ഭയത്തിലെ നിഴൽ
" ഉമ്മാ ഇന്ന് പത്രം വന്നില്ലേ? എവിടെ "
" മമ്മുക്ക ഇന്നത്തെയും ഇന്നലത്തേയും പത്രം സിറ്റ്ഔട്ടിൽ ഇട്ടിട്ടുണ്ടന്ന് പറഞ്ഞു. ഇയ്യ് അവിടെ പോയിനോക്ക്, ഞാൻ ഇതൊന്ന് ചുട്ട് തീർക്കട്ടെ "
ചൂട് പാറുന്ന ചായയും കയ്യിൽ പിടിച്ചു ജമാൽ സിറ്റ്ഔട്ടിലേക്ക് നടന്നു. അവിടെ ചിതറിക്കിടക്കുന്ന പത്രം കയ്യിലെടുത്തു. ആദ്യം ഇന്നത്തെ പത്രം മറിച്ചുനോക്കി. എല്ലാ പേജിലും കൊറോണയെ കുറിച്ചുള്ള വാർത്തകളാണ്.
ഇന്നലത്തെ പത്രം മറിച്ചു നോക്കുന്നതിനിടയിലാണ് ആവാർത്ത ജമാലിന്റെ കണ്ണിൽ പെട്ടത്.
ഗൾഫിൽ നിന്നും നാട്ടിലെത്തിയ പ്രവാസിയെ വീട്ടുകാർ ഒറ്റപ്പെടുത്തിയ വാർത്ത. ജമാൽ ആ വാർത്ത മുഴുവനും വായിച്ചു. ഹസീബ് എന്ന ചെറുപ്പക്കാരന് കൊറോണ ഭീതിമൂലം ലീവ് കിട്ടിയതായിരുന്നു. എന്നാൽ, നാട്ടിലെത്തിയപ്പോൾ വീട് പൂട്ടികിടക്കുന്നതാണ് കണ്ടത്. ഇത് വായിച്ചപ്പോഴാണ് ജമാലിന് തന്റെ കൂടപ്പിറപ്പുകളെ കുറിച്ച് ഓർമവന്നത്. ഉടൻ ഫോണെടുത്തു ഹാസീബിന്റെ നമ്പറിലേക്ക് വിളിച്ചു.
"താങ്കൾ വിളിക്കുന്ന നമ്പർ സ്വിച് ഓഫ് ചെയ്തിരിക്കുകയാണ്, ദയവായി അൽപനേരം കഴിഞ്ഞു ശ്രമിക്കുക "
ജമാൽ പിന്നീട് കാദർകന്റെ നമ്പറിലേക്ക് ഡയൽചെയ്തു.കുറച്ചു റിങ് ചെയ്ത ശേഷം മറുതലക്കൽ നിന്നും കാദർക്ക സലാം പറഞ്ഞു.
"ജമാലെ നാട്ടിലെത്തിയപ്പോൾ നീ നമ്മളെയൊക്കെ മറന്നൂല്ലേ ".
സലാം മടക്കിക്കൊണ്ടു ജമാൽ പറഞ്ഞു-
"അള്ളോഹ് അങ്ങനെയൊന്നും പറയല്ലി കാദർക്ക, നിങ്ങളെയൊക്കെ മറക്കാനോ? പിന്നെ, അവിടെ എന്തൊക്കെയുണ്ട് വിശേഷം "
"അത് നല്ല തമാശ, ഞങ്ങൾക്കെന്ത് വിശേഷം, അതൊക്കെ നാട്ടിലുള്ള നിങ്ങൾക്കല്ലേ മോനെ".
"ഇവിടുത്തെ ഒന്നും പറയാതിരിക്കുകയാണ് നല്ലത്. വീട്ടിൽ വന്നൂ ന്നല്ലാതെ പുറത്തിറങ്ങാൻ പറ്റണ്ടേ കാദർക്ക, ഹോംഐസോലേഷനിലാണ്".
"അത് നന്നായി.ഇനി പ്രവാസികൾ കൊണ്ടുവന്നു എന്ന പേരിൽ നിന്നും രക്ഷപെടാല്ലോ ".
"അത് തന്നെയാണ് പിന്നെ സമാധാനം. പുറത്തിറങ്ങായാൽ എല്ലാരും ഒരു ഭീകര ജീവിയെ കാണുന്നപോലെയുള്ള നോട്ടമാ. അതിനേക്കാൾ ഭേദം വീട്ടിൽ ഇരിക്കുന്നത് തന്നെയാണ്. അല്ല നമ്മളെ ഹസീബ് എവിടെ പോയി അവനെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ? "
"അല്ല, അവൻ നിന്നെ വിളിച്ചില്ലേ? നാട്ടിലെത്തിയാൽ നിന്നെ വിളിക്കും എന്ന് പറഞ്ഞതാണല്ലോ? നിനക്ക് സർപ്രൈസ് താരാനെന്നും പറഞ്ഞതാണല്ലോ, ഞാൻ പിന്നെ അത് പൊളിക്കണ്ട എന്ന് കരുതിയാണ് നിന്നോട് പറയാതിരുന്നത് ".
"അള്ളോഹ്, അവൻ എന്നെ വിളിച്ചിട്ടില്ലല്ലോ. അവൻ ഏത് ഫ്‌ളൈറ്റിലാണ് പോന്നത്".
"മിനിഞ്ഞാന്ന് ഉച്ചക്കുള്ള ഫ്ലൈഎമിറേറ്റ്സ്നാണ് ടികെറ്റ് എടുത്തിരുന്നത്. അവൻ ചിലപ്പോൾ എന്തെങ്കിലും തിരക്കിൽ പെട്ടിട്ടുണ്ടാവും. അതാവും വിളിക്കാത്തത് "
ഇത് കേട്ടപ്പോൾ ജമാലിന്റെ മനസ്സൊന്നു കാളി.
കാദർക്കയോട് പിന്നെ വിളിക്കാം എന്നും പറഞ്ഞ് അവൻ ഇന്നലത്തെ പത്രം എടുത്ത് ആ വാർത്ത തിരഞ്ഞുവായിച്ചു.അള്ളോഹ് ഫ്ലൈ എമിരേറ്റ്സിൽ നാട്ടിലെത്തിയ യുവാവിനെ കുറിച്ചുള്ള വാർത്ത.
അതുകൂടി കണ്ടപ്പോൾ ജമാലിന്റെ മനസ്സിൽ ആധിയേറി.
ജമാൽ വേഗം തന്റെ വണ്ടിയെടുത്തു ഹാസീബിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. കുറച്ചു ദൂരമുണ്ടങ്കിലും ജമാൽ അതിവേഗത്തിൽ അവിടെയെത്തി.
ജമാലിന്റെ മനസ്സിൽ മുഴുവനും തന്റെ ഉറ്റസുഹൃത്തിനെ കുറിച്ചുള്ള ഓർമകളായിരുന്നു. കൂടെ ആവാർത്തയിലുള്ളത് അവനവരുതേ എന്ന പ്രാർത്ഥനയും.
വീട്ടുമുറ്റത്ത് വണ്ടിനിർത്തി ജമാൽ സിറ്റൗട്ടിലേക്ക് കയറി. വീട് അകത്തു നിന്ന് പൂട്ടിയിരിക്കുന്നു. ജമാൽ കോളിംഗ്ബെൽ തുടരെ തുടരെ അടിച്ചു കൊണ്ടിരുന്നു. തിരിച്ചു പോകാൻ ഇറങ്ങിയപ്പോഴാണ് അകത്തെ കാൽപെരുമാറ്റം ജമാൽ ശ്രദ്ധിച്ചത്. വാതിൽ തുറന്നപ്പോൾ ജമാൽ കണ്ടത് കരഞ്ഞു തളർന്ന ഹാസീബിനെയാണ്.
ഹാസീബിനെ കണ്ടപ്പോൾ ജമാലിന്റെയുള്ളിൽ ദേഷ്യവും സങ്കടവും ഇരച്ചു കയറി.
"എടാ ഹംക്കേ ഈ സർപ്രൈസ് നിനക്ക് എന്നോട് തന്നെ കാണിക്കണമായിരുന്നോ ഒന്ന് വിളിച്ചൂടായിരുന്നില്ലേ എന്നെ "
ജമാലിനെ കെട്ടിപിടിച്ച് വിറയാർന്ന ചുണ്ടുകൾ കൊണ്ട് ഹസീബ് പറഞ്ഞു:
"എനിക്ക് വിളിക്കണം എന്നുണ്ടായിരുന്നു, പിന്നെ സ്വന്തം വീട്ടുകാർക്ക് എന്നിൽ പേടിയാണെങ്കിൽ പിന്നെ ഞാൻ എങ്ങനെയാട നിന്റെ വീട്ടിലേക്ക് വരുന്നത് എന്ന് ചിന്തിച്ചു "
" ഹസീബേ നീ അങ്ങനെ ചിന്തിക്കാൻ പാടില്ലായിരുന്നു, എന്നെയും നിന്നെയും എന്റെ ഉമ്മാ ഒരു പോലെയല്ലേ കണ്ടത്. നിനക്കറിയോ ഞാൻ വീട്ടിലെത്തിയപ്പോൾ എന്നോട് ഏറ്റവും കൂടുതൽ ചോദിച്ചതും നിന്നെ കുറിച്ച് മാത്രമാണ്. എന്നിട്ടും നീ "
ബാക്കി പറഞ്ഞു പൂർത്തിയാക്കാതെ ജമാൽ ഹാസീബിന്റെ കയ്യിൽ പിടിച്ചു നടന്നു.
അവർ നേരെ ജമാലിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
അവിടെയെത്തിയപ്പോൾ ആമിനതാത്ത ഹാസീബിനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു:
"നിനക്ക് ഞങ്ങൾ എപ്പോയാടാ അന്യരായത് "
ഈ വാക്കുകൾ ഇരുവരെയും കരയിപ്പിച്ചു.
"ഉമ്മാ നിങ്ങൾ അവനെ കൂടി കരയിക്കാതെ, എന്തെങ്കിലും കഴിക്കാൻ എടുത്തു വെക്കി, അവൻ ഒന്നും കഴിച്ചിട്ടില്ല "
ആമിനതാത്ത അവന്റെ കയ്യും പിടിച്ചു സുഭിക്ഷമായ വിഭവങ്ങൾ നിരത്തിയ മേശക്ക് മുന്നിൽ കൊടുപോയി ഇരുത്തി .
തന്റെ പ്ലെയ്റ്റിലേക്ക് ഓരോന്നും കോരിയിടുന്ന ആമിനതാത്തയുടെ മുഖത്തെക്ക് നോക്കി ഹസീബ് ഇങ്ങനെ പ്രാർത്ഥിച്ചു,
"ഇങ്ങനെയൊരു ഉമ്മയെയും സഹോദരനെയും നൽകിയ അല്ലാഹുവേ നീ എത്ര വലിയവൻ "
-അക്ഷരങ്ങളുടെ കാമുകൻ
Muhammed iyas. K
(Kmiwayanad)
Chooralmala
kmiyas123@gmail.com
9061173867

0 Comments
Post a Comment