*റിച്ചുവും ഉമ്മയും പിന്നെ ഞാനും*
[ ചെറുകഥ ]
_യാസീൻ അഷ്‌റഫ് ✍🏻
7994680840
" ഉമ്മാ... റിച്ചുനെ കാണുന്നില്ല... "
"കാണുന്നില്ലെന്നോ.. നീ എന്താ പറയുന്നേ.. പുറത്തു നോക്കിയൊക്ക് കളിക്കുന്നുണ്ടാവും.. "
"ഇല്ല ഉമ്മ.. എനിക്കാകെ പേടിയാവുന്നു. "
അവൾ കരച്ചിൽ തുടങ്ങി. വീട് മുഴുവൻ ബഹളം.
ഹെഡ്സെറ്റ് ചെവിയിൽ തിരുകി പാട്ട് കേട്ടോണ്ടിരിക്കുന്ന എന്റെ പുറത്ത് അടിച്ചു കൊണ്ട് ഉമ്മ വിവരം പറഞ്ഞു.
ഞാനും ഭയന്നു..
എല്ലാവരും റിച്ചുനെ തിരയാൻ തുടങ്ങി. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള അവൾക്ക് കുറുമ്പും ഇത്തിരി കൂടുതലാണ്.
അവളെ എത്ര വിളിച്ചിട്ടും അനക്കമില്ല..
അയൽവാസികളും നാട്ടുകാരും തിരച്ചിൽ തുടങ്ങി.
അവളുടെ ഉമ്മ ബോധമില്ലാത്ത അവസ്ഥയിൽ തറയിൽ വീണ് കരയുകയാണ്..
എങ്ങും കാണാനില്ല എന്ന് മനസ്സിലായപ്പോൾ പ്രശ്നം ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞു.
വാട്സാപ്പിൽ ഒരു ഫോട്ടോ വിട്ടേക്കാം എന്ന് കരുതി ഞാനെന്റെ മുറിയിലേക്ക് ഓടിച്ചെന്നു..
ഓടുന്ന വഴിയിൽ റിച്ചു നേരത്തേ ഒഴിച്ച മൂത്രത്തിൽ എന്റെ കാല് തട്ടി ചടക്കോം പതക്കോം ഞാൻ താഴേക്ക് വീണു..
നടു ഇടിച്ച് വീണ ഞാൻ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് ഒരു പൊട്ടിച്ചിരി ശ്രദ്ധിച്ചത്..
അപ്പോഴുണ്ട് റിച്ചു എന്റെ കട്ടിലിന്റെ അടിയിൽ ഇരുന്ന് ചായ വെച്ചു കളിക്കുന്നു..
കുഞ്ഞുങ്ങൾക്ക് പിന്നെ ചിരിക്കാൻ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ടാത്തതുകൊണ്ട് അവൾ പൊട്ടിച്ചിരിക്കുന്നുണ്ട്..
അവളെ തോളിൽ കയറ്റി ഞാൻ വേഗം പുറത്തേക്ക് ചെന്ന് കാര്യം പറഞ്ഞു.
എല്ലാരുടെയും മുഖത്ത് സന്തോഷം. അവളുടെ ഉമ്മ തുരുതുരാ ചുംബിച്ചു.
എല്ലാവരുടെയും സന്തോഷം കണ്ട് നിർവൃതി പൂണ്ട എന്നോട് ഉമ്മാന്റെ വക ഒരു ഡയലോഗും :
"നീ വീണതേതായാലും നന്നായി.. കുഞ്ഞിനെ കിട്ടിയല്ലോ "
പകച്ചുപോയി എന്റെ ബാല്യം..
മാസാമാസം ഇപ്പൊ തടവിന് പോവുന്നതുകൊണ്ടൊരു റിലാക്‌സേഷനുണ്ട്.
richuvum ummayum pinne njanum
share chat
Feedback
7994680840
Insta| myptaliparamba
Sc: യാസീ

0 Comments
Post a Comment