*വായാടിപ്പെണ്ണിന്റെ ചെക്കൻ*
*ഫുൾ പാർട്ട്*
°•꧁കഥകളുടെ💌പറുദീസ꧂°•.
*_പുതിയ കഥകൾ ആദ്യം വായിക്കാൻ shear ചാറ്റിൽ ഫോളോ ചെയ്യുക_*
*_വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 9656169424 എന്ന നമ്പറിൽ മെസ്സേജ് അയക്കുക_*
*_ലേഡീസ് only ഗ്രൂപ്പ് അവൈലബിൾ ആണ്_*
ടാ.. നിനക്ക് എന്നേക്കാൾ നല്ലൊരു പെണ്ണിനെ കിട്ടും നമുക്ക് ഈ ബന്ധം ഇവിടെ അവസാനിപ്പിക്കാം
അവളിത് പറഞ്ഞു തീർന്നപ്പോഴേ കരണം നോക്കി ഒന്നു കൊടുക്കാനാ ആദ്യം തോന്നിയത് പിന്നെ എന്തോ ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിനെ വേദനിപ്പിക്കാൻ നട്ടെല്ലുള്ള ഒരാണിനും കഴിയില്ല എന്നുള്ളൊരു കാരണം ആകണം ഉള്ളിൽ കടന്നു കൂടിയ ദേഷ്യം താനേ നിന്നു പോയി...
ഇന്നലെ ഫോൺ വിളിച്ചു അത്യാവശ്യമായി എനിക്കൊന്നു നേരിൽ കാണണം എന്ന് പറഞ്ഞപ്പോഴേ ഞാൻ ഊഹിച്ചു ഇത് തന്നെ ആയിരിക്കും സംഭവിക്കാൻ പോകുന്നത് എന്ന്..
ഇന്നലെ ശ്രീജിത്ത് എന്നോട് പറഞ്ഞതുമാ... അവൾക്കു നല്ലൊരു ആലോചന വന്നു അത് ഏതാണ്ട് ഉറപ്പിച്ച മട്ടാണെന്നു... അപ്പോഴും അവനോടു ഞാൻ പറഞ്ഞു പോടാ.. ലെച്ചു അതിനു സമ്മതിക്കില്ല... അവൾ എന്റെ കൂടെ ജീവിക്കുന്ന്....
ഉറച്ച തീരുമാനവുമായി നിൽക്കുന്ന അവളോട് ഞാൻ എന്ത് പറയണം.... അവളെന്നെ ചതിക്കുവായിരുന്നു എന്നോ... എന്റെ ലെച്ചു എന്നോട് അങ്ങനെ ഒന്നും ചെയ്യില്ലെന്ന എന്റെ ധാരണയാണ് പിഴച്ചത്...
ഒരു വാക്ക് പോലും മിണ്ടാതെ അവളുടെ കണ്മുന്നിൽ നിന്നു അകലുമ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുനിറഞ്ഞു...
എന്താണെന്നു അറിയില്ല ആകെ മൊത്തം ഒരു മരവിപ്പ്... പ്രതീക്ഷകളുടെ താളം തെറ്റുമ്പോൾ മനസ്സിന്റെ കടിഞ്ഞാൺ നഷ്ടമാകുമെന്ന് കേട്ടിട്ടുണ്ട് അതുകൊണ്ടാവണം തത്കാലത്തെ ഒളിച്ചോടലിനായി ശ്രീജിത്തിനെ വിളിച്ചത്
ടാ നീ എവിടാ? എനിക്കിന്ന് കുടിക്കണം
നീ തന്നെയാണോ ഈ പറയുന്നേ... ഞാൻ ഇത് പറയുമ്പോ എന്നെ തെറി വിളിക്കുന്നവനാ... ഇന്നിത് എന്ത് പറ്റി
അതൊക്കെ ഞാൻ പറയാം നീ സാധനം എടുത്തോണ്ട് വരുവോ..
ആഹ് നീ ഉണ്ണിയണ്ണന്റെ കടയിലോട്ടു വാ ഞാൻ ഇപ്പൊ വരാം...
ദോഷം പറയരുത് കൂട്ടുകാരൻ എന്ന് വച്ചാൽ അവനെ പോലെ വേണം.. സങ്കടം വന്നാലും സന്തോഷം വന്നാലും കൂടെ ഉണ്ടാകും...
എന്താടാ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നെ ഉണ്ണിയേട്ടന്റെ ചോദ്യത്തിന് ഒന്നുല്ലാന്ന് മറുപടിയും പറഞ്ഞു ഇരിക്കുമ്പോഴാ അവന്റെ ബൈക്ക് പുറത്തു വന്നു നിന്നത്..
ദേ നിന്റെ ശിങ്കിടി എത്തിയല്ലോ... എങ്ങോട്ടാ രണ്ടും കൂടി..
അതൊക്കെ ഉണ്ടെന്നു പറഞ്ഞു അവൻ ഉണ്ണിയേട്ടനെ ഒന്നു കണ്ണിറുക്കി കാട്ടി.. ഞങ്ങളുടെ തരികിട പരിപാടി ഒക്കെ ഉണ്ണിയേട്ടന് അറിയാം... കാരണം വീട് വിട്ടിറങ്ങിയാൽ പിന്നെ കുത്തി ഇരിപ്പ് ഉണ്ണിയേട്ടന്റെ കടയിലാ....
ഗ്ലാസിൽ മദ്യം ഒഴിച്ച് എന്റെ കൈയ്യിലേക്കു തരുമ്പോഴേ അവൻ ചോദിച്ചു എന്ത് പറ്റിയെടാ?
എന്റെ ലെച്ചു ഇല്ലെടാ ഇനി.. ഇതും പറഞ്ഞു ഒറ്റവലിക്ക് ഞാൻ അതങ്ങു കുടിച്ചു...
അവൾക്കു എന്ത് പറ്റി നീ കാര്യം പറ
അവളിന്നെന്നെ വന്നു കണ്ടിരുന്നു... ബന്ധം അവസാനിപ്പിക്കാം എന്നും പറഞ്ഞു
നീ പറഞ്ഞില്ലേ.. അപ്പോ ഞാൻ വിശ്വസിച്ചില്ല ഇപ്പൊ ബോധ്യമായി...
ആഹ് പോണോരൊക്കെ പോട്ടെടാ.. നിന്നെ വേണ്ടാത്തൊരെ നിനക്ക് എന്തിനാ.. പോവാൻ പറ
വിഷമം വന്നാൽ കൂടുതൽ കുടിക്കും എന്നൊക്കെ ആരോ പറഞ്ഞറിവ് മാത്രെ ഉണ്ടായിരുന്നുള്ളു അതായിരിക്കും എന്നെ വീട്ടിൽ അവൻ എത്തിച്ചതും റൂമിൽ കൊണ്ട് കിടത്തിയത് ഒന്നും എനിക്ക് ഓർമയില്ലാതെ പോയത്...
ഗിരിയേട്ടാ... ചായ കൊണ്ട് വരട്ടെ എന്ന് അമ്മു വിളിക്കുമ്പോഴാ ബോധം വീണത്.. നേരം ഏതാണ്ട് പത്തു മണിയായെന്നു ഫോൺ നോക്കിയപ്പോ മനസ്സിലായി...
ഇന്നലെ നടന്നത് വല്ലോം ഓർമ്മയുണ്ടോ
മുറപ്പെണ്ണിന്റെ ചോദ്യം അത്രയ്ക്ക് അങ്ങോട്ട് പിടിച്ചില്ലെങ്കിലും അറിയാനുള്ള ആകാംഷ കൊണ്ടാകും ചോദിച്ചു
എന്ത് നടന്നെന്നു
ഇന്നലത്തെ കോലത്തെ കുറിച്ചാ പറഞ്ഞെ..
ഓഹ് നിനക്ക് നിന്റെ വീട്ടിൽ പണിയൊന്നും ഇല്ലേ..
അപ്പൊ പിന്നെ ഇവിടുത്തെ കാര്യങ്ങൾ ആരു നോക്കും...
നീ ഇല്ലേൽ ഇവിടുത്തെ കാര്യങ്ങൾ നടക്കില്ലേ..
ഞാൻ പോകുവാ.. ഗിരിയേട്ടന് ഞാൻ എന്തേലും പറഞ്ഞാ വല്യ ദേഷ്യം ആണല്ലോ...
വേറൊന്നും കൊണ്ടല്ല അവളോട് ഞാൻ ഒരു അകൽച്ച ഇടുന്നത് അവളെന്റെ മുറപ്പെണ്ണാ.. അവൾക്കു എന്നെ ഭയങ്കര ഇഷ്ടമാ.... ഒരു വായാടി പെണ്ണ്...
ലെച്ചുനോടുള്ള ഇഷ്ടം കാരണം അവളുടെ ഈ അടുപ്പം എനിക്ക് ഇഷ്ടമല്ല...
നേരം വെളുത്തതും ഫോൺ നോക്കി ലെച്ചുന്റെ മെസ്സേജ് ഒന്നുമില്ല... ഇന്നലത്തെ സംഭവങ്ങൾ ഓരോന്നും മനസ്സിലേക്ക് തിര തള്ളാൻ തുടങ്ങി...
ഫോണിലെ ലെച്ചുന്റെ ഫോട്ടോസ് നോക്കി വീണ്ടും കണ്ണു നിറഞ്ഞപ്പോൾ മദ്യത്തിൽ അഭയം തേടാൻ തീരുമാനിച്ചു...
ശ്രീജിത്തിനെ വിളിച്ചാൽ അവൻ തെറി വിളിക്കും കാര്യം കുടിക്കുന്നത് ഒക്കെ ഇഷ്ടമാണെങ്കിലും ഇങ്ങനെ പെണ്ണ് പോയെന്നും പറഞ്ഞു കുടിക്കുന്നത് അവനു ഇഷ്ടമല്ല..
ഇന്നലെ കുടിക്കുന്നതിന്റെ ഇടയിൽ ഇതുപോലെ എന്തൊക്കെയോ പറഞ്ഞത് ഇപ്പൊ ഓർമയിലേക്ക് കടന്നു വന്നു...
നീ ഇപ്പൊ അങ്ങനെ കുടിക്കണ്ടെന്നു മറുപടിയായിരുന്നു അവന്റെ...
നിനക്കൊരു മാറ്റം വേണെമെന്നുണ്ടേൽ നമുക്കൊരു ട്രിപ്പ് പോകാം... നിനക്ക് ഒരു ചേഞ്ചും ആകും..
ആഹ് എനിക്ക് ഈ നാട്ടീന്ന് എങ്ങോട്ടേലും പോയ മതി...
അതൊന്നും വേണ്ട നമ്മളൊരു യാത്ര പോകുന്നു തിരിച്ചു വരുന്നു അത്ര തന്നെ...
അവനോടു പിന്നെ തർക്കിച്ചു ജയിക്കാൻ പറ്റില്ല...
രണ്ടു ദിവസത്തെ യാത്രയും കഴിഞ്ഞു റൂമിൽ കിടന്നപ്പോഴാ... ഫോൺ റിങ് ചെയ്തത്.. ഞാൻ എടുത്തു.. ആ വാർത്ത കേട്ടതും ഞാൻ ഞെട്ടി
(തുടരും )
വായാടി പെണ്ണിന്റെ ചെക്കൻ ഭാഗം 2
==============================

ടാ ഞാനാ ശ്രീ.. മറ്റേ നശിച്ച വിസ വന്നു അതും മറ്റന്നാൾ പോകണമെന്ന്
എന്താടാ ഇത്ര പെട്ടെന്ന്
അറിയാൻ വയ്യ വല്യച്ഛന്റെ പണിയാ അതൊക്കെ.. വിസ വരുമ്പോ പോകാമെന്നു അച്ഛനു ഞാൻ വാക്കു കൊടുത്തതുമാ..
അവനും കൂടി എന്നെ വിട്ടു പോകുവാണെന്നു ഓർത്തപ്പോൾ ആകെ ഒരു വിഷമം... അതെന്തായാലും അവനെ അറിയിക്കാത്തവണ്ണം ഞാൻ പറഞ്ഞു പോയിട്ട് വാടാ നല്ലതല്ലേ...
ഓഹ് എന്തോന്ന് നല്ലത് എനിക്ക് ഇവിടം വിട്ടു പോകുന്നത് ഇഷ്ടല്ലാന്ന് നിനക്ക് അറിയാലോ
മ്മ് സാരമില്ലെടാ... നല്ല കുബ്ബൂസും തൈരും കഴിക്കാനും വേണം ഒരു ഭാഗ്യം ഉള്ളിലെ സങ്കടം അടച്ചു പിടിക്കാൻ ഒരു ചളിയടിച്ചു അങ്ങ്..
രാവിലെ ചളിയടിക്കാതെ നീ റെഡിയായിട്ടു നിക്ക് ഞാൻ അങ്ങോട്ട് വരാം...
ലെച്ചുവിന്റെ പിന്നാലെ അവനും കൂടി പോയതോടെ ഞാൻ ആകെ തളർന്നു പോയി... അവന്റെ കൂടെ മാത്രം കുടിച്ചിരുന്ന ഞാൻ ഇപ്പോൾ സ്ഥിരം വീട്ടിലിരുന്നു കുടിയായി..
ഒരിക്കൽ ചിരിച്ചും കളിച്ചും നടന്നിരുന്നവൻ ഇന്ന് ആരോടും മിണ്ടാതെയായി...
ഗിരിയേട്ടാ എന്തിനാ ഇങ്ങനെ കുടിക്കുന്നെ അമ്മുവിന്റെ ചോദ്യം എനിക്ക് രസിച്ചില്ല
അത് ചോദിക്കാൻ നീ ആരാ
ഞാൻ ആരേലും ആവട്ടെ.. ഞാൻ ചോദിച്ചതിന് മറുപടി താ..
നീ റൂമിന്നു പോയെ ഒന്നു
ഇല്ല ഗിരിയേട്ടാ ഏട്ടൻ എന്നെ എത്ര വഴക്ക് പറഞ്ഞാലും സാരമില്ല എന്നോട് പറ എന്താ ഇങ്ങനെ..
എന്തോ അവളുടെ നിഷ്കളങ്കത കണ്ടിട്ടാവണം അവളോട് കാര്യങ്ങൾ തുറന്നു പറഞ്ഞത്..
ഇതിനാണോ എന്റെ ഗിരിയേട്ടൻ ഇങ്ങനെ കുടിക്കുന്നെ.. ഏട്ടനെ വേണ്ടാത്തൊരെ ഏട്ടനെന്തിനാ...
ആഹ് ഉപദേശിക്കാൻ എളുപ്പമാ അനുഭവിക്കുന്നവർക്കു അറിയാം അതിന്റെ വേദന...
ഞാൻ കുറച്ചു കഴിഞ്ഞു വരാവേ.. അമ്മയോട് പറഞ്ഞില്ല ഇങ്ങോട്ട് വരുവാന്നു
മ്മ് പൊക്കോ
ശ്രീ ഇടയ്ക്കിടെ വിളിക്കാറുണ്ടെങ്കിലും അമ്മുവിന്റെ സാന്നിധ്യം എന്നിൽ വല്ലാണ്ട് മാറ്റം ഉണ്ടാക്കി..
ഒരിക്കൽ ഞാൻ കുടിച്ചു കൊണ്ടിരിന്നപ്പോൾ റൂമിലേക്ക് അവൾ കടന്നു വന്നു
എന്താ ഗിരിയേട്ടാ ഇത് ഞാൻ പറഞ്ഞതല്ലേ നിർത്തണമെന്നു
മറുപടി ഇന്നും നൽകാതെ ഞാൻ അടുത്ത പെഗ്ഗ് ഗ്ലാസ്സിലേക്ക് ഒഴിച്ചത് അവളെ വല്ലാതെ ദേഷ്യം പിടിപ്പിച്ചത് കൊണ്ടാകാം അവൾ കുപ്പി എടുത്തു നേരെ പറമ്പിലേക്ക് എറിഞ്ഞത്
ഒറ്റയടി അവളുടെ മുഖത്തു കൊടുത്തു എനിക്കുണ്ടായ ദേഷ്യത്തിന്
കരഞ്ഞു കൊണ്ടവൾ റൂമിൽ നിന്നും ഇറങ്ങി പോകുന്നത് അരിശത്തോടെ തന്നെ നോക്കി നിന്നെങ്കിലും പിന്നീട് മനസ്സിനെ വിഷമിപ്പിച്ചു...
വേണ്ടിയിരുന്നില്ല പാവം... അവൾ എന്റെ നല്ലതിന് വേണ്ടിയല്ലേ ചെയ്തത്
അവളോട് ഒരു സോറി പറയണം എന്ന് കരുതി പക്ഷെ അന്ന് വൈകിട്ടു അവൾ വീട്ടിലേക്കു വന്നില്ല..
പിറ്റേന്ന് വീട്ടിലേക്കു വന്ന അവളുടെ മുഖം കണ്ടിട്ടാവണം നിന്റെ മുഖത്തിതെന്ത് പറ്റിയെന്റെ അമ്മുവേ... എന്ന് അമ്മ ചോദിച്ചത്...
ഏയ് ഒന്നുല്ല അമ്മായി അതിന്നലെ ഒന്നു വീണു അതിന്റെയാ...
അവൾ എന്തായാലും ഞാൻ അടിച്ചതാണെന്ന് അമ്മയോട് പറഞ്ഞില്ല ഇല്ലേൽ അമ്മയുടെ ഉപദേശം എനിക്ക് കേൾക്കേണ്ടി വന്നേനെ...
അവൾ ചായയുമായി മുകളിലേക്കു വന്നപ്പോൾ ഞാൻ ചോദിച്ചു നീ എന്താ അമ്മയോട് അങ്ങനെ പറഞ്ഞത്
എന്ത് പറഞ്ഞെന്നു..
അല്ല മുഖത്തെ പാട് വീണതാ എന്നൊക്കെ..
ഓഹ് അതാണോ എനിക്കങ്ങനെ പറയാനാ തോന്നിയെ
ഇത്രയും നാൾ അവളോട് കാണിച്ചിരുന്ന അകൽച്ച പതിയെ പതിയെ എന്നിൽ നിന്നും അകന്നു പോയി
അമ്മ ഇടയ്ക്കിടെ പറയാറുണ്ട് അമ്മുവും നീയും നല്ല ചേർച്ചയാണെന്ന് പണ്ടൊക്കെ ഞാൻ അത് കേൾക്കുമ്പോ തന്നെ ദേഷ്യപ്പെടുമായിരുന്നു.. പക്ഷെ ഇന്നത് കേൾക്കുമ്പോ ഉള്ളിൽ ഒരു ചെറു പുഞ്ചിരി ഉണ്ടാകാറുണ്ട്... കാരണം ഇന്നവളോട് എന്തോ ഒരു അടുപ്പം എനിക്കുണ്ട്...
അവൾക്കു എന്നെ ഇഷ്ടമാണെന്നു അറിയാം.. പക്ഷെ അവളോട് ഇത് ഒന്നു പറയാനും മടി...
ഒരു ദിവസം അവളോട് ഞാൻ ഈ കാര്യം പറയണം എന്ന് കരുതി...
ടി അമ്മു നിനക്ക് എന്നെ കെട്ടാൻ ഇഷ്ടമാണോ
പെട്ടെന്നുള്ള എന്റെ ചോദ്യം കേട്ടിട്ടാണോ അതോ ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യം ആയതു കൊണ്ടാണോ എന്തോ അവളൊന്നു ഞെട്ടി... അവളുടെ കണ്ണുകൾ നിറഞ്ഞു...
അയ്യോ ചോദിച്ചത് കുഴപ്പമായോ...
ഏയ് ന്റെ ഗിരിയേട്ടനെ ഒരുപാട് ഇഷ്ടാ... എന്നും പറഞ്ഞവൾ ഇനി ഒരു ചോദ്യത്തിന് കാത്തു നിൽക്കാതെ അമ്മയുടെ അടുത്തേക്ക് ഓടി...
അതെ ഗിരിയേട്ടനു എന്നെ ഇഷ്ടമാണെന്നു....അമ്മയെ കെട്ടിപിടിച്ചു ആ വായാടി പറഞ്ഞു
ഇരു വീട്ടുകാർക്കും സമ്മതം ആയതു കൊണ്ട് പിന്നീടുള്ള പ്രണയത്തിനു ഒരു തടസ്സവും ഉണ്ടായില്ല...
ആ ഇടക്കാണ് ഞാൻ അറിഞ്ഞത് ലെച്ചുവിന്റെ കല്യാണം ആണെന്ന്...
അമ്മുനോട് ഞാൻ ഇതൊന്നു പറഞ്ഞപ്പോ അവൾ പറയുവാ നമുക്ക് പോകാമെന്നു
നീ പോയെ പെണ്ണെ നിനക്ക് വേറെ പണിയൊന്നും ഇല്ലേ...
പോവാം ഗിരിയേട്ടാ...
അവളുടെ നിർബന്ധത്തിനു വഴങ്ങി ആ കല്യാണത്തിന് പോകേണ്ടി വന്നു...
എന്നെ കണ്ടതും ലെച്ചു ഒന്നു ഞെട്ടിയെങ്കിലും കല്യാണ സമയത്തു മുഖത്തു ഫിറ്റ് ചെയ്യുന്ന ആ ചിരി വരുത്താൻ ശ്രമിക്കുന്നുണ്ട്...
അവളുടെ അടുത്തേക്ക് നടന്നതും അമ്മു എന്റെ കൈകളിൽ കുരുക്കു ഇട്ടിരുന്നു...
അല്ല ആരിത് ഒന്നാം റാങ്ക്കാരിയോ ലെച്ചുവിന്റെ ഒരു അമ്മായിയുടെ വകയായിരുന്നു ആ ചോദ്യം..
അമ്മുവിന് ബി കോമിന് ഒന്നാം റാങ്ക് ആണെന്ന് ഏകദേശം നാട്ടുകാർക്കു മൊത്തം മനസ്സിലാക്കികൊടുത്തത് ഉണ്ണിയേട്ടന്റെ ആ ഫ്ലെക്സ്..
ഇത് കേട്ടതും ലെച്ചുവിന്റെ മുഖത്തെ ചമ്മലിനു കാരണം അവൾ ഫസ്റ്റ് ക്ലാസ്സ് കിട്ടിയെന്നും പറഞ്ഞു കാണിച്ചു കൂട്ടിയത് എന്തൊക്കയെന്ന് അറിയാവുന്ന എനിക്ക് മനസ്സിലായി...
ലെച്ചുവിന്റെ മുഖത്തു നോക്കി congrats പറയുമ്പോൾ എന്തോ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി...
അടുത്ത മാസം എന്റേം ഗിരിയേട്ടന്റേം കല്യാണമാട്ടോ വരണം എന്ന് അമ്മു ലെച്ചുനോട് പറഞ്ഞതും ഞാൻ ഒന്നു ഞെട്ടി.. ഈ വായാടി ഇത് എന്തിനായിയിരിക്കും പറഞ്ഞത്...
നമ്മൾ ഉപേക്ഷിച്ചു പോകുന്നവർക്ക് നമ്മളെക്കാൾ നല്ലൊരാളെ കിട്ടുമ്പോൾ ഉണ്ടാകാവുന്ന അസൂയ ലെച്ചുവിന്റെ മുഖത്തു കണ്ടിട്ടാവണം മുഖത്തു ഒരു ചെറു പുഞ്ചിരിയോടെ ഉള്ളിൽ പൊട്ടിച്ചിരിച്ചുകൊണ്ട് ഞാൻ തിരികെ നടന്നത്...
തിരികെ നടക്കുമ്പോൾ ലെച്ചുവിനെ തിരിഞ്ഞു നോക്കി എന്റെ വായാടി പെണ്ണ് ഒരു ചിരി ചിരിച്ചത് എന്തിനെന്നു ഇന്നും എനിക്ക് മനസ്സിലായിട്ടില്ല....
രചന : ജെബിൻ
=================================
മുൻപത്തെ ഭാഗം വായിക്കാത്തവർക്കായി :
https://m.facebook.com/groups/1725045934377816?view=permalink&id=2197181490497589

*_ലേഡീസ് only ഗ്രൂപ്പ് അവൈലബിൾ ആണ്_* vaayadi penninte chekkan
vaayaadi penninte chekkan

0 Comments
Post a Comment