🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂



*"പത്താം ക്ലാസ്സുകാരന്റെ പ്രണയം*"
                      A Real Love Story...

       
          *Part: 1*
       
          *രചന: സാദിഖ് പാണ്ടിമുറ്റം(കിസ്സ)*



🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂



(പ്രിയ വായനക്കാരോട്..
എഴുത്തിന്റെ ലോകത്തേക്ക് പിച്ചവെക്കുന്നതേവുള്ളൂ..
തെറ്റുകളുണ്ടെങ്കിൽ തിരുത്തുക.
സ്നേഹപൂർവ്വം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.)
 
 
*പിന്നിട്ട വഴികൾ തന്നെയാണ് മുന്നിലേക്കുള്ള വെളിച്ചം..*


ഈ കഥയിൽ ചിലപ്പോ നിങ്ങളെ കണ്ടേക്കാം,
നിങ്ങളുടെ പ്രണയം കണ്ടേക്കാം,
നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടേക്കാം, നിങ്ങളുടെ അദ്ധ്യാപകരെ കണ്ടേക്കാം.
കാരണം ഇതൊക്കെയും നിങ്ങളും പിന്നിട്ട വഴികൾ തന്നെയാണ്..

 

അപ്പൊ നമുക്ക് കഥയിലേക്ക് വരാം.
ഒരിത്തിരി വർഷങ്ങൾ പിറകോട്ടു പോകാം നമുക്ക്.

അവൻ ഒൻപതാം ക്ലാസ്സ് പകുതി പിന്നിട്ടപ്പോഴാണ് ഈ പ്രണയം തുടങ്ങുന്നത്. അവനാരാണെന്ന് നമുക്ക് പതിയെ പരിചയപ്പെടാം..

ഈ അനശ്വര പ്രണയം നടന്നത് വേറെ എവിടേയും അല്ല..

  ഒരു കുന്നിൻമുകളിലാണ്.. അതെ തട്ടത്തലം കുന്നിൻ മുകളിൽ. ഇവിടെയാണ് അവന്റെ സുന്ദര പ്രണയത്തിൻ ഓർമ്മകളുറങ്ങുന്ന കലാലയം..

അതാസ്വദിക്കണമെങ്കിൽ ചെറുതായൊന്ന് കുന്നു കയറണം
സ്കൂളിലേക്കുള്ള കയറ്റം എല്ലാവർക്കും ഒരു ഹരമാണ്.. ആനവണ്ടിപോൽ സുന്ദരനായ മൂന്നു കൊമ്പൻ സ്കൂൾ ബസ്സുകളും കയറിപ്പോകുന്നതും  ഈ കയറ്റത്തിലൂടെ തന്നെ..

അങ്ങ് കയറിചെന്നാൽ കാണാം ചരിത്രമുറങ്ങുന്ന കലാലയം.. ആ കലാലയത്തിൻ ഗേറ്റ് കടന്നാൽ തന്നെ എന്തോ ഒരു മൊഞ്ചുള്ള ഫീലിംഗ്സ് ആണ്..   

ഒരു കുന്നിൻ മുകളിലെ കൊട്ടാരം..
 
ഒരുപാട് പ്രണയങ്ങൾക്കും,
നൊമ്പരങ്ങൾക്കും,
അതിലേറെ സൗഹൃദമെന്ന മൂന്നക്ഷരത്തിലൂടെ ബദ്ധങ്ങൾ എന്താണെന്ന് കാണിച്ചു കൊടുത്ത,
ആ ബദ്ധങ്ങൾ കെട്ടിപടുത്തുയർത്തിയ കൂട്ടുകാരുണ്ടായിരുന്ന കലാലയം..

അറിവിന്റെ പൊൻ കിരീടം ചാർത്തിയ അധ്യാപകരുള്ള കലാലയം..

ഒരിക്കലും മറക്കാനാവാത്ത സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ച കലാലയം,

കളിയും,
ചിരിയും,
ഇണക്കവും,
പിണക്കവും എല്ലാം ചേർന്ന സൗഹൃദങ്ങൾ ഇന്നും ഈ വിദ്യാലയ മുറ്റത്ത് നിറഞ്ഞൊഴുകുന്നു...

  പിന്നേ പ്രേമിച്ച് നടക്കാൻ വാകമരച്ചുവട് ഇല്ല.
പകരം ഇല്ലിമുളം കാടുകളും സൗഹൃദത്തിന് തണലേകിക്കൊണ്ട് മനോഹരമായി വളർന്ന്‌ പന്തലിച്ചു നിൽക്കുന്ന മാവുകളും മാവിൻ ചുവടുകളുമുള്ള ഒരു അടാറു വിദ്യാലയം..

നമ്മുടെ തെയ്യാലിങ്ങൽ സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ..

അതെ, ഈ കലാലയ മുറ്റത്ത് വെച്ചാണ് ഈ പ്രണയം മൊട്ടിട്ടു തുടങ്ങുന്നത്.. ഇന്നുമവിടെ ഓരോ തരി മണ്ണിലും അവന്റെ പ്രണയമുണ്ട്. ഓരോ പുൽക്കൊടിയും അവരുടെ പ്രണയാർദ്രമായ മൊഴികൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്..
തഴുകി വരുന്ന ഇളം തെന്നൽ പോലും അവർക്കായി വഴിയൊരുക്കിയിട്ടുണ്ട്..

     

    ഒന്നര വർഷം ഒരേ ക്ലാസിലായിട്ടു പോലും എന്തോ അവർക്കിടയിൽ പ്രണയം മുളച്ചില്ലല്ലോ..

ജസ്റ്റ് ക്ലാസ്സ്മേറ്റ്സ് റിലേഷൻഷിപ് മാത്രമേ ഉണ്ടായിരുന്നൊള്ളൂ..
പിന്നീടെപ്പോയോ സൗഹൃദത്തിന്റെ വേരുകൾ പടർന്നു കയറി,

ഒൻപതാം ക്ലാസ്സ് പകുതി കഴിഞ്ഞതിന് ശേഷമാണ് അവിടെ നിന്നും ഒരു പ്രണയത്തിലേക്കവർ വഴി മാറിയത്.

പിന്നെ അവിടുന്നങ്ങോട്ട് ഒരു നീണ്ട പ്രണയം..
   
     ഫിദ അവളായിരുന്നു അവന്റെ ഉമ്മച്ചിക്കുട്ടി.  മൊഞ്ജത്തിയായ അവളുടെ വിളിപ്പേരിതായിരുന്നു..
നന്നായി പഠിക്കും. അവൻ തീരെ പഠിക്കില്ലായിരുന്നു..

അവളോടുള്ള മുഹബ്ബത്ത് തുടങ്ങിയതിന് ശേഷമാണ് ഇവൾക്ക്‌ ഇത്രേം മൊജ്ജ്  ഉണ്ടെന്ന് തന്നെ അവൻ അറിഞ്ഞത്..
അവളുടെ മിഴികൾക്ക്, അവൾ മൊഴിയുന്ന വാക്കുകൾക്ക്,  അതിലേറെ അവളുടെ ഓരോ ചലനത്തിനും ഒരു പ്രത്യേക അഴക് അവനു തോന്നി..

പക്ഷേ,  ഇവളിലേക്ക് അവന്റെ പ്രണയം ലേറ്റാകാനും
കാരണം ഉണ്ടെന്ന് പറയാം.
അവന്റെ മനസ്സ് മുഴുവൻ വേറൊരുത്തിയായിരുന്നു.
അതൊരു പക്ഷേ കൂട്ടിക്കാലത്തെ ഒരു ഇഷ്ടം. ക്ലാസ്സിലുള്ള ഒരു മൊഞ്ചത്തിയോട് ഒരു അട്ട്രാക്ഷൻ. അതിനു പ്രേമമെന്നു വിളിക്കണോ അതോ സൗഹൃദമെന്ന് വിളിക്കണോ എന്നൊന്നും അവനന്നറിയില്ലായിരുന്നു...

മൂന്ന് വർഷത്തോളം ആ ഇഷ്ടം കൊണ്ടു നടന്നെങ്കിലും കാര്യമുണ്ടായില്ല. നേരിട്ട് പറയാനുള്ള ധൈര്യം ആ ഏഴാ ക്ലാസ്സുകാരന് അന്നില്ലായിരുന്നു. എങ്കിലും അവന്റെ ഇഷ്ടം അവളറിഞ്ഞിരുന്നു..

  ഈ ഫിദ അവനെ സ്നേഹിച്ചത് മുതൽ മൂന്ന് വർഷത്തോളം കൊണ്ടു നടന്ന ആ ഇഷ്ടത്തിന് അവിടെ ഫുൾസ്റ്റോപ്പിട്ടു.

വേറൊന്നുമല്ല.

നമ്മൾ സ്നേഹിക്കുന്നവരേക്കാൾ നമ്മളെ ഇങ്ങോട്ട് സ്നേഹിക്കുന്നവർക്കല്ലെ സ്നേഹം വാരിക്കോരി കൊടുക്കേണ്ടത്.. സ്നേഹം ഇങ്ങോട്ട് തേടി വരുമ്പോ അത് കണ്ടില്ലെന്ന് നടിച്ച് വേറെ സ്നേഹം തേടിപ്പോകാൻ അവനു  കഴിഞ്ഞില്ലാന്ന് പറയാം..

മ്മളെ മൊഞ്ജന്റെ ഉമ്മി പഠിപ്പിച്ച പാഠവും അതുതന്നെ...

അത് കൊണ്ട് അന്ന് തൊട്ട് ഇന്നു വരെ ആരേയും വെറുക്കാൻ ശ്രമിച്ചിട്ടില്ലവൻ.
സ്നേഹിച്ചിട്ടേ ഒള്ളൂ..
ഇനി ഇവിടുന്നങ്ങോട്ടും അങ്ങനെയൊക്കെയായിരിക്കുമെന്നാണവൻ പറയുന്നതും..

സ്നേഹമാണ് അകിലസാരമൂഴിയിൽ എന്ന് നമ്മുടെ കുമാരനാശാൻ വരെ മൊഴിഞ്ഞില്ലേ...
 
    ഒൻപതാം ക്ലാസ്സിൽ വെച്ചാണ് അവരുടെ പ്രണയം മൊട്ടിട്ടതെങ്കിലും അത് പൂവിടുന്നത് പത്താം ക്ലാസ്സിലെത്തിയപ്പഴാ..

അവിടന്നാണ് പത്താം ക്ലാസുകാരന്റെ പ്രണയം തുടങ്ങുന്നത്. അതാണ് പത്താം ക്ലാസ്സുകാരന്റെ നിറമുള്ള പ്രണയം..

  അപ്പൊ നായികയെ നമ്മൾ പരിജയപ്പെട്ടു.  ഇനി നായകനാരാണെന്ന് അറിയണ്ടേ?....!!



*(തുടരും)*


🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂


        Coming Soon- PART 2


🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂
  pathaam class kaarante pranayam
pathaam classkarante pranayam
share chat malayalam novels
share chat novels malayalam



🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁


  *"പത്താം ക്ലാസ്സുകാരന്റെ പ്രണയം*"
                      A Real Love Story...


                *രചന: സാദിഖ് പാണ്ടിമുറ്റം(കിസ്സ)*



             *PART:2*



🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁

     
   *"എന്നോ എഴുതിവെച്ച ഏതോ ഒരു കിതാബിൽ നിന്നോടുള്ള പ്രണയം ഇന്നും വായിക്കപ്പെടുന്നുണ്ടാവാം"*




   നായകൻ അതാരാണെന്നറിയണ്ടേ..

ജിത്തു..
ഇതവന്റെ കഥയാണ്..

പെണ്ണിനെ മാത്രം പ്രണയിച്ചവനല്ല,
താൻ കണ്ട കാഴ്ചകൾ, പോയ വഴികൾ,
തന്റെ കലാലയം,പ്രിയ അദ്ധ്യാപകർ,കൂട്ടു നിന്ന പ്രിയ സൗഹൃദങ്ങൾ, അത്രയേറെ പ്രിയപ്പെട്ടവർ..

അതിനേക്കാളേറെ,
മാറോട് ചേർത്ത് പിടിച്ച തന്റേതായ സ്വപ്നങ്ങൾ ഒപ്പം
മറ്റുള്ളവരുടെ കിനാക്കൾക്ക് കൈത്താങ്ങാകുന്നവൻ.

മറ്റുള്ളവരുടെ തെറ്റുകൾ അവന് ശരികളാകാം
അവൻ വിശ്വസിക്കുന്നത് അവന്റെ മാത്രം ശരികളാണ്.
അതുതന്നെയാണവന്റെ വഴിയും..

അവനൊരു വല്യ സംഭവാണ്. അത് വഴിയേ മനസിലായിക്കോളും..
ഈ കഥ പറയാൻ അവൻ എന്നെ ഏൽപ്പിച്ചതാ, അതാണ് അവൻ പറഞ്ഞ പോലെ ഞാനീ കഥ പറയുന്നത്..

ഞാനോ,..
ഞാനാണ് കിസ്സ..

ഇനി അവൻ നീ തന്നെയാണെന്ന് പറഞ്ഞു നമ്മളെ അടുത്തേക്ക് വരണ്ട..

അപ്പോ മുമ്പേ പറഞ്ഞത് പോലെ ഇതവന്റെ കഥയാണ്...

     മ്മളെ മൊഞ്ജന്റെ പ്രണയകഥയാണേലും ഇത് വെറുമൊരു പൈങ്കിളിയല്ലാട്ടോ..

കുറിച്ചുവെക്കാതെ തന്നെ ജീവിതകാലം മുഴുവൻ ഓർമിക്കാൻ ഒരുപാട് സുന്ദര നിമിഷങ്ങൾ തന്നിട്ടുള്ള ഓന്റെ വിദ്യാലയത്തിന്റെ കഥ,

സൗഹൃദമെന്ന് പേരിട്ടു വിളിക്കുന്ന ചങ്കായി തോളോട് തോൾ ചേർന്നു നിക്കുന്ന ഓന്റെ ചെങ്ങായിമാരുടെ കഥ..

മാതാ പിതാ ഗുരു...
മാതാവും പിതാവും കഴിഞ്ഞാൽ മറ്റെന്തിനേക്കാളും ഗുരുവിന് സ്ഥാനമുണ്ടെന്ന് പഠിപ്പിച്ച ഗുരുക്കൻമാരുടെ കഥ...

പ്രണയം.
അതൊരു പെണ്ണിനോട് മാത്രം തോന്നുന്ന വികാരമല്ല.... 
പ്രണയമാണ് അവനു എല്ലാത്തിനോടും...

    അന്ന് ആ ക്ലാസ്റ്റിനു പുറത്തുള്ള വരാന്തയിൽ വെച്ച് അവനവളോട് ആ ഇഷ്ടം പറഞ്ഞപ്പോ ഓളെ മുഖമൊന്ന് കാണണമായിരുന്നു..
അവൾ കേൾക്കാൻ കൊതിച്ച വാക്കുകളായിരുന്നോ അത്.
അതോ അവനോടുള്ള മുഹബ്ബത്തോ..
ഏതായാലും ഒരായിരം പൂർണ്ണ ചന്ദ്രനുദിച്ചപോലെ വെട്ടി ത്തിളങ്ങുന്നുണ്ടായിരുന്നു ഓന്റെ ഹൂറിയുടെ മുഖം..
 
എല്ലാ പ്രണയത്തിന് പിന്നാലെ ഒരു നിഴലായി ഒരു ഫ്രണ്ട് ഉണ്ടാകുമല്ലോ. അത് പോലെ അവന്റെ പ്രണയത്തിന് പിന്നിലുമുണ്ടായിരുന്നു അവന്റെയും അവൾടേയും ബെസ്റ്റ് ഫ്രണ്ട്സ് നസീബയും ഇശ്റുവും...

നസീബയായിരുന്നു ആദ്യം അവന്റെ ഇഷ്ടം ഫിദയെ അറിയിച്ചത്.

നസീബ അവർക്കിടയിൽ കിടന്ന് നല്ലോണം പാടുപെട്ടു... അവളവന്റെ ബെസ്റ്റ് ഫ്രണ്ട് മാത്രമല്ലാ ട്ടോ.. മ്മളെ മൊഞ്ജന്റെ കളിക്കൂട്ടുകാരിയും കൂടിയാണ്..
അതാണെന്ന് തോന്നുന്നു അവൾക്കവന്റെ കാര്യത്തിൽ ഇത്ര ശ്രദ്ധ...

ഇവളെപ്പോലെ തന്നെയായിരുന്നു ഫിദ ന്റെ ബ്രസ്റ്റ് ഫ്രണ്ട് ഇഷ്റു. ഫിദയോടുള്ള ഇഷ്ടം ഒന്നൂടെ ശക്തിപ്പെടുത്തിയത് ഇഷ്റുവാണ്...
ഇവരായിരുന്നു മ്മളെ ഈ പ്രണയത്തിന്റെ പ്രൊഡ്യൂസർമാർ...

അന്ന് ഇന്നത്തെ പോലെ മൊബൈൽ ഫോൺ സജീവമല്ലാത്തത് കൊണ്ടും വാട്സ് ആപ്പും ഫേസ്ബുക്കും ഇല്ലാത്തത് കൊണ്ടും ലാന്റ്ഫോണിൽ നിന്ന്‌ നമ്മുടെ നോക്കിയയുടെ കളറില്ലാ സെറ്റിലേക്കും അതിൽ നിന്ന് ലാൻ ഫോണിലേക്കും ഇടക്ക് മിസ്സ്ഡ് കാൾ മാത്രം..

ചില ടൈമിൽ മാത്രം അറ്റൻന്റ് ചെയ്ത് കുറച്ച് വാക്കുകൾ...

  പിന്നെ അതികവും ലവ് ലെറ്ററും സ്കൂളിന്റെ വരാന്തകളിലും ക്ലാസ്സിലും മാവിൻ ചോട്ടിലും ഗ്രൗണ്ടിലൊക്കെയുമായി അവരുടെ പ്രണയം പൂത്തുലഞ്ഞു...

"ടാ.."

"എന്താടാ.."
"ഞാനീ കഥയൊന്ന് പറയട്ടെ.."

"വേണ്ട.."

"നിർത്ത്."  "ഇനി പറയണ്ട."

"അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ശരിയാവുക, ഞാനിതു പറഞ്ഞു തുടങ്ങിയില്ലേ..."

"മതി മതി..."
"ബാക്കി ഞാൻ പറഞ്ഞോളാം.."
"നീ പറയുമ്പോ കുറച്ചു എരിവും പുളിയുമൊക്കെ കൂട്ടിയേ പറയൂ..."

"അപ്പോഴല്ലേടാ സ്റ്റോറിക്കൊരു ഇൻട്രെസ്റ്റിംഗ് ഉണ്ടാവുകയൊള്ളൂ.."

"ഹയ്യട..  അത്രക്കങ്ങു ഇൻട്രെസ്റ്റിംഗ് വേണ്ട.. "
"ഉള്ള ഇൻട്രെസ്റ്റിംഗ് വെച്ച് ഞാൻ പറഞ്ഞോളാം.."

"എന്നാ നീ പറ,"

"ഓകെ. അപ്പോ കൂട്ടുകാരെ ബാക്കി ഞാൻ തന്നെ പറയാം.."
"ഞാനാണ് ജിത്തു."
"ഇവൻ പറഞ്ഞ അത്രക്കങ്ങ് ഇല്ലേലും ഏറെക്കുറെ ഓകെ.."


സ്കൂളിന്റെ പടിവാതിൽ ചവിട്ടി ആ സുന്ദര ലോകത്തേക്ക് കാലെടുത്തു വെച്ചപ്പോൾ ഒരുപാട് നല്ല സൗഹൃദങ്ങൾ എന്നെ തേടിയെത്തി..

സൗഹൃദപ്പുഴയിൽ ഒഴുകിനടന്നപ്പോൾ ഒരു സൗഹൃദത്തിൻ മുഖം മനസ്സിലുടക്കി..

കലാലയ വരാന്തകളിലും അറിവിന്റെ പാഠങ്ങൾ മൊഴിഞ്ഞു തരുന്ന പഠനമുറികളിലും ആ മുഖമെന്നെ പിന്തുടർന്നു..

ആ മുഖത്തിന്നവകാശി അവളായിരുന്നു..

പ്രണയമെന്ന വികാരം ആദ്യമായെന്നിൽ മുളപ്പിച്ചവൾ..

കലാലയ ജീവിതത്തിൽ മൊഞ്ചുള്ള മുഹബ്ബത്തിന്റെ തേൻമഴ വർഷിപ്പിച്ചവൾ..

*ഫിദ*
ആ പേര് കേൾക്കുമ്പോ തന്നെ വല്ലാത്തൊരു ഫീൽ ആയിരുന്നു...

അവളെ കാണുമ്പോയൊക്കെയും ഇടനെഞ്ചും
 പിടക്കാൻ തുടങ്ങി...



*(തുടരും..)*

(പാർട്ട്‌ ഇത്തിരി കുറഞ്ഞു പോയോ,  നെക്സ്റ്റ് ശരിയാക്കാം,.. നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു..)


           *കിസ്സ*

🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁


Part: 3 
Comning Soon..


🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁