രചന : Manzur
*💞ഇവളാണെൻ ബീവി💘**ραrτ-9*
*✍🏻Manzu*
💝←→💖←→💗←→💓←→💕←→❣️←→💔
"എന്താടാ.... ആദിലെ നിന്റെ ഫ്രണ്ട്സിനെയും കൂട്ടി ഈ വഴിക്ക് ഒകെ.... ഇന്നലെ നിന്റെ തള്ളക്കും മതിയാവാനിട്ടാണോ ഇവരെയും കൂട്ടി വന്നത്."
"ആ ഡാ മതിയാവാഞ്ഞിടാടാ..... ഞങ്ങൾ എല്ലാവരും വന്നത്. നീ കുറച്ചു തരുമോ...."അത് ഞാൻ ആയിരുന്നു പറഞ്ഞത്.
"ഹാ നീ ആള് കൊള്ളാലോ....നിന്റെ ഈ ദൈര്യം ഉണ്ടലോ...അത് എനിക്ക് ഇഷ്ട്ടപെട്ടു.പക്ഷെ അതും കൊണ്ട് എന്റെ അടുത്തേക്ക് വരാൻ നിൽക്കണ്ടാട്ടൊ...."
"ഹ.... ഞാൻ വന്നാലും വന്നില്ലെങ്കിലും നീ എന്തു ചെയ്യും. പിന്നെ നീയേ ഇവന്റെ വീട്ടുകാരോട് പറഞ്ഞത് ഒരാഴ്ചയുടെ ഉള്ളിൽ ആണ് വീട് മാറാൻ പറഞ്ഞത്.ഇന്നലത്തേത് ഞങ്ങൾ kക്ഷമിച്ചു. പക്ഷെ ഇനി നീ ആ വീട്ടിൽ കയറിയാൽ ഞങ്ങളെ കൈന്റെ ചൂട് നീ അറിയും.കേട്ടോടാ....."
ഇന്ന് ഞാൻ അയാളുടെ നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.
"അടിച്ചു കൊല്ലടാ.... ആ നായയേ......."
ഫാദിൽ പല്ലുകൾ കടിച്ചു പിടിച്ച് മുഷ്ടി ചുരുട്ടി പറഞ്ഞതും അവന്റെ ബാക്കുലുള്ള മൂന്ന് വാലുകൾ ഞങ്ങൾക്ക് നേരെ നടന്നു വരാൻ തുടങ്ങി. ആ സമയം നമ്മളെ ബാക്കിലുള്ള ഫ്രണ്ട്സിനെ നോക്കിയപ്പോ അവര് കണ്ണ്പോളകൾ തമ്മിൽ അടച്ചു കൊണ്ട് എനിക്ക് സപ്പോർട്ടായിട്ട് നിന്നു. അവര് ഞങ്ങള്ക്ക് തൊട്ട് അടുത്ത എത്താനായപ്പോ ഞാനും അവരുടെ അടുത്തേക്ക് നടന്നു.
അവർ എന്റെ അടുത്തിയതും ഞാൻ മുഷ്ടി ചുരുട്ടി അതിൽ ഒരു തന്റെ വയറിനു നോക്കി ഒന്ന് കൊടുത്തതും അവൻ അത് ബ്ലോക്ക് ചെയ്ത് എന്റെ തലക്ക് ഒന്ന് തരാൻ നിന്നതും എന്റെ ഇടതു കൈ കൊണ്ട് അവൻ ഉയർത്തിയ കൈ പിടിച്ച് വച്ചിട്ട് എന്റെ വലതു കൈകൊണ്ട് അവന്റെ വയറിനു ഒന്ന് കൊടുത്തു.
നല്ല ഒരു ഒന്നാന്തരം അടി തന്നെയാണ് നടക്കുന്നത്. അത്യാവിശ്യം അങ്ങോട്ട് കൊടുക്കുന്നുണ്ട് ഇങ്ങോട്ട് അതിന് അനുസരിച്ച് കിടന്നും ഉണ്ട്. ചുരുക്കി പറഞ്ഞാൽ രണ്ടു പേർക്കും നാലാവണം കിട്ടിയിട്ടുണ്ടാവും.
അപ്പോഴാണ് ഞാൻ ഒരു കഴിച്ച കാണുന്നത് ഫാദിൽ വന്നുകൊണ്ട് ആദിയെ നല്ല തല്ല് തല്ലുന്നുണ്ട്. എന്റെ അടുത്തുള്ളവനെ അത്യാവിശ്യം ഒതുക്കിയിട്ട് ഞാൻ ആദിയുടെ അടുത്ത ചെന്നു. ഞാൻ അവിടെ വന്നത് ഫാദിൽ കാണാത്തത് കൊണ്ട് അവന്റെ വൈറ്റ് ഷർട്ടിൽ നോക്കി ഒരു ചവിട്ടാണ്ട് കൊടുത്തു. ആദിയെ എഴുന്നേറ്റ് നിർതിയിട്ട് ഫാദിലിന്റെ അടുത്ത് വന്നിട്ട് നിലത്തിട്ട് അടിച്ചു. അപ്രതീക്ഷിതമായി അവൻ എന്നെ കാലിന് ചവിട്ടി നിലത്തിട്ടു. രണ്ടു പേരും നല്ല അടി കൊടുക്കുമ്പോ ഞാൻ അവന്റെ കഴുത്തിനിട്ട് പിടിച്ചു. അത് അവൻ ബുദ്ധിമുട്ട് ഉണ്ടാക്കി. അതിൽ അവൻ കൈയിൽ കിട്ടിയ കല്ല് എടുത്ത് എന്റെ തലക്ക് ഒന്ന് തന്നു.
ആഹ്......... വേദന കൊണ്ട് ഞാൻ ഒന്ന് പുളഞ്ഞു കൊണ്ട് അവന്റെ കഴുത്തിൽ നിന്നും പിടിവിട്ടു. അവൻ ഇനിയും എന്തെങ്കിലും ചെയ്യുമോ എന്ന് ഭയന്നു കൊണ്ട് ഞാൻ ആ മണ്ണിൽ രണ്ട് തിരിയൽ തിരിഞ്ഞ് കുറച്ചപ്പുറത്തേക്ക് മാറി. ഞാൻ ആഹ് എന്ന് പറയുന്നു ശബ്ദം കേട്ടുകൊണ്ടാണ് എന്ന് തോന്നുന്നു കുറെ കുട്ടികൾ ഞങ്ങളുടെ അടി കാണാൻ അവിടെ സ്ഥലം പിടിച്ചിട്ടുണ്ട്.
അപ്പോഴും ഞാൻ അവൻ അടിച്ച ഭാഗത്ത് കൈ വെച്ചുകൊണ്ട് ഇരിക്കുകയായിരുന്നു.ഞാൻ ബ്ലഡ് വരുന്നുണ്ടോ എന്ന് നോക്കാൻ വേണ്ടി കൈ എടുത്ത് എന്റെ മുഖത്തോട് അടുപ്പിച്ചതും കൈയിലുള്ള രക്തത്തെ കണ്ട് ഞാൻ ഒന്ന് ഭയന്നു അത്രക്കും രക്തം എന്റെ കൈന് മേൽ ഉണ്ടായിരുന്നു.കൈയിലുള്ള രക്തം തുളികളായി എന്റെ വയറിനു മുകളിലായി ഉറ്റി ഉറ്റി വീണു കൊണ്ടിരുന്നു.
പതിയെ എന്റെ കണ്ണുകൾ അടയാനും തുടങ്ങി. തലയാണെങ്കിൽ വേദനച്ചിട്ട് വയ്യ. കണ്ണ് അടയ്ക്കുന്നതിന് മുമ്പ് തന്നെ അവർ എല്ലാവരും എന്റെ അടുത്ത് വന്ന് എന്നെ പൊക്കിയെടുത്തു. അപ്പോയെക്കും എന്റെ കണ്ണുകൾ പൂർണമായും അടഞ്ഞു.
«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»
"മോളെ.... ഈ ചായ ഒന്ന് ജംഷിക്ക് കൊണ്ട് പോയി കൊടുക്ക്."ഉമ്മ അടുക്കളയിൽ നിന്നും ജെന്നയോട് പറഞ്ഞു.
"ആഹാ ഉമ്മ ഞാനിതാ വരുന്നു."
"കാക്കു ഞാൻ അടിയിൽ പോയി ചായയുമായി ഇപ്പോവരാട്ടോ... കാക്കു എങ്ങോട്ടും പോവരുത്ട്ടോ......"
അവൾ അതും പറഞ്ഞ് ഉമ്മയുടെ അടുത്തേക്ക് ഓടി പോയി. ഞാൻ പതിയെ ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷായി വന്ന് ബെഡിൽ കിടന്നു.
അവളോട് ഇത് ഓകേ പറഞ്ഞപ്പോ തലയിൽ നിന്ന് ഒരു ഭാരം കുറഞ്ഞത് പോലെ അനുഭവപെട്ടു.അപ്പോയെക്കും നിഹ എന്റെ മനസ്സിൽ കയറി കൂടി. അവളുടെ ആ ചിരിയും കുറുമ്പും എല്ലാം മനസിലേക്ക് ഓടി വന്നു. അപ്പൊ എന്റെ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി വന്നതും ജെന്ന ചായയുമായി എന്റെ അടുത്തേക്ക് വന്നു.
"എന്താണ് നിരാശാകാമുകൻ വീണ്ടും കാമുകിയെ ഓർത്തു ചിരികുകയാണോ....."
ജെന്ന അങ്ങനെ ചോദിച്ചതും ഞാൻ ഒന്ന് ഞെട്ടി.
"ഡി....ഡി.... നിനക്ക് ഈയിടെ ആയി കുറച്ചു നെളിയൽ കൂടുന്നുണ്ട്ട്ടോ...."
"കാക്കു ഞാൻ തമാശക്ക് പറഞ്ഞത് അല്ലേ..... ഇങ്ങള് അത് കാര്യം ആക്കി എടുത്തോ...."
"ജെന്ന മോളെ.... ഞാൻ നിന്നെ ഞാൻ പേടിപ്പിക്കാൻ നോക്കിയതല്ലേ.... അതിന് നീ ഇങ്ങനെ സെന്റി അടികണോ... അല്ലേലും നീ അങ്ങനെ ചോദിച്ചാൽ ഇങ്ങനെ അല്ലാതെ ഞാൻ എങ്ങനെയടി....
നിന്നോട് പറയുക."
"അപ്പൊ സത്യം പറഞ്ഞാൽ ഇങ്ങള് നിഹത്തനെ ഓർക്കുക അല്ലായിരുന്നോ പണി."
"എനിക്ക് ഇപ്പൊ കണ്ണ് അടച്ചാൽ അപ്പൊ ഓളാണ് ആദ്യം മനസ്സിൽ വരുക. അത് എന്ത് കൊണ്ടാണ് എന്ന് എന്നോട് ചോദിക്കരുത്."
"മ്മ്മ്മ് ഞാൻ ഒന്നും ചോദിക്കുന്നില്ല..... ഇങ്ങള് നേരത്ത് പറഞ്ഞത് പൂർത്തിയാക്കി എന്നിട്ട് ബാക്കി സംസാരിക്കാം."
"ആഹ്. "
എന്താണ് ഇവിടെ ആങ്ങളാകും പെങ്ങൾക്കും ഒരു ഗുഡാലോചന....
എന്റെ റൂമിന്റെ പുറത്ത് നിന്നും ഒരു ശബ്ദം കേട്ടതും ഞാൻ അത് ആരാ എന്ന് നോക്കി.ഉപ്പയായിരുന്നു. ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു എന്റെ മുണ്ട് ശരിയായ രീതിയിൽ എടുത്ത് ഉപ്പാക്ക് എന്റെ റൂമിലെ ഒരു കസേര ഇട്ടു കൊടുത്ത്. ഉപ്പ അതിൽ ഇരുന്ന് സംസാരിക്കാൻ തുടങ്ങി.
"ഇങ്ങൾക്ക് രണ്ടാൾക്കും എന്തായിരുന്നു പണി. ഞാൻ വന്നത് ബുദ്ധിമുട്ടയോ...."
"ഏയ് ഇല്ല. ഇവൾ ഓരോ ഇല്ലാത്ത കഥകൾ പറയും അത് ഞാൻ കേട്ട് ഇവൾക്ക് സപ്പോർട്ട് കൊടുക്കും അത്രേ ഒള്ളു."
അതും പറഞ്ഞ് ഞാൻ ജെന്നയുടെ മുഖത്തു നോക്കിയപ്പോ. ന്റെ പൊന്നോ..... അത് കാണണമായിരുന്നു. അവൾക് അപ്പൊ കൊല്ലാനുള്ള ദേഷ്യം ഉണ്ടാവും എന്നോട്.
"ഹ ഞാൻ ഇപ്പൊ വന്നത് എന്താണെന്നായിരിക്കും നിന്റെയും അവളുടെയും സംശയം.നീ നിഹ മോളെ കണ്ടപ്പോ തന്നെ അശ്‌റഫ്‌ക്കയോട് ഞാൻ വൂളിച്ചു പറഞ്ഞിരുന്നു ഞങ്ങള്ക്ക് ഇഷ്ട്ടം ആയി എന്ന്. ഇപ്പൊ അവർ വിളിച്ചിട്ട് എൻഗേജ്‌മെന്റിന്റെ ഡേറ്റ് തരാൻ പറഞ്ഞു. അപ്പൊ ഞാൻ നിന്നോട് ചോദിച്ചിട്ട് പറയാം എന്നും കൂടെ പറഞ്ഞു. എന്താണ് ഡേറ്റിന്റെ കാര്യത്തിൽ അഭിപ്രായം."
"ഉപ്പ ഞാൻ."
ഞാൻ അത്രക്ക് പറഞ്ഞപോകും ഉപ്പ ഇടയിൽ കയറി സംസാരിക്കാൻ തുടങ്ങി.
"മോനെ.... നിന്റെ എല്ലാ കാര്യവും അറിയുന്ന ഒരാളാണ് ഞാൻ.അവളോട് ഇതിനെ പറ്റി സംസാരിച്ച ചെയ്തിട്ടുണ്ട്. എന്റെ മോൾ ഒന്നും അറിഞ്ഞു ചെയ്തത് അല്ലടാ.... നിങ്ങൾ തമ്മിൽ ഒന്ന് തുറന്ന് സംസാരിച്ചാൽ തിരുന്ന പ്രശനമേ ഒള്ളു. അതു കൊണ്ട് മോൻ ഈ ബന്ധത്തിന് എതിർ പറയരുത്."
ഉപ്പാന്റെ മുഖത്തുള്ള ദയനീയഭാവം കണ്ട് എനിക്ക് എന്തോ പോല്ലേ ആയി.
എനിക്ക് ഉപ്പയുടെയും ഉമ്മയുടെയും സന്തോഷം ആണ് ആഗ്രഹിച്ചത്. അതു കൊണ്ട് ഞാൻ ഈ ബന്ധത്തിന്റെ സമ്മതം പ്രായം എന്ന് തീരുമാനിച്ചു.
ഒകെ എനിക്ക് ഈ ബന്ധത്തിന് സന്തോഷമേ ഒള്ളു പക്ഷെ എനിക്ക് ഒരു ജോലി ശരിയായിട്ട് പോരേ കല്യാണവും മറ്റു കാര്യങ്ങളും."
"അപ്പൊ ബൈപ്പാസിൽ കോഴിക്കോട് റോഡിൽ കാണുന്ന വലിയ ബിൽഡിങ് ആരുടേതാണ്."
"അത് ഉപ്പ ഞാൻ"
"മോൻ പറഞ്ഞു ബുദ്ധിമുട്ടേണ്ട എല്ലാം അർഷിയുടെ അടുത്ത് നിന്നും അറിഞ്ഞു."
"അതിന്റെ പണി പൂർത്തി ആയില്ലല്ലോ......"
"അത് അവസാനഘട്ടത്തിൽ എത്തിയില്ലേ..... ബാക്കി പെട്ടന്ന് കഴിഞ്ഞോളും. ഏതായാലും ഞാൻ അടുത്ത മാസത്തേക്കു എൻഗേജ്‌മെന്റ് നടത്താൻ പറയുകയാണ്."
അതും പറഞ്ഞ് ഉപ്പ പോയി. അപ്പൊ ജെന്നയെ നോക്കിയപ്പോ.... അവൾ അന്തം വിട്ട് നില്കുന്നുണ്ട്.
"എന്താടി കുന്തം വിഴുങ്ങിയ പോല്ലേ നിൽക്കുന്നത്."
"എങ്ങനെയാ നിൽക്കാതെരിക്കുക. ഉപ്പ പറഞ്ഞത് ശരിയാണോ....."
"ആഹ് ഒരു ബിസിനസ് തുടങ്ങാൻ വേണ്ടി ബിൽഡിങ് ഉണ്ടാക്കിയത്. നീ അത് വിട് വരെ എന്തെങ്കിലും പറ."
"ആഹ് ഇങ്ങള് ഏതായാലും ബാക്കി പറ"
«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»
പിന്നെ ഞാൻ കണ്ണ് തുറന്നപ്പോ മിഡീസിന്റെ മണവും ആകെ ഒരു നിശബ്ദത.
എന്താ സംഭവം ഒന്നും അറിയാൻ വേണ്ടി തല ഒന്ന് ഉയർത്തിയതും ഒരു വെളുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ എന്റെ അടുത്ത വന്നു. കണ്ടാൽ ഒരു മാലാഖയുടെ ലുക്ക് ഉണ്ട്. ഒരു നിമിഷം ഞാൻ സ്വർഗത്തിലാണോ നിൽക്കുന്നത് എന്ന് ചിന്തിച്ചു പോയി. പിന്നെയാണ് മനസിലായത് ഒരു ഹോസ്പിറ്റലിൽ ആണ് എന്ന്.
കുറച്ചു കഴിഞ്ഞു ഡോക്ടർ വന്ന് സുഖം അല്ലേ എന്ന് ചോദിച്ചു ഒരു പേപ്പറിൽ എന്തോ കുർകുന്നുണ്ട്. അതിനു ശേഷം രണ്ടാൾ വന്ന് സ്ട്രെച്ചറിൽ കയറ്റി റൂമിലെ ബെഡിൽ കിടത്തി അവർ പോയി.
റൂം ഓന്ന് കണ്ണ് ഓടിച്ചപ്പോ.... ഫാമിലിയിൽ ഉള്ളവരും ഫ്രണ്ട്‌സ് അങ്ങനെ എല്ലാവരും അടിതുണ്ട്.
പിന്നെ ഉപ്പ വന്ന് സംസാരിച്ചപ്പോഴാണ് എനിക്ക് ഒരു സർജറി കഴിഞ്ഞു എന്ന് അരിഞ്ഞത്. അതു കൊണ്ടാണ് എന്ന് തോന്നുന്നു തല നല്ല വേദനയുണ്ട്.
ആരും എന്നോട് സംസാരിക്കാൻ ഒന്നും വരുന്നില്ല. എല്ലാവരുടെയും മുഖത്തേക്ക് നോക്കുമ്പോ പുഞ്ചിരിച്ചു കാണിച്ചു തരും ഞാൻ അതു പോലെ ചിരിച്ചു കൊടുക്കും. തലക്ക് വേദന കോടി വന്നപ്പോ ഞാൻ കണ്ണ് അടച്ചു കിടന്നു. ആ കണ്ണകൾ അടകലിൽ തന്നെ മയങ്ങി പോയി.
പിന്നെ എഴുന്നേക്കുന്നത് പിറ്റേ ദിവസം രാവിലെയാണ്. ഞാൻ ഹോസ്പിറ്റലിൽ കിടന്നിട്ട് ഇന്നേക്ക് മൂന്ന് ദിവസം ആയി രണ്ടു ദിവസം ബോധം നഷ്ട്ട പെട്ടു കിടന്നു. ഇന്നലെ ഒരു ദിവസവും.
ഇന്ന് രാവിലെ എഴുന്നേറ്റപ്പോ വേദന ഒന്നും ഇല്ല തല ഉയർത്താൻ കഴിയുന്നുണ്ട്. ഡോക്ടർ വന്ന് വലിയ പ്രശ്നം ഒന്നും ഇല്ല എന്ന് പറഞ്ഞു.
പത്തു മണിയായപ്പോ ഉമ്മയും ഉപ്പയും കുറച്ചു കഴിഞ്ഞു വരാം എന്ന് പറഞ്ഞു പോയി ഇപ്പൊ അർശിയും നൗഫിയും ആണ് കൂടെ ഉള്ളത്.
അങ്ങനെ അർഷിയോടും നൗഫിയോടും കത്തി അടിച്ചു നിൽക്കുന്ന സമയത്താണ് ഒരാൾ വന്ന് വാതിൽ തുറന്ന് എന്റെ അടുത്തേക്ക് വരുന്നത്. ഞാൻ ഇവിടെ കണ്ടത് കൊണ്ട് ഞാൻ ഒന്ന് ഞാട്ടി.
തുടരും...
വായിച്ച് അഭിപ്രായം അറിയിക്കുക.👇🏻
✒️Mansur Mongam
*💞ഇവളാണെൻ ബീവി💘*
*ραrτ-10*
*✒️Manzu*
💝←→💖←→💗←→💓←→💕←→❣️←→💔
പത്തു മണിയായപ്പോ ഉമ്മയും ഉപ്പയും കുറച്ചു കഴിഞ്ഞു വരാം എന്ന് പറഞ്ഞു പോയി ഇപ്പൊ അർശിയും നൗഫിയും ആണ് കൂടെ ഉള്ളത്.
അങ്ങനെ അർഷിയോടും നൗഫിയോടും കത്തി അടിച്ചു നിൽക്കുന്ന സമയത്താണ് ഒരാൾ വന്ന് വാതിൽ തുറന്ന് എന്റെ അടുത്തേക്ക് വരുന്നത്. ഞാൻ ഇവിടെ കണ്ടത് കൊണ്ട് ഞാൻ ഒന്ന് ഞാട്ടി.
അദ്ദേഹത്തെ കണ്ടതും ദേഷ്യവും സന്തോഷവും ഒരു പോല്ലേ വന്നു. അയാൾ വന്ന് എന്റെ അടുത്തുനിന്നു. ഞാൻ അയാൾ വന്നത് മൈൻഡ് ചെയ്യാതെ മൊബൈൽ തോണ്ടി ഇരുന്നു.
ഹ നിങ്ങൾക് ഞാൻ അയാൾ അയാൾ എന്ന് പറയുകയല്ലാതെ ഇങ്ങൾക്ക് ആരാ എന്ന് മനസിലായില്ലലോ..... വരെ ആരും അല്ലാട്ടോ നമ്മളെ നിഹാല എന്ന് പറയുന്ന എന്റെ പെണ്ണ് ഇല്ലേ അവളാണ് വന്നത്.
അവൾ എന്റെ അടുത്ത് നിന്ന് എന്താ പറയേണ്ടത് എന്ന് അറിയാതെ തിരിഞ്ഞ് കളിക്കുന്നത് കണ്ടപ്പോ ഞാൻ അവളോട് സംസാരിക്കാൻ നിന്നു.
"എന്താടി.... ഇങ്ങനെ ഉരുണ്ട് കളിക്കുന്നത്."
എനിക്ക് എന്താ ചോദിക്കേണ്ടതും കിട്ടുന്നില്ലായിരുന്നു അവസാനം മനസ്സിൽ തോന്നിയത് വച്ച് ഒരു കാച്ചൽ കാച്ചിയപ്പോ. അവളുടെ മിഴികൾ ചിമ്മിക്കൊണ്ട് ഷോൾഡർ രണ്ടും പൊക്കിക്കൊണ്ട് ഒന്നും ഇല്ല എന്ന് ആക്ഷൻ രൂപേണ കാണിച്ചു തന്നു.
ആ സമയം അർഷി വന്ന് രണ്ടാഴ്ച സസ്പെൻഷൻ കിട്ടി എന്ന് പറഞ്ഞപ്പോ രണ്ടഴിച വെറുതെ വീട്ടിലെ ഇരിക്കണല്ലോ... എന്ന് സങ്കട പെട്ട് ഇറക്കുമ്പോഴാണ് അവളുടെ ചോദ്യം വന്ന് എനിക്ക് എന്തക്കയോ ചിഞ്ഞ് നാറിയത്.
"അപ്പൊ ഇങ്ങള് രണ്ടാഴ്ച ക്ലാസ്സിന് വരൂല....."
ഈ കാര്യം ചോദിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു തളിച്ചം ഇല്ലാത്തത് ഞാൻ കണ്ടു.
"സസ്പെൻഷൻ കിട്ടിയാൽ നിന്റെ കോളേജിലാണോ പോവുക."(ഞാൻ)
"അല്ല ഞാൻ ഒന്ന് വെറുതെ ചോദിച്ചതാ....."
"അല്ല നിനക്ക് ഞാൻ കോളേജിൽ വരാതെ നിൽക്കുമ്പോ ടെൻഷൻ അടിക്കുന്നതും എന്നെ ഹോസ്പിറ്റലിൽ വന്ന് കാണാൻ വരുന്നതും ഓകേ ആയിട്ട് എന്തക്കയോ ചീഞ്ഞ് നാറുന്നുണ്ടല്ലോ...നിഹാല."
"എങ്ങനെയാ നാറാത്തെരിക്കുക. സ്വന്തം പ്രാണൻ എന്തെങ്കിലും സംഭവച്ചാൽ ഞങ്ങളെ പോലുള്ളവർ എങ്ങനെ കേട്ടു നിൽക്കുക.കാണാൻ തന്നെ പുതിയാവും."
ഇത് അവൾ കുറച്ചു പറയാൻ ബുദ്ധിമുട്ടി കൊണ്ടായിരുന്നു പറഞ്ഞത്. അത് പറഞ്ഞതും പെണ്ണ് നാണിച്ചു കൊണ്ട് തല താഴ്ത്തി നിൽക്കുന്നുണ്ട്. ഇടക്ക് അവൾ ഇടം കണ്ണ് കൊണ്ട് എന്നെ നോക്കുന്നുണ്ട്.
ഞാൻ ആണെങ്കിൽ അണ്ടി പോയ അണ്ണാന്റെ പോലെയാണ് ഇപ്പൊ എന്റെ അവസ്ഥയും. ഞാൻ അവൾ ഇത്രയേയും പെട്ടന്ന് പറയും എന്ന് വിചാരിച്ചില്ല. ഏതായാലും അവൾ എന്നെ കുറച്ചു വട്ടം തിരിപ്പിച്ചത് അല്ലേ... അതു കൊണ്ട് അവളെ വെറുതെ വിട്ടാൽ ശരിയാവൂല്ല എന്ന് വിജാരിച്ച്.
"എ..ന്ത് എന്ത്. നീ ഇപ്പൊ എന്താ പറഞ്ഞത് ഞാൻ കേട്ടില്ല."
"അത് അങ്ങനെ എപ്പോഴും ഒന്നും പറയാൻ പറ്റുല്ല. അതിന് ഒക്കെ സാഹചര്യം വരണം."
"ഡി.... ഡി ഓവർ നെളിയതെ കോളേജിൽ പോവാൻ നോക്കടി....."
"ഓ... ഇപ്പൊ... പറയാതെ ആയപ്പോ നമ്മളെ ആർക്കും വേണ്ട. അല്ലേലും ഇങ്ങളെ തിരുമുന്താ ആർക്കാ കാണണ്ടത്. ഞാൻ പോവുക തന്നെയാണ്."
എന്നും പറഞ്ഞ് അവൾ പുറത്തേക്ക് പോവാൻ നിന്നതും അവൾ കൈയിൽ പിടിച്ചു ഞാൻ എന്റെ അടുത്ത് നിർത്തിയതും അവൾ നാണം കൊണ്ട് എന്നെ നോക്കുന്നത് പോലും ഇല്ല.അവസാനം മുഖം ഞാൻ എന്റെ കൈകൊണ്ട് ഉയർത്തിയതും അവളെ മുഖത്തു നിന്ന് തല എടുക്കാനേ.... തോന്നുന്നില്ല.
അവളെ കാപ്പി നിറമുള്ള കണ്ണും. റോസാ പോലെയുള്ള കവിളും കണ്ട് എന്റെ കണ്ട്രോൾ എപ്പോ പോയി എന്ന് ചോദിച്ചാ മതി.
"ജംഷിക്ക ഞാൻ പോവട്ടെ ഇനി നേരം വഴിക്കിയാൽ സാർ ക്ലാസ്സിൽ കയറ്റുല. വേണമെങ്കിൽ ഞാൻ കോളേജ് വിട്ടിട്ട് വരണ്ട്."
ജംഷിക്ക എന്ന് വിളികേട്ടതും ഞാൻ ഈ ലോകത്ത് ഒന്നും അല്ലായിരുന്നു.
"ഇങ്ങള് എന്താ അല്ലോയ്ക്കുന്നത് ഞാൻ പോവട്ടെ.... എന്റെ കൈ ഒന്ന് വിടോ...."
നീ പോയിക്കോ പക്ഷെ വൈകുന്നേരം വരണ്ട ഇവിടെ ഉമ്മയും ഉപ്പയും ഉണ്ടാവും. നീ നിന്റെ ഫോൺ നമ്പർ താ.... ഞാൻ രാത്രി വിളിക്കാം.
അവൾ ഫോൺ നമ്പർ തന്നെ പോവാൻ നേരം അവൾ എന്റെ അടുത്തേക്ക് വലിച്ചു നിർതിയിട്ട് ഞാൻ അവളെ കൈ നല്ല ഒരു ചുംബനം കൊടുത്തപ്പോൾ അവളെ നാണം കാണണം ആയിരുന്നു സാറെ....
അവൾ ആ നാണത്തോടെ തല കുനിച്ചു കൊണ്ട് നടന്നു പോയി ഡോറിന്റെ അടുത്ത് എത്തിയപ്പോ അവൾ എന്നെ നോക്കി ചിരിച്ചു പോകലും ഉമ്മയും പെങ്ങളും റൂമിന് ഉള്ളിലേക്ക് കയറിവന്നു.
അവർ കയറി വന്നപ്പോ ഞാൻ ഒന്ന് ഭയന്നു. അതിനുള്ള കാരണം പുറത്ത് ഇറങ്ങുമ്പോ എന്നോട് പുഞ്ചിരിക്കുന്നത് കണ്ടിരുന്നു ഇനി എന്താവും എന്ന് പടച്ചോൻ അറിയാം.
ഉമ്മ റൂമിലേക്ക് കയറുമ്പോൾ തന്നെ മുഖത്ത് ഒരു ചുളിവ് ഉണ്ട്. നേരെ കൈയിലുള്ള കവറുകൾ എല്ലാം ടേബിളിൽ ഇട്ടു കൊണ്ട് എന്റെ അടുത്ത വന്നിട്ട് ഒന്ന് തുറിച്ചു നോക്കി.അത് കണ്ടതും ഇന്ന് ഇവിടെ ചിലത് നടക്കും എന്ന് ഉറപ്പായി.
"ജംഷിറേ.... ഏതാടി അവൾ.ഇതുവരെ എവിടെയും കണ്ടില്ലല്ലോ ഇവളെ."
"അത് ഉമ്മ ഇങ്ങളെ മരുമകളാകൻ പോവുന്നു പെണ്ണാണ്. ഇങ്ങൾക്ക് ഇഷ്ടപെട്ടിലെ....."
"ജംഷിറെ.....അനക്ക് വേറെ ഒന്നിനെയും കിട്ടാത്തത് കൊണ്ടാണോ... അങ്ങനെ ഒന്നിനെ എന്റെ മരുമകളാക്കാൻ തിരഞ്ഞു എടുത്തത്."
"ഹോ..... പറഞ്ഞു കുടുങ്ങി.ഉമ്മ അവൾ ങ്ങളെ മരുമകൾ ഒന്നും അല്ല. എന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ്."
ഉമ്മ അവളെ പറ്റി പറയുമ്പോ എന്റെ മനസ് ഒന്ന് പിടച്ചു. അതുകൊണ്ട് ഉമ്മാനോട് മാറ്റി പറയാം എന്ന് വിചാരിചാണ് സംസാരിക്കാൻ തുടങ്ങിയത് പറയുമ്പോൾ ഒന്ന് കലിപ്പായി പോയി.
"അതിന് നീ എന്തിനാ ചുടാവുന്നത് ഞാൻ തമാശ പറഞ്ഞത് അല്ലേ......"
പിന്നെ ഇത് ഇങ്ങനെ നീണ്ടു പോയാൽ ഇവിടെ ചിലത് നടക്കും എന്ന് വിജാരിച്ച് ഞാൻ പിന്നെ മിണ്ടാൻ പോയില്ല.
പിന്നെ ഫോണും തുറന്ന് അവളുടെ നമ്പറും നോക്കി അങ്ങനെ ഒരു ഇരുത്തം ഇരുന്ന്.
രാത്രി ആയപ്പോ അവളുടെ കാൾ വന്നു. അങ്ങനെ കുറെ നേരം സംസാരിച്ചു കിടന്നു. എത്ര കിടാന്നിട്ടും ഉറക്കം വരുന്നിലാ കണ്ണ് അടക്കുമ്പോൾ അവൾ മനസിലേക്ക് കയറി വരുന്നത്. അന്നത്തെ ഉറക്കം അവൾ കാരണം നഷ്ടമായി എന്ന് പറയാം.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.നിങ്ങളുടെ പ്രണയം മാവ് പൂകും പോല്ലേ.... പുത് കൊണ്ടേ.... ഇരുന്നു. രാത്രി അയാൽ അവളെ ഫോൺ ചെയ്യലും കോളേജിൽ എത്തിയാൽ അവളെ കണ്ട് സംസാരിക്കലും ആയി ദിവസങ്ങൾ മുന്നോട്ടെ ചലിച്ചു കൊണ്ടരിന്നു.
«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»
അന്ന് ഒരു ഞാറാഴ്ച ആയിരുന്നു.
കോളേജ് ഇല്ലാത്തത് കൊണ്ട് ഒരുപാട് വൈകി യായിരുന്നു എഴുന്നേറ്റത്.
എഴുന്നേറ്റ് ബാത്‌റൂമിൽ പോയി ഫ്രഷായി ഇറങ്ങി കുറച്ചു നേരം മൊബൈൽ കളിച്ച്. നാസ്ത കഴിക്കാൻ വേണ്ടി അടിയിൽ പോയി.
"ഉമ്മ ചായ...."
"ആ മോൻ എഴുന്നേറ്റോ.... ഇത്രേ നേരത്തെ.... എന്നാ മോൻ ഇങ്ങോട്ട് വാ ഞാൻ അണ്ണാക്കിലേക്ക് കുത്തി നറച്ചു തരാം. വേണമെങ്കിൽ ഇവിടെ വന്ന് എടുത്ത് കുടിച്ച് പോവാൻ നോക്ക് ഹംകേ...."
രാവിലെ തന്നെ ഉമ്മയെ കൊണ്ട് പറയിപ്പിച്ചു അപ്പൊ ഇന്നത്തെ ദിവസം ഗോവിന്ദ.
വേഗം അടുക്കളയിൽ പോയി ചായ എടുത്ത് കഴിക്കുമ്പോൾ ഉമ്മ എന്നെ പറ്റി എന്തക്കയോ.... പിറുപിറുക്കുന്നുണ്ട് ഞാൻ അത് ഒന്നും വക വെക്കാതെ വേഗം കഴിച്ച് കൈ കഴുകി എഴുന്നേറ്റപ്പോ ഉമ്മ ഉണ്ട് എന്റെ അടുത്ത് വരുന്നു.അടി തരണോ എന്ന് ഒന്ന് മനസിലേക്ക് ഓടിയതും ഞാൻ അവിടുന്ന് മുങ്ങാൻ നോക്കി. പക്ഷെ ഉമ്മ മോൻ എന്നാ വിളി വിളിച്ചതും കാലുകൾ ഞാൻ അറിയാതെ തന്നെ അവിടെ നിന്നു.
ജംഷി ഇന്ന് ഉപ്പയുടെ അടുത്ത ഫ്രണ്ട് ഇങ്ങോട്ട് ഇന്ന് വരുമ്പോ. അപ്പൊ ഉച്ചഭക്ഷണത്തിനുള്ള സാധനം പോയി വാങ്ങിവാ...."
എന്നും പറഞ്ഞ് ഒരു നീളം കൂടിയ ലിസ്റ്റ് എന്റെ കൈയിൽ തന്നു.ഒരു കല്യണതിന്നുള്ള സാധനം ഉണ്ടായിരുന്നു അതിൽ.
പിന്നെ ഒരു കാര്യം പറയാൻ മറന്നു പോയി ഉപ്പ ഗൾഫ് മതിയാക്കി ഇപ്പൊ നാട്ടിലേക്ക് വന്നിട്ടുണ്ട്. ഇവിടെ ഒരു ബിസിനസ് തുടങ്ങാനുള്ള പ്ലാൻ പുള്ളിക്കാരന്റെ മനസിലുള്ളത്.
ഉപ്പ നാട്ടിൽ ഉള്ളത് കൊണ്ടാണ് ഉപ്പാന്റെ ഫ്രണ്ടിന്റെ ഫാമിലി വരാൻ കാരണം. അവർക്ക് ഉപ്പ എന്ന് വച്ച ജീവൻ എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.
ഏതായാലും ഞാൻ റൂമിൽ പോയി ഡ്രസ്സ് മാറി കാറിന്റെ കീയും എടുത്ത് വണ്ടിന്റെ അടുത്തേക്ക് നടന്നപ്പോ.... വണ്ടി പോടീ പിടിച്ചു കിടക്കുന്നുണ്ട് അപ്പൊ അത് കൈകിട്ട് പോവാം എന്ന് വിചാരിച്ച ഞാൻ റൂമിൽ പോയി ഡ്രസ്സ് മാറി ഒരു ഷോർട്സും ടീഷർട്ട് എടുത്ത് വണ്ടി കഴുകാൻ പോയി. പുതിയ ഷർട്ടായത് കൊണ്ട് അത് ന്നനയും എന്ന് എന്ന് വിചാരിച്ച ടീഷർട്ട് ഞാൻ കഴിച്ച് വണ്ടി കഴുകാൻ തുടങ്ങി.
ഏകദേശം കഴുകി കൈയാനായിട്ടുണ്ടാവും അപ്പൊ വീട് മുറ്റത് ഒരു ഇന്നോവ വന്ന് നിർത്തി അതിൽ നിന്നും ഇറങ്ങിയ ആളെ എന്റെ ചുണ്ടുകൾariyathe നിഹ എന്ന് ഉച്ചരിച്ചു. ഞാൻ ഷർട്ടും ഇല്ലാതെ നിൽക്കുന്നത് കണ്ട് അവൾ വാ പൊതി ചിരിക്കുന്നുണ്ട്.
തുടരും....
വായിച്ചു അഭിപ്രായം അറിയിക്കണം. 👇🏻
✒️Mh'd Mansoor
*💞ഇവളാണെൻ ബീവി💘*
*ραrτ-11*
*✍🏻Manzu*
💝←→💖←→💗←→💓←→💕←→❣️←→💔
ഏകദേശം കഴുകി കൈയാനായിട്ടുണ്ടാവും അപ്പൊ വീട് മുറ്റത് ഒരു ഇന്നോവ വന്ന് നിർത്തി അതിൽ നിന്നും ഇറങ്ങിയ ആളെ എന്റെ ചുണ്ടുകൾariyathe നിഹ എന്ന് ഉച്ചരിച്ചു. ഞാൻ ഷർട്ടും ഇല്ലാതെ നിൽക്കുന്നത് കണ്ട് അവൾ വാ പൊതി ചിരിക്കുന്നുണ്ട്.
അല്ല ഇവൾ എന്താ ഇവിടെ.ഇതാണോ ഉപ്പയുടെ ഫ്രണ്ട്. ഏയ് അവർ ഉച്ചക്ക് ഭക്ഷണം കഴിക്കാനെ എത്തുകയുള്ളൂ എന്ന് ഉമ്മ പറഞ്ഞത്. അപ്പൊ പിന്നെ ഇവർ ആരാ....
എന്നതൊക്കെ കാട് കയറി ചിന്തിക്കുമ്പോഴാണ് ഉപ്പയും അയാളും കൂടെ എന്നെ പറ്റിയാണ് സംസാരിക്കുന്നത് എന്ന് മനസിലാവുന്നത്. അത് കേട്ടിട്ട് നിഹായും അവളുടെ ഉമ്മയും അനിയനും കൂടെ വായ പൊത്തി ചിരിക്കുന്നുണ്ട്.
"ഹ ഉസ്മാനെ നീ ഇവനെ ഇവുടുത്ത പണിക്കാരൻ ആക്കിയോ..."
"ഹാ... ഒരു പണിയും ഇല്ലാതെ അവിടെ മൊബൈലിൽ കുത്തി ഇരുന്നപ്പോ അവനെ പിടിച്ചു കൊണ്ട് വന്ന് കാർ കഴുകാൻ പറഞ്ഞതാ...."
അയാളും ഉപ്പയും എന്നെ നല്ല തീറ്റ തിന്നുന്നത് അവിടെ kidann ബാക്കിയുള്ളവരല്ലാം ചിരിക്കുന്നത് കണ്ട് സഹിക്കാൻ കഴിയാതെ ആയപ്പോ ഞാൻ അവർക്ക് എല്ലാവർക്കും ഒന്ന് തുറിച്ചു നോക്കി പുറത്തെ ബാത്‌റൂമിൽ കയറി. വേഗം ഫ്രഷായി റൂമിൽ പോയി ഡ്രസ്സ് മാറി കാറിന്റെ ചാവിയും എടുത്ത് ആരെയും കാണാതെ കാറിൽ കയറി പോവാൻ നേരം ഉപ്പ വിളിച്ചു വേഗം വരണം എന്നു പറഞ്ഞു.അപ്പൊ ഒന്ന് കനപ്പിച്ചു മൂളിയിട്ട് ടൗൺ ലക്ഷ്യമാക്കി കാർ ഡ്രൈവ് ചെയ്തു.
അവർ എന്നെ പറ്റി പറയുന്നത് മനസിലേക്ക് വരുന്നത് അനുസരിച്ച് കാറിന്റെ വേഗതയും കൂടി കൊണ്ടേ ഇരുന്നു. അവസാനം ടൗണിലെ ചിക്കൻ സ്റ്റാളിന്റെ മുമ്പിൽ സ്റ്റോപ്പായി. അവിടുന്ന് കുറച്ചു ചിക്കനും വാങ്ങി വീണ്ടും വീട്ടിലേക്ക് തന്നെയാ പോയത്.
വീട്ടിലേക്ക് കയറുമ്പോയുണ്ട് അയാള് ബാൽക്കണിയിൽ നിന്ന് എന്നെ വീക്ഷിക്കുന്നുണ്ട്.
എനിക്ക് അദ്ദേഹത്തെ അയാൾ എന്ന് ഒന്നും പറയാൻ പറ്റുല്ല. ഭാവിയിൽ എന്റെ അമോഷൻ അവനുള്ളത് അല്ലെ.... അതുകൊണ്ട് അറ്റ്‌ലിസ്റ്റ് കൊറച്ചു ബഹുമാനം കൊടുക്കണം.
വീണ്ടും എന്നെ ഒന്ന് നോക്കിയപ്പോൾ ഞാൻ മുഖത്ത് പുഞ്ചിരി ഫിറ്റ് ചെയ്തപ്പോൾ നമ്മളെ ഭാവി അമോഷൻ ഒന്ന് ചിരിച്ചു തന്നപ്പോൾ ഒരു പറയാൻ പറ്റാത്ത ഫീൽ ആയിരുന്നു.
ഉമ്മയുടെ അടുത്ത ചിക്കൻ കൊടുത്ത് റൂമിൽ പോവാൻ നിന്നപ്പോൾ ഉമ്മയോട് അവർ ആരാ എന്ന് ചോദിക്കണം എന്ന് വിചാരിച്ച് ഉമ്മാന്റെ അടുത്തേക്ക് നിന്നു.
ഉമ്മ.... അവർ ഒക്കെ ആരാ...
"എടാ പൊട്ടാ നിന്നോട് ഞാൻ പറഞ്ഞില്ലെ നേരത്തെ ഉപ്പാന്റെ ഫ്രണ്ട് വരും എന്ന് അവരാണ് ഇത്."
ഓഹോ.... എന്നും പറഞ്ഞ് ഞാൻ റൂമിൽ പോവുമ്പോ അവർ എല്ലാരും എന്റെ റൂമിന്റെ ഓപ്പോസിറ്റ് റൂമിൽ നമ്മളെ പെണ്ണും അവളുടെ ഉമ്മയും നമ്മളെ പെങ്ങളുട്ടിയോട് സംസാരിച്ച് ഇരിക്കുന്നുണ്ട്. ഞാൻ അവരുടെ റൂമിന് മുമ്പിലൂടെ പോയി എന്റെ റൂമിലേക്ക് കയറാൻ നിൽകുമ്പോൾ ഒരു ആക്കിയ രൂപത്തിൽ ചുമ്മകുന്നത് കേട്ടപ്പോ ദേഷ്യം കയറി വന്നു. പിന്നെ നമ്മളെ പെണ്ണായത് കൊണ്ട് അവൾക്കുള്ള പിന്നെ കൊടുക്കാം എന്ന് വിചാരിച്ച് റൂമിന്റെ ഡോർ തുറന്ന് ബെഡിൽ ഒറ്റ കിടത്തം ആയിരുന്നു. കുറച്ചു നേരം ഫോണിൽ കാലിച്ചപ്പോ കുളിക്കാം എന്ന് വിജാരിച്ച് ടൗവലും എടുത്ത് ബാത്റൂമിൽ കയറി.
ഷവർ ഓൺ ചെയ്തതും ഫോൺ ശബ്ദിക്കുന്നത് കേട്ട് ഞാൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങി ഫോൺ എടുത്തപ്പോൾ അത് നിഹയായിരുന്നു. കാൾ അറ്റൻന്റെ ചെയ്ത് ഹലോ... എന്ന് ചോദിച്ചപ്പോ തന്നെ കാൾ കട്ടായി.
അവൾ എന്നെ കളിപ്പിക്കുകയാണോ.... എന്ന് സംശയം മനസിൽ ഉദിച്ചതും റൂമിന്റെ ഡോർ തുറന്നതും. എന്റെ ഓപ്പോസിറ്റുള്ള റൂമിന്റെ ഡോറിൽ ചാരി നിന്നു കൊണ്ട് ഇളിക്കുന്നുണ്ട്.
കണ്ണിന്റെ പിരികം കൊണ്ട് എന്താ എന്ന് ചോദിച്ചപ്പോൾ കണ്ണുകൾ ചിമ്മിയും ഷോൾഡർ പൊക്കി കൊണ്ട് ഒന്നുല എന്ന് ആക്ഷൻ രൂപേണ കാണിച്ചു തന്നു.
ചെറുതായി ഒരു പണി കൊടുക്കണം എന്ന് മനസിൽ വിചാരിച്ചിരുന്നു. പക്ഷെ ആരെങ്കിലും കണ്ടാലോ എന്ന് പേടിച്ച് ഒന്നിനും മുതിരാനുള്ള ഒരു പേടി ഉണ്ടായിരുന്നു. അപ്പോഴും അവൾ എന്നെ നോക്കി നിൽക്കുന്നത് കണ്ടതും ഞാൻ ഒന്ന് ചുറ്റും നോക്കി. അപ്പൊ ആരും മുകളിലെ നിലയിൽ ഇല്ല എന്ന് ഉറപ്പിച്ചതും ഞാൻ കണ്ണുകളിലേക്ക് നോക്കി പതിയെ പതിയെ അവളുടെ അടുത്തേക്ക് ചെന്നതും അവൾ എന്താ എന്ന് രൂപത്തിൽ നെറ്റി ചുളിച്ചു നോക്കുന്നുണ്ട് അവളിടെ അടുത്തിയതും അവൾ റൂമിന്റെ ഉള്ളിൽ കയറി ഡോർ അടക്കാൻ നിന്നതും ഓടിച്ചെന്ന് ഡോർ തള്ളിയതും അവൾ ബാക്കിൽ ഉള്ള കാരണത്താൽ അവൾ ബാലൻസ് തെറ്റി വീഴാൻ പോയതും ഓടിച്ചെന്ന് അവളുടെ ഇടിപ്പിലൂടെ കൈയിട്ടു കൊണ്ട് അവളെ എനിക്ക് നേരെ നിർത്തി
അപ്പൊ അവളുടെ കണ്ണുകൾ ഇപ്പൊ പുറത്ത് ചാടും എന്ന് അവസ്ഥയിൽ ആയിരുന്നു.
ഞാൻ എന്റെ കൈ കൊണ്ട് അവളുടെ കണ്ണുകൾ ഒന്ന് ചെറുതാകി കോടുകൻ നിന്നതും പെണ്ണ് ഒറ്റ പിടയലായിരുന്നു.
"എടി പെണ്ണെ... ഒന്ന് അടങ്ങ്.നീ പിടയുമ്പോ എന്റെ കൈ വേദനകുന്നുണ്ട്."
"അതിന് നിങ്ങളോട് ആരാ എന്നെ പിടിക്കാൻ പറഞ്ഞത്. ഒന്ന് വിടി ഇപ്പൊ ആരെങ്കിലും ഇങ്ങോട്ട് വന്നാൽ സീനാവും. പ്ലീസ്"
അവൾ എന്റെ മുമ്പിൽ കിടന്ന് കൊഞ്ചുന്നത് കാണുമ്പോൾ തന്നെ സാറെ എന്റെ കൺട്രോൾ പോകുന്നതിന് ഒരു അതിരും ഇല്ലായിരുന്നു.
"പിന്നെ നീ വീഴാൻ പോയാൽ നിന്നെ പിടിക്കാൻ ഞാൻ അല്ലാതെ വേറെ ആരാ വരുക. ഇനിയിപ്പോ ആരെങ്കിലും ഇത് കാണും എന്ന് പേടിയാണങ്കിൽ അവർ കണ്ടോട്ടെ... എന്തായാലും നമ്മൾ തമ്മിൽ ഇഷ്ടത്തിലാണ് എന്ന് അറിഞ്ഞൽ അവർ നമ്മളെ കല്യണം വേഗം നടത്തിത്തരും പിന്നെ നമുക്ക് എന്തും ആവാം."
എന്ന് ഞാൻ അവളുടെ മുഖത്ത് നോക്കി പറയുമ്പോൾ അവൾ കവിളുകൾ ചുവന്ന തുടിക്കുന്നുണ്ടായിരുന്നു.
"പ്ലീസ് ഇങ്ങള് എന്താണ് ചെയുന്നത് എന്നെ അടിയിൽ അന്യേഷിക്കുന്നുണ്ടാവും. Njan ഇപ്പൊ അങ്ങട്ട് ചെല്ലട്ടെ...."
അങ്ങനെ മോൾ ഇപ്പൊ കഴിച്ചിലവും എന്ന് വിചാരിക്കേണ്ട. നേരത്തെ കാർ ഇറങ്ങുമ്പോൾ ഉള്ള നിന്റെ ചിരി എവിടെ പോയി. അവളുടെ ചുമ്മക്കലും. ഇപ്പൊ എന്താടി നിനക്ക് ചുമ്മ വരുന്നില്ലേ....ഇതിന് എല്ലാം പലിശ രഹിതം വാങ്ങിയിട്ട് മോൾ പോയിക്കോ....
അവൾ എന്നെ നല്ലവണം പതപ്പിക്കാൻ നോക്കുന്നുണ്ട് പക്ഷെ ഞാൻ ആല്ലേ... എവിടെ അവളുടെ പതപ്പികലിൽ ഒന്ന് നമ്മൾ വീഴുല.
അവൾ അവിടെ കിടന്ന് എന്തക്കയോ വിളിച്ചു പറയുന്നുണ്ട്. പക്ഷെ ഞാൻ അത് ഒന്നും വകവെക്കാതെ അവളുടെ ഇടിപ്പിലൂടെ പിടിച്ചു ഒന്നും കൂടെ എന്റെ അടുത്തേക്ക് അടിപിച്ചതും അവൾ പേടിച്ച് വിറക്കാൻ തുടങ്ങിയിരുന്നു.
അവളുടെ ശ്വാസം എന്റെ മുഖത്തേക്ക് തട്ടിയതും എന്റെ സകല കൺഡ്രോളും പോയി. ആ സമയം എന്റെ ചുണ്ടുകൾ അവളുടെ കവിളത്ത് സ്പർശിച്ചതും അവൾ നിന്ന സ്ഥലത്ത് നിന്ന് പുളയാൻ തുടങ്ങി. അപ്പോയെക്കും എന്റെ കൈകൾ അവളുടെ ഇടുപ്പിൽ നിന്നും വിട്ടു പോയിരുന്നു.
ആ സമയം അവൾ എന്നിൽ നിന്നും കുറച്ചു അകലം പാലിച്ചു മറ്റൊരു സ്ഥലത്ത് നിന്ന് തലയും താഴ്ത്തി നിൽക്കുന്നുണ്ട്.
സത്യം പറഞ്ഞാൽ ഞാൻ അവളെ ഉമ്മവെക്കാൻ വിചാരിച്ചിട്ടെ ഇല്ല. ആ സമയത്ത് എന്റെ സകല കണ്ട്രോൾ പോയത് കൊണ്ട് മാത്രമാണ് നടന്നത്. അല്ലേലും ഈ ഉമ്മ വെക്കുന്നത് അത്ര വലിയ തെറ്റാണോ....
പലതും അങ്ങനെ ചിന്തിച്ചു കൂടുമ്പോൾ ഇവിടെ ഇങ്ങനെ നിൽക്കുന്നത് പന്തിയല്ല തോന്നിയതും ഞാൻ അവളോട് സംസാരിച്ച് വേഗം എസ്‌കേപ്പ് ആവണം എന്ന് വിജാരിച്ച് അവളുടെ അടുത്തേക്ക് ചുവടുകൾ വച്ചതും അതിനനുസരിച്ചു അവൾ പുറകോട്ട് പോവാനും തുടങ്ങിയതും ഓടിച്ചെന്ന് അവളെ കൈയിൽ ഒരു പിടി പിടിച്ചതും അവൾ പേടിച്ചിട്ടുണ്ട് എന്ന് മനസിലായി.
"ഡി പേടിയുണ്ടോ... നിനക്ക്."
"..... ഏ.....യ്.... എന്തിനാ....ഞാൻ... പേടിക്കുന്നത്...."ഇത് അവൾ പറയുമ്പോൾ ശബ്ദത്തിൽ ഇടറുന്നുണ്ട്.
"ഇപ്പൊ എന്തെ നിനക്ക് അടിയിലേക്ക് പോവണ്ടേ.... "
"ആഹാ... ഞാൻ പോവാൻ നിൽക്കുകയായിരുന്നു."
"ആഹാ എന്ന് പോവാൻ നോക്ക്."
എന്ന് പറഞ്ഞതും പെണ്ണ് തലയും താഴ്ത്തി പോവുന്നത് കണ്ട് ഞാൻ അവിടെ പിടിച്ചു നിർത്തിയതും അവളെ തല ഉയർത്തിയിട്ട് പോയിക്കോ എന്ന് പറഞ്ഞതും പെണ്ണ് നല്ല കുട്ടിയായി പോയി. ഡോർ തുറന്നിട്ട് ഒന്ന് എന്നെ നോക്കി പുഞ്ചിരിച്ച് അവൾ താഴേക്ക് പോയി. ഞാൻ വേഗം ഡ്രെസ്സും എടുത്ത് ബാത്റൂമിൽ കയറി ഷവർ ഓൺ ചെയ്ത് തല ഷവറിനു താഴെ വെച്ചു.
ആ സമയം നേരത്തെ നടന്നത് ചിന്തിച്ചതും ഞാൻ ഈ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു ഞാൻ ഫ്രഷായി ഡ്രസ്സ് മാറി ഫുഡ് കഴിക്കാൻ എല്ലാവരും ടേബിളിൽ ചുറ്റും ഇരുന്ന് കഴിക്കുമ്പോൾ എനിക്ക് അവളെ നോക്കാൻ മടിയായി.
പിന്നെ എല്ലാം പെട്ടന്നായിരുന്നു. അവർക്ക് എന്തോ തിരക്കുണ്ട് എന്ന് പറഞ്ഞ് അവർ പോയി.
സമയം അങ്ങനെ പോയി കൊണ്ടേ ഇരുന്നു.
രാത്രി ആയപ്പോൾ ഭക്ഷണം കഴിച്ച് റൂമിൽ കയറി കുറച്ചു നേരം ഫോണിൽ കളിക്കാം എന്ന് വിചാരിച്ച് ഫോൺ എടുത്തപ്പോൾ ഒരു അറിയാതെ നമ്പറിൽ നിന്നും അഞ്ചു മിസ്സ് കാൾ. ആരായിരിക്കും എന്ന് വിചാരിച്ച് നിൽകുമ്പോൾ ആ നമ്പറിൽ നിന്ന് കാൾ വീണ്ടും വന്നു. അപ്പൊ തന്നെ ഫോൺ എടുത്ത് ചെവിയിൽ വെച്ചു.
"ഹലോ..."ഞാനായിരുന്നു ആദ്യം ഹലോ എന്ന് ചോദിച്ചത്.
"ഹലോ... ഇക്കാക്ക് സുഖം തന്നെ അല്ലെ...."
മറുതലക്കൽ ഒരു പെണ്ണ് ശബ്ദം ആയിരുന്നു.
"ഇതാരാണ് കാൾ ചെയുന്നത്."
ഹ ഇത് ഞാനാ ഇങ്ങളെ ജാസ്മി.
ആ പേര് കേട്ടതും എന്റെ കണ്ണുകൾ വലുതായി. കവിൾ ചുവന്നു.
തുടരും....
വായിച്ച് അഭിപ്രായം അറിയിക്കുക. 👇🏻
✒️Mh'd Mansoor
*💞ഇവളാണെൻ ബീവി💘*
*ραrτ-12*
*✒️Manzu*
💝←→💖←→💗←→💓←→💕←→❣️←→💔
"ഇതാരാണ് കാൾ ചെയുന്നത്."
ഹ ഇത് ഞാനാ ഇങ്ങളെ ജാസ്മി.
ആ പേര് കേട്ടതും എന്റെ കണ്ണുകൾ വലുതായി. കവിൾ ചുവന്നു.
ആ സമയം ഫോൺ കട്ട് ചെയ്യാൻ വേറെ തോന്നി. പിന്നെ അവൾ വിളിച്ചതിനുള്ള കാരണം അറിയണം എന്ന് തോന്നി. അപ്പോയെക്കും അവൾ ഹലോ....hello... എന്ന് പറഞ്ഞ് ശല്യം ചെയുന്നുണ്ട്.അവസാനം മ്മ്മ് എന്ന് പറഞ്ഞപ്പോ കൊഞ്ചുന്നത് കണ്ട് എനിക്ക് ദേഷ്യം അങ്ങ് കേറി വരുന്നുണ്ട്.
"ഇങ്ങള് എന്താ ഒന്നും പറയാത്തത് ഇക്ക. എന്തെങ്കിലും പ്രശ്നം ഉണ്ടോ....അവിടെ."
"ഏയ് ഇവിടെ ഒരു പ്രോബ്ളവും ഇല്ല. അല്ല നീ ഇപ്പൊ... എന്തിനാ വിളിച്ചത്."
"ഞാൻ ഇങ്ങളെ ശബ്ദം കേൾക്കാൻ പുതിയായപ്പോ... ഒന്ന് വിളിച്ചതാ...."
"ഡി... നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് നിന്റെ ഈ കൊഞ്ചി കൊയ്യുന്ന സംസാരം എന്റെ അടുത്ത് വേണ്ട എന്ന്.പിന്നെ ഈ സംസാരത്തിന്റെ ഉദ്ദേശം നല്ല പോലെ എനിക്ക് അറിയാം. അതിനുള്ള ഉത്തരം ഞാൻ മുമ്പ് തന്നതാണ് ഇനി ഇതുപോലെ എന്റെ ഫോണിലേക്ക് വിളികലോ....മറ്റു വല്ല ഉടായിപ്പ് പരിപാടിയും കൊണ്ട് വന്നാൽ മോൾ എന്റെ കൈന്റെ ചൂട് അറിയും. അതു കൊണ്ട് മോള് കാൾ വെച്ച് പോവാൻ നോക്ക്."
അവൾ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ഞാൻ കാൾ കട്ടാക്കിയിരുന്നു.അപ്പൊ തന്നെ ഫോൺ ബെഡിൽ ഇട്ടു കൊണ്ട് ഞാനും ബെഡിൽ മലർന്ന് കിടന്ന്. ഇപ്പൊ മനസിൽ ഫുൾ ജാസ്മിനായാണ്.ഞാൻ പറയുന്നത് പോലെ ആള് വലിയ തെമ്മാടി ഒന്നും അല്ല പക്ഷെ എന്തക്കയോ ഒരു വശപ്പിശക് ഉണ്ട് അത് അവളെ കണ്ടാ തന്നെ മനസിലാവും ആ പയേ കാര്യം ഞാൻ ഒന്ന് മനസിലൂടെ ഒന്ന് ഓടിച്ചു.
ഹാ ഇങ്ങള് ഇപ്പൊ ചിന്തിക്കുന്നുണ്ടാവും ആരാ ജാസ്മിൻ എന്ന് പറയാം ആള് പക്കാ ഫ്രോഡാണ് എന്ന് പറഞ്ഞ് കെട്ടുണ്ട് പക്ഷെ ഞാൻ കണ്ടറിഞ്ഞിട്ടില്ല.
ഞാൻ കോളേജിൽ പഠനം ആരംഭിച്ച് ഒരു മാസം കഴിഞ്ഞപ്പോ തൊട്ട് എന്റെ പിന്നാലെ നടക്കാൻ തുടങ്ങിയതാ പക്ഷെ ഞാൻ അത് വലിയ കാര്യം ആക്കിയില്ല പക്ഷെ അവളോട് ഞാൻ ഇഷ്ട്ടം പറയാൻ അവളെ കൊണ്ട് ചെയ്യാൻ പറ്റുന്നതിന് അപ്പുറമായി അവൾ കളിച്ചു. ആ സംഭവം നിങ്ങൾക്ക് വഴിയേ മനസിലാവും. അവളുടെ ആ കളി എനിക്ക് ഇഷ്ട്ടം പെട്ടില്ല അതിൽ അവളുടെ മുഖം അടക്കി ഒന്ന് കൊടുത്തു. പിന്നെ അതിന് ശേഷം എന്റെ അടുത്ത് വന്നില്ല. പിന്നെ ഇപ്പോഴാണ് വരുന്നത്. അവളെ ഈ വരവിനു എന്തക്കയോ ഉദ്ദേശം ഉണ്ട് അത് അവളുടെ സംസാരത്തിൽ നിന്ന് മനസിലാവും.
എന്തിനായിരിക്കും അത് എന്ന് എത്ര ചിന്തിച്ചിട്ടും മനസിലാവുന്നില്ല. Iനീയിപ്പോ ഞാനും നിഹായും ഇഷ്ടത്തിലാണ് എന്ന് അറിഞ്ഞിട്ടാവുമോ.... ഏയ് അത് അവൻ സാധ്യത ഇല്ല. എന്നാലും ഇപ്പൊ എന്തായിരിക്കും. ആ എന്തെങ്കിലും ആവട്ടെ വരുന്നോടത്ത് വെച്ച് കാണാം.
എനികാണെങ്കിൽ ഇന്നത്തേതെ സംഭവങ്ങൾ ആലോചിച്ച് ഉറക്കവും വരുന്നില്ല. ഒരുഭാഗത് നമ്മളെ പെണ്ണും മറ്റെരു ഭാഗത്ത് ആ കെളവിയും. എന്തെക്കെ ആവും എന്നത് പടച്ചോനെ അറിയൂ....
അപ്പൊ ഈ ടെൻഷൻ മാറാൻ വേണ്ടി അവളെ വിളിച്ചപ്പോ അവൾ ഫോൺ എടുക്കുന്നും ഇല്ല.
അങ്ങനെ എന്റെ തല മറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് അറിയാതെ നിദ്ര എന്നെ തേടി വന്നതും ഞാൻ അതിൽ അറിയാതെ പുൽകിയും ചെയ്തു.
പിന്നെ രാവിലെ എഴുന്നേൽക്കുന്നത് മൊബൈൽ ശബ്ദിക്കുന്നത് കേട്ടാണ്.
ആരാ ഈ പുലർച്ചക്ക് തന്നെ വിളിക്കുന്നത് എന്ന് നോക്കാതെ ഫോൺ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് അടുപ്പിച്ചു വെച്ച് രണ്ട് പുളിച്ച തെറി പറഞ്ഞ് ആരാ അത് എന്ന് നോക്കിയതും. എന്റെ റബ്ബേ എന്ന് വിളിച്ചു ഒരറ്റ എഴുന്നേൽക്കലായിരുന്നു.
"ഹലോ നിഹ സോറി ഞാൻ ഉറക്ക പിച്ചയിൽ ആയത് കൊണ്ട് അങ്ങനെ പറഞ്ഞത്."
"നിന്റെ ഒരു ചൊറി അത് അന്റെ പട്ടിക്ക് കൊണ്ടോയി കൊടുത്തേക്ക്. വച്ചു പോടാ മരപ്പട്ടി."
എന്നും പറഞ്ഞ് അവൾ കാൾ കട്ടാക്കിയതും ഞാൻ കുറെ തവണ അവളുടെ ഫോണിലേക്ക് വിളിച്ചു. അവസാനം എന്റെ ശല്യം കാരണം ആണ് എന്ന് തോന്നുന്നു അവൾ ഫോൺ പവർ ഓഫ് ചെയ്തു.
ഹോ രാവിലെത്തന്നെ നല്ല ഒന്നാം തരാം തറിയോടെയാ എഴുന്നേറ്റത് ഇന്നത്തെ അവസ്ഥ എന്താവും എന്ന് മുകളിൽ ഉള്ള ആൾക്ക് അറിയാം. കാത്തോളണേ..... eന്നും പറഞ്ഞ് ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷായി അടിയിൽ പോയപ്പോ ആരെയും കാണുന്നില്ല. ഇവർക്ക് ഇതെന്തു പറ്റി എന്ന് പറഞ്ഞ അടുക്കളയിൽ കയറിയതും ഉമ്മ നാസ്ത ഉണ്ടാകുന്ന തിരക്കിലായിരുന്നു. ഞാൻ വേഗം ഉമ്മ അടുത്ത പോയി ചായയടുത്ത ഷെൽഫിൽ കയറി ഇരുന്നു.
"ഹ... ആരിത് നമ്മളെ ജംഷി മോനോ.... ഇന്ന് എന്താ നേരത്തെ.... സാധരണ ഈ സമയങ്ങളിൽ നല്ല കൂർക്കം വലിച്ചു ഉറങ്ങുന്ന ആളാണല്ലോ....."
"അല്ലേലും ഒരു ചേഞ്ച് ഒക്കെ വേണ്ടേ അല്ലാതെ ഇങ്ങനെ ജിവിച്ചാ മതിയോ...."
"മോൻ വലിയ വർത്താനം പറയാതെ എന്നാ ഈ ഉള്ളിയുടെ തൊലി ഒന്ന് കളഞ്ഞ് ചെറുതായിട്ട് അരിഞ്ഞു കൊണ്ട...."
എന്നും പറഞ്ഞ് ഒരു പത്രവും അതിൽ മൂന്ന് ഉള്ളിയും അതിനോട് കൂടെ കട്ടിങ് ബോർഡും തന്നു.
ന്റെ റബ്ബേ... ഞാൻ ഇപ്പൊ ഇത് എന്താ ചെയുക എന്ന് ആലോചിക്കുമ്പോ അതാ വരുന്നു അടുത്ത ഉള്ളി ഉമ്മ നമ്മളെ പത്രത്തിൽ ഇട്ടു.
"ഉമ്മാ.... "
എന്ന് നീട്ടി വിളിച്ചതും. ഉമ്മാ ഒന്ന് നോക്കി പല്ല് ഇളിച്ചു കാട്ടി തന്നു.
മോൻ ഒന്നും മിണ്ടാതെ നല്ല കുട്ടിയായി പറഞ്ഞ പണി എടുത്ത് ചായ കുടിക്കാൻ നോക്ക്.
പിന്നെ ഒന്നും നോക്കിയില്ല നമ്മൾ പണി തുടങ്ങി. കുറച്ചു കഴിഞ്ഞതും ന്റെ റബ്ബേ.... കണ്ണ് നിറാൻ തുടങ്ങിയതും കണ്ണിൽ നിന്ന് പുഴയായി വെള്ളം ഒളിക്കാനും തുടങ്ങി.
അപ്പോഴാണ് നമ്മളെ പെങ്ങളൂട്ടിയുടെ എൻട്രി അള്ളാഹ് ഇന്ന് അവൾ എന്നെ കളിയാക്കി കൊല്ലും.
അപ്പൊത്തന്നെ ഞാൻ വിചാരിച്ചത് പോലെ തന്നെ നടന്നു.
"റബ്ബേ... ഞാൻ ഇത് എന്താ കാണുന്നത് കാക്കു അടുക്കള പണി എടുക്കകയോ..."
എന്ന് പറഞ്ഞ് അവൾ എന്റെ അടുത്ത് വന്ന് ഇരുന്ന് എന്നെ നല്ല തെറ്റാ തിന്നുന്നത് കണ്ട ഉമ്മാ വന്ന് ചട്ടകം കൊണ്ട് അവളുടെ തലക്ക് ഒന്ന് കൊടുത്തു.
"മോൻ പോയിക്കോ ബാക്കി നിന്റെ പുന്നാര പെങ്ങൾ എടുത്തോളും."
എന്ന് ഉമ്മാ പറഞ്ഞതും ഞാൻ കൈ കുഴുകി അവളുടെ അടുത്ത ഇരുന്നു.
അപ്പൊ അവൾ ഉള്ളി അരിയാൻ തുടങ്ങിയിരുന്നു അതിന് അനുസരിച്ച് അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരാൻ തുടങ്ങി.
അയേ.... എന്റെ പെങ്ങളുട്ടി ഉമ്മാ ഇതാ കരയുന്നു. അയേ... മോളേ ആരാ കാട്ടിയത്.
എന്ന് പറഞ്ഞ് ഞാൻ അവളെ അങ്ങ് ഇട്ട് പൊരിച്ചപ്പോ പെണ്ണ് നലവണം വിഷമം ആയപ്പോ ഞാൻ അവിടുന്ന് പോരാൻ എഴുന്നേറ്റപ്പോ.... അവൾ ഉമ്മ കേൾക്കാതെ എന്നോട് പറഞ്ഞു.
"ഇതിന് ഉള്ളത് ഞാൻ പിന്നെ തരട്ടാ മരപ്പട്ടി...."
ഞാൻ ഇനിയും വിഷമിപ്പിക്കേണ്ട എന്ന് വിചാരിച്ചു. എന്നിട്ട് പുഞ്ചിരിച്ചു കൊണ്ട് റൂമിൽ പോയി.
റൂമിൽ കയറി കുളിച്ച ഫ്രഷായി നല്ല ഡ്രെസ്സും എടുത്ത് ധരിച്ച് സ്പ്രേയും പൂശി ചായ കുടിക്കാൻ ചെന്നപ്പോ നമ്മളെ ജെന്ന ചായ എടുത്ത് വെക്കുന്നെ ഒള്ളു ഞാൻ വരുന്നത് കണ്ടതും എന്നെ തുറിച്ചു നോക്കി അവൾ കിച്ചണിലേക്ക് കയറി പോയി.
ഞാൻ കൈ കഴുകി ചായ കുടിക്കാൻ ഇരുന്നപ്പോയെക്കും അവൾ നല്ല ചുടുള്ള ചിക്കൻ കറിയും ആയി വരുന്നുണ്ട്. അവൾ അതും വെച്ച് അപ്പുറത്ത് പോയി ഇരിക്കാൻ നിന്നതും ഞാൻ അവളെ പിടിച്ച് എന്റെ അടുത്തുള്ള കസേരയിൽ ഇരുത്തി പ്ലെയിറ്റ് എടുത്ത് അവളുടെ അടുത്ത വെച്ച് കൊണ്ട് ഞാൻ ഉമ്മാ ഉണ്ടാക്കിയ നല്ല അടിപൊളി ദോശയും ചിക്കൻ കറിയും അവളുടെ പത്രത്തിൽ ഇട്ടു കൊണ്ട് അതിൽ നിന്നും ഒരു പീസ് മുറിച്ച് കറിയിൽ മുക്കിയെടുത്ത് അവളുടെ വായയിലേക്ക് വെച്ച് കൊടുത്തു.
അപ്പൊ പെണ്ണിന്റെ എല്ലാ പ്രശനവും പക്ഷെ അവൾ ഇനിയും ഇതുപോലെ ലഭിക്കും എന്ന് ആയിരുന്നു വിചാരിച്ചത്.
"എടി പെണ്ണെ വേണങ്കിൽ തനിയെ കഴിച്ച് വിശപ്പ് മാറ്റാൻ നോക്ക്."
അത് പറഞ്ഞതും പെണ്ണ് പിന്നെയും പിണങ്ങി പോവാൻ നിന്നതും ഞാൻ അവളെ പിടിച്ചു ഇരുത്തി. എന്നിട്ട് അവൾക്ക് വാരി കൊടുക്കാൻ തുടങ്ങി. അതിന് അനുസരിച്ച് ഞാൻ എന്റെതും കഴിക്കുന്നുണ്ടായിരുന്നു.
ആ സമയത്ത് ഉമ്മാ ഞങ്ങളുടെ അടുത്ത് വന്നതും അവളെ നോക്കി ഒന്ന് കണ്ണ് ഉരുട്ടിയതും പെണ്ണ് ഒന്നാതരം ഇളിച്ചു കാണിച്ചു.
"ജംഷി നീ അവളെ നലവണം കിനാരിച്ചു വളർത്തികേടോ. അവളെ കെട്ടിക്കാൻ ഉള്ളതാണ് എന്ന് ഓർമ ഉണ്ടായികൊട്ടെ...."
എന്ന് ഉമ്മാ പറഞ്ഞതും അവസാനത്തെ ദോശയുടെ കഷ്ണം അവളുടെ വായയിൽ തിരുകി ഞാൻ എഴുന്നേറ്റ് കൈ കഴുകി സലാം പറഞ്ഞ് ഞാൻ അവിടുന്ന് ഇറങ്ങി.
ബൈക്ക് ആദിയുടെ വീട്ടിലേക്ക് വിട്ട് അവനെ അവിടുന്ന് പിക് ചെയ്ത് കോളേജിലേക്ക് വിട്ടു.
കോളേജിൽ കയറുമ്പോ നമ്മുടെ സ്ഥിരം സ്ഥലത്ത് നമ്മളെ ഫ്രണ്ട്‌സ് ഉണ്ട് അപ്പൊ അവരുടെ അടുത്തുപോയി.
കുറച്ചു സമയം ഞാൻ അവരോട് സംസാരിച്ചപ്പോൾ ഇന്നലെ ജാസ്‌മിനാ വിളിച്ചത് പറയാൻ തീരുമാനിച്ചു.
"എടാ... ഇന്നലെ എനിക്ക് ജാസ്മിനാ വിളിച്ചിരുന്നു."
"ആ ഫാദിലിന്റെ ക്ലാസ്സിലുള്ള ജാസ്മിനായോ...."അത് അർഷിയായിരുന്നു ചോദിച്ചത്."
"ആഹ്."
"അല്ല എന്നിട്ട് എന്താ അവൾ പറഞ്ഞത്."(പാച്ചു)
അപ്പൊ ഇന്നലെ നടന്ന സഭാവങ്ങൾ അവരോട് പറഞ്ഞു.
അപ്പോയെക്കും പീയൂൺ വന്ന് എന്നെ രാത ടീച്ചർ ലൈബ്രറിയിലേക്ക് വിളിക്കുന്നുണ്ട് എന്ന് പറഞ്ഞതും ഞാൻ അപ്പോയെക്കും ലൈബ്രറിയിലേക്ക് പോയി.
ലൈബ്രറിയുടെ ഉള്ളിലേക്ക് കയറിയതും എന്റെ അടുത്തേക്ക് ഒരു ബ്ലാക്ക് ഗൗൺ ധരിച്ച പെൺകുട്ടി വന്ന് എന്നോട് ചേർന്ന് നിന്ന് എന്റെ ആദരങ്ങൾ കിഴടക്കി.
ഞാൻ പെട്ടന്ന് ആരാ അത് എന്ന് നോക്കിയതും അവളെ കണ്ട് എന്റെ കണ്ണുകൾ ചുവന്നതും എന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞതും ഒരു മിച്ചായിരുന്നു.
പക്ഷെ അവൾക്ക് ഒന്ന് കൂടെ കൊടുക്കാൻ നിന്നതും എന്റെ മുഖത്തേക്ക് ആരോ ടോർച്ച് അടിച്ചതും ഞാൻ അങ്ങോട് തിരിഞ്ഞതും ഫാദിൽ ആണ് എന്ന് മനസിലായി. അപ്പൊ അവൻ ഒന്ന് ചിരിച്ചതും ഞാൻ
ഡാ.............
എന്ന് അലറി വിളിച്ചു അവന്റെ അടുത്തേക്ക് ഓടിയതും എന്നോട് അവിടെ നിൽകാൻ കൈ കൊണ്ട് കാണിച്ചതും എന്റെ കാലുകൾ അവിടെ നിന്നു.
അപ്പൊ അവൻ അങ്ങോട് ചൂണ്ടി കാണിച്ചു അപ്പൊ തന്നെ അങ്ങോട് നോക്കിയതും എന്റെ ചുണ്ടുകൾ നിഹ എന്ന് അറിയാതെ പറഞ്ഞു.
ഞാൻ അവളെ നോക്കിയപ്പോ അവളുടെ കണ്ണുകളിൽ എന്നോട് ദേഷ്യം കാണാമായിരുന്നു.
തുടരും....
എന്റെ സ്റ്റോറിയെ സപ്പോർട് ചെയ്ത എന്റെ എല്ലാ സുഹൃത്തുകൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു.
വായിച്ച് അഭിപ്രായം അറിയിക്കുക.👇🏻
✒️Mh'd Mansoor

0 Comments
Post a Comment