*പ്രവാസി*
സന്നദ്ധ സംഘടനയുടെ വളണ്ടിയർമാർ വീടിനു മുൻപിലൂടെ പോകുന്ന ശബ്ദം കേട്ടാണ് കുട്ടികൾ വാതിൽ തുറന്നു നോക്കിയത്. "അവിടെ കിറ്റ് കൊടുക്കണ്ട, ഗൾഫുകാരന്റെ
വീടാണ് " , ഇതും പറഞ്ഞു കൊണ്ട് അവർ നടന്നു നീങ്ങി. ചുറ്റു ഭാഗത്തുമുള്ള എല്ലാ വീട്ടിലും നൽകി കൊണ്ട് അവർ പോയി.
പ്രിയതമയുടെ പതിവു വിളി വന്നു. സംസാരത്തിനിടയിൽ കണ്ഡമിടറി.
എന്തു പറ്റി ?
" ഇക്കാ നിങ്ങൾ എന്തിനാ ഗൾഫിൽ പോയത് , ഒന്നു മരിച്ചാൽ പോലും കാണാൻ പറ്റാത്ത വിധം നമ്മൾ ലോക്ക് ഡൗണിലല്ലേ, ഗൾഫുകാരൻ എന്ന പേരുള്ളത് കൊണ്ട് , സന്നദ്ധ സംഘടനകളുടെയോ, മറ്റാരുടെയും ഒന്നും നമുക്ക് കിട്ടില്ല. നമ്മുടെ അയൽവക്കത്ത് കിട്ടിയ കിറ്റിൽ അരി, പഞ്ചസാര, ചായപ്പൊടി, എണ്ണ, മുട്ട, പിന്നെ എന്തൊക്കൊയോ ഉണ്ട്. റേഷൻ പീടിക പോകാൻ പോലും ആരും ഇല്ല. അല്ലെങ്കി തന്നെ എന്താ അവിടുന്ന് കിട്ടാ, പറ്റ് കിട്ടുന്ന സൂപ്പർ മാർക്കറ്റിൽ ഇനി വിളികൂല, ഇന്നാള് തന്നെ പറഞ്ഞ സാധനങ്ങളൊന്നും കൊടുത്തയച്ചില്ല. ഇപ്പൊ തന്നെ പത്തായിരം ആയിട്ടുണ്ട്, കഴിഞ്ഞ മാസം തന്നെ പൈസ കൊടുത്തിട്ടില്ല. ...."
ഞാൻ കുറച്ച് തിരക്കിലാ പിന്നെ വിളിക്കാം എന്ന് പറഞ്ഞു കൊണ്ട് വച്ചു.
പ്രവാസികളുടെ വിഷമം അവർക്ക് മാത്രമേ അറിയൂ.
പ്രവാസികളുടെ വീട്ടിൽ അടുപ്പെരിയുന്നുണ്ടോ?
ആര് നോക്കാൻ.
നാട്ടിൽ പ്രളയം വന്നപ്പോൾ തന്റെ ശമ്പളത്തിൽ നിന്നും ഒരു വിഹിതം അയച്ചു കൊടുത്തു. പാവപ്പെട്ട കുട്ടിയെ കെട്ടിക്കാൻ ഒരു വാട്സപ്പ് വോയ്സ് മാത്രമേ വന്നുള്ളൂ, അതിനും അവൻ ഓടി നടന്നു.കൂട്ടുകാരെയും സംഘടനകളെയും കണ്ടു ,ഒരു സംഖ്യ അയച്ചു. മത സംഘനടകളുടെ മാസാന്ത പിരിവ്, രോഗികൾക്ക് ധന സഹായം, നാട്ടിലെ സ്ഥാപനങ്ങളെ സഹായിക്കൽ , എണ്ണിയാലൊടുങ്ങാത്ത സഹായങ്ങൾ....
മാസങ്ങളായി ശമ്പളം കിട്ടിയിട്ട് പലർക്കും, ഒന്നു തിരിമറി നടത്താൻ പോലും ആരുടെ കയ്യിലും ഒന്നും ഇല്ല. കടകൾ അടഞ്ഞു കിടക്കുന്നു. ചെറുകിട കച്ചവടങ്ങളെല്ലാം നഷ്ടത്തിലോടുന്നു.
കെട്ടുതാലി പണയം വച്ച് ഗൾഫിൽ വന്നവർ, ബേങ്ക് ലോണും കടവുമായി വീട് എടുത്തവർ, കുട്ടികളെ കെട്ടിച്ചയച്ചവർ ....
ഗൾഫുകാരനെ ആര് സഹായിക്കും, അത്രക്ക് അഹങ്കാരമായിരുന്നില്ലേ.. ഭൂമിക്ക് വില കൂട്ടിയവൻ, കല്യാണത്തിന് ധൂർത്തടിച്ചവൻ, മണി മാളിക പണിതവൻ, ഏറ്റവും അവസാനം വിദേശത്തു നിന്നും അസുഖം കൊണ്ടു വന്നവർ..... ഇനി എന്തൊക്കെ പട്ടം ചാർത്താനുണ്ട് ? ചാർത്തിക്കോളൂ ...
ചിലരുടെ അഹങ്കാരവും അവിവേകവും അറിവില്ലായ്മയും പാവപ്പെട്ട എല്ലാ പ്രവാസികളുടെ മേലിലും അടിച്ചേൽപിക്കല്ലേ ..
സഹായം ലഭിച്ചില്ലെങ്കിലും നിങ്ങളുടെയൊക്കെ ഒരു പ്രാർത്ഥന മതി ഞങ്ങൾക്ക്,

0 Comments
Post a Comment