോ എവിടെ ഒന്ന് കാണിച്ചു താ അന്ന് നിന്നോട് ചോദിച്ചപ്പോൾ നീ പറഞ്ഞു നാട്ടിൽ വന്നിട്ട് നേരിട്ട് കാണാമെന്ന്
ഞാൻ പറഞ്ഞതിൽ എന്താ തെറ്റ് നേരിട്ട് കാണാൻ പോവല്ലേ...."
എന്നാലും ഒന്ന് ഫോട്ടോ കാണിച്ചു താ മുന്ന ഇത്രക്ക് ജാഡ പാടില്ല ട്ടോ
ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞാൽ വീട്ടിൽ എത്തില്ലേ അപ്പൊ നേരിട്ട് അങ്ങ് കാണാലോ...""
എന്നാ ആയിക്കോട്ടെ
അയ്യോടാ പിണങ്ങിയോ.എന്റെ
പെങ്ങമ്മാര് "
ദെ പിണങ്ങേണ്ട എന്റെ ഫോണിലുണ്ട് ഞാൻ ഇപ്പോ കാണിച്ചു തരാം...
വേണ്ടാ ഞങ്ങൾ നേരിട്ട് കണ്ടോളാം നിനക്ക് ഭയങ്കര ജാഡ അല്ലേ...
ഒരു മിനിറ്റ് ട്ടോ എന്റെ ആമി വിളിക്കുന്നുണ്ട്...
ഇക്കാ.... ഇവിടെ എത്താറായോ ?
എന്താ ആമി കാര്യം പറ..?
എത്താറായോ അത് ആദ്യം പറ
ഇപ്പോ എത്തും മുത്തേ നീ കാര്യം പറ
ഒരു സന്തോഷവാർത്തയുണ്ട്
ആഹാ കേൾക്കട്ടെ എന്താണ് ആ സന്തോഷവാർത്ത
മോള് എന്നെ ഉമ്മാന്ന് വിളിച്ചു...
ഒരുപാട് സന്തോഷത്തോടെയാണ് അവളെ ആ സംസാരം..
ആഹാ ഇപ്പോ സമാധാനം ആയില്ലേ...നിനക്ക്..?
പിന്നെ...ഒത്തിരി സന്തോഷം ആയി ഇക്കാ എനിക്കി
എന്റെ വലിയൊരു ആഗ്രഹമാണ് പൂവണിഞ്ഞത്...
അപ്പൊ ചിലവ് ഉണ്ട് ട്ടോ
ചിലവോ...??
അത് എന്തിന്...
മോള് നിന്നെ ഉമ്മാന്ന് വിളിച്ചില്ലേ അതിന്റെ ചിലവാണ് ഞാൻ ചോദിച്ചത്..."
ഇക്കാക്ക് എന്താ വേണ്ടത്..?
ഞാൻ അവിടെ വന്നിട്ട് പറയാം ഇപ്പോ പറഞ്ഞാൽ ശരിയാകില്ല
നീ ഫോൺ വെച്ചോ ദെ ഞങ്ങൾ ഇപ്പോ അവിടെ എത്തും..."
ഡാ....നിന്റെ പെണ്ണ് എങ്ങനെ ആള് സുന്ദരിയാണോ...?
ആ ചോദ്യം എന്റെ ചെറിയ പെങ്ങളുടെതായിരുന്നു..
അതെല്ലോ എന്റെ ഭാര്യ സുന്ദരിയാ എന്റെ കണ്ണിൽ ഈ ലോകത്തിലെ ഏറ്റവും വലിയ സുന്ദരി എന്റെ ഭാര്യയാണ്
പക്ഷേ നിങ്ങളെ കണ്ണിൽ അങ്ങിനെയാവില്ല ട്ടോ...
എനി നേരിട്ട് കണ്ടിട്ട് അഭിപ്രായം പറ
ഞങ്ങൾ വരുന്നത് കാത്ത് ആമിമോളെയും എടുത്ത് ഉമ്മറത്ത് തന്നെ നിൽപ്പുണ്ട്..."
ഇതാണോ നിന്റെ വൈഫ് മൂത്ത പെങ്ങൾ കാറിൽ നിന്ന് ഇറങ്ങാൻ നേരമില്ലാതെ ചോദിച്ചു
എന്തേയ് അനക്ക് പിടിച്ചില്ലേ...?
പോടാ ഞാൻ അങ്ങിനെ പറഞ്ഞോ നിന്നോട്...
അല്ല നിന്റെ ചോദ്യം കേട്ടപ്പോൾ അങ്ങിനെ തോന്നി.."
മോളെയും അവളെയുകൂടി കണ്ടപ്പോൾ ശരിക്കും നിന്റെ മോളേ അവൾ പ്രസവിച്ചതാണന്ന് തോന്നിപോയി അത്ഭുതം തന്നെ ട്ടോ
അതാണ്...
എങ്ങനെ ഇഷ്ട്ടം ആയോ എന്റെ പെണ്ണിനെ ?
പിന്നെ സൂപ്പർ അല്ലേ.. നിന്റെ സെലക്ഷൻ അടിപൊളി..."
എന്നെ കണ്ടതും മോള് അവളുടെ കൈയിൽ നിന്ന് ഉപ്പാന്ന് വിളിച്ചുകൊണ്ട് എന്റെ അരികിലേക്ക് ചാടി
അപ്പോഴാ ഞാൻ മോളുടെ നെറ്റിയിലേക്ക് ശ്രദ്ധിച്ചത്
ഇത് എന്താ ആമി...മോളുടെ നെറ്റിയിൽ ഒര് അടയാളം മോള് എവിടെങ്കിലും വീണോ..?
ഞാനത് ചോദിച്ചപ്പോയേക്കും അവൾ നിന്ന് വിയറക്കാൻ തുടങ്ങി..
എന്താ ആമി.... ഞാൻ ചോദിച്ചത് കേട്ടില്ലേ. "
അത്.... ചെറുതായി ഒന്ന് ഭിത്തിയിൽ തട്ടി പോയി..
സോറി ഇക്കാ...
സോറിയോ എന്തിന് ?
കുഞ്ഞുങ്ങൾ ആയാൽ ഇതെക്കെ പാതിവല്ലേ അതിന് നീ എന്തിനാ...എന്നോട് സോറി പറയുന്നത് ഞാൻ രാവിലെ ഇവിടുന്ന് പോവുന്നത് വരെ ഇങ്ങനെ ഒര് അടയാളം മോളുടെ നെറ്റിയിൽ ഇല്ലായിരുന്നു അതുകൊണ്ട് ചോദിച്ചതാ...
അവളോട് സംസാരിച്ചുക്കൊണ്ട് ഞാൻ റൂമിലേക്ക് പോവുമ്പോഴാണ് അജ്മൽ അവന്റെ റൂമിൽ നിന്ന് ഇറങ്ങി വരുന്നത് കൈയിൽ ചെറിയൊരു കെട്ടും ഉണ്ട്
എന്നെ കണ്ടതും അവൻ പെട്ടന്ന് തന്നെ റൂമിലേക്ക് മെല്ലെ വലിഞ്ഞു
ഡാ.... നീ ഇന്ന് കടയിൽ പോയില്ലേ ?
പോവാൻ പോവാ
എപ്പോ ഈ ഉച്ചക്ക് ആണോ കടയിൽ പോവുന്നത് നിനക്ക് രാവിലെ ഇവിടെ എന്താ ജോലി നിന്നോട് ഞാൻ രാവിലെ പോവുമ്പോൾ പറഞ്ഞതല്ലേ കടയിൽ നേരത്തെ തന്നെ പോവണമെന്ന്
എന്നിട്ട് ഇവിടുന്ന് തിരിഞ്ഞു കളിക്കുകയാണോ...?
വേഗം കടയിൽ പോവാൻ നോക്ക്
നിന്റെ കൈയിൽ ഇത് എന്ത് പറ്റിയതാ...?
അത് ചെറിയൊരു മുറിവ് പറ്റിയതാ ..
ഇവിടെ എങ്ങനെയാടാ മുറിവ് പറ്റുന്നത് എവിടെ ഞാൻ നോക്കട്ടെ
വേണ്ടാ.... എന്നും പറഞ്ഞുകൊണ്ട് കയ്യ് വേഗം പിൻവലിച്ചു റൂമിലേക്ക് പോയി
========================
എന്താണ് എന്റെ പുന്നാര ഭാര്യന്റെ മുഖത്ത് ഒരു കനം...
എന്റെ പെങ്ങമ്മാരെ എല്ലാം പരിചയപെട്ടില്ലേ നീ ?
ഉം.."
ഡ്രസ്സ് മാറി കഴിഞ്ഞതിനു ശേഷം അവളെ അരികിലേക്ക് ഇരുന്ന് കൊണ്ട് ഞാൻ ചോദിച്ചു
എന്താണ് എന്റെ പെണ്ണിന്റെ മുഖത്ത് ഒരു സങ്കടം...?
ഞാൻ നേരത്തെ അങ്ങിനെ ചോദിച്ചതുകൊണ്ടാണോ മോളുടെ കാര്യം...?
സോറി എന്നോട് അറിയാതെ വന്നു പോയതാ ഇക്കാ അല്ലാതെ ഞാൻ മോളേ ശ്രദ്ധിക്കാത്തതുകൊണ്ടല്ല
അതിന് ഞാൻ നിന്നെ വഴക്കൊന്നും പറഞ്ഞില്ലല്ലോ നീ മോളേ ശ്രദ്ധിച്ചില്ലന്ന് ഞാൻ പറഞ്ഞോ..?
പക്ഷേ ഉമ്മ എന്നെ ഒത്തിരി വഴക്ക് പറഞ്ഞു ഞാൻ മനഃപൂർവം ചെയ്യതാണന്ന് പറഞ്ഞു ..
അവരോട് പോയി പണി നോക്കാൻ പറ അവർ പറയുന്നതൊന്നും നീ ചെവികൊള്ളാൻ പോവണ്ടാ അത് പ്രായത്തിന്റെ കുഴപ്പമാണന്ന് കരുതിയാൽ മതി
നീ ഒന്ന് ഉഷാറായി നിൽക്കന്റെ ആമി അവർ പറയുന്നത് മുഴുവൻ കേട്ട് ടെൻഷൻ ആവാൻ നിന്നാൽ പിന്നെ നിനക്ക് അതിനേ..സമയം കാണു... "
ഞാൻ നിന്നോട് പറഞ്ഞില്ലേ കുറച്ച് ദിവസകൂടി നീ ഒന്ന് ക്ഷമിക്കി
അത് കഴിഞ്ഞാൽ എല്ലാം ശരിയാവും...""
പിന്നെ ഞാൻ നേരത്തെ ഒരു കാര്യം ചോദിച്ചില്ലായിരുന്നോ ?
എന്ത് കാര്യം ?
അയ്യടാ മോളേ ഒന്നും അറിയാത്ത പോലെ അഭിനയിക്കല്ലേ...""
സത്യം ആയിട്ടും എനിക്കറിയില്ല ഇക്കാ പറ എന്താ കാര്യമെന്ന്
ആ കാര്യം എന്താണന്ന് ഞാനിപ്പോ കാണിച്ചു തരാം
ബെഡിൽ ഇരുന്ന് പാവകുട്ടികളോട് കിന്നാരം പറയുന്ന മോളേ എടുത്ത് ഞാൻ എന്റെ മടിയിലിരുത്തി
എന്നിട്ട് ഞാൻ മോളാടായി ചോദിച്ചു ഉപ്പാന്റെ പൊന്നൂസിന്റെ ഉമ്മ എവിടെ ?
അപ്പൊ അവളെ നോക്കികൊണ്ട് ഒരു ചിരി പാസാക്കി ഇനി ഉപ്പാന്റെ പൊന്നൂസ് ഒന്ന് ഉമ്മാന്ന് വിളിച്ചേ... ഞാനത് പറയാൻ നേരമില്ലാതെ തന്നെ ഉമ്മാന്ന് വിളിച്ചുകൊണ്ട് മോൾ ആമിയുടെ അരികിലേക്ക് ചാടി....
ഇപ്പോ മനസ്സിലായോടി...ഞാൻ നേരെത്തെ പറഞ്ഞ കാര്യം എന്തായിരുന്നു എന്ന്...""
മനസ്സിലായി...
ഈ സന്തോഷത്തിന് ഇക്കാ എന്ത് ചോദിച്ചാലും ഞാൻ തരു..
സത്യം അല്ലേ...ഇനി വാക്ക് മാറരുത്..."
ഇല്ല വാക്ക് മാറില്ല ഇക്കാ ചോദിച്ചോ..."
എനിക്കി വേണ്ട നമ്മുടെ മോൾക്ക് കൊടുത്തേക്ക്
മോൾക്കോ അത് എന്താ...?
മോള് നിന്നെ ഉമ്മാന്ന് വിളിച്ച സ്ഥിതിക്കി അവൾക്ക് അല്ലേ കൊടുക്കേണ്ടത് "
തീർച്ചയായും ഞാൻ കൊടുക്കാം ഇക്കാ പറഞ്ഞോ എന്ത് വേണേലും ഞാൻ കൊടുത്തോള എന്റെ മോൾക്ക്
വാക്ക് അല്ലേ... എനി വാക്ക് മാറില്ലല്ലോ.."
സത്യം വാക്ക് മാറില്ല..
എന്നാ നമ്മളെ മോൾക്ക് ഒരു അനിയനെയോ അനിയത്തിയെയോ കൊടുക്കാമോ ?
അത് പറഞ്ഞപ്പോയെക്കും പെണ്ണിന്റെ തല നാണത്താൽ താഴ്ന്നു പോയി
ഇങ്ങോട്ട് നോക്കടി നാണക്കാരി.
എന്താ മറുപടി ഒന്നും ഇല്ലേ...,?
ഞാൻ പോവാ....
എന്ന് പറഞ്ഞുകൊണ്ടവൾ എണീറ്റു...
നീ ഇപ്പോ എവിടേക്കും പോവില്ല..ഇവിടെ ഇരിക്കടി...
ഞാൻ ചോദിച്ചതിന് മറുപടി പറ
ഈ മൗനം സമ്മതമായിട്ട് എടുക്കട്ടെ ..?
എന്തിനാ ഇത്ര നാണം..എന്റെ പെണ്ണിന്.?
മറുപടി ഒന്നും പറയാത്ത സ്ഥിതിക്കി ഞാൻ സമ്മതമായി എടുത്തു ട്ടോ... "
മുന്ന..... ഒന്നു ഡോർ തുറന്നേ..
ദെ ആരോ ഡോറിൽ തട്ടുന്നു നീ പോയി ഡോർ തുറന്ന് കൊടുക്ക്..."
തുറക്കാൻ നേരമില്ല പെങ്ങമ്മാർ മൂന്ന് പേരുംകൂടി റൂമിലേക്ക് തള്ളി കയറി
ഇത് എന്താടാ ഇപ്പോ തന്നെ റൂമിൽ കയറി ഇരിക്കുന്നത് ?
നിന്റെ പെണ്ണിനെ പുറത്തേക്ക് ഒന്ന് പറഞ്ഞ് വിട് ഞങ്ങൾ പിടിച്ച് വിഴുങ്ങത്തൊന്നുമില്ല . "
ഞങ്ങൾ വലിയൊരു ചർച്ചയിലായിരുന്നു അപ്പൊ പിന്നെ എങ്ങനെയാ പുറത്തേക്ക് വരുന്നത്
ഓഹോ എന്താണാവോ ഇത്ര വലിയ ചർച്ച
അത് നിങ്ങളോട് എങ്ങനെയാ പറയുന്നത് മോശം അല്ലേ
ഇത്ര മോശമുള്ള കാര്യമാണോ നിങ്ങൾ ചർച്ച ചെയ്യ്തത്
എന്നാ പിന്നെ ഞങ്ങളോട് പറയണ്ട..
നീ പറ മുന്ന ഞാൻ കേട്ടോളാം.. ചെറിയ പെങ്ങൾ ഇടയിൽ കയറി പറഞ്ഞു
ഞാൻ പറയാം പിന്നെ...അയ്യേ...എന്ന് പറയാൻ നിൽക്കരുത്
ഇല്ല നീ പറഞ്ഞോ.
അടുത്തതിന് തറകല്ല് ഇടുന്നതിനെ കുറിച്ചായിരുന്നു ചർച്ച
അതും പറഞ്ഞ് ഞാൻ മെല്ലെ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി
തറ കല്ലോ...??
ഇവൻ എന്താ ഈ പറയുന്നത്
ഡീ നിനക്ക് മനസ്സിലായില്ലെ അവൻ പറഞ്ഞത് ചെറിയ പെങ്ങൾ മൂത്ത ആളോട് ചോദിക്കുകയാ..
ഇല്ല അവൻ എന്താ പറഞ്ഞത്..
അയ്യേ ഈ ചെക്കന്റെ ഒരു കാര്യം...
ഇവന്റെ നാവിന് ഒരു ലൈസൻസും ഇല്ലല്ലോ
വെറുതെയല്ല ഇവിടെ ഒരാള് ഭയങ്കര നാണത്താൽ മുഖം താഴ്ത്തിയിരിക്കുന്നത് ഇപ്പോഴല്ലേ കാര്യം മനസ്സിലായത്
മ്മ്... മ്മ്.. നടക്കട്ടെ...
=========================
രണ്ട് ദിവസത്തിന് ശേഷം
മോളുടെ ബർത്ത് ഡേ ദിവസം...
ക്ഷണിക്കപ്പെട്ട അതിഥികൾ എല്ലാം നേരത്തെ തന്നെ വീട്ടിൽ എത്തിയിട്ടുണ്ട്..."
കേക്ക് മുറിക്കാൻ വേണ്ടി മോളേയും ആമിയെ തിരഞ്ഞിട്ട് കാണുന്നില്ല...
റൂമിൽ പോയി നോക്കി അവിടെയും ഇല്ല പിന്നെ ഇത് എവിടെ പോയി രണ്ടാളും
അപ്പോഴാ ഉമ്മാന്റെ ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നത് "
നീ എന്റെ കുഞ്ഞിനെ കൊല്ലാൻ വേണ്ടി തുനിഞ്ഞിറങ്ങിയതാണോ.. ?
ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ പോയി നോക്കുമ്പോൾ ആമി മോളേയും പിടിച്ച് കരയുകയാ...
എന്താ ആമി ?
മോള് പുറത്തേക്ക് ഇറങ്ങി പോയത് ഞാൻ കണ്ടില്ലായിരുന്നു ഇക്കാ അവൾ മുറ്റത്ത് ചെറുതായി ഒന്ന് വീണ് പോയി കാൽമുട്ട് ചെറുതായി ഒന്ന് പൊട്ടി..
ഇവൾ മനഃപൂർവം ചെയ്യുന്നതാ ഇത് എല്ലാം രണ്ട് ദിവസം മുൻപ് എന്റെ കുഞ്ഞിന്റെ തല ഇവൾ ഭിത്തിയിൽകൊണ്ട് പോയി ഇടിച്ചു....
നിനക്ക് നോക്കാൻ പറ്റില്ലങ്കിൽ നീ നോക്കണ്ടാ എന്റെ മോളേ നോക്കാൻ ഞാനുണ്ട് ഇവിടെ എന്ന് കരുതി എന്റെ കുഞ്ഞിനെ ഇങ്ങനെ ദ്രോഹിക്കണോ നീ
എത്ര ആയാലും പെറ്റ തള്ളക്ക് പകരമാവില്ലല്ലോ...രണ്ടാനമ്മ...
ആമിയെ കുറ്റപ്പെടുത്താൻ കിട്ടിയ അവസരം അവർ നന്നായി മുതലാക്കുന്നുണ്ട്..
അതും അവളെ വീട്ടുകാരുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെ മുൻപിൽ വെച്ച്..
മതി ഒന്ന് നിർത്താമോ...?
പെറ്റ തള്ളന്റെ കണക്ക് നിങ്ങൾ ഇവിടെ. മിണ്ടിപോവരുത്..." പെറ്റ് ഭൂമിയിൽ ഇട്ടത് കൊണ്ട് മാത്രം തള്ളയാവില്ല.....
നിങ്ങൾ ഇത്ര ഡയലോഗ് അടിക്കാൻ അവൾ എന്റെ മോളേ മനഃപൂർവം വീഴ്ത്തിയിട്ടതാണോ ?
കുട്ടികളായാൽ ചിലപ്പോൾ വീണന്നെക്കെ വരും... അതിന് മറ്റുള്ളവരുടെ നെഞ്ചത്തേക്ക് കയറിയിട്ട് കാര്യമില്ല...
നീ ഇത് തന്നെ പറയും അവളെ പഞ്ചാര വാക്കിൽ മഴങ്ങി ഇപ്പോ നിനക്ക് എന്റെ കുഞ്ഞിനെ ഓർമ്മ പോലും ഇല്ലാതായി...
ദെ തള്ളേ കൂടുതൽ കൊരച്ചാലുണ്ടല്ലോ.. എന്റെ യഥാർത്ഥ സ്വഭാവം നിങ്ങളിവിടെ എടുപ്പിക്കരുത്...
എന്റെ കുഞ്ഞിന് അവകാശം പറഞ്ഞു വരാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്
കഴിഞ്ഞു പോയതൊന്നും എന്നെകൊണ്ട് ഇവിടെ പറയിപ്പിക്കരുത് ഞാനത് പറഞ്ഞു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് മറുത്തുഒരക്ഷരം തിരിച്ച് പറയാൻ കഴിഞ്ഞന്ന് വരില്ല... അതുകൊണ്ട് വായ അടക്കി വെച്ചാൽ നിങ്ങൾക്ക് കൊള്ളാം... ""
മുന്ന ഒന്ന് നിർത്ത് ആളുകൾ ശ്രദ്ധിക്കുന്നു അവർക്കൊ...വിവരമില്ല നീയും അവരെ പോലെ തന്നെ ആയാലോ... നീ ഇങ്ങ് വന്നേ എന്നും പറഞ്ഞുകൊണ്ട് പെങ്ങൾ എന്റെ കൈയിൽ പിടിച്ചുവലിച്ച് അകത്തേക്ക് കൊണ്ട് പോയി.. .
ഇത്ര ആളുകളുടെ മുൻപിൽ വെച്ച് ആമിയെ നാണം കെടുത്താനുള്ള കിട്ടിയ അവസരം തള്ള നന്നായി മുതലാക്കി...
നല്ലൊരു ദിവസമായിട്ട്
പാവം പെണ്ണ് കരഞ്ഞു ഒരു പരുവമായിട്ടുണ്ട്....""
എല്ലാം ആ നശിച്ച തള്ള കാരണമാണ്
===================
ഡാ....മുന്ന... നിന്നോട് ഒരു കാര്യം പറഞ്ഞാൽ നിനക്ക് ദേഷ്യം ആവില്ലല്ലോ ,
ഇല്ല നീ പറഞ്ഞോ..
ആ തള്ളയെ അവരെ മോനെ ഇവിടുന്ന് പറഞ്ഞയക്കുന്നതാണ് നിനക്ക് നല്ലത് അല്ലങ്കിൽ നിങ്ങളുടെ ഇനിയുള്ള ജീവിതത്തിൽ അവർ രണ്ട് പേരും നിങ്ങൾക്ക് ഒരു വിലങ് തടിയാവും... അത് നീ ഓർത്താൽ നന്ന്
ഒന്നും എനിക്കറിയാഞ്ഞിട്ടല്ല...
പോവാൻ അവർക്ക് ഒരു വീട് ഇല്ല അതാണ് പ്രശ്നം "
നിന്റെ പേരിലുള്ള ആ വീട് ഒഴിഞ്ഞു കിടപ്പല്ലേ അത് കൊടുക്ക് എന്നിട്ട് മാസം വാടക തരാൻ പറ മതി അവരുടെ ഇവിടുത്തെ പൊറുതി
ഇന്നലെ അത്ര ആളുകളുടെ മുൻപിൽ വെച്ചല്ലേ നിന്റെ പെണ്ണിനെ അവർ വഴക്ക് പറഞ്ഞത് അവളെ വഴക്ക് പറയാൻ അവർക്ക് എന്താ അവകാശം... "
നീ ആ തള്ളയെ വിളിച്ച് അവന്റെ വിവാഹ കാര്യം സംസാരിക്കി.... അവന്റെ വിവാഹം കഴിഞ്ഞാൽ അവർക്ക് ഒരു കൂട്ട് ആവുമല്ലോ
ഇപ്പോ തന്നെ വേണോ ?
വേണം എന്തായാലും ഇപ്പോ ഞങ്ങളും ഇവിടെ ഉണ്ടല്ലോ അവരെ തീരുമാനം എന്താ അറിയാലോ നമുക്ക് "
ഉമ്മയെ വിളിച്ച് വിവാഹ കാര്യം സംസാരിച്ചപ്പോൾ എന്നോട് ഒന്നും ചോദിക്കണ്ട അവൻ ഇവിടെ ഉണ്ടല്ലോ എല്ലാം അവനോട് തന്നെ നേരിട്ട് അങ്ങ് ചോദിച്ചോ.... എന്നായിരുന്നു മറുപടി "
എന്നാ നിങ്ങൾ അവനെ വിളിക്കി "
എന്താ അളിയാ.. വിളിച്ചത്
നിന്റെ വിവാഹകാര്യം സംസാരിക്കാൻ വേണ്ടിയാ...
വിവാഹോ....?
എന്താ നീ അങ്ങനെ ഒരു വാക്ക് കേട്ടിട്ടില്ലേ?
അളിയൻ എന്താ ഉദ്ദേശിച്ചത് ?
എന്താടാ നിനക്ക് മലയാളം മനസ്സിലാവില്ലേ...?
നിന്റെ വിവാഹം എത്ര പെട്ടന്ന് നടത്തണം അതാണ് ഞാനിവിടെ പറഞ്ഞത്
അതൊന്നും നടക്കില്ല അളിയാ...
നടക്കില്ലേ... എന്തുകൊണ്ട് നടക്കില്ല ?
ഒരു മൂന്ന് വർഷത്തേക്ക് എന്റെ വിവാഹ കാര്യം ആലോചിക്കുകയെ വേണ്ട "
എന്നാ ശരി നീ വിവാഹം കഴിക്കുന്നതും കഴിക്കാത്തതും നിന്റെ ഇഷ്ട്ടം
പക്ഷേ ഞാൻ ഒരു തീരുമാനമെടുക്കാൻ പോവുകയാണ്
ഞാനത് പറഞ്ഞപ്പോൾ ഉമ്മയും മകനും എന്റെ മുഖത്തേക്ക് തന്നെ നോക്കി
എന്താ അളിയന്റെ തീരുമാനം
നീയും ഉമ്മയും ഇവിടുന്ന് മാറി താമസിക്കണം അതും എത്ര പെട്ടന്ന്
എന്താ അളിയാ പെട്ടന്ന് ഇങ്ങനെ ഒരു തീരുമാനം...
പെട്ടന്ന് ഒന്നും അല്ല ഈ കാര്യം എപ്പോയോ പറയണമെന്ന് കരുതീതാ....
എന്നാൽ എനിക്കി അളിയനോട് ഒരു കാര്യം പറയാനുണ്ട് ""
( തുടരും....)
Muhammed Rafi 🖋
ആമിയ [ PART 9 ]
Muhammed Rafi 🖋
എന്താ നിനക്ക് പറയാനുള്ളത് ?
വല്ല ഉടായിപ്പുമാണ് നീ പറയാൻ പോവുന്നതങ്കിൽ എനിക്കി കേൾക്കണമെന്നില്ല.
ഹേയ് ഇത് ഉടായിപ്പൊന്നുമല്ല അളിയാ...
എന്നാ കാര്യം പറ...?
ഞാൻ ഗൾഫിൽ പോവാൻ പോകുവാ...?
ഗൾഫിലോ...?
അതെ.... അന്ന് എന്നെ ക്കൊണ്ട് പോയവർ തന്നെയാണ് എന്നെ വീണ്ടും വിളിച്ചത്
എന്നിട്ട് ഇതുവരെ നീ ഒന്നും എന്നോട് പറഞ്ഞില്ലല്ലോ പെട്ടന്ന് എവിടുന്ന് ഉണ്ടായി നിന്റെ ഗൾഫ് പോക്ക്
ഞാൻ പറയാൻ നിന്നതാ
പിന്നെ ഞാൻ കരുതി എന്തായാലും മോളുടെ ബർത്ത് ഡേ കഴിഞ്ഞിട്ട് പറയാമെന്ന്
എന്നിട്ട് എപ്പോഴാ നീ പോവുന്നത് ?
രണ്ട് മാസം കഴിഞ്ഞിട്ട്
രണ്ട് മാസമോ...?
അവൻ അടുത്ത മാസം വരുന്നുണ്ട് പിന്നെ അവൻ തിരിച്ചു പോവുമ്പോൾ ഞാനും അവനുകൂടി ഒരുമിച്ച് അങ്ങ് പോവും "
നിന്നെ വിശ്വസിക്കാമോ ?
നീ പറയുന്ന ഈ കാര്യങ്ങളല്ലാം സത്യം തന്നെയാണന്ന് എന്താ ഉറപ്പ് ?
അളിയന് ഞാൻ പറയുന്നത് വിശ്വാസം ആയില്ലങ്കിൽ ഞാൻ അവനെ വിളിച്ച് അളിയന്റെ കൈയിൽ ഫോൺ തരാം അളിയൻ തന്നെ അവനോട് സംസാരിച്ചോ
എന്താ മുന്ന ഇത്രക്ക് വിശ്വാസം ഇല്ലാതായോ നിനക്ക് അവനെ ?
ഞാൻ നിങ്ങളോട് സംസാരിക്കാൻ വന്നിട്ടില്ല ആവശ്യമില്ലാതെ നിങ്ങൾ എന്നെ കേറി ചൊറിയാൻ വരണ്ട ഞാൻ ചോദിച്ച ചോദ്യത്തിന് അവൻ എനിക്കി മറുപടി തന്നോളൂ
മുൻപ് നീ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ മുന്ന ഇപ്പോ ഓരോരുത്തരുടെ വാക്ക് കേട്ട് ഞങ്ങളോട് ഇറങ്ങി പോവാൻ വരെ പറഞ്ഞു...
നിങ്ങൾ ഈ ഓരോരുത്തർ എന്ന് ഉദ്ദേശിച്ചത് ആരെ ഉദ്ദേശിച്ചാണന്ന് എനിക്കി മനസ്സിലായി വെറുതെ കാര്യം അറിയാണ്ട് സംസാരിക്കാൻ നിൽക്കരുത് മനസ്സിലായോ
എന്റെ മോള് ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് ഇതൊന്നു കേൾക്കേണ്ടി വരില്ലായിരുന്നു..
ഓ.... തുടങ്ങിയല്ലോ തള്ള കള്ള കണ്ണീര് ഒഴുക്കാൻ...
ഇറങ്ങി പോവാൻ പറഞ്ഞിട്ടുണ്ടങ്കിൽ അത് നിങ്ങളെ കയ്യിലിരുപ്പുകൊണ്ട് തന്നെയാണ്
എന്തായാലും അളിയൻ ഒരു രണ്ട് വർഷം ഉമ്മാനെ സഹിക്കി അത് കഴിഞ്ഞാൽ ഞനൊരു വീട് വെച്ച് ഉമ്മാനെ അങ്ങോട്ട് കൊണ്ട് പോവാം ആദ്യം ഒരു വീട് ആവട്ടെ എന്നിട്ട് നോക്കാം കല്യാണം
മ്മ് ""
നിന്റെ തീരുമാനം അങ്ങിനെ ആണെങ്കിൽ അങ്ങിനെ ആവട്ടെ
പക്ഷേ നീ ഇപ്പോ പറഞ്ഞ വാക്കിന് എന്തെങ്കിലും മാറ്റം ഉണ്ടായാൽ അറിയാലോ നിനക്ക് എന്റെ സ്വഭാവം...
അറിയാം....
ഞാൻ ഇപ്പോ പറഞ്ഞ വാക്കിന് മാറ്റം ഉണ്ടാവില്ല എന്നെ അളിയന് വിശ്വസിക്കാം... ""
അങ്ങിനെ ആയാൽ നിനക്ക് കൊള്ളാം..."
===================
ഡാ.....നീ അവൻ പറഞ്ഞത് അങ്ങ് മുഴുവൻ വിശ്വസിച്ചോ...?
മുഴുവൻ അങ്ങ് വിശ്വസിച്ചിട്ടൊന്നുമില്ല ഒരു രണ്ട് മാസം നമുക്ക് നോക്കാം അത് കഴിഞ്ഞാൽ എനിക്കറിയാം എന്ത് ചെയ്യണമെന്ന്....
അവന്റെ മുഖത്തൊരു കള്ള ലക്ഷണമില്ലേ എനിക്കി എന്തോ അവൻ പറഞ്ഞത് ഒട്ടും വിശ്വസം വന്നിട്ടില്ല പിന്നെയുമല്ല അവന്റെ നോട്ടവും സംസാരവും ഒന്നും ശരിയല്ല കഴിയുന്നത് അവനെ എത്ര പെട്ടന്ന് നാട് കടത്തുന്നതാണ് നല്ലത്...
എന്താ നിനക്ക് അങ്ങിനെ തോന്നാൻ കാരണം അവൻ നിന്നോട് എന്തെങ്കിലും മോശമായി പെരുമാറിയോ ?
എന്നോട് മോശമായി പെരുമാറിയാൽ പിന്നെ അവന്റെ മയ്യത്ത് ആവും
പിന്നെ എന്താ നീ അങ്ങിനെ പറഞ്ഞത് ?
ഞാൻ ഇവിടെ വന്നതുമുതൽ ശ്രദ്ധിക്കുന്ന കാര്യമാണ്..
എന്ത് ?
നിന്റെ ആമി എവിടെങ്കിലും നിൽക്കുമ്പോയോ ഇരിക്കുമ്പോയോ അവൻ അവളെ തന്നെ ശ്രദ്ധിക്കുന്നത് പിന്നെ വൃത്തികെട്ട ഒരു നോട്ടവും...
ഹേയ് അങ്ങിനെ ഒന്നു ഉണ്ടാവില്ല അതെക്കെ നിന്റെ തോന്നലാണ്
അവളോട് അങ്ങിനെ മോശമായി പെരുമാറാനുള്ള ധൈര്യം ഒന്നും അവനില്ല കാരണം എന്റെ സ്വഭാവം അവന് നന്നായി അറിയുന്നതുകൊണ്ട്
അവളോട് മോശമായി പെരുമാറി എന്നല്ല പൊട്ടാ ഞാൻ പറഞ്ഞത് അവന്റെ നോട്ടം ശരിയല്ലന്നാണ് പറഞ്ഞത് "
എനി അവൻ അങ്ങിനെ അവളോട് മോശമായി പെരുമാറിയാൽ തന്നെ അവൾ എന്തായാലും നിന്നോട് പറയാതിരിക്കില്ലല്ലോ
അത് നീ പറഞ്ഞത് സത്യം ആണ് അങ്ങിനെ അവന്റെ ഭാഗത്ത് നിന്ന് മോശമായ നോട്ടമോ പെരുമാറ്റമോ ഉണ്ടായിട്ടുണ്ടങ്കിൽ അവൾ എന്നോട് പറയാതിരിക്കില്ല
എന്തായാലും വേണ്ടില്ല നീ ഒന്ന് അവനെ നന്നായി ശ്രദ്ധിച്ചോ...
=====================
ഇക്കാ....
.എന്താണ് മുത്തേ...
ഞാനൊരു കാര്യം ചോദിക്കട്ടെ ദേഷ്യം ആവുമോ ?
എന്താണ് ആദ്യം തന്നെ മുൻകൂർ ജാമ്യം എക്കെ എടുക്കുന്നത് വലിയ റിസ്ക് ഉള്ള കാര്യം വല്ലതുമാണോ ?
ഹേയ് അത്ര വലിയ കാര്യം ഒന്നുമല്ല.... എന്നാലും ഇക്കനോട് ചോദിക്കാനൊരു പേടി എനിക്കി
ഇജ്ജ് ചോദിക്കി മുത്തേ...
ഞാൻ രണ്ട് ദിവസം എന്റെ വീട്ടിൽ പോയി നിന്നോട്ടെ "
എന്തെ ഇപ്പോ പെട്ടന്ന് വീട്ടിൽ പോയി നിൽക്കാൻ ഒരാഗ്രഹം
ഒന്നുല്ല ഉപ്പാനെ കാണാൻ കൊതിയാവുന്നു ഉപ്പാക്ക് എന്തായാലും എന്നെ കാണാൻ വരാൻ പറ്റില്ലല്ലോ അതുകൊണ്ട് ഒരു രണ്ട് ദിവസം ഞങ്ങൾ അവിടെ പോയി നിന്നോട്ടെ "
ഞങ്ങളോ....?? ആരാ ഈ ഞങ്ങൾ
ഞാനും എന്റെ മോളും "
ഓഹോ കൊള്ളാലോ ഇപ്പോ ഉമ്മയും മോളും ഒന്നായി ഉപ്പ പുറത്തായി
ഉപ്പ അങ്ങിനെ പുറത്ത് ആവില്ല കട അടച്ച് കഴിഞ്ഞാൽ ഈ ഉപ്പാക്ക് അവിടേക്ക് വന്നാൽ പോരെ ?
പറ ഇക്കാ പൊയ്ക്കോട്ടേ ഞങ്ങൾ .
ഒരു രണ്ട് ദിവസകൂടി നീ ഒന്ന് ക്ഷമിക്കി അത് കഴിഞ്ഞ് നമുക്ക് പോവാം പോരെ ?
എന്തിനാ ഈ രണ്ട് ദിവസം നാളെ പോയാൽ എന്താ...
എന്താ നിനക്ക് നാളെ തന്നെ പോവണമെന്ന് ഇത്ര നിർബന്ധം
ഒന്നുല്ല ഞാൻ പോവുന്നില്ല പോരെ ?
ഹോ...അപ്പോയെക്കും എന്റെ മുത്ത് പിണങ്ങിയോ ?
വേണ്ട എന്നോട് മിണ്ടണ്ട ഞാൻ പോവുന്നില്ല....
അപ്പൊ ഇക്കാക്ക് സമാധാനം ആവുമല്ലോ വിവാഹം കഴിഞ്ഞതിനു ശേഷം ഒറ്റ തവണ പോലും ഞാൻ എന്റെ വീട്ടിൽ പോയി താമസിച്ചിട്ടില്ല ഇന്ന് ആദ്യമായിട്ടാ ഞാൻ ഇക്കനോട് വീട്ടിൽ പോവട്ടെ എന്ന് ചോദിച്ചത് അപ്പൊ ഇക്കാന്റെ വായിൽ നിന്ന് വയറ് നിറയെ കേട്ടു സന്തോഷം ആയി...
നീ എന്തല്ലാം മുത്തേ ഈ പറയുന്നത് ?
എന്നോട് മിണ്ടണ്ട...
പിണങ്ങല്ലേ ചക്കരെ നീയും മോളും ഇല്ലാതെ എനിക്കി പറ്റില്ലടി പെണ്ണേ അതുകൊണ്ടല്ലെ ഞാൻ പറഞ്ഞത്
ഞാൻ പറഞ്ഞില്ലേ ഇക്കനോട് കട അടച്ചിട്ട് വീട്ടിലേക്ക് വരാൻ
അതൊന്നും ശരിയാവില്ലടി..
ഈ സൗകര്യങ്ങളൊന്നും എന്റെ വീട്ടിൽ ഇല്ലാത്തത് കൊണ്ടാണോ ഇക്കാ വാരാത്തത് ഞങ്ങൾ പാവങ്ങളല്ലേ അപ്പൊ പിന്നെ അവിടെ വരുന്നത് ഇക്കാക്ക് മോശമല്ലേ അതുകൊണ്ടാവും അതൊന്നു ശരിയാവില്ലന്ന് പറഞ്ഞത്...
ദെ ഒറ്റ വീക്ക് വെച്ച് തരു ഞാൻ പിന്നെ ഇവിടെ കിടന്ന് മോങ്ങേണ്ടി വരു നീ
ഇതുവരെ എന്റെ കയ്യിലെ ചൂട് നീ അറിഞ്ഞിട്ടില്ല അറിയിക്കരുത് എന്നെകൊണ്ട്
വായിൽ തോന്നുന്നത് മുഴുവൻ വിളിച്ചു പറഞ്ഞാൽ ഞാൻ മിണ്ടാതെ എല്ലാം കേട്ടു നിൽക്കുമെന്ന് കരുതണ്ട നീ എന്റെ സ്വഭാവം ശരിക്കും നിനക്ക് അറിയില്ല...
നീ പോയിക്കോ നാളെ തന്നെ എനി അതിന്റെ പേരിൽ പിണങ്ങാൻ നിൽക്കണ്ട
എന്നിട്ട് നിനക്ക് ഇഷ്ട്ടമുള്ളപ്പോൾ എപ്പോഴായാലും വരാം
പക്ഷേ ഒരു കാര്യം മോളേ കൊണ്ട് പോവണ്ടാ നിനക്ക് ഒറ്റക്ക് പോവാൻ പറ്റുമെങ്കിൽ പോയിക്കോ ഞാൻ തടയില്ല
ഇക്കാ പറഞ്ഞത് ശരിയാ മോളേ കൊണ്ടുപോവാൻ എനിക്കി എന്താ അവകാശം അല്ലേ ?
ഉമ്മ പറഞ്ഞതുപോലെ ഉമ്മാക്ക് പകരമാവില്ലല്ലോ രണ്ടാനമ്മ അത് ഞാൻ ഓർത്തില്ല ഇക്കാ...
ഞാൻ അവളെ ഞാൻ പ്രസവിച്ചില്ലന്നെയുള്ളു പക്ഷേ എനിക്കി അവൾ എന്റെ സ്വന്തം മോളാണ് ആ അവകാശത്തിൽ പറഞ്ഞു പോയതാ ഞാൻ...
നീ എഴുതാപ്പുറം വായിക്കണ്ട ഞാൻ ആ ഉദ്ദേശത്തിൽ ഒന്നും പറഞ്ഞതല്ല നീ പറഞ്ഞ വാക്കുകൾ ഒന്നും എനിക്കിഷ്ട്ടമായില്ല അപ്പൊ ദേഷ്യം വന്നപ്പോൾ പറഞ്ഞു പോയതാ സോറി..."
പിറ്റേന്ന് പതിവുപോലെ രാവിലെ നമ്മളെ കെട്ടിയോള് ചായയുമായി വന്നപ്പോ പതിവുപോലെ മുഖത്തിന് ഒരു തെളിച്ചമില്ല
ഇന്നലത്തെ കാർമേഘം ഇതുവരെ തെളിഞ്ഞില്ലെന്ന് തോന്നുന്നു...ഞാൻ തെളിയിച്ചു കൊടുക്കാം വഴിയുണ്ട്
ചായ റൂമിൽ കൊണ്ടു വെച്ച് ഓടാൻ നിന്ന അവളെ പിടിച്ച് ഞാൻ ബെഡിലെകിട്ടും "
എന്താടി ഈ മോന്ത ഇങ്ങനെ ?
ഒന്നുല്ല...."
എന്താ ഒന്നുല്ലാത്തത് ഉള്ളത് എല്ലാം എവിടെ പോയി ഒരു രാത്രി കൊണ്ട് എല്ലാം പോയോ ?
അയ്യേ..... വൃത്തികേട് അല്ലാതെ ഈ വായിൽ നിന്ന് ഒന്നും വരില്ലേ ?
ഓഹോ അപ്പൊ സംസാരിക്കാനറിയാം നിനക്ക് പിന്നെ ഇന്നലെ രാത്രിയിൽ എന്തായിരുന്നു നിനക്ക്..?
എനിക്കല്ലല്ലോ ഇക്കാക്ക് അല്ലേ ജാഡ ഞാൻ വീട്ടിൽ പോവുന്ന കാര്യം ചോദിച്ചപ്പോ എന്നെ വഴക്ക് പറഞ്ഞില്ലേ മോളേ കൊണ്ട് പോവരുതന്ന് പറഞ്ഞില്ലേ ...
അത് ഇന്നലെ അല്ലേ അത് കഴിഞ്ഞില്ലേ എനി ഇന്നത്തെ കാര്യം പറ
എന്താ നിനക്ക് വീട്ടിൽ പോവണോ ?
വേണ്ട മതി പോയത് ഇന്നലത്തോടെ മതിയായി
നീ അങ്ങിനെ പറയല്ലേ മുത്തേ...
എനിക്കുണ്ട് ആഗ്രഹം എന്റെ ഭാര്യ വീട്ടിൽ പോവാൻ നീ ഇല്ലങ്കിൽ വേണ്ട ഞാനും എന്റെ മോളും ഇന്ന് വൈകിട്ട് എന്റെ ഭാര്യ വീട്ടിൽ പോവും..."
അത് പറഞ്ഞപ്പോൾ എന്തിനാടി ഈ ഒളികണ്ണിട്ട് ഒരു നോട്ടം
നേരെ നോക്കാൻ പാടില്ലേ നിനക്ക് ?
ഞാൻ പറഞ്ഞത് സത്യമാണ് നീ വരുന്നുണ്ടങ്കിൽ വൈകിട്ട് റെഡിയായി നിന്നോ...
ഇക്കാ ഇപ്പോ പറഞ്ഞത് സത്യം ആണോ
വീട്ടിൽ പോവുന്നു എന്ന് കേട്ടപ്പോൾ ബെഡിൽ നിന്ന് ചാടി എണീറ്റുകൊണ്ടായിരുന്നു ആ ചോദ്യം
അല്ല കള്ളം..."
സത്യം പറ ഇക്കാ വീട്ടിൽ പോവുന്നുണ്ടോ...?
അവളെ പിടിച്ച് ഭിത്തിയിലേക്ക് ചേർത്ത് നിർത്തികൊണ്ട് ഞാൻ പറഞ്ഞു ഇന്നലെ എന്നെ നീ പട്ടിണിക്കിട്ടില്ലേ.... അതിന് ഇപ്പോ ഒരു പരിഹാരം കാണിച്ചു തന്നാൽ നമുക്ക് ഇന്ന് തന്നെ വീട്ടിൽ പോവാം...
എന്താടി നോക്കുന്നത് ?
എന്താ പറ്റില്ലേ... പറ്റില്ലങ്കിൽ ഇന്നത്തെ യാത്ര മാറ്റി വെക്കാം ട്ടോ.. എനിക്കി കുഴപ്പം ഒന്നുല്ല
ഞാനത് പറഞ്ഞപ്പോ പെണ്ണ് ഒറ്റ കടിയായിരുന്നു കവിളിൽ തന്നെ ഹോ.... എന്തോന്ന് മൂർച്ചയാടി പെണ്ണേ നിന്റെ പല്ലിന് ഈർച്ച വാളിനേക്കാൾ മൂർച്ചയാണല്ലോ...
ഇതിന്റെ ബാക്കി ഞാൻ നിനക്കിട്ട് ഇപ്പോ തന്നെ തരാം ട്ടോ കാത്തിരുന്നോ....
=========================
ആഴ്ചകൾക്ക് ശേഷം
മോളെ ഉറക്കിയതിന് ശേഷം കുളിക്കാൻ വേണ്ടി ബാത്‌റൂമിലേക്ക് കയറിയതെയുള്ളു അപ്പോഴാ ബാത്‌റൂമിലെ ഡോറിൽ ആരോ തട്ടുന്നത് പോലെ അവൾക്ക് തോന്നിയത് പെട്ടന്ന് തന്നെ കുളി
കുളി കഴിഞ്ഞു
ബാത്‌റൂമിൽ നിന്ന് ഇറങ്ങിയതും അത് അജ്മൽന്റെ മുൻപിലേക്കായിരുന്നു
നീ ആണോ ഡോറിൽ തട്ടിയത് ?
നീ എന്താ ഇവിടെ ?
അവളെ ചോദ്യങ്ങൾക്കൊന്നും മറുപടി കൊടുക്കാതെ അവൻ അവളെ അടിമുടി നോക്കികൊണ്ടവൻ പറഞ്ഞു കുളിച്ചു വരുമ്പോൾ എന്ത് സുന്ദരിയാ ആമി നീ മനുഷ്യനെ കൊതിപ്പിക്കുന്ന സൗന്ദര്യം ആണല്ലോ പെണ്ണേ നിനക്ക്
നീ റൂമിൽ നിന്ന് ഇറങ്ങി പോവുന്നുണ്ടോ... നിന്നോട് ഞാൻ പറഞ്ഞില്ലേ ഞങ്ങളെ ബെഡ്‌റൂമിൽ കയരുതെന്ന്...
അത് എന്താ നിങ്ങളെ ബെഡ്‌റൂമിൽ നിധിയുണ്ടോ...?
നീ ഒന്ന് പുറത്ത് പോ പ്ലീസ്...
ദെ മോള് ഉറക്കമാ ശബ്ദം കേട്ടാൽ അവൾ ഉണരും നീ ഒന്ന് പോ.....
എനിക്കി നിന്നോട് ഒരു കാര്യം പറയാനുണ്ട് അത് കഴിഞ്ഞിട്ട് ഞാൻ റൂമിൽ നിന്ന് പോവാം
എനിക്കി ഒന്നും കേൾക്കണ്ട
അങ്ങിനെ പറഞ്ഞാൽ പറ്റില്ല നീ കേൾക്കണം കേട്ടെ പറ്റും..
ഞാനിപ്പോ കടയിൽ നിന്ന് ആരും കാണാതെ വന്നത് തന്നെ നിന്നോട് ഈ കാര്യം പറയാൻ വേണ്ടിയാ
കൂടുതൽ നീ വിളച്ചിൽ എടുത്താൽ അറിയാലോ ഇവിടെ ആരും ഇല്ല ചേച്ചി ജോലി കഴിഞ്ഞു വീട്ടിൽ പോയി ഉമ്മ ആണെങ്കിൽ മാമന്റെ വീട്ടിലും പോയി അതുകൊണ്ട് ഞാൻ പറയുന്നത് അങ്ങ് അനുസരിക്കുന്നതാ നിനക്ക് നല്ലത് "
നീ എന്തിനാ എന്റെ പിന്നാലെ നടന്ന് എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത് നിന്നോട് ഞാൻ എന്ത് തെറ്റ് ചെയ്തു..
നീ എന്നോട് ഒന്നും ചെയ്തില്ല പക്ഷേ നീ എന്നെ വല്ലാതെ മോഹിപ്പിക്കുന്നു എത്ര ദിവസമായന്ന് അറിയാമോ ഇതുപോലെ ഒരു ദിവസത്തിനു വേണ്ടി ഞാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നത്..."
ഇന്നാണ് എന്റെ ആ ആഗ്രഹം സഫലമായത്...
അതുകൊണ്ട് മോള് എതിരൊന്നു പറയാതെ ഞാൻ പറയുന്നത് അനുസരിക്കുന്നതാണ് നല്ലത്
പ്ലീസ് നീ ഒന്ന് റൂമിൽ നിന്ന് പോ ഇല്ലങ്കിൽ ഞാൻ തന്നെ എന്നെ എന്തെങ്കിലും ചെയ്യും
നീ എന്തിനാടി എന്നെ ഇങ്ങനെ പേടിക്കുന്നത് ഞാൻ നിന്നെ കൊല്ലാൻ പോവുക ഒന്നും അല്ലല്ലോ
ഇതിലും ഭേദം നീ എന്നെ കൊല്ലുന്നതാ....
നിന്നെ ഞാൻ കൊല്ലാനോ ഇത്ര നല്ല സുന്ദരിയായ മോളേ എങ്ങനെ എനിക്കി കൊല്ലാൻ പറ്റും....
എന്തൊരു മൊഞ്ചാണ് പെണ്ണേ.. നീ മനുഷ്യനെ കൊതിപ്പിക്കുന്ന വല്ലാത്തൊരു സ്മെല്ലും.... "
നീ എന്തിനാ പിന്നോട്ട് പിന്നോട്ട് പോവുന്നത്
എന്നെ വെറുതെ ഇങ്ങനെ മോഹിപ്പിക്കാതെ എന്റെ ആഗ്രഹം സാധിപ്പിച്ചു തരുന്നതാണ് നിനക്ക് നല്ലത്... ഒരേ ഒരു തവണ മാത്രം മതി പിന്നെ ഞാൻ നിന്നെ ശല്യം ചെയ്യില്ല
നിന്റെ ആഗ്രഹം നടക്കണമെങ്കിൽ ഈ ആമി മരിക്കണം അല്ലാതെ നിന്റെ ആഗ്രഹം നടക്കില്ല "
നിനക്ക് ഈ മരണം മാത്രമേ പറയാനുള്ളൊ...?
നിന്നെ ഞാൻ മരണത്തിനു വിട്ട് കൊടുത്താൽ അല്ലേ...
പോയിക്കോ നീ എന്റെ മുൻപിൽ നിന്ന് അല്ലങ്കിൽ നിന്നെ ഞാൻ കുത്തികീറും
അതും പറഞ്ഞുകൊണ്ടവൾ ബെഡിന് അടിയിൽ നിന്നും സ്വയം രക്ഷക്കായി ഒളിപ്പിച്ചു വെച്ച കത്തി എടുത്ത്
അവന്റെ നേരെ ആ കത്തി ചൂണ്ടി കൊണ്ടവൾ പറഞ്ഞു ഈ റൂമിൽ നിന്ന് നിനക്ക് പോവുന്നതാ നല്ലത് ഇല്ലങ്കിൽ ഒന്നെങ്കിൽ നീ അല്ലങ്കിൽ ഞാൻ ആരെങ്കിലും ഒരാളെ ഉണ്ടാവും.
ആഹാ അപ്പൊ നീ എല്ലാം കരുതി തന്നെയാണ് ലെ... എന്നാൽ പിന്നെ അതൊന്നു കണ്ടിട്ട് തന്നെ ബാക്കി കാര്യം എന്നെ കുത്തടി നിന്റെ ധൈര്യം ഒന്ന് ഞാൻ കാണട്ടെ അതും പറഞ്ഞുകൊണ്ടവൻ അവളെ അടുത്തേക്ക് അടുത്തേക്ക്..
വന്നു
ദെ അടുത്തേക്ക് വരണ്ട ഞാൻ കുത്തുമെന്ന് പറഞ്ഞാൽ കുത്തും....
അത്രക്ക് ധൈര്യമുള്ള പെണ്ണ് ആണെങ്കിൽ നീ എന്നെ ഒന്ന് കുത്തുന്നത് ഞാനൊന്ന് കാണട്ടെ എന്ന് പറഞ്ഞ് അവൻ അവളെ കൈയിൽ കയറിപിടിക്കലും പുറത്ത് ബെല്ല് അടിക്കലും ഒരുമിച്ചായിരിന്നും
( തുടരും....)
Muhammed Rafi 🖋
ആമിയ [ PART 10 ]
Muhammed Rafi 🖋
ഛെ.... നശിപ്പിച്ചു ഏത് നാശം പിടിച്ചവനെയാ ഈ സമയത്ത് കെട്ടി എടുത്തത് ?
എന്തായാലും നിന്റെ കെട്ടിയോന് അല്ല അത് എനിക്കി ഉറപ്പാ.... അവൻ അവിടെ തിരക്കിട്ട ജോലിയിലാണ് അത് കണ്ട് ഉറപ്പ് വരുത്തിയതിന് ശേഷമാ ഞാൻ ഇവിടേക്ക് വന്നത് ..
വല്ല പിച്ചക്കാരുമാവും അവർക്ക് എന്താന്ന് വെച്ചാൽ കൊടുത്ത് പറഞ്ഞ് വിട് ശല്യങ്ങൾ എന്നിട്ട് ആ വഴി മുങ്ങാതെ ഇങ്ങ് വന്നേക്കണം..
ഡീ...നീ എവിടേക്കാ ഇങ്ങനെ കുതറി ഓടുന്നത് ഞാൻ പറഞ്ഞതു വല്ലതും കേട്ടോ നീ മുഴുവൻ കേട്ടിട്ട് പോയിക്കോ
ദെ തിരിച്ച് ഈ റൂമിൽ നീ എത്തിയില്ലങ്കിൽ ദെ ഈ കട്ടിലിൽ കിടക്കുന്ന അവന്റെ പുന്നാര മോള് ഇല്ലേ അവളെ ജീവൻ ഞാനങ് എടുക്കും
പിന്നെ അറിയാലോ അതിന് കാരണക്കാരി നീ ഒറ്റഒരുത്തി മാത്രമാവും
അങ്ങിനെ ഒരു സീൻ ഉണ്ടാവാതിരിക്കണമെങ്കിൽ പുറത്ത് വന്നത് ആര് ആയാലും അവരെ എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിവാക്കാൻ നോക്ക് എന്നിട്ട് എന്റെ അരികിലേക്ക് വാ ഞാൻ ഇവിടെ തന്നെയുണ്ടാവും
എന്താടി നോക്കി പേടിപ്പിക്കുന്നത് പോയി ആ പിച്ചക്കാർക്ക് വല്ലതും കൊടുത്ത് ഒഴിവാക്കാൻ നോക്ക്..
മോള് അവന്റെ അരികിലുള്ളതാ അവൾക്ക് ആകെ പേടി ആ പരമനാറി മോളേ എന്തെങ്കിലും ചെയ്യുമോ എന്ന പേടിയോടെ തന്നെ അവൾ പോയി ഡോർ തുറന്ന്
ഇക്കാ ആവണേ എന്ന പ്രാർത്ഥനയോടെയാ അവൾ ഡോർ തുറന്നത്...
പക്ഷേ അവളെ പ്രതീക്ഷ തെറ്റി പോയി.. അത് ചേച്ചിയായിരുന്നു
ചേച്ചിന്റെ ഫോൺ ഇവിടെ വെച്ച് മറന്നു പോയി മോളേ...
അത് എടുക്കാൻ വന്നതാ ചേച്ചി എന്ന് പറഞ്ഞുകൊണ്ട് ചേച്ചി ഫോൺ എടുക്കാൻ വേണ്ടി അടുക്കളയിലേക്ക് പോയി
ഫോണെടുത്ത് പോവാൻ വേണ്ടി പുറത്തേക്കിറങ്ങിയ ചേച്ചി അവളുടെ മുഖം കണ്ടപ്പോൾ ചോദിച്ചു എന്താ മോളേ നിനക്ക് എന്തുപറ്റി നിന്റെ മുഖം എന്താ വല്ലാതെ..
അവളെ ഭയം കണ്ടിട്ടാവും ചേച്ചി അങ്ങിനെ ചോദിച്ചത് "
പിന്നെ അവൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല
ചേച്ചിയെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് ഉണ്ടായത് എല്ലാം അവൾ ചേച്ചിയോട് പറഞ്ഞു...
ചേച്ചി ഇക്കാനെ ഒന്ന് വിളിക്കാമോ കരച്ചിലോടെ അവൾ ചോദിച്ചു
അവൻ റൂമിൽ ഇരിപ്പുണ്ട് ചേച്ചി ഞാൻ അങ്ങോട്ട് ചെന്നില്ലങ്കിൽ അവൻ എന്റെ മോളേ....
മോള് കരയാതിരിക്കി ദെ ചേച്ചി മുന്നനെ വിളിക്കാം മോള് തന്നെ സംസാരിച്ചോ അവനോട്...
എന്താ ചേച്ചി... ,?
ഇത് ചേച്ചിയല്ല ഞാനാ ആമി
എന്താ ആമി നീ എന്തിനാ കരയുന്നത് ഇത് എന്താ നീ ചേച്ചിയുടെ ഫോണിൽ വിളിക്കുന്നത് ?
ഇക്ക ഒന്ന് വേഗം വീട്ടിലേക്ക് വാ...."
എന്താ കാര്യം പറ ?
അത് പറയാൻ എനിക്കി പറ്റില്ല ഇക്കാ. ഇക്കാ ഒന്ന് വേഗം വീട്ടിൽ വാ..
നീ കരയല്ലേ ഞാൻ ദാ ഇപ്പോ വരാം..."
എന്തായാലും അവൻ ഇപ്പോ വരുമല്ലോ അതുകൊണ്ട് മോള് റൂമിലേക്ക് പോയിക്കോ..
എനിക്കി പേടിയാ ചേച്ചി...
നീ പോയില്ലങ്കിൽ അവന് സംശയം ആവും... തന്നെയുമല്ല ആ കൊച്ച് റൂമിലുള്ളതാ ആ കാമഭ്രാന്തൻ ആ കൊച്ചിനെ എന്തെങ്കിലും ചെയ്യും മോള് വേഗം അവന്റെ അരികിലേക്ക് പോ..
ചേച്ചി ഇവിടെ ഉണ്ട് മോള് ധൈര്യമായി പോയിക്കോ...
ചേച്ചി പോവല്ലേ...
ഇല്ല മോളേ മോള് റൂമിലേക്ക് പോയിക്കോ ഇങ്ങനെ ഒര് അവസ്ഥയിൽ ചേച്ചി മോളേ തനിച്ചാക്കി പോവുമോ..."?
മനസ്സില്ലാമനസ്സോടെ അവൾ അവന്റെ അരികിലേക്ക് മെല്ലെ നടന്ന് നീങ്ങി...
ആഹാ വന്നല്ലോ അപ്പൊ എന്നെ അനുസരണയുണ്ട്
അവൾ അവന്റെ അരികിലേക്ക് തന്നെ തിരിച്ചു വന്ന സന്തോഷത്തോടെ അവൻ പറഞ്ഞു എന്തായാലും നീ വരുമെന്ന് എനിക്കറിയാം കാരണം ദെ ഈ സാധനം ഇവിടെ ഉണ്ടല്ലോ.. അപ്പൊ നീ എന്തായാലും വരാതിരിക്കില്ല
അപ്പൊ എങ്ങനെ... ഞാൻ പറഞ്ഞതുപോലെ എന്റെ ആഗ്രഹം അങ്ങ് സാധിപ്പിച്ചു തരുകയുല്ലേ.... എന്നെ ഇങ്ങനെ കൊതിപ്പിക്കാതെ പറയടി വെറുതെ എന്റെ ക്ഷമയെ പരീക്ഷിക്കരുത് "
നീ എന്താടി തിരയുന്നത് ആ കത്തി ആണെങ്കിൽ നീ തിരഞ്ഞിട്ട് കാര്യമില്ല.... കാരണം അത് എന്റെ കൈയിലുണ്ട് ദാ കണ്ടോ അവൻ കത്തി കാണിച്ചു കൊണ്ടവൻ പറഞ്ഞു
നീ എന്റെ ഇഷ്ട്ടത്തിന് എതിര് നിന്നാൽ പിന്നെ നീ ആവില്ല എന്റെ ഇര
കത്തി മോളേ നേരെ നീട്ടി കൊണ്ടവൻ പറഞ്ഞു ദെ ഈ കട്ടിലിൽ കിടക്കുന്ന എന്റെ പെങ്ങളുടെ മകളന്ന് പറയുന്ന ഈ സന്തതിയാവും
അതുകൊണ്ട് അനുസരണകേട് കാണിക്കാതെ.. എന്റെ സമയം കളയാതെ എന്റെ ആവശ്യം അങ്ങ് സന്തോഷത്തോടെ നിറവേറ്റി തരുന്നതാ നിനക്ക് നല്ലത്
എന്റെ മോളേ ഒന്ന് ചെയ്യരുത് ആ പാവത്തിനെ വെറുതെ വിട്ടേക്ക്.. നിനക്ക് വേണ്ടത് എന്നെയല്ലേ...
ആ അങ്ങിനെ വഴിക്കി വാ ഞാൻ പറയുന്നത് അങ്ങ് അനുസരിച്ചാൽ പിന്നെ നിനക്കും ബുദ്ധിമുട്ട് ഇല്ല എനിക്കും ബുദ്ധിമുട്ട് ഇല്ല എന്ന് പറഞ്ഞുകൊണ്ടവൻ അവളെ ബെഡിലേക്ക് ഒറ്റ തള്ളായിരുന്നു പേടികൊണ്ടവൾ വിറക്കാൻ തുടങ്ങി.... "
അവന്റെ ബലിഷ്ഠമായ കരങ്ങൾ അവളെ വരിഞ്ഞുമുറുക്കാൻ തുടങ്ങി അപ്പോയെക്കും ഡോറിൽ തട്ടുന്ന ശബ്ദം കേട്ടു
പിടച്ചിലോടെ അവൾ ബെഡിൽ നിന്ന് ചാടി എണീറ്റുകൊണ്ട് ഡോർ തുറക്കാൻ ഓടി....അപ്പോയെക്കും അവൻ അവളെ വീണ്ടും പിടിച്ച് ബെഡിലേക്കിട്ടും
മോനെ.... നീ ആ ഡോർ ചവിട്ടി തുറക്ക്
ഭഗവാനെ എന്റെ കുഞ്ഞുങ്ങൾക്ക് ആപത്തൊന്നും വരുത്തരുതേ എന്ന് ചേച്ചി കരച്ചിലോടെ പറയുന്നുണ്ടായിരുന്നു
ചേച്ചി പറഞ്ഞതുപോലെ തന്നെ ഡോർ ആഞ്ഞൊരു ചവിട്ട് ആയിരുന്നു ഞാൻ
ഡോർ തുറന്നപ്പോൾ ആ കാഴ്ച കണ്ട് ഞെട്ടിപോയി അവളെ രണ്ട് കൈകളും ബലമായി അമർത്തി പിടിച്ച് അവന്റെ മുഖം അവളെ മുഖത്തോട് അടുപ്പിക്കുന്നതാണ്
എന്നെ കണ്ടതും അവൻ നിന്ന് വിറക്കാൻ തുടങ്ങി
അവൻ എന്നെ ഇവിടെ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല
പരമനാറി നീ കളിച്ച് കളിച്ച് എന്റെ ബെഡ്‌റൂമിൽ എത്തിയോ....?
ദേഷ്യം അടക്കാൻ കഴിയാതെ അവനെ പിടിച്ച് ഒറ്റ തള്ളായിരുന്നു ആ തള്ളലിൽ അവൻ ചെന്ന് വീണത് അലമാരയുടെ മുകളിലേക്ക് ആണ് ആ വീഴ്ചയിൽ അവന്റെ തല ചെറുതായി ഒന്ന് പൊട്ടി അവിടുന്ന് പിടിച്ച് വലിച്ച് അവനെ നിലത്തിട്ട് ഷൂ ഇട്ട കാലുകൊണ്ട് തന്നെ മുഖം നോക്കി ഒറ്റ ചവിട്ടായിരുന്നു
ഇക്കാ വേണ്ട ഒന്നും ചെയ്യണ്ട
മിണ്ടരുത് നീ എന്ന് പറഞ്ഞുകൊണ്ട് അവളെ കരണം നോക്കി ഒറ്റ അടിയായിരുന്നു എന്നിട്ട് അവളെ പിടിച്ച് റൂമിന്റെ പുറത്തേക്കിട്ടും
എന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാവും മോള് എണീറ്റ് കരയാൻ തുടങ്ങി... വേഗം മോളേ എടുത്ത് ചേച്ചിന്റെ കൈയിലേക്ക് കൊടുത്തു. എന്നിട്ട് ഡോർ ഞാൻ ലോക്ക് ചെയ്തു
അളിയാ എന്നെ ഒന്നും ചെയ്യല്ലേ ഞാൻ മരിച്ചു പോവും അറിയാതെ പറ്റിപോയതാ ഞാൻ അളിയന്റെ കാല് പിടിക്കാം.... എനി എന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒന്നും ഉണ്ടാവില്ല മാപ്പ് അളിയാ മാപ്പ്
നിർത്തടാ...നായെ ഉമ്മാനെ പെങ്ങളെ തിരിച്ചറിയാത്ത കഴുതേ..... കലി അടക്കാൻ കഴിയാതെ വീണ്ടും വീണ്ടും അവനെ ഞാൻ അടിച്ച് അവസാനം തൂക്കി എടുത്ത് ഞാൻ പുറത്തേക്കിട്ട്
അവനെ കണ്ടപ്പോൾ പേടിയോടെ ചേച്ചിപറഞ്ഞു മോനെ വേണ്ടടാ മതി ആ പഹയൻ ചത്തുപോവും
ചേച്ചി എന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു മതി മോനെ ഇപ്പോ തന്നെ അവന് ആവശ്യത്തിലധികം കിട്ടി ഇനിയും നിന്റെ കൈകൊണ്ട് അവന് കിട്ടിയാൽ പിന്നെ ഇവിടെ കിടന്ന് ആ പഹയൻ ചത്ത് പോവും പിന്നെ മോന് തന്നെയാണ് ബുദ്ധിമുട്ട് അതുകൊണ്ട് മതി "
അവന്റെ വായിൽ നിന്നും മൂക്കിൽ നിന്നുമെല്ലാം ബ്ലഡ് വരുന്നുണ്ടായിരുന്നു ചെമ്മീൻ പോലെ തറയിൽ ചുരുണ്ടുകിടക്കുന്ന അവനെ ഒരിക്കൽ കൂടി എന്റെ ഷൂ ഇട്ട കാലുകൊണ്ട് ഒറ്റ ചവിട്ടായിരുന്നു....
അളിയാ എനി എന്നെ ഒന്ന് ചെയ്യരുത് മാപ്പ് എന്ന് പറഞ്ഞുകൊണ്ട് അവൻ എന്റെ നേരെ കൈകൂപ്പി
എനി നീ എന്റെ ഈ വീട്ടിൽ കാല് കുത്തിയാൽ നിന്റെ ശവം ആയിരിക്കും പിന്നെ
ഇറങ്ങി പോടാ.... കഴുവേറീടെ മോനെ എന്റെ കൺമുന്നിൽ പോലും നിന്നെ എനി കാണാൻ പാടില്ല കണ്ടാൽ....അന്ന് നിന്റെ മയ്യത്താണ് ഓർത്തോ..."
ഇന്ന് ഞാൻ നിന്നെ കൊല്ലാതെ വിട്ടത് എന്റെ മോളെ ഒരാളെ ഓർത്ത് മാത്രമാണ്.... അല്ലങ്കിൽ ഇന്ന് നിന്റെ മയ്യത്ത് ഞാൻ എടുത്തേനേ....
എണീറ്റ് പോടാ.... അവിടെ കിടന്ന് മോങ്ങാതെ...
അവന് എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റുന്നില്ല എങ്ങനെയോ നിരങ്ങി നിരങ്ങി പുറത്തേക്കിറങ്ങി എന്നെ തിരിഞ്ഞു നോക്കി കൊണ്ടവൻ ഓടി രക്ഷപെട്ടു... "
ഇക്കാ....
മിണ്ടരുത് നീ അല്ലങ്കിൽ തന്നെ കലിയിളകി നിൽക്കുവാ ഞാൻ
ഇന്ന് ഇവൻ ഇത്ര അധികാരത്തോടെ ബെഡ്റൂമിൽകയറിയിട്ടുണ്ടങ്കിൽ അതിന് കാരണക്കാരി നീ ഒറ്റ ഒരുത്തിയാ...
ഞാനോ.... ?
അല്ലടി ഈ ഞാൻ ദെ ഒറ്റ വീക്ക് വെച്ചു തരു ഞാൻ
എന്നെ കുറ്റപ്പെടുത്തല്ലേ ഇക്കാ...
മിണ്ടരുത് നീ.... ഞാൻ പറയുന്നത് മുഴുവൻ കേൾക്കാതെ ഒരക്ഷരം നീ മിണ്ടി പോവരുത് "
പെണ്ണ് നന്നല്ലങ്കിൽ ബെഡ്റൂമിൽ അല്ല ബാത്‌റൂമിൽ വരെ ഇവനെ പോലെയുള്ള ചെറ്റകൾ കയറി നിരങ്ങു..."
അവന്റെ ഭാഗത്ത് നിന്ന് ഒര് മോശമായ നോട്ടം അല്ലങ്കിൽ ഒരു വാക്കോ നിന്റെ നേരെ ഉണ്ടായിട്ടുണ്ടങ്കിൽ നീ എന്നോട് പറയണമായിരുന്നു അത് പറയാത്തത് കാരണമാണ് ഇന്ന് ഇവൻ ഇത്ര ധൈര്യത്തോടെ ബെഡ്റൂമിൽ എത്താൻ കാരണം ""
ഞാൻ പല പ്രാവശ്യം ഇക്കനോട് പറയണമെന്ന് കരുതിയതാ പക്ഷേ പേടിച്ചിട്ടാ ഇക്കാ...
അവളെ ഒടുക്കത്തെ ഒരു പേടി എന്നിട്ട് ഇപ്പോ എന്തായടി.... ഞാൻ തന്നെ വേണ്ടി വന്നില്ലേ
നിനക്ക് അവനെ നേരിടാൻ കഴിഞ്ഞോ ?
പെണ്ണ് എന്ന് പറഞ്ഞാൽ ആണിന്റെ കയ്യിലെ കളിപാവയാവരുത് പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ വേണം അല്ലങ്കിൽ ഇതാവും അവസ്ഥ... എല്ലാം കൈവിട്ട് പോയിട്ട് പിന്നെ കിടന്ന് ഇങ്ങനെ മോങ്ങിയിട്ട് കാര്യമില്ല...
നിന്നെപ്പോലെയുള്ള പെൺകുട്ടികളാണ് ഇവനെ പോലെയുള്ള ചെറ്റകൾക്ക് എന്ത് തെമ്മാടിത്തരം ചെയ്യാനും ധൈര്യം കൊടുക്കുന്നത്
മോശമായ വാക്ക് ഒരിക്കലേ പറയു പിന്നെ അവന് പറയാൻ മാത്രമല്ല ഒന്ന് നോക്കാൻ പോലും ധൈര്യമില്ലാത്ത രീതിയിൽ വേണം പ്രതികരിക്കാൻ അതാവണം പെണ്ണ്
എല്ലാം കഴിഞ്ഞിട്ട് ഇങ്ങനെ മോങ്ങി നിന്നിട്ട് കാര്യമില്ല..
ചേച്ചി ഇപ്പോ ഫോൺ എടുക്കാൻ വന്നില്ലായിരുന്നുങ്കിൽ എന്തായിരുന്നു അവസ്ഥ ഒന്ന് ഓർത്ത് നോക്കടി... എന്നിട്ട് കിടന്ന് മോങ്ങിക്കോ...."
എന്തായാലും അവന്റെ ശല്യം കഴിഞ്ഞല്ലോ മോനെ.... ദൈവമായിട്ടാ എന്റെ ഈ ഫോൺ എനിക്കി ഇവിടെ വെച്ച് പോവാൻ തോന്നിയത്...
അവന്റെ ശല്യം അങ്ങിനെ പൂർണമായി കഴിഞ്ഞന്ന് പറയാൻ പറ്റില്ല ചേച്ചി അവൻ ആള് പരമ നാറിയാ.. ഇനിയും അവൻ വരാൻ ചാൻസ് ഉണ്ട് പക്ഷേ അവനെ പൂട്ടാനുള്ള ഒരു വഴി ഇന്ന് എനിക്കി തുറന്ന് കിട്ടിയിട്ടുണ്ട്
അത് എന്താ മോനെ...?
ആയിട്ടില്ല ചേച്ചി എല്ലാം ഞാൻ പറയുന്നുണ്ട്... അവസരം ഉടനെ തന്നെ വരും
എന്തായാലും അവന് നല്ല മുട്ടൻ പണി തന്നെയാണ് വരാൻ പോവുന്നത് "
അവന്റെ തള്ള എന്തായാലും ഇവിടെ ഇല്ലാത്തത് ഭാഗ്യം ഇല്ലങ്കിൽ തള്ളക്കും കിട്ടിയേനെ എന്നോട്..."
എന്നാ ഞാൻ പോട്ടെ മോനെ..
മ്മ് ചേച്ചി പോയിക്കോ ഞാനും പോകുവാ
ഇക്കാ...പോവല്ലേ
വേണ്ടെടി ഞാൻ നിനക്ക് ഇവിടെ കാവലിരിക്കാം ഇതുവരെ എന്റെ കയ്യിലെ ചൂട് നീ അറിഞ്ഞിട്ടില്ലായിരുന്നു അതുകൊണ്ടാണ് കാര്യങ്ങൾ ഇവിടെ വരെ ആയത് എന്നെ ദേഷ്യം പിടിപ്പിക്കാതെ എന്റെ കണ്ണിന്റെ മുൻപിൽ നിന്ന് പോയിക്കോ ഇല്ലങ്കിൽ ഇനിയും കിട്ടും നിനക്ക്.. "
അത് കേട്ടിട്ടാവണം കരഞ്ഞുകൊണ്ട് റൂമിലേക്ക് പോയി "
ഡീ.... ഒന്ന് അവിടെ നിന്നേ
നീ ഡോർ ലോക്ക് ചെയ്യാറില്ലേ ??
നിന്നോട് ഞാൻ ചോദിച്ചത് കേട്ടില്ലേ മോങ്ങാതെ കാര്യം പറയടി
ഞാൻ മുൻപിലെ ഡോർ ലോക്ക് ചെയ്താ..
പിന്നെ എങ്ങനെ അവൻ ഇവിടെ വീടിന്റെ അകത്ത് എത്തി
അവൻ അടുക്കള വശത്ത് കൂടി കയറിയതാ അത് ലോക്ക് ചെയ്തില്ലായിരുന്നു ഞാൻ കരുതി ചേച്ചി ലോക്ക് ചെയ്തിട്ടുണ്ടാവുമെന്ന്..
ഇത് എത്രാമത്തെ തവണയാ അവൻ ബെഡ്‌റൂമിൽ വരുന്നത്
ആദ്യമായിട്ടാ..ഇക്കാ
മിണ്ടരുത് നീ വെട്ടി അരിയും ഞാൻ ആദ്യമായിട്ടാണ് പോലും
അന്ന് മോളുടെ തല എങ്ങനെയാ ഭിത്തിയിൽ ഇടിച്ചത് പറയടി മോങ്ങാതെ..
ഇവൻ നിന്നെ കയറി പിടിക്കാൻ വന്നിട്ടല്ലേ ദെ ഞാൻ ചോദിച്ചതിന് മറുപടി കിട്ടിയില്ലങ്കിൽ നേരെത്തെ കിട്ടിയതിന്റെ ബാക്കി ഇനിയും കിട്ടും അതുകൊണ്ട് വായ തുറന്ന് പറഞ്ഞോ..
ആണോ അല്ലയോ അത് അറിഞ്ഞാൽ മതി എനിക്കി
ആണ്....
എന്നെ ഒന്നും ചെയ്യല്ലേ ഇക്കാ എന്ന് പറഞ്ഞുകൊണ്ട് എന്റെ നേരെ കൈകൂപ്പി പിടിച്ചു
ഞാനിതെല്ലാം ഇക്കനോട് പറയണമെന്ന് കരുതിതാ. അവൻ പറഞ്ഞു ഇത് എല്ലാം ഞാൻ ഇക്കനോട് പറഞ്ഞാൽ ഇക്കാനെ അവൻ കൊന്നുകളയുമെന്ന് ഇക്കാക്ക് എന്തെങ്കിലും പറ്റുമെന്ന് പേടിച്ചിട്ടാ ഇക്കാ ഞാൻ ഒന്നും പറയാതിരുന്നത് ഈ കാരണം കൊണ്ട് എന്നെ വെറുക്കല്ലേ ഇക്കാ.
കഷ്ട്ടം തന്നെ ഇങ്ങനെ ഒരു മണ്ടിയായി പോയല്ലോ നീ
എന്നെ കണ്ടാൽ അവൻ മൂത്രമൊഴിക്കും അങ്ങിനെയുള്ള അവനാണോ എന്നെ കൊല്ലാൻ പോവുന്നത്
നിന്റെ ഈ പേടിയാണ് അവൻ മുതലെടുത്തത് ഇനിയെങ്കിലും എല്ലാം തുറന്ന് പറയാനുള്ള ധൈര്യം കാണിക്കി എന്റെ ആമി ഇങ്ങനെ ഒരു തൊട്ടാവാടി ആവല്ലേ..."
ഇത് എന്താ ആമി ഒരു കത്തി ബെഡിൽ ഒരു കത്തി കണ്ടപ്പോഴാണ് അത് എടുത്ത് ഞാൻ അവളോട് ചോദിച്ചത്
അത്.... ഇത് ഇവിടെയുള്ള കത്തിയാണല്ലോ ഇത് എങ്ങനെ ഇവിടെ എത്തി...
പറയടി..."
അവനെ കുത്താൻ വേണ്ടി എടുത്തതാ
ഓഹോ അപ്പൊ അവനെ ഈ കത്തികൊണ്ട് കുത്താനുള്ള ധൈര്യമെക്കെ നിനക്കുണ്ട്
ഇന്ന് അവനെ കുത്താനുള്ള ധൈര്യം നീ കാണിച്ചില്ലേ...
ആ ധൈര്യം എന്നോട് എല്ലാം തുറന്ന് പറയാൻ കാണിച്ചുരുന്നെങ്കിൽ ഇന്ന് ഇപ്പോ ഇവിടെ ഇങ്ങനെ ഒരു സീൻ ഉണ്ടാവില്ലായിരുന്നു..
സോറി ഇക്കാ ഞാൻ ഇക്കാന്റെ കാല് പിടിക്കാം എനി എന്നെ കുറ്റപ്പെടുത്തല്ലേ എന്ന് പറഞ്ഞ് പെണ്ണ് എന്റെ കാലിലേക്ക് വീണു...""
എന്താ ആമി ഇത് എഴുന്നേൽക്ക്... ദേഷ്യം സഹിക്കാൻ വയ്യാതെ പറഞ്ഞു പോയതാ സാരമില്ല
നീ മോളേ ഇങ്ങ് താ എന്നിട്ട് ആ തറ ഒന്ന് തുടച്ചെ ആ പഹയന്റെ ബ്ലഡ് മുഴുവൻ തറയിൽ ആയിട്ടുണ്ട്...."
ഇക്കാ എനി കടയിലേക്ക് തന്നെ പോവുന്നുണ്ടോ ?
എന്തേയ് ?
പോവാതിരിക്കാൻ പറ്റുമോ ?
പറ്റില്ല എനിക്കി പോവണം നിന്റെ കരച്ചിൽ കേട്ട് എല്ലാം അവിടെ ഇട്ട് ഓടിയതാണ് അത് എല്ലാം ഒന്ന് ക്ലിയർ ചെയ്തു വരാം ഞാൻ
പേടിക്കണ്ട എനി അവൻ വരില്ല
ഒറ്റക്ക് ഇവിടെ നിൽക്കാൻ എനിക്കി പേടിയാവുന്നു ഇക്കാ
ഇച്ചിരി പേടി നിനക്ക് നല്ലതാ... ഇനി മുൻപോട്ടുള്ള നമ്മുടെ ജീവിതത്തിന്... "
എന്തിനാ എന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് ഞാൻ മനഃപൂർവം ചെയ്തതല്ലല്ലോ ഒന്നും ഇക്കാ...."
മതി നിർത്തിക്കോ പറഞ്ഞകാര്യം തന്നെ ഒരായിരം വട്ടം പറയണ്ട... "
ഞാൻ പോയിട്ട് ഉടനെ തന്നെ വരാം ഡോർ എല്ലാം ലോക്ക് ചെയ്തേക്ക് ആര് ബെല്ല് അടിച്ചാലും ജനൽ വഴി പുറത്തേക്ക് നോക്കണം പരിചയമുള്ളവർ ആണെങ്കിൽ മാത്രം ഡോർ തുറന്നാൽ മതി അല്ലാതെ ചാടി കേറി ഡോർ തുറന്ന് കൊടുക്കാൻ പോവണ്ടാ..."മനസ്സിലായോ ?
ഉം... ""
========================
പതിവുപോലെ കട അടച്ച് വരുമ്പോൾ സമയം ഒരുപാട് വൈകിപോയി നേരെത്തെ വരണമെന്ന് കരുതിയതാ...പക്ഷേ തിരക്ക് കാരണം ഒന്ന് നിന്ന് തിരിയാൻ പോലും സമയം കിട്ടിയില്ല... അതുകൊണ്ട് തന്നെ വിചാരിച്ച ടൈമിൽ എത്താനും പറ്റിയില്ല
പെണ്ണ് ആണെങ്കിൽ ഇപ്പോ പേടിച്ച് ഇരിക്കുന്നുണ്ടാവും സാധാരണ ഞാൻ വരുമ്പോൾ ഉമ്മറത്ത് നിൽപ്പ് പതിവാ ഇന്ന് ഇത് എവിടെ പോയി പേടിച്ച് റൂമിൽ തന്നെ ഇരുന്ന് കാണും "
ബൈക്ക് പോർച്ചിൽ കയറ്റി ഇട്ട ശേഷം വേഗം പോയി ബെല്ല് അടിച്ചു
ബെല്ല് അടിച്ച് പത്ത് മിനിറ്റ് കഴിഞ്ഞിട്ടും അവളെ പുറത്തേക്ക് കാണുന്നില്ല...
ഈ പെണ്ണ് എവിടെ പോയി
വീണ്ടും ബെല്ല് അടിച്ചു നോക്കി ...
അപ്പോഴാ...ജനലിന്റെ അരികിൽ ഒരു കുഞ്ഞ് നിഴൽ പോലെ ഞാൻ കണ്ടത് വേറെ ആരും അല്ല എന്റെ മോള് തന്നെ
വന്നത് ഞാനാണന്ന് പുള്ളിക്കാരിക്കി മനസ്സിലായിട്ടുണ്ട് അതുകൊണ്ടാണ് അവിടെ വന്ന് നിൽക്കുന്നത് തുറക്കാൻ നിവൃത്തിയില്ലല്ലോ അല്ലങ്കിൽ എപ്പോയെ പുറത്ത് എത്തിയേനെ....
ഈ പെണ്ണ് ഇത് എവിടെ പോയി ?
ഫോണിലേക്ക് ഒന്ന് വിളിച്ചു നോക്കാം എനി ഉറങ്ങി പോയോ എന്ന് അറിയില്ലല്ലോ
ഫോൺ എടുത്ത് വിളിക്കാൻ പോവുമ്പോയേക്കും അവൾ ഡോർ തുറക്കുന്ന ശബ്ദം കേട്ടു ഡോർ തുറക്കലും അവൾ കുഴഞ്ഞ് എന്റെ കൈകളിലേക്ക് വീഴലും ഒരുമിച്ചായിരുന്നു
( തുടരും......)
Muhammed Rafi 🖋
💕 *കഥകളുടെ💓 ലോകം💔 ✒ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 9544309077എന്ന നമ്പറിൽ മെസ്സേജ് അയക്കുക*
ആമിയ - [ PART - 12 ]
Muhammed Rafi 🖋
പടച്ചോനെ നീ ആയിരുന്നോ...?
സോറി ആഷി ഞാൻ കരുതി...
വേണ്ട പറയണ്ട കരുതിയത് ആരെയാണന്ന് എനിക്കി മനസ്സിലായി
എന്നാലും ഇത് എന്തൊരു പിടുത്തം ആണ് മാഷേ ഒന്ന് മയത്തിൽ എക്കെ പിടിക്കണ്ടേ
ഒന്ന് മെല്ലെ പറയടി കാന്താരി നിന്റെ ഇത്താ കേൾക്കണ്ട
അള്ളാ ന്റെ പടച്ചോനെ പറഞ്ഞു നാക്ക് എടുത്തില്ല അതാ അടുക്കളയിൽ നാഗവല്ലി പോലെ നിൽക്കുന്നു അപ്പൊ ഇവള് കണ്ടോ ?
എന്നാൽ ഇന്ന് എന്റെ കാര്യം പോക്കാ..
മെല്ലെ പോയി സോപ്പ് ഇട്ടാലോ ഏൽക്കുമോ... എന്തായാലും നോക്കട്ടെ "
നീ ഇവിടെ ഇരിക്കി ഇപ്പോ വരാം ട്ടോ നിന്റെ ഇത്താനെ ഒന്ന് സോപ്പ് ഇടട്ടെ
ഹാ എന്ത് പോക്കാ മാഷേ നിങ്ങൾ ഇവിടിരിക്കി അവൾ ഇങ്ങ് വന്നോളൂ
ഉവ്വ് ഇപ്പോ വന്നത് തന്നെ "
ഇപ്പോ വരാടി ഇല്ലങ്കിൽ ഞാൻ പട്ടിണിയായി പോവും
പട്ടിണിയോ...??
അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല കാരണം നീ കുട്ടിയാ...
ആമി.... നീ ഒരു കാപ്പി ഇടാൻ പോയിട്ട് സമയം എത്രയായി..
ഇന്ന് കാപ്പി കിട്ടുമോ..?
ഇല്ല നിങ്ങൾക്ക് ഇന്ന് കാപ്പി ഇല്ല ദെ കണ്ടോ നിങ്ങൾക്ക് ഉണ്ടാക്കിയ കാപ്പിയാണ് ഇത് ഇത് ഞാൻ ഇവിടെ കളയാൻ പോവാ
ഹാ ചതിക്കല്ലേ മുത്തേ നീ ആ കാപ്പി ഇങ്ങ് താ നീ എന്റെ മുത്തല്ലേടി
വേണ്ട പഞ്ചാര വർത്തമാനവുമായി വരണ്ട നിങ്ങൾ എന്റെ അടുത്ത്
പിന്നെ ഞാൻ ആരെ അടുത്ത് പോവും
പോയി നോക്ക് ആരെങ്കിലും കിട്ടും
ഈ പെണ്ണിന് ഇത് എന്തുപറ്റി ?
ഓഹോ അപ്പൊ ഒന്നും അറിയില്ല ലെ
നീ പറയാതെ എനിക്കി എങ്ങനെ അറിയാനാ..."
ഞാൻ കണ്ടു നേരത്തെ
നീ എന്തോന്ന് കണ്ടു "
അവളെ പിടിച്ച് നിങ്ങളെ മടിയിലേക്ക് ഇട്ടത്
ശോ അതാണോ കാര്യം
നീ ആണന്ന് കരുതിയിട്ടല്ലേ മുത്തേ "
അടുക്കളയിൽ ഉള്ള ഞാൻ എങ്ങനെയാ പെട്ടന്ന് അവിടെ എത്തുന്നത് അത് ചിന്തിക്കാൻ പോലും കഴിവ് ഇല്ലാതായോ നിങ്ങൾക്ക്
നീ അല്ലാതെ ഇവിടെ വേറെ ആരും ഇല്ലല്ലോ ഇവള് വന്നത് എനിക്കറിയുമോ എന്നാ പിന്നെ നീ എന്നെ വിളിച്ചപ്പോൾ നിനക്ക് പറയാമായിരുന്നില്ലേ
ഞാൻ ഇക്കനോട് പറഞ്ഞതല്ലേ ഇക്കാക്ക് ഒരു സർപ്രൈസ് ഉണ്ടന്ന്
അത് ഇവളായിരുന്നോ ?
പിന്നെ ഇക്കാ എന്താ കരുതിയത് ?
ശോ വെറുതെ ഞാൻ കൊതിച്ചു ഞാൻ കരുതി... ജൂനിയർ മുന്ന വരാൻ പോവാണന്ന്
അപ്പൊ നീ എന്നോട് പച്ചമാങ്ങ വാങ്ങാൻ പറഞ്ഞില്ലേ
അത് അച്ചാർ ഉണ്ടാക്കാൻ വേണ്ടിയാ ആഷി നന്നായി അച്ചാർ ഉണ്ടാക്കും അതിന് വേണ്ടി പറഞ്ഞതാ
ഓ...നിന്റെ ഒടുക്കത്തെ ഒരു അച്ചാർ
വെറുതെ മനുഷ്യൻ ഇങ്ങനെ സ്വപ്നങ്ങൾ നെയ്തു കൂട്ടുന്നു എന്നല്ലാതെ ഒന്നും നടക്കുന്നില്ലല്ലോ എന്റെ പടച്ചോനെ....
നീ ആ കാപ്പി ഇങ്ങ് താ മുത്തേ
ഇല്ല കാപ്പി ഞാൻ തരില്ല ഇന്ന് ഒരുദിവസം കാപ്പി കുടിച്ചില്ലങ്കിൽ എന്താവുമെന്ന് അറിയാലോ
ഇന്ന് നിങ്ങൾക്ക് ഒന്നും തരില്ല നോക്കിക്കോ
പടച്ചോനെ അപ്പൊ ഞാൻ ഇന്ന് എല്ലാംകൊണ്ടും പട്ടിണിയായോ
ഇന്ന് മാത്രം അല്ല എനി കുറെ ദിവസത്തേക്ക് പട്ടിണി തന്നെയാണ് നോക്കിക്കോ
അങ്ങിനെ പറയല്ലേ അപ്പൊ നമ്മളെ ജൂനിയർ മുന്നന്റെ കാര്യം....?
ഒലക്ക ആണ് ജൂനിയർ മുന്നന്റെ കാര്യവും പറഞ്ഞ് എന്റെ അരികിലേക്ക് അങ്ങ് വാ
എന്നും പറഞ്ഞുകൊണ്ട് പെണ്ണ് ഭദ്രകാളിയെ പോലെ തുള്ളികൊണ്ട് റൂമിലേക്ക് പോയി...
ഇത് വല്ലാത്തൊരു സാധനം ആണല്ലോ....
എന്താ മാഷേ കാപ്പി കിട്ടിയില്ലേ അവൾ നല്ല പിണക്കത്തിലാണന്ന് തോന്നുന്നു
ഹേയ് അത്ര വലിയ പിണക്കം ഒന്നുല്ലടി അത് ഇപ്പോ അങ്ങ് മാറും
കാപ്പി ഞാൻ ഇട്ട് തന്നാൽ കുടിക്കുമോ ?
അത് എന്ത് ചോദ്യം ആണ് ആഷി നീ പോയി കാപ്പി ഇട് അങ്ങിനെ അവൾ തന്നെ വലിയ ആള് ആയാൽ ശരിയാവില്ലല്ലോ
ഒരു അഞ്ചു മിനിറ്റിനുള്ളിൽ തന്നെ നല്ല അടിപൊളി കാപ്പി എന്റെ മുൻപിൽ എത്തി
കുടിച്ചിട്ട് അഭിപ്രായം പറ എന്തായാലും ആമി ഉണ്ടാക്കുന്ന അത്ര രുചി ഒന്നും ഇല്ലങ്കിലും തൽക്കാലം അഡ്ജസ്റ്റ് ചെയ്യാം...
എന്താ മാഷേ അഭിപ്രായം പറ
മുഖസ്തുതി പറയുവാന്ന് കരുതണ്ട നല്ല അടിപൊളി കാപ്പി നിന്നെപ്പോലെ തന്നെ "
എന്നെ ആക്കിയതാ...ലെ
അല്ലടി ഞാൻ സത്യം പറഞ്ഞതാ എനിക്കി എന്തായാലും ഇഷ്ട്ടം ആയി
പിന്നെ വേറെ ഒരു കാര്യം പറയട്ടെ നിന്നോട് ഈ മാഷ് വിളി വേണ്ടാ ട്ടോ
അത് എന്താ മാഷേ അങ്ങിനെ വിളിച്ചാൽ
ദെ പിന്നെയും വിളിച്ചു ആ വിളി ഒഴിവാക്ക് എന്റെ ആഷി
പിന്നെ ഞാൻ എന്ത് വിളിക്കും ?
ഞാൻ നിന്റെ ആരാ ?
ഇത്തയുടെ ഭർത്താവ്..
അപ്പൊ എന്താ വിളിക്കുക ?
അളിയൻ എന്നോ
അയ്യേ ആ വിളി എനിക്കിഷ്ടം അല്ല
എന്നാ പിന്നെ ആമി വിളിക്കുന്നത് പോലെ തന്നെ ഞാനും വിളിച്ചോട്ടെ
പടച്ചോനെ അത് വേണോ...?
അത് കുഴപ്പമില്ല ഞാനും ഇക്കാ എന്ന് വിളിക്കാം "
അപ്പൊ എന്റെ കാര്യത്തിൽ ഒരു തീരുമാനമായി....
എന്താ ഇക്കാ ആലോചിക്കുന്നത് ?
ഹേയ് ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു പോയതാ മോളേ...."
പിന്നെ....ഞാൻ ഇവിടെ കുറച്ച് ദിവസം ഉണ്ടാവും ട്ടോ
അള്ളാ എന്നാ പിന്നെ കണക്കായി ഞാൻ എനി അങ്ങോട്ട് പട്ടിണി തന്നെയാവും..
ആണോ സന്തോഷം കമ്പനിക്കി ഒരാളായല്ലോ..
എന്നാ ഞാൻ കുളിച്ചു വരാം ട്ടോ നീ ഇവിടെ ഇരിക്കി അല്ലങ്കിൽ ടീവി കണ്ടോ..
ഇക്കോ.... കുളിച്ചു വേഗം വരില്ലേ ?
ഇല്ല ഞാൻ കുളി കഴിഞ്ഞ് ആ വഴി അങ്ങ് പോവും
അയ്യോടാ ചളി അടിക്കല്ലേ..
ഇവള് എന്നെ കൊണ്ടേ പോവുന്ന് തോന്നുന്നു...
എന്റെ കുളി കഴിഞ്ഞിട്ടും ഈ പെണ്ണ് എണീറ്റില്ലല്ലോ
ആമി.... ഒന്ന് എണീറ്റെ....
എന്നെകൊണ്ട് പറ്റില്ല...
അപ്പൊ ഭക്ഷണം വേണ്ടേ നിനക്ക് ?
വേണ്ടാ...
നിനക്ക് എന്താടി പറ്റിയത് ?
ഓ...അപ്പൊ ഒന്നും അറിയില്ല..ലെ
എന്റെ പൊന്നേ ഞാൻ മനഃപൂർവം അങ്ങിനെ ചെയ്തതാണോ നീ ആണന്ന് കരുതി ഒരു അബദ്ധം പറ്റി പോയതല്ലേ നീ ഒന്ന് ക്ഷമിക്കി മുത്തേ..
നീ ഒന്ന് എണീറ്റു വാ ആമി എനിക്കി വിശക്കുന്നു
എനിക്കി വിശപ്പില്ല...
നിനക്ക് വേണ്ടങ്കിൽ കഴിക്കണ്ട നീ എനിക്കി ഭക്ഷണം എടുത്ത് താ...
എന്നെകൊണ്ട് പറ്റില്ല തന്നെത്താൻ അങ്ങ് എടുത്ത് കഴിച്ചോ "
ഓഹോ അങ്ങിനെയാണോ..?
നീ ഭക്ഷണം എടുത്ത് തരില്ലന്ന് ഉറപ്പ് അല്ലേ...
അതെ ഉറപ്പാ
എന്നാ നിന്റെ അനിയത്തി ഇല്ലേ ഇവിടെ ഞാൻ അവളോട് പറഞ്ഞോളാം
അതാണല്ലോ നിങ്ങൾക്ക് ഇഷ്ട്ടവും
വെറുതെ എന്റെ കയ്യിലെ ചൂട് നീ അറിയണ്ട ട്ടോ
ജോലി കഴിഞ്ഞു ക്ഷീണിച്ചു വന്നപ്പോ ഒരു കാപ്പി ഇട്ട് തരാൻ പറഞ്ഞപ്പോൾ നിനക്ക് പറ്റിയില്ല
ഇപ്പോ ഭക്ഷണം എടുത്ത് തരാൻ പറഞ്ഞപ്പോ അതിനും നിനക്ക് പറ്റില്ല
എന്നാൽ പിന്നെ പറ്റുന്നവരോട് തന്നെ പറയട്ടെ
ചെല്ല് അവൾ ഊട്ടി തരും
വേണ്ടി വന്നാൽ അങ്ങിനെ ചെയ്യും കാണണോ നിനക്ക് വെറുതെ എന്നെ വാശി പിടിപ്പിക്കരുത് നീ ഒരു നിസാര കാര്യത്തിന് ആണ് നീ ഇങ്ങനെ കിടന്ന് തുള്ളുന്നത്..
നീ എനിക്കി ഭക്ഷണം എടുത്ത് തരണ്ട എനിമുതൽ അങ്ങിനെ തന്നെ ആവട്ടെ എനി അങ്ങോട്ടും... "
എന്താ മാഷേ ഉറക്കം ഒന്നും ഇല്ലേ ?
രാത്രി പുറത്തെ ചാരുകസാരയിൽ ഓരോന്ന് ആലോചിച്ചു കിടക്കുമ്പോഴാ ആഷി കുശലം പറഞ്ഞുകൊണ്ട് അരികിലേക്ക് വന്നത്
നീ ഉറങ്ങിയില്ലേ ആഷി ഇതുവരെ..?
ഇല്ല ഉറക്കം വന്നില്ല..
മാഷ് എന്താ ഉറങ്ങുന്നില്ലേ.... സോറി ഇക്കാ എന്താ ഉറങ്ങുന്നില്ലേ...?
നിനക്ക് ഈ മാഷ് വിളി തന്നെയാണല്ലോ വായിൽ വരുന്നത് "
അറിയാതെ വിളിച്ചു പോയതാ ഒന്ന് ക്ഷമിക്കി..
ആമി ഉറക്കം ആയോ ?
ഉറങ്ങി തോന്നുന്നു എന്താ അവളെ പിണക്കം ഇതുവരെ മാറിയില്ലേ..?
അത് പതിയെ അങ്ങ് മാറിക്കോളും ഇത് സ്ഥിരം ഉള്ളതാണ് "
ഞാനൊരു കാര്യം പറയട്ടെ ഇക്കനോട്
എന്ത് കാര്യം ?
പറയട്ടെ ദേഷ്യം ആവുമോ പറഞ്ഞാൽ
എനിക്കി എന്തിനാ നിന്നോട് ദേഷ്യം നീ പറഞ്ഞോ "
എന്നാൽ എനിക്കി നിങ്ങളെ ഭയങ്കര ഇഷ്ട്ടം ആണ്
ആഹാ അതാണോ കാര്യം..
എന്താ അത് നിസാരമാണോ...?
നിങ്ങൾ കരുതുന്ന ഇഷ്ട്ടം അല്ല എനിക്കി നിങ്ങളോട്
നീ എന്താ ആഷി ഈ പറയുന്നത് ?
ഞാൻ പറയുന്നത് മുഴുവൻ സത്യമാണ് കള്ളമില്ലാത്ത വാക്കുകൾ ഞാൻ മുഴുവൻ പറയട്ടെ എന്നിട്ട് നിങ്ങൾ മറുപടി പറഞ്ഞാൽ മതി
പല തവണ ഈ കാര്യം നിങ്ങളോട് പറയണമെന്ന് കരുതിയതാ...പക്ഷേ പറയാനുള്ള അവസരം ഇപ്പോഴാ കിട്ടിയത്
എന്താ ഇത്ര വലിയ കാര്യം ?
എല്ലാ ഞാൻ പറയാം..
അന്ന് നിങ്ങൾ പെണ്ണ് കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞ ആ ദിവസം....
ഓർമ്മയില്ലെ ആമിയെ പെണ്ണ് കാണാൻ വന്നത് ?
പിന്നെ നല്ല ഓർമ്മയുണ്ട് അത് മറക്കാൻ പറ്റില്ലല്ലോ
എന്നാൽ ആ കാര്യമാണ് എനി ഞാൻ പറയാൻ പോവുന്നത്
നിങ്ങൾ പെണ്ണ് കാണാൻ വരുന്ന ദിവസം ആമി നല്ല വാശിയിൽ തന്നെയായിരുന്നു അന്നവൾ ഭക്ഷണം കഴിച്ചില്ല കുളിക്കാൻ പറഞ്ഞിട്ട് കുളിച്ചില്ല നല്ല ഒരു ഡ്രസ്സ് ഇടാൻ പറഞ്ഞിട്ട് പോലും അവൾ കുട്ടാക്കിയില്ല കാരണം എന്താന്ന് അറിയോ നിങ്ങൾക്ക് നിങ്ങൾ ഒരു രണ്ടാംകെട്ട്കാരനായതുകൊണ്ട്
അന്ന് നിങ്ങളെ മുൻപിലേക്ക് വെള്ളവുമായി വരാൻ പോലും അവൾ മടിച്ചു തമാശ രൂപേണ ഞാൻ അവളോട് പറഞ്ഞു നിനക്ക് പറ്റില്ലങ്കിൽ നീ ഇങ്ങ് താ ഞാൻ കൊണ്ട് പോയി കൊടുക്കാമെന്ന്
പിന്നെ ഉമ്മ എങ്ങനെയോ പലതും പറഞ്ഞ് സോപ്പിട്ട് അവളെ നിങ്ങളെ മുൻപിലേക്ക് തള്ളി വിട്ടു...
നിങ്ങൾ അവളെ വന്ന് കണ്ട് പോയതിന് ശേഷം അവൾക്ക് ഈ ആലോചന വേണ്ടാന്ന് അവൾ ഉപ്പാനോട് തീർത്തു പറഞ്ഞു അവളെ സമ്മതമില്ലാതെ ഈ കല്യാണം നടത്തിയാൽ അവൾ മരിക്കുമെന്ന് വരെ ഉപ്പാനെ പറഞ്ഞ് അവൾ ഭീഷണി പെടുത്തി...
പ്രസവിക്കാതെ തന്നെ ഒരു കുഞ്ഞിന്റെ ഉമ്മയാവാൻ അവൾക്ക് താല്പര്യമില്ലന്ന് ഉപ്പയോടവൾ തീർത്ത് പറഞ്ഞു പാവം ഉപ്പ അത് ആലോചിച്ചു കുറെ ടെൻഷൻ ആയി..
അങ്ങിനെ എന്റെ മനസ്സിൽ മൊട്ടിട്ട ആഗ്രഹം ഞാൻ ഉപ്പാനോട് തുറന്ന് പറയാൻ തന്നെ തീരുമാനിച്ചു കുറച്ച് പേടി ഉണ്ടങ്കിലും ഉള്ളത് അങ്ങ് തുറന്ന് പറയാമെന്ന് തന്നെ കരുതി ഭക്ഷണം കഴിച്ച് കിടക്കാൻ പോവുന്ന ഉപ്പാന്റെ അരികിൽ പോയി ഞാൻ പറഞ്ഞു
ഉപ്പാ.... എനിക്കി ഉപ്പാനോട് ഒരു കാര്യം പറയാനുണ്ട്
എന്താ ആഷിമോളേ മോൾക്ക് പറയാനുള്ളത് ?
അത്.... ഞാൻ പറഞ്ഞാൽ ഉപ്പ എന്നെ വഴക്ക് പറയുമോ ?
ഞാൻ എന്തിനാ എന്റെ മോളേ വഴക്ക് പറയുന്നത് മോൾക്ക് എന്ത് വേണേലും ഉപ്പാനോട് തുറന്ന് പറയാലോ മോള് പറഞ്ഞോ എന്ത് കാര്യമായാലും...
ആമിക്കി ഈ വിവാഹത്തിന് താല്പര്യമില്ലാത്ത സ്ഥിതിക്കി ഈ ആലോചന വേണ്ടാന്ന് വെക്കണ്ട...ഉപ്പാ...
പിന്നെ...എന്ത് ചെയ്യും മോളേ
എനിക്കി സമ്മതമാണ് ഉപ്പ...ആ മോളുടെ ഉമ്മയാവാൻ എനിക്കി നൂറുവട്ടം സമ്മതമാ..."
മോളേ.... നീ എന്താ ഈ പറയുന്നത് ?
അവർ ഇന്ന് കണ്ടുപോയത് ആമിയെ ആണ് അല്ലാതെ നിന്നെയല്ലേ പിന്നെയുമല്ല മൂത്ത ആള് നിൽക്കെ ഇളയവളുടെ വിവാഹം നടത്തിയാൽ ആളുകൾ എന്ത് കരുതും മോളേ...
അത് കേട്ട് കൊണ്ടാണ് ആമി റൂമിലേക്ക് വന്നത്
ആഷി പറഞ്ഞത് സത്യം ആണ് ഉപ്പാ എനിക്കി എന്തായാലും ഈ ആലോചന വേണ്ടാ... അവൾക്ക് ഇഷ്ട്ടം ആണങ്കിൽ ഉപ്പ ഇത് അങ്ങ് നടത്തിക്കോ
മോളേ അവർ നിന്നെയല്ലേ കണ്ട് പോയത് ?
അതിന് എന്താ കുഴപ്പം എന്നേക്കാൾ ഭംഗി ഇവൾക്കില്ലേ അപ്പൊ എന്തായാലും അവർക്ക് ഇവളെ ഇഷ്ടപ്പെടാതിരിക്കില്ലല്ലോ .
പടച്ചോനെ ആകെ കൺഫ്യൂഷൻ ആയല്ലോ
ഉപ്പ എന്തിനാ ടെൻഷൻ ആവുന്നത് ആ ബ്രോക്കറെ വിളിച്ച് കാര്യം പറ... എനിക്കി താല്പര്യമില്ലന്ന് തന്നെ പറഞ്ഞോ
ഉപ്പാനോട് ആമി തീർത്ത് പറഞ്ഞു ഈ വിവാഹം അവൾക്ക് വേണ്ടന്ന്
എന്തായാലും ഇപ്പോ വേണ്ടാ ഞാൻ പിന്നെ വിളിച്ചോളാം...
അങ്ങിനെ അന്ന് രാത്രി നിങ്ങളെ ഫോണിലേക്ക് ഇഷ്ട്ടമാണന്ന് പറയാൻ വിളിച്ചത് ഈ ഞാനാ
അപ്പോ നിങ്ങൾ എന്നോട് ഇച്ചിരി ചൂടായി സംസാരിച്ചില്ലേ ആമിക്കി ഫോൺ കൊടുക്കെന്ന് പറഞ്ഞില്ലേ
പിന്നെ ആമിയായി സംസാരിച്ചതും ഞാൻ തന്നെയായിരുന്നു കാരണം അവൾക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യമില്ലന്ന് പറഞ്ഞു... ഞാൻ അവളോട് സമ്മതം ചോദിച്ചിട്ടാണ് ട്ടോ നിങ്ങളെ വിളിച്ചത്
പിന്നെ അവൾ എന്നോട് ചോദിക്കാൻ പറഞ്ഞു മോളേ ഉമ്മയാവാം ഒരു ഭാര്യ ആവാൻ സമയം വേണമെന്ന് പറഞ്ഞു നോക്ക് എന്ന് അപ്പോ തന്നെ ഈ ആലോചന അവർ വേണ്ടാന്ന് വെച്ചോളൂ എന്ന്
അവൾ പറഞ്ഞതുപോലെ തന്നെ ഞാൻ നിങ്ങളോട് പറഞ്ഞു ..
അവിടെയും നിങ്ങൾ ഞങ്ങളെ തോൽപ്പിച്ചു... ആ നിബന്ധനയും നിങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു
അപ്പൊയെല്ലാം നിങ്ങളോട് എനിക്കി ഇഷ്ട്ടം കൂടി കൂടി വരികയാണ് ഉണ്ടായത്
പിന്നെ അങ്ങോട്ടുള്ള എല്ലാം ദിവസങ്ങളിലും നമ്മൾ തമ്മിലായിരുന്നു സംസാരം...
പിറ്റേന്ന് തന്നെ കാര്യങ്ങൾ എല്ലാം ബ്രോക്കറോട് പറയാൻ വേണ്ടി ഉപ്പ അയാളെ വിളിച്ചപ്പോൾ അയാൾ കുറച്ച് ദൂരെയാണ് കുറച്ച് ദിവസം കഴിയും വരാൻ വന്നിട്ട് നേരിട്ട് സംസാരിക്കാമെന്ന് ഉപ്പാനോട് അയാൾ പറഞ്ഞു...
നിങ്ങൾ അവളെ വിളിച്ചാൽ അവൾ ഫോൺ എടുക്കില്ല അവൾക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യമില്ലന്ന് പറഞ്ഞ് അവൾ ഫോൺ എന്റെ കൈയിൽ തരും നീ സംസാരിച്ചോ എന്ന് പറഞ്ഞുകൊണ്ട്
അങ്ങിനെയാണ് നമ്മൾ തമ്മിൽ സംസാരിക്കാൻ തുടങ്ങിയത്..
സംസാരിക്കുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോയ നിമിഷങ്ങളായിരുന്നു കാരണം നിങ്ങളെ സ്നേഹമുള്ള ഓരോ വാക്കുകളും കേൾക്കുമ്പോൾ ഞാൻ ഞാൻ അല്ലാതായി പോവുകയായിരുന്നു..
ഒന്നും നിങ്ങൾ അറിയാതെ തന്നെ ഞാൻ നിങ്ങളെ സ്നേഹിക്കുകയായിരുന്നു എല്ലാം തുറന്ന് പറഞ്ഞാലോ എന്ന് പലവട്ടം ആലോചിച്ചു പിന്നെ കരുതി ഈ കാര്യം ഏറ്റെടുത്തത് ഉപ്പയും ബ്രോക്കറും അല്ലേ അവർ തന്നെ പറയട്ടെ എന്നിട്ട് നിങ്ങൾ അറിഞ്ഞാൽ മതി എന്ന്
കുറച്ച് ദിവസം കൊണ്ട് ഞാൻ എന്തോരം സ്വപ്നങ്ങൾ കണ്ടന്ന് അറിയോ മോളേ പറ്റി നമ്മളെ ഇനിയുള്ള ജീവിതത്തെ കുറിച്ച് അങ്ങിനെ ഒരുപാട് ഒരുപാട് സ്വപ്നങ്ങൾ ഞാൻ നെയ്തുകൂട്ടി
പക്ഷേ ആവശ്യമില്ലാത്ത സ്വപ്നങ്ങളാണ് ഞാൻ നെയ്തുകൂട്ടിയതന്ന് അറിയാൻ ഒരുപാട് വൈകി പോയി
പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ബ്രോക്കർ വീട്ടിൽ വന്നു..
കാര്യങ്ങൾ എല്ലാം ഉപ്പ ബ്രോക്കറോട് തുറന്ന് പറഞ്ഞു..
പക്ഷേ....അയാൾക്ക് അത് അംഗീകരിക്കാൻ കഴിഞ്ഞില്ല ആമിയെ ആണ് നിങ്ങൾക്ക് ഇഷ്ട്ടമായതെന്നും എനി അത് മാറ്റി പറയാൻ പറ്റില്ല എന്നായിരുന്നു അയാളുടെ മറുപടി
അവളെ മനസ്സ് മാറ്റി എടുക്കാൻ ബ്രോക്കർ എന്നെ തന്നെ ഏൽപ്പിച്ചു അവരോട് നമുക്ക് കല്യാണത്തിന് കുറച്ച് സാവകാശം ചോദിക്കാം അപ്പോയെക്കും അവളെ മനസ്സൊന്നു മാറുകയാണങ്കിലോ എന്നായിരുന്നു ബ്രോക്കറുടെ മറുപടി
പക്ഷേ നിങ്ങളോട് കല്യാണത്തിന് സാവകാശം ചോദിച്ചപ്പോൾ അതിന്റെ കാരണം നിങ്ങൾ ബ്രോക്കറോട് തിരക്കി
അതിന് ബ്രോക്കർ കണ്ട് പിടിച്ച വഴി പണത്തിന്റെ ബുദ്ധിമുട്ട് ആയിരുന്നു... ബ്രോക്കർ പറഞ്ഞത് സത്യം തന്നെയാണ് പണം ഞങ്ങൾക്കൊരു വില്ലൻ തന്നെയായിരുന്നു
പക്ഷേ അവിടെയും നിങ്ങൾ ഞങ്ങളെ തോല്പിച്ചു അവൾക്ക് വേണ്ട സ്വർണ്ണവും ഡ്രസ്സും എന്തിന് പറയാൻ കല്യാണചിലവ് വരെ നിങ്ങൾ ഏറ്റടുത്തും..."
അവിടെയാണ് ആമിന്റെ മനസ്സ് മാറിയത്
ഈ വിവാഹത്തിന് സമ്മതമാണന്ന് അവൾ ഉപ്പാനോട് പറഞ്ഞു
അതുവരെ ഈ വിവാഹത്തിന് ഇഷ്ട്ടമില്ലന്ന് പറഞ്ഞവൾ ഒറ്റ നിമിഷം കൊണ്ട് വാക്ക് മാറി
പക്ഷേ അവിടെ എന്റെ മനസ്സ് ആരും കണ്ടില്ല അല്ലങ്കിൽ കാണാൻ ശ്രമിച്ചില്ല എന്ന് പറയുന്നതാവും ശരി
അവൾക്ക് ഈ വിവാഹത്തിന് ഇഷ്ട്ടമില്ലന്ന് പറഞ്ഞിട്ടാ ഞാൻ സ്വപ്നങ്ങൾ നെയ്തു കൂട്ടിയത് ആ അവൾ തന്നെയാ എന്നെ ഓരോന്ന് പറഞ്ഞ് മോഹിപ്പിച്ചതും അവസാനം എന്റെ വേദന കാണാൻ ആരും ഉണ്ടായില്ല.. എന്നെ മോഹിപ്പിച്ച അവൾ പോലും എന്റെ വേദനകൾ കണ്ടില്ലന്ന് നടിച്ചു...
ആരും കാണാതെ എന്തോരം ഞാൻ കരഞ്ഞിട്ടുണ്ടന്ന് അറിയോ..
മരിക്കാൻ വരെ തോന്നി പോയി എനിക്കി അത്രക്ക് ഇഷ്ട്ടം ആയിരുന്നു എനിക്കി നിങ്ങളെ....
പിന്നെ നിങ്ങൾ ഫോൺ ചെയ്തപ്പോൾ എല്ലാം ഞാൻ തുറന്ന് പറയണമെന്ന് കരുതിയതാ....പിന്നെ എനിക്കി എന്തോ അതിന് പറ്റിയില്ല... ആമിക്കി ഒരു നല്ല ജീവിതം കിട്ടുകയാണങ്കിൽ കിട്ടട്ടെ എന്ന് കരുതി...
ഇപ്പോഴും ആ ഇഷ്ട്ടങ്ങൾ ഒന്നും എന്റെ മനസ്സിൽ നിന്ന് ഞാൻ എടുത്ത് കളഞ്ഞിട്ടില്ല...ഒരുപാട് ശ്രമിച്ചു പക്ഷേ പറ്റുന്നില്ല എനിക്കി
എന്താ ഇക്കാ ഒന്നും മിണ്ടാത്തത് ?
ഞാൻ എന്താടോ പറയേണ്ടത് എനിക്കി അറിയില്ല നിന്നോട് എന്താ പറയണ്ടതന്ന്
ഇത് ഒന്നും ഞാൻ അറിയാത്ത കാര്യങ്ങൾ അല്ലേ
അതെ... ഇത് ഒന്നും നിങ്ങൾക്ക് അറിയില്ല... ആരും നിങ്ങളോട് ഒന്നും പറഞ്ഞില്ലല്ലോ..."
ഇതിന്റെ പിന്നിൽ ഇങ്ങനെയെല്ലാം ഉണ്ടന്ന് ഇപ്പോഴാ ഞാൻ അറിയുന്നത് തന്നെ
ഫോണിൽ സംസാരിക്കുമ്പോൾ ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയിട്ടുണ്ട് അന്ന് ഞാൻ പോയി കണ്ട പെണ്ണ് തന്നെയാണോ എന്നോട് ഇങ്ങനെയെല്ലാം സംസാരിക്കുന്നത് എന്ന്
കാരണം പെണ്ണ് കാണാൻ വന്നപ്പോൾ പേര് പോലും പറയാൻ ആമിക്കി മടിയായിരുന്നു അന്ന് അവളെ മുഖം കണ്ടപ്പോൾ തന്നെ എനിക്കി മനസ്സിലായിട്ടുണ്ട് അവൾക്ക് ഒട്ടു താല്പര്യമില്ലാത്ത പെണ്ണ് കാണൽ ആണന്ന്
അതുകൊണ്ടാണ് ഞാൻ അവളോട് തന്നെ എന്നെ നേരിട്ട് വിളിച്ച് അവളെ സമ്മതം അറിയിക്കാൻ പറഞ്ഞത്
പക്ഷേ അന്ന് ഞാൻ അറിഞ്ഞിരുന്നില്ലല്ലോ ഇയാളാണ് എന്നോട് സംസാരിച്ചതന്ന്.
ഞാൻ ഒരു കാര്യം ചോദിക്കട്ടെ
ആ ചോദ്യത്തിന് ഇപ്പം പ്രസക്തി ഇല്ലന്നാറിയാം എന്നാലും ഞാൻ ചോദിക്കട്ടെ
ചോദിക്കി..."
അന്ന് ആമിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്നെ സ്വീകരിക്കുമായിരുന്നോ ?
തീർച്ചയായും.... സ്വീകരിക്കും
പണമോ സൗന്ദര്യമോ അല്ലായിരുന്നു എനിക്കി വേണ്ടത് എന്റെ മോൾക്ക് ഒരു ഉമ്മ അതായിരുന്നു എനിക്കി ആവശ്യം കാരണം എന്റെ മോൾക്ക് അവളെ ഉമ്മാന്റെ സ്നേഹം ലഭിക്കാൻ ഭാഗ്യം ഉണ്ടായിട്ടില്ല... എനിക്കൊരു ഭാര്യ എന്നതിലുപരി എന്റെ മോൾക്ക് ഒരു ഉമ്മ അതിനാണ് ഞാൻ കൂടുതൽ പ്രസക്തി കൊടുത്തത്...
പക്ഷേ ഇന്ന് ഞാൻ ഭാഗ്യവാനാ ട്ടോ എന്റെ മോളേ ആമി പൊന്നുപോലെ നോക്കുന്നുണ്ട് അതാണ് ഇന്നന്റെ ഏറ്റവും വലിയ ഭാഗ്യവും..."
ഞാൻ സ്വപ്നം കണ്ടതുപോലെ ഒരു ജീവിതം ആമി എന്റെ ജീവിതത്തിൽ വന്നതിനു ശേഷമാ എനിക്കി കിട്ടിയത്... "
എല്ലാം കൊണ്ടും ഞാനിന്ന് ഭാഗ്യം ചെയ്തവനാ....
എന്നും ഇങ്ങനെ സന്തോഷത്തോടെ തന്നെ പോവട്ടെ ഞാനും പ്രാർത്ഥിക്കാം..."
എനി നീ പോയി ഉറങ്ങിക്കോ സമയം ഒരുപാട് ആയില്ലേ...
ഹേയ് എന്റെ ഉറക്കം എല്ലാം പോയി "
കഴിഞ്ഞതെല്ലാം നീ മനസ്സിൽ നിന്ന് കളയ് എനി അത് തന്നെ ആലോചിച്ചിട്ട് എന്താ കാര്യം
പറയാൻ എന്ത് എളുപ്പം നിങ്ങൾക്ക് ഇത് എല്ലാം ഞാൻ നിങ്ങളോട് തുറന്ന് പറഞ്ഞത് എന്തിനാണന്ന് അറിയോ നിങ്ങൾക്ക് നിങ്ങൾക്ക് എന്നെ മനസ്സിലാക്കാൻ പറ്റുമെന്ന് കരുതീട്ടാ...
ആഷി ഞാൻ..
വേണ്ട...ഒന്നും പറയണ്ട എന്താ നിങ്ങൾ പറയാൻ പോവുന്നതന്ന് എനിക്കറിയാം..."
പേടിക്കണ്ട ഞാൻ നിങ്ങളെ ജീവിതത്തിൽ ശല്യമായി വരില്ല എന്നെങ്കിലും ഒരിക്കൽ ഇത് എല്ലാം ഞാൻ നിങ്ങളോട് തുറന്ന് പറയണമെന്ന് ആഗ്രഹിച്ചതാ എന്തായാലും ആ ആഗ്രഹം സഫലമായി..."
ഇക്കാ പോയി കിടന്നോ ഞാൻ കാരണം ഉറക്കം കളയണ്ട...
എന്റെ ഉറക്കം എല്ലാം നീ കളഞ്ഞില്ലേ....
നാളെ ലീവ് അല്ലേ നിങ്ങൾക്ക് നാളെ കട തുറക്കില്ലല്ലോ
ഇല്ല ലീവാണ്...
അപ്പൊ ഇവിടെ ഉണ്ടാവുമല്ലോ ലെ
ഉണ്ടാവും എന്തേയ്...
ഒന്നുല്ല ചുമ്മാ ചോദിച്ചതാ...."
ചുമ്മാ ഒന്നുല്ല അത് എനിക്കി മനസ്സിലായി...
ഇന്ന് ഒരബദ്ധം എന്നോട് പറ്റിയതിനാണ് മോളേ അവൾ പിണങ്ങി കിടക്കുന്നത് എനി നമ്മൾ ഇവിടെ ഇരുന്ന് സംസാരിച്ചു എന്നങ്ങാനും അറിഞ്ഞാൽ എന്റെ കാര്യം പിന്നെ കണ്ടറിയണം
അങ്ങിനെയെങ്കിലും ഈ നെഞ്ചോട് എന്നെ ഒന്ന് ചേർത്തല്ലോ..
നീ എന്താ ആഷി ഈ പറയുന്നത്
നീ എന്റെ അനിയത്തികുട്ടിയാ അത് ഓർമ്മ വേണം നിനക്ക്
പക്ഷേ ഞാൻ നിങ്ങളെ കണ്ട നാൾ മുതൽ എന്റെ ഈ മനസ്സിൽ ഞാൻ കരുതിയത് എന്റെ എല്ലാമെല്ലാമായ എന്റെ ജീവന്റെ ജീവനായിട്ടാണ് എനി അത് എന്തോ എനിക്കി മാറ്റാൻ പറ്റുമോ തോന്നുന്നില്ല..
ആഷി പ്ലീസ് നീ എന്നെ ഇങ്ങനെ ധർമ്മസങ്കടത്തിൽ ആക്കല്ലേ.... "
പേടിക്കണ്ട ഇക്കാ ഞാൻ ശല്യം ആവില്ല നിങ്ങൾക്ക് ഒരിക്കലും...
പക്ഷേ ഇക്കാനെ സ്നേഹിക്കേണ്ടന്ന് മാത്രം എന്നോട് പറയരുത് ആരും അറിയാതെ ഈ മനസ്സിൽ ഞാൻ നിങ്ങളെ കൊണ്ട് നടന്നോട്ടെ അതിനെങ്കിലും എന്നെ അനുവദിക്കണം പ്ലീസ്
ആഷി....ഇങ്ങനെ ഒന്നും പറയാൻ പാടില്ല...
വേണ്ട എന്നോട് ഒന്നും പറയണ്ട
എത്ര കൊതിച്ചതാ അറിയോ ഇങ്ങനെ അടുത്തിരുന്ന് സംസാരിക്കാൻ.... എന്തായാലും ആ ആഗ്രഹവും നടന്നു...
എനി ഇവിടുന്ന് പോവുന്നതിന് മുൻപ് എനിക്കി ഒരാഗ്രഹവുകൂടി ഉണ്ട് അത് ഒന്ന് നിറവേറ്റി തരണം...
എന്ത് ആഗ്രഹം ??
അത് ഞാൻ ഇപ്പോ പറയില്ല...
എന്റെ ആ ആഗ്രഹം എനിക്കി നിറവേറ്റി തരുമെന്ന് വാക്ക് തരാമോ ?
ആഗ്രഹം പറയാതെ എങ്ങനെയാ ഞാൻ നിനക്ക് വാക്ക് തരിക
എന്നെ വിശ്വാസം ഇല്ലങ്കിൽ വേണ്ട
വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല ആഷി എന്നെ എന്താ നീ മനസ്സിലാക്കാത്തത് ?
ഇതൊന്നും ഞാനായിട്ട് വരുത്തി വെച്ചതല്ലല്ലോ എന്റെ ഏട്ടത്തി എന്ന് പറയുന്ന അവൾ തന്നെയല്ലേ എനിക്കി മോഹങ്ങൾ വാരികോരി തന്നത് എന്നിട്ട് അവസാനം ഞാൻ വെറും കോമാളിയായി....അവളോ.. സുഖമായി ജീവിക്കുന്നു..."
ആഷി മതി പ്ലീസ്
നീ പോയി ഉറങ്ങാൻ നോക്ക് നിന്നെ അവളെ അരികിൽ കണ്ടില്ലങ്കിൽ അവൾക്ക് സംശയം ആവും അതുകൊണ്ട് വേഗം പോയിക്കോ...
അവളെ ഞാൻ ഇക്കാന്റെ അരികിലേക്ക് പറഞ്ഞു വിടണോ ??
വേണ്ട നിന്റെ അരികിൽ കിടന്നോട്ടെ എനി അഥവാ നീ പറഞ്ഞാൽ തന്നെ അവൾ വരില്ല കാരണം അത്ര വലിയ പിണക്കത്തിലാ കാരണമില്ലാത്ത പിണക്കം... എത്ര ദിവസം ഇങ്ങനെ പോവുമെന്ന് നോക്കട്ടെ..
മതി നീ എഴുന്നേറ്റ് പോവാൻ നോക്ക് ബാക്കി നമുക്ക് നാളെ സംസാരിക്കാം
========================
പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേൽക്കുമ്പോൾ സമയം ഒരുപാട് വൈകി
കാരണം ലീവ് ആയതുകൊണ്ട് നല്ലതുപോലെ അങ്ങ് ഉറങ്ങി
സാധാരണ ഒരു ബെഡ്കോഫി പതിവാണ് ഇന്ന് അതും ഇല്ലേ
ഈ പെണ്ണ് നല്ല പിണക്കത്തിൽ തന്നെയാണല്ലോ...
പിണക്കം മാറ്റാൻ എന്താ ഒരു വഴി....
ആഹാ കിച്ചണിൽ കാര്യമായിട്ട് എന്തോ പണിയിലാണല്ലോ ഓ ഇന്ന് സൺഡേ ആയത് കൊണ്ട് ചേച്ചി ലീവ് ആണല്ലോ അപ്പോ ഇന്ന് അടുക്കള ഡ്യൂട്ടി അവൾക്കാണ്
കുളി എല്ലാം കഴിഞ്ഞുന്ന് തോന്നുന്നു എന്തായാലും മെല്ലെ അടുക്കളയിലേക്ക് പോയി നോക്കട്ടെ
പതിയെ ശബ്ദം ഉണ്ടാക്കാതെ പിറകിൽ കൂടി ചെന്നവളുടെ വയറിൽ കൂടി കയ്യ് ഇട്ട് ഇറുകെ പുണർന്നത്..... ആമിയെ ആയിരുന്നില്ല സത്യം തിരിച്ചറിയാൻ അധികം സമയം വേണ്ടി വന്നില്ല ആമിയുടെ അതെ ഡ്രസ്സിൽ ആഷി ആയിരുന്നു അത്....

ആമിയ [ PART - 14 ]
Muhammed Rafi 🖋
ഡോക്ടറുടെ ആ വാക്കുകൾ എനിക്കി എന്തോ ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് തന്നെ തികട്ടി വന്ന സങ്കടം പുറത്ത് കാണിക്കാതെ ചങ്ക് പൊട്ടുന്ന വേദന യോടെ ഞാൻ ഡോക്ടറോട് ചോദിച്ചു
അവൾ പ്രെഗ്നന്റ് ആവാൻ ഒരു ശതമാനം പോലും ചാൻസില്ലേ ഡോക്ടർ ?
എന്റെ ഒരു സമാധാനത്തിന് വേണ്ടിയാ ഞാൻ ഡോക്ടറോട് ചോദിക്കുന്നത്...
മെഡിക്കൽറിപ്പോർട് അവൾക്ക് അനുകൂലമല്ല മുന്ന
പക്ഷേ ദൈവം എന്ന് പറഞ്ഞൊരാൾ ഇല്ലേ അവിടെ അത്ഭുതങ്ങൾ സംഭവിക്കാം അങ്ങിനെ എത്രയോ സംഭവം എന്റെ അനുഭവത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്..
മുന്ന ഇങ്ങനെ ടെൻഷൻ ആവല്ലേ കൂൾ ഡൗൺ..
പക്ഷേ എനിക്കി ഇത് ഉൾകൊള്ളാൻ പറ്റുന്നില്ല ഡോക്ടർ ഇവിടേക്ക് ഞാൻ വരുമ്പോൾ എന്തോരം പ്രതീക്ഷകളാണന്ന് അറിയോ എനിക്കി അത് എല്ലാം പടച്ചോൻ ഇത്ര വേഗം എന്നിൽ നിന്ന് തട്ടിഎടുത്തോ??
മുന്ന പ്ലീസ് ഇങ്ങനെ ടെൻഷൻ ആവല്ലേ നീ ഇങ്ങനെ ടെൻഷൻ ആയാൽ അവൾക്ക് പെട്ടന്ന് കാര്യം മനസ്സിലാവും അതുകൊണ്ട് നീ ഹാപ്പി ആയി ഇരിക്കണം..
ഇത് എല്ലാം കേട്ടാൽ എനിക്കി എങ്ങനെ ഹാപ്പി ആവാൻ പറ്റും ഡോക്ടർ തന്നെ പറ കുന്നോളം സ്വപ്നങ്ങൾ നെയ്തുകൂട്ടികൊണ്ടിരിക്കുവാ ഞാൻ ആ സ്വപ്നങ്ങളാ പാതി വഴിയിൽ കുഴിച്ചുമൂടെണ്ടി വരുന്നത്
ദെ നിന്റെ വൈഫ് വരുന്നുണ്ട് ആ കണ്ണ് തുടക്ക് നീ ആയിട്ട് അവളെ ഒന്നും അറിയിക്കരുത് ഞാൻ പറഞ്ഞോതോന്നു മറക്കണ്ട ദൈവം നിങ്ങളെ കയ്യ് വിടില്ല ആ വിശ്വാസം മുറുകെ പിടിക്കി...
എന്താ ആമി ഉഷാറായോ ഇപ്പോ ?
ദെ ഇങ്ങനെ ആവശ്യമില്ലാത്ത ടെൻഷൻ തലയിൽ കേറ്റി വെച്ചാൽ ഇടക്ക് ഇടക്ക് ഇവിടേക്ക് വരേണ്ടി വരും അതുകൊണ്ട് നല്ല ഹാപ്പിയായി ഇരിക്കണം കേട്ടോ... ഡോക്ടറുടെ ആ വാക്കുകൾ കേട്ടപ്പോൾ അവൾ എന്നെ ഒന്നു നോക്കി..."
ഹോസ്പിറ്റലിലേക്ക് പോവുമ്പോൾ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു എനിക്കി പക്ഷേ ഇപ്പോ എന്റെ മനസ്സ് എല്ലാം ചത്തു കുറെ... സ്വപ്നങ്ങൾ നെയ്തുകൂട്ടി എല്ലാം വെറുതെയായി
ഇക്കോ.... ചിലവിന് വകയുണ്ടോ ?
ആഷിയുടെ ആ ചോദ്യത്തിന് മുൻപിൽ എന്ത് മറുപടി പറയണമെന്ന് അറിയാതെ നിന്നുപോയി "
എന്റെ ഉള്ളിലെ വേദന മറച്ചു വെച്ചുകൊണ്ട് തന്നെ ഞാൻ പറഞ്ഞു ഇനിയും സമയം ഉണ്ടല്ലോ ആഷി..."
എന്നാലും ഇക്കാ ഒരുപാട് പ്രതീക്ഷിച്ചു ലെ "
പ്രതീക്ഷയാണല്ലോ ജീവിക്കാൻ നമുക്ക് പ്രചോദനം തരുന്നത്
അത് ശരിയാ..."
ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഞാൻ ഗ്ലാസിൽ കൂടി പിന്നിലേക്ക് ഒന്ന് നോക്കി ആമി ഏതോ ലോകത്താണ് എന്തോ ആലോചിച്ചു കൂട്ടി അടുത്ത അസുഖം വരുത്താനുള്ള പ്ലാനിങ് ആണന്ന് തോന്നുന്നു..
ഇവൾ ഒന്ന് ഉഷാറാവണമെങ്കിൽ ആഷി വീട്ടിൽ നിന്ന് പോവണം അതാണ് എന്റെ ആമിയുടെ ഈ ടെൻഷനിനുള്ള കാരണം
അവളെ പുറത്ത് ആക്കാൻ എന്താ ഒരു വഴി ഇറങ്ങി പോവാൻ പറയാൻ പറ്റില്ലല്ലോ അല്ലങ്കിൽ അവൾ തന്നെ കണ്ടറിഞ്ഞു പോവണം പക്ഷേ അവൾ പോവുന്ന ലക്ഷണമൊന്നും ഞാൻ കാണുന്നില്ല..
ഹലോ ഇക്കോ...ഏത് ലോകത്താണ് ഫോൺ റിംഗ് ചെയ്യുന്നതോന്നും കേൾക്കുന്നില്ലേ ?
അപ്പോഴാ ഞാൻ ഫോൺ റിംഗ് ചെയ്യുന്നത് ശ്രദ്ധിച്ചത്
ആഹാ ആമി ഇത് നിന്റെ ഉപ്പയാണല്ലോ "
വണ്ടി ഒന്ന് സൈഡ് ആക്കിവെക്കട്ടെ എന്നിട്ട് സംസാരിക്കാം
ഹെലോ എന്താ ഉപ്പ ?
മോൻ ഇപ്പോ എവിടെയാ ?
ഞങ്ങൾ ഹോസ്പിറ്റലിൽ പോയി വരുകയാ...
എന്താ ഉപ്പാ?
ആർക്കാ മോനേ വയ്യാത്തത് ?
ആമിക്കി ചെറുതായി ഒന്ന് ബിപി കൂടി ഇപ്പോ കുഴപ്പം ഒന്നും ഇല്ല.. ഉപ്പ ടെൻഷൻ ആവണ്ട
മോനോട് ഒരു കാര്യം പറയാൻ വേണ്ടിയാ ഞാനിപ്പോ വിളിച്ചത്
എന്താ ഉപ്പ എന്താണങ്കിലും പറഞ്ഞോളൂ
അത് മോനേ ആഷിക്കി നല്ല ഒരു ആലോചന വന്നിട്ടുണ്ട് "
ഹാവൂ നീ എന്റെ പ്രാർത്ഥന കേട്ടു
ആഹാ ആണോ ഉപ്പ..
പക്ഷേ എങ്ങനെ ഇത് നടത്തുമെന്ന് ഉപ്പാക്ക് അറിയില്ല മോനേ.. അവർക്ക് വാക്ക് കൊടുത്തിട്ട് അവസാനം ഉപ്പാക്ക് വാക്ക് പാലിക്കാൻ പറ്റിയില്ലങ്കിലോ ?
അതെ കുറിച്ച് ഉപ്പ എന്തിനാ ടെൻഷൻ ആവുന്നത് ഈ ഞാനുള്ളപ്പോൾ
ആ കാര്യം ഓർത്ത് ഉപ്പ ടെൻഷൻ ആവണ്ട ആ കാര്യം എനിക്കി വിട്ടേക്ക് ഉപ്പ അവർക്ക് ധൈര്യമായിട്ട് വാക്ക് കൊടുത്തോ
നമ്മക്ക് നല്ല ഉഷാറായി തന്നെ നടത്താം ഉപ്പ ആ കാര്യം ആലോചിച്ച് ടെൻഷൻ ആവണ്ട
അത് കേട്ടാൽ മതി മോനേ ഉപ്പാക്ക് ഇങ്ങനെ ഒരു വാക്ക് പറയാൻ ഈ മോന് ഉള്ളപ്പോൾ ഉപ്പാക്ക് എന്തിനാ ഈ ടെൻഷൻ അല്ലേ മോനേ..
പടച്ചോൻ തന്ന പുണ്യമാണ് നീ ഉപ്പാക്ക് സന്തോഷം ആയി..
നിങ്ങളെ സന്തോഷം അതല്ലേ ഉപ്പാ എന്റെ സന്തോഷം..
ഉപ്പ ഇപ്പോ വിളിച്ചത് നാളെ വൈകിട്ട് അവളെ കാണാൻ കുറച്ച് ആളുകൾ വരുന്നുണ്ട് ചെക്കൻ അവളെ കണ്ടതാണന്ന് പറഞ്ഞു അതുകൊണ്ട് അങ്ങിനെ ഒരു പെണ്ണ് കാണൽ എനിയില്ല
ബ്രോക്കർ ഇപ്പോഴാ മോനേ എന്നോട് വന്ന് കാര്യങ്ങൾ എല്ലാം പറഞ്ഞത് അവർ നാളെ വരുന്നുണ്ടന്ന കാര്യം അപ്പൊ തന്നെ ഞാൻ ആദ്യം മോനേയാണ് വിളിച്ചത്
ആയിക്കോട്ടെ ഉപ്പ ഞങ്ങൾ നാളെ നേരെത്തെ തന്നെ അവിടേക്ക് വരാം
എന്നാ ഉപ്പ ഫോൺ വെച്ചോ...?
മോനേ ഫോൺ വെക്കല്ലേ ഉപ്പ ഒരു കാര്യകൂടി പറഞ്ഞോട്ടെ..
എന്താ ഉപ്പ..?
അവർക്ക് പെട്ടന്ന് തന്നെ കല്യാണം വേണമെന്നാ പറഞ്ഞത്..
അതിന് എന്താ നമ്മുക്ക് പെട്ടന്ന് തന്നെ നടത്താം ഞാൻ പറഞ്ഞില്ലേ ഉപ്പ ആ കാര്യം ഓർത്ത് ടെൻഷനാവുകയെ വേണ്ട..
എന്നാ ശരി മോനേ.."
എന്താ ഉപ്പ പറഞ്ഞത് നമ്മൾ അവിടേക്ക് പോവുന്ന കാര്യം പറഞ്ഞല്ലോ "
അതെല്ലോ എനി ചിലവ് നിന്റെ വകയാണ് ട്ടോ
എന്റെ വകയോ..?
അതേടി നിന്റെ പെണ്ണുകാണൽ ആണ് നാളെ
എത്രയും പെട്ടന്ന് നിന്നെ വിളിച്ച് അവിടേക്ക് ചെല്ലാനാ ഉപ്പ പറഞ്ഞത് "
പിന്നെ എന്റെ പട്ടി പോവും എനിക്കിപ്പോ കല്യാണം ഒന്നും വേണ്ടാ
നീ പോവും ഈ കല്യാണവും നടക്കും എന്റെ വാക്ക് എങ്ങാനും നീ ധിക്കരിച്ചാൽ ഇവിടെ ഇട്ട് ചവിട്ടും ഞാൻ പറഞ്ഞില്ലന്ന് വേണ്ട
ഇപ്പോ നിനക്ക് വന്നത് നല്ലൊരു ആലോചനയാണ് അത് വേണ്ടാന്ന് വെച്ചാൽ പിന്നെ ഇതുപോലെ നല്ല ബന്ധം വേറെ വരുമെന്ന് എന്താ ഉറപ്പ്...
പിന്നെ നിന്റെ കാര്യകൂടി കഴിഞ്ഞാൽ ആ ഉപ്പാക്കും ഉമ്മാക്കും സമാധാനമായി
ആര് എന്ത് പറഞ്ഞാലും എനിക്കിപ്പോ വിവാഹം വേണ്ടാ.
ആഷി വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്... അതുകൊണ്ട് ഞാൻ പറയുന്നത് അങ്ങ് അനുസരിച്ചാൽ മതി നാളെ നീ വരും ഞാൻ നിന്നെ കൊണ്ട് പോവുകയും ചെയ്യും..
=====================
ഹെലോ... എന്താ ഇത് ഇത്ര വേഗം റൂമിൽ കയറി ഇരിപ്പ് തുടങ്ങിയോ ഇന്ന് എന്താ പുറത്തേക്ക് ഒന്നും കണ്ടില്ലല്ലോ
എന്താടി നിനക്ക് ഉറക്കം ഒന്നുല്ലേ ?
ദെ റൂമിൽ നിന്ന് പോയിക്കോ എനി ആമി അത് കണ്ടുകൊണ്ട് വന്നാൽ പിന്നെ ടെൻഷൻ ആവാൻ അത് മതി
അവൾ കുളിക്കാൻ കയറിയത് ഞാൻ കണ്ടു അതുകൊണ്ടല്ലേ ഞാനിപ്പോ ഇവിടേക്ക് വന്നത്
എനിക്കി ഒരു കാര്യം പറയാനുണ്ട് "
എന്ത് കാര്യം ?
നാളത്തെ പെണ്ണ് കാണൽ നടക്കില്ല ...
അത് നിങ്ങൾ തന്നെ ഉപ്പാനെ വിളിച്ച് ഇപ്പോൾ തന്നെ പറയണം
എന്തുകൊണ്ട് നടക്കില്ല ?
എനിക്കി ഈ വിവാഹത്തിന് താല്പര്യമില്ല അതുകൊണ്ട് തന്നെ ..
എന്തുകൊണ്ടാണ് നിനക്ക് താല്പര്യമില്ലാത്തത് താല്പര്യമില്ലതിരിക്കാൻ ഒരു കാരണം ഉണ്ടാവുമല്ലോ..."
അതൊന്നു ഞാൻ പറയില്ല..
പറയാതെ എങ്ങനെ ഞാൻ അറിയാനാ നിന്റെ മനസ്സിൽ എനി വേറെ ആരെങ്കിലും ഉണ്ടോ ?
ഉണ്ടങ്കിൽ അത് നടത്തി തരുമോ ?
നമ്മുക്ക് പറ്റുന്ന ബന്ധം ആണെങ്കിൽ തീർച്ചയായും നടത്തി തരു
എന്നാൽ എന്റെ മനസ്സിൽ ഒരാളുണ്ട് "
നീ എന്താ തമാശ പറയുകയാണോ ?
അല്ല ഞാൻ പറഞ്ഞത് സത്യം തന്നെയാണ് എന്റെ മനസ്സിൽ ഒരാളുണ്ട്
ഓക്കേ.... എന്നാൽ പറ ആള് ആരാണ് നിനക്ക് അങ്ങിനെ ഒരു ഇഷ്ട്ടം ഉണ്ടങ്കിൽ
ഞാൻ ഉപ്പാനെ പറഞ്ഞു സമ്മതിപ്പിച്ചോളാം
പറയട്ടെ "
പറയടി...
എന്റെ മുൻപിൽ ഇരിക്കുന്ന ഈ ആള് തന്നെ ഈ മുന്ന എന്ന് പറയുന്ന ഈ കലിപ്പൻ നിങ്ങളാണ് എന്റെ മനസ്സിൽ എന്താ എന്റെ ഇഷ്ട്ടം നടത്തി തരില്ലേ....??
മുഴുവൻ പറയാൻ നേരമില്ലാതെ തന്നെ എന്റെ കയ്യ് അവളുടെ മുഖത്ത് പതിഞ്ഞിരുന്നു..
എനി ഒരക്ഷരം നീ മിണ്ടിപോവരുത് മിണ്ടിയാൽ വെട്ടിഅരിയും ഞാൻ പോ.... പുറത്ത് പോവാൻ.....
പഴയ പെണ്ണ് കാണൽ പേരും പറഞ്ഞ് എനി എന്റെ പിന്നാലെ നീ നടന്നാൽ.....ബാക്കി ഞാനിപ്പോ പറയുന്നില്ല...
നീ ഒറ്റഒരുത്തി കാരണമാണ് എന്റെ ആമി ഇന്ന് ഈ അവസ്ഥയിലായത്...
അവൾക്ക് ബിപി കൂടിയത് എന്റെ കുറ്റമാണോ ?
അതേടി നിന്റെ കുറ്റം തന്നെയാണ് അതിൽ യാതൊരു സംശയവുമില്ല
ആ അജ്മൽ നായ കാരണം എന്റെ ആമി ഒരുപാട് കണ്ണുനീർ കുടിച്ചതാ അവന്റെ വിവാഹം കഴിഞ്ഞപ്പോൾ ആ ശല്യം കഴിഞ്ഞന്ന് കരുതി സമാധാനിച്ചു
ഇപ്പോ ദെ ഇപ്പോ നീ വന്നു അവളെ അനിയത്തിയായി പോയി ഇല്ലങ്കിൽ ഈ നിമിഷം ഞാൻ നിന്നെ ഇവിടുന്ന് ഇറക്കി വിട്ടേനെ....
ഇറങ്ങി പോടീ....എന്റെ കൺമുൻപിൽ നിന്ന് "
======================
ഇക്കാ.... എന്നോട് ദേഷ്യം ഉണ്ടോ ?
ഉണ്ട് ?
എന്താ മാറ്റി തരുമോ ?
ഡോക്ടർ എന്താ ഇക്കനോട് പറഞ്ഞത് ?
എന്ത് പറയാൻ ഓരോന്ന് ആലോചിച്ചു ടെൻഷൻ കയറിയിട്ടാണ് ബിപി കൂടിയതന്ന് പറഞ്ഞു ..
നീ എന്തിനാ എന്റെ ആമി ഇങ്ങനെ ടെൻഷൻ ആവുന്നത് ?
അവൾ ഇവിടെ വന്നത് എനിക്കിഷ്ടം ഇല്ല ഇക്കാ എന്റെ അനിയത്തിയാണന്ന് പറഞ്ഞിട്ട് കാര്യമില്ല അവളെ കയ്യിലിരിപ്പ് ഒട്ടും ശരിയല്ല
അതിന് നീ എന്തിനാ ടെൻഷൻ ആവുന്നത് ?
നിന്നെ മറന്ന് ഞാൻ ആരുടെ പിന്നാലെയും പോവില്ല പിന്നെ എന്തിനാ ഇങ്ങനെ ഓരോന്ന് ആലോചിച്ച് ടെൻഷൻ ആവുന്നത് ?
ഇന്ന് ഉപ്പ വിളിച്ചതിന് ശേഷമാ എനിക്കി സമാധാനമായത്
അത് എനിക്കി മനസ്സിലായി..."
കാരണം കുറച്ച് ദിവസം ആയല്ലോ ഈ മോന്ത വീർപ്പിച്ചു നടക്കാൻ തുടങ്ങിയിട്ട്
എന്നെയും എന്റെ മോളേയും ഇവിടെ ഒറ്റക്ക് ഇട്ട് അവിടെ പോയി സുഖമായി ഉറങ്ങിയില്ലെ നീ.."
സോറി ഇക്കാ എനി അങ്ങിനെ ഉണ്ടാവില്ല
എനിക്കി നിന്റെ സോറി ഒന്നും വേണ്ട "
പിന്നെ എന്താ വേണ്ടത് ?
ഒന്നും വേണ്ട വയ്യാത്തതല്ലേ നീ കിടന്നോ ..
വേണ്ട ഇക്കാ പറഞ്ഞോ ദെ പറഞ്ഞില്ലങ്കിൽ എനിക്കി ടെൻഷനാവുട്ടോ
ഓ....നിന്റെ ഈ ഒടുക്കത്തെ ടെൻഷൻ... ഒന്ന് മാറ്റ് ആമി
എന്നാ ഇക്കാ പറ..
പറയട്ടെ..
ഉം " പറ "
കുറെ ദിവസം എന്നെ പട്ടിണിക്കിട്ടില്ലേ അത് ഒന്ന് മാറ്റി തന്നാൽ മതി
എനിക്കി തോന്നി ഇത് തന്നെയാണ് പറയാൻ പോവുന്നതന്ന് ട്ടോ കൊച്ചു കള്ളൻ..
എത്ര ദിവസമായടി പെണ്ണേ നിന്നെ ഒന്നു ഇങ്ങനെ കെട്ടിപിടിച്ച് കിടന്നിട്ട്... നിനക്ക് എങ്ങനെ കഴിഞ്ഞു എന്നെ ഇവിടെ ഇട്ട് നിന്റെ അനിയത്തിന്റെ കൂടെ പോയി കിടക്കാൻ...
സോറി ഇക്കാ എനി അത് പറയരുത് പ്ലീസ്
ഞാൻ ചോദിച്ചതിന് ഇക്കാ മറുപടി പറഞ്ഞില്ലല്ലോ ?
എന്താ നീ ചോദിച്ചത് ?
ഡോക്ടർ എന്താ പറഞ്ഞത് അതിന് മറുപടി ഇക്കാ എന്നോട് പറഞ്ഞില്ലല്ലോ ?
പറഞ്ഞല്ലോ..
ബിപി കൂടിയതല്ലാതെ ഇക്കനോട് ഡോക്ടർ വേറെ ഒന്നും പറഞ്ഞില്ലെ
വേറെ എന്ത് പറയാൻ നീ എന്തെക്കെയാ ഈ പറയുന്നത്
എനിക്കി രണ്ട് ടെസ്റ്റ് ചെയ്തല്ലോ അത് എന്തിനാ...?
പടച്ചോനെ എന്താ ഇപ്പോ ഇവളോട് പറയുക ?
ഇക്കാ എന്താ ആലോചിക്കുന്നത് ഞാൻ ചോദിച്ചതിന് മറുപടി പറ
അതോ.. ആദ്യം ഒരു ടെസ്റ്റ് ചെയ്തു അപ്പൊൾ അത് ക്ലിയറായില്ലന്നും പറഞ്ഞു അങ്ങിനെയാ... രണ്ടാമത്തെ ടെസ്റ്റ് ചെയ്യ്തത്
ആണോ...? ഞാൻ പേടിച്ചു ട്ടോ
എന്തിന് ?
എനിക്കി വല്ല കുഴപ്പവും ഉണ്ടോ എന്ന് അറിയാനുള്ള ടെസ്റ്റ് ആണോ ചെയ്യ്തതന്ന്..
എന്നാലും ഇക്കാ ഇന്ന് ഒത്തിരി ആഗ്രഹിച്ചു ലെ. "
എന്നോട് ദേഷ്യം ഉണ്ടോ ഇക്കാക്ക് ?
ദേഷ്യമോ എന്തിന് ?
ഇക്കാന്റെ ആഗ്രഹം ഈ ഞാൻ കാരണം അല്ലേ നടക്കാത്തത് ഇക്കാന്റെ ആഗ്രഹം നിറവേറ്റി തരാൻ പറ്റാത്ത ഒരു ഭാഗ്യകെട്ട പെണ്ണാണല്ലോ ഈ ഞാനന്ന് ഓർത്ത്
ഒന്ന് പോടീ നമുക്ക് ഇനിയും ഒരുപാട് സമയം ഇല്ലേ പിന്നെ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നത്? ഓരോന്ന് ആലോചിച്ച് ടെൻഷൻ ആവാതെ എന്റെ മോള് വേഗം ഉറങ്ങാൻ നോക്ക്.. "
അപ്പൊ ഇക്കാ ഉറങ്ങുന്നില്ലേ...?
ദെ ഞാനും ഉറങ്ങുവാ നിന്നെ ഇങ്ങനെ കെട്ടിപിടിച്ചോണ്ട് ഉറങ്ങും..പോരെ...
ഇക്കാക്ക് എന്തെങ്കിലും ടെൻഷൻ ഉണ്ടോ ?
എനിക്കി എന്ത് ടെൻഷൻ എല്ലാം നിന്റെ തോന്നലാ...
അല്ല എന്റെ തോന്നൽ അല്ല ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ ഞാൻ ഈ മുഖം ശ്രദ്ധിക്കുന്നുണ്ട് എന്നിൽ നിന്ന് ഇക്കാ എന്തോ ഒളിക്കുന്നുണ്ടോ "
എന്റെ പൊന്നേ എനിക്കി ഒരു ടെൻഷനും ഇല്ലടി എന്തെങ്കിലും ഉണ്ടങ്കിൽ തന്നെ നിന്നോട് ഞാൻ പറയില്ലേ..."
ശരിക്കും ഡോക്ടർ എന്താ ഇക്കനോട് പറഞ്ഞത് ?
എന്റെ ആമി ഞാൻ നിന്നോട് പല തവണ പറഞ്ഞില്ലെ ഡോക്ടർ പറഞ്ഞ കാര്യം ഇനിയും അത് തന്നെ വീണ്ടും വീണ്ടും പറയണോ..?
എനിക്കി എന്തോ പേടി ഇക്കാ..
പേടിയോ എന്തിന് ?
എനിക്കി എന്തോ കുഴപ്പം ഉണ്ടന്ന് എന്റെ മനസ്സ് പറയുന്നു
നിന്റെ മനസ്സ് നിന്നോട് കള്ളം പറയുവാ നീ മിണ്ടാതെ കിടക്കാൻ നോക്ക്
എന്നാ എന്റെ തലയിൽ കയ്യ് വെച്ച് സത്യം ചെയ്യ് "
എന്ത് സത്യം ?
എനിക്കി കുഴപ്പം ഒന്നും ഇല്ലന്ന്
ഒറ്റ ചവിട്ട് വെച്ച് തരും ഞാൻ അവളെ ഒരു സത്യം
നീ മിണ്ടാതെ കിടക്കുന്നുണ്ടോ എനിക്കി ഉറക്കം വരുന്നുണ്ട്...
അവൾ ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം വേഗം ഞാൻ ബാത്‌റൂമിലേക്ക് പോയി വേറെ ഒന്നിനുമല്ല മനസ്സ് തുറന്ന് ഒന്ന് പൊട്ടിക്കരയാൻ ഇത്ര സമയം അവളുടെ മുൻപിൽ അഭിനയിച്ച് അഭിനയിച്ച് എന്റെ ചങ്ക് പൊട്ടി
അതുവരെ ഉള്ളിൽ അടക്കി പിടിച്ച സങ്കടങ്ങൾ എല്ലാം കണീർമഴയായ് പുറത്തേക്ക് ഒഴുകി
എത്ര സമയം ഞാൻ അങ്ങിനെ നിന്നതന്ന് എനിക്കി തന്നെ അറിയില്ല..പെട്ടന്ന് ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ വേഗം പൈപ്പ് ഓഫ് ചെയ്യ്തത്
ഇത് എന്താ ഇക്കാ എത്ര സമയം ആയി ഇക്കാ ബാത്‌റൂമിൽ കയറിയിട്ട് "
നീ ഇതുവരെ ഉറങ്ങിയില്ലേ ?
ഉറങ്ങിയാൽ ഞാനിപ്പോ എഴുന്നേറ്റ് വരുമോ ?
ഇക്കാക്ക് എന്താ പറ്റിയത് ?
എനിക്കി എന്ത് പറ്റാൻ..
മുഖം എന്താ വല്ലാതെ ഇക്കാ കരഞ്ഞോ ?
ഈ പെണ്ണിന് ഇത് എന്തുപറ്റി ഞാനാന്തിനാ കരയുന്നത്?
ചെറിയൊരു തലവേദന അത്ര ഉള്ളു.."
എന്നാ ഇക്കാ കിടന്നോ ഞാൻ ബാം ഇട്ട് തരാം "
വേണ്ട നീ കിടക്കാൻ നോക്ക് സമയം ഒരുപാട് ആയി
ഇക്കാ ഇവിടെ കിടക്ക് ഞാൻ ബാം ഇട്ട് തരാം എന്നാൽ പെട്ടന്ന് മാറും എന്ന് പറഞ്ഞ് അവളെ മടിയിലേക്ക് എന്നെ പിടിച്ച് കിടത്തി..
ഈ തലവേദനന്റെ കാരണം എന്താണന്ന് ഞാൻ കണ്ടുപിടിച്ചോളാം ട്ടോ.. "
നീ ആരാടി പോലീസോ...??
അതെക്കെ വഴിയെ അറിയും..
=======================
പിറ്റേന്ന് ആമിയുടെ വീട്ടിലേക്ക് പോവാൻ റെഡിയാവുമ്പോഴാ ഞാൻ ആമിയുടെ മുഖത്തേക്ക് ശ്രദ്ധിച്ചത് അവൾ നല്ല സന്തോഷത്തിലാണ് കുറച്ച് ദിവസമായിട്ട് ഇന്നാണ് അവളെ ഇത്ര സന്തോഷത്തിൽ ഞാൻ കാണുന്നത്.. ""
ആഷിയുടെ വിവാഹം ഉണ്ടന്നറിഞതുമുതൽ പുള്ളിക്കാരി നല്ല സന്തോഷത്തിലാണ്.."
എന്താ ഇക്കാ ഇങ്ങനെ നോക്കുന്നത് ?
എന്റെ ഈ തൊട്ടാവാടിന്റെ ഈ മൊഞ്ച് കണ്ട് നോക്കിപോയതാ...
ആണോ...അറിഞ്ഞില്ല ട്ടോ..
പിന്നെ...ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ "
എന്താ ഇക്കാ...
ഇന്ന് ഈ ഡ്രസ്സ് വേണ്ട.. അവൾ എടുത്ത വെച്ച ചുരിദാർ മാറ്റിവെച്ച്കൊണ്ട് ഞാൻ
പിന്നെ... ഞാൻ ഏത് ഡ്രസ്സ് ഇടും "
സാരി മതി
അയ്യേ.....സാരിയോ ?
എന്താടി സാരിക്കി കുഴപ്പം തനി നാടൻ വേഷമല്ലേ സാരി
എനിക്കറിയില്ല ഇക്കാ സാരി ചുറ്റാൻ "
ഞാൻ ചുറ്റിതരാം
അയ്യേ ഇക്കാക്ക് അറിയോ ?
ഇത് ഇപ്പോ എന്ത് അറിയാനാ നീ അലമാരയിൽ നിന്ന് സാരി എടുക്ക് ഞാൻ കാണിച്ചു തരാം
ഓ....ഇക്കാന്റെ ഒരു കാര്യം..."
ദെ കുരുത്തക്കേട് കാണിക്കാനാണ് ഈ സാരി ഉടുക്കാൻ പറഞ്ഞതെങ്കിൽ ഞാൻ നല്ല ഇടി വെച്ച് തരും ട്ടോ
എന്റെ പൊന്നേ ഈ വയറിൽ ഒരു ഉമ്മ വെച്ചതല്ലെടി കൊതി ആയിട്ടല്ലേ മുത്തേ അതിന് ഇങ്ങനെ കിടന്ന് പിടയാതെ നീ...
അയ്യടാ.... അപ്പൊ ഇതുവരെ കൊതി മാറിയില്ലേ...?
അങ്ങിനെ ഒന്നും മാറില്ലല്ലോ മുത്തേ നിന്നോടുള്ള എന്റെ ഈ അടങ്ങാത്ത കൊതി.."
ഇപ്പോ എങ്ങനെ അടിപൊളി ആയിട്ടില്ലേ ഇതാണ് തനി നാടൻ വേഷം..."
ദെ ഇപ്പോ എന്റെ ഈ തൊട്ടാവാടിയെ കണ്ടാൽ ആരും ഒന്ന് നോക്കി പോവും അത്രക്ക് മൊഞ്ചാണ്...
എന്റെ ഇക്കാ...ഇങ്ങനെ തള്ളല്ലേ ട്ടോ
തള്ളിയതല്ലടി പോത്തേ ഞാൻ ഒരു സത്യം പറഞ്ഞതാ..
അല്ല ഇക്കാ റെഡിയാവുന്നില്ലേ
എന്റെ ഡ്രസ്സ് മാറാൻ ഒരു അഞ്ചുമിനിറ്റ് മതി നിങ്ങളെപോലെയല്ലല്ലോ..
പോവാൻ ഇറങ്ങുമ്പോഴാ ഉമ്മാന്റെ ചോദ്യം
നിങ്ങൾ ഇന്ന് വരില്ലേ ?
ഇല്ല നിങ്ങൾ മാമന്റെ വീട്ടിലേക്ക് പോയിക്കോ നിങ്ങൾ പോവുമ്പോൾ വീട് പൂട്ടി ചാവി ചേച്ചിന്റെ കൈയിൽ കൊടുത്താൽ മതി...
ഇക്കാ നമ്മൾ ഇന്ന് വരില്ലേ ?
വരുമല്ലോ...
പിന്നെ എന്തെ ഉമ്മാനോട് അങ്ങിനെ പറഞ്ഞത്
ഇന്ന് രാത്രി നമ്മൾ മാത്രം മതിയെടി... അതാണ് അതിന്റെ ഒരു സുഖം...
വീട്ടിൽ നിന്ന് ഇറങ്ങുമ്പോയും ആഷിയുടെ മുഖം ബലൂൺ പോലെ വീർപ്പിച്ചു വെച്ചിട്ടുണ്ട് ഞാനും ആമിയും അത് മൈൻഡ് ചെയ്യാൻ പോയില്ല "
വീട്ടിൽ എത്തിയപ്പോൾ ഉപ്പ അഷിയെ നോക്കികൊണ്ട് ചോദിച്ചു എന്താ ഇത് ഇവളെ മുഖം ഇങ്ങനെ..?
പിന്നെ ഉപ്പാനോട് കാര്യങ്ങൾ എല്ലാം പറഞ്ഞുകൊടുത്തത് ആമി ആയിരുന്നു...
=====================
ഇക്കാ....
എന്താണ് മുത്തേ...
എനിക്കി ഇന്ന് ഒത്തിരി സന്തോഷമുള്ള ദിവസമാ....
അത് നീ പറയാതെ തന്നെ എനിക്കറിയാലോ...
അങ്ങിനെ ആഷിയുടെ കല്യാണ നിശ്ചയവും അങ്ങ് കഴിഞ്ഞു അല്ലേ ഇക്കാ..
ഇത്ര വേഗം പെണ്ണ് കാണലും നിശ്ചയവുകൂടി നടക്കുമെന്ന് ഞാൻ ഓർത്തില്ല...
എന്തായാലും എനിക്കി സമാധാനം ആയി...
അപ്പൊ ഈ ബിപി കൂടാനുള്ള കാരണം നിന്റെ അനിയത്തി ആയിരുന്നു ലെ
സത്യം...
അവൾ കാരണം കുറച്ച് ദിവസമായി നേരെചൊവ്വേ ഉറക്കം പോലുമില്ല എനിക്കി...
എനി എന്റെ മോൾക്ക് സമാധാനം ആയില്ലേ... ?
അവളെ കാര്യത്തിൽ എനിക്കി സമാധാനം ആയി..."
=====================
ഇക്കാ.... എഴുന്നേൽക്കുന്നില്ലേ..?
ആഹാ ഇതാരാ എന്റെ പുന്നാര ഭാര്യ കുളി എല്ലാം കഴിഞ്ഞ് സുന്ദരി ആയിട്ടുണ്ടല്ലോ
ദെ ചായ വേണ്ടേ..??
വേണ്ടല്ലോ
അത് എന്താ വേണ്ടാത്തത് അല്ലങ്കിൽ ചായ എന്ന് പറഞ്ഞ് വിളിച്ച് കൂവാറണല്ലോ പതിവ്
ചേച്ചി വന്നോ ?
ഇല്ല.. എന്തേയ് "
എന്നാ എന്റെ മോള് ഇങ്ങ് വാ എന്ന് പറഞ്ഞ് അവളെ പിടിച്ച് ബെഡിലേക്കിട്ടും
ദെ.... വേഗം എഴുന്നേൽക്കാൻ നോക്ക് എന്നിട്ട് മതി ട്ടോ ഈ കിന്നാരം.."
ഇവിടെ കിടക്കടി പെണ്ണേ നീ എങ്ങോട്ടാ ഈ ഓടുന്നത്...?
സമയം ഒത്തിരി ആയി ഇക്കാ ഇക്കാ പോയി കുളിച്ചു വാ..
ഭയങ്കര തണുപ്പാടി...കുളിക്കാൻ തോന്നുന്നില്ല...
പിന്നെ എന്താണാവോ തോന്നുന്നത് ?
നിന്നെ ഇങ്ങനെ കെട്ടിപിടിച്ചോണ്ട് കിടക്കാൻ...
അയ്യടാ മോനേ... തലയിൽ ഞാൻ വെള്ളം ഒഴിക്കും അല്ലങ്കിൽ വേഗം എണീറ്റോ..
എന്നാൽ അത് ഒന്നും കാണണം..
ദെ ചേച്ചി വന്നൂന്ന് തോന്നുന്നു ഞാൻ പോയി ഡോർ തുറക്കട്ടെ
ഹോ....അവർക്ക് വരാൻ കണ്ട ടൈം...
ആമി ഞാനിറങ്ങുവാ ട്ടോ...
ഇക്കാ ഇന്ന് നേരെത്തെ വരാമോ ?
എന്താണാവോ വിശേഷം...നേരത്തെ വന്നിട്ട്
വരാമോ അത് പറ
വരാലോ...
എന്നാലെ.... എന്നും തരുന്നത് ഇങ്ങ് തന്നാൽ എനിക്കി അങ്ങ് പോവാമായിരുന്നു..."
വേഗം വരുമെന്ന് ഉറപ്പുണ്ടങ്കിൽ മാത്രം ഞാൻ തരാം
എന്താടി ഭീഷണിയാണോ ?
ആ അങ്ങിനെ കൂട്ടിക്കോ
പിന്നെ..... നിന്റെ സമ്മതം ഇവിടെ ആർക്ക് വേണം എന്ന് പറഞ്ഞ് പെണ്ണിനെ ഇറുകെ പുണർന്ന്കൊണ്ട് കവിളിൽ നല്ലൊരു കടിവെച്ച് കൊടുത്ത് ഞാൻ വേഗം പുറത്തേക്കിറങ്ങി...
പുറത്തേക്കിറങ്ങി ബൈക്ക് എടുക്കാൻ പോവുമ്പോഴാ പിന്നിൽ നിന്ന് ചേച്ചിയുടെ വിളി
മോനേ.... ഒന്ന് അവിടെ നിന്നേ
എന്താ ചേച്ചി
ചേച്ചി ഉണ്ട്
മോൻ പോവുമ്പോൾ എന്നെ ഒന്ന് ടൗണിൽ ഇറക്കിയാൽ മതി സാധനങ്ങൾ എല്ലാം കഴിഞ്ഞു അത് എല്ലാം വാങ്ങണം "
ആമി.. ഡോർ അടച്ചേക്ക് ചേച്ചി വന്നിട്ട് തുറന്നാൽ മതി
ഞാനും ചേച്ചിയും പോയി കഴിഞ്ഞു ഒരു പത്തുമിനിറ്റ് ആവുമ്പോയേക്കും പുറത്ത് ബെല്ലിന്റെ ശബ്ദം കേട്ടു
ഇത്ര വേഗം ചേച്ചി വന്നോ.. എന്നുള്ള സംശയത്തോടെയാണ് അവൾ ഡോർ തുറന്നത് ഡോർ തുറന്ന അവൾ മുൻപിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടിപോയി
അജ്മൽ...""
( തുടരും.....)
Muhammed Rafi 🖋
ആമിയ [ അവസാനഭാഗം ]
Muhammed Rafi 🖋
ഉമ്മാന്റെ കരച്ചിൽ കേട്ട ഉടനെ ഞാനും ഉപ്പയും റൂമിലേക്ക് ഓടി
റൂമിൽ പോയി നോക്കുമ്പോൾ ആരെക്കെയോ ചേർന്ന് ആമിയെ എടുത്ത് ബെഡിലേക്ക് കിടത്തുന്നതാണ്
ആമി.... എന്താ നിനക്ക് പറ്റിയത് ?
ഒന്നുല്ല ഇക്കാ ഒന്ന് തലകറങ്ങി വീണ് പോയി പെട്ടന്ന് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി
മോനേ നീ അവളെ കൊണ്ട് ഹോസ്പിറ്റലിൽ പോ ഇങ്ങനെ വയ്യാതെ അവളിവിടെ കിടന്നാൽ നമുക്ക് ആർക്കും സമാധാനം ഉണ്ടാവില്ല
എനിക്കി ഇപ്പോ കുഴപ്പം ഒന്നുല്ല ഉപ്പാ...
അതൊന്നും പറഞ്ഞാൽ പറ്റില്ല
മോനേ നീ അവളെ വാക്ക് കേൾക്കണ്ട മോൻ അവളെ കൊണ്ട് ഹോസ്പിറ്റലിൽ പോവാൻ നോക്ക്
നിമിഷം നേരം കൊണ്ട് ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി "
മുൻപ് ആമിയെ നോക്കിയ ഡോക്ടറുടെ അടുത്തേക്ക് തന്നെയായിരുന്നു പോയത്
എന്താ മുന്ന വീണ്ടും ടെൻഷൻ വരുത്തി വെച്ച് ബിപി കൂട്ടിയോ നിന്റെ വൈഫ് ?
അവൾക്ക് ഭയങ്കര ക്ഷീണം ഡോക്ടർ പനി ഉണ്ടോ എന്നൊരു സംശയം
അവൾക്ക് വയ്യാത്തത് കാരണം മുന്നക്ക് ആണല്ലോ ടെൻഷൻ ടെൻഷൻ ആവണ്ട മുന്ന അവൾക്ക് കുഴപ്പം ഒന്നും ഉണ്ടാവില്ല...
മുന്ന പുറത്ത് ഇരുന്നോളു ഞാൻ വിളിക്കാം...
പടച്ചോനെ എന്തായിരിക്കും എന്റെ ആമിക്കി പറ്റിയത് കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്ന് പറഞ്ഞസ്ഥിതിക്കി അങ്ങിനെ ഒരു പ്രതീക്ഷ വേണ്ട പിന്നെ എന്താവും ഈ തല കറങ്ങി വീഴാൻ കാരണം... "
ഓരോന്ന് ആലോചിച്ചു പുറത്ത് ഇരിക്കുമ്പോഴാ ഡോക്ടർ വന്ന് വിളിക്കുന്നത്
കൺഗ്രാജുലേഷൻസ് മുന്ന
എന്റെ കൈയിൽ പിടിച്ച് ഡോക്ടർ ആ വാക്ക് പറഞ്ഞപ്പോൾ ഞാൻ അത്ഭുതത്തോടെ ഡോക്ടറെ തന്നെ നോക്കി
എന്താ മുന്ന ഇങ്ങനെ കണ്ണ് തള്ളി നിൽക്കുന്നത്..
ഇവിടെ ഇരിക്കു എന്നിട്ട് ആ വായ അടച്ച് വെക്ക്
ഡോക്ടർ അത് പറഞ്ഞപ്പോൾ ആമി എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു..
ഡോക്ടർ എന്താ പറഞ്ഞത് എന്നോട് "
എനി ഞാൻ വല്ല സ്വപ്നവും കണ്ടതാണോ..
സ്വപ്നം ഒന്നു അല്ല മുന്ന നിന്റെ ആമി പ്രെഗ്നന്റ് ആണ്
ഇനിയെങ്കിലും ആ ടെൻഷൻ ഒന്ന് കളഞ്ഞ് ഇവിടെ ഇരിക്കി
ഞാൻ പറഞ്ഞില്ലെ മുന്ന അന്ന് നിങ്ങൾ ഇവിടെ വന്നപ്പോൾ ദൈവം നിങ്ങളെ കൈവിടില്ലെന്ന്
മെഡിക്കൽറിപ്പോർട് നമുക്ക് അനുകൂലമല്ലങ്കിലും ദൈവത്തിന്റെ വിധി നമുക്ക് അനുകൂലമായില്ലേ ഇതിൽ പരം എന്ത് സന്തോഷമാ മുന്ന വേണ്ടത്
എന്തായാലും മുന്നയുടെ മനസ്സിന്റെ നന്മ കണ്ടറിഞ്ഞുകൊണ്ട് തന്നെ ദൈവം നിങ്ങളുടെ പ്രാർത്ഥനക്ക് പെട്ടന്ന് തന്നെ ഉത്തരം നൽകി
സന്തോഷം ആയില്ലേ നിനക്ക് ?
ഒരുപാട് ഒരുപാട് സന്തോഷം ആയി ഡോക്ടർ...സന്തോഷം കൊണ്ടാണോ അറിയില്ല സങ്കടം കൊണ്ടാണോ അറിയില്ല ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
നന്നായി റസ്റ്റ് എടുക്കണം എല്ലാ മാസവും എന്റെ അരികിൽ വന്ന് ചെക്കപ്പ് നടത്തണം
താങ്ക്യൂ ഡോക്ടർ...
എനി സന്തോഷത്തോടെ പോയിക്കോളൂ...
ഇക്കാ....ഡോക്ടർ എന്താ അങ്ങിനെ എല്ലാം പറഞ്ഞത്
എങ്ങനെ പറഞ്ഞത് ,?
മെഡിക്കൽ റിപ്പോർട് നമുക്ക് അനുകൂലമല്ലന്ന്
അപ്പോ എനിക്കി കുഞ്ഞുങ്ങൾ ഉണ്ടാവില്ലന്ന് ഡോക്ടർ പറഞ്ഞിരുന്നോ?
ഇക്കാ എന്താ ഒന്നും മിണ്ടാത്തത് ?
എന്റെ പൊന്നേ നീ ഇപ്പോ എന്ത് പറഞ്ഞാലും എന്റെ ചെവിയിൽ പോവില്ല ജൂനിയർ മുന്ന വരാൻ പോവുന്ന സന്തോഷത്തിലാണ് ഞാൻ..."
എന്റെ പൊന്നൂസിന് കൂട്ടിന് ഒരു ആള് വരാൻ പോവുകയല്ലേ
അയ്യടാ അത് പറഞ്ഞപ്പോൾ പുള്ളിക്കാരിയുടെ ചിരി കണ്ടില്ലേ എല്ലാം അറിയുന്ന പോലെയാണ് ആ .ചിരി കണ്ടിട്ട്
എന്താണ് എന്റെ ആമികുട്ടിയുടെ മുഖം ഒരു സന്തോഷം ഇല്ലാത്തത്
നീ എന്റെ മോളേ നോക്കടി അവൾ എന്ത് സന്തോഷത്തിലാണന്ന് അറിയോ അവൾക്ക് കൂട്ടിന് ആള് വരുന്നുണ്ടന്ന് പറഞ്ഞപ്പോൾ..."
ഞാൻ ചോദിച്ചതിന് ഇക്കാ മറുപടി പറഞ്ഞില്ലല്ലോ "
എന്ത് മറുപടി മുത്തേ ?
ഡോക്ടർ ഇക്കയോട് ഞാൻ ഒരിക്കലും പ്രെഗ്നന്റ് ആവില്ലെന്ന് പറഞ്ഞിരുന്നോ ?
എനി അത് വിട് അതെല്ലാം മാറിമറിഞ്ഞില്ലേ.. പടച്ചോൻ നമ്മുടെ പ്രാർത്ഥന കേട്ടില്ലേ.
എന്നാലും എന്നോട് പറയുന്നത് കൊണ്ട് എന്താ കുഴപ്പം...
പറഞ്ഞിരുന്നു... പോരെ..?
എന്നിട്ട് ഇക്കാ എന്താ എന്നോട് ഇതൊന്നു പറയാതിരുന്നത് ?
പിന്നെ.... എനി ഇതൂടി അറിഞ്ഞിട്ട് വേണം ബിപി കൂടി ഹോസ്പിറ്റലിൽ പോയി കിടക്കാൻ അല്ലങ്കിൽ തന്നെ എപ്പോഴും ടെൻഷനാണ് നിനക്ക്.
അപ്പൊ എന്നെ ഒരു വിഷമവും അറിയിക്കാതെ ഇക്കാ എല്ലാം സങ്കടങ്ങളും മനസ്സിൽ ഒതുക്കി സ്വയം നീറിതീരുകയായിരുന്നു ലെ...,"
എന്റെ മുൻപിൽ സന്തോഷം അഭിനയിക്കുകയിരുന്നു ഇത്ര ദിവസം അല്ലേ..."
ഇത്ര ദുഃഖം മനസ്സിൽ പേറികൊണ്ട് എങ്ങനെ എന്നെ ഇങ്ങനെ സന്തോഷിപ്പിക്കാൻ കഴിഞ്ഞു എന്റെ ഇക്കാക്ക് ഇത് എല്ലാം ഓർത്ത് എനിക്കി കരച്ചിൽ വരുവാ ഇക്കാ... എന്ന് പറഞ്ഞുകൊണ്ട് പെണ്ണ് എന്റെ നെഞ്ചിലേക്ക് വീണ് ഭയങ്കര കരച്ചിൽ
എന്റെ ആമി ഞാൻ ഡ്രൈവ് ചെയ്യുകയാ എന്റെ കണ്ട്രോൾ മൊത്തം കളയല്ലേ ദെ നിന്റെ കരച്ചിൽ കണ്ട് ദെ ഇവിടെ ഒരാള് സങ്കടം ആയി ട്ടോ വെറുതെ നീ എന്റെ മോളേ സങ്കടം ആക്കല്ലേ.."
ദാ...ഉപ്പ വിളിക്കുന്നു ഫോൺ എടുത്ത് സംസാരിക്കി അവർ എല്ലാവരും അവിടെ ടെൻഷൻ ആയി കാണും
ഇക്കാ സംസാരിച്ചോ
കാർ സൈഡ് ആക്കി വെച്ചിട്ട്
ഓ...ഈ പെണ്ണിന്റെ ഒരു കാര്യം
ഉപ്പ പേടിക്കാനൊന്നുമില്ല ഞങ്ങൾ അവിടെ എത്താറായി ഉപ്പ ഫോൺ വെച്ചോ
മോനേ ഫോൺ വെക്കല്ലേ
എന്താ ഉപ്പാ
ഡോക്ടർ എന്താ പറഞ്ഞത് അറിയാഞ്ഞിട്ട് സമാധാനം ഇല്ലടാ
പേടിക്കണ്ടാ ഉപ്പ.. ഉപ്പാക്ക് ഒരു പേരക്കുട്ടി വരാൻ പോവുന്ന അതിന്റെ ക്ഷീണം ആണ് വേറെ കുഴപ്പം ഒന്നുല്ല
അൽഹംദുലില്ലാഹ് പടച്ചോനെ നീ ഞങ്ങളെ പ്രാർത്ഥന കേട്ടല്ലോ സന്തോഷം ആയി മക്കളെ എന്നാ മക്കള് വേഗം വീട്ടിലേക്ക് പോര് "
എനി പോവാ.. ഡീ...ഇങ്ങോട്ട് നോക്ക് നമുക്ക് ശരിക്കും ഒന്ന് ആഘോഷിക്കേണ്ട ഇത്... ഈ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ എന്നിട്ട് നമുക്ക് പൊളിക്കാം
പച്ചമാങ്ങ വേണോ നിനക്ക് ?
അയ്യടാ അപ്പോയെക്കും എന്റെ തൊട്ടാവാടിന്റെ മുഖത്ത് നാണം വന്നല്ലോ
എനിക്കി പച്ചമാങ്ങ ഒന്നും വേണ്ട
പിന്നെ എന്താ വേണ്ടത് എന്റെ മുത്തിന് ?
എനിക്കി ഒന്നും വേണ്ട ഇക്കാന്റെ കൂടെ കുറെ സമയം ഇങ്ങനെ ഇരിക്കണം എന്നിട്ട് ഇക്കാന്റെ നെഞ്ചിലേക്ക് ഇങ്ങനെ ചേർന്ന് കിടക്കണം അത് മതി എനിക്കി നമ്മൾ മാത്രമായ ഒരു ലോകം ഞാനും ഇക്കയും നമ്മളെ മോളും മാത്രം.. അവിടെ വേറെ ആരും വേണ്ട
അപ്പൊ ഇവിടെ ഈ കാറിൽ ഇങ്ങനെ ഇരിക്കാനാണോ പ്ലാൻ
വീട്ടിൽ പോവണ്ടേ...?
വേണ്ട...നമുക്ക് ഇവിടെ ഇരിക്കാം ഇക്കാ എന്ന് പറഞ്ഞ് പെണ്ണ് വീണ്ടും എന്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന് കിടന്നു....
മോശം അല്ലേ അത് മുത്തേ എല്ലാവരും നമ്മളെ കാത്തിരിക്കുവല്ലേ..
കല്യാണം എല്ലാം കഴിഞ്ഞിട്ട് നമ്മുക്ക് പൊളിക്കാം അത് പോരെ അതിന് വേണ്ടി എത്ര ദിവസം ലീവ് എടുക്കാനും ഞാൻ തയ്യാറാണ്...
ഉം മതി എന്നാൽ പോവാം
പോവുന്നതിന് മുൻപ് എന്റെ മോള് ഇത് പിടിച്ചോ പിന്നെ അവിടെ പോയിട്ട് തരാൻ പറ്റിയില്ലങ്കിലോ എന്ന് പറഞ്ഞ് എന്റെ ഇരുകൈകൾകൊണ്ടും അവളുടെ മുഖം കോരിയെടുത്ത് ആ മുഖത്ത് ചുംബനങ്ങളുടെ പെരുമഴ തന്നെ തീർത്തു ഞാൻ
ദെ ആമി നമ്മളെ കൊച്ച് കാന്താരി നോക്കുന്നത് കണ്ടില്ലേ കൊച്ചു കള്ളി ഇപ്പോ തന്നെ എല്ലാം പഠിച്ചു വെക്കുമെന്നാ തോന്നുന്നത്..."
ഉപ്പാന്റെ എല്ലാം കുരുത്തക്കേടും അവളെ കൈയിൽ ഉണ്ട്.
എന്നാ പോവാം സമയം ഒത്തിരി ആയി
========================
ഹെലോ അളിയാ.....
ആ വിളി കേട്ടപ്പോൾ ഞാനൊന്ന് തിരിഞ്ഞു നോക്കി
ദെ ഇവിടെ... ഇവിടേക്ക് നോക്ക് "
ആഹാ നീ ആയിരുന്നോ
നമ്മുടെ കല്യാണപെണ്ണ് ആണ്
അല്ല.. എപ്പോ തുടങ്ങി ഈ അളിയാ എന്നുള്ള വിളി ?
ദെ...ഇന്ന് മുതൽ തുടങ്ങി
അപ്പൊ നിനക്ക് നല്ല ബുദ്ധി എക്കെ വന്നു ലെ നല്ല കുട്ടി
അന്ന് ഉപ്പാനോട് എനിക്കി ഒരുപാട് കിട്ടി
എന്തിന് ?
അവിടെ ഉണ്ടായത് എല്ലാം ആമി ഇവിടെ വന്ന് ഉപ്പാനോട് പറഞ്ഞുകൊടുത്തു
അത് കലക്കി ഓള് ന്റെ മുത്താണ്
ഓ....എന്താ സ്നേഹം ഭാര്യനോട്
അതേടി സ്നേഹം തന്നെയാണ്
അതുപോലെ തന്നെയാവണം നീയും.. നല്ലൊരു സ്നേഹമുള്ള ഭാര്യയാവാൻ കഴിയണം...
പിന്നെ അളിയോ..വേറെ ഒരു കാര്യം...
എന്താടി
അങ്ങിനെ എന്നെ ഉപദേശിച്ചു പോവാമെന്ന് കരുതണ്ട
പിന്നെ....എന്ത് വേണം
ചിലവ് വേണം മോനേ
അത് നീ നിന്റെ കെട്ടിയോനെ വിളിച്ച് വീട്ടിൽ വരില്ലേ അപ്പൊ ഒരുമിച്ച് അങ്ങ് തരാം..."
അപ്പൊ അതുവരെ കാത്തിരിക്കണം ലെ ആയിക്കോട്ടെ...സമ്മതിച്ചു
പിന്നെ അളിയാ പോവല്ലേ
എന്താടി പെണ്ണേ..."
എനിക്കി ഒരു കാര്യകൂടി പറയാനുണ്ട്
എന്ത് കാര്യം ?
മാപ്പ് എല്ലാത്തിനും.... എന്ന് പറഞ്ഞുകൊണ്ട് പെണ്ണ് എന്റെ കാലിലേക്ക് വീണു കരയാൻ തുടങ്ങി
എന്താ ആഷി ഇത് ആളുകൾ കാണും.. നീ എന്ത് ഭ്രാന്ത് ആണ് ഈ കാണിക്കുന്നത്
ഭ്രാന്ത് അല്ല ഇത്
പടച്ചോന്റെ സ്ഥാനത്താണ് നിങ്ങൾ ഇപ്പോ ഞങ്ങൾക്ക് ആ നിങ്ങളോട് ഞാൻ ചെയ്യാൻ പാടില്ലാത്തത് എല്ലാം ചെയ്തു സോറി എന്നെ വെറുക്കരുത് എല്ലാത്തിനും ഞാൻ മാപ്പ് ചോദിക്കുവാ...
ഹേയ് എന്താടി ഇത് അതെക്കെ ഞാൻ അപ്പൊയെ വിട്ടു അതെല്ലാം എന്റെ ഈ അനിയത്തികുട്ടി കാട്ടികൂട്ടിയ കുസൃതി മാത്രമായിട്ടെ ഞാൻ കണ്ടിട്ടുള്ളു...
നിനക്ക് നല്ലത് മാത്രമേ വരു എനിക്കി നിന്നോട് ദേഷ്യം ഒന്നുല്ല അത് ഓർത്ത് നീ ടെൻഷൻ ആവണ്ട ദെ ആ കണ്ണ് തുടച്ചെ ആളുകൾ ശ്രദ്ധിക്കുന്നുണ്ട്..
========================
മാസങ്ങൾക്ക് ശേഷം
ഹോസ്പിറ്റലിൽ പോയി ചെക്കപ്പ് എല്ലാം കഴിഞ്ഞു ഞാനും ആമിയും വീട്ടിൽ എത്തിയതേയുള്ളു
മോനേ.....
പതിവില്ലാത്ത ആ വിളി കേട്ടപ്പോൾ ഞാനൊന്ന് തിരിഞ്ഞു നോക്കി
ദെ ചായ റെഡിയാക്കി വെച്ചിട്ടുണ്ട് ഉമ്മ ഇവിടെ ...
അത് കുടിച്ചിട്ട് റൂമിലേക്ക് പോയിക്കോ..
ഞാൻ അത്ഭുതത്തോടെ ഒന്ന് ഉമ്മാനെ നോക്കി
എനിക്കി എന്റെ കണ്ണുകളെ തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല കാരണം ഡൈനിങ് ടേബിളിൽ ആമിക്കി ഇഷ്ട്ടമുള്ള പലഹാരങ്ങൾ എല്ലാം നിരത്തി വെച്ചിട്ടുണ്ട്
വേറെ ആരും അല്ല എന്റെ പഴയ അമ്മായി അമ്മ തന്നെ
പടച്ചോനെ ഇതെല്ലാം സ്വപ്നം ആണോ...?
ഞാനിപ്പോ വരാം എന്ന് പറഞ്ഞു പുറത്തേക്ക് ഒന്ന് പോയി നോക്കി
നീ എന്താ മുന്ന നോക്കുന്നത് ?
കാക്ക മലർന്ന് പറക്കുന്നുണ്ടോ എന്ന് നോക്കിയതാ
ഒന്ന് പോടാ...അവന്റെ ഒരു തമാശ
ഇത് നിനക്ക് ഉണ്ടാക്കിയതല്ല ദെ എന്റെ ഈ മോൾക്ക് ഉണ്ടാക്കിയതാ ആമിയുടെ മുടിയിൽ തലോടികൊണ്ട് ഉമ്മ പറഞ്ഞു
അത് കണ്ടപ്പോൾ തന്നെ മനസ്സിലായി അപ്പൊ ഞാനും എന്റെ മോളും പുറത്ത് ഇപ്പോ നിങ്ങൾ ഒന്നായി കൊള്ളാലോ
നിങ്ങൾ എങ്ങനെയാ..പുറത്ത് ആവുന്നത് നിങ്ങൾ രണ്ടാളും എന്റെ സ്വന്തം മക്കളല്ലേ
എന്നാൽ ഈ പലഹാരം എനിക്കും മോൾക്കും കഴിക്കാലോ ലെ
ഓ...ഇങ്ങനെ ഒരു കൊതിയൻ ഉമ്മ ഒരു തമാശ പറഞ്ഞതല്ലേ മക്കൾ കഴിച്ചോ...
പടച്ചോനെ ഇത് എല്ലാം വിശ്വസിക്കാൻ പറ്റുന്നില്ല ട്ടോ എനിക്കി ഉമ്മ ഇത്ര പെട്ടന്ന് മാറിയോ ?
ഉമ്മാക്ക് ഇപ്പോഴാവും നല്ല ബുദ്ധി തോന്നിയത് ഇക്കാ...
എന്തായാലും ഈ സ്നേഹം എന്നും ഉണ്ടായാൽ മതി..
ഉണ്ടാവും എനിക്കി ഉറപ്പുണ്ട്
അത് എന്താ നിനക്ക് ഇത്ര ഉറപ്പ്
ഇന്നലെ എന്നോട് ഒത്തിരി സമയം സംസാരിച്ചു മാപ്പ് എക്കെ പറഞ്ഞു എനി ഒരിക്കലും അങ്ങിനെ ഒന്നും ഉണ്ടാവില്ലെന്നും പറഞ്ഞു...
ആഹാ അങ്ങിനെ എക്കെ ഉണ്ടായോ ?
എന്തായാലും പടച്ചോൻ അവർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ
===================
ഇക്കാ ഉറക്കം ആയോ ?
നീ വരാതെ എങ്ങനെയാ മുത്തേ ഞാൻ ഉറങ്ങുന്നത്
എന്തായിരുന്നു ഉമ്മയും മോളും അവിടെ ഒരു സംസാരം
ഉമ്മ ഓരോരോ കഥകൾ പറഞ്ഞിരുന്നതാ...
എന്തായാലും ഇപ്പോഴാ എനിക്കി സമാധാനം ആയത് അവർ നിന്നോട് സ്നേഹത്തോടെ പെരുമാറുന്നുണ്ടല്ലോ...അത് മതി.."
പിന്നെ... എന്ത് പറയുന്നു
ആര് ?
നമ്മളെ ജൂനിയർ മുന്ന തന്നെ
അപ്പൊ തീരുമാനിച്ചോ ഇത് മുന്ന തന്നെയാണന്ന്
അത് എന്ത് തീരുമാനിക്കാൻ അത് ഉറപ്പല്ലേ ഈ ഞാൻ തന്നെയാണ് ഈ കൊച്ച് വയറിനുള്ളിൽ ഒളിച്ചിരിക്കുന്നതന്ന്..
എന്നാലും എന്റെ ഇക്കാനെ ഞാൻ സമ്മതിച്ചു ട്ടോ
എന്തിന് ജൂനിയർ മുന്നനെ തന്നതിനോ ?
അയ്യേ....ഈ ഇക്കാന്റെ ഒരു കാര്യം ഞാൻ അതൊന്നുമല്ല പറഞ്ഞത്...
പിന്നെ എന്താ.. നീ പറഞ്ഞത് ?
എല്ലാ സങ്കടങ്ങളും സ്വയം മനസ്സിൽ അടക്കിപിടിച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ പറ്റുന്ന ഈ കഴിവ് ഉണ്ടല്ലോ അത് അപാരം തന്നെയാണ്
എനിക്കറിയാമായിരുന്നു മുത്തേ പടച്ചോൻ എന്നെ കൈവിടില്ലെന്ന് ആ വിശ്വാസം എനിക്കി നല്ലതുപോലെ ഉണ്ടായിരുന്നു അതുകൊണ്ടല്ലേ അത്ര കൂളായി നടന്നത് ഞാൻ
മെഡിക്കൽറിപ്പോർട്ടിനെ മാത്രമല്ലേ നമ്മളെ തോൽപ്പിക്കാൻ പറ്റുള്ളൂ
പക്ഷേ പടച്ചോന് നമ്മളെ തോൽപ്പിക്കാൻ പറ്റില്ലടി...ആ വിശ്വാസമാണ് ഞാൻ മുറുകെ പിടിച്ചത്...
വിശ്വാസം അതല്ലേ എല്ലാം...
ഇങ്ങനെ സംസാരിച്ചു കിടന്നാൽ മതിയോ ഉറങ്ങണ്ടേ...?
ഉറങ്ങണോ....?
എനിക്കി ഉറക്കം ഒന്നുല്ല... നീ ഉറങ്ങിക്കോ ഞാൻ എന്റെ മോനോട് ഒന്ന് വിശേഷം ചോദിക്കട്ടെ ട്ടോ
ഓഹോ.... അപ്പോൾ ഉറങ്ങാതെ മോനോട് കിന്നാരം പറഞ്ഞിരിക്കാൻ പോവാണോ
അതെല്ലോ....
അവളുടെ ആ കുഞ്ഞ് വയറിനുമുകളിലേക്ക് എന്റെ മുഖം ചേർത്ത് വെച്ചപ്പോൾ പെണ്ണ് ഒന്ന് പുളഞ്ഞു പോയി
എന്താടി അടങ്ങി കിടക്ക് അവിടെ നീ എന്തിനാ കിടന്ന് തുള്ളുന്നത്..."
വയറിനുള്ളിൽ നിന്ന് മോനും പുറത്ത് നിന്ന് ഉപ്പയും രണ്ടാളുടെയും കൃസൃതികളികൊണ്ട് തുള്ളി പോയതാ ഈ പാവം ഞാൻ
അയ്യോടാ..."
ഉപ്പാ....
പടച്ചോനെ കാന്താരി എണീറ്റോ.
ഇന്ന് എനി ഒന്നും നടക്കില്ല
എന്താടി അത് പറഞ്ഞപ്പോൾ ഇളിക്കുന്നത് ?
ചുമ്മാ ചിരിച്ചതാണ് എന്റെ ഇക്കാ.....
ഉപ്പയും മോളു എവിടെ കഥ പറഞ്ഞിരുന്നോ ട്ടോ ഞാൻ ഉറങ്ങുവാ
പിന്നെ....ഞങ്ങൾ നിന്നെ ഇന്ന് ഉറക്കിയത് തന്നെ അല്ലേ പൊന്നൂസെ....
എന്നാ പിന്നെ ഇവിടെ കഥ പറഞ്ഞിരിക്കാം മൂന്ന് പേർക്കും മൂന്ന് അല്ലടി ഇപ്പോ നമ്മൾ നാല് ആണ്..
സോറി അറിയാതെ പറഞ്ഞതാ
എന്നാ പിന്നെ നിങ്ങൾ ഉറങ്ങിക്കോ ഞങ്ങൾ ഇവിടെ കുറച്ച് സമയം നാട്ടുവർത്തമാനം പറഞ്ഞിരിക്കട്ടെ ട്ടോ
ആരോടാ ഇക്കാ ഈ പറയുന്നത് ?
ദേ നീ കണ്ടില്ലേ ഇവിടെ നമ്മളെ സ്നേഹിക്കുന്ന ഒത്തിരി പേര് ഉണ്ട് ഇവിടെ അവരോട് പറഞ്ഞതാ... "
എന്നാൽ ഞങ്ങൾ അങ്ങ് പോവാട്ടോ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഞങ്ങളുടെ കൂടെ ഉണ്ടാവുമെന്ന വിശ്വാസത്തോടെ തൽക്കാലത്തേക്ക് ഞങ്ങൾ വിടപറയുന്നു
ഞങ്ങളെ നെഞ്ചിലേറ്റിയ നിങ്ങളോട് എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി.....
എന്റെ ആമിയ എന്ന സ്റ്റോറി ഇവിടെ പൂർണ്ണമാവുന്നു "
=========================
എന്റെ ആമിയ എന്ന സ്റ്റോറി നെഞ്ചിലേറ്റിയ എന്റെ പ്രിയ വായനക്കാർക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി
വായനക്കാർ ഇല്ലെങ്കിൽ എഴുത്തുകാരൻ ഇല്ല അതുകൊണ്ട് തന്നെ നിങ്ങളാണ് എന്നും എപ്പോഴും എന്റെ ഊർജ്ജം
അതുകൊണ്ട് തന്നെ തുടർന്നും നിങ്ങളുടെ എല്ലാവരുടെയും സപ്പോർട് പ്രതീക്ഷിച്ചുകൊണ്ട് തൽക്കാലത്തേക്ക് ഞാനും നിങ്ങളോട് വിടപറയുകയാണ്..
സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം
മുഹമ്മദ് റാഫി 🖋

0 Comments
Post a Comment