🌹#മൗനാനുരാഗം🌹

അന്ന് ശ്രീനഗറിലെ സൈനീക ആശുപത്രിയുടെ മുന്നിൽ പതിവിലും വിപരീതമായ് തിരക്കുകളായിരുന്നു...  ചീറിപ്പാഞ്ഞു വരുന്ന  ഓരോ വാഹനങ്ങൾക്കടുത്തേക്ക് ആധിയോടെ ജനങ്ങൾ  തടിച്ചു കൂടി.....

ഒന്നിന് പിറകെ ഒന്നായി വരുന്ന സൈനീക വാഹനങ്ങളിൽ ഓരോന്നിലും ഉള്ള് പിടയുന്ന കാഴ്ചകളായിരുന്നു...  അവർക്കിടയിൽ താൻ തിരഞ്ഞ മുഖമില്ലെന്ന് മനസിലാക്കിയ ഹവീൽദാർ അരുൺ തെല്ലൊന്നാശ്വസിച്ചു... പെട്ടെന്ന് പിന്നിൽ നിന്നൊരു വിളികേട്ട് അയാൾ തിരിഞ്ഞു നോക്കി........
മേജർ പൂരിയാണ്....

" വഫാ ....

സങ്കടം നിഴലിച്ച ആളുടെ മുഖത്ത് നോക്കി വിറയലോടെ അരുൺ ചോദിച്ചു....

ബാന്റെജിട്ട കൈ ഉയർത്തി അയാൾ ICU വിന് നേരെ ചൂണ്ടി കാണിച്ചു.... എന്തോ മനസിലായത് പോലെ അരുൺ icu വിന് നേരെ ഓടി.. വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിക്കുന്ന വഫയെ കണ്ട് അരുണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... നിസഹായമായി തളർന്നിരിക്കാൻ തുടങ്ങിയ അരുണിനെ മേജർ പൂരിയും , മലയാളിയായ ലൻസ്‌നായിക്ക് ബാലുവും ചേർന്ന് താങ്ങിയെടുത്തൂ...
പെട്ടന്നെന്തോ ഓർത്തപോലെ അവൻ ബാലുവിന്റെ കൈയിൽ പിടിച്ചു.....

സ്റ്റീഫ.... ച്ചായൻ..??...

അരുണിന്റെ വാക്കുകൾ ഇടറി വീണൂകൊണ്ടിരുന്നു.. നിറഞ്ഞൊഴുകിയ കണ്ണുകളോടെ അരുണിനെ ചേർത്ത് പിടിച്ചാശ്വാസിപ്പിക്കാനെ ബാലുവിന് ആ നിമിഷം കഴിഞ്ഞുള്ളു.....

" എല്ലാം എന്റെ തെറ്റാ... ഞാനാ അവളെ കൂടി ഈ നിലയിൽ ആക്കിയത്.....

സ്ഥലകാലം മറന്ന് അരുൺ പൊട്ടിക്കരഞ്ഞു.....
നിമിഷനേരം കൊണ്ട്  ആശുപത്രിയാകെ പട്ടാളക്കാരാൽ നിറഞ്ഞു...  വരുന്നവർ എല്ലാം വഫയുടെ അവസ്ഥ കണ്ട് തേങ്ങി....

വഫാ മുഹമ്മദ്...
ചാവക്കാടിന്റെ മണ്ണിൽ നിന്ന് ക്യാപ്റ്റൻ സ്റ്റീഫൻ വർഗീസെന്ന കാഞ്ഞിരപ്പിള്ളികാരൻ അച്ചയാനോട് ഏറെനാൾ ഉള്ളിലൊളുപ്പിച്ച തന്റെ പ്രണയം തുറന്ന് പറയാൻ ശ്രീനഗറിലേക്ക് വണ്ടികയറിയവൾ......

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ ഇടനാഴികളെ പുളകം കൊള്ളിച്ച, എല്ലാ ക്ലാസ്സ്മുറികളും ഒരേ സ്വരത്തിൽ ഏറ്റുപാടിയ വിപ്ലവപ്രണയത്തിന്റെ വീരഗാഥയെഴുതിയ രണ്ട് പ്രണയപുഷ്പ്പങ്ങൾ.... വഫ മുഹമ്മദ്.... സ്റ്റീഫൻ വർഗീസ്...

കാഞ്ഞിരപ്പള്ളിയിൽ പെരുകേട്ടാ തറവാട്ടിലെ ഒരേയൊരു ആൺതരി... പണത്തിന്റെ ഹുങ്കും അപ്പൻ വർഗീസിന്റെ ചങ്കുറപ്പും ഒരുമിച്ചു കിട്ടിയപ്പോൾ സ്റ്റീഫൻ അതിലും വലിയൊരു വിത്തായി മാറി..... പ്രശ്‌നങ്ങൾ ഒഴിഞ്ഞിട്ട് നേരമില്ലതെയായി... എന്നും തല്ലും പിടിയും പോലീസ്കേസും....
എല്ലാം കൂട്ടുകെട്ടിന്റെ കുഴപ്പം കൊണ്ടാണെന്ന് പറഞ്ഞു കുടുംബക്കാർ സ്റ്റീഫനെ അമ്മാച്ചന്റെ വീട്ടിലേക്ക് വണ്ടികയറ്റി..
MA പൊളിറ്റിക്സ് പഠിക്കാൻ കാഞ്ഞിരപ്പിള്ളികാരൻ അച്ചായൻ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജിലെക്ക് പറിച്ചു നട്ടു  ......
പക്ഷെ അവിടെ വന്നിട്ടും അവന്റെ രീതികളും ശീലങ്ങളും പഴയതിലും കൂടി എന്നല്ലാതെ സ്റ്റീഫന്റെ സ്വഭാവത്തിൽ മാത്രം മാറ്റം വന്നില്ല.... കാഞ്ഞിരപ്പിള്ളിയിലേക്കാളും എന്തിനും കട്ടക്ക് കൂടെ നിൽക്കുന്ന ഗഡികൾ സ്റ്റീഫനൊപ്പം കൂടിയപ്പോൾ അവൻ കോളേജിലെ കിരീടം വെക്കാത്ത രാജാവായി....
അതിന്റെ അഹങ്കാരത്തിൽ റാഗിംഗ് നിരോധിച്ച ക്യാമ്പ്‌സിൽ സ്റ്റീഫനും കൂട്ടരും നടത്തിയ  റാഗിങ്ങിനെ എതിർത്ത് കൊണ്ടാണ് വഫാ ആദ്യമായ് സ്റ്റീഫനെ കണ്ടുമുട്ടുന്നത്....

റാഗിംങ്ങിന്റെ പേരിൽ മഫ്ത( ശിരോവസ്ത്രം) ധരിച്ചെത്തിയ തന്റെ മത സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്ത് സ്റ്റീഫൻ അന്നാദ്യമായും അവസാനമായും അവളുടെ കൈയുടെ ചൂടറിഞ്ഞു.... സ്വയം കല്പിത രാജവാഴ്ച ഒരു നിമിഷം കൊണ്ട് ചീട്ട് കൊട്ടാരം പോലെ തകർന്ന് വീണൂ....
അന്നവളുടെ അടി മുഖത്തേക്കാളേറെ ആഴത്തിൽ പതിഞ്ഞത് അവന്റെ മനസ്സിലായിരുന്നു..... 
ചെയ്തത് തെറ്റായിപ്പോയെന്ന് സ്വയം തോന്നിയ നിമിഷം അവനത് തിരുത്താൻ ശ്രമിച്ചതോടെ വഫയ്ക്കും അവനോട് വല്ലാത്ത മതിപ്പ് തോന്നി... 

പതിയെ പതിയെ ഇരുവരുടെയും സൗഹൃദം ദൃഢമായി....

വഫയുടെ ഇടപെടൽ സ്റ്റീഫന്റെ ജീവിതത്തിൽ മാറ്റം വരുത്തി തുടങ്ങി...  ഇരുവരുടെയും സൗഹൃദം  " പ്രണയമെന്ന " ഒരു വടവൃക്ഷം പോലെ വളർന്ന പന്തലിച്ചുവെന്ന അടക്കം പറച്ചിൽ , പതിയെ ക്യാമ്പസിലെ ഒരു ചർച്ചാ വിഷയമായി.... ആദ്യമൊക്കെ ഇരുവരും ഒഴിഞ്ഞു മാറിയെങ്കിലും ഒടുക്കം അവർക്ക് മുന്നിൽ തങ്ങളുടെ പ്രണയം തുറന്ന് സമ്മതിക്കേണ്ടി വന്നു...
ഇന്നോളം  കണ്ടിട്ടില്ലാത്ത തരത്തിലായിരുന്നു ആ ക്യാമ്പ്‌സ്  അവരുടെ പ്രണയത്തെയും വരവേറ്റത്... അങ്ങിനെ ഇരുവരും ക്യാമ്പ്‌സിന്റെ സ്വന്തം അച്ചായനും  താത്തകുട്ടിയുമായി....

യാഥാസ്ഥിതികരായ വഫയുടെ വീട്ടുകാർ വിവരമറിഞ്ഞു.. പെട്ടെന്നൊരു ദിവസം മൂത്തുമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞു വീട്ടിലേക്ക് പോയ വഫ പിന്നെ തിരിച്ചു വന്നില്ല....
അവളെ കാണാതെ സ്റ്റീഫൻ ഉരുക്കിത്തീരുന്നത് കണ്ട്  ക്യാമ്പ്‌സിൽ നിന്നൊരു പട ചാവക്കാടിന് പുറപ്പെട്ടു...
പക്ഷെ അവിടെയും വീട്ടുകാർ അവരെക്കാൾ ഒരുപടികൂടി കടന്ന് ചിന്തിച്ചു ,  അവളെ തന്ത്രപരമായി സൗദിയിലേക്കയച്ചു......

നിരാശയുടെ പടുകുഴിയിൽ മുങ്ങിപോയ സ്റ്റീഫന്റെ സങ്കടം കാണാനാവാതെ അമ്മാച്ചൻ അവനെ കാഞ്ഞിരപ്പിള്ളിക്ക് തിരിച്ചയച്ചു......

ക്യാമ്പ്‌സിന്റെ ഹൃദയത്തിൽ വലിയ നോവ്‌ പടർത്തി ഇരുവരും ദിക്കറിയാത്ത ഏതോ ദിക്കിലേക്ക് ചേക്കേറി.....

8 വർഷങ്ങൾ ചിന്തകളേക്കാളേറെ വേഗത്തിൽ സഞ്ചരിച്ചു തീർത്തൂ...
പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട് പോയ തന്റെ പ്രണയമുറങ്ങുന്ന ക്യാമ്പസിലേക്ക് സ്റ്റീഫൻ ഒരുവട്ടം കൂടി കടന്ന് വന്നു... ആർമി ക്യാപ്റ്റൻ സ്റ്റീഫൻ വർഗീസെന്ന ക്ഷണിക്കപ്പെട്ട അതിഥിയായിട്ട്.....

വിവരമറിഞ്ഞു പഴയ ചങ്ങാതികളിൽ പലരും അവനെ തേടിയെത്തിയപ്പോൾ കുറച്ചു നേരത്തേക്കെങ്കിലും അവരാപഴയ കോളേജ് കാലത്തിലേക്ക് തിരികെ പോയി ....  ഓർമകളുടെ നനുത്ത കരസ്പർശം അവരെയൊന്നാകെ പൊതിഞ്ഞു ... പക്ഷെ എന്നിട്ടും ആ ഓർമകൾ സമ്മാനിച്ച വഫയെ കുറിച്ചു മാത്രം ആരും അവനോടും, അവൻ തിരിച്ചും ചോദിച്ചില്ല....

പഴയ കോളേജ് ലൈഫിലെ ജൂനിർസ്  രണ്ട് പേർ സ്റ്റീഫന്റെ ക്യാമ്പിൽ ഉണ്ടായിരുന്നു... ഹവീൽദാർ അരുണും , ലൻസ്‌നായിക് ബാലുവും. അവരിൽ നിന്ന് സ്റ്റീഫന്റെ സംഭവ ബഹുലമായ പ്രണയ കഥ മിലിട്ടറി ക്യാമ്പിലറിഞ്ഞു....

" അവൾ എന്നെ ചതിച്ചു, വഞ്ചിച്ചു, എന്നൊന്നും ഞാൻ പറയില്ല. വിശ്വസിക്കില്ല... ബന്ധങ്ങളുടെ കെട്ടുപാടിൽ പെട്ട്പോയിട്ടുണ്ടാവും പാവം... പക്ഷെ അവൾക്കൊരു അവസരം കിട്ടിയാൽ തീർച്ചയായും ,അതെവിടെയായാലും ഒരു തവണയെങ്കിലും അവളെന്നെ തേടി വരും... അതെന്റെ വിശ്വാസമാണ് "

ചതിക്കപ്പെട്ടിട്ടില്ല എന്ന സ്വയം ബോധിപ്പിക്കാൻ ഇടയ്ക്ക് സ്റ്റീഫൻ തനിക്ക് തന്നെ ഉറപ്പ് കൊടുത്തിരുന്നു.... അയാളുടെ ഉള്ളിലെ നീറ്റൽ കണ്ടിട്ടാവണം അരുൺ കിട്ടാവുന്ന സോഷ്യൽ മീഡിയ വഴി മുഴുവനും വഫയെ കുറിച്ചു തിരഞ്ഞു തുടങ്ങിയത്... പക്ഷെ നിരാശയായിരുന്നു ഫലം...  തോറ്റ് പിന്മാറാൻ അവൻ ഒരുക്കമായിരുന്നില്ല... അവൻ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടേയിരുന്നു...
ഒടുവിൽ അവന്റെ ശ്രമം ഫലം കണ്ടു... അവരുടെ ഒരു കോളേജ് സുഹൃത്ത് share ചെയ്ത് വിട്ട ഒരു ഫോട്ടോയിൽ ആരും ശ്രദ്ധിക്കാതെ പോയൊരിടത്ത് വഫയെ അരുൺ കണ്ടെത്തി....

പിന്നീടങ്ങോട്ട് യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു കാര്യങ്ങളുടെ പോക്ക്...

അരുണിൽ നിന്നും ബാലുവിലേക്കും, അവിടെനിന്ന് മേജർ പൂരിയിലേക്കും പിന്നീടങ്ങോട്ട് ദിവസങ്ങൾകൊണ്ടു ആ ക്യാമ്പ് മുഴുവനും അച്ചായന്റെ താത്തകുട്ടിയെ കുറിച്ചുള്ള ചർച്ചകളായിരുന്നു.... പക്ഷെ ഇതൊന്നും സ്റ്റീഫച്ചായാൻ അറിയരുതെന്ന് എല്ലാവർക്കും നിർബന്ധമുണ്ടായിരുന്നു... മുന്നിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ , പിന്നെയും ആശ കൊടുത്ത്  ആ ഹൃദയം നോവൻ പാടില്ലെന്ന് എല്ലാവർക്കും നിർബന്ധമായിരുന്നു....

ഫോട്ടോ ടാഗ് ചെയ്ത സുഹൃത്തിനെ ഫേസ്ബുക് വഴി കണ്ടെത്തി, അവിടെനിന്ന് വഫയിലേക്കുള്ള ഓരോ സ്റ്റെപ്പും വേഗത്തിൽ നടന്നടുക്കുകയായിരുന്നു അരുണും കൂട്ടരും... ഒടുവിൽ വഫയുടെ നമ്പർ കണ്ടെത്തി..

പക്ഷെ എത്ര തവണ വിളിച്ചിട്ടും ആ നമ്പറിൽ കോൾ കണക്ട് ആവുന്നുണ്ടായിരുന്നില്ല... നിരാശയോടെ ശ്രമങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചു കൊണ്ട്  അവസാനമായി ആ നമ്പറിലേക്ക് അവനൊരു ടെക്സ്റ്റ് മെസ്സേജ് അയച്ചു.....

' അച്ചായന്റെ താത്ത കുട്ടിയെയും കാത്ത് ഇവിടെ ഭൂമിയിലെ സ്വർഗത്തിൽ,  ഒരാൾ ഇവിടെ തനിച്ചിരിക്കുന്നുണ്ട്....
എന്ന് അച്ചായന് വേണ്ടി.......

പേര് പോലും വെക്കാതെ,...ഒരു നുറുങ്ങ് തരിയോളം പ്രതീക്ഷ  ഇല്ലാതെ അരുൺ മെസ്സേജ് അയച്ചു.....

" നിങ്ങൾ ആരാണ് ?....

ഒന്നര ആഴച്ചകൾക്ക് ശേഷം ആ നമ്പറിൽ നിന്ന് റിപ്ലൈ വന്നത് കണ്ട്, അരുണും കൂട്ടരും സന്തോഷം കൊണ്ട്  മതി മറന്നു....

" ഈ നമ്പറിലേക്ക് ഒന്ന് വിളിക്കാമോ , urgent എന്ന് പറഞ്ഞു ഒരു മെസ്സേജ് കൂടെ അയച്ചു...

പിന്നെയും ദിവസങ്ങൾ കഴിഞ്ഞു....
അവന്തിപോരയിലെ രാത്രി കാല  പട്രോളിങ്ങിനിടയിൽ അരുണിനെ തേടി വഫയുടെ കോൾ എത്തി....
ഇരുവരുടെയും മണിക്കൂറുകൾ നീണ്ട സംസാരത്തിനൊടുവിൽ വഫ സ്റ്റീഫനെരികിലേക്ക് വരാമെന്ന് അരുണിന് ഉറപ്പ് കൊടുത്തു.... ആ വാർത്ത ക്യാമ്പിൽ ഒരാഘോഷതിമിർപ്പുണ്ടാക്കി...
ആരോ പറഞ്ഞ ഒരു നുണയിൽ വിശ്വസിച്ചു , ഒന്നും അറിയാതെ സീറ്റഫനും അവർക്കൊപ്പം പങ്കുകൊണ്ടു.......

ഫെബ്രുവരി 14 ഉച്ചയ്ക്ക് 12.30, ശ്രീനഗറിലെ എയർപോർട്ടിൽ വഫ തന്റെ  നഷ്ടപ്പെട്ടുപോയ പ്രണയത്തിന്റെ പുഷ്പക വിമാനവുമായി പറന്നിറങ്ങി....  അരുണും ബാലുവും അവളെയും കാത്ത് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു....
ക്ലീറൻസ് കഴിഞ്ഞു പുറത്തേക്ക് വന്ന അവളെ കണ്ട് ഇരുവരും അറ്റാൻഷനായി...

" ഇത് ഞങ്ങളുടെ വക സ്‌പേഷ്യൽ.....

ആശ്ചര്യത്തോടെ അവളവരെ നോക്കുന്നത് കണ്ട് അരുൺ പറഞ്ഞു.....

' അച്ചയാനോട് ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല... ഈ ജന്മത്ത്   അച്ചായന് കൊടുക്കാവുന്ന ഏറ്റവും നല്ല ഗിഫ്റ്റ് വഫയാണ്.. അതും ഈ ഫെബ്രുവരി 14th ന്....

ബാലു അത് പറഞ്ഞപ്പോഴാണ് വഫ പോലും ആ ദിവസം ഓർത്തെടുക്കുന്നതും....

കാർ റോഡരികിൽ നിർത്തി അരുണും ബാലുവും പുറത്തേക്കിറങ്ങി....

" ഞങ്ങൾ അച്ചായനെയൊന്ന് ഞെട്ടിക്കട്ടെ ...

വഫയെ നോക്കി ചിരിച്ചുകൊണ്ട് അവർ മുന്നോട്ട് നടന്നു... എതിരെ കടന്ന് വരുന്ന വാഹനം കണ്ട് ഇരുവരും അറ്റൻഷനായി  നിന്നു...
വഫയുടെ കാറിനരികിലേക്ക് സ്റ്റീഫന്റെ വാഹനവ്യൂഹം തിരിഞ്ഞു കയറിയതും ഉഗ്രശബ്ദത്തിൽ വലിയൊരു പൊട്ടിത്തെറിയുടെ കാറും സൈനീക വാഹനവും ചിതറി തെറിച്ചു.... ആ സ്‌ഫോടനത്തിന്റെ കഠിന്യത്തിൽ അരുണും ബാലുവും തെറിച്ചു വീണൂ.... ചുറ്റും പട്ടാളക്കാർ നിരന്നു... രക്ഷാപ്രവർത്തനം തുടങ്ങി... കിട്ടിയ വാഹനങ്ങളിലെല്ലാം എല്ലാവരെയും ആശ്പത്രിയിലേക്ക് കൊണ്ട് പോയി.... പെട്ടെന്ന് ബോധം വീണ്ടെടുത്തപ്പോൾ അരുൺ ആദ്യം തിരഞ്ഞത് വഫയെ ആയിരുന്നു...
ഒടുവിൽ അവളെ കണ്ടെത്തിയത് വെന്റിലേറ്ററിലും.....

സ്ട്രക്ചറിൽ  ക്യാപ്റ്റൻ സ്റ്റീഫന്റെയും മറ്റ് മൂന്ന് പേരുടെയും ബോഡി കൊണ്ടുവരുന്നത് കണ്ട് അരുണും കൂട്ടരും എഴുനേറ്റ് അറ്റൻഷനായി... നിറഞ്ഞൊഴുകി വരുന്ന സങ്കട കടലിനെ തടഞ്ഞു നിർത്താൻ എല്ലാവരും നന്നേ പാട്പെട്ടു....
ബോഡിയുമായി മുന്നോട്ട് നീങ്ങിയപ്പോൾ അരുൺ സ്റ്റീഫന്റെ സ്ട്രാക്ചറിൽ പിടിച്ചു നിർത്തി... അത് കണ്ട് എല്ലാവരും അവനെ തന്നെ നോക്കി.... അരുൺ മുന്നോട്ട് നടന്ന് ICU വിന്റെ വാതിൽ തുറന്ന് സ്റ്റീഫന്റെ ബോഡി വഫയുടെ നേർക്ക് നീക്കി കിടത്തി ... പലരും അരുണിനെ തടയാൻ ശ്രമിച്ചപ്പോൾ മേജർ പൂരി അവരെ വിലക്കി....

" അവസനമായിട്ട് നമ്മുടെ ഇച്ഛായനെ വഫയൊന്നു കണ്ടോട്ടെ ... 

കരച്ചിൽ അടക്കികൊണ്ടു അരുൺ പറഞ്ഞു നിർത്തി.... അല്പ്പം നേരം കഴിഞ്ഞു സ്റ്റീഫന്റെ ബോഡി പുറത്തേക്ക് മാറ്റി..... അത് കഴിഞ്ഞതും ഡോക്ടർ വഫയുടെ  വെന്റിലേറ്റർ എടുത്ത് മാറ്റി വെള്ളപുതപ്പിച്ചു....

അപ്പോഴും പാതിതുറന്ന വഫയുടെ മിഴികൾ നീർച്ചാലുകൾ കീറിക്കൊണ്ടിരുന്നു....
ഒളിപ്പിച്ചു വെച്ച പ്രണയത്തിന്റെ,
നഷ്ടപ്പെടുത്തികളഞ്ഞ ജിവിതത്തിന്റെ, നെയ്തുകൂട്ടിയസ്വപ്നങ്ങളുടെ........
എല്ലാത്തിനോടുമുള്ള ഒരു ക്ഷമാപണം പോലെ പിന്നെയും മിഴികൾ നിറഞ്ഞൊഴുകി ....

എഴുത്തിന്റെ പ്രണയിച്ച സഹയാത്രികൻ
                   തൂലിക.