💕🌸💕🌸💕🌸
SOULMATE
💕🌸💕🌸💕🌸
✍🏻 MUVARISH ELAYI
💕🌸💕🌸💕🌸
9526111211
💕🌸💕🌸💕🌸
STARTING
💕🌸💕🌸💕🌸
Part - 1
__________________________
ഈ കഥയും കഥാപാത്രങ്ങളും കഥാസാഹചര്യങ്ങളും തുകച്ചും സാങ്കൽപ്പികം മാത്രം... ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഈ കഥക്ക് യാതൊരു ബന്ദവും ഇല്ല... അങ്ങനെ തോന്നുകയാണെങ്കിൽ അത് തികച്ചും യാതൃഷ്ചികം മാത്രം...
_________________________
സമർപ്പണം :-
പ്രിയ വായനക്കാർക്ക്...
നന്ദി:-
ഫസ്റ്റ് സൈറ്റ് എന്ന എന്റെ ആദ്യ കഥക്ക് നിങ്ങൾ തന്ന സപ്പോട്ടിന് ഒരുപാട് നന്ദി... 😍
ആ സപ്പോട്ട് തന്നെയാണ് എനിക്ക് ഈ കഥ എഴുതാൻ പ്രചോദനമായതും...
അനുഭവങ്ങൾ തന്നെ ആണ് പലരേയും പല കാര്യങ്ങളും ചെയ്യാൻ പ്രേരിപ്പിക്കുന്നത്... എന്നെ കഥ എഴുതാൻ പ്രേരിപ്പിച്ചതും മനസ്സിൽ തട്ടിയ ചില അനുഭവങ്ങൾ കൊണ്ട് തന്നെയാണ്...
____________________________
മോളേ... എവിടേ... ചായ കുടിക്കാൻ വാ...
ദാ വരുന്നു ഉമ്മാ...
അവൾ ഉമ്മയുടെ അടുത്തേക്ക് ചെന്നു...
ചായ കുടിച്ച് കഴിഞ്ഞ് അവൾ ഉച്ചക്ക് ഉള്ള ഭക്ഷണം ഉണ്ടാക്കുന്ന ഉമ്മയുടെ അടുത്തേക്ക് ചെന്നു...
ഉമ്മച്ചി...
പറ മോളേ...
ഞാൻ ഒരു കാര്യം ചോദിക്കട്ടെ...
നീ ചോദിക്ക്...
എനിക്ക് ആരാ ഈ പേരിട്ടത്...
ഇത് കേട്ടതും പെട്ടെന്ന് ഉമ്മ ഒന്ന് ഞെട്ടി... ഉമ്മാന്റെ മുഖം പെട്ടെന്ന് തന്നെ സങ്കടഭാവത്തിലേക്കാഴ്‌ന്നു... ഉമ്മ എന്തോ ആലോചിച്ചു...
ഉമ്മച്ചി... എന്താ ഒന്നും പറയാത്തെ...
ഒന്നും കൂടെ മൗനത്തിൽ നിന്ന് ഉമ്മ അവളെ നോക്കി...
ഞാൻ തന്നെ ഇട്ട പേരാ...
അതിടാൻ കാരണം എന്താ...
ഇത് കേട്ടതും ഉമ്മാന്റെ കണ്ണിൽ കണ്ണുനീർ നിറയാൻ തുടങ്ങി... ഉമ്മ പെട്ടെന്ന് തന്നെ അത് അവളിൽ നിന്ന് മറക്കൻ വേണ്ടി ഷാൾ കൊണ്ട് തുടച്ചു...
പക്ഷെ ഉമ്മാന്റെ മറുപടിക്ക് കാത്ത് നിന്ന അവൾ ആ കണ്ണുനീർ കാണാതിരുന്നില്ല...
എന്താ ഉമ്മച്ചി... എന്തിനാ ഇങ്ങള് കരയ്ണത്...
ഞാൻ കരയേ... മോൾക്ക് തോന്നിയതാവും... (ചിരി അഭിനയിച്ചാണ് ഉമ്മ അത് പറഞ്ഞത്)
എന്നാ ഉമ്മച്ചി പറ... എനിക്ക് ആ പേരിടാൻ കാരണം എന്താ...
അതോ... അത്... നിന്റെ ഉപ്പച്ചിക്ക് ആ പേര് വല്യ ഇഷ്ടായിരുന്നു...
ഓ...
പിന്നെ അവൾ ഒന്നും ഉമ്മാനോട് ചോദിച്ചില്ല... പിന്നെ അവളുടെ മനസ്സിലേക്ക് ഉപ്പയെ കുറിച്ചുള്ള കാര്യങ്ങൾ വരാൻ തുടങ്ങി... ആരായിരുന്നു എന്റെ ഉപ്പ... എന്നൊക്കെ ആലോചിച്ച് അവൾ അവിടെ നിന്ന് പോയി...
നേരെ പോയത് അവരുടെ തറവാട് വീട്ടിലേക്കാണ്... വീടിന്റെ അപ്പുറത്ത് തന്നെയാണ് തറവാടും...
അവിടെ ചെന്നപ്പൊ എളാപ്പ ഇരുന്ന് പത്രം വായിക്കുന്നുണ്ടായിരുന്നു...
എന്താടീ... ഇന്ന് ക്ലാസൊന്നും ഇല്ലേ...
ഇന്ന് ശനിയാഴ്ച്ച അല്ലേ...
എന്നിട്ട് മുബീൻ പോയല്ലോ...
മുബിക്കാക്ക പ്ലസ് ടു അല്ലേ... ഞാൻ ഒമ്പതാം ക്ലാസിൽ അല്ലേ എത്തീട്ടൊള്ളൂ...
ഓ...
ഇതും കേട്ട് അവൾ ഉമ്മുമ്മാന്റെ അടുത്തേക്ക് ചെന്നു... ഉമ്മുമ്മ കിടക്കായിരുന്നു...
ഉമ്മുമ്മാ... എന്താ കിടക്കുന്നെ...
ഒന്നുല്ലടി... വെറുതേ കിടന്നതാ...
ആ...
ഉമ്മുമ്മാന്റെ മോള് എവിടെ ആയിരുന്നു...
ഞാൻ അവിടെ എളാപ്പാന്റെ ബഡായി കേട്ട് നിക്കായിരുന്നു...
അവൾ ഉമ്മുമ്മാന്റെ അടുത്ത് കിടന്നു... അപ്പോഴും മനസ്സിൽ അവളുടെ ചിന്ത അവളുടെ ഉപ്പയെ കുറിച്ചായിരുന്നു...
ഉമ്മുമ്മ... എന്റെ ഉപ്പച്ചിക്ക് എന്ത് പറ്റിയതാ...
ഇത് കേട്ടതും ഉമ്മുമ്മ ഒന്നും മിണ്ടിയില്ല... അവൾ ഉമ്മുമ്മാനെ തിരിഞ്ഞ് നോക്കി... ഉമ്മുമ്മ എഴുന്നേറ്റിരുന്നു...
മോൾക്ക് അറിയണോ മോളുടെ ഉപ്പ ആരായിരുന്നു എന്ന്...
അറിയണം...
ഉമ്മുമ്മ എഴുന്നേറ്റ് പോയി അലമാരയിൽ നിന്ന് ഒരു താക്കോൽ എടുത്തു... അവളുടെ കയ്യിലേക്ക് കൊടുത്തു...
ഇത് മുകളിൽ ഉള്ള മുറിയുടെ താക്കോൽ ആണ്... നിന്റെ ഉപ്പാന്റെ മുറിയുടെ... (താക്കോൽ കയ്യിൽ തന്ന് ഉമ്മുമ്മ പറഞ്ഞു)
ഇത് ആരും തുറക്കാറില്ലേ...
ഇല്ല... നിന്റെ ഉപ്പ കോളേജിൽ പടിക്കുന്ന കാലത്ത് ഒരു ദിവസം ആ വാതിൽ പൂട്ടി താക്കോൽ എന്നെ ഏൽപ്പിച്ചതാ... പിന്നീട് അവൻ ആ മുറി തുറന്നിട്ടില്ല... ഈ താക്കോൽ എന്റെ കയ്യിൽ ഏൽപ്പിച്ചു... പിന്നീട് അവനും അങ്ങോട്ട് പോയിട്ടില്ല...
അതെന്താ ഉപ്പച്ചി പിന്നെ അങ്ങോട്ട് പോവാതിരുന്നത്...
അത് നിന്റെ ഉപ്പാന്റെ ജീവിതം അറിഞ്ഞാൽ നിനക്ക് മനസ്സിലാകും... അന്ന് ഞാൻ ഉറപ്പിച്ചതാ... എന്നെങ്കിലും ആരെങ്കിലും അവനെ കുറിച്ച് അറിയാൻ വന്നാൽ അയാൾക്ക് ആ മുറി തുറന്ന് കൊടുക്കണം എന്ന്...
മ്...
മോൾക്ക് ഉപ്പാനെ കുറിച്ച് അറിയാൻ ആണേൽ ആ മുറിയിലേക്ക് പൊക്കൊ... അവിടെ നിന്റെ ഉപ്പയുടെ ഓർമ്മകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്...
ഇത് കേട്ടതും അവൾ ഉമ്മുമ്മാന്റെ അടുത്ത് നിന്ന് പോയി... മുകളിൽ ഉള്ള മുറി ലക്ഷ്യമാക്കി അവൾ നടന്നു...
ഒരുപാട് പ്രതീക്ഷകളോടെ അവൾ മുകളിലെ മുറി ലക്ഷ്യമാക്കി നടന്നു... അവൾ മേലേക്കുള്ള കോണി കയറും തോറും അവളുടെ നെഞ്ഞിടിപ്പ് കൂടാൻ തുടങ്ങി...
മേലെ എത്തിയതും അവൾ ആ റൂമിന്റെ നേരെ നിന്ന് ഉമ്മുമ്മ തന്ന ആ താക്കോൽ കൊണ്ട് മുറി തുറന്നു...
തുറന്നതും അവൾ കണ്ടത് മുറി മുഴുവൻ മാറാല കൊണ്ട് വൃത്തികേടായിട്ടുണ്ട്... അവൾ മുറിയുടെ ചുറ്റുപാടും ഒന്ന് നോക്കി... ചുമരിൽ ആരുടെയോ ചിത്രം വരച്ചിട്ടുണ്ട്... മുഖം വ്യക്തമല്ല...
അവൾ ആ ചിത്രത്തിന്റെ അടുത്തേക്ക് ചെന്ന് ചിത്രത്തിൽ ഉള്ള മുഖത്ത് തൊട്ട് നൊക്കി... താഴെ കളർ ചിതറി കിടക്കുന്നു...
മുറിയിലെ കട്ടിലിൽ ഒരു കെട്ട് പൂവ് വാടി കിടക്കുന്നുണ്ട്... പൂവ് കണ്ടപ്പൊ തന്നെ അവൾക്ക് മനസ്സിലായി ഈ പൂവ് അന്ന് ഉപ്പ താക്കോൽ ഉമ്മുമ്മാക്ക് ഏൽപ്പിച്ച അന്ന് വെച്ചതാവും എന്ന്...
പക്ഷെ അതിനേക്കാൾ അവളുടെ ശ്രദ്ധ ആകർഷിച്ചത് ആ പൂവിന്റെ അടുത്തായി ഒരു ഡയറി ഉണ്ടായിരുന്നു...
അവൾ ആ ഡയറിയുടെ അടുത്തേക്ക് ചെന്നു...
ആ കട്ടിലിൽ ഇരുന്ന് കൊണ്ട് തന്നെ അവൾ ആ ഡയറി കയ്യിൽ എടുത്തു... ഡയറിയുടെ ചട്ടയിൽ പറ്റിപ്പിടിച്ച പൊടി തട്ടി അവൾ ആ ഡയറി തുറന്നു...
ഡയറിയുടെ ആദ്യ പേജിൽ ഒരു വചനം എഴുതീട്ടുണ്ട്...
(ദീർഘവീക്ഷണം മനുഷ്യർക്ക് ഉണ്ടായിരുന്നെങ്കിൽ ഈ ലോകത്ത് ഇത്രയും കൂടുതൽ പ്രശ്നങ്ങളും സങ്കടങ്ങളും ഉണ്ടാകില്ലായിരുന്നു...)
അവൾ ആ ഡയറി വായിക്കാൻ തുടങ്ങി...
________________________________
പ്ലസ്‌ടൂവിന് അത്യാവശ്യം നല്ല രീതിയിൽ എഴുതിയത് കൊണ്ട് ഡിഗ്രിക്ക് അടുത്തുള്ള നല്ല ഒരു കോളേജിൽ സീറ്റ് കിട്ടി...
ആദ്യ ക്ലാസ് ആണ് ഇന്ന്... ഞാൻ വേഗം കുളിക്കാൻ കയറി... ഇക്കാക്ക വാതിലിൽ മുട്ടി...
ഷിബീ... നിന്റെ വണ്ടീൽ പെട്രോൾ ഉണ്ടോ...
ഇല്ല... കുപ്പിയിൽ കുറച്ച് ഉണ്ട്... പമ്പിൽ എത്താൻ ഉള്ളത്...
എന്ന അത് ഞാൻ എന്റെ വണ്ടിയിൽ ഒഴിക്കുന്നുണ്ട്... ഞാൻ നിന്നെ കോളേജിൽ ആക്കി തരാം...
ആ...
എന്നാ വേഗം വാ...
ദാ വരുന്നു...
എന്നും പറഞ്ഞ് ഞാൻ വേഗം കുളിച്ചിറങ്ങി... കോളേജിലെ ആദ്യ ദിവസം... എന്താവും റബ്ബേ... അത്യാവഷ്യം റാഗിങ് ഒക്കെ ഉള്ള കോളേജ് ആണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്... അത്യാവഷ്യം താടിയും മുടിയും ഒക്കെ ഉണ്ടായിരുന്നു... അത് കൊണ്ട് തന്നെ അതിന്റെ ഒരു പേടി ഉണ്ടായിരുന്നു...
ഞാൻ ഒരു കട്ടനും കുടിച്ച് ഉമ്മാനോട് പോവാണ് എന്നും പറഞ്ഞിറങ്ങി...
ഞാനും ഇക്കയും കൂടെ പൊയി... പമ്പിൽ എത്തി പെട്രോളും അടിച്ച് ഞങ്ങൾ കോളേജിലേക്ക് വിട്ടു...
കോളേജിന്റെ ഗൈറ്റിന്റെ അടുത്ത് എത്തിയതും കുറേ സീനിയേസ് നിൽക്കുന്നുണ്ടായിരുന്നു... എല്ലാരുടെ കയ്യിലും മിഠായി ഉണ്ടായിരുന്നു... വരുന്നവർക്കെല്ലാം അതവർ കൊടുക്കുന്നും ഉണ്ട്...
എന്നെ കണ്ടതും അവർ താടി ആണ് നോക്കിയത്...
ഞങ്ങളുടെ വണ്ടി അവിടെ എത്തിയതും പെട്ടെന്ന് കുറച്ച് സീനിയേസ് ചേർന്ന് കയ്യ് കാണിച്ചു... ഞങ്ങൾക്ക് മിഠായി ഒക്കെ തന്ന് അകത്തേക്ക് പറഞ്ഞയച്ചു...
അകത്ത് എത്തി എന്നെ വിട്ടിട്ട് ഇക്ക പോയി... ഞാൻ അകത്തേക്ക് ക്ലാസ് തപ്പി നടന്നു... കുറേ സീനിയേസിനെ കണ്ടു... എല്ലാരും എന്നെ തന്നെ നോക്കുന്നത് പോലെ... ഞാൻ അങ്ങോട്ട് ഓവർ മൈന്റ് ചെയ്യാതെ നേരെ നടന്നു...
ഓഫീസിന്റെ അടുത്തുള്ള നോട്ടീസ് ബോഡിൽ ക്ലാസ് വിവരങ്ങൾ ഒട്ടിച്ചിട്ടുണ്ട്... ഞാൻ എന്റെ പേര് അതിൽ നിന്ന് കണ്ട് പിടിച്ചു... ക്ലാസ് നോക്കി...
ഇയാളും ഈ ക്ലാസിൽ ആണോ... (നോട്ടീസ് ബോഡ് നോക്കി കഴിഞ്ഞ ഒരുത്തൻ ചോദിച്ചു)
അതെ... (ഒരാളെ കൂട്ടിന് കിട്ടിയ സന്തോഷത്തിൽ ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു)
എന്താ പേര്...
ഷിബിലി... നിന്റെ പേരെന്താ...
ഫാരിസ്...
ഓ... എന്ന വാ... ക്ലാസ് കണ്ട് പിടിക്കാം...
ആ...
ഞങ്ങൾ രണ്ടാളും കൂടെ ക്ലാസ് കണ്ട് പിടിക്കാനായി നടന്നു...
നീ വർക്കൗട്ട് ചെയ്യാറുണ്ടോ... (അവന്റെ ശരീരം കണ്ട് ഞാൻ ചോദിച്ചു)
ഇടക്കൊക്കെ... ഉപ്പാക്ക് ചെറിയൊരു ജിമ്മുണ്ട് നാട്ടിൽ... അപ്പൊ അവിടെ ഇടക്കൊക്കെ പോയി വർക്കൗട്ട് ചെയ്യാറുണ്ട്...
ഓ...
പോകുന്ന വഴിയെല്ലാം സീനിയേസ് ഞങ്ങളെ നോക്കുന്നുണ്ട്... ഫാരിസ് ദൈര്യത്തോടെ തിരിച്ചും നോക്കുന്നുണ്ട്... അങ്ങനെ ഞങ്ങൾ അവസാനം ക്ലാസ് കണ്ട് പിടിച്ചു...
ക്ലാസിൽ കയറി... കുറച്ച് കുട്ടികൾ എത്തീട്ടുണ്ട്... ഞാനും ഫാരിസും കൂടെ സീറ്റിൽ പോയിരുന്നു...
ഞങ്ങൾ കുറച്ച് നേരം സംസാരിച്ചിരുന്നു... ക്ലാസിൽ ഇപ്പൊ അത്യാവഷ്യം ആളൊക്കെ ആയി... ക്ലാസിൽ സർ വന്ന് ക്ലാസ് എടുക്കാൻ തുടങ്ങി...
ആദ്യ ദിവസം ആയതോണ്ട് പരിചയപ്പെടലും ഒക്കെ ആയി ക്ലാസ് അങ്ങനെ പോയി...
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി ഞാനും ഫാരിസും കൂടെ ഇറങ്ങി... വീണ്ടും ചെന്ന് പെട്ടത് സീനിയേസിന്റെ മുന്നിലേക്കാണ്... ഞങ്ങളെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല...
ഞാൻ തിരിഞ്ഞ് നൊക്കി... ഫസ്റ്റ് ഇയേസ് ഒരുപാട് വരുന്നുണ്ട്... പക്ഷെ ആരുടെ അടുത്തേക്കും അവർ പോവുന്നില്ല... അപ്പൊ ഞാൻ കോളേജിനെ കുറിച്ച് കേട്ടതൊക്കെ... ഞാൻ ഇതെല്ലാം ആലോചിച്ച് നടന്നു...
ഞാനും ഫാരിസും കൂടെ അവന്റെ ബൈക്കിൽ ഭക്ഷണം കഴിക്കാൻ പോയി...
പിറ്റേന്ന് ക്ലാസിൽ വന്നു... അന്നും അത് പോലെ തന്നെ... സീനിയേസ് ആരും ഒന്നും പറയുന്നില്ല... പക്ഷെ നോക്കുന്നുണ്ട്... ഇവന്മാര് നോക്കാതെ കാര്യം എന്താ എന്ന് പറഞ്ഞീന്നേൽ ഒരു സമാധാനം ആയീന്ന്...
ഞാൻ ആരോടേലും ഇതൊന്ന് ചോദിച്ച് നോക്കാ എന്ന് വിചാരിച്ച് ഫാരിസിന്റെ അടുത്തേക്ക് പോയി...
ഫാരീ...
എന്താ ഷിബി...
ഇവന്മാര് ആരെയും റാഗ് ഒന്നും ചെയ്യാത്തതെന്താ...
ഇത് കേട്ടതും അവൻ പൊട്ടിചിരിച്ചു...
അത് നിന്നെ പേടി ആയതോണ്ടാവും... (അവൻ ചിരിച്ചോണ്ട് കളിയാക്കി പറഞ്ഞു)
പോടാ... നീ കാര്യം പറ...
എടാ മണ്ടാ... കോളേജിൽ ഇലക്ഷൻ നടാക്കാൻ പോവാ... അത് കൊണ്ട് ഇലക്ഷൻ കഴിയാതെ അവന്മാർ നമ്മളെ തൊടൂല...
ഓ... അപ്പൊ അതാണല്ലേ കാര്യം...
ആ...
അപ്പൊ ഇലക്ഷൻ കഴിഞ്ഞാലോ... (ഒരു ഞട്ടലോടെ ഞാൻ ചോദിച്ചു)
ഇലക്ഷൻ കഴിഞ്ഞാൽ എന്താ... നല്ല രസാവും... (അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു)
ആ...
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി... ക്ലാസിൽ ഉള്ളോരെ എല്ലാം പരിചയപ്പെട്ട് തുടങ്ങി... കുറേ പുതിയ സുഹൃത്തുക്കളെ കിട്ടി...
ക്ലാസ് ഒക്കെ അത്യാവഷ്യം അടിപൊളി ആവാൻ തുടങ്ങി... കട്ടക്ക് നിക്ക്ണ കുറച്ച് ചെങ്ങാതിമാരെ കിട്ടി...
അങ്ങനെ ആ ദിവസം വന്നെത്തി... കോളേജ് ഇലക്ഷന്റെ റിസൾട്ട്... നമുക്ക് അവിടെ പ്രത്യേകിച്ച് റോളൊന്നും ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് തന്നെ അവിടുന്ന് വിട്ടു...
ഞാനും ഫാരിയും പിന്നെ ചെങ്ങാതിമാർ മൂന്ന് പേരും കൂടെ ഗ്രൗണ്ടിലൂടെ വർത്താനം പറഞ്ഞ് നടന്ന് പോവായിരുന്നു...
പെട്ടെന്നാണ് കോളേജിൽ നിന്ന് ഒരു അനൗൺസ്‌മന്റ്... ഇലക്ഷൻ റിസൾട്ട് പ്രക്യാപിക്കുകയാണ്...
റിസൾട്ട് കേട്ട് ഞങ്ങൾ രണ്ടടി നടന്നിട്ടുണ്ടാവും... പെട്ടെന്ന് പിറകിൽ നിന്ന് ഭയങ്കര ബഹളം... ഇത് കേട്ടതും ഞങ്ങൾ അഞ്ച് പേരും കൂടെ ഒരുമിച്ച് തിരിഞ്ഞ് നോക്കി...
എല്ലാവരും കൂടെ ഗ്രൗണ്ടിലേക്ക് ഓടി വരാണ്... കുറച്ച് പേരെ കയ്യിൽ വടിയും പട്ടികയും എല്ലാം ഉണ്ട്... എല്ലാം സീനിയേസ് ആണ്...
ബന്ദം ഇല്ലാത്ത വിഷയം ആയത് കൊണ്ട് ഞങ്ങൾ ഇടപെടാൻ നിന്നില്ല... ഞങ്ങൾ അഞ്ചാളും കൂടെ പെട്ടെന്ന് ഒരു ക്ലാസിൽ കയറി നിന്നു...
ഞങ്ങൾ അവിടെ നിന്ന് അടി കണ്ടു...
എന്ത് അടി ആണ് ഷിബീ ഇത്... (ഫാരിസ് ആകാംഷയോടെ പറഞ്ഞു)
ആ... ഇലക്ഷൻ കഴിഞ്ഞീലേ... നമ്മക്കും കിട്ടിക്കോളും...
ആ... ഇങ്ങട്ട് വരട്ടെ...
ഈ വർത്താനം അപ്പോഴും ഉണ്ടാവണം ട്ട...
ആ... അതൊക്കെ ഉണ്ടാവും...
ക്ലാസിൽ നിന്ന് അടി കാണുമ്പോഴാണ് എന്റെ ശ്രദ്ധ ആ കൂട്ടത്തിലെ ഒരു പെൺകുട്ടിയിലേക്കായത്... ഇത്രയും വലിയ ഒരു അടിക്കിടയിൽ ഒരു പെൺകുട്ടി നിൽക്കുന്ന കാഴ്ച്ച കണ്ട് ഞാൻ അവളെ തന്നെ നോക്കി നിന്നു...
അവളെ കണ്ടിട്ട് എന്തായാലും അടി ഉണ്ടാക്കാൻ വന്ന ആളല്ല... കണ്ടിട്ട് അതിനിടയിൽ പെട്ട് പോയ പോലെ... കണ്ടിട്ട് ഒരു പാവം പെൺകുട്ടി...
ഒരുവിതം അവൾ രക്ഷപ്പെട്ട് പുറത്ത് കടന്നപ്പോഴാണ് പെട്ടെന്ന് ഒരുത്തൻ അടിക്കാൻ വേണ്ടി വടി വീഷിയപ്പോൾ അവളുടെ തലയുടെ പിന്നിൽ വന്നടിക്കുന്നത്...
ആ അടി കൊണ്ടതും അവൾ തലയിൽ കയ്യും വെച്ച് നിലത്ത് വീണു...
ഇത് കണ്ടതും ഞാൻ അവളെ ലക്ഷ്യമാക്കി അവൾക്ക് നേരെ ഓടി...
ഷിബീ... എങ്ങോട്ടാടാ... (ഫാരി ആണ്)
ഇതൊന്നും കേൾക്കാൻ നിക്കാതെ ഞാൻ ആ പെൺകുട്ടിയെ ലക്ഷ്യമാക്കി ഓടി...
അവളുടെ അടുത്തെത്തിയതും ഞാൻ അവളുടെ അടുത്ത് ഇരുന്നു... അവളുടെ മുഖം കാണുമ്പോൾ തന്നെ സങ്കടം ആവുന്ന പോലെ...
ഞാൻ അവളെ തട്ടി വിളിച്ച് നോക്കി... പക്ഷെ അനക്കം ഇല്ല...
അപ്പോഴേക്ക് ഫാരി വെള്ളവുമായി എന്റടുത്തേക്ക് ഓടി വന്നു... അവന്റെ കയ്യിൽ നിന്ന് വെള്ളം വാങ്ങിച്ച് ഞാൻ ആ കുട്ടിയുടെ മുഖത്തേക്ക് കുടഞ്ഞു...
രണ്ട് മൂന്ന് കുടച്ചിൽ കഴിഞ്ഞ് അവൾ ഒന്നനങ്ങി... നല്ല വേദന ഉണ്ടെന്ന് തോന്നുന്നു... അവളുടെ മുഖം നോക്കുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ടായിരുന്നു...
അവൾക്ക് ബോധം വന്ന സന്തോഷത്തിൽ ഞാൻ ഒന്ന് പുഞ്ചിരിച്ചു...
അവൾ പതിയെ എണീറ്റു...
എനിക്കെന്താ പറ്റിയത്... (തലയിൽ കയ്യ് വെച്ച് അവൾ ചോദിച്ചു)
ഒന്നും പറ്റീട്ടില്ല... ഒന്ന് വീണതാ...
അപ്പൊഴേക്കും അടി രൂക്ഷമായി തുടങ്ങി...
ഇയാള് വേഗം പൊക്കൊ... ഇനി ഇവിടെ നിക്കണ്ട... (ഞാൻ അവളോട് പറഞ്ഞു)
ശരി...
എന്നും പറഞ്ഞ് അവൾ പോയി...
ഞങ്ങൾ വേഗം നേരത്തെ നിന്ന ക്ലാസിലേക്ക് പോയി...
അവിടെ എത്തിയതും ഫാരി എന്റടുത്തേക്ക് വന്നു...
ടാ ഷിബീ...
എന്തേ...
നീ എന്തിനാ അവളെ രക്ഷിച്ചത്...
അത് പിന്നെ അവൾ അടി കൊണ്ട് വീണപ്പൊ രക്ഷിക്കണം എന്ന് തോന്നി...
ഓ പിന്നെ... നിന്റെ അമ്മായിന്റെ മോൾ അല്ലേ അവൾ... വീണപ്പോഴേക്ക് രക്ഷിക്കാൻ... അതും അത്രേം റിസ്ക്ക് എടുത്ത്... മര്യാദക്ക് പറഞ്ഞൊ...
എന്ത്...
സത്യം പറ... നിന്റെ ആരാ അവൾ...
തുടരും...
അഭിപ്രായങ്ങൾ അറിയിക്കുക...
💘 SOULMATE 💘
A Story by Muvarish Elayi
9526111211
💕🌸💕🌸💕🌸
*SOULMATE*
💕🌸💕🌸💕🌸
*MUVARISH ELAYI*
💕🌸💕🌸💕🌸
*PART 2*
💕🌸💕🌸💕🌸
9526111211
💕🌸💕🌸💕🌸
Part - 2
സത്യം പറ... നിന്റെ ആരാ അവൾ...
അവൾ എന്റെ ആരും അല്ലടാ...
പിന്നെ നീ എന്തിനാ ഇത്രേം റിസ്ക്ക് എടുത്ത് സീനിയേസിന്റെ അടി നടക്കുന്നതിന്റെ അടുത്ത് പോയി അവളെ രക്ഷിച്ചത്... (ഫാരി ആണ്)
അത് പിന്നെ ഞാൻ അവളെ കണ്ടപ്പൊ എനിക്ക് പാവം തോന്നി... ഒന്നുല്ലേൽ എനിക്കും ഇല്ലേ പെങ്ങന്മാർ...
ഓഹോ... അങ്ങനെ ആണല്ലേ...
അതെ...
ഫാരി ഒരു ഇളം പുഞ്ചിരിയോടെ എന്നെ നോക്കി...
എന്താ ഫാരി... (അവന്റെ നോട്ടം കണ്ട് ഞാൻ ചോദിച്ചു)
എന്താടാ... റൊമാൻസാ... (ചിരിച്ച് കൊണ്ടാണ് ഫാരി ചൊദിച്ചത്)
നീ എന്തൊക്കെയാടാ പറയുന്നത്...
ആ... എന്ന ശരി... നീ നടക്ക്...
എന്നും പറഞ്ഞ് ഞങ്ങൾ പുറത്ത് ഇറങ്ങാൻ നിന്നു...
ടാ... എനിക്കൊന്നും ഇല്ലെടാ... (പുറത്ത് ഇറങ്ങുമ്പോൾ തിരിഞ്ഞ് കൊണ്ട് ഞാൻ പറഞ്ഞു)
അയ്കോട്ടെ... അതിന് ഇപ്പൊ ഞാനൊന്നും ചോദിച്ചീലല്ലോ... (ഫാരി ഒന്ന് ചെറുതായ് പുഞ്ചിരിച്ചു)
ആ...
ജൂനിയേസ് എല്ലാരും വീട്ടിലേക്ക് പോകുന്നുണ്ട്... ഞങ്ങളും പിന്നെ അവിടെ നിന്നില്ല... അവിടുന്ന് വേഗം സ്ഥലം വിട്ടു....
പോകുമ്പോൾ എല്ലാം ഞാൻ അവളെ കുറിച്ച് ആലോചിച്ചു... എനിക്കവളെ രക്ഷിക്കാൻ തോന്നിയത് എന്ത് കൊണ്ടാവും... ഇനി ഫാരി പറഞ്ഞത് പോലെ വല്ലതും ആവുമോ... അങ്ങനെ ഒന്നും ഉണ്ടാവില്ല...
വീട്ടിൽ എത്തി കുളിച്ച് റെഡി ആയി ഞാൻ ചായയും കുടിച്ച് എന്റെ റൂമിൽ ഇരുന്നു...
അപ്പൊഴും എന്റെ ചിന്ത അവൾ തന്നെ ആയിരുന്നു...
പിറ്റേന്ന് കോളേജിൽ ചെന്നു... ഇലക്ഷൻ കഴിഞ്ഞപ്പൊ നല്ല പേടിയോടെ ആണ് ഞാൻ പൊയത്... അതും ഒറ്റക്ക്...
കോളേജിൽ എത്തിയതും വണ്ടി നിർത്തി... ഞാൻ നടക്കാൻ തുടങ്ങി... ഗൈറ്റിന്റെ അടുത്ത് എത്തിയതും നാലഞ്ച് സീനിയേസ് അവിടെ നിൽക്കുന്നുണ്ട്...
ഞാൻ അവരെ ഒന്നും മൈന്റ് ആക്കാതെ നടന്നു... കുറച്ച് കഴിഞ്ഞ് ഗ്രൗണ്ടിൽ എത്തിയതും ഞാൻ പിന്നിലേക്ക് തിരിഞ്ഞ് നോക്കി... ഗൈറ്റിൽ കണ്ട അഞ്ച് പേരും പിന്നാലെ തന്നെ ഉണ്ട്...
സ്കെച്ച് ആണെന്ന് എനിക്ക് ഉറപ്പായി... പക്ഷെ എന്തിന് എന്നറിയില്ല... ഞാൻ ഒന്നൂടെ മുന്നിലേക്ക് നടന്നു...
പെട്ടെന്ന് എന്റെ മുന്നിലേക്ക് ഒരു മൂന്ന് പേർ വന്നു... സീനിയർ ആണ്...
എന്താടാ നിന്റെ പേര്... (മൂന്നു പേരിൽ ഒരുത്തൻ ചോദിച്ചു)
ഷിബിലി...
എന്താ മോനേ നിന്റെ കോലം... നീയാ സീനിയർ അതോ ഞങ്ങളോ... ( എന്റെ താടിയിൽ പിടിച്ചാണ് അവൻ ഇത് പറഞ്ഞത്)
ഞാൻ ഒന്നും മിണ്ടിയില്ല...
എന്താടാ... കാശില്ലാഞ്ഞിട്ടാ...
അല്ല...
ആ... എന്ന പിന്നെ നാളെ നിന്നെ കാണുമ്പൊ ഇത് കാണരുത്... കണ്ടാൽ... (കലിപ്പിൽ ആണ് അവനിത് പറഞ്ഞത്)
ഞാൻ ശരി എന്ന മട്ടിൽ തലയാട്ടി...
നീ എന്തിനാ ഇന്നലെ ഞങ്ങളെ ബാച്ചിലെ കുട്ടീനോട് സംസാരിച്ചത്... (ആ കൂട്ടത്തിലെ വേറെ ഒരുത്തനാണ്)
അപ്പൊഴാണ് എനിക്ക് അവൾ സീനിയർ ആണെന്ന് മനസ്സിലായത്... ഒരു നിമിഷം ഞാൻ ഒന്നും മിണ്ടാതെ നിന്നെ... അപ്പൊഴേക്ക് എന്റെ പിന്നാലെ വന്ന സീനിയേസ് എന്റെ തൊട്ട് പിറകിൽ എത്തിയിരുന്നു...
അത്... അവൾ വീണ് കിടന്നപ്പോൾ ഞാൻ ഒന്ന് രക്ഷിക്കാൻ നോക്കിയതാ...
വീണ് കിടക്കുമ്പൊ രക്ഷിക്കാൻ നീ ആരാടാ...
എന്നും പറഞ്ഞ് അവൻ എന്റെ മുഖത്തേക്ക് കയ്യ് വീഷി... അവന്റെ വീഷൽ കണ്ട് ഞാൻ കണ്ണുമടച്ച് മാറാൻ നോക്കി... അടി കൊണ്ടില്ല... ഞാൻ കണ്ണ് തുറന്ന് നോക്കി...
അവന്റെ കയ്യ് ആരോ തടുത്തിട്ടുണ്ട്... സീനിയർ തന്നെ ആണ്... കട്ട താടി ഒക്കെ ആണ്...
ജൂനിയേസിനെ അടിക്കാൻ ആവുമ്പൊ ഇക്കാക്ക പറയണ്ട് ട്ട...
അപ്പോഴാണ് എന്നെ സ്കെച്ച് ഇട്ടവർ സെക്കന്റ് ഇയർ ആണെന്ന് എനിക്ക് മനസ്സിലായത്...
എന്നെ തല്ലാൻ വന്നവർ ഒന്നും മിണ്ടുന്നില്ല...
പോടാ...
എന്ന് ആ താടി ഉള്ളവൻ പറഞ്ഞതും അവർ പോയി... ഞാൻ അത് നോക്കി നിന്നു... അവർ എന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ട്...
ക്ലാസിൽ പോടാ... (എന്നോട് താടി ഉള്ളവൻ പറഞ്ഞു)
ഞാൻ വേഗം ക്ലാസിലേക്ക് നടന്നു... എന്നിട്ട് ഫാരിയോട് കാര്യം പറഞ്ഞു...
എന്നെ വിളിച്ചീല... അയ്കോട്ടെ... (ഫാരി പിണക്കം നടിച്ച് പറഞ്ഞു)
ആ... അപ്പൊ നിന്നെ വിളിക്കാനും കൂടെ നേരം ഉണ്ടായിരുന്നു...
ടാ... ആരാ നിന്നെ രക്ഷിച്ചത്...
ഞാൻ വരാന്തയിലേക്ക് അവനെ കൊണ്ട് പോയി ആളെ കാണിച്ച് കൊടുത്തു...
ആ... ഇവനാണോ...
നിനക്കറിയോ...
ആ... ഇവന്റെ പേര് സുഫൈൽ... ആള് കിടു ആണ്...
ഓ...
ലാസ്റ്റ് ഇയർ ആണ്...
അതെനിക്ക് അപ്പൊ തന്നെ മനസ്സിലായി...
ആ... ടാ നാളെ താടി ഒഴിവാക്കണോ....
താടി ഒഴിവാക്കിയാൽ ഞാൻ നിന്നെ തല്ലും...
ആ...
അന്ന് വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല... അങ്ങനെ അന്ന് ക്ലാസ് കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് ചെന്നു....
ഞാൻ പിറ്റേന്ന് കൊളേജിൽ വന്നു... എന്നെ തല്ലാൻ വന്നവരെ കണ്ടു... അവർ ഒന്ന് നോക്കുക മാത്രം അല്ലാതെ ഒന്നും ചെയ്തില്ല...
ഞാൻ ക്ലാസിൽ കയറി...
ക്ലാസിൽ ഇങ്ങനെ പോസ്റ്റ് അടിച്ചിരിക്കുമ്പോഴാണ് ഞാൻ എന്റെ ക്ലാസിൽ ഒരു കുട്ടീനെ ശ്രദ്ധിക്കുന്നത്... ഇത്രേം ദിവസം ക്ലാസ് ഉണ്ടായിട്ടും ഞാനവളെ കണ്ടിട്ടില്ലായിരുന്നു...
കണ്ടിട്ട് ഒരു പാവം ആയിട്ട തോന്നുന്നത്... സുറുമ എഴുതിയ ഒരു മൊഞ്ചത്തി കുട്ടി... ഒറ്റക്കാണ് ഇരിക്കുന്നത്...
ഞാൻ കുറച്ച് നേരം അവളെ ശ്രദ്ധിച്ചിരുന്നു... അവൾ ആരോടും വർത്താനം പറയുന്നില്ല... കുറേ പേർ അവളോട് പലതും ചോദിക്കുന്നുണ്ട്... അവൾ പെട്ടെന്ന് തന്നെ എല്ലാവരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറുന്ന പോലെ...
എങ്ങനെയെങ്കിലും അവളെ ഒന്ന് പരിചയപ്പെടണം എന്നായി പിന്നെ ചിന്ത... അവളെ ഞാൻ കുറേ നോക്കി... പക്ഷെ അവൾ ഇങ്ങോട്ട് ഒന്ന് തിരിയുക പോലും ചെയ്തില്ല...
ഞാൻ പിറ്റേന്ന് ക്ലാസിൽ പോയി... ആദ്യ പിരീഡ് ആയി... ഞാൻ അവളെ നോക്കി നിന്നു...
പെട്ടെന്ന് എന്റെ ബെഞ്ചിൽ ആരോ അടിക്കുന്ന ശബ്ദം...
ഞാൻ അവളെ നോട്ടം നിർത്തി നേരെ നോക്കി... സർ ആണ്...
ഇയാളിതേത് ലോകത്താ... സ്വപ്നം കാണുകയാണോ... ഗെറ്റ് ഔട്ട് ഓഫ് മയ് ക്ലാസ്... (കലിപ്പിൽ സർ പറഞ്ഞു)
ഞാൻ പുറത്ത് പോവാൻ വേണ്ടി എഴുന്നേറ്റതും ഫാരി വായ പൊത്തി ചിരിക്കുന്നുണ്ട്...
ഞാൻ പുറത്തേക്ക് നടന്നു... ഞാൻ ഒന്ന് അവളെ തിരിഞ്ഞ് നോക്കി... അവൾ എന്നെ ഒന്ന് നോക്കി... പെട്ടെന്ന് തന്നെ തിരിഞ്ഞു... മനസ്സിൽ ഭയങ്കര സന്തോഷം... അവളുടെ ആദ്യ നോട്ടം...
ഞാൻ പുറത്ത് പോയി നിന്നു... ആകെ ബോറടി... അവൾ എന്നെ നോക്കേം ചെയ്ത് സർ എന്നെ പുറത്താക്കേം ചെയ്ത്...
കുറച്ച് കഴിഞ്ഞ പാടെ ഫാരി എന്റടുത്തേക്ക് വന്നു... ഞാൻ അവനെ നോക്കി ചിരിച്ചു...
എന്ത് പറ്റി... വല്യ ചിരി ആയിരുന്നല്ലോ എന്നെ പുറത്താക്കിയപ്പൊ....
എനിക്കവിടെ ഇരുന്ന് ചടച്ച്... അപ്പൊ ഞാൻ ഒരുത്തനെ പേന കൊണ്ട് എറിഞ്ഞു... അത് സർ കണ്ട് ഗെറ്റ് ഔട്ട് അടിച്ചു...
ഇത് കേട്ടതും ഞങ്ങൾ രണ്ടാളും കൂടെ ചിരിച്ചു...
അല്ല... നിന്നെ എന്തിനാ പുറത്താക്കിയത്... (ഫാരി ആണ്)
ഞാൻ എന്തോ ആലോചിച്ചിരുന്നപ്പൊ...
നീ ആലോചിച്ചിരുന്നതൊന്നും അല്ല...
കാര്യം ആണെടാ...
ടാ... ഞങ്ങൾ ഒന്നും മണ്ടന്മാർ അല്ല... നീ നോക്കുന്നത് ഞാൻ കണ്ടതാ... ആരാ ആളെന്ന് പറഞ്ഞാ മതി...
പ്രേമിക്കാൻ ഒന്നും അല്ലടാ... ഒന്ന് പരിചയപ്പെടണം എന്നുണ്ട്... അത്രൊള്ളൂ...
അതിനാണോ നീ ഇങ്ങനെ നോക്കുന്നത്... ആ... ശരി... നീ ആളാരാന്ന് പറ...
നമ്മളെ ക്ലാസിലെ രണ്ടാമത്തെ ബെഞ്ചിലെ മൂന്നാമത്തെ കുട്ടി...
ഇത് കേട്ടതും ഫാരി ക്ലാസിലേക്ക് തലയിട്ട് നോക്കി... അവൻ നോക്കിയതും സർ നോക്കിയതും ഒന്നിച്ചാണെന്ന് തോന്നുന്നു...
ഫാരി... ഇവിടെ വാ... (സർ ആണ്)
സർ അവനെ അകത്തേക്ക് വിളിച്ചു... ഇത് കണ്ടതും എനിക്ക് ചിരി വന്നു... അവൻ അകത്തേക്ക് കയറി ചെന്നു...
ഞാൻ അവിടെ നിന്ന് പിന്നേം പോസ്റ്റ് ആവാൻ തുടങ്ങി... ഞാൻ ഫാരിനെ നോക്കാൻ വേണ്ടി ക്ലാസിന്റെ വാതിലിന്റെ അടുത്ത് നിന്ന് പതിയെ അകത്തേക്ക് നോക്കി...
ഫാരി ബോർഡിന്റെ അടുത്ത് നിൽക്കുന്നുണ്ട്... അവൻ എന്നെ കണ്ടു...
ഞാൻ അവനോട് കണ്ടോ എന്ന് ശബ്ദം ഇല്ലാതെ ചോദിച്ചു... അവൻ കണ്ടെന്ന് തലയാട്ടി... അവൻ കയ്യ് കൊണ്ട് അടിപൊളി എന്ന് കാണിച്ചു...
അങ്ങനെ ആ പിരേഡ് കഴിഞ്ഞ് ഞാൻ ക്ലാസിൽ കയറി...
ബ്രേക്ക് ടൈം ആയി... ഞാൻ ക്ലാസിൽ തന്നെ ഇരുന്നു... അവളും ക്ലാസിൽ ഉണ്ടായിരുന്നു... ഫാരി ഒകെ ക്ലാസിൽ നിന്ന് പോയി...
പെട്ടെന്ന് എന്റടുത്തേക്ക് ക്ലാസിലെ രണ്ട് പെൺ കുട്ടികൾ വന്നു... എനിക്കാകെ പരിചയം ഉള്ള രണ്ട് പെൺകുട്ടികൾ ഇവരാണ്...
എന്താ ഷിബീ... നീ ഫുൾ ടൈം അവളെ ആണല്ലോ നോക്കുന്നത്... എന്താ ഉദ്ധേഷം...
ഞാൻ നോക്കേ... (ഞാൻ അറിയാത്ത പോലെ ചോദിച്ചു)
ഞങ്ങൾ കാണുന്നുണ്ടെടാ...
ഓ... ഞാൻ ചുമ്മ നോക്കിയതാ...
ആയാ മതി...
ആ... അവൾ എന്താ ആരോടും ഒന്നും മിണ്ടാത്തത്...
അവൾ അങ്ങനെ തന്നെ ആണ്... ആരോടും സംസാരിക്കൂല... അങ്ങനെ ഒരാളാണ്...
എന്നിട്ട് നിങ്ങൾ ഒന്നും അതവളോട് ചൊദിച്ചിട്ടില്ലേ...
ചോദിച്ചിട്ടൊക്കെ ഉണ്ട്... പക്ഷെ അവൾ ഒന്നും ഇല്ല എന്നാണ് പറയാറ്...
ഓ...
ആ... എന്തായാലും ഓൾ ദ ബെസ്റ്റ്...
എന്തിന്...
ചുമ്മ ഇരിക്കട്ടെ... (അവർ ചിരിച്ചോണ്ട് പറഞ്ഞു)
അവർ രണ്ടാളും പോയി...
ഇപ്പൊ അവൾ ഒറ്റക്കാണ് അവളുടെ ബെഞ്ചിൽ...ബുക്ക് വായിച്ചിരിക്കാണ്...
അവളെ ഒന്ന് പരിചയപ്പെട്ടാലോ... മോഷാവോ... എന്തായാലും വരുന്നിടത്ത് വെച്ച് കാണാം എന്നും വിചാരിച്ച് ഞാൻ അവളുടെ അടുത്തേക്ക് നടന്നു...
മനസ്സിൽ നല്ല പേടി ഉണ്ടായിരുന്നു... ഞാൻ അവളെ ബെഞ്ചിന്റെ അടുത്തെത്തിയതും എന്നെ ക്ലാസിന്റെ ഡോറിന്റെ അടുത്ത് നിന്നും ആരോ വിളിച്ചു... നൊക്കിയപ്പൊ സഫ്വാൻ ആണ്...
ഷിബീ... നിന്നെ വിളിക്കുന്നു...
ഞാൻ വേഗം അവളുടെ അടുത്ത് നിന്ന് മാറി... ആദ്യ ശ്രമം പാളിയ സങ്കടത്തിൽ ഞാൻ സഫ്വാന്റെ അടുത്തേക്ക് ചെന്നു...
ആരാടാ വിളിച്ചത്...
അതാ... (എന്നും പറഞ്ഞ് സഫ്വാൻ ചൂണ്ടി കാണിച്ചു)
ഞാൻ അവൻ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കി... ആളെ കണ്ടതും ഞാൻ ശരിക്കും ഞെട്ടി പോയി...
തുടരും...
അഭിപ്രായങ്ങൾ അറിയിക്കുക...
💘 SOULMATE 💘
A Story by Muvarish Elayi
9526111211
💕🌸💕🌸💕🌸
*SOULMATE*
💕🌸💕🌸💕🌸
*MUVARISH ELAYI*
💕🌸💕🌸💕🌸
*PART 3*
💕🌸💕🌸💕🌸
9526111211
💕🌸💕🌸💕🌸
Part - 3

ഇലക്ഷന്റെ അന്ന് അടി കൊണ്ട് വീണവൾ... ഇവൾ എന്തിനാ പടച്ചോനെ വീണ്ടും ഇങ്ങോട്ട് വന്നത്... ഇനി ഇത് വല്ല സീനിയേസും കണ്ടാൽ പിന്നെ അത് മതി...
എന്തേലും ആവട്ടെ വിചാരിച്ച് ഞാൻ അവളുടെ അടുത്തേക്ക് നടന്നു...
ഷിബിലി എന്നല്ലേ പേര്... (അടുത്തെത്തിയതും അവൾ ചോദിച്ചു)
ആ...
എനിക്ക് അന്ന് ഒരു താങ്ക്സ് പോലും പറയാൻ പറ്റീല... സോറി...
അതൊന്നും കുഴപ്പം ഇല്ല...
ആ... ഞാൻ ഗ്രൗണ്ടിൽ നിൽക്കുമ്പൊ ആണ് അടി ഉണ്ടായത്... പെട്ടെന്ന് എനിക്ക് മാറാൻ കഴിഞ്ഞീല... ഞാൻ അതിനിടയിൽ പെട്ട് പോയി... സീനിയേസ് നിന്നെ പിടിച്ചീന്ന് ല്ലേ...
ആ...
അവർക്ക് അറിയില്ല കാര്യങ്ങൾ... അത് കൊണ്ടാ അന്ന് അങ്ങനെ പെരുമാറിയത്... സോറി...
അതിന് ഇയാൾ എന്തിനാ സോറി പറയുന്നത്... അവർ അല്ലേ അങ്ങനെ പെരുമാറിയത്...
എന്നാലും ഞാൻ കാരണം ആണല്ലോ...
അതൊന്നും സാരല്യ...
ഓ... ശരി... എന്നാ ഞാൻ സോറി തിരിച്ചെടുത്തിരിക്കുന്നു... പോരേ... (അവൾ ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്)
ഇത് കേട്ടപ്പൊ ഞാനും ചിരിച്ചു...
ഇയാളെ പേരെന്താ... (ഞാൻ അവളോട് ചോദിച്ചു)
ഫമിദ...
ഓ...
പിന്നെ ഞങ്ങൾ കുറച്ച് നേരം സംസാരിച്ച് നിന്നു...
എന്നാ ശരി ഞാൻ പോട്ടെ... പിന്നെ കാണാം... (ഫമിദ പുഞ്ചിരിച്ച് കൊണ്ട പറഞ്ഞു)
ശരി... കാണാം...
അവൾ പോയി... പുതിയ ഒരു സുഹൃത്തിനെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഞാൻ...
ഞാൻ വീണ്ടും ക്ലാസിലേക്ക് കയറി... പക്ഷെ അപ്പോഴേക്കും അവിടെ എല്ലാരും എത്തിയിരുന്നു... ഞാൻ എന്റെ സീറ്റിൽ പോയിരുന്നു...
ബ്രേക്ക് കഴിഞ്ഞ് ബെൽ അടിച്ചു... കുറച്ച് പേർ കൂടെ ക്ലാസിൽ കയറാൻ ഉണ്ട്... അവരെല്ലാം വന്ന് കൊണ്ടിരിക്കാണ്...
ആയിഷയും ഷാദിയും വന്നു... എന്നെ ഫിദയുടെ പേരും പറഞ്ഞ് കളിയാക്കുന്നവർ... ഞാൻ അവരെ വിളിച്ചു... അവർ എന്റടുത്തേക്ക് വന്നു...
എന്തേ... (വന്നപാടെ ആയിഷ ചോദിച്ചു)
അവളെ പേരെന്താ...
ആരുടെ...
അവളുടെ... (ഞാൻ ചൂണ്ടി കാണിച്ചു)
എന്തിനാ... (ചിരിച്ചോണ്ട് അവർ ചോദിച്ചു)
ചുമ്മാ... ഒന്നറിയാൻ...
ഓ...
പറ...
ഫിദ...
ഓ...
നീ കാര്യായിട്ടാണല്ലോ...
അങ്ങനെ ഒന്നുല്ല...
ആ... നടക്കട്ടെ...
എന്നും പറഞ്ഞ് അവർ പോയി... എനിക്ക് അവളോട് എന്താണെന്ന് എനിക്ക് തന്നെ അറിയുന്നില്ല... അങ്ങനെ ഉള്ള ഒരവസ്ഥയിൽ ആയിരുന്നു ഞാൻ...
ഇനി എല്ലാരും പറഞ്ഞ പോലെ പ്രേമം ആവുമോ... ഇത് വരേ ആരോടും തോന്നാത്ത ഒന്ന്... ഇത് വരെ ഞാൻ ഒന്ന് സംസാരിച്ച് പോലും ഇല്ലാത്ത ഒരാളോട് എനിക്ക് തോന്നോ... ഇതെല്ലാം ആലോചിച്ച് ഞാൻ അങ്ങനെ ഇരുന്നു...
ക്ലാസ് വീണ്ടും തുടങ്ങി... അവളെ ഇടക്ക് നോക്കും... പക്ഷെ എന്ത് കാര്യം... അവൾ ഒന്ന് നോക്കുന്നു പോലും ഇല്ല...
ഉച്ചക്ക് ഞാൻ പുറത്തിറങ്ങിയപ്പൊ ഞങ്ങളെ പുറത്താക്കിയ സർ എന്നെ കണ്ടു... എന്നെ വിളിച്ചു... ഞാൻ സാറിന്റെ അടുത്തേക്ക് ചെന്നു...
എന്താ സർ...
ഈ ലിസ്റ്റ് നീ ക്ലാസിൽ കൊണ്ട് പോയി എല്ലാരേം വിളിച്ച് ഡീറ്റേൽസ് ശരി ആണോ എന്ന് നോക്കണം...
സർ... ഞാനോ...
ആ... നിനക്കെന്തേ...
അല്ല... എനിക്കൊന്നും ഇല്ല... ചെയ്യാം സർ...
എന്നും പറഞ്ഞ് ഞാൻ ആ ലിസ്റ്റ് വാങ്ങിച്ചു... എന്റെ ബാഗിൽ കൊണ്ടു പോയി വെച്ചു...
ഉച്ചക്ക് ഭക്ഷണം കഴിച്ച് വന്നു... ബെൽ അടിച്ചു... ഉചക്ക് ശേഷം ഉള്ള പിരീഡ് ക്ലാസിൽ ടീച്ചർ ഇല്ലായിരുന്നു...
അപ്പോഴാണ് എനിക്ക് ആ ലിസ്റ്റിന്റെ കാര്യം ഓർമ്മ വന്നത്... ഞാൻ ആ ലിസ്റ്റിന്റെ കാര്യം ഫാരിയോട് പറഞ്ഞു...
ഇത് നിന്റെ കയ്യിൽ ഉണ്ടായിട്ടാണോ നീ ഇത്രേം നേരം വെറുതേ നിന്നത്... (ഫാരി ആ ലിസ്റ്റ് നോക്കി പറഞ്ഞു)
അതെന്താ ഈ ലിസ്റ്റിന് ഇത്ര പ്രത്യേകത...
നമ്മക്ക് ഇത് ചെക്ക് ചെയ്യാണ് എന്ന് പറഞ്ഞ് എല്ലാരേം പരിചയപ്പെട്ടൂടെ...
അയ്യേ... അതൊന്നും ശരിയാവൂല...
അതൊക്കെ ശരിയാവും... നീ വാ...
എന്നും പറഞ്ഞ് അവൻ എന്നെ ഫ്രണ്ട് ബെഞ്ചിലേക്ക് കൊണ്ട് പോയി... ഫാരിന്റെ അടുത്തായി എന്നെയും ഇരുത്തി...
ഫാരി ഓരോരുത്തരെ ആയി വിളിക്കാൻ തുടങ്ങി... ഓരോ പെൺകുട്ടികൾ വരാൻ തുടങ്ങി... ഫാരി എല്ലാരേം നന്നായി പരിചയപ്പെടുന്നുണ്ട്....
വിളിച്ചവരെ എല്ലാം അവൻ ലിസ്റ്റിൽ ടിക്ക് ഇട്ട് പോവുന്നുണ്ട്...
അടുത്തത് ഫാത്തിമ ഫിദ... (ഫാരി ലിസ്റ്റ് നോക്കി അടുത്ത ആളെ വിളിച്ചു)
ഞാൻ അവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു...
എന്താടാ... (എന്റെ പുഞ്ചിരി കണ്ട് ഫാരി ചോദിച്ചു)
ഞാൻ അവളെ നോക്കി... അവൾ സീറ്റിൽ നിന്ന് ഇറങ്ങി വരുന്നുണ്ട്... ഇത് കണ്ടതും ഫിദ അവൾ ആണെന്ന് ഫാരിക്ക് മനസ്സിലായി...
അവൻ ലിസ്റ്റും പേനയും എന്റെ അടുത്തേക്ക് നീക്കി...
ടാ... ഞാനോ... (ഞാൻ ചോദിച്ചു)
അല്ല... നിന്റെ പെണ്ണിനോട് ഞാൻ ചോദിക്ക... മര്യാദക്ക് ചോദിച്ചോ...
എന്റെ പേണ്ണോ...
അല്ലെങ്കിലും നീ തന്നെ ചോദിക്കണം...
ടാ എന്നാലും...
ഒരെന്നാലും ഇല്ല... ദാ അവൾ ഇവിടെ എത്തി വേഗം ചോദിച്ചോ...
ഞാൻ അവനോട് എന്തേലും പറയുന്നതിന് മുമ്പ് തന്നെ അവൾ അവിടെ എത്തിയിരുന്നു...
അവൾ എന്നെ നോക്കി... എനിക്ക് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരനുഭവം... ഇത് വരേ എനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല...
ഞാൻ ലിസ്റ്റ് നോക്കി അവളെ പേര് വായിച്ച് അക്ഷരങ്ങൾ കറക്റ്റ് അല്ലേ എന്ന് ചോദിച്ചു...
ആ... ശരി ആണ്... (അവൾ ആ ലിസ്റ്റ് നോക്കി പറഞ്ഞു)
അന്നാണ് ഞാൻ അവളുടെ ശബ്ദം ആദ്യമായി കേൾക്കുന്നത്...
ഇതിന് മുമ്പ് ഏത് സ്കൂളിൽ ആയിരുന്നു...
അവൾ സ്കൂളിന്റെ പേര് പറഞ്ഞു...
പ്ലസ് ടു എത്ര ശതമാനം മാർക്ക് ഉണ്ടായിരുന്നു...
തൊന്നൂറ്റി ഒന്ന്...
അങ്ങനെ ആ ലിസ്റ്റിൽ ഉള്ളതെല്ലാം ഞാൻ ചോദിച്ചു... ഞാൻ ഏതോ മായാലോകത്തായിരുന്നു...
എന്ന ശരി... ഇവിടെ ഒരു ഒപ്പ് ഇട്ടിട്ട് പൊക്കൊ... (അവൾക്ക് ഒരു പേന കൊടുത്ത് ഞാൻ പറഞ്ഞു)
അവൾ എന്റെ കയ്യിൽ നിന്ന് പേന വാങ്ങിച്ച് അതിൽ ഒപ്പിട്ടു... എന്നെ ഒന്ന് നോക്കി ആ പേന എന്റെ കയ്യിൽ തന്ന് അവൾ പോയി...
മനസ്സിൽ അവളെ പരിചയപ്പെട്ടതിന്റെ സന്തോഷം...
ഞാൻ ആ ലിസ്റ്റ് ഫാരിക്ക് തന്നെ കൊടുത്തു... പിന്നീട് വന്നത് ആയിഷയും ഷാദിയും ആണ്...
എന്തായി ഷിബി ഫിദയുടെ കാര്യം... (ആയിഷ ആണ്)
ഞാൻ ഒന്നും പറഞ്ഞില്ല... ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു...
ഫാരി അവരോട് ചോദിക്കാൻ തുടങ്ങി...
അല്ല... നിങ്ങൾ പെൺകുട്ടികളോട് മാത്രം ചോദ്യം ചോദിക്കൊള്ളൂ... (ഷാദി ഇടക്ക് കയറി പറഞ്ഞു)
അല്ല... ആൺകുട്ടികളുടേത് നിങ്ങൾ ചോദിച്ചോളീ...
ആ... എന്നാ ഓകെ...
എന്നും പറഞ്ഞ് ചോദ്യത്തിനെല്ലാം ഉത്തരം പറഞ്ഞ് അവർ പോയി...
ബാക്കി കുറച്ച് പെൺകുട്ടികൾ കൂടെ ഉണ്ടായിരുന്നു... അവരെ കൂടെ പരിചയപ്പെട്ട് ഫാരി ലിസ്റ്റ് പെൺകുട്ടികൾക്ക് കൊടുത്തു...
അവർ ഇത് പോലെ തന്നെ ആൺകുട്ടികളെ വിളിച്ച് ചോദ്യങ്ങൾ ചോദിച്ചു...
അങ്ങനെ അന്ന് ക്ലാസ് കഴിഞ്ഞ് ഞാനും ഫാരിയും സഫ്വാനും ഷിയാസും അൻഷിഫും പിന്നെ നാലഞ്ച് പേരും കൂടെ ആണ് ബൈക്കിന്റെ അടുത്തേക്ക് പോയത്...
ഞങ്ങൾ വർത്താനവും കളിയാക്കലും എല്ലാം ആയി നടന്ന് പോവായിരുന്നു... വണ്ടിയുടെ അടുത്തെത്തി... വണ്ടി സ്റ്റാർട്ട് ചെയ്യാൻ വേണ്ടി നിന്നപ്പോഴാണ് ഞാൻ എന്റെ വണ്ടിയിൽ സ്ക്രാച്ച് കണ്ടത്... ഇത് മുമ്പ് എന്റെ വണ്ടിയിൽ ഉണ്ടായിരുന്ന സ്ക്രാച്ച് അല്ല...
ഞാൻ ആ സ്ക്രാച്ച് ശ്രദ്ധിച്ച് നോക്കി... അതിൽ എന്തോ എഴുതിയിട്ടുണ്ട്... ഞാൻ അത് സൂക്ഷിച്ച് നോക്കി... 'ഡോണ്ട് പ്ലേ വിത്ത് സീനിയേസ്' എന്നാണ് എഴുതിയിട്ടുള്ളത്...
ഞാൻ നോക്കുന്നത് ഫാരി കണ്ടു...
എന്താ ഷിബീ...
ഇത് നോക്കേ... (വണ്ടിയിൽ ചൂണ്ടി ഞാൻ പറഞ്ഞു)
അവൻ വണ്ടിയുടെ അടുത്തേക്ക് വന്നു... കൂടെ സഫ്വാനും അൻഷിഫും ഷിയാസും വന്നു...
അവർ വണ്ടി വന്ന് നോക്കി...
ആരാ ഈ തെണ്ടിത്തരം ചെയ്തത്... (കണ്ട പാടെ സഫ്വാൻ ചോദിച്ചു)
ഇതവരാ... എന്നെ അന്ന് പൊക്കിയവന്മാർ...
അതുറപ്പാ... (ഫാരി ആണ്)
ഇനി എന്താ ചെയ്യ... (ഷിയാസ് ചോദിച്ചു)
എന്ത് ചെയ്യാൻ... ഇത് ചെയ്തവരോട് ചോദിച്ചിട്ട് പോയാ മതി... (ഫാരി ആണ്)
ആ... വാടാ... (സഫ്വാൻ ആണ്)
എന്നും പറഞ്ഞ് ഞങ്ങൾ കോളേജിലേക്ക് തന്നെ തിരിഞ്ഞ് നടന്നു... എല്ലാരും നല്ല കലിപ്പിൽ ആയിരുന്നു...
ഞങ്ങൾ കോളേജിൽ എത്തിയതും എന്നെ പിടിച്ച മൂന്നാല് പേർ അവിടെ ഉണ്ട്... എല്ലാരും വീട്ടിൽ പോയത് കൊണ്ട് ആള് കുറവാണ്...
ടാ... അവരാ... (ഞാൻ ഫാരിക്ക് ചൂണ്ടി കാണിച്ച് കൊടുത്തു)
വാടാ...
എന്നും പറഞ്ഞ് ഞങ്ങൾ അവരുടെ നേരേ നടന്നു... അവരുടെ അടുത്തെത്തിയതും അവർ ഞങ്ങൾക്ക് നേരേ നിന്നു...
എന്താടാ... നിനക്കൊന്നും പോവാൻ ആയീലേ... (ഞങ്ങളെ കണ്ടതും അവരിൽ ഒരാൾ ചോദിച്ചു)
നീയൊക്കെ ആണോ വണ്ടിയിൽ അമ്മാതിരി ചെറ്റത്തരം കാണിച്ചത്... (ഫാരി ആണ്)
ഫാരിന്റെ ദൈര്യം കണ്ട് ഞങ്ങൾ ശരിക്കും ഞെട്ടി പോയി...
ആണെങ്കിൽ... (അവരുടെ കൂട്ടത്തിൽ ഉള്ള ഒരുത്തൻ ചോദിച്ചു)
ആണെങ്കിൽ ദാ ഇത് വെച്ചോ...
എന്നും പറഞ്ഞ് ഫാരി കാല് പൊന്തിച്ച് അവനെ ഒറ്റ ചവിട്ട്... പിന്നെ അവിടെ പൊടി പാറുന്ന അടി ആയിരുന്നു... എല്ലാർക്കും അങ്ങോട്ടും ഇങ്ങോട്ടും നന്നായിട്ട് കിട്ടി...
പെട്ടെന്ന് ഇതെല്ലാം കണ്ട് ലാസ്റ്റ് ഇയേഴ്സിലുള്ള കുറച്ച് പേർ ഓടി വന്നു... സുഫെയിലും ഉണ്ടായിരുന്നു...
ഞങ്ങളെ എല്ലാരേം തടുത്ത് മാറ്റി... ഞങ്ങളും സെക്കന്റ് ഇയേഴ്സും രണ്ട് ഭാഗത്തായി നിന്നു... നടുവുൽ ലാസ്റ്റ് ഇയേസും...
എന്താണ് പ്രശ്നം... (സുഫെയിൽ ആണ്)
ഞങ്ങൾ കാര്യങ്ങൾ എല്ലാം പറഞ്ഞു...
വണ്ടിയിൽ വരച്ചാൽ അത് നിങ്ങൾക്ക് ഞങ്ങളോട് പറയാമായിരുന്നു... അല്ലാതെ ഇവരുമായി പ്രശ്നം ഉണ്ടാക്കണ്ട ആവശ്യം ഇല്ല... (സുഫെയിൽ ഞങ്ങളോട് പറഞ്ഞു)
ഞങ്ങൾ ഒന്നും മിണ്ടാതെ നിന്നു...
കഴിഞ്ഞത് കഴിഞ്ഞു... ഇനി ഫസ്റ്റ് ഇയേഴ്സും സെക്കന്റ് ഇയേഴ്സും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഞങ്ങൾ ആരാണെന്ന് നിങ്ങൾ അറിയും... രണ്ട് കൂട്ടരോടും കൂടെ ആണ് പറയുന്നത്... കേട്ടല്ലോ...
ഞങ്ങൾ എല്ലാരും മൂളി കൊടുത്തു...
എന്നാൽ എല്ലാരും പോവാൻ നോക്ക്... (സുഫെയിൽ ആണ്)
ഞങ്ങൾ എല്ലാരും കൂടെ വീണ്ടും വണ്ടിയുടെ അടുത്തേക്ക് ചെന്നു...
ഇനി അവർ പ്രശ്നം ഒന്നും ഉണ്ടാക്കില്ല... (ഫാരി ആണ്)
അതെന്താ നിനക്ക് ഇത്ര ഉറപ്പ്...
ഇവിടെ ഇങ്ങനെ ആണെടാ... ലാസ്റ്റ് ഇയേഴ്സ് പറയുന്നതേ ഇവിടെ നടക്കൂ...
ഓ...
എന്നും പറഞ്ഞ് ഞങ്ങൾ വണ്ടി എടുത്ത് വീട്ടിൽ പോയി....
വീട്ടിൽ എത്തി ഞാൻ എന്റെ റൂമിൽ പോയി കിടന്നു... മനസ്സിൽ മുഴുവൻ ഫിദയുടെ മുഖം ആയിരുന്നു... അവളെ ഇന്ന് പരിചയപ്പെട്ടതും എല്ലാം...
പെട്ടെന്നാണ് എന്റെ ഫൊണിലേക്ക് ഒരു കാൾ വന്നത്... ഞാൻ ഫോൺ എടുത്ത് നോക്കി... അറിയാത്ത് നമ്പർ ആണ്...
തുടരും...
അഭിപ്രായങ്ങൾ അറിയിക്കുക...
💘 SOULMATE 💘
A Story by Muvarish Elayi
9526111211
💕🌸💕🌸💕🌸
*SOULMATE*
💕🌸💕🌸💕🌸
*MUVARISH ELAYI*
💕🌸💕🌸💕🌸
*PART 4*
💕🌸💕🌸💕🌸
9526111211
💕🌸💕🌸💕🌸
Part - 4

ഞാൻ കാൾ അറ്റന്റ് ചെയ്തു...
ഹലോ... (എടുത്ത് പാടെ ഞാൻ ചോദിച്ചു)
ഇത് ഷിബിലി അല്ലേ... (ഒരു വലിയ ശബ്ദം ആണ്)
അതെ... ഇതാരാ...
ഇത് പോലീസ് സ്റ്റേഷനിൽ നിന്നാണ്... നിങ്ങളുടെ കൊളേജിൽ നിന്ന് കിട്ടിയ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ വിളിക്കാണ്...
എന്ത് പരാതി...
പരാതി ഒക്കെ പറയാം... നാളെ കോളേജ് കഴിഞ്ഞ് സ്റ്റേഷൻ വരേ ഒന്ന് വരണം...
ആ... ശരി സർ...
എന്നും പറഞ്ഞ് ഞാൻ കാൾ കട്ട് ചെയ്തു... ഇനി എന്ത് ചെയ്യും... ഇന്നത്തെ അടി ആണ് പ്രശ്നം എന്ന് എനിക്ക് വിളിച്ചപ്പൊ തന്നെ മനസ്സിലായി...
മനസ്സിൽ പേടി കൂടാൻ തുടങ്ങി... ഇത് വരെ പൊലീസ് സ്റ്റേഷനിൽ കയറീട്ടില്ല... കയ്യും കാലും തളരുന്ന പോലെ...
ഞാൻ ഫോൺ എടുത്ത് ഫാരിക്ക് വിളിച്ചു...
ഹലോ... (ഫോൺ എടുത്ത പാടെ ഫാരി ചോദിച്ചു)
ഹലോ... ടാ...
എന്താടാ നിന്റെ ശബ്ദം വല്ലാണ്ടിരിക്കുന്നത്...
ആകെ സീൻ ആണെടാ...
എന്ത് പറ്റി...
പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചീന്ന്... നാളെ കോളേജ് കഴിഞ്ഞ് അങ്ങോട്ട് ചെല്ലാൻ പറഞ്ഞ്... എന്താടാ ചെയ്യ...
എപ്പോഴാ വിളിച്ചത്...
ഇപ്പൊ വിളിച്ചിട്ടൊള്ളൂ...
ഓ... സീൻ ആണ് ല്ലേ...
ആടാ... എന്താ ചെയ്യാ...
എന്ത് ചെയ്യാൻ... നാളെ നമ്മക്ക് പോയോക്കാ...
ആ... നീയും വരണം ട്ട എന്റെ കൂടെ...
ആ...
എന്നും പറഞ്ഞ് ഫോൺ വെച്ചു... ഫാരിയോട് കാര്യങ്ങൾ പറഞ്ഞപ്പൊ ഒരു സമാധാനം...
അന്ന് ഒരുപാട് നേരം കഴിഞ്ഞാണ് ഉറങ്ങിയത്... അത് കൊണ്ട് തന്നെ എണീക്കാനും നേരം വൈകി...
ഞാൻ വേഗം റെഡി ആയി വണ്ടിയും എടുത്ത് കോളേജിലേക്ക് പോയി... പോകുന്ന വഴി എല്ലാം ചിന്ത ഇത് തന്നെ ആയിരുന്നു...
ഞാൻ കോളേജിൽ എത്തി വണ്ടി നിർത്തി... അവിടെ അൻഷിഫ് ഉണ്ടായിരുന്നു...
ടാ... നീ ക്ലാസിൽ കയറീലേ... (അവനെ കണ്ടതും ഞാൻ ചോദിച്ചു)
ഇല്ലടാ... ആകെ സീൻ ആണ്...
എന്തേ...
പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചീന്ന്... ഇന്നലെ നമ്മൾ അടി ഉണ്ടാക്കിയത് ആകെ സീൻ ആയിക്ക്‌ണ്...
എനിക്കും വിളിച്ചീന്നെടാ...
ഹാവൂ... സമാധാനായി... ഞാൻ വിചാരിച്ച് ഞാൻ ഒറ്റക്ക് ആണ് പെട്ടത് എന്ന്... (അവൻ ചിരിച്ചോണ്ട് പറഞ്ഞു)
നീ ചിരിച്ചോ... ഇന്ന് വൈകീട്ട് സ്റ്റേഷനിൽ പോണ്ടേ...
അതൊക്കെ നമ്മക്ക് പോവാ...
ഞങ്ങൾ രണ്ടാളും കൂടെ കോളേജിലേക്ക് നടന്നു... ക്ലാസിൽ എത്തിയതും എല്ലാരും എത്തീക്ക്‌ണ്...
ആൺപിള്ളേര് എല്ലാരും എന്നെയും അൻഷിഫിനെയും നോക്കി ചിരിക്കാണ്...
സംഭവം എന്താണ് എന്നറിയാതെ ഞാൻ നിന്നു... അതിനിടെ പെട്ടെന്നാണ് ഫാരിയും ഷിയാസും എന്റടുത്തേക്ക് വന്നത്...
ഹലോ... ഇത് ഷിബിലി അല്ലേ... പോലീസ് സ്റ്റേഷനിൽ നിന്നാണ്... നിങ്ങൾ ഒന്ന് ഇവിടെ വരെ വരണല്ലോ... (എനിക്ക് വിളിച്ച പോലീസുകാരന്റെ ശബ്ദത്തിൽ ഫാരി പറഞ്ഞു)
ഇത് കേട്ടതും പെട്ടെന്ന് എന്തോ വല്ലാത്തൊരു സമാധാനം... പോലീസ് എന്ന് പറഞ്ഞ് പറ്റിക്കാൻ വേണ്ടി ഫാരി വിളിച്ചതാണെന്ന് മനസ്സിലായി...
ടാ നാറീ... അപ്പൊ നീ ആയിരുന്നോ എനിക്ക് വിളിച്ചത്...
അതെ... മണ്ടൻ... (ഫാരി ചിരിച്ചോണ്ട് പറഞ്ഞു)
നിനക്ക് രാത്രി ഒന്ന് പറയായിരുന്നില്ലെടാ... വെറുതേ എന്റെ ഉറക്കം പോയി...
സോറി ടാ...
മ്...
അപ്പോഴേക്ക് ക്ലാസിലേക്ക് സർ വന്നു... ഞങ്ങൾ സീറ്റിൽ പോയിരുന്നു... സർ ക്ലാസ് എടുക്കാൻ തുടങ്ങി...
മനസ്സിൽ ഉണ്ടായിരുന്ന ഒരു പേടി പെട്ടെന്ന് പോയ സന്തോഷത്തിൽ ആയിരുന്നു ഞാൻ... ആ സന്തോഷത്തിൽ തന്നെ ഞാൻ ഫിദയെ നോക്കി...
അവൾ അവിടെ ഉണ്ട്... പെണ്ണ് ഒന്നും കൂടെ മൊഞ്ച് ആയ പോലെ... ഞാൻ അവളെ ഇടം കണ്ണിട്ട് നോക്കി...
അവൾ ഞാൻ നോക്കുന്നത് കണ്ടു... പെട്ടെന്ന് തന്നെ അവൾ എന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി... പക്ഷെ ആ ഒരു നോട്ടം തന്നെ മതിയായിരുന്നു എനിക്ക്...
അവൾ ഒന്ന് നോക്കിയപ്പോഴേക്ക് ഇത്രമേൽ സന്തോഷിക്കാൻ കാരണം എന്താ... എനിക്ക് ഒന്നും മനസ്സിലാവുന്നില്ല... ഞാൻ ആലോചിച്ചിരുന്നു...
അങ്ങനെ രണ്ട് പിരീഡ് കഴിഞ്ഞു... ഞാനും ഫാരിയും പുറത്തിറങ്ങാൻ വേണ്ടി ബെഞ്ചിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഷാദിയും ആയിഷയും എന്റടുത്തേക്ക് വന്നത്...
ഷിബിലീ...
എന്താ അയ്ഷു...
എന്തായി... നീ അവളോട് പറഞ്ഞോ...
എന്ത്...
നിനക്ക് അവളെ ഇഷ്ടാണ് എന്ന്...
എനിക്ക് അവളോട് നിങ്ങൾ വിചാരിക്കുന്ന പോലെ ഉള്ള ഒരിഷ്ടം അല്ല...
പിന്നെ...
അതെനിക്കും അറീല...
കുന്തം ആണ്... ഇവൻക്ക് അവളെ ഇഷ്ടാണെടീ... ഇവൻ നമ്മളെ കളിപ്പിക്കാൻ പറയുകയാ... (ഫാരി ആണ്)
അല്ലടാ... സത്യം...
എന്ന നിനക്ക് അവളെ പരിചയപ്പെടണം എന്നല്ലേ പറഞ്ഞത്... ഞാൻ അവളെ ഇവിടെ കൊണ്ടന്ന് തരട്ടെ... (ഷാദി ആണ്)
അതൊന്നും വേണ്ട...
അതൊക്കെ വേണം... ഷാദി... നീ അവളെ വിളിക്ക്... (ഫാരി ആണ്)
ഫാരീ... അലമ്പാക്കല്ലെ...
അപ്പോഴേക്ക് ഷാദി ഫിദയെ വിളിക്കാൻ പോയിരുന്നു... ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി...
ഷാദി അവളെ സീറ്റിൽ നിന്നും വിളിച്ചിറക്കി... എന്നൊട് അങ്ങോട്ട് വരാൻ കയ്യ് കൊണ്ട് കാണിച്ചു...
ഞാൻ പോവാൻ മടി കാണിച്ച് നിന്നപ്പൊ ഫാരി എന്റെ കയ്യിൽ പിടിച്ച് അവളുടെ അടുത്തേക്ക് കൊണ്ട് പോയി...
എനിക്കെന്തോ അവളെ മുന്നിൽ നിൽക്കാൻ പറ്റുന്നില്ല... ഞാൻ ഫാരിനെ നോക്കി...
അങ്ങോട്ട് ചെല്ലേടാ...
എന്നും പറഞ്ഞ് ഫാരി എന്നെ അവളുടെ അടുത്തേക്ക് തള്ളി... ഞാൻ അവളുടെ നേരെ അടുത്തെത്തി...
ഇനി നിനക്ക് പറയാൻ ഉള്ളതെന്താണെന്ന് വെച്ച പറഞ്ഞൊ... (ഷാദി ആണ്)
ഇതും പറഞ്ഞ് ഷാദി അവളുടെ അടുത്ത് നിന്ന് പോയി...
എന്ത് പറയണം എങ്ങനെ തുടങ്ങണം എന്നറിയാതെ ഞാൻ അവളുടെ മുന്നിൽ നിന്നു... രണ്ടും കൽപിച്ച് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി...
ഇയാളെ വീടെവിടെയാ...
അവൾ വീടിന്റെ സ്ഥലം പറഞ്ഞു...
തന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്... (ഞാൻ ചോദിച്ചു)
വീട്ടിലോ... ഉമ്മ... ഉപ്പ... പെങ്ങൾ...
ഓ...
താൻ എന്താ ആരോടും ഒന്നും സംസാരിക്കാത്തത്...
അത്... ഒന്നുല്ല...
എന്തോ ഉണ്ട്...
ഒന്നുല്ല... ഞാൻ പണ്ട് മുതലേ ഇങ്ങനെ ആണ്...
ഓ... ഇനി അങ്ങനെ വേണ്ട ട്ടോ... ഇയാള് അവിടെ ഒറ്റക്ക് ഇരിക്കുന്നത് കാണാൻ വയ്യാഞ്ഞിട്ട... പ്ലീസ്...
ഇത് കേട്ടതും അവൾ ഒന്ന് ചിരിച്ചു... എന്റെ മനസ്സ് വല്ലാതെ സന്തോഷിക്കുന്നത് ഞാനറിഞ്ഞു...
ഇയാള് അങ്ങോട്ട് നോക്കാൻ നിന്നിട്ടല്ലേ... (അവൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു)
തന്നെ കണ്ടപ്പൊ ഒന്ന് പരിചയപ്പെടണം എന്ന് തോന്നി... അത് കൊണ്ട് നോക്കിയതാ... സോറി...
മ്...
അങ്ങനെ അവളോട് സംസാരിക്കാൻ എനിക്ക് ദൈര്യം ആയി... പിന്നെ ഞങ്ങൾ കുറച്ച് കൂടെ സംസാരിച്ചു... പെട്ടെന്ന് ബെൽ അടിച്ചു...
എന്ന ഞാൻ പോട്ടെ... (ഫിദ ചോദിച്ചു)
ആ... ശരി...
അവൾ നടക്കാൻ തിരിഞ്ഞതും ഞാൻ അവളെ ഒന്നൂടെ വിളിച്ചു...
പിന്നെ... ഇനി താൻ ഒറ്റക്ക് ഇരിക്കണ്ട ട്ടൊ...
ശരി... (പുഞ്ചിരിച്ച് കൊണ്ടാണ് അവൾ അത് പറഞ്ഞത്)
എന്നും പറഞ്ഞ് അവൾ ബെഞ്ചിലേക്ക് പോയി... ഇത് വരെ ഇല്ലാത്ത് ഒരു സന്തോഷം... അവൾ ബെഞ്ചിൽ എത്തിയതും ഷാദിയും അയ്ഷുവും അവളോട് എന്തോ ചോദിക്കുന്നുണ്ട്...
ഇങ്ങോട്ട് വാടാ കൊച്ചുകള്ളാ...
എന്നും പറഞ്ഞ് ഫാരി എന്റെ തോളത്ത് കയ്യിട്ട് എന്നെ കൊണ്ടുപോയി...
എന്താ നീ അവളോട് പറഞ്ഞെ...
ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു...
അയ്യേ... ഇതിനാണോ നീ കഷ്ടപ്പെട്ട് അവിടെ വരെ പൊയത്... (ഫാരി പുഛത്തോടെ പറഞ്ഞു)
എനിക്കവളെ കണ്ടപ്പൊ വേറെ ഒന്നും ചോദിക്കാൻ കിട്ടീല... അതാ അങ്ങനെ ചോദിച്ചത്...
ഓ... സാരല്യ... അടുത്ത പ്രാവഷ്യം നോക്ക...
ആ...
അങ്ങനെ വീണ്ടും ക്ലാസ് തുടങ്ങി... ഞാൻ അവളെ ഇടം കണ്ണിട്ട് നോക്കി... അവൾ ഇങ്ങോട്ട് ഇപ്പൊ ഇടക്ക് നോക്കുന്നുണ്ട്...
അങ്ങനെ അന്ന് ക്ലാസ് കഴിഞ്ഞു... എല്ലാരും ക്ലാസിൽ നിന്ന് ഇറങ്ങി പോവുന്നുണ്ട്... ഞാൻ അവൾ ഇറങ്ങിയ ശേഷം ക്ലാസിൽ നിന്നും ഇറങ്ങി...
ഞാൻ വാതിൽക്കൽ നിന്ന് അവൾ പോവുന്നതും നോക്കി നിന്നു...
പെട്ടെന്ന് അവൾ എന്നെ തിരിഞ്ഞ് നോക്കി... പുഞ്ചിരിച്ച് കൊണ്ട് പോവാണ് എന്ന് തലയാട്ടി... ഞാനും അങ്ങോട്ടും തലയാട്ടി കൊടുത്തു...
സന്തോഷം കൊണ്ട് ഞാൻ അറിയാതെ തന്നെ പുഞ്ചിരിച്ചു...
അവൾ തിരിഞ്ഞ് നടന്നു...
അപ്പൊഴേക്ക് ഫാരി എന്റടുത്തേക്ക് വന്നു... ഞങ്ങൾ രണ്ടാളും കൂടെ വണ്ടി എടുത്ത് പോയി... വീട്ടിൽ എത്തുന്നത് വരെ എന്റെ മനസ്സിൽ ഇന്ന് ഉണ്ടായ കാര്യങ്ങൾ ആയിരുന്നു...
ഞാൻ വീട്ടിൽ എത്തിയപ്പൊ അവിടെ എല്ലാരും മാറ്റി റെഡി ആയി ഇരിക്കായിരുന്നു...
ഞാൻ ബൈക്ക് നിർത്തി...
എവിടേക്കാ എല്ലാരും കൂടെ... (ഞാൻ ചോദിച്ചു)
ഉപ്പാന്റെ ഫ്രണ്ടിന്റെ മോളെ കല്യാണം ഉണ്ട്... ഉപ്പ അവിടുന്ന് വിളിച്ച് പോവാൻ പറഞ്ഞു... (ഇക്കയാണ്)
ഓ...
നീ വേഗം റെഡി ആയി വാ...
ഞാൻ ഒന്നും ഇല്ല... ഇങ്ങൾ പൊയ്ക്കോളീ...
പിന്നെ നീ ഇവിടെ ഒറ്റക്കിരിക്കേ... എല്ലാരും ഉണ്ട്... വേഗം മാറ്റി വാ...
ആ... എന്ന ഞാൻ വേഗം കുളിച്ച് മാറ്റട്ടെ...
ആ... വേഗം വേണം... കുറച്ച് ദൂരം ഉണ്ട് അങ്ങോട്ട്...
അങ്ങനെ ഞാൻ വേഗം പോയി കുളിച്ച് മാറ്റി... എല്ലരും കൂടെ കല്യാണവീട്ടിലേക്ക് പോയി... ഇക്ക പറഞ്ഞ പോലെ കുറച്ച് ദൂരം ഒക്കെ ഉണ്ട്...
ഞങ്ങൾ കല്യാണ വീട്ടിൽ എത്തി... ഒരുപാട് ആളൊന്നും ഇല്ല...
ആൾക്കാര് കുറവാണല്ലോ... (ഞാൻ ഉമ്മയോട് ചോദിച്ചു)
കുറച്ച് ആളുകളോട് പറഞ്ഞിട്ടൊള്ളൂ എന്നാ ഉപ്പ പറഞ്ഞത്...
ഓ...
ഞങ്ങൾ കല്യാണ പന്തലിന്റെ ഉള്ളിലേക്ക് കയറി... വമ്പൻ സെറ്റപ്പ് ഒക്കെ തന്നെ ആണ്... ഞാനും ഇക്കയും കൂടെ കുറച്ച് നേരം കല്യാണ പന്തലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പോയി...
ഭക്ഷണം കഴിച്ച് വന്ന് ബോറടിച്ചിരിക്കുമ്പോൾ ആണ് മൈക്കിന്റെ ശബ്ദം കേട്ടത്... അപ്പോഴാണ് മനസ്സിലായത് കലാപരുപാടി ഉണ്ടെന്ന്...
ഞങ്ങൾ പരുപാടി കാണാൻ തുടങ്ങി... ആദ്യം രണ്ട് മൂന്ന് ആൾക്കാർ വന്ന് പാട്ടൊക്കെ പാടി... ഒരാൾ വന്ന് ഡാൻസ് ഒക്കെ കളിച്ചു...
ഇനി ഒരു ഗ്രൂപ്പ് ഡാൻസ് ആണ്... ഒരു നല്ല കയ്യടിയോടെ നമുക്കവരെ സ്വാഗതം ചെയ്യാം... (മൈക്കിൽ പറഞ്ഞു)
ഇക്ക എന്തോ എന്നോട് ചോദിച്ചത് കൊണ്ട് എന്റെ ശ്രദ്ധ സ്റ്റേജിലേക്കല്ലായിരുന്നു...
ഡാൻസിനുള്ള പാട്ട് വന്നപ്പോൾ ഞാൻ സ്റ്റേജിലേക്ക് നോക്കി... മുഴുവൻ പെൺകുട്ടികൾ ആണ്...
ആ ഗ്രൂപ്പിനിടയിൽ ഞാൻ ഒരാളെ കണ്ട് ശരിക്കും ഞെട്ടി പോയി....
തുടരും...
അഭിപ്രായങ്ങൾ അറിയിക്കുക...
💘 SOULMATE 💘
A Story by Muvarish Elayi
9526111211
💕🌸💕🌸💕🌸
*SOULMATE*
💕🌸💕🌸💕🌸
*MUVARISH ELAYI*
💕🌸💕🌸💕🌸
*PART 5*
💕🌸💕🌸💕🌸
9526111211
💕🌸💕🌸💕🌸
Part - 5

അന്ന് ഞാൻ സീനിയേസിന്റെ അടി നടക്കുമ്പൊ അതിനിടയിൽ നിന്ന് രക്ഷിച്ചവൾ... ഫമിദ... അവൾ എങ്ങനെ ഇവിടെ...
നല്ല സ്ലോ റൊമാന്റിക്ക് പാട്ടായിരുന്നു... ഡാൻസ് തുടങ്ങി... ഞാൻ അവളെയും നോക്കി നിന്നു...
എന്റെ ഭാഗത്തേക്ക് തിരിഞ്ഞ് നിന്ന് കളിക്കുന്ന ഒരു സ്റ്റെപ്പായപ്പോൾ അപ്രതീക്ഷിതമായി അവൾ എന്നെ കണ്ടു... എന്നെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു...
പിന്നെ അവൾ സ്റ്റെപ്പ് കളിക്കുന്നതിനിടെ എല്ലാം എന്നെ നൊക്കുന്നുണ്ടായിരുന്നു... ഞാൻ അവളുടെ ഡാൻസ് മുഴുവൻ കണ്ടു...
ഡാൻസ് കഴിഞ്ഞ് അവൾ സ്റ്റേജിൽ നിന്ന് ഇറങ്ങി... അവൾ അകത്തേക്കാണ് പോയത്...
ഞാൻ അവൾ പോവുന്നതും നോക്കി നിന്നു...
കുറച്ച് നേരം ഞാനും ഇക്കയും പോസ്റ്റ് ആയി ഇരുന്നു... പിന്നെ അവൾ വീടിന്റെ അകത്ത് നിന്ന് പന്തലിലേക്ക് വന്നു...
എന്നെ കണ്ടതും നോക്കി പുഞ്ചിരിച്ചു... അവൾ എന്നെ അവളുടെ അടുത്തേക്ക് വിളിച്ചു...
ഇക്ക... ഞാൻ ഇപ്പൊ വരാട്ടാ...
എങ്ങോട്ടാ ഷിബീ...
ഞാൻ ഇപ്പൊ വരാ... എന്റെ ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ട്...
ആ...
ഞാൻ അവളെ അടുത്തേക്ക് പോയി... അവൾ പുഞ്ചിരിച്ച് കൊണ്ട് നിക്കായിരുന്നു... അവളുടെ അടുത്തെത്തി...
താനെന്താ ഇവിടെ... (ചെന്ന പാടെ ഞാൻ ചോദിച്ചു)
അത് ശരി... തനിക്ക് മാത്രം കല്യാണത്തിന് വരാൻ പാടുള്ളൂ...
അങ്ങനെ അല്ല... തനിക്ക് ഇവിടേക്ക് കുറേ ദൂരം ഇല്ലേ... അത് കൊണ്ട് ചോദിച്ചതാ...
ഇയാൾക്കും ദൂരം ഇല്ലേ...
ഓ... ഞാൻ തോറ്റ്... താൻ പറ...
ഇത് കേട്ടതും അവൾ ചിരിച്ചു...
എന്റെ കസിന്റെ വീടാ ഇത്... (ചിരിച്ചോണ്ട് തന്നെ അവൾ പറഞ്ഞു)
ആ... എന്റെ ഉപ്പേടെ ഫ്രണ്ടിന്റെ മോളാ...
ഓ...
അങ്ങനെ ഞങ്ങൾ കുറച്ച് നേരം സംസാരിച്ചു...
പെട്ടെന്ന് കല്യാണ പന്തലിലേക്ക് ഒരു പെൺകുട്ടി വന്നു... ഒരു മൊഞ്ചത്തിക്കുട്ടി... കല്യാണ പന്തലിലെ ആൺപിള്ളേരെല്ലാം അവളെ തന്നെ നോക്കി നിക്കാ... ഞാൻ അവളെ കണ്ടതും അവളെ നോക്കി... ഇതാരാ ഇത്രക്ക് മൊഞ്ച് ഉള്ള ഒരു കുട്ടി എന്ന് ഞാൻ ആലോചിച്ച് നിന്നു...
അവൾ ഫമിദയുടെ അടുത്തേക്കാണ് വരുന്നത്... അവൾ ഫമിദയുടെ അടുത്തെത്തിയതും എന്തോ കാര്യം അവളുടെ ചെവിയിൽ പറഞ്ഞു... ഫമിദ ശരി എന്ന രീതിയിൽ തലയാട്ടി കൊടുത്തു...
ആ... പിന്നെ... ഇത് എന്റെ ഫ്രണ്ട്... ഷിബിലി...
ഫമിദ എന്നെ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു... ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു...
എന്ത് ചെയ്യാ... (അവൾ ചോദിച്ചു)
ഞാൻ ഫമിന്റെ കോളേജിൽ തന്നെയാ... ഫമിന്റെ ജൂനിയർ...
ഓ...
ഇയാൾ എന്ത് ചെയ്യാ...
ഞാൻ പ്ലസ് ടൂ...
ഓ... പേരെന്താ...
ഇഷ മെഹ്‌റിൻ... കല്യാണ പെണ്ണിന്റെ പെങ്ങൾ ആണ്...
ഓ...
എന്ന ശരി നിങ്ങൾ സംസാരിച്ച് നിക്ക്...
ശരി...
എന്ന് പറഞ്ഞ് അവൾ പോയി... അവളുടെ ശബ്ദം അടിപൊളി ആയിരുന്നു... എത്ര നേരം വേണേലും കേട്ടിരിക്കാൻ തോന്നും... ഞാൻ അവൾ പോവുന്നതും നോക്കി നിന്നു... ഞാൻ നോക്കുന്നത് ഫമിദ കണ്ടു...
ഹലോ... എന്തേ... (ഫമി ചോദിച്ചു)
എന്ത്...
കുറേ നേരം ആയല്ലോ നോക്കുന്നു... എന്റെ കസിൻ ആണ് ട്ടോ...
അതെന്താ നിന്റെ കസിനെ നോക്കാൻ പാടില്ലേ...
എന്റെ കസിൻ മാത്രം അല്ല... നിന്റെ ഉപ്പാന്റെ ഫ്രണ്ടിന്റെ മോൾ കൂടെ ആണ്... അതും ഓർമ്മ ഉണ്ടായിക്കോട്ടെ...
ആ... അയ്കോട്ടെ...
അപ്പോഴാണ് എന്റെ ഫൊണിലേക്ക് ഫാരി വിളിക്കുന്നത്... ഞാൻ അവന്റെ കാൾ എടുത്തു...
ടാ... എവിടേ... (എടുത്ത പാടെ ഫാരി ചോദിച്ചു)
ഞാൻ ഒരു കല്യാണ വീട്ടിലാടാ...
ഓ... നാളെ ഇയ്യ് എന്നെ എടുക്കാൻ വരോ... എന്റെ വണ്ടി രാവിലെ ഫ്രണ്ട് കൊണ്ട് പോവും പറഞ്ഞ്ക്ക്‌ണ്....
ആടാ... ഞാൻ വരണ്ട്...
ശരി...
എന്നും പറഞ്ഞ് അവൻ ഫോൺ കട്ടാക്കി...
ഇയാളെ നമ്പർ ഒന്ന് തരോ... (ഫമിദ ചൊദിച്ചു)
ഞാൻ അവൾക്ക് എന്റെ നമ്പർ കൊടുത്തു...
എന്തിനാ... (നമ്പർ കൊടുത്ത പാടെ ഞാൻ ചോദിച്ചു)
ചുമ്മ... നമ്പർ കയ്യിലുള്ളത് നല്ലതല്ലേ...
ആ... ശരിയാ...
ഞങ്ങൾ കുറച്ച് നേരം കൂടെ സംസാരിച്ച് നിന്നു... അപ്പൊഴേക്ക് അവളെ ആരോ അകത്ത് നിന്ന് വിളിച്ച് വരുന്നുണ്ട്...
എന്ന ശരി... എന്നെ ആരോ വിളിക്ക്ണ്ട്... ഞാൻ പോട്ടെ...
ശരി...
കോളേജിന്ന് കാണാ...
ആ...
എന്നും പറഞ്ഞ് അവൾ പോയി... ഞാൻ ഇക്കാന്റെ അടുത്തേക്ക് പോയി...
ആരാടാ അത്... (എന്നെ കണ്ട പാടെ ഇക്ക ചോദിച്ചു)
അത് എന്റെ ഒരു ഫ്രണ്ടാ...
ഫ്രണ്ടോ... (ഇക്ക പുഞ്ചിരിച്ച് കൊണ്ടാണ് ചോദിച്ചത്)
ആ...
ശരി...
ഞങ്ങൾ കുറച്ച് നേരം കൂടെ അവിടെ നിന്നു... പിന്നെ ഇക്കാക്ക ഉമ്മക്ക് വിളിച്ച് വരാൻ പറഞ്ഞു... ഉമ്മ വന്ന് ഞങ്ങൾ പോയി...
വീട്ടിൽ എത്തി... നല്ല ക്ഷീണം ഉണ്ടായതിനാൽ ഞാൻ നേരെ പോയി കിടന്നു... കിടന്ന പാടെ ഞാൻ ഉറങ്ങി...
പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ഞാൻ റെഡി ആയി ഫാരിനെ എടുക്കാൻ പോയി... ഞാനും ഫാരിയും കൂടെ കോളേജിലേക്ക് പോയി...
കോളേജിൽ എത്തിയതും ഞങ്ങളുടെ വണ്ടി നിർത്തി ഇട്ടിടത്ത് കുറച്ച് സീനിയേഴ്സ് ഉണ്ടായിരുന്നു...
ഇത് സനൂഫിന്റെ ടീമാ... (കണ്ടപാടെ ഫാരി പറഞ്ഞു)
ഏത് സനൂഫ്...
അന്ന് നമ്മൾ തല്ലുണ്ടാക്കീലേ... സെക്കന്റ് ഇയേസ്... അതിലെ ടീം ലീഡർ ആണ്...
ഓ...
ഞങ്ങൾ അവിടെ വണ്ടി നിർത്തി... വണ്ടിയിൽ നിന്ന് ഇറങ്ങി നടന്നു...
ടാ... നമ്മൾ രണ്ടാളൊള്ളൂ... (ഞാൻ ഫാരിയോട് പറഞ്ഞു)
അയ്കോട്ടെ... എന്തായാലും താന്ന് കൊടുക്കണ്ട...
ആ...
ഞങ്ങൾ വിചാരിച്ച് പോലെ തന്നെ അവർ ഞങ്ങളുടെ മുന്നിലേക്ക് നിന്നു... സനൂഫിന്റെ ചുണ്ടിൽ സിഗററ്റ് ഉണ്ടായിരുന്നു...
അവൻ ഞങ്ങളെ കണ്ടതും ഒന്നും മിണ്ടിയില്ല... സിഗററ്റ് വായിൽ നിന്നും എടുത്ത് പുക ഫാരിന്റെ മുഖത്തേക്ക് ഊതി...
ഫാരിക്ക് കലിപ്പ് കൂടാൻ തുടങ്ങി... ഫാരിന്റെ മുഖത്ത് നല്ല ദേഷ്യം ഉണ്ടായിരുന്നു... ഫാരി അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു...
എന്താടാ നീ നോക്കുന്നത്... (സനൂഫ് ചോദിച്ചു)
കയ്യിൽ ഉള്ള കാശെടുക്കടാ... (സനൂഫിന്റെ കൂടെ ഉള്ള മറ്റൊരുത്തൻ പറഞ്ഞു)
അപ്പോഴും ഫാരി സനൂഫിനെ തന്നെ നോക്കി നിക്കായിരുന്നു...
എന്താടാ നീ നോക്കുന്നത്...
എന്നും പറഞ്ഞ് സനൂഫ് ഫാരിന്റെ മുഖത്തടിച്ചു...
തരിപ്പ് കേറി നിന്ന ഫാരി അവന്റെ മുഖം നോക്കി ഒന്ന് കൊടുത്തു... അപ്പോഴേക്ക് അവർ ഞങ്ങളെ ചുറ്റും നിന്ന് അടിക്കാൻ തുടങ്ങി...
പക്ഷെ ഫാരി മറ്റൊന്നും ശ്രദ്ധിക്കുന്നില്ല... സനൂഫിനെ മാത്രം ആണ് അവൻ തല്ലുന്നത്... എനിക്കും കിട്ടുന്നുണ്ട്... പക്ഷെ പറ്റുന്ന പോലെ കൊടുക്കുന്നും ഉണ്ട്... അവർ ആള് കൂടുതൽ ആയതിനാൽ കൂടുതൽ ഒന്നും കൊടുക്കാൻ പറ്റിയില്ല...
അപ്പോഴേക്ക് ശബ്ദം കേട്ട് സുഫെയിലിന്റെ ടീം വരുന്നുണ്ടായിരുന്നു... അവർ വരുന്നത് കണ്ടതും സനൂഫും പിള്ളേരും ഓടി കളഞ്ഞു...
എന്താടാ പ്രശ്നം... (സുഫെയിൽ വന്നപാടെ ചോദിച്ചു)
അവർ കാശ് ചോദിച്ചു... കൊടുക്കാതെ ആയപ്പൊ അടി തുടങ്ങി... (ഞാൻ പറഞ്ഞു)
ഇതിന്റെ പേരിൽ ഇനി പ്രശ്നം ഒന്നും വേണ്ട... ഞങ്ങൾ പറഞ്ഞ് സെറ്റ് ആക്കിക്കോളാ...
അത് നടക്കൂല... ഫാരിസിന് ജീവൻ ഉണ്ടേൽ അവരെ തിരിച്ചടിച്ചിരിക്കും... (ഫാരി ആണ്)
എന്ന നിങ്ങളെ ഇഷ്ടം പോലെ ചെയ്യ്... ഇനി ഞങ്ങളെ ഒരു സഹായത്തിനും വിളിക്കരുത്...
ഇതും പറഞ്ഞ് അവർ പോയി... ഞാൻ ഫാരിനെ നോക്കി... അവന്റെ മുഖം ചുവന്നിട്ടുണ്ട്... എന്റെ ചുണ്ട് പൊട്ടീട്ടുണ്ട്... മുഖത്ത് ഒരു മുറിവും ഉണ്ട്... ഫാരി എനിക്ക് വെള്ളം ഒക്കെ കൊടുന്ന് തന്നു...
ഞങ്ങൾ കോളേജിലേക്ക് നടന്നു... സീനിയേഴ്സ് എല്ലാം ഞങ്ങളെ ആണ് നോക്കുന്നത്...
സനൂഫ് സൈഡിലൂടെ ഞങ്ങളെ മുന്നിലേക്ക് നടന്ന് വന്നു...
മര്യാദക്കാണേൽ നല്ല പോലെ പടിച്ച് പോവാ... ഞങ്ങളെ ചൊറിയാൻ ആണേൽ മക്കൾക്ക് ഇവിടെ നല്ല പോലെ പടിച്ച് പോവാൻ പറ്റൂല... (ഞങ്ങളെ മുന്നിൽ എത്തിയതും സനൂഫ് പറഞ്ഞു)
എനിക്ക് ഇവിടെ നല്ലത് പോലെ പടിച്ച് പോവണം എന്നില്ല... ഇനി എനിക്ക് നിന്നെ മതി... (ഫാരി ആണ്)
ഇത് കേട്ടതും സനൂഫ് ഫാരിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു... ഞങ്ങൾ ക്ലാസിലേക്ക് നടന്നു...
ക്ലാസിൽ എത്തി ഞങ്ങളെ കണ്ടതും എല്ലാരും കൂടെ ഞങ്ങളെ അടുത്തേക്ക് വന്നു...
എന്ത് പറ്റി... (ഞങ്ങളെ അടുത്തേക്ക് വന്ന് ഷിയാസ് ചോദിച്ചു)
വരുന്ന വഴിക്ക് സനൂഫും ടീമും അടിച്ചതാ...
അൻഷിഫേ... വാടാ...
എന്നും പറഞ്ഞ് ഷിയാസ് അൻഷിഫിനെ കൂട്ടി പോവാൻ നിന്നു...
എവിടേക്കാ... (ഞാൻ ചോദിച്ചു)
ഇതൊക്കെ ചൂടാറും മുമ്പ് ചോദിക്കണം... എല്ലേൽ അവന്മാർ വീണ്ടും തലയിൽ കേറും... (ഷിയാസ് ആണ്)
എല്ലാരും വാടാ...
എന്നും പറഞ്ഞ് അവർ ഇറങ്ങി... ഞാൻ പോവാൻ എണീറ്റതും...
നീ വരണ്ട... നിനക്ക് അല്ലെങ്കിലേ വയ്യ... (ഫാരി എന്നെ തടഞ്ഞു)
ടാ... ഞാനും വരാം...
നീ പറയുന്നത് കേൾക്ക്... അവിടെ ഇരിക്ക്...
എന്നും പറഞ്ഞ് എന്നെ അവിടെ ഇരുത്തി അവർ പോയി... അടി ഉണ്ടാവാണെന്നറിഞ്ഞപ്പൊ എല്ലാരും ക്ലാസിൽ നിന്ന് ഇറങ്ങി വരാന്തയിലേക്ക് പോയി...
ഞാൻ ക്ലാസിൽ നോക്കിയപ്പൊ ഫിദ മാത്രം ഉണ്ട്... അവൾ എന്നെ നോക്കി നിക്കാണ്... ഞാൻ നോക്കുന്നത് കണ്ടതും എന്റടുത്തേക്ക് വന്നു...
എന്തേ... എന്ത് പറ്റി... (വന്നപാടെ അവൾ ചോദിച്ചു)
ഞാൻ രാവിലെ വന്നപ്പൊ ഉണ്ടായ സംഭവങ്ങൾ എല്ലാം പറഞ്ഞു...
നിനക്ക് എന്തേലും പറ്റിയൊ... (എല്ലാം കേട്ട് അവൾ ചോദിച്ചു)
ചെറുതായിട്ടൊക്കെ...
ഓ...
ഞങ്ങൾ കുറച്ച് നേരം കൂടെ സംസാരിച്ചിരുന്നു...
പെട്ടെന്നാണ് എന്റെ ക്ലാസിലേക്ക് അപ്രതീക്ഷിതമായി അയാൾ കയറി വന്നത്...
തുടരും...
അഭിപ്രായങ്ങൾ അറിയിക്കുക...
💘 SOULMATE 💘
A Story by Muvarish Elayi
9526111211
💕🌸💕🌸💕🌸
*SOULMATE*
💕🌸💕🌸💕🌸
*MUVARISH ELAYI*
💕🌸💕🌸💕🌸
*PART 6*
💕🌸💕🌸💕🌸
9526111211
💕🌸💕🌸💕🌸
Part - 6

ഫമിദ... ക്ലാസിലേക്ക് കയറിയത് ഞാൻ കണ്ടു... പെട്ടെന്ന് ഞങ്ങളെ രണ്ട് പേരേയും ക്ലാസിൽ കണ്ടപ്പൊ അവൾ സോറി എന്ന് പറഞ്ഞ് പോയി...
എനിക്ക് ആകെ എന്തോ പോലെ ആയി... അവൾ എന്ത് വിചാരിച്ച് കാണും... മോഷായി... എന്നോക്കെ ചിന്തിച്ച് നിന്നു...
ഞാൻ ഫിദയോട് ഇപ്പൊ വരാം എന്നും പറഞ്ഞ് ക്ലാസിന്റെ പുറത്തിറങ്ങി...
ഫമിദ ക്ലാസിന് പുറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു... ഞാൻ അവളെ അടുത്തേക്ക് ചെന്നു...
ടാ നിനക്കെന്ത് പറ്റി... (എന്നെ കണ്ടപാടെ ഫമി ചോദിച്ചു)
അത് ഇങ്ങളെ ഇക്കമാര് നമ്മക്ക് ഒരു സമ്മാനം തന്നതാ...
അവർ അങ്ങനെയാടാ... അതിനായിട്ട് കോളേജിൽ വരുന്നവരാ... എന്നിട്ട് ക്ലാസിലെ ബാക്കി ഉള്ളവർ എല്ലാം എവിടെ...
സമ്മാനം ഇഷ്ടപ്പെടാത്തത് കൊണ്ട് അത് അവർക്ക് തന്നെ തിരിച്ച് കൊടുക്കാൻ പോയി....
ഇത് കേട്ടതും അവൾ ചിരിച്ചു...
ഓ... അല്ല... അതിരിക്കട്ടെ... ആരാടാ ആ മൊഞ്ചത്തി...
എന്റെ ഫ്രണ്ടാ...
ഓ... ഫ്രണ്ടിനോടാണോ ക്ലാസിൽ ഒറ്റക്ക് നിന്ന് സംസാരിക്കുന്നത്...
അത് എല്ലാരും അടി കാണാൻ പോയി... അവൾ മാത്രം പോയില്ല... അപ്പൊ ഞാൻ അവൾക്കൊരു കമ്പനി കൊടുത്തതാ...
ആ... കണ്ടിട്ട് ഒരു പാവം പോലെ ഉണ്ട്... (അകത്തേക്ക് നോക്കി അവൾ പറഞ്ഞു)
അതെ...
ഞാനും ഒന്ന് ചുമ്മ അകത്തേക്ക് നോക്കി... നിഷ്കളങ്കമായ മുഖഭാവത്തോടെ അവൾ ഇരിക്കുന്നു... അത് കണ്ടപ്പൊ അറിയാതെ തന്നെ എന്റെ മുഖത്ത് പുഞ്ചിരി വിടർന്നു...
എന്താ അവളെ പേര്...
ഫിദ...
ഓ...
എന്ന ശരി... ഞാൻ തനിക്ക് എന്ത് പറ്റി എന്നറിയാൻ വേണ്ടി വന്നതാ...
ആ... ശരി...
നിന്റെ മൊഞ്ചത്തിനെ ചടപ്പിക്കണ്ട... (ഫമി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു)
ഞാൻ പുഞ്ചിരിച്ചു... അവൾ പോയതും ഞാൻ ക്ലാസിലേക്ക് കയറി... അവളെ അടുത്തേക്ക് പോയി...
അതാരാ... (ഞാൻ അവളെ അടുത്ത് എത്തിയതും അവൾ ചോദിച്ചു)
അത് എന്റെ ഒരു ഫ്രണ്ടാ... നമ്മളെ സീനിയർ ആണ്...
ഓ...
ഞങ്ങൾ കുറച്ച് നേരം സംസാരിച്ചിരുന്നു... കുറച്ച് കഴിഞ്ഞതും എല്ലാരും ക്ലാസിലേക്ക് വരാൻ തുടങ്ങി.... അവൾ പോവാണ് എന്ന് പറഞ്ഞ് എന്റടുത്ത് നിന്ന് പോയി...
എല്ലാരും വന്നു... ഫാരിയേയും ഷിയാസിനേയും കാണാനില്ല...
അൻഷിഫേ... എന്തായി...
എന്താവാൻ... നമ്മക്ക് കിട്ടിയത് പലിശ അടക്കം കൊടുത്തിട്ടുണ്ട്... ഇനി അവന്മാർ നമ്മളോട് കളിക്കൂല...
ഓ... ഫാരിയും ഷിയാസും എവിടെ...
അവരെ ഓഫീസിക്ക് കൊണ്ട് പോയിട്ടുണ്ട്... സസ്പെൻഷൻ ഉണ്ടാവും... ഉറപ്പ...
ആ...
അങ്ങനെ ക്ലാസ് ഒക്കെ കഴിഞ്ഞു... അപ്പൊഴും ഫാരിയും ഷിയാസും വന്നില്ല... ഞങ്ങൾ പുറത്ത് ഇറങ്ങാൻ നിന്നതും രണ്ടാളും കൂടെ ഓഫീസിൽ നിന്ന് നടന്ന് വരുന്നുണ്ട്...
എന്തായെടാ... (എത്തിയതും ഞാൻ ചോദിച്ചു)
എന്താവാൻ... ഒരാഴ്ച്ച വീട്ടിൽ ഇരിക്കാൻ പറഞ്ഞു...
ഓ...
ഞങ്ങൾ കോളേജിൽ നിന്നിറങ്ങി...
ഞാൻ ഗ്രൗണ്ടിലേക്ക് നടന്നു... പടി ഇറങ്ങി വരുമ്പോൾ ഗ്രൗണ്ടിൽ ഫിദയെ കണ്ടു... അവൾ ഇടക്ക് പിന്നിലേക്ക് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു...
ഗ്രൗണ്ടിൽ എത്തിയതും അവൾ ഒന്നുടെ പിന്നിലേക്ക് നോക്കിയതും എന്നെ കണ്ടു... അവൾ ഒന്ന് പുഞ്ചിരിച്ചു... പോവാണ് എന്ന് തലയാട്ടി കാണിച്ചു...
അവളുടെ ഓരോ പുഞ്ചിരിയിലും എന്റെ സന്തോഷത്തിന്റെ വാതിൽ തുറക്കാനുള്ള താക്കോൽ ഉള്ള പോലെ...
ഞാനും അവൾക്ക് പുഞ്ചിരിച്ച് കൊടുത്തു... അവൾ തിരിഞ്ഞ് നടന്നു...
ഞാൻ വണ്ടിയുടെ അടുത്തേക്ക് പോയി... വണ്ടി എടുത്ത് വീട്ടിൽ പോയി...
വീട്ടിൽ എത്തിയതും ചിന്ത അവളെ കുറിച്ച് മാത്രമായിരുന്നു... മനസ്സ് അവളെ ഒന്ന് കൂടെ കാണണം എന്ന് മാത്രം മന്ത്രിച്ച് കൊണ്ടിരുന്നു...
രാത്രി ഒരു ഒമ്പത് മണി ആയിക്കാണും... ഞാൻ ഫോൺ എടുത്ത് ഫാരിനെ വിളിച്ചു... അവൻ ഫോൺ എടുക്കുന്നില്ല... ഞാൻ വീണ്ടും രണ്ട് മൂന്ന് പ്രാവശ്യം വിളിച്ച് നോക്കി... റിങ്ങ് ചെയ്യുന്നുണ്ട് പക്ഷെ അവൻ എടുക്കുന്നില്ല...
ഞാൻ കുറച്ച് നേരം ബെഡിൽ കിടന്നു... പെട്ടെന്ന് എന്റെ ഫോണിലേക്ക് ഫാരിയുടെ കാൾ വന്നു... ഞാൻ പെട്ടെന്ന് ഫോൺ എടുത്തു...
ഹലോ... (എടുത്ത പാടെ ഞാൻ ചോദിച്ചു)
ആ... പറ ഷിബീ...
എന്താടാ ഫോൺ എടുക്കാഞത്...
ഞാൻ ഭക്ഷണം കഴിക്കായിരുന്നു...
ഓ... എന്തായി... വീട്ടിൽ എന്തേലും സീൻ ഉണ്ടായ...
ഇല്ലടാ... അതൊക്കെ ഞാൻ പറഞ്ഞ് സെറ്റ് ആക്കി...
ആ...
മ്...
ടാ... നിനക്ക് ഫിദന്റെ വീടറിയോ...
എന്തിനാടാ... (അവൻ ചിരിച്ചോണ്ട് ചോദിച്ചു)
എനിക്ക് അവളെ ഒന്ന് കാണണം...
അതെന്തിനാ നീ ഈ രാത്രി അവളെ കാണുന്നത്...
അതൊന്നും എനിക്കറീല... എനിക്കവളെ കാണാൻ തോന്നുന്നു...
ഓ... എനിക്ക് വീടോന്നും അറിയില്ല... അന്ന് നമ്മൾ ഡീറ്റേൽസ് ചെക്ക് ചെയ്തതിൽ അവളുടെ അഡ്രസ് എനിക്ക് ഓർമ്മ ഉണ്ട്... അത് വെച്ച് ഒന്ന് പോയി നോക്ക...
അത് മതി... നമുക്ക് കണ്ട്പിടിക്ക...
ആ... എന്ന എന്റെ വീട്ടിലേക്ക് വാ...
ആ... ശരി...
എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി... എങ്ങനെ വീട്ടിൽ നിന്നിറങ്ങും എന്നായി പിന്നെ ചിന്ത... പെട്ടെന്ന് ഒരു ഐഡിയ കിട്ടി...
ഞാൻ ഉമ്മാന്റെ അടുത്തേക്ക് പോയി...
ഉമ്മ... എനിക്ക് ഒരു കല്യാണം ഉണ്ട്...
ഈ ഒമ്പത് മണിക്കാണോ ഷിബീ നിനക്ക് കല്യാണം...
അത് ഉമ്മാ... ഞാൻ മറന്നതായിരുന്നു... ഒന്ന് പോയീലെങ്കിൽ മോഷം ആണ്...
ആ... എന്ന വേഗം പോയി വാ...
ശരി...
എന്നും പറഞ്ഞ് ഞാൻ എന്റെ റൂമിലേക്ക് പോയി... ഡ്രസ്സ് എല്ലാം മാറ്റി... ഞാൻ ബൈക്കും എടുത്ത് ഫാരിന്റെ വീട്ടിലേക്ക് പോയി...
അവന്റെ വീടിന്റെ അടുത്തെത്തി ഹോൺ അടിച്ചതും അവൻ ഇറങ്ങി വന്നു...
കയറ്... (അവൻ അടുത്തെത്തിയതും ഞാൻ പറഞ്ഞു)
നിനക്ക് വട്ടാണ് ട്ടോ... (കയറുന്നതിനിടെ അവൻ പറഞ്ഞു)
ഞാൻ അവനൊട് ഒന്നും പറഞ്ഞില്ല... പറഞ്ഞാൽ ചിലപ്പൊ വേറെ കൗണ്ടർ വരും...
ഞാൻ വണ്ടി എടുത്തു... ഫാരി ഏതൊക്കെയോ വഴി പറഞ്ഞ് തരുന്നുണ്ട്... ഞാൻ ഇത് വരെ ആ വഴിക്ക് ഒന്നും പോയിട്ടില്ലായിരുന്നു...
അവസാനം അവൻ വണ്ടി നിർത്താൻ പറഞ്ഞു...
എന്തേ... എത്തിയോ... (ഞാൻ ചോദിച്ചു)
ഈ ഏരിയയിൽ ഏതൊ ഒരു വീടാണ്...
അവിടെ ഒരുപാട് വീടുകൾ ഉണ്ടായിരുന്നു... ഏതാവും അവളുടെ വീട് എന്ന് ഞാൻ ചുറ്റും നോക്കി...
അതെങ്ങനെ നമുക്ക് കണ്ട് പിടിക്ക... (ചുറ്റും നോക്കി ഞാൻ ചോദിച്ചു)
അതിനും ഒരു വഴിയുണ്ട്...
എന്ത് വഴി...
അവളുടെ വിലാസം എനിക്കറിയാം... അത് ഇവിടെ ഏതേലും വീടിന്റെ ഗൈറ്റിൽ ഉണ്ടാവും... അത് വെച്ച് നമുക്ക് കണ്ട് പിടിക്കാം...
ആ... നിനക്ക് ആരാ ബുദ്ധി ഇല്ലാന്ന് പറഞ്ഞത്... നീ ഭയങ്കര സംഭവാട്ട ഫാരീ...
നീ അധികം എന്നെ അങ്ങോട്ട് പൊക്കല്ലേ... നീ വീട് കണ്ട്പിടിക്കാൻ നോക്ക്...
ആ...
വീട് നോക്കാൻ പോവാൻ നിന്നതും പെട്ടെന്ന് ഫാരി എന്റെ കയ്യിൽ പിടിച്ചു...
അങ്ങനെ അങ്ങ് പോവല്ലേ... ഒരു കാര്യം ചോദിക്കാൻ ഉണ്ട്...
എന്താ...
നീ സത്യസന്തമായി മറുപടി പറയണം...
നീ ആദ്യം ചോദിക്ക്...
നിനക്ക് ശരിക്കും അവളെ ഇഷ്ടല്ലേ...
ഇത് കേട്ടതും പെട്ടെന്ന് എന്റെ മനസ്സിലേക്ക് അവളുടെ മുഖം കടന്ന് വന്നു... നിലാവിന്റെ വെളിച്ചത്തിൽ ഞാൻ ഫാരിന്റെ മുഖത്ത് നോക്കി...
ഞാൻ ഇത് വരേ ആരേയും സ്നേഹിച്ചിട്ടില്ല... അത് കൊണ്ട് പ്രണയത്തെ കുറിച്ച് എനിക്ക് വലിയ അറിവൊന്നും ഇല്ല... പക്ഷെ എനിക്ക് അവളെ കണ്ട അന്ന് മുതൽ അവൾ എന്നും എന്റെ കൂടെ ഉണ്ടാവണം എന്നൊരു തോന്നലാ...
ഷിബീ... ഇതിനാണ് ഞങ്ങൾ പ്രണയം എന്ന് പറയാറ്...
അവൾ ഒരു പാവം ആണെടാ... അവൾക്ക് പ്രണയം ഒക്കെ ഇഷ്ടമാവോ...
അതിപ്പൊ അവളോട് പറഞ്ഞാൽ അല്ലേ അറിയൂ... നീ അവളോട് നിന്റെ ഇഷ്ടം ഒന്ന് പറഞ്ഞ് നോക്ക്...
അത് വേണ്ടെടാ... ഇനി ഞാൻ അത് പറഞ്ഞിട്ട് ഇപ്പൊ ഉള്ള ബന്ദം കൂടെ ഇല്ലാണ്ടായാൽ അതെനിക്ക് സഹിക്കാൻ പറ്റൂല... അവളോട് അടുക്കും തൊറും എന്റെ മനസ്സ് അവളിലേക്ക് ചേർന്ന് കൊണ്ടിറ്റിക്കാണ്... അവളെ എനിക്ക് വേണമെടാ...
നീ പേടിക്കണ്ട... അവൾ നിനക്കുള്ളതാ... എന്റെ മനസ്സ് പറയുന്നു... നിന്റെ സ്നേഹം സത്യമാണ്... അത് കൊണ്ട് തന്നെ അവൾക്കത് തട്ടിക്കളയാൻ സാധിക്കില്ല...
മ്...
നീ വാ... നമ്മൾ വീട് കണ്ട് പിടിക്ക...
ആ...
നീ എല്ലാ ഗൈറ്റിലും നോക്ക്...
ആ...
ഞങ്ങൾ എല്ലാ ഗൈറ്റിലും നോക്കാൻ തുടങ്ങി... ആ ഏരിയയിൽ ഉള്ള ഒട്ടുമിക്ക ഗൈറ്റും നോക്കി... കണ്ടില്ല...
ടാ... ഏരിയ ഇത് തന്നെ ആണോ...
ആടാ... ഞാൻ വരുന്ന സ്ഥലം തന്നെ ആണ്...
ഓ...
ഇനി എന്താ ചെയ്യ...
എന്ത് ചെയ്യാൻ... പോവാ...
ആ... എന്ന വാ...
എന്നും പറഞ്ഞ് ഞങ്ങൾ ബൈക്കിന്റെ അടുത്തേക്ക് പോയി... ബൈക്ക് എടുത്ത് ഞങ്ങൾ കുറച്ച് പോയതും...
ടാ... വണ്ടി നിർത്തെടാ... (ഞാൻ ഫാരിനോട് പറഞ്ഞു)
എന്താടാ...
നോക്ക്...
ഞാൻ അവന് ഒരു വീടിന്റെ മുകളിലേക്ക് ചൂണ്ടി കാണിച്ച് കൊടുത്തു... അവിടെ ഇരുന്ന് പടിക്കുകയായിരുന്നു എന്റെ മൊഞ്ചത്തി...
അവളെ കണ്ടതും ഞാൻ ഒന്ന് പുഞ്ചിരിച്ചു... ഞാൻ ആ വീടിന്റെ ഗൈറ്റിലേക്ക് നോക്കി... ആ വീടിന്റെ ഗൈറ്റിൽ വിലാസം പതിച്ചിട്ടില്ലായിരുന്നു...
ചുറ്റും വീടുണ്ടായതിനാലും അധിക നേരം അവിടെ നിൽക്കാം സാധിക്കാഞ്ഞതിനാലും ഞാൻ ഫാരിനോട് വണ്ടി എടുക്കാൻ പറഞ്ഞു...
അവൻ വണ്ടി എടുത്തു... മനസ്സിൽ ഒരു സമാധാനം... അവളെ കണ്ടത് കൊണ്ടാണ്...
ഞങ്ങൾ ഫാരിന്റെ വീട്ടിൽ എത്തി...
എന്ന ശരി... ഞാൻ പോട്ടെ... (ഇറങ്ങിയപാടെ ഫാരി ചോദിച്ചു)
ആ... ഇന്നിനി മനസ്സമാധാനത്തോടെ കിടക്കാലോ ല്ലേ...
മ്... (പുഞ്ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു)
ശരി എന്ന...
എന്നും പറഞ്ഞ് അവൻ വീട്ടിലേക്ക് കയറി പോയി... ഞാൻ വണ്ടി എടുത്ത് വീട്ടിലേക്ക് പോയി...
വീട്ടിൽ എത്തി ഞാൻ നേരെ പോയി കിടന്നു... മനസ്സ് ആകെ ആനന്ദം... ഇത്‌വരെ ഇല്ലാത്ത് ഒരു സന്തോഷം...
എപ്പൊഴോ ഞാൻ ഉറങ്ങി... പിറ്റേന്ന് ഞാൻ കോളേജിലേക്ക് പോയി... കോളേജിൽ എത്താൻ നല്ലോണം വൈകിയിരുന്നു... ഞാൻ പെട്ടെന്ന് നടന്നു...
ക്ലാസിൽ എത്തിയതും സർ എത്തീട്ടുണ്ട്...
എന്നെ കണ്ടതും സർ എന്റെ അടുത്തേക്ക് വന്നു...
താൻ ഈ ക്ലാസിലാണോ... (എന്നെ കണ്ടതും സർ ചോദിച്ചു)
ആ സർ...
എന്താ ഇത്ര നേരത്തെ...
സോറി സർ...
നിനക്ക് ഒക്കെ തല്ലുണ്ടാക്കാൻ വലിയ ഉഷാറാണല്ലോ... നേരത്തിന് ക്ലാസിൽ വരാൻ പറ്റില്ല... എന്റെ പിരീഡ് താൻ കേറണ്ട...
ഇതും പറഞ്ഞ് സർ ക്ലാസിലേക്ക് പോയി... ഞാൻ നേരെ കോളേജ് കന്റീനിലേക്ക് പോയി... ഞാൻ ഒരു ചായ പറഞ്ഞു... ചായയും കുടിച്ച് ഇരിക്കായിരുന്നു...
ഷിബീ... (പിറകിൽ നിന്ന് ആരോ വിളിച്ചു)
ഞാൻ തിരിഞ്ഞ് നോക്കി... ഫമിദ ആണ്...
ആ... നീയോ... ക്ലാസിൽ കയറീലേ... (അവളെ കണ്ട പാടെ ഞാൻ ചോദിച്ചു)
നേരം വൈകി... ക്ലാസിലേക്ക് പോവാൻ നിൽക്കുമ്പോഴാണ് നീ ഇവിടെ ചായ കുടിച്ചിരിക്കുന്നത് കണ്ടത്... അപ്പൊ പിന്നെ ഇങ്ങോട്ട് കയറി...
ഓ.. ഇരിക്ക്...
അവൾ എന്റെ മുന്നിൽ ഇരുന്നു... അവൾക്കും ഞാൻ ഒരു ചായ പറഞ്ഞു...
താൻ വന്നത് നന്നായി... എന്നെ സർ പുറത്താക്കി... നേരം വൈകീട്ട്... അപ്പൊ ഇവിടെ ഒറ്റക്ക് ബോർ അടിച്ച് ഇരിക്കായിരുന്നു...
ഓ...
മ്...
ആ പിന്നെ... എനിക്ക് നിന്നൊട് ഒരു കാര്യം പറയാൻ ഉണ്ട്...
എന്താ....
തുടരും.....
അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്...
💘 SOULMATE 💘
A Story by Muvarish Elayi
9526111211
💕🌸💕🌸💕🌸
*SOULMATE*
💕🌸💕🌸💕🌸
*MUVARISH ELAYI*
💕🌸💕🌸💕🌸
*PART 10*
💕🌸💕🌸💕🌸
9526111211
💕🌸💕🌸💕🌸
Part - 10
വെള്ളക്കുപ്പായവും വെള്ളത്തുണിയും ഇട്ട അവരെ എനിക്ക് മനസ്സിലായതേ ഇല്ല... ഇനി ഇതാരാണ് പടച്ചോനേ എന്ന് വിചാരിച്ച് ഞാൻ അകത്തേക്ക് കയറി... ഞാൻ വരുന്നത് കണ്ടതും എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുന്നു...
അവർ എന്തോ വിഷയം സംസാരിക്കായിരുന്നു... പെട്ടെന്ന് എന്നെ കണ്ടത് കൊണ്ടാണ് എന്നെ നോക്കിയത്...
ഉമ്മയാണ് അവരോട് കാര്യങ്ങൾ സംസാരിക്കുന്നത്... ഉമ്മാന്റെ മുഖം സന്തോഷത്തിൽ അല്ല... അപ്പൊ തന്നെ എന്തോ പ്രശ്നം ആണെന്ന് മനസ്സിലായി...
ഞാൻ ഇക്കാന്റെ ബൈക്ക് നോക്കി... അവിടെ എങ്ങും ഇക്കാന്റെ ബൈക്ക് കാണാനില്ല... ഇക്ക അവിടെ ഇല്ല എന്നും മനസ്സിലായി... ഞാൻ ചെരിപ്പൂരി കൊലായിലേക്ക് കയറി...
ഇതും എന്റെ മകനാ... ഷിബിലി... (ഉമ്മ അവർക്ക് പറഞ്ഞ് കൊടുത്തു)
ഓ... (അവരിൽ ഒരാൾ എന്നെ നോക്കി പറഞ്ഞു)
എനിക്ക് കാര്യം എന്താ എന്നൊന്നും മനസ്സിലായില്ല... ഞാൻ ഉമ്മാന്റെ അടുത്ത് നിന്നു...
അപ്പൊ എല്ലാം പറഞ്ഞ പോലെ... അവനെ ഒന്ന് പറഞ്ഞ് മനസ്സിലാക്കിക്കാളി... അതാ രണ്ട് കൂട്ടർക്കും നല്ലത്... ഞങ്ങൾ ഇറങ്ങാണ്...
എന്നും പറഞ്ഞ് അവർ ഇറങ്ങി പോയി... കാറിൽ കയറി പുറത്തേക്ക് പോകുന്നതും നോക്കി നിന്നു...
ആരാ ഉമ്മ അത്... (അവർ പോയി എന്ന് കണ്ടതും ഞാൻ ഉമ്മാനോട് ചോദിച്ചു)
മുനവ്വിർ ഒരു കുട്ടിയുമായി ഇഷ്ടത്തിൽ ആണ്...
ഇക്കയോ... (ഞാൻ ഞെട്ടി ചോദിച്ചു)
ആടാ... ആ കുട്ടിന്റെ വീട്ടുകാരാ ഇപ്പൊ വന്നത്...
അവർ എന്ത് പറഞ്ഞു...
എന്ത് പറയാൻ... അവളുടെ വീട്ടിൽ പിടിച്ച്ക്ക്‌ണ്... അവളുടെ കല്യാണം ഉറപ്പിക്കാൻ പോവാണ് എന്നൊക്കെ പറഞ്ഞ് വന്നതാ...
ഓ... എന്നിട്ട് ഇക്ക എവിടെ...
അവൻ അവന്റെ ഫ്രണ്ടിന്റെ കൂടെ വയനാട് പോയതാ... രാത്രി ആവും എത്താൻ...
ഓ...
ഞാൻ അവൻക് വിളിച്ച് പറയട്ടെ...
ആ...
എന്നും പറഞ്ഞ് ഞാൻ നേരെ റൂമിലേക്ക് പോയി... ആകെപ്പാടെ ഒരു ഒറ്റപ്പെടൽ... കുറച്ച് നേരം മുറിയിൽ ഇരുന്ന് ഞാൻ നേരെ കുളിക്കാൻ പോയി... കുലിച്ച് കഴിഞ്ഞ് വന്നപ്പൊ ഫോണിൽ ഒരു മിസ്സ്ഡ് കാൾ...
ഞാൻ ഫോൺ എടുത്ത് ആരാണെന്ന് നോക്കി... ഇഷ ആണ്... ഞാൻ അവൾക്ക് തിരിച്ച് വിളിച്ചു...
കുറേ നേരം റിങ് ചെയ്തതിന് ശേഷം അവൾ കാൾ എടുത്തു...
ഹലോ... (എടുത്ത പാടെ ഞാൻ ചോദിച്ചു)
ആ... ഇതാരാ... (ഇഷയുടെ ശബ്ദം അല്ല)
ഞാൻ അവളെ ഫ്രണ്ട് ആണ്...
അവൾ ഇവിടെ ഇല്ല... ഉമ്മാന്റെ വീട്ടിൽ ആണ്... വന്നിട്ട് വിളിക്കാൻ പറയാം...
ആ ശബ്ദം എനിക്ക് ഫമിദയുടെ പോലെ തോന്നി...
ഇത് ഫമി ആണൊ... ഞാൻ ഷിബിലിയാ...
ഇത് കേട്ടതും അവൾ ഫോൺ കട്ടാക്കി... ഫമി ആണ് ഫോണിൽ എന്നെനിക്കുറപ്പായി...
എന്നാലും അവൾ എന്റെ നമ്പർ കണ്ടിട്ട് എന്തിനാ ഫോൺ എടുത്തത്... ഞാൻ ചിന്തിച്ച് കിടച്ചു...
കുറച്ച് കഴിഞ്ഞതും എന്റെ ഫോണിലേക്ക് ഇഷയുടെ കാൾ വന്നു... ഫമി ആയിരിക്കണേ എന്ന് പ്രാർത്ഥിച്ച് ഞാൻ ഫോൺ എടുത്തു...
ഹലോ... (എടുത്ത പാടെ ഞാൻ ചോദിച്ചു)
ആ... താൻ വിളിച്ചിരുന്നോ...
ആ... ആരാ എടുത്തത്...
ഫമി ആണ്...
ഓ... എനിക്ക് സംശയം ഉണ്ടായിരുന്നു... ഞാൻ ഫമി ആണോ എന്ന് ചോദിച്ചപ്പോഴേക്ക് അവൾ കാൾ കട്ടാക്കി...
ഓ...
അവൾക്കെന്റെ നമ്പർ അറീലേ...
ഞാൻ ഇതിൽ ഷിബില എന്നാണ് സേവ് ചെയ്തിട്ടുള്ളത്... (അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു)
ആ... വെറുതെ അല്ല... അവൾ കാൾ എടുത്തത്...
ആ... ഞാൻ വന്നപ്പൊ എന്നോട് പറഞ്ഞു ആരോ വിളിച്ചിരുന്നു എന്ന്...
ഓ... അല്ല... താൻ ഇത്ര പെട്ടെന്ന് ഉമ്മന്റെ വീട്ടിൽ പോയി വന്നോ...
ഉമ്മാന്റെ വീട് ഇവിടെ അടുത്ത... നടന്ന് പോകാൻ ഉള്ള ദൂരം ഒള്ളൂ...
ഓ...
അങ്ങനെ ഞങ്ങൾ കുറച്ച് നേരം സംസാരിച്ചിരുന്നു... ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യങ്ങൾ അവൾ സംസാരിക്കും... അതാണ് അവളുടെ ഒരു പ്രത്യേകത...
എന്ന ശരി... ഉമ്മ ചായ കുടിക്കാൻ വിളിക്ക്‌ണ്ട്... പോട്ടേ... (അവൾ പറഞ്ഞു)
ആ... ശരി...
ബൈ...
എന്നും പറഞ്ഞ് അവൾ കാൾ കട്ടാക്കി... അവളോട് സംസാരിച്ചപ്പൊ ശരിക്കും പറഞ്ഞാൽ ഭയങ്കര സമാധാനം...
അങ്ങനെ രാത്രി ഇക്ക വീട്ടിൽ എത്തി... ഇക്കാനോട് ഉമ്മ കാര്യങ്ങൾ എല്ലാം പറഞ്ഞു...
എന്താ ചെയ്യ... (എല്ലാം പറഞ്ഞ് ഉമ്മ ഇക്കാനോട് ചോദിച്ചു)
ഞാൻ ഉപ്പാനോട് ഒന്ന് സംസാരിക്കട്ടെ...
ആ...
പിറ്റേന്ന് ഞായറാഴ്ച്ച ആയിരുന്നു... രാവിലെ ചായയും കുടിച്ച് ഇരിക്കായിരുന്നു... ഭയങ്കര ബോറടി... ഞാൻ ഫോൺ എടുത്ത് ഫാരിക്ക് വിളിച്ചു...
ഹലോ... (അവൻ എടുത്ത പാടെ ചോദിച്ചു)
എവിടേടാ...
ഞാൻ ഇവിടെ ഹോസ്പിറ്റലിൽ ആണെടാ...
എന്തുപറ്റി...
മൂത്താപ്പാനേറ്റ് വന്നതാടാ... ലോക്ക് ആണ്...
ഓ... എന്ന ശരി...
എന്നും പറഞ്ഞ് ഞാൻ കാൾ കട്ടാക്കി... വീട്ടിൽ ഇരുന്നിട്ട് ഭയങ്കര ബോറടി... ഞാൻ ഉമ്മാനോട് ഇപ്പൊ വരാം എന്നും പറഞ്ഞ് ബൈക്കും എടുത്ത് പുറത്തിറങ്ങി...
ഞാൻ കുന്നിന്റെ മുകളിളേക്ക് വണ്ടി എടുത്തു... ഞാൻ വണ്ടി നിർത്തി അവിടെ ഒരു പാറയിൽ പോയിരുന്നു...
എന്തോ ഒരു ഏകാന്തത പോലെ... കാറ്റിന്റെ താളം പിടിച്ച് കൊഴിഞ്ഞ് വരുന്ന ഇലകൾ വായുവിൽ പാറി കളിക്കുന്നു...
പെട്ടെന്നാണ് എന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്... ഞാൻ ഫോൺ എടുത്തു നോക്കിയതും ഞാൻ അറിയാതെ തന്നെ എന്റെ മുഖത്ത് പുഞ്ചിരി വിടർന്നു...
ഇഷ ആയിരുന്നു അത്... ഒറ്റപ്പെടുന്ന നിമിഷങ്ങളിൽ അവളുടെ സംസാരം ഒരാശ്വാസം തന്നെ ആയിരുന്നു എനിക്ക്...
ഞാൻ വേഗം കാൾ അറ്റന്റ് ചെയ്തു...
ഹലോ... (എടുത്തപാടെ ഞാൻ ചോദിച്ചു)
ആ... എന്താ പരുപാടി...
എന്നുല്ല... ചുമ്മ ഇങ്ങനെ ഇരിക്ക... ഭയങ്കര ബോറടി...
ഓ... അതെന്തേ...
ക്ലാസ് ഇല്ലാത്തത് കൊണ്ട്...
ഓ... ക്ലാസിൽ പോവാൻ അത്രക്ക് ഇഷ്ടാണോ...
അവിടെ ചെന്നാൽ ബോറടിക്കൂല...
ഓ... താൻ നാളെ എന്താ ഫമിയോട് പറയാൻ പോണത്...
എനിക്കറീല... അവളോട് ഞാൻ എന്താ പറയാ...
തനിക്ക് അവളെ ഇഷ്ടമില്ലായി ആണോ...
അതോണ്ടൊന്നും അല്ല... അവൾ എന്റെ ഫ്രണ്ടല്ലേ... പിന്നെ അത് മാത്രമല്ല... എനിക്ക് ഒരു കുട്ടീനെ ഇഷ്ടാണ്... അത് അവൾക്കും അറിയാം...
അങ്ങനെ പറ... വെറുതേ അല്ല... ഞാൻ വിചാരിച്ചു പ്രായത്തിന്റെ പ്രശ്നം ആണെന്ന്...
അതൊന്നും അല്ല... പ്രണയത്തിനെവിടെ പ്രായം...
ആ... അതും ശരി ആണ്...
മ്... താൻ നല്ല മൊഞ്ചത്തി ആണ് ട്ടോ...
ഓഹോ... ശരിക്കും...
ആ...
മ്...
അങ്ങനെ ഞങ്ങൾ കുറച്ച് നേരം സംസാരിച്ചു...
എന്ന ശരി... ബാങ്ക് കൊടുക്കുന്നുണ്ട് ഞാൻ നിസ്കരിക്കാൻ പോട്ടെ...
ശരി...
ഇയാള് നിസ്കരിക്ക്ണില്ലേ...
ആ... പോവാണ്...
ആ... നിസ്കരിക്കാതിരിക്കണ്ട...
ശരി...
എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി... അവളോട് സംസാരിക്കുമ്പൊ ഒറ്റക്കാണെന്നുള്ള തോന്നൽ തീരേ ഉണ്ടായിരുന്നില്ല...
അവൾ അവസാനം എന്നോട് നിസ്കരിക്കാൻ പറഞ്ഞതോണ്ട് പിന്നെ അവിടെ ഇരിക്കാൻ എനിക്ക് തോന്നിയില്ല... ഞാൻ വണ്ടി എടുത്ത് താഴേക്കിറങ്ങി...
താഴെ ഉള്ള ഒരു പള്ളിയിൽ കയറി നിസ്കരിച്ചു...
നിസ്കരിച്ച് കഴിഞ്ഞ് ഞാൻ വണ്ടി എടുത്ത് വീട്ടിലേക്ക് പോയി... അന്ന് രാത്രി നാളെ ഞാൻ ഫിദയെ കണ്ട് സംസാരിക്കണം എന്ന സന്തോഷത്തേക്കാൾ എന്റെ മനസ്സിനെ അലട്ടിയത് ഫമിദയോട് എന്ത് പറയും എന്നാലോചിച്ചിട്ടാണ്...
അവളെ സങ്കടപ്പെടുത്തിയാൽ പിന്നെ ഞാൻ അവളെ എങ്ങനെ ഫെയ്സ് ചെയ്യ... എന്നൊക്കെ ആലോചിച്ച് എപ്പൊഴോ ഞാൻ ഉറങ്ങി...
പിറ്റേന്ന് രാവിലെ നേരത്തേ എഴുന്നേറ്റു... ഞാൻ ഫ്രഷ് ആയി കോളേജിൽ പോവാൻ വേണ്ടി ഒരുങ്ങി... ചായ കുടിച്ച് വണ്ടിയും എടുത്ത് കോളേജിൽ പോയി...
കോളേജിലേക്ക് എത്തി വണ്ടി നിർത്തി ഞാൻ അകത്തേക്ക് കയറിയതും കണ്ടത് രാവിലെ തന്നെ പൊരിഞ്ഞ അടി... സെക്കന്റ് ഇയേഴ്സും ലാസ്റ്റ് ഇയേഴ്സും തമ്മിൽ ആണ്...
ഞാൻ അടി നോക്കി നിന്നു... പിന്നെ ഞാൻ മെല്ലെ നടന്നു... സൈഡിലൂടെ വരാന്തയിൽ കയറി ക്ലാസിലേക്ക് ചെന്നു...
ക്ലാസിൽ എത്തിയതും ഞാൻ ആദ്യം തന്നെ ഫിദ വന്നിട്ടുണ്ടോ എന്ന് നോക്കി... അവൾ വന്നിട്ടില്ല...
ഞാൻ ക്ലാസിലേക്ക് കയറി... എല്ലാരും അടി കാണാൻ വേണ്ടി പോയതാണെന്ന് തോന്നുന്നു... ഞാൻ ക്ലാസിൽ ഇരുന്നു...
കുറച്ച് കഴിഞ്ഞപ്പൊ ഫർസാന ക്ലാസിലേക്ക് കയറി വന്നു... അവൾ ബേഗ് ബെഞ്ചിൽ വെച്ച് എന്റടുത്തേക്ക് വന്നു...
എന്താണ് ഷിബീ... ഒരു ടെൻഷൻ പോലെ... (അവൾ ചിരിച്ചോണ്ട് ചോദിച്ചു)
ഒന്നുല്ലെടീ... നിന്റെ ഫ്രണ്ട് വന്നീലേ...
ഇല്ല... അവൾ എന്നോട് എല്ലാം പറഞ്ഞു... എന്താ നിന്റെ തീരുമാനം...
ഞാൻ അവളെ ഇഷ്ടപ്പെട്ടത് അവളുടെ വീടോ കുടുമ്പമോ നോക്കീട്ടല്ല... അവളെ ആണ് ഞാൻ സ്നേഹിച്ചത്... ഒന്നും ഇല്ലെങ്കിലും അവൾ നല്ലതായാ മതി... മറ്റൊന്നും എനിക്ക് വേണ്ട...
അവളുടെ ഭാഗ്യം... അവൾക്ക് നിന്നെ ഇഷ്ടാണ്... പക്ഷെ അവൾക്ക് ആരും ഇല്ല എന്നൊരു തോന്നലാ... അത് കൊണ്ടാ അവൾ നിന്നോട് അതെല്ലാം പറഞ്ഞത്... ഇതെല്ലാം അറിഞ്ഞിട്ട് സ്നേഹിക്കാണേൽ സ്നേഹിച്ചോട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാവും...
ആ...
എന്തായാലും നീ ഇതെല്ലാം അറിഞ്ഞിട്ടും അവളെ ഇഷ്ടല്ല എന്നൊന്നും പറഞ്ഞില്ലല്ലോ... അത് തന്നെ വലിയ കാര്യമാ...
മ്...
എന്ന ശരി... അവൾ ഇപ്പൊ വരുമായിരിക്കും... ഞാൻ ഒന്ന് പുറത്ത് പോട്ടെ...
ആ...
ഓകെ...
എന്നും പറഞ്ഞ് അവൾ പോയി...
ഞാൻ ഫിദയെയും കാത്തിരുന്നു... കുറേ നേരം ഇരുന്നു... അവസാനം ബെല്ലടിച്ചു... ഇന്ന് ഇനി അവൾ വരില്ല എന്നെനിക്കുറപ്പായി...
ബെൽ അടിച്ചപ്പൊ എല്ലാരും ക്ലാസിലേക്ക് കയറി... കുറച്ച് കഴിഞ്ഞ് സർ വന്നു ക്ലാസ് എടുക്കാൻ തുടങ്ങി... ക്ലാസ് പരമ ബോറ്... ഇന്നവൾ ഇല്ലാത്തത് കൊണ്ടാണെന്നെനിക്ക് തോന്നി...
അങ്ങനെ അന്ന് ഉച്ച ബ്രേക്ക് ആയി... ഞാൻ ഫുഡ് കഴിക്കാൻ വേണ്ടി പുറത്തിറങ്ങി... നടക്കുമ്പോഴാണ് എന്ന് കണ്ട അതേ മരച്ചുവട്ടിൽ ഫമിദ ഇരിക്കുന്നുണ്ടായിരുന്നു...
ഞാൻ അവളുടെ അടുത്തേക്ക് നടന്നു... അവളോട് എന്താ പറയ എന്നാലോചിച്ചാണ് ഞാൻ നടന്നത്...
അവളുടെ അടുത്തെത്തിയതും അവൾ എന്നെ കണ്ടു... പെട്ടെന്ന് എന്നെ കണ്ടതും അവൾ ഒന്ന് ഞെട്ടി... അവൾക്ക് എന്നെ ഫെയ്സ് ചെയ്യാൻ എന്തോ ബുദ്ധിമുട്ട് ഉള്ള പോലെ...
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി... അവൾ എന്നെ നോക്കുന്നതേ ഇല്ല...
ഫമിദ...
എന്ന് ഞാൻ വിളിച്ചതും പെട്ടെന്ന് എന്റെ തോളത്ത് ആരോ കയ്യ് വെച്ചു... ആരാണെന്നറിയാൻ വേണ്ടി ഞാൻ തിരിഞ്ഞ് നോക്കിയതും....
തുടരും...
അഭിപ്രായങ്ങൾ അറിയിക്കുക...
9526111211
💘 SOULMATE 💘
A STORY BY MUVARISH ELAYI
💕🌺💕🌺💕🌺
*SOULMATE*
💕🌺💕🌺💕🌺
*MUVARISH ELAYI*
💕🌺💕🌺💕🌺
*PART 11*
💕🌺💕🌺💕🌺
9526111211
💕🌺💕🌺💕🌺
Part - 11
ഫമിദ...
എന്ന് ഞാൻ വിളിച്ചതും പെട്ടെന്ന് എന്റെ തോളത്ത് ആരോ കയ്യ് വെച്ചു... ആരാണെന്നറിയാൻ വേണ്ടി ഞാൻ തിരിഞ്ഞ് നോക്കി... സനൂഫ് ആണ്... കൂടെ രണ്ട് പേരും ഉണ്ടായിരുന്നു...
ഞാൻ അവന്റെ നേരെ തിരിഞ്ഞു...
ഇത് നിന്റെ ആരാടാ... (സനൂഫ് ചോദിച്ചു)
സനൂഫേ... വെറുതേ പ്രശ്നം ഉണ്ടാക്കണ്ട... ഞാൻ വിളിച്ചിട്ട ഇവൻ വന്നത്... (ഫമിദ എന്റെ മുന്നിൽ വന്ന് പറഞ്ഞു)
അവൻ പറയട്ടെ...
എന്റെ ഫ്രണ്ടാ... (ഞാൻ സനൂഫിനോട് പറഞ്ഞു)
സനൂഫ്... നീ പ്രശ്നം ഉണ്ടാക്കണ്ട... (ഫമിദ പറഞ്ഞു)
ഇവൾ പറഞ്ഞതോണ്ട് നിന്നെ വിടാ...
ഞാൻ അവനെ നോക്കി തന്നെ നിന്നു...
മ്... ശരി... നടക്കട്ടെ...
എന്നും പറഞ്ഞ് ഒരു നോട്ടവും നോക്കി അവൻ പോയി... ഞാനും അവനെ നോക്കി നിന്നു...
അവൻ പോയതും അവൾ ക്ലാസിലേക്ക് പോവാൻ നിന്നു... അവൾ പോവാൻ വേണ്ടി തിരിഞ്ഞതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു...
ഞാൻ കയ്യിൽ പിടിച്ചപ്പൊ അവളൊന്ന് ഞെട്ടി... അവൾ പിന്നെ അവിടുന്ന് അനങ്ങിയില്ല...
ഫമി... എനിക്കൊന്ന് സംസാരിക്കണം...
അവൾ മെല്ലെ തിരിഞ്ഞു... ഇപ്പോഴും അവൾ മുഖം താഴ്ത്തി തന്നെ ആണ് നിൽക്കുന്നത്...
ഫമി... ഒന്ന് നോക്ക്...
അവൾ മെല്ലെ മുഖം ഉയർത്തി എന്നെ നോക്കി... കലങ്ങിയ കണ്ണുമായി അവൾ എന്റെ കണ്ണിലേക്കാണ് നോക്കിയത്...
ഞാൻ ഇഷയെ കണ്ടിരുന്നു... (ഞാൻ അവളോട് പറഞ്ഞു)
മ്...
തന്നെ ഞാൻ ഒരിക്കലും ആ ഒരു രീതിയിൽ കണ്ടിട്ടില്ല... താൻ എനിക്ക് എന്നും നല്ല ഒരു ഫ്രണ്ടായിരിക്കണം എന്നാണ് എനിക്കാഗ്രഹം...
അവൾ ഒന്നും മിണ്ടിയില്ല... ഞാൻ അവളെ കയ്യിൽ പിടിച്ച് ആ മരച്ചുവട്ടിൽ കൊണ്ടുപോയി ഇരുത്തി...
നീ തന്നെ ഒന്ന് ആലോചിച്ച് നോക്ക്... ഞാൻ നിന്നെ കെട്ടിയാൽ നിനക്ക് നല്ല ഒരു ജീവിതം ഉണ്ടാവോ... ഞാൻ ഒന്ന് സെറ്റിൽ ആവാൻ തന്നെ ഒരുപാട് സമയം എടുക്കും...
അവൾ ഒന്നും മുണ്ടിയില്ല... ഞാൻ തുടർന്നു...
ഫമി... നിനക്ക് ഫിദയുടെ കാര്യം എല്ലാം അറിയുന്നതല്ലേ... താൻ ആ കല്യാണത്തിന് സമ്മതിക്ക്...
മ്... ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഷിബീ...
ചോദിക്ക്...
നിനക്കെന്താ ഫിദയെ ഇത്രക്ക് ഇഷ്ടപ്പെടാൻ കാരണം...
ഇത് കേട്ടതും ഞാനൊന്ന് പുഞ്ചിരിച്ചു...
അധികം ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒന്നും ഇല്ലാത്ത പെണ്ണാണ് ഫിദ... എന്നും ഒറ്റപ്പെട്ട ജീവിതം... അത് മാത്രമല്ല... അവൾ ഒരു പാവം കുട്ടി ആണ്...
ഷിബീ... അവൾ കഴിഞ്ഞ ജന്മത്തിൽ എന്തോ പുണ്യം ചെയ്തത് കൊണ്ടാവാം നിന്നെ അവൾക്ക് കിട്ടിയത്...
ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു... അവൾ തുടർന്നു...
എനിക്കിപ്പൊ സങ്കടം ഒന്നുമില്ല... നിന്നെ പ്രണയിക്കുന്നതിനേക്കാൾ സൗന്ദര്യം നിന്റെ സൗഹൃദത്തിന് തന്നെ ആണ്... മറക്കില്ല ഒരിക്കലും നിന്നെ...
എന്നും പറഞ്ഞ് അവൾ ആ മരച്ചുവട്ടിൽ നിന്ന് പോയി... ഞാൻ അവൾ പോകുന്നതും നോക്കി ഇരുന്നു... മനസ്സിൽ ഭയങ്കര സമാധാനം... അവളെ വെറുപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ പറ്റിയല്ലോ... എന്നൊക്കെ ആലോചിച്ചിരുന്നു...
കുറച്ച് കഴിഞ്ഞ് ഞാൻ ക്ലാസിലേക്ക് പോയി... ക്ലാസ് എല്ലാം ഭയങ്കര ബോറടി... സമയം പോകുന്നതേ ഇല്ല... ക്ലാസ് ഒന്ന് കഴിഞ്ഞ് കിട്ടിയാൽ എന്നാഗ്രഹിച്ചു...
അങ്ങനെ അന്നത്തെ ക്ലാസ് കഴിഞ്ഞു... വണ്ടിയും എടുത്ത് ഞാൻ വീട്ടിലേക്ക് ചെന്നു...
ചായയും കുടിച്ച് ഞാൻ എന്റെ റൂമിലേക്ക് പോയി... ഫോൺ എടുത്ത് നോക്കി... ഒരു മെസേജ് ഉണ്ട്...
ഞാൻ മെസേജ് തുറന്ന് നോക്കി... അറിയാത്ത ഒരു നമ്പറിൽ നിന്നാണ്...
'ആരാണെന്നോ എന്താണെന്നോ അറിയാത്ത എന്നെ ഒരാപത്ഘട്ടത്തിൽ നിന്ന് നീ രക്ഷിച്ചു... മറക്കാൻ പറ്റാത്ത ഒരുപാട് നിമിഷങ്ങൾ നീ എനിക്ക് തന്നു... നിന്റെ സംസാരം സ്വഭാവം സൗഹൃദം എല്ലാം ഒരുകാലത്തും മറക്കില്ല... എന്ന് സ്വന്തം ഫമിദ...'
അത് കണ്ടതും എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു... ഭയങ്കര സമാധാനം...
ഫിദയെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്... അവളോട് ഒന്ന് സംസാരിക്കണം... എന്താപ്പൊ ചെയ്യ... നാളെ വരെ കാത്തിരിക്കണം...
ഞാൻ ഫുഡ് കഴിച്ച് കിടന്നു... ഉറക്കം വരുന്നേ ഇല്ല... ഞാൻ ക്ലോക്കിലേക്ക് നോക്കി... സമയം പന്ത്രണ്ട് മണി... ഞാൻ ഫോൺ എടുത്തു... ഫാരിക്ക് വിളിച്ചു...
കുറച്ച് റിങ് ചെയ്തതിന് ശേഷം അവൻ കാൾ എടുത്തു...
ഹലോ... (ഉറക്കം കലർന്ന ശബ്ദത്തിൽ ഫാരി പറഞ്ഞു)
നീ ഉറങ്ങീലേ...
നട്ടപ്പാതിരാക്ക് വിളിച്ച് ചോദിക്കാൻ പറ്റിയ ചോദ്യം...
സോറി ടാ...
നിനക്ക് ഉറക്കം ഒന്നുല്യേ ഷിബീ...
ഉറക്കം വരുന്നില്ലെടാ...
അതിന് നീ എന്തിനാ എന്റെ ഉറക്കം കളയുന്നത്...
നീ എന്റെ ചങ്കല്ലേ മുത്തേ... (ഞാൻ ചിരിച്ചോണ്ട് പറഞ്ഞു)
ചങ്ക്... കോപ്പാണ്... ഇന്ന് ഫിദ വന്നിട്ടില്ലായിരുന്നു ല്ലേ...
അത് നീ എങ്ങനെ അറിഞ്ഞു...
നീ പറഞ്ഞില്ലേലും ഞാൻ അതറിയും...
ആടാ... വന്നിട്ടില്ലായിരുന്നു...
അപ്പൊ അതാണ് നിന്റെ സൂക്കേട്...
മ്...
ഏതായാലും ഉറക്കം പോയി... നീ ഷിയാസിനേം അൻഷിഫിനേം ഒക്കെ കോൺഫ്രൻസ് കാളിൽ ഇട്... അങ്ങനെ അവർ മാത്രം ഉറങ്ങണ്ട...
ആ... അത് ശരിയാ...
എന്നും പറഞ്ഞ് ഞാൻ അവർക്ക് വിളിച്ചു... എല്ലാരും ഉണർന്നു... ഞങ്ങൾ ഏകദേഷം ഒരു മൂന്ന് മണി വരേ സംസാരിച്ചു...
പിന്നെ ഞാൻ അറിയാതെ ഫോൺ ചെവിയിൽ വെച്ച് ഉറങ്ങി പോയി...
പിന്നെ ഞാൻ രാവിലെ എണീക്കുറ്റപ്പൊ നേരം ഒരുപാട് വൈകിയിരുന്നു... ഞാൻ വേഗം മാറ്റി റെഡി ആയി കോളേജിലേക്ക് പോയി...
അവളെ കാണണം എന്ന് വിചാരിച്ചാണ് ഞാൻ അന്ന് പോയത് തന്നെ...
കോളേജിൽ എത്തി വണ്ടി നിർത്തി അകത്തേക്ക് നടന്നു... ഗ്രൗണ്ടിൽ ഒന്നും ഒരാളും ഇല്ല... ഞാൻ വേഗം അകത്തേക്ക് ചെന്നു...
ക്ലാസിന്റെ അടുത്തെത്തി... സർ വന്നിട്ടുണ്ട്... അകത്ത് കയറ്റില്ല എന്നുറപ്പായി... എന്നാലും ഒന്ന് ചോദിച്ച് നോക്ക എന്ന് വിചാരിച്ച് ഞാൻ ചോദിച്ച് നോക്കാൻ വേണ്ടി പോയി...
സർ... (ചെന്ന പാടെ ഞാൻ സറിനെ വിളിച്ചു)
എന്താ...
ഈ ക്ലാസിലെ കിട്ടി ആണ്...
എന്തേ ലൈറ്റ് ആയി...
കുറച്ച് വൈകി പോയി സർ...
അത് തന്നെയാ ചോദിച്ചത്... എന്തേ വൈകിപ്പോയി എന്ന്...
ഇത് കേട്ടതും ക്ലാസിൽ ഉള്ള എല്ലാവരും ചിരിച്ചു... ഞാൻ ഒരു ചമ്മിയ മുഖത്തിൽ നിന്നു...
ഈ പിരീഡ് കയറണ്ട... പുറത്ത് നിന്നൊ... (സർ പറഞ്ഞു)
എന്നും പറഞ്ഞ് സർ പോയി... ഞാൻ ക്ലാസിനകത്തേക്ക് നോക്കി... ഫിദയുടെ ബെഞ്ചിലേക്ക് നോക്കി... അവൾ വന്നിട്ടുണ്ട്...
അവൾ എന്നെ നോക്കി നിക്കായിരുന്നു... ഞാൻ അവളെ നോക്കിയത് കണ്ടതും അവൾ മുഖം തുരിച്ച് അറിയാത്ത പോലെ നിന്നു...
എന്തേ... താൻ പോണില്ലേ... (സർ ചോദിച്ചു)
ആ... ദാ... പോവാണ് സർ... (ഞാൻ പരുങ്ങി കൊണ്ട് പറഞ്ഞു)
എന്നും പറഞ്ഞ് ഞാൻ പുറത്തേക്ക് പോയി... നേരെ പോയത് സ്കൂളിന്റെ അടുത്തുള്ള മരച്ചുവട്ടിലേക്കാണ്... അവിടെ പോയി ഞാൻ അങ്ങനെ ഇരുന്നു... ഞാൻ ഫോൺ എടുത്തു... ഫാരിക്ക് വിളിച്ചു...
ഹലോ... (എടുത്ത പാടെ ഞാൻ ചോദിച്ചു)
നീ ഇന്ന് കയറീലേ...
ആടാ... പക്ഷെ നേരം വൈകി... പുറത്താ...
അത് നന്നായി... രാത്രി എന്നെ ഉറക്കീട്ടില്ലല്ലോ...
ആ... അത് പോട്ടെ... ടാ അവൾ വന്നിട്ടുണ്ട്...
ഓ... ഇന്ന് പറയുന്നില്ലേ...
പറയണം... പക്ഷെ എങ്ങനെ ആണെടാ അവളോട് ഇതൊന്ന് പറയാ...
നീ ധൈര്യായി അവളോട് പോയി പറയടാ... അവൾക്ക് എന്തായാലും നിന്നെ ഇഷ്ടാണല്ലോ... പിന്നെന്താ....
എന്നാലും എങ്ങനെ തുടങ്ങ എന്ന...
നീ നിന്റെ പെണ്ണാണ് എന്ന് വിചാരിച്ച് അവളോട് സംസാരിച്ച മതി...
ആ... ശരി...
ഓകെ... ബൈ...
എന്നും പറഞ്ഞു ഫോൺ കട്ടാക്കി... കുറച്ച് നേരം കൂടെ ഞാൻ അവിടെ ഇരുന്നു... പിന്നെ ബെൽ അടിക്കുന്ന ശബ്ദം കേട്ട് ഞാൻ ക്ലാസിലേക്ക് പോയി...
ക്ലാസിൽ എത്തിയതും ഞാൻ എന്റെ സീറ്റിൽ പോയിരുന്നു... അടുത്ത സർ വന്നു... ക്ലാസ് എടുക്കാൻ തുടങ്ങി...
ഞാൻ അവളെ ഒന്ന് നോക്കി... ഞാൻ നോക്കുന്നത് അവളുടെ അടുത്ത് ഇരുന്നിരുന്ന ഫർസാന കണ്ടു... ഫർസാന എന്നെ നോക്കി പുഞ്ചിരിച്ചു... ഞാനും അവളെ നോക്കി പുഞ്ചിരിച്ചു...
ഫർസാന ഫിദയോട് ഞാൻ നോക്കുന്നത് പറഞ്ഞു... അവൾ എന്നെ നോക്കി... ഒറ്റനോട്ടം... പക്ഷെ ആ നോട്ടം തന്നെ മതിയായിരുന്നു എനിക്ക്...
അങ്ങനെ ആ പിരീഡ് കഴിഞ്ഞ് ഇന്റർബെൽ ആയി... ഞാൻ ക്ലാസിൽ തന്നെ ഇരുന്നു... അവളും ക്ലാസിൽ തന്നെ ഉണ്ടായിരുന്നു...
ഫർസാന എന്റടുത്തേക്ക് വന്നു...
എന്താടാ ഇങ്ങനെ അവളെ നോക്കുന്നത്... (എന്റെ അടുത്തെത്തിയതും അവൾ ചോദിച്ചു)
അത് പിന്നെ അവൾ എന്റെ പെണ്ണല്ലേ...
ഓഹോ...
ആ...
നീ അവളോട് സംസാരിക്കുന്നില്ലേ...
സംസാരിക്കണം എന്നുണ്ട്... പക്ഷെ എങ്ങനെ തുടങ്ങണം എന്നറിയില്ല...
ഞാൻ വിളിക്കണോ അവളെ...
വേണ്ട... ഞാൻ ഉച്ചക്ക് പറഞ്ഞോണ്ട്...
ആ... നിന്റെ ഇഷ്ടം...
മ്...
ഏതായാലും നടക്കട്ടെ...
എന്നും പറഞ്ഞ് അവൾ പോയി... ഫിദ എന്തോ പുസ്തകം വായിക്കായിരുന്നു... അവളുടെ അടുത്താണേൽ കുറെ കുട്ടികളും ഉണ്ട്...
അങ്ങനെ ബെൽ അടിച്ച് എല്ലാവരും ക്ലാസിൽ കയറി... വീണ്ടും ക്ലാസ് തുടങ്ങി...
അങ്ങനെ ലെഞ്ച് ടൈം ആയി... എല്ലാവരും ഭക്ഷണം കഴിക്കാൻ വേണ്ടി പോയി... അവൾ മാത്രം ആയി ക്ലാസിൽ... അവളോട് പറയാൻ ഇതിലും നല്ല ചാൻസ് ഇനി കിട്ടില്ല...
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു... എന്നെ കണ്ടതും അവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു... എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി...
ഫിദ... ഒരു കാര്യം ചോദിക്കാൻ ഉണ്ട്...
എന്താ...
അത് പിന്നെ...
എന്താ ഷിബീ...
ഞാൻ ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്...
താൻ പറഞ്ഞൊ... കുഴപ്പമില്ല...
നിനക്കെന്നെ ഇഷ്ടാണോ...
ഇത് പറഞ്ഞതും അവൾ എന്റെ കണ്ണിലേക്ക് നോക്കി...
താൻ കാര്യായിട്ട് ചോദിക്കാണോ.... (അവൾ ചോദിച്ചു)
കാര്യായിട്ട് തന്നെയാ...
എന്റെ കാര്യങ്ങൾ എല്ലാം ഞാൻ തന്നോട് പറഞ്ഞില്ലേ... ഞാൻ ആരും ഇല്ലാത്തവളാ...
അതെല്ലാം എനിക്കറിയാം... തനിക്ക് എന്നെ ഇഷ്ടാണോ എന്ന് മാത്രം താൻ പറഞ്ഞാ മതി...
തുടരും...
അഭിപ്രായങ്ങൾ അറിയിക്കുക...
9526111211
💘 SOULMATE 💘
A STORY BY MUVARISH ELAYI
https://chat.whatsapp.com/G9xViETGryLD2RFE2AdxlQ
💕🌺💕🌺💕🌺
*SOULMATE*
💕🌺💕🌺💕🌺
*MUVARISH ELAYI*
💕🌺💕🌺💕🌺
*PART 12*
💕🌺💕🌺💕🌺
9526111211
💕🌺💕🌺💕🌺
Part - 12

എനിക്ക് തന്നെ ഇഷ്ടാണ്... പക്ഷെ ഞാനിപ്പൊ അങ്ങനെ പറഞ്ഞാൽ തന്റെ ലൈഫ് എന്താവും...
ഫിദ... ഞാൻ തന്നോട് തന്റെ കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും ഇഷ്ടമാണെന്ന് പറഞ്ഞതെന്ത് കൊണ്ടാണെന്നറിയോ... ഈ ലോകത്ത് നീ ഒറ്റപ്പെടാൻ പാടില്ല എന്നെനിക്ക് വാശിയാണ്...
ഇത് കേട്ടതും അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി... ഞാൻ തുടർന്നു...
ഫിദ... എന്റെ പെണ്ണായി എന്നും കൂടെ ഉണ്ടാവും എന്ന ഒറ്റ ഉറപ്പ് മാത്രം താൻ എനിക്ക് തന്നാമതി... അത്രക്കിഷ്ടാ എനിക്ക് തന്നെ...
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ കവിളത്തേക്കൊലിക്കാൻ തുടങ്ങി... ഞാൻ അവളുടെ മറുപടിക്കായി കാത്ത് നിന്നു...
താൻ ഒന്നും പറഞ്ഞില്ല... (ഞാൻ ചോദിച്ചു)
അവൾ കവിളിൽ നിന്നും കണ്ണുനീർ തുടച്ചു...
എന്റെ ഉപ്പ എന്നെ വിട്ട് പോയതിന് ശേഷം എന്നെ ആരും ഇത്രക്ക് സ്നേഹിച്ചിട്ടില്ല... ആരും ഇല്ലാത്തവളെന്നറിഞ്ഞിട്ടും താൻ എന്നെ സ്നേഹിക്കാൻ മാനസ്സ് കാണിച്ചില്ലേ... അത് മാത്രം മതി ഞാൻ തന്നോടൊപ്പം ജീവിത കാലം മുഴുവൻ ഉണ്ടാവും എന്നെനിക്കുറപ്പ് തരാൻ...
ഇതും പറഞ്ഞ് അവൾ മുഖം താഴ്ത്തി നിന്നു...
ഇത് കേട്ടതും എന്റെ നെഞ്ചൊന്ന് പിടച്ചു... ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി... അന്ന് വരെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത ഒരനുഭവം... ഞാൻ പുഞ്ചിരിച്ച് കൊണ്ട് അവളുടെ മുന്നിൽ നിന്നു...
അവളുടെ കവിളിൽ പിടിച്ച് മുഖം പൊക്കി... ഞാൻ അവളുടെ കണ്ണിലേക്ക് നോക്കി...
ഇനി ഒരിക്കലും താൻ ഒറ്റക്കല്ല... സന്തോഷത്തിലും സങ്കടത്തിലും ഞാനും തന്റെ കൂടെ ഉണ്ടാവും... (ഞാൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു)
ഇത് കേട്ടതും അവൾ എന്റെ നെഞ്ചിലേക്കമർന്നു... അവൾ കരയാൻ തുടങ്ങി... ഞാൻ അവളെ പിടിച്ച് എന്റെ മുന്നിൽ നിർത്തി...
ഇങ്ങോട്ട് നോക്ക്... ഇനി കരഞ്ഞാൽ എന്റെ സ്വഭാവം മാറും... ഇപ്പൊ താൻ എന്റെ പെണ്ണാ...
ഇത് കേട്ടതും അവൾ ചിരിച്ചു... അവളുടെ ആ ചിരി കണ്ട് ഞാൻ അറിയാതെ പുഞ്ചിരിച്ചു...
പിന്നെ ഞങ്ങൾ കുറച്ച് നേരം നിന്ന് സംസാരിച്ചു... അപ്പോഴേക്ക് ബെൽ അടിച്ചു... എല്ലാരും ക്ലാസിലേക്ക് വരാൻ തുടങ്ങി...
എന്ന ഞാൻ പോട്ടെ... (ഞാൻ അവളോട് പറഞ്ഞു)
മ്... (അവൾ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു)
ഞാൻ അവളെ അടുത്ത് നിന്ന് പോയി... എന്റെ ബെഞ്ചിൽ പോയിരുന്നു... ഞാൻ അവളെ നോക്കി... ഞാൻ നോക്കുന്നത് കണ്ട് അവളും എന്നെ ഒന്ന് നോക്കി...
അങ്ങനെ ഉച്ചക്ക് രണ്ട് പിരീഡ് കഴിഞ്ഞ് ക്ലാസ് വിട്ടു... എല്ലാവരും ബാഗും എടുത്തിറങ്ങി...
ടാ... നീ വരുന്നില്ലേ... (അൻഷിഫ് ചോദിച്ചു)
ഞാൻ ഫിദയെ ഒന്ന് കണ്ടിട്ട് വരാം...
ശരി... ഞങ്ങൾ വണ്ടിന്റെ അടുത്തുണ്ടാകും...
ഞാൻ അങ്ങോട്ട് വരാം...
ആ...
എന്നും പറഞ്ഞ് അൻഷിഫ് പോയി... അവളും എല്ലാരും ഇറങ്ങിയതിന്റെ ശേഷമാണ് ഇറങ്ങിയത്...
അവൾ പുഞ്ചിരിച്ച് കൊണ്ട് എന്റടുത്തേക്ക് വന്നു...
പോവാം... (ഞാൻ അവളോട് ചോദിച്ചു)
ഇത് കേട്ടതും അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ച്... അവൾ തലയാട്ടി...
ഞാനും അവളും കൂടെ കോളേജിലൂടെ നടന്നു... അവളുടെ കയ്യും പിടിച്ച്...
കോളേജിന്റെ ഗൈറ്റിൽ എത്തിയതും...
എന്ന ഞാൻ പോട്ടെ... (അവൾ ചോദിച്ചു)
ശരി...
നാളെ വരില്ലേ...
വരും...
മ്...
എന്നും പറഞ്ഞ് അവൾ നടന്ന് പോയി... അവൾ പോകുന്നതും നോക്കി ഞാൻ നിന്നു...
ഞാൻ ബൈക്കിന്റെ അടുത്തേക്ക് പോയി...
അൻഷിഫും സഫ്വാനും എല്ലാം അവിടെ ഉണ്ടായിരുന്നു...
അപ്പൊ എന്ന ചെലവ്... (എത്തിയപാടെ അൻഷി ചോദിച്ചു)
എന്ത് ചെലവ്...
അത് ശരി... നമ്മൾ ഒന്നും അറിയണില്ല എന്ന് വിചാരിച്ചോ... ഫിദയെ സെറ്റ് ആയീലേ... ആ ചെലവ് എവിടേന്ന്...
അതോ... അതൊക്കെ തരാം...
ആ...
ഞങ്ങൾ കുറച്ച് നേരം സംസാരിച്ചിരുന്നു... അങ്ങനെ ഒരോരുത്തരായി പോവാൻ തുടങ്ങി... അവസാനം ഞാനും അൻഷിഫും മാത്രം ബാക്കിയായി... ഞാൻ ഫോണിൽ കളിച്ചിരിക്കായിരുന്നു...
ടാ... (അൻഷി എന്നെ വിളിച്ചു)
എന്താടാ...
ഫിദ നല്ല കുട്ടി ആണെടാ... അവളെ നീ ഒരിക്കലും വേദനിപ്പിക്കരുത് ട്ട...
ഇല്ലടാ...
നമ്മുടെ കോളേജിൽ ചുരുക്കം ചിലരേ അവളെ പോലെ ഉണ്ടാവൂ... ഞാൻ ഇത് വരെ ആരേം കണ്ടിട്ടില്ല... പക്ഷെ ഉണ്ടെങ്കിലും ചുരുക്കം കുട്ടികളേ ഉണ്ടാവൂ...
ശരിയാണ്...
അവള് നിന്റെ ഭാഗ്യാ...
ഞാൻ ഒന്ന് പുഞ്ചിരിച്ചു...
എന്ന ശരി... നേരം ഒരുപാടായി... ഞാൻ വിടട്ടെ...
എന്നും പറഞ്ഞ് അൻഷി വണ്ടി എടുത്ത് പോയി... അവൻ പോയ പാടെ ഞാനും വണ്ടി എടുത്തിറങ്ങി...
പോകുന്ന വഴി എല്ലാം അവളുടെ മുഖം മാത്രം മനസ്സിൽ... ഞാൻ അറിയാതെ തന്നെ എന്റെ മുഖം ചിരിയാൽ നിറഞ്ഞിരുന്നു... വീട്ടിൽ എത്തി ഉമ്മാനോട് ഇതെല്ലാം പറയണം...
ഇവിടെ നിന്നാണ് എന്റെ ജീവിതം മാറ്റി മറിച്ച് സംഭവങ്ങൾ ഉണ്ടായത്...
ഞാൻ വണ്ടി വേഗം വിട്ടു...
______________________________
മോളേ... നിന്നെ ഉമ്മ വിളിക്കുന്നു...
താഴെ നിന്ന് കുഞ്ഞാമാന്റെ ശബ്ദം...
ദാ വരുന്നു... (അവൾ പറഞ്ഞു)
അവൾ ഡയറി മടക്കി... എന്ത് ചെയ്യും... അവൾക്ക് മുഴുവൻ വായിക്കണം... പക്ഷെ ഉമ്മ വിളിച്ചിട്ട് പോയില്ലെങ്കിൽ ഉമ്മ ഇങ്ങോട്ട് വരും...
അവൾ ആ ഡയറിയിൽ ഉണ്ടായിരുന്ന പൊടി മുഴുവൻ തട്ടി... അവൾ ആ ഡയറി കയ്യിൽ പിടിച്ച് ആ മുറിയുടെ പുറത്തേക്ക് ഇറങ്ങി...
അവൾ ആ മുറി പൂട്ടി... രണ്ടും കൽപ്പിച്ച് അവൾ ആ ഡയറിയുമായി നടന്നു...
ആരും കാണരുതേ എന്നായിരുന്നു അവളുടെ മനസ്സിൽ മുഴുവൻ... അവൾ മെല്ലെ കോണിപ്പടി ഇറങ്ങി താഴേക്ക് വന്നു...
താഴെ എത്തിയതും ആരും കാണാതെ അവൾ പോകുമ്പോഴാണ് പെട്ടെന്ന് എളാപ്പ അവളെ വിളിച്ചത്...
ഇതെന്താ മോളേ കയ്യിൽ... (എളാപ്പ ചോദിച്ചു)
അത്... അതൊന്നുല്യ എളാപ്പ... എന്റെ സ്കൂളിലെ ബുക്ക് ആണ്...
ആ... നിന്റെ ഉമ്മ വിളിച്ചിരുന്നു... വേഗം ചെല്ല്...
ആ...
അപ്പൊഴാണ് അവളുടെ ശ്വാസം നേരെ വീണത്... അവൾ നേരെ വീട്ടിലേക്ക് നടന്നു...
വീട്ടിൽ എത്തിയതും അവൾ വാതിൽ തുറന്ന് അകത്ത് കയറി... അവൾ നേരെ ചെന്നത് ഉമ്മാന്റെ മുന്നിലേക്ക്... അവൾ ഡയറി പിന്നിലേക്ക് ആക്കി പിടിച്ചു...
എവിടെ ആയിരുന്നെടി നീ... (ഉമ്മ ദേഷ്യത്തിൽ ചോദിച്ചു)
ഞാൻ ഉമ്മുമ്മാന്റെ അടുത്ത് ഉണ്ടായിരുന്നു...
എന്താ നിന്റെ കയ്യിൽ...
അത് ഒന്നുല്ല...
എന്ത് ഒന്നുല്ലാന്ന്...
അതെനിക്ക് പഠിക്കാൻ ഉള്ള ഒരു ബുക്കാ...
കാണിച്ചേ...
അത് ഉമ്മ കാണണ്ട...
എന്നും പറഞ്ഞ് അവൾ റൂമിലേക്ക് നടന്നു...
ദേ... നിനക്ക് കുറച്ച് കൂടുന്നുണ്ട് ട്ടോ... (ഉമ്മ പറഞ്ഞു)
അവൾ റൂമിലേക്ക് കയറി... ആ ഡയറി തുറന്നതും...
മോളേ... ഭക്ഷണം കഴിക്കാൻ വാ...
എന്താ ഉമ്മാ... എനിക്ക് ഇപ്പൊ വേണ്ട...
മര്യാദക്ക് വരുന്നതാ നിനക്ക് നല്ലത്... ഇല്ലേൽ ഞാൻ അങ്ങോട്ട് വരും...
ഈ ഉമ്മ...
എന്നും പറഞ്ഞ് അവൾ ആ ഡയറി അലമാരയുടെ മുകളിൽ വെച്ചു... അവൾ ഉമ്മയുടെ അടുത്തേക്ക് ചെന്നു...
ഉമ്മ അപ്പോഴേക്ക് ചോറ് വിളമ്പി വെച്ചിരുന്നു... അവൾ ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി...
മുഴുവൻ കഴിക്ക് ട്ട...
ആ...
ഉമ്മ അകത്തേക്ക് പോയി...
അവൾ വേഗം ഭക്ഷണം കഴിച്ച് റൂമിലേക്ക് പോയി... റൂമിലേക്ക് പോയ അവൾ ആദ്യം തന്നെ നോക്കിയത് ഉപ്പാന്റെ ഡയറി ആണ്... അലമാരയുടെ മുകളിൽ വെച്ച ഡയറി ഇപ്പോൾ കാണാനില്ല...
ഉമ്മാനോട് ചോദിച്ചാലോ... വേണ്ട... ഉമ്മ വന്ന് തിരഞ്ഞ് കണ്ട് പിടിച്ചാൽ പിന്നെ അത് മതിയാവും...
അവൾ മുറി മുഴുവൻ തിരയാൻ തുടങ്ങി... ഒരുപാട് നേരം വെച്ച് അവൾ ആ ഡയറി തിരഞ്ഞു... പക്ഷെ കിട്ടിയില്ല...
മോളേ... ഞാൻ ഉറങ്ങാൻ പോവാ...
എന്നും പറഞ്ഞ് ഉമ്മ പതിവ് പോലെ ഉച്ച മയക്കത്തിന് പോയി...
എന്നാലും എവിടെ പോയി ഡയറി എന്നൊക്കെ ചിന്തിച്ച് അവളിരുന്നു...
അവൾ ഇനി തിരഞ്ഞിട്ട് കാര്യമില്ല എന്നായപ്പൊ നേരെ തറവാട്ടിലേക്ക് പോയി... തറവാട്ടിൽ പോയി ഉമ്മുമ്മാനെ കണ്ട അവൾ നേരെ മുകളിലേക്ക് പോയി...
മുകളിൽ എത്തിയതും അവൾ ഉപ്പാന്റെ മുറിയുടെ വാതിൽ തുറന്നു...
ഓരോ തവണ മുറി തുറക്കുമ്പോഴും അവളുടെ ആകാംശ കൂടിക്കൊണ്ടിരുന്നു... അവൾ ആ മുറി മുഴുവൻ തിരഞ്ഞു... മറ്റെന്തെങ്കിലും ഒന്ന് അവളുടെ ഉപ്പയെ കുറിച്ച് അറിയാനായി കിട്ടുമോ എന്ന്...
പക്ഷെ അവിടെ മറ്റൊന്നും ഉണ്ടായിരുന്നില്ല... അവൾക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി... എന്ത് ചെയ്യണം എന്നറിയാത്ത ഒരവസ്ഥ...
അവൾ കുറച്ച് നേരം അവിടെ ഇരുന്നു... എന്നിട്ട് അവൾ വീട്ടിലേക്ക് പോയി...
വീട്ടിലേക്ക് പോയി കുറച്ച് നേരം സോഫയിൽ ഇരുന്നു... അവൾ ആ ഡയറിയെ കുറിച്ച് ആലോചിച്ചു...
അപ്പോഴാണ് ഉമ്മാന്റെ മുറിയിൽ നിന്നും ഒരു ശബ്ദം... അവൾ ഉമ്മാന്റെ മുറിയുടെ അടുത്തേക്ക് ചെന്നു... കരയുന്ന ശബ്ദം ആണ്...
അവൾ പതിയെ ശബ്ദമുണ്ടാക്കാതെ ആ വാതിൽ തുറന്നു... അവൾ കണ്ടത് താൻ വായിച്ചിരുന്ന തന്റെ ഉപ്പാന്റെ ഡയറിക്ക് മുന്നിൽ ഇരുന്ന് കരയുകയാണ് ഉമ്മ...
അവൾ വാതിൽ അതുപോലെ തന്നെ അടച്ചു... സോഫയിൽ തന്നെ പോയി ഇരുന്നു...
ഇനി എന്ത് ചെയ്യും... ആ ഡയറി ഒന്ന് കിട്ടാൻ... അവൾ ആലോചിച്ചു... ഉമ്മാനോട് ചോദിക്കണോ... വേണ്ട... ഉമ്മ ചിലപ്പൊ ചീത്ത പറയും...
അവൾക്ക് അന്ന് ഉറക്കം വന്നതേ ഇല്ല... അവൾ തന്റെ ഉപ്പക്ക് എന്ത് സംഭവിച്ചിട്ടുണ്ടാവും എന്നാലോചിച്ച് എപ്പൊഴോ ഉറങ്ങി...
രാവിലെ ഉണർന്ന് അവൾ ബെഡിൽ ഇരുന്നു... അപ്പോഴാണ് അവളുടെ ബെഡിന്റെ അടുത്തുള്ള ടാബിൾ ലൈറ്റിന്റെ അടുത്ത് ആ ഡയറി കണ്ടത്...
ഡയറി കണ്ടതും അവൾ പെട്ടെന്ന് തന്നെ അത് കയ്യിലെടുത്തു... ഇത് ഉമ്മ വെച്ചതാണെന്ന് അവൾക്ക് ഉറപ്പായി... അവൾ സന്തോഷത്താൽ എന്തൊക്കേ ചെയ്ത് കൂട്ടി...
അവൾ വേഗം പോയി വാതിൽ പൂട്ടി ഡയറിയുമായി ബെഡിൽ പോയിരുന്നു... അവൾ വായിച്ച് നിർത്തിയ പേജ് തിരഞ്ഞു... ഒടുക്കം അവൾ കണ്ടെത്തി... അവൾ വീണ്ടും വായിക്കാൻ തുടങ്ങി...
_______________________________
ഞാൻ നേരെ വണ്ടി വീട്ടിലേക്ക് വിട്ടു... വീട്ടിൽ ചെന്ന് ഉമ്മാന്റെ അടുത്തേക്ക് പോയി...
ഉമ്മാ...
എന്താ ഷിബീ... ഭയങ്കര സന്തോഷത്തിൽ ആണല്ലോ...
അതെ ഉമ്മ...
എന്താ കാര്യം...
അതൊക്കെ ഉണ്ട്... ഞാൻ പറയണ്ട്...
പറഞ്ഞിട്ട് പോ...
അപ്പോഴേക്ക് ഞാൻ അകത്ത് എന്റെ റൂമിലേക്ക് പോയിരുന്നു...
റൂമിൽ എത്തി കുളിക്കാൻ കയറി... കുളിച്ച് വന്ന് ഡ്രസ്സെല്ലാം മാറി ഇരിക്കുമ്പോഴാണ് ഫാരി വിളിക്കുന്നത്...
ഞാൻ കാൾ എടുത്തു...
ഹലോ... (എടുത്ത പാടെ ഞാൻ ചോദിച്ചു)
ടാ... നീ എവിടെയാ... (ഇടറിയ ശബ്ദത്തിൽ ഫാരി ചോദിച്ചു)
ഞാൻ വീട്ടിൽ ഉണ്ട്... നിന്റെ ശബ്ദം എന്താ വല്ലാണ്ടിരിക്കുന്നത്...
ടാ... ഒരു പ്രശ്നം ഉണ്ട്...
എന്താടാ....

0 Comments
Post a Comment