🍃🍂🍃🍂🍃🍂🍃🍂🍃🍂🍃🍂 *നിലാവ്*
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃🍂




*s t o r y b y : ANAS ANU*✍️
*Feedback : 9995472815*


       

         *ഇതുവരെ  നിങ്ങൾ  നൽകിയ  പിന്തുണക്ക്  നന്ദി. തുടർന്നും  പ്രതീക്ഷിക്കുന്നു*

 

    *സങ്കടങ്ങൾ എന്റെ  കൂടെ  കൂടിയിട്ട്  നാളുകളാവുന്നു.  നഷ്ടപ്പെട്ടതിനെ  കുറിച്ചോർത്തു  ഞാൻ  സങ്കടപെടാറില്ല.  കാരണം വിധിച്ചതല്ലേ കിട്ടൂ...........*



***************************************



*PART - 4*
 🍃🍂🍃



     ഇന്ഷാ അല്ലാഹ്... കാണികൾക്കിടയിൽ ഞാനുമുണ്ടാവും ഇങ്ങളെ കളി  വീക്ഷിക്കാൻ... ഞാൻ എങ്ങനെ എങ്കിലും വരാൻ നോക്കാം......

     എങ്ങനെ എങ്കിലും അല്ല.... എന്തായാലും വരണം. ഇന്നലെ രാത്രി ഇത് പറയാൻ ഞാനും ഹബീബും ഇക്കാന്റെ റൂമിൽ വന്നിരുന്നു.  കല്യാണത്തിന്റെ ക്ഷീണം കാരണം ആവണം നേരത്തെ കിടന്നിരുന്നു... അതാ  ഞാൻ.....

    അതും പറഞ്ഞു പോവാനൊരുങ്ങുന്ന അവനെ പിടിച്ചു നിർത്തിക്കൊണ്ടായിരുന്നു ഞാനാ കാര്യം അവനോട് ചോദിച്ചത്........




             *തുടങ്ങാം*...........




ഷബീ.... നിങ്ങൾ  ഉപ്പയോട്  പറഞ്ഞതാണോ.......?

    ഇക്കയോട്  പറയുന്നതിന് മുന്നേ  ഞാനും  ഹബീബും  ഉപ്പയോട്  ആണ്  പറഞ്ഞത്. ഉപ്പാക്ക്  പ്രശ്നം ഒന്നും ഇല്ല . തടി കേടാകാതെ  വന്നാ മതി  എന്ന്  മാത്രം  പറഞ്ഞു ...

 
   രാവിലെ  പതിവിലും  നേരത്തെ  ഞാൻ ഷോപ്പ്  തുറന്നിരുന്നു.  നവാസിനും  ആഷിക്കും  ഒരുപാട്  വിളിച്ചു നോക്കി...  ഫ്രീ  ആണെങ്കിൽ  ഒന്ന്  കൂടെ വരാൻ...  പക്ഷെ  ഇരുവരും  ഫോൺ  എടുത്തില്ല ...  ജോലി തിരക്കിലായിരിക്കും  എന്ന്  കരുതി  ഞാൻ  പിന്നീട്  വിളിക്കാനും  നിന്നില്ല ...

          ഷോപ്പിലെ  കാര്യങ്ങളൊക്കെ   മാനുക്കാനെ ഏൽപ്പിച്ചു ഞാൻ  കളികാണാൻ  പുറപ്പെട്ടു.

    കൂടെ  വരാൻ  ഒരുപാട്  തെണ്ടികൾക്ക്  വിളിച്ചു  നോക്കിയതാണ്.  ഒരണ്ണം  പോലും  ഫോൺ  എടുത്തില്ല .. ഹംക്കുകൾ... 

   ഏകദേശം  കോളേജിന്റെ  അടുത്തെത്തിക്കാണും..  എന്റെ  ഫോൺ  നിർത്താതെ  ബെല്ലടിക്കുന്നുണ്ട്.  ഡ്രൈവിംഗ്  ആയത്  കൊണ്ട്  ഞാൻ  ഫോൺ  എടുക്കാൻ  മടിച്ചു.   ( ഇതുപോലെ  ഒരവസ്ഥയിൽ  ആയിരുന്നു  നവാസിനെ  പോലീസ്  പിടിച്ചത് )    നിർത്താതെയുള്ള നിലവിളി  കാരണം  ആരെന്നറിയാൻ  ഫോൺ സ്ക്രീനിലേക്ക്  ഒന്ന്  കണ്ണോടിച്ചു ... 

    നവാസ്....  സ്‌ക്രീനിൽ  തെളിഞ്ഞ  പേര്  ഞാൻ  വായിച്ചു ...

     പിന്നെ ഒന്നും നോക്കിയില്ല ..  ഫോൺ എടുത്ത്  രണ്ടു  വർത്താനം  അങ്ങ്  കാച്ചി .... 


      അവനോടുള്ള  സംസാരത്തിന്റെ  ഇടയിൽ  ഡ്രൈവ് ചെയ്യുന്ന  കാര്യത്തെ  ഞാൻ മറന്നിരുന്നു ... ശ്രെദ്ധ മുഴുവൻ  അവനിലേക്കായിരുന്നു... !

   എന്നിലെ   അശ്രദ്ധ  കാരണം  എന്റെ  ബൈക്കും  മുന്നിലെ   ബൈക്കും തമ്മിൽ   കൂട്ടി  ഇടിച്ചു .     അത്യാവശ്യം  സ്പീഡുള്ളത്  കൊണ്ടാവണം  മറുതലക്കൽ  അയാൾ  തെറിച്ചു  വീണിരുന്നു.

     വളരെ  പെട്ടന്ന്  തന്നെ ആളുകൾ  ഒത്തു  കൂടി .  കൂട്ടത്തിൽ  ആരൊക്കെയോ  എന്നോട്  ദേഷ്യം  നടിക്കുന്നുണ്ട് ...

     രാവിലെ  തന്നെ ഇറങ്ങിക്കോളും ഓരോരുത്തർ ...  മറ്റുള്ളവർക്ക്  പണി ഉണ്ടാക്കാൻ ....  നിനക്കൊക്കെ വണ്ടി  സൈഡാക്കി  ഫോൺ  വിളിച്ചൂടെ ....

 ഞാൻ ഒന്നിനും ചെവി കൊടുത്തില്ല ....   വേഗം  വീണ  ആളെ  കയ്യിൽ  എടുത്ത്  എണീപ്പിച്ചു  നിർത്തി ..... ഹെൽമറ്റ്  ഉള്ളത്  കൊണ്ട്  അയാളെ  മുഖം  വെക്തമല്ലായിരുന്നു.....

        അയാളിൽ  നിന്നും  എന്തൊക്കെയോ  പ്രയാസങ്ങളെ   ഞാൻ  മനസ്സിലാക്കിയിരുന്നു.

   കൂടി  നിന്ന  ആളുകളിൽ  ഒരാൾ വീണയാളുടെ   തലയിൽ  നിന്നും ഹെല്മറ്റിനെ  ഊരി മാറ്റി. ഹെൽമറ്റ്  ഊരിയടുത്തപ്പോഴാണ്  മറുതലക്കൽ  വീണത് പെണ്ണായിരുന്നു  എന്ന്  ഞാൻ  മനസ്സിലാക്കിയത് .

      പിന്നെ  അവിടെ  ഒരു  ബഹളമായിരുന്നു.  ആവശ്യമില്ലാതെ  കുറേ  പേര്  എന്തൊക്കെയോ  വിളിച്ചു പറയുന്നുണ്ട്. എന്നെ ശകാരിക്കുന്നുണ്ട്...  കൂട്ടത്തിൽ നിന്നും  ആരോ വേഗം  ഹോസ്പിറ്റലിൽ  എത്തിക്കാൻ  പറഞ്ഞത്  മാത്രം  ഞാൻ  കേട്ടു .....   അടുത്തുള്ള  ഓട്ടോ  സ്റ്റാൻഡിൽ നിന്നും  ഓട്ടോ പിടിച്ച്  സിറ്റിയിലെ അടുത്തുള്ള  ഹോസ്പിറ്റൽ  ലക്ഷ്യം  വച്ചു  നീങ്ങി .....

     അവിടെ  നിന്നും  എന്റെ കൂടെ  ഹോസ്പിറ്റലിൽ    വരാൻ ആരും   മനസ്സ്   കാണിച്ചിരുന്നില്ല.  ആകെ  കൂട്ടിന്  ഓട്ടോ  ഡ്രൈവർ  മാത്രമാണ്  ഉള്ളത് ..  ഞങ്ങളെ  ഹോസ്പിറ്റലിൽ  ഇറക്കി  മൂപ്പരും  തിരിച്ചു  മടങ്ങി ...... 

     

   ഇക്കാ ... എനിക്ക് നടക്കാൻ  കഴിയുന്നില്ല ....  കാലിന്  വല്ലാത്ത  വേദന ....

   അവളിൽ  നിന്നും  ഇങ്ങനെ  ഒരു  വിളി  ഞാൻ  ഒട്ടും  പ്രതീക്ഷിച്ചതല്ല..

     അടുത്തുള്ള  സ്ട്രെച്ചറിൽ  ഇരുത്തി  ഞാൻ വേഗം അവളെ  ഡോക്ടറെ  അടുക്കലേക്ക് കൊണ്ട് പോയി....


        ഞങ്ങളെ   വരവ്  കണ്ടിട്ടാവണം ....  വെള്ളയിൽ  പൊതിഞ്ഞ  കുറച്ചു  മാലാഖമാർ  എന്റെ  അരികിലേക്ക്  എത്തിയത് ... 

      കുറച്ചു  സമയം  കഴിഞ്ഞതും  ഡോക്ടർ  എന്നെ  അകത്തേക്ക്  വിളിപ്പിച്ചു ....

        രോഗി   ഇയാളെ  ആരായി വരും .....  ഡോക്ടറെ  അടുക്കൽ  നിന്നും പെട്ടെന്നുള്ള  ചോദ്യത്തിന്  എന്റെ  മുന്നിൽ  മറുപടി ഒന്നും  ഇല്ലായിരുന്നു...

    എന്റെ  അപ്പോഴത്തെ  മാനസികാവസ്ഥ  കണ്ടിട്ടാവണം  ഡോക്ടർ  വീണ്ടും  ചോദ്യം  തുടർന്നത് ....

   നോക്ക്  മിസ്റ്റർ...  രോഗിയുടെ   കാലിലെ  എല്ലിന്  പൊട്ട്  പറ്റിയിട്ടുണ്ട്. പിന്നെ  കയ്യിൽ  ചെറുതായിട്ട് മുറിവും  കാണുന്നുണ്ട് ...   ആള് ആകെ  തളർന്നിരിക്കാണ്.. ഉള്ളിൽ നന്നായി  ഭയപ്പെടുന്നുണ്ട്...  സോ...  കുറച്ചു റസ്റ്റ്‌  എടുത്ത്  വീട്ടിലേക്ക് മടങ്ങാം ....

    താങ്ക്യൂ  സാർ......   

        അത്രയും പറഞ്ഞു  ഞാൻ വേഗം  ഡോക്ടറെ  അടുക്കൽ  നിന്നും പുറത്തു  കടന്നു ..... എന്തൊരു  പരീക്ഷണമാണ് പടപ്പേ  ഇത്. ഒരു തെറ്റും  ചെയ്യാത്ത ആ പാവത്തിന്റെ  മേലിൽ  തന്നെ  വന്ന്  വീണല്ലോ ...... 

     ഞാൻ വേഗം അവൾ  കിടക്കുന്ന  റൂം  ലക്ഷ്യമാക്കി നടന്നു.....


     പെണ്ണ്  നല്ല  ഉറക്കിലാണ്..  പാവം. ഒരുപാട്  വേദന സഹിച്ചു  കാണും....   ഞാൻ കുറച്ചു സമയം അവളെ  തന്നെ നോക്കിയിരുന്നു ......  കാലിൽ  പ്ലാസ്റ്റർ  ഇട്ടിട്ടുണ്ട്.  കൈ  കെട്ടിയിട്ടുമുണ്ട്...!


     എന്തൊരു  പരീക്ഷണമാണ്  റബ്ബേ....  ഞാനൊരു  നിമിഷം  മനസ്സിൽ  ചിന്തിച്ചു .....

    Hello ....  ഈ  ബില്ല്  ഒന്ന്  അടച്ചിട്ടു  വരണം .... അതും പറഞ്ഞായിരുന്നു  ഒരു  നൈസ്  എന്റെ  അടുക്കലേക്ക് വന്നത്.... 

   നൈസിന്റെ  കയ്യിൽ  നിന്നും  ബില്ല്  വാങ്ങി  ഞാൻ  പുറത്തേക്ക്  നടന്നു ...


*****************************************


      എങ്ങനെ  ഉണ്ടെടോ.. വേദനക്ക്  കുറവുണ്ടോ .....?

    മറുപടിക്ക്  അവളൊന്ന്  തല  കുനുക്കി ..


     ആദ്യമായി  കാണുകയാണ് ... ഇതിന്  മുന്നേ  ഒരു  പരിചയവും  രണ്ടു പേർക്കും  ഇല്ല ...  എനിക്ക്  എന്ത്  ചോദിക്കണമെന്നോ  പറയണമെന്നോ  അറിയില്ലായിരുന്നു ...

      *നസീബ തസ്‌നി*  എന്നാണല്ലേ  പേര്....?

   അതെ...  എന്റെ പേര്  എങ്ങനെ   ........?

   പേടിക്കേണ്ട .. ബില്ലടയ്ക്കാൻ  പോയപ്പോ  അതിൽ നിന്നും  കണ്ടതാ .....

  ഓ .. ഞാൻ കരുതി .......!

        ഇയാളെ  വീട്ടിൽ  അറിയിക്കാൻ  എന്താ  വഴി ... വിളിച്ചാൽ  ആരെങ്കിലും  വരാൻ  ഉണ്ടോ .....?

       ഇല്ല.... ഉപ്പ പുറത്ത്  പോയതായിരിക്കും....പിന്നെ വീട്ടിൽ ഉമ്മ  മാത്രമേ  ഒള്ളു.   ഉപ്പയോട്    കാര്യങ്ങൾ വിളിച്ചു  പറഞ്ഞാൽ  നന്നായിരുന്നു .....

      അവളിൽ  നിന്നും  ഉപ്പാന്റെ  നമ്പർ  വാങ്ങി ഞാൻ   കാര്യങ്ങൾ വിളിച്ചു പറഞ്ഞു... !
 


   അവൾ  പറഞ്ഞതു   പോലെ തന്നെയാ ....  ഉപ്പ  അൽപ്പം  ദൂരെയാണ്  ഉള്ളത്. ഇവിടെ  എത്താൻ    ലൈറ്റ്  ആവും  എന്നാണ്  പറഞ്ഞത് .... 

    ഇനി  എന്ത്  ചെയ്യും .....നിങ്ങൾക്ക് ബുദ്ധിമുട്ട്  ആയോ .....?


    ഹേയ് ... എനിക്ക്  എന്ത്  ബുദ്ധിമുട്ട്...  ഞാൻ  കാരണം  അല്ലെ  ഇയാള്  ഇപ്പോ ഇവിടെ  ഇങ്ങനെ ഈ അവസ്ഥയിൽ കിടക്കേണ്ടി  വന്നത് ...എനിക്ക്  ഒരു  ബുദ്ധിമുട്ടും  ഇല്ല.....     ഇന്ന്  മൽഹാർ  കോളേജിൽ   എന്റെ  അനിയന്മാരുടെ  കളി  നടക്കുന്നുണ്ട് .അത് കാണാൻ  വേണ്ടി  വന്നതായിരുന്നു ഞാൻ  ....  അതിങ്ങനെ  ആവുമെന്ന്  കരുതിയതല്ല...


    ഞാനും  അവിടെയാണ്  പഠിക്കുന്നത്.ഇപ്പോ  ലാസ്റ്റ് ഇയർ  ആണ്.  അനിയന്മാർ  അവിടെ  ആണോ  പഠിക്കുന്നെ.....

   അതെ ..  ഒരു  പക്ഷെ  പേര്  പറഞ്ഞാൽ  അറിയാൻ  സാധിക്കും .....   ഹബീബും  ശബീബും


ഓ ..  അവർ  നിങ്ങളെ  അനിയമാർ  ആണല്ലേ ...  അവരെ  എനിക്ക്  നന്നായിട്ടറിയാം ....  കോളേജ്  ഗ്രൂപ്പിൽ  ഒക്കെ  ഞങ്ങൾ  ഒരുമിച്ചായിരുന്നു ...  ഇരുവരും  എല്ലാ  കാര്യത്തിനും  മിടുക്കന്മാരാണ് .....

      പെണ്ണിനോട് ഓരോന്നും പറയുന്നതിനിടെയാണ്  ആ ചെങ്ങായി   ഞങ്ങളെ  അടുത്തേക്ക്  വന്നത് .... 

   അതേതാ ചെങ്ങായി   എന്ന്  ഇങ്ങക്ക്  അറിയേണ്ടേ ... ഞാൻ അടുത്ത  പാർട്ടിൽ  പറഞ്ഞു  തരാം  ട്ടോ ......




                *തുടരും*


          *ഇന്ഷാ  അല്ലാഹ്*





*s t o r y b y : ANAS ANU* ✍️
*Feedback : 9995472815*



*അഭിപ്രായങ്ങൾക്കായി  കാതോർക്കുന്നു*






 നിലാവ്
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃🍂




  s t o r y b y : ANAS ANU✍️
Feedback : 9995472815





    ഇതുവരെ  നിങ്ങൾ  നൽകിയ  പിന്തുണക്ക്  നന്ദി.  തുടർന്നും  പ്രതീക്ഷിക്കുന്നു


      മറ്റുള്ളവരുടെ പ്രവർത്തി  കണ്ട്  അവരെ പോലെ ആയി തീരാൻ  ശ്രെമിക്കരുത്. അത് പ്രപഞ്ചത്തിലെ  ഏറ്റവും  വലീയ  വിഡ്ഢിത്തമായി തീരും


**************


PART - 5
 🍃🍂🍃




        പെണ്ണിനോട്  ഓരോന്നും  പറയുന്നതിനിടെയാണ്  അവൻ  ഞങ്ങളെ  അടുത്തേക്ക്  വന്നത് ......

      മ്മളെ നവാസ്  തന്നെ....

എന്താടാ.. എന്താ  അനക്ക്  പറ്റിയെ ...?


   എനിക്ക്  അല്ലടാ പറ്റിയത്... ഈ കിടക്കുന്ന കുട്ടിക്കാണ്...  അതും പറഞ്ഞു  ഞാൻ അവളെ  നേരെ  ചൂണ്ടി .....

       ഞാൻ പേടിച്  പോയി... അല്ലടാ ഇതെങ്ങനെ  സംഭവിച്ചു ..... ?


      എല്ലാം വരുത്തി  വച്ചിട്ട്    പഹയന്റെ  ചോദ്യം കണ്ടില്ലേ ......  ഒന്നും അറിയാത്ത  പോലെ....  അല്ല  ചെങ്ങായി  നീ ഇതൊക്കെ  എങ്ങനെ അറിഞ്ഞു ...... 


       സംഭവം  നടന്ന്  കഴിഞ്ഞപ്പോഴും  നീ  ഫോൺ ഓഫ്‌  ചെയ്യാൻ  മറന്നിരുന്നു. ഒരുപാട്  ആളുകളുടെ  ശബ്ദം  പുറമെ നിന്ന്  കേട്ടിരുന്നു...നിനക്കാണോ തട്ടിയത്...  അതോ  നീ  വേറെ  ആരെങ്കിലും  തട്ടിച്ചതാണോ  എന്നതിൽ  ഒരു  സംശയം  ഉടലെടുത്തിരുന്നു.......


    ഇപ്പോ  നിനക്ക് മനസ്സിലായില്ലേ  എനിക്കല്ല പറ്റിയത്  എന്ന്....   ടാ  നിനക്ക് വരുമ്പോ  വീട്ടിൽ  നിന്നും കാർ  എടുത്ത്  വരാമായിരുന്നില്ലേ....?

    വീട്ടിൽ നിന്നും  കാർ  എടുത്തിട്ട്  തന്നെയാ  ഞാൻ  വന്നത് ....   നിന്റെ  ഉമ്മ  എന്നോട് ഒരുപാട്  ചോദിച്ചു.. എന്താ  പ്രശ്നം എന്തിനാ  കാർ  എടുത്ത്  പോവുന്നെ  എന്ന്...



  എന്നിട്ട്  നീ  എന്ത് പറഞ്ഞു ....?


   ഞാൻ എന്ത് പറയാൻ ..  എനിക്ക് വീട്ടുകാരെയും  കൂട്ടി  ഒരിടം  വരെ  പോവാനുണ്ട്  എന്ന് പറഞ്ഞു ....  അല്ലാതെ  എന്ത്  പറയാൻ ....


   ആഹ് പറഞ്ഞത് നന്നായി ...


   ഹോസ്പിറ്റലിൽ  നിന്നും  ഞങ്ങളെ  ഡിസ്ചാർജ്  ചെയ്തു ....


    ഞാനും  നവാസും  കൂടെയാണ്  അവളെ  വീട്ടിൽ  കൊണ്ട് വിട്ടത്.

   പാവം  ഒറ്റ  മോളാണ്.  ഉമ്മ  ഒരുപാട്  എന്നോട്  സങ്കടം പറഞ്ഞു കരഞ്ഞിരുന്നു.  ഒരു  വിധത്തിൽ  ഞാൻ  അവരെ നല്ല  വാക്കുകൾ  കൊണ്ട് സമാധാനപ്പെടുത്തി. 

     അവിടെ  നിന്ന്  മടങ്ങാൻ  നേരം  എന്റെ  ഫോൺ  നമ്പർ ഞാൻ  അവളെ   ഏൽപ്പിച്ചിരുന്നു.  എന്ത്  ആവിശ്യം  വന്നാലും  എന്നെ വിളിക്കാൻ  പറഞ്ഞിട്ടാണ്  ഞാൻ അവിടെ നിന്നും  വീട്ടിലേക്ക് മടങ്ങിയത്....

**************

       വീട്ടിൽ  എത്തിയപ്പോ  അനിയന്മാരിൽ  നിന്നും  ഒരുപാട്  വഴക്ക്  കേട്ടാണ്  റൂമിൽ  എത്തിയത്.....

     ഒരു വിധത്തിൽ  അവരോട്  കാര്യങ്ങൾ  പറഞ്ഞു  മനസ്സിലാക്കി. എന്നിലെ  കഥ  കേട്ടപ്പോ  അവരെ  മുഖത്തും  ഞാൻ  സങ്കടത്തെ കണ്ടിരുന്നു ......

   ഇക്ക  പറയുന്നത്  ശെരിയാണോ.....  ലാസ്റ്റ്  ഇയർ പഠിക്കുന്ന  നസീബ  തസ്നിയോ....

   അതെ ... അവൾക്ക്  തന്നെ... കാലിൽ  ഒരു  പൊട്ട്  ഉണ്ട്...  പിന്നെ  ചെറിയ  മുറിവുകൾ  ആണ്.  അവളെ  വീട്ടിൽ  ഇറക്കിയാണ്   ഞാനിപ്പോ വരുന്നത് .... 



      പിന്നീട്  അവരൊന്നും  ചോദിക്കാൻ  നിന്നില്ല ...   രണ്ടു  പേരും  മൗനമായിരുന്നു .....


     അല്ലടാ ...  ഇങ്ങളെ  കളി  എന്തായി ....  ഈ കാര്യത്തിനിടെ  ഞാനത്  ചോദിക്കാൻ  മറന്നു ....

   കളി ഒക്കെ  നല്ല  രീതിയിൽ തന്നെ അവസാനിച്ചു. മ്മളെ  കോളേജ്  വിജയിക്കുകയും  ചെയ്തു.  ആകെ  ഉള്ള  ഒരു  സങ്കടം  ഇക്ക കൂടെ  ഇല്ലായിരുന്നു  എന്നതാണ്. 

  ആഹ് പിന്നെ ... ഏറ്റവും  കൂടുതൽ  ഗോൾ  അടിച്ചത്  മ്മളെ ഷബീബ്  ആണ്.  അതിനുള്ള  ട്രോഫി  കോളേജിലെ അടുത്ത  പരുപാടിയിൽ  വെച്ച് നൽകുമെന്ന്  PT  സാർ പറഞ്ഞു ....

  അനിയന്മാർ  ഒത്തിരി  സന്തോഷത്തിലാണ് ....  അവരെ  സന്തോഷം കണ്ടതോടെ എന്റെ  മനസ്സും  നിറഞ്ഞിരുന്നു.... 

      അവരോട്  രണ്ടു  പേരോടുമായി  ഇന്ന് നടന്ന സംഭവം  ഒരിക്കലും  ഉമ്മയും  ഉപ്പയും  അറിയരുത്  എന്ന് ഞാൻ  പ്രത്യേകം  ഓർമ പെടുത്തിയിട്ടാണ്   പറഞ്ഞയച്ചത്... !

    ദിവസ്സങ്ങൾ  അതിന്റെ  വഴിക്ക്  നീങ്ങി....

      ഇത്രയും ദിവസമായിട്ടും അവരെ  വീട്ടിൽ  നിന്ന്  ഒരു  വിളിയോ  മറ്റോ  കണ്ടതില്ല.  അടുത്ത  ആഴ്ചയിലാണ്  ഡോക്ടർ  കാണിക്കാൻ വരാൻ  പറഞ്ഞത്.  അവർക്കൊന്ന്  വിളിച്ചു ചോദിക്കാൻ  അവരെ  നമ്പർ  വാങ്ങിക്കാനും  ഞാൻ  മറന്നിരുന്നു....

      ആ നേരമാണ്  മനസ്സിൽ  നല്ല  ഒരു  ഐഡിയ  വന്നെത്തിയത്.....


     അനിയന്മാരുടെ  കോളേജിൽ  ആണ്  അവൾ  പഠിക്കുന്നത്  എന്ന്  എന്നോട്  മുന്നേ  പറഞ്ഞ  ഓർമ  മനസ്സിൽ  ഉണ്ട്. കൂടാതെ  അനിയന്മാർക്ക്  നല്ല  പരിചയമുള്ള  ആളുമാണ്  ഇവള്.


      നാളെ  ക്ലാസ്സ്‌  കഴിഞ്ഞു  വരുമ്പോ  അനിയനോട്  അവളെ  നമ്പർ  ഒപ്പിച്ചിട്ട്  വന്നാ  മതി  എന്ന്  പറഞ്ഞിരുന്നു...     ഇത്രയൊക്കെ  വരുത്തി  വെച്ചിട്ടും  ഒന്ന്  വിളിച്ചു  നോക്കിയില്ല  എന്ന  പരാതി  വേണ്ടല്ലോ ....


     പിറ്റേന്ന്  ഷോപ്പിൽ  നിന്നും  വന്ന പാടെ  അനിയനെ  തപ്പിയാണ്  പോയത് ..


    ടാ...  ഞാൻ  ഇന്നലെ പറഞ്ഞ  കാര്യം  എന്തായി...കിട്ടിയോ.....


     ഹബീബ്  ഒരു  കാര്യം  ഏറ്റിട്ടുണ്ടെങ്കിൽ  അത്  നടത്തിയിരിക്കും.  ഇതാ  ഇങ്ങള്  പറഞ്ഞ  ആളെ  നമ്പർ .... .
 

  അതും പറഞ്ഞു  ഒരു  തുണ്ട്  കടലാസ് അവൻ   എന്റെ  നേരെ  നീട്ടി ...

    മ്മളെ  അനിയൻ  ആയതോണ്ട്  പറയല്ലേ...  ഈ വക  കാര്യങ്ങൾക്ക്  ഒക്കെ ഇവന്മാർ  ഉഷാറാണ് ...    ഒരു  നന്ദി  പറച്ചിലും  കൊടുത്ത്  മ്മള്  വേഗം  റൂം  ലക്ഷ്യമാക്കി  പോയി ....

  ആദ്യം  തന്നെ ഓളെ  നമ്പർ  സേവ്  ചെയ്ത് വച്ചു ...   

     എന്തോ ആ നമ്പറിൽ  വിളിക്കാൻ  ഒരു  മടി. അതിലുപരി  മനസ്സിൽ  പേടിയും  തോന്നിയിരുന്നു.... 


   ഇനി അവളെന്താ  എന്നെ  കുറിച്ച്  വിജാരിക്ക...  ഇങ്ങനെ  വിളിച്ചു നോക്കാൻ  മാത്രമുള്ള  ബന്ധം  ഒക്കെ  ഉണ്ടോ .....  ഒരു  പക്ഷെ ഇപ്പോ  വിളിക്കുന്നത്  അവൾക്ക്  ഇഷ്ട്ടായില്ലെങ്കിൽ .....  ഇങ്ങനെ  തുടങ്ങി  ഒരുപാട്  വേണ്ടാത്ത  ചിന്തകൾ  എന്റെ  മനസ്സിൽ  നിറഞ്ഞു  കൂടി ...

         തൽക്കാലം ഫോണിനെ മേശപ്പുറത്തു  വച്ചു  ഞാൻ കുളിക്കാൻ   വേണ്ടി  ബാത്രൂമിൽ  കയറി .....   കുളിയൊക്കെ  കഴിഞ്ഞു  മാറ്റുന്നതിനിടെയാണ്  മേശപ്പുറത്തു  നിന്നും  ഫോൺ  ശബ്‌ദിച്ചത്....


     ആരാ എന്ന  മട്ടിൽ  ഫോണെടുത്തു  നോക്കി.... നവാസ്  ആണ് ..... 

   എന്താടാ ഈ നേരത്ത് ... ഫോണെടുത്ത  പാടെ ഞാൻ  അവനോട്  ചോദിച്ചു ...


  ഷിബുട്ടാ ....  ഞാൻ അന്റെ  whatsappilekk ഒരു സംഭവം  വിട്ടിട്ടുണ്ട്. അതൊന്ന്  നോക്കിയിട്ട്  പറ....   അതും പറഞ്ഞു  അവൻ ഫോൺ  ഓഫ്‌  ചെയ്തു .....

    അവൻ പറഞ്ഞ  പ്രകാരം ഞാൻ  whatsapp  കയറി  നോക്കി.  അതിൽ  അവൻ  എന്റെ  കുറച്ചു  ചെറുപ്പത്തിലേ  ഫോട്ടോ അയച്ചിട്ടുണ്ട്.

     അത് എനിക്ക്  മാത്രമല്ല അയച്ചിട്ടുള്ളത് ....  ഞങ്ങളെ  ക്ലബ്ബിന്റെ  ഗ്രൂപ്പിലും  പോസ്റ്റ്‌  ചെയ്തിട്ടുണ്ട്.  എല്ലാവരും  അത്  കണ്ട്  ചിരിക്കുന്ന  തിരക്കിലാ.. മറ്റു  ചിലർ അതിനെ  കുറച്ചു  കമന്റ്‌  പറയുന്ന  തിരക്കിലും .... 

    നവാസാണ്  മുന്നിൽ  നിൽക്കുന്നത്.  അവൻ  ഓരോന്നും  പറഞ്ഞു  മറ്റുള്ളവരെ  തിരി  കയറ്റുന്ന  തിരക്കിലാണ് .... 

   സത്യം പറഞ്ഞ ഓരോരുത്തരുടെ  മറുപടി  കേട്ട് ഞാനും  ചിരി അടക്കിപിടിക്കാൻ പാട് പെട്ടിരുന്നു ..... 


      കുറച്ചു സമയം  അവരോട്  കുശലം  പറഞ്ഞിരുന്നു.  അതിനിടയിലാണ്  എനിക്കാ  നമ്പറിൽ  നിന്നും  മെസ്സേജ്  വന്നത് ....



                   തുടരും


          ഇന്ഷാ അല്ലാഹ്




s t o r y b y : ANAS ANU ✍️


🍃🍂🍃🍂🍃🍂🍃🍂🍃🍂🍃🍂 *നിലാവ്*
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃🍂





   *s t o r y b y : ANAS ANU* ✍️
  *Feedback : 9995472815*



   *ഇതുവരെ നിങ്ങൾ നൽകിയ പിന്തുണക്ക്  നന്ദി. തുടർന്നും പ്രതീക്ഷിക്കുന്നു*


  ******************************************




*PART - 6*
 🍃🍂🍃

 


      നവാസാണ്  മുന്നിൽ  നിൽക്കുന്നത്. അവൻ ഓരോന്നും  പറഞ്ഞു മറ്റുള്ളവരെ തിരി കയറ്റുന്ന തിരക്കിലാണ്........

    സത്യം  പറഞ്ഞ  ഓരോരുത്തരുടെ മറുപടി കേട്ട് ഞാനും ചിരി അടക്കിപിടിക്കാൻ പാട് പെട്ടിരുന്നു.....


     കുറച്ചു സമയം  അവരോട് കുശലം  പറഞ്ഞിരുന്നു. അതിനിടയിലാണ് എനിക്കാ നമ്പറിൽ നിന്നും മെസ്സേജ്  വന്നത്.......



             *തുടങ്ങാം*........


       


       ഇവൾക്ക്  എങ്ങനെ ഒന്ന്   വിക്കാ എന്ന ആലോചനയിലായിരുന്നു ഞാൻ.  അപ്പോഴാ  ഓളെ whatsapp മെസ്സേജ്  വന്നത് ....

   മെസ്സേജ്  കണ്ടതും ഞാൻ  വേഗം സീൻ  ചെയ്തു ....

    ഹായ്...... ! ഇതായിരുന്നു അവൾ  അയച്ച  മെസ്സേജ്...

 
  ഞാൻ  മറുപടിക്ക്  തിരിച്ചും  ഒരു  ഹായ്  അയച്ചു.....


   എന്നെ മനസ്സിലായോ.....?  അവൾ  വീണ്ടും  ചോദ്യം  തുടർന്നു ....!

      പടച്ചോനെ... മനസ്സിലായെന്ന്  പറഞ്ഞാ  അവൾ  ആരാ എന്ന്  ചോദിക്കില്ലേ....  ഞാൻ എന്താ  മറുപടി  പറയാ ....  ഒരുപക്ഷെ  ഇന്ന് നമ്പർ  വാങ്ങിയ  കാര്യം  ഒന്നും  അവൾക്ക്  അറിയാൻ  വഴിയില്ല .... 

    അവൾക്ക്  മറുപടിയായി ...  ഞാൻ  ആളെ  മനസ്സിലായില്ല  എന്ന്  അയച്ചു...

   എനിക്ക്  അപ്പോ  അങ്ങനെ  അയക്കാൻ  ആണ്  തോന്നിയത് .....

   ഞാനാണ്.. നസീബ തസ്‌നി.... !


    ആഹ് .. ഇയ്യായിരുന്നോ...  ഞാൻ അറിയാത്ത  മട്ടിൽ  മറുപടി  അയച്ചു ....


   എന്നിലെ ചോദ്യത്തിനുള്ള  മറുപടിയായിട്ടാവണം   അവൾ  ഒരു  സ്മൈലി  അയച്ചത്......

  പിന്നീട്  ഞങ്ങൾ  ഒരുപാട്  ചാറ്റ്  ചെയ്തു.എല്ലാം  തുറന്ന്  പറയുന്ന  ഒരു  മനസ്സായിരുന്നു  അവളുടേത്.   കൂടുതലും  എന്നിലെ  വിശേഷത്തെ  അറിയാനാണ്  അവൾക്ക്  താൽപ്പര്യം ...

       കോളേജിൽ  പോവാൻ  കഴിയാത്തതിൽ  ആദിയായ  സങ്കടം  ഉണ്ടെന്നും ...  അതിലുപരി  ഫ്രണ്ട്സിനെ  കാണാൻ  പറ്റാത്തതിൽ  ആണെന്നും  എന്നോട്  ഇടക്ക്  ഇടക്ക്  പറയുന്നുണ്ട് ....

     അവളിലെ  ആ  സംസാരത്തെ  എനിക്ക്  ഒരു  നിരാശയായി  തോന്നിയിരുന്നു.  ഒന്നുല്ലെങ്കിലും  ഞാൻ  കാരണം  അല്ലെ  അവൾക്ക്  ഇങ്ങനെ  കിടക്കേണ്ടി  വന്നത് .....

      കാലിലെ  വേദനയെ  കുറിച്ച്  ചോദിച്ചെങ്കിലും .. പ്രയാസമൊന്നും  ഇല്ല..   കുറവ്  തന്നെയാണ്  എന്നായിരുന്നു  അവളുടെ  മറുപടി.

     പിന്നീട്  ഒരുപാട്  കാര്യങ്ങൾ  പരസ്പ്പരം  ചോദിച്ചറിഞ്ഞു. വീട്ടുകാരെ  പറ്റിയും  കുടുംബങ്ങളെ  പറ്റിയും ചെങ്ങാതിമാരെ  കുറിച്ചും ...  ഇങ്ങനെ തുടങ്ങി  ഒരുപാട്  കാര്യങ്ങൾ.


     വീട്ടിൽ  ഉപ്പയോടാണ്   കൂടുതൽ  ഇഷ്ട്ടമെന്നും  എല്ലാ  കാര്യങ്ങൾക്കും  ഉപ്പയാണ്  കൂട്ട്  നിൽക്കാറ് എന്നും  അവൾ  പ്രത്യേകം  പറഞ്ഞിരുന്നു .... 

   അവളോട്  സംസാരിച്ചു  സമയം  പോയതറിഞ്ഞില്ല ....


     അവസാനം  പോവാൻ  നേരം  ഹോസ്പിറ്റലിൽ  കാണിക്കാനുള്ള  ഡേറ്റ്  ഞാൻ അവളെ  ഓർമിപ്പിച്ചിരുന്നു.... 

    ഡേറ്റ്  ഞാൻ  മറന്നിട്ടൊന്നും ഇല്ല... എന്റെ  ഓർമയിൽ  തന്നെ ഉണ്ട്.....  ഉപ്പ  എന്നോട്  ചോദിച്ചിരുന്നു  നിങ്ങൾക്ക്  പിന്നീട്  വിളിച്ചിരുന്നോ  എന്ന് ...    അതാ  ഇങ്ങനെ  മെസ്സേജ്  അയക്കാൻ  കാരണം ....

       എന്നാ  തസ്‌നിമോൾ ഉപ്പയോട് പറഞ്ഞാണ്ടി  കാണിക്കാനുള്ള  ഡേറ്റ്  ആവുമ്പോ  ഞാൻ വന്ന്  കാണിച്ചോണ്ട്.. ഉപ്പയോട്  വെറുതെ  ബുദ്ധിമുട്ടേണ്ട  എന്ന് .....


          അത്  മാത്രം  ഈ  തസ്‌നിമോൾ ഉപ്പയോട്   പറയില്ല. അന്ന്  സംഭവിച്ച ദിവസ്സം  തന്നെ ഉപ്പ  എന്നോട്  ഒരുപാട്  ദേഷ്യപ്പെട്ടതാണ് ഇങ്ങളെ  ബുദ്ധിമുട്ടിച്ചതിൽ.....

    ഹേയ് .. എനിക്ക്  എന്താ ബുദ്ധിമുട്ട്.  ഞാൻ കാരണം  അല്ലെ  നിനക്ക്  ഇങ്ങനെ  സംഭവിച്ചത്.  അപ്പോ എന്റെ  കടമയാണ്  നിന്നെ സംരക്ഷിക്കുന്നത് .....  നീ മറുത്തൊന്നും  പറയാൻ  നിൽക്കേണ്ട .....   

       ഞാനൊന്ന്  ഉപ്പയോട്  പറഞ്ഞു  നോക്കട്ടെ... എന്നിട്ട്  നിങ്ങളോട്  പറയാം .... 

   നീ  ഉപ്പയോട്  പറയാൻ ഒന്നും  നിൽക്കേണ്ട.. നിന്നെ  കാണിക്കുന്ന  ഹോസ്പിറ്റലിലെ  ഡോക്ടർ  എന്റെ  അടുത്ത സുഹൃത്താണ്.  ഞാൻ  തന്നെ  ആവുമ്പോ  കാര്യങ്ങൾ  എളുപ്പം  കഴിഞ്ഞോളും. വെറുതെ  ഉപ്പയെ ബുദ്ധിമുട്ടിക്കേണ്ട.....

      പാവം ...  ഞാൻ  പറഞ്ഞത്  വിശ്വസിച്ചു  എന്ന്  തോന്നുന്നു ...  സത്യം  പറഞ്ഞ  അന്ന് പോയപ്പോയാ  ഞാനാ  ഡോക്ടറെ  ആദ്യമായി  കാണുന്നത്...    ഓളെ  ഉപ്പയെ  ഇതിൽ  നിന്നും  പിന്തിരിപ്പിക്കാൻ  ഞാൻ  വെറുതെ  ഒരു  നമ്പർ  ഇട്ടതായിരുന്നു ....

        പിന്നീട്  ഒന്നും  രണ്ടും  പറഞ്ഞു  ഞങ്ങൾ  ചാറ്റിങ്  അവസാനിപ്പിച്ചു .....

        നേരം  ഒരുപാട്  കടന്നിരിക്കുന്നു....  സമയം  നോക്കിയപ്പോ  1:15 am.  പടച്ചോനെ  ഈ  പെണ്ണിത്  എപ്പോഴാ  രാത്രിയിൽ  കിടക്കല് .... 

   ഞാനൊരു  നിമിഷം  മനസ്സിൽ  ചിന്തിച്ചു.

      രാവിലെ  ഷോപ്പിൽ  നല്ല തിരക്കായിരുന്നു....   കൂട്ടിന്  മാനുക്ക  ഉള്ളത്  ഒരു  ആശ്വാസമാണ്.  എല്ലാ  പണിയും  കണ്ടറിഞ്ഞു  ചെയ്തോളും...  ഒന്നും  പറയേണ്ട  ആവിശ്യം  ഇന്ന്  വരെ  മാനുക്ക  ഉണ്ടാക്കിയിട്ടില്ല.......


           ഷോപ്പിൽ  ആളൊഴിഞ്ഞ   സമയത്ത്  ഫോണിൽ  കുത്തി  കളിക്കും..ഇതാണ്  പതിവ്.....

   നേരം പുലരുന്നതിനു  മുന്നേ  തന്നെ  പെണ്ണ്  മെസ്സേജ്  അയച്ചിട്ടുണ്ട് ....മ്മള്  കാണുന്നത്  ഉച്ച  കഴിഞ്ഞിട്ട... 

     ഹായ്....
മോർണിംഗ്.....


   ഇതായിരുന്നു അവൾ   അയച്ച മെസ്സേജ് ....


      അവൾ  അയച്ച മെസ്സേജിന്  ഞാൻ  റിപ്ലൈ  കൊടുത്തു  ഫോണിനെ  ഓഫ്  ചെയ്തു  വച്ചു ...

 

     ഈവെനിംഗ്  അനിയന്മാർ  രണ്ടു  പേരും ഷോപ്പിൽ  എത്തിയിരുന്നു ....


             അവരെ  വരവ്  കണ്ടതോടെ  ഇന്നത്തെ  ദിവസ്സം  എന്റെ  മനസ്സിൽ  പതിഞ്ഞിരുന്നു....

     തിങ്കളാഴ്ച. വേറെ  എന്ത് കാര്യം മറന്നാലും ഇന്നത്തെ  ദിവസത്തെ  അവർ  മറക്കില്ല.  ക്യാഷ്  കൗണ്ടറിൽ  നിന്നും ഇരുവർക്കും  ആയിരം രൂപ  വീതം  നൽകി. കിട്ടാനുള്ളത്  കയ്യിൽ കിട്ടിയതോടെ  ഇരുവരും  സ്ഥലം  കാലിയാക്കി. പോവുന്നതിനിടെ  തിരിഞ്ഞു  നോക്കി  പുളി  തിന്ന  ചിരി പാസ്സാക്കാൻ  അവർ  മറന്നില്ലായിരുന്നു......


     രാത്രിയിൽ  ഒരുപാട്  നേരം  കഴിഞ്ഞാണ്  വീട്ടിൽ  എത്തിയത്.... വരുന്ന  വഴിക്ക്  നവാസിനെയും  ആഷിയെയും  കണ്ടാണ്  വരുന്നത്. അതാണ്  വീട്ടിൽ  എത്താൻ  നേരം  വഴുകിയതും....


     ഫോൺ  ചാർജ്  ചെയ്യാൻ  ഇട്ട്  ഞാൻ നേരെ  കുളിക്കാൻ  കയറി .....   കുളി  കഴിഞ്ഞു  താഴേക്ക്  ഇറങ്ങിയതും  എല്ലാവരും  ഫുഡ്‌  കഴിക്കാൻ  ഇരുന്നിട്ടുണ്ട് ....    അവരോട്  ചേർന്ന്  ഞാനും  ഇരുന്നു ...  ഒരൽപ്പം  ഫുഡും  കയിച്  മ്മള്  റൂമിൽ  തന്നെ പോയിരുന്നു .....


   നാളെയാണ്  തസ്നിയെ  ഹോസ്പിറ്റലിൽ കാണിക്കാനുള്ള  ഡേറ്റ്.. പെണ്ണിനെ കുറിച്ച്  ഒരു വിവരവും  പിന്നീട്  ഉണ്ടായിട്ടില്ല. Whatsappil അവൾക്ക്  ഞാൻ  രണ്ട്  മെസ്സേജ്  അയച്ചിട്ടുണ്ട്.  ഓൺലൈൻ  വരുമ്പോ  കണ്ടോട്ടെ  എന്ന് കരുതിയാണ്  മെസ്സേജ്  അയച്ചിട്ടത് ..


     സാധാരണ  ഈ നേരത്ത്  ഒക്കെ  ഓൺലൈൻ  ഉണ്ടാവുന്ന  ആളാണ്. ഇന്ന്  ഇത്ര  നേരമായും  കാണാഞ്ഞപ്പോ  ഞാൻ  അവളെ  നമ്പറിലേക്ക്  ഒരു  മിസ്സ്‌ കാൾ  അടിച്ചു  നോക്കി ....  എടുക്കാണെങ്കിൽ എടുക്കട്ടെ  എന്ന്  കരുതി  കുറച്ചു  നീട്ടിയാണ്  അടിച്ചത് ....


     മറുതലക്കൽ  ഒരു  പ്രതികരണവും  ഇല്ലായിരുന്നു....   പിന്നീട്  കാൾ  ചെയ്യാനും  ഞാൻ നിന്നില്ല ..... 

          കുറച്ചു നേരം  കഴിഞ്ഞതും  അവളെ നമ്പറിൽ  നിന്നും മെസ്സേജ്  വന്നു .... 


         ഹലോ....?   ഇതായിരുന്നു  അവൾ  അയച്ച  മെസ്സേജ്.


  ഇയ്യ്‌  എവിടെ  ആയിരുന്നു.... ഇത്രയും  നേരം  ആയിട്ടും  അന്നെ  കണ്ടില്ലല്ലോ .... ?


    ഞാൻ നല്ല  ഉറക്കമായിരുന്നു. ഉമ്മ  ഇപ്പോ തട്ടി  വിളിച്ചതാ   ഫോൺ  ബെല്ലടിക്കുന്നു  എന്നും  പറഞ്ഞ് ...  ആരാ  എന്ന്  നോക്കിയപ്പോ  നിങ്ങളാണ് ...  എനിക്ക്  തോന്നി  ഓൺലൈൻ  കാണാഞ്ഞപ്പോ വിളിച്ചതാവും  എന്ന്. അതാ  തിരിച്ചു  വിളിക്കാതെ  ഇങ്ങു  വന്നത് ....   

     ഇത്രയും  പറഞ്ഞു  പെണ്ണ്  നിർത്തി ....

   അല്ല ..  നാളത്തെ  കാര്യം  ഇയ്യ്‌  മറന്നോ ...  നാളെയാണ്  പോവേണ്ടത് ....

      ഞാൻ മറന്നിട്ടൊന്നും ഇല്ല...   ഉപ്പ  എനിക്ക്  വിളിച്ചിരുന്നു...  ഉപ്പാക്ക് നാളെ  എത്താൻ  കഴിയില്ല ഇങ്ങള്  വരോ  എന്ന്  ചോദിച്ച്...... 

    അന്നോട്  ഞാൻ  പറഞ്ഞതല്ലേ  ഉപ്പയോട്  വരേണ്ട  പറയാൻ ...  ഞാൻ  വന്നോളാം  എന്ന്  പറഞ്ഞതല്ലേ ....

       ആഹ് ... ന്നാലും.....?

ഒരെന്നാലും  ഇല്ല...  ഞാൻ നാളെ  രാവിലെ  അന്റെ  വീട്  പടിക്കൽ  ഉണ്ടാവും....  അപ്പോയെക്കും  മാറ്റി  റെഡി  ആയി നിന്നോണ്ടി .....

        ഞാൻ പറഞ്ഞത്  കേട്ടില്ലേ ഇയ്യ്‌ ....?

     ആഹ് കേട്ട്ക്ക്ണ് .....!


പിന്നെ  എന്താ  ഒന്നും  മിണ്ടാത്തെ ......?


  ആഹ് ..  ഞാൻ റെഡി  ആയി നിന്നോണ്ട് ..... 

  ആഹ്  എന്നാ  ശെരി ...  നാളെ  കാണാം .. 

        ഗുഡ് നൈറ്റ്‌....
           ബൈ........




               *തുടരും*

      *ഇന്ഷാ  അല്ലാഹ്*




*s t o r y b y : ANAS ANU* ✍️
*Feedback : 9995472815*



*അഭിപ്രായങ്ങൾക്കായി  കാതോർക്കുന്നു*