*💖💘 മണിയറയിലെ സുന്ദരി😘🧚🏻‍♀👸🏻👱‍♀💑🧖🏻‍♀🌷💝*
☆ ☆╰☞❥ *ആഷി💫........✍*❥☜╯

ന്റെ ലെച്ചു.... നിക്ക് കൺട്രോൾ ചെയ്യാൻ പറ്റുന്നില്ലടി....
ഓനെ കണ്ടിട്ട്...

സ്റ്റേജിൽ കയറി ചെന്ന് കൊടുക്കട്ടെടി ഓന്റെ ആ കുറ്റി താടി കവിളിൽ ഒരു അടാർ കടി...

ന്റെ പൊന്ന് സഫു... കുറെ കാലം ആയില്ലെ ഇജ്ജ് അവന്റെ പുറകെ നടക്കുന്നു... ഇതുവരെ അവൻ നിന്നെ മൈൻഡ് പോലും ചെയ്തില്ലല്ലോ... ഇനി എങ്കിലും നിർത്തികൂടെ അന്റെ ഈ വായ നോട്ടം...

അനക്ക് അസൂയ ആണ്... അന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.... ബ്ലഡി ഫൂൾ....

ഓ പിന്നെ അസൂയ... അന്റെ പറച്ചിൽ കേട്ടാൽ തോന്നും ഓൻ നീയുമായി നിക്കാഹ് തീരുമാനിച്ചു വെച്ചേക്കണതാണെന്ന്...

ഡീ മരഭൂതമേ.... അനക്ക് എന്തറിയാം ഈ one side lovine പറ്റി.... അതൊരു തരം ജിന്ന് ആണ് മോളേ.... ഖൽബിൽ കയറി കൂടിയാൽ ഇറക്കി വിടാൻ പാടാണ് പിന്നെ....

എന്നാലും ന്റെ ലെച്ചു.... ഓന്റെ ആ ചിരി.... ഉഫ്.... ഞമ്മള് തല്ലിയലച്ചു വീണത് അതിലല്ലേ....

മിണ്ടാതെയിരിയടി ... നീ ഇങ്ങനെ ഓന്റെ ചിരിയും നോക്കി നടന്നോ... അവസാനം ഓനെ ഏതേലും പെൺപിള്ളേർ കൊത്തിക്കൊണ്ട് പോകുമ്പോൾ ഇജ്ജ് മാനസ മൈനയും പാടി നടന്നോട്ടോ...

തളർത്തല്ലെടി കോപ്പേ...

ഒലക്ക... അന്റെ ഉള്ളിൽ ശെരിക്കും അവനോട് കൊടി കുത്തിയ പ്രേമം ആണെങ്കിൽ പോയി പറയണതിന് എന്ത....

യ്യോ... നോ നെവർ... ഓനെങ്ങാനും എടുത്തടിച്ചു ഇഷ്ടല്ല പറഞ്ഞാൽ.... ഞാൻ കരയലായ്... മൂക്ക് പിഴിയലായ്... ഞരമ്പ് മുറിക്കലായ്.... എന്തിനാ വെറുതെ.... അതൊക്കെ റിസ്ക് ആണ്....

അല്ല ചെങ്ങായിമാരെ... നിങ്ങൾക്ക് ഒന്നും മനസിലായില്ലാലെ.... ഹയ്യ് എന്നാൽ ചോയിച്ചുടെ... അത് പറഞ്ഞു തരാനല്ലെ ഞാനിവിടെ വടി പോലെ നിൽക്കണത്....
ഇബടെ കമോൺ.... അത് വന്ത് ഉത്തമ.....

എന്റെ കൂടെ ഉണ്ടായിരുന്ന ഈനാംപേച്ചി ഇടക്ക് സഫു എന്നു പറഞ്ഞില്ലേ....   ആ സഫു ആണ് ഈ ഞാൻ... സജിതയുടെയും ഷരീഫിന്റെയും രണ്ടാമത്തെ സന്തതി... സഫ്ന മറിയം.. ഞമ്മക്ക് മൂത്തത് ഒരു ഇക്കാക്ക ആണ്. സൈൻ മുഹമ്മദ്‌. ഓൻ ബിടെക് ഒക്കെ കഴിഞ്ഞ് ഇപ്പൊ ഈച്ചയെ ആട്ടി ഇരിക്കുന്നു... ചുരുക്കി പറഞ്ഞാൽ ജോലി ഒന്നും ആയില്ലന്നു സാരം...

ഇനി ഈ ഞ്യാൻ.... അതായത് നിങ്ങളുടെ പുന്നാര സഫു. ഇപ്പൊ ബി കോo പഠിക്കുന്നു.

ഇപ്പൊ എന്നോട് ബ്ലാ... ബ്ലാ.... ആക്കിയൊരു കുരിപ്പില്ലെ... അതാണ്  സേതു ലക്ഷ്മി. ഞമ്മടെ  ലച്ചൂസ്. ഓളും ഞാനും പ്ലസ് വൺ തൊട്ടേ  ചെങ്ങായിമാരാണ്.

ഇത്രയും മനസിലായില്ലെ. നിങ്ങള് പേടിക്കണ്ട. ബാക്കി കൂടി ഞമ്മള് പറഞ്ഞു തരാം....

ഞമ്മളിവിടെ ഫസ്റ്റ് ഇയർ വന്നത് മുതൽ ഞമ്മക്കൊരു ചെക്കനോട്‌ മുടിഞ്ഞ പ്രണയം തോന്നി....

ആ തെണ്ടി ആണേൽ ഇവിടത്തെ msf ന്റെ എന്തോ വലിയ നേതാവ് ഒക്കെ ആണ്... നമ്മടെ കഷ്ട കാലം എന്നു പറയട്ടെ. ഇത്തവണത്തെ ഇലക്ഷന് നിന്ന് അവൻ ചെയർമാനായി.

അവനു (അടാർ ലുക്ക് ആണ് ചെക്കൻ) മൊഞ്ചുള്ളോണ്ടാണോ അതോ ചെയർമാനയോണ്ടാണോ അറിയില്ല  എന്നേക്കാളും മൊഞ്ചുള്ള ബട്ട്‌ ബുന്ധി ഇല്ലാട്ടോ... കുറേ ഹൽക്കുൽത്തിസ് പിടക്കോഴികൾ ഓന്റെ പിറകെ ഉണ്ട്... ദേ ഞമ്മളെ ആ കൂട്ടത്തിൽ കൂട്ടരുത്... ഞമ്മടെ ട്രൂ ലവ് ആണ്...

ആ ദേണ്ടെ വരുന്നു....

ആരന്നല്ലെ നിങ്ങള് നോക്കണത്... വേറെ ആര് ന്റെ നായകൻ. ഹയ്യ് മനസിലായില്ലേ ഇങ്ങൾക്ക്. ഞാനല്ലേ ഈ കഥയിലെ നായിക. അപ്പൊ അവൻ നായകൻ...🙈

ഇന്ന് ഓഡിറ്റോറിയത്തിൽ ഓന്റെ ഒരു പ്രസഗം ഉണ്ടായിരുന്നു. അതു കേൾക്കാൻ പോയത ഞാനും ലെച്ചുവും.

 എന്തുവാടെ... എന്തൊരു  തേപ്പടെ... ഇങ്ങനെ പോയാൽ ഇവൻ എന്നെ ഈ കഥയിലെ വില്ലത്തി ആക്കുലോ റബ്ബി...

എന്താന്നോ...
 ചക്ക പഴത്തിൽ ഈച്ച പൊതിയണപോലെ അല്ലെ അവന്റെ  പുറകെ കിളവികൾ... ആ തെണ്ടി ആണേൽ അവരെ മുട്ടി ഉരുമിയ നടക്കുന്നത്. ഇവനാരുവാ.... കായംകുളം കൊച്ചുണ്ണിയുടെ കൊച്ചു മോനോ....😏

ഒന്നാതെ ഞമ്മക്ക് ചൊറിഞ്ഞു കയറി ഇരിക്കുവാ. ഇന്നും ഇഷ്ടം പറയാൻ പോയി ഞമ്മളു പ്ലിങ്ങിലെ... അപ്പോഴ അവന്റെ ഒരു.....@#$%&
ഓ.. കൺട്രോൾ സഫു... കൺട്രോൾ....

നോക്കടി നോക്കടി അനൂക്ക ഇങ്ങോട്ട വരുന്നത്... നമുക്ക് പോയി പരിജയപ്പെടാടി....

നിങ്ങൾ എന്തിനാ എന്നെ കണ്ണും മിഴിച്ചു നോക്കണത്.
 ഞാൻ അല്ല പറഞ്ഞെ.... ദാ നോക്ക് രണ്ടു ഗിരി രാജി കോഴികൾ ഓന്റെ ചോര ഊറ്റികുടിക്കുന്നത്....👊

ഓൻ ആണേൽ ഒടുക്കത്തെ മൊഞ്ചനും. ഇപ്പൊ നിങ്ങൾക്കു മനസിലായോ ഞമ്മടെ അവസ്ഥ. ഇയ്യാം പാറ്റകൾ ഇങ്ങനെ പുറകെ നടക്കുമ്പോൾ ഞ്യാനെങ്ങനെ പോയി പറയും മ്മടെ ഇഷ്ടം... പറ സൂർത്തുക്കളെ....😭😭

അവൻ അനസ് ഷാ... ഓൻ കോളേജിലെ ഹീറോ ആണെന്ന് പറയാം. കുറേ വയസത്തികൾ ഒലിപ്പിചോണ്ട് അനൂക്കാന്നു വിളിക്കും...  ആളു കലിപ്പനാ... അതോണ്ട് അവൻ കേൾക്കാതെ ഞമ്മള് ചൂടാന്നും വിളിക്കും...

ഞമ്മളിവിടെ മുട്ടയിടാൻ വെമ്പുന്ന കോഴിയെ പോലെ  അങ്ങോട്ടും ഇങ്ങോട്ടും ചികയണത് കണ്ടിട്ട് മ്മടെ ലെച്ചു ചിരിക്കുന്നുണ്ട്... ബ്ലഡി ഗ്രാമവാസി...

മേരെ പ്യാർ കോളേജ് വാസിയോ.... ഇങ്ങള് ഓനിക്ക് കുറച്ചു ശുന്ധവായു കൊടുക്ക്.... ഇങ്ങനെ തൊട്ടും തലോടിയാൽ ഓൻ ശ്വാസം മുട്ടി ചത്തു പോകില്ലേ...

ഞമ്മടെ സങ്കടം ഏറെ നേരം കണ്ടു നിൽക്കാൻ പറ്റാതോണ്ടാവും മ്മടെ ചങ്ക് ലച്ചൂസ് എന്നേം വലിച്ചോണ്ട് ക്യാന്റിനിലേക്ക് പോയത്.  അല്ലേലും ലെച്ചു ഇജ്ജ് മുത്താടി...😘😘😘

ഞമ്മള് സങ്കടം മാറാൻ ലെച്ചുന്റെ ചിലവിൽ നാലു പഴംപൊരി ഒക്കെ അകതാക്കുമ്പോൾ ദേ വരുന്നു വീണ്ടും ആ മാരണം... ഇവൻ ന്റെ കൈ കൊണ്ട് തന്നെ ചാവും...😤😤😤

ഓഹ് പിന്നെ... എന്റെ പട്ടി മൈൻഡ് ചെയ്യും. ജാട തെണ്ടി....

സഫ്ന... ബികോം.

എന്റെ തൊട്ടടുത്തു വന്നു  ചൂടൻ അങ്ങനെ വിളിച്ചപ്പോൾ.... കഴിച്ചോണ്ടിരുന്ന പഴം പൊരി മ്മടെ തരിപ്പിൽ കയറി...

ഓ... ഇവൻ എന്നെ തീറ്റ മുട്ടിച്ചു കൊല്ലാനുള്ള പ്ലാൻ ആണെന്നു തോന്നുന്നു...

ദേ വിളിക്കുന്നു ചെക്കൻ വീണ്ടും എന്നെ... ഇത്തവണ മ്മ്ള് അറിയാതെ തന്നെ എഴുനേറ്റു... കാരണം ആള് നല്ല കലിപ്പിലാണ് വിളിച്ചത്...

ഞാൻ പേടിച്ചോണ്ടാവും എഴുനേറ്റതെന്ന് നിങ്ങൾ കരുതണ്ട. വെറുതെ ന്റെ കൈക്ക് പണി ഉണ്ടാക്കണ്ടല്ലോന്നു കരുതിയാണ്...🤪

താൻ അല്ലെ സഫ്ന...

ഹ്മ്മ്... നമ്മളൊന്നു മൂളി കൊടുത്തു ..
അല്ല സൂർത്തുക്കളെ ഞമ്മക്കിതെന്താ പറ്റിയെ ഞമ്മള് നിന്നു കുറുകുന്നു...🙄

താൻ കവിത എഴുതൂന്ന് കേട്ടല്ലോ...

പൊതുവെ ഉണ്ടക്കണ്ണിയായ ന്റെ കണ്ണ് തള്ളി പുറത്തു വരാത്തത് ഭാഗ്യം. ഇവനിനി എന്നെ പരിഹസിക്കുവാണോ ആവോ...🙁

ഏയ്‌ ഓന്റെ ഓഞ്ഞ മോന്ത കണ്ടിട്ട് ആള് നല്ല സീരിയസ് ആണ്.

ഹലോ മേഡം... അന്നോട ചോദിച്ചത്.

താൻ കവിത എഴുതുവോന്ന്... നമ്മടെ മുഖംത്തിനോട്‌ അവന്റെ മുഖം അടുപ്പിച്ചു ചോദിച്ചപ്പോൾ അറിയാതെ ഞമ്മടെ തല കിടന്ന് ഇളകാൻ തുടങ്ങി...

നമ്മള് തല ഒക്കെ നേരാക്കി ഓനെ നോക്കി... ഉഫ് എന്തു മൊഞ്ജാ... ചെക്കനെ ഇത്ര അടുത്ത് ആദ്യായിട്ട് കാണുവാ...
ഇങ്ങേരു സമ്മതിക്കുവാർന്നേൽ ഇവിടെ തന്നെ ഞങ്ങടെ ഫസ്റ്റ് നൈറ്റ്‌ നടത്താമായിരുന്നു....🙈

അപ്പൊ ok, സഫ്ന .. നാളെ രാവിലെ എനിക്ക് കവിത കിട്ടണം.

ഡീ... കോപ്പേ. നീ എന്തു ദൈര്യത്തിലാ കവിത എഴുതി കൊടുക്കാന്ന് ഏറ്റത്.
ഞമ്മടെ കയ്യിൽ നുള്ളി ലെച്ചു അത് ചോദിച്ചപ്പോഴ ഞാൻ ബോധമണ്ടലത്തിലേക്ക് വന്നത്.

എന്തുവാടി പരട്ട കിളവി.... ശവം കുളിക്കോ ഇല്ല നഖവും വെട്ടില്ല.... എന്റെ കയ്യിലെ തൊലി പറഞ്ഞു.

ആ നാളെ കവിത കൊടുത്തില്ലെങ്കിൽ അവൻ നിന്നെ മുഴുവനായി വലിച്ച് കീറും...

ഏത് കവിത.... എവിടത്തെ കവിത...
ആർക്ക് കൊടുക്കണ കാര്യ ഈ പറയണേ....

എടി അനൂക്കക്ക് കവിത എഴുതി കൊടുക്കാന്ന് നീ അല്ലേടി പറഞ്ഞത്... അത് തീരുമാനം ആക്കി കൊണ്ടല്ലേ പുള്ളി ഇവിടുന്നു പോയത്...

ഇപ്പോഴ നമ്മക്ക് സംഭവം കത്തിയത്.. ചൂടന്റെ മൊഞ്ചു നോക്കി കൊണ്ട് നിന്ന സമയത്ത് അവൻ പറഞ്ഞതൊന്നും ചെവി കൊണ്ടില്ല...

ഹാ എന്നുള്ളിലെ കലാ കാരിയെ പുറത്തെടുക്കേണ്ട സമയം ആഗതമായി.

കവിത എങ്കിൽ കവിത...

എടി ഹംക്കെ അതിന് നിനക്ക് കവിത എഴുതാൻ അറിയോ....

പിന്നല്ലാതെ.... നിനക്ക് എന്തറിയാം ഈ സഫുനെക്കുറിച്ച്....😎

അന്നത്തെ ദിവസം അങ്ങനെ കടന്നു പോയി.... ഞമ്മള് വീട്ടിൽ ചെന്ന് കാക്കൂനോട്‌ കച്ചറ ഒക്കെ ഉണ്ടാക്കി, ഉമ്മിടെ കയ്യിൽ നിന്ന് അടിയും വാങ്ങി fd ഒക്കെ തട്ടി നല്ല കുട്ടിയായി കിടന്നുറങ്ങി.
ഇതിനിടയിൽ ഞമ്മള് ചൂടൻ പറഞ്ഞ കവിത ഒക്കെ എഴുതിട്ടോ...

പിറ്റേന്ന് ഞമ്മള് പതിവില്ലാതെ ഒന്നൊരുങ്ങി... ഒരുങ്ങാതെയും ഞമ്മള് സുന്ദരി ആണാട്ടോ...  എന്നെ പുകഴ്ത്താൻ നിക്കു വേറെ ഒരു പരട്ടയുടെയും സഹായം ആവശ്യം ഇല്ല....

കോളേജിൽ എത്തി നേരെ ചെന്നത് ചൂടന്റെ അടുത്തേക്കാണ്. നമ്മള് എഴുതിയ കവിത അവനെ ഏൽപ്പിച്ചു സ്ലോ മോഷനിൽ തിരിഞ്ഞു നടന്നു.... (ആ Bgm ഇടോ.... )

മ്മടെ കവിത ലെച്ചുനെ പോലും വായിച്ചു കേൾപ്പിചില്ല....
അല്ല പിന്നെ ഇനി ഓസ്കാറും അല്ലാത്ത കാറും ഒക്കെ നമ്മളെ തേടി വരൂലോന്നോർക്കുമ്പോൾ രോമാഞ്ചം ഉണ്ടാകുന്നു....🥳

എടി സഫു.... നീ എന്തിനെക്കുറിചാടി കവിത എഴുതിയത്....

ഒന്ന് ക്ഷമിക്ക് ലെച്ചു... അവൻ എന്നെ അനുമോദിക്കാൻ വരുമ്പോൾ നിനക്ക് കവിത വാങ്ങിത്തരാം... ഇജ്ജ് വായിച്ചോട്ടോ....

ശോ... എന്താ ചെയ്യാ..... ഇനി ആരാധകരുടെ ബഹളം ആകുലോ റബ്ബേ...

ലഞ്ച് സമയത്ത് fd ഒക്കെ തട്ടി ഞമ്മള് തെണ്ടി തിരിഞ്ഞു നടക്കുമ്പോഴ പുറകിൽ നിന്ന് ഒരലർച്ച കേട്ടത്...

ആ ഇവനാണോ...
ഞാൻ പറഞ്ഞില്ലേ എന്നെ അനുമോദിക്കാൻ വരൂന്ന്....

എന്താടി ഇത്....

ഇവന് എന്താ മറവി രോഗം ഉണ്ടോ. ഞാൻ കൊടുത്ത കവിത പൊക്കി പിടിച്ചോണ്ട് ചോദിക്കണ ചോദ്യം കേട്ടില്ലേ...

ആ അത് കവിത...😏

ഇങ്ങനെ ആണോടി കവിത എഴുതുന്നത്...

എനിക്ക് ഇങ്ങനെയേ എഴുതാൻ അറിയോളു...

മുഖം അടക്കി ഒരു അടിയായിരുന്നു കാലമാടൻ തന്നത്... ഹാവൂ പല്ലു ഇളകിയോ എന്തോ...

ഇതൊക്കെ കണ്ടിട്ട് മ്മളെ ലെച്ചു എന്നെയും അവനെയും മാറി മാറി നോക്കുന്നുണ്ട്...

എന്ത അനൂക്ക പ്രശ്നം...
കവിതക്കെന്ത കുഴപ്പം...

അനൂക്കയോ... എന്ന് എപ്പോ... ഈ പെണ്ണ് എന്നെക്കാളും ബല്യ ഓന്ത് ആണല്ലോ... ഞാൻ ഓളെ ഒന്ന് തറപ്പിച്ചു നോക്കി....ഇളിച്ചു തരുവാണ് ബ്ലഡി ഫൂൾ....🥶

എന്നെ തീ പാറുന്ന നോട്ടം നോക്കി ചൂടനാ കവിത ലെച്ചുനു കൊടുത്തു... അത് കിട്ടേണ്ട താമസം പെണ്ണ് തുറന്നു വായിക്കാൻ തുടങ്ങി.

എന്തുവാ സഫു ഇത്... ലെച്ചു ഞമ്മളോട് അത് ചോദിച്ചപ്പോ ഞാൻ ആകെ കോരി തരിച്ചു പോയി...

അപ്പോഴും വെട്ടു പോത്തെന്നെ നോക്കി പേടിപ്പിക്കുവാ...

അവന്റെ മുഖത്ത് നോക്കി ഒരു ലോഡ് പുച്ഛം അങ്ങ് വാരി വിതറി.... അല്ല പിന്നെ എന്റടുത്ത കളി....😏😏😏😏😏😏

അങ്ങനെ നമ്മളും കവിയത്രി ആയി... എന്തേനു പാടണോ... ok പാടിത്തരാം...

ഞമ്മടെ കഴിവ് പുറത്തെടുക്കാൻ പോകാണ്....
 സഹകരിക്കൂ... സന്തോഷിക്കൂ...💃

പൊന്നെ പൂവെ കർളേ.... യോ.... യോ....

നിന്റെ കർളിനുള്ളിലെ മോളേ.... യോ.... യോ....

കം ഓൺ എവിരി ബഡി...

എപ്പടി എന്റെ കവിത... രണ്ടെണ്ണം ഓസ്‌ഫോർഡിൽ പ്രസിദ്ധികരിക്കാൻ കൊടുത്തിട്ടുണ്ട്... ഇറങ്ങുമ്പോൾ വാങ്ങി വായിച്ചോണ്ട്....

നമ്മള് കണ്ണീര് ഒക്കെ ഒലിപ്പിച്ചു ചൂടന്റെ മുഖതേക്ക് നോക്കി. അതെങ്ങനെയാ ആവശ്യം ഉള്ള സമയത്ത് കണ്ണീരും വരൂല.... ഇവൻ അടിക്കൂന്ന് അറിഞ്ഞാർന്നേൽ വീട്ടിന്നു പോരുമ്പോൾ കുറച്ചു ഉള്ളി കൊണ്ട് വരാർന്നു....

മ്മൾക്ക് വേദനിചൊന്നും ഇല്ലാട്ടോ... കിട്ടിയാൽ കേരള ബമ്പർ... ആ നാളെയാണ്... നാളെയാണ്... നാളെയാണ്.... ശെടാ ഇതിനിടയിൽ ഞമ്മളു ലോട്ടറി കച്ചോടവും തുടങ്ങിയോ....🙄

ഇതെന്ത കളിക്കേണ്ട കാര്യമാണെന്ന് കരുതിയോ...

ആ ഇങ്ങടെ മുഖം കണ്ടപ്പോ നിക്കു കളിക്കാൻ തോന്നി...

ഡീ.... ആ ചൂടനെന്റെ കൈ പിടിച്ചു തിരിച്ചു വെച്ചു.... നമ്മളറിയാതെ തന്നെ കണ്ണിൽ നിന്നും പൊന്നീച്ച പാറി.

നമക്ക് വേദനിച്ചോന്നും ഇല്ല... അത് അല്ലേലും അങ്ങനെ അല്ലെ. മ്മള് ചങ്കു കൊടുത്ത് പ്രണയിക്കുന്നവർ കത്തിയെടുത്തു കുത്തിയാലും മ്മൾക്ക് വേദനിക്കൂല എന്നല്ലേ പറയാ...

ഇഞി ആരു പറഞ്ഞൂന്നു ഓർത്തിരിക്കേണ്ട... ഈ ഞ്യാൻ തന്നെ "ഉസ്താദ് സഫ്ന ഖാൻ" ....ഞമ്മള് മുത്താണ്....😍

നിന്റെ നാവ് ഇറങ്ങി പോയോ കുരിപ്പേ... അടിച്ചു നിന്റെ പല്ലു ഞാൻ തെറിപ്പിക്കും.... ഇന്ന് evng മുൻപ് എനിക്ക് ന്റെ കവിത കിട്ടണം....

താൻ കുറേ നേരമായല്ലോ തന്റെ കവിത തന്റെ കൊച്ച് എന്നൊക്കെ പറയുന്നു.... എനിക്ക് മനസില്ല അനക്ക് കവിത എഴുതി തരാൻ... ന്റെ കവിത ഇല്ലാതെ മാഗസിൻ ഇറങ്ങൂലെ...

ഡി... വല്ലാണ്ടങ്ങ് ആളവല്ലേ...

ഒന്ന് പോടാപ്പാ....

ഡയലോഗ് അടിക്കാതെ മരിയാദക്ക് കവിത എഴുതി താടി ഉണ്ടക്കണ്ണി....

ഉണ്ടക്കണ്ണി അന്റെ കെട്ട്യോൾ... അയ്യോ അത് ഞാൻ അല്ലെ... ആ വിളിച്ചു പോയി ഇനി മാറ്റണ്ട...

ഏഹ്...

ഒലക്ക...  എനിക്ക് സൗകര്യം ഇല്ല കവിത എഴുതിതരാൻ....

മ്മള് അങ്ങനെ തർക്കിചോണ്ട് നിൽക്കുമ്പോഴാണ് സർ ക്ലാസ്സിലേക്ക് വരുന്നത്.... അത് എന്തായാലും നന്നായി അല്ലെങ്കിൽ ഇവിടെ കൊല നടന്നേനെ കൊല.....

മ്മള് അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് ക്ലാസ്സിന്റെ ഉള്ളിലേക്ക് നടന്നു... അപ്പൊ ദേ ഓൻ വന്നിട്ട് മ്മടെ കയ്യും പിടിച്ചു കൊണ്ടോവാണ്....

ഇവിടെ ചോയ്ക്കാനും പറയാനും ആരുല്ലേ.... സർ എന്താ ഞമ്മളെ കൊണ്ടു പോണ കണ്ടിട്ട് മിണ്ടാത്തത്.....😭

തെണ്ടി ഒരു കൂസലും ഇല്ലാണ്ട കൊണ്ടു പോണത്... ബോബനും മോളിയിലെ പട്ടിയെ പോലെ ഞമ്മള് അവന്റെ പിന്നാലെ പായുകയാണ്... ടാ എനിക്ക് ഒപ്പം നടക്കനാട ഇഷ്ടം....

ഞമ്മളെ ഒരു ആളില്ലാത്ത സ്ഥലത്തു കൊണ്ടു പോയിട്ട് അവൻ ന്റെ നേരെ നടന്നു വരികയാണ്... അവൻ വരുന്നതിനു അനുസരിച് ഞമ്മള് പിറകോട്ടും പോയിക്കൊണ്ടിരിക്കുന്നു..

ഇനി ഭിത്തി പൊളിക്കാതെ ഒരടി നീങ്ങാൻ പറ്റില്ലാത്ത അവസ്ഥ ആയി... അവൻ ആണേൽ ന്റെ തൊട്ടു മുന്നിലും....

ടാ അടുത്ത് വരല്ലെ... അല്ലേലേ ആഷുമ്മാന്റെ കെട്ടി പുടി കെട്ടി പുടി ഡാ വായിച്ചു കൺട്രോൾ പോയിരിക്കാണ്....

എ.... എ.... (ഹയ്യ് മ്മടെ സൗണ്ട് ഒക്കെ എന്താ ഇങ്ങനെ ഇരിക്കുന്നത്....)

അനക്ക് എന്താ വേണ്ടത്....

എനിക്ക് വേണ്ടത് എന്തായാലും നീ തരോ...

പടച്ചോനെ ഞമ്മള് പ്രണയിച്ചത് ഭൂലോക കോഴിയെ ആയിരുന്നോ...  ന്റെ സ്വപ്നം...😭

ഡാ പേരട്ടെ... മരിയാദക്ക് ഒഴിഞ്ഞു പോ....

ഡാ നീ കളിക്കല്ലേ...

പിഡനം ആണ് പീഡനം.. കേസ് ആയി കോടതി ആയി ജയിൽ ആയി... എന്താലേ... എന്നാൽ നടക്കില്ല മക്കളേ.... നിക്കു ചെക്കനെ കെട്ടിപിടിച്ചു ഉറങ്ങാൻ ഉള്ളതാണ്...😃

മ്മള് എനിക്ക്....

എന്ത്..??

അല്ല അനക്ക്...

ആർക്ക്....

മ്മള് കാക്കൂന്...

ജബ ജബ... എന്തൊക്കെ ആടി പറയുന്നത്..

അത് ഞമ്മള് വൈകുന്നേരത്തിനുള്ളിൽ കാക്കൂന് കവിത കൊണ്ടൊന്നു തരാം...

ഉറപ്പല്ലേ...

ആ... ആ.... ഉറപ്പാണ്.... ഉറപ്പായും തരും.

 ഒന്ന് ഇരുത്തി മൂളിട്ട് ഓൻ പോയി വാതിൽ തുറന്നു...
കാക്കൂ അല്ല... പരട്ട കിളവൻ...😡

തള്ളേ.... കലിപ്പ് തീരണില്ലല്ലോ.....🤨

വാതിൽ തുറക്കേണ്ട താമസം ഞമ്മളു പുറത്തേക്ക് ഒരു ഓട്ടം ആയിരുന്നു....

ക്ലാസ്സിൽ പോയി രണ്ടു കുപ്പി വെള്ളം അകത്താക്കി...  അതിനിടയിൽ എന്ത നടന്നതെന്ന് ചോദിച്ചു ലെച്ചു പുറകെ കൂടിയിട്ടുണ്ട്.....

ഒന്നും നടന്നില്ല... ഞമ്മള് ഇത്തിരി കലിപ്പ് മുഖത്ത് വാരി വിതറി....

ഏയ്യ് അത് വെറുതെ... ന്നാലും ഇത്ര പെട്ടന്ന് അനൂക്ക നിന്നെ....

ഒന്ന് പോടി ഊളെ... ഒരു കിസ്സ് പോലും തന്നില്ല... ഓരോ നായകന്മാര് കാണുമ്പോൾ കാണുമ്പോൾ കെട്ടി പിടിത്തവും കിസ്സ് കൊടുക്കലും... ഇത് വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ....

എന്തൊക്കെ ആയിരുന്നു... മലപ്പുറം കത്തി.... അമ്പും വില്ലും.... വാതിൽ അടക്കുന്നു..... കെട്ടി പിടിക്കുന്നു..... കിസ്സ് തരുന്നു.... ന്നിട്ട് ചോയ്ച്ചത് ഓന്റെ ഒരു ഓഞ്ഞ കവിത... ഇതനായിരുന്നോ ഇത്ര ബിൽഡു അപ്പ്... ക്രാ തുഫ്...🤮

മറുപടി കൊടുക്കാൻ ഇപ്പൊ സമയം ഇല്ലാത്തോണ്ട് അവളേം വലിച്ചോണ്ട് പിജി ഡിപ്പാർട്മെന്റിലേക്ക് പോയി...
അവിടെ ചെന്ന് നന്ദു ചേച്ചിയെ കണ്ടു വൈകുന്നേരത്തിനുള്ളിൽ ഒരു കവിത വേണമെന്ന് പറഞ്ഞു... പുള്ളിക്കാരി പിന്നെ കവിത ഒക്കെ എഴുതുന്ന കൂട്ടത്തില....

തിരിച്ചു വന്നു മരച്ചോട്ടിൽ ഇരുന്നു ലെച്ചുനോട് കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു....

അതൊക്കെ കേട്ടിട്ട് ആ തെണ്ടി ഹലാക്കിലെ ചിരിയാണ്... അലവലാതി ചങ്ക്....😤

വൈകുന്നേരത്തിനുള്ളിൽ കവിത കയ്യിൽ കിട്ടി.... ന്താപ്പോ ഇത് കുറേ തേങ്ങ പുഷ്പം അതൊക്കെ ന്താ....🙄

ഇതിലും നല്ലതല്ലാർന്നോ ന്റെ കവിത.... പറഞ്ഞിട്ട് കാര്യമില്ല... ഒറ്റ എണ്ണതിന് കലാവാസന ഇല്ല...😕

ഓനെ അന്നോഷിച്ചു കുറേ നേരമായി ഞമ്മള് നടക്കുന്നു...  ഒടുവിൽ വരാന്തയുടെ ഒരു ഒഴിഞ്ഞ മൂലയിൽ നിന്ന് ആളെ കണ്ടെത്തി....

നമ്മള് കവിത ഒക്കെ കൊടുത്ത്.... ചെക്കനാണേൽ ഓരോ വരിയും വളരെ കാര്യമായി വായിക്കുന്നുണ്ട്... ഇഞ്ഞി ഇവിടെ പ്രണയം പൂത്തുലഞ്ഞൊ...😛

ഇത് നീ എഴുതിയതാണോ...

ഈ തോൽവിയെ ഞാൻ ഇന്ന് തല്ലി കൊല്ലും... അല്ലേലും ന്റെ തെറ്റാ.... ഈ കൊടും വേനലിൽ ഒരു മാങ്ങാത്തൊലിയും പൂക്കാൻ പോണില്ലാന്നു ഞാൻ മുന്നേ ഓർക്കണമായിരുന്നു....  എന്നെ ഒന്ന് തല്ലി കൊല്ലോ....ഇങ്ങനെ ഒരു വികാരമില്ലാത്ത ജീവിയെ ആണല്ലോ ഞാൻ പ്രണയിച്ചത്...😭😤

അതെ.... അവനു നേരെ പുച്ഛം വാരി വിതറി ഞാൻ 😏😏😏

കണ്ട പറയൂല.... എനിവേ താങ്ക്സ്...

പോട പട്ടി....😏

അതും പറഞ്ഞു അവൻ തിരിഞ്ഞപ്പോഴാ ഒരു പെണ്ണ് ക്ലാസ്സിനുള്ളിലേക്ക് പോകുന്നത് കണ്ടത്... അത് കണ്ടതും എന്നോട് പൊക്കോളാൻ പറഞ്ഞിട്ട് അവൻ വേഗം അതിനുള്ളിൽ കയറി വാതിലടച്ചു...

🧐 ഇതെന്താ ഇപ്പൊ കഥ.... ഇനി ആ പെണ്ണ് അവന്റെ ലവർ  എങ്ങാനും ആണോ....

നിങ്ങൾക്ക് ഒന്നും മനസിലായില്ലാലെ....
കണ്ടു നിന്ന എനിക്ക് മനസിലായില്ല....പിന്നല്ലേ നിങ്ങൾക്ക്... അത്ര ഒക്കെ മതി.... ഐ എസ് എഴുതാൻ ഒന്നുമല്ലല്ലോ...

ന്റെ ഖൽബെ....
നീ ഇല്ലതെ എനിക്ക് ജീവിക്കാൻ കഴിയില്ല...

ഇക്കാ....
നിങ്ങളില്ലാതെ നിക്കും ജീവിക്കാൻ കഴിയില്ല....

🧐 യ്യോ.... ചെങ്ങായിമാരെ നിങ്ങൾ വല്ലതും കേട്ടോ.... അടച്ചിട്ട വാതിലിനുള്ളിൽ നിന്ന ആ സൗണ്ട് കേൾക്കുന്നത്.... ഞാൻ അപ്പോഴേ പറഞ്ഞതല്ലെ നിങ്ങളോട് അവനു ലവർ ഉണ്ടാകുമെന്ന്....

പടച്ചോനെ.... ഇങ്ങള് കത്തോളി....😩

അയ്യോ... ലെച്ചു എവിടെ നീ എനിക്കൊന്ന് ഉറക്കെ കരയണം.... ഈ കള്ള പന്നിനെ ഇന്ന് ഞാൻ തല്ലി കൊല്ലും.... ഇവനെ ആണല്ലോ റബ്ബേ ഞമ്മളു സ്നേഹിച്ചത്....😭

ഞമ്മക്ക് പിന്നെ അവിടെ നിൽക്കാൻ തോന്നില.... ബാഗും എടുത്ത് ലെച്ചുനോട് പോലും പറയാതെ ഒറ്റ പോക്കായിരുന്നു വീട്ടിലേക്ക്....

വീട്ടിൽ വന്നപ്പോ ഉമ്മി ഉണ്ടാക്കിയ ഉണ്ണിയപ്പത്തിന്റെ മണം മൂക്കിലേക്ക് അടിച്ച് കയറി... സാധാരണ 10 എണ്ണം തിന്നുന്ന ഞാൻ വിഷമം കൊണ്ടാണോന്ന് അറിയില്ല 20 എണ്ണം തിന്നുപോയി.... പിന്നല്ലാതെ അവനു വേണ്ടി ഞാൻ പട്ടിണി കിടക്കണം എന്നാണോ... നടപടി ഇല്ല....💃

പിറ്റേന്ന് ഒരു സുഖോണ്ടായില്ല കോളേജിൽ പോകാൻ. പിന്നെ ക്യാൻന്റിനിലെ പത്തിരിയുടെ കാര്യം ഓർത്തപ്പോൾ പോകാന്നു കരുതി....

അങ്ങനെ ലെച്ചുനേം കൂട്ടി പോയി പത്തിരിയും കഴിച്ചിരിക്കുമ്പോഴ ഞാൻ ആ കാഴ്ച കണ്ടത്.....

ഇന്നലെ ഓന്റെ കൂടെ കണ്ട പെണ്ണും ഓനും കൂടി മുകളിലെ ക്ലാസ്സ്‌ മുറിയിലേക്ക് കയറി പോകുന്നു.....

വിടില്ല.... ഞ്യാൻ....👊

അല്ലെങ്കിൽ തന്നെ ഓനോട്‌ നിക്ക് കലിപ്പാണ്.... കണ്ട പെൺപ്പിള്ളേരോട് ചാറ്റ് ചെയ്യുകയും കൊഞ്ചി കുഴയുകയും ചെയ്യുന്ന ഓനെ പിന്നെ ഞാൻ പൂവിട്ടു പൂജിക്കണോ...🤨

എന്താ നിങ്ങളിങ്ങനെ എന്നെ നോക്കുന്നെ...

ഓ ഇടക്ക് ഓനെ വേണ്ട പറയും ഇടക്ക് വേണം പറയും ഇതാണോ.... ഞമ്മള് അങ്ങനെ പലതും പറയും.... എന്തൊക്കെ പറഞ്ഞാലും ഞമ്മക്ക് പെരുത്തിഷ്ട ആ പഹയനെ....

നിങ്ങളോട് കഥ പറഞ്ഞോണ്ടിരുന്നാൽ ഞാൻ അന്നോഷിച്ചു ഇറങ്ങിയ സാധനം കണ്ടെത്താൻ പറ്റില്ല... അപ്പൊ ആദ്യം അത് കണ്ടത്തട്ടെ.... ബാക്കി പിന്നെ പറയാട്ടോ....

ഹി ഹി ഹി.... നിങ്ങളെ പോലെ തന്നെയാ ലെച്ചുവും.... കാര്യം എന്താന്ന് അറിയാതെ ജെറിയുടെ പുറകെ ടോം നടക്കുന്ന പോലെ എന്റെ പുറകെ ന്റെ വാലും ഉണ്ട്....😝

ആഹ് കിട്ടി പോയ്‌...💃 കോളേജിന്റെ പുറകിൽ ചുമരിൽ ചാരിവെച്ച ഏണിയും താങ്ങി പിടിച്ചു ഞാൻ മുകളിലെ ക്ലാസ് റൂമിന്റെ ഭാഗത്തേക്ക് വന്നു....

കാണിച്ച് താരാടാ.... നിനക്ക്.....അല്ല പിന്നെ.... കളി സഫുനോട് ബേണ്ട മോനെ ഷീ ഈസ്‌ വേറെ ലെവൽ "കൂടെയുറങ്ങാൻ കൊതിയാവുന്നു..." ശേ ഇപ്പൊ ഈ പാട്ട് എവിടുന്ന് വന്നു....🧐

സഫു നീ എന്ത ചെയ്യാൻ പോകുന്നത്....

ഓ പിറകിൽ നിന്ന് വിളിക്കല്ലേ കുട്ടി പിശാശ്ശെ... അല്ലെങ്കിലേ ഈ ഏണി പണി തരുന്നുണ്ട്... അതിനിടയിൽ നീ എന്റെ കോൺസെൻട്രേഷൻ കളയല്ലേ....😤😤😤

ഞമ്മളു പതിയെ ഏണി കയറി മുകളിൽ എത്തി. ഒന്ന് ശ്വാസമെടുത്തു മുകളിലെ ക്ലാസ്സ്‌ റൂമിനുള്ളിലേക്ക് കയറി...

ഉള്ളിൽ നിന്ന് സൗണ്ട് ഒന്നും കേൾക്കുന്നില്ലല്ലോ.... അല്ലേലും നമ്മൾ മലയാളികൾ ഒരാണും പെണ്ണും ഒറ്റക്ക് എവിടേലും നിന്നാൽ സദാചാരം കണ്ടെത്തുന്നവരാണല്ലോ.. ഞാനും ഒരു മലയാളി അല്ലെ അപ്പൊ ഞാൻ മാത്രമായിട്ട്‌ എന്തിനാ കുറക്കുന്നത്....😎

ഉള്ളിൽ നടക്കുന്നത് എന്താന്ന് അറിയാൻ ഞമ്മളു താക്കോൽ പഴുതിലൂടെ എത്തി നോക്കി.... എവിടെ അട്ട പറ്റി കിടക്കണമാതിരി ഞാൻ വാതിലിൽ ചാഞ്ഞു കിടന്നിട്ടും ഒന്നും കാണാൻ പറ്റുന്നില്ല...

അങ്ങനെ ഞമ്മള് ചാഞ്ഞും ചരിഞ്ഞും ഒക്കെ നോക്കി കൊണ്ടിരിക്കുമ്പോൾ ആണു ആരോ വന്നു ഡോർ തുറന്നത്....

ദാ പോണു ഞമ്മള് അയാളുടെ കൂടെ.....

ന്റുമ്മാ....ന്റെ നടു....😭 ചെങ്ങായി
മാരെ വന്ന് വീണത് ആരായാലും മുടിഞ്ഞ വെയിറ്റ് ഉള്ളത് ആണട്ടോ....😰

നിനക്ക് കണ്ണില്ലെടി മുഖത്ത്....

 ഹയ്യ് ഈ കൂറ സൗണ്ട് ഞാൻ ഇതിനു മുൻപ് എവിടെയോ...🤔

വീണതോണ്ട് ഞമ്മള് കണ്ണടച്ച് കിടക്കുവർന്നു... ഓഹോ അപ്പൊ ഇവൻ ആണല്ലേ ഞമ്മടെ മേത്തു വന്ന് വീണത്... ന്നിട്ട് എന്നെ പേടിപ്പിക്കണോ...

ഹലോ.... കൂടുതൽ ഡയലോഗ് അടിക്കാതെ ആര് ആരുടെ മേലേയ കിടക്കുന്നതെന്ന് നോക്കിയാൽ കൊള്ളാം.... അല്ല പിന്നെ.... 😏

ഞാൻ പറഞ്ഞു കഴിയാലും ആ തെണ്ടി എന്നേം കൊണ്ട് ഒരു തിരിയലായിരുന്നു....
പ്പോ അവന്റെ മേലേയായി ഞാൻ....😕

കിനാവ് കണ്ടു കിടക്കാതെ എഴുനേറ്റു പോടി..... നമുക്ക് നേരെ പുച്ഛം വാരി വിതറി അവനത് പറഞ്ഞപ്പോ ആ ചിമ്പാൻസിടെ മോന്ത നോക്കി ഒന്ന് പൊട്ടിക്കാന തോന്നിയത്....
 പിന്നെ ഉള്ളിൽ വന്ന ദേഷ്യം കടിച്ചമർത്തി ഞമ്മള് പൊടി ഒക്കെ തട്ടി എഴുനേറ്റു....

അനക്ക് എന്തായിരുന്നു പുറത്തു പണി....

അവന്റെ ചോദ്യത്തിന് കലിപ്പിച്ചൊന്ന് നോക്കിയിട്ട് ഞമ്മള് ചുറ്റും ഒന്ന് നോക്കി...

ദാണ്ടെ ഇരിക്കുന്നു വതൂരി.... ബെഞ്ചിന്റെ മുകളിൽ....

ഡി നിന്നോടാ ചോദിച്ചേ.... നിനക്ക് പുറത്ത് എന്തായിരുന്നു പണിയെന്നു....

ശൂ.... ഒച്ച വെക്കരുത്. ഒച്ച വെച്ചാൽ ഞാൻ ഇപ്പൊ എല്ലാരേയും വിളിച്ചു കൂട്ടും...

എന്തിന്....🤨

പിന്നെ കോളേജിൽ ഒരു മുറിയിൽ ഒരു ആണും പെണ്ണും കയറി ഒറ്റക്ക്.... ഇന്നത്തെ കാലം അത്ര നല്ലതൊന്നും അല്ല... എന്നെ മണ്ടി ആക്കാനൊന്നും നോക്കണ്ട എനിക്ക് മനസിലായി എല്ലാം....

ഓ..... നിന്ന് പ്രസംഗിക്കാതെ എന്താ മനസിലായതെന്ന് പറയടി....😡

അത് പിന്നെ നിങ്ങള് തമ്മിൽ ഇഷ്ടത്തിലല്ലേ... അങ്ങനെ ഉള്ളവരെ ഒരു മുറിയിൽ കണ്ടാൽ എല്ലാവർക്കും എല്ലാം മനസിലാകും....

ഞാൻ അത് പറഞ്ഞതും അവിടെ ഒരു കൂട്ട ചിരി ഉയർന്നു....

ഈ മണകൊണാഞ്ചൻ എന്തിനാ ഇങ്ങനെ കിടന്നു കിണിക്കുന്നെ....😏 ഞാൻ പറഞ്ഞത് ചിരിക്കാൻ ഉള്ളതാണോ....

നീ ഇപ്പൊ എന്താ പറഞ്ഞെ....
ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്നോ...🤣🤣🤣
അതും പറഞ്ഞു ആ തെണ്ടി എളിക്ക് കയ്യും കൊടുത്തു ചിരിക്കുവാ...

🧐 ഇനി ഇവന് വട്ടായതാണോ.... അതോ ഇവനെ നഷ്ടപ്പെടുന്നു ഓർത്ത് എനിക്ക് വട്ടായതാണോ....

എടോ... ഞങ്ങൾ ഇവിടെ ലൈൻ അടിക്കു ഒന്നുമല്ലാർന്നു....
ദാ കണ്ടോ കോളേജ് ഡേ അല്ലെ വരുന്നത് അതിന് വേണ്ടി ഡ്രാമ റിഹേഴ്സൽ ചെയ്യുവാർന്നു.... പ്രിസിപ്പിലിന്റെ പെർമിഷനും ഉണ്ട്...

വീണ്ടും തുടങ്ങി ഓന്റെ ഹലാക്കിലെ ചിരി...🙃

പിന്നേടാ.... ഇത് അടവാ... രക്ഷ പെടാനുള്ള അടവ്...
ഇന്നലെ ഞമ്മള് കേട്ടല്ലോ നിങ്ങക്ക് ഇവളില്ലാതെ ജീവിക്കാൻ കഴിയില്ല അങ്ങനെ പറഞ്ഞത്...

അത് ഡയലോഗ് ആണടി  പൊട്ടി.... കയ്യിലുള്ള ബുക്ക്‌ എന്റെ നേരെ നീട്ടികൊണ്ട് ആ ഊള പറഞ്ഞു....😊

ഓഹോ....
ഇപ്പൊ ഞാൻ ആരായി.... അതന്നെ....🥶

ഹാ അപ്പൊ നാടകം നടക്കട്ടെ... ഞാൻ പോകുന്നു....😕

അല്ല സഫു ഇന്നലെ പറഞ്ഞതൊക്കെ നീ ഒളിഞ്ഞു നിന്നു കെട്ടല്ലെ... സത്യം പറഞ്ഞോ മോളേ. അതിൽ എന്തോ ഒരു മിസ്റ്റേക്ക് ഇല്ലെ....

എന്തു മിസ്റ്റേക്ക്...🙃

അതോ ഒരു പ്രണയം  ചീഞ്ഞു നാറുന്നുണ്ടല്ലോ....

ഓ ഇവളുടെ വായിൽ നാവുണ്ടായിരുന്നോ... കിട്ടിയ അവസരം മുതലാക്കി എന്നെ വാരുവാ അലവലാതി....
അങ്ങനെ ഈ സഫു തോൽവി സമ്മതിക്കുമെന്ന് വിചാരിക്കണ്ട മോളേ നീ....

ഇതൊക്കെ കേട്ടിട്ട് ഒരുത്തൻ ആണേൽ എന്നെ തന്നെ നോക്കി നിൽക്കുവാ.... ശെരി ആക്കി തരാടാ...🤨

ഞമ്മള് ടോപ്പിന്റെ കൈയ് ഒക്കെ അൽപ്പം പൊക്കി വെച്ച് നടന്ന് അവന്റെ മുന്നിൽ പോയി നിന്നു....

അതെ കാക്കൂ.... നിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടായിരുന്നു... പക്ഷെ എന്തു ചെയ്യാനാ.... ഇങ്ങൾക്ക് എന്നെ കണ്ണിൽ പിടിക്കില്ലല്ലോ... അപ്പൊ എല്ലാരും ചെയ്യുന്ന പോലെ എന്റെ ആദ്യത്തെ കുഞ്ഞ് ആൺ കുട്ടിയാണെങ്കിൽ അതിന് നിങ്ങളുടെ പേരിട്ടു ഞമ്മള് നിർവൃതി അടഞ്ഞോളാം....😰

ഞമ്മള് അങ്ങനെ പഞ്ചു ഡയലോഗ് ഒക്കെ അടിച്ച് തിരിഞ്ഞു നടന്നപ്പോള ഓൻ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞത്.....
അല്ലെങ്കിലും ഇവന് തീരെ ടൈമിംഗ് ഇല്ല... അല്ലെങ്കിൽ ആരെങ്കിലും ഈ സമയത്ത് പിന്നിൽ നിന്നു വിളിക്കുമോ....🤮

വിളിക്കുന്ന നിനക്ക് കൺഫ്യൂഷൻ ഇല്ലെങ്കിലും കേൾക്കുന്ന ഞങ്ങൾക്ക് കൺഫ്യൂഷൻ ആകുട്ടോ.... 😝

എന്താ.... ആർക്ക് കൺഫ്യൂഷൻ ആകുന്ന കാര്യ പറഞ്ഞെ....🙄

അതെ മറിയം... എന്റെ പേര് അനസ്.... ആ പേര് തന്നെ എന്റെ മകനും ഇട്ടാൽ.... നിനക്ക് ചുമ്മാ വിളിച്ചാൽ പോരെ... ആരെയാ വിളിക്കുന്നത് എന്നോർത്തു ഞങ്ങൾ കൺഫ്യൂഷൻ ആകും എന്നു പറഞ്ഞതാ....

എ... എ.... എന്നത പറഞ്ഞെ.....😞

മ.... മ... മനസിലായില്ലേ.....😉

ഞാൻ ചോദിച്ച അതെ ടൂണിൽ അവൻ അത് പറഞ്ഞപ്പോ സന്തോഷം കൊണ്ടാണെന്നു തോന്നുന്നു ഒന്നും പറയാൻ പറ്റാതെ ഞാൻ ആകെ വിയർത്തത്....

ഒട്ടും വിചാരിക്കാതെയാ ആ ചൂടൻ എന്റെ അരയിൽ കൂടി കൈ ചുറ്റി പിടിച്ചത്.....

ഡാ പാക്കര.... ഇത് എന്തുവാ കാണിക്കുന്നേ... കൈ എടുക്കട.....

ഞാൻ കാണിക്കാൻ പോകുന്നുള്ളൂ മറിയാമേ.... അതും പറഞ്ഞവൻ എന്നെ അവനിലേക്ക് ചേർത്തു നിർത്തി....

കുറ്റി താടി എന്റെ കഴുത്തിൽ ഉരഞ്ഞപ്പോൾ ആ മുഖം കൈക്കുള്ളിലാക്കി കവിളിൽ ആഞ്ഞൊരു കടി കൊടുത്തു....

അവനെ തള്ളി മാറ്റി പുറത്തേക്ക് ഓടുമ്പോൾ മൂന്നു വർഷത്തെ എന്റെ പ്രണയം സ്വന്തമാകുകയായിരുന്നു....

പടച്ചോനെ.... ഈ കുരിപ്പ് പുറകെ ഉണ്ടായോ.... അല്ലേലും ഇനി ഇപ്പൊ പുറകെ അല്ലല്ലോ... ഒപ്പം  അല്ലെ നടക്കേണ്ടത്.....😘

മുമ്പ് വായിച്ചൊരു കഥയിലെ ചെറിയൊരു ഭാഗം ഉൾപ്പെടുത്തി ഞാൻ എന്റേതായ ശൈലിയിൽ എഴുതി നോക്കിയതാണട്ടോ.... തെറ്റു കുറ്റങ്ങൾ ഉണ്ടെങ്കിൽ ഒന്ന് ക്ഷമിച്ചു തന്നെക്കണെ.......             ☆ ☆╰☞❥ *ആഷി💫........✍*❥☜╯

*_FOR MORE STORIES..._*
                         *_JOIN THE GROUP_*
*കലവറ ❍ℱ കിതാബ് Whatsapp ഗ്രൂപ്പിൽ വരാൻ താല്പര്യമുള്ളവർ 👉🏻9745154829 നമ്പറിൽ msg അയക്കുക*
maniyarayile sundari
maniyarayi