THE BODYGUARD full part
*BODYGUARD*
*BODYGUARD*
_Part. 1_
✍️ Mubashira MSKH
ഒരു കയ്യിൽ ഗണ്ണും മറുകയ്യിൽ അവളുടെ കയ്യും ഭദ്രമാക്കി കൊണ്ട് ഞങ്ങൾ അവിടെ നിന്നും ഓടിയകന്നു... ഞങ്ങളെ പിന്തുടർന്ന് അവരും ഓടി വരുന്നുണ്ടായിരുന്നു...
അവരെ കണ്ടതും ആലിയ എന്റെ കൈ മുറുകെ പിടിച്ചോണ്ട് എന്നിലേക്ക് കുറച്ചൂടി നീങ്ങി വന്നു... അവളാകെ ഓടി തളർന്നെന്ന് മനസ്സിലായപ്പോ തന്നെ അടുത്ത് കണ്ട ഒരു പാഴടഞ്ഞ ബിൽഡിങ്ങിലേക്ക് ഞാൻ അവളെയും കൊണ്ട് ഓടി...
എന്നിട്ട് അവന്മാര് കാണാതെ അവിടെ മറഞ്ഞിരുന്ന് അവര് അവിടന്ന് ഓടിയകലുന്നത് കണ്ടതും ഞാൻ ഒന്ന് നെടുവീർപ്പിട്ടോണ്ട് ആലിയയെ നോക്കിയപ്പോ അവളെന്നെ നിറ മിഴികളോടെ നോക്കി ചിരിച്ചിട്ട് എന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു...
"I Love you ROY... I love you..."
എന്ന് അവള് പറയുന്നത് കേട്ടതും ഞാൻ ചിരിച്ചോണ്ട് അവളെയും തിരിച്ച് വാരിപ്പുണർന്നു... അപ്പൊ അവള് എന്നിൽ നിന്ന് അകന്ന് എന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പതിയെ എന്നിലേക്ക് അടുത്ത് വന്നതും ഞങ്ങൾ പതിയെ കണ്ണുകൾ അടച്ചു...
"റോയ്... റോയ്... റോയ് എണീക്കാൻ..."
"ഓ.... ഷിറ്റ്... കറക്റ്റ് ടൈമിൽ തന്നെ എന്നെ വിളിച്ചുണർത്തി ഉള്ള മൂഡും കളഞ്ഞു... ഞാൻ എന്റെ ആലിയയെ എങ്ങനെയൊക്കെയോ കൺവിൻസ് ചെയ്ത് ഒരു ഐ ലവ് യു പറയിപ്പിച്ചതായിരുന്നു... അവള് ഒരു കിസ്സ് തരാൻ നിന്ന കറക്റ്റ് ടൈമിൽ തന്നെ എന്നെ വിളിച്ചുണർത്തിയപ്പോ മമ്മിക്ക് സമാധാനായല്ലോ...?
ഹോ എന്റീശോയേ... ഇനി എന്നാണാവോ അതുപോലെ ഒരു സ്വപ്നം നീയെന്നെ കാണിക്കാ...?"
എന്ന് ഉറക്കത്തിൽ നിന്നുണർന്ന് ബെഡിൽ എണീറ്റ് ഇരുന്നിട്ട് റോയ് പറഞ്ഞതും മമ്മി തലയണ എടുത്ത് അവനൊരു തല്ല് കൊടുത്തു...
"റോയ് ഇതിപ്പോ പല തവണയായി നീ ഇങ്ങനെ അവളെയും സ്വപ്നം കണ്ടുണരുന്നു... അവൾക്ക് അവിടെ അവളെ രൺബീർ ഉണ്ട് നീ ഇപ്പൊ തല്ക്കാലം ഇവിടത്തെ കാര്യം നോക്കിയാൽ മതി... അവനും അവന്റെയൊരു ആലിയ ഭട്ടും..."
എന്ന് മമ്മി കനപ്പിച്ച് പറഞ്ഞോണ്ട് അവിടന്ന് പിണങ്ങി പോകാൻ നിന്നതും റോയ് മമ്മിയെ അവിടെ പിടിച്ച് വെച്ചു...
"ഹ... എന്റെ മേരി കൊച്ച് പിണങ്ങി പോവാന്നോ... അങ്ങനെയൊക്കെ പോകാൻ പാടുണ്ടോ... പിന്നെ ഈ റോയ് മാത്യുവിന് വേറെ ആരാ ഉള്ളത് മമ്മി..."
"മതി നിന്റെ സോപ്പിങ്... വേഗം പോയി ഫ്രഷായി താഴേക്ക് വരാൻ നോക്ക്... പപ്പ വന്നിട്ടുണ്ട്..."
"What..? പപ്പ ബിസിനസ് ട്രിപ്പിൽ അല്ലായിരുന്നോ പിന്നെ എങ്ങനെ ഇവിടെ എത്തി..?
*മമ്മീ....* "
"നീ കിടന്ന് കാറണ്ട റോയ് ഞാൻ തന്നെയാ പപ്പയെ വിളിച്ച് വരുത്തിയത്..."
"അപ്പൊ മമ്മി എല്ലാം പപ്പയോട് പറഞ്ഞോ...? മമ്മി... that was an accident... അതിന് പപ്പയെ എന്തിനാ വിളിച്ച് വരുത്തിയത്..?"
"മോനെ... നീ വിചാരിക്കുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ... ഇതാരോ കരുതി കൂട്ടി ചെയ്തത് തന്നെയാ... ഇതിപ്പോ എത്രാമത്തെ തവണയാണെന്ന് അറിയോ നീ അവരെ കയ്യിൽ നിന്ന് രക്ഷപ്പെടുന്നത്..?
എനിക്ക് ഇനിയും നിന്റെ കാര്യം ഓർത്ത് തീ തിന്നാൻ വയ്യ റോയ്... അത് കൊണ്ടാ പപ്പയെ വിളിച്ച് വരുത്തിയത്... നീ ചെന്ന് ഫ്രഷായി പപ്പയെ പോയി കാണ്..."
"മമ്മി ഞാൻ പറയുന്നതൊന്ന്... "
"നീ ഇനി ഒന്നും പറയണ്ട... ഞാൻ പറഞ്ഞത് അങ്ങോട്ട് അനുസരിച്ചാൽ മതി... ചെന്ന് പപ്പയെ പോയി കാണ്..."
എന്ന് പറഞ്ഞ് മമ്മി അവിടന്ന് പോയതും റോയ് ഒന്ന് തല ചൊറിഞ്ഞോണ്ട് അവിടന്ന് എണീറ്റ് ഫ്രഷാകാൻ പോയി...
ഹേയ് ഈ സ്റ്റോറി എന്റേതല്ലേ അപ്പൊ കഥ ഞാൻ പറഞ്ഞോളാം റൈറ്റർ പോകാൻ നോക്ക്... ഗോ... ഗോ...
ഹ്മ്... ഓകെ ഓകെ... ഇപ്പൊ ഞാൻ പോകുന്നു ഇനി ഒരു വരവ് കൂടി ഞാൻ ഇങ്ങോട്ട് വരും...
ഹായ് ഗയ്‌സ് അയാം റോയ്... *റോയ് മാത്യു*... മാത്യു മേരി ദമ്പതികളുടെ ഒരേയൊരു സൽപുത്രൻ... നേരത്തെ ഇവിടന്ന് ഇറങ്ങി പോയതാണ് എന്റെ പുന്നാര മമ്മി മേരി...
പപ്പ ഒരു NRI ബിസിനസ് മാനാണ്... അതോണ്ട് തന്നെ പപ്പയെ അധികമൊന്നും കാണാൻ പറ്റാറില്ല... പപ്പ ഫ്രീയായി നാട്ടിലെത്തുമ്പോ ഞാൻ ബിസിയായിരിക്കും...
ബൈ ദി ബൈ ഞാൻ ഒരു ഫേമസ് മോഡലും ഒരു സിങ്ങറും കൂടിയാണ്... ഇപ്പൊ ഒരു ഫിലിമിൽ ഹീറോ ആയി ചാൻസും കിട്ടിയിട്ടുണ്ട്... അപ്പൊ അതും മനസ്സിൽ കണ്ട് ഉറങ്ങിയതിന്റെ സ്വപ്നാ നേരത്തെ ഇവിടെ കിടന്ന് ഓടിയത്... ആ അതൊരു കഥ...
ഇപ്പൊ എന്തായാലും എന്നെ കുറിച്ച് ഏകദേശം ഒരു ധാരണ കിട്ടിയില്ലേ... ബാക്കിയൊക്കെ ഇനി വിശദമായിട്ട് നിങ്ങൾക്ക് മനസ്സിലായിക്കോളും ഞാൻ ചെന്ന് പപ്പക്ക് ഒന്ന് മുഖം കാണിക്കട്ടെ ഇല്ലെങ്കിൽ അതിന് ഇനി മേരി കിടന്ന് കയറ് പൊട്ടിക്കും...
"ഹായ് പപ്പ... ഗുഡ് മോർണിംഗ്..."
ഹാളിലേക്ക് കയറി വന്നപാടെ പപ്പയുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് ഞാൻ അതും പറഞ്ഞ് പപ്പയുടെ അടുത്തുള്ള ചെയറിൽ ഇരുന്നതും പപ്പ കയ്യിൽ ഉണ്ടായിരുന്ന ന്യൂസ് പേപ്പർ മടക്കി വെച്ച് കണ്ണട ഊരി മാറ്റി...
"ഹ്മ്... മോർണിംഗ്... നീ ഇപ്പോഴാണോ എണീക്കുന്നെ? നിന്റെ വർക്ക് ഒക്കെ എങ്ങനെ പോകുന്നു...?"
പപ്പ അല്പം ഗൗരവത്തോടെ തന്നെ അങ്ങനെ സംസാരിച്ചപ്പോ ഞാൻ ഒന്ന് തലയാട്ടി കൊണ്ട് it's good എന്ന് പറഞ്ഞ് സെർവെൻസ് കൊണ്ട് വന്ന് വെച്ച ഫുഡ് കഴിച്ചു...
"റോയ്... എനിക്ക് നിന്നോട് ഒരു സീരിയസ് കാര്യം പറയാനുണ്ട്..."
എന്ന് പപ്പ പറഞ്ഞ് തുടങ്ങിയപ്പോ തന്നെ മമ്മി അങ്ങോട്ട് വന്നതും ഞാൻ പ്ളേറ്റിൽ നിന്ന് മുഖം ഉയർത്തി മമ്മിയെയും പപ്പയെയും ഒന്ന് നോക്കി...
"റോയ്... ഇന്നലെ നിനക്ക് സംഭവിച്ചത് അത് വെറുമൊരു ആക്‌സിഡന്റ് അല്ല... it was a preplanned incident... അതും നിന്നെ അപായപ്പെടുത്താൻ വേണ്ടി..."
പപ്പ അത് പറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ ഞാൻ ചെയറിലേക്ക് ഒന്നൂടെ ചാരി ഇരുന്നിട്ട് ഒന്ന് നെടുവീർപ്പിട്ട് വേറെ എങ്ങോട്ടോ നോട്ടം തെറ്റിച്ചു... കാരണം എനിക്ക് അക്കാര്യം സംസാരിക്കാൻ ഒട്ടും താല്പര്യം ഇല്ല...
"പപ്പ... പപ്പയും മമ്മിയെ പോലെ തുടങ്ങരുത്... എന്നെ അപായപ്പെടുത്താൻ മാത്രം ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല... പിന്നെ എങ്ങനെ അതൊരു ആക്‌സിഡന്റ് അല്ലെന്ന് നിങ്ങൾ പറയും...?"
"റോയ്... നിനക്ക് ശത്രുക്കൾ ഇല്ലെങ്കിൽ ഈ ബിസിനസ് ഫീൽഡിൽ ഒരുപാട് ശത്രുക്കളെ സമ്പാദിച്ച ആളാണ് ഞാൻ... പലരെയും ഞാൻ പല വിധത്തിൽ ഒഴുവാക്കി കളഞ്ഞിട്ടുണ്ട്...
അതൊക്കെ ബിസിനസിന്റെ ഒരു ഭാഗമാണ്... അതുപോലെ എന്നോട് ശത്രുതയുള്ള ആരുമാകാം നിന്നെ അപായപ്പെടുത്താൻ നോക്കുന്നത്... ഞങ്ങൾക്ക് നീ മാത്രമേയുള്ളു റോയ് അത് നീ മറക്കണ്ട..."
"I know പപ്പ... but അവരെ പേടിച്ച് ഞാൻ ഇനി പുറത്തിറങ്ങരുത് എന്നാണോ നിങ്ങള് പറയുന്നത്..?
ഒരുപാട് നാളായി ഞാൻ ആഗ്രഹിക്കുന്ന ഒരു ഓപ്പർച്യുണിറ്റിയാണ് എനിക്ക് കിട്ടിയിരിക്കുന്നത്... എനിക്കത് മാക്സിമം യൂട്ടിലൈസ് ചെയ്തെ പറ്റൂ...
ഒരു മാസം കൂടി കഴിഞ്ഞാൽ ഞാൻ എന്റെ ഷൂട്ടിന് വേണ്ടി ഇവിടന്ന് ലണ്ടനിലേക്ക് പോകും... പിന്നെ ഞാൻ ആരെ പേടിക്കാനാ പപ്പാ... അതുവരെ ഇതുപോലെയുള്ള സിറ്റുവേഷൻസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം... അതോർത്ത് ആരും ഇനി ബോതേർഡ് ആകണ്ട..."
എന്ന് പറഞ്ഞ് ഞാൻ അവിടന്ന് എണീറ്റു...
"റോയ് പപ്പ പറയുന്നത് മുഴുവൻ കേൾക്ക് മോനെ..."
മമ്മി വിളിച്ച് കൂവുന്നത് കേട്ടിട്ടും കേൾക്കാത്ത മട്ടിൽ ഞാൻ അവിടന്ന് പോകാൻ നിന്നതും പപ്പയുടെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി കേട്ടപ്പോ ഞാൻ അവിടെ നിന്നു...
"റോയ്... ഒരു മാസം കഴിഞ്ഞ് നീ ഇവിടന്ന് പോകുന്നതോട് കൂടി പ്രോബ്ലെംസ് ഒക്കെ സോൾവ് ആകുമായിരിക്കും... പക്ഷെ ഈയൊരു മാസം നിന്റെ കാര്യത്തിൽ ഇനിയും റിസ്ക് എടുക്കാൻ ഞങ്ങളെ കൊണ്ട് കഴിയില്ല... So, ഞാൻ ചിലതൊക്കെ തീരുമാനിച്ച് കഴിഞ്ഞു..."
എന്ന് പപ്പ പറഞ്ഞപ്പോ ഞാൻ നെറ്റി ചുളിച്ചൊണ്ട് പപ്പയുടെ നേരെ തിരിഞ്ഞ് നിന്നു...
"What...? പപ്പ എന്ത് തീരുമാനിച്ചെന്നാ പറയുന്നേ...?"
"യു നീഡ് എ *BODYGUARD* "
പപ്പ പറയുന്നത് കേട്ട് ഞാൻ ഒരു നിമിഷം അനങ്ങാതെ നിന്നിട്ട് പെട്ടെന്ന് പൊട്ടിച്ചിരിച്ചു...
"What nonsense... പപ്പ ഇതൊക്കെ സ്വബോധത്തോടെ തന്നെയാണോ പറയുന്നത്..? ബോഡിഗാർഡ് പോലും... അതും എനിക്ക്...
മമ്മി... പപ്പക്ക് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട് മമ്മി കൂടെ തന്നെ നിന്നോ... എനിക്കൊന്ന് പുറത്ത് പോകണം... ദീനയെ കാണാനുണ്ട്... bye..."
"റോയ് ഞാൻ തമാശ പറഞ്ഞതല്ല... നിന്റെ സേഫ്റ്റിക്ക് വേണ്ടി ഞാൻ ഒരാളെ നിയമിച്ച് കഴിഞ്ഞു..."
"സോറി പപ്പാ... തൽക്കാലത്തേക്ക് ഈ റോയിക്ക് ഒരാളുടെയും പ്രൊട്ടക്ഷൻ ആവശ്യമില്ല... ആ നിയമിച്ച ബോഡിഗാർഡിനെ പപ്പയുടെ സെക്യൂരിറ്റിക്ക് വേണ്ടി അപ്പോയ്ന്റ് ചെയ്തേക്ക്..."
എന്ന് പറഞ്ഞ് എന്റെ സ്‌പെക്സ് എടുത്ത് വെച്ച് വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോ മമ്മി എന്റെ പിന്നാലെ വന്ന് പപ്പ പറയുന്നത് കേൾക്കാൻ ഒക്കെ പറയുന്നുണ്ടായിരുന്നു...
ഞാൻ അതൊന്നും കേട്ട ഭാവം പോലും കാണിക്കാതെ എന്റെ കാറിൽ കയറി വണ്ടി സ്റ്റാർട്ടാക്കി കൊണ്ട് മിററിലൂടെ മമ്മിയെ നോക്കിയപ്പോ പപ്പ വന്ന് മമ്മിയുടെ തോളിൽ കൈ വെച്ചിട്ട് വേണ്ടെന്ന് തലയാട്ടി...
അത് കണ്ട് ഞാൻ ഒന്ന് പുച്ഛത്തോടെ ചിരിച്ചിട്ട് കഫെ ലക്ഷ്യമാക്കി കാർ പറപ്പിച്ച് വിട്ടു... ഞാൻ ആരെയാ കാണാൻ പോകുന്നതെന്ന് പറഞ്ഞില്ലല്ലോ അല്ലെ...
*ദീന മൈക്കിൾ* എന്റെ ഫിയാൻസേ... അവള് ബാംഗ്ലൂരിൽ MBAക്ക് പഠിക്കാണ്... ഇപ്പൊ ലീവിന് നാട്ടിലേക്ക് വന്നിട്ടുണ്ട്... എന്നെ വെയിറ്റ് ചെയ്ത് കഫെയിൽ ഇരിക്കാ... 6 മാസമായി ഞാൻ അവളെ കണ്ടിട്ട്... എനിക്ക് സിനിമയിൽ ചാൻസ് കിട്ടിയ വിവരം അവളെ അറിയിച്ചിട്ടില്ല... ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി...
ഞാൻ കഫെയിൽ എത്തിയതും കാർ പാർക്ക് ചെയ്ത് അകത്തേക്ക് കയറി സ്‌പെക്സ് ഊരി മാറ്റി ചുറ്റുമൊന്ന് കണ്ണോടിച്ച് നോക്കി... ഫോണിലേക്കും കയ്യിലെ വാച്ചിലേക്കും മാറി മാറി നോക്കി കൊണ്ട് താടിക്ക് കയ്യും കൊടുത്തിരിക്കുന്ന ദീനയെ കണ്ടതും ഞാൻ ഒന്ന് ചിരിച്ചു...
അപ്പൊ തന്നെ അവള് എന്നിലേക്ക് നോട്ടമെറിഞ്ഞ് എന്നെ നോക്കി ഹായ് എന്ന് കൈ വീശി കാണിച്ചതും തിരിച്ച് ഞാനും അവൾക്ക് കൈ വീശി കാണിച്ചിട്ട് അവളെ അടുത്തേക്ക് പോകാൻ നിന്നു...
അപ്പോഴേക്കും എന്റെ കുറച്ച് ഫാൻസ് അടുത്തേക്ക് വന്നിട്ട് 'റോയ് അല്ലെ ഒരു സെൽഫി എടുത്തോട്ടെ...' എന്നൊക്കെ പറഞ്ഞപ്പോ എനിക്ക് അത് തള്ളി കളയാൻ പറ്റിയില്ല... അതോണ്ട് അവരോട് sure എന്ന് പറഞ്ഞ് ഞാൻ ദീനയെ നോക്കി one മിനിറ്റ് എന്ന് ആംഗ്യം കാണിച്ചപ്പോ പെണ്ണിന്റെ മുഖമാകെ ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തിട്ടുണ്ട്...
അത് അത്ര നല്ലതായി എനിക്ക് തോന്നാത്തത് കൊണ്ട് അവരെയൊക്കെ അപ്പൊ തന്നെ അവിടന്ന് പറഞ്ഞയച്ചിട്ട് അവളെ നോക്കി ഒന്ന് ഇളിച്ചോണ്ട് ഞാൻ അവളെ അടുത്ത് ചെന്നിരുന്നു...
"ഹായ് ഡാർലിംഗ്... ഒരുപാട് നേരായോ നീ വന്നിട്ട്... സോറി ട്രാഫികിൽ പെട്ട് പോയി അതാ വൈകിയേ... നീയൊന്നും ഓർഡർ ചെയ്തില്ലേ...?"
എന്ന് ചോദിച്ച് ഞാൻ മെനു കാർഡ് എടുത്തതും ദീന അപ്പൊ തന്നെ അവളെ ബാഗും എടുത്ത് അവിടന്ന് എണീറ്റ് പോകാൻ നിന്നു... അത് കണ്ടതും ഞാൻ വേഗം അവളെ കൈ പിടിച്ച് അവിടെ തന്നെ ഇരുത്തി ഒരുപാട് sorry പറഞ്ഞപ്പോ ഒടുക്കം പെണ്ണൊന്ന് കൂളായി...
"നേരത്തെ എന്തായിരുന്നു ആ പെണ്ണുങ്ങളോട് ഒരു കിന്നാരം... ദേ റോയ് എനിക്കതൊന്നും തീരെ ഇഷ്ടാകുന്നില്ലാട്ടൊ... നീ ഫേമസ് സിങ്ങറും മോഡലും ഒക്കെ ആകും എന്ന് കരുതി ഇതുപോലെ ഉള്ളതിന്റെ ഒക്കെ കൂടെ ഇനി എങ്ങാനും നിന്നെ ഞാൻ കണ്ടാൽ അന്ന് നിന്റെ അവസാനമായിരിക്കും നോക്കിക്കോ..."
ദീനയുടെ പറച്ചില് കേട്ട് ഞാൻ ചിരിച്ചപ്പോ പെണ്ണ് അതിനും എനിക്കിട്ട് പൊങ്കാല തന്നു... അപ്പൊ തന്നെ വെയ്റ്റർ വന്നതോണ്ട് അവള് അടങ്ങി നിന്നതും അയാള് ഞങ്ങൾക്കുള്ള ജ്യൂസ് വെച്ചിട്ട് പോയി...
"നീ അപ്പൊ ജ്യൂസ് ഒക്കെ ഓർഡർ ചെയ്തിരുന്നോ... not bad... so cute..."
എന്ന് പറഞ്ഞ് ഞാൻ അവളെ കവിളിൽ പിച്ചിയപ്പോ പെണ്ണ് എന്റെ കയ്യിനൊരു തട്ട് തന്നു...
"ബാംഗ്ലൂരിൽ നിന്ന് എങ്ങനെ എങ്കിലും ഒക്കെ ഒരു ലീവ് ഒപ്പിച്ച് നാട്ടിലേക്ക് വരുന്നത് നിന്നെ ഒന്ന് കാണാൻ വേണ്ടിയാ... ഇവിടെ വരുമ്പോ സാറിന് സാറിന്റെ ഫാൻസിനെയും കൊണ്ട് എന്നെ ഒന്ന് മൈൻഡ് ചെയ്യാൻ പോലും ടൈം ഇല്ല..."
"ഹ... ഹ... ഹ... നീ അടുത്ത ലീവിന് വരുമ്പോ ചിലപ്പോ എന്നെ ഇങ്ങനെ അടുത്ത് നിന്ന് കാണാൻ പറ്റിയെന്ന് തന്നെ വരില്ല..."
എന്ന് ഞാൻ പറയുന്നത് കേട്ട് അവള് ഒരു സിപ് ജ്യൂസ് കുടിച്ചിട്ട് എന്നെ നെറ്റി ചുളിച്ചൊന്ന് നോക്കി...
"അതെന്താ നീ വല്ല കാശിയിലോ രാമേശ്വരത്തോ പോയി ഭജന ഇരിക്കാൻ പോകാണോ...?"
എന്ന അവളെ ചോദ്യത്തിന് അല്ലെന്ന് തലയാട്ടി കൊടുത്തിട്ട് ഞാൻ ടേബിളിന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് അവളെ അടുത്തേക്ക് വിളിച്ചു... ദീന മുഖം ചുളിച്ചോണ്ട് ടേബിളിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നതും ഞാൻ അവളെ കാത് എന്റെ മുഖത്തോട് അടുപ്പിച്ചു...
"I am going to london..."
എന്ന് ഒരു സ്വകാര്യം പോലെ അവളോട് പറഞ്ഞപ്പോ അവള് എന്നെയൊന്ന് അടിമുടി തുറിച്ച് നോക്കി...
"ലണ്ടൻ... for what...?"
"ഒരു ചാൻസ് കിട്ടിയിട്ടുണ്ട് ഫിലിമിൽ... അതും ഹീറോ ആയിട്ട്... നെക്സ്റ്റ് month ഷൂട്ടിംഗ് സ്റ്റാർട്ട് ആകും..."
എന്ന് പറയുന്നത് കേട്ട് അവള് കുടിച്ചോണ്ടിരുന്ന ജ്യൂസ് തരിപ്പിൽ കയറി അവള് എന്നെ വായും തുറന്ന് കണ്ണിമ വെട്ടാതെ നോക്കി കൊണ്ടിരുന്നു...
"ഫിലിം... അ... അതും ഹീറോ...?"
"യാ babes... വിശ്വാസം വരുന്നില്ലേ...?"
എന്ന് തിരിച്ച് ഞാൻ ചോദിച്ചപ്പോ അവള് ഇല്ലെന്ന് തലയാട്ടുന്നത് കണ്ട് ഞാൻ ഒന്ന് ചിരിച്ചിട്ട് എനിക്ക് വന്ന മെസേജും കോൾസും അവൾക്ക് കാണിച്ച് കൊടുത്തു...
അത് കണ്ടതിൽ പിന്നെ അവള് നിലത്ത് നിന്നിട്ടില്ല... അപ്പൊ തന്നെ അവിടന്ന് ചാടി എണീറ്റ് തുള്ളി കൊണ്ട് എന്റെ അടുത്തേക്ക് വന്ന് എന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു...
"I can't believe റോയ്... you are amazing... എനിക്ക് ഉറപ്പുണ്ടായിരുന്നു നിന്റെ ടാലന്റിന് എന്തായാലും ഒരു നല്ല ഓപ്പർച്യുണിറ്റി കിട്ടുമെന്ന്... മിസ്സ് ചെയ്ത് കളഞ്ഞേക്കല്ലേടാ..."
"നെവർ..."
"അതൊക്കെ ഓക്കേ... വല്യ ഹീറോ ആയിട്ട് ഒടുക്കം എന്നെ എങ്ങാനും മൈൻഡ് ചെയ്യാതെ വേറെ വല്ല ഹീറോയിൻസിന്റെയും കൂടെ നീ പോയാലുണ്ടല്ലോ ഈ ദീന ആരാണെന്ന് നീ ശരിക്കും അറിയും..."
ഒരു ഭീഷണിയുടെ രൂപത്തിൽ അവള് പറയുന്നത് കേട്ട് ഞാൻ ചിരിച്ചോണ്ട് അവളെ തോളിലൂടെ കയ്യിട്ട് കഫേയിലെ ബില്ല് പേ ചെയ്ത് അവിടന്ന് ഇറങ്ങി...
എന്നിട്ട് അവളെയും കൊണ്ട് ഒരു ഡ്രൈവ് പോകാമെന്ന് തീരുമാനിച്ച് ഞങ്ങൾ കാറിലേക്ക് കയറിയതും പെട്ടെന്ന് ഞങ്ങളെ കാറിനെ മറ്റൊരു കാർ വന്ന് ഇടിച്ചു... ഞാൻ അപ്പൊ തന്നെ കാറിൽ നിന്നിറങ്ങി ആ കാറിലേക്ക് നോക്കി...
"തനിക്കെന്താടോ കണ്ണ് കണ്ടൂടെ നിർത്തിയിട്ടിരിക്കുന്ന കാറിൽ വന്ന് ഇടിക്കുന്നു..."
"റോയ് പ്രോബ്ലം ഒന്നും വേണ്ടാ..."
"നീ കാറിൽ ഇരിക്ക് ദീന... ഇവന്മാരോട് ഞാൻ സംസാരിച്ചോളാം..."
എന്ന് പറഞ്ഞ് അവളെ കാറിൽ കയറ്റി ഞാൻ അവരെ കാറിന്റെ അടുത്തേക്ക് നടന്നടുത്തതും നാലഞ്ച് തടിമാടന്മാര് കാറിൽ നിന്നിറങ്ങി വരുന്നത് കണ്ടപ്പോ തന്നെ ഞാൻ അവിടെ നിന്നു...
അവരെ നോട്ടവും നിൽപ്പും മട്ടും ഭാവവുമൊക്കെ കണ്ടപ്പോ തന്നെ ഇത് അത്ര പന്തിയല്ലെന്ന് തോന്നിയത് കൊണ്ട് ഞാൻ അപ്പൊ തന്നെ കാറിലേക്ക് കയറി അവിടന്ന് പറപ്പിച്ച് വിട്ടു...
"റോയ്... സ്ലോയിൽ പോ... എന്താ കാര്യം... ആരാ അവര്... റോയ്..."
ദീന എന്റെ കയ്യിൽ പിടിച്ചോണ്ട് ഓരോന്ന് ചോദിച്ചോണ്ടിരുന്നെങ്കിലും ഞാൻ അതിനൊന്നും ഒരു മറുപടി നൽകാതെ ഞങ്ങളെ പിറകെ ഫോളോ ചെയ്ത് വരുന്ന ആ കാറിനെ നോക്കി കൊണ്ട് സ്പീഡിൽ തന്നെ വണ്ടിയോടിച്ചു...
അതോണ്ട് അവരെ കാർ സിഗ്നലിൽ പെട്ട് പോയി ഞങ്ങൾ അവരെ കയ്യിൽ നിന്നും രക്ഷപ്പെട്ടു... ഞാൻ അപ്പൊ തന്നെ ദീനയെ അവളെ വീട്ടിൽ ഡ്രോപ്പ് ചെയ്ത് കൊടുത്തു...
"റോയ് നീ എന്തിനാ വീട്ടിലേക്ക് കൊണ്ട് വന്നെ... നമ്മൾ പ്ലാൻ ചെയ്തതല്ലേ ഒരു ഔട്ടിങ്... എന്നിട്ടിപ്പോ..."
"ദീന ഞാൻ എല്ലാം പറയാം... നീയിപ്പോ വീട്ടിലേക്ക് ചെല്ല്... ഞാൻ നിനക്ക് വിളിക്കാം..."
"എന്നാ അകത്തേക്ക് വാ ഡാഡിയെ കണ്ടിട്ട് പോകാം..."
"നോ ദീന... ഇപ്പോ ടൈം ഇല്ല... എനിക്ക് അർജന്റ് ആയിട്ട് ഒരു സ്ഥലം വരെ പോകാനുണ്ട്..."
"റോയ് what happend..? നീ എന്താ ഇത്രക്ക് നേർവസ് ആയിരിക്കുന്നെ..? It's everything ok???"
"Yeah... ok... I call you later... bye... take care..."
എന്ന് മാത്രം അവൾക്ക് മറുപടി നൽകി ഞാൻ വീട് ലക്ഷ്യമാക്കി പോയപ്പോഴും മനസ്സിൽ ഉണ്ടായിരുന്നത് ആ കാറും അതിലുള്ളവരും ആയിരുന്നു...
അവര് അറിയാതെ വന്ന് എന്റെ കാറിനെ ഇടിച്ച പോലെ തോന്നുന്നില്ല... അവരെ നില്പിൽ നിന്നും അത് വ്യക്തമാണ്... may be പപ്പ പറഞ്ഞത് ശരിയായിരിക്കാം... അല്ലെങ്കിൽ പിന്നെ അവര് എന്നെ ഫോളോ ചെയ്യില്ലായിരുന്നു...
എന്നൊക്കെ ചിന്തിച്ച് കൂട്ടിയപ്പോഴേക്കും കാർ വീടിന്റെ കോംപോണ്ട് താണ്ടി പോർച്ചിൽ എത്തിയിരുന്നു... ഞാൻ അപ്പൊ തന്നെ കാറിൽ നിന്നിറങ്ങി അകത്തേക്ക് കയറാൻ നിന്നപ്പൊ പുറത്ത് എന്റെ അങ്കിൾ ജോണിന്റെ കാർ നിർത്തിയിട്ടിക്കുന്നത് കണ്ടു... ഹി ഈസ് സിറ്റി കമ്മിഷണർ...
"ഹായ് അങ്കിൾ..."
"ഹായ് റോയ്..."
എന്ന് പറഞ്ഞ് അകത്തേക്ക് വന്ന് ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചിട്ട് ഞാൻ പപ്പയെയും മമ്മിയെയും ഒന്ന് നോക്കി...
"നീ എന്താ ഇത്ര നേരത്തെ... സാധാരണ അവളെ കൂടെ പുറത്ത് പോയാൽ നേരം ഇരുട്ടാതെ വീട്ടിൽ എത്താറില്ലല്ലോ... എന്ത് പറ്റി..."
മമ്മിയുടെ ചോദ്യം കേട്ട് ഞാൻ എന്ത് പറയണമെന്ന് അറിയാതെ ഒന്ന് തല ചൊറിഞ്ഞിട്ട് അങ്കിളിന്റെ നേരെ തിരിഞ്ഞു...
"അങ്കിൾ... എനിക്ക് ഒരു കംപ്ലയിന്റ് ഉണ്ട്... കുറച്ച് ദിവസമായി ആരോ എന്നെ ഫോളോ ചെയ്ത് അപായപ്പെടുത്താൻ ശ്രമിക്കുന്ന പോലെ ഒരു തോന്നൽ... same incident ഇന്നും സംഭവിച്ചു..."
എന്ന് ഞാൻ പറയുന്നത് കേട്ട് പപ്പ സോഫയിൽ നിന്ന് എണീറ്റ് എന്റെ അടുത്തേക്ക് വന്നു...
"റോയ്..."
"പേടിക്കണ്ട പപ്പ... അയാം ഓകെ... but അങ്കിൾ... അങ്കിൾ എനിക്ക് അവരെ കണ്ടെത്തി തരണം... അവര് എന്തിന് എന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്നത് എനിക്ക് അറിഞ്ഞേ പറ്റൂ..."
"റോയ്... നിന്റെ പപ്പ എന്നോടിത് എല്ലാം പറഞ്ഞതാണ്... ഈയൊരു സിറ്റുവേഷനിൽ അവര് ആരാണെന്ന് കണ്ടെത്തുന്നതിൽ ഉപരി നിന്റെ സേഫ്റ്റി തന്നെയാണ് ഞങ്ങൾക്ക് വലുത്... so, നിന്റെ പപ്പയോട് ഒരു ബോഡിഗാർഡിന്റെ കാര്യം പറഞ്ഞത് ഞാനാണ്..."
"What... but അങ്കിൾ......"
"I know റോയ്... ഒരു ബോഡിഗാർഡിന്റെ പ്രൊട്ടക്ഷനിലൂടെ പുറത്തേക്ക് ഒക്കെ ഇറങ്ങുന്നത് നിന്നെ സംബന്ധിച്ചിടത്തോളം അത്ര നല്ലതല്ല... ഫിലിം ഇൻഡസ്ട്രിയിൽ കാലു കുത്തുന്നതിന് മുൻപ് തന്നെ ബോഡിഗാർഡിനെയൊക്കെ കൂടെ കൊണ്ട് നടക്കുന്നത് നിന്റെ പ്രൊഫഷനെയും പാഷനേയും ബാധിക്കാം..."
"Exactly... അങ്കിൾ എങ്കിലും എന്റെ സിറ്റുവേഷൻ ഒന്ന് മനസ്സിലാക്കി പപ്പയെ പറഞ്ഞ് മനസ്സിലാക്ക്..."
"But റോയ്... ഈ അവസ്ഥയിൽ ഇപ്പോ ഞങ്ങൾ ചിന്തിക്കുന്നത് നിന്റെ പ്രൊട്ടക്ഷനെ കുറിച്ച് മാത്രമാണ്... അല്ലാതെ വേറെ ഒന്നിനെ കുറിച്ചുമല്ല... so, നീയാദ്യം ഞങ്ങൾ പറയുന്നതൊന്ന് കേൾക്ക്...
അയാളുടെ ബിഹേവിയറും ആറ്റിറ്റ്യൂടും ഒക്കെ ഒന്ന് നിരീക്ഷിക്ക്... അയാളെ കയ്യിൽ നിന്റെ പ്രൊട്ടക്ഷൻ ഏൽപ്പിച്ചാൽ പിന്നെ ഞങ്ങൾക്ക് നിന്റെ കാര്യത്തിൽ യാതൊരു ടെൻഷനും പേടിയും വേണ്ടെന്ന കാര്യത്തിൽ ഞാൻ ഗ്യാരന്റീയാ...
നീയാദ്യം അയാളെയൊന്ന് മീറ്റ് ചെയ്യ് മോനെ... ഒരാഴ്‌ച വരെ നമുക്ക് നോക്കാം... ഇത് ശരിയാകില്ലെന്ന് നിനക്ക് തോന്നിയാൽ അപ്പൊ ഞങ്ങള് നീ പറയുന്നത് അനുസരിച്ചോളാം..."
എന്നൊക്കെ അങ്കിൾ പറഞ്ഞപ്പോ ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ കയ്യും കെട്ടി മറ്റെങ്ങോട്ടോ നോക്കി നിന്നു... അപ്പൊ അങ്കിൾ എന്റെ തോളിലൂടെ കയ്യിട്ട് ഒന്ന് തലയാട്ടിയപ്പോ ഞാൻ മനസ്സില്ലാ മനസ്സോടെ ഒന്ന് സമ്മതം മൂളി...
"പോൾ..."
അങ്കിൾ പപ്പയുടെ പിഎ ആയ പോൾ അങ്കിളിനെ വിളിച്ച് ആംഗ്യം കാണിച്ചപ്പോ അങ്കിൾ ഒന്ന് തലയാട്ടി കൊണ്ട് പുറത്തേക്ക് പോയി... ഞാൻ അപ്പോ തന്നെ എന്റെ ഫോൺ എടുത്ത് ഇൻസ്റ്റയിൽ ഒക്കെ കയറി ഫാൻസിനൊക്കെ msg അയച്ചോണ്ടിരുന്നു...
അപ്പൊ ആരോ ഹാളിലേക്ക് നടന്നു വരുന്ന ശബ്ദം കേട്ട് ഞാൻ ഫോണിൽ നിന്നും തലയുയർത്തി മുന്നോട്ട് നോക്കിയതും പോൾ അങ്കിളിന്റെ കൂടെ വരുന്ന ആളെ കണ്ട് ഞാൻ ഒരു നിമിഷം അയാളെ കണ്ണിമ വെട്ടാതെ നോക്കി നിന്നു...
"റോയ്..."
അപ്പൊ തന്നെ അങ്കിൾ എന്റെ കയ്യിലൊന്ന് തട്ടി വിളിച്ചതും ഞാൻ പെട്ടെന്ന് അയാളിൽ നിന്ന് നോട്ടം തെറ്റിച്ച് സ്‌പെക്സ് എടുത്ത് വെച്ച് അങ്കിളിനെ നോക്കിയൊന്ന് ചിരിച്ച് കൊടുത്തു...
അപ്പൊ പപ്പയും ഞങ്ങളെ അടുത്തേക്ക് വന്നിട്ട് അവരെ ഞങ്ങളെ അടുത്തേക്ക് വിളിച്ചപ്പോ തന്നെ എനിക്ക് മനസ്സിലായി ഇത് പോൾ അങ്കിളിന്റെ മകൾ ആകുമെന്ന്...
കണ്ടിട്ട് തോന്നുന്നില്ലെങ്കിലും ഈ സമയത്ത് അങ്കിളിന്റെ കൂടെ വേറെ ആരും വരില്ലല്ലോ... പക്ഷെ വേഷമൊക്കെ കണ്ടിട്ട് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്... അങ്കിളിന്റെ മകൾ ആകില്ലേ...?
"ദിസ് ഈസ് റോയ്... മൈ സൺ..."
എന്ന് പപ്പ എന്റെ തോളിൽ തട്ടി അവളോട് പറയുന്നത് കേട്ട് അവള് എന്നെ നോക്കി ഒരു പുച്ഛത്തോടെ ചിരിച്ചു...
"And റോയ്... she is your *BODYGUARD* ..."
എന്ന് അങ്കിൾ പറയുന്നത് കേട്ടതും ഞാൻ ഞെട്ടി തരിച്ച് അങ്കിളിനെ തിരിഞ്ഞ് നോക്കിയിട്ട് സ്‌പെക്സ് എടുത്ത് മാറ്റി...
*"what......?"*
എന്ന് ഞാൻ അലറുന്നത് കേട്ട് അങ്കിൾ അതെയെന്ന് തലയാട്ടിയതും ഞാൻ വായും പൊളിച്ച് അവളെ ഒന്ന് അടിമുടി നോക്കി... അപ്പൊ തന്നെ അവള് മുഖത്ത് നിന്നും അവളെ സ്‌പെക്സ് അഴിച്ച് വെച്ച് എനിക്ക് നേരെ കൈ നീട്ടി...
"ഹായ് അയാം *മെൽവിൻ* ... യുവർ ബോഡിഗാർഡ്..."
*"നോ..............."*
(തുടരും)
**************************************************
ഹലോ ഹായ് ഹായ് ഹായ്.... ഫസ്റ്റ് പാർട്ട് എന്നെ കൊണ്ട് കഴിയുന്ന പോലെ നന്നായിട്ട് എഴുതിയിട്ടുണ്ട്... വല്ല തെറ്റുകളും ഉണ്ടായാൽ നിങ്ങള് ക്ഷമിക്കണം... ഇതൊരു കഥയാണ്... അതോണ്ട് കഥയായി തന്നെ ഇതിനെ കാണണം... റിയൽ ലൈഫിൽ ഇങ്ങനെയൊക്കെ ഉണ്ടാകോ എന്നൊന്നും ചോദിച്ചേക്കരുത്... ചുരുക്കി പറഞ്ഞാൽ കഥയിൽ ചോദ്യമില്ല...😁😁😁
എന്തായാലും നിങ്ങളെ അഭിപ്രായങ്ങൾ അറിയിക്കണം... ഇനി വരും പാർട്ടുകൾ മിസ്സ് ചെയ്യാതെ വായിക്കേം വേണം... അപ്പൊ നെക്സ്റ്റ് പാർട്ടുമായി ഇന്ഷാ അല്ലാഹ് ഞാൻ നാളെ രാത്രി 9 മണിക്ക് വരാം... ബൈ....
*BODYGUARD*
_Part.2_
✍️ Mubashira MSKH
*"what......?"*
എന്ന് ഞാൻ അലറുന്നത് കേട്ട് അങ്കിൾ അതെയെന്ന് തലയാട്ടിയതും ഞാൻ വായും പൊളിച്ച് അവളെ ഒന്ന് അടിമുടി നോക്കി... അപ്പൊ തന്നെ അവള് മുഖത്ത് നിന്നും അവളെ സ്‌പെക്സ് അഴിച്ച് വെച്ച് എനിക്ക് നേരെ കൈ നീട്ടി...
"ഹായ് അയാം *മെൽവിൻ* ... യുവർ ബോഡിഗാർഡ്..."
*"നോ..............."*
എന്റെ അലർച്ച കേട്ട് അങ്കിളും പപ്പയും മമ്മിയുമൊക്കെ എന്റെ അടുത്തേക്ക് വന്നപ്പോ അവള് കൈ പിൻവലിച്ചിട്ട് ഒരു പുച്ഛത്തോടെ ചിരിച്ചു...
"റോയ് what happened...?"
"അങ്കിൾ... what is this... എനിക്കൊരു ബോഡിഗാർഡ് തന്നെ വേണോ എന്ന് ചിന്തിച്ചോണ്ടിരിക്കുമ്പോ ഒരു ലേഡി... എന്റെ ബോഡിഗാർഡോ...?
ആരെങ്കിലും ഇതറിഞ്ഞാൽ എന്റെ അവസ്ഥ പിന്നെ എന്തായിരിക്കും...?"
എന്ന എന്റെ ചോദ്യം കേട്ട് അവളുടെ നോട്ടം എന്നിൽ രൂക്ഷമാകുന്ന പോലെ എനിക്ക് തോന്നി...
"റോയ് അത് നിനക്ക് ഇവളെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ടാ ഇങ്ങനെ പറയുന്നത്... she got many talent... പോരാത്തതിന് ഇവൾക്ക് ഒരുപാട് എക്സ്പീരിയൻസും ഈ ജോബിൽ ഉണ്ട്... ഇവളെ വില കുറച്ച് നീ കാണരുത് റോയ്..."
"സോറി അങ്കിൾ I can't... അങ്കിൾ ഒരു ബോഡിഗാർഡിനെ ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോ ഞാൻ കരുതി വല്ല ഹൈലേഷ്യസ് ജിം ബോഡിയുള്ള ഒരാളാകുമെന്ന്...
ഇത് after all ഒരു പെണ്ണ്... അവള് എനിക്ക് ബോഡിഗാർഡ് അല്ലെ... എനിക്ക് ഇതിന് സമ്മതമല്ല... ഞാൻ ഇതിന് അനുവദിക്കില്ല..."
"റോയ്... ലിസൺ..." അങ്കിൾ.
"Excuse me sir..."
എന്നെ കൺവിൻസ് ചെയ്യാൻ വേണ്ടി പപ്പയും അങ്കിളും കൂടി ഓരോന്ന് പറഞ്ഞ് തുടങ്ങുന്നതിന് ഇടക്ക് കേറി അവളുടെ ശബ്ദം കാതുകളിലേക്ക് തുളച്ച് കയറിയതും ഞാൻ പതിയെ അവളിലേക്ക് നോട്ടം തെറ്റിച്ചു...
"Sir... ഡിപ്പാർട്മെന്റിൽ നിന്ന് നേരിട്ട് പ്രഷർ ചെലുത്തി എന്നെ ഫോഴ്‌സ് ചെയ്തിട്ടാണ് എനിക്ക് ഈ കേസ് തന്നത്... but, ഇദ്ദേഹത്തിന് എന്റെ പ്രൊട്ടക്ഷൻ ആവശ്യമില്ലെങ്കിൽ പിന്നെ എന്തിന് ഞാൻ ഇവിടെ നിൽക്കണം... സോറി സർ I am leaving..."
എന്ന് പറഞ്ഞ് അവള് സ്‌പെക്സ് എടുത്ത് വെച്ച് അവിടന്ന് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും അങ്കിൾ അവളെ അവിടെ തന്നെ പിടിച്ച് വെച്ചു...
"മെൽവിൻ... don't go... I know your situation... ഞങ്ങൾ എല്ലാവരും ഫോഴ്‌സ് ചെയ്തിട്ടാണ് നീ ഈ ജോലിക്ക് വന്നത്... അവന് നിന്നെ കുറിച്ച് ഒന്നും അറിയില്ല മെൽവിൻ... അവന്റെ വാക്ക് കേട്ട് താൻ ഇവിടന്ന് പോകരുത്...
തന്റെ കണ്ടീഷൻസിനൊക്കെ ഞങ്ങൾ ഓകെ പറഞ്ഞതല്ലേ പിന്നെ എന്താ...? റോയ് പറഞ്ഞതൊന്നും കാര്യമാക്കരുത്... അവൻ പോക പോകെ ശരിയായിക്കോളും... ഇല്ലെങ്കിൽ നിന്റെ സ്വഭാവത്തിന് അനുസരിച്ച് അവനെ മാറ്റിയെടുക്കാൻ കഴിയുമെന്ന് എനിക്കറിയാം...
ഒരു മാസം... അതാണ് നമ്മൾ തമ്മിലുള്ള ഡീൽ... അത് കഴിഞ്ഞാൽ you take your own decision for anything... പിന്നെ ഒരു കേസിന്റെ പേരും പറഞ്ഞ് ഞങ്ങൾ നിന്നെ കാണാൻ വരില്ല... this is your last project... പ്ലീസ് കോപ്പറേറ്..."
എന്നൊക്കെ എന്തോ ഒരു ഡബിൾ മീനിങ്ങിൽ അങ്കിൾ അവളോട് പറയുന്നത് കേട്ട് ഞാൻ നെറ്റി ചുളിച്ചപ്പോ അവള് എന്തൊക്കെയോ ചിന്തിച്ച് കൂട്ടി ഒടുക്കം ok പറഞ്ഞതും അങ്കിൾ അവളെ നോക്കി ചിരിച്ചിട്ട് എന്നെയൊന്ന് രൂക്ഷമായി നോക്കി...
"റോയ്... come with me..."
"അങ്കിൾ... പറഞ്ഞ് വിട് അവളെ... എനിക്ക് ഒരാളുടെയും പ്രൊട്ടക്ഷൻ ആവശ്യമില്ല..."
എന്നൊക്കെ ഞാൻ വിളിച്ച് കൂവിയെങ്കിലും അതൊന്നും കേട്ടഭാവം പോലും കാണിക്കാതെ അങ്കിൾ എന്നെയും കൊണ്ട് നേരെ ഗാർഡനിലേക്ക് ചെന്നു...
"അങ്കിൾ ആരും എന്താ ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ കൂട്ടാക്കാത്തത്... ഒരു ലേഡി എനിക്ക് ബോഡിഗാർഡോ... അതും എനിക്ക്...
എന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നവരുടെ മുന്നിലേക്ക് നിങ്ങള് തന്നെ എന്നെ എറിഞ്ഞ് കൊടുക്കുന്ന പോലെയുണ്ട് ഇപ്പൊ... അവള് എന്റെ പ്രൊട്ടക്ഷന് വേണ്ടി വന്നതാണോ അതോ ഞാൻ അവളെ പ്രൊട്ടക്ഷന് വേണ്ടി വിളിച്ച് വരുത്തിയതാണോ..."
*"സ്റ്റോപ്പിറ്റ് റോയ്..."*
പെട്ടെന്ന് അങ്കിൾ എന്നോട് ഷൗട്ട് ചെയ്തതും ഞാൻ ഞെട്ടി അങ്കിളിന്റെ മുഖത്തേക്ക് നോക്കിയപ്പോ അങ്കിള് എന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു...
"കാര്യം അറിയാതെ ഒന്നും എഴുന്നള്ളിക്കാൻ നിൽക്കരുത്... നീ ഇപ്പൊ അവളിൽ കാണുന്ന കുറവ് അവളൊരു പെണ്ണാണെന്നതാണോ...?
ഒരു പെണ്ണ് വിചാരിച്ചാൽ എന്തും സാധിക്കുമെന്ന് തെളിയിച്ച് കാണിച്ചിട്ടുള്ളവളാണ് മെൽവിൻ... നിനക്ക് അവളെ കുറിച്ച് ഒന്നും അറിയില്ല... വൈകാതെ എല്ലാം നീ അറിഞ്ഞോളും...
പിന്നെ നേരത്തെ അവിടെ നിന്ന് നീ കാണിച്ച് കൂട്ടിയ ഷോ ഇവിടം കൊണ്ട് നിർത്തിയേക്ക്... നിന്റെ സേഫ്റ്റിക്ക് വേണ്ടിയാ റോയ് ഞാൻ ഇത് പറയുന്നത്... കാരണം നീ അത്രക്ക് danger സിറ്റുവേഷനിലാണ്...
അവളെ അവളെ വഴിക്ക് വിട്ടേക്ക്... അവളെ ഏൽപ്പിച്ച ജോലി നല്ല ഭംഗിയായി ചെയ്ത് തീർത്തിട്ട് അവള് പൊയ്ക്കോളും... നടുവിൽ നീ കേറി അവളെ എതിർക്കാതിരുന്നാൽ മതി... അഥവാ എതിർത്താൽ..."
എന്നൊരു ഭീഷണിയുടെ സ്വരത്തിൽ അങ്കിൾ അതും പറഞ്ഞ് അവിടന്ന് പോകാൻ നിന്നപ്പോ ഞാൻ അങ്കിളിന്റെ മുന്നിൽ കേറി നിന്നു...
"എതിർത്താൽ എന്താ..? അവള് എന്നെ മൂക്കിൽ വലിച്ച് കേറ്റൊ..?"
"കൊന്ന് കളയും... അതൊന്നും അവൾക്ക് പുത്തരിയല്ല..."
എന്ന് അങ്കിൾ പറയുന്നത് കേട്ട് ഞാൻ ഞെട്ടി തരിച്ച് ഒരു പ്രതിമ കണക്കെ അങ്ങനെ നിന്നതും അങ്കിൾ എന്നോട് be careful എന്ന് പറഞ്ഞ് അകത്തേക്ക് പോയി...
"അവളെന്നെ കൊന്ന് കളയുമെന്നോ... ഇത്രക്ക് danger ആയിട്ടുള്ള ആളെയാണോ എനിക്ക് ബോഡിഗാർഡായി തരുന്നത്... പക്ഷെ അവളെ കണ്ടിട്ട് അങ്ങനെ ഒന്നും തോന്നുന്നില്ലല്ലോ..."
എന്നൊക്കെ സ്വയം പറഞ്ഞോണ്ട് ഞാൻ ചിലതൊക്കെ മനസ്സിൽ തീരുമാനിച്ചുറപ്പിച്ച് അകത്തേക്ക് കയറി ചെന്നു... അപ്പൊ അങ്കിളും പപ്പയും കൂടി അവളോട് ഓരോന്ന് സംസാരിച്ച് നിൽക്കുന്നത് കണ്ട് അവളെയൊന്ന് രൂക്ഷമായി നോക്കി കൊണ്ട് ഞാൻ സ്റ്റെയർ കയറി റൂമിലേക്ക് ചെന്ന് വാതിൽ കൊട്ടിയടച്ചു...
"അവളെ എതിർത്താൽ അവളെന്നെ കൊന്ന് കളയുമല്ലേ... നാളെ തന്നെ അവളെ ഇവിടന്ന് ഓടിക്കുന്നത് എങ്ങനെയാണെന്ന് ഞാൻ കാണിച്ച് തരാം..."
ഞാൻ ബെഡിലേക്ക് കമിഴ്ന്ന് കിടന്നിട്ട് ഫോണെടുത്ത് എന്റെ ചങ്ക്സിന് വിളിച്ച് കോൾ കോൺഫറൻസിൽ ഇട്ടു...
അവരെ കുറിച്ച് ഞാൻ പറഞ്ഞില്ലല്ലോ അല്ലെ...?
എനിക്ക് എന്തിനും ഏതിനും കൂട്ടായി നിൽക്കുന്ന മൂന്ന് പേരെ ഈ ലോകത്തുള്ളൂ... അത് അവന്മാരാ...
*സെഹജ്* , *വരുൺ* , *ക്രിസ്റ്റി*
സെഹജ് ഒരു ഐടി കമ്പനിയിൽ വർക്ക് ചെയ്യാണ്... വീട്ടുകാരേക്കാൾ കൂടുതൽ ഞങ്ങളുമായിട്ടാണ് അവൻ അറ്റാച്ച്മെന്റ്...
പിന്നെ വരുൺ... അല്പം കോഴിത്തരം കയ്യിലുണ്ടായത് കൊണ്ട് തന്നെ ലേഡീസ് ജിം ട്രൈനെർ ആയി അടിച്ച് പൊളിച്ച് പോകുന്നു... എന്നാലും അവൻ സിംഗിളാ...
പിന്നെ ക്രിസ്റ്റി എന്റെ കസിനാണ്... കുറച്ചൂടി വ്യക്തമായി പറഞ്ഞാൽ ജോൺ അങ്കിളിന്റെ ഒരേയൊരു പുത്രൻ... ഇപ്പോ അവനും അങ്കിളിനെ പോലെ പോലീസാകാൻ വേണ്ടി ട്രെയിനിങ് കഴിഞ്ഞ് സെലെക്ഷന് വേണ്ടി കാത്തിരിക്കാ...
ഇപ്പൊ അവന്മാരെ കുറിച്ച് ഒരു ചെറിയ ധാരണ കിട്ടിയില്ലേ... ബാക്കിയൊക്കെ നിങ്ങള് വഴിയേ മനസ്സിലാക്കിക്കോളു...
"ആഹാ... ആരിത് സൂപ്പർ സ്റ്റാർ റോയ് മാത്യുവോ... സാറിന് ഞങ്ങളെ ഒക്കെ ഓർമ്മയുണ്ടല്ലേ...?" വരുൺ.
"ഓർമ്മ കാണില്ല... ഫിലിമിൽ ചാൻസ് കിട്ടിയപ്പോ തന്നെ അവനെ ഒന്ന് വിളിച്ചാൽ കിട്ടുന്നില്ല... അപ്പോ മറന്ന് കാണും..." ക്രിസ്റ്റി.
"ഇപ്പൊ തന്നെ മറന്നാലല്ലേ അപ്പോ കാര്യങ്ങൾ കുറച്ചൂടി ഈസി ആകൂ... അല്ലെ റോയ്..." സെഹജ്.
"ഡേയ്... നിങ്ങള് പറയുന്നത് എന്താന്ന് വെച്ചാൽ ഞാൻ കേട്ട് നിന്നോളാം ഇപ്പോ എനിക്ക് പറയാനുള്ളത് നിങ്ങളൊന്ന് കേൾക്കണം... I am trapped..."
"What...? നീ കാര്യം എന്താന്ന് വെച്ചാൽ തെളിച്ച് പറ റോയ്..." സെഹജ്.
ഞാൻ അപ്പൊ തന്നെ എന്നെ അറ്റാക്ക് ചെയ്യാൻ വന്നവരെ പറ്റിയും എനിക്ക് വേണ്ടി ഇവരൊക്കെ കൂടി ബോഡിഗാർഡിനെ നിയമിച്ചതുമൊക്കെ ഒന്നും വിടാതെ പറഞ്ഞ് കൊടുത്തു... എനിക്ക് നേരെ ഉണ്ടായ ആദ്യത്തെ രണ്ട് അറ്റാക്ക് ഇവരെ കൂടെ ഉള്ളപ്പോഴായിരുന്നു... അന്നേ അവന്മാര് എന്നോട് ഡൗട്ട് പറഞ്ഞതാ പക്ഷെ ഞാൻ അത് കേട്ടില്ല...
"എടാ പപ്പ എന്നോട് പറഞ്ഞിരുന്നു നിനക്ക് ഒരു ബോഡിഗാർഡിനെ നിയമിക്കാൻ പോകുന്നതിനെ കുറിച്ച്... but അതാരാണെന്നോ ഏതാണെന്നോ എന്നൊന്നും പറഞ്ഞിരുന്നില്ല... അതൊരു പെണ്ണായിരുന്നെന്ന് ഞാൻ ഇപ്പോഴാ അറിയുന്നേ..." ക്രിസ്റ്റി.
"ഡേയ് മച്ചാ..... ഒടുക്കത്തെ ലക്കാടാ നിനക്ക്... ഒരു ലേഡി ബോഡിഗാർഡിനെയല്ലേ നിനക്ക് കിട്ടിയത്... ആളെങ്ങനെ കൊള്ളാമോ...?"
വരുൺ ഒലിപ്പിച്ചോണ്ട് ചോദിക്കുന്നത് കേട്ട് ഞാനൊന്ന് നീട്ടി മൂളി.
"അവളെ കാണാൻ വല്യ കുഴപ്പമൊന്നുമില്ല... ഫസ്റ്റ് സൈറ്റിൽ ആരും അവളെയൊന്ന് നോക്കി പോകും..."
"ഡേയ്... ഡേയ്... അവളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി താടാ റോയ്..."
വരുണിന്റെ സംസാരം കേട്ട് എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ടെങ്കിലും ബാക്കി രണ്ടും കിണിച്ചോണ്ട് നിൽക്കാണ്...
"ഡാ കോപ്പേ... ഞാൻ നിങ്ങൾക്ക് ഇപ്പോ വിളിച്ചത് അവളെ പരിചയപ്പെടുത്തി തരാനോ അവളെ സൗന്ദര്യം വിളമ്പാനോ അല്ല... avle എങ്ങനെ എങ്കിലും ഇവിടന്ന് ഓടിക്കാനാ..."
"റോയ്... നിന്റെ സേഫ്റ്റിക്ക് വേണ്ടിയാ പപ്പയും അങ്കിളും അവളെ നിയമിച്ചത്... അത് ഒന്നും കാണാതെ ആയിരിക്കില്ല..."
"ക്രിസ്റ്റി... നീയോ നിന്റെ പപ്പയോ ആര് വന്ന് പറഞ്ഞാലും ശരി എന്റെ തലയിൽ അതൊന്നും കയറാൻ പോണില്ല... ഞാൻ അത് തീരുമാനിച്ച് കഴിഞ്ഞു... അവളെ ഒഴിവാക്കാൻ എനിക്ക് നിങ്ങളെ സഹായം വേണം അതിനാ ഞാൻ വിളിച്ചത്..."
"ഞങ്ങൾ എന്ത് വേണമെന്നാ നീ പറയുന്നത്...?" Sehaj.
"I have a plan..."
എന്ന് പറഞ്ഞ് ഞാൻ എന്റെ മനസ്സിലുള്ളത് അവന്മാരോട് പറഞ്ഞതും അപ്പുറത്ത് നിന്ന് ഒരു മറുപടിയും വന്നില്ല...
"ഡേയ്... എന്താടാ ആരും മിണ്ടാത്തെ..."
"റോയ്... എനിക്കെന്തോ ഇത് ശരിയായി തോന്നുന്നില്ല... പപ്പ ഒന്നും കാണാതെ അവളെ നിനക്ക് വേണ്ടി നിയമിക്കില്ല... ഈ പ്ലാൻ മിക്കവാറും ചീറ്റി പോകും..." ക്രിസ്റ്റി.
"നീയൊരു കമ്മീഷണറെ മകനല്ലേ... ഭാവിയിൽ അതുപോലെ ഒരു യൂണിഫോം ഇട്ട് നടക്കേണ്ടവനല്ലേ നീ... എന്നിട്ട് ഈയൊരു കാര്യം ചെയ്യാൻ നിന്നെ കൊണ്ട് പറ്റില്ലേ ക്രിസ്റ്റി..."
"റോയ്... എന്തായാലും ഞാൻ നിന്റെ കൂടെയുണ്ടെടാ... അവളെ നമുക്ക് നാളെ തന്നെ അവിടന്ന് ഓടിക്കണം..." സെഹജ്.
"അവളെ ഓടിക്കോ എന്നൊന്നും അറിയില്ല എന്നാലും ഞാനും ഉണ്ട് ഈ പ്ലാനിന്..."
എന്ന് വരുണും കൂടി ഗ്രീൻ സിഗ്നൽ കാണിച്ചതും പതിയെ ക്രിസ്റ്റിയും സമ്മതം മൂളി... അതോടെ അവന്മാരോട് അതിനെ കുറിച്ചൊക്കെ പറഞ്ഞ് സെറ്റാക്കി ഫോൺ കട്ടാക്കി ഞാൻ ഒന്ന് നെടുവീർപ്പിട്ട് ബെഡിൽ നിന്ന് എണീറ്റതും പെട്ടെന്ന് ആരോ വാതിലിൽ മുട്ടി...
"കമിൻ..."
എന്ന് ഞാൻ പറയേണ്ട താമസം അപ്പൊ തന്നെ വാതില് തുറന്ന് അകത്തേക്ക് വരുന്ന ആളെ കണ്ട് ഞാൻ പല്ലിറുമ്മി മുഖം തിരിച്ചിട്ട് വീണ്ടും അവളെ രൂക്ഷമായി നോക്കി കൊണ്ടിരുന്നു...
"ഹായ് റോയ്..."
"ആരോട് ചോദിച്ചിട്ടാ താൻ എന്റെ റൂമിലേക്ക് വന്നത്..? Get out... *I say you get out...* "
എന്ന് ഞാൻ അലറിയപ്പോ അവള് വളരെ കൂളായി കണ്ണടച്ച് ശൂ... ശൂ... എന്ന് ചുണ്ടിൽ വിരല് വെച്ച് ആംഗ്യം കാണിച്ചിട്ട് എന്നെ നോക്കി ചിരിച്ചു...
"സർ ഭയങ്കര ചൂടൻ ആണെന്ന് തോന്നുന്നു... ഈ സമ്മറിൽ ഇങ്ങനെ ചൂടാകുന്നത് തടിക്ക് അത്ര നല്ലതല്ല... അതും എതിരിൽ നിൽക്കുന്നത് ആരാണെന്ന് അറിയാതെ ഇങ്ങനെയൊക്കെ ചൂടാകുന്നത് മോശമല്ലേ റോയ്... പോരാത്തതിന് തന്റെ പെർമിഷൻ ചോദിച്ചല്ലേ ഞാൻ അകത്ത് വന്നത്? "
"എന്തിനാ ഇപ്പൊ ഇങ്ങോട്ട് കയറി വന്നത്... കാര്യം പറഞ്ഞിട്ട് ഇറങ്ങി പോകാൻ നോക്ക്..."
എന്ന് ഞാൻ പറഞ്ഞ് തീർന്നില്ല അപ്പൊ തന്നെ അവള് ടേബിളിൽ ആഞ്ഞടിച്ച് കൊണ്ട് എന്റെ നേരെ തിരിഞ്ഞ് നിന്നു...
"മര്യാദക്ക് ആണേൽ ഞാനും മര്യാദക്ക്... ഞാൻ ചിലത് തന്നോട് പറയാൻ വേണ്ടി വന്നതാ... ചിലതൊക്കെ അനുസരിപ്പിക്കാനും..."
എന്ന് അവള് എന്റെ നേരെ വിരല് ചൂണ്ടി കണ്ണിമ വെട്ടാതെ തുറിച്ച് നോക്കി പറഞ്ഞപ്പോ ഞാൻ ചെറുതായി പേടിച്ചോ എന്നൊരു സംശയം... ഞാൻ അപ്പൊ തന്നെ ഒന്ന് സ്റ്റഡിയായി കൊണ്ട് പേടിയൊന്നും പുറത്ത് കാണിക്കാതെ നിന്നപ്പൊ അവളും ഒന്ന് കൂളായി...
"ഇനി മുതൽ റോയ് മാത്യു എന്ന താൻ എവിടെ പോകുന്നു? എന്തിന് പോകുന്നു? ആരെ കാണുന്നു? എന്നതിനെ കുറിച്ചൊക്കെയുള്ള ഫുൾ ഡീറ്റൈൽസും എന്നെ അറിയിച്ചിരിക്കണം...
എന്റെ അനുവാദം കൂടാതെ ഈ വീടിന്റെ കോംപോണ്ട് പോലും നീ താണ്ടരുത്... ഞാൻ കൂടെയല്ലാതെ എവിടേക്കും പോകരുത്... നിന്നെ ഫുൾ ടൈം വാച്ച് ചെയ്ത്കൊണ്ട് നിന്റെ നിഴല് പോലെ ഞാൻ കൂടെയുണ്ടാകും...
പിന്നെ നേരത്തെ കാണിച്ച പോലെയുള്ള ഓവർ ഷോ ഒന്നും എന്റെ മുന്നിൽ വേണ്ട... പിന്നീട് എന്തിനായിരുന്നു അങ്ങനെ ചെയ്തെതെന്ന എന്ന ഫീലിങ് വരും... ഞാൻ പറയുന്നതൊക്കെ അനുസരിച്ചാൽ ഈയൊരു മാസം തന്റെ തടിക്ക് ഒരു കുഴപ്പവും കൂടാതെ ഞാൻ ഈ പ്രൊജക്റ്റ് തീർക്കും...
മറിച്ചാണെങ്കിൽ.... വേണ്ട... എന്നെ കൊണ്ട് താൻ വെറുതെ പണി വാങ്ങി കൂട്ടില്ലെന്ന് വിശ്വസിക്കുന്നു... അപ്പൊ ok റോയ്... പറഞ്ഞതൊന്നും മറക്കണ്ട..."
എന്റെ മേലിൽ എന്തോ വലിയ അവകാശമുള്ള പോലെയുള്ള അവളെ പറച്ചില് കേട്ട് ഞാൻ പല്ലിറുമ്മി കൈ ചുരുട്ടി പിടിച്ച് അവള് പറയുന്നത് അപ്പാടെ കേട്ട് നിന്നതും അവള് റൂമിൽ നിന്ന് ഇറങ്ങി പോയി...
അപ്പൊ തന്നെ ഞാൻ ഛെ എന്ന് പറഞ്ഞോണ്ട് ടേബിളിൽ ഉണ്ടായിരുന്നതൊക്കെ തട്ടി മറിച്ച് നാളെ നടക്കാൻ പോകുന്നതിനെ കുറിച്ച് ചിന്തിച്ച് ഉള്ളിൽ ഘൂടമായി ഒന്ന് ചിരിച്ചു...
"മെൽവിൻ... മൈ ബോഡിഗാർഡ്... നാളത്തെ ഒരു ദിവസം കഴിഞ്ഞിട്ട് ഞാൻ തീരുമാനിച്ചോളാം നിന്നെ അനുസരിക്കണോ വേണ്ടയോ എന്ന്..."
പിന്നെ ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല... ദീന വിളിച്ചപ്പോ പോലും സംസാരിക്കാൻ താല്പര്യമില്ലാതെ കോൾ കട്ടാക്കി ഓരോന്ന് ചിന്തിച്ച് കൂട്ടി കൊണ്ടിരുന്നു...
~~~~~~~~~~~~~~~~~~~~~~~~~~~~~
പിറ്റേന്ന് രാവിലെ മമ്മിയുടെ സ്ഥിരം പല്ലവി കേൾക്കുന്നതിന് മുന്നേ എഴുന്നേൽക്കണമെന്ന് കരുതിയതായിരുന്നു... പക്ഷെ ഞാൻ വിചാരിച്ചതിന് മുന്നേ എണീക്കേണ്ടി വന്നു... അതും ആ മെൽവിൻ കാരണം...
നേരം വെളുക്കുന്നതിന് മുൻപ് തന്നെ എന്നെ വിളിച്ചുണർത്തി ജോഗിങ്, മെഡിറ്റേഷൻ, വർക്ക്ഔട്ട് എന്ന് തുടങ്ങി സകലതും എന്നെ കൊണ്ട് ചെയ്യിപ്പിച്ചു... ഇതൊക്കെ എനിക്ക് തോന്നുമ്പോ ഞാൻ ആയിട്ട് ചെയ്യുമെന്നല്ലാതെ മറ്റൊരാൾ ഫോഴ്‌സ് ചെയ്ത് ഞാൻ ഇതുവരെ ചെയ്തിട്ടില്ല...
അപ്പൊ മുതൽ എനിക്ക് ഇവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു... പിന്നെ ഇവളെ ഇന്ന് കാത്തിരിക്കുന്നത് ഒക്കെ ആലോചിച്ചപ്പോ ഞാൻ ഉള്ളിലൊന്ന് ഊറി ചിരിച്ചോണ്ട് യാതൊരു നീരസവും കാണിക്കാതെ അവള് പറയുന്നത് ചെയ്ത് തീർത്തു...
"റോയ് ഇന്നത്തെ തന്റെ പ്രോഗ്രാംസ് ഡീറ്റെയിൽസ് എന്നോട് പറയണം... എന്നെ അറിയിക്കാതെ ഇനി താൻ ഒന്നും ചെയ്യാൻ പാടില്ല..."
അതിന് ഞാൻ അവളെയൊന്ന് തുറിച്ച് നോക്കി ചിരിച്ചോണ്ട് തലയാട്ടി കൊടുത്തിട്ട് പത്ത് മണിക്ക് ഒരു ഫ്രണ്ടിനെ കാണാൻ പോകുന്ന കാര്യം പറഞ്ഞു... അവള് ok പറഞ്ഞിട്ട് എന്റെ റൂമിന്റെ ഒപോസിറ്റ് ഉള്ള റൂമിലേക്ക് കയറി പോകുന്നത് കണ്ട് ഞാൻ ഒന്ന് പുച്ഛത്തോടെ ചിരിച്ചു...
"ഒരൊറ്റ രാത്രി കൊണ്ട് അവള് നിന്നെ ഇത്രക്ക് മാറ്റിയെടുത്തോ..? നിന്റെ പപ്പ അവളെ പറ്റി പറഞ്ഞപ്പോഴും ഞാൻ ഇത്രക്ക് പ്രതീക്ഷിച്ചില്ല..."
എന്ന് എനിക്കുള്ള കോഫി കൊണ്ട് വെച്ചിട്ട് മമ്മി ചിരിച്ചോണ്ട് പറയുന്നത് കേട്ടിട്ട് ഞാൻ മമ്മിയെ ഒന്ന് തുറിച്ച് നോക്കി...
"മമ്മി വേണേൽ കണ്ടോ ഇവളെ ഞാൻ ഇന്ന് തന്നെ ഇവിടന്ന് ഓടിക്കുന്നത്... അവളെ ഈ ഗഡ്‌സും ബോൾഡ്നെസ്സുമൊക്കെ വെറും പൊള്ളയാണെന്ന് ഞാൻ എല്ലാവർക്കും തെളിയിച്ച് കാണിച്ച് തരുന്നുണ്ട്... നോക്കിക്കോ..."
എന്ന് ഞാൻ പറഞ്ഞപ്പോ മമ്മി നടന്നത് തന്നെ എന്ന മട്ടിൽ തലയാട്ടി കൊണ്ട് അവിടന്ന് പോയതും ഞാൻ അവന്മാരെ വിളിച്ച് കാര്യങ്ങൾ ഒന്നൂടെ സെറ്റ് ആക്കിയിട്ട് ഫ്രഷായി പുറത്തേക്ക് പോകാൻ വേണ്ടി റെഡിയായി താഴേക്ക് ഇറങ്ങി...
"ഗുഡ് മോണിങ്..."
ഞാൻ സ്റ്റെയർ ഇറങ്ങി വരുന്ന നേരത്ത് പപ്പ വിഷ് ചെയ്യുന്നത് കേട്ട് തിരിച്ച് ഞാനും ഒന്ന് വിഷ് ചെയ്യാൻ വേണ്ടി പപ്പയെ നോക്കിയപ്പോഴാണ് പപ്പയുടെ നോട്ടം പോകുന്നത് എന്റെ പിറകിലേക്കാണെന്ന് മനസ്സിലായത്...
ഞാൻ അപ്പൊ തന്നെ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ ബ്ലാക്ക് ജീൻസും ബ്ലാക്ക് ടീ ഷർട്ടും അതിന്റെ മീതെ ബ്ലാക്ക് ജാക്കറ്റും ഇട്ടോണ്ട് എന്റെ പിന്നാലെ സ്റ്റെയർ ഇറങ്ങി വരുന്ന അവളെ കണ്ട് ഞാൻ അവിടെ തന്നെ നിന്നു...
അപ്പൊ അവള് എന്നെയൊന്ന് നോക്കിയിട്ട് എന്നെ മറികടന്ന് താഴേക്ക് ഇറങ്ങി ചെന്നതും ഞാൻ ഒന്ന് തല കുടഞ്ഞിട്ട് എന്റെ മൈൻഡ് ഒന്ന് സെറ്റാക്കി നിർത്തി... വരുണിന്റെ കൂടെ നടന്ന് കോഴിത്തരം കൂടെ കൂടുന്നുണ്ടോ എന്നൊരു സംശയം...
"ഗുഡ് മോണിങ് സർ..." മെൽവിൻ.
"ഹാ... രാവിലെ തന്നെ രണ്ടാളും എങ്ങോട്ടോ പോകാണെന്ന് തോന്നുന്നു..."
"യെസ് പപ്പ... അത്... ഇന്ന് സെഹജിന്റെ വക ഒരു ട്രീറ്റുണ്ട്... so അതിന് പോകാ..."
"മോനെ വല്ലതും കഴിച്ചിട്ട് പോ..."
"നോ മമ്മി... ഇപ്പോ തന്നെ ലേറ്റ് ആയി... ട്രീറ്റിന് അല്ലെ പോകുന്നത് ഞങ്ങൾ അവിടന്ന് കഴിച്ചോളാം..."
എന്ന് പറഞ്ഞ് ഞാൻ ദൃതി കൂട്ടി അവിടന്ന് പോകാൻ നിന്നതും പെട്ടന്ന് മെൽവിൻ എന്റെ കയ്യിൽ കേറി പിടിച്ചു... അത് കണ്ട് ഞാൻ എന്താ എന്ന മട്ടിൽ അവളെ തിരിഞ്ഞ് നോക്കിയപ്പോ അവള് എന്നെ വിളിച്ചോണ്ട് പോയി ചെയറിൽ ഇരുത്തിയിട്ട് മമ്മിയോട് വിളമ്പെന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു...
അപ്പൊ മേരി കൊച്ച് എന്നെ നോക്കി ഇളിച്ച ഒരു വളിച്ച ഇളി ഞാൻ എന്റെ ഈ ജന്മത്തിൽ മറക്കില്ല... അതോണ്ട് തന്നെ ഞാൻ കലിപ്പിൽ അവിടന്ന് എണീറ്റ് പോകാൻ നോക്കിയെങ്കിലും എന്റെ രണ്ട് തോളിലും കൈ വെച്ചോണ്ട് ആ കോപ്പ് വീണ്ടും എന്നെ അവിടെ പിടിച്ചിരുത്തി...
അവളെ പെർഫോമൻസ് കണ്ട് എരിഞ്ഞ് കയറി ഞാൻ കൈ ചുരുട്ടി പിടിച്ച് പപ്പയെ നോക്കിയപ്പോ ഇതുവരെ എന്നെ നോക്കി കൊണ്ടിരുന്ന പുള്ളി പെട്ടെന്ന് നോട്ടം പത്രത്തിലേക്ക് തെറ്റിച്ചോണ്ട് ഇടക്കിടക്ക് എന്നെ ഇടങ്കണ്ണിട്ട് നോക്കി കൊണ്ടിരുന്നു...
ഞാൻ ഇങ്ങനെ ഒരുത്തനും അടങ്ങി നിന്നിട്ടില്ല... അത് കൊണ്ടാകും രണ്ടാളും കൂടി എന്നെ ഒരു പരിഹാസത്തോടെ നോക്കുന്നത്... ശരിയാക്കി കൊടുക്കുന്നുണ്ട് രണ്ടിനും... ആദ്യം ഈ ബോഡിഗാർഡിനെ ഒന്ന് ഒതുക്കട്ടെ എന്നിട്ട് തരാട്ടോ രണ്ടിനും...
എന്നൊക്കെ മനസ്സിൽ ചിന്തിച്ചിട്ട് ബ്രേക്ക് ഫാസ്റ്റ് കഴിച്ചപ്പോ എന്റെ കൂടെ തന്നെ ഇരുന്ന് ഫുഡ് തട്ടുന്നുണ്ടായിരുന്നു അവള്... ഫുഡ് കാണുമ്പോ ചുറ്റുമൊന്നും തിരിഞ്ഞ് നോക്കില്ലെന്ന് തോന്നുന്നു... പ്ളേറ്റിൽ നിന്ന് തലയുയർത്തി നോക്കുന്നത് പോലുമില്ല കുരിശ്...
അങ്ങനെ ഫുഡടി ഒക്കെ കഴിഞ്ഞ് പപ്പയോടും മമ്മിയോടും യാത്ര പറഞ്ഞ് ഞാൻ ഇറങ്ങിയതും എന്റെ കയ്യിൽ നിന്ന് കാറിന്റെ കീ കൈക്കലാക്കി കൊണ്ട് അവള് സ്‌പെക്‌സും എടുത്ത് വെച്ച് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയപ്പോ ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി...
അപ്പൊ പപ്പയും മമ്മിയും നിന്റെ സേഫ്റ്റിക്ക് വേണ്ടിയാ മോനെ എന്നൊക്കെ ആംഗ്യം കാണിക്കുന്നത് കണ്ട് ഞാൻ ദേഷ്യമൊക്കെ അണപ്പല്ലിൽ കടിച്ച് വെച്ച് കാറിൽ കയറി ഡോർ വലിച്ചടച്ചു...
എന്റെ കാർ മറ്റാരും ഡ്രൈവ് ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല... ഡ്രൈവേഴ്‌സിനെ പോലും എന്റെ കാറിന്റെ അടുത്തേക്ക് ഞാൻ അടുപ്പിക്കാറില്ല... എന്നിട്ട് ഇന്നലെ കേറി വന്ന ഒരുത്തി എന്റെ കാർ ഡ്രൈവ് ചെയ്യുന്നു...
"Where we going...? Hey I am asking you... ചെവി കേൾക്കില്ലേ..? റോയ്..."
എന്ന് വിളിച്ച് അവളെന്നെ ഒന്ന് പിടിച്ച് കുലുക്കിയതും ഞാൻ ചിന്തയിൽ നിന്ന് ഞെട്ടി എണീറ്റ് അവളെയൊന്ന് നോക്കി...
"എങ്ങോട്ടാ പോകേണ്ടതെന്ന്..? തന്റെ ശ്രദ്ധയൊന്നും ഇവിടെയല്ലേ..?"
എന്ന അവളെ ചോദ്യത്തിന് പല്ലിറുമ്മി ചിരിച്ച് കൊടുത്തിട്ട് എങ്ങോട്ടാ പോകേണ്ടതെന്ന് പറഞ്ഞ് കൊടുത്തിട്ട് അവള് കാണാതെ അവന്മാർക്ക് ഞാൻ മെസേജ് അയച്ചു... അവരും ഓൺ ദി വേ ആണെന്ന് റിപ്ലൈ തന്നപ്പോ തന്നെ ഞാൻ ഒന്ന് കോട്ടി ചിരിച്ചിട്ട് ഫോൺ പോക്കറ്റിലിട്ട് അവളെ നോക്കി...
അപ്പൊ അവള് ഇടയ്ക്കിടെ എന്നെ ഇടങ്കണ്ണിട്ട് നോക്കുന്നത് കണ്ട് ഞാനൊന്ന് ചിരിച്ചെന്ന് വരുത്തി fm ഓണാക്കി അതിലെ പാട്ടിന് അനുസരിച്ച് മൂളി കൊണ്ടിരുന്നു...
പെട്ടെന്ന് അവള് അത് ഓഫ് ആക്കിയതും ഞാൻ അവളെ നേർക്ക് ഒച്ചയിടാൻ നിന്നിട്ട് പെട്ടെന്ന് അത് വേണ്ടെന്ന് വെച്ച് അവളോടുള്ള ദേഷ്യം മൊത്തം പുറത്തേക്ക് നോക്കി കൈ ചുരുട്ടി പിടിച്ചും പല്ലിറുമ്മിയും അടക്കി വെച്ചു...
എന്റെ ഫേവറിറ്റ് സോങായിരുന്നു... അത് പോലും ഈ കുരിശ് കേൾക്കാൻ അനുവദിച്ചില്ലല്ലോ... ഇവളെ ഞാൻ ഇന്ന് ഒരു പരുവമാക്കും...
എന്നൊക്കെ കണക്ക് കൂട്ടി ഇരുന്നപ്പോഴേക്കും ഞങ്ങള് എത്തേണ്ട സ്ഥലത്ത് എത്തിയതും ഞാൻ പെട്ടെന്ന് തന്നെ കാറിൽ നിന്നിറങ്ങി... എന്നിട്ട് അവളെ നോക്കി ഒരു പുച്ഛത്തോടെ ചിരിച്ചോണ്ട് ഞാൻ മാളിന്റെ അകത്തേക്ക് കയറിയതും എന്റെ പിന്നാലെ തന്നെ അവളും വരുന്നുണ്ടായിരുന്നു...
ഞാൻ നേരെ മാളിന്റെ അകത്തുള്ള കഫേയിലേക്ക് കയറി ചെന്ന് അവിടെയൊരു സീറ്റിൽ ഇരുന്നിട്ട് അവളെ നോക്കി ചിരിച്ചോണ്ട് എന്റെ ഒപോസിറ്റ് ഉള്ള ചെയറിൽ ഇരിക്കാൻ ആംഗ്യം കാണിച്ചു...
അതിന് അവളെന്നെ എന്തോ ഒരർത്ഥം വെച്ച മട്ടിൽ നോക്കി കൊണ്ട് ആ ചെയർ അവളെ നേരെ തിരിച്ച് വെച്ചിട്ട് അതിൽ ഇരുന്നു... എന്നിട്ട് ചുറ്റുമൊന്ന് കണ്ണോടിച്ചോണ്ട് അവള് ഓരോരുത്തരെയും നിരീക്ഷിക്കുന്നത് കണ്ട് ഞാൻ അവളെ നോക്കി ചിരിച്ചു...
"മെൽവിൻ... താൻ വെറുതെ ചുറ്റും കണ്ണോടിച്ച് നോക്കിയിട്ട് ഒരു കാര്യവുമില്ല... എന്നെ അറ്റാക്ക് ചെയ്യാൻ ഒന്നും ആരും വരില്ല... അങ്ങനെ ആരെങ്കിലും ഉണ്ടായിട്ട് വേണ്ടേ വരാൻ..."
എന്ന് ഞാൻ പറഞ്ഞപ്പോ അവള് ഓഹോ എന്ന മട്ടിൽ പുരികം പൊന്തിച്ചോണ്ട് അവളെ സ്‌പെക്സ് അഴിച്ച് വെച്ച് വീണ്ടും ഒരു പുച്ഛത്തോടെ ചിരിച്ചു... എനിക്ക് ഇതാണ് ഇവളിൽ പറ്റാത്ത കാര്യം...
അവന്മാര് വരട്ടെ ഇവളെ ഈ പുച്ഛത്തിന് ഞാൻ കൊടുക്കുന്നുണ്ട്... എന്ന് ചിന്തിച്ച് ഞാൻ വാച്ചിലേക്ക് നോക്കിയപ്പോ അവന്മാര് എത്തേണ്ട സമയം ആയിട്ടുണ്ട്...
അവര് വരുന്നതും കാത്ത് ഞാൻ എൻട്രൻസിലേക്ക് നോക്കിയപ്പോ തന്നെ അവര് വരുന്നത് കണ്ടതും ഞാൻ ചിരിച്ചോണ്ട് അവരെ നോക്കി ഇതാണ് ആളെന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു...
അവള് ഇരിക്കുന്നത് അവരെ മുന്നിൽ പുറം തിരിഞ്ഞായത് കൊണ്ട് അവൾക്ക് എന്തായാലും അവര് വന്നതൊന്നും കാണാൻ സാധിക്കില്ല... പോരാത്തതിന് അവള് ഫോണിൽ എന്തൊക്കെയോ കാര്യമായിട്ട് ടൈപ്പ് ചെയ്യുന്ന തിരക്കിൽ ആയിരുന്നു...
ഞാൻ അവരെ നോക്കി ok എന്ന് ആംഗ്യം കാണിച്ചതും പിന്നീട് അങ്ങോട്ട് അവിടെ നടന്നതൊക്കെ ഞങ്ങൾ ആരും സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ ആയിരുന്നു...
(തുടരും)
**********************************************
ഹായ് ഗായ്സ് ഈ പാർട്ട് എങ്ങനെ ഉണ്ടെന്ന് അറിയില്ല... എന്തായാലും നിങ്ങളെ അഭിപ്രായം അറിയിക്കണം... നെക്സ്റ്റ് പാർട്ട് നാളെ രാത്രി 9 മണിക്ക്...
*BODYGUARD*
_Part.3_
✍️ Mubashira MSKH
അവള് ഇരിക്കുന്നത് അവരെ മുന്നിൽ പുറം തിരിഞ്ഞായത് കൊണ്ട് അവൾക്ക് എന്തായാലും അവര് വന്നതൊന്നും കാണാൻ സാധിക്കില്ല... പോരാത്തതിന് അവള് ഫോണിൽ എന്തൊക്കെയോ കാര്യമായിട്ട് ടൈപ്പ് ചെയ്യുന്ന തിരക്കിൽ ആയിരുന്നു...
ഞാൻ അവരെ നോക്കി ok എന്ന് ആംഗ്യം കാണിച്ചതും പിന്നീട് അങ്ങോട്ട് അവിടെ നടന്നതൊക്കെ ഞങ്ങൾ ആരും സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ ആയിരുന്നു...
ഞങ്ങളെ പ്ലാൻ അനുസരിച്ച് സെഹജ് അവിടെയുള്ള ടേബിളിൽ ഉണ്ടായിരുന്ന ഫുഡ് എടുത്ത് കയ്യിൽ പിടിച്ചിട്ട് മെല്ലെ ശബ്ദം ഉണ്ടാക്കാതെ ഞങ്ങളെ അടുത്തേക്ക് വന്ന് അവളെ മേലിലേക്ക് അത് എറിയാൻ നിന്നതും പെട്ടെന്ന് അവള് എണീറ്റ് നിന്നു...
അത് കണ്ട് അവന്മാരൊക്കെ ഒന്ന് പതറി ഒരു സ്റ്റെപ് പിന്നിലേക്ക് നടക്കുന്നത് കണ്ട് ഞാൻ അവരെ തുറിച്ച് നോക്കിയതും സെഹജ് വീണ്ടും അത് അവളെ മേലിലേക്ക് എറിയാൻ വേണ്ടി നിന്ന സമയത്ത് തന്നെ മെൽവിൻ അവരെ നേരെ തിരിഞ്ഞ് നിന്നു...
"ഹായ് സെഹജ്... വരുൺ... ക്രിസ്റ്റി... എല്ലാവരും ഉണ്ടല്ലോ..."
എന്ന് അവള് അവരോട് പറയുന്നത് കേട്ട് എന്നേക്കാൾ ഞെട്ടി നിൽക്കാണ് അവന്മാര്... സെഹജ് അപ്പൊ തന്നെ ഒരു അവിഞ്ഞ ചിരി പാസാക്കി കൊണ്ട് ആ ഫുഡെടുത്ത് ടേബിളിൽ തന്നെ വെച്ചു...
"ഞ.. ഞങ്ങളെ എങ്ങനെ അറിയാം...?" സെഹജ്.
"റോയ് പറഞ്ഞ് അറിയാം... അല്ലെ റോയ്...?"
എന്ന് ചോദിച്ച് അവള് എന്റെ നേരെ തിരിഞ്ഞതും അവന്മാര് മൂന്നും കൂടി എന്നെ തുറിച്ച് നോക്കി... അപ്പൊ ഞാൻ അവളെയും അവന്മാരെയും നോക്കി വേണോ വേണ്ടയോ എന്ന മട്ടിൽ അതേ എന്ന് തലയാട്ടി ഇളിച്ചതും അവള് ചിരിച്ചോണ്ട് അവന്മാരെ നേരെ തിരിഞ്ഞു...
അപ്പൊ തന്നെ ഞാൻ അവന്മാരെ നോക്കി കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല എന്നൊക്കെ ആംഗ്യം കാണിച്ചെങ്കിലും നിനക്ക് ഞങ്ങള് വെച്ചിട്ടുണ്ടെടാ എന്ന മട്ടിൽ അവരെന്നെ നോക്കി തലയാട്ടി കൊണ്ട് അവളെ നോക്കി ചിരിച്ചു...
"നിങ്ങളെ കാത്തിരിക്കായിരുന്നു ഞങ്ങള്... കം... സിറ്റ്..."
എന്നൊക്കെ പറഞ്ഞ് അവള് അവരെ ക്ഷണിച്ചപ്പോ ഒരു ചെറിയ ചടപ്പോടെ അവന്മാര് വന്നിരുന്നതും എന്റെ കൂടെ ഇരുന്ന ക്രിസ്റ്റി എന്റെ കാല് ചവിട്ടി മെതിച്ചു...
"നിന്നോട് അപ്പോഴേ പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്... പ്ലാൻ മൊത്തം ഫ്ലോപ്പായില്ലെ കോപ്പേ... നിനക്ക് ഞങ്ങള് വെച്ചിട്ടുണ്ട്..."
എന്ന് ഞാൻ മാത്രം കേൾക്കുന്ന വിധത്തിൽ ക്രിസ്റ്റി പറഞ്ഞിട്ട് മെൽവിനെ നോക്കി ചിരിച്ചു...
"നിങ്ങൾ ഒന്നും ഓർഡർ ചെയ്തില്ലേ..?" ക്രിസ്റ്റി.
"ഇന്ന് സെഹജിന്റെ ട്രീറ്റാണെന്ന് റോയ് പറഞ്ഞതോണ്ട് ഞങ്ങള് നിങ്ങളെ വെയിറ്റ് ചെയ്‌യായിരുന്നു... എന്താ സെഹജ് ഇന്ന് തന്റെ ട്രീറ്റ് അല്ലെ...?"
എന്ന മെൽവിന്റെ ചോദ്യം കേട്ട് അവൻ അപ്പൊ തന്നെ യാ യാ ഞാൻ ഓർക്കുന്നു എന്ന മട്ടിൽ തലയാട്ടി കൊണ്ട് എന്നെ ഇടങ്കണ്ണിട്ട് ഒന്ന് തുറിച്ച് നോക്കി... ഞാൻ അപ്പോ തന്നെ മെനു കാർഡ് എടുത്ത് മുഖം മറച്ച് പിടിച്ചോണ്ട് അവനെ നോക്കി സോറി പറഞ്ഞു...
അപ്പോഴാണ് ഞാൻ വരുണിനെ ശ്രദ്ധിക്കുന്നത്... അവളെ കണ്ടതിന് ശേഷം അവളെ മുഖത്ത് നിന്ന് ഇതുവരെ കണ്ണെടുത്തിട്ടില്ല ചെറ്റ... ഞാൻ അപ്പൊ തന്നെ കലി തുള്ളി അവന്റെ കാലിനൊരു ചവിട്ട് കൊടുത്തതും അവൻ പെട്ടെന്ന് അലറി കൊണ്ട് ചുറ്റും നോക്കി...
അപ്പൊ അവിടെ ഉണ്ടായിരുന്നവരൊക്കെ ഞങ്ങളെ നോക്കിയതും വരുൺ എന്നെ നോക്കിയപ്പോ എന്റെ നോട്ടം കണ്ട് കാര്യം മനസ്സിലായി അവൻ ഇളിച്ചോണ്ട് ഒന്നുമില്ലെന്ന് പറഞ്ഞ് ഡീസന്റ് ആയി ഇരുന്നു...
ഇതൊക്കെ കണ്ടോണ്ട് മെൽവിൻ ഞങ്ങളെ നാല് പേരെയും ഒരു ചെറു പുഞ്ചിരിയോടെ നോക്കുന്നുണ്ടായിരുന്നു... അപ്പൊ തന്നെ ക്രിസ്റ്റി എല്ലാവർക്കും കഴിക്കാൻ വേണ്ടത് ഓർഡർ ചെയ്തു...
"Excuse me... your name please.."
വരുൺ അവന്റെ പണി തുടങ്ങി...
"എന്റെ പേരൊന്നും റോയ് നിങ്ങൾക്ക് പറഞ്ഞ് തന്നിട്ടില്ലേ..."
"ഒരു ലേഡിയെ അവന്റെ ബോഡിഗാർഡായി നിയമിച്ചുവെന്ന് മാത്രേ അവൻ പറഞ്ഞിട്ടുള്ളു വേറെ ഒന്നും അവൻ പറഞ്ഞില്ല..."
എന്ന് സെഹജ് പല്ലിറുമ്മി എന്തോ ഒരർത്ഥം വെച്ച് എന്നെ നോക്കി പറഞ്ഞതും ഞാൻ അവനെ നോക്കി ഇളിച്ചോണ്ട് വേഗം ഫോണിലേക്ക് നോട്ടം തെറ്റിച്ചു... ഈ കുരിശ് എല്ലാ പ്ലാനും നശിപ്പിച്ചു...
"My name is മെൽവിൻ..."
"മെൽവിൻ ജിമ്മിൽ ഒന്നും പോകാറില്ലേ... എനിക്ക് സ്വന്തമായി സിറ്റിയിൽ ഒരു ജിമ്മുണ്ട്... ലേഡീസ് സ്പെഷ്യൽ... ഇയാൾക്ക് എപ്പോ വേണേലും ജോയിൻ ചെയ്യാം എന്ത് പറയുന്നു..."
സത്യം പറയാലോ വരുണിന്റെ ഈ ഒലിപ്പിക്കല് എനിക്ക് മാത്രല്ല അവന്മാർക്കും അത്ര പിടിച്ചിട്ടില്ല... അതോണ്ട് അവനുള്ള മറുപടി സെഹജ് അപ്പൊ തന്നെ കാലിൽ ചവിട്ടി കൊടുത്ത് തീർത്തിരുന്നു...
"എനിക്ക് ജിമ്മിൽ പോകാനൊന്നും ഇന്ട്രെസ്റ്റില്ല... അല്ലാതെ തന്നെ എന്റെ ബോഡി ഫിറ്റാണ്... ജിമ്മിൽ ചെയ്യുന്ന വർക്ക്ഔട്ട് ഡെയിലി ഞാൻ വീട്ടിൽ നിന്ന് തന്നെ ചെയ്യുന്നുണ്ട്... അതോണ്ട് അതിന്റെ ആവശ്യമില്ല..."
എന്ന അവളെ പറച്ചിലിൽ വരുണിന് കിട്ടേണ്ടത് കിട്ടിയതും അവൻ നിർത്തി... പിന്നെ അവര് നാല് പേരും പരസ്പരം ഓരോന്ന് പറഞ്ഞ് ഇരുന്നപ്പോഴും ഞാൻ ആലോചിച്ചത് ഇവന്മാരെ എങ്ങനെ ഇവൾക്ക് അറിയാം എന്നായിരുന്നു...
അപ്പൊ തന്നെ എന്റെ ഫോണിലേക്ക് ദീന വിളിച്ചതും ഞാൻ അവിടന്ന് എണീറ്റ് പോകാൻ നിന്നപ്പോ മെൽവിനും പിന്നാലെ എണീക്കുന്നത് കണ്ട് ഞാൻ അവളെയൊന്ന് ദയനീയമായി നോക്കി...
"പ്ലീസ്... ഒരു ടു മിനിറ്റ്സ് എന്നെ ഒറ്റക്ക് വിട്... പേർസണൽ കോൾ... പ്ലീസ്..."
എന്ന എന്റെ യാചന കേട്ട് അവര് മൂന്ന് പേരും ചിരിക്കാതിരിക്കാൻ വേണ്ടി പാട് പെടുന്നത് കണ്ട് ഞാൻ അവരെ നോക്കി പല്ലിറുമ്മി അവിടന്ന് കുറച്ച് മാറി നിന്ന് കോൾ എടുത്തു...
"ഹലോ ദീന..."
"റോയ്... നീ എവിടെയാ..? ഇന്നലെ ഞാൻ അയച്ച മെസേജിനും കോൾസിനും ഒന്നും എന്താ നീ ഒരു റെസ്പോൻഡും തരാത്തത്... ഞാൻ എന്ത് മാത്രം ടെൻഷൻ അടിച്ചെന്ന് അറിയോ..?"
"ദീന... അപ്പൊ ഞാൻ അതിന് പറ്റിയ ഒരു സിറ്റുവേഷനിൽ അല്ലായിരുന്നു ബേബി... സോറി... ഇനി അങ്ങനെ ഉണ്ടാകില്ല പ്രോമിസ്..."
"ഹ്മ്... ok... നീ ഇപ്പോ എവിടെയാ... ഇന്ന് മീറ്റ് ചെയ്യാൻ കഴിയോ..?"
"ഞാനിപ്പോ....."
എന്ന് നീട്ടി പറഞ്ഞിട്ട് ഞാൻ തിരിഞ്ഞ് നോക്കിയപ്പോ മെൽവിൻ അവന്മാരെ അടുത്ത് ഇരുന്നോണ്ട് എന്നെ വീക്ഷിക്കുന്നത് കണ്ട് ഞാൻ മുഖം തിരിച്ചു...
"ഞാൻ... ഞാൻ ഇപ്പൊ വീട്ടിലാ... ഈവെനിംഗ് എനിക്ക് സ്റ്റുഡിയോയിൽ ഒരു റെക്കോർഡിങ് ഉണ്ട്... നമുക്ക് നാളെ മീറ്റ് ചെയ്യാം ഓക്കേ...? സോറി..."
"It's okay... നാളെ ഇനി അതും ഇതും പറഞ്ഞ് നീ ഒഴിഞ്ഞ് മാറിയാൽ നിന്നെ വീട്ടിൽ വന്ന് ഞാൻ പൊക്കും... കണ്ടോ..."
എന്ന് എനിക്ക് പറയാനുള്ളത് കേൾക്കാൻ പോലും കൂട്ടാക്കാതെ അവള് പറഞ്ഞിട്ട് കോൾ കട്ടാക്കിയതും ഞാനൊന്ന് നീട്ടി ശ്വാസം വലിച്ച് വിട്ടിട്ട് തിരിഞ്ഞ് നോക്കിയപ്പോ എന്റെ തൊട്ടടുത്ത് വന്ന് നിൽക്കുന്ന മെൽവിനെ കണ്ട് ഞാൻ ഞെട്ടി പിന്നിലേക്ക് തെന്നി നീങ്ങി...
"ഹൊ... താൻ എന്റെ പ്രൊട്ടക്ഷന് വേണ്ടി വന്നതാണോ അതോ എന്നെ പേടിപ്പിച്ച് കൊല്ലാൻ വേണ്ടി വന്നതാണോ..."
എന്ന് ഞാൻ നെഞ്ചിൽ കൈ വെച്ച് പറയുന്നത് കേട്ട് അവള് എന്റെ അടുത്തേക്ക് വന്നു...
"താൻ എന്നെ കണ്ട് പേടിച്ചോ..?"
"പേടി... പേടിയോ... ഞാനോ... അതും തന്നെ... പെട്ടെന്ന് മുന്നിൽ വന്ന് നിന്നപ്പൊ ഒന്ന് ഷോക്കായി അത്രേയുള്ളൂ... അല്ലാതെ ഇതിനൊന്നും പേടിക്കുന്നവനല്ല ഈ റോയ്..."
എന്ന് പറഞ്ഞ് അവളെ മറികടന്ന് ഞാൻ അവിടെ ചെന്നിരുന്നപ്പോ ഒരു ദീർഘ ശ്വാസം എടുത്ത് വിടാൻ ഞാൻ മറന്നില്ല... കാരണം അവളെ പെട്ടെന്ന് കണ്ടപ്പോ നല്ല ഒന്നൊന്നര പേടി തന്നെ ഞാൻ പേടിച്ചിട്ടുണ്ട്... അതിപ്പോ അവളോട് പറയാൻ പറ്റില്ലല്ലോ എന്റെ ഇമേജ് ഡാമേജ് ആകില്ലേ...
കുറച്ച് കഴിഞ്ഞ് അവന്മാര് ഫുടൊക്കെ കഴിച്ച് സെഹജിനെ കൊണ്ട് ബില്ലും പേ ചെയ്യിപ്പിച്ചിട്ട് എന്നെ നോക്കി കാണണം എന്ന് എന്തോ അർത്ഥം വെച്ച മട്ടിൽ പറഞ്ഞോണ്ട് അവിടന്ന് പോയതും ഞാൻ മെൽവിനെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി...
അപ്പൊ അവള് എന്നെ തന്നെ കണ്ണിമ വെട്ടാതെ ഒരു സൂക്ഷമതയോടെ നോക്കുന്നത് കണ്ട് ഞാൻ അവളെ നോക്കി എന്താണെന്ന് ആംഗ്യം കാണിച്ചപ്പോ അവള് കയ്യിലുള്ള സ്‌പെക്സ് എനിക്ക് നേരെ നീക്കി വെച്ചിട്ട് ചെയറിലേക്ക് ചാരി ഇരുന്നു...
"റോയ്ക്ക് പേടിയുണ്ടോ...?"
അവളെ പെട്ടെന്നുള്ള ഒടുക്കത്തെ ചോദ്യം കേട്ട് ഞാൻ അവളെ നെറ്റി ചുളിച്ച് നോക്കി കൊണ്ട് ഇല്ലെന്ന് മെല്ലെ തലയാട്ടിയതും അവള് ചിരിച്ചോണ്ട് രണ്ട് കയ്യും ടേബിളിൽ വെച്ച് എന്റെ അടുത്തേക്ക് നീങ്ങി വന്നു...
"രണ്ട് മിനിറ്റിനുള്ളിൽ തന്റെ നേരെ ഒരു അറ്റാക്ക് ഉണ്ടാകുമെന്ന് ഞാൻ പറഞ്ഞാൽ താൻ പേടിക്കോ..?"
എന്ന അവളെ ചോദ്യം കേട്ട് ഞാൻ വാട്ട് എന്ന് തിരിച്ച് ചോദിച്ചപ്പോ അവള് അവളെ സ്‌പെക്‌സിലേക്ക് ചൂണ്ടി കാണിച്ചു... ഞാൻ അവളെ ഒരു സംശയത്തോടെ നോക്കി കൊണ്ട് ആ സ്‌പെക്സ് എടുത്ത് എന്റെ നേർക്ക് തിരിച്ചോണ്ട് നോക്കിയപ്പോ ഇന്നലെ എന്റെ കാറിനെ ഇടിച്ചവരിൽ ഒരുത്തൻ എന്റെ പിറകിലുള്ള സീറ്റിൽ ഇരുന്ന് ഞങ്ങളെ ഫോക്കസ് ചെയ്തു നോക്കുന്നത് അതിൽ കണ്ടു...
അത് കണ്ട് ഞാനൊന്ന് ഉമിനീരിറക്കി അവളെ നോക്കി ചിരിച്ചപ്പോ മനസ്സിൽ എങ്ങനെയെങ്കിലും ഇവിടന്ന് എസ്കേപ്പ് ആകണമെന്ന ചിന്ത മാത്രമായിരുന്നു...
"എന്താ റോയ് പേടിയുണ്ടോ...? ഈ കഫേയിലെ പല കോർണറുകളിലായി നമ്മളെ വാച്ച് ചെയ്‌തോണ്ട് നിന്നെ കൊല്ലാൻ വേണ്ടി ആളുകൾ ഇരിക്കുന്നുണ്ട് with weapons..."
എന്ന് യാതൊരു കൂസലും ഇല്ലാതെ അവള് പറയുന്നത് കേട്ട് ഞാൻ പേടിയൊന്നും പുറത്ത് കാണിക്കാതെ കാഷ്വലായിട്ട് ഒന്ന് ചുറ്റും കണ്ണോടിച്ച് നോക്കിയപ്പോ ഇന്നലെ കണ്ടവന്മാരും അവരെ പോലെയുള്ള വേറെയും നാലഞ്ച് പേരും ഞങ്ങളെ നോക്കുന്നത് കണ്ട് എനിക്ക് പേടി കൂടാൻ തുടങ്ങി...
'അവന്മാര് ആണെങ്കിൽ എന്നെ ഈ കുരിശിന്റെ അടുത്ത് നിന്ന് ഒഴിപ്പിക്കാതെ പോകേം ചെയ്ത് ഞാൻ ഇനി എങ്ങനെ ഇവിടന്ന് ജീവനോടെ തിരിച്ച് പോകും...'
എന്ന് ഞാൻ ചിന്തിച്ച് തീർന്നില്ല അപ്പോഴേക്കും മെൽവിൻ എന്റെ കയ്യിൽ പിടിക്കുന്നത് കണ്ട് ഞാൻ പതിയെ അവളിലേക്ക് നോട്ടം തെറ്റിച്ചു...
"ഞാൻ പറയുമ്പോ തല കുനിച്ച് നിന്നോണം..."
എന്ന് അവള് പറയുന്നത് കേട്ട് ഞാൻ ഒന്നും മനസ്സിലാകാതെ അവളെ നോക്കി...
"ത്രീ... ടൂ... വൺ... *ഡൌൺ....* "
എന്ന് അവള് അലറേണ്ട താമസം ഞാൻ അപ്പോഴേക്കും ചെയറിൽ നിന്ന് താഴേക്ക് മറിഞ്ഞ് വീണതും പെട്ടെന്ന് അവിടെ ഒരു വെടിയൊച്ച ഉയർന്ന് വന്നപ്പോ ഞാൻ നിലത്ത് നിന്ന് തലയുയർത്തി നോക്കി...
അപ്പൊ അവന്മാർക്ക് നേരെ ഗൺ ചൂണ്ടി നിൽക്കുന്ന മെൽവിനെ കണ്ട് എന്റെ മേനിയാകെ ഒരു രോമാഞ്ചം അനുഭവപ്പെട്ടു... അവളെ കണ്ണിൽ കാണുന്ന രൂക്ഷമായ നോട്ടം കണ്ട് ഞാൻ അവരെ നേരെ തിരിഞ്ഞ് നോക്കിയപ്പൊ കയ്യിലുള്ള കത്തിയും വടിവാളുമൊക്കെ അവിടെ ഇട്ടോണ്ട് ഓടി പോകുന്നവരെയാണ് കണ്ടത്...
അപ്പൊ തന്നെ അവരിൽ രണ്ട് പേരുടെ കാലിന് നേരെ അവള് ഷൂട്ട് ചെയ്ത് വീഴ്ത്തിയിട്ട് അവരെ നോക്കി കൊണ്ട് തന്നെ എന്നെ തറയിൽ നിന്ന് പിടിച്ചെണീപ്പിച്ചു...
"Are you ok...?"
എന്റെ തോളിൽ തട്ടി കൊണ്ട് അവളത് ചോദിച്ചതും കിളി പോയ മട്ടില് ഞാൻ അവളെ കണ്ണിമ വെട്ടാതെ നോക്കി കൊണ്ട് ഒന്ന് തലയാട്ടി കൊടുത്തു...
അപ്പൊ തന്നെ അങ്കിളും കുറച്ച് പോലീസുകാരും കൂടി അങ്ങോട്ട് വന്നിട്ട് അവള് ഷൂട്ട് ചെയ്ത അവരെ അവിടന്ന് കൊണ്ട് പോയതും അങ്കിൾ ഞങ്ങളെ അടുത്തേക്ക് വന്നു...
"ഗുഡ് ജോബ് മെൽവിൻ... നിങ്ങൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ..?" അങ്കിൾ.
"നോ സർ... സർ ഇവരെ വെച്ച് വേണം നമുക്ക് അവരെ ട്രേസ് ചെയ്യാൻ... ചോദിക്കേണ്ട വിധത്തിൽ ചോദിച്ചാൽ അവര് സത്യം പറയും..." മെൽവിൻ.
"എന്തായാലും അവര് ഇനി കുറച്ച് കൂടി അലേർട്ട് ആയിട്ടുണ്ടാകും... ഷൂട്ടിങ് നടന്നത് കൊണ്ട് അവരിൽ നിന്നുണ്ടാകുന്ന അറ്റാക്ക് ഇനി എങ്ങനെ ആയിരിക്കുമെന്ന് പറയാൻ കഴിയില്ല... be careful..."
"ഓകെ സർ..."
"Hey റോയ്... ഇവിടെ നടന്നതൊക്കെ കണ്ടിട്ട് ഷോക്കായോ...?"
എന്ന് അങ്കിൾ എന്നെ നോക്കി ചോദിച്ചപ്പോ ഞാൻ ആദ്യം അതെയെന്ന് തലയാട്ടി കൊണ്ട് പെട്ടെന്ന് ഇല്ലെന്ന് തലയാട്ടി... അത് കണ്ട് അങ്കിൾ ചിരിച്ചോണ്ട് എന്നോട് take care പറഞ്ഞിട്ട് മെൽവിനെ നോക്കി തലയാട്ടി അവിടന്ന് പോയി...
ചുറ്റും കൂടി നിന്ന കാണികൾ ഒക്കെ ഓരോന്ന് അടക്കം പറഞ്ഞും എന്നെ ചൂണ്ടി കാണിച്ച് ഓരോന്ന് പറഞ്ഞും തുടങ്ങിയപ്പോ തന്നെ മെൽവിൻ എന്റെ കയ്യും പിടിച്ച് അവിടന്ന് പെട്ടെന്ന് പുറത്തേക്ക് കടന്നിട്ട് എന്നെ കാറിലേക്ക് കയറ്റി...
അപ്പോഴൊക്കെ ഞാൻ ഏതോ ലോകത്തെന്ന മട്ടില് അവളെ തന്നെ നോക്കി ഇരുന്നതും മെൽവിൻ കാർ സ്റ്റാർട്ട് ആക്കി മിറർ ശരിക്ക് തിരിച്ച് വെച്ചിട്ട് എന്നെ നോക്കി...
"തന്റെ ദീനയാണെന്ന് തോന്നുന്നു... നമ്മളെ തന്നെ ഉറ്റു നോക്കുന്നുണ്ട്..."
എന്ന് മെൽവിൻ ചിരിച്ചോണ്ട് പറയുന്നത് കേട്ട് ഞാൻ തിരിഞ്ഞ് നോക്കിയപ്പോ എൻട്രൻസിൽ നിന്ന് ഞങ്ങളെ അന്തം വിട്ട് നോക്കി നിൽക്കുന്ന ദീനയെ കണ്ട് ഞാൻ തലയിൽ കൈ വെച്ചതും മെൽവിൻ കാറെടുത്തിരുന്നു...
"ഷിറ്റ്... അവളിന്ന് എന്നെ കൊല്ലും... ഡാമിറ്റ്..."
എന്ന് പറഞ്ഞ് കാറിനെ അടിച്ച് ഞാൻ പുറത്തേക്ക് നോക്കി ഇരുന്നപ്പോ അവള് ഒരു പുച്ഛത്തോടെ ചിരിച്ചോണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധ ചെലുത്തി...
"ഹേയ്... വൺ മിനിറ്റ്... അവളെന്റെ ദീനയാണെന്ന് നിനക്ക് എങ്ങനെ അറിയാം...? You know her..?"
"അവളെ കുറിച്ച് ഒന്നും അറിയില്ലെങ്കിലും തന്നെ കുറിച്ച് almost എനിക്ക് എല്ലാം അറിയാം... she is your fiancee... നിങ്ങളുടെ എൻഗേജ്മെന്റ് കഴിഞ്ഞിട്ട് ആറ് മാസമായി... നെക്സ്റ്റ് ഇയറാണ് നിങ്ങളുടെ മാര്യേജ് ഫിക്സാക്കിയിട്ടുള്ളത്...
പിന്നെ നിന്റെ ഫ്രണ്ട്സ് വരുൺ, സെഹജ്, കമ്മീഷണറെ മകൻ ക്രിസ്റ്റി... നിങ്ങള് നാല് പേരും LKG മുതലുള്ള ഫ്രണ്ട്സാണ്... അവിടന്ന് തുടങ്ങിയ ഫ്രണ്ട്ഷിപ് ഇതുവരെ നീണ്ട് നിൽക്കുന്നു...
യുവർ ഫേവറിറ്റ് കളർ ബ്ലാക്ക്... ഫേവറിറ്റ് ഫുഡ് പാസ്ത... ഫേവറിറ്റ് ഹീറോ ഹൃതിക് റോഷൻ... ഫേവറിറ്റ് സിങ്ങർ എ ആർ റഹ്മാൻ... യുവർ ഹോബി ചെസ്സ് ആൻഡ് ഗോൾഫ്... sometimes സ്വിമ്മിംഗ്...
യുവർ ഹൈറ്റ് ഈസ് 174... വെയ്റ്റ് ഈസ് 85... ആക്ടിങ്, മോഡലിംഗ്, സിങ്ങിങ് ഈസ് യുവർ പാഷൻ... ഇനി എന്തേലും അറിയണോ..?"
അവള് എന്നെ കുറിച്ച് ഇത്രക്കൊക്കെ മനസ്സിലാക്കിയിട്ടുണ്ടെന്ന് അറിഞ്ഞ് ഞാൻ അവളെ വായും പൊളിച്ച് നോക്കി ഇരുന്നപ്പോ അവള് വീണ്ടും എന്നെ നോക്കിയൊന്ന് ചിരിച്ചു...
"ഇതിൽ കൂടുതലും എനിക്ക് തന്നെ കുറിച്ച് അറിയാം... ഒരാളുടെ പ്രൊട്ടക്ഷന് വേണ്ടി ഞാൻ ഒരു കേസ് ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അയാളെ കുറിച്ചുള്ള ഫുൾ ഹിസ്റ്ററിയും ഞാൻ മനസ്സിലാക്കിയിരിക്കും...
ബൈ ദി ബൈ തന്നെ അറ്റാക്ക് ചെയ്യാൻ ശ്രമിക്കുന്നത് ആരാണെന്നും അവരെ മോട്ടീവ് എന്താണെന്ന് പോലും എനിക്കറിയാം..."
എന്ന് കൂടി അവളെ വായിൽ നിന്ന് കേട്ടതും ഞാൻ വീണ്ടും ഞെട്ടി പകച്ച് പണ്ടാറടങ്ങി അവളെ കണ്ണും മിഴിച്ച് നോക്കി ഇരുന്നു...
"എന്നിട്ട്... എന്നിട്ടാണോ അവർക്ക് എതിരെ ഒരാക്ഷനും എടുക്കാത്തത്... അതാരാണെന്ന് തനിക്ക് അറിയില്ലേ പിന്നെ എന്താ അയാളെ അറസ്റ്റ് ചെയ്താൽ...?"
"അത് താൻ പറയുന്ന പോലെ അത്രക്ക് എളുപ്പമല്ല റോയ്... അയാളെ അറസ്റ്റ് ചെയ്യണമെങ്കിൽ തക്കതായ തെളിവുകളും സാക്ഷികളും നമുക്ക് വേണം...
ഇന്ന് പിടിച്ച് കൊടുത്ത രണ്ട് പേരും മാപ്പ് സാക്ഷികളായി അയാളെ കുറിച്ച് പറഞ്ഞാൽ പിന്നെ you are a freebird റോയ്... പിന്നെ തനിക്ക് ഒന്നിനെയും പേടിക്കണ്ട..."
"ഇതൊക്കെ തനിക്ക് എങ്ങനെ അറിയാം... താൻ വെറുമൊരു ബോഡിഗാർഡ് മാത്രമല്ലെ... പിന്നെ എങ്ങനെ ഇതിനെ കുറിച്ചൊക്കെ തനിക്ക് അറിയാം...?"
"I am not only a bodyguard... I am an investigator... ചുരുക്കി പറഞ്ഞാൽ ഇയാളെ പ്രൊട്ടക്ഷൻ ഉറപ്പ് വരുത്തുന്നതിന്റെ കൂടെ ഈ കേസിനെ കുറിച്ച് എന്റേതായ രീതിയിൽ അന്വേഷണം നടത്തി ക്രിമിനൽസിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറും.. പറ്റിയാൽ ആ പ്രതിയെയടക്കം... ദിസ് ഈസ് മൈ ജോബ്...."
എന്ന് അവള് പറഞ്ഞപ്പോ എന്തോ അവളോട് ഒരു റെസ്‌പെക്ട് ഒക്കെ തോന്നി പോയി... അങ്കിൾ പറഞ്ഞ പോലെ അവളെ കുറിച്ച് മനസ്സിലാക്കാതെ ഞാൻ പറഞ്ഞതൊക്കെ ആലോചിച്ചപ്പോ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു...
അപ്പോഴാണ് എനിക്ക് ദീനയെ ഓർമ്മ വന്നത്... ഞാൻ അപ്പൊ തന്നെ എന്റെ പോക്കറ്റിലൊക്കെ ഫോൺ പരതി നോക്കിയെങ്കിലും അത് കഫെയിൽ വെച്ച് മിസ്സായത് ഓർമ്മയിലേക്ക് വന്ന് ഞാൻ സ്വയം തലക്കടിച്ചു...
അത് കണ്ട് മെൽവിൻ ചിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടതും ഞാൻ മുഖം അല്പം ഗൗരവത്തിൽ വെച്ചിട്ട് അവളോട് റോഡ് നോക്കി വണ്ടിയോടിക്കാൻ ആംഗ്യം കാണിച്ചു... അപ്പോ അവളെന്നെ രൂക്ഷമായി നോക്കാൻ തുടങ്ങിയതും ഞാൻ ഒന്ന് ഇളിച്ച് കൊടുത്തിട്ട് വേഗം അവളിൽ നിന്ന് മുഖം തിരിച്ചു...
അപ്പോഴേക്കും ഞങ്ങൾ മ്യൂസിക് സ്റ്റുഡിയോയിൽ എത്തിയതും അവള് കാറിൽ നിന്നിറങ്ങിയിട്ട് എന്നോട് ഇറങ്ങാൻ ആംഗ്യം കാണിച്ചു... അവളെ ഒടുക്കത്തെ ആറ്റിറ്റ്യൂഡ് കണ്ട് ഞാൻ അവളെ നോക്കി കൊണ്ട് തന്നെ കാറിൽ നിന്നിറങ്ങിയതും സ്റ്റുഡിയോയിലെ സ്റ്റാഫ്സ് എന്നെ കണ്ട് എന്റെ അടുത്തേക്ക് വന്നു...
"സർ... സാറിന്റെ കമ്പോസിങ്ങിന് ടൈം ആയിട്ടില്ലല്ലോ..."
എന്ന് അവിടത്തെ മാനേജർ പറയുന്നത് കേട്ട് ഞാൻ അവളിൽ നിന്ന് അയാളിലേക്ക് നോട്ടം തെറ്റിച്ച് ചിരിച്ചോണ്ട് വീണ്ടും അവളെ നോക്കി...
"നേരത്തെ വന്ന് റിഹേഴ്‌സൽ നടത്താമെന്ന് കരുതി..."
"ഇതാരാ സർ..?"
മെൽവിനെ ചൂണ്ടി കൊണ്ട് ഒരു ലേഡി സ്റ്റാഫ് അത് ചോദിച്ചതും അവള് അപ്പൊ തന്നെ അവളെ സ്‌പെക്സ് അഴിച്ച് വെച്ച് അവളെ പരിചയപ്പെടുത്താൻ വേണ്ടി മുന്നോട്ട് വന്നതും ഞാൻ അവളെ കയ്യിൽ പിടിച്ച് അവിടെ തന്നെ നിർത്തിച്ചു...
"ഇ... ഇത്... ഇതെന്റെ ഫ്രണ്ട്... മെൽവിൻ... ഇന്നലെ ഫോറിനിൽ നിന്ന് വന്നതേയുള്ളു... അവൾക്ക് എന്റെ കമ്പോസിംഗ് കാണണമെന്ന് ഒരേ നിർബന്ധം... so...."
എന്ന് ഞാൻ പറഞ്ഞ് ചിരിക്കുന്നത് കണ്ട് മെൽവിൻ എന്നെ പുരികം ചുളിച്ച് ഉറ്റു നോക്കുന്നത് കണ്ടതും ഞാൻ അവളെ നോക്കി പ്ലീസ് എന്ന് ആംഗ്യം കാണിച്ചപ്പോ അവള് എന്റെ കയ്യിലേക്ക് പെട്ടെന്ന് നോട്ടം തെറ്റിച്ചു...
അപ്പൊ ഞാനും എന്താന്ന് കരുതി കയ്യിലേക്ക് നോക്കിയപ്പോ അവളെ കയ്യിൽ പിടിച്ചോണ്ടാണ് ഞാൻ നിൽക്കുന്നതെന്ന് മനസ്സിലായി അപ്പൊ തന്നെ അവളെ കയ്യിൽ നിന്ന് വിട്ടു... അവള് എന്നെ നോക്കി കൈ കുടഞ്ഞ് കൈ ചുരുട്ടി പിടിച്ച് തിരിച്ച് കാണിച്ചു...
അപ്പൊ തന്നെ അവരൊക്കെ കൂടി എന്നെ അകത്തേക്ക് കൊണ്ട് പോയതും സ്വർഗം കിട്ടിയ ഫീലിൽ ഞാൻ അകത്തേക്ക് കയറി ചെന്നു... എനിക്കുള്ള സോങ് തന്നിട്ട് ഡ്രിങ്ക്‌സും കൊണ്ട് വന്ന് വെച്ച് അവര് പോയതും ഞാൻ ഒന്ന് നീട്ടി ശ്വാസം വലിച്ച് വിട്ടില്ല അപ്പോഴേക്കും അവളും അകത്തേക്ക് കയറി വന്നിട്ട് എന്റെ ഓപ്പോസിറ്റുള്ള സോഫയിൽ ചെന്നിരുന്നു...
"അറ്റ്ലീസ്റ്റ് എനിക്ക് ഇവിടെയെങ്കിലും അല്പം പ്രൈവസി തന്നൂടെ...?"
"അതെങ്ങനെയാ റോയ് ശരിയാകാ... ഞാൻ ഇയാളെ ഫോറിനിൽ നിന്നും ഇന്നലെ വന്ന ഫ്രണ്ട് അല്ലെ... അതും നിന്റെ സോങ് കമ്പോസിംഗ് കാണാനായി ഇങ്ങോട്ട് വന്ന ഫ്രണ്ട്... അപ്പൊ ഞാൻ എങ്ങനെ ഇവിടെ നിന്ന് പോകും...?"
"എന്റെ കർത്താവേ.... അത് ഞാൻ അപ്പൊ അവരോട് വെറുതെ പറഞ്ഞതാ... ഞാൻ ഒരു ബോഡിഗാർഡിനെ കൂടെ കൊണ്ട് നടക്കുന്നുണ്ടെന്ന് എങ്ങാനും ആരെങ്കിലും അറിഞ്ഞാൽ... അതും ഒരു ലേഡി..."
എന്ന് ഞാൻ പറഞ്ഞപ്പോ അവള് എന്നെ പുരികം ചുളിച്ച് നോക്കിയതും ഞാൻ മുഖം ചുളിച്ചോണ്ട് "പ്ലീസ് ട്രൈ ടു അണ്ടർസ്റ്റാൻഡ് മി..." എന്ന് അവളോട് പറഞ്ഞപ്പോ അവളൊന്ന് മൂളി തന്നിട്ട് അവളെ ഫോൺ എടുത്ത് അതിൽ എന്തൊക്കെയോ ടൈപ്പ് ചെയ്‌തോണ്ടിരുന്നു....
അപ്പൊ മുതൽ ഞാൻ അവളെ തന്നെ കണ്ണെടുക്കാതെ വീക്ഷിക്കാൻ തുടങ്ങിയതും എന്തോ പെണ്ണൊരു അത്ഭുതമായി തോന്നുന്ന പോലെ തോന്നി പോയി എനിക്ക്... ഇന്ന് സംഭവിച്ചതൊക്കെ ഓർത്ത് നോക്കിയപ്പോ എന്റെ മുഖത്ത് ഞാൻ പോലും അറിയാതെ ഒരു പുഞ്ചിരി വിടർന്നു...
"ഫോക്കസ് യുവർ പാഷൻ... ലിറിക്‌സ് എന്റെ മുഖത്തല്ല എഴുതി വെച്ചിട്ടുള്ളത് റോയ്..."
ഫോണിൽ നിന്ന് മുഖമുയർത്താതെ തന്നെ അവള് പറയുന്നത് കേട്ട് ഞാൻ അപ്പൊ തന്നെ ലിറിക്സിലേക്ക് നോട്ടം തെറ്റിച്ചെങ്കിലും എന്തായാലും നനഞ്ഞില്ലേ ഇനി കുളിച്ച് കേറാമെന്ന് ചിന്തിച്ച് ഞാൻ അവളെ നോക്കി...
"മെൽവിൻ... can I asking something...?"
എന്ന എന്റെ ചോദ്യത്തിന് അവളൊന്ന് തലയാട്ടി...
"താൻ എന്തിനാ ഇങ്ങനെ ഒരു ജോബ് തിരഞ്ഞെടുത്തത്...? തന്റെ വീട് എവിടെയാ...? തനിക്ക് ആരൊക്കെയുണ്ട്...?"
ഇങ്ങനെ തുടങ്ങി ഒരു നീണ്ട ചോദ്യപേപ്പർ തന്നെ ഞാൻ അവളെ മുന്നിൽ വായിക്കാൻ നിന്നപ്പോഴേക്കും അവളിൽ നിന്ന് എനിക്കുള്ള മറുപടി ഉയർന്നിരുന്നു...
"Non of your business..."
മുഖത്തടിച്ച പോലെയുള്ള അവളെ റിപ്ലൈ കിട്ടിയപ്പോ തന്നെ എനിക്ക് വീണ്ടും അവളെ കണ്ടിട്ട് എരിഞ്ഞ് കയറി വരുന്നുണ്ട്... കാരണം എന്നോട് ആരും ഇതുപോലെ പെരുമാറിയിട്ടില്ല... അതിന്റെ ഫസ്ട്രേഷൻ നന്നായി ആളി കത്തുന്നുണ്ട് എന്റെ ഉള്ളിൽ...
ചുറ്റുമൊന്നും കണ്ണോടിച്ച് പോലും നോക്കാതെ ഫോണിലേക്ക് നോട്ടം തെറ്റിച്ച് ഇരിക്കുന്ന അവളെ ഞാൻ തുറിച്ച് നോക്കി കൊണ്ടിരുന്നപ്പോഴാണ് എന്റെ കമ്പോസിങ് ടൈം ആയെന്ന് വന്ന് പറഞ്ഞത്...
അപ്പൊ തന്നെ ഞാൻ അവിടന്ന് എണീറ്റ് കമ്പോസിംഗ് റൂമിലേക്ക് കയറാൻ നിന്നതും പിന്നാലെ അവള് വരുന്നത് കണ്ട് ഞാൻ അവളെ നേരെ തിരിഞ്ഞ് നിന്ന് കയ്യുയർത്തി...
"താൻ ഇവിടെ നിന്നാൽ മതി..."
തിരിച്ച് അവളിൽ നിന്ന് ഒരു പ്രതികരണം ഉണ്ടാകുന്നതിന് മുൻപ് തന്നെ ഞാൻ അകത്ത് കയറി വാതിലടച്ചു... എന്നിട്ട് ഡയറക്ടർ സാറിനെ നോക്കി വിഷ് ചെയ്ത് കമ്പോസിങ്ങിന് വേണ്ടി ചെന്ന് റെഡിയായി കൊണ്ട് ഡയറെക്ടറേ നോക്കിയപ്പോ അയാളെ തൊട്ട് പിറകിൽ കയ്യും കെട്ടി എന്നെ നോക്കി നിൽക്കുന്ന മെൽവിനെ കണ്ട് ഞാനൊന്ന് പല്ലിറുമ്മി മുഖം തിരിച്ചു...
"Are you ready റോയ്..."
"യെസ് സർ അയാം റെഡി..."
എന്ന് അവളെ നോക്കി പറഞ്ഞിട്ട് ഒഴുകി എത്തിയ താളത്തിന് അനുസരിച്ച് ഈണമിട്ട് ചുറ്റും ആരുമില്ലെന്ന സങ്കൽപ്പത്തിൽ ഞാൻ അത് പാടി തീർത്തതും ഡയറക്ടറും ഗ്രൂമേസും കൂടി കയ്യടിച്ചു...
"സൂപ്പർ റോയ്... ഈ സോങ് തന്റെ സ്റ്റേജ് പ്രോഗ്രാമിൽ തകർക്കും..."
എന്ന് ഡയറക്ടർ പറഞ്ഞപ്പോ ഞാൻ അദ്ദേഹത്തോട് താങ്ക്യൂ പറഞ്ഞ് മെൽവിനെ നോക്കി എങ്ങനെയുണ്ടെന്ന് പുരികം പൊന്തിച്ച് ആംഗ്യം കാണിച്ചപ്പോ അവള് ഒന്ന് തല കുലുക്കി കൊണ്ട് അവിടന്ന് ഇറങ്ങി പോയി...
ഞാൻ അവരോടൊക്കെ കുറച്ച് നേരം ഡിസ്കഷൻസ് ഒക്കെ നടത്തിയിട്ട് സ്റ്റുഡിയോ വിട്ട് തിരിച്ച് പാർക്കിങ്ങിലേക്ക് ചെന്നപ്പോ കാറും ചാരി കയ്യും കെട്ടി എന്നെ നോക്കി മെൽവിൻ നിൽക്കുന്നുണ്ടായിരുന്നു...
"സോങ് നന്നായിരുന്നു... you well sing..."
അവളെ മൈൻഡ് ചെയ്യാതെ കാറിലേക്ക് കയറാൻ നിന്നപ്പോ അവളെ നാവിൽ നിന്ന് അങ്ങനെ കേട്ടതും ഞാൻ അവളെയൊന്ന് തിരിഞ്ഞ് നോക്കി.... പക്ഷെ അപ്പോഴേക്കും അവള് ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നിരുന്നു...
"താങ്ക്സ് ഫോർ ദി കോംപ്ലിമെൻറ്റ്..."
എന്ന് ഞാൻ തിരിച്ച് പറയുന്നത് കേട്ട് അവള് ഒരു ചെറുപുഞ്ചിരി നൽകി വീട് ലക്ഷ്യമാക്കി വണ്ടി തിരിച്ചു... വീട്ടിൽ എത്തിയതും ഞാൻ മെൽവിനെ നോക്കി ചിരിച്ചോണ്ട് അകത്തേക്ക് കയറാൻ നിന്നപ്പോ പെട്ടെന്ന് എതിരെ വന്ന ആളുമായി ഞാൻ കൂട്ടിമുട്ടി...
ഞാൻ നെറ്റി ഉഴിഞ്ഞോണ്ട് അതാരാണെന്ന് കണ്ണ് തുറന്ന് മുന്നോട്ട് നോക്കിയതും ഭദ്രകാളിയെ പോലെ ഉറഞ്ഞ് തുള്ളി എന്റെ മുന്നിൽ നിൽക്കുന്ന ദീനയെ കണ്ട് ഞാൻ ഞെട്ടി....
(തുടരും)
***********************************************
എനിക്ക് ആദ്യം തന്നെ നിങ്ങളോട് എല്ലാവരോടും പറയാനുള്ളത് ഒരു ലോഡ് താങ്ക്‌സാണ്... നിങ്ങളെ സ്നേഹവും സ്റ്റോറിക്ക് കിട്ടുന്ന സപ്പോർട്ടും കൊണ്ട് 98k followers ആയിരിക്കാണ്... താങ്ക്യൂ so much.. .
ഈ പാർട്ട് പോസ്റ്റാൻ വൈകിയതിന് സോറിട്ടോ... ഇത്ര ലെങ്ങ്തിലെ സ്റ്റോറി ഉണ്ടാകൊള്ളു ലെങ്ങ്തിന്റെ പേരിൽ ആരും പൊങ്കാലയിടരുത്... അപ്പൊ നിങ്ങളെ അഭിപ്രായങ്ങൾ ഒക്കെ അറിയിക്കുക... നെക്സ്റ്റ് പാർട്ട് നാളെ രാത്രി 9 മണിക്ക്...

0 Comments
Post a Comment