*രണ്ടാം ഭാര്യ*
"നോക്ക് മോനെ ഉപ്പ ഇത് വരെ നിന്റെ നല്ലതിനല്ലേ എല്ലാം ചെയ്തിട്ടുള്ളു ... അപ്പൊ ഇതും നല്ലതിനാകും ഉമ്മാന്റെ കുട്ടിക്ക് ദോഷം വരുന്ന എന്തേലും ഉപ്പ ചെയ്യുമെന്ന് നിനക്ക് തോന്നുണ്ടോ"
"ഉമ്മച്ചി എന്തൊക്കെ പറഞ്ഞിട്ടും കാര്യല്ല.. നല്ലോണം കഷ്ടപെട്ടു പഠിച്ചിട്ടാ ഞാനൊരു ഡോക്ടറായത് അപ്പൊ എന്റെ നിലക്കും വിലക്കും ചേർന്നോരു കുടുബത്തിന്നല്ലേ ഞാൻ കല്യാണം കഴിക്കണ്ടെ....ഇതിപ്പോ പണ്ടെങ്ങോ ഉപ്പാനെ സഹായിച്ച ഒരാളുടെ മകൾ... അതും ഏതോ ഒരുത്തന്റെ ദിവ്യഗർഭം കൊണ്ട് നടക്കുന്നവൾ... ഇത് ശെരിയാകുലാ ഉമ്മച്ചി നമ്മക്ക് വേറെ നല്ല തറവാട്ടിൽന്ന് കല്യാണം കിട്ടാഞ്ഞിട്ടല്ലല്ലോ.... ഉപ്പ ഇതന്നെ വേണമെന്ന് പറഞ്ഞു വാശി പിടിച്ചിട്ടല്ലേ... ആ ഉപ്പാന്റെ മോൻ തന്നെയാ ഞാനും എനിക്കും ഉണ്ട് കുറച്ചൊക്കെ വാശി"...
"എന്നാ ഞാൻ ഉപ്പാനോട് പറഞ്ഞു നോക്കാം അല്ലാതെ ഉമ്മ എന്ത് ചെയ്യാനാ"...
"പഠിത്തമെല്ലാം കഴിഞ്ഞു ട്രെയിനിങ് ബാംഗ്ലൂർ ആയിരുന്നപ്പോ ഞാൻ ഉമ്മാനോട് പറഞ്ഞതാണല്ലോ എന്റെ കൂടെ ട്രെയിനിങ് ചെയ്യുന്ന ആ കുട്ടിനെ പറ്റി....
അപ്പൊ ഉപ്പ പറഞ്ഞതെന്താ നീ കെട്ടാണേൽ അത് എന്റെ ചങ്ങാതി യൂസുഫിന്റെ മോളേയെ കെട്ടോള്ളൂന്ന്"....
അവരുടെ സംസാരം കേട്ടുകൊണ്ടാണ് മമ്മദ് ഹാജി വീട്ടിലേക്ക് കയറി വരുന്നത്..
"എന്താ ഉമ്മയും മോനും ഒരു സ്വകാര്യം പറച്ചിൽ"..
"ഉപ്പ ആ ബന്ധം എനിക്ക് വേണ്ട.. അത് ശെരിയാവില്ല"
"ഏത് ബന്ധം"...
'ഉപ്പ പറഞ്ഞില്ലേ ഇങ്ങടെ ചെങ്ങായി യൂസുഫിന്റെ മോളുമായിട്ടുള്ളത് അത് തന്നെ"..
"നീ അറക്കൽ വീട്ടിലെ മമ്മദ് ഹാജിന്റെ മകൻ ആണെങ്കിൽ വരുന്ന 23 ന് നിന്റെ കല്യാണം ഈ മുറ്റത്തുവെച്ച് ഭംഗിയായി നടക്കും.... നിന്റെ മേലെ ഉള്ളവൻ പള്ളിക്കാട്ടിലേക്ക് പോയിട്ടിപ്പോ മാസം ഒന്നായി....
ആ സങ്കടത്തിൽന്ന് ഞാനും നിന്റെ ഉമ്മയും കര കയറി വരുന്നതേയൊള്ളു ഇനിയും ഈ ഉപ്പാനെ വേദനിപ്പിക്കാൻ ആണ് നിന്റെ തീരുമാനം എങ്കിൽ ഉപ്പാക്ക് ഒന്നും പറയാനില്ല... നിനക്കിനി വല്ലതും പറയാനുണ്ടങ്കിൽ ഇവിടെ വെച്ച് ഇപ്പൊ പറയണം"....
"ഞാനെന്തു പറയാനാ ഇനി എല്ലാം നിങ്ങള ഇഷ്ടം പക്ഷെ ഒന്ന് ഉപ്പ മനസ്സിൽ വെച്ചോളൂ പാതി മനസ്സോടെയാണ് ഞാൻ ഈ കല്യാണതിന്നു സമ്മതിക്കുന്നത് അത് മറക്കണ്ട"....
ദേഷ്യത്തോടെ പല്ല് കടിച്ചുകൊണ്ട് സഫീർ റൂമിലേക്ക് നടന്നു...
"ടീ സൈനബാ ആ കാലിനു തേക്കുന്ന കുഴമ്പ് ഇങ്ങെടുത്തോ"....
"നോക്കീം ഞാനൊരു കാര്യം ചോദിക്കട്ടെ .. എന്തിനാ വേറെ ആരോ വയറ്റിലുണ്ടാക്കിയ പെണ്ണിനെ ഓന്റെ തലയിൽ കെട്ടിവെക്കുന്നത് അവന്ക് ഇഷ്ടല്ലങ്കിൽ അത് വേണ്ടാന്ന് വെച്ചോടെ"
"നീ എന്തറിഞ്ഞിട്ടാ സൈനബാ ഈ പറയുന്നേ ആ കുട്ടി അങ്ങനെ ഉള്ള ഒരു പെണ്ണല്ലാ... ഇനി അവൾക്കു വയറ്റിലുള്ളതാ നിങ്ങൾകൊക്കെ കുറച്ചിലെങ്കിൽ കെട്ടോ.. ആ പെണ്ണിന്റെ വയറ്റിൽ വളരുന്നത് നമ്മുടെ ചോര തന്നെയാ"..
"എന്താ നിങ്ങളി പറയുന്നേ നമ്മളെ ചോരെയോ"...
"അതേടി മരിച്ചുപോയ നമ്മളെ മോൻ അബ്ദുവിന്റെ കുട്ടിയാ അത്... വീട്ടുകാർക്കും നാട്ടുകാർക്കും നല്ലത് പറഞ്ഞു കൊടുത്തു വളർത്തിയ മമ്മദ് മാഷിന്റെ മോന് ആ പെണ്ണിനെ വയറ്റിലുണ്ടാകിയ മരിച്ചതെന്ന് നാട്ടുകാർ പറയുന്നത് കേൾക്കനോ എല്ലാർക്കും...അവന്റെ ചതിയിൽപെട്ട് ജീവിതം കളഞ്ഞ ആ പെണ്ണിന്റെ ജീവിതം തുലയുന്നത് കണ്ടു നിൽക്കണോ ഞാൻ"....
"പടച്ച തമ്പുരാനെ ഞാൻ എന്താ ഈ കേൾക്കുന്നെ"
"പകൽപോലെ സത്യം ആ പെണ്ണിന് ക്ലാസെടുത്തിരുന്ന നമ്മുടെ മോന് പറ്റിയ ഒരു പിഴ.. എല്ലാം കഴിഞ്ഞു അവൻ ഗൾഫിൽ പോകാൻ നിന്ന തലേദിവസം ഉണ്ടായ ആക്‌സിഡന്റിലല്ലേ അവൻ പോയത്.... ഇതെല്ലാം കേട്ടിട്ട് ആ പെണ്ണിനെ വഴിയഥാരം ആകാൻ ഈ മമ്മദ്ഹാജിനെക്കൊണ്ട് കഴിയൂല അത്കൊണ്ട് തന്നെയാ സഫീറിനു സമ്മതം ഇല്ലാഞ്ഞിട്ടും ഞാൻ ഈ കല്യാണം നടത്തുന്നത്"...
"ഇതെല്ലാം ന്നാ ഇങ്ങൾക്ക് സഫീറിനോട് പറഞ്ഞൂടെ"
"അത് പറയാനുള്ള ത്രാണി ഇല്ലാഞ്ഞിട്ടാ സുബൈദാ ഇത്രേം കാലം ആരുടെ മുന്നിലും തലകുനിക്കേണ്ട അവസ്ഥ പടച്ചോൻ തന്നിട്ടില്ല... ഇതിപ്പോ മക്കളെക്കൊണ്ട് മമ്മദ്ഹാജി നാണംകെട്ടന്ന് നാട്ടുകാർ പറഞ്ഞ് ചിരിക്കൂലെ..അന്ന് അബ്ദുവിന്റെ കൂടെ ആക്‌സിഡന്റ് നടക്കുമ്പോൾ അവളും ഉണ്ടായിരുന്നു.. ഭാഗ്യത്തിനു അധികം പരിക്കില്ലാതെ ആ കുട്ടി രക്ഷപ്പെട്ടേ.. തലയ്ക്കു പറ്റിയ ക്ഷതം കൊണ്ട് ഓർമ ശക്തി പോയിരുന്നു... ഇപ്പൊ ഒരുപാട് ചികിത്സ കൊണ്ടാണ് അതൊന്നു ഭേദമായത്.. അബ്ദു മരിച്ചതൊന്നും ആ കുട്ടിക്ക് അറിയില്ല... നമ്മളെ സഫീർ അവളുടെ ഭർത്താവ് ആണെന്ന ഞങ്ങളെല്ലാരും അവളോട് പറഞ്ഞു മനസ്സിലാക്കി വെച്ചിരിക്കുന്നേ"....
ഇതെല്ലാം തൊട്ടപ്പുറത്തെ റൂമിൽ നിന്നും കേട്ടു നിന്ന സഫീർ കണ്ണീർ വാർത്തുകൊണ്ട് അവരുടെ റൂമിലേക്ക് കയറി ചെന്നു....
"ഉപ്പച്ചി എന്നോട് ക്ഷമിക്കണം ഒന്നും അറിയാതെയാ ഞാൻ അങ്ങനെയൊക്കെ സംസാരിച്ചത്.., ഉപ്പാക്ക് നാട്ടുകാരുടെ മുന്നിൽ നാണം കെടാനുള്ളോരു അവസ്ഥയുണ്ടാവാൻ പാടില്ല...അവളുടെ വയറ്റിൽ വളരുന്നത് അബ്ദുക്കയുടെ ചോര ആണെങ്കിൽ എനിക്കിനിയൊന്നും ആലോചിക്കാനില്ല... എനിക്ക് സമ്മതമാണ്..ആ കുട്ടിയെ ഞാൻ തന്നെ കെട്ടിക്കോളാം"...
അങ്ങനെ ആർഭാടമില്ലാതെ വിവാഹം കഴിഞ്ഞു..
ഉപ്പ പറഞ്ഞത് പോലെ തന്നെ കുറച്ച് ദിവസങ്ങൾ കൊണ്ട് അവളാ വീടൊരു സ്വർഗമാക്കി തീർത്തു...
സഫീറിനൊരു നല്ല ഭാര്യയായും ഉപ്പാക്കും ഉമ്മാക്കും സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന മകളുമായി അവരുടെ ജീവിതം മുന്നോട്ടു നീങ്ങി..വൈകാതെ അവളൊരു പെൺകുഞ്ഞിനും ജന്മം നൽകി..
"ഇക്കാ അന്ന് അത്രേം വലിയൊരു ആക്‌സിഡന്റ് നടന്നിട്ടും ഇക്കാക്ക് മാത്രം ഒന്നും പറ്റിയില്ലല്ലോ.. അതെന്താ"....
"അതെന്താന്നറിയോ പെണ്ണേ... അന്ന് എനിക്കെന്തെങ്കിലും പറ്റിയിരുന്നങ്കിൽ ഇപ്പോ ഈ സുന്ദരി മോളെ എനിക്ക് ഭാര്യയായി കിട്ടോ... ഇല്ലല്ലോ"...
ഇതും പറഞ്ഞു സഫീർ അവളെ മാറോടു ചേർത്തു.. മനസ്സിൽ നല്ലൊരു ഭാര്യയെ ഇണയാക്കി തന്ന ദൈവത്തോട് ഒരുപാട് നന്ദി പറഞ്ഞുകൊണ്ട്...
...അൽറാഷിദ് സാൻ ❤

0 Comments
Post a Comment