*മധുരമീ ലോക്ഡൗൺ*
✍️Reshmi Reghu
അതിരാവിലെ തന്നെ എഴുന്നേറ്റ് വീട്ടുജോലികൾ ചെയ്തു തീർക്കുന്നതിന്റെ ഇടയിലാണ് തനിക്ക് കഴിക്കണ്ട മരുന്നുകൾ തീർന്ന വിവരം ഗീത ഓർത്തത്, അല്ലെങ്കിൽ തന്നെ തന്റെ കാര്യം ഒക്കെ ഓർക്കാൻ ആർക്കിവിടെ നേരം എന്ന് ഓർത്ത് സങ്കടം കലർന്ന ഒരു ചിരി അവളിൽ ഉണ്ടായി. മക്കൾക്ക് എന്തെങ്കിലും ആവിശ്യം വന്നാൽ മാത്രേ വരൂ അനിലേട്ടൻ ഒരു കാര്യവും തന്നോട് പറയാറെയില്ല. അയൽവക്കത്തെ മായ പറയുമ്പോൾ ആണ് ലോകം മുഴുവൻ ഇപ്പോ ബാധിച്ച കോവിഡ് 19 എന്ന കൊറോണ വൈറസ് ഇത്ര മഹാമാരിയായി ലോകത്തെ കാർന്നുതിന്നുന്ന വിവരം ഗീത അറിയുന്നത് അല്ലെങ്കിൽ തന്നെ ഇതൊക്കെ അറിയാനും കേൾക്കാനും ഇവിടെ സമയം എന്ന് ഓർത്തുകൊണ്ട് ബാക്കി ജോലിയിലേക്ക് അവൾ പോയി. വൈകിട്ട് ഇനി ഈ നശിച്ച വീട്ടിൽ ഇരിക്കണമല്ലോ എന്ന് മക്കൾ പറയുന്ന കേട്ടാണ് ഗീതക്ക് കാര്യങ്ങൽ മനസ്സിലായത്, ഇനി മുതൽ ലോക് ഡൗൺ ആണത്രേ ഗീതക്ക് എന്തുകൊണ്ടോ ഉള്ളിൽ ഒരു സന്തോഷം തോന്നി ഒരുപക്ഷേ ഇനി മുതൽ ഒറ്റക്ക് ആകില്ലല്ലോ എന്ന ചിന്ത ആകാം. ഒരു നിശ്വസത്തോടെ ഗീത തന്റെ ജോലിയിലേക്ക് മുഴുകി. കിടക്കാൻ നേരം അനിലിനോട് അതിനെപ്പറ്റി ചോദിച്ചപ്പോ അല്ലെങ്കിൽ തന്നെ നീ അറിഞ്ഞിട്ട് എന്തിനാ എന്ന മറുപടി ആയിരുന്നു. ലോക് ഡൗൺ ആണെങ്കിൽ എന്താ ഗീതയുടെ പതിവിനു യാതൊരു മാറ്റവും വന്നിട്ടില്ല. അടുക്കളയിലെ ഒരു നിഴൽ രൂപം എപ്പോളോ മക്കളുടെ കണ്ണിൽപെട്ടു, അവർ അറിയാൻ തുടങ്ങി അവരുടെ അമ്മ എന്ന രൂപം അവിടെ അനുഭവിച്ചിരുന്ന ഒറ്റപ്പെടൽ. പതിയെ അനിലിനും അത് മനസ്സിലായി, തന്റെ നല്ലപാതിയെ ഇത്ര നാളും അവഗണിച്ചതിൽ അവന് തന്നെ ലജ്ജ തോന്നി ഒരുപക്ഷേ ഇത് വൈകിപ്പോയിരുന്നു എന്ന അനിലിന്റെ തിരിച്ചറിവ് അവനെ വളരെ അധികം നീരസപ്പെടുത്തി . വൈകുന്നേരം അത്താഴം അവർ നാല് പേരും കൂടി ഒരുമിച്ച് ഉണ്ടാക്കി. അവസാനം അവർ ഒന്നിച്ചിരുന്ന് സംസാരിച്ചു. ഗീത ഒരു ലോകം വെട്ടിപിടിച്ച സന്തോഷത്തിൽ ആയിരുന്നു. ഗീത മക്കളോട് ചോദിച്ചു ലോക് ഡൗൺ കഴിഞ്ഞ് എന്താ പരുപാടി എന്ന് മക്കൾ പറഞ്ഞത് "അമ്മയെ് ഒരു യാത്ര പോകണം" എന്നാണ്, ഗീത മക്കളെ ചുംബനങ്ങൾ കൊണ്ട് മൂടി. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു. അനിലും വികാരനിർഭരൻ ആയിരുന്നു. ഗീത അപ്പോളും തന്റെ മക്കളുടെ വാക്കുകളിൽ നിന്നും മുക്ത അല്ലായിരുന്നു.
ഗീത അറിയാതെ എങ്കിലും പറഞ്ഞു "മധുരമീ ലോക് ഡൗൺ"
ശുഭം.

0 Comments
Post a Comment