_*സ്വർഗവീട്*_
✒✒🍂🍂🍂

    *💚കഥകളുടെ📗കിതാബ് 💚*

   *(വായനയുടെ പുതിയ ലോകം)*

〖〖_〗〖_〗〖_〗〖_〗〖_〗〖_〗〗 
                     
*⍚    പുതു കലാകാരന്മാർക്ക് എല്ലാവിധ സപ്പോർട്ടും ഞങ്ങൾ നൽകുന്നു💯*                         


*⍚   എഴുത്തുകളെയും വായനയെയും ഇഷടപ്പെടുന്നവർക്ക് വേണ്ടി മാത്രമായി...വായനയുടെ ലോകമായ....*               
 
*©കഥകളുടെ കിതാബ്*                                     

                         
*⍚   കൂടുതൽ കഥകൾ വായിക്കുവാൻ share chat follow ചെയ്യു*

*https://sharechat.com/profile/kathakalude_kithab*


*⍚  ғor joιn oυr wтѕυp grυp мѕg υr naмe and place...*
                                       
*⟪Ph: http://api.whatsapp.com/send?phone:-919656680819


*ᯓᯓᯓᯓᯓᯓᯓᯓᯓᯓᯓᯓᯓᯓᯓᯓ*

*📗A̷D̷M̷I̷N̷ P̷O̷S̷T̷ O̷N̷L̷Y̷📗*

*📋*թօsԵíղց αժตíղ*                                 

*📋അനസ് വേങ്ങര*

 
*ᯓᯓᯓᯓᯓᯓᯓᯓᯓᯓᯓᯓᯓᯓᯓᯓ*
രണ്ടാളുടെ ജനനത്തിനുമിടയിൽ വർഷങ്ങളുടെ വിടവുണ്ടെങ്കിലും പെരുമാറ്റത്തിൽ സമപ്രായക്കാരാണെന്നെ തോന്നൂ
ആരും കൊതിച്ചുപോകും ഇങ്ങനൊരു സഹോദരങ്ങളെ.
ആഷിഖ് , ഹന്ന .രണ്ടാൾക്കുമിടയിൽ എന്തിനും ഒരഭിപ്രായമേ ഉണ്ടായിരുന്നുള്ളു
കുഞ്ഞു നാൾ മുതലേ എന്ത് ത്യാഗം ചെയ്തിട്ടാണെങ്കിലും അവളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന ഒരു ആങ്ങളയും അവന്നു വേണ്ടി കൊച്ചു കാര്യങ്ങളിൽ പോലും വളരെ കെയറിങ് ആയ ഒരു കുഞ്ഞു പെങ്ങളും


വിധിയുടെ വിളയാട്ടം കുഞ്ഞു നാളിൽ തന്നെ അവരെ ഒരുപാടാനുഭവിപ്പിച്ചു
പൊന്നു മോൾക്ക് ഓർമയുറക്കാത്ത കാലത്തു തന്നെ ഒരു വാഹനാപകടം ആ മാതാ പിതാക്കളുടെ ജീവനും മക്കളുടെ ജീവിതവും അപഹരിച്ചു


കാലം അവരെ ജീവിപ്പിച്ചു
പലരുടെയും കാരുണ്യത്തിന്റെയും സഹതാപത്തിന്റെയും തണലിൽ അനാഥകളായി വളർന്നു
കാലം ശരവേഗതയിൽ സഞ്ചരിച്ചു
ജീവിക്കണം ഇനീം തനിക്കും തന്റെ കുഞ്ഞു പെങ്ങൾക്കും മറ്റുള്ളവരുടെ തണലിൽ കഴിഞ്ഞു കൂടാ
പല ജോലികളും ചെയ്തു രാപകലില്ലാതെ അദ്ധ്വാനിച്ചു മനോഹരമായ വീടും മറ്റു സുകസൗകര്യങ്ങളും അവരെ തേടിയെത്തി


ക്കാക്കോ


എന്താ ഡാ


ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താന്നറിയുവോ


എന്താ ഡാ


നിനക്കറിയില്ലേ


ഹാ
ന്നാലും പറയ്


നമ്മൾ അനാഥകളായത്തിന്റെ വാർഷികം
ഉമ്മേം ഉപ്പേം നമ്മളെ വിട്ട് പോയിട്ട് 15 വര്ഷം തികയുവാ


ഹാ നീയിതന്നെ ആലോജിച്ചിരിക്കരുത്
ഇനി അനാഥ എന്ന് പറയരുത് നമുക്ക് നമ്മളില്ലേ


ഹാ
ശരിയാ
ഇനി അങ്ങനെ പോരാ നമ്മക്ക് കൂട്ടിന് ഒരാൾ കൂടെ വേണം


ഹാ അതാരാപ്പോ


അതൊക്കെ കണ്ടു പിടിക്കണം
നല്ല ഒരാളെ കിട്ടാണ്ടിരിക്കില്ല


ന്താ ഡീ പാത്തോ വട്ടായോ


ഹാ
നല്ല മൊഞ്ചത്തിനെ തന്നെ നോക്കണം
നിനക്കും മൊഞ്ചിനു കുറവൊന്നും ഇല്ലല്ലോ


ഹാ
അപ്പൊ അങ്ങോട്ടാണല്ലേ പോക്ക്
അതൊക്കെ ആകുമ്പോ ഞാൻ പറയാ
നിന്നെ ഇവിടന്നു പറഞ്ഞയച്ചിട്ടു വേണം അതിനെ പറ്റി ആലോചിക്കാൻ
അല്ലേൽ രണ്ടും കൂടെ എന്റെ തലേൽ കേറും


ഹാ അപ്പൊ ഞാനൊരു ശല്യം ആണല്ലേ
ന്നെ ഒഴിവാക്കീട്ട് നീ പെണ്ണ് കെട്ടും അല്ലെ


ഹാ
നോക്കാം


അതുണ്ടാകും
നീ പോടാ കൊരങ്ങാ


പോടീ മാക്രീ


രണ്ടും തമ്മിൽ അങ്ങനെയാ
ഉപ്പയും ഉമ്മയും ഇല്ലാത്തതിന്റെ കുറവ് അറിയിക്കാതെയാണ് അവൻ അവളെ വളർത്തിയത്
ചെറുപ്പത്തിലെ ഒരു പാട് അധ്വാനിച്ചു ഇന്ന് വലിയ പണക്കാരനായി


കാലത്തിന്റെ പ്രയാണം ശര വേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരുന്നു
അവൻ അവളുടെ ഭാവി ജീവിതം എത്രത്തോളം മനോഹരമാക്കാം എന്ന ചിന്തയുടെ പിരി മുറുക്കത്തിൽ കഴിയുമ്പോൾ കുഞ്ഞു പെങ്ങൾ പ്രണയത്തിന്റെ പിടിയിലകപ്പെട്ടിരുന്നു

എല്ലാം രണ്ടുപേരും പരസ്പരം സംസാരിക്കുമായിരുന്നു എന്തോ ഇത് മാത്രം അവൾ അവനിൽ നിന്നും മറച്ചു
കോളേജിലെ കുട്ടികളിൽ ഏറ്റവും കാശുള്ള വീട്ടീന്ന് വരുന്നത് അവൾ ആണ് അത് കൊണ്ട് തന്നെ അൻവർ എന്ന പയ്യൻ അവളെ പ്രേമിക്കുകയായിരുന്നു
ദിവസങ്ങൾ കഴിയും തോറും അതിന്റെ പിരിമുറുക്കം കൂടികൊണ്ടിരുന്നു
അതിന്റെ പ്രതിഫലനം അവരുടെ ജീവിതത്തിൽ നിഴലാടിക്കാൻ തുടങ്ങി.
തന്റെ പെങ്ങൾകിപ്പോൾ പഴയ പോലെ തന്നോട് സംസാരിക്കാൻ സമയമില്ല പലപ്പോഴും ഒന്ന് കണ്ടുകിട്ടാൻ പോലും വിഷമകരമായ അവസ്ഥ

സംശയം നിഴലടിച്ച ആഷിഖ് അന്വേഷണം നടത്തി
തന്റെ സംശയം തെറ്റല്ല. അവൾ തന്നെക്കാളേറെ പ്രിയപ്പെട്ടവൻ വേറെ ഒരാൾ ഇതറിഞ്ഞപ്പോൾ ഉള്ളിലൊരു നീറ്റൽ
അത് തേപ്പ് കിട്ടിയവന്റെ വേദനയല്ല ജീവനേക്കാളേറെ സ്നേഹിച്ച കുഞ്ഞു പെങ്ങൾ നഷ്ടപ്പെട്ടവന്റെ വേദന


അവൻ അൻവറിനെ കണ്ടു


അൻവർ അല്ലെ


അതെ


ഞാൻ ആഷിഖ്
Pleas എന്റെ പെങ്ങളെ വിട്ടേക്ക് എനിക്ക് സ്വന്തമായിട്ടെന്നു പറയാൻ അവൾ മാത്രമേ ഉള്ളു
ക്യാഷ് ആണ് നിന്റെ പ്രശ്നമെങ്കിൽ എത്ര വേണേലും തരാം


No
എനിക്ക് നിങ്ങളോടൊന്നും സംസാരിക്കാനില്ല



എല്ലാം നഷ്ടപ്പെട്ടവന്റെ അവസ്ഥ ഒരിക്കൽ കൂടി അനുഭവിക്കുകയാണ്


ഡീ ഹന്ന
വാ എനിക്കൊരു കാര്യം പറയാനുണ്ട്


എന്താ അൻവർക്കാ


നീ എന്താടീ കരുതിയത് നിനക്ക് ഞാൻ പണത്തിന്റെ വില മാത്രേ തന്നിട്ടുള്ളൂ എന്നോ


എന്താ ഇങ്ങള് ഇങ്ങനൊക്കെ പറയുന്നത്
കാര്യം എന്താന്ന് പറ


ഇന്നലെ വന്നിരുന്നു ഒരുത്തൻ
തന്റെ പെങ്ങൾക്ക് വേണ്ടി എത്ര പണം വേണേലും തരാം എന്ന്
അവളെ വെറുതെ വിടണം പോലും


Sorry ഇക്കാ ഇതാ ഞാൻ മനസ്സുകൊണ്ട് പോലും അറിയാത്ത കാര്യമാണ്
ഞാൻ ഇറങ്ങി വന്നാൽ കൊണ്ട് പോകാവോ ഇങ്ങളെ വീട്ടിലേക്ക്


അതിനെന്നും ഞാൻ തയ്യാറാണ്


അവൾ വീട്ടിലെത്തിയതും പിന്നെ നടന്നതോന്നും നിയത്രിക്കാൻ കഴിഞ്ഞിരുന്നില്ല


നീ ഇന്നലെ അൻവറിനെ കണ്ടിരുന്നോ


അതെ ..അത് ഞാൻ


മതി ഇനി എന്നോട് സംസാരിക്കണ്ട
ഇക്കയാണ് പോലും...
സ്വന്തം പെങ്ങളുടെ ഭാവിക്ക് വില പേശി വന്നിരിക്കുന്നു
ഇനി എന്റെ കാര്യം നോക്കാൻ എനിക്കറിയാം എനിക്കൊരാളുടേം സഹായം വേണ്ട
ഇന്ന് തീരുന്നു നമ്മൾ തമ്മിലുള്ള ബന്ധം


ഇത്രയും പറഞ്ഞു പുച്ഛത്തോടെ ഇറങ്ങി പോയ അവളോട് മോളെ പോകരുതെന്ന് പറയുന്നുണ്ടായിരുന്നു എന്നാൽ ആ ഒരു അവസ്ഥയിൽ ശബ്ദം പോലും പുറത്തു വന്നില്ല
റബ്ബേ എന്ത് പരീക്ഷണമാണിത്
നാളിതുവരെ എന്റെ കാര്യങ്ങൾ പോലും ശ്രദ്ധിക്കാതെ പൊന്നു പെങ്ങൾക്ക് വേണ്ടി ജീവിച്ചിട്ട് എനിക്ക് തന്ന സമ്മാണമാണല്ലോ ഇത്.

ഒന്നുറക്കെ കരയാൻ പോലും വയ്യാതെ തരിച്ചിരുന്നു ആ മനസ്സും ശരീരവും
ദിവസങ്ങൾ കഴിഞ്ഞു ഒന്നിലും ഒരു ശ്രദ്ധയും ഇല്ല കൈ വിട്ടു പോയ ജീവിതം തുടങ്ങി അവന്ന്
എങ്കിലും പതറിയില്ല


ദിവസങ്ങൾ കടന്ന് പോയി അപ്രതീക്ഷിതമായി ഒരു ഫോൺ കാൾ അവനെ തേടിയെത്തി


Hello, ആഷിഖ് അല്ലെ


അതെ ആരാ
ഞാൻ അൻവറിന്റെ ബാപ്പയാണ്
ഹാ പറയു ഉപ്പാ സുഖമാണോ
ന്റെ പെങ്ങളൂട്ടിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ


എല്ലാര്ക്കും സുഖം തന്നെയാ
എനിക്ക് നിന്നെ ഒന്ന് കാണണം വൈകീട്ട് വീട്ടിലേക്ക് വാരാവോ


ഹാ
വരാം...

...


അങ്ങനെ അവൻ അവരുടെ വീട് ലക്‌ഷ്യം വെച്ച് നീങ്ങി


അസ്സലാമു അലൈക്കും


വ അലൈക്കുമുസ്സലാം
ആഷിക് ,. മോനേ വാ ഇരിക്ക്


ഏയ് അതൊന്നും വേണ്ട ഇങ്ങള് വിളിച്ച കാര്യം പറഞ്ഞാൽ ...


നിനക്ക് ഞങ്ങളോട് ദേഷ്യമായിരിക്കും എന്നാലും ഞങ്ങൾ പറയുന്നത് കേൾക്കണം
ഒരു ദിവസം അവർ രണ്ടു പേരും വീട്ടിലേക്ക് കയറി വന്നു ഒരു അനാഥകുട്ടി ആണ് ആരും ഇല്ല തമ്മിൽ ഇഷ്ടമാണെന്നെല്ലാം പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു
അന്ന് തന്നെ ഞങ്ങൾ ആശുപത്രിയിലേക്ക് പോയി ഇന്നാലെയാ എത്തുന്നത്
എന്റെ മോൾക്ക് ഓപ്പറേഷൻ കഴിഞ്ഞു


എല്ലാം മൂളികേട്ടു അവൻ
അടുത്തത് അൻവറിന്റെ ഊഴമായിരുന്നു


ആഷിഖ് എന്നോട് പൊറുക്കണം
ഞാൻ അവളെ ഇഷ്ടപ്പെട്ടത് വെറും പണത്തിന് വേണ്ടിയായിരുന്നു
ഒരു പാട് പണം അതില്ലേൽ എന്റെ പെങ്ങളെ ഇങ്ങനെ ജീവനോടെ കാണൻ കഴിയില്ലായിരുന്നു
ഞാൻ നോക്കീട്ട് പണത്തിന് വേറെ വഴി ഒന്നും കണ്ടില്ല
അവളെ ഉപയോഗിച്ച് ഞാൻ കാര്യം നടത്തുവായിരുന്നു
അന്ന് പണത്തിന് മാത്രം തോന്നിയ ഇഷ്ടമാണെലും ഇന്ന് ജീവന് തുല്യം മനസ്സറിഞ്ഞു സ്നേഹിക്കുന്നു ഞാനവളെ
എനിക്കും ഉണ്ട് പെങ്ങൾ ഞാൻ ഒരു ആങ്ങളയുടെ സ്ഥാനത് നിന്ന് നിങ്ങളെ കണ്ടില്ല. മാപ്പര്ഹിക്കുന്ന തെറ്റല്ല ഞാൻ ചെയ്തത് എന്നാലും പൊറുക്കണം
നിങ്ങളുടെ പെങ്ങൾ ഇന്നും പരിശുദ്ധയാണ്. നിങ്ങൾക്ക് കൊണ്ട് പോകാം അവളെ നിങ്ങൾക്കിഷ്ടമുള്ള ആളെ കൊണ്ട് വിവാഹം കഴിപ്പിക്കാം സമ്മതമാണ് രണ്ടു പേർക്കും


Mm
എവിടെ അവൾ...


ഇക്കാ. ഞാനിവിടുണ്ട്
എന്നെ ഇനി എന്തിനാ കൊന്നേക്ക്
ഞാൻ ചെയ്ത തെറ്റിന്........


ഞാനെന്ത് ചെയ്യാൻ
ഞാനാരാ വിവരവും പഠിപ്പും ഇല്ലാത്തവൻ
ജീവിതത്തിന്റെ ഭാണ്ഡക്കെട്ട് തലയിൽ വന്നു വീണപ്പോൾ പഠനം പാതി വഴിയിലുപേക്ഷിച്ചു
അന്നും എനിക്കൊരു ആശ്വാസമുണ്ടടായിരുന്നു ഒരു വിദ്യാഭ്യാസത്തിനും തരാൻ കഴിയാത്ത ന്റെ പെങ്ങളുട്ടീടെ സന്തോഷം
ആര് കാണാൻ
എല്ലാം എന്നോട് പറയുകയും ചോതിക്കുകയും ചെയ്യുന്ന അവൾക്ക് എന്നോട് പറയാൻ കഴിഞ്ഞില്ല അവൾക്ക് അവളുടെ ഇഷ്ട്ടങ്ങൾ


ഇക്കാ ഞാൻ....


ഞാനാരുമല്ല നിനക്ക് എന്ന് കേട്ടപ്പോ പോയി പാതി ജീവൻ
പിന്നെ ദാ ഈ നിമിഷം വരെ ജീവച്ഛവം
നിനക്കെന്നോട് ചോദിക്കാമായിരുന്നു കൂട്ടുകാരിയുടെ ചികിത്സക്ക് പണം നീ ചോദിച്ചാൽ തരുമായിരുന്നില്ലേ എന്റെ ജീവിനടക്കം എന്റെ എല്ലാം.
നീ അനാഥയാണെന്ന് മറ്റൊരാൾ പറഞ്ഞു കേൾക്കാതിരിക്കാൻ പാടുപെട്ട എന്നെ നീ തന്നെ അത് കേൾപ്പിച്ചു


മോനെ അവളെ ശപിക്കരുത്
അവൾ ഒന്നും അറിഞ്ഞിട്ടില്ല എല്ലാം എന്റെ മോന്റെ തെറ്റാ പലതും അവളെ പറഞ്ഞു ധരിപ്പിക്കുകയായിരുന്നു
നീ എന്നെ ഉപ്പാ എന്ന് വിളിച്ചപ്പോഴേ നിന്റെ മനസ്സ് ഞാനറിഞ്ഞു
നീ അവളെ കൊണ്ട് പോണം

ഇല്ല അവൾ ആഗ്രഹിച്ചതൊന്നും ഞാനവൾക്ക് കൊടുക്കാതിരുന്നിട്ടില്ല
ഇത് അങ്ങനെ കരുതാം
ഇതാ എന്റെ സ്വത്ത് മുഴുവൻ അവളുടെ പേരിൽ എഴുതിയതിന്റെ രേഖകളാ
എവിടെയാണേലും എന്റെ മോൾ സന്തോഷത്തോടെ ഇരുന്നാൽ മതി


ഇക്കാ ഞാൻ


ഞാൻ പോകുവാ
നീ ജീവിക്കണം അനാഥ ആയിട്ടല്ല ഇന്നിവിടെ നിനക്ക് ഭർത്താവുണ്ട് ഉമ്മ ഉണ്ട് ഉപ്പ ഉണ്ട് എല്ലാം ഉണ്ട് ഞാനല്ലേ അനാഥൻ
ഞാനെങ്ങനെയെങ്കിലും മരിക്കുവോളം...


ഇത് പറഞ്ഞപ്പോഴേക്കും അവൾ അവന്റെ വാ പൊത്തി
മതി ഇക്കാ
നീ ഇനി അങ്ങനെ പറഞ്ഞാൽ പിന്നെ നിന്റെ ഈ പെങ്ങളോട്ടിം ജീവനോടെ കാണില്ല


ഏയ്
എന്താടാ ഇത്
നേരത്തെ അവന്റെ കണ്ണിൽ നിന്നൊഴുകിയ കണ്ണീരിൽ ഞാവന്റെ കുറ്റബോധവും നേരും എല്ലാം കാണുന്നു
അവന്റെ സ്ഥാനത് ഞാനായിരുന്നെങ്കിലും ഇതൊക്കെ എനിക്കും നിർബന്ധമായിരുന്നു
അവൻ തിരഞ്ഞെടുത്ത മാർഗം മോശമായിരുന്നു

ഇക്കാ എന്നാ പിന്നെ എന്നോട് പൊറുത്തുന്നു പറ
ഞാനും വരുവാ നിന്റെ കൂടെ നമ്മുടെ ആ സ്വർഗത്തിലേക്ക്


വാ ഇനിയുള്ള കാലം അവിടെ കഴിയാം
വാ വന്ന് കാറിൽ കയറ്


ഇക്കാ ഒരാൾ കൂടെ വരുന്നെന്ന്
ഇക്കാക്ക് കൂട്ടിന്


ഓ വെപ്രാളത്തിനിടക്കു ഞാനവനെ മറന്നു അൻവർ വാ


ഏയ് അൻവർക്കാനെ അല്ല
അതെനിക്ക് കൂട്ടിനുള്ള ആളാ ഇങ്ങക്ക് കൂട്ടിനുള്ള ആൾ വേറെ ഉണ്ട്


......


ഇങ്ങള് കാശ് കൊടുത്തു ജീവിപ്പിച്ച ഒരു പാവം ഇത്ത
വിളിക്കട്ടെ ഞാൻ എന്റെ നാത്തൂനായി

എന്നാ പിന്നെ അങ്ങനെ ആകട്ടെ......


അവർ വീണ്ടും പറന്നു ഭൂമിയിലെ ആ സ്വർഘത്തിലേക്ക്


ശുഭം...


THE END

A story by
AMP Malappuram

swarga veed


നിങ്ങളുടെ  വിലയേറിയ   അഭിപ്രായങ്ങൾ  comment  ചെയുക