❤️ഖൽബ് കവർന്ന മൊഞ്ചത്തി❤️
full part
✍️shanu
"ഡി നിനക്ക് ശെരിക്കും അവനെ ഇഷ്ടല്ലേ? "ഷിഫുന്റെ നജുനോടുള്ള ചോദ്യം കേട്ടപ്പോ ക്ലാസ്സിലേക്ക് കയറാൻ നിന്ന ഞാൻ അവിടെ തന്നെ നിന്നു.
"എടാ ഇഷ്ടല്ലെന്ന് ചോതിച്ചാൽ...... "
"ചോദിച്ചാൽ......? "
"എനിക്കറിയില്ല "
"ഡി ഇജ്ജ് വെറുതെ ഇന്നേ പ്രാന്താക്കല്ലേ, 😡"shifu കലിപ്പിലാണല്ലോ.
"എടാ ചൂടാവല്ലേ "
"എന്നാ ഒന്ന് പറഞ്ഞു തുലക്ക് "
"അതില്ലേ.....? "
"ഏതില്ലേ.... "
"എടാ ഇതിനെ love എന്നൊക്കെ വിളിക്ക്യോ? "
"ഏതിനെ? "
"എടാ....... അവൻ ഇന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ്. എന്നാൽ ചില നേരത്തെ അവന്റെ കയറിങ് കാണുമ്പോ എന്നും അത് ഉണ്ടാകണം എന്ന് തോന്ന.... പിന്നെ... "
"ആ...... നിർത് നിർത്...... ഇനി ഞാൻ പറയാം..... അവൻ അടുത്ത് വരുമ്പോ നിനക്ക് കയ്യും കാലും വിറക്കാൻ തുടങ്ങും..... പിന്നെ നിന്റെ ഹൃദയമിടിപ്പ് കൂടും...... ഇദൊക്കെയല്ലേ...? "
"ആ..... അതെ.... നിനക്കെങ്ങനെ അറിയാം? ഞാൻ നിന്നോട് ഇതൊന്നും പറഞ്ഞിട്ടില്ലല്ലോ? "
"എടി ഇതൊക്കെയാണ് പ്രേമത്തിന്റെ ലക്ഷണം. "
"ആണോ? "
"ആടി.... എന്നാ ഞാൻ പോയി പറയട്ടെ "
"വേണ്ട വേണ്ട "
"ഇനിയെന്താടി? "
"അവൻ പെട്ടെന്ന് പറഞ്ഞപ്പോ ഞാൻ ഒന്നും മിണ്ടാതെയാ അവിടുന്ന് പോന്നത്. ഞാൻ തന്നെ പോയി പറഞ്ഞോള. "
ഇത്രേം കേട്ടതും എനിക്ക് സന്തോഷം കൊണ്ട് നിക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥേയർന്നു.
അല്ല നിങ്ങൾക്ക് എന്നെ മനസ്സിലായോ? ഇല്ലല്ലേ 😁.ok ഞാൻ പറഞ്ഞു തരാം. ഞാൻ ഷാനിഫ് ഷാജഹാൻ ഷാജഹാൻ ബൽക്കീസ് ദമ്പതികളുടെ രണ്ടാമത്തെ പുത്രൻ. എനിക്ക് മുകളിൽ ഒരു ബ്രോ ഷാനവാസ് ഷാജഹാൻ. താഴെ ഒരു siss റിയ. ഒരു ചെറിയ ഫാമിലി. ഇപ്പൊ ഞാൻ ഒളിഞ്ഞു നിന്ന് സംസാരം കേട്ടത് മറ്റാരുടേയും അല്ല. ഇന്റെ ബെസ്റ്റി ഷിഫാന എന്ന shifu . പിന്നെ ഞാൻ എന്റെ റൂഹിന്റെ പാതിയാകണം എന്ന് ആഗ്രഹിക്കുന്നവൾ നജ്മ നസ്രിൻ എന്ന എന്റെ നജു❤️. ഇപ്പോ ഇവിടെ എന്താണ് നടകുന്നതെന്നല്ലേ ചിന്തിക്കുന്നേ.....
രണ്ട് മാസം മുന്നേ അവൾ ഈ കോളേജിലേക്ക് വരുന്ന ഫസ്റ്റ് ഡേ. എന്റെ ബൈക്ക് പണിയാക്കിയ കാരണം എനിക്ക് അന്ന് ബസ്സിൽ പോവേണ്ടി വന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
ബസ്റ്റോപ്പിൽ ഇറങ്ങിയതും ഒടുക്കത്തെ മഴ. കയ്യിൽ കുട ഉണ്ടായത് കാരണം ഞാൻ രക്ഷപെട്ടു. കയ്യിലുള്ള കുട നിവർത്തി കോളേജിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്ന് ഒരു വിളി....
"ഏയ് മാഷേ "
പടച്ചോനെ ഇതിപ്പോ ആരാ. ഇനി എന്നെ തന്നെയാണോ? എന്നാലും ഒന്ന് തിരിഞ്ഞു നോക്കി ആരെയും കാണാനില്ലേ. മുന്നോട്ട് നടന്നതും വീണ്ടും അതെ വിളി...
"മാഷേ ഒന്ന് നിക്കോ? "
തിരിഞ്ഞ് നോക്കിയതും ഒരു മൊഞ്ചത്തി കുട്ടി. അവൾ എന്നെ തന്നെയാണോ വിളിച്ചതെന്ന് അറിയാൻ വേണ്ടി ഞാൻ അവളോട് എന്നെയാണോ എന്ന് ആംഗ്യം കാണിച്ചു ചോദിച്ചു.
"തന്നെ തന്നെയാ. എന്നെ കൂടെ കൊണ്ടുവോ. "
ആ ചോദ്യം കേട്ടപ്പോ ഞാൻ അവളെ തന്നെ ഒന്നൂടെ നോക്കി.
"ഹലോ.... താൻ കോളേജിലേക്കല്ലേ? "
ഞാൻ ഒന്ന് തലയാട്ടി.
"ഞാൻ എന്ന എന്നെ കൂടെ കൊണ്ടൂവോ. plzzzz "
ഞാൻ അവളോട് വന്നോളാൻ പറഞ്ഞു. കേട്ട പാതി കേൾക്കാത്ത പാതി അവൾ ഓടി എന്റെ കുടയിൽ കേറി.
"വീട്ടിൽനിന്നും ഇറങ്ങിയപ്പോ കുട എടുക്കാൻ മറന്നു. ഇവിടെ വന്നപ്പോ മഴ ചതിക്കുമെന്ന് വിചാരിച്ചില്ല. "മഴയിൽ കളിച് കൊണ്ടുള്ള അവളുടെ സംസാരം കേട്ടപ്പോ ഞാൻ അവളെ തന്നെ നോക്കി നിന്നു.
"നിന്റെ പേരെന്ത? "
"നജ്മ നസ്രിൻ "
"നൈസ് നെയിം "
"അതെന്താ ഞാൻ നൈസ് അല്ലെ? "
അവളുടെ ആ ചോദ്യം കേട്ടതും എനിക്ക് ചിരി വന്നു. അതേല്ലോ എന്ന് ഒന്ന് തലയാട്ടി. പിന്നെ കോളേജ് എത്തുവോളം ഓരോന്ന് പറഞ്ഞു അവൾ മഴയിൽ കളിച് നടന്നു. കോളേജ് എത്തിയതും അവൾ ചുറ്റും നോക്കാൻ തുടങ്ങി.
"ഇനിയെന്താ? "ഞാൻ
"എനിക്ക് ക്ലാസ്സ് അറിയില്ല ". അവൾ
"വാ നമുക്ക് നോക്കാം " എന്ന് ഞാൻ പറഞ്ഞതും തുള്ളി ചാടി എന്റെ പിന്നാലെ വന്നു. ഒടുവിൽ ക്ലാസ്സ് കണ്ടെത്തി അവിടെ എത്തിയപ്പോ ക്ലാസ്സിൽ miss നില്കുന്നത് പോലും നോക്കാതെ അവളുടെ ഫ്രണ്ട്സ് വന്നു അവളെ കെട്ടിപിടിച്ചു. അത് കണ്ടപ്പോൾ മനസ്സിലായി അവൾ കൂട്ടുകാർക്ക് എത്ര പ്രിയപ്പെട്ടവൾ ആണെന്ന്.
അവളെ ക്ലാസ്സിലാക്കി തിരികെ ക്ലാസ്സിലേക്ക് പോകുമ്പോളും അവൾ മാത്രമായിരുന്നു മനസ്സിൽ. അവളുടെ ആ കുട്ടിത്തം നിറഞ്ഞ മുഖം മനസ്സിൽ നിന്ന് മായുന്നില്ല. അന്ന് അവർക്ക് ഉച്ചക്ക് വിട്ടു. വീട്ടിൽ പോവാൻ നേരം അവൾ എന്നെ കാണാൻ വന്നിരുന്നു. പൂവാണെന്ന് പറഞ്ഞിട്ട് പോയി. അപ്പൊ എന്തോ ഒരു സന്തോഷം പോലെ. പിറ്റേന്ന് മുതൽ ഞാൻ അവളോടൊപ്പം വരാൻ വേണ്ടി ബൈക്ക് എടുത്തില്ല. അന്ന് അവൾ ബസ്റ്റോപ്പിൽ എത്തിയിരുന്നു എന്നെ കണ്ടപ്പോൾ അടുത്തേക്ക് വന്നു . ഞങ്ങൾ ഒരുമിച്ച് കോളേജിൽ പോയി. വരാൻ നേരം അവൾ കൂടെ ഉണ്ടെന്ന് പറഞ്ഞു. പിന്നെ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആയി ഞാനും അവളും പിന്നെ എന്റെ റിയയെ പോലെ ഞാൻ കാണുന്ന എന്റെ ബെസ്റ്റി shifu.
അവൾക്ക് കോളേജിൽ നിന്ന് ഓരോ പ്രൊപോസൽ വരുമ്പോളും എന്റെ ഉള്ള് പിടയാൻ തുടങ്ങി. മ്മടെ മൊഞ്ചത്തിക്ക് ഒടുക്കത്തെ മൊഞ്ചോന്നും ഇല്ലേലും ആരും കണ്ടാൽ ഒന്ന് നോക്കി പോകുന്ന ഒരു കൊച്ചു മൊഞ്ചത്തിയാണ്. അതോണ്ട് എത്രയും പെട്ടെന്ന് തന്നെ എന്റെ ഇഷ്ട്ടം ഞാൻ അവളെ അറിയിക്കണമെന്ന് shifu എന്നോട് പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല. ഇന്ന് തന്നെ പറയാൻ തീരുമാനിച്ചു. അങ്ങനെ അവൾ ഇടക്ക് എനിക്ക് ക്ലാസ്സ് കഴിയാൻ വൈകിയാൽ എന്നെ കാത്തുനിൽക്കാറുള്ള ഒരു സ്ഥലമുണ്ട്. ഞാൻ അവളെ അവിടെ കാത്തുനിന്നു. ഉച്ചക്ക് ഫുഡ് കഴിച്ചുകഴിഞ്ഞ എന്റെ അടുത്തേക്കാണ് അവൾ വരാർ. ഇന്നും എന്നെ അന്ന്വേഷിച് ക്ലാസ്സിൽ പോയി കാണും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അവളെ കാത്തു നിന്ന് കാണാതായപ്പോ ക്ലാസ്സിലേക്ക് പോകാൻ നിൽക്കുമ്പോ ദ വരുന്നു കയ്യിൽ ഒരു ചെറിയ പൂവും കൊണ്ട് വരുന്നു എന്റെ പെണ്ണ്. അവൾ വന്നു എന്റെ അടുത്തിരുന്നു.
ക്ലാസ്സിൽ പോയപ്പോ shifu പറഞ്ഞു നീ ഇവിടേക്ക് പോന്നൂന്ന്. അപ്പൊ ഞാനും ഇങ് പൊന്നു. "എന്ന് ഒരു ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു. പിന്നെ അതികം ഒന്നും ആലോചിക്കാതെ കാര്യം പറയാമെന്നു കരുതി.
"നജു "
"എന്താ "കൊഞ്ചിക്കൊണ്ടുള്ള അവളുടെ ചോദ്യം.
"നജു ഞാനൊരു കാര്യം പറയട്ടെ? "
"നിനക്കെന്നോട് എന്തേലും പറയണേൽ ഈ മുഖവുരയുടെ ആവശ്യം ഉണ്ടോ ഷാനു? "
"എടാ എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാ..... ഈ റൂഹിന്റെ പാതിയായി എന്റെ ബീവിയായി നിനക്ക് എന്റെ ലൈഫിലേക്ക് വരാൻ സമ്മതമാണോ? " എന്റെ ഈ ചോദ്യം കേട്ടതും പെണ്ണ് ആദ്യം ഒന്ന് ഞെട്ടി. പിന്നെ അവൾ ഒരു ചിരിയായിരുന്നു. എന്താപ്പോ സംഭവം എന്ന് വിചാരിച്ചു നിന്ന എന്നോട് അവൾ ചോദിക്ക്യാ....
"നിനക്ക് ഇപ്പൊ ഏതോ ഒരുത്തിയെ ഇഷ്ട്ടാണ്. നീ അവളെ പ്രൊപ്പോസ് ചെയ്യാൻ പൂവാണല്ലേ. അതിന്റെ പ്രാക്ടീസ് ആണ് ഇത്. എനിക്ക് മനസ്സിലായി. എന്നാലും എന്നോടൊന്ന് പറയാമായിരുന്നു.... ആട്ടെ... ആരാ കക്ഷി? "
അവളുടെ ആ ചോദ്യം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. മണ്ണിൽ മുട്ടുകുത്തി ഇരുന്ന് അവളുടെ ഇരു കൈകളും പിടിച്ചു കൊണ്ട് അവളുടെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു.
"അല്ല പെണ്ണെ..... നിന്നെ കണ്ട അന്ന് തൊട്ട് തുടങ്ങിയതാ എനിക്ക് നിന്നോടുള്ള മുഹബത്. ഇപ്പോള അത് പറയാനുള്ള അവസരം വന്നത്. സമ്മതമാണോ നിനക്ക് എന്റെ ബീവിയായി... എന്റെ റൂഹിന്റെ പാതിയായി..... എന്നോടൊപ്പം വരാൻ? "
ആകാംഷയോടെ ഉള്ള എന്റെ ചോദ്യത്തിന് ഒരു മറുപടിയും തരാതെ അവൾ അവിടെ നിന്നും പോയി. ആ നിമിഷം എനിക്ക് എന്തോ ഞാൻ നഷ്ടപ്പെടുത്തിയ പോലെ തോന്നി. എന്നാൽ ഇപ്പൊ ഈ ലോകത്തു വെച്ചു ഏറ്റവും സന്തോഷവാൻ ഞാനാണ്.
തിരികെ അവൾ വരുന്നതും നോക്കി ഞാൻ നിന്നു. അവളെ കണ്ടതും മുഖത്തു ഒരു നിരാശ ഭാവം ഞാൻ വരുത്തി 😜.അവൾ അടുത്തേക്ക് വരും തോറും എന്റെ ഉള്ളിൽ അവളിൽ നിന്നും ആ ഇഷ്ട്ടം കേൾക്കാനുള്ള ആകാംഷ കൂടി വന്നു.
"shanu"
"എന്താ നജു? "ആകാംഷ നിറഞ്ഞ എന്റെ നോട്ടം കണ്ടിട്ടാവണം അവൾ ഒന്നും മിണ്ടിയില്ല.
അല്പസമയത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ പറഞ്ഞു പോകുമ്പോൾ ഒരു കാര്യം പറയാനുണ്ടെന്ന്. എന്നിട്ട് നേരെ shifuന്റെ അടുത്തേക്ക് പോയി. അവളുടെ ആ ടെൻഷൻ കണ്ടിട്ട് എനിക്ക് ചിരി വന്നു എങ്കിലും ഞാൻ ആ ചിരിയെ പിടിച്ചു വെച്ചു. ഒന്ന് വേഗം വൈകുന്നേരം ആയിരുന്നെങ്കിൽ എന്ന് വിചാരിച്ചു നിക്കുമ്പോൾ ആണ് പിന്നിൽ നിന്ന് ഒരു വിളി....
"ഷാനുക്ക "
കേട്ട് നല്ല പരിചയമുള്ള ശബ്ദം.തിരിഞ്ഞ് നോക്കിയപ്പോൾ അത് 'മുഹ്സിന' ആയിരുന്നു. (ആരാ ഈ മുഹ്സിന എന്നല്ലേ ചിന്തിക്കുന്നേ.... ഞാൻ +2വിനു പഠിക്കുമ്പോൾ എന്നോട് വന്നു ഇഷ്ട്ടാണെന്ന് പറഞ്ഞ മൊതലാ..... പിന്നെ കുറേ കാലത്തിനു ഒരു വിവരും ഉണ്ടായിരുന്നില്ല. കുറച്ചു ദിവസം മുന്നേ അറിയാൻ കഴിഞ്ഞത് ഇവള്ടെ എൻഗേജ്മെന്റ് കഴിഞ്ഞു എന്നാണ്. )ഇവൾ എന്താ ഇവിടെ എന്നാലോജിച് നിൽക്കുമ്പോൾ അവൾ പറഞ്ഞു.....
"എനിക്ക് ഡിഗ്രിക്ക് ഇവിടെയ കിട്ടിയേ. ക്ലാസ്സിന് വരാൻ കുറച്ചു വൈകിപ്പോയി. എനിക്ക് അറിയുന്ന ആരെയും ഇവിടെ കാണാനില്ല. അപ്പോള ഇക്കാനെ കണ്ടത്. എനിക്ക് ക്ലാസ്സ് ഒന്ന് കാണിച്ചു തരോ? "
"അതിന് നീ ഇപ്പൊ ക്ലാസ്സിൽ ഇരിക്കുന്നുണ്ടോ "ഞാൻ
"അല്ല..... നാളെ ഞാൻ വരുമ്പോൾ ഇനി ക്ലാസ്സ് തിരയണ്ടല്ലോ? "
"hm... നടക്ക് ഞാൻ കാണിച്ച് തരാം"
എന്നും പറഞ്ഞു അവളേം കൊണ്ട് പോവുമ്പോ നജു ഷിഫുനോട് ചോതിക്കുന്നുണ്ട് അത് ആരാണെന്ന്. ഷിഫുന് അവളെ അറിയാം. അവൾ നജുന് പറഞ്ഞു കൊടുത്തെന്നു തോന്നുന്നു. മുഖം കടന്നൽ കുത്തിയപോലെ വീർത്തിട്ടുണ്ട്. അത് കണ്ടപ്പോ എന്തോ ഒരു മനസ്സുഖം 😁.അങ്ങനെ വൈകീട്ട് അവൾ എന്നേം കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അടുത്ത് ചെന്നപ്പോൾ എന്റെ മുഖത്തു നോക്കാതെ അവൾ ചോദിച്ചു.....
"അവൾ ആരാ? "
"ആരായാലും നിനക്കെന്താ? "എന്നുള്ള എന്റെ ചോദ്യം അവൾ ഒട്ടും പ്രേതീക്ഷിച്ചില്ല. അത് കേട്ടതും അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. ഒന്നും മിണ്ടാതെ അവൾ അവിടെ നിന്നും പോയി. അത് കണ്ടപ്പോൾ ഒന്ന് വിളിക്കണമെന്ന് തോന്നി. എന്നാൽ അങ്ങനെ വിടാൻ പറ്റില്ലല്ലോ എന്നോർത്തു.
പിറ്റേന്ന് അവൾ എന്നെ കാത്തു നില്കുന്നത് കണ്ടിട്ടും ഞാൻ കാണാത്ത പോലെ നടന്നു. അപ്പോളാണ് പിന്നിൽനിന്നും മുഹ്സിന വിളിച്ചത്. അവൾ കൂടെ ഉണ്ടെന്ന് പറഞ്ഞപ്പോൾ മറുത്തൊരു വാക്കുപോലും പറയാതെ ഞാൻ കൂടെ കൂട്ടി. ഇപ്പൊ ഇന്റെ പെണ്ണിന്റെ മുഖം വീർത്തു പൊട്ടുന്ന തരത്തിലായിട്ടുണ്ട്.ഇവൾ ദേഷ്യപ്പെടുമ്പോൾ കാണാൻ എന്ത് മൊഞ്ച റബ്ബേ......
അന്ന് വൈകുന്നേരവും മുസിടെ കൂടെ ആയിരുന്നു പോയതും. ദിവസങ്ങളോളം ഞാൻ അവളെ അവോയ്ഡ് ചെയ്യുന്ന പോലെ നടിച്ചു. എന്നാൽ പെട്ടെന്നൊരു ദിവസം അവൾ വന്നു പറഞ്ഞു....... "ക്ഷമക്ക് ഒരു പരിധിയുണ്ടെന്ന്. "
ഇതു മാത്രം പറഞ്ഞു ഒരു പോക്ക് പോയി. പിറ്റേന്ന് ഓണം സെലിബ്രേഷൻ ആയിരുന്നു. അന്ന് ഞാൻ അവളെ കുറേ നേരം ബസ്റ്റോപ്പിൽ കാത്തുനിന്നു. എന്നാൽ അവളെ കണ്ടില്ല😔.കോളേജിൽ എത്തിക്കാണും എന്ന് കരുതി. അവിടെയും ഇല്ല. അവളെ കാണാതെ ആകെ പ്രാന്തായി നിൽകുമ്പോൾ ദ വരുന്നു ഇന്റെ മൊഞ്ചത്തി നല്ല അടാർ മൊഞ്ചത്തി ആയിട്ട്. മുഖത്തുനിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല അടിപൊളിയായി സെറ്റ് സാരി ഒക്കെ ഉടുത്തു ആ കുഞ്ഞി മുഖം ചുറ്റി കുത്തിയ സ്കാർഫിനുള്ളിൽ കൂടുതൽ മൊഞ്ചത്തി ആയിട്ടുണ്ട്. എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ വന്നു എന്റെ കയ്യും പിടിച്ചു ഒറ്റ പോക്കായിരുന്നു മുകളിലത്തെ അവളുടെ ക്ലാസ്സിലേക്ക്. സെലിബ്രേഷൻ നടക്കുന്ന കാരണം എല്ലാരും താഴെ ആയിരുന്നു.....
"എന്താ നിന്റെ ഉദ്ദേശം 🤨"ഇത്തിരി ഗൗരവത്തിൽ അവൾ അത് ചോദിച്ചതും ഞാൻ തമാശ രൂപേണ അവൾക്ക് മറുപടിയെന്ന വിധം ഒരു ചോദ്യം ചോദിച്ചു....
"അത് ഞാനല്ലേ ചോതിക്കണ്ടത്..... ആരുമില്ലാത്ത ഇവിടേക്ക് എന്നെ കൊണ്ട് വന്നിട്ട് എന്താ നിന്റെ ഉദ്ദേശം? " അത് അവളെ കൂടുതൽ കലിപ്പ് കേറ്റി. തുറിച്ചുള്ള ഒരു നോട്ടമായിരുന്നു അവളുടെ മറുപടി.
"എന്തിനാ നീ ഇപ്പൊ എന്നെ ഇവിടെ കൊണ്ട് വന്നത്? "ഞാൻ
"ഞാൻ നിന്നോട് ഒരു കാര്യം ചോദിചോട്ടെ? " എന്നവൾ ചോദിച്ചതും ചോദിച്ചോളൂ എന്ന രീതിയിൽ ഞാൻ തലയാട്ടി.
"നീ അന്ന് നിന്റെ ഇഷ്ട്ടം എന്നോട് പറഞ്ഞു. നിനക്കതിനുള്ള മറുപടി വേണ്ടേ "
"വേണ്ട...... ഇനി അതിന്റെ ആവശ്യമില്ല.... " എന്നുള്ള എന്റെ മറുപടി കേട്ട് പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. അതും കേട്ട് അവിടെന്ന് പോകാൻ നിന്ന അവളെ പിടിച്ചു നിർത്തി കൊണ്ട് അവളുടെ ആ കാന്തകണ്ണിൽ നോക്കി ഞാൻ പറഞ്ഞു......
" അന്ന് തന്നെ നിന്റെ ഈ കണ്ണുകൾ എനിക്കുള്ള മറുപടി തന്നതാ.... " എന്നും പറഞ്ഞു അവളുടെ നെറ്റിയിൽ ഞാൻ ചുംബിച്ചപ്പോൾ പെണ്ണിന്റെ മുഖമൊന്ന് തെളിഞ്ഞു...
"പിന്നെ എന്തിനാ ആ മുസിടെ പിന്നാലെ നടന്നത്? "എന്ന പരിഭവത്തോടെയുള്ള ചോദ്യം ഞാൻ പ്രേതീക്ഷിച്ചിരുന്നു.....
"എടി പെണ്ണെ..... നിന്നെ കണ്ട അന്ന് തൊട്ട് ഈ ഖൽബിൽ നിനക്കല്ലാതെ വേറൊരു പെണ്ണിനും സ്ഥാനവുമില്ല ഈ "ഖൽബ് കവർന്ന മൊഞ്ചത്തി " നീ തന്നെ ആണെടി പെണ്ണെ...... പിന്നെ അവളുമായി ഞാൻ കൂട്ട് കൂടുമ്പോൾ നിന്റെ മുഖത്തു വരുന്ന ആ ദേഷ്യം കാണാൻ നല്ല മൊഞ്ച 😜.അതോണ്ടാ അങ്ങനെ ഒക്കെ ചെയ്യുന്നേ... " അതിന് മറുപടിയായി വയറ്റിയിട്ട് ഒരു കുത്തും തന്നിട്ട്.......
"വല്ലാണ്ട് ഇട്ട് താങ്ങല്ലെ മോനെ..... പിന്നേ ഇനി അവളുടെ പിന്നാലെ നടക്കണതെങ്ങാനും കണ്ടാൽ...... "" എന്നും പറഞ്ഞു ഒരു ഓട്ടമായിരുന്നു പെണ്ണ്.
ശുഭം.
ഫ്രണ്ട്സ് സ്റ്റോറി എത്രത്തോളം നന്നായി എന്നറിയില്ല . ഇനി നന്നായോ എന്നും അറിയില്ല. എന്തായാലും വായിച്ചു അഭിപ്രായം പറയണം. #📙 നോവൽ

4 Comments
Poli
ReplyDelete👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😍😍😍😍😍😍😍😍😍😘😘😘😘❤❤❤❤❤♥️♥️♥️♥️💕💕💕💞💞💞💋
ReplyDeleteSuch a Great Story I have seen Stories like that on a Ahijazi website We Should Read A Story a day that really help Our Mind to Feel Stress Free
ReplyDeletenice
ReplyDeletePost a Comment