അന്ധനെ പ്രണയിച്ചവൾ Full part


(ആദ്യമായി എഴുതുവാണ്... 
എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു... 🙏🏻 അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്... ) 

*അന്ധനെ* *പ്രണയിച്ചവൾ* 🖤




ഹലോ എവിടെ എത്തി? 

എനിക്ക് ഇപ്പോൾ ഇറങ്ങാൻ പറ്റില്ല.. 
ആകെ പെട്ടു പോയി നീ കുറച്ചു നേരം കൂടി അവിടെ നിൽക്കു..ഞാൻ വേഗം വരാം... 

ഹാ എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്.. ഞാൻ നിൽകാം... 



ആദ്യമായി അവനെ കാണാൻ പോവാണ്... 
എന്താവും അവൻ സംസാരിക്കുക... 
എന്റെ ഡ്രസ്സ്‌ ഓക്കെ എങ്ങനെ ഉണ്ടു ആവോ... 
കോളേജിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു ആയിരം തവണ അമ്മുവിനോട് ചോദിച്ചു കാണും.... ഇന്ന് നോക്കി ബസിൽ ഫുൾ അറിയുന്ന ആൾകാർ ആണ്... ഞാൻ അവിടെ നില്കുന്നത് ആരേലും കണ്ടു അച്ഛനെ വിളിച്ചു പറയുമോ... 


ഈ മനുഷ്യൻ എന്താ ഇത്ര നേരം ആയും കാണാതെ... 
സമയം ആണേൽ വൈകുന്നു.... 
വീട്ടിൽ എത്താൻ വൈകും... 


പെട്ടന്നു ഫോൺ റിങ് ചെയ്തു..

ഹലോ നന്ദന ഞാൻ ഇപ്പോൾ ഇറങ്ങി... നീ കുറച്ചു നേരം കൂടി അവിടെ നിൽക്കു..
നോമ്പല്ലേ.. നോമ്പ് മുറിച്ചു വേഗം വരാം.. പള്ളിയിൽ പോയിട്ട് വരാം...

താൻ വൈകിക്കല്ലേ.. ഇക്ക... എനിക്ക് വീട്ടിൽ പോവണം
വേഗം വരാം അവിടെ നിൽക്കു... 



നീ എന്താ ഇവിടെ നിൽക്കുന്നത്? 
പെട്ടന്നു അച്ഛനെ കണ്ടു അവൾ ഭയന്നു... 
ഒന്നുമില്ല ബസ് കാത്തു നിൽക്കുന്നതാ... 
എന്നാൽ വാ പോവാം... 


ഇക്ക അച്ഛൻ എന്നെ വിളിക്കാൻ വന്നു ഞാൻ പോവാണ്... 


അവളുടെ മെസ്സെജ് കണ്ടു അവൻ വണ്ടിയുടെ സ്പീഡ് കൂട്ടി....

താൻ ഒരു 5 മിനിറ്റ് കൂടി  അവിടെ നിൽക്കാൻ നോക്കു ഞാൻ വേഗം വരാം..  



പോവുന്ന വഴി എങ്കിലും നമുക്ക്  കാണും അല്ലോ ... 

വിശക്കുന്നു എന്ന് പറഞ്ഞു അവൾ അച്ഛനുമായി ബേക്കറിയിൽ കേറി.... 


അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ഐസ്ക്രീം തന്നെ ഓർഡർ ചെയ്തു... 


ഇക്ക... വേഗം വായോ.... 
ഞാൻ കുറെ നേരം ആയി... 
അവൾ അവനു മെസ്സേജ് ടൈപ്പ് ചെയ്തു 


എന്നാൽ വാ മോളെ പോവാം... 
അച്ഛന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചു..... 



ഇക്ക ഞാൻ ഇറങ്ങി..... 
സാരമില്ല നമുക്ക് കാണാൻ ഭാഗ്യമില്ല...... 
ഇൻഷാ അല്ലഹ്... 
എപ്പോൾ എങ്കിലും കാണാം.... 


അവളുടെ മെസ്സേജ് വായിച്ചപ്പോൾ അവൻ ആകെ സങ്കടത്തിൽ ആയി ... 


2 മാസത്തോളം ആയി ആഗ്രഹിക്കുന്നു ഒന്നു കാണാൻ... ഇത്രയും അടുത്ത് വരെ വന്നിട്ട് ഒന്നു കാണാൻ പറ്റിയില്ലല്ലോ 🖤😞 





കാലോസ്മി സഖി



*അന്ധനെ* *പ്രണയിച്ചവൾ* 🖤
ഭാഗം-2


(അവളും അവനും തമ്മിൽ കണ്ടിട്ടില്ല... 
അവൾ വീട്ടിൽ എത്തി... 
തുടർന്ന് വായിക്കുക... )


എന്നാലും ഇക്ക നിങ്ങൾ എന്നെ കാണാതെ പോയില്ലേ? 


ഞാൻ പെട്ടു പോയതാ.... 
പറഞ്ഞതല്ലേ കല്യാണത്തിന്റെ തിരക്കാണ് എന്ന്.... 


സാരമില്ല..... ഭാഗ്യമില്ല.... 😌



കോളജിൽ എത്തിയപ്പോൾ ഫിദ  ചോദിച്ചു... 
കണ്ടോ എന്ന്???? 


ഇല്ല കാണാൻ പറ്റിയില്ല....

എവിടെ ഡി എന്റെ കമ്മൽ ഇന്നലെ ആരെയോ കാണാൻ പോവാണ് പറഞ്ഞു വാങ്ങിയതല്ലേ? രഹനയുടെ വാക്കുകൾ അവളെ ദേഷ്യം പിടിപ്പിച്ചു... 

ഇന്ന നീയും നിന്റെ കമ്മലും.... 
അവൾ ചെറിയ ദേഷ്യത്തോടെ അവളുടെ കൈയിൽ വെച്ചു കൊടുത്തു 


സാരമില്ലാടി അമ്മുവിന്റെ വാക്കുകൾ അവൾക്ക്  ആശ്വാസം നൽകി....



കോളേജ് കഴിഞ്ഞു ബസിൽ കേറി അവൾ ഫോൺ എടുത്തു... 

കൂടെ ഒരു സീനിയർ ചേച്ചി ഉണ്ടായിരുന്നു... 

ചേച്ചിയോട് ഇന്നലത്തെ കഥകൾ പറഞ്ഞു കൊണ്ട് അവൾ ഫോൺ നോക്കി... 



നീ എവിടെയാ? 
ഇക്കാടെ മെസ്സേജ് കണ്ടു അവൾ പറഞ്ഞു... 

ഓ ! ഇന്നലെ എന്നെ കാണാൻ വരാം എന്ന് പറഞ്ഞു പോയതല്ലേ... 
എന്നിട്ട് വന്നില്ലാലോ... 
വേണ്ട മിണ്ടണ്ട... 

ടീ പെണ്ണെ... ഞാൻ ഇന്ന് സ്റ്റാൻഡിൽ വരുണ്ട്.... 


നീ വരോ?  എന്നറിയാൻ ആണ്... 

വെറുതെ പറയല്ലേ ഇക്ക... 
എന്നെ പറ്റിക്കാൻ..


അല്ലടീ പെണ്ണെ കാര്യം... 

കാർ എടുക്കാൻ ഞാനും എന്റെ മൂത്ത ഇക്കയും കൂടി വരുന്നുണ്ട്.... 

ഞാൻ ഇന്ന് കൂടി വരാം... ഇന്ന് കാണാൻ പറ്റിയില്ലെങ്കിൽ... 
ഞാൻ ഒരിക്കലും നിങ്ങളോട് സംസാരിക്കില്ല.... 


വീണ്ടും അതെ കാത്തിരിപ്പോടെ അവൾ സ്റ്റാൻഡിൽ കാത്തിരുന്നു... 



ഇക്ക നിങ്ങൾ എവിടെ? 

വരുണ്ടോ ഇല്ലയോ? 


ഉണ്ട് പെണ്ണെ വണ്ടി എടുക്കട്ടെ.... 

അവൻ ഒരു സ്കൂട്ടിയിൽ അവളെ കാണാൻ എത്തി... 

അക്ഷമയോടെ അവൾ അവിടെ ഇരിക്കുണ്ടായിരുന്നു.... 

അവനെ കണ്ടതും അവളുടെ മനസ്സിൽ ഒരു ആയിരം പൂക്കൾ ഒരുമിച്ചു പൂത്ത പോലെ തോന്നി.... 


അവന്റെ ചിരി ചുണ്ടിൽ വിടർന്നപ്പോൾ... തെളിഞ്ഞ നുണകുഴി കവിളുകൾ അവൾക്ക് ഒരുപാട് സന്തോഷം നൽകി.... 



ഒരുപാട് തിരക്കുള്ള ആ സ്റ്റാൻഡിൽ അവന്റെ ചിരി മാത്രം അവൾക്ക് കാണാൻ കഴിഞ്ഞുള്ളൂ...


കുറെ നേരം ആയോ.... 

ഇല്ല പിന്നെ... അവൾ പരിഭവം പറഞ്ഞു...

പിന്നെ പഠനം ഓക്കെ എങ്ങനെയുണ്ട്? 

അതൊക്കെ കട്ട ബോർ ആണ് ഇക്ക... ഒന്നും പറയണ്ട... 

ഇന്നലെ കാണാൻ പറ്റിയില്ല അല്ലേ.... 

ഹാ ഞാൻ വന്നാല്ലോ... നിങ്ങൾ അല്ലേ വരാഞ്ഞേ... 



ഇത് എന്റെ ഫാമിലി ഫ്രണ്ട് ആണ്.. കൂടെ ഉള്ള ഒരാളെ നോക്കി അവൻ തുടർന്ന്... 

ശെരിക്കും നന്ദന അയാളെ കണ്ടില്ല.... അവൾക്ക് ആകെ അവൾക്ക് അവന്റെ മുഖം മാത്രം കാണാൻ കഴിഞ്ഞുള്ളു.... 



ഹലോ ഏട്ടാ.... 

അവൾ കൂടെ ഉള്ള ഫ്രണ്ടിന്റെ മുഖത്തേക്ക് നോക്കി..... 


ഇവന്റെ കല്യാണം ആയിരുന്നു ഇന്നലെ.... 
അതിന് വേണ്ടിയാ ഞാൻ വന്നത്.. ഇവിടെക്ക്.... 

അവൾ വീണ്ടും ഫ്രണ്ടിനെ നോക്കി ചിരിച്ചു... 

5 വർഷത്തെ പ്രണയവിവാഹം ആയിരുന്നു ഇവരുടെ...  


വീണ്ടും അവൾ അയാളെ നോക്കി ചിരിച്ചു.... 



പിന്നെ നിന്റെ വിശേഷം എന്താ... 


അവൻ തുടർന്ന്... 

എനിക്ക് എന്ത് വിശേഷം? 
ഇങ്ങനെ പോണു... 

ഇക്ക പഠിക്കുന്നില്ലേ... ക്ലാസ്സ്‌ എങ്ങനെയുണ്ട്? 

അതൊക്കെ പോവുണ്ട്... ഇൻഷാ അല്ലാഹ്... 
നല്ല ജോലി കിട്ടണം 

കിട്ടും ഇക്ക.... 
ഞാൻ പ്രാത്ഥിക്കാം... 




പെട്ടന്ന് സംസാരത്തിനു ഇടയിൽ അവൻ ഒരാളെ നോക്കുന്നത് കണ്ടു... 


ആരെയാണ് നോക്കുന്നത്? 

ആ വരുന്ന കുട്ടിയെ കണ്ടോ എന്റെ കൂടെ പഠിച്ചതാ.... 


ഹാ.... 

ഹലോ... 
സലീം അല്ലേ..... 

എന്നെ മനസ്സിൽ ആയോ ഞാൻ നിന്റെ കോളജിൽ പഠിച്ചതാണ്.... 

അവർ ഇരുവരും സംഭാഷണം തുടർന്ന്... 

നന്ദനയുടെ മുഖം ആകെ വാടി..... 


സംസാരത്തിനു ഇടയിൽ അവൻ നന്ദനെ കൂട്ടുകാരിക്ക് പരിചയപെടുത്തി കൊടുത്തു... 


*എന്റെ* *അനിയത്തിയാണ്‌* എന്ന്........ 

അവർക്ക് ദേഷ്യവും സങ്കടവും വന്നു.... 

നിങ്ങൾ സംസാരിക്കു... 
എനിക്ക് ബസിനു ടൈം ആയി.... 

നന്ദന പറഞ്ഞു.... 



ശെരി സലീം ഞാൻ പോവാണ്... 

കൂട്ടുകാരി പറഞ്ഞു....



അല്ല നിങ്ങൾ എന്നെ കാണാൻ ആണോ ഇപ്പോൾ വന്ന ചേച്ചിയെ കാണാൻ വന്നതാണോ... 

നന്ദന... തുടർന്ന്... 
ഞാൻ പോവാണ്..... 

നിൽക്ക് പെണ്ണെ....... 

ഇപ്പോൾ ബസ് എടുക്കില്ല.... 
നീ നിൽക്ക്.... 

ഓ ഞാൻ നിന്നിട്ട് എന്തിനാ.... 

പിന്നെ ഇവിടെ എവിടെയടി  പള്ളി ഉള്ളെ എനിക്ക് നോമ്പ് മുറിക്കണം 


അവൾ പള്ളിയിലേക്ക് ഉള്ള വഴി പറഞ്ഞു കൊടുത്തു..



അവള് നല്ലോണം പോസ്റ്റ്‌ ആക്കി അല്ലേ... 


ഹാ നല്ലോണം... 

ഞാൻ കരുതി അവളെ കാണാൻ ആണ് നിങ്ങൾ വന്നത് എന്ന്.... 


ഞാനും കരുതിയില്ല അവൾ ഇത്ര നേരം സംസാരിക്കും എന്ന്... 

സാരമില്ല... 


ഇക്ക ശെരി... ബസ് കേറട്ടെ..... 

ഹാ ഇനി എപ്പോൾ എങ്കിലും കാണാം... 


അവൾ ബസിൽ കേറി.... 






*തുടരും* 


കാലോസ്മി സഖി