*💞...നിന്നെയും തേടി...💘*


*PART 1-6*

*Aashu*...

*📗പുസ്തകങ്ങളെ പ്രണയിച്ചവർ*📗



*👉പുതിയ കഥകൾ നിങ്ങൾക്ക് മുമ്പിൽ പെട്ടെന്ന് ലഭിക്കാൻ പുസ്തകങ്ങളെ പ്രണയിച്ചവർ എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*

*GROUP LINK*

*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*

*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919645634652*

*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*


എന്നത്തേയും പോലെ ഇന്നും ആ ജന്തുന്റെ കണി കാണിക്കല്ലേ എന്ന് പ്രാർത്ഥിച്ചോണ്ടാണ് കണ്ണ് തുറന്നത്...

കണ്ണ് തുറന്നു ഒന്ന് നോക്കിയതേയുള്ളൂ....
ദേ നിക്കുന്നു മുമ്പിൽ കപ്പും പിടിച്ച്...

"മോളെ ബെഡ് കോഫി..."

"നിങ്ങളോട് ആയിരം പ്രാവശ്യം ഞാൻ പറഞ്ഞിട്ടില്ലേ...രാവിലെ തന്നെ എന്റെ മുന്നില് വന്നിങ്ങനെ നിക്കരുതെന്ന്...

ഹും ഒരു ബെഡ് കോഫി..."

ദേഷ്യത്തോടെ ആ കപ്പ് വലിച്ചു ദൂരെയെറിഞ്ഞപ്പോ അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു...

"ഇനി മേലാൽ മോളെ,മോനെ എന്നൊക്കെ വിളിച്ചോണ്ട് ഈ മുറിക്ക് അകത്തേക്ക് കയറിയാലുണ്ടല്ലോ...

പ്രായത്തിനു മൂത്തതാണെന്ന് ഞാൻ നോക്കില്ല... പൊയ്ക്കോ എന്റെ കണ്മുന്നീന്ന്...
പോവാനല്ലേ പറഞ്ഞെ..."

ഇത്രയും പറഞ്ഞ് അവരെ മുറിയിൽ നിന്ന് പുറത്താക്കിയപ്പോ എനിക്ക് കുറച്ച് ആശ്വാസം കിട്ടി...

അല്ലെങ്കിലും ഇതിനെയൊക്കെ ആരാ വീട്ടിൽ കേറ്റാ...കൾച്ചർലെസ്സ്...

അവരെ എന്ന് കണി കണ്ടോ അന്നൊക്കെ ഇതാണ് നമ്മളെ അവസ്ഥ...പ്രാന്ത് പിടിക്കും എനിക്ക്...

"മോളെ അനു....ഞാനാ പപ്പായാ... വന്ന് വാതിൽ തുറക്ക്..."

പപ്പായാണെന്ന് അറിഞ്ഞപ്പോ വേഗം പോയി ഡോർ തുറന്നു...

"ഹാ പപ്പാ...ഇറ്റ്സ് ഓവർ...അവരെ ഇന്ന് തന്നെ ഇവിടെന്ന് പുറത്താക്കിയെ പറ്റൂ...പ്ലീസ്..."

ഇത്രയും പറയുമ്പോ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു നമ്മളെ അധരങ്ങൾ...

"അനു... അനൂ... അനൂ കൂൾ...കൂൾ...
പപ്പായല്ലേ പറയുന്നേ...കൂൾ..."

എരിഞ്ഞു കേറിയ ദേഷ്യം പപ്പാ പറഞ്ഞപ്പോ കെട്ടടങ്ങി...

"ഓക്കേ... പറയി... എപ്പഴാ അവരെ ഈ വീടിന് വെളിയിൽ കളയുന്നെ...?"

"മോളെ അത്..."

"ലുക്ക്‌ പപ്പാ...അവര് ഇവിടെ ഉണ്ടെങ്കിൽ ഞാൻ ഇനി ഇവിടെ കാണില്ല...
ഒന്നെങ്കിൽ അവര് ഇല്ലെങ്കിൽ ഞാൻ... രണ്ടിൽ ഒരാൾ മതി ഈ വീട്ടിൽ..."

"യാ...ഐ നോ ബേബി...
നീ കുറച്ച് ഒക്കെ കണ്ടില്ലെന്ന് നടിക്കണം...
അവരെ പോലെ എല്ലാം സഹിക്കുന്ന ഒരു സെർവന്റിനെ കിട്ടാൻ പാടാണ് ഇവിടെ..."

"സെർവന്റിനെ അല്ലെ വേണ്ടു...പപ്പ വിചാരിച്ചാൽ ആയിരെണ്ണത്തിനെ കൊണ്ട് വരാൻ പറ്റില്ലേ...

അവരുടെ ആ മോന്ത കാണുമ്പോ തന്നെ എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വരും..."

"എന്റെ പൊന്ന് അനൂ...നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് മോളെ...
പപ്പ ഇതൊക്കെ ആലോയിക്കാത്ത കാര്യങ്ങളല്ല പക്ഷെ..."

"ബട്ട്‌ വൈ...? ദേ ഇന്ന് തന്നെ അവരെ ഇവിടെന്ന് പറഞ്ഞ് വിട്ടോണം...

വെക്കേഷൻ ആയിപോയി...ഇല്ലെങ്കി ഞാൻ ഇപ്പൊ തന്നെ തിരിച്ചു പോയേനെ ദുബായ്ക്ക്..."

"എന്താ ഇവിടെ പപ്പായും മോളും ഒരു പരാതി പറച്ചിൽ..."

അകത്തേക്ക് കേറി വന്ന നമ്മളെ ഉമ്മുന്റെ ചോദ്യം ആണ്...

"വേറെ എന്താ ഉമ്മൂ....ആ സ്ത്രീയെ കുറിച്ച് തന്നെയാ..."

"ഓഹോ അതാണോ എന്റെ അനുക്ക് രാവിലെ തന്നെ ഇത്ര ദേഷ്യം...അതൊക്കെ നമുക്ക് ശെരിയാക്കാം...

നീ പോ...പോയി കുളിച്ചു ഫ്രഷ് ആയി നിസ്കരിച്ചു വാ....ഇന്ന് നമുക്ക് ഒരിടം വരെ പോവാനുണ്ട്..."

"എവിടെയാ ഉമ്മൂ...തറവാട്ടിലേക്ക് ആണോ...?"

"അതൊക്കെ പറയാടീ...നീ ഒന്ന് വേഗം പോയെ...ചെല്ല്..."

ഇത്രയും കേട്ടപ്പോ തന്നെ നമ്മള് ബാത്രൂം ലക്ഷ്യം വെച്ച് നടന്നു...

തിരിഞ്ഞു നോക്കിയപ്പോ ഉമ്മു പപ്പായോട് എന്തോ രഹസ്യം പറയുന്നത് പോലെ നമക്ക് കാണാൻ ഇടയായി...

"എന്താ രണ്ടും കൂടി ഞാനറിയാതെ ഒരു രഹസ്യം പറച്ചിൽ...?"

"ഒന്നുല്ലാ ന്റെ അനൂ...നീ ഒന്ന് പെട്ടന്ന് റെഡിയാവാന് നോക്ക് മോളെ."

"ഉം...ഉം...നടക്കട്ടെ..."


വേഗം പോയി കുളിച്ച് നിസ്കരിച്ചു വന്നു...

ഇവിടെ വന്നാൽ പിന്നെ ഒരു ദുആ മാത്രേയുള്ളൂ
ആ സാധനത്തിനെ ഇവിടെന്ന് എത്രയും പെട്ടന്ന് കെട്ടു കേട്ടിക്കണെ എന്ന്...

ഇഷ്ടല്ല എനിക്ക് ആ തിരുമോന്ത കാണുന്നത് പോലും...


*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*


ഹായ്...നിങ്ങള് ഇത് ആരുടെ കഥയാ ഈ വായിക്കുന്നെ...??
ഇങ്ങളെ ഒക്കെ ഫേസ് കണ്ടാ മനസിലാവും ഇങ്ങക്ക് ഇതിൽ നിന്ന് ഒന്നും മനസിലായിട്ടില്ല എന്ന്.....


മൈ നെയിം ഈസ്‌ റൈഫാ ഹന... അനൂ...അതാണ് പപ്പായും ഉമ്മുവും ഇക്കയും വിളിക്കുന്നത്...

ഫ്രണ്ട്സൊക്കെ തോന്നിയത് വിളിക്കും...അവർക്ക് അങ്ങനെ പ്രേതെകിച്ചു എന്നൊന്നും ഇല്ലാട്ടോ...

+2 പരീക്ഷ കഴിഞ്ഞപ്പോ നാട്ടിലേക്കു ഫ്ലൈറ്റ് കേറി...

പഠിച്ചത് ദുബായിലെ ഒരു ഇംഗ്ലീഷ് സ്കൂളിലായതോണ്ട് തന്നെ വാ തുറന്നാൽ ഇംഗ്ലീഷ് മാത്രേ വരൂള്ളൂ...

പക്ഷെ മലയാളത്തിൽ പറയാൻ മാക്സിമം ശ്രമിക്കാം...

മൈ ഫാമിലി...

ഉമ്മു റംല...പപ്പാ ഇബ്രാഹിം...
ആൻഡ് മൈ സ്വീറ്റെസ്റ്റ് ബ്രോ അജാസ് എന്ന അജുക്കാ...


പപ്പാ ഒരു ബിസിനസ്‌ മാനാണ്....ദുബായിലും നാട്ടിലും ആയിട്ട് ഒരുപാട് ബിസിനസ്‌ ചെയുന്നുണ്ട്...

നാട്ടിൽ നമ്മൾക്ക് ഒരുപാട് ഷോപ്പ് ഉണ്ട്...എല്ലാത്തിലും എന്റെ പേരാണ്...

ഹന ഡിസൈൻസ്...ഹന ഫാഷൻ...ഹന സൂപ്പർ മാർക്കറ്റ്....ഇങ്ങനെ ഒരുപാടൊരുപാട് ഉണ്ട്...

പിന്നെ കണി കണ്ട ആ പിശാശ്...അതൊരു ശല്യം... പേര് ഹസീന...
ഒരുപാട് കാലായി ഈ വീട്ടിൽ കഴിയുന്നു...

പറഞ്ഞ് പറഞ്ഞ് കാട് കയറുന്നില്ല... നമക്ക് കഥയിലേക്ക് പോവാം...വരീൻ...


*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*


"അനൂ....കഴിഞ്ഞോ...എന്തൊരു ഒരുക്കാടീ പെണ്ണെ ഇത്...ഒന്ന് വേഗം വന്നേ..."

"ദാ വരുന്നൂ..."

വിളിച്ചു കൂവികൊണ്ട് സ്റ്റെപ് ഇറങ്ങി...

"അല്ല ഇതെന്ത്‌ കോലാ മോളെ... ഇത് ഇട്ടോണ്ടാണോ നീ പോവുന്നെ...?"

ചോദ്യം കേട്ട ഭാഗത്തേക്ക്‌ നോക്കിയപ്പോ നമ്മളെ വീട്ടിലെ സെർവന്റ്....

അവരെ കാണുന്നത് തന്നെ സഹിക്കാൻ പറ്റാത്ത കാര്യാ പിന്നെ ഇതും കൂടി കേട്ടാ നമക്ക് പിടിച്ചു നിക്കാൻ പറ്റോ...?

"ഹൗ ഡേർ യൂ...??? നിങ്ങളോട് ഞാൻ ആയിരം പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുതെന്ന്...

ഞാൻ എന്തിടണം എന്തിടണ്ട എന്ന് ഞാൻ തീരുമാനിച്ചോളാം...

അത് ചോദിക്കാനും പറയാനും നിങ്ങള് ആരാ...?"

ഇത്രയും പറഞ്ഞ് അവരെ നേർക്ക് കുരച്ചു ചാടി...
നമ്മള് ജീൻസും ടോപ്പും ആണ് വേഷം...

"അനൂ വേണ്ടാ...വന്നേ...വാ...വരാൻ..."

പപ്പ ഇപ്പൊ എന്നെ പിടിച്ചു മാറ്റിയിരുന്നില്ലെങ്കി ഇവിടെ ഒരു കൊല നടന്നേനെ...

അല്ല പിന്നെ...എത്രയാന്ന് വെച്ചാ ഒരു സെർവന്റിനെ ഇങ്ങനെ സഹിക്കുന്നെ...

ആവശ്യമില്ലാതെ എന്റെ കാര്യത്തിൽ ചുമ്മാ ഇടപെട്ടോളും...നാശം...

"വാ അനൂ...ഞാൻ പറയുന്നത് കേൾക്ക്...വരാൻ..."

"പപ്പാ നിങ്ങളൊക്കെയാണ് ഇവരെ ഇങ്ങനെ അഴിച്ചു വിട്ടേക്കുന്നെ...

സെർവന്റിനെ അതിന്റെ സ്ഥാനത്ത് നിർത്തണം...
ഇല്ലെങ്കിൽ ദേ ഇത് പോലെ കേറി നെരങ്ങും..."

ഇത്രയും അവരുടെ മുഖത്ത് നോക്കി പറഞ്ഞപ്പോ അവര് നമ്മളെ നോക്കി പുഞ്ചിരിച്ചു...കണ്ണീര് കലർന്ന ഒരു പുഞ്ചിരി...

പിന്നെ അവിടെ ഒരു സെക്കന്റ്‌ പോലും നിന്നില്ല...വേഗം കാറിൽ ചെന്ന് ഇരുന്നു..

യാത്രയിൽ ഉടനീളെ പപ്പായും ഉമ്മുവും അവർക്ക് വേണ്ടി വാദിച്ചു...

ആരും ഇല്ലാത്ത ഒരു പാവം സ്ത്രീയാണ്... അവരോട് ഇങ്ങനെയൊക്കെ പറയരുത്...അവർ നിന്നെ ഒരു മോളെ പോലെയാണ് കാണുന്നത്...

അങ്ങനെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നെങ്കിലും അതൊന്നും നമക്ക് പിടിച്ചില്ല...

എന്നാലും നമ്മള് ദേഷ്യം കടിച്ചമർത്തി പിടിച്ച് എല്ലാം കേട്ടു നിന്നു...

കാർ ചെന്ന് നിന്നത് നമ്മളെ ഹന ഡിസൈൻസിന്റെ മുന്നിലായിരുന്നു...

പപ്പാ അവിടെ കേറിയിട്ട് എന്തോ കണക്ക് നോക്കിയിട്ട് തിരിച്ചു വന്ന് ഡ്രൈവറോട് വണ്ടി എടുക്കാൻ പറഞ്ഞു....

വീണ്ടും യാത്ര...എങ്ങോട്ടാ എന്നൊന്നും മനസിലായില്ല...

നമ്മളാണെങ്കിൽ വണ്ടിയിൽ ഇരുന്ന് കേരളത്തിലെ റോഡിലെ കുഴിയുടെ കണക്ക് എടുത്തോണ്ട് ഇരുന്നു...

അവസാനം വണ്ടി ചെന്ന് നിന്നത് എയർപോർട്ടിലും...

നമ്മള് വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി...

"പപ്പാ നമ്മള് തിരിച്ചു പോവാണോ...ഹായ്...എന്നിട്ട് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ...

ഹോ സർപ്രൈസ് ആയിരിക്കും...ലവ് യൂ പപ്പാ..."

ഇത്രയും പറഞ്ഞ് സന്തോഷം കൊണ്ട് പപ്പായെ കെട്ടിപിടിച്ച് ഒരു മുത്തം കൊടുത്തു...

ഇവിടെ നിക്കാൻ തീരെ ഇഷ്ടല്ലാത്തോണ്ടാണ് ഈ സന്തോഷം...

"എന്റെ അനൂ...വെയിറ്റ്...
നീയിങ്ങനെ ദൃതി വെക്കല്ലേ മോളെ...
ആരും എവിടെയും പോണില്ല..."

പപ്പായുടെ ഈ വാക്കുകൾ നമ്മളെ നിരാശപെടുത്തി കളഞ്ഞു...

"പിന്നെ...? പിന്നെ എന്തിനാ നമ്മള് ഇവിടെ വന്നത്...? പറ ഉമ്മൂ.."

നമ്മള് പിന്നെ ഉമ്മുന്റെ നേർക്ക് തിരിഞ്ഞു...

"എന്റെ അനൂ...അതൊക്കെ നിനക്ക് വഴിയേ മനസിലാവും...ഇപ്പൊ കുറച്ച് ഷെമിക്കടീ പെണ്ണെ..."

ഉമ്മുന്റെ വാക്കുകളും നമ്മളെ നിരാശപ്പെടുത്തി...

നമ്മള് ഏകാന്തതയിലേക്ക് കണ്ണും നട്ട് കാറിൽ തന്നെ പോയി ഇരുന്നു...

കുറച്ച് കഴിഞ്ഞപ്പോ നമ്മളെ കൂടെ വന്ന രണ്ടിനെയും കാണാനില്ല...എവിടെ പോയോ ആവോ...

നമ്മള് വീണ്ടും പഴയ പണി തുടർന്നു...

അങ്ങനെ നോക്കി ഇരിക്കുമ്പോളാണ് നമ്മളെ കണ്ണിൽ ഒരു കാഴ്ച പതിഞ്ഞത്...

കൊറേ കുട്ടികൾ ഇരുന്ന് എന്തോ കഴിക്കുന്നു...

നമ്മള് ആണെങ്കി അത് ആദ്യായിട്ട് കാണുന്നതോണ്ട് അതെന്താന്ന് മനസിലായില്ല...

നമ്മള് അപ്പൊ തന്നെ ഡ്രൈവർ ചേട്ടനോട് ചോദിച്ചു...

"അതേയ് അരുണേട്ടാ... ദേ ആ ചിൽഡ്രൻസ് എന്താ കഴിക്കണേ...?"

നമ്മളെ ചോദ്യം കേട്ടിട്ടാണോ എന്തോ ചേട്ടൻ നമ്മളെ നോക്കി ഒരു അവിഞ്ഞ ചിരി പാസാക്കി...

"എന്റെ പൊന്ന് കുഞ്ഞേ...മനുഷ്യന് മനസിലാവുന്ന പോലെ പറ...
ഞാനീ അറബി ഒന്നും പഠിച്ചിട്ടില്ല...അതാ.."

"ഓഹ്...ഷിറ്റ്...
അതല്ല അരുണേട്ടാ...
ഞാൻ പറഞ്ഞത് അറബിയല്ല ഇംഗ്ലീഷാണ്..."

"അങ്ങനെ പറ...ഞാനീ സ്കൂളിലും കോളേജിലും ഒന്നിനും പോയിട്ടില്ല കുഞ്ഞേ.... പിന്നെങ്ങനെ ഈ ഇംഗ്ലീഷും ഹിന്ദിയും ഒക്കെ അറിയാനാ..."

"ചേട്ടന് ഇപ്പൊ പഠിക്കണം എന്ന് ആഗ്രഹം ഉണ്ടോ...? ഉണ്ടെങ്കിൽ പറഞ്ഞോ...ഞാൻ പപ്പായോട് പറഞ്ഞ് ശെരിയാക്കാം..."

"എന്റെ പൊന്നു കുഞ്ഞേ....ഉള്ള പണിയും കൂടി ഇല്ലാതക്കല്ലേ....എന്റെ കുടുംബം പട്ടിണിയാവും..."

ഇതൊക്കെ കേട്ട് നമ്മള് പൊരിഞ്ഞ ചിരിയായിരുന്നു...

"അതേയ് ചേട്ടാ...ഒരുപാട് പഠിച്ചാലുണ്ടല്ലോ... ഇതിലും നല്ല പണിയൊക്കെ കിട്ടും...
അതോണ്ട് പറഞ്ഞതാ."

"അയ്യോ...അതൊന്നും വേണ്ട മോളെ...
ഇപ്പൊ തന്നെ മോൾടെ പപ്പാ എനിക്ക് ആവശ്യത്തിനും കൂടുതൽ ശമ്പളം തന്ന് സഹായിക്കുന്നുണ്ട്...
അത് തന്നെ ധാരാളം...

ഹ ഇനി പറ മോളെന്താ നേരത്തെ ചോദിച്ചേ...??"

"ഓഹ്...അതോ...ദേ അവിടെ നോക്ക്... അവര് എന്താ കഴിക്കുന്നേ എന്ന്.."

നമ്മള് കൈചൂണ്ടിയ ഭാഗത്തേക്ക്‌ ചേട്ടൻ ഒന്ന് നോക്കിയതേയുള്ളൂ....പിന്നെ ഹലാക്കിലെ ചിരിയായിരുന്നു മൂപ്പര്...

നമ്മള് ആണെങ്കി ഒന്നും മനസിലാവാതെ അരുണേട്ടനെ തന്നെ നോക്കി നിന്നു...

"ഹഹ...ആ കുട്ടികളെയാണോ മോള് ചില്ലറ പൈസയെന്ന് പറഞ്ഞെ...ഹഹഹ.."

നമ്മള് അതെ എന്ന് തലയാട്ടി...

"അവര് ചക്കയാണ് കഴിക്കുന്നെ...എന്താ മോൾക്ക്‌ ചക്ക വേണോ...?"

"ഹേയ്...നോ...
എനിക്ക് വേണ്ട....

അവരൊക്കെ അങ്ങനെ കയ്യിട്ടു വാരി കഴിക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് വോമിറ്റ് ചെയ്യാനാണ് തോന്നിയത്...

ഓഹ് സോറി...ഐ മീൻ ഛർദി.."


"മോള് എന്തൊക്കെയാ ഈ പറയുന്നേ...മീൻ ഛർദിച്ചെന്നോ...?"

"ഒന്നുല്ല ചേട്ടാ....ഇങ്ങള് ഒന്ന് ചുമ്മാതെ ഇരിക്കൂ...വെറുതെ ചിരിപ്പിക്കല്ലേ..."


നമ്മള് അത്രയും പറഞ്ഞ് ചിരി കണ്ട്രോൾ ചെയ്യാൻ പാടുപെട്ടു...

"ട്ടോ..."

പെട്ടന്നൊരു ശബ്ദം കേട്ട് നമ്മള് ഞെട്ടി കാറിന്റെ ഡോറിലൂടെ നോക്കി...

കണ്ട കാഴ്ച നമക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് തന്നത്...



തുടരും......



*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*


ഞാൻ വീണ്ടും വന്നൂട്ടോ...😉

തകർന്നടിഞ്ഞ സ്വപ്‌നങ്ങൾ എന്ന സ്റ്റോറിക്ക് ശേഷം ഇനിയൊരു എഴുത്ത് ഇല്ലാ എന്ന് ഉറപ്പിച്ചതാ...

ഏതായാലും നനഞ്ഞു ഇനി കുളിച്ചു കയറാം എന്നൊരു ഹെവി ആഗ്രഹം....

ഇതൊരു കുഞ്ഞു കഥയാണ്...വെറുതെ ഇരിക്കുമ്പോൾ മനസ്സിൽ തോന്നിയ ഒരു കഥ...

അത് എത്രത്തോളം നന്നാവും എന്ന് അറീല...

എന്തായാലും നിങ്ങടെ അഭിപ്രായം കമന്റ്‌ ബോക്സിൽ അറിയിക്കണേ....

നിങ്ങള് പറഞ്ഞാ മാത്രേ അടുത്ത part എഴുതുള്ളൂ...😓
💞...നിന്നെയും തേടി...💘

Aashu...

Part 2



നമ്മള് ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ വരെ തോന്നി...

നമ്മളെ ഞെട്ടിപ്പിച്ച കാര്യം വേറെ ഒന്നും അല്ല....നമ്മളെ അജുക്ക മുന്നില് നിക്കുന്നു...

നമ്മള് അപ്പൊ തന്നെ കാറീന്ന് ചാടിയിറങ്ങി...
എന്നിട്ട് ഓന്റെ വയറ്റിനിട്ട് ഒരു കുത്തും കൊടുത്തു...

"ന്റെ പൊന്നൂ....ഇതെപ്പോ ലാൻഡായീ.....നമ്മള് അറിഞ്ഞില്ലല്ലോ...

തടിച്ചു സുന്ദരകുട്ടപ്പനായിട്ടുണ്ട്...അല്ലെ ഉമ്മു....?"

"നീയൊന്നു പോയെഡീ...എന്റെ മോൻ ആകെ ക്ഷീണിച്ചു...അവിടെ കഴിക്കാൻ ഒന്നും ഇല്ലെടാ അജോ...?"

തടിച്ചു ഉരുണ്ടു വന്ന നമ്മളെ ഇക്കൂനെ നോക്കി ഉമ്മുന്റെ ഡയലോഗ് കണ്ടില്ലേ...
എല്ലാ ഉമ്മാമാരും ഇങ്ങനെ ആയിരിക്കും...ല്ലേ...

ചുമ്മാ ആണുട്ടോ...മുരിങ്ങാ കോലിന് കയ്യും കാലും വെച്ച പോലെയാ ഓന്റെ ഇപ്പഴത്തെ കോലം...😂

"അതേയ് എന്റെ ഉമ്മൂ....രണ്ടാഴ്ച മുമ്പ് അവിടെന്ന് വേറൊരാൾ നാട്ടിലേക്ക് വന്നിരുന്നല്ലോ...
ഈ ഞാൻ...
എന്നോട് കണ്ടില്ലല്ലോ ഈ സ്നേഹോന്നും...?"

"എടീ കാന്താരീ,, കുശുമ്പി....നിന്റെ ഭാഷയൊക്കെ മാറ്റിയോ നീ...?
വാ തുറന്നാ അപ്പൊ ഇംഗ്ലീഷ് പറയുന്ന മൊതലാ...
ഹെന്ത് പറ്റീ എന്റെ പെങ്ങൾക്ക്...?"

"ഒന്നും പറയണ്ട ന്റെ ഇക്കൂ...ദേ നമ്മളെ ഉമ്മുവാണ് ഓരോന്ന് പഠിപ്പിച്ചു തന്നത്...
ഇപ്പൊ പഠിച്ചു വരുന്നേ ഉള്ളു..."

നമ്മള് ഉമ്മുനെ ചൂണ്ടികൊണ്ട് പറഞ്ഞു...

"ഏതായാലും എന്റെ ഉമ്മൂ...ഇങ്ങള് ഒരു പുണ്യ പ്രവർത്തിയാ ചെയ്തേ...

ഇല്ലെങ്കി കെട്ടാൻ വരുന്നോന്റെ മുന്നില് വെച്ച് ഇംഗ്ലീഷ് പറഞ്ഞ് ഓനേം കൂടി വെറുപ്പിച്ചേനെ ഇങ്ങളെ മോള്..."

"ഓ...എനിക്ക് ഇപ്പൊ ഒന്നും കല്യാണം വേണ്ട...പോരെ..."

"അതിന് ആരാ നിന്നെ ഇപ്പൊ പിടിച്ച് കെട്ടിക്കുന്നേ...മോളെ അനൂവേയ്...

നിന്നെ ഒരു അഞ്ചാറു കൊല്ലത്തേക്ക് കെട്ടിക്കാൻ പ്ലാൻ ഇല്ലെന്നാണ് പപ്പാ എന്നോട് ഇന്നലെ വിളിച്ചപ്പോ പോലും പറഞ്ഞത്...ഹഹ.."

ഇത് നമക്ക് ഇട്ട് താങ്ങിയതാണെന്ന് നമക്ക് മനസിലായി...ഓൻക്ക് നമ്മള് വഴിയെ കൊടുക്കും...

"മതി....ഇനി ഫുഡ്‌ കഴിച്ചിട്ടാവാം ബാക്കി...രണ്ടും കേറി ഇരിക്കാൻ നോക്ക്..."

പപ്പ ഇത്രയും പറഞ്ഞപ്പോ തന്നെ നമ്മള് വണ്ടിയിൽ കേറി ഇരുന്നു...

മുന്നില് ഇരുന്ന് രണ്ടും ഭയങ്കര ചർച്ചയാണ്...പിറകിൽ ഞാനും ഉമ്മുവും...

അങ്ങനെ ഒടുവിൽ നമ്മടെ റെസ്റ്റോറന്റിൽ തന്നെ നമ്മള് കേറി...

അവിടെന്ന് ഫുഡും അടിച്ച് തിരിച്ച് വീട്ടിലേക്കു യാത്രയായി...

ആരെയാണോ കാണരുതെന്ന് ആഗ്രഹിക്കുന്നെ അവരെ തന്നെയാണ് കാറിൽ നിന്ന് ഇറങ്ങിയപ്പോ കണി കണ്ടത്...

അവരുടെയാ മുഖത്ത് പോലും നോക്കാതെ മുറിയിലേക്ക് നടന്നു...

മുറിയിൽ ചെന്ന് ഫ്രഷ് ആയിട്ട് വന്നപ്പോൾ എല്ലാരും ഭയങ്കര സംസാരം...
നമ്മളും പോയി അവർക്ക് ഓരോ കമ്പനി കൊടുത്തു....

അപ്പഴാണ് നമ്മളെ ഇക്കൂന്റെ ഫോൺ അടിക്കുന്നതും...ഓൻ അതും കൊണ്ട് അവിടെന്ന് മുങ്ങുന്നതും...

എല്ലാം കണ്ട് നമ്മള് ഒരാൾ അവിടെ ഉണ്ടെന്ന കാര്യം പാവം ഓർത്തില്ല...നമ്മള് അപ്പൊ തന്നെ ഓന്റെ പുറകെ വെച്ചു പിടിച്ചു...

"ഹലോ ചക്കരേ...
ഹാടാ പൊന്നെ...ഞാൻ എത്തി...
ദേ കുറച്ച് മുമ്പ്... ഹേയ് ഇല്ലില്ല... അതൊക്കെ പറയാം...

ഞാൻ നിന്നെ പിന്നെ വിളിച്ചോളാം... ഹാ..വിളിക്കാടീ മുത്തേ... എന്നാ ശെരി ബൈ..."

ഓന്റെ ഫോൺ സംഭാഷണം ആണ് നമ്മള് ഇപ്പൊ കേട്ടത്....ഇതൊക്കെ കേട്ട് നമ്മള് തൊള്ളേം പൊളിച്ച് ഒരു നിൽപ്പായിരുന്നു...

തിരിഞ്ഞു നോക്കി നമ്മളെ കണ്ട ഓൻ പകച്ചുപോയി...

"ഹെഡാാ ഭയങ്കരാ... മുരിങ്ങാ കോലേ...
അപ്പൊ ഇതാണ് നിന്റെ ദുബായിലെ പഠിത്തം...
നിന്നെ ഇപ്പൊ ഞാൻ കാണിച്ചു തരാഡാാ...

ഉമ്മൂ...പപ്പാ.."

നമ്മള് ഒച്ചയിടാൻ തൊള്ള തുറന്നതും ഇക്കു നമ്മളെ വാ പൊത്തിപിടിച്ചു...

"അയ്യോ...ന്റള്ളോ... എടീയെടീ... ഒന്ന് പതുക്കെ...

എന്റെ പൊന്ന് പെങ്ങളുട്ടീയല്ലേ...പറയല്ലേ... പ്ലീസ്..."

നമ്മള് അപ്പൊ തന്നെ ഓന്റെ കൈ തട്ടി മാറ്റി...വിജയിയുടെ ഭാവത്തിൽ ഓനെ നോക്കി...

ഇത് നമക്ക് വീണു കിട്ടിയ അവസരാണ്...അതോണ്ട് നമ്മള് ഇത് മാക്സിമം യൂസ് ചെയ്യും...

കാരണം ഓൻ അന്ന് നമക്ക് ഇത് പോലൊരു പണി തന്നതാ...

"ഉം എന്നാ...സത്യം പറഞ്ഞോ ആരാ അത്...?"

"അത് പിന്നെ...അനൂ..."

"മര്യാദക്ക് പറഞ്ഞോ....ഇല്ലെങ്കി ഞാനിപ്പോ തന്നെ എല്ലാരോടും പറയും...ഉം വേഗം.."

ഇതൊക്കെ പറയുമ്പോ നമക്ക് ചിരി കണ്ട്രോൾ ചെയ്യാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല...എങ്കിലും നമ്മള് എങ്ങനെങ്കിലും പറഞ്ഞ് ഒപ്പിച്ചു...

"എന്റെ പൊന്നനൂ കൊല്ലല്ലേ....അത് ഞാൻ സ്നേഹിക്കുന്ന കുട്ടിയാ...അഫീഫാ..."

"ഓഹോ...എപ്പോ തുടങ്ങി ഈ ചുറ്റിക്കളി...?"

നമ്മള് ഓവർ ആവുന്നുണ്ടോന്ന് നമക്ക് വരെ തോന്നിപോയി...

"ഡീ...നിന്നെ ഞാൻ എടുത്തോളാം...കിട്ടിയ അവസരം നല്ലോണം മൊതലാക്കിക്കോ....കാണിച്ചു തരാ ഞാൻ..."

"ഉമ്മൂ....
അല്ലെങ്കിൽ വേണ്ട പപ്പ മതീ... പ...പ്പാ.."

"എടീ ദുഷ്ട്ടെ....ഒന്ന് ചുമ്മാ ഇരിക്കഡീ... ഞാൻ നിന്റെ ഒരേയൊരു ഇക്കുവല്ലേ ആരോടും പറയല്ലേ...
പറയോ...?"

ഓന്റെ അവസ്ഥ കണ്ട് നമക്ക് ചിരി അടക്കാൻ പറ്റാതെ നമ്മള് പൊട്ടിച്ചിരിച്ചുപോയി...

"ഉം...ശെരി...പറയൂല...
തിരിച്ച് നമ്മക്കും കാണണം ഇത്പോലെത്തെ സഹായൊക്കെ...കേട്ടല്ലോ..."

"ഓ...ഏറ്റു...എന്ന് വെച്ച് വല്ലോനേം പ്രേമിക്കാൻ പോയാ നിന്റെ അവസാനാ.."

നമ്മള് ഉമ്മുനെ വിളിക്കാൻ വാ തുറന്നതും ഓൻ വിഷയം മാറ്റി...

"അവസാനം ഞാൻ തന്നെ എല്ലാ സഹായവും ചെയ്തു തരും...നീ കണ്ടോ.
കേട്ടോ ന്റെ പെങ്ങളുട്ടീ...
എന്നാ ഞാൻ അങ്ങോട്ട്‌..."

ഈ പറച്ചില്....
ഇതില് ഒരു വശപിശക് ഇല്ലേ എന്നൊരു സംശയം...ഇല്ലാതില്ല...ല്ലേ...?

അത്രയും പറഞ്ഞ് ഓൻ അവിടെന്ന് സ്ലോ മോഷനിൽ പോയി...
നമ്മളെ കൂസാതെ പോവുന്ന കണ്ടില്ലേ...

"ഒന്ന് നിന്നേ...എന്റെ ഒരേയൊരു ഇക്കൂ..."

നമ്മള് ഓന്റെ നേരെ നടന്നടുത്തു...

"എന്തൊക്കെയാ അന്റെ ഓളെ വിളിച്ചേ..?
മുത്തേ...ചക്കരേ...പൊന്നെ...തേനേ പാലെ...

അല്ലെ...?

ഇതില് ഏതെങ്കിലും ഒന്ന് എന്നെ വിളിച്ചിട്ടുണ്ടോ... ഒരു ഒണക്ക കാമുകനും കാമുകിയും...ഹും..."

ഓനെ തിരിച്ചൊന്നും പറയാൻ പോലും സമ്മതിക്കാതെ നമ്മള് അവിടെന്ന് മുങ്ങി...

കുശുമ്പ് കൊണ്ടൊന്നും അല്ലാട്ടോ...നമ്മളെ അങ്ങനൊക്കെ വിളിക്കാതെ വേറൊരാളെ വിളിക്കുന്നത് കേട്ടപ്പോ ഉണ്ടായ ഒരു തരം അസൂയ...ഹിഹി...


നമ്മള് പിന്നെ മുറിയിൽ ചെന്ന് ഓരോ പുസ്തകം എടുത്തു വായിച്ചോണ്ട് ഇരുന്നു...


"ഇതൊക്കെ അലക്കാൻ ഉള്ളതാണോ...?"

ചോദ്യം കേട്ട ഭാഗത്തേക്ക്‌ നമ്മള് നോക്കി...

ഉഫ്...ഇവർക്ക് വേറെ പണിയൊന്നും ഇല്ലേ...എന്റെ പുറകെ എന്തിനാ ഇങ്ങനെ നടക്കുന്നെ...

പേടിച്ചിട്ട് ആണെന്ന് തോന്നുന്നു....
ഇപ്രാവശ്യം എന്നെ മോളെ എന്ന് വിളിച്ചില്ല...

നമ്മള് അവർക്ക് ഒരു മറുപടിയും കൊടുക്കാതെ അവിടെന്ന് ഇറങ്ങി പുറത്തേക്ക് നടന്നു...



*-*-*-*-*-*-*-*--*-*-*----*---*-*-*-*-*-*-*-*-*---*--*



പിറ്റേന്ന് രാവിലെ എല്ലാം കഴിഞ്ഞ് നമ്മള് ബോറടിച്ച് ഇരിക്കുമ്പോളാണ് പുറത്തേക്ക് ഒക്കെ പോയാലോ എന്ന് തോന്നിയത്...

പപ്പ ബിസി ആയതോണ്ട് പപ്പാന്റെ കൂടെ പോവുന്ന കാര്യം നടക്കൂല...എന്നാ പിന്നെ ഉമ്മൂനോട് പറഞ്ഞാലോ...ഉമ്മൂക്ക് ക്ഷീണവും...

നമ്മള് പിന്നെ ഇക്കൂനെ തപ്പി ഇറങ്ങി...
മുറ്റത്ത്‌ നമ്മളെ ഇക്കൂ ഫോണിൽ തോണ്ടി ഇരിക്കുന്നുണ്ട്...

നമ്മള് ഒന്നും അറിയാത്ത പോലെ ഇക്കൂന്റെ അടുത്ത് പോയി ഇരുന്നു...

"ഉം എന്താ...പതിവില്ലാതെ...
ഇവിടെ എവിടെയോ ഒരു സോപ്പിടീൽ ഫീൽ ചെയ്യുന്നുണ്ടല്ലോ..."

"ശെടാ എങ്ങനെ മനസിലായി...
അതേയ് ഇക്കൂ...
നമ്മക്കൊന്ന് പുറത്തേക്ക് പോയി വന്നാലോ പ്ലീസ്...
ഇവിടെ ബോറടിച്ചിട്ട്‌ വയ്യ..."

"ഓഹോ...അത് പറ...വെറുതെയല്ല അടങ്ങി ഒതുങ്ങി ഇവിടെ വന്ന് ഇരിക്കുന്നെ...
പറ എങ്ങോട്ടാ പോവണ്ടേ...?"

"ഹോ...ഇപ്പഴാ ഒരാശ്വാസം ആയത്...സമ്മതിച്ചല്ലോ...
എവിടെ ആയാലും സാരല്ല...
ഈ ബോറടി ഒന്ന് മാറിയാ മതീ.."

"അല്ലെങ്കിലും നിനക്ക് നമ്മളെ സ്വന്തം നാടൊന്നും പിടികൂലല്ലോ....
നീ മദാമ്മയല്ലേ മദാമ്മ..."

അല്ലെങ്കിലും ഓൻക്ക് നമ്മളെ കളിയാക്കിയില്ലെങ്കില് ഒരു സമാധാനവും ഉണ്ടാവൂല...

എന്നാലും പാവാണ് ട്ടോ...നമ്മളെന്ന് വെച്ചാ പിന്നെ ഓൻക്ക് ജീവനാ...
നമ്മള് എന്ത് ചെയ്താലും സപ്പോർട്ട് ആയിട്ട് നമ്മളെ ചങ്ക് ഇക്കൂ ഉണ്ടാവും കൂടെ...

നമ്മള് ഓന്റെ കാലിനിട്ട് ഒരു ചവിട്ടു കൊടുത്തിട്ട് വേഗം പോയീ റെഡിയായി വന്ന് ഓന്റെ മുന്നില് ഹാജരായി...

"വാ പോവാം..."

നമ്മള് ബൈക്കിൽ കേറി ഇരുന്നു...

"മോള് പുറത്തേക്കാണെങ്കി ആ പർദ്ദ ഇട്ടിട്ടു പൊയ്ക്കൂടേ...?"

പുറകേന്ന് കേട്ട അശരീരി അവരുടെത് തന്നെയാണെന്ന് നമക്ക് മനസിലായിരുന്നു...

എന്താന്ന് അറീല അവരുടെ ശബ്ദം കേൾക്കുമ്പോഴും അവരെ കാണുമ്പോഴും ഒക്കെ ദേഷ്യം നുരഞ്ഞു പൊന്തി വരും...

"ഒരു കാര്യത്തിന് പോവുമ്പോ ഇങ്ങനെ പുറകേന്ന് വിളിക്കരുതെന്ന് നിങ്ങക്ക് അറിയില്ലേ തള്ളേ...?
അതെങ്ങനെയാ സാമാന്യ മര്യാദ പോലും ഇല്ലല്ലോ..."

നമ്മള് പറയാൻ വാ തുറന്നപ്പോഴേക്കും അജുക്ക അത് പറഞ്ഞു കഴിഞ്ഞിരുന്നു... നമ്മളും വിട്ടില്ല...

"എത്ര പറഞ്ഞാലും ഇതിനൊക്കെ മനസിലാവില്ല...
സെൻസ് ഇല്ലാത്ത ഓരോ ശല്യങ്ങൾ..."

"നീ ഒന്ന് വേഗം കേറ് അനൂ...
അവരോടൊന്നും മിണ്ടാൻ പോലും നിക്കണ്ട...
വൃത്തികെട്ട ഇനങ്ങള്..."

ഇത്രയും പറഞ്ഞ് നമ്മള് അവിടെന്ന് യാത്രയായി...ഒന്ന് തിരിഞ്ഞു പോലും നോക്കാതെ...

അവിടെന്ന് നേരെ മാളിലേക്ക്...പിന്നെ ബീച്ച്...തിയേറ്റർ... അങ്ങനെ ഒരുപാട് സ്ഥലത്ത് കേറിയിറങ്ങി...

അവസാനം നമ്മള് ഷോപ്പിംഗിന് വേണ്ടി നമ്മടെത് അല്ലാത്ത ഒരു ഷോപ്പിലെക്ക് കേറീ...
എപ്പഴും സ്വന്തം ഷോപ്പീന്ന് വാങ്ങുന്നത് ഒരു ബോറിങ് പരിപാടിയായതോണ്ടാ...

ഓരോ ഡ്രെസ്സും സെലക്ട്‌ ചെയ്തോണ്ട് നിക്കുമ്പോഴാണ് നമ്മളെ ആരോ തോണ്ടിയത്...

നമ്മള് തിരിഞ്ഞു നോക്കിയപ്പോ നമ്മളെ ചങ്ക് കൂട്ടുകാരി...ഹിബ.
കൂടാതെ നമ്മടെ പപ്പാന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ മോളും കൂടിയാണ് ഓള്...

"വൗ...വാട്ട്‌ എയ് സർപ്രൈസ്...
നീയെപ്പോ എത്തീ...?
ടു വീക്സ് കഴിഞ്ഞിട്ടേ നാട്ടിലേക്ക് വരുള്ളൂന്ന് പറഞ്ഞിട്ട്..."

"ഒന്നും പറയണ്ട മോളെ...പപ്പാക്ക് ഒരു അര്ജന്റ് മീറ്റിംഗ്...
കൂടെ നമ്മളെയും കൂട്ടി...
ഇനി ഏതായാലും ഉടനെ തിരിച്ചു പോക്കില്ലല്ലോ....

വെക്കേഷൻ കഴിയുന്ന വരെ നമക്ക് അടിച്ചു പൊളിക്കാടീ..."


അങ്ങനെ നമ്മള് ഒരുപാട് നേരം വിശേഷം പറഞ്ഞ് ഇരുന്നു....
അത് കഴിഞ്ഞപ്പോ ഓള് പോയി...

ഓളെ വീട് നമ്മളെ വീടിന്റെ തൊട്ടടുത്ത് ആയതോണ്ട് ഇനി ബോറടിക്കണ്ട കാര്യം ഇല്ലെന്ന് ഉറപ്പായി...


ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് നമ്മള് ഇറങ്ങാൻ നേരം അജുക്കാന്റെ കൊറേ ഫ്രണ്ട്സ് അങ്ങോട്ട്‌ കേറി വന്നു...

പിന്നെ പറയണോ... നമ്മള് ഒരാൾ കൂടെയുണ്ടെന്ന കാര്യം പോലും ഇക്കൂ മറന്നുപോയീ....

അവരൊക്കെ കൂടി 3rd ഫ്ലോറിലേക്ക് പോയിട്ട് സമയം ഒരുപാടായി...നമ്മള് ആണെങ്കി കട്ട പോസ്റ്റായീ ഇരുന്ന് ബോറടിക്കാൻ തുടങ്ങി...

അവസാനം നമ്മള് ഫോൺ എടുത്ത് ഗെയിം കളിച്ചു...

"ഹലോ..."

നമ്മളെ ആരോ വന്ന് വിളിച്ചതൊന്നും നമ്മള് അറിഞ്ഞില്ല....

നമ്മള് ഗെയിമിൽ മുഴുകി ഇരുന്നതോണ്ട് അത് ശ്രദ്ധിച്ചില്ല എന്ന് വേണം പറയാൻ....

പെട്ടന്ന് ഒരു കൈ നമ്മളെ ഷോൾഡറിൽ പിടിത്തമിട്ടു...

നമക്ക് അപ്പഴാണ് സ്ഥലകാല ബോധം വന്നത്...

നമ്മള് ഫോണിൽ നിന്ന് തലയുയർത്തി ഒന്ന് നോക്കിയതെ ഉള്ളൂ....

അപ്പൊ നമ്മളെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ നമക്ക് തോന്നി...

തടിച്ചു കൊഴുത്ത മൂന്ന് തടിമാടന്മാരാണ് നമ്മളെ മുന്നില് ഉണ്ടായിരുന്നത്....

നമ്മള് ചുറ്റും ഇക്കൂനെ തിരഞ്ഞെങ്കിലും അവിടെ എവിടെയും നമ്മള് ഇക്കൂനെ കണ്ടില്ല...

നമ്മള് അവരുടെ പെട്ടു എന്ന് അന്നേരം നമക്ക് മനസിലായി...




തുടരും.....




അഭിപ്രായങ്ങൾ കമന്റ്‌ ബോക്സിൽ അറിയിക്കണേ...
💞...നിന്നെയും തേടി...💘

Aashu

Part 3

~~~~~~~~~~~~~~~~

നമ്മളെ മുന്നില് നിക്കുന്ന മൂന്ന് തടിമാടന്മാരെ കണ്ട് നമക്ക് കണ്ണില് ഇരുട്ട് കയറുന്ന പോലെ തോന്നി.....

"ഹൗ ഡേർ യൂ...? കയ്യെടുക്കടോ...."

അപ്പഴും അവൻ നമ്മളെ ഷോൾഡറിൽ തന്നെ പിടിച്ച് നിക്കായിരുന്നു...

"തന്നോടല്ലേ കയ്യെടുക്കാൻ പറഞ്ഞെ..."

നമ്മള് ഓന്റെ മുഖത്തിന്‌ നേരെ കയ്യോങ്ങി...

അപ്പൊ വേറൊരുത്തൻ വന്ന് നമ്മളെ കൈയ്യിൽ കേറി പിടിച്ചു...

നമ്മള് അപ്പഴും അവിടെ മൊത്തം ഇക്കൂനെ തിരഞ്ഞു എങ്കിലും ഇക്കൂന്റെ പൊടി പോലും കണ്ടില്ല...

ഷോപ്പിംഗിന് വന്ന വേറെ ഒരുപാട് പേരും സെയിൽസ് ഗേൾസും സെക്യൂരിറ്റിസും അങ്ങനെ കൊറേ പേര് അവിടെ ഉണ്ടായിരുന്നു.

"വിടടോ....എന്റെ കയ്യീന്ന് വിടാൻ....ദേ ഞാൻ ആരാണെന്ന് നിനക്കൊക്കെ അറിയില്ല....സെക്യൂരിറ്റി....സെക്യൂരിറ്റി..."

നമ്മള് അലറി വിളിച്ചെങ്കിലും ഒറ്റ ഒരെണ്ണം പോലും തിരിഞ്ഞു നോക്കിയില്ല...

ഇതെന്താ ഇങ്ങനെ....മൂന്ന് തെമ്മാടികൾ വന്ന് ഒരു പെണ്ണിനെ ഇവിടെ വളഞ്ഞു വെച്ചിട്ടും ഒരുത്തനും ചോദിക്കാൻ വരാതെ...??

ബെസ്റ്റ് നാടും....നാട്ടാരും.... എന്നാലും നമ്മളെ ഇക്കു ഇതെവിടെപോയി...?

നമ്മള് മൂന്നെണ്ണതിനെയും മാറി മാറി നോക്കി....മൂന്നിന്റെയും മോന്ത കണ്ടാൽ പട്ടി വെള്ളം കുടിക്കത്തില്ല...

നമ്മള് അപ്പഴും കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു...

"ഹാ....അവിടെ അടങ്ങി നിക്ക് പെണ്ണെ.... നീ ആള് കൊള്ളാലോ..."

നമ്മളെ ഷോൾഡറിൽ പിടിത്തമിട്ടവൻ പിടിത്തം മുറുക്കികൊണ്ട് പറഞ്ഞു...

"ഇതൊരു അടാർ പീസാണല്ലോ സിയാദേ....വിട്ട് കളയണ്ടളിയാ..."

പുറകിൽ നിക്കുന്ന വേറൊരുത്തൻ ഇത് പറഞ്ഞപ്പോ ഓന്റെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാനാണ് തോന്നിയത്....

"നിങ്ങളൊക്കെ എന്ത് മനുഷ്യന്മാരാ...?നാണം ഇല്ലേ ഒന്നിനും....? എന്ത് കാഴ്ച കണ്ട് നിക്കാണ്.... ബ്ലഡി ഫൂൾസ്..."

നമ്മള് അവിടെ കൂടി നിന്നവരോട് ചൂടായി....എല്ലാരും എന്തോ വലിയ സംഭവം നടക്കാൻ പോവുന്ന മാതിരി നോക്കി നിക്കാണ്...

കണ്മുന്നിൽ വെച്ച് റേപ്പ് നടക്കുന്നത് കണ്ടാലും ഇവറ്റകൾ ഇങ്ങനെ തന്നെ നോക്കി നിക്കോ...?

"ഒന്ന് അടങ്ങി നിക്ക് മോളെ....നീയാരാടീ ഇംഗ്ലീഷ് പറഞ്ഞ് വിരട്ടാൻ...? സായിപ്പിന്റെ മോളോ...? ഹഹ..ഹഹ.."

"എടോ തന്നോട് മര്യാദയുടെ ഭാഷയിലാണ് വിടാൻ പറഞ്ഞെ....അപ്പൊ താൻ വിടില്ല അല്ലെ...?"

നമ്മള് അവരെ തള്ളിയിട്ട് ഓടാൻ തുനിഞ്ഞതും ആ സിയാദ് നമ്മളെ മുന്നില് വന്ന് നിന്നു...

"സെക്യൂരിറ്റി....സെക്യൂരിറ്റി....നാശങ്ങൾ എല്ലാം പോയി ചത്തോ..."

ദേഷ്യം കൊണ്ട് നമ്മള് എല്ലാരോടും ചൂടായി.

"ഹഹഹ....എടാ മുനീ.... പെണ്ണ് കൊമ്പത്തെയാടാ....അതിന്റെ അഹങ്കാരാ ഈ കാണുന്നതൊക്കെ....നമക്ക് അതൊന്ന് മാറ്റി കൊടുക്കണ്ടേടാ...?"

"പിന്നേ....വേണം....വേണം.... അല്ലെങ്കിലും നിനക്കീ അഹങ്കാരം ഉള്ള പെൺകുട്ട്യോളോടല്ലേ താല്പര്യം....ഹഹ..നീ പൊളിക്ക് മുത്തേ..."

അവര് പരസ്പരം ഓരോന്ന് പറഞ്ഞ് ചിരിച്ചപ്പോഴും നമ്മള് ഇക്കൂനെ തിരയായിരുന്നു...

"എന്തൊരു മൊഞ്ചാന്ന് നോക്കിയെ ആ മുഖത്ത്....ആരും ഒന്ന് നോക്കി പോവും അല്ലെടാ...? പിന്നെ ഈ വേഷവും..."

"എടോ.."

നമ്മള് ഓന്റെ നേരെ വീണ്ടും കയ്യോങ്ങി...ആ സിയാദ് നമ്മളെ കൈകേറി പിടിച്ചു...

"വെറുതെ എന്നോട് കളിക്കാൻ നിക്കണ്ട....ഞാൻ ആരാന്ന് നിനക്കറിയില്ല....ഞാൻ ഒന്ന് വിരൽ ഞൊടിച്ചാ ആ നിമിഷം നീ അകത്താ..."

നമ്മള് ഓന്റെ നേരെ ഭീഷണിമുഴക്കിയപ്പോഴും അവന്മാര് അട്ടഹസിച്ചു...

"എന്നാ അതൊന്ന് കണ്ടിട്ട് തന്നെ കാര്യം....നീ വിളിക്കടീ വിളിച്ചാൽ ആരാ വരുന്നേ എന്ന് എനിക്കൊന്ന് കാണണം..."

എന്ന് പറഞ്ഞ് ഓൻ കയ്യും കെട്ടി നിന്നു...

നമ്മള് അപ്പൊ തന്നെ ഫോൺ എടുത്ത് പോലീസിനെ വിളിച്ച് കാര്യം പറഞ്ഞു അഡ്രസ്സും പറഞ്ഞു കൊടുത്തു....പക്ഷെ ഒരുപാട് നേരായിട്ടും പോലീസ് പോയിട്ട് ഒരു ഉറുമ്പ് പോലും അങ്ങോട്ട്‌ വന്നില്ല...

ഇതൊക്കെ കണ്ട് അവന്മാർ ചിരി തുടങ്ങിയിരുന്നു....

"നീയിപ്പോ വിളിച്ചത് ആരെയാന്ന് അറിയോ...? എന്റെ മാമനെ....ഇവിടെത്തെ S.I ആണ് എന്റെ മാമൻ..."

ഇത് കേട്ട് നമ്മള് ചെറുതായിട്ട് ഒന്ന് പതറി....എങ്കിലും അത് പുറത്ത് കാണിച്ചില്ല...

"ഓഹോ....അങ്ങനെയൊക്കെയാണ് കാര്യങ്ങൾ... ഇവിടെത്തെ S.I നിന്റെ മാമൻ ആണല്ലേ...?
ഉം....അല്ലാതെ നിന്റെ #$%&* അല്ലല്ലോ...?"

എന്ന് പറഞ്ഞ് നമ്മള് പുച്ഛിച്ചു മുഖം തിരിച്ചു...

"ഡീീീ....നിനക്ക് അറിയില്ല ഞാൻ ആരാണെന്ന്..."

"ഒന്ന് പോടാ ചെലക്കാണ്ട്....നീ ആരാണെങ്കിലും എനിക്ക് പുല്ലാടാ..."

എന്ന് പറഞ്ഞ് നമ്മള് തിരിഞ്ഞു നടന്നതും ഓൻ നമ്മളെ കൈ പിടിച്ച് ഓന്റെ നേരെ വലിച്ചടുപ്പിച്ചു...

"അങ്ങനെയങ്ങ് പോയാലെങ്ങനാ...?
എന്റെ ഷോപ്പിൽ വന്നിട്ട് അതും ഈ എന്നോട് കയർത്ത് സംസാരിച്ചിട്ട് അങ്ങനെ പോവാന്നങ്ങ് കരുതിയോ മോള്...?"

ഇത് കേട്ട് നമ്മള് ഒന്ന് ഞെട്ടി...
ഈ വൃത്തികെട്ടവന്റെ ഷോപ്പിലേക്കാണോ നമ്മള് വന്നത്...?
ചുമ്മാതെയല്ല ഒരാളും നമ്മളെ രക്ഷിക്കാനായിട്ട് തിരിഞ്ഞു പോലും നോക്കാതെ...

"ഓഹ്....ഇത് നിന്റെ ഷോപ്പാണോ...? ഇതിന് എന്ത് വില വരും...?
ഞാൻ ഇതങ്ങ് വാങ്ങാൻ തന്നെ തീരുമാനിച്ചു..."

എന്ന് പറഞ്ഞ് നമ്മള് ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഒരു ചെക്ക് എടുത്ത് ഓന്റെ നേരെ നീട്ടി...

"ഇത് 10 കോടിയുടെ ചെക്ക്....ഇതും വാങ്ങി മോൻ സ്ഥലം വിട്ടോ കേട്ടോ..."

നമ്മള് ചെക്ക് ഓന്റെ കയ്യിൽ വെച്ചോണ്ട് പറഞ്ഞ് അവിടെന്ന് തിരിഞ്ഞു നടന്നു...

"ഇത് പോരല്ലോ മോളെ..."

ഓന്റെ മറുപടി കേട്ട് നമ്മള് ഓന് അഭിമുഖമായി നിന്നു...

"150 കോടിയുടെ 12 നില ബിൽഡിംഗാണ് ഇത്....അതിനാണോ മോൾടെ ഈ നക്കാ പിച്ച...ഹഹ...
നോക്കെടാ മുനീ....നീ കേൾക്കുന്നുണ്ടോ റാഷി...?"

ഓന്റെ കൂടെ ഉള്ള രണ്ടാളോടും ആയി ഓൻ ഇത് പറഞ്ഞപ്പോ രണ്ടും കൂടി ചിരിക്കാൻ തുടങ്ങി...

നമ്മള് അപ്പൊ തന്നെ 200 കോടിയുടെ ചെക്ക് എടുത്ത് ഓന്റെ നേരെ നീട്ടി...

"ദാ പിടിക്ക്....ഇത് പോലത്തെ പതിനായിരം ബിൽഡിംഗ്‌ വാങ്ങാനുള്ള കഴിവ് ഈ റൈഫാ ഹനയ്ക്ക് ഉണ്ട് പിന്നെയല്ലേ ഇത്.....കോടികളുടെ കണക്ക് പറഞ്ഞ് എന്നെ അങ്ങ് കൊച്ചാക്കാമെന്ന് താൻ കരുതണ്ട....ഞാൻ അതൊക്കെ കണ്ടോണ്ട് തന്നെയാണ് വളർന്നത്..."

ഇത്രയും പറഞ്ഞ് നമ്മള് അവിടെന്ന് സ്ലോ മോഷനിൽ നടന്നു....

നമ്മള് എന്തോ പറയാൻ വിട്ട് പോയോ എന്നൊരു സംശയം...

"ഹാ പിന്നേ ഒരു കാര്യം....ഞാൻ കണ്ടത്ര കോടിയൊന്നും നീയൊന്നും സ്വപ്നത്തിൽ പോലും കണ്ടു കാണില്ല കേട്ടോ..."

എന്ന് പറഞ്ഞ് ഒരു നാലഞ്ചു ലോഡ് പുച്ഛം നമ്മള് ഓന്റെ നേരെ വാരിയെറിഞ്ഞു...

"ഡീീീ...!!!!!"

ഓടി വന്ന് ഓൻ നമ്മളെ മുടികുത്ത് പിടിച്ചിട്ട് നമ്മളെ ആഞ്ഞു തള്ളി....

നമ്മള് ആ സ്പീഡിൽ പോയി ആരെയോ ചെന്ന് ഇടിച്ചു...

നമ്മളെയും കൊണ്ട് ആ ആള് നിലം പതിച്ചിരുന്നു...

കണ്ണ് തുറന്ന് നോക്കിയപ്പോ നമ്മള് സുന്ദരനായ ഒരു ചെറുപ്പക്കാരന്റെ നെഞ്ചത്ത് കിടക്കാണ്...

ആരെയും ആകർഷിക്കുന്ന ഓന്റെയാ മിഴികൾ....അതും നോക്കി നമ്മള് അവിടെ തന്നെ കിടന്നു...

പെട്ടന്ന് സ്വബോധം വന്നത് പോലെ നമ്മള് ചാടി എണീറ്റു...

"Are you ok...?"

നമ്മള് തലതടവി കൊണ്ട് ചോദിച്ചു....വീഴ്ചയിൽ നമ്മളെ തല ഓന്റെ താടിയുമായിട്ട് കൂട്ടിമുട്ടിയിരുന്നു...

ഓൻ നടുവിനും താടിക്കും തടവികൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ബാലൻസ് കിട്ടാതെ പിന്നെയും അവിടെ തന്നെ വീണു...

"എന്തോന്ന് നോക്കി നിക്കാടീ...? ഒരു കൈ തന്ന് സഹായിക്ക്..."

ഓൻ നമ്മളോട് ചൂടായപ്പോ നമ്മള് സ്വയം തലക്ക് ഒരു കൊട്ട് കൊടുത്തിട്ട് ഓന്റെ നേരെ കൈ നീട്ടി...

അവിടെന്ന് എണീറ്റിട്ട് ഓനൊന്ന് നടു നിവർത്തി...

"എന്തൊരു വെയ്റ്റാടീ നീ....ഹോ മനുഷ്യന്റെ നടു ഒടിഞ്ഞു....പോരാത്തതിന് നെഞ്ചും കൂടും തകർത്തു..."

നമ്മള് അപ്പൊ നമ്മളെ സ്വയം ഒന്ന് നോക്കി....നമ്മള് അത്രയും വെയ്റ്റ് ഉണ്ടോന്ന്...ഹേയ് നമ്മള് ആകെ 52 Kg അല്ലെ ഉള്ളൂ...

പിന്നെ നമ്മള് ആ സിയാദിനെയും കൂട്ടരേയും തിരഞ്ഞു....അവറ്റകൾടെ പൊടി പോലും അവിടെ ഉണ്ടായിരുന്നില്ല...

"ഹും....നമ്മളെ പേടിച്ച് ഓടി രക്ഷപെട്ടു കാണും..."

"ഹേ....എന്താ...?"

പെട്ടന്ന് ഓൻ നമ്മളോട് അത് ചോയിച്ചപ്പോ നമ്മള് ഓന്റെ നേരെ തിരിഞ്ഞു...

"ഹേയ് ഒന്നുല്ല..."

ഓൻ താടി തടവികൊണ്ട് നമ്മളെ അടിമുടി ഒന്ന് നോക്കി

"എന്തൊരു കോലാടീ നിന്റെ...? നിന്നെയൊക്കെ വീട്ടീന്ന് അഴിച്ചു വിട്ടേക്കുവാണോ...?
നിനക്കാ പർദ്ദയൊക്കെ ധരിച്ചു പുറത്തേക്ക് ഇറങ്ങികൂടെ...??

ആരെ കാണിക്കാനാണ് ഇങ്ങനെ കോലം കെട്ടി നടക്കുന്നെ...?
ഇതൊക്കെ കണ്ടാ പിന്നെ ആരാ മോശമായി പെരുമാറാത്തെ..?"

ഓൻ നമ്മളോട് ചൂടായികൊണ്ട് ഇത്രയും വലിയ ഡയലോഗ് അടിച്ചപ്പോ നമ്മളെ ഫ്യൂസ് ഊരിപോയി...

രാവിലെ ഇറങ്ങുമ്പോ വീട്ടിലെ സെർവന്റ് പറഞ്ഞതാണ് നമക്ക് അന്നേരം ഓർമ്മ വന്നത്...

അവരെ ഓർത്തപ്പോ നമക്ക് ദേഷ്യം ഇരട്ടിച്ചു....അത് നമ്മളോട് ഓനോട്‌ തീർത്തു...

"എന്റെ ഈ കോലത്തിന് എന്താടോ കൊഴപ്പം...? ഞാൻ എന്ത് ഇടണം ഇടണ്ട എന്ന് ഞാൻ തീരുമാനിച്ചോളാം....അതോർത്ത് താൻ ടെൻഷനിക്കടിക്കണ്ട....ഓക്കെ..."

"അതിന്റെയാണല്ലോ ഞാൻ ഇവിടെ നേരത്തെ കണ്ടത്..."

ഓന്റെ പറച്ചില് കേട്ടപ്പോ തന്നെ നമക്ക് മനസിലായി....ഓൻ ഇവിടെ നിന്ന് എല്ലാം കാണുന്നുണ്ടായിരുന്നു എന്ന്...

"ഓ താൻ എന്ത് കണ്ടെന്നാ...? കാണാൻ കൊള്ളാവുന്ന ഗേൾസിനെ കാണുമ്പോ ബോയ്സ് ചിലപ്പോ നോക്കിയെന്നൊക്കെ വരും..."

"ഉം വരും....പക്ഷെ നിന്നെ അവന്മാര് നോക്കിയത് ഏത് കണ്ണോണ്ടാടീ...?"

ഓൻ ഇത് ചോയിച്ചപ്പോ നമക്ക് ഉത്തരം മുട്ടിപോയില്ലേ....നമ്മള് സൈലന്റ് ആയി നിന്നു...

"നിന്നെ പോലത്തെ ഓരോന്ന് ഇറങ്ങിക്കോളും മറ്റുള്ളോരെ ബുദ്ധിമുട്ടിക്കാൻ...
നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല... നിന്നെയൊക്കെ അഴിച്ചു വിട്ടേക്കുന്ന വീട്ടുകാരെ പറഞ്ഞാ മതിയല്ലോ..."

"ടോ....എന്റെ പേരെന്റ്സിനെ പറഞ്ഞാലുണ്ടല്ലോ....താൻ വിവരം അറിയും.... എന്നെ സൂക്ഷിക്കാൻ എനിക്കറിയാം ഓക്കെ..."

എന്ന് പറഞ്ഞ് നമ്മള് അവിടെന്ന് പുറത്തേക്ക് നടന്നു...

"അനൂ..."

പുറകിൽ നിന്ന് ഇക്കൂന്റെ വിളി കേട്ട് നമ്മള് തിരിഞ്ഞു നോക്കി...

അവിടെ നമ്മള് കണ്ട കാഴ്ച നമക്ക് ശെരിക്കും വിശ്വസിക്കാൻ പോലും പറ്റിയില്ല...



തുടരും....


~~~~~~~~~~~~~~~~~~~~~~~~~~


ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ് ട്ടോ....
💞...നിന്നെയും തേടി...💘


Aashu


Part 4



~~~~~~~~~~~~~~



വിളി കേട്ട് നമ്മള് തിരിഞ്ഞു നോക്കിയപ്പോ നമക്ക് വിശ്വസിക്കാൻ ആയില്ല....

നിങ്ങളൊക്കെ എന്താ ഇങ്ങനെ...? എന്താ സംഭവം എന്ന് ചോയിക്കാത്തത് എന്താ...?

നിങ്ങള് ചോയിച്ചില്ലേലും ഞാൻ പറയും...


നമ്മള് തിരിഞ്ഞു നോക്കിയപ്പോ അവിടെ നമ്മളെ ഇക്കുവും പിന്നെ ആ കലിപ്പനും...

ഇങ്ങക്ക് മനസിലായില്ലേ...? നമ്മള് നേരെത്തെ ഒരാളുമായി കൂട്ടിമുട്ടിയില്ലേ...? ഹാ ഓനും പിന്നെ നമ്മളെ ഇക്കുവും അവിടെ കെട്ടിപിടിച്ചു സംസാരിച്ചോണ്ട് നിക്കുന്നു...

'ഇതെന്താ സംഭവം..? അജുക്കാക്ക് ഓനെ അറിയോ...? ഈ കലിപ്പൻ തെണ്ടി അജുക്കാന്റെ ആരാ..?
ഈ ഇക്കുന് വേറെ ആരെയും കിട്ടിയില്ലേ കെട്ടിപിടിക്കാൻ ആയിട്ട്...ആ മൊരടനെ തന്നെ കിട്ടിയുള്ളോ...?'

നമ്മള് അത് കണ്ട് ഓരോന്ന് ചിന്തിച്ചു നിന്നു

"ഹാ.. അനൂ....ഇങ്ങ് വന്നേ...."

ഇക്കു നമ്മളെ വിളിച്ചപ്പോ നമ്മള് മടിച്ചു മടിച്ച് അങ്ങോട്ട്‌ പോയി...

"നീയെന്താ വെള്ളത്തിൽ വീണ കോയിയെ പോലെ നിക്കുന്നെ...? ദേ ഇത് ആരാന്ന് അറിയോ....എന്റെ ബെസ്റ്റ്....ബെസ്റ്റ്....ബെസ്റ്റ് ഫ്രണ്ട്..."

ഇത് കേട്ടിട്ട് നമ്മളെ രണ്ട് ചെവിയിലൂടെയും പൊക പോയോ എന്നൊരു സംശയം...

"എടീ അനൂ....നിനക്ക് ഇപ്പഴും മനസിലായില്ലേ....ഇതാണ് ഞാൻ നിന്നോട് എപ്പഴും പറയാറുള്ള എന്റെ ചങ്ക് ചങ്ങായി....അഹ്മദ് ഷാനവാസ്‌ എന്ന ഞങ്ങടെ ഷാനു..."

പടച്ച റബ്ബിൽ ആലമീനായ തമ്പുരാനെ....ഇതാണോ ആ പറയാറുള്ള സാധനം....എന്നെ അങ്ങ് വിളിച്ചേക്ക്....ഇനി എനിക്ക് മരിച്ചാലും വേണ്ടില്ല....

ഇയാൾടെ മുഖത്ത് ഞാൻ ഇനി എങ്ങനെ നോക്കും...ആകെ എടങ്ങേറ് ആയല്ലോ പടച്ചോനെ...എന്നാലും എന്നോടിത് വേണ്ടീരുന്നില്ല...

"എടാ ഷാനു...നിനക്ക് ഓളെ മനസിലായില്ലേ ടാ...? ഞാൻ ബിസിയായിരിക്കുമ്പോ നീയെന്നെ വിളിക്കാറില്ലേ....ഹാ അപ്പോഴൊക്കെ കോൾ എടുക്കുന്നത് ദേ ഇവളാ....നിങ്ങള് ഇടക്ക് എന്റെ ഫോണിൽ സംസാരിച്ചിട്ടുണ്ടല്ലോ..."

"ഉം...എനിക്ക് മനസിലായെടാ...പോരാത്തതിന് നമ്മള് കുറച്ച് മുമ്പ് നല്ല പോലെ പരിജയപ്പെട്ടു...അല്ലേ അനൂ...?"

ഓൻ ഇത് നമ്മളെ നോക്കി എന്തോ അർത്ഥം വെച്ച് പറഞ്ഞതാണെന്ന് നമക്ക് മനസിലായി...

"ങേ...ആ...ഹാ അതെയതെ..."

'തെണ്ടീ...'

ഇത് നമ്മള് പതുക്കെ പറഞ്ഞതാട്ടോ...

ഒരുപാട് നേരം ഇക്കുവും ഓനും എന്തൊക്കെയോ സംസാരിച്ച് അവിടെ ഇരുന്നു....നമ്മള് അവിടെ നിന്ന് കയറു പൊട്ടിക്കുന്നത് കണ്ടിട്ട് ഓൻ നമ്മളെ തുറിച്ചു നോക്കാണ്.

അവസാനം എങ്ങനെയൊക്കെയോ ഇക്കുനെ പിടിച്ച് വലിച്ചോണ്ട് വീട്ടിലേക്ക് കൊണ്ട് വന്നു.

രാവിലെ ഇറങ്ങിയതോണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു....ക്ഷീണം കാരണം നമ്മള് എപ്പഴോ ഉറങ്ങിപോയി.

ആരോ നമ്മളെ തലോടുന്നത് പോലെ തോന്നിയതോണ്ടാണ് കണ്ണ് തുറന്നത്....കണ്ണ് തുറന്നു നോക്കുമ്പോൾ അവര് നമ്മളെ അടുത്ത് വന്ന് ഇരിക്കുന്നു....

ആ ഹസീന...നമ്മളെ വീട്ടിലെ സെർവന്റ്...

സിംഹം സട കുടഞ്ഞു എഴുന്നേൽക്കും പോലെ ആയിരുന്നു നമ്മള് അന്നേരം എണീറ്റത്...

ബെഡിന്ന് ചാടി ഇറങ്ങി അവരെ നേരെ കുതിച്ചു..

"നിങ്ങൾ...നിങ്ങളോട് പറഞ്ഞിട്ടില്ലേ എന്റെ മുറിയിൽ വരരുതെന്ന്...?
വന്നതും പോരാഞ്ഞിട്ട് എന്റെ ബെഡിൽ കേറി ഇരിക്കുന്നോ അശ്ലീകരണം....നിങ്ങൾക്ക് എങ്ങനെ തോന്നി എന്റെ മേൽ കൈവെക്കാൻ...?"

നമ്മക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പോലും പറ്റിയില്ല..

"ഇറങ്ങി പോ തള്ളേ ഇവിടെന്ന്...പോവാൻ..."

"മോളെ ഞാൻ..."

"സ്റ്റോപ്പ്‌ ഇറ്റ്....എന്നെ അങ്ങനെ വിളിക്കരുത്....എന്റെ കണ്മുന്നീന്ന് പോ....പോവാനാ പറഞ്ഞെ..."

നമ്മള് രണ്ട് ചെവിയും പൊത്തികൊണ്ടാണ് ഇത്രയും പറഞ്ഞത്....എന്തോ അവര് അങ്ങനെ വിളിക്കുമ്പോ ദേഷ്യം ഇരട്ടിക്കും...

കണ്ണീർ തുടച്ചുകൊണ്ട് അവർ അവിടെന്ന് പോവുമ്പോഴും നമ്മള് ദേഷ്യം കൊണ്ട് വിറക്കായിരുന്നു...

"അനൂ എന്താ...? എന്താ പറ്റിയെ...? അവരെന്തിനാ കരഞ്ഞോണ്ട് പോയെ...?"

ഇക്കൂന്റെ ഈ ചോദ്യം നമക്ക് തീരെ പിടിച്ചില്ല...

"ഓഹ്....അവര് കരഞ്ഞതിന് ആണോ ഇക്കുന് സങ്കടം.? ഞാൻ കരഞ്ഞതിൽ ഒരു ചുക്കും ഇല്ലല്ലേ...?"

"നീ എന്തിനാ കരഞ്ഞേ...എന്താ ഇവിടെ സംഭവിച്ചേ..പറയ് അനൂ."

എല്ലാം കഴിഞ്ഞപ്പോ നമ്മളെ പപ്പായും ഉമ്മുവും എത്തി...

"എന്താ മോളെ...എന്താ ഇവിടെ...എന്തിനാ നീ കരയുന്നെ...എന്താടാ അജു...?"

നമ്മളെ ഉമ്മുവാണ്...

"ആ എനിക്കൊന്നും അറിയില്ല...ആ ഹസീന ഇവിടെന്ന് കരഞ്ഞോണ്ട് ഇറങ്ങി പോവുന്നത് കണ്ടോണ്ടാ ഞാൻ വന്നത്..."

ഇത് കേട്ടപ്പോ തന്നെ പപ്പാക്കും ഉമ്മുനും കാര്യം പിടികിട്ടിയ പോലെ അവര് പരസ്പരം മുഖത്തോടു മുഖം നോക്കി...

"ഓ...അതിനാണോ എന്റെ അനൂ കരയുന്നെ...മോള് അതൊന്നും കാര്യാക്കണ്ട...."

പപ്പ ഇത്ര പറഞ്ഞപ്പോ നമ്മള് എല്ലാത്തിനെയും ഒന്ന് നോക്കി...

"അവരെ ഇപ്പൊ തന്നെ ഇവിടെന്ന് ഇറക്കി വിടൂ പപ്പാ പ്ലീസ്....ഇല്ലെങ്കി ഈ ഹന ഇവിടെ ഈ വീട്ടിൽ ഉണ്ടാവില്ല നോക്കിക്കോ..."

നമ്മള് തറപ്പിച്ചു പറഞ്ഞു...

"മോളെ അനൂ...ഉമ്മു പറയുന്നത് ഒന്ന് കേൾക്ക് മോളെ നീ...അവരെ അങ്ങനെ പറഞ്ഞു വിടാൻ പറ്റൂലാ..."

"എന്ത് കൊണ്ട് പറ്റൂല...?"

ചോദ്യം നമ്മളെ ഇക്കൂന്റെ ആയിരുന്നു...അതും കനപ്പിച്ച്...

"പറ്റൂലാന്ന് പറഞ്ഞാ പറ്റൂല...അത്ര തന്നെ...നീ ഒന്ന് പോ അജു..."

പപ്പ ഇക്കൂനോട് ദേഷ്യപ്പെട്ടോണ്ട് പറഞ്ഞപ്പോ ഇക്കു അവിടെന്ന് കലി തുള്ളികൊണ്ട് ഇറങ്ങി പോയി...

പോവുമ്പോ ആ ഡോർ വലിച്ചടച്ചു....അതിന്റെ ഒച്ചയിൽ നമ്മള് ഞെട്ടി പണ്ടാരടങ്ങി...

"മോളെ അനൂ ഞങ്ങള് പറയുന്നത് മോള് ഒന്ന് മനസിലാക്കണം...അവരെ അങ്ങനെ പറഞ്ഞു വിടാൻ പറ്റൂല മോളെ..."

പപ്പ ഇത്രയും പറഞ്ഞപ്പോ നമക്ക് പിന്നെയും ദേഷ്യം വന്നു...

"അത് തന്നെയല്ലേ ചോയിക്കുന്നെ....എന്ത് കൊണ്ട് പറ്റൂല...? പറ എന്താ പറ്റാത്തെ..?
എന്റെ വാക്കുകൾക്ക് പോലും വില കല്പ്പിക്കാതെ അവരെ ഇവിടെ നിർത്താൻ മാത്രം അവർക്ക് എന്ത് പ്രതേകതയാ ഉള്ളത്...? വെറും ഒരു സെർവന്റ്..."

"അതൊക്കെ ശെരിയാണ് മോളെ...അവർക്ക് ചോയിക്കാനും പറയാനും ആരും ഇല്ല അതോണ്ടാണ് ഇവിടെ നിർത്തിയത്....
അത് മാത്രല്ല അവർക്ക് മെന്റൽ പ്രോബ്ലം കൂടി ഉണ്ട് അപ്പൊ നമ്മള് അങ്ങനെ പറഞ്ഞു വിടുന്നത് ശെരിയാണോ...? അത് കൊണ്ടാണ് അവർ നിന്നോട് അങ്ങനെ..."

ഉമ്മുവാണ്...

"മെന്റൽ പ്രോബ്ലം ആണെങ്കി കൊണ്ടോയി ഷോക്ക് അടിപ്പിക്കണം അല്ലാതെ ഇവിടെ നിർതിയിട്ട് കാര്യമില്ല..."

"അനൂ..."

പപ്പാന്റെ ശബ്ദം ആ മുറിയിൽ മുഴുവനും നിറഞ്ഞു...

നമ്മള് ഞെട്ടി ഷോക്ക് അടിച്ച് നിക്കാണ്....ആദ്യയിട്ടാണ് പപ്പ ഇങ്ങനെ ഒച്ച വെക്കുന്നത് നമ്മള് കാണുന്നത്..

"റംല ഓളെ ഒന്ന് പറഞ്ഞ് മനസിലാക്കി കൊടുത്തേക്ക്..."

ഇത്രയും പറഞ്ഞ് പപ്പ അവിടെന്ന് ഇറങ്ങി പോയി...

"മോളെ അനൂ....നീ ഇങ്ങനെ ചീത്ത കുട്ടികളെ പോലേ ആവല്ലേ....ഉമ്മു പറയുന്നത് കേൾക്ക്..."

ഉമ്മു പറഞ്ഞപ്പോ നമ്മള് കൂൾ ആയി....ഒരുപാട് എന്തൊക്കെയോ അവരെ പറ്റി പറഞ്ഞപ്പോ നമ്മളെ മനസ്സ് അലിഞ്ഞു....അവര് പറയുന്നതിലും കാര്യം ഉള്ളത് പോലെ തോന്നാൻ തുടങ്ങി...


പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം അവരോട് സിമ്പതി തോന്നി തുടങ്ങി...അത് ഒരു മെന്റൽ പേഷ്യന്റിനോട് എന്ന രീതിയിൽ മാത്രം ആയിരുന്നു..

അവരോട് ചൂടാവുന്നത് നമ്മള് മാക്സിമം കണ്ട്രോൾ ചെയ്തു.

~~~~~~~~~~~~~~~~~~

മാസങ്ങൾ കടന്നു പോയി....

നമ്മളെ ചങ്ക് ഹിബ നാട്ടിലെ കോളേജിൽ ചേർന്നതോണ്ട് നമ്മളും ഓളെ ഒപ്പം നാട്ടിൽ തന്നെ ചേർന്നു...

നാളെയാണ് ഫസ്റ്റ് ഡേ....പുതിയ കോളേജ്...പരിജയമില്ലാത്ത ഇടം അതിന്റെ ടെൻഷനിൽ ആയിരുന്നു നമ്മള്....ഇത്രയും വർഷം ദുബായിൽ നിന്ന് പഠിച്ചതോണ്ട് ഇവിടെ എങ്ങനെ ആയിരിക്കും എന്ന് ആലോയിച്ച് കിടന്നു..

"നാളെ ആരെ ഒതുക്കാമെന്നാണോ മോള് കെടന്നാലോയിക്കുന്നെ...?"

നമ്മളെ ഇക്കൂവാണ്...

"ഹേയ് അല്ല...നാളെ ആരെ വളയ്ക്കും എന്നാലോയിച്ചതാ...എന്തേയ്..."

"നിന്റെ ചരക്റ്റർ അറിയുന്ന ഒരു മനുഷ്യ കുഞ്ഞു പോലും നിന്നെ അവരുടെ ഏഴയലത്ത് കൂടി അടുപ്പിക്കില്ലാ..."

ഇക്കു ഇത് പറഞ്ഞ് പൊരിഞ്ഞ ചിരി ആയിരുന്നു....നമ്മള് ഓന്റെ തല മണ്ടക്ക് ഇട്ട് ഒന്ന് കൊടുത്തു...

"ഓഹോ...എന്നാ അങ്ങനെ ഒരാള് വന്നാലോ...?"

നമ്മള് കണ്ണിറുക്കികൊണ്ട് ചോയിച്ചു....

"ഹേയ് നോ നെവർ....വന്നാൽ തന്നെ അത് ഓന്റെ കഷ്ടകാലം....അല്ലാതെന്ത്‌ പറയാൻ...കണ്ടക ശനി കൊണ്ടേ പോകൂ എന്നല്ലേ...."

ഇതും പറഞ്ഞ് ഇക്കു വീണ്ടും ചിരി....ഇതൊക്കെ കേട്ട് നമ്മള് ഓനെ വീടിന് ചുറ്റും ഇട്ട് ഓടിച്ചു....ഓന് ഒടുക്കത്തെ എനർജി ആയതോണ്ട് നമ്മള് ക്ഷീണിച്ചു തളർന്ന് അവിടെ ഇരുന്നു.

അപ്പഴാണ് നമ്മള് ഹിബാന്റെ കാര്യം ഓർത്തത്....അപ്പൊ തന്നെ നമ്മള് ഓളെ വീട്ടിലേക്ക് വിട്ടു.

നമ്മള് അവിടെ ചെന്നപ്പോ ഓൾടെ ഉമ്മച്ചി മുറ്റത്ത് നിക്കുന്നു....പിന്നെ ഹഫ്സത്തായോട് കത്തിയടിച്ചോണ്ട് ഇരുന്നു...ഹഫ്സത്ത ഓളെ ഉമ്മയാണ് ട്ടോ...ഉപ്പ സലീം ഹാജി... നമ്മളെ പപ്പാന്റെ ചങ്ങായി...

ഓൾക്ക് ഒരു ഇക്ക കൂടിയുണ്ട് ഹബീബ്....പുള്ളിക്ക് നമ്മളോട് ഒരിഷ്ടം ഒക്കെ ഉണ്ട്....പക്ഷെ നമ്മള് ഓനെ കാണുമ്പോ തന്നെ അവിടെന്ന് മുങ്ങും... ഇപ്പൊ നമ്മളെ ഭാഗ്യത്തിന് ഓൻ ഇവിടില്ല...പുറത്ത് പോയതാന്ന് അറിഞ്ഞു...


ഒരു മണിക്കൂറായി ഓള് കുളിക്കാൻ കേറിയിട്ട്....നമ്മള് വന്നതൊന്നും ആ തെണ്ടി അറിഞ്ഞിട്ടില്ല...

നമ്മള് അപ്പൊ തന്നെ ഓളെ മുറിയിലെക്ക് വിട്ടു....

നമ്മള് പോയി നോക്കുമ്പോ ഓള് കണ്ണടിക്ക് മുമ്പിൽ നിന്ന് എന്തൊക്കെയോ പിറു പിറുക്കുന്നു...

നമ്മള് ഓളെ ഒന്ന് അടിമുടി നോക്കി....

"ഹേയ് കാഴ്ചയിൽ കൊഴപ്പൊന്നുല്ലാല്ലോ....പിന്നെ എന്താ സംഭവം...?"

"ആക്കടീ നല്ലോണം ആക്കിക്കോ...നാളെ എന്താവും എന്ന് ആലോയിച്ചിട്ട്‌ ഒരെത്തും പിടിയും ഇല്ല...അപ്പഴാ ഓൾടെ ഒരു ആക്കൽ..."

"അയ്യോ എന്റെ ഉമ്മൂ...അപ്പൊ ഇവിടെ നടന്നത് നാളെത്തെക്കുള്ള റിഹേഴ്സൽ ആണോ....?"

നമ്മള് പൊരിഞ്ഞ ചിരിയായിരുന്നു....

"പിന്നല്ലാതെ....സീനിയർസിന്റെ കയ്യിൽ പെട്ടാൽ അവർ എന്ത് പണിയാ തരാന്ന് അറിയില്ലല്ലോ....അഭിനയിക്കാൻ ആണോ അതോ ഇനി പാടാൻ ആണോ....ചെലപ്പോ പ്രൊപ്പോസ് ചെയ്യാൻ ആയിരിക്കോ..."

"എടീ പൊട്ടത്തി....ഞാനല്ലേ നിന്റെ കൂടെ ഉള്ളത്....നീ ഇങ്ങനെ പേടിച്ച് എന്റെ വില കൂടി കളയല്ലേ..."

നമ്മള് വലിയ ഡയലോഗ് ഒക്കെ വിട്ടു എന്നേയുള്ളൂ....ശെരിക്കും നമ്മള് ഉള്ളിന്റെ ഉള്ളിൽ പേടിച്ച് കരയായിരുന്നു..

"അതൊക്കെ പോട്ടെ....നിന്റെ ആ കലിപ്പനെ നീ പിന്നെ കണ്ടില്ലേ...?"

നമ്മള് അന്നത്തെ സംഭവം മൊത്തം ഓളോട് പറഞ്ഞിരുന്നു.

"എന്തോ...എങ്ങനെ...എന്റെ കലിപ്പനാന്നോ..? അയ്യടാ....കണ്ടാലും മതി....ഓനെ ഇനി കാണല്ലേ എന്നാണ് എന്റെ പ്രാർത്ഥന..."

"ശോ....അന്ന് പ്ലിങ്ങി നിക്കുന്ന നിന്റെ മോന്ത കാണാൻ എനിക്ക് പറ്റിയില്ലല്ലോന്നാ."

"നിനക്ക് ഞാനത് ഇപ്പൊ കാണിച്ചു തരാടീ.."

എന്നും പറഞ്ഞ് നമ്മള് ഓളെ തല്ലി കൊന്നു.

"അല്ല ആരിത്...എന്റെ അനുകുട്ടിയോ.?"

ശബ്ദം കേട്ടപ്പോ തന്നെ നമക്ക് ഉറപ്പായി നമ്മള് പെട്ടു എന്ന്.

നമ്മള് ഹബിക്കാനെ നോക്കി ഒരു അവിഞ്ഞ ചിരി പാസാക്കി...

"കൊറേ ആയല്ലോ നമ്മള് കാണാതെ അല്ലേ അനൂ.?"

"ഹേയ് അത്രയൊന്നും ആയില്ല രണ്ടീസം ആയെ ഉള്ളൂ.."

ഹിബയാണ്...

ഇക്കയും അനിയത്തിയും കൂടി നമ്മളെ പച്ചക്ക് വിഴുങ്ങും മുമ്പേ നമക്ക് ഇവിടെന്ന് മുങ്ങണം....അത് മാത്രായിരുന്നു അപ്പൊ നമ്മളെ മനസില്...

"ആ....എന്തോ....ഉമ്മ എന്നെ വിളിച്ചോ....ദേ എന്നെ ഉമ്മ വിളിച്ചു, എന്നാ ഞാൻ അങ്ങോട്ട്‌..."

ആ പണ്ടാരകാലത്തീ നമ്മളെ ഓന്റെ മുന്നില് ഇട്ട് കൊടുത്തിട്ട് അവിടെന്ന് മുങ്ങി....വിളിച്ചാലും വിളി കേൾക്കാത്ത സാധനാ ഇപ്പൊ ഇവിടെന്ന് വിളിച്ചോന്ന് ചോയിച്ചോണ്ട് പോയത്...

ഓളെ നമ്മള് പിന്നെ കണ്ടോളാം..

"എന്ത് പറ്റീ എന്റെ പുലിക്കുട്ടിക്ക്....ഇങ്ങനെ അല്ലല്ലോ സാധാരണ...എന്തോ വലിയ ചിന്തയിൽ ആണെന്ന് തോന്നുന്നു..."

ഹബിക്കന്റെ ചോദ്യം ആണ് നമ്മളെ ചിന്തയിൽ നിന്ന് ഉണർത്തിയത്..

കാണാൻ ആള് ചുള്ളനാണ്....താടിയുണ്ട് ബുള്ളറ്റുണ്ട്....പോരാത്തതിന് ഒരു ഡോക്ടറും....പക്ഷെ എനിക്ക് എന്തോ ഹബിക്കാനെ ഇഷ്ട്ടല്ല..

നമ്മളെ അജുക്കാനെ പോലെയാണ് ഹബിക്കാ എന്ന് എത്ര പറഞ്ഞിട്ടും പുള്ളി കേൾക്കുന്നില്ല....പുള്ളി മാത്രല്ല ഈ വീട്ടിൽ ആരും...

പുള്ളിക്ക് എന്നോടുള്ള ഇഷ്ടം ഇവിടെ എല്ലാർക്കും അറിയാം....പക്ഷെ നമ്മളെ വീട്ടിലെ ആർക്കും അറിയില്ല....സമയം ആവുമ്പോ പറയാം എന്നാണ് പുള്ളീടെ തീരുമാനം..

"നിന്റെ ഈ സൈലന്റ് നിനക്ക് ഇത് ഒട്ടും ചേരുന്നില്ല അനു..."

"ആണോ...അതേയ് ഹബിക്കാ എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു.."

"എന്താ യെസ് പറയാൻ ആണോ..?"

പുള്ളീടെ കണ്ണിൽ ഓട്ടോമാറ്റിക് ബൾബ് കത്തുന്നത് നമ്മള് ശ്രദ്ധിച്ചു....



തുടരും.....



~~~~~~~~~~~~~~~~~



വൈകിയതിൽ ക്ഷമ ചോദിക്കുന്നു....അടുത്ത പാർട്ടും വൈകുംട്ടോ ഒന്ന് ഷെമിക്കണം...ചില ഫാമിലി പ്രോബ്ലം കാരണമാണ് വൈകുന്നത്....
💞...നിന്നെയും തേടി...💘


Aashu


Part 5


_________________

"ഹാ....യെസ് അല്ലെ....ഇപ്പൊ പറയും നോക്കി ഇരുന്നോ...."

നമ്മളെ പറച്ചില് കേട്ട് ഹബിക്ക നമ്മളെ തന്നെ നോക്കി കൊല്ലാണ്....

"കളിക്കാതെ കാര്യം പറ പെണ്ണെ....എന്താ പറയാൻ ഉള്ളത്...?"

"അത് പിന്നെ....ഹബീക്കാ...ഞാൻ ഇത്....എങ്ങനെ..."

"ചുമ്മാ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയ് അനൂ..."

പുള്ളീടെ നിൽപ്പ് കണ്ട് നമ്മള് പൊരിഞ്ഞ ചിരിയായിരുന്നു....

"യ്യോ...ന്റെ ഉമ്മൂ.... ഇങ്ങള് ശെരിക്കും ഡോക്ടർ തന്നെയാണോന്ന് ഇൻക് ഡൌട്ട് ഉണ്ട്...പാവം രോഗികൾ...കഷ്ട്ടോണ്ട് ട്ടോ...

ഇപ്പൊ ഇങ്ങനെ ആണേൽ അപ്പൊ ഇങ്ങള് ഹോസ്പിറ്റലിൽ എങ്ങനായിരിക്കും....?
ഇൻജെക്ഷൻ എടുക്കുമ്പോ ഇങ്ങള് പേടിച്ച് കരയോ...? ആലോയിക്കുമ്പോ തന്നെ ചിരി സഹിക്കാൻ പറ്റുന്നില്ല...അയ്യേ..."

നമ്മള് ചിരിച്ച് ചിരിച്ചു ഒരു വഴിക്കായി....

"നിന്ന് കിണിക്കാതെ കാര്യം പറയടീ കാന്താരി മുളകെ..."

പുള്ളി നമ്മളെ ചെവി പിടിച്ച് പൊന്നാക്കികൊണ്ടാണ് ഇത് പറഞ്ഞത്...

"അയ്യോ....ഹബിക്കാ ഇങ്ങള് വിടീ...ഞാൻ പറയട്ടെ..."

"ഹാ എന്നാ പറ എന്താ എന്നോട് പറയാൻ ഉള്ളത്...?"

"അത് പിന്നെ ഹബിക്കാ...ഞാൻ...നാളെ നമ്മളെ...കോളേജിൽ....ഡ്രോപ്പ്...."

ഇത്ര പറഞ്ഞതെ നമക്ക് ഓർമ്മയുള്ളൂ....

"ടീ നിന്നെ ഞാൻ...."

നമ്മള് ജീവനും കൊണ്ടൊരു ഓട്ടായിരുന്നു അവിടെന്ന്....


~~~~~~~~~~~~


പിറ്റേന്ന് നമ്മള് കണ്ണ് തുറന്നപ്പോ കണ്ടത് ഹസീനയെ ആണ്....നമ്മളെ മനസ്സില് അവരോട് ഒരു നീരസം ഒക്കെ ഉണ്ടെങ്കിലും നമ്മള് പുറത്ത് കാണിച്ചില്ല....നല്ലോണം ഒന്ന് ചിരിച്ചു കൊടുത്തു...

"മോളെ..."

നമ്മള് കണ്ണ് തിരുമ്മി കോട്ടുവാ ഇട്ടോണ്ട് എന്താന്ന് തിരക്കി...

"അത് പിന്നെ ഞാൻ മോളോട്....പറയുമ്പോ എന്നോട് ദേഷ്യം തോന്നരുത്...."

നമ്മള് ഇല്ലാന്ന് തലയാട്ടി...

"അഞ്ചു നേരത്തെ നിസ്കാരം മുറ പോലെ നിർവാക്കിണം എന്ന്...പറയാൻ...ഞാ..."

നമ്മള് അവരെ നോക്കി വേണോ വേണ്ടയോ എന്ന രീതിയിൽ ചിരിച്ചു....പിന്നെ വേഗം പോയി ഫ്രഷ് ആയി വന്ന് നിസ്കരിച്ചു...

സലാം മടക്കി ദുആക്ക് വേണ്ടി കൈകൾ ഉയർത്തുമ്പോളാണ് ഹസീന നമ്മളെ തന്നെ വീക്ഷിക്കുന്നത് നമ്മള് ശ്രദ്ധിച്ചത്...

അവര് നമ്മളെ നോക്കി നല്ലോണം ഒന്ന് ചിരിച്ചു തന്നു....തിരിച്ച് നമ്മളും ഏതാണ്ട് അത് പോലത്തെ ഒരു ചിരി പാസാക്കി...

പിന്നെ നമ്മള് ഹൈസ്പീഡിൽ ആയിരുന്നു ഒക്കെ ചെയ്തത്...ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആവണ്ടാന്ന് കരുതി....

നമ്മളെയും കാത്ത് ഒരുത്തി ഗേറ്റിന്റെ അടുത്ത് നിന്ന് തൊണ്ട പൊട്ടിക്കുന്നുണ്ട്....അതോണ്ട് നമ്മള് ഒന്നും കഴിക്കാനും നിന്നില്ല...

"ഉമ്മൂ....ഞാൻ ഇറങ്ങിട്ടോ..."

നമ്മള് നൂറിൽ ഓടാൻ നിന്നപ്പോഴേക്കും ഹസീന നമ്മളെ മുന്നിൽ വന്നു....

"മോളെ സലാം പറഞ്ഞില്ല...."

'ഓഹ്....ഈ തള്ള ഒരു സ്വസ്ഥതയും തരൂല....'

എന്ന് നമ്മള് മനസ്സിൽ പറഞ്ഞിട്ട് അകത്തേക്ക് നോക്കി സലാം പറഞ്ഞിട്ട് ഇറങ്ങിയോടി...

ഡ്രോപ്പ് ചെയ്യാൻ ആയിട്ട് നമ്മളെ ഡോക്ടർ റെഡി ആയിട്ടുണ്ട്....

"എന്തോന്നാടീ ഇത്...എത്ര നേരായി നിന്നെ വെയിറ്റ് ചെയ്യുന്നു....?" ഹിബയാണ്.

"ഓ ഒന്നും പറയണ്ട....ഇന്നത്തെ ദിവസം പോക്കാടീ....ആ തള്ള പുറകീന്ന് വിളിച്ചു..."

"ഓ പിന്നെ....നിങ്ങള് ഏലക്കാ കച്ചോടത്തിന് അല്ലെ പോവുന്നെ... ചെലക്കാതെ വന്ന് വണ്ടീൽ കേറടീ പിശാശ്ശെ....എനിക്ക് ഡ്യൂട്ടി ഉള്ളതാ.."

ഹബിക്കന്റെ വർത്താനം കേട്ടിട്ട് നമ്മളെ കിളി പറന്നോയി...

"ഓ...ഒരു വലിയ ഡ്യൂട്ടിക്കാരൻ....ഞാൻ എത്ര നിർബന്ധിച്ചിട്ടും കേൾക്കാത്ത ആളാ അനു നീ വന്ന് വിളിച്ചപ്പോ സമ്മതിച്ചത്...എന്നിട്ട് ഡ്യൂട്ടി പോലും..."

ഹിബക്ക് ഇക്കാന്റെ കയ്യീന്ന് നല്ലോണം കിട്ടിയപ്പോ ഓള് അടങ്ങി...

നമ്മള് പിന്നെ ഒന്നും പറയാൻ നിന്നില്ല....നല്ല കുട്ടിയായി പോയി വണ്ടീൽ ഇരുന്നു....

നമ്മളെ കോളജ് മുറ്റത്ത് ഇറക്കി വിട്ടിട്ട് പുള്ളി കൊറേ ഉപദേശവും തന്നു...


"ദേ അനൂ....നിന്റെ പൊങ്ങച്ചം ഒന്നും ഇവിടുത്തെ സീനിയർസിനോട് എടുത്തേക്കല്ലേ....ഇത് സ്ഥലം വേറെയാ....ഞാൻ പഠിച്ച കോളജാ എന്റെ വില കൂടി കളയരുത് കേട്ടല്ലോ....ടീ നിന്നോടും കൂടിയാ...."

എന്ന് ഹിബനോടും പറഞ്ഞിട്ട് പുള്ളി അവിടെന്ന് പറപ്പിച്ചു വിട്ടു....നമ്മള് അതും നോക്കി നെടുവീർപ്പ് ഇട്ടോണ്ട് അകത്തേക്ക് കയറി....ഇനി ഇവിടെ എങ്ങനെയാണോ എന്തോ....

"അനൂ ഒന്ന് നിന്നെ..."

"ഉം എന്താ..."

"ദേ അങ്ങോട്ട്‌ നോക്ക്...."

ഓള് ചൂണ്ടി കാണിച്ചയിടത്തേക്ക് നോക്കിയപ്പോ അവിടെ ഒരു നാലഞ്ചു ബോയ്സ് ഒരുത്തനെ കൊണ്ട് ഡാൻസ് കളിപ്പിക്കുന്നു...

നമക്ക് അത് കണ്ട് ചിരി വന്നെങ്കിലും നമ്മള് ചിരിച്ചില്ല....ഏത് നിമിഷവും നമ്മക്കും കിട്ടാലോ ഇത് പോലത്തെ ഒരു പണി...

"അനൂ അവര് നമ്മളെ കണ്ടില്ല...നമക്ക് വേം പോയി ക്ലാസ്സിൽ ഇരിക്കാ വാ..."

"അയ്യേ...നീ ഇത്രേ ഉള്ളോ...? എടീ പൊട്ടത്തി കൂടിപോയാ അവര് നമ്മളെ കൊണ്ട് പാട്ട് പഠിക്കും ഇല്ലെങ്കിൽ ഇത്പോലെ ഡാൻസ് അതും അല്ലെങ്കി വേറെ എന്തേലും...."

"എന്ത് ഈസിയായിട്ടാ നീ പറയുന്നേ....എനിക്കൊന്നും വയ്യ കിട്ടിയവരുടെ കയ്യീന്ന് പണി മേടിക്കാൻ..."

എന്ന് പറഞ്ഞ് പെണ്ണ് മെല്ലെ മുങ്ങി കളഞ്ഞു....ക്ലാസ്സ്‌ എവിടെയാന്ന് പോലും ആ തെണ്ടിക്ക് അറിയില്ല...

നമക്ക് പിന്നേ നല്ല ധൈര്യം ആയതോണ്ട് നമ്മള് അതൊന്നും മൈൻഡ് ചെയ്യാതെ ഓളെ പിന്നാലെ നടന്നു....

നമ്മള് ഒരുപാട് തേടി നടന്നിട്ടും ആ ജന്തുനെ കണ്ടില്ല....അവസാനം നമ്മള് ഒരു പ്രശ്നം നടക്കുന്ന ഇടത്തേക്ക് എത്തി...

'പടച്ചോനെ വന്ന് കേറിയപ്പോ തന്നെ പ്രശ്നം ആണല്ലോ....ഞാൻ ഇടപെടണോ...? ഹേയ് വേണ്ട...അല്ലെങ്കിലും ഞാൻ എന്തിനാ ഇതിലൊക്കെ തലയിടാൻ പോവുന്നെ....എന്താ പ്രശ്നം എന്ന് പോലും അറിയാതെ....'

നമ്മള് ഓരോന്ന് ആലോചിച്ച് നിന്ന് എന്താ പ്രശ്നം എന്ന് കാലെത്തി നോക്കി...

"ഒരു സോറി പറഞ്ഞാ തീരുന്നതാണോടീ നീയീ കാണിച്ചു വെച്ചേക്കുന്നേ....ഓടിവന്ന് ഇടിച്ചതും പോരാ കെടന്ന് കാറുന്നോ....?"

നമ്മള് അവിടെ കണ്ട കാഴ്ച കണ്ട് നമക്ക് ചിരി അടക്കാൻ പോലും പറ്റിയില്ല....നമ്മള് അത് കണ്ട് ഒരുപാട് ചിരിച്ചു....ചിരിച്ചു ചിരിച്ചു ചത്തു...

ഒരുത്തൻ നമ്മളെ ഹിബയോട് താഴെ കിടക്കുന്ന പേപ്പേഴ്സ് എടുപ്പിക്കുന്നു...ഓളാണെങ്കിൽ വെള്ളത്തിൽ വീണ കോഴിയെ പോലെ നിന്ന് വിറക്കാണ്...

"അതൊക്കെ പെറുക്കിയെടുക്കടീ....ഉം വേഗം... എന്നിട്ട് എന്റെ കയ്യിൽ താ....ടീ മുഖത്തേക്ക് നോക്കെടീ..."

നമ്മള് കൊറേ നേരം ഇതിങ്ങനെ നോക്കി ആസ്വദിച്ചു നിന്നു...എന്നെ ഇട്ടേച്ചു രക്ഷപെട്ടു പോയതല്ലേ ഓള്....

"എടാ ആസിഫെ, ഓളോട് അങ്ങനെ പറഞ്ഞാ ഓള് അനുസരിക്കില്ല....ഞാൻ പറയാം നീ മാറി നിക്ക്..."

എന്ന് പറഞ്ഞിട്ട് വേറൊരുത്തൻ അവിടെ എത്തി....

"മോള് അതൊക്കെ ഒന്ന് പെറുക്കി അടുത്തേക്ക്...വെറുതെ എന്തിനാ ചേട്ടമ്മാർക്ക് പണി ഉണ്ടാക്കുന്നെ..."

അവൻ ഹിബയുടെ കയ്യിൽ കേറി പിടിച്ചോണ്ടാണ് ഇത് പറഞ്ഞത്...ഇത് കണ്ട് നമ്മളെ ഉള്ളിലെ സിംഹം എണീറ്റു....

"സ്ക്യൂസ്‌മീ....നമ്മള് കുറച്ച് നേരായിട്ട് ഇവിടെത്തെ പെർഫോമൻസ് കണ്ടോണ്ട് നിക്കായിരുന്നു...നേരത്തെ കണ്ടതൊക്കെ പോട്ടെന്ന് വെക്കാം.... ഇപ്പൊ ഈ കാണിച്ചു വെച്ചേക്കുന്നത് ക്ഷമിക്കാൻ പറ്റൂല..."

ഒരു വലിയ ഡയലോഗ് അടിച്ചിട്ട് നമ്മള് ഓന്റെ കൈയിലേക്ക് നോക്കി...

നമ്മള് നോക്കിയപ്പോ ഓൻ ഒന്നൂടെ പിടിമുറുക്കിയെന്ന് ഹിബയുടെ എൿപ്രെഷൻ കണ്ടപ്പോ നമക്ക് മനസിലായി....

"ആ കയ്യീന്ന് വിട്ടേക്ക്..."

"ഓഹോ...അത് പറയാൻ നീയാരാടീ...? ചെലക്കാതെ പോടീ...."

എന്ന് പറഞ്ഞ് ഓൻ ഹിബയുടെ നേരെ തിരിഞ്ഞു....

"നമ്മള് എവിടാ പറഞ്ഞ് നിർത്തിയെ...? ഹാ അതൊക്കെ പെറുക്കാൻ...എന്നാ മോള് അതങ്ങോട്ട് ചെയ്തേക്ക്..."

പേപ്പേഴ്സ് കൊണ്ട് വന്നവൻ കുന്തം വിഴുങ്ങിയ മാതിരി നിന്ന് കാഴ്ച കാണുന്നുണ്ട്...അവന് ഇല്ലാത്ത ജാഡയാണല്ലോ ഇവന്...

"ടോ...തന്നോടാ പറഞ്ഞെ കയ്യെടുക്കാൻ....പെൺപിള്ളേർടെ കയ്യിൽ കേറി പിടിച്ചിട്ട് ഷോ കാണിക്കുന്നത് അത്ര വലിയ ആണത്തം ഒന്നും അല്ല...."

"അത് ഇവള് പറയട്ടെ....ഇവൾക്ക് പരാതി ഇല്ലല്ലോ പിന്നെ നിനക്കെന്താടീ ഇത്ര ചൊറിച്ചിൽ...."

"ദേ എടീ പോടീന്ന് നിന്റെ കെട്ട്യോളെ പോയി വിളിച്ചാ മതി... എന്നോട് ഒടക്കാൻ നിക്കണ്ട..."

"നിന്നാൽ നീ എന്ത് ചെയ്യുമെടീ...പിടിച്ച് മൂക്കിൽ കേറ്റൊ...? എന്നാ അതൊന്ന് കാണണം..."

ഇതൊക്കെ കണ്ട് ഹിബ നമ്മളോട് വേണ്ടാന്ന് പറയുന്നുണ്ട്....അവനോട് ആ ആസിഫും....

"നീ ഒന്ന് പോടാപ്പാ....ചുമ്മാ വിരട്ടാൻ നിക്കാതെ...."

നമ്മള് ഓനെ നോക്കി പുച്ഛിച്ചു മുഖം തിരിച്ചു....

"ടീ നിന്നെ ഞാൻ...."

എന്ന് പറഞ്ഞ് ഓൻ നമ്മളെ നേരെ കൈ ഉയർത്തിയതും ആരോ വന്ന് അത് തടഞ്ഞു....

"വിട്ടേക്കേടാ ജംഷി...വേണ്ട..."

പറഞ്ഞ ആള് ആരാന്ന് നമ്മള് ഒന്ന് ഇടം കണ്ണിട്ട് നോക്കി....

'പടച്ചോനെ....ഇവനോ....ഇവൻ...? ഇവനെന്താ ഇവിടെ...?'

നമ്മള് ഓന്റെ മുഖത്തേക്ക് പോലും നോക്കാതെ ഹിബയെയും വലിച്ചോണ്ട് അവിടെന്ന് ഓടി...

ഓട്ടത്തിനിടയിൽ ഹിബ പലതും ചോതിക്കുന്നുണ്ടെങ്കിലും നമ്മള് അതൊന്നും ചെവിയോർത്തില്ല...

"നീ എങ്ങോട്ടായീ ഓടുന്നെ...നിക്ക്...അനൂ നിക്കാൻ...."

ഓള് അവിടെ നിന്നപ്പോ നമ്മളും അവിടെ നിന്നു..

"അല്ല എന്താ ഉദ്ദേശം...? എങ്ങോട്ടാ ഇങ്ങനെ ഓടുന്നെ...?"

കൈ കെട്ടി നിന്നിട്ട് ഒരു ചോദ്യം ആയിരുന്നു ഓളെ വക...

"എടീ നമ്മള് ഇനി ഇവിടെ നിക്കുന്നത് സേഫ് അല്ല...നമക്ക് ക്ലാസ്സിൽ കേറാം വാ..."

"അതിന് ക്ലാസ്സ്‌ എവിടെയാന്ന് നിനക്ക് അറിയോ....?"

നമ്മള് പ്ലിങ്ങി ഇല്ലാന്ന് തലയാട്ടികൊണ്ട് ഒരു അവിഞ്ഞ ചിരിയും ചിരിച്ചു....

"ടീ കോപ്പേ....നമ്മളെ ക്ലാസ്സ്‌ ഒക്കെ എപ്പഴേ കഴിഞ്ഞു...."

"ങേ കഴിഞ്ഞോ...അപ്പൊ ഇന്ന് എന്താ സംഭവം...?"

"അതല്ലെടീ മങ്കി....നമ്മള് നിന്ന സ്ഥലം ഇല്ലേ...നീ വലിയ ഷോ കാണിച്ച സ്ഥലം...ഹാ അത് നമ്മളെ ക്ലാസിന്റ മുന്നിലാ..."

ഇത് കേട്ട് നമ്മള് പകച്ചുപോയില്ലേ....പടച്ചോനെ ഇനി അങ്ങോട്ട്‌ എങ്ങനെ പോവും....എന്ന് ആലോചിച്ചു നമ്മള് നിന്നു...

"അവിടെ നിന്ന് വലിയ ഡയലോഗ് ഒക്കെ അടിച്ചല്ലോ....എന്നിട്ട് അവസാനം പേടിച്ചോടി അല്ലെ....ഒരു വലിയ ധൈര്യശാലി...."

"എടീ അതല്ല...ഞാൻ..."

"ഓ...ഒന്നും പറയണ്ട...തോക്കിൽ കേറി വെടി വെച്ചിട്ട്....ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട..."

നമ്മളെ കൊണ്ട് ഒന്നും പറയിപ്പിക്കാതെ ഓള് തന്നെ പറഞ്ഞു...

"ഞാൻ ഒന്ന് പറഞ്ഞോട്ടെ...അത് പിന്നെ ഓൻ നിന്നോട് മോശമായി പെരുമാറിയപ്പോ..."

"അത് എന്റെ ഭാഗത്തും തെറ്റുണ്ട്...ഞാൻ നിന്റെ അടുത്ത് നിന്ന് ഓടിപോയി ഒരുത്തനെ ചെന്നിടിച്ചു...ഓന്റെ കയ്യിൽ ഉണ്ടായ പേപ്പേഴ്സ് ഒക്കെ എങ്ങോട്ടെന്നില്ലാതെ പറന്നു പോയി...
അത് പെറുക്കി എടുക്കാൻ തുടങ്ങുമ്പോഴാ നിന്റെ എൻട്രി...നല്ല ബെസ്റ്റ് ദിവസം..."

"എടീ അത് പിന്നെ ആ തെണ്ടീ നിന്റെ കയ്യിൽ കേറി പിടിച്ചിട്ടല്ലേ ഞാൻ....ഓന്റെ അസുഖം ഞാൻ തീർത്തു കൊടുക്കുന്നുണ്ട്..."

"എന്റെ പൊന്ന് അനൂ....നീ വീണ്ടും ചെന്ന് പ്രശ്നം ഉണ്ടാക്കല്ലേ....പ്ലീസ്..."

ഓള് ഒരുപാട് കെഞ്ചിയപ്പോ നമ്മള് ഇല്ലാന്ന് ഓൾക്ക് ഉറപ്പ് കൊടുത്തു...

നമ്മള് അവിടെന്ന് പോയി ക്ലാസ്സിൽ ഇരുന്നു...നമ്മള് ലാസ്റ്റ് ബെഞ്ച് തന്നെ കയ്യടക്കി....അവിടെ എത്തുന്ന വരെ നമ്മള് ചുറ്റും കണ്ണോടിച്ചു തിരഞ്ഞു...നമ്മള് നേരത്തെ കണ്ട ആ മുഖം...

"ശൂ..ശൂ... ഞാൻ കൊറേ നേരായി ശ്രദ്ധിക്കുന്നു....നീ ആരെയാ ഈ തിരയുന്നെ...?"

ഹിബയുടെ ചോദ്യമാണ് നമ്മളെ അയാള്ടെ ചിന്തയിൽ നിന്ന് ഉണർത്തിയത്....

"എടീ അത് പിന്നേ....ആ ഷാനു അല്ല ഷാനവാസ്‌..."

"റിയലി...? അവനെന്താ ഇവിടെ...? വൗ പുള്ളിയെ ഞാനൊന്ന് കാണാൻ ആഗ്രഹിച്ച് ഇരിക്കയായിരുന്നു....എന്നിട്ട് എവിടെ...?"

"നേരത്തെ എന്നെ തല്ലാൻ ആ ജംഷി തെണ്ടീ കയ്യോങ്ങിയില്ലേ...? അപ്പൊ ഓനെ ഒരാൾ വന്ന് തടഞ്ഞില്ലെ...അതാണ് ആ സാധനം..."

"ഏത്...? ഓ ഞാനൊന്നും ശ്രദിച്ചില്ല....അന്നേരം എന്റെ അവസ്ഥ ഹോ എന്റെ റബ്ബേ....നീ ഇങ്ങനെ പേടിച്ച് ഓടുന്ന ആ കക്ഷിനെ ഞാൻ കണ്ടില്ലാലോ....ശോ എന്നാലും..."

ഓളെ പറച്ചില് കേട്ട് നമ്മള് ഓൾക്ക് ശെരിക്കും കൊടുത്തു...അപ്പഴേക്കും ക്ലാസ്സിൽ കുട്ട്യോളൊക്കെ വന്ന് തുടങ്ങിയിരുന്നു....
നമ്മള് ഓരോരുത്തരെയും പരിജയപ്പെട്ടു...

നമ്മളെ കൂടെ ഉള്ള മൂന്നെണ്ണത്തിനെ നമ്മള് പരിജയപെടാൻ തുടങ്ങി...

"ഹായ്, ഞാൻ ഹന...റൈഫ ഹന..."

"ഹായ് ഞാൻ നിഷാന...ഇത് സഫ...പിന്നെ അത് മുംതാസ്..."

നമ്മള് മൂന്നിനോടും കമ്പനിയായി...മൂന്നെണ്ണവും നമക്ക് പറ്റിയ കൂട്ട് തന്നെ...

അവര് മൂന്നും പ്ലസ് ടു തൊട്ടുള്ള ഫ്രണ്ട്‌ഷിപ് ആണെന്ന് പറഞ്ഞു...നമ്മളും ഹിബയും കുഞ്ഞു നാൾ മുതലേ തൊട്ടുള്ള ഫ്രണ്ട്‌ഷിപ് ആണെന്ന് പറഞ്ഞിട്ട് മൂന്നിനും അത്ഭുതം...

"എന്റെ മുമ്മു (മുംതാസ്.) നീയാ വാ ഒന്ന് അടച്ചെക്ക് ഈച്ച കേറും....വെറുതെ ആ പാവം ഈച്ചയെ കൊല്ലണോ..."

ഹിബ പറഞ്ഞത് കേട്ട് നമ്മള് നാലും പൊരിഞ്ഞ ചിരിയായിരുന്നു...

"അപ്പൊ നിങ്ങള് ഇതുവരെ വേറെ വേറെ ക്ലാസിൽ ആയിട്ടില്ലേ അനൂ..?"

നമ്മളെ നിഷക്ക് ഇതുവരെ ഞെട്ടൽ മാറിയിട്ടില്ല...

"എടീ പോത്തേ...അതൊക്കെ ഉണ്ടായിരുന്നു...പക്ഷെ നമ്മള് വേറെ വേറെ സ്കൂളിൽ ആയിട്ടില്ല ഇതുവരെ..."

നമ്മള് ഒരുപാട് പറഞ്ഞ് പറഞ്ഞ് അവറ്റകൾക്ക് മനസിലാക്കി കൊടുത്തു...

അങ്ങനെ അന്നത്തെ ദിവസം നമ്മള് പരിജയപ്പെടലിന് ഉള്ള ദിവസം ആക്കി മാറ്റി...

വരുന്നൊരെയും പോവുന്നോരെയും ഒക്കെ പരിചയപെട്ടു...

ഫസ്റ്റ് ഡേ ആയതോണ്ട് ക്ലാസ്സ്‌ ഒന്നും ഉണ്ടായില്ല...അതോണ്ട് ഉച്ചക്ക് തന്നെ നമ്മളെ പറഞ്ഞു വിട്ടു....

തിരിച്ചു നമ്മള് ക്ലാസ്സിന്ന് ഇറങ്ങുമ്പോ എല്ലായിടത്തും കണ്ണോടിച്ചു...

ആ സാധനത്തിനെ അവിടെ എവിടെയും കണ്ടില്ല...

നമ്മള് പിന്നെ ഹിബയുടെ കത്തിയിലേക്ക് ഫോക്കസ് ചെയ്തു....

"ഹലോ....അവിടെ ഒന്ന് നിന്നെ..."


ശബ്ദം കേട്ട് തിരിഞ്ഞു നോക്കുന്നതിന് മുമ്പ് നമ്മള് രണ്ടും പരസ്പരം മുഖത്തോട് മുഖം നോക്കി...




തുടരും....




~~~~~~~~~~~~~~



ആദ്യം തന്നെ എല്ലാരോടും ക്ഷമ ചോദിക്കുന്നു, ലേറ്റ് ആയതിന്.... ചില ഫാമിലി പ്രോബ്ലംസ് ഉള്ളത്കൊണ്ടാണ് എഴുതാത്തത്...എഴുതാൻ ആദ്യം വേണ്ടത് സമാധാനം ആണ്....അതില്ലാതെ തുടങ്ങിയ പിന്നെ അവിയൽ പരുവം ആയിപ്പോകും....

നെക്സ്റ്റ് എപ്പോ ഉണ്ടാവുമെന്ന് പറയാൻ പറ്റൂല....എന്തായാലും പെട്ടന്ന് പോസ്റ്റാൻ ശ്രമിക്കാം....നിങ്ങടെ സപ്പോർട്ടിന് ഒരുപാട് നന്ദിയുണ്ട്...ഇനിയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു....

തെറ്റുകൾ ഉണ്ടാവും....തിരുത്തി വായിക്കാൻ ഒരു മടിയും വേണ്ടാട്ടോ...😜😂😂😂
💞...നിന്നെയും തേടി...💘

Aashu

Part 6



------------------


നമ്മള് മുഖത്തോട് മുഖം നോക്കി എന്നിട്ട് വിളി കേട്ട ഇടത്തേക്ക് തിരിഞ്ഞു നിന്നു.....വിളിച്ച ആളെ കണ്ടപ്പോ നമ്മളെ ഹിബക്ക് ഒരു ചാഞ്ചാട്ടം...

ആ ആസിഫ് ആയിരുന്നു നമ്മളെ വിളിച്ചത്....ഓനെ കാണാൻ ഒടുക്കത്തെ ലുക്കാണ്....വെറുതെ അല്ല പെണ്ണിന് ഒരു ഇളക്കം....

ഓള് നാണം കുണുങ്ങി കൊണ്ട് നിലത്ത് കളം വരയ്ക്കുന്നുണ്ടെന്നു....നമ്മള് ഇതൊക്കെ കണ്ട് അന്തം വിട്ട് നിക്കാണ്...

"അതേയ്, ഒന്ന് വരോ..."

ഓൻ നമ്മളെ ഓന്റെ അടുത്തേക്ക് വിളിച്ചു....നമ്മള് ഇനീപ്പോ എന്താന്ന് ആലോയിച്ചോണ്ട് ഓന്റെ നേരെ അടുത്തു.

"ഞാൻ ആസിഫ്, ബികോം ഫൈനൽ ഇയർ...തന്റെ പേരെന്താ...? ഏതാ ബാച്ച്...?"

ഇത് ചോദിക്കാൻ ആണോ ഇവനിപ്പോ വിളിച്ചേ എന്നൊരു സംശയത്തിൽ നമ്മള് ഓനെ നോക്കി...

"ഒരു കാര്യം പറയാൻ വിളിച്ചതാ...ഒരു സോറി..."

"സോറിയോ..? എന്തിന്...?"

നമ്മള് നെറ്റി ചുളിച്ചോണ്ട് ചോയിച്ചു..

"അത് പിന്നെ ഞാൻ കാരണം അല്ലെ ഇന്ന് തനിക്ക് ആ ജംഷിയോട് ഏറ്റു മുട്ടേണ്ടി വന്നത്....അവൻ ആള് ശെരിയല്ല, താൻ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ..."

ഇത്രയും കേട്ടപ്പോ നമ്മള് ഓന്റെ നേരെ കൈ നീട്ടി...

"ഞാൻ റൈഫാ ഹന...ബികോം ന്യൂ അഡ്മിഷൻ ആണ്....പിന്നെയ്, അനൂ എന്ന് വിളിച്ചാ മതീ....ഈ താൻ എന്ന വിളി എനിക്ക് പണ്ടേ ഇഷ്ടല്ലാത്തതാ....പിന്നെ ആ ജംഷി, ഓനെ നമ്മള് സീരിയസ് ആയിട്ട് എടുത്തിട്ടേയില്ല.."

ഓൻ നമക്ക് തിരിച്ചു കൈ തന്നിട്ട് ഒന്ന് ചിരിച്ചു...

"ആഹാ അപ്പൊ ഞങ്ങടെ ജൂനിയർ ആണല്ലേ....ജംഷിയെ അങ്ങനെയങ് നിസ്സാരമായി കാണാൻ വരട്ടെ....അവനൊക്കെ ഇവിടെ എന്ത് ചെയ്താലും ആരും ഒന്നും പറയില്ല....ആർക്കും ഒരു പരാതിയും ഉണ്ടാവില്ല....

എല്ലാർക്കും പേടിയാ അവനെയും പിന്നെ അവന്റെയൊരു ഇക്കയും....അവൻ അറിഞ്ഞാൽ പിന്നെ താനീ കോളേജിൽ ഉണ്ടാവില്ല...സോറി അനു ഈ കോളേജിൽ ഉണ്ടാവില്ല..."

ഇവിടെ ഉള്ളതൊക്കെ അത്രക്കും ഭീരുക്കൾ ആണോന്ന് നമ്മള് ചിന്തിച്ചുപോയി...

"ഹായ്...ഞാനും ഓളോട് പറഞ്ഞതാ അവനോടൊന്നും കൊമ്പ് കോർക്കണ്ടയെന്ന്....ഇവള് കേൾക്കൂല....ഇങ്ങള് ഒന്ന് പറഞ്ഞ് മനസിലാക്കി കൊടുത്തേക്ക്..."

പറഞ്ഞ ആളെ നമ്മള് അടിമുടി ഒന്ന് നോക്കി...നമ്മളെ ഹിബയാണ്...ഓള് പാണ്ടിലോറി പാഞ്ഞു വന്ന പോലെ വന്നിട്ട് ഓനോട്‌ ഇത്രയും പറഞ്ഞു.

"തന്നെ ഞാൻ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല....താൻ ഒരാള് കാരണം ഇന്നെനിക്ക് ക്ലാസ്സിൽ കേറാൻ പോലും പറ്റിയില്ല....തന്നോട് ഞാൻ പകരം ചോദിക്കും കണ്ടോ..."

ഓൻ ഹിബയോട് ഇത് പറഞ്ഞപ്പോ നമ്മള് പൊരിഞ്ഞ ചിരിയായിരുന്നു....ഓള് ആണെങ്കി പ്ലിങ്ങി നിക്കാണ്...

നമ്മള് ഓനോട്‌ പെട്ടന്ന് കമ്പനിയായി....നല്ലപോലെ സംസാരിച്ചപ്പോ മനസിലായി ആസിഫ് ആളൊരു പാവാണ്‌ എന്ന്...

നമ്മളെ അവിടെന്ന് വീട്ടിലേക്ക് കൊണ്ടോയി വിടാൻ കാർ വന്നിരുന്നു....നമ്മള് അതിൽ കേറി ഇരിക്കാൻ നിന്നപ്പോ ഹിബ നമ്മളെ തടഞ്ഞു.

"എന്നും ഇങ്ങനെ കാറിൽ തന്നെ പോയാൽ എന്താ ഒരു രസം..."

"പിന്നെ...? നടക്കാനോ...നടക്കുന്ന കാര്യം വല്ലതും പറയെടീ....എനിക്കൊന്നും പറ്റൂല..."

"ആദ്യം നിന്റെയീ തോക്കിൽ കേറി വെടി വെക്കുന്ന സ്വഭാവം മാറ്റാൻ നോക്ക്..."

"ഓക്കേ...മാറ്റി വെച്ചു....ഇനി പറ കാറിൽ അല്ലെങ്കിൽ എങ്ങനെ പോവും...?"

"എടീ മണ്ടീ അനൂ....അതിനല്ലേ സർക്കാരിന്റെ ബസൊക്കെ ഉള്ളത്..."

"ബസിലോ....ഞാൻ വരൂല....എന്നെ കൊണ്ടൊന്നും പറ്റൂല ബസിൽ തിങ്ങി വരാൻ..."

എന്ന് പറഞ്ഞ് നമ്മള് കാറിന്റെ ഡോർ തുറന്നു....അപ്പൊ തന്നെ ഹിബ വന്ന് അത് വലിച്ചടച്ചു...

"എടീ എപ്പഴും ഇങ്ങനെ ഏസിയുടെ കാറ്റും കൊണ്ട് യാത്ര ചെയ്ത് ഇരുന്നാൽ മതിയോ....വല്ലപ്പോഴും ഒക്കെ പ്രകൃതിയുടെ കാറ്റും കൊള്ളണ്ടെ....അതിനല്ലേ ഒരു സുഖമുള്ളൂ....നീ വന്നേ വാ..."

എന്ന് പറഞ്ഞ് ഓള് നമ്മളെ പിടിച്ച് വലിച്ചു...

"ഞാൻ ഇന്ന് വരെ ബസിൽ പോയിട്ടില്ല...നമുക്ക് കാറിൽ പോവാടീ പ്ലീസ്....ബസ് വേണ്ട...."

"നീ ഇങ്ങോട്ട് ഒന്നും തന്നെ പറയണ്ട ഞാൻ പറയുന്നത് അങ്ങോട്ട്‌ അനുസരിച്ചാ മതീ.....ദേ അത് നോക്ക്...."

ഓള് കൈ ചൂണ്ടിയിടത്തേക്ക് നമ്മള് നോക്കി....അവിടെ നമ്മളെ നിഷയും സഫയും മുമ്മുവും കുശലം പറഞ്ഞ് നിക്കുന്നു...

"അവരും നമ്മളെ റൂട്ടിലേയാണ്....വാ നമ്മക്കും അവരെ ഒപ്പം പോവാ..."

പെണ്ണ് ഒരുപാട് വാശി പിടിച്ച് പറഞ്ഞപ്പോ നമ്മള് മനസില്ലാ മനസ്സോടെ സമ്മതം മൂളി....അവരോടൊപ്പം പോയി ബസ് വെയിറ്റ് ചെയ്തു....

അവസാനം നമ്മള് ബസിൽ കേറി വിൻഡോ സീറ്റിൽ സ്ഥാനം ഉറപ്പിച്ചു....അന്ന് നമ്മള് ഒരു കാര്യം മനസിലാക്കി....ഇങ്ങനെ പോവുമ്പോളാണ് രസം എന്ന്....

ഓരോ സ്റ്റോപ്പിൽ നിർത്തുമ്പോഴും നമ്മള് പ്രാർത്ഥിച്ചു....പെട്ടന്ന് വീടെത്തല്ലേന്ന്....അത്രക്കും പ്വോളി ആയിരുന്നു....നമ്മള് അഞ്ചും കൂടി ഓരോന്ന് പറഞ്ഞും കളിയാക്കിയും യാത്ര ഉഷാറാക്കി...

നിഷയുടെയും മുമ്മുവിന്റെയും സ്റ്റോപ്പ്‌ ഒരിടത്ത് തന്നെ ആയതോണ്ട് അവര് രണ്ടും ആദ്യം ഇറങ്ങി....അത് കഴിഞ്ഞിട്ടാണ് സഫയുടെത്....അതൊക്കെ കഴിഞ്ഞ് ഒരു നാലഞ്ചു സ്റ്റോപ്പ്‌ കഴിഞ്ഞിട്ടാണ് നമ്മടെ വീട്...

നമ്മളെ സ്റ്റോപ്പ്‌ എത്തി നമ്മള് ഇറങ്ങി നടന്നു....ആൾക്കാരൊക്കെ നമ്മളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു....പക്ഷെ നമ്മള് അത് മൈൻഡ് ചെയ്തില്ല....

നാളെ കാണാന്ന് പറഞ്ഞ് ഹിബ ഓളെ വീട്ടിലേക്കും നമ്മള് നമ്മടെ വീട്ടിലേക്കും വിട്ടു...

വീട്ടിൽ എത്തിയിട്ട് നമ്മള് ഫ്രഷ് ആയി നിസ്കരിച്ചു താഴെ ഇറങ്ങിയപ്പോൾ എല്ലാരും എന്തോ വലിയ ചർച്ചയിൽ ആയിരുന്നു...

നമ്മളെ കണ്ടതും അവര് ഒന്ന് നിശബ്ദരായി....പിന്നെ വീണ്ടും സംസാരം തുടർന്നു...

നമ്മളെ കണ്ടപ്പോ എന്താ എല്ലാരും നിശ്ശബ്ദരായേ എന്ന് ആലോയിച്ചിട്ട്‌ നമ്മള് അവിടെ തന്നെ നിന്നു...

"അനൂ നീയിത് ഏത് ലോകത്താ....വാ വന്ന് ഇവിടെ ഇരിക്ക്..."

നമ്മളെ ഇക്കു നമ്മളെ അവിടെ പിടിച്ചിരുത്തി...

"നിന്റെ കോളേജ് വിശേഷങ്ങൾ പറഞ്ഞില്ലല്ലോ....പറ എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് ഡേ...?"

ഇക്കുന്റെ ചോദ്യം കേട്ട് നമ്മള് എല്ലാം ഒന്ന് ഓർത്തു നോക്കി...

'പടച്ചോനെ, ഫസ്റ്റ് ഡേ തന്നെ സീനിയർസ്നോട് ഉടക്കിയെന്ന് അറിഞ്ഞാ ഇക്കു അത് പപ്പായോട് പറയും....പപ്പാ അറിഞ്ഞാ പിന്നെ നമ്മളെ ചീത്ത പറഞ്ഞ് കൊല്ലും....പോരാത്തതിന് നമ്മളെ കൂടെ ബോഡിഗാർഡിനെയും വിടും....
അങ്ങനെ ആണെങ്കിൽ പിന്നെ നമ്മള് എന്തിനാ കോളേജിൽ പോവുന്നെ ഇവിടെ ഇരുന്ന് പഠിച്ചാ പോരെ...'

"ടീ നീയെന്ത് കുന്തം ആലോയിച്ച് നിക്കാ....പറയ് എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് ഡേ...? ആരോടേലും ഉടക്കിയോ...നിന്റെ സ്വഭാവം വെച്ച് നോക്കുമ്പോ സാധ്യത ഇല്ലാതില്ല..."

ഇക്കുന്റെ ചോദ്യമാണ് നമ്മളെ ചിന്തയിൽ നിന്നും ഉണർത്തിയത്...

"ങേ...എന്താ...ഒടക്കോ...ഞാനോ...നോ നെവർ...ഞാൻ അങ്ങനെ ചെയ്യോ...? ഞാൻ പാവല്ലേ..?😜"

നമ്മള് പറച്ചിലിൽ തന്നെ ഉണ്ടായിരുന്നു കള്ളത്തരം....ഇക്കു നമ്മളെ ചെവി പിടിച്ച് പൊന്നാക്കി...

നമ്മള് കെടന്ന് കാറാൻ തുടങ്ങി...

"തുടങ്ങിയോ രണ്ടും....ഒന്ന് നിർത്തുന്നുണ്ടോ....കൊച്ചു കുട്ട്യോളെ പോലെ അടിയുണ്ടാക്കാൻ നാണമില്ലേ രണ്ടിനും....അജു നിനക്കെങ്കിലും അടങ്ങി ഇരുന്നൂടെ..."

നമ്മളെ ഉമ്മുന്റെ കയ്യീന്ന് കണക്കിന് കിട്ടിയപ്പോ നമ്മള് അടങ്ങി...

"നമ്മള് ചുമ്മാ തമാശിച്ചതല്ലേ എന്റെ റംലെ..."

എന്ന് പറഞ്ഞ് നമ്മള് പോയി ഉമ്മുനെ കെട്ടിപിടിച്ച് കവിളത്ത് മുത്തം കൊടുത്തു...

ഇതൊക്കെ ശ്രദ്ധിച്ചോണ്ട് ഒരാള് നമ്മളെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു....ഹസീന...

അവരെ കണ്ടതും നമ്മളെ സന്തോഷം എങ്ങോട്ടോ ഓടിയൊളിച്ചു....നമ്മള് അവിടെന്ന് എണീറ്റ്‌ റൂമിൽ പോയി കതകടച്ചിരുന്നു.....പിന്നെ എപ്പഴോ ഉറക്കിലേക്ക് വഴുതി...

പിറ്റേന്ന് നമ്മള് ആ ഹസീനയെ കണി കാണുന്നതിന് മുമ്പേ തന്നെ എണീറ്റു....രാവിലെ എണീക്കാൻ വേണ്ടി തലേന്ന് നമ്മള് അലാറം സെറ്റ് ചെയ്തു വെച്ചിരുന്നു.

അവര് വരുന്നതിനു മുമ്പ് തന്നെ എണീറ്റ്‌ നിസ്‌കരിക്കണം എന്ന് നമക്ക് തോന്നി....അതോണ്ട് അവര് വന്ന് ഡോർ തുറന്നപ്പോ നമ്മള് സുജൂദിൽ ആയിരുന്നു...

അവര് അവിടെന്ന് പോയതും ഒന്നും നമ്മള് അറിഞ്ഞില്ല....നമ്മള് നോക്കാനും പോയില്ല...

ഇന്നത്തേ ദിവസം ഏതായാലും നമ്മള് കഴിക്കാതെ പോവൂലാന്ന് ഇന്നലെ തന്നെ തീരുമാനിച്ചു കഴിഞ്ഞതാ....കാരണം ഇന്നലെ ഒന്നും കഴിക്കാതെ പോയതോണ്ട് നമ്മളെ വയറ്റിലേ കോഴി വരെ നിലവിളിച്ചു...

അതോണ്ട് നമ്മള് മൂക്ക് മുട്ടെ കഴിച്ചിട്ട് എല്ലാരോടും സലാം പറഞ്ഞിറങ്ങി....വീടിന് മുന്നില് ആ ജന്തു വന്ന് വെയിറ്റ് ചെയ്യുന്നുണ്ട്....

"എടീ നിനക്കെന്താ അകത്ത് കേറിയാല്....ഇവിടെ നിന്ന് വെയില് കൊള്ളണോ...?"

"ഇടക്കൊക്കെ ഇങ്ങനെ വെയില് കൊള്ളണം ഇല്ലെങ്കിൽ തുരുമ്പ് പിടിച്ച് പോയാലോ..."

"ഓഹ്...എവിടെന്നാടീ നിനക്ക് ഇത്രയും ചളി വാരാൻ കിട്ടുന്നെ....സമ്മതിക്കണം...."

നമ്മള് ഓളെ പിടിച്ച് വലിച്ചോണ്ട് നടന്നു....അപ്പൊ നമ്മളെ വീട്ടിലേ കാർ വന്ന് നമ്മളെ മുന്നില് നിന്നു...

നമ്മള് ഇനി മുതൽ ബസിൽ മാത്രേ പോവുള്ളുന്ന് പറഞ്ഞ് അരുണേട്ടനെ പറഞ്ഞു വിട്ടു..

നമക്ക് ചെറിയ ചേഞ്ച്‌ ഒക്കെ വന്നെന്ന് പറഞ്ഞിട്ട് ഹിബ നമ്മളെ മിഴിച്ചു നോക്കാണ്...

അപ്പൊ നമ്മള് ഓൾക്ക് കൊടുത്ത മറുപടി കേട്ട് ഓള് പിന്നെയും വണ്ടറടിച്ച് നിന്നു....

"വല്ലപ്പോഴു ഒരു ചേഞ്ച്‌ ഒക്കെ വേണ്ടേ മോളെ ദിനേശീ..."

എന്നായിരുന്നു നമ്മള് ഓൾക്ക് കൊടുത്ത മറുപടി...

നമ്മള് ഇങ്ങനെ ഓരോന്ന് സംസാരിച്ച് ബസും കാത്ത് നിക്കുമ്പോഴുണ്ട് ഒരു ബുള്ളറ്റ് നമ്മളെ കാതടപ്പിക്കുന്ന ശബ്ദവും കൊണ്ട് വരുന്നു....

നമക്ക് അതിന്റെ ശബ്ദത്തിൽ ഹിബ പറയുന്നത് ഒന്നും മനസിലായില്ല....പക്ഷെ ബുള്ളറ്റ് കണ്ടതും ഓള് സംസാരം നിർത്തിയിട്ട് തുള്ളിച്ചാടാൻ തുടങ്ങി...

നമ്മള് ഓളെ കാലിനിട്ട് ഒരു ചവിട്ടങ്ങ് കൊടുത്തപ്പൊ പെണ്ണ് അടങ്ങി നിന്നു...

അപ്പഴാണ് നമ്മള് അത് കണ്ടത്....




ninneyum thedi


*💞...നിന്നെയും തേടി ...💘*

*Aashu*

*Part 7-10*

*📗പുസ്തകങ്ങളെ പ്രണയിച്ചവർ*📗



*👉പുതിയ കഥകൾ നിങ്ങൾക്ക് മുമ്പിൽ പെട്ടെന്ന് ലഭിക്കാൻ പുസ്തകങ്ങളെ പ്രണയിച്ചവർ എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*

*GROUP LINK*

*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*

*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919645634652*

*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*

____________________


നമ്മള് നോക്കുമ്പോ കണ്ടത് ബുള്ളറ്റിൻ മേലുള്ള ആള് നമ്മളെ തന്നെ തിരിഞ്ഞു നോക്കുന്നുതായിരുന്നു....ഹെൽമെറ്റ്‌ വെച്ചതോണ്ട് മുഖം വ്യക്തമായില്ല...

കുറച്ച് ദൂരം എത്തിയപ്പോ വണ്ടി പോയി ഒരിടത്ത് ചെന്നിടിച്ചു....ഇടിച്ചത് അവനാണെങ്കിലും പേടിച്ചത് നമ്മളാ...
നമ്മള് രണ്ട്‌ കണ്ണും ഇറുക്കിയടച്ച് ഉറക്കെ നിലവിളിച്ചു....

"അയ്യോ....ആരെങ്കിലും ഓടി വായോ....രക്ഷിക്കണേ...."

നമ്മളെ കൊലവിളി കേട്ടിട്ട് ആരുടേം ഒരു അനക്കവും കേൾകാത്തപ്പോ നമ്മള് പതുക്കെ കണ്ണുകൾ തുറന്ന് ചുറ്റും നോക്കി...

കണ്ണ് തുറന്ന് നോക്കിയ നമ്മള് പകച്ചു പണ്ടാരമടങ്ങിപോയി....നിന്ന നിൽപ്പിൽ നമ്മള് ഉരുകി തീർന്നു...

നമ്മളെ ചുറ്റിലും ഒരുപാട് ആളുകൾ നമ്മളെ നോക്കി വാപൊത്തി ചിരിയടക്കാൻ പാട്പെടുന്നു....പക്ഷെ അതൊന്നും അല്ല നമ്മളെ തളർത്തിയത്....

"നിനക്ക് ദിവസോം എന്തെങ്കിലും ഒക്കെ കാട്ടികൂട്ടിയില്ലെങ്കി ഒറക്കം വരൂലേടീ കുട്ടി പിശാശ്ശെ...?"

ഇത് നമ്മള് പ്രതീക്ഷിച്ചിരുന്നു....അതോണ്ട് ചോദ്യത്തിന് മുമ്പേ തന്നെ നമ്മള് പ്ലിങ്ങിയ മോന്തയും കൊണ്ട് നിന്നു...

"നാട്ടുകാരെ മൊത്തം എടങ്ങേറാക്കാനാണോ നിന്റെയീ ബസ് യാത്ര...?"

ഓരോ ചോദ്യത്തിനും നമ്മള് മൗനത്തെ കൂട്ടു പിടിക്കാൻ കാരണം എന്താന്ന് നിങ്ങക്ക് മനസിലായി കാണില്ല...ല്ലേ...?

നമ്മളെ മുന്നില് ആ ഷാനവാസ്‌ ആണ്....ഇവനെന്താ ഇവിടെ എന്ന് നമ്മള് ചിന്തിക്കൽ നിർത്തി....കാരണം നമ്മള് ഉള്ളിടത്തെല്ലാം ഇവനും ഉണ്ടാവും....അതോണ്ട് നമ്മള് അത് വിട്ടു...

നമ്മള് ഓനെ കാണുമ്പോ ഇങ്ങനെ സൈലന്റ് ആയി നിക്കുന്നത് ഓനെ പേടിച്ചിട്ടൊന്നും അല്ലാട്ടോ...

കുറച്ച് മാസങ്ങൾ മുമ്പ് വരെ നമ്മള് ഓനോട്‌ സംസാരിച്ചിരുന്നു ഫോണിൽ....അതും നല്ല കമ്പനിയായിട്ട്....ബിസിയായിരിക്കുന്ന സമയത്ത് ഇക്കുന് ഫോൺ വന്നാൽ നമ്മള് കോൾ എടുത്ത് കാര്യം പറയും എല്ലാരോടും...

ഇവൻ ഇക്കുന്റെ ചങ്ക് ചങ്ങായി ആണെന്നൊക്കെ നമക്ക് കേട്ടറിവ് ഉണ്ട്....പക്ഷെ കണ്ടറിവ് ഇല്ലായിരുന്നു...അതാ നമ്മള് അന്ന് ഓവറായി പെരുമാറിയത്....

മുമ്പ് നമ്മളോട് ഓൻ നല്ല രീതിയിൽ സംസാരിക്കുന്നുണ്ടായിയിരുന്നു....ആ സിയാദ് കാരണം അതില്ലാതായി...അവനെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ....

"അനൂ നീയെന്തോന്ന് ആലോയിച്ച് നിക്കാ....ദാ ബസ് വന്നു..."

നമ്മള് പെട്ടന്ന് സ്വബോധം വീണ്ടെടുത്ത് ചുറ്റും കണ്ണോടിച്ചപ്പോ ഒരൊറ്റ മനുഷ്യ കുഞ്ഞില്ല....ഇവിടെ കൂടിയവരൊക്കെ എവിടെ പോയി....ഇനി നമക്ക് തോന്നിയതാണോ...

"ടീ വാ....ഇനി ക്ലാസ്സിൽ ഇരുന്ന് ചിന്തിക്കാ..."

ഹിബ നമ്മളെ കയ്യും പിടിച്ച് വലിച്ചു ബസിൽ കേറ്റി...

ക്ലാസ്സിൽ എത്തിയിട്ടും നമ്മള് ആലോയിച്ചത് ആ ഷാനുവിനെ കുറിച്ചായിരുന്നു....അതോണ്ട് ക്ലാസ്സ്‌ തുടങ്ങിയത് ഒന്നും നമ്മള് അറിഞ്ഞില്ല...

"അനൂ ദേ നിന്റെ ഇക്കു..."

ഹിബ അത് പറഞ്ഞപ്പോ നമ്മള് ഒന്ന് ഞെട്ടി...എന്നിട്ട് ജനലിലൂടെ പുറത്തേക്ക് നോക്കി....

ശെരിയാണ്...പക്ഷെ ഇക്കു എന്തിനാ ഇവിടെ വന്നേ....? നമ്മളെ കാണാൻ ആയിരിക്കോ...? ഇനി ഇന്നലെ ഇവിടെ നടന്നത് വല്ലതും ഇക്കു അറിഞ്ഞോ...അല്ലാഹ്..

"അതാണോ അനൂന്റെ ഇക്കു....എന്നാ ഒരു ഗ്ലാമറാ..."

മൂന്നും കൂടി ഇക്കുന് മാർക്ക്‌ ഇടാൻ തുടങ്ങിയപ്പോ നമക്ക് തീരെ പിടിച്ചില്ല...ഐ മീൻ കുശുമ്പ്...😭

"അതേയ് അതൊക്കെ മേക്കപ്പാ..." നമ്മള് പറഞ്ഞ് പുച്ഛിച്ചു...

"എടീ കുശുമ്പി..."

ഇത് പറഞ്ഞ് ഹിബ നമ്മളെ കൊന്ന് കൊലവിളി നടത്തി...

ലഞ്ച് ബ്രേക്ക്‌ സമയത്ത് നമ്മള് അഞ്ചും കൂടി ഗ്രൗണ്ടിലൂടെ നടക്കുമ്പോളുണ്ട് ആ ജംഷി നമ്മളെ മുന്നില് കയ്യും കെട്ടി നിക്കുന്നു...

നമ്മള് ഒഴികെ ബാക്കി നാലും പേടിച്ച് വിറച്ചു നിക്കുന്നുണ്ടേന്നു....നമ്മള് അവരെ നോക്കി ഒന്ന് കണ്ണടച്ചു....എന്നിട്ട് അവന്റെ മോന്തയിലേക്ക് നോക്കി....

ഓന്റെ മോന്ത കാണുമ്പോ തന്നെ നമക്ക് ദേഷ്യം എരിഞ്ഞു കേറി...

"അനൂ....നീയെനിക്ക് ഉറപ്പ് തന്നതാ ഇനിയൊരു പ്രശ്നത്തിന് പോവില്ലാന്ന്..."

അത് കേട്ടപ്പോ നമ്മള് ഒന്നടങ്ങി...

"ടീ എന്നെ വെല്ലുവിളിച്ചിട്ട്‌ നീയിവിടെ അധിക കാലം ഉണ്ടാവില്ലെടീ പുല്ലേ....നിന്നെ ഞാൻ പുഷ്പം പോലെ ഇവിടെന്ന് പറഞ്ഞു വിടും നീ കാത്തിരുന്നോ...."

തിരിച്ച് എന്തേലും പറയാൻ നമ്മളെ നാവിങ്ങനെ തരിച്ചോണ്ടിരുന്നെങ്കിലും ഹിബ നമ്മളോട് വേണ്ടാന്ന് തലയാട്ടി....നമ്മള് അപ്പൊ തന്നെ ഓനെ നോക്കി പുച്ഛിച്ചു മുഖം തിരിച്ചു....

"എന്താടീ നിന്റെ നാക്കിറങ്ങി പോയോ....ഇന്നലെ വലിയ ഡയലോഗ് ഒക്കെ അടിച്ചതാണല്ലോ നീ..."

"അനൂ വാ നമക്ക് പോവാ..."

നാലും കൂടി നമ്മളെ പിടിച്ച് വലിച്ച് ക്ലാസിലേക് കൊണ്ടോയി...

"നിങ്ങളൊക്കെ ഇത്രക്കും ഭീരുവാണോ....ഓനോട്‌ രണ്ട്‌ പറയാൻ വന്നതായിരുന്നു....മൂഡ് കളഞ്ഞു..."

"അയ്യടീ...പറയാൻ ചെന്ന് നിന്നെച്ചാൽ മതി അവൻ ഇരുന്ന് കേട്ടോളും....അവനെ നിങ്ങക്ക് ആർക്കും അറിയില്ല..."

സഫ ഇത് പറഞ്ഞപ്പോ നമ്മളും ഹിബയും ഓളെ നേരെ തിരിഞ്ഞു...

"നിനക്ക്...നിനക്കറിയോ ഓനെ...അതും എങ്ങനെ...?" ഹിബ.

"അറിയോന്ന് ചോയിച്ചാൽ നല്ല പോലെ അറിയാം....എങ്ങനെ ആണെന്ന് ചോയിച്ചാൽ എന്റെ കസിൻ ആയി വരും..."

"കസ്സിനോ...? നിന്റെയോ...?"

വീണ്ടും ഹിബയാണ്... ഞെട്ടാൻ ഹിബയുടെ ജീവിതം ഇനിയും ബാക്കി...

"ഹാ...അങ്ങനെയൊക്കെ സംഭവിച്ചു പോയി..."

"അത് പോട്ടെ....എല്ലാരും എന്തിനാ ഓനെ ഇങ്ങനെ പേടിക്കുന്നെ....ഓൻ അത്രക്ക് വലിയ വില്ലൻ ആണോ....ഒരു പീക്കിരി പയ്യൻ അയ്യേ...."

നമ്മള് കുറച്ച് ഉറക്കെയാണ് പറഞ്ഞത്...

"ശ്....ശൂ....പതുക്കെ...അവൻ കേട്ടാ തീർന്നു..."

സഫ നമ്മളെ വാ പൊത്തിപിടിച്ചോണ്ട് പറഞ്ഞു....നമ്മള് അപ്പൊ തന്നെ ഓളെ കൈ തട്ടിമാറ്റിയിട്ട് ചോദ്യവും കൊണ്ട് ചെന്നു.

"എടീ എനിക്കിപ്പഴും മനസിലാവാത്തത് നിങ്ങളൊക്കെ എന്തിനാ ഓനെ ഇങ്ങനെ പേടിക്കുന്നെ എന്നാ..."

"ഓനെയല്ല....ഓന്റെയൊരു ഇക്കയെ ആണ് എല്ലാർക്കും പേടി..."

നിഷയാണ് ഇത് പറഞ്ഞത്....

"ഇക്കയോ...? ഓന്റെയാ അധോലോകക്കാരൻ ഇക്ക ആരാ....ഈ കോളേജിലുണ്ടോ...?" ഹിബയാണ്‌.

"ഇല്ല പക്ഷെ ഇടക്കിടക്ക് ഇങ്ങോട്ടൊരു വരവങ്ങ് വരും....വരുന്നത് ഇവന്റെ കംപ്ലയിന്റ് വാങ്ങിച്ചോണ്ടാ..." മുംതാസ്.

"ഓഹോ....എന്നാ പിന്നെ ഇവൻ ഇത് അവനോട് പോയി കംപ്ലയിന്റ് ചെയ്യട്ടെ....പുള്ളിയെ നമ്മക്കൊന്നു കാണാലോ.... പറ്റുമെങ്കിൽ ഒന്ന് പരിജയപ്പെടേം ചെയാം..."

നമ്മള് ഇത് പറഞ്ഞപ്പോ ഹിബ നമ്മളെ ദയനീയമായി ഒന്ന് നോക്കി....നമ്മള് ഓളെ നോക്കി സൈറ്റടിച്ച് കാണിച്ച് ചുമ്മാന്ന് പറഞ്ഞു...

പിന്നെ ബെല്ലടിച്ചു....ക്ലാസ്സിൽ ടീച്ചേർസ് കാലാവസ്ഥ പോലെ മാറി മാറി വന്നിട്ട് പോയി...

തിരിച്ച് വീട്ടിലേക്കുള്ള പോക്കിൽ രാവിലെ ഉണ്ടായ കാര്യങ്ങൾ ബാക്കി മൂന്നിനും പറഞ്ഞു കൊടുക്കുന്ന തിരക്കിലായിരുന്നു ഹിബ....നമ്മളെയങ്ങ് കളിയാക്കി കൊന്നു ആ ജന്തുക്കൾ...

"അല്ലടീ അനൂ എന്നാലും അവൻ ഏതായിരിക്കും....രാവിലെ നിങ്ങടെ മുന്നില് വന്ന് നിന്നെ വഴക്ക് പറഞ്ഞവൻ..."

മുമ്മു ഇത് ചോയിച്ചപ്പോ നമ്മള് എല്ലാർക്കും ഒന്ന് ഇളിച്ചു കൊടുത്തു...

"എന്നാലും ഓനെ സമ്മതിക്കണം....ഏതായാലും ഓൻ നിസ്സാരക്കാരനല്ല..." നിഷ.

"മിക്കവാറും ഇവള് ആ പാവത്തിന്റെ തലയിലാവും അതൊറപ്പ..."

പറഞ്ഞത് ഹിബയാണ്....ഓൾക്ക് നമ്മളെ കയ്യീന്ന് നല്ലോണം കിട്ടി...

"പോടീ....അങ്ങനെയൊന്നും ഈ ഹനയെ വളക്കാൻ ആർക്കും പറ്റൂല.... നമ്മളെയ് തീയിൽ കുരുത്തതാ....വെയിലത്ത്‌ വാടൂലാ മക്കളെ..."

എന്ന് പറഞ്ഞ് നമ്മള് അഞ്ചും അഞ്ജ് വഴിക്കായി...

വീട്ടിൽ എത്തിയിട്ട് നമ്മള് ആദ്യം തിരഞ്ഞത് ആ ജന്തുനെയാണ്....നമ്മളെയാ പുന്നാര കൂടപിറപ്പിനെ...

"എടാ ഇക്കു....നിന്നെയാ വിളിക്കുന്നെ ഒളിച്ചു നിക്കാതെ മര്യാദക്ക് ഇറങ്ങി വാ..."

നമ്മള് കൊറേ നേരായി തൊണ്ട പൊട്ടിക്കാൻ തൊടങ്ങീട്ട്....എന്നാലും ഓൻ ഇതെവിടെ പോയി...

"അജു ഇവിടില്ല മോളെ..."

ഹസീനയുടെ മറുപടി കിട്ടിയപ്പോ നമക്ക് തൃപ്തിയായി....നമ്മള് അപ്പൊ തന്നെ മുറിയിൽ ചെന്ന് ഫ്രഷായി താഴോട്ട് വന്നു...

ഹസീന അപ്പൊ നമ്മക്കുള്ള ചായയും പലഹാരവും എടുത്ത് വെച്ചിരുന്നു....നമ്മള് അതും കഴിച്ചോണ്ട് ഫോണിൽ കുത്തി കളിച്ചോണ്ട് ഇരുന്നു...

അപ്പഴാണ് നമ്മളെ ഇക്കൂന്റെ മാസ്സ് എൻട്രി....നല്ല ചെത്തായിട്ടുണ്ട് ചെക്കൻ....വെറുതെയല്ല അവറ്റകൾ മൊഞ്ചനാന്ന് പറഞ്ഞെ....നമ്മളെ കണ്ടതും ചെക്കൻ ഇളിക്കാൻ തുടങ്ങി...

"അയ്യടാ ഇളിക്കല്ലേ....മോന്തയടച്ച് ഒന്ന് തന്നാലുണ്ടല്ലോ....എങ്ങോട്ടാണാവോ ഈ കോലൊക്കെ കെട്ടികൊണ്ട് പോയത്...?"

നമ്മളെ ചോദ്യം കേട്ട് ചെക്കന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി വന്നു...

"സത്യം പറഞ്ഞോ നീയെന്തിനാ ഇന്ന് നമ്മളെ കോളേജിൽ വന്നേ...?"

"ഹേ...കോളേജിലോ....? ഞാനോ...?
എ...എന്തൊക്കെയാ അനൂ നീയീ പറയുന്നേ..."

"ദേ വീണിടത്ത് കെടന്നുരുളല്ലേ....ഞാൻ കണ്ടതാ അവിടെ ഇക്കൂനെ....സത്യം പറഞ്ഞോ ആരെ കാണാനാ വന്നേ..."

നമ്മള് രണ്ട് കയ്യും കെട്ടി ഓന്റെ ഇത്ത ചമഞ്ഞു...

"ഓ...ആ..ആ..അതോ...അത്..."

"ഉം...അത് തന്നെ... പറ..."

"അത് പിന്നെ...ഞാൻ.....ഹാ നിന്നെ...
നിന്നെ കാണാനാണ് ഞാൻ വന്നേ..."

"എന്നെ കാണാനോ...? എ...എന്തിന്...?"

നമ്മള് ഒന്ന് പതറിയോ എന്നൊരു സംശയം...

"അത്....അത് പിന്നെ....ഹാ നീ കോളേജിൽ എത്തിയിട്ടുണ്ടോന്ന് അറിയാൻ....പിന്നെ നീയവിടെ വല്ല പ്രശ്നവും ഒപ്പിച്ചിട്ടുണ്ടോന്ന് തിരക്കണ്ടേ.... ഒന്നുല്ലേലും ഞാൻ നിന്റെ ഇക്കുവല്ലേ..."

ഇത് കേട്ട് നമ്മള് ഒന്ന് പ്ലിങ്ങി...പക്ഷെ അത് പുറത്ത് കാണിച്ചില്ല...

"നീയെന്താ എന്നെ ഇങ്ങനെ നോക്കുന്നെ....സത്യായിട്ടും ഞാൻ നിന്നെ കാണാനാ വന്നേ..."

"സത്യണല്ലോ....അല്ലാന്ന് ഞാൻ അറിഞ്ഞാൽ..."

നമ്മള് ചുമ്മാ ആളാവാൻ നോക്കീതാട്ടോ....നമ്മളെ ഇക്കു ആയതോണ്ട് പറയല്ല ഓൻ നമ്മളെ ജീവനാണ്....നമ്മടെ ചില കുരുത്തക്കേടിന് കൂട്ടു നിൽക്കുമെങ്കിലും എല്ലാത്തിനും ഓൻ നിക്കൂല....അതോണ്ട് നമക്ക് ഓനെ ഇച്ചിരി പേടിയൊക്കെ ഉണ്ട്...

അന്ന് രാത്രി ഹിബയും ഹബിക്കയും പേരെന്റ്സും നമ്മളെ വീട്ടിലേക്ക് വന്നു....സംസാരം ഒടുവിൽ ഹിബയുടെ കല്യാണ കാര്യത്തിലേക്ക് എത്തി...

"എത്രയും പെട്ടന്ന് ഹിബക്ക് ഒരു ചെക്കനെ കണ്ടു പിടിക്കണം...കല്യാണം പിന്നെ ആയാലും നടത്താം..."

ഓളെ ഉപ്പ ഇത് പറഞ്ഞപ്പോ പെണ്ണ് പ്ലിംഗ്...

"അതെയതെ...എന്നിട്ട് വേണം അനുവിനും ഒരാളെ കണ്ടെത്താൻ....പറ്റോങ്കില് നമക്ക് ഇത് ഒന്നിച്ച് നടത്താം..."

നമ്മളെ പപ്പായും ഇത് പറഞ്ഞപ്പോ നമ്മളും പ്ലിങ്ങി...

"കാര്യം ഇവര് ഇരട്ടകളെ പോലെ എന്തിനും ഒന്നിച്ചാണേലും....ഇപ്പൊ കല്യാണം ഒന്നും നോക്കണ്ട പപ്പാ....ആദ്യം പഠിത്തം....അത് കഴിഞ്ഞിട്ട് മതി അതൊക്കെ....ഇല്ലെങ്കിൽ പഠിത്തത്തിലുള്ള കോൺസ്ണ്ട്രഷൻ പോവും...."

നമ്മളെ ഇക്കുവാണ് ഇത് പറഞ്ഞത്....

"അജുക്കാ ഇങ്ങള് മ്മളെ മുത്താണ് കൽബെ..."

എന്ന് പറഞ്ഞ് നമ്മള് ഇക്കുന്റെ കവിളത്ത് പിടിച്ച് ഒരു കടിയങ് കൊടുത്തു...

പക്ഷെ ഇവിടെ വേറൊരാൾടെ കപ്പല് മുങ്ങി....നമ്മളെ ഡോക്ടറിന്റെ....നമ്മള് അത് കണ്ടിട്ടും കണ്ടില്ലാന്ന് വെച്ചു...

അന്ന് ഒരുപാട് നേരം നമ്മളെ വീട്ടില് ചിലവഴിച്ചിട്ടാണ്‌ അവര് പോയത്....പക്ഷെ നാളെ ശനി ആയതോണ്ട് നമ്മള് ഹിബയെ ഇവിടെ പിടിച്ച് നിർത്തി...

നമ്മള് ദുബായിൽ ആയിരുന്നപ്പോളും ഇങ്ങനെ ആയിരുന്നു....ഒരു കുടുംബം പോലെയാണ്...അത്രക്കും കട്ട ചങ്ക്‌സാണ്‌ എന്റെ പപ്പായും ഓൾടെ ഉപ്പയും...

പക്ഷെ നമ്മളെ ഇക്കുവും ഹബിക്കയും തമ്മിൽ അത്രക്ക് അടുപ്പം ഒന്നും ഇല്ല....ചെറുപ്പത്തിൽ എന്തോ കുരുത്തക്കേട് കാണിച്ചിട്ട് പിണങ്ങിയതാ....എന്നിട്ട് ഇത് വരെ ശെരിയായിട്ടില്ല രണ്ടും....

കടിച്ചു കീറാൻ ചെല്ലാറില്ലെങ്കിലും പരസ്പരം ഒന്നും മിണ്ടൂല....ഇവരെ ഒന്ന് ശെരിയാക്കാൻ നമ്മള് കൊറേ നോക്കിയതാ....എല്ലാം ചീറ്റിപോയി...

"അതല്ല അനൂ...ഇന്ന് നമ്മള് ഒരുത്തനെ കണ്ടില്ലേ....അവനെ കുറിച്ച് നിനക്കെന്താ അഭിപ്രായം...?"

നമ്മള് രണ്ടും ഉറങ്ങാൻ കിടന്നു...അപ്പഴാ ഓൾടെ ഒരു ഒലക്കമ്മലെ ചോദ്യം...

"ഈ പാതിരാത്രി നിനക്കെന്തിനാ അതൊക്കെ...? അതല്ലാതെ വേറൊന്നും പറയാനില്ലേ..."

"എന്നാലും പറ.... എനിക്ക് മനസിലാവാതെ വേറെ ഒന്നാ....നീയെന്താ അവനോട് തിരിച്ചൊന്നും പറയാത്തെ....? അല്ലെങ്കിൽ നീ അങ്ങനെ അല്ലല്ലോ.... അവന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കി അവിടെ ഒരു യുദ്ധം തന്നെ നടന്നേനെ...."

"നിനക്ക് വേറെ പണിയൊന്നുല്ലെ....കെടന്നുറങ്ങടീ..."

നമ്മള് ഓളോട് ദേഷ്യം അഭിനയിച്ചു....എന്തൊക്കെ കഷ്ട്ടപാടാ പടച്ചോനെ...

"അതേയ് അനൂ...ഞാനേ...ഓനെ അങ്ങ് വളച്ചാലോന്ന് ആലോയിക്കാ....എന്താ ഒരു മൊഞ്ജ്....ഇപ്പഴും ഓന്റെ ആ മുഖം മനസീന്ന് പോവുന്നില്ല...."

"ഓ പിന്നെ...അത്രക്ക് മൊഞ്ചനൊന്നും അല്ല....കലിപ്പൻ തെണ്ടീ..."

അവസാനം നമ്മള് പതുക്കെ പറഞ്ഞതാ...

"ങേ എന്താ...?"

"ഓ...ഒന്നുല്ല..."

"എടീ എന്നാലും ഓന്റെയാ കലിപ്പ് മുഖം കാണാൻ ഒരു ശേല് വേറെയാ അല്ലെ..? നാളെയും ഓന്റെയാ മൊഞ്ചുള്ള മുഖം മുന്നില് കാണിക്കണേ പടച്ചോനെ...."

ഇത് കേട്ട് നമ്മള് ഓളെ ഇടിച്ച് ചമന്തി പരുവാക്കി....പക്ഷെ അതിന്റെ ഇരട്ടി നമ്മക്കും തിരിച്ചു കിട്ടി.....അവസാനം നമ്മള് കരഞ്ഞോണ്ടാണ്‌ ഉറങ്ങിയത്...

നാളെയും ഓന്റെ ആ തിരുമോന്ത നമ്മള് കാണോന്ന് ആലോയിച്ചോണ്ട്...ഹേയ് അതില്ല നാളെ കോളേജ് ഇല്ലല്ലോ ഭാഗ്യം...

പിറ്റേന്ന് നമ്മള് കണ്ണ് തുറന്ന് നോക്കിയിട്ട് ഹലാക്കിലെ ചിരിയായിരുന്നു....ചിരിച്ച് ചിരിച്ച് ചത്തു....





തുടരും....



______________________________

ഇങ്ങള് എന്താ ഇങ്ങനെ...നമ്മളെ ഒക്കെ ഒന്ന് പ്രോത്സാഹിപ്പിക്കൂന്നേ....പാവം ഞാൻ😉😜😓😁
______________________________
💞...നിന്നെയും തേടി...💘

Aashu

Part 8


____________________

പിറ്റേന്ന് നമ്മള് കണ്ണ് തുറന്ന് നോക്കിയിട്ട് പൊരിഞ്ഞ ചിരിയായിരുന്നു....എന്താ കാരണം....?
നമ്മളെ ഹിബ തല കുത്തി നിന്നിട്ട് പലവിധ കോപ്രായങ്ങളും കാട്ടിക്കൂട്ടുന്നു....

"ഹഹഹ....എന്റെ പടച്ചോനെ....ഇതെന്താടീ....നീയിത് എന്തൊക്കെയാ ഈ ചെയ്യുന്നേ....അള്ളോ എന്റുമ്മു....ഹഹ..."

നമ്മള് ചിരിച്ച് ചിരിച്ചു വടിയായി....

"കിണിക്കൊന്നും വേണ്ട....ഇതേയ് യോഗയാ യോഗ....നീ ടീവിൽ ഒന്നും കണ്ടിട്ടില്ല....?"

"ഇതാണോ യോഗ....എന്റെ റബ്ബേ....കണ്ടിട്ട് എനിക്ക് തോന്നിയത് നീ ശ്വാസം കിട്ടാതെ പിടയുന്ന പോലെയാ....ഹഹ..."😂

"പോടീ....എന്നെ ഒന്ന് സഹായിക്ക്....ഉമ്മാ എന്റെ കഴുത്ത്....അയ്യോ ന്റെ നടു...ടീ ഒന്ന് വേഗം..."

നമ്മള് ചിരി നിർത്തിയിട്ട് ഓളെ പിടിച്ച് എണീപ്പിച്ച് ഇരുത്തി....പിന്നെ നമ്മള് പോയി ഫ്രഷ് ആയി വന്ന് നിസ്കരിച്ചു....

"മോളെ കോഫി..." ഹസീനയാണ്.

"അവിടെ വെച്ചിട്ട് പൊക്കോ..."

"ഹായ്...കോഫിയാണോ ആന്റി...എനിക്ക് എന്നും കോഫി കുടിക്കുന്ന ശീലം ഉണ്ട്...."

നമ്മള് പറഞ്ഞ് തീരുന്നതിനു മുമ്പ് ഹിബ കേറി അവരോടു പറഞ്ഞു...നമ്മള് മിഴിച്ചു നോക്കാണ് ഓളെ....

"ഹാ അതെ മോളെ...അനുക്ക്‌ കോഫിയാണ് ഇഷ്ടം ഓള് ചായ അതികം അങ്ങനെ കുടിക്കാറില്ല..."

"എനിക്കും കോഫിയാണ് ഇഷ്ടം...പിന്നെ മുഹബ്ബത്ത്, അത് നമ്മടെ സുലൈമാനിയോട് കഴിഞ്ഞിട്ടേ വേറെ എന്തിനോടും ഉള്ളൂ...."

"ശെരിയാണ് മോളെ....നമ്മടെ മനസ്സിൽ ആരോടെങ്കിലും മുഹബ്ബത്ത് ഉണ്ടെങ്കി സുലൈമാനിയോടും നമ്മുക്ക് അതിലും കടുത്ത മുഹബ്ബത്തായിരിക്കും..."

എന്ന് പറഞ്ഞിട്ട് ഹസീന ഒന്ന് പുഞ്ചിരിച്ചു...

"ആഹാ...അത് കൊള്ളാലോ....അപ്പൊ ഹസീനാന്റിടെ മനസ്സിലും ഉണ്ടല്ലേ മുഹബ്ബത്ത്...." ഹിബയാണ്..

"എടീ നീയിത് എന്തോക്കെയാ ഈ ചോയിക്കുന്നെ....നിങ്ങള് പൊയ്ക്കോ പോയി ബ്രേക്ക്‌ ഫാസ്റ്റ് എടുത്ത് വെക്ക്..."

നമ്മള് ഹിബയെ തടഞ്ഞോണ്ട് അവരോട് അവിടെന്ന് പോവാൻ പറഞ്ഞു...

"അയ്യോ നിക്ക് നിക്ക് പോവല്ലേ....മുഹബ്ബത്തിന്റെ കാര്യം പറഞ്ഞിട്ട് പോ ഹസീനത്ത..."

'പടച്ചോനെ ഇവള് ഇത് എന്തിനുള്ള പുറപ്പാടാ...പതപ്പിക്കാൻ വേണ്ടി ദേ ഇത്താന്നും വിളിച്ചു....'

"അത് പിന്നേ മോളെ എനിക്ക് അടുക്കളയില് കുറച്ച് പണി...."

ഇത് അവർ നമ്മളെ നോക്കിയാണ് പറഞ്ഞത്....നമ്മളെ സ്വഭാവം അറിയുന്നതോണ്ട് പേടിച്ച് കാണും....

"ഹാ അതെ..."

നമ്മള് ലൈഫിൽ ആദ്യയായിട്ട് അവര് പറഞ്ഞ ഒരു കാര്യത്തിന് യോജിച്ചു....ഇത് കണ്ട് ഹിബ കണ്ണും തള്ളി നിക്കാണ്....

"ആ....ങേ...ഹാ അതൊന്നും പറഞ്ഞാ പറ്റൂല....ഇങ്ങള് ഇങ്ങടെ മുഹബ്ബത്തിന്റെ കഥ പറഞ്ഞിട്ട് പോയാ മതീ..."

ഹിബ അവരെ പിടിച്ച് നമ്മളെ ബെഡിൽ ഇരുത്തി....പിന്നെ നമ്മള് തടയാൻ ഒന്നും പോയില്ല....കാരണം നമ്മക്കും തോന്നി അതൊന്ന് കേൾക്കാൻ....

"പറ ഹസീനത്ത....ഇങ്ങടെ മുഹബ്ബത്ത് ആരോടായിരുന്നു പറ...."

ഓള് നിന്ന് കെഞ്ചിയപ്പോ ഹസീന ഒന്ന് നെടുവീർപ്പിട്ടു....എന്നിട്ട് പറയാൻ തുടങ്ങി...

"എന്റെ മുഹബ്ബത്ത്....അത് പറയണമെങ്കിൽ ഒരുപാടുണ്ട്....ഒരു ദിവസല്ല ഒരു വർഷല്ല....ഒരു ജന്മം തന്നെ വേണം...

അത് ഇങ്ങള് വിചാരിക്കും പോലെ പണ്ട് പഠിക്കുന്ന കാലത്തൊന്നും അല്ല....എന്റെ പെണ്ണ് കാണലിന് ശേഷം...

അതെ...എന്നെ നിക്കാഹ് ചെയ്തവനോടാണ് എന്റെ മുഹബ്ബത്ത്....എന്റെ ആയിഷാന്റെ ഉപ്പയോട്..."

"ആയിഷയോ...? അതാരാ...?"

ഹിബയോടൊപ്പം നമ്മളും ഇത് ചോദിച്ചു....നമ്മളിൽ നിന്ന് ഇങ്ങനെ ഒന്ന് തീരെ പ്രതീക്ഷിക്കാത്തോണ്ട് പുള്ളിക്കാരിക്ക് അത്ഭുതം....

"ആയിഷ...എന്റെ ആയിച്ചു....അല്ല ഞങ്ങടെ ആയിച്ചു....എന്റെയും ഫഹദിക്കാന്റെയും ഒരേയൊരു മോള്..."

"ഇങ്ങക്ക് മോള്....ഉണ്ടോ....അല്ല അവരിപ്പോ എവിടെ....?" ഹിബക്കാണ് സംശയം.... നമ്മക്കും ഉണ്ടായിരുന്നു...

"എന്റെ ഇക്ക....ഇക്ക ഇന്നീ മണ്ണിലില്ല..."

ഇത്ര പറയുമ്പോ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി....വാക്കുകൾ ഇടറി...ആ കണ്ണുകളിലെക്ക് നോക്കാൻ പോലും നമക്ക് തോന്നിയില്ല...

"അപ്പൊ ആയിഷ...?"

നമ്മള് അവരുടെ മുഖത്തേക്ക് നോക്കാതെയാണ് ഇത് ചോദിച്ചത്...

"അതെ....ആയിഷ...അല്ല ആയിച്ചു എവിടയാ....?"

മടിച്ച് മടിച്ചാണെങ്കിലും ഹിബയും അത് ചോദിച്ചു....ഇനി ചിലപ്പോ അവളുടെതും ഒരു മരണ വാർത്തയാണ് കേൾക്കുന്നതെങ്കിലോ....എന്ന് നമ്മളും വിചാരിച്ചു...

"ഓള്....എന്റെ ആയിച്ചു....ഉണ്ട്....
എവിടെയോ....ന്റെ കണ്ണെത്താ ദൂരത്ത്..."

ഇത് കേട്ടപ്പോ എന്തോ ഹിബക്കും നമ്മക്കും ഒരു ആശ്വാസം തോന്നി....നമ്മള് പരസ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു...

"ഞാൻ ചെല്ലട്ടെ എനിക്ക് അടുക്കളെൽ പണിയുണ്ട്..."

ഇത്രയും പറഞ്ഞിട്ട് അവര് അവിടെന്ന് പോയി....അവര് പോയി കഴിഞ്ഞപ്പോ ഹിബ നമ്മളെ നേരെ തിരിഞ്ഞു....

"പാവം....ഇതിനോടാണോടീ നീയെപ്പോഴും കുരച്ച് ചാടുന്നേ...? പാടില്ലാട്ടോ....പടച്ചോൻ പൊറുക്കൂലാ....അതൊരു പാവാടീ...."

ഹിബയുടെ കണ്ണ് നിറഞ്ഞൊ എന്നൊരു സംശയം....

"എനിക്ക് ഇന്നും മനസിലാവാത്തത് അതാ...നീ എന്തിനാ ആ പാവത്തിനെ ഇങ്ങനെ വേദനിപ്പിക്കുന്നെ....?
അതിനോട് കുറച്ചൊക്കെ നല്ല രീതിയിൽ സംസാരിച്ചുടെ നിനക്ക്....? അതിന് മാത്രം എന്ത് തെറ്റാ ആ പാവം ചെയ്തേ....?

നിന്നെ മോളെ എന്ന് വിളിച്ചതോ....അതിത്ര വലിയ തെറ്റാണോ....ചെലപ്പോ അവർക്ക് നിന്നെ കാണുമ്പോ അവരുടെ മോളെ പോലെ തോന്നുന്നുണ്ടാവും.... പോരാത്തതിന് അതിന് സുഖമില്ല എന്നല്ലേ പറഞ്ഞെ..."

ഹിബ പറഞ്ഞ കാര്യങ്ങൾ ശെരിയാണെന്ന് നമ്മക്കും തോന്നി....പക്ഷെ എന്തോ നമക്ക് അവരെ ഇഷ്ടമല്ല...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°


ദിവസങ്ങൾ ഇങ്ങനെ തലകുത്തി മറിഞ്ഞോണ്ട് പോയി....കോളേജിൽ ഇലക്ഷൻ വന്നു....ഇലക്ഷൻ നിക്കുന്ന ആള് അവനാണ് ആ ജംഷി...

ഇതുവരെ ഇവിടെ ഇലക്ഷനും മറ്റും ഓനെ ജയിച്ചിട്ടുള്ളൂ അത്രേ....ഓന്റെ എതിരെ മത്സരിക്കാൻ ആർക്കും ധൈര്യമില്ല....മത്സരിച്ചാൽ തന്നെ അവർ തോറ്റ് തുന്നം പാടും....

അത് അറിഞ്ഞപ്പോ നമക്ക് ഒരു ആഗ്രഹം....ഓന്റെ എതിരെ ഒന്ന് മത്സരിച്ചു കളയാം എന്ന്....നമ്മള് ആ ആഗ്രഹം നാലിനോടും പറഞ്ഞു...

"എടീ നീയിത് എന്ത് ഭാവിച്ചാ...? ആ ജംഷിയേം ഓന്റെ ആ പരട്ട ഇക്കയേം നിനക്ക് ശരിക്കും അറിയാഞ്ഞിട്ടാണ്‌.." മുമ്മുവാണ്.

"ഹാ അതെ....ഇതറിഞ്ഞാൽ നിന്നെ ആദ്യം കാണാൻ വരുന്നത് അവൻ ആയിരിക്കും ജംഷിന്റെ ഇക്ക..." സഫ.

"ശെരിയാ....എന്റെ ഇത്ത ഇവിടെ പഠിച്ചതാ....ഓള് ഇവിടുത്തെ വിശേഷങ്ങൾ വീട്ടില് വന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്....ജംഷി ഒരിക്കലും ഇലക്ഷന് തോൽക്കൂല കാരണം ഇവിടെ എല്ലാർക്കും അവനെ പേടിയാ....പേടി കാരണം എല്ലാരും ഓൻക്ക് തന്നെ വോട്ട് ചെയ്യും....എന്റെ ഇത്തയും ഓൻക്ക് തന്നെയാണ് അന്ന് വോട്ട് ചെയ്തതെന്ന് ഇത്ത പറഞ്ഞിട്ടുണ്ട്...." നിഷ.

"അനൂ നമുക്ക് ഇത് വേണ്ടടീ വിട്ടേക്ക്....നമ്മള് എന്തിനാ വെറുതെ ചോദിച്ച് പണി മേടിക്കുന്നേ..." ഹിബയാണ്.

"നിങ്ങള് ഇങ്ങനെ ഒക്കെ പറയുമ്പോഴാ എനിക്ക് വാശി കേറി വരുന്നേ....അതോണ്ട് ഈ ഇലക്ഷന് ഞാനാ ജംഷിക്കെതിരെ മത്സരിക്കാൻ തന്നെ തീരുമാനിച്ചു....തോറ്റാലും ശരി ജയിച്ചാലും ശരി..."

"എടീ അനൂ നീയെങ്ങാനും തോറ്റാൽ നിന്നെ അവൻ പച്ചക്ക് അരിയും അതാ ഓന്റെ വീക്നെസ്...."

ഇത് കേട്ട് നമ്മള് ഒന്ന് പതറിയോ എന്നൊരു സംശയം....പടച്ചോനെ...അപ്പൊ മരണം ഉറപ്പായി...

"തോറ്റാലല്ലെ....മറിച്ച് ഞാൻ ജയിച്ചാലോ...?"

നമ്മളെ ചോദ്യം കേട്ട് മൂന്നിന്റെയും കിളി പോയി...അവൻ തന്നെ ജയിക്കും എന്നാണ് അവരുടെ വിശ്വാസം...

"ജയിക്കൂലാ...അതിന് അവർ സമ്മതിക്കൂല....ഇനി അഥവാ അവന് എതിരെ മത്സരിക്കുന്നവരാണ് ജയിക്കുന്നതെങ്കിൽ..."

"എങ്കിൽ....??"

നിഷ ആ പറഞ്ഞതിന് നമ്മള് നാല് പേരും ഒന്നിച്ചാണ് ഇത് ചോയിച്ചത്...

"എങ്കിൽ.... ആ ആള് പറയുന്നതെന്തും ജീവിതകാലം മുഴുവനും ഓൻ അനുസരിക്കും എന്നാണ്...."

"യൂ മീൻ അടിമ...?" ഹിബയാണ്

"ഹാ അങ്ങനേം പറയാം....എന്തും എന്ന് പറഞ്ഞാ എന്തും..."

ഇത് കേട്ടപ്പോ തന്നെ നമ്മള് ആ രംഗങ്ങൾ സ്വപ്നം കാണാൻ തുടങ്ങി....

'ടാ ജംഷി...നീ എവിടായിരുന്നേടാ....നിനക്ക് ഒരു കാര്യം മര്യാദക്ക് ചെയ്യാൻ കഴിയില്ല അല്ലേടാ...ഇവിടെ വാടാ...

എന്ത് രസായിരിക്കും....ഹോ എന്റെ പൊന്നോ...'

"ടീ നീ അതികം സ്വപ്നൊന്നും കാണണ്ട....തോട്ടിട്ടില്ല തോട്ടിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല....അതാണ് ആ ജംഷി..."

നാലും കൂടി നമ്മടെയാ സ്വപ്നത്തിനെ കൊന്നു കൊല വിളിക്കും വിധമാണ് പറഞ്ഞത്....

"ഹോ...ഭീഷണിപ്പെടുത്തി ജയിക്കാൻ ആർക്കും പറ്റും....അതിത്ര വലിയ കാര്യോന്നും അല്ല....എന്നെ കൊണ്ടും പറ്റും അങ്ങനെയൊക്കെ....പക്ഷെ ഞാൻ കളിക്കാൻ പോവുന്ന കളി വേറെയാണ് മക്കളെ...."

നമ്മള് മത്സരിക്കാൻ പേര് കൊടുത്തു....അപ്പൊ അവൻ നമ്മളെ നോക്കി പുച്ഛിച്ചു....അവന്റെ വിശ്വാസം അവനെ രക്ഷിക്കട്ടെ....നമ്മളെ വിശ്വാസം എന്താവോ എന്തോ....

നാലും നമ്മളെ പിറകെ കൂടി ചെവി തിന്നാണ്....നമ്മള് അവരോട് കൊറേ ഡയലോഗ് ഒക്കെ അടിച്ച് സ്റ്റോപ്പിലേക്ക് നടന്നു....പുറകെ തന്നെ അവളുമാരും ഉണ്ട്....

ഇനി നമ്മള് തോൽക്കോ...? എന്നൊരു സംശയം നമക്ക് ഉണ്ടായിരുന്നെങ്കിലും നമ്മളത് മൈൻഡ് ചെയ്യാതിരിക്കാൻ മാക്സിമം ശ്രമിച്ചു....

നമ്മളെങ്ങാനും തോറ്റാൽ നമക്ക് അസ്സലൊരു പണി തരുമെന്ന് ഓൻ പറഞ്ഞിട്ടുണ്ട്....

പടച്ചോനെ....എടുത്ത് ചാട്ടത്തിന് പേര് കൊടുത്തതാ....ഇങ്ങള് തന്നെ കാത്തോണേ....എന്ന് പ്രാർത്ഥിച്ചോണ്ട് വീട്ടിലേക്കു പോയി...


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഇലക്ഷന്റെ റിസൾട്ട്‌ വരുന്ന ദിവസാണ് ഇന്ന്....നമ്മടെ കാര്യം എന്താവുമെന്ന് പടച്ചോന് മാത്രേ അറിയൂ....

"പടച്ചോനെ നമ്മള് തന്നെ ജയിക്കണേ....കൈവിട്ട കളിയാണ്...പ്ലീസ് ഒന്ന് ജയിപ്പിക്കണം..."

നമ്മള് ഓരോന്ന് പറഞ്ഞ് പ്രാർത്ഥിച്ചു....നമ്മളെ കൂടെ ബാക്കി നാലും ഒടുക്കത്തെ പ്രാർത്ഥനയിലാ....മിക്കവാറും ഇവരെന്നെ എവിടെങ്കിലും ഒക്കെ എത്തിക്കും....അമ്മാതിരി പ്രാർത്ഥനയ...

"പടച്ചോനെ ഇവറ്റകളുടെ പ്രാർത്ഥന കേട്ട് നമ്മളെ പ്രാർത്ഥന തള്ളി കളയല്ലേ....അവിടെ വരെയൊന്നും വേണോന്നില്ല....ഈ ഇലക്ഷൻ ഇതൊന്ന് ജയിച്ചാൽ മാത്രം മതീ....വേറൊന്നും ചോയിക്കൂല സത്യം..."

നമ്മളെ പറച്ചില് കേട്ട് നാലും കൂടി ചിരിക്കാൻ തുടങ്ങി....

"നല്ല പ്രാർത്ഥനയില് ആണല്ലോ..." ജംഷിയാണ്..

"ഇത് തോൽക്കാനുള്ള പ്രാർത്ഥനയാടാ ജംഷി...പാവങ്ങൾ...ഹഹ"

ഓന്റെ കൂടെ എപ്പഴും ഉണ്ടാവുന്ന ഒരു വാലുണ്ട്....റിസ്വാൻ...അവനാണ് ഇപ്പൊ ഈ ഡയലോഗ് അടിച്ചത്....

"ശെരിയാടാ....പാവങ്ങൾക്ക് അറിയില്ലല്ലോ ജയിക്കാൻ പോവുന്നത് ഈ ജംഷിയാണെന്ന്....ഇന്നേ വരെ അത് അങ്ങനെയായിരുന്നു....ഇനീം അങ്ങനെ തന്നെ ആയിരിക്കും...."

എന്ന് ഓൻ നമ്മളെ നോക്കി വെല്ലുവിളിച്ചു...

"റിസൾട്ട്‌ വരട്ടെ ജംഷിറെ...അത് കഴിഞ്ഞിട്ട് പോരെ ഈ ഓവർ കോൺഫിഡൻസ്....ഇന്ന് വരെ നീയാണെങ്കിൽ ഇനി അങ്ങോട്ട്‌ ഈ ഹനയാ ജയിക്കാൻ പോവുന്നത്...."

നമ്മള് ഓന്റെ നേരെ വീരവാദം മുഴക്കി....പക്ഷെ നമ്മളെ ഉള്ളിൽ ശെരിക്കും പേടിയുണ്ടായിരുന്നു....

"ടീ നീ അതികം ഒന്നും നെകളിക്കണ്ട....നിന്റെയീ ഓവർ സ്മാർട്ടിന് അതികം ആയുസ്സില്ലെടീ....എന്റെ ഇക്ക ഒന്ന് വന്നോട്ടെ നിന്നെ എന്താ വേണ്ടേന്ന് ഇക്ക തീരുമാനിക്കും..."

ഓൻ നമ്മളെ മുന്നില് അലറി....നമ്മള് ഓന്റെ ഒച്ച കേട്ട് ശെരിക്കും പേടിച്ചു....കൂടെ ബാക്കി നാലും....സഫ ആണെങ്കി പേടിച്ച് എങ്ങോട്ടോ ഓടിപോയി😂

നമ്മള് ഓനെ നോക്കി പുച്ഛിച്ചു മുഖം തിരിച്ചിട്ട്‌ ക്ലാസ്സിലേക്ക് നടന്നു....കുറച്ച് കഴിഞ്ഞപ്പോ റിസൾട്ട്‌ പറയാൻ ടൈം ആയെന്ന് ഒരാൾ വന്ന് പറഞ്ഞപ്പോ നമ്മള് അവരുടെ കൂടെ പോയി....

നമ്മളെ നെഞ്ച് പടപടാന്ന് ഇടിക്കാൻ തുടങ്ങി....നമ്മള് കണ്ണും അടച്ച് വീണ്ടും പ്രാർത്ഥിച്ചു....

എങ്ങും നിശബ്ദത....കണ്ണ് തുറക്കാൻ തന്നെ നമക്ക് പേടിയായി....നമ്മളെ ഹൃദയമിടിപ്പ് കൂടികൂടി വന്നു....

മൈക്കിലൂടെ ആരോ പലതും വിളിച്ച് പറയുയാൻ തുടങ്ങി...

"ഈ ഇലക്ഷന്.... 108 വോട്ടിന് ജംഷീറിനെ തോൽപ്പിച്ചു കൊണ്ട് റൈഫാ ഹന വിജയിച്ചിരിക്കുന്നു..."

മൈക്കിലൂടെ ഇത് കേട്ടതും നമ്മള് പ്രതിമ കണക്കെയായി....

"എടീ അനൂ....നമ്മള് ജയിച്ചു...നീ കേട്ടില്ലേ....എടീ നമ്മള് ജയിചെന്ന്....അനൂ ടീ..."

നാലും കൂടി നമ്മളെ പിടിച്ച് കുലുക്കി....കോളേജ് മൊത്തം ആർത്തുല്ലസിച്ചു....

ഇത് നമ്മള് ജയിച്ചതിനാണോ അതോ ജംഷി തോറ്റതിനാണോ എന്ന് നമക്ക് മനസിലായില്ല....

നമ്മള് അവനെ അവിടെ മുഴുവനും നോക്കിയപ്പോ അവൻ അവിടെ എവിടെയും ഇല്ല.... അവസാനം നമ്മളെ നോട്ടം ഗേറ്റിലേക്ക് ചെന്ന് പതിച്ചു....

അവിടെ കണ്ട കാഴ്ച നമ്മളെ മനസിന്‌ കുളിർമയെകി...




തുടരും.....





____________

ലേറ്റ് ആയതിനു ഒരു ബിഗ് സോറിട്ടോ....😣🙏
💞...നിന്നെയും തേടി...💘

Aashu

Part 9


____________________________


എങ്ങനെയോ നമ്മളെ നോട്ടം ഗേറ്റിലേക്ക് പതിച്ചു....അപ്പൊ നമ്മള് അവിടെ കണ്ട കാഴ്ച നമ്മളെ കണ്ണിനും മനസ്സിനും ഒരു പോലെ കുളിർമയേകി...

"അനൂ അത് അയാളല്ലെ....ആ ഷാനവാസ്‌....എന്റെ പൊന്നോ....ഈ മൊഞ്ചനെ ഇന്ന് ഞാൻ വളക്കും....എന്തൊരു ഓമനത്തമുള്ള മുഖം...."

ഹിബയുടെ ആ പറച്ചില് കേട്ട് നമക്ക് എന്തോ അത് ഇഷ്ട്ടപ്പെട്ടില്ല....ഓൾക്ക് സപ്പോർട്ട് ആയി ബാക്കി മൂന്നും ഉണ്ടായിരുന്നു....

'പടച്ചോനെ എനിക്ക്...എനിക്ക് ഇതെന്താ പറ്റിയെ....ഞാൻ എന്തിനാ ഓനെ പറയുമ്പോ നേർവസ് ആവുന്നേ....ഓൻ എന്റെ ആരാ അതിന്....അയ്യേ ഹന നീ ഇത്രേ ഉള്ളോ....ലീവ് ഇറ്റ്...'

നമ്മള് നമ്മളോട് തന്നെ സ്വയം ഓരോന്ന് പറഞ്ഞു....

"ഓൻ ഏത് ബാച്ച് ആണെന്ന് അറിഞ്ഞിരുന്നെങ്കി കൊള്ളായിരുന്നു..."

അവറ്റകൾ വീണ്ടും തുടങ്ങി....നമക്ക് പെട്ടന്ന് എവിടെന്നൊ ദേഷ്യം വന്നു....

"ഒന്ന് നിർത്തുന്നുണ്ടോ നാലും....കൊറേ നേരായി ആ കലിപ്പനെ പറ്റി പറയുന്നു....എന്റെ മുന്നില് വെച്ച് ഓന്റെ കാര്യം മിണ്ടി പോകരുത് ആരും കേട്ടല്ലോ..."

നമ്മള് ചൂടായത് കണ്ട് നാലും പേടിച്ചിട്ടുണ്ട്....അവറ്റകളുടെ എക്സ്പ്രഷൻ കണ്ട് നമക്ക് ചിരി വന്നെങ്കിലും നമ്മള് അത് കണ്ട്രോൾ ചെയ്തു...

"നീയെന്തിനാ അനൂ ഞങ്ങള് ഓന്റെ കാര്യം പറയുമ്പോ ഇങ്ങനെ ദേഷ്യപ്പെടുന്നെ....നിനക്ക് ഇഷ്ട്ടല്ലെങ്കിൽ കേൾക്കണ്ട...."

ഹിബ അങ്ങനെ പറഞ്ഞപ്പോ നമ്മള് പകച്ചുപോയി....

"എന്നാലും ഓന്റെ കാര്യം ആരും ഇവിടെ മിണ്ടണ്ട....നമക്ക് വേറെന്തെലും മിണ്ടിയിരിക്കാം..."

"അതെന്താ മിണ്ടിയാൽ....ഓനെന്ത്‌ തെറ്റാ നിന്നോട് ചെയ്തേ....?"

നാലും കൂടി നമ്മളെ ഒരു പരുവം ആക്കിയപ്പോ നമ്മളെ വായേന്ന് സത്യം പുറത്ത് വന്നു...

"എടീ അത് അവനാ ആ ഷാനു...."

നമ്മള് പറഞ്ഞത് കേട്ട് നാലും ഞെട്ടി നിക്കാണ്....ഹിബക്ക് പോലും ഓനെ മനസിലായിട്ടില്ല....അതെങ്ങനാ ഓള് അന്ന് പ്രശ്നം ഉണ്ടായപ്പോ ഓനെ ശ്രദ്ധിച്ചിട്ടില്ല....പകരം അന്ന് നമ്മളെ വഴക്ക് പറഞ്ഞപ്പോഴാണ് നല്ല പോലെ കണ്ടത്....പക്ഷെ ആളെ തിരിച്ചറിഞ്ഞില്ല എന്ന് മാത്രം....ഓള് കളിയാക്കിയാലോന്ന് വിചാരിച്ച് നമ്മള് പറയാനും പോയില്ല....

ഷാനുവാണെന്ന് അറിഞ്ഞപ്പോ ഹിബക്ക് ഓനെ വേണ്ടാന്ന്....ഓള് ഓനെ നമക്ക് ദാനമായി തന്നൂന്ന്....

ഇതൊക്കെ മുന്നില് കണ്ടോണ്ടാണ് നമ്മള് ഇത് ആരോടും പറയാത്തെ....

ഇലക്ഷന് ജയിച്ചതിന്റെ ചർച്ചയിലായിരുന്നു ക്ലാസ്സ്‌ മൊത്തം....ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ കിട്ടിയത് ജംഷിയെ തോൽപ്പിച്ചതിനും...

നമ്മള് എല്ലാത്തിനോടും താങ്ക്സ് പറഞ്ഞിട്ട് ക്യാന്റീനിലേക്ക് നടന്നു....അപ്പൊ നമ്മളെ മുന്നില് ആസിഫും ഓന്റെ ചങ്ങായിമാരായ നൗഫലും ഷഹലും...

"അല്ല ഇതാരാ.... ഇലക്ഷനിൽ ജയിച്ചല്ലെ....സന്തോഷം....ആ പിന്നേ ജംഷിയെ ഒന്ന് സൂക്ഷിച്ചോ....ഓൻ ഇതിന് പകരം വീട്ടും..."

"എന്റെ പൊന്ന് ആസിഫിക്ക ഇങ്ങള് ഇങ്ങനെ ഇടക്കിടെ വന്ന് എന്നെ പേടിപ്പിക്കല്ലേ....പാവം ഞാൻ ജീവിച്ചു പൊക്കോട്ടെ...."

നമ്മള് ഇത് പറഞ്ഞ് തിരിഞ്ഞു നോക്കിയപ്പോ ഹിബ മറഞ്ഞു നിക്കുന്നു....

"ദേ ഇവൾക്കുള്ള പണി പെട്ടന്ന് കൊടുക്കണേ....ഇങ്ങളെ കാണുമ്പോ ഒളിക്കലാ ഓളെ പതിവ്...."

നമ്മള് ഹിബയെ കാണിച്ചു കൊടുത്തു....

"ഓൾക്കുള്ള പണി ഓളെ വീട്ടില് എത്തിയിട്ടുണ്ട്....ഇന്ന് വൈകുന്നേരം വീട്ടില് എത്തിയാൽ അത് അറിയാം...."

ഇത്രയും പറഞ്ഞിട്ട് അവര് അവിടെന്ന് പോയപ്പോ ഹിബ നിന്ന് വിറക്കാൻ തുടങ്ങി....

"എടീ ദുഷ്ടേ...നീ എന്തിനാ എന്നെ കാണിച്ചു കൊടുത്തേ....ഇന്ന് വീട്ടില് എത്തിയാൽ എനിക്ക് അടി ഫർളാ...പടച്ചോനെ ഹബിക്ക എന്നെ പച്ചക്കറി അരിയും പോലെ അരിയും..."

"അയ്യേ നീയെന്തിനാ ഇങ്ങനെ പേടിക്കുന്നെ....നിന്റെ തൊട്ടടുത്ത് ഞാനില്ലേ....എന്തേലും പ്രശ്നം ഉണ്ടേൽ ഞാൻ ഓടി എത്തില്ലേ മോളെ...."

"ഹാ അതാ എന്റെ വലിയ പേടി....നിന്നോട് പറഞ്ഞാ പിന്നെ അതൊരു ഭൂകമ്പം ആക്കിയിട്ടേ നീ മടങ്ങൂ..."

ഇത് കേട്ട് അങ്ങോട്ട്‌ വന്ന മുമ്മുവും സഫയും നിഷയും ചിരിക്കാൻ തുടങ്ങിയില്ലേ....

നമ്മള് അവിടെന്ന് ഓടി രക്ഷപെട്ടുന്ന് പറഞ്ഞാ മതി....

നമ്മള് ഓടി ഗ്രൗണ്ടിൽ ചെന്ന് പെട്ടു....പിറകെ തന്നെ നാലും എത്തി....ഇത്രേം നേരം ഓടിയതിന്റെ ക്ഷീണം മാറാൻ വേണ്ടി നമ്മള് അവിടെ ഒരിടത്ത് പോയി ഇരുന്നു....

പെട്ടന്ന് നമ്മളെ മുന്നിലേക്ക് ആറ് കാലുകൾ നമ്മടെ മുന്നില് വന്ന് നിന്നു....നമ്മള് അഞ്ചും തലയുയർത്തി നോക്കുമ്പോ ആരാ....?

ജംഷിയും പിന്നെ ഓന്റെ രണ്ട് വാലും....നമ്മള് അവറ്റകളെ നോക്കി കണ്ണുരുട്ടി....അപ്പൊ അവൻ നമ്മളെ നേരെ നോക്കി പുഞ്ചിരിക്കുന്നു....

നമ്മളാണെങ്കി ഇതിപ്പോ എന്താ സംഭവം എന്ന രീതിയിൽ ഓനെ തന്നെ നോക്കി....ഹിബയും നിഷയും പോവാന്ന് പറഞ്ഞ് നമ്മളെ തോണ്ടുന്നുണ്ടെങ്കിലും നമ്മളത് മൈൻഡ് ചെയ്തില്ല....

"Shall We Be Friends...?"

നമ്മളെ നേരെ കൈനീട്ടി കൊണ്ട് അവൻ പറഞ്ഞു....നമക്ക് അഞ്ചിനും ഇത് സത്യമാണോ അതോ സ്വപ്നമാണോ എന്ന സംശയം ആയിരുന്നു....

നമ്മള് ഒട്ടും ആലോചിക്കാതെ ഓനോട്‌ പറഞ്ഞു....

"നിന്നോടൊക്കെ ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാൻ എനിക്ക് തീരെ താല്പര്യമില്ല...."

ഇത്രയും പറഞ്ഞ് നമ്മള് അവിടെന്ന് പോയി ക്ലാസ്സിൽ ഇരുന്നു....അപ്പൊ നാലെണ്ണവും ചോദ്യം കൊണ്ട് വരാൻ തുടങ്ങി....

"എടീ നീയെന്തിനാ അങ്ങനെ പറഞ്ഞെ....ഒരു കൈ നോക്കായിരുന്നു..." സഫ.

"ഹാ അതെ...വെറുതെ ശത്രു ആവുന്നതിനെക്കാളും നല്ലതല്ലേ...?" മുമ്മു.

"ശെരിയാ അനൂ...ഇനി അവൻ എന്താ ചെയ്യാന്ന് പോലും നമക്ക് അറീല....വെറുതെ ദേഷ്യം പിടിപ്പിക്കണ്ടായിരുന്നു...."

നിഷയുടെയും കയിഞ്ഞു....ഇനീപ്പോ ഹിബ മാത്രം ബാക്കി....

"എന്നെ നോക്കണ്ട....ഇതൊക്കെ തന്നെയ എനിക്കും പറയാനുള്ളത്...."

തീർന്നില്ലേ....മൂന്നും അവന് അനുകൂലമായി പറഞെങ്കിലും നമ്മളെ മനസ്സ് മാറിയില്ല....നമക്ക് അവനോട് ഒരുതരം ദേഷ്യം ആയിരുന്നു....നമ്മള് പിന്നെ അവരോട് വിശദീകരണം ഒന്നും പറയാൻ നിന്നില്ല....

വൈകുന്നേരം വീട്ടിലേക്കു ഹിബ നമ്മളെയും കൊണ്ടാണ് പോയത്.... അവിടെ എത്തിയപ്പോ പേടിക്കാൻ ആയി ഒന്നുല്ല....ഹിബക്ക് ഒരു കല്യാണ ആലോചന....ചെക്കന്റെ പേര് കേട്ടതും നമ്മളും ഹിബയോടൊപ്പം തല കറങ്ങി വീണു....

"* ആസിഫ് മുഹൈമിൻ *"

പിന്നെ പെണ്ണിന്റെ കാര്യം പറയണോ....കോളേജിലെ ഡീസന്റ് കുട്ടിക്കുള്ള സിർട്ടിഫിക്കറ്റ് വാങ്ങാനുള്ള ശ്രമത്തിലാ ഹിബ....എല്ലാം ഓന്റെ മുന്നില് കാണിക്കാൻ....😂

നല്ല ബന്ധം ആയതോണ്ട് തന്നെ വീട്ടുകാര് അതങ്ങ് ഉറപ്പിച്ച മട്ടിലാണ്....നെക്സ്റ്റ് നമ്മളെ ടാർഗറ്റ് ആക്കിയിരിക്കാണ് എല്ലാരും....

നമ്മള് ഇപ്പൊ വേണ്ടാ വേണ്ടാന്ന് പറഞ്ഞ് നടക്കുമ്പോ ഒരാള് ആരും കാണാതെ മൂഡോഫ് ആവും....നമ്മളെ ഡോക്ടർ ഹബീബ് റഹ്മാൻ....

ദിവസങ്ങൾ ഇങ്ങനെ കടന്നു പോയി....ജംഷിടെ സ്വഭാവം ആകെ മാറിയ പോലെ....ഓൻ നമ്മളോട് നല്ല രീതിയിൽ പെരുമാറുന്നുണ്ടെങ്കിലും നമക്ക് ഓനെ വിശ്വാസം വന്നിട്ടില്ല....

അങ്ങനെ ഒരു ദിവസം രാവിലെ നമ്മള് പോയി പൂമുഖത്തേ വാതിൽ തുറന്നു....നമ്മള് വാതിൽ തുറക്കേണ്ട താമസം ഹിബ ഓടിയെത്തി....

അപ്പഴാണ് നമ്മളെ അജുക്ക അങ്ങോട്ട്‌ എഴുന്നള്ളുന്നത്....

"അല്ല രാവിലെ തന്നെ തുടങ്ങിയോ രണ്ടും സൊറ പറഞ്ഞിരിക്കാൻ....ഇന്ന് ക്ലാസ്സില്ലല്ലോ പോയി വല്ല പണിയും എടുക്ക് പിള്ളേരെ...."

അജുക്ക ഇത് പറഞ്ഞപ്പോ നമ്മള് തലയുയർത്തി ഹിബയുടെ വീട്ടിലേക്കു നോക്കി....ദേ നിക്കുന്നു നമ്മളെ ഹബിക്ക പത്രം വായിച്ചോണ്ട്....

അപ്പൊ ഇപ്പൊ ഇവിടെ നടന്നത് ആ പഹയൻ കേൾക്കാനുള്ള ഡയലോഗാണ്....നമ്മള് അജുക്കാനെ രൂക്ഷമായി ഒന്ന് നോക്കി...

"ഇങ്ങളെ ആ പെണ്ണുണ്ടല്ലോ....എന്താപ്പാ ഓളെ പേര്...."

കേൾക്കേണ്ട താമസം ഇക്കു വന്ന് നമ്മളെ വാ പൊത്തി....

"മിണ്ടാതിരിയെടീ കുരുപ്പേ....ഈ കാര്യം അവന് ഇതുവരെ അറിയില്ല....ഇനി നീയായിട്ട് അറിയിക്കേണ്ട....അറിയിച്ചാൽ നിന്നെ ഞാൻ ശെരിയാക്കും...ടീ നിന്നോടും കൂടിയാ..."

ഹിബയോടും പറഞ്ഞിട്ട് അജുക്ക അവിടെന്ന് മുങ്ങി....നമ്മള് അപ്പൊ തന്നെ ഹിബയോട് ഓന്റെ ചുറ്റിക്കളിയുടെ കാര്യം പറഞ്ഞു കൊടുത്തു....കേട്ടിട്ട് ഹിബ വായും പൊളിച്ച് നിന്നു...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

പിറ്റേന്ന് നമ്മള് ക്ലാസ്സിൽ എത്തിയപ്പോ ആസിഫിക്ക നമ്മളെയും ഹിബയെയും കൂട്ടി അപ്പുറത്തെ ബിൽഡിംഗിലേക്ക് പോയി....

നമ്മള് രണ്ടും ഒന്നും മനസിലാവാതെ പരസ്പരം നോക്കി....

പുള്ളീടെ നിൽപ്പ് കണ്ടിട്ട് ആരെയോ അക്ഷമമായി കാത്തിരിക്കുന്ന പോലെയുണ്ടായിരുന്നു...

കാത്തിരിപ്പിനൊടുവിൽ ഒരു മൊഞ്ചത്തി നമ്മളെ മുന്നിലേക്ക് വന്നു....അതിനെ കണ്ടതും നമ്മളും ഹിബയും കൈ മുറുക്കി പിടിച്ചു....




തുടരും....





___________________________

നിങ്ങള് ഉദ്ദേശിക്കുന്ന രീതിയിൽ എഴുതാൻ പറ്റുന്നുണ്ടോന്ന് അറിയില്ല....പോരായ്മകൾ ഉണ്ടെങ്കിൽ ചൂണ്ടി കാണിക്കണേ....എന്നാലേ എനിക്ക് തിരുത്തി എഴുതാൻ പറ്റൂ....😕

____________________________
💞...നിന്നെയും തേടി...💘

Aashu

Part 10



_____________________


ആ മൊഞ്ചത്തി നമ്മളെ അടുത്തേക്ക് വന്നു....നമ്മളെ കണ്ടതും പതിനാലാം രാവ് ഉദിച്ച പോലൊരു പാൽപുഞ്ചിരി ഓള് നമക്ക് നേരെ തന്നു....ഓളെ മൊഞ്ചില് നമ്മളും ഹിബയും ഫ്ലാറ്റ്...

"ഹന...ഹിബ ഇതെന്റെ ഒരേയൊരു പെങ്ങൾ അഫീഫ മൻഹ....ഇവിടെ MBA ക്ക് പഠിക്കുന്നു."

ആസിഫിക്ക ഇത് പറഞ്ഞപ്പോഴ നമക്ക് സ്ഥല കാല ബോധം വന്നത് തന്നെ...

"എടീ അനൂ ഈ മൊഞ്ചത്തിയോടൊപ്പം ഞാൻ എങ്ങനെ ആ വീട്ടില് പിടിച്ച് നിക്കും..."

ഹിബ നമ്മളോട് സ്വകാര്യം പറഞ്ഞു....

അവള് നമ്മളെ നേർക്ക് വന്ന് കൈ നീട്ടി....

"ഹായ്, ഞാൻ അഫീഫ...അഫീന്ന് വിളിച്ചാ മതീ..."

നമ്മള് തിരിച്ചും കൈ കൊടുത്ത് നമ്മളെ പരിചയപെടുത്തി....അത് കഴിഞ്ഞ് ഓളെ ഭാവി നാത്തൂനെയും നാത്തൂൻ തിരിച്ചും പരിചയപെട്ടു..

"അനൂ ഇനി ഇവക്ക് എന്നെ പിടികൂലെ....എന്തൊരു മൊഞ്ചാ അയിനെ കാണാൻ...."

ഹിബക്ക് ആകെ ഒരു വെപ്രാളം....നമ്മക്കും ഉണ്ടായിരുന്നു....പക്ഷെ കൂടുതൽ പരിചയപെട്ടപ്പോ നമക്ക് മനസിലായി ആളൊരു പാവാണ്‌ എന്ന്....

പക്ഷെ നമക്ക് ഓളെ നല്ല പരിജയം ഉള്ളപോലെ ഒരു തോന്നൽ....ഓൾക്ക് നമ്മളെയും.....പക്ഷെ അതെന്തായിരിക്കും എന്ന് നമക്ക് മനസിലായില്ല....

നമ്മള് പെട്ടന്ന് തന്നെ നല്ല കൂട്ടായി....കോളേജിലേക്ക് തിരിക്കുമ്പോ വീണ്ടും കാണാമെന്ന് ഓള് നമ്മളെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു....

അതിന്റെ പൊരുൾ നമക്ക് മനസിലായില്ല...ആ എന്തേലും ആവട്ടെന്ന് വിചാരിച്ച് നമ്മള് നമ്മടെ ബിൽഡിംഗിലേക്ക് പോയി...

പക്ഷെ നമ്മളെ കൂടെ വന്ന പഹയത്തിയെ കാണ്മാനില്ല....ഇതെവിടെ പോയി എന്ന് നമ്മള് ചുറ്റും തിരഞ്ഞു...

നോക്കുമ്പോ രണ്ടും കൂടി കുറുകി കൊണ്ടിരിക്കുന്നു....നമക്ക് അത് തീരെ പിടിച്ചില്ല...

"വാ വന്നേ....ബാക്കി നാളെ..."

എന്ന് പറഞ്ഞ് നമ്മള് ഓളെ പിടിച്ച് വലിച്ചോണ്ട് ക്ലാസ്സിൽ കൊണ്ടോയി ഇരുത്തി....അപ്പൊ ഉണ്ട് നമ്മളെ മുന്നില് ജംഷി....ഇതെന്താ ഇന്ന് ഇവനാണോ നമക്ക് ക്ലാസ്സ്‌ എടുക്കുന്നെ....നമ്മള് ഓനെ രൂക്ഷമായി നോക്കി...

ബെഞ്ചില് നമ്മള് അഞ്ചും ഉണ്ടായിരുന്നു....സഫക്ക് ഓനെ കണ്ടപ്പോ തുടങ്ങിയതാ ടെൻഷൻ....നമ്മള് ഓളെ ഒരുവിധം സമാധാനിപ്പിച്ചു.

മുന്നിലുള്ള ബെഞ്ചിലെ ആരും തന്നെ അപ്പൊ എത്തിയില്ലായിരുന്നു....അതോണ്ട് ജംഷി അവിടെ വന്ന് നമ്മളെ മുഖാമുഖം ഇരുന്നു....

"ഹലോ ഇയാള് ഇപ്പഴും എന്നോട് ദേഷ്യത്തിലാണോ....പോട്ടെടോ ഒന്ന് ക്ഷമിക്ക്....നീ ആളൊരു പുലിക്കുട്ടിയാണ് ഞാനത് മനസിലാക്കാൻ വൈകി....എന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാത്തിനും ആയിരം വട്ടം സോറി...."

എന്ന് ഓൻ നമ്മളെ മുന്നില് ഇരുന്ന് കൈക്കൂപ്പി കൊണ്ട് പറഞ്ഞു....പക്ഷെ നമ്മള് അത് മൈൻഡ് ചെയ്തില്ല....

"അനൂ പ്ലീസ്....ഞാൻ സോറി പറഞ്ഞില്ലെ....ഇനി ഞാൻ എന്താ ചെയ്യണ്ടേ ഇയാള് പറ....എന്നോട് ഒന്ന് ക്ഷമിക്കടാ പ്ലീസ്...."

ഓൻ നമ്മളെ മുന്നില് വീണ്ടും കെഞ്ചിയപ്പോ നമ്മളും ഹിബയും ഒഴികെ ബാക്കി മൂന്നും അലിഞ്ഞില്ലാതായി....ഓന്റെ വാക്കിൽ അവര് വീണു....

നമ്മള് തിരിച്ച് എന്തേലും പറയാൻ തുടങ്ങുമ്പോഴേക്കും ക്ലാസ്സിൽ സർ എത്തിയിരുന്നു....പിന്നെ അവനവിടെ നിന്നില്ല....

ഓൻ അവിടെന്ന് പോവുമ്പോ ഓന്റെ മുഖത്ത് കുറ്റ ബോധം നമ്മളും കാണാനിടയായി....പക്ഷെ അതൊക്കെ സത്യമാണോ എന്നായിരുന്നു നമ്മളെ മനസ്സില്....

ക്ലാസ്സ്‌ കഴിഞ്ഞ് നമ്മള് അഞ്ചും സ്റ്റാൻഡിലേക്ക് പോവുമ്പോ എല്ലാർക്കും ഓനെ പറ്റിയായിരുന്നു പറയാൻ ഉണ്ടായിരുന്നത്...

"എന്നാലും ഓനോട്‌ എന്തേലും പറയായിരുന്നു അനൂ....പാവം ഓൻ നല്ലോണം മാറിയിട്ടുണ്ട്...." മുമ്മുവാണ്.

"ശെരിയാ അനൂ....ഓന്റെ ഉമ്മയും ഉപ്പയും പണ്ടേ മരിച്ചു പോയി അതാ അവര് ഇങ്ങനെ ആവാൻ കാരണം....പക്ഷെ ഇന്ന് കണ്ട ജംഷിക്ക് നല്ല മാറ്റമുണ്ട്.... അത് മാത്രല്ല ഇന്നലെ ഓൻ നമ്മളെ വീട്ടില് വന്നിരുന്നു..." സഫ

"വീട്ടിലോ....എന്തിന്....?" ഹിബ.

"ഹാ അതെ...വീട്ടില് വന്നിട്ട് ഒരുപാട് നേരം ചിലവഴിച്ചിട്ടാ ഓൻ പോയത്....ഇതുവരെ നമ്മളെ വീട്ടിലേക്കു തിരിഞ്ഞു നോക്കാത്താളാ ഓനും ഓന്റെ ഇക്കയും....വീട്ടില് എല്ലാരും പറഞ്ഞു ജംഷി നല്ലോണം മാറിയിട്ടുണ്ടെന്ന്...."

സഫ ഇത്രയും പറഞ്ഞപ്പോ നമക്ക് വിശ്വസിക്കാൻ ആയില്ല....നമ്മള് ഓരോന്ന് ആലോയിച്ച് ഇരുന്നു....

ബസ് വന്നതും നമ്മള് അതില് കേറിയതും വീടെത്തിയതും ഒന്നും നമ്മളറിഞ്ഞില്ല....

"വന്നല്ലോ വനമാല....ടീ നീയിന്ന് ആരോടാ ഒരുത്തനോട് സംസാരിച്ചോണ്ട് ഇരുന്നേ....?"

കാല് കുത്തിയില്ല അപ്പഴേക്കും തുടങ്ങി നമ്മളെ ഇക്കു യഥാർത്ഥ ഇക്കു ആവാൻ...

"ഞാ....ഞാനോ...ആരോട്...?"

ശരിക്കും നമക്ക് ഓർമയില്ലായിരുന്നു ആരോടാന്ന്....അതാണ് നമ്മള് ഒന്ന് പതറിയത്...

"ഹാ നീ തന്നെ....ഇന്ന് ക്ലാസ്സില്..."

ഇക്കു ഇത് പറഞ്ഞപ്പോ നമ്മളൊന്ന് ഞെട്ടി പണ്ടാരടങ്ങി....

"അ...അത്....ഇക്കു എങ്ങനെ അറിഞ്ഞു...?"

"ഓ അപ്പൊ നീ സംസാരിച്ചല്ലെ....ഞാൻ നിന്നെ ഒന്ന് ടെസ്റ്റ്‌ ചെയ്തതാ....ഇപ്പൊ കള്ളൻ വിളി കേട്ടു...."

"എന്തോ....എങ്ങനെ....സത്യം പറഞ്ഞോ ഇങ്ങളിന്ന് കോളേജിൽ വന്നോ...?"

ഇത് കേട്ടപ്പോ ചെക്കൻ നിന്ന് പരുങ്ങാൻ തുടങ്ങി....

"ആരെ കാണാനാ ഇങ്ങള് ഇങ്ങനെ ഇടക്കിടെ അവിടെ വരുന്നേ....ഇന്ന് എന്നോടത് പറഞ്ഞില്ലേൽ ഇങ്ങളെ കള്ളത്തരം ഞാൻ എല്ലാരോടും പറയും...."

നമ്മള് ഓനെ ഒന്ന് ഭീഷണിപ്പെടുത്തി....

"നീ എന്തൊക്കെയാ ഈ പറയുന്നേ....ഞാനെന്തിനാ നിന്റെ കോളേജിൽ വരുന്നേ...അയ്യയ്യേ....ഇൻക്ക് ഇവിടെ നൂറുക്കൂട്ടം പണിയുള്ളതാ..."

"ഹാ ഇങ്ങളെ പണിയല്ലേ....അതെനിക്ക് അറിയാ....ഇങ്ങള് കോളേജിൽ വന്നിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞാ..."

നമ്മള് ഓനെ ഒന്ന് വിരട്ടിയതാട്ടോ...

"ഇല്ല എന്റെ പൊന്നോ....ഞാൻ നിന്നെ ചുമ്മാ ഒന്ന് വട്ടം കളിപ്പിച്ചതാ....അതെനിക്കിട്ട് തന്നെ പാരയാവൂന്ന് ഞാൻ കരുതീല..."

ഓൻ നമ്മളെ മുന്നില് ഇത്രയും പറഞ്ഞപ്പോ നമക്ക് ചിരി അടക്കാൻ പോലും പറ്റിയില്ല....നമ്മള് വേഗം പോയി കുളിച്ച് ഫ്രഷ് ആയി വന്ന് നിസ്കരിച്ചു...

നമ്മള് താഴെ എത്തുമ്പോഴേക്കും ഹിബയും എത്തിയിരുന്നു....

"അനൂ ഒന്നിങ്ങു വന്നേ..."

ഓള് നമ്മളെ പിടിച്ച് വലിച്ച് പുറത്തേക്ക് കൊണ്ടോയി....

"എന്താടീ....എന്താ കാര്യം...?"

"ദേ അങ്ങോട്ട്‌ നോക്ക്...."

ഓള് ചൂണ്ടി കാണിച്ചയിടത്തേക്ക് നമ്മള് നോക്കി....

"ജംഷിയോ...?"

"ഹായ് അനൂ....സോറി ഹന....ഞാൻ ഇച്ചിരി സ്വാതന്ത്ര്യം എടുക്കുന്നുണ്ടല്ലെ സോറി..."

ഓൻ ഗേറ്റ് തുറന്ന് നമ്മളെ അടുത്തേക്ക് വന്നു....

"നീ....? നീയെന്താ ഇവിടെ...? നിനക്കെന്താ വേണ്ടേ....?"

"ഹന പ്ലീസ്....എന്നോട് ക്ഷമിച്ചുന്ന് പറ....പിന്നെ തന്നെ ഞാൻ ഡിസ്റ്റർബ് ചെയ്യൂല ഉറപ്പ്...."

"ആരാ അത്....അനൂ ആരാടീ അത്..."

നമ്മളെ ഉമ്മുവാണ്....കൂടെ തന്നെ പപ്പായും ഉണ്ട്...

"അത് ഉമ്മു....ആ അറീല...ഏതോ വഴി പോക്കൻ..."

നമ്മള് ഓനെ നോക്കി അർത്ഥം വെച്ച് പറഞ്ഞു....അപ്പൊ ഓന്റെ മുഖം ഒന്ന് വാടി.....അത് കണ്ടപ്പോ നമ്മള് ഒരു നിമിഷം അവൻ ചെയ്തത് എല്ലാം മറന്നു....

"ആരാ എന്താ വേണ്ടേ...?" ഇക്കുവാണ്..

"അത് പിന്നെ...ഞാൻ...അനൂന്റെ സീനിയർ..."

"ആഹാ....കൊള്ളാലോ...എന്നിട്ട് ഇവിടെ നിക്കാണോ... വാ അകത്തേക്ക് ഇരിക്കാ..."

ഈ ഇക്കു ഇത് എന്തിനുള്ള പുറപ്പാടാ...നമ്മള് ജംഷിയെ നോക്കി കണ്ണുരുട്ടി....

ഓനെ അകത്തേക്ക് കൊണ്ടോയി ഇക്കു സൽക്കാരിക്കാണ്....ആഹാ എന്ത് നല്ല മനുഷ്യൻ....അതാണ് ഓന്റെ ഇപ്പഴത്തേ പെരുമാറ്റം....

"അജാസേ ഇവര് ഇരട്ടകളാണോ എപ്പഴും ഒന്നിച്ചാണല്ലോ...."

ഇത് കേട്ടപ്പോൾ ഹിബ ഓനോട്‌ ഒന്ന് ചിരിച്ചു....അത് കണ്ട് നമ്മള് അന്തം വിട്ട് ഓളെ തന്നെ നോക്കി....

വീട്ടില് എല്ലായിടത്തും പോയി എല്ലാരോടും സംസാരിച്ചു ജംഷി....ഹസീനയോട് അടക്കം....

ഓന്റെ മാറ്റം കണ്ട് നമക്ക് വിശ്വസിക്കാൻ പറ്റുന്നില്ല എങ്കിലും നമ്മള് ഓനെ വിശ്വസിച്ചു....അത്രക്ക് മാറിയിട്ടുണ്ട് ഓൻ....

ചായയും ചോറും ഒക്കെ കഴിച്ചിട്ടാണ് ഓനന്ന് പോയത്....പോവുമ്പോ നമ്മള് ഓനോട്‌ കൂട്ടായി കഴിഞ്ഞിരുന്നു....

അതിന് ശേഷം എല്ലാർക്കും പ്രിയങ്കരനായി മാറി നമ്മളെ ജംഷി....

നമ്മള് അഞ്ചും കൂടി ഓനെ നമ്മളെ കൂടെ കൂട്ടി....അങ്ങനെ നമ്മള് അഞ്ജിൽ നിന്ന് ആറ് പേരായി....

ഇതിനിടയിൽ നമ്മളോട് പലരും പറയുന്നുണ്ട് ജംഷിയെ വിശ്വസിക്കല്ലേന്ന്....പക്ഷെ ജംഷി മാറിയ കാര്യം അവർക്ക് അറിയില്ലല്ലോ....നമ്മള് ജംഷിയെ നമ്മളെ കട്ട ചങ്കായി തന്നെ കൊണ്ട് നടന്നു....

സഫക്കും അത് തന്നെയാണ് അഭിപ്രായം....ഓനെ പറ്റീ....നമ്മടെ അഞ്ചിന്റെയും വിശ്വസവും അഹങ്കാരവും ആയിമാറി ഓൻ....

ഒടുക്കം ഓനെ എല്ലാരും കോളേജിൽ പുകഴ്ത്തി സംസാരിക്കാൻ തുടങ്ങി....എന്തിന് ഓനെ തള്ളി പറഞ്ഞവർ പോലും....കൂടെ നമ്മളെയും...

അങ്ങനെ ഒരു ദിവസം നമ്മള് ആറ് പേരുള്ള വാട്സാപ്പ് ഗ്രൂപ്പിൽ നമ്മള് ഒടുക്കത്തെ ചാറ്റിലായിരുന്നു....ആ ഗ്രൂപ്പ്‌ തുടങ്ങിയത് തന്നെ ജംഷിയാണ്....അതും കൃഷ്ണൻ എന്ന ക്യാപ്ഷൻ വെച്ച്....

നമ്മള് കളിയും ചിരിയും ആയി സംസാരിക്കുന്നതിനിടെ ജംഷി ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞു....

നമ്മളൊക്കെ വാശി പിടിച്ച് അതെന്താന്ന് ചോയിച്ചപ്പോ അവസാനം ഓൻ അത് പറയേണ്ടി വന്നു....നമ്മള് പറയിപ്പിച്ചു അതാണ് സത്യം....

"ഇങ്ങളൊക്കെ എന്താ ഇങ്ങനെ....മനുഷ്യനെ കൊണ്ട് ഒന്നും ഒളിപ്പിച്ചു വെക്കാൻ പോലും സമ്മയിക്കൂല....തെണ്ടികൾ...."

"മോനെ ജംഷി നിന്നെ നമ്മള് കൂടെ കൂട്ടാൻ തുടങ്ങിയിട്ട് മാസം കുറച്ചായി....സസ്പെൻസ് ഇടാതെ എന്താന്ന് പറയെടാ..."

"പോടീ ഇങ്ങളൊക്കെ അനുഭവിക്കും....മനുഷ്യനെ സ്വസ്ഥായിട്ട് ബർത്ത്ഡേയ് സർപ്രൈസ് ആക്കാനും വിടൂല....കൊരങ്ങത്തികൾ..."

ഇത് കേട്ടപ്പോ ഞങ്ങള് തുടങ്ങീലേ....അതുവരെ ടൈപ്പിംഗ്‌ മാത്രേ ഉണ്ടായിരുന്നുള്ളു....അത് കേട്ടതോടെ ഗ്രൂപ്പിൽ വോയിസിന്റെ പെരുമഴ തന്നെയായിരുന്നു....

നമ്മളെ മുമ്മുവിന്റെ ഡാറ്റാ വരെ തീർന്നോയി....

ഓൻ പോയതോടെ നമ്മള് കോൾ പ്ലാൻ ഇട്ടു....ഓൻക്ക് കൊടുക്കാൻ വേണ്ടി ഒരു അടിപൊളി ബിർത്തഡേ പണി....

കുറച്ചു കഴിഞ്ഞപ്പോ ദേ ഓൻ നമ്മളെ വിളിക്കുന്നു....നമ്മള് വേഗം തന്നെ എടുത്ത് സംസാരിച്ചു....

ഓൻ പറഞ്ഞത് കേട്ട് നമക്ക് പെരുത്ത് സന്തോഷായി....എന്താന്നല്ലേ....

നമക്ക് അഞ്ചിനും അടിപൊളി ബർത്ത്ഡേയ് പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ടെന്ന്....അത് കേട്ടപ്പോ നമ്മള് നിലത്തൊന്നും അല്ലായിരുന്നു...

നാളെ വൈകിട്ടാണ് പാർട്ടി....ഉമ്മുവും പപ്പായും നമക്ക് എവിടെ എപ്പോ വേണേലും പോവാനുള്ള ലൈസൻസ് തന്നിട്ടുണ്ടെങ്കിലും നമ്മളെ ഇക്കു തന്നിട്ടില്ല....

അതോണ്ട് നമ്മള് ഇക്കൂന്റെ കയ്യും കാലും ഒക്കെ പിടിച്ചിട്ട് സമ്മതിപ്പിച്ചു....ലേറ്റ് ആവരുതെന്ന താക്കീതും കിട്ടി....

നമ്മള് എല്ലാത്തിനെയും അവരവരുടെ വീട്ടീന്ന് പോയി പിക് ചെയ്തു....നമ്മടെ കാറിലാണ് നമ്മള് അഞ്ചും പോയത്....അരുണേട്ടൻ നമ്മളെ അവിടെ കൊണ്ട് വിട്ടു...

"പാർട്ടി കഴിഞ്ഞിട്ട് വിളിക്കാം അരുണേട്ടൻ പൊയ്ക്കോ..."

നമ്മള് അരുണേട്ടനെ പറഞ്ഞു വിട്ട് ഗേറ്റ് കടന്ന് അകത്തേക്ക് കയറി....

ഓന്റെ വീട്ടില് തന്നെയാണ് പാർട്ടി....വീട് കണ്ടതും നമ്മളും ഹിബയും ഒഴികെ ബാക്കി മൂന്നും തല കറങ്ങി വീണു....സഫയും ഇവിടെ ആദ്യയായിട്ട് വരുവാണത്രെ....

"എടീ ഒരു പടുകൂറ്റൻ ബ്ലങ്ക്ളാവ്..."നിഷയാണ്

"എ...എന്താ....?"

നമ്മള് നാലും ഓളെ സൂക്ഷിച്ചു നോക്കി...

"എടീ നമ്മള് ടീവില് ഒക്കെ കണ്ടിട്ടില്ലേ....ബ്ലങ്ക്ളാ..."

"ഓ....മതി മതീ....ബ്ലങ്ക്ഗ്ലാ...ശെ...ബംഗ്ലാവ്...അതല്ലേ....ബാക്കിയുള്ളവരെ കൂടെ തെറ്റിക്കാനായിട്ട് ഇറങ്ങിക്കോളും..."

ഹിബ ഓളോട് പറഞ്ഞ് ചൂടായി....ഇത് കേട്ട് നമ്മള് നാലും പൊരിഞ്ഞ ചിരിയായിരുന്നു....

"ആഹാ വന്ന കാലിൽ തന്നെ നിക്കാണോ എല്ലാം.....നിങ്ങളെയിനി അകത്തേക്ക് ആനയിച്ചിട്ട്‌ ക്ഷണിക്കണോ..."

ജംഷി വന്ന് നമ്മളെ വിളിച്ചപ്പോ നമ്മള് ഓന്റെ കൂടെ അകത്തേക്ക് പോയി....

അവിടെ കണ്ട കാഴ്ച നമക്ക് വിശ്വസിക്കാൻ പോലും പറ്റിയില്ല....നമ്മളെ മാത്രേ വിളിക്കുന്നുള്ളൂന്ന് പറഞ്ഞിട്ട് നമ്മളെ കോളേജ് മൊത്തം അവിടെ ഉണ്ട്...

നമ്മള് പാർട്ടി നല്ല പോലെ എൻജോയ് ചെയ്ത് ഭക്ഷണവും കഴിച്ച് അവിടെ ഇരുന്നു....

ബാക്കി എല്ലാം സ്ഥലം കാലിയാക്കിയിരുന്നു ആ സമയം കൊണ്ട്....പക്ഷെ പാർട്ടി അവസാനിച്ചിട്ടില്ല....പാട്ടും ഡാൻസും അപ്പഴും തകർത്തു കൊണ്ടേയിരുന്നു....

നമ്മള് അതിനിടയിൽ ഓന്റെ ഫാമിലി കാര്യങ്ങൾ സംസാരിച്ചോണ്ട് ഇരുന്നു....ഉപ്പയും ഉമ്മയും ഇല്ലാത്ത ഓനെ ഒരു കുറവും വരുത്താതെ പോറ്റിയത് ഓന്റെ ഒരേയൊരു ഇക്കയാണെന്ന് പറഞ്ഞ് ഫുൾ സെന്റിയാക്കി....

അപ്പഴാണ് നമക്ക് ശെരിക്കും ഓന്റെ ഇക്കയെന്ന കഥാപാത്രത്തെ ഓർമ വന്നത്....നമ്മള് അപ്പൊ തന്നെ ഓനോട്‌ അത് ചോയിച്ചു...

"ഇക്കാക്ക് നടുവിന് നല്ല സുഖമില്ല....കിടപ്പിലായിട്ട് ഒരാഴ്ചയായി....കുളിമുറിയിൽ വീണു....എഴുനേറ്റു നടക്കാൻ രണ്ട് മൂന്ന് മാസം വേണ്ടി വരുമെന്ന് ഡോക്ടർ ഹബീബ് റഹ്മാൻ പറഞ്ഞു...."

ഇത് കേട്ടപ്പോ നമ്മളും ഹിബയും പരസ്പരം ഒന്ന് നോക്കി....എന്നിട്ട് പൊരിഞ്ഞ ചിരിയായിരുന്നു....

അപ്പൊ ഹബിക്കയാണ് ഓന്റെ ഡോക്ടർ...ഹിബയുടെ ഇക്കയാണ് ഹബിക്ക എന്ന കാര്യം ഓൻ അന്നേരമാണ് അറിഞ്ഞതത്രെ...

നമ്മള് ഓന്റെ ഇക്കയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു....എല്ലാർക്കും കാണാൻ പറ്റൂല ഓരോരുത്തരായി പോയി കാണാൻ പറഞ്ഞപ്പോ ആദ്യം തന്നെ നമ്മള് ചാടിയിറങ്ങി പുറപ്പെട്ടു....

മുകളിലാണ് മുറി...നമ്മള് മുറിയിൽ ചെന്ന് കയറിയപ്പോ ഫുൾ ഇരുട്ടായിരുന്നു....ഇരുട്ട് നമക്ക് പണ്ടേ അലർജി ആയതോണ്ട് നമ്മള് പേടിച്ചു...

കൂടെ നമ്മളെ ചങ്ക് ഉള്ളപ്പോ നമ്മള് എന്തിന് പേടിക്കണം....ജംഷി നമക്ക് ധൈര്യം പകർന്നു തന്നു....നമ്മളെ കൈ പിടിച്ച് അകത്തേക്ക് കൊണ്ടോയി ലൈറ്റ് ഇട്ടു....

ബെഡില് മൂടിപുതച്ചു കിടക്കുന്നുണ്ടായിരുന്നു ഓന്റെ ഇക്ക....ജംഷി പോയി പുതപ്പ് മാറ്റി ആളെ നമക്ക് കാട്ടി തന്നു....

ആളെ കണ്ട നമ്മള് ഞെട്ടിത്തരിച്ചു ജംഷിയെ ദയനീയമായി ഒന്ന് നോക്കി....






തുടരും.....


നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ നൽകുക


*💞...നിന്നെയും തേടി...💘*

*Aashu*

*Part 11-15*

*📗പുസ്തകങ്ങളെ പ്രണയിച്ചവർ*📗



*👉പുതിയ കഥകൾ നിങ്ങൾക്ക് മുമ്പിൽ പെട്ടെന്ന് ലഭിക്കാൻ പുസ്തകങ്ങളെ പ്രണയിച്ചവർ എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*

*GROUP LINK*

*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*

*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919645634652*

*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*

_____________________

ആളെ കണ്ട നമ്മള് ജംഷിയെ ദയനീയമായി നോക്കിയിരിക്കുമ്പോ പെട്ടന്ന് ആ ആള് ബെഡില് എണീറ്റ്‌ ഇരുന്നു..

ഇത് കണ്ട് നമ്മള് ജംഷിയെ വീണ്ടും നോക്കി....ഓൻ തിരിച്ച് നമ്മളെയും അങ്ങനെ തന്നെ നോക്കാണ്..

അയാൾ ബെഡീന്ന് എണീറ്റ്‌ നമ്മളെ നേരെ നടന്നടുത്തതും നമ്മള് അറിയാതെ പറഞ്ഞു...

"സിയാദ്...."

അതെ ഇതവൻ തന്നെ....അന്നൊരിക്കൽ നമ്മളും ഇക്കുവും ഒരു ഷോപ്പിൽ കേറിയപ്പോ നമ്മളോട് മോശമായി പെരുമാറിയവൻ....നമ്മളെ കയ്യിൽ കേറി പിടിച്ചപ്പോ നമ്മള് പ്രതികരിച്ചു..

അത് ഓന്റെ ഷോപ്പാണെന്ന് അറിഞ്ഞപ്പോ നമ്മള് അതിന് വില പേശി....അതവൻ അർഹിച്ചതാണ്....അവൻ കണ്ടിട്ടുള്ള പെൺകുട്ട്യോളെ പോലല്ല നമ്മളെന്ന് നമ്മള് കാണിച്ചു കൊടുത്തു....

പക്ഷെ ഇന്നിപ്പോ ഇത് എന്താ സംഭവം...? ജംഷിയും ഓനും തമ്മിലുള്ള ബന്ധം എന്താ....? ശരിക്കും ജംഷിന്റെ ഇക്കയാണോ ഇവൻ....?

അങ്ങനെ ഒരുപാട് ചോദ്യങ്ങൾ നമ്മളെ അലട്ടി കൊണ്ടിരുന്നു...

സിയാദിന്റെ അട്ടഹാസം കേട്ടപ്പോഴാണ് നമക്ക് പരിസര ബോധം ഉണ്ടായത്....നമ്മള് ചുറ്റും ഒന്ന് കണ്ണോടിച്ചു....

വൃത്തികെട്ട ഒരു അടുക്കും ചിട്ടയും ഇല്ലാത്ത മുറി....മുറിയിലെ ചുമരിൽ നിറയെ പെൺകുട്ടികൾടെ പടം...

നമ്മള് എല്ലാം കണ്ടോണ്ട് നിക്കായിരുന്നു....നമക്ക് ഒരു പേടിയും തോന്നി യില്ല....കാരണം എന്താ....?

അത് മ്മളെ ചങ്ക് ചങ്ങായി കൂടെ ഉള്ളതോണ്ട് മാത്രാണ്....ഒരു പ്രേത്യേക എനർജി....നമ്മള് ജംഷിയെ നോക്കി പുഞ്ചിരിച്ചു...അവൻ നമ്മളെയും നോക്കി പുഞ്ചിരിച്ചു....

എന്നിട്ട് നമ്മള് സിയാദിനെ നോക്കി പുച്ഛം കലർന്ന ഒരു പുഞ്ചിരി ഓന്റെ നേരെ എറിഞ്ഞു.

അപ്പൊ ഉണ്ട് ഓൻ രണ്ടും കയ്യും ശക്തിയായി അടിക്കാൻ തുടങ്ങി....നമ്മള് എന്താ സംഭവം എന്നറിയാതെ ഓനെ തന്നെ വീക്ഷിച്ചു...

"നീ എന്താടാ ജംഷി ഇങ്ങനെ നിക്കുന്നെ....ഞാൻ ആരാന്ന് ഓൾക്ക് സംശയം കാണും....ഒന്ന് പറഞ്ഞ് കൊടുത്തേക്കടാ...."

എന്നവൻ പറഞ്ഞപ്പോ നമ്മള് ജംഷിന്റെ മുഖത്തേക്ക് നോക്കി....ഓന്ത് നിറം മാറുന്ന പോലെ നമ്മള് കാൺക്കെ ഓന്റെ മുഖത്തെ ഭാവം മാറി മറിഞ്ഞു...

നമ്മളെ നോക്കി പുഞ്ചിരിയിൽ തുടങ്ങിയിട്ട് അതൊരു പൊട്ടിച്ചിരിയിൽ അവസാനിച്ചു....ഇത് കണ്ട നമ്മള് ഞെട്ടി തരിച്ചു രണ്ടിനെയും മാറി മാറി നോക്കി.

രണ്ടാളിന്റെയും കണ്ണിൽ നമക്ക് ഒന്നേ കാണാൻ കഴിഞ്ഞുള്ളൂ....പ്രതികാരം...

"ജംഷി..." നമ്മളെ സ്വരം ഇടറി...

"ഹഹഹ....ഹഹ...നീ എന്താടീ പുല്ലേ വിചാരിച്ചേ നിന്നെ ഇവിടെ ബിർത്തഡേ ആഘോഷിക്കാൻ വിളിച്ചതാണെന്നാ..?

അന്നെന്റെ ഷോപ്പിൽ വന്നിട്ട് അതിന് വില പറഞ്ഞ് പോയവളല്ലേ നീ....അതും ഈ സിയാദിനെ വെല്ലുവിളിച്ചിട്ട്‌ അപ്പൊ നിന്നെ അങ്ങനെ വിടുന്നത് ശെരിയാണോ...മോള് തന്നെ പറ...

അന്നാ ദിവസം നോട്ടമിട്ടതാ മോളെ നിന്നെ ഞാൻ....ഈ സിയാദ് ഒന്ന് മോഹിച്ചിട്ടുണ്ടേൽ അത് നേടിയിട്ടും ഉണ്ട്..."

ഇത് കേട്ടതും നമ്മള് വീണ്ടും ജംഷിയെ നോക്കി....അത് പ്രതീക്ഷയുടെ ഒരു ശതമാനം എന്നർത്ഥമുള്ള നോക്ക് ആയിരുന്നു..

"അയ്യോ...എന്നെ ഇങ്ങനെ നോക്കല്ലേ....എന്റെ മനസലിഞ്ഞു പോവും....ഹിഹി....പറഞ്ഞത് ശെരിയാണല്ലോ....അല്ലേലും നീയെന്താടീ കരുതിയെ എന്റെ ഇക്കയെ വെല്ലുവിളിച്ചിട്ട്‌ സുഖമായിട്ടങ്ങ് കഴിയാന്നോ...

സത്യം പറയാലോ ഹന ഓ സോറി അനൂ....അതാണല്ലോ ഇത്രയും നാള് വിളിച്ചോണ്ടിരുന്നത്.

സത്യം പറയാലോ....നിന്നെ കണ്ടപ്പോ എനിക്കറിയില്ലായിരുന്നു ഇക്ക പറഞ്ഞ ആ അഹങ്കാരമുള്ള പെൺകുട്ടി നീയാണെന്ന്....പിന്നെ ഞാൻ അറിഞ്ഞത് എപ്പഴാന്ന് ചോയിച്ചാ അത് നീ ഇലക്ഷന് ജയിച്ചതിന്റെ പിറ്റേന്നാ..."

ജംഷി പറഞ്ഞ് നിർത്തിയതും സിയാദ് തുടങ്ങി...

"ശെരിയാ അന്നാണ് ഇവന് നിന്നെ മനസിലായത്....അന്ന് നീ ഇലക്ഷന് ജയിച്ചു....ആദ്യമായിട്ട് എന്റെ അനിയനെ ഇലക്ഷനിൽ ഒരാൾ തോൽപ്പിച്ചു....അവിടെയും നീ തന്നെയാണല്ലോടീ നമ്മളെ തോൽപ്പിച്ചത്..."

എന്ന് അലറി വിളിച്ചോണ്ട് അവിടെ ഉണ്ടായിരുന്ന ഫ്ലവർ വേസ് എടുത്ത് അവനത് വലിച്ചെറിഞ്ഞു പൊട്ടിച്ചു...

നമ്മള് ശോക്കേറ്റ പോലെ ആ കാഴ്ച കണ്ട് ചെവി പൊത്തി.

"എടീയെടീ ദാ ഇങ്ങോട്ട് നോക്ക്..."

എന്ന് പറഞ്ഞ് ജംഷി നമ്മളെ ഓന്റെ മുഖാമുഖം നിർത്തി....

"അപ്പൊ ഞങ്ങള് പറഞ്ഞു വന്നത് എന്താന്ന് വെച്ചാ....അന്ന് തൊട്ട് എന്റിക്കാക്ക് ഒരു മോഹം അതും നിന്നോട്....പിന്നെ വേറൊരു കാര്യം എന്താന്ന് പറഞ്ഞാൽ എന്റെ ഇക്കാന്റെ കയ്യീന്ന് ഇന്നേ വരെ ഒരു പെണ്ണും രക്ഷപെട്ടു പോയിട്ടില്ല....പിന്നെങ്ങനാ മുത്തേ ചേട്ടൻ നിന്നെ വെറുതെ വിടുന്നെ...."

നമക്ക് പറ്റിയ തെറ്റ് ഓർത്തിട്ട് നമ്മള് സ്വയം വെറുത്തു....ആ ജംഷിയെ വിശ്വസിച്ചു അതാണ് നമ്മള് ചെയ്ത തെറ്റ്....എല്ലാരും പറഞ്ഞു വിശ്വസിക്കല്ലേന്ന് പക്ഷെ ഞാൻ....നമ്മള് സ്വയം ഓർത്തിട്ട് ദുഖിച്ചു..

"ബാക്കി ഞാൻ പറയാടാ ജംഷി...അതായത് എന്റെ ഹനക്കുട്ടീ ഇവൻ നിന്നോട് ഫ്രണ്ട്ഷിപ്പ് അഭിനയിച്ചത് ഈ സിയാദ് പറഞ്ഞിട്ടാണ്....അത് എന്തിനാന്ന് നിനക്കറിയാൻ ആഗ്രഹമില്ലേ.

നിന്നെ എന്റെ സ്വന്തമാക്കാൻ അത് ഒരു ദിവസമെങ്കില് ഒരു ദിവസം..."

ഇത് കേട്ട് നമ്മള് ജംഷീടെ കോളറിൽ പോയി പിടിച്ചു...

"എടാ ദ്രോഹി...നീ...നീയെന്നെ ചതിച്ചല്ലേ....സ്നേഹം നടിച്ച് നീയെന്നെ....നിന്നെ ഞാൻ വെറുതെ വിടില്ലടാ..."

എന്ന് പറഞ്ഞ് ഓനെ തള്ളിയിട്ടിട്ട് നമ്മള് ബാഗീന്ന് ഫോൺ എടുത്തു....അപ്പൊ തന്നെ സിയാദ് അത് നമ്മളെ കയ്യീന്ന് തട്ടി പറിച്ചു...

നമ്മള് ശെരിക്കും അവരുടെ ചതിയിൽ പെട്ടു പോയെന്ന് മനസിലായ നമ്മള് അവിടെന്ന് ഓടാനായി തുനിഞ്ഞതും സിയാദ് നമ്മളെ കൈ രണ്ടും ബന്ധിച്ചു....നമ്മള് കുതറി മാറാൻ ശ്രമിച്ചു എങ്കിലും എനിക്കതിന് പറ്റിയില്ല..

"എന്നാ പിന്നെ ഞാൻ താഴോട്ട് ചെല്ലട്ടെ....അവിടെ ഇവൾടെ ഫ്രണ്ട്സ് അന്യോഷിക്കുന്നുണ്ടാവും....പോയിട്ട് തകർത്തഭിനയിച്ചിട്ട്‌ വരാം....നിങ്ങള് ഈ രാത്രി എൻജോയ് ചെയ്യ്..."

എന്ന് വിഷ് ചെയ്ത് ആ തെമ്മാടി ഡോറും ലോക്ക് ചെയ്തിട്ട് അവിടെന്ന് പോയി....നമ്മള് അപ്പൊ തന്നെ സിയാദിൽ നിന്ന് കൈ വിടുവിച്ചിട്ട് ഡോറിന്റെ അടുത്ത് പോയി ഒരുപാട് മുട്ടി വിളിച്ചു..

"ഹഹഹ....നീ എത്ര കെടന്ന് മുട്ടി വിളിച്ചാലും കേൾക്കില്ലെടീ പുല്ലേ....താഴെ അടിപൊളി പാർട്ടി നടക്കാണ് അതോണ്ട് ഇവിടെ നടക്കുന്ന ഒന്നും ആരും അറിയാൻ പോണില്ല...

അതായത് ഇന്നിവിടെ ഈ മുറിയിൽ ഒരു കൊലപാതകം നടന്നാലും ആരും അറിയില്ലാന്ന്....സോ എന്നെ കൊണ്ട് അങ്ങനെ ഒന്നും ചെയ്യിക്കാതെ മോള് ഇക്കയെ മര്യാദക്ക് സ്നേഹിക്കാൻ നോക്ക്..."

എന്ന് പറഞ്ഞോണ്ട് ഓൻ നമ്മളെ അടുത്തേക്ക് വന്നു....നമ്മള് ഡോറിൽ തട്ടി നിക്കുന്നതോണ്ട് ഇനി എങ്ങോട്ട് എന്ന ഒരു ചോദ്യം നമ്മളെ മനസ്സില് ആവർത്തിച്ചു കൊണ്ടേയിരുന്നു....പക്ഷെ നമ്മള് തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു...

"അതിന് നീ വേറെ ആളെ നോക്കെടാ നാറി....ഈ ഹനയെ നിനക്ക് ശരിക്കും അറിയില്ല എന്നോട് കളിച്ചാൽ നീ വിവരമറിയും..."

നമ്മള് ഇത് പറഞ്ഞപ്പോ ഓൻ പല്ലി ചിലക്കുന്ന പോലെ ശബ്ദമുണ്ടാക്കി കൊണ്ട് ചിരിക്കാൻ തുടങ്ങി...

"നീ എന്തൊരു മണ്ടിയാന്ന് നോക്കണേ....ഞാൻ നേരത്തെ പറഞ്ഞത് നീ ശരിക്കും കേട്ടില്ലാന്ന് തോന്നുന്നു....ഈ രാത്രി മുഴുവനും മോള് എന്റൊപ്പാ....എല്ലാം കഴിഞ്ഞിട്ട് വിവരമറിഞ്ഞാലും എനിക്ക് കൊഴപ്പല്ല....അത് വരെ...അതുവരെ നീ പുറംലോകം കാണില്ല..."

ഇത്രയും പറഞ്ഞിട്ട് ഓൻ നമ്മളെ കൈ രണ്ടും പിടിച്ചു വെച്ചു...

ഏതൊരു പെണ്ണും തകർന്നു പോവുന്ന ആ ഒരു നിമിഷം....ആ നിസ്സാഹയ അവസ്ഥ നമ്മളും അന്നേരം തിരിച്ചറിഞ്ഞു..

ഇനി നമക്ക് ഓന്റെ കയ്യീന്നൊരു രക്ഷയില്ലാന്ന് നമക്ക് ഉറപ്പായി....അത് മനസിലാക്കി നമ്മള് ഓന്റെ കാലുപിടിച്ച് അപേക്ഷിച്ചു...

"സിയാദ് പ്ലീസ്....അന്നങ്ങനെ നിങ്ങളോട് മാപ്പ് ചോദിക്കുന്നു....ഒന്നും മനഃപൂർവം ആയിരുന്നില്ലല്ലോ....അല്ലെ...?

വെറുതെയിരിക്കുന്ന എന്നേ കൊണ്ട് നിങ്ങള് തന്നെയല്ലേ അങ്ങനെയൊക്കെ ചെയ്യിച്ചത്....? പ്ലീസ് അതിന് ഇങ്ങനെ പകരം വീട്ടരുത്.."

"അച്ചോടാ....ശോ...നിനക്കിപ്പഴും ഈ സിയാദിനെ മനസിലായിട്ടില്ലല്ലോ....കയ്യിൽ കിട്ടിയ ഒരുത്തിയെയും ഈ സിയാദ് വെറുതെ വിട്ടിട്ടില്ല പിന്നെയല്ലേ നിന്നെ..."

"സിയാദ് പ്ലീസ്....ഞാൻ നിങ്ങടെ കാല് പിടിക്കാം എന്നെ വെറുതെ വിടണം....നിനക്കെന്താ വേണ്ടേ...? ഞാൻ തരാം....എന്റെ പേരിൽ ഒരുപാട് സ്വത്തും പണവും ഉണ്ട് അതൊക്കെ നീയെടുത്തോ പക്ഷെ എന്നെ ഒന്നും ചെയ്യരുത്...."

എന്ന് പറഞ്ഞ് നമ്മള് ഓന്റെ മുന്നില് കൈകൂപ്പി....ഒരു പെണ്ണിനെ സംബന്ധിച്ച് അവൾക്കു വലുത് പണമോ പത്രാസോ ഒന്നുമല്ല....അതവളുടെ മാനമാണ്....അത് നഷ്ടപെടാൻ പോവാണെന്ന് അറിഞ്ഞാൽ അവളൊരു ഭ്രാന്തിയായി തന്നെ മാറും....അത് പോലൊരു അവസ്ഥയായിരുന്നു നമ്മക്കും അന്നേരം....

"നീ എത്രയൊക്കെ കേണപേക്ഷിച്ചാലും ഈ സിയാദിന്റെ മനസ്സ് അലിയില്ലെടീ....നിന്നെ ഞാൻ മോഹിച്ചിട്ടുണ്ടേൽ സ്വന്തമാക്കിയിരിക്കും.."

എന്ന് പറഞ്ഞ് ഓൻ നമ്മളെ ബെഡിലേക്ക് തള്ളിയിടലും പെട്ടന്ന് എവിടെന്നോ ഒരു ശബ്ദം കേട്ട് നമ്മളെ പോലെ തന്നെ ഓനും ഞെട്ടി...






തുടരും....


______________________________

നാളെ ഞാൻ ബിസിയായിരിക്കും എന്ന കാരണത്താൽ കുറച്ച് സമയം കൊണ്ട് എഴുതി പോസ്റ്റിയതാണ്....നന്നായിട്ടില്ലാന്ന് അറിയാം....അതികം വെറുപ്പിക്കാതെ പെട്ടന്ന് അവസാനിപ്പിക്കാൻ ശ്രമിക്കാട്ടാ....

______________________________
 💞... നിന്നെയും തേടി ...💘

Aashu

Part 12


__________________


പെട്ടെന്നൊരു ശബ്ദം കേട്ട് നമ്മള് രണ്ടും ഒരുപോലെ ഞെട്ടി നിക്കാണ്....മുറിയിലെ ലൈറ്റോക്കെ താനേ അണഞ്ഞു....അതിനിടയിൽ ആരുടെയൊക്കെയോ കാൽപെരുമാറ്റം നമക്ക് നല്ല പോലെ കേൾക്കാം...
ആ സമയം കൊണ്ട് നമ്മള് ബെഡീന്ന് ചാടി എണീറ്റു...

ഒരു പുരുഷ രൂപം നമ്മളെ നേരെ സിയാദ് അവനെ തള്ളി മാറ്റി....നമ്മള് എന്താപ്പോ സംഭവം എന്ന രീതിയിൽ ആ ഇരുട്ടിൽ അന്തയെ പോലെ തിരഞ്ഞു...

പെട്ടന്ന് മുറിയിൽ ലൈറ്റോക്കെ തെളിഞ്ഞു....നമ്മളെ നോട്ടം ആദ്യം ചെന്നത് നമ്മളെ മുന്നില് നിക്കുന്ന ആളുടെ മുന്നിലാണ്....ആളെ കാണേണ്ട താമസം നമ്മള് ഒന്നും നോക്കാതെ അയാളെ പോയി കെട്ടിപിടിച്ചു കരഞ്ഞു...

ഷാനുവാണ് നമ്മളെ മുന്നില് എന്നതും....ഓനെ തന്നെയാണ് നമ്മള് ഇപ്പൊ കെട്ടിപിടിച്ചു നിക്കുന്നത് എന്നും നമക്ക് നല്ല ബോധം ഉണ്ടായിരുന്നു...

"അനൂ എന്താ പറ്റിയെ..? കരയല്ലേ അനൂ...ഞാൻ വന്നില്ലേ...കരയണ്ട...നീ കരയുന്നത് കാണാനുള്ള ശേഷിയെനിക്കില്ല പ്ലീസ്..."

നമ്മളെ തലയിൽ തടവികൊണ്ട് ഓൻ അങ്ങനെ പലതും പറഞ്ഞു....പക്ഷെ നമക്ക് അതിനെക്കാളും സമാധാനം കിട്ടിയത് ആ നെഞ്ചോട് ചേർന്ന് കരഞ്ഞപ്പോളാണ്...

പെട്ടന്ന് ഓൻ നമ്മളെ തള്ളിയിട്ടിട്ടു നിലം പതിച്ചു....അത് കണ്ട് നമ്മള് ഷോക്കേറ്റ പോലെ നിന്നു....

ഷാനു വീണതും ഓന്റെ പിന്നില് ഇരുമ്പ് വടിയും പിടിച്ച് നിക്കുന്ന സിയാദിനെയാണ് നമ്മള് കണ്ടത്....നമ്മള് അപ്പൊ തന്നെ ഷാനുന്റെ അടുത്ത് ചെന്ന് ഇരുന്നിട്ട് ഓനെ ഒരുപാട് വിളിച്ചു....പക്ഷെ നമ്മളെ ഒരുവിളി പോലും ഓൻ കേട്ടില്ല...

"ഷാനുക്കാ എണീക്ക് പ്ലീസ്....ഒന്ന് കണ്ണ് തുറക്ക്....കണ്ണ് തുറന്ന് നോക്ക് പ്ലീസ്....നോക്കാൻ..."

നമ്മള് ഓനെ ഒരുപാട് തവണ പിടിച്ച് കുലുക്കി....നമ്മളെ വിളി ഷാനുവിൽ നിന്ന് ഇക്കയിലേക്ക് മാറിയത് പോലും നമ്മള് അറിഞ്ഞില്ല...

"നിന്റെ ഏതവനാടീ ഇത്...? കൃത്യ സമയത്ത് വന്ന് നിന്നെ രക്ഷിക്കാൻ ശ്രമിക്കാൻ മാത്രം എന്ത് ബന്ധാടീ നിങ്ങള് തമ്മില്...?"

പെട്ടന്ന് സിയാദ് വന്ന് നമ്മളെ മുടി കുത്തിന് പിടിച്ച് എഴുനേൽപ്പിച്ചിട്ട്‌ ചോയിച്ചു...
പ്രതീക്ഷക്കാത്ത അറ്റാക്ക് ആയതോണ്ട് നമക്കത് നല്ലോണം വേദനിച്ചു....നമ്മള് ഓന്റെ പിടി വിടുവിക്കാൻ ഒരുപാട് നോക്കി....

പക്ഷെ നമ്മളെ കൊണ്ട് പറ്റിയില്ല....അതും പോരാത്തതിന് ഒടുക്കത്തെ വേദനയും നമ്മള് അനുഭവിച്ചു...

വീണ്ടും നമ്മളെ ഞെട്ടിച്ച് കൊണ്ട് ദേ കിടക്കുന്നു സിയാദ് നിലത്ത്....അതും വാഴ വെട്ടിയിട്ടത് പോലെ...

നമ്മള് തിരിഞ്ഞു നോക്കിയപ്പോ നമ്മളെ മുന്നില് ഷാനുക്ക വടിപോലെ നിക്കുന്നുണ്ടായിരുന്നു....അതും നേരത്തെ സിയാദിന്റെ കയ്യിൽ ഉണ്ടായിരുന്ന അതെ ഇരുമ്പ് വടി പിടിച്ചിട്ട്...

നമ്മളെ മൈൻഡ് പോലും ചെയ്യാതെ പുള്ളിക്കാരൻ ഒരു ഡയലോഗ് അങ്ങ് കാച്ചി....അത് കേട്ട് നമ്മള് കണ്ണും തള്ളി ഒരൊറ്റ നിൽപ്പായിരുന്നു..

എക്കോ പോലെ ഒരുപാട് തവണ നമ്മളെ കാതുകളിൽ അത് തന്നെ മുഴങ്ങി..

"നിനക്ക് എങ്ങനെ ധൈര്യം ഉണ്ടായെടാ എന്റെ പെണ്ണിന്റെ ദേഹത്ത് കൈ വെക്കാൻ...."

നമക്ക് ഇപ്പഴും അതങ്ങട് മനസിലായില്ല...

"ഹഹഹഹ...നിന്റെ പെണ്ണോ..? ഏത് വകേല്...?"

എന്ന് പറഞ്ഞോണ്ട് ആ സിയാദ് വീണിടത്ത് നിന്ന് അട്ടഹസിച്ചോണ്ട് എണീറ്റു....ഇവന് കിട്ടിയത് ഒന്നും പോരാന്ന് തോന്നുന്നു...

"അതെടാ....ഓളെന്റെ പെണ്ണാ....ഈ ഷാനുന്റെ പെണ്ണ്....ഓളെ ദേഹത്ത് ആരെങ്കിലും കൈ വെച്ചു എന്ന് ഞാനറിഞ്ഞാ....ആ കൈ പിന്നെ ഉണ്ടാവില്ല.."

നമ്മളെ ഓന്റെ ഒപ്പം ചേർത്ത് നിർത്തി കൊണ്ട് ഇത്ര പറഞ്ഞപ്പോ നമ്മള് അന്തം വിട്ട് ഓന്റെ മോന്തയിലേക്ക് തന്നെ നോക്കി നിന്നു..

"അത് നീയങ്ങ് തീരുമാനിച്ചാ മതിയോ....ഇവളെ ഈ സിയാദ് മോഹിച്ചിട്ടുണ്ടേൽ സ്വന്തമാ..."

പറഞ്ഞു പൂർത്തിയാക്കും മുമ്പേ വീരശൂര പരാക്രമി എന്ന സിയാദ് വീണ്ടും വീണു....ഇത്തവണ ഓന്റെ നെഞ്ചത്തോട്ടു ഒരൊറ്റ ചവിട്ടായിരുന്നു കിട്ടിയത്...

'കള്ള ഹിമാർ....ഒറ്റ ചവിട്ടിനില്ല ഹും എന്നിട്ട് സ്പീച്ചാൻ വന്നിരിക്കുന്നു...'

നമ്മളെ ഭാവം കണ്ടാ തോന്നും നമ്മളാണ് ഓനെ ചവിട്ടി താഴെ ഇട്ടതെന്ന്...ഹിഹി..

നമ്മള് രണ്ടിനെയും മാറി മാറി നോക്കി....ഈ കൊരങ്ങൻ ആണെങ്കി നമ്മളെ ഒന്ന് നോക്കുന്നു കൂടിയില്ല ജന്തു....ഇങ്ങനെ ആണെങ്കിൽ എന്തിനാ രക്ഷിക്കാൻ വന്നേ....

നമ്മള് അങ്ങനെ ആലോയിച്ച് നിക്കുമ്പോ ഉണ്ട് ഓൻ നമ്മളെ കൈ പിടിച്ച് വലിച്ചോണ്ട് പോവുന്നു....നമ്മള് നമ്മടെ കയ്യും ഓന്റെ കയ്യും മോന്തയും ഒക്കെ മാറി മാറി നോക്കി....ഓന്റെ മോന്ത ആണെങ്കി കടന്നൽ കുത്തിയ പോലെയും...

മുന്നോട്ട് നടന്ന ഷാനുക്ക റിവേഴ്‌സ് എടുത്തു....എന്നിട്ട് ആ സിയാദിനെ ഒന്നൂടെ ഒന്ന് ചവിട്ടി....പിന്നെ സിനിമയിൽ കാണുന്ന പോലെ സ്ലോ മോശനിൽ ഒരു പോക്കായിരുന്നു....

ഓനെ കടന്നിട്ട് വേണം നമക്ക് പോവാൻ...അതോണ്ട് കടക്കുമ്പോ നമ്മളും അവനിട്ട് ഒരു ചവിട്ടങ്ങ് കൊടുത്തു...ഹല്ല പിന്നെ നമ്മളോടാ ഓന്റെ കളി...

ശോ ഇപ്പൊ ഒരു ബിജിഎം കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ എന്ന് നമക്ക് തോന്നി...ഓൻ നമ്മളെ കൈ പിടിച്ച് താഴോട്ട് കൊണ്ടോയി...

അവിടെ എത്തി നമ്മള് ചുറ്റും നോക്കി....ഇവിടെ ഒറ്റ ഒരെണ്ണത്തിന് പോലും മുകളിൽ നടന്നത് ഒന്നും അറിഞ്ഞിട്ടില്ല....എല്ലാരും പാർട്ടിയില് മുഴുകി നിക്കാണ്....

പെട്ടന്ന് നമ്മളെ കയ്യിലെ പിടിത്തം അയഞ്ഞു....നമ്മള് ഓന്റെ മോന്തയിലേക്ക് തന്നെ നോക്കി...അപ്പൊ മ്യൂസിക് ഒക്കെ ആരോ നിർത്തി വെച്ചു...

അപ്പൊ നമ്മള് നമ്മടെ കൂടെ വന്ന ബാക്കി നാലിനെയും അന്യോഷിച്ചു നിക്കായിരുന്നു....അവറ്റകളുടെ പൊടി പോലും കാണാനില്ല....ഇവളുമാരിത് എവിടെ പോയി എന്ന് ചിന്തിച്ചു നിക്കുമ്പോളാണ് മുന്നില് ജംഷിയെ കണ്ടത്...
ഓന്റെ പിറകെ അവളുമാരും ഉണ്ടായിരുന്നു...

നമ്മളെ അവിടെ കണ്ടതും ഓൻ ഒന്ന് ഞെട്ടി വിറച്ചു....നമക്ക് ഓനെ കണ്ടപ്പോ തന്നെ ഓടി ചെന്നിട്ട് മോന്തയടച്ച് ഒന്ന് പൊട്ടിക്കാനാണ് തോന്നിയത്...

നമ്മള് ആഗ്രഹിച്ചതെ ഉള്ളൂ അപ്പഴേക്കും ഓന്റെ മോന്തക്കിട്ട് ഒന്നല്ല ഒരു പത്തെണ്ണം എങ്കിലും കിട്ടിക്കാണും...

"നിനക്കാരാടാ കൂട്ടികൊടുപ്പിന്റെ പണി തന്നത്...? മേലാൽ ഇവരുടെ എന്നല്ല ഏതെങ്കിലും പെൺകുട്ട്യോളെ മേത്തു നിന്റെയും നിന്റെ ഇക്കാന്റെയും നിഴൽ വെട്ടം വീണെന്ന് ഞാനറിഞ്ഞാൽ...

അറിയാലോ നിനക്കെന്നെ....? മോനെ ജംഷിറെ നീയത് ഇരന്നു വാങ്ങേണ്ടി വരും..."

എന്നൊരു ഡയലോഗും കാച്ചി ഓനെ ഇഞ്ചി ചതയ്ക്കുന്ന പോലെ ചതച്ചരച്ചു....അത് കണ്ട് നമ്മളെ ചങ്ക്സും പിന്നെ അവിടെ ചുറ്റും ഉള്ളവരും ഷോക്കടിച്ച് നിക്കാണ്....നമ്മളാണെങ്കിലോ പുള്ളിയെ വിസിലടിച്ച് പ്രോത്സാഹിപ്പിച്ചു...

ഇത് കേട്ട് പുള്ളിക്കാരൻ നമ്മളെ നേരെ തിരിഞ്ഞു....നമ്മള് അപ്പൊ ഓനെ നോക്കി ഒരു അവിഞ്ഞ ഇളി പാസ്സാക്കി...

"എന്ത് കണ്ടോണ്ട് നിക്കാടീ വീട്ടീ പോടീ..."

എന്ന് നമ്മളെ നോക്കി കലിപ്പിൽ അങ്ങ് പറഞ്ഞപ്പോ ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയായി നമക്ക്...
നമ്മളെ ചങ്ക്സും നമ്മളും ഒരുപോലെ പേടിച്ച് പോയി....

"നിനക്കൊന്നും പറഞ്ഞത് കേട്ടില്ലേടീ....വീട്ടീ പോവാൻ....പകൽ മുഴുവനും തെണ്ടി തിരിഞ്ഞ് നടക്കുന്നത് പോരാഞ്ഞിട്ടാ യക്ഷികളെ പോലെ രാത്രിയിലെ കറക്കം....

നിനക്കൊക്കെ വീട്ടില് ചോയിക്കാനും പറയാനും ആരുല്ലേ...? വെറുതെ മനുഷ്യനെ മെനക്കെടുത്താനായിട്ട് ഇറങ്ങിക്കോളും ഓരോന്ന്...."

സത്യം പറയാലോ നമ്മളെ കണ്ണില് വെള്ളം വരെ വന്നു....ഷാനുക്ക....ഹും അല്ല ഈ ചൂടൻ ഇപ്പൊ എന്തിനാ നമ്മളോട് ചൂടാവുന്നെ എന്നാലോയിച്ചിട്ട്‌....

'ഓനെന്താ ഓന്താണോ...? ഇങ്ങനെ നിറം മാറാൻ മാത്രം...നിനക്ക് ഷാനു തന്നെ മതിയെടാ....ചൂടൻ ഷാനു....നിന്നെ ഇക്കാന്ന് വിളിച്ച നമ്മളെ വേണം പറയാൻ...'

നമ്മള് അവിടെ നിന്ന് പിറുപിറുത്തു....ഇനി ഇവിടെ നിന്നാൽ പ്രശ്നം വഷളാവും എന്ന് അറിയുന്നതോണ്ട് നമ്മളെ ചങ്ക്സ് നാലും കൂടി നമ്മളെ അവിടെന്ന് പിടിച്ച് വലിച്ചോണ്ട് പോയി...

വീടിന്റെ വെളിയിൽ എത്തി നമ്മള് നോക്കിയപ്പോ അരുണേട്ടൻ കാറും കൊണ്ട് ഹാജരായിട്ടുണ്ട്....നമ്മള് വിളിച്ച് പറയാതെ അരുണേട്ടൻ എങ്ങനെ അറിഞ്ഞു എന്ന് നമ്മള് ഒരു നിമിഷം ആലോയിച്ചു...

കൂടുതലൊന്നും ചോയിക്കാൻ നിക്കാതെ നമ്മള് പോയി കാറിൽ ഇരുന്നു....ബാക്കി നാലും പുറകിലും നമ്മള് മുന്നിലും...

എല്ലാത്തിനെയും അവരവരുടെ വീട്ടിലേക്ക് കൊണ്ടാക്കിയിട്ട് നമ്മള് യാത്ര തുടർന്നു....പിന്നെ ഹിബയേം വീട്ടിൽ കൊണ്ടാക്കി..

അവരൊക്കെ വീട്ടിനകത്ത് കയറുന്നത് വരെ നമ്മള് കാറിൽ നോക്കിയിരുന്നു....അവര് പോയെന്ന് ഉറപ്പ് വരുത്തിയിട്ട് നമ്മള് നമ്മടെ വീട്ടിലേക്കും പോയി...

നമ്മള് അത്രക്കും പേടിച്ചിട്ടുണ്ട് ഇന്നത്തെ സംഭവം....അതാണ് നമ്മള് അങ്ങനെ നോക്കിയിരുന്നത്....

നമ്മള് ചെല്ലുന്നതും കാത്ത് ഉമ്മറത്തു രണ്ടുപേരുണ്ടായിരുന്നു....നമ്മളെ ഉമ്മുവും പിന്നെ ഹസീനയും...

"എന്തിനാ മോളെ ഈ പാതിരാക്കൊക്കെ ഇങ്ങനെ പോവുന്നെ....നീയൊരു പെൺകുട്ടിയാണ്....പെൺകുട്ട്യോൾ ഇങ്ങനെ രാത്രിയൊക്കെ ഇറങ്ങി നടക്കാൻ പാടില്ല....നമ്മടെ ചുറ്റും എപ്പഴും ഉണ്ടാവും ചില കഴുകന്മാരുടെ കണ്ണുകൾ....അതോണ്ട് നമ്മളെ നമ്മള് തന്നെ ശ്രദ്ധിക്കണം..."

നമ്മള് കേറി ചെന്നപാടെ ഹസീന പഴംപുരാണം തുടങ്ങി....പക്ഷെ അത് കേട്ടപ്പോ നമക്ക് ഇന്നുണ്ടായ സംഭവങ്ങളൊക്കെ ഓർമ വന്നു...

"ഇപ്പഴത്തെ കുട്ട്യോൾ ബോൾഡാണ് ഹസീനെ....അവർക്കറിയാം എന്ത് വേണോന്നൊക്കെ...ദേ ഇവള് പുലിക്കുട്ടിയല്ലേ ഹസീ.."

എന്ന് പറഞ്ഞ് ഉമ്മു നമ്മളെ പിടിച്ച് അടുത്തിരുത്തി...

"ഹാ...എന്ന് വെച്ച് ഇനിയിത് പോലെ വേണ്ടാട്ടോ മോളെ....ദേ നിന്റെ ഇക്കു നിന്നെയിതുവരെ കാണാത്ത ദേഷ്യത്തിൽ പച്ച വെള്ളം പോലും കുടിച്ചിട്ടില്ല..."

ഇത് കേട്ടപ്പോൾ നമ്മളൊന്ന് ഞെട്ടി... ഇന്റെ ഇക്കു എന്നെ കാണാതെ ജലപാനം കഴിച്ചിട്ടില്ലാന്നോ..? വിശ്വസിക്കാൻ പറ്റണില്ല...

പടച്ചോനെ ഇനി ഇക്കു എങ്ങാനും നമ്മളെ എടുത്ത് ചെണ്ടയാക്കോ....
റബ്ബേ....ഇൻക്കിന്ന് ഇക്കുന്റെന്ന് അടി ഫർളാ...

നമ്മള് പതുങ്ങി പതുങ്ങി ചെന്ന് ഓന്റെ മുറിയിലെ ഡോർ തുറന്നു....നോകുമ്പോ ഫുൾ ഇരുട്ട്....

നമക്ക് ഇരുട്ട് പണ്ടേ പേടിയായതോണ്ട് തന്നെ ഇക്കുന്റെ മുറിയിലും ഓട്ടോമാറ്റിക് ലൈറ്റ് ഫിറ്റ്‌ ചെയ്തു വെപ്പിച്ചിട്ടുണ്ട് നമ്മളെ പുന്നാര ഇക്കു....

നമ്മള് അത് തുറന്നിട്ടും ലൈറ്റ് ഒന്നും കത്തിയില്ല....നമ്മള് ഒന്നൂടെ ഡോർ അടച്ചിട്ട് വീണ്ടും തുറന്നു...അപ്പൊ മുറിയിലെ എല്ലാ ലൈറ്റും കത്തി....

അപ്പൊ നമ്മള് കണ്ടത് ബെഡില് മൂടിപുതച്ചു കിടക്കുന്ന ഇക്കുനെയാണ്....ഇതൊക്കെ ഓന്റെ അടവാ....നമ്മളോടാ ഓന്റെ കളി....നമ്മള് അപ്പൊ തന്നെ പോയി പുതപ്പ് മാറ്റിയിട്ട് ഓനെ ഡിസ്റ്റർബ് ചെയ്തു....

അതിന് പകരമായിട്ട് നമക്ക് ഓന്റെ കയ്യീന്ന് രണ്ടെണ്ണം കിട്ടുകയും ചെയ്തു...പക്ഷെ തിരിച്ച് നാലെണ്ണം ഓൻക്കും കിട്ടി...അവസാനം ഓനെ കൊണ്ട് ഭക്ഷണം കഴിപ്പിച്ച ശേഷം നമ്മള് പോയി കിടന്നു...

കിടന്നത് മാത്രം മിച്ചം...ഉറക്കം എന്നൊന്ന് നമ്മളെ ഏഴയലത്ത് പോലും തിരിഞ്ഞു നോക്കിയില്ല....കണ്ണടച്ചാൽ തന്നെ ആ കലിപ്പന്റെ മോന്തയാ തെളിഞ്ഞു വരുന്നത്...

"നിനക്ക് എങ്ങനെ ധൈര്യം ഉണ്ടായെടാ എന്റെ പെണ്ണിന്റെ ദേഹത്ത് കൈ വെക്കാൻ.."

എന്ന ആ ഡയലോഗും...അത് നമ്മളെ ചെവിയിൽ വീണ്ടും വീണ്ടും കേൾക്കാണ്...

'എന്നാലും ഓനെന്താ അങ്ങനെ പറഞ്ഞെ...?'

എന്ന് ചിന്തിച്ചോണ്ട് നമ്മള് കിടന്നു...

അപ്പൊ ഉണ്ട് നമ്മളെ ഫോൺ കെടന്നു കാറുന്നു....നമ്മള് ഫോണിലേക്ക് സൂക്ഷിച്ചു നോക്കി...

"ഇത്...ഇതവനല്ലേ ആ കലിപ്പൻ.....അതെ അവൻ തന്നെ....ഹും...പോ സാത്താനെ പോ...പോവാൻ..."

നമ്മള് ഫോണിലേക്ക് നോക്കി പറഞ്ഞു...






തുടരും....



___________________

നിങ്ങടെ ഫോഴ്സ് കാരണം ചുരുങ്ങിയ സമയം കൊണ്ട് എഴുതിയാതാട്ടോ....എന്തേലും പൊട്ടത്തരം കണ്ടാ തിരുത്തി വായിക്കണം...😂
_____________________
[💞...നിന്നെയും തേടി...💘

Aashu

Part 13


______________________


നമ്മള് കോൾ അറ്റൻഡ് ചെയ്ത് ചെവിയോട് അടുപ്പിച്ചു...

"ഹ...ഹലോ..."

"ടീ അനൂ നിനക്കെന്താ ഫോൺ എടുക്കാൻ ഇത്ര താമസം...? "

ശബ്ദം കേട്ട് നമ്മള് ഫോൺ ഒന്നൂടെ ഒന്ന് നോക്കി....

"ങ്ങേ...അപ്പൊ ഇത് അവനല്ലേ..."

"എവൻ...എടീ നിനക്ക് വട്ടായോ...ഏതവന്റെ കാര്യാ നീ പറഞ്ഞെ..."

ശോ...നമക്ക് തോന്നിയതാ...നമ്മളെ വിളിച്ചത് ആ പൊട്ടത്തി ഹിബയാ....അപ്പൊ നമ്മള് സ്‌ക്രീനിൽ കണ്ടതോ...?
അതും തോന്നലായിരുന്നോ...?

"ഹലോ അനൂ നീയെന്താ ഒന്നും മിണ്ടാത്തെ...?"

നമ്മള് സ്വയം തലക്കിട്ട് ഒരെണ്ണം കൊടുത്തിട്ട് ഓളോട് സംസാരിച്ചു..

"എന്താടീ നിനക്കീ പാതിരാക്ക് ഉറക്കൊന്നുല്ലേ...?"

ഫോൺ എടുത്തപ്പോ തന്നെ നമ്മള് ഓളോട് ചൂടായി...എന്തിനാന്ന് പോലും അറിയില്ല...

"ന്റെ പൊന്നോ....നിന്നെ വല്ല പട്ടിയും കടിച്ചോ....ഇങ്ങനെ കുരക്കാൻ.."

അപ്പഴാണ് നമക്ക് ശരിക്കും മനസിലായത് ആ കലിപ്പനോടുള്ള ദേഷ്യമാണ് നമ്മള് ഓളോട് കാട്ടിയതെന്ന്...

"ആ...എടീ അത് പിന്നെ ഞാൻ...അറിയാതെ..."

"ഓ....ഓ....എന്നിട്ടെന്നിട്ട്....നിന്റെ ഉരുണ്ടു കളിയൊന്നും നമ്മളെ അടുത്ത് വില പോകില്ല മോളെ അനൂവേ....അതോണ്ട് സത്യം പറഞ്ഞോ നീയെന്തിനാ ഇപ്പൊ ചൂടായെ...?"

"എടീ അത് ഓൻ....അല്ല ആ കലിപ്പൻ തെണ്ടീ..."

"എ....ന്താ...? കലിപ്പൻ തെണ്ടീന്നാ...? ഓൻ നിന്നെ വിളിച്ചോ..."

"അതല്ലടീ പട്ടി...ഓനെ ഓർത്തപ്പോ അറിയാതെ..."

"എന്തോ....എങ്ങനെ....നീ ഓനെ അല്ല ആ ഷാനുനെ ഓർത്തെന്നോ...?"

"ടീ കോപ്പേ അതല്ല....ഇന്ന് ഓൻ നമ്മളോട് ചൂടായില്ലേ അത്....ഓനാരാ നമ്മളോട് ചൂടാവാൻ..."

"ഇപ്പൊ ആരും അല്ല...പക്ഷെ ഭാവിയില് ആരെങ്കിലും ഒക്കെ ആവാൻ പോവുന്ന ആളാ..."

ഓളെ വർത്താനം നമക്ക് തീരെ പിടിച്ചില്ല..

"ഓ പിന്നെ...ഇപ്പൊ തന്നെ ഓനെ കണ്ടാ എനിക്ക് ദേഷ്യം വരും...അപ്പോഴാ ഓൾടെ ഒരു ഭാവി....ഓൻ ആരാന്നാ ഓന്റെ വിചാരം...? ഹും വലിയ മസിൽ മാൻ ആണെന്നാ ഓന്റെ മനസ്സില്...കലിപ്പൻ..."

"യ്യോ...അനൂ ഒന്ന് സ്റ്റോപ്പോ....അപ്പൊ അതാണ് കാര്യം ലെ....കൊള്ളാലോ....ഓനെ പറ്റി പറയാൻ ഒരുപാടുണ്ടല്ലേ....എന്താ മോളെ സംഭവം ലവാണോ...?"

നമ്മള് പറഞ്ഞത് എന്തോ അവള് പറഞ്ഞുണ്ടാക്കിയത് എവേറെന്തോ....നമ്മള് അപ്പൊ തന്നെ തുടങ്ങി പൂരപ്പാട്ട്...

"താങ്കൂ താങ്കൂ....എന്നെ ഇങ്ങനെ പൊക്കല്ലേ....ശോ ഇനിയെനിക്ക് മരിച്ചാലും വേണ്ടില്ല തിരുപ്പതിയായി..."

ഓളെ പറച്ചില് കേട്ടാ തോന്നും നമ്മള് ഓളെ അനുഗ്രഹിച്ചു വിട്ടതാന്ന്...

"എന്നാലും അവിടെ ശരിക്കും എന്താ നടന്നേ...? ഓനെന്തിനാ നമ്മളോട് ചൂടായെ....ജംഷിയെ എന്തിനാ തല്ലി ചതച്ചത്...?"

തുടങ്ങിയ ഒരുപാട് ചോദ്യങ്ങളും കൊണ്ട് ഓള് നമ്മളെ നേരെ വന്നപ്പോ നമ്മള് എല്ലാം പറയാൻ തുടങ്ങി....അപ്പൊ പെണ്ണ് വെയിറ്റ് പറഞ്ഞിട്ട് ബാക്കി മൂന്നിനെയും വിളിച്ച് കോൺഫ്രെൻസ് കോൾ ആക്കിയിട്ട് സംഭവം പറയാൻ പറഞ്ഞു....

നമക്ക് പിന്നെ കഥ പറഞ്ഞു കൊടുക്കലായി പണി....നമ്മള് നാലിനോടും അവിടെ ഉണ്ടായ സംഭവം വള്ളീം പുള്ളീം വിടാതെ പറഞ്ഞു കൊടുത്തു...

എല്ലാം കേട്ടപ്പോ നാലിനും ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല....തെറിയോട് തെറിയായിരുന്നു പിന്നീടങ്ങോട്ട്‌....ജംഷിയെ കൊന്നു കൊല വിളിച്ചു അവറ്റകൾ എല്ലാം...

കേട്ടിട്ട് നമ്മളെ കിളി പറന്നോയി....മാത്രല്ല നമ്മളെ രണ്ട് ചെവിയിലൂടെയും പൊകയും പോയോ എന്നൊരു സംശയം...അത്രക്ക് ഉണ്ടായിരുന്നു....ഇവളുമാരിത് നമ്മളെ കടത്തി വെട്ടിയല്ലോന്ന് വരെ നമക്ക് തോന്നി....

ജംഷിക്കും സിയാദിനും കണക്കിന് കിട്ടിയതിന്റെ സന്തോഷത്തിൽ നമ്മള് കോൾ കട്ടാക്കി പോയി കിടന്നുറങ്ങി....സുഖ നിദ്ര ശുഭ നിദ്ര...😜

അതോണ്ട് നമ്മളന്ന് സ്വപനം കണ്ടത് പോലും ആ കലിപ്പനെയാണ്...

*-*-**-*-*-*-*-*-*-*-*-*-*-*-*


ഹായ്...ഹലോ...സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ ഇത് ഞാൻ തന്നെ...😜

ആ പഹയത്തി ഇപ്പൊ പറഞ്ഞ ആ കലിപ്പൻ തന്നെ...നമ്മള് വരാൻ ലേറ്റായോ...ഹാ സാരല്ല.....നമ്മള് ലേറ്റായി വന്നാലും ലേറ്റസ്റ്റായി തന്നെ വരും....ഓവർ കോൺഫിഡൻസ് അല്ലാട്ടാ...😜

ഞാൻ ഒരു കാര്യം പറയാൻ വന്നതാ....ഓൾക്ക് സോറി ഓളെന്ന അനുക്ക് ഇത്തിരി ജാഡയും ഒത്തിരി അഹങ്കാരവും കൂടുതലാ...ല്ലേ....എനിക്കങ്ങനെ തോന്നി നിങ്ങക്ക് തോന്നിയില്ലേ...?

എല്ലാ പെൺകുട്ട്യോളിൽ നിന്നും വ്യത്യസ്മാണ് ആ കുട്ടിപ്പിശാശ്....ഓൾക്ക് ഒരു രണ്ട് മൂന്ന് എല്ലെങ്കിലും കൂടുതൽ ഉണ്ടാവും...ല്ലേ..? എന്നാലും ഓളാകെ മാറിപ്പോയി...

നിങ്ങളിപ്പോ വിചാരിച്ചില്ലെങ്കിലും ഞാൻ വിചാരിച്ചുട്ടോ.....ഞാനെന്തിനാ ഓളെ പറ്റീ ഇങ്ങനെ ആലോയിക്കുന്നതെന്ന്..

അതിന് ഒരു കാരണോണ്ട്....വർഷങ്ങളായിട്ട് ഈ ഷാനുന്റെ ഖൽബിൽ കുടിയേറിയ ഭൂതമാണ് ഓള്....ഈ ഭൂതത്തിനെ തന്നെയാട്ടോ അറബിയിൽ ജിന്നെന്ന് പറയുന്നത്....പക്ഷെങ്കിലെ....ഓൾക്ക് ഭൂതമാണ് കൂടുതൽ മാച്ച്...കുട്ടി ഭൂതം.

ഓളെ ഞാനങ്ങനെ വെറുതെ വിടാൻ ഉദേശിച്ചിട്ടില്ല....മിക്കവാറും ഞാൻ ഓളെയും കൊണ്ടേ പോകൂ....സോറി വരൂ.

അതൊക്കെ പോട്ടെ നിങ്ങക്ക് എന്നെ പറ്റിയൊന്നും അറിയണ്ടേ...? പറയാം...

ഉമ്മ ഷബീനാന്റെയും ഉപ്പ ഷാഫിന്റെയും മൂത്ത പുത്രൻ....എനിക്ക് താഴെ രണ്ടെണ്ണം ഉണ്ട് അനിയൻ ഷാഹിറും പിന്നെ എന്റെ ചെല്ലക്കുട്ടി ഷിനാസ് എന്ന ഞങ്ങടെ ഷിനുവും...

ഓൾക്ക് ഷാഹിനെക്കാളും ഈ വലിക്കനോടാണ് കൂടുതൽ സ്നേഹം...എന്താ കാരണം...? ഓളെ എല്ലാ കുരുത്തക്കേടും ക്ഷമിച്ചു കൊടുക്കുന്ന പുന്നാര ആങ്ങളയാണ് ഞാൻ....അത് തന്നെ....

പക്ഷെ നമ്മടെ ഉപ്പക്കും ഉമ്മക്കും അതത്ര പിടിക്കുന്നില്ല....ഇങ്ങനെ പോയാ ഓള് ഇനി അനുവിനെ പോലെയാവോ എന്നൊരു പേടി..

പക്ഷെ ഇപ്പഴത്തെ അനുവിനെ പോലെ എന്റെ ഷിനൂട്ടി ഒരിക്കലും ആവില്ല....കാരണം അനുവിനെ ഈ നിലയിൽ ആക്കിയത് ഓളെ പപ്പാന്റെ പണവും സ്വാധീനവുമാണ്...

അനുവിനെ പറ്റി എന്റെ വീട്ടില് എങ്ങനെ അറിയാം എന്നൊരു സംശയം ഇല്ലാതില്ല ല്ലേ..?

പണ്ട് മുതലേ നമ്മളെ മനസ്സില് കുടിയേറിയ ഭൂതല്ലേ...അത് ഇവര് കൂടി അറിയാതിരിക്കോ...

ഷാഹി MBA ഫൈനൽ ഇയറും ഷിനു ഫസ്റ്റ് ഇയറും ആണ്....രണ്ടും എന്റെ കോളേജിൽ തന്നെയാണ്....ഓഹ് സോറി ഞാനത് പറഞ്ഞില്ലല്ലേ.... ഞാനൊരു മാഷാണ് മാഷേ....സോറി പിള്ളേരെ...😜

ആ ഭൂതം പഠിക്കുന്ന അതെ കോളേജിൽ തന്നെയാണ്....പഠിച്ച കോളേജിൽ തന്നെ സാറായി പഠിപ്പിക്കുന്നു....ഞാൻ പഠിപ്പിക്കുന്നത് MBA സ്റ്റുഡന്റസിനെയാണ്....അതോണ്ട് തന്നെ ഞാൻ ഓളെ കോളേജിലെ സർ ആണെന്ന് ആ കുട്ടി പിശാശിന് അറിയില്ല...

ഓൾടെ മുന്നില് ഞാനാ കലിപ്പൻ ആയി തന്നെ ഇരുന്നോട്ടെ....ഇല്ലെങ്കിൽ ഓള് പഴയ പടിയാവാൻ ചാൻസുണ്ട്....ഇപ്പൊ നമ്മളെ കൊറച്ചൊക്കെ പേടിയുണ്ട് ഓൾക്ക്...ല്ലേ...

"എടാ ഷാനു നീ ആരോടാ ഈ സംസാരിക്കുന്നെ....അതും ഒറ്റക്ക് നിന്ന്...?" നമ്മളെ ഉമ്മയാണ്.

"ഹേയ് ആരോടുല്ല ഉമ്മാ....ഞാൻ വെറുതെ ഓരോ കാര്യങ്ങൾ..."

"അതൊന്നും അല്ല...ഷാനുക്ക ഇപ്പൊ ഓർത്തത് മ്മളെ അനുനെ അല്ലെ..
ഓള് ഇന്നെന്താ ഒപ്പിച്ചെ..?
ഞാൻ ഇന്നലെ കണ്ടായിരുന്നു ലഞ്ച് ബ്രേക്ക്‌ സമയത്ത് പക്ഷെ ഇന്ന് കാണാൻ പറ്റിയില്ല..."

ന്റെ പുന്നാര പെങ്ങളാണ്...കുരുപ്പ്..

"ഡീ...ഡീ...നീ അതികം ഓളെ കാണാൻ നിക്കണ്ട....നീ ശരിക്കും അനുവിന് പഠിക്കുവാണോന്നൊരു സംശയം എനിക്കും ഉണ്ട്..."

നമ്മള് വെറുതെ ഓളെ ഒന്ന് ചൂടാക്കിയതാ...

"ശരിയാ ഇക്കു....ഓള് ഇന്ന് രാവിലെയും പറയുന്നത് കേട്ടു....ജനിക്കുവാണേൽ അനുനെ പോലെ ജനിക്കണേന്ന്..."

ഷാഹിയും കൂടിയപ്പോ അവിടെ ഒരു യുദ്ധം തന്നെ നടന്നു....ഇവിടെ ഒരു ചോരക്കളം ആവുമെന്ന് മനസിലാക്കിയതോണ്ട് ഉപ്പ വന്ന് എല്ലാം സോൾവാക്കി...

നമ്മള് പോയി കിടന്നപ്പോ തല വല്ലാത്ത ഒരു വേദന....നടുവിനും ഉണ്ട്....ഇന്ന് നടന്ന കാര്യോന്നും ഇവിടെ ആരോടും പറഞ്ഞിട്ടില്ല....ഉമ്മയും ഉപ്പയും അറിഞ്ഞാ പിന്നെ പറയണ്ട....അതും അനു കാരണം ആണെന്ന് അറിഞ്ഞാ പിന്നെ പറയേ വേണ്ടാ...

അല്ലെങ്കിൽ തന്നെ ഓളെ പോയി ഉപദേശിക്കാൻ നിക്കുവാ രണ്ടും...ഇത് അറിഞ്ഞാൽ ഇപ്പൊ തന്നെ പോവും...

വേദന കാരണം ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു....പെട്ടന്ന് ആരോ ഡോർ തുറന്ന് അകത്തേക്ക് വരുന്നത് കണ്ടപ്പോ കണ്ണടച്ച് ഉറക്കം നടിച്ചു...

"ഇങ്ങള് അഭിനയിക്കൊന്നും വേണ്ട ഞാൻ കണ്ടുപിടിച്ചു.."

"ഓ നീയാണോ....നിനക്ക് ഒറക്കൊന്നുല്ലെടീ പോത്തേ...സമയം എത്ര ആയീന്നാ വിചാരം..."

"ഇങ്ങള് അനുന്റെ അടുത്ത് എടുക്കുന്ന ആ കലിപ്പ് സ്വഭാവം എന്റെ അടുത്ത് വേണ്ടാട്ടോ...പറഞ്ഞേക്കാം..."

എന്റെ ഭാഗത്തും തെറ്റുണ്ട്....ഇത് മറ്റേ പിശാശിനേക്കാളും വലിയ ഇനമാണെന്ന കാര്യം ഞാൻ ഓർക്കണമായിരുന്നു...

"ഞാൻ ഒരു കാര്യം ചോയിക്കാൻ വന്നതാ....അത് പോട്ടെ ഇങ്ങളെ കയ്യിൽ എന്താ...?"

ഓള് എന്റെ കൈ പിടിച്ച് വലിച്ചപ്പോ നമ്മള് ഒന്ന് അലറി....അത് കണ്ടപ്പോ തന്നെ ഓൾക്ക് ഏകദേശം കാര്യം പിടികിട്ടി....ഏകദേശം കിട്ടിയ സ്ഥിതിക്ക് ബാക്കി കൂടി ഞാൻ പറഞ്ഞു കൊടുത്തു...

"പ്രേമിച്ചു നടക്കുമ്പോ ഇങ്ങനെ ഒക്കെ ഉണ്ടാവും....ഓളെ പിറകെയുള്ള വില്ലന്റെ ഇടി....ഉപ്പാന്റെയും ആങ്ങളമാരുടെയും ഇടി....പിന്നെ കല്യാണം കഴിഞ്ഞ് ഓളെ വക വേറെയും....ഇങ്ങളെ കാര്യം പോക്കാ..."

ആഹാ നല്ല പെങ്ങൾ എല്ലാം മനസ്സിലാക്കി വെച്ചിട്ടുണ്ട്....പക്ഷെ അവസാനം പറഞ്ഞത്....അങ്ങനെയാവോ...ഹേയ് ഇല്ലല്ലേ..

എന്നെ മുറിയിൽ ചിന്തിക്കാൻ വിട്ടിട്ട് ഇപ്പൊ വരാന്നും പറഞ്ഞിട്ട് ഓള് എങ്ങോട്ടോ പോയി....പോയിട്ട് നേരം ഒരുപാടായതോണ്ട് എനിക്ക് ഉറക്കം വന്ന് തുടങ്ങി...

അപ്പൊ ഉണ്ട് പെണ്ണ് ചൂട് വെള്ളവും കൊണ്ട് വരുന്നു....പടച്ചോനെ ഓളെന്നെ ഇതിൽ മുക്കി കൊല്ലാൻ പോവണോ...?

"ഇതെന്തിനാ എന്നെ പുഴുങ്ങി എടുക്കാൻ ആണോ...?"

"ഇങ്ങള് അധികം വായിട്ടലക്കാതെ തിരിഞ്ഞു കിടന്നേ"

എന്ന് പറഞ്ഞിട്ട് ഓള് നമ്മളെ നടുവിനും കഴുത്തിലും ഒക്കെ ചൂട് പിടിച്ചു....

"ഹാവൂ...ഇപ്പൊ കുറച്ച് ആശ്വാസം ഉണ്ട്....നിനക്ക് ഇതൊക്കെ അറിയാല്ലെ..? ഞാൻ വിചാരിച്ചു നിന്നെ കൊണ്ട് മരിക്കുന്ന വരെ ഒരു ഉപകാരവും കിട്ടൂലാന്ന്..."

നമ്മള് പറഞ്ഞു തീർന്നില്ല അപ്പഴേക്കും പെണ്ണ് ചൂട് വെള്ളത്തിൽ തോർത്ത്‌ മുക്കി നമ്മളെ പൊള്ളിച്ചിട്ട്‌ ഓടിപോയി....നമ്മള് സ്വർഗവും നരകവും എല്ലാം കണ്ടു...

പിറ്റേന്ന് രാവിലെ കണി ആ കുരിപ്പിനെ തന്നെയാണ്....

"അതേയ് ഇക്കു ഞാനൊരു കാര്യം പറഞ്ഞാ ഇങ്ങള് സമ്മതിക്കോ...?"

"ഉം എന്താ....പറ.."

"സമ്മതിക്കോ ഇല്ലേ...അത് പറ..."

"കാര്യം പറയടീ എന്നിട്ട് തീരുമാനിക്കാം..."

"അത് പിന്നെ...എനിക്കിന്ന് അനുനെ ഒന്ന് നേരിൽ..."

"വേണ്ട....പറ്റൂല...പറ്റൂലാന്ന് പറഞ്ഞാ പറ്റൂല..."

"അങ്ങനെ പറയല്ലേ ഇങ്ങളെന്റെ പുന്നാര ഇക്കുവല്ലേ....എന്റെ എല്ലാ ആഗ്രഹവും സാധിച്ചു തരുമ്പോ ഇതും കൂടി തന്നാൽ എന്താ....പ്ലീസ്....ജസ്റ്റ്‌ പരിജയപ്പെടൽ മാത്രം...പ്ലീസ്....പ്ലീസ്...പ്ലീസ്..."

ഷിനു വന്ന് നമ്മളെ പതപ്പിച്ച് ഒരു പരുവാക്കി....ആദ്യം നമ്മള് സമ്മതിച്ചില്ല എങ്കിലും ഓള് നമക്ക് ഒരു സ്വസ്ഥതയും തരാത്തപ്പോ നിവർത്തിക്കേട് കൊണ്ട് ഞാൻ സമ്മതം മൂളി...

പെണ്ണ് ആ സന്തോഷത്തോടെ തന്നെ കോളേജിലേക്ക് പോയി....പക്ഷെ ഒരു കാര്യം പ്രതേകം പറഞ്ഞു വിട്ടിട്ടുണ്ട്....ഷിനാസ് എന്റെ അനിയത്തിയാണെന്ന കാര്യം അനു ഇപ്പൊ അറിയാൻ പാടില്ല....അതൊക്കെ അതിന്റെ സമയത്ത് അറിഞ്ഞാ മതി എന്ന്...

*-*-*-*-*-*-*-*-*-*-*-*-*-*-*-*


ഇങ്ങള് നല്ല മനുഷ്യമാരാട്ടോ....ഓൻ വന്ന് കഥ പറഞ്ഞപ്പോ വായും പൊളിച്ച് അത് കേട്ടോണ്ട് നിക്കാണല്ലെ....നമ്മളെ ഒന്നും മൈൻഡ് ഇല്ല...😕

നമ്മള് ഇവിടെ എണീറ്റ് വന്ന് കുന്തം വിഴുങ്ങിയ പോലെ ഇരിക്കാ....ഇവിടെ ഒരുത്തന്റെ ഒരുക്കങ്ങൾ കണ്ട്...

നമ്മള് പോയി ഓനോട്‌ എങ്ങോട്ടാന്ന് ചോയിച്ചു....അങ്ങനെ ചോദിക്കാൻ പാടില്ലാത്രെ....

"എന്ന് വെച്ച് ഇങ്ങള് ഇങ്ങനെ തോന്നിയ പോലെ ഇറങ്ങി പോവാൻ പാടുണ്ടോ....?"

"എന്നാ ഞാൻ പറയാം...പക്ഷെ എന്റെ പെങ്ങൾ  പിടിച്ച് ഇരുന്നോട്ടാ..."

ഓന്റെ പറച്ചില് കേട്ട് നമ്മള് പുച്ഛിച്ചു മുഖം തിരിച്ചു....പക്ഷെ ഓൻ എങ്ങോട്ടാ പോവുന്നെ എന്ന കാര്യം പറഞ്ഞത് കേട്ടപ്പോ നമ്മള് ശരിക്കും പിടിച്ച് നിന്നുട്ടോ..





തുടരും....






___________________________

ഈ പാർട്ട്‌ എന്നേം നിങ്ങളേം ഒരുപോലെ ബോറടിപ്പിച്ചു എന്നറിയാം....സഹിക്കയല്ലാതെ വേറെ വഴിയില്ല....😜
അടുത്ത പാർട്ട്‌ വൈകുന്നതിൽ കൊയപ്പം ഉണ്ടോ...😩
____________________________
💞...നിന്നെയും തേടി...💘

Aashu

Part 14


______________________


ഇക്കു നമ്മളോട് പറഞ്ഞ കാര്യങ്ങൾ കേട്ട് നമ്മള് അന്തം വിട്ട് തൊള്ളേം തൊറന്നൊരു നിൽപ്പായിരുന്നു....

"സമ്മയിക്കൂലാ...ഇങ്ങള് ആകെ വഷളായി പോവാണ്....ഇങ്ങനെ വിട്ടാ ശരിയാവൂലാ....ഉമ്മു...പപ്പാ...ഓടി വാ...ദേ ഇക്കു..."

നമ്മള് പറയാൻ വാ തുറന്നതും ഓൻ വന്ന് നമ്മളെ തടഞ്ഞു....

"ടീ പറയല്ലേ....എന്റെ പൊന്നല്ലേ....പ്ലീസ്....അവരോട് പറയാൻ ടൈം ആയിട്ടില്ല....ആദ്യം നിന്റെ നാത്തൂനെ ഞാൻ കാണട്ടെ എന്നിട്ട് നീയും... പിന്നെ നമക്ക് അവരോട് പറയാം....പോരെ...?"

"എപ്പോ...എന്നാ ഇന്ന് ഇങ്ങടെ കൂടെ ഞാനും വരും ഓളെ കാണാൻ..."

"ചതിക്കല്ലേ മുത്തേ....നിന്നെ ഞാൻ അടുത്ത പ്രാവശ്യം കൊണ്ടോവാം.... ഇന്ന് നിനക്ക് ക്ലാസ്സ്‌ ഉള്ളതല്ലേ....നമുക്ക് ക്ലാസ്സ്‌ ഇല്ലാത്ത ഒരു ദിവസം പോവാട്ടാ..."

നമ്മളെ പറഞ്ഞു പറഞ്ഞ് ഓൻ ഒരു വിധം സമ്മതിപ്പിച്ച് എടുത്തു....ഓന്റെ പതപ്പിക്കലിൽ നമ്മള് വീണുപോയി...

"എടീ ഒരു ഓൾ ദി ബെസ്റ്റ് പറയടീ...."

"ഓ പിന്നെ....ഇങ്ങളെ മോന്ത കണ്ടിട്ട് എനിക്ക് ഓനെ വേണ്ടാന്ന് ഓള് പറയും നോക്കിക്കോ..."

എന്ന് പറഞ്ഞ് നമ്മള് അവിടെന്ന് ഒരൊറ്റ ഓട്ടം ആയിരുന്നു...

"ഡീ കരിനാക്കെടുത്ത് വളച്ചല്ലേ....നിന്നെ ഞാൻ എടുത്തോളാം..."

നമ്മള് പോയ അതെ സ്പീഡിൽ തന്നെ തിരിച്ചു വന്നിട്ട് ഓന്റെ വയറ്റിനിട്ട് ഒരു കുത്തങ്ങ് കൊടുത്തു....ഓൻ അതും കൊണ്ടങ്ങ് പോയെന്ന് കരുതല്ലേ....നമ്മളെ നടുപുറം നോക്കി ഒരെണ്ണം തന്നിട്ട് ഒരൊറ്റ ഓട്ടായിരുന്നു ദുഷ്ടൻ....

നമ്മള് അപ്പൊ തന്നെ കയ്യിൽ കിട്ടിയതൊക്കെ എടുത്ത് ഓനെ എറിഞ്ഞു....ഇൻക്ക് പിന്നെ പണ്ടേ ഒടുക്കത്തെ ഉന്നം ആയോണ്ട് എറിഞ്ഞതൊക്കെ നാല് ഭാഗത്ത്‌ കൂടി പോയി...

രാവിലത്തെ നമ്മടെ ഈ കലാപരിപാടികളും കണ്ട് ഒരാൾ നിൽപ്പുണ്ടായിരുന്നു....ഹബിക്ക.

പുള്ളിയെ കണ്ടപ്പോ നമ്മള് പ്ലിങ്ങി സൈക്കിളിന്ന് വീണ ഒരു ഇളിയങ്ങ് കൊടുത്തു....പഹയൻ തിരിച്ച് ഇങ്ങോട്ട് നമളെ നോക്കി സൈറ്റടിച്ചിട്ട്‌ ഒരു ഫ്ലൈയിങ്ങ് കിസ്സും തന്നു....

അത് കണ്ട് നമ്മള് വായും പൊളിച്ച് ഒരു നിൽപ്പായിരുന്നു....ഒന്നും കഴിക്കാതെ തന്നെ നമ്മളെ വയറ് നിറഞ്ഞു....രാവിലെ തന്നെ നമക്ക് വല്ല ആവശ്യവും ഉണ്ടായിരുന്നാ...?

നമ്മള് നമ്മളോട് തന്നെ ചോദിച്ചിട്ട് അകത്തേക്ക് പോയി ടേബിളിൽ ഉണ്ടായിരുന്ന അപ്പവും കറിയും എടുത്ത് കഴിച്ചു....

ഭക്ഷണം കണ്ടാ പിന്നെ നമക്ക് വിശപ്പ് താനേ വരും....അതും നമ്മളെ ഫേവ് പത്തിരിയും ഇറച്ചിക്കറിയും കണ്ടാ....സത്യം പറയാലോ ഈ ഹസീനാക്ക് ഒടുക്കത്തെ കൈ പുണ്യാണ്....അവര് ഉണ്ടാക്കുന്ന ഏത് ഫുഡ്‌ ആണേലും അതിന് ഒടുക്കത്തെ ടേസ്റ്റ് ആയിരിക്കും....പക്ഷെ നമ്മളത് ആരോടും പറഞ്ഞിട്ടില്ലട്ടോ...

നമ്മള് വേഗം പോയി റെഡിയായിട്ട് സ്റ്റോപ്പിലേക്ക് നടന്നു....ഹിബ എത്തി കാണുമെന്ന നമ്മള് കരുതിയത് പക്ഷെ ആ തെണ്ടി നമ്മളെ പിറകെ അലറി വിളിച്ചോണ്ട് ഓടി വരുന്നുണ്ട്....

"എന്താടീ കോപ്പേ ഇങ്ങനെ തൊള്ള തുറന്ന് ഓടുന്നെ....നിനക്ക് അടങ്ങി ഒതുങ്ങി വന്നൂടെ..."

"എന്തോ എങ്ങനെ....ആരപ്പാ എന്നോടിത് പറയണേ.... ദേ കാക്കയൊക്കെ മലർന്നു പറക്കാൻ തുടങ്ങിയല്ലേ അനൂ.."

എന്ന് പറഞ്ഞിട്ട് പെണ്ണ് മേലോട്ട് നോക്കി കൊണ്ട് നമക്കിട്ട് താങ്ങി....നമ്മള് അപ്പൊ തന്നെ ഓളെ കാലിനിട്ട് ഒരു ചവിട്ടങ്ങ് കൊടുത്തു...

പിന്നീട് അങ്ങോട്ട്‌ പെണ്ണ് അടങ്ങി നിന്നു....പക്ഷെ റെഡിയോ മാത്രം ഓഫ് ചെയ്തില്ല...വാ തുറന്നാൽ അപ്പൊ തുടങ്ങും....

എടീ ആസിഫിക്ക അങ്ങനേണ്...ഇങ്ങനേണ്....ചക്കയാണ് മാങ്ങയാണ്....തേങ്ങയാണ്....

എന്റെ റബ്ബേ ഇവളെ വല്ല റേഡിയോയിൽ നിന്നും സൃഷ്ടിച്ചതാണോ...? ആസിഫിക്കാനെ കണ്ടാ ഒരു അവാർഡ് കൊടുക്കണം....ഇതിനെ സഹിക്കുന്നല്ലോ...

നമ്മള് ഇതൊക്കെ ഓളോട് തന്നെ പറഞ്ഞിട്ടുള്ള കാര്യങ്ങളാ....വീണ്ടും ഒന്ന് ഓർമിപ്പിച്ചു എന്നേ ഉള്ളൂ....

നമ്മള് സംസാരിച്ചു നിന്നപ്പോ ബസും വന്നു....കോളേജിൽ എത്തിയിട്ടും ഓൾക്ക് ഒരു മാറ്റവും ഇല്ല....അതോണ്ട് നമ്മള് ഓളോട് കൈക്കൂപ്പിയിട്ട് നിർത്താൻ പറഞ്ഞു....അപ്പൊ ഒരു പത്ത് മിനിറ്റ് ഓള് വാ അടച്ചു...

ആ സമയം നോക്കി നമ്മള് വേഗം ക്ലാസ്സിലേക്ക് നടന്നു....ഗ്രൗണ്ടിൽ എത്തിയപോ നമ്മള് സടെൻ ബ്രേക്കിട്ട് അവിടെ നിന്നു...

"എന്താടീ...എന്ത് പറ്റീ...?"

ഓളെ ചോദ്യത്തിന് മറുപടി കൊടുക്കാതെ നമ്മളെ സൈഡീന്ന് ഓളെ നമ്മള് തള്ളി മാറ്റി...

"അപ്പൊ നമ്മളെ സംശയം ശരിയായിരുന്നുലെ.."

നമ്മള് പറയുന്നത് കേട്ട് ഓള് നമ്മള് നോക്കുന്നതിടത്തേക്ക് നോക്കി...

"അനൂ....അജുക്ക എന്താ ഇവിടെ...?"

ഹിബക്കും കാര്യം പിടികിട്ടി...നമ്മള് ഓളോട് രാവിലത്തെ കാര്യങ്ങൾ പറഞ്ഞിട്ട് ഇക്കൂന്റെ അടുത്തേക്ക് ഒരൊറ്റ ഓട്ടായിരുന്നു...

നമ്മള് ഏകദേശം ഓന്റെ അടുത്ത് എത്താറായപ്പോഴേക്കും ഇക്കു ബൈക്കും സ്റ്റാർട്ട്‌ ചെയ്ത് പോയി കഴിഞ്ഞിരുന്നു....

ആ വിഷമത്തിൽ നിക്കുമ്പോഴാണ് നമ്മള് വേറൊരു കാര്യം കാണാനിടയായത്...

ഇക്കു നിന്ന സ്ഥലത്ത് നിന്ന് ഒരു പെൺകുട്ടി നടന്നു പോവുന്നതായിരുന്നു നമ്മള് കണ്ടത്....നമ്മള് അപ്പൊ തന്നെ ഹിബയേം പിടിച്ച് വലിച്ചോണ്ട് ആ പെണ്ണിന്റെ പിന്നാലെ ഓടി...

നമ്മള് ഓടി തളർന്നു എന്നല്ലാതെ ആ കുട്ടിയെ കാണാൻ പറ്റിയില്ല....ഇന്ന് നമക്ക് ഫുൾ ഓട്ടം ആണല്ലോ റബ്ബേ...

"ശോ...എന്നാലും അത് ആരായിരിക്കും...? മുഖം പോലും കാണാൻ പറ്റിയില്ല..."

"ശെരിയാ...വീട് എവിടെയാന്ന് അറിഞ്ഞിരുന്നെങ്കിൽ കണ്ട് പിടിക്കായിരുന്നു..."

ഇത് കേട്ട് നമ്മള് ഹിബയെ ദയനീയമായി ഒന്ന് നോക്കി....

"കഷ്ടം തന്നെ... In ഹരിഹർ നഗർ സിനിമയിലെ അപ്പു കുട്ടന് പഠിക്കുവാണോടീ നീ...?"

അപ്പൊ ഓള് നമ്മളെ നേരെ ഒരു അവിഞ്ഞ ഇളിയും കൊണ്ട് വന്നു....

"എടീ അനൂ...അപ്പൊ നമ്മളെ കോളേജിലാണ് നിന്റെ ഭാവി നാത്തൂൻ പഠിക്കുന്നത്....എന്നാലും ഓളെ ഒന്ന് കാണാൻ പറ്റിയില്ലല്ലോടീ..."

"ഉം...ശെരിയാ...സാരല്യ നമുക്ക് കണ്ട് പിടിക്കാം...അല്ലേലും നമുക്ക് ഇവിടെ വേറെന്താ പണി....പിന്നെ നമ്മളെ ഇക്കു...ഓൻ നമ്മളെ വീട്ടില് തന്നെയല്ലേ....ഓനെ ഞാൻ പോയിട്ട് കണ്ടോളാം....

ഓളെ കാണാൻ ഞാനും വരട്ടെ കൂടെന്ന് ചോയിച്ചപ്പോ നിനക്കിന്ന് ക്ലാസ്സ്‌ ഉണ്ടെന്ന് പറഞ്ഞിട്ട് എന്നെ പറ്റിച്ച മൊതലാ ഓൻ....എടാ ഇക്കൂ...കാണിച്ചു തരാടാ..."

എന്ന് പറഞ്ഞ് നമ്മള് തിരിഞ്ഞതും നമ്മള് ആരോ ആയിട്ട് കൂട്ടിമുട്ടി ഒരൊറ്റ വീഴ്ചയായിരുന്നു....

വീഴ്ചയിൽ നമ്മള് എത്ര പ്രാവശ്യം പടച്ചോനെ വിളിച്ചൂന്ന് നമക്ക് പോലും അറിയില്ല...

നമ്മളെ പ്രാർത്ഥന ഇത്ര പെട്ടന്ന് പടച്ചോൻ സ്വീകരിച്ചോ....നമ്മള് വീണില്ലേ...എന്ന് ചിന്തിച്ചോണ്ട് നമ്മള് കണ്ണ് തുറന്നു....

കണ്ണ് തുറന്നു നോക്കിയ നമ്മള് ഒന്ന് പതറി....അപ്പൊ നമ്മളെ ആരോ നെഞ്ചോട് ചേർത്ത് നിർത്തിയിരിക്കായിരുന്നു...

ആ ഹൃദയമിടിപ്പിന്റെ വേഗത നമ്മള് മുമ്പ് കേട്ടിട്ടുള്ള പോലെ നമക്ക് തോന്നി....നമ്മള് അപ്പൊ തന്നെ മുഖമുയർത്തി ആളെ നോക്കി....

ആളെ കണ്ട നമ്മളെ ഖൽബ് പടപടാന്ന് ഇടിക്കാൻ തുടങ്ങി....ആ കണ്ണിലേക്ക് തന്നെ നോക്കി നമ്മള് ഒരുപാട് നേരം അങ്ങനെ നിന്നു....

"അനു ആർ യൂ ഓക്കേ...?"

ചോദ്യം കേട്ട് നമ്മളൊന്ന് ഞെട്ടി...

"ഷാ... ഷാനുക്കാ..."

പടച്ചോനെ ഇൻക്ക് ഇതെന്താ പറ്റിയെ...? ഇങ്ങേരെ കാണുമ്പോ ഇൻക്ക് എന്തോ സംഭവിക്കുന്നുണ്ട്.... നമ്മള് ഉള്ളിടത്തെല്ലാം ഓനെ എന്തിനാ പറഞ്ഞയക്കുന്നെ...?

"ങ്ങേ...എന്ത്... എന്താ നീ വിളിച്ചേ...?"

ചോദ്യം ഓന്റെ അടുത്ത് നിന്നാണ് നമ്മളും പ്രതീക്ഷിച്ചത്....പക്ഷെ.... അത് നമ്മളെ പിറകിൽ നിന്നായിരുന്നു....

ഹിബ നമ്മളെ കൂടെയുള്ള കാര്യം പോലും മറന്നിട്ടാണ് നമ്മള് ഇത്രേം നേരം ഇവിടെ സ്വപ്നം കണ്ടത്... നമ്മള് അപ്പൊ തന്നെ ഓനിൽ നിന്ന് വിട്ട് നിന്നു.

"ടീ നിന്നോടാ ചോദിച്ചത് നിനക്ക് കൊഴപ്പൊന്നും ഇല്ലല്ലോന്ന്...?"

ചോദ്യം വീണ്ടും നമ്മളെ ഞെട്ടിച്ചു....നമ്മള് ഞെട്ടലോടെ ഇല്ലാന്ന് തലയാട്ടി...

"അല്ലേലും നിനക്കെങ്ങനെ പറ്റാനാ...എന്റെ നെഞ്ചത്തോട്ടല്ലേ വന്ന് ലാന്റായത്....ഒന്നൂടെ ചൂട് പിടിപ്പിക്കേണ്ടി വരും....നിനക്ക് നോക്കിയും കണ്ടും നടന്നൂടെ പെണ്ണെ..."

എന്ന് പറഞ്ഞ് ചെക്കൻ നമ്മളോട് ചൂടായി....ഓനെന്താ വല്ല ഇസ്തിരിപ്പെട്ടിയും ആണോ ഇങ്ങനെ ഇടക്കിടക്ക് ചൂടാവാൻ...തെണ്ടി....മുഖത്തുളള മൊഞ്ചിന്റെ പകുതി പോലും ഓന്റെ ഖൽബിന് ഇല്ലല്ലോ റബ്ബേ...

"നിങ്ങളോട് ഞാൻ പറഞ്ഞോ വീഴുമ്പോ വന്ന് എന്നെ പിടിക്കാൻ ഇല്ലല്ലോ....ഇന്നലെ സിയാദിന്റെ കയ്യീന്ന് രക്ഷിച്ചതും ഞാൻ പറഞ്ഞിട്ടാണോ....ആണോന്ന്..."

നമ്മള് എവിടെന്നൊക്കെയോ കുറച്ച് ധൈര്യം കടം വാങ്ങിയിട്ട് ഓന്റെ നേരെ പ്രയോഗിച്ചു...

പക്ഷെ എന്തോ ഓന്റെ മുഖത്ത് നോക്കി പറയാനുള്ള ചങ്കൂറ്റം നമക്ക് ഇല്ല അതോണ്ട് നമ്മള് എങ്ങോട്ടൊക്കെയോ നോക്കിയാണ് അത്രയും പറഞ്ഞത്....അതെന്താന്ന് നമക്ക് മനസിലാവുന്നില്ല...

ഹിബ പറഞ്ഞത് പോലെ ഓന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ നമ്മള് ഓന്റെ കുടൽമാല കുത്തി പുറത്തെടുത്തെനെ....

നമ്മളെ ചോദ്യത്തിന് മറുപടി തരാതെ ഓൻ അവിടെന്ന് പോയി....ഇതെന്തു കൂത്താ....നമ്മളോട് ചുമ്മാ ദേഷ്യപ്പെട്ടിട്ട് ഒന്നും പറയാതെ പോവേ...?

നമ്മള് ഓൻ പോവുന്നതും നോക്കി അവിടെ അങ്ങനെ നിന്നു....ഓൻ പോയത് അപ്പുറത്തെ ബിൽഡിംഗിലെക്കാണെന്ന് മനസിലാക്കിയ നമ്മള് ഹിബയോട് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് ഓന്റെ പിന്നാലെ ഓടി മുന്നില് കേറി നിന്നു...


*-*-*-*-*-*-*-*-*-*-*-*-*-*-*-*

ഓളെ ചോദ്യത്തിന് മറുപടി കൊടുക്കണം എന്നുണ്ട് പക്ഷെ ഇപ്പൊ തീരെ സമയം ഇല്ല....കാരണം ആദ്യത്തെ പിരീഡ് എന്റെയാണ്....അത്കൊണ്ടാണ് ഓളെ ചോദ്യത്തിന് മറുപടി പറയാതെ നടന്നത്...

അപ്പോഴുണ്ട് പെണ്ണ് മുന്നില് വന്ന് നിക്കുന്നു...

"അങ്ങനെയങ്ങ് പോയാലോ....ഒന്ന് നിക്കണം മിസ്റ്റർ..."

ഇവള് ഇത് എന്തിനുള്ള പുറപ്പാടാ പടച്ചോനെ...ഗൗരവം കൈ വിടാതെ നോക്കണം അതാണ് പാട്...

"ഉം എന്താ...?"

ഞാൻ എന്തിനും റെഡിയാണെന്ന് പറയുന്ന പോലെ കയ്യും കെട്ടി നിന്നിട്ട് എന്റെ പെണ്ണിനെ തന്നെ നോക്കി നിന്നു....

"എനിക്ക് ഒരു കാര്യം അറിയാനുണ്ട്..."

"എന്താന്ന് വെച്ചാ വേഗം പറയടീ..."

"അ...അത്..അത് പിന്നെ..."

"ഏത്...ഒന്ന് വേഗം പറയോ...എനിക്ക് പോയിട്ട് വേറെ പണിയുണ്ട്..."

പോയിട്ട് പണിയുള്ളതോണ്ടാണ് അങ്ങനെ പറഞ്ഞത്....നമ്മള് സാറുമാര് തന്നെ ഇങ്ങനെ വൈകി ക്ലാസ്സിൽ കേറിയാല് പിന്നെ കുട്ട്യോൾ ആരെ കണ്ട് പഠിക്കാനാ...ലെ...

പഠിക്കുന്ന സമയത്ത് ഞാനും ഉഴപ്പിയിരുന്നു അതൊക്കെ എന്തിനാ ചുമ്മാ പറയണേ..😜


*-*-*-*-*-*-*-*-*-*-*-*-*-*-*

എന്തൊരു ജാഡയാന്ന് നോക്കണേ...നമ്മള് കണ്ണും അടച്ച് ധൈര്യം കൊണ്ട് വന്ന് അതങ്ങോട്ട് തുറന്ന് ചോദിച്ചു...

"നിങ്ങള് ഇന്നലെ ആ സിയാദിനോട്..."

പകുതിയായപ്പോഴേക്കും നമ്മളെ ധൈര്യം കൈവിട്ടു പോയി...

"സിയാദിനോട്...? ഉം ബാക്കി പറ...
സിയാദിനോട് ഞാനെന്ത് പറഞ്ഞെന്നാ...?"

നമ്മള് ഒന്ന് നെടുവീർപ്പിട്ടിട്ട് ഓന്റെ മോന്തയിലേക്ക് നോക്കാതെ കണ്ണും അടച്ച് അങ്ങ് പറഞ്ഞു...

"അത് പിന്നെ...ഇങ്ങള് ഇന്നലെ ഓനോട്‌ പറഞ്ഞില്ലേ ഇവള് എന്റെ പെണ്ണാന്ന്....അതെന്തിനാന്ന്..."

പടച്ചോനെ എന്തായിരിക്കും ഓന്റെ മറുപടി...നമ്മള് ഇമവെട്ടാതെ ഓനെ തന്നെ നോക്കി...

*-*-*-*-*-*-*-*-*-*-*-*-*-*-*-*

ഓളെ അടുത്ത് നിന്ന് ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചതാ...

'അത് നീയെന്റെ പെണ്ണ് ആയതോണ്ട് തന്നെ ആണെടീ പറഞ്ഞെ...'

ഓള് കേൾക്കാതെ ഞാൻ പതുക്കെ പറഞ്ഞു...

"എന്താ...എന്തേലും പറഞ്ഞോ..."

"ഹാ പറഞ്ഞു....ഞാൻ ഇന്നലെ ഓനോട്‌ അങ്ങനെ പറഞ്ഞോന്ന്....?
പറഞ്ഞോ...ഹേയ് അത്രക്ക് വലിയ പൊട്ടനാണോ ഞാൻ....അതും നിന്നെ എന്റെ പെണ്ണാന്ന് പറയാൻ..."

ചുമ്മാ ഒന്ന് തട്ടി വിട്ടതാ....എന്റെ പറച്ചില് കേട്ട് പെണ്ണിന് നല്ല ദേഷ്യം വരുന്നുണ്ട്....അത് ഓളെ മുഖത്ത് വ്യക്തമായി കാണാം...

എന്നിരുന്നാലും ദേഷ്യം വരുമ്പോ പെണ്ണിന്റെ മൊഞ്ജ് ഒന്നൂടെ ഒന്ന് കൂടും....അപ്പൊ ഓളെ കാണാൻ നല്ല രസാ...പക്ഷെ എന്നോട് ആ ദേഷ്യം കാണിക്കുന്നില്ല അതെന്താന്നാ മനസിലാവാതെ...

"ഉം...പറഞ്ഞു....ഞാൻ കേട്ടതാ..."

പെണ്ണ് നിന്ന് കൊഞ്ചിയപ്പോ ഒന്ന് കാണണം... ഇവള് എന്റെ ആ പഴയ അനു തന്നെ...

"ആണോ....ആ ആയിരിക്കും...എനിക്ക് അങ്ങോട്ട്‌ ഓർമയില്ല....പറഞ്ഞെങ്കിൽ തന്നെ അതിനിപ്പോ എന്താ..."

ഹോ ഇങ്ങനെ അഭിനയിച്ചാ ചെലപ്പോ എനിക്ക് ഓസ്കാർ കിട്ടാൻ ചാൻസുണ്ടല്ലേ...ഞാൻ എന്നോട് തന്നെ പറഞ്ഞു...

"അതെന്തിനാന്നാ ഞാനീ ചോയിക്കണേ.."

ഇത് കേട്ടപ്പോ എന്റെ ഉത്തരം മുട്ടിപ്പോയി....എന്ത് പറയും എന്ന് ആലോയിച്ച് നിക്കുമ്പോഴാണ് തലയിൽ ഒരു ബൾബങ്ങ് കത്തിയത്...

"നീയിന്നലെയും ഇന്നും ഒക്കെ എന്നെ കേറി ഇക്കാന്ന് വിളിച്ചില്ലേ....അതെന്തിനാ...?"

എന്റെ ചോദ്യം ഓൾക്ക് നല്ലോണം കൊണ്ടു...പെണ്ണ് ഒന്ന് കുഴങ്ങി...

"അ... അത്... അത് പിന്നെ... ഞാൻ... അത് ഞാൻ ഓന്റെ കയ്യീന്ന് രക്ഷപ്പെടാൻ വേണ്ടി അഭിനയിച്ചതല്ലേ..."

ഇവള് എന്നെക്കാളും നന്നായി അഭിനയിക്കുന്നുണ്ടല്ലോ...നീ എത്ര കെടന്നു അഭിനയിച്ചാലും നിന്റെ മനസ്സില് ഈ ഷാനു ആണെന്ന് ഞാൻ പറയിച്ചിരിക്കും മോളെ അനൂ...

"ഓഹോ അങ്ങനെയാണോ... ഞാനും അങ്ങനെ തന്നെ ഓന്റെ മുന്നില് അഭിനയിച്ചു....ഇനിയൊന്നും അറിയാൻ ഇല്ലല്ലോ....എന്നാ ഞാൻ അങ്ങോട്ട്‌..."

ബെല്ലടിച്ചതോണ്ട് ഞാൻ അത്രയും പറഞ്ഞ് അവസാനിപ്പിച്ചു നടന്നു നീങ്ങി....

*-*-*-*-*-*-*-*-*-*-*-*-*-*-**-

"ഇതെന്തൊരു സാധനാ പടച്ചോനെ....ഒറ്റ ചോദ്യത്തിനും കറക്റ്റ് ആയി ഒരു ഉത്തരം ഇല്ല കലിപ്പന്റെന്ന്....ഓനോട്‌ ചോയിച്ച നമ്മളെ വേണം പറയാൻ..."

നമ്മള് ഓരോന്ന് പറഞ്ഞ് മേലോട്ട് നോക്കി ആലോയിച്ചു...

"അവിടെ നിന്ന് ചുറ്റി തിരിയാതെ ക്ലാസ്സിൽ കേറി രണ്ടക്ഷരം പഠിക്കാൻ നോക്കെടീ..."

പെട്ടന്നുള്ള ഓന്റെ പറച്ചില് കേട്ട് നമ്മള് ഞെട്ടി...

ഓനാരാ എന്നെ എടീ പോടീന്നൊക്കെ വിളിക്കാൻ...? ഞാൻ പഠിച്ചില്ലേൽ ഓൻക്കെന്താ നഷ്ടം...ഹും കലിപ്പൻ...

എന്ന് പിറുപിറുത്തോണ്ട് നമ്മള് നടന്നു....

"ടീ എന്നോട് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് നീയിത് എങ്ങോട്ടാ..."

അപ്പഴാണ് നമക്ക് ഹിബയുടെ കാര്യം ഓടിയത്...




തുടരും....



___________________________

വൈകിയിട്ടൊന്നും ഇല്ലല്ലോലെ...😜
___________________________
 💞...നിന്നെയും തേടി...💘

Aashu

Part 15


______________________


ആ കലിപ്പനോട് സംസാരിച്ചിട്ട് ഹിബയെ പോലും നമ്മള് മറന്നു കണ്ടില്ലേ.... നമ്മള് ഓളെയും കൂട്ടി ക്ലാസ്സിലേക്ക് നടന്നു....അതിനിടയിൽ ഓള് ചോദ്യവും കൊണ്ട് വന്നു....

"എടീ അനൂ.... ഓനെന്താ നമ്മളെ കോളേജിൽ കാര്യം...?"

"ആ... ആർക്കറിയാം....ആരോടെങ്കിലും ചൂടാവാൻ വേണ്ടി വന്നതാവും അതാണല്ലോ ഓന്റെ സ്വഭാവം.."

"ഓ...അതൊക്കെ വിട്....നീ ഓനെ കേറി ഇക്കാന്ന് വിളിക്കുന്നത് കേട്ടല്ലോ അതേത് വകേലാ...?"

ഈ ഒരു ചോദ്യം നമ്മളെ കുഴപ്പിച്ചേ അടങ്ങൂന്ന് തോന്നാ....പണ്ടാരം....

"എടീ അത് പിന്നെ നമ്മള് വയസ്സിന് മൂത്തവരെ ബഹുമാനിക്കണം...അതല്ലേ നമ്മള് പഠിച്ചത്..."

"ഓ....അപ്പൊ ഇളയവരെയോ..."

"സ്നേഹിക്കണം...."

"ഓ....അപ്പൊ മൊല്ലാക്ക പഠിപ്പിച്ചതൊക്കെ നിന്റെ മണ്ടേല് ഉണ്ടല്ലേ....ദേ ഒരൊറ്റ വീക്ക് വെച്ച് തന്നാലുണ്ടല്ലോ....എന്ന് മൊതലാടീ നിനക്കീ ബഹുമാനം ഒക്കെ പൊട്ടി മുളച്ചത്..."

ഇവളെ ഞാനിന്ന് കൊല്ലും....ഓളും ഓൾടെ ഒരു ഒടുക്കത്തെ ചോദ്യങ്ങളും...

"ന്റെ പൊന്നോ....മനുഷ്യനെ നന്നാവാനും സമ്മയിക്കൂലാ ചീത്തയാവാനും സമ്മയിക്കൂലാ....വെറുതെയല്ല ഈ നാട് നന്നാവാത്തെ....എന്തൊരു കഷ്ട്ടാന്ന് നോക്കണേ..."

ഇത്രയും പറഞ്ഞ് ഓളെ ആശയ കുഴപ്പത്തിലാക്കിയിട്ട് നമ്മള് ക്ലാസ്സിലേക്ക് എസ്ക്കേപ്പായി....

ഹിബ ആണെങ്കിൽ എന്താപ്പോ ഇണ്ടായെ എന്ന് ചിന്തിച്ച് നിക്കാണ്....

നമ്മള് ക്ലാസ്സിൽ കേറേണ്ട താമസം ബെല്ലടിച്ചു...ഹിബ ആണെങ്കിൽ പുറത്തും....

ഓള് ഓടി കിതച്ച് എത്തിയപ്പോ ജോൺ സർ ക്ലാസ്സ്‌ തുടങ്ങിയിരുന്നു...

"മേ ഐ കം ഇൻ സാർ.."

ഓള് അത് പറഞ്ഞ് പൂർത്തിയാക്കും മുമ്പേ സാർ ഓളെ അവിടെ നിർത്തി പൊരിച്ചു...

ഇതൊക്കെ കണ്ടിട്ട് നമ്മള് നാലും ചിരിച്ച് ചിരിച്ച് നാല് വഴിക്കായി...

"എന്താ അവിടെ...മര്യാദക്ക് ആണേൽ ഇവിടെ ഇരുന്നാ മതി....അല്ലാത്തവർക്ക് പോവാം.."

ഇത് കേൾക്കേണ്ട താമസം ക്ലാസ്സിലെ ബോയ്സൊക്കെ എണീറ്റ്‌ നിന്നു...നമ്മള് എണീക്കാൻ നോക്കിയപ്പോ നിഷ നമ്മളെ പിടിച്ചിരുത്തി...

എല്ലാത്തിനെയും ഗെറ്റോട്ടടിച്ചിട്ട്‌ ഹിബയോട് കേറി ഇരിക്കാൻ പറഞ്ഞിട്ട് സാർ വെറുപ്പിക്കൽ തുടർന്നു...

സാർ പോയതും ഹിബ നമ്മളെ എല്ലാത്തിനെയും നുള്ളി പരുപാക്കി...നമക്ക് അപ്പഴും ഓളെ കാര്യം ഓർത്തിട്ട് ചിരി അടക്കാൻ പറ്റിയില്ല....അതിനും കിട്ടി നല്ലോണം...

അത് കഴിഞ്ഞ് വേറൊരു സാർ വന്നിട്ട് നമ്മളെ എല്ലാത്തിനെയും വെറുപ്പിന്റെ നെല്ലി പലക വരെ കൊണ്ടെത്തിച്ചിട്ട്‌ പോയി....

"അങ്ങേര് പോയത് അങ്ങേരുടെ ഭാഗ്യം....ഇല്ലെങ്കിൽ ഞാൻ..."

"ഇല്ലെങ്കിൽ നീ എന്തോ ചെയ്യും...?"

"ഇല്ലെങ്കിൽ എന്താ....ഞാൻ ഇരുന്ന് മോങ്ങുന്നത് അയാൾക്ക്‌ കാണേണ്ടി വന്നേനെ...ഹല്ല പിന്നെ...എന്തൊരു വെറുപ്പിക്കലാ.."

നമ്മളെ ക്ലാസ്സിലെ സവാദും നൗഫലും ആണ് പറഞ്ഞത്....അവര് രണ്ടും ഭയങ്കര കോമഡിയാ...പരസ്പരം ഓരോന്ന് പറഞ്ഞിട്ട് ബാക്കിയുള്ളവരെ കൂടി ചിരിപ്പിക്കും...

ആ സമയത്താണ് മ്മളെ ക്ലാസ്സിലേക്ക് ഒരു മൊഞ്ചൻ ഇടിച്ചു കേറി വന്നത്....പുള്ളിയെ കണ്ടതും അവിടെ ഉള്ള മിക്ക കുട്ട്യോളും ഫ്ലാറ്റ്...

"ഹായ് ഫ്രണ്ട്സ്....ഇന്ന് മുതൽ ഞാനാണ് നിങ്ങടെ ഇംഗ്ലീഷ് സർ... നൗഷാദ്.."

"എന്റെ നൗഷൂ..."

പറഞ്ഞ ആളെ നമ്മളൊന്ന് നോക്കി...നമ്മളെ നിഷ സാറിനെ തന്നെ നോക്കി വെള്ളമിറക്കേന്നു...

"എടീ ഇത് നമ്മളെ സാറാണോ....പടച്ചോനെ....ഞാൻ ഇവിടെ വെച്ച് പ്രതിജ്ഞ എടുക്കുന്നു....ഇന്ന് മുതൽ ഇനി അങ്ങോട്ട്‌ ഞാൻ ഒരു ലീവും എടുക്കൂല...എന്റെ സാറേ..."

പിന്നേം നിഷയാണ്...ഇവക്ക് വട്ടായോ പടച്ചോനെ...

പുള്ളി നമ്മളെ ഒക്കെ വന്ന് പരിജയപ്പെട്ടു...അവസാനം നമ്മടെ അടുത്തും എത്തി...

"എന്താ കുട്ടീടെ പേര്..."

ചോദ്യം നമ്മളെ നേരെ ആയതോണ്ട് നമ്മള് നൈസായിട്ടൊന്ന് ചിരിച്ചു കൊടുത്തു...

"റൈഫാ ഹന.."

പിന്നെ ഹിബ അത് കഴിഞ്ഞ് മുമ്മുവും സഫയും...അവസാനം നമ്മളെ നിഷു..

ഓളാണെങ്കി സാറിന്റെ മോന്തേന്ന് കണ്ണെടുക്കുന്നില്ല...

"എടീ സർ ഇന്ന് ജോയിൻ ചെയ്തതാ ഇനി എങ്ങോട്ടും പോവൂല....നീ മയത്തിലൊക്കെ ഒന്ന് നോക്കെടീ.."

നമ്മള് നാലും ആക്കി ചിരിച്ചപ്പോളാണ് ഓൾക്ക് സ്ഥലകാല ബോധം വന്നത്.... പെണ്ണ് അപ്പൊ തന്നെ സാറിന് നേരെ കൈ നീട്ടി...

അപ്പഴാണ് രസം...സർ അവിടെന്ന് പോയി...ഓള് കൈ നീട്ടിയത് സാർ കണ്ടില്ലായിരുന്നു....അപ്പൊ പെണ്ണ് ശെരിക്കും പ്ലിങ്ങി പണ്ടാറങ്ങി... അത് കണ്ടിട്ട് ക്ലാസ്സ്‌ മൊത്തം ഹലാക്കിലെ ചിരിയും...

എല്ലാ പീരിടും അലമ്പ് ആക്കുന്ന നമ്മളെ നിഷ സാറിന്റെ ക്ലാസ്സിൽ എത്ര നല്ല കുട്ടി....ഇതൊക്കെ എന്താവോ എന്തോ...

അങ്ങനെ ബ്രേക്ക്‌ സമയത്ത് നമ്മള് എല്ലാം കൂടി കാന്റീനിലേക്ക് ഒന്നിച്ചങ്ങ് ഇടിച്ചു കേറി....കരിമ്പിൻ കാട്ടില് ആന കേറിയ പോലെ നല്ലോണം തട്ടി വിട്ടിട്ട് നമ്മള് ഗ്രൗണ്ടിൽ ചുറ്റിയടിച്ച് നടന്നു...

അപ്പൊ ഉണ്ട് നമ്മളെ നോക്കി ഒരുത്തൻ കൂടെയുള്ള ആളോട് എന്തൊ പറയുന്നു....നമ്മള് അതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല....കാര്യം അറിയാതെയുള്ള ഇടപെടൽ പരിപാടി നമ്മളങ്ങ് നിർത്തി...

അപ്പഴേക്കും ബാക്കി നാലും നമ്മളെ പിന്നാലെ ഓടി എത്തിയിരുന്നു...

നമ്മളാണെങ്കി രാവിലെ മ്മളെ നാത്തൂൻ പോയ വഴിയും നോക്കി നിക്കാണ്..

"...നീ ആരെയാ ഈ നോക്കുന്നെ....ഷാനുക്കാനെയാണോ....പുള്ളി അപ്പൊ തന്നെ പോയിക്കാണും മോളെ..."

നിഷ നമക്കിട്ട് താങ്ങി...

"ടീ നിനക്ക് നമ്മടെ നൗഷാദ് സാറിനെ കാക്കൂന്ന് വിളിക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോലെ..."

നമ്മള് നൈസായിട്ട് തിരിച്ച് താങ്ങി...ഹിഹി..

പെണ്ണ് നമ്മളെ മുന്നില് കേറി നിന്നിട്ട് "അനൂ" എന്നൊരു അലർച്ചയേന്നു...

"ഈ കാര്യവും പറഞ്ഞ് നിഷ നൗഷാദ് സാറിനെ കൊല്ലുമോ...?
അതോ രണ്ടിനെയും പറ്റിച്ചിട്ട്‌ ഹനയും ഷാനുവിന്റെ കൂടെ ഇറങ്ങി പോവോ...?

നമ്മുക്ക് കാത്തിരിക്കുന്ന് കാണാം...തിങ്കൾ മുതൽ വെള്ളി വരെ നമ്മടെ സ്വന്തം കോളേജിൽ വച്ച്..."

പറഞ്ഞത് സഫയും മ്യൂസിക് ഹിബയും ആക്ഷൻ മുമ്മുവും ആണ്....നമ്മള് എല്ലാത്തിന്റെയും നടുപൊറം നോക്കി തബല വായിച്ചു..

പരിപാടികളൊക്കെ കഴിഞ്ഞ് നിക്കുമ്പോളാണ് നമ്മളെ മുന്നില് ഒരു ക്യൂട്ട് കുട്ടി വന്ന് നിന്നത്..

"ഹായ്...ഞാൻ ഷിനാസ് എംബിഎ ഫസ്റ്റ് ഇയർ.."

ഓള് നമ്മളെ നേരെ കൈനീട്ടി പുഞ്ചിരിച്ചു....നമ്മള് തിരിച്ചും കൈ കൊടുത്ത് പരിജയപ്പെടുത്തി..

ഓള് പെട്ടന്ന് തന്നെ നമ്മളെ കൂട്ടായി....നമക്ക് പറ്റിയ പാർട്ടി തന്നെ...

നമ്മടെ കത്തി ഒടുവിൽ വീട്ടിലെ വിഷയത്തിലേക്ക് എത്തി...

"ഷിനുന്റെ വീട്ടില് ആരൊക്കെയുണ്ട്.."

ഹിബയാണ് ചോയിച്ചത് അത് കേട്ടപ്പോ പെണ്ണ് കുറച്ച് നേരത്തെക്ക് സൈലന്റായി...

"അയ്യോ സോറിടീ....ഇവക്ക് തീരെ ബുദ്ധിയില്ല വായിൽ തോന്നുന്നതൊക്കെ വിളിച്ച് പറയും....ആരോടാ എന്നൊന്നും ഇല്ല....നീ വിഷമിക്കണ്ട പടച്ചോന് ഇഷ്ട്ടപ്പെട്ടവരെ പടച്ചോൻ നേരത്തെ വിളിച്ചൂന്ന് കരുതി നമക്ക് സമാധാനിക്കാം..."

സഫ പറയുന്നത് കേട്ടിട്ട് നമ്മളെ പോലെ തന്നെ ഷിനുവും അന്തം വിട്ട് നിക്കാണ്...

"ആര്....ആരെ വിളിച്ചെന്നാ....എന്തൊക്കെയാ ഇവള് പറയുന്നേ....എന്റെ വീട്ടില് ഉമ്മയും ഉപ്പയും രണ്ട് ഇക്കാക്കമാരും ഉണ്ട്..."

പൊളിച്ച്...സഫയാണ് ഇപ്പഴത്തെ ശശി...

"ആർക്കാടീ ബുദ്ധി ഇല്ലാത്തെ....എടീ ആർക്കാന്ന്.."

ഹിബ സഫയ്ക്ക് നേരെ തുള്ളി....ഇവരെ കൊണ്ട് തോറ്റല്ലോ റബ്ബേ....നമ്മള് അത് വക വെക്കാതെ ഷിനുനോട് സംസാരിച്ചു...

"മുമ്മു ഒരു മിണ്ടാ പൂച്ചയാണല്ലേ.."

"ഹേയ് അതൊക്കെ ഓളെ അടവാ....മിണ്ടാ പൂച്ച വൈകാതെ കലം ഉടക്കുന്നത് നമക്ക് കാണാം."

ഇത് പറഞ്ഞ് തീരുന്നേന് മുമ്പ് തന്നെ മ്മളെ കാലിന് ഓളെ കലീന്ന് ഒരു അടാറ് പണി കിട്ടി..

"കണ്ടാ കണ്ടാ ഇതാണ് നീ പറഞ്ഞ മിണ്ടാ പൂച്ച....ഇപ്പൊ എങ്ങനെണ്ട് ഞാൻ പറഞ്ഞില്ലേ.."

പിന്നെ നമക്ക് തല്ലിന്റെ പൊടി പൂരം ആയിരുന്നു....അന്ന് ഒരുപാട് സംസാരിച്ചിട്ടാണ് നമ്മള് പിരിഞ്ഞത്...

അന്ന് വൈകുന്നേരം വീട്ടില് ചെന്നിട്ട് ഇക്കുനെ കൊണ്ട് നമ്മള് ക്ഷ...ഞ്ജ...ണ്ണ...മ്മ...ഒക്കെ വരപ്പിച്ചു....

എന്നിട്ടും പഹയൻ നമ്മളോട് ഒന്നും വിട്ട് പറഞ്ഞില്ല ദുഷ്ടൻ...

പക്ഷെ അന്ന് മുതൽ നമ്മള് അന്യോഷണം തുടങ്ങി കഴിഞ്ഞു....ഓളെ നമ്മള് കണ്ടെത്തിയിരിക്കും....ഇത് സത്യം സത്യം സത്യം...

"ആാാാ...."

"എന്താടീ പട്ടി.."

"ഒന്നുല്ല ചെറുതായിട്ടൊന്ന് വീണു ബെഡീന്ന്.."

നമ്മള് ഇളിച്ചോണ്ട് ഹിബയെ ചവിട്ടി താഴെ ഇട്ടു..

"ആാാാ..."

"എന്താ മോളെ ബെഡീന്ന് വീണോ..."

"പോടീ ദുഷ്ട്ടെ....ന്റെ നടു..."

നമ്മള് വേഗം ക്ലോക്കിൽ നോക്കി...6മണി ആവുന്നതെ ഉള്ളൂ..

ഹസീനയെ കോഫിയും ആയിട്ട് കാണാത്തോണ്ട് നമ്മള് വേഗം പോയി ഡോർ തുറന്നു...

അപ്പൊ നമ്മള് കണ്ടത് ഹബിക്കനെ ആണ്....അപ്പഴാണ് നമക്ക് ശെരിക്കും ഓർമ വന്നത് നമ്മള് ഹിബയുടെ വീട്ടിലാണ് എന്നത്...

നമ്മള് അവിടെന്ന് മ്മടെ വീട്ടില് പോയി കുളിച്ചു ഫ്രഷ് ആയിട്ട് നിസ്കരിച്ചു...വീണ്ടും കിടന്ന് ഉറങ്ങി...

അപ്പഴാണ് നമക്ക് ബുള്ളറ്റിന്റെ സൗണ്ട് കേൾക്കുന്നത്....നമ്മള് എണീറ്റ്‌ ഒരൊറ്റ ഓട്ടം ആയിരുന്നു...

നമ്മള് പുറത്ത് നിന്ന് ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല....അങ്ങനെ വിഷമിച്ചു നിക്കുമ്പോളാണ് ഹബിക്ക ജോഗ്ഗിങ്ങ് കഴിഞ്ഞ് വരുന്നത്....നമ്മള് അപ്പൊ തന്നെ അകത്തേക്ക് ജീവനും കൊണ്ടോടി...

നമ്മളെ ഓട്ടം കണ്ടിട്ട് ഇക്കു നമ്മളെ തന്നെ നോക്കാണ്...

"രാവിലെ തന്നെ എങ്ങോട്ടാ അനു നീയിങ്ങനെ ഓടുന്നെ..?"

"എവിടേക്കും ഇല്ലല്ലോ....ഇങ്ങക്ക് ഇന്ന് എങ്ങോട്ടും പോവാൻ ഇല്ലേ....ഇങ്ങളെ പെണ്ണിനെയോ അങ്ങനെ ആരെയെങ്കിലും കാണാൻ.."

ഓളെ പറ്റി പറയുമെന്നുള്ള വിശ്വാസത്തിലാണ് നമ്മള് അങ്ങനെ പറഞ്ഞത്..

"അയ്യോ....അത് പറഞ്ഞപ്പോഴ ഞാനത് ഓർത്തെ....ഞാനൊരു കാര്യം മറന്നു.."

ചെക്കൻ നിന്ന് ഡിസ്കോ കളിക്കാൻ തുടങ്ങി വെപ്രാളത്തിൽ...

"എന്താ ഇങ്ങടെ വല്ലതും കളഞ്ഞു പോയോ....അതാണോ മറന്നേ.."

"അല്ലടീ എന്റെ ഒരു ചങ്ങായി കാണാൻ വരാന്ന് പറഞ്ഞിട്ടുണ്ട്.."

ചങ്ങായി എന്ന് കേട്ടപ്പോ തന്നെ മ്മളെ ഉള്ളിലെ കോഴി തല പൊക്കി...

"ഏത് ഫ്രണ്ടാ ഇക്കൂ.."

"ഹാ... അത് മ്മടെ ഷാനുവാടീ.."

"ഓ...ആ തെണ്ടിയാണോ....ങ്ങേ..??"

നമ്മള് ആദ്യം ഒന്നും മനസിലാവാതെയാണ് അങ്ങനെ പറഞ്ഞത്....പിന്നെയാണ് മ്മക്ക് ഓടിയത്..

"എന്തേയ്... നീ ഓനോടും ഉടക്കിയോ അതാണോ ഞെട്ടിയെ.."

"ഹേയ് ഞാനോ....ഇല്ലല്ലോ.."

പറഞ്ഞു തീർന്നില്ല മ്മടെ വീട്ടു മുറ്റത്ത്‌ വന്ന് ബുള്ളറ്റ് നിന്നു...

"പടച്ചോനെ....ഓൻ ഇനി ഇങ്ങോട്ട് കേറി വരോ..."

നമ്മള് നിന്ന് വിയർത്തു....എന്തിനാണോ എന്തൊ...

"ഹല്ല ആരിത് ഷാനുവോ....വാ കേറി ഇരിക്ക് മോനെ.."

മ്മളെ പപ്പാ അതും പറഞ്ഞ് ഓനെ അകത്തേക്ക് കേറ്റി ഇരുത്തി....നമ്മള് ആ സമയം കൊണ്ട് ഓടി കിച്ചണിൽ പെട്ടു...

'ശോ ഞാനിനി എന്താ ചെയ്യാ പടച്ചോനെ....ആ വഴിക്കങ്ങ് മുറിയിലേക്ക് ഓടിയാ പോരായിരുന്നോ...ഇനീപ്പോ ഓൻ എപ്പോ പോവാനാ..'

നമ്മള് അതും ഓർത്ത് അവിടെ തന്നെ നിന്നു...

"അനു നീയിവിടെ എന്തെടുക്കാ...വന്നേ അന്റെ ഇക്കുന്റെ ചങ്ങായി വന്നിട്ടുണ്ട്....ഓൻ മ്മടെ പെറ്റാണ്....അത്രക്കും നല്ല സ്വഭാവം ഉള്ള ചെക്കനാ.."

മ്മടെ ഉമ്മു ഇത് പറഞ്ഞപ്പോ മ്മക്ക് തീരെ പിടിച്ചില്ല....നമ്മള് പുച്ഛിച്ചു മുഖം തിരിച്ചു...

"നീയൊന്ന് വന്നേ അനു.."

"ഓ...വേണ്ടാ....വേണ്ടാഞ്ഞിട്ടാ.."

ഓന്റെ കലിപ്പ് സ്വഭാവം അറിയുന്നതോണ്ട് നമ്മള് അതും പറഞ്ഞ് അവിടെ തന്നെ നിന്നു...

"എന്നാ വേണ്ട വരണ്ട....ഹാ പിന്നെ ഹസീന കുളിക്കാണ് ഓള് കുളി കഴിഞ്ഞ് വന്നാ ചായ ഉമ്മു ഇട്ടിട്ടുണ്ട് എന്ന് പറയണം.."

നമ്മള് ഒന്ന് മൂളി കൊടുത്തിട്ട് ഉമ്മുന്റെ പിന്നാലെ പോയി അവിടത്തെ ഇപ്പഴത്തെ സ്ഥിതി എങ്ങനെയെന്ന് ഒളിഞ്ഞു നോക്കി...

"പടച്ചോനെ പെട്ട്....ഓൻ നമ്മളെ നേരെ തിരിഞ്ഞാണല്ലോ ഇരുത്തം....ഇവിടെന്ന് എങ്ങനെയാ ഒന്ന് മുങ്ങാ.."

"ഹസീ....ചായ കൊണ്ട് വാ.."

മ്മടെ ഉമ്മു അവിടെ ഇരുന്ന് വിളിക്കാൻ തുടങ്ങി....ഇവിടെ ആണെങ്കിൽ ഹസീനെടെ കുളിയും കഴിഞ്ഞിട്ടില്ല...

"ടീ അനു ആ ചായ എടുത്തോണ്ട് വാ.."

മ്മടെ ഇക്കു നമ്മക്കിട്ട് പണി തന്നു....അതും ഓന്റെ മുന്നീന്ന് തൊള്ള തുറന്നിട്ട്‌...

ചെകുത്താനും കടലിനും നടുക്കായി പോയാല്ലോ പടച്ചോനേന്ന് വിചാരിച്ചിട്ട് നമ്മള് ചായ ഗ്യാസീന്ന് എടുത്ത് എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു...

സത്യം പറയാലോ മ്മള് ഇതുവരെ ചായ ഉണ്ടാക്കീട്ടില്ല....അതോണ്ട് അത് മ്മക്ക് അറീല...

ചായ ഇടാനാണ് ഇക്കു മ്മളോട് പറഞ്ഞിരുന്നതെങ്കിൽ നമ്മള് നാറി പോയേനെ....അതും ആ ചൂടന്റെ മുന്നില്....

നമ്മള് കൂടുതൽ ആലോയിച്ച് നിക്കാതെ കപ്പ് എടുത്ത് കഴുകി വെച്ച് എല്ലാത്തിലും അതെടുത്തൊയിച്ചു....അതറിയാൻ പടിക്കൊന്നും വേണ്ടല്ലോ...

ട്രേ എടുത്ത് അതിന് മേലെ ഓരോന്ന് വെച്ചിട്ട് ഗമയോടെ അതും പിടിച്ച് നടന്നു....ആദ്യയായിട്ട് കിച്ചണിൽ ഒരു കാര്യം ചെയ്തു....അതും ആ കലിപ്പൻ തെണ്ടി കാരണം...

നമ്മള് അതും പിടിച്ച് അവരുടെ അടുത്തേക്ക് നടന്നു....ഇത് കണ്ട് മ്മടെ ഇക്കു അടക്കം എല്ലാരും പൊരിഞ്ഞ ചിരി...

എല്ലാത്തിന്റെയും തല മണ്ടക്കിട്ട് ഓരോന്ന് കൊടുക്കാനാ തോന്നിയെ...

നമ്മള് ട്രേ അവിടെ ടേബിളിൽ വെക്കാൻ വേണ്ടി നിന്നതും പപ്പാ നമ്മളോട് ചായ അവന് കൊടുക്കാൻ പറഞ്ഞു...

അപ്പൊ ഓൻ പറഞ്ഞ വാക്കുകൾ കേട്ട് നമ്മളെ ചങ്ക് തകർന്നു പോയി...ശരിക്കും മ്മക്ക് കരച്ചില് വന്നു...



തുടരും....


______________________________

ബോറടിച്ചെങ്കില് സോറിട്ടോ...ഇങ്ങളൊക്കെ മ്മടെ മുത്തല്ലേ...തല്ലണ്ട...ഞാൻ നന്നായിക്കോളാം...😜
______________________________

*💞...നിന്നെയും തേടി...💘*

*Aashu*

*Part 16-20*
*📗പുസ്തകങ്ങളെ പ്രണയിച്ചവർ*📗



*👉പുതിയ കഥകൾ നിങ്ങൾക്ക് മുമ്പിൽ പെട്ടെന്ന് ലഭിക്കാൻ പുസ്തകങ്ങളെ പ്രണയിച്ചവർ എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*

*GROUP LINK*

*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*

*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919645634652*

*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*
____________________________

ചായ നമ്മള് ടേബിളിൽ വെക്കാൻ വേണ്ടി നിന്നപ്പോ മ്മളെ പപ്പാ ചായ ഓന് കൊടുക്കാൻ പറഞ്ഞു...

നമ്മള് അത് ഓന്റെ നേരെ നീട്ടിയപ്പോ ആ പഹയൻ പറഞ്ഞ കാര്യം കേട്ട് മ്മളെ ചങ്കും കരളും ഒക്കെ തകർന്നു....

"അയ്യോ ചായ ഒന്നും വേണ്ടുപ്പാ....ഞാൻ കുടിച്ചിട്ടാ വന്നത്..... ഇനിയൊരിക്കലാവാം..."

നമ്മള് ഓനെ തുറുക്കനെ നോക്കിയിട്ട് മുഖം തിരിച്ചു...

'തെണ്ടീ...നിനക്കിത് നേരത്തെ പറഞ്ഞൂടായിരുന്നോടാ പാക്കരാ..'

നമ്മള് പതുക്കെ പറഞ്ഞതാട്ടോ...

നമ്മള് അവിടെന്ന് പോവാൻ നിന്നതും ഓന്റെ വക ഒരു ചോദ്യയായിരുന്നു അതും മ്മളെ പപ്പാനോട്...

"ഓളിപ്പൊ പഴയ പോലെ പ്രശ്നം വല്ലതും ഉണ്ടാക്കുന്നുണ്ടോ ഉപ്പാ..."

ഇടി വെട്ടിയവനെ പാമ്പ് കടിച്ച പോലെയായി നമ്മള്...

"ഹേയ്...ഇപ്പൊ ഓള് പഴയ പോലെയല്ല...കൊറച്ചൊക്കെ മാറിപ്പോയി....എന്തോ ആരെയോ പേടിക്കുന്ന പോലെ....അല്ലെ ഉമ്മു..."

പറഞ്ഞത് മ്മടെ കാലൻ ഇക്കുവാണ്....നമക്കിട്ട് ശെരിക്കും പണിയുന്നുണ്ട് ദുഷ്ടൻ...

നമ്മള് ഓനെ നോക്കി കണ്ണുരുട്ടിയിട്ട് കാണിച്ചു തരാടാന്ന് പതുക്കെ പറഞ്ഞിട്ട് മോളിലേക്ക് കേറിപോയി....

അപ്പഴാണ് ആ ചൂടൻ നമ്മളെ പറ്റി എന്തോ ചോയിക്കുന്നത് നമ്മടെ ശ്രദ്ധിയിൽ പെട്ടത്...നമ്മള് മുകളിൽ നിന്ന് അത് കാതോർത്തു....

"ഇവള് കോളേജില് എങ്ങനെയാ പഠിപ്പൊക്കെ ഉണ്ടോ.."

ഇത് പറഞ്ഞ് ഓൻ നോക്കിയത് മുകളിലേക്കാ...നമ്മളെ കഷ്ട്ടകാലത്തിന് നമ്മള് ഓന്റെ കണ്ണില് പെട്ടു...

"അത് നീ അല്ലെടാ ഷാനു പ..."

"ശരി ശരി....ഞാൻ ഇറങ്ങാ....പോയിട്ട് അത്യാവശ്യം ഉണ്ടേയ്..."

ഇക്കു എന്തോ പറയാൻ വന്നതും ഓൻ അത് തടഞ്ഞു....എന്തോ ഒരു വശപിശക് ഫീൽ ചെയ്യുന്നുണ്ടല്ലോ...

"അങ്ങനെയിപ്പോ പോവണ്ട....നീ വന്നേ നിന്നോട് ഒരു സീരിയസ് കാര്യം പറയാനുണ്ട് വാ..."

ഇത്രയും പറഞ്ഞ് നമ്മളെ ഇക്കു ആ ചൂടനെ പിടിച്ച് ഉന്തി തള്ളി കൊണ്ട് മുകളിലേക്ക് കൊണ്ട് വന്നു.... നമ്മള് ആ ഗ്യാപ് കൊണ്ട് ഓടി മുറിയിൽ കേറി ഒളിച്ചു...

നമ്മളെ അവസ്ഥ കണ്ടിട്ട് നമക്ക് പോലും പാവം തോന്നിപ്പോയി....

"ഭാഗ്യം രക്ഷപെട്ടു.."

എന്ന് പറഞ്ഞ് നെടുവീർപ്പിട്ട് നമ്മള് തിരിഞ്ഞതും നമ്മളെ തല ആരുടെയോ നെഞ്ചത്ത് പോയി ഇടിച്ചു...

"ഇതെന്താ ചൈനാ മതിലോ..."

എന്ന് പറഞ്ഞ് നമ്മള് മുഖം ഉയർത്തി നോക്കി പ്ലിങ്ങി പോയി...

ദേഷ്യം പോലും വരുന്നില്ലല്ലോ പടച്ചോനെ...ഓന്റെ മുന്നില് നമ്മള് അടിയറവു പറയേണ്ടി വരോ റബ്ബേ..

"എന്താലോയിച്ച് നിക്കാ എന്റെ പെണ്ണ്.."

ഓൻ പറഞ്ഞത് കേട്ട് നമ്മടെ കണ്ണ് പുറത്തേക്ക് തള്ളി വന്നു...

"നിന്റെ വായിലെ നാക്ക് എവിടെ പോയി....അതോ നീ ഊമയായതാണോ..."

എന്ന് പറഞ്ഞോണ്ട് ചെക്കൻ നമ്മളെ നേരെ നടന്നു....നമ്മളാണെങ്കി പിറകോട്ടും...
അവസാനം നമ്മള് പോയി ചുമരിൽ തട്ടി നിന്നു..

"പറയടീ നീ എന്റെ പെണ്ണല്ലേ...?"

പടച്ചോനെ ഈ ചൂടന് വട്ടായ...

"എ... എന്താ..."

"നീ ഈ ഷാനുന്റെ പെണ്ണല്ലേന്ന്..."

"അത് പിന്നെ ഞാൻ....ഇയാളൊന്ന് പോയെ..."

"പറയാതെ നിന്നെ ഞാൻ വിടില്ല.."

നമ്മള് പെട്ടു...ഇവന് ഇങ്ങനെയും ഒരു മുഖം ഉണ്ടായിരുന്നോ പടച്ചോനെ....ഇനി പറഞ്ഞ് പറഞ്ഞു ഓൻ നമ്മളെ കൊണ്ട് ഓനെ പ്രേമിപ്പിക്കോ..?

*********************************

ഓളെ പിടിച്ച് തടഞ്ഞു വെച്ചപ്പോ ഓള് നന്നായി പേടിച്ചിട്ടുണ്ട്....വേറൊന്നിനും അല്ലാട്ടോ...

എനിക്ക് ഓളോട് ഉള്ളത് പോലെ ഒരു ഫീലിംഗ് ഓൾക്ക് എന്നോടും ഉണ്ടോ എന്ന് അറിയാൻ വേണ്ടി ചെറിയൊരു ഡ്രാമ അത്രേയുള്ളൂ....

അതിന് വേണ്ടിയാണ് ഇത്രേം നാള് കാത്തിരുന്നത്....പക്ഷെ പെണ്ണ് ഒന്നും വിട്ട് തരുന്നില്ല....അതെങ്ങനെയാ ഓളെ മുന്നില് ഞാൻ ഒരു ചൂടനായിപോയില്ലേ...

"പറയടീ നിനക്കെന്നെ ഇഷ്ട്ടല്ലേ.."

"ദേ ഇയാള് പോയെ....ആരേലും കേറി വന്നാ തെറ്റിദ്ധരിക്കും..."

ഓള് ഇത് പറയാനും കാരണം ഉണ്ട്...ഇപ്പൊ ആരേലും പുറത്ത് നിന്ന് വന്നാ നമ്മളെ ശരിക്കും ഒന്ന് തെറ്റിദ്ധക്കും...

"പോവാൻ തന്നെയാ വന്നേ...പക്ഷെ അതിന് മുമ്പ് നിന്റെ വായെന്ന് എനിക്ക് അത് കേൾക്കണം..."

"എന്നാ താൻ ഇവിടെന്ന് ഒരു പോക്ക് ഉണ്ടാവില്ല..."

"അപ്പൊ നീ പറയില്ല...സാരല്യ നിന്നെ കൊണ്ട് പറയിപ്പിക്കാൻ പറ്റോന്ന് ഞാൻ ഒന്ന് നോക്കട്ടെ..."

എന്ന് പറഞ്ഞ് ഞാൻ ഓളെ അടുത്തേക്ക് നീങ്ങി നിന്നിട്ട് ചുമരിൽ കൈ കുത്തി നിന്നു..

പെണ്ണ് പേടിച്ച് വിയർത്തു കുളിച്ച് നിക്കാ...ഇതൊക്കെ കണ്ട് ചിരി വരുന്നെങ്കിലും അത് പുറത്ത് കാണിച്ചില്ല...

"അയ്യേ.... ഇതെന്താ ഇവിടെ നടക്കുന്നെ... ഞാനും ഒന്നും കണ്ടില്ലേ.."

പെട്ടന്ന് നമ്മടെ പുറകിൽ നിന്നിട്ട് ആരോ ഇത് പറഞ്ഞപ്പോ ഞാനും ഓളും ഒരുമിച്ചു തിരിഞ്ഞു നോക്കി...ഓളെ ഇരട്ട ചങ്കാണ് വന്നത്...ഹിബ..

ഓളെ നേർക്ക് നൈസായിട്ട് ഒന്ന് ചിരിച്ച് കാണിച്ചിട്ട് ചുണ്ടും തോർത്തികൊണ്ട് ഞാൻ അവിടെന്ന് ഇറങ്ങിപോയി...
ഇത് കണ്ട് ഹിബ കിളി പോയി നിക്കാണ്...

*********************************

പടച്ചോനെ ആ കാലമാടൻ ഇതെന്ത് ഭാവിച്ചാ...കൃത്യ സമയത്ത് ഹിബ വന്നില്ലായിരുന്നെങ്കിൽ നമ്മള് എന്തെങ്കിലും വിളിച്ച് പറഞ്ഞേനെ...

"ടീ അനൂ... എന്തായിരുന്നു ഇവിടെ...? ഓനെന്തിനാ ഇവിടെ വന്നേ... ഓഹോ അപ്പൊ ഇവിടം വരെ ആയല്ലേ കാര്യങ്ങൾ..."

പടച്ചോനെ ഇവക്ക് വട്ടായോ..

"എടീ നീയെന്താ പറഞ്ഞു വരുന്നേ...അതിനിവിടെ അങ്ങനെ..."

"വേണ്ടടീ വേണ്ട... കൂടുതൽ ഒന്നും പറയണ്ട ഞാൻ കണ്ടതല്ലേ ഇവിടെ നടക്കുന്നത്..."

"...ന്റെ പൊന്ന് ഹിബേ...ഞാൻ ഒന്ന് പറഞ്ഞോട്ടെ പ്ലീസ്..."

"എന്തൊക്കെ ആയിരുന്നു.... ഈ അനുവിനെ അങ്ങനെ ആർക്കും വളക്കാൻ പറ്റൂല.... ഓനെ കാണുന്നതേ ഇഷ്ട്ടല്ല...ഇപ്പൊ കണ്ടില്ലേ ഫസ്റ്റ് കിസ്സ് വരെ നടന്നിട്ടും എന്നോടൊരു വാക്ക്...ഹും.."

"ടീ...കോപ്പേ...നിന്നോടല്ലേ മിണ്ടാതിരിക്കാൻ പറഞ്ഞെ.... നീ പറഞ്ഞു പറഞ്ഞ് എങ്ങോട്ടാ ഈ പോവുന്നെ...

ലുക്ക്‌ ഇവിടെ അങ്ങനെ യാതൊന്നും നടന്നിട്ടില്ല....മനസിലായല്ലോ...ഇനി നീ മിണ്ടിയാ...ഐ വിൽ കിൽ യൂ..."

ഹല്ല പിന്നെ....സഹിക്കുന്നതിനൊക്കെ ഒരിതില്ലേ...

"ആണോ...അത് പിന്നെ അനൂ...ഞാൻ...ഓൻ...ശോ സോറിടീ....ഇവിടെ കണ്ടതും പിന്നെ ഓന്റെ ആ പോക്കും ചുണ്ട് തോർത്തലും ഒക്കെ കണ്ടപ്പോ ആരായാലും ഒന്ന് തെറ്റിദ്ധരിച്ചു പോവും.."

നമ്മള് അപ്പൊ തന്നെ ഓളെ തലക്ക് രണ്ടെണ്ണം കൊടുത്തിട്ട് വേഗം പോയി റെഡിയായി കോളേജിലേക്ക് പോയി...

നമ്മള് അവിടെ എത്തിയപ്പോ ബെല്ലടിച്ചിരുന്നു.... അതോണ്ട് മര്യാദക്ക് പുറത്ത് നിക്കാൻ പറ്റി...

ഇനിയും ഉണ്ട് മുക്കാൽ മണിക്കൂർ അത് വരെ അവിടെ അങ്ങനെ നിക്കുന്നത് അൺസഹിക്കബിൾ ആയതോണ്ട് നമ്മളും ഹിബയും അപ്പുറത്തെ ബിൽഡിംഗിലേക്ക് നടന്നു....

"ഇന്നെങ്കിലും ഓളെ കാണാൻ പറ്റിയാൽ മതിയായിരുന്നുലേ അനൂ...എത്ര കാലായി നമ്മള് ഇവിടെ വന്ന് അന്യോശിക്കുന്നു..."

"ശരിയാ...ആരോടാ ഇപ്പൊ ഒന്ന് ചോയിക്കാ..."

എന്ന് പറഞ്ഞ് നാക്കെടുത്ത് വായിലേക്ക് ഇട്ടില്ല ദാ വരുന്നു നമ്മളെ വേറൊരു ചങ്ക്...

"ഷിനൂ...നിന്നേം പുറത്താക്കിയാ...ഹഹ..ഹ..നിന്റെ ഇക്ക ഇവിടെത്തെ സർ ആണന്നല്ലേ പറഞ്ഞെ എന്നിട്ടും അങ്ങേര് നിന്നെ പുറത്താക്കിയാ..."

"അതിന് ഇക്കു ഇന്ന് വന്നിട്ടില്ല...രാവിലെ വീട്ടീന്ന് പോയതാ ഒരു ചങ്ങായിനെ കാണാൻ ആണെന്ന് പറഞ്ഞ്...ആ ഒരു ധൈര്യത്തിലാ ഞാൻ ഇങ്ങോട്ട് വന്നത്..."

"നമ്മടെയൊക്കെ ഒരു ഭാഗ്യം അല്ലെ അനൂ....ഇവിടെ ഇക്കുമാരെ ഒന്നും പേടിക്കണ്ടല്ലോ....പക്ഷെ ആസിഫിക്കാനെ പേടിക്കണം... പുള്ളി ഇപ്പൊ ഇവിടില്ലാത്തത് ഭാഗ്യം... പിന്നെ നിനക്ക് ആ ഷാ..."

ഓള് പറയുന്നത് മുമ്പേ തന്നെ നമ്മള് ഓളെ വാ പൊത്തി...

"എന്താ ഒരു ചുറ്റിക്കളി...എന്തോ ഉണ്ടല്ലോ..."

"ഹേയ് അത് ഒന്നും ഇല്ല ഷിനു....ആ ചൂടന്റെ കാര്യാ ഓള് പറയാൻ വന്നേ....കലിപ്പൻ.."

"ഓ...അതാണ്...അങ്ങേരുടെ കാര്യം പറഞ്ഞപ്പോഴാ വേറൊരു കാര്യം ഓർമ വന്നത്...അനുവിനെ പറ്റി ഞാൻ വീട്ടില് എല്ലാരോടും പറഞ്ഞിട്ടുണ്ട്...എല്ലാരും നിന്നെ ഒന്ന് കാണാനിരിക്ക..."

"എന്തിനാ എന്നെ തല്ലാനാണോ...കൊല്ലല്ലേ മോളെ..."

"അതല്ലടീ...നിന്നെ വീട്ടില് എല്ലാർക്കും ഭയങ്കര ഇഷ്ട്ടായി....നമ്മള് ഒന്നിച്ചുള്ള സെൽഫി കണ്ടപ്പോ ഉമ്മാക്ക് ഒരേ നിർബന്ധം അനു തന്നെ മതി എനിക്ക് മരുമോളായിട്ടെന്ന്.."

"ആഹാ...പൊളിച്ച്...അപ്പൊ നിന്റെ കാര്യത്തിൽ ഒരു തീരുമാനായി...പക്ഷെ നമ്മള് രണ്ട് വഴിക്കാവുമല്ലോ മോളെ..."

ഇത്രയും പറഞ്ഞ് ഹിബ ഒന്ന് നെടുവീർപ്പിട്ടു...നമ്മള് ഓളെ മണ്ടക്ക് ഒരെണ്ണം കൊടുത്തിട്ട് ഷിനുന്റെ നേരെ തിരിഞ്ഞു....

"നീ എന്തിനാ പിക് ഒക്കെ കാണിക്കാൻ പോയെ....ടീ അതൊന്നും വേണ്ട.."

"എന്താ മോളെ നിന്റെ മനസ്സില് ആരെങ്കിലും ഉണ്ടോ...ഇനി ആ കലിപ്പൻ എങ്ങാനും കയറി കൂടിയോ..."

ഇതിന് ഓൾക്ക് നമ്മളെ കയ്യീന്ന് നല്ലോണം കിട്ടി...സത്യം പറഞ്ഞാ അങ്ങനെ ഒരു സംശയം നമ്മക്കും ഉണ്ട്...

നമക്ക് ഓനോട്‌ എന്തോ ഒന്ന് ഉണ്ടോ എന്നൊരു സംശയം...

"എടീ അന്റെ ഇക്കു എങ്ങനാ ആള് പാവാണോ...അതോ ഇനി കടിച്ചു കീറുന്ന സ്വഭാവക്കാരൻ ആണോ..." ഹിബയാണ്...

"എന്നോട് ആരെങ്കിലും പാവത്തിന്റെ പര്യായം പറയാൻ പറഞ്ഞാൽ ഞാൻ അപ്പൊ എന്റെ ഇക്കുനെ ചൂണ്ടി കാണിക്കും....അത്രക്കും പാവാണ് എന്റെ വലിക്ക..."

"ഹാവൂ...പക്ഷെ ഓന് ഇവളെ സഹിക്കാൻ പറ്റോ ആവോ..."

ഹിബ പിന്നേം പിന്നേം താങ്ങുവാണല്ലോ റബ്ബേ...

"അതൊക്കെ ഇക്കു കൈകാര്യം ചെയ്തോളും....ഹാ പിന്നെ ഇങ്ങക്ക് ഒരു കാര്യം കേൾക്കണോ...ന്റെ വലിക്കാക്ക് ഒരു പ്രാന്തുണ്ട്..."

"പ്രാ...പ്രാന്തോ...യൂ മീൻ വട്ട്.." ഹിബയാണ്..

"അല്ലടീ മെന്റൽ....പഴമക്കാർ ഇതിനെ എന്തൊക്കെ വിളിക്കുമെന്ന് എനിക്കറീല...പക്ഷെ ഞാൻ വട്ടെന്ന് പറയും..."

"നീട്ടി വലിച്ചു സീരിയൽ ആക്കാതെ കാര്യം പറയടീ....എന്നിട്ട് ചികിത്സയൊന്നും...?"

"ഹിഹി...ഇത് ആ വട്ടല്ല...ഇക്കുന് ഒരു പ്രേത്യേക തരം വട്ടാ....അത് ഇക്കുന്റെ വായിലും ഫോണിലും മാത്രം..."

"ടീ കൊരങ്ങത്തി...ആളെ കളിയാക്കാതെ മനസിലാവുന്ന പോലെ പറ..."

"അയ്യോ...ചൂടാവല്ലേ മുത്തേ.... ഞാൻ പറഞ്ഞു വന്നത് ഇന്റെ ഇക്കുക്ക് ഇഷ്ടപ്പെട്ട ഒരു പാട്ടുണ്ട്.... എപ്പഴും അത് പാടിക്കോണ്ട് നിക്കും...

ഫോണിൽ ആണെങ്കിലോ...കോൾ വരുമ്പോഴും...മെസ്സേജ് വരുമ്പോഴും എന്തിന് അലാറം അടിക്കുമ്പോഴും ആ ഒരു സോങ് ആണ് ട്യൂൺ...അതാണ് പ്രാന്ത്..."

"ഇത്രേ ഉള്ളൂ...ആട്ടെ ഏതാ ആ സോങ്..."

നമ്മള് ആൾടെ പ്രാന്ത് അത്രക്ക് മൂത്തത് ആണോന്ന് അറിയാൻ വേണ്ടി ചോയിച്ചതാ...

"അത് മ്മളെ ഷാഫിക്കന്റെ ഒരു സോങ്....

*💞നിന്നെയും തേടീ...💘 ശീലുകൾ പാടീ...
വന്നു ഞാൻ നിൻ പ്രിയ ഗ്രാമത്തിൽ അന്യനാം കാമുകനായ്...*

ഇതാണ് ആ പാട്ട്.."

"കാമുകനോ...അപ്പൊ പുള്ളിക്ക് എന്തായാലും ലവ് ഉണ്ടാവും...അതാ ഈ പാട്ട് ഇത്രയും ഇഷ്ടം..."

"എടീ ഞാൻ പോവാ ബെല്ലടിച്ചു....ഹാ പിന്നെ അനൂ ഇന്ന് നമുക്ക് ക്ലാസ്സ്‌ കട്ട്‌ ചെയ്തിട്ട് എന്റെ വീട്ടിലേക്ക് പോവാം ഓക്കേ...എന്നാ ശരി ബൈ.."

നമ്മളെ ചോദ്യത്തിന് മറുപടി തരാതെയും...നമ്മളെ കൊണ്ട് തിരിച്ച് ഒന്നും പറയിപ്പിക്കാതെ ആ തെണ്ടി ഓടിപോയി...പിന്നെ നമ്മളും ക്ലാസ്സിൽ പോയി ഇരുന്നു...

ക്ലാസ്സിൽ ആണെങ്കിൽ ഒരുത്തി നൗഷാദ് സാറിനെ കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു എന്ന അവസ്ഥയിലാണ്...

"ദേ ടീ നൗഷാദ് സർ വരുന്നു..."

അത് കേട്ടതും നിഷ നിലത്തൊന്നും ആയിരുന്നില്ല...പെണ്ണിന്റെ ഒരു നാണം ഒന്ന് കാണണം ചിരിച്ച് ചിരിച്ചു നമ്മള് വടിയായി...

സർ ക്ലാസ്സ്‌ തുടങ്ങിയപ്പോ ഒന്നും മനസിലാവുന്നില്ലെങ്കിലും എല്ലാം മനസിലായി എന്ന രീതിയിലാണ് ഓളെ ഇരുത്തം...

അങ്ങനെ ഉച്ചക്ക് ഷിനു പറഞ്ഞത് പോലെ ക്ലാസ്സ്‌ കട്ട്‌ ചെയ്തിട്ട് ഓളെ വീട്ടിലേക്ക് വിട്ടു....നമക്ക് വലിയ താല്പര്യം ഉണ്ടായിട്ടല്ല ഓളെ നിർബന്ധം കാരണമാണ്..

കോളേജിൽ നിന്ന് ഒരു കിലോമീറ്റർ മാത്രേ ഓളെ വീട്ടിലേക്കുള്ളൂ...അതോണ്ട് നമ്മള് ഒരു ഓട്ടോ വിളിച്ച് അങ്ങോട്ട്‌ പോയി...

"എടീ നിന്റെ വീട് കൊള്ളാലോ....അനൂ നിന്റെ ഒരു ഭാഗ്യം കയറി ചെല്ലുന്നതും ഒരു വലിയ വീട്ടിലേക്കു ആണല്ലോ.."

ഇങ്ങനെ പോയാൽ ഈ ഹിബ തെണ്ടി പറഞ്ഞ് പറഞ്ഞു എന്റെ കല്യാണവും നടത്തും...അതോണ്ട് നമ്മള് ഓളെ ഒന്ന് ഭീഷണിപ്പെടുത്തി...

"ഇനി നീ മിണ്ടിയാ...ക്ലാസ്സ്‌ കട്ട്‌ ചെയ്ത കാര്യം ഞാൻ ആസിഫിക്കാനോട് പറയും...അതോണ്ട് പൊന്ന് മോള് മിണ്ടാണ്ട് നടന്നോട്ടാ.."

"ഉമ്മാാ...ഇങ്ങോട്ട് ഒന്ന് വന്നേ...ഇതാരാ ഈ വന്നിരിക്കുന്നേന്ന് നോക്കിക്കേ..."

"എന്താടീ വിളിച്ച് കൂവുന്നേ...ഓ നീയിന്നും ക്ലാസ്സ്‌ കട്ടാക്കിയല്ലേ....അന്റെ വലിക്ക കാണണ്ട..."

ഇത്രയും പറഞ്ഞോണ്ട് ഓളെ ഉമ്മ വന്നു...പുള്ളിക്കാരിക്ക് നമ്മളെ രണ്ടിനെയും കണ്ടില്ലായിരുന്നു...

"ആരിത് അനുവോ...വന്ന കാലിൽ തന്നെ നിർത്തുവാണോടീ ഷിനു...വാ മോളെ ഇരിക്ക്.."

"ദേ ഇങ്ങടെ മരുമോളെ പിടിച്ച് കെട്ടി കൊണ്ട് വന്നിട്ടുണ്ട്...ഇനി എന്താന്ന് വെച്ചാ ആയിക്കോ..."

അപ്പഴാണ് ഓളെ ഉപ്പയും അങ്ങോട്ട്‌ വന്നത്....പടച്ചോനെ പിന്നെ അങ്ങോട്ട്‌ മ്മളെ സ്നേഹം കൊണ്ട് പൊതിയായിരുന്നു അവരൊക്കെ...

"എടീ അനു...നിന്റെ ഉമ്മ കൊള്ളാം പാവാ ഉപ്പയും അങ്ങനെ തന്നെ...ഇനി ഓന്റെ കാര്യം ഇതിനൊക്കെ ഓപ്പോസിറ് ആയിരിക്കും..."

"ഹാ...ഹിബ ആ പറഞ്ഞത് ശെരിയാ..."

എന്ന് ഷിനുവും പറഞ്ഞു...

"അതേയ് നിങ്ങളൊക്കെ നടക്കാത്ത കല്യാണത്തിനു വേണ്ടിയാണ് ക്ഷണക്കത്ത് ഒരുക്കുന്നത്.."

എന്ന് പറഞ്ഞ് നമ്മള് അവിടെന്ന് എണീറ്റു....അപ്പൊ നമ്മളെ മുന്നില് ഉണ്ടായിരുന്ന ഒരു ആൾരൂപം കണ്ട് മ്മള് ഞെട്ടി....ആ ചൂടൻ....അത് കണ്ട് മ്മളെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..




തുടരും....



______________________________

ഈ പാർട്ട്‌ ബോറായിക്കാണും എന്ന് അറിയാം അഡ്ജസ്റ്റ് ചെയ്യണം....😂 വൈകിയതിന് സോറിട്ടോ....മ്മളെ ഈ കൊച്ചു കഥ അവസാനിക്കാൻ സമയം ആയി....ഇനിയുള്ള പാർട്സ് വേഗം പോസ്റ്റാൻ ശ്രമിക്കാം...
______________________________
💞...നിന്നെയും തേടി...💘

Aashu

Part 17


____________________________


ഇന്ന് ഒരു മീറ്റിംഗ് ഉണ്ടായിരുന്നത് കൊണ്ട് ക്ലാസ്സിൽ പോവാനും പറ്റിയില്ല....കുറച്ച് മുമ്പ് വന്ന് കേറിയതെയുള്ളൂ....അതിനിടയിൽ എപ്പഴോ ഉറക്കിലേക്ക് വഴുതി വീണു...

ഷിനുന്റെ ശബ്ദം കേട്ടപ്പോഴാണ് ഉണർന്നത്....ഇത്ര പെട്ടന്ന് കോളേജ് വിട്ടോ...

എന്ന് പറഞ്ഞോണ്ട് കണ്ണ് തിരുമ്മി ഉമ്മറത്തേക്ക് പോയപ്പോ മുന്നില് അനു...

"പടച്ചോനെ....ഓളെന്താ ഇവിടെ.? ഇനി എനിക്ക് വീട് മാറിയതാണോ..? ഞാൻ ഇപ്പഴും ഓളെ വീട്ടില് തന്നെയാണോ..."

ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോ മ്മളെ വീട് തന്നെ...

ഇതെന്താ സംഭവം എന്ന് ആലോയിച്ച് ഓളെ നോക്കിയപ്പോ പെണ്ണ് എന്നെ കണ്ടു....എന്നെ ഇവിടെ കണ്ട ഷോക്കിൽ കണ്ണ് തിരുമ്മി നോക്കാണ്‌ ഓള്...
ആ സമയം കൊണ്ട് ഞാൻ ഓടി ഒളിച്ചു...

എന്റെ പുന്നാര പെങ്ങളെ പറഞ്ഞാ മതിയല്ലോ...ചളവാക്കി കൊളവാക്കി കയ്യിൽ തന്നിട്ടുണ്ട് കുരിപ്പ്..

"എടീ ഷിനു... നിന്റെ ഇക്കാക്ക ഉണ്ടോ ഇവിടെ...പണി പാളോ മോളെ.."

"ഹേയ് ഇക്കു ഇവിടെ ഇല്ല.."

"ആരാ പറഞ്ഞെ ഇല്ലാന്ന്...ഓൻ കുറച്ച് മുമ്പാ വന്നത്.."

ഉമ്മ ഇത് പറഞ്ഞപ്പോ എന്റെ പെങ്ങള് ഒന്ന് ഞെട്ടി..

"ഹിബ നമുക്ക് പോവാടീ...വാ.."

"ഒരുപാട് കാലത്തിന് ശേഷല്ലെ മോള് വരുന്നേ...ഷാനുനെ കണ്ടിട്ട് പോവാ.."

പടച്ചോനെ ഈ ഉമ്മ എല്ലാം കൊളാക്കി...

"എടാ ഷാനു... നീ തീർന്നെടാ തീർന്ന്...

നമ്മള് സ്വയം പറഞ്ഞിട്ട് തലക്ക് താങ്ങും കൊടുത്ത് അവിടെ തന്നെ നിന്നു...


*********************************


"ആ... ആരാ... ഷാ... ഷാനു..."

ഷിനുന്റെ ഉമ്മ പറഞ്ഞത് കേട്ട് മ്മളെ കണ്ണ് തള്ളി പുറത്തേക്ക് വന്നു....

"ഓ...അത്...അത് പിന്നേ...എടീ ഉമ്മ ഇക്കുനെ അങ്ങനെയാണ് വിളിക്കുന്നെ...തോന്നിയതൊക്കെ വിളിക്കും...ഈ ഉമ്മാന്റെ ഓരോ കാര്യം.."

എന്ന് പറഞ്ഞ് ഷിനു ഉമ്മാനെ അവിടെന്ന് വിളിച്ചോണ്ട് പോയി...

'എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടല്ലോ...എവിടെ പോയാലും ആ ചൂടന്റെ കാര്യാണല്ലോ കേൾക്കുന്നത്...ആ എന്തേലും ആവട്ടെ...എന്നാലും നമ്മള് നേരത്തെ കണ്ടത് ഓനെ തന്നെയാണോ....

ഹേയ് ഓനെങ്ങനെ ഇവിടെ വരാനാലെ....ഉഫ് ആ ചൂടനെ പറ്റി തന്നെ ഓർത്താൽ ഇതല്ല ഇതിനപ്പുറവും കാണും..'

"ടീ അനു...നീയെന്ത്‌ തേങ്ങ ആലോയിച്ച് നിക്കാ...വാ നമുക്ക് പോവാ ടൈം ഒരുപാടായി.."

പിന്നെ നമ്മള് അവിടെ നിന്നില്ല...വീട്ടിലേക്ക് വിട്ടു...പക്ഷെ അപ്പഴും നമ്മളെ മനസ്സില് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു...

*********************************

"ടീ ഷിനു...നീ ആരോട് ചോയിച്ചിട്ടാടീ അനൂനെ ഇങ്ങോട്ട് കൊണ്ട് വന്നത്....പറയടീ ഇത് നിന്റെ എത്രമത്തെ ക്ലാസ്സ്‌ കട്ടാ.."

ഓളെ ചെവി പിടിച്ച് പൊന്നാക്കിയപ്പോ എന്താ ഒരു സന്തോഷം...

"അയ്യോ.... ഇക്കു വിട് പ്ലീസ്...ഉമ്മാ..."

"നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അനു ഇപ്പൊ ഒന്നും അറിയാൻ പാടില്ലാന്ന്....എന്നിട്ട് നീയെന്താ ചെയ്തേ ഓളെ ഇങ്ങോട്ട് തന്നെ കൂട്ടികൊണ്ട് വന്നിരിക്കുന്നു....ഭാഗ്യത്തിനാ ഓളെന്നെ കാണാതെ..."

"അയ്യോ ഇക്കു ഇങ്ങള് എന്തിനാ ഇങ്ങനെ പേടിക്കുന്നെ....ഒന്ന് കൈ മാറ്റിക്കെ ഞാൻ പറയട്ടെ..."

കേൾക്കേണ്ട താമസം ഞാൻ കൈ എടുത്ത് മാറ്റി...അപ്പൊ തന്നെ പെണ്ണ് അവിടെന്ന് ഒരൊറ്റ ഓട്ടവും...

"ഇങ്ങളെ പറ്റിയുള്ള എല്ലാ കാര്യവും ഞാൻ ഓളോട് പറഞ്ഞിട്ടുണ്ട്....ഇങ്ങളെ കാര്യം ഗോവിന്ദയാ മോനെ..."

"ഡീ...നിന്നെ ഞാൻ..."

പിന്നാലെ ഓടി കാല് വേദനിച്ചത് മിച്ചം ഓളെ പൊടി പോലും കിട്ടിയില്ല....കാരണം എന്താ....ആ കുരുപ്പ് പോയി ഒളിച്ചത് ഉപ്പാന്റെ അടുത്താ...


*********************************


വേഗം ഭക്ഷണം കഴിച്ചിട്ട് കിടക്കാൻ നേരമാണ് ആ ചൂടന്റെ ഓർമ വന്നത്....ഈയിടെയായിട്ട് നമക്ക് ഓനെ പറ്റി ആലോയിക്കാൻ മാത്രേ നേരമുള്ളു...

എന്നാലും നമ്മള് ഇന്ന് ഓനെ കണ്ടത് സത്യാണോ ആവോ...ആ...

ഞാൻ എന്തിനാ അതൊക്കെ ആലോയിച്ച് സമയം കളയുന്നെ....ഓൻ എന്റെ ആരാ അതിന്...

ശോ എന്നാലും ഓന്റെ മോന്ത മനസീന്ന് പോവുന്നില്ലല്ലോ റബ്ബേ....കോന്തൻ... ഡെയിലി മ്മളെ മുന്നില് തന്നെ വന്ന് പെട്ടോളും....ബാക്കിയുള്ളവരുടെ ഉറക്കം കളയാനായിട്ട്...

നമ്മള് തിരിഞ്ഞും മറിഞ്ഞും കിടന്നു....അവസാനം എപ്പഴോ ഒന്ന് ഉറങ്ങിപോയി...

രാവിലെ എണീറ്റ്‌ ഫ്രഷ് ആയി നിസ്കരിച്ചു....എന്നിട്ട് മ്മള് നേരെ പോയത് കിച്ചണിലേക്കാണ്‌..

"ഇന്നാലില്ലാഹ് ഒരു ദുരന്തം അല്ലെ ആ വരുന്നേ....ഓ ഇയ്യ് ആണോ....അനക്ക് ഇങ്ങോട്ടുളള വഴിയൊക്കെ അറിയോ കുട്ടിയെ..."

പറഞ്ഞത് ഓൻ തന്നെ...മ്മളെ പാര...ഇക്കു...

"ഈൗ...പോടാപ്പാ...കൊരങ്ങാ...ദുരന്തം അന്റെ ഓള്..."

"നീ പോടീ കൊരങ്ങീ ഇയ്യ് തന്നെയാ വലിയ ദുരന്തം....അന്നേക്കാളും വലിയ ദുരന്തം ഇനി വരാനില്ലെടീ കുരുപ്പേ..."

ഓ ഓന്റെ ഓളെ പറഞ്ഞപ്പോ ചെക്കന് നൊന്തു....ഒരു ഒണക്ക കാമുകൻ വന്നേക്കുന്നു.... അന്റെ പ്രേമം പൊളിച്ച് കയ്യിൽ തരുന്നുണ്ട് ഞാൻ നോക്കിക്കോ...

പക്ഷെ ഇപ്പൊ നമ്മള് ഓനെ കുപ്പിയിലാക്കിയെ പറ്റൂ....അതിനാണല്ലോ മ്മള് രാവിലെ തന്നെ കിച്ചണിൽ വന്നത്...

എന്താ ഇപ്പൊ ചെയ്യാ...ഹാ ഐഡിയ..

"യ്യേ....അപ്പഴേക്കും പിണങ്ങിയോ....ഒരു തമാശ പറയാനും പാടില്ലേ....അതേയ് ഇക്കു....എന്നെ ഒരു കാര്യം പഠിപ്പിക്കാവോ.."

പടച്ചോനെ മിന്നിച്ചേക്കണേ...

"ഹാ അങ്ങനെ ബുദ്ധിയുള്ള വല്ലതും ചോയിക്ക്....എന്ത് കാര്യാ...നിനക്ക് അറിയാത്തതായി എന്തേലും ഉണ്ടോ അതിന്....ഒന്നും അറിയില്ലേലും എല്ലാം അറിയാമെന്നുള്ള ഭാവം ഉണ്ടല്ലോ....ഹോ അതാണ് സഹിക്കാൻ പറ്റാത്തത്..."

"ഓ....അന്നോട് ചോയിച്ച എന്നെ വേണം ഒലക്ക എടുത്ത് അടിക്കാൻ...ഹും.."

"എവിടെ കിട്ടും..."

"എന്ത്..?"

"ഈ ഒലക്കേ....അതെവിടെ കിട്ടും... അന്റെ തലക്ക് അടിക്കാനാ..."

"ഹോ പെറ്റ തള്ള സഹിക്കൂല....ഏത് കണ്ടത്തീന്നാ ഇതിനും മാത്രം ചളി വാരുന്നെ....അന്നെയൊക്കെ സഹിക്കുന്ന അന്റെ ഓളെ സമ്മയിക്കണം....എന്തേനു ഓളെ പേര്..."

"ശോ ഒരു തമാശക്കാരി....ഓളെ പേരൊക്കെ അറിഞ്ഞിട്ടിപ്പോ എന്തിനാ..."

കണ്ടില്ലേ മ്മളെ ഇക്കു തന്നെ....തട്ടിന് അപ്പൊ തന്നെ ഉണ്ട് മുട്ട്...

"ഇയ്യ് പറയണ്ടടാ ഇക്കു....ഓള് മ്മളെ കോളേജിൽ ആണെങ്കിൽ ഞാൻ കണ്ടെത്തിയിരിക്കും....ഇയ്യ് കണ്ടോ...അന്ന് അന്റെ മയ്യത്താ അതും എന്റെ കൈ കൊണ്ട്.."

"ആയ്കോട്ടെ....സഹായം ചോദിച്ചോണ്ട് ഇങ്ങ് വാ കാണിച്ചു തരാ ഞാൻ....അനക്കെന്താ പഠിക്കണോന്ന് പറഞ്ഞെ..."

ഇത്ര പറഞ്ഞിട്ട് ചെക്കൻ പോയി...

സത്യം പറഞ്ഞ ഇക്കു ഇത് ചോയിച്ചപ്പോഴാണ് നമ്മള് വന്ന കാര്യം ഓർത്തത് തന്നെ....നമ്മള് സൈക്കിളിന്ന് വീണ ഒരു ഇളിയും കൊടുത്തിട്ട് ഓന്റെ പിന്നാലെ ഓടി...

"അത് ഇക്കു....പ്ലീസ് എന്നെ ഒന്ന് സഹായിക്കണം....ഒരു ചെറിയ ഹെല്പ് അത്രേയുള്ളൂ....ഇയ്യ് ആരെ വേണേലും പ്രേമിച്ചോ....ഞാൻ ഒന്നും പറയൂല പോരെ..."

നമ്മള് ഇത് പുറത്ത് പറഞ്ഞുന്നെ ഉള്ളൂ....പക്ഷെ മ്മള് ഓളെ കണ്ടെത്തും...

"ഉം...എന്ത് സഹായ വേണ്ടേ....ഹാ പിന്നെ....എന്നെ ഇങ്ങനെ എപ്പഴും എപ്പഴും സഹായം ചോദിച്ച് ബുദ്ധിമുട്ടിക്കരുത് കേട്ടല്ലോ..."

ഹോ ഓന്റെ ഒരു ജാഡ കണ്ടില്ലേ....കൊരങ്ങൻ...

"ഡീ എന്തോന്ന് ആലോയിക്കാ....എന്താ ഹെല്പ് വേണ്ടേന്ന് വെച്ചാ വേഗം പറ..."

"അത് പിന്നെ....ഇക്കു....എനിക്ക്.."

"നിനക്ക്...? ദേ പെട്ടന്ന് പറയണം എനിക്ക് പോയിട്ട് തിരക്കുള്ളതാ..."

ഓനെ ഇന്ന് മ്മള് കൊല്ലും....ഇങ്ങനേം ഉണ്ടോ ജാഡ....ഇതിലും ബേധം മ്മളെ ചൂടനാ... സോറി മ്മളെ അല്ല... ആ ചൂടനാ..

"പറയുന്നത് കേട്ടിട്ട് ഇങ്ങളെന്നെ കളിയാക്കില്ലാന്ന് വാക്ക് തരണം..."

"ഉം....ഇല്ല....പറ...വാക്കാണ് ഏറ്റവും വലിയ സത്യം...ഇയ്യ് പറഞ്ഞോഡീ..."

ഇത്രയും പറഞ്ഞ് ഇക്കു ഫ്രിഡ്ജിന്ന് വെള്ളം എടുത്ത് മടക്ക് മടക്ക് കണക്കെ കുടിച്ചു....ഇനിയെത്ര വെള്ളം കുടിക്കാൻ ഇരിക്കുന്നു...

"ഇക്കൂ എനിക്ക് കുക്കിംഗ്‌ പഠിപ്പിച്ചെരോ..."

നമ്മള് ഒറ്റ ശ്വാസത്തിൽ അതങ്ങ് പറഞ്ഞു...

"കു...ക്കു....എ... ന്താ.."

നമ്മള് പറഞ്ഞത് വിശ്വസിക്കാൻ പറ്റാതെ കുടിച്ച വെള്ളം ഇക്കുന്റെ തല മണ്ടയിൽ കയറി ശ്വാസം കിട്ടാതെ പിടയുന്നുണ്ട് മ്മളെ ഇക്കു...

നമ്മള് അപ്പൊ തന്നെ ഓന്റെ കയ്യീന്ന് കുപ്പി വാങ്ങി ഫ്രിഡ്ജിൽ വെച്ചിട്ട് ഓന്റെ തലയിലും പുറത്തും ഒക്കെ തബല കൊട്ടി...

"നിനക്ക് എന്നെ കൊല്ലണോന്നുണ്ടെങ്കിൽ ഒരു കത്തി എടുത്ത് കുത്തിയാ പോരായിരുന്നോ അനു....ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലണോ..."

നമ്മള് ഓനെ രക്ഷിച്ചിട്ടും തെണ്ടി പറയുന്നത് കേട്ടില്ലേ....ഓനെ ഒക്കെ എന്താ ചെയ്യണ്ടേ...

"എന്നാലും അനക്ക് ഇത്രക്ക് ഒക്കെ തമാശ എവിടുന്ന് വരുന്നു..."

എന്ന് ചിരിച്ചോണ്ട് ഓൻ ചോയിച്ചപ്പോ നമ്മള് മുഖത്ത് ഇച്ചിരി സങ്കടം ഒക്കെ ഫിറ്റ്‌ ചെയ്തു...

"ഞാൻ സീരിയസാ..."

"ഹോ....അന്റെ സീരിയസ്നെസ് കേട്ടിട്ട് ഞാൻ ഇപ്പൊ വടിയായേനെ.."

"പോടാ....അനക്ക് പറ്റൂലെങ്കി അത് പറഞ്ഞാ പോരെ....അല്ലാതെ ഒരാളെ ഇങ്ങനെ അടിച്ചാക്ഷേപ്പിക്കരുത്..."

"കടിച്ചാ പൊട്ടാത്ത വാക്കൊന്നും പറയല്ലേ മുത്തേ....ഇക്കുന് ഇതൊക്കെ താങ്ങാനുള്ള ശേഷിയില്ല..."

നമ്മള് ഓനെ നോക്കി പുച്ഛിച്ചു മുഖം തിരിച്ചിട്ട് മുറിയിലേക്ക് നടന്നു....അപ്പഴാണ് ഇക്കു പിന്നീന്ന് വിളിച്ചത്..

"അനു വാ ഞാൻ പഠിപ്പിച്ചു തരാ..."

"ഓ വേണ്ടാ....കളിയാക്കാനല്ലെ...ഹും.."

"അല്ലടീ സത്യം....നീ വാ..."

കേൾക്കേണ്ട താമസം നമ്മള് ഓന്റെ പിന്നാലെ ഓടി...

"എടാ ഇക്കു അനക്ക് കുക്കിംഗ്‌ ഒക്കെ അറിയോ....ഇയ്യ് എപ്പോ പഠിച്ചു ഇതൊക്കെ..."

"പിന്നില്ലാതെ....അറിയോന്നോ....നീ വാ എന്റെ കഴിവ് ഞാൻ കാണിച്ച് തരാ അനക്ക്....നീയീ ധാരാവി ധാരാവീന്ന് കേട്ടിട്ടുണ്ടോ..."

"ഓ ഇല്ല....ഇപ്പൊ കേട്ടു....ഡയലോഗ് പറഞ്ഞ് കളിക്കാതെ കുക്കിംഗ്‌ പഠിപ്പിക്കാൻ നോക്ക്.."

എന്ന് പറഞ്ഞ് മ്മള് കിച്ചണിൽ കയറി....അവിടെ അപ്പൊ ഹസീന ഇല്ലായിരുന്നു....മ്മള് രണ്ടും പണി തുടങ്ങി....ശരിക്കും നമ്മള് രണ്ടും അവിടെയാകെ നാശകോശം ആക്കീന്ന് പറയാം...

ഈ പൊട്ടന് അതും അറീല....ഓനോടൊക്കെ ഹെല്പ് ചോയിച്ച മ്മളെ പറഞ്ഞാ മതി...

ഫസ്റ്റ് ചായ ഉണ്ടാക്കുന്നതാണ് മ്മള് ആവിശ്യപ്പെട്ടത്....നമ്മളോട് ചായപ്പൊടിയും പഞ്ചസാരയും ഇടാൻ പറഞ്ഞിട്ട് തെണ്ടീ ഫോൺ എടുക്കാൻ പോയി...

നമ്മളാണെങ്കിൽ പഞ്ചസാരക്ക് പകരം ഉപ്പാണ് ഇട്ടത്....രുചിച്ചു പോലും നോക്കിയില്ല..

അങ്ങനെ അത് അവിടെ പാതി വഴിയിൽ നിർത്തിയിട്ട് നമ്മള് ചോറ് വെക്കാൻ വേണ്ടി കുക്കറിൽ അരിയിട്ടിട്ട് ഒരു പത്ത് പന്ത്രണ്ട് വിസിലങ്ങ് അടിപ്പിച്ചു...

"ഇനി അതിൽ കുറച്ച് ശർക്കര കൂടി ചേർത്താൽ നല്ല അടിപൊളിയൊരു പായസം റെഡി.."

പെട്ടന്നാണ് ഹസീന അങ്ങോട്ട്‌ കേറി വന്നത്.... മ്മള് ശെരിക്കും പ്ലിങ്ങി..

"എന്താടാ അജു ഇത്....അനക്കോ ബുദ്ധിയില്ല ഇവളെയും കൂടി നിന്റെ കൂടെ കൂട്ടണോ..." മ്മളെ ഉമ്മുവാണ്...

"നിനക്ക് കുക്കിംഗ്‌ പടിക്കണെങ്കിൽ അത് ഹസീയോട് ചോയിച്ചാ പോരെ മോളെ....ഈ പൊട്ടന് എന്തറിഞ്ഞിട്ടാ..."

ഉമ്മു പറഞ്ഞത് കേട്ട് മ്മള് ഇക്കുനെ തുറുക്കനെ ഒന്ന് നോക്കി...

നിൽപ്പ് കണ്ടില്ലേ....എല്ലാം അറിയാമെന്ന് പറഞ്ഞിട്ടാ ഓൻ ഇതിന് കൂട്ട് നിന്നത്....ഇപ്പൊ അവിഞ്ഞ മോന്തായും കാട്ടി നിക്കുന്നു...കൊരങ്ങൻ...

"നല്ല കഥയായി,... അജു നീ വാ...ഓള് ഹസിയെ കണ്ട് പഠിച്ചോളും...വാ.."

ഇത്ര പറഞ്ഞിട്ട് മ്മളെ ഉമ്മു ഇക്കുനേം കൊണ്ട് അവിടെന്ന് പോയി...

ഇപ്പൊ മ്മള് ആരായി...ഹാ അതന്നെ...ശശികല..😂

അങ്ങനെ മ്മള് ഹസീനയെ തന്നെ കൂട്ട് പിടിച്ചു....ഇത്പോലെ ക്ലാസ്സില്ലാത്ത ദിവസൊക്കെ മ്മള് കുക്കിംഗ്‌ പഠിക്കാൻ വേണ്ടി മാറ്റി വെച്ചു...

മ്മക്ക് ഇപ്പൊ ഏകദേശം കുക്കിംഗ്‌ ഒക്കെ അറിയാട്ടോ....പിന്നെ ഇതിനിടയിൽ മ്മള് ഹസീനയോട് കൂട്ടായി...

ഇപ്പൊ മ്മള് ഹസിത്താന്നെ വിളിക്കൂ....മ്മള് കട്ട ചങ്ക്‌സ് ആയി....ഇതൊക്കെ കണ്ട് മ്മളെ ബാക്കി ചങ്ക്‌സിന് വിശ്വസിക്കാൻ പറ്റുന്നില്ല...

എല്ലാത്തിനും കാരണം ആ ഷാനുവാണെന്നാണ് അവര് പറയുന്നത്....നമ്മള് പിന്നെ തിരുത്താനും പോയില്ല...

അതിന് കാരണം മ്മക്ക് ഓനോടുള്ള സ്നേഹമാണ്....ഇന്ന് മ്മള് അത് ഓനോട്‌ പറയാൻ പോവാണ്....അതും മ്മളെ ചങ്ക്‌സിന്റെ മുന്നില് വെച്ച്...

എത്ര ദിവസാന്ന് വെച്ചാ ഇത് ഇങ്ങനെ മനസിൽ കൊണ്ട് നടന്ന് ശ്വാസം കിട്ടാതെ ജീവിക്കുന്നെ.... പറഞ്ഞില്ലെങ്കിൽ മ്മള് ശ്വാസം മുട്ടി ചത്തു പോവും...

പക്ഷെ അതിന് ഓൻ ഇന്ന് കോളേജിൽ വന്നാ മതിയായിരുന്നു....പടച്ചോനെ..

"നീ ആരെ കാണിക്കാനാ ഇങ്ങനെ ഒരുങ്ങുന്നെ....രാവിലെ തുടങ്ങിയതാണല്ലോ..."

മ്മളെ ഇക്കുന് ദിവ്യ ദൃഷ്ടി വല്ലതും ഉണ്ടോ ആവോ....കൃത്യമായിട്ട് പറയുന്നുണ്ട്...

"എന്തോ എത്ര ഒരുങ്ങിയിട്ടും പോരാന്ന് ഒരു തോന്നൽ....ഇക്കു പറഞ്ഞെ ഇപ്പൊ എന്നെ കാണാൻ എങ്ങനെ ഉണ്ട്..."

"ഇപ്പൊ നിന്നെ കണ്ടാ..."

"ഹാ പറ....എന്നെ കണ്ടാ....ഐശ്വര്യ റായ് വരെ തോറ്റു പോവും എന്നല്ലേ....ശോ വേണ്ടാരുന്നു..."

"ഹേയ് അതല്ല....ഇപ്പൊ നിന്നെ കണ്ടാ പാടത്തു കൊണ്ട് പോയി വെക്കാൻ തോന്നും....അതിന് പറ്റിയ മോന്ത.."

"പോടാ ഇയ്യ് വലിയ ദുൽകർ സൽമാനല്ലെ..."

എന്ന് പറഞ്ഞിട്ട് മ്മള് കയ്യിൽ കിട്ടിയതൊക്കെ എടുത്ത് ഓനെ എറിഞ്ഞു...

"അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാ....ഇയ്യ് മ്മളെ പൊന്നിൻ കുടമല്ലേ....അപ്പൊ പൊന്നിങ്കുടത്തിനെന്തിനാ മുത്തേ പൊട്ട്.....ഇയ്യ് അന്റെ ഒറിജിനൽ വേഷത്തിൽ തന്നെയാ മൊഞ്ചത്തി....ഇതൊക്കെ എന്തോ കോലം കെട്ടിയ പോലുണ്ട്....മാറ്റി കളഞ്ഞേക്ക്..."

എന്ന് പറഞ്ഞ് ഇക്കു അവിടെന്ന് പോയി....മ്മള് വീണ്ടും കണ്ണാടി നോക്കി...

ശരിയാ... അങ്ങനെ തന്നെ ഉണ്ട്...മ്മള് വേഗം അതൊക്കെ മാറ്റി എന്നത്തേയും പോലെ ഒരുങ്ങി...

എന്നിട്ട് മ്മള് വേറൊരു കാര്യം കൂടി ചെയ്തു....അത് ഓൻ പറഞ്ഞു തരുംട്ടോ.....എന്നാ ഞാൻ ഇറങ്ങട്ടെ...

ഓനെ ഇന്ന് മ്മളെ കണ്ണില് കാണിക്കണേ എന്ന് പ്രാർത്ഥിച്ചോണ്ട് മ്മള് ഇറങ്ങി...



തുടരും...



______________________________
______________________________
💞...നിന്നെയും തേടി...💘

Aashu

Part 18


______________________________

ഇന്ന് നല്ല സ്റ്റൈലായി തന്നെ പോയേക്കാം....ഇന്റെ മൊഞ്ജ് കണ്ട് എല്ലാരും അസൂയപ്പെടട്ടെ...😉

ഷെൽഫ് തുറന്ന് നോക്കിയപ്പോ എന്റെ ഒരു സാധനവും ഇല്ല....ഡ്രസ്സ്‌ അടക്കം....

"ഷിനൂ.... ടീ ഷിനൂ....ഷിനൂ... ഇവക്ക് ചെവിയും കേൾക്കില്ലെ പടച്ചോനെ....ഷി..."

"എന്താ....രാവിലെ തന്നെ തൊള്ള തുറക്കുന്നെ....ഇവിടെ ആരുടേം ചെവി പൊട്ടീട്ടില്ല..."

കയ്യും കെട്ടി നിന്നിട്ടുള്ള പറച്ചിലാ....ഓളെ ഭാവം കണ്ടാ തോന്നും ഞാൻ ഓൾടെ അനിയനാന്ന്...

"ടീ നീയധികം വെളച്ചില് എടുക്കാതെ മര്യാദക്ക് എന്റെ സാധനങ്ങളൊക്കെ ഇവിടെ കൊണ്ട് വന്ന് വെക്ക്..."

"സാധാനങ്ങളോ....ഏത് സാധനങ്ങൾ....ഞാൻ ഒന്നും എടുത്തില്ല..."

"നീ തന്നെയാന്ന് എനിക്കറിയാം....മര്യാദക്ക് കൊണ്ട് വാ ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും..."

പെണ്ണ് പിറുപിറുത്തോണ്ട് അവിടെന്ന് ഇറങ്ങിപോയി....പോക്ക് കണ്ടപ്പോ ഞാൻ കരുതി അതൊക്കെ കൊണ്ട് തരാൻ ആണെന്ന്....പക്ഷെ ഓളെ പൊടി പോലും ഇല്ല...

"ടീ ഷിനൂ...."

"ഇതല്ലേ ഇങ്ങടെ സാധനങ്ങൾ..."

"ഇതിപ്പോ എവിടെന്ന് കിട്ടി....അപ്പൊ നീ തന്നെയാ അല്ലെ എടുത്തേ..."

"ഇങ്ങടെ പുന്നാര അനിയൻ ഉണ്ടല്ലോ ഷാഹി....ഓന്റെ മുറീന്ന് കിട്ടിയതാ..."

"ഇതിൽ എന്റെ പുതിയ ഷർട്ട്‌ ഇല്ലല്ലോ....അതെവിടെ..."

"ഹാ അത് ഓൻ ഇട്ടോണ്ട് പോവുന്നത് കണ്ടു..."

പടച്ചോനെ ഇവറ്റകളെ കൊണ്ട് തോറ്റല്ലോ....ആ സാരല്ല തൽകാലം വേറെന്തെലും ഇടാം...

അങ്ങനെ നല്ല അടിപൊളിയായി റെഡിയായിട്ട് ആ കുരിപ്പിനേം കാത്ത് ബൈക്കിൽ അങ്ങനെ ഇരുന്നു...

"ടീ ഒന്ന് വരുന്നുണ്ടോ....വേഗം..."

"ആ ദാ വരുന്നു....ഈ സുറുമ കൂടി..."

കേൾക്കേണ്ട താമസം ഞാൻ ചാടിയിറങ്ങി...

"ഷിനുട്ടി....എനിക്കും താടാ സുറുമ..."

"ഓ വേണ്ട.... ഇങ്ങള് ഇത് വടിച്ചിട്ടേ തിരിച്ച് തരുള്ളൂ....അതോണ്ട് മോൻ വേറെ വാങ്ങിക്കോട്ടാ..."

"ഇല്ല ഞാൻ കുറച്ചേ ഇടുള്ളൂ....അന്റെ വലിക്കയല്ലെടീ പ്ലീസ്..."

നമ്മളെ അവസ്ഥ കണ്ടിട്ട് പാവം തോന്നീട്ടാണോ എന്തോ....ഓള് അത് എന്നെ ഏല്പിച്ചിട്ട്‌ പോയി...

"അല്ലിക്കൂ....എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോയിക്കുവാ.... ഇങ്ങള് അവിടത്തേ സർ തന്നെയല്ലേ....അല്ലാതെ കോളേജ് കുമാരൻ ഒന്നും അല്ലല്ലോലെ..."

നമ്മള് എന്തെ എന്ന രീതിയിൽ ഓളെ നോക്കി....

"ഇങ്ങടെ ഈ മൊഞ്ചും സ്റ്റൈലും ഒക്കെ കണ്ടിട്ട് എല്ലാരും എന്നോടാ വന്ന് ചോയിക്കുന്നെ....സർ നിന്റെ ഇക്കാക്കയാണോ,,, കല്യാണം ആലോയിക്കുന്നുണ്ടോ,,,, ലവ് ഉണ്ടോ,,,, തുടങ്ങിയ ഒരുപാട് ചോദ്യങ്ങൾ കേട്ട് ഞാൻ മടുത്തിരിക്കാ.."

"എടീ കുശമ്പി....അപ്പൊ അതാണ് കാര്യം....അവരോടൊക്കെ എന്നെ വന്ന് കാണാൻ പറട്ടാ...

ഉമ്മാാ....ഞങ്ങള് ഇറങ്ങീ അസ്സലാമു അലൈക്കും..."

"വലൈക്കും സലാം....നോക്കീം കണ്ടും പോയാ മതി..."

ഈ ഉമ്മാന്റെ ഒരു കാര്യം....എന്നും ഈ ഒരു ഡയലോഗ് പറഞ്ഞില്ലെങ്കിൽ ഉറക്കം വരൂലാന്ന് തോന്നാ പാവത്തിന്...

കോളേജ് എത്തിയപ്പോ തന്നെ പെണ്ണ് ചാടിയിറങ്ങി ഒരൊറ്റ ഓട്ടായിരുന്നു..

ബെല്ലടിക്കാൻ ഇനീം ടൈം കിടക്കല്ലേ....അതോണ്ട് മ്മള് ഫോൺ എടുത്ത് കുറച്ച് നേരം ടെംപിൾ റൺ കളിച്ചു.... പിന്നെ വാട്സ്ആപ്പിൽ മ്മളെ ഫ്രണ്ട്സ് ഗ്രൂപ്പിലേക്ക് സെൽഫി എടുത്ത് അയച്ചു....അതും പോരാഞ്ഞിട്ട് വോയിസും അയച്ച് വെറുപ്പിച്ചു....ഹല്ല പിന്നെ....

അവറ്റകൾകൊക്കെ കല്യാണം കഴിഞ്ഞ് സുഖല്ലേ....മ്മള് ഒരാൾ ഇവിടെ സിംഗിൾ ആയി നടക്കുന്നു.... ആ കോപ്പിനെയും കാത്ത്...

എന്നാലും ആ ജന്തു ഇതെവിടെ പോയി....വരേണ്ട സമയം ആയല്ലോ...

എന്ന് ചിന്തിച്ച് ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു....അവസാനം എന്റെ കണ്ണ് ചെന്ന് പതിച്ചത് ബസിറങ്ങി വരുന്ന അഞ്ജ് പേരിലേക്കാ...

"ഒന്ന്...രണ്ട്...മൂന്ന്...നാല്....ഇവര് നാലും ഉണ്ടല്ലോ ആ കുരിപ്പിത് എവിടെപ്പോയി..."

അപ്പഴാണ് ഞാൻ വേറൊരു കാര്യം കണ്ടത്....അവരുടെ കൂടെ പുതിയൊരാൾ...

ഇതേതാ പുതിയ ഒരു അവതാരം...എന്ന് ചിന്തിച്ച് ഞാൻ അവരെ തന്നെ നോക്കി....അവര് അടുത്ത് എത്തിയപ്പോ ഞാൻ ആദ്യം തന്നെ അന്യോഷിച്ചു അനുനെ....

"ഇന്ന് നിങ്ങള് നാലും മാത്രേ ഉള്ളോ....മറ്റേ വടയക്ഷി എവിടെപ്പോയി.... അല്ല ഇതാരാ പുതിയ ആള്....അതും പർദ്ദയൊക്കെ ദരിച്ചിട്ട്..."

എന്ന് പറഞ്ഞ് നിർത്തിയില്ല നാലും കൂടി ചിരിക്കാൻ തുടങ്ങി...

"ഇങ്ങനെ കിണിക്കാൻ മാത്രം ഇവിടെ ആരേലും കോമഡി പറഞ്ഞോ....അന്റെ വാല് എവിടെയാടീ..."

എന്ന് ഞാൻ ഹിബയോടായി ചോയ്ച്ചു...

അപ്പൊ ആ പർദ്ദയിട്ട കുട്ടി എന്റെ നേരെ വന്നിട്ട് എനിക്ക് ചുറ്റും നടന്നു....ഒന്നും മനസിലാവാതെ ഞാൻ നാലിനേം മാറി മാറി നോക്കി...

"ഇങ്ങക്ക് എന്നെ കാണാതെ ഇത്രക്കും സങ്കടോണ്ടോ....അപ്പൊ ഞാനാ സങ്കടം കാണാതിരിക്കുന്നത് തെറ്റല്ലേ മാഷേ..."

പെട്ടന്ന് ആ കുട്ടി ഐ സ്കാർഫ് എടുത്ത് മാറ്റി കൊണ്ട് ചോയിച്ചപ്പോ എന്റെ കിളി പോയി....

'പടച്ചോനെ....ഇത് ഓളായിരുന്നാ....ന്റെ റബ്ബേ ഇന്ന് സൂര്യൻ എങ്ങോട്ടാ ഉധിച്ചേ....ഈ ജന്മത്തിൽ ഓളെ ഈ വേഷത്തിൽ കാണാൻ പറ്റൂന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല....ഇനി ഇത് സ്വപ്നം ഒന്നും അല്ലല്ലോലെ...'

"ഹലോ മാഷേ....ഇങ്ങള് എന്താലോയിച്ച് നിക്കാ....ഇത് ഞാൻ തന്നെ...ഹന..."

കണ്ണിറുക്കി കൊണ്ട് പെണ്ണിത് പറഞ്ഞപ്പോ തന്നെ ഞാൻ വീണു....പക്ഷെ പിടിച്ച് നിന്നല്ലേ പറ്റൂ...

"ഇന്നെന്താ നിനക്ക് ഫാൻസി ഡ്രസ്സ്‌ മറ്റും ഉണ്ടോ....നിനക്ക് ഇതൊക്കെ ധരിക്കാൻ അറിയോ....അതിശയം ആയിരിക്കുണു..."

ഞാൻ ഓളെ നൈസായിട്ടൊന്ന് കളിയാക്കിയതാ...

"ടാ കലിപ്പാ....കോന്താ....താൻ അതികം ഓവർ സ്മാർട്ട് ആവല്ലേ....അത് തന്റെ മൊഞ്ജ് കൂട്ടേയുള്ളൂ....പറഞ്ഞില്ലാന്ന് വേണ്ടാ..."

പെട്ടന്നുള്ള ഓളെ മാറ്റം കണ്ട് കിളി പോയി നിക്കുന്ന എന്നോടാണ് ഓളെ വിളച്ചിൽ...

"ടീ...അടങ്ങി നിക്കടീ....റെസ്‌പെക്റ്റ് മീ....കേട്ടല്ലോ....ഹാ ഇല്ലെങ്കിൽ അടിച്ച് നിന്റെ മോന്തേടെ ഷേപ്പ് ഞാൻ മാറ്റും.."

എന്ന് പറഞ്ഞ് ഞാൻ നടക്കാൻ നിന്നതും പെണ്ണ് എന്റെ കയ്യിൽ പിടിച്ച് അവിടെ നിർത്തി...

"എന്നാ ഷേപ്പ് മാറ്റീട്ട് പോയാ മതീടാ കലിപ്പാ....ഞാൻ ഇനീം വിളിക്കും കലിപ്പാ....കലിപ്പാ....കലിപ്പാ....
ചൂടാ....കൊരങ്ങാ...."

"ടീ....നിന്നെ ഞാൻ...."

എന്ന് പറഞ്ഞത് മാത്രേ എനിക്ക് ഓർമയുള്ളു....പിന്നേ നോക്കുമ്പോ പെണ്ണെന്നെ കെട്ടിപ്പിടിച്ച് നിക്കാ...

ഒരുനിമിഷം കൊണ്ട് എന്താപ്പോ ഇവിടെ നടന്നേ എന്നാലോയിച്ച് ഞാൻ അങ്ങനെ നിന്നു....അപ്പൊ ഓള് എന്നിൽ നിന്ന് പിടിവിടാതെ പലതും പറഞ്ഞു....

"ടാ കലിപ്പാ....കോന്താ....

എന്നും ഞാൻ ക്ലാസിന് പോവുമ്പോ എന്നെ കോളേജിൽ കൊണ്ട് വിടാനും......വൈകിട്ട് തിരിച്ചു പോവുമ്പോ നിന്റെ ബൈക്കിന്റെ പുറകിൽ കെട്ടിപ്പിടിച്ചിരിക്കാനും.....എന്നെ കുഴിയിലേക്ക് എടുക്കും വരെ മാക്സിമം നിന്നെ വെറുപ്പിക്കാനും...

അന്റെ ഉമ്മാന്റെ മോളായിട്ട്.... അന്റെ ചങ്കിടിപ്പ് കെട്ട്യോളായിട്ട്.... അന്റെ മക്കളെ ഉമ്മയായിട്ട്....

പോരൂന്നോടീ ഇന്റെ കൂടെ എന്നൊരു വാക്ക് അനക്ക് ചോയ്ച്ചൂടെടാ കലിപ്പാ.."

എന്നൊരു ഡയലോഗും കാച്ചിയിട്ട് പെണ്ണ് എന്നിൽ നിന്ന് വിട്ട് നിന്നിട്ട് പുഞ്ചിരിതൂകി....ന്റെ റബ്ബീ....അതൊന്ന് കാണേണ്ടത് തന്നാ...

ഷോക്കിന്റെ മേലെ ഷോക്ക് കിട്ടിയവന്റെ അവസ്ഥ നിങ്ങളൊക്കെ ഒന്ന് ആലോയിച്ച് നോക്കൂ....അതുക്കും മേലെ ആയിരുന്നു എനിക്കിത്...

ഇപ്പൊ തന്നെ ഈ കുരിപ്പിനെ പൊക്കിയെടുത്തോണ്ട് പോയാലോന്ന് വരെ തോന്നിപോയി...

എന്ത് മറുപടി പറയുമെന്ന് ആലോയിച്ച് അങ്ങനെ നിക്കുമ്പോഴാണ് ബെല്ലടിച്ചത്....ഒന്നും പറയാതെ ഞാൻ അവിടെന്ന് നടന്നു....

"....നിന്നോടുള്ള എന്റെ സ്നേഹം ഈ ലോകം കേൾക്കെ ഉറക്കെ വിളിച്ചു പറയണമെന്നുണ്ട്....പക്ഷെ അതിന് മുമ്പ് നിന്നെ വേറൊരു കാര്യം കൂടി അറിയിക്കണം..."


*********************************

ഈ കലിപ്പനെ സ്നേഹിച്ച എന്നെ വേണം പറയാൻ....ഇപ്പൊ കണ്ടില്ലേ മ്മള് എത്ര കഷ്ട്ടപ്പെട്ടിട്ടാണ് അത്രയും വലിയൊരു ഡയലോഗ് പറഞ്ഞത്.....എന്നിട്ടും അതിനൊരു മറുപടി തന്നോ ചൂടൻ...

അറ്റ്ലീസ്റ്റ് ഒരു പുഞ്ചിരി എങ്കിലും തന്നോ....എന്തൊക്കെ പ്രതീക്ഷകളോടെ വന്നതാ.....എല്ലാം വെള്ളത്തിലായി.....ഓന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് കല്ല് വല്ലതും ആയിരിക്കും ഹല്ലപിന്നെ...

"ടീ... അനൂ...ദേ ജോൺ സർ ക്ലാസ്സിൽ കേറി....നമ്മള് ഇന്നും പുറത്താ....വേം വന്നേ..."

എന്ന് പറഞ്ഞ് നാലും കൂടി നമ്മളെ പിടിച്ച് വലിച്ചോണ്ട് പോയി....നമ്മടെ ഭാഗ്യത്തിന് ക്ലാസ്സ്‌ തുടങ്ങിയില്ലായിരുന്നു..

അങ്ങേര് ഒരുമാതിരി വെറുപ്പിച്ചിട്ട്‌ പോയെന്ന് എല്ലാരും പറഞ്ഞപ്പോഴാണ് നമ്മള് അറിഞ്ഞത്....അല്ലെങ്കിലും അങ്ങേർക്ക് അത് മാത്രേ അറിയൂ...

പക്ഷെ നമക്ക് അതൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല.....നമ്മളെ മനസ്സ് മുഴുവനും ഓന്റെ അടുത്തായിരുന്നു... ആ കലിപ്പനെയും ഓർത്ത്...

"ദേ നോക്കെടീ എന്റെ നൗഷു വരുന്നു..."

കേൾക്കേണ്ട താമസം നമ്മള് എല്ലാം കൂടി ഓ....ന്ന് പറഞ്ഞ് നിഷയെ കളിയാക്കി....അങ്ങേരും ഒട്ടും പുറകിലല്ല ഓളെ തന്നെ നോക്കാണ്...

"ഇങ്ങനെ പോയാൽ ഇത് ഇവിടെയൊന്നും അവസാനിക്കില്ല....അതിന് മുമ്പേ ബ്രേക്കപ്പാവും..."

നമ്മള് ഓളെ ഒന്ന് ടെൻഷനാക്കീതാ...ഹിഹി...

"ടീ അനു....കരിനാക്കെടുത്ത് വളക്കല്ലെ....ആ സമയത്ത് നിന്റെ ഷാനുക്കാനെ വളക്കാൻ നോക്ക് പെണ്ണെ.."

എന്ന് നിഷ പറഞ്ഞപ്പോ നമ്മള് അതിനുള്ള തയാറെടുപ്പിലായി....ചിന്തിച്ച് ചിന്തിച്ച് നമ്മളെ ഊപ്പാടെളകിയിട്ടാണേലും അവസാനം നമ്മള് ഒരു ഐഡിയ കണ്ടെത്തി....

അന്ന് വൈകിട്ട് നമ്മള് വീട്ടിൽ ചെന്നിട്ട് ഹസിത്താനോട് മിണ്ടീയും പറഞ്ഞും ഇരുന്നു...

"ഹസിത്ത ഇങ്ങള് അന്ന് ഒരു കാര്യം പറഞ്ഞില്ലേന്നോ....സുലൈമാനിയിലുള്ള മുഹബ്ബത്ത്....അതെനിക്കും പറഞ്ഞെരോ..."

"എടീ അതിന് നമുക്ക് ആരോടെങ്കിലും മുഹബ്ബത്തുണ്ടെങ്കിൽ മാത്രേ അത് കാണാൻ സാധിക്കൂ....അല്ല അനക്ക് ആരോടെങ്കിലും അങ്ങനെ വല്ലതും ഉണ്ടായോ..."

ശോ...ഈ ഇത്തയെ കൊണ്ട് തോറ്റു....എല്ലാം നമ്മളെ കണ്ണില് നോക്കി കണ്ടു പിടിക്കുന്ന പോലെയാ....പക്ഷെ ഇപ്പൊ ഇവരോട് അതിനെ പറ്റി ഒന്നും പറയണ്ട....ഈ കാര്യം ആദ്യം അറിയുന്നത് ന്റെ അജുക്ക ആയിരിക്കണം...

"ഹേയ്....അങ്ങനൊന്നുല്ല ഹസിത്താ....ഞാൻ ചുമ്മാ അതൊന്ന് അറിയാൻ വേണ്ടി മാത്രം ചോയിച്ചതാ..."

എന്ന് പറഞ്ഞ് നമ്മള് അവിടെന്ന് മുങ്ങി...

ആ കലിപ്പനെ കൊണ്ട് നമ്മളെ ഇഷ്ട്ടാണെന്ന് എങ്ങനാ ഒന്ന് പറയിക്കാ....ഇനി ഓന് നമ്മളോട് അങ്ങനെ ഒന്ന് ഇല്ലേ....ശോ വേണ്ടാത്ത ചിന്തകളൊക്കെ മനസിൽ കൂടിക്കോളും...

നമ്മള് ചിന്തകളെയൊക്കെ ആട്ടി പായിച്ചു....എന്നിട്ട് ഹിബയോട് ചോയിക്കാൻ വേണ്ടി ഓളെ വീട്ടിലേക്ക് വിട്ടു...

അവിടെ എത്തിയപ്പോ പെണ്ണ് ഫോണിൽ തന്നെയാണ്....ഇവർക്ക് വേറെ പണിയൊന്നുല്ലെ....നമ്മള് വേഗം പോയി ഫോൺ തട്ടിപ്പറിച്ചു...

"ദേ ഇക്കാ... കാര്യം ഇങ്ങള് ഓളെ കെട്ടാൻ പോവുന്ന ആളൊക്കെ ആയിരിക്കും.... പക്ഷെ മുഴുവൻ സമയവും ഇതിന് വേണ്ടി മാത്രം മാറ്റി വെച്ചാ എന്റെ തനി സ്വഭാവം ഞാൻ പുറത്തെടുക്കും നോക്കിക്കോ..."

അപ്പൊ പുള്ളി അവിടെന്ന് ചിരിക്കലാ...

"ഇങ്ങള് ഇങ്ങനെ ചിരിക്കാൻ മാത്രം ഞാൻ കോമഡിയൊന്നും പറഞ്ഞില്ലല്ലോ.."

"എന്റെ അനൂ....ഇയ്യ് ഞങ്ങടെ അഫിയെ പോലെ തന്നാ....ഓളും ഇതൊക്കെ തന്നെയാ എന്നോട് പറയാറ്....അതൊക്കെ പോട്ടെ ഞാൻ ഇല്ലാത്ത സമയത്ത് അവിടെ പ്രൊപ്പോസും കെട്ടിപിടിക്കലും ഒക്കെ കഴിഞ്ഞെന്ന് കേട്ടു....ശെരിയാണോടീ..."

ഇത് കേട്ടപ്പോ നമ്മള് ഹിബയെ നോക്കി കണ്ണുരുട്ടി....ബലാല്...എല്ലാം പറഞ്ഞ് കൊടുത്തിട്ടുണ്ട്....ശൈത്താന്...

"എനിക്ക് അതൊന്നും കാണാൻ പറ്റിയില്ലല്ലോന്നാ....ആ ഗുണ്ടുമണിയെ കെട്ടാൻ വേണ്ടി പഠിപ്പ് പോലും ഉപേക്ഷിച്ചിട്ട്‌ ഇവിടെ വന്ന് കഷ്ട്ടപ്പെടാ...."

"ഹിഹി....ആണുങ്ങളായാ ഇതൊക്കെ സാധാരണയാ..... മുട്ടേന്നു വിരിയുന്നേന് മുമ്പ് പെണ്ണ് കെട്ടാൻ തുനിഞ്ഞിറങ്ങിയതല്ലേ അനുഭവിച്ചോ..."

"പോടീ...പോടീ....എന്നാലും എന്റെ അനു....നീയും ഷാനുവും കിടു ജോഡിയായിരിക്കും.... ഓനെ കെട്ടാൻ വേണ്ടി ഓന്റെ കസിൻസ് അടക്കം വെയ്റ്റിംഗാണ് മോളെ....നീയൊന്ന് സൂക്ഷിക്കുന്നത് നല്ലതാ..."

"എ.... എന്ന്....എന്നുവെച്ചാ...????"

പഹയൻ....മ്മളെ ധർമ സങ്കടത്തിലാക്കി കളഞ്ഞു...

"അതായത്....കാത്ത് സൂക്ഷിച്ചോരു കസ്തൂരി മാമ്പഴം....കാക്ക കൊത്തി....ഹാ... കാക്കച്ചി കൊത്തി..."

"മതി...മതി... ഇങ്ങളോട് ഞാൻ മിണ്ടീട്ടും ഇല്ല,,,,സംസാരിച്ചിട്ടും ഇല്ല,,,,എന്തിന് ഞാനീ വഴി വന്നിട്ട് കൂടിയില്ല....പോരെ..."

എന്ന് പറഞ്ഞ് നമ്മള് ഫോൺ ഓളെ കയ്യിൽ കൊടുത്തിട്ട് അവിടെന്ന് പോരാൻ നിന്നതും ഓള് മ്മളെ കൈ പിടിച്ച് അവിടെ നിർത്തിയിട്ട് കോൾ കട്ടാക്കി...

"അനു നമുക്ക് ഹബിക്കാന്റെ ഹോസ്പിറ്റൽ മുറിയിൽ കേറിയിട്ട് വരാ വാ..."

"അത്... അതെന്തിനാ....അതൊന്നും വേണ്ട.... ഹബിക്ക വന്നാ പ്രശ്നാവും....അവിടെ കേറരുതെന്നല്ലേ പറഞ്ഞിട്ടുള്ളത്..."

എന്തിനെ പറ്റിയാന്ന് നിങ്ങൾക്ക് മനസിലായില്ലലെ.....ഇവിടെ ഹബിക്കാന്റെ ഒരു സ്പെഷ്യൽ മുറിയുണ്ട്....കണ്ടാ ഒരു ഹോസ്പിറ്റൽ പോലെ തന്നെ....അവിടെയാണ് മരുന്നൊക്കെ ഉള്ളത്....ഇൻക്ക് അവിടെത്തെ മണം പോലും ഇഷ്ടല്ലാ....ഹോസ്പിറ്റലിൽ പോയ ഫീലാ അതിനകത്ത് കേറിയാൽ...

നമ്മള് എത്ര വരുന്നില്ലാന്ന് പറഞ്ഞിട്ടും ഓള് കേട്ടില്ല.... നമ്മളെ പിടിച്ച് വലിച്ചോണ്ട് അതിനകത്തേക്ക് കൊണ്ടോയി...

നമ്മള് രണ്ടും മുറിയിലേക്ക് കേറിയതും ഹിബക്ക് ഓളെ ഉപ്പാന്റെ കോൾ വന്നു....ഇപ്പൊ വരാന്ന് പറഞ്ഞിട്ട് ഓള് അവിടെന്ന് മുങ്ങി....പിന്നെ ആ വഴിക്ക് കണ്ടില്ല തെണ്ടിയെ...

നമ്മളാണെങ്കിൽ അതൊന്നും കാര്യാക്കാതെ മുറി മുഴുവനും വീക്ഷിച്ചു....അപ്പഴാണ് മ്മളെ കണ്ണില് ഒരു കാര്യം പെട്ടത്....സ്റ്റെതസ്കോപ്പ്...

നമ്മള് പോയി അതെടുത്തിട്ട് ചെവിയിൽ വെച്ചിട്ട് സ്വയം പരിശോദിച്ചു....വെറുതെയല്ല കോപ്പ് എന്ന് പേരിട്ടിരിക്കുന്നെ....മ്മക്ക് ആ കോപ്പീന്ന് ഒന്നും മനസിലായില്ല...

മ്മള് അതവിടെ വെച്ചിട്ട് ഒരു ബൗൾ എടുത്ത് തിരിച്ചും മറിച്ചും നോക്കി....ഒരു കണ്ണാടി പത്രം പോലെ ഉണ്ടായിരുന്നു കാണാൻ....നമ്മള് അതും പിടിച്ച് നിക്കുമ്പോളാണ് വേറൊരു കാര്യം കണ്ടത്....

ഹബിക്കാന്റെയും ഫ്രണ്ട്സിന്റെയും ഗ്രൂപ്പ്‌ ഫോട്ടോ....നമ്മള് അവന്മാരെ കാണാൻ അതിന്റെ അടുത്തേക്ക് നടന്നു....അതില് മ്മളെ ഇക്കുവും ഉണ്ട്ട്ടോ....അവര് ഒന്നിച്ചു പഠിച്ചതാ പക്ഷെ രണ്ടും കീരിയും പാമ്പും ആയിപോയി....

ഇക്കൂന്റെ ഒരു പത്തിരുപതു ഫ്രണ്ട്സിനെ മ്മക്ക് അറിയാട്ടോ....ഇതില് ആണെങ്കിൽ കൊറേ എണ്ണം ഉണ്ട്.....

മ്മള് ഓരോ ചുവടും എടുത്ത് അതിന്റെ അടുത്ത് എത്തിയതും ആരോ വന്ന് ഡോർ തുറന്നു.....ആ ഞെട്ടലിൽ നമ്മളെ കയ്യിലുണ്ടായിരുന്ന ചില്ലു പത്രം ദാ കിടക്കുന്നു നിലത്ത് തകർന്നു തരിപ്പണമായിട്ട്..

മ്മള് ആ പാത്രത്തിനെ ദയനീയമായി ഒന്ന് നോക്കിയിട്ട് വന്ന ആളെ നോക്കി...




തുടരും....



______________________________
______________________________
[
💞...നിന്നെയും തേടി...💘

Aashu

Part 19

______________________________



നിലത്ത് കിടക്കുന്ന പാത്രത്തിനെയും വന്ന ആളെയും നോക്കി മ്മക്ക് കയ്യും കാലും ഒക്കെ വിറക്കാൻ തുടങ്ങി....

"....ന്റെ റബ്ബേ....ഇയ്യ് എന്ത് പണിയാടീ ഈ കാണിച്ചേ....പടച്ചോനെ എന്റെ ഗിഫ്റ്റ്..."

എന്ന് പറഞ്ഞ് ഹബിക്കാ അങ്ങോട്ട്‌ വെപ്രാളപ്പെട്ട് കേറി വന്നു....

"ഹബിക്ക....അത് ഞാൻ....അറിയാതെ.... സോറി..."

"...അവിടെന്ന് മാറി നിക്കടീ ആ ചില്ലൊക്കെ കാലിൽ കേറി മുറിയും..."

കേൾക്കേണ്ട താമസം മ്മള് പുറകോട്ട് പോയി...

"എന്നാലും ന്റെ അനു ഇയ്യ് വല്ലാത്ത ചതിയാ ഈ കാണിച്ചു വെച്ചേക്കുന്നേ.....എന്റെ ചങ്ങായിമാര് തന്ന ഗിഫ്റ്റാ നീയീ പൊട്ടിച്ചത്.....സാരല്ല എന്റെ പെണ്ണല്ലേ തല്ക്കാലം ഞാൻ ക്ഷമിച്ചു...."

എന്ന് പറഞ്ഞ് ഹബിക്ക പുഞ്ചിരിച്ചു....

"നീയെന്താടീ ഒന്നും മിണ്ടാത്തെ....മുന്നില് ഞാനായതോണ്ടാണോ....ഇപ്പൊ ഇത്ര റെസ്‌പെക്റ്റ് ഒന്നും വേണ്ടാട്ടോ....അതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതി..."

ഹബിക്ക അത് പറഞ്ഞപ്പോ എനിക്ക് എന്തോ സങ്കടം പോലെ തോന്നി...

"ഇതെന്താപ്പോ സംഭവം.....പണ്ടൊക്കെ എന്നോട് വാ തോരാതെ സംസാരിച്ചോണ്ടിരുന്ന പെണ്ണാ....എന്റെ ഇഷ്ടം നിന്നെ അറിയിച്ച അന്ന് തുടങ്ങിയതാ ഈ മൗനം....ഇതിന്റെ അർത്ഥം എന്താന്ന് എനിക്കൊട്ടും മനസിലാവുന്നില്ലെടീ..."

മ്മക്ക് സത്യം പറഞ്ഞാ എന്താ പറയണ്ടേ എന്ന തോന്നലായിരുന്നു....പാവം ഹബിക്ക....പുള്ളിയെ സങ്കടപ്പെടുത്തുന്നതിൽ എനിക്ക് നല്ല സങ്കടം ഉണ്ട് പക്ഷെ എനിക്കൊരിക്കലും ഹബിക്കാനെ അങ്ങനൊരു സ്ഥാനത്ത് കാണാൻ കഴിയില്ല...

ഹിബ ഇക്കാന്ന് വിളിച്ച് പുറകേ നടക്കുമ്പോ നമ്മളും അത്പോലെ നടന്നതാ പക്ഷെ ഹബിക്കാക്ക് നമ്മളോട് ഇഷ്ടം തോന്നിപ്പോയി....

ഒരുപാട് തവണ പറഞ്ഞു നോക്കി പിന്മാറാൻ..... പക്ഷെ ഹബിക്കാ അതൊക്കെ കേട്ട ഭാവം പോലും നടിച്ചില്ല...

"...ടീ നീ കൂടുതൽ ഒന്നും ആലോയിക്കണ്ട....എല്ലാം ഞാൻ പറഞ്ഞ് ശെരിയാക്കിയിട്ടുണ്ട്....ഇനി നിന്റെ സമ്മതം കൂടി മാത്രം മതിയെനിക്ക്..."

ആ പറഞ്ഞത് നമ്മള് കേൾക്കാൻ തുടങ്ങീട്ട് കാലം ഒരുപാടായി....പക്ഷെ ഇതുവരെ എന്താ അത് എന്ന് മനസിലായിട്ടില്ല...

"ഹബിക്കാ...ഞാൻ.... എനിക്ക്.... ഇങ്ങള് ഇത് എന്തൊക്കെയാ പറയുന്നേ...."

"അതാ ഞാൻ പറഞ്ഞത് നീ കൂടുതൽ ഒന്നും ആലോയിക്കണ്ടാന്ന്....നീയെന്നോട് യെസ് പറയുന്ന ആ ദിവസം എല്ലാം നീ അറിയും..."

"ഹബിക്കാ പ്ലീസ്....ഇങ്ങള് എന്നെ ഒന്ന്..."

"...തല്ക്കാലം ന്റെ പെണ്ണ് ഒന്നും പറയണ്ട....നീ പറയാൻ പോവുന്നത് എന്താ എന്നൊക്കെ എനിക്കറിയാം....പക്ഷെ അതിനുള്ള മറുപടി നിനക്ക് നിന്റെ പപ്പാന്റെ അടുത്ത് നിന്ന് കിട്ടും..."

എന്ന് പറഞ്ഞ് ഹബിക്ക അവിടെന്ന് പോയപ്പോ നമ്മള് തലക്ക് താങ്ങും കൊടുത്ത് അവിടെ ഇരുന്നു...

പടച്ചോനെ ഞാൻ എന്താ ചെയ്യണ്ടേ.....എനിക്ക് ആ കലിപ്പനെ അല്ലാതെ വേറെ ആരെയും ഈ ജന്മം എന്നല്ല ഒരു ജന്മത്തിലും വേണ്ട.....യാ അല്ലാഹ് എന്റെ തലയിൽ ആ കലിപ്പൻ ഷാനുന്റെ പേര് തന്നെ ആയിരിക്കണേ....

ഇങ്ങള് എന്ത് വായിച്ചു നിക്കാ....ആമീൻ പറയ്യ്....ആമീൻ....🙁

"അനൂ....ന്റെ ബദ്രീങ്ങളെ.... ഇത്....ഇതെന്തുവാടീ നീയീ കാണിച്ചു വെച്ചേക്കുന്നെ....ഇന്ന് മ്മടെ മരണം ഉറപ്പാ....ഹബിക്കാന്റെ ഫ്രണ്ട്സിന്റെ പ്രിയപ്പെട്ട സമ്മാനാ നീ പൊട്ടിച്ചത്....ഇക്കു വരുന്നേന് മുമ്പ് വേണേൽ ഓടിക്കോ..."

"...ടീ കോപ്പേ എല്ലാം കൂടി നീയങ്ങു പറഞ്ഞാ പിന്നെ ഞാൻ എന്തോന്നാ പറയണ്ടേ....നിന്റെ ഇക്കു ഇവിടെ വന്നിട്ട് ഇതൊക്കെ കണ്ടിട്ടാണ് പോയത്....അങ്ങേര് കാരണം തന്നെയാ ഇത് പൊട്ടിയത്..."

ഇത് കേട്ടപ്പോ പെണ്ണിന് അത്ഭുതം....മ്മള് അപ്പൊ തന്നെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു...

"പാവാടീ ഹബിക്കാ....ഇതിന്റെടെൽ ആ ഷാനു വന്നില്ലായിരുന്നെങ്കി നീയിപ്പോ എന്റെ നാത്തൂനായി ഇവിടെ ഉണ്ടാവേണ്ടതായിരുന്നു..."

"പോടീ....നിനക്ക് അറിയാലോ എനിക്ക് ഹബിക്കാനെ അങ്ങനെ കാണാൻ കഴിയില്ലാന്ന്....ഞാനത് പല പ്രാവശ്യം പറഞ്ഞതാ പക്ഷെ ആര് കേൾക്കാനാ....എടീ നീയൊന്ന് പറഞ്ഞു നോക്ക് പ്ലീസ്..."

"എന്റെ പൊന്നോ ഞാനില്ല....എന്നിട്ട് വേണം അതിന്റെ പേരിൽ എനിക്ക് ഉപദേശം കിട്ടാൻ....വേറെ വല്ല വഴിയും നോക്ക്..."

ഓളോട് പറഞ്ഞ എന്നെ ഒന്ന് കൊല്ലാൻ ഇവിടാരുല്ലെ....ചുമ്മാ പറഞ്ഞതാട്ടോ കൊല്ലണ്ട ഭീഷണിപ്പെടുത്തിയാ മതി....ഞാൻ നന്നായിക്കോളാം....ചത്യം..😜

അങ്ങനെ അന്നത്തെ ദിവസം മ്മള് രണ്ടും തല പുണ്ണാക്കി ചിന്തിച്ചു....ഹബിക്കാനെ പിന്തിരിപ്പിക്കാനുള്ള വഴി....

ആ ഷാനു തെണ്ടി ഒന്ന് മ്മളോട് അടുത്തിരുന്നെങ്കി അതും പറഞ്ഞ് ഒഴിവാക്കായിരുന്നു....മ്മള് ശെരിക്കും പെട്ടു എന്ന് പറഞ്ഞാ മതിയല്ലോ...

പിറ്റേന്നും മ്മള് പർദ്ദ ഇട്ടോണ്ടാണ് പോയത്....ഇതാവുമ്പോ എന്തൊരു സുഖാണെന്ന് അറിയോ....ഡെയിലി മ്മളെ ഫോളോ ചെയ്തോണ്ടിരുന്ന കൊറേ പൂവാലന്മാരെ കാണാനില്ല....ഹിഹി...

നമ്മള് ഈ വേഷത്തിൽ ആണെന്ന് ആസിഫ്ക്കാനോട് അറിയാതെ പറഞ്ഞു പോയതാ ഹിബ.....അത് ഓൾക്ക് പാരയായി....

ഇപ്പൊ മ്മളെ കൂടെ ഓളും ഇതേ വേഷത്തിലാ....പക്ഷെ ക്ലാസ്സിൽ എത്തിയാ മ്മള് അഴിച്ചു വെക്കും....ഇല്ലെങ്കിൽ മ്മള് പൊരിച്ച കോഴി മാതിരിയാവും അതോണ്ടാ...

"നിങ്ങളെ കണ്ടിട്ട് ഞങ്ങക്ക് പോലും മനസിലാവുന്നില്ലല്ലോടീ....എന്തായാലും കൊള്ളാം....ആ നൗഷു സർ എങ്ങാനും കണ്ടാ എന്നോടും ഇടാൻ പറയോ എന്നാണ് എന്റെ പേടി..."

"മോളെ നിഷൂ.....മ്മള് പടച്ചോനെ പേടിച്ചാ മതിയെടീ പിന്നെ മ്മക്ക് ഇത് അഴിച്ചു വെക്കാനെ തോന്നൂല.....എക്സ്പീരിയൻസ് ആണേ..."

"...ന്റെ റബ്ബീ....ആരായിത് പറഞ്ഞെ....ഈ ഐ സ്കാർഫ് ഒന്ന് എടുത്ത് മാറ്റിക്കെ.....ആ മോന്ത ഞാനൊന്ന് കണ്ടോട്ടെ....പറ്റോങ്കി ഒരു ഫോട്ടോ എടുത്ത് ഫ്രെയിം ചെയ്ത് വെക്കണം..."

ഹിബക്ക് കിട്ടേണ്ടത് കിട്ടിയപ്പോ ഓള് അടങ്ങി....പക്ഷെ ഹിബ പറഞ്ഞതിലും കാര്യം ഉണ്ട്ട്ടോ....ഈ ഹിജാബിന്റെ മാധുര്യം മ്മക്ക് ഹസിത്ത പറഞ്ഞു തന്നിട്ടുണ്ട്.....അതൊക്കെ കേട്ടപ്പോ ഇത് ഇടാൻ ആഗ്രഹം....അല്ലാതെ ഇത് ഷൈൻ ചെയ്യാൻ ഒന്നും അല്ലാട്ടോ....

ഹിഹി....ഇങ്ങളൊക്കെ എന്നെ വല്ലാണ്ടങ്ങ് സംശയിച്ചോന്ന് തോന്നുന്നു....😉

മ്മള് അഞ്ചും കൂടി ഓരോന്നിനെയും കളിയാക്കിയും മാർക്ക്‌ ഇട്ടും നടന്നു....ബസിറങ്ങി മ്മള് പോയി ക്ലാസ്സിൽ ബാഗ് വെച്ചിട്ട് തിരിച്ചു വന്നു....

"ഇതെന്തിനാ ഇപ്പൊ വന്നതെന്ന് അറിയോ..."

"എന്തിനാ..."

എന്ന മ്മളെ ചോദ്യത്തിന് മുമ്മു പറഞ്ഞ മറുപടി കേട്ട് മ്മള് ഓൾക്ക് നല്ലോണം കൊടുത്തു....ഓള് പറയാ.....മ്മക്ക് ആ കലിപ്പനെ കാണാഞ്ഞിട്ട് ഇരിക്ക പൊറുതിയില്ലാന്ന്....

പറഞ്ഞത് സത്യം ആണെങ്കിലും അത് അലറി വിളിച്ച് പറഞ്ഞാ പിന്നെ മ്മള് ഓളെ വെറുതെ വിടോ....രണ്ടെണ്ണം കൂടുതൽ കൊടുത്തു....

"മതിയെടി മതി....ഇനി തല്ലിയാ എന്നെ ഇവിടെന്ന് പെറുക്കിയെടുക്കേണ്ടി വരും നിങ്ങക്ക്..."

ഓളെ പറച്ചില് കേട്ട് മ്മളൊക്കെ പൊരിഞ്ഞ ചിരിയായിരുന്നു....മ്മളൊക്കെ ഇങ്ങനെ സംസാരിച്ചോണ്ട് നിക്കുമ്പോളാണ് ഇന്റെ ചെവിയിൽ ആ പാട്ട് കേട്ടത്...

*നിന്നെയും തേടീ.... ശീലുകൾ പാടീ....*

അത് കേട്ട് മ്മള് ഒരു നിമിഷം അതില് ലയിച്ചു പോയി....പിന്നെ കേട്ട ഭാഗത്തേക്ക്‌ ഒരൊറ്റ ഓട്ടായിരുന്നു....പിറകെ തന്നെ അവളുമാരും ഉണ്ട്ട്ടോ...


*********************************

ദാണ്ടെ ഇപ്പൊ വന്ന് കേറിയതെയുള്ളൂ....അപ്പഴാണ് എന്റെ പെണ്ണും ഓളെ വാലുകളും നിക്കുന്നത് കണ്ടത്.....അപ്പൊ അവര് എന്താ സംസാരിക്കുന്നെ എന്ന് കേൾക്കാൻ ഒരു ആഗ്രഹം...

ഇങ്ങനെ ഒളിഞ്ഞും മറഞ്ഞും ഓളെ നോക്കുന്നതിന് വല്ലാത്ത ഒരു സുഖാ....ഓളെ ഓരോ ആക്ഷൻസും ഒക്കെ കാണണം....ചിരിച്ച് ചിരിച്ചു വടിയാവും.....ഇവള് ഇത്ര പെട്ടന്ന് ചേഞ്ച്‌ ആവൂന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല...

ചിന്തിച്ചോണ്ട് നിക്കുമ്പോളാണ് ആ തെണ്ടി റിയാസ് വിളിക്കുന്നത്....ന്റെ കൂടെ പഠിച്ച ഒരു ബലാലാണ്‌....മ്മളെ പോലെ തന്നെ ഇവനും ഫ്രീയാണ്....വേറേം ഉണ്ട് രണ്ട് മൂന്നെണ്ണം ഫ്രീയായിട്ട്...

ഇപ്പൊ ഈ വിളി എന്തിനാന്ന് ചോയിച്ചാ....ആ തെണ്ടിക്ക് ഇവിടെന്ന് പെണ്ണിനെ തപ്പി കൊടുക്കണോന്ന്....അതും ഈ എന്നോട്....

കോളേജ് അല്ലെ കുട്ട്യോൾ കൊറേ ഉണ്ടല്ലോ അതിൽ ഏതെങ്കിലും ഒന്ന് മതി എന്നൊക്കെ പറഞ്ഞു..... പിന്നെയ്....മ്മള് ഇവിടെത്തേ ബ്രോക്കർ ആണല്ലോ...

എടാ റിയാസെ നിനക്ക് പറ്റിയ ഒരെണ്ണം ഉണ്ടെടാ....നീയൊന്ന് ഇവിടെ ലാൻഡ് ആയിട്ട് വേണം കാണിച്ചു തരാൻ....ഹിഹി....ഇതൊക്കെയല്ലേ മ്മളെ സന്തോഷം....അങ്ങനെ ഓൻ മാത്രം ഇപ്പൊ ടെൻഷൻ ഇല്ലാതെ നടക്കണ്ട....

നിങ്ങൾക്കൊക്കെ ഒരു കാര്യം അറിയോ....?

ദേ ആ കോപ്പ് ദുബായിൽ ഉണ്ടായിരുന്നപ്പോ അവിടെയായിരുന്നു ഇന്റെ പണി....ഇവള് നാട്ടിലെ കോളേജിൽ ചേർന്നപ്പോ അവിടെന്ന് ഇങ്ങോട്ടേക്ക് ആക്കി....തീരുമ്പോ തീരുമ്പോ പണി കിട്ടാൻ ഞാനെന്താ കുപ്പീന്ന് വന്ന ഭൂതോ...?

ഓള് ഒറ്റ ഒരുത്തി കാരണാണ് ഞാനീ വേഷം കെട്ടി നിക്കുന്നത്....

ഓരോന്ന് ചിന്തിച്ചു നിക്കുമ്പോളാണ് അനു എന്റെ നേരെ വരുന്നത് ഞാൻ കണ്ടത്....ഭാഗ്യത്തിന് ഓള് എന്നെ കണ്ടിട്ടില്ല.....ആ സമയം നോക്കി ഞാൻ മരത്തിന്റെ പിന്നിൽ പോയി ഒളിച്ചു...

"അനു വാ നമുക്ക് പോവാ....ഇവിടെ അയാൾ ഇല്ല..."

"എടീ ഹിബെ....അവന് ഇവിടെ എവിടെയോ ഉണ്ട്....നീയാ പാട്ട് കേൾക്കുന്നില്ലേ..."

ഇത് പറഞ്ഞ് പെണ്ണ് ഞാൻ നിക്കുന്ന മരത്തിന്റെ അടുത്തേക്ക് എത്തി....ഞാൻ അപ്പൊ തന്നെ ഫോൺ സൈലന്റിൽ ഇട്ടു....

"ഷിനു പറഞ്ഞ പോലെ ആ പാട്ടാണ് നമ്മള് കേട്ടതെങ്കിൽ.... ഓളെ ഇക്കാ ഇവിടെ എവിടെയോ ഉണ്ട്..."

പടച്ചോനെ ഓള് ഇങ്ങോട്ടാണല്ലോ വരുന്നേ....ഇനീപ്പോ എന്താ ചെയ്യാ....എന്നെ എങ്ങാനും കണ്ടാ അത് ഞാനാണെന്ന് മനസിലാവും....ന്റെ പെങ്ങളെന്ന കുരിപ്പ് ഒന്നും വിടാതെ എല്ലാം പറഞ്ഞ് കൊടുത്തിട്ടുണ്ട്....

*********************************

"അങ്ങേര് പോയിക്കാണും....ഇനി നോക്കണ്ട വാ..."

"എടീ അയാൾ ഇവിടെ കാണും....അനു നോക്കട്ടെ....നിനക്കെന്താ..."

നമ്മള് അവറ്റകളുടെ സംഭാഷണം കേൾക്കാൻ നിക്കാതെ മരത്തിന്റെ പിന്നിൽ പോയി നോക്കാൻ നിന്നു...

"അനു....നീ എന്തായീ നോക്കുന്നെ..."

പെട്ടന്ന് എവിടെന്നോ ഷിനു വന്ന് ഇത് ചോയിച്ചപ്പോളാണ് നമ്മള് അവരെ നേരെ തിരിഞ്ഞത്...

"എടീ നിന്റെ ഇക്കാ ഇവിടെ എവിടോ ഉണ്ട്....ഞാനാ പാട്ട് കേട്ടു..."

"ഇ... ഇക്ക... ഇല്ലല്ലോ....ഇക്ക ഇവിടൊന്നും ഇല്ല....ഇക്ക ക്ലാസ്സിലാ....ഞാനിപ്പോ അവിടെന്നല്ലേ വരുന്നേ....നിനക്ക് തോന്നിയതാവും..."

ഓളെ വാക്കുകൾ പതറിയില്ലേ....ഇനി എനിക്ക് തോന്നിയതാണോ....ആയിരിക്കും ലെ...

"അതിന് ഇപ്പൊ നിന്റെ ഇക്കാന്റെ പീരീഡ് അല്ലല്ലോ....അടുത്ത പീരീഡ് അല്ലെ ഇക്കാന്റെ....അങ്ങനെയല്ലെ നീ അന്നൊരിക്കൽ പറഞ്ഞത്...."

സഫ പറഞ്ഞപ്പോളാണ് നമ്മക്കും അത് ഓർമ വന്നത്...

"ശെരിയാണല്ലോ....അതും പോരാഞ്ഞിട്ട് ഇക്ക ക്ലാസ്സിൽ ഉള്ളപ്പോ നീ ഇറങ്ങി വരാനോ....ഹേയ്...അങ്ങേര് ക്ലാസ്സിൽ സ്ട്രിക്ട് ആണെന്നല്ലേ നീ പറയാറുളളത്.."

നമ്മളെ ചോദ്യത്തിന് മൗനമായിരുന്നു ഓളെ മറുപടി...


*********************************


പടച്ചോനെ ഇവറ്റകൾക്ക് എന്തോരം സംശയങ്ങളാ....ഈ ഷിനു ഇപ്പൊ തന്നെ എല്ലാം വിളിച്ചു പറയുന്ന ലക്ഷണം ഉണ്ട്.....ഇനി ഒറ്റ വഴിയെ ഉള്ളൂ....അവരുടെ മുന്നിലേക്ക് പോവാ...

"അനു ദേ..."

ഓളെ കൂട്ടുക്കാരി ഇത് പറഞ്ഞ് എനിക്ക് നേരെ കൈ ചൂണ്ടിയപ്പോ പെണ്ണ് എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ട്....

"താൻ....താനെന്താ ഇവിടെ....എന്നും ഇവിടെ വരാറുണ്ടല്ലോ ആരെ കാണാനാ....ഇനി വല്ല കാമുകിമാരെയും കാണാൻ ആണോ..."

ആഹാ ബെസ്റ്റ്....ഓളെ ചോദ്യം കേട്ടില്ലേ....ആണെന്ന് പറഞ്ഞ് നോക്കാം....റിയാക്ഷൻ കാണാലോ...

"ഓഹ് ഇത്ര കറക്റ്റ് ആയിട്ട് എങ്ങനെ ഇത് പറയാൻ പറ്റുന്നു നിനക്ക്....ഞാൻ എന്റെ പെണ്ണിനെ കാണാനാ എന്നും വരുന്നേ....കാണൽ മാത്രല്ല....ഓളെ ഇവിടെ കൊണ്ട് വിടുന്നതും തിരിച്ച് കൊണ്ട് പോവുന്നതും എല്ലാം ഈ ഞാനാ..."

ഇത്ര പറഞ്ഞിട്ട് എന്റെ പെങ്ങളെയാണ് ഞാൻ നോക്കിയത്....ചിരി അടക്കി പിടിച്ച് നിക്കാണ് പാവം....ഞാൻ ഓളെ കണ്ണുരുട്ടി പേടിപ്പിച്ചു....

പക്ഷെ അനു....ഞാൻ ഓളെ മോന്തയിലേക്ക് നോക്കിയപ്പോ എന്നെ കൊല്ലാനുള്ള ദേഷ്യം ഓളെ മുഖത്ത് ഞാൻ കണ്ടു....

"നിങ്ങക്കൊന്നും ക്ലാസ്സില്ലെ....ടൈം ആയല്ലോ...ഹാ ചെല്ല് ചെല്ല്..."

എന്ന് പറഞ്ഞ് നടക്കാൻ നിന്നതും ഓളെന്റെ കയ്യിൽ പിടിത്തമിട്ടു...

*********************************

"അങ്ങനെയങ് പോയാലോ....എന്റെ മുഖത്തേക്ക് നോക്കി പറ ഇയാക്ക് എന്നെ ഇഷ്ട്ടല്ലാന്ന്....പറ...പറയാൻ..."

നമ്മള് നിറ കണ്ണുകളോടെയാണ് ഇത് പറഞ്ഞത്....ശരിക്കും മ്മളെ മനസ്സിലാണ് ഓൻ പറഞ്ഞ വാക്കുകൾ ചെന്ന് കൊണ്ടത്....

"ദേ കുട്ടി....എന്റെ കയ്യീന്ന് വിട്.... ഇതെങ്ങാനും എന്റെ പെണ്ണ് കണ്ടാൽ തീർന്നു....വെറുതെ ഒരു പ്രശ്നം ഉണ്ടാക്കല്ലേ പ്ലീസ്..."

കോന്തൻ....കൊരങ്ങൻ....കലിപ്പൻ തെണ്ടി പറയുന്നത് കേട്ടില്ലേ....ഓന്റെ കോപ്പിലെ പ്രേമം...

"പിന്നെ എന്തിനായിരുന്നു ഷാനുന്റെ പെണ്ണാണെന്ന് പറഞ്ഞ് പിന്നാലെ നടന്നത്...പറ..."

"അത്....അത് പിന്നെ....അത് ഞാൻ തന്നെ ഒന്ന് കളിപ്പിക്കാൻ....അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ....പക്ഷെ താനത് സീരിയസ് ആയി കാണുമെന്ന് ഞാൻ വിചാരിച്ചില്ല..."

ഓന്റെ വാക്കുകൾ വീണ്ടും മ്മളെ ഖൽബിനെ വേദനിപ്പിച്ചു....പിന്നെ മ്മള് ഒന്നും ഓനോട്‌ പറയാൻ നിന്നില്ല....ഓന്റെ കൈ വിട്ട് ക്ലാസ്സിലേക്ക് നടന്നു...

പറഞ്ഞത് കേട്ടില്ലേ കളിപ്പിക്കാൻ വേണ്ടി ആണെന്ന്....എങ്ങനെ മനസ്സ് വന്നു....കാണിച്ചു തരാ ഞാൻ....


*********************************

പടച്ചോനെ....ഞാൻ എന്തൊക്കെയാ ഓളോട് വിളിച്ച് പറഞ്ഞത്....എരി തീയിൽ എണ്ണ ഒഴിച്ച പോലെ ആയല്ലോ റബ്ബേ...

ഇതിനി എന്താവോ എന്തോ....ഇതാണ് ശെരിക്കും ഓളെ കളിപ്പിക്കാൻ പറഞ്ഞതെന്ന് ഓൾക്ക് മനസിലായില്ലല്ലോ റബ്ബേ....ഞാനിത് ആരോടാ ഒന്ന് പറയാ...

അമ്മായി....യെസ് അമ്മായിയോട് പറയാം....അപ്പഴേ എനിക്ക് ഒരു സമാധാനം കിട്ടു...

ഫോൺ എടുത്ത് അമ്മായിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു....അമ്മായി കുറച്ച് ഐഡിയയും പറഞ്ഞു തന്നു...

ന്റെ ഉപ്പാന്റെ രണ്ടാമത്തെ പെങ്ങളാട്ടോ....വല്യമ്മായിക്ക് മൂന്ന് പെൺകുട്ടികളാണ്....ഈ അമ്മായിക്കും പെൺകുട്ടി തന്നെ....ചുരുക്കി പറഞ്ഞാൽ കുടുംബത്തിലെ മൂത്ത ആൺതരിയാണ് ഈ ഷാനു.... ബാക്കിയൊക്കെ ഇസ്കൂളിൽ പഠിക്കുന്ന കുട്ട്യോളാ...പൈതങ്ങൾ...

പിന്നെ ഉമ്മാന്റെ ആങ്ങളമാർക്കും രണ്ടും മൂന്നും ഒക്കെ പെൺകുട്ട്യോളാണ്....ഇവരിൽ ഏതെങ്കിലും ഒന്നിനെ കെട്ടണം എന്നാണ് ഉപ്പാന്റെയും ഉമ്മാന്റെയും ആഗ്രഹം....

പക്ഷെ മ്മള് കെട്ടാൻ പോവുന്നത് ഈ കോപ്പിനെ ആണല്ലോ....ഇതറിഞ്ഞപ്പോ വീട്ടില് നല്ല അഭിപ്രായം ആയിരുന്നു...ഇനി ഓളെ വീട്ടിലും കൂടി അറിയിക്കണം...


*********************************


"അനു പ്ലീസ്....നീയിങ്ങനെ കരയല്ലേ....നിന്നെ വേണ്ടെങ്കിൽ ഓനെ നിനക്കും വേണ്ട....അല്ലെങ്കിലും നിന്നെ കെട്ടാനുള്ള ഭാഗ്യം ഒന്നും ഓനില്ല..."

"ദേ നിങ്ങളൊക്കെ കൂടി ഇവളെ പിന്നേം കരയിപ്പിക്കല്ലേ....അനു ഞാൻ പറയുന്നത് കേൾക്കെടാ....നിനക്ക് എന്റെ ഹബിക്കാനെ തന്നെയാ വിധിച്ചിട്ടുള്ളത്..."

ഇത് കേൾക്കേണ്ട താമസം മ്മള് ഹിബയെ ദഹിപ്പിച്ചോന്ന് നോക്കി....ശവത്തിൽ കുത്തിയുള്ള ഓളെ സംസാരം നമ്മള് തീർത്തു കൊടുക്കുന്നുണ്ട്...

സാറുമാരും ടീച്ചർസും ഒക്കെ മാറിമാറി വന്ന് പോയിട്ടും മ്മള് ശ്രദ്ധിച്ചില്ല....മ്മളെ മൂഡ് ശെരിയല്ലായിരുന്നു.....ലഞ്ച് ബ്രേക്ക്‌ ടൈമിലും നമ്മള് കഴിക്കാൻ ഒന്നും പോയില്ല....നമ്മള് പോവാത്തോണ്ട് ഇവരും പോയില്ല....നന്പൻസ് ഡാ...

"എടീ നീയെത്ര കാലം ഇങ്ങനെ പട്ടിണി കിടക്കും....വാടീ എന്തെങ്കിലും കഴിച്ചിട്ട് വരാം..."

"എനിക്കൊന്നും വേണ്ട സഫാ....നിങ്ങളൊക്കെ എന്റെ കൂടെയില്ലേ അതന്നെ ദാരാളം..."

"നിനക്ക് അങ്ങനൊക്കെ പറയാം....വിശന്നിട്ടു ഞങ്ങടെ കുടൽ കരിയുന്നുണ്ട്....നീ വന്നില്ലെങ്കിൽ നമ്മള് പോയി കഴിക്കും...അല്ലെടീ..."

എന്ന് നിഷ എല്ലാരോടും പറഞ്ഞപ്പോ ബാക്കി മൂന്നും അതെയതെ എന്ന് പറഞ്ഞ് തലയാട്ടി....ഇവറ്റകളെയാണല്ലോ ഞാൻ കുറച്ച് മുമ്പ് നന്പൻസ് എന്ന് പറഞ്ഞെ എന്നോർക്കുമ്പോളാ....

ഇനി ഇവളുമാര് നമ്മളെ പിടിച്ച് വിഴുങ്ങിയാലോന്ന് വിചാരിച്ചിട്ട് നമ്മളും അവരെ ഒപ്പം പോയി....

അപ്പഴാണ് മ്മളെ മുന്നില് വന്നിട്ട് ഒരു പോത്ത് നിന്നത്....മ്മള് അങ്ങനെ പറയാൻ കാരണം ഉണ്ട്ട്ടോ....മ്മളെക്കാളും രണ്ടിരട്ടി ഹെയ്‌റ്റാണ് പഹയത്തിക്ക്....പോരാത്തതിന് അതിനൊത്ത വെയിറ്റും...

നമ്മള് ഓളെ ഒന്ന് നോക്കിയപ്പോ ഓള് മ്മളെ തന്നെ നോക്കാണ്....ഇതെന്താ സംഭവം...

"യെസ്....ആരാ എന്ത് വേണം....എന്തിനാ മ്മളെ വഴി തടഞ്ഞു നിക്കുന്നത്...."

"അപ്പൊ നീയാണല്ലെ അനു....ഓ സോറി ഹന....നിന്നെ അറിയാത്ത ബോയ്സ് ഇവിടെ കുറവാണല്ലോ മോളെ....നീ ആരാ കോളേജ് ബ്യൂട്ടിയോ..."

"മനസിലായില്ല....താനെന്താ ഉദ്ദേശിച്ചത്..."

മ്മള് ഓളെ നല്ലോണം ഒന്ന് നോക്കി....കാരണം ഇനി മ്മള് മുമ്പെങ്ങാനും ഉടക്കിയ ആരെങ്കിലും ആണോന്ന് അറിയാൻ വേണ്ടിയാ...

"നീ ഇങ്ങനെ നോക്കി പേടിപ്പിക്കണോന്നില്ല....നിനക്ക് എന്നെ പരിജയം കാണില്ല....പക്ഷെ എനിക്ക് നിന്നെ നല്ല പോലെ അറിയാം..."

എന്ന് പറഞ്ഞിട്ട് ഓള് പുച്ഛിച്ച് മുഖം തിരിച്ചു....മ്മള് ആ പഴയ റൈഫാ ഹന ആയിരുന്നെങ്കിൽ ഓളിപ്പോ ഇവിടെ നിന്ന് ഇങ്ങനെ അഹങ്കാരിക്കില്ലായിരുന്നു....അതിന് മ്മള് ഉള്ളപ്പോ ഓളെന്തിനാ...😜

പക്ഷെ ഇപ്പൊ മ്മള് ആ പഴയ ഹന അല്ല....ഇപ്പൊ മ്മള് ഇവരുടെയൊക്കെ പ്രിയപ്പെട്ട അനുവാണ്....അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞു....ഇനി പഴയ ഹനയിലേക്ക് ഒരു തിരിച്ചു പോക്കില്ല....അത് മ്മള് ആ കലിപ്പനെ ഇഷ്ട്ടപെട്ടപ്പോ തൊട്ട് ഉറപ്പിച്ചതാ....

"ടീ നിന്നോടാ ഞാനീ സംസാരിക്കുന്നത്....നിനക്ക് ചെവിയും കേൾക്കില്ലെ..."

വേണ്ടാ വേണ്ടാന്ന് വിചാരിക്കുമ്പോ ഓള് മ്മളെ ചൊറിയാണല്ലോ....മ്മളെ ചൊറിഞ്ഞാ മ്മള് ന്താ ചെയ്യാ....ഹാ അതന്നെ....മ്മള് കേറി മാന്തും....

"ദേ ഈ എടീ പോടീ എന്നൊക്കെ സ്വയം വിളിച്ചാ മതി ഓക്കേ....പരിജയം ഇല്ലാത്തവർ എന്നെ അങ്ങനെ വിളിക്കുന്നത് എനിക്കിഷ്ടല്ലാ..."

"ഞാൻ വിളിച്ചാ നീയെന്നെ എന്ത് ചെയ്യൂടീ....ഒന്ന് പോടീ..."

മ്മടെ പ്രെഷർ ഇങ്ങനെ കൂടി വരായിരുന്നു....അപ്പഴേക്കും മ്മളെ ചങ്ങായിസ് അത് നശിപ്പിച്ചു...

"അനു വേണ്ട വാ....ഇവളോടൊക്കെ മിണ്ടാൻ നിക്കണ്ട....വന്നേ...വരാൻ..."

എന്ന് പറഞ്ഞ് മ്മളെ അവിടെന്ന് വലിച്ചോണ്ട് പോയി മ്മടെ ഫ്രണ്ട്സ്....

"ആരാടീ അത്....ഓളെ കണ്ടപ്പോ തന്നെ ഒന്ന് പൊട്ടിക്കാൻ തോന്നിയതാ....എന്തൊരു ജാഡയാ ഓൾക്ക്....പിശാശ്..."

നാലും കൂടി ഓളെ ഓരോന്നും പറഞ്ഞു....മ്മക്ക് ഉണ്ടായിരുന്ന ഡയലോഗും കൂടി അവര് പറഞ്ഞു...

പിന്നെ മ്മള് ഓളെ മാറ്റർ വിട്ടു....വെറുതെ എന്തിനാ ആവശ്യയില്ലാത്ത തലവേദനയൊക്കെ....

മ്മള് പോവുന്നേന് മുമ്പ് ഒന്നും കൂടി മ്മളെ നാത്തൂനെ തപ്പിയിറങ്ങി....പക്ഷെ എന്നത്തേയും പോലെ നിരാശ തന്നെ ഫലം....

വീട്ടില് എത്തിയപ്പോ മ്മളെ ഇക്കു ഇല്ല....രണ്ട് ദിവസത്തെ ബിസിനസ്‌ ടൂറിനു പോയതാന്ന് ഉമ്മു പറഞ്ഞു.....ഓൻ മ്മളെ ഇക്കു മാത്രല്ല ഫ്രണ്ട് കൂടിയാണ്....അത്കൊണ്ടാണ് മ്മള് ഓനെ പലതും വിളിക്കുന്നത്....

പടച്ചോനെ ഓൻ ഇല്ലെങ്കിൽ മ്മള് ഇവിടെ എങ്ങനെ നിക്കും.... ഞാൻ ബോറടിച്ച് മരിക്കും....എടാ ഇക്കൂ....മിസ്സ്‌ യൂ ലോട്ട്....

മ്മള് പലതും ചിന്തിച്ച് നിക്കുമ്പോളാണ് മ്മളെ ഫോണിലേക്ക് കോൾ വന്നത്....മ്മള് അതെടുത്തപ്പോ തന്നെ പൂരപ്പാട്ട് തുടങ്ങി...

"മതി...മതി.... വയറ് നിറഞ്ഞു....എന്നെ കാണാതെ നിനക്ക് ഒരു വെഷമവും ഇല്ലേടീ കാന്താരി..."

"ഓ പിന്നെ....അന്റെ ശല്യം ഒഴിവായതിന്റെ സന്തോഷത്തിലാണ് ഞാൻ....ഇനി ഒരു രണ്ട് മൂന്നു മാസം കഴിഞ്ഞിട്ട് വന്നാ മതീട്ടോ...."

മ്മള് വിഷമത്തിൽ ആണെന്നറിഞ്ഞാ ആ പഹയനും വിഷമിക്കും....അതോണ്ടാ മ്മള് അങ്ങനെ പറഞ്ഞത്....

"എനിക്കറിയാടീ നീയിപ്പോ സന്തോഷിക്കൂന്ന്....അത്പോലത്തേ ഒരു വാർത്തയല്ലേ നിന്നെയും കാത്ത് വീട്ടിലുള്ളത്..."

"വാർത്തയോ.....എന്ത് വാർത്ത.... ഇയ്യ് എന്തിന്റെ കാര്യാ ഈ പറയുന്നേ..."

"അപ്പൊ ഉമ്മു നിന്നോടൊന്നും പറഞ്ഞില്ലേ....ഹസിത്താക്ക് വരെ അറിഞ്ഞിട്ടും നീയറിഞ്ഞില്ലെ....കഷ്ട്ടായിപ്പോയി..."

മ്മള് ഓനോട്‌ ഒരുപാട് ചോദിച്ചിട്ടും കൊരങ്ങൻ പറഞ്ഞില്ല....അവസാനം മ്മള് ഉമ്മുനോട് ചോയിക്കാൻ തന്നെ തീരുമാനിച്ചു....





തുടരും....


______________________________

ലെങ്ത് കൂട്ടാൻ മ്മക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലട്ടോ....പറ്റണില്ല....ഇങ്ങള് എന്നോട് ഷമി.... അഭിപ്രായം കമന്റ്‌ ആയി ഇടാൻ ഇങ്ങള് പേടിക്കണ്ട ഞാൻ ഒന്നും ചെയ്യൂലാ....😜
പൊട്ടത്തരം എഴുതി ഇടും എന്നെ ഉള്ളൂ....മ്മള് പാവാട്ടോ.... നിങ്ങടെയൊക്കെ സപ്പോർട്ടിന് ഒരുപാട് നന്ദിയുണ്ട്....

ഒരിക്കൽ നിർത്താൻ ഉദ്ദേശിച്ച കഥയാണ് ഇത്....നിങ്ങടെയൊക്കെ സപ്പോർട്ട് ഉള്ളതോണ്ട് മാത്രാണ് ഇതുവരെ എത്തിയത്....

ഇനീം ആഗ്രഹിച്ചാ അത് ചെലപ്പോ അത്യാഗ്രഹം ആയിപോവോ എന്നൊരു തോന്നൽ....എന്ന് വെച്ച് നിങ്ങൾ സപ്പോർട്ട് ചെയ്യാതെ ഇരിക്കല്ലേട്ടോ....പ്ലീച്ച്😭

Once again thanks a lot....😘😘😘
______________________________
💞...നിന്നെയും തേടി...💘

Aashu

Part 20


______________________________


അജുക്കാ മ്മളോട് എന്തിനെ പറ്റിയാണ് പറഞ്ഞെ എന്ന് അറിയാൻ വേണ്ടി മ്മള് വീട് മൊത്തം ഉമ്മുനെ തപ്പി നടന്നു....പക്ഷെ പുള്ളിക്കാരത്തിന്റെ പൊടി പോലും ഇവിടെ ഇല്ല...

"ഹസിത്താ.... ഉമ്മു എവിടെ..."

"അന്റെ ഉമ്മു അവിടെണ്ട് ഹഫ്സാന്റെ വീട്ടില്..."

പറഞ്ഞത് മനസിലായില്ലെ ഇങ്ങക്ക്...? മ്മളെ ഹിബാന്റെ വീട്ടില് ആണെന്ന്....

മ്മള് നേരെ അങ്ങോട്ട്‌ വിട്ടു....അവിടെ എത്തിയപ്പോ മ്മക്ക് കണ്ടത് ചിരിയും കളിയും ഒക്കെയാണ്....ഇവിടെ ഇപ്പൊ എന്താ ഇത്ര സന്തോഷം.... ഹിബാന്റെ കല്യാണം ഉറപ്പിച്ചോ ആവോ...

എല്ലാരും ഹാളിൽ ഇരുന്ന് സംസാരിക്കുന്നുണ്ട്....മ്മള് അവിടെ പോയി ഇരിക്കാൻ നേരമാണ് ഹബിക്കാനെ കണ്ടത്.... അതോണ്ട് മ്മള് അങ്ങോട്ട്‌ പോവാതെ ഹിബയെ തപ്പി ഓളെ മുറിയിലേക്ക് വിട്ടു....

"...ടീ കോപ്പേ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇതൊന്ന് കുറക്കാൻ....അറ്റ്ലീസ്റ്റ് എന്റെ മുന്നില് എങ്കിലും നിനക്ക് ഇക്കാനോട് മിണ്ടാതിരുന്നൂടെ....ഒരു വൺ സൈഡ് ലവറിന്റെ രോദനം ആണെടീ..."

നമ്മള് ഇത് പറഞ്ഞപ്പോ ചിരിച്ചത് നമ്മടെ ആസിഫ്ക്കയാണ്....അതോണ്ട് നമ്മള് പിന്നെ ഒന്നും മിണ്ടിയില്ല...

നമ്മള് അവരെ മിണ്ടാൻ സമ്മയിച്ചില്ല.... അതോണ്ട് നമ്മളെ ഇട്ട് വട്ടം കറക്കിയിട്ടാണേലും ഒരു പത്ത് മിനിറ്റ് വരെ നമ്മളെ കൊണ്ട് വെയിറ്റ് ചെയ്യിപ്പിച്ചിട്ട്‌ അവസാനം ഫോൺ വെച്ചു...

"എടീ ഇവിടെ എന്താ ഒരു ബളഹം....സോറി ബഹളം..."

"എനിക്കും അറിയില്ലടീ....ഒരു സർപ്രൈസ് ഉണ്ടെന്ന് മാത്രം ഹബിക്ക പറഞ്ഞു....വാ നമുക്ക് പോയി ചോയിക്കാ..."

നമ്മള് രണ്ടും സ്റ്റെപ്പിറങ്ങി താഴെ എത്തിയപ്പോ അവിടെ മ്മളെ പപ്പായും ഉണ്ടായിരുന്നു....ഇതെപ്പോ വന്നു....

"നല്ല ആളാ....ഇങ്ങളെപ്പോ എത്തി....എന്നോട് ആരും പറഞ്ഞില്ലല്ലോ..."

നമ്മള് പപ്പായെ കണ്ടപ്പോ തന്നെ പരാതി കെട്ടഴിച്ചു....

"ഹഹ....അന്നെ ഒന്ന് ഞെട്ടിക്കാൻ ആയിരുന്നു പ്ലാൻ....വീട്ടിൽ എത്തിയപ്പോ മോളില്ല....അപ്പൊ ഹസീന പറഞ്ഞു ഇവിടെയാണെന്ന്....ഇയ്യ് നമ്മളെ നടുക്ക് വന്നിരിക്കെടീ..."

എന്ന് പറഞ്ഞ് പപ്പാ മ്മളെ വിളിക്കേണ്ട താമസം നമ്മള് പോയി പപ്പാന്റെ അടുത്തിരുന്നു....

"ഇതെന്താപ്പോ ഇവിടെ സംഭവം....എല്ലാരും നല്ല സന്തോഷത്തിൽ ആണല്ലോ....ഈ പൊട്ടത്തീന്റെ നിക്കാഹ് എങ്ങാനും ഉറപ്പിച്ചോ ഹഫ്സത്താ..."

മ്മള് ഓളെ ഉമ്മാനെ അങ്ങനെയാണ് വിളിക്കാറ്..

"ഹാ അതെഡീ....ഉറപ്പിച്ചു....മ്മളെ വീട്ടിലെ ആദ്യത്തെ കല്യാണം..."

"ആഹാ...പൊളിച്ച്....ഡീ അനക്ക് കോളടിച്ചു..."

മ്മള് ഹിബയെ നോക്കി ഇത് പറഞ്ഞപ്പോ ഓള് നാണം അഭിനയിക്കുന്നു....അല്ലാതെ ഈ കോപ്പിന് എവിടെന്നാ നാണം...ഹിഹി...

"അനക്കും കോളടിച്ചു....ഒന്നല്ല രണ്ട് കല്യാണാണ് ഇവിടെ നടക്കാൻ പോവുന്നെ..."

എന്ന് കേട്ടപ്പോ മ്മളെ പുഞ്ചിരി മ്മള് അറിയാതെ നിന്നു...

"ര.. രണ്ട് കല്യാണോ...? എന്ന് വെച്ചാ...?"

മ്മള് ചെറുതായിട്ട് ഒന്ന് പതറി....കാരണം മ്മള് ട്വിൻസ് പോലെ എന്തിനും ഏതിനും ഒന്നിച്ച് ആയതോണ്ട് മ്മളെ കല്യാണവും ഒന്നിച്ച് നടത്താൻ ആണ് ഇവരുടെ പണ്ട് മുതലേയുള്ള പ്ലാൻ....

നമ്മള് പതറിയത് എന്തിനാന്ന് ചോയിച്ചാ നമ്മളെ ഇനി ഇവര് കെട്ടിക്കാൻ പോവണോ എന്ന് ആലോയിച്ചിട്ടാ...

"അതേഡീ....ഹിബാന്റെയും ഹബീന്റെയും ആണ് കല്യാണം..."

അത് കേട്ടപ്പോ മ്മക്ക് പെരുത്ത് സന്തോഷായി....കാരണം വൺ....മ്മക്ക് ആ കൊരങ്ങനെ വളക്കാൻ ഉള്ള ടൈം കിട്ടും....കാരണം ടു....ഹബിക്കാക്ക് ഒരു നല്ല ജീവിതം ഉണ്ടാവാൻ പോവാണല്ലോ....i mean നമ്മളെ തലേന്ന് ഒഴിവായല്ലോന്നാ...

"സത്യാണോ....ഇത് പൊളിക്കും....ഞാൻ ഇന്ന് വരെ രണ്ട് കല്യാണത്തിന് പോയിട്ടില്ല....പിന്നെ ഒരു സങ്കടം ദേ ഈ പിശാശിനെ മിസ്സാവുമല്ലോ എന്നോർത്താ..."

"അതിന് നീ എവിടെ പോണു..."

"നീയല്ലേഡീ പോവാൻ പോവുന്നേ..."

"നിങ്ങള് രണ്ടും ഓവർ ആക്കണ്ട....നിങ്ങടെ ഫ്രൻഷിപ് അറിഞ്ഞോണ്ട് നിങ്ങളെ തമ്മിൽ നമ്മള് പിരിയിക്കോ..."

എന്ന് മ്മളെ ഉമ്മുവാണ് പറഞ്ഞത്....

"അതെന്താ കല്യാണം മാറ്റി വെച്ചോ..."

എന്ന മ്മളെ ചോദ്യത്തിന് എല്ലാരും ഇരുന്ന് കിണിക്കാൻ തുടങ്ങി....നമ്മള് അപ്പൊ ഹബിക്കാനെ നോക്കി....പഹയൻ മ്മളെ നോക്കി സൈറ്റടിക്കാ....

"എടീ ഇവിടെ ഉറപ്പിച്ച കല്യാണം ഹിബന്റെയും ആസിഫ്ന്റെയും മാത്രല്ല..."

"അതല്ലേ ഹഫ്സത്താ ഇങ്ങള് നേരത്തെ പറഞ്ഞെ ഹബിക്കാന്റെയും ആണെന്ന്.."

നമ്മളെ എല്ലാം കൂടി കൺഫ്യൂസ്ഡ് ആക്കി കളഞ്ഞു...

"ഹാ ഓന്റെ കല്യാണവും ഇതിന്റെ കൂടെ തന്നെ നടത്തുന്നു....പെണ്ണ് എവിടെന്നാണെന്ന് നീയെന്താ ചോയിക്കാതെ..."

മ്മളെ പപ്പാ ഇത് പറഞ്ഞപ്പോഴാണ് മ്മക്ക് അത് ശെരിക്കും ഓർമ വന്നത് തന്നെ....

"ശോ ഞാൻ അത് മറന്നു....എവിടെന്നാ ഹബിക്കാ..."

മ്മള് പുള്ളിയോട് തന്നെ ചോദിച്ചു...

"വേറെ വല്ലോടത്തിന്നും എന്തിനാഡീ....ഇവിടെ തന്നെ ഉണ്ടല്ലോ ഹബിക്ക് വേണ്ടി ഉറപ്പിച്ച പെണ്ണ്..."

എന്ന് ഹബിക്കാന്റെ ഉപ്പ പറഞ്ഞപ്പോ മ്മള് ഞെട്ടി....മ്മളെ ശ്വാസം ഒക്കെ നിന്നു പോവുന്ന പോലെ മ്മക്ക് തോന്നിപോയി...

"ഇവിടെയോ....എന്ന് വെച്ചാ..."

ഇത് ചോയിച്ചിട്ട്‌ ഹിബ നമ്മളെയാണ് നോക്കിയത്....നമ്മളാണെങ്കിൽ അപ്പൊ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു...

ദേഷ്യയാണോ....കരച്ചിലാണോ....ഒന്നും മനസിലാവാത്ത ഒരു അവസ്ഥ...

"ഇനിയെന്തിനാ ഉമ്മാ മറച്ചു വെക്കുന്നെ ഇവരും കൂടി അറിയട്ടെ..."

എന്ന് ഹബിക്ക പറഞ്ഞപ്പോ നമ്മള് ഇക്കയെ തന്നെ മിഴിച്ചു നോക്കി...

"എടീ പോത്തേ.... അന്നെ ഹബിനെ ഏല്പിക്കുന്ന കാര്യാ നമ്മള് ഇവിടെ ചർച്ച ചെയ്യുന്നേ.."

ഇത് കേട്ടപ്പോ മ്മളെ നെഞ്ചിൽ എന്തോ വന്ന് ഇടിച്ചത് പോലെയാണ് നമക്ക് ഫീൽ ചെയ്തത്...

"ഓൾക്ക് ഇനീം മനസിലായിട്ടില്ല റംലുമ്മാ....മോന്ത കണ്ടില്ലേ..."

എന്ന് ഹബിക്കാ മ്മളെ ഉമ്മാനോട് പറഞ്ഞത് കേട്ട് മ്മക്ക് ദേഷ്യം വന്നു....പക്ഷെ മ്മള് ഒന്നും പുറത്ത് കാണിച്ചില്ല...

"വളച്ചുകെട്ടില്ലാതെ ഞാൻ തന്നെ പറയാം....എടീ അന്റെയും ഹബിന്റെയും കല്യാണം ഞങ്ങള് അങ്ങ് ഉറപ്പിച്ചു....അടുത്ത മാസമാണ് കല്യാണം..."

മ്മളെ ചേർത്ത് നിർത്തി പപ്പാ ഇത് പറഞ്ഞപ്പോ മ്മള് നിറകണ്ണുകളോടെ പപ്പായെ നോക്കി...

"ഇയ്യ് സമ്മയിക്കൂലാന്നാ ഓൻ പറയുന്നേ....മോള് തന്നെ പറ ഓനോട്‌ സമ്മതാണെന്ന്..."

അതും കൂടി കേട്ടപ്പോ മ്മക്ക് പൊട്ടിക്കരയാനാണ് തോന്നിയത്....പക്ഷെ മ്മള് പിടിച്ച് നിന്നു....ന്നിട്ട് ഹിബയെ നോക്കി....ഓളും മ്മളെ അവസ്ഥ കണ്ട് സങ്കടപ്പെട്ട് നിക്കാണ്...

"പറയടീ അനക്ക് സമ്മതാന്ന്....നിന്റെ ഒരു വാക്കിനു വേണ്ടിയാ ഓൻ ഇവിടെ കുത്തിയിരിക്കുന്നേ..."

എന്ന് ഉമ്മു പറഞ്ഞപ്പോ മ്മള് എല്ലാരേം നോക്കി....ന്നിട്ട് അവിടെന്ന് എണീറ്റ്‌ നിന്നു...

"ഇൻക്ക് ഈ കല്യാണത്തിന് സമ്മതല്ലാ....നിങ്ങളൊക്കെ എന്റെ സമ്മതത്തോടെ അല്ലല്ലോ ഇത് ഉറപ്പിച്ചത് അതോണ്ട് നിങ്ങടെയൊക്കെ സന്തോഷത്തിന് വേണ്ടി സമ്മതല്ലാത്ത കല്യാണത്തിന് ഞാൻ നിന്നു തരാ..."

ഇത്രയും പറഞ്ഞിട്ട് നമ്മള് അവിടെന്ന് കരഞ്ഞോണ്ട് മ്മളെ വീട്ടിലേക്ക് പോയി....ആദ്യായിട്ടാണ് മ്മള് ഇവരോടൊക്കെ ഇങ്ങനെ സംസാരിക്കുന്നത്....അത്രക്കും മ്മക്ക് സങ്കടം വന്നതോണ്ടാണ്‌ നമ്മള് അങ്ങനെ പറഞ്ഞത്....

നമ്മള് റൂമിൽ കേറി ഡോർ ലോക്ക് ചെയ്തിട്ട് ഇരുട്ടിൽ പോയി ഇരുന്നു....അന്നേരം മ്മക്ക് ഇരുട്ട് ഒരാശ്വാസം പോലെ തോന്നി...

ഹസിത്ത വന്ന് വാതിലിൽ മുട്ടി വിളിക്കുന്നുണ്ടെങ്കിലും മ്മള് അത് മൈൻഡ് ചെയ്തില്ല....മ്മള് അവിടെ ഒരു മൂലയിൽ ഇരുന്നിട്ട് ഒരുപാട് കരഞ്ഞു...

പിന്നീട് എപ്പഴോ മ്മള് അവിടെയിരുന്ന് ഉറങ്ങിപോയി....ഹിബയുടെ ശബ്ദം കേട്ടോണ്ടാണ് മ്മള് കണ്ണ് തുറന്നത്....അപ്പൊ തന്നെ മ്മള് പോയി ഡോർ തുറന്നു...

"ഡീ കോപ്പേ ഇയ്യ് എന്താ ഇവിടെ ഇത്ര നേരം ചെയ്തേ....എത്ര നേരായെഡീ ഞാൻ വിളിക്കാൻ തുടങ്ങീട്ട്..."

എന്ന് പറഞ്ഞ് ഹിബ നമ്മളെ നേരെ വന്നപ്പോ നമ്മള് ഒന്നും മിണ്ടിയില്ല.... ഓളെ കെട്ടിപിടിച്ചിട്ട്‌ പിന്നേം കൊറേ കരഞ്ഞു...

"ഡീ നീയിങ്ങനെ തളരല്ലെ....ഇവിടിപ്പോ എന്താ ഉണ്ടായേ ഇതിന് മാത്രം..."

"നീയും കേട്ടതല്ലേ നിന്റെ വീട്ടില് വെച്ച് എല്ലാരും കൂടി പറഞ്ഞ കാര്യങ്ങൾ....എന്നിട്ട് എന്താ ഉണ്ടായേന്നോ..."

"അതിനിപ്പോ എന്താ...."

"പോടീ....അപ്പൊ നീയും അവരുടെ കൂടെയാണല്ലേ....എന്നെ ഒന്ന് മനസിലാക്കാൻ ആരുല്ല..."

"എടീ അനു....കല്യാണം ഉറപ്പിച്ചതല്ലെ ഉള്ളൂ....നടന്നില്ലല്ലോ....നിനക്കിഷ്ടല്ലാത്ത കല്യാണത്തിന് ഞാൻ കൂട്ട് നിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോടീ..."

എന്ന് ഓള് പറഞ്ഞപ്പോ മ്മള് ഓളെ സന്തോഷം കൊണ്ട് കെട്ടിപിടിച്ചു കരഞ്ഞു...

"എടീ....എനിക്ക് ഓനെ മതീ...ഓനെ മാത്രം....സത്യായിട്ടും എനിക്ക് ഓനെ മറക്കാൻ പറ്റൂല....അത് മാത്രല്ല എനിക്ക് ഹബിക്കാനെ ഓന്റെ സ്ഥാനത്ത് കാണാനും പറ്റൂല....ഹബിക്കാനെ എന്നല്ല വേറെ ഒരാളെയും..."

എന്ന് പറഞ്ഞ് മ്മള് പൊട്ടിക്കരഞ്ഞു...

"എനിക്കറിയാം....നിനക്ക് ഓനെ മറക്കാൻ പറ്റൂലാന്ന്....പക്ഷെ ഓൻ നിന്നെ സ്നേഹിക്കുന്നില്ലല്ലോ....ഓൻ ഇഷ്ട്ടപ്പെടുന്ന കുട്ടി വേറെയല്ലെ.... ഒരാളെ നിർബന്ധിപ്പിച്ച് സ്നേഹിക്കാൻ പറയുന്നത് ശെരിയാണോ.."

എന്ന് ഓള് പറഞ്ഞപ്പോ നമ്മക്കും അങ്ങനെ തോന്നി....

"പക്ഷെ എനിക്കുറപ്പാ ഓൻ എന്നെ ചുമ്മാ പറ്റിക്കാൻ വേണ്ടി പറയുന്നതാ അതൊക്കെ....അങ്ങനെ ഒരാൾ ഓന്റെ ജീവിതത്തിൽ ഉണ്ടാവില്ല....എനിക്ക് ഓനെ നല്ല വിശ്വാസം ഉണ്ട്..."

"നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ....ഇനി ഇതിന്റെ പേരിൽ കരയണ്ട....നമുക്ക് ഹബിക്കാനോട് പറയാം കാര്യങ്ങൾ....ഇക്കു എന്തായാലും നിന്നെ മനസിലാകാതിരിക്കില്ല.."

ഇത്രയും പറഞ്ഞ് ഹിബ നിർത്തിയപ്പോ മ്മള് മനസിൽ പലതും കണക്ക് കൂട്ടിയിരുന്നു....പിന്നെ ഓളും മ്മളെ കൂടെ ഉള്ളതോണ്ട് മ്മള് എല്ലാം മറന്ന് ഉറങ്ങി...

രാവിലെ എണീറ്റപ്പോ തന്നെ പപ്പാ മ്മളോട് താഴേക്ക് വരാൻ പറഞ്ഞു....ഇന്നിനി എന്താണാവോ എന്ന് ചിന്തിച്ച് മ്മള് താഴോട്ട് പോയി....കൂടെ മ്മളെ ബെസ്റ്റിയും ഉണ്ട്ട്ടോ...

മ്മള് അവിടെ പോയി ചുറ്റിപറ്റി നിന്നപ്പോ ഹസിത്ത മ്മളെ അടുത്ത് വന്നു നിന്നു....എന്തോ അവര് മ്മളെ അടുത്ത് നിക്കുമ്പോ മ്മക്ക് വല്ലാത്ത ഒരു സന്തോഷം ഫീൽ ചെയ്യും....ഒരു ബെസ്റ്റ് ഫ്രണ്ട് മ്മളെ കൂടെ ഉള്ളത് പോലെ....ഇവരെയാണല്ലോ മ്മള് ഇത്രയും കാലം അവോയ്ഡ് ചെയ്തത് എന്നോർക്കുമ്പോ മ്മക്ക് മ്മളോട് തന്നെ ദേഷ്യം വരും...

"അനു അനക്കിന്ന് ക്ലാസ്സില്ലെ.."

എന്ന് പപ്പാ മ്മളോട് ചോയിച്ചപ്പോ മ്മള് ഉണ്ടെന്ന് തലയാട്ടി..

"ഇന്നിനി പോവണ്ട....ഇന്ന് കുറച്ച് ഷോപ്പിംഗ് ഒക്കെ ചെയ്യണം....കല്യാണം അടുത്ത് വരുവല്ലേ....എട്ടാം തിയതിക്ക് ഇനി ഇരുപത് ദിവസം പോലുല്ല.."

എന്ന് പപ്പാ പറഞ്ഞപ്പോ അന്നാണ് മ്മളെ കല്യാണം എന്ന് മ്മക്ക് അപ്പോഴാണ് മനസിലായത്....നമ്മള് പപ്പായെ ദയനീയമായി ഒന്ന് നോക്കി....മ്മക്ക് ആ മുഖത്ത് നിന്ന് ഒന്നും മനസിലാക്കാൻ കഴിഞ്ഞില്ല...

"എനിക്ക് ഇന്ന് ക്ലാസ്സിൽ പോണം....ഞാൻ എങ്ങോട്ടും ഇല്ല..."

എന്ന് മ്മള് പറഞ്ഞപ്പോ പപ്പാ ഒന്നും തന്നെ മിണ്ടിയില്ല....മൗനമായിരുന്നു മറുപടി....മൗനം സമ്മതം ആണെന്ന് കരുതി....മ്മള് ഹിബയോട് റെഡിയാവാൻ പറഞ്ഞിട്ട് നമ്മളും പോയി റെഡിയായി വന്നു....

അപ്പഴും പപ്പാ അതേ ഇരിപ്പിൽ തന്നെയായിരുന്നു....മ്മള് പപ്പാന്റെ അടുത്ത് പോയി ഇരുന്നു...

"പപ്പാ ഇൻക്ക് ഈ കല്യാണം വേണ്ട പ്ലീസ്....ഹബിക്കാനെ ഞാൻ എന്റെ അജുക്കാന്റെ സ്ഥാനത്ത് മാത്രേ കണ്ടിട്ടുള്ളു....ഹബിക്കാനോട് ഞാൻ പറഞ്ഞോളാം എനിക്കിഷ്ടല്ലാന്ന് പ്ലീസ് പപ്പാ....പ്ലീസ്..."

എന്ന് മ്മള് കെഞ്ചി പറഞ്ഞപ്പോഴും പപ്പാ ഒന്നും തന്നെ മിണ്ടിയില്ല.....മ്മക്ക് അത് സഹിക്കാവുന്നതിലും അപ്പുറായിരുന്നു...

".... ഞാൻ ഇന്ന് കോളേജിൽ പോവുന്നത് പപ്പാക്ക് ഇഷ്ടല്ലെങ്കിൽ ഞാൻ പോവുന്നില്ല....എന്നോട് മിണ്ടാതെ ഇരിക്കല്ലേ പ്ലീസ്..."

എന്ന് പറഞ്ഞ് മ്മള് പപ്പായെ കെട്ടിപിടിച്ച് കരഞ്ഞു....അപ്പൊ തന്നെ പപ്പാ മ്മളെ തലയിൽ കൂടി തടവി നമ്മളെ സമാധാനിപ്പിച്ചു....മ്മള് നിറ കണ്ണുകളോടെ ആ മുഖത്തേക്ക് ഒന്ന് നോക്കിയതെ ഉള്ളൂ....ആ മുഖത്ത് നിഴലിക്കുന്ന സങ്കടം മ്മക്ക് കാണാൻ കഴിഞ്ഞു...

"പപ്പാക്ക് എന്തിനാ സങ്കടം....ഞാൻ കല്യാണത്തിന് സമ്മതിക്കാത്തതിൽ ആണോ....എനിക്ക് ഹബിക്കാനെ ഒരിക്കലും അങ്ങനെ ചിന്തിക്കാൻ പോലും കഴിയില്ല..."

"എന്ത് കൊണ്ടാ കഴിയാതെ....ഇനി അനക്ക് വേറെ ആരോടെങ്കിലും...."

എന്ന് പപ്പാ മ്മളോട് ചോയിച്ചപ്പോ നമക്ക് കൊടുക്കാൻ കൃത്യമായി ഒരു മറുപടി അറിയില്ലായിരുന്നു..

"പറ....അങ്ങനെ എന്തേലും എന്റെ മോൾക്ക്‌ ഉണ്ടോ..."

"അത്....പിന്നെ....പപ്പാ....ഉം... ഉണ്ട്.."

മ്മളെ വാക്കുകൾ ഇടറിയെങ്കിലും മ്മള് അവസാനം സമ്മതിച്ചു...

"ആരാ ആള്....എവിടെയാ ഓന്റെ വീട്.."

മ്മള് അപ്പൊ തന്നെ ഓന്റെ കാര്യം പറഞ്ഞു....ഷാനു ആണെന്ന് അറിഞ്ഞപ്പോ പപ്പാ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല....പിന്നെ പറയാൻ തുടങ്ങി...

"ഷാനു നല്ല ചെക്കനാ....ഓന് നിന്നെ ഏൽപ്പിക്കാൻ ഇവിടെ എല്ലാർക്കും സന്തോഷേയുള്ളൂ....പക്ഷെ..."

പ്രതീക്ഷകളോടെ ഇരുന്ന് കേട്ട നമ്മളെ പ്രതീക്ഷ ആ പക്ഷെ കേട്ടപ്പോ ഇല്ലാതായി...

"പക്ഷെ....ഞാൻ എന്റെ സലീമിന് വാക്ക് കൊടുത്തതാ നിന്നെ ഹബിയെ കൊണ്ട് കെട്ടിക്കാന്ന്....ഇനിയാ വാക്ക് മാറ്റുന്നത് പപ്പാന്റെ മരണത്തിന് തുല്യാ..."

എന്ന് പപ്പാ പറഞ്ഞപ്പോ നമ്മളെ മിഴികൾ വീണ്ടും നിറഞ്ഞൊഴുകി...

"ഈ കല്യാണം തന്നെ നടക്കും....നടന്നില്ലെങ്കിൽ പിന്നെ ഈ പപ്പാ ഉണ്ടാവില്ല..."

എന്ന് പറഞ്ഞ് പപ്പാ അവിടെന്ന് പോയപ്പോ നമക്ക് സഹിക്കാൻ പോലും പറ്റിയില്ല....നമ്മള് ബാഗും ബുക്കും ഒക്കെ വലിച്ചെറിഞ്ഞു....ഇന്നിനി നമ്മള് കോളേജിൽ പോവുന്നില്ലാന്ന് വരെ തീരുമാനിച്ചു എങ്കിലും ഹിബ വന്ന് നമ്മളെ നിർബന്ധിച്ച് കൂട്ടികൊണ്ട് പോയി...

"എന്നാലും വല്ലാത്ത ചതിയായിപോയി അന്റെ പപ്പാ ചെയ്തത്....നിന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ കല്യാണം ഉറപ്പിച്ചത് ഒട്ടും ശെരിയായില്ല..."

എന്ന് മ്മളെ ഫ്രണ്ട്സ് പറഞ്ഞപ്പോ മ്മള് അവരോട് ഒന്നും പറഞ്ഞില്ല....ഇവിടെ എത്തിയപ്പോ തന്നെ ഹിബ എല്ലാ കാര്യങ്ങളും ഇവരോട് പറഞ്ഞു....കേട്ടിട്ട് എല്ലാർക്കും ഭയങ്കര സങ്കടം...

"ഡീ നമ്മള് ഇങ്ങനെ വിഷമിച്ചു ഇരുന്നാ ഒന്നും നടക്കൂല....നമുക്ക് എന്തേലും ചെയ്തേ പറ്റൂ..." നിഷയാണ്.

"എന്ത് ചെയ്യാൻ....ഒളിച്ചോടാനോ...അതിന് ആ തെണ്ടിക്ക് നമ്മളെ ഇഷ്ടല്ലല്ലോ..."

"പിന്നെ നീ പറഞ്ഞതോ ഓനെ നിനക്ക് വിശ്വാസം ഉണ്ട്....ചക്കയാണ് മാങ്ങയാണ് എന്നൊക്കെ...."

"അത് പിന്നെ അന്നേരം അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും ഓന് എന്നെ ഇഷ്ട്ടാണോ എന്നൊന്നും എനിക്കറീല..."

എന്ന് പറഞ്ഞ് മ്മള് നിർത്തിയപ്പോ നമ്മടെ മുന്നില് ആ പോത്ത് വന്ന് നിന്നു.... നമ്മളെ ഉള്ളിൽ ഉണ്ടായിരുന്ന ദേഷ്യം മ്മള് ഓളെ കണ്ടപ്പോ പുറത്തെടുത്തു...




തുടരും....




______________________________

ചുരുങ്ങിയ സമയം കൊണ്ട് എഴുതിയാട്ടോ....തെറ്റുകൾ ഉണ്ടാവും.....എന്ത് തന്നെ ആയാലും നിങ്ങടെ വിലയേറിയ അഭിപ്രായം അറിയിക്കുമെന്ന് ഞാൻ വെറുതെ ആഗ്രഹിച്ചോട്ടെ...😜
_________


*💞...നിന്നെയും തേടി...💘*

*Aashu*

*Part 21-24*

*📗പുസ്തകങ്ങളെ പ്രണയിച്ചവർ*📗



*👉പുതിയ കഥകൾ നിങ്ങൾക്ക് മുമ്പിൽ പെട്ടെന്ന് ലഭിക്കാൻ പുസ്തകങ്ങളെ പ്രണയിച്ചവർ എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*

*GROUP LINK*

*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*

*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919645634652*

*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*
____________________________


______________________________


നമ്മള് പറഞ്ഞു നിർത്തിയപ്പോ നമ്മടെ മുന്നില് ആ പോത്ത് വന്ന് നിന്നു....ഓളെ സ്വഭാവം അങ്ങനെ തന്നെ ആണല്ലോ....അപ്പൊ അങ്ങനെ വിളിക്കുന്നതിൽ തെറ്റില്ലലെ...

ഓളെ കണ്ടപ്പോ തന്നെ നമ്മളെ ഉള്ളിൽ ഉണ്ടായിരുന്ന ദേഷ്യം ഇരട്ടിയായി....അതോണ്ട് നമ്മള് ഒന്നും ആലോയിക്കാതെ ഓളോട് ചൂടായി....

"ഡീ... നീ എന്തിനാടീ ഞങ്ങടെ പിന്നാലെ കൂടിയിരിക്കുന്നേ....നിനക്ക് വേറെ ആരെയും കിട്ടിയില്ലേ....തുറിച്ചു നോക്കാതെ എന്റെ കണ്മുന്നീന്ന് പോടീ..."

മുമ്പ് നമ്മളെ ഇവള് എടീ,,,,പോടീ എന്നൊക്കെ വിളിച്ചതിന്റെ ദേഷ്യവും നമ്മള് ഇതിലങ്ങ് തീർത്തു...

നമ്മള് ഇത്രയൊക്കെ പറഞ്ഞിട്ടും ഓള് ഒരക്ഷരം പോലും മിണ്ടുന്നില്ല....പകരം മ്മളെ കൊല്ലാനുള്ള ദേഷ്യത്തോടെയുള്ള നോട്ടം ആയിരുന്നു...

"നീ എന്താടീ എന്നെ നോക്കി പേടിപ്പിക്കുന്നെ....എന്റെ കൈക്ക് പണിയുണ്ടാക്കാതെ പോടീ...."

പറഞ്ഞത് ആ പോത്തിനോട് ആണെങ്കിലും പോയത് നമ്മളാണ്....നമ്മള് പോവാൻ വേണ്ടി തിരിഞ്ഞതും ഓള് മ്മളെ കയ്യിൽ പിടിച്ച് അവിടെ നിർത്തി....

"നീ വലിയ ഷോ കാണിച്ചിട്ട് അങ്ങനെയങ്ങ് പോയാലോ....എന്നോട് സോറി പറഞ്ഞിട്ട് പോയാ മതി..."

ഓള് അത് പറഞ്ഞപ്പോ മോന്തയടക്കി ഒരെണ്ണം കൊടുക്കാൻ ആണ് മ്മക്ക് തോന്നിയത്....

"പറഞ്ഞില്ലെങ്കിൽ നീയെന്തോ ചെയ്യും...?"

നമ്മള് രണ്ടും കല്പ്പിച്ചായിരുന്നു...

"എങ്കിൽ നീയിവിടെന്ന് പോവില്ല....അതോണ്ട് സോറി പറഞ്ഞിട്ട് പൊയ്ക്കോ..."

"ഓ പിന്നെ.... എന്റെ പട്ടി പറയും....അതും നിന്നോട്..."

"ഡീ നിനക്ക് എന്നെ ശെരിക്കും അറിയില്ല....തരത്തിൽ പോയി കളിക്കെടീ..."

ഇവള് എന്ത് കരുതീട്ടാ മ്മളെ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്നേ....അങ്ങനെ വിട്ടാ ശെരിയാവോ...

"നീ ആരാണെങ്കിലും എനിക്ക് പുല്ലാടീ....നീയിവിടെ പല പേടിതൊണ്ടമാരെയും കണ്ടിട്ടുണ്ടാവും....പക്ഷെ ഇത് ആള് വേറെയാ..."

എന്ന് പറഞ്ഞിട്ട് മ്മള് ഓളെ കൈ തട്ടി മാറ്റിയിട്ട് അവിടെന്ന് നടന്നു.... അപ്പൊ തന്നെ ഓള് മ്മളെ മുന്നില് കേറി നിന്നു...

"നിനക്കുള്ള പണി പുറകേ വരുന്നുണ്ട്....അന്ന് നീയറിയും ഈ നജ്മ ആരാണെന്ന്..."

അത്രയും പറഞ്ഞിട്ട് ഓള് അവിടെന്ന് പോയി....നമ്മള് അതൊന്നും മൈൻഡ് ചെയ്യാതെ ഓളെ നോക്കി പുച്ഛിച്ച് മുഖം തിരിച്ചു...

ഓള് പോയത് കണ്ടിട്ട് മ്മളെ ചങ്ക്‌സ് എവിടെന്നോക്കെയോ ഓടിവന്നു...

"ആഹാ ബെസ്റ്റ്.... നിങ്ങളൊക്കെ എവിടായിരുന്നെടീ....അത് പോട്ടെ നമ്മള് എല്ലാരും ഒന്നിച്ചല്ലെ ഉണ്ടായിരുന്നത്....അതിനിടയിൽ നിങ്ങളെപ്പോ മുങ്ങി...?"

നമ്മള് നാലിനോടും ഇത് ചോയിച്ചപ്പോ നാലും അവിഞ്ഞ മോന്തയും കാട്ടി നിക്കാണ്...

"പിന്നല്ലാതെ....ആ നജ്മയോട് ഏറ്റു മുട്ടാനുള്ള ധൈര്യം ഒന്നും നമ്മുക്കില്ല....ഓളെ ഉപ്പ പോലിസാ പോലീസ്..."

സഫ ഇത് പറഞ്ഞപ്പോളാണ് നമ്മളത് അറിഞ്ഞത് തന്നെ....

"നിനക്കെങ്ങനെ ആ പോത്തിനെ അറിയാം....ജാഡ തെണ്ടീ....ആ പോക്ക് കണ്ടില്ലെ....ശെരിക്കും ഒരു പോത്ത് തന്നെ....ചെലപ്പോ ഓളെ കാണുമ്പോ പോത്ത് മാറി നിക്കാൻ ചാൻസുണ്ട്...."

"പക്ഷെ സ്വഭാവം സിംഹത്തിന്റെയാ....ഓള് ആരാണെന്ന് വിചാരിച്ചിട്ടാ നീ ഒടക്കാൻ പോയത്..."

"എടീ പട്ടീ....തെണ്ടീ....സഫെ....അപ്പൊ നിനക്ക് ഓളെ അറിയോ..."

ഇത് ചോയിച്ചിട്ട് മ്മള് ഓളെ നുള്ളി പരുവാക്കി....ഓള് കൈ തടവി കൊണ്ട് പറയാൻ തുടങ്ങി...

"ആഹ്....പിന്നില്ലാതെ....അതോണ്ടല്ലേ ഞാൻ ഓടി ഒളിച്ചത്....ഈ പോയ മൊതലല്ലെ നമ്മളെ സിയാദിന്റെ മുറപ്പെണ്ണ്..."

പടച്ചോനെ....മ്മളെ കാര്യത്തില് ഒരു തീരുമാനം ആയി....ശെടാ നമ്മള് പണി ചോദിച്ചിട്ട് വാങ്ങിയല്ലോ....

"എടീ കോപ്പേ....നിനക്കിത് മിനിയാന്നെ പറഞ്ഞൂടായിരുന്നോ....നീയെന്നെ കൊലക്ക് കൊടുത്തേ അടങ്ങൂലെ..."

നമ്മളെ ഭാഗത്തും തെറ്റുണ്ട്....ഇനി ഒരു പ്രശ്നത്തിന് പോവില്ലാന്ന് ഉറപ്പിച്ച നമ്മള് വീണ്ടും പോയില്ലേ....ശോ....ഇനീപ്പോ ആ സിയാദിനേയും പ്രതീക്ഷിച്ചോണ്ട് ഇവിടെ ഇരിക്കാം....

"അനു നിനക്ക് പേടിയുണ്ടോടീ.....പേടിക്കണ്ട നമ്മളൊക്കെയില്ലേ നിന്റെ കൂടെ..."

"ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട....നിങ്ങടെയൊക്കെ ആത്മാർത്ഥത ഞാൻ കണ്ടെടീ ജന്തുക്കളെ..."

ഇത്രയും പറഞ്ഞ് നമ്മള് മാറി നിന്ന് പിണക്കം നടിച്ചപ്പോ നാലും വന്ന് നമ്മളെ കൊല്ലാകൊല ചെയ്തു...

"അനു നീ പിണങ്ങല്ലേ....ഞങ്ങള് ഓടിയത് ദേ ഇവള് ഓടിയത് കണ്ടോണ്ടാ..."

ഹിബ സഫയെ ചൂണ്ടികൊണ്ട് ഇത് പറഞ്ഞപ്പോ ബാക്കി രണ്ടും അതിനോട് യോജിച്ചു...

"അത് ശെരി....ഞാൻ ഓടിയെന്ന് കരുതി നിങ്ങളെന്തിനാ എന്റെ പിന്നാലെ ഓടുന്നെ....ഞാൻ ഓടി കിണറ്റിലേക്ക് ചാടിയാൽ നിങ്ങളും ചാടോ..."

"ഓ പിന്നെ നമുക്ക് എന്താ വട്ടാണോ....ഇനിയൊരു നൂറ് കൊല്ലം കൂടി ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാ ഞാൻ..."

മുമ്മു ഇത് പറഞ്ഞപ്പോ നമ്മള് എല്ലാം ഓളെ ദയനീയമായൊന്ന് നോക്കി....ബാക്കി ഉള്ളവർ ഇവിടെ കഷ്ടിച്ച് ജീവിക്കാൻ പാട് പെടുമ്പോഴാണ് ഓളെ ഒടുക്കത്തെ ഒരു നൂറ് കൊല്ലം...

"എടീ ഞാൻ ഓടി ഒളിച്ചത് നജ്മ എന്നെ കാണാതിരിക്കാൻ വേണ്ടിയാ....ഓളെന്റെ വകയിലെ ഒരു കസിൻ ആയിപോയില്ലെ.....അപ്പൊ നിങ്ങടെ കൂടെ എന്നെ കണ്ടാൽ ആദ്യം ഓള് നമ്മളെ തമ്മിൽ തെറ്റിക്കും....നമ്മള് എത്ര വലിയ കട്ട ചങ്ക്‌സ് ആയാലും ഓള് തെറ്റിക്കും....കാരണം ഓളെ കളി വേറെയാ..."

ഇതൊക്കെ കേട്ട് നമ്മളെ ഉള്ള ജീവനും കൂടി പോവുവല്ലോ പടച്ചോനെ....ആ കോപ്പിനോട് ഏറ്റു മുട്ടണ്ടായിരുന്നു...

"വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നല്ലേ....അതിൽ ഒന്നാണ് ഓളെന്ന് കരുതി സമാധാനിക്കാം..."

നമ്മള് അത്രയും പറഞ്ഞ് നെടുവീർപ്പിട്ടു...

"അങ്ങനെയങ്ങ് സമാധാനിക്കാൻ വരട്ടെ....സിയാദ് ഹോസ്പിറ്റലീന്ന് വന്നിട്ടുണ്ട്....പിന്നെ ജംഷി,,,ഓൻ നാളെ മുതൽ കോളേജിൽ വരുമെന്ന് കേട്ടു..."

ആഹാ....അത് കൊള്ളാം....നന്നായി....വെരി ഗുഡ്....കഷ്ടകാലം വണ്ടീയും വിളിച്ച് വന്നേക്കുവാണല്ലോ....ഇനി നമ്മള് ആരെ ആശ്രയിക്കും....ആ കലിപ്പനെ ആണെങ്കിൽ ഇന്ന് കാണാനും ഇല്ല...

അങ്ങനെ പലതും ചിന്തിച്ച് കാട് കയറുമ്പോളാണ് ഒരു ശബ്ദം കേട്ടത്....അത് കേട്ടതും എല്ലാരും ഓടി....കൂട്ടത്തിൽ നമ്മളും ജീവനും കൊണ്ടോടി....ഹിഹി ബെല്ലടിച്ചതാട്ടോ....

നമ്മളെ ജോൺ സർ വരുന്നതിനു മുമ്പ് തന്നെ നമ്മള് ക്ലാസ്സിൽ കേറി....ആദ്യയായിട്ടാണെന്ന് തോന്നുന്നു ഇങ്ങനെ....😂

ക്ലാസ്സ്‌ ഒക്കെ സർ നല്ല അടിപൊളിയായി എടുത്തു....പഠിപ്പിക്കൾക്ക് മാത്രം....മ്മക്ക് എന്നും ഇതൊരു വെറുപ്പിക്കൽ ആണേ....ക്ലാസ്സ്‌ കഴിഞ്ഞ് പോവുമ്പോ സർ ഒരു കാര്യം പറഞ്ഞു....

"ഡിയർ സ്റ്റുഡന്റസ്....ഈ ക്ലാസ്സിലെ ദിവ്യ എന്ന സ്റ്റുഡന്റ് ഇനി മുതൽ ഈ കോളേജിൽ ഉണ്ടാവില്ല....ആ കുട്ടി ഫീസ് അടക്കാതെ ആറ് മാസത്തോളം ആയി....അതോണ്ട് ഇവിടെന്ന് ഡിസ്മിസ്സ്‌ ചെയ്ത് പറഞ്ഞയച്ചു...."

ഇത് കേട്ടപ്പോ നമ്മള് എല്ലാരും ഒന്ന് ഞെട്ടി....കാരണം മ്മളെ ക്ലാസ്സിലെ ഒരു പാവം കുട്ടിയാണ്....പാവപെട്ട വീട്ടിലെ ഒരു കുട്ടി....ആരോടും അതികം സംസാരിക്കാറില്ല അത്രക്കും പാവം....

പക്ഷെ നമ്മളെ ക്ലാസ്സിൽ ഓൾക്ക് ശത്രു ആയിട്ട് രണ്ട് മൂന്ന് ബോയ്സ് ഉണ്ടായിരുന്നു....ഓളെ വെറുതെ ശല്യം ചെയ്തോണ്ടിരുന്ന മൂന്ന് ആളുകൾ....റഹീസ്...വിഷ്ണു....അജിത്....

അവരാണെങ്കിൽ ഈ വാർത്ത കേട്ടപ്പോ സാറിനോട് ഒരു ചോദ്യവും...

"ഇതൊക്കെ എന്തിനാണ്‌ സർ ഞങ്ങളോട് പറയുന്നെ..."

എന്നായിരുന്നു അവര് ചോയിച്ചത്....അത് കേട്ടപ്പോ മ്മക്ക് ദേഷ്യം വന്നെങ്കിലും സർ ഉള്ളതോണ്ട് നമ്മള് ഒന്നും മിണ്ടിയില്ല...

"ഇത് നിങ്ങളോട് പറയാൻ കാരണം....നിങ്ങളൊക്കെ ഇവിടെ ഒറ്റ കെട്ടല്ലെ.... അതോണ്ട് ഇനി ഇതിന്റെ പേരിൽ ആരും പ്രശ്നം ഉണ്ടാക്കാതിരിക്കാൻ ആണ്..."

ഇത്രയും പറഞ്ഞിട്ട് സർ ഇറങ്ങിപോയി....നമക്ക് അപ്പൊ തോന്നി ഇനി ഇതിന്റെ പിന്നിൽ ഇവര് മൂന്നും ആയിരിക്കോന്ന്....

ഹേയ്....സർ പറഞ്ഞത് ഫീസ് അടക്കാത്തോണ്ടാണെന്നല്ലെ....അപ്പൊ അങ്ങനെ ആയിരിക്കില്ലലെ...

നമ്മള് അങ്ങനെ പലതും ചിന്തിച്ച് നിക്കുമ്പോളാണ് നൗഷാദ് സർ കേറി വന്നത്....പുള്ളി ഇന്ന് നല്ല മൊഞ്ചായിട്ട് തന്നെ വന്നിട്ടുണ്ട്...

"അനു എന്റെ നൗഷുനെ നോക്കടീ....എന്തൊരു മൊഞ്ചാ...."

"ഹേയ് അത്രയൊന്നും ഇല്ല....ഇതൊക്കെ മേക്കപ്പാടീ.... ഇല്ലെങ്കിൽ ഏതെങ്കിലും ക്രീം..."

നമ്മള് ഓളെ ഒന്ന് ചൊറിഞ്ഞതാ...

"പോടീ....എന്റെ നൗഷു അങ്ങനെയല്ല....ഇത് നാച്ചുറൽ ബ്യൂട്ടിയാണ്..."

ഇത് കേട്ടപ്പോ നമ്മള് ഓ....ന്ന് പറഞ്ഞ് ഓളെ കളിയാക്കി....ഓ...ക്ക്...ശബ്ദം ഇച്ചിരി കൂടിപോയോ എന്നൊരു സംശയം...

"എന്താ അവിടെ...."

സംശയം അല്ല സത്യം.... സർ നമ്മടെ ബെഞ്ചിന്റെ അടുത്തേക്ക് നടന്നോണ്ട് ചോയിച്ചു...

"പടച്ചോനെ അങ്ങേര് കേട്ടെടീ....നമ്മള് പെട്ടു..."

നിഷക്കാണ്‌ ഇപ്പൊ വെപ്രാളം...

"നിങ്ങളെ അഞ്ചിനേയും പറ്റി ഒരുപാട് പരാതികൾ കേട്ടല്ലോ..."

സർ ഇത് പറഞ്ഞപ്പോ പെട്ടത് നമ്മളാണ്‌....പരാതി ഉണ്ടെങ്കിൽ അത് എന്തായാലും നമ്മള് കാരണം ആയിരിക്കണമല്ലോ...

"എന്താ സർ കേട്ടത്..."

നമ്മടെ മിണ്ടാ പൂച്ച മുമ്മുവാണ് കലം ഉടച്ചത്....ഈ തെണ്ടി ഇതെന്നെ കൊലക്ക് കൊടുക്കും...

"നിങ്ങള് അഞ്ചും ക്ലാസ്സിൽ ഇരുന്ന് സംസാരിക്കലാണ്‌ പതിവ്....നിങ്ങള് ഒരു ക്ലാസ്സും അറ്റൻഡ് ചെയ്യുന്നില്ലാന്ന്..."

പടച്ചോനെ....ഇങ്ങേര് കണ്ട പോലെയല്ല....ഒരു യഥാർത്ഥ സാറിന്റെ തനി കൊണം പുറത്തെടുക്കാൻ തുടങ്ങി...

"ഞങ്ങള് അങ്ങനെ ചെയ്തിട്ടില്ല സർ....ഞങ്ങള് എല്ലാ ക്ലാസ്സും മര്യാദക്ക് തന്നെ അറ്റൻഡ് ചെയ്യും....ആരാ സർ പറഞ്ഞെ..."

ഇത്രയും പറഞ്ഞ് ഹിബ സാറിനെ നോക്കിയപ്പോ സർ ഓളെ അടിമുടിയൊന്ന് നോക്കിയിട്ട് അവിടെന്ന് പോയി...

"ടീ നിഷേ....ഇയാള് നിനക്ക് വേണ്ട....ഇത് നമ്മടെ ഗ്യാങ്ങിന് പറ്റിയ ആളല്ല....ഇയാളെ നമക്ക് അങ്ങ് തട്ടിക്കളയാം.."

സഫ പറഞ്ഞത് കേട്ട് നമ്മള് ചിരി അടക്കി പിടിക്കാൻ പാട്പെട്ടു..

"പറഞ്ഞ് തീർന്നില്ല അപ്പഴേക്കും വീണ്ടും തുടങ്ങിയോ എല്ലാം..."

സർ വീണ്ടും നമ്മളെ നേരെ ചോദ്യവും കൊണ്ട് വന്നപ്പോ നിഷ നല്ല കുട്ടിയായി....പക്ഷെ നമ്മള് നാലും അപ്പഴും പിറുപിറുക്കലാണ്....

നിഷ പോലും നൗഷു സാറിന്റെ ഇന്നത്തെ ക്ലാസ്സ്‌ മര്യാദക്ക് ഇരുന്ന് കേട്ടില്ല....നമ്മള് അതിന് സമ്മതിച്ചിട്ട് വേണ്ടേ....അങ്ങനെയിപ്പോ ഓള് മാത്രം അങ്ങേരുടെ മുന്നില് നല്ല കുട്ടിയാവണ്ട...

അങ്ങനെ അയാളും പോയി....ഓഹ് എന്തൊരു ആശ്വാസം....മ്മള് പിന്നെ പോയത് കരിമ്പിൻ തോട്ടത്തിലേക്കാണ്....നമ്മടെ കാന്റീൻ ആണേ...

അവിടെ എത്തി നമ്മള് വീണ്ടും തുടങ്ങി രാവിലത്തെതിന്റെ ബാക്കി....

"രാവിലെ എന്തായിരുന്നു പുകില്....ഞാനിന്ന് കോളേജിലേക്കില്ലാ....എന്നെ ആരും വിളിക്കണ്ട...ഹഹഹ....ഇപ്പൊ കണ്ടില്ലേ....രാവിലെ കണ്ട ആളെ അല്ല..."

ഹിബ നമക്കിട്ട് നല്ലോണം താങ്ങുന്നുണ്ടല്ലേ....ഇൻക്കും തോന്നി...

"അത് പിന്നെ....നിങ്ങളൊക്കെ എന്റെ കൂടെയുള്ളപ്പോ എനിക്ക് എന്തോന്ന് സങ്കടം..."

"കരയിപ്പിക്കല്ലേടീ....സെന്റിയാക്കീലോ നീ..."

നമ്മള് ഉപ്പ ആവാൻ ശ്രമിക്കുമ്പോ ഇവള്മാര് നമ്മളെ ഉപ്പുപ്പാ ആവാനുള്ള ശ്രമത്തിലാ....ഒട്ടും പുറകിലല്ലാന്ന്...

നമ്മള് വയറ് നിറച്ചും കഴിച്ചിട്ട് ഗ്രൗണ്ടിലേക്ക് നടന്നു.....ഇന്ന് നമ്മള് നമ്മളെയാ നാത്തൂനെ കണ്ടെത്തിയിരിക്കും...

"നീയിത് പറയാൻ തുടങ്ങീട്ട് കാലം കൊറേയായി....ഇന്നെങ്കിലും നടക്കോ..."

"എടീ ഹിബെ....നിങ്ങള് കരുതും പോലെ ഇതത്ര നിസ്സാര കാര്യമൊന്നും അല്ല....അതിന് കുറച്ച് ബുദ്ധിയൊക്കെ വേണം..."

"ഓ നിനക്ക് ഇല്ലാത്തത്....അജുക്കാനെ കോപ്പി അടിച്ചോണ്ട് വന്നിരിക്കാ പെണ്ണ്....മര്യാദക്ക് ഓളെ കണ്ടെത്തി ഞങ്ങടെ മുന്നില് കൊണ്ട് വന്ന് കാണിക്ക്....അപ്പൊ നമ്മള് സമ്മയിക്കാം നിനക്ക് ഒടുക്കത്തെ ബുദ്ധിയാന്ന്..."

ഹീ...നമ്മള് ഒരാവേഷത്തിൽ അങ്ങ് പറഞ്ഞതാ....ഇതിപ്പോ നമക്ക് തന്നെ പാരയായല്ലോ പടച്ചോനെ...

"എന്നാ നടന്നോ....ഇന്ന് നമ്മള് ഓള് പഠിക്കുന്ന ബിൽഡിംഗിലേക്ക് പോവുന്നു..."

ഇതും പറഞ്ഞ് നമ്മള് അങ്ങോട്ട്‌ നടന്നു....അവിടെ എത്തിയപ്പോ നമ്മളെ അഞ്ചിന്റെയും കണ്ണ് തള്ളി പുറത്തേക്ക് വന്നു.....പടച്ചോനെ ഇവിടെ എന്തോരം മൊഞ്ചന്മാരാണെന്നോ...

"എടീ നമുക്ക് ഈ കോഴ്സ് എടുത്താ മതിയായിരുന്നുലേ....ഇതെന്തുവാടീ മൊഞ്ചന്മാരുടെ സംസ്ഥാന സമ്മേളനോ.."

പറഞ്ഞത് നമ്മള് തന്നെയാട്ടോ....സത്യം പറയുന്നതിൽ എന്താ ഇത്ര തെറ്റ്...

"ഉം ശെരിയാ....നമ്മടെ ബിൽഡിംഗിലും ഉണ്ട് കുറെയെണ്ണം....അവരുടെയൊക്കെ മോന്ത കണ്ടാ പട്ടി വെള്ളം കുടിക്കൂല....ഒരു ജംഷിയും റഹീസും റിസ്വാനും പിന്നെ നാലഞ്ചു കോന്തന്മാരും....പിന്നെ ഒരു ആസിഫും..."

സഫ പറഞ്ഞത് കേട്ടപ്പോ നമക്ക് മൂന്നിനും മനസിലായി ഇത് ഹിബക്ക് താങ്ങിയതാണെന്ന്....
ഹിബ സഫന്റെ നേരെ ഒരു തുറിച്ചു നോട്ടം ആയിരുന്നു....അത് കണ്ടിട്ട് നമക്ക് ചിരിപൊട്ടി...

"ഡീ...എന്റെ ഇക്കയെ എന്തേലും പറഞ്ഞാലുണ്ടല്ലോ....ഇന്റെ ഇക്ക കിടുവാഡീ കിടു....നിന്നെ കെട്ടാൻ പോവുന്നോന്റെ കണ്ണ് ഉണ്ടല്ലോ കോങ്കണ്ണ് ആയിരിക്കും നീ നോക്കിക്കോ..."

ഹിബ പറയുന്നത് കേട്ട് സഫ ചിരിച്ച് ചിരിച്ച് കരഞ്ഞുപോയി....

"എന്തൊരു തള്ളാഡീ ഇത്....ഇങ്ങനേം തള്ളണോ....സഹിക്കാൻ പറ്റുന്നില്ല..."

രണ്ടും ഇപ്പൊ അടിയാവും എന്ന് തോന്നിയതോണ്ട് നമ്മള് രണ്ടിനെയും പിടിച്ച് മാറ്റി...

"ഒന്ന് നിർത്തുന്നുണ്ടോ രണ്ടും....കൊറേ നേരായല്ലോ....ഇപ്പൊ തന്നെ ഒരുപാട് ചിരിച്ചു ഇനി ചിരിക്കാൻ വയ്യ....നമ്മള് ഇവിടെ വന്നത് എന്തിനാന്ന് മറന്നോ രണ്ടും....ബെല്ലടിക്കുന്നതിന് മുമ്പ് പോയിട്ട് വരാൻ നോക്കണം..."

എന്ന് പറഞ്ഞ് നമ്മള് നടന്നു....കുറച്ച് ദൂരം നടന്നപ്പോ ഒറ്റ ഒന്നിന്റെയും സൗണ്ട് കേൾക്കാൻ ഇല്ല....

'ഇവർക്ക് എന്നെ ഇത്രക്കും പേടിയാണോ ശോ എന്നെ കൊണ്ട് വയ്യ...'

എന്ന് ചിന്തിച്ച് നമ്മള് തിരിഞ്ഞു നോക്കിയപ്പോ അവറ്റകൾടെ പൊടി പോലുല്ല....😭

നമ്മള് നേരത്തെ അവരെ വഴക്ക് പറഞ്ഞില്ലേ.....അവിടെ തന്നെ നിന്ന് കത്തിയടിക്കാ നാലും...

പട്ടി തെണ്ടീസ്....നിങ്ങളെയിന്ന് ഞാൻ കൊല്ലും....നമ്മള് പിന്നേം അങ്ങോട്ട്‌ നടന്നു....

"ഇത് പോലത്തെ മണ്ടന്മാരെയാണല്ലോ പടച്ചോനെ നീയെനിക്ക് ഫ്രണ്ട്സ് ആയി തന്നത്..."

നമ്മള് അവറ്റകളെ നോക്കി ഇത് പറഞ്ഞപ്പോ നാലും പല്ലിളിച്ച് കാണിക്കുവാ....ഇവരെയും കൊണ്ട് ഇങ്ങോട്ട് പുറപ്പെട്ട നമ്മളെ എന്താ ചെയ്യണ്ടേ....😭

നമ്മള് നാലിനേയും ഉന്തി തള്ളി കൊണ്ടോയി....വേണ്ടാരുന്നു...

"അനു സ്റ്റോപ്പ്‌....സ്റ്റോപ്പ്‌..."

ഹിബ പറഞ്ഞത് കേട്ട് നമ്മള് അവിടെ സഡെൻ ബ്രേക്ക്‌ ഇട്ടു...

"ദേ അങ്ങോട്ട്‌ നോക്ക്....കണ്ടാ കണ്ടാ..."

ഓള് ഇത് പറഞ്ഞപ്പോ നമ്മള് അങ്ങോട്ട്‌ നോക്കി....അവിടെ അപ്പൊ അവൾടെ നാത്തൂൻ ആണ്....നമ്മടെ ആസിഫ്ക്കാന്റെ അനിയത്തി അഫീ...

നമ്മള് ഓളെ നടുപൊറം നോക്കി ഒരുപാട് കൊടുത്തു.... എത്ര കൊടുത്തിട്ടും നമക്ക് തൃപ്തിയായില്ല.....ഹല്ലപിന്നെ....സമയല്ലാത്താണ് നമ്മള് ഇങ്ങോട്ട് വന്നത് തന്നെ....അതിന്റെ ഇടയിലാണ് ഓളെ കോപ്പിലെ ഒരു തമാശ....

ഇപ്പൊ നമക്ക് അഫിയോട് മിണ്ടാൻ ടൈം ഇല്ലാത്തോണ്ട് നമ്മള് ഓളെ കണ്ടില്ലാന്ന് നടിച്ചോണ്ട് നടന്നു....

"ഹായ്....അനൂ...നിങ്ങളെന്താ ഇവിടെ..."

പടച്ചോനെ ഓള് നമ്മളെ കണ്ടു....ഇന്നിനി നമക്ക് വെറും കയ്യിൽ തിരിച്ചു പോവാ...

"ഹലോ....അഫി ഞങ്ങള് ഇച്ചിരി തിരക്കിലാ....വിരോധം ഇല്ലെങ്കിൽ നമക്ക് പിന്നീട് ഒരിക്കൽ സംസാരിക്കാം..."

നമ്മള് അത് പറഞ്ഞപ്പോ ഓള് നമ്മളെ വിട്ടില്ല...

"നിക്കഡീ....എന്താ ഇപ്പൊ ഇത്ര തിരക്ക്....അതും ഞങ്ങടെ ഏരിയയില്....നിങ്ങക്ക് ഇങ്ങോട്ട് വരാൻ അനുവാദം ഇല്ലല്ലോ പിന്നെന്താ ഇങ്ങോട്ട് വന്നേ..."

അത് കേട്ടപ്പോ നമ്മള് എല്ലാം പറയാൻ തുടങ്ങിയതാ പക്ഷെ അതിനിടയിൽ അഫിന്റെ രണ്ട് ഫ്രണ്ട്സ് വന്ന് അങ്ങോട്ട്‌ ഇടിച്ചു കേറി...

ഇനി ഇതിൽ ഏതെങ്കിലും ആയിരിക്കോ നമ്മളെ ഇക്കൂന്റെ കാമുകി എന്ന് വിചാരിച്ചിട്ട് നമ്മള് അഫിയോട് ഒന്നുല്ലാന്ന് പറഞ്ഞു...

"എന്നാ ശെരി നമ്മള് പോവാ....ലേറ്റ് ആയാൽ പിന്നെ നമ്മള് ഇന്നും പുറത്ത് നിക്കേണ്ടി വരും....നമുക്ക് പിന്നീട് എപ്പഴെങ്കിലും ഫ്രീയായിട്ട് കാണാം ഓക്കേ ബൈ..."

നമ്മളാണ് ഇതുവരെ അഫിയോട് മിണ്ടിയത്....ഹിബ ആണെങ്കിൽ ഒരക്ഷരം പോലും മിണ്ടുന്നില്ല....ഇവക്ക് ഇത്രക്കും ബഹുമാനം ഒക്കെ ഉണ്ടോ പടച്ചോനെ...

"ഡീ കോപ്പേ....നീയെന്താ ഓളോട് ഒന്നും മിണ്ടാത്തെ..."

തിരിച്ചു നടക്കുന്നതിനിടയിൽ നമ്മള് ഓളോട് ചോയിച്ചു....

"അതാഡീ ഞാനും ആലോയിക്കുന്നെ....എന്നെ കണ്ടിട്ടും ഓള് ഒന്നും മിണ്ടിയില്ലല്ലോ....ഇത്രേം നേരം നിന്നോട് മാത്രേ മിണ്ടിയുള്ളൂ....അതെന്താ....ഇനി എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടാവോ..."

ഹിബ പറഞ്ഞ് നാക്കെടുത്ത് വായിലേക്കിട്ടില്ല ദാ വിളിക്കുന്നു അഫി...

"ഹേയ്....ഹിബാ....i am really sorry.....ഞാൻ.... ഞാൻ നിന്നെ ശ്രദ്ധിച്ചില്ലെടോ.... സത്യായിട്ടും....എനിക്ക് നിന്നോട് ദേഷ്യം ആയിരിക്കുമെന്ന് നീ വിചാരിച്ച് കാണോന്ന് ഓർത്തിട്ടാ ഞാൻ മിണ്ടാൻ ഓടി വന്നത്.."

"ദേശ്യോ....ഹേയ് ഞാൻ അങ്ങനെയൊക്കെ വിചാരിക്കോ....നീ നമ്മടെ സ്വന്തം ആളല്ലേ അഫീ..."

ഹെഡീ ഫയങ്കരീ....ഓള് പറഞ്ഞത് കേട്ട് നമ്മള് നാലും അന്തം വിട്ട് നിന്നുപോയി...

"ഹാ ദതാണ്....നീയെന്റെ ഇക്കൂന്റെ പെണ്ണല്ലേ നീ അങ്ങനൊന്നും വിജരിക്കില്ല....ന്നാ ശെരി ഞാൻ പോവാട്ടോ...."

ഇത്രയും പറഞ്ഞിട്ട് ഓള് അവിടെന്ന് ഓടിപോയി...

ഓള് ക്ലാസ്സിൽ കേറിയതും ബെല്ലടിച്ചു.....അത് കണ്ടപ്പോ നമക്ക് അഞ്ചിനും ചിരി അടക്കാൻ പോലും പറ്റിയില്ല....

പെട്ടന്ന് നമക്ക് ബോധോദയം വന്നത് പോലെ നമ്മള് പറഞ്ഞു...

"എടീ വിമല ടീച്ചർ..."

കേൾക്കേണ്ട താമസം നമ്മള് അഫി ഓടിയതിന്റെ ഇരട്ടി സ്പീഡിൽ ഓടി...

നമ്മള് ക്ലാസ്സിന് മുന്നില് എത്തിയപ്പോ ക്ലാസ്സ്‌ തുടങ്ങിയിരുന്നു...

"എക്ക്യുസ്മീ....നമ്മള് കേറിക്കോട്ടേ mam..."

"വേണ്ടാ..."

ആള് ഗൗരവത്തിൽ ആണ്...

"പ്ലീസ് mam ഇനി ഇങ്ങനെ ലേറ്റ് ആവില്ല....ഇത്തവണത്തേക്ക് ഒന്ന് കണ്ണടച്ചേക്ക് mam പ്ലീസ് mam....പ്ലീസ്.."

നമ്മള് അഞ്ചും നിന്ന് കൊഞ്ചാൻ തുടങ്ങി...

"ഇത് നിങ്ങടെ സ്ഥിരം ഡയലോഗല്ലെ....നിങ്ങള് വന്നാൽ കയറ്റണ്ടാന്ന് ജോൺ സർ പറഞ്ഞിട്ട് പോയി..."

അത് കേട്ടപ്പോ നമക്ക് അഞ്ചിനും തൃപ്തിയായി....

"അല്ലനൂ....ഈ ജോൺ സാറും വിമല മ്യാമും തമ്മിൽ എന്താ ബന്ധം....മ്മ്...മ്മ്..."

"മിണ്ടാതിരിക്കെടീ കോപ്പേ.."

നമ്മള് ഹിബയെ കാലിന് ഒരൊറ്റ ചവിട്ടായിരുന്നു....എന്തോ അതും കൊണ്ട് മിണ്ടാണ്ട് നിക്കുന്നുണ്ട് പെണ്ണ്.... എപ്പഴാ നമ്മുക്ക് അത് തിരിച്ചു തരാന്ന് അറിയില്ല...

ഇനീപ്പോ ഇവിടെ നിന്നിട്ട് ഒരു കാര്യവും ഇല്ലല്ലോ....അതോണ്ട് നമ്മള് മ്യാമിന്റെ കണ്ണ് വെട്ടിച്ച് അവിടെന്ന് മുങ്ങി....ചെന്ന് പെട്ടതോ നമ്മളെ ചെക്കന്റെ മുന്നിലും...



തുടരും....




________________________________

നിങ്ങടെയൊക്കെ കട്ട സപ്പോർട്ടാണ് ഒരു എഴുത്തുക്കാരിക്ക്, അല്ലെങ്കിൽ ഒരു എഴുത്തുക്കാരന് തുടർന്ന് എഴുതാനുള്ള ആവേശം തരുന്നത്...😍😍

Thankz a lootttt dear changayeesss...😘😘😘
________________________________
💞...നിന്നെയും തേടി...💘

Aashu

Part 22


______________________________


Mam ന്റെ കണ്ണ് വെട്ടിച്ച് നമ്മള് ചെന്ന് പെട്ടത് മ്മളെ ചെക്കന്റെ മുന്നിലും....ഓൻ ആണെങ്കിൽ നമ്മളെ അഞ്ചിനേയും തുറിച്ചു നോക്കാണ്....നമ്മള് പുരികം പൊക്കിയിട്ട് എന്തേന്ന് ചോദിച്ചു...

"കൊള്ളാം....നിങ്ങള് ഇന്നും പുറത്താണോ....നിങ്ങളെക്കാൾ എത്രയോ ബേധം ആൺകുട്ട്യോളാണല്ലോ മക്കളെ..."

എന്ന് ഓൻ പറഞ്ഞപ്പോ നമക്ക് എന്തോ ഒരു സംശയം...

"അതൊക്കെ അവിടെ ഇരിക്കട്ടെ മാഷേ....നമ്മള് ഇതിന് മുമ്പ് പുറത്തായത് ഇയാള് എങ്ങനെ അറിഞ്ഞു...??"

നമ്മടെ ഈ ചോദ്യത്തിന് മുന്നില് ഓൻ നിന്ന് ആലോയിക്കാണ് ചെയ്തത്...

"പറ മാഷേ....ഇങ്ങള് എങ്ങനെ അറിഞ്ഞു അത്..."

"അത്....അത് പിന്നെ നിങ്ങടെ സ്വഭാവം വെച്ച് നോകുമ്പോ പുറത്താക്കാൻ അല്ലേ വഴിയുള്ളൂ.....അതോണ്ട് പറഞ്ഞതാ....
അതൊക്കെ പോട്ടെ....താനെന്തിനാ എന്നെ കേറി മാഷേ എന്ന് വിളിച്ചത്....എന്നെ കണ്ടാ ഒരു മാഷാണെന്ന് തോന്നോ..."

എന്ന് ഓൻ ചോയിച്ചപ്പോ നമ്മള് പൊരിഞ്ഞ ചിരിയായിരുന്നു....നമ്മളെ ഫ്രണ്ട്സ് ആണെങ്കിൽ ഓന്റെ സൈഡ് നിന്നിട്ട് നമക്ക് വട്ടായോ എന്ന് നോക്കാണ്....നമ്മള് അപ്പൊ തന്നെ അവരെ നോക്കി കണ്ണുരുട്ടിയിട്ട് ചിരിക്കാൻ ആംഗ്യം കാണിച്ചു...

"നീ എന്തൊക്കെ കാണിച്ചാലും ശെരി നമ്മള് ചിരിക്കൂലാ....അതിനിപ്പോ ഇവിടെ എന്താ ഉണ്ടായേ..."

എന്നൊരു ചോദ്യം ആയിരുന്നു ഹിബയുടെ അടുത്ത് നിന്ന്....

മ്യാരക ദുരന്തങ്ങൾ....ഇല്ലെങ്കിൽ ഒരു കാരണവും ഇല്ലാതെ വെറുതെയിരുന്ന് കിണിച്ചോളും എല്ലാം....ഒരു ആവ്യശ്യത്തിന് ഒന്നിനെയും കിട്ടൂല...

നമ്മള് അവരെയും ആ കലിപ്പനെയും നോക്കി പിറുപിറുത്തു....

"പറയെടോ....എന്നെ കണ്ടാ ഒരു മാഷാണെന്നൊക്കെ തോന്നോ..?"

പിന്നേം പിന്നേം ഓനെന്തിനാ ഇത് തന്നെ ചോതിക്കുന്നെ എന്നാണ് നമക്ക് മനസിലാവാതെ...

"ഹിഹി ഇല്ല....തന്നെ കണ്ടാ ശെരിക്കും ഒരു പോസ്റ്റുമാൻ ലുക്കുണ്ട്..."

നമ്മള് അതും പറഞ്ഞ് ചിരിയോട് ചിരിയായിരുന്നു....ചുമ്മാ ഓനെ ഒന്ന് ചൂടാക്കാൻ വേണ്ടിയാ അങ്ങനെ പറഞ്ഞെ...

നമ്മള് ഇത്രയൊക്കെ പറഞ്ഞിട്ടും ഓനെന്താ നമ്മളോട് ചൂടാവാത്തെ എന്നാണ് നമളെ സംശയം...

"തല്ക്കാലം ഞാനത് വിട്ടു....നിങ്ങളെ ഉപദേശിച്ചിട്ട്‌ കാര്യോന്നും ഇല്ലാന്നറിയാം എന്നാലും പറയുവാ....ഈ കോളേജില് ലൈബ്രറി എന്ന് പറയുന്ന സ്ഥലം ഒക്കെണ്ട്....ഇടക്ക് അങ്ങോട്ടൊക്കെ പോയെന്ന് വെച്ച് നിങ്ങള് നന്നാവാൻ ഒന്നും പോവുന്നില്ല..."

ഓൻ പറഞ്ഞത് കേട്ടില്ലേ....ഇതിന്റെ അർത്ഥം എന്താ....ഇതിന്റെ അർത്ഥം നമ്മള് പഠിക്കാറില്ല എന്നല്ലേ....അങ്ങനെയാണ് മ്മക്ക് തോന്നിയത്....ഓനെ അങ്ങനെ വിട്ടാ ശെരിയാവൂലാ...

"ഞങ്ങള് നന്നായാലും ചീത്തയായാലും തനിക്കെന്താ....താൻ തന്റെ കാമുകി നല്ലവൾ ആണോന്ന് നോക്കിയാൽ മതി കേട്ടോടാ കലിപ്പാ..."

ഓന്റെ മുഖത്തെ ഭാവം അറിയാൻ വേണ്ടിയാണ് നമ്മള് അത് പറഞ്ഞത്....പക്ഷെ ചെക്കൻ പഠിച്ച കള്ളനാ... ഒന്നും അങ്ങട് വിട്ട് തരുന്നില്ല....

*********************************


ഓളെ വക ആ മാഷേ എന്നുള്ള വിളി കേട്ട് ഞാനൊന്ന് ഞെട്ടിയതാ.... ഇനി എന്റെ പെങ്ങള് എല്ലാം വിളിച്ച് പറഞ്ഞോന്ന് വരെ തോന്നിപ്പോയി....ഭാഗ്യത്തിന് ഓളൊന്നും അറിഞ്ഞിട്ടില്ല....

ഇവരായിട്ട് പഠിക്കേയും ഇല്ല ടീച്ചർസിനെ ഒട്ടും പഠിപ്പിക്കാനും വിടൂല....എന്താ ഇവരെ ചെയ്യണ്ടേ....എന്തെങ്കിലും ചോയിച്ചാലോ തർക്കുത്തരം മാത്രേ പറയൂ....എല്ലാത്തിനും ഞാൻ വെച്ചിട്ടുണ്ട് എട്ടിന്റെ പണി...

"ഹെലോ ഇയാള് എന്താ ഇതിലും മാത്രം ആലോയിക്കുന്നെ....എന്ത് പറ്റീ ഇന്ന് തന്റെ കാമുകിയെ കൊണ്ട് വരാൻ മറന്നോ..."

ഓളെ പറച്ചില് കേട്ട് ഒറ്റ വീക്ക്‌ വെക്കാനാണ് തോന്നിയത്....ഇവളെ പറഞ്ഞിട്ട് കാര്യമില്ല ഞാനാണല്ലോ ഇത് ഇവിടം വരെ കൊണ്ടെത്തിച്ചത്....

"നിന്റെ ചോദ്യങ്ങൾക്ക് ഉത്തരം ഞാൻ വൈകാതെ തരുന്നുണ്ട്....ഇപ്പൊ എനിക്ക് തീരെ സമയമില്ലട്ടോ....കുട്ട്യോൾ പോയി പഠിക്കാൻ നോക്ക്..."

"നിക്ക് മാഷേ പോവല്ലേ..."

അവറ്റകൾ അതും പറഞ്ഞ് നിർത്താതെ ചിരിക്കുന്നുണ്ടായിരുന്നു....അവരെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഞാൻ മുങ്ങി എന്ന് വേണം പറയാൻ....കാരണം സൈലന്റ് അല്ലാത്തോണ്ട് ഏത് നിമിഷം വേണേലും എന്റെ ഫോൺ ശബ്ദിക്കും....പിന്നെ പറഞ്ഞിട്ട് കാര്യമില്ല..

*********************************


"എന്തൊരു മൊരടൻ സ്വഭാവാ ആ കലിപ്പന്റെ....ഇത്രക്ക് ജാഡ വേണോ....നമ്മളോടൊക്കെ മിണ്ടിയാ ആകാശം ഇടിഞ്ഞു വീഴോ....ഹും..."

നമ്മടെ പറച്ചില് കേട്ട് നാലും തലതല്ലി ചിരിയാണ്....ജന്തുക്കൾ..

"എടീ ദുരന്തങ്ങളെ....ഇപ്പൊ എന്തിനാടീ നീയൊക്കെ നിന്ന് ചിരിക്കുന്നെ....നേരത്തെ ഞാൻ ചിരിക്കാൻ പറഞ്ഞപ്പോ എന്തായിരുന്നു നിങ്ങടെയൊക്കെ ജാഡ....എന്നിട്ടിപ്പോ നിന്ന് കിണിക്കുന്നു ശവങ്ങൾ..."

ഇത്രയൊക്കെ പറഞ്ഞിട്ടും നമക്ക് യാതൊരു വിലയും ഇല്ലാന്ന് ഇവറ്റകൾ വീണ്ടും വീണ്ടും ചിരിച്ചപ്പോ നമക്ക് നല്ലോണം മനസിലായി....

"മതിയെഡീ....ഞാൻ പോവാ..."

നമ്മള് എങ്ങോട്ടെന്നില്ലാതെ നടന്നു...

"അനു അവിടെ നിക്ക്....ഒരു കാര്യം പറഞ്ഞോട്ടെ..."

നാലും കൂടി നമ്മളെ പിന്നാലെ കൂവി വിളിച്ചപ്പോ നമക്ക് നിക്കേണ്ടി വന്നു....ഇല്ലെങ്കിൽ ഇപ്പൊ ഇവിടെ പ്രിൻസി വന്ന് നമ്മളെ ശെരിയാക്കിയേനെ...

"എടീ ഞങ്ങക്ക് ഒരു സംശയം..."

നാലും കൂടി ഇത് പറഞ്ഞപ്പോ നമ്മള് എന്താ എന്നാ രീതിയിൽ അവരെ നോക്കി...

"അത് പിന്നെ നീ ദേഷ്യപ്പെടരുത്....ഞങ്ങക്ക് ജസ്റ്റ്‌ സംശയം മാത്രാട്ടോ..."

"നിങ്ങളിപ്പോ അത് പറഞ്ഞില്ലെങ്കിൽ ആയിരിക്കും ഞാൻ ദേഷ്യപ്പെടാൻ പോവുന്നത്..."

"വേറൊന്നും അല്ല... ആ ഷാനുവിന് ശെരിക്കും പ്രേമം ഉണ്ടായിരിക്കോ എന്നാണ് ഞങ്ങടെ സംശയം..."

ആ സംശയം നമ്മക്കും ഉള്ളതോണ്ട് നമ്മള് തല്ക്കാലം അവരെ നോവിക്കാതെ വെറുതെ വിട്ടു...

"ഷാനുന്റെ കാര്യം പറഞ്ഞപ്പോഴാണ് വേറൊരു കാര്യം ഓർമ വന്നത്....നമ്മടെ ഷിനു എവിടെ....ഓളെ ഇന്ന് ഈ ഭാഗത്തേക്ക്‌ കണ്ടില്ലല്ലോ..."

"ശെരിയാ....ഓളെ ഓൾടെ ഇക്ക പൂട്ടിക്കാണും....നമക്ക് വിളിച്ച് നോക്കിയാലോ..." സഫയാണ്.

"അതിന് വിളിക്കാൻ നിന്റെൽ ഫോണുണ്ടോ..."

"ഇല്ല....വീട്ടിൽ ചെന്നിട്ട്..."

ഓളെ പറച്ചില് കേട്ട് നമ്മള് നാലും ഓളെ തല്ലിക്കൊന്നു....ഹല്ലപിന്നെ ബാക്കിയുള്ളവരെ കൂടി മണ്ടന്മാരാക്കാനായിട്ട്...

അങ്ങനെ ഇന്നത്തെ ദിവസം നമ്മള് ശെരിക്കും എൻജോയ് ചെയ്തു....രാവിലെ കരഞ്ഞതോണ്ടാണോ എന്തോ ഇന്ന് നമ്മള് ഒരുപാട് ചിരിച്ചു....കണ്ണീന്ന് വെള്ളം വരെ വന്നു...

അവിടെന്ന് നമ്മള് ക്ലാസ്സിൽ പോയിട്ട് mam ന്റെ കാല് പിടിച്ചപ്പോ നമ്മളെ കയറ്റി ഇരുത്തി....ഇല്ലെങ്കിൽ നമ്മള് പുല്ലുപോലെ ഇറങ്ങിപോയേനെ...

അങ്ങനെ ഇറങ്ങി പോവാത്തതിന്റെ കാരണം ആ കലിപ്പനാ....ഓൻ നമ്മളെ കളിയാക്കിയില്ലേ നമ്മള് പഠിക്കുന്നില്ല,,,,പുറത്താക്കി എന്നൊക്കെ പറഞ്ഞ്....അതോണ്ട് ഓന്റെ മുന്നില് പഠിച്ച് ജയിച്ചു കാണിക്കണം എന്നാണ് ഇപ്പൊ നമ്മടെ വാശി...

ഇത് നമ്മള് ഇന്നെടുത്ത തീരുമാനം ആണ്ട്ടോ....നാളെ നേരം വെളുക്കും വരെയെങ്കിലും ഉണ്ടായാൽ മതിയായിരുന്നു....😂

വീട്ടിൽ എത്തിയപ്പോ വീട് ആകെ മൊത്തം ബഹളം....ഇവിടിപ്പോ എന്താ....ഇനി നമ്മളെ കല്യാണം ഇന്നത്തെക്ക് തന്നെ ആക്കിയോ....റബ്ബീ കാത്തോണേ....

നമ്മള് പ്രാർത്ഥിച്ചോണ്ട് അകത്ത് കയറി....കാലെടുത്ത് വെച്ചപ്പോ തന്നെ ഒരുപറ്റം പ്രാന്തന്മാര് വന്ന് നമ്മളെ പൊതിഞ്ഞു....

"എടീ കോപ്പുകളെ എന്നെ വിടെഡീ.....ആകെ വിയർത്തു കുളിച്ചിരിക്കാ ഞാൻ..."

"ഓ പിന്നെ....നീ പാടത്ത് പണിയെടുത്ത് വരുന്ന വഴിയല്ലെ..."

"ശരിയാ....നിന്നെ ഞങ്ങള് അങ്ങനെ വിടാൻ ഉദേശിച്ചിട്ടില്ലാ..."

ഈ പിശാശുക്കൾ എന്റെ കൈക്ക് പണി ഉണ്ടാക്കും...

നിങ്ങക്ക് ഒന്നും മനസിലായില്ലലേ ഇവിടെ എന്താ സംഭവിച്ചതെന്ന്....ഇതൊക്കെ മ്മളെ സ്വന്തം ആൾകാരാ....എന്റെ തലതെറിച്ച കസിൻസ്...

ഇപ്പൊ നമ്മളെ ഡിസ്റ്റർബ് ചെയ്ത രണ്ടെണ്ണം മ്മളെ മൂത്തുമ്മാന്റെ മക്കളാ....തസ്‌ലിയും ഷംസിയും... ഇവര് രണ്ടും പോരാത്തതിന് ഒരു തലതെറിച്ച ചെക്കൻ ഉബൈദും... ഇനി ഒരെണ്ണം കൂടി ഉണ്ട് അത് തൊട്ടിലിൽ ആണ്....
ആമിന എന്ന മ്മളെ ആമി കുട്ടി...

കൊല്ലത്തിൽ ഒരിക്കൽ ആണ് മ്മക്ക് ഇവരെ കാണാൻ പറ്റുന്നത്....നമ്മള് നാട്ടിൽ പെട്ടു പോയത് ഒന്നും ഇവര് അറിഞ്ഞില്ലേ ആവോ...

"അനു ഇങ്ങ് വന്നേഡീ....അന്നെ ശെരിക്കും ഒന്ന് കാണട്ടെ..."

മ്മളെ മൂത്തുമ്മയാണ്....മ്മള് ഓടിപോയി കെട്ടിപിടിച്ചു....

"ഇവള് ഒന്നും കൂടി ഒന്ന് മൊഞ്ചത്തിയായല്ലോ....കല്യാണം ആയതോണ്ടാണോഡീ..."

ഇത് കേട്ട് മ്മള് മൂപ്പത്തീക്ക് ഒന്ന് ചിരിച്ചു കൊടുത്തു....കാരണം മ്മക്ക് ഇഷ്ട്ടല്ലാത്ത വിഷയം ആണല്ലോ ഇതിപ്പോ...

"ഒന്നുല്ലേലും ഇവള് ലക്കിയാണ്....തൊട്ടടുത്ത വീട്ടിലേക്കല്ലേ കയറി ചെല്ലുന്നത്....ഉമ്മാനെ എന്നും കണ്ടോണ്ടിരിക്കാലോ..."

"അതെന്താഡീ ഷംസി നീ അങ്ങനെ പറഞ്ഞെ....അപ്പൊ എന്റെ പപ്പാ വെറുതെയാണെന്നാണോ...?"

"ഹാ അങ്ങനെ പറഞ്ഞ് കൊടുക്ക്‌ മോളെ....നിനക്ക് എന്നോടുള്ള സ്നേഹം ഇവരും കൂടി അറിയട്ടെ..." പപ്പയാണ്.

മ്മള് എല്ലാർക്കും നല്ലോണം ഒന്ന് ചിരിച്ച് കൊടുത്തിട്ട് പോയി ഫ്രഷ് ആയിട്ട് നിസ്കരിച്ചു....അപ്പഴേക്കും തസ്‌ലിയും ഷംസിയും കൂടെ ഹിബയും അവിടെ ഹാജരായി...

"നിങ്ങള് എന്താഡീ എന്നെ ഇങ്ങനെ നോക്കുന്നെ....നിങ്ങളൊക്കെ എന്താ ഇതുവരെ നിസ്കരിക്കുന്നത് കണ്ടിട്ടില്ലേ.."

"നിസ്കരിക്കുന്നത് ഒക്കെ കണ്ടിട്ടുണ്ട്....പക്ഷെ നിന്നെ ഇങ്ങനെ ആദ്യായിട്ട് കാണാ..."

എന്ന് ഷംസി പറഞ്ഞപ്പോ നമ്മള് പല്ലിളിച്ച് കാണിച്ചു.....നമ്മള് ഇങ്ങനെ മാറാൻ കാരണം രണ്ടാളാണല്ലോ....ഒന്ന് മ്മളെ ഇസ്തിരിപ്പെട്ടിയും മറ്റേത് മ്മളെ ഹസിത്തയും...

നമ്മള് അവറ്റകളെ ഒക്കെ അവിടെന്ന് ഓടിച്ച് വിട്ടിട്ട് നല്ലോണം ദുആ ഇരന്നു....

മ്മളെ ഇസ്തിരിപ്പെട്ടിക്ക് നമ്മളോട് തിരിച്ച് സ്നേഹം തോന്നണേ.....
ഇനി അവന് വല്ല പ്രേമവും ഉണ്ടെങ്കിൽ അത് എട്ട് നിലയിൽ പൊട്ടണേ....

പ്രാർത്ഥിച്ചത് ഇച്ചിരി കൂടിപ്പോയോ....ഏയ്‌ കുറഞ്ഞു പോയത് പോലെയാ നമക്ക് തോന്നിയത്....സാരല്ല നെക്സ്റ്റ് ടൈം ആ കുറവ് നികത്താ...

നമ്മള് താഴെ എത്തിയപ്പോ ആരും തന്നെ ഇല്ല....എല്ലാരും നമ്മളോട് പറയാതെ പോയോ എന്ന് ചിന്തിച്ച് നമ്മള് കിച്ചണിൽ ചെന്നു.....ആരും ഇല്ലെകിലും മ്മളെ ചങ്ക് ഹസിത്ത എന്തായാലും ഉണ്ടാവും....

മ്മളെ പ്രതീക്ഷ തെറ്റിയില്ല....ദാ നിക്കുന്നു മൂപ്പത്തി....നമ്മള് പതുക്കെ ചെന്നിട്ട് പുള്ളിക്കാരിയെ പേടിപ്പിച്ചു....

"ഹഹഹ....അയ്യേ ഹസിത്ത പേടിച്ചല്ലെ....ഷെയിം..."

നമ്മളെ കൊലചിരി കണ്ടിട്ട് മൂപ്പത്തി മ്മക്ക് നല്ല അടാർ നുള്ള് തന്നെ വെച്ച് തന്നു....മ്മള് വേദനിച്ചിടത്ത് തടവി കൊണ്ട് പിന്നേം കൊറേ ചിരിച്ചു...

"എന്തു പറ്റി അനക്ക് ഇന്ന് പതിവിലും സന്തോഷം ആണല്ലോ....രാവിലെ കണ്ട ആളും അല്ല..."

"പിന്നില്ലാതെ....എപ്പഴും ഇങ്ങനെ വിഷമിച്ചിരിക്കുന്നത് എന്ത് ബോറാന്ന് അറിയോ ഹസിത്താക്ക്....അതിന് ഈ അനുനെ കിട്ടൂല..."

"അപ്പൊ ഇജ്ജ് കല്യാണത്തിന് സമ്മതിച്ചോ....അതാണോ ഇത്രക്കും സന്തോഷം..."

ഹസിത്ത അത് ചോദിച്ചപ്പോ മ്മളെ ചിരി എങ്ങോട്ടോ മാഞ്ഞു..

"അയ്യേ അപ്പഴേക്കും സങ്കടായോ അനക്ക്....ഇജ്ജല്ലെഡീ ഇപ്പൊ പറഞ്ഞെ സങ്കടപ്പെടാൻ അന്നെ കിട്ടൂലാന്ന്..."

ഹസിത്താക്ക് മ്മളെ കയ്യിൽ എടുക്കാനുള്ള എല്ലാ വിദ്യയും അറിയാം....ഫയങ്കര സംഭവാ...

"ഹസിത്താ....ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..."

"അതിനിപ്പോ അനുവാദം ചോയിക്കണോ....ഇജ്ജ് ചോയിക്കഡീ പോത്തേ.."

"ഞാൻ ഇങ്ങളോട് ഒരുപാട് തവണ കണ്ണിൽ ചോരയില്ലാതെ പെരുമാറിയിട്ടില്ലെ.... അപ്പൊ ഇങ്ങക്ക് വിഷമം ആയിട്ടുണ്ടോ...?"

മ്മളെ ചോദ്യം മ്മളെ പോലെ തന്നെ ഹസിത്താനേയും കരയിപ്പിച്ചു....മൂപ്പത്തി കണ്ണ് തുടച്ച് പറയാൻ തുടങ്ങി...

"ആദ്യമൊക്കെ നല്ല വിഷമം ആവുമായിരുന്നു.... പിന്നെ പിന്നെ അതൊക്കെ ശീലമായി.... അല്ല അതുപോട്ടെ ഇജ്ജെന്താ ഇപ്പൊ അത് ചോദിച്ചേ...?"

"ഏയ്‌ ഒന്നുല്ല....ഞാൻ അന്ന് എത്ര ക്രൂരയായിരുന്നല്ലെ....?
ഒരിക്കൽ പോലും എനിക്ക് കുറ്റബോധം തോന്നിയിരുന്നില്ല....
പക്ഷെ ഇപ്പൊ എനിക്ക് നല്ല വിഷമം ഉണ്ട് ഇങ്ങളെ ഞാൻ എന്ത് മാത്രം അപമാനിച്ചിട്ടുണ്ട് എന്നോർത്തിട്ട്....
വയസ്സിനു മൂത്ത ആളെന്ന കാര്യം പോട്ടെ ഒരു സ്ത്രീയാണെന്നുള്ള പരിഗണന പോലും തന്നില്ലലെ..."

"അതൊക്കെ പോട്ടെഡീ സാരല്ല....ഇജ്ജ് ഇപ്പൊ എന്തിനാ ആവശ്യം ഇല്ലാത്ത കാര്യോക്കെ ആലോയിച്ച് വിഷമിക്കുന്നെ..."

"സത്യം പറയാലോ ഹസിത്താ ഇങ്ങളെ വേദനിപ്പിച്ച ഒരു ദിവസം പോലും ഞാൻ മര്യാദക്ക് ഉറങ്ങീട്ടില്ല.... ഇങ്ങളെ വേദനിപ്പിച്ചിട്ട്‌ ഞാൻ എങ്ങോട്ട് പോയാലും അന്നൊക്കെ ആരോടെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടാവും.... ഇങ്ങള് ഓർക്കുന്നുണ്ടോ അന്ന് രാത്രി ഞങ്ങള് വൈകി വന്നത്..."

നമ്മള് അന്നുണ്ടായാ എല്ലാ കാര്യങ്ങളും പുള്ളിക്കാരിയോട് പറഞ്ഞു....ജംഷിന്റെയും സിയാദ്ന്റെയും കയ്യീന്ന് മ്മളെ ഒരു അജ്ഞാതൻ ആണ് രക്ഷിച്ചതെന്നാ നമ്മള് പറഞ്ഞത്.... ഷാനുന്റെ കാര്യം പറഞ്ഞില്ല...

എല്ലാം കേട്ടിട്ട് പുള്ളിക്കാരി ഷോക്കടിച്ച പോലെയായി.....പിന്നെ ഒരുവിധം നമ്മള് പറഞ്ഞ് മനസിലാക്കി.... ഇനി അവന്മാരുടെ ശല്യം ഉണ്ടാവില്ലാന്ന് പറഞ്ഞെങ്കിലും നാളെ അവരെ ഫേസ് ചെയ്യേണ്ടി വരുമല്ലോ എന്നോർത്ത് നമ്മള് പേടിച്ചു...

"എന്നാലും ഹസിത്താ ഇങ്ങളെ ഞാൻ ഒരുപാട് വേദനിപ്പിച്ചില്ലെ....എനിക്ക് ഇങ്ങള് മാപ്പ് തരില്ലെ..."

"പോടീ അവിടെന്ന് ...ന്നെ കളിയാക്കാതെ..."

പുഞ്ചിരിച്ചോണ്ട് മ്മളോട് അത് പറഞ്ഞപ്പോ നമ്മളെ മനസ്സ് നിറഞ്ഞു....വല്ലാത്ത ഒരു സന്തോഷം ആയിരുന്നു ആ സമയം....

"ഹസിത്താ... ഇങ്ങളെ പോലെ ഈ ലോകത്ത് ഇങ്ങള് മാത്രേയുള്ളൂ....
You are a angel..."

"എന്തോന്ന്.... ഇൻക്ക് അന്റെ അറബി ഭാഷ ഒന്നും അറീല പെണ്ണെ..."

"ഹിഹി....ഇത് അറബിയല്ല ഇംഗ്ലീഷാണ് ഹസിത്താ.... ഇങ്ങള് ഒരു മാലാഖയാണെന്ന് പറഞ്ഞതാ..."

"പോടീ ഇജ്ജ് ന്റെ കയ്യീന്ന് വാങ്ങിക്കും.... മോള് വിഷമിക്കൂലെങ്കിൽ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..."

നമ്മള് ഇല്ലാന്ന് തലയാട്ടി....

"അനക്ക് എന്തുകൊണ്ടാ ഹബിനെ കല്യാണം കഴിക്കാൻ ഇഷ്ട്ടല്ലാത്തെ....ഓൻ നല്ല ചെക്കനല്ലേ....പോരാത്തതിന് ഒരു നല്ല ഡോക്ടറും.... ഇജ്ജ് അന്റെ പപ്പാനെ ഒരു കാര്യത്തിലും വിഷമിപ്പിക്കാറില്ലല്ലോ.... ഈ കാര്യത്തിൽ എന്താ പറ്റിയെ..."

തിരിച്ച് ഒരു മറുപടി കൊടുക്കാൻ ഇല്ലാതെ നമ്മള് വിഷമിച്ചു.... പക്ഷെ മെയിൻ കാരണം തന്നെ നമ്മള് പറഞ്ഞു...

"ഹസിത്താ ഇതിന് ഒറ്റ മറുപടി മാത്രേ എനിക്ക് പറയാനുള്ളു.....എല്ലാരും എന്നോട് ഹബിക്കാനെ കല്യാണം കഴിക്കാൻ പറയുമ്പോ എനിക്ക് എന്താ ഫീൽ ചെയ്യാന്ന് അറിയോ ഇങ്ങക്ക്....?
എന്റെ അജുക്കാനെ കല്യാണം കഴിക്കാൻ പറയുന്നത് പോലെയാണ്.... ഹബിക്കാനെ ഞാൻ അങ്ങനെയെ കണ്ടിട്ടുള്ളു....അത് ഞാൻ ഇക്കനോട് ഒരുപാട് തവണ പറഞ്ഞിട്ടും ഉണ്ട്..."

"ഇനി അങ്ങനെയൊക്കെ പറഞ്ഞിട്ട് എന്താ കാര്യം... അടുത്ത മാസം അത് നടത്താനല്ലെ എല്ലാരുടെയും തീരുമാനം...."

"എല്ലാരും കൂടി നടത്തട്ടെ....പക്ഷെ പിന്നീട് ആർക്കും എന്റെ മുഖത്ത് സന്തോഷം കാണില്ല.... എന്റെ സമ്മതത്തോടെ ഈ കല്യാണം നടക്കൂല.... പപ്പാക്ക് ഇനീം അത് തന്നെയാണ് തീരുമാനം എങ്കിൽ ഞാൻ നിന്ന് തരും എല്ലാർക്കും വേണ്ടി..."

ഇത്രയും പറഞ്ഞപ്പോ മ്മളെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു....ഹസിത്ത മ്മളെ ഒരുപാട് ആശ്വസിപ്പിച്ചു....അവസാനം മ്മള് ശെരിയായി....

"എല്ലാരും എവിടെ ഹസിത്താ....അവരൊക്കെ എന്നോട് പറയാതെ പോയോ..."

"പടച്ചോനെ ഞാനത് പറയാൻ മറന്നു....ഇജ്ജ് വന്നാ അങ്ങോട്ട്‌ പറഞ്ഞയക്കണമെന്ന് പറഞ്ഞിട്ടാ അന്റെ ഉമ്മു ഇവിടെന്ന് പോയത്....വേഗം പൊയ്ക്കോണ്ടി..."

"ഞാനോ....ഞാൻ ഇല്ല അങ്ങോട്ട്‌....അവിടെ എത്തിയാ പിന്നേം ഞാൻ മൂഡോഫ് ആവും....ഞാൻ പോവുന്നില്ല..."

"അതെന്താ.... മോള് പോയില്ലെങ്കിൽ അവിടെന്ന് എല്ലാരും ഇങ്ങോട്ട് വരും..."

അതും ശെരിയാണ് എന്നോർത്തപ്പോ നമ്മള് മനസില്ലാ മനസ്സോടെ പോവാൻ ഒരുങ്ങി....

"ഹസിത്താ ഇങ്ങക്ക് ഇവിടെ ഇപ്പൊ എന്താ പണി..."

"ഇപ്പൊ ഒന്നും ഇല്ല... എല്ലാം കഴിഞ്ഞു....ഇനി ഒന്ന് കുളിക്കണം..."

"എന്നാ നമക്ക് രണ്ടാൾക്കും കൂടി പോയാലോ...വന്നേ... കുളിയൊക്കെ വന്നിട്ട്..."

പുള്ളിക്കാരി സമ്മതിച്ചില്ലായെങ്കിലും നമ്മള് നിർബന്ധിച്ച് ഉന്തി തള്ളി കൊണ്ടോയി... അവിടെ എത്തിയപ്പോ എല്ലാരും ഭയങ്കര സംസാരത്തിലും.... ഇതൊക്കെ കണ്ട് മ്മക്ക് നല്ലോണം ദേഷ്യം വന്നെങ്കിലും മ്മള് ഒന്നും പുറത്തെടുത്തില്ലാ...

"ഹാ നീ വന്നോ....അന്റെ തുടർന്നുള്ള പഠിപ്പിനെ പറ്റി സംസാരിക്കായിരുന്നു ഞങ്ങള്..."

"അതെന്താ ഹഫ്സത്താ... തുടർന്ന് പഠിക്കാൻ വേണ്ടി ഞാൻ പഠിപ്പ് നിർത്തിയിട്ടില്ലല്ലോ.."

"അതല്ലഡീ പോത്തേ... കല്യാണത്തിന് ശേഷമുള്ള പഠിപ്പിനെ പറ്റിയുള്ള ചർച്ചയാ.."

ഉമ്മു ഇത് പറഞ്ഞപ്പോ എല്ലാരും കൂടി വീണ്ടും തുടങ്ങീന്ന് പിറുപിറുത്തോണ്ട് നമ്മള് മുകളിലേക്ക് കയറിപോയി...

മുകളിൽ എത്തിയപ്പോ തന്നെ നമ്മള് ആരെയോ ചെന്ന് ഇടിച്ചു....അത്രക്കും സ്പീഡിൽ ആയിരുന്നു നമ്മള് പോയത്....ബിപി കൂടിയാൽ പിന്നെ നമക്ക് ചുറ്റുളളതൊന്നും കാണാൻ പറ്റൂല...

ഇടിച്ച ആള് നമ്മളെയും കൊണ്ട് നിലം പതിച്ചിരുന്നു....പടച്ചോനെ നമ്മളെ നടുവൊടിഞ്ഞു...

"എടാ കാലമാടാ എണീറ്റ്‌ പോടാ..."

നമ്മളെ പറച്ചില് കേട്ട് നിങ്ങള് ഞെട്ടണ്ട....ഹബിക്കാനോട് തന്നെയാണ്....ദേഷ്യം വരുമ്പോ നമ്മള് അങ്ങനെ പലതും വിളിക്കും...

"അങ്ങനെയിപ്പോ ഞാൻ പോവാൻ ഉദ്ദേശിച്ചിട്ടില്ല....നീയല്ലേ എന്നെ വന്ന് ഇടിച്ചത് പറ്റുമെങ്കിൽ നീ എണീറ്റ്‌ പൊക്കോ..."

ദുഷ്ടൻ പറയുന്നത് കേട്ട് നമ്മള് തൊള്ളേം തുറന്ന് അങ്ങേരെ തന്നെ തുറിച്ചു നോക്കി...




തുടരും....




______________________________

ഈ പാർട്ട്‌ നിങ്ങൾ ബോറടിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു....
______________________________
 💞നിന്നെയും തേടി💘

Aashu

Part 23



____________________________________________________________


ഹബിക്ക പറഞ്ഞത് കേട്ട് മ്മള് തൊള്ള തുറന്നോയി.....ദുഷ്ടൻ നമ്മളെ മുകളിൽ കിടന്നോണ്ടാ നമ്മളോട് എണീറ്റ്‌ പോവാൻ പറയുന്നത്....മ്മള് എണീക്കാൻ ഒരു ശ്രമം നടത്തി പക്ഷെ അത് ചീറ്റിപോയി.... ഇതൊക്കെ കണ്ട് ഹബിക്ക പൊരിഞ്ഞ ചിരിയാ...

"ഹബിക്കാ ദേ കളിക്കല്ലേ...... എനിക്ക് ദേഷ്യം വരുന്നുണ്ട് എണീറ്റ്‌ പോ..."

"ഇല്ലാന്നല്ലെ പറഞ്ഞെ..."

പടച്ചോനെ മ്മള് ഇപ്പൊ എന്താ ചെയ്യാ.......മ്മക്ക് ദേഷ്യം കൂടികൂടി വന്നു........പിന്നെ ഒന്നും നോക്കിയില്ല മൂപ്പരെ പിടിച്ച് ഒറ്റ തള്ള്...

ഹബിക്ക ഉരുണ്ടുരുണ്ട് ദാ പോണു...... ഇത് കണ്ടിട്ട് മ്മള് ചിരിച്ച് ചിരിച്ച് ചത്തു...

"ഹലോ....... ഇങ്ങള് ഇത് എവിടെക്കാ ഉരുണ്ടുരുണ്ട് പോണേ...... അവിടെ നിക്ക്.."

നമ്മള് ചിരിച്ചോണ്ടാ ഇത്രയും പറഞ്ഞത്.......മൂപ്പര് പോയി ചുമരിൽ തട്ടി കിടന്നു....... അത് കണ്ടിട്ട് മ്മള് പിന്നേം കൊറേ ചിരിച്ചു...

മ്മളെ ചിരി കണ്ടിട്ട് ഹബിക്ക അവിടെന്ന് എണീറ്റ് വന്നു..... അത് കണ്ടപ്പോ തന്നെ നമ്മളെ ചിരി സ്വിച്ചിട്ട പോലെ നിന്നു...

പെട്ടന്ന് ഹബിക്കാ നമ്മളെ കൈ പിടിച്ച് വലിച്ചോണ്ട് എങ്ങോട്ടെക്കെന്നില്ലാതെ നടന്നു...

"ഹബിക്കാ എന്റെ കൈ വിട്..... പ്ലീസ്..."

നമ്മളെ നോക്കി കണ്ണുരുട്ടിയിട്ട് മൂപ്പര് വീണ്ടും നടന്നു...

"ഇതെങ്ങോട്ടാ ഈ പോവുന്നേ...?"

"നീ ഇതുവരെ കാണാത്ത ഒരു സ്ഥലം ഉണ്ട് ഈ വീട്ടിൽ.......അങ്ങോട്ട്‌.."

ഇത്രയും പറഞ്ഞിട്ട് ഹബിക്ക നമ്മളെ ഒരു മുറിയിലേക്ക് കൊണ്ടോയി...... അവിടെ അപ്പൊ ഫുൾ ഇരുട്ടായിരുന്നു....

നമക്ക് പിന്നെ ഇരുട്ട് പണ്ടേ പേടിയായതോണ്ട് ഹബിക്ക നമ്മളെ കൈ വലിച്ചപ്പോ നമ്മള് ഒരടി പോലും അനങ്ങിയില്ല...

"ഓ.......നിനക്ക് ഇരുട്ട് പേടിയാണല്ലേ ഞാൻ മറന്നു..."

ഇത്രയും പറഞ്ഞിട്ട് ഹബിക്ക അവിടത്തെ ലൈറ്റ് ഇട്ടു...... അത് കണ്ട് മ്മളെ കണ്ണ് തള്ളി പുറത്തേക്ക് വന്നു...

നമ്മള് ഹബിക്കാനെ തന്നെ നോക്കി പുഞ്ചിരിച്ചു....... അപ്പൊ മൂപ്പര് നമ്മളെ നോക്കി വാ എന്ന് ആംഗ്യം കാണിച്ചു...

ലൈറ്റ് ഇട്ടപ്പോ അവിടെ നമ്മള് കണ്ടത് ഫ്രെയിം ചെയ്ത് വെച്ച ഒരു വലിയ ഫോട്ടോ ആണ്....... മുറി കണ്ടപ്പോ തന്നെ നമക്ക് ഉറപ്പായി ഇത് തന്നെയാണ് ഹബിക്കാന്റെ ബെഡ്‌റൂം എന്ന്...

ഈ മുറിയിൽ ഹോസ്പിറ്റലിലെ ഒന്നും തന്നെ ഇല്ല....... ഹബിക്കാന്റെ സാധനങ്ങൾ മാത്രം... മരുന്നിന്റെ മണവും ഇവിടെയില്ല...

ഫ്രെയിം ചെയ്ത് വെച്ച ആ ഫോട്ടോ നമ്മള് സൂക്ഷിച്ചു നോക്കി........ അതില് നാല് ചെറുപ്പക്കാർ....... നാലും ഇരുന്ന് പല്ല് കാട്ടി ചിരിക്കുന്നു...... അതില് ഒന്ന് നമ്മളെ ഇക്കു....... മറ്റേത് ഹബിക്കാ...... പക്ഷെ ബാക്കി രണ്ടിനെയും ശെരിക്കും കാണാൻ പറ്റുന്നില്ല....... കണ്ണുകളും മൂക്കും മാത്രം മാഞ്ഞു പോയിട്ടുണ്ട്....... ക്ലോസപ്പിന്റെ പരസ്യം പോലെ പല്ല് നന്നായിട്ട് കാണാം...

"ബെസ്റ്റീസ് ഫോർ എവെർ.."

നമ്മള് അതിൽ എഴുതിയ വാക്കുകൾ ഉറക്കെ വായിച്ചു...

"അപ്പൊ കണ്ട പോലൊന്നും അല്ലലെ....... അജുക്കാനോട് സ്നേഹം ഒക്കെണ്ട്.......ഗൊച്ചു ഗള്ളാ..."

"പോടീ അവിടെന്ന്........ നീയൊന്നും കാണുന്നതല്ല ഞങ്ങള്...... നിനക്കും ആർക്കും അറിയാത്ത ഒരുപാട് സീക്രെട്സ് ഞങ്ങടെ ലൈഫിലുണ്ട്........ നിനക്കറിയോ ഞങ്ങള് എന്തിനാ പരസ്പരം കീരിയും പാമ്പും ആയതെന്ന്...?"

"പിന്നില്ലാതെ....... അത് വർഷങ്ങൾക്ക് മുമ്പ് എന്തോ ചെറിയ കാരണത്തിൽ പിണങ്ങിയതല്ലേ നിങ്ങള്..."

"ഇതൊക്കെ നിങ്ങളോട് ആരാ പറഞ്ഞെ.....?"

"വേറെ ആരാ....... ഓൻ തന്നെ....... ഇക്കു..."

"നീ ഇപ്പഴും മണ്ടിയാണോ...... വർഷങ്ങൾക്ക് മുമ്പ് പിണങ്ങിയ ഞങ്ങള് എങ്ങനാ ഈ ഫോട്ടോയിൽ ഒന്നിച്ച് ചിരിച്ച് ഇരിക്കുന്നെ...?"

അത് ശെരിയാണല്ലോ...... പറഞ്ഞ പോലെ ഇതെങ്ങനെ സംഭവിച്ചു....... കമ്പ്യൂട്ടർ ഗ്രാഫിക്സ് ആയിരിക്കും...

"ഒലക്ക...... എടീ ഇത് നമ്മള് കഴിഞ്ഞ വെക്കേഷന് എടുത്ത ഫോട്ടോയാ..."

ഹബിക്ക പറഞ്ഞത് കേട്ട് മ്മള് തൊള്ള തുറന്നോയി....... അപ്പൊ ഇത്രേം കാലം ഇവര് എല്ലാരേം പറ്റിച്ചതാണോ...... എന്തിന്...?

"പിന്നെ എന്തിനാ നിങ്ങള് ഇങ്ങനെയൊരു നാടകം കളിച്ചേ....? പരസ്പരം ശത്രുക്കൾ ആണെന്ന് തോന്നിക്കുന്നത് പോലെ..?"

"എടീ അതൊക്കെ നിങ്ങടെ മുന്നില് അല്ലേ...... വീടിന് വെളിയിലുള്ള നമ്മളെ നീ കണ്ടിട്ടില്ലല്ലോ...... അതാണ്..."

"അതാ ചോദിച്ചേ ഇതൊക്കെ എന്തിനാന്ന്..."

"അതിന് വേറൊരു കാരണം ഉണ്ട്......അതിപ്പോ നീ അറിയണ്ട.."

അത് കേട്ടപ്പോ മ്മക്ക് ദേഷ്യം വന്നു...

"പിന്നെ എന്തിനാണാവോ ഇത്രയും പറഞ്ഞത്..."

"എടീ അത് നമ്മള് ഒന്നിക്കാൻ പോവാണല്ലോ....... അപ്പൊ നമ്മടെ ബെഡ്‌റൂമിൽ ഇങ്ങനെ ഒരു സംഭവം കണ്ടിട്ട് ഞാൻ നിന്നോട് അതൊക്കെ മറച്ചു വെച്ചൂന്ന് പറഞ് നീ പിന്നെ അതില് പിടിച്ചു തൂങ്ങണ്ടാന്ന് വിചാരിച്ചിട്ടാ...... മനസ്സിലായോ മോൾക്ക്‌.."

അത് പറഞ്ഞപ്പോ നമ്മള് വിഷയം മാറ്റാൻ വേണ്ടി ശ്രമിച്ചു...

"അതൊക്കെ അവിടെ ഇരിക്കട്ടെ....... ഇതില് ബാക്കിയുള്ള രണ്ട് കോന്തന്മാര് ആരാ ഹബിക്കാ.."

"ഹിഹി...... ഇവരെ പറ്റി പറയുമ്പോ എനിക്ക് ചിരിക്കാനെ നേരമുണ്ടാവുള്ളൂ..."

"അതെന്താ ഇവര് വല്ല കോമഡിക്കാരും ആണോ...... ചിരിക്കാൻ മാത്രം.."

"അജുന്റെ കൂടെ കൂടി നീയും തുടങ്ങിയോ ചളി..."

നമ്മള് നല്ലോണം ഒന്ന് ഇളിച്ചു കൊടുത്തു...

"ഇത് നമ്മടെ അപ്പു....... ഓനെ പറ്റി പറഞ്ഞാൽ നീ തല തല്ലി ചിരിക്കും...... നമ്മടെ കൂടെ പഠിച്ച ചെക്കനാ...... ഇത് നാലാമത്തെ പ്രാവശ്യം ആണ് ഓൻ സപ്പ്ളി എഴുതുന്നത്....
ഇപ്പൊ അതൊക്കെ നിർത്തിപ്പിച്ചിട്ട് വിദേശത്തേക്ക് പറഞ്ഞയച്ചു ഞങ്ങള്...... കാരണം ഓൻ ഒരു പെണ്ണിനെ കണ്ടു ഇഷ്ട്ടപെട്ടു...... ആരെയാന്ന് ചോദിക്ക്..."

എന്ന് പറഞ്ഞിട്ട് ഹബിക്ക ചിരിക്കാൻ തുടങ്ങി...

"ആരാ...... ഇൻക്ക് അറിയുന്ന ആളാണോ..?"

"നിനക്കെ അവളെ അറിയുള്ളു...... നമ്മടെ ഹിബയാഡീ അത്.."

"എ..... എന്ത്...... അ.....പ്പോ......അപ്പൊ ഇത്..... ഇത് ആസിഫ്ക്കയാണോ.....???"

നമളെ കണ്ണുകൾക്ക് മാത്രല്ല കാതുകൾക്കും അത് വിശ്വസിക്കാനായില്ല...

"സത്യാണോ ഹബിക്ക ഇങ്ങള് പറഞ്ഞെ......അപ്പൊ ഇതൊക്കെ ഓൾക്കറിയോ..."

"ഏയ്‌ ഓൾക്ക് ഇതൊന്നും അറീല...... ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് വെച്ചു...... ഇനി നീയായിട്ട് പറയാൻ നിക്കണ്ട..."

"അപ്പൊ ഇങ്ങനെയൊരു ഫ്രണ്ട് ഉള്ള കാര്യം ഞങ്ങക്ക് എന്താ അറിയാത്തെ...... അതും ഇത്രക്ക് കട്ട ഫ്രണ്ട്സ് ആയിട്ടും..."

"അത് നിങ്ങള് മണ്ടന്മാരായതിന് ഞങ്ങളെ പറഞ്ഞിട്ടെന്താ..."

ഇത്രയും പറഞ്ഞിട്ട് മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിക്കാ....... കണ്ടിട്ട് ഒരൊറ്റ കുത്ത് വെക്കാനാ തോന്നുന്നേ...

"പിന്നെ ഏറ്റവും അവസാനം ഉള്ള ഇയാളാരാ...... ഇവരുടെ രണ്ടിന്റെയും മുഖത്തിന് എന്താ പറ്റിയെ...... മാഞ്ഞു പോയിട്ടുണ്ടല്ലോ..."

"എടീ അത് എനിക്കൊരു അബദ്ധം പറ്റിയതാ...... ഞാൻ അവന്മാരുടെ മോന്തക്ക് സ്പ്രേ അടിച്ചതാ അപ്പൊ ഉണ്ട് അവരുടെ കണ്ണും മൂക്കും ഒക്കെ അലിഞ്ഞു പോവുന്നു....... പിന്നെ വേറെ ഫോട്ടോ വെക്കാൻ ഇരുന്നതാ അവരോട് പറഞ്ഞപ്പോ ഇപ്പൊ വെക്കണ്ടാന്ന് പറഞ്ഞു....... ഹിബ കണ്ടാൽ സർപ്രൈസ് പൊളിയില്ലേ അതാ..."

ഹോ...... വല്ലാത്ത ദുരന്തങ്ങൾ തന്നെ...... എന്നിട്ട് നമക്ക് ഇതുവരെ അറിഞ്ഞില്ലല്ലോ എന്നാ....

"അതുപോട്ടെ ഇതാരാന്ന് പറഞ്ഞില്ലാലോ..."

"ഓനെ നിനക്ക് അറിയാൻ വഴിയില്ല...... നമ്മടെ കൂട്ടത്തിലെ ജിറാഫാ..."

"ജിറാഫോ.....??"

"ഹാ അതേ...... നമ്മളെ സ്വന്തം ജെറി...... ഓൻ നമ്മളെക്കാളും രണ്ടിരട്ടി ഹെയ്‌റ്റുണ്ട് അതോണ്ട് നമ്മള് ഓനെ ജിറാഫ് ആക്കി..."

"ബെസ്റ്റ്...... അപ്പൊ ഹെയ്‌റ്റ് ഇല്ലായിരുന്നെങ്കിലോ..."

"അപ്പൊ നമ്മള് വേറെ വല്ല പേരും ഇടും..... നീ വന്നേ വേറൊരു കാര്യം കാണിക്കാം..."

ഇത്രയും പറഞിട്ട് നമ്മളെ ആ മുറി മുഴുവനും കാണിച്ചു...... അവസാനം മ്മക്ക് ബോറടിച്ച് തുടങ്ങി...

"മതി ഹബിക്കാ...... ഞാൻ പോവാ..... താഴെ മീറ്റിംഗ് ആണല്ലോ അതോണ്ട് അങ്ങോട്ടേക്കില്ല എന്തായാലും...... എന്തൊരു വെറുപ്പിക്കലാന്ന് അറിയോ അതൊക്കെ.."

നമ്മള് ഉദ്ദേശിച്ചത് കല്യാണ കാര്യം ആയിരുന്നു

"ഏതൊക്കെ...... എടീ ഇതൊക്കെയാണ് ഓരോ രസങ്ങൾ..... നിനക്കറിയാഞ്ഞിട്ടാണ്..."

"ഓ അതൊക്കെ ഇങ്ങക്ക് തോന്നുന്നതാ...... എനിക്ക് ഈ കല്യാണത്തിനോട് താല്പര്യമില്ല അതോണ്ട് അതിനെ പറ്റി കേൾക്കുന്നതും ഇഷ്ടമല്ല..."

"അനു ദേ നോക്ക്...... അന്റെ ഉപ്പ എല്ലാം ഉറപ്പിച്ചു കഴിഞ്ഞു...... അടുത്ത മാസമാണ് നമ്മടെ വിവാഹം..... നീ ഇനിയും കളിക്കല്ലേ..."

പടച്ചോനെ..... ഈ ഹബിക്കാ എന്തിനാ നമ്മളെ ഇങ്ങനെ സങ്കടത്തിലേക്ക് തള്ളിയിടുന്നെ......

"ഞാൻ പറയുന്നത് മാത്രം എന്താ ആരും കേൾക്കാതെ...... എനിക്ക് ഇതിന് താല്പര്യമില്ലാന്ന് പറഞ്ഞിട്ടും എന്തിനാ എന്നെ നിർബന്ധിക്കുന്നെ...... എന്ത് കൊണ്ടാ ആരും എന്ത് ഭാഗത്ത്‌ നിന്നും ചിന്തിക്കാതെ....? അറ്റ്ലീസ്റ്റ് ഹബിക്കാക്ക് എങ്കിലും ചിന്തിക്കായിരുന്നു..."

നമ്മടെ സങ്കടം കണ്ണീരായി പെയ്തിറങ്ങി..

"നോക്ക് അനു...... നിന്നെ ഞാൻ ഒരുപാട് സ്നേഹിച്ചു പോയി...... ഈ സങ്കടം,,,ഇതൊക്കെ നിനക്ക് ഇപ്പൊ തോന്നും...... പിന്നെ കല്യാണം കഴിഞ്ഞിട്ട് എല്ലാം ശെരിയായിക്കോളും...... സോ ഡോണ്ട് വറി..."

ഇത്രയും പറഞ്ഞിട്ട് ഹബിക്ക അവിടെന്ന് ഇറങ്ങി പോയി...... എനിക്കറിയാം എന്റെ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടിയതാണ് ഹബിക്ക....... ഇത് ഞാൻ ഇന്നോ ഇന്നലെയോ കാണുന്നതല്ലല്ലോ...

"അനു..."

ഹിബയാണ്..... ഓളെ വരവ് കാണുമ്പോ തന്നെ അറിയാം അവള് ഇവിടെ നടന്നത് എല്ലാം കേട്ടെന്ന്..

"എന്തായിരുന്നു ഇവിടെ...... ആദ്യം കളിയും ചിരിയും പിന്നെ അത് കണ്ണീരിൽ അവസാനിക്കും...... എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നിങ്ങൾക്ക് രണ്ടിനും വട്ടാണോ..?"

നമ്മള് പിന്നേം പിന്നേം ആ ഒരു കാര്യം പറഞ്ഞിട്ട് എല്ലാരേം ബോറടിപ്പിക്കുന്ന പരിപാടി നിർത്തി...... എല്ലാർക്കും എല്ലാം അറിയുന്നതാണ്...... പിന്നെ നമ്മള് എന്തിനാ വീണ്ടും ആവർത്തിക്കുന്നെ...

നമ്മള് ഓൾക്ക് നല്ലോണം ഒന്ന് ചിരിച്ച് കൊടുത്തിട്ട് ആ ഫോട്ടോയിലേക്കാണ് നോക്കിയത്...... ഇനി അത് ഇവള് കണ്ടാ സർപ്രൈസ് പൊളിയില്ലേ...

നമ്മള് നോക്കിയപ്പോ ആ ഫോട്ടോ അവിടെയില്ല....... കർട്ടൻ ഇട്ട് മറച്ചു വെച്ചിട്ടുണ്ട്....... പിന്നെ നമ്മള് അവിടെ നിന്നില്ല...... നമ്മടെ വീട്ടിലേക്ക് വിട്ടു...... നമ്മളും ഹിബയും തസ്‌ലിയും ഷംസിയും ഒന്നിച്ച് കിടന്നു...

തസ്‌ലി നമ്മളെ പ്രായം തന്നെ....... ഷംസി മൂന്ന് വയസിനു ചെറുതാണ്....... പക്ഷെ നമ്മളെയൊക്കെ മൂത്തത് ആവാനുള്ള ശ്രമത്തിലാ...

"അനു നാളെ നമക്ക് ഷിനുന്റെ വീട്ടിൽ ഒന്നൂടെ പോയാലോ....... ഇവരെയും കൂട്ടാം.."

"അതെന്തിനാ...... അതൊന്നും വേണ്ട..."

"എടീ നമ്മള് ഇനി ഒന്നിച്ച് കുറച്ച് ദിവസേയുള്ളൂ...... പിന്നെ നമക്ക് പരസ്പരം കാണാൻ കെട്ട്യോന്മാരുടെ കാല് പിടിക്കേണ്ടി വരും...... അതിന് മുമ്പ് നമക്ക് അടിച്ചു പൊളിക്കണം..."

ഓളെ വർത്താനം കേട്ടിട്ട് നമക്ക് ചൊറിഞ്ഞു വന്നു...

"എന്നെ ഇങ്ങനെ തുറിച്ചു നോക്കണ്ട...... ഏതായാലും കല്യാണം ഉറപ്പിച്ചു..... ഇനി അതിൽ നിന്നും ഒരു രക്ഷയില്ല നമക്ക് രണ്ടിനും...... അതോണ്ട് മൂത്തവരെ അനുസരിക്കുന്നതാവും നല്ലത്..."

ഇത്രയും പറഞ്ഞതിന് ഓൾക്ക് നമ്മളെ കയ്യീന്ന് നല്ലോണം കിട്ടി...... നമക്ക് സപ്പോർട്ടായി നിന്ന തെണ്ടിയാ ഇപ്പൊ കാല് മാറുന്നെ...... കാണിച്ചു തരാഡീ...

"ഡീ പട്ടീ.... തെണ്ടീ..... ചെറ്റ ഹിബെ..... ഇനി എന്നോട് ഇങ്ങനെ വല്ലതും പറഞ്ഞാൽ അന്ന് നിന്റെ അന്ത്യം ആയിരിക്കുമെഡീ ശവമെ..... പോടീ..."

നമ്മള് ഓളെ കട്ടിലീന്ന് ചവിട്ടി താഴെയിട്ടു... കൊറേ നേരം ഓളെ ശബ്ദം ഒന്നും കേട്ടില്ല..... വടിയായോന്ന് വിചാരിച്ച് നമ്മളും തസ്‌ലിയും ഷംസിയും കട്ടിലിന്റെ അടിയിലേക്ക് തലയിട്ടപ്പോ പെണ്ണ് മുടിയൊക്കെ അഴിച്ചിട്ട് ഒരൊറ്റ എണീക്കൽ ആയിരുന്നു.....😭

പെട്ടന്നുണ്ടായ അറ്റാക്ക് ആയതോണ്ട് നമ്മള് മൂന്നും പേടിച്ച് ബോധം കെട്ടുവീണു...... പിന്നെ ആ കോന്തത്തീന്റെ കൊലച്ചിരി കേട്ടപ്പോളാണ് നമ്മള് കണ്ണ് തുറന്നത്.....
പിന്നെ അവിടെ അവസാനത്തെ ലോക മഹായുദ്ധം ആയിരുന്നു....


*********************************

"ഡാ ഷാനു..... ഡാ എണീക്ക്..... ഷാനു എണീക്കാൻ..."

"ശോ ഈ ഉമ്മാനെ കൊണ്ട് ഒരു രക്ഷയും ഇല്ല..... ഒരു പത്ത് മിനിറ്റ് കൂടി ഉറങ്ങിക്കോട്ടേ ഉമ്മാ...... ഇങ്ങളൊന്ന് പോയെ..."

"ദാ അന്റെ ഫോൺ കൊറേ നേരായി ചെലക്കാൻ തുടങ്ങീട്ട്...... എടുത്ത് സംസാരിക്ക്.."

"എനിക്കൊന്നും വയ്യ...... ഇങ്ങള് എടുത്തിട്ട് ഞാൻ ഉറങ്ങാന്ന് പറയ്..."

"അന്റെ തലേൽ കൂടി വെള്ളം ഒഴിക്കണ്ടെങ്കിൽ എടുത്ത് സംസാരിക്കഡാ..."

ഇത്രയും പറഞ്ഞിട്ട് എന്റെ തല മണ്ടക്ക് ഇട്ട് ഒരെണ്ണം തന്നിട്ട് ഉമ്മ പോയി...

"ഹലോ..... ആരാ.... ഡാ പട്ടീ..... നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കണ്ടാന്ന്...... ഉറങ്ങാനും സമ്മയിക്കൂലാ..... വെച്ചിട്ട് പോടാ തെണ്ടീ..."

"എക്സ്ക്യുസ്മീ..... നമ്മളെ ഹീറ്റർ രാവിലെ തന്നെ നല്ല ചൂടിൽ ആണല്ലോ..." ഷിനു എന്ന കുരിപ്പ് ആണ്.

"ഓ..... ഇനി അന്റെ ഒരു കൊറവ് കൂടിയെ ഉള്ളൂ..... എന്റെ കയ്യീന്ന് വാങ്ങണ്ടെങ്കിൽ പൊയ്ക്കോ..."

"ഇത് നല്ല കൂത്ത്...... ഇങ്ങളോട് ഞാൻ പറഞ്ഞോ രാത്രി വൈകി വരാൻ..... ഒന്ന് കണ്ണ് തിരുമ്മിയിട്ട് ആ സമയം നോക്കുന്നത് നല്ലതായിരിക്കും..."

ഇത്രയും പറഞ്ഞിട്ട് പെണ്ണ് കയ്യും കെട്ടി നിക്കാണ്...... ഞാൻ ഓളെ ഒന്ന് സൂക്ഷിച്ചു നോക്കി...... പിന്നെ ടൈമും...

"പടച്ച റബ്ബിൽ ആലമീനായ തമ്പുരാനെ... ഒമ്പതരയോ.....ഡീ കുരുപ്പേ...... നീ എന്താഡീ എന്നെ നേരത്തെ വിളിക്കാഞ്ഞേ..."

"വല്ലാത്ത ഒരു സംഭവം തന്നെ...... പിന്നെ ആരാ ഇങ്ങളെ ഇത്രേം നേരം വിളിച്ചെ..... ആറ് മണിക്ക് തുടങ്ങിയതാ വിളിക്കാൻ..."

പറഞ്ഞത് പോലെ അത് ശെരിയാണല്ലോ..

"എന്ന് വെച്ച്...... ആറ് മണിക്ക് വിളിച്ചിട്ട് ആറ് മണിയായെന്ന് പറഞ്ഞാ ആരാഡീ എണീക്കാ...... ഉമ്മാനെ കണ്ട് പടിച്ചൂടെ അനക്ക്...... ആറ് മണിക്ക് വിളിച്ചിട്ട് പന്ത്രണ്ട് മണിയായെന്ന് പറയുന്ന ആളാ ഉമ്മ..... അങ്ങനെ വിളിക്കാൻ പഠിക്ക്..."

"ഓ...... ഇങ്ങളോട് ഞാൻ ഒരുമണി ആയെന്ന് പറഞ്ഞാ വിളിച്ചേ...... എന്നിട്ട് ഇങ്ങള് എണീറ്റോ ഇല്ലല്ലോ...... ഇനി എന്നോട് വിളിക്കാൻ പറഞ്ഞോണ്ട് വാ..."

ഇത്രയും പറഞ്ഞ് മുഖവും വീർപ്പിച്ചു പെണ്ണ് ഒരൊറ്റ പോക്ക്...

"ഡീ അന്റെ പനി മാറിയോ...... ഇല്ലെങ്കിൽ ഇന്നും പോവണ്ടാ"

നമ്മള് ഒരാൾ ഇവിടെന്ന് തൊള്ള തുറന്നിട്ടും പെണ്ണ് ഒരക്ഷരം മിണ്ടിയില്ല...... വല്ലാത്തൊരു പെങ്ങള് തന്നെ...

"ഷാഹി.... ഡാ..... ഓനും പോയാ...... ഈ വീട്ടിൽ ചെവി കേൾക്കുന്ന ഒരെണ്ണവും ഇല്ലേ..... ഉമ്മാാ..."

"എന്താണ്ടാ ഇയ്യ് കെടന്ന് അലറുന്നെ..."

മ്മളെ ഉമ്മ ചട്ടുകവും എടുത്തോണ്ട് വന്ന് കലിപ്പിൽ നിക്കാ...

"അയ്യോ ന്റുമ്മച്ചി കലിപ്പിൽ ആണല്ലോ..... ആ ഷാഹി പോയാ..... ഓനോട്‌ ഇന്നെങ്കിലും എന്റെ ഷർട്ട്‌ ഇടല്ലേന്ന് പറയി..."

ഉമ്മാനെ അവിടെന്ന് പറഞ്ഞ് വിട്ടിട്ട് എട്ട് മിനിറ്റ് കൊണ്ട് ഞാൻ റെഡിയായി വന്നു...

ഓളെ കാണാൻ വേണ്ടിയാണ് എന്നും ഇങ്ങനെ മൊഞ്ചായിട്ട് പോവുന്നേ...... ഓൾക്ക് ലുങ്കിയാണ് ഇഷ്ടമെന്ന് അറിഞ്ഞതിൽ പിന്നെ ഇതാക്കി നമ്മളെ വേഷം...

എന്നിട്ടും ആ സാധനത്തിന് എന്നെ ഒന്ന് മനസിലാവുന്നില്ലല്ലോ പടച്ചോനെ...

"ഷാനുക്കാ...... ഇങ്ങള് ആരെ കിനാവ് കണ്ടോണ്ട് നിക്കാ...... ഒന്ന് വേഗം വാ ലേറ്റായി.."

ആ പെണ്ണ് അവിടെ നിന്ന് കയറ് പൊട്ടിക്കുന്നുണ്ട്...... വേഗം പോയി ബുള്ളറ്റ് കത്തിച്ചു വിട്ടു കോളേജിലേക്ക്...

അവിടെ എത്തിയാ പിന്നെ ഷിനുനെ നോക്കണ്ട...... പെണ്ണ് ഇറങ്ങുന്നതും പോവുന്നതൊന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല...... ഇനി എന്റെ പെങ്ങള് വല്ല മായാവിയും ആയിരിക്കോ ആവോ...

ചിന്തിച്ച് നിക്കുന്നതിനിടയിൽ ദാ വരുന്നു എന്റെ പെണ്ണ്...... പർദ്ദയിടാൻ തുടങ്ങിയത് മുതൽ ഓളെ ഒന്ന് നന്നായി കാണാനും പറ്റുന്നില്ല...... എന്നാലും സാരല്ല ഓള് നന്നായല്ലോ..😅

"ഹലോ മാഷേ....... ഓഹ് സോറി അറിയാതെ വിളിച്ചു പോവുന്നതാ ഇവിടെത്തെ സാറ്മാരെങ്ങാനും കേട്ടാ എന്നെ വെടി വെച്ചു കൊല്ലും..."

'ഹാ അത് ശെരിയാ...... ഞാൻ ഒരു സാറായാതോണ്ട് നിന്നെ വെടി വെക്കാൻ ചാൻസുണ്ട്.'

"ഹലോ..... താനീ ലോകത്തൊന്നും ഇല്ലേ..."

നിങ്ങള് കേട്ടില്ലേ...... വന്ന് വന്ന് ഇപ്പൊ ഞാനോൾക്ക് താനായി...... ഇക്കാന്ന് വിളിച്ചത് എന്തിനാണെന്ന് ചോദിച്ചതിന്റെ പകരം വീട്ടൽ ആയിരിക്കും...

"എന്തായാലും തനിക്ക് കൊറേ നാൾ എന്നെ സഹിക്കേണ്ടി വരൂല...... കൂടിപ്പോയാൽ ഒരു പതിനെട്ടു ദിവസം.."

"അതെന്താ...... നീ തിരിച്ച് ഗൾഫിലേക്ക് പോവണോ...?"

അത് കേട്ടപ്പോ പെണ്ണൊന്ന് പുഞ്ചിരിച്ചു...... സങ്കടവും ദേഷ്യവും ഒക്കെ കലർന്ന ഒരു ചിരി...

"അനൂന്റെ കല്യാണം ഉറപ്പിച്ചു ഷാനുക്കാ......അടുത്ത മാസം എട്ടിന്."

ഓളെ ചങ്ങായി പറഞ്ഞ ആ വാക്ക് എന്റെ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങി...

"എ.... എന്താ..... കല്യാണോ.."

എന്റെ വാക്കുകൾ ഇടറുന്നത് അവളറിയാതിരിക്കാൻ മാക്സിമം ഞാൻ ശ്രമിച്ചു...

"മ്മ്..... ഇപ്പഴെങ്കിലും പറയോ എന്നെ ഇഷ്ട്ടാണെന്ന്...?"

പുഞ്ചിരിച്ചോണ്ട് ഓളത് ചോയിച്ചപ്പോ പതിനായിരം വട്ടം അല്ല ഒരുപാടൊരുപാട് ഇഷ്ട്ടാണെന്ന് പറയാൻ തോന്നിയെനിക്ക്... പക്ഷെ...

"പറ ഇയാൾക്കെന്നെ ഇപ്പഴും ഇഷ്ട്ടല്ലേ..? അല്ലെന്ന് പറഞ്ഞാലും അതാണ് സത്യമെന്ന് എനിക്കറിയാം...... പിന്നെ എന്തിനാ ഇങ്ങനെയൊരു നാടകം.....പറ..?"

നിന്നോട് എല്ലാം ഞാൻ പറയാം അനു... ഇപ്പഴല്ല...... എനിക്ക് കുറച്ച് സമയം കൂടി വേണം...... അതിന് ഈ പതിനെട്ടു ദിവസം എനിക്ക് ദാരാളം...

"എന്താ ആലോയിക്കുന്നെ...? എന്നെ എങ്ങനെ ഒഴിവാക്കാം എന്നാണോ.....? എന്നാ താൻ ഒരു കാര്യം കേട്ടോളു... ഇന്നേക്ക് മൂന്നാം ദിവസം വരെ ഞാൻ ഇയാളുടെ ഇഷ്ടം കേൾക്കാൻ കാത്തിരിക്കും...... അതിനുള്ളിൽ എന്നോടത് പറഞ്ഞില്ലെങ്കിൽ ഈ കല്യാണത്തിന് ഞാൻ സമ്മതിക്കും.....
എന്നെ വേണ്ടാത്തവരെ എനിക്കെന്തിനാ......വാടീ.."

"അനൂ.... അനു നിക്ക്..... അനൂ.."

എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കാൻ സമ്മതിക്കാതെ ഓള് അവിടെന്ന് പോയി..... അതും കരഞ്ഞോണ്ട്..... ഇതൊക്കെ കണ്ട് എന്റെ മിഴികൾ വെറുതെയിരിക്കോ...

മനസിന്റെ ഉള്ളിൽ അവൾക്കായി കരുതി വെച്ച ആ സ്നേഹം കണ്ണീരായി ഒഴുകി...

ഇനി ഒരു കാര്യം കൂടി അറിയണം...... ഓളെ കെട്ടാൻ പോവുന്ന ആളെ പറ്റി...... അതിന് ഓളെ ചങ്ങായി ഹിബ തന്നെ പറ്റിയത്...

എന്റെ വിളി അനു കേട്ടില്ലെങ്കിലും ഹിബ കേട്ടു...... ഓള് എന്റെ അടുത്ത് വന്ന് ഓളോട് ഇഷ്ടം തുറന്ന് പറയണമെന്ന് പറയാ...

"അതൊക്കെ പിന്നീടുള്ള കാര്യങ്ങളാ..... ഇപ്പൊ എനിക്ക് അറിയേണ്ടത് ആരാ അനൂവിനെ കെട്ടാൻ പോവുന്നേ എന്നാണ്..."

"ഡോക്ടർ ഹബീബ് റഹ്മാൻ..... എന്റെ ഇക്ക.."

ഒരു ഞെട്ടലോടെയാണ് ഞാനത് കേട്ടത്...... ഇനി ഡോക്ടറെ തപ്പി പിടിച്ച് ഈ കല്യാണത്തിൽ നിന്നും പിന്മാറാൻ പറയണം...


തുടരും....😊





______________________________
______________________________
💞...നിന്നെയും തേടി...💘

Aashu

Part 24

______________________________

മ്മളെ ആ കലിപ്പൻ ഹിബയോട് ചോദിച്ച കാര്യമാണ് ഇപ്പൊ നമ്മടെ ചർച്ച...

"നീ എന്തിനാഡീ ഓനോട്‌ അതൊക്കെ പറയാൻ പോയത്..."

"പിന്നെ ചോദിക്കുമ്പോ എങ്ങനാ പറയാതിരിക്കാ..."

"പറയണ്ട.... പ്രേതെകിച്ച് ആ ചൂടനോട്.....എന്നോട് ചോദിക്കാനുള്ള ധൈര്യം കാണിച്ചില്ലല്ലോ ആ മഹാൻ..."

"അനു നീ എന്തൊക്കെ പറഞ്ഞാലും ഷാനുക്കാ പാവാഡീ..... ഇക്കാക്ക് നിന്നോട് സ്നേഹം ഒക്കെണ്ട്..... ഇല്ലെങ്കിൽ എന്നോടതിനെ പറ്റി ചോയിക്കോ..... നീ വെറുതെ ഓരോന്ന് ചിന്തിച്ച് വിഷമിക്കണ്ട..."

നമ്മള് പിന്നെ ഒന്നും മിണ്ടിയില്ല അവര് പറയുന്നത് അനുസരിച്ചു പക്ഷെ നമക്ക് ഒന്ന് പൊട്ടിക്കരയണമായിരുന്നു...

"എടീ നിങ്ങള് ക്ലാസ്സിലേക്ക് ചെല്ല്..... ഞാൻ വന്നോളാം..... എന്റെ ബാഗും എടുത്തോണ്ട് പൊയ്ക്കോ.."

നമ്മള് അവരെ പറഞ്ഞു വിട്ടു..... എന്നിട്ട് അവര് പോയെന്ന് ഉറപ്പായപ്പോ നമ്മള് കരഞ്ഞു..... മനസ്സ് തുറന്ന് ഒരുപാട് കരഞ്ഞു..... ഇല്ലെങ്കിൽ നമക്ക് ഒരു സമാദാനവും ഉണ്ടാവൂല...

"ആഹാ..... അതിമനോഹരമായ കാഴ്ച.... ഇത് കാണാൻ എത്ര ദിവസായി ഞാൻ കാത്തിരിക്കുന്നു..."

നമ്മളെ മുന്നില് നിന്ന് ആരോ ഇത് പറഞ്ഞപ്പോ നമ്മള് വേഗം കണ്ണൊക്കെ തുടച്ചിട്ട്‌ ആളെ നോക്കി...

അപ്പൊ നമ്മളെ നോക്കി കളിയാക്കിയിട്ട് പൊട്ടി പൊട്ടി ചിരിക്കാണ് ആ പോത്ത്..... നമ്മള് ഒന്നും മിണ്ടിയില്ല... നമ്മളെ സങ്കടം നമ്മളെ കൊണ്ട് ഒന്നും പറയാൻ അനുവദിച്ചില്ല...

"എന്തൊരു സുഖാന്ന് അറിയോ നിന്നെ ഇങ്ങനെ കാണുമ്പോ....മസ്സിന് വല്ലാത്തൊരു സന്തോഷം..."

ഓളെ പറച്ചില് നമ്മളെ കൂടുതൽ വേദനിപ്പിച്ചു എങ്കിലും അതിന്റെ ഇരട്ടി ദേഷ്യം ആയിരുന്നു നമക്ക് അന്നേരം...

"ഡീ.... ഇങ്ങോട്ട് നോക്കെഡീ.... എവിടെപ്പോയി നിന്റെ നാക്കും പിന്നെ നിന്റെ പുറകേ നടക്കുന്ന ആ നാല് പട്ടികളും..."

ഓള് പറഞ്ഞത് നമ്മളെ ഫ്രണ്ട്സിനെയാണ്..... അപ്പൊ ഓളോട് നമ്മള് പൊറുക്കണോ.....ഓളോട് പൊറുക്കാൻ മാത്രം അത്രയും നല്ല മനസൊന്നും നമക്ക് ഇല്ലാ...

"ഡീ... പോത്തേ... നീ എന്നെ എന്ത് പറഞ്ഞാലും ഞാൻ ചെലപ്പോ സഹിക്കും... പക്ഷെ എന്റെ ഫ്രണ്ട്സിനെ എന്തേലും പറഞ്ഞാൽ നിന്നെ ഞാൻ ഇവിടെ വെച്ച് പൊറുപ്പിക്കില്ലെഡീ..."

"ഓ... അത് പറയാൻ നീ ആരാ.... എന്നാ എനിക്കതൊന്ന് കാണാണം..."

"കാണാൻ ഒന്നുല്ല... ചെലപ്പോ നിനക്ക് എന്റെന്ന് കൊള്ളേണ്ടി വരും....അത്രന്നെ..."

നമ്മള് അത്ര പറഞ്ഞപ്പോ ഓള് പിന്നെ ഒന്നും മിണ്ടിയില്ല... പേടിച്ചിട്ട് ആണെന്ന് തോന്നുന്നില്ല... പക്ഷെ പോത്തിന്റെ കണ്ണുകൾ എന്തൊക്കെയോ പറഞ്ഞ് നമ്മളെ ഭീഷണിപ്പെടുത്തുന്ന പോലൊരു തോന്നൽ...

"ഇപ്പൊ എന്താ നിന്റെ നാക്കും ഇറങ്ങിപോയോ...? മറ്റുള്ളവരുടെ സങ്കടങ്ങളിൽ ഒരിക്കലും സന്തോഷിക്കരുത്.....നാളെ ചെലപ്പോ നിനക്ക് ഇതിനെക്കാളും വലിയ സങ്കടം വരാൻ അത് കാരണമാകും..."

നമ്മള് അത്രയും പറഞ്ഞിട്ട് പോവാൻ നേരം ഓള് നമ്മളെ നോക്കി പുച്ഛിച്ച് ചിരിച്ചു.... പോത്തിനോട് വേദം ഒധിയ നമ്മളെ പറഞ്ഞാ മതിയല്ലോ...

"അനു നീ എന്തെടുക്കുവാ.... ഞങ്ങളെ പറഞ്ഞു വിട്ടിട്ട് എന്തായിരുന്നു ഇവിടെ പണി..."

നമ്മള് പറഞ്ഞു വിട്ട നാലും ദാ നിക്കുന്നു നമ്മളെ മുന്നില്....

"ഒന്നുല്ല... ഞാൻ ചുമ്മാ.... വാ പോവാ..."

"അതവിടെ നിക്കട്ടെ.... ആ നജ്മയ്ക്ക് എന്തായിരുന്നു ഇവിടെ കാര്യം.... ഓളെന്താ നിന്നോട് പറഞ്ഞെ..."

"അവൾക്കു വേണ്ടത് ഒക്കെ ഞാൻ കൊടുത്തിട്ടുണ്ട് സഫ.... ഇനി ചെലപ്പോ നമ്മടെ കാര്യത്തിൽ തലയിടാൻ വരൂല ഓള്... പോരെ..."

അത്രയും പറഞ്ഞിട്ട് നമ്മള് ക്ലാസ്സിൽ കേറാൻ നേരം ഒരുത്തൻ നമ്മളെ മുന്നില് വന്ന് നിന്നു..... ഇതാരപ്പാ പുതിയ ഒരു അവതാരം എന്ന് ചിന്തിച്ച് നമ്മള് അഞ്ചും ഓനെ തന്നെ വീക്ഷിച്ചു...

"ഹലോ... എനിക്ക് തന്നോട് പേർസണൽ ആയിട്ട് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്... വിരോധം ഇല്ലെങ്കിൽ നമുക്ക് മാറി നിക്കാം...."

ഇവൻ ആരഡേയ് എന്ന് ചിന്തിച്ച് നമ്മള് അങ്ങനെ നിന്നു...

"തല്ക്കാലം ഇവരും കൂടി കേൾക്കുന്ന കാര്യങ്ങൾ പറഞ്ഞാൽ മതി....ഇവര് അറിയാത്ത ഒരു പേർസണലും എനിക്കില്ല....ഇനി ഉണ്ടാവാനും പോണില്ല..."

നമ്മള് അത്ര പറഞ്ഞ് പോവാൻ നിന്നതും ഓൻ നമ്മളെ കൈ വെച്ച് തടഞ്ഞു...

"ശരി...ഇവരും കൂടി ഉണ്ടായിക്കോട്ടെ... പക്ഷെ അല്പം മാറി നിക്കാം....സർ എങ്ങാനും വന്നാ തനിക്ക് പ്രശ്നം ആവണ്ടാ..."

ഓൻ ഇത്രയും പറഞ്ഞപ്പോ നമ്മള് ഫ്രണ്ട്സിനെയും കൂട്ടി ഓന്റെ പിന്നാലെ നടന്നു....

"ഇവനിത് എങ്ങോട്ടാ നമ്മളെ വിളിച്ചോണ്ട് പോവുന്നെ..."

"എടീ ഹിബെ....നമ്മളെ ഗ്രൗണ്ട് കാണിക്കാൻ കൊണ്ടോവാ....നിനക്ക് വല്ല ആഗ്രഹവും ഉണ്ടെങ്കിൽ ഇവനോട് പറ.... i mean അവസാനത്തെ ആഗ്രഹം..."

നിഷയും ഹിബയും സംസാരിക്കുന്നത് കേട്ട് നമക്ക് ചിരി വന്നെങ്കിലും നമ്മള് ചിരി കണ്ട്രോൾ ചെയ്തു...

"ഹെലോ.... നമ്മള് ഈ ഗ്രൗണ്ട് കാണാൻ തുടങ്ങീട്ട് ഒരുപാടായി... ഇത് കാണിക്കാൻ ആണോ താൻ നമ്മളെ കൂട്ടികൊണ്ട് വന്നത്..."

നമ്മള് അത്രയും പറഞ്ഞപ്പോ ഓൻ അവിടെ നിന്നു.... എന്നിട്ട് നമ്മളെ നോക്കി പുഞ്ചിരിച്ചു...

"നല്ല പുഞ്ചിരി....താൻ ഇന്നെങ്ങാനും പറയോ...?"

"ഒന്ന് ക്ഷമിക്കെടോ......ഞാൻ ഒരു വലിയ പ്രശ്നത്തിലാ..... ഹന മനസ്സ് വെച്ചാലെ അതിനൊരു പരിഹാരം ഉണ്ടാവുള്ളു..."

"ഞാനോ....ഞാൻ ഇവിടെ അതിനേക്കാളും ഒക്കെ വലിയ പ്രശ്നത്തിലാ.....ആട്ടെ എന്താ തന്റെ പ്രശ്നം...?"

"ഞാൻ നിസാം..."

"ഇതാണോ തന്റെ പ്രശ്നം....നല്ല പ്രശ്നം...."

"അതല്ലടോ... എന്റെ പേരാണ് പറഞ്ഞെ നിസാം എന്ന്..."

"ഓ....ആയ്കോട്ടെ... എന്താണ് ബായ് തന്റെ പ്രശ്നം ഒന്ന് വേഗം പറയൂ പ്ലീസ്..."

"അയ്യോ അങ്ങനെ വിളിക്കല്ലേ....തന്നോട് ഇഷ്ട്ടാണെന്ന് പറയാൻ വന്നതാ.... അപ്പഴേക്കും താൻ എന്നെ ബായ് ആക്കിയോ..."

കൊള്ളാം.... ബെസ്റ്റ്.... നമ്മള് ഒരാൾ ഇവിടെ ഒരുത്തന്റെ വായേന്ന് അത് കേൾക്കാൻ കൊതിച്ചു നിക്കുമ്പോളാണ് പുതിയ കുരിശ്...

"ഒരു പെണ്ണിന്റെ മുഖത്ത് നോക്കി ഇഷ്ടം ആണെന്ന് പറയുന്നത് ഭയങ്കര റിസ്കാണ്....അതാ ഞാൻ.... ഇപ്പൊ ഏതായാലും പറഞ്ഞല്ലോ.... ഇനി ഓപ്പൺ ആയിട്ട് തന്നെ പറയാം.... ഹന എനിക്ക് തന്നെ ആദ്യം കണ്ടത് മുതൽ തന്നെ ഇഷ്ട്ടാണ്.... ഇതുവരെ പറയാൻ ധൈര്യം കിട്ടിയില്ല അതാണ്‌ ലേറ്റ് ആയത്... സോ താൻ പോസറ്റീവ് ആയ ഒരു മറുപടി..."

"അതേ ഇക്കാ ഒന്ന് നിർത്തൊ....ഒരു കാര്യം പറയാനാ...."

നമ്മളെ മുമ്മുവാണ് ഇടക്ക് കേറിയത്....

"ഇവക്ക് ഒരുത്തനെ ഭയങ്കര ഇഷ്ടാ....ഭയങ്കരം എന്ന് പറഞ്ഞാ അതീവ ഗുരുതരം എന്ന് തന്നെ പറയാം.... മാത്രല്ല ഇവളുടെ കല്യാണം ഉറപ്പിച്ചു....അതും ഇവള് സ്നേഹിക്കുന്ന ആളുമായിട്ട് തന്നെ..."

മുമ്മു പറഞ്ഞ കാര്യങ്ങൾ കേട്ട് ഓനെ പോലെ തന്നെ നമ്മളും അന്തം വിട്ട് തൊളളയും തുറന്ന് നോക്കാണ്....

"അപ്പൊ ഇനി എങ്ങനാ.... ഞങ്ങള് നിക്കണോ അതോ പോണോ..." ഹിബയാണ്

നാലും കൂടി ഓനെ പേടിപ്പിച്ചു വിട്ട മട്ടുണ്ട്... ഇനി ഓനെ മഷിയിട്ട് നോക്കിയാൽ പോലും കാണൂല...

ഓൻ പോയ തക്കം നോക്കി നമ്മള് മുമ്മുനെ പോയി കെട്ടിപിടിച്ചു....പെണ്ണ് അന്തം വിട്ട് നമക്ക് വട്ടായോ എന്ന് നോക്കാണ്..

"നീ മുത്താഡീ മുത്ത്....നീയെങ്കിലും അങ്ങനെ പറഞ്ഞല്ലോ സന്തോഷായി....നിന്റെ നാക്ക് പൊന്നായിരിക്കട്ടെ..."

നമ്മള് പറഞ്ഞത് കേട്ട് നാലും ചിരിക്കാണ്....നമക്ക് ശെരിക്കും പ്രേമം മൂത്ത് പ്രാന്തായി എന്നാണ് പറയുന്നേ.... നമ്മള് പിന്നെ തിരുത്താനും പോയില്ല...

ഇന്നും നമ്മള് നാത്തൂനെ കാണാൻ പോയെങ്കിലും എന്നത്തേയും പോലെ തന്നെ ആയിരുന്നു റിസൾട്ട്‌....അവസാനം നമ്മള് വീട്ടിൽ എത്തിയപ്പോഴും ആ സങ്കടത്തിൽ തന്നെ ആയിരുന്നു....

"ശോ....നമ്മളെ ഇക്കൂനോട് പറഞ്ഞും പോയല്ലോ കണ്ടെത്തും എന്ന്....ഇതുവരെ കണ്ടെത്തിയതും ഇല്ല....ഇനീപ്പോ ഓന്റെ കളിയാക്കലുകൾ കേട്ട് ചെവി അടക്കാം..."

നമ്മള് സ്വയം ഓരോന്ന് പറഞ്ഞിട്ട് നമ്മളെ കയ്യിലെക്ക് നോക്കി...

"പടച്ചോനെ പുസ്തകം..."

നമ്മള് അപ്പൊ തന്നെ അതെടുത്ത് ബാഗിലേക്ക് ഇട്ടു....ആവശ്യം ഇല്ലാതെ വെറുതെ കയ്യിൽ വന്ന് ഇരുന്നോളും ഓരോന്ന്...

ആ തസ്‌ലിയും ഷംസി ഷംസിയും ക്ലാസ്സ്‌ ഉണ്ടെന്ന് പറഞ്ഞിട്ട് തിരിച്ചു പോയി....ഇപ്പൊ നമ്മള് ശെരിക്കും ഒറ്റപെട്ടല്ലോ റബ്ബേ....ഇനി കല്യാണത്തിന് സർപ്രൈസും ആയിട്ട് വരാന്ന് പറഞ്ഞിട്ടാ അവര് പോയത്.... നടക്കാത്ത കല്യാണത്തിന് എന്ത് പിണ്ണാക്ക് സർപ്രൈസ് ആണല്ലേ...

"അനു അന്റെ ചെക്കൻ ദാ താഴെ വന്ന് നിക്കുന്നു..."

ഹസിത്ത വന്ന് അത് പറഞ്ഞപ്പോ കേട്ട പാതി കേൾക്കാത്ത പാതി നമ്മള് ഒരൊറ്റ ഓട്ടം ആയിരുന്നു താഴേക്ക്...

"എടീ പതുക്കെ....ഓൻ എങ്ങും പോവൂല... ഈ പെണ്ണിന് ഇതെന്താ പറ്റിയെ..."

ഹസിത്ത അവിടെ നിന്ന് പലതും പറയുന്നുണ്ടെങ്കിലും നമ്മള് അത് മൈൻഡ് ചെയ്തില്ല....

നമ്മളെ മനസ്സിൽ അന്നേരം ഒറ്റ ചിന്ത മാത്രേ ഉണ്ടായിരുന്നുള്ളു.... ആ കലിപ്പൻ.... ഓൻ നമ്മളോട് ഇഷ്ടം പറയാൻ തന്നെ ആയിരിക്കും വന്നത്...

നമ്മള് ഓടി എങ്ങനെയൊക്കെയോ സ്റ്റെപ്പിറങ്ങി താഴെ എത്തിയപ്പോ നമ്മള് അവിടെ കണ്ടത് ഹബിക്കാനെയാണ്...

അപ്പൊ ഹസിത്ത പറഞ്ഞത് ഹബിക്കാനെയാണോ....ശോ ഞാൻ.... ഞാൻ എന്തൊരു മണ്ടിയാ....അല്ലെങ്കിലും നമ്മളെ ചെക്കൻ ആ ഷാനു ആണെന്ന് ഹസിത്താക്ക് എങ്ങനെ അറിയാനാ.... നമ്മളെ ഫുദ്ധി അപാരം തന്നെ സമ്മതിച്ചു...

നമ്മള് സ്വയം ഓരോന്ന് പറഞ്ഞിട്ട് ഹബിക്ക കാണാതെ മുങ്ങാൻ നോക്കി...

"അനു....നീയെന്താ പൂച്ചയെ പോലെ പതുങ്ങി പതുങ്ങി പോവുന്നെ..."

പെട്ടന്ന് ഹബിക്ക നമ്മളോട് അത് ചോയിച്ചപ്പോ നമ്മള് പല്ലിളിച്ച് കാണിച്ചു..

"നീ വന്ന് ഓടി വന്നത് തൊട്ട് ലാന്റായത് വരെ ഞാൻ ഇവിടെ ഇരുന്ന് കണ്ടു....ഇനി മുങ്ങണ്ട...ഇവിടെ വന്നിരിക്ക്...വാ..."

എന്ന് പറഞ്ഞപ്പോ നമ്മള് മടിച്ച് മടിച്ച് അവിടെ പോയി നിന്നു...

"നിന്നോടല്ലേ ഇരിക്കാൻ പറഞ്ഞെ....ഇരിക്ക്..."

ഹബിക്ക ഇരിക്കാൻ പറഞ്ഞപ്പോ നമ്മള് ചുറ്റും ഒന്ന് വീക്ഷിച്ചു...

"നമ്മടെ വീട് തന്നെയാണല്ലോ....ഇനി ഇത് മറിച്ചു വിറ്റോ...."

"എന്താഡീ നിന്ന് പിറുപിറുക്കുന്നെ....എന്റടുത്ത് വന്നിരിക്ക്..."

നമ്മള് പോയി ഇക്കാന്റെ അടുത്ത് ഇരുന്നു....എന്നാലും കുറച്ച് അകലം പാലിച്ചു... അത് കണ്ടപ്പോ ഹബിക്ക നമ്മളെ നോക്കി ഒന്ന് ചിരിച്ചു....നമ്മളും നന്നായിട്ടൊന്ന് ചിരിച്ചു കാണിച്ചു....

"ഇത് നോക്ക്....ഇതെങ്ങനെ ഉണ്ടെന്ന് പറ..."

"ഇതെന്താ ഹബിക്കാ..."

"ഇതാണ് നമ്മടെ വെഡിങ് ഇൻവിറ്റേഷൻ കാർഡ്..."

അത് കേട്ടപ്പോ നമ്മള് ഇതിൽ എത്രത്തോളം പെട്ടു എന്ന് നമക്ക് നല്ലോണം മനസിലായി.....ഇനി ഇതീന്ന് നമക്ക് ഒരു രക്ഷയില്ലേ റബ്ബേ....?

"അനു നിന്നോടാ ചോയിച്ചേ....നീയെന്താ ഒന്നും പറയാത്തെ..."

"ഹബിക്കാ എനിക്കൊന്നും അറീല....എല്ലാം നിങ്ങടെ ഇഷ്ടം..."

എന്തോ നമക്ക് അന്നേരം അങ്ങനെ പറയാൻ ആണ് തോന്നിയത്...

"എന്നാലും നീ ഒരെണ്ണം സെലക്ട്‌ ചെയ്യ്....നോക്കട്ടെ നിന്റെ സെലെക്ഷൻ..."

"എന്റെ സെലെക്ഷൻ എപ്പഴും ബെസ്റ്റായിരുന്നു ഹബിക്കാ....പക്ഷെ ഇപ്പൊ എനിക്കതിൽ വിശ്വാസം ഇല്ല....ഈയിടെയായിട്ട് എന്റെ സെലെക്ഷൻ എല്ലാം മഹാബോറാണ്..."

നമ്മള് ആ ചൂടൻ ഇസ്തിരിപ്പെട്ടിയെ കുറിച്ച് തന്നെയാണ് പറഞ്ഞത്...

"ആരാ പറഞ്ഞെ....നിന്റെ സെലെക്ഷൻ ഇപ്പഴും ബെസ്റ്റാഡീ..."

എന്ന് ഹബിക്ക പറഞ്ഞപ്പോ നമ്മള് ഇക്കയെ തന്നെ ഒരു നിമിഷം നോക്കി നിന്നു....കാരണം ഷാനു നമ്മളെ ബെസ്റ്റ് സെലെക്ഷൻ ആണെന്ന് പറഞ്ഞത് പോലെയാ നമക്ക് തോന്നിയത്...

"എടീ നീയെന്താ എന്നെ ഇങ്ങനെ നോക്കുന്നെ....നീ എന്നെ സെലക്ട്‌ ചെയ്തില്ലല്ലോ....അത് ഞാൻ ബെസ്റ്റല്ലാത്തോണ്ടാണോടീ..."

എന്ന് ഹബിക്ക ചോയിച്ചപ്പോ നമക്ക് നല്ലോണം സങ്കടായി...

"ഹബിക്കാ..."

"എന്താടീ.... ഇതൊന്ന് സെലക്ട്‌ ചെയ്യ് എന്നിട്ട് വേണം നമ്മുക്ക് രണ്ടാൾക്കും കൂടി ഷോപ്പിങ്ങിന് പോവാൻ..."

"എനിക്ക് ഒരു മൂന്ന് ദിവസത്തെ അല്ല ഇനി രണ്ട് ദിവസത്തെ സമയം തരണം.... അത് കഴിഞ്ഞിട്ട് ഞാൻ എന്റെ അന്തിമ തീരുമാനം അറിയിക്കാം..."

"അതെന്ത് തീരുമാനാ...എന്തായാലും പെട്ടന്ന് വേണം....ഇനി അധിക നാളില്ലാ..."

"അതേ....ഇനി അതിക നാളില്ല..."

"എന്താ...???"

"ഹേയ് ഒന്നുല്ല....എന്നാ ഞാൻ ചെല്ലട്ടെ....എനിക്ക് നല്ല സുഖമില്ല..."

നമ്മള് തിരിച്ച് ഒന്നും കേൾക്കാൻ നിക്കാതെ അവിടെന്ന് എണീറ്റ്‌ മുറിയിലെക്ക് നടന്നു....അവിടെ അപ്പൊ ഹസിത്ത മുറിയാകെ വൃത്തിയാക്കിയിട്ടിട്ട് നമ്മളെ നോക്കി ഇരിക്കാ...

"ഹസിത്താ... ഇങ്ങള് ചെയ്തത് വലിയ ചതിയായി പോയിട്ടോ....എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ ഹബിക്കയാണ് താഴെന്ന്..."

"അതല്ലേഡീ ഞാൻ പറഞ്ഞെ അന്റെ ചെക്കനാന്ന്..."

"....അത് ഹബിക്കാനെ ആയിരുന്നുന്ന് അവിടെ എത്തിയപ്പോഴാ ഞാനറിഞ്ഞെ..."

പടച്ചോനെ നമ്മള് എന്താ ഇപ്പൊ പറഞ്ഞെ....ഈ പറഞ്ഞതിന്റെ അർത്ഥം ഹസിത്താക്ക് മനസിലാവല്ലേ റബ്ബേ...

"ഇജ്ജെന്താ അനു ഇപ്പൊ പറഞ്ഞെ..."

പടച്ചോനെ കേട്ടു...ഇനീപ്പോ എന്ത് പറയും...

"അ... അത് പിന്നെ.... ഹസിത്താ... ഞാൻ ചുമ്മാ..."

"ഹബി അല്ലെങ്കിൽ പിന്നെ ആരാ അന്റെ ചെക്കൻ....അതുപോട്ടെ ഇജ്ജെന്തോ രണ്ട് മൂന്ന് ദിവസത്തെ കാര്യം പറയുന്നത് കേട്ടല്ലോ...എന്തായിരുന്നു അത്..."

പടച്ചോനെ ഈ ഹസിത്താ എല്ലാം കേട്ടല്ലോ....ആവശ്യത്തിന് ഒരു കള്ളവും മനസ്സിൽ വരൂല...

"അനു.....അന്നോടാ ഞാനീ ചോയിച്ചേ..."

എന്തായാലും പെട്ടു....ഇനി എന്തേലും ഒക്കെ പറഞ്ഞ് തടി തപ്പാം....

"അത് പിന്നെ ഹസിത്താ....രണ്ട് ദിവസം കഴിഞ്ഞിട്ട് ഡ്രസ്സ്‌ എടുത്താ പോരെ എന്ന് ചോദിച്ചതാ ഞാൻ..."

ഭാഗ്യം നമ്മള് പറഞ്ഞത് ഹസിത്ത വിശ്വസിച്ച മട്ടുണ്ട്....

"ഓ അതായിരുന്നോ.....അനക്ക് തോന്നുമ്പോ എടുത്താ മതി.... എന്ന് വെച്ച് ലേറ്റ് ആക്കണ്ടട്ടോ....ഇത് കല്യാണം ആണ്.... അതും ഇന്ത്യയിലെ ബെസ്റ്റ് ബിസിനസ്‌ മാൻ ഇബ്രാഹിമിന്റെ മോളുടെ കല്യാണം.... മറ്റുള്ളവർ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും മോളുടെ കല്യാണം..."

ഹസിത്ത അത് പറഞ്ഞപ്പോളാണ് നമ്മളും അതിനെ പറ്റി ചിന്തിച്ചത്....നമ്മളെ പപ്പാ ലോകം തന്നെ വിളിച്ച് നടത്തും നമ്മളെ കല്യാണം... അതും പോരാഞ്ഞിട്ട് ഹബിക്കാന്റെ ഭാഗത്ത്‌ നിന്നും വേറെയും...

"ഹസിത്താക്ക് അറിയാലോ...ഞാനിപ്പോ ആ പഴയ ഹനയല്ല....ഞാൻ ഒരുപാട് മാറി.....എനിക്ക് പോലും വിശ്വസിക്കാൻ പറ്റാത്ത വിധത്തിൽ.....ആ എനിക്ക് ഇന്ന് ആഡംബര കല്യാണത്തിന് താല്പര്യമില്ല.... ഇതൊക്കെ എന്നെ കൂടുതൽ ദേഷ്യം പിടിക്കെയുള്ളൂ..."

"എനിക്ക് മനസിലാവും....പക്ഷെ ആരെയും വേദനിപ്പിക്കുന്ന ഒരു തീരുമാനം മോള് ഒരിക്കലും എടുക്കരുത്...അത്രേ എനിക്ക് പറയാനുള്ളൂ..."

അത്രയും പറഞ്ഞ് ഹസിത്താ അവിടെന്ന് പോയി....നമ്മള് പോയി നിസ്കരിച്ചിട്ട് കല്യാണം മുടങ്ങാൻ വേണ്ടി ദുആ ചെയ്ത ശേഷം കിടന്നുറങ്ങി...

പിന്നീട് എപ്പഴോ നമ്മള് ഞെട്ടി ഉണർന്ന് നോക്കിയപ്പോ നമ്മളെ മുന്നില് ഒരു രൂപം....ആ ആൾ രൂപത്തെ കണ്ട് നമ്മള് ഒരൊറ്റ അലർച്ചയായിരുന്നു...

"ആാാാാാാ..."

നമ്മളെ അലറൽ കേട്ട് ആരോ വന്ന് നമ്മളെ വാ പൊത്തി പിടിച്ചു....അപ്പൊ തന്നെ അവിടെ ലൈറ്റൊക്കെ കത്തി.... അപ്പൊ നമ്മളെ മുന്നില് നിക്കുന്ന ആളെ കണ്ട് നമക്ക് തുള്ളിച്ചാടാൻ തോന്നിയെങ്കിലും നമ്മള് ആളോട് ചാടി കയറി...

"ഓ....വന്നോ.... അന്നെ എന്തിനാണാവോ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തെ....ഒരു പത്തിരുപത് ദിവസം കൂടി കഴിഞ്ഞിട്ട് വന്നാ പോരായിരുന്നോ..."

"വേറെ എന്തിനാ.... ന്റെ ഖൽബിന്റെ കഷ്ണമായ പെങ്ങളെ കാണാൻ തന്നെ......ഓളെ കണ്ടിട്ട് ഓൾക്ക് രണ്ടെണ്ണം പൊട്ടിക്കാൻ കൂടിയാണ്..."

പഹയൻ പറയുന്നത് കേട്ടില്ലേ...

"എടാ തെണ്ടീ ഇക്കൂ....നീ എവിടെ ആയിരുന്നെടാ കാലമാടാ.... ഇവിടെ നടക്കുന്ന വല്ലതും നീയറിഞ്ഞോ.... അന്റെ പെങ്ങടെ കല്യാണം ഉറപ്പിച്ചെടാ......അതും അന്റെ ശത്രുന്റെ കൂടെ..."

ഇത്രയും പറഞ്ഞിട്ട് നമ്മള് ഓന്റെ മോന്തയിലേക്ക് തന്നെ ഉറ്റു നോക്കി...

നമ്മള് ഇത് പറഞ്ഞപ്പോ ഓന്റെ മോന്ത ഒന്ന് കാണണം....ഇപ്പൊ തന്നെ ഓന് ഒരു നാലഞ്ചു ഓസ്കാർ വാങ്ങി കൊടുക്കാൻ വരെ നമക്ക് തോന്നിപ്പോയി.....അമ്മാതിരി അഭിനയം ആയിരുന്നു....

ദേഷ്യം വന്ന് ഓന്റെ മുഖം ഒക്കെ ചുവന്നു തുടുത്തിട്ട് ചെമ്പരത്തി പോലെയായി..

എന്നൊക്കെ പറയണമെങ്കിൽ നമ്മള് കണ്ണ് പൊട്ടി ആയിരിക്കണം....ഇപ്പൊ ഓന്റെ മോന്ത കണ്ടാ ഉറുമ്പ് കടിച്ച പോലെയാണ്...

"എടാ ഇക്കൂ.....നീ അതികം അഭിനയിച്ച് ഓവറാക്കി ചളവാക്കി കൊളവാക്കി അതിനെ ഒരു ദുരന്തമാക്കണ്ടാട്ടാ....നിങ്ങടെ കള്ളക്കളി ഞാൻ കണ്ടുപിടിച്ചു മോനെ..."

ഇത് നമ്മള് ഓനെ ഒന്ന് ചുമ്മാ പറ്റിക്കാൻ പറഞ്ഞതാ...

"കള്ള... കള്ള... കള്ളക്കളിയോ....എന്ത് കള്ളക്കളിയാ അനു..."

ഒന്നും അറിയാത്ത പോലെയുള്ള അഭിനയം കണ്ടില്ലേ...

"മതി...മതീ...ഓവറാക്കണ്ട.... എന്നോട് ഹബിക്ക എല്ലാം പറഞ്ഞു.....പോരാത്തതിന് ഹബിക്കാന്റെ മുറിയിലുള്ള ഫോട്ടോയും കാണിച്ചു തന്നു...."

നമ്മള് ഇത്രയും പറഞ്ഞപ്പോ ചെക്കൻ ഇരുന്ന് കിണിക്കാണ്....

"ഒരു ഒണക്ക അജുവും... വേറൊരു പൊട്ട ഡോക്ടർ ഹബിയും.... അതിന് കൂട്ട് നിക്കുന്ന ഒരു ജെറിയും പിന്നെ ഒരു തേങ്ങ... അല്ലെങ്കിൽ വേണ്ട ആസിഫ്ക്ക പാവാ..... എന്നാലും നിങ്ങളൊക്കെ നമ്മളെ പറ്റിച്ചില്ലെ......കൽബാണ് കുടലാണ് പോലും...... എന്നിട്ടോ...അവസാനം മ്മള് ശശികലയും..."

"ആഹാ... അത്ശരി....അപ്പൊ നീ ഞങ്ങളെ നാല് പേരെ മാത്രേ കണ്ടുള്ളുലെ...? നമ്മള് നാല് പേരല്ല അഞ്ജ് പേരാണ്...... നമ്മടെ നാലിന്റെയും പുറകിലായിട്ട് വേറൊരാൾ കൂടി ഉണ്ടായിരുന്നു.... ഞങ്ങടെ കോഴി ഫർഹാൻ.... ആ ആളെ എന്റെ പെങ്ങള് കണ്ടില്ലേ...?"

എന്ന് ഇക്കു ചോയിച്ചപ്പോ നമ്മള് ഒരുനിമിഷം തല പുകഞ്ഞ് ആലോയിച്ചു...

അതിൽ അഞ്ജ് പേര് ഉണ്ടായിരുന്നോ....ഇല്ലല്ലോ അതില് നാല് പേര് മാത്രേ അപ്പൊ ഉണ്ടായിരുന്നുള്ളൂ...

"അത്ശരിയാ....നീ അതിൽ അവനെ കാണാൻ വഴിയില്ല.... ആ ഫോട്ടോയിൽ ജെറിന്റെയും അപ്പുന്റെയും കണ്ണും മൂക്കും മാത്രം അല്ലെ പോയുള്ളു.... ഇവന്റെ തല പോലും ഇല്ല.... പുറകിൽ നിന്നത് കൊണ്ട് ഓന്റെ കാല് മാത്രേ കാണുന്നുള്ളൂ..."

ഇത്രയും പറഞ്ഞിട്ട് ഇക്കു ഫോൺ എടുത്ത് ഗാലറിയിൽ നിന്ന് ആ ഫോട്ടോ എടുത്ത് നമ്മളെ കാണിച്ചു....ശരിയാ അതിൽ രണ്ട് എക്സ്ട്രാ കാലുകൾ ഉണ്ട്...

"ഇത് ആ ഫോട്ടോ തന്നെ അല്ലെ... ഇതിന്റെ ഒറിജിനൽ എവിടെ... അതൊന്ന് കാണിക്ക്.... ഇങ്ങടെ അഞ്ചിന്റെയും അവിഞ്ഞ മോന്ത ഞാനൊന്ന് കാണട്ടെ..."

"ഇതിന്റെ ഒറിജിനൽ ഞങ്ങടെ കയ്യിൽ ഇല്ല... അത് ജെറിന്റെ കയ്യിലാ..."

എന്ന് പറഞ്ഞ് ഇക്കു നാക്കെടുത്ത് വായിലേക്ക് ഇട്ടില്ല....അപ്പൊ തന്നെ വന്നു ജെറി എന്ന് സേവ് ചെയ്ത് വെച്ചേക്കുന്ന ആളുടെ കോൾ...





തുടരും....




______________________________

ലെങ്ത് കൂടിയോ എന്ന് അറീല....കൂട്ടാൻ ശ്രമിച്ചിട്ടുണ്ട്ട്ടോ...
നിങ്ങടെ വിലയേറിയ അഭിപ്രായം അറിയിക്കണം....🙏
______________________________
_________

*💞...നിന്നെയും തേടി...💘*

*Aashu*

*Part 25*
*📗പുസ്തകങ്ങളെ പ്രണയിച്ചവർ*📗



*👉പുതിയ കഥകൾ നിങ്ങൾക്ക് മുമ്പിൽ പെട്ടെന്ന് ലഭിക്കാൻ പുസ്തകങ്ങളെ പ്രണയിച്ചവർ എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*

*GROUP LINK*

*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*

*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919645634652*

*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*
______________________________

ജെറിയുടെ കോൾ വന്നപ്പോ ഇക്കു അത് അറ്റന്റ് ചെയ്യാതെ കട്ടാക്കി....നമ്മള് അതൊക്കെ ശ്രദ്ധിച്ചോണ്ട് ഇരുന്നു....അപ്പൊ ഉണ്ട് ആ കോൾ വീണ്ടും വരുന്നു....

"ഇങ്ങളെന്തിനാ കട്ടാക്കുന്നെ....അതോണ്ടല്ലേ വീണ്ടും വിളിക്കുന്നത്....എടുത്തിട്ട് സംസാരിക്കെടാ ഇക്കൂസെ..."

നമ്മള് പറഞ്ഞത് കേൾക്കേണ്ട താമസം ഓൻ കോൾ എടുത്ത് സംസാരിച്ചു...

"ഹലോ എന്താടാ ജെറി....
ഓഹ് സോറി...സോറി....അയ്യോ ഇങ്ങനെ തെറി വിളിക്കല്ലേടാ... അനു ഒരു മിനിറ്റ്..."

അത്രയും പറഞ്ഞിട്ട് ഇക്കു മാറി നിന്ന് കൊറേ നേരം സംസാരിച്ചു....നമ്മള് അതും നോക്കി അവിടെ തന്നെ ഇരുന്നു..... കുറച്ച് കഴിഞ്ഞപ്പോ ചെക്കൻ ദാ വരുന്നു...

"എന്തായിരുന്നു മാറി നിന്ന് സംസാരിക്കാൻ മാത്രം..."

"അത് നീ അറിയണ്ട..."

"അതെന്താ ഞാൻ അറിഞ്ഞാൽ..."

"ഗംഗേ.... മതി.. ഗംഗ പോയി ഉറങ്ങിക്കോ..."

ഇത്രയും പറഞ്ഞിട്ട് ചെക്കൻ ഡിസ്കോ കളിച്ചോണ്ട് അവിടെന്ന് പോയി....

നമ്മള് പിന്നെ ഉറങ്ങാൻ കിടന്നു....അന്നേരമാണ് നമക്ക് ദിവ്യയെ ഓർമ വന്നത്..... പാവം കുട്ടി....അവൾക്ക് പഠിക്കണമെന്ന് ആഗ്രഹം കാണും.....ഇന്ന് പടിയിറക്കി വിട്ട അവൾ നാളെ ലോകം അറിയുന്ന ആരെങ്കിലും ആവില്ലെന്ന് ആര് കണ്ടു....

നമ്മള് കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ് എന്നല്ലേ ആരൊക്കെയോ എവിടെയൊക്കെയോ പറഞ്ഞിട്ടുള്ളത്...😜

അത് ചിന്തിച്ചപ്പോ നമക്ക് അവളെ വിളിച്ച് കാര്യങ്ങൾ അന്യോശിക്കാൻ ഒരു ആഗ്രഹം.....നമ്മള് അപ്പൊ തന്നെ ദിവ്യയുടെ നമ്പർ ഉണ്ടോന്ന് അറിയാൻ വേണ്ടി ഫോൺ അരിച്ചു പെറുക്കി....എവിടെ ഒരു മണ്ണാങ്കട്ടയും ഇല്ല...

നമ്മള് അപ്പൊ തന്നെ ഹിബയെ വിളിച്ചു...

"ഡീ നിന്റെ കയ്യിൽ ദിവ്യന്റെ നമ്പർ ഉണ്ടോ...?"

"ഇല്ലല്ലോ.... ന്തേയ്‌....നിനക്കെന്തിനാ ഇപ്പൊ ഓളെ നമ്പർ...?"

"വേണം....ഓളെ പറ്റി തിരക്കാൻ....പാവം അവൾ ശരിക്കും ഒറ്റപെട്ടു കാണും....ഇനീപ്പോ എവിടെന്നാ കിട്ടാ...?"

"നിഷന്റെ അടുത്ത് കാണും... ചോദിച്ചു നോക്ക്..."

നമ്മള് അപ്പൊ തന്നെ നിഷയെ വിളിച്ചു...ആ തെണ്ടി ആണെങ്കിൽ കോൾ എടുക്കുന്നില്ല....പിന്നെ വിളിച്ചപ്പോ വെയ്റ്റിംഗും..... നമ്മള് നല്ല അടാറ് തെറിയങ്ങ് ടൈപ്പ് ചെയ്തിട്ട് ആ കോപ്പിന് അയച്ചു കൊടുത്തു...

പിന്നെ നമ്മള് മുമ്മുനേയും സഫയെയും വിളിച്ചു....ബെസ്റ്റ് നമ്മളെ പോലെ തന്നെ അവരുടെ കയ്യിലും ഇല്ലായിരുന്നു... അവസാനം നമ്മളെ ക്ലാസ്സിലെ ഒരുത്തനെ വിളിച്ചു ചോദിച്ചു....

"എടാ ഹാഷി നിന്റെ കയ്യിൽ ഉണ്ടെങ്കിൽ താടാ പ്ലീസ്....ഒരു അത്യാവശ്യ കാര്യത്തിനാ..."

"എന്റെ പൊന്ന് അനു.... സത്യായിട്ടും ഞങ്ങടെ കയ്യിൽ ഇല്ല.... ഹാ പിന്നെ ഓളെ വീടിനടുത്തുള്ള ഒരുത്തനെ എനിക്കറിയാം..... ഓനോട്‌ ചോദിക്കട്ടെ.....ഒരു പത്ത് മിനിറ്റ് വെയിറ്റ് ചെയ് ഓക്കേ..."

അത്രയും പറഞ്ഞ് ഫോൺ വെച്ച ആളെ ഇരുപത് മിനിറ്റ് വരെ കണ്ടില്ല... അവസാനം ദാ വിളിക്കുന്നു...

"ഹലോ ഹാഷി എന്തായി കിട്ടിയോ...?"

"പിന്നില്ലാതെ.... ഈ ഹാഷിം ഒരു കാര്യം ഏറ്റാൽ അത് ഏറ്റതാ..."

"തള്ളലൊക്കെ ഞാൻ നാളെ ക്ലാസ്സിന്ന് കേട്ടോളാം.... ഇപ്പൊ നീയാ നമ്പർ ഒന്ന് സെന്റ് പ്ലീസ്..."

അത്രയും പറഞ്ഞിട്ട് നമ്മള് ഓൺലൈൻ ഇരുന്ന് വെയിറ്റ് ചെയ്തു....മെസ്സേജ് വരേണ്ട താമസം നമ്മള് ഓൾക്ക് വിളിച്ചു...

അവളോട്‌ കാര്യങ്ങളൊക്കെ ചോദിച്ചു മനസിലാക്കിയിട്ട് നമ്മള് ഫോൺ വെച്ചു...

പിറ്റേന്ന് രാവിലെ എണീറ്റ്‌ ഫ്രഷ് ആയി നിസ്കരിച്ചിട്ട്‌ ഉദ്ദേശിച്ച കാര്യം ഭംഗിയായി നടക്കാൻ വേണ്ടി ദുആ ചെയ്തു.....ആരൊക്കെ കൈ വിട്ടാലും പടച്ചോൻ ഒരിക്കലും കൈ വിടൂല എന്നൊരു വിശ്വാസം ഉണ്ട്...

എന്നിട്ട് നമ്മള് പോയത് ഹസിത്താനെ കാണാനാണ്....

"ഹസിത്താ....ഇങ്ങളെ ഇന്ന് ആ ഭാഗത്തേക്ക്‌ കണ്ടില്ലല്ലോ....എനിക്ക് കോഫി തരുന്ന പരിപാടിയൊക്കെ നിർത്തിയോ..."

"അനക്കുള്ള കോഫിയായിട്ട് ഒരാൾ അങ്ങോട്ട്‌ വന്നിരുന്നല്ലോ....അനക്ക് അത് കിട്ടിയില്ലേ..."

"അതാരാ.... അങ്ങോട്ട്‌ ഒരു ഈച്ച പോലും വന്നില്ല..."

"ഇല്ലേ....ഞാൻ കോഫി എടുത്തോണ്ട് വന്നപ്പോഴാണ് ഹബി എന്റെ മുന്നില് ചാടിയത്...ചായ നിനക്കാണെന്ന് പറഞ്ഞപ്പോ ഞാൻ കൊണ്ടോയി കൊടുക്കാന്ന് ഹബി പറഞ്ഞു....അപ്പൊ ഓനിത് എവിടെപ്പോയി..."

"നിങ്ങള് ഇത് ആരുടെ കാര്യാ പറയുന്നേ..." മ്മളെ ഉമ്മുവാണ്...

"അത് ഉമ്മു.... ഹബിക്ക വന്നിരുന്നോ ഇവിടെ...."

"ഹാ... രാവിലെ ഇവിടെ വന്ന് അന്നെ അന്യോശിച്ചു.... നീ ഉറങ്ങാണെന്ന് പറഞ്ഞപ്പോ ഓൻ അജുന്റെ മുറിയിൽ പോവുന്നത് കണ്ടു.... പിന്നെ കുറച്ച് കഴിഞ്ഞപ്പോ രണ്ടും കൂടി ഇവിടെന്ന് ഇറങ്ങിപ്പോയി..."

ഇതെന്താ ഇപ്പൊ സംഭവം...രണ്ടിനും വട്ടായോ...

"ഉമ്മൂ....ഹസിത്താ... ഞാൻ ഇന്ന് ഒരു നല്ല കാര്യം ചെയ്യാൻ പോവാണ്.... തിരിച്ച് ഒന്നും പ്രതീക്ഷിച്ചു കൊണ്ട് ചെയുന്നതല്ലാ ഇത്... ഞാൻ ഉദേശിച്ചത്‌ പോലെ തന്നെ കാര്യങ്ങൾ നടക്കാൻ നിങ്ങള് രണ്ടും കട്ടക്ക് പ്രാർത്ഥിക്കണംട്ടോ..."

രണ്ടാളും മ്മക്ക് ഗ്രീൻ സിഗ്നൽ കാണിച്ചു....ഇത് മതി...ഇത് തന്നെ മ്മക്ക് ദാരാളം...

പിന്നെ നമ്മള് അജുക്കാനെ തപ്പി....അപ്പഴാണ് അവറ്റകൾ പോയത് നമക്ക് ഓർമ വന്നത്...

"പടച്ചോനെ... പ്ലാൻ വെള്ളത്തിൽ ആയല്ലോ.... അജുക്ക ഉണ്ടെങ്കിൽ ഒരു ധൈര്യം കിട്ടുമായിരുന്നു..."

"ശോ എന്നെ ഇങ്ങനെ പൊക്കല്ലേ മുത്തേ....ഞാൻ പറഞ്ഞിട്ടില്ലേ എന്നെ ഇങ്ങനെ ഇടക്കിടെ സഹായം ചോദിച്ച് ശല്യം ചെയ്യരുതെന്ന്..."

നമ്മളെ മുന്നില് നിക്കുന്ന രണ്ടിനെയും കണ്ടപ്പോ നമക്ക് ചവിട്ടി കൂട്ടാനാണ് തോന്നിയത്.... പോരാത്തതിന് മ്മളെ ഇക്കൂന്റെ വെറുപ്പിക്കലും...

"എടാ ഇക്കൂ.... തമാശ പറഞ്ഞ് കളിക്കാതെ വേഗം പോയി റെഡിയായി വാ... ഇന്ന് നിനക്ക് നല്ല അടാറ് ജോലി തന്നെ ഉണ്ട്....പെട്ടന്ന് പോയെ..."

നമ്മള് ഓനെ ഉന്തി തള്ളി വിട്ടപ്പോ വേറൊരാൾ ഒരൊറ്റ ഓട്ടായിരുന്നു വീട്ടിലേക്ക്... അതെന്തിനാന്ന് നമക്ക് മനസിലായില്ല...

ഈ ഹബിക്കാക്ക് ശെരിക്കും വട്ടാണോന്ന് ചിന്തിച്ച് നമ്മള് പൊരിഞ്ഞ ചിരിയായിരുന്നു...

"അനു..... ഈ ഹബിയും അജുവും എപ്പഴാ പാലും പഞ്ചസാരയും ആയത്..... ഇതെപ്പോ സംഭവിച്ചു..."

ഹസിത്താന്റെ സംശയം നമ്മള് ഇക്കു റെഡിയായി വരുന്ന സമയം കൊണ്ട് ചുരുക്കി പറഞ്ഞ് കയ്യിൽ കൊടുത്തു...

"എന്റെ ഹസിത്താ ചുരുക്കി പറഞ്ഞാൽ അവന്മാര് നമ്മളെയൊക്കെ ഇട്ട് കളിപ്പിക്കായിരുന്നു....മനസ്സിലായോ.."

ഹസിത്ത ആയെന്നും ഇല്ലെന്നും തലയാട്ടി..

"അനു വാ പോവാം.... ഞാൻ റെഡി..."

പറഞ്ഞ ആളെ ഞാൻ ഒന്ന് നോക്കിയാതെ ഉള്ളൂ....ഞാനേ കണ്ടുള്ളൂ ഞാൻ മാത്രേ കണ്ടുള്ളൂ....

"...ന്റെ ബദ്രീങ്ങളെ....ഇത് നീ തന്നെ ആണോ ഇക്കു.... അന്റെ ഒറിജിനൽ രൂപം മുറിയിൽ വെച്ച് മറന്നിട്ടൊന്നും ഇല്ലല്ലോ....ഒന്ന് പോയി നോക്കിയിട്ട് വാ..."

നമ്മള് ഇങ്ങനെ പറയാൻ കാരണം ഉണ്ട്ട്ടോ....പഹയൻ ഒടുക്കത്തെ മൊഞ്ചായിട്ടാണ് വന്നേക്കുന്നെ...

"ഇത് എന്റെ ഇക്കു അജാസ് തന്നെ ആണോ....അനക്ക് ഇത്രയൊക്കെ മൊഞ്ജ് ഉണ്ടായിരുന്നോ.... എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ...."

നമ്മള് ഇത് പറഞ്ഞപ്പോ ഹസിത്തയും താടിക്ക് കൈ വെച്ച് നമ്മളെ നോക്കാണ്...നമ്മളെ എന്തിനാ ഇപ്പൊ നോക്കിയത് എന്ന് നമക്ക് മനസിലായില്ല...

"അജുക്കാ.... ഇയ്യ് ഒരു പ്രസ്ഥാനാണ്..."

"ഹിഹി അങ്ങനൊന്നുല്ലാ....പിന്നെ എന്നെ ഇങ്ങനെ കണ്ണ് വെക്കരുത്....പ്ലീസ്....ഈ മൊഞ്ജ് എനിക്കൊരു ശാപം ആയിപോയല്ലോ പടച്ചോനെ..."

ഓന്റെ പറച്ചില് കേട്ട് നമ്മള് ഓന്റെ കാലിന് തന്നെ പണി കൊടുത്തു...

എന്നിട്ട് നമ്മള് ഓന്റെ ബൈക്കിൽ പോയി ഇരുന്നപ്പോ ഉണ്ട് ഹിബ റെഡിയായി വന്നിട്ട് നമ്മളെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കുന്നു....നമ്മള് വളിച്ച ഒരു ചിരി കൊടുത്തിട്ട് നൈസായിട്ട് ഓളെ ഒഴിവാക്കി... എന്നൊന്നും കരുതല്ലേ...

നമ്മള് ഓളെ നോക്കി ചിരിച്ചു എന്നുള്ളത് ശെരിയാ....ഓളെ പുറകിൽ നിക്കുന്ന ആളെ കണ്ടപ്പോ നമ്മക്ക് തലകറങ്ങും പോലെ തോന്നി...

പടച്ചോനെ ഇവറ്റകളൊക്കെ ഇങ്ങനെ മൊഞ്ചായിട്ട് നമ്മളെ മുന്നില് വന്ന് നിക്കുന്നെ എന്തിനാ.... ഇനി കോളേജിലേക്ക് വന്നിട്ട് വായ് നോക്കാൻ ആയിരിക്കോ...??

"ഹബിക്കാ.....ഇങ്ങള് കിടുവാണ്,,,,,,അന്യായമാണ്,,,,,വേറെ ലെവലാണ്....പിന്നെ ഇങ്ങള് കെട്ടാൻ പോവുന്ന പെണ്ണ് വെരി ലക്കിയും ആണ്..."

നമ്മള് എന്തോ അറിയാതെയാണ് അവസാനം ഉള്ള കാര്യം പറഞ്ഞത്....അത് കേട്ടിട്ട് ഹിബ അടക്കം പൊരിഞ്ഞ ചിരി....നമ്മളെ കൂടെ ഒരുത്തൻ ഉണ്ടല്ലോ....ഓൻ ആണെങ്കിൽ ചിരിക്കുടുക്ക മാതിരി കുടുകുടുന്ന് ചിരിക്കാ..

"ഇതിപ്പോ ഇതില് ഏതാ കുടുകുടു വണ്ടി.."

"ചളി വരാതെ വാ അടക്കഡീ കുട്ടി പിശാശെ..."

ആ പറച്ചില് കേട്ടപ്പോ അറിയാതെ നമ്മളെ കണ്ണ് നിറഞ്ഞു....മ്മളെ ആ കലിപ്പൻ ഷാനുക്കാനെ ഒരുപാട് മിസ്സായി അന്നേരം...

"ഹബീ.... കത്തിക്കെഡാാ..."

കേൾക്കേണ്ട താമസം രണ്ടും കുടുകുടുന്ന് കത്തിച്ചു വിട്ടു...

"അനൂ....അനക്ക് ഒരു കാര്യം അറിയോ....ഞങ്ങള് അഞ്ചാൾക്കും ഈ വണ്ടി വീക്ക്നെസ് ആണ്.... പിന്നെ കട്ടത്താടി അത് നമ്മളെ ജെറിക്ക് മാത്രം..."

കൊറേയായി ആ പേര് കേൾക്കുന്നു.....നമക്ക് ഒരു ആഗ്രഹം അയാളെ കാണാൻ.... വരട്ടെ... ആദ്യം നമ്മള് ഇപ്പൊ പോവുന്ന ഈ കാര്യം നടക്കട്ടെ....എന്നിട്ട് കലിപ്പന് കൊടുത്ത മൂന്ന് ദിവസം...അത് കഴിഞ്ഞിട്ട് ആ സാധനത്തിനെ കാണാം...

നമ്മള് കുറച്ച് അഹങ്കാരത്തോടെ ബുള്ളറ്റിൽ നിന്നും ഇറങ്ങി....എന്തൊക്കെ പറഞ്ഞാലും നമ്മടെ ഇക്കൂന്റെ കൂടെ കോളേജിൽ വരുന്നതിന്റെ ഒരു ത്രില്ല്.....അത് വേറെ ലെവെലാ...

"അജുക്കാ....ദേ ഇങ്ങടെ ഓള്..."

നമ്മള് ഓനെ ഒന്ന് ഞെട്ടിക്കാൻ വേണ്ടി പറഞ്ഞതാ.... പക്ഷെ ഓൻ പറഞ്ഞ കാര്യം കേട്ട് നമ്മള് വാ പൊളിച്ചു പോയി...

"ഓള് വരാൻ ടൈം ആവുന്നതെയുള്ളൂ മുത്തേ....ഇപ്പൊ മണി എട്ടര....നിന്റെ കാര്യം നടന്നു കഴിയുമ്പോഴേക്കും ഓള് ഇവിടെ എത്തും..."

ഇത്രയും പറഞ്ഞിട്ട് ഇക്കു ഹബിക്കയേം വിളിച്ചോണ്ട് അവിടെന്ന് ഒരൊറ്റ പോക്കായിരുന്നു ഓഫീസിലേക്ക്...

ഹിബ ആണെങ്കിൽ ഇപ്പൊ വരാന്ന് പറഞ്ഞിട്ട് എങ്ങോട്ടോ പോയി...

അപ്പഴാണ് ആരോ നമ്മളെ കൈ പിടിച്ച് ഒഴിഞ്ഞ ക്ലാസ്സ്‌ മുറിയിലെക്ക് കൊണ്ട് പോയത്...

ആളെ മുഖത്തോട്ട് നമ്മള് ഒരൊറ്റ പ്രാവശ്യം മാത്രേ നോക്കിയുള്ളൂ.....പിന്നെ നമ്മള് അവിടെയൊന്നും ആയിരുന്നില്ല...

ഓന്റെ ആ കട്ടത്താടി ഓന്റെ മൊഞ്ജ് പിന്നേം പിന്നേം കൂട്ടാണല്ലോ പടച്ചോനെ... പിന്നെ ആ സ്മൈൽ....അതൊരു വല്ലാത്ത സ്‌മൈൽ തന്നെ....സത്യായിട്ടും ഓനെ കണ്ടിട്ട് നമക്ക് അസൂയ തോന്നുണ്ട്...

"ഇന്നെന്താ എല്ലാരും മൊഞ്ചായിട്ട് വന്നേക്കുന്നെ....സത്യം പറയാലോ കലിപ്പാ....അന്നെ പറ്റി പറയാൻ....നോ വേർഡ്‌സ്..."

നമ്മള് ഓന്റെ മോന്ത കണ്ട് പിച്ചും പേയും പറഞ്ഞു....നമ്മള് എന്താ പറഞ്ഞെ എന്ന ബോധം നമക്ക് ഇല്ലെങ്കിലും ഓൻ അതൊക്കെ നല്ലോണം കേട്ടെന്ന് ഓന്റെ ചോദ്യം വന്നപ്പോ മനസിലായി...

"എന്തോ....എങ്ങനെ....ഒന്നൂടെ പറഞ്ഞെ...."

പെട്ടന്ന് നമ്മള് ഓന്റെ മുഖത്ത് നിന്ന് കണ്ണെടുത്തു...

"പറ....അതെന്താ എന്നെ പറ്റി പറയാൻ മാത്രം വാക്കുകൾ ഇല്ലാതെ..."

എന്ന് ചോയിച്ചോണ്ട് പഹയൻ ഒരുമാതിരി എന്തോ പോലെ ചിരിച്ചപ്പോ നമ്മള് അങ്ങ് വല്ലാതെ ആയി...

"നാണോ.....പടച്ചോനെ... എടീ നിനക്ക് നാണം വരുന്നു.... അപ്പൊ നീ പെണ്ണ് തന്നെ ആണല്ലേ..."

എന്ന് ചോയിച്ചപ്പോ നമ്മളെ വിധം മാറി......നമ്മള് നാഗവല്ലിയായി മാറി...

"അതെന്താ ഞാൻ പെണ്ണല്ലേ..."

"എടീ പിശാശ്ശെ.... അല്ലെങ്കിൽ തന്നെ എനിക്ക് നിന്നെ കാണുമ്പോ പേടിപനി വരും....ഇനി നിന്നെ കൊണ്ട് പറ്റാത്ത കാര്യത്തിന് പോയിട്ട് ആ നാഗവല്ലിയെ കൂടി കൊന്ന് കൊലവിളിക്കണ്ട..."

ഓൻ പറഞ്ഞത് കേട്ട് നമ്മള് അറിയാതെ പുഞ്ചിരിച്ചു...

"അയ്യോ....ന്റെ അനൂ....നീ ഇങ്ങനെ ചിരിക്കല്ലേ പ്ലീസ്....സത്യായിട്ടും എനിക്ക് എന്നെ കണ്ട്രോൾ ചെയ്യാൻ പറ്റൂല.. അവസാനം ഞാൻ പീഡിപ്പിച്ചു എന്നൊക്കെ പറഞ്ഞ് വന്നേക്കരുത്..."

പഹയൻ പറഞ്ഞത് കേട്ട് നമ്മളെ കണ്ണ് തള്ളി പുറത്തേക്ക് വന്നു...

'എടാ കലിപ്പാ....ഷാനു..... നീ എന്റെ തൊട്ടടുത്ത് ഉണ്ടാവുന്ന ഈ നിമിഷം ഉണ്ടല്ലോ....അത് പറഞ്ഞറിയിക്കാൻ പറ്റൂല....വല്ലാത്ത ഒരു ഫീലാണ് ഈ സമയത്ത്.... ലോകത്ത് ഏറ്റവും ഭാഗ്യവതി ഞാൻ തന്നെയാണെന്ന് തോന്നിപോകും..'

നമ്മള് ഓന്റെ കണ്ണികളിലേക്ക് നോക്കി അങ്ങനെ ഒരുപാട് നേരം നിന്നു...

"ഡീ... പിശാശ്ശെ....നീയപോ ഞാൻ പറഞ്ഞതൊന്നും കെട്ടില്ലേ..."

നമ്മള് അപ്പഴാണ് സ്വപ്ന ലോകത്ത് നിന്നും ഉണർന്നത്....ഓൻ നമ്മളെ വീണ്ടും പിടിച്ച് കുലുക്കി..

"എ...എന്താ... എന്താ താൻ പറഞ്ഞെ....ഞാൻ കേട്ടില്ല..."

"നിനക്ക് ഈ ഷാനുന്റെ പെണ്ണാവണമെന്ന് ആഗ്രഹം ഇല്ലേന്ന്.."

ഓൻ അത് ചോയിച്ചപ്പോ നമ്മള് സ്വയം ഒന്ന് നുള്ളി നോക്കി......അപ്പൊ പഹയൻ നമ്മളെ പിടിച്ച് അതിന്റെ ഇരട്ടി വേദനയുള്ള നല്ല അടാറ് നുള്ള് വെച്ച് തന്നു.....നമ്മള് അപ്പൊ ഒരൊറ്റ അലർച്ചയേർന്നു..

"മിണ്ടല്ലേഡീ കോപ്പേ.... ഇത് കോളേജാ....നമ്മളെ ഇവിടെ തനിച്ചു കണ്ടാ പിന്നെ പിള്ളേർ കേറി നെരങ്ങും..."

"അയ്യേ.....അപ്പൊ നിനക്ക് അത്രേ ധൈര്യം ഉള്ളൂലെ...ഷെയിം.."

"ഹാ....നിനക്ക് ദോഷം വരാതിരിക്കാൻ ഞാൻ ചെലപ്പോ ഭീരു ആയെന്നൊക്കെയിരിക്കും......മനസ്സിലായോഡീ കോപ്പേ..."

അത് കേട്ടപ്പോ നമ്മള് ഓനെ നോക്കി പല്ലിളിച്ചു...

"ഇവിടെ ഇങ്ങനെ നിന്നാ മതിയോ.....നിനക്കിന്ന് ക്ലാസ്സില്ലെ...?"

നമ്മള് ഉണ്ടെന്നും ഇല്ലെന്നും തലയാട്ടി...

"ആഹാ....ഉണ്ടെന്നുള്ളത് അവിടെ ഇരിക്കട്ടെ.....ഈ ഇല്ലെന്നുള്ള തലയാട്ടലിന് എന്താ അർത്ഥം....ഞാൻ ഇനിയും ഇവിടെ നിന്റെ അടുത്ത് നിക്കണം എന്നാണോ..?"

എന്ന് ചോദിച്ചോണ്ട് ഓൻ നമ്മളെ മുഖത്തിന്‌ നേരെ ഓന്റെ മുഖം കൊണ്ട് വന്നപ്പോ നമ്മള് ഓനെ പിടിച്ച് ഒരൊറ്റ തള്ള്.....എവിടെ പഹയൻ ഒരടി പോലും അനങ്ങിയില്ല..

"എടീ തള്ളുമ്പോ കുറച്ച് കൂടി എനർജിയൊക്കെ വേണം....ഇല്ലെങ്കിൽ ആ പണിക്ക് നിക്കരുത്..."

"ഓ....ഇയാള് ഒടുക്കത്തെ ഹെയ്‌റ്റും വെയ്റ്റും ആയതിന് ഞാൻ എന്ത് ചെയ്യാനാ.... അതുപോട്ടെ ഞാനൊരു കാര്യം ചോയിച്ചാ എന്നോട് സത്യം പറയോ..."

"നീ ചോദിക്കെഡീ..."

"ചില സമയത്ത് എനിക്ക് തോന്നും ഇയാൾക്ക് എന്നെ ഇഷ്ട്ടാണെന്ന്....ചില സമയത്ത് തോന്നും അല്ലാന്ന്....ഇതിൽ ഏതാ സത്യം...?"

"രണ്ടും അല്ല..."

അത് കേട്ടപ്പോ നമക്ക് കരച്ചിലും ദേഷ്യവും ഒരുമിച്ച് വന്നു....

ഈ കലിപ്പൻ തെണ്ടിക്ക് രണ്ട് മുഖം ഉണ്ടോ..??
ആദ്യം കണ്ട ആള് എന്ത് നല്ല ആളാ.....പക്ഷെ ഇടക്ക് മാറുന്ന ഈ സ്വഭാവം ആണ് നമക്ക് തീരെ പിടിക്കാതെ...

"അനു.... നീ എന്താ സ്വപ്നം കാണുവാണോ..."

അത് കേട്ടപ്പോ നമ്മള് നമ്മടെ കലിപ്പ് മൂഡ് ഓണാക്കി...

"എടാ കലിപ്പാ.... അനക്ക് തോന്നുമ്പോ സ്നേഹം കാണിക്കാനും തോന്നുമ്പോ ഇഷ്ട്ടല്ലാന്ന് പറയാനും ഞാൻ എന്താ ഇവിടെ വെറുതെ ഒരു പണിയും ഇല്ലാതെ ഇരിക്കുവാണോ.... എന്നെ വിട് ഞാൻ പോവാ..."

അത്രയും പറഞ്ഞിട്ട് നമ്മള് ഓന്റെ കൈ വിടുവിച്ചിട്ട്‌ അവിടെന്ന് നടന്നു.....പക്ഷെ ഓൻ നമ്മളെ കൈ പിടിച്ചിട്ടില്ലായിരുന്നു....നമ്മളാണ് ഓന്റെ കൈ പിടിച്ചിരുന്നത്.... ഇത് കണ്ടിട്ട് കൊരങ്ങൻ വാ പൊളിച്ച് നിക്കാ..

നമ്മള് പുറത്തേക്ക് പോവാൻ നേരം അവിടത്തെ ഡോർ അടച്ചിട്ടിരുന്നു...

"ഇതാരാ പൂട്ടിയെ....ഡാ ഇസ്തിരിപ്പെട്ടി നീയാണോ..."

"എന്റെ പൊന്ന് അനു.... നീയെന്നെ ഷാനുക്കാന്ന് എത്ര വേണേലും വിളിച്ചോ പക്ഷെ ഇങ്ങനെ എടാ പോടാ എന്നൊക്കെ വിളിക്കല്ലേ ആരെങ്കിലും കേട്ടാ എനിക്കാണ് നാണക്കേട്..."

"അതെന്താ.... ഞാൻ ഇയാളെ അങ്ങനെ പലതും വിളിക്കും അത് ചോദിക്കാൻ ആരാ വരുന്നേന്ന് എനിക്കൊന്ന് കാണണം..."

"എടീ ഞാനിവിടത്തെ സാ..."

"എന്താ....സാ... എന്താ...?"

"ഹേയ് ഒന്നുല്ല.... ഞാൻ വേറെ എന്തോ പറയാൻ വന്നതാ പെട്ടന്ന് മറന്നുപോയി..."

ബെസ്റ്റ്....അപ്പൊ ഇടക്കിടക്ക് നമ്മളെയും ഇങ്ങനെ മറന്ന് പോവുന്നതാവും....ഇനി ഡെയിലി വന്ന് ഓർമിപ്പിക്കേണ്ടി വരോ ആവോ...

"എന്ത് ചിന്തിച്ച് നിക്കാഡീ....ആ വാതിൽ തുറക്കാൻ നോക്ക്..."

"നീ പോടാ കലിപ്പാ..."

നമ്മള് അതും പറഞ്ഞിട്ട് വാതിൽ വലിക്കാൻ തുടങ്ങി....

"ഇതെന്ത് ഒലക്ക ഡോറാ.....തുറക്കാൻ പറ്റണില്ല.....ഡാ കോന്താ മസിൽ ഉരുട്ടി ആരെ കാണിക്കാൻ വെച്ചിരിക്കാ.... വന്ന് സഹായിക്കെഡാാ ദുഷ്ട്ടാ..."

നമ്മള് പറഞ്ഞത് കേട്ട് ഓൻ വന്ന് അതിൽ പിടിച്ച് വലിക്കാനും തള്ളാനും തുടങ്ങി...

"പടച്ചോനെ ഇയാൾക്ക് അതിനോട് വല്ല ദേഷ്യവും ഉണ്ടോ.... അത് പൊളിച്ചടുക്കി കയ്യിൽ തരാനല്ലാ പറഞ്ഞെ കലിപ്പാ..."

"ഓ... എന്നാ നീ വന്ന് തുറക്കെഡീ.... തുറക്കാൻ..."

നമ്മളോട് നല്ല കലിപ്പിൽ ഓൻ ഇത് പറഞ്ഞപ്പോ നമ്മള് പേടിച്ച് പല്ലും കാട്ടി അവിഞ്ഞ ഒരു ചിരി പാസാക്കിയിട്ട് ഒരു മൂലയിൽ പോയി നിന്നു..... അത് കണ്ടപ്പോ തെണ്ടി നമ്മളെ ചവിട്ടാൻ വേണ്ടി കാല് പൊക്കി...

കണ്ടോ കണ്ടോ.....ഇപ്പൊ തന്നെ ചവിട്ടിക്കൂട്ടാൻ ആണ് ഓന്റെ പ്ലാൻ....ഓനെ കൊണ്ട് നമക്ക് ക്ഷ,,,,ഞ്ജ ഒക്കെ വരപ്പിക്കണം....വരപ്പിക്കും നീ നോക്കിക്കോഡാാ ചൂടാ..

"ഇത് പുറത്ത് നിന്ന് ആരോ പൂട്ടിയതാ..."

"പുറത്ത് നിന്നോ...???? ആര്.....??? എന്തിന്...????"

"ഇതൊക്കെ എന്നോടാണോ ചോതിക്കുന്നെ....അവരോട് പോയി ചോദിക്കണം...."

"ഇയാൾ വലിയ ഡയലോഗ് ഒന്നും അടിക്കണ്ട....തനിക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല....പക്ഷെ എന്റെ കാര്യോ...റബ്ബീ ന്റെ കല്യാണം മുടങ്ങും..."

നമ്മള് ഇത് പറഞ്ഞിട്ട് ഓനെ ഇടങ്കണ്ണിട്ട് നോക്കിയപ്പോ കൊരങ്ങൻ ഒടുക്കത്തെ ചിരിയാ..... കൊലച്ചിരി ആണേലും കാണാൻ നല്ല ചേലുണ്ട്...

"അപൂർവങ്ങളിൽ അപൂർവം....കലിപ്പന്മാരൊക്കെ ചിരിക്കുന്നു.....താൻ ഒറ്റ ഒരാൾ കാരണം എന്റെ ഇന്നത്തെ ക്ലാസ്സും പോയി കിട്ടി..."

"ഓ....ഒരു വലിയ പഠിപ്പിസ്റ്റ്....ആദ്യം നീ മര്യാദക്ക് ക്ലാസ്സിൽ ഇരിക്കാൻ നോക്ക് എന്നിട്ട് മതി ഡയലോഗ്.....പിന്നെ ചിരിക്കാതിരിക്കാൻ കലിപ്പന്മാരെന്താ മനുഷ്യന്മാരല്ലെ...."

നമ്മള് ചുമ്മാ ഒന്ന് ആളാവാൻ നോക്കിയതാ....പക്ഷെ നമക്ക് ആള് മാറിപ്പോയി.... ഓൻ നമ്മളെ തേച്ചോട്ടിച്ച് കയ്യിൽ തന്നു...

പട്ടി....തെണ്ടി....കലിപ്പൻ ഹംക്ക്....മിക്കവാറും ഓന്റെ അന്ത്യം എന്റെ കൈകൊണ്ടാ...

നമ്മള് ഇങ്ങനെ ചിന്തിച്ച് നിക്കുമ്പോളാണ് ആ ക്ലാസ്സിലെ രണ്ട് ജനാലകൾ തുറന്നത്....നമ്മള് ആ ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല...

"ഇനി വല്ല പ്രേതവും ആയിരിക്കോ ആവോ...."

"ആവാനാണ് സാധ്യത....ഇതിനകത്തേക്ക് അറിയാതെ നോക്കിപോയ ആ പ്രേതം മുന്നിലുള്ള വലിയ ഭൂതത്തെ കണ്ടിട്ട് കണ്ടം വഴി ഓടിക്കാണും..."

"ഇതിനാണ് പറയുന്നേ രാവിലെ എണീറ്റ്‌ സോപ്പിട്ട് കുളിക്കണമെന്ന്....ഇല്ലെങ്കിൽ ദാ ഇങ്ങനെ ചളി വാരിയെറിഞ്ഞോണ്ടിരിക്കും..."

"പോടീ....നീയിപ്പോ പറഞ്ഞത് വലിയ തത്വം ആണല്ലോ...."

"നീ പോടാ ചൂടാ..."

"നീ പോടീ കുട്ടി പിശാശ്ശെ..."

"ഡാാ ജെറീ..."

പെട്ടന്ന് ആരോ പുറത്ത് നിന്ന് അങ്ങനെ വിളിക്കുന്നത് കേട്ടപ്പോ നമ്മള് ഓടിപോയി ജനലിലൂടെ തലയിട്ടു...

അപ്പൊ നമ്മളെ മുന്നില് കണ്ട കാഴ്ച നമ്മളെ വല്ലാതെ തളർത്തി....
നമ്മളെ കോളേജ് മൊത്തം വന്ന് ഈ ക്ലാസ്സിന് മുന്നില് നിരന്നു നിക്കുന്നു...

"ഇവിടെ എന്താ ഈ നടക്കുന്നെ..."

ചോദ്യം ആരുടെ വകയാണെന്ന് നോക്കിയ നമ്മള് ഞെട്ടി പണ്ടാറടങ്ങിപോയി...




തുടരും....






______________________________

നിങ്ങടെ കട്ട പ്രോത്സാഹനം ആണ് നമ്മളെ ഇതുവരെ കൊണ്ടെത്തിച്ചത്....ഇനി അങ്ങോട്ടുള്ള ഭാഗങ്ങളിലും അതുണ്ടാവുമെന്ന് കരുതുന്നു...🤗
_____________________