*👩🏻എന്‍റുമ്മാന്‍റെ മരുമോൾ👩🏻*


*പാർട്ട് 1 മുതൽ 5 വരെ*

*courtesy __ Aliya Fathi*
💘💘💘💘💘💘💘💘

*📗പുസ്തകങ്ങളെ പ്രണയിച്ചവർ*📗



*👉പുതിയ കഥകൾ നിങ്ങൾക്ക് മുമ്പിൽ പെട്ടെന്ന് ലഭിക്കാൻ പുസ്തകങ്ങളെ പ്രണയിച്ചവർ എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*

*GROUP LINK*

*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*

*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919645634652*

*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*



*👩🏻എന്‍റുമ്മാന്‍റെ മരുമോൾ👩🏻*

*Part-1*


🎶മാണിക്യ മലരായ പൂവി
     മഹതിയാം ഖദീജ ബീവി
മക്കയെന്ന പുണ്യ നാട്ടില്‍
വിലസിടും നാരീ....
  വിലസിടും നാരീ...🎶


കോളേജില്‍ നടന്ന് കൊണ്ടിരിക്കുന്ന കലാപരിപാടികളിലൊന്നായ ആല്‍ബം സോങ്ങാണ് നിങ്ങളിപ്പോള്‍ കേള്‍ക്കുന്നത്.പാടുന്നത് മറ്റാരുമല്ലാട്ടോ....... ഇവനാണ് നമ്മുടെ കഥയിലെ താരം ''ആദില്‍'' ...... കോളേജില്‍ അറിയപ്പെടുന്ന പാട്ടുകാരില്‍ ഒരാള്‍.അത് നിങ്ങള്‍ക്കവന്‍റെ പാട്ട് കേട്ടപ്പോള്‍ മനസ്സിലായിക്കാണുമല്ലോ........ ഇനി നമുക്ക് കഥയിലേക്ക് വരാം...........
കഥ നടക്കുന്നത് മൊഞ്ചന്മാരുടെയും മൊഞ്ചത്തികളുടെയും കോളേജ് എന്നറിയപ്പെടുന്ന തലശ്ശേരിയിലെ ബ്രണ്ണന്‍ കോളേജ്✌🏻.അവിടെയാണ് ട്ടോ നമ്മുടെ കഥാ നായകന്‍ പഠിക്കുന്നത്...


''ടാ..... പാട്ട് സൂപ്പറായിട്ടോ.....''അജ്മല്‍ , ആദിലിന്‍റെ ചന്‍ക്.


''ടാ നിന്‍റെ പാട്ട് കേട്ടിരുന്ന് നമ്മളെ പരിപാടിയൊന്നും നടന്നില്ലല്ലോ.....'' അതാരാപ്പാ ആ പറഞ്ഞത്🤔🤔 ഓഹ്! ഇവനോ.....ഇത് നമ്മളെ അന്‍സി അല്ലേ..... ആദിന്‍റെ മറ്റൊരു ചന്‍കാണ്,അന്‍സില്‍.


''നിന്‍റ എന്ത് പരിപാടിയാടാ നടക്കാഞ്ഞത്??'' അജു ചോദിച്ചു.


''മോനേ... ഇവിടെ എന്ത് കോംപറ്റിഷനാ നടക്കുന്നത് എന്ന വല്ല ഓര്‍മയുമുണ്ടോ...?''അന്‍സി.


''അള്ളാഹ്! ഇന്ന് ഫ്രഷേര്‍സ് ഡേ അല്ലേ...... അത്  നമ്മള് മറന്നൂ.....''


ഇപ്പോ വായനക്കാര്‍ക്കും മനസ്സിലായിക്കാണുമല്ലോ അന്‍സിന്‍റെ പരിപാടി എന്താന്ന്. ഇല്ലെന്‍കില്‍ കുറച്ച് കൂടി വിശദമാക്കി പറയാം'വായ്നോട്ടം' തന്നെ! അല്ലാതെന്താ.......


''വാടാ....നമുക്കവരെ welcome ചെയ്യാം.കൂടെ കുറച്ച് task കൂടി കൊടുക്കാം.......''അജു പറഞ്ഞു.


അയ്യോ...... എന്‍റെ ഉമ്മ വിളിക്കുന്നുണ്ട്. നിങ്ങള്‍ക്ക് കഥ പറഞ്ഞ് തന്ന് സമയം പോയതറിഞ്ഞില്ല.ഞാന്‍ പോവ്വാട്ടോ.... ഇനി നിങ്ങള്‍ക്ക് ഓന്‍ തന്നെ പറഞ്ഞ് തരും.എന്നാല്‍ പിന്നെക്കാണാട്ടോ...... റ്റാ....റ്റാ.......👋🏻👋🏻



തുടരും...........


💘💘💘💘💘💘💘💘💘💘💘💘💘


 *👩🏻എന്‍റുമ്മാന്‍റെ മരുമോൾ👩🏻*

*Part-2*

 ഞാനും എന്‍റെ ചങ്ങായിമാരും നമ്മളെ ജൂനിയേര്‍സിനെ വരവേല്‍ക്കാന്‍ (വായ് നോക്കാന്‍😜) ഗെയ്റ്റിന്‍റെ അടുത്ത് നില്‍പ്പുറപ്പിച്ചു.ഈ ഞാനെന്ന് പറയുന്നത് ആരാന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ.......ഓഹ് സോറി ! എന്‍റെ പേര് മാത്രമല്ലേ നിങ്ങള്‍ക്കറിയൂ......? ഞാനെന്നെ വിശദമായി പരിചയപ്പെടുത്താം. ഞാന്‍ ആദില്‍. ഇവിടെ Third year ന് പഠിക്കുന്നു.തലശ്ശേരിയില്‍ തന്നെയാണ് എന്‍റെ വീട്.സലാം ഹാജിയുടെയുംആബിദയുടെയും ഒരേയൊരാണ്‍ തരി.സല്‍വയുടെയും സല്‍മയുടെയും പുന്നാര ആങ്ങള.അജ്മല്‍ , അന്‍സില്‍ ; എന്‍റെ ചങ്ക് ബ്രോസ്💪🏻💪🏻💪🏻...നമ്മള്‍ മൂന്നാളുമാണ് കട്ട ഫ്രണ്ട്സ്. നമ്മളെ ഫ്രണ്ട്ഷിപ്പ് കണ്ട് പലര്‍ക്കും അസൂയ തോന്നിയിട്ടുണ്ട്. എങ്കിലും നമ്മള് മൂന്നും എപ്പോഴും അടിയാണ്.

 അപ്പൊ എന്നെയും എന്‍റെ ചങ്കുകളെയും കുറിച്ച് മനസ്സിലായല്ലോ....

ഇനി നമ്മക്ക് കഥയിലേക്ക് വരാം....

ഗേറ്റിലൂടെ കടന്ന് വരുന്ന മൊഞ്ചത്തീസിനെ അടി മുതല്‍ മുടി വരെ നോക്കി വെള്ളമിറക്കാണ് നമ്മളെ 2 ചങ്കുകള്‍. എന്നാല്‍ സ്വയം പൊക്കിപ്പറയുന്നതല്ല , ഞമ്മള് ഇങ്ങനെ കണ്ട പെണ്ണിനെയൊന്നും നോക്കി വെള്ളമിറക്കുകയൊന്നും ചെയ്യില്ല.

കാരണം, ജീവിതത്തില്‍ ആദ്യമായും അവസാനമായും ഒന്നിനെ നോക്കി വെള്ളമിറക്കിയതാ.... ഓള്‍ടെ കഥ ഞമ്മള് വഴിയേ പറഞ്ഞ് തരാട്ടോ......


ഒരു പാവം പയ്യന്‍ വരുന്നുണ്ട്. അവനെയൊന്ന് വിരട്ടട്ടെ.....

 ''ടാ....... ഇവിടെ വാ.....'' അജു അവനെ വിളിച്ചു.

''എന്താടാ നിന്‍റെ പേര് ?''ഞാന്‍ കുറച്ച് ഗൗരവത്തിലാണത് ചോദിച്ചത്.


അവന്‍ സീനിയേര്‍സല്ലേ എന്ന് കരുതിയിട്ടാകും, വളരെ വിനയത്തോടെ പറഞ്ഞു ''ജുനൈദ്''.


''നിനക്കിവിടെ ഫസ്റ്റ് ഇയേര്‍സിലെ എത്ര പെണ്‍കുട്ടികളെ അറിയുമെടാ.....???''അന്‍സിയാണത് ചോദിച്ചത്.


''അയ്യോ...... എനിക്കാരെയും അറിയില്ല ഇക്കാക്കമാരേ......''


ആ ഇക്കാക്കമാരേന്നുള്ള വിളിയില്‍ ഒരു ആക്കല്‍ ഫീലിംഗ്.


''അതെന്താടാ നിനക്ക് അറിഞ്ഞാല്???'' അജുവിനും ആക്കിയ പോലെ തോന്നിയത് കൊണ്ട് കുറച്ച ദേഷ്യത്തിലാണത് പറഞ്ഞത്.

അന്‍സിയാണെങ്കില്‍ നല്ല എട്ടിന്‍റെ പണിയാ ആ ചെങ്ങായിക്ക് കൊടുത്തത്.
എന്താന്നല്ലേ........

 ഓന്‍ പറഞ്ഞു ''അറിയില്ലെങ്കില്‍ മോന്‍ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ ഇവിടെയുള്ള first years ലെ പെണ്‍ കുട്ടികളുടെ കണക്കെടുത്തിട്ട് നമ്മളെ ഏല്‍പ്പിച്ചോളണം''....
അത് പൊളിച്ചു. അത് കേട്ട് ഓനൊന്ന് ഞെട്ടി😳

അല്ല പിന്നെ ! സിനിയേര്‍സിനോടാ ഓന്‍റെ കളി.
വേഗം രക്ഷപ്പെടാനാണെന്ന് തോന്നുന്നു , അവനത് സമ്മതിച്ചു.

അപ്പോഴാണ് അജു പറഞ്ഞത് ''ടാ..... അങ്ങോട്ട് നോക്ക്''

അവന്‍ വിരല്‍ ചൂണ്ടിയ ഭാഗത്തേക്ക് ഞങ്ങള്‍ ഒരുമിച്ച് നോക്കി .അവിടെ നാലഞ്ച് വെളുവെളുത്ത തരുണീമണികള്‍ നടന്ന് വരുന്നു.

പെട്ടെന്നാണ് എന്‍റെ കണ്ണുകള്‍ അവരുടെ കൂട്ടത്തിലെ ഒരു മുഖത്തില്‍ ഉടക്കി നിന്നത്.

''അവള്‍''

എന്‍റെ ചുണ്ടുകള്‍ അറിയാതെ മന്ത്രിച്ചു.
ഞാന്‍ ഒരിക്കല്‍ കൂടി സൂക്ഷിച്ച് നോക്കി. അതേ..... ഇത് അവള്‍ തന്നെ.

എന്‍റെ ചിന്തകള്‍ രണ്ട് വര്‍ഷം പിറകിലോട്ട് സഞ്ചരിച്ചു.......


തുടരും............

*±±±±±±±±±±±±±±±±±±±±±±±±±±±±±±±*



*👩🏻എന്‍റുമ്മാന്‍റെ മരുമോൾ👩🏻*

*Part-3*


 എന്‍റെ ചിന്തകള്‍ രണ്ട് വര്‍ഷം പിറകിലോട്ട് സഞ്ചരിച്ചു.

******************

+2 വില്‍ കൂടെ പഠിച്ച ആയിശയുടെ കല്ല്യാണത്തിന് പോയതായിരുന്നു ഞാനും എന്‍റെ ഫ്രണ്ട്സും.

കല്ല്യാണമൊക്കെ അടിച്ച് പൊളിചച്ച് പുത്യാപ്ളയെയും കണ്ട് ഇറങ്ങാന്‍ നേരമാണ് ചെക്കന്‍റെ വീട്ടിവെ സ്ത്രീകള്‍ ആയിശയെ അണിയിച്ചൊരുക്കി കൊണ്ട് പോകാന്‍ വന്നത്.
അന്ന് അവരുടെ കൂട്ടത്തില്‍ വെച്ചാണ് ഞാനവളെ ആദ്യമായി കാണുന്നത്.😍

വട്ടത്തില്‍ ചുറ്റിയ തട്ടത്തിനുള്ളിലെ കുഞ്ഞു മുഖം....
സുറുമ എഴുതിയ കണ്ണുകള്‍..👀

അവള്‍ടെ കൂടെയുള്ള പെണ്‍കുട്ടികളെല്ലാം Makeup ല്‍ കുളിച്ചിരുന്നെങ്കിലും ഒരു തരി പൗഡര്‍ പോലും ഞാനാ മുഖത്ത് കണ്ടില്ല.
 മറ്റു പെണ്‍കുട്ടികളുടെ ലിപ്സ്റ്റിക്കിട്ട ചുണ്ടിനേക്കാള്‍ ഭംഗി തോന്നി എനിക്കവളുടെ ചുവന്ന തത്തമ്മ ചുണ്ടുകള്‍ക്ക്...😘

അവളുടെ മൊഞ്ചില്‍ ലയിച്ചിങ്ങനെ ഇരിക്കവെയാണ് എന്‍റെ ചങ്ക് ഫവാസ് എന്നെ തട്ടി വിളിച്ചത്....

'' ഡാാ നീയെന്താ  വരുന്നില്ലേ...ഇവിടെ  തന്നെ നില്‍ക്കാനാണോ ഉദ്ദേശം? അവരൊക്കെ വണ്ടിയില്‍ കയറി.നീയിത് ആരെക്കാത്തിരിക്കുവാ.......''

''ആഹ് ടാ.......ഞാനിതാ വരുവല്ലേ........'' എന്നും പറഞ്ഞ് കണ്ണിറുക്കി.അവനൊന്നും മനസ്സിലായില്ലെങ്കിലും വെറുതേ ചിരിച്ച് എന്നെയും കൊണ്ട് കാറിലേക്ക് പോയി.
കറില്‍ ഇരുന്നിട്ടും എന്‍റെ മനസ്സ് അവള്‍ടെ കൂടെയായിരുന്നു.
ചെക്കന്‍റെ വീട്ടില്‍ നിന്ന് വന്നതായത് കൊണ്ട് ആയിശയോട് ഇപ്പോള്‍ ചോദിച്ചിട്ട് കാര്യമില്ല. കാരണം , അവള്‍ക്ക് അവിടുത്തെ ആളുകളെ അങ്ങനെ പരിചയം കാണില്ലല്ലോ...........
ഇങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നത് കൊണ്ട് എന്‍റെ കൂട്ടുകാര്‍ ഇറങ്ങിയതൊന്നും ഞാന്‍ കണ്ടില്ല.

''ടാ.......ഇറങ്ങുന്നില്ലേ....... വീടെത്തി.''
വണ്ടി ഓടിച്ചിരുന്ന ഫവാസ് വിളിച്ചപ്പോഴാണ് ഞാന്‍ ചിന്തകളില്‍ നിന്നുണര്‍ന്നത്.
നോക്കുംബോള്‍ എന്‍റെ +2 വിലെ ഫ്രണ്ടും അയല്‍വാസിയും കൂടിയായ അസ്ക്കറും ഞാനും ഫവാസും മാത്രമേ വണ്ടിയില്‍ ഉണ്ടായിരുന്നുള്ളൂ........
ഞങ്ങള്‍ അവിടെ ഇറങ്ങി.

ഫവാസിനോടും അക്കുവിനോും സലാം പറഞ്ഞ് ഞാനെന്‍റെ വീട്ടിലേക്ക് നടന്നു.

അപ്പോഴും എന്‍റെ മനസ്സില്‍ ആ മുഖം മാത്രമായിരുന്നു.
അന്ന് ഞാനുറപ്പിച്ചു , ''എന്‍റുമ്മാക്കൊരു മരുമോളുണ്ടെങ്കില്‍ അതവള്‍ തന്നെയായിരിക്കും.''

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ വെറുതെ ഒന്ന് ആയിശയെ വിളിച്ചു. കുറച്ച് റിങ്ങ് ചെയ്തതിന് ശേഷം അവള്‍ അറ്റന്‍റ് ചെയ്തു.
ഞാന്‍ ഹലോ പറയലും ഓള് ഇങ്ങോട്ട് ചറപറാ പറയാന്‍ തുടങ്ങി.


''ടാ...... ഇങ്ങളെല്ലാരും അന്നെപ്പോഴാ പോയേ...........?
ഞാന്‍ കണ്ടില്ലടാ... സോറി ! അവിടുത്തെ പെണണ്ണുങ്ങള്‍ വന്ന തിരക്കില്‍ ഞാനാരെയും കണ്ടില്ല.''


''അതൊന്നും സാരമില്ലടാ......നമ്മള് പുയ്യാപ്ളയെ കണ്ടപാടെ ഇറങ്ങീണ്. ആള് മൊഞ്ചനാണ് ട്ടാ.......
എന്നാലും ആ പാവത്തിന്‍റെ കാര്യം ഓര്‍ക്കുംബോ സങ്കടം തോന്നുന്നു.''


''അതെന്താടാ നീ അങ്ങനെ പറഞ്ഞത്?''


''അല്ലാ....... ജീവിത കാലം മുഴുവന്‍ നിന്നെ സഹിക്കണല്ലോ എന്നോര്‍ത്തിട്ടാ.......ഹി....ഹി.......''


''പോടാ........ നിന്‍റെ ഓള് നിന്നെ സഹിക്കണ്ടത്രയൊന്നും വരില്ല.''


''എന്‍റെ ഓളോ...... അതാരാപ്പാ......🤔''


''എടാ....നീ കെട്ടാന്‍ പോണ പെണ്ണിനെയാ... ഞാനുദ്ദേശിച്ചേ......''


''ഓഹ് അങ്ങനെ ! അല്ലെടീ..... നിന്‍റെ പുയ്യാപ്ള എന്ത് പറീണ്......സുഖെന്നല്ലേ.......?''


''ആടാ... സുഖം. പിന്നെ ഓര് പറഞ്ഞിരുന്നു, നിന്‍റെ ചങ്ങായിമാരെ കണ്ടിന്. ഒന്ന് പരിചയപ്പെടണമായിരുന്നൂന്ന് .''


''ആഹ്..... നമ്മക്കും ഒന്ന് പരിചയപ്പെടണമെന്ന് വിചാരിച്ചിരിക്കായിരുന്നു.''


''എന്നാല്‍ ഒരു കാര്യം ചെയ്യ് , നാളെ എന്‍റെ വീട്ടിലേക്കുള്ള സല്‍ക്കാരമാ....... നീ അവരെയും കൂട്ടി എന്‍റെ വീട്ടിലേക്ക് വാ....''



''ഏയ് അതൊന്നും ശെരിയാകില്ലെടീ.......(ഞാനെന്‍റെ മനസ്സിലെ സന്തോഷം മറച്ച് കൊണ്ട് പറഞ്ഞു. സന്തോഷം എന്തിനാണെന്ന് നിങ്ങള്‍ക്കറിയാലോ......നാളെ അവിടെ പോയാല്‍ ഞമ്മളെ മൊഞ്ചത്തിയെ കാണാല്ലോ......)''



''അതെന്താടാ ശെരിയാവാത്തേ....... അവരുടെ അടുത്ത് നിന്ന് തന്നെ പത്തന്‍പത് പേര് വരും. പിന്നെ നിങ്ങള്‍ 5 പേരായെന്ന് കരുതി എന്‍റെ വീട് നിറയൊന്നുമില്ല.''

(ഓഹ് ! അത് പറയാന്‍ മറന്നൂ.......ഞങ്ങള്‍ +2  ക്ളാസില്‍ 7 പേരായിരുന്നു കട്ടച്ചങ്കുകള്‍. നമ്മള്‍ 5 ആണ്‍കുട്ടികളും 2 പെണ്‍കുട്ടികളും. അതില്‍ ഒന്നാണ് ആയിശ. മറ്റൊന്ന് ഹാഫിസ. അവള് പിന്നെ സല്‍ക്കാരത്തിനൊന്നും വരില്ല. അതോണ്ടാ ഇപ്പോള്‍ ഇവള്‍ പറഞ്ഞത് നിങ്ങള്‍ അഞ്ചാളും വാ എന്ന്.)


''ആഹ് എന്നാല്‍ ok ടീ.......നമ്മക്ക് നാളെ കാണാം'' എന്ന് പറഞ്ഞ് call കട്ട് ചെയ്തു.
പിന്നെ മറ്റുള്ളവരെയൊക്കെ വിളിച്ചു കാര്യം പറഞ്ഞു. അവരൊക്കെ എന്‍റെ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞു. കാരണം എന്‍റെ വീട്ടിന്‍റെ അടുത്താണ് ഓള്‍ടെ വീട്. അപ്പോഴേക്കും മഗ്രിബ് ബാങ്ക് വിളിച്ചിരുന്നു. നേരെ പള്ളിയിലേക്ക് പോയി നിസ്ക്കരിച്ച് കൂട്ടുകാരോട് കത്തിയടിച്ചിരുന്നു.
ഇഷാ ബാങ്ക് വിളിച്ചപ്പോള്‍ വേഗം നിസ്ക്കരിച്ച് വീട്ടിലേക്ക് പോയി .
Food കഴിച്ച നാളത്തെ നല്ല പുവരിയെ വരവേല്‍ക്കാനായി ഞാന്‍ നിദ്രയെ പുല്‍കി.


തുടരും.........


*±±±±±±±±±±±±±±±±±±±±±±±±±±±±±±±*



*👩🏻എന്‍റുമ്മാന്‍റെ മരുമോൾ👩🏻*

*Part-4*


.

''ടാ ആദിലേ...... നീയിത് ഏത് ലോകത്താ......... എത്ര സമയായി നിന്നെ വിളിക്ക്ന്ന്.''
അജു വിളിച്ചപ്പോഴാണ് ഞാനെന്‍റെ ചിന്തകളില്‍ നിന്നുണര്‍ന്നത്.
അപ്പോഴേക്കും അവളും അവള്‍ടെ കൂട്ടുകാരും അവരുടെ ക്ലാസില്‍ എത്തിയിരുന്നു.

ഛെ ! ഇന്നും മിസ്സായി. അന്ന് കല്ല്യാണത്തിന് കണ്ടതിന് ശേഷം രണ്ട് വര്‍ഷമായി ഞാനാ മുഖം തിരയാന്‍ തുടങ്ങിയിട്ട്. അന്ന് സല്‍ക്കാരത്തിന്  സന്തോഷത്തോടെ പോയെങ്കിലും അവള്‍ വന്നില്ലായിരുന്നു. പിന്നെ അവിടെ നില്‍ക്കാന്‍ മനസ്സനുവദിച്ചില്ല. എങ്കിലും പെട്ടെന്നിങ്ങ് പോരുംബോള്‍ ആയിശയൊക്കെ എന്ത് കരുതും എന്ന് വിചാരിച്ച് അവള്‍ടെ Hus നേയും പരിചയപ്പെട്ട് ഫുഡും കഴിച്ചിങ്ങ് പോന്നു.


''ടാ.... ടാ..... നീയെന്താടാ ആലോചിച്ചിരിക്കുന്നേ.......''-അന്‍സി.


''ഏയ്...... ഒന്നൂല്ലടാ.......''


''ടാ.... ഞാനിപ്പോ കാണിച്ച് തന്ന കുട്ടികളില്ലേ.........അതില്‍ ഒരുത്തിയെ നമ്മളെ അന്‍സിക്ക് വല്ലാണ്ടങ്ങ് പിടിച്ചു.''
അജു അത് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി..😳


''ഏഹ് ! ഏത് കുട്ടികള്‍ ?''



''ഇപ്പോള്‍ ഇതിലേ പോയില്ലേടാ....... അവര് തന്നെ.''



പടച്ചോനേ.....! ഇവനിപ്പോ എന്‍റെ മൊഞ്ചത്തിനെയായിരിക്കോ ഉദ്ദേശിച്ചത്.
അവളൊന്നുമായിരിക്കല്ലേ റബ്ബേ......

''ഉം'' ഞാനൊന്ന് മൂളി.

അപ്പോഴേക്കും ബെല്ലടിച്ചു. ഞങ്ങള്‍ ക്ലാസിലേക്ക് പോയി .

അവളെ ഇനിയെങ്ങനാ കാണുക ? അന്‍സി നോട്ടമിട്ടത് അവളെ ആയിരിക്കുമോ.....? എന്‍റെ മനസ്സിലിങ്ങനെ പല ചോദ്യങ്ങളും വന്നു.

ബ്രേക്ക് ടൈമായപ്പോ ഞങ്ങള്‍ അന്‍സിന്‍റെ മൊഞ്ചത്തിയെ തപ്പിയിറങ്ങി.
അപ്പോഴുണ്ട് ഞമ്മളെ (എന്‍റെ ) മൊഞ്ചത്തിയും വേറൊരു പെണ്ണും നടന്ന് വരുന്നു.
അവരെക്കണ്ടതും അന്‍സി-

''അതാടാ... ഞമ്മളെ മൊഞ്ചത്തി വരുന്നു ''


പടച്ചോനേ........ഇവന് പ്രേമിക്കാന്‍ നമ്മളെ പെണ്ണിനെയേ കിട്ടിയുള്ളോ.....?


''അതില്‍ ഏത് പെണ്ണാടാ........?''


''ആ റെഡ് സ്കാര്‍ഫ് കുത്തിയ പെണ്ണ് ടാ......''


പടച്ചോനേ !



നീ കാത്ത്.അതവള്‍ടെ കൂട്ടുകാരിയായിരുന്നു.
ആ സന്തോഷത്തില്‍ ഞാനവനെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു.
ചങ്ങായി ഒന്നും മനസ്സിലാവാതെ ഞമ്മളെ നോക്കി നിന്നു. പെട്ടെന്നെനിക്ക് സ്ഥല കാല ബോധം വന്ന് ചുറ്റും നോക്കി.
ഫാഗ്യം ! ആരും കണ്ടില്ല. നമ്മള് മൂന്നാളും റാഗ് ചെയ്യാനെന്ന പേരില്‍ അവരുടെ അടുത്തേക്ക് പോയി.


''ടീ.......അവിടെ നില്‍ക്ക്!''
ഞാന്‍ പറഞ്ഞു.
പെട്ടെന്നവര്‍ നിന്ന് കൊണ്ട് തിരിഞ്ഞ് നോക്കി .
സീനിയേഴ്സ് വിളിച്ചത് കൊണ്ട് നല്ല പേടി ഉണ്ടായിരുന്നു എന്‍റെ  പെണ്ണിന്‍റെ മുഖത്ത്.
പക്ഷേ മറ്റേ പെണ്ണ് ഒരു കൂസലുമില്ലാതെ നില്‍ക്കാ......


''ടീ...... നിനക്കെന്താ കുറച്ച് ബഹുമാനത്തോടെ നിന്നാല്‍ ?''
അന്‍സിയെ ചൂടാക്കാന്‍ വേണ്ടി അജു ചോദിച്ചു.



''അയ്യോ .......ബഹുമാനക്കുറവൊന്നുമല്ല. ഞാന്‍ പൊതുവേ ഇങ്ങനെ തന്നെയാ......''
അവള്‍ വളരെ സൗമ്യമായി മറുപടി നല്‍കി. അവള്‍ടെ സംസാരത്തില്‍ നിന്നും അവളത്ര അഹങ്കാരിയൊന്നുമല്ലെന്ന് മനസ്സിലായി.


''എന്താ നിങ്ങളെ പേര് ?''
അന്‍സിക്ക് ഓള്‍ടെ പേര് അറിയാന്‍ തിടുക്കമായി.


''ഞാന്‍ മെഹറിന്‍ , ഇവള്‍ ആലിയ.''

'ആലിയ' ആ പേര് ഞാനെന്‍റെ ഖല്‍ബില്‍  കൊത്തി വെച്ചു.


അന്‍സിന്‍റെ പെണ്ണ് ഒരു വായാടിയാണെന്ന് മനസ്സിലായി. പക്ഷേ ഇവളെന്താ ഒന്നും മിണ്ടാത്തേ .....ഒരേ താഴേ നോക്കി നില്‍ക്കാ.....


''അല്ലാ....... ഇയാളൊന്നും മിണ്ടില്ലേ.......താന്‍ വയലന്‍റും ഇയാള് സയലന്‍റുമാണല്ലോ........''

അത് കേട്ട് അവളൊന്ന് ഞെട്ടിക്കൊണ്ട് തല ഉയര്‍ത്തി.
ഹോ ! അന്നേരം ആ മുഖം ഒന്ന് കാണണമെന്‍റെ സാറേ....... ആ പേടിച്ചുള്ള ഭാവം ഓള്‍ടെ മൊഞ്ച് ഒന്നൂടെ കൂട്ടുന്നു. അത് കണ്ട് ഞാനവളെത്തന്നെ നോക്കി നിന്ന് പോയി. അപ്പോഴേക്കും അജു എന്നെ തട്ടി വിളിച്ചു.

''ടാ...... നീയെന്താ ഇങ്ങനെ കുന്തം പോലെ നില്‍ക്കുന്നേ.....അവര് പോയി.''


''ങ്ങേ ! പോയോ....?''


''ന്താടാ.... ഒരു ചുറ്റിക്കളി.''

''നമ്മളറിയാതെ ഓളോട്  നിനക്കെന്തോ കണകഷന്‍ ഉള്ള പോലെ തോന്നുന്നല്ലോ.......''


പടച്ചോനേ.... ഇവന്മാര്‍ക്ക്  എന്‍റെ കളി മനസ്സിലായെന്നാ തോന്നുന്നത്.

''ഏയ്......എന്ത് ചുറ്റിക്കളി. നിങ്ങളറിയാതെ എനിക്കെന്ത് ചുറ്റിക്കളിയാടാ......''


''ടാ... ടാ... വീണിടത്ത് നിന്ന് കിടന്നുരുളാതെ കാര്യം പറയെട... നീ രാവിലെ കണ്ടപ്പോഴും ഇപ്പോ കണ്ടപ്പോഴും ഓളെ നോക്കി വെള്ളമിറക്കുന്നത് നമ്മള് കണ്ടതാ.....
ശ്ശൊ! ഇവന്മാര് കണ്ട് , ഇനി പറയാതിരിക്കാന്‍ പറ്റില്ല...
'' ഡാാ അത് ...'' ഞാന്‍ അവളെ കണ്ടത് മുതലുള്ള കാര്യങ്ങള്‍ അവര്‍ക്ക് പറഞ്ഞ് കൊടുത്തു .

ഇവര്‍ക്ക് ആയിശയെ ഒന്നും അറിയില്ലാട്ടോ ...ഇവരെ എനിക്ക് ഈ കോളേജില്‍ വെച്ചാണ്  കിട്ടിയത്....

'' ഓഹോ .... അപ്പൊ അങ്ങനെയാണല്ലേ കാര്യങ്ങള്‍ ''-അന്‍സില്‍.


''വെറുതെയല്ല , അവരുടെ കൂട്ടത്തിലെ പെണ്ണിനെ അന്‍സി നോട്ടമിട്ടെന്ന് പറഞ്ഞപ്പോള്‍ നീ ഒന്ന് ഞെട്ടിയത് അല്ലേ.....?''


ഞാന്‍ സൈക്കിളില്‍ നിന്ന് വീണ ഒരു ഇളി പാസ്സാക്കി ... ബെല്ലടിച്ചപ്പോള്‍ ഞങ്ങള്‍ ക്ലാസില്‍ കയറി ......



ഗിരീഷ് സര്‍ ക്ലാസ്സെടുക്കുമ്പോള്‍ ഞാനും അന്‍സിയും നമ്മളെ മൊഞ്ചത്തീസിനെ എങ്ങനെ വളക്കുമെന്ന് ആലോചിക്കുകയായിരുന്നു...അവസാനം അജു ഒരു വഴി പറഞ്ഞ് തന്നു ......


എനിക്ക് ഈസി ആയതും അന്‍സിക്ക് കുറച്ച്  കടുപ്പമേറിയതും ആയ  ഐഡിയ ....


തുടരും......


*±±±±±±±±±±±±±±±±±±±±±±±±±±±±±±±*


*👩🏻എന്‍റുമ്മാന്‍റെ മരുമോൾ👩🏻*

*Part-5*


എനിക്ക് ഈസി ആയതും അന്‍സിക്ക് കുറച്ച് കടുപ്പമേറിയതുമായ ഐഡിയ !




അജു; ''ടാ...... എനിക്കൊരു ഐഡിയ കിട്ടി .''



''എന്താടാ......''
ആകാംക്ഷയോടെയാണ് അന്‍സി അത് ചോദിച്ചത് .



അജു ; ''പക്ഷേ നീ കുറച്ച് റിസ്ക്കെടുക്കണം.എന്താന്ന് വെച്ചാല്‍ നീ എങ്ങനെയെങ്കിലും മെഹറിയെ വളച്ചെടുക്കണം. പിന്നെ അവളൊരു വായാടിയല്ലേ.........അവള്‍ ഇവന്‍റെ കര്യം സെറ്റാക്കിത്തന്നോളും. എങ്ങനെയുണ്ട് ?😎''
അതും പറഞ്ഞ് അവനൊരു ഗമയില്‍ ഞങ്ങളെ നോക്കി .
അന്‍സിക്ക് ചൂടാവാന്‍ വേറെയെന്തെങ്കിലും വേണോ.......



''പോടാ...കുരിപ്പേ......ഓന്‍റെ ഒരു ഒലക്കമ്മലെ ഐഡിയ 🤬''


''ടാ...അജു പറഞ്ഞതിലും കര്യമില്ലേ......''
ഞാനവനെ തണുപ്പിക്കാന്‍ വേണ്ടി ചോദിച്ചു .
എവിടെ ! ചെങ്ങായി വീണ്ടും ചൂടായതല്ലാതെ തണുത്തില്ല.



''നീ മിണ്ടരുത്🤫
ജന്തു ! ഞാന്‍ കഷ്ട്ടപ്പെട്ട് അ വളെ വളച്ചിട്ട് നിന്‍റെയും സെറ്റാക്കിത്തരണമല്ലേടാ.....നീ കാത്തിരിക്ക് ! ഇപ്പോ സെറ്റാക്കാട്ടാ.......''
ചെക്കന്‍ കലിപ്പില്‍ തന്നെ !


ഇനി ഇവനെ തണുപ്പിക്കാന്‍ ഞാന്‍ എന്ത് ചെയ്യും പടച്ചോനേ .......
പെട്ടെന്നെനിക്കൊരു ഐഡിയ കിട്ടി . അതവനോട് പറഞ്ഞപ്പോള്‍ ആള് ഹാപ്പി !

അടുത്ത ദിവസം ഞങ്ങള്‍ കോളേജിലേക്ക് പോയത് ചെറിയ പ്രതീക്ഷയോടെയാണ് , എന്‍റെ പ്ലാന്‍ വിജയിക്കുമെന്ന പ്രതീക്ഷയില്‍ .

അവള്‍ടെ മനസ്സില്‍ ആരെങ്കിലുമുണ്ടോ എന്ന് അറിയുകയാണ് അതിന്‍റെ ആദ്യ ഘട്ടം. അതിനായി ഞങ്ങള്‍ തിരഞ്ഞെടുത്തത് അജുവിനെയാണ്. കാരണം, അവനെല്ലാം ഓപ്പണായി തന്നെ പറയും.

അന്ന് ഉച്ചയായപ്പോള്‍ ഞങ്ങള്‍ കോളേജിന്‍റെ നടുവിലുള്ള മരത്തണലില്‍ ഇരുന്ന് കത്തിയടിക്കായിരുന്നു. അവിടെ ഇരുന്നാല്‍ ഗ്രൗണ്ടിലൂടെ പോകുന്ന എല്ലാരെയും കാണാം.അപ്പോഴാണ് ആലിയയും മെഹറിയും അതിലേ പോകുന്നത് കണ്ടത്.അന്‍സി വേഗം അവരെ വിളിച്ചു.അവരടുത്തേക്ക് വന്നു. ഇന്നലെ പരിചയപ്പെട്ടത് കൊണ്ട് ഇന്ന് ആലുവിന് പേടിയൊന്നും ഇല്ല.
പുഞ്ചിരിച്ച് കൊണ്ടാണ് അവര്‍ അടുത്തേക്ക് വന്നത്.ഞാന്‍ ഇന്നലെ നിന്നത് പോലെ നില്‍ക്കാതെ സ്വയം കണ്ട്രോള്‍ ചെയ്ത് നിന്നു.
ഓള്‍ടെ അടുത്ത് നിന്ന് സംസാരിക്കുമ്പോഴാണ് ഓള്‍ടെ ഇടത്തേ കവിളിലുള്ള കാക്കപ്പുള്ളി ഞാന്‍ കണ്ടത്. കുറച്ച് കഴിഞ്ഞപ്പോള്‍ അജു നമ്മളെ പ്ലാന്‍ തുടങ്ങി വെച്ചു .



''മെഹറാ.......എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.കുറച്ച് നടന്നാലോ......?''




''ഓ.... അതിനെന്താ.......? നടക്കാം. ആലൂ നീ....''

അത് പറയുമ്പോഴേക്കും അജു പറഞ്ഞു ,

''അവള്‍ ഇവിടെ നിന്നോട്ടേ......എനിക്ക് നിന്നോട് തനിച്ചൊന്ന് സംസാരിക്കണം.''
അവള്‍ ആലുവിനെ നോക്കി . അവള്‍ പൊയ്ക്കോ എന്ന് ആഗ്യം കാണിച്ചു.
അവര്‍ രണ്ടാളും നടന്നകന്നു.

*******************

ഞാനും മെഹറിയും തനിച്ച് നടക്കാണ്. ആദ്യത്തെ ഘട്ടം ഓള്‍ടെ മനസ്സില്‍ ആരെങ്കിലും ഉണ്ടോ എന്നറിയുക എന്നതാണ്.അതിനായി ആദില്‍ തെരഞ്ഞെടുത്തത് എന്നെയും. അവളെ പ്രൊപ്പോസ് ചെയ്യുക എന്നതാണ് എന്‍റെ കടമ. ഞാന്‍ സീരിയസ്സായി പ്രൊപ്പോസ് ചെയ്യുന്നതല്ലാത്തത് കൊണ്ട് എനിക്ക് ഒരു ടെന്‍ഷനും ഇല്ല. എങ്കിലും കുറച്ചൊക്കെ അഭിനയിച്ച് കുറച്ച് നേരം മൗനമായി നടന്നു.



''അല്ലാ ...... അജൂക്ക എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട് ഒന്നും പറഞ്ഞില്ലല്ലോ.....?''
എന്‍റെ മൗനം കണ്ടവള്‍ ചോദിച്ചു .



''അത്.......അത് മെഹറാ...... തന്നോട് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല. ഇന്നലെ നിന്നെ കണ്ടപ്പോള്‍ എന്‍റെ ഖല്‍ബ് നീ കൊണ്ട് പോയി . കണ്ടപ്പോള്‍ തന്നെ എനിക്കൊരുപാടിഷ്ടായി . I love u മെഹറാ....''


കുറേ റൊമാന്‍സൊക്കെ മുഖത്ത് വാരി വിതറി ഞാനങ്ങ് പറഞ്ഞു.അവളാണെങ്കിലോ എല്ലാം കേട്ട് മൗനമായി നിന്നു.



ഞാന്‍ വീണ്ടും ചോദിച്ചു ''നീയൊന്നും പറഞ്ഞില്ല ?''

ആലോചിച്ച് പറയാനൊന്നും ഞാന്‍ പറഞ്ഞില്ല. കാരണം , ആലോചിച്ചോക്കെ വന്ന് പെണ്ണ് എന്നെ ഇഷ്ടാണെന്നെങ്ങാനും പറഞ്ഞാല്‍ പാവം അന്‍സി എന്ത് ചെയ്യും😜.
പക്ഷേ ഓള്‍ടെ മറുപടി കേട്ട് ഞാന്‍ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായിപ്പോയി🤯

*******************

അജുവും മെഹറയും പോയിട്ട് കുറേ സമയായല്ലോ പടച്ചോനേ .......അന്‍സിയാണെങ്കില്‍ ഇവിടെ ടെന്‍ഷനടിച്ച് നഖവും കടിച്ചിരിക്കാ.......
ആലു കുറച്ച് സംസാരിച്ച് പിന്നെ അവള്‍ക്കെന്തോ പോലെ തോന്നിയിട്ട് ഓള് പോയി.എങ്ങനെ തോന്നാതിരിക്കും, ഇടക്കെനിക്ക് കണ്ട്രോള് കിട്ടാതെ വരുന്നു .


''അന്‍സീ......രണ്ടും കൂടി ഒളിച്ചോടീന്നാ തോന്നണേ......''
ഓനെ ചൂടാക്കാന്‍ വേണ്ടി പറഞ്ഞതാ...ചെറിയ കാര്യം മതി ചൂടാകാന്‍.ഭയങ്കര കലിപ്പനാ......


''പോടാ കുരിപ്പേ ...... നിന്‍റെ ഒലക്കമ്മലെ പ്ലാനും കൊണ്ട് വന്നിട്ട്.....😠 ''


പറയുമ്പോഴേക്കും ഇണക്കിളികളെ പോലെ ചിരിച്ച് കളിച്ച് വരുവാ നമ്മളെ അവതാരങ്ങള്‍. കാണുമ്പോ തോന്നും അവരാ ഒറിജിനല്‍ പ്രണയ ജോഡികളെന്ന്. ഇത് കണ്ട നമ്മളെ കലിപ്പന്‍ ദേഷ്യത്തോടെ ക്ലാസിലേക്കും പോയി.


''അല്ലെടാ അജൂ..... നിങ്ങളിത്ര പെട്ടെന്ന് പ്രണയ ജോഡികളായോ.....?''
ഞാനവനോട് ചോദിച്ചപ്പോ ള്‍ എനിക്ക് മറുപടി തന്നത് അവളായിരുന്നു.


''ഇക്കാ....ഇങ്ങള് ഒന്നും അറിയാത്ത പോലെ കളിക്കണ്ട. എന്നോട് അജൂക്ക എല്ലാം പറഞ്ഞു.'' അതും പറഞ്ഞവള്‍ ക്ലാസിലേക്ക് പോയി.
ഞാന്‍ ദേഷ്യത്തോടെ അവന് നേരെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു
''ടാ....നിന്നോട് പ്രൊപ്പോസ് ചെയ്യാന്‍ പറഞ്ഞിട്ട് നീ വേഗം അന്‍സിന്‍റെ കാര്യാണോ ഓളോട് പറഞ്ഞേ...?😡''


''നീ കര്യമറിയാതെ ചൂടാകല്ലേ.... ഞാനോളെ പ്രൊപ്പോസ് ചെയ്യുകയൊക്കെ ചെയ്തു .''



''പിന്നെ ഓളെന്താ അങ്ങനെ പറഞ്ഞത്?''



''ഞാന്‍ മുഴുവന്‍ പറയട്ടെ......നീ തോക്കില്‍ കേറി വെടി വെക്കല്ല.''

**************

(Flash back)

ഞാവള്‍ടെ കൂടെ നടക്കുമ്പോള്‍ അവളെന്നോട് ചോദിച്ചു
''എന്താ ഇക്കാ പറയാനുണ്ടെന്ന് പറഞ്ഞത്?''



''അത്.......അത് മെഹറാ...... തന്നോട് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല. ഇന്നലെ നിന്നെ കണ്ടപ്പോള്‍ എന്‍റെ ഖല്‍ബ് നീ കൊണ്ട് പോയി . കണ്ടപ്പോള്‍ തന്നെ എനിക്കൊരുപാടിഷ്ടായി .I love u മെഹറാ .......''

അവളൊന്നും  പറയാതെ നിന്നപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു
''നീയൊന്നും പറഞ്ഞില്ലാ ?''

അവള്‍ പറഞ്ഞ മറുപടി കേട്ട് ഞാന്‍ ചിരിക്കണോ കരയണോ എന്നറിയാത്ത  അവസ്ഥയിലായിപ്പോയി.



''അജൂക്കാ.... ഇങ്ങള് ഇത് പറയാനാണ് എന്നെ തനിച്ച് കൂട്ടി വന്നത് എന്നെനിക്ക് ആദ്യമേ തോന്നിയിരുന്നു.
പക്ഷേ എനിക്ക് വേറൊരാളെ ഇഷ്ടാ.....ഇക്കാക്കെന്നോട് ദേഷ്യമൊന്നും തോന്നരുത്.''

അവളത് പറഞ്ഞപ്പോള്‍ ഞാനൊന്ന് ഞെട്ടി.കൂടെ അന്‍സിന്‍റെ കാര്യം ഓര്‍ത്ത് സങ്കടവും വന്നു.


''ഇവിടെ തന്നെയാണോ അവന്‍ പഠിക്കുന്നത്?''



''ഉം.... നിങ്ങള്‍ക്കറിയുമായിരിക്കും, ഇവിടെ B com third year ന് പഠിക്കുന്നു. പേര് 'അന്‍സില്‍' ''



''അന്‍സില്‍ ! ഈ പേര് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ.....

ഏഹ്😳 അത് നമ്മളെ അന്‍സി അല്ലേ......?''

അത് കേട്ടപ്പോള്‍ അവളൊന്ന് ചിരിച്ചു. പക്ആ ചിരി ഞാന്‍ പറഞ്ഞ അടുത്ത ഡയലോഗ് കേട്ടതോടെ നിന്നു.

*****************

''നീയെന്താ പിന്നീട് ഓളോട് പറഞ്ഞത് ?''
ഇതൊക്കെ കേട്ട് അന്തം വിട്ട ഞാന്‍ അജൂനോട് ചോദിച്ചു .

''ഞാന്‍ പറഞ്ഞു , നമ്മളെ അന്‍സിക്ക് നിന്നെ ഇഷ്ടാ.....നിന്‍റെ മനസ്സില്‍ ആരെങ്കിലുമുണ്ടോ എന്ന് നോക്കാന്‍ ഞാന്‍ വെറുതേ പറഞ്ഞതാണെന്ന്.''


''അത് പൊളിച്ചു. എന്നാലും നിനക്കാ ഡയലോഗൊക്കെ എവിടുന്ന് കിട്ടി 🤔 '' ''ഏത് ഡയലോഗ്?''



''അവളെ പ്രൊപ്പോസ് ചെയ്യുമ്പോള്‍ പറഞ്ഞത് ?''




''ഓഹ് അതോ.....അതിന്നലെ ഒരു കഥയില്‍ കണ്ടതാ.....ഹി ഹി ''



''ഇന്ന് നമ്മക്ക് പൊളിക്കണം.അന്‍സിയെ വെറുതേ വിടരുത്.''
ഞങ്ങള്‍ ക്ലാസിലേക്ക് പോയി.



''മോനേ അന്‍സീ.... ചിലവ് വേണം.''


''എഹ്.....! എന്തായിടാ.... ഓള്‍ക്കെന്നെ ഇഷ്ടാണോ......?''


''അതിന് നീയല്ലല്ലോ പ്രൊപ്പോസ് ചെയ്തത് ? ഞാനല്ലേ......ഓളപ്പോ തന്നെ പറഞ്ഞു എനിക്ക് ഇക്കാനെയും ഇഷ്ടാണെന്ന്.''




''പിന്നെ ഞാനെന്തിനാടാ നിനക്കൊക്കെ ചിലവ് തരുന്നത്?''
അവന്‍ കലിപ്പോടെ പറഞ്ഞു. കൂടെ അവന്‍റെ ശബ്ദവും ഒന്നിടറി.


''നിന്‍റെ തലയില്‍ നിന്ന് ആ വായാടി ഒഴിഞ്ഞ് കിട്ടീല്ലേ.....''
അതും പറഞ്ഞ് ഞാനൊരു കള്ളച്ചിരി ചിരിച്ചു.



''ആഹ്....അതും പറഞ്ഞ് എന്‍റടുത്തേക്ക് വാ.... ഞാനിപ്പോ വാങ്ങിത്തരാ🤬''

അവന്‍ വീണ്ടും അവിടുന്ന് എഴുന്നേറ്റ് പോകാനൊരുങ്ങിയപ്പോ അജു ഓന്‍റെ കൈ പിടിച്ചു.
അവന്‍റെ മുഖം കണ്ടാലറിയാം അവന് നല്ല സങ്കടമുണ്ടെന്ന് . അത് നമ്മള് കാണാതിരിക്കാനാണ് അവന്‍ എഴുന്നേറ്റ് പോകാനൊരുങ്ങിയത്.


''ടാ... നിനക്കത്രക്കിഷ്ടാണോ അവളെ ?''

''ഉം''

''എന്നാല്‍ നിനക്കത് നേരിട്ട് പറഞ്ഞാല്‍ പോരേ......?''അജു.

''ടാ.... ഇനിയത് വിട്ടേക്ക്''


''അങ്ങനെ വിടാനാണോ നീയിത്ര ഇഷ്ടപ്പെട്ടത്?''

''.......''

''അത്രക്കിഷ്ടാണേല്‍ നീ നേരിട്ട് പോയി പറ. ഓള് സമ്മതിക്കും.''

ഞാനത് പറഞ്ഞപ്പോള്‍ അവനെന്നെയൊന്ന് നോക്കി.

''അവളങ്ങനെ പറഞ്ഞോടാ.....''

''എങ്ങനെ ?''

''അത്......എന്നെ ഇഷ്ടാണെന്ന് '' അവന്‍ തല ചൊറിഞ്ഞ് കൊണ്ട് പറഞ്ഞു.



''അയ്യടാ....ചെക്കന്‍റെ പൂതി.ഓളങ്ങനെ പറഞ്ഞിട്ടൊന്നൂല്ല. ഞാനൊരൂഹം പറഞ്ഞതാ.....''


''എന്നാല്‍ ഞാന്‍ ഒന്ന് പോയി പറഞ്ഞ് നോക്കാല്ലേ.....''


''നീ ധൈര്യമായി പോയി പറ മുത്തേ.....''


തുടരും

entummante marumol

*👩🏻എന്‍റുമ്മാന്‍റെ മരുമോൾ👩🏻*


*പാർട്ട് 6 മുതൽ 10 വരെ*


*📗പുസ്തകങ്ങളെ പ്രണയിച്ചവർ*📗



*👉പുതിയ കഥകൾ നിങ്ങൾക്ക് മുമ്പിൽ പെട്ടെന്ന് ലഭിക്കാൻ പുസ്തകങ്ങളെ പ്രണയിച്ചവർ എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*

*GROUP LINK*

*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*

*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919645634652*

*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*


*👩🏻എന്‍റുമ്മാന്‍റെ മരുമോൾ👩🏻*

*✍🏻Aliya Fathi*

*Part-6*



 ആദിയും അജുവും full സപ്പോര്‍ട്ട് തന്നപ്പോള്‍ ഞാന്‍ തന്നെ എന്‍റെ ഇഷ്ടം പറയാന്‍ എന്‍റെ പെണ്ണിന്‍റെ അടുത്തേക്ക് നടന്നു .
ഇവളിതെവിടെ പോയി🤔
 ഞാനങ്ങനെ തിരയിമ്പോള്‍ ഓളതാ തണല്‍മരച്ചുവട്ടിലിരുന്ന് കൂട്ടുകാരോട് കത്തിയടിക്കുന്നു.
ഞാന്‍ വേഗം അവിടെച്ചെന്ന് അവളെ വിളിച്ചു .

''മെഹറാ.......ഒന്നിങ്ങ് വരോ.....?''


എന്നെ കണ്ടപ്പോള്‍ അവള്‍ കൂട്ടുകാരോട് എന്തോ പറഞ്ഞ് ചിരിച്ചു.അപ്പൊ അവരൊക്കെയുണ്ട് എന്നെ നോക്കിച്ചിരിക്കുന്നു.
പടച്ചോനേ ! ഇവര്‍ക്കൊക്കെ മനസ്സിലായോ ഞാനവളെ പ്രൊപ്പോസ് ചെയ്യാന്‍ വിളിക്കാണെന്ന്.
ആഹ്........ എന്തെങ്കിലുമാകട്ട് !
ഓളവിടുന്ന് എഴുന്നേറ്റ് വന്നു .

*******************

ഞാന്‍ അന്‍സിക്കാടെ കൂടെ നടക്കാന്‍ തുടങ്ങിയിട്ട് സമയം കുറച്ചായി.
ഇക്ക എന്താ പറയാന്‍ പോണതെന്ന് എനിക്ക് നന്നായറിയാം.കാരണം , അജൂക്ക എന്നോട് എല്ലാം പറഞ്ഞതാണല്ലോ.......

പക്ഷേ ഞാനെന്‍റെ ഇഷ്ടവും തുറന്ന് പറഞ്ഞതല്ലേ........
ഇക്കാടെ മുഖം കണ്ടാലറിയാം അജൂക്ക ഒന്നും പറഞ്ഞിട്ടില്ലെന്ന്. എന്നാല്‍ ഞമ്മളും കുറച്ച് പറ്റിക്കട്ട്.


''ഇക്കാ ....... എന്താ ഒന്നും പറയാത്തത്?''



''അത് മെഹറാ.....അജു നിന്നോട് ഒന്നും പറഞ്ഞിട്ടില്ലേ......''



''ഇല്ലല്ലോ......എന്തേ ഇക്കാ.....''


''അത്......മെഹറാ......i love u. മറുപടി ആലോചിച്ച് പറഞ്ഞാല്‍ മതി .''

******************

ഞാനത്രയും പറഞ്ഞത് എങ്ങനെയാന്ന് എനിക്ക് പോലും അറിയില്ല.
ഇനി ഇവളുമായുള്ള ഫ്രണ്ട്ഷിപ്പും പോകുമോ.....? ഇത്ര വേഗം പറയണ്ടായിരുന്നു.
ഞാന്‍ മെല്ലെ അവളെ നോക്കി.ഓള്‍ടെ മുഖം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ദേഷ്യത്തോടെ മുഖവും ചുവപ്പിച്ച് നിക്കാണ് പെണ്ണ്.


''ഇക്കാ.........നിങ്ങള്‍ടെ ഇഷ്ടം പറയാന്‍ നിങ്ങളെന്തിനാ പകരം കൂട്ടുകാരനെ അയച്ചത്.
സ്നേഹിക്കുന്ന പെണ്ണിനോട് ധൈര്യത്തോടെ പറയുന്ന ആളെയാ എനിക്കിഷ്ടം.''
നല്ല ഗൗരവത്തിലാണ് അവളത് പറഞ്ഞത് .



''അത്.......ഞാന്‍''


ഞാനത് പറയലും പെണ്ണ് ഒരേ ചിരി.ചിരീന്ന് പറഞ്ഞാല്‍ അമ്മാതിരി ചിരി.

''എന്‍റെ ഇക്കാ ......ഇങ്ങള് ഇത്രയേ ഉള്ളൂ......ഇന്നലത്തെ ധൈര്യമൊക്കെ കണ്ടപ്പോള്‍ ഞാന്‍ കരുതി വല്യ ധൈര്യ ശാലിയാന്ന്....ഇതിപ്പോ.......''
പെണ്ണ് വീണ്ടും ചിരി തന്നെ.
ഞാന്‍ അന്തം വിട്ട് പെണ്ണിനെ നോക്കി നിക്കാ......ചിരിക്കുമ്പോ ഓള്‍ടെ കവിളിലെ നുണക്കുഴി ...... ഹൊ ! എന്നെയങ്ങ് കൊല്ലുന്നു.


''പിന്നെ ഇക്കാ ......ഇതിനുള്ള മറുപടി ഞാന്‍ അജൂക്കക്ക് കൊടുത്തിട്ടുണ്ട്.''
അതും പറഞ്ഞ് അവള്‍ പോയി.ഞാന്‍ നേരെ അജൂന്‍റെ അടുത്തേക്ക് ഓടി.

********************

''അന്‍സിയെ കാണുന്നില്ലല്ലോ......പൊട്ടന്‍ ! ആ വെപ്രാളത്തില്‍ നീയും അവളും ഇഷ്ടത്തിലായീന്ന് പറഞ്ഞതൊന്നും ഓര്‍ത്തില്ല അല്ലേ......?''
ഞാന്‍ അജൂനോട് ചോദിച്ചു .



''ഉം...ശെരിയാ.....ദേ .....ഓടി വരുന്നുണ്ട് .''


''ടാ.....നീ നേരത്തെ എന്താ ഓളോട് പറഞ്ഞെ ? എനിക്കോളെ ഇഷ്ടാണെന്നാണോ........?അവള്‍ പറഞ്ഞു മറുപടി നിന്നോട് പറഞ്ഞിട്ടുണ്ടെന്ന്.''
അന്‍സി ഒറ്റ ശ്വാസത്തില്‍ അജൂനോട് ചോദിച്ചു .



''എന്‍റെ അന്‍സീ......നീയിങ്ങനെ non stop കൊണ്ടാട്ടം പോലെ ചോദിക്കല്ല.
നീ ചോദിച്ചില്ലേ ഞാനെന്താ പറഞ്ഞതെന്ന് ?  ഞാന്‍ എനിക്കിഷ്ടാണെന്നാ പറഞ്ഞത്.പക്ഷേ ഓള്‍ക്ക് നിന്നെയാണിഷ്ടമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നിന്‍റെ കാര്യം ഓളോട് പറഞ്ഞു.''



''ഓഹ്....അപ്പൊ അതാണല്ലേ ഞാന്‍ വിളിച്ചപ്പോ അവരൊക്കെ എന്നെ നോക്കിച്ചിരിച്ചത് ?ഹൊ ! ഇപ്പോഴാ സമാധാനായത്.''

അവനത് പറയലും ഞാനവന് നല്ല പണി കൊടുത്തു .

 ''നീയങ്ങനെ സമാധാനായിട്ടിരിക്കാന്ന് വിചാരിക്കണ്ട . നമ്മള് നേരത്തെ ചോദിച്ചത് തരുന്നത് വരെ ഇന്‍ക്ക് നമ്മള് സമാധാനം തരില്ലടാ...''


''അതെന്നെ.....പൊക്കെടാ ഇവനെ.''
അജുവും എന്നോടൊപ്പം ചേര്‍ന്നു.


''അയ്യോ...പൊന്നു മക്കളേ.....ഇങ്ങളെന്നെ പൊക്കുകയൊന്നും വേണ്ട. ഇങ്ങള്‍ക്കുള്ള ഇന്നത്തെ full ചെലവ് എന്‍റെ വക.''

നമ്മള് ഓനെയും പൊക്കി കോളേജിന്‍റെ അടുത്തുളള വലിയ five star ഹോട്ടലില്‍ തന്നെ കയറി .ഓനെ മുടിപ്പിച്ചിട്ടാണ് നമ്മളവിടുന്നിറങ്ങിയത്.

തിരിച്ച് കോളേജിലേക്ക് കയറുമ്പോള്‍ ഒരുത്തന്‍ നമ്മളെ മുന്നില്‍ പെട്ട് പോയി. ഇന്നലെ നമ്മളെ ആക്കിയ ചങ്ങായി 'ജുനൈദ്'. ഇന്നലെ വൈകുന്നേരം ഓന്‍ നമ്മളെക്കാണാതെ മുങ്ങിയിരുന്നു. നമ്മള് പിന്നെ മൊഞ്ചത്തീസിനെ നോക്കാന്‍ നിന്നത് കൊണ്ട് ഓനെ മറന്നും പോയി. ഏതായാലും ഇന്നോനെ കയ്യോടെ പിടിച്ചു .


''ടാ... നീ ഇന്നലെ നമ്മളെക്കാണാതെ മുങ്ങി അല്ലേ....''



''മുങ്ങിയതൊന്നുമല്ല. നിങ്ങളെ ഇവിടെ എവിടെയും കാണാഞ്ഞിട്ട് പോയതാ.....''


 ''ഓഹ് !അപ്പൊ മോന്‍ നമ്മളെ തിരഞ്ഞിരുന്നല്ലേ....എന്നാല്‍ പിന്നെ ഇന്ന് നമ്മളെ കണ്ടില്ലേ .....നീയതിങ്ങ് തന്നേക്ക്.''


''അത്......അത് പിന്നെ ഞാന്‍ കണക്കെടുക്കാനൊന്നും പോയില്ല.''



''ഏഹ് പോയില്ലാന്നോ....മോനേതാ ക്ലാസ് ?''


''B A english''


''ടാ... ഇവന്‍ നമ്മക്ക് വേണ്ടപ്പെട്ട ആളാ.....ഇവനെ കുപ്പീലാക്കണം.''
ഞാന്‍ അജൂനോട് പതുക്കെ പറഞ്ഞു .അതെന്തിനാന്നുള്ള അര്‍ത്ഥത്തില്‍ അവനെന്നെ നോക്കി.

''ടാ ഇവന്‍ ആലുവിന്‍റെയും മെഹറയുടെയും ക്ലാസിലാ.......''


ജുനൈദ് ക്ലാസ് പറഞ്ഞപ്പൊ നമ്മളെ അന്‍സി ഓനെ പതപ്പിക്കാന്‍ തുടങ്ങി.

''നീയിനി കണക്കെടുക്കാനൊന്നും പോകണ്ട ടാ....നിന്നെ ഞമ്മക്ക് പെര്ത്തിഷ്ടായി. നീയെനി ഞമ്മളെ ചങ്കാ.....''

ഓനതൊക്കെ കേട്ട് അന്തം വിട്ട് നിക്കാ....
ഓന്‍ പിന്നെ നമ്മളെ കൂട്ടായി.

അന്‍സി ചുളുവില്‍ ഓനോട് ചോദിച്ചു
''നിന്‍റെ ക്ലാസിലല്ലേ മെഹറിന്‍ പഠിക്കുന്നത്?''

''ആഹ്...അതെ.നിങ്ങള്‍ക്കറിയോ അവളെ?''

''ഇവര് തമ്മില് ലവ്വാടാ....😜''


അജു കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.


''ടാ....ഓളെ നമ്പറൊപ്പിച്ച് തരോ? നേരിട്ട് ചോദിക്കാനൊരു മടി.''


ഇവനാള് കൊള്ളാലോ.....സെറ്റാവുമ്പോഴേക്കും നമ്പറൊക്കെ ഒപ്പിക്കുന്നു. ഹി ഹി😜.



''ആ നോക്കട്ടെ.''


ജുനു(ജുനൈദ് ) ഒരു കള്ളച്ചിരിയോടെ പറഞ്ഞ കൊണ്ട് ക്ലാസിലേക്ക് പോയി.
അന്ന് ക്ലാസ് കഴിഞ്ഞ് പോകാന്‍ നില്‍ക്കുമ്പോഴാണ് ഞമ്മളെ മൊഞ്ചത്തിയെ ഒന്ന് കാണുന്നത്.
അന്‍സിന്‍റെ കാര്യം ok ആയി. ഇനി എന്‍റെ എന്നാണാവോ..😪


വീട്ടിലെത്തിയപ്പോ സല്‍വയും സല്‍മയും പുറത്ത് തന്നെയുണ്ടായിരുന്നു.
ഞാനവരെ നോക്കി ഒരു മൂളിപ്പാട്ടൊക്കെ പാടി അകത്തേക്ക് കയറി. പിന്നാലെ തന്നെ സല്‍വ കേറി വന്നു. അവളാണ് മൂപ്പത്തി. 9 ലാ പഠിക്കുന്നത്. സല്‍മ ചെറുതാണ്.4ല്‍ പഠിക്കുന്നു.


''ന്താ ഇക്കാക്കാ.....പതിവില്ലാത്തൊരു മൂളിപ്പാട്ടൊക്കെ ? ഞമ്മളെ അമ്മായി ഖല്‍ബില്‍ കേറിക്കൂടീന്ന് തോന്നുന്നല്ലോ......''

''ഏ...... നിന്‍റമ്മായിയോ അതാരാ...?''




''ഇങ്ങളെ കെട്ടിയോള്‍....അല്ല പിന്നെ !''


''പോടീ പോടീ '' എന്നും പറഞ്ഞ് ഞമ്മള് അവിടുന്ന് മുങ്ങി. നേരെ റൂമിലേക്കാ പോയത്. പെണ്ണ് വിടണ്ടേ.....റൂം വരെ പിന്നാലെ വന്നു.


''പറ ഇക്കാക്കാ.....''


''ന്ത് പറാന്ന്.''


''ഞാന്‍ ചോദിച്ചതിനുളള മറുപടി പറ.''


''ആഹ്.....ഉണ്ട് . എന്തേ?''


''ആളെങ്ങനാ...കാണാന്‍.... മൊഞ്ചത്തിയാണോ.....''


''ഒന്ന് പോടീ..... അതൊക്കെ നീയെന്തിനാ അറിയുന്നേ......പറഞ്ഞില്ലെങ്കില്‍ നീയെന്താ ചെയ്യാ.....?''

പെണ്ണിനെ ചൂടാക്കാന്‍ ഞാന്‍ വെറുതേ ദേഷ്യമൊക്കെ അഭിനയിച്ച് കൊണ്ട് ചോദിച്ചു .


''സോറി ഇക്കാക്കാ .....ഞാന്‍ വെറുതേ ....ഇങ്ങളെ മുഖത്തെ സന്തോഷം കണ്ട് ചോദിച്ച് പോയതാ.....''
എന്നും പറഞ്ഞ് കണ്ണൊക്കെ നിറച്ച് ഭയങ്കര സെന്‍റി.


''ടീ...ഞാന്‍ വെറുതേ പറഞ്ഞതിന് നീയെന്തിനാ കരയുന്നേ...''



''ഇങ്ങളൊന്നും പറയണ്ട.ഇങ്ങക്കോളെ കിട്ടിയപ്പോ ഞമ്മളെ വേണ്ടാതായില്ലേ.....''



''ഏതോളെ കാര്യാ നീ പറയുന്നേ പാത്തൂ.....(സോപ്പിടാന്‍ ഞാനവരെ പാത്തൂന്നാ വിളിക്കുക.)നിന്നെ പറ്റിക്കാന്‍ ഞാന്‍ വെര്‍തേ പറഞ്ഞതല്ലേ....ഞമ്മക്കങ്ങനെ ഒരു മൊഞ്ചത്തിയും ഇല്ല.ഉണ്ടെങ്കില്‍ തന്നെ നിങ്ങളെക്കഴിഞ്ഞേ ഉള്ളൂ എനിക്കവള്''



''ഏതവള്🤨''


''എന്‍റെ പൊന്നോ.....ഞാനൊന്നും പറഞ്ഞില്ലേ.......🙏🏻''


ഓള് ചിരിച്ച് കൊണ്ട് പുറത്തേക്ക് പോയി.
ഞങ്ങള്‍ ഒന്നും മറച്ച് വെക്കാറില്ല.ഓള് ഓളെ പിറകെ നടക്കുന്ന കുട്ടികളെക്കുറിച്ചൊക്കെ എന്നോട് പറയാറുണ്ട്. എട്ടാം ക്ലാസിലേക്ക് സ്ക്കൂള്‍ മാറിയപ്പോ തൊട്ട് തുടങ്ങിയതാ ഓളെ പിന്നാലെയുള്ള നടത്തം.
(അഹങ്കാരം കൊണ്ട് പറയുവല്ല, എന്‍റെ രണ്ട് പെങ്ങമ്മാരും ഒന്നൊന്നര മൊഞ്ചത്തികളാ......)പക്ഷേ ഓള് ആര്‍ക്കും പിടി കൊടുത്തിട്ടില്ല.എല്ലാ കാര്യവും അന്ന് തന്നെ വന്ന് ആദ്യം പറയുന്നത് എന്നോടാ....
പിന്നെ ഞാനിന്ന് ആലിയാടെ കാര്യം പറയാതിരുന്നത് ഒക്കെയൊന്ന് ശെരിയായിട്ട് പറയാമെന്ന് വിചാരിച്ചിട്ടാ.......



''ആദീ.....നീ വന്നപ്പോള്‍ തൊട്ട് റൂമിലാണല്ലോ.... ഇനിയും കുളിച്ചില്ലേ.....?''
ഞമ്മളെ ഉമ്മയാണ്ട്ടോ.....ഞങ്ങള്‍ മൂന്നാളും വീട്ടിലെത്തിയാല്‍ വേഗം ഫ്രഷായി നിസ്ക്കരിച്ച് ചായ കുടിക്കാന്‍ ചെല്ലണം. അതാണുമ്മാന്‍റെ ഓര്‍ഡര്‍.
ഞാനെപ്പോഴും കുളിക്കാന്‍ കയറുമ്പോ ഉമ്മാനോട് 'തോര്‍ത്ത്' എന്ന് വിളിച്ച് കൂവാറുണ്ട്.ഇന്നത് കേള്‍ക്കാത്തത് കൊണ്ട് ഉമ്മ തോര്‍ത്തെടുത്ത് വന്നതാ....അപ്പോഴാണ് ഞാനിങ്ങനെ ചിന്താവിഷ്ടനായ ശ്യാമളനെ പോലെ നില്‍ക്കുന്നത് കണ്ടത് .


''ആ ഉമ്മാ......കുളിക്കാന്‍ പോവ്വാ.....''
എന്നും പറഞ്ഞ് തോര്‍ത്തും വാങ്ങി പോയി.കുളിച്ച് നിസ്ക്കരിച്ച് അടുക്കളയിലോട്ട് ചെന്നപ്പോ ഉമ്മ ചായയൊക്കെ വിളമ്പി വെച്ചിട്ടുണ്ട്.എന്തൊക്കെയോ സ്പെഷ്യല്‍ ഐറ്റംസും ഉണ്ട് .

''ഇന്നെന്താ ഉമ്മാ വിശേഷം?സ്പെഷ്യലൈറ്റംസൊക്കെ ഉണ്ടല്ലോ....''



''അതോ....ഇന്ന് റഊഫ്ക്കാക്കയും മക്കളും വരുന്നുണ്ട് .''

റഊഫ്ക്കാക്ക-ഉമ്മാന്‍റെ ഒരേയൊരിക്കാക്ക.പുന്നാര ആങ്ങള വരുന്ന സന്തോഷത്തിലാ ആളുളളത്.


''ആണോ ഉമ്മാ .....അവരോട് ഇന്നിവിടെ തങ്ങാന്‍ പറയണേ.....''
സല്‍വയാണത് പറഞ്ഞത്. അതിനൊരു കാരണവും ഉണ്ട് .റഊഫ്ക്കാക്കയുടെ മോള്‍ റഫ്ന. സല്‍വയുടെ ബെസ്റ്റി .രണ്ട് പേര്‍ക്കും ഒരേ പ്രായമാണ്.



''ആഹ് മോളേ....സാജിത ഇവിടെ വന്നിട്ടെത്ര കാലമായി.''
റഫ്നാന്‍റെ ഉമ്മയാണ് സാജിതമ്മായി.ഓള്‍ക്കൊരു ഇക്കാക്കയും ഉണ്ട്. റാസി.എന്‍റെ ഒരു വയസ്സിനിളയതാണ്.എന്നാലും നമ്മള് കട്ടച്ചങ്ക് സാ....
എന്‍റെ കോളേജില്‍ തന്നെയാ പഠിക്കുന്നത് , second year.




''ഉമ്മാ......അമ്മായി വന്നൂ.....''
സല്‍മയാണ് .അവള്‍ക്ക് അമ്മായിയെ കിട്ടിയാല്‍ പിന്നെ ഉമ്മയെയൊന്നും വേണ്ട.

ഉമ്മ അവരെ സല്‍ക്കരിക്കുന്ന തിരക്കിലാ......

ഞാനും റാസിയും ത്തിയടി തുടങ്ങിയപ്പോ റഫ്നയും സല്‍വയും കിസ്സ  പറയാന്‍ തുടങ്ങി.

രാത്രി food കഴിച്ച് പോകാനിറങ്ങിയപ്പോള്‍ നമ്മള് വിട്ടില്ല . നാളെ ശനിയായത് കൊണ്ട് ഇനി രണ്ട് ദിവസം ഇവിടെ തങ്ങിയിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞു.

രാത്രി  ഞാനും റാസിയും ഉറങ്ങാന്‍ കിടന്നപ്പോ ആലുവിനെക്കുറിച്ചൊക്കെ പറഞ്ഞു.പിന്നെ ഞാനവനോട് ചോദിച്ചു .

''നിനക്ക് love ഒന്നുമില്ലേ......?''

''അത് പിന്നെ.... ഉണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട് .but one way യാടാ.....''

''നീയവളോട് പറഞ്ഞോ നിന്‍റെ ഇഷ്ടം ?''


''ഇല്ല. നിന്നോട് പറഞ്ഞിട്ട് പറയാന്ന് വിചാരിച്ചു.നിന്‍റെ സമ്മതമുണ്‍ടെങ്കിലേ ഞാനവളെ പ്രേമിക്കൂ.........''


''നീയെന്തൊക്കയാടാ ഈ പറയുന്നേ...നീ പ്രേമിക്കുന്നതിന് ഞാനെന്തിനാ എതിര് നില്‍ക്കുന്നേ....''


''അത് പിന്നെ നിന്‍റെ പെങ്ങളെ പ്രേമിക്കാന്‍ എനിക്ക് നിന്‍റെ സമ്മതം വേണ്ടേ.....?''


''ആ...അത് വേണം.ഏഹ് 😳 നീ സല്‍വാനെയാണോ ഉദ്ദേശിച്ചത് ?''

''പിന്നെ മുട്ടേന്ന് വിരിയാത്ത സല്‍മാനെ ഞാന്‍ പ്രേമിക്കോ....''


 ''എന്നിട്ട് ഇത്ര നാളും നീ എന്താ എന്നോട് പറയാതിരുന്നത്? എത്ര കാലമായി തുടങ്ങിയിട്ട് ?''

ഞാന്‍ ഫ്രണ്ട്ലിയായി തന്നെയാണ് അത് ചോദിച്ചത് . അവനിത്ര നാളും പ്രേമിക്കാനൊന്നും പോയില്ലല്ലോ...


''അത് പിന്നെ .....എനിക്ക് പണ്ടേ അവളെ ഇഷ്ടാ...സമയമായാല്‍ നിന്നോട്  പറയാന്ന് വിചാരിച്ചു.''


''എന്‍റെ റാസീ.......വൈകിപ്പോയില്ലേ.....നീയാദ്യമേ പറഞ്ഞിരുന്നെങ്കില്‍ അവളെ നിനക്ക് ഞാന്‍ തരുമായിരുന്നു.
പക്ഷേ .....ഇപ്പോ എന്‍റെ ഒരു കൂട്ടുകാരന്‍ അവളെ ഇഷടപ്പെട്ട് എന്നോട് പറഞ്ഞു. എന്‍റെ ബെസ്റ്റ് ഫ്രണ്ടായത് കൊണ്ട് ഞാന്‍ സമ്മതിക്കുകയും ചെയ്തു .
ഇനി പറഞ്ഞിട്ട് കാര്യമില്ല.
മതി ഉറങ്ങാന്‍ നോക്ക്.നേരം കുറേയായി.''
അതും പറഞ്ഞ് ഞാന്‍ ഉറങ്ങാനുളള തയ്യാറെുപ്പ് തുടങ്ങി.



തുടരും........


*±±±±±±±±±±±±±±±±±±±±±±±±±±±±±±±*


*👩🏻എന്‍റുമ്മാന്‍റെ മരുമോൾ👩🏻*

*✍🏻Aliya Fathi*

*Part-7*



 പിറ്റേന്ന് എഴുന്നേറ്റത് മുതല്‍ റാസിക്ക് ഒരു ഉഷാറുമില്ല.
ഞാനിന്നലെ പറഞ്ഞത് ഓര്‍ത്തിട്ടായിരിക്കും. അവനെ ഒന്ന് ഉഷാറാക്കണം എന്ന് കരുതി ഞാന്‍ അവരോടൊക്കെ  പറഞ്ഞു.

''ഇന്ന് നമ്മളെല്ലാരും കറങ്ങാന്‍ പോയി അടിച്ച് പൊളിക്കുന്നു. എവിടെ പോകണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.''

ഞാനത് പറഞ്ഞതും റാസി ഒഴികെ ബാക്കിയെല്ലാരും തുളളിച്ചാടാന്‍ തുടങ്ങി.

''ഹായ്....എന്നാല്‍ നമ്മക്ക് പാര്‍ക്കില്‍ പോകാം....''
സല്‍വ പറഞ്ഞു.

''വേണ്ട . നമ്മക്ക് മുഴപ്പിലങ്ങാട് ബീച്ചില്‍ പോയാല്‍ മതി.'' റഫ്ന ഓള്‍ടെ ആഗ്രഹവും പറഞ്ഞു.

''എവിടെപ്പോയാലും എന്നേയും കൂടെക്കൂട്ടിയാല്‍ മതി .''

ഏഹ്.....ആ കമന്‍റടിച്ചയാളെ എല്ലാരും തിരിഞ്ഞ് നോക്കി. മറ്റാരുമല്ല , നമ്മളെ കുട്ടിക്കുറുമ്പി സല്‍മ.

അത് കേട്ട് എല്ലാവരും ചിരിച്ചു.ഇത് വരെ ഒന്നും മിണ്ടാതിരുന്ന റാസി വരെ ചിരിച്ച് പോയി .


''ok.എല്ലാവരുടെ ആഗ്രഹവും നടത്താം. ആദ്യം പാര്‍ക്കില്‍ പോകാം.വൈകുന്നരം ബീച്ചിലും.രണ്ടിടത്തും നിന്നെയും കൂട്ടാം.
അതോടെ എല്ലാരും ഹാപ്പി.
ഫുഡൊക്കെ കഴിച്ച് ഞങ്ങള്‍ പുറപ്പെടാന്‍ നില്‍ക്കുമ്പോ റഫ്ന പറഞ്ഞു ,
''എനിക്ക് ഫ്രണ്ട് സീറ്റിലിരിക്കണം.''
ഞാനാണ് ഡ്രൈവ് ചെയ്യുന്നത്.റാസിക്ക് ലൈസന്‍സുണ്ടെങ്കിലും ദൂരെ പോകാന്‍ പേടിയാണ്.
റഫ്ന അങ്ങനെ പറഞ്ഞതും അവന്‍ ഞെട്ടി. പിറകില്‍ സല്‍വയോടൊപ്പം ഇരിക്കണമല്ലോ എന്ന് വിചാരിച്ചു ഓന്‍ പറഞ്ഞു ,
''ഏയ്.....അതൊന്നും പറ്റില്ല .ഞാന്‍ ഫ്രണ്ടിലിരിക്കും.''

''പോട്ടേടാ...അവളിരുന്നോട്ടെ...''

പിന്നെ അവന്‍ സല്‍മയെ നടുവില്‍ ഇരുത്താന്ന് വിചാരിച്ച് ഒന്നും പറഞ്ഞില്ല. അപ്പോഴേക്കും ,
''എനിക്ക് റഫ്നത്താത്താടെ മടിയില്‍ ഇരിക്കണം''-സല്‍മ.

അതോടെ ഓന്‍ സസി.

ഗതികെട്ടവന്‍ പിറകില്‍ തന്നെ ഇരുന്നു,സല്‍വയും .
അവള്‍ എപ്പോഴും പെരുമാറുന്ന പോലെയാണ് പെരുമാറുന്നത്.എന്നാല്‍ അവന്‍റെ മുഖത്ത് എന്തോ ഒരു ചമ്മല് പോലെ.

ഞങ്ങള്‍ യാത്ര തുടര്‍ന്നു.ഇടക്ക് ഞാനവനെ മിററിലൂടെ നോക്കി. ചെങ്ങായി മിററിലൂടെ ഓളെ നോക്കി ഇരിക്കാ.... ഞാന്‍ വേഗം അവളെ കാണാത്ത തരത്തില്‍ മിറര്‍ തിരിച്ച് വെച്ചു .പിന്നെ അവനാ ഭാഗത്തേക്ക് തന്നെ നോക്കിയില്ല.

ഞങ്ങള്‍ പാര്‍ക്കില്‍ എത്തി .കുറേ സമയം അവിടെ ചെലവഴിച്ചു.
പിന്നെ അവിടുന്നിറങ്ങി ഫുഡും കഴിച്ച് ബീച്ചിലേക്ക് വിട്ടു.
പോകുന്നതിനിടയില്‍ ഞാന്‍ അജൂനോടും അന്‍സിയോടും അവിടേക്ക് വരാന്‍ പറഞ്ഞു.

നമ്മള് എത്തുമ്പോഴേക്കും അവര്‍ എത്തിയിരുന്നു.എന്‍റെ കൂടെ റാസിയെയും റഫ്നയെയും കണ്ടപ്പോള്‍ അജൂന് ഭയങ്കരം സന്തോഷം.ഭാവി വധുവും അളിയനുമല്ലേ.......
എന്താന്ന് മനസ്സിലായില്ലല്ലേ.. ......

ഓനും റപ്പു(റഫ്ന)വും ഒരു വര്‍ഷത്തോളമായി മുടിഞ്ഞ പ്രണയത്തിലാ......
അത് കൊണ്ടല്ലേ ഓന്‍ കോളേജിലെ ഒന്നിനെയും വായ് നോക്കുന്നതല്ലാതെ പ്രണയിക്കാത്തത്.
ഇവര് പരിചയപ്പെട്ടത് എങ്ങനെയാണ് എന്നറിയണ്ടേ.......


അന്ന് ഞങ്ങള്‍ second year പഠിക്കുന്നു . ഓള് എട്ടിലും.ഒരിക്കല്‍ ഓനെന്നോട് പറഞ്ഞു.

''ടാ....ഞാനിന്നലെ ടൗണില്‍ പോയപ്പോ ഒരു ഉമ്മച്ചിക്കുട്ടിയെ കണ്ടു.യൂണീഫോം ആയിരുന്നു വേഷം.    പേരും അറിയില്ല ക്ലാസും അറിയില്ല.''


''ഏത് സ്ക്കൂളിലാ പഠിക്കുന്നത് എന്നറിയോ.....''


''അത്......അതുമറിയില്ലടാ.....''


''പോടാ പൊട്ടാ....പേരും അറിയില്ല ക്ലാസും അറിയില്ല .എന്നാല്‍ സ്ക്കൂളോ അതും അറിയില്ല.പിന്നെ എങ്ങനെ കണ്ട് പിടിക്കാനാടാ......?''
ഞാനവന്‍റെ തലക്കൊരു കൊട്ട് കൊടുത്തു കൊണ്ട് ചോദിച്ചു .

പെട്ടെന്നൊരു സ്കൂള്‍ ബസ് ഞങ്ങള്‍ടെ മുമ്പിലൂടെ കടന്ന് പോയി.

''ദേ ടാ....ആ യൂണീഫോമാ ഓള്‍ടേത് ''

അവനത് പറഞ്ഞതും ഞാനാ സ്കൂളിന്‍റെ പേര് നോക്കി.
'Anjarakandy H.S.S'


''ഓഹ് ! ഓള് അഞ്ചരക്കണ്ടിയിലാ പഠിക്കുന്നത്. ഇന്ന് നമുക്ക് വൈകുന്നരം  അങ്ങോട്ടേക്ക് വിടാം.'' ഞാനതും പറഞ്ഞ് ബൈക്ക് നേരെ കോളേജിലേക്ക് വിട്ടു.

അന്ന് ഉച്ചക്ക് തന്നെ നമ്മള് വേഗം AHSS ലേക്ക് വിട്ടു .കുറച്ച് ദൂരമുള്ളത് കൊണ്ടാണ് നേരത്തെ വിട്ടത്. അവിടെ എത്തിയപ്പോഴേക്കും 3 മണി. പിന്നെ അവിടെയൊക്കെ ചുറ്റിക്കറങ്ങി ഒരു വിധം സ്കൂള്‍ വിടേണ്ട സമയമാക്കി.

കുറച്ച് കഴിഞ്ഞപ്പോള്‍ അജു ബൈക്കില്‍ നിന്നിറങ്ങി. എന്നിട്ട് പറഞ്ഞു,
''അതാടാ അവള് വരുന്നു👉🏻''

അവന്‍ കാണിച്ച് തന്ന ഭാഗത്തേക്ക് ഞാനൊന്ന് നോക്കി.അവളെ കണ്ടതും ഞാന്‍ ചിരിക്കാന്‍ തുടങ്ങി . അവര് രണ്ടാളും മുഖത്തോട് മുഖം നോക്കി അന്തം വിട്ട കുന്തം പോലെ നില്‍ക്കാ.....

''നീയെന്തിനാടാ... ചിരിക്കുന്നേ....ഓള് മൊഞ്ചില്ലേ....''

''ടാ പൊട്ടാ...എന്‍റെ പെങ്ങളായാല്‍ മൊഞ്ചില്ലാണ്ടിരിക്കോ....?''

''ഏഹ്😳നിന്‍റെ പെങ്ങളോ.... നിനക്ക് രണ്ട് പെങ്ങളല്ലേ ഉള്ളൂ ....അവരെ നമ്മക്കും അറിയുന്നതല്ലേ.....''
അന്‍സി ഓന്‍റെ സംശയം ചോദിച്ചു.



''എടാ....പെങ്ങളാകാന്‍ കൂടപ്പിറപ്പാകണമെന്നൊന്നുമില്ല. അത് എന്‍റെ മാമന്‍റെ മോളാ....''


''അള്ളോ.....ഞാനറിയാതെ നോക്കിപ്പോയതാടാ.....സോറി 😔''


''നീയതിന് സോറിയൊന്നും പറയേണ്ടടാ...ഓളെ നിനക്ക് തരുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ....നീ പോയി ധൈര്യത്തോടെ ഇഷ്ടം പറയെടാ....''

അപ്പോഴേക്കും ഓള് ബസ് സ്റ്റോപ്പില്‍ എത്തിയിരുന്നു .ഓന്‍ ഓള്‍ടെ അടുത്തേക്ക് പോയി വീണ്ടും തിരിച്ച് വന്നു .

''ന്താടാ.....പോയിപ്പറ!''
അന്‍സിക്കാണാവേശം കൂടുതല്‍.

''അല്ലെടാ.....ഓളെ പേരെന്താ....?''

''ഓഹ്....അത് പറയാന്‍ മറന്നു , റഫ്ന .'' ഞാന്‍ പറഞ്ഞു. ഓന്‍ വീണ്ടും പോയി.


''ഹലോ റഫ്ന ! ഒന്നിങ്ങ് വരോ...?''

ഓള് ഞെട്ടിത്തിരിഞ്ഞ് നോക്കി.
''ഇങ്ങക്കെന്‍റെ പേര് എവിടുന്ന് കിട്ടീ....?''
അജു എന്‍റെ നേരെ വിരല്‍ ചൂണ്ടി. എന്നെക്കണ്ടതും ഓള് ഞെട്ടിത്തരിച്ച് നിന്നു.

ഞാനോന്‍റെ ചെങ്ങായി ആണ്.എനിക്ക് നിന്നെ ഇഷ്ടാ...അത് ഓനറിയാം.നീ ആലോചിച്ച് പറഞ്ഞാല്‍ മതിട്ടോ....'' എന്നും പറഞ്ഞ് പുഞ്ചിരിച്ച് കൊണ്ട് തിരിച്ച് വന്നു.
(ഓനങ്ങനാ...ഞാനാദ്യമേ പറഞ്ഞിട്ടില്ലേ....ഓനെല്ലാം ഓപ്പണായി സംസാരിക്കും.)

''ടാ...ഓള്‍ക്കെന്നെ ഇഷ്ടാവ്വോടാ.....?''ഓന്‍ നമ്മളോട് ചോദിച്ചു .

''നിന്നെ ഇഷ്ടാവാതിരിക്കോ....? നീ മൊഞ്ചനല്ലേ.....😜''-അന്‍സി .

''അധികം ഊതല്ലേ ചെങ്ങായീ.....😬''-അജു.

''രണ്ടും അടി കൂടാതെ വാടാ അവിടുന്ന്🤬 ഓള്‍ക്ക് ഇഷ്ടാണോ അല്ലയോന്ന് നാളെ വന്ന് ചോദിക്കാ...''

ഞങ്ങളവിടുന്ന് തിരിച്ചു , നാളെ ഇതേ സമയം വരാന്ന് പറഞ്ഞ് കൊണ്ട്. പിറ്റേന്ന് ഓള്‍ടെ മറുപടി പോസിറ്റീവായിരുന്നു. അന്ന് തുടങ്ങിയ പ്രണയമാ ഇന്നിവിടെ എത്തി നില്‍ക്കുന്നത്.

''ടാ.....നീയെന്താ ആലോചിക്കുന്നേ.......ദേ..അതാരാന്ന് നോക്കിക്കേ....''


അജു എന്നെ കുലുക്കി വിളിച്ചു.അവന്‍ കാണിച്ച ഭാഗത്തേക്ക് ഞാന്‍ ഒന്നേ നോക്കിയുള്ളൂ....അവിടെ നില്‍ക്കുന്ന ആളെ കണ്ടെനിക്ക് തുള്ളിച്ചാടാനാ തോന്നിയത്.''



തുടരും........


*±±±±±±±±±±±±±±±±±±±±±±±±±±±±±±±*

*👩🏻എന്‍റുമ്മാന്‍റെ മരുമോൾ👩🏻*

*✍🏻Aliya Fathi*

*Part-8*


 ''ടാ.....അതാരാന്ന് നോക്കിയേ....''
അജു ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് ഞാന്‍ നോക്കി . അവിടെ നില്‍ക്കുന്ന ആളെക്കണ്ടപ്പോള്‍ ഞാന്‍ ഭൂമിയിലൊന്നും അല്ലായിരുന്നു.
എനിക്കിത്ര സന്തോഷം ഉണ്ടാവണമെങ്കില്‍ അതാരാന്ന് നിങ്ങള്‍ക്കൂഹിക്കാമല്ലോ.......എന്‍റെ ആലു തന്നെ.
ഓള്‍ടെ കൂടെ കുറച്ച് പെണ്‍കുട്ടികളും ഉണ്ടായിരുന്നു.
ഓള് വെളളത്തില്‍ കളിക്കുന്നത് കാണാന്‍ എന്ത്  മൊഞ്ചാ പടച്ചോനേ ........😍
തിരമാല വരുമ്പോള്‍ ഓളെക്കാണാന്‍ ഒരു കൊച്ച് കുട്ടിയുടെ ലുക്കാ.......


''വാടാ.....നീയിത് ആരെ നോക്കി നിക്കാ.....?''
വായേം പൊളിച്ചുളള എന്‍റെ നില്‍പ്പ് കണ്ട് റാസി ചോദിച്ചു .


''അതാടാ......എന്‍റെ ആലു👉🏻''

''എവിടെ ? അതില്‍ ഏതാടാ.....?'' ഞാന്‍ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി ക്കൊണ്ടവന്‍ ചോദിച്ചു .

''ആ കൂട്ടത്തിലെ മൊഞ്ചത്തിയേതാ   അവള്‍ തന്നെ .''

''ഏഹ് ! ഓളോ.....അത് നമ്മളെ കോളേജില്‍ പഠിക്കുന്ന പെണ്ണല്ലേ.....?''


''അതേ ടാ.....ഓള് first year നാ പഠിക്കുന്നേ.....''



 ''ടാ.....അത് എന്‍റെ ക്ലാസിലെ അന്‍സാറിന്‍റെ പെണ്ണല്ലേ....''


''എന്ത് ? എന്താ നീ പറഞ്ഞേ.....?അന്‍സാറിന്‍റെ പെണ്ണോ....നീ അവളെത്തന്നെയാണോ പറയുന്നേ.....''


''ആടാ....ആ blue സ്കാര്‍ഫ് കുത്തിയ പെണ്ണ് തന്നെ .''

അവനത് പറഞ്ഞതും എനിക്കാകെ തല കറങ്ങുന്നത് പോലെ തോന്നി. ഞാനാദ്യമായി സ്നേഹിച്ച , രണ്ട് കൊല്ലം എന്‍റെ മനസ്സില്‍ കൊണ്ട് നടന്ന എന്‍റെ പെണ്ണ് .

''പിന്നെ ആ അന്‍സാര്‍ ഒരു ഭൂലോക തെമ്മാടിയാ......ഓള്‍ടെ മുറച്ചെക്കനാ പോലും അവന്‍.''

റാസി അങ്ങനെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . ഞാനതൊന്നും കേട്ടില്ല.
ഇല്ലാ.....എന്‍റെ പെണ്ണിനെ ഞാനാര്‍ക്കും വിട്ട് കൊടുക്കില്ലാ .......

''ടാ....നിങ്ങള്‍ വാ....പോകാം.''
പിന്നെ എനിക്കവിടെ നില്‍ക്കാന്‍ തോന്നിയില്ല.


''ഇക്കാക്കാ.......കുറച്ച് സമയം കൂടി .....''


''വന്ന് കേറെടീ......😡 ''

എന്‍റെ മുഖത്തെ ദേഷ്യം കണ്ടത് കൊണ്ടാകണം അവരൊക്കെ ഒന്ന് ഞെട്ടിയത്. പിന്നെ അവരവിടെ നിന്നില്ല.വേഗം വന്ന് വണ്ടിയില്‍ കയറി. അപ്പോഴേക്കും അജുവും അന്‍സിയും കാറിന്‍റടുത്തേക്ക് വന്നു.


''എന്താടാ .....എന്ത് പറ്റി.പെട്ടെന്നെന്താ പോകാന്നൊക്കെ പറയുന്നേ.......''
അജുവിന് നല്ല സങ്കടം വന്നു .റഫ്നയെ കുറച്ച് സമയമല്ലേ കിട്ടിയുള്ളൂ...

''എന്തിനാടാ നീയവരോട് ചൂടാകുന്നേ......അതിന് മാത്രം എന്താ ഇവിടെ സംഭവിച്ചേ......?''
അന്‍സിയും ചോദിച്ചു .


''നിങ്ങള്‍ വരുന്നെങ്കില്‍ വാ.....ഞങ്ങള്‍ പോവ്വാ.....''

എന്നും പറഞ്ഞ് ഞാന്‍ കാര്‍ സ്പീഡിലങ്ങ് വിട്ടു.
ആ അന്‍സാറ് തെണ്ടിയോടുളള ദേഷ്യം മുഴുവന്‍ കാറിനോട് തീര്‍ത്തു.



''ഇക്കാക്കാ ......ഒന്ന് മെല്ലെ പോ.....നമ്മളെ കൊല്ലാന്‍ കൊണ്ടോവ്വാണോ ഇങ്ങള് ?''

സല്‍വ പേടിച്ച് കൊണ്ട് എന്തൊക്കെയോ പറഞ്ഞതും പെട്ടെന്നെന്തോ ഒരു വാഹനം വന്നിടിച്ചതും ഒരുമിച്ചായിരുന്നു. പിന്നീട് എന്താ സംഭവിച്ചതെന്നറിയില്ല.ആരുടെയൊക്കെയോ നിലവിളികള്‍ അവ്യക്തമായി കേള്‍ക്കാം.

.............................

കണ്ണ് തുറന്നപ്പോള്‍ മുകളില്‍ കറങ്ങുന്ന ഫാനാണ് കണ്ടത്.
റബ്ബേ........ഞാനിതെവിടെയാ.....കാണുമ്പോള്‍ ഹോസ്പിറ്റല്‍ പോലുണ്ടല്ലോ........ഞാനെങ്ങനെ ഇവിടെ എത്തീ......?
ഞാനോര്‍ത്ത് നോക്കി.
ബീച്ചില്‍  പോയതും റാസി അന്‍സാറിനെക്കുിച്ച് പറഞ്ഞതും ദേഷ്യത്തോടെ കാറില്‍ കയറി മടങ്ങി വന്നതും ഓര്‍മ വന്നു . പിന്നീട് എന്താണ് സംഭവിച്ചത്.

പെട്ടെന്നെനിക്കെന്‍റെ കൂടപ്പിറപ്പുകളെയും റാസിയെയുമൊക്കെ ഓര്‍മ വന്നു.

''ഉമ്മാ....'' എന്‍റെ വിളി കേട്ട് അജുവും അന്‍സിയും ഓടി വന്നു . പിറകില്‍ കരഞ്ഞ് തളര്‍ന്ന ഒരു മുഖം 'എന്‍റെ ഉമ്മ.'

''ന്താ ന്‍റെ കുട്ടിക്ക് പറ്റിയേ.....😥?''


''ഉമ്മാ .....എവിടെ എന്‍റെ സല്‍മയും  സല്‍വയും .എനിക്കിപ്പോ കാണണം ഉമ്മാ ....''
അതും പറഞ്ഞ് ഞാന്‍ കരഞ്ഞു. റബ്ബേ ....തല പൊട്ടിത്തകരുന്ന വേദന. ഒന്ന് പൊട്ടിക്കരയാന്‍ പോലും ആകുന്നില്ലല്ലോ......

''അവരൊക്കെ സുഖായിരിക്കുന്നൂടാ.....നീയിപ്പോ അനങ്ങാതെ കിടക്ക്.'' അജു അത് പറയുമ്പോഴും ഉമ്മ ഒരേ കരച്ചിലാണ്.


''പിന്നെന്തിനാടാ... ഉമ്മ ഇങ്ങനെ കരയുന്നേ....''

''അത് പെട്ടെന്ന് നിങ്ങളെ ഈ അവസ്ഥയില്‍ കണ്ടത് കൊണ്ടാ...''
എന്നും പറഞ്ഞ് അന്‍സി ഉമ്മാനേയും കൂട്ടി പുറത്തേക്ക് പോയി.


''എന്താടാ ഞങ്ങള്‍ക്ക് പറ്റിയേ...ഞങ്ങളെങ്ങനെയാ ഇവിടെ എത്തിയത്.?''


''അത് തന്നെയാ എനിക്കും ചോദിക്കാനുള്ളേ......
എന്താ നിനക്ക് പറ്റിയേ ......നീയെന്തിനാ ഇന്നലെ ദേഷ്യത്തോടെ മടങ്ങി വന്നത് .നീ പോയപ്പോള്‍ ഞങ്ങള്‍ നിന്നെ കുറേ വിളിച്ച് നോക്കി.പക്ഷേ നിന്‍റെ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. നീ ദേഷ്യത്തോടെ പോയ പോക്കില്‍ സ്വിച്ചോഫാക്കില്ലല്ലോ ......അത് കൊണ്ട്  അപ്പോള്‍ തന്നെ ഞങ്ങള്‍ നിങ്ങളെ പിറകില്‍ വന്നു. അപ്പോഴാ നിങ്ങള്‍ റോഡില്‍ ആക്സിഡന്‍റായി കിടക്കുന്നത് കണ്ടത്. അപ്പോള്‍ തന്നെ അവിടെക്കണ്ട കാറില്‍ നിങ്ങളെ ഇങ്ങോട്ടേക്ക് കൂട്ടി വന്നു.
ഇത്ര മാത്രം ദേഷ്യപ്പെടാന്‍ എന്താടാ അവിടെ സംഭവിച്ചത്?''


ഇത്രയും പറഞ്ഞ് ഒരു തളര്‍ച്ചയോടെയാണ് അവനാ ചോദ്യം ചോദിച്ചത്.
റബ്ബേ ......ഏതോ ഒരുത്തനോടുള്ള ദേഷ്യം ആണല്ലോ ഞാനിവരോടൊക്കെ കാട്ടിയത്. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി .


''ടാ.. അത്....എന്‍റെ പെണ്ണ്....''


''ഓള്‍ക്കെന്താടാ.......? ഓളെ ഇന്ന് നമ്മളവിടെ കണ്ടതല്ലേ.....''


''അതേ...ഓളെ അവിടെക്കണ്ടപ്പോള്‍ റാസി എന്നോടൊരു കാര്യം പറഞ്ഞു.''


''എന്താടാ ഓന്‍ പറഞ്ഞേ.....ഓനറിയുമോ ഓളെ ?''


''ഉം....ഓന്‍ പറഞ്ഞു , അത് അന്‍സാറിന്‍റെ പെണ്ണല്ലേന്ന്.എനിക്ക് നിയന്ത്രിക്കാന്‍ പറ്റീലടാ...''

''ഏത് അന്‍സാറ് ? റാസിന്‍റെ ക്ലാസില്‍ പഠിക്കുന്നതല്ലേ......ഓനങ്ങനെ പലതും പറയും.നീയതൊന്നും കാര്യമാക്കണ്ട.''
അവനത് പറയുമ്പോള്‍ അവന്‍റെ മുഖത്ത് നല്ല ദേഷ്യം ഉണ്ടായിരുന്നു .



''അപ്പോ നിനക്കറിയോ അവന് അവളെ ഇഷ്ടാണെന്ന കാര്യം?''


''മ്മ്.....നിനക്കിഷ്ടാന്ന് പറഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ അന്വേഷിച്ചിരുന്നു.ഓന്‍ വെറും കച്ചറയാടാ....ഓള്‍ക്ക് ഓനെ എന്തായാലും ഇഷ്ടാവില്ല.അതോര്‍ത്ത് നീ ടെന്‍ഷനടിക്കണ്ട.''

അവന്‍ പറഞ്ഞ വാക്കുകള്‍ എനിക്കല്‍പം ആശ്വാസം പകര്‍ന്നു.


ഞാന്‍ പിന്നെയും ചോദിച്ചു .
''ടാ...എന്‍റെ സല്‍വയൊക്കെ എവിടെടാ....?''

''അവര്‍ക്കൊന്നും പറ്റീട്ടില്ല. നീയിപ്പോ റസ്റ്റെടുക്ക് . നിന്‍റെ തലക്കാ പരിക്കുളളത്.അധികം സംസാരിക്കരുതെന്നാ Dr പറഞ്ഞത്.''
എന്നും പറഞ്ഞ് അവനും പുറത്തേക്ക് പോയി.
അവരുടെ കാര്യം ചോദിക്കുമ്പോള്‍ മാത്രമെന്താ റബ്ബേ ഇവരൊക്കെഒഴിഞ്ഞ് മാറുന്നേ.......

പടച്ചോനേ ....അവര്‍ക്കൊരാപത്തും വരുത്തല്ലേ.....''
ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.

******************

എന്താ റബ്ബേ ഞാനെന്‍റെ ആദിയോട് പറയാ.......ഓന്‍റെ പൊന്നു പെങ്ങളും എന്‍റെ പെണ്ണും മരണത്തോട് മല്ലിട്ട കിടക്കാണെന്നോ.....ഇത് വരെ ബോധം തെളിഞ്ഞില്ലെന്നാ Dr പറഞ്ഞത്. രണ്ട് പേരെയും വെന്‍റിലേറ്ററില്‍ കിടത്തിയിരിക്കാ.....
ഇല്ലാ.....ഇതിനൊക്കെ കാരണക്കാരനായ ആ അന്‍സാറിനെ ഞാന്‍ വെറുതേ വിടില്ലാ.....

*******************

പടച്ചോനേ.....ഈ ഉമ്മാനെ ഞാനെന്ത് പറഞ്ഞ് സമാധാനിപ്പിക്കും.അവരുടെ പൊന്നു മക്കളല്ലേ ഇവിടെ മരണ വെപ്രാളത്തില്‍ കിടക്കുന്നത്. അളളാഹ്.....നീയെല്ലാം വേഗത്തില്‍ ശിഫയാക്കണേ.......


''ഉമ്മാ...വാ..വന്ന് വല്ലതും കഴിക്ക്.എത്രയാന്ന് വിചാരിച്ചാ ഇവിടെ പട്ടിണി കിടന്നിരിക്കാ.....ആദി കണ്ണ് തുറന്നില്ലേ......അത് പോലെ,അവരും എത്രയും പെട്ടെന്ന് കണ്ണ് തുറക്കും.ഇന്നലെ തുടങ്ങിയതല്ലേ ഈ ഇരുത്തം. വാ ഉമ്മാ......''


''എന്‍റെ പൊന്നുമക്കള്‍ ഇവിടെ ഇങ്ങനെ കിടക്കുമ്പോ എനിക്കൊരു വറ്റ് പോലും ഇറങ്ങില്ല മോനേ.....മോന്‍ പോയി കഴിച്ചിട്ട് വാ......''


''ഇല്ല ഉമ്മാ....ഇങ്ങളെ ഇവിടെ ഇരുത്തിഞാനൊന്നും കഴിക്കില്ല.ഇങ്ങള് വാ....''

എന്നും പറഞ്ഞ് ഞാവരെ കാന്‍റീനിലേക്ക് വലിച്ച് കൊണ്ട് പോയി.ആദിന്‍റെ റൂമിന്‍റെ മുമ്പില്‍ അജുവും തളര്‍ന്നിരിപ്പുണ്ട്.

''ടാ.. വാടാ..വല്ലതും കഴിക്കാം.''

''എനിക്ക് വിശപ്പില്ലടാ...നിങ്ങള്‍ പോയിക്കഴിക്ക്.''
അപ്പോള്‍ ഒലു സിസ്റ്റര്‍ വന്ന് ആദിക്ക് കട്ടി കുറഞ്ഞ എന്തെങ്കിലും കൊടുക്കാന്‍ പറഞ്ഞു.അപ്പോഴേക്കും  അവന്‍റെ അമ്മാവന്‍ കഞ്ഞിയുമായി വന്നിരുന്നു .
ഉമ്മ വേഗം അത് വാങ്ങി ആദിക്ക് കൊടുക്കാന്‍ വേണ്ടി പോയി.ഞങ്ങള്‍ പിന്നിലും.


''ഉമ്മാ....ഇങ്ങളെ കരച്ചിലിനിയും നിര്‍ത്തിയില്ലേ....എന്താ നിങ്ങള്‍ക്കൊക്കെ പറ്റിയേ ......''
ആദി ഉമ്മാന്‍റെ മുഖം കണ്ട് എന്തൊക്കെയോ പറഞ്ഞെങ്കിലും അജു വേഗം ഉമ്മാനേയും കൂട്ടി കാന്‍റീനിലേക്ക് പോയി. ഞാന്‍ അവന് കഞ്ഞി കൊടുക്കാന്‍ ഇരുന്നു.


''എന്താടാ നിങ്ങളെന്നോട് മറക്കുന്നേ..ന്താണേലും പറയെടാ....''


ഞാനത് കേള്‍ക്കാത്ത മട്ടില്‍ അവന് കഞ്ഞി കൊടുത്തപ്പോള്‍ അവന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

''ആഹ്''

പെട്ടെന്നവന്‍ വേദന കൊണ്ട്‌ പുളഞ്ഞു.


''ആദീ......നീയിങ്ങനെ സ്വയം വേദനിപ്പിക്കല്ലേടാ.....അവര്‍ക്കൊന്നുമില്ല.നീയിപ്പോ ഇത് കുടിച്ച് റസ്റ്റെടുക്ക്.ഇപ്പോള്‍ അധികം സംസാരിക്കുകയൊന്നും ചെയ്യരുത്.''
അതും പറഞ്ഞ് അവന് കഞ്ഞിയും കൊടുത്ത് ഞാന്‍ റൂമില്‍ നിന്നിറങ്ങി.


തുടരും..........


*±±±±±±±±±±±±±±±±±±±±±±±±±±±±±±±*


*👩🏻എന്‍റുമ്മാന്‍റെ മരുമോൾ👩🏻*

*✍🏻Aliya Fathi*

*Part-9*


അന്‍സി കഞ്ഞിയും തന്ന് പോയപ്പോള്‍ ഒരു സിസ്റ്റര്‍ വന്ന് മരുന്ന് കുത്തിക്കയറ്റി പോകാനൊരുങ്ങി. അപ്പോള്‍ ഞാനവരോട് ചോദിച്ചു .
''സിസ്റ്ററേ.....എന്‍റെ കൂടെ വന്നവര്‍ക്കൊക്കെ എന്താ പറ്റിയേ.....?അവരിപ്പോ എവിടെയാ....?''



''ഹലോ....ഇങ്ങനെ ടെന്‍ഷനടിക്കുകയൊന്നും വേണ്ട . രണ്ട് പേരെ റൂമിലേക്ക് മാറ്റിയിട്ടുണ്ട്.''
അത്ര മാത്രം പറഞ്ഞ് അവര്‍ പോയി .

..................................

മൂന്ന് ദിവസത്തിന് ശേഷം........

ഇന്ന് എന്നെ ഡിസ്ചാര്‍ജ്ജ് ചെയ്യും. കൂടെ റാസിയെയും സല്‍മയെയും . അവര്‍ക്കും എന്നെപ്പോലെ ചെറിയ പരിക്കുകളേ ഉണ്ടായിരുന്നുള്ളൂ.....
പക്ഷേ ഇത്ര ദിവസമായിട്ടും സല്‍വക്കും റഫ്നക്കും എന്ത് പറ്റിയെന്നുള്ള ചോദ്യത്തില്‍ നിന്ന് എല്ലാരും ഒഴിഞ്ഞ് മാറുകയാണ് ചെയ്യുന്നത്.ഇന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടനെ അവരെ കാണാന്‍ പോകണം.


*******************

അളളാഹ്......ഇത്ര ദിവസമായിട്ടും എന്‍റെ പെങ്ങളും(സല്‍വ) എന്‍റെ പെണ്ണും (റഫ്ന) ഒന്ന് കണ്ണ് തുറന്നില്ലല്ലോ......
ആദിന്‍റെ ഉമ്മയും അമ്മായിയും ഇവിടെ തളര്‍ന്നിരിപ്പുണ്ട്. ഈ അവസ്ഥയില്‍ അവരെ ആശ്വസിപ്പിക്കാന്‍ നമ്മളേയുളളൂ......


''ഉമ്മാ... അമ്മായീ ....ഇങ്ങളിങ്ങനെ ടെന്‍ഷനടിക്കൊന്നും ചെയ്യല്ലേ.....നമുക്ക് പ്രാര്‍ത്ഥിക്കാം......''
എന്ന് പറഞ്ഞപ്പോഴേക്കും ഒരു Dr ICU വില്‍ നിന്നും ഇറങ്ങി വന്നു.

''ഡോക്ടര്‍......അവര്‍ക്കിപ്പോ എങ്ങനെയുണ്ട് ? കണ്ണ് തുറന്നോ....?''
ഒറ്റ ശ്വാസത്തില്‍ അന്‍സി അത് ചോദിച്ചപ്പോള്‍ Dr പറഞ്ഞു.

''Mr..... നിങ്ങള്‍ ക്യാബിനില്‍ വരൂ.....''


അന്‍സിന്‍റെ കൂടെ ഞാനും പോയി.
അവിടെ എത്തിയപ്പോള്‍ Dr പറഞ്ഞു.

''നിങ്ങള്‍ പേഷ്യന്‍റ്സിന്‍റെ ആരാണ് ? ''

''ഞങ്ങളുടെ ഫ്രണ്ടിന്‍റെ പെങ്ങളും കസിനുമാണ് ഡോക്ടര്‍ അവര്‍.''

''അപ്പോ ഫ്രണ്ട് ?''

''അവന്‍ ഡ്രൈവ് ചെയ്ത കാറാണ് ആക്സിഡന്‍റില്‍ പെട്ടത്.''

''ok.എങ്കില്‍ ഞാന്‍ പറയുന്നത് മുഴുവനായും കേള്‍ക്കണം.അതില്‍ സല്‍വ എന്ന പേഷ്യന്‍റിന്‍റെ ബോധം തെളിഞ്ഞിട്ടുണ്ട്.But റഫ്ന , അവള്‍ക്കല്പം സീരിയസാണ്. എത്രയും പെട്ടെന്ന് നല്ലൊരു ഹോസ്പിറ്റലില്‍ എത്തിച്ചില്ലെങ്കില്‍ ഒരു പക്ഷേ നമുക്ക് രക്ഷപ്പെടുത്താന്‍ കഴിഞ്ഞെന്ന് വരില്ല .''

''എത്രയും പെട്ടെന്ന് കൊണ്ട് പോകാം ഡോക്ടര്‍ .''
അതും പറഞ്ഞ് ഞങ്ങള്‍ അതിന് വേണ്ട തയ്യാറെടുപ്പ് നടത്തി.

അന്‍സിയോട് ആദിയെയും സല്‍മയെയും  റാസിയെയും കൂട്ടി വീട്ടിലേക്ക് പോകാന്‍ പറഞ്ഞു.
ഞാനും ആദിന്‍റെ മാമനും കൂടെ റഫ്നയെയും കൊണ്ട് മറ്റൊരു ഹോസ്പിറ്റലിലേക്ക് പോയി.


******************

എന്‍റെ ഉപ്പയാണ് സല്‍വയുടെ കൂടെ ഹോസ്പിറ്റലില്‍ ഉള്ളത്.ആക്സിഡന്‍ററിഞ്ഞ് ഓടി വന്നതാണ് പാവം. ഞാന്‍ കാരണം എല്ലാര്‍ക്കും ബുദ്ധിമുട്ടായല്ലോ പടച്ചോനേ............ഉപ്പയെ ഒറ്റക്ക് നിര്‍ത്തണ്ടാന്ന് കരുതി ഞാന്‍ ഹോസ്പിറ്റലിലേക്ക് പോകാനിറങ്ങി.


''ഉമ്മാ.....ഞാനൊന്ന് ഹോസ്പിറ്റലില്‍ പോയി വരാം.''


''വേണ്ട മോനേ.....നീയിപ്പോ റസ്റ്റെടുക്ക്.''

''ഇപ്പോ എനിക്കൊന്നൂല്ല ഉമ്മാ.....രണ്ട്   ദിവസമായില്ലേ  ഇവിടെ ഇങ്ങനെ ഇരിക്കുന്നു. ഇവിടെ നിന്നിട്ടൊരു മനസ്സമാധാനവുമില്ല.ഇങ്ങള് അമ്മായിന്‍റെ കൂടെ നില്‍ക്ക്.''

റാസിക്കും ഇപ്പോ വലിയ കുഴപ്പമൊന്നും ഇല്ലാത്തത് കൊണ്ട് അവനേയും ഞാന്‍ കൂട്ടി. ഡിസ്ചാര്‍ജ്ജ് ചെയ്തതിന് ശേഷം അവരും എന്‍റെ വീട്ടിലാ നിന്നത്.

ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ തന്നെ അന്‍സിയുടെ call വന്നു. അവര്‍ രണ്ടാളും റഫ്നാടെ അടുത്താ ഉള്ളത് .

''ഹലോ....''

''ഹലോ ആദീ....റഫ്ന കണ്ണ് തുറന്നൂട്ടോ.....അമ്മായിനോട് പറഞ്ഞേക്ക്....''


''അല്‍ഹംദുലില്ലാഹ്......ഇപ്പോള്‍ ഓള്‍ക്കെങ്ങനെ ഉണ്ടെടാ.....റുമിലേക്ക് മാറ്റിയോ...?''

''ഇപ്പോള്‍ കുഴപ്പമില്ലെന്നാ പറഞ്ഞേ.....ഇന്നുച്ചക്ക് മാറ്റും.''


''എന്നാല്‍ ok ടാ....സല്‍വയെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തെങ്കില്‍ ഞാനങ്ങോട്ട് വരാം ''

''ok ടാ..''


''ടാ റാസീ.......റഫ്ന കണ്ണ് തുറന്നെടാ....അന്‍സിയാ വിളിച്ചത്.നമുക്കിന്നങ്ങോട്ട് പോകണ്ടേ.....''

''അല്‍ഹംദുലില്ലാഹ് ......എന്‍റുമ്മാന്‍റെ പ്രാര്‍ത്ഥന പടച്ചോന്‍ കേട്ടു.ഉം...പോകാം.''

അത് പറയുമ്പോള്‍ അവന്‍റെ കണ്ണ് നിറഞ്ഞിരുന്നു. പാവം , ഇത്രയും ദിവസം പെങ്ങള്‍ക്ക് വേണ്ടി മനമുരുകി പ്രാര്‍ത്ഥിക്കായിരുന്നു. റൂമിലെത്തി ഉപ്പാനോടും സല്‍വാനോടും വിവരം പറഞ്ഞു . അന്നത്തെ സംഭവത്തിന് ശേഷം ഇന്നാണവളെ കാണുന്നത് . എന്‍റെ തലയിലെ കെട്ട് കണ്ട് പെണ്ണ് ഒരേ കരച്ചില്‍.

''അയ്യേ......നീയെന്തിനാ പൊട്ടത്തീ ഇങ്ങനെ മോങ്ങുന്നേ....ഞാനല്ലേ നിന്നെക്കണ്ട് മോങ്ങണ്ടെ....എനിക്കൊന്നൂല്ലല്ലോ....''

''പോ ഇക്കാക്കാ......ഇങ്ങക്ക് ഒന്നും ഇല്ലെങ്കില്‍ തലയില്‍ ഇങ്ങനെ വലിയ കെട്ടൊക്കെ ഉണ്ടാവ്വോ.......?''

''അത് വലിയ കെട്ടാണെങ്കിലും ഉളളില്‍ ചെറിയ മുറിവേ ഉള്ളൂ എന്‍റെ പാത്തൂ.....''

അപ്പോഴേക്കും ഒരു Dr വന്ന് ഇന്ന് ഡിസ്ചാര്‍ജ്ജാക്കാമെന്ന് പറഞ്ഞു.
ഉച്ചക്ക് അവളെ വീട്ടിലാക്കി നമ്മള്‍ നേരെ മംഗലാപുരത്തേക്ക് വിട്ടു . ട്രെയിനില്‍ പോയത് കൊണ്ട് വേഗം അവിടെ എത്തി.അവിടെയാണ് റഫ്നയെ അഡ്മിറ്റ് ചെയ്തിട്ടുള്ളത്.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവളെയും ഡിസ്ചാര്‍ജ്ജ് ചെയ്തു .ഹോസ്പിറ്റല്‍ ദൂരമുളളത് കൊണ്ട് അമ്മായിയും ഉമ്മും വന്നിട്ടില്ല. ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയപ്പോ കുടുംബക്കാരാല്‍ വീട് നിറഞ്ഞിരുന്നു.എല്ലാരും പോയിക്കഴിഞ്ഞപ്പോള്‍ റാസിയും ഫാമിലിയും അവരുടെ വീട്ടിലേക്കും പോയി.

............................

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ,

''ഉമ്മാ.....ഞാന്‍ പോകുവാന്നേ......''


''ആഹ് മോനേ...സൂക്ഷിച്ച് പോണേ.....''


എല്ലാം ഭേദമായി ഞാനിന്ന് കോളേജിലേക്ക് പോകാണ്.ഇപ്പോള്‍ എന്നെ എവിടെ വിടുന്നുണ്ടെങ്കിലും ഉമ്മാക്ക് പേടിയാ....സല്‍വാടെ കാലിന്‍റെ എല്ല് പൊട്ടി ഓപ്പറേഷന്‍ കഴിഞ്ഞതിനാല്‍ മൂന്ന് മാസമാ ഓള്‍ക്കുള്ള  റസ്റ്റ് .


കോളേജ് ഗേറ്റ് കടന്നതും ക്ലാസിലെ മുഴുവന്‍ ചങ്ക്‌കളും ഞമ്മളെ വരവേല്‍ക്കാനായി അടുത്തേക്ക് വന്നു. ചിലര് ഞമ്മളെ കയ്യൊക്കെപ്പിടിച്ച് ക്ലാസിലേക്ക് കൊണ്ട് പോയി. ഇവര്‍ക്കൊക്കെ ഞമ്മളോട് (എന്നോട്) ഇത്ര സ്നേഹമുണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്😜.

ക്ലാസിലെത്തിയപ്പോ ഗേള്‍സൊക്കെ അന്യ ഗ്രഹ ജീവിയെപ്പോലെ നോക്കുന്നു. അവരുടെ നോട്ടം കണ്ട് നമ്മക്ക് തന്നെ ബേജാറായിപ്പോയി.
പിന്നെ ടീച്ചേര്‍സൊെക്ക വന്ന് എന്‍റെ സുഖ വിവരങ്ങള്‍ അന്വേഷിച്ച് മടങ്ങിപ്പോയി.ക്ലാസൊന്നും എടുത്തില്ല.

ഉച്ചയായപ്പോള്‍ ഞമ്മളെ ചങ്ക്‌കളെയും കൂട്ടി അന്‍സാറിന്‍റെ അടുത്തേക്ക് പോകാനൊരുങ്ങി.ഇത്രയൊക്കെയായാലും അവനെ മറക്കില്ലല്ലോ.......അവന്‍ കാരണമല്ലേ ഇതൊക്കെ സംഭവിച്ചത്. പക്ഷേ അജു പറഞ്ഞു.
''ഓനെ നമ്മള് നന്നാക്കി.ഇനി ഓന്‍ ഓളെ ശല്യം ചെയ്യില്ല.''

''എന്നാലും എന്‍റെ ഒരു സമാധാനത്തിന്...''

''എന്നാല്‍ നിങ്ങള്‍ പൊയ്ക്കോ.....എന്നെക്കണ്ടാലവന്‍ നിന്നിടത്ത് നില്‍ക്കില്ല. 😝😝''

പിന്നെ ഞാനും അന്‍സിയും ഓനെയും തപ്പിയിറങ്ങി.റാസിന്‍റെ ക്ലാസില്‍ ആയത് കൊണ്ട് വേഗം കണ്ടെത്തി രണ്ട് ഡയലോഗങ്ങ് കാച്ചി.

മടങ്ങി വരുമ്പോള്‍ ഞമ്മളെ മൊഞ്ചത്തിയും ഓളെ ചെങ്ങായിയും നടന്ന് വരുന്നു.ചെങ്ങായിച്ചിയെ കണ്ടപ്പോള്‍ അന്‍സി ഓളെയും കൂട്ടി സൊള്ളാന്‍ പോയി. ആലു എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ച് ക്ലാസിലേക്ക് പോകാനൊരുങ്ങി .

''ഹലോ....ഒന്ന് നില്ക്കോ ?''

''എന്താ?'' ഓളെ മധുരമായ സ്വരം.ആദ്യമായാണ് ഓളെന്നോട് സംസാരിക്കുന്നത്.


''താന്‍ മെഹറാടെ ഫ്രണ്ടല്ലേ.....ഒന്ന് പരിചയപ്പെടാന്‍.....''


''ഉം'' ഒരു മൂളലില്‍ അവള്‍ മറുപടിയൊതുക്കി.


''എന്‍റെ പേര് ആദില്‍ ''


''അറിയാം ''


''എങ്ങനെ ?😳''



തുടരും.......


*±±±±±±±±±±±±±±±±±±±±±±±±±±±±±±±*


*👩🏻എന്‍റുമ്മാന്‍റെ മരുമോൾ👩🏻*

*✍🏻Aliya Fathi*

*Part-10*




''എന്‍റെ പേര് ആദില്‍''


''അറിയാം''



''എങ്ങനെ?''

അതിനുള്ള ഓള്‍ടെ മറുപടി കേട്ട് ഞാന്‍ ഞെട്ടിപ്പോയി .

''ഇങ്ങളെ എനിക്ക് ഈ കോളേജില്‍ വരുന്നതിന് മുമ്പേ തന്നെ അറിയാം.''



''അതെങ്ങനെ?''


''ഇങ്ങള് ആയിശമ്മായീടെ ഫ്രണ്ടല്ലേ.......''


''ഏഹ് ! നിനക്കായിശയെ അറിയോ ?''


''എന്‍റെ അമ്മായിയെ എനിക്കറിയാതിരിക്കോ.....?''


''അമ്മായി എന്ന് വെച്ചാല്‍ ?''



''എന്‍റെ ഇക്കാക്ക ആശിഖിന്‍റെ വൈഫാ ആയിശമ്മായി.''



''എന്നിട്ട് നിന്നെ ഞാനന്ന് കണ്ടില്ലല്ലോ.....''

ഞാന്‍ വെര്‍തേ തട്ടി വിട്ടു.

''ഞാന്‍ കല്ല്യാണത്തിന് ഉണ്ടായിരുന്നു. പക്ഷേ സല്‍ക്കാരത്തിന് എനിക്ക് പനിയായത് കൊണ്ട് വരാര്‍ കഴിഞ്ഞില്ല.
ഇങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. നേരിട്ടല്ല . അമ്മായീടെ ഫോണില്‍ നിങ്ങളൊരുമിച്ച് സെല്‍ഫിയെടുത്തില്ലേ....അത്.''



''ഓഹ്.....അപ്പോ നീ ഞമ്മളെ ചങ്ക് സിസിന്‍റെ പെങ്ങളാണല്ലേ.....അറിഞ്ഞില്ലാ.....ആരും പറഞ്ഞുമില്ലാ.....😜''

അപ്പോഴേക്കും ഇണക്കുരുവികള്‍ തിരികെ പറന്നെത്തി.


''ആഹാ.....നിങ്ങള്‍ രണ്ടാളും കട്ടക്കമ്പനിയായെന്ന് തോന്നുന്നല്ലോ ......''


''മ്മ്''

നമ്മള് രണ്ടാളും ക്ലാസിലേക്ക് പോയി.ഞാന്‍ ഓളുമായിട്ടുള്ള സംഭാഷണം അന്‍സിയോട് പറഞ്ഞു . അപ്പോ അവന്‍


''എന്നാല്‍ എല്ലാം എളുപ്പമായല്ലോ..........''

''എന്തെളുപ്പമായെന്ന്?'' ഓന്‍ പറയുന്നത് മനസ്സിലാകാതെ ഞാന്‍ ചോദിച്ചു.


''അല്ലെടാ.....ആയിശ നിന്‍റെ ചങ്കല്ലേ......അപ്പോള്‍ ഓള് നിന്നെക്കുറിച്ച് നല്ലതേ പറയൂ......അന്നേരം ആലുവിന് നിന്നോടൊരു ഇഷ്ടമൊക്കെ തോന്നും.''



''അതിന് അവളെന്നെക്കുറിച്ച് ചോദിച്ചാലല്ലേ ആയിശ പറയൂ.....''


''ടാ . ഇപ്പോ നിങ്ങള്‍ ഫ്രണ്ട്സായില്ലേ...ഇനി ഓള് ചോദിച്ചോളും നീയെങ്ങനെയുള്ള ആളാണെന്ന്.''



''മ്മ്....''


ദിവസങ്ങള്‍ കടന്ന് പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ അന്‍സി കോളേജിലെ പലയിടങ്ങളിലും അജു ഫോണ്‍ വിളിയിലൂടെയും ഞാന്‍ പുറമേ കൂട്ടുകാരനായി അകമേ കാമുകനായും പ്രണയിച്ചു. ദിവസങ്ങള്‍ കൂടുന്തോറും ഞങ്ങള്‍ നന്നായി അടുത്തു.അവളോടുള്ള സംസാരത്തില്‍ നിന്ന് പ്രണയത്തോടുള്ള അവള്‍ടെ വെറുപ്പെനിക്ക് മനസ്സിലായി. അത് കൊണട് തന്നെ ഞാനെന്‍റെ പ്രണയം എന്‍റെ മനസ്സില്‍ തന്നെ ഒളിപ്പിച്ചു.

അവളെന്നെക്കുറിച്ച് ആയിശയോട് എല്ലാം പറയാറുണ്ടെന്ന് ആയിശ എന്നോട് ചാറ്റിങ്ങിലൂടെ പറയാറുണ്ട്.

ഒരിക്കല്‍ ആയിശ എന്നോട് പറഞ്ഞു.

''ടാ ആദീ.....നീയും ആലുവും തമ്മില്‍ പ്രണയത്തിലാണോ...?''

''അതെന്താടാ നീ അങ്ങനെ ചോദിച്ചേ.....?''


''ഒന്നൂല്ലടാ....ഓളെപ്പോഴും നിന്നെക്കുറിച്ച് പറയാറുണ്ട്.കോളേജില്‍ നിന്ന് വന്ന ഉടനെ തുടങ്ങും പറയാന്‍. അതില്‍ നിന്നും എനിക്കൊരു കാര്യം മനസ്സിലായി .''


''എന്ത് കാര്യം
?''


''പണ്ടത്തെ നിന്‍റെ ചളിയടി നീ ഇനിയും നിര്‍ത്തിയിട്ടില്ലെന്ന്. ഹി ഹി😜''


ഓളെ പറച്ചില് കേട്ട് എനിക്കും ചിരി വന്നു.


''പോടീ ......ഏതായാലും നിന്‍റെ അത്രയൊന്നും വരില്ല മോളേ.....നീ അതില്‍ PHD എടുത്ത ആളല്ലേ.....''



''നീ പോടാ.......എന്നാല്‍ ok ടാ....ഇക്ക വിളിക്കുന്നുണ്ട് .ഞാന്‍ പിന്നെ വിളിക്കാം.''


''ok ടീ..''


പടച്ചോനേ .......ഇവളിപ്പോ എന്‍റെ ചളിയടി സ്വഭാവമൊക്കെ പറഞ്ഞ് കാണുമോ......അങ്ങനെയാണെങ്കില്‍ നാണം കെട്ടത് തന്നെ.


............................


ദിവസങ്ങള്‍ ആഴ്ച്ചകളായും മാസങ്ങളായും പരിണമിച്ചു.ഒരു വര്‍ഷം കടന്ന് പോയത് അറിഞ്ഞതേയില്ല.ഈ third year ഓളുളളത് കൊണ്ട് നന്നായി enjoy ചെയ്തിരുന്നു. ഇനി PG ചെയ്യാനുളള ആഗ്രഹമുണ്ടായിരുന്നെങ്കിലും(പഠിക്കാനുള്ള മോഹം കൊണ്ടൊന്നുമല്ല , ഓളെ എപ്പോഴും കാണാലോന്ന് വിചാരിച്ചിട്ടാ.....😜)  ഉപ്പാന്‍റെ നിര്‍ബന്ധപ്രകാരം അങ്ങ് ദുബായിലേക്ക് ഞമ്മളും പറന്നു. എന്നെ അവിടെ ഉപ്പാന്‍റെ ഷോപ്പ്  ഏല്‍പ്പിച്ച് ഉപ്പ നാട്ടില്‍ കൂടി😥.

എങ്ങനെയെങ്കിലും അവള്‍ക്കുളള മഹര്‍ വാങ്ങണമെന്നായി എന്‍റെ അടുത്ത ചിന്ത.
റാസിക്കും ഞാന്‍ കാരണം ഡിഗ്രി പൂര്‍ത്തിയാക്കാതെ എന്‍റെ കൂടെ വരേണ്ടി വന്നു.
ഓനും കൂടി ഉള്ളത് കൊണ്ട് പ്രവാസ ജീവിതം അത്ര ബോറഡിയൊന്നും തന്നില്ല.അത് നമ്മളൊരുമിച്ച് അടിച്ച് പൊളിച്ചു😜.


തുടരും............