*എന്റെ സ്വന്തം കൂടപ്പിറപ്പ്*  


എന്റെ ജീവിതത്തിൽ  നിന്ന് ഒരേട് എടുത്ത് നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു... എന്റെ ജീവനായ കൂടപ്പിറപ്പിന്റെ കഥ... 

(*PART-1*)

അജ്മലിനെ അന്വേഷിച്ചു നടക്കായിരുന്നു നബ്ഹാൻ.. കൊറേ നേരായി ആ നടത്തം.. ഓനെ കണ്ടിട്ട് എന്താന്ന് ചോയ്ച്ചാൽ.. ഓന്റെ കൂടെ ള്ള  ഇരുപ്പ് അതൊരു പ്രത്യേക രസാ ... അപ്പോഴാ നബ്ഹാനോട്‌ ഓനാ കുന്നിന്റെ മോളില് ണ്ട് ന്ന് ഒരു ചെങ്ങായി പറഞ്ഞത്., അത്‌ കേട്ട് ഓനങ്ങോട്ട് ചെന്ന് 

അജ്മലാകെ അസ്വസ്ഥനായിരുന്നു.. കണ്ണാകെ കലങ്ങിയിരിക്കുന്നു.. കയ്യിൽ ഒരു സിഗരറ്റ് പുകയുന്നും ണ്ട് .. എന്തോ പ്രശ്നം ണ്ട്, പൊതുവെ ഓനങ്ങനല്ല.. 

     അജൂ...എന്താ ഇയ്യ്‌ ഒറ്റക്ക് ഇരിക്കുന്നെ, അന്റെ ഫോണിലേക്ക് ഞാൻ കൊറേ  വിളിച്ച്‌, റിംഗ് ചെയ്യ്ണ്ട് പക്ഷെ ഇയ്യ്‌ എടുക്കുന്നില്ല.. അനക്കെന്താ  മുത്തേ?? ഇജ്ജ് ഇങ്ങനെ ഇരിക്കാറില്ലല്ലോ... 

ഒരു വിദൂരതയെ മൗനം കൊണ്ട് അളക്കുന്ന പോലെ ഓന്റെ അഴകുള്ള കണ്ണുകൾ  നീണ്ടു. മൗനം തന്നെ... എന്നാൽ ആ കണ്ണുകൾക്ക്  ഒരുപാട് കരഞ്ഞു തീർക്കാൻ കൊതിയുണ്ട്...

ഒരെടങ്ങറ് പിടിച്ച നിശബ്ദത.. നബ്ഹാൻ ആകെ വല്ലാതായി.. പിന്നേം എന്തൊക്കെയോ ചോയിച്ചു.. 

ഒടുവിൽ അവരുടെ ഇടയിൽ ണ്ടായ നിശബ്ദതയെ ഭേദിച്ച് അജു പറഞ്ഞു.. 

:നബൂ.. നാളെ നാട്ടിലേക്ക് പോണം.. പോയെ പറ്റൂ.. ചിലപ്പോൾ ഉടനെ മടങ്ങി വരാൻ പറ്റീന്ന് വരില്ല.. പിന്നെ അനക്ക് എടങ്ങേറ് ഇല്ലാച്ചാ ഇയ്യ്‌ കൂടെ വരോ.. ഇക്ക് വല്ലാത്ത ഒരു ത്... 

അതൊന്നും കൊയപ്പല്ല നാളെ പോവാ  ന്നാലും ഇയ്യ്‌ എന്താ കാര്യംന്ന് പറ. ഇന്നേ ടെൻഷൻ ആക്കല്ലേ.. നാട്ടിലെന്തെലും കൊഴപ്പം ണ്ടോ 

 അത്‌.. പ്രശ്നം എനിക്കല്ല.. ന്നാലും ആകെ ഉള്ള് നീറുന്ന പോലെ.. കൊറച്ചു മുന്നേ മ്മ വിളിച്ചിരുന്നു...ഇനീം ഇവിടെ നിന്നാൽ ഞാൻ ആകെ ഇല്ലാതാവും. അപ്പൊ നാളെ പോവാം.. വണ്ടി നീ ഓടിക്കണം.. ട്ടോ 

നബ്ഹാൻ.. ഓന്ക് എന്താണെന്ന് അറിയണംന്ന് ണ്ട്.. പൊതുവെ എന്ത്‌ ചോയ്ച്ചാലും കൃത്യമായി മറുപടി തന്നിട്ടേ അജു വേറെ എന്തേലും കാര്യത്തിൽ തിരിയാറുള്ളൂ.. ഇപ്പൊ ഓനെ വല്ലാതെ പിടിച്ചു കുലുക്കാൻ മാത്രം എന്തോ ണ്ട്.. നാളെ രാവിലെ നോക്കാ എന്ന് കരുതി നബ്ഹാൻ നടന്നു... 

പകൽ ബാക്കിവെച്ച ഉഷ്ണം ഏറ്റുവാങ്ങിയ ആ പാറക്കല്ലിൽ എരിയുന്ന സിഗരറ്റിനെ ഇറുകെ പിടിച്ചു അജു എങ്ങോട്ടോ നോക്കി ഇരുന്നു.. അറിയാതെ കണ്ണ് ഒളിച്ചിറങ്ങിയത് പോലും അറിയാതെ.... 

(അഭിപ്രായം അറിയിക്കുക.. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ രേഖപ്പെടുത്തുക... നിങ്ങളുടെ ആത്മാർത്ഥമായ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... വല്ലാത്ത പഹയൻ )





*എന്റെ സ്വന്തം കൂടപ്പിറപ്പ്*

 (PART 2)

പിറ്റേന്ന് രാവിലെ നബ്ഹാൻ അജ്മലിന്റെ റൂമിൽ ചെന്നപ്പോ ചെങ്ങായി ഒറങ്ങീട്ടില്ല എന്ന് മനസ്സിലായി.. കണ്ണൊക്കെ കരുവാളിച്ചിരിക്കുന്നു.. കൊറേ നേരം കരഞ്ഞെന്നു തോന്നിപ്പിക്കുന്ന പാടുകളും... ഇതോടെ നബ്ഹാൻ ആകെ പ്പാടെ തളർന്നു.. ആത്മാർത്ഥ സുഹൃത്തുക്കളാ ഓര്..

നബു ഓനെ എണീപ്പിച്ചു കുളിക്കാൻ പറഞ്ഞു വിട്ടു.. ഓന്റെ ഫോൺ തുറന്നു നോക്കിയപ്പോൾ അതിൽ already ഓപ്പൺ ചെയ്തു വെച്ച ചിത്രം... ഓന്റെ ഇക്കാന്റെ കല്ല്യാണ ഫോട്ടോ.. ഒന്നും ശെരിക്കങ്ങോട്ട് മനസ്സിലാവുന്നില്ല.. നബു പുറത്ത് പോയി കാറ് തിരിച്ചു വെച്ച് വന്ന്.. അജു എന്തെല്ലോ ഓർത്ത് തല തോർത്താ.. അപ്പോഴേക്കും നബ്ഹാൻ ചായ ണ്ടാക്കി കൊണ്ടന്നു. 

അജു ചായ എടുത്ത് കുടിക്കും നേരം നബു ഓന്റട്ത്ത് കട്ടുമ്മേ  ഇരിക്കാൻ പറഞ്ഞു. അജു ഒന്ന് relax ആവുന്ന വരെ ഓനൊന്നും പറഞ്ഞില്ല... 

തെല്ലിട കഴിഞ്ഞ് ചോയ്ച്ചു :നേരെ വീട്ടിലേക്കാണോ അജൂ..? പിന്നെ ഇക്കാ നിനക്ക് വിളിച്ചിരുന്നോ...എന്നെ വിളിച്ചിരുന്നു.. നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്നും പറഞ്ഞു.. 

 പിന്നേം അജുന്റെ കണ്ണ് നിറഞ്ഞു വന്ന്..ഓൻ നബൂനെ നോക്കി.. ന്നട്ട് പറഞ്ഞു.
       :ഡാ....!  ഇന്നേ അറിയുന്ന നാൾ മുതൽ ഇയ്യ്‌ ന്റെ കൂടെ തന്നെ ണ്ട്.. പക്ഷെ നീ എന്നെ പറ്റി അധികം ഒന്നും അറിഞ്ഞില്ല.. ന്റെ കൂടപ്പിറപ്പിനെ അറിഞ്ഞിട്ടില്ല.. നീ ആഗ്രഹിക്കുന്ന ചിരിക്കുന്ന, ചിരിപ്പിക്കുന്ന അജു.. അത്‌ മാത്രാ അനക്ക് അറിയാ.. ഉമ്മയും ഉപ്പയും കാണിച്ചു തന്ന ഈ ലോകത്തിൽ കൈപിടിച്ചു കൂടെ ഓടിയ ന്റെ ഇക്കാ.. ഞാൻ ഓനെ പറ്റി നിന്നോട് ഒന്നും പറഞ്ഞിട്ടില്ല.. ജോലിയും യാത്രയും നമ്മുടെ ജീവിതത്തെ നയിക്കുമ്പോൾ അതിനൊന്നും നേരം കിട്ടീട്ടില്ലല്ലോ... ഇന്ന്  ഞാൻ ഈ ജന്മത്തിൽ സഹിച്ച എല്ലാറ്റിനേക്കാളും എന്നെ നോവിക്കുന്ന ഒരു വാർത്ത കേട്ടു.. നീ ഇപ്പൊ അറിയാൻ ആഗ്രഹിക്കുന്ന ആ കാര്യം. പക്ഷെ അതിന് മുമ്പേ നിനക്ക് കുറച്ചു കാര്യങ്ങൾ പറഞ്ഞു തരാണ്ട്... 

(തുടരും )
അധികം lag ആക്കാതെ നോക്കാ ട്ടോ.. wait for a flash ബാക്ക് 

അഭിപ്രായം അറിയിക്കുക.. നിങ്ങളുടെ സപ്പോർട്ടും വിശ്വാസവും പ്രതീക്ഷിക്കുന്നു... @വല്ലാത്ത പഹയൻ




*എന്റെ സ്വന്തം കൂടപ്പിറപ്പ്*
(PART 3)

ഇക്ക.. ഓനൊരു പാവേര്ന്ന്.. അഹ്‌ദാ സബീൽ എന്ന് വിളിക്കപ്പെടും ന്നാലും ഉറ്റവരൊക്കെ വിളിക്കുന്നത് സെബി ന്നാ.. ഒരു പാവം മിണ്ടാ പൂച്ച.. ഓന്റെ ജീവിതത്തിന്റെ താളത്തുടിപ്പുകൾ മാറിത്തുടങ്ങിയത് ആ കലാലയത്തിൽ വെച്ചായിരുന്നു... IRHSS.. പ്രൈവറ്റ് സ്കൂൾ ആയോണ്ട് 500ൽ താഴെ കുട്ടികൾ മാത്രമേ അവിടെ ണ്ടായിരുന്നുള്ളൂ.മാത്രല്ല അതൊരു ഇസ്ലാമിക കലാലയം കൂടിയായിരുന്നു. ഇക്ക കാണാൻ ഒരു പ്രത്യേക രൂപമാ വല്ല്യ നിറം ല്ല പക്ഷെ ഓന്റെ ചെറിയ കണ്ണുകൾ ഓന്റെ മുഖത്തിന്റെ സൗമ്യത കൂട്ടി.. സ്കൂളിൽ കയറിയ കാലം മുതലേ ദിവസവും  ആ വിദ്യാലയത്തിന്റെ ചുമരുകൾ അവന്റെ ഖുർആൻ ഓത്തിന്റെ ശബ്ദം ശ്രവിച്ചാണ് ഉണരാറുള്ളത്... 
      പിന്നെ ഒരു ചെറിയ അസുഖം മൂലം അവൻ ടീച്ചർമാരുടെ ഇടയിൽ ചർച്ചാ വിഷയം ആയി.. എന്താന്ന് വെച്ചാൽ ഒരു ഒറക്കത്തിന്റെ പ്രശ്നം.. ഓൻ പെട്ടന്ന് ഒറങ്ങിപ്പോവും.. എവിടെ ആയാലും.. ക്ലാസ്സിൽ ഒറങ്ങുമ്പോ ടീച്ചർമാർ ദേഷ്യപ്പെടും പക്ഷെ ചോദ്യം ചോദിക്കുമ്പോൾ ഓൻ ഉത്തരവും പറയും.. ഓൻ ഉറങ്ങുമ്പോഴും മനസ്സ് ബോധപൂർവം ഇരിക്കും.. ഒരു പ്രത്യേകത തന്നെ. സംഗതി കൊള്ളാം ല്ലേ..?  പക്ഷെ അവിടെ പഠിച്ചിരുന്ന ഞങ്ങളുടെ കൊറച്ചു കസിൻസിന് അതൊരു നാണക്കേട് തന്നേര്ന്ന്.. ഞാൻ കൊറേ വലിച്ചു നീട്ടിയതല്ല ട്ടോ ഓനെങ്ങനെ ആയിരുന്നു എന്ന് അറിയണം അതിന് വേണ്ടി പറഞ്ഞതാ 

      എല്ലായ്പോഴും എല്ലാരുടേം ജീവിതം ഓരേ പോലെ പോവൂല്ലല്ലോ.. ഓന്കും വന്ന് ഈ വിധീന്ന് പറയുന്ന സംഭവത്തിന്റെ ഒരു ത്... അന്ന് ഓൻ 9ലും ഞാൻ 7ലും പഠിക്കുന്ന കാലം... എന്നും ക്ലാസ്സ്‌ കഴിഞ്ഞാൽ തുള്ളിച്ചാടി ഞാൻ വീട്ടിൽ എത്തുമ്പോഴേക്കും എന്റെ ഇക്ക ക്ലാസും കഴിഞ്ഞ് വന്ന് ഒറങ്ങേര്ക്കും.. പക്ഷെ അന്ന് രണ്ട് മൂന്ന് ദിവസായിട്ട് ഓന്ക് യാന്ത്രികമായി ഒറക്കല്ലാതെ ഉമ്മറത്തു ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. പൊതുവെ ഇങ്ങനെ അല്ലല്ലോ. രാത്രി ആയിട്ടും ഓൻ ഒരു തവണ പോലും ഓൻ ഉറക്കം തൂങ്ങുന്നത് കണ്ടില്ല.. അന്ന് ഞാൻ മനസ്സിലാക്കി ഓന്റെ ഉറക്കം കളയുന്ന എന്തോ ഒന്ന് ഓന്റെ ഉള്ളിൽ കേറിക്കൂടീ ട്ട്ണ്ട്. 
     .. അന്ന് രാത്രി ഇക്ക വാർപ്പിന്റെ മോളിൽ (ടെറസ് ന്റെ )ഇരിക്കുമ്പോ ഞാൻ ഇക്കാടെ അടുത്ത് ചെന്ന് ചോയിച്ചു എന്താ പറ്റിയത് എന്ന്.. ഒരു കാന്താരി പെണ്ണ് കാരണം ആണ് ഓന്റെ കണ്ണ് അടയാത്തത് എന്ന് മാത്രം മനസ്സിലാക്കാൻ പറ്റി. അപ്പൊ കൂടുതലായൊന്നും പറഞ്ഞില്ല. രാത്രി കിടക്കുമ്പോ പറഞ്ഞു ഓൻ അവളെ പറ്റി.. അവൾ എന്ന് പറയുമ്പോ... ''നജ്മുന്നീസ'' നജ്മു എന്ന് ഓമന പേര്.. ഞാൻ ഇത്താന്നാ അന്നും എന്നും വിളിക്കൽ.. 
       ക്ലാസ്സിൽ ഒരുപാടൊന്നും കുട്ടികൾ ഇല്ലല്ലോ.. ഞങ്ങളുടെ ഒരു കസിൻ സിസ്റ്റർ ണ്ട് ഒരു safwa ആ ഇത്ത ഇക്കാന്റെ കൂടെ ആണ് ക്ലാസ്സിൽ. ഈ safwa ഇത്താടെ കട്ട ചങ്ക് ആണ് നജ്മുത്ത. അങ്ങനെ ആ സൗഹൃദം ഇക്കാക്കും കൂടെ കിട്ടി. പിന്നെ എപ്പഴോ മുഹബ്ബത്തും... സംഭവം കേട്ടപ്പോ ചിരിയാ വന്നേ.. എന്താന്ന് വെച്ചാൽ മിണ്ടാപ്പൂച്ച കലമുടക്കും ന്നല്ലേ.. പിന്നെ ഓൻ ഇഷ്ടപ്പെട്ട മുതലെയ് ഒരു പ്രത്യേക type പെണ്ണാ. തന്റേടം എന്ന വാക്കിന് കജ്ജും കാലും വെച്ച പോലത്തെ ഒരു പെണ്ണ്.. 
       ആ ക്ലാസിലെ ആങ്കുട്ട്യോള് ഓൾടെ അടുത്ത് പൊതുവെ പോക്കില്ല.. അപ്പൊ... മനസിലാക്കാലോ 

ഓന്ക് ഇഷ്ടം വളരെ സീരിയസ് ആണ്. കാരണം അത്‌ മാത്രേ ണ്ടായിരുന്നൊള്ളൂ ഓന്റെ മനസ്സിൽ.. ഇഷ്ടം നാൾക്കു നാളായി വളർന്നു. ഓന്റെ ഖൽബ് പൊട്ടി പോവും എന്ന അവസ്ഥ വരെ ആയി. ഇക്കാക്ക് ഓളോട് പറയണം ന്ന് ണ്ട്. പക്ഷെ ധൈര്യല്ല. ഇത്‌ ഇപ്പൊ ഈ മുസീബത്തിന്റെ മൂരിക്കുട്ടി മൂത്താപ്പനെ കുത്തീന്ന് പറഞ്ഞ പോലായി.. പക്ഷെ.... 


(തുടരും )

അഭിപ്രായം അറിയിക്കുക.. നിങ്ങളുടെ സപ്പോർട്ട് ആണ് എന്റെ ഊർജ്ജം 
@വല്ലാത്ത പഹയൻ