*💕ഇഷാൻവി 💞*
*1/3*
*&&&&&&&&&&&&&&&&&&&&&*
💕 *ഇഷാൻവി* 💙
പാർട്ട് - 1️⃣
✍🏻: 🌸PACHU🌸
" എനിക്ക് പറ്റില്ലടാ ...."
സോഫയുടെ മേൽ രണ്ട് കാലും കയറ്റിവെച്ച് മുട്ടിന്മേൽ തലവെച്ചു ഇരുന്നത് എന്തോ എന്റെ മുമ്പിലായി ഇരിക്കുന്ന റോഷ്നയുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിയാഞ്ഞിട്ട് തന്നെയാണ്..
" നീ എന്ത് ഭ്രാന്താണ് ഇഷാ ഈ പറയുന്നത് ,,,ഇത്രയൊക്കെ കഷ്ട്ടപ്പെട്ടത് പിന്നെ വെറുതെ ആണോ...
ആരുടെയൊക്കെ കൈയും കാലും പിടിച്ചിട്ട് ആണെന്നോ ഇല്ലാത്ത വേക്കൻസിയിൽ നിനക്കൊരു ജോലി ശെരിപ്പെടുത്തിയത്,,, അറിയോ നിനക്ക്...
അതും ഞാൻ വർക്ക് ചെയ്യുന്ന സ്ഥലത്തു തന്നെ മതി എന്ന് പറഞ്ഞിട്ട് ഇപ്പോ ....,,,പറ ...എന്താ ?? കാലം ഇത്ര കഴിഞ്ഞിട്ടും എന്താ പെണ്ണെ നിനക്ക് ഒന്നിനും പറ്റാത്തത് ....? "
' അവളുടെ ഓരോ വാക്കുകൾക്കും മൗനമായിരുന്നു എന്റെ പക്കലുള്ള മറുപടി...അല്ലെങ്കിലും കഴിഞ്ഞ കുറേ മാസമായി ഞാൻ മൗനത്തിനെ തന്നെ ആയിരുന്നല്ലോ കൂടുതൽ സ്നേഹിച്ചതും...ഇനിയും അവളെ ബുദ്ധിമുട്ടിക്കരുത് എന്ന് കരുതി തന്നെയാണ് ഒരു ജോലി ശരിയാക്കി തരണം എന്ന് ഞാൻ പൊറഞ്ഞത്...
പക്ഷെ ഇപ്പോഴും ഒക്കെയും മറന്ന് ഒന്ന് ചിരിക്കാൻ പോലും കഴിയാത്തവളാണ് ഞാൻ ....ഈ നാല് ചുവരുകൾക്കിടയിൽ മാത്രം ഒതുങ്ങാൻ ആഗ്രഹിക്കുന്നവൾ ....അങ്ങനെ ഉള്ള എനിക്കെങ്ങനെ ആത്മാർഥമായി ഒരു ജോലി ചെയ്യാൻ കഴിയും....
ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ ഇഷാ നീ ....മദറിന്റെയും പഠിപ്പിച്ച ടീച്ചേർസിന്റെയും ഒക്കെ അത്രയും സ്മാർട്ട് ആൻഡ് ഇന്റലിജന്റ് ആയിരുന്ന ഇഷാൻവിക്ക് ഇനിയും അത് പോലെ മാറാൻ കഴിയണം ...കഴിഞ്ഞേ പറ്റൂ....'
“ നാളെ മോർണിങ് അല്ലേ ഇന്റർവ്യൂ ,,,ഞാൻ അറ്റൻഡ് ചെയ്യും ..."
ചിന്തകൾക്ക് വിരാമമിട്ട് ഒന്ന് ശ്വാസം വലിച്ചുവിട്ട് റോഷ്നയെ നോക്കി ചിരിക്കാൻ ഞാനൊരു പാഴ്ശ്രമം നടത്തി...
“ ഡാ...നീ എനിക്കൊരു ബേർഡൻ ആയിട്ടല്ല... എത്ര കാലം എന്ന് വെച്ചിട്ടാ ഇവിടെ ഇങ്ങനെ ചടഞ്ഞിരിക്കാ...നീ നിന്റെ ലൈഫ് സ്പോയിൽ ചെയ്യരുത്...
പിന്നെ ....നിന്റെ ജീവന് നിന്നെക്കാൾ അധികാരം എനിക്കുണ്ട് ട്ടോ ...ഇറ്റ് വാസ് മൈ ഗിഫ്റ്റ്... and I won't let you ruin that ,,,
വാ വന്ന് കിടന്നേ ,,, മോർണിംഗ് ഷാർപ് 9 ന് നീ കമ്പനിയിൽ റിപ്പോർട്ട് ചെയ്യണം ..."
അവൾ ഒരു ചിരിയോടെ പറഞ്ഞു നിർത്തി വെള്ളവും എടുത്ത് മുറിയിലേക്കു പോയി ....
ജീവിതം അത്രമേൽ മടുത്തു എല്ലാം അവസാനിപ്പിക്കാൻ മരണത്തെ തേടിയിറങ്ങിയ എന്റെ മുന്നിൽ വന്നണഞ്ഞ മാലാഖയാണ് അവൾ,,, റോഷ്ന..ഇഷയുടെ ചിന്നു... അവളുടെ മമ്മയും പപ്പയും സ്റ്റേറ്റ്സിലാണ് ..... പരസ്പരം മത്സരിച്ചു സമ്പാദിക്കുന്നതിനിടയിൽ സ്വന്തം മകളെ സ്നേഹിക്കാൻ അവർ പാടെ മറന്നു....അങ്ങനെ അവരുടെ അടുത്തുനിന്ന് രക്ഷപ്പെട്ട് വന്നതാണ് ഇവിടേക്ക് ...
അവൾ പറഞ്ഞതുപോലെ തന്നെ ഈ ജീവിതം അവളുടെ ഔദാര്യം തന്നെ ആണ് .... അവൾക്ക് ഞാൻ സ്വന്തം അനിയത്തി ആണ്... അവളെന്നെ അത്രയും സ്നേഹിക്കുന്നുണ്ട്...ഇഷയെ സ്നേഹിക്കുന്ന ചിന്നുവിന് വേണ്ടി, എന്റെ മദറിനു വേണ്ടി എല്ലാവർക്കും വേണ്ടി ഞാൻ മാറിയേ പറ്റൂ...
പുതിയൊരു തുടക്കം മനസ്സിൽ കുറിച്ചിട്ട് ചിന്നുവിന് പുറമെ ഞാനും മുറിയിലേക്ക് നടന്നു ....
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
' ഈ ജോലി എനിക്ക് ഇപ്പോൾ അത്യാവശ്യം ആണ്...ഞാനിപ്പോൾ അനുഭവിക്കുന്ന മാനസിക സംഘർഷം ഒഴിവാക്കാൻ ഒരുപക്ഷെ ഈ ജോലി എന്നെ സഹായിച്ചേക്കാം....
ചിന്നുവിന്റെ കൂടെ Sharma’s Events ന്റെ ആ വലിയ കോമ്പൗണ്ടിലേക്കു പ്രവേശിച്ചതും എന്നിലേക്ക് ഒരു കുളിർമ നിറയുന്നത് ഞാനറിഞ്ഞു...മുംബൈയിലെ തന്നെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് ശർമാസ് ഇവന്റ്സ്....റോഷ്ന ഇവിടെ ഇവന്റ് ഓപ്പറേഷൻസ് മാനേജർ ആയിട്ടാണ് വർക്ക് ചെയ്യുന്നത്... അവൾ ഇവിടുത്തെ വൺ ഓഫ് ദി ബെസ്റ്റ് എംപ്ലോയിസ് ആണ്... അതുകൊണ്ട് തന്നെയായിരിക്കും അവളുടെ ശുപാർശയിൽ എനിക്ക് പെട്ടെന്ന് തന്നെ ജോലി ശരിയായത്...’
റിസപ്ഷനിൽ ചെന്ന് റിപ്പോർട്ട് ചെയ്തതും അവിടെയുള്ള പെണ്ണ് ഫോൺ റസീവർ എടുത്ത് ആർക്കോ വിളിച്ചു... ഫോൺ വെച്ചതിനു ശേഷം എന്നോട് 5 മിനിറ്റ് ലോബിയിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു ...
" ഇഷാ...നീ ഇവിടെ ഇരിക്ക് ... ഞാൻ സൈൻ ചെയ്യട്ടെ ,,,,സാർ നിന്നെ വിളിക്കുമ്പോഴേക്കും ഞാൻ വരാം...."
റോഷ്നയെ നോക്കി ശെരി എന്ന് തലയാട്ടി ഞാൻ അവിടുന്ന് sharma’s events ന്റെ മാഗസിൻ മറിച്ചു....
കുറച്ചു കഴിഞ്ഞ് റിസെപ്ഷനിലെ ആ പെണ്ണും റോഷ്നയും എനിക്കരികിലേക്ക് വന്നു...
" പ്രിയാ,,, ഐ വിൽ മാനേജ് ഹേർ ...."
റോഷ്ന റിസെപ്ഷനിലെ പെണ്ണിനെ നോക്കി പറഞ്ഞു ...
" യാ ഷുവർ... ക്യാരി ഓൺ ...."
ചിരിച്ചുകൊണ്ട് അവൾ നടന്നകന്നു ...
റോഷ്ന എന്നെയും കൂട്ടി എംഡി യുടെ ക്യാബിനിലേക്ക് നടന്നു...
“ നത്തിങ് ടു വറി ടാ...ഐ തിങ് ബോസ് ഈസ് ഇംപ്രസ്സ്ഡ് വിത് യുവർ ബയോഡാറ്റ... അല്ലെങ്കിൽ റിക്രൂട്മെന്റ് ടൈം അല്ലായിരുന്നിട്ട് കൂടി നിനക്ക് സ്പെഷ്യൽ ഇന്റർവ്യൂ കണ്ടക്റ്റ് ചെയ്യില്ലല്ലോ...ഗോ ഓൺ.....”
MD യുടെ ക്യാബിനു മുന്നിൽ എത്തിയതും എന്റെ ധൈര്യം ചോർന്നു പോവുന്നു എന്ന് മനസ്സിലാക്കിയ റോഷ്ന എനിക്ക് ധൈര്യം പകർന്നു....
അവളെ നോക്കി ആത്മവിശ്വാസത്തോടെ ഒന്ന് ചിരിച്ചു ഞാൻ മെല്ലെ ആ ചില്ലുവാതിൽ തുറന്നു...
“ സർ,, മെ ഐ കം ഇൻ...”
“ യാ... ഗെറ്റ് ഇൻ ,,,, മിസ്സ്.... *ഇഷാൻവി* ....”
ഗാംഭീര്യം നിറഞ്ഞ ശബ്ദം...ഞാൻ ചിന്തിച്ചു..
വലിയ ചില്ലു മേശക്ക് അപ്പുറം കറങ്ങുന്ന ചെയറിൽ അങ്ങോട്ടു നോക്കിയാണ് അദ്ദേഹത്തിന്റെ ഇരിപ്പ്...
പുള്ളി ബാച്ച്ലർ ആണ്,, തമിഴ് നടൻ സൂര്യയുടെ ലുക്ക് ആണ് എന്നൊക്കെ ചിന്നു പറഞ്ഞ് അറിയാം... ചില സമയത്ത് സ്വഭാവം നന്നേ വെടക്കാണെന്നും...
നേരിയ ഭയം ഉള്ളിൽ ഉണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ മുമ്പോട്ടു നടന്നു .... ടേബിളിൽ കാർത്തിക് ശർമ്മ എന്ന് കൊത്തിവെച്ച നെയിം ബോർഡിലേക് എന്റെ കണ്ണ് ഒന്നുടക്കി ...
ദൈവമേ ഇനി ഇയാൾ മുംബയിലെ വല്ല ബംഗാളി ആയിരിക്കുമോ... അങ്ങനാണേൽ പെട്ട്....
" ടേക്ക് യുവർ സീറ്റ് ...."
" താങ്ക് യൂ സർ ..."
“ സോ....
(കയ്യിൽ തുറന്നു വെച്ച് എന്റെ ബയോഡേറ്റയിലേക്ക് കണ്ണും നട്ട് അയാൾ എനിക്ക് നേരെ തിരിഞ്ഞിരുന്നു .....)
....യൂ ആർ വെൽ എഡ്യൂക്കേറ്റഡ് ...ആൻഡ് യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ടൂ ...ബട്ട് sharma's Events നീ പഠിച്ച ഫീൽഡ് അല്ലല്ലോ മിസ്സ് ഇഷാൻവി ..."
ബയോയിൽ നിന്ന് കണ്ണ് തെറ്റിച്ചു അയാൾ എന്റെ മുഖത്തേക്ക് നോക്കി ....
ഭാഗ്യം .....മലയാളം അറിയാം....റോഷ്ന പറഞ്ഞതുപോലെ തന്നെ കാണാൻ സൂര്യയുടെ ലുക്ക് ഉണ്ട്... കണ്ടാൽ ആരും ഒന്ന് നോക്കി പോകും...മുഖത്ത് ഗൗരവം തേച്ചു പിടിപ്പിച്ചിട്ടുണ്ട്.... എന്റെ മനസ്സിൽ ഞാൻ പ്രതിഷ്ഠിച്ച എന്റെ ആരവിന്റെ മുഖം ഏകദേശം ഇതു തന്നെയായിരുന്നു...
‘ഇഷാ !! ഫോക്കസ് ഓൺ ദിസ് !!!കോൺസെൻട്രേറ്റ് !!!!!! '
മനസ്സ് അലങ്കോലപ്പെടാൻ തുടങ്ങുന്നതിന് മുന്നേ ഞാൻ ചിന്തയെ തിരിച്ചുവിട്ടു ...
" സർ ,,,,, എല്ലാവരും പ്രൊഫെഷനു പുറകെ പോവുമ്പോൾ ഞാൻ പാഷനു പുറകെ വന്നു ,,,ദാറ്റ്സ് ഓൾ !
ഇവന്റ് മാനേജ്മെന്റ് ഞാൻ പഠിച്ചിട്ടുണ്ട്... ബട്ട് ഐ കുഡിന്റ് കമ്പ്ലീറ്റ് ഇറ്റ്...അത് കൊണ്ട് തന്നെ അതിന്റെ സെർട്ടിഫിക്കറ്റ്സ് കയ്യിൽ ഇല്ല ...
ബട്ട് സർ ,,, ഐ ആം ഷുവർ ഐ വിൽ നോട് ഡിസപ്പോയ്ന്റ് യൂ ....ബികോസ് ഇത് പോലൊരു കമ്പനിയിൽ വർക്ക് ചെയ്യുക എന്നത് എന്റെ ഡ്രീം ആയിരുന്നു ...."
ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു നിർത്തി ....
" ഓഹ് ! ഇമ്പ്രെസ്സിവ് !!! നിന്റെ പോസ്റ്റ് ജൂനിയർ ഓഫീസ് ഇവന്റ് പ്ലാനർ ആയിട്ടാണ്... ഇറ്റ്സ് ടെംപററി...ഐ വിൽ വാച്ച് യുവർ വർക്സ് ....
തന്റെ പെർഫോമൻസ് അനുസരിച്ചു നിന്റെ പോസ്റ്റ് ചേഞ്ച് ചെയ്യും ... സൊ ,,,ഷോ യുവർ മാക്സിമം വിത്തിൻ 4 വീക്സ്...
താൻ പ്രിയയെ പോയി കണ്ടു ജോയിൻ ചെയ്തോളൂ ....യൂ മേ ഗോ നൗ ! "
അയാൾ എന്റെ കണ്ണിലേക്ക് തന്നെ നോക്കിയായിരുന്നു അത്രയും സംസാരിച്ചത്...
" താങ്ക് യൂ സർ...."
ഡോക്യൂമെന്റ്സ് എടുത്തു ഞാൻ തിരിഞ്ഞു നടന്നതും അയാളുടെ കണ്ണുകൾ എന്നെ പിന്തുടരുന്നത് ചില്ലുവാതിലിൽ കൂടി ഞാൻ കണ്ടു ....
.
.
.
അവിടുന്ന് ഞാൻ നേരെ റിസപ്ഷനിൽ പോയി... അപ്പോയെക്കും എന്റെ കൂടെ ചിന്നുവും കൂടി... procedures ഒക്കെ കഴിഞ്ഞ് അവർ എന്റെ വർക്ക് ഡസ്ക് കാണിച്ചു തന്നു... എംഡിയുടെ ക്യാബിനിൽ നിന്നും ഇവിടേക്ക് കറക്റ്റ് വ്യൂ ആണ്... ഫസ്റ്റ് ഡേ ആയത്കൊണ്ട് തന്നെ ഇന്ന് കാര്യമായ പണികളൊന്നും ഉണ്ടായിരുന്നില്ല... കമ്പ്യൂട്ടറിൽ sharma's eventന്റെ ഓരോ വർക്സ് ഒക്കെ നോക്കി എങ്ങനെയൊക്കെയോ സമയം തള്ളി നീക്കി ...
ഉച്ച ആയപ്പോൾ ചിന്നു വന്ന് ക്യാന്റീനിൽ പോവാൻ വിളിച്ചു.. അപ്പോഴാണ് മുഴുവൻ സ്റ്റാഫ്നെയും ഞാൻ കാണുന്നത് തന്നെ.. മുരടൻ ബോസ്സിനെ പേടിച്ച് ഓരോ ജോലിയിലും മുഴുകിയത് കൊണ്ടായിരിക്കും നേരത്തെ ഒറ്റ ഒന്നിനെ പോലും കാണാതിരുന്നത്...
"ഇവിടെ ഇത്രയൊക്കെ എംപ്ലോയീസ് ഉണ്ടായിരുന്നോ..?? "
എന്ന് ഞാൻ ചിന്നനെ നോക്കി ചോദിച്ചപ്പോൾ ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു എന്ന ഭാവത്തിൽ നടക്കാണ് അവൾ...
"നീ എന്താടി പിന്നെ വിചാരിച്ചത്...ഇന്ത്യലെ തന്നെ പേരുകേട്ട കമ്പനി അല്ലെ ഇത്... ഇവിടുത്തെ സ്റ്റാഫ്ന്റെ എഫേർട്സും ഒരുമയും അതിനേക്കാൾ ഉപരി ബോസ്സിന്റെ മേൽനോട്ടവും...
വർക്കിന്റെ കാര്യത്തിൽ കാർത്തിക് സാറിന് നോ കോംപ്രമൈസ്... അതാ നീ നേരത്തെ ആരെയും കാണാതിരുന്നത്... "
നടന്ന് ക്യാന്റീനിൽ എത്തിയതും ഇതേതാ പുതിയ അവതാരം എന്ന രീതിയിൽ നോക്കി നിൽക്കുന്നു കാർത്തിക് ശർമയുടെ സകല ഭൂതങ്ങളും... ഞാൻ എല്ലാവരെയും നോക്കി ഹൃദ്യമായി ഒന്നു ചിരിച്ചു കാണിച്ചു.. എന്റെ ഭൂതവും ഭാവിയുമൊന്നും ഇവർക്ക് മുന്നിൽ കാണിക്കേണ്ടതില്ലല്ലോ..
അങ്ങനെ ഓരോ മീൽസും ഓർഡർ ചെയ്ത് ഞാനും റോഷ്നയും പ്രിയയും പിന്നെ ഒരു നോർത്ത് ഇന്ത്യൻ ഉമ്മച്ചിക്കുട്ടി ജന്നത്തും ടേബിളിനു ചുറ്റും ഇരുന്നു... പ്രിയ മുംബയിൽ തന്നെയാണ്...
ഞാൻ കൈ കഴുകാനായി എണീറ്റതും സകല കോഴികളും ചുറ്റുംകൂടി....
“ഹേയ് ബേബി വാട്ട് ഈസ് യുവർ നെയിം...”
“ ഐ ആം ഇഷാൻവി...”
ഫസ്റ്റ് കോഴി എനിക്ക് നേരെ കൈ നീട്ടിയതും എന്റെ കഴുകാത്ത കൈ ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് അവന് ഉയർത്തി കാണിച്ചു... അത് കണ്ടതും അവൻ നാവ് കടിച്ചു ചിരിച്ചു ..
“ഹേയ് വിച്ച് ഈസ് യുവർ പോസ്റ്റ്...”
കോഴികൾ അങ്ങനെ പല ഭാഗത്തുനിന്നും കൂവി തുടങ്ങിയതും റോഷ്ന ഇടയിൽ കയറി...
"എടാ അക്ഷയ്...രാഹുൽ അവളെ ഒന്ന്ന കൈ കഴുകാൻ വിടടാ...
അവൾ ഇവിടെ തന്നെ കാണും വിശദമായിട്ട് പിന്നെ പരിചയപ്പെടാം ഇപ്പോൾ നിങ്ങൾ ഒന്നു മാറിക്കേ... വാ ഇഷാ..”
“ ഇവൾ നിൻറെ ഫ്രണ്ട് ആണോ. അപ്പൊ മലയാളിയാണോ...”
“ അല്ലടാ പാക്കിസ്ഥാനി...”
ചിന്നുവിന്റെ മറുപടി കേട്ടതും കോഴികളൊക്കെ ഒന്ന് പുറകോട്ട് അടിച്ചിട്ടുണ്ട്..
പക്ഷെ കൈ കഴുകിയതിന് ശേഷം ഞാൻ തന്നെ അവരുടെ അടുത്ത് പോയി നല്ലോണം കേറിയങ്ങ് പരിചയപ്പെട്ടു... ഒരാവശ്യം വന്നാൽ ഇനി ഇവരൊക്കെയല്ലേ കൂടെ ഉണ്ടാവുള്ളൂ... വിചാരിച്ച പോലെയല്ല.. നല്ല കമ്പനിയാണ് എല്ലാരും...
"ഇഷാ... വേണമെങ്കിൽ നീ സാർനോട് ചോദിച്ചു ഫ്ലാറ്റിലേക്ക് പൊക്കോ.. നിനക്ക് വർക്ക് ഒന്നും ഇല്ലാലോ..ഇനി തൊട്ട് ലീവ് എന്നൊരു ഓപ്ഷൻ കണികാണാൻ പോലും കിട്ടീന്ന് വരില്ല മോളെ.. "
റോഷ്ന ഞങ്ങളുടെ ഇടയിലേക്ക് വന്നു...
" ആഹാ ...ഇങ്ങനത്തെ നല്ല അടിപൊളി അഡ്വൈസസ് ഫ്രീ ആയി കിട്ടുവാൻ മിസ്സ് റോഷ്ന മാധവിനെ ബന്ധപ്പെടുക ...."
അക്ഷയിയുടെ കൗണ്ടറടി കേട്ടതും എല്ലാവരും പൊട്ടിച്ചിരിച്ചു ....പെട്ടന്ന് എല്ലാവരും ചിരി നിർത്തി എന്റെ പുറകിലേക്ക് നോക്കി .... അവരുടെ പരുങ്ങിയ കളി കണ്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ആ കാർത്തിക് ശർമ്മ കലി തുള്ളിക്കൊണ്ട് ഞങ്ങളുടെ നേർക്ക് വരുന്നതാണ് .....
" വാട്ട് ഈസ് ഹാപ്പനിംഗ് ഹിയർ ?? ഗെറ്റ് ബാക് ടു യുവർ വർക്സ് ,,,,, ക്വിക്ക് !!
ഇവിടെ ചിരിച്ചു കളിച്ചു നടക്കുന്നവർക്കല്ല ഞാൻ സാലറി കൊടുക്കുന്നത്... Got it ??? "
അവസാനത്തെ ആ അലർച്ച എന്നെ നോക്കിയായിരുന്നു .... ആഹഹാ !!! ഫസ്റ്റ് ഡേ തന്നെ സസ്നേഹം കിട്ടിബോധിച്ചു ....നോക്കുമ്പോൾ എന്റെ മുമ്പിൽ ഇരുന്നവന്മാരെ പൊടി പോലും ഇല്ല .....ഞാനും അവിടുന്ന് നൈസ് ആയി വലിഞ്ഞു .....
വീണ്ടും സിസ്റ്റത്തിന് മുന്നിൽ ഇരുന്ന് ആവി ഇടാ എന്നല്ലാതെ വേറൊരു പണിയും ഇല്ലായിരുന്നു ... ഏതായാലും ഞാൻ പോവാൻ തീരുമാനിച്ചു ,,,, കുറച്ചു പർച്ചേസ് ചെയ്യാൻ ഉണ്ട് ... പക്ഷെ ഈ വെട്ടുപോത്തിനോടാണല്ലോ ഞാൻ ലീവ് ചോദിക്കേണ്ടത് എന്നാലോചിക്കുമ്പോൾ പോവാനും തോന്നുന്നില്ല ....രണ്ടും കല്പിച്ചു ഏതായാലും ലീവിന് ചോദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു ....
" സർ..."
" yeah,, come..."
ടേബിളിനു മുന്നിൽ എത്തിയതും എനിക്ക് നല്ല പോലെ പേടി വന്നു ....
" സർ ,, എനിക്ക് കുറച്ചു ..പർച്ചേസ് ചെയ്യാൻ ഉണ്ട് ,,,, മേ ഐ ഗോ ?? "
ഒരു വിധത്തിൽ ഞാൻ ചോദിച്ചു ...
" യുവർ വർക്കിംഗ് ഡേ ഈസ് ഫ്രം റ്റുമാറോ... ...ബട്ട് ,,
എന്റെ എംപ്ലോയീസ് ലീവ് എടുക്കുന്നത് അത്രയും എമർജൻസി കാര്യങ്ങൾക്ക് ആണ് ... ഷോപ്പിങ് ചെയ്യാൻ ഒന്നും ഞാൻ ആർക്കും ലീവ് അനുവദിക്കില്ല .... ഇത് നിന്റെ വർക്കിങ് ഡേ അല്ല ...അത് കൊണ്ട് തന്നെ യൂ ക്യാൻ ലീവ് ടുഡേ..."
ദൈവമേ ....ഇതെന്തോന്ന് ജന്മം ...ലീവ് പിന്നെ എടുക്കാനുള്ളതല്ലേ ....ഏതായാലും എന്റെ കാര്യം സാധിച്ച നിർവൃതിയിൽ ചിന്നുവിനോടും മറ്റുള്ളോരോടും യാത്ര പറഞ്ഞു ഞാൻ അവിടുന്ന് ഇറങ്ങി ....
കമ്പനിയിൽ നിന്നും മെയിൻ റോഡിലേക്ക് കുറച്ചു നടക്കാൻ ഉണ്ട് ...ഓട്ടോ കൂട്ടി ഷോപ്പിങ് മാളിലേക്ക് പോവാം എന്ന് കരുതി ഞാൻ ഓട്ടോ സ്റ്റാന്റിലേക്ക് നടന്നു ....
" ഭയ്യാ ജീ ,, ക്യാ ആപ് ഷോപ്പിങ് മാൾ ജാനേ ആഓഗേ ?? "
" ഹാ മാഡം ..."
ഓട്ടോയിലേക്ക് കേറാൻ തുനിഞ്ഞതും കാത് തുളയ്ക്കുന്ന തരത്തിൽ ഒരു സൗണ്ട് കേട്ടു ഞാൻ തല ചെരിച്ചു റോഡിലേക്ക് നോക്കി... ഒരു റെഡ് ഫെറാരി അങ്ങോട്ടും ഇങ്ങോട്ടും പുളഞ്ഞു കൊണ്ട് ചീറിപ്പാഞ്ഞു വരുന്നതാണ് ഞാൻ കണ്ടത്...
പെട്ടന്ന്...
(തുടരും ..)
•••••••••••••••••••••••••••••••••••••••
💕 *ഇഷാൻവി* 💙
പാർട്ട് - 2
✍🏻: 🌸PACHU🌸
പെട്ടെന്നാണ് എന്റെ ദൃഷ്ടി റോഡിലേക്ക് ഉരുണ്ടു വരുന്ന പല നിറങ്ങളുള്ള ഒരു ബോളിലേക്കു പതിഞ്ഞത്........അതിന്റെ പിറകെ തന്നെ ഒരു കൊച്ചു ബാലിക ബോൾ എടുക്കാനായി റോഡിലേക്ക് നടന്നു വരുന്നത് കണ്ടതും ഞാൻ ഞെട്ടലോടെ ചുറ്റും നോക്കി.....
അപ്പോൾ അവളുടെ അമ്മ എന്ന് തോന്നിക്കുന്ന ഒരു സ്ത്രീ കുറച്ചപ്പുറത്തായി റോഡ് സൈഡിൽ ഇരുന്ന് ഇതൊന്നുമറിയാതെ ചെരുപ്പുകുത്തുന്നത് കണ്ടു.....
ബോൾ ഉരുണ്ടുരുണ്ട് റോഡിന് ഒത്ത നടുക്ക് എത്തി നിന്നതും ഞാൻ ആ കുട്ടിയേയും കാറിനെയും മാറിമാറി നോക്കി....എന്ത് ചെയ്യും എന്നൊരു നിശ്ചയവും എനിക്കില്ലായിരുന്നു ....കാർ ഏകദേശം അടുത്തെത്തി എന്ന് കണ്ടതും ഞാൻ മറുത്തൊന്നും ചിന്തിക്കാതെ ഓടി ആ കുട്ടിയെയും കയ്യിൽ കോരിയെടുത്ത് ഒരു വശത്തേക്കു മറിഞ്ഞുവീണു......അപ്പോഴേക്കും ആ ഫെറാറി ഒന്ന് നിർത്തുക പോലും ചെയ്യാതെ ഞങ്ങളെ കടന്നു പോയിരുന്നു....
പെട്ടെന്നുള്ള വീഴ്ചയിൽ ആ മോളുടെ ബോധം പോയി...കാൽ കല്ലിൽ തട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു.....ഞാൻ വേഗം എണീറ്റു എന്റെ ഷാൾ കീറി മുറിവിൽ കെട്ടിക്കൊടുത്തു....
അപ്പോഴേക്കും അവളുടെ അമ്മ നിലവിളിച്ചുകൊണ്ട് ഞങ്ങൾക്കരികിലേക്ക് ഓടിയെത്തി....
" ആംകെൻ ഖോലോ ബേട്ടീ.....ആംകെൻ ഖോലോ....”
മകളെ മടിയിൽ കിടത്തിയിട്ട് മുഖത്ത് തട്ടി വിളിച്ചു കൊണ്ട് വാവിട്ട് കരയുന്ന ആ അമ്മയെ കണ്ടതും എന്റെ ഉള്ളൊന്നു പിടഞ്ഞു....ഞാൻ കാരണം ആണോ ഇപ്പോൾ ഇങ്ങനെ ഒരു അവസ്ഥ വന്നത് എന്ന് ആലോചിച്ചപ്പോൾ കുറ്റബോധത്താൽ നിറഞ്ഞ എൻറെ കണ്ണുനീരിനെ എനിക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞില്ല...
ചുറ്റും കൂടി നിന്നവരിൽ ആരൊക്കെയോ കുട്ടിയെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻ പറഞ്ഞതും ഞാൻ നേരത്തെ കയറാൻ നോക്കിയ ഓട്ടോയിൽ അവരെയും വിളിച്ചു കയറി...
" ഭയ്യാ ജീ ,,,,,ഹമേൻ ജൽദി സേ ഹോസ്പിറ്റൽ ലേ ജാഓ നാ ..."
ആ അമ്മയുടെ കരച്ചിൽ കേട്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല ...
മുംബയിലെ ട്രാഫിക്കിൽ കൂടി ഓട്ടോ ഇഴഞ്ഞു നീങ്ങി ...
" ഭൈയ്യ ,,, ജൽദി ഹോസ്പിറ്റൽ പഹൂൻചനെ കാ കോഈ രാസ്താ ഹേ ക്യാ?? "
( "പെട്ടന്നൊന്ന് ഹോസ്പിറ്റൽ എത്താൻ എന്തെങ്കിലും വഴി ഉണ്ടോ ചേട്ടാ ..??")
ട്രാഫിക് കഴിഞ്ഞു എപ്പോ ഹോസ്പിറ്റലിലേക്ക് എത്തും എന്നൊരു പിടിയും കിട്ടുന്നില്ല ....ഞാൻ ദയനീയതയോടെ ഡ്രൈവറെ നോക്കി ....
" ഇഥർ സേ ഹോസ്പിറ്റൽ ജാനേ കേലിയെ സിർഫ് ദോ മിനുറ്റ് കി ബാത് ഹേൻ ... സീതേ ജാഊങ്കാ തോ ജൽദി പഹൂൻച് ജാഊങ്കി ...ഔർ മുജേ നഹി ലഗ്താ യേ ട്രാഫിക് അബ് നഹീ ഖതം ഹുയേഗാ ....."
( "ഇവിടുന്ന് ഹോസ്പിറ്റലിലേക്കു വെറും 2 മിനുറ്റെ ഉള്ളൂ ...നേരെ പോയാൽ നിങ്ങൾക്ക് പെട്ടന്ന് തന്നെ അവിടെ എത്താം ... അല്ലാതെ ഈ ട്രാഫിക് ഇപ്പഴൊന്നും കഴിയും എന്ന് എനിക്ക് തോന്നുന്നില്ല ....")
എന്ന് ഡ്രൈവർ ഞങ്ങളെ നോക്കി പറഞ്ഞപ്പോൾ ഞാൻ ബാഗിൽ നിന്ന് വേഗം പൈസ എടുത്തു കൊടുത്തു .... പക്ഷെ അവരത് വാങ്ങാൻ കൂട്ടാക്കിയില്ല പകരം നമ്മളോട് കുട്ടിയേയും കൊണ്ട് വേഗം പോവാൻ പറഞ്ഞു ..... ആ അമ്മയോട് ഞാൻ എടുത്തോളാം എന്ന് പറഞ്ഞു മോളെ ഇരു കയ്യിലും കിടത്തി ഞാൻ ഹോസ്പിറ്റലിലേക്ക് ഓടി ....പുറകെ കരഞ്ഞുകൊണ്ട് ആ അമ്മയും ....
ട്രാഫിക്കിൽ കുടുങ്ങിയ വാഹനങ്ങളുടെ നിർത്താതെയുള്ള ഹോണടി ശബ്ദം വായുവിൽ ഉയർന്നു കൊണ്ടേയിരുന്നു.... ചിലരെങ്കിലും കാറിൽ നിന്ന് ഞങ്ങളെ എത്തി നോക്കുന്നുണ്ടായിരിക്കാം....
.
.
.
മോളെ നേരെ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി കിടത്തി.... അവിടെയുള്ള നേഴ്സ് എന്നെ നോക്കി അവളുടെ പേരും വയസ്സും ചോദിച്ചതും ഞാൻ ആ അമ്മയെ നോക്കി...
“ പ്രിയാ ..ചാർ ... ചാർ സാൽ ഹേ മേരീ ബേട്ടീ കൊ...."
ആ അമ്മ കരച്ചിലടക്കാൻ പാടുപെട്ടു ....
ശേഷം നേഴ്സ് ഞങ്ങളോട് പുറത്ത് വെയിറ്റ് ചെയ്യാൻ പറഞ്ഞു...
കാഷ്വാലിറ്റിയുടെ പുറത്തെ ബെഞ്ചിൽ ഇരുന്ന് സാരിത്തലപ്പ് കൊണ്ട് വായ പൊത്തിപിടിച്ച് കരയുന്ന ആ സ്ത്രീയെ ഞാൻ എന്നാൽ കഴിയും വിധം ആശ്വസിപ്പിച്ചു....
അൽപ്പസമയത്തിനുശേഷം ബ്ലാക്ക് പാന്റും നേവി ബ്ലൂ ഷർട്ട് കൈമുട്ട് വരെ മടക്കി ഇൻ ചെയ്തു കയ്യിൽ സ്റ്റെതസ്കോപ്പും ഒക്കെ ആയി ഒരു യുവ സുന്ദരൻ ഡോക്ടർ കാഷ്വാലിറ്റിയിൽ നിന്നും ഇറങ്ങി വന്നു...
അദ്ദേഹം മുന്നോട്ടു നടക്കാൻ തുടങ്ങിയതും എന്തോ ഓർത്തെന്ന പോലെ നടത്തം നിർത്തി എന്നെയൊന്ന് തിരിഞ്ഞു നോക്കി..... ശേഷം എന്റെ അടുത്തേക്ക് നടന്നടുത്തു......എനിക്ക് അരികിലായി വരുന്ന ഡോക്ടറെ കണ്ടതും യാന്ത്രികമായി ഞാൻ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു നിന്നു.....
“ ഡോക്ടർ..ഹൗ ഈസ് ഷീ..?? ഈസ് ഷീ ഓൾറൈറ്റ്...?? “
" ആർ യൂ ഇഷാ ??? "
ഒരു ചോദ്യരൂപേണ അദ്ദേഹം എന്നെ നോക്കിയതും ഞാൻ അതെ എന്ന് തലയാട്ടി.... ഇയാൾക്ക് എങ്ങനെ എന്നെ അറിയാം എന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും അയാൾ വീണ്ടും പറഞ്ഞു തുടങ്ങി...
“ എടോ ,,,,ഞാൻ റോബിൻ ...തനിക്ക് എന്നെ മനസ്സിലായില്ലേ....?? ഞാൻ പ്രിയങ്കയുടെ...”
" ഓഹ് ,,ആഹ് മനസ്സിലായി .... ഇയാൾ ഡോക്ടറായിരുന്നോ...??”
കോളേജിൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നവളാണ് പ്രിയങ്ക... അവളുടെ കൂടെ ഒരു തവണ ഇവനെ ഞാൻ കണ്ടിട്ടുണ്ട്... അവളുടെ സെക്കന്റ് കസിൻ ആണ് റോബിൻ ...പെട്ടെന്ന് കണ്ടപ്പോൾ എനിക്ക് ആളെ മനസ്സിലായിരുന്നില്ല.....
“ അതെന്താടോ എന്നെ കണ്ടിട്ട് ഒരു ഡോക്ടറുടെ ലുക്ക് ഇല്ലേ...”
അവൻ എന്നെ നോക്കി ചിരിച്ചു...
ഞാനും ആ ചിരിയിൽ പങ്ക് ചേർന്നെങ്കിലും എന്റെ ചിന്ത മുഴുവൻ അകത്തു കിടക്കുന്ന പ്രിയയിലായിരുന്നു...
“ അവൾക്ക്....,,,, പ്രിയക്ക് എങ്ങനെയുണ്ട് ഡോക്ടർ .....അവൾ കണ്ണു തുറന്നോ..?? "
“ yeah,,,, She is perfectly alright....ആ കുട്ടി നന്നായി ഭയന്നിട്ടുണ്ടായിരുന്നു ...അതാണ് കണ്ണുതുറക്കാതെ ഇരുന്നെ...പേടിക്കാനൊന്നുമില്ല...
പിന്നെ കാലിലെ മുറിവ് ഡ്രസ്സ് ചെയ്തിട്ടുണ്ട്...... ബിപി ഡിം ആയിരുന്നു ....അതിന് ട്രിപ്പ് ഇട്ടിട്ടുണ്ട് ,,,
ഇന്നൊരു ദിവസം ഇവിടെ കിടക്കട്ടെ....നാളെ രാവിലെ ഡിസ്ചാർജ് എഴുതി തരാം....
പിന്നെ താനെന്നെ ഡോക്ടർ എന്ന് വിളിക്കേണ്ട ട്ടോ ... റോബിൻ ! അങ്ങനെ വിളിച്ചോളൂ ...."
കണ്ണിറുക്കി ചിരിച്ചു കൊണ്ട് റോബിൻ പറഞ്ഞു നിർത്തി ....
" ഓഹ് താങ്ക് ഗോഡ് !! "
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഞാൻ ആ സ്ത്രീയോട് പറഞ്ഞതും അവർ നന്ദിയോടെ റോബിനെ നോക്കി കൈകൂപ്പി....
“ അല്ല താൻ എന്താ ഇവിടെ...ആ കുട്ടി എങ്ങനെ നിന്റെ കൂടെ .......?? "
എന്ന് റോബിൻ സംശയത്തോടെ ചോദിച്ചതും ഞാൻ ഇന്ന് ഉണ്ടായ കാര്യങ്ങളൊക്കെ പറഞ്ഞു...
" ആഹാ ...അപ്പോ നീ കാർത്തികിന്റെ കമ്പനിയിലാണോ വർക്ക് ചെയ്യുന്നത്...?? "
" അതെ ,,,,സാറിനെ അറിയോ...?? "
ഞാൻ ആശ്ചര്യത്തോടെ റോബിനെ നോക്കി...
" അറിയോ എന്നോ ...?? ഞങ്ങൾ ചങ്ക് ബഡ്ഡീസ് ആണ്... "
" ഓഹ്.... നൈസ്..."
" യാഹ് ...അപ്പൊ പിന്നെ ശരി ..കാണാം ഇഷാ .... റൗണ്ട്സ് ഉണ്ട്...സീ യൂ ..."
തിരിഞ്ഞു നടക്കാൻ തുടങ്ങിയ റോബിൻ പൊടുന്നനെ തല ചെരിച്ചുകൊണ്ട് എന്റെ വലതു ചെവിയുടെ ഭാഗത്തു നോക്കി ... ഞാൻ സംശയത്തോടെ അവന്റെ കണ്ണ് പോയ ഭാഗം തൊട്ടു നോക്കിയതും കയ്യിൽ ഒരു നനവ് പടരുന്നത് ഞാൻ അറിഞ്ഞു...
“ ഹേയ്.. ഇറ്റ്സ് ബ്ലീഡിങ്......ഷോ മീ..."
നേരത്തെയുള്ള വീഴ്ചയിൽ ചെറുതായി തല മുറിഞ്ഞതാണ് ....റോബിന്റെ നിർബന്ധ പ്രകാരം ആ മുറിവ് കെട്ടി .... റൗണ്ട്സിന്റെ സമയമായതിനാൽ അവൻ പോയി ....
കുറച്ചു കഴിഞ്ഞതും ഒരു നേഴ്സ് വന്ന് ചില മെഡിസിൻസ് വാങ്ങിക്കാൻ ഉണ്ടെന്ന് പറഞ്ഞു പ്രിസ്ക്രിപ്ഷൻ ഷീറ്റ് തന്നു ,,, ഞാൻ അതും കൊണ്ട് നേരെ ഫാർമസിയിൽ പോയി മരുന്ന് വാങ്ങി നേഴ്സിനെ ഏൽപ്പിച്ചു.... കാന്റീൻ പോയി ഫുഡ് വാങ്ങി പ്രിയയുടെ അമ്മക്കു കൊടുത്തു ...ഇതിനൊക്കെ അവർ എന്നെ നന്ദിസൂചകമായി നോക്കുന്നുണ്ട്....
ഏതായാലും ഷോപ്പിങ്ങിന് വെച്ച പൈസ ഇവിടെ തീർന്നുകിട്ടി...ഫോൺ ആണേൽ ചാർജ് കഴിഞ്ഞു ഓഫ് ആയിട്ടാണുള്ളത് ....സമയം നല്ലപോലെ വൈകിയിട്ടുണ്ട് ... ചിന്നു ഓഫീസിൽ നിന്ന് എത്തിയിട്ടുണ്ടാകും ..... ഷോപ്പിങ്ങിനു പോകും എന്ന് അവളോട് പറഞ്ഞതാണ് ,,,,, പക്ഷെ ഇത്രയും ലേറ്റ് ആയതോണ്ട് എന്നെ കാണാഞ്ഞു പേടിച്ചിട്ടുണ്ടാവും അവൾ.....
പ്രിയയെ വാർഡിലേക്ക് മാറ്റിയതും ഞാൻ അവളുടെ അമ്മയോട് നാളെ രാവിലെ വരാം എന്ന് പറഞ്ഞു ഹോസ്പിറ്റലിൽ നിന്നുമിറങ്ങി ഓട്ടോ പിടിച്ചു ഫ്ലാറ്റിലേക്ക് പോയി .....ഞാൻ ബെൽ അടിച്ചതും ചിന്നു വെപ്രാളത്തോടെ ഡോർ തുറന്നു.... അവൾ എന്റെ കോലം കണ്ടു ഒന്നൂടെ ഞെട്ടിയിട്ടുണ്ട് .....
" ഇഷാ ...,,, എന്താടാ ഇത് ... തലയിൽ കെട്ടൊക്കെ ....എന്താടാ ഇതൊക്കെ ....പറ .... നീ ഷോപ്പിങ്ങിനു പോയിട്ട് ,,, എവിടെ ആയിരുന്നു നീ ...വിളിച്ചിട്ടും കിട്ടുന്നില്ല .... ഞാൻ ഇവിടെ തീ തിന്ന് നടക്കുവാരുന്നു.... പറ ടാ ...."
അവൾ എന്റെ കയ്യിലും മുഖത്തും ഒക്കെ തടവി നോൺ സ്റ്റോപ്പ് ആയി ചോദിച്ചു കൊണ്ടേയിരുന്നു ....
" എടാ ,,,, എല്ലാം ഞാൻ പറഞ്ഞുതരാം ...നീ ഒന്ന് സമാധാനിക്ക് ...."
ബാഗ് സോഫയിലേക്ക് ചാടി അവളേയും കൂട്ടി സോഫയിൽ ഇരുന്ന് ഞാൻ മുഴുവൻ കാര്യങ്ങളും അവളെ പറഞ്ഞു കേൾപ്പിച്ചു....
" എന്തൊക്കെയാ നടന്നേ എന്റെ ദൈവമേ...നീ ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞല്ലോടി പെണ്ണേ ...."
" വാട്ട് ? ഞങ്ങളെയോ ?? അതാരാ നിന്നെ കൂടാതെ എന്റെ കാര്യത്തിൽ ടെൻഷൻ അടിക്കാൻ ഉള്ളെ ...???"
" അത് പിന്നെ നീ നേരം വൈകിയിട്ടും എത്താത്തത് കണ്ടപ്പോ അപ്പോഴത്തെ ടെൻഷൻ കൊണ്ട് ഞാൻ ഓഫീസിലെ ഒട്ടുമിക്ക ആളെയും വിളിച്ചു നോക്കി ...."
ഞാൻ അവളെ കണ്ണ് വിടർത്തി നോക്കിയതും അവളൊന്ന് ഇളിച്ചു കാണിച്ചു....
" എടാ നല്ല ക്ഷീണം,,,, പോരാത്തതിന് നല്ല വിശപ്പും ഉണ്ട് ...ഞാനൊന്ന് ഫ്രഷ് ആവട്ടെ ....."
സോഫയിൽ നിന്ന് എണീറ്റു ടവ്വലും ഡ്രെസ്സും എടുത്ത് ബാത്റൂമിൽ കയറി... ഷവർ തുറന്നു തലയിലൂടെ വെള്ളം ഒഴുകിയതും തല ചെറുതായി നീറി .... ഞാൻ കണ്ണടച്ചു നേരത്തെ നടന്ന കാര്യങ്ങൾ വീണ്ടും റിവൈന്റ് ചെയ്തു....
അതെ... ആ ഫെറാറിയിൽ അതികം പ്രായം ഇല്ലാത്തൊരു പെൺകുട്ടിയായിരുന്നു... ഒരു മിന്നായം പോലെ അവളെ ഞാൻ കണ്ടിരുന്നു... എന്തായിരിക്കും അവൾ അത്ര കെയർലെസ്സ് ആയി ഡ്രൈവ് ചെയ്തത് ???അവൾ ഡ്രങ്ക് ആയിരിക്കുമോ ,,,?? അല്ലെങ്കിൽ ഓടിക്കാൻ അറിയാത്തതാണോ,,,, ?? ആരായിരിക്കും അവൾ ,,,??
അങ്ങനെ ഒരുപാട് ഉത്തരമില്ലാ ചോദ്യങ്ങൾ മനസ്സിലേക്ക് കടന്ന് വന്നതും ഞാൻ കണ്ണ് തുറന്നു....
കുളിച്ചിറങ്ങിയതും ചിന്നു ഡൈനിങ്ങ് ടേബിളിൽ ഫുഡ് വിളമ്പിയിരുന്നു...ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ചു ....
ക്ഷീണം കാരണം ഞാൻ നേരത്തേ തന്നെ ചിന്നുനോട് ഗുഡ് നൈറ്റും പറഞ്ഞു ഉറങ്ങി...
•••••••••••••••••••••••••••••••••
"ഇഷാ,,,,...ഒന്ന് എഴുന്നേൽക്ക് പെണ്ണെ....നോക്ക്,, മണി ദേ 7 കഴിഞ്ഞു ട്ടോ ..എപ്പോ ഉറങ്ങുന്ന ഉറക്കാ ഇത് ....??"
ബാത്റൂമിൽ നിന്ന് കുളിച്ചിറങ്ങിയ ചിന്നു തല തോർത്തിക്കൊണ്ട് സൂര്യൻ ഉദിച്ചത് പോലും അറിയാതെ ഇപ്പോഴും പോത്തു പോലെ കിടന്ന് ഉറങ്ങുന്ന എന്നെ തട്ടി വിളിച്ചു ....
" ഒരഞ്ചു മിനുറ്റ് കൂടി ഡാ ....പ്ലീസ് ചിന്നുമ്മാ ....."
കണ്ണ് പാതി തുറന്ന് അവളെ നോക്കി ഞാൻ പുതപ്പ് ഒന്നുകൂടി മേലേക്ക് വലിച്ചിട്ടു...
" ഫസ്റ്റ് ഡേ തന്നെ ഇതാണോ അവസ്ഥ ??? ഇങ്ങനെ പോയാൽ കാർത്തിക് സർ നിന്നെ അതിക കാലം വെച്ച് പോറ്റൂല...”
തലയിലെ തോർത്ത് ബാൽക്കണിയിൽ വിരിച്ചിട്ടതിന് ശേഷം ചിന്നു കിച്ചണിൽ കയറി ബ്രേക്ഫാസ്റ്റ് റെഡിയാക്കി...
“ ഡീ പെണ്ണേ......നിനക്ക് എണീക്കാൻ ഉള്ള ഭാവം ഇല്ലേ.... നിന്നെ കൂട്ടാതെ ഞാൻ അങ്ങ് പോകും ,,,, പറഞ്ഞേക്കാം..."
വീണ്ടും അവളെന്നെ എഴുന്നേൽക്കാൻ കുലുക്കി വിളിച്ചു...ഇനിയും എണീറ്റില്ലേൽ അവൾ ഭദ്രകാളി ആവും എന്ന് തോന്നിയപ്പോൾ ഞാൻ മെല്ലെ ബെഡിൽ എണീറ്റിരുന്നു....
ഉറക്കച്ചടവോടെ ബെഡിൽ നിന്ന് ടേബിളിലേക്ക് ഏന്തി വലിഞ്ഞു മൊബൈലെടുത്ത് സമയം നോക്കിയ ഞാൻ ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു....സമയം 8 ആകാൻ ആയിട്ടുണ്ട്... പിന്നെ എല്ലാം പെട്ടന്നായിരുന്നു...
സിമ്പിൾ ആണ് വേഷം.... ജീൻസും മുട്ട് വരെയുള്ള കോട്ടൺ കുർത്തിയും... മുടി ബൺ ഇട്ട് പോണിടെയ്ൽ ചെയ്തു... കാതിൽ റെഡ് സ്റ്റോൺ സ്റ്റെഡ്... വൈറ്റ് മൂക്കുത്തിയും...
" ബാ പോവാം..."
15 മിൻസ് കൊണ്ട് റെഡി ആയ എന്നെ കണ്ടു ചിന്നു ഞെട്ടിയിട്ടുണ്ട് .....
" ആഹ് ആഹ് പോവാം..... സുന്ദരി ആയിട്ടുണ്ട്,,, ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ.....”
അവൾ രണ്ട് കൈ കൊണ്ട് ഉഴിഞ്ഞു വിരലിന്റെ കെട്ട് തലയിൽ പൊട്ടിക്കുന്നത് കണ്ടതും എനിക്ക് ചിരി വന്നു ....ഫ്ലാറ്റ് പൂട്ടി ഞങ്ങൾ ലിഫ്റ്റിൽ കയറി....
ചിന്നുവിന്റെ സ്കൂട്ടിയുടെ പുറകിൽ ഇരുന്ന് ഞാൻ ശർമ്മാസ് ഇവന്റസിന്റെ പാർക്കിങ്ങിൽ ചെന്നിറങ്ങിയതും കാർത്തികിന്റെ ബ്ലാക്ക് BMW എംഡി പാർക്കിങ്ങിലേക്ക് കയറി...
🔻〰〰〰〰〰〰〰〰〰〰🔻
" നോനൂ.... കഴിഞ്ഞില്ലേ,,,,??? തണുപ്പ് പിടിക്കുമെടാ...മതി നീരാടിയത് .... ഇങ്ങോട്ട് കേറിക്കെ !!
ബാത്ത് ടവ്വൽ കയ്യിൽ പിടിച്ചു പൂളിന്റെ കരയിൽ നിന്നും തന്റെ മകനെ സ്നേഹ ശാസനയോടെ നോക്കുന്ന അവരാണ് ശർമ്മാസ് ഭവനിലെ പ്രകാശ് ശർമയുടെ പ്രിയ പത്നി ശ്രീദേവി...
മുംബൈയിലെ പ്രശസ്ത ബിസിനസ് മാൻ ആയ പ്രകാശ് ശർമ കേരളത്തിൽ തന്റെ ബിസിനസ് ആവശ്യത്തിന് വന്നപ്പോൾ അടിച്ചു മാറ്റിയ മലയാള തനിമയുടെ പ്രതീകമാണ് ശ്രീദേവി...
ശർമ്മാസ് ഭവൻ എന്ന പടുകൂറ്റൻ വീട്ടിൽ തന്റെ ബെഡ്റൂമിനോടു ചേർന്നു നിൽക്കുന്ന സ്വിമ്മിങ് പൂളിൽ അതിരാവിലെ തന്നെ നീന്തി ഉല്ലസിക്കുന്ന വെളുത്ത സിക്സ് പാക്ക് ബോഡിയും ഉയർന്നു നിൽക്കുന്ന ബൈസെപ്സും പ്രദർശിപ്പിച്ചു മാരക ഷോ ഓഫ് നടത്തുന്ന ആ സുന്ദര യുവ കോമളനാണ് പ്രകാശ് - ശ്രീദേവി ദമ്പതികളുടെ ഏക പുത്രൻ.... ഈ കാണുന്ന കോടി കണക്കിന് സ്വത്തിന്റെ ഏക അവകാശി... *കാർത്തിക് ശർമ്മ* ....
ഒരു ഉത്തരവാദിത്തവും ഇല്ലാതെ അടിച്ചു പൊളിച്ചു നടന്നിരുന്ന കാർത്തികിന്റെ തലയിൽ പ്രകാശ് തന്ത്രപരമായി കെട്ടി വെച്ച പദവിയാണ് ശർമ്മാസ് ഇവന്റ്സ് എന്ന നമ്പർ വൺ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ എംഡി സ്ഥാനം ..... അതേതായാലും വിജയം കൊണ്ടു... കാരണം അതിനുശേഷം കുറച്ചു കാര്യബോധവും പക്വതയും ഒക്കെ വന്നിട്ടുണ്ടെന്നാണ് ശ്രീദേവിയുടെ വാദം....
" നിർത്ത് ... നിർത്ത് ...!! ഇത് എങ്ങോട്ടാ മോളേ പച്ചൂ പറഞ്ഞ് പറഞ്ഞ് ഈ കേറി പോന്നേ ?? ഒന്നുല്ലേലും ഞാനും കൂടി കേൾക്കുന്നുണ്ട് എന്നുള്ളൊരു ബോധം ഉണ്ടോ നിനക്ക്.... ആഹ് മതി മതി .... ബാക്കി ഞാൻ പറയാം.... "
" ഓഹ് നമ്മളില്ലേ...🤷🏻♀"
ബാക്കി അവൻ തന്നെ പറയട്ടെ ... അല്ലേ ? 😉
" നോനൂ.... കേറി വാടാ ചെക്കാ..... ഞാൻ നല്ല അടി വെച്ചു തരുമേ....നിനക്ക് ഓഫീസിൽ പോണ്ടേ...."
മൈ സ്വീറ്റ് അമ്മ അവിടെ കയർ പൊട്ടിക്കുന്നുണ്ട്... ഇനിയും കേറിയില്ലേൽ അമ്മയുടെ കയ്യിൽ നിന്ന് നല്ലോണം കിട്ടും.... കാര്യം എനിക്ക് 25 വയസ്സ് ഒക്കെ ആയെങ്കിലും ഞാൻ ഇപ്പോഴും അമ്മ മോൻ തന്നെയാ..... ഓഫീസിൽ എല്ലാരേയും വിറപ്പിക്കുന്ന കാർത്തിക് ശർമ്മ എന്ന എംഡി അമ്മയുടെ മുന്നിൽ പൂച്ചക്കുട്ടിയാണ്.... കേട്ടില്ലേ അമ്മ എന്നെ വിളിക്കുന്നത് ... നോനു എന്ന്... എത്ര പറഞ്ഞാലും അമ്മ ആ വിളി നിർത്തൂല.... സംഭവം ആ വിളി എനിക്ക് ഇഷ്ടമൊക്കെ ആണെങ്കിലും പരസ്യമായി വിളിക്കുമ്പോ എനിക്ക് ദേഷ്യം വരും....
ഇപ്പൊ ഞാൻ അങ്ങ് കേറട്ടെ.... ടവ്വലും പിടിച്ചു കാത്തു നിൽപ്പാ എന്നെ ....തലയിലെ വെള്ളം രണ്ട് കൈ കൊണ്ട് പിറകിലേക്ക് ആക്കി ഞാൻ കരക്ക് കേറി....
" ഒരു കുട്ടി ട്രൗസറും ഇട്ട് രാവിലെ തുടങ്ങിക്കോളും... ജിം വർക്കൗട്ട് ജോഗിങ് എന്നൊക്കെ പറഞ്ഞിട്ട്...
പോരാത്തതിന് രാവിലെ ഇതിലെ കുളിയും.. എന്നാലോ .... നേരാവണ്ണം തലയും തോർത്തൂല..., ഇങ്ങോട്ട് കാണിക്ക് ചെക്കാ..."
അമ്മക്ക് എന്റെ തല തോർത്താൻ എത്താത്തത് കൊണ്ട് ഞാൻ നല്ലപോലെ കുനിഞ്ഞു കൊടുത്തു....
" എന്റെ അമ്മാ.. ഞാൻ ശെരിക്ക് തോർത്താം... ഇങ്ങു തന്നേ.... ഓഫീസിൽ പോകാൻ ആയി... അമ്മ ഫുഡ് വിളമ്പിക്കേ... എന്നാലേ ഞാൻ കഴിക്കൂ എന്നറിയില്ലേ മിസ്സിസ് പ്രകാശ് ശർമ്മയ്ക്ക്..."
കുസൃതിയോടെ ഞാൻ അമ്മയെ നോക്കി കണ്ണിറുക്കിയതും അമ്മ ചിരിച്ചുകൊണ്ട് അകത്തു കേറിപ്പോയി....
ബ്ലാക്ക് പാന്റും വൈറ്റ് ഷർട്ട് ഇൻ ചെയ്ത് കോട്ട് കയ്യിൽ പിടിച്ചു കൂളിംഗ് ഗ്ലാസ്സും വെച്ചു നല്ല സ്റ്റൈലായി തന്നെ ഞാൻ ഇറങ്ങി....
ഓഫീസിൽ എത്തി കാർ പാർക്കിങ്ങിലേക്ക് കയറിയതും ന്യൂ റിക്രൂട്ട്മെന്റ് ഇഷാൻവി അവിടെ നിൽക്കുന്നു... അവളെ കണ്ടതും എന്റെ ചുണ്ടിൽ ഗൂഢമായൊരു ചിരി വിരിഞ്ഞു...
( തുടരും..)
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
💕 *ഇഷാൻവി* 💙
പാർട്ട് - 3
✍🏻: 🌸PACHU🌸
...ട്രിണിം.... ട്രിണീം....
എന്ത് ചെയ്യണമെന്ന് ഒരു നിശ്ചയവുമില്ലാതെ സിസ്റ്റത്തിനു മുന്നിലിരുന്ന് കട്ട പോസ്റ്റ് ആകുമ്പോഴാണ് ഇന്റർകോം ബെൽ അടിഞ്ഞത്... കമ്പനിയിലെ എല്ലാർക്കും അങ്ങോട്ടുമിങ്ങോട്ടും കണക്റ്റ് ചെയ്യാൻ വേണ്ടി ഇവിടെ ഇന്റർ കോം ഫെസിലിറ്റി ഉണ്ട്...
കോൾ അറ്റന്റ്ചെയ്തതും കാർത്തിക് ശർമയുടെ ശബ്ദം ഉയർന്നു ....
“ കം ടു മൈ കാബിൻ...!! “
എന്താ ഇത് ,,ഇയാൾക്ക് പറഞ്ഞാൽ പോരെ ....ഇങ്ങനെ ഗർജിക്കണോ....
“ ഓ...”
ഓക്കേ എന്ന് മുഴുമിപ്പിക്കുമ്പോഴേക്കും പുലി ഗർജ്ജനം നിർത്തി കട്ട് ആക്കിയിരുന്നു..... ഇനി മുതൽ നീ കാർത്തിക് ശർമ്മയല്ലടാ ,,,, പുലി ശർമ്മയാ ...പുലി ശർമ്മ....
അങ്ങനെ നല്ല വൃത്തിക്ക് പ്ലിങ്ങിയ നിർവൃതിയിൽ ഞാൻ പുലി ശർമ്മയുടെ മടയിലേക്ക് നടന്നു നീങ്ങി.....
" സർ ...,,,, "
ശീതീകരിച്ച ആ വലിയ മടയുടെ ചില്ലു വാതിൽ പാതി തുറന്നു ഞാൻ പുലിയെ എത്തിനോക്കി.....
ആപ്പിൾ ലാപ്ടോപ്പിലേക്ക് തലപൂഴ്ത്തി ഇരിപ്പാണ് മൂപ്പര്....
തല ഉയർത്താതെ തന്നെ കൈ കൊണ്ട് ഒരു ആക്ഷൻ,,,,, കയറി പോരെ എന്ന മട്ടിൽ.... നല്ല നിഷ്ക്കു ഭാവത്തിൽ തന്നെ ഞാൻ അവന്റെ മുമ്പിൽ പോയി നിന്നു......
പക്ഷേ ആ പുലി ശർമ്മ എന്നെ വിളിച്ചു വരുത്തി അപമാനിച്ചത് പോലെയായിപ്പോയി കാര്യങ്ങൾ ..... എന്താ അറിയോ ,,, ഈ തെണ്ടി എന്നെ കണ്ട ഭാവം നടിക്കുന്നില്ല.....
ഇയാളിതെന്തോന്ന്....ഞാനിവിടെ വടിപോലെ വന്നു നിന്നിട്ട് ഏകദേശം പത്ത് പതിനഞ്ച് മിനിറ്റ് ആയി..... എൻറെ കാലു കുഴഞ്ഞത് മിച്ചം....
“ അഹെം ...."
ഈ വേട്ടാവെളിയന്റെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടിയാണ് തൊണ്ടയനക്കിയെ.... എന്നിട്ടും ഏഹേ !!
ഓഹോ !! അങ്ങനെ ...!! അപ്പോ എനിക്കിട്ട് ഉണ്ടാക്കുന്നതാണ് ഇദ്ദേഹം...ഹ്മ്മ്മ്മ് ... കാണിച്ചു തരാടാ കോട്ടിട്ട പുലി ശർമ്മേ ......
ടേബിളിന് മുന്നിലിട്ട ചെയേർസിൽ ഒന്ന് പിന്നോട്ട് വലിച്ചിട്ട് ഞാൻ അതിൽ കയറിയിരുന്നു ....ഹല്ല പിന്നെ....
അടുത്ത നിമിഷം പുലി തലപൊക്കി എന്നെ ഒരു നോട്ടം.... ഏതായാലും ശാന്തതയുടെ നോട്ടം ആല്ലായിരുന്നു അത് ....എന്നെ കേറി മാന്താൻ വെമ്പൽ കൊള്ളുന്നുണ്ടാവും....അപ്പോഴേക്കും ഞാൻ ഐസ് ആയി തുടങ്ങി....
“ ആരോട് ചോദിച്ചിട്ടാടീ ഈഡിയറ്റ് നീ ചാടി കേറിയങ്ങ് ഇരുന്നത്......???! “
പുലി ഗർജ്ജനം തുടങ്ങിയതും ഞാൻ ചാടിയെഴുന്നേറ്റു....
" ഹ്..ഹീ...ആരോടും ചോദിച്ചില്ല....”
എൻറെ സുന്ദര വദനത്തിൽ ഞാനൊരു ഇളി തെളിയിച്ചു.....
“കൾച്ചർലെസ്സ് ..."
പുലി തെണ്ടി എന്നെ നോക്കി പിറുപിറുത്തതിനുശേഷം ഒരു ഫയൽ എടുത്ത് അതിലേക്ക് കണ്ണും നട്ട് ഇരിപ്പായി...
എന്നെ കൾച്ചർലെസ്സ് എന്ന് പറഞ്ഞത് എനിക്ക് തീരെ പിടിച്ചില്ല...
ഒരു മാനുഷിക പരിഗണന പോലും തരാതെ ഇത്രയും നേരം എന്നെ ഇവിടെ കുന്തം പോലെ നിർത്തിയതാണോ മനുഷ്യാ നിങ്ങൾ എനിക്കില്ല എന്നു പറഞ്ഞ ഈ കൾച്ചർ എന്ന് പച്ചക്ക് ചോദിക്കാൻ എന്റെ നാവ് തരിച്ചുവന്നതാ...
പിന്നെ കൈവെള്ളയിലൊതുങ്ങുന്നതിനു മുന്നേ എന്റെ ജോലി ഈ കാണുന്ന വേട്ടാവെളിയൻ തെറിപ്പിച്ചു കളഞ്ഞാലോ എന്ന് കരുതി മാത്രം നാവിനെ പിടിച്ചു ചങ്ങലയ്ക്കിട്ട് ഞാൻ സംയമനം പാലിച്ചു.....
“ സർ ..എന്തിനാ എന്നെ വിളിപ്പിച്ചത്...”
രണ്ടും കൽപ്പിച്ച് ഞാൻ വിനയ ഭാവത്തോടെ ചോദിച്ചു....
" നിന്റെ സൗന്ദര്യം കാണാനാടീ വിളിപ്പിച്ചത് ... സ്റ്റുപ്പിഡ് ....വെറുതെ ഇവിടെ ഇങ്ങനെ വന്നു പോവാനാണോ തന്റെ ഉദ്ദേശം.....
നോട്ട് വാട്ട് ഐ ആം സേയിങ്... ഇഡിയറ്റ് !!!
ലാസ്റ്റ് മന്തിലെ എല്ലാ ഇവെന്റ്സിന്റെയും കമ്പ്ലീറ്റ് ഡീറ്റെയിൽസ് എനിക്ക് കിട്ടണം ,,,, ഇന്ന് തന്നെ ...!! "
പുലി ശർമ്മ ഫയലിൽ നിന്നും കണ്ണു തെറ്റിച്ച് എനിക്ക് നേരെ ചീറി.....
അടിപൊളി ....ഇയാൾ എനിക്കിട്ടു പണി തുടങ്ങി ......ഞാൻ തലയാട്ടി എന്റെ സമ്മതം അറിയിച്ചു....അല്ലാതെ എന്തോ ചെയ്യാനാണ്...
“ ദെൻ ഇനി വരുന്ന രണ്ടാഴ്ചത്തെ എന്റെ എല്ലാ മീറ്റിങ്സും അപ്പോയിന്റ്മെൻസും കൺഫോം ചെയ്യണം...."
അതിനും ഞാൻ പൊട്ടനാട്ടം കണ്ടതുപോലെ തലയാട്ടി.....
“ and കമ്പനിക്ക് വന്ന എല്ലാം മെയിൽസിനും താൻ റിപ്ലൈ ചെയ്യണം,,,,, i will send the പാസ്സ്വേർഡ്....."
ഇങ്ങേര് ഇത് നിർത്താനുള്ള ഉദ്ദേശം ഒന്നും ഇല്ലേ എന്റെ ദൈവമേ.....
ഞാനെന്താ കുപ്പിയിൽ നിന്ന് വന്ന ഭൂതമോ... അല്ലല്ലോ.... ഈ ഡോറും തുറന്നു വന്ന ഒരു മനുഷ്യസ്ത്രീ തന്നെല്ലെ... അറിയാതെ എന്റെ കണ്ണ് പുറകിലെ ഗ്ലാസ് ഡോറിലേക്ക് പോയി ,,,,പിന്നെയും പുലിയെ നോക്കി തലയാട്ടിക്കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു...
“ ആൻഡ് വൺ മോർ തിങ്...എനിക്കെന്റെ ബ്ലാക്ക് കോഫിയിൽ ഷുഗർ ആവശ്യമില്ല...."
ഞാൻ ആരാടോ തന്റെ ശമ്പളക്കാരിയാണോ ഇങ്ങനെ ലക്കുംലഗാനുമില്ലാതെ ഓരോന്ന് കൽപ്പിക്കാൻ ....ശമ്പളം ഒക്കെ വാങ്ങുവെങ്കിലും ഇങ്ങനെയൊക്കെ പറയാൻ പാടുണ്ടോ.....
പക്ഷേ ഈ പറഞ്ഞതൊന്നും പുറത്തുവന്നില്ല ട്ടോ.... എന്റെ ആവശ്യം ആയിപ്പോയല്ലോ ഈ ജോലി...അതുകൊണ്ട് തന്നെ എല്ലാം തലയാട്ടി സമ്മതം അറിയിച്ചു ഞാൻ ആ മടയിൽ നിന്നും ഓടി രക്ഷപ്പെട്ടു.....
🌷➖➖➖🌷➖➖➖🌷➖➖➖🌷
അവളുടെ തലയിലെ കെട്ട് കണ്ടപ്പോൾ എന്തു പറ്റിയതാണെന്ന് ചോദിക്കണം എന്നുണ്ടായിരുന്നു ...പക്ഷെ വേണ്ട എന്ന് എന്റെ മനസ്സ് മന്ത്രിച്ചു.......
സത്യം പറഞ്ഞാൽ ഞാൻ അവൾക്ക് കൊടുത്തതൊന്നും അവളുടെ ജോലിയിൽ പെട്ടതല്ല... അവളുടെ കിളിപോയ പോലുള്ള പോക്ക് കണ്ടിട്ട് എനിക്ക് ചിരി പൊട്ടി വന്നതായിരുന്നു....
കാണാൻ അതീവ സുന്ദരിയാണ് അവൾ.... വെള്ള കല്ലുള്ള ആ മൂക്കുത്തി അവളുടെ മുഖത്തിന് പതിന്മടങ്ങു ഭംഗി കൊടുക്കുന്നുണ്ട്..
പക്ഷേ,,,
അവളുടെ സൗന്ദര്യത്തിൽ മതിമറന്ന് ഒരിക്കലും ഞാൻ എന്റെ ദൗത്യത്തെ മറക്കില്ല ....അറിയാനുണ്ട് പലതും ..... ആദ്യം എന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തണം.... കളി ഞാൻ തുടങ്ങിക്കഴിഞ്ഞു മിസ്സ് *ഇഷാൻവി* ...
പലതും മനസ്സിൽ കണ്ടു ഞാൻ ചെയറിലേക്കു ചാരിയിരുന്നു...
🔺〰〰〰🔻〰〰〰🔻〰〰〰🔺
എവിടെ തുടങ്ങണം എന്ന് ഒരു നിശ്ചയവും കിട്ടുന്നില്ലല്ലോ എന്റെ ദൈവമേ.....
അയാളുടെ കോപ്പിലെ ഷുഗർലെസ്സ് ബ്ലാക്ക് കോഫി കൊണ്ടുപോയി അണ്ണാക്കിൽ ഒഴിക്കുന്നിടത്ത് നിന്ന് തന്നെ തുടങ്ങാം എന്ന് കരുതി ഞാൻ നേരെ ക്യാൻന്റീനിലേക്കു നടന്നു.....
എന്റെ അന്തംവിട്ടതുപോലുള്ള നടത്തം കണ്ടു അക്ഷയ് ഉണ്ട് കൂളറിൽ നിന്നും വെള്ളം എടുക്കുന്നത് നിർത്തി എന്നെ തുറിച്ചു നോക്കി......,,,,,
“ എടീ ,,,,,നിന്റെ തല ആരാ തല്ലി പൊളിച്ചത് ....? അല്ല... ഇന്നലെ നീ ആകെക്കൂടി പേടിപ്പിച്ചു കളഞ്ഞല്ലോ ....
റോഷ്ന ഞങ്ങളെയൊക്കെ വിളിച്ചു സീൻ ഡാർക്ക് ആക്കിയിരുന്നു .... എവിടെ പോയതായിരുന്നെടോ താൻ......”
“എടാ അക്ഷയ് ,,, അത് പറയാൻ ആണേൽ ഒരുപാട് സമയമെടുക്കും ,,,,,,,അതുകൊണ്ട് തന്നെ ഞാൻ നിനക്ക് വിശദമായിട്ട് പിന്നെ ഒരിക്കൽ പറഞ്ഞു തരാം .....
അല്ലെങ്കിൽ നിന്നെയൊക്കെ വിളിച്ചോതിയ അവൾ ഇല്ലേ,,,, ആഹ്!! അവൾ തന്നെ പറഞ്ഞുതരും ,,,,ട്ടോ...”
ഇവന്റെ കുശലാന്വേഷണത്തിനു പറ്റിയ അവസ്ഥയിൽ തന്നാണല്ലോ ഞാനിപ്പോൾ..
ആ പുലി ശർമ്മയോടുള്ള കലിപ്പ് ആകെക്കൂടെ നുരഞ്ഞുപൊന്തി വരുന്നുണ്ട് എനിക്ക് ...
എന്റെ മറുപടി കേട്ട് അക്ഷയ് തൊള്ളയും തുറന്ന് നിന്നു പോയി.... പാവം ചെക്കൻ....
“ മോളു പൊക്കോ ....ചേട്ടൻ ഒന്നും ചോദിച്ചിട്ടില്ല ട്ടോ...”
അവൻ ഒന്ന് നീങ്ങി നിന്ന് എനിക്ക് വഴിയൊരുക്കിയതും അവന് നേരെ തുറുക്കനെ ഉള്ളൊരു നോട്ടമെറിഞ്ഞു ഞാൻ മുന്നോട്ടു നടന്നു....
കോഫിയും കൊണ്ടു മനസ്സിൽ ഞാൻ പുലിയെ പ്രാകിക്കൊണ്ടു വരുമ്പോൾ ഉണ്ട് ചിന്നു അവളുടെ വർക്ക് പ്ലേസിൽ ഇരുന്ന് എന്നെ നോക്കി കിണിക്കുന്നു......
ഞാൻ അവൾക്ക് എന്താ എന്നർത്ഥത്തിൽ ഒന്ന് പുരികം പൊക്കി കാണിച്ചതും അവൾ എണീറ്റ് എനിക്ക് നേരെ വന്നു.....
" എന്താ ഇഷ മോളെ ,,മുഖത്തൊരു കനം....??"
" അല്ല ഞാൻ അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ ശരിക്ക് എന്റെ ജോലി എന്താ ...?
ഇവന്റ് പ്ലാനർ ആയിട്ട് അപ്ലൈ ചെയ്ത എനിക്ക് അയാൾ തന്ന പണി കണ്ടാൽ തോന്നും ഞാൻ അയാളുടെ PA ആണെന്ന്...
ദാ കണ്ടില്ലേ ബ്ലാക്ക് കോഫി വിത്തൗട്ട് ഷുഗർ ..!!കൊണ്ടോയി ആ പുലി ശർമയുടെ അണ്ണാക്കിൽ ഒഴിച്ചു കൊടുക്കട്ടെ....."
എന്റെ വർത്താനം കേട്ട് അവൾ ചിരിയടക്കാൻ പാടുപെടുന്നുണ്ട് ....ഞാൻ അവളെയും വകഞ്ഞുമാറ്റി പുലിമടയിലേക്ക് പോയി ,,,,അയാളെ ഒന്ന് നോക്കുക പോലും ചെയ്യാതെ കോഫിയും ടേബിളിൽ വച്ച് മടങ്ങി ,,,,,ഇനി അടുത്ത പണി വാങ്ങേണ്ടല്ലോ എന്ന് കരുതിയിട്ടു തന്നെയാണ് ശ്വാസം പോലും വിടാതെ കോഫി കൊണ്ടു പോയി വച്ചത്....
അങ്ങനെ പണി ഓരോന്നായി ഞാൻ തുടങ്ങി.....
ലഞ്ച് ടൈം ആയപ്പോൾ ചിന്നു വന്ന് എന്നെ വിളിച്ചു ,,,, വേഗം ഫുഡ് കഴിച്ച് വന്ന് ഞാൻ വീണ്ടും അങ്കം തുടങ്ങി...
സമയം നീങ്ങിക്കൊണ്ടേയിരുന്നു.....ഓഫീസ് ടൈം കഴിഞ്ഞു ഓരോരുത്തരായി പോയി തുടങ്ങി....
" എടാ ,,,കഴിഞ്ഞില്ലേ നിന്റെ...?? മണി അഞ്ചര കഴിഞ്ഞല്ലോ .....
ഞാൻ നിന്നെ പാർക്കിങ്ങിൽ വെയിറ്റ് ചെയ്തു കാണാതായപ്പോഴാണ് ഇങ്ങോട്ട് കേറി വന്നത്......"
ചിന്നു ഹാൻഡ് ബാഗും തോളിലിട്ട് എനിക്ക് അപ്പുറത്തുള്ള ഒരു ചെയറിൽ വന്നിരുന്നു....
" നീ പോയ്ക്കോ.... എനിക്കിത് കമ്പ്ലീറ്റ് സോർട്ട് ചെയ്യണം ,,,,,,,,അയാൾ എനിക്കിട്ട് മനഃപൂർവ്വം പണിതതാ....എന്റെ എഫിഷ്യൻസി ടെസ്റ്റ് ചെയ്യാൻ ....!!!
ഞാൻ ഒരു ഓട്ടോ പിടിച്ച് വന്നോളും ടാ.....പിന്നെ ഇവിടെ സെക്യൂരിറ്റി ഉണ്ടല്ലോ ....ആ കാലമാടൻ ശർമ്മയും പോയിട്ടില്ല.....”
"എന്നാലും ഇരുട്ടായി തുടങ്ങിയിട്ടുണ്ട് ടാ....ഇന്നലത്തെപ്പോലെ ഇന്നും വല്ല ഏടാകൂടോം ഒപ്പിച്ചു വന്നിട്ട് വരും നീ ..അതുകൊണ്ട് ഞാൻ ഇവിടെ നിൽക്കാം...”
“ വേണ്ടെടാ ,,,,,,ഇത് ഇനിയും ബാക്കിയുണ്ട് .......ഞാനൊരു ഏടാകൂടവും ഒപ്പിക്കാൻ പോണില്ല........
ഞാൻ വരുമ്പോഴേക്കും നീ നല്ല സൂപ്പർ ഡിന്നർ സെറ്റാക്കി വെക്കൂ മൈ ഡിയർ...”
ഞാനവളെ നോക്കി കണ്ണിറുക്കിയതും അവൾ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു...
“ ഡാ ,,,,,വേഗം വരണേ ..... ഓട്ടോ ഒന്നും കിട്ടിയില്ലേൽ ജസ്റ്റ് ഗിവ് മീ എ കോൾ...ഓക്കേ ??? "
പെണ്ണിന് എന്റെ കാര്യത്തിൽ നല്ല ടെൻഷൻ ആണ് ...നടക്കുന്ന നടത്തത്തിനിടയിൽ അവൾ തിരിഞ്ഞു നോക്കിയതും ഞാൻ പീസ് (✌🏻) എന്നും ശേഷം തംസ് അപ്പ് (👍🏻) കാണിച്ചു...
അല്പസമയം കഴിഞ്ഞ് മടയിൽ നിന്നും പുലിയും ഇറങ്ങി ...എന്റെ നേർക്ക് എത്തിയതും പുലി ഒന്ന് സ്റ്റക്ക് ആയിട്ട് എന്നെയും വാച്ചിലേക്കും മാറി നോക്കി...... ഞാൻ വേഗം എഴുന്നേറ്റു നിന്നു...
“ സർ ലോട്ടസ് കമ്പനിയും ആയിട്ടുള്ള മീറ്റിംഗ് അവർ അടുത്ത ആഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട് ....പിന്നെ ,,,നമ്മുടെ ആഡ് കോൺട്രാക്ട് ഏറ്റെടുത്ത ഏജൻസിയു....”
“ ഓഫീസ് ടൈം കഴിഞ്ഞാൽ എനിക്ക് ഓഫീസ് മാറ്റേഴ്സ് സംസാരിക്കുന്നത് ഇഷ്ടമല്ല ....തനിക്ക് പോകാം...”
ഗർജനം കഴിഞ്ഞു പുലി സ്പോട്ടിൽ തന്നെ സ്ഥലം കാലിയാക്കി...
എല്ലാം കഴിഞ്ഞ് റിപ്പോർട്ടും തയ്യാറാക്കി ഞാൻ ബാഗുമെടുത്ത് സെക്യൂരിറ്റിയെ കണ്ടു ഓഫീസ് ക്ലോസ് ചെയ്യാൻ പറഞ്ഞു ...
ശേഷം ഞാൻ വാച്ചിലേക്ക് നോക്കി മെല്ലെ റോഡിലേക്കിറങ്ങി... ഒരു ഓട്ടോ കിട്ടണേൽ മെയിൻ റോഡിലെത്തണം....
നേരം നല്ലതുപോലെ ഇരുട്ടിയിട്ടുണ്ട് .... പോരാത്തതിന് റോഡും വിജനമാണ് ....നേരിയ ഭയം ഉള്ളിൽ ഉണ്ടെങ്കിലും സധൈര്യം ഞാൻ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ മുന്നോട്ടു നടന്നു...
ഒരു ചെറിയ വളവ് കഴിഞ്ഞതും അവിടെ നാലഞ്ച് ഹിന്ദി ചെക്കന്മാർ ബൈക്കിൽ അലസമായി ഇരുന്നു പുക വലിക്കുന്നത് കണ്ടു.... അവർ എന്നെ കണ്ടതും പിന്നെ ഓരോന്ന് പറഞ്ഞ് കയ്യിൽ അടിച്ചു എന്നെ നോക്കി വഷളമായി ചിരിക്കാൻ തുടങ്ങി...
അപ്പോഴേക്കും എന്റെ ഹൃദയത്തിനുള്ളിൽ പെരുമ്പറ കൊട്ടാൻ തുടങ്ങി...
രണ്ടു കൈ കൊണ്ടും വയറിലേക്ക് ചേർത്തുപിടിച്ച ബാഗ് ഒന്നുകൂടി ഇറുക്കിപ്പിടിച്ചു ഞാൻ നടത്തത്തിന് സ്പീഡ് കൂട്ടി....
പതിയെ തല ചെരിച്ചു തിരിഞ്ഞു നോക്കിയതും അവർ എന്റെ പിന്നാലെ തന്നെയുണ്ടെന്ന് കണ്ടതും ഞാൻ രണ്ടാമതൊന്നു ആലോചിക്കാതെ ഓടാൻ തുടങ്ങി...
“ഉധർ രുക്കോ ലഡ്ക്കീ... തുമ്ഹേ കോയി ഭീ നഹീ ബചാ സക്താ...”
(അവിടെ നിക്കെടീ... നിനക്ക് ഞങ്ങളുടെ കയ്യിൽ നിന്ന് ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല....)
എന്നൊക്കെയവർ വിളിച്ചു പറയുമ്പോൾ തനിച്ചിറങ്ങിയ ആ നിമിഷത്തെ മനസ്സിൽ ഒരായിണം തവണ ശപിച്ചുകൊണ്ട് ഞാൻ ഓട്ടത്തിന് വേഗത കൂട്ടി...
ഓട്ടത്തിനിടയിൽ ഇടക്ക് തിരിഞ്ഞു നോക്കിയതും പെട്ടന്ന് ഒരു കല്ലിൽ തട്ടി തടഞ്ഞു ഞാൻ റോഡിലേക്കു വീണു....
ഞാൻ വീഴുന്നത് കണ്ടതും ഓട്ടം നിർത്തി എന്നെ നോക്കി വന്യമായി ചിരിച്ചു കൊണ്ട് എനിക്കരികിലേക്ക് കഴുകൻ കണ്ണുമായി നടന്നടുക്കുന്ന അവരെ ഞാൻ ഞെട്ടലോടെ നോക്കി.....
പെട്ടെന്ന് ഒരു കാറിന്റെ ഹോൺ കേട്ടു ഞാൻ ഇരുന്നിടത്തുനിന്നും മുന്നോട്ടു നോക്കി ...അതിന്റെ ഹെഡ് ലൈറ്റ് എന്റെ കണ്ണിൽ അടിച്ചതും പൊടുന്നനെ ഞാൻ വലതു കൈ ഉയർത്തി കണ്ണിനു കുറുകെ വെച്ചു നോട്ടം തെറ്റിച്ചു......
( തുടരും...)
ishaanv
ishaanvi
ishaan vi

0 Comments
Post a Comment