*കണ്ടൻ പൂച്ച..*
===================
കാർ കഴുകി കൊണ്ടിരിക്കുമ്പോളാണ് ശ്രദ്ധിച്ചത്.മൂപ്പർ ആകെ മാറിയിരിക്കുന്നു.അല്പം തടി കൂടിയതാണ്.
ആരെയോ കാത്തു നിൽക്കുന്നത് പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് നമ്മളെ കണ്ടൻ പൂച്ച.
ആ നടത്തം കണ്ടാൽ അറിയാം മീൻക്കാരൻ അഹമ്മദ്ക്ക വരാനുള്ള സമയമായി.അതിനുള്ള തയ്യാറെടുപ്പിലാണ്.അഹമ്മദ്ക്കാന്റെ വണ്ടിയുടെ ഹോൺ അടി ശബ്ദം കേട്ടാൽ മതി എവിടെയാണെങ്കിലും മിയാഹൂ......... മിയാഹൂ....മിയാഹൂ.... എന്ന് കരഞ്ഞു സൂപ്പർഫാസ്റ് എക്സ്പ്രസ്സ് പോലെ അവൻ ഓടിയെത്തും.
അദ്ദേഹം എറിഞ്ഞു കൊടുക്കുന്ന മീനിന്റെ ചെറിയ ഒരു കഷണം കിട്ടിയ ഉടനെ പുള്ളിക്കാരൻ അതും വായിലാക്കി ഓടുന്നതു കാണാൻ നല്ല രസമാണ്.പിന്നീടുള്ള കുറച്ച് നേരം കണ്ടൻ ബിസിയാണ്.ഉമ്മാമ്മ മീൻ മുറിച്ചു ക്ലീൻ ചെയ്തു കഴിയുന്നത് വരെ. ഇടയ്ക്കിടെ തന്റെ മനോഹര ശബ്ദത്തിലുള്ള മിയാഹൂ....മിയാഹൂ....എന്ന വിളികളും കേൾക്കാം
വീട്ടിന്റെ പരിസരത്തേക്ക് പോലും
വേറെ ഒരു പൂച്ചയെ പോലും അടുപ്പിക്കില്ല കണ്ടൻ.
അടുക്കളമുറ്റത്തു കണ്ടൻ അടിച്ചു പൊളിച്ചു നടക്കുകയാണെങ്കിലും നാലു മണി കഴിഞ്ഞാൽ പിന്നെ കണ്ടനെ മഷിയിട്ടു നോക്കിയാൽ കാണില്ല കാരണം ആയിഷ സ്കൂളിൽ നിന്നും വരുന്ന സമയമാണ്.കണ്ടനു ആകെ പേടിയുള്ളതു ആയിഷ മോളെ മാത്രമാണ്.അവൾ ഇടയ്ക്കിടെ ഒരു ചവിട്ടു വെച്ചു കൊടുത്തു ഓടുന്നത് കൊണ്ടാകാം അവളെ നല്ല പേടിയാണ്. സ്കൂളിൽ വന്നയുടനെയാണെങ്കിൽ കണ്ടനെ കണ്ടാൽ ചവിട്ട് ഉറപ്പാണ്.അതുകൊണ്ട് ആ സമയത്തു കണ്ടൻ മുങ്ങി നടക്കും.
പക്ഷെ എത്ര ചവിട്ടു കൊണ്ടാലും കണ്ടൻ അവിടെയൊക്കെ ചുറ്റി പറ്റി നടക്കുന്നുണ്ടാകും.അതാണ് കണ്ടൻ പൂച്ചയുടെ സ്വഭാവം........
🍃 റാഷി 🍃
*_FOR MORE STORIES..._*
*_JOIN THE GROUP_*
*കലവറ ❍ℱ കിതാബ് Whatsapp ഗ്രൂപ്പിൽ വരാൻ താല്പര്യമുള്ളവർ 👉🏻9745154829 നമ്പറിൽ msg അയക്കുക* kandan poocha

0 Comments
Post a Comment