*വിധി തന്ന തിരിച്ചറിവ്*


✍🏻 *നിഷാദ് അത്തോളി*


            നമ്മുടെ ഇത് വരെ ഉള്ള ജീവിതയാത്രയിൽ നാം
ഓരോരുത്തർക്കും വഴി തെറ്റി കാണും പല തെറ്റുകൾ
ചെയ്തിട്ടുണ്ടാവും അതിനെ തിരുത്താൻ ധാരാളം ആളുകൾ നമ്മുടെ ചുറ്റിലും ഉണ്ട് എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരാളാണ് ഉപ്പ എന്നുള്ളത്
അവരുടെ വാക്കുകൾ ആയിരിക്കും നമുക്ക് പ്രചോദനം അവരായിരിക്കും നമ്മെ ഒപ്പം നിർത്തുക എന്നിട്ടും ഒടുവിൽ നാം അവരെ തന്നെ തള്ളി പറയുന്നു.

*********************************************

            അതിശക്തമായി മഴ പെയ്യുന്നുണ്ട് റോഡിലൂടെ ഒഴുകുന്ന വെള്ളത്തിലാകെ ചുവപ്പ് കലർന്നിരിക്കുന്നു
ചോരയുടെ മണമുള്ള കാറ്റ്.... അതേ... എന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു കൊണ്ട് ഒരു ടിപ്പർ
നിർത്താതെ പോയിരിക്കുന്നു ആളുകൾ നിറയെ കൂടിയിട്ടുണ്ട് അതിശക്തമായ വേദന കൊണ്ടും രക്തം
ഒഴുകി പോയതിനാലും എന്റെ ബോധം നഷ്ട്ടപെട്ടു
ഇപ്പോൾ കണ്ണു തുറക്കുമ്പോൾ ഹോസ്പിറ്റലിലാണ് എന്റെ സൈഡിൽ നിന്നും ചെറിയ നേർത്ത ശബ്ദം
കേൾക്കാം കാതോന്ന് കൂർപിച്ചു കേട്ടപ്പോൾ നല്ല
പരിചയമുള്ള ശബ്ദം. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ഞാൻ ഒരിക്കലും പ്രധീക്ഷിക്കാത്ത
വ്യക്തി ഉപ്പ ..... എന്റെ ഉപ്പ. അപ്പോഴും മനസ്സിൽ ഒരു ചോദ്യം എന്നോട് ഇത്രയ്ക്കും ദേഷ്യം ഉള്ള ഉപ്പ എന്തിന
ഇവിടെ.? അപ്പോഴെക്കും ഞാൻ എന്റെ ബാല്യ കാല
ഓർമകളിലേക്ക് കൂപ്പുകുത്തിയിരുന്നു


    ഉപ്പ ആ വാക്ക് പറയുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു
അനുഭൂതി ആയിരുന്നു എന്റെ കുട്ടി കാലങ്ങളിൽ ന്റെ
ഓരോ പുലരിയെയും ധന്യമാക്കി തീർത്ത ഒരാളാണ്
ഉപ്പ അന്ന് ഒരു പക്ഷെ ഉമ്മയെക്കാൾ ഞാൻ കൂടുതലും സ്നേഹിച്ചത് ഉപ്പാനെ ആയിരുന്നു വീട്ടിൽ
എന്നെ കൂടാതെ രണ്ട് സഹോദരങ്ങൾ ഉണ്ടായിരുന്നു
എന്നിട്ടും ഉപ്പാക്ക് എന്നോട് ആയിരുന്നു അമിത ലാളന
ഞാൻ എന്ത് പറഞ്ഞാലും കേൾക്കും അന്നൊന്നും എന്ത് തെറ്റ് ചെയ്താലും ഒരു ഈർക്കിൽ കൊള്ളി കൊണ്ടു പോലും ഉപ്പ എന്നെ വേദനിപിച്ചിട്ടില്ല എനിക്ക്
എന്തെങ്കിലും പറ്റിയാൽ നോവുന്നത് ഉപ്പാന്റെ ഉള്ളം ആയിരുന്നു എന്നിട്ടും ഉപ്പ എങ്ങനെ എന്റെ വെറുപ്പിന്
ഇരയായി തീർന്നു.?

             കുഞ്ഞുനാളിൽ തന്നെ ഉമ്മ മരിച്ച എനിക്ക് ഉപ്പ
ആയിരുന്നു എല്ലാം അന്ന് മുതൽ ഉമ്മയുടെ ഒരു കുറവും വരുത്താതെ ആയിരുന്നു ഉപ്പ എന്നെ നോക്കിയത് എന്റെ എല്ലാ കാര്യങ്ങളും ചെയ്തു തരുമായിരുന്നു.എന്നാൽ പിന്നീട് അങ്ങോട്ട്‌ ഉപ്പാക്ക് ജോലി സമയം കൂടിയതിനാൽ എന്നെ നോക്കാൻ സമയം കിട്ടാറില്ല പക്വതയില്ലാത്ത പ്രായത്തിൽ പല തരം തെറ്റുകൾ ചെയ്തു അപ്പോഴും പ്രായത്തിന്റെ
കുറുമ്പാണെന്ന് പറഞ്ഞ് ഉപ്പ ശാസിക്കാതെ വിട്ടു എന്നാൽ എനിക്കത് ഒരു ആത്മവിശ്വാസം ആയിരുന്നു
എന്ത് ചെയ്താലും ഉപ്പ ഒന്നും പറയില്ല എന്നുള്ളത്
അതിനാൽ തന്നെ ചെയ്ത ഓരോ ചെറിയ തെറ്റും തിരുത്താൻ പറ്റാത്ത വലിയ തെറ്റുകൾ ആയി മാറിയിരിക്കുന്നു അപ്പൊയൊന്നും ഉപ്പ അറിയില്ല എന്നും അഥവാ അറിഞ്ഞാലും തന്നെ ഒന്നും ചെയ്യില്ല എന്നുള്ള ഒരു വിശ്വാസം തന്നെ ആയിരുന്നു എന്നാൽ അതിനെ തകിടം മറിച്ചു കൊണ്ട് പല ആളുകൾ വഴി ഉപ്പ അറിഞ്ഞു ഉപ്പയുടെ പ്രധികരണം ഭീകരം ആയിരുന്നു ഇത് വരെ എന്നെ തല്ലാതെ ഇരുന്ന ഉപ്പ എന്നെ തല്ലി അത് എന്നിൽ സങ്കടത്തിൽ ഉപരി വാശി ആയിരുന്നു ഉണ്ടായത് അതിന് ശേഷം ഉപ്പയോടുള്ള സമീപനം പാടെ മാറി വെറുതെ ഓരോ കാര്യത്തിനും ദേഷ്യപെടാൻ തുടങ്ങി അന്നേല്ലാം ഉപ്പയുടെ പ്രതികരണം മൗനം ആയിരുന്നു പിന്നീടങ്ങോട്ട് രണ്ട് പേരും തമ്മിൽ സംസാരിച്ചിട്ടില്ല എന്നിട്ടും എന്റെ ഒരു ആവശ്യത്തിനു പോലും ഉപ്പ മുടക്കം വരുത്തിയിരുന്നില്ല എല്ലാം ചെയ്തു തരും സ്നേഹത്തോടെ  ഒരു പാട് തവണ അടുത്ത് വന്നു അന്നേല്ലാം അതിനെ തട്ടി തെറിപ്പിച്ചു ഉപ്പയുടെ സ്നേഹം പല തവണ അറിഞ്ഞിട്ടും അറിയാത്ത പോലെ അഭിനയിച്ചു പിന്നീട് അങ്ങോട്ട്‌ എന്റെ കൂട്ട്കേട്ടുകൾ മാറാൻ തുടങ്ങി അന്ന് മുതൽ ഞാനും ഒരുപാട് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാൻ തുടങ്ങി ലഹരിയുടെ മത്തുപിടിച്ചാൽ പിന്നെ എന്താണ്
ചെയ്യുന്നത് എന്ന് ബോധം ഉണ്ടാവാറില്ല അങ്ങനെയും ഒരുപാട് തെറ്റുകൾ ചെയ്തു ഒരിക്കൽ വീട്ടിൽ വൈകി വന്ന എന്നോട് ഉപ്പ ചോദിച്ചു എവിടെ ആയിരുന്നു എന്നെല്ലാം അത് കേട്ട് ദേഷ്യം വന്ന ഞാൻ ഉപ്പാനെ അടിക്കാൻ വരെ പോയി എന്നാൽ ആരൊക്കെയോ ചേർന്ന് എന്നെ പിടിച്ചു വച്ചു അന്ന് എന്നെ ഉപ്പ വീട്ടിൽ നിന്നും ഇറക്കിവിട്ടു അതും കൂടെ ആയപ്പോൾ ഉപ്പയോട് തീർത്താൽ തീരാത്ത ദേഷ്യം തന്നെ ആയിരുന്നു എന്നിട്ടും എന്റെ വാശി ഉപേക്ഷിക്കാൻ ഞാൻ തയ്യാറായില്ല പിന്നെ ആ വീട്ടിലേക് കയറിയിട്ടില്ല അതിനിടയിൽ ഒരു കേസിൽ കുടുങ്ങിയപ്പോയും കൂടെ നിന്ന കൂട്ടുകാർ പോലും ഉണ്ടായില്ല രക്ഷിക്കാൻ അപ്പോയും ഉപ്പ ആയിരുന്നു വന്നതും അന്നും ഞാൻ ഉപ്പയെ അവഹേളിച്ചു വിട്ടു എത്ര കിട്ടിയിട്ടും ഞാൻ പഠിച്ചിട്ടില്ല പിന്നീട് ആ കുത്തഴിഞ്ഞ ജീവിതം തന്നെ
ആയിരുന്നു തുടർന്നത് അതിനിടെ ഇക്കയുടെ കല്ല്യാണ നിശ്ചയം വന്നു  ആ ദിവസം വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു ഒരു പക്ഷെ എന്തോ തിരിച്ചറിവ് കാരണം വരാം എന്ന് പറഞ്ഞു അതിനിടയിലാണ് ഈ ആക്‌സിഡന്റ് സംഭവിച്ചതും ഇത്രയും ആലോചിച്ചപ്പോൾ  തന്നെ അറിയാതെ മിഴികൾ നിറഞ്ഞു എന്തിനോ വേണ്ടി അപ്പോയെക്കും ഉപ്പ എന്റെ അടുത്ത് എത്തിയിരുന്നു ആ കാലിൽ വീണ് മാപ്പപേക്ഷിച്ചു എന്റെ ശബ്ദം ഇടറി " ഉപ്പ ഈ എന്നോട് ക്ഷമിക്കില്ലേ ഉപ്പ"

    ഷാനു യ്യ് എന്താ കാണിക്കുന്നെ എണീക്ക് എല്ലാം നിന്റെ ഒരു കുറുമ്പ് മാത്രം ആയിട്ടെ ഞാൻ കണ്ടിട്ടുള്ളു

         അന്നേരം ആണ് എനിക്ക് മനസ്സിലായത് നമ്മൾ എന്ത് തെറ്റ് ചെയ്താലും നമ്മുടെ ഉറ്റവർ അത് മനസ്സിലാക്കി പെരുമാറും എന്ന് ഒരു ആപൽഘട്ടം
വരുമ്പോഴാണ് അവർ നമ്മുടെ കൂടെ ഉണ്ടാവുക
എന്നറിയുന്നത്.





                     
       Send your feed back 8078714974
vidhi thanna  thirichariv