വേഗത
        -------------







ജോലി തിരക്കുകൾ എല്ലാം  കഴിഞ്ഞ്   ഓഫീസിൽ നിന്നും വീട്ടിലേക്ക്   പോകുവാൻ  വേണ്ടി  ഇറങ്ങിയത് നേരെ   അവരുടെ  മുമ്പിലോട്ട്  ആയിരുന്നു...
    എന്റെ  കൂടെ  എല്ലാത്തിനും   ഒപ്പം  നിന്നിരുന്ന   എന്റെ   ചങ്ക്  കൂട്ടുകാർ...      അവർ  എവിടയോ   പോകുവാനുള്ള   പുറപ്പാടിൽ  ആണെന്ന്   തോന്നുന്നു...   
 
" ടാ....
ഇന്ന്   എവിടേക്കാ  യാത്രാ ???
" എവിടേക്കും  ഇല്ല   അർഷി...
    ബീച്ചിൽ  പോയി  ചുമ്മാ  കത്തി അടിച്  ഇരിക്കാനാ...
[ അവൻ  പറഞ്ഞ്  തീർന്നതും..     എന്റെ   അയൽവാസിയും  സുഹൃത്തുമായ   സലാം പറഞ്ഞു :
" ടാ...      നിനക്ക്  വീട്ടിൽ  ചെന്നിട്ട്  വല്യേ   പണി  ഒന്നും  ഇല്ലല്ലോ...
     നീയും  കൂടി  പോര്...
നമുക്ക് ഒന്ന്   ചുറ്റി കറങ്ങി പോരാം...
[ ജോലി കഴിഞ്ഞ  ക്ഷീണം   ഉണ്ടങ്കിലും    അത് ഒന്നും   വക വയ്ക്കാതെ   അവരുടെ കൂടെ   ഞാനും ബീച്ചിലേക്ക്  പോവാൻ  തീരുമാനിച്ചു....
          ഞങ്ങൾ  ബൈക്ക്  എടുത്ത്   ബീച്  ലക്ഷ്യമാക്കി   വിട്ടു....
 അവിടെ എത്തുന്നതിന്  ഇടയിൽ   പരസ്പരം  കളിയാക്കലും   കുറ്റപെടുത്തലുകളും    ബൈക്ക്  സ്പീഡ് കൂട്ടി  മത്സരങ്ങളും എല്ലാം  ഉണ്ടായിരുന്നു...
             എല്ലാത്തിനും   വിരാമമിട്ട്  കൊണ്ട്  ഞങ്ങൾ  ലക്ഷ്യ സ്ഥാനത്ത്  എത്തി....
    ബീച്ചിൽ   വന്നാൽ   ഞങ്ങൾക്ക്  ഇരിക്കുവാനായി  ഒരു  പ്രത്യേക സ്ഥലം  ഉണ്ട്...        അവിടേക്ക്   നടക്കുന്നതിന്   ഇടക്കാണ്   ഫോൺ  റിങ്  ചെയ്തത്..
   ഫോൺ  എടുത്ത്  നോക്കിയപ്പോൾ     ഉമ്മയാണ്   വിളിക്കുന്നത്..
 ഫോൺ  എടുത്താൽ    വീട്ടിലേക്ക്  വരാൻ  പറയും  എന്ന്  ഉറപ്പാ....        എന്നും   വൈകുന്നേരം   വീട്ടിൽ  എത്തിയാൽ   എന്തങ്കിലും   ഒരു  പണി  ഉണ്ടാവും... 
      കൂട്ടുകാരുടെ   കൂടെ  കുറച്  സമയം  ചിലവഴിക്കാനുള്ള  ആഗ്രഹം  കൊണ്ട്  ഞാൻ   ആ  call  cut  ചെയ്തു...
 ഒരു ഗ്ലാസ്  ചായയും   കൂടെ  കഴിക്കാൻ   നല്ല  ചൂട്  പലഹാരങ്ങളും  വാങ്ങി      തിരകൾ  കൊണ്ട്    നൃത്തമിടുന്ന   കടലിനേയും  നോക്കിയിരുന്നു..
 
    ഉമ്മാന്റെ   ഫോൺ  call   വീണ്ടും  വീണ്ടും   വന്ന്  കൊണ്ടിരുന്നു.....
ആദ്യത്തെ   call  cut  ആക്കി എങ്കിലും    വീണ്ടും  call   വരുന്നത്  കണ്ട    സലാം   പറഞ്ഞു...
 " അർഷി... നീ  ആ ഫോൺ  എടുക്ക്....
എന്തങ്കിലും   അത്യാവശ്യത്തിന്  ആണെങ്കിലോ...!
    ഉമ്മാന്റെ  തുടർച്ചയായുള്ള   call കണ്ടപ്പോൾ എനിക്ക് എന്തോ   ഒരു  ഭയം  മനസ്സിൽ  വന്ന്   നിറഞ്ഞു...!!!
 
 ഞാൻ  ഫോൺ  എടുത്ത്    സംസാരിക്കുന്നതിന്   മുമ്പ്  തന്നെ  ഭയം  കൊണ്ട്   ഇടറിയ   ശബ്ദത്തിൽ  എന്നോട്  പറഞ്ഞു  :
 " ഹലോ...   ഇക്കാ...
[ അത്  എന്റെ  ഭാര്യയായിരുന്നു.....
   അവളുടെ  ആ  ഇടറിയ   ശബ്ദം കേട്ട്...   നെഞ്ചിടിപ്പ്   കൂടി കൊണ്ടിരുന്നു..
           മനസ്സിൽ  ഒരായിരം   സംശയങ്ങൾ  കുന്ന് കൂടി കൊണ്ടിരുന്നു  ]
   " അനൂ...
 എന്താ  നീ  ഇങ്ങനെ  പേടിച്   സംസാരിക്കുന്നത്  ??
        എന്തങ്കിലും   പ്രശ്നം ഉണ്ടോ..  ???
 "  ഇക്കാ...   അത്
ഇക്കാ.........
       വാക്കുകൾ   മുഴുവൻ  ആകാതെ  ആ  call   cut  ആയി......          അവൾ  ഫോൺ   വെക്കുന്നതിന്  മുമ്പ്    ഉമ്മാന്റെ   നിലവിളി   ഞാൻ  കേട്ടു.....
       തിരിച്  വിളിച്ചിട്ട്   ഫോൺ   ആരും  എടുക്കുന്നില്ല....    മനസ്സിൽ  ഭയം  കൂടി  കൊണ്ടിരുന്നു...   
         പടച്ചോനെ.... 
   എന്റെ  ഉമ്മാക്ക്   നീ  ഒന്നും വരുതല്ലേ....
 സലാം   എന്നോട്   എന്താ   പ്രശ്നം  എന്ന്  ചോദിച് കൊണ്ടിരുന്നു....    പക്ഷെ    എനിക്ക്  ഒന്നും  പറയാൻ  കഴിഞ്ഞില്ല....     
       ബീച്ചിലെ   മണൽ  തരികളിലൂടെ  എന്റെ  ബൈക്ക്  ലക്ഷ്യമാക്കി  ഞാൻ ഓടി....
         
    ബൈക്കിന്റെ   അടുത്ത്  എത്തിയപ്പോഴേക്കും     സലാമും   എന്റെ   അടുത്ത്   എത്തിയിരുന്നു....
" ടാ...    അർഷി...
എന്താടാ   കാര്യം...
നീ  ഒന്ന്   പറഞ്ഞിട്ട്  പോ...
 " വീട്ടിൽ  എന്തോ   ഒരു   പ്രശ്നം ഉണ്ടന്ന്  തോന്നുന്നു...
      അവൻ വീണ്ടും  ഒന്നും  ചോദിക്കാൻ നിന്നില്ല...
       ബൈക്ക്  എടുത്ത്   വീട്    ലക്ഷ്യമാക്കി   കുതിച്ച്   വിട്ടു  ഞാൻ...
     ഫോൺ   റിങ്   ചെയ്യുന്നുണ്ട്...       അത്  എടുക്കാൻ  എനിക്ക്   തോന്നിയില്ല...         മനസ്സ്   മുഴുവൻ    എന്റെ  പൊന്നു ഉമ്മാന്റെയും     ഭാര്യയുടെയും   മുഖം  മാത്രാമായിരുന്നു...
              എന്റെ മനസ്സ്  ഉമ്മാന്റെ മുഖം  കാണുവാൻ  വേണ്ടി  വിതുമ്പി.....
   ഫോൺ   നിലക്കാതെ    അടിക്കുന്നുണ്ട്...
             പോക്കറ്റിൽ  നിന്നും   ഫോൺ  എടുത്ത്   നോക്കി....

  ഉമ്മാന്റെ  നമ്പറിൽ  നിന്നാണ്   call   വരുന്നത്...
   ഫോൺ   എടുത്തു   എങ്കിലും    ബൈക്കിന്റെ   വേഗത  കൊണ്ട്  ഒന്നും   കേൾക്കാൻ   കഴിഞ്ഞില്ല....    call  cut   ആവുന്നതിന്    മുമ്പ്  തന്നെ   ഫോൺ   പോക്കറ്റിൽ  ഇട്ട്        ബൈക്കിന്റെ   വേഗത  ഒന്നും കൂടി   കൂട്ടി....
    പടച്ചോനോട്...   എന്റെ   ഉമ്മാക്കും   ഭാര്യക്കും   ഒന്നും   വരുത്തല്ലേ   എന്ന്...     മനസ്സിൽ   പ്രാർത്ഥിച്ച്  കൊണ്ടിരുന്നു...
       തിരക്കേറിയ  റോഡിലൂടെ     അമിത  വേഗതയിൽ   എന്റെ  മനസ്സിനേക്കാൾ    വേഗതയിൽ    എന്റെ  ബൈക്ക്   ലക്ഷ്യ  സ്ഥാനത്തേക്ക്  കുതിച്ച്    പാഞ്ഞു കൊണ്ടിരിക്കുന്നു....
     ഫോൺ   നിലക്കാതെ   അടിക്കുന്നുണ്ട്‌.....
     വേഗത  കുറക്കാതെ    ഞാൻ  ആ ഫോൺ   പോക്കറ്റിൽ  നിന്നും  എടുത്തു  എങ്കിലും         സംസാരിക്കാനുള്ള    ഭാഗ്യം   എനിക്ക്  ഉണ്ടായിരുന്നില്ല   !!
          ഭയവും   ഭീതിയും   കൊണ്ട്   നിറഞ്ഞ   മനസ്സിന്     കുതിച്ച്  പായുന്ന   ബൈക്കിനെ   പിടിച്ച്   നിർത്താൻ   കഴിഞ്ഞില്ല...
            ഫോൺ   എടുക്കുന്നത്തിന്റെ  ഇടക്ക്..      എതിരെ   എന്നേക്കാൾ   വേഗതയിൽ    വരുന്ന   ലോറിയെ   ഞാൻ  കണ്ടത്...       
    തലയടിച്ച്   വീണ്  രക്തം  കൊണ്ട്   റോഡിൽ   വീണ്   പിടയുമ്പോൾ   ആയിരുന്നു....
     ഇടിച്ച്  തകർന്ന ബൈക്കിന്റെ  അടുത്ത്  നിലക്കാതെ   മരണ  വേദനയിലും    ഭീതി   പടർത്തി  കൊണ്ട്   ഫോൺ    അടിച്  കൊണ്ടിരുന്നു.....
    രക്തം  വാർന്ന്  ജീവന്റെ  അവസാന നിമിഷത്തിൽ   ഞാൻ  കണ്ടത്     നിലക്കാതെ   വന്നിരുന്ന     എന്റെ   പൊന്ന്   ഉമ്മാന്റെ   call    ആയിരുന്നു.....
      story writtern
                by
       ASLAM ARSHID

      vegatha


ഓൺലൈൻ.ൽ  വരുന്ന   നോവലുകളുടെ  ബാക്കി  ഭാഗം  തിരയുകയാണോ.....
      എങ്കിൽ  ഇതാ  നിങ്ങളുടെ  വിരൽ തുമ്പിൽ..       novelsmalayalam.blogspot.com


read  all  malayalam novels