*പൗമ്മി*
*17...20*
ആ കാറ് ഗേറ്റ് കടന്നു പോകുന്നതും നോക്കി അവൾ നിന്നു...
പെട്ടന്നായിരുന്നു പാന്റിന്റെ പോക്കറ്റിൽ കിടന്നു ഫോൺ വൈബ്രേറ്റ് ചെയ്തത്....
പൗമി ആ കോളെടുത്ത് ഫോൺ ചെവിയോരം ചേർത്ത് പിടിച്ചു...
"ഹലോ..."
"ഹലോ..മനസ്സിലായോ എന്നെ??"
"ആഹ്...ആരാ.."
"നിന്റെ കാലൻ......"
"നീ എന്നെ ചിരിപ്പിച്ച് കൊല്ലുവോ...?
നിനക്ക് കിട്ടിയതൊന്നും പോരെ..."
അതും പറഞ്ഞു ഫോൺ ഇടത്തേ ചെവിയിൽ നിന്ന് വലത്തേ ചെവിയിലേക്ക് മാറ്റി പിടിച്ചു കൊണ്ട് പൗമി ഒന്ന് പൊട്ടിച്ചിരിച്ചു....
"പുതുമണവാട്ടി ആകാനുള്ള തയ്യാറെടുപ്പിലാണല്ലേ മോള്.....
ഈ അഖിൽ എന്തിലെങ്കിലും ഒന്ന് കണ്ണു വെച്ചിട്ടുണ്ടെങ്കിൽ ഏത് വിധേനയും അത് നേടിയെടുത്തിരിക്കും....സോ മോള് ആ പോലീസ്കാരനെയങ്ങ് മറന്നേക്കൂ കേട്ടോ....ഇല്ലേൽ ഒരുപാട് കരയേണ്ടിവരും....പോലീസ്കാരനെ തുന്നി കെട്ടി മുൻപിൽ കൊണ്ട് കിടത്തുമ്പോൾ പൊട്ടിക്കരയാൻ മാത്രേ നിന്നെ കൊണ്ട് പറ്റുള്ളു...."
അതും പറഞ്ഞു അവനൊന്ന് പൊട്ടിച്ചിരിച്ചു...
അവൾ പതിയെ ഫോണും കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു....
"ഛീ നിർത്തെടാ കോപ്പേ......നീ എന്തോ ഒണ്ടാക്കുവെന്നാ പറഞ്ഞു വരുന്നത്...
എന്റെ ഭർത്താവിനെ സൂക്ഷിക്കാൻ അങ്ങേർക്ക് അറിയാം..... പിന്നെ നിന്നെ പോലെ ഒരു പീറയെം കണ്ട് മുട്ട് വിറച്ചു പേടിച്ചിരിക്കാൾ അയാൾടെ പേര് അഖിൽ എന്നല്ല അശ്വിൻ എന്നാണ്....
ഫോൺ വെച്ചിട്ട് പോടാ നായെ...."
അതും പറഞ്ഞു പൗമി ഫോൺ കട്ട് ചെയ്തു...
അപ്പോഴായിരുന്നു പാച്ചു അവൾക്ക് അടുത്തേക്ക് വന്നത്....
"എന്താടീ....എന്നാ പറ്റി മുഖം വല്ലാതെ ഇരിക്കുന്നത്....."
"അവനെന്നെ വീണ്ടും വിളിച്ചു പാച്ചൂ....."
"ആര്....??"
അവൾ നടന്നതെല്ലാം അവനോടു പറഞ്ഞു....
"നീ ആ ഫോണിങ്ങ് തന്നേ....അവന് കിട്ടിയതൊന്നും മതിയായില്ലേ...."
"വേണ്ടടാ....നീ അച്ചുവേട്ടനെ ഒന്ന് വിളിച്ചു പറയ്....ഒന്നും ചെയ്യാൻ മടിയില്ലാത്തവനാ...എനീക്കെന്തോ....."
"നീ പേടിക്കണ്ട... അളിയനെ ഞാൻ വിളിച്ചോളാം......"
വൈകിട്ട് പ്രവി വന്നതിനു ശേഷം അവർ മൂന്നുപേരും കൂടി അശ്വിനെ വിളിച്ചു.... അവൻ പറഞ കാര്യങ്ങളെല്ലാം അശ്വിനോട് പറഞ്ഞു....
"നിങ്ങളാരും പേടിക്കണ്ട...ഒന്നും സംഭവിക്കില്ല...അവൻ അന്നത്തെയാ ദേഷ്യത്തിന് പറഞതാ....
ഇപ്പോ നമ്മള് പ്രതികരിക്കാൻ പോയാൽ....അറിയാലോ കല്ല്യാണത്തിന് ഇനി ഒരുപാട് ദിവസങ്ങൾ ഒന്നും ഇല്ല....നാലാഴ്ച കൂടെയെ ഉള്ളു....
അതിന്റെ ഇടയിൽ നമ്മളായിട്ട് ഒരു പ്രശ്നത്തിനും പോകണ്ടാ....
സ്വയം സൂക്ഷിച്ചാൽ മതി......
പൗമി എവിടെ....??"
"അവൾ ഇവിടെ ഉണ്ട്....നല്ല ടെൻഷനിലാ ആള്....
കൊടുക്കാം ഫോൺ...."
അത് പറഞ്ഞു പ്രവി ഫോൺ പൗമിക്ക് നീട്ടി..
അവള് ഫോൺ വാങ്ങിച്ചപ്പോഴേക്കും പ്രവിയും പാച്ചുവും നൈസായിട്ട് എഴുനേറ്റു റൂമിലേക്ക് നടന്നു....
"എവിടാ....അച്ചുവേട്ടാ?"
"വീട്ടിലാ....കല്ല്യാണത്തിന്റെ ഓരോരോ തിരക്ക്...."
അത് കേട്ടപ്പോൾ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു....
"സൂക്ഷിക്കണേ.... "
"സൂക്ഷിച്ചോളാവേ....."
അവനൊരു പ്രത്യേക ഈണത്തിൽ അത് പറഞപ്പോൾ അവള് പൊട്ടിച്ചിരിച്ചു...
"എന്റെ ഭാര്യേ നീ ഇങ്ങനെ പേടിച്ചാൽ എങ്ങനെയാ.... ശ്ശോ...."
"പോ ഞാൻ പേടീച്ചൊന്നും ഇല്ലാ...പിന്നെ....."
"എന്നാ എന്റെ കുട്ടി വേഗം പോയി ഏട്ടൻമാരെ കെട്ടിപ്പിടിച്ചു ഉറങ്ങിക്കോ......…."
അവളൊന്നു ചിരിച്ചു കൊണ്ട് ഫോൺ വെച്ചു.... അവളുടെ ഉള്ളിൽ എവിടെയോ ഒരു ഭയവും മുളപൊട്ടിയിരുന്നു.........
എക്സാം കഴിഞ്ഞു ഒരു മാസം അവധിയും കിട്ടി....
കല്ല്യാണത്തിന് ഇനി മൂന്ന് ആഴ്ച കൂടിയേ ഉള്ളു.......
രാവിലെ തന്നെ ഒരുങ്ങി ഉമ്മറത്തെ തൂണിൽ ചാരി അനന്തപത്മനാഭനും ലക്ഷ്മി യും ഇറങ്ങി വരുന്നതും നോക്കി നിൽക്കുവായിരുന്നു പൗമി....
മുഖത്തെ ടെൻഷൻ മറയ്ക്കാൻ എന്നോണം അവൾ ഇട്ടിരുന്ന പിങ്ക് ചുരിദാറിന്റെ ഷോൾ വിരൽ തുമ്പിലിട്ട് ചുഴറ്റി കൊണ്ടിരുന്നു.......
കാറിന്റെ ഫ്രണ്ട്സീറ്റിൽ ഇരുന്ന പ്രവി അത് കണ്ടു പുറത്തേക്ക് ഇറങ്ങി...
"എന്താ മുഖത്ത് ഒരു വിഷമം...."
?"
"ഇനി മൂന്നാഴ്ച കൂടിയേ ഞാൻ ഈ വീട്ടിൽ നിങ്ങൾക്കൊപ്പം ഉള്ളു.....അല്ലേ പ്രവി...."
"എന്തോന്നാടീ ഇത്...എപ്പോഴാണേലും വേണ്ടതല്ലേ ഇതൊക്കെ... ഇതിപ്പോ ഇച്ചിരി നേരത്തെ ആയെന്ന് മാത്രം...."
"എന്നാലും പ്രവി..."
അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു....
"ശ്ശൊ ഈ പെണ്ണ്....
നീ ഇങ്ങോട്ട് വന്ന് കാറിൽ കയറിക്കേ....."
അവളെ വണ്ടിയിൽ കയറ്റി ഇരുത്തിയിട്ട് പ്രവി അകത്തേക്ക് നോക്കി അമ്മയെയും അച്ഛനെയും വിളിച്ചു....
"ദാ വരുന്നെടാ..."
അവരുടെ കാറ് ചെന്ന് നിന്നത് ഒരു വലിയ ജ്വല്ലറി ഷോപ്പിനു മുൻപിൽ ആയിരുന്നു.....
വിളിച്ചു പറഞ്ഞത് അനുസരിച്ച് അശ്വിമും ഫാമിലിയും അവിടെ എത്തിയിരുന്നു...
പിന്നെല്ലാരും ഒന്നിച്ച് വെഡ്ഡിംങ് ഓർണമെൻസിന്റെ സെക്ഷനിലേക്ക് നടന്നും...
അശ്വിന്റെ അമ്മയും ലക്ഷ്മിയും ഒന്നിച്ചിരുന്നു മാലകളും വളകളും സെലക്ട് ചെയ്യാൻ തുടങ്ങി....
അച്ഛൻമാര് രണ്ടുപേരും ഓരോരോ കാര്യങ്ങള് പറഞ്ഞു അവർക്ക് അടുത്തായി ഇരുന്നു....
അശ്വിനും ആർച്ചയും പ്രവിയും പാച്ചുവും പൗമിയും കൂടി കമ്മലും നോക്കാൻ തുടങ്ങി.....
അശ്വിന്റെ നോട്ടങ്ങൾ പലപ്പോഴും പൗമിയിൽ മാത്രമായി ഒതുങ്ങി നിന്നു......അവളുടെ ചുണ്ടുകൾ അവളറിയാതെ പുഞ്ചിരിച്ചു കൊണ്ടേയിരുന്നു....
പാച്ചു ഓരോ കമ്മലുകളും എടുത്ത് പ്രവിയുടെ കാതിൽ വെച്ച് ഭംഗി നോക്കി കൊണ്ടേയിരുന്നു അതെല്ലാം കണ്ടു ആർച്ച പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.....
പൗമി അവരെ തന്നെ കുറേ നേരെം നോക്കി നിന്നു...
ആർച്ച അപ്പുറത്തേക്ക് മാറിയപ്പോൾ പതിയെ പാച്ചൂന്റെ അടുത്തേക്ക് നടന്നു....
"എന്താണ് ഇവിടെ ഒരു ചിരിയും കളിയും....അണ്ടർഗ്രൗണ്ടിൽ കൂടി വല്ല ലൈനും വലിക്കാനുള്ള പ്ലാനുണ്ടോ.....??"
"ഏയ്.. ഞാനോ.."
"മ്ം..മ്ം..."
അവള് അവനെ നോക്കി ഒന്നു തലകുലുക്കി...
അപ്പോഴേക്കും അമ്മമാര് രണ്ടുപേരും ഏകദേശം സ്വർണം ഒക്കെ എടുത്തിരുന്നു....... അതൊക്കെ പൗമിയെ ഒന്ന് ഇടീപ്പിച്ച് നോക്കി.....
ചേർച്ച ഇല്ലാത്ത മാലകൾ ഒക്കെയും മാറി വേറെ എടുത്തു.......
അവളുടെ കൈ അവളവിനു പറ്റീയ വളകളും എടുത്തു...നെറിചുട്ടിയും അരപ്പട്ടയും ഒക്കെ വാങ്ങി....
അശ്വിൻ ഫോണിടുത്ത് അവളുടെ ഒരു ഫോട്ടോയും എടുത്തു....
അവളും കണ്ണാടിയിൽ ഒന്ന് നോക്കി......
അപ്പോഴേക്കും തന്നെ ഉച്ച ആയിരുന്നു....
അവർ വേഗം ഫുഡ്ഡും കഴിച്ചു ഡ്രെസ്സെടുക്കാൻ ആയി പോയി.....
അപ്പോഴും തന്നെ പൗമി നന്നായി മടുത്തിരുന്നു...
അത് മനസ്സിലാക്കി അശ്വിൻ എല്ലാവരോടുമായി പറഞ്ഞു..
"അല്ലേൽ ഡ്രസ്സ് നാളെ എടുത്താലോ...??"
"മോനെ നാളെത്തേക്ക് മാറ്റി വയ്ക്കണോ...??കല്ല്യാണത്തിന് ഇനി അധികം ദിവസങ്ങൾ ഇല്ല....അതും അല്ലാ എനിക്ക് അധികം ലീവും കിട്ടില..."
ലക്ഷ്മി ആയിരുന്നു അത് പറഞത്... അശ്വിന്റെ അമ്മ അതിനെ പിൻതാങി...
പൗമി നിസഹിയതയോടെ അശ്വിന്റെ മുഖത്തേക്ക് നോക്കി.....
എല്ലാവരും വെഡ്ഡിംങ് സെക്ഷനിലേക്ക് നടന്നു.....
അശ്വിൻ പതിയെ പൗമിക്കടുത്തേക്ക് നടന്നു....
"എന്ത് പറ്റി മടുത്തോ....??"
"മ്ം..."
അതെ എന്ന അർത്ഥത്തിൽ തലകുലുക്കി കൊണ്ട് അവളൊന്നു മൂളി...
അവൻ അവളുടെ ഇടുപ്പിലൂടെ ഒന്ന് കൈ ചുറ്റി പിടിച്ചു.....
അവളൊന്ന് ഞെട്ടി കൊണ്ട് ചുറ്റിലും നോക്കി...
എല്ലാവരും അവരവരുടേതായ തിരക്കുകളിൽ ആയിരുന്നു.... ആരും അവരെ ശ്രദ്ധിക്കുന്നതേ ഉണ്ടായിരുന്നില്ല....
അവള് അവന്റെ മുഖത്തേക്ക് നോക്കി.... ഒരോ സെക്കന്റിലും അവന്റെ കൈകൾ മുറുകി കൊണ്ടേയിരുന്നു...
"വിട്...ആരേലും കാണും...."
"ഓ...അപ്പോ ആരും കാണാതെ ആണേൽ കുഴപ്പമില്ല അല്ലേ...."
"ഛീ...കള്ളപോലീസ്...."
അതും പറഞ്ഞു അവന്റെ കൈ വിടുവിച്ചു കൊണ്ടവൾ മുൻപോട്ടു ഓടി....
ഓരോ സാരിയിലൂടെ കണ്ണോടിക്കുമ്പോഴും നോട്ടം അവസാനം ചെന്നു നിൽക്കുന്നത് അശ്വിന്റെ മുഖത്തായിരുന്നു....
അവസാനം ഓറഞ്ച് കളർ സാരി തിരഞെടുത്തു....
പ്രവിക്കും പാച്ചൂനും നീല കളർ വിട്ടൊരു കളിയും ഇല്ല...അതോണ്ട് അവര് രണ്ടാളും റോയൽ ബ്ലൂ കളർ കുർത്ത എടുത്തു...
ലക്ഷ്മിക്കും അനന്തപത്മനാഭനും കുടുംബത്തിലെ തലമൂത്ത കാരണവൻമാർക്കെല്ലാം ഡ്രസ്സ് എടുത്തു...
എല്ലാം കഴിഞ്ഞു കടയിൽ നിന്നിറങ്ങുമ്പോൾ തന്നെ സമയം എട്ടര കഴിഞ്ഞിരുന്നു....
പിന്നെ ഒന്നിച്ചു പോയി ഫുഡൊക്കെ കഴിച്ചു എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു...
വീട്ടിലേക്ക് വന്നു കയറുമ്പോൾ തന്നെ എല്ലാവരും ക്ഷീണിച്ച് അവശരായിരുന്നു....
പൗമി ഡ്രസ്സും ഓർണമെന്റ്സും എല്ലാം അവളുടെ മുറിയിലെ അലമാരിയിൽ വെച്ച് പൂട്ടി കീ ലക്ഷ്മിയുടെ കൈയ്യിൽ കൊണ്ട് കൊടുത്തു....
പൗമി കിടക്കാനായി പാച്ചുവിന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവര് രണ്ടു പേരും ഫോണിൽ എന്തോ നോക്കി കൊണ്ട് കട്ടിൽപചിയിൽ ചാരി ഇരിക്കുവായിരുന്നോ....
അവൾ ചെന്ന് അവർക്ക് ഇടയിലേക്ക് ഇരുന്നു.....
"പ്രവീ....."
"എന്താടീ....??"
"ഞാൻ കല്ല്യണം കഴിഞങ്ങ് പോയാൽ നിങ്ങള് രണ്ടാളും എന്നെ മിസ്സ് ചെയ്യുവോ...."
"ഹേയ്...."
ഒന്ന് ചിണുങി കൊണ്ടവൾ പാച്ചൂനെ വിളിച്ചു...
"പാച്ചൂ...."
"ഏയ് ഒട്ടും മിസ് ചെയ്യില്ലാടീ......ഞങ്ങൾക്ക് കട്ടിലിൽ കുറച്ചൂടെ സ്പെയിസ് കിട്ടൂലോ നീ പോയാൽ...."
"ടാ പന്നപട്ടീ...."
അതും പറഞ്ഞു കൊണ്ട് പൗമി പാച്ചൂന് ഒരു തൊഴി വച്ചു കൊടുത്തു....
പെട്ടെന്ന് കിട്ടിയ തൊഴി ആയത് കൊണ്ട് അവൻ താഴേക്ക് വീണു.....
തലയിണയും എടുത്തു കൈയ്യിൽ പിടിച്ചു അവൾ പ്രവിയെ നോക്കി....
"എന്താ പൗമീ ഇത്... ഞങ്ങളൊരു തമാശ പറഞ്ഞതല്ലേ....നീ ആ തലയിണ അവിടെ വെക്ക്...എന്നിട്ടിങ്ങ് വന്നേ...ഏട്ടൻ കുറച്ചു കാര്യങ്ങളൊക്കെ പറയട്ടെ......"
അതും പറഞ്ഞു കൈയ്യിലിരുന്ന ഫോൺ കട്ടിലിന്റെ ഒരു അറ്റത്തേക്ക് വെച്ച് അവൻ അവൾക്ക് നേരെ കൈ നീട്ടി.....
ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ അവന്റെ കരവലയത്തിനുള്ളിൽ ആ നെഞ്ചിലെ ചൂട് പറ്റി കിടന്നു.....
"അശ്വിൻ നല്ലവനാ....എന്റെ മോൾക്ക് അവിടെ ഒരു കുറവും ഉണ്ടാവില്ല......
മോള് അവനെ അനുസരിക്കണം.......പിന്നെ അശ്വിന്റെ അമ്മയും അച്ഛനും രണ്ടു പേർക്കും നിന്നെ ഒരുപാട് ഇഷ്ട്മാ.....അവരെ നല്ലത് പോലെ ബഹുമാനിക്കണം......പിന്നെ അവര് നിങ്ങളുടെ കല്ല്യാണം കഴിഞ്ഞാൽ കൂടി പോയാൽ ഒരാഴ്ച കൂടിയേ അവിടെ കാണു...അറിയാലോ അവിടുത്തെ ബിസിനസ് അവര് രണ്ട് പേരും കൂടിയാ നടത്തുന്നത്...അതു കൊണ്ട് തന്നെ അധികം ദിവസം അവിടെ നിന്ന് മാറി നിൽക്കാൻ അവരെ കൊണ്ട് പറ്റില്ല.....
പിന്നെ ആർച്ച...നല്ല കുട്ടിയാ അവള് ഏകദേശം ഒരേ പ്രായം ആയിട്ട് വരുമെങ്കിലും സ്ഥാനം കൊണ്ട് മോള് അവൾക്ക് ഏട്ടത്തി അമ്മയാ.....അതൊക്കെ കണ്ടറിഞ്ഞ് വേണം നിൽക്കാൻ....."
പ്രവിയുടെ നിർത്താതെയുള്ള ആ സംസാരത്തിന് മറുപടിയെന്നോണം അവളൊന്ന് അമർത്തി മൂളി.....
"എന്നാ മോള് കിടന്നോ....ഏട്ടൻ ഇതൊക്കെ ഒന്ന് പറഞ്ഞുന്നെ ഉള്ളു....മോൾക്ക് എല്ലാം ഒന്ന് മനസ്സിലാകാൻ...."
"പ്രവീ.....ഇന്ന് ഞാൻ നിന്റെ നെഞ്ചില് തല വെച്ച് കിടന്നു ഉറങ്ങിക്കോട്ടെ....."
അവൻ അവളുടെ മുടിയിഴകളിൽ സ്നേഹപൂർവ്വം ഒന്ന് തലോടി...
അവന്റെ നെഞ്ചിൽ മുഖം ചേർത്ത് കിടക്കുമ്പോൾ അവന്റെ ഹൃദയമിടിപ്പിന്റെ താളം അവൾക്ക് കേൾക്കാമായിരുന്നു ..്...കണ്ണുകൾ പാതി അടഞ്ഞു പതിയെ ഉറക്കത്തിനു വഴിമാറി കൊടുത്തു.......
ദിവസങ്ങളോരോന്നും കടന്നു പൊയ്ക്കൊണ്ടേ ഇരുന്നു....... നാളെയാണ് പൗമിയുടെയും അശ്വിന്റെയും വിവാഹം.......
"ടീ പൗമി എഴുനേൽക്ക്.....''
"അഞ്ച് മിനിറ്റ് പ്രവീ...."
"ടീ നാളെയാ നിന്റെ കല്ല്യാണം......"
"അത് നാളെ അല്ലേ....അതിനെന്തിനാ ഇന്ന് രാവിലെ നേരത്തെ എഴുനേൽക്കുന്നത്...."
ഉറക്കത്തിന്റെ ആലസ്യത്തിൽ ആയിരുന്നു അവളത് പറഞ്ഞത്...
പ്രവി ഓടി പോയി ബാത്റൂമിൽ നിന്ന് മഗ്ഗിൽ കുറിച്ച് വെള്ളം എടുത്തു കൊണ്ട് വന്ന് അവളുടെ മുഖത്തേക്ക് ഒഴിച്ചു...
അവൾ ചാടി എഴുനേറ്റു...
"ഛെ.....പ്രവി.ഒരുമാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത് കേട്ടോ....."
"എഴുനേക്കെടീ..."
പ്രവി മേശമേൽ ഇരുന്ന ചൂരൽ എടുത്തു...
സാധാരണ പൗമിയും പാച്ചുവും പഠിക്കാത്തതിന് അവരെ ഒന്ന് പേടിപ്പിക്കാൻ വേണ്ടിയാണ് ഈ ചൂരൽ വാങ്ങി വെച്ചിരിക്കുന്നത്......
"എന്താ പ്രവി ഇതൊക്കെ.....ദേ നേരം വെളുത്തിട്ട് പോലും ഇല്ലാ.....
നോക്ക് പാച്ചൂ പോലും എഴുനേറ്റില്ല....പ്ലീസ് പ്രവി ഞാൻ ഉറങ്ങിക്കോട്ടെ.....''
"പോയി കുളിക്ക്.....''
"നേരം വെളുക്കുന്നേന് മുൻപെയോ...."
അവൻ ചുരൽ വെച്ച് മേശമേൽ ഒന്ന് ആഞ്ഞടിച്ചു...
അവൾ ശരിക്കും ഞെട്ടിയിരുന്നു....
"ഈ പ്രവിക്ക് വട്ടായോ...."
അവൾ മനസ്സിൽ പിറുപിറുത്തു.....
"എന്താ...."
"കുളിക്കാൻ പോവാന്ന് പറയുവായിരുന്നു........."
"മ്ം എന്നാ പോയി വേഗം കുളിക്ക്...."
അവള് അവളുടെ റൂമിലേക്ക് പോയി....കുളിക്കാൻ ഉള്ള ഡ്രെസ്സും എടുത്ത് ബാത്റൂമിൽ കയറി കുറച്ചു നേരം അതിനകത്ത് ഇരുന്നു ഉറങ്ങി.....
പിന്നെ വേഗന്നൊരു കാക്ക കുളി കുളിച്ചിറങ്ങി....
റൂം തുറന്നു പുറത്തേക്ക് ഇറങ്ങുമ്പോൾ തന്നെ ബാൽക്കണയിൽ പ്രവി ഇരിക്കുന്നത് കണ്ടു....
"പ്രവി ഞാൻ കുളിച്ചു...."
"മ്ം ബാ അടോക്കളയിലേക്ക് പോകാം.....'
"ങേ...അടുക്കളയോ..ഞാനോ........്.??"
അവൻ കൈയ്യിലിരുന്ന ചൂരൽ ഒന്ന് വീശി....
"വാ പോകാം...."
അവനു മുൻപേ വേഗത്തിൽ അവള് നടന്നു.....
അവള് കാണാതെ അവനൊന്ന് ചിരിച്ചു....
"എന്തിനാ പ്രവി അടുക്കളേൽ വരാൻ പറഞ്ഞെ.....??''
"ചായ ഇടാൻ..."
"ഞാനോ..."
"ആ...ഞാൻ തന്നെ വേഗം ഇട്..."
അവള് വേഗം ഗ്യാസ് ഓൺ ചെയ്തു ചായ ഇട്ടു...
"മഥുരം ഒക്കെ കറക്ടായിട്ട് ഇട്ടേ....."
"മ്ം...."
"ആദ്യത്തെ കപ്പ് അവൾ അവന് നീട്ടി...."
അവനത് വാങ്ങി...
"ദേ ഞാൻ പറഞതൊക്കെ ഓർമ്മ ഉണ്ടല്ലോ അല്ലേ....ഇതുപോലെ വേണം അശ്വിന്റെ വീട്ടിലും...."
"മ്ം..."
അവളൊന്ന് തല കുലുക്കി...
അപ്പോഴായിരുന്നു കുളിയൊക്കെ കഴിഞ്ഞു ലക്ഷ്മി അടുക്കളയിലേക്ക് വന്നത്....
അവർ പൗമിയെയും പ്രവിയെയും മാറി മാറി നോക്കി....
"അമ്മേ ഞാനുണ്ടാക്കിയ ചായയാ.."
അവൾ ചായക്കപ്പ് ലക്ഷ്മി ക്ക് നേരെ നീട്ടി...
"വാങ്ങിക്കൊ അമ്മേ...അവളുണ്ടാക്കിയതാ...."
പൗമി പതിയെ മുറ്റത്തേക്ക് നടന്നു....
നേരം വെളുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളു.......
ഗേറ്റിനരുകിൽ പത്രം ഉണ്ടായിരുന്നു അവൾ അത് എടുത്തു... ഒന്ന് നിവർത്തി നോക്കി.......
വൈകുന്നേരം ആയപ്പോഴേക്കും അഥിതികൾ ഓരോരുത്തരായി എത്തി തുടങ്ങിയിരുന്നു....
വീട്ടിൽ എങ്ങോട്ട് തിരിഞാലും ആളുകൾ... പൗമിക്ക് ഒരുമാതിരി ശ്വാസം മുട്ടുന്നത് പോലെ തോന്നി...
അവൾ കുറച്ച് ആശ്വാസത്തിനായി അടുക്കള വാതിൽക്കൽ പോയി നിന്നു....
"ടീ പൗമി നീ ഇവിടെ നിക്കുവാണോ....ആ ബ്യൂട്ടീഷൻ ചേച്ചിയെ നിന്റെ റൂമിലേക്ക് പറഞ്ഞു വിട്ടിട്ടുണ്ട് വേഗം ചെന്ന് ഡ്രസ്സ് മാറ്....ചെല്ല്..."
"പ്രവീ...."
"എന്താടീ.....നീ ചെന്ന് വേഗം ഡ്രസ്സ് മാറ്....വരുന്ന ആളുകൾ എല്ലാം നിന്നെയാ അന്വേഷിക്കുന്നത്.....ചെല്ല്...."
അവൻ അവളുടെ കൈക്ക് പിടിച്ചു റൂമിന്റെ വാതിൽക്കൽ വരെ കൊണ്ട് വിട്ടു...
ഇട്ടിരുന്ന വേഷം മാറി ബ്ലാക്കിൽ ഗോൾഡൻ കളർ സ്റ്റോൺ പതിപ്പിച്ച ദാവണി ഉടുത്തു....
മുടിയൊക്കെ കെട്ടി സിംപിൾ ആയിട്ട് ഒരു മാലയും രണ്ട് മൂന്നു വളയും മാത്രം ഇട്ട് താഴേക്ക് ഇറങ്ങി...
അഥിതികൾ ഒരോരുത്തരും വന്നു തുടങ്ങിയിരുന്നു....കുട്ടികളൊക്കെ അവിടെവിടെയായി ഓടി നടക്കുന്നുണ്ടായിരുന്നു....
കുറച്ചു പ്രായം ചെന്നവരൊക്കെ അവിടെ കൂടിയിരുന്നു എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു......
തിരക്കുകൾക്ക് പിന്നാലെ പ്രവിയും പാച്ചുവും പായുമ്പോൾ അവർക്ക് ഒപ്പം ശ്രാവണും ഉണ്ടായിരുന്നു....
നാളെ ഈ നേരം ഞാൻ എവിടെയാ....
പൗമി സ്വയം ഒന്ന് ചിന്തിച്ചു നോക്കി....
അപ്പോഴായിരുന്നു ബാലചന്ദ്രൻ അങ്കിളും ഫാമിലിയും അങ്ങോട്ട് വന്നത്...അവർക്ക് ഒപ്പം രോഹിതും രോഹനും ഉണ്ടായിരുന്നു....
അനന്തപത്മനാഭനും ലക്ഷ്മിയും പൗമിയെയും വിളിച്ചു കൊണ്ട് അവർക്ക് അടുത്തേക്ക് ചെന്നു...
രോഹിത് അവളെ നോക്കുന്നുണ്ടായിരുന്നെങ്കിലും അവള് വല്ല്യ വെയിറ്റ് ഇട്ട് നിന്നു...
ബാലചന്ദ്രന്റെ ഭാര്യ പൗമിയുടെ കൈയ്യിലേക്ക് ഒരു കാപ്പ് വള ഇട്ടു കൊടുത്തു...
"ഏയ്...എന്തിനാ ബാലാ ഇതൊക്കെ...."
"അവള് ഞങ്ങളുടേയും കൂടെ മകളല്ലേ....എന്റെ മകൾക്ക് കൊടുക്കുന്നത് പോലെയേ ഉള്ളു..."
പൗമി അവരെ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.... അവിടെ നിറയെയും ആളുകൾ ഉണ്ടായിരുന്നു.....
വീട് മുഴുവനും ലൈറ്റിൽ കുളിച്ചു നിൽക്കുകയായിരുന്നു.....അവൾ ഫോണെടുത്ത് ഒരു ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോഴായിരുന്നു പിന്നിൽ നിന്ന് രോഹിത് വിളിച്ചത്...
"പൗമീ..."
"എന്താ രോഹിത് .....??"
"തനിക്കു എന്നോട് ഇപ്പോഴും ദേഷ്യമാണോ..."
"ഏയ് എന്തിന്..."
ഫോട്ടോ എടുക്കുന്നതിനിടയിൽ അവന്റെ മുഖത്തേക്ക് പോലും നോക്കാതെ അവൾ പറഞ്ഞു...
"ആക്ച്ചൊലി ഞാനാ രോഹിതിനോട് സോറി പറയേണ്ടത്...എന്റെ ഭാഗത്തെ തെറ്റിന് രോഹിതിന്റെ കൈയ്യിൽ നിന്ന് കാശ് വാങ്ങിയതിന്...."
"ഏയ് അത് സാരമില്ല....അത് ഞാനെന്റെ പെങ്ങള് എന്നോട് കാണിച്ചൊരു കുറുമ്പ് ആയിട്ടേ കണ്ടിട്ടൊള്ളു....
പിന്നെ ശ്രീ പറഞ്ഞു എനിക്ക് തന്നെ നന്നായിട്ട് അറിയായിരുന്നു......"
"ശ്രീ....??"
അത് പറഞ്ഞു കൊണ്ട് ചോദ്യ ഭാവത്തിൽ അവൾ അവനെ നോക്കി...
" ശ്രാവൺ...അവനെന്റെ ബെസ്റ്റ് ഫ്രണ്ടാ....അവന്റെ ഫോണിൽ ഞാൻ ഒരിക്കൽ കണ്ടിരുന്നു തന്റെ ഫോട്ടോ..."
"ആഹാ...."
"പൗമീ നീ ഇവിടെ നിക്കുവാണോ....മൈലാഞ്ചി ഇടണ്ടേ...ഇപ്പോൾ ഇട്ടിലേ നല്ലോണം ചുവക്കു..."
അമ്മാവന്റെ മകൾ ശ്രീക്കുട്ടി ആയിരുന്നു അത്...
"ദാ വരുന്നു...."
അവൾ അത് പറഞ്ഞു പൂർത്തിയാക്കും മുൻപേ ശ്രീക്കുട്ടി അവളുടെ കൈയ്യിൽ പിടിച്ചു...
"രോഹിത് നാളെ കല്ല്യാണത്തിനു വരില്ലേ...??"
"വരും.."
"നാളെ കാണാട്ടോ ഇപ്പോ ഇത്തിരി ബിസിയാ..."
അതും പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് നടന്നു....
മൈലാഞ്ചി ഇടുമ്പോൾ കുട്ടികളെല്ലാം അവൾക്ക് ചുറ്റും വന്നിരിപ്പുണ്ടായിരുന്നു...
രണ്ടു കൈയ്യുടേയും കൈമുട്ട് വരെ മൈലാഞ്ചി ഇട്ടു....
അവൾ ഒരിടത്തു മാറി അടങ്ങി ഒതുങ്ങി ഇരുന്നു.....
ഒപ്പം ശ്രീക്കുട്ടിയു മാളവികയും ഉണ്ടായിരുന്നു...
"ഒന്നോർത്തെ നാളെ ഈ സമയം പൗമി ചേച്ചീടെ ഫസ്റ്റ് നൈറ്റ്..."
മാളവിക അവളെ കളിയാക്കി പറഞ്ഞു....
"നീ പോടീ...മൊട്ടേന്ന് വിരിഞില്ല പെണ്ണ്...."
സമയം കൂടുംതോറും ഇരുട്ടിന്റെ കറുപ്പും കൂടി കൂടി വന്നു....
അവള് ആ വീട് മുഴുവനും നോക്കിയിട്ടും പ്രവിയെയും പാച്ചൂനെയും കണ്ടില്ല...
"അമ്മേ പാച്ചുവും പ്രവിയും എന്തേ..."
"അവര് മുല്ലപ്പൂവ് വാങ്ങാൻ പോയേക്കുവാ...."
"അല്ലാ ആന്റി...പൂവ് ഫ്രിഡ്ജിൽ ഇരിപ്പുണ്ട്...അവർ ഇവിടെ എവിടെയോ ഉണ്ട്....."
ശ്രീക്കുട്ടി ആയിരുന്നു അത് പറഞ്ഞത്...
അപ്പോഴെ പൗമിക്ക് തോന്നിയിരുന്നു അവർ ബാൽക്കണിയിൽ ഉണ്ടാകുമെന്ന്....
അവൾ നേരെ അവിടേക്ക് നടന്നു....
"ഇന്നൂടി കഴിഞ്ഞാൽ അവള് ഇവിടെ ഇല്ല.....അല്ലേടാ പ്രവി....."
പാച്ചു അത് ചോദിക്കുമ്പോഴും പ്രവി പ്രത്യേകിച്ച് ഉത്തരം ഒന്നും ഇല്ലാതെ നിൽക്കുവായിരുന്നു.....
"അവള് കല്ല്യാണം ഒന്നും കഴിക്കാതെ എപ്പോഴും നമ്മുടെ പൗമി ആയിട്ട് എന്നും നമ്മുടെ കൂടെ തന്നെ ഉണ്ടായാൽ മതിയായിരുന്നു അല്ലേടാ പ്രവി...."
വീണ്ടും പ്രവി ഒന്നും മിണ്ടിയില്ല...
പക്ഷേ അവന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു.......
"അയ്യെ ടാ നീ കരയുവാ...."
"എന്നും എന്റെ നെഞ്ചിൽ കിടന്നു ഉറങ്ങുന്ന കുട്ടിയാ അവള്.....അവളില്ലാതെ പറ്റീല്ലെടാ പാച്ചു....."
നിറഞ്ഞു വന്ന മിഴികൾ ഒന്ന് തുടയ്ക്കാൻ പോലും ആകാതെ പൗമി ഭിത്തിയിൽ ചാരി നിന്നു....
അവൾ പെട്ടെന്ന് അടുത്ത റൂമിലേക്ക് കയറി...
വാഷ്റൂമിൽ പോയി കൈ കഴുകി.... ശേഷം മുഖവും ഒന്ന് വൃത്തിയായി കഴുകി്....മുഖം തുടച്ചു പതിയെ ബാൽക്കണിയിലേക്ക് നടന്നു....
"രണ്ടാളും ഇവിടെ വന്ന് നിൽക്കുവാ....വാ ഫുഡ് കഴിക്കാം...."
അവൾ അവരെയും വിളിച്ചു കൊണ്ട് താഴേക്ക് നടന്നു.....
അവർ മൂന്നു പേരും പരസ്പരം ഒന്നും മിണ്ടിയില്ല.....മൗനം അവർക്കിടയിൽ തളം കെട്ടി നിന്നു......പൗമി ഒന്നും കഴിക്കാതെ എണീറ്റു.......പിന്നാലെ തന്നെ പാച്ചുവും പ്രവിയും എഴുനേറ്റു.....
"ഞാനിന്ന് പൗമി ചേച്ചീടെ കൂടെയാ കിടക്കുന്നത്...."
മാളവിക ആയിരുന്നു അത് പറഞ്ഞത്...
"എന്നാൽ ഞാനും പൗമിയുടെ കൂടെയാ ഉറങ്ങുന്നത്..."
ശ്രീക്കുട്ടി യും പറഞ്ഞു നിർത്തി...
"പൗമി അധികം ഉറക്കം കളയണ്ടാ...നാളെ നേരത്തെ എഴുനേൽക്കാനുള്ളതാ...പോയി കിടന്നോ....നിങ്ങള് മൂന്നാളും കൂടി വർത്തമാനം പറഞ്ഞു കിടക്കരുത്...അലാറം വെച്ചേക്കണം കേട്ടോ"
"മ്ം..."
അവളൊന്ന് മൂളുക മാത്രം ചെയ്തു കൊണ്ട് പ്രവിയെയും പാച്ചുവിനെയും മാറി മാറി ഒന്ന് നോക്കിയിട്ട് മുകളിലേക്ക് നടന്നു....
കട്ടിലിൽ പൗമിക്ക് അപ്പുറവും ഇപ്പുറവും ആയി ശ്രീക്കുട്ടിയും മാളവികയും കിടന്നു.....
അവൾക്കെന്തോ ശ്വാസം മുട്ടുന്നത് പോലെ തോന്നി..... വെറുതെ ഫോൺ ഒന്നെടുത്ത് നോക്കിയപ്പോൾ അശ്വിന്റെ കുറയധികം മിസ്ഡ് കോൾസ് കണ്ടു....
കുറച്ച് നേരം അശ്വിന് മെസ്സെജ് അയച്ചു....
അശ്വിനോട് ഗുഡ്നൈറ്റ് പറഞ്ഞു കിടന്നിട്ടും അവൾക്ക് ഉറക്കം വന്നതേയില്ല....
തിരിഞ്ഞും മറിഞ്ഞും വെറുതെ കിടന്നു.....
അവൾ പതിയെ അവർക്ക് ഇടയിൽ നിന്നും എഴുനേറ്റു പാച്ചുവിന്റെ മുറിയിലേക്ക് നടന്നു....
വാതില് ചാരിയിരുന്നു... അവൾ അത് തുറന്നു....
കട്ടിലിന്റെ രണ്ടറ്റത്ത് മാറി പാച്ചുവും പ്രവിയും ഇരിപ്പുണ്ടായിരുന്നു.....അവൾ അവർക്ക് അടുത്തേക്ക് ചെന്നു......
"നീ ഉറങ്ങിയില്ലേ....??"
"നിങ്ങള് ആരെ പ്രതീക്ഷിച്ചാ ഈ ഇരിക്കുന്നത്...."
"ഏയ്...ഞങ്ങള് വെറുതെ ഉറക്കം വരാതെ...."
"ഉവ്വേ...."
"ഞങ്ങൾക്ക് അറിയാരുന്നെടി പോത്തേ എത്ര വൈകിയാലും നീ ഇങ്ങ് വരുമെന്ന്....."
പാച്ചു ആയിരുന്നു അത് പറഞത്...
"നീ ഇല്ലാണ്ട് ഞങ്ങൾക്ക് ഇവിടെ ഉറങാൻ പറ്റുവോ....??"
"അപ്പോൾ നാളെയോ...."
അവളുടെ ആ ചോദ്യത്തിന് മൗനം മാത്രമായിരുന്നു ഉത്തരം...
"ദേ വേഗം കിടന്നേ... എനിക്ക് നാളെ രാവിലെ എഴുനേൽക്കാൻ ഉള്ളതാ...."
അടിഞ്ഞു കൂടി നിന്ന മൗനത്ത കീറി മുറിച്ചു കൊണ്ട് പൗമി ആയിരുന്നു അത് പറഞ്ഞത്....
പ്രവിയും പാച്ചുവും അവളുടെ കവിളുകളിൽ ഒന്നിച്ചു അമർത്തി ചുംബിച്ചു....
"ഏയ് ഇന്നെന്താ ഒരു പ്രത്യേക സ്നേഹം......"
"ഇന്നും കൂടിയല്ലേ ഞങ്ങൾക്ക് നീ സ്വന്തം...നാളെ തൊട്ട്..."
പറഞ്ഞു പൂർത്തിയാക്കാനാവാതെ പാച്ചു അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു....
"ഈ ചെക്കൻ...എന്നെ കൂടി...."
ഒന്നും മിണ്ടാതെ അവൾ അവർക്ക് ഇടയിൽ കിടന്നു.....അവർ രണ്ടുപേരും അവളെ കെട്ടിപ്പിടിച്ചു കിടന്നു....
നിറഞ്ഞു തുളുമ്പിയ മിഴികൾ എപ്പോഴോ ഉറക്കത്തിനു വഴി മാറി കൊടുത്തു...
പതിവിനു വിപരീതമായി പ്രവിയും പാച്ചുവും ഒന്നിച്ചായിരുന്നു അവളെ വിളിച്ചത്....
മടി കൂടാതെ അവൾ എഴുന്നേറ്റു......കുളിച്ചു.....അപ്പോഴേക്കും സമയം കുറച്ചു ആയിരുന്നു..
ആറ് മണി കഴിഞ്ഞപ്പോൾ ബ്യൂട്ടിഷൻ വന്നു....
ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു പൗമി സാരി ഉടുക്കുന്നത്...അതിന്റെ ടെൻഷനും അവൾക്ക് ആവോളം ഉണ്ടായിരുന്നു....
രണ്ട് മണിക്കൂറിനു ശേഷം അവളെ കണ്ടപ്പോൾ പ്രവിയും പാച്ചുവും അടക്കം എല്ലാവരും അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു..
ഓറഞ്ച് കളർ സാരിയും ഡാർക്ക് ഗ്രീനിൽ ഗോൾഡൻ സ്റ്റോൺസ് പതിപ്പിച്ച ബ്ലൗസും മുടിക്ക് പിന്നിൽ മാത്രമായൊതുങ്ങി നിൽക്കുന്ന മുല്ലപ്പൂവും കഴുത്തും കൈയ്യും നിറഞ്ഞു കിടക്കുന്ന ആഭരണങ്ങളും....എല്ലാവരും അവളെ തന്നെ നോക്കി കൊണ്ട് നിന്നു.....
പതിനൊന്നേ കാലിനാണ് മുഹൂർത്തം...
പൗമിയെ താഴെ ദക്ഷിണ കൊടുക്കാനായി അന്വേഷിക്കുന്നുണ്ടായിരുന്നു ....ശ്രീക്കുട്ടിയും മാളവികയും ചേർന്ന് അവളെ താഴേക്ക് കൊണ്ടു പോയി...
അച്ഛനും അമ്മയ്ക്കും തലമൂത്ത കാരണവൻമാർക്കും എല്ലാം ദക്ഷിണ കൊടുത്തു .....നേരെ അവൾ ചെന്ന് പ്രവിയുടെ കാലിൽ തൊട്ട് തൊഴുതു..
"ഏട്ടനെന്നെ അനുഗ്രഹിക്കണം....."
അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു...
"ഈ പെണ്ണ്..."
അവൻ അവളുടെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു....
"എന്നാ പിന്നെ അധികം താമസിപ്പിക്കണ്ട.....രാഹുകാലത്തിനു മുൻപങ്ങ് ഇറങ്ങാം..."
അവിടെ കാരണവൻമാരിൽ ആരോ ഒരാൾ അത് പറഞ്ഞു....
പ്രവിയുടെയും പാച്ചുവിന്റെ യും കൈയ്യിൽ പിടിച്ചു കൊണ്ട് ആ വലിയ വീടിന്റെ പടി കളോരോന്നും അവളിറങ്ങി.....
മുറ്റത്ത് നിന്ന് ആ വീടിനെയൊന്ന് ആകപ്പാടെ നോക്കി.....
നഷ്ടപ്പെടലിന്റെ വേദന അവളുടെ മുഖത്ത് പ്രകടമായിരുന്നു....
പ്രവി ഡോറ് തുറന്നു കൊടുത്തു....കാറിന്റെ ഫ്രണ്ട് സീറ്റിൽ അവൾ കയറി.....
ആ കാറ് വന്നു നിന്നത് ഒരു വലിയ ഓഡിറ്റോറിയത്തിനു മുൻപിൽ ആയിരുന്നു...
ചെർക്കൻ കൂട്ടര് വന്നിട്ടില്ലാത്തത് കൊണ്ട് ലക്ഷ്മിയും പൗമിയുടെ അമ്മായിമാരും അവളെ ഗ്രീൻ റൂമിലേക്ക് കൊണ്ട് പോയി....
വരുന്ന അതിഥി കളെ സ്വീകരിക്കാനായി എല്ലാവരും ഹാളിലേക്ക് പോയപ്പോൾ ശ്രീക്കുട്ടിയും മാളവികയും മാത്രമായി പൗമിക്കടുത്ത്...
ചെർക്കൻ വന്നു എന്ന് കേട്ടതും അവരും താഴേക്ക് ഓടി.....
പൗമി കൈയ്യിലിരുന്ന ഫോണിൽ ഒരു സെൽഫി എടുത്തു....
പെട്ടന്നായിരുന്നു പിന്നാമ്പുറത്ത് ഒരു ശബ്ദം കേട്ടത് അവൾ അങ്ങോട്ടേക്ക് നടക്കുമ്പോൾ ആരോ ഒരാൾ അവിടെ നിന്നും ഓടി മറയുന്നത് കണ്ടു...
അപ്പോഴെക്കും പ്രവി അവിടേക്ക് വന്നു...
"നീ ഇവിടെ എന്ത് നോക്കി നിക്കുവാ....താഴെ എല്ലാവരും വന്നു....
നിനക്ക് കുടിക്കാൻ എന്തേലും വേണോ..."
"എനിക്ക് ഒന്നും വേണ്ട പ്രവി ....അവിടെന്ന് ആരോ ഓടി പോയി...."
"തോന്നിയതാകും....ദേ അവരൊക്കെ വന്നു.... മുഹൂർത്തത്തിനു സമയം ആകുന്നു....
ചിരിച്ചോണ്ട് ഇറങ്ങി വരണം കേട്ടോ..."
"കേട്ടു പ്രവി..."
താലം പിടിച്ചു നിൽക്കുന്ന കുട്ടികൾക്കു പിന്നിലായി അനന്തപത്മനാഭനും ലക്ഷ്മിക്കും പ്രവിക്കും പാച്ചുവിനും ഒപ്പം ഒരു തട്ടിൽ നിറയെ പഴങ്ങളും വാൽക്കണ്ണാടിയും കത്തജ്വലിച്ചു കൊണ്ടിരിക്കുന്ന ദീപവുമായി പൗമി നടന്നു....
അവൾ ആ ഓഡിറ്റോറിയത്തിലേക്ക് കയറിയതും അവിടുത്തെ എല്ലാ ലൈറ്റുകളും ഒന്നിച്ചു അണഞു....
ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ അവളിലേക്ക് മാത്രമായി....നാണത്താലും ചെറു പുഞ്ചിരിയാലും അവളുടെ മുഖം കുനിഞ്ഞിരുന്നു.....
അവൾക്ക് ഇരു വശങ്ങളിലുമായി പ്രവിയും പാച്ചുവും നിന്നു....
അവൾ തട്ടി വീഴാതെ ഇരിക്കാനായി പ്രവി അവളുടെ സാരി ഞൊറികൾ പതിയെ പൊക്കിപ്പിടിച്ചു കൊടുത്തു......
അവിടെ കൂടിയവരയല്ലാം അവരുടെ സഹോദര സ്നേഹത്തെ അസൂയയോടെ നോക്കി കണ്ടു...
പൗമി പതിയെ മുഖമുയർത്തി മണ്ഡപത്തിൽ ഇരുന്ന അശ്വിനെ നോക്കി.... അവനും അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു....
എല്ലാവർക്കും ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് അവൾ അശ്വിനടുത്തേക്ക് നടന്നു അവന്റേതു മാത്രമാകാനായ്....
(തുടരും)
അടുത്ത ഭാഗം നവംബർ6ബുധനാഴ്ച....
ക്ലാസ്സ് ഉള്ളത് കൊണ്ടാണുട്ടോ കഥ താമസിക്കുന്നത്
എല്ലാവർക്കും ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു...
നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി😍😍😘😘😘പൗമി പതിയെ മുഖമുയർത്തി മണ്ഡപത്തിൽ ഇരുന്ന അശ്വിനെ നോക്കി.... അവനും അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു....
എല്ലാവർക്കും ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് അവൾ അശ്വിനടുത്തേക്ക് നടന്നു അവന്റേതു മാത്രമാകാനായ്....
അവൾ നടന്നു ചെന്ന് അവനടുത്ത് ഇരുന്നു.......
ഇടയ്ക്കിടെ അവൻ അവളെ നോക്കുന്നുണ്ടായിരുന്നു....എപ്പോഴോ അവരുടെ കണ്ണുകൾ തമ്മിലൊന്ന് ഇടഞ്ഞു....ഏതോ സ്വപ്ന ലോകത്തെന്നത് പോലെ അവളവനെ തന്നെ നോക്കിയിരുന്നു....
"മൂഹൂർത്തം ആയീ...."
മുത്തശ്ശൻ പിന്നിൽ നിന്ന് ഉറക്കെ പറഞ്ഞു....
പൂജാരി കൊടുത്ത താലി അശ്വിൻ അവളുടെ കഴുത്തോരം ചേർത്തു......പിന്നിൽ നിന്ന് ആരോ അവളുടെ മുടിയിഴകളും പൂവും ഒന്നിച്ചുയർത്തി പിടിച്ചു.. ...
അശ്വിന്റെ താലിയുടെ മൂന്നാമത്തെ കെട്ടും അവളുടെ കഴുത്തിൽ മുറുകി..
കൈകൾ കൂപ്പി കണ്ണുകൾ അടച്ചവൾ പ്രാർത്ഥിക്കുമ്പേഴേക്കും അവന്റെ വിരൽ തുമ്പലെ ചുവപ്പ് അവളുടെ നെറ്റിയിലേക്ക് പടർന്നിരുന്നു...
സന്തോഷം സൂചകമെന്നോണം അനന്തപത്മനാഭന്റെയും പ്രവിയുടെയും കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണീരടർന്നു വീണു......
ശേഷം അശ്വിന്റെ കൈകളിൽ വിരൽ കോർത്തവൾ കത്തിജ്വലിക്കുന്ന ഹോമകുണ്ടത്തെ വലം വെച്ചു.....
ഭക്ഷണം കഴിച്ച് കഴിഞ്ഞു ഫോട്ടോ എടുത്തു കൊണ്ടിരിക്കുമ്പോഴായിരുന്നു ആരോ പിന്നിൽ പറഞ്ഞത്..ഇറങ്ങാനുള്ള സമയമായി എന്ന്.....പെട്ടെന്ന് പൗമിയിൽ ഒരു ഞെട്ടൽ ഉളവായി്....
തനിക്കുള്ള സകലതിനെയും വിട്ട് മറ്റൊരാൾക്ക് ഒപ്പം....
അവൾക്ക് അതേ പറ്റി ഓർക്കും തോറും പേടി കൂടി കൂടി വന്നു.......
അവളുടെ കണ്ണുകൾ പ്രവിയെയും പാച്ചുവിനെയും തിരഞു കൊണ്ടേയിരുന്നു....
"താൻ ആരെയാ ഈ നോക്കുന്നത്....??"
"പ്രവി...പാച്ചു..."
അശ്വിന്റെ ചോദ്യത്തിന് ഉത്തരമെന്നോണം അവൾ അത് പറഞ്ഞു...
അവളുടെ ചുണ്ടുകൾ വിറച്ചു....കൺ കോണിൽ നിന്നൊരു തുള്ളി കണ്ണീർ അടർന്നു കവിൾ തടത്തിലേക്കു വീണു...
"ദേ പ്രവിയും പാച്ചുവും അല്ലേ ആ വരുന്നത്...."
അശ്വിൻ വിരൽ ചൂണ്ടിയടുത്തേക്ക് അവളൊന്ന് എത്തി നോക്കി...
"പ്രവി....."
ആകെ മൊത്തം വിയർത്തു കുളിച്ചായിരുന്നു അവർ അവൾക്ക് അടുത്തേക്ക് ഓടിയടുത്തത്...
അവളോടി പോയി അവനെ കെട്ടിപ്പിടിച്ചു......
"ഏയ് എന്താ പൗമി ഇത്.....കരയാതെ....."
അവൻ അവളെ സമാധാനിപ്പിച്ചു......
പ്രവിയും പാച്ചുവും മാറി മാറി അവളുടെ നെറ്റിയിൽ ചുംബിച്ചു...
"അളിയനെ അനുസരിക്കണം കേട്ടോ..."
പ്രവി അവളുടെ ചെവിയിൽ മെല്ലെ പറഞ്ഞു...
അവൾ സമ്മതപൂർവ്വം തല കുലുക്കി...
അനന്തപത്മനാഭൻ അവളുടെ കൈകളെ വീണ്ടും അശ്വിന്റെ ഉള്ളം കൈയ്യോട് ചേർത്ത് വച്ചു...
"അശ്വിൻ നോക്കിക്കോണം എന്റെ മോളെ.....ഏൽപിക്കുവാ ഞാൻ നിന്റെ കൈയ്യിൽ...."
അവൻ അവളുടെ കൈകളിൽ അമർത്തി പിടിച്ചു കൊണ്ട് അയാളെ നോക്കി തല കുലുക്കി.......
അനന്തപത്മനാഭനു പിന്നിൽ മാറി നിന്ന് ലക്ഷ്മി കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു.....
അവൾ അടുത്തേക്ക് ചെന്നു....
അവർ അവളെയൊന്ന് ചുംബിച്ചു... ശേഷം കാറിനടുത്തേക്ക് കൊണ്ടു പോയി......
അശ്വിനു പിന്നാലെ കാറിലേക്ക് കയറുമ്പോഴും അവളുടെ കണ്ണുകൾ പ്രവിയിലും പാച്ചുവിലും ഉടക്കി നിന്നു.....
കൺകോണിൽ തങ്ങി നിന്ന കണ്ണുനീർ തുള്ളികൾ അവളുടെ കാഴ്ചയെ മറയ്ക്കുമ്പോഴേക്കും ആ കാറ് ചലിച്ചു തുടങ്ങിയിരുന്നു......
കുറച്ചു നേരത്തേക്ക് അവളൊന്നും മിണ്ടിയില്ല....
"പൗമി...."
അശ്വിന്റെ ആ വിളിയിൽ ഒന്നുറക്കെ പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അവന്റെ നെഞ്ചോരം ചേർന്നു.....
വീടെത്തും വരെ അവളാ ഇരുപ്പിരുന്നു.....അവനവളുടെ നെറുകയിൽ തലോടി കൊണ്ടേയിരുന്നു.....
"പൗമീ വീടെത്തി ഇറങ്ങു....കരയാതെടോ.....ഞാനില്ലേ ഇനിയങ്ങോട്ട്..."
അവന്റെയാ വാക്കുകൾ അവളിൽ തെല്ലൊരു ആശ്വാസമുണർത്തി.....
അവൾ പതിയെ പുറത്തേക്ക് ഇറങ്ങി....കുറയേറെ ബന്ധുക്കൾ ഉണ്ടായിരുന്നു.....
അമ്മ കൊടുത്ത നിലവിളക്കും വാങ്ങി വലം കാൽ വെച്ചവൾ നടന്നു കയറിയത് അശ്വിന്റെ ജീവിതത്തിലേക്കും പുതിയൊരു ലോകത്തിലേക്കും കൂടിയായിരുന്നു....
ആളുകൾക്കിടയിൽ അവളൊരുപാട് അസ്വസ്ഥ ആയിരുന്നു... അത് മനസ്സിലാക്കി അശ്വിൻ ആർച്ചയെ അവൾക്ക് അടുത്തേക്ക് പറഞ്ഞയച്ചു....
"ഏട്ടത്തി വാ...ഒരുപാട് നേരം ആയില്ലേ ഈ ഡ്രസ്സ് ഇട്ട് നിൽക്കുന്നു ഇത് മാറണ്ടേ....."
ആർച്ച അവളുടെ കൈക്ക് പിടിച്ചോണ്ട് മുകളിലേക്ക് നടന്നു.....
"ഇതാട്ടോ അച്ചുവേട്ടന്റെ മുറി...ഇന്ന് തൊട്ടു ഏട്ടത്തിയുടെയും.....
വാ നമുക്ക് ഡ്രസ്സ് മാറാം....."
ആർച്ച പതിയെ അവളുടെ തലയിലെ പൂവൊക്കെ അഴിച്ചു മാറ്റി....
പൗമി പതിയെ തലയൊന്ന് കുടഞ്ഞു കണ്ണാടിയിലേക്ക് നോക്കി....
മഞ ചരടിൽ കോർത്തൊരു താലിയും അശ്വിനിട്ട താലിമാലയും ഒഴികെ ബാക്കി യെല്ലാം അവൾ ഊരി മാറ്റി...
"ആർച്ച ഇങ്ങു വന്നേ..."
"എന്താ ഏട്ടത്തി....??"
അവൾ അതിൽ നിന്നു രണ്ട് വളയെടുത്ത് അവളുടെ രണ്ടു കൈകളിലേക്കും ഇട്ടു കൊടുത്തു...
"ഏയ് ഇതൊന്നും വേണ്ട ഏടത്തി...''
"അതൊക്കെ വേണം... ഞാൻ ആദ്യായിട്ട് തരുന്നതല്ലേ....ഇതെന്റെ ആർച്ച കുട്ടിക്ക് ഏട്ടത്തി സ്നേഹത്തോടെ തന്നതാട്ടോ...."
അവൾ ആ റൂം ആകപ്പാടെ ഒന്ന് നോക്കി... ശേഷം ജനലോരം ചേർന്നു നിന്ന് പുറത്തേക്ക് ഒന്ന് നോക്കി....
പെട്ടന്നായിരുന്നു രണ്ടു കൈകൾ അവളെ വലം ചെയ്തത്....
അവളറിയാതെ അവളുടെ ചുണ്ടിൽ ഒരു പഞ്ചിരി വിടർന്നു...
"കൈവിട് എന്നെ താഴെ തിരക്കും....."
"ഇപ്പോൾ താനെങ്ങോട്ടും പോകുന്നില്ല....."
"ഈ കള്ളപ്പോലീസ്...."
അതു പറഞ്ഞു പൂർത്തിയാക്കും മുൻപേ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്ക് അമർന്നിരുന്നു.....
അവളവനെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും അവൻ അവളോട് കൂടുതൽ അടുത്തു...
"ഏട്ടാ....ആച്ഛൻ തിരക്കുന്നു....."
വാതിലിനപ്പുറം നിന്ന് ആർച്ചയായിരുന്നു അത് പറഞ്ഞത്..
"ശ്ശെ ഈ കുരിപ്പ് നശിപ്പിച്ചു....''
അതും പറഞ്ഞു അവൻ അവളിൽ നിന്ന് അടർന്നു മാറുമ്പോഴും അവളൊരു ഞെട്ടലിൽ നിൽക്കുകയായിരുന്നു.....
തലതാഴ്ത്തി അവനു മുൻപിൽ നിന്ന പൗമിയെ അവൻ അടിമുടിയൊന്ന് നോക്കി... അവളുടെ ചുണ്ടുകൾ വിടർന്നിരുന്നു....ചിരിക്കുകയായിരുന്നു ആവൾ...
"ആഹാ...ആൺ കുട്ടിക്ക് നാണം ഒക്കെ വന്നു തുടങ്ങിയോ..."
അവന്റെ നെഞ്ചിൽ കൈ വെച്ച് ഇടിച്ചു കൊണ്ടവൾ കട്ടിലിനടുത്തേക്ക് നടന്നു...
കട്ടിലിന്റെ ഒരു മൂലയ്ക്ക് ഒരു സെറ്റ്സാരിയും ബ്ലൗസും കുറച്ച് മുല്ലപ്പൂവും മാറ്റി വെച്ചിട്ടുണ്ടായിരുന്നു...
അതിലേക്ക് അവളൊരുതരം അവക്ഞയോട് കൂടി നോക്കി...
"എന്തേയ്.....??"
അവൻ അവളെ പിടിച്ചു അലമാരിയുടെ മുൻപിൽ കൊണ്ടുവന്നു നിർത്തി...
എന്നിട്ട് പതിയെ അത് തുറന്നു....
അവൾ പെട്ടെന്ന് അവന്റെ മുഖത്തേക്ക് നോക്കി...
"ഹാ..ഞെട്ടണ്ടടോ ഭാര്യേ......ഇതൊക്കെ നിനക്ക് ഉള്ളത് തന്നെയാ....'"
അതും പറഞ്ഞു അവൻ അതിൽ നിന്ന് മുട്ടിന്റെ താഴെ നിൽക്കുന്ന ഒരു പാവടയും ഓഫ് ഷോൾഡർ ടോപ്പും എടുത്തു അവൾക്കു കൊടുത്തു ......
"വേഗന്ന് ഫ്രഷായി താഴേക്ക് വാ.....
വൈകിട്ട് പ്രവിയും പാച്ചുവും അച്ഛനും അമ്മയും വരുന്നുണ്ട്...."
"ശരിക്കും..."
അവൾ സന്തോഷത്താൽ തുള്ളിച്ചാടി...
"എന്നാൽ പോയി വേഗം ഫ്രഷായിക്കോ...."
അതും പറഞ്ഞു വാതിലും ചാരി അവൻ പുറത്തേക്ക് നടന്നു.....
അവൾ സാരി മാറി വാഷ്റൂമിലേക്ക് കയറി.....
അൽപം സമയം റെസ്റ്റെടുത്തിട്ടായിരുന്നു അവൾ താഴേക്ക് പോയത്......
താഴെ ഹാളിൽ അച്ഛനുമായി എന്തോ തിരക്കിട്ട സംസാരത്തിൽ ആയിരുന്നു അശ്വിൻ....
ഒരു നിമിഷം അവന്റെ കണ്ണുകൾ അവൾക്ക് ചുറ്റും വട്ടമിട്ട് പറന്നു.....
"വാ അടച്ചു പിടിക്ക് ഏട്ടാ...."
ആർച്ചയുടെ ആ സംസാരത്തിൽ പാതിവഴിയിൽ കോണിയിറങ്ങി നിന്ന പൗമി പോലും ചിരിച്ചു....
സെറ്റുസാരിയുടെ തുമ്പ് കൈയ്യിലേക്ക് ഒതുക്കി പിടിച്ചു അശ്വിനു മുൻപിലൂടവൾ നടന്നു പോകുമ്പോൾ അവളുടെ തലയിലെ മുല്ലപ്പൂവിന്റെ സുഗന്ധം ആ വീട് ആകമാനം വ്യാപിച്ചിരുന്നു....
അവൾ നേരെ അടുക്കളയിലേക്ക് നടന്നു....അശ്വിന്റെ അമ്മയും കുറച്ച് ബന്ധുക്കളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.....
"ആഹാ...മോള് കുളിയൊക്കെ കഴിഞ്ഞോ....."
അവളൊന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി....
അശ്വിന്റെ അമ്മ അവൾക്ക് ഓരോരുത്തരെയും പരിചയപ്പെടുത്തി കൊടുത്തു...
"മോള് ഈ ചായ കൊണ്ടുപോയി അച്ഛനും അശ്വിനും ആർച്ചയ്ക്കും കൊടുക്ക്..."
അവൾ അതുമായി ഹാളിലേക്ക് നടന്നു....
അപ്പോഴായിരുന്നു പുറത്തൊരു കാറ് വരുന്ന ശബ്ദം കേട്ടത്....
ധൃതിയിൽ പൗമി പുറത്തേക്കോടി....
കാറിന്റെ പിന്നിൽ നന്ന് അനന്തപത്മനാഭനും ലക്ഷ്മിയും റങ്ങി...മുൻപിൽ നിന്ന് പ്രവിയും പാച്ചുവും....
"പ്രവീ...പാച്ചു..."
അവളോടി പോയി അവരെ കെട്ടിപ്പിടിച്ചു....
ശേഷം അനന്തപത്മനാഭന്റെയും ലക്ഷ്മിയുടെയും അടുത്തേക്ക് നടന്നു.....
"എന്താ മോളെ ഇത്...അച്ഛനെയും അമ്മയെയും വന്ന കാലിൽ പുറത്ത് നിർത്തുവാണോ...."
അശ്വിന്റെ അച്ഛനായിരുന്നു അത് പറഞത്...
"ശ്ശൊ...പെട്ടന്ന് എല്ലാവരെയും കണ്ട സന്തോഷത്തിനിടയ്ക്ക് ഞാനതങ്ങ് മറന്നു...."
അപ്പോഴേക്കും അശ്വിന്റെ അമ്മയും അച്ഛനും എല്ലാവരും പുറത്തേക്ക് ഇറങ്ങി വന്ന് അവരെ അകത്തേക്ക് ക്ഷണിച്ചു....
സോഫായിൽ ഇരുന്നു കൊണ്ട് പ്രവിയും പാച്ചുവും പൗമിയെ തന്നെ നോക്കുവായിരുന്നു....
നെറ്റിയിൽ അൽപ്പം സിന്ദൂരം... കഴുത്തിൽ അശ്വിൻ ഇട്ട മാലയും താലിയും മാത്രം...കൈയ്യിൽ ഒരു വള....ഉടുത്തിരുന്ന സെറ്റ് സാരിയുടെ തുമ്പ് അവൾ മുൻപിലേക്ക് പിടിച്ചിട്ടുണ്ടായിരുന്നു...
പല കാര്യങ്ങളും അവളൊരുപാട് പക്വതയോട് കൂടി ചെയ്യുന്നത് അവർ നോക്കി കണ്ടു...
പുറത്ത് അശ്വിനും പ്രവിയും പാച്ചുവും മാറി നിന്ന് സംസാരിക്കുന്നതിനിടയിൽ ആയിരുന്നു അവൾ അങ്ങോട്ട് ചെന്നത്...
"എന്താ മൂന്നാളും കൂടിരൊരു ഗൂഢാലോചന...??"
"ഏയ്...എന്ത്...ഞങ്ങള് വെറുതെ സംസാരിക്കുവായിരുന്നു....."
"മ്ം...മൂന്നാളും ഭക്ഷണം കഴിക്കാൻ വാ....അമ്മ വിളിക്കുന്നു....."
"നീ അകത്തേക്ക് പൊയ്ക്കോ ഞങ്ങൾ വന്നോളാം..."
എന്തൊക്കെയോ സംശയം അവൾക്ക് തോന്നിയെങ്കിലും ഒന്നും എതിർത്തു പറയാതെ അവൾ അകത്തേക്ക് നടന്നു...
സംസാരമൊക്കെ കഴിഞ്ഞു ഭക്ഷണവും കഴിച്ച് അശ്വിനെയും പൗമിയെയും വീട്ടിലേക്ക് വിരുന്നിനു കൂടി ക്ഷണിച്ചിട്ടായിരുന്നു അവർ ഇറങ്ങാൻ തുടങ്ങിയത്........
പൗമിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു....അശ്വിൻ അവളെ തോളിലൂടെ കൈയ്യിട്ട് ചേർത്ത് പിടിച്ചു...
പ്രവിയുടെയൊക്കെ കാറ് അവളുടെ കണ്ണിൽ നിന്ന് അകലും വരെ അവളാ നിൽപ്പ് നിന്നു......
ഭൂമിയിലെ ആ നക്ഷത്രത്തെ നോക്കി ആകാശത്ത് നിന്ന് അമ്പിളിമാമൻ നിലാവ് പൊഴിച്ചു കൊണ്ടേയിരുന്നു.......
നിലാവിന്റെ അരണ്ട വെളിച്ചത്തിൽ അവളുടെ മുക്കുത്തി കല്ലുകൾ വെട്ടിത്തിളങ്ങി.....
"പൗമീ...."
പിന്നിൽ നിന്ന് അശ്വിനായിരുന്നു അത്..
"എന്താ അച്ചുവേട്ടാ....??"
"ഇവിടെ ഇങ്ങനെ നിൽക്കാനാണോ ഉദ്ദേശ്യം... അകത്തേക്ക് പോകണ്ടേ.... "
അവൾ അവനൊപ്പം അകത്തേക്ക് നടന്നു.....
"അശ്വിൻ നിങ്ങള് രണ്ടാളും റൂമിലേക്ക് പൊയ്ക്കോ....."
അശ്വിന്റെ അമ്മയായിരുന്നു അത് പറഞ്ഞത്...
ആർച്ചയപ്പോഴേക്കും അവനെ നോക്കി ഒന്നാക്കി ചിരിച്ചു കൊണ്ട് വാ പൊത്തി....
അശ്വിൻ അവളെ കനപ്പിച്ചൊന്ന് നോക്കി...
"ആർച്ചേ നിന്നോട് ഇനി പ്രത്യേകം പറയണോ...പോയി കിടന്ന് ഉറങ്ങാൻ നോക്ക്..."
അശ്വിന്റെ ആർച്ചയോടായ് അത് പറയുമ്പോഴേക്കും പൗമി റൂമിലേക്ക് നടന്നിരുന്നു.... അവൾക്ക് പിന്നാലെ അശ്വിനും...
റൂമിൽ ഒരു ഗ്ലാസ് പാൽ ഇരിപ്പുണ്ടായിരുന്നു.....
തനിക്ക് പാല് കുടിക്കുന്ന ശീലം ഉണ്ടോ....
വാതിലിന്റെ കുറ്റിയിട്ടു കൊണ്ട് അശ്വിൻ അവളോടായി ചോദിച്ചു...
"ഇല്ല..."
"എനിക്കും.."
ഉള്ളിലെ ടെൻഷൻ മുഖത്ത് അറിയിക്കാതിരിക്കാനായി അവൾ സാരി തുമ്പ് കൈയ്യിലിട്ട് ചുഴറ്റി കൊണ്ടേയിരുന്നു...
അവനത് കണ്ട് ചിരി വന്നെങ്കിലും മുഖത്ത് അത് കാണിച്ചില്ല...
"എന്താ ഒരു ടെൻഷൻ...??"
"ഏയ്..ടെൻഷനോ..എനിക്കോ...
അച്ചുവേട്ടന് തോന്നുന്നതാ...."
"എന്നാ കിടക്കാം...."
"കിടക്കണോ....??"
"പിന്നെ തനിക്ക് ഉറങ്ങണ്ടെ....അതോ കുത്തിയിരുന്ന് നേരം വെളുപ്പിക്കാനാണോ പ്ലാൻ...."
അവളുടെ മുഖത്തെ പരിഭ്രമവും ഉള്ളിലെ ടെൻഷനും പരസ്പര ബന്ധമില്ലാത്ത സംസാരവും എല്ലാം കൂടി ആയപ്പോഴേ അവന് കാര്യം പിടി കിട്ടിയിരുന്നു...
"അതേയ് എന്താ ഈ ആലോചിച്ച് കൂട്ടുന്നത്......??"
"അത് പിന്നെ...ഞാൻ..."
"എടോ...താൻ ഇങ്ങനെ പേടിക്കാതെ....ഞാനൽപം കൂടുതൽ റൊമാന്റിക് ആണെങ്കിലും തന്റെ സമ്മതമില്ലാതെ നമ്മളൊരു കുടുംബ ജീവിതം തുടങ്ങത്തില്ല........
പതിയെ നമ്മള് രണ്ടാളും പരസ്പരം ഒന്ന് മനസ്സിലാക്കിയ ശേഷം അതേ പറ്റിയൊക്കെ ആലോചിക്കാം കേട്ടോ....."
തീർത്തും പക്വതയോട് കൂടിയുള്ള അവന്റെയാ സംസാരത്തിൽ അവൾക്ക് അവനോടുള്ള ഇഷ്ടം വീണ്ടും കൂടി.....
"എന്നാൽ എന്റെ ഭാര്യ വേഗം കിടക്കു...."
അവനത് പറഞ്ഞു കൊണ്ട് പതിയെ ലൈറ്റ് ഓഫ് ചെയ്തു......
തലയിണയിലേക്ക് തലചായ്ക്കുമ്പോഴേക്കും അവളൊരു നിമിഷം പ്രവിയെയും പാച്ചുവിനെയും പറ്റിയോർത്തു....
പാച്ചു വിന്റെ റൂമിൽ കട്ടലിന് അപ്പുറവും ഇപ്പുറവുമായി പരസ്പരം മുഖത്തോട് മുഖം നോക്കി കിടക്കുകയായിരുന്നു അവർ...
അവരുടെ ഇടയിൽ പൗമി കിടക്കാറുള്ള സ്ഥലം അവൾക്കായ് എന്നതു പോലെ ഒഴിച്ചിട്ടിരുന്നു....
പ്രവിയുടെയും പാച്ചുവിന്റെയും കണ്ണുകൾ നിറഞ്ഞു......
തലയിണയിലേക്ക് മുഖമമർത്തുമ്പോഴേക്കും പൗമിയുടെ കണ്ണുകളും നിറഞ്ഞിരുന്നു....
ഒച്ചയുണ്ടാക്കാതെ അവൾ കരഞ്ഞു....
അശ്വിന് മനസ്സിലായിരുന്നു അവൾ കരയുവാണെന്ന്....
അവൻ അവളെ ചേർത്ത് പിടിച്ചു....
അവനോടു ചേർന്ന് കിടന്നു അവളൊന്ന് പൊട്ടിക്കരഞ്ഞു....
"പോട്ടെ...പൗമീ..കരയാതെ...അയ്യേ താനിത്രയേ ഉള്ളോ....??"
"എന്റെ പ്രവിയും പാച്ചുവും..."
അവൾ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു...
"എന്നാൽ ഞാൻ അവരെ ഫോൺ വിളിച്ച് തരട്ടെ...കുറച്ചു സമയം സംസാരിച്ചു കഴിയുമ്പോൾ വിഷമം മാറും..."
"ആവരൊക്കെ ഉറങ്ങി കാണും....."
"എന്നാൽ നമുക്ക് നാളെ വിളിക്കാം....ഇപ്പോൾ ഉറങ്ങിക്കോ....."
അവനവളുടെ മുടിരിഴകളിൽ കൂടി പതിയെ വിരലോടിച്ചു....
ഒരച്ഛന്റെ കരുതലോടും ഏട്ടന്റെ സ്നേഹത്തോടും ഭർത്താവിന്റെ ഉത്തരവാദിത്തത്തോട് കൂടിയും അവനവളെ ഇറുകെ പുണർന്നു....
അവളുടെ മിഴികൾ പതിയെ ഉറക്കത്തിനു വഴിമാറി കൊടുത്തു...
"ടാ പ്രവീ...ഞാൻ പൗമിയെ ഒന്ന് വിളിക്കട്ടെ....അവളില്ലാതെ പറ്റുന്നില്ലെടാ.... "
"അവരിപ്പോ ഉറങ്ങിയിട്ടുണ്ടാവും ടാ....സമയം ഇത്രയും ആയില്ലേ..."
"മ്ം...മ്ം..."
പൗമിയെ പറ്റിയുള്ള ഓർമ്മകൾക്കിടയിൽ എപ്പോഴോ അവരും ഉറക്കത്തിലേക്ക് വഴുതി വീണു....
രാവിലെ അശ്വിൻ എഴുന്നേറ്റു കുളിയൊക്കെ കഴിഞ്ഞു റൂമിനു പുറത്ത് ഇറങ്ങുമ്പോഴും പൗമി നല്ല ഉറക്കം ആയിരുന്നു....
അലമാരിയുടെ കണ്ണാടിയിൽ നോക്കി മൂടി ചീകുന്നതിനിടയ്ക്ക് എപ്പോഴോ അവന്റെ നോട്ടം അവളിലേക്കും എത്തി...
അവൻ പതിയെ അവളുടെ അടുത്ത് ചെന്നിരുന്നു...
സ്ഥാനം തെറ്റികിടന്ന അവളുടെ സാരി തുമ്പ് നേരെയാക്കി ഇടുമ്പോൾ അവന്റെ കൈ അറിയാതെ അവളുടെ വയറിൽ ഒന്ന് തൊട്ടു.....
പടർന്നു തുടങ്ങിയ നെറ്റിയിലെ സിന്ദൂരവും വാടി തുടങ്ങിയ മുല്ലപ്പൂവും കഴുത്തിൽ ചുറ്റി പിണഞ്ഞു കിടന്ന ആലിലത്താലിയും....
അവന് അവളിൽ നിന്ന് കണ്ണെടുക്കുവാനേ തോന്നിയില്ല....
പെട്ടെന്ന് ഫോണിൽ ഏഴുമണിയുടെ അലാറം അടിച്ചതും അവൻ അവളെ കുലുക്കി വിളിച്ചു..
"പൗമി എഴുനേക്ക്...."
"പ്രവീ ഒരഞ്ചു മിനിട്ടും കൂടി...."
അവനത് കേട്ടപ്പോൾ ആദ്യം ചിരിയാണ് വന്നത്...
"പ്രവിയല്ല...അശ്വിനാ....പൗമി ....സമയം ഒരുപാട് ആയി...എഴുനേക്ക്..."
പതിയെ ഒന്ന് ചിണുങ്ങി രണ്ട് കൈയ്യും കൊണ്ട് കണ്ണൊക്കെയൊന്ന് കൂട്ടി തിരുമി അവൾ എഴുനേറ്റു....
ഫോണെടുത്ത് വെറുതെ സമയം ഒന്ന് നോക്കി...
"7.02"
അവൾ കട്ടിലിൽ നിന്ന് ചാടി എഴുനേറ്റു.....
"അച്ചുവേട്ടന് എന്നെയൊന്ന് നേരത്തെ വിളിച്ചൂടായിരുന്നോ.....ശോ..."
അവൾ ധൃതിയിൽ ബാത്റൂമിലേക്ക് ഓടി...എന്നിട്ട് അതേ സ്പീഡിൽ അലമാരിക്ക് അടുത്തേക്ക് ഓടി...
"അല്ലാ എന്താ ഉദ്ദേശ്യം....കുറേ നേരം ആയല്ലോ കോഴി മുട്ടയിടാൻ ഓടുന്നത് പോലെ അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ഓടുന്നു.....!!"
"അത് പിന്നെ... കുളിച്ചിട്ട് ഇടാൻ ഡ്രസ്സ്...."
"ഓ അതാണോ കാര്യം..."
അവൻ വേഗം തന്നെ അലമാരിയിൽ നിന്നൊരു പിങ്ക് കളർ സാരിയെടുത്ത് അവൾക്ക് നേരെ നീട്ടി....
"സാരി...പൊക്കോണം എന്റെ മുമ്പിൽ നിന്ന്....
ഇന്നലെ വൈകിട്ട് യുട്യൂബ് നോക്കി സാരി ഉടുത്തതിന്റെ പാട് എനിക്കെ അറിയു...."
അതും പറഞ്ഞു കൈയ്യിൽ കിട്ടിയ ഡ്രസ്സും എടുത്തു കൊണ്ടവൾ കുളിക്കാൻ കയറി...
തിരിച്ചു ഇറങ്ങുമ്പോൾ അശ്വിനെ റൂമിൽ എങ്ങും കണ്ടില്ല...
അവൾ വേഗം അടീക്കളയിലേക്ക് നടന്നു...
"തലവേദന മാറിയോ മോളെ....''
അമ്മയായിരുന്നു അത് ചോദിചത്..
"എന്താ...??"
"അച്ചു പറഞ്ഞു മോൾക്ക് തലവേദനയായിരുന്നെന്ന്... ഇന്നലെ രാത്രി ഉറങ്ങിയേ ഇല്ലെന്ന്....."
പെട്ടന്ന് അശ്വിൻ അടുക്കളയിലേക്ക് വന്നു...
"അമ്മേ കുറച്ചു വെള്ളം..."
അവർ വെള്ളം എടുക്കാൻ തിരിഞ്ഞപ്പോഴേക്കും അവൻ അവളെ അവിടെ നിന്നും മാറ്റി നിർത്തി..
"അച്ചുവേട്ടൻ എന്തിനാ അമ്മയോട് കള്ളം പറഞ്ഞത്...എനിക്ക് തലവേദന ഒന്നും ഇല്ലായിരുന്നല്ലോ..."
"ആഹ് ബെസ്റ്റ്... എന്നാൽ ഞാൻ അമ്മയോട് പറയാം.. മരുമോള് രാവിലെ ഏഴു മണിക്കാ എഴുനേറ്റതെന്ന്....."
"അത് പിന്നെ അച്ചുവേട്ടാ ഉറങ്ങി പോയി....''
"അതൊന്നും സാരമില്ല...ആദ്യം ആയത് കൊണ്ടല്ലേ....
അമ്മ ചോദിച്ചാൽ തലവേദന ആണെന്ന് തന്നെ പറഞ്ഞാൽ മതി കേട്ടോ...."
അവളവനെ നോക്കി തലകുലുക്കി...
ദിവസങ്ങളോരോന്നും ഓടി മറയുമ്പോൾ മൂന്നാഴ്ച യ്ക്കു ശേഷം ഇന്നാണ് പൗമിയുടെ കോളേജ് വീണ്ടും തുറക്കുന്നത്...
ധൃതിയിൽ ബുക്കുകൾ ഓരോന്നും ബാഗിലേക്ക് എടുത്തു വയ്ക്കുന്ന തിരക്കിൽ ആയിരുന്നു അവൾ....
"പൗമി എന്റെ ബെൽറ്റ് എവിടെ...??"
"അതാ മേശപ്പുറത്ത് ഉണ്ട് അച്ചുവേട്ടാ...."
അവൾ വേഗം ബാഗും എടുത്തു താഴേക്ക് ഇറങ്ങി...
"ആർച്ച പോയോ അമ്മേ.."
"അവള് പോയി....അവളുടെ കൂട്ടുകാരി നമ്മുടെ അപ്പുറത്ത് വീട്ടിലാ താമസിക്കുന്നത്...എന്നും അവര് രണ്ടാളും ഒന്നിച്ചാ പോകുന്നത്.....
മോളെ അച്ചു കൈണ്ടാക്കും....''
അപ്പോഴേക്കും അശ്വിൻ പോലീസ് യൂണിഫോമിൽ താഴേക്ക് ഇറങ്ങി വന്നിരുന്നു...
"അച്ചുവേട്ടാ പോകാം..."
അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു അവർ ഇറങി....
"തന്റെ ബുള്ളറ്റ് ഇന്ന് ആരെയെങ്കിലും വിട്ട് അവിടുന്ന് എടുപ്പിക്കാം കേട്ടോ...."
"മ്ം..."
"എന്ത് പറ്റി മുഖത്തൊരു വാട്ടം....കോളേജിലേക്ക് പോകുന്നതിന്റെ ആണോ..."
പുറത്തേക്ക് നോക്കി കൊണ്ടവൾ ഒന്ന് തല കുലുക്കി...
"ആഹാ....അപ്പോൾ മടിച്ചിയാ അല്ലേ..."
പിന്നെയും അവരെന്തൊക്കെയോ ഒരുപാട് സംസാരിച്ചു...
അപ്പോഴേക്കും കോളേജ് എത്തിയിരുന്നു...
ബാഗും എടുത്തു അശ്വിനോട് യാത്രയും പറഞ്ഞു അവൾ ഇറങ്ങി മുൻപോട്ടു നടന്നു.....
നടന്നു പോകുമ്പോൾ ഗേറ്റിന്റെ അടുത്ത് മരച്ചുവട്ടിൽ തന്നെ ആൽവിനും ഗ്യാങ്ങും ഉണ്ടായിരുന്നു....
പെട്ടന്നായിരുന്നു അവൾ അഖിലിനെ ശ്രദ്ധിച്ചത് അവന്റെ വലതു കൈ മുഴുവനായും പ്ലാസ്റ്റർ ഇട്ടിരുന്നു....
അവൾ അവരെ മൈൻഡ് ചെയ്യാതെ നേരെ മുൻപോട്ടു നടന്നു....
"ഹാ പൗമി പോവാണോ....??കൂട്ടത്തിൽ ഒരുത്തന്റെ ഈ കോലം ആക്കിയിട്ട് മോള് ഇങ്ങനെയങ്ങ് പോയാൽ എങ്ങനെയാ ശരിയാകുന്നത്...."
"ദേ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ....എനിക്ക് ഒന്നും അറിയില്ല... ഞാനൊന്നും ചെയ്തിട്ടും ഇല്ല...."
"നീയല്ലേൽ പിന്നെ നിന്റെ തന്തയാണോടി ഇവന്റെ കൈ തല്ലിയൊടിച്ചത്...."
അവളെന്തേലും പറയാൻ തുടങ്ങുന്നതിനു മുൻപേ അവൾക്ക് പിന്നിൽ നിന്ന ആരുടെയോ ചവിട്ടേറ്റ് ആൽവിൻ നിലത്തേക്ക് വീണു...
ഞെട്ടിത്തരിച്ചു പൗമി പിന്നോട്ട് നോക്കി..
(തുടരും)
അധികം വലിച്ചു നീട്ടുന്നില്ല അടുത്ത രണ്ടോ മൂന്നോ പാർട്ടിനുള്ളിൽ പൗമി അവസിനിക്കും....
ഇന്നലെ.പഠിക്കാൻ ഒരുപാട് ഉണ്ടായിരുന്നു അതാട്ടോ ഇടാൻ പറ്റാതെ പോയത്....ഇന്ന് ഒരു യാത്ര ഉണ്ടായിരുന്നു അതു്ം കഴിഞ്ഞു വൈകിട്ട് വന്ന് എഴുതിയതാണ്..എത്രത്തോളം നന്നിയി എന്ന് അറിയില്ല അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു..
ഇതുവരെ സപ്പോർട്ടും സ്നേഹവും നൽകി കൂടെ നിന്ന എല്ലാവരോടും ഒരുപാട് നന്ദി ഒത്തിരി ഇഷ്ടം....😍😍
സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി..😍😍😘😘😘😘"നീയല്ലേൽ പിന്നെ നിന്റെ തന്തയാണോടി ഇവന്റെ കൈ തല്ലിയൊടിച്ചത്...."
അവളെന്തേലും പറയാൻ തുടങ്ങുന്നതിനു മുൻപേ അവൾക്ക് പിന്നിൽ നിന്ന ആരുടെയോ ചവിട്ടേറ്റ് ആൽവിൻ നിലത്തേക്ക് വീണു...
ഉള്ളിലൊരു ഞെട്ടലോടെ പൗമി പിന്നിലേക്ക് തിരിഞ്ഞു നോക്കി...
"രോഹിത്...."
അവളുടെ നാവുകൾ ആ നാമം ഉച്ചരിച്ചു...
"രോഹിത് താനെന്താ ഇവിടെ...??"
പൗമി അത് ചോദിച്ചെങ്കിലും അതിനു മറുപടി പറയാതെ രോഹിത് വീണ്ടും ആൽവിനടുത്തേക്ക് ചീറിയടുത്തു..
നിലത്തു വീണു കിടക്കുന്ന ആൽവിന്റെ നെഞ്ചിൽ ചവിട്ടി പിടിച്ചു അവനു നേരെ ചൂണ്ടുവിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു
"ഇനി മേലാൽ എന്റെ പെണ്ണിന്റെ നേരെ നിന്റെ കയ്യോ കണ്ണോ വീണാൽ, പിന്നെ നിന്റെ ശരീരത്തിൽ ഈ തലയുണ്ടാവില്ല...ഓർത്തു വെച്ചോ നീ...."
തിരിഞ്ഞു നടന്നു രോഹിത് നേരെ പൗമിയുടെ അടുത്തേക്ക് വന്നു...
"എന്താ രോഹിത് പ്രോബ്ലം...?എന്തിനാ വഴക്കുണ്ടാക്കിയത്...??"
"എന്റെ പെണ്ണിനെ തൊട്ടാൽ അവനെ ഞാൻ...."
"എന്തൊക്കെയാ രോഹിത് താനീ പറയുന്നത്...?"
അവൾ അവനെയും പിടിച്ചു വലിച്ചു കൊണ്ട് പാർക്കിംഗ് ഏരിയായിലേക്ക് നടന്നു..
"ഇനി പറ എന്താ കാര്യം..??"
"അവൻ എന്റെ പെണ്ണിനോട് മോശമായി പെരുമാറി.."
"ഏ..ഏത് പെണ്ണ്...??"
പൗമി ആശ്ചര്യത്തോടെ രോഹിതിനെ നോക്കി..
"ആ..അതൊക്കെയൊണ്ട്...സമയമാകുമ്പോൾ പറയാം.."
അതും പറഞ്ഞു രോഹിത് പോയി... അവൻ നല്ല ദേഷ്യത്തിൽ ആയത് കൊണ്ട് പൗമി അവനെ തിരികെ വിളിച്ചു ഡിറ്റേൽ ആയി ഒന്നും ചോദിക്കാനും നിന്നില്ല....
അവൾ വീണ്ടും ക്ലാസിലേക്ക് നടക്കുമ്പോൾ കണ്ടിരുന്നു മരച്ചുവട്ടിൽ ഇരിക്കുന്ന അഖിലിനെയും ആൽവിനെയും പിന്നെ അവരുടെ വാലുകളെയും...
അവിടെ നിന്ന സകലരും ഒരു അടി പ്രതീക്ഷിച്ചിരുന്നു...പക്ഷേ അവളതൊന്നും ഗൗനിക്കാതെ ഒന്നും അറിയത്തത് പോലെ പൗമി ക്ലാസ്സിലേക്ക് നടന്നു...
"എടാ കല്ല്യാണം കഴിഞ്ഞപിന്നെ അവളങ്ങ് ഒതുങ്ങി പോയല്ലോ...??"
അഖിൽ ആൽവിനോടായ് അത് പറയുമ്പോൾ, ദേഹത്തും കൈയ്യിലും പറ്റിയ പൊടി തട്ടി മാറ്റി കൊണ്ട് അവനും പറയുന്നുണ്ടായിരുന്നു
"എടാ..അവളൊരു പെണ്ണാ...വെറും പെണ്ണ്...
അവൾ ഇത്രയേ ഉള്ളു..."
അവൾക്ക് അത് കേട്ടിട്ട് ഒന്ന് തരിച്ചു വന്നെങ്കിലും തൽക്കാലത്തേക്ക് സ്വയം ഒന്ന് കൺട്രോൾ ചെയ്തു..
"പെണ്ണെന്താണെന്ന് നിനക്കൊക്കെ വൈകിട്ട് കാണിച്ചു തരാം ഞാൻ..."
മനസ്സിൽ അതും പറഞ്ഞു കൊണ്ട് അവൾ നേരെ ക്ലാസ്സിലേക്ക് നടന്നു...
അവൾക്കു മുൻപേ പാച്ചു ക്ലാസിൽ എത്തിയിരുന്നു...
അവൾ പതിയെ അവനടുത്ത് ചെന്നിരുന്നു..
"എന്താടാ ഒറ്റയ്ക്ക് ഇരുന്നു പരിപാടി..."
"ഏയ് ഡിസ്റ്റർബ് ചെയ്യരുത്... ഞാൻ നന്നാവാൻ തീരുമാനിച്ചു...."
" ഓഹോ...അപ്പോൾ ഞാനും ആയിട്ടുള്ള കമ്പനി നിർത്താൻ തീരുമാനിച്ചോ...??"
വാ പൊത്തി ചിരിച്ചോണ്ടായിരുന്നു അവളത് പറഞൊപ്പിച്ചത്...
"എന്നാലും നീ നന്നാവൂലാന്ന് അല്ലേ...??"
"അതെ..തൽക്കാലം നന്നാവാനുള്ള യാതൊരു ഉദ്ദേശ്യവും എനിക്കീല്ല..."
"അല്ലാ ഒരു കാര്യം ചോദിക്കട്ടേ...??"
"എന്താടാ..?"
"എന്റെ ആളിയൻ ഇപ്പോഴും ജീവനോടെ ഒണ്ടോ..."
"ടാ പട്ടീ..."
അതും പറഞ്ഞു അവന്റെ മൂക്കും തുമ്പേൽ പിടിച്ചു വലിച്ചു കൊണ്ടവൾ അവനടുത്ത് ഇരുന്നു....
"പിന്നെ പറയെടാ...വീട്ടിൽ എന്തൊക്കെയുണ്ട് വിശേഷം...??"
പെട്ടന്നത് ചോദിക്കുമ്പോൾ അവളുടെ ശബ്ദമിടറിയിരുന്നു...
"നീ ഇല്ലാത്തതിന്റെ കുറവ് ശരിക്കും ഉണ്ട്....എന്തോ നിന്നെ വല്ലാത്തൊരു മിസ്സിംഗ് ആ....
അച്ഛനും അമ്മയ്ക്കും..പ്രവീടെ കാര്യം പ്രത്യേകിച്ച് പറയണ്ടല്ലോ....ആ വീടിന്റെ ഓരോ മുക്കിലും മൂലയിലും നീയുണ്ട് പൗമി..നിന്റെ ശബ്ദമുണ്ട്...നിന്റെ പ്രസൻസ് ഉണ്ട്..."
"ടാ കോപ്പേ...നീ എന്നെ കരയിക്കുവോ.."
കൺകോണിലൂടെ ഒഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളികളെ കൈ വിരൽ തുമ്പാൽ ഒപ്പിയെടുത്തു കൊണ്ടായിരുന്നു അവൾ അവനോടായ് അത് ചോദിച്ചത്...
"ടീ പോത്തേ...നീ കരയുവാ...അയ്യേ....."
അപ്പോഴേക്കും സാറ് ക്ലാസിലേക്ക് വന്നു പഠിപ്പിക്കാൻ തുടങ്ങിയിരുന്നു........
പൗമി ക്ലാസിൽ ശ്രദ്ധിക്കാതെ പാച്ചുവിന്റെ തോളിൽ തലചായ്ച്ചു ബുക്കിൽ എന്തൊക്കെയോ എഴുതിയും വരച്ചും ഇരുന്നു.....
"ടീ നീ അവിടെ ഹാപ്പിയല്ലേ...??"
പാച്ചുവിന്റെ ആ ചോദ്യത്തിന് എന്ത് ഉത്തരം പറയണമെന്ന് അറിയാതെ അവൾ ഇരുന്നു...
"നിങ്ങളൊക്കെ ഇല്ലാതെയോ....!!!"
അവൾ അത്രമാത്രമേ അതിനു മറുപടിയായി പറഞ്ഞുള്ളു....
അവൻ ഒന്നും മിണ്ടിയില്ല...
ഉച്ചയ്ക്ക് കഴിക്കാൻ നേരവും അവൾ അവന്റെ കൂടെ തന്നെ ഇരുന്നു...
"എന്താടാ ഇന്ന് സ്പെഷ്യൽ...??"
"ദേ നിനക്ക് വേണ്ടി അമ്മ ചിക്കൻ തന്നു വിട്ടിട്ടുണ്ട്..."
അവൻ ബാഗിൽ നിന്ന് വേറെ ഒരു പാത്രം എടുത്തു അവൾക്ക് നേരെ നീട്ടി...
അവൾ ആക്രാന്തത്തോടെ അത് വാങ്ങി തുറന്നു...
"ഹോ..എന്താ മണം..."
അതും പറഞ്ഞു ഒരു ചിക്കൻ കാലെടുത്തു കടിച്ചു...
"അല്ലാ...അവിടുന്ന് തിന്നാൻ ഒന്നും തരില്ലേ...??"
"ഇല്ലാടാ...അവിടെ ഫുൾ പചക്കറിയാ....പാവം ഞാൻ.."
അവൻ വാ പൊത്തി ചിരിച്ചു....
"എന്നാ നന്നായിട്ട് തട്ടിക്കോ....വൈകിട്ട് ചെന്നാലും പച്ചക്കറിയല്ലേ ഉള്ളു..."
"ടാ...നിനക്ക് വേണോ...??"
"നിന്റെ തീറ്റ കണ്ടപ്പോ എന്റെ വിശപ്പ് പോയി..."
അവൾ പെട്ടന്ന് പാത്രം അടച്ചു...
"ടീ ഞാനൊരു തമാശ പറഞ്ഞതാ....നീ കഴിക്ക്..."
"ഞാൻ പൊതിഞ്ഞ് കൊണ്ടു പൊക്കോളാം...വീട്ടിൽ പോയി കഴിക്കാൻ...."
പാച്ചു തലയ്ക്ക് കൈയ്യും കൊടുത്ത് കമഴ്ന്നു കിടന്നു ചിരിക്കാൻ തുടങ്ങി...
"എന്റെ പൊന്നെടീ നമിച്ചു ഞാൻ...."
അവൾ അവനെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചു........
"ടീ..എന്നാൽ ഇന്ന് വീട്ടിലേക്ക് വാ....നാളെ തിരിച്ചു പോകാം....വയറു നിറച്ച് ചിക്കൻ വാങ്ങി തരാം.."
"യ്യോ...പറ്റില്ലടാ പാച്ചൂ...നാളെ അച്ഛനും അമ്മയും തിരിച്ചു ലണ്ടന് പോവാ...പായ്ക്കിംഗ് ഒക്കെയുണ്ട്...
ഞാനൂടെ ചെന്നാലെ എന്തേലും നടക്കൂ....."
അതും പറഞ്ഞു കൊണ്ട് പാത്രം ബാഗിലേക്ക് വയ്ക്കുന്ന അവളെ അവൻ നോക്കി..
"ടീ...ഹണിമൂണിന് ലണ്ടനിലേക്ക് വിളിച്ചില്ലേ അശ്വിന്റെ അമ്മേം അച്ഛനും...??"
"ഓ...അതൊന്നും പറയാതെ ഇരിക്കുന്നതാ നല്ലത്...
അവര് വിളിച്ചതാടാ...
എന്റെ കെട്ടിയോനാ പറഞ്ഞത് വേണ്ടന്ന്..."
"ങേ..അതെന്താ..??"
"അങ്ങേർക്ക് ലീവ് ഇല്ലാ...പിന്നെ എന്റെ ക്ലാസ്സും പോകുവെന്ന്..."
"അത് നന്നായി....ഇപ്പോഴാണേൽ ഒന്ന് കാണാനെങ്കിലും പറ്റുന്നുണ്ട്....ഇനി നീ ലണ്ടന് പോയാൽ അതും ഇല്ലാണ്ടാകും....."
വൈകിട്ട് ക്ലാസ്സും കഴിഞ്ഞു തിരികെ ഇറങ്ങുമ്പോൾ പാച്ചു അവളെ ഒരിക്കൽ കൂടി വീട്ടിലേക്ക് വിളിച്ചു....
പാർക്കിംഗ് ഏരിയായിലേക്ക് ബൈക്ക് എടുക്കാൻ നടന്നു പോകുന്ന ആൽവിനെയും അഖിലിനെയും ഒരു കണ്ണാലെ നോക്കി കൊണ്ടവൾ പാച്ചൂനോടായ് പറഞ്ഞു
"നീ വിട്ടോ..എനിക്ക് കുറച്ച് പണിയുണ്ട്.."
"എന്ത് പണി...എന്താടീ മുഖത്തൊരു കള്ള ലക്ഷണം....??
"ഏയ് വീട്ടിൽ പണിയൊണ്ടെന്ന്...വീട്ട് ജോലിയേ......."
വിശ്വാസം വരാത്തത് പോലെ അവൻ അവളെ നോക്കി്..
"നീ എന്തിനാ ഇങ്ങനെ നോക്കുന്നെ സത്യാടാ...."
"മ്ം...."
"എന്നാ മോൻ വേഗം വണ്ടിവിടാൻ നോക്ക്...എങ്ങും കറങ്ങി നിൽക്കാതെ വേഗം വീട്ടിൽ കേറാൻ നോക്ക്..."
"അല്ലാ....ഇതാരാ ഈ പറയുന്നത്....എന്നും ഏഴ് മണിക്ക് വീട്ടിൽ കേറുന്ന നീയാണോ എന്നെ ഉപദേശിക്കാൻ വരുന്നത്..."
പൗമി ഒരു ചമ്മിയ ചിരി ചിരിച്ചു....
"എടി നീ എങ്ങനെയാ വീട്ടിൽ പോകുന്നത്....??"
"എന്റെ വണ്ടി അവിടിരിക്കുവല്ലേ.....രാവിലെ പോലീസ് കൊണ്ടു വന്ന് വിട്ടു....
ഇനിപ്പോ ഞാൻ ഒരു ഓട്ടോ വിളിച്ചോളാം...."
"അത് വേണ്ട....നീ എന്റെ വണ്ടിയും കൊണ്ട് പൊയ്ക്കോ....ഞാൻ നാളെ നിന്റെ വണ്ടിയിൽ വീട്ടിൽ നിന്ന് വരാം....
എന്നിട്ട് നമുക്ക് എക്സേഞ്ച് ചെയ്യാം....."
അതും പറഞ്ഞു പാച്ചു അവന്റെ ബുള്ളറ്റിൽ നിന്നിറങ്ങി കീയും ഹെൽമറ്റും അവൾക്ക് നേരെ നീട്ടി.....
അവൾ അത് വാങ്ങിയപ്പോഴേക്കും അവൻ ജാക്കറ്റും ഊരി അവൾക്ക് കൊടുത്തു...
ജാക്കറ്റും ഇട്ട് ഹെൽമറ്റും തലയിലേക്ക് വച്ചു കൊണ്ടവൾ അവനോടു യാത്ര പറഞ്ഞിറങ്ങി...
കാറ്റിനെയും മരങ്ങളേയും താണ്ടി അവളുടെ ബുള്ളറ്റ് മുന്നോട്ടു കുതിക്കുന്ന ഓരോ നിമിഷവും അവളുടെ മിഴികളിൽ പകയുടെ കനലുകൾ ആളി കത്തി...
"പൗമി ആരാണെന്ന് കാണിച്ചു തരാം... "
അതും പിറുപിറുത്തു കൊണ്ടായിരുന്നു ആളൊഴിഞ്ഞ ആ ചെമ്മൺ പാതയിൽ അവൾ വണ്ടി നിർത്തിയത്....
ആൽവിന്റെയും അഖിലിന്റെയും സ്ഥിരം റൂട്ട് ആണ് ഇത്...
അധികം ആരും സഞ്ചരിക്കാത്തൊരു വഴി....ഇരു വശങ്ങളിലും വളർന്നു പന്തലിച്ചു നിൽക്കുന്ന തേക്കിൻ മരങ്ങൾക്കിടയിലൂടെ അവളൊന്ന് കണ്ണോടിച്ചു....
അവളുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് കൊണ്ട് ആൽവിന്റെ ബുള്ളറ്റ് അവിടേക്ക് വന്നു...
അവൾ റോഡിനു നടുവിലേക്കിറങ്ങി നിന്നു കൊണ്ട് അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു...
"എന്താടീ ചാകാൻ ഇറങ്ങിയതാണോ...?"
അവൾക്കരികിലേക്ക് വണ്ടി കൊണ്ടു നിർത്തി അവളോടായ് അവനത് ചോദിച്ചു...
"എന്തായാലും ചാകാനല്ല...ഇനിയിപ്പോ നിന്നെ കൊല്ലാനാണോന്ന് ചോദിച്ചാൽ....
മോനൊന്ന് വണ്ടിയിൽ നിന്ന് ഇറങ്ങിക്കേ..ചേച്ചി കുറച്ചു കാര്യങ്ങൾ ചോദിക്കട്ടെ...."
"എന്താടീ നടുറോഡിൽ വന്ന് നിന്ന് ഷൈൻ ചെയ്യാനാണോ ഭാവം...?"
അവൻ വണ്ടി ഓഫ് ചെയ്തു.... പിന്നിൽ നിന്ന് അഖിൽ ഇറങ്ങി....അവനു പിന്നാലെ ആൽവിനും ഇറങ്ങി...
"എന്താടീ ഉദ്ദേശ്യം....? പൊന്ന് മോളെ തേക്കിൻ കാടാ...പിടിച്ചു വലിച്ചു അതിനകത്തോട്ട് കൊണ്ടു പോയാൽ.... ഒരു പട്ടിയും അറിയില്ല ..."
പറഞ്ഞു പൂർത്തിയാക്കി മറ്റെന്തോ പറയാൻ തുടങ്ങുന്നതിനു മുൻപേ അവളുടെ അഞ്ചു വിരലുകളും അവന്റെ കവിളിൽ പതിഞ്ഞു...
"ഛീ..നിർത്തെടാ...വീട്ടിൽ പെങ്ങളെ ഒറ്റയ്ക്ക് കിട്ടോമ്പോൾ ഇങ്ങനെയാണോ അവളോടും...."
"ടീ...."
അടി കൊണ്ട ചുവന്ന കവിൾത്തടവുമായി അവൻ പുറം തിരിഞ്ഞു നിന്ന അവൾക്ക് നേരെ ചീറിയടുത്തു കൊണ്ട് അവളുടെ മുടി കെട്ടിൽ കുത്തിപ്പിടിച്ചു...
കൈമുട്ട് കൊണ്ടവന്റെ നെഞ്ചിൽ ആഞ്ഞിടിച്ചു തിരിഞ്ഞു നിന്ന് കാല് പൊക്കി അവൾ അവനൊരു തൊഴി കൊടുത്തു....
"തന്തയ്ക്കു പറയുമ്പോൾ കുറച്ചൊക്കെ സൂക്ഷിക്കണ്ടേ.....ഒന്നൂല്ലേലും നീ പറഞ്ഞ തന്തയ്ക്കു ഇങ്ങനെയൊരു മോള് ഉള്ള കാര്യമെങ്കിലും ഓർക്കണ്ടേ...."
നിലത്തുവീണ് കിടക്കുന്ന ആൽവിന്റെ കോളറിൽ കുത്തിപ്പിടിച്ചവൾ അവനെ നേരെ നിർത്തി...
അവന്റെ ചുണ്ടും നെറ്റിയും മുറിഞ്ഞു ചോര വരുന്നുണ്ടായിരുന്നു...
"ടാ മോനെ....നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട്, നീ നിന്റെ ജീവിതത്തിൽ ഒരു പാട് പെണ്ണുങ്ങളെ കണ്ടിട്ടുണ്ടാവും പക്ഷേ പൗമി അവരേ പോലെയേ അല്ല....
അത് നിനക്ക് ഇതുവരേം മനസ്സിലായില്ലേ....
അതോണ്ട് പറയുവാ നിന്റെ ചെറ്റത്തരം അത് എന്നോട് വേണ്ട....
അതല്ലാ നന്നാവാൻ തീരെ ഉദ്ദേശ്യം ഇല്ലാ എങ്കിൽ നന്നാക്കാനുള്ള മരുന്നും എന്റെ കൈയ്യിൽ ഉണ്ട്...."
അതും പറഞ്ഞു പൗമി തിരിഞ്ഞു നടന്നു....
പെട്ടന്നായിരുന്നു പിന്നിൽ നിന്ന് ആൽവിൻ അവളെ ആഞ്ഞു ചവിട്ടിയത്..
അവന്റെ ചവിട്ടേറ്റവൾ ആ ചെമ്മൺ പാതയിലേക്ക് വീണു....
വീണതിലും വേഗത്തിൽ അവൾ ചാടിയെഴുന്നേറ്റ് അവനെ തള്ളി നിലത്തേക്കിട്ടു....
അഖിൽ അവൾക്ക് നേരെ അടുക്കാൻ തുടങ്ങിയപ്പോഴേക്കും അവളവന് നേരെ ചൂണ്ടുവിരൽ നീട്ടി...
വരരുത് എന്ന അർത്ഥത്തിൽ....
രണ്ടും കൽപിച്ചു കൊണ്ടുള്ള അവളുടെയാ നിൽപ്പിനു മുൻപിൽ അവനൊന്ന് പകച്ചു...
നിലത്ത് വീണിട്ട് എഴുനേൽക്കാനാകാതെ കിടന്ന ആൽവിന്റെ അടുത്തേക്ക് അവൾ നടന്നു..
"നിന്നോട് ഞാൻ ഒരിക്കൽ പറഞ്ഞതാ..... നന്നാകാൻ ഇനിയും സമയം ഉണ്ട്...
വെറുതെ എന്നെ ഉപദ്രവിക്കാൻ വരരുത്...
വന്നാൽ ഇതാവില്ല സംഭവിക്കുന്നത്...കഴുത്തിന് മുകളിൽ നിന്റെ ഈ ചീഞ്ഞ തല ഉണ്ടാവില്ല....ഓർമ്മയിൽ വെച്ചോ...."
അതും പറഞ്ഞവൾ വണ്ടി സ്റ്റാർട്ട് ചെയ്തു......
കുറേ ദൂരം മുന്നോട്ടു പോയെങ്കിലും അവളുടെ ദേഷ്യം മാറിയിരുന്നില്ല....
പോർച്ചിലേക്ക് ബൈക്കും വെച്ച്..ഇടം കൈയ്യിൽ ഹെൽമറ്റും വലം കൈയിലെ ചൂണ്ടുവിരലിൽമ ബൈക്കിന്റെ കീയും ഇട്ട് കറക്കി കൊണ്ടവൾ അകത്തേക്ക് കയറി....
ഹാളിൽ അമ്മയും അച്ഛനും ഉണ്ടായിരുന്നു...
"ആഹാ...മോള് ബൈക്ക് പോയി എടുത്തോ...??"
"ഇല്ല അച്ഛാ...ഇത് പാച്ചൂന്റെയാ....നാളെ അവൻ കോളേജിലേക്ക് എന്റെ ബൈക്ക് കൊണ്ടുവരാന്ന് പറഞ്ഞിട്ടുണ്ട്...."
"ആംമ്..."
അയാളൊന്ന് നീട്ടി മൂളി...
"റാണി മോൾക്കൊരു ചായ...."
ഹാളിൽ നിന്ന് കൊണ്ടവർ അടുക്കളയിൽ സഹായത്തിന് നിൽക്കുന്ന റാണിയെ വിളിച്ചു...
"വേണ്ടമ്മേ...കുളിച്ചിട്ട് വന്നിട്ട് കുടിച്ചോളാം...."
അതും പറഞ്ഞവൾ വേഗം മുകളിലെ റൂമിലേക്ക് നടന്നു...
ബാഗ് കട്ടിലിലേക്ക് ഇട്ട് കൊണ്ട് പതിയെ അവൾ കട്ടിലിലേക്ക് കിടന്നു....
അൽപം കഴിഞ്ഞു കുളിച്ചു മാറാനുള്ള ഡ്രസ്സും എടുത്തു ബാത്റൂമിലേക്ക് കയറി....
ദേഹത്തേക്ക് വെള്ളം വീണപ്പോൾ കൈയ്യിലൊരു നീറ്റല് തോന്നി...
"ആൽവിൻ പിടിച്ചു തള്ളിയപ്പോൾ എപ്പോഴോ പറ്റിയതാ..."
അവൾ മനസ്സാലെ പറഞ്ഞു...
കുളിച്ചിറങ്ങി അവൾ വേഗന്ന് തന്നെ താഴേക്ക് ചെന്നു....
ആർച്ചയും അശ്വിന്റെ അമ്മയും തിരക്കിട്ട പായ്ക്കിംങ്ങിൽ ആയിരുന്നു...
അവളും അവർക്കൊപ്പം കൂടി.....
ഇടയ്ക്കിടെ അവളുടെ കണ്ണുകൾ മുറിയിലെ ക്ലോക്കിലേക്ക് നീണ്ടു കൊണ്ടേയിരുന്നു....
"എന്റെ ഏട്ടത്തി ഇങ്ങനെ ക്ലോക്കിലേക്ക് നോക്കി നിന്നാൽ കണ്ണ് കോങ്കണ്ണായി പോകും കേട്ടോ.....ഏട്ടൻ ഇപ്പോ ഇങ്ങ് വരും....ദേ ആറര കഴിഞ്ഞില്ലേ...."
ആർച്ചയുടെ പെട്ടന്നുള്ള ആ സംസാരത്തിൽ പൗമി ചെറുതായി ഒന്ന് ചമ്മിയിരുന്നു.....
അച്ചാറും കുപ്പികൾ ഭദ്രമായി ബാഗിലേക്ക് വയ്ക്കുമ്പോഴായിരുന്നു അശ്വിൻ ദേഷ്യത്താൽ ഉറഞ്ഞു തുള്ളി ആ റൂമിലേക്ക് കയറി വന്നത്..
"ആഹാ..ഏട്ടത്തീടെ ആളെത്തിയല്ലോ...."
ആർച്ചയായിരുന്നു അത് പറഞ്ഞത്...
അവൾ ചെറു പുഞ്ചിരിയാൽ അശ്വിനെ നോക്കുമ്പോഴേക്കും അവൻ അവളെ ബലമായി കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് മുകളിലേക്ക് നടന്നു...
"അച്ചുവേട്ടാ കൈവിട്....എന്താ കാര്യം..??എനിക്ക് കൈ വേദനിക്കുന്നു...."
അവളെ മുറിയിലെ കട്ടിലിലേക്ക് തള്ളിയിട്ടു കൊണ്ടവൻ ശക്തിയിൽ വാതിലടച്ചു....
×××××
"എങ്ങോട്ടാ...??"
മുകളിലേക്ക് ഉള്ള സ്റ്റെപ്പ് ഓടി കയറാൻ തുടങ്ങിയ ആർച്ചയോട് അശ്വിന്റെ അമ്മയായിരുന്നു അത് ചോദിച്ചത്..
"അല്ല..ഏട്ടനും ഏട്ടത്തിയും..."
മുകളിലേക്ക് വിരൽ ചുണ്ടി കൊണ്ടവൾ വിക്കി വിക്കി പറഞ്ഞു..
"ആ..അവര് തമ്മിൽ എന്തേലും വിഷയം ഉണ്ടേൽ അവര് പറഞ്ഞ് തീർത്തോളും...അല്ലാതെ ആവശ്യമില്ലാത്തതിൽ പോയി തലയിടാൻ നിൽക്കണ്ട...
നീ പോയി ബാഗ് പായ്ക്ക് ചെയ്യ്..."
ഒന്ന് മൂളി കൊണ്ട് ആർച്ച റൂമിലേക്ക് നടന്നു....
×××××××
"എന്താ...നിങ്ങക്ക് വട്ടായോ...??"
" എനിക്കല്ല നിനക്കല്ലേ വട്ട്....
കണ്ട ചെക്കൻമാരും ആയിട്ട് റോഡിൽ കിടന്ന് തല്ലുണ്ടാക്കിയിട്ട് നിന്ന് പ്രസംഗിക്കുന്നോ അധികപ്രസംഗി....
ഞാനൊന്നും അറിയില്ലന്ന് കരുതിയോ...??
നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാണോ...അവൻമാരും ആയിട്ട് വഴക്കൊണ്ടാക്കാൻ പോകരുതെന്ന്...
അതെങ്ങനാ പറഞ്ഞാ അനുസരണ എന്നൊന്ന് ഇല്ലല്ലോ.....
തന്റേടവും തർക്കുത്തരവും തന്നിഷ്ടവും....എന്താന്ന് വെച്ചാൽ ആയിക്കോ...."
"അച്ചുവേട്ടാ...ഞാനൊന്ന് പറയട്ടെ...
അവൻ എന്റെ അച്ഛന് പറഞ്ഞു അത് കൊണ്ടാ ഞാൻ അവനെ തല്ലിയത് അല്ലാതെ ഒരു കാര്യവും ഇല്ലാതെ അല്ല അതൊന്ന് മനസ്സിലാക്ക്......."
"നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാണോ...ആരേലും എന്തേലും പറഞ്ഞാലോ ശല്ല്യം ചെയ്താലോ എന്നോട് വന്ന് പറയണം എന്ന്...അവരോട് ഞാൻ ചോദിച്ചോളാം എന്ന്....
അതെങ്ങനെയാ എന്റെ വാക്കിന് എന്തേലും വില തന്നിട്ടുണ്ടോ....എല്ലാം തന്നിഷ്ടത്തിന് ചെയ്തു കൂട്ടുവല്ലേ...."
അവളുടെ തല അവനു മുൻപിൽ കുനിഞ്ഞു തന്നെ നിന്നു....ഇടയ്ക്കിടെ കണ്ണിൽ നിന്നടർന്നു വീഴുന്ന കണ്ണു നീർതുള്ളികൾ നിലത്തേക്ക് വീണു....
"എന്റെ മുൻപിൽ നിന്ന് ഒന്ന് പോ......വെറുതെ ഇങ്ങനെ മുൻപിൽ വന്ന് നിന്നെന്റെ ദേഷ്യം കൂട്ടാതെ...."
അവളൊന്നും മിണ്ടാതെ മുറിയിൽ നിന്ന് ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്ന് അവിടെ ഇട്ടിരുന്ന സോഫായിലേക്ക് ഇരുന്നു.....
കണ്ണുനീർ തുള്ളികൾ ഒന്നിനു പിറകെ ഒന്നായി കവിളിലൂടെ പടർന്ന് കഴുത്തിലേക്ക് ഒലിചിറങ്ങുന്നുണ്ടായിരുന്നു.....
അശ്വിൻ കുളിച്ചിട്ടിറങ്ങുമ്പോഴും അവളാ ഇരുപ്പ് തുടർന്നു...
അവൻ പതിയെ ഫോണും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി പ്രവിയെ വിളിച്ചു നടന്ന കാര്യം എല്ലാം പറഞ്ഞു..
"ആ...സാരല്ല അളിയാ..അവൾടെ സങ്കടം ഇത്തിരി കഴിയുമ്പോൾ അങ്ങ് മാറും...."
"അവളെന്താ പ്രവി എന്നെ മനസ്സിലാക്കാത്തത്...ആ ആൽവിനേയും അഖിലിനെയും നമുക്ക് അറിയാവുന്നതല്ലേ...കൊല്ലാൻ പോലും മടിക്കാത്തവൻമാരാ......
ഇവൾ ഇങ്ങനെ എടുത്തു ചാടി ദേഷ്യപ്പെടാൻ ചെന്നാൽ അവൻമാര് അടങ്ങിയിരിക്കുമെന്ന് തോന്നുന്നുണ്ടോ....
ഇനി എന്തൊക്കെയാണോ സംഭവിക്കാൻ പോകുന്നത്...അവളുടെ നന്മയ്ക്കായിട്ടല്ലേ ഞാൻ ഓരോന്ന് പറയുന്നത്...."
"അച്ചൂ....'"
"അളിയാ ഞാൻ പിന്നെ അങ്ങോട്ട് വിളിക്കാവേ..."
അതും പറഞ്ഞു കോൾ കട്ട് ചെയ്തു കൊണ്ടവൻ അകത്തേക്ക് കയറി...
"എന്താ അമ്മേ....??"
"എന്തിനാടാ അതിനെ ഇങ്ങനെ വഴക്ക് പറഞ്ഞത്...22 വയസല്ലേ ഉള്ളു...പ്രായത്തിന്റെയാടാ....നമ്മുടെ ആർച്ചയെ കാളും ഒരു വയസിന്റെ മൂപ്പല്ലേ ഉള്ളു...."
"അമ്മ എങ്ങനെ...."
"ആ..എന്നോട് അച്ഛൻ പറഞ്ഞു... അവള് ചെയ്തതിൽ ഒരു തെറ്റും എനിക്ക് തോന്നിയില്ല....അവളെ നോക്കി അനാവശ്യം പറഞ്ഞവന് രണ്ടെണ്ണം കൊടുത്തു....
പാവം കുട്ടി നീ വരാൻ സമയം ആയോന്നും നോക്കി നോക്കി ഇരിക്കുവായിരുന്നു...."
"ആ പോട്ടെ..."
"എടാ അവള് വന്നിട്ടും ഒന്നും കഴിച്ചില്ല....നീ കഴിച്ചിട്ട് ഇച്ചിരി ചോറ് എടുത്തു കൊണ്ട് കൊടുക്ക്...അവൾക്ക് ഇന്നിനി ഞങ്ങളെ ഫേസ് ചെയ്യാൻ ഒരു ചമ്മല് കാണും...."
അവൻ ഒരുപ്ലേറ്റിൽ ചോറും കറിയും എടുത്തു കൊണ്ട് മുകളിലേക്ക് കയറി..
"പൗമീ...."
അവൾ ഒന്നും മിണ്ടാതെ ഇരുന്നു...
"ടീ പൊട്ടി..."
"ദേ എന്നെ പൊട്ടീന്ന് വിളിച്ചാൽ ഉണ്ടല്ലോ..."
"...വാ.. വന്നു കഴിക്ക്..."
"ആ..എനിക്ക് വേണ്ട..."
"ദേ മര്യാദയ്ക്ക് വന്നോ...ഇല്ലേൽ പിടിച്ചു വലിച്ചു കൊണ്ട് പോയി വായിക്കകത്ത് കുത്തി കേറ്റി തരും ഞാൻ....
വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്....നല്ലകുട്ടിയായിട്ട് പോയി കഴിക്ക്..."
അവൾ പതിയെ ഇരുന്നിടത്ത് നിന്നെഴുനേറ്റു റൂമിലേക്ക് നടന്നു...
"മ്ം അവിടെ ഇരിക്ക്..."
അവൾ ചെയറിലേക്ക് ഇരുന്നു... എന്നീട്ട് പെട്ടന്ന് എന്തോ ഓർത്തിട്ടന്ന പോലെ ചാടി എഴുനേറ്റു...
"ടീ അവിടെ ഇരുന്നു മര്യാദയ്ക്ക് കഴിക്കാനാ പറഞ്ഞത്..."
അവൾ പോയി ബാഗിൽ നിന്ന് പാച്ചു കൊടുത്ത കറിയും പാത്രവും എടുത്തു മേശമേൽ വെച്ചു...
പാത്രം തുറന്ന് ചിക്കൻ കറി പ്ലേറ്റിലേക്ക് ഒഴിച്ചു...
"ങേ..ചിക്കനോ...??ഇത് എവിട്ന്ന് കിട്ടി..."
"പാച്ചു.. തന്നതാ..."
ഒരു കുഞ്ഞു കുട്ടിയുടെ നിഷ്കളങ്കതയോട് കൂടി അവളത് പറഞ്ഞപ്പോൾ
അവനൊന്ന് തലകുത്തി കിടന്ന് ചിരിക്കണമെന്നുണ്ടായിരുന്നു....
"ഇനി ചോറ് വേണോ...??"
"വേണ്ടാ..."
"എന്നാ കൈ കഴുകിയിട്ട് കേറി കിടക്ക്..."
"ആഹ്..ഞാൻ പുറത്ത് സോഫയിൽ കിടന്നോളാം..."
"ടീ അവിടെ തണുപ്പാ..മര്യാദയ്ക്ക് അകത്ത് കിടക്ക്..."
"ഇയാക്ക് എന്താ....തണുപ്പ് കൊണ്ട് ഞാൻ ചത്ത് പോട്ടെ..."
അതും പറഞ്ഞു കൈയ്യും കഴുകി ദേഷ്യത്തിൽ തലയിണയും പുതപ്പും എടുത്ത് ചവിട്ടി കുലുക്കി അവൾ ബാൽക്കണിയിലേക്ക് നടന്നു...
"ആഹ് വാശിയാണേൽ എനിക്കും വാശിയാ......കുറച്ച് കഴിയുമ്പോ നീ താനെ വരും....."
അവൻ അതും പിറുപിറുത്തു കൊണ്ട് ലൈറ്റ് ഓഫ് ചെയ്തു ബെഡിലേക്ക് കിടന്നു....
തിരിഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാത്തത് കൊണ്ട് അവൻ പതിയെ എഴുനേറ്റിരുന്നു....
"എന്തോ...പെണ്ണ് കൂടെ കൂടിയിട്ട് മൂന്നാഴ്ചയേ ആയുള്ളുവെങ്കിലും അടുത്ത് ഇല്ലാത്തപ്പോൾ വല്ലാത്തൊരു ഒറ്റപ്പെടലാ...."
അതും മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ നേരെ ലൈറ്റ് പോലും ഇടാതെ ബാൽക്കണിയിലേക്ക് നടന്നു....
ആകാശത്ത് അന്ന് പതിവിലും അധികം നക്ഷത്രങ്ങൾ ഉണ്ടായിരുന്നു..... ഓരോ നക്ഷത്രങ്ങളും അവനെ നോക്കി കണ്ണു ചിമ്മുന്നത് പോലെ അവന് തോന്നി....
പൂനിലാവ് പൊഴിച്ചു കൊണ്ട് ചന്ദ്രനും നക്ഷത്രങ്ങൾക്കിടയിലങ്ങനെ തിളങ്ങി നിന്നു....
അവിടെ ആകമാനം ഒരു വെള്ളിവെളിച്ചം ഒഴുകി പരന്നിരുന്നു....
കണ്ണുകൾ അടച്ച് കിടക്കുകയായിരുന്നു പൗമി...
ചന്ദ്രനിൽ നിന്നുള്ള വെള്ളി വെളിച്ചത്തിൽ ഒരു കുഞ്ഞു മിന്നാമിനുങ്ങിനെ പോലെ അവളുടെ മുക്കുത്തിക്കല്ലുകൾ വെട്ടി തിളങ്ങി കൊണ്ടരയിരുന്നു....
ഈ പെണ്ണ് ഇന്നെന്റെ കൺട്രോൾ കളയും.... മനസ്സിൽ അതും പറഞ്ഞു കൊണ്ട് അശ്വിൻ അവളെ പതിയെ വിളിച്ചു..
"പൗമീ........"
അനക്കം ഒന്നും ഇല്ലാതെ കിടക്കുന്നത് കണ്ടപ്പോഴേ അവനു മനസ്സിലായി അവൾ ഉറങ്ങിയെന്ന്...
അവൻ പതിയെ അവളുടെ നെറ്റിത്തടത്തിലും മൂക്കിൻ തുമ്പിലെ മുക്കുത്തി കല്ലിലും ഒന്നമർത്തി ചുംബിച്ചു...
എന്നിട്ടവളെ അകത്തേക്ക് കൊണ്ട് പോയി കിടത്താനായി പതിയെ കൈകളിൽ കോരിയെടുത്തു....
അവൾ പതിയെ കണ്ണു തുറന്ന് അവനെ നോക്കി....
പെട്ടന്നുള്ള ഞെട്ടലിൽ അവന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നപ്പോൾ നാണത്താൽ പൗമി കണ്ണുകൾ ഇറുക്കിയടച്ചു.....
(തുടരും)
#അമ്മുക്കുട്ടിഅനക്കം ഒന്നും ഇല്ലാതെ കിടക്കുന്നത് കണ്ടപ്പോഴേ അവനു മനസ്സിലായി അവൾ ഉറങ്ങിയെന്ന്...
അവൻ പതിയെ അവളുടെ നെറ്റിത്തടത്തിലും മൂക്കിൻ തുമ്പിലെ മുക്കുത്തി കല്ലിലും ഒന്നമർത്തി ചുംബിച്ചു...
എന്നിട്ടവളെ അകത്തേക്ക് കൊണ്ട് പോയി കിടത്താനായി പതിയെ കൈകളിൽ കോരിയെടുത്തു....
അവൾ പതിയെ കണ്ണു തുറന്ന് അവനെ നോക്കി....
പെട്ടന്നുള്ള ഞെട്ടലിൽ അവന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നപ്പോൾ നാണത്താൽ പൗമി കണ്ണുകൾ ഇറുക്കിയടച്ചു.....
അടച്ച മിഴികൾ പതിയെ തുറന്നവൾ വീണ്ടും അശ്വിനെ നോക്കി...
"എന്തേ "
എന്ന ചോദ്യഭാവത്തിൽ പുരികമുയർത്തി അവൻ അവളെ നോക്കി...
"നിലത്തേക്ക് ഇറക്കു"
എന്നവൾ കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു...
കുറച്ചു നേരം അവർക്കിടയിലെ പ്രണയത്തിന്റെയും പരിഭവത്തിന്റെയും ഭാഷ മൗനമായി മാറി...
അവൻ പതിയെ അവളെ സോഫായിലേക്ക് നിർത്തി....എന്നിട്ടും അവളുടെ മുഖത്തേക്കുള്ള നോട്ടം പിൻവലിക്കാൻ അവനെ കൊണ്ടായില്ല.. അവളുടെ അവസ്ഥയും മറിച്ചായിരുന്നില്ല......
അവന്റെ തോളിൽ കൈ കുത്തി കൊണ്ടവൾ പതിയെ നിലത്തേക്ക് ഇറങ്ങി....ബാൽക്കണിയിൽ ചാരി കൈ കെട്ടി നിന്നു കൊണ്ട് ആകാശത്തേക്ക് നോക്കി......പുറത്ത് നല്ല മഞ്ഞുണ്ടായിരുന്നു....
ഇട്ടിരുന്ന ഓഫ് ഷോൾഡർ ടോപ്പിനിടയിലൂടെ മഞ്ഞിൻ കണങ്ങളുടെ തണുപ്പ് അവളുടെ ശരീരത്തിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു......
അപ്പോഴായിരുന്നു അശ്വിൻ പിന്നിലൂടെ വന്നവളെ ഇറുകെ പുണർന്നത്...
ഒന്നും മിണ്ടാനാകാതെ അവൾ നിന്നു...
അവൻ ചുണ്ടുകൾ പതിയെ അവളുടെ കഴുത്തിലേക്കമർത്തി...
അവൾക്കുള്ളിലെന്തോ ഒരു വിറയൽ അനുഭവപ്പെട്ടു...
"വിട് എനിക്ക് ഉറങ്ങണം...."
"വേണ്ട...ഇപ്പോ ഉറങ്ങണ്ടാ...."
അവളുടെ ചുണ്ടിന്റെ കോണിലൊരു പുഞ്ചിരി വിരിഞ്ഞു...
തിരിഞ്ഞു നിന്ന് കൊണ്ട് അവൾ അവനോടായ് ചോദിച്ചു
"എന്താ നിങ്ങളുടെ ഉദ്ദേശ്യം...."
"ദുരുദ്ദേശം..."
അത് പറഞ്ഞു കൊണ്ട് അവൻ പൊട്ടിച്ചിരിച്ചു...
"ഛീ നിണമില്ലാത്ത മനുഷ്യൻ.."
എങ്ങു നിന്നോ വീശിയടിച്ച ഇളം കാറ്റിൽ പാരിജാത പൂക്കളുടെ മണം അവിടാകമാനം ഒഴുകി പരന്നു.....
"പൗമി സോറി...."
"നിങ്ങടെ ഒരു സോറി കൊണ്ടേ ഉപ്പിലിട്ട് വയ്ക്ക്..."
"ഹോ..എന്റെ ഭാര്യ ഭയങ്കര ചൂടിലാണല്ലോ....."
"ആഹ്...എനിക്ക് ഉറങ്ങണം...."
അവൻ പതിയെ അവളെ ചുറ്റിപ്പിടിച്ചിരുന്ന കൈകൾ അയച്ചു..
"പോയി ഉറങ്ങിക്കോ....."
അവൾ പതിയെ മുന്നോട്ടു നടന്നിട്ടൊന്ന് തിരിഞ്ഞു നോക്കി...
അവന്റെ കണ്ണിലെ പ്രണയം അത് അവളെ വീണ്ടും അവനിലേക്ക് അടുപ്പിച്ചു...
അവൾ ഓടി അവനടുത്തേക്ക് ചെന്നു...
"ഹഗ് മീ എഗെയിൻ...."
അശ്വിൻ അവളെ തന്നെ നോക്കി നിന്നു...
"ടോ കെട്യോനെ പറഞ്ഞത് കേട്ടില്ലേ...എന്നെ ഒന്നൂടെ കെട്ടിപ്പിടിക്കാൻ..."
അതും പറഞ്ഞു കൊണ്ട് അവൾ അവനെ ഇറുകെ പുണർന്നു...
"എനിക്ക് നിന്നേ വേണം പൗമി..."
മെല്ലെ അവനത് അവളുടെ കാതിൽ മന്ത്രിക്കുമ്പോൾ മൗനം സമ്മതമെന്നോണം അവളൊന്നും മിണ്ടാതെ നിന്നു...
പതിയെ അവളെയും കൊണ്ട് അവനാ ആ സോഫായിലേക്ക് ചാഞ്ഞു ...
പൂനിലാവ് പൊഴിച്ചു നിന്ന പൂർണചന്ദ്രനെ കരിനീല മേഘങ്ങൾ പതിയെ മറച്ചു.......ആകാശത്തിലെ കുഞ്ഞ് താരകങ്ങളെയും ഇടയ്ക്കിടെ വീശീയടിക്കുന്ന ഇളം കാറ്റിനെയും ബാൽക്കണിയിൽ പടർന്നു നിൽക്കുന്ന കുറ്റിമുല്ല പൂക്കളെയും സാക്ഷിയാക്കി രാത്രിയുടെ ഏഴാം യാമത്തിൽ അശ്വിൻ പൗമിയെ സ്വന്തമാക്കി..എല്ലാ അർത്ഥത്തിലും...
അവൻ പതിയെ അവളിൽ നിന്നടർന്നു മാറി.....മേഘങ്ങൾക്കിടയിലൂടെ ചന്ദ്രൻ വീണ്ടും തെളിഞ്ഞു...
നിലാ വെളിച്ചത്തിൽ പൗമിയുടെ മുക്കുത്തി കല്ലുകൾ വീണ്ടും തിളങ്ങി....
"അശ്വിൻ....അച്ചുവേട്ടാ..ഒന്നെണീക്ക്...സമയം ഒരുപാട് ആയീ...."
ഞരങ്ങി മൂളി പതിയെ അവനെണീറ്റു....
"എന്ത് ഉറക്കവാ ഇത്....??ഇന്ന് പോണില്ലേ..."
"ഇല്ലാ...ഇന്ന് ഞാൻ ലീവാ....ഇന്നലെ നമ്മള് വഴക്കല്ലായിരുന്നോ അത് കൊണ്ട് പറയാൻ പറ്റിയില്ല....."
"ഞാനും ഇന്ന് പോണില്ല...."
"ഏ...അതെന്താ...ക്ലാസ് ഉള്ളതല്ലേ...?"
"അച്ചുവേട്ടനെന്താ പോകാത്തത്...??"
"അമ്മയും അച്ഛനും തിരിച്ച് ലണ്ടന് പോകുവല്ലേ...അത് കൊണ്ട്..."
"ഓഹോ....എന്നാലേ അവര് രണ്ടാളും എന്റെ കൂടി അച്ഛനും അമ്മയും ആണ് കേട്ടോടാ കെട്യോനെ..."
അതും പറഞ്ഞവൾ തിരിച്ചു റൂമിലേക്ക് ഓടി.....
"ഈ പെണ്ണ്...!!"
അവൻ പതിയെ സോഫായിൽ നിന്നും എഴുനേറ്റു...
രാവിലെ മുഴുവനും അടിക്കിപെറുക്കും കാര്യങ്ങളും ഒക്കെയായിട്ട് അങ്ങ് പോയി....
രാത്രി പത്തരയ്ക്ക് ആണ് ഫ്ലൈറ്റ്....
ഏയർപോർട്ടിലേക്ക് കുറച്ച് അധികം ദൂരം ഉള്ളത് കൊണ്ട് അൽപം നേരത്തെ തന്നെ അവർ വീട്ടിൽ നിന്നിറങ്ങി...
"ഇനി എപ്പോഴാ അമ്മേ വരുന്നത്...??"
"വരാം മോളെ....ഞാനും അച്ഛനും മാറി നിൽക്കാൻ തുടങ്ങിയിട്ട് ഇപ്പോ രണ്ട് മാസത്തോളം ആയില്ലേ....ആ മാനേജർ അവിടെ എന്തൊക്കെയാണോ കാട്ടികൂട്ടിയിരിക്കുന്നതെന്ന് ദൈവത്തിനറിയാം...."
അവൾ എല്ലാം മൂളി കേട്ടു കൊണ്ടേയിരുന്നു...
ആർച്ച തിരക്കിട്ട ഫോണിൽ പണിയിൽ ആയിരുന്നു...
വാട്ട്സാപ്പിൽ ആർക്കോ മെസ്സേജ് അയക്കുവാണ്....ഒറ്റ നോട്ടത്തിൽ അതിലെ ഡി പി കണ്ടപ്പോഴെ അവൾക്ക് ആളെ മനസ്സിലായിരുന്നു....
പൗമിയുടെ വെറുതെ ഒരു പുഞ്ചിരി വിടർന്നു... എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് അവളിരുന്നു...
"ഏട്ടത്തി ഇറങ്ങുന്നില്ലേ ഏയർപോർട്ട് എത്തി...."
എല്ലാരും അപ്പോഴേക്കും ഇറങ്ങിയിരുന്നു...
പെട്ടിയെല്ലാം എടുത്തു വെച്ച് അശ്വിൻ കാർ പാർക്ക് ചെയ്യാൻ പോയി...
പൗമിക്ക് ഉള്ളിലെവിടെയോ ഒരു വിഷമം തോന്നി...അവർ അവൾക്ക് അമ്മായിഅമ്മയും അമ്മയും ഒന്നും അല്ലായിരുന്നു അതിനും അപ്പുറം ഒരു നല്ല സുഹൃത്തായിരുന്നു...കളിയാക്കാനും തമാശ പറയാനും ഇടയ്ക്കിടെ അശ്വിനു മുൻപിൽ അവൾക്ക് വേണ്ടി വക്കാലത്ത് പറയാനും ഒക്കെയുള്ള അവളുടെ ഏറ്റവും നല്ല സുഹൃത്ത്...
"നിങ്ങള് കേറുന്നില്ലേ...??"
അശ്വിനായിരുന്നു വളരെ കൂളായിട്ട് വന്ന് അത് ചോദിച്ചത്...
പൗമിക്ക് എന്തോ സങ്കടം സഹിക്കാനായില്ല...അവളുടെ മിഴികൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി..
"അയ്യേ...അച്ഛാ അമ്മേ ഏട്ടാ...ദേ നോക്കിയേ...ഇവിടെ ഒരാള് നിന്ന് കരയുന്നു...."
"മോള് എന്തിനാ കരയുന്നത്.... വിഷമിക്കണ്ട പോട്ടേ...."
അവർ അവളുടെ കണ്ണുനീർ തുടച്ചു...
"ദേ ഈ പെണ്ണ് സർവ്വ സമയവും ഫോണിൽ പണിയാ പഠിക്കണം എന്നൊരു വിചാരമേ ഇല്ല.....മോളൊന്ന് പ്രത്യേകം ശ്രദ്ധിച്ചോണം കേട്ടോ....''
"ആഹ് ബെസ്റ്റ്....നല്ല ആളോടാ അമ്മ ഇത് പറയുന്നത്...
ഉഴപ്പിൽ ഇവൾ അവൾടെ ചേച്ചിയായി വരും...."
"നീ പോടാ....എന്റെ മോള് നന്നായിട്ട് പഠിക്കും..."
അശ്വിനുള്ള മറുപടി നൽകിയത് അവന്റെ അമ്മയായിരുന്നു...
അശ്വിന്റെ അച്ഛൻ പൗമിയെയും ആർച്ചയേയും അടുത്തേക്ക് വിളിച്ചു...
"രണ്ടാളും നന്നായിട്ട് പഠിക്കണം കേട്ടോ...."
അയാളുടെ ശബ്ദം ചെറുതായി ഒന്ന് ഇടറിയിരുന്നു...
അശ്വിന്റെ തോളിലൊന്ന് തട്ടി പതിയെ അവർ രണ്ടാളും ഒന്നിച്ചു അകത്തേക്ക് കയറി....
പൗമിയുടെയും ആർച്ചയുടെയും കണ്ണുകൾ ഒന്നിച്ചു നിറഞ്ഞു വന്നു...അശ്വിനപ്പോഴും ഒരു ചെറു പുഞ്ചിരിയോട് കൂടി നിൽക്കുകയായിരുന്നു....
ദീർഘ ദൂരത്തെ യാത്രയ്ക്ക് ശേഷം തിരികെ വീട്ടിലേക്ക് തിരികെ വരുമ്പോൾ വല്ലാത്തൊരു അസ്വസ്ഥത ആയിരുന്നു പൗമിക്ക്......അച്ഛനും അമ്മയും പോകാതെ ഇരുന്നുവെങ്കിൽ എന്നൊരു നിമിഷം അവൾ ആഗ്രഹിച്ചു...
പിറ്റേന്ന് രാവിലെ അശ്വിനായിരുന്നു അവളെ വിളിച്ചു എഴുനേൽപിച്ചത്....
"അതേ...ഇന്ന് പോണോ...??"
"പോണവെല്ലോ..."
"അച്ചുവേട്ടാ..."
"നിന്ന് കൊഞ്ചാതെ പോയി റെഡിയാക് പെണ്ണേ....സമയം ഏഴായി.."
അവൾ ധൃതിയിൽ അടുക്കളയിലേക്ക് നടന്നു...
ജോലിക്ക് നിൽക്കുന്ന റാണി രാവിലെ തന്നെ ഭക്ഷണവും എല്ലാ കാര്യങ്ങളും റെഡിയാക്കിയിരുന്നു....
പാച്ചുവിന്റെ ബുള്ളെറ്റിൽ കോളേജിലേക്ക് പോകുമ്പോഴും പൗമിയുടെ ചിന്തകൾ സഞ്ചരിച്ചത് രണ്ട് ദിവസം പിന്നിലേക്ക് ആയിരുന്നു....
"ഇനി ഇന്ന് എന്താകുവോ കോളേജിൽ.. "
അവൾ മനസ്സിൽ പറഞ്ഞു....
വണ്ടി പാർക്ക് ചെയ്തിട്ട് മുന്നോട്ടു നടക്കാൻ തുടങ്ങിയപ്പോഴായിരുന്നു പിന്നിൽ നിന്ന് പാച്ചൂ വിളിച്ചത്..
"ടീ പൗമീ..."
"ആഹാ നീയോ....??"
"ആ...ഞാൻ തന്നെ...ചിലർക്ക് ഒക്കെ കല്ല്യാണം കഴിഞ്ഞാൽ പിന്നെ ആങ്ങളമാരെയും വീട്ട്കാരെയും വേണ്ട...."
"ദേ പാച്ചു.. എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ..."
"ആ...ദേഷ്യം വരാൻ വേണ്ടി തന്നെയാ പറഞ്ഞത്.....
അതൊക്കെ പോട്ടെ...അമ്മായിഅമ്മയും അപ്പനും പോയോ..."
"ആ പോയെടാ...ഇപ്പോൾ ഞങ്ങള് മൂന്നാളും മാത്രേ ഉള്ളു.....
ആ ചിലർക്ക് ഒക്കെ കല്ല്യാണം കഴിഞ്ഞ പെങ്ങളെ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും സമയം ഇല്ലാ....
കണ്ട പെണ്ണുങ്ങളോട് സംസാരിക്കാൻ ഇഷ്ടം പോലെ സമയം ഉണ്ട്....ആ...നടക്കട്ടെ നടക്കട്ടെ... ."
അവളും അവനെ ഒന്ന് കൊള്ളിച്ചു തന്നെ പറഞ്ഞു....
ക്ലാസ്സിലിരിക്കുമ്പോഴും അവളുടെ ചിന്ത വീടിനെ കുറിച്ച് ആയിരുന്നു....
കല്ല്യാണം കഴിഞ്ഞു ഒരു തവണ മാത്രവാ വീട്ടിലേക്ക് പോയത്...തമാശയായ് ആണെങ്കിലും പാച്ചു പറഞ്ഞതിൽ ഒരു കാര്യം ഉണ്ട്....
"ടീ എന്തോ ഓർത്തോണ്ട് ഇരിക്കുവാ...??"
"ഏയ് ഒന്നൂല്ലടാ..."
അവൾ വെറുതെ അലസമായി മറുപടി പറഞ്ഞു....
വൈകിട്ട് വീട്ടിൽ അവൾ എത്തും മുൻപേ ആർച്ച എത്തിയിരുന്നു....
ബാഗ് സോഫായിലേക്ക് ഇട്ട് പൗമി അവിടെ ഇരുന്നു...
"എന്താ ഏടത്തി ഒരു ആലോചന....??"
"ഞാനേ വീട്ടിൽ വരെ പോയാലോ എന്ന് ഒന്ന് ആലോചിക്കുവായിരുന്നു...."
"ഏ...ഒറ്റയ്ക്കോ....??"
"അല്ലാ...നമ്മള് മൂന്ന് പേർക്കും കൂടി...
നിന്റെ ഏട്ടൻ സമ്മതിക്കുവോ എന്നുള്ളതാണ് പ്രശ്നം..."
"ഏട്ടനെ നമുക്ക് രണ്ടാൾക്കും കൂടി സമ്മതിപ്പിക്കാം...ഏട്ടന് രണ്ടു ദിവസം അവിടുന്ന് ആണേലും ജോലിക്ക് പോകാലോ....."
ആർച്ചയുടെ ഉൽസാഹം കണ്ടപ്പോൾ പൗമിയുടെ ചുണ്ടിൽ വീണ്ടും പുഞ്ചിരി വിടർന്നു....
"നീ ഏതായാലും ഡ്രസ്സൊക്കെ പോയി എടുത്തു വയ്ക്ക്..
അച്ചുവേട്ടൻ വന്നാൽ ഇന്ന് രാത്രി തന്നെ പോകാം...
അങ്ങനെയാണേൽ പാച്ചൂനും പ്രവിക്കും ഒരു സർപ്രൈസ് കൊടുക്കാം. .
ഞാനൊന്ന് അച്ചുവേട്ടനെ വിളിച്ചു നോക്കട്ടെ...."
ആർച്ച വല്ല്യ സന്തോഷത്തിൽ റൂമിലേക്ക് ഓടി...
പൗമി ഫോണെടുത്ത് അശ്വിനെ വിളിച്ചു..
"അച്ചുവേട്ടാ..."
"ബിസ്സിയാണോ... ?"
"ആണ്...എന്നാലും പറ..."
"എനിക്ക് ഒന്ന് വീട്ടിൽ വരെ പോകണമായിരുന്നു... ഒന്ന് കൊണ്ട് പോകാവോ.. .പ്ലീസ് പ്ലീസ്....തിരക്കാണെന്ന് പറയല്ലേ പ്ലീസ്... "
"എന്റെ പൗമി നീയൊന്ന് ശ്വാസം വിട്.. ഇങ്ങനെ നിർത്താതെ പറഞ്ഞാൽ ചത്ത് പോകും...
ആ....എന്റെ ഭാര്യ ആദ്യായിട്ടല്ലേ ഒരു കാര്യം പറയുന്നത്...പോയേക്കാം...."
"സത്യം....??"
"അതേടീ പൊട്ടീ....ഞാൻ വൈകിട്ട് വരാം വന്നിട്ട് പോകാം..."
"ഞാനെന്നാ ഡ്രസ്സൊക്കെ പായ്ക്ക് ചെയ്യട്ടെ..."
"മ്ം...ചെയ്യ്.....'
"തായ്ങ്കൂ...തായ്ങ്കൂ.. തായ്ങ്കൂ സോമച്ച് അച്ചുവേട്ടാ. ചക്കര ഉമ്മ..."
അവന് പെട്ടന്ന് അത് കേട്ടതും ചിരി വന്നു...
ഫോണും സോഫിയിലേക്ക് ഇട്ട് അവൾ ആർച്ചേടെ അടുത്തേക്ക് ഓടി...
"അച്ചുവേട്ടൻ സമ്മതിച്ചു......ഇന്ന് വൈകിട്ട് പോകാന്ന് പറഞ്ഞു..."
ആർച്ചയും സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു...
അവളുടെ ആ സന്തോഷത്തിൽ പൗമിയും പങ്കുചേർന്നു....
അവൾ വേഗം റൂമിൽ പോയി ഒന്ന് രണ്ട് ദിവസത്തേക്കുള്ള ഡ്രസ്സും കോളേജിൽ കൊണ്ടു പോകുന്ന ബാഗും അശ്വിന്റെ ഡ്രസ്സും എല്ലാം എടുത്ത് വേഷവും മാറി താഴേക്ക് വന്നു....
അവളെ കാളും മുൻപേ ഡ്രസ്സും പായ്ക്ക് ചെയ്തു അശ്വിനെയും കാത്ത് ഇരിക്കുന്ന ആർച്ചയേ കണ്ടതും അവളുടെ ചുണ്ടുകൾ വീണ്ടും പുഞ്ചിരിച്ചു..
"ആരാ മോളെ ആള്....പാച്ചൂവോ അതോ പ്രവിയോ....??"
അവൾ മനസ്സ് കൊണ്ട് ആ ചോദ്യം ആരോടെന്നില്ലാതെ ചോദിച്ചു......
കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും അശ്വിന്റെ കാറ് ആ ഗേറ്റ് കടന്ന് മുൻപോട്ടു വന്നു....
"ആഹാ രണ്ടാളും പോകാൻ റെഡിയായി ഇരിക്കുവാണോ.....
ഞാനൊന്ന് ഫ്രഷായി വരട്ടെ...."
അതും പറഞ്ഞു അശ്വിൻ മുകളിലേക്ക് നടന്നു...
കുറേ നാളുകൾക്ക് ശേഷം അച്ഛനെയും അമ്മയെയും പ്രവിയെയും കാണാൻ പോകുന്നതിലുള്ള സന്തോഷമായിരുന്നു പൗമിയുടെ മുഖത്ത്....
ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ അശ്വിൻ താഴേക്ക് വന്നു...
''വാ ഇറങ്ങാം..."
അവനത് പറയുമ്പോഴേക്കും പൗമിയും ആർച്ചയും എഴുനേറ്റ് പുറത്തേക്ക് നടന്നു...ലൈറ്റെല്ലാം ഓഫ് ചെയ്തു വീട് പൂട്ടി അശ്വിനും ഇറങ്ങി...
ആർച്ചയ്ക്കൊപ്പം പിന്നിലായിരുന്നു പൗമി ഇരുന്നത്...
അവൾ വീട്ടിലെ പണ്ടെത്തെ കാര്യങ്ങളോരോന്നും വാ തോരാതെ പറഞ്ഞു കൊണ്ടേയിരുന്നു...
അതിൽ നിന്ന് തന്നെ അശ്വിന് മനസ്സിലായിരുന്നു അവളാ വീടിനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു എന്ന്...
ഏറെ നേരത്തെ യാത്രയ്ക്കൊടുവിൽ ആ വീട്ട്മുറ്റത്തേക്ക് ഒരു അതിഥിയായി വന്നിറങ്ങിയപ്പോൾ അവളുടെ ഉള്ളൊന്ന് പിടഞ്ഞു....
അശ്വിനെയും ആർച്ചയെയും ആരെയും നോക്കാതെ അവൾ ഡോറ് തുറന്നിറങ്ങി അകത്തേക്ക് ഓടി....
"അച്ഛാ.....പാച്ചൂ...പ്രവീ....അമ്മേ...."
അവൾ ഉറക്കെ വിളിച്ചു .....
അടുക്കളയിൽ നിന്നായിരുന്നു അവർ നാല് പേരും പുറത്തേക്ക് ഇറങ്ങി വന്നത്..
"പൗമീ...."
അവളോടി പോയി പ്രവിയെ കെട്ടിപ്പിടിച്ചു....
പെട്ടന്നുണ്ടായ സന്തോഷത്തിൽ അവൻ അവളെ പൊക്കിയെടുത്തു.....
അനന്തപത്മനാഭൻ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി....
കാറിൽ നിന്ന് ബാഗെടുക്കുന്ന അശ്വിനെയും ആർച്ചയേയും അയാൾ വീട്ടിലേക്ക് ക്ഷണിച്ചു...
"അമ്മേ...."
പ്രവിയുടെ കൈയ്യിൽ നിന്നും താഴെ ഇറങ്ങി പൗമി വേഗം ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു....
എല്ലാരുടെയും മുഖത്ത് സന്തോഷം... പാച്ചുവിന്റെയും ആർച്ചയുടെയുംമുഖത്ത് മാത്രം നാണം...
"അല്ലെടാ പാച്ചു...നിനക്ക് എന്താ എന്നെ കണ്ടിട്ട് ഒരു സന്തോഷം ഇല്ലാത്തെ....??"
"ഞാനെന്നും കാണുന്നതല്ലേ ഈ മരമോന്ത..."
എല്ലാരും ഒന്ന് ചിരിച്ചു...
"ആ...അവസാനം ഹെൽപ്പും ചോദിച്ചു എന്റെ അടുത്തേക്ക് വന്നേക്കരുത്..."
ആർച്ചയേ നോക്കി കൊണ്ടായിരുന്നു അവൾ അവനോടായ് അത് പറഞത്....
"എല്ലാരും പോയി വേഷം ഒക്കെ മാറി വാ..ഭക്ഷണം കഴിക്കാം...
പൗമി അച്ചൂനും ആർച്ചയ്ക്കും റൂം കാണിച്ചു കൊടുക്ക്...."
അവൾ ആർച്ചെയേയും കൊണ്ട് മുകളിലെ റൂമിലേക്ക് നടന്നു....
"ടീ പൗമി ഒന്ന് വന്നേ...??"
"എന്താടാ പാച്ചൂ...?"
"ടീ നീ എന്താ അങ്ങനെ പറഞ്ഞത്..??"
"എങ്ങനെ..??"
"ടീ പ്ലീസ്...."
"ആ...അതൊക്കെ പോട്ടെ...എത്ര നാളായി ഇത് തുടങ്ങിയിട്ട്...??"
"ടീ അത് പിന്നെ... നിങ്ങളുടെ കല്ല്യാണം കഴിഞ്ഞപ്പോ തൊട്ട്...."
"മ്ം..മ്ം..."
"ടീ അളിയനോട് പറയല്ലേ.....!!"
"ആ...ഞാനൊന്ന് ആലോചിക്കട്ടെ...."
"പൗമി...."
"ദാ വരുന്നു അച്ചുവേട്ടാ...."
അവൾ നടന്നു പോകുന്നതും നോക്കി പാച്ചു അവിടെ തന്നെ നിന്നു....
"ഇതാ എന്റെ റൂം...."
ഭിത്തിയിൽ വെച്ചിരിക്കുന്ന പൗമിയുടെയും പാച്ചോവിന്റെയും പ്രവിയുടെയും ഒന്നിച്ചുള്ള ഫോട്ടോയിലേക്കെല്ലാ്ം അശ്വിന്റെ മിഴികൾ പാഞ്ഞു....
അവൻ ആ റൂം മൊത്തത്തിൽ ഒന്നു വീക്ഷിച്ചു...
"ഡ്രസ്സ് മാറ് അച്ചുവേട്ടാ..."
അതും പറഞ്ഞു കൊണ്ട് അവൾ മേശമേൽ അലസമായി കിടന്ന രണ്ടു ബുക്കെടുത്ത് അടുക്കി വെച്ചപ്പോഴായിരുന്നു അവളുടെ കൈ തട്ടി ഒരു പൊതി താഴേക്ക് വീണത്...
അതിൽ നിന്ന് ചുവന്ന ചന്ദനം നിലത്തേക്ക് ചിതറി വീണു.. കുറച്ച് അശ്വിന്റെ കാലിലേക്കും വീണു....
"ശ്ശൊ...സ്വാമി തന്ന ചന്ദനം.."
അതും പറഞ്ഞു പൗമി അത് നിലത്തുന്ന് വാരി എടുത്തു...
"സ്വാമിയോ...??"
അശ്വിനായിരുന്നു അത് ചോദിച്ചത്...
"ആ...അച്ചുവേട്ടാ...ഇതൊരു സ്വാമി എനിക്ക് തന്നതാ...!!"
"ഏത് സ്വാമി...??"
(തുടരും)
അടുത്ത ഭാഗം ഞായറാഴ്ച വൈകിട്ട്..
#അമ്മുക്കുട്ടി

0 Comments
Post a Comment