*ഞാനും ന്റെ ചെങ്ങായിമാരും*
*പാർട്ട് 1*
പുതിയ ഒരു കഥക്ക് തുടക്കം കുറിക്കുകയാണ്, എന്റെ കഴിഞ്ഞ നോവലുകളെയും കഥകളെയും സ്വീകരിച്ച് എനിക്ക് നൽകിയ പ്രോത്സാഹനവും പിന്തുണയും ഇതിനും പ്രതീക്ഷിക്കുന്നു. തെറ്റുകൾ കാണിക്കേണ്ടത് ഈ കഥയുടെ വായനക്കാരായ നിങ്ങൾ ഓരോരുത്തരും ആണ്. ചൂണ്ടി കാണിക്കുന്ന തെറ്റുകളെ, കഴിയുന്നത് പോലെ തിരുത്താൻ ശ്രെമിക്കാം. പ്രോത്സാഹനങ്ങൾക്കൊപ്പം ആരോഗ്യപരമായ വിമർശനങ്ങളെയും ഇരുകയ്യും നീട്ടി സ്വീകരിക്കും എന്ന് കൂടി പറയട്ടെ,
ഇതൊരു ലൗസ്റ്റോറി എന്നതിലപ്പുറത്തേക്ക് സൗഹൃദ ബന്ധങ്ങളുടെ ഒരു അവലോകനം കൂടിയാണ് ഈ കഥയിലൂടെ പ്രിയ വായനക്കാരിലേക്ക് എത്തിക്കുന്നത്
എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകുമെന്ന പ്രതീക്ഷയോടെ അല്ലാഹുവിന്റെ നാമത്തിൽ തുടങ്ങട്ടെ...
ഡിസംബറിന്റെ കുളിരിൽ മൂടിപ്പുതച്ചു ഉറങ്ങുന്നതിന്റിടയിലാണ് ഫോൺ കിടന്നു കരയുന്നത് കേട്ട് ഉറക്കത്തിൽ നിന്നും വിമോചിതനാവുന്നത് ,
ഫോൺ എടുക്കാൻ ശ്രമിച്ചപ്പോഴേക്കും കരച്ചിൽ നിർത്തിയിരുന്നു , കരച്ചിലിന്റെ ഉത്തരവാദിയെ കണ്ടെത്താൻ ഫോൺ എടുത്തു നോക്കി, ആദ്യം തന്നെ കണ്ണു പോയി ഉടക്കിയത് സമയത്തിന്റെ ബിന്ദുവിലേക്കാണ്, 12:05
ഇതിനു മുമ്പ് ഞാൻ ഈ സമയം കണ്ടത് മൂന്നു വർഷങ്ങൾക്ക് മുമ്പ് ന്റെ വീടിന്റെ കുടിയിരിക്കലിന്റെ അന്നാണ്, മൂന്നു മിസ്സ്കാൾ വന്നു കിടക്കുന്നുണ്ട്, *ജഹാന* യാണ് , ആ പേര് കണ്ടപ്പോൾ തന്നെ ഉള്ളൊന്നു പിടച്ചു ,
പടച്ചോനെ എന്തിനാ ഇവൾ ഈ നേരത്ത് വിളിക്കുന്നത് , രാത്രി 11 മണി വരെ ചാറ്റ് ചെയ്തത് ആണല്ലോ, പടച്ചോനെ ആപത്തൊന്നും ആവരുതെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് തിരിച്ചു വിളിച്ചു, ഒരു അഞ്ചാറ് ബെൽ അടിച്ചതിന് ശേഷം ഫോൺ എടുത്തു,
ഞാൻ ഹെലോ എന്ന് ചോദിക്കുന്നതിന് മുമ്പേ അപ്പുറത്ത് നിന്ന് *കാക്കു ങ്ങൾ ഉറങ്ങിയ* എന്ന ചോദ്യവും ഒപ്പം ഒരു ചിരിയും , ആ ചിരികെട്ടപ്പോ ആദ്യം ഹൃദയമിടിപ്പിന്റ വേഗത കുറഞ്ഞു പക്ഷെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി ഒരുമാതിരി കോപ്പിലെ ചോദ്യം കേട്ടപ്പോൾ ദേഷ്യം അങ് ഉച്ചിയിൽ എത്തിയിരുന്നു,
പല്ലിറുമ്പികൊണ്ട് ഞാൻ ചോദിച്ചു എന്താടി പുല്ലേ ഈ പാതിരാത്രി മനുഷ്യന്റെ ഉറക്കം കളഞ്ഞതും പോര അവളുടെ ഒരു കോപ്പിലെ ചിരിയും
ഐവ ന്റെ കാക്കു ചൂടായല്ലോ,
ഇത് കേട്ടപ്പോ ന്റെ ചൂടൊക്കെ എങ്ങോട്ടെന്നില്ലാതെ പോയി ,
അല്ല എന്തിനാ ഇപ്പൊ കാക്കുന്റെ രാജകുമാരി വിളിച്ചത്
ശോ അത് പറയാൻ മറന്നു ഇന്ന് ഏതാ ദിവസം എന്ന് വല്ല ഓർമ്മയും ണ്ടോ ??!!!!
കുറച്ചേരം തല ചൊറിഞ്ഞു ആലോചിച്ചു നോക്കി പക്ഷെ നോ ഐഡിയ
ഇല്ല , എന്താ ??
ഒന്നൂടെ ആലോചിച്ചു നോക്കി ചിലപ്പോ കിട്ടും
ഇല്ല പെണ്ണേ കിട്ടുന്നില്ല ഇജ്ജ് തന്നെ പറ എന്ത് കുരിപ്പാണെങ്കിലും
എന്ന ഞാൻ പറയട്ടെ???
വേഗം പറ പെണ്ണേ എനിക്ക് കിടന്ന് ഉറങ്ങണം
പറയാണെ.....
ഒന്ന് വേഗം പറ
ഇന്നാണ് ഒരു മൊയന്ത് സാധനം ഭൂമിയിലേക്ക് പിറന്ന ദിവസം ആണ് ഇന്ന് ,
ഈ പൊട്ടിപെണ്ണിന്റെ കാക്കൂന് ഒരായിരം ജന്മദിനാശംസകൾ
പടച്ചോനെ ഇന്ന് ഞാൻ ഈ ഭൂമിയിലേക്കു പിറന്നു വീണിട്ട് 20 ആണ്ട് തികയുന്നു , ആദ്യം അല്ലാഹുവിനെ സ്തുതിച്ചു , പിന്നെ അവൾക്ക് ഒരു നന്ദിയും പറഞ്ഞു
അല്ല പെണ്ണേ അനക്ക് എങ്ങനെ ഓർമ വന്നേ ന്റെ birth day ??!
ന്റെ പൊന്നാരാ കാക്കുവിന്റെ ജനിച്ച ദിവസം ഞമ്മള് മറക്കോ??
പിന്നെ ഞാൻ വിളിച്ചത് വേറെ ഒരു കാര്യം കൂടി പറയാൻ ആണ്,
ഉം.. പറ
നാളെ രാവിലെ 7 മണിക്ക് ങ്ങൾക്ക് ഇവിടേക്ക് വരാൻ പറ്റോ
എന്തിനാ...
ഒരു ആവശ്യം ഉണ്ട് ,ങ്ങൾ എന്തായാലും വരണം ,
ഹാ ഇൻ ഷാ അല്ലാഹ് നാളെ രാവിലെ വരാം
അപ്പൊ അസ്സലാമു അലൈക്കും , ന്റെ കാക്കു പോയി ഉറങ്ങിക്കോളി
വ അലൈക്കു സലാം
ഫോൺ കട്ട് ചെയ്ത , മൊബൈൽ ഡാറ്റ ഓണാക്കി , എന്റെ birth day വേറെ ആരെലും അറിഞ്ഞിട്ടുണ്ടോ എന്ന് നോക്കാലോ , അവളുടെ birth day wishes മാത്രം ഉള്ളു, വേറെ ആരുടെയും ഇല്ല , എന്തായാലും ആരും അറിയാത്തതല്ലേ എല്ലാവരേയും അറിയിക്കാം എന്ന് വിചാരിച്ചു *ഇരുപത് കടന്നു* എന്ന സ്റ്റാറ്റസ് ഇട്ടു , കിടന്നു
പിന്നെ ഉണരുന്നത് ഉമ്മാന്റെ അലാറം കേട്ടാണ് "ടാ സമീറെ അനക്ക് മര്യാദക്ക് ഇങ്ങോട്ട് എണീറ്റ് വരുന്നതാണ് നല്ലത് ഇല്ലേൽ ന്റെ കജ്ജിന്റെ ചൂട് ഇജ്ജ് ശരിക്കും അറിയും"
ആ ഇമ്മ ഇപ്പൊ വരാം ഒരു അഞ്ചു മിനുട്ട് കൂടി , പക്ഷെ ആ 5 മിനുട്ട് പതിനഞ്ചു ഇരുപത് മിനുട്ട് ഉണ്ടാവും , പക്ഷെ ഉമ്മ സെക്കന്റ് സൂചി രണ്ടുവട്ടം കറങ്ങുമ്പോഴേക്കും അടുത്ത വിളി തുടങ്ങും ,
അല്ലെങ്കിലും നമ്മുടെ ഉമ്മമാരൊക്കെ ഇങ്ങനെയാണ് സാദാരണ നമുക്കിടയിൽ പറയുന്ന ഒരു കാര്യമുണ്ട് "ഉമ്മനോട് 7 മണിക്ക് വിളിക്കാൻ പറഞ്ഞിട്ട് കിടന്നാൽ ഉമ്മ 6 മണിക്ക് വിളിച്ചിട്ടു പറയും 8 മണി ആയിട്ടുണ്ട് എന്ന്"
കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് അത് കേട്ടത് " എന്താ സമീറെ അനക്ക് ഇത് വരെ എണീക്കാൻ ആയിട്ടില്ലേ" ഇത് കേട്ടതും ഞാൻ സ്വിച്ചിട്ടത് പോലെ കിടക്കപ്പായയിൽ നിന്ന് പൊങ്ങി , ഉപ്പ ആയിരുന്നു അത്
സമയം നോക്കിയപ്പോ 5 :45 വേഗം എഴുന്നേറ്റ് നിസ്കരിച്ചു , താഴേക്ക് വന്നു അപ്പോഴേക്കും ഉമ്മാന്റെ സുലൈമാനി ടാബിളിൽ എത്തീട്ടുണ്ട് അത് എടുത്തുകൊണ്ട് പുറത്തേക്ക് ഇറങ്ങി ,
ഹാവൂ പേപ്പർ വന്നിട്ടുണ്ട് വേഗം പോയി എടുത്തു
ആദ്യത്തെ പേജിലെ നിരാശപ്പെടുത്തുന്ന വാർത്തകൾ ഒന്നും നോക്കാതെ നേരെ പോയത് പതിനൊന്നാം പേജിലേക്ക് , നോക്കിയപ്പോൾ തന്നെ ശുഭകരമായ വാർത്തയാണ് കണ്ടത് *കോഹ്ലിക്ക് സെഞ്ച്വറി ഇന്ത്യക്ക് ജയം* അടുത്തത് *മെസ്സി ഹാട്രിക്കിൽ ബാഴ്സക്ക് ജയം*
ഇതിങ്ങനെ വായിച്ചു കൊണ്ടൊരിക്കുമ്പോഴാണ് ഇന്നലെ ജഹാനയോട് വരാം എന്നു പറഞ്ഞത് ഓർമ വന്നത് , ക്ലോക്കിൽ നോക്കിയപ്പോ സമയം 6:15 ആയ്ക്കണ്, വേഗം ചെന്ന് ഫോൺ എടുത്തു മുതലാളിക്ക് വിളിച്ചു ഇന്ന് ലീവ് പറഞ്ഞു ,എന്നിട്ട് ഉമ്മയോട് ചായ എടുത്തുവെക്കാൻ പറഞ്ഞിട്ട് കുളിക്കാൻ പോയി,
കുളിച്ചു വന്നു ചായക്കുടിക്കുമ്പോൾ ഉമ്മ ചോദിച്ചു അല്ല കുഞ്ഞോ എന്താ ഇന്ന് നേരത്തെ, അന്റെ സമയം ആയിട്ടില്ലല്ലോ ??
ഇന്ന് ഞാൻ ലീവ് ആണ് ഉമ്മ, മ്മളെ പാത്തുന് എന്തോ പറയാൻ ഉണ്ടെലോ , അപ്പൊ അവളെ ഒന്ന് കാണാൻ പോണം
പിന്നെ ഉമ്മ ഇങ്ങൾക്ക് ഒരു കാര്യം അറിയോ
എന്താടാ
ങ്ങളെ മൂത്ത മകന്റെ birth day ആണ് ഇന്ന്, അവന് 20 വയസ്സ് ആയി , ങ്ങൾ ഇത് വല്ലതും അറിയുന്നുണ്ടോ
മാഷാ അല്ലാഹ്
അപ്പൊ ഇക്കാക്ക ഇന്ന് വൈകീട്ട് വരുമ്പോൾ ന്യൂ സ്റ്റാറിൽ നിന്ന് മന്തി മാങ്ങീട്ട് ഇങ്ങോട്ട് വന്നാൽ മതി, അനിയത്തിയാണ്
അത് മാണ്ട,
ൻക്ക് ഇന്ന് ന്റെ കുഞ്ഞിപ്പങ്ങളെ ഇറച്ചി കേക്ക് മതി , ഞാൻ വരുമ്പോഴേക്കും ഉണ്ടാക്കി വച്ചോ
പേഴ്സിൽ നിന്ന് ഒരു 500 രൂപ എടുത്തു , ആവശ്യമുള്ള സാധങ്ങളൊക്കെ മാങ്ങിക്കോ എന്നും പറഞ്ഞു അവളുടെ കയ്യിൽ കൊടുത്തു
അപ്പൊ ഉമ്മ ഞാൻ ഇറങ്ങാണ് ,അസ്സലാമു അലൈക്കും
വ അലൈക്കും സലാം , ടാ നോക്കി പോണേ, ന്റെ സലാം അവളോട് പറഞ്ഞേക്ക്
പറഞ്ഞോളാം, ഇൻ ഷാ അല്ലാഹ്
അല്ല ഞാൻ ഇത് വരെ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ
ഞാൻ സമീർ , ഉമ്മാന്റെയും ഉപ്പാന്റെയും മൂത്തമകൻ,മലപ്പുറം ജില്ലയിലെ കൊളപ്പുറം ആണ് വീട്, ഒരു അനിയത്തി ഉണ്ട് ഷഹാന , ഉപ്പ നാട്ടിൽ ചില ബിസിനസ് നടത്തുന്നു, ഞാൻ ബികോം കഴിഞ്ഞു ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു ,
ബൈക്ക് എടുത്തു ജഹാനയുടെ നാട് തിരൂർ ആണ്, ഇവിടെ നിന്ന് ഏകദേശം 20 കിലോമീറ്റർ ഓടാൻ ഉണ്ട്,
വീട്ടിൽ നിന്നും വണ്ടി എടുത്തു റോഡിലേക്ക് കയറിയതും......
(തുടരും)
അഭിപ്രായനിർദേശങ്ങൾ അറിയിക്കുക
*ആഷിഫ് റംസാൻ*
9747706532
njanum nte changayi maarum
*ഞാനും ന്റെ ചെങ്ങായിമാരും*
*പാർട്ട് 2*

ഞാൻ സമീർ , ഉമ്മാന്റെയും ഉപ്പാന്റെയും മൂത്തമകൻ,മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ആണ് വീട്, ഒരു അനിയത്തി ഉണ്ട് ഷഹാന , ഉപ്പ നാട്ടിൽ ചില ബിസിനസ് നടത്തുന്നു, ഞാൻ ബികോം കഴിഞ്ഞു ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു ,
ബൈക്ക് എടുത്തു ജഹാനയുടെ നാട് കോട്ടക്കൽ ആണ്, ഇവിടെ നിന്ന് ഏകദേശം 20 കിലോമീറ്റർ ഓടാൻ ഉണ്ട്,

പിറകിൽ നിന്നും ആരോ വിളിച്ചപോലെ ബൈക്ക് നിർത്തി തിരിഞ്ഞു നോക്കിയപ്പോ ദേ ഞമ്മളെ കുഞ്ഞിപ്പെങ്ങൾ കാക്കു എന്നു വിളിച്ചു ഓടി വരുന്നുണ്ട്
എന്താടി ??
ഞാ....ഞാ....ഞാ..
ജ്ജ്ജ് ആദ്യം അന്റെ കിതപ്പ് മാറ്റ് എന്നിട്ട് പറഞ്ഞാൽ മതി
ഞാൻ ഒരു സാധനം തന്നാൽ ങ്ങള് ജഹാനത്താക്ക് കൊടുക്കോ
ഹാ തന്നേക്ക്... കൊടുക്കാം
അവൾ ഒരു പൊതി എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു , ഇത് കുറച്ചു പുസ്തകങ്ങൾ ആണ്, ഇത് ഇത്താക്ക് കൊടുത്താളി
അതും വാങ്ങി , ഇറച്ചി കേക്കിന്റെ കാര്യം ഒന്നൂടെ ഓർമിപ്പിച്ചു വണ്ടി എടുത്തു
ഏകദേശം അരമണിക്കൂർ വേണം തിരൂർ തിരൂർ എത്താൻ , അത്കൊണ്ട് തന്നെ വണ്ടി കുറച്ചു സ്പീഡിൽ തന്നെ വിട്ടു , അല്ലേലും സ്പീഡ് ഞമ്മക്ക് എന്നും ഒരു ഹരമാണ് , എങ്ങയൊക്കെ പോയാലും ഞമ്മളെ പാർട്ണർ ഇത് വരെ ഞമ്മളെ ചതിച്ചിട്ടില്ല, 4 കൊല്ലം ആയി ഞങ്ങൾ തമ്മിൽ കൂട്ടുകൂടീട്ട്, എത്രയൊക്കെ സ്പീഡിൽ പോയാലും ഞാൻ നിൽക്കാൻ പറഞ്ഞാൽ അവിടെ നില്ക്കും നല്ല അനുസരണയുള്ള കുട്ടിയായിട്ട്
ഇങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് അവളുടെ ഓർമകൾ മനസ്സിനെ നാലു വർഷം പിറകോട്ട് കൊണ്ടുപോയത്
ജഹാന എന്റെ പാത്തു , അതൊരു ജിന്നാണ്, ഞാൻ പ്ലസ് ടു വിന് പഠിക്കുന്ന സമയം, നാട്ടിലെ ഒരു ട്രസ്റ്റ് ഭിന്നശേഷിയുള്ള ആളുകളെ കൈപിടിച്ചുയർത്തുന്നതിനു വേണ്ടി ഒരു ക്യാമ്പ് സങ്കടിപ്പിച്ചിരുന്നു
എനിക്കാണെങ്കിൽ ഇങ്ങനെയുള്ള കാര്യങ്ങളോട് കുറച്ചു താൽപ്പര്യം കൂടുതലാണ്, നമ്മുടെ കാര്യത്തിനെക്കാളും മറ്റുള്ളവരുടെ കാര്യം നോക്കുന്ന കാര്യത്തിലും
പക്ഷെ അത് അവരിൽ നിന്ന് വല്ലതും പ്രതീക്ഷിച്ചുകൊണ്ട് ഒന്നുമല്ല , ഞമ്മള് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്ത കൊടുക്കുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന ഒരു സന്തോഷമുണ്ട് അത് കാണുമ്പോൾ നമുക്ക് കിട്ടുന്ന ഒരു സംതൃപ്തി ഒരു പണത്തിനും നൽകാൻ കഴിയില്ല
ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പ് ആയിരുന്നു അത്, അത് കൊണ്ട് തന്നെ ആ ഒരാഴ്ച്ച ഫുൾ അവിടെ തന്നെ ആയിരുന്നു സഹവാസം
ക്യാമ്പിന്റെ രണ്ടാം ദിവസം ഞാൻ ഉച്ചക്ക് ശേഷം ഒരു ബെഞ്ചിൽ ഇരിക്കുമ്പോഴാണ് പിറകിൽ നിന്നും ഒരു വിളി കേൾക്കുന്നത്
ഇക്കാക്ക.....ഇക്കാക്ക......
ഇത് കേട്ടപ്പോ ഞാൻ തിരിഞ്ഞു നോക്കിയപ്പോ ഒരു ചെറിയ കുട്ടി വീൽചെയറിൽ പുഞ്ചിരിച്ചികൊണ്ട് ഇരിക്കുന്നു
ഞാൻ ചോദിച്ചു എന്തേ മോളെ , മോൾക്ക് ക്ലാസ് ഇല്ലേ
ഇല്ല ഇക്കാക്ക, എന്റെ ക്ലാസ് ഇന്ന് നേരത്തെ കഴിഞ്ഞു , ങ്ങൾ ഇപ്പൊ ഫ്രീ ആണോ?
ആ ഫ്രീ ആണ് , എന്തേ.?
എന്നാൽ എന്നെ ഒന്ന് പുറത്തേക്ക് കൊണ്ടുവോ, എനിക്ക് ഈ നാടൊക്കെ ഒന്ന് കാണാനായിരുന്നു
അതിനെന്താ ഞാൻ കാണിക്കാം
ആ അവളെ കൊണ്ട് പുറത്തേക്ക് നടന്നു
പുറത്തിറങ്ങിയപ്പോ തന്നെ അവൾ സംസാരം തുടങ്ങി
കാക്കു ങ്ങളെ പേരെന്താ?
സമീർ, മോളുടെ പേരെന്താ?
ജഹാന തസ്നി, വീട് തിരൂർ വീട്ടിൽ ഉമ്മ, ഉപ്പ , ഇത്താത്താ, ഞാൻ ഇപ്പൊ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു
ഇതെല്ലാം ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞപ്പോ ഒരു പൂ ചോദിച്ചവന് പൂന്തോട്ടം കിട്ടിയ പോലെയായി ന്റെ അവസ്ഥ
അങ്ങനെ ഓരോ സംസാരങ്ങളുമായി ഞങ്ങൾ പതിയെ നല്ല കൂട്ടായി
ക്യാമ്പ് കഴിഞ്ഞു പോയപ്പോഴും ആ ബന്ധം നിലച്ചില്ല , അവളുടെ വീട്ടിൽ ഞാനും എന്റെ വീട്ടിൽ അവളും എല്ലാവർക്കും സുപരിചിതമായി
ഇടക്ക് അവൾക്ക് കാണണം എന്നു തോന്നുമ്പോൾ ഇന്നലെ വിളിച്ചത് പോലെ വിളിക്കും , അവിടെ പോയാൽ പിന്നെ വൈകുന്നേരം വരെ അവളുടെ കൂടെ അടിച്ചു പൊളിക്കും
ഒരു ദിവസം അവളുടെ അടുത്ത് ചെന്നപ്പോൾ അവൾ ഒരു സങ്കടം പറഞ്ഞത് , അവളെ എന്നും ഉപ്പയാണ് സ്കൂളിൽ കൊണ്ടുപോവൽ, എന്നും ഓട്ടോ വിളിച്ചിട്ടിലാണ് ആക്കി കൊടുക്കാറുള്ളത് , അത് കൊണ്ടുതന്നെ എന്നും ഓട്ടോറിക്ഷക്ക് പൈസ കൊടുക്കണം , അതിനുള്ള കഴിവൊന്നും ന്റെ ഉപ്പാക്ക് ഇല്ല , ഞാൻ കാരണം ന്റെ ഉപ്പാക്ക് സമയത്തു പണിക്ക് പോവാൻ പോലും പറ്റുന്നില്ല
പിന്നെ അവൾ പറഞ്ഞു ൻക്ക് ങ്ങളെ പോലെ ഒരു കാക്കു ഉണ്ടായിരുന്നെങ്കിൽ എന്ത് സുഖമായിരിക്കും ല്ലേ!!!? ഇത് കേട്ടപ്പോൾ മനസ്സിൽ എവിടെയോ കൊണ്ടോ എന്നൊരു തോന്നൽ
അങ്ങനെ ഇതിനൊരു പരിഹാരം കാണണം എന്ന് ചിന്തിച്ചു നടക്കുമ്പോഴാണ് ഒരു ഇലക്ട്രിക്ക് വീൽചെയർ ന്റെ പരസ്യം ശ്രദിക്കുന്നത് , ആ പരസ്യത്തിലെ നമ്പറിൽ വിളിച്ചു നോക്കിയപ്പോ ഏകേദേശം രണ്ടു ലക്ഷം രൂപയോളം വരുമായിരുന്നു ആ വീൽചെയറിന്
രണ്ടു ലക്ഷം എന്നത് എന്നെ സംബന്ധിച്ച് വലിയ ഒരു തുക തന്നെയായിരുന്നു , പക്ഷെ അതിനേക്കാൾ വലുത് അവളുടെ ആഗ്രഹമായിരുന്നു , അത്കൊണ്ട് തന്നെ അതിനു വേണ്ടി ഒന്ന് ഒരുങ്ങാൻ തന്നെയായിരുന്നു തീരുമാനം,
പിറ്റേ ദിവസം മുതൽ തന്നെ ചെങ്ങായിമാരെയും കൂട്ടി നാട്ടിലുള്ള മുതലാളിമാരുടെ വീട്ടിൽ പോയി കണ്ടു കാര്യങ്ങൾ പറഞ്ഞു, തികയാത്തത് നാട്ടിലെ സകല വീടുകളിലും കയറിയിറങ്ങി അങ്ങനെ എല്ലാവരും കൂടി സഹായിച്ചത് കൊണ്ട് ഏകദേശം രണ്ടാഴ്ച കൊണ്ടുതന്നെ അവൾക്ക് ആ വീൽചെയർ കൊടുക്കാൻ സാധിച്ചു , ഇപ്പൊ അതിൽ ആണ് സ്കൂളിലേക്കുള്ള പോക്കും വരവും.
ഏകദേശം അവൾ പറഞ്ഞ ഏഴുമണിക്ക് തന്നെ അവളുടെ വീട്ടിൽ എത്തി, വീടിന്റെ മുന്നിൽ എത്തിയപ്പോൾ തന്നെ അവൾ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു , സലാം ചൊല്ലി കയറി നേരെ പോയത് അടുക്കളയിലേക്കാണ്
അവളുടെ ഉമ്മയെ കണ്ടു ,രാവിലെ അവിടെ ബാക്കിയുള്ളതെല്ലാം അകത്താക്കിയ ശേഷം അവളെ കാണാൻ പോയി, ഞമ്മളെ അനിയത്തിക്കുട്ടി വരുമ്പോൾ നൽകിയ ഗിഫ്റ്റ് ഏൽപ്പിച്ചു, അത് തുറന്നു നോക്കി , പെങ്ങളുട്ടിക്ക് കുറെ നന്ദി അറിയിച്ചു, ഇത് വരെ അത് കൊണ്ടുവന്ന ഞമ്മൾ അവസാനം ഫിഡൽ കാസ്ട്രോയുടെ (കറിവേപ്പില) അവസ്ഥയായി
പിന്നീട് അവളെയും കൂട്ടി പുറത്തേക്കിറങ്ങി , ഇറങ്ങിയത് മുതൽ അവൾ സംസാരിക്കാൻ തുടങ്ങിയതാണ് എന്നെ ഒരു വാക്ക് പോലും പറയാൻ അനുവാദിക്കാതെ കുരിപ്പ് ഇപ്പോഴും ചെലക്കൽ തുടരുക തന്നെയാണ്
അങ്ങനെ ഞങ്ങൾ സാദാരണ ഇരിക്കാറുള്ള ആൽമരത്തിന്റെ ചുവട്ടിൽ ഇരുന്നു , കുറച്ചു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു
കാക്കു ഒന്ന് കണ്ണടക്കോ
എന്തിനാ??
അടക്കി എന്നിട്ട് പറഞ്ഞു താരം
ആ അടച്ചു
ഇനി ആ കൈ ഒന്ന് നീട്ടിക്കാണി!
ഹാ നീട്ടി
കുറച്ചു കഴിഞ്ഞപ്പോ കയ്യിൽ എന്തോ ഭാരം ഉള്ളത് പോലെ ഒരു തോന്നൽ
കണ്ണ് തുറന്നു നോക്കിയപ്പോൾ ഒരു സമ്മാനപ്പൊതി
ഞാൻ അവളെയൊന്നു നോക്കി
ഹാപ്പി ജനിച്ചീസം കാക്കു , പടച്ചോൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ.....
ഞാൻ അത് തുറന്നു നോക്കിയപ്പോൾ ഒരു ബാഗ് ആയിരുന്നു അതും പച്ച ബാഗ്
കുറച്ചു ദിവസം മുമ്പ് ഒരാളുടെ കയ്യിൽ കണ്ടിരുന്നു ഞാൻ ഒരു പച്ച oneside ബാഗ് , ബാഗിന് വേണ്ടി ഞാൻ കുറെ അലഞ്ഞു , പക്ഷെ കിട്ടിയില്ല , ഒരു ദിവസം ഞാൻ അവളോട് പറഞ്ഞു ഇങ്ങനെ ഒരു ബാഗ് എനിക്ക് വേണം നിന്റെ നാട്ടിൽ എവിടെയെങ്കിലും കണ്ടാൽ ഒന്ന് അറിയിക്കണം, അടയാളങ്ങൾ എല്ലാം പറഞ്ഞു കൊടുത്തിരുന്നു
ഗിഫ്റ്റ് നോക്കി എന്തോ സന്തോഷംകൊണ്ട് എന്റെ കണ്ണ് നിറഞ്ഞു
ഹാലോ മിഷ്ടർ സമീർ ഈ പാത്തു നൽകിയ ഗിഫ്റ്റ് അങ്ങേയ്ക്ക് ഇഷ്ടപ്പെട്ടോ!!? ഇഷ്ടപ്പെട്ടെങ്കിൽ അതൊന്നു ധരിച്ചാൽ ഈ പാത്തൂന് ഒന്ന് ദർശിക്കാമായിരുന്നു
അപ്പൊ തന്നെ ഞാൻ അതെടുത്തു ഇട്ടു , എന്നിട്ട് അവളെ നോക്കി പറഞ്ഞു
അടിയൻ ധരിച്ചിട്ടിട്ടുണ്ട് പ്രഭോ, അങ്ങോന്ന് ദർശിച്ചിട്ടു ,അങ്ങയുടെ അഭിപ്രായം ആ തിരു നാവിൽ നിന്നൊന്ന് മൊഴിഞ്ഞാലും
ആ നന്നായിട്ടുണ്ട് , പിന്നെ എന്ത് ഇട്ടാലും നിനക്ക് ഒരു മൊയന്ത് കോലം ആയത്കൊണ്ട് എനിക്ക് ഒരു അഭിപ്രായവും പറയാനില്ല
ആ പ്രഭു അങ്ങനെ പറഞ്ഞത് കൊണ്ട് അടിയൻ ഇത് എടുക്കുന്നു
എന്നാ അങ്ങാനായവട്ടെ....
പിന്നെ കാക്കോ ഒരു കാര്യം ചോദിച്ചോട്ടെ
ആ ചോദിക്ക്
കുറെ ആയി ഞാൻ ചോദിക്കാൻ തുടങ്ങീട്ട് , പക്ഷെ അപ്പോഴൊക്കെ ങ്ങൾ ഒഴിഞ്ഞു മാറി , പക്ഷേ ഇന്ന് ങ്ങളെ പാത്തൂന് അതിന്റെ ഉത്തരം കിട്ടണം, അവൾ രണ്ടും കൽപ്പിച്ചു തന്നെയാണ്
പടച്ച റബ്ബേ , അണലിനെയാണല്ലോ ചവിട്ടിയത്, എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് ഞാൻ പറഞ്ഞു ഇജ്ജ് ചോദിക്ക് ,
വേറെ ഒന്നും അല്ല, ങ്ങൾ ഇടക്ക് തള്ളുന്നത് കേട്ടിട്ടുണ്ട്, ങ്ങളെ കോളേജ് ജീവിതം ഒരു സംഭവമായിരുന്നു , സൗഹൃദവും, പ്രണയവും, തേപ്പും, ചതിയുമൊക്കെ നിറഞ്ഞതാണ് എന്നൊക്കെ , എനിക്ക് അതൊന്ന് പറഞ്ഞു തരോ.!!??
ഹാ ഇപ്രാവശ്യം ഒഴിഞ്ഞു മാറുന്നില്ല, പറഞ്ഞു തരാം, ഏതായാലും ഇന്ന് വൈകുന്നേരം വരെ അന്റെ തള്ളൽ കേൾക്കാൻ വിധിച്ചതാണല്ലോ, മാത്രമല്ല നിന്റെ തള്ളലിൽ നിന്ന് കുറച്ച് ശമനവും കിട്ടല്ലോ ,
ങ്ങളോട് തള്ളാൻ അല്ല പറഞ്ഞത് കഥ പറയാനാണ്,
പക്ഷെ കുറച്ചു കണ്ടീഷൻ ഉണ്ട് , ചിലപ്പോ ഇന്ന് മുഴുവൻ പറയാൻ കഴിയണം എന്നില്ല, പിന്നെ കഥയുടെ ഇടക്ക് അന്റെ കൊസറാക്കൊള്ളി സംശയങ്ങൾ ഒന്നും ഉരിയാടരുത്
ഹാ ങ്ങളെ എല്ലാ ഒലക്കമ്മലെ കണ്ടീഷനും അനുസരിച്ചിരിക്കുന്നു, ഇനി തുടങ്ങിക്കോളി.....
അപ്പൊ തുടങ്ങട്ടെ!!!?
(തുടരും)
(നാട്ടിലെയും കോളേജിലെയും ചില പരിപാടികളുടെ തിരക്കിലായത് കാരണമാണ് ഈ പാർട്ട് വൈകിയത്, പ്രിയ വായനക്കാർ ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു)

0 Comments
Post a Comment