🌺🍁🌺🍁🌺
🌺🍁🌺🍁🌺
*ഒളിച്ചോട്ടം*
🍁🌺🍁🌺🍁
🍁🌺🍁🌺🍁
*PART*
*1* - *5* *വരെ*
🌺🍁🌺🍁🌺
*അനസ് വേങ്ങര*
*9656680819*
🍁🌺🍁🌺🍁
olichottam
olichoottam
*പലരുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്..അത് കൊണ്ട് ആദ്യമേ പറയട്ടെ ഇതൊരു സാങ്കല്പിക കഥ മാത്രമാണ്..*
*പ്രണയം അതിര് കടക്കുമ്പോൾ പലരുടെയും ജീവിതത്തിന്റെ അകതളങ്ങൾക്ക് ഏറെ മങ്ങലേൽക്കുന്നു...*
*അത്തരത്തിൽ മങ്ങലേറ്റ ഷാനിബ എന്ന പെൺകുട്ടിയുടെ കഥയാണ് നിങ്ങൾക്ക് മുന്നിൽ കുത്തികുറിച്ചിടുന്നത്……*
*അപ്പൊ നമ്മുക്ക് പോവാം ഷാനിബയുടെ പ്രണയങ്ങളും ചതിക്കുഴികളും പുരണ്ട ആ ജീവിത താളുകളിലേക്ക്......*
_______________________
"അല്ല അനസേ... നിനക്കിപ്പെത്ര ലീവുണ്ട്..."
സുബൈറിക്കാന്റെ ആ ചോദ്യം എനിക്കത്ര പിടിച്ചില്ല..അതുകൊണ്ട് തന്നെ പതിഞ്ഞ സ്വരത്തിൽ ഞാൻ മറുപടി പറഞ്ഞു..
"ആ ഒന്ന് രണ്ട് മാസമൊക്കെ ഇവിടെ കാണും സുബൈറിക്കാ..."
ഗൾഫിന്നു വരുവോളം എന്താ ഓന് വരാത്തത് എന്നുള്ള ചോദ്യം തന്നെ. നമ്മളെങ്ങാനും നാട്ടിലേക്ക് വന്നാലോ അപ്പൊ പറയും എന്നാ തിരിച്ചു പോവുന്നെ എന്ന്... നമ്മളെ നാട്ടുകാർക്കൊന്നും ഒരു മാറ്റവും ഇല്ലല്ലോ പടച്ചോനെ...
ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടി മുന്നോട്ട് നടന്ന് നീങ്ങവേ ആണ് റാഫിയെ കണ്ടത്...
"നീ എന്താ സുബൈറിക്കയുമായി ഒരു കിന്നാരം പറച്ചില്"
"ഏയ് ഒന്നുല്യാടാ..മൂപ്പർക്ക് ഞാൻ എന്ന പോവല് എന്നറിയണം പോലും.."
"അത് നീ കാര്യമാക്കണ്ട.. വെറുതെ ആൾക്കാർക്കിടയിൽ ചൊറിച്ചില് ഉണ്ടാക്കലാണ് മൂപ്പരെ പ്രധാന പണി.."
"മ്മ്.. എനിക്കും തോന്നി.."
"ആ എടാ...പിന്നേയ് ഞാൻ അടുത്ത ആഴ്ച പോവല്ലെ...അപ്പോക്കിന് നമ്മക്ക് എല്ലാവർക്കും കൂടി ഒരു ട്രിപ്പ് അടിച്ചാലോ..."
"ഏയ്..ഈ മഴകെടുതിയിൽ എങ്ങോട്ട് പോവാനാ...ഇടുക്കിയോട്ടൊന്നും ഒരു വണ്ടിയും കടത്തിവിടുന്നില്ല എന്നൊക്കെയാ കേട്ടത്..."
"ഡാ തെണ്ടി.. നിനക്ക് ഈ ഇടുക്കിയും മൂന്നാറും മാത്രമേ അറിയുള്ളു... ഞാൻ പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ നമ്മുക്ക് കേരളം വിട്ട് പുറത്തേക്കു ഒരു ട്രിപ്പ് അടിച്ചാലോ എന്നാ... "
"ആ...എന്ന ഞാൻ റെഡി ആണ്.. അല്ലെങ്കിലേ വീട്ടിൽ ഇരുന്നും ഇവിടെ ഒക്കെ കറങ്ങി കറങ്ങി മടുത്തു.. "
"ഷുഹൈബ് പറഞ്ഞത് എന്താന്ന് വെച്ചാൽ കൊൽക്കത്തയിലേക്ക് പോവാം എന്നാണ്.. "
"എടാ റാഫിയെ.. അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഈ കൊൽക്കത്തയിൽ എന്ത് കുന്താ കാണാൻ ഉള്ളത്.. "
"ആ എടാ...അവിടെ പോയാൽ വേറെയും കുറെ ഉപകാരങ്ങൾ ഉണ്ട്.. നീ ഉണ്ടേൽ വാ..
ഞാനും ഷുഹൈബും ഏതായാലും പോവാൻ നിൽക്കുവാണ്.. "
"മ്മ് ഞാനും വരാം... "
"മ്മ് അപ്പൊ നമ്മുക്ക് മറ്റന്നാളെ വൈകുന്നേരം ഇവിടെന്നു പുറപ്പെടണം...ഞാനും നീയും പിന്നെ ഷുഹൈബും.."
"ഒക്കെടാ ശരി... നീ രാത്രി വിളിക്ക്.."
ട്രിപ്പ് എന്ന് പറഞ്ഞപ്പോൾ വല്ലാത്തൊരു ആനന്ദമാണ് ഖൽബ് നിറയെ...കുറെ കാലത്തിനു ശേഷമാണ് ഉറ്റ ചങ്ങാതിമാരുടെ കൂടെ യാത്ര പോവാൻ ഇരിക്കുന്നത്.. അതുകൊണ്ട് തന്നെ ഉള്ളിൽ ആനന്ദത്തിന്റെ തളിമയുള്ള കുളിര്കോരിയിടുന്നുണ്ടായിരുന്നു..
അങ്ങനെ ഞങ്ങൾ മൂവരും കൂടി കൊൽക്കത്തൻ മണ്ണിലേക്ക് യാത്ര തിരിച്ചു...കൂടുതലായിട്ട് മുശിപ്പൊന്നും തൊട്ടറിയാതെയുള്ള ഒരു യാത്ര...
ഇവിടെ വന്നിട്ട് രണ്ടു ദിവസമായി,ചെറിയ ചെറിയ സ്ഥലങ്ങളൊക്കെ ആസ്വദിക്കാൻ തുടങ്ങി...കൂടുതലായിട്ട് പുതുമയുള്ള കാഴ്ചകളൊന്നും എനിക്കവിടെ കാണാൻ കഴിഞ്ഞില്ല...
അതുകൊണ്ട് തന്നെ ശുഹൈബിനെ വിളിച്ച് കാര്യം അന്ന്വേഷിച്ചു.
"എടാ...ഇവിടെ കാണാൻ ഒരു കുന്തവും ഇല്ലല്ലോ...പിന്നെന്തിനാടാ ഇങ്ങോട്ട് വന്നേ.. നമ്മുക്ക് ആ ഇടുക്കിയും പ്രകൃതിയും ഒക്കെതന്നെ മതിയേനു.."
"ഡാ..നിനക്ക് ഇപ്പൊ എത്ര വയസ്സായി.ഒരു 25ഒക്കെ ആയിലെ..."
"ആ അതിന്.."
"അതിന് ഒരു കാര്യമുണ്ട്...നമ്മുക്ക് ഇന്ന് വൈകുന്നേരം ഇവിടെ അടുത്ത് ഷൊനാഗാച്ചി എന്നറിയപ്പെടുന്ന ഒരു സ്ഥലം ഉണ്ട്..അവിടെക്കൊന്ന് പോവണം.എന്നിട്ട്.... "
"എന്നിട്ട്... "
"എടാ അവിടെ നല്ല പീസ് പെൺപിള്ളേർ ധാരാളം ഉണ്ട്... നിനക്ക് വേണേൽ...."
"ചീ... നീ കളിക്കല്ലാട്ടോ..."
"എടാ പൊട്ടാ... ഇതൊന്നും ഒരു തെറ്റും ഇല്ലെടോ... ഇതിനു വരുന്ന സ്ത്രീകളൊക്കെ വെറും പാവങ്ങൾ ആണ്.. ഒരു നേരത്തെ ഭക്ഷണത്തിനു ഗതിയില്ലാതെ കുടുംബം പുലർത്താൻ കഴിയതോണ്ടാണ് അവര് ഈ പണിക്ക് വരുന്നത്.. നമ്മളെ പോലെയുള്ളവർ പോയില്ലേൽ അവരുടെ ജീവിതം ഒക്കെ നീ ഒന്ന് ആലോചിച്ചു നോക്ക്.. "
"അത് ടാ... ഞാൻ ഇല്ലെടാ.."
"താൽപര്യം ഇല്ലേൽ നീ വരണ്ട.. ഞാനും റാഫിയും ഏതായാലും പോവുന്നുണ്ട്"
"മ്മ്.."
"എടാ... നിനക്കും ഇല്ലേ വികാര വിചാരങ്ങക്കൊക്കെ...പിന്നെ ഈ കാലത്തെ ഇതൊക്കെ ഉണ്ടാവൊള്ളൂ... പെണ്ണൊക്കെ കെട്ടിയാൽ പിന്നെ ഇതിനൊന്നും പറ്റൂല..അതുകൊണ്ടാ ഈ പറയുന്നേ..."
"ആ ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ടെ..."
"ആലോചിക്കാനൊന്നും ഇല്ല..ഇന്ന് വൈകീട്ട് ഇവിടെന്നു നമ്മള് മൂന്നാളും പോവുന്നു.. നമ്മള് അവിടെ അടിച്ച് പൊളിക്കുന്നു.."
ആദ്യം എനിക്ക് ഇവർ പറഞ്ഞത് തെറ്റായിട്ട് തോന്നിയെങ്കിലും പിന്നീട് ഇവരുടെ ഓരോ വർത്തനത്തിനു മുന്നിൽ എനിക്ക് കിഴടങ്ങേണ്ടി വന്നു...
ഞാൻ വെറുതെ ഷൊനാഗച്ചി എന്ന് നെറ്റിൽ സെർച്ച് ചെയ്തു നോക്കിയപ്പോൾ കണ്ട കാഴ്ച വളരെയേറെ കാഠിന്യം പിടിച്ചത് തന്നെ ആയിരുന്നു..
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വേശ്യതെരുവുകളിൽ പെട്ട ഒന്ന്..
ആയിരങ്ങളാണ് ഇവിടേക്ക് ദിനംപ്രതി വ്യാജ സുഖത്തിനു വേണ്ടി ഈ തെരുവോരങ്ങളിലേക്കായ് വന്ന് ചേരുന്നത്..
വൈകുന്നേരം ഞങ്ങളും പല ആകാംഷകളും സ്വപ്നങ്ങളും ചിറകിലേറി ആ വേശ്യതെരുവിനെ ലക്ഷ്യമാക്കി നീങ്ങി...
"ആ പിന്നേയ്... ഒരു കാര്യം,അവിടെ എത്തിയാൽ നമ്മൾ പരസ്പരം പിരിയുന്നു.. നമ്മുക്ക് ഇഷ്ട്ടപെട്ട ആരെയേലും സെലക്ട് ചെയ്തു അടുത്ത് കാണുന്ന ഏതേലും ഹോട്ടലിൽ റൂം എടുക്കുന്നു.. എന്നിട്ട് രാവിലെ ഫോൺ ചെയ്യുന്നു... ഒക്കെ"
"ആ ഒക്കെ..."
"എന്തോന്ന് ഓക്കേ.. ഒറ്റക്കോ അതും ഞാനോ.. എനിക്ക് വയ്യ.. ഞാൻ ഇവിടെ ഇറങ്ങുവാ"
"എന്നാ നീ അങ്ങട്ട് ഇറങ്.. എടാ നിന്റെ ടേസ്റ്റ് ആവൂല എനിക്ക്.. എന്റെ ടേസ്റ്റ് ആവൂല ശുഹൈബിനു.. അതുകൊണ്ടാ എല്ലാരും വേറെ വേറെ ആയിട്ട് പോവാം എന്ന് പറഞ്ഞത്.. "
"എന്നാലും... "
"ഒരു എന്നാലും ഇല്ല."
ഒട്ടും മനസ്സ് ഉണ്ടായിട്ടല്ല എന്നാലും ഞാൻ അവരുടെ കൂടെ തന്നെ കൂടി.. ആദ്യമേ പറഞ്ഞത് പോലെ അവിടെ നിന്നും ഞങ്ങൾ മൂന്ന് പേരും മൂന്ന് വഴിക്ക് പിരിഞ്ഞു..
ആളുകളെ കൊണ്ട് നിറഞ്ഞ് കവിഞ്ഞ ആ തെരുവോരങ്ങളിലൂടെ നടന്ന് നീങ്ങുമ്പോ പിറക്കിന്ന് ആരൊക്കെയോ വിളിക്കുന്നുണ്ട്..പക്ഷെ തിരിഞ്ഞു നോക്കാൻ എന്നെ കൊണ്ട് കഴിഞിരുന്നില്ല...
ആകെ ശെരിക്കു അറിയുന്ന ഭാഷ മലയാളം.പിന്നെ തമിഴ് സിനിമകൾ വല്ലപ്പോഴും കാണുന്നത് കൊണ്ട് തന്നെ കുറച്ച് തമിഴും അറിയാം...ഇംഗ്ലീഷ് ഗ്രാമർ ഒന്നും വശമില്ലേലും കുറച്ചൊക്കെ അറിയാം...കൂടുതൽ ആളുകളും അവിടെ ഹിന്ദിയാണ് സംസാരിക്കുന്നത്..അതുകൊണ്ട് തന്നെ പലരും പറയുന്നത് മനസ്സിലാക്കാൻ വല്ലാത്ത പ്രയാസം തന്നെ ആയിരുന്നു..
എല്ലാം ഓരോരോ സ്ത്രീകൾ തന്നെ മാടി വിളിക്കുന്നുണ്ട്... ചിലയാളുകൾ അവിടെ വില പേശുന്നുണ്ട്... അവിടെ കണ്ട ആ പീടികയിൽ നിന്നും ഒരു സിഗെരെറ്റ് വാങ്ങി വലിച്ചോണ്ടിരിക്കുമ്പോൾ ആണ് റാഫിയുടെ ഫോൺ വന്നത്..
"ഹലോ"
"ഏന്തയാടാ "
"എന്താവാൻ.. എനിക്കൊന്നും ഇഷ്ടപ്പെട്ടില്ല"
"നീയൊക്കെ ഒരു മനുഷ്യൻ തന്നെ ആണെടോ... എത്ര ഗ്ലാമർ ഉള്ള കുട്ടികൾ ഉണ്ട് അവിടെ.എന്തിനേലും വലിച്ച് ഇങ്ങട്ട് പോരെ.."
"ആഹ്.. നീ ഇപ്പൊ എവടെ"
"ഞാൻ റൂമിലാ...ഇവിടെ എന്റെ ഒപ്പം, ശൊ....ഞാൻ വന്നിട്ട് പറഞ്ഞെരാം മോനെ.....അപ്പോ ഫോൺ വെക്കുവാണ്..നീ രാവിലെ കഴിഞ്ഞിട്ട് വിളിക്ക്.. "
സിഗെരെറ്റ് വലിച്ച് അവിടെന്ന് തിരിഞ്ഞുനോക്കിയപ്പോൾ ഒരു മുപ്പതു മുപ്പത്തഞ്ചു പ്രായം തോന്നിപ്പിക്കുന്ന ഒരാൾ എന്റെ മുമ്പിൽ.ആവിശ്യക്കാർക്ക് ആളെ ഒപ്പിച്ചുകൊടുത്തു ക്യാഷ് ഉണ്ടാക്കുന്ന വ്യക്തി ആണെന്ന് കണ്ടപ്പോയെ എനിക്ക് മനസ്സിലായി
"ഹലോ സർ.."
"ആ ഹാ ഹാലോ.."
"ഉങ്ക മലയാളിദാനാ.."
"ആ അതെ.. എങ്ങനെ മനസ്സിലായി"
"നിങ്ങളെ ഈ പരുങ്ങൽ കണ്ടപ്പോയെ എനിക്ക് മനസ്സിലായി"
"മലയാളം അറിയോ."
"അതെ.. ഞാൻ പത്തു വർഷത്തോളം പാലക്കാട് ജോലി ചെയ്തിരുന്നു..അതുകൊണ്ട് തന്നെ കുറച്ചൊക്കെ മലയാളവും അറിയാം.. ആ അല്ലാ സർ.. നിങ്ങൾക്ക് ആരെയേലും വേണമാ..."
"മ്മ്... "
"എന്തേലും ഡിമാൻഡ്സ് ഉണ്ടോ..."
"അത്....ഏതേലും മലയാളി കുട്ടിയെ കിട്ടുമോ..."
"മ മലയാളി.... ഞാൻ ഒന്ന് വിളിച്ച് നോക്കട്ടെ... "
അങ്ങനെ എന്റെ നേർക്ക് വന്ന ആ അപരിചിതമുഖം ആർക്കോ ഫോൺ വിളിച്ച് കൊണ്ടിരുന്നു...എന്നിട്ട് എന്റെ അടുക്കെ വന്നിട്ട് പറഞ്ഞു
"ആ സാർ..ഒരാളുണ്ട്...പക്ഷെ ക്യാഷ് കുറച്ച് അധികം ആവും..."
"ആ അത് കുഴപ്പമില്ല"
"ഇവിടെന്നു ഒരു ഓട്ടോയിൽ പോവണം... ഒരു 2കിലോമീറ്റർ ഉണ്ടാവും അവരുടെ വീട്ടിലേക്ക് "
"വീട്ടിലേക്കോ.."
"ഒരു പ്രശ്നവും ഉണ്ടാവൂല സാർ... "
"മ്മ് ശരി"
അങ്ങനെ അയാൾ ഒരു ഓട്ടോയും വിളിച്ച് ഇരുട്ടിന്റെ മറവിലൂടെ എങ്ങോട്ടേക്കെയോ എന്നെ കൊണ്ടുവന്നു എത്തിച്ചിരിക്കുന്നു..അയാളുടെ കമ്മീഷൻ ആദ്യം തന്നെ കണക്കു പറഞ്ഞു വാങ്ങിച്ചിട്ട് ആ കാണുന്ന വീടാണ് എന്നും പറഞ്ഞു അയാൾ സ്ഥലം വിട്ടു...
എന്ത് ചെയ്യണം എന്നറിയാതെ ആ അപരിചിത സ്ഥലത്തു വട്ടം കറങ്ങിക്കൊണ്ടിരിക്കുന്ന ഞാൻ..അടുത്ത് നിന്ന് ആരൊക്കെയോ കള്ളും കുടിച്ച് ബഹളം ഉണ്ടാക്കുന്നു..
അവസാനം രണ്ടും കൽപ്പിച്ചു ആ കാണിച്ചു തന്ന വീട്ടിലേക് നടന്നു..
എന്തൊക്കെയോ ആയിട്ട് കെട്ടിപ്പടുത്തു ഉണ്ടാക്കിയ വീട്.
മങ്ങിയ വെളിച്ചത്തിൽ തന്നെ വ്യക്തമാണ് ഇന്നോ നാളെയോ ആയിട്ട് ആ കൂര പൊളിഞ്ഞാടാൻ നിൽക്കാണെന്ന്...
പതിയെ ഞാൻ ആ വീടിന്റെ വാതിലിൽ ഒന്ന് മെല്ലെ തട്ടി... വാതിൽ തുറന്ന് വന്ന ആ സ്ത്രീയെ കണ്ടാൽ ഒരു ഇരുപതു ഇരുപത്തൊന്ന് വയസ്സ് തോന്നിക്കും... ഞാൻ എന്റെ ഭാവനയിൽ കണ്ട സ്ത്രീയേക്കാൾ എത്രയോ ഇരട്ടി സൗന്ദര്യം ഉണ്ട്..
പതിയെ അവൾ എന്നോട് അകത്തേക്ക് കയറി വരാൻ ആംഗ്യ ഭാഷയിൽ ആവശ്യപ്പെട്ടു..മലയാളി ആയിരിക്കില്ല എന്ന് കരുതിയാവണം ആംഗ്യ ഭാഷയിൽ എന്നോട് സംസാരിച്ചത്...
അകത്തേക്ക് കയറിയതും നിലത്തു കളിച്ചുകൊണ്ടിരിക്കുന്ന ഒരു ഒന്നര വയസ്സുകാരി കുട്ടിയെ കണ്ട പാടെ ഖൽബൊന്നു പിടച്ചു ..പല പല ചിന്തകളും ഉള്ളിലേക്ക് കടന്ന് വരാൻ തുടങ്ങി...
ഈ പെണ്ണ് എന്തിനാണ് ഇത്ര ചെറിയ കുട്ടിയുണ്ടായിട്ടും ഈ പണിക്ക് നിൽക്കുന്നത്... ഈ പാവം കുഞ്ഞ് ഇവിടുത്തെ സാഹചര്യങ്ങൾ കണ്ടല്ലേ വളരുന്നത്... വല്ലാത്തൊരു സഹതാപം മനസ്സ് നിറയെ...
"മോളൂ... മോളുന്റെ പേരെന്താ... "
നിലത്തു കളിച്ചുകൊണ്ടിരുന്ന ആ കുഞ്ഞിനെ വാരിഎടുത്തതും അവൾ വന്ന് എന്നോട് എന്തൊക്കെയോ പറഞ്ഞു ആ കുട്ടിയെ കയ്യിന്നു തട്ടിപ്പറിച്ചു കൊണ്ട് പോയി അപ്പുറത്തോട്ട് വെച്ചു..
കുറച്ച് കഴിഞ്ഞു ആ സ്ത്രീ എന്റെ അടുത്തേക്കായ് വന്നു.
ശരീരം വിറ്റു ജീവിക്കുന്ന ഒരു സ്ത്രീ ആയിരുന്നില്ല ഇപ്പൊ എന്റെ മനസ്സിൽ, ഒരു കുഞ്ഞിന്റെ അമ്മയാണ് ഇപ്പൊ എന്റെ മനസ്സ് നിറയെ.... അവൾ എന്റെ അടുത്തു വന്നിരുന്നു..മുഖത്തോട്ട് നോക്കിയപ്പോൾ അവിടേം ഇവിടെം ഒക്കെ മുറിവിന്റെ പാടുകൾ നല്ല രീതിയിൽ തന്നെ കാണാമായിരുന്നു..
അവള് ഒന്നും മിണ്ടുന്നില്ല..അതുകൊണ്ട് തന്നെ ഞാൻ ആദ്യം സംസാരിച്ചു തുടങ്ങി..
"മലയാളി ആണല്ലേ.."
"മ്മ്..ആ "
എന്ന് പറഞ്ഞു അവള് തലയാട്ടി..
"എന്താ പേര്"
"ഷാനിബ... അല്ലാ ക്യാഷ്....."
കയ്യിൽ ഉണ്ടായിരുന്ന ക്യാഷ് എല്ലാം അവള്ക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു..
"ഇന്ന് രാത്രിക്ക് മുഴുവൻ എനിക്ക് നിന്നേ വേണം.. ഞാൻ എന്ത് പറഞ്ഞാലും അനുസരിക്കാൻ തയ്യാറാണോ"
കയ്യിലിരുന്ന ക്യാഷ്ന്റെ കെട്ടു കണ്ടതോണ്ടാണോ എന്നൊന്നും അറിയില്ല..അവള് അതെ എന്നും പറഞ്ഞോന്നു തലയാട്ടി..
ക്യാഷ് കൊടുത്തതും അകത്തു എവിടെയോ കൊണ്ട് വെച്ച് അവള് എന്റെ അടുത്തേക്ക് വന്നു..
"മോള് എവിടെ... "
"ആ അവിടെ കിടക്കുന്നുണ്ട് "
"എവിടെ "
"അടുക്കളയിൽ കിടത്തിയിട്ടുണ്ട്.. "
"മോളെ ഇവിടെ കൊണ്ട് വന്ന് കിടത്തു.."
ആദ്യം ഒന്ന് വിസമ്മദിച്ചെങ്കിലും പിന്നീട് ആ സ്ത്രീ എന്റെ ചാരെ ആയിട്ട് ആ കുഞ്ഞിനേയും കൊണ്ട് വന്ന് കിടത്തി...
"ഞാൻ ഇന്ന് ഈ രാത്രിമുഴുവൻ നിങ്ങളെ ക്യാഷ് കൊടുത്തു വാങ്ങിയത് ഒരു നിമിഷ നേരത്തെക്ക് നിങ്ങളെ സുഖം ആസ്വദിക്കാനൊന്നുമല്ല... അത്രക്ക് കാമഭ്രാന്തനോന്നും അല്ല ഈ ഞാൻ.നിങ്ങളെ ഞാനിപ്പോ കാണുന്നത് ഒരു ഉമ്മയുടെ സ്ഥാനത്താണ്...എനിക്കറിയണം നിങ്ങളെ ആ കഴിഞ്ഞു പോയ ആ കാലങ്ങളെ കുറിച്ച്...നിങ്ങള് എങ്ങനെ ഇവിടെം വരെ എത്തി എന്നും എനിക്കറിയണം...പറയൂ..."
കരഞ്ഞു തുടങ്ങിയിരിക്കുന്ന ആാാ മിഴികളെ കണ്ടാൽ അറിയാം ഒരുപാട് കഥന കഥകൾ പറയാനുണ്ടെന്ന്...
ആദ്യം പറയാൻ കൂട്ടാക്കിയില്ലെങ്കിലും അവസാനം എന്റെ നിർബന്ധത്തിനു വഴങ്ങി അവൾ പറയാൻ തുടങ്ങി..."
"അന്ന് അവൻ എന്റെടുത്തേക്ക്..."
"നിർത്ത് നിർത്ത്...ഇങ്ങനെയാണോ ഒരു കഥ പറയല്..ആദ്യം തന്നെ നീ അവന്റെ അടുത്തേക്ക് ആണോ പോവല്...ഒരു കഥ ആവുമ്പോൾ ഇത്തിരി എരിവും പുളിയൊക്കെ വേണം.എല്ലാം ചേർത്ത് നല്ല മനോഹരമായ രീതിയിൽ പറയാൻ ശ്രമിക്കൂ..."
"ആ ശരി..."
അങ്ങനെ അവൾ പറയാൻ തുടങ്ങി...മങ്ങലേറ്റു കൊഴിഞ്ഞു വീണ ഒരു പിടി ഓർമകളെ കുറിച്ച്....
*
*
*
*
*
*
*
(തുടരും)
അഭിപ്രായങ്ങൾ അറിയിക്കുക..
-അനസ് വേങ്ങര
9656680819
ആദ്യ ഭാഗം ആണ്.ആർക്കും വല്യ താൽപര്യം കാണില്ലെന്ന് അറിയാം..അടുത്ത ഭാഗം ഇതിലും നല്ല ഒരു പാർട്ട്മായി തന്നെ വരാം...സപ്പോർട്ട് ചെയ്യുമെന്നുള്ള വിശ്വാസത്തിൽ.......
🌺🍁🌺🍁🌺
🌺🍁🌺🍁🌺
*ഒളിച്ചോട്ടം*
🍁🌺🍁🌺🍁
🍁🌺🍁🌺🍁
*PART* *2*
🌺🍁🌺🍁🌺
*അനസ് വേങ്ങര*
*9656680819*
🍁🌺🍁🌺🍁
അതിശക്തമായ് അലയടിച്ചു പെയ്യുന്ന മഴ,അതി വേഗത്തിൽ ചീറി പാഞ്ഞു പോവുന്ന ബസുകൾ,എത്ര കൈ കാണിച്ചിട്ടും ഒന്നും നിർത്തുന്നും ഇല്ല...
ആദ്യ എക്സാം തന്നെ കൊളമാവോ പടച്ചോനെ....
മനസ്സിൽ ഇങ്ങനെ പലതും പിറു പിറുത്തും പെയ്തുറങ്ങുന്ന ഓരോ മഴത്തുള്ളികളെ ശപിച്ചും ഇങ്ങനെ ഇരിക്കുമ്പോഴാണ് സ്നേഹം എന്ന പേരിലുള്ള ഒരു ബസ് വന്നത്..
സ്നേഹം എന്ന് പേരില് മാത്രമേ ഒള്ളു ഒള്ളു..അതിൽ കയറുന്ന ദിവസം ഒക്കെ കണ്ടക്ടറുമായി ഉടക്ക് പതിവാണ്...
"എടി ഷാനി സ്നേഹം വരുന്നുണ്ട്,അതില് കയറണോ..."
"ആ കയറാൻണ്ടു പിന്നെ..അല്ലെങ്കിലേ സമയം നല്ലോണം വൈകിയിട്ടുണ്ട്.. ഇനിയും വൈകിയാൽ ചിലപ്പോ എക്സാം കൊളമാവും..."
"മ്മ്.."
തകർത്തു പെയ്യുന്ന പേമാരിക്കിടയിലൂടെ പാഞ്ഞു വരുന്ന ആ ബസിനു ഞങ്ങൾ കൈ കാണിച്ചു..ഭാഗ്യത്തിന് ബസ് നിറുത്തി...ബസ്സിലേക്ക് കയറാൻ നിക്കവേ...
"ആ പിന്നേയ്... CT ആണേൽ കയറണ്ട.. ഈ സമയത്ത് CT ഒന്നും എടുക്കൂല...."
"ആാാ..."
മൂപ്പരെ ആ വർത്താനം തീരെ പിടിച്ചില്ലെങ്കിലും നിവർത്തികേടോണ്ട് തന്നെ ആ ബസിൽ കയറി...
"ടിക്കറ്റ്..... ടിക്കറ്റ്... ടിക്കറ്റ്.. "
"ആ രണ്ട് മലപ്പുറം"
"ചില്ലറിയില്ലേ..."
"ആ ഇല്ല..."
"CT ആണേൽ നിങ്ങളെ അടുത്ത് ഒക്കെ കാഞ്ഞ ചില്ലറ തന്നെ കാണുമല്ലോ...അല്ലാത്ത ടൈമിൽ ചോദിച്ചാൽ ഒരു കുന്തവും ഉണ്ടാവൂലേനും.."
കണ്ടക്ടറുടെ ആ ഒരു വർത്തമാനം എനിക്കത്ര പിടിച്ചില്ല.. അതുകൊണ്ട് തന്നെ ഞാനും വിട്ട് കൊടുത്തില്ല...
"ആ ഉണ്ട്... എന്റെ ബാഗ് നിറയെ ചില്ലറ ഉണ്ട്.എന്ത്യേ വേണോ... ആ ഉണ്ടേലും എനിക്ക് തരാൻ മനസ്സില്ലാ...."
"മനസ്സില്ലെൽ കുട്ടികള് നാളെ മുതൽ ഈ ബസില് വരണ്ട...വേറെ ഏതേലും ബസിനു പൊയ്ക്കൊണ്ടി..."
"ആ വരുന്നില്ലെനും... തന്റെ ഈ ഒണക്ക ബസ് ആർക്കു വേണം... "
"എന്തിനാ ഷാനി നീ ഓരോ പ്രശ്നത്തിന് പോവുന്നെ... അയാള് എന്തേലും പറഞ്ഞോട്ടെ... അതിന് മിണ്ടാതിരിക്കുകയല്ലേ വേണ്ടത്.."
"ആ പിന്നേയ് ഓന് എന്തേലും പറഞ്ഞാൽ മിണ്ടാതിരിക്കാൻ ഓന് എന്റെ ബാപ്പയൊന്നും അല്ലല്ലോ...നീ എന്താ എല്ലാം കേട്ടു മിണ്ടാതിരിക്കുന്നെ.... നീ ഒക്കെ ഒരു പെണ്ണ് തന്നെ ആണോടി പോത്തോ..."
"ചീ... ഷാനി....ഒന്ന് മിണ്ടാതിരിക്കെടി..പഠിച്ചതെല്ലാം മറന്നു പോവും.. "
"മ്മ്..."
എന്തോ..ചെറുപ്പം മുതലേ ഞാൻ ഇങ്ങനെയാണ്.. എന്തേലും ഇങ്ങട്ട് പറഞ്ഞാൽ അങ്ങോട്ട് രണ്ടെണ്ണം പറഞ്ഞില്ലേൽ എനിക്കുറക്കം വരില്ല..
ഓരോ സ്റ്റോപ്പ് ഉം കഴിഞ്ഞു ബസ് മുന്നോട്ട് നീങ്ങിയപ്പോഴും തിരക്കുകൾക്ക് ഒരു മാറ്റവും ഉണ്ടായിരുന്നില്ല...
ഒന്ന് ശെരിക്കും നിൽക്കാൻ പോലും സ്ഥലമില്ല എന്നിട്ട് കണ്ടക്ടർ പറയുവാ....
അകത്തു ഫുട്ബോൾ കളിക്കാൻ സ്ഥലമുണ്ട്..അങ്ങോട്ട് കയറി നിക്കി മനുഷ്യന്മാരെ എന്ന്...
ഫുട്ബോൾ കളിക്കാൻ സ്ഥലം ഉണ്ടേൽ ഓനും ഓന്റെ ഓളും വന്നിട്ട് കളിച്ചോട്ടെ..... മനസ്സിൽ മൊഴിഞ്ഞെങ്കിലും പുറത്തേക്കു പറയാൻ എനിക്കത്ര തന്നെ ധൈര്യം ഇല്ലായിരുന്നു....
ഓരോ സ്റ്റോപ്പ്കളും കഴിയുമ്പോഴും പിറകിലോട്ട് പിറകിലോട്ട് പോയി കൊണ്ടിരുന്നു...ഒന്ന് ബ്രേക്ക് പിടിച്ചാൽ എല്ലാ ആണുങ്ങളും കൂടെ എന്റെ മുതുകത്തേക്ക് ആയിരിക്കും വരല്.. ഇടക്ക് ഇടക്ക് പലരും തന്നെ സ്പർശിക്കുന്നത് ആയിട്ട് തോന്നി...തിരക്കിനടിയിൽ അതൊക്കെ പ്രശ്നം ആക്കാൻ നിന്നാൽ വാദി പ്രതി ആവും എന്നുള്ളത് കൊണ്ട് തന്നെ സഹിച്ചു നിന്നു... ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ട് ഇങ്ങനെ നിൽക്കുമ്പോഴാണ് സ്ത്രീകളെ സീറ്റിൽ ഇരിക്കുന്ന രണ്ട് ചെറുപ്പക്കാരെ കണ്ടത്...
"ഒന്ന് എഴുന്നേറ്റ് തരുമോ... ഇത് സ്ത്രീകളെ സീറ്റ് ആണ്...."
"യേ..ആണോ... അറിഞ്ഞില്ലാട്ടോ... "
അവരുടെ ആ പറച്ചിൽ കളിയാക്കുന്ന പോലെ തോന്നിയത് കൊണ്ട് തന്നെ... ഒന്നും കൂടെ ഞാൻ പറഞ്ഞു...
"മോളേയ്...ദാ അമ്മയും കുഞ്ഞും എന്ന് മുകളിൽ എഴുതി വെച്ചിരിക്കുന്നത് മോള് കണ്ടോ... മോൾക്ക് ഇപ്പൊ കുഞ്ഞൊന്നും ആയില്ലല്ലോ... ആവുമ്പോൾ ഈ ഏട്ടൻമാര് എഴുന്നേറ്റ് തെരാട്ടോ.ഇപ്പൊ മോള് അവിടെ തന്നെ നിൽക്ക് ട്ടൊ...."
വായിന്നു പലതും വരുന്നുണ്ട്... പാത്തു വേണ്ടാന്നു പറഞ്ഞു തടഞ്ഞു വെച്ചതോണ്ടന്നെ എന്റെ പ്രകൃതം മെല്ലെ ശാന്തമായി...
കോളേജിന്റെ അവിടുത്തെ സ്റ്റോപ്പിൽ തന്നെ ബസ് നിർത്തി..പാത്തു ഇറങ്ങി ഞാൻ ഞാൻ ശെരിക്കും ഇറങ്ങുന്നതിന്റെ മുൻപ് തന്നെ കണ്ടക്ടർ ബില്ല് അടിച്ചു.. ഡ്രൈവർ ബസ് എടുത്തു...മഴ പെയ്തു തളം കെട്ടി നിൽക്കുന്ന ആ വെള്ളത്തിലേക്ക് കാല് തെറ്റി ഞാൻ വീണു..മേനിയും ഡ്രെസ്സും എല്ലാം നനഞ്ഞു....
എന്നിട്ടും ബസ് നിർത്താതെ പോയി...
അടുത്തെങ്ങാനും ആളപായം വല്ലാതെ ഇല്ലാത്തതു കൊണ്ട് തന്നെ ഞാൻ രക്ഷപെട്ടു..
"ഇനി എന്താടി ചെയ്യാ..."
"ആ എന്ത് ചെയ്യാൻ...നീ ക്ലാസ്സിൽ കയറിക്കോ ഞാൻ ഓട്ടോ പിടിച്ചു വീട്ടിൽ പോകുവാ.."
"അപ്പൊ എക്സാം "
"അത് സാരല്യ... വിധിച്ചിട്ടില്ലെന്ന് കൂട്ടികോളാം"
"ഏയ്.. അങ്ങനെ ഒന്നും പറയല്ലെ ഷാനി.. ഞാനും വരാം നിന്റെ കൂടെ"
"ഡീ വേണ്ടാട്ടോ.. നീ പോയി എക്സാം എഴുത്..."
ദേഷ്യവും പകയും എല്ലാം ഇങ്ങനെ തളം കെട്ടി നിൽക്കുമ്പോഴാണ് സഫുന്റെ വരവ്.. ബൈക്കിൽ വരുന്ന അവനിൽ നിന്നും മറഞ്ഞു നിൽക്കാൻ ശ്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല അവൻ ഞങ്ങളെ കണ്ടു... ബൈക്ക് അവിടെ സൈഡ് ആക്കി അവൻ ഞങ്ങളെ അടുത്തേക്കായ് വന്നു.."
"എന്താടി ഇതൊക്കെ...എന്ത് പറ്റി... "
"നീ ഇന്ന് എക്സാം എഴുതിയില്ലേ"
"ആ.. ഉത്തരം ഒന്നും അറിയൂല..അതോണ്ടന്നെ വേഗം പേപ്പർ കൊടുത്തു പോന്നു.. ആ പിന്നേയ് നീ വിഷയം മാറ്റല്ലേ...
ഷാനി എന്താ പറ്റിയെ.."
സത്യം പറഞ്ഞാൽ വലിയ പ്രശ്നം ആവും എന്ന് കൃത്യമായി അറിയാവുന്നത് കൊണ്ട് തന്നെ എന്ത് പറയും എന്ന് ആലോചിക്കുമ്പോയേക്കും പാത്തു ഇടയിൽ കയറി പറഞ്ഞു..
"അത് സഫു.. സ്നേഹം ബസ് ഇല്ലേ... "
"ടീ...പാത്തോ...മിണ്ടാതിരിന്നെ"
"ആ ഞാൻ മിണ്ടാതിരിക്കൊന്നൂല്യ.. അങ്ങനങ് അവരെ വെറുതെ വിടാൻ ഒന്നും പറ്റൂല.."
ഇത് വരെ പ്രതികരണ ശേഷി നഷ്ടപെട്ട ഒരു മാൻ പേട ആണേൽ ഇപ്പൊ ഇതാ കടിച്ചു കീറാൻ വരുന്ന ഒരു ചീറ്റപ്പുലിയെ പോലെയാണ് പാത്തൂനെ എനിക്ക് കാണാൻ കഴിഞ്ഞത്
"നിങ്ങളിങ്ങനെ പരസ്പരം ഓരോന്ന് പറയാതെ കാര്യം പറ.."
"അത് സഫു...ആ സ്നേഹം ബസ് ഇല്ലേ... ആ ബസ് ഇവള് ഇറങ്ങുന്നതിന്റെ മുൻപ് തന്നെ വണ്ടി എടുത്തു...അപ്പൊ അവള് ആ ചളിയിലേക്ക് വീണു...എന്നിട്ടും ബസ് നിർത്താതെ പോയി.. "
"ഓ.. അങ്ങനെ ഒക്കെ ഉണ്ടായോ...അല്ലാ ഇനി നിങ്ങള് എന്താ ചെയ്യുന്നേ.. "
"പാത്തു എക്സമിനു കയറട്ടെ...ഞാൻ വീട്ടിൽ പോവാണ്.. നീ ഒരു വണ്ടി വിളിച്ച് തെരോ...."
"ആ വണ്ടി... വേണേൽ എന്റെ ഒപ്പം ബൈക്കിൽ പോരെ..."
"ഈ എന്റെ ഡ്രെസ്സിൽ ഒക്കെ ചളി ആണ്.. വെറുതെ നിന്റെ വണ്ടി കൂടി നാശം ആകണ്ട..."
"നീ ഒന്ന് വണ്ടിയിൽ കയര്... ഷാനി.."
"ദേ...പിന്നേം മഴ തുടങ്ങിയല്ലോ... ഇനി ഇപ്പൊ ഇത് ചോർന്നിട്ട് പോവാം..."
"മഴക്ക് ഇനി കുറവൊന്നും ഉണ്ടാവൂല.. നീ വാ.... ഓരോ മഴതുള്ളികളോടും കിന്നരിച്ചു ഇങ്ങനെ നമ്മുക്ക് പോവാം. "
"നല്ല ആസ്വാദനം ആണല്ലോ സഫു... നിഹാല തേച്ചപ്പോ വന്ന ആസ്വാദനം ആണോ..."
"ടീ ആ പേര് ഇവിടെ മിണ്ടി പോവരുത്... ഇപ്പോഴത്തെ കാലത്ത് ഒരാളെയും സഹായിക്കാൻ പറ്റൂല എന്ന് പറയുന്നത് ഇതാണ്....".
"സോറി ടാ ഞാൻ ചുമ്മാ പറഞ്ഞതല്ലേ...നീ പിണങ്ങല്ലേ.."
"അപ്പൊ നമ്മക്ക് പോയാലോ.. ഈ മഴയത്ത്..."
"അത്.."
"എതായാലും ആദ്യേ നീ ഫുള്ളും നനഞ്ഞിട്ടുണ്ട്...പിന്നെന്താടോ പ്രോബ്ലം...നീ പോരുന്നുണ്ടേൽ വാ... എനിക്കും പോയിട്ട് കുറെ പണി ബാക്കിയുണ്ട്...."
അങ്ങനെ ആ മഴയിൽ കുതിർന്നു സഫുനൊപ്പം വീട്ടിലേക്ക് തിരിച്ചു.. പോവുന്ന വഴിക്ക് സഫുന്റെ ആ വിരഹത്തിൽ കുതിർന്ന കഥനകഥകൾ കൂടി കേട്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞ് പോയി..
വീടിന്റെ കുറച്ച് അടുത്തായിട്ട് എന്നെ ഇറക്കി സഫു ഉം പോയി...
തറവാട്ടിൽ വിരുന്ന് ആയതുകൊണ്ട് തന്നെ ഉമ്മ അങ്ങോട്ട് പോയതാണ്..എന്നും വെക്കുന്ന സ്ഥലത്തു തപ്പിയപ്പോ താക്കോലും കിട്ടി...അകത്തേക്ക് കയറി ഒന്ന് ഫ്രഷ് ആയി വന്ന് ഫോൺ ഒന്ന് എടുത്ത് നോക്കിയപ്പോൾ
12Missed call
ക്ലാസ്സിലെ എല്ലാ അലവലാതികളുടെ calls ഉം ഉണ്ട്..
പടച്ചോനെ...എക്സമിനു കയറാഞ്ഞതിനു പണി കിട്ടിയോ പടച്ചോനെ...ആവശ്യമില്ലാത്ത ചിന്തകൾ ഇങ്ങനെ അനുവാദം ചോദിക്കാതെ കടന്ന് വന്നു കൊണ്ടിരുന്നു...അവസാനം ഞാൻ പാത്തുന് തന്നെ തിരിച്ചു വിളിച്ചു..
"നീ എന്തിനാ വിളിച്ചത് "
"അത് ടാ...ആകെ പ്രശ്നം ആയി.."
"എന്ത് പ്രശ്നം"
"ബസിൽ നിന്നും വീണ കാര്യം എല്ലാരും അറിഞ്ഞു...എല്ലാരും കൂടെ അവരെ തല്ലാൻ പോയിരിക്കുവാ..."
"ഇനി ഇപ്പൊ...."
"നീ അവിടെ ഇരുന്നോ...എന്തേലും പ്രശ്നങ്ങൾ ഉണ്ടേൽ ഞാൻ വിളിച്ചു പറയാം..."
കാര്യങ്ങൾ കൈവിട്ട് പോയോ എന്നൊരു തോന്നല്...അപ്പൊ സഫുനെ കണ്ടത് അനുഗ്രഹമായി തോന്നിയെങ്കിലും ഇപ്പൊ അങ്ങനെ ഒന്നും തോന്നുന്നേ ഇല്ല...
ആരും മിണ്ടാനും പറയാനും ഇല്ലാത്തതു കൊണ്ട് ബെഡിലേക്ക് ഒന്ന് ചായിന്നിട്ടെ ഒള്ളു അപ്പോയേക്കും ഉറങ്ങി പോയി..
സഫുന്റെ ഫോൺ വിളിയുടെ ശബ്ദം കേട്ടാണ് സ്വപ്നത്തിൽ നിന്നും മെല്ലെ ഞാൻ ഒന്ന് ഉണർന്നത്...
"ഹലോ "
"ഹലോ എന്താടാ"
"നീ എവിടെ"
"ഞാൻ വീട്ടിലുണ്ട് "
"എന്നാ നീ വേഗം വീട്ടിന്നു ഇറങ്.."
"ഇറങ്ങാനോ എങ്ങോട്ട്..."
"അതൊക്കെ ഉണ്ട്..നീ ഇറങ് "
"എങ്ങോട്ടാണെന്ന് പറയെടോ"
"ഞാൻ നിന്റെ വീടിന്റെ പുറത്തുണ്ട്...നീ ഇറങ്ങി വാ..."
"നീ ഇങ്ങട്ട് കയറി പോരെ.."
"ങേ...അത് വേണ്ട...നിന്റെ ഉമ്മ കണ്ടാൽ ശരിയാവൂല"
"അതെന്താ ശരിയാവാത്തെ...എടാ പൊട്ടാ ഇവിടെ ഇപ്പൊ ആരും ഇല്ല..."
"ഉമ്മയും ഉപ്പയും ഒക്കെ എവിടെ പോയി..."
"എടാ മണ്ടാ...ഉപ്പ കഴിഞ്ഞ ആഴ്ച ഗള്ഫിക്കന്നെ പോയി..ഞാൻ നിന്നോട് പറഞ്ഞിരുന്നല്ലോ ഉപ്പ പോയ വിവരം..പിന്നെ ഉമ്മ ആണേൽ തറവാട്ടിലേക്ക് വിരുന്നിനു പോയതാ..."
"ഓ... അപ്പൊ ഉമ്മ എപ്പോയാ വരല് "
"പടച്ചോനെ നിന്റെ ഒരു പേടിയേയ്....ഉമ്മ മഗ്രിബ് ബാംഗ് കൊടുക്കുമ്പോയേക്കും ഒക്കെ വരല്ഉണ്ടാവൊള്ളു...
"മ്മ് ന്നാ ഞാൻ വരാം... നീ ഒന്ന് ഫോൺ വെക്കെടി പെണ്ണെ... "
ഞാൻ വാതിൽ തുറന്ന് കൊടുത്തു അവൻ അകത്തേക്ക് കയറി...
"എന്താ നിനക്കിവിടെ ഒറ്റക്ക് പരിവാടി"
"ഞാൻ ഒന്ന് സുഖമായിട്ട് ഒന്ന് ഉറങ്ങി.. ഇപ്പോഴാ ഒന്ന് എഴുന്നേൽക്കുന്നെ... "
"ആ..."
"എന്തിനാണാവോ ഇപ്പൊ ഇങ്ങോട്ട് വന്നത്..വല്ല പ്രശ്നവും"
"അതൊക്കെ പറയാം..ഒരു അഥിതി ആദ്യമായി നിന്റെ വീട്ടിലേക്ക് വന്നിട്ടും ഒരു ചായ പോലും കിട്ടിയില്ല..."
"ആഹ്.. അത് ടാ..."
"എന്ത് ഡാന്ന്... "
"ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കളിയാക്കരുത്..."
"ആ ഇല്ല കളിയാക്കില്ല"
"പ്രോമിസ്"
"ആ ന്നേ "
"എനിക്ക് ചായ പോയിട്ട് ഒരു കുന്തവും ഉണ്ടാക്കാൻ അറിയില്ല..."
"ബെസ്റ്റ്... ആണല്ലോ നീ.. ഏതായാലും സാധനങ്ങൾ എവിടെയൊക്കെ ആണെന്ന് കാണിച്ചു തന്നാൽ മതി നീ...
ഞാൻ ഉണ്ടാക്കി തരാം"
അവന്റെ ഉണ്ടാക്കിയ ആ നല്ല മധുരമേറിയ ചായയും കുടിച്ചിരിക്കുമ്പോൾ പറഞ്ഞു...
"മ്മ് പിന്നേയ്.. ആ ബസിലെ കണ്ടക്ടറെ തല്ലി ട്ടൊ..."
"അതെന്തിനാ തല്ലിയത്..."
"അവർക്കൊന്നും ഇത് കൊടുത്തില്ലേൽ ശെരിയാവൂല... ഇന്ന് നീ ആണെങ്കിൽ നാളെ വേറെ ആരെങ്കിലും ആയിരിക്കും.."
"മ്മ്...എന്നാലും എനിക്കെന്തോ...വല്ലാത്തൊരു പാവം തോന്നുന്നു"
"ഒന്ന് പോടീ പൊട്ടത്തീ...അന്റൊരു പാവേയ്..."
കുശലങ്ങളും സൗഹൃദ സംഭാഷണങ്ങളും നീണ്ടു പോയി കൊണ്ടിരുന്നു... സഫുനെയ്റ്റ് സംസാരിച്ചാൽ ടൈം പോവുന്നതേ അറിയൂല... അതുകൊണ്ടാണ് കോളേജിലും ക്ലാസ്സിലും എല്ലാം പെൺകുട്ടികൾകിടയിൽ നല്ല ഫാൻസ് ഉള്ളതും..
"പടച്ചോനെ.... പണി പണി പാളി..ഉമ്മ വന്നു..."
"ഷാനി.. ഇനിഇപ്പെന്തെയും"
"എന്ത് ചെയ്യാൻ ആകെ പെട്ടു... നീ പുറത്തെ ആ വാതിലിലൂടെ അങ്ങോട്ട് പോ...."
"പോയിട്ട്പ്പെന്താ..എന്റെ ബൈക്ക് മുന്നിൽ അല്ലെ... അത് നിന്റെ ഉമ്മ കണ്ടിട്ടുണ്ടാകും..."
"റബ്ബേ.... പെട്ടു"
ഉമ്മ എന്നെ പുറത്തിന്ന് നീട്ടി വിളിക്കുന്നുണ്ട്..
"എടി ഷാനി... ഷാനിയേയ്..."
"ഉമ്മ ദാ ഇങ്ങനെ വിളിച്ചോണ്ടരിക്കുന്നു...ഇനി എന്തോ ചെയ്യും.."
"ആ അത്...നീ ഏതായാലും വാതിൽ തുറക്ക് ഷാനി..."
അതിവേഗത്തിൽ ഇടിച്ചു കൊണ്ടരിക്കുന്ന എൻ ഹൃദയമിടിപ്പുകൾ...കുറച്ച് ധൈര്യം സംഭരിച്ചാ വാതിൽ തുറന്നു...
*
*
*
*
*
*
(തുടരും)
അഭിപ്രായങ്ങൾ അറിയിക്കുക
Anas vengara
9656680819
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ആണ് ഈ തൂലിക വീണ്ടും ചലിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്....
തെറ്റുകൾ ഉണ്ടാവാം...ക്ഷമിക്കുക
നല്ല ഒരു ഭാഗവുമായി നാളെ തന്നെ കാണാം.....
🌺🍁🌺🍁🌺
🌺🍁🌺🍁🌺
*ഒളിച്ചോട്ടം*
🍁🌺🍁🌺🍁
🍁🌺🍁🌺🍁
*PART* *3*
🌺🍁🌺🍁🌺
*അനസ് വേങ്ങര*
*9656680819*
🍁🌺🍁🌺🍁
https://sharechat.com/profile/anasvga786
" എന്താടി നിനക്ക് വാതിൽ തുറക്കാൻ ഇത്ര സമയം.."
"അത്...'
"ആരുടെ വണ്ടിയാണ് പുറത്ത്...കുഞ്ഞോൻ വന്നിട്ടുണ്ടോ..."
"ഏയ് ഇല്ല..."
"പിന്നെ.. "
"അത്... എന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ്..."
"ഏത് കുട്ടി..."
"ആ ഞാൻ ആണ് ഉമ്മാ..."
"മ്മ്..."
അവനെ കണ്ടതും ഉമ്മാന്റെ ഭാവ വിത്യാസങ്ങളെല്ല്ലാം മാറി ഒന്നും മിണ്ടാതെ അകത്തേക്ക് ഒരൊറ്റ പോക്കായിരുന്നു..
"എടീ ഷാനി ഞാൻ പോവാ.."
"ആ ശരി.. നാളെ കോളേജിന്ന് കാണാം.. "
എന്നും പറഞ്ഞു സഫുഉം മെല്ലെ തടി തപ്പി..
ഉമ്മ വല്ലതും സംശയിച്ചു കാണുമോ... ഉള്ളിൽ മൊട്ടിട്ടു തളിർക്കുന്ന അനേകായിരം ചോദ്യങ്ങൾ...ഒന്നിനും ഉത്തരം കണ്ടത്താനെ എനിക്ക് കഴിഞ്ഞിരുന്നില്ല.
"ഉമ്മാ... മ്മാ... "
എത്ര വിളിച്ചിട്ടും ഉമ്മ വിളികേൾക്കത്തെ പോലെ...ഒന്നും മിണ്ടുന്നുമില്ല...
"മ്മാ... ഉമ്മാ.... എനിക്ക് ദേഷ്യം വരും ട്ടാ...."
എത്ര വിളിച്ചിട്ടും മറുപടി കിട്ടാത്തത് കൊണ്ട് തന്നെ പുറകിന്ന് ഉമ്മാനെ പോയി ഒന്ന് കെട്ടിപിടിച്ചു...
"എടീ... വിടെടി... എന്റെക്കിന്ന് ഒന്ന് കിട്ടലേയ്ക്കാരം ട്ടൊ..."
"ആ കിട്ടിക്കോട്ടേ..."
"വിടെടി... "
"ആ വിടൂല.... എന്നോടെന്തിനാ പിണക്കം എന്ന് പറ"
"നീ എന്തിനാ ആരും ഇല്ലാത്ത സമയത്തൊക്കെ ഓരോരോ ചെക്കന്മാരെ വീട്ടിനുള്ളിലേക്ക് കയറ്റുന്നെ..."
"അത് ഉമ്മാ... അവൻ എന്റെ നോട്ട് എഴുതാൻ കൊണ്ട് പോയിരുന്നു..അപ്പൊ എനിക്കാ നോട്ട് വേണം എന്ന് പറഞ്ഞപ്പോൾ ആ നോട്ട് തെരാൻ വേണ്ടി വന്നതാ..."
എന്റെ നാവിൻതുമ്പിലേക്ക് വന്ന ആ കള്ളം അവിടെ തൊടുത്തുവിടാനേ എനിക്ക് കഴിഞ്ഞിരുന്നൊള്ളു..
"ആ എന്നിട്ടെന്തിനാ വാതിലൊക്കെ പൂട്ടിയിട്ടിരുന്നത്.."
"അത് ഉമ്മാ... അറിയാതെ പൂട്ടിയതാ.."
"ഏതായാലും ഉപ്പ വിളിക്കട്ടെ... നിന്റെ കാര്യമൊക്കെ ഞാൻ പറയുന്നുണ്ട്..."
"ഉമ്മ പ്ലീസ്... എന്റെ പൊന്നു ഉമ്മച്ചിയല്ലേ...."
"അങ്ങനെ സോപിടൊന്നും വേണ്ട... ഞാൻ ഏതായാലും ഉപ്പാനോട് പറയും..."
"ആ എന്നാ അങ്ങട്ട് പറഞ്ഞോണ്ടി...
ഹും... എന്റെ ഉപ്പച്ചിക്ക് എന്നെ അറിയാത്തതൊന്നും അല്ലല്ലോ.."
രാത്രി ഉപ്പയുടെ ഫോൺ വന്നു..ഞാൻ ഫോൺ എടുക്കാൻ വേണ്ടി ഓടിപ്പോയെക്കും ഉമ്മ കാൾ അറ്റൻഡ് ചെയ്തിരുന്നു... മുഖവുരകൾക്കൊന്നും സ്ഥാനം നൽകാതെ അദ്യം തന്നെ ഉമ്മ ഉപ്പാനോട് എല്ലാ കാര്യങ്ങളും പറഞ്ഞു.... എന്നിട്ട് ഉമ്മ എന്നെ നോക്കി ഒന്ന് പുഞ്ചിരിച് ആ ഫോൺ എൻ അരികത്തേക്കായ് നീട്ടി... എവിടെന്നോ കിട്ടിയ ധൈര്യം സംഭരിച്ചാ ഫോൺ എടുത്ത് ചെവിയിൽ വെച്ചു...
"എന്താ ഉപ്പാ...."
"ആ എന്താ ഷാനി... നിനക്ക് സുഖല്ലേ.."
"ആ ആണല്ലോ ഉപ്പച്ചി..."
"എങ്ങനെ ഉണ്ട് കോളേജ് ഒക്കെ.."
"ആ കുഴപ്പൊന്നൂല്യ..."
"ആ പിന്നെ ഉമ്മ എന്നോട് ഒരു കാര്യം പറഞ്ഞല്ലോ.."
"ആ അത് ഉപ്പാ.. ഞാൻ പറയാം..
എന്റെ ക്ലാസ്സിലെ സഫു എന്ന് പറയുന്ന ഒരു കുട്ടി എന്റെ നോട്ട് എഴുതാൻ വേണ്ടി കൊണ്ട് പോയിരുന്നു..അപ്പൊ എനിക്ക് നോട്ട് ആവിശ്യം ഉണ്ടെന്നു പറഞ്ഞപ്പോൾ അവൻ ഇങ്ങോട്ട് കൊണ്ട് വരാൻ വേണ്ടി വന്നതാ... എന്നിട്ടാണ് ഉമ്മ ഓരോന്ന് പറഞ്ഞു ഉണ്ടാക്കുന്നത്.."
"അപ്പൊ ഉമ്മ പറഞ്ഞു നിങ്ങള് വീടിന്റെ ഉള്ളിലായിരുന്നു എന്ന്"
"ആ ആയിരിന്നു... ഒരു ഫ്രണ്ട് വീട്ടിൽ വരുമ്പോ പുറത്താണോ ഇരുത്താ...അതിന് ഇങ്ങനെ ഒക്കെ മനുഷ്യനെ ചോദ്യം ചെയ്താൽ കഷ്ട്ടമുണ്ട് ട്ടാ... "
"ആ ഷാനി...ഞാൻ ഉമ്മ ചോദിച്ചപ്പോൾ വെറുതെ ചോദിച്ചെന്നെ ഒള്ളു"
"വെറുതെ ഒന്നുമല്ല.. എനിക്കറിയാം ഉപ്പാക്കും എന്നെ തീരെ വിശ്വാസം ഇല്ലാന്ന്..ആയിക്കോട്ടെ ഇനി ഈ ഷാനി ഉപ്പാനോട് മിണ്ടൂല...."
"എന്റെ ഷാനിമോളല്ലേ... ഉപ്പാക്ക് നല്ല വിശ്വാസം ഒക്കെ ഉണ്ട് ട്ടാ..."
"എന്നോട് മിണ്ടണ്ട എന്ന്.."
"ആ ഉപ്പാനോട് നീ ഇന്നാള് പറഞ്ഞ ആ സാധനം ഞാൻ വാങ്ങിവെച്ചിട്ടുണ്ട്"
"ഏത് സാധനം... ആ മാലയാണോ ഉപ്പാ..."
"ആ ഇപ്പൊ നിനക്ക് മിണ്ടാലേ....ഉപ്പ ചുമ്മാ ഒരു നമ്പർ ഇട്ടതല്ലേ...."
"നമ്പർ ആയാലും അല്ലേലും വേണ്ടില്ല...മര്യാദക്ക് ഞാൻ പറഞ്ഞ സാധനങ്ങൾ എനിക്ക് കിട്ടിയ മതി.അല്ലേൽ ഈ ഷാനി വല്യ യക്ഷി ആയി മാറും ട്ടാ..."
"അയ്യോ യക്ഷി ഒന്നും ആവണ്ട...പിന്നെ എന്റെ ഈ ഷാനിയേ കാണാൻ ഒരു രസവും ഉണ്ടാവൂല...നീ കളിച്ചു ഇരിക്കാതെ ഉമ്മാന്റെ അടുക്കൽ ഫോൺ കൊടുക്ക്"
"എന്തിനാ ഇനിയും എന്നെ പറ്റി പരദൂഷണം പറയാൻ ആണോ.."
"ഏയ് അല്ല മേഡം... ഒന്ന് കൊടുക്കാവോ ആ ഫോൺ."
ഉപ്പ വെറും പാവമാണ്,അത് കൊണ്ട് തന്നെ ഉപ്പാനെ പറ്റിക്കാനും എളുപ്പം ആയിരുന്നു..ഒരൊറ്റ മോള് ആയതുകൊണ്ട് തന്നെ എല്ലാർക്കും എന്നോട് ഭയങ്കര സ്നേഹം ആയിരുന്നു...
എക്സമിനായ് പേടിച്ചോണ്ടിരിക്കുന്ന സമയത്താണ് ഒരു missed call വന്നത് ശ്രദ്ധിച്ചത്..അംബാനിന്റെ ജിയോ ന്റെ ഓഫറിൽ അൺലിമിറ്റഡ് കാൾ ഉള്ളത് കൊണ്ട് തന്നെ ഞാൻ തിരിച്ചു വിളിച്ചു...
"ഹലോ...ആരാ"
"ഇതിലേക്ക് ഒരു കാൾ വന്നിരുന്നു.."
"ഓ... എപ്പോ"
"ഇപ്പൊ തന്നെ..."
"ഞാൻ ഒന്ന് നോക്കട്ടെ... എന്നിട്ട് വിളിക്കാം"
"ആഹ്.."
"കുറച്ച് കഴിഞ്ഞു ആ സഹോദരൻ വീണ്ടും വിളിച്ചു..."
"ആ ഹലോ..."
"സോറി ട്ടൊ... കുട്ടികളുടെ അടുത്തായിരുന്നു ഫോൺ..അപ്പൊ കൈ തട്ടി വന്നതാവും"
"ഓ its ok.. No പ്രോബ്ലം"
"Kk..നിങ്ങളെ വീട്..."
"ആഹ് ഞാൻ മലപ്പുറം.."
"ഒക്കെ.."
പിന്നെ അയാൾ എന്തോ പറയാൻ നിന്നപോയേക്കും ഞാൻ ഫോൺ കട്ട് ചെയ്തു..പരിചയമില്ലാത്തവരുമായി ഞാൻ എന്തിനാലെ സംസാരിക്കുന്നെ...
അങ്ങനെ പഠിപ്പ് ഒക്കെ കഴിഞ്ഞു ഡാറ്റാ ഒന്ന് ഓൺ ആക്കി വാട്സാപ്പിൽ നോക്കിയിരിക്കുമ്പോഴാണ് ഒരു അപരിചിത നമ്പറിൽ നിന്നും മെസ്സേജ് വന്നത്...
"Hai..അറിയാമോ..."
"ഇല്ല ആരാ..."
"ഒന്ന് ആലോചിച്ചു നോക്ക്..."
"ഇല്ല..അറിയൂല.."
"ആലോചിക്കാൻ പൈസ ഒന്നും കൊടുക്കണ്ടല്ലോ..ചുമ്മാ ഒന്ന് ആലോചിക്കെടോ.."
"സഫീന ആണോ... അതോ അജ്മാലോ"
"ആരാ ഈ അജ്മൽ വല്ല loverഉം ആണോ"
"എടൊ പ്ലീസ്..ആളെ പറഞ്ഞില്ലേൽ ഞാൻ ഇപ്പൊ ബ്ലോക്ക് ചെയ്യും ട്ടാ"
"ആ അത്രക്ക് ജാഡ ആണേൽ നീ അങ്ങട്ട് ബ്ലോക്ക് ചെയ്യ്..."
"പറ ആരാ എന്ന്..."
"ഞാൻ ഒരു കാര്യം പറയട്ടെ... നിന്റെ പ്രൊഫൈൽ ഫോട്ടോ കാണാൻ നല്ല ഭംഗി ഉണ്ട്..."
"ഓ... സത്യമായും... ശൊ.. എനിക്ക് വെയ്യ..."
"എടൊ സീരീസ് ആയിട്ട് പറഞ്ഞതാടോ.. നിന്നെ കണ്ടപ്പോൾ
ശെരിക്കും എന്റെ പഴയ ലൊവ്വറെ ആണ് ഓർമവന്നത്.. അതെ മുഖഷെയ്പ് ആയിരുന്നു.. അതുകൊണ്ട് തന്നെ നിന്റെ ഫോട്ടോ കണ്ടപ്പോൾ ഉള്ളിൽ ഭയങ്കര നീറ്റലായിരുന്നു... "
"ഓ തന്നെ....എന്നിട്ട് ആ കാമുകിക്ക് എന്ത് പറ്റി.."
"അത് വല്യ കഥയാണ്..."
"ആ പറ കേൾക്കട്ടെ...ഇപ്പൊ ഏതായാലും ഒരു സ്റ്റോറി കേൾക്കാനുള്ള മൂഡ് ഒക്കെയുണ്ട്... അതെല്ലാ....അതൊക്കെ പോട്ടെ അദ്യം നിങ്ങളെ പേര് പറയൂ..എന്റെ നമ്പർ എവിടുന്ന് കിട്ടി"
"എന്റെ പേര് അസീസ്...നേരത്തെ നിന്റെ ഫോണിലേക്ക് ഒരു അപരിചിത ഫോൺ വന്നില്ലായിരുന്നോ....അത് എന്റെ കാൾ ആയിരുന്നു..പിന്നെ നിന്റെ ആ സംസാര വോയിസ് കേട്ടപ്പോൾ എന്തോ ഒരു ആകർഷണം തോന്നി.. അങ്ങനെ നിന്റെ നമ്പറിലോട്ട് മെസ്സേജ് അയച്ചതാ..."
"ഓ.... "
"ഹലോ പോയോ..."
"ഇല്ല"
"എന്നിട്ടെന്താ മിണ്ടാത്തെ"
"ആ നിങ്ങള് ഏതായാലും ആ സ്റ്റോറി പറ..."
"പറയൊക്കെ ചെയ്യാം പക്ഷെ... ലാസ്റ്റ് എന്റെമേൽ സിംപതി ഒന്നും ഉണ്ടാവരുത്."
"ഏയ്..."
അങ്ങനെ അവൻ അവന്റെ സ്റ്റോറി പറയാൻ തുടങ്ങി.എന്തോ അവന്റെ ആ പ്രണയ കഥ കേട്ടാൽ തന്നെ ഏത് ഉണങ്ങിയ മിഴികളിൽ നിന്നും കണ്ണുനീർ തുള്ളികൾ അടർന്നു വീഴുമെന്നത് തീർച്ച.അവന്റെ ആ കഥയുടെ അവസാനം അവന്റെ കാമുകി ആക്സിഡന്റിൽ മരിച്ചു എന്ന് കേട്ടപ്പോൾ തന്നെ വല്ലാതങ്ങ് ഫീലായി പോയി...
ഏറെ സ്വാധീനം ചെലുത്തിയ ആ ലൗ സ്റ്റോറി എൻ ഹൃദയത്തിൽ ഒരു നോവിന്റെ കലവറ സൃഷ്ടിച്ചു എന്ന് തന്നെ പറയാം...
അവനോടു ബൈ പറഞ്ഞു ഉറങ്ങാൻ കിടന്നപ്പോഴും ആ സ്റ്റോറി തന്നെ ആയിരുന്നു മനസ്സ് നിറയെ...
പിറ്റേന്ന് കോളേജിൽ പോയി എക്സാം എഴുതുന്ന സമയത്ത് വരെ ആ സ്റ്റോറിയുടെ ഓരോരോ ചിത്രങ്ങൾ എൻ ഹൃദയത്തിലേക്ക് വന്നത് കൊണ്ട് തന്നെ വേഗം പേപ്പർ കൊടുത്ത് എക്സാം ഹാളിൽ നിന്നും പുറത്തേക്കു ഇറങ്ങി നടന്നു..നടന്ന് നീങ്ങുമ്പോഴാണ് സഫു വന്നത്...
"ഹലോ ഷാഹി "
"മ്മ്.. ഇന്നും എക്സാം കൊളമായോ സാർ."
"ആന്നേ...സപ്പ്ളി ഇല്ലാതെ എന്തോന്ന് കോളേജ് ലൈഫ്...."
"ആന്നെ"
"അല്ലാ ഇന്ന് ഒന്ന്കൂടി സുന്ദരി ആയിട്ടുണ്ടല്ലോ"
"സുഖിപ്പിക്കാതെ ഒന്ന് പോടാ തെണ്ടി"
"അല്ലാ ഇന്നലെ ഉമ്മ വന്ന് പിന്നെ പ്രശ്നായോ "
"എന്ത് പ്രശ്നം? നമ്മളാരാ മോൾ..അതൊക്കെ അപ്പൊ തന്നെ സോൾവ് ആകിയില്ലേ..."
"മ്മ് ഓക്കേ.. പിന്നേയ് ഇത് സ്ഥിരം പരിവാടിയൊന്നും അല്ലാലോ..."
"ഒന്ന് പോടാ "
"അല്ലാ ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ..."
"നീ എന്താ ഒരുമാതിരി പ്രൊപ്പോസ് ചെയ്യാൻ വരുന്നവരെ പോലെ..."
"ഒന്ന് പോടീ...പ്രൊപ്പോസ് ചെയ്യാൻ പറ്റിയ ഒരു സാദാനും..."
"എന്താ എനിക്കൊരു കുറവ്.."
"നിനക്ക് കുറവല്ല കൂടുതൽ അല്ലെ ഉള്ളത്.."
"ആ മതി മതി പറഞ്ഞത്...നീ പറയാൻ വന്ന കാര്യം പറ..".
"നീ എന്താ ആ റായിഫ് നിന്റെ പിറകെ ഇങ്ങനെ നടന്നിട്ടും ഒരു മൈൻഡ് പോലും ചെയ്യാത്തെ..."
"ആ അദ്യം ഞാൻ ചെയ്യാറുണ്ടായിരുന്നല്ലോ... പിന്നെ ഓന് പ്രണയം എന്നൊക്കെ പറഞ്ഞു വന്നാൽ ഞാൻ എന്താ ചെയ്യാ..അല്ലേലും ഈ പ്രണയം എന്ന പൈങ്കിളിയോടൊന്നും എനിക്ക് താൽപര്യമില്ല..."
"ആ താൽപര്യമില്ലേൽ വേണ്ട... വിട്ട് കളയെടോ..."
അങ്ങനെ കോളേജ് വിട്ട് വീട്ടിലെത്തിയപ്പോഴും അസീസ് എന്ന് പറയുന്ന വ്യക്തിയുടെ ആ നൊമ്പര കഥയായിരുന്നു മനസ്സ് നിറയെ.....
അസീസിന്റെ മെസ്സേജ് ഒന്നും വന്നിട്ടില്ല..ഇന്നലെ ചാറ്റ് ചെയ്തു പോയതാ...അതുകൊണ്ട് തന്നെ ഞാൻ ഒരു ഗുഡ് ഈവനിംഗ് എന്ന് അയച്ചു...
കുറച്ച് കഴിഞ്ഞു അവന്റെ മെസ്സേജ് വന്നു ഞാൻ ഹോസ്പിറ്റലിൽ ആണ് ഉമ്മാക്ക് സുഖമില്ല പ്രാർത്ഥിക്കണം എന്നും പറഞ്ഞു...
അന്ന് ഞാൻ നമസ്കരത്തിനു ശേഷം അസീസ് എന്ന് പറയുന്ന ആ സഹോദരന്റെ ഉമ്മാക്ക് വേണ്ടിയും ദുആ ചെയ്തു...
അങ്ങനെ പന്ത്രണ്ട് മണിക്ക് ശേഷം ഒരു കാൾ വന്നു...അസീസിന്റെ കാൾ ആയിരുന്നു അത്... ഫോൺ എടുത്ത് ചെവിയിൽ വെച്ചപ്പോൾ നടുങ്ങുന്ന ആാാ വാർത്ത ആയിരുന്നു എനിക്ക് കേൾക്കാൻ കഴിഞ്ഞത്...
"ഹലോ... ഇത് ഞാനാ അസീസ്"
"എന്താ..."
"എന്റെ ഉമ്മ മരിച്ചു...ദുആ ചെയ്യണം.. എന്ത് ചെയ്യണം അറിയാതെ നിക്കുവാ... "
ഖൽബ് പിടയുന്ന പോലെ... സഹിക്കാൻ കഴിയാവുന്നതിലും അപ്പുറം ആയിരുന്നു ആ വാർത്ത... ആ രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞിരുന്നില്ല... എല്ലാം നഷ്ടപ്പെട്ടു പോയ അസീസ് ആയിരുന്നു ഇപ്പൊ എന്റെ മനസ്സ് നിറയെ....
കോളേജിൽ പോയാലും വീട്ടിൽ ഇരുന്നാലും വല്ലാത്തൊരു ചിന്തകളിൽ ആയിരുന്നു... ഉമ്മയും കൂട്ടുകാരികളും പല വെട്ടം എന്താ പ്രശ്നം എന്ന് ചോദിച്ചിട്ടും എനിക്ക് മറുപടി പറയാൻ കഴിഞ്ഞിരുന്നില്ല...
കേവലം ഒരു പേര് മാത്രം അറിയുന്ന ആ അപരിചിതന് വേണ്ടി ഇത്ര വിങ്ങുന്നതെന്തിനാ എന്ന് എന്റെ മനസ്സ് പലവട്ടം എന്നോട് ചോദിച്ചിട്ടും എനിക്ക് ഉത്തരം കണ്ടെത്താനേ കഴിഞ്ഞിരുന്നില്ല...
എന്നും ഞാൻ അവനെ ഓൺലൈനിൽ നോക്കും..
പക്ഷെ എവിടെ വരാൻ ലേ...
കാത്തിരിപ്പുകൾക്ക് വല്ലാതെ നോവുന്നുണ്ടെന്ന് മനസ്സിലാക്കിയ നിമിഷം...
ഓരോ ദിവസം കഴിയുമ്പോഴും അവനോടു തോന്നുന്ന വികാരം എന്താ എന്നൊന്നും എനിക്കറിയില്ല. . പക്ഷെ ഒരിക്കലും നേരിൽ കാണാത്ത അയാളെ ഞാൻ വല്ലാതങ്ങു ഇഷ്ട്ടപെട്ട് പോയിരിക്കുന്നു....
അങ്ങനെ ഓരോരോ ദിവസങ്ങളും ഇങ്ങനെ കൊഴിഞ്ഞു വീണ് കൊണ്ടിരുന്നു...
അങ്ങനെ ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ.....
(തുടരും)
*അഭിപ്രായങ്ങൾ അറിയിക്കുക*
*അനസ് വേങ്ങര*
*9656680819*
*മുൻ ഭാഗങ്ങൾ വേണ്ടവർ ചോദിക്കുക*
_________________
_പടച്ചവനെ.....മഴക്കെടുതിയിൽ പെട്ട് പോയ അനേകായിരം ജീവിതങ്ങൾ ഉണ്ട്..എല്ലാവർക്കും ശാന്തമായ അന്തരീക്ഷം നൽകേണമേ...അല്ലാഹ്_
___________________
🌺🍁🌺🍁🌺
🌺🍁🌺🍁🌺
*ഒളിച്ചോട്ടം*
🍁🌺🍁🌺🍁
🍁🌺🍁🌺🍁
*PART* *4*

ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ...ഒരു അപരിചിത മുഖം എന്റെ നേരെ വന്നിട്ട് ഒരു ചോദ്യം..
"നമ്മളെ ഒക്കെ അറിയോ..."
ജീവിതത്തിൽ ആദ്യമായിട്ട് കാണുന്ന മുഖം ഞാൻ എങ്ങനെ അറിയാനാ...
വൈകുന്നേരം പ്രണയ കണക്ഷൻ സെറ്റ് ആക്കാൻ വരുന്ന അനേകം പേരിൽ ഒരാളായാണ് ഞൻ അയാളെ കണ്ടിരുന്നത്...
"ഇല്ല എനിക്കറിയില്ല"
"ഒന്ന് ശെരിക്കു ആലോചിച്ചു നോക്ക്.. "
"ആലോചിക്കേണ്ട ആവിശ്യമൊന്നും എനിക്കിപ്പോ ഇല്ല..ഒന്ന് മാറിയേ അല്ലേൽ ഞാൻ ഇപ്പൊ കോളേജ് പിള്ളേരെ വിളിച്ചു കൂട്ടും..വെറുതെ തടി കേടാക്കാതെ ഒന്ന് പോയെ..."
"ഓ...അങ്ങനെ ആണോ... നീ വലിയ ജാഡക്കാരത്തി ആണല്ലോ... അത്രക്ക് വലിയ ജാഡ ആണേൽ നമ്മള് പോയേക്കാം.."
"ആ പൊക്കോ..അത് തന്നെയാണ് നിനക്കും നല്ലത്.."
"ചൂടാവാതെ പെണ്ണെ....ഇത് ഞാൻ ആണ്..അസീസ്, അറിയോ നമ്മളെയൊക്കെ..."
ഒരുപാട് കാണാൻ കൊതിച്ച ആ മുഖം,പെട്ടൊന്ന് കണ്ടപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ആനന്ദമായിരുന്നു ഖൽബ് നിറയെ.. അതുകൊണ്ട് തന്നെ പെട്ടെന്നൊന്നും പിടി കൊടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു
"അസീസോ ഏത് അസീസ്.."
"അല്ലാ നിനക്ക് എത്ര അസീസുമാരെ അറിയാം"
"എന്റെ ക്ലാസ്സില് ഒരു അസീസ് ഉണ്ട്..എന്റെ ഒരു സാർ ന്റെ പെരും അസീസ് എന്ന് തന്നെയാ...അവരെ ആരെങ്കിലും ആണോ.."
"അല്ലോയ്...ഇതെന്താ ഇവിടെ അസീസുമാരെ സംസ്ഥാന സമ്മേളനം വല്ലോം ആണോ"
തന്നെ ശെരിക്കും മനസ്സിലായില്ലേ എന്നൊരു സംശയം അവനിൽ പ്രകടമാവുന്നത് അവന്റെ മുഖത്തു നിന്ന് തന്നെ എനിക്ക് വായിച്ചെടുക്കാൻ കഴിയുമായിരുന്നു
"ആരാ ശെരിക്കും നിങ്ങള്.. ഞങ്ങളെ പോലുള്ള പെൺ പിള്ളേരെ വശത്താക്കാൻ ഇറങ്ങി തിരിച്ചതാണല്ലേ...."
"ആ ആണെങ്കിൽ...."
"ഞാൻ ഇവിടെ നിന്ന് എങ്ങാനും ഒന്ന് വിളിച്ചു കൂവിയാൽ മതി.ആ കാണുന്ന ചെക്കന്മാർ എല്ലാരും കൂടെ വന്നങ്ങു മേയും...പിന്നെ ഈ ശരീരത്തിൽ ഒരു പൊടി പോലും ബാക്കിയുണ്ടാവൂല."
"ഏതായാലും നമ്മള് ഇവിടെ ഒരു പ്രശ്നം സൃഷ്ട്ടിക്കാൻ വന്നതല്ല.. നമ്മള് പോവാണ്,ഇത് വഴി വന്നപ്പോൾ ഒരു ഫ്രണ്ടിനെ ഓർമ വന്നു അപ്പൊ ഒന്ന് കണ്ടിട്ട് പോവാം എന്നും വിചാരിച്ചു കാത്തിരുന്നതാ..ഇപ്പൊ അ ഫ്രണ്ട് നു നമ്മളെ അറിയില്ല പോലും.."
ഇതും പറഞ്ഞു ഹെൽമെറ്റും ഇട്ട് അവൻ ബൈക്ക് ഒന്ന് സ്റ്റാർട്ട് ആക്കിയതും എവിടെന്നോ വന്ന ധൈര്യത്തിൽ ഞാൻ ആ കീ അങ്ങട്ട് വലിച്ചൂരി..
"ഡോ..കളിക്കാതെ ആ കീ താടി..."
"തെരൂലെങ്കിലോ.."
"ഡോ കളിപ്പിക്കല്ലാട്ടോ.മനുഷ്യന് ദേഷ്യം വരുന്നുണ്ട് ട്ടൊ...."
"ദേഷ്യം വരട്ടെന്നേ..."
"പ്ലീസ്....എനിക്ക് പോയിട്ട് അൽപ്പം തിരക്കുണ്ട് "
"വല്യ തിരക്കുള്ള ആളാലെ...എന്നാലെയ് നമ്മുക്ക് ആ കൂൾബാറിൽ പോയി വല്ലതും കുടിച്ചാലോ..."
"നീ അപ്പൊ..... എന്നെ മനസ്സിലായിട്ടും മനഃപൂർവ്വം കളിയാക്കുകയായിരുന്നല്ലേ..."
"ഏയ്... ചുമ്മാതെ...എനിക്ക് നിങ്ങളെ പേര് കേട്ടപോയെ ആളെ മനസ്സിലായതാണ്...പിന്നെ കളിപ്പിക്കാന്ന് വെച്ചു"
"മ്മ് നിനക്ക് രണ്ടെണ്ണം കിട്ടാത്തതിന്റെ നല്ല കുറവുണ്ട്"
"അല്ലാ....വല്ലതും കുടിച്ചാലോ.."
"ആ കുടിക്കാലോ.."
അങ്ങനെ ഞങ്ങളാ കൂൾബാറിന്റെ ഉള്ളിലേക്ക് കയറി
"എന്താ വേണ്ടത്.."
"എനിക്ക് ഒരു ലൈം മതി"
"ലൈമോ...വേറെ എന്തേലും ഓർഡർ ചെയ്യ് പെണ്ണെ"
"എന്നാ ഒരു ചിക്കു ജ്യൂസ്"
"ഹലോ ഇവിടെ രണ്ട് ചിക്കു ജ്യൂസ്..വേഗം എടുക്കണേ..."
"മ്മ് അല്ലാ നിങ്ങളെങ്ങനെയാ ഞാൻ ഇവിടെയാ പഠിക്കുന്നെ എന്ന് അറിഞ്ഞേ.."
"അത്... ഞാൻ ഇവിടെ എന്റെ ഒരു ഫ്രണ്ട്ന്റെ വീട്ടിലേക്ക് വന്നതാ.. അങ്ങനെ ഞാൻ ചുമ്മാ ഫേസ്ബുക് തുറന്ന് നോക്കിയപ്പോൾ നിന്റെ പ്രൊഫൈൽ കാണാൻ ഇടയായി.അങ്ങനെ ഞാൻ പ്രൊഫൈൽ ഓപ്പൺ ആക്കിയപ്പോൾ അതിൽ നിറയെ നിന്റെ ഈ കോളേജിന്റെ ഓരോ പോസ്റ്റ് കാണാൻ ഇടയായി..അപ്പൊ നിന്നെ ഒന്ന് കണ്ടിട്ട് കളയാം എന്ന് വെച്ചു.."
"ഏതായാലും കണ്ടത് നന്നായി.അല്ലാ നിങ്ങൾക്ക് സുഖം തന്നെ അല്ലെ.. ഉമ്മാക്ക് എന്താ പ്രത്യാകിച്ചു ഉണ്ടായത്.."
"അതൊന്നും ഇപ്പൊ ചോദിക്കല്ലേ...എനിക്ക് ഇപ്പൊ അത് പറയാനുള്ള ഒരു മൂഡില്ല.."
"ഓ സോറി..."
"Its ok.. അല്ലാ നിന്റെ പുതിയ വിശേഷങ്ങൾ പറയൂ.."
"അതൊക്കെ കുറെ ഉണ്ട്.. അല്ലാ നിങ്ങളെ നമ്പറിനെന്ത് പറ്റി? ഞാൻ കുറെ വിളിച്ചിരുന്നു.. പക്ഷെ കിട്ടിയില്ല"
"ആ അത് ഞാൻ ഒഴിവാക്കി.ഇപ്പൊ പുതിയൊരു നമ്പർ ആണ്..'
"ആ നമ്പർ ഒന്ന് തെരോ.."
"ആ തരാം...അല്ലാ നിന്റെ ഡീറ്റെയിൽസ് ഒക്കെ ഒന്ന് വേഗം പറയോ...കൂടുതലായൊന്നും എനിക്ക് നിന്നെ പരിചയമില്ലലോ"
"എന്റെ പേര് ഷാനിബ... ഷാനിബയെക്കാളും എല്ലാവർക്കും പരിചിതം ഷാനി എന്നൊരു വിളിപ്പേരാണ്.എന്റെ വീട് വേങ്ങരയാണ്.വീട്ടിൽ ഉമ്മ & ഉപ്പ പിന്നെ ഞാനും..ഉപ്പ ഗൾഫിലാണ്..."
"ഓ മതി മതി...ഒന്ന് ജസ്റ്റ് പരിചയപെടുത്താൻ പറഞ്ഞാൽ വീട്ടിലെ റേഷൻ കാർഡ് ന്റെ നമ്പർ അടക്കം പറയുമല്ലോ..."
"ആ പറയും അതാണ് ഈ ഷാനി.."
"മ്മ് ഏതായാലും കൊള്ളാം..അല്ലാ നീ ഒറ്റക്കാണോ വീട്ടിലേക്ക് പോവല്..കൂടെ ആരും ഇല്ലേ."
"പാത്തു എന്നൊരു ഫ്രണ്ട് ഉണ്ടാവാറുണ്ട്..അവള് ഇന്ന് നേരത്തെ പോയി..."
"ഒറ്റക്കൊന്നും ഇപ്പോഴത്തെ കാലത്തു എവിടേക്കും പോവാൻ പാടില്ലാട്ടോ.. കാലം വളരെ മോശം ആണ്.".
"മ്മ്.."
"അങ്ങനെ ജ്യൂസ് ഒക്കെ കുടിച്ച് വണ്ടിയുമെടുത്തു പോവാൻ ഒരുങ്ങവെ ഞാൻ ഇടയിൽ കയറി ചോദിച്ചു"
"എങ്ങോട്ടാ പോവുന്നെ...വേങ്ങര റൂട്ടിലേക്കാണോ"
"അല്ലല്ലോ..."
"മ്മ് ന്നാ ശരി ബൈ"
"നീ കയര്..ഞാൻ കൊണ്ട് വിടാം"
"ഏയ് വേണ്ട"
"എടൊ മടിയൊന്നും വിചാരിക്കണ്ട"
"മടി ഉണ്ടായിട്ടൊന്നും അല്ലാ.. ചുമ്മാ മാഷിന്റെ സമയം കളയണ്ട എന്ന് വെച്ചിട്ടാ"
"ഞാൻ വേങ്ങര റൂട്ടിലേക്കെന്നെ ആണ് പോവുന്നെ...കയറുന്നേൽ കയര്..ഒറ്റക്ക് ഇങ്ങനെ പോവണ്ട..കയര്."
അങ്ങനെ അവന്റെ ബൈക്ക്ന്റെ പിറകിൽ ഓരോരോ കൊച്ചു കൊച്ചു വിശേഷങ്ങൾ പങ്കുവെച്ചിങ്ങനെ പോകുമ്പോഴാണ് പോലീസ് കൈ കാണിച്ചത്..
പണി പാളിയത് എന്താന്ന് വെച്ചാൽ ആദ്യം ഹെൽമെറ്റ് ഇട്ടിരുന്നു അസി.പിന്നെ ഞാൻ ഹെൽമെറ്റ് ഇട്ട് അസിയെ കാണാൻ രസമില്ലാന്നും പറഞ്ഞ് നിര്ബന്ധിപ്പിച്ചു ഊരിവെപ്പിച്ചു..അതുകൊണ്ട് തന്നെ ആ ഒരു അബദ്ധം എന്റെ മുഖത്തു നല്ല രീതിയിൽ തന്നെ പ്രകടമാവുന്നുണ്ടായിരുന്നു..
അങ്ങനെ ഫൈനും അടച്ചു വണ്ടി സ്റ്റാർട്ട് ചെയ്യാൻ ഒരുങ്ങവെ...
"മേടം...ഇനി ഈ ഹെൽമെറ്റ് വെക്കുന്നതിൽ വല്ല വിരോധവും..."
അസിടെ ഈ കളിയാക്കലിൽ മറിച്ചൊന്നും കമന്റ് അടിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.അങ്ങനെ വേങ്ങര സ്റ്റാൻഡിൽ ഇറക്കിയിട്ട് വീണ്ടും കാണാം എന്നും പറഞ്ഞ് അവൻ യാത്രയായി...
അങ്ങനെ വീട്ടിലെത്തി ഒന്ന് ഫ്രഷ് ആയി ഉമ്മാന്റെ വക കുറച്ച് പലഹാരങ്ങളും കൂടെ കിട്ടിയപ്പോൾ എല്ലാം ഹാപ്പി ആയി.
നിഷ മിസ്സ് നാളെ ക്ലാസ്സ് ടെസ്റ്റ് ഇടുമെന്നു തറപ്പിച്ചു പറഞ്ഞതുകൊണ്ട് തന്നെ അടുക്കി വെച്ചാ ആ പുസ്തകങ്ങളെല്ലാം ഒന്ന് തുറന്നു..എത്ര വായിച്ചിട്ടും നോക്കിയിട്ടും ഒന്നും തന്നെ മനസ്സിലേക്ക് അടുക്കുന്നില്ല.ചിന്തകളിൽ മുഴുവൻ ഇന്ന് അസിയുമൊത്തുള്ള ആ നിമിഷങ്ങൾ ആയിരുന്നു.വേറെയേതോക്കെയോ ലോകത്തേക്കായി എന്റെ ചിന്തകൾ എന്നെ കൊണ്ട് കൂട്ടികൊണ്ട് വന്നിരിക്കുന്നു..
അവന്റെ ആ പുഞ്ചിരിയും സംസാരശൈലികൾ എല്ലാം എന്റെ മനസ്സിൽ വീണ്ടും വീണ്ടും സ്ഥാനംപിടിച്ചുകൊണ്ടിരുന്നു..
അങ്ങനെ കുറച്ച് കഴിഞ്ഞു വാട്സാപ്പിലേക്ക് ഒരു msg വന്നു..അസിയുടെ മെസ്സേജ് തന്നെ ആയിരുന്നു അത്..കാൾ ചെയ്യട്ടെ എന്ന് അയച്ച അവന്റെ ആ മെസ്സേജിൽ ഞാൻ സമ്മതം മൂളി.. അധികം വൈകാതെ തന്നെ അവന്റെ കാൾ ഇങ്ങെത്തി..
"ഹലോ "
"ഹാ"
"എന്താ നിനക്കൊരു ഗൗരവം"
"ഏയ്..."
"പറ ഷാനി..."
"അത്..."
"ഡോ ഓവറാക്കി ഡിമാൻഡ് പിടിപ്പിക്കുന്നവരെ പണ്ടേ എനിക്ക് ഇഷ്ട്ടം അല്ലാട്ടോ.."
"ആ അത് എന്താന്ന് വെച്ചാൽ...എനിക്ക് നാളെ എക്സാം ആണ്,പഠിച്ചിട്ടാണേൽ ഒന്നും തലയിൽ കയറുന്നും ഇല്ല..ആകെ ടെൻഷൻ ആയിരിക്കാണ്..."
"ഓ...എന്ത് എക്സാം ആണ്.."
"ക്ലാസ്സ് ടെസ്റ്റ്"
"അതായിരുന്നോ...അതിനെന്നെ ഇങ്ങനെ ആയാല് വല്യ കഷ്ട്ടമുണ്ട് ട്ടൊ..പബ്ലിക് വരുമ്പോ പഠിക്കാന്നെ..."
അങ്ങനെ ഞങ്ങളുടെ ഫോൺ വിളിയും ചാറ്റിംഗിന്റെ ദയർഖ്യവും ദിവസംതോറും കൂടി കൂടി വന്നു.എത്ര സംസാരിച്ചാലും മതിവരാറില്ല.പലപ്പോഴും ഫോണിലെ ചാർജ് ആയിരുന്നു ഞങ്ങളുടെ ഫോൺ വിളിയുടെ വില്ലനായിരുന്നത്..
ഇപ്പോൾ അവനുമായി സംസാരിക്കാത്ത ഒരു ദിവസം പോലും എന്നിലുണ്ടായിരുന്നില്ല.എത്ര സംസാരിച്ചാലും മതിവരാത്ത സ്വഭാവം ആയിരുന്നു അവന്റേത്..ഇത് വരെ ആയിട്ടും മോശമായ ഒരു ചിത്രീകരണങ്ങളും പങ്കുവെക്കാത്തത് കൊണ്ട് തന്നെ അവനിൽ കൂടുതൽ വിശ്വാസത്തിന്റെ വിത്തുകൾ മുളച്ചു പൊങ്ങാൻ തുടങ്ങി.
ഇത് വരെ ആയിട്ട് അവൻ എന്നോടോ ഞാൻ അവനോടോ ഇഷ്ട്ടം തുറന്ന് പറഞ്ഞിട്ടില്ല.രണ്ട് പേർക്കും പരസ്പരം ഇഷ്ട്ടമാണ് എന്ന് അറിയാമെങ്കിൽ പോലും അത് തുറന്ന് പറയാൻ ഞങ്ങൾ രണ്ട് പേരും ഒരുക്കമല്ലായിരുന്നു..
അങ്ങനെ എന്റെ ഫ്രണ്ട് ഷഹാനയുടെ കല്യാണദിവസം,അതി രാവിലെ തുടങ്ങിയതാ മേക്കപ്പ് ഇടാൻ,പക്ഷെ എന്തോ ഇതുവരെയായിട്ടും ഒരു സംതൃപ്തി കിട്ടിയിട്ടില്ല.ഷഹാനക്ക് ഗിഫ്റ്റ് കൊണ്ട് പോവണം,ഫോട്ടോ എടുക്കണം,അവളെ ഒപ്പം പുതിയാപ്പിള വീട്ടിലേക്ക് പോവണം അങ്ങനെ നിറയെ ഉദ്ദേശങ്ങളുമായി നിൽക്കുമ്പോഴാണ് അസിയുടെ കാൾ വന്നത്..
"ഹലോ എവടെ "
"ആ ഞാൻ വീട്ടിലാ"
"എന്താ പരിവാടി"
"അത്..ഇന്നാണ് എന്റെ ചങ്ക് ഷഹാനയുടെ കല്യാണം.പോരുന്നോ.."
"ഏയ് ഞാൻ ഇല്ല...എന്നാ ഒക്കെ ബൈ "
"അല്ലാ അതെന്താ മാഷേ...പെട്ടൊന്ന് ഒരു ബൈ എന്ന്"
"ഏയ് ഒന്നൂല്യെടോ "
"ന്നാലും പറ "
"ഞാൻ ഇന്ന് നമ്മുക്ക് രണ്ട്പേർക്കും കൂടി ഒരു ട്രിപ്പ് പോയാലൊ എന്നും വിചാരിച്ചു ഫോൺ ചെയ്തതാ..അപ്പൊ നിനക്ക് കല്യാണം. ഏതായാലും കല്യാണത്തിന് പൊക്കോ ട്ടൊ..."
"ചെറുതായിട്ട് ഒരു സെന്റിയുടെ മണം മണക്കുന്നുണ്ടോ എന്നൊരു ഡൌട്ട്.."
"ഏയ് ഇല്ലെടോ.."
"മാഷിന് വിഷമം ഒന്നും ഇല്ലല്ലോ"
"ഏയ് ഇല്ല ഷാനി..നീ ഏതായാലും കല്യാണത്തിന് പോയി വാ"
"അല്ലാ എങ്ങോട്ട് പോവാനാ ഉദ്ദേശിച്ചിരുന്നെ.."
"അത് അഴിമുഖം ബീച്ചിലേക്"
"ഓ.."
"നിനക്ക് നേരത്തെ കല്യാണത്തിൽ നിന്നും ചാടാൻ പറ്റുമോ"
"ആ അത് വേണേൽ ശ്രമിക്കാം "
"ശ്രമിച്ചാൽ പോരാ നടക്കണം"
"അത് ഓക്കേ..ഞാൻ ഏറ്റു..ഞാൻ വേങ്ങര സ്റ്റാൻഡിലേക്ക് വരാം..മാഷ് അവിടെ എത്തിയാൽ മതി"
"മ്മ് ഒക്കെ.."
അങ്ങനെ ഷഹാനയുടെ കല്യാണത്തിന് ഗിഫ്റ്റും ഫോട്ടോ എടുക്കലുമൊക്കെ കഴിഞ്ഞു ഉമ്മാന്റെ വീട്ടിലും കല്യാണമാണ് എന്നുള്ള കള്ളം ഉരുവിട്ട് കൊണ്ട് അവിടെ നിന്നും തടിതപ്പി.. കല്യാണം കഴിഞ്ഞു സ്റ്റാന്റിലെത്തിയപ്പോയേക്കും അസി അവിടെ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു..
അങ്ങനെ ഞങ്ങൾ അഴിമുഖം കൂട്ടായി ബീച്ചിലേക്കായ് വണ്ടി തിരിച്ചു..
ഉച്ച സമയം ആയതുകൊണ്ട് തന്നെ ബീച്ചിൽ വല്യ തിരക്കൊന്നും കാണാൻ കഴിഞ്ഞിരുന്നില്ല.
"മാഷേ...."
"ആ "
"മാഷേ..."
"ആ എന്താടി"
"നമ്മക്ക് ഈ കടലും അതിന് മീതെ വരുന്ന തിരമാലകളെ ഒക്കെ മറികടന്നു ഒരു യാത്ര പോവണ്ടേ..."
"എടി...നീ ഇന്നലെ രാത്രി വിളിച്ചപ്പോൾ പറഞ്ഞത് കാടും മലകളും കടന്ന് എന്നല്ലേ...ഇവിടെ എത്തിയപ്പോയേക്കും കടലും കടന്ന് എന്നായോ...ഏതേലും ഒന്ന് ഉറപ്പിക്ക്"
"അത്...നമ്മക്ക് രണ്ട് പേർക്കും മാത്രം ആയിട്ട് പോവണം.കാടും മലകളും മഞ്ഞും മഴയും എല്ലാം കൊണ്ട് പ്രകൃതിയോട് കിന്നരിച്ചും പാട്ടു പാടിയും ഇങ്ങനെ പോവണം."
"അജ്ജോടാ അത് മതിയോ...മോൾക്ക് നല്ല വട്ടാണല്ലോ.."
"കാര്യം പറയുമ്പോൾ തമാശിക്കുന്നത് എനിക്ക് ഇഷ്ടമല്ലാട്ടോ...ഞാൻ പിണങ്ങുവെ..."
"അച്ചോടാ...എന്റെ ചക്കര കുട്ടി ഇങ്ങനെ മുഖം ചുവപ്പിക്കല്ലാട്ടോ.."
"മ്മ്...അപ്പൊ മാഷ് നമ്മളെ കൊണ്ട് പോവോ"
"യേ..എങ്ങോട്ട്"
"അല്ലാ കാടും മലകളും കടന്ന്..."
"ആ കൊണ്ട് പോവാം...പക്ഷെ എനിക്കെന്ത് തെരും"
"മാഷിന് എന്ത് വേണം ആവോ "
എന്ത് തരുമെന്ന് പറ "
"മാഷിന് എന്ത് വേണേലും തെരാലോ"
"എനിക്ക് ഇപ്പൊ ഒരു ഉമ്മ വേണം "
"അച്ചോടാ മാഷിന്റെ മനസ്സിലിരിപ്പ് കൊള്ളാലോ..."
"ആ ഇപ്പൊ മനസ്സിലായി നിനക്ക് എന്നോടൊന്നും ഒരു സ്നേഹവും ഇല്ലാ എന്ന്"
ചുറ്റും നോക്കി..അടുത്തെങ്ങും ആരേം കാണാനില്ല..അതുകൊണ്ട് തന്നെ ആ കവിൾ തടങ്ങൾ ലക്ഷ്യമാക്കി എന്റെ ചുണ്ടുകൾ കുതിച്ചപ്പോൾ അവൻ അതിൽ നിന്നും മെല്ലെ ഒഴിഞ്ഞു മാറുകയായിരുന്നു...
"എന്ത്യേ കിസ്സ് വേണ്ടേ അപ്പൊ.."
"ആ വേണ്ട"
"അല്ലേലും മാഷിന് നമ്മളെ കിസ്സ് ഒന്നും പറ്റൂലല്ലോ "
"മ്മ് ആ കിസ്സ് ആവിശ്യമുണ്ടാവുമ്പോൾ ചോദിക്കാം..ട്ടോ"
"അപ്പോ എന്റെ ഈ കിസ്സ് വെറുതെ ആയില്ലേ.."
"ആയോ എന്നാ നീ ഒരു കാര്യം ചെയ്യ്.."
എന്റെ കയ്യിലേക്ക് ഒരു നൂറു രൂപ നോട്ട് വെച്ചു തന്നിട്ട് എന്നോട് പറഞ്ഞു..
"ദെ...ആ കാണുന്ന ഒരു കുട്ടിയെ..കണ്ടോ..ഒരു പത്തു വയസ്സൊക്കെ പ്രായം കാണും..ഒറ്റനോട്ടത്തിൽ നിന്നും തന്നെ വ്യകതമാണ് അതൊരു അണ്ണാച്ചി കുട്ടി ആണെന്ന്.ജീവിക്കാൻ മറ്റു മാർഗമില്ലാതെ തന്റെ അമ്മയോടപ്പം പിച്ചഎടുക്കുന്ന കുട്ടി..
ആ കുട്ടിക്ക് ഈ പൈസ കൊടുത്തിട്ട് എനിക്ക് തെരാൻ വെച്ചിരുന്ന മുത്തവും അവിടെ കൊടുത്തിട്ട് വാ..."
അങ്ങനെ ഞാൻ ആ പൈസ അവിടെ കൊടുത്ത് ആ കുട്ടിയുടെ നെറ്റിയിൽ ഒരു മുത്തവും കൊടുത്ത് അസിയുടെ അടുക്കലേക്ക് വരുമ്പോൾ വല്ലാത്തൊരു അഭിമാനം ആയിരുന്നു ഖൽബ് നിറയെ ..
അങ്ങനെ അവിടെന്ന് തിരിച്ചു വീട്ടിലെത്തി ക്ഷീണം കാരണം ഒന്ന് കിടക്കാൻ ഒരുങ്ങിയതും അസിടെ കാൾ...
"ആ പിന്നേയ്..ഉറങ്ങിയായിരുന്നോ"
"ഏയ് ഇല്ല...കിടക്കാൻ നിക്കുവാ"
"എന്നാല് നീ ഇന്ന് പറഞ്ഞ കാര്യങ്ങൾ ശെരിക്കും ഞാൻ ആലോചിച്ചു"
"എന്ത് കാര്യങ്ങൾ "
"അത് ഷാനി..കാടും മലകളും കടന്ന് നമ്മുക്ക് ഒരു യാത്ര പോവണ്ടേ..."
"ആ...അത് ഞാൻ ആ മൂഡിൽ പറഞ്ഞതല്ലേ...മാഷ് അത് വിട്ടില്ലേ..."
"ഇല്ല..നീ ഉണ്ടോ ഒരു യാത്ര പോവാൻ "
"ആ ഉണ്ട്..നാളെ നമ്മുക്ക് കോഴിക്കോട് ബീച്ചിലും പോവാം "
"ഒലക്ക...ഞാൻ വിചാരിച്ചിരിക്കുന്നത് 3ഡേയ്സിലെ ട്രിപ്പ് ആണ്...നീ ഉണ്ടോ"
"ഏയ് ഞാൻ എങ്ങും ഇല്ല..വീട്ടീന്ന് അയക്കില്ലെന്ന് ഉറപ്പാണ്"
"എന്റെ ഒപ്പം ആണ് ടൂർ പോരുന്നത് എന്ന് വീട്ടിൽ പറയണ്ടല്ലോ..കോളേജിന്ന് ആണ് എന്ന് പറഞ്ഞാൽ പോരെ"
"എന്നാലും പറ്റാത്തൊന്നും ഇല്ല...ഉമ്മാക്ക് ടീച്ചേർസ് ആരേലും വിളിച്ചു പറയേണ്ടി വരും...എന്നാലേ വിശ്വാസം വരത്തൊള്ളു..."
"അതിന് ഒക്കെ വഴിയുണ്ട് നീ റെഡി ആണോ..."
"അത്...."
"ഡോ നിനക്ക് എന്നെ വിശ്വാസം ഉണ്ടേൽ നീ എന്റെ കൂടെ വരും..."
"ആ വിശ്വാസമൊക്കെയുണ്ട്"
"എന്നാൽ നമ്മള് രണ്ട് പേരും കൂടെ ഒരു ട്രിപ്പ് പോവുന്നു..എവിടേക്ക് പോവുന്നു എന്നും തുടങ്ങി കാര്യങ്ങളൊക്കെ നമ്മുക്ക് നാളെ സംസാരിക്കാം...
അപ്പൊ ശരി ഗുഡ് നൈറ്റ്"
"മ്മ് ഗുഡ് നൈറ്റ്"
(തുടരും )
മുൻ പാർട്സ് വേണ്ടവർക്ക് ചോദിക്കാം...
അഭിപ്രായങ്ങൾ അറിയിക്കുക
അനസ് വേങ്ങര
9656680819
ഈ ദുനിയാവിൽ മനുഷ്യൻ പിറവിയെടുത്തത് മുതൽ തെറ്റുകളും പിന്നാലെ തന്നെ ഉണ്ടാവും...അതുകൊണ്ട് തന്നെ ക്ഷമിക്കുക...
_____________
ഈ സ്റ്റോറി വായിക്കുന്നവർക്കെല്ലാം ഒരു പാഠം ഉൾകൊള്ളാൻ സാധിക്കണം.അതിന് വേണ്ടിയാണ് ഈ തൂലിക ചലിപ്പിക്കപ്പെടുന്നത്..പ്രണയം ആസ്വദിക്കുക എന്നതിലുപരി അതിനുള്ളിൽ ഒളിഞ്ഞു കിടക്കുന്ന ചതികുഴികളെയാണ് നിങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കാൻ ഉദ്ദേശിക്കുന്നത്...അതുകൊണ്ട് തന്നെ എല്ലാവരിലേക്കും ഷെയർ ചെയ്യുമെന്നും കരുതുന്നു
____________________
🌺🍁🌺🍁🌺
🌺🍁🌺🍁🌺
*ഒളിച്ചോട്ടം*
🍁🌺🍁🌺🍁
🍁🌺🍁🌺🍁
*PART* *5*

*പ്രിയ വായനക്കാരെ.....*
*ഷാനിബയുടെ ജീവിതം ഇനിയൊരു പെൺകുട്ടിക്കും സംഭവിച്ചുക്കൂടാ.....*
*ഈ സ്റ്റോറി വായിക്കുന്നതിലൂടെ എല്ലാരും ഒരുപാഠം ഉൾകൊള്ളാൻ ശ്രമിക്കുക..*
*ഈ ആധുനികയുഗത്തിൽ പത്രമാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകർഷിക്കപ്പെടുന്ന ഒരു കാര്യമാണ് ഒളിച്ചോട്ടം...ഉറ്റവരെ ഒഴിവാക്കി പ്രണയത്തിന്റെ മധുരം നുണയാൻ പോകുന്നവർ അനേകം ആണ്...പലപ്പോഴും അതിനുള്ളിൽ ഒളിച്ചിരിക്കുന്ന ചതികുഴികളെ തിരിച്ചറിയാൻ കഴിയാതെ വരുന്നു..*
*അത്തരത്തിൽ ഒരു പെൺകുട്ടിയുടെ കഥയാണ് ഇതിൽ ഉൾകൊള്ളിച്ചിരിക്കുന്നത്*
*തെറ്റുകൾ ഉണ്ടാവാം...വിമർശനങ്ങൾ ആയാൽ പോലും അഭിപ്രായങ്ങൾ പറയാൻ മടിക്കരുത്...*
*മുൻ ഭാഗങ്ങൾ വേണ്ടവർ ചോദിക്കുക*
_______________________
അസി ഗുഡ് നൈറ്റ് പറഞ്ഞു പോയിട്ടും എന്റെ ചിന്തകളെല്ലാം അവൻ പറഞ്ഞ ആ യാത്രയെ കുറിച്ചായിരുന്നു..
തിരിഞ്ഞും മറിഞ്ഞും ഒരുപാട് ആലോചിച്ചു.
ഒരു ട്രിപ്പ് അടിക്കാൻ ആർക്കാലേ ഇഷ്ട്ടം ഇല്ലാത്തെ...പക്ഷെ എങ്ങനെ വീട്ടീന്ന് ചാടും?
ആ രാത്രിയിൽ മനഃസമാധാനമായിട്ടൊന്ന് ഉറങ്ങാനേ കഴിഞ്ഞിരുന്നില്ല...
ചിന്തകൾക്കും ആലോചനകൾക്കും പ്രസക്തിയേറുമ്പോ എങ്ങനെയാലേ ഒന്ന് ശാന്തമായി ഉറങ്ങാൻ സാധിക്കാ...
പിറ്റേന്ന് കോളേജിലേക്ക് പോകുവാൻ ഒരുങ്ങികൊണ്ടിരിക്കുമ്പോഴാണ് അസിടെ കാൾ വന്നത്..
"ഞൻ കോളേജിലേക് പോവാൻ നിൽകുവാ"
"ഇന്ന് ക്ലാസ്സ് കട്ട് ആക്കാൻ പറ്റുമോ"
"ഇന്നോ.... ഏയ് പറ്റൂല..."
"അതെന്തുവാ.ഇങ്ങനെ തറപ്പിച്ചു പറയുന്നേ... "
"അത്...ഇന്നാണ് എന്റെ ക്ലാസ്സിലെ മുബഷിറന്റെ ബർത്ത്ഡേ...ഞങ്ങൾ ക്ലാസ്സ് കഴിഞ്ഞു ഒരു ചെറിയ പരിവാടിയൊക്കെ പ്ലാൻ ചെയ്തതാ...പോയില്ലേൽ ശരിയാവൂല അതുകൊണ്ടാ... "
"എന്നാ ഓക്കേ..."
അങ്ങനെ കോളേജിലേക്ക് പോയി.
ആദ്യം തന്നെ ശിഹാബ് സാറിന്റെ ക്ലാസും...
ക്ലാസ്സ് എടുക്കുമ്പോൾ ഒരു സെക്കന്റ് പോലും റെസ്റ്റ് തെരൂല..പോരാത്തതിന് മൂപ്പര് ഫുൾ കലിപ്പ് ലുക്കിൽ ആയിരിക്കും ക്ലാസ്സ് എടുക്കാ..അതുകൊണ്ട് തന്നെ ആർക്കും വല്യ താൽപര്യം ഇല്ലായിരുന്നു...
ഒടുവിൽ ഉറങ്ങി വീണതും സാർ ഗെറ്റ് ഔട്ട് അടിച്ചതും ഒപ്പം ആയിരുന്നു..
ചുമ്മാ ഇങ്ങനെ വായ്നോക്കിയും അവിടേം ഇവിടെം പോയൊക്കെ ഇരുന്ന് സമയം കളയിച്ചു.അങ്ങനെ ശിഹാബ് സാർന്റെ ക്ലാസ്സ് കഴിഞ്ഞു. ഞാൻ ക്ലാസ്സിലേക്ക് കടന്നു..
ജാബിർ സാറിന്റെ ക്ലാസ്സ് ആണ് അടുത്തത്..സാറിന്റെ ക്ലാസ്സ് പെൺ കുട്ടികൾക്കെല്ലാം ഒരു ഹരം തന്നെ ആയിരുന്നു.. അങ്ങനെ സാർ വന്ന് പഠിപ്പിച്ചോണ്ടിരിക്കുമ്പോ അതായത് ഞങ്ങൾ ആ ക്ലാസ്സ് ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴാണ്.
രജി മേം വന്നത്..
"മാഷേ...ഷാനിബയെ ഒന്ന് വിടുമോ..ഓളെ കസിൻ കൂട്ടികൊണ്ട് പോവാൻ വന്നിരിക്കുന്നു.."
"ഒക്കെ.."
"ഷാനിബാ നീ ബാഗ് എടുത്ത് അങ്ങോട്ട് ചെല്ല്.."
കസിനൊ എന്നെ തിരഞ്ഞോ..ഒരു എത്തും പിടിയെ കിട്ടുന്നില്ല.മനസ്സിലേക്ക് അനുവാദം ചോദിക്കാതെ തന്നെ കടന്ന് വരുന്ന അനേകം ചിന്തകൾ മനസ്സിൽ ഏറെ സ്ഥാനം പിടിച്ചിരിക്കുന്നു..
സ്റ്റാഫ് റൂമിന്റെ അവിടെ എത്തിയതും എന്നേം തിരക്കി വന്ന ആ മുഖം കണ്ട് ശെരിക്കും ഞാൻ ഒന്ന് ഞെട്ടി.പടച്ചോനെ അസിയോ..ഇവനെന്താ ഇവിടെ..മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു പൊങ്ങുന്നു..
മെല്ലെ ഞാൻ അസിടെ കൂടെ കോളേജിന്ന് പുറത്തേക്കു ഇറങ്ങി..
"എന്തിനാ എന്നെ വിളിച്ചിറക്കിയേ.."
"എന്തിനാ എന്നോ..നിന്നെ കാണാൻ പൂതിയായിട്ട്"
"അസീ ഞാൻ ആദ്യമേ പറഞ്ഞതല്ലേ..എനിക്കിന്ന് ഒരു പരിവാടി ഉണ്ടെന്ന്..."
"നീ ചൂടാവല്ലേ...നമ്മുക്ക് വഴിയുണ്ടാക്കാം "
"ഇനി എന്നോട് മിണ്ടണ്ട..ചേ...ആകെ മൊത്തം കൊളമായി... "
"എന്റെ പോന്നോയ്...നീ ഇങ്ങനെ ഒന്നും പറയല്ലെ..."
"മിണ്ടല്ലേ എന്ന് ഞാൻ പറഞ്ഞില്ലേ..."
"ഓ ശരി മേഡം..."
വല്ലാത്തൊരു ദേഷ്യമായിരുന്നു ഖൽബ് നിറയെ...ഒരുപാട് ദിവസങ്ങളായിട്ട് ഞങ്ങൾ പ്ലാൻ ചെയ്തോണ്ടിരിന്നതായിരുന്നു അവളെ ബർത്ത്ഡേ പരിവാടി..അത് ഈ ഒരു നിമിഷത്തിൽ തകർന്നു പോയല്ലോ എന്ന് ഓർക്കുമ്പോൾ ഉള്ളിലെ കലിപ്പ് അടക്കി വെക്കുന്നതിലുമപ്പുറമായിരുന്നു..
"ആ..ഞാൻ സീരിയസ് ആയിട്ട് ചോദിക്കുവാ എന്തിനാ എന്നേം തിരഞ്ഞു വന്നത്"
"മിണ്ടണ്ട.. എന്ന് പറഞ്ഞതല്ലേ...
നമ്മള് മിണ്ടുന്നില്ലെനും "
"എന്നെ വെറുതെ ഇനിയും ദേഷ്യം പിടിപ്പിക്കല്ലേ...."
"നല്ല കലിപ്പിലാണല്ലോ "
"ആ ആണ്..എന്ത്യേ"
"ഏയ് ഒന്നൂല്യ..."
"ആ പറ...എന്തിനാ വന്നേ എന്ന് "
"അത്..ഞാൻ cma ന്റെ എക്സാം റിസൾട്സ് നും വേണ്ടി..വെയിറ്റ് ചെയ്തിരിക്കയിരുന്നില്ലേ...അതിന്റെ റിസൾട്ട്സ് വന്നു.."
"ആ എന്തായി.."
"ആ പാസ്സായി...അതിന്റെ സന്തോഷത്തിൽ വന്നതായിരുന്നു..
നീ ഓരോന്ന് പറഞ്ഞപ്പോൾ നല്ലോണം സങ്കടം വന്നു..."
"ഓ സോറി...ടാ...ഞാൻ അറിഞ്ഞില്ലാലോ.."
"മ്മ്..."
"അല്ലാ നമ്മുക്ക് ഇവിടെന്നു പോയാലൊ...ആരൊക്കെയോ ശ്രദ്ധിക്കുന്നു"
"ആ പോവാം..."
അങ്ങനെ ഞങ്ങൾ മലപ്പുറത്തിന്റെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ കോട്ടകുന്നിലേക്ക് തിരിച്ചു..ഉച്ചയോടടുത്ത സമയം ആയതുകൊണ്ട് തന്നെ ആൾകാർ കുറവായിരുന്നു...
"അല്ലാ ഇനി എന്താ പ്ലാൻ..എന്നാ ചെലവിന് പോകുന്നു.."
"അതൊക്കെ പോവാം.."
"മ്മ്....അല്ലാ എന്തിനാ കോളേജിൽ എന്റെ കസിൻ ആണെന്ന് പറഞ്ഞെ.."
"അതിലെന്താ ഇപ്പൊ കുഴപ്പം.. കാമുകൻ ആണ് എന്നൊന്നും പറഞ്ഞില്ലല്ലോ"
"മ്മ്..."
"അല്ലാ ഞാൻ പറഞ്ഞ കാര്യം ഇജ്ജ് ആലോചിച്ചിരുന്നോ"
"എന്ത് കാര്യമാ മാഷേ..."
"അത്...നമ്മളെ ട്രിപ്പിന്റെ കാര്യം തന്നെ "
"ആ അത്...അതിൽ എനിക്ക് വല്യ പ്രദീക്ഷ ഒന്നും ഇല്ല.."
"അതെന്താ"
"ഉമ്മ സമ്മദിക്കത്തില്ലെന്നേയ്..."
"അതിനൊക്കെ ഒരു വഴിയുണ്ട്"
"എന്ത് വഴി "
"നീ ഉമ്മാനോട് കോളേജിന്ന് ടൂർ ഉണ്ടെന്ന് പറയുക.എന്നിട്ട് ഉമ്മ സമ്മതിക്കുന്നില്ലേൽ നമ്മുക്ക് ടീച്ചർ ആണെന്നും പറഞ്ഞ് ഏതേലും പെണ്ണുങ്ങളെ കൊണ്ട് ഉമ്മാനെ വിളിപ്പിച്ചു വിശ്വസിപ്പിക്കണം.."
"ആരെ കൊണ്ട് വിളിപ്പിക്കും.."
"അതിനാണോ ആളില്ലാത്തെ...എന്റെ കസിന്സില് ആരേലും കൊണ്ട് വിളിപ്പിച്ചു തരാം...നീ ഉമ്മാന്റെ നമ്പർ അയക്കേണ്ടി..."
"പ്രശ്നാവോ..."
"എന്ത് പ്രശ്നം...നിനക്ക് ആഗ്രഹമില്ലേ ഇങ്ങനെ ബുള്ളറ്റിൽ കാടും മലകളും ചുറ്റി യാത്ര പോവാൻ.. മൂടിക്കിടക്കുന്ന കോടകളോടും ഉറ്റി വീഴുന്ന ഓരോ തുള്ളികളോടും നമ്മുക്ക് കിന്നരിക്കണ്ടേ...."
എന്തോ അവൻ ഓരോന്ന് പറഞ്ഞ് മനസ്സിനെ വേണ്ടുവത്രോളം കൊതിപ്പിച്ചത് കൊണ്ട് തന്നെ മറിച്ചൊന്നും ആലോചിച്ചില്ല...പോവാം എന്ന് തന്നെ ഉറച്ച തീരുമാനം എടുത്തു...തന്റെ ഏറെ കാലത്തെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പോവുന്നു എന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു ആനന്ദമായിരുന്നു ഖൽബ് നിറയെ....
അങ്ങനെ ഞാൻ അവനിക്ക് വാക്ക് നൽകി വീട്ടിലേക്ക് തിരിച്ചു...
അന്ന് രാത്രി ഉമ്മാനേ വശത്താക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ..ഉമ്മാനെ ചാക്കിട്ടു പിടിച്ചാൽ ഉപ്പാനെ കൊണ്ട് ഈസിയായി സമ്മദിപ്പിക്കാം..അങ്ങനെ രാത്രി ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോൾ...
"ഉമ്മാ....ഈ ഉപ്പേരി നല്ല രസമുണ്ടല്ലോ..."
"എന്താ കാര്യം എന്ന് പറ "
"എന്ത് കാര്യം "
"അല്ലാ എന്ത് കാര്യം സാധിക്കാൻ ഉണ്ടേലും ആദ്യം വന്ന് മനുഷ്യനെ സുഖിപ്പിക്കല് നിന്റെ സ്ഥിരം പരിവാടിയാണല്ലോ..."
"ഞാൻ സുഖിപ്പിച്ചതൊന്നും അല്ലാ.. കാര്യം പറഞ്ഞതാന്റെ പൊന്നു ഉമ്മച്ചീ..."
"ആ പിന്നേയ്... പച്ചക്കറി അലർജി ആയ നീ എന്ന് മുതലാ ഈ ടേസ്റ്റ് ഒക്കെ ആസ്വദിച്ചു തുടങ്ങിയെ..."
"ആ അത്...ഉമ്മാ ഞാൻ ഒരു കാര്യം പറഞ്ഞാൽ അനുസരിക്കുമോ "
"പറ കേൾക്കട്ടെ...എന്നിട്ട് നോക്കാം "
"പോരാ...സമ്മതിക്കും എന്ന് പറ "
"നീ പറ കേൾക്കട്ടെ..."
"എന്റെ പൊന്നു ഉമ്മച്ചിയല്ലേ...സമ്മതിക്കും എന്ന് പറ "
"ആ സമ്മതിക്കാം "
"അത് ഉമ്മാ...ക്ലാസ്സിൽ നിന്നും ഒരു ടൂർ ഉണ്ട്...അതിന് പോവണം "
"ഏയ് അതൊന്നും നടക്കൂല"
"ഉമ്മാ...ആകെ ഒരു കൊല്ലം കൂടിയല്ലേ ഒള്ളു..പിന്നെ പോരാത്തതിന് എല്ലാ ടീച്ചേഴ്സും ഉണ്ട്.."
കരച്ചിലും പിഴിച്ചിലും ആണേലും നീണ്ട പരിശ്രമത്തിനൊടുവിൽ ഞാൻ സമ്മതം വാങ്ങിച്ചു..ഉമ്മാന്റെ റെക്കമെന്റിൽ ഉപ്പയും സമ്മതിച്ചു..
ടീച്ചർ എന്ന് വ്യാജേനെ അസി തന്ന നമ്പറിൽ ഉമ്മ വിളിച്ച് കാര്യം അന്ന്വേഷിച്ചു..ഉമ്മാക്കും കൃത്യമായി എല്ലാം ബോധ്യപ്പെട്ടത് കൊണ്ട് തന്നെ ഉമ്മയും ഹാപ്പി ആയിരുന്നു... അങ്ങനെ ഞാൻ പാത്തുന് വിളിച്ച് ഫാമിലി ട്രിപ്പ് ഉണ്ടെന്നും പറഞ്ഞ് ആ ഭാഗവും ക്ലിയറാക്കി...
അങ്ങനെ ചുമ്മാ നിലാവെളിച്ചത്തിൽ ഇങ്ങനെ കിനാ കണ്ട്കൊണ്ടിരിക്കുമ്പോഴാണ് ഉപ്പ ഫോൺ വന്നത്..
"ഹലോ ഷാനി"
"ഹായ് ഉപ്പച്ചി.."
"എന്താ പരിവാടി "
"അത് ഉപ്പാ...കുറെ എഴുതാൻ ഉണ്ട്.."
"എഴുതാൻ ഉണ്ടെന്ന് പറയുന്നു എന്നല്ലാതെ എഴുതുന്നൊന്നും ഇല്ലേ.."
"ആ ഉണ്ട് ട്ടാ..."
"പിന്നേയ്..."
"മ്മ്.."
"ടൂറിന്റെ എന്നാ ഡേറ്റ് തീരുമാനിച്ചോ "
"അടുത്ത ആഴ്ച അയച്ച പോവും "
"എവിടേക്കൊക്കെയാ പോവുന്നെ..."
"അത് ഇടുക്കി&വാഗമൺ ഒക്കെയാണ്..പിന്നെ അവിടുത്തെ ഓരോരോ ഇൻഡസ്ട്രിയൽസും വിസിറ്റ് ചെയ്യും "
"മ്മ്...ആ പിന്നേയ് പോവുമ്പോൾ മോൾക്ക് കുറെ ചെലവ് ഉള്ളതല്ലേ...ഞാൻ കുറച്ച് പൈസ ഫഹദിക്കാനേ ഏല്പിച്ചിട്ടുണ്ട് അത് കയ്യിൽ വെച്ചോണ്ടു..ആവിശ്യം വന്നാൽ എടുക്കലോ..പിന്നേയ് ഇത് ഉമ്മാനോട് പറയണ്ടാട്ടോ..."
"അതെന്താ ഉപ്പച്ചി....ഉമ്മാനെ പേടി ആയതോണ്ടാവും ലേ..."
"എന്റെ കാന്താരികുട്ടിയെ ഇത്രക്ക് സ്നേഹിക്കുന്നത് ഉമ്മാക്ക് കണ്ണില് പിടിക്കൂലാന്നെ "
"എന്നാ പിന്നെ ഉപ്പാക്ക് ഉമ്മായെ ഒഴിവാക്കി ഈ കാന്താരിയെ നന്നായി സ്നേഹിക്കുന്ന വേറെ ഒരാളെ കൊണ്ട് വന്നൂടെ "
"ടീ ടീ..നിനക്ക് കുറച്ച് കൂടുന്നുണ്ട് ട്ടാ"
"ചുമ്മാ പറഞ്ഞതല്ലേ..."
"പിന്നേയ് ആ പൈസന്റെ കൂടെ ഞാൻ ഒരു സമ്മാനവും കൂടെ കൊടുത്തു വിട്ടിട്ടുണ്ട്.."
"എന്താണ് ഉപ്പാ..."
"അത് സർപ്രൈസ് ആണ് ട്ടൊ..."
"എന്റെ പൊന്ന് ഉപ്പച്ചിയല്ലേ...എന്താണെന്ന് പറയോ "
"ഇല്ലാ ട്ടൊ..നീ നാളെ അവിടെ പോയി വാങ്ങിച്ചോ"
"മ്മ് ഒക്കെ ബൈ... ലവ് u പ്പാ"
"ലവ് യൂ റ്റൂ... "
ഉപ്പാന്റെ വിളി കഴിഞ്ഞപ്പോൾ ആകാംഷഏറെ ആ സമ്മാനത്തെ കുറിച്ചായിരുന്നു...
നല്ലോണം ക്ഷമ ഉണ്ടായത് കൊണ്ട് തന്നെ രാവിലെ തന്നെ ഫഹദിക്കാന്റെ വീട്ടിലേക്ക് പോയി..
അങ്ങനെ അവിടെന്ന് സമ്മാനം വാങ്ങിച്ചു.ക്ഷമ കൊട്ടാനിറയെ ഉള്ളത് കൊണ്ട് തന്നെ വരുന്ന വഴിയിൽ നിന്നും ഞാൻ ആ സമ്മാനം പൊട്ടിച്ചു.. പെട്ടി തുറന്നതും ബോധം കെട്ട പോലെ ആയിരുന്നു എന്റെ പ്രകൃതം...
i-ഫോൺ വേണം എന്ന് ഉപ്പാനോട് ചുമ്മാ ഊതി വിട്ടിരുന്നു..അതിപ്പോ ഇങ്ങനെ സർപ്രൈസ് ആയിട്ട് തന്നതുകൊണ്ട് തന്നെ വല്ലാത്തൊരു മധുരം തന്നെ നുണയാൻ കഴിഞ്ഞിരുന്നു...
ഓരോരോ ദിവസങ്ങളും പതിയെ നീങ്ങി കൊണ്ടിരിക്കുന്നു..
നാളെയാണ് ഞങ്ങൾ നെയ്തു കൂട്ടിയ സ്വപ്നങ്ങൾ ചിറകിലേറിയുള്ള യാത്രയുടെ ദിവസം... നാളെ രാവിലെയാണ് ഞങ്ങൾ പുറപ്പെടുന്നത്..ഓരോ ഡ്രെസ്സും ബാഗിലേക്ക് കുത്തിനിറക്കുമ്പോഴാണ് ഉമ്മ വന്നത്..
"ആ ഷാനി..നീ നിന്റെ ഒപ്പം പോരുന്ന ഏതേലും കുട്ടികളെ നമ്പര് ത്താ..."
"അതെന്തിനാ "
"നിന്നെ അഥവാ...വിളിച്ചിട്ട് കിട്ടിയില്ലെങ്കിലോ"
"ഉമ്മാ..ഇങ്ങനെ വിളിച്ചോണ്ടിരിക്കരുത് ട്ടൊ...ഞാൻ ടൂർ എൻജോയ് ചെയ്യാനാ പോവുന്നത്. "
"എന്നാലും നമ്പർ ത്താ...."
അങ്ങനെ ഉമ്മാക്ക് വർക്കിംഗ് അല്ലാത്ത ഒരു നമ്പറും കൊടുത്തു വിശ്വസിപ്പിച്ചു എല്ലാം സുരക്ഷിതമാക്കി ഞാൻ കിടന്നുറങ്ങി...
കിനാ മുഴുവനും നാളെത്തെ യാത്രയെ കുറിച്ചായിരുന്നു... ഉള്ളിൽ അൽപ്പം പേടി തോന്നുന്നുണ്ടെങ്കിലും ആ സ്വപ്ന മഴലോകങ്ങൾ അതിനേക്കാളും വര്ണനനകൾ ഉള്ളത് കൊണ്ട് തന്നെ ആ പേടിയെ അവ്ടെ വെച്ചു തന്നെ പൂട്ടി കെട്ടി...
പിറ്റേന്ന് രാവിലെ തന്നെ ഉമ്മാനോട് സലാമും പറഞ്ഞ് ബാഗും തോളിലേറ്റി വീട് വിട്ടിറങ്ങി...അസിക്ക് വിളിച്ചപ്പോൾ ഇപ്പൊ അവിടെ എത്തും എന്ന് പറഞ്ഞ്...
കാത്തിരിപ്പുകൾ ബോറടിയിലേക്ക് എത്തും മുന്പേ അസി വന്നു...
അങ്ങനെ ഞങ്ങൾ യാത്രതിരിക്കുകയാണ്......
🌺🍁🌺🍁🌺
🌺🍁🌺🍁🌺
*ഒളിച്ചോട്ടം*
🍁🌺🍁🌺🍁
🍁🌺🍁🌺🍁
*PART* *6* *മുതൽ* *10* *വരെ*
🌺🍁🌺🍁🌺
*അനസ് വേങ്ങര*
*9656680819*
🍁🌺🍁🌺🍁
*അഭിപ്രായങ്ങൾ അറിയിക്കുക*
*ഇത് വരെ നിങ്ങൾ തന്ന സപ്പോർട്ട് തുടർന്നും ഉണ്ടാവമെന്ന് പ്രതീക്ഷിക്കുന്നു*

പാർട്ട്-6
________
അങ്ങനെ ഞങ്ങൾ ഒരുപിടി സ്വപ്നങ്ങളെയും ചേർത്തുപിടിച്ചു യാത്ര തുടങ്ങി..
"അല്ലാ ഷാനി...എങ്ങോട്ട് പോവാനാ നിനക്കിഷ്ട്ടം.."
"അത്....മാഷിന് അറിഞ്ഞൂടെ...കാടും മലകളും എല്ലാം കടന്നൊരു യാത്ര..അങ്ങനെ ഉള്ള ഏതേലും സ്ഥലത്തേക്ക് പോയാൽ മതി.."
"അതിപ്പോ... "
"മാഷേ....ഞാൻ വീട്ടിൽ പറഞ്ഞത് ഇടുക്കിയിലോട്ടാണെന്നാണ്"
"അതിന്പ്പെന്താ... നിന്റെ വീട്ടുകാര് ഇടുക്കിയിലേക്കാണോ അതോ വേറെ എവിടെക്കേലും ആണോ പോയത് എന്നൊന്നും അറിയില്ലല്ലോ..."
"മ്മ്..അല്ലാ നമ്മുക്ക് ഇടുക്കിയിലേക്കെന്നെ പോയാലൊ"
"ഏയ് അത് വേണ്ട...ഞാൻ വേറെ ഒരു സ്ഥലം കണ്ട് വെച്ചിട്ടുണ്ട്..നമ്മുക്ക് ഊട്ടി വഴി പോവാം...നല്ല കാടും അടിപൊളി സ്ഥലങ്ങളും ഉള്ള സ്ഥലം എനിക്കറിയാം..."
"മാഷേ...മെല്ലെ വിട്...എനിക്ക് നല്ല സ്പീഡ് പേടിയാ...."
"ന്നാ പിന്നെ ഞാൻ നല്ല സ്പീഡിൽ പോവും "
"കളിക്കാൻ നിക്കല്ലേ....
"മ്മ് ഇല്ലോയ്... നീയുമായി കളിക്കാൻ നിന്നാൽ ലാസ്റ്റ് ഞാനാവും തോറ്റു പിന്മാറുക..."
"മ്മ് അങ്ങനെ വഴിക്കുവാ..."
ചുറ്റും പ്രകൃതികളിൽ മൂടികെട്ടിയുള്ള യാത്ര... അതുകൊണ്ട് തന്നെ ചുറ്റുപാടുകളും ഏറെ ആസ്വദിച്ചു കൊണ്ട് മുന്നോട്ട് നീങ്ങാൻ സാധിച്ചു.
വഴിയേ ഓരോരോ ചെറിയ തട്ടുകടയിൽ കയറി വിശപ്പിനെ അടുക്കി വെച്ചപ്പോഴും ഖൽബിൽ വല്ലാത്തൊരു ആനന്ദം കണ്ടെത്തിയിരുന്നു...
പോയി കൊണ്ടിരിക്കുന്ന വഴിയേ ഒരു പീടികക്ക് മുന്നിലായിട്ട് അസി വണ്ടിയൊന്ന് സൈഡാക്കി...
"എന്താ ഇവ്ടെ നിർത്തിയെ... "
"അത് എനിക്കൊരു സാധനം വാങ്ങാനുണ്ട്... "
"മ്മ് ഓക്കേ... "
അങ്ങനെ ആ പീടികയിൽ നിന്നും എന്തോ വാങ്ങി കീശയിലിട്ട് ഞങ്ങളെ യാത്ര തുടർന്നു.എന്താ വാങ്ങിയേ എന്ന് ഞാനൊട്ടും തിരക്കാനും പോയില്ല.. അവനൊട്ടും പറഞ്ഞു തന്നതും ഇല്ല..
അങ്ങനെ തുടർന്ന് കൊണ്ടിരിക്കുന്ന യാത്രയിൽ പെട്ടൊന്ന് ആരാരുമില്ലാത്ത ഒരു സ്ഥലത്തായ് വണ്ടി ഒന്നുംകൂടെ സൈഡാക്കി..
"എന്താ ഇവിടെ..."
"അത് നിന്നെ ഒന്ന് പീഡിപ്പിക്കാം എന്ന് കരുതി നിർത്തിയതാ... "
"ഓ തന്നെ എന്നാ വേഗം പീഡിപ്പിച്ചോന്നെ..."
"ഒലക്ക...ഈ പെണ്ണിനോട് ഒരു താമശിം പറയാൻ പറ്റൂലെന്ന് വെച്ചാൽ"
അങ്ങനെ അവൻ സിഗെരെറ്റിന്റെ പേക്കിൽ നിന്നും ഒരു സിഗെരെറ്റ് വലിച്ചൂരി കത്തിക്കാൻ ഒരുങ്ങുമ്പോഴാണ് അവൻ സിഗെരെറ്റ് വലിക്കുമെന്നുള്ള സത്യം ഞാൻ തിരിച്ചറിഞ്ഞത്..
ഞാൻ വേഗം ഓടിചെന്ന് വായിലേക്ക് നീട്ടി വെച്ചിരുന്ന ആ സിഗെരെറ്റ് എടുത്ത് തറയിലേക്ക് ഇട്ട് അവനെ അങ്ങ് തള്ളി എന്നിട്ട് പറഞ്ഞു...
"ആ ഈ പരിവാടിയും ഉണ്ടായിരുന്നോ...ഇനിയും ഞാൻ അറിയാത്ത എന്തൊക്കെ പരിവാടി വശമുണ്ടെന്നൊന്ന് ഒന്ന് പറയാവോ "
"ഡീ...വെറുതെ ഓരോന്ന് പറയല്ലാട്ടോ"
"ആ ഞാൻ ഇപ്പൊ പറഞ്ഞതാ പ്രശ്നം...നമ്മള് ഇത്ര അടുത്തിട്ടും എല്ലാം വെട്ടി തുറന്ന് പറഞ്ഞിട്ട് പോലും ഇങ്ങനെ ഒരു കാര്യം ഉണ്ടെന്ന് നീ എന്നോട് പറഞ്ഞില്ലല്ലോ"
"ഷേ..അപ്പോയേക്കും കണ്ണീര്...എന്റെ പൊന്ന് പെണ്ണെ..... പ്ലീസ് ഇനി ഉണ്ടാവൂല പോരെ"
"പോരാ..."
"എടൊ...ഞാൻ..."
"ഇനി എന്നോട് ഒരു വാർത്താനവും പറയണ്ട..നമ്മുക്ക് വീട്ടിലേക്കെന്നെ പോവാം..."
"എടൊ ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക് "
"മിണ്ടല്ലേ എന്ന് ഞാൻ പറഞ്ഞതല്ലേ..."
"ഞാൻ പറയുന്നത് കേൾക്കാൻ മനസ്സുണ്ടെൽ കേൾക്ക്..എടൊ എനിക്ക് ഇങ്ങനെ ഒരു ദുശീലങ്ങളും ഇല്ലായിരുന്നു... ഞാൻ അത്രയേറെ സ്നേഹിച്ച എന്റെ ഉമ്മ എന്നെ വിട്ട് പിരിഞ്ഞപ്പോൾ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..അങ്ങനെ ആ ദുഃഖത്തിൽ നിന്നും ആശ്വാസമേകാൻ ഏതോ ഒരു നിമിഷത്തിൽ ആരംഭിച്ചു പോന്നതാണ്..."
അവന്റെ ഈ ഒരു കഥകൂടി കേട്ടപ്പോൾ ഉള്ളിൽ തളച്ചുകൊണ്ടിരിക്കുന്ന ദേഷ്യത്തെ ഒരു വിധം പിടിച്ചു കെട്ടാനൊക്കെ സാധിച്ചു..
"ആ...ഞാൻ ഇനി ഒരു കാര്യം പറയണേൽ കേൾക്കുമോ "
"എന്ത് കാര്യമാ "
"കാര്യം അറിഞ്ഞാലേ കേൾക്കും എന്ന് പറയാൻ പറ്റോള്ളൂ..."
"ഏയ് അല്ലല്ലോ...എന്റെ പൊന്ന് മുത്ത് എന്ത് പറഞ്ഞാലും ഞാൻ കേൾക്കുമല്ലോ "
"ഓവര് സുഖിപ്പിക്കല്ലെട്ടോ..."
"ഇല്ലോയ്..."
"മ്മ്...ഇനി മുതൽ ഈ വക ഒരു പരിവാടിയും പാടില്ല.."
"ഏയ് ഇല്ല മേഡം...ഇനി ഈ ജന്മത്തിൽ വലിക്കൂല..."
"ഈ ജന്മത്തിലെന്നോ അപ്പൊ അടുത്ത ജന്മത്തിലോ..."
"നീ എന്നെകൊണ്ട് കൂടുതൽ പറയിപ്പിക്കാതെ ഇങ്ങോട്ട് കയറിക്കേ...."
"ആാാ മാഷേ..."
അങ്ങനെ പരസ്പരം കിന്നരിച്ചും വാരിപുണർന്നും ഇങ്ങനെ സഞ്ചരിക്കുമ്പോഴും അസിയെ എനിക്ക് കിട്ടിയതിൽ ഞാൻ പടച്ചോനോട് നൂറു നൂറു നന്ദികൾ ഉരുവിടുന്നുണ്ടായിരുന്നു...
ജീവിതം കാലം മുഴുവൻ പരസ്പരം സ്നേഹിച്ചു കൊല്ലുന്ന പ്രകൃതമാണ് അവനെന്ന് ഓരോ നിമിഷത്തിൽ നിന്നും അവൻ എനിക്ക് കാണിച്ച് തരുന്നുണ്ടായിരുന്നു..
അങ്ങനെ ഓരോരോ സ്ഥലത്തിന്റെ ഭംഗിയും എന്നിലേകായ് ലയിപ്പിച്ചു യാത്ര തുടർന്നു....
തണുപ്പുകൾ വല്ലാതെ കൂടിയിരിക്കുന്നു...
സഹിക്കാവുന്നതിലും അപ്പുറം തണുപ്പ് എനിക്ക് മീതെ കടന്നപ്പോൾ ഞാൻ അവനെ വാരിപ്പുണർന്നുകൊണ്ടിരിന്നു..
"മാഷേ....എനിക്ക് തണുക്കുന്നു...."
"പടച്ചോനെ.... ഇപ്പൊ തന്നെ തണുപ്പോ... അപ്പൊ ഊട്ടിയിൽ എത്തിയാൽ നീ എന്താ പറയുക"
അങ്ങനെ അടുത്ത് കണ്ട ഒരു കടയിൽ നിന്നും ജാക്കറ്റ് ഒക്കെ വാങ്ങി ധരിച്ചു യാത്ര തുടർന്നു...പോകുന്നതിനിടയിൽ ഇറങ്ങാൻ പറ്റാവുന്ന സ്ഥലങ്ങളിലെല്ലാം ഇറങ്ങി അവിടുത്തെ പച്ചപ്പുകളെയും പെയ്തിറങ്ങുന്ന ഓരോ തുള്ളികളെയും എന്നിലേക്കായ് ആസ്വാദത്തിന്റെ രൂപത്തിൽ അവൻ കാണിച്ച്തരുന്നുണ്ടായിരുന്നു..
അപ്പോഴും ഞാൻ ആസ്വദിച്ചിരുന്നത് അവന്റെ ആ മിഴികളെയും പുഞ്ചിരി തൂകി ചലിക്കുന്ന ആ ചുണ്ടുകളെയും ആയിരുന്നു...
അങ്ങനെ ഞങ്ങൾ ഊട്ടിയിലേക്ക് കടന്നു..പോരുന്ന ഓരോരോ വഴികളിലും വണ്ടി നിർത്തി നിർത്തി പോന്നത് കൊണ്ട് തന്നെ ഊട്ടിയിലെത്തിയപ്പോയേക്കും സന്ധ്യ സമയം കഴിഞിരിക്കുന്നു...
എനിക്ക് നന്നായി വിശക്കുന്നു എന്ന് പറഞ്ഞപ്പോയെക്കും അടുത്തുള്ള നല്ല ഹോട്ടലിൽ കൊണ്ട് പോയി വയറു നിറയെ ഫുഡ് കഴിപ്പിച്ചു.. നാട്ടിലെ ടേസ്റ്റ് ഒന്നും ഇല്ലെങ്കിലും വിശന്നു വലഞ്ഞത് കൊണ്ട് തന്നെ വല്ലാതങ്ങ് രുചി തോന്നിപ്പിച്ചു..
അങ്ങനെ ഞങ്ങൾ ആ തണുപ്പത്ത് ഇങ്ങനെ പരസ്പരം മിഴികൾ തമ്മിൽ നോക്കികൊണ്ടിരിക്കുമ്പോൾ അവനിൽ നാണത്തിന്റെ മൊട്ടിട്ട് തളിർക്കുന്നത് എനിക്ക് നന്നായി കാണാമായിരുന്നു...
"ഡീ... ഇനി എന്താ പ്ലാൻ... "
"എന്ത് പ്ലാൻ... "
"എനിക്ക് വെയ്യാ... നന്നായി ക്ഷീണിച്ചുകുണ്...എവിടേലും പോയി വിശ്രമിച്ചാലോ... "
"എവിടെ പോയി.."
"നമ്മുക്ക് ഏതേലും ഹോട്ടലിൽ മുറിയെടുക്കാം... "
"ങേ...ഹോട്ടലിലോ... "
"ആടോ... അല്ലെങ്കിലേ വെയ്യാ.. എവിടേലും റൂം കിട്ടുമോ എന്ന് നോക്കട്ടെ "
"റൂം ഒക്കെ എടുക്കണോ..."
"എടൊ നിനക്ക് എന്നെ വിശ്വാസമില്ലേ"
"ഏയ് അതുകൊണ്ടൊന്നും അല്ല"
"പിന്നെ... "
"അത് ഒക്കെ പ്രശ്നമാവൂലെ"
"എന്ത് പ്രശ്നം ഷാനി...എടൊ... നിനക്ക് എന്നെ വിശ്വാസം ഉണ്ടേൽ വാ... ഞാൻ നിന്നെ പിടിച്ചു വിഴുങ്ങൊന്നും ഇല്ല.പിന്നെ ഹോട്ടൽ റൂമുകളിൽ എത്രയോ പേർ താമസിക്കുന്നു,അവർക്കൊന്നും ഒരു പ്രശ്നവും ഇല്ലല്ലോ..പിന്നെന്താ...ഞാൻ ഇല്ലേ നിന്റെ കൂടെ പിന്നെന്തിനാടോ നീ പേടിക്കുന്നെ..... മനുഷ്യന് യാത്ര ചെയ്തു ആകെ ക്ഷീണിച്ചിരിക്കാ..അപ്പോഴാ ഓളെ ഒടുക്കത്തൊരു ജാഡ കാണിക്കല്"
"ജാഡ കാണിച്ചതല്ല... എനിക്ക് ഈ ഹോട്ടൽ റൂം എന്നൊക്കെ കേൾക്കുമ്പോൾ ഒരു പേടിയാ...ഈ സിനിമയിലൊക്കെ..."
"ഒലക്ക...എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട.. ഈ സിനിമയിലെ ആവശ്യമില്ലാത്ത ഓരോന്ന് കണ്ടിട്ടാ നീ ഇങ്ങനെ... "
"യീ..."
"ഇളിക്കല്ലേ.... "
"ങേ....ങേ..."
"എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലാട്ടോ..."
ആദ്യം അൽപ്പം പേടിയൊക്കെ തോന്നിയെങ്കിലും പിന്നെ അസി എന്റെ കൂടെ തന്നെ ഉണ്ടല്ലോ എന്ന് ഓർത്തപ്പോൾ ആണ് ആശ്വാസം തോന്നിയത്..
അങ്ങനെ ഞങ്ങൾ തണുപ്പിനെ അതിജീവിക്കാനും നന്നായി ക്ഷീണിച്ചതുകൊണ്ട് അൽപ്പം വിശ്രമിക്കാനും വേണ്ടി ഏതോ ഒരു ഹോട്ടലിൽ മുറിയെടുത്തു...അങ്ങനെ ഞാനും അസിയും കൂടെ ആ റൂമിലേക്കായ് കടന്നു...
(തുടരും)
അഭിപ്രായങ്ങൾ അറിയിക്കുക
അനസ് വേങ്ങര
9656680819
ഈ ദുനിയാവിൽ മനുഷ്യനെന്ന സൃഷ്ടി പിറവിയെടുത്തത് മുതൽ തെറ്റുകളും പിന്നാലെ തന്നെ ഉണ്ടാവും...അതുകൊണ്ട് തന്നെ ക്ഷമിക്കണേ......
__________________
🌺🍁🌺🍁🌺
🌺🍁🌺🍁🌺
*ഒളിച്ചോട്ടം*
🍁🌺🍁🌺🍁
🍁🌺🍁🌺🍁
*PART* *7*

അങ്ങനെ ഞാനും അസിയും കൂടെ ആ റൂമിലേക്കായ് കടന്നു..
"ആാാ....കൊള്ളാലോ"
"ഞാൻ കൊള്ളാന്നു നീ ഇപ്പൊ അറിയുന്നൊള്ളു"
"ഒലക്ക...ഞാൻ റൂമിന്റെ കാര്യമാ പറഞ്ഞെ.."
"അപ്പൊ നമ്മളെന്തെ കൊള്ളൂലെ..."
"ഏയ് തീരെ കൊള്ളൂലാന്നെ..."
"ആ കൊള്ളുമോ ഇല്ലേ എന്നൊക്കെ നമ്മള് കാണിച്ച് തെരാട്ടോ..."
"അയ്യോ വേണ്ടേയ്..."
"ഏതായാലും ഞാൻ ഒന്ന് ഫ്രഷ് ആയി വെരാട്ടോ...നീ കൂടെ പോരുന്നോ"
"അയ്യടാ...എന്താ പൂതി.."
"പിന്നെ പൂതി ഇല്ലാതിരിക്കൂലല്ലോ...അങ്ങനെ ഉള്ള ഒരു സാധനത്തിനെയല്ലേ എനിക്ക് കിട്ടിയേ..."
"എന്നെകൊണ്ടൊന്നും പറയിപ്പിക്കാതെ ഒന്ന് പോയെ മാഷേ.."
അങ്ങനെ അസി പോയി കുളിച്ചു വന്ന ഉടനെതന്നെ ഞാനും പോയി ഒന്ന് ഫ്രഷ് ആയി.
അങ്ങനെ രാത്രിയിലെ ഫുഡ് കഴിക്കാനായിട്ട് വെളിയിലേക്കിറങ്ങിയ സമയത്താണ് ഉമ്മയുടെ വിളി വന്നത്...
"അയ്യോ...ഉമ്മ വിളിക്കുന്നു.."
"ആ എടുക്ക്.."
"എടുത്തിട്ടെന്തു പറയും "
"ആ അത്..ഞങ്ങൾ റൂമിലാണെന്ന് പറയണം"
"ഏത് സ്ഥലത്താണ് എന്ന് ചോദിക്കുമ്പോയോ..."
"മൂന്നാർ ആണെന്ന് പറഞ്ഞാൽ മതി.. നീ ആ ഫോണൊന്ന് ആദ്യം എടുക്കാൻ നോക്ക്"
അങ്ങനെ ഞാൻ ഫോൺ എടുത്തു
"ഹലോ ഉമ്മാ..."
"അസ്സലാമു അലൈക്കും ഷാനി.."
"വാഹലൈകും അസ്സലാം..."
അല്ലാ...നീ ഇപ്പൊ എവിടെ"
"ആ ഞങ്ങൾ ഇപ്പൊ റൂമിലാ..."
"കൂടെ ആരൊക്കെ ഉണ്ട്.."
"എന്റെ ഫ്രെണ്ട്സ് ഒക്കെ ഉണ്ട് ഉമ്മാ "
"അപ്പൊ ടീച്ചേഴ്സോ.."
"അവര് അപ്പുറത്തെ റൂമിലാ "
"അപ്പൊ ബോയ്സോ "
"അവര് താഴത്തെ ഫ്ലോറിൽ ആണ്..ഉമ്മച്ചിക്കെന്താ നമ്മളെ ഒരു സംശയം പോലെ..."
"ഏയ് ഒന്നൂല്യ...പിന്നെ നീ ബസിൽ നിന്നും ചർദിച്ചീനോ..."
"ഏയ് ഇല്ലല്ലോ...ഞാൻ വെക്കട്ടെ..ഇവിടെ എല്ലാരും ഫുഡ് കഴിക്കാൻ പോവാൻ നിൽക്കാണ്"
"മ്മ് ശരി ട്ടാ...നീ നാളെ ഒന്ന് വിളിക്ക് ട്ടൊ..."
"മ്മ് ശരി ഉമ്മാ..."
അങ്ങനെ ഉമ്മാനോട് എവിടെന്നോ വന്ന കള്ളങ്ങൾ ഉരുവിട്ട്കൊണ്ട് ഫോൺ വെച്ചു..
ഞങ്ങൾ രാത്രിയിലെ അത്തായം വളരെ കെങ്കേമമായി തന്നെ കഴിച്ചു റൂമിലേക്ക് തന്നെ തിരിച്ചു പോന്നു..
"ഇനി കിടന്നാലോ..."
"എന്റെ പൊന്നു ഷാനി ഇപ്പൊതന്നെ കിടക്കാനോ "
"അപ്പൊ മാഷല്ലേ പറഞ്ഞത് ഭയങ്കര ക്ഷീണം ആണെന്ന് "
"ആ ഉണ്ടായിരുന്നല്ലോ...നിന്നെ കണ്ടപ്പോൾ അതെല്ലാം മാറി "
"എന്താ മാഷ് ഇങ്ങനെ നോക്കുന്നെ"
"എനിക്കെന്താ ഇങ്ങനെ നോക്കിക്കൂടെ "
"മ്മ് നോക്കാലോ...അവസാനം കണ്ണിന്റെ ഫ്യൂസ് പോയി എന്നും പറഞ്ഞ് വന്നേക്കരുത്..."
"പോയാലും എനിക്കൊരു കുഴപ്പവും ഇല്ല "
"എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട..."
"എടീ...ഷാനി നീ എന്റെ ഈ കണ്ണിലേക്കു തന്നെ നോക്കിയൊക്ക് "
"ആ നോക്കിയിട്ട് "
"നോക്കിയിട്ട്...നമ്മുടെ രണ്ട് മിഴികളും തമ്മിൽ സംസാരിക്കുന്നത് നീ കാണുന്നുണ്ടോ "
"മ്മ്..."
അങ്ങനെ ഞങ്ങൾ പരസ്പരം ഒരുപാട് നേരം മിഴികൾ തമ്മിൽ നോക്കികൊണ്ടിരുന്നു.അവന്റെ മിഴികളെ കാണാൻ വല്ലാത്തൊരു മൊഞ്ചു തന്നെ ആയിരുന്നു...
"മാഷേ.... "
"എന്താ ചക്കരെ... "
"നമ്മുക്ക് കിടന്നാലോ"
"ഇപ്പൊ തന്നെയോ "
"എനിക്ക് വല്ലാതെ ഉറക്കം വരുന്നു"
"കുറച്ചും കൂടെ ക്ഷമിക് മുത്തേ.. നമ്മുക്ക് വല്ലതും പറഞ്ഞിരിക്കാം"
"നമ്മുക്ക് നാളെയും സംസാരിക്കാലോ...വല്ലാതെ തണുക്കുന്നു...സഹിക്കാൻ വെയ്യാ.. എനിക്ക് ഇപ്പൊ മൂടി പുതച്ചുറങ്ങണം.."
"എന്നാ വാ നമ്മുക്ക് പരസ്പരം വാരിപുണർന്ന് കിടക്കാം"
"അയ്യടാ...മാഷ് അവിടെ സോഫയിൽ കിടന്നോ..."
"ആയിക്കോട്ടെ...ഇപ്പൊ നമ്മള് പുറത്ത് ലെ...മ്മ് ഒക്കെ ശരി.. നിനക്ക് കണ്ട്രോൾ ഇല്ലെങ്കിൽ വേണ്ട..ഞാൻ അവിടെ കിടന്നോളാ"
"എനിക്ക് കണ്ട്രോൾ ഇല്ലെന്നോ...ഞാൻ ആരാ മോള് എന്ന് വിചാരിച്ചിട്ടാ... എനിക്കല്ല മാഷിനാണ് കണ്ട്രോൾ ഇല്ലാത്തെ... "
"എന്നാ പിന്നെ അതൊന്നു ടെസ്റ്റ് ചെയ്യണമല്ലോ..."
അങ്ങനെ ഞങ്ങൾ തണുത്തുറഞ്ഞ ആ പ്രകൃതത്തിൽ ബെഡിൽ വിശാലമാക്കിയിരിക്കുന്ന ആ പുതപ്പിനടിയിൽ നിന്നും ഒരു ആവേശത്തിനായ് കൊച്ചു കുട്ടികളെ പോലെ വെറുതെ ഒരു അടിയുണ്ടാക്കി... ആാാ ഒരു നിമിഷത്തെ ആ റൂമിന്റെ നാല് ചുവരുകൾ വരെ ബെസ്റ്റ് ജോടികൾ എന്ന് വിശേഷിപ്പിച്ചിരിക്കാവുന്ന നിമിഷം തന്നെ ആയിരുന്നു അത്.
പരസ്പരം വാരിപുണർന്ന് കൊച്ചു കുട്ടികളെ പോലെ പലതും കാട്ടികൂട്ടുമ്പോഴും ഉള്ളിൽ വല്ലാത്തൊരു ആനന്ദമായിരുന്നു...
അങ്ങനെ ലൈറ്റ് ഓഫ് ആക്കി ഉറങ്ങാൻ കിടക്കുമ്പോഴും ഞങ്ങൾ പരസ്പരം വാരിപുണർന്ന്കൊണ്ട് തന്നെ ആയിരുന്നു...കവിൾ തടങ്ങളിലേക്ക് ഓരോരോ മുത്തം കിട്ടിയപ്പോഴും ഞാൻ വേറെയെതൊക്കെയോ ലോകത്തലൂടെ ഇങ്ങനെ സഞ്ചരിക്കുകയായിരുന്നു.
പതിയെ അവന് എന്റെ എല്ലാ ഭാഗത്തിലൂടെ അവന്റെ കൈ ചലിപ്പിച്ചപ്പോഴും എനിക്ക് പ്രതികരിക്കാനുള്ള ശേഷിയില്ലായിരുന്നു..ആ തണുപ്പിന്റെ പ്രകൃതമായ അന്തരീക്ഷത്തിലേക്ക് ഞാൻ അലിഞ്ഞു തുടങ്ങിയിരുന്നു..എന്റെ ഭാഗത്തു നിന്ന് എതിർപ്പുകൾ ഇല്ലാതിരുന്നിട്ടാവണം അവന് എന്നെ പൂര്ണ്ണ നഗ്നതയിലേക്ക് കൊണ്ട് വന്നെത്തിച്ചതും...
അങ്ങനെ ഞങ്ങൾ തെറ്റിന്റെ ആ വഴിയിലേക്ക് കൂടുതൽ അടുത്തപ്പോൾ
"മാഷേ..."
"ആ.."
"മാഷെയ്... "
"എന്താടി.. "
"മതിയിട്ടോ...ഇതൊന്നും ശരിയല്ല"
"എന്ത് ശരിയല്ലെന്ന്.."
"വേണ്ടാ... ഈ കിസ്സ് ഒക്കെ തന്നെ ധാരാളം.. വേറൊന്നും വേണ്ടാ"
"എടി പൊട്ടീ... നീ എന്താ ഇങ്ങനെ...? എന്നെങ്കിലും ഒരു നാൾ ഇതൊക്കെ വേണ്ടി വരില്ലേ...പിന്നെന്താ ഒരു പ്രശ്നം..."
"ഏയ് ഇതൊന്നും വേണ്ടാ... എനിക്ക് പേടിയാ..."
"എന്തിന് പേടിക്കണം...എടി പൊട്ടി ഇതിന്റെ രുചികളൊക്കെ അനുഭവിച്ചെന്നെ അറിയണം.."
അങ്ങനെ അവന്റെ നീണ്ട പ്രസംഗത്തിനൊടുവിൽ തെറ്റുകളെ തെറ്റുകളെല്ലെന്ന് വരുത്തി തീർത്തപ്പോൾ ഞാൻ അവനിക്ക് വഴങ്ങി..ജീവിതത്തിൽ ആദ്യമായി ഒരു അന്യപുരുഷനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു..
അങ്ങനെ ഇരുട്ടിന്റെ മറവുകളെ തെന്നിമാറ്റി ജനൽചില്ലകളെ ബേധിച്ചു വെളിച്ചം കണ്ണിലേക്കു പതിച്ചപ്പോഴാണ് ഉറക്കിൽ നിന്നും ഞാൻ മുക്തമായത്..പുതപ്പിനിടയിൽ ചുരുണ്ടു കിടക്കുന്ന ഞാൻ മേനിയിലേക്ക് നോക്കിയപ്പോൾ ഒരു ഉടുതുണിയുമില്ലാതെ നഗ്നമായി നിൽക്കുന്ന എന്നെയാണ് എനിക്ക് കാണാൻ കഴിഞ്ഞത്..
അസിയുടെ കയ്യും കാലുകളും എന്റെ ശരീരത്തെ വരിഞ്ഞു മുറുക്കിയിട്ടുണ്ട്.
ഞാൻ പതിയെ അവന്റെ കൈ കാലുകളെ എടുത്ത്മാറ്റി കുളിമുറിയിൽ പോയി കുളിച്ചപ്പോഴും എന്റെ മനസ്സുകളെല്ലാം വേറെഏതോ ഒരു ലോകത്തായിരുന്നു...
അത് ഞാൻ തെറ്റ് ചെയ്തതിനോടുള്ള അറപ്പാണോ പശ്ചാത്താപമാണോ എന്നൊന്നും അറിഞ്ഞുകൂടാ...
തണുത്തുറഞ്ഞ ആ വെള്ളത്തെ എൻ മേനികളിലേക്ക് ഒലിച്ചിറക്കിപ്പോഴും കൂടുതൽ തണുപ്പൊന്നും അനുഭവപ്പെട്ടില്ല..
അതൊരുപക്ഷെ എൻ ഉള്ളിൽ കത്തിജൊലിക്കുന്ന അഗ്നിപടലങ്ങൾ ഉള്ളത്കൊണ്ടാവാം...
അങ്ങനെ ഞാൻ കുളിച്ചു കഴിഞ്ഞു റൂമിന്റെ ജനൽചില്ലകിലൂടെ പുറത്തേക്കു നോക്കിയിരിക്കുമ്പോഴാണ് അസി വന്നത്.
"ഹലോ... ഗുഡ് മോർണിംഗ് മേഡം"
"ഹാ mrng "
"എന്ത്യേ വെറും mrng ഒള്ളു... "
വല്ലാത്തൊരു അസ്വസ്ഥത ജീവിതത്തിന്റെ കടിഞ്ഞാണുകൾ എവിടെയൊക്കെയോ അറുത്ത് മാറ്റിയപോലെ...
അങ്ങനെ അവനും കുളിയൊക്കെ കഴിഞ്ഞു വന്ന് എന്നേം പിടിച്ചുകൊണ്ട് പോയി ബെഡിൽ പിടിച്ചിരുത്തിയിട്ട് പറഞ്ഞു...
"സോറി..ഇന്നലെ ആ ഒരു മൂഡിൽ"
എനിക്ക് അതിന് ഒരു മറിച്ചൊരു മറുപടിയും കൊടുക്കാൻ ഉണ്ടായിരുന്നില്ല..
"എടീ ഷാനി.. ഒന്നും സംഭവിക്കൂല..ഇതൊക്കെ നമ്മുടെ പ്രായത്തിന്റെ പ്രശ്നം അല്ലെ...പിന്നെ എന്നെന്നേക്കുമായ് എന് ജീവിതത്തിന്റെ താളുകളിൽ എഴുതിചേർക്കപ്പെടേണ്ട പേരാണ് നീ.... പിന്നെന്തിനാ പേടിക്കുന്നെ...എന്നും നീ എന്റെ കൂടെതന്നെ വേണം....ഒരിക്കലും ഞാൻ നിന്നെ ഇട്ടേച്ചു പോവും ഇല്ല..എന്താ പോരെ..നീ ആദ്യമൊന്ന് ചിരിച്ചേ....."
അവന്റെ ഈ ആശ്വാസ വാക്കുകൾ കൂടി കേട്ടപ്പോൾ എന്തെന്നില്ലാത്തൊരു സമാധാനം..പതിയെ എന്റെ ഊർജങ്ങളെല്ലാം തിരിച്ചു വരാൻ തുടങ്ങി..
അങ്ങനെ ഞങ്ങൾ അന്നും അവിടുത്തെ ഓരോരോ സ്ഥലങ്ങളുടെ മധുരം നുണയൻ വേണ്ടി തന്നെ പോയി.ഓരോരോ സ്ഥലങ്ങൾ കാണുന്നതിനേക്കാളുപരി അവന്റെ ആ മുഖം ഇങ്ങനെ നോക്കിയിരിക്കലാണ് കൂടുതൽ സുന്ദരം എന്ന് എന്റെ മനസ്സിങ്ങനെ മൊഴിഞ്ഞു കൊണ്ടിരുന്നു...
അങ്ങനെ രണ്ടാം ദിവസം രാത്രിയും ഞങ്ങൾ റൂം എടുത്ത് കഴിഞ്ഞുകൂടിയപ്പോഴും ഞങ്ങൾ ഇന്നലെ നടന്ന തെറ്റുകൾ തന്നെ വീണ്ടും ആവർത്തിക്കുകയുണ്ടായി.. എൻ ഹൃദയത്തിൽ തളംകെട്ടിയിരുന്ന ആ പേടികളെല്ലാം എവിടേക്കായ് പോയി മറഞ്ഞിരുന്നു...
അങ്ങനെ മൂന്ന് ദിവസം അടിച്ചു പൊളിച്ചു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.
അങ്ങനെ രാവിലെ സുബ്ഹ് ബാങ്കിന്റെ ധ്വനികൾ വാനിലേക്ക് ഉയരുന്ന സമയം എന്റെ വീടിന്റെ അരികെ ആയിട്ട് അസി വണ്ടി നിർത്തി..
എന്നെ യാത്രയാക്കി വീട്ടിലേക്ക് തിരിക്കാൻ നിൽക്കുന്ന അസിയോട് ബൈ പറഞ്ഞ് പോവാൻ നിൽക്കുമ്പോഴാണ് പള്ളിയിലേക്ക് പോവുന്ന മൂത്താപ്പ ഞങ്ങളെ കണ്ടത്...
(തുടരും)
അഭിപ്രായങ്ങൾ അറിയിക്കുക
അനസ് വേങ്ങര
9656680819
കുറെ നാളായി നമ്മളെ വട്ടം കറക്കികൊണ്ടിരുന്ന യൂണിവേഴ്സിറ്റി എക്സാം നാളെ ആരംഭിക്കുകയാണ്... എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവുമെന്നുള്ള പ്രതീക്ഷയിൽ.....

*PART* *8*
🌺🍁🌺🍁🌺
*അനസ് വേങ്ങര*
*9656680819*
🍁🌺🍁🌺🍁
*അഭിപ്രായങ്ങൾ അറിയിക്കുക*
*ഇത് വരെ തന്ന സപ്പോർട്ട് ഇനിയും ഉണ്ടാവുമെന്നുള്ള പ്രതീക്ഷയിൽ...*

പള്ളിയിലേക്ക് പോകാൻ ഇറങ്ങിയ മൂത്താപ്പ ഞങ്ങളെ കണ്ടതും ഞങ്ങളുടെ അടുത്തേക്കായ് വന്നു.
നെഞ്ചിടിപ്പിന്റെ താളങ്ങൾ അതിവേഗത്തിലിങ്ങനെ അടിച്ചോണ്ടിരുന്നു.വല്ലാത്തൊരു പേടി മനസ്സിന്റെ അകത്തട്ടിലിങ്ങനെ അലഞൊണ്ടിരിക്കുന്നു..
മൂത്താപ്പ ഞങ്ങളെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു
"അല്ലാ ഷാനി...നീ എന്താ ഇവിടെ.. ഈ സമയത്ത്"
"ആ അത്... മൂത്താപ്പ ഞാൻ കോളേജിലെ ടൂർ കഴിഞ്ഞു വരുന്ന വഴിയാണ്.."
"അല്ലാ മോന് ഏതാ"
"ആ ഞാൻ ഇവളെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ്.."
"ആ എന്നാ മോന് പൊയ്ക്കോ... "
അങ്ങനെ അസിയെ പറഞ്ഞ് വിട്ടതും മുത്തപ്പന്റെ ഒടുക്കത്തെ ഉപദേശങ്ങൾ തുടങ്ങി..
"മോളെ...ഈ സമയത്തൊക്കെയാണോ ഓരോരോ ചെക്കന്മാരെ കൂടെ പോരുന്നത്. ക്ലാസ്സിലെ കുട്ടികളെന്ന് വെച്ച് ഇങ്ങനെ ബൈക്കിന്റെ പിറകെ വരുന്നതും പോവുന്നതൊന്നും നല്ലതല്ലാട്ടോ... "
"അത്....എല്ലാവരെയും കൊണ്ട് പോവാൻ ആരേലുമൊക്കെ വന്നീന്.. ഞാൻ ഇങ്ങനെ ഒറ്റക്ക് ഇരിക്കുന്നത് കണ്ടപ്പോൾ അവന് കൊണ്ട്വിടാം എന്ന് പറഞ്ഞതാ.... "
"ഞങ്ങളെ ഒന്ന് വിളിച്ചാൽ പോരെ... നിസാറും സൽമാനുമൊക്കെ വീട്ടിൽ ഉണ്ടായിരുന്നല്ലോ..അവരെ ആരേലും പറഞ്ഞയക്കുമായിരുന്നല്ലോ"
"അത്...ഞാൻ വെറുതെ നിങ്ങളെ ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ചു"
കൃത്യസമയത്ത് ഓരോരോ കള്ളങ്ങൾ നാവിനടിയിൽ തളം കെട്ടിനിൽക്കുന്നത് കൊണ്ട് തന്നെ മൂത്തപ്പന്റെ കയ്യിൽ നിന്നും വേഗം തന്നെ രക്ഷപെട്ടു..
അങ്ങനെ വീട്ടിലേക്ക് കയറി.ഉമ്മാ... എന്ന് നീട്ടിവിളിച്ചു.അധികം വൈകാതെ തന്നെ ഉമ്മയും പേടിക്ക് കൂട്ടിനു കിടക്കാൻ വന്ന ഹിസാനയും വാതിൽ തുറന്ന് എന്നെ ഇങ്ങനെ നോക്കികൊണ്ടിരുന്നു..
"അല്ലാ നീ എങ്ങനെയാ വന്നേ..."
"അത് എന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ കൂടെ ഇങ്ങു പോന്നു"
"മ്മ്... നീ ഇന്ന് വൈകുന്നേരം എത്തുമെന്നല്ലേ പറഞ്ഞിരുന്നത്..പിന്നെന്താ ഇത്ര നേരത്തെ..."
"അത്...കാണേണ്ട സ്ഥലങ്ങളൊക്കെ പെട്ടൊന്ന് കണ്ട് കഴിഞ്ഞപ്പോൾ വേഗമിങ്ങു പോന്നു.."
"നീ വേഗം കുളിച്ച് നിസ്കരിച്ചു കിടക്കാൻ നോക്ക്"
അങ്ങനെ സുബ്ഹ് നിസ്കരിച്ചു കിടന്ന് ഒന്ന് എണീറ്റപ്പോൾ ഹിസാന ദേ...മുന്നിൽ മലപോലെ നിൽക്കുന്നു.
മൂത്തപ്പന്റെ മോളാണ്..എന്നെക്കാളും ഒരു ഒരു വയസ്സ് മൂപ്പ് കാണും..
"എങ്ങനെ ഉണ്ടായിരുന്നെടി ടൂർ ഒക്കെ... "
"അടിപൊളി"
"എന്നിട്ട് മോള് നല്ലോണം എൻജോയ് ചെയ്തോ "
"ആ പിന്നെ... പൊളി ആയിരുന്നു.. "
"മ്മ് നീ എന്ന് മുതലാ കളവൊക്കെ പറയാൻ പഠിച്ചേ..."
"ക കളവോ... "
"ആന്നെ... കളവു എന്ന് കേട്ടിട്ടില്ലേ... "
"ആ"
"അത് എന്നാ പറയാൻ പഠിചേ എന്ന്"
"മനസ്സിലായില്ല "
"ആ മനസ്സിലാക്കി തരാം... നീ ഏതു കോളേജിന്നാ ടൂർ പോയെ എന്ന് പറഞ്ഞെ... "
"ഞങ്ങളെ കോളേജിന്ന്'
"ഡോ...നിന്റെ ഉമ്മ കോളേജിന്ന് ഒരു ട്രിപ്പ് പോയികുണു എന്ന് പറഞ്ഞ് വന്നപ്പോൾ തന്നെ ഞാൻ നിങ്ങളെ കോളേജിലെ മാജിദാക്ക് വിളിച്ചു.. അപ്പൊ അവള് പറഞ്ഞല്ലോ ഒരു ട്രിപ്പും പോയില്ലാന്ന്"
"നീ ഉമ്മാനോട് വല്ലോം പറഞ്ഞോ"
"ഏയ് ഇല്ല"
"വള്ളാഹി.."
"ആ വള്ളാഹി... ഇനി പറ നീ എങ്ങോട്ടാ പോയത്"
"അത് ഡീ... എന്റെ ഒരു ഫ്രണ്ടിന്റെ കൂടെ..."
"ഏത് ഫ്രണ്ട്"
"അസി എന്ന് പറയും"
"എന്നിട്ട്"
"എന്നിട്ടെന്താ ഞങ്ങള് ട്രിപ്പ് അടിച്ചിങ് പോന്നു"
"അല്ലാ നിങ്ങള് രണ്ടാള് ഒറ്റക്കോ"
"ആടോ...ഇനി ഇത് ആരോടും പറയാൻ നിൽക്കല്ലാട്ടോ..പറഞ്ഞാൽ ഞാൻ നിന്റെ ജിഷാദിന്റെ കാര്യവും വീട്ടിൽ പറയും"
"ഇല്ലോയ്....ഞാൻ ആരോടും പറയൊന്നും ഇല്ല..നീ കാര്യം പറ.. "
"എന്ത് കാര്യം"
"നിങ്ങള് പോയ കഥകളൊക്കെ"
"അത് ഞങ്ങള് ഏതൊക്കെയോ നല്ല അടിപൊളി ഏതൊക്കെയോ സ്ഥലങ്ങളിലേക്ക് പോയി"
"ആ എന്നിട്ട് രാത്രി താമസിച്ചതോ "
"അത്...ഒരു ഹോട്ടലിൽ റൂം എടുത്തു"
"അതെല്ലാ നിങ്ങള് രണ്ടാളും ഒരു റൂമിലോ"
"ആ അതിനിപ്പെന്താ കുഴപ്പം"
"എന്താ കുഴപ്പം എന്നോ... ഡീ"
"എടീ... ഞാൻ നിന്നെ പോലെ ഒന്നും അല്ല.. എനിക്ക് നല്ല കണ്ട്രോൾ ഒകെ ഉണ്ട് ട്ടൊ..."
"ഛീ... പോടീ... എന്നാലും നിന്നെ സമ്മധിക്കണമല്ലോ"
"ആ അതാണ് ഈ ഷാനി"
"എന്നാലും നിന്റെ ധൈര്യം.."
"മ്മ്..അല്ലാ നീ നിന്റെ ജിഷാദിന്റെ കൂടെ എവിടേം പോവാറില്ലേ"
"മ്മ് ഉണ്ടല്ലോ...ഏറിയാൽ ഒരു കോട്ടക്കുന്ന്"
"കഷ്ട്ടം...എന്നെ പോലെ ഒന്ന് കണ്ട്പടിക്കാൻ നോക്ക്"
"നമ്മക്ക് നിന്റെ അത്രക്കൊന്നും ധൈര്യമില്ല എന്റെ പോന്നു മോളെ..."
"ആ പെണ്ണുങ്ങളായാൽ കുറച്ചു ധൈര്യമൊക്കെ വേണം...എന്താ ഒരു രസം എന്നറിയോ ഇങ്ങനെ ട്രിപ്പ് അടിക്കാൻ...നിയന്ത്രിക്കാൻ ആരാരുമില്ലാതെ കുളിര്കോച്ചുന്ന ആാാ പച്ചപ്പിനാൽ മൂടപ്പെട്ട ആാാ കാട്ടിനുള്ളിലൂടെ....ആവൂ...ന്റെ പോന്നു മോളെ......വല്ലാത്തൊരു ഫീലിംഗ് ആയിരുന്നു "
"ഡീ...മനുഷ്യനെ പൂതിവെപ്പിക്കാതെ ഒന്ന് പോയെ..."
അങ്ങനെ ഹിസാന അറിഞ്ഞതിൽ എനിക്ക് വല്യ പേടിയൊന്നും തോന്നിയില്ല.കാരണം അവളെ പലനഗ്ന സത്യങ്ങളും എന്റെ ഉള്ളിൽ തളം കെട്ടി നിൽക്കുന്നത് കൊണ്ട് തന്നെ ഞാൻ അത് അത്രക്ക് കാര്യമാക്കിയില്ല..
അങ്ങനെ ഫുഡ് ഒക്കെ കഴിച്ചോണ്ടിരിക്കുമ്പോഴാണ് ഉമ്മാന്റെ ഒരു അലറിയുള്ള ശബ്ദം കേട്ടെ...സത്യം പറയാലോ ഞാൻ നല്ലോണം പേടിച്ചു എന്ന് തന്നെ പറയാം
"ഡീ ഷാനി... നീ ഇങ്ങു വരുന്നുണ്ടോ"
"ആ "
അങ്ങനെ ഞാൻ ഉമ്മാന്റെ അടുത്ത് എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്..ടൂർ കഴിഞ്ഞു വന്ന് എന്നും പറഞ്ഞ് എന്റെ ബാഗിൽ കുത്തികൊള്ളിച്ചിരുന്ന ഡ്രസ്സ് എല്ലാം എടുത്ത് അലക്കാൻ ഒരുങ്ങുമ്പോഴാണ് ഉമ്മാക്ക് ഡ്രെസ്സിനടിയിൽ നിന്നും അസിയുടെ ഒരു ഇന്നർ കിട്ടിയത്..
പടച്ചോനെ....ഇനി എന്ത് ചെയ്യും... ഉള്ളിൽ പിടഞ്ഞു കൊണ്ടിരിക്കുന്ന ഹൃദയമിടിപ്പുകളുടെ വേഗതയെ കടിഞ്ഞാണിടാനേ കഴിയുന്നില്ല..
"നിന്നോടാ ഞാൻ ചോദിച്ചത്... "
"കണ്ട ഭാവം നടിക്കാതെ ഞാൻ ചോദിച്ചു"
"എന്ത് ഉമ്മാ..."
"ഇത് എങ്ങനെ നിന്റെ ബാഗിൽ വന്നു എന്ന്"
"ആ അത് "
"ആ അത്...എന്താ നിന്റെ വായില് നാവില്ലെ... "
"ഉമ്മാ... ആ അത് എങ്ങനെ എന്റെ ബാഗിൽ വന്നു"
"നിനക്കൊന്നും അറിയാൻ പാടില്ലാലെ ...ഞാൻ ഇപ്പോ ഉപ്പാനെ വിളിക്കട്ടെ"
"ഉമ്മാ വെറുതെ മനുഷ്യനെ ദേഷ്യം പിടിപ്പിക്കല്ലി ട്ടൊ..."
"ആ ഞാൻ ഇപ്പൊ ഇത് ചോദിച്ചതാവും തെറ്റ് ലെ...."
"ആ ഉമ്മാ ഇത് എന്റെ ക്ലാസ്സിലെ നസ്രീടെ കാകന്റെ ആവും"
"അത് എങ്ങനെ നിന്റെ ബാഗില് എന്നാ ചോദിച്ചത്"
"ആ അവളും ഞാനും ആയിരുന്നു ഒരേ റൂമില്..അപ്പോ അവളെ കാക്കാന്റെ ഡ്രസ്സ് ഒക്കെ അവളെ ബാഗിലായിരുന്നു..അങ്ങനെ എന്റെ ബാഗിലേക്ക് വന്നതാവും"
"അവളെ കാക്കയെങ്ങനെ നിങ്ങളെ കൂടെ വരല് "
"ആ അവളെ ബ്രോയും അവളും ഏകദേശം ഒരേ പ്രായക്കാർ ആണ്.. കൂടെ ഒരേ ക്ലാസ്സിലും"
"ആ... "
ഒരു ദുരന്തത്തിൽ നിന്നും കഴിച്ചിലായ പോലെ..
ഉമ്മ ഞാൻ പറഞ്ഞത് വിശ്വസിച്ചോ എന്നൊന്നും അറിയൂല... എന്നിരുന്നാലും വിശ്വസിക്കാൻ പാകത്തില് കണ്ണുനീരൊക്കെ വരുത്തിയത് കൊണ്ട് തന്നെ വിശ്വസിക്കാൻ ആണ് ചാൻസ്...
കളവുകളുടെ ഒരു കൂട്ടം തന്നെ ഇപ്പൊ എന്റെ പിന്നാലെയുണ്ട്..കളവുകൾ കൊണ്ട് തീർത്തൊരു കെട്ടിടം എന്ന് തന്നെ വേണമെങ്കിൽ എന്നെ വിശേഷിപ്പിക്കാം...
ഈ കെട്ടിപടുത്തുണ്ടാക്കിയ കളവിന്റെ കെട്ടിടം അധികകാലം നിലനിൽക്കില്ല എന്നറിഞ്ഞിട്ടും കള്ളങ്ങൾ ഉരുവിടുന്നത് അപ്പോഴത്തെ നിലനിൽപ്പിനെചൊല്ലി മാത്രമാണ്
ദിവസങ്ങൾ ഇങ്ങനെ ഓരോന്നായ് കൊഴിഞ്ഞു വീണ്കൊണ്ടിരുന്നു..
എന്നും അസിയുമായി സംസാരിക്കും കൊച്ചു കൊച്ചു സ്വപ്നങ്ങളും കൗതുകങ്ങളും പങ്കുവെച്ചോണ്ടിരിക്കും.
അങ്ങനെ ഒരു ദിവസം ചുമ്മാ കണ്ണാടിയിൽ ഇങ്ങനെ നോക്കികൊണ്ടിരിക്കുന്ന ഞാൻ ഒന്ന് ഞെട്ടി....
വയറു ആദ്യത്തേക്കാളും ഒന്ന് തടിച്ചോ...
ഏയ് ഇല്ല...അതൊരുപക്ഷേ എന്റെ തോന്നലുകൾ മാത്രമായിരിക്കാം
അങ്ങനെ ആയിരിക്കുവാൻ ഞാൻ പടച്ചോനോട് ദുആയിരുന്നു..
അങ്ങനെ ഞാൻ അസിക്ക് ഫോൺ വിളിച്ചു urgent ആയിട്ട് കാണണം എന്ന് വാശിപിടിച്ചു
അങ്ങനെ ഞങ്ങൾ കോട്ടക്കൽ സ്മാർട്ട് സിറ്റിയുടെ അടുത്ത് വെച്ച് മീറ്റ് ചെയ്തു...
"എന്താടി urgent ആയിട്ട് വരാൻ പറഞ്ഞെ"
"ആ അത്"
"ഡോ നീ വേഗം പറയുന്നുണ്ടോ...മനുഷ്യന് അവിടെ നൂറു കൂട്ടം പണി ഉള്ളപ്പോയ അവളെ ഒരു കിന്നാരം"
"ആ മനുഷ്യന് ഇവിടെ ആകെ പിരാന്ത് പിടിച്ചിരിക്കുമ്പോ നീ കൂടി ഇങ്ങനെ ചൂടാവല്ലേട്ടോ "
"എന്താടി മുഖമൊക്കെ ആകെ വാടിയിരിക്കുന്നെ "
"ഹലോ...എന്താന്നു പറ
നീ എന്താ ഒന്നും മിണ്ടാതിരിക്കുന്നെ "
"ആ അത്....ഞാൻ പ്രെഗ്നന്റ് ആണോ എന്നൊരു സംശയം...എന്റെ വയറിനൊക്കെ മാറ്റങ്ങൾ വന്ന് തുടങ്ങിട്ടുണ്ട് "
"ഡോ കളിക്കല്ലെട്ടോ "
"ആ ഇപ്പൊ ഞാൻ മാഷിനോട് പറഞ്ഞതാണോ കുഴപ്പായെ..."
"ഏയ് അതല്ലെടോ..."
"എനിക്ക് നല്ല പേടിയുണ്ട്..."
"ഏയ് അത് അതൊന്നും ആയിരിക്കൂല...നിനക്ക് തോന്നുന്നതാവും"
അങ്ങെനെ നെറ്റിൽ അടിച്ചപ്പോൾ പ്രേഗ്നെൻസി ടെസ്റ്റ് ചെയ്യാനുള്ള ഓരോന്നിന്റെയും ഡീറ്റെയിൽസ് കിട്ടി തുടങ്ങി...അങ്ങനെ പല സിനിമകളിലൂടെ മാത്രം പരിചിതമുള്ള ആ ഒരു പരീക്ഷണത്തിന് തയ്യാറായി...
അങ്ങനെ പ്രേഗ്നെൻസി ടെസ്റ്റ് കാർഡ് അസി എനിക്ക് വാങ്ങി തന്നു വീട്ടിലെത്തി ഒന്ന് ടെസ്റ്റ് ചെയ്തു നോക്കിയതും.........
(തുടരും)
അഭിപ്രായങ്ങൾ അറിയിക്കുക
-അനസ് വേങ്ങര
9656680819
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ആണ് ഈ തൂലിക വീണ്ടും ചലിപ്പിക്കാൻ കാരണമാകുന്നത്..
അഭിപ്രായങ്ങൾ വിമർശങ്ങൾ ആയാൽകൂടി അറിയിക്കണം എന്ന് ദയവായി അപേക്ഷിക്കുന്നു
__________________
എൻ ജീവിതത്തിൽ എനിക്ക് അപരിചതമില്ലാത്ത വഴിയോരങ്ങിലൂടെയാണ് ഈ കഥയെ മുന്നോട്ട് കൊണ്ട് പോവുന്നത്...അതുകൊണ്ട് തന്നെ തെറ്റുകൾ ധാരാളമായിട്ട് കാണുന്നുണ്ടാവാം അതൊക്കെ ക്ഷമിക്കണം എന്ന് അറിയിക്കുന്നു....
__________________
നാളെ യൂണിവേഴ്സിറ്റി F.A എക്സാം ആണ്.
ദുആ ചെയ്യണം ട്ടൊ.....
___________________
🌺🍁🌺🍁🌺
🌺🍁🌺🍁🌺
*ഒളിച്ചോട്ടം*
🍁🌺🍁🌺🍁
🍁🌺🍁🌺🍁
*PART* *9*

വീട്ടിലെത്തിയതും ഞാൻ ഒന്ന് ടെസ്റ്റ് ചെയ്തു നോക്കി..
റിസൾട്ട് പോസിറ്റീവ് ആയിരുന്നു..
ജീവിതം അവസാനിക്കുന്നത് പോലെ... ഒരു നിമിഷം എല്ലാം തലക്ക് മീതെ വീഴുന്ന പോലൊരു തോന്നല്..
ഈ സമയംവരെ അസിയോടപ്പം ആ യാത്ര പോയതിൽ താൻ ഏറെ അഹങ്കരിച്ചിരുന്നുവെങ്കിൽ ഇന്നിതാ ഇവിടെം എല്ലാം തകർന്നു വീഴാൻ തുടങ്ങിയിരിക്കുന്നു...
ഒന്നും വേണ്ടിയിരുന്നില്ല...ഒന്നിനും പോവേണ്ടിയിരുന്നില്ല.ഒരു നശിച്ച യാത്ര എന്ന് വരെ മനസ്സിന്റെ അകത്തളങ്ങൾ മൊഴിയുന്ന നിമിഷം.
ഒരു നിമിഷത്തേക്ക് തന്നെ ഓർത്ത് അഭിമാനിക്കുന്ന ഉപ്പയുടെയും സ്നേഹം കൊണ്ട് പൊതിയുന്ന ഉമ്മയുടെയും ആ ചലന മുഖങ്ങളിങ്ങനെ മനസ്സിലേക്ക് ഓടിയെത്തികൊണ്ടിരുന്നു
വല്ലാതെ തലമിന്നി കൊണ്ടിരിക്കുന്നു..
ഇനി എന്ത് ചെയ്യും...?
ഉത്തരം കിട്ടാതെ അലയുന്ന അനേകായിരം ചോദ്യങ്ങൾ,
ഉമ്മയും ഉപ്പയും അറിഞ്ഞാലുള്ള വിപത്തുകൾ,പുറത്തേക്കു ഇറങ്ങിയാൽ ഒഴിവാക്കിയ ചവറിനെ പോലെ പെരുമാറുന്ന സമൂഹം...
നാട്ടുകാർ എന്തും പറഞ്ഞോട്ടെ...അതിനേക്കാളുപരി തന്നെ മാറോടു ചേർത്ത് പോറ്റി വളർത്തിയ ഉമ്മയുടെയും ഉപ്പയുടെയും മുഖമാണ് ഇങ്ങനെ മനസ്സിനുള്ളിൽ കിടന്നു ചലിക്കുന്നതു..താൻ കാരണം മറ്റുള്ളവരുടെ മുന്നിൽ തലകുനിക്കേണ്ടി വരുന്ന സാഹചര്യം,
പുറത്തോട്ട് ഇറങ്ങിയാൽ ആക്ഷേപങ്ങളും പരിഹാസങ്ങൾ വേറെയും...
അനുവാദം ചോദിക്കാതെ കടന്ന് വരുന്ന ഓരോരോ ചിന്തകളെ തളച്ചു കെട്ടാനേ കഴിയുന്നില്ല.
അങ്ങനെ കുറെ നേരം കതകും പൂട്ടി ഒരേ ആലോചനയിൽ തന്നെ..പിന്നെ കുറച്ച് കഴിഞ്ഞു ബെഡിൽ കിടന്ന് ഒരേ കരച്ചിലായിരുന്നു..തലയിണകളെ സാക്ഷിയാക്കി തേങ്ങി തേങ്ങി കരഞ്ഞോണ്ടിരിക്കുമ്പോഴാണ് ഉമ്മ വന്ന് കതകിൽ മുട്ടിയത്.അടർന്നു വീണ ഓരോ കണ്ണുനീർ തുള്ളികളെയും തുടച്ചു മാറ്റിയതിനു നീറുന്ന മനസ്സുമായി ഞാൻ വാതിൽ തുറന്നു..
"നീ എന്താ വാതിലൊക്കെ പൂട്ടി കുത്തിരിക്കുന്നെ..."
"ആ അത്...എനിക്ക് നല്ല തല വേദനയുണ്ട്"
"ഓ...എന്നാ മോള് അവിടെ കിടന്നോ...ഞാൻ വിക്സ് കൊണ്ട് വരാം..."
അങ്ങനെ ഉമ്മ വന്ന് വിക്സ് എൻ നെറ്റിതടങ്ങളിലൊക്കെ പുരട്ടിതരുമ്പോഴും ഞാൻ ആ മിഴികളിലേക്ക് തന്നെ നോക്കിയിരിക്കയിരുന്നു...
സ്നേഹത്തിന്റെ ആ പൊൻവെളിച്ചങ്ങളെ എനിക്കവിടെ ശെരിക്കും കാണാൻ സാധിക്കുന്നുണ്ടായിരുന്നു....
"എന്താടി ഇങ്ങനെ നോക്കുന്നെ..."
"ഏയ്..."
"ഇപ്പൊ കുറവുണ്ടോ..."
"ആ..."
"എന്നാ മോള് എന്നാ കിടന്നോട്ടോ..."
ഉമ്മാന്റെ സ്നേഹകരങ്ങൾ വല്ലാതെ പ്രതിഫലിച്ചപ്പോഴും ഉള്ളിൽ ആ കാനലുകൾ വല്ലാതെ കത്തിയാളുന്നുണ്ടായിരുന്നു...
അങ്ങനെ ഉമ്മ പോയ ഉടനെ....ഞാൻ അസിക്ക് ഫോൺ വിളിച്ചു...എത്ര വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല... ദേഷ്യവും കരച്ചിലും എല്ലാം കൊണ്ടും നിറഞ്ഞ് നിൽക്കുന്ന എൻ പ്രകൃതം...
കുറെ നേരം കാത്തിരുന്നു അസിയുടെ ഫോൺ വിളിക്കായി..
അങ്ങനെ കുറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ അസി വിളിച്ചു
"എന്താടി നീ ഇങ്ങനെ വിളിച്ചോണ്ടിരിക്കുന്നെ....23missed calls കണ്ടല്ലോ...."
"ആ അത്.."
"പറ വേഗം.."
"എന്താ ഇപ്പൊ എന്നെ ഒഴിവാക്കുന്ന പോലെ...എപ്പോ വിളിച്ചാലും busy ആണല്ലോ"
"നീ കാര്യം വല്ലതും ഉണ്ടേൽ പറ..."
"അത്...ഞാൻ ടെസ്റ്റ് ചെയ്തു നോക്കി"
"ആ എന്നിട്ട് ഒന്നും ഇല്ലല്ലോ...ഞാൻ അപ്പോഴും പറഞ്ഞില്ലേ ഒന്നും ഉണ്ടാവൂല എന്ന്"
"അല്ലെടോ...റിസൾട്ട് പോസിറ്റീവ് ആണ്..."
ഞാൻ ഇത് പറഞ്ഞതും അവന് ഫോൺ കട്ട് ചെയ്തു.എത്ര വിളിച്ചിട്ടും ഫോൺ എടുക്കുന്നുമില്ല...
വല്ലാതെ ഒറ്റപെട്ട പോലെ...അസി തന്നെ ഒഴിവാക്കിയ പോലെ..വല്ലാതെ കലങ്ങി തുടങ്ങിയിരിക്കുന്ന എൻ മിഴികളെയും മനസ്സിനെയും എനിക്ക് നിയന്ത്രിച്ചു നിർത്താനേ കഴിഞ്ഞിരുന്നില്ല...
ഇനി ഒരൊറ്റ കാര്യം മാത്രമേ ചെയ്യാനൊള്ളു...
*ആത്മഹത്യ..*
ജീവിതത്തിന്റെ ആ വീഥികളെ മുറിച്ചു മാറ്റപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....
സിനിമകളിൽ ആത്മഹത്യാ സീനുകൾ കണ്ടത്കൊണ്ട് തന്നെ ആ വഴി എനിക്ക് ഏറെ എളുപ്പമുള്ളതായിട്ട് തോന്നി...അങ്ങനെ രാത്രി ഉമ്മ വന്ന് എനിക്ക് ചോറ് വാരി തന്നപ്പോഴും എന്റെ മനസ്സ് ഇങ്ങനെ ഉരുവിടുന്നായിരുന്നു...
എന്റെ പോന്നു ഉമ്മച്ചിയല്ലേ...ഈ മോള് വേറെ ലോകത്തേക്ക് പോവാട്ടോ....ഉമ്മാനോട് ആവശ്യമില്ലാത്ത ഓരോന്നിനും വേണ്ടി ഈ മോള് കുറെ കച്ചറ കൂടിയിട്ടുണ്ട്..അതൊക്കെ ഉമ്മനോടുള്ള സ്നേഹം കൊണ്ടായിരുന്നു ട്ടൊ... അടിച്ച് വരാൻ ചൂലുമായി പുറത്തോട്ടു ഇറങ്ങിയാലും എന്റെ പോന്നു ഉമ്മച്ചി എന്നോട് ചൂടാവും...അതൊക്കെ ഈ ഷാനിമോളോട് ഇഷ്ട്ടം കൂടിയതോണ്ടാണ് നന്നായി അറിയാം ട്ടൊ.... ഉമ്മാ.....ഞാൻ പോയാൽ കരയുമോ...? കരയരുത് ട്ടൊ...എനിക്ക് ഈ ദുനിയാവിൽ ഇനി ജീവിക്കാൻ കഴിയൂല...പലരുടെയും ആട്ടുംതുപ്പും കേൾക്കാൻ എന്നെകൊണ്ട് കഴിയൂല ഉമ്മാ....
"ഡീ...നീ ഏത് ലോകത്താ....എന്താ കരയുന്നെ....തലക്ക് നല്ല വേദനയുണ്ടോ....."
"ഏയ്...."
അങ്ങനെ ഉമ്മ എന്റെ നെറ്റിതടങ്ങളിലൂടെ തല തടവി തന്നപ്പോഴും ഉള്ളിൽ നീറിപുകയുക തന്നെ ആയിരുന്നു..
അങ്ങനെ ഉമ്മ തടവി തരുന്നതിനിടയിലാണ് ഉപ്പാന്റെ ഫോൺ വന്നേ...
ഇന്നലെവരെ ഉപ്പാന്റെ ഫോൺ വരുമ്പോൾ കുശലം പറയാൻ ആദ്യം ഫോൺ കൈക്കലാക്കുന്നത് ഞാൻ ആയിരുന്നു...ഉമ്മ ഫോൺ എടുത്തു...വിശേഷങ്ങൾ പറയുന്നതിനിടയിൽ ഉമ്മ എന്റെ കാര്യവും പറഞ്ഞു..ഉപ്പ ഫോൺ എന്റെ അടുത്ത് തരാൻ പറഞ്ഞു..അങ്ങനെ ഞാൻ ഫോൺ എടുത്ത് ചെവിയിൽ വെക്കുമ്പോഴും ഉപ്പാന്റെ ഉപദേശങ്ങൾ തന്നെ ആയിരുന്നു...
എന്റെ പോന്നു ഉപ്പാ...ഇനി ഈ ഉപദേശങ്ങളൊക്കെ പറയാനും എനിക്കൊരൊന്നു വേണം എന്ന് വാശിപിടിച്ചു കരയാനും ഈ പോന്നു മോള് ഇവിടെ ഉണ്ടാവൂലാട്ടോ....മനസ്സിലിങ്ങനെ ഓരോന്ന് സ്വയം മൊഴിഞ്ഞുകൊണ്ടിരിക്കുന്ന ഞാൻ,
അങ്ങനെ രാത്രി ഉമ്മ കിടന്നു എന്ന് ഉറപ്പാക്കിയ സമയം ഞാൻ എന്റെ റൂമിലേക്കായ് നടന്നു...റൂമിലെത്തിയതും നിലച്ചിരിക്കുന്നു ആ ഫേനിനേ നോക്കിയിങ്ങനെ നിന്നു..പതിയെ എന്റെ ഷാള് എടുത്ത് ഫാനിൽ കെട്ടി തൂക്കി...അങ്ങനെ ഈ ദുനിയാവിനോട് യാത്ര ചെല്ലാനിരിക്കുകയാണ്......
(തുടരും)
അഭിപ്രായങ്ങൾ അറിയിക്കുക
9656680819
-അനസ് വേങ്ങര
എക്സാം ആയതോണ്ട് എൻ തൂലികയെ കൂടുതൽ ചലിപ്പിക്കാൻ കഴിഞ്ഞില്ല...നിങ്ങൾക്ക് എത്രത്തോളം ഇഷ്ട്ടപെട്ടു എന്നറിയില്ല,എന്നിരുന്നാലും അഭിപ്രായങ്ങൾ വിമർശനങ്ങൾ രേഖപ്പെടുത്തുക....
നാളെയും ഉണ്ട് എക്സാം...എല്ലാവരും ദുആ ചെയ്യണേ....നല്ലൊരു ഭാഗവുമായി നാളെ തന്നെ വെരാട്ടോ..
______________
🌺🍁🌺🍁🌺
🌺🍁🌺🍁🌺
*ഒളിച്ചോട്ടം*
🍁🌺🍁🌺🍁
🍁🌺🍁🌺🍁
*PART* *10*

Follow

ഈ ദുനിയാവിന്റെ ചലനങ്ങളോട് യാത്ര പറയാനിരിക്കെ..
അവസാനമായി ഒന്ന്കൂടെ അസിയോട് സംസാരിക്കണമെന്ന് തോന്നി..
അങ്ങനെ ആ ഇരുട്ടിന്റെ മറവിൽ നിന്നും അവസാനമായി ഞാൻ അവനിക്ക് ഫോൺ ചെയ്തു.. എന്തോ ഒരു ഭാഗ്യമെന്നോണം അവന് ഫോണ് എടുത്തു..
പതിഞ്ഞ സ്വരത്തിൽ ഇടറിയ എൻ ഹൃദയത്തെ സാക്ഷിയാക്കി ഞാൻ ഹലോ പറഞ്ഞു...
"എന്താ ഈ നേരത്ത്"
"ഒന്നുല്യാടാ..എനിക്ക് നിന്നോട് അവസാനമായി ഒരു കാര്യം പറയാനുണ്ട്.."
"എന്താ നിന്റെ ശബ്ദം വല്ലതിരിക്കുന്നത്..."
"ഏയ്... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..."
"ആ..."
"ഞാൻ ഇവിടെന്നു പോയാൽ നിനക്ക് വിഷമമാവോ..."
"എങ്ങോട്ട് പോവുന്ന കാര്യമാ നീ പറയുന്നത്.."
"ഏയ്...എങ്ങോട്ടുല്യ...ആർക്കും എത്തിപിടിക്കാൻ കഴിയാത്ത ഒരിടത്തേക്ക് പോകുവാ..."
"ഡീ നിനക്കെന്താ ഭ്രാന്ത് പിടിച്ചോ.."
"ആ പിടിച്ചു...അല്ലാ മാഷിന്റെ തിരക്കുകളൊക്കെ ഇപ്പൊ കഴിഞ്ഞോ...അല്ലെങ്കിലും ആവശ്യങ്ങൾ കഴിഞ്ഞാൽ വലിച്ച് വാരിഎറിയാനുള്ള ഒരു സാധനമാണല്ലോ ഈ പെൺ വർഗം.."
"ഡോ ഇങ്ങനെ ഓരോന്ന് പറഞ്ഞു വന്നാലുണ്ടല്ലോ..മനുഷ്യനെ ദേഷ്യംപിടിപ്പിക്കുന്നതിനും ഒരു പരിധി ഉണ്ട് ട്ടൊ...."
"ഏയ്..സോറി... ഇനി ഇങ്ങനെ ഓരോന്ന് പറഞ്ഞു ബുദ്ധിമുട്ടിക്കാൻ ഈ ഷാനി ഇവിടെഎവിടേം ഉണ്ടാവൂലാട്ടോ.ദൂരവിടെത്തേക്ക് പോകുവാൻ നിൽകുവാ."
"ഡീ കളിക്കല്ലാട്ടോ..."
"ഞാന് കാളിക്കൊന്നുമല്ല..എനിക്ക് ഇനി വെയ്യ ഈ ദുനിയാവിൽ നിൽക്കാൻ..."
"ടീ...ആദ്യംഞാന് പറയുന്നതൊന്ന് കേൾക്ക്...നീ എടുത്തുചാടി ഒന്നും ചെയ്യല്ലാട്ടോ...ആ പിന്നെ ഞാന് ഫോൺ എടുക്കാത്തത് കൊണ്ട് ഒറ്റപ്പെടുത്തി എന്നൊന്നും കരുതല്ലെടോ...എനിക്കതിനു കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.... ഞാന് നിനക്ക് ഇങ്ങനെ ഫോൺ വിളിച്ചോണ്ടിരിക്കുമ്പോഴാണ് എൻ കൺമുന്നിൽ ഒരു കുട്ടി ആക്സിഡന്റായി കിടക്കുന്നത് കണ്ടത് അപ്പൊ തന്നെ ഞാന് ഫോൺ കട്ട് ചെയ്തു ഹോസ്പിറ്റലിലേക്ക് എത്തിച്ചു..അതാടോ ബിസി ആയതു..അതിന് ഇങ്ങനെ മനുഷ്യനെ കുറ്റപ്പെടുത്തല്ലാട്ടോ...."
എന്തോ അവന് ഈ പറഞ്ഞത് കേട്ടപ്പോൾ അവന്റെ കൂടെ ഇനിയും ജീവിക്കണമെന്നുള്ള ആശ വീണ്ടും എൻ ഖൽബിനുള്ളിലിങ്ങനെ പൊട്ടിമുളച്ചുകൊണ്ടിരുന്നു.. വെറുതെ അവനെ കുറ്റപെടുത്തിയതിന്റെ പേരിൽ ഞാന് എൻ മനസ്സുകളോട് തന്നെ ക്ഷമ ചോദിച്ചുകൊണ്ടിരുന്നു...
"ടീ നീ എന്താ ഒന്നും പറയാത്തെ"
"ആ നിങ്ങള് പറഞ്ഞോ..."
"ഷാനി..നീ ഇവിടേം എന്നെ ഒറ്റക്കാക്കി പോവുമോ..."
"ഏയ്..."
ആ ഇരുട്ടിന്റെ മറവുകളിൽ എൻ മിഴികളിൽ നിറഞ്ഞ് നിൽക്കുന്ന ഓരോരോ കണ്ണുനീർ തുള്ളികൾ ഇങ്ങനെ ധാരയായ് നിലത്തോട്ടു പതിക്കുന്നുണ്ടായിരുന്നു..അത് ഇടറിയ എൻ ഹൃദയത്തിൽ നിന്നും പൊട്ടി വീഴുന്ന ദുഖത്തിന്റെ കണ്ണുനീർ ആയിരുന്നില്ല.മറിച്ചു ആനന്ദത്തിന്റെ ആ പൊൻ വെളിച്ചം വിതറിയ കണ്ണുനീർ ആയിരുന്നു.
"മാഷേ... ഞാന് ഒരു കാര്യം ചോദിക്കട്ടെ..."
"ആ ചോദിക്കെടി.. "
"ഞാന് ഇവിടുന്ന് പോയാൽ മാഷിന് വിഷമം ആവോ... "
"നീ ഇങ്ങനത്തെ ഓരോരോ ചോദ്യമായിട്ട് വന്നാൽ ഒറ്റയടി തലക്ക് വെച്ചുതരും ട്ടാ.. "
"ഇനി ചോദിക്കൂലാ.. ഏതായാലും ഇപ്പൊ ചോദിച്ചതിന്റെ ഉത്തരം പറയി.. "
"വിഷമം ആവുമോ എന്നോ...നീ പോയാൽ ഈ ദുനിയാവിൽ പിന്നെ ഈ മാഷും കാണൂലാട്ടോ...നീ ഇല്ലാത്ത ദുനിയാവിൽ എനിക്കും ജീവിക്കണ്ടാട്ടൊ... "
"ലവ് യൂ....മാഷേ.... എനിക്കങ്ങനെ മാഷിനെ ഒറ്റക്കാക്കി ഈ ദുനിയാവിന്നു പോവണ്ട.."
"ആ എന്നാല് എന്റെ പോന്നുമോള് ആ കണ്ണുനീരൊക്കെ തുടച് നല്ല ഹാപ്പി ആയിട്ട് കിടന്നുറങ് ട്ടാ...മാഷിനും ഒരുപാട് ക്ഷീണം ഉണ്ട്...ഞാനും ഒന്ന് കിടക്കട്ടെട്ടോ..."
"ആ..."
"പിന്നേയ് നാളെ എനിക്ക് നിന്നെ ഒന്ന് കാണണം ട്ടോ...ഒരു അത്യാവശ്യ കാര്യം പറയാനാണ്..."
"എന്ത് അത്യാവശ്യം.."
"അതൊക്കെ അപ്പോ പറയാം..."
അങ്ങനെ അസി ഫോൺ വെച്ചു പോയപ്പോഴും വെറുതെ തെറ്റുധരിച്ച അവന്റെ ആ നല്ല മനസ്സിനെ കാണാതെ പോയ എന്നെ തന്നെ ഞാന് ഇങ്ങനെ ശപിച്ചുകൊണ്ടിരുന്നു..ഉറങ്ങാനേ കഴിയുന്നില്ല മനസ്സിൽ മുഴുവൻ അസിയുടെ ആ പുഞ്ചിരിക്കുന്ന ചിത്രങ്ങളായിരുന്നു..തലയിണയെയും കെട്ടിപിടിച്ചു സ്വപ്നലോകത്തേക്ക് യാത്രയായപ്പോൾ പെട്ടൊന്ന് തന്നെ നിദ്രയിലേക്കാണ്ടുപോയി..
അങ്ങനെ പിറ്റേന്ന് അതിരാവിലെ തന്നെ ഉമ്മ വാതിലിൽ ഒരേ മുട്ടല്..
"ടീ ഷാനി....
ഷാനി..
ഷാനീ... നീ എന്താ വാതിലടച്ചിരിക്കുന്നത്.."
എന്നത്തേയും പോലെ തന്നെ ഉമ്മ വിളിക്കുമ്പോൾ എണീക്കാതെ വീണ്ടും തലയിണയെ കൂട്ടുപിടിച്ചു കിടക്കാൻ ഒരുങ്ങിയപ്പോഴാണ് ഫാനിനു മുകളിൽ കിടന്നാടുന്ന ആ ഷാള് മനസ്സിലേക് ഓടിവന്നത്..
പെട്ടൊന്ന് തന്നെ എണീറ്റ് ആ ഷാള് കെട്ടഴിച്ചു അവ്ടെ വെച്ച് പതിയെ ഞാൻ വാതിൽ തുറന്ന്...
"എന്താ ഉമ്മാ...ഇങ്ങനെ വിളിച്ചു കൂവുന്നേ"
"നിനക്കെന്താ ഇതിനുള്ളിൽ വാതിലും അടച്ച്പരിവാടി "
"ആ വാതിലൊക്കെ ലോക്ക് ചെയ്തിരുന്നോ...ആ അത് ചിലപ്പോൾ ഏതേലും ഹാലിൽ ലോക്ക് ചെയ്തതാവും.."
"അല്ലാ...രാത്രി അവിടെ കിടന്നിരുന്ന നീ എന്തിനാ പിന്നെ ഇവിടെ വന്ന് കിടന്നത്"
"ആ അത് ഉമ്മാ...ഞാൻ ഇങ്ങനെ ഉറങ്ങികൊണ്ടിരിക്കുമ്പോഴാണ് ഒരു അസൈൻമെന്റ് ഫുൾ ആകാനുള്ള ഓർമ വന്നത്..ഉടനെ ഞാൻ ഇവിടെ വന്ന് എഴുത്ത് തുടങ്ങി..അതിനിടയിൽ എപ്പോയോ ഞാൻ അങ്ങട്ട് ഉറങ്ങി പോയി"
"ആ മതി മതി പറഞ്ഞത്..ഇനി വേഗം പോയി സുബിഹ് നിസ്കരിക്കാൻ നോക്ക്"
അങ്ങനെ രാവിലെ അസിക്ക് വിളിച്ചു.അവന് കോട്ടക്കലിൽ വെച്ച് കാണാം എന്ന് പറഞ്ഞു..അങ്ങനെ ക്ലാസ്സ് കട്ട് ചെയ്ത് കോട്ടക്കലിലേക്ക് ബസിൽ കയറി.അധികമിങ്ങനെ കാത്തിരിപ്പിൽ ബോറടിപ്പിക്കാതെ തന്നെ അസി വന്നു..
"ആ നീ വണ്ടിയിൽ കയര്..നമ്മുക്ക് കൂട്ടായി ബീച്ചിലേക്ക് പോകാം "
അങ്ങനെ ഞങ്ങൾ കൂട്ടായി ബീച്ചിലേക്ക് പോയി.ഉച്ചയോട് അടുക്കുന്ന സമയം ആയതോണ്ടന്നെ വല്യ തിരക്കൊന്നും ഉണ്ടായിരുന്നില്ല.
അങ്ങനെ ഞങ്ങൾ ഓരോരോ ഐസ്ക്രീമും കഴിച്ചോണ്ടിരിക്കുമ്പോൾ ഞാൻ ചോദിച്ചു
"എന്താ അത്ര അത്യാവശ്യമായി പറയാനുള്ളത് "
"അതൊക്കെ പറയാം...അല്ലാ നീ എന്തൊക്കെയാ ഇന്നലെ രാത്രി വിളിച്ചു വിളമ്പിയത്.മനുഷ്യനെ പേടിപ്പിക്കാനായിട്ട്...."
"അത് പിന്നെ....ഞാൻ വിചാരിച്ചു.."
"എന്ത് വിചാരിച്ചു.."
"എന്നെ തനിച്ചാക്കി പോയെന്ന്"
"ആ നീ വിചാരിക്കൊല്ലോ..ഇത്ര ദിവസം ഒപ്പം നടന്നിട്ട് പോലും നിനക്കെന്നെ മനസ്സിലാക്കാൻ സാധിച്ചില്ലല്ലോ"
"സോറി മാഷേ...."
"മ്മ്..."
"ആ ഇനി കാര്യം പറ..."
"അത്....എന്റെ ഒരു ഫ്രണ്ട് ഡോക്ടറുണ്ട്..ഞാൻ നിന്റെ ഈ അവസ്ഥയെ കുറിച്ചൊക്കെ സംസാരിച്ചിട്ടുണ്ട്..."
"ആ എന്നിട്ട്.."
"അപ്പൊ ആ ഡോക്ടർ പറയുവാണ്..നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ അബോർട്ട് ചെയ്യാം എന്ന്..."
"ഏയ്...അതൊന്നും വേണ്ടാ.."
"ടീ...ഒരു കുഞ്ഞുപോലും അറിയാതെ കാര്യം സാധിച്ചുതരാം എന്നാ ഡോക്ടർ പറഞ്ഞത് "
"ഏയ്..അത് വേണ്ട..നടക്കുന്ന വേറെ വല്ലോം ഉണ്ടേൽ പറ"
"ടീ...ഞാൻ പറയുന്നത് ആദ്യം നീ ഒന്ന് കേൾക്ക്... നിന്റെ വയറ്റിൽ വളരുന്ന ആ കുഞ്ഞിന്റെ വിവരം നിന്റെ വീട്ടുകാർ അറിഞ്ഞാൽ ഉണ്ടാവുന്ന അവസ്ഥ നീ ഒന്ന് ആലോചിച്ചു നോക്ക്..നിന്റെ നാട്ടുകാർ,കൂട്ടുകാർ എല്ലാവരും അറിഞ്ഞാലുള്ള അവസ്ഥ നോക്ക്...പിന്നെ നിനക്ക് പുറത്തിറങ്ങി നടക്കാൻ കഴിയുമോ..."
"അത്..."
"ടീ...ഇപ്പോ നമ്മുക്ക് ഈ കുഞ്ഞിനെ വേണ്ടാ...പിന്നീട് കല്യാണമൊക്കെ കഴിഞ്ഞു സാവധാനം പോരെ കുഞ്ഞുങ്ങളൊക്കെ...."
"അത്..."
"നീ എന്തേലും ഒന്ന് പറ... ഞാൻ പറയാനുള്ളത് പറഞ്ഞു..ഇനി നിന്റെ കാര്യം പറ"
"ആരേലും അറിയുമോ..."
"ഏയ് ആര് അറിയാൻ... ഒരു ഈച്ച പോലും അറിയാതെ കാര്യം സാധിപ്പിച്ചു തെരമെന്ന് ഡോക്ടർ പറഞ്ഞകുണ്.."
"മ്മ്..."
എല്ലാരും അവഗണിച്ചു സമൂഹത്തിൽ ഒറ്റപ്പെടുത്തി മുദ്രകുത്തുന്നതിനേക്കാൾ എത്രയോ നല്ലത് ഇതാണെന്ന് എനിക്ക് തോന്നി.അതുകൊണ്ട് തന്നെ ഞാൻ അതിന് സമ്മതം മൂളി..
അങ്ങനെ ഡോക്ടറെ പോയി കണ്ടു.അതിന്റെ എല്ലാ കാര്യങ്ങളും എനിക്ക് പറഞ്ഞു തന്നു.
പിന്നീട് എന്റെ നേർക്കായ് ഡോക്ടർ ഒരു സമ്മതപത്രം നീട്ടി.
അസി ധൈര്യമായി ഒപ്പിടാൻ പറഞ്ഞതുകൊണ്ട് തന്നെ ഞാൻ ഒപ്പിട്ടു.സാക്ഷിയായി അസിയും ഒപ്പിട്ടു.
അങ്ങനെ ഡോക്ടർ പറഞ്ഞ ആ ഡേറ്റിൽ ആരാരുമറിയാതെ എന്റെ വയറ്റിൽ വളരുന്ന ആ കുഞ്ഞിനെ അബോർഷൻ ചെയ്തു..
പിന്നീട് കുറ്റബോധങ്ങൾ വല്ലാതെ വേട്ടയാടികൊണ്ടിരുന്നു.
അപ്പൊയെല്ലാം ഞാൻ അസിയോട് പറയുമായിരുന്നു..അപ്പൊ അവന്റെ മറുപടി "നമ്മുടെ ഈ ജീവിതത്തിൽ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്,അതുകൊണ്ട് തന്നെ കഴിഞ്ഞ കാര്യങ്ങളെ പൂർണമായും വെട്ടിമാറ്റണം..ഇനി വരാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് നമ്മുക്ക് ചിന്തിക്കാം.." എന്നായിരുന്നു.
അങ്ങനെ ദിവസങ്ങളിങ്ങനെ ഓരോന്നായ് കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.
അങ്ങനെ ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു വീട്ടിലെത്തിയ ഉമ്മ എന്നോട് പറഞ്ഞു..
"ഷാനി...നിനക്ക് ഒരു സർപ്രൈസ് ഉണ്ട്"
"എന്താ ഉമ്മച്ചീ..."
"ആ... അതൊക്കെ പറയാം... നീ ആദ്യമൊന്ന് കുളിച്ച് വാ... "
"എന്റെ പോന്നു ഉമ്മച്ചിയല്ലേ... ഇപ്പൊ പറയി..."
"സോപിടൊന്നും വേണ്ട.. നീ വേഗം കുളിച്ചു വാ...ഞാൻ അപ്പോയെക്കും ചായ എടുത്ത് വെക്കാം എന്നിട്ട് പറയാട്ടോ..."
ഉമ്മ എപ്പോ സർപ്രൈസ് തന്നാലും അത് ജീവിതത്തിന്റെ ആ താളുകളിൽ മറക്കാൻ കഴിയാത്ത ഒന്നായിരിക്കും.അതുകൊണ്ട് തന്നെ ഞാൻ വേഗം കുളിച്ച് മേനിയൊക്കെ തോർത്തുന്നതിനു മുൻപ് തന്നെ ഉമ്മാന്റെ മുന്നിൽ ഹാജറായിരുന്നു.. അങ്ങനെ ഉമ്മ തന്ന ആ സർപ്രൈസ് കേട്ടതും ഞാനൊന്ന് ഞെട്ടി..
🌺🍁🌺🍁🌺
🌺🍁🌺🍁🌺
*ഒളിച്ചോട്ടം*
🍁🌺🍁🌺🍁
🍁🌺🍁🌺🍁
*PART* *11*

അങ്ങനെ ഉമ്മ പറഞ്ഞ ആ സർപ്രൈസ് കേട്ടതും ഞാൻ ഒന്ന് ഞെട്ടി.
"ഷാനി...ശരീഫ് ഇന്നലെ ഗൾഫിൽ നിന്നും വന്നിട്ടുണ്ട്"
"ആ വന്നോട്ടെ...അതിനിപ്പെന്താ. എന്റെ പോന്നു ഉമ്മച്ചിയല്ലേ... ആ സർപ്രൈസ് ഇങ്ങനെ തലയിൽ വെച്ചിരിക്കാതെ ഒന്നുവേഗം പൊട്ടിക്കുമോ...."
"ആ അതന്നെയാ ഞാൻ പറഞ്ഞു വരുന്നത്..അവനിക്ക് രണ്ട് മാസത്തെ ലീവ് മാത്രമേ ഒള്ളു"
"അതിന് ഞാനെന്തു വേണം..ഇങ്ങനെ തലയും കുത്തി നിൽക്കണോ..നിങ്ങളെന്തിനാ ഉമ്മാ ഷെരീഫിന്റെ കാര്യം ഇങ്ങനെ പറയുന്നത് "
"ആ അത്...ആദ്യം ഞാനൊന്ന് പറഞ്ഞ് മുഴുവനാക്കട്ടെ...അവനിക്ക് കല്യാണം നോക്കുന്നുണ്ട്"
"അതിന്..."
"അതിനെന്താന്ന് വെച്ചാൽ നിന്നെ അവനിക്ക് ഭയങ്കര ഇഷ്ട്ടാണ്"
"ഉമ്മ എന്താ ഈ പറഞ്ഞ് വരുന്നത്"
"അത് ടീ...ജെസി താത്ത ഇന്നലെ വിളിച്ചിരുന്നു അവന്റെ കാര്യം പറഞ്ഞ്..നീ എന്ന് പറഞ്ഞാൽ ഓന്ക്ക് ജീവനാണ്..പിന്നെ ഞാൻ ഉപ്പാനോടും ചോദിച്ചു നോക്കി.ഉപ്പാക്കും നൂറു വെട്ടം സമ്മതമാണ്.."
"അപ്പൊ എനിക്ക് സമ്മതമല്ലെങ്കിലോ"
"നീ ഒന്ന് ശെരിക്കും ആലോചിച്ചു നോക്ക്.നല്ല ചെക്കൻ നല്ല ജോലി മറ്റാരേക്കാളും നിനക്കും ചേരും ചെയ്യും പിന്നെന്താ"
"എനിക്കിപ്പോ കല്യാണം വേണ്ട.. എനിക്ക് പഠിക്കണം"
"കല്യാണത്തിന്റെ കാര്യം ചോദിക്കുമ്പോൾ എല്ലാവർക്കും ഉള്ള സ്ഥിരം വർത്താനം തന്നെയാണ് ഇത്..പഠിച്ചോ... കല്യാണം കഴിഞ്ഞാലും പഠിക്കാൻ പോവാലോ "
"ഏയ് അതൊന്നും പറ്റൂല..കല്യാണം കഴിഞ്ഞാൽ പിന്നെ പഠിക്കലൊന്നും നടക്കൂല,അതോണ്ടല്ലേ ഉമ്മാ ഞാനിങ്ങനെ പറയുന്നത്"
"എന്ത് പറഞ്ഞാലും വേണ്ടിയില്ല. ഇങ്ങനെ ഒരു ആലോചന അതും ഇങ്ങോട്ട് വരുമ്പോൾ ഒരിക്കലും മടക്കിഅയക്കാൻ എന്നെകൊണ്ട് കഴിയൂല.. ഞാൻ ഏതായാലും വാക്ക് കൊടുക്കാൻ പോവാണ്"
"ആ കൊടുത്തോ... ലാസ്റ്റ് ഉമ്മ തന്നെ കെട്ടേണ്ടിവരും.. പക്ഷെ ഉപ്പ സമ്മതിക്കുമോ എന്തോ..."
"ഇജ്ജ് എന്നെക്കൊണ്ടൊന്നും പായിപ്പിക്കണ്ട"
വകയിലെ ഒരു കുടുംബക്കാരൻ,പോരാത്തതിന് പേര് കെട്ടാ പ്രേമാണിയായ അബ്ദു ഹാജിയുടെ ഒരേ ഒരു മോൻ..സ്വത്തും പുരയും എല്ലാം കൊണ്ടും വിശാലമായ തറവാട്...
ഒരിക്കെ ഫേസ്ബുക്കിലിങ്ങനെ കുത്തി കളിചോണ്ടിരിക്കുമ്പോൾ ഞാൻ പോസ്റ്റ് ചെയ്ത ഒരു ഊള പോസ്റ്റിനു എതിരെ ഒരു ചെറുപ്പക്കാരൻ രംഗത്തെത്തി.അവന് കമന്റ് ബോക്സിലൂടെ എന്നെ തിരുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.നമ്മളാരാ മോൾ,അങ്ങനെ ഒന്നും വിട്ട് കൊടുക്കൂലല്ലോ.. അങ്ങനെ ഞാനും ഓരോന്ന് അയാൾക്കെതിരിൽ കമന്റ് ബോക്സിൽ ഇങ്ങനെ ഓരോന്ന് മറുപടിയായി അയച്ചുകൊണ്ടിരുന്നു. അങ്ങനെ ഓരോരുത്തരായിട്ട് ഇങ്ങനെ കമന്റ് ബോക്സിലേക്ക് ഓരോന്നും പറഞ്ഞ് വന്നപ്പോൾ സംഗതി കൈവിട്ട് പോവും എന്ന് തോന്നിയപ്പോൾ ഞാനാ പോസ്റ്റ് ഡിലീറ്റ് ചെയ്തു..പിന്നീട് ആ ചെറുപ്പക്കാരൻ എനിക്ക് പേർസണൽ ആയിട്ട് msg അയച്ചു. അങ്ങനെ നല്ല ഒരു ഫ്രണ്ട്ഷിപ്പ് അവിടെ ഞങ്ങൾ നടത്തികൊണ്ട് പോന്നു.ആയിടക്കാണ് അവന് എന്റെ വകയിലെ ഒരു കുടുംബക്കാരൻ ആണെന്ന് അറിയുന്നത്.അവന്റെ പേരാണ് ശരീഫ്. ഗൾഫിൽ ഏതോ ഒരു വലിയ കമ്പനിയിൽ H.R മാനേജർ ആയിട്ട് വർക്ക് ചെയ്യാണ്.ബാക്കിയൊക്കെ പതിയെ മനസ്സിലാക്കാം
അൽപ്പം കഴിഞ്ഞു ഉപ്പന്റെയും വിളി വന്നു.ഫോൺ എടുത്തപ്പോൾ ഉപ്പയും ഉമ്മ പറഞ്ഞ അതേ പല്ലവി തന്നെ. മറിച്ചൊന്നും എനിക്കങ്ങോട്ട് പറയാനുള്ള ഒരവസരവും ഉപ്പ എനിക്ക് തന്നില്ല.ഉപ്പ വാക്ക് കൊടുക്കാൻ പോവാണെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു.
അങ്ങനെ ഞാൻ രാത്രിയിലും വാതിലുമടച്ചു നിരാഹാരത്തിൽ കിടന്നു.ഉമ്മാക്കും അൽപ്പം വാശിയൊക്കെ ഉള്ളത് കൊണ്ട് തന്നെ ഉമ്മ ഫുഡ് കഴിക്കാനും വിളിച്ചില്ല.
അസിയോട് ഈ കാര്യം സംസാരിക്കാൻ വേണ്ടികുറെ നേരമായിട്ട് ഇങ്ങനെ ശ്രമിച്ചോണ്ടിരുന്നു...ഫോൺ എടുക്കുന്നെ ഇല്ല. പാവം... വല്ല പണിയിലും ആയിരിക്കും എന്നും കരുതി ഓവര് ശല്യം ചെയ്യാനിരുന്നില്ല.
നല്ലോണം വിശക്കുന്നുണ്ട്..നിരാഹാരത്തിൽ കിടക്കുന്നത്കൊണ്ട് തന്നെ ഉമ്മാനോട് ഫുഡ് തെരോ എന്നു ചോദിച്ചു ചെല്ലാനോക്കത്തില്ലല്ലോ..
അതുകൊണ്ട് തന്നെ പൂച്ച പതുങ്ങി വല്ലതും മോഷ്ടിക്കാൻ വരുന്നത് പോലെ തന്നെ പതുങ്ങി വാതിൽ തുറന്ന് പുറത്ത്ചാടി.എല്ലായിടത്തെയും ലൈറ്റ് ഒക്കെ ഓഫായാക്കിയിട്ടുണ്ട്.അതുകൊണ്ട് തന്നെ ഉമ്മ കിടന്നിട്ടുണ്ട് എന്നത് തീർച്ച.അങ്ങനെ ഞാൻ ഉമ്മ കിടക്കുന്ന റൂമിന്റെ വാതിലൊന്ന് മെല്ലെ തുറന്ന് നോക്കി.
ആവൂ...ഭാഗ്യം ഉമ്മ നല്ല ഉറക്കത്തിലാണ്.അങ്ങനെ മെല്ലെ ശബ്ദം ഒന്നും പുറത്ത് കേൾപ്പിക്കാതെ പമ്മി പമ്മി അടുക്കളയിലേക്ക് നീങ്ങി.ഇരുട്ടിൽ ചുറ്റുപാടുകളൊന്നും കാണാത്തതു കൊണ്ട് തന്നെ മെല്ലെ ഞാൻ ലൈറ്റ് ഓൺ ആക്കി ഫ്രിഡ്ജിൽ നിന്നും ഒരു ആപ്പിൾ എടുത്തു വായിലേക്ക് വെച്ച് ഒന്ന് തിരിഞ്ഞതും..ദേ ഉമ്മ മലപോലെ ഇങ്ങനെ മുന്നിൽ നിൽക്കുന്നു....
"എന്താ എല്ലാം കഴിച്ചു കഴിഞ്ഞോ "
"ഏയ് ഇല്ല.. എന്താ വേണോ"
"ടീ... നീ ഇങ്ങോട്ട് തന്നെ ഇറങ്ങിവരുമെന്ന് എനിക്കറിയാമായിരുന്നു..."
"ഓ... പിന്നേയ്.. "
"ആ കഴിക്കാനുള്ളത് അവിടെ ആ പാത്രത്തിൽ ഞാൻ മൂടി വെച്ചിട്ടുണ്ട്.അതെടുത്തു കഴിച്ചോ "
പത്രം തുറന്ന് നോക്കിയതും നല്ല കൊതിയൂറും ചിക്കൻ ബിരിയാണിയും നല്ല നാരങ്ങ അച്ചാറും
"അല്ല ഉമ്മാ ഇന്നെന്താ സ്പെഷ്യൽ"
"സ്പെഷ്യൽ പറഞ്ഞ് വന്ന ഞങ്ങൾക്ക് വല്യ വിലയൊന്നും നീ തരുന്നില്ലല്ലോ"
"എന്താന്നു പറയി "
"ആ ആലോചന കേട്ട ഉടനെ.. ഞാൻ ഉപ്പാക്ക് വിളിച്ചു. ഉപ്പ പറഞ്ഞ് നിനക്ക് ബിരിയാണി വെച്ച് തെരാൻ..അങ്ങനെ ഉണ്ടാക്കിയതാണ്"
"യെ...അതിന്റെ ആയിരുന്നോ"
"ആാാ ആയിരുന്നു.. എന്ത്യേ വായിന്നു ഇറങ്ങുന്നില്ലേ"
"വെറുതെ അല്ല എല്ലൊക്കെ തൊണ്ടയിൽ കുരുങ്ങുന്നെ.."
"അന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.."
അങ്ങനെ വയറു നിറയുന്നത് വരെ ബിരിയാണിയും തട്ടി എഴുതാനുണ്ടെന്നും പറഞ്ഞ് എന്റെ റൂമിൽ വന്ന് ബെഡിലേക്കൊന്ന് ചെരിഞ്ഞു..ഉറക്കത്തിലേക്ക് ചെന്നടുക്കാനിരിക്കുമ്പോഴാണ് അസി വിളിച്ചത്.
"ആ ഹലോ ചക്കരെ ഉറങ്ങിയോ"
"ആ ഉറങ്ങിയെങ്കി"
"ഉറങ്ങിയാലും ഇല്ലെങ്കിലും എന്റെ ചക്കരനെ കെട്ടിപിടിച്ചു കെട്ടിപിടിച്ച്.."
"നിർത്ത് നിർത്ത്...കൂടുതൽ ഒലിപ്പിക്കാതെ കാര്യംപറയി മാഷേ.."
"ഞാൻ എന്ത് പറഞ്ഞാലും അത് ഒലിപ്പിക്കല് ലെ..സ്നേഹം കൊണ്ട് പറയുന്നതല്ലേ ചക്കരെ"
"അയ്യോടാ... എന്നോട് അത്രക്ക് സ്നേഹമുണ്ടോ"
"ആാാ ഉണ്ടല്ലോ "
"എത്രത്തോളം"
"അതിപ്പോ ഞാൻ അളന്നു തിട്ടപ്പെടുത്തിയിട്ട് കണക്കു ബോധിപ്പിക്കാട്ടോ ഷാനിയെ...."
"അങ്ങനെ പറഞ്ഞ് ഒഴിയല്ലേ... നിനക്ക് എത്രത്തോളം ഇഷ്ട്ടമുണ്ട് എന്ന് പറ"
"നിലക്കാത്ത തിരമാലകളെ പോലെ...അളന്നു തിട്ടപെടുത്താൻ കഴിയാതെ വിശാലതയിൽ ഇങ്ങനെ മുങ്ങി കുളിച്ചോണ്ടിരിക്കല്ലേ നിന്നോടുള്ള സ്നേഹം"
"ആ അത്രക്ക് സ്നേഹം ഉണ്ടേൽ ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ"
"ആ എന്റെ ചക്കര എന്ത് പറഞ്ഞാലും കേൾക്കുമല്ലോ... എന്ത്യേ അമ്പിളി മാമനെ പിടിച്ചോണ്ട് വരണോ"
"ആ വരണം... എന്താ കൊണ്ട് തരോ "
"ആ എന്നാ ഞാൻ ഗൂഗിളിൽ പോയി തപ്പിയിട്ട് ഒരു അമ്പിളിമാമന്റെ ഫോട്ടോ അയച്ചു തരാം ട്ടൊ .. ഇന്നെന്റെ മോള് അതും കണ്ടിരുന്നോ ട്ടൊ "
"മ്മ്...ശരി ട്ടാ"
"നീ കാര്യം പറ"
"അത് ഇന്ന് എനിക്ക് ഒരു കല്യാണ പ്രൊപ്പോസൽ ആയിട്ട് ഒരാൾ വന്നിട്ടുണ്ട്.വീട്ടുകാരൊക്കെ അതിന്മേൽ പിടിച്ചു തൂങ്ങിയിരിക്കാണ്,അവര് പിടിവിടുന്ന ലക്ഷണവും കാണുന്നില്ല.."
"ആരാ ആള് "
"അത് എന്റെ ഒരു അകന്ന റിലേറ്റീവ് ആണ്."
"നിനക്ക് വീട്ടിൽ പറഞ്ഞൂടെന്നോ ഇനിയും പഠിക്കണം എന്ന്"
"ആാാ പറഞ്ഞു അപ്പോ എല്ലാരും പറയുന്നത് കല്യാണം കഴിഞ്ഞാലും പഠിക്കാം എന്നാണ് "
"ആ "
"മാഷ് എന്റെ വീട്ടിലേക് വരുമോ"
"എന്തിന്"
"എന്നെ കെട്ടിച്ചുതേരോ എന്ന് ചോദിക്കാൻ തന്നെ.."
"ഏയ് അതൊന്നും നടക്കൂല "
"എന്താ മാഷിന് ധൈര്യമില്ല "
"ധൈര്യമില്ലാഞ്ഞിട്ടൊന്നും അല്ല...ഒരു പണിയും കൂലിയും ഇല്ലാത്ത ഞാൻ, മരിയാദക്ക് ഒരു കുടുംബം പോലും ഇല്ലാത്ത എനിക്ക് എങ്ങനെയാടോ നിന്നെ വിശ്വസിച്ചു ഏൽപ്പിച്ചു തെരല്..ആകെ ഉണ്ടായിരുന്ന ഒരു ഉമ്മയും എന്നെ തനിച്ചാക്കി എങ്ങോട്ടൊയ് പോയ് മറഞ്ഞു.."
"മ്മ്..എന്നാലും എന്റെ ഉപ്പ സമ്മതിക്കും എന്നൊരു തോന്നല് "
"ഏയ് ഇല്ലെടോ..ഒരിക്കലും ഇല്ല.പിന്നെ നിന്റെ ഈ കാര്യം ഉപ്പാനോട് പറഞ്ഞാൽ പിന്നെ ഈ കാണുന്ന സ്നേഹവും വാത്സല്യവും ഒന്നും കാണൂലാട്ടോ..."
"മ്മ് പിന്നെ ഞാൻ എന്താ ചെയ്യാ "
"മിണ്ടാതിരുന്നോ...വരുന്നോടുത്തു വെച്ച് നമ്മുക്ക് കാണാം"
"മ്മ് "
അങ്ങനെ അസി ഫോൺ വെച്ച് പോയപ്പോഴും മനസ്സിനൊരു തെളിച്ചം ഇല്ലായിരുന്നു.പിന്നെ വരുന്നിടത്ത് കാണാം എന്ന് മനസ്സിങ്ങനെ ഉള്ളിൽ മൊഴിയുന്നത് കൊണ്ട് തന്നെ അതിന്റെ പിന്നാലെ കൂടി.
പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴും ചർച്ചാ വിഷയം ഇത് തന്നെ ആയിരുന്നു.അങ്ങനെ ഉമ്മാന്റെ പറച്ചിലിൽ നിന്നും രക്ഷപെടാൻ വേണ്ടി വേഗം കോളേജിലേക് പോയി.അങ്ങനെ കോളേജിന്റെ ആ മധുമരമായ നിമിഷങ്ങൾ ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ ഉള്ളിൽ നീറിപുകഞ്ഞുകൊണ്ടിരിക്കുന്നതെല്ലാം ഞാൻ മറന്നിരുന്നു.അങ്ങനെ കോളേജ് കഴിഞ്ഞു വീട്ടിലേക്ക് ബസ് കാത്ത് നിൽക്കുന്ന എന്റെ അടുത്തേക്ക് വരുന്ന ആ മുഖത്തെ കണ്ടതും ഞാനൊന്ന് ഞെട്ടി....
🌺🍁🌺🍁🌺
🌺🍁🌺🍁🌺
*ഒളിച്ചോട്ടം*
🍁🌺🍁🌺🍁
🍁🌺🍁🌺🍁
*PART* *12*

കോളേജ് കഴിഞ്ഞു വീട്ടിലേക്കുള്ള ബസും പ്രതീക്ഷിച്ചു നിൽക്കുന്ന എന്റെ അടുത്തേക്ക് വന്ന ആ മുഖത്തെ കണ്ടതും ഞാൻ ഒന്ന് ഞെട്ടി.
ശരീഫ്...ഇവനെന്ത്യേ ഇവിടെ...
മനസ്സിൽ ഇങ്ങനെ ഉയർന്നു വരുന്ന അനേകായിരം ചോദ്യങ്ങൾ
അങ്ങനെ അവന് എന്റെ അടുത്തേക്ക് വന്നു.
"ഹലോ.... "
"ഹായ് "
"എന്താ ഇങ്ങനെ മിഴിച്ചു നിൽക്കുന്നത്"
"ഏയ് "
"എന്നെ മനസ്സിലായോ "
"ആ..."
"നീ ഇവിടെന്നാണോ ബസ് കയറല്"
"ആ അതേ.."
"മ്മ് ഓക്കേ... എന്തായാലും വണ്ടിയിൽ കയര്"
"ഏയ്..."
"എടൊ പേടിക്കണ്ട.. നിന്റെ ഉമ്മ തന്നെയാ പറഞ്ഞത് നിന്നെ കൂട്ടികൊണ്ട് വരാൻ...പിന്നെ നമ്മള് ശെരിക്കും കണ്ടിട്ടും ഇല്ലല്ലോ..."
അപ്പോൾ..ഉമ്മാനോടുള്ള ദേഷ്യമിങ്ങനെ മനസ്സിൽ അണപൊട്ടി ഒലിക്കുന്നുണ്ടായിരുന്നു...
പല വിധത്തിലും ഞാൻ അവനിൽ നിന്നും ഊരിപോവാനുള്ള വാതിലുകൾ തുറന്നപ്പോഴും എല്ലാം എനിക്ക് മുന്നിൽ അവന് കൊട്ടിയടക്കപ്പെട്ടിരുന്നു. അങ്ങനെ അവന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ കാറിൽ കയറി.അങ്ങനെ അവന് വണ്ടി ഓടിക്കുന്നതിനിടയിൽ ഓരോന്ന് സംസാരിക്കാൻ മുതിരുമ്പോഴും ഞാൻ അലസത കാണിച്ച്കൊണ്ട് ഒരു വിധത്തിലൊക്കെ പിടിച്ചു നിന്നു.എന്റെ അലസത കണ്ടിട്ടാവണം അവന് വണ്ടിയൊന്ന് നൈസ് ആയിട്ട് സൈഡ് ആക്കി.
"ആ എന്താ നീ ഇങ്ങനെ മുഖം കൂർപ്പിച്ചു നിൽക്കുന്നെ"
"ഏയ് "
"ടോ... വെറുതെ മനുഷ്യനെ കൂടെ ബോറടിപ്പിക്കല്ലെട്ടോ "
അങ്ങനെ വീണ്ടും വണ്ടിയുമെടുത്ത് പോവാൻ തുടങ്ങി.അവനെന്തേലും ചോദിക്കും ഞാൻ മ്മ് എന്നും പറഞ്ഞ് തലയാട്ടും..
"എങ്ങോട്ടാ ഈ പോവുന്നെ വണ്ടിയൊന്ന് നിർത്ത്...എനിക്കിവിടെയാ ഇറങ്ങേണ്ടത്"
"ആ...ഒന്ന് അടങ്ങു ടീച്ചറെ... നമ്മുക്ക് കോട്ടക്കൽ ഒയാസിസിൽ പൊയി വല്ലതും കഴിച്ചു കുറച്ച്നേരം ഒന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാം"
"അതൊക്കെ പിന്നീട് ആവാമല്ലോ...എനിക്കിപ്പോ ഭയങ്കര തലവേദന ഉണ്ട്"
"ആ ഉണ്ടോ...അത് സാരല്യാട്ടോ...നിന്റെ ഉമ്മ എന്നോട് ആദ്യമേ പറഞ്ഞിട്ടുണ്ട് ഊരിപോവാൻ നീ പല വേലകളും എടുക്കുമെന്ന്"
"എന്ത് മനസ്സിലായില്ല"
"അതൊക്കെ ഞാൻ മനസ്സിലാക്കി തരാം "
അങ്ങനെ കാറ് കോട്ടക്കൽ ഒയാസിസിനെ ലക്ഷ്യമാക്കി കുതിച്ചു. പോവുന്നതിനിടയിൽ പല പല പുത്തൻ തെറികളും ഇങ്ങനെ മനസ്സിലേക്ക് കടന്ന് വരുന്നുണ്ടായിരുന്നു.എല്ലാം ഉള്ളിലൊതുക്കി പിടിച്ചു കടിച്ചമർത്തി ഞാനാ സീറ്റിലിങ്ങനെ ഇരുന്നു.
അങ്ങനെ അധികം വൈകാതെ തന്നെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിചേർന്നു.അങ്ങനെ ഞങ്ങൾ ഒയാസിസിലേക്ക് കയറി.
ഞാൻ വിസമ്മദിച്ചിട്ടും കടിച്ചാൽ പൊട്ടാത്ത ഓരോരോ പേരുകളുള്ള വിഭവങ്ങൾ ശരീഫ് ഓർഡർ ചെയ്തു.
"തലവേദന ഒക്കെ എങ്ങനെ ഉണ്ട്"
"ആ വല്യ കുഴപ്പല്യ"
"മ്മ് ഒക്കെ അപ്പൊ കാര്യത്തിലേക്ക് കടക്കാം...നിന്റെ ഉമ്മ എന്നോട് പറഞ്ഞിരുന്നു നിനക്ക് ഇപ്പൊ തന്നെ കല്യാണം വേണ്ട എന്നും പഠിക്കണം എന്നൊക്കെ..."
"മ്മ്"
"ആ എന്റെ കാര്യം ഞാൻ ആദ്യമേ ഞാൻ പറയാം.എനിക്ക് തന്നെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്..എനിക്കാണേൽ കൂടുതൽ ലീവും ഇല്ല..അതുകൊണ്ടാണ് ഞാൻ വേഗം ഇതിനു പുറപ്പെട്ടത്..ത്താൻ എന്ത് പറയുന്നു.."
"എനിക്ക് പഠിക്കണം"
"പഠിച്ചോ..വേണ്ടുവോളം പഠിച്ചോ...കല്യാണം കഴിഞ്ഞാലും പഠിക്കാലൊ.. ഞാൻ പൂർണ്ണ സപ്പോർട്ട് ആണ്..അപ്പൊ ആ ഒരു പ്രശ്നം സോൾവ് ആയല്ലോ "
"എനിക്ക് പഠിച്ചു പഠിച്ചു ഒരു ജോബ് ഒക്കെ ആയിട്ട് മതി കല്യാണം"
"കല്യാണം കഴിഞ്ഞാലും ജോബിനോക്കെ ശ്രമിക്കാവുന്നതേ ഒള്ളു."
"ഏയ്..കല്യാണം കഴിഞ്ഞാൽ പിന്നെ പഠിപ്പ്,ജോബ് അങ്ങനെ ഒന്നും നടക്കൂല "
"എടൊ തന്നെ ഞാൻ അത്രക്ക് ഇഷ്ട്ടപെട്ടു പോയി അതാ ഞാൻ ഇങ്ങനെ നിനക്ക് മുന്നിൽ എല്ലാം സമ്മതിച്ചു തരുന്നത്.നീയും വേണം എന്റെ കൂടെ ജീവിതത്തിന്റെ ആ ചവിട്ടുപടികൾ കയറി പോകുവാൻ.."
ഓന്റെ ഓരോരോ സാഹിത്യവർത്തമാനവും ഓരോരോ പറച്ചിലും ഇങ്ങനെ കേൾക്കുമ്പോൾ മനസ്സ് ഏറെ ഭ്രാന്തതയിലേക്കുള്ള വഴികൾ തേടി പോവാണ്...ഒന്നും പുറത്ത് കാണിക്കാതെ എല്ലാം മനസ്സിന്റെ ആ കോണുകളിൽ കടിച്ചമർത്തി ഇങ്ങനെ ഇരുന്നു..
അങ്ങനെ ഫുഡൊക്കെ കഴിച്ചു എന്നെ വീട്ടിലാക്കി തന്ന് ശരീഫ് പോയി.വീട്ടിലേക്ക് കയറിയ ഉടനെ തന്നെ ഉമ്മ ഒരു ആക്കിയ ചിരിയും ചിരിച്ചു എന്റെ മുന്നിലൂടെ പോയി.ഞാൻ ബാഗ് ഒക്കെ റൂമിൽ വെച്ച് ഒന്ന് കുളിച്ച് ഫ്രഷ് ആയി വന്നപ്പോഴും ഉമ്മാന്റെ മുഖത്തു ആ ആക്കി ചിരി മായാതെ തന്നെ കിടക്കുന്നുണ്ടായിരുന്നു..
"എന്താ ഉമ്മാ ഇങ്ങനെ ചിരിക്കൂന്നേ... "
"എന്ത്..."
"എന്നെ നോക്കിയെന്തിനാ ചിരിക്കൂന്നേ എന്ന്"
"എനിക്കെന്താ ചിരിക്കാനും പറ്റൂലെ.. "
"ഹും..."
ഉമ്മനോടും കയർത്ത് റൂമിന്റെ ഉള്ളിൽ വാതിലും അടച്ച് ഒരേ ചിന്തകളിൽ തന്നെ..പെട്ടെന്നാണ് ക്ലാസ്സിലെ നാസിയുടെ കാൾ വന്നത്..
"ടീ..."
"ആ പറ"
"എവിടെ വീട്ടിലാണോ"
"ഏയ് അല്ല.., അങ്ങാടിയിൽ ഇങ്ങനെ തെണ്ടി നടക്കാ...എന്ത്യേ പോരണോ"
"നീ എന്തിനാ എന്നോട് ദേഷ്യപെടുന്നേ"
"ഏയ് ദേഷ്യമൊന്നും അല്ലെടോ...ഞാൻ ചുമ്മാ ഒരു തമാശക്ക്...."
"ഉവെ ഉവ്വോയ്..."
"അല്ലാ നീ എന്തിനാ വിളിച്ചേ..."
"ആ നിനക്ക് വിളിക്കാൻ എനിക്ക് കാരണം വല്ലതും വേണോ"
"അത് വേണ്ട...എന്നാലും"
"ആ ഞാൻ ഒരു കാര്യം ചോദിക്കാൻ തന്നെയാ വിളിച്ചേ...."
"എന്ത് കാര്യം"
"നീ ഇന്ന് കോളേജ് കഴിഞ്ഞു ബസ് സ്റ്റോപ്പിൽ നിന്നും ഒരാളുടെ കൂടെ കാറിൽ കയറി പോവുന്നത് കണ്ടല്ലോ... അതാരാ"
"അതോ...അതെന്റെ..."
"മ്മ് അന്റെ....ബാക്കി പറ "
"അത് ഏതോ ഒരു വകയിലെ കുടുംബക്കാരനാ"
"വകയിലെ കുടുംബക്കാരൻ എന്തിനാ നിന്നേം കയറ്റി കൊണ്ട്പോവേണ്ട ആവിശ്യം"
"നീ എന്തിനാ ഇങ്ങനെ ഒരുമാതിരി കള്ളന്മാരെ ചോദ്യം ചെയ്യുന്ന പോലെ സംസാരിക്കുന്നത് "
"അത് കാര്യമുണ്ട്..അത് ആരാ എന്ന് പറ..നിന്റെ ലവൻ ആണോ...എന്നാലും നിനക്ക് ലൈൻ ഒക്കെ ആയിട്ടും നമ്മളോട് ഒരു വാക്കും പറഞ്ഞില്ലാലോ"
"ടീ അത് ലൈനും കുന്തവും ഒന്നുമല്ല... എന്റെ വകയിലെ ഒരു കുടുംബക്കാരനാ...അയാൾക്ക് എന്നെ കല്യാണം കഴിക്കണം പോലും...ഒരു അണ്ഒഫീഷ്യൽ പെണ്ണ് കാണൽ എന്നും വേണേൽ പറയാം "
"എന്നിട്ട് കാര്യങ്ങളൊക്കെ എന്തായി"
"എന്താവാൻ...എനിക്ക് താൽപര്യമില്ല എന്ന് പറഞ്ഞു"
"അതെന്ത്യെ അങ്ങനെ പറഞ്ഞത്"
"എടൊ നമ്മുടെ ഈ പ്രായത്തില് മാത്രമേ നമ്മുക്ക് ഇങ്ങനെ അടിച്ച് പൊളിച്ചു നടക്കാൻ പറ്റുകയുള്ളു..ഇപ്പൊ തന്നെ കല്യാണം കൂടെ കഴിച്ചാൽ ആ ഒരു അടിച്ച്പൊളിയും ക്ലോസ്ഡ്"
"മ്മ് ശരിയാ.."
"ടീ...നീ ഒരു കാര്യം ചെയ്യോ "
"എന്താടി "
"അത്...."
"പറയെടി "
"അത്...അവന്റെ മനസ്സിൽ മുഴുവനിപ്പോ ഞാൻ ആണ്..അപ്പൊ നീ അതിൽ നിന്നും അവനെ ഒന്ന് പിന്തിരിപ്പിക്കണം"
"നീ എന്തൊക്കെയാടി ഈ പറയുന്നേ"
"ആ ഞാൻ പറഞ്ഞു തരാം.. പഞ്ചാര അടിക്കാനും മറ്റുള്ളവരെ പറ്റിച്ചു കൊതിപ്പിക്കാനും നീ പണ്ടേ മിടുക്കത്തി ആണല്ലോ...അതുകൊണ്ട് നീ അവനെ ഒന്ന് വളച്ചു മെരുക്കി ഇതിൽ നിന്നും ഒന്ന് പിന്തിരിപ്പിക്കണം എന്ന് "
"എടീ...ഞാൻ ഇപ്പോ എല്ലാരേം പറ്റിക്കുന്ന ആ പരിവാടിയൊന്നും ചെയ്യാറില്ലെന്നേ"
"ആ തന്നെ തന്നെ...കഴിഞ്ഞ ആഴ്ച അല്ലെ നീ ഫേസ്ബുക്കിൽ നിന്നും പരിചയപ്പെട്ട ഏതോ ഒരു കിളവനെ പറ്റിച്ചു പുതിയ ഫോൺ വാങ്ങിപ്പിച്ചെടുത്തത് "
"ആ അത് ടീ..."
"ടീ പോത്തേ...ഇത് നല്ല ഒന്നാന്തരം പൈസക്കാരൻ ആണ്..മെരുക്കി എടുത്താൽ പിന്നെ നിനക്ക് ലോട്ടറി ആണ്"
"മ്മ് ഞാൻ ശ്രമിക്കാം..നീ അവന്റെ വാട്സാപ്പ് നമ്പറും ഫേസ്ബുക് id യും വാട്സാപ്പ് ചെയ്യ്"
"മ്മ് ഒക്കെ..."
നാസിയെ തന്നെ ഈ ജോലി ഏൽപ്പിച്ചത് കൊണ്ട് തന്നെ വിജയിക്കുമെന്നുള്ള പൂർണ്ണ വിശ്വാസം എനിക്കുണ്ടായിരുന്നു.കാരണം ഒരുപാട് ചെറുപ്പക്കാരെ വലയിലാക്കി റീചാർജും ഫോണും പൈസയും എല്ലാം അടിച്ച്മാറ്റലാണ് ഇവളെ പ്രധാന പണി..എല്ലാരേയും കൊതിപ്പിച്ചു കൊതിപ്പിച്ചു ഒരു പരിവമാക്കി എടുക്കും..എന്നിട്ട് ആവശ്യങ്ങൾ കഴിഞ്ഞാൽ വലിച്ചെറിയും ചെയ്യും.
അങ്ങനെ പിറ്റേന്ന് രാവിലെ കോളേജിലെത്തിയ എന്റെ അടുത്തേക്ക് വന്ന നാസി ഗ്രൗണ്ടിലെ മരത്തണലിലേക്ക് എന്നേം വിളിച്ചോണ്ട് പോയി
"എന്താടി"
"അത് "
"ആ നീ കാര്യം പറ"
"നീ പറഞ്ഞ പോലെ ഞാൻ ഇന്നലെ രാത്രി തന്നെ ഫേസ്ബുക്കിൽ അവനിക്ക് ഫ്രണ്ട്റിക്വസ്റ്റ് അയച്ചു.."
"എന്നിട്ട് അക്സെപ്റ്റ് ചെയ്തോ"
"ഞാൻ ഒന്ന് പറഞ്ഞ് മുഴുവനാക്കട്ടെ"
"അവന് അക്സെപ്റ്റ് ചെയ്തു.. എന്നിട്ട് ഞാൻ ഒരുപാട് നേരം അവന് തന്നെ ഇങ്ങോട്ട് msg അയക്കും എന്നും വിചാരിച്ചിരുന്നു.അങ്ങനെ msg ഒന്നും കാണാതായപ്പോൾ ഞാൻ അങ്ങോട്ട് ഒരു ഹായ് അയച്ചു"
"ആ എന്നിട്ട്.."
"എന്നിട്ടെന്താ ഇങ്ങോട്ടും ഒരു ഹായ് അയച്ചു..എന്നിട്ട് അവന് ചോദിക്കുവാ എന്നെ നിനക്ക് അറിയോ എന്ന്..അപ്പൊ ഞാൻ പറഞ്ഞു ഇല്ലാ നമ്മുക്ക് പരിചയപ്പെടാം എന്ന്...അത് പറഞ്ഞതും നോ താങ്ക്സ് എന്നും പറഞ്ഞ് ആ നിമിഷം തന്നെ അവന് എന്നെ ബ്ലോക്ക് ചെയ്തു"
"ഇനി ഇപ്പൊ എന്ത് ചെയ്യും "
"എന്ത് ചെയ്യാൻ ആ വണ്ടി സൈഡ് ആക്കാൻ പറ്റുമെന്നു എനിക്ക് തോന്നുന്നില്ല..ഞാൻ ഏതായാലും അത് വിട്ടു"
അങ്ങനെ ആ പ്രതീക്ഷയും അസ്തമിച്ചപ്പോൾ വിഷാദമുഖത്തോട് കൂടിയാണ് ഞാൻ വൈകീട്ട് വീട്ടിലെത്തിയത്. ഷെരീഫിനെ പൂട്ടാൻ ഒരുപാട് വഴികൾ ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ മെല്ലെ ഒന്ന് മയങ്ങിപോയി.അങ്ങനെ ഉമ്മ വന്ന് രാത്രിയിലെ അത്തായം കഴിക്കാൻ വിളിച്ചപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്നും മുക്തനായത്.അങ്ങനെ അത്താഴവും കഴിച്ചു പഠിക്കാനുണ്ടെന്നും പറഞ്ഞ് എന്റെ റൂമിൽ കയറി കതകും പൂട്ടി അങ്ങനെ ഇരുന്നു.അസിക്ക് ഒന്ന് വിളിക്കണമെന്ന് തോന്നിയത്കൊണ്ട് തന്നെ ഞാൻ അങ്ങോട്ട് വിളിച്ചു..ഫോൺ എടുത്ത് ഞാൻ ഇപ്പൊ തിരിച്ചു വിളിക്കാം എന്നും പറഞ്ഞ് അസി ഫോൺ കട്ട് ചെയ്തു.അങ്ങനെ അരമണിക്കൂറിനു ശേഷം അസിയുടെ ഫോൺ വന്നു
"ഹലോ.."
"ഹാ..."
"എന്റെ ചക്കര ഉറങ്ങിയോ"
"ഏയ് ഇല്ല... അല്ലാ നേരത്തെ വിളിച്ചപ്പോൾ എന്തായിരുന്നു ഇത്രക്ക് ബിസി"
"അത് ഞാൻ വേറെ ഒരു ലവളുമായി ഇങ്ങനെ കിന്നരിക്കേനു"
"ആണോ..."
"ആന്നെ "
"അങ്ങനെ വല്ലതും ഉണ്ടേൽ മാഷിനെ ഞാനിപ്പോ കൊല്ലും"
"അച്ചോടാ...."
"ആ പിന്നേയ് ആ കല്യാണത്തിന്റെ കാര്യം ആരും പിടിവിടുന്ന ലക്ഷണം ഇല്ല."
"ടീ മനുഷ്യന് നല്ല മൂഡിലിരിക്കുമ്പോൾ ഇങ്ങനെ ഓരോന്ന് പറഞ്ഞ് മനുഷ്യന്റെ മൂഡ് കളയല്ലാട്ടോ"
"ഏയ് ഇല്ല.."
"ഞാൻ ആദ്യമേ പറഞ്ഞതല്ലേ നമ്മുക്ക് വരുന്നിടത്തു വെച്ച് കാണാം എന്ന്...പിന്നെന്തിനാ ചക്കരെ ഇജ്ജ് ആവിശ്യമില്ലാത്തത് ഓരോന്ന് ഇപ്പൊ തന്നെ ആലോചിച്ചു തല പുണ്ണാക്കുന്നത്"
"ഏയ്.. പറയണം എന്ന് തോന്നിയപ്പോൾ പറഞ്ഞു എന്ന് മാത്രം"
"അല്ലാ നീ ഒറ്റക്കാണോ"
"ആ ആണെങ്കിൽ...."
"ഇപ്പൊ സമയം എന്തായി എന്നറിയോ..."
"12മണി ആവാറായി..എന്ത്യേ എന്നോട് ഇപ്പൊ സമയം ചോദിക്കുന്നെ...മാഷിന്റെ വാച്ച് ഒന്നും ഇപ്പൊ ഓടുന്നില്ലേ"
"എടി പോത്തേ...ഈ സമയം എല്ലാവരും കിടന്നുറങ്ങിയിട്ടുണ്ടാകും"
"അതിന്.... "
"ഞാൻ അങ്ങോട്ട് വന്നാലോ..."
"ഇങ്ങോട്ടോ..... ഏയ് വേണ്ട"
"പ്ലീസ്.... എനിക്ക് കാണാൻ പൂതിയാവുന്നു"
"അത്രക്കൊന്നും ഇപ്പൊ പൂതിവേണ്ടാട്ടോ..."
"ഞാൻ ഇപ്പൊ അങ്ങോട്ട് എത്തും ട്ടാ..."
"ടാ കളിക്കാൻ നിൽക്കല്ലെട്ടോ... ഇപ്പൊ ഏതായാലും ഇങ്ങോട്ട് വരണ്ടാ..."
"ഞാൻ വരും... ടീ ഞാൻ ഫോൺ വെക്കുവാണേ.... എന്റെ ഒരു ഫ്രണ്ടിന്റെ കാൾ വരുന്നുണ്ട്"
"മ്മ് ഒക്കെ "
അങ്ങനെ അസിയുമായുള്ള കിന്നരിക്കലും കഴിഞ്ഞു ഉറങ്ങാതെ ഓരോരോ സ്വപ്നങ്ങളും കണ്ടോണ്ടിരുന്നു. അങ്ങനെ ഒരു ഒരു മണിയൊക്കെ ആയിക്കാണും.. നിലാവെളിച്ചങ്ങൾ നേരിയ തോതിൽ ജനൽചില്ലുകളെ ബേധിച്ചു എന്റെ അടുത്തേക്കായ് വരുന്നുണ്ട്.. എല്ലാരും ഉറങ്ങി കിടക്കുന്ന സമയം... ശാന്തതയുടെ തീരങ്ങൾ എങ്ങും വിശാലമാക്കിരിക്കുന്ന നിമിഷം.
വീട്ടിലെ കാളിങ് ബെല്ല് ഒന്ന് ശബ്ദിച്ചു..ആരാ ഈ പാതിരാത്രിക്ക് എന്നും വിചാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അസി വീട്ടിലേക്ക് വരും എന്ന് പറഞ്ഞത് എൻ മനസ്സുകളിലേക്ക് ഓടിഎത്തിയത്...
ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഉമ്മയും മെല്ലെ ഉറക്കത്തിൽ നിന്നും മുക്തമായി റൂമിന്റെ വെളിയിലേക്ക് ഇറങ്ങിയിരുന്നു..അങ്ങനെ ആ പാതിരാത്രിയുടെ മണമുള്ള ഇരുട്ടിന്റെ മറകളെ തെന്നി മാറ്റി ഉമ്മ ആ വാതിൽ ഒന്ന് തുറന്നു...
പിന്നീട് കണ്ട ആ കാഴ്ച ഞെട്ടുന്നതിലും അപ്പുറമായിരുന്നു...
ഇത് സത്യം തന്നെയാണോ... അതോ എൻ മിഴികൾ എന്നെ വഞ്ചിക്കുന്നുവോ.....
(തുടരും)
തെറ്റുകളുണ്ടാവും അതുകൊണ്ട് തന്നെ ക്ഷമിക്കുക
അഭിപ്രായങ്ങൾ അറിയിക്കുക
-അനസ് വേങ്ങര
9656680819
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് വീണ്ടും ഈ തൂലിക ചലിപ്പിക്കാൻ കാരണമാകുന്നത്...
_____________________
അൽഹംദുലില്ലാഹ് എക്സമൊക്കെ നല്ല രീതിയിൽ തന്നെ കഴിഞ്ഞു.എക്സാമിന്റെ തിരക്കിലായതുകൊണ്ടാണ് ഈ പാർട്ട് കുറച്ച് വൈകിയത്...
എന്റെ സ്റ്റോറിയുടെ ബാക്കി ഭാഗങ്ങൾ വായിക്കാൻ വേണ്ടി എന്നെ sharechatil ഫോളോ ചെയ്യൂ....
_________________________

0 Comments
Post a Comment