*ഭാഗം* *4*


*കാലോസ്മി* *സഖി*


*ഗണികയിലെ* *കന്യക*

കഥ ഇതുവരെ

(ദേവി തന്റെ ഓർമകളിൽ മുഴുകി നിൽക്കുന്നു... പുറത്തു നിന്നും ഒരു വിളി കേൾക്കുന്നു.... അവൾ ചിന്തയിൽ നിന്നും പുറത്തു വരുന്നു )


ദേവി.......

ഇന്ന് നമുക്ക് പുറത്ത് പോവാം...

ഹാ.... കല്യാണിയമ്മയോട് ഞാൻ പറയാം....


മ്മ്....

അമ്മേ ഞാനും ഗീതേച്ചിയും പുറത്തു പോവാൻ ആണ്... അമ്മക്ക് എന്തേലും വാങ്ങണോ....


വേണ്ട.. പൈസ ഉണ്ടോ കൈയിൽ....


ഇണ്ട്.... ഇന്ന് എനിക്ക് 1 കസ്റ്റമർ ഉണ്ടായിരുന്നു...

വേഗം വരണം....



ഗീതേച്ചി പോവാം......


സാരി വാങ്ങണം.. പുറത്തു നിന്നും ഭക്ഷണം കഴിക്കാം......

മ്മ് . വാങ്ങാം.....



കടയിലേക്ക് കേറിയപ്പോൾ ഗീതയുടെ കണ്ണുകളിൽ കൗതുകം നിറഞ്ഞു....

ദേവി ഈ സാരി വാങ്ങാം... മഞ്ഞയിൽ കറുത്ത പുള്ളികൾ ഉള്ള സാരി ചുണ്ടി കാട്ടി അവൾ പറഞ്ഞു

നീ എന്താണ് ആലോചിക്കുന്നത്....


ദേവി. . ദേവി നിന്നോട് ഞാൻ ചോദിക്കുന്നത്....

ഹേ.. എന്താണ്..?


നിനക്ക് എന്ത് പറ്റി... ആ ആൾ നിന്റെ അടുത്ത് വന്നത് തൊട്ട് നീ ആകെ ആലോചനയിൽ ആണല്ലോ..  എന്ത് പറ്റി...


ഒന്നുമില്ല.. ചേച്ചി... അയാൾ എന്റെ ചിത്രം വരച്ചു.. ചിരിച്ചു നില്കുന്നത്... എന്നോ മറന്ന് പോയതല്ലേ ആ ചിരി ഞാൻ...


നീ അതൊക്കെ മറക്കു.. ഈ സാരി നോക്കു......

ഹാ നന്നായിട്ടുണ്ട് അല്ലേ.. ഇത്... ഞാൻ ഈ മഞ്ഞ സാരി എടുക്കാം.. നീ ഈ നീല എടുത്തോ.... നീല നിനക്ക് നല്ലോണം ചേരും....

ഹാ.. എടുക്കാം..

സാരി അവർ ഭക്ഷണശാലയിലേക്ക് കേറി....

റൊട്ടിയും.. കറിയും വാങ്ങി...

എടി... നിന്നെ ആ ആൾ നോക്കുന്നു... രാത്രി കസ്റ്റമർ റെഡി ആയി....

എനിക്ക് ഇന്ന് വയ്യ.... ആരും നോക്കണ്ട അതാണ് നല്ലത്....

നീ ഇപ്പോളും ആളെ ആലോചിക്കുകയാണോ...


അല്ല.. ചേച്ചി.. അയാൾ ഒരു പ്രതേക മനുഷ്യൻ.... എന്നെ ഇതുവരെ തൊട്ടിട്ടില്ല ....


എന്നാൽ അവൻ ഒരു ആണ് ആയിരിക്കില്ല ......

അവൾ ഉറക്കെ ചിരിച്ചു.......

എനിക്കും അതിൽ സംശയമുണ്ട്...

പൈസയും തന്നു  . എന്നെ നോക്കി ഇരിക്കും....
.
ഭ്രാന്ത് ഉണ്ട് എന്ന് തോന്നുന്നു....


അയാൾ കാരണം... ഇന്ന് അമ്മയെ ഒന്നു കൂടെ ഓർത്തു.... വർഷങ്ങൾ ആയി അമ്മയെ ഓർത്തിട്ട് ...


സാരമില്ല.....

നീ ഇത് കഴിക്ക്.....

മ്മ്....

പിന്നെ അയാൾ നിന്നെ നോക്കുന്നു.....


ഞാൻ കണ്ടു......


അയാൾ ഇങ്ങോട്ട് വരുന്നുണ്ടല്ലോ...
കസ്റ്റമർ റെഡി ആയി ദേവി.....


ഞാൻ ഇന്ന് പോവുന്നില്ല....

ചേച്ചി പൊയ്ക്കോ....


എത്രയാണ്‌ റേറ്റ്?

തടിച്ച മനുഷ്യൻ... ചോദിച്ചു....


വരൂ.... ഇവിടെ എനിക്ക് റൂമുണ്ട്....

ദേവി നീ പൊയ്ക്കോ ഞാൻ വരാം.....


ഗീത... ആ അപരിചിതന്റെ കൂടെ പോയി....


ദേവി വീട്ടിലെക്കും....


വഴിയിൽ വെച്ചു  അവൾ ഒരു കുപ്പി ബ്രാണ്ടി വാങ്ങി...
കല്യാണിയമ്മക്ക്  മദ്യപ്പിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു....




അമ്മേ ഇന്നാ കുപ്പി.....

മുഴുവനും കുടിക്കണ്ട....


മോളെ ഗീത എവിടെ....?

ഗീതേച്ചിക്ക് കസ്റ്റമർ ഉണ്ട്....


പിന്നെ ഇവിടെക്ക് ഒരു പുതിയ പെൺ കുട്ടി വന്നിട്ടുണ്ട്....


നീ അവൾക്ക് മുറി കാണിച്ചു കൊടുക്ക്......


അവൾ അവിടെ ഇരിക്കുണ്ട്...

എന്താണ് പേരു? അവളുടെ?

ലേഖ...



ലേഖ... വരൂ... പോയി കുളിച്ചു ഈ  ഡ്രസ്സ്‌ ഇട്ടിട്ട് വരൂ... 


താൻ വാങ്ങിയ.. നീല സാരി അവള്ക്ക് നീട്ടി അവൾ പറഞ്ഞു....


നിനക്ക് ഈ സാരി നന്നായിട്ടുണ്ട്... ലേഖ.....

ഇനി എവിടെയാണ് നിന്റെ ജീവിതം.....


ഞാനും കല്യാണിയമ്മയും....
ഗീതേച്ചിയും പിന്നെ നീയും....


പിന്നെ ക്രിത്യ സമയത്തു... കസ്റ്റമറിനെ മുറിയിൽ നിന്നും പറഞ്ഞു വിടണം....



കേട്ടല്ലോ...

മ്മ്... കേട്ടു...



വല്ലതും കഴിച്ചോ?


ഇല്ല...


അവിടെ ഞാൻ അവിൽ നനച്ചു വെച്ചിട്ടുണ്ട്....



പോയി കഴിച്ചോളൂ....



ഹാ.... പുതിയ ഒരാൾ കൂടി............ ജീവ. ശവങ്ങൾക്ക് ഇടയിലേക്ക്...


*തുടരും*

കാലോസ്മി സഖി


*ഭാഗം 5*


*ഗണികയിലെ  കന്യക*

*കാലോസ്മി സഖി*


കഥ ഇതുവരെ

(വേണുവിന്റെ സമ്മാനം ദേവിയെ പഴയ ഓർമകളിലേക്ക് കൊണ്ട് പോവുന്നു.... അവരുടെ വീട്ടിലേക്ക് പുതിയ ഒരാൾ കൂടി കൊണ്ട് വരുന്നു )

തുടർന്ന് വായിക്കുക....




ഗീതേച്ചി ഇന്ന് വരുന്ന കസ്റ്റമറിനെ ലേഖക്ക് ആദ്യം കൊടുക്കാം.....

അവൾക്ക് ഇന്ന് തൊട്ടു തുടങ്ങിക്കോട്ടെ.....

ഹാ...

ലേഖ... ഇന്ന് പായസം കൂടി ഉണ്ടാക്കാം.... ഇന്ന് എന്റെ പിറന്നാൾ ആണ്...


ഒന്നു പോ... ഗീതേച്ചി... ഒരു പിറന്നാൾ.... പിറന്നത് തന്നേ അബദ്ധം ആയി എന്ന് വിചാരിക്കുമ്പോൾ ആണ്.....



നീ പോടീ.......


അതിന് ഇപ്പോൾ എന്താ ഉണ്ടാക്കിക്കോട്ടെ ദേവി..... ഗീതേച്ചിടെ ആഗ്രഹം അല്ലേ....



ഓ... ഞാൻ ഒന്നും പറയുന്നില്ല...... ഉണ്ടാക്കിക്കോ....


ഇനി ഭവതിക്ക് അമ്പലത്തിൽ ഒക്കെ പോവാൻ തോന്നുമോ..... ദീർഘ ആയുസു കിട്ടാൻ... പ്രാത്ഥിക്കാനായി....



പോവണം എന്നുണ്ട്.....



കേറി പോയാൽ മതി....

കഴിഞ്ഞ പ്രാവിശ്യം ഓർമയുണ്ടല്ലോ....

അത്‌ ഓർത്തിട്ടാ...
വേണ്ട....

എന്താ കഴിഞ്ഞ പ്രാവിശ്യം  .? ലേഖ ചോദിച്ചു...

അത്‌ നിനക്ക് അറിയില്ലേ ലേഖേ ...

വേശ്യകൾക്ക്... അമ്പലത്തിൽ പ്രവേശനമില്ല....

നീ അത്‌ വിട് എന്റെ ദേവി....


എന്താ... ആ പറഞ്ഞ.... ആൾടെ വീട്ടിൽ... ചേച്ചി പോയിട്ടില്ലേ....


അമ്പലത്തിൽ കേറാൻ പറ്റില്ല... എന്ന് പറഞ്ഞ ആൾ തന്നേയാണ്‌ രാത്രി പൈസ തന്നു വണ്ടിയിൽ കേറ്റി വിട്ടത്.....

ശെരി... അതൊക്കെ പോട്ടെ.....



ഞാൻ ആയിട്ട് ഒന്നും പറയുന്നില്ല... ദേവി പറഞ്ഞു....


ലേഖ.... നീ ആ പായസത്തിനു വേണ്ട കാര്യങ്ങൾ നോക്കു.....
ഞാൻ ആയിട്ട് ആരുടെയും സന്തോഷം കളയുന്നില്ല.....


കല്യാണിയമ്മേ വിളിക്ക്.... കഴിക്കാൻ... അമ്മക്ക് തീരെ വയ്യ എന്ന് തോന്നുന്നു....


ഞാൻ പോയി വിളിക്കാം... ദേവി മുറിയിലെക്ക് പോയി...


കല്യാണിയമ്മയെ കൊണ്ട് അവൾ ഊണ് മേശക്ക് അരികിൽ വന്നു.....

അമ്മേ.... മരുന്ന് ഒന്നും നേരെ കഴിക്കുന്നില്ലേ....

ഉണ്ട് മോളെ....

മ്മ്..
ആർക്ക് അറിയാം...

ഞങ്ങൾ ഒക്കെ പോയാൽ പിന്നെ ആരു നോക്കാൻ...

ഗീതേ... മോൾ ഇങ്ങ് വാ.... തണുത്ത ചുണ്ടുകൾ കൊണ്ട് നെറ്റിയിൽ ഉമ്മ കൊടുത്തു കല്യാണിയമ്മ പറഞ്ഞു...

ദീർഘ ആയുസ്സ് ഉണ്ടാവട്ടെ....


ഗീതേച്ചി ഇത് ഞാനും... ലേഖയും കൂടി വാങ്ങിയത് ആണ്...

ഇഷ്ടം ആയോ...

മ്മ്.. നല്ല ഭംഗിയുണ്ട് ഈ ചുവന്ന സാരി....

എത്ര സങ്കടങ്ങൾ ഉണ്ടേലും.... നിങ്ങൾ ഒക്കെ ഉള്ളത് ആണ് എന്നെ ഇനിയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്....


അവളുടെ കണ്ണുകൾ നിറഞ്ഞു....


ചേച്ചി ഇങ്ങ് വന്നേ... അമ്പലത്തിൽ പോവാം വായോ...


അതൊന്നും വേണ്ട...


നമുക്ക് ദൂരെയുള്ള അമ്പലത്തിൽ പോവാം...


തുടരും...


*കാലോസ്മി സഖി*



*ഭാഗം -6*


*ഗണികയിലെ കന്യക*

*കാലോസ്മി സഖി*


കഥ ഇതുവരെ

(വേശ്യലയം ആണെകിലും.. ചെറിയ ചെറിയ സന്തോഷങ്ങൾ അവർ കണ്ടെത്തുന്നു... )

തുടർന്ന് വായിക്കുക


ചേച്ചി  ഇന്ന് എനിക്ക് പുറത്താണ് കസ്റ്റമർ....

ദേവി ഞാൻ പോവാണ്....

ലേഖ.. പുറത്തേക്ക് നടന്നു....


അതാ.. നിന്റെ വേണു വരുന്നുണ്ട്.....


ഇന്ന് നിനക്ക് വെറുതെ പൈസ കിട്ടും...

ഹോ... ഇയാളെ കൊണ്ട്... ശല്യം....


നിങ്ങൾക്ക് എന്താണ്.....

ഇന്ന് എനിക്ക് നിന്റെ കൂടെ ഇരിക്കണം...


വരൂ... മുറിയിലേക്ക് പോവാം....


നിങ്ങൾ... എന്തിനാ എന്നോട് ഇങ്ങനെ...

ഞാൻ ഇതിനുമാത്രം  നിങ്ങളോട് എന്താണ് ചെയ്ത്....?


നിന്റെ കണ്ണുകൾ കാണാൻ നല്ല ഭംഗിയാണ്‌...

നീ സുന്ദരിയാണ്....

മതി... ഒന്നു.. നിർത്തു ഈ പുലമ്പൽ....

നിങ്ങൾക്ക് ഭ്രാന്താണ്....

ഇനി ഇങ്ങോട്ട് വരരുത്...
ഇത് ഒരു വേശ്യാലയമാണ്.

എനിക്ക് അറിയാം...

നീ സുന്ദരിയാണ്‌ ദേവി...

നിന്നെ എനിക്ക് നഗ്നയായി കാണാൻ ആഗ്രഹമുണ്ട്...

മ്മ്.... അവൾ വസ്ത്രങ്ങൾ അഴിച്ചു....

അവനെ പുണരുവാൻ അടുത്ത് വന്നു....

ദൂരേക്ക് മാറി നിൽക്കു....


അടുത്ത് വരരുത്....

നിന്നെ കാണുവാൻ ആണ് ഞാൻ ആഗ്രഹിച്ചത്....


അല്ലാതെ നിന്റെ കൂടെ ശയിക്കാൻ അല്ല...

നിങ്ങൾക്കു ഭ്രാന്താണ്...

നീ അവിടെ ഇരിക്കു.....


ദേവി ഞാൻ പിന്നെയും പറയുന്നു നീ സുന്ദരിയാണ്...

അയാൾ പുസ്തകമെടുത്തു... പിന്നെയും വരയ്ക്കാൻ തുടങ്ങി....



സമയമായി... പുറത്തു പോകു.....


നോക്കു... നീ സുന്ദരിയാണ്.....


നഗ്നയായിരിക്കുമ്പോളും നീ സുന്ദരിയാണ്......


മതി..പുലമ്പുന്നത് നിർത്തി പുറത്ത് പോവു.....


അയാൾ പുറത്തേക്ക് പോയി...


ഇന്നും അയാൾ നിന്നെ നോക്കി ഇരുന്നു അല്ലേ....

ഞാൻ പറഞ്ഞില്ലേ അയാൾക്ക് നിന്നോട് പ്രേമമാണ്....

ചേച്ചി ഒന്നു മിണ്ടാതിരിക്കു...

എന്തായാലും പൈസ കിട്ടിയില്ലേ... അത്‌ മതി....


ആ ഭ്രാന്തനെ കൊണ്ട് ഞാൻ തോറ്റു....


അവിടെ 2 പേർ കൂടി നിൽപ്പുണ്ട്....

പൈസ തന്നിട്ടുണ്ട്... 2 മണിക്കൂർ....

നീ ഒരാളെ കൊണ്ട് പൊയ്ക്കോ...

ഞാനും... പോട്ടെ...

പിന്നെയും റൂമിലേക്ക് കേറി... അവൾ കതകുകൾ അടച്ചു....

*******************


ദേവി നിന്റെ ചുണ്ടുകൾ പൊട്ടി ഇരിക്കുന്നുവല്ലോ....


അതൊന്നും സാരമില്ല   ലേഖേ...
ഇന്ന് വന്ന കസ്റ്റമർ... തന്നതാണ് ... പക്ഷെ നല്ല വേദനയുണ്ട്....


ഗീതേച്ചി എവിടെ....?

ചേച്ചിക്ക് തീരെ വയ്യ എന്ന് തോന്നുന്നു കിടക്കുകയാണ്....

മ്മ്... സാരമില്ല.... നമ്മുടെയൊക്കെ അവസ്ഥ ഇങ്ങനെ തന്നെയാണ്...


നീ കഴിക്കുന്നില്ലേ ദേവി....

ഇല്ല.. എനിക്ക് വിശപ്പില്ല....

ഞാനും കുറച്ചു നേരം കിടക്കട്ടെ...


ഗീതേച്ചി ഉറങ്ങിയോ.... ഇല്ല.... ഞാൻ ചേച്ചിയുടെ കൂടെ കിടന്നോട്ടെ..?


വായോ....

ഗീതയേ കെട്ടിപിടിച്ചു... അവൾ ചേർന്ന് കിടന്നു....


നീ കെട്ടിപിടിക്കുമ്പോൾ മാത്രമാണ് ദേവി.. എനിക്ക്  സ്നേഹം എന്ന വികാരം തോന്നുന്നത്...

ബാക്കി എല്ലാം കാമം അല്ലേ...

ദേവി ഉറങ്ങിയോ......

ചേച്ചി ഞാനും കിടക്കട്ടെ....

വായോ ലേഖ...

സാരമില്ല... നിങ്ങൾ കിടക്കു....

അവർ മൂന്നു പേരും സങ്കടങ്ങൾ മറന്നു കിടന്നു ഉറങ്ങി....


*തുടരും..*


*കാലോസ്മി സഖി*