💘 *ഹോസ്റ്റലിലെ പ്രണയം*💘


FULL PART


✍️🍁Hnz🍁


എടാ നീ ഇങ്ങനെ ഡെസ്പ്  ആവല്ലേ.....

പിന്നെ ഞാൻ എന്തോന്ന് ചെയ്യാനാ..... അവളെ അത്രയും ആത്മാർത്ഥമായിട്ടല്ലേ ഞാൻ സ്നേഹിച്ചേ എന്നിട്ടും എത്ര  നിസ്സാരമായാ അവൾ എന്നെ ഒഴിവാക്കിയത്....

ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞതല്ലേ അവൾ ഫ്രോഡാണെന്ന്..... അതെങ്ങനെയാ ആര്യ സിൻസിയറാ എന്നെ തേക്കുലാ....ഇപ്പോ എന്തായി......

ശവത്തിൽ കുത്താദേടി......

മ്മ്മ്....ശെരി അത് വിട്.....

അങ്ങനെ അത് വിടാൻ പറ്റില്ല എനിക്കവളെ കാണണം.....ഇന്ന് തന്നെ....

എടാ മണ്ട കോളേജ് വിട്ടില്ലേ അവൾ ഹോസ്റ്റലിൽ എത്തിയിട്ടുണ്ടാവും.....ഞാനും പോകുവാ ഇനിയും ലേറ്റ് ആയാൽ ആ തള്ള എന്നെ ഹോസ്റ്റലിൽ കയറ്റുലാ......

എടി പോവല്ലേ....നീ എനിക്ക് ഒരു ഹെല്പ് ചെയ്യണം......

എന്ത് ഹെല്പ്??

എന്നെ ഒന്ന് ഹോസ്റ്റലിൽ കയറ്റണം......

ഓഹ് അതാണോ.....ഹേ എന്ത് ഹോസ്റ്റലിലോ?? ....😱💥💥

എടി പയ്യെ പറയെടി.....

ഹോസ്റ്റലിലോ.....

പതിഞ്ഞ സൗണ്ടിൽ അവൾ ചോദിച്ചതും അവൻ മറുപടിയായി തലകുലുക്കി.....

നോ...ഇത് പറ്റില്ല....അല്ലെങ്കിൽ തന്നെ ആ ഹോസ്റ്റൽ തള്ളയുടെ നോട്ടപുള്ളിയാണ് ഞാൻ..എങ്ങാനും ഞാൻ നിന്നെ കയറ്റിയത് അവർ അറിഞ്ഞാൽ എന്റെ  കാര്യം ഗോവിന്ദ......

മുത്തേ....പ്ലീസ്....നീ എന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ....അവളെ കാണുന്നു പോവുന്നു...ദാറ്റ്‌സ് ഇറ്റ്....പ്ലീസ് പ്ലീസ്......നിനക്ക് ഒരു പ്രോബ്ലവുമുണ്ടാവില്ല......

എടാ...അത്....

ഒരു അതുമില്ല.....നിനക്ക് ഒരു പ്രോബ്ലവുമുണ്ടാവില്ല... പ്ലീസ് ഒന്ന് സമ്മതിക്കെടി....

മ്മ്മ്....ഓക്കേ.....

താങ്ക്സ് മുത്തേ.....
അപ്പോൾ ഇന്ന് നൈറ്റ്‌ 10:00 മണിക്ക് ഞാൻ വരുന്നു.....

നീ ഹോസ്റ്റലിന്റെ മുന്നിൽ എത്തിയാൽ എന്നെ മിസ്സ്‌ അടിക്കണം ഓക്കെയല്ലേ....

ഡബിൾ ഓക്കെ....നീ കേറൂ നേരം വൈകി ഞാൻ കൊണ്ടാക്കാം......

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

അവന്റെ ബൈക്കിന്റെ പുറകിൽ ഇരിക്കുമ്പോളും *ശിവാനിയുടെ* മനസ്സ് അസ്വസ്ഥമായിരുന്നു..... ഇനിയും ആഗ്രഹിച്ചത് നഷ്ടപ്പെടുമോയെന്ന വേവലാതിയാവാം അത്.....

"*ഋഷി*"..... ഡിഗ്രി സെക്കന്റ്‌ ഇയറിൽ പഠിക്കുന്ന അവൾക്ക് കട്ട സപ്പോർട്ടായി കൂടെ നിൽക്കുന്ന ചങ്കാണ് അവൻ.....

ഇരുവരും ഫേസ്ബുകിലൂടെയാണ് പരിചയപ്പെട്ടത്.... തുടർച്ചയായുള്ള ചാറ്റിങ്ങിലൂടെ കൂടുതൽ അടുക്കുകയായിരുന്നു അവർ.....

ഒരേ കോളേജിലാണ് അവർ ഇരുവരും പഠിക്കുന്ന കാര്യം വൈകിയാണ് പരസപരം അറിഞ്ഞത്.... പി.ജി ഫൈനൽ ഇയർ വിദ്യാർത്ഥിയായ ഋഷിയുടെ ആത്മാർത്ഥ സുഹൃത്താണ് ശിവ(ശിവാനി).....

തുടർച്ചയായുള്ള സൗഹൃദം അവളെ അവനിലേക്ക് അടുപ്പിക്കുകയായിരുന്നു...

എപ്പോഴാണ് ആ സൗഹൃദം അവളുടെയുള്ളിൽ  പ്രണയത്തിന്റെ മൊട്ടുകൾ തളിർത്തതെന്ന് അറിയില്ല... !

അവനോട് അവളുടെ ഇഷ്ടം അറിയിച്ചാൽ തന്റെ മേലിലുള്ള സൗഹൃദം അവൻ ഉപേക്ഷിക്കുമോയെന്ന പേടിയിൽ സ്വയം മറക്കുകയായിരുന്നു അവൾ.....

എല്ലാ കാര്യത്തിലും കൂടെ നിൽക്കുന്നതും, ആരെങ്കിലും ശല്യപ്പെടുത്തിയാൽ അവരെയിട്ട് പെരുമാറുന്നതുമെല്ലാം അവനും തന്റെ മേലിലുള്ള പ്രണയമാണെന്ന് അവൾ വിശ്വസിച്ചു.....

ആ വിശ്വാസങ്ങളെല്ലാം തകർത്തെറിഞ്ഞവൻ അവളുടെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന ആര്യയെന്ന കുട്ടിയെ നോക്കുന്ന കാര്യം പറഞ്ഞതും സ്വയം എന്തോ നഷ്ടപ്പെടുന്ന ഫീലായിരുന്നു അവൾക്ക്....

മനസ്സിനെ പാകപ്പെടുത്തി അവന്റെ ഇഷ്ടത്തിന് കൂടെ നിന്നതും ഒരു സ്വപ്നം പോലെ അവളിൽ മിന്നി മറിഞ്ഞു.....

ഇന്നിതാ ആര്യ തേച്ച സന്തോഷത്തിൽ രണ്ട് സ്റ്റെപ്പിടാൻ തോന്നി.... എന്നാൽ വീണ്ടും അവൻ അവളെ കാണണമെന്ന് പറഞ്ഞത് ആ സന്തോഷം കെട്ടടക്കി.....

"ഡീ.... നീ ഇറങ്ങുന്നില്ലേ..... "

അവന്റെ ശബ്‌ദം കേട്ടപ്പോളാണ് ചിന്താമണ്ഡലത്തിൽ നിന്ന് ഉണർന്നത്....

മറുപടിയായി മൂളിക്കൊണ്ട് അവൾ ഹോസ്റ്റലിലേക്ക് നടന്നു....

🔸🔷🔸🔷🔷🔸🔸🔷🔷🔸🔷🔸🔷🔸🔷🔷🔸🔷🔷🔸🔷

സമയം രാത്രി 10 മണി:-


എല്ലാവരും കിടന്നു എന്ന് ഉറപ്പ് വരുത്തിയതും അവൾ ഋഷിയ്ക്ക് കാൾ ചെയ്തു.....

അവളുടെ കാൾ കണ്ടതും അവൻ പെട്ടന്ന് അറ്റൻഡ് ചെയ്തു....

"എല്ലാം സെറ്റല്ലേ..... "

എടുത്തപ്പാടെ അവൻ ചോദിച്ചു....

"ആ.... നീ ഗേറ്റ് വഴി ചാടണ്ട സെക്യൂരിറ്റിയുണ്ട് അവിടുന്ന് കുറച്ച് നീങ്ങി മതിൽ ചാടി വാ"......

"എടി... പട്ടിയൊന്നുമില്ലല്ലോ.... "

"ഹഹഹ.... ഇല്ല നീ ധൈര്യാ യിട്ട് പോര്..... "

ഓക്കെ... "

കാൾ കട്ട് ചെയ്ത് അവൻ അവൾ പറഞ്ഞതനുസരിച്ച് മതിൽ ചാടി.... പമ്മി പമ്മി പയ്യെ അവൻ മെയിൻ ഗ്രൗണ്ടിൽ എത്തി... ഇനിയെന്താ ചെയ്യേണ്ടേയെന്ന ഡൌട്ടിൽ നിൽകുമ്പോൾ കറക്റ്റ് ശിവയുടെ കാൾ അവനെ തേടിയെത്തി....

"ഡാ ഞാൻ ഇവിടെ ടെറസ്സിലുണ്ട്..... നീ നിൽക്കുന്ന സൈഡിൽ ഒരു ഏണി വെച്ചിട്ടുണ്ട് നൈസായി കേറി വാ.... "

കാൾ ഡിസ്കണക്റ്റായതും അവൻ ഏണി തപ്പിപിടിച്ചു അതിൽ വലിഞ്ഞു കയറി.... എങ്ങനെയൊക്കെയോ മുകളിൽ എത്തി അവൻ ശ്വാസം വിട്ട് അവളെ നോക്കി ഇളിച്ചു കൊടുത്തു.....

"കിണിക്കല്ലേ..... വാ.... വേഗം പണി തീർത്ത് പോവാൻ നോക്ക് ".....

അവന്റെ കയ്യും പിടിച്ച് അവൾ മുന്നിൽ നടന്നു.... പെട്ടന്ന് ആരുടെയോ നിഴലനക്കം കണ്ടതും അവിടെ കണ്ട തൂണിൽ മറഞ്ഞു നിന്നു....

പിടിക്കപ്പെടുമോ എന്ന വേവലാതിയിൽ അവന്റെ നെഞ്ചിൽ അവൾ മുഖമമർത്തി....

നിഴൽ രൂപം പോയതും അവൾ മുഖം അടർത്തി മാറ്റി.... തല പുറത്തേക്കിട്ട് ആരുമില്ലയെന്ന് ഉറപ്പ് വരുത്തി പോവാമെന്ന് പറഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കിയതും അവളുടെ മുഖത്തേക്ക് തന്നെ നോട്ടമെറിഞ്ഞ് അരയിലൂടെ കൈയിട്ട് ലോക്ക് ചെയ്തിരിക്കുകയാണ് അവൻ.....

എന്താണെന്ന് പുരികം പൊക്കിയവൾ ചോദിച്ചതും മറുപടിയായി ഒരു കള്ളചിരി ചിരിച്ച് അവൻ അവളെ അരയിലൂടെയിട്ട കൈ സ്വാതന്ത്ര്യമാക്കി.....

ശേഷം പതിയെ രണ്ടുപേരും മുന്നോട്ട് നടന്നു..... ഇപ്രാവശ്യം അവനായിരുന്നു മുന്നിൽ നടന്നത്....

പെട്ടു... !!??

ഋഷിയുടെ സ്വരം കേട്ടതും കാര്യം മനസ്സിലാവാതെ ശിവ മുന്നോട്ട് നോക്കി....

തന്റെ ക്ലാസിലെ പുസ്തകപുഴു  തനുവായിരുന്നു അത്....

പേടിക്കണ്ട അവൾ ബുക്കിൽ മാത്രമേ ശ്രദ്ധിക്കൂ.....വേഗം നടക്ക്....

അവളെ പാസ്സ് ചെയ്ത് കഴിഞ്ഞപ്പോൾ ദേഷ്യത്തോടെ ഋഷി ചോദിച്ചു...

"ഏതു കാട്ടുമുക്കിലാടി ആര്യയുടെ റൂം....."??

ദാ എത്തി ഇത് തന്നെ....."

മുമ്പിൽ കണ്ട റൂം ചൂണ്ടി ഞാൻ പറഞ്ഞതും ഒന്ന് ചിരിച്ചു താടി തടവി അകത്തേക്ക് പ്രവേശിച്ചു...

അവർക്ക് കാവലായി പുറത്ത് പോസ്റ്റടിച്ച് ഞാനും....!!::

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸

"കോപ്പേ.... നീ ഇവിടെ എന്തോന്ന് ചെയ്യാ..... "

ഈശ്വരാ ഈ വൃത്തികെട്ട സൗണ്ട് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോയെന്ന് കരുതി നോക്കിയപ്പോൾ വേറാരുമല്ല എന്റെ ചങ്ക് കൂട്ടുകാരി മൃദുവായിരുന്നു....

അവളുടെ നേരെ ഒന്ന് ഇളിച്ച്കൊണ്ട് ഞാൻ നിന്നു.....

കിളുത്താതെ ഞാൻ ചോദിച്ചതിന് മറുപടി താടി കിളിയെ.... ഈ രാത്രി ഇവിടെ നീ ആർക്ക് വായുഗുളിക വാങ്ങാൻ നില്ക്കാ....??

അ....അത്....ഉറക്ക് വരാഞ്ഞപ്പോൾ ജസ്റ്റ്‌ നടക്കാൻ ഇറങ്ങിയതാ....

നടക്കാൻ ഇതെന്തോന്ന് പാർക്കോ?? എന്താടി ഒരു ബ്ബ..ബ്ബ...വേല ഇറക്കാതെ സത്യം പറഞ്ഞോ....

സത്യം പറയണോ.... ഞാനെ ഋഷിയില്ലേ അവനെ ഹോസ്റ്റലിൽ കയറ്റി...അവൻ  ആര്യയുടെ മുറിയിലുണ്ട് ആരെങ്കിലും വരുന്നുണ്ടോന്ന് നോക്കാൻ ഏൽപ്പിച്ചിരിക്കുകയാണ് എന്നെ എന്തേയ്?? സത്യം അറിഞ്ഞല്ലോ ഇനി പോയി കെടന്നുറങ്ങ് കൊച്ചേ.....

അയ്യോ....സത്യം ഞാനങ്ങ് വിശ്വസിച്ചു....ഒന്ന് പോടി....റൂമിൽ വെട്ടം കണ്ടപ്പോൾ പോയി നോക്കിയപ്പോൾ നിന്നെ കണ്ടില്ല ചങ്കല്ലേ...കാണാണ്ടായാൽ എന്നെ ചോദ്യം ചെയ്യില്ലേ എന്നു കരുതി നിന്നെ അന്വേഷിച്ച് വന്നപ്പോൾ പോവാൻ ലെ ഏഹ്...ആയിക്കോട്ടെ....ഞാൻ പോവാണ്.....

എന്ന് പറഞ്ഞ് ഇല്ലാതെ കണ്ണുനീർ തുടച് നടന്നു....

ദുരന്തം!!എന്റെ കൂട്ടുകാരിയല്ലേ ഇങ്ങനെ വരൂ.....

അല്ലാ ഇതിന്റെ അകത്ത് കയറിയ തെണ്ടിക്ക് ഇന്നൊന്നും പുറത്തേക്ക് വരാനുള്ള പ്ലാനില്ല....ഇവനെന്റെ പുക കണ്ടേയടങ്ങുല്ലേ....😪

നടക്കൂലാ...ഞാൻ തന്നെ കളത്തിൽ ഇറങ്ങേണ്ടി വരും....

ഡോറിൽ മുട്ടാൻ വേണ്ടി മുന്നോട്ട് ആഞ്ഞതും അത് തുറന്നതും അതിൽ നിന്ന് പുറത്ത് വന്ന ഋഷിയുമായി എന്റെ തല കൂട്ടിയിടിച്ചതും പെട്ടന്നായിരുന്നു.....

"ഹൌ....നിന്റെ തലയെന്താടി ഇഷ്ടികയോ?? ".....

തലയുഴിഞ്ഞ് അവൻ പറഞ്ഞതും മറുപടിയായി
"അല്ല ഇരുമ്പ്....വാടാ ഇങ്ങോട്ട്....."എന്ന് പറഞ്ഞ് അവന്റെ കയ്യും പിടിച്ചു വന്ന സ്ഥലത്ത് തിരിച്ചു എത്തിച്ചു.... അതായത് ടെറസിന്റെ അവിടെ എത്തിയപ്പോൾ അവന്റെ കയ്യിലെ പിടി ഞാൻ വിട്ടു....

"എന്നാൽ ഞാൻ പോട്ടെ മുത്തേ......"

സന്തോഷം....താങ്കൾ ഒന്ന് പോയിട്ട് വേണം അടിയന് ചാച്ചാൻ 😴....

ഓഹ്....ഉറക്ക പിശാശ്.....

എന്റെ തലയിൽ ഒന്ന് കൊട്ടി അവൻ പോവാൻ നിന്നതും പിറകിൽ നിന്ന് അവനെ ഞാൻ വിളിച്ചു....

എന്താടി......

അല്ല ഇത്രയും നേരം നീ അവളുടെ റൂമിൽ എന്തോന്ന് ചെയ്യുകയായിരുന്നു.....??

അതൊക്കെ പേർസണൽ മാറ്റർസാ.....

അയ്യടാ....പാലം കടക്കാൻ നാരായണ പാലം കടന്നപ്പോൾ കൂരായണല്ലേ.....കൊള്ളാം....

ഡയലോഗ് ഇറക്കി ക്ഷീണിക്കണ്ട....ഞാൻ പറയാം.....

വേഗം പറഞ്ഞൂട്.....

അവൾക്ക് തൃതിയായി.


(ആര്യയുടെ റൂം)

അതിന്റെ അകത്തേക്ക് കയറി പാടെ കാര്യമായി ആരോടോ ചാറ്റുന്ന ആര്യയെയാണ് ഋഷി കണ്ടത്.....

വാതിൽ ലോക്ക് ചെയ്ത സൗണ്ട് കേട്ടിട്ടാണെന്ന് തോന്നുന്നു അവൾ ഞെട്ടി പിന്തിരിഞ്ഞു നോക്കി.....

ഒട്ടും പ്രതീക്ഷിക്കാതെ ഋഷിയെ അവിടെ കണ്ട വെപ്രാളത്തിൽ കയ്യിലുണ്ടായിരുന്ന ഫോൺ നിലം പതിച്ചു.....

നീ....നീയെങ്ങനെ  ഇവിടെ...??

ടെൻഷൻ അടിച്ച് വാക്കുകൾ കിട്ടാൻ അവൾ പാടുപെട്ടു.....

സിമ്പിൾ മതിൽ ചാടി ഇങ്ങ് പോന്നു...വെറുതെ നിന്നെയൊന്ന് കാണാൻ......

എന്തിനാ ഒരു ചാൻസ് കൂടെ തരാൻ എന്നോട് അപേക്ഷിക്കാൻ വന്നതാണോ.....എങ്കിൽ നമ്മുക്ക് നാളെ കോളേജിൽ വെച്ച് സംസാരിക്കാം....ഇപ്പോൾ ആരെങ്കിലും കാണുന്നതിന് മുമ്പ് പോവാൻ നോക്ക്.....

വാട്ട് !?? വൺ മോർ ചാൻസ്....ഹഹഹ അതും എനിക്ക് സോറി ഡി ഞാൻ അതിനല്ല വന്നത് നിന്നെ കണ്ട് ഒരു താങ്ക്സ് പറയാനാണ്.....

താങ്ക്സ്?? ഫോർ വാട്ട്‌??

ഹോ അതോ എന്നെ ഇപ്പോൾ നല്ല പ്രൊപോസൽ വന്നപ്പോൾ ഒഴിവാക്കിയതിന്....കാരണം നീ തേച്ചപ്പോലാണ് യഥാർത്ഥ സ്നേഹം ഞാൻ കണ്ടത്.....എനിക്ക് ആ സ്നേഹം തിരിച്ചറിയാൻ പറ്റിയത്.....

റിയലി താങ്കു......പിന്നെ നീ ചോദിച്ചല്ലോ വീണ്ടും നിന്നോട് അപേക്ഷിക്കാൻ വന്നതാണോന്ന് വാട്ട്‌ എ നോൺസൻസ്.....ഐആം ഇൻ ദി റിയൽ ലവ് 💕ബട്ട്‌ അത് നിന്നോടല്ല വേറെയാളോട്.....

പിന്നെ ഒരു കണക്ക് എനിക്ക് തീർക്കാനുണ്ട്.... ദേ അങ്ങോട്ട് നോക്കിക്കേ....

എന്ന് പറഞ്ഞ് അവളെ മുഖം അവൻ ചൂണ്ടിയ ഭാഗത്തേക്ക് തിരിഞ്ഞതും ആ സ്പോർടട്ടിൽ അവൻ കൊടുത്തു അവളുടെ കവിളത്ത്.... 💥💥

കവിളത്തു കൈവെച്ചു കണ്ണുനിറച് അവനെ നോക്കികൊണ്ട്‌ അവൾ നിന്നു....

ചോരി മുത്തേ... കൈയുടെ അഞ്ചു വിരലും നിന്റെ മുഖത്ത് വരാൻ ഞാൻ പരമാവധി ട്രൈ ചെയ്തു നടന്നില്ല അത്കൊണ്ട് ഒന്നും കൂടെ തരട്ടെ.....

മീശ പിരിച്ചു അവൻ ചോദിച്ചതും രണ്ട് കവിളും കൈകൊണ്ട് മറച്ചു പേടിയോടെ അവനെ നോക്കി.....

ഹഹഹ... ഹഹഹ... ആര്യ നീയേ നല്ല ആണ്പിള്ളേരോട് കളിക്കാൻ നിൽക്കരുത്... മനസ്സിലായോടി തേപ്പ്പെട്ടി.....

അവളെ ദഹിപ്പിച് നോക്കിയവൻ പുറത്തേക്ക് കടന്നു....

*************

ഇതാണ് അവിടെ സംഭവിച്ചത്....

ഒരു കഥപോലെ പറഞ്ഞുനിർത്തി അവൻ ശിവയെ നോക്കി.....

കാര്യമായ ആലോചനയിലായിരുന്നു അവൾ.....

ഡീ....

ഷോൾഡർ കുലുക്കി ഋഷി അവളെ വിളിച്ചു.....

അല്ലേടാ....നിനക്ക് ആരോടാ റിയൽ ലവ് ഫീൽ ചെയ്തേ....അത് ആരോടാ...ഏഹ്??

ഓ അതോ....അത്....

ഒന്ന് നിർത്തിയവൻ അവളെ നോക്കി......

അറിയാൻ കൗതുകത്തോടെ അവളും....

നിന്നോട് തന്നെ....💓💓😍

എന്ത്??😳😳

ഞെട്ടണ്ട നിന്നോട് തന്നെയെന്ന്....യെസ് ഐ ലവ് യൂ..😘...നീയെന്താ കരുതിയെ ഇഷ്ടം മനസ്സിൽ ഒളിപ്പിച്ചാൽ ഞാൻ അറിയത്തില്ല എന്നോ?? എന്നാ കേട്ടോ ഇന്ന് ആര്യ എന്നെ തേച്ചുയെന്ന് കേട്ടപ്പോൾ നിന്റെ മുഖത്ത് കണ്ട സന്തോഷവും ബൈക്കിൽ എന്റെ പുറകിൽ ഇരുന്നപ്പോൾ മിററിലൂടെ കണ്ട നിന്റെ പ്രണയനോട്ടം എനിക്ക് മനസിലാക്കി തന്നു എന്നെ നീ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന്....

എന്ന് പറഞ്ഞുകൊണ്ട് അവൻ അവളെ വലിച്ച് നെഞ്ചിലേക്ക് അടുപ്പിച്ചു...

സോറി....നിന്റെ പ്രണയം മനസ്സിലാക്കാതെ പോയതിന്.....

അവൻ കാതിൽ പറഞ്ഞതും ഒന്ന് വിറച്ചു ശേഷം അവൾ അവന്റെ വയറ്റിനിട്ട് ഒറ്റ കുത്ത് കൊടുത്തു.....

ആ കോര്യാ തെക്കേണ്ടി വന്നപ്പോൾ അറിഞ്ഞതല്ലേടാ എന്റെ സ്നേഹം നീ....

അവന്റെ നേരെ ചീറിക്കൊണ്ട് അവൾ പറഞ്ഞു....

കൂൾ ബേബി കൂൾ....അതൊക്കെ മറക്ക്...ക്ലോസ്ഡ് ചാപ്റ്റർ....ഇപ്പോൾ പറ...


"*WILL YOU BE MY MINE....💖*"

YES......

തുള്ളിചാടി സന്തോഷത്തോടെ അവൾ പറഞ്ഞു നിർത്തി....

അവളുടെ കണ്ണുകളിലേക്ക് തന്നെ നോട്ടമിട്ട് അവൻ നിന്നു...

ഡാ പോവാൻ നോക്ക്... കോളേജല്ലയിത് ഹോസ്റ്റലാണ്....

അവന്റെ നോട്ടത്തിൽ നിന്ന് മാറിയവൾ പറഞ്ഞു....

നമ്മുടെ ഒരുമാതിരി ഹോസ്റ്റലിൽ നിന്നായി പോയല്ലോ പ്രണയം....

അത്കൊണ്ട് എന്താ... വെറൈറ്റി ലവല്ലേ.... 🤩

പിന്നെല്ലാതെ....

പിന്നും സൂചിയും അവിടെ നിക്കട്ടെ മോനെ പോവാൻ നോക്ക്.... ആ വാർഡൻ എങ്ങാനും കണ്ടാൽ തീരും എന്റെ കാര്യം പിന്നെ ഹുദാ ഗവ....

പോണോ....

ഋഷി പ്രണയാർദ്രമായി ശിവയെ നോക്കി.....

പോണം.....

എന്നാൽ ശെരി....ഇനി നാളെ ഇവിടെ ഇങ്ങനെ ഒത്തു കൂടാം.....

നിന്നെയെങ്ങാനും ഈ പരിസരത്ത് ഇനി കണ്ടാൽ ചവിട്ടി കൂട്ടും ഞാൻ....ഇന്ന് തന്നെ എന്റെ പകുതി ശ്വാസം പോയതാ.....

ഹോ നമ്മൾ വരണില്ല....നാളെ കോളേജിൽ കാണാം ട്ടോ മുത്തേ.....🥰🥰

ആഹ്....ഗുഡ് നൈറ്റ്.....

അവളെ ഒന്നും കൂടെ നോക്കിയവൻ ഏണിയിലൂടെ താഴേക്ക് ഇറങ്ങി.....

ശേഷം ഒരു ഫ്ലൈയിങ്ങ് കിസ്സും കൊടുത്ത് വന്നപ്പോലെ മതിൽ ചാടി വിട്ടു......

അവന്റെ പോക്കും നോക്കിയവൾ നിന്നു തിരിച്ചു കിട്ടില്ലയെന്ന് കരുതിയ പ്രണയ സന്തോഷത്തിൽ.....

ആ സന്തോഷത്തിൽ നക്ഷത്രങ്ങളും അവളെ നോക്കി കണ്ണുചിമ്മി.... !!



*അവസാനിച്ചു*

*_📚🌈പുസ്തകത്താളുകൾ💖📚 ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞ ഭാഗങ്ങൾ_____ ആവശ്യമുള്ളവർക്ക്_______________9745154829____* MOHD DANISH




Hostelile pranayam
hostel pranayam
share chat novels
helo novels