https://sharechat.com/post/DyxMGXe/
💞...നിന്നെയും തേടി...💘
Aashu
Part 26
______________________________
ഇവിടെ എന്താ നടക്കുന്നെ എന്ന ചോദ്യത്തിന്റെ ഉടമയെ കണ്ട നമ്മള് ഞെട്ടി പണ്ടാറടങ്ങിപോയി.....ആ നജ്മയാണ് അത് ചോയിച്ചത്...
"പട്ടാപകൽ ക്ലാസ്സ് മുറിയിൽ വെച്ച് അനാശാസിയോ....ഇതൊക്കെ ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലേ...?"
എന്ന ഓളെ ചോദ്യം കേട്ട് നമക്ക് ദേഷ്യം ഇരട്ടിച്ചു....അത് കേട്ട് നമക്ക് കരച്ചില് വരെ വന്നു..... പക്ഷെ നമ്മള് പിടിച്ച് നിന്നു ഇല്ലെങ്കിൽ ഓള് നമ്മളെ തലയിൽ കേറി നെരങ്ങും...
നമ്മള് ആ ചൂടനെ നോക്കിയപ്പോ ഓൻ ഒരു കുലുക്കവും ഇല്ലാതെ നിക്കാ....തെണ്ടി അപ്പഴേ ഞാൻ പറഞ്ഞതാ...
"കൊള്ളാലോ കളി....ഇതെന്താ ഇവിടെ നടക്കുന്നെ.... പഠിപ്പിക്കുന്ന സർ തന്നെ വിദ്യാർത്ഥിയുമായി....ച്യെ..."
അത് കേട്ട് നമ്മള് ഷാനുന്റെ മുഖത്ത് നോക്കിയപ്പോ ഓൻ മുഖം വീർപ്പിച്ചു നിക്കാ....ഒരു പുരുഷ ശബ്ദം ആയിരുന്നു അത്....ആരായിരുന്നു അതെന്ന് നോക്കിയ നമ്മളെ നെഞ്ചിൽ കൂടി ഒരു കൊള്ളിയാൻ മിന്നി...
പ്രതികാര കണ്ണുകളോടെ നമ്മളെ നോക്കി ദഹിപ്പിച്ചത് വേറെ ആരും അല്ല.....അവനായിരുന്നു...
"ജംഷി..."
നമ്മള് അത് പറഞ്ഞിട്ട് ആ ചൂടനെ നോക്കി....അപ്പഴും ഓന്റെ നിലപാടിൽ മാറ്റമില്ല....മസിൽ പിടിച്ച് നിക്കാണ് ദുഷ്ടൻ.... ഇവിടെ വീട് കത്തുമ്പോളാണ് ഓന്റെ ഒരു വാഴ വെട്ടൽ...
"ടാ കൊരങ്ങാ നീയെന്തിനാ ഇങ്ങനെ മസിലും പിടിച്ച് നിക്കുന്നെ....ആ ജംഷിന്റെ മുഖത്ത് നോക്കി രണ്ടെണ്ണം പറ..."
നമ്മള് രണ്ടടി പുറകോട്ട് പോയിട്ട് ഓന്റെ ചെവിയിൽ ഇത് പറഞ്ഞു....തെണ്ടി നമ്മള് പറഞ്ഞത് മൈൻഡ് പോലും ചെയ്തില്ല...
"നിങ്ങളൊക്കെ എന്താണ് സർ ഇങ്ങനെ നോക്കി നിക്കുന്നെ....ഇവരെ പിടിച്ച് പോലീസിൽ ഏൽപ്പിക്കു.....ഇല്ലെങ്കിൽ നമ്മള് സ്റ്റുഡന്റസിന് വിട്ട് തരൂ....ബാക്കി നമ്മള് നോക്കിക്കോളാം..."
വീണ്ടും വീണ്ടും ജംഷി പലതും പറഞ്ഞ് പ്രതികാരം വീട്ടാണ്.... പക്ഷെ ഓൻ പറയുന്നതിന് ആരും തന്നെ ഒന്നും പ്രതികരിക്കുന്നില്ല....
അപ്പഴാണ് ആ ക്ലാസ്സിലെ വാതിൽ തുറന്ന് രണ്ടാൾ അതിനകത്തേക്ക് വന്നത്.....അവരെ കണ്ടപ്പോ നമക്ക് ഉറപ്പായി നമ്മള് ഇവിടെ തീർന്നൂന്ന്...
"ഇക്കൂ....ഹബിക്കാ..... ഞാൻ....എനിക്ക്..."
നമ്മള് പറഞ്ഞ് മുഴുവനാക്കും മുമ്പെ
"ഡാാ...."
എന്ന് അലറി കൊണ്ട് അവര് രണ്ടും ഓടി ഷാനുന്റെ അടുത്ത് വന്നിട്ട് കലിപ്പിൽ നിക്കാണ്...
പടച്ചോനെ....നമ്മള് ഇനി ആരോട് പറയും നമ്മടെ നിരപരാധിത്വം...ആരാ ഇനി നമ്മളെ ഒന്ന് മനസിലാക്കാ...
"ഇക്കൂ ദേ നോക്ക് നിങ്ങള് കരുതും പോലെ ഇവിടെ..."
"ഡാ....ചങ്കെ ജെറി.... അള്ളോഹ് കൊല്ലല്ലേ വിളിച്ച് ശീലമായി പോയതല്ലേഡാ....
ഡാ ഷാനൂ... എന്തോന്നാഡാ ഇത്....ഇവള് എന്തെടുക്കുവാ ഇവിടെ..."
നമ്മള് നിരപരാധിത്വം പറയാൻ നിന്നപ്പോ ഇക്കു ഇടക്ക് കേറി ഇത്രയും പറഞ്ഞു....അതുവരെ കലിപ്പ് മൂഡിൽ ഇരുന്ന രണ്ടും ഇത് പറഞ്ഞ് ചിരിച്ചപ്പോ നമ്മളെ കണ്ണ് തള്ളി പുറത്തേക്ക് വന്നു..
നമ്മളെ കൂടെ ഓനെ കണ്ടതിൽ അല്ല നമ്മളെ പുന്നാര ഇക്കുന് പ്രശ്നം.... മറിച്ച് ഓന്റെ കൂടെ നമ്മളെ കണ്ടതാ...
അതെന്താ നമ്മള് അത്ര വലിയ പ്രശ്നക്കാരിയാണോ.....ഹേയ് അല്ലല്ലോ... നമ്മള് മുത്തല്ലേ മുത്ത്...😝
"ജാ,,,,ജാ,,,,ച്യെ....
ജെ....ജെറി... ജെറിയോ...???
എന്ത്....ഇക്കു ഈ കലിപ്പനെ എന്താ വിളിച്ചേ..."
"നിനക്ക് ഇന്ന് ക്ലാസ്സില്ലെഡീ....നീയിവിടെ എന്തെടുക്കുവാ....ദേ നിന്റെ കാര്യം ഒക്കെ ഞാൻ പറഞ്ഞ് ശെരിയാക്കിയിട്ടുണ്ട്ട്ടോ..."
ഇക്കു അത്രയൊക്കെ ചോദിച്ചിട്ടും പറഞ്ഞിട്ടും നമ്മളെ മണ്ടയിൽ കയറിയില്ല.... നമ്മള് അപ്പഴും ആ ഷോക്കിൽ തന്നെ ആയിരുന്നു...
"ഹബിക്കാ ഇങ്ങള് പറ.... ദേ ഈ ചൂടന്റെ പേരെന്താ..."
"ഷാനവാസ് മാഷേ... തന്റെ പീരീഡ് അല്ലെ ഇപ്പൊ....എന്നിട്ട് താനെന്താ ക്ലാസ്സിൽ കേറാതെ ഇവിടെ..."
പടച്ചോനെ ഇതെന്തൊക്കെയാ ഞാൻ കേൾക്കുന്നെ....പീരീഡോ....ഈ ചൂടന്റെയോ...
നല്ല പരിജയം ഉള്ള ശബ്ദം ആയതോണ്ട് നമ്മള് ചോദ്യം കേട്ട ഭാഗത്തേക്ക് നോക്കി.... അപ്പഴാണ് നമക്ക് മനസിലായത് ഇതുവരെ ഞെട്ടിയാതൊക്കെ സാമ്പിൾ ആയിരുന്നെന്ന്...
"നൗഷു സർ....ച്യെ....നൗഷാദ് സർ..."
സാറിന്റെ പുറകിൽ നമ്മളെ ഫ്രണ്ട്സ് അണിനിരന്നു നിക്കുന്നു....നമ്മള് അവരെ നോക്കി കൈ മലർത്തി.... അപ്പൊ അവരും അങ്ങനെ തന്നെ കൈ മലർത്തി കാണിക്കാണ്...
*********************************
"പോവാൻ നിക്കാണ് നൗഷാദ് മാഷേ....പക്ഷെ അതിന് മുമ്പ് ഇവിടെ നടന്ന അനാശ്യസിയത്തിന് നമ്മളെ രണ്ടിന്റെയും പേരിൽ കേസ് കൊടുക്കാനും പിന്നെ കേസിൽ നിന്ന് ഊരിപോരാനും ഒക്കെ ഉണ്ട്.....ഇനി അതൊക്കെ കഴിഞ്ഞിട്ടെ ക്ലാസ്സിൽ കയറുന്നുള്ളൂ..."
ആ ജംഷിന്റെ മുഖത്ത് നോക്കി ഇത് പറഞ്ഞപ്പോ ഓന്റെ മുഖം ഒന്ന് കാണണം....ദേഷ്യം വന്ന് ആളി കത്തുന്ന ഓന്റെ ആ ചളിഞ മോന്ത കണ്ടിട്ട് എന്റെ കൈ തരിച്ച് വരുന്നുണ്ട്...
എന്റെ പെണ്ണാണെങ്കിൽ തലക്ക് പ്രാന്ത് പിടിച്ച് നിക്കാ....ഓൾക്ക് ഇതുവരെ ഞെട്ടലിന്റെ പൂരം ആയിരുന്നല്ലോ....ഇനിയങ്ങോട്ട് എന്തെല്ലാം കാണാൻ കിടക്കുന്നു...
അതും പോരാത്തതിന് വന്നപ്പോ തന്നെ ഇവന്മാരെന്നെ ജെറി എന്ന് വിളിച്ചു....ആ വിളി കേൾക്കുമ്പോ തന്നെ എനിക്ക് ദേഷ്യം വരും....
കാരണം ഇവരെന്നെ ആക്കി വിളിക്കുന്ന പേരാ അത്....ജിറാഫിന്റെ ഷോർട് ഫോം...
പിന്നെ അത് വിളിക്കുന്നത് എന്റെ ചങ്ക്സല്ലെന്ന് വിജാരിച്ച് തെറിയിലും തലോടലിലും മാത്രം ഒതുക്കും...
എന്തായാലും ഇന്ന് ഇവിടെ പല മുഖം മൂടികളും അഴിഞ്ഞു വീഴും....മിക്കവാറും ഈ പിശാശ് എന്നെ കൊല്ലാൻ വരെ ചാൻസുണ്ട്...
*********************************
"എന്താ ഇവിടെ....എന്താടോ ഷാനു..."
ചോദ്യം നമ്മുടെ പ്രിൻസിന്റെ വക ആയിരുന്നു....നമ്മള് പേടിച്ച് ഇക്കുന്റെ പിന്നില് പോയി ഒളിച്ചു....
ഇല്ലെങ്കിൽ ഇയാളിന്നെന്നെ കൊല്ലും....
നല്ല കാര്യം ചെയ്യാൻ വന്നിട്ട് ഇങ്ങനെ ഒരു ട്രാപ്പിൽ പെട്ട് പോയല്ലോ റബ്ബേ...
നമ്മടെ പ്രിൻസി വരെ ഈ ചൂടനെ ഷാനുന്ന് വിളിക്കാൻ മാത്രം എന്ത് ബന്ധാ ഇവന് ഇവിടെ...?
"ഒന്നുല്ല സർ....ഇവന്മാർക്ക് കുറച്ച് ഡൌട്ട്സ്....അതൊന്ന് ക്ലിയർ ചെയ്‌യായിരുന്നു...."
ഓൻ ഇത് പറഞ്ഞപ്പോ പ്രിൻസി പോയിട്ട് ഓന്റെ അടുത്ത് നിന്നിട്ട് പറയാൻ തുടങ്ങി...
"ഇവിടെ നടന്നതൊക്കെ ഞാനറിഞ്ഞു.... ഷാനു ഒരിക്കലും അങ്ങനെ ഒരു വൃത്തികേട് ഒരിക്കലും ചെയ്യില്ല..
പണ്ട് ഓൻ ഇവിടത്തെ ബെസ്റ്റ് സ്റ്റുഡന്റ് ആയിരുന്നു....ഇന്നിപ്പോ ഇവിടത്തെ മാതൃകയായ മാഷും..."
ഒരു ഞെട്ടലോടെയാണ് നമ്മള് അത് കേട്ടത്....നമ്മള് ഓനെ നോക്കിയപ്പോ ഓൻ തിരിച്ച് പല്ലിളിച്ച് കാണിക്കാണ്.... നമക്ക് മൊത്തത്തിൽ വട്ടായിപോയി....കറന്റ് അടിച്ചത് പോലെ ഒരു തോന്നൽ...
നമ്മളെ ചുറ്റും കിരികിരി എന്നൊരു ശബ്ദം...
അങ്ങേര് ഓനോട് അതും പറഞ്ഞ് പോവാൻ നിക്കുമ്പോളാണ് നമ്മള് ഒളിച്ചു കളിക്കുന്നത് കണ്ടത്.... അപ്പൊ തന്നെ പ്രിൻസി നമ്മളെ അങ്ങേരുടെ അടുത്തേക്ക് വിളിച്ചു....നമ്മള് പേടിച്ച് മുട്ട് വിറച്ചോണ്ടാണ് അങ്ങേരുടെ അടുത്തേക്ക് പോയത്...
ഏത് നിമിഷം വേണേലും മമ്മൂക്കാന്റെ ആ പടപടാന്ന് ഉള്ള ഇംഗ്ലീഷ് നമക്ക് ഇപ്പൊ ഇവിടെ നിന്ന് കേൾക്കാം...
നമ്മള് എല്ലാം കേൾക്കാൻ റെഡിയായി നിന്നു....പക്ഷെ ഈ കൊരങ്ങന്റെ മുന്നില് വെച്ച് പ്രിൻസി നമ്മളെ നാണക്കെടുത്തിയാ പിന്നെ നമ്മള് ജീവിച്ചിരുന്നിട്ട് കാര്യമില്ല...
'എന്തൊക്കെ ആയാലും ശരി....ഇയാൾക്ക് പറയാനുള്ളത് കേട്ടിട്ട് തിരിച്ച് ഒരു നാലഞ്ചു താങ്ക്സ് പറഞ്ഞിട്ട് ഇവിടെന്ന് തടി തപ്പാം...'
ഇതും വിജാരിച്ച് നമ്മള് അവിടെ നിന്നപ്പോ പ്രിൻസി പറഞ്ഞ കാര്യം കേട്ട് നമ്മളെ ബോധം പോയി...
"ഹാ... ഹന....താനിന്ന് നല്ലൊരു കാര്യം ചെയ്തിരിക്കയാണ്...
ഫീസ് അടക്കാത്തതിന്റെ പേരിൽ റ്റീസി കൊടുത്ത് പറഞ്ഞ് വിട്ട ദിവ്യ എന്ന വിദ്യാർത്ഥിനിയുടെ ഇതുവരെ പെന്റിങ് ആയിരുന്ന എല്ലാ ഫീസും ഇനി അങ്ങോട്ടുള്ള പഠനത്തിന് വേണ്ടിയുള്ള ഫീസും അടച്ച് ആ കുട്ടിയെ സഹായിച്ചു..
ഇവിടെ ആരും തന്നെ കാണിക്കാത്ത നല്ലൊരു മനസ്സാണ് ഹന കാണിച്ചത്..
പഠിക്കാൻ ആഗ്രഹിച്ച ഒരു സ്റ്റുഡന്റിനെ തുടർന്ന് പഠിക്കാൻ സഹായിച്ചതിന് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു..
ഈ കോളേജിന് അഭിമാനം ആണ് റൈഫാ ഹന..."
പടച്ചോനെ മ്മള് ഇതൊക്കെ കേട്ട് മേലോട്ട് മേലോട്ട് എത്തി....ഇനി നമ്മളെ ഇവിടെന്ന് താങ്ങി എടുത്തോണ്ട് പോവേണ്ടി വരോ ആവോ....നമ്മള് ഇതൊന്നും പ്രതീക്ഷിച്ചോണ്ടല്ലല്ലോ അത്രയൊക്കെ ചെയ്തത്.... അപ്പൊ പിന്നേ നമക്ക് ഇതൊന്നും താങ്ങാൻ പറ്റൂല....അൺസഹിക്കബ്ൾ...
നമക്ക് ഷേക്ക് ഹാൻഡ് തന്നിട്ട് നാലഞ്ജ് കടിച്ചാ പൊട്ടാത്ത ഇംഗ്ലീഷ് വാക്കും പറഞ്ഞിട്ട് മൂപര് അവിടെന്ന് പോയി.....നമ്മള് അപ്പഴും ഇവിടെ എന്താപ്പോ നടന്നേ എന്ന അവസ്ഥയിൽ ആയിരുന്നു..
പ്രിൻസി പോയതിന്റെ പിന്നാലെ തന്നെ നമ്മളെ കലിപ്പനും ഹബിക്കയും പിന്നെ നമ്മളെ ഇക്കുവും കൂടെ നൗഷാദ് സാറും പോയി...
നമ്മള് അപ്പൊ തന്നെ നമ്മടെ ഫ്രണ്ട്സിനെയും കൂട്ടി അവരുടെ പിന്നാലെ ഓടി...
അവരെ അവിടെ നിർത്താൻ വേണ്ടി നമ്മള് കൈ കൊട്ടിയിട്ട് വിളിക്കാനായി വാ തുറന്നപ്പോ വിളിച്ചത് വേറെ ആരോ ആണ്.....അതും നമ്മടെ പുറകിൽ നിന്ന്..
"ടീം മൊഞ്ചൻസ്.....ഒന്നവിടെ നിന്നെ..."
ഇതാരപ്പാന്ന് വിജാരിച്ച് അവരോടൊപ്പം നമ്മളും തിരിഞ്ഞു നോക്കിയപ്പോ നമ്മളെ മുന്നില് ആ തെണ്ടി സിയാദ് നിക്കുന്നു...
'പടച്ചോനെ ഇതെപ്പോ ലാന്റായി...'
"എന്നും നിങ്ങള് അഞ്ചും മാത്രം അങ്ങനെ ജയിച്ചാൽ മതിയോ.... ഓഹ് സോറി ഇപ്പൊ നാലെണ്ണം അല്ലെ ഉള്ളൂ....സാരല്ല നാലെണ്ണം എങ്കിൽ നാലെണ്ണം....
എന്തായാലും ടീം മൊഞ്ചൻസിനെ ഈ സിയാദ് ഒരിക്കലും വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല....നിങ്ങള് അതും സ്വപ്നം കണ്ട് സുഖമായി ജീവിച്ചോ പക്ഷെ നടക്കൂല..."
"ടീമോ....മൊഞ്ചൻസോ....പടച്ചോനെ അപ്പൊ ഇവര്....?"
നമ്മള് ഇത് പറഞ്ഞ് നമ്മടെ ഫ്രണ്ട്സിനെ നോക്കിയപ്പോ അവരും എന്തോ പോയ എന്തിനെയോ പോലെ നിക്കാണ്...
"എടീ അനു അപ്പൊ അവര്....ശെരിയാടീ അവര് ഫ്രണ്ട്സ് ആണെന്ന് ഉറപ്പായി....പക്ഷെ ഇതിൽ നൗഷു സാറിന് എന്താ റോൾ...?"
നിഷ അത് പറഞ്ഞപ്പോ നമ്മള് അവരോട് മിണ്ടാതിരിക്കാൻ പറഞ്ഞു....അവര് പറയുന്നത് ശ്രദ്ധിച്ചാൽ അല്ലെ കാര്യങ്ങളുടെ കിടപ്പ് നമക്ക് മനസിലാവുള്ളൂ...
"ടീം മൊഞ്ചൻസിന്റെ രോമത്തിൽ പോലും തൊടാൻ സിയാദ് വളർന്നിട്ടില്ല....ഇനി അതിന് വല്ല മോഹവും ഉണ്ടെങ്കിൽ മോനെ സിയാദേ നീ ചെവിയിൽ നുള്ളിക്കോ.... നിന്റെ പ്ലാൻ പൊളിച്ചടുക്കി കയ്യിൽ തന്നിരിക്കും ഞങ്ങള്....അനുഭവം ഉണ്ടല്ലോ നിനക്ക്..."
"ഹരേ വാാാ....നമ്മളെ ചെക്കൻ പൊളിച്ചു.....എന്താ ഒരു ഡയലോഗ്..."
നമ്മള് പതുക്കെ പറഞ്ഞതാട്ടോ....പക്ഷെ അത് നമ്മളെ ഫ്രണ്ട്സ് കേട്ടു....നമ്മളെ പറച്ചില് കേട്ട് നാലും കൂടി അടക്കിപിടിച്ച് ചിരിക്കാ....ഇച്ചിരി ഉറക്കെ പറഞ്ഞിട്ട് ഒരു വിസിലും കൂടി അടിച്ചിരുന്നെങ്കിൽ നമ്മള് പൊളിച്ചേനെ....
"നിങ്ങള് ഇതുവരെ കണ്ട കളിയല്ല ഇനി സിയാദ് കളിക്കാൻ പോവുന്നത്....നീയൊക്കെ കണ്ടോ....നിന്നെയൊക്കെ തമ്മിൽ തമ്മിൽ ശത്രുക്കൾ ആക്കിയിരിക്കും ഈ സിയാദ്.....അത് തന്നെ ആയിരിക്കും ടീം മൊഞ്ചൻസിന്റെ അവസാനവും.."
"നീ ഡയലോഗ് പറഞ്ഞ് കളിക്കാതെ പോടാ....പിന്നേം തോൽക്കാനായിട്ട് തിരിച്ചു വന്നിരിക്കുന്നു..."
ആ പറഞ്ഞത് നമ്മടെ നൗഷാദ് സാറാണ്....അത് കേട്ടതും സിയാദ് എന്തൊക്കെയോ കണക്ക് കൂട്ടിയിട്ട് അവിടെന്ന് പോയി....കൂടെ ജംഷിയും നജ്മയും വാലാട്ടികൊണ്ട് പോയി...
ഇവർക്കാരാ അറിഞ്ഞു കൊണ്ട് ഇങ്ങനെയൊരു പേരിട്ടത്....
ടീം മൊഞ്ചൻസ്...
പക്ഷെ ഈ നൗഷാദ് സർ എന്തിനാ ഇവർക്ക് ഒത്താശ കൊടുക്കുന്നത്...???
അപ്പൊ നമ്മടെ ചിന്ത മുഴുവനും ഇതായിരുന്നു...
"എടീ അനു....എന്തായാലും ഇവര് കൊള്ളാലെ....ജംഷി ഇവിടെ വീണ്ടും ജോയിൻ ചെയ്യാൻ വന്ന ദിവസം തന്നെ ഇവര് അത് പൊളിച്ചടുക്കിയില്ലേ....തിരിച്ച് വന്നിട്ട് അവര് ആദ്യം ചെയ്ത കാര്യം തന്നെ പൊളിഞ്ഞു...ശെരിക്കും അവരെ തോൽപ്പിച്ചു വിട്ടല്ലേ..."
"അതിന് അവര് തോറ്റു പിന്മാറി പോയതാന്ന് നിങ്ങളോട് ആര് പറഞ്ഞു..."
ചോദ്യം ഹിബയോടാണ്....അതും ഹബിക്കാന്റെ വക.....ഹിബ അപ്പൊ തന്നെ സൈലന്റ് ആയി നിന്നു.... അത് കണ്ടിട്ട് നമ്മളെ ഫ്രണ്ട്സ് ചിരിയോട് ചിരിയാ...
ഹബിക്കാനെ കണ്ടപ്പോ നമക്ക് ഒരു ഐഡിയ.....എന്തൊക്കെ ആയാലും നമ്മളോട് എല്ലാം ഓപ്പൺ ആയി പറയുന്ന ഒരേ ഒരാൾ മാത്രേ ഉള്ളൂ അത് ഹബിക്കയാണ്....പുള്ളിയോട് തന്നെ അന്യോശിക്കാം... ഇതിന്റെയൊക്കെ പുറകിലുള്ള രഹസ്യം...
"ഹബിക്കാ ഇജ്ജ് മാത്രം ഇവിടെ നിക്ക്....ബാക്കിക്കാര് പൊയ്ക്കോട്ടേ..."
നമ്മള് അതും പറഞ്ഞിട്ട് ഹബിക്കാനെ അവിടെ നിർത്തി....പിന്നെ നമ്മള് ആ കലിപ്പനെ നോക്കി കൊഞ്ഞനം കുത്തി...
"അതെന്താ ഞങ്ങള് നിന്നാൽ....ഞങ്ങള് ഒരിടത്തും പോവുന്നില്ല..."
കോന്തൻ..കൊരങ്ങൻ..ദുഷ്ടൻ..കലിപ്പൻ ഷാനുവാണ് ഇത് പറഞ്ഞത്.. ഇവനെ ഇന്ന് നമ്മള് കൊല്ലും...
"ഇയാളോട് ഞാൻ മിണ്ടിയില്ല....ഞാൻ ഹബിക്കാനോടാണ് സംസാരിക്കുന്നെ....ഇയാള് ഒന്ന് പോവോ..."
ഓൻ പോവുന്നത് നമക്ക് തീരെ ഇഷ്ട്ടല്ലാത്ത കാര്യാണ്....എന്നിട്ടും നമ്മള് അങ്ങനെ പറഞ്ഞു..
"ഡി അനൂ....നീ വീട്ടില് എടുക്കുന്ന ആ തറ സ്വഭാവം ഇവിടെ എടുക്കാതെ കാര്യം പറയെടി..."
ഹബിക്ക ഇത് പറഞ്ഞപ്പോ നമ്മള് നാലിനെയും മാറി മാറി നോക്കി....അപ്പൊ നമ്മടെ ദുഷ്ടൻ ഇക്കു നമ്മളെ നോക്കി പൊരിഞ്ഞ ചിരിയായിരുന്നു....കാലമാടൻ..
ആ കലിപ്പന്റെ കാര്യം പിന്നെ എടുത്ത് പറയണോ....ഓനോട് തർക്കുത്തരം പറഞ്ഞതിന് നമക്ക് കിട്ടിയ ശിക്ഷയാണെന്ന് പറഞ്ഞിട്ട് നമ്മളെ ആക്കി കൊന്നു...
പിന്നെ നൗഷാദ് സർ ആണെങ്കിൽ ചിരിയൊക്കെ കണ്ട്രോൾ ചെയ്ത് ഞാൻ ഒന്നും കണ്ടിട്ടും ഇല്ല, കേട്ടിട്ടും ഇല്ല എന്ന മട്ടിൽ നിക്കാ...
"ഹബിക്കാ ഇങ്ങള് മാത്രേ എന്നോട് എന്തും ഓപ്പൺ ആയി പറയാറുള്ളു....അതോണ്ട് ഇങ്ങള് തന്നെ പറ ഇവരൊക്കെ ഇങ്ങടെ ആരാ..."
ഇപ്രാവശ്യത്തെ നമ്മടെ ചോദ്യത്തിന് നൗഷാദ് സർ അടക്കം പൊരിഞ്ഞ ചിരിയായിരുന്നു....അവരുടെ ഈ കൊലച്ചിരി കണ്ടിട്ട് നമ്മളും ഫ്രണ്ട്സും അന്തം വിട്ട് കുന്തം പോലെ നിക്കാ...
നമ്മള് പെട്ടന്ന് കയ്യും കെട്ടി നിന്നിട്ട് സുരേഷ് ഗോപിയെ പോലെ ഒരൊറ്റ ചോദ്യായിരുന്നു....
"അല്ല എന്തിനാ ഇപ്പൊ ചിരിക്കുന്നെ.....ഞങ്ങളോട് കൂടി പറ ഞങ്ങളും ചിരിക്കട്ടെ..."
നമ്മള് ഇത് പറഞ്ഞപ്പോ പെട്ടന്ന് സ്വിച്ച് ഓഫ് ചെയ്ത പോലെ പോലെ അവരുടെ ചിരി നിന്നു....പിന്നെ അവിടെ ചിരിയുടെ വെടികെട്ടിന് തിരി കൊടുത്തത് പോലെ ആയിരുന്നു....
അവന്മാരുടെ കോപ്പിലെ ഒരു ചിരി....കികികി...
"ദേ ഹബിക്കാ... ഇങ്ങളും ഇങ്ങനെ തുടങ്ങല്ലേട്ടോ....എനിക്ക് ദേഷ്യം വരുന്നുണ്ട്.....ചിരിക്കാതെ കാര്യം പറ ഹബിക്കാ പ്ലീസ്..."
നമ്മള് അത് പറഞ്ഞപ്പോ ഹബിക്ക മാത്രം ചിരി നിർത്തി....ബാക്കി എല്ലാത്തിനും വട്ടായതാണോ ആവോ....വെറുതെ നിന്ന് കിണിക്കാ..
"എടീ പൊട്ടത്തി.... അന്നോട് ഞാൻ അന്ന് പറഞ്ഞതാണല്ലോ എന്റെ ഫ്രണ്ട്സിനെ പറ്റി....ഫോട്ടോ കാണിച്ചില്ലേ ഞാൻ....അതിൽ അന്റെ ഇക്കുനെയും ആസിഫിനെയും പിന്നെ എന്നെയും മനസിലായല്ലോലെ..."
ഹബിക്ക അത്ര പറഞ്ഞ് നിർത്തിയതും ഹിബ നമ്മളെ പിടിച്ച് തള്ളിയിട്ടിട്ട് മുന്നില് വന്ന് നിന്നു...
"എന്ത്....ആസിഫ്ക്കാ....നിങ്ങള് ഫ്രണ്ട്സ്....ആര്...എപ്പോ...എങ്ങനെ.."
ഈ പെണ്ണ് ഇതെന്താ നമ്മളെ ഇടിച്ച് സൈഡാക്കിയിട്ട് തരികിട തകജിമി കളിക്കുന്നെ...
അത് പറഞ്ഞപ്പോഴാണ് നമക്ക് ഓർമ വന്നത്....ഓൾക്ക് കൊടുക്കാൻ ഇരുന്ന സർപ്രൈസിന്റെ കാര്യം.....നമ്മള് ഹബിക്കാനെ നോക്കിയിട്ട് സോറീന്ന് പറഞ്ഞു....നമ്മളാണല്ലോ അത് ഇപ്പൊ പറയിക്കാൻ നിർബന്ധിച്ചത്...
"നീയിനി ഇവൾക്ക് ഒളിപ്പിച്ചു വെക്കണ്ട അനു....അപ്പു പറഞ്ഞിട്ടാണ് ഞാനിപ്പോ ഓളെ മുന്നില് ആ കാര്യം തുറന്ന് പറഞ്ഞത്..."
"അപ്പൂന്ന് ഉദ്ദേശിച്ചത് ആസിഫ്ക്കാനെ ആണോ അനു..?" സഫയാണ്..
നമ്മള് അതേന്ന് പറഞ്ഞിട്ട് മിണ്ടല്ലേന്ന് പറഞ്ഞു.... ഹിബന്റെ അടുത്ത് നിന്നും ഏത് നിമിഷം വേണെങ്കിലും നമ്മടെ നേരെ ഒരു അറ്റാക്ക് പ്രതീക്ഷിക്കാം...
"അതൊക്കെ വിശദമായിട്ട് അനു നിനക്ക് പറഞ്ഞ് തരും....അനു ഇപ്പൊ എന്താ നിന്റെ പ്രശ്നം..."
ഹബിക്ക ഇത് നമ്മളോട് ചോയിച്ചപ്പോ നമ്മള് സംശയങ്ങളുടെ ഭാണ്ഡ കെട്ട് തുറന്നു.....അപ്പഴും ആ കൊരങ്ങൻ മാത്രം ചിരി നിർത്തിയിട്ടില്ലായിരുന്നു...
"അതൊക്കെ എനിക്ക് മനസിലായി പക്ഷെ ഇങ്ങള് പറഞ്ഞ ജെറി അല്ല ആ ജിറാഫ് എവിടെ...?"
നമ്മടെ ഈ ചോദ്യത്തിന് ഹബിക്ക നമ്മളെ ദയനീയമായി ഒന്ന് നോക്കി.... എന്നിട്ട് കണ്ണുകൾ കൊണ്ട് എന്തൊക്കെയോ കാണിച്ചു.....നമ്മടെ ഒലക്കമേലെ സംശയം കേട്ടിട്ടാണോ എന്തോ നമ്മളെ ചെക്കന്റെ ചിരി പെട്ടന്ന് നിന്നു...
"ഇങ്ങള് ഇങ്ങനെ കണ്ണ് കൊണ്ട് ചിത്രം വരയ്ക്കാതെ എനിക്ക് ആ ജിറാഫിനെ കാണിച്ചു താ ഹബിക്കാ..."
"ഞാൻ പറഞ്ഞു തന്നാ മതിയോ നിനക്ക്..."
ചോദ്യം ആ ഇസ്തിരിപ്പെട്ടിയുടെ വകയാണ്....നമ്മള് ഓനെ നോക്കി പുച്ഛിച്ച് മുഖം തിരിച്ചു....ഹല്ലപിന്നെ ഓന്റെ ഒരു ജാഡ....നമ്മളെ ഇതുവരെ കളിയാക്കി ചിരിച്ചതല്ലെ തെണ്ടി...
"ദേ.. നന്നായിട്ട് കൺകുളിർക്കെ നോക്കിക്കോ....ഇത് തന്നെയാണ് ഇവൻ പറഞ്ഞ് തന്ന ജിറാഫ് എന്ന ജെറി..."
ഇത്രയും പറഞ്ഞിട്ട് ആ ചൂടൻ നമ്മടെ മുന്നില് വന്ന് നെഞ്ചും വിരിച്ച് ഒരു നിൽപ്പായിരുന്നു....
പടച്ചോനെ അതൊരു ഒന്നൊന്നര നിൽപ്പാ...
അതുവരെ പുച്ഛിച്ച് മുഖം തിരിച്ച് നിന്ന നമ്മള് ഓന്റെ ആ നിൽപ്പ് കണ്ടപ്പോ തന്നെ ഫ്ലാറ്റായിപോയി..
കൊരങ്ങന് ഒടുക്കത്തെ മൊഞ്ജ് കൊടുത്തിരിക്കാണല്ലോ പടച്ചോൻ... ഇനി എപ്പഴാ ഈ കാര്യവും പറഞ്ഞിട്ട് നമ്മളെ കളിയാക്കാന്ന് പറയാൻ പറ്റൂല...
"എന്താ നിന്റെ സംശയം തീർന്നോ....ഇനി എന്തെങ്കിലും സംശയം ഉണ്ടോ നിനക്ക്..."
വീണ്ടും ഓൻ അത് ചോയിച്ചപ്പോ നമ്മള് പറയാൻ വേണ്ടി വാ തുറന്നതും ഗോളടിച്ചത് നിഷയായിരുന്നു...
"എനിക്കൊരു സംശയം ബാക്കിയുണ്ട്....ഈ നൗഷാദ് സർ എന്താ നിങ്ങടെ കൂടെ..."
നമ്മള് ചോദിക്കാൻ വന്നതും ഇത് തന്നെ ആയിരുന്നു...
ചങ്കെ നീ ഒരു ദുരന്തം ആണെന്ന ഞാൻ കരുതിയെ....പക്ഷെ നീയൊരു സുനാമിയാണെടി..
"അത് കൊള്ളാം നല്ല ചോദ്യം....ഈ നൗഷാദ് സാറും ടീം മൊഞ്ചൻസിലെ ഒരാളാണ്....അപ്പൊ പിന്നെ ഞാൻ ഇവരുടെ കൂടെ അല്ലാതെ വേറെ ആരുടെ കൂടെ നിക്കും മുത്തേ..."
എന്ന് ചോയിച്ചത് സാർ തന്നെയാണ്....അപ്പൊ നിഷന്റെ മോന്ത ഒന്ന് കാണണം....ഇവര് ഇവിടെ ഇല്ലായിരുന്നെങ്കിൽ നമ്മളിപ്പോ കൂകി വിളിച്ച് ഓളെ കൊന്ന് കൊലവിളിച്ചേനെ...
"പക്ഷെ ഇങ്ങനെയൊരു പേര് ഹബിക്ക എന്നോട് പറഞ്ഞിരുന്നില്ലല്ലോ....അതെന്താ ഹബിക്കാ..."
"ആരാ പറഞ്ഞെ പറഞ്ഞില്ലാന്ന്....ഞാൻ നിന്നോട് പറഞ്ഞതല്ലേ അനു....നമ്മടെ പുറകിൽ ഉള്ള ആളെ പറ്റി....ഫർഹാൻ....അതാണ് ഈ ഐറ്റം.. ഫർഹാൻ നൗഷാദ് എന്നാണ് ഓന്റെ കോപ്പിലെ പേര്..." നമ്മളെ ഇക്കുവാണ്
"ഓ...ഓ..ഓ..ഓ.. ഹാ ഇപ്പൊ എനിക്ക് ഓർമ വന്നു....നിങ്ങടെ കൂട്ടത്തിലെ കോഴി ഫർഹാൻ....ശെരിയല്ലേ....അങ്ങനെയല്ലേ ഇക്കു എന്നോട് പറഞ്ഞത്..."
നമ്മള് പെട്ടന്നുണ്ടായ ഓർമയിൽ അത് പറഞ്ഞു പോയി....അത് കേട്ടിട്ട് നിഷ പൊരിഞ്ഞ ചിരിയും....ഇവക്ക് വട്ടായോന്ന് വിജാരിച്ച് നിക്കുമ്പോളാണ് നൗഷാദ് സർ അജുക്കാനെ ഇട്ട് ഓടിച്ചത്....അത് കണ്ടിട്ട് നമ്മള് ചിരിച്ച് ചിരിച്ച് ചത്തു...
ഇതിനിടയിൽ ഹബിക്കാക്ക് കോൾ വന്നിട്ട് ഹബിക്ക പോയത് ഒന്നും നമ്മള് കണ്ടില്ല...
നമ്മള് പരിസരം മറന്നുള്ള ചിരി ചിരിച്ചോണ്ട് പോയത് ആ കലിപ്പന്റെ അടുത്തേക്ക് ആയിരുന്നു....നമ്മള് ഓന്റെ അടുത്ത് എത്തിയത് പോലും നമ്മള് അറിഞ്ഞില്ല..
*********************************
എന്തൊക്കെ പറഞ്ഞാലും പെണ്ണിന്റെ ചിരി....അതൊരു ഒന്നൊന്നര ചിരിയാ....അതോണ്ടല്ലേ എനിക്ക് ചുറ്റുള്ളതൊന്നും ശ്രദ്ധിക്കാൻ പറ്റാതെ ആയത്...
അനു വന്ന് എന്റെ അടുത്ത് നിന്നതും എന്റെ തോളത്തു കൈ വെച്ചതും ഒന്നും ഓള് അറിഞ്ഞിട്ടില്ല....പക്ഷെ ഓളെ ഫ്രണ്ട്സ് എല്ലാം കാണുന്നുണ്ട്..
അജു ആണെങ്കിൽ ഈ പരിസരത്ത് എന്നല്ല ഈ കോളേജിൽ തന്നെയില്ല....കണ്ടം വഴി ഓടിപോയെന്നാ തോന്നുന്നേ...
ഓന്റെ കൂടെ പോയ നൗഷുവും ഇല്ല,,,, ഫോൺ എടുത്ത് സംസാരിക്കാൻ പോയ ഹബിയും ഇല്ല...
ഞാൻ ഓളെ തന്നെ വീക്ഷിച്ച് കൊണ്ടിരുന്നു....ഓളറിയാതെ ഓളെ ഇങ്ങനെ നോക്കി നിൽക്കാൻ തന്നെ ഒരു പ്രതേക സുഖാ...
ഞാൻ ഇങ്ങനെ നോക്കി നിക്കുമ്പോളാണ് പുറകിൽ നിന്ന് ഒരു വിളി വന്നത്...
"ഇക്കൂ... ദാ അന്റെ ഫോൺ കൊറേ നേരായി കൊലവിളിക്കുന്നു..."
റബ്ബീ എന്റെ പെങ്ങള്....അപ്പൊ ഇതിലും ഒരു തീരുമാനം ആയി.....എടാ ഷാനു നീ തീർന്നെടാ തീർന്ന്... പടച്ചോനെ അനുക്ക് ഇത് കേട്ടില്ലായിരുന്നെങ്കിൽ മതിയായിരുന്നു....
*********************************
ആരുടെയോ ഒരു വിളി കേട്ടപ്പോളാണ് നമ്മള് ചിരി നിർത്തിയതെങ്കിലും അതിന്റെ കൂടെ ഒരു പാട്ടും നമ്മള് കേട്ടു...
🎶...നിന്നെയും തേടീ....🎶
🎶...ശീലുകൾ പാടീ.... 🎶
🎶...വന്നു ഞാൻ നിൻ പ്രിയ ഗ്രാമത്തിൽ...അന്യനാം കാമുകനായ്...🎶
അത് നമ്മളെ ചെവിയിൽ ഇങ്ങനെ ആവർത്തിച്ച് കേട്ടോണ്ടിരിക്കാ....ആ പാട്ട് കേട്ട് നമ്മള് ഞെട്ടി ഒരൊറ്റ തിരിയലേർന്നു പുറകിലേക്ക്...
ഇന്ന് നമക്ക് തൃശൂർ പൂരം ആണെന്ന് തോന്നുന്നു....അമ്മാതിരി ഞെട്ടിത്തരിക്കൽ അല്ലേർന്നോ രാവിലെ മുതൽ...
നമ്മള് തിരിഞ്ഞു നോക്കിയപ്പോ മുന്നില് ദാ നമ്മടെ ചങ്ക് ഷിനു നിക്കുന്നു...
"ഷിനു....നീ ആരെയാ ഇക്കൂന്ന് വിളിച്ചെ....എവിടെ നിന്റെ ഇക്കു....ഈ ഫോൺ....ഇത് ആരുടെതാ....ഇതിലെന്താ ഈ പാട്ട്..."
നമ്മള് നാഗവല്ലിയെ പോലെ ആയിരുന്നു ഇത്രയൊക്കെ ചോദിച്ചത്....കാരണം നമ്മള് ആ ഞെട്ടലീന്ന് മുക്തി നേടീട്ടില്ല ഇതുവരെ...
"അനു... അത് പിന്നെ... ഞാൻ..."
ഷിനു നിന്ന് പരുങ്ങുന്നത് കാണുമ്പോ തന്നെ നമക്ക് എന്തോ പന്തികേട് തോന്നി....അപ്പഴാണ് നൗഷാദ് സർ അങ്ങോട്ട് വന്നത്..
"അപ്പൊ ഇതാണല്ലേ നിന്റെ ഇക്കു... ഇത് പറയാൻ നീ എന്തിനാ ഇങ്ങനെ വിയർക്കുന്നെ....താ ഫോൺ ഞാൻ കൊടുക്കാം സാറിന്..."
ഇത്രയും പറഞ്ഞ് നമ്മള് ഫോൺ വാങ്ങാൻ നിന്നപ്പോ നമ്മളെ ഇസ്തിരിപ്പെട്ടി ഓളെ കയ്യീന്ന് ആ ഫോൺ തട്ടിപ്പറിച്ചു..
നമ്മള് ഓനെ രൂക്ഷമായി നോക്കിയിട്ട് ഓനോട് ചൂടായി...
"താനെന്തിനാ ആ ഫോൺ പിടിച്ച് വാങ്ങിയേ....ഡാ കലിപ്പാ ആ ഫോൺ മര്യാദക്ക് തരുന്നതാണ് നിനക്ക് നല്ലത്...താ..."
നമ്മള് ഓന്റെ നേരെ കൈനീട്ടിയപ്പോ പഹയൻ അതില് തോണ്ടി കൊണ്ടിരിക്കാ....അത് നമക്ക് തീരെ പിടിച്ചില്ല...
"ഡാാ ഇസ്തിരിപ്പെട്ടി....നിന്നോടല്ലേ തരാൻ പറഞ്ഞെ....അത് ഷിനുന്റെ ഇക്കാന്റെ ഫോൺ ആണ്....ഓൾക്ക് തിരിച്ചു കൊടുക്ക്..."
"അനു വേണ്ടാ വിട്....അത് വിട്ടേക്ക് സാരല്ല...."
നമ്മളോട് ഷിനു ഇങ്ങനെ പറഞ്ഞപ്പോ നമ്മള് അത് തിരിച്ച് വാങ്ങാനുള്ള ശ്രമത്തിൽ ആയിരുന്നു....ഓൻ ഫോൺ നോക്കുന്നതിന്റെ ഇടയിൽ കേറി നമ്മള് അത് പിടിച്ച് വാങ്ങി...
"അനു ഫോൺ താ.. അര്ജന്റ് കോളാണ്..."
"ഇല്ലടാ ചൂടാ....ഞാൻ ഇത് നിനക്ക് തരൂല....ഇത് ഇവളുടെ ഇക്കാന്റെ ഫോൺ ആണ്....നിനക്കെന്തിനാ ഇത്....ഹും..."
"അനു കളിക്കാതെ ഫോൺ താ...തരാൻ..."
"ഇല്ലാന്ന് പറഞ്ഞില്ലേ....തരൂല..."
"അനു നിന്നോടാ പറയുന്നേ ഫോൺ തരാൻ..."
"ഞാനും അത് തന്നെയാ പറയുന്നേ തരൂലാന്ന്.....ഇത് ഷിനുന്റെ ഇക്കൂന്റെ ഫോണാ....നീ നിന്റെ ഫോണിൽ കളിച്ചോ..."
"ഡീ കോപ്പേ....ഞാൻ തന്നെയാണ് ഓളെ ഇക്ക....ഫോൺ താടീ..."
ഇത്രയും പറഞ്ഞിട്ട് ആ കൊരങ്ങൻ നമ്മളെ കയ്യീന്ന് ഫോൺ തട്ടിപ്പറിച്ചു....നമ്മള് ഓന്റെ കലിപ്പ് മൂഡ് കണ്ടിട്ട് പേടിച്ച് കണ്ണ് നിറച്ചു...
ഷിനുനെ നോക്കിയപ്പോ ഓള് അതേന്ന് പറഞ്ഞ് തലയാട്ടിയിട്ട് തല കുനിച്ചു നിന്നു....അപ്പൊ നമക്ക് അതിലും കൂടുതൽ സങ്കടായി....നമ്മള് അപ്പൊ തന്നെ കരഞ്ഞോണ്ട് അവിടെന്ന് ഒരൊറ്റ ഓട്ടം ആയിരുന്നു ക്ലാസ്സിലേക്ക്...
നമ്മളെ പിന്നാലെ എല്ലാരും അനു നിക്ക് പോവല്ലേ എന്നൊക്കെ വിളിച്ചോണ്ട് വന്നെങ്കിലും നമ്മള് നിന്നില്ല...
നമ്മളെ കരച്ചിൽ കണ്ടിട്ടാണോ എന്തോ ജോൺ സാറ് നമ്മളോട് കയറി ഇരിക്കാൻ പറഞ്ഞു....ബാക്കി ഒറ്റ ഒന്നിനെയും സർ കയറ്റിയില്ല...
അവളുമാര് ക്ലാസിന് പുറത്ത് നിന്ന് പല കോപ്രായങ്ങളും കാട്ടി കൊണ്ടിരിക്കാ....ശവങ്ങൾ.... അതൊക്കെ കണ്ട് നമ്മള് ചിരി അടക്കി പിടിക്കാൻ പാടുപെട്ടു... കരയാനും വിടാത്ത ജന്തുക്കൾ...
അവസാനം സർ പോയപ്പോ എല്ലാം കൂടി ഇടിച്ച് കേറി ക്ലാസ്സിലേക്ക് വന്നു....നാലും കൂടി നമ്മളെ എന്തൊക്കെയോ പറഞ്ഞ് കളിയാക്കിയും ചിരിച്ചും സമയം പോയി...
ബ്രേക്ക് സമയത്ത് നമ്മള് പോവാത്തതിന്റെ പേരിൽ ഇവര് ഹർത്താൽ വരെ നടത്തി....അത് നമ്മള് കൂടെ പോവാത്തതിന്റെ വിഷമം കൊണ്ടൊന്നും അല്ലാട്ടോ....
നമ്മള് ഇല്ലതെ അവർക്ക് പോവാൻ പറ്റൂലല്ലോ അതാ... അതിന്റെ പ്രധാന കാരണം ജംഷിയും സിയാദും തിരിച്ചു വന്നത് തന്നെ....ഇല്ലെങ്കിൽ ഇപ്പൊ ഇവരെ നമ്മള് മഷിയിട്ട് നോക്കേണ്ടി വന്നേനെ....അജ്ജാതി ടീംസല്ലെ...
"അനു അവസാനായിട്ട് പറയാ... നീ വരുന്നുണ്ടോ അതോ ഞങ്ങള് പോവണോ..."
"നിന്നോട് മലയാളത്തിലല്ലേ പറഞ്ഞെ....ഞാനില്ല നിങ്ങള് പൊക്കോന്ന്..."
"ഹമ്പടി കേമി.... നമ്മള് പോയ വഴിക്ക് ആ സിയാദ് വന്നിട്ട് നമ്മളെ എന്തേലും ചെയ്യട്ടെ അതല്ലേ നിന്റെ ആഗ്രഹം...ദ്രോഹി.."
ഹിബ പറഞ്ഞത് കേട്ടിട്ട് നമക്ക് ചിരി വന്നെങ്കിലും നമ്മള് ഒരക്ഷരം മിണ്ടിയില്ല...
"അനു ദേ നോക്ക്....നിന്നെ പറഞ്ഞു പറ്റിച്ചത് ഷിനുവും പിന്നെ ഓളെ ഇക്ക ഷാനുവും കൂടിയല്ലേ... അതിന് ഞങ്ങളോട് എന്തിനാ മിണ്ടാതിരിക്കുന്നെ..."
"ശെരിയാ....ഇവളുടെ ചളിയും തള്ളും ഒക്കെ കേൾക്കാതെ ഒരു സുഖമില്ല അല്ലേ..."
മുമ്മു ഇത് പറഞ്ഞപ്പോ ബാക്കി മൂന്നും ഹലാക്കിലെ ചിരി....ഇവരുടെ ചിരി നമ്മളിന്ന് അവസാനിപ്പിച്ചിരിക്കും.... നമ്മള് എല്ലാത്തിനെയും നല്ലോണം നുള്ളി ശെരിയാക്കി...
അവസാനം അവരൊക്കെ നമ്മളെ കയ്യും കാലും പിടിച്ച് പറഞ്ഞപ്പോ നമ്മള് നിർത്തി....പിന്നെ നമ്മള് പോയത് മുത്തശ്ശി മരത്തിന്റെ ചുവട്ടിലേക്കാ... അത് നമ്മടെ ഗ്രൗണ്ടിന്റെ ഒരു മൂലയിൽ ആണ്...
നമ്മള് അഞ്ചും അവിടെ ഇരുന്ന് കത്തിയടിച്ചോണ്ട് ഇരിക്കുമ്പോളാണ് ഷിനുവും ദിവ്യയും നമ്മളെ അന്യോഷിച്ച് അങ്ങോട്ട് വരുന്നത് നമ്മള് കണ്ടത്.... നമ്മള് അവിടെന്ന് പോവാൻ നിന്നപ്പോ നമ്മളെ ഫ്രണ്ട്സ് നമ്മളെ തടഞ്ഞു..
"അനു... നീ എനിക്ക് വേണ്ടി ചെയ്ത ഈ ഒരു ഉപകാരത്തിന് എങ്ങനെ നന്ദി പറഞ്ഞാലാ മതിയാവാന്ന് എനിക്കറിയില്ല....എന്നാലും പറയാ... ഈ ജീവിതത്തിൽ നിന്നോട് ഞാൻ കടപ്പെട്ടിരിക്കുന്നു..."
ദിവ്യ ഇപ്പൊ പറഞ്ഞത് നമക്ക് എന്തോ പോലെ തോന്നി...
"ഡീ... അധികം ഡയലോഗ് പറഞ്ഞിട്ട് നീയെന്നെ അങ്ങ് മാറ്റി നിർത്തല്ലേ.... നിന്റെ ഈ ഒലക്ക നന്ദി കേൾക്കാൻ വേണ്ടിയല്ല ഞാനത് ചെയ്തേ....നിന്നെ പോലെ നന്നായി പഠിക്കുന്നൊരു കുട്ടി ഈ കോളേജിന് മാത്രല്ല നമ്മടെ ക്ലാസ്സിനും ആവശ്യം ആണ്.... ഇനി എങ്ങാനും എന്നോട് ഈ രീതിയിൽ മിണ്ടിയാ എന്റെ തനി സ്വഭാവം ഞാൻ പുറത്തെടുക്കും..."
നമ്മള് നല്ല ഗൗരത്തിൽ തന്നെ ഇത്രയും പറഞ്ഞിട്ട് ഒരു പൊട്ടിച്ചിരിയായിരുന്നു....പേടിച്ച് നിന്ന ദിവ്യയും ചിരിക്കാൻ തുടങ്ങി...
ദിവ്യയെ നമ്മള് നമ്മടെ കൂടെ കൂട്ടി....അത് കണ്ടപ്പോ ദിവ്യയും ഹാപ്പി നമ്മളും ഹാപ്പി..
അവിടെ അപ്പൊ ഹാപ്പി അല്ലാത്ത ഒരാൾ ഉണ്ടായിരുന്നു ഞങ്ങടെ ക്യൂട്ട് ഷിനു...
"ഡീ ഇങ്ങോട്ട് വാ....നീയെന്തിനാ തനിച്ച് നിക്കുന്നെ..."
നമക്ക് ഓളെ നിൽപ്പ് കണ്ടിട്ട് പാവം തോന്നി.....അതോണ്ട് നമ്മള് അപ്പൊ തന്നെ ഓളെ നമ്മളെ അടുത്തേക്ക് വിളിച്ചു.....അപ്പൊ ആ തെണ്ടി നമ്മളെ മൈൻഡ് പോലും ചെയ്തില്ല...
നമ്മളാണോ ഇവളോട് പിണങ്ങിയത് അതോ ഇവളണോ നമ്മളോട് പിണങ്ങിയത് എന്ന് വരെ നമക്ക് തോന്നിപോയി...
"നടന്നതൊക്കെ നടന്നു....അതൊക്കെ പോട്ടെ സാരല്ല... ഇതിനെല്ലാം കാരണം അന്റെ ഇക്ക ഷാനുവാണ്... ഓനെ നമക്ക് കല്യാണം കഴിഞ്ഞിട്ട് ഒതുക്കാം... ഇനി അതിന്റെ പേരിൽ ആരും പിണങ്ങി പോവണ്ട...."
"അനു സത്യായിട്ടും സോറി....ഷാനുക്ക പറഞ്ഞതോണ്ടാ ഞാൻ മറച്ചു വെച്ചത്....അതിന്റെ പേരിൽ എന്നെ അവോയ്ഡ് ചെയ്യരുത് പ്ലീസ്..."
നമ്മള് തിരിച്ച് എന്തോ പറയാൻ വാ തുറന്നപ്പോ ഹിബ ഇടയിൽ കേറി സ്റ്റോപ്പിട്ടു...
"ഇതിവിടെ നടക്കില്ല....കോപ്പിലെ ഒരു സോറിയും പ്ലീസും താങ്ക്സും....ഇതൊക്കെ പറഞ്ഞ് ടൈം വേസ്റ്റ് ചെയ്യാതെ നാല് തെറി വിളിച്ച് കോംപ്രമൈസ് ചെയ്തൂടെ നിങ്ങക്ക്..."
പിന്നീട് അങ്ങോട്ട് തുടങ്ങീലെ പൂരപ്പാട്ട്....എല്ലാം കേട്ട് കഴിഞ്ഞപ്പോ ഹിബ കാല് പിടിച്ച് നിർത്താൻ പറഞ്ഞു...
നമ്മള് ഏഴും ആയപ്പോ നമ്മടെ ടീം ഒന്നൂടെ ഒന്ന് ഉഷാറായി....ഇനി വാട്സ്ആപ്പ് ഗ്രൂപ്പിനേയും ഇതുപോലെ ഒന്ന് ഉഷാറാക്കണം...
"അനു...നീ ഷാനുക്കാക്ക് കൊടുത്ത മൂന്ന് ദിവസം നാളത്തോട് കൂടി കഴിയാൻ പോവാണ്....എന്താ നിന്റെ പ്ലാൻ..?"
ഷിനു അത് ചോയിച്ചപ്പോളാണ് നമ്മള് അറിഞ്ഞത് ആ കൊരങ്ങൻ വീട്ടിൽ പോയിട്ട് ഇവിടെ നടക്കുന്നത് എല്ലാം പറയാറുണ്ടെന്ന്...
"അപ്പൊ ഇനി നാളത്തോട് കൂടി ആ കലിപ്പൻ നമ്മളോട് ബൈ പറയും അല്ലേ..."
"അങ്ങനെ ഒന്നും ഉണ്ടാവില്ല.... നീ നോക്കിക്കോ നാളെ എന്തായാലും ഷാനുക്ക നിന്നോട് ഇഷ്ടം തുറന്നു പറഞ്ഞിരിക്കും..."
"ആഹാ അത് കൊള്ളാലോ....ഇതിനിടയിൽ ഇങ്ങനെയും ഒരു കാര്യം ഉണ്ടായിരുന്നോ..."
പെട്ടന്ന് നമ്മളെ മുന്നില് വന്ന് നിന്നിട്ട് ആരോ അത് പറഞ്ഞപ്പോ നമ്മള് ഏഴ് പേരും ഒന്നിച്ച് ഞെട്ടി എണീറ്റ് നിന്നു...
തുടരും....
______________________________
ലേറ്റ് ആയതിന് സോറി....ഈ ഭാഗം ബോറായിരിക്കുമെന്ന് അറിയാം....തിരക്കുകൾക്കിടയിൽ നിന്നാണ് ഇത് എഴുതിയത്.... നിങ്ങടെ അഭിപ്രായം അറിയിക്കാൻ മറക്കരുത്ട്ടോ..
______________________________
*💞...നിന്നെയും തേടി...*💘
*Aashu*
*Part 27*
_______
പെട്ടന്ന് നമ്മളെ മുന്നില് വന്നിട്ട് ആരോ ഇത് പറഞ്ഞപ്പോ നമ്മള് ഏഴും ഞെട്ടി എണീറ്റ് നിന്നു..
"നിനക്ക് പ്രേമോ....ആഹാ കൊള്ളാലോ... ആരാ ആള്..."
ചോയിച്ചത് വേറെ ആരും അല്ല...ആ നജ്മയാ.....നമ്മള് ഓളെ മൈൻഡ് ചെയ്തില്ല...
"എത്രയൊക്കെ ആയാലും നിന്റെ ജാഡക്ക് ഒരു കുറവും ഇല്ലല്ലോ മിസ്സ് ഹന..."
നമ്മള് മൈൻഡ് ചെയ്യാത്തതോണ്ട് ആ തെണ്ടി നമ്മളെ ചൊറിയാ....നമ്മള് ഓളെ കണ്ട ഭാവം പോലും നടിച്ചില്ല..
"ഡീ... നിന്നോടാണ് ഞാൻ സംസാരിക്കുന്നത്....നിനക്കെന്താ ചെവി കേൾക്കില്ലെ..."
"പട്ടി കുരയ്ക്കുന്നത് ഞാൻ ശ്രദ്ധിക്കാറില്ല.... വാടീ നമക്ക് പോവാ..."
നമ്മള് അത്രയും പറഞ്ഞിട്ട് നമ്മളെ ചങ്ക്സിനെയും കൂട്ടി അവിടെന്ന് പോയി..
"പട്ടി നിന്റെ മറ്റവനാഡീ പുല്ലേ..."
നമ്മള് പോവുന്നതിന്റെ ഇടയിൽ കേറി നമ്മടെ പിന്നിൽ നിന്ന് ഓള് അത് പറഞ്ഞപ്പോ നമക്ക് ദേഷ്യം വന്നു... തിരിഞ്ഞു നിന്നിട്ട് ഓളെ മോന്തയടച്ച് ഒന്ന് കൊടുക്കാൻ വേണ്ടി നമ്മള് കൈ ഉയർത്തുന്നതിന് മുമ്പെ തന്നെ ഓളെ കരണം പുകഞ്ഞിരുന്നു..
നല്ല അടാറ് തല്ല്....അതും നമ്മളെ ചെക്കന്റെ കയ്യീന്ന്....അത് കണ്ട് മ്മക്ക് പെരുത്ത്,,,പെരുത്ത്,,,പെരുത്ത് സന്തോഷായി...
"എടാ നീ.... നീ എന്നെ തല്ലിയല്ലേ... നിനക്ക് ഞാൻ കാണിച്ചു തരാം ഈ നജ്മ ആരാണെന്ന്.... നീ ചെവിയിൽ നുള്ളിക്കോ"
എന്തിനും ഏതിനും ചെവിയിൽ നുള്ളാൻ പറയുന്നത് എന്തിനാന്നാ നമക്ക് മനസിലാവാതെ...
ദേഷ്യം കൊണ്ട് നജ്മ നിന്ന് ഉറഞ്ഞു തുള്ളാണ്.... ഇവൾക്ക് പട്ടി കടിച്ചോ ആവോ...🤔
"ഇനി നീ ആരോടെങ്കിലും ഇമ്മാതിരി വർത്തമാനം പറഞ്ഞാൽ....ഇതൊന്നും ആയിരിക്കില്ല എന്റെ പ്രതികരണം.... പെണ്ണാണെന്നുള്ള പരിഗണന ഞാനങ്ങു വേണ്ടാന്ന് വെക്കും..."
നമ്മളെ ചെക്കന്റെ ഡയലോഗ് കേട്ട് നമ്മള് ക്ലാപ്പടിക്കാൻ വേണ്ടി കൈ ഉയർത്തിയപ്പോ ഓൻ നമ്മളെ നേരെ വന്ന് നിന്നു..
"നിന്നോടും കൂടിയാ പറഞ്ഞെ....കേട്ടല്ലോ..."
അത് കേട്ട് നമ്മള് പ്ലിങ്ങി...ചമ്മി...നാറി...വല്ലാണ്ടായിപോയി...അതും ആ നജ്മന്റെ മുന്നില് വെച്ച്....ച്യെ..
ഓള് നമ്മളെ നോക്കി പുച്ഛിച്ച് മുഖം തിരിച്ചിട്ട് നിന്നെ ഞാൻ പിന്നെ കണ്ടോളാന്ന് പറഞ്ഞിട്ട് പോയി...
'നാണം കെട്ടവൾ...തല്ലും വാങ്ങികൊണ്ട് പോവുന്നു....തിരിച്ച് രണ്ടെണ്ണം ഇവനിട്ടും പൊട്ടിക്കാൻ മേലായിരുന്നോ ഓൾക്ക്...'
ഓളെ മുന്നില് വെച്ച് നമ്മളെ കൊച്ചാക്കിയതിന്റെ സങ്കടം കൊണ്ട് പറഞ്ഞതാ..
"ഓൾക്ക് കൊടുത്തതിന്റെ ബാക്കി നിനക്ക് വേണ്ടെങ്കിൽ ഇവിടെന്ന് പൊയ്ക്കോ.."
പഹയൻ പറഞ്ഞത് കേട്ട് നമക്ക് ദേഷ്യം വന്നെങ്കിലും നമ്മള് ഒന്നും ഉരിയാടിയില്ല....പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്നവനാന്ന് ഇക്കു പറഞ്ഞ് നമ്മള് കേട്ടിട്ടുണ്ട്....
ഇനി നമ്മള് എന്തേലും പറയാൻ പോയിട്ട് ഓൻ നമ്മളെ ഇടിച്ച് പഞ്ചറാക്കണ്ടാന്ന് വിചാരിച്ചിട്ടാ.... അല്ലാതെ നമക്ക് ഓനെ പേടി ഉണ്ടായിട്ടൊന്നും അല്ലാട്ടോ... നമ്മളെ പട്ടി പേടിക്കും ഓനെ....ഹല്ലപിന്നെ...
"പറഞ്ഞത് കേട്ടില്ലെടീ നിനക്ക്..."
നമ്മള് ചിന്തിച്ച് കാട് കയറി താഴെ എത്തിയില്ല അപ്പളേക്കും ഒരൊറ്റ അലർച്ചയേർന്നു ഓന്റെ വക.....നമ്മള് ജീവനും കൊണ്ടോടീന്ന് പറയാ.... നമ്മളെ ഓട്ടം കണ്ടിട്ട് നമ്മളെ ഫ്രണ്ട്സ് അടക്കം ഓനും നിന്ന് പൊരിഞ്ഞ ചിരി....ശവങ്ങൾ...
ക്ലാസ്സിൽ എത്തിയിട്ടാണ് നമ്മള് ഒന്ന് നെടുവീർപ്പിട്ടത്....നമ്മടെ പിന്നാലെ ഡീസന്റ് ആയി വരുന്ന കോപ്പുകളെ കണ്ടിട്ട് മ്മക്ക് സഹിച്ചില്ല....ക്ലാസ്സിൽ സർ ഇല്ലാത്തോണ്ട് നമ്മള് അവരെയൊക്കെ നല്ലോണം ഒന്ന് പരിചയപെട്ടു..... ഇനി വീട്ടിൽ ചെന്നിട്ട് നമ്മള് തന്നെ ഇവർക്ക് ചൂട് പിടിപ്പിക്കേണ്ടി വരോ ആവോ...
"അങ്ങനെ അനു പറഞ്ഞ രണ്ട് ദിവസം കഴിയാൻ പോവാണ്....ഇനി മൂന്നാമത്തെ ദിവസം കാണാം....എന്താവോ എന്തോ...നമ്മളൊക്കെ കട്ട വെയ്റ്റിംഗ് ആണ് ഷാനുക്ക നിന്നെ പ്രൊപ്പോസ് ചെയ്യുന്നത് കാണാൻ വേണ്ടി..."
"ശരിയാടീ നിഷേ... ഷാനുക്കാന്റെ വക സ്പെഷ്യലായിട്ട് ഒരു കലിപ്പൻ പ്രൊപ്പോസ് തന്നെ ആയിരിക്കും..." സഫയാണ്.
നമ്മള് അഞ്ചും ബസും കാത്ത് നിക്കുമ്പോളാണ് ഇവരുടെ ഒരു അത്യാഗ്രഹം...
"നിങ്ങള് ഒരുപാട് ഒന്നും കണക്ക് കൂട്ടണ്ട....മിക്കവാറും ഓൻ എന്നെ എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിച്ച് കൂട്ടുന്നുണ്ടാവും... ദാ വരുന്നുണ്ട് നോക്ക്..."
നമ്മള് പറഞ്ഞു തീരും മുമ്പെ തന്നെ ഓൻ നമ്മളെ മുന്നില് വന്ന് വണ്ടി നിർത്തി...
*********************************
നാളെ ഓളോട് എന്ത് പറയും എന്ന് ആലോയിച്ചിട്ട് ഒരെത്തും പിടിയും ഇല്ല...എന്തായാലും ഇന്ന് ഇരുന്ന് ചിന്തിക്കണം....
ഈ ലോകത്ത് മറ്റെന്തിനേക്കാളും ഞാൻ ഓളെ സ്നേഹിക്കുന്നുണ്ട്.... പക്ഷെ അത് ഓള് അറിയാൻ ടൈം ആയിട്ടില്ല... അതിന് മുമ്പ് വേറൊരു കാര്യം ഓളെ അറിയിക്കണം....
ഇല്ലെങ്കിൽ അതും പറഞ്ഞ് ഓളെന്നെ ഒരു വഴിക്കാക്കും.... ഇന്ന് തന്നെ കണ്ടില്ലെ.....ഞാൻ ആരാണെന്ന് മറച്ചു വെച്ചതിന് കരഞ്ഞോണ്ടാണ് ഓള് എന്റെ മുന്നീന്ന് പോയത്....
അവസാനം ഷിനുനെ തന്നെ ഓളെ അടുത്തേക്ക് പറഞ്ഞു വിട്ടു.....കുറച്ച് ജാഡ കാണിച്ചിട്ടായാലും ശരി അനുന്റെ പിണക്കം മാറ്റിയിട്ട് വന്നാൽ മാത്രേ നിന്നെ വീട്ടിൽ കയറ്റുള്ളൂന്ന് പറഞ്ഞ് ചുമ്മാ ഭീഷണിപ്പെടുത്തി വിട്ടു...
എന്റെ അല്ലേ പെങ്ങൾ....അതിനൊക്കെ നല്ലോണം കിട്ടി ഓളെ കയ്യീന്ന്.... നമ്മള് പെങ്ങന്മാരോട് എന്തൊക്കെ തെറ്റ് ചെയ്തിട്ടുണ്ടെന്ന് അറിയാൻ വേണ്ടി അവരോട് ഒരു സഹായം ചോദിച്ച് നോക്കണം എന്ന് പറയുന്നത് എത്ര ശെരിയാലെ...
ഓരോന്ന് ചിന്തിച്ച് കോളേജ് ഗേറ്റ് കടന്നപ്പോ തന്നെ കണി എന്റെ പെണ്ണിന്റെ പലപല വെറൈറ്റി ഭാവങ്ങൾ കാണിക്കുന്ന മോന്തയാ.... അപ്പൊ തന്നെ ഓളെ മുന്നില് കൊണ്ടോയി വണ്ടി നിർത്തി....അപ്പൊ ഓളെ മോന്ത ഒന്ന് കാണണം...
"ഹലോ ചെല്ലകിളിസ്....നിങ്ങളിൽ ആരോടാ ഞാൻ നാളെ ഇഷ്ടം പറയണ്ടേ..."
ഓളെ ഒന്നും കൂടി ദേഷ്യം പിടിപ്പിക്കാൻ വേണ്ടി തന്നെയാ ഞാൻ അങ്ങനെ പറഞ്ഞെ... അപ്പൊ പെണ്ണ് എന്റെ നേരെ ദഹിപ്പിക്കുന്ന ഒരു നോട്ടം ആയിരുന്നു....ഹോ ഞാനങ്ങട് ഉരുകി തീർന്നു...
"നിങ്ങളിൽ ഒരാളെ ഞാൻ ഇഷ്ടപ്പെടുന്നത് ഇവിടെ ആർക്കോ തീരെ പിടിക്കുന്നില്ല എന്നൊരു തോന്നൽ.... എന്തോ ഒന്ന് ഇവിടെ ചൂടായി കരിഞ്ഞു പോയിട്ടുണ്ട്....അതാ ഒരു ചീഞ്ഞ നാറ്റം.."
പറഞ്ഞ് തീർന്നില്ല കുരിപ്പ് എന്റെ വയറ്റിനിട്ട് ഒരൊറ്റ കുത്ത്....ഉമ്മാനേം ഉപ്പാനേം കുടുംബക്കാരെ മൊത്തം വിളിച്ചു പോയി അതിന്റെ വേദനയില്..
"ഡീ... ഞാൻ ഇവിടത്തെ... സാ.."
"സാറാണ് എന്നല്ലേ....അതിന് എനിക്കെന്താ.... നീ ഒരു സാർ ആയതോണ്ട് തന്നെയാണ് എനിക്ക് നിന്നോട് കൂടുതൽ ദേഷ്യം....വേറെ വല്ല പണിക്കും പൊയ്ക്കൂടേ....വെറുതെ ഞങ്ങളെയൊക്കെ വെറുപ്പിക്കാനായിട്ട്..."
അവള് പറഞ്ഞത് കേട്ട് ഞാൻ തൊള്ള തുറന്നോയി....ഇതെന്തൊരു സാധനാ....ഇതിനെയൊക്കെ കെട്ടിയാൽ എന്റെ കാര്യം കട്ടപ്പൊക...
"എന്ത് പറ്റീ...എന്നെ പറ്റി പറയാൻ വാക്കുകൾ തികയാതെ വരുന്നുണ്ടാവുമല്ലേ....അതെങ്ങനാ ഇസ്തിരിപ്പെട്ടിക്ക് ചൂടാവാൻ മാത്രല്ലെ അറിയുള്ളൂ..."
പടച്ചോനെ ഇവളിത് എന്തൊക്കെയാ എന്നെ വിളിക്കുന്നെ...
"ഞാൻ ഇസ്തിരിപ്പെട്ടി ആണെങ്കിൽ നീ അമ്മിക്കല്ലാഡീ കോപ്പേ.... ചുറ്റിലും ആൾകാര് ഉണ്ടായിപോയി ഇല്ലെങ്കിൽ ഇപ്പൊ കാണായിരുന്നു..."
ചുമ്മാ ഒന്ന് വിരട്ടിയതാ....പക്ഷെ ഓള് ഞാൻ വിചാരിച്ച ആളൊന്നും അല്ല...
"ഓ പിന്നെ.... ഇല്ലെങ്കിൽ ഇയാളെന്നെ ഇപ്പൊ ഒലത്തും...നീ പോടാ കലിപ്പാ..."
ഓളെ പറച്ചില് കേട്ടിട്ട് ബസ് കാത്ത് നിക്കുന്നതിൽ പലരും നമ്മളെ രണ്ടിനെയും മാറിമാറി നോക്കാണ്...
നിന്നെ ഞാൻ ഇന്ന് കാണിച്ചു തരാഡീന്നും പറഞ്ഞിട്ട് ഞാൻ കളിയങ്ങ് തുടങ്ങി...
"ആരും ഒന്നും വിചാരിക്കല്ലെ....ഇതെന്റെ കെട്ട്യോളാ....രാവിലെ എന്നോട് പിണങ്ങി ഇറങ്ങി പോന്നതാ വീട്ടീന്ന്....ഒന്നും വിചാരിക്കരുത് പ്ലീസ്..."
*********************************
പടച്ചോനെ ഈ കോന്തൻ ഇത് എന്തൊക്കെയാ ഇവിടെ വിളിച്ചു പറയുന്നേ...
"വന്ന് വണ്ടീ കേറ് മുത്തേ.... നമ്മടെ പേർസണൽ പ്രശ്നങ്ങൾ എന്തിനാ നാട്ടുകാരെ അറിയിക്കുന്നെ..."
ഈ കലിപ്പന് വട്ടായെന്നാ തോന്നുന്നേ....ഇവൻ നമ്മളെ നാണം കെടുത്തും... തെണ്ടി...
"ഡോ ആരാടോ നിന്റെ കെട്ട്യോള്....വഴിയിൽ കൂടി പോവുന്ന പെൺകുട്ട്യോളെ പറ്റി അനാവശ്യം പറഞ്ഞാലുണ്ടല്ലോ..."
നമ്മളും വിട്ടില്ല....ഓൻ തറ ആണെങ്കിൽ നമ്മള് തത്തറയാണെന്ന് കാണിച്ചു കൊടുത്തിട്ട് തന്നെ കാര്യം..
"പടച്ചോനെ....ഇജ്ജ് എന്തൊക്കെയാ മുത്തേ പറയുന്നേ....ദേ ഇങ്ങനെയൊക്കെ പറയല്ലേ....കേൾക്കുന്നവരൊക്കെ സത്യാന്ന് കരുതും.."
ഇതൊക്കെ കേട്ട് നമ്മളെ ഫ്രണ്ട്സ് തൊള്ള തുറന്ന് നമ്മളെ തന്നെ നോക്കാ...നമ്മളെ അവർക്ക് തീരെ വിശ്വാസം ഇല്ലാത്ത പോലെ.. നമ്മള് അങ്ങനൊന്നും ഇല്ലാന്ന് തലയാട്ടി...
"അനു നീ ചുമ്മാ കളിക്കല്ലേ....വന്ന് വണ്ടീ കേറ്....നമക്ക് ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ഒരു സിനിമയും കണ്ടിട്ട് വീട്ടീ പോവാം ബാ... നിന്റെ ഒരുപാട് നാളത്തെ ആഗ്രഹം അല്ലേ സിനിമ... ഷോപ്പിംഗിന് കൊണ്ട് പോവുന്നില്ല എന്ന പരാതിയും തീരും ബാ..."
"പടച്ചോനെ....ഇങ്ങനെ കള്ളം പറഞ്ഞാ കണ്ണ് പൊട്ടുമെടാ ദുഷ്ട്ടാ....സഹായിച്ചില്ലേലും വേണ്ടില്ല ഉപദ്രവിക്കാതെ ഒന്ന് പോയെ..."
നമ്മള് കൈകൂപ്പി നിന്നിട്ട് ഇത്രയും പറഞ്ഞപ്പോ ഇതുവരെയുള്ള നമ്മടെ നാടകം കണ്ടോണ്ടിരുന്ന വയസ്സായ ഒരാൾ അങ്ങോട്ട് വന്നു...
"ആട്ടെ എന്താ മോളെ പ്രശ്നം....ഇയ്യ് എന്തിനാ കെട്ട്യോനോട് പിണങ്ങിയത്....ഇങ്ങനെ പിണങ്ങിയിരിക്കാൻ പാടുണ്ടോ... ഇത് നിന്നെ മഹർ ചാർത്തിയവനല്ലെ....പോ പോയി വണ്ടീൽ കേറി ഇരിക്ക്...പാവം ഓന്റെ വിഷമം കണ്ടില്ലേ..."
അയാൾ ഇത്രയും പറഞ്ഞിട്ട് നിർത്തിയപ്പോ നമ്മള് ആ കലിപ്പന്റെ മോന്തയിലേക്ക് നോക്കി....സത്യം...ഓനെ ഇപ്പൊ കണ്ടാൽ ആരും വിശ്വസിച്ചു പോകും ഇവൻ പറഞ്ഞത് ഒക്കെ സത്യാണെന്ന്....നമക്ക് വരെ ഓന്റെ അപ്പഴത്തെ മുഖ ഭാവം കണ്ടപ്പോ സങ്കടായിപോയി...
'ച്യെ....എന്താ അനു ഇത്.... ഓന്റെ അഭിനയത്തിൽ നീയും വീണോ....രണ്ട് ചുട്ട മറുപടി കൊടുത്തിട്ട് ഓനെ പറഞ്ഞു വിട്...'
നമ്മള് സ്വയം ആലോയിച്ച് നിന്നിട്ട് ഓനോട് ചുട്ട മറുപടി അല്ല ചോദ്യം ചോയിക്കാൻ തന്നെ തീരുമാനിച്ചു...
"ഓക്കേ....അതൊക്കെ അവിടെ ഇരിക്കട്ടെ....നിന്റെ കൂടെ എപ്പഴും നിന്റെ അനിയത്തിയല്ലേ ഉണ്ടാവാറുള്ളത്....ഇന്ന് ഓളെവിടെപോയി...?"
നമ്മടെ ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ ഓൻ മറുപടി തന്നു....അതും നമ്മളെ വാ അടപ്പിക്കുന്ന തരത്തിൽ...
"എന്താ അനു ഇത്....നീ പറഞ്ഞിട്ടല്ലേ ഞാൻ ഓളെ ഇന്ന് ബസിൽ കയറ്റി വിട്ടത്....ഓള് കൂടെ ഉണ്ടെങ്കിൽ നിനക്ക് വരാൻ പറ്റൂല അതോണ്ട് ഓളെ ഒഴിവാക്കാൻ നീയല്ലേ എന്നോട് പറഞ്ഞത്.... നാത്തൂൻ പോര് ഒഴിവാക്കാൻ വേണ്ടിയല്ലേ ഞാനതിന് കൂട്ടു നിന്നത്..."
പടച്ചോനെ....ഇതൊക്കെ കേട്ടിട്ട് നമ്മളെ ഫ്രണ്ട്സ് പോലും വിശ്വസിച്ചു പോകും....എന്തിന് നമ്മള് പോലും വിശ്വസിച്ചു പോകും....അമ്മാതിരി തള്ളല്ലെ ഓൻ തള്ളുന്നെ...
"ഡാാ... കലിപ്പാ....നീയെന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ പോയെ.... ദേഷ്യം വന്നാ പിന്നെ ഞാൻ എന്താ ചെയ്യാന്ന് എനിക്ക് തന്നെ അറിയില്ല.."
നമ്മള് അതും പറഞ്ഞു നിർത്തിയപ്പോ ചുറ്റും ഉള്ളവർ തുടങ്ങീലെ...
മോള് ഓന്റെ കൂടെ ചെല്ല്...ഓനൊരു പാവല്ലേ....എന്റെ ഹസ്ബന്റ് എങ്ങാനും ആയിരുന്നെങ്കിൽ എന്നെ എപ്പോ ചവിട്ടി പുറത്താക്കി എന്ന് ചോയിച്ചാ മതി... ഓനെ പോലൊരു ചെക്കനെ കിട്ടിയത് കുട്ടീടെ ഭാഗ്യം.... ആവശ്യത്തിന് കൂടുതൽ സൗന്ദര്യം ഇല്ലേ...
ഉഫ്....ഇതൊക്കെ കേട്ടിട്ട് മ്മക്ക് പ്രാന്തായി.....ഇവരുടെ ഉപദേശം കേട്ടോണ്ട് നിന്ന ടൈമിൽ നമ്മളെ രണ്ട് ബസ് മിസ്സായി...... മ്മക്ക് ദേഷ്യം വന്നിട്ട് മ്മള് ഓന്റെ ബുള്ളറ്റിനോട് അത് തീർത്തു......അതിനെ നോക്കി ഒരൊറ്റ ചവിട്ട് വെച്ച് കൊടുത്തു.....അപ്പോഴാണ് നേരത്തെ സംസാരിച്ച വയസ്സൻ ഇക്ക ഒരു ചോദ്യം കൊണ്ട് വന്നത്...
"ഓൾക്ക് ഇത്രയും ദേഷ്യം വരാൻ മാത്രം എന്ത് പ്രശ്നാ നിങ്ങള് തമ്മിൽ ഉണ്ടായത്.."
എന്ന ഒരൊറ്റ ചോദ്യം ആയിരുന്നു അങ്ങേരുടെ വക....
"വേറൊന്നും അല്ല ഇക്കാക്ക.....ദേ ഇവള് എന്നോട് എന്നും രാവിലെ എണീറ്റ് ഓരോ ഉമ്മ ചോദിക്കും....എന്നും കൊടുക്കുന്ന ടൈമിൽ ഇന്ന് എനിക്ക് കൊടുക്കാൻ പറ്റിയില്ല....ഞാൻ കുളി കഴിഞ്ഞ് വരാൻ ഒരേയൊരു മിനിറ്റ് ലേറ്റായിപോയി....അതിനാണ് ഈ മസിൽ പിടിത്തം..."
ഓന്റെ മറുപടി കേട്ടിട്ട് നമ്മളെ ബാല്യവും കൗമാരവും എന്തിന് യൗവനവും കൂടെ വാർദ്ധക്യവും പകച്ച് പണ്ടാരറടങ്ങിപോയി...
ഇന്ന് നമ്മള് ഓനെ കൊല്ലാൻ തന്നെ തീരുമാനിച്ചു.....ഇനി ഓൻ ജീവിക്കണ്ട...
നമ്മള് അവസാനം ഒരു തീരുമാനം എടുത്തപ്പോ ലാസ്റ്റ് ബസും അവിടെ ലാന്റായി.... നമ്മളോട് വരുന്നോടീ എന്ന് പോലും ചോയിക്കാതെ നമ്മടെ തെണ്ടി ഫ്രണ്ട്സ് അവിടെന്ന് എസ്കേപ്പായി...
"ഇനി നിനക്ക് ഒരു വഴിയും ഇല്ല മോളെ.....എന്റെ കൂടെ വന്നേ പറ്റൂ....ഇല്ലെങ്കിൽ നീയിന്ന് വഴിയാദാരം ആവും..."
"നീ എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ പറഞ്ഞാലും ഞാൻ നിന്റെ കൂടെ വരൂല....നീ പോയി കേസ് കൊടുക്ക്..."
"ശെരി.... ഞാൻ പോവാ....ഇപ്പൊ മണി 8....നേരം വെളുക്കാൻ ഇനിയും മണിക്കൂറുകളുണ്ട്....അപ്പൊ എങ്ങനാ...എന്റെ കൂടെ പോരുന്നോ അതോ ഇവിടെ തന്നെ നിക്കുന്നോ..."
നമ്മളെ വാശി നമ്മളെ കൊണ്ട് വരുന്നില്ലാന്ന് പറയിപ്പിച്ചു...
"അപ്പൊ ശെരി ഗുഡ് നൈറ്റ്... സുഖ നിദ്ര ശുഭ നിദ്ര..."
"പോടാ...തെണ്ടീ...പട്ടി...ചെറ്റേ....#&$&#&$&...."
നമ്മള് പൂരപ്പാട്ട് പാടി കൊണ്ട് കയ്യിൽ കിട്ടിയതൊക്കെ എടുത്ത് ഓന്റെ തലമണ്ട നോക്കി എറിഞ്ഞു....അതും കിട്ടി ബോധിച്ചോണ്ട് ഓൻ അവിടെന്ന് ഒരൊറ്റ പോക്കായിരുന്നു...
ദുഷ്ടൻ.....മര്യാദക്ക് ബസിൽ പോവാൻ നിന്ന നമ്മളെ ഇവിടെ തടഞ്ഞു നിർത്തിയിട്ട് ഒറ്റക്കാക്കി പോയി..... ഓനെ നമ്മള് നല്ലോണം ഒന്ന് പരിജയപ്പെടാൻ ഇരിക്കുന്നു......വരട്ടെ ടൈം കിടക്കുവല്ലെ......ഇപ്പൊ നമക്ക് വിശന്നിട്ടു കണ്ണ് കാണാൻ മേലാ.... ചുറ്റും ആണെങ്കിൽ ഒരൊറ്റ മനുഷ്യ കുഞ്ഞില്ല..
ഇവന്മാരൊക്കെ 8 മണിക്ക് തന്നെ കട അടക്കുന്നതെന്തിനാ.....നമ്മള് ഇപ്പൊ വിശന്നു മരിക്കും...
ആ തെണ്ടിക്ക് ഓന്റെ വീട്ടീന്ന് പച്ച വെള്ളം പോലും കിട്ടല്ലേ പടച്ചോനെ..
നമ്മളെ വീട്ടുകാർക്ക് പോലും നമ്മളെ വേണ്ടാന്ന് തോന്നാ.....നമ്മളെ ഒരാളെ കാണാതെ ആയിട്ടും മൈൻഡ് പോലുല്ല...
അപ്പഴാണ് നമ്മളെ ഫോൺ ബെല്ലടിച്ചത്......ഉറപ്പായിട്ടും നമ്മളെ അന്യോഷിച്ച് വീട്ടീന്ന് ആയിരിക്കുമെന്ന് സ്വപ്നം കണ്ട് നമ്മള് ഫോൺ നോക്കി...
വിളിച്ചത് തെണ്ടി ഹിബയാണ്.... നമ്മള് ചത്തോന്ന് അന്യോഷിക്കാൻ വേണ്ടി വിളിക്കുന്നതാവും...
"എന്താഡീ പട്ടി....ചത്തിട്ടില്ല... ചാവുമ്പോ വിളിച്ച് അറിയിക്കാം.."
നമ്മളെ ഇവിടെ ഇട്ടേച്ചു പോയതിന്റെ ദേഷ്യം മുഴുവനും ഉണ്ടായിരുന്നു നമക്ക്....
"ഹിഹി....എന്റെ പൊന്ന് അനൂ വെറുതെ ചിരിപ്പിക്കല്ലേ പ്ലീസ്....ഇതുവരെ നമ്മള് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി.... ഇനിയും ചിരിക്കാൻ വയ്യ..."
"എന്തിനാടീ കോപ്പേ നീ ഇപ്പൊ ചിരിക്കുന്നെ..... നിന്റെ കെട്ട്യോൻ പ്രസവിച്ചോ..... വെച്ചിട്ട് പോടീ പുല്ലേ.....സന്തോഷം പങ്കു വെക്കാൻ വിളിച്ചിരിക്കുന്നു തെണ്ടി..."
"അനു മുത്തേ....ചക്കരെ.... ഹിബ മാത്രല്ല നമ്മളും ഉണ്ട്..."
ബാക്കി നാലിന്റെയും ശബ്ദം കേട്ടപ്പോളാണ് നമക്ക് മനസിലായത്....അവളുമാരെല്ലാം കോൺഫ്രൻസ് കോളിൽ ആണെന്ന്...
"പോടീ....നീയൊക്കെ നശിച്ചു പോവും....എന്റെ ഇപ്പഴത്തെ അവസ്ഥ എന്താണെന്ന് നിങ്ങക്ക് അറിയണ്ടല്ലോ.....ഞാൻ ഇവിടെ വിശന്നു ചവാറായി.."
അത് പറഞ്ഞപ്പോ അവര് വീണ്ടും പൊരിഞ്ഞ ചിരി....നമക്ക് ദേഷ്യം വന്നിട്ട് നമ്മള് തെറി കൊണ്ട് അഭിഷേകം നടത്തി...
"എടീ മുമ്മു നിനക്ക് ഓർമയില്ലേ.."
"എന്താടീ സഫെ..."
"കഴിഞ്ഞ മാസം അല്ലേ അനു നിക്കുന്ന അതേ സ്ഥലത്ത് വെച്ച് ഒരു പെൺകുട്ടിയെ നാലഞ്ചു പേര് ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു കൊന്നത്..."
"ശെരിയാടീ നീ പറഞ്ഞെ.... അതിന് ശേഷം എല്ലാരും പറയുന്നത് ആ പെൺകുട്ടിയുടെ ആത്മാവ് അവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടെന്നാ..."
ഡാഷ് മക്കൾ നമ്മളെ പേടിപ്പിച്ചു ഒരുവിധം ആക്കി കളഞ്ഞു... ഫ്രണ്ട്സ് ആണ് പോലും ഫ്രണ്ട്സ്.... പട്ടി... തെണ്ടീസ്...
"അനു നിനക്ക് പേടിയുണ്ടോടീ....നിന്നെ ആ പെൺകുട്ടി എന്തേലും ചെയ്യോന്ന് ഓർത്തിട്ട് നമക്ക് ഇവിടെ ഒരു സമാദാനവും ഇല്ല... അല്ലേടി..."
അവളുമാരുടെ ട്ടോക്കിങ് കേട്ട നമ്മള് പേടിച്ച് ഒരു വഴിക്കായി...
"അനു ഞങ്ങക്ക് നല്ല ഉറക്ക ക്ഷീണം.....എന്നാ ഞങ്ങള് പോയി ഉറങ്ങട്ടെട്ടോ.....നീ മരിച്ചിട്ടില്ലെങ്കിൽ നമുക്ക് നാളെ കാണാം.....ഹാ പിന്നെ ഒരു കാര്യം...
നീ ഇന്ന് വരൂലാന്ന് ഞങ്ങള് നിന്റെ വീട്ടിൽ പറഞ്ഞിട്ടുണ്ട്.....അപ്പൊ അവര് പറയാ.....ഓള് വന്നില്ലേലും കൊഴപ്പല്ല അത്രേം നേരം എങ്കിലും നമ്മള് സ്വസ്ഥായിട്ട് ഇരുന്നോട്ടേന്ന്..."
പകച്ചു പണ്ടാറടങ്ങി പോവുന്നത് ഇതൊക്കെ കേട്ടിട്ടാണല്ലെ......ബ്ലഡി തെണ്ടി വീട്ടുകാർ ആൻഡ് ഫ്രണ്ട്സ്.....നമ്മളെ പേടിപ്പിച്ച് കരച്ചിലിന്റെ വക്കോളം എത്തിച്ചിട്ട് അവളുമാര് ഫോൺ വെച്ചു...
നമ്മളെ ഈ അവസ്ഥയിൽ എത്തിച്ച ആ കലിപ്പന്റെ തലയിൽ ഇടിത്തീ... അല്ലെങ്കിൽ വേണ്ട ഇടിത്തീ വീണാൽ പിന്നെ ഓനെ നമ്മള് തന്നെ ശുശ്രുഷിക്കണ്ടെ.... അത്കൊണ്ട് ഇടിത്തീ വേണ്ട വല്ല ചക്കയോ മാങ്ങയോ തേങ്ങയോ വീഴട്ടെ....അതാവുമ്പോ പെട്ടന്ന് സുഖാവും...
നമ്മള് ഓനെ പ്രാകി കൊണ്ട് അവിടെ അങ്ങനെ ഇരുന്നു....നമ്മടെ ഒരു ഗതികേട്..
അപ്പഴാണ് അങ്ങോട്ട് ഒരുപറ്റം ചെറുപ്പക്കാർ കൂവി കൊണ്ടും പാട്ടു പാടി കൊണ്ടും നാലഞ്ജ് ബൈക്കിൽ വന്നത്...
കണ്ടാൽ തന്നെ അറിയാം നല്ലോണം മോന്തിയിട്ടുള്ള വരവാണെന്ന്....അവരുടെ കോലം കണ്ടപ്പോ തന്നെ നമ്മളെ നല്ല ജീവനങ്ങ് പോയി കിട്ടി....നമ്മള് അവര് കാണാതിരിക്കാൻ വേണ്ടി അവിടെ പതുങ്ങി ഇരുന്നു...
പെട്ടന്ന് എല്ലാരും കൂടി നമ്മള് ഒളിച്ചു നിക്കുന്നിടത്തേക്ക് ഇടിച്ച് കേറി വന്നു....അപ്പഴാണ് നമക്ക് കോപ്പിലെ ഒരു ചുമ വന്നത്.....ചുമയ്ക്കാതിരിക്കാൻ വാ പൊത്തി കൊണ്ട് നമ്മള് മാക്സിമം ശ്രമിച്ചു....പക്ഷെ അത് നമ്മളെ ചതിക്കുമെന്ന് നമ്മള് കരുതിയില്ല.....നമ്മള് അവസാനം ചുമച്ചു ചുമച്ചു ഒരുവിധത്തിലായി...

0 Comments
Post a Comment