*ഭാഗം 7*

*ഗണികയിലെ കന്യക*

*കാലോസ്മി സഖി*

കഥ ഇതുവരെ

( വിഷമങ്ങൾ എല്ലാം ഒരുമിച്ചു പങ്കു വെച്ചു അവർ പരസ്പരം സമാധാനിപ്പിച്ചു )

തുടർന്ന് വായിക്കുക....

ദേവി.....


എഴുന്നേൽക്കു.....

നിന്നെ കാണാൻ ഇതാ ആയാൾ വന്നിരിക്കുന്നു....

ഏതു ആൾ?

വേണു....

ഹോ.. അയാളെ കൊണ്ട്....

നിനക്ക് വയ്യല്ലോ....

നിനക്ക് ഇന്ന് അയാളുടെ കൂടെ പോവുന്നത് അല്ലേ നല്ലത്....


മ്മ്....

നീ പോയി വെയിറ്റ് ചെയ്യാൻ പറ...

ഞാൻ കുളിക്കട്ടെ....

പിന്നെ ലേഖേ... പൈസ വാങ്ങിക്കു കേട്ടോ...



വരൂ.... മുറിയിലെക്ക് പോവാം....


വേണ്ട ദേവി... ഇന്ന് നമുക്ക്... പുറത്തേക്ക്... പോവാം....


മ്മ്....

ഞാൻ. പുറത്ത് പോവാണ് ലേഖേ....


എവിടെയാണ് നിങ്ങൾ മുറി എടുത്തിരിക്കുന്നെ..?

എന്തിനാണ് മുറി?

നമ്മൾ എങ്ങോട്ടാണീ പോവുന്നത്?

നടക്കാൻ...

നിങ്ങൾക്ക് ഭ്രാന്താണ്...


ദേവി...

അങ്ങോട്ട് നോക്കു....

എന്ത് ഭംഗിയാണി നഗരം?

ഞാൻ ഇത് ആദ്യമായി അല്ല കാണുന്നെ..

പത്തു വർഷം ആയി ഇവിടെ കാണുന്നു.....



വരൂ....


ആ മരത്തിന്റെ തണലിൽ ഇരിക്കാം....

മ്മ്... വന്നു പോയില്ലേ....

ഇനി എന്ത് ചെയ്യാൻ?


ചായ വേണോ നിനക്ക്?

വേണ്ട...

എന്നാൽ ഞാൻ പോയി വാങ്ങിട്ടു വരാം....


ചൂട് ഇണ്ട്.....


ഞാൻ ആദ്യമായല്ല... ചായ കുടിക്കുന്നെ...



പക്ഷെ.. എന്റെ കൂടെ ആദ്യമായി അല്ലേ നീ ചായ കുടിക്കുന്നെ?


മ്മ്... ശെരിയാണ്... ഞാൻ ആദ്യമായാണ്... ഒരു ഭ്രാന്തന്റെ കൂടെ ചായ കുടിക്കുന്നെ...


ഹാ.... ദേവി... നീ സുന്ദരിയാണ്....

മതി കേട്ടു.. കേട്ടു ഞാൻ മടുത്തു....



നമ്മുക്ക് പുറത്തു പോയി ഭക്ഷണം കഴിക്കാം....



എനിക്ക് വിശപ്പില്ല....


എന്നാൽ വരൂ... നമ്മുക്ക് ഭക്ഷണം കഴിക്കാം..

ദേവി.... ഞാൻ ഈ വഴികളിലൂടെ കുറെ തവണ നടന്നിട്ടുണ്ട്.... എന്നാൽ ഇന്ന് എനിക്ക് ഒരു പുതുമ തോന്നുന്നു....


മ്മ്...

ഞാൻ ഒന്നു ചോദിക്കട്ടെ....


നിങ്ങൾക്കു എന്നോട് പ്രേമം ആണോ?


ആണെകിൽ...

ഞാൻ ഒരു വേശ്യയാണ്... നിങ്ങൾ ഇടക്ക് അത്‌ മറന്ന് പോവുന്നു...

എനിക്ക് അറിയാം ദേവി...



നിനക്ക് വേറെ എന്തെകിലും വേണോ? ദേവി...

എനിക്ക് ഒന്നും വേണ്ട....

നിനക്ക് ഞാൻ ഒരു മാല വാങ്ങി തരട്ടെ....


നിങ്ങൾ... വാങ്ങി തന്നാൽ ഞാൻ അത്‌ വാങ്ങും... കാരണം... ഞാൻ ഒരു വേശ്യയാണ്...


നിങ്ങൾ മാത്രമല്ല... എല്ലാവരും.. എനിക്ക് ഇത് പോലെ വാങ്ങി തരാറുണ്ട്....


ഹാ... ഹാ.... ദേവി... നിനക്ക് ദേഷ്യം വരുന്നുണ്ട്....
ഇപ്പോളും നിന്നെ കാണാൻ നല്ല ഭംഗിയുണ്ട്....


നിങ്ങൾ ഭ്രാന്താണ്... എന്റെ പൈസ തരൂ...

ഞാൻ പോവട്ടെ....


ഇവിടെ അടുത്താണ് എന്റെ മുറി..

നമ്മുക്ക് അങ്ങോട്ട്‌ പോവാം...


പോയിട്ട് ഇപ്പോൾ എന്തിനാണ്?


ദേവി... സുന്ദരിയാണ്... എന്ന് പറയാൻ അല്ലേ...


അത്‌ ഇവിടെ നിന്നു പറഞ്ഞോളൂ.....


ഞാൻ നാളെ നിന്നെ മുറിയിലേക്ക് കൊണ്ട് പോവാം...

മ്മ്...

എന്നാൽ നീ നടന്നോ....


നിന്റെ പൈസ....


മ്മ്...

അയാൾ അവിടെ നിന്നും... അവൾ നടക്കുന്നത് നോക്കി നിന്നു....



പൈസ വാങ്ങി നടക്കുന്ന വഴിയിൽ..

ഒരാൾ അവളോട് ചോദിച്ചു...

ഇനി നീ ഫ്രീ ആണോ?

ആണ്...

എന്നാൽ വരൂ പോവാം...



വേണു ഇതെല്ലാം. കാണുന്നുണ്ടായിരുന്നു....


കുറച്ചു ദുരം നടന്നതിന് ശേഷം... അവൾ തിരിഞ്ഞു നോക്കി....


അതെ അയാൾ... ആ ഭ്രാന്തൻ... എന്നെ തന്നേ നോക്കി കൊണ്ട് ഇരിക്കുന്നുണ്ട്...



*തുടരും....*

*കാലോസ്മി സഖി*




*ഭാഗം 8*


*ഗണികയിലെ കന്യക*

*കാലോസ്മി സഖി*


കഥ ഇതുവരെ

(വേണുവും ദേവിയും ഒരുമിച്ചു നടക്കാൻ ഇറങ്ങുന്നു.. വേണുവിന്റെ സംസാരം  ദേവിക്ക് ദേഷ്യം  ഉണ്ടാക്കുന്നു.. )

തുടർന്ന് വായിക്കുക..


ഹാ... ദേവി.. എത്തിയല്ലോ....


എന്തായി നിന്റെ വേണു?

ഓ.. ആ ഭ്രാന്തനെ കുറച്ചു പറയാൻ വയ്യ ലേഖേ...

അയാൾക്ക് പ്രേമമാണ് എന്നോട്...

അതിനെന്താ...?

പ്രേമിക്കാൻ ഞാൻ ആരാ?

നിനക്ക് എന്താ കുഴപ്പം?

ഒരു കുഴപ്പവുമില്ല..... കുറെ പേരുടെ കൂടെ കിടന്നു ഉറങ്ങി എന്ന് ഒഴിച്ച്.....


ദേവി... അയാൾ നിന്നെ വിവാഹം കഴിക്കാൻ ആണെകിലോ?

ഹാ... നല്ല തമാശ.... ഇവിടെ വിവാഹം കഴിച്ചവർ ഒക്കെ ഇണ്ടല്ലോ....

ഗീതേച്ചിയും.. നീയും.. എന്നിട്ട് എന്തായി...

ഞങ്ങളുടെ ഭർത്താക്കന്മാരെ പോലെ ആണോ എല്ലാവരും....


എല്ലാവരും കണക്കാ.....

എനിക്ക് ഒന്നും കേൾക്കണ്ട....

മ്മ്.. ശെരി ഞാൻ നിർത്തി...

നാളെ അയാൾ പിന്നെയും വരും... നാളെ അയാളുടെ മുറിയിൽ കൊണ്ട് പോവാം പറഞ്ഞു... രാത്രി ചിലപ്പോൾ അവിടെ ആവും...


മ്മ്....

......................................


എങ്ങോട്ടാ കാലത്ത് തന്നേ....

ഹാ.. ഗീതേച്ചി... ഞാൻ ആ ഭ്രാന്തന്റെ കൂടെ പോവുകയാണ്....

മ്മ്.. മ്മ്.. പൊയ്ക്കോ...

നീ എന്തിനാ ഈ അടിവസ്ത്രങ്ങൾ ഒക്കെ ഇടുന്നെ......

. അവിടെ പോയി സംസാരിക്കാൻ അല്ലേ......

അയാളുടെ ഭ്രാന്ത് കേൾക്കാൻ.....

മ്മ്...

നിനക്ക് അയാളോട് ഇങ്ങോട്ട് വരണ്ട പറഞ്ഞൂടെ അപ്പോൾ.......


പക്ഷെ... ഭ്രാന്തൻ ആണേലും... അയാൾ നീ സുന്ദരിയാണ് എന്ന് പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്......

മ്മ്...

ഉണ്ടാവും......

പൊയ്ക്കോ പൊയ്ക്കോ....


പോട്ടെ അപ്പോൾ...

മ്മ്.. മ്മ്.. മ്മ്


പോവാം അപ്പോൾ....

ദേവി നീ സുന്ദരിയായിട്ടുണ്ട്....

മ്മ്.. പോവാം...


ഇതാണ് എന്റെ മുറി....


മ്മ്... നന്നായിട്ടുണ്ട്...

നിനക്ക് ഞാൻ ചായ ഉണ്ടാക്കി തരാം...

മ്മ്...

ഈ പുസ്തകം നോക്കിക്കോളൂ...

ഞാൻ വരച്ച ചിത്രങ്ങളാണ്....


നിങ്ങൾക്ക് ഭ്രാന്താണ്....


അയാൾ ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി...


ഈ ഭ്രാന്തനെ കൊണ്ട്..

ഈ ബുക്ക്‌ മുഴുവൻ ഞാൻ ആണ്...

എന്റെ കണ്ണുകൾ... എന്റെ ചുണ്ടുകൾ... എന്റെ നഗ്നചിത്രങ്ങൾ....

അതെ ഇയാൾക്കു ഭ്രാന്ത് തന്നെയാണ്...


ദേവി..... നീ സുന്ദരിയാണ്...
ഈ ചായ കുടിക്കു...

നിങ്ങൾക്കു ഭ്രാന്താണ്...

മ്മ്.. ശെരിയാണ്...


നിങ്ങൾ എന്നെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?


പറയു.... എനിക്ക് നിങ്ങളെ കല്യാണം കഴിക്കാൻ ആഗ്രഹമില്ല...


അയാൾ ഉറക്കെ ചിരിച്ചു...

നിങ്ങൾ എന്തിനാണ് ചിരിക്കുന്നത്...

പറയു...

ഇല്ല... ദേവി... എനിക്ക് നിന്നെ കല്യാണം കഴിക്കാൻ കഴിയില്ല....



മ്മ്... നല്ലത്...

നീ ഈ ചായ കുടിക്കു...


എങ്ങനെയുണ്ട് ചായ....


കുഴപ്പമില്ല...

ദേവി.. നീ സുന്ദരിയാണ്...


നിന്റെ വസ്ത്രങ്ങൾ എല്ലാം ഒന്നു... അഴിക്കു... ഞാൻ നിന്നെ ഒന്നു കാണട്ടെ....



അവൾ തന്റെ വസ്ത്രങ്ങൾ അഴിച്ചു....

അതെ ഞാൻ പറഞ്ഞില്ലേ... നീ സുന്ദരിയാണ്...

മ്മ്... നിനക്ക് ദേഷ്യം വരുണ്ടോ ദേവി...


ഇല്ല... പറയു....

നീ ആരെയെങ്കിലും... പ്രേമിച്ചിട്ടുണ്ടോ?

ഇല്ല.. ഞാൻ ചെറിയ പ്രായത്തിൽ തന്നെ ഈ നഗരത്തിൽ വന്നു....

മ്മ്.. നിന്നെ ആരെങ്കിലും പ്രേമിച്ചിട്ടുണ്ടോ...?


ഇല്ല... കാരണം ഞാൻ ഒരു വേശ്യയാണ്.. എന്നോട് ആർക്കും പ്രേമം തോന്നില്ല... കാമം മാത്രം...


ദേവി...

നിർത്തുണ്ടോ.... നിങ്ങൾ.. സമ്മതിച്ചു ഞാൻ സുന്ദരിയാണ്...

നീ ഇങ്ങോട്ട് വരൂ...

അയാൾ അവളുടെ നെറ്റിൽ ചുംബിച്ചു...


ദേവി... നീ സുന്ദരിയാണ്..



*തുടരും*

*കാലോസ്മി സഖി*




*ഭാഗം 9*

*ഗണികയിലെ കന്യക*

*കാലോസ്മി സഖി*


കഥ ഇതുവരെ

(വേണു മുറിയിലേക്ക് ദേവിയുമായി വരുന്നു...
ഇരുവരും സംഭാഷണത്തിൽ?)

തുടർന്ന് വായിക്കുക



ദേവി....

മ്മ്..

നീ സുന്ദരിയാണ്...

മ്മ്..

നിന്നെ ഇങ്ങനെ കാണുമ്പോൾ....

മ്മ്

അയാൾ അവളെ ചുംബിച്ചു....

അവർ അന്ന് ഒരുമിച്ചു ശയിച്ചു...


ദേവി...

നിനക്ക് ഇപ്പോൾ എന്താണ് തോന്നുന്നത്...

ഒന്നുമില്ല..


ഞാൻ ഇത്രയും കാലം നിന്നെ തൊട്ടിട്ടില്ല...

ഇന്ന് നിന്നെ എന്റെ കൂടെ കിടത്തി...

മ്മ്...

എനിക്ക് നിന്നെ ഇഷ്ടമാണ്..

നിന്റെ മേനി സുന്ദരമാണ്....
ദേവി..

പറയു... ഞാൻ കേൾക്കുന്നുണ്ട്....

മ്മ്...

എനിക്ക് നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്...


നിർത്തു... നിങ്ങൾക്ക് എന്റെ കൂടെ ശയിക്കാൻ കഴിയും... എന്നാൽ വിവാഹം എങ്ങനെയാണ്?


എനിക്ക് നിന്നെ വേണം..

അയാൾ അവളെ പിന്നെയും പിന്നെയും ചുംബനം കൊണ്ട് പൊതിഞ്ഞു...

മ്മ്.. പറയു... എന്നെ വിവാഹം ചെയ്യാമോ..

ഇല്ല..

അയാൾ പിന്നെയും അവളെ ചുംബിച്ചു.....

ഇനി പറയു......


മ്മ് നമ്മുക്ക് വിവാഹം കഴിക്കാം....


നീ ഇനി ആ വീട്ടിലേക്ക് പോവരുത്...


ഇല്ല..

അവൾ അയാളെ.. വാരി പുണർന്നു.. നെറ്റിയിൽ ചുംബനം നൽകി...


ദേവി... ഞാൻ നിന്നെ ആദ്യമായി കാണുന്നത്...

നീ ആ വീട്ടിൽ വന്ന ആദ്യ ദിനം ആയിരുന്നു.

അന്ന് നീ ഒരു വൃദ്ധന്റെ കൈയും പിടിച്ചു കേറി വന്നു...


ഞാൻ അന്ന് അവിടെ ഉണ്ടായിരുന്നു....


നിങ്ങൾ?

അതെ... നിന്റെ ആദ്യ കസ്റ്റമർ ഞാൻ ആയിരുന്നു...



നീ അന്ന് കരയുന്നത് ഞാൻ കണ്ടു...
നിന്റെ  നെഞ്ചിൽ ചേർന്ന് ഞാൻ കിടന്നപ്പോൾ..


നിന്റെ ഹൃദയമിടിപ്പ് എനിക്ക് കേൾകാം ആയിരുന്നു...



അതെ ഇപ്പോളും നിന്റെ ഹൃദയം ആ വേഗത്തിൽ തന്നേ മിടിക്കുന്നു...

അത്‌ കഴിഞ്ഞു... നീ ഒരു വികാരമില്ലാത്തവൾ പോലെ ആയി...


നിന്റെ കൈയിൽ പൈസ തന്നപ്പോൾ... നീ എന്റെ മുഖത്തു പോലും നോക്കിയില്ല.... മരവിച്ച ശരീരം പോലെ നീ ഇരുന്നു..

ദേവി......

മ്മ്... പറയു...


നീ എന്താണ് ഒന്നും മിണ്ടാതെ ഇരിക്കുന്നെ....

ആ സഹതാപം ആണോ നിങ്ങൾക്ക് എന്നോട്....



അല്ല.. ഒരിക്കലും അല്ല....

എനിക്ക് നിന്നോട് പ്രണയമാണ്...


ഇതുവരെയുള്ള നിന്റെ ജീവിതം നീ മറക്കു....

എന്റെ ഭാര്യയായി നിനക്ക് ജീവിച്ചു കൂടെ...


മ്മ്....


പറയു ദേവി... പറയു...


എനിക്ക് അറിയാം.. ഈ തൊഴിൽ നീ ആഗ്രഹിച്ചു വാങ്ങിയതല്ല...


അതെല്ലാം.. മറക്കാം..

ഞാനും അനാഥനാണ്..

അത്‌ കൊണ്ട് ഈ നാട് ഉപേക്ഷിച്ചു നമ്മുക്ക് പോവാം...


എങ്ങോട്ട് എങ്കിലും...


മ്മ്.. എന്നെ വഴിയിൽ ഉപേക്ഷിച്ചു പോവുമോ നിങ്ങൾ....



ഒരിക്കലുമില്ല.. അയാൾ അവളെ ചുംബിച്ചു...

നമ്മുക്ക് നാളെ തന്നേ പോവാം.....


ദേവി പറയു....


എനിക്ക് ഒരു സ്വപ്നം പോലെ എല്ലാം തോന്നുന്നു....

അല്ല ദേവി.. ഞാൻ നിന്നെ തൊട്ട് സത്യം ചെയുകയാണ്....

നിന്നെ വിവാഹം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞു....

എനിക്ക്.. ഇനി ഒരു ജീവിതം ഉണ്ടാവില്ല എന്നാണ് ഞാൻ വിചാരിച്ചത് .... ..


അവൾ കരയുവാൻ തുടങ്ങി..

ദേവി നീ കരയരുത്....


ഇനി എന്റെ മാത്രമാണ് നീ.....


വരൂ... നമുക്ക് വിവാഹം കഴിക്കാം....



അയാൾ തന്റെ ബാഗിൽ നിന്നും ഒരു താലി എടുത്തു ...


ഇത് എന്റെ മരിച്ചു പോയ ഭാര്യയുടെയാണ്....

അവൾ മരിച്ചു 3 വർഷം ആയി....

ആകെ ഒരു മാസമാണ് അവൾ എന്റെ കൂടെ ജീവിച്ചത്....


അയാൾ ആ താലി....
ദേവിയുടെ കഴുത്തിൽ കെട്ടി....


നീ എന്റെ ഭാര്യയാണ്...

അവൾ കരയുവാൻ തുടങ്ങി .....


ഇനിയും നീ എന്തിനാണ് കരയുന്നത് ദേവി....


ഒന്നുമില്ല....


എനിക്ക് ദൈവത്തോടു സ്നേഹം തോന്നുന്നു....



അവൾ പിന്നെയും കരയുവാൻ തുടങ്ങി....


ഇന്ന് നീ ആ വീട്ടിലേക്ക് പോകു.....


ഞാൻ നാളെ വരാം നിന്നെ വിളിക്കാൻ....

നമ്മുക്ക് ഈ നാട്ടിൽ നിന്നും പോവാം....


അയാൾ പിന്നെയും അവളുടെ നെറ്റിയിൽ ചുംബനം നൽകി....



തുടരും...



*കാലോസ്മി സഖി*