*_💞അജ്മലിന്റെ പ്രണയം💞_*

(ഭാഗം-1 to 4)

https://chat.whatsapp.com/BxBCOWGBeHL6ATJ4eWfLzC                                                       
                    _*ᴘᴏsᴛɪɴɢ*_
     _*📌𝐈𝐓𝐡𝐨𝐨𝐒 𝐏𝐒𝐲𝐜𝐇𝐨𝐛𝐎𝐲😘😇*_
            _*мσв :9745154829*_
                 *_9061136187_*

*=============================*

ഇത് ഒരു പ്രണയ കഥയാണ്. `അജ്മൽ´ എന്ന `അജു´വിന്റെ കഥ. നായകൻ അജ്മൽ ആണെങ്കിൽ നായിക ആരായിരിക്കും?🤔അത് വഴിയേ മനസ്സിലാകും. ഒരു കഥക്ക് നായകനും നായികയും മാത്രം മതിയോ ?പോരാ... ഒരു വില്ലൻ കൂടി ഉണ്ടായാലല്ലേ കഥക്ക് ഒരു ആവേശം ഉണ്ടാവൂ.... ഇനി നമുക്ക് കഥയിലേക്ക് കടക്കാം....

വലിയമാളിയേക്കൽ അബൂബക്കർ ഹാജിയുടെയും സൈനബയുടെയും ഒരേയൊരു പുത്രനാണ് `അജ്മൽ´ എന്ന `അജു´ . അവന്റെ ഉപ്പാക്ക് ദുബൈയിൽ ഒരു ബിസ്സിനെസ്സാണ്. ഉമ്മ സൈനബാനെ കെട്ടിയ ശേഷമാണ് അവന്റെ ഉപ്പ പണക്കാരനായത് എന്നൊരു നാട്ടുസംസാരം ഉണ്ടെങ്കിലും അത് തന്നെയാണ് സത്യം. അവന്റെ ഉമ്മാന്റെ പണ്ടവും പണവും കൊണ്ടാണ് ഉപ്പ ബിസ്സിനെസ്സ് ആരംഭിച്ചതും അവർ കോടീശ്വരന്മാരായതും. അജ്മലിന്റെ ഉപ്പ ഇപ്പോൾ ദുബായിൽ ബിസ്സിനെസ്സ് നോക്കിനടത്തുന്നു നോക്കിനടത്തുന്നു. കൊല്ലത്തിൽ 6 തവണ നാട്ടിലേക്കുവരും.അജ്­മൽ കൂടാതെ അവർക്ക് രണ്ട് പെണ്മക്കളുമുണ്ട്. മൂത്തവൾ അജ്മലിന്റെ ഇരട്ടസഹോദരിയാണ്. പ്രായത്തിൽ അജ്മലാണ് മൂത്തതെങ്കിലും അവൻ അവളെ ഇത്താ എന്നായിരുന്നു വിളിച്ചിരുന്നത്. കല്യാണം കഴിഞ്ഞു ഒരു കുട്ടിയും അവന്റെ ഇത്തക്കുണ്ട്. ഇനി ഇളയവൾ `ആയിച്ചു ´എന്ന് അജ്മൽ വിശേഷിപ്പിക്കുന്ന `ആയിഷ ´. കാര്യം അവർ സഹോദരങ്ങൾ ആണെങ്കിലും നേരിൽ കണ്ടാൽ കീരിയും പാമ്പുമാണ്. അജ്മൽ അധികവും കമ്പനി അവന്റെ ഇത്തയുമായിട്ടാണ്. ഇത്തയോട് അവൻ എല്ലാ രഹസ്യങ്ങളും പറയാറുണ്ട്. ഇപ്പോ ഏകദേശം അജ്മലിന്റെ കുടുംബത്തെ പരിചയപ്പെട്ടില്ലേ ?ഇനി അജ്മലിന്റെ ചങ്ക്ബ്രോസായ കുറച്ചു കൂട്ടുക്കാർ അവനുണ്ട്. അവരെയൊക്കെ നമുക്ക് വഴിയേ പരിചയപ്പെടാം. എല്ലാവരെയും പോലെത്തന്നെ പണം കൊണ്ട് എന്തും വിലക്ക് വാങ്ങാൻ സാധിക്കുമെന്ന ഒരു വിചാരം അവനുണ്ടായിരുന്നു. എന്നാലും സഹായം ചോദിച്ചുവരുന്ന ആരെയും അവൻ വെറുങ്കയ്യോടെ പറഞ്ഞയക്കാറില്ല. കൂട്ടുകാർക്ക് വേണ്ടി എന്ത് വലിയ റിസ്കെടുക്കാനും അവൻ തയ്യാറാണ്.
ഇങ്ങനെ ഒരുപാട് അവനെ പറ്റി പറയാനുണ്ട്. പക്ഷെ, എനിക്കറിയാം നിങ്ങൾക്ക് ഇപ്പോ തന്നെ ബോറടിച്ചു തുടങ്ങിയിട്ടുണ്ടെന്ന­്. എന്നാൽ ഇനി അധികം ബോറടിപ്പിക്കുന്നില്ല­. ബാക്കി അടുത്ത ദിവസം പറയാം...

(തുടരും)

✍🏻 മുബാഷിറ

അജ്മലിന്റെ പ്രണയം (ഭാഗം-2)

അങ്ങനെയിരിക്കെ ഒരുദിവസം...
"ഡാ.. അജു നീചാടാ.. ഇത് എത്രാമത്തെ വട്ടാന്നറിയോ അന്നെ ഞാൻ വുൾച്ചാൻ നോക്കണത്?നീച്ചേടാ ചെർക്കാ.."അലങ്കോലമായി കിടന്ന അജ്മലിന്റെ റൂം വൃത്തിയാക്കികൊണ്ട് അവന്റെ ഇത്ത അവനെ പിന്നേം വിളിച്ചു.  "എത്രനേരായി ഇജ്ജ് പോത്തുപോലെ ഒറങ്ങാൻ തുടങ്ങീട്ട്.. ?നീച്ചേടാ ബലാലേ...ഈ റൂമിന്റെ കോലം കണ്ടാലും മതി, തിരുമ്പിയതും തിരുമ്പാത്തതുമായ സകല തുണികളും വലിച്ചുവാരി ഇട്ടേക്കുന്നു, അന്റെ കെട്ട്യോൾ വന്ന് ശെരിയാക്കോട ഇത്,എടാ ഇബ്‌ലീസേ അന്നോടാ ഈ പറയുന്നത്...  " 😡😡😡
"ഇത്ത പോയെ.. ഞാ ഒറങ്ങട്ടെ... "😴കാലിൽ കിടന്ന പുതപ്പെടുത്ത് തലയിൽ കൂടിയിട്ടിട്ട് അവൻ വീണ്ടും ഒറങ്ങാൻ തൊടങ്ങി.
"ഡാ.. പൊട്ടാ ഇജ്ജ് നീച്ച്ണാ അതാ ഞാ പോയി വള്ളം അന്റെ തലേകൂടി ഒയ്ച്ചണാ ?"
അപ്പൊ തന്നെ അജ്മലിന്റെ ഫോൺ റിങ് ചെയ്തു.. അമീർ ആയിരുന്നു. (അജ്മലിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാളാണ് അമീർ)
"ഡാ അജ്‌മലെ...കൊരങ്ങാ.. ഇജ്ജ് ഇന്നേ കൊണ്ട് മാണ്ടാത്തതൊക്കെ പറയിപ്പിക്കും..അന്റെ അമീർ നാലഞ്ചു പ്രാവിശ്യയി അന്റെ ഫോൺക്ക് വുൾച്ചണ്.ഇന്ന് എങ്ങട്ടെങ്കിലും ഇജ്ജ് പോവുണ്ടാ?"ഇത്ത ചോതിച്ചു നിർത്തിയതും ചാടിയെഴുന്നേറ്റു ക്ലോക്കിലേക്ക് നോക്കി തലയിൽ കയ്യും വെച്ചോണ്ട് അവൻ ഫോൺ അറ്റൻഡ് ചെയ്തു.
"ഡാ കള്ളാഹിമാറെ, ഇജ്ജ് എവ്ടെ പോയി കെടക്കേന്നഡാ ?അന്നേം കാത്ത് ഞങ്ങള്ഇവ്ടെ നിക്കാൻ തുടങ്ങീട്ട് മണിക്കൂറൊന്നായി. "
"സോറിഡാ.. നീക്കാൻ കൊറച്ചു വൈകിപ്പോയി... "
"ഇതാണോ കൊറച് നേരം 11മണി കയിഞ്ഞു."കയ്യിലുണ്ടായിരുന്ന ചായക്കപ് അവിടെ വെച്ചിട്ട് അവന്റെ ഇത്ത പോയി.
"ഡാ അമീ.. ഒരു പത്തിന്റിനുള്ളിൽ ഞാ അവ്ടെ എത്തും. ബൈക്ക് വർക്ഷോപ്പിലാ അതുമെടുത്തോണ്ട് ഞാനിപ്പ വരാ. "
"അതൊന്നും മാണ്ട. ഞാ അന്റോഡിക്ക് വരാ ഇജ്ജ് ബേം റെഡി ആവാൻ നോക്കെ "
"ഞാ ഇതാ റെഡിയായി. "ഫോൺ കട്ടാക്കി വേഗം ബാത്‌റൂമിൽ കേറി. പല്ലുതേപ്പും കുളിയുമൊന്നും അവന്റെ ഡിക്ഷനറിയിൽ ഇല്ലാത്തോണ്ട് മുഖവും വായയും കഴുകി തലേൽകൂടി കൊറച് വെള്ളവും ഒലിപ്പിച്ചിട്ട് വേം പൊറത്തേക് വന്നു. ചായ ഒറ്റവലിക് കുടിച്ചിട്ട് നേരെ കണ്ണാടിന്റെ മുമ്പിൽ വന്ന് നിന്ന് ഇപ്പോത്തെ ന്യൂജനറേഷൻ പിള്ളേർ കാട്ടികൂട്ടുന്ന കോപ്രായങ്ങളൊക്കെ അവൻ ചെയ്യാൻ തൊടങ്ങി.ആദ്യം തലേൽ കൊറച് ജെൽ തേച്,പിന്നെ മോന്തമ്മൽ കൊറച് ക്രീമും വാരിപൊത്തി. എന്നിട്ട് ഇതുപോരെ എന്ന മട്ടില് കണ്ണാടിന്റെ മുമ്പിൽ നിക്കാ. (ഇപ്പോ ങ്ങൾ വിചാരിക്കണ്ടവും അവനെ കാണാൻ കൊള്ളൂലെന്ന് ?അങ്ങനെ ഒന്നും ഇല്ലാട്ടോ. അവനെ കണ്ടാൽ ദുൽഖർ സൽമാൻ വരെ തോറ്റുപോകും😄 അത്രക്ക് ഗ്ലാമറാ... )
അപ്പോളാണ് അങ്ങോട്ട് ആയിച്ചൂന്റെ വരവ്. (നമ്മളെ അജുന്റെ പെങ്ങള് ആയിഷ).ആയിച്ചു വന്ന് അജ്മലിനെ അടിമുടി  നോക്കി.
"എങ്ങോട്ടാ ഈ കൊച്ചുവെളുപ്പാം കാലത്ത്? പാടത്തു കോലത്തിന് പകരം നിക്കാൻ പോവാണോ?"😁😁അവളുടെ പരിഹാസചിരി അജ്മലിന് പിടിച്ചില്ല. അവളെ തറപ്പിച്ചൊന്നു നോക്കിയിട്ട് വേഗം ഡ്രസ്സ് മാറി.
"കാക്കാന്റെ വാനരപ്പടയിലെ ഒരു വാനരൻ താഴെ വെയിറ്റ് ചെയ്യുന്നുണ്ട്"
"ഓൻ ഇത്രേ പെട്ടെന്ന് വന്നാ?ഓനെ അകത്തേക്ക് വുളിച്ചിട്ട് ഞാനിപ്പോ വരാന്ന് പറ"
"അതൊക്കെ പറയാ,ആദ്യം ഇത് പറ, എങ്ങോട്ടാ രാവിലെ തന്നെ?വല്ല പെണ്ണ്കാണാനും മറ്റും പോവാണോ?"😜
"അല്ലെടി അനക്കൊരു ചെക്കനേം തേടിപ്പോവാ, എന്തേ ഇജ്ജും പോരണ?"
"ന്റള്ളോഹ്.. ഞാനില്ലെയ് തല്ലുകൊണ്ട് ചാവാൻ, നിങ്ങളൊക്കെ അങ് പോയ മതി. "
"എന്നാ പിന്നെ ചെലക്കാൻ നിക്കാണ്ട് പോയി പറഞ്ഞ പണി ചെയ്യടി."😡അജ്മൽ തല്ലാൻ ഒരുങ്ങിക്കൊണ്ടായിരുന്നു അത് പറഞ്ഞത്. അതോണ്ട് ആയിച്ചു വേഗം അവ്ടെന്ന സ്ഥലം കാലിയാക്കി. ഒരുക്കങ്ങളൊക്കെ തീർന്നപ്പോ അജ്മൽ താഴോട്ടിറങ്ങി അമീറിനൊരു ഹായിയും പറഞ്ഞോണ്ട് എറങ്ങാൻ നിന്നപ്പോളായിരുന്നു സാക്ഷാൽ സൈനബയുടെ പ്രത്യക്ഷപ്പെടൽ. അതൊരു ഒന്നൊന്നര പെടലായിരുന്നു.
"എങ്ങട്ടാടാ ഇജ്ജ് ?"
"ഇമ്മ ഞാ ഒന്ന് പൊറത്ത് പോയിട്ട് വരാ. "ഷൂസിട്ട് കൊണ്ടാണ് അജ്മൽ മറുപടി പറഞ്ഞത്.
"കുളീം തേവരോം ഇല്യാ, എന്നാ വെച്ചുണ്ടാക്കീത് എതെങ്കിലും തിന്നോ അതുല്യാ..തിന്നാതെ കുളിക്കാതെ കൊറേ അണിഞ്ഞൊരുങ്ങി രാവിലെതന്നെ പൊയ്ക്കോളും മൻസ്നെ പറയിപ്പിക്കാൻ.."😠അതോടെ അജ്മൽ അമീറിന്റെ മുന്നിൽ വശളായി. ഇമ്മന്റെ വർത്താനം കേട്ട് ആയിച്ചു ഭയങ്കര ചിരി.. 😆😆പുറത്തുനിന്ന അമീർ പോലും `എന്തോന്നാടെ ´എന്ന് ആംഗ്യം കാണിച്ചതോടെ അജ്മൽ നിന്ന് പരുങ്ങാൻ തൊടങ്ങി. ഇമ്മാൻറെ മറുപടിയായി ഒരു പുളിങ്ങ തിന്ന ചിരി പാസ്സാക്കിട്ട് തിരിഞ്ഞു നോക്കാതെ അവൻ നടന്നു. ഇനി ഇവിടെ നിക്കുന്നത് പന്തിയല്ല എന്നറിഞ്ഞതോണ്ട് ഇമ്മനോട് ഒരു സലാം പറഞ്ഞോണ്ട് അവൻ എറങ്ങി. അമീറിന്റെ 220 യിൽ വേഗം കേറിയിരുന്നു. ബൈക്ക് സ്റ്റാർട്ടാക്കി ഇമ്മക്ക് ഒരു റ്റാറ്റ കൊടുക്കാൻ വേണ്ടി തിരിഞ്ഞപ്പോഴാണ് ഇമ്മാൻറെ അടുത്ത ചോദ്യം "ഇന്ന് എവ്ടെതെ പെൺപിള്ളേരെ വായിനോകാനഡാ പോവുന്നത്?"
സംഭവം കൈവിട്ടുപോയി ഇമ്മ അവന്റെ ഇമ്മ തന്നെ.. 😄😄ഇമ്മാൻറെ ഈ പ്രകടനം കൂടി ആയപ്പോ അവിടെയാകെ ചിരിമേളമായിരുന്നു.
"എടാ അമീ, നീ വണ്ടിയെടുത്താ ഇനി ഇവിടെ നിന്ന സീനാവും. "ചിരിയടക്കി പിടിച്ചോണ്ട് അമീർ വേഗം വണ്ടിയെടുത്തു സ്ഥലം കാലിയാക്കി.
"എന്ത് മതിപ്പാലെ അന്നെ അന്റെ പെരീത്തോർക്ക്?"അടക്കിപ്പിടിച്ച ചിരി പൊട്ടിച്ചുകൊണ്ടുള്ള അമീറിന്റെ ചോദ്യം കേട്ട് അജ്മൽ ഒന്ന് നീട്ടി മൂളി.
"ഹോ എന്നാലും അന്റെമ്മ എന്തൊക്കെയാടാ പറഞ്ഞത് ?ചിരിച് ചിരിച്‌ ഇന്റെ ഊപ്പാട് വരെ കലങ്ങി "😆
"ഇന്റമ്മയ്ക്ക് ഈ മോനെ നല്ലോണം അറിയണതോണ്ടല്ലേ നമ്മൾ എന്തിനാ പോവുന്നതെന്ന് ഇത്ര കൃത്യമായി പറഞ്ഞത് 😊"
"എടാ %&$#@... 😤ഇജ്ജ് അപ്പൊ നൗഫലിന്റെ കല്യാണത്തിന് ഡ്രസ്സ് എടുക്കാനല്ലേ വരണത് ?അന്റെ ഓളെ തേടാനാണോ പോവുന്നത് ?"
"രണ്ടിനും വേണ്ടി തന്നെയാണ് വരുന്നത്. ഓളെ തേടി ഡൈലി ബസ്‌സ്റ്റോപ്പിലൊക്കെ നിന്നാൽ മതിയോ ?ഇടയ്ക്കൊക്കെ ഇങ്ങനെ ഷോപ്പിംഗ് സെന്ററലും തിരഞ്ഞാലല്ലേ അവളെ കണ്ടെത്താൻ പറ്റൂ".
(ആ പറയാൻ വിട്ടുപോയതാട്ടോ, നമ്മളെ അജ്മലിന് ഒരു മൊഞ്ചത്തികുട്ടിനെ ഭയങ്കര ഇഷ്ട്ടാ. പെണ്ണിന്റെ പേരെന്താണോന്നും ചോയ്ക്കരുത് അത് ഇൻക് എന്നല്ല പ്രേമിക്കുന്ന അജ്മലിന് പോലും അറിയില്ല. അവൻ അവളെ കണ്ടത് എവ്ടെ വെച്ചായിരിക്കും എന്നാവും ങ്ങൾ വിചാരിക്കണത്. അത് ഞാൻ പറഞ്ഞു തരാം.

മഞ്ഞുപെയ്യുന്ന ഒരു തണുത്ത പ്രഭാതത്തിൽ അജ്മൽ ബൈക്കിൽ പോവുമ്പോൾ പെട്ടെന്ന് ബൈക്ക് പണിമുടക്കി. ബൈക്ക് ഓരോരത്ത് ചാരിവെച്ചിട് അവൻ നടന്നു. പെട്ടെന്ന് ഒരു കൊലുസിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോ മേഘങ്ങൾക്കിടയിൽ നിന്നും ഇറങ്ങിവരുന്ന ഒരു മാലാഖയെ പോലെ കൂട്ടുകാരികളുടെ കൂടെ അവൾ മന്ദം മന്ദം നടന്നടുക്കുകയാണ്. അവളുടെ കിളികൊഞ്ചലുകൾ അവന്റെ കാതുകളിൽ മുഴങ്ങി കേട്ടു, അവളുടെ ആപ്പിൾ പോലത്തെ കവിളുകൾ ആ തണുപ്പിൽ ചുമന്നത്തുടുത്തിരുന്നു,അവളുടെ സുറുമയിട്ട മിഴികൾ അവനെ തന്നെ നോക്കി നിൽക്കായിരുന്നു, അവളുടെ തക്കാളിപ്പഴം പോലത്തെ ചുണ്ടുകൾ പുഞ്ചിരി തൂകുന്നുണ്ടായിരുന്നു.
അവളുടെ തൂവെള്ള മുഖത്തു കൺതട്ടാതിരിക്കാൻ വേണ്ടി കവിളത് ഒരു മറുകും ഉണ്ടായിരുന്നു. അവൾ അവന്റെ നേരെ വന്ന് കാതിൽ എന്തോ മൊഴിഞ്ഞു......

😡"നീച്ചേടാ ബലാലേ.. എന്ത് ഒലക്കീമത്തെ ഉറക്കാട ഹംക്കെ ഇത്.. ഓന്റൊരു #@##%$&.... "😬😬
ഇപ്പോ മനസ്സിലായില്ലേ നമ്മളെ അജ്മൽ ഓളെ എവ്ടെ വെച്ച കണ്ടതെന്ന്.... ഓന്റെ കിനാവിൽ... രണ്ടുകൊല്ലം മുൻബെന്നു അവൻ അവളെ സ്വപ്നത്തിൽ കണ്ടത്.. എന്നിട് ഇപ്പോഴും അവളേം തേടി നടക്കാ... എവ്ടെ ചെന്നാലും അവളെ നോക്കും എന്നാലോട്ട് അവളെ കാണുകയുമില്ല..  പറഞ്ഞു പറഞ് നമ്മൾ കഥീന്ന് പോന്നു)
അരിശം മൂത്ത അമീർ അവന്റെ നേരെ പൊട്ടിത്തെറിച്ചു "ഡാ
.. #$%& ന്റെ മോനെ രണ്ടുകൊല്ലായി ആ പെണ്ണിന്റെ പേരുംപറഞ്ഞ ഞങ്ങളെ ഇജ്ജ് മേക്കേറാക്കാൻ തൊടങ്ങീട്ട്, ഇന്നത്തോടെ നിർത്തിക്കോ സ്വപ്നത്തിന് പിന്നാലെയുള്ള ഓട്ടം"
"എടാ അവളെനിക്ക് വിധിച്ച പെണ്ണാ, അത്രേ പെട്ടെന്നൊന്നും അവളെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല "
"നമുക്കു കാണാ ഇതേത്തറ്റം വരെ പോവുമെന്ന് ?"
"കാണാനൊന്നുല്ല്യ, അവളെ ഇൻക് തന്നെ കിട്ടും. ഇജ്ജ് നോക്കിക്കോ ഓളെ ഞാൻ ഇന്ന് കാണുമെന്ന് എന്റെ മനസ്സുപറയുന്നു"
"ഉം... ഇത് തന്നെയാ രണ്ടുകൊല്ലമായി എങ്ങോട്ട് പോയാലും നീ പറയുന്നത്, എന്നിട്ട് ഓളെ കാണോ ?അതില്ല... "അമീറിന്റെ മറുപടിക്ക് മറുമറുപടി ഇല്ലാതെ കണ്ണുമിഴിച് ബസ്റ്റോപ്പിൽ നിൽക്കുന്ന പെൺപിള്ളേരേം നോക്കി നിന്നു. അക്കൂട്ടത്തിലും അവളില്ലായിരുന്നു. എല്ലാംകൊണ്ടും അവൻ നിരാശയിലായി. അപ്പോഴേക്കും അവർ കോട്ടക്കലിലെ പേരുകേട്ട വസ്ത്രവ്യാപാര കടയിലെത്തി. ഹാ.. നമ്മള സീനത്തിൽ. ബൈക്ക് പാർക്ക് ചെയ്ത് എൻട്രൻസിലൂടെ കടക്കുമ്പോൾ നൗഫലും കൂട്ടരും ഇവരേം കാത്ത് നിൽപ്പുണ്ടായിരുന്നു. ആദ്യം തന്നെ ചെന്നപാടെ ഒരു സോറി പാസ്സാക്കി കൊണ്ട് men's സെക്ഷനിലേക്ക് കടക്കുമ്പോഴായിരുന്നു അത് സംഭവിച്ചത് 

(തുടരും)

✍🏻 മുബാഷിറ

അജ്മലിന്റെ പ്രണയം (ഭാഗം-3)

അജ്മലിന്റെ ഉമ്മാന്റെ ഇന്നത്തെ പ്രകടനത്തെ പറ്റി നൗഫലിനോടും കൂട്ടരോടും പറയുകയായിരുന്നു അമീർ. അത് അജ്മലിനെ നാണം കെടുത്തുന്ന പരിപാടി ആയതോണ്ട് അവൻ അതൊന്നും ശ്രെദ്ധിച്ചില്ല. പകരം അവൻ ശ്രേദ്ധിച്ചത് അവിടെ ഉണ്ടായിരുന്ന മൊഞ്ചത്തിമാരെയായിരുന­്നു. പക്ഷെ, എന്ത് ചെയ്യാനാ അവിടെയും അവന്റെ മൊഞ്ചത്തി ഇല്ലായിരുന്നു. അവൻ അവളുമാരെ നോക്കുന്നത് കണ്ടിട്ടായിരിക്കും അതിലെ ഒരു ഗാന്ധാരി പെണ്ണ് അവനെ തുറുക്കനെ നോക്കികൊണ്ട് `എന്താടാ ´ എന്ന മട്ടിൽ നിന്നു. `ഒന്നൂല്യ ´ എന്ന് ആംഗ്യം കാണിച്ചു. അവളുമാരൊക്കെ അവനെ തന്നെ നോക്കുന്നത് കണ്ട് അവിടെന്ന് സ്ഥലം കാലിയാക്കാൻ അജ്മൽ തീരുമാനിച്ചു. നൗഫലിനോടും അമീറിനോടും യാത്രപറയാൻ വേണ്ടി തിരിഞ്ഞപ്പോൾ ദേ കിടക്കുന്നു അജ്മൽ നിലത്ത്. കണ്ണുതുറന്ന് നോക്കിയപ്പോൾ ഒരുത്തി അവനെ നോക്കി പേടിപ്പിക്കുന്നു. അജ്മൽ അവിടെന്ന് എഴുന്നേറ്റപ്പോൾ അവൾ അജ്മലിന്റെ നേരെ പൊട്ടി തെറിച്ചു. "എന്താടോ തനിക്ക് കണ്ണുകണ്ടൂടെ?എവിടെ നോക്കിയാ താൻ നടക്കുന്നത്?എതെങ്കില­ും ഒരു പെണ്ണിന്റെ നിഴൽ കണ്ടാ മതി വായിനോക്കി നിന്നോളും"
സത്യം പറഞ്ഞാൽ ഇവളെന്തിനാ തുള്ളിച്ചാടുന്നതെന്ന­് അജ്മലിന് ആദ്യം പിടികിട്ടിയില്ല. അവനെ വന്ന് ഇടിച്ചതും അവൾ, താഴെ വീണതോ അവന്, എന്നിട്ട് ഇപ്പൊ ചീത്തയും അവന്. അവളുടെ സംസാരം അജ്മലിന് പിടിച്ചില്ല.
"ഡീ.. എന്നെ വന്ന് ഇടിച്ചത് നീയാ.. എന്നിട്ട് എന്നെ നീ ചീത്ത പറയാ. ഇത് കൊള്ളാലോ "
"ഡാ.. എന്നെ എടി പോടീ വിളിക്കാൻ നീയാരാടാ?"
ചങ്കായ അജ്മലിനെ ഒരു പെണ്ണ് ചീത്തപറയുന്നത് കണ്ടാൽ അമീറിന് സഹിക്കോ?അവൻ അവളുടെ അടുത്ത് വന്നിട്ട് ഒരൊറ്റ ചോദ്യം........
"എന്താ പേര് ?" അമീറിന്റെ ചോദ്യം കേട്ട് അജ്മൽ ഞെട്ടി
"എടാ @#$%&... എന്നെ ഒരുത്തി പഞ്ഞിക്കിടുന്നത് കണ്ടിട്ടും നീ അവളോട് കൊഞ്ചാ?"അമീർ അജ്മലിന്റെ അടുത്തേക്ക് വന്നിട്ട് കാതിൽ മെല്ലെ ഓതി..
"എടാ അജോ അവളുടെ പേരെന്താണെന്ന് അറിഞ്ഞാൽ പേരും വിളിച്ചോണ്ട് ചൂടാവാലോ ?"
"എന്തിനാടാ അവളുടേത് മാത്രം ആക്കുന്നത് അവളെ വാപ്പന്റേം ഉമ്മാന്റേം പേരും അഡ്രസ്സും ഒക്കെ ചോദിച്ചറിഞ്ഞോ?"അജ്മൽ­ അവിടെ പൊട്ടിത്തെറിച്ചു. ശബ്ദം കേട്ട് ആളുകളൊക്കെ ചുറ്റും കൂടി. അക്കൂട്ടത്തിലെ പ്രായംചെന്ന ഒരാൾ അവിടെ എന്താ പ്രശ്നം എന്ന് ചോദിച്ചു. അവള് മറുപടി പറയാൻ വേണ്ടി തുനിഞ്ഞപ്പോൾ അജ്മൽ ഇടക്ക് കേറി പറഞ്ഞു, "ഒന്നൂല്യ, ഇവളെന്റെ കെട്ട്യോളാ, ഡ്രസ്സ് എടുക്കാൻ വേണ്ടി വന്നപ്പോ അവള് പറഞ്ഞു അവൾക്ക് കാൻചീപുരം പട്ടുസാരി വേണമെന്ന് ഞാൻ പറഞ്ഞു ബനാറസ് സാരി വാങ്ങിയാൽ മതിയെന്ന്. ഞാൻ പറഞ്ഞത് ഇഷ്ട്ടാവാത്തോണ്ട് എന്നോട് വഴക്കുണ്ടാക്കാ.. " അജ്മലിന്റെ മറുപടി കേട്ട് അവള് ഞെട്ടിത്തരിച്ചുപോയി 
"അല്ല... ഇയാൾ കള്ളം പറയാ... എനിക്ക് ഇയാളെ അറിയില്ല. "
"കേട്ടില്ലേ അവള് പറയുന്നത്, ഒരു സാരി വാങ്ങി തരില്ല എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ ?അതിനാ അവള് എന്നെ ആരാണെന്ന് അറിയില്ലെന്ന് പറയുന്നത്.. "
"എന്താ മോളെ ഇത് ? ഭാര്യയും ഭർത്താവും തമ്മിൽ ഒരായിരം പ്രശ്നങ്ങൾ ഉണ്ടാവും, അതിന് മഹർ തന്ന ചെക്കനെ അറിയില്ലെന്ന് പറയാൻ പാടുണ്ടോ?"
"അല്ല, ഇയാൾ പറയുന്നതൊക്കെ കള്ളാ... എൻറെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല... "
ബാക്കി അവളെ കൊണ്ട് പറയാൻ സമ്മതിക്കാതെ അയാൾ വീണ്ടും തുടർന്നു, "ഇതൊരു പബ്ലിക് പ്ലേസ് ആണ്. ഇവിടെ വെച്ചല്ല വീട്ടിൽ പോയി മതി ഇനി വഴക്കിടൽ. "എന്നും പറഞ്ഞോണ്ട് അയാൾ നീങ്ങി. അവളെ നോക്കി കൊണ്ട് അവിടെയുണ്ടായിരുന്ന ആളുകൾ പിറുപിറുത്തുകൊണ്ട് പിരിഞ്ഞു പോയി. അവള് അവനെ നോക്കിയപ്പോൾ ദേഷ്യംകൊണ്ട് അവളുടെ മുഖം ചുവന്നുതുടുത്ത് സൂര്യനെ പോലെ ജൊലിക്കുന്നുണ്ടായിരു­ന്നു അവളുടെ സുറുമയിട്ട കണ്ണുകളിൽ നിന്നും ധാരധാരയായി കണ്ണീർ ഒഴുകുന്നുണ്ടായിരുന്ന­ു.
അവിടെയുണ്ടായിരുന്ന മൊഞ്ചത്തികൾ അവളുടെ അടുത്തേക്ക് ഓടിവന്നു. അവളുടെ കൂട്ടുകാരികളാണ് അതെന്ന് അവന് മനസ്സിലായി. അവർ അവനെ തുറിച്ചുനോക്കുന്നുണ്­ടായിരുന്നു, അവളുടെ കയ്യുംപിടിച്ച് അവർ നടന്നുനീങ്ങിയപ്പോൾ അവൾ അവനെ കലങ്ങിയ കണ്ണുകൾ കൊണ്ട് നോക്കുന്നുണ്ടായിരുന്­നു. അവളുടെ ആ നോട്ടം കണ്ട് അവന്റെ നെഞ്ചൊന്നു പിടച്ചെങ്കിലും അവൻ ഇല്ലാത്ത ധൈര്യം ഉള്ളപോലെ കാണിച്ച് അവളെ നോക്കി പുഞ്ചിരിച്ചു. `നിന്നെ ഞാൻ ഒരിക്കലും വെറുതെ വിടില്ല´എന്ന് അവളുടെ ആ നോട്ടത്തിൽ നിന്നും അവൻ മനസ്സിലായി. അവൾ അവന്റെ കണ്ണിൽ നിന്നും മായുമ്പോഴും അവൾ അവനെ തന്നെ നോക്കി നിൽക്കായിരുന്നു. തിരിഞ്ഞു നോക്കിയപ്പോ നാലഞ്ച് പേരുണ്ട് തൊള്ളീം പൊളിച്ച് നോക്കി നിൽക്കുന്നു.
"ഹാ അമീറെ ഇജ്ജെപ്പോഴാ വന്നേ?നൗഫലേ ഇജ്ജ് ഇവിടെ നിൽക്ക ഡ്രസ്സ് എടുക്കണ്ടേ?"അജ്മലിന്­റെ മോന്തക്ക് ഒരു വീക്കും വെച്ചിട്ട് അമീർ ചൂടായി.
"ഡാ അവളെപ്പോഴാ അന്റെ കെട്ട്യോൾ ആയത്?" അജ്മൽ എല്ലാവരെയും ഒരു നോട്ടം നോക്കിയിട്ട് ഒന്ന് പുഞ്ചിരിച്ചു.
"കെട്ട്യോള് ആയിട്ടില്ല ആവൊല്ലോ?"
"ആര്?ഇവളോ?അപ്പൊ അന്റെ സ്വപ്നത്തിലെ പെണ്ണോ?ഇന്ന് രാവിലെ വരെ നീ അവളെ മാത്രേ കെട്ടൊള്ളൂ എന്ന് പറഞ്ഞിട്ട്... "
"എടാ അത് തന്നെയാ ഞാനിപ്പോഴും പറയുന്നത്. ഞാൻ അവളെ മാത്രമേ കെട്ടൊള്ളു"
അജ്മൽ പറഞ്ഞതൊന്നും മനസ്സിലാകാതെ തലയും ചൊറിഞ്ഞോണ്ട് നിന്നു. പക്ഷെ, നൗഫലിന് ഏകദേശം കാര്യം മനസ്സിലായി.
"എടാ പൊട്ടാ അനക്ക് മനസ്സിലായില്ലേ?അവൻ സ്വപ്നത്തിൽ കണ്ട പെണ്ണാണത്. അല്ലെ അജു?"
"എടാ പഠിപ്പും വിവരവുമില്ലാത്ത അനക്ക് വരെ ഇത് മനസ്സിലായി, എന്നാൽ എൻറെ കൂടെ നിഴലുപോലെ നടക്കുന്ന ഇവൻ മനസ്സിലായില്ലല്ലോ...­. കഷ്ടം"
"എന്നാ പിന്നെ നീയെന്തിനാടാ അവളെ കരയിപ്പിച്ചത്?"
"അതൊക്കെ ഞാൻ പറഞ്ഞുതരാം. ആദ്യം നമുക്കിവൻ ഡ്രസ്സ് എടുക്കാം വാ"
നൗഫലിന് നല്ല ഒരു കോട്ടും സൂട്ടും അജ്മൽ സെലക്ട് ചെയ്തുകൊടുത്തു. പോരാത്തതിന് അജ്മലിന്റെ വീട്ടിലെ എല്ലാവര്ക്കും അവൻ ഡ്രെസ്സെടുത്തു. അത്രക്ക് സന്തോഷത്തിലായിരുന്നു­ അജ്മൽ. ഡ്രെസ്സെടുത്തതിന് ശേഷം എല്ലാവരും ഓരോ വഴിക്ക് പോയി. അമീറിന്റെ ബൈക്കിൽ കേറി അജ്മൽ വർക്ഷോപ്പിൽ വണ്ടി നിറുത്താൻ ആവശ്യപ്പെട്ടപ്പോൾ അതുകേൾക്കാത്ത മട്ടിൽ അമീർ വണ്ടി പിന്നെ നിറുത്തിയത് അജ്മലിന്റെ വീട്ടിലാണ്.
"ഇജ്ജെന്താടാ അവിടെ വണ്ടി നിർത്താഞ്ഞത്?"
"ഇജ്ജ് ആ കാര്യം പറയാതെ അന്നെ എങ്ങോട്ടും വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഇനി പറ, അത്രക്ക് നിനക്ക് അവളെ ഇഷ്ട്ടായിരുന്നെങ്കിൽ­ പിന്നെന്തിനാ ഇജ്ജ് അവളെ കരയിപ്പിച്ചത്?"
"അതോ.... ?"
"ആ അതെന്നെ "
"എടാ, ആദ്യം അവള് വന്ന് ഇടിച്ചപ്പോ ഞാൻ സോറി പറയാൻ വേണ്ടി തലയുയർത്തിയപ്പോ അല്ലെ ഞാൻ അവളെ കണ്ടത്. അവളെ അവളെക്കണ്ടതും ഞാൻ വീണെടാ.. അല്ലാതെ ഒരാൾവന്ന് ഇടിച്ചാലൊന്നും ഞാൻ വീഴില്ല അത്രക്ക് വീക്കൊന്നും അല്ല ഞാൻ... "
"ഉം... അതുശെരിയാ.."
"അവളെ കണ്ടപ്പോൾ എനിക്ക് എന്ത് പറയണമെന്ന് കിട്ടിയില്ല, ഇടിച്ചത് അവളാണെങ്കിലും ഒരു സോറി പറയാമെന്ന് ഞാൻ കരുതി. അപ്പോഴോ അവൾക്ക് ഒടുക്കത്തെ ജാഡ. അത് കൊറക്കാൻ വേണ്ടിയാ ഞാൻ അവളോട് ചൂടായത്. പിന്നെ അവളെ ഒന്ന് ടെസ്റ്റ് ചെയ്താലോ എന്നെനിക്ക് തോന്നി. "
"എന്ത് ടെസ്റ്റ് ?"
"അവളുടെ കല്യാണം വല്ലതും കഴിഞ്ഞോയെന്ന്. അത് ഞാൻ ചോദിക്കാതെ തന്നെ അവള് പറഞ്ഞില്ലേ? അതാണെന്റെ കളി, പിന്നെ നീ ചോദിച്ചതിനുള്ള മറുപടി... അവളെ കരയിപ്പിക്കണമെന്ന് ഞാൻ കരുതിയിട്ടില്ല, പിന്നെ അതൊരു കണക്കിന് നന്നായി... അവളൊരിക്കലും ഇനിയെന്നെ മറക്കില്ലല്ലോ?"
"എടാ പഹയാ ഇജ്ജ് വിചാരിച്ച പോലെയൊന്നും അല്ലല്ലോ അനക്ക് ബുദ്ധിയൊക്കെ ഉണ്ടല്ലേ?"
"പിന്നെ ഇല്ലാതെ, എനിക്കിപ്പോ ഒരു ടെൻഷൻ മാത്രേ ഉള്ളു.. അവളെ ഇനി ഞാൻ കാണോ എന്ന്?"

(തുടരും)

✍🏻 മുബാഷിറ

അജ്മലിന്റെ പ്രണയം (ഭാഗം-4)

എനിക്കിപ്പോ ഒരു ടെൻഷൻ മാത്രേ ഉള്ളു.. അവളെ ഇനി ഞാൻ കാണോ എന്ന്?"

"പിന്നെ അവളെ കാണാതിരിക്കോ?എനിക്ക്­ നല്ല ഉറപ്പുണ്ട് അവളെ നീ ഇനിയും കാണും അവളോട് സംസാരിക്കുമെന്ന്... പിന്നെ ഒരു കാര്യമേ നിന്നോട് എനിക്ക് പറയാനുള്ളു.. " ഒരു സംശയത്തോടെ അജ്മൽ അമീറിനെ നോക്കി 🤔
"വേറെ ഒന്നുമല്ല, അവളെ ഇനി ഇജ്ജ് കാണുമ്പോ ഇന്ന് നടന്നതിന് ഒരു സോറി പറഞ്ഞേക്കണം. "
"എടാ അതെല്ലാം മനസ്സിൽ പ്ലാൻ ചെയ്തിട്ടല്ലേ അവളോട് ഞാൻ ഉടക്കിയത്... "
"ഉം... ശെരി, എന്നാ ഞാൻ പോട്ടെടാ, പിന്നെ കാണാം. "
"ഇവിടെ വരെ വന്നിട്ട്.. പെരേല് കേറീട്ട് പോയ മതി.. ഇജ്ജ് വാ "
"വേണ്ടായേ... ഇന്ന് രാവിലെ അനക്ക് കിട്ടിയതിന്റെ ബാക്കി ഇനിക്കും കൂടി കേപ്പിക്കാനല്ലേ?നമ്മ­ളില്ലേയ്... ഞാൻ പോവാ.
."
"ഉം ശെരിയെന്നാ, നാളെ ഇജ്ജ് വന്നോണ്ടു. നമുക്കു നാളെ അവളെ തപ്പി ഒന്ന് പോവണം. "
"ഉം........ ഓക്കെയൊക്കെ. അപ്പൊ നാളെ കാണാ... ബൈ"
"ഓക്കേ, ബൈ. " അങ്ങനെ അവർ രണ്ടുപേരും വീടുകളിലേക്ക് മടങ്ങി. അജ്മൽ അമീറുമായി സംസാരിക്കുന്നത് അവന്റെ ഉമ്മ വീടിന്റെ ഉമ്മറത്തു നിന്ന് കാണുന്നുണ്ടായിരുന്നു­.
"എന്തെടാ അജോ... അമീർ പെരേല്ക് കേറാതെ പോയെ?"
"അവൻ എങ്ങോട്ടോ പോവാനുണ്ടായിന്നു എന്ന് പറഞ്ഞു പോയി"
"അല്ലാ.. അന്റെ കജ്ജിലെന്താ ഒരു പൊതി?"
"ഇതൊരു പൊതി മാത്രല്ല ഉമ്മച്ചീ ങ്ങക്ക് ഓരോരുത്തർക്കും ഉള്ള പൊതിയുണ്ട്." അജ്മൽ കയ്യിലുണ്ടായിരുന്ന പൊതിയുമായി ഹാളിലേക്ക് നടന്നിട്ട് എല്ലാവരേം വിളിച്ചു കൊണ്ട് വന്നു.
"ആ എല്ലാരും വന്നോ?ഇതാ ഈ വലിയ പൊതി ഇന്റെ പുന്നാര ഉമ്മച്ചിക്ക്" ഉമ്മാന്റെ കവിളത്തൊരു ഉമ്മ കൊടുത്തിട്ട് അജ്മൽ ആ പൊതി ഉമ്മാക്ക് നേരെ നീട്ടി. ഒരു ചെറിയ പുഞ്ചിരിയുമായി അവന്റുമ്മ അത് വാങ്ങി.
"എന്താടാ ഇതിൽ അജോ?നമ്മക്കൊന്നും ഇല്ലേ ഉമ്മാക്ക് മാത്രേ ഉള്ളൂ?"
"ഹാ ഇന്റെ ഇത്താക്ക് ഇല്ലാതിരിക്കോ?ഇതാ ഇതെന്റെ പൊന്നിത്താക്ക്. "
"അപ്പൊ ഈ പൊന്നനിയത്തിക്കില്ല?­" ആയിച്ചു ആകാംഷയോടെ ചോദിച്ചു.
"അതാ മറന്നു.. വെറുതെ അല്ല ആർക്കോ ഒരാൾക്ക് എടുക്കാൻ മറന്നല്ലോ എന്ന് തോന്നിയത്, അപ്പൊ അത് അനക്ക് ആണല്ലേ ?" അജ്മലിനെയും നോക്കി കണ്ണുരുട്ടിക്കൊണ്ട് അവള് കരയാൻ തൊടങ്ങി.
"ഇജ്ജ് മറക്കും.. അനക്ക് ഇന്നെ ഒന്നും ഓർക്കാ........ "അവള് പറഞ്ഞു തീരുന്നതിന് മുൻപ് അവളുടെ നേരെ ഒരു പൊതി നീട്ടി.
"ന്നാ... കെടന്നു കാറണ്ട. അനക്ക് വാങ്ങാൻ ഞാൻ മറക്കോ?മറന്നാൽ ഇജ്ജ് ഇവിടെ ഇന്നെന്റെ മയ്യിത്ത് എടുക്കൂലേ.. ?" അവൾക്ക് സന്തോഷം സഹിക്കാൻ പറ്റിയില്ല അവള് അജ്മലിനെ കെട്ടിപിടിച്ചു കരഞ്ഞു. അവൾക്ക് അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായിരുന്നു.
"അയ്യേ .. കരയാണോ ഇന്റെ ആയിച്ചുമ്മ. അയ്യേ വല്യ പെണ്ണായി എന്നിട്ടും ഇരുന്നു കരയാ?"
"ഞാൻ ഇരുന്നൊന്നും അല്ല നിന്നാ കരയണത്." അവളുടെ ആ പറച്ചിലോടെ അവിടെ ഒരു ചിരിമേളമായി.
"അല്ലാ... ഇവിടെ ഒരു കുട്ടിപ്പിശാച് ഉണ്ടായിന്നല്ലോ, എവിടെ പോയി?" ഇത്ത അവന്റെ പൊറത്ത് ഒരു കൊട്ടുകൊട്ടി.
"എവിടെ...?ഫിനു മോളെവിടെ?"
"അവളിവിടെ ഇതാ അന്നെ തുറുക്കനെ നോക്കി നിക്കണ്. "
"ആ... നമ്മളെ ഫിനു മോൾ ഇവിടെ ഉണ്ടായീന്നാ?അനക്ക് പുതിയ ഡ്രസ്സ് വേണ്ടേ?"
"ഉം"ഒരു പതിഞ്ഞ സ്വരത്തിൽ അവള് മറുപടി നൽകി. (ഫിനുമോൾ, ഇത്തന്റെ മോളാ. രണ്ട് മൂന്നു വയസ് പ്രായമേ ഉള്ളൂ)
"അതല്ലാ അജോ... ഇതെന്താ ഇജ്ജ് എല്ലാര്ക്കും ഡ്രെസ്സെടുത്തത്?വല്ല­ ലോട്ടറിയും അടിച്ചോ?"
"അതൊന്നും അല്ല ഇത്താ... അടുത്താഴ്ച നൗഫലിന്റെ കല്യാണല്ലേ?അപ്പോ അതിനു വേണ്ടി അവൻ ഡ്രെസ്സെടുക്കാൻ പോയപ്പോ നിങ്ങൾക്കും എടുത്തുന്നെ ഉള്ളൂ. "
അതും പറഞ്ഞോണ്ട് അജ്മൽ അവന്റെ റൂമിലേക്ക് കയറി പോയി. ഉമ്മ ചോറ് കഴിക്കാൻ വേണ്ടി വിളിച്ചപ്പോ അജ്മൽ ആദ്യം വേണ്ടെന്ന് പറഞ്ഞിട്ട് വിളമ്പി വെച്ചപ്പോ അവൻ ഇറങ്ങി വന്നു. വേറെ ഒന്നിനുമല്ല, അവളെ കണ്ട വിവരം ഇത്തനോട് പറയാൻ വേണ്ടിയാണ്. ആ സ്വപ്നത്തിന്റെ കാര്യം അവന്റെ വീട്ടിൽ ഇത്താക്ക് മാത്രേ അറിയൂ. പക്ഷെ, അവൻ അവനെ കൊണ്ടാവുന്നത് ശ്രെമിച്ചിട്ടും ഇത്തനെ ഒറ്റക്ക് കിട്ടിയില്ല. പിന്നെ അവനാ പരിശ്രമം നിർത്തി.
അന്ന് രാത്രി അവന് ഉറങ്ങാൻ കഴിഞ്ഞില്ല. കണ്ണടക്കുമ്പോ അവള് കരഞ്ഞു കലങ്ങിയ കണ്ണുമായി അവന്റെ മുന്നിൽ നിൽക്കുന്നതാണ് അവന് ഓർമ്മ വരുന്നത്. അപ്പോഴാണ് അവന് തന്നെ മനസ്സിലായത് അവളെ എത്രത്തോളം വേദനിപ്പിച്ചെന്ന്. അന്ന് അവൻ അവളെയും ഓർത്തുകൊണ്ട് ഒരുപാട് വിഷമിച്ചു. ആയിരം തവണ അവളെ നോക്കി അവൻ സോറി പറഞ്ഞു. എന്നിട്ടും അവന് ഒരുപോള കണ്ണടക്കാൻ സാധിച്ചില്ല. എങ്ങെനെയെങ്ങിലും രാവിലെയായി കിട്ടിയിരുന്നെങ്കിൽ അവളെ തേടിപ്പിടിച്ച അവളോട് സോറി പറയണം എന്നായിരുന്നു അവന്റെ മനസ്സിൽ. അങ്ങനെ എങ്ങനെയൊക്കെയോ അവന് നേരം വെളുപ്പിച്ചു.
രാവിലെ അജ്മലിന്റെ റൂമിലേക്ക് അവനെ വിളിക്കാൻ വേണ്ടി വന്ന അവന്റെ ഇത്ത വാതിൽ തുറന്ന് നോക്കിയതും അലറിവിളിച്ചു.
"ഉമ്മച്ചീ.... "അലർച്ച കേട്ട് ആയിച്ചുവും ഉമ്മയും ബേജാറായി ഓടിവന്നു. അജ്മലിന്റെ മുറി തുറന്ന് കണ്ട കാഴ്ച കണ്ട് അവർക്ക് അവരുടെ കണ്ണുകളെ
വിശ്വസിക്കാൻ പറ്റീല.

(തുടരും)

✍🏻 മുബാഷിറ

*_💞അജ്മലിന്റെ പ്രണയം 💞 _* 

(ഭാഗം.5 to 8)

https://chat.whatsapp.com/BxBCOWGBeHL6ATJ4eWfLzC                                                       
                    _*ᴘᴏsᴛɪɴɢ*_
     _*📌𝐈𝐓𝐡𝐨𝐨𝐒 𝐏𝐒𝐲𝐜𝐇𝐨𝐛𝐎𝐲😘😇*_
            _*мσв :9745154829*_
                 *_9061136187_*

*=============================*

നല്ല മധുരമേറുന്ന ആ ശബ്ദം കേട്ടാണ് അജ്മൽ തിരിഞ്ഞു നോക്കിയത്. ഇതുവരെ കണ്ടിട്ടില്ലാത്ത എന്നാൽ എവിടെയോ കണ്ടിട്ടുമുള്ള ആ മുഖം അജ്മലിനെ ഒരു നിമിഷം നിശ്ചലമാക്കി.
"അജ്മൽക്ക അല്ലെ?"മറുപടിയായി അവൻ തലകൊണ്ട് ആംഗ്യം കാണിച്ചു.
"എന്നെ അറിയോ?ഞാൻ അജ്മലിക്കന്റെ ജൂനിയർ ആയിരുന്നു. ഞാൻ ഡിഗ്രി ഫിറസ്റ്റിയറിൽ പഠിക്കുമ്പോ അജ്മൽക്ക ആയിരുന്നു എൻറെ സീനിയർ. എന്നെ ഒരിക്കൽ റാഗ് ചെയ്തിരുന്നു. "
"ഹാ... എനിക്കിപ്പോ ഓർമ്മയുണ്ട്, അന്ന് കരഞ്ഞു കൊണ്ടല്ലേ ഞങ്ങളെ മുമ്പിൽ നിന്നും ഇജ്ജ് പോയത്?" അവള് അവന്റെ മുന്നിൽ പൊട്ടിച്ചിരിച്ചു. 😂😂
"അതിനെ കുറിച്ച് ഇപ്പൊ ഓർക്കുമ്പോ ചിരിയാ വരുന്നത്. "
"അന്ന് ശെരിക്കും ഞങ്ങൾ പേടിച്ചുപോയി. നീ കരഞ്ഞോണ്ട് പോയപ്പോ കുരിശായോ എന്ന് വരെ ചിന്തിച്ചു."
"അപ്പൊ ഞാൻ കുരിശാണോ?"😠
"ഏയ് അങ്ങനെയല്ല, ഞാൻ ചുമ്മാ പറഞ്ഞതാ ഇനി അതിന്റെ പേരുംപറഞ്ഞു കരയരുത്. " അവർ രണ്ടുപേരും അതുംപറഞ്ഞു ഒരുപാട് ചിരിച്ചു.
"ചോദിക്കാൻ വിട്ടു എന്താ പേര് ?"
"എൻറെ പേരെന്താണെന്ന് അറിയില്ലേ?"
"ഇല്ല, മറന്നുപോയി. "
"ഉം.. എൻറെ പേര് ഷഹാന. അജ്മൽക്ക നൗഫലിക്കന്റെ ഫ്രണ്ടാണോ?"
"അതെ. ഷഹാനയെന്താ ഇവിടെ?"
"എൻറെ അമ്മായിന്റെ മോനാ നൗഫൽക്കാ. "
"ഓ.. "
"ഷഹാന... അന്റെ ഉമ്മച്ചി അതാ അന്നെ വിളിക്കുന്നു. " നൗഫലിന്റെ പെങ്ങളോടി വന്നിട്ട് അവളോട് പറഞ്ഞു.
"ഇജ്ജ് പൊയ്ക്കോ, ഞാൻ വരാം. "
"ഉം. "
ഷഹാന അജ്മലിന്റെ നേരെ തിരിഞ്ഞു.
"അപ്പൊ ഞാൻ പോട്ടെ അജ്മൽക്ക പിന്നെ കാണാം. "
"ഉം.. ശരി, പിന്നെ കാണാം. "
അവളുടെ അജ്മൽക്ക എന്ന വിളി അവനുള്ളിൽ ഒരു കുളിർമ്മയായി പടർന്നു. അവൾ അവന്റെ സ്വപ്നത്തിലെ ഹൂറി വന്ന് വിളിക്കുന്ന പോലെ അവന് തോന്നി. ഉമ്മാന്റെ അടുത്തേക്ക് പോവുമ്പോഴും ഷഹാന തിരിഞ്ഞു അവനെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ആ പുഞ്ചിരിയോടെ അവന് മറ്റൊരു കാര്യം മനസ്സിലായി അവൾക്ക് അവനോട് മൊഹബ്ബത്തുണ്ടെന്ന്. അതോടെ അജ്മലിന്റെ കാറ്റ് പോയി. `അവളെങ്ങാനും ഇനി നമ്മളോട് ഇഷ്ട്ടം പറഞ്ഞാൽ എന്താ ഞാൻ പറയാ.. ´ എന്നതായി അജ്മലിന്റെ അടുത്ത ടെൻഷൻ. (അല്ലെങ്കിലും പൊതുവെ ഈ ആമ്പിള്ളേര് ഇഷ്ട്ടാണെന്ന് നേരിട്ട് പറയുന്ന പെൺകുട്ടിയുടെ മുഖത്തു നോക്കി `നോ´ എന്ന് പറയാൻ മടിക്കും) അതോണ്ട് അജ്മൽ മറ്റൊന്ന് തീരുമാനിച്ചു, അവൾ വന്ന് അവനോട് ഇഷ്ട്ടാണെന്ന് പറയുന്നതിന് മുൻപ് അവന്റെ ഉള്ളിലുള്ള ഹൂറിയെ പറ്റി അവളോട് പറയണമെന്ന്. അല്ലെങ്കിലും ആവശ്യമുള്ള നേരത്ത് അവൻ മനസ്സിൽ വിചാരിക്കുന്ന ആളെ മുമ്പിൽ കിട്ടില്ലല്ലോ?
വിധി അല്ലാതെന്ത് പറയാൻ പിന്നെ അവളെ മഷിയിട്ട് നോക്കിയിട്ട് പോലും കണ്ടില്ല. അവൻ ഏറെ വൈകിയാണ് അന്ന് വീട്ടിലെത്തിയത്, വന്നതും അവൻ കട്ടിലിലേക്ക് ഒരു കിടത്തമായിരുന്നു. അപ്പോഴാണ് അവന്റെ കൈ വേറെ ഒരാളുടെ കയ്യിൽ തൊട്ടത്. പേടിച്ചുപോയി വേഗം ലൈറ്റിട്ട് നോക്കിയപ്പോ കട്ടിലിൽ ആരാ കിടക്കുന്നത്?അവന്റെ പുന്നാര പെങ്ങള് ആയിച്ചു.
"ഡീ, എന്താടി ഇവിടെ വന്ന് കെടക്കുന്നേ..? പോ പോയി അന്റെ റൂമിൽ പോയി കെടക്ക് പോ. "ഉറക്കത്തിൽ നിന്നും എഴുന്നേറ്റ ആയിച്ചു അജ്മലിനെ നോക്കിയിട്ട് പറഞ്ഞു.
"കാക്ക വന്നോ?വാ ഞാൻ ചോറെടുത്ത് വെക്കാം. " ആയിച്ചുവിന്റെ പെട്ടെന്നുള്ള മാറ്റം കണ്ട് അജ്മൽ ഞെട്ടി 😳ഒറ്റ ദിവസം കൊണ്ട് ഇവക്കിതെന്തുപറ്റി എന്ന ചിന്തയിലായി അജ്മൽ.
"എന്തേ ചോർ വേണ്ടേ?"
"ചോറൊക്കെ ഞാൻ തിന്നതാ... എന്താ അനക്ക് പെട്ടെന്നൊരു മനംമാറ്റം. എന്തിനുള്ള സോപ്പിടലാ ഇത്.. " അവന്റ ചോദ്യം കേട്ട് ആയിച്ചുവിന് ദേഷ്യം വന്നു. റൂമിൽ നിന്ന് പുറത്തേക്ക് പോവാൻ നിന്നപ്പോ അജ്മൽ അവളെ പോവാൻ സമ്മതിച്ചില്ല.
"ഹാ ഇജ്ജ് പിണങ്ങല്ലേ.വന്നതിന്റെ കാര്യം പറഞ്ഞിട്ട് പോ.. "
"കാക്കക്ക് ഷഹാനനെ അറിയോ?"
"ഏത് ഷഹാന?"
"ഇന്ന് കാക്ക നൗഫലിക്കന്റെ പെരീന്ന് സംസാരിച്ചില്ലേ?ആ ഷഹാന. "
"അവളോ?അവളെ അറിയാലോ,അവളെ എങ്ങനെ അനക്ക് അറിയാ?"
"അവളെന്നേയും വന്ന്  കണ്ടിരുന്നു അതോണ്ടാ ചോദിച്ചത്. " ബെഡിൽ നിന്നും എഴുന്നേറ്റിട്ട് അവൻ അവളോട് ചോദിച്ചു.
"അവളെന്താ നിന്നോട് പറഞ്ഞത്?"
"അതെന്തിനാ ഇജ്ജ്  അറിയുന്നത്?"
"എടി പറയെടി പ്ളീസ് പറ"
"അതൊക്കെ പറയാം ആദ്യം ഇജ്ജ് ഞാൻ ചോയ്ക്കുന്നതിന് ഉത്തരം താ."
"എന്താ ചോദിക്ക്, വേഗം എനിക്ക് ഒറക്കം വരുന്നുണ്ട്. "
"എന്നാ ഒറങ്ങിക്കോ?ഞാൻ പോവാ?"
"എടി ഇജ്ജ് പോവല്ലേ?ഇജ്ജ് ചോദിച്ചോ ഞാൻ പറയാം. "
"ഉം അങ്ങനെ വഴിക്കു വാ... ഞാൻ ചോദിക്കട്ടെ..?"
"ആ ചോദിച്ച് പണ്ടാറടക്കെ..?"😤
"ചൂടാവാണെങ്കിൽ ഞാൻ ചോദിക്കില്ല,"
"ഓക്കേ, ഞാൻ ചൂടാവുന്നില്ല. നീ ചോദിക്ക്"😇
"കാക്കക്ക് പ്രേമത്തെ കുറിച്ച് എന്താ അഭിപ്രായം?"
"ഇതാണോ അനക്ക് ചോദിക്കാനുള്ളത്?"
"ആ.... ഇത് തന്നെയാ  ചോദിക്കാനുള്ളത്. പറ"  ഒരു നിമിഷം സ്വപ്നലോകത്തിലെന്ന പോലെ കണ്ണുംഅടച്ച് അവൻ പറഞ്ഞു.
"പ്രണയം... അതൊരു ഹലാക്കിന്റെ ഫീൽ തന്നെയാണ് മോളെ... അത് ചെലപ്പോ നമുക്ക് ധൈര്യം പകരും, പലരെയും അത്സാഹസികന്മാരാക്കും. "
"ഇത് ലാലേട്ടന്റെ ഡയലോഗ് അല്ലെ ? ഞാൻ ങ്ങളെ അഭിപ്രായാണ് ചോദിച്ചത്.
"അതിപ്പോ എങ്ങനെ പറയാ... പ്രേമം എന്നത് ഒരു അഖിലസാഗരസാ.... ചെ ഒരഖിലസാഗര... അല്ലേൽ വേണ്ട, പ്രേമം പലർക്കും പല ഫീലാണ് നൽകുക. ചിലർക്ക് അത് നഷ്ട്ടങ്ങൾ കൊടുക്കും മറ്റുചിലർക്ക് അത് പല നേട്ടങ്ങളും കൊടുക്കും. ...... "
"ഞാൻ പ്രേമത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും കണക്കെടുക്കാൻ വേണ്ടി വന്നതല്ല. കാക്കാന്റെ അഭിപ്രായത്തിൽ പ്രേമിക്കുന്നത് നല്ലതാണോ?"
"അത്.....നല്ലതാണ്. "
"അപ്പൊ ഞാൻ പറയുന്നത് ശ്രെദ്ധിച്ചു കേൾക്കണം ഇടക്ക് കേറി ഇടങ്കോൽ ഇടരുത്"
"ഇല്ല, ഇജ്ജ് പറ."
"അത്...... അത് പിന്നെ."
"ഇജ്ജ് പറയുന്നുണ്ടെങ്കിൽ പറ എനിക്കുറങ്ങണം."
"പറയാം പറയാം"
"എന്നാ ഇജ്ജ് ദേഷ്യം പിടിപ്പിക്കാതെ പറ. "
"അത്... " ദീർഘ ശ്വാസം എടുത്തുകൊണ്ട് ഒറ്റയടിക്ക് അവളത് പറഞ്ഞു.
"ഇൻക്ക് ഒരാളെ ഇഷ്ട്ടാ, ശിഹാബ് എന്നാ പേര്. ഇപ്പൊ ബാംഗ്ലൂരിലാ നാളെ അവൻ നാട്ടിലേക്ക് വരുന്നുണ്ട്. അവന്റെ കസിന്റെ കല്യാണത്തിന് വേണ്ടി, അവൻ ചെലപ്പോ ഏത് നിമിഷം വേണെമെങ്കിലും ഇങ്ങോട്ട് എന്നെ പെണ്ണ് ചോദിച്ചു വരും. കാക്ക ഞങ്ങളുടെ കാര്യം ഓക്കേ  ആക്കിതരണം. " ഒറ്റ ശ്വാസത്തിലുള്ള അവളുടെ പറച്ചിലിൽ  അജ്മലിന് ഒന്നും മനസ്സിലായില്ല. പക്ഷെ, ഒന്ന് മനസ്സിലായി അവൾക്ക് ഷിഹാബെന്ന ഒരുത്തനെ ഇഷ്ട്ടാണെന്ന്... അജ്മൽ അവൾക്കു നേരെ കലിതുള്ളി നിന്നു.
"ഡീ... അപ്പൊ ഇതാണല്ലേ അന്റെ ചോറ് തീറ്റിപ്പിക്കുന്നതിന്റെ പുറകിൽ. .. ഞാനും കരുതി എൻറെ പെങ്ങൾക്ക് കാക്കനോട് ഇഷ്ട്ടായോ എന്ന്. അപ്പൊ ഇതാണല്ലേ അന്റെ പെട്ടെന്നുള്ള സ്നേഹത്തിന്റെ കാരണം. അനക്ക് ഞാൻ വെച്ചിട്ടുണ്ട്... ഉമ്മച്ചിയേ........ "
"കെടന്ന് ഒച്ചവെച്ച് ആളെ കൂട്ടിയാല് കാക്കാന്റെ ഇവിടെത്തെ ചുറ്റിക്കളി ഞാൻ ഉപ്പച്ചിനോട് പറഞ്ഞു കൊടുക്കും, എന്തേലും കാരണം കിട്ടാൻ വേണ്ടി നിക്കാ ഉപ്പച്ചി കാക്കാനെ ദുബായിലേക്ക് കേറ്റികൊണ്ട് പോവാൻ." അവളത് പറഞ്ഞതും ഇടുത്തിയെന്ന പോലെ അവന്റെ തലക്ക് എന്തോ വന്ന് വീണ ഫീലിൽ വാ പൊളിച്ച് അവളെ നോക്കിയിട്ട് പറഞ്ഞു.
"അ...അതിന് ഇനിക്കൊരു ചുറ്റിക്കളിയും ഇല്ലല്ലോ?പിന്നെ എന്തിന് ഞാൻ പേടിക്കണം. "
"ഇല്ലേ.. കാക്കാക്ക് ഒരു ചുറ്റിക്കളിയും ഇല്ലേ?അപ്പൊ അന്റെ സ്വപ്നത്തിൽ കണ്ട പെണ്ണിനേം തിരഞ്ഞോണ്ട് ഡൈലി ഇവിടെന്ന് എറങ്ങി പോവുന്നതോ?"
"അ... അത്... "
"അതും ഇതും പറഞ്ഞു നിക്കണ്ട, ഇന്റെ പ്രേമത്തിന് ഇങ്ങള് സപ്പോർട്ട് ചെയ്‌യാണെങ്കിൽ ഞാനും അവളെ തിരയാൻ വേണ്ടി സഹായിക്കാം. എന്ത് പറയുന്നു?"
ലോകത്തെ ഒരു സഹോദരനും ഈ ഗതി വരരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവൻ അത് സമ്മതിച്ചു. സമ്മതിക്കാൻ വേറെയും കാരണമുണ്ട്. ഒരു പെണ്ണായതോണ്ട് തന്നെ അവൾക്ക് മറ്റൊരു പെണ്ണിന്റെ ഡീറ്റെയിൽസ് കണ്ടുപിടിക്കാൻ ഈസിയല്ലേ, അതെല്ലാം മനസ്സിൽ കണ്ടിട്ടാണ് അവളോട് ഓക്കേ പറഞ്ഞത്. ഒന്ന് കണ്ണടച്ചു തുറന്നപ്പോഴേക്കും നേരം വെളുത്തിരുന്നു.ഇന്നാണ് അജ്മലിന്റെ കല്യാണം...ഈയൊരു ദിവസത്തിന് വേണ്ടിയാണ് അജ്മൽ കാത്തിരുന്നത്, കല്യാണത്തിന് പലരും വരും അക്കൂട്ടത്തിൽ അവളെയും കാണുമെന്ന് അജ്മലിന്റെ മനസ്സ് പറഞ്ഞു. അതോണ്ട് തന്നെ വേഗം ഒരുങ്ങി. എത്രയൊരുങ്ങിയിട്ടും അവന് തൃപ്തി പോരായിരുന്നു. ഒടുവിൽ അവൻ തട്ടിക്കൂട്ടി ഒരുങ്ങി, ബാക്കി നൗഫലിനെ ഒരുക്കുമ്പോ ചെയ്യാമെന്ന് കരുതി അവൻ അവിടെന്ന് വേഗം കല്യാണ വീട്ടിലേക്ക് തിരിഞ്ഞു. കല്യാണം ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു. പക്ഷെ, അതിന് മുൻപ് അവനെ വീട്ടിൽവെച്ച് ഒരുക്കിയിട്ടാണ് കൊണ്ടുപോവുന്നത്. അജ്മലാണോ അതോ നൗഫലാണോ പുതിയാപ്പിള എന്ന ഡൌട്ട് അവിടെയുള്ള എല്ലാവർക്കും ഉണ്ടായിരുന്നു, അമ്മാതിരി ഒരുക്കമായിരുന്നു അവന്. എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് നേരത്തെ തന്നെ പോയി. പത്തുപതിനൊന്ന് മണിയായപ്പോഴേക്കും ആളുകൾ വരാൻ തൊടങ്ങി. നൗഫലിന്റെ ഉപ്പാന്റെ കൂടെ നിന്ന്  വരുന്നവരെയൊക്കെ ഉള്ളിലേക്ക് കടത്തി
വിടുകയായിരുന്നു അജ്മൽ.
"എന്താ അജോ, ഇജ്ജിവിടെ നിൽക്കുന്നത്?പോ പോയി നൗഫലിന്റെ കൂടെ ഫോട്ടോ എടുക്ക്"
"അതൊക്കെ ഇനിയും എടുക്കലോ ഇവിടെ ഉപ്പ മാത്രമല്ലെ ഉള്ളൂ. "
"അതിനെന്താ?ഇജ്ജ് പോയി ആ നൗഫൂൻറെ കൂടെ നിന്നോ, അവിടെ അല്ലെ അന്റെ കൂട്ടേരന്മാരൊക്കെ ഉള്ളത്. ഇജ്ജ് അങ്ങോട്ട് പൊയ്ക്കോ?"
" ഉം... ശരിയുപ്പാ.. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളി"
"ഉം..  ശരി "
മനസ്സില്ലാ മനസ്സോടെ അജ്മൽ അവിടെ നിന്നും നൗഫലിന്റെ അടുത്തേക്ക് പോയി. അജ്മലിന്റെ മുഖം ആകെ വാടിയിരുന്നു. അമീർ അവനോട് എന്തൊക്കെയോ പറയുന്നുണ്ട് അവനൊന്നും കേൾക്കുന്നില്ല, അവന്റെ കണ്ണ് എൻട്രൻസ് ഡോറിന്റെ മുമ്പിലായിരുന്നു. പലരും വന്നു പോയി. എന്നിട്ടും അവള് മാത്രം വന്നില്ല. അപ്പോഴാണ് ഷഹാന അവന്റെ അടുത്തേക്ക് വന്നത്. അവളുടെ സുറുമയിട്ട കണ്ണുകൾ അജ്മലിനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവളുടെ പുഞ്ചിരി തൂകുന്ന മുഖത്തു നോക്കി അവളെ ഇഷ്ട്ടമല്ല എന്നവന് പറയാൻ കഴിഞ്ഞില്ല.
"അജ്മൽക്കാ ഇനിക്കൊരു കാര്യം ങ്ങളോട് പറയാനുണ്ടായീന്നു..."

                   (തുടരും)

അജ്മലിന്റെ പ്രണയം (ഭാഗം-6)

അവളെന്താവും അജ്മലിനോട് പറയാൻ പോവുന്നതെന്ന് അറിയാൻ അവന് ടെൻഷനായി. രണ്ടും കൽപ്പിച്ച് അവളോട് എല്ലാം തുറന്ന് പറയാൻ അജ്മൽ തീരുമാനിച്ചു.
"ഷഹാന... അതിനുമുൻപ് ഇൻക്ക് അന്നോടൊരു കാര്യം പറയാനുണ്ട്. "
"ആദ്യം ഞാൻ പറയുന്നത് കേട്ടിട്ട് മതി അജ്മൽക്ക പറയുന്നത്"  അല്ലെങ്കിലും ഈ പെൺപിള്ളേരെ വാശിക്ക് മുന്നിൽ ആർക്കും ജയിക്കാൻ പറ്റില്ലല്ലോ? അതോണ്ട് അജ്മലും അവളുടെ വാശിക്ക് കൂട്ടുനിന്നു.
"അജ്മൽക്കക്ക് പറയാനുള്ളത്  പറയാൻ സമ്മതിക്കാത്തതോണ്ട് ഞാൻ പറയുന്നത് അജ്മൽക്ക കേൾക്കാതിരിക്കരുത്.  അജ്മൽക്കക്ക് അറിയാലോ ഇൻക്ക് സന്തോഷം വന്നാലും സങ്കടം വന്നാലും ഞാനത് പൊറത്ത് കാണിക്കും. ഇന്റെ പെരേല് ഞാനും ഇന്റെ ഉമ്മയും ഉപ്പയും പിന്നെ ഒരനിയനും അടങ്ങുന്നതാണ് ഇന്റെ കുടുംബം. ങ്ങളെ അത്രേയൊന്നും പണവും പത്രാസും ഇല്ലാത്തവരാ ഞങ്ങള്, എന്നാലും അന്നന്നത്തെ വക കയിഞ്ഞു പോവുന്നുണ്ട്. " അവള് പറഞ്ഞു വരുന്നതിന്റെ പൊരുൾ മനസ്സിലായിട്ടും മനസ്സിലാകാത്ത പോലെ അവളുടെ മുഖത്തേക്ക് നെറ്റി ചുളിച്ചു കൊണ്ട് അവന് നോക്കി.
"അജ്മൽക്ക ഇപ്പൊ കരുതുന്നുണ്ടാവും എന്തിനാ ഞാനിപ്പോ ഇതൊക്കെ ങ്ങളോട് പറയുന്നതെന്ന്, ഒരു കാര്യമുണ്ടെന്ന് കൂട്ടിക്കോളി. ഇൻക്ക്.... ഇൻക്ക്... " അവൾക്ക് പറയാനുള്ളത് പൂർത്തിയാക്കാൻ പോലും സമ്മതിക്കാതെ അജ്മൽ ഇടങ്കോലിടാൻ നിന്നപ്പോഴാണ് അവള് അവരുടെ അടുത്തേക്ക് വന്നത്. ആരാണെന്നല്ലേ? അവന്റെ പുന്നാര പെങ്ങള് ആയിച്ചു.
"ഹാ ഷഹാന ഇജ്ജിവിടെ വന്ന് നിക്കാ... അന്നെ തെരഞ്ഞു ഞാൻ എവിടെയൊക്കെ പോയെന്നറിയോ? നമ്മളെ ഫ്രൻഡ്‌സൊക്കെ വന്നിട്ടുണ്ട് വാ നമ്മക്ക് അങ്ങോട്ട് പോവാ?"
"അല്ലാ, ഒരു മിനിറ്റ് ങ്ങൾ രണ്ടാളും ഫ്രണ്ട്സാണോ?" ഒരു സംശയത്തോടെയുള്ള അജ്മലിന്റെ ചോദ്യത്തിന് മറുപടി നൽകിയത് ഷഹാനയായിരുന്നു.
"അതെ, ഫ്രണ്ട്സാ... ഞങ്ങള് രണ്ടാളും മദ്രസയിൽഒരുമിച്ചായിരുന്നു. ഇപ്പോഴും ഞങ്ങള് പരസപരം കാണാറുമുണ്ട് സംസാരിക്കാറുണ്ട്. "
അതോടെ അജ്മലിന് വേറെയൊരു കാര്യം കൂടി മനസ്സിലായി, ഇവളും കൂടി അറിഞ്ഞിട്ടാവും ഷഹാന അവനോട് ഇതൊക്കെ പറയാൻ വന്നതെന്ന്.
"ഇപ്പൊ മനസ്സിലായില്ലേ ഞങ്ങള് ഫ്രണ്ട്സണെന്ന്. എന്നാ ഞാനിവളെ കൊണ്ടോവാണ്ട്ടാ. വാ പോവാം" എന്ന് പറഞ് ആയിച്ചു അവളെയും കൊണ്ട് പോവാനൊരുങ്ങിയപ്പോ അജ്മലവരെ തടഞ്ഞു.
"ഷഹാന പൊയ്ക്കോ, ഇവളങ്ങോട്ട് വന്നോളും. ഞങ്ങക്ക് കൊറച്ച് സംസാരിക്കാനുണ്ടായിന്നു. " അജ്മൽ ആയിച്ചുവിന്റെ കയ്യിൽ കേറി പിടിച്ചോണ്ട് ഷഹാനയോട് പോവാൻ പറഞ്ഞു. ഷഹാന പോയപ്പോ അജ്മൽ അവളെയും കൊണ്ടവിടെയുള്ള ബാൽക്കണിയിലേക്ക് കൊണ്ടുപോയി.
"ടി... ഇജ്ജും അവളും ഫ്രണ്ട്സാണെന്ന് ഇജ്ജെന്തോണ്ടാ ഇന്നൊട് പറയാതിരുന്നത്?"
മുഖത്തു ഒരു പരിഹാസ ചിരി വരുത്തിക്കൊണ്ട് ആയിച്ചു മറുപടി പറഞ്ഞു.
"ങ്ങളിന്നോട് ചോയിച്ചില്ല, അതോണ്ട് ഞാൻ പറഞ്ഞില്ല "
"ങ്ങൾ രണ്ടാളും ഫ്രണ്ട്സാണെങ്കിൽ അവളെന്താ ഇന്നൊട് പറയാൻ വന്നതെന്ന് അനക്ക് അറിയാലോ?അവളെന്താ ഇന്നൊട് പറയാൻ വന്നത്?"
"അതിന്നോടാ ചോയ്ച്ചണത്? ഇനക്കാരിയോ ഓളെന്താ ങ്ങളോട് പറയാൻ വന്നതെന്ന്?ഓളോട് പോയി ചോയ്‌ചോക്കി, ഞാൻ പോവാ.."
"ഇജ്ജങ്ങനെ ഇവിടെന്ന് പോവൂല,മര്യാദക്ക് ആ കാര്യം പറഞ്ഞിട്ട് പൊയ്ക്കോ. "
"ഒക്കെയൊക്കെ... ഞാൻ പറയാം, പറഞ്ഞാലിക്കെന്ത് ഇക്കെന്ത് കിട്ടും?"
"ഓ... അന്റെ ഷിഹാബിനെ അനക്ക് തന്നെ കെട്ടിച്ച് തരും."
"ഒറപ്പാണല്ലോ ?എന്നാ ഞാൻ പറഞ്ഞു തരാം"
"ഉം.. "
"അത് വേറെയൊന്നുമല്ല, അവൾക്ക് ഒരാളെ ഇഷ്ട്ടാണ്.അതാരാണെന്ന് ങ്ങളറിഞ്ഞാൽ ഞെട്ടും"
ഒരു ചെറിയ പേടിയോടെ അജ്മൽ ചോദിച്ചു.
" ഞാനാണോ അത്... ?"
"ങേ...? ങ്ങളോ....? ഹഹഹഹഹഹ..... " 🤣🤣🤣🤣🤣🤣 അവളുടെ കൊലച്ചിരി കണ്ടപ്പോ അജ്മലാദ്യമൊന്ന് പരുങ്ങി. പിന്നീട്, ഉള്ള ധൈര്യമെല്ലാം സംഭരിച്ച് അവളോട് ചൂടായി.
"നിന്ന് കിണിക്കാതെ കാര്യം പറയടി.."
"പറയാം പറയാം ഞാനാദ്യമൊന്ന് ചിരിച്ചു തീർന്നോട്ടെ..." 🤣🤣അതും പറഞ്ഞു അവളൊരുപാട് നേരം അവനെ നോക്കി പൊട്ടിച്ചിരിച്ചു. അവന് ദേഷ്യം വരുന്നുണ്ടെന്ന് ശ്രേധിച്ച ആയിച്ചു ചിരി കണ്ട്രോൾ ചെയ്തിട്ട് അവനോട് പറഞ്ഞു.
"അവൾക്കൊരു ആളെ ഇഷ്ട്ടാണെന്നുള്ളത് ശെരിയാ പക്ഷെ അത് കാക്ക കരുതുന്ന പോലെ ങ്ങളെയല്ല, നമ്മളെ ചൂടൻ അമീറിനെയാ.. " 😂😂😂
അമീറിനെയാണ് അവള് സ്നേഹിക്കുന്നതെന്ന് കേട്ടപ്പോൾ അവന് സമാധാനായി, അതിലേറെ ടെൻഷനും.
"അതോക്കെ... അതിന് അവനോടല്ലേ അവള് ഇഷ്ട്ടം പറയേണ്ടത് അവളെന്തിനാ എന്നോട് വന്ന് പറയുന്നത്?"
"ഹും, ങ്ങക്ക് അമീർക്കന്റെ സ്വഭാവം നല്ലോണം അറിയുന്നതല്ലേ?ചൂടൻ മൈമതല്ലേ ആള്. അമീർക്ക ചൂടാവാത്തതും ദേഷ്യപ്പെടാത്തതും ങ്ങളോട് മാത്രാ, എല്ലാര്ക്കും പേടിയല്ലേ ഇക്കാനെ? എന്തിനേറെ പറയുന്നു ഇൻക്ക് വരെ പേടിയാ....  അതോണ്ട് ഞാനാ ഓളോട് പറഞ്ഞത് ഇന്റെ കാക്കനോട് പറഞ്ഞാൽ ഓളെ കാര്യം ശെരിയാക്കി കൊടുക്കുമെന്ന്. "
"ഞാനാരാടി അന്റെയൊക്കെ ബ്രോക്കറോ? ആദ്യം അന്റെ കാര്യേന്നു, ഇപ്പൊ ദാ ഇവളുടേതും.... ഇന്നെ കൊണ്ട് പറ്റില്ല ഇതിനൊന്നും കൂട്ടുനിക്കാൻ. "
"പറ്റില്ലേ?"
"ഇല്ല "
"ഞാൻ കാണിച്ച് തരാട്ടാ.. ഉപ്പച്ചി വിളിക്കട്ടെ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്. "
"ഇജ്ജ് പോയി പറഞ്ഞു കൊടുക്കടി... അപ്പോ അന്റെ കാര്യവും ഞാൻ ഉപ്പാനോട് പറഞ്ഞു കൊടുക്കും"
"പറഞ്ഞോ, ഇനിക്കെന്താ സുഖായി.ഇനി അതിന്റെ പേരുംപറഞ്ഞു ഇൻക്ക് ഉപ്പച്ചീന്റെ മുമ്പിൽ വന്ന് നിക്കണ്ടല്ലോ?"
"ഓക്കേ, ഞാനേറ്റു. അവൻ ഷഹാനയെ ഇഷ്ടപെടും പോരെ?"
"ഉം... അങ്ങനെ വഴിക്കു വാ. അപ്പോ ശരി എല്ലാം പറഞ്ഞ പോലെ ഞാൻ പോയി"
`ഇങ്ങനെയൊരു കുരിശാണല്ലോ ഇന്റെ പെങ്ങളായി ജനിച്ചതെന്ന്´ പിറുപിറുത്തും കൊണ്ട് അജ്മൽ അമീറിനെയും തപ്പി നടന്നു. അമീർ നൗഫലിന്റെ കൂടെ ഫോട്ടോ എടുക്കുന്നത് ശ്രദ്ധയിൽ പെട്ട അജ്മൽ അവരുടെ അടുത്തേക്ക് നീങ്ങി.
"എടാ അമീറെ ഒന്ന് വന്നാടാ... ഒരു കാര്യം പറയാനുണ്ടായിന്നു."
അമീർ അജ്മലിന്റെ അടുത്തേക്ക് നീങ്ങി വരുംതോറും അവന്റെ നെഞ്ചിടിപ്പ് കൂടാൻ തൊടങ്ങി. കാരണം എന്താന്ന് വെച്ചാല് എല്ലാരേം പോലെ അജ്മലിനും അമീറിനെ ഒരു ചെറിയ പേടിയുണ്ട്.
"ഇജ്ജെവ്ടെ ആയിരുന്നെടാ അജോ? എന്താ കാര്യം അനക്ക് പറയാനുള്ളത്?"
അമീറിന് മുന്നിൽ എന്ത് പറയണമെന്നറിയാതെ `ബ ബ്ബ ബ ബബ്ബ´ എന്ന് പറയാൻ തൊടങ്ങി.
"ഡാ അജു ഇജ്ജെന്താ സ്ഫടികം കളിച്ചാ? മെനക്കെടുത്താതെ കാര്യം പറയടാ.
അത് അമിയെ.... ഇജ്ജാ കാണുന്ന കുട്ടിനെ അറിയോ?" ഷഹാനയെ ചൂണ്ടി കാണിച്ചുകൊണ്ട് അവൻ ചോദിച്ചു.
"ആ ഷഹാന അല്ലെ?"
"അനക്കെങ്ങനെ അവളെ  അറിയാ?"😳
"അതൊക്കെ അറിയാ, ഇജ്ജാദ്യം കാര്യംപറി"
"അവളെ കാണാനെന്ത് മൊഞ്ചാല്ലേ? അവൾക്ക് അന്നൊട് മൊഹബ്ബത്താണല്ലോ?"
"എന്ത്?"😤 "ഏയ്, ഒന്നുല്യാ, ഇജ്ജോളെ ഒന്നു നോക്കെ.."
അവന്റെ ആ സംസാരത്തിൽ ഒരു ചെറിയ സംശയം തോന്നിയ അമീർ അവനെ ഒന്ന് നോക്കിയിട്ട് അവളെ തിരിഞ്ഞു നോക്കി. കാറ്റിൽ പാറിപ്പറക്കുന്ന അവളുടെ മുടിയിഴകളിലൂടെ അവളുടെ കണ്ണുകൾ അമീർ കണ്ടതും അവളെ തന്നെ നോക്കി നിന്നു. അവന്റെ നോട്ടം അവളിലേക്ക് പതിഞ്ഞതോണ്ടാവും അവളവനെ നോക്കിയത്. അവള് അവനെ നോക്കുന്നത് കണ്ടപ്പോ അമീർ വേഗം അജ്മലിനെ നോക്കി.
"അല്ലാ... അജു ഇജ്ജെന്തോ പറഞ്ഞല്ലോ ?എന്താ അവൾക്കെന്നെ ഇഷ്ടനെന്നോ അങ്ങനെയെന്തോ?"
"എപ്പോ ഞാനൊന്നും പറഞ്ഞിട്ടില്ല, ഡാ നൗഫൂ വാ നമുക്കൊരു സെൽഫിയെടുക്കാം. "
"ഡാ അജൂ .. ഇജ്ജ് പറഞ്ഞത് സത്യാണോ?അവക്കെന്നെ ഇഷ്ട്ടാണോ?"
പെട്ടെന്നുള്ള ദേഷ്യത്തിന്റെ മനോഭാവം മുഖത്തു നിന്നു പോയി ഒരു പുഞ്ചിരിയോടെ അമീറിന്റെ ചോദ്യം കേട്ട് അജ്മൽ ചിരിച്ചുകൊണ്ടവനോട് പറഞ്ഞു.
"ആ.. ടാ... അവക്ക് അന്നെ പെരുത്തിഷ്ട്ടാ, അന്നൊട് പറയാനുള്ള പേടികൊണ്ട എന്നോടോൾ അത് വന്ന് പറഞ്ഞത്."
"എടാ അജൂ ഇനിക്കും ഓളെ ഇഷ്ട്ടാടാ, അവളോടെങ്ങനെ അത് പറയുമെന്ന് ടെന്ഷനടിച്ച് നടക്കായിരുന്നു ഞാൻ" "എടാ കോപ്പേ എന്നിട്ടെന്തെടാ എന്നോടത് പറയാഞ്ഞേ?"
"അത്... ഓക്കേ ആയിട്ട് പറയാമെന്ന് കരുതി... "
പിന്നെയൊന്നും അജ്മൽ നോക്കിയില്ല, അവനേം കൊണ്ട് ഷഹാനന്റെ അടുത്തേക്ക് പോയി.
അവരെ തമ്മിലൊന്നിപ്പിച്ചു. അതോടെ അജ്മലിന് കൊറച് ആശ്വാസമായി. ഇനി ആയിച്ചുവിന്റെ കാര്യം കൂടിയൊക്കെ ആകിയിട്ട് വേണമവന് അവന്റെ ഹൂറിയെ തെരഞ്ഞു അവളോട് ഇഷ്ട്ടം പറഞ് അവന്റെ കാര്യം കൂടി ഒക്കെയാക്കാൻ എന്ന് അജ്മൽ ചിന്തിച്ചു. അപ്പോഴേക്കും പെണ്ണിനെ കൊണ്ടുവരാനുള്ള ടൈം ആയിരുന്നു. അജ്മലിന്റെ ഇത്തയും നൗഫലിന്റെ ചില ബന്ധുക്കളും കൂടി ആദ്യമേ പെണ്ണിനെയൊരുക്കാൻ പൊറപ്പെട്ടിരുന്നു. അവരിറങ്ങിയതും കൊറച്ച് കഴിഞ്ഞു ചെക്കനും കൂട്ടരും ഇറങ്ങി കൂടെ നമ്മളെ അജ്മലും. അജ്മലായിരുന്നു കാറോടിച്ചിരുന്നത്. പാട്ടും കൂത്തുമായി അവർ മറ്റൊരു ഓഡിറ്റോറിയത്തിലെത്തി. പെണ്ണിന്റെ കല്യാണവും ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു. പുതിയാപ്പിള വരുന്നതും കാത്ത് ഒരുപാട് പേർ ഓഡിറ്റോറിയത്തിന് മുന്നിൽ തടിച്ചു കൂടിയിരുന്നു. യൂണിഫോമണിഞ്ഞ അതായത് ഒരേ ഡ്രസ്സ്കോഡുള്ള ഒരുപാട് സുന്ദരിമാർ വരനെ ആനയിക്കാൻ വേണ്ടി മാലയും ബൊക്കെയുമായി നിക്കുന്നുണ്ടായിരുന്നു.  അവരടുത്തെത്തിയതും രണ്ടുപേർ വന്ന് ചെക്കന് മാലയും ബൊക്കെയും നൽകി. അവിടെയപ്പോ ആർപ്പും കൂവലും അരങ്ങേറി. ശേഷം അകത്തേക്ക് പ്രവേശിക്കുമ്പോൾ കയ്യിൽ പൂവിതളുകൾ അടങ്ങിയ താലവുമായി നിൽക്കുന്ന സുന്ദരികൾക്കിടയിൽ അജ്മൽ കണ്ടു അവന്റെ മൊഞ്ചത്തിയെ....


(തുടരും)

✍🏻 മുബാഷിറ

അജ്മലിന്റെ പ്രണയം (ഭാഗം-7)

കറുത്ത ടോപ്പും സ്വർണ്ണത്തിന്റെ നിറമുള്ള തട്ടവും അതേ നിറത്തിലുള്ള ലെഹങ്കയും ഇട്ടുകൊണ്ട് 8 മൊഞ്ചത്തിമാർ കയ്യിൽ താലവുമായി അവരുടെ രണ്ട് ഭാഗത്തായി  വരിവരിയായി നിരന്നു.ആ മൊഞ്ചത്തിമാരെ ഇതിനു മുൻപ് എവിടെയോ കണ്ടിട്ടുള്ള പോലെ അജ്മലിന് തോന്നി.  മണവാളനും കൂട്ടരും നടന്നടുക്കുമ്പോൾ അവർ പൂക്കൾ വിതറികൊണ്ട് അവരെ വരവേറ്റു. അപ്പോഴാണ് മൂന്നമതായി നിൽക്കുന്ന ആ മൊഞ്ചത്തിയിലേക്ക് അജ്മലിന്റെ കണ്ണുകൾ പാഞ്ഞത്. അവളിട്ടിരിക്കുന്ന തട്ടതിനേക്കാൾ പ്രകാശിക്കുന്നുണ്ടായിരുന്നു അവളുടെ മുഖം. താൻ കാണുന്നത് സ്വപ്നമാണോ അതോ മിഥ്യയാണോ എന്ന് പോലും അവൻ സംശയിച്ചു. എല്ലാവരും സ്റ്റേജ് ലക്ഷ്യമാക്കി നടന്നപ്പോഴും അജ്മൽ നിന്നിടത്തു നിന്നും ഒരടിപോലും മുന്നോട്ട് പോവാതെ അവിടെ അവളെ നോക്കി വെള്ളമിറക്കി നിന്നു. എല്ലാവരും പോയിട്ടും അവൻ മാത്രം പോകാതെ അവളെ നോക്കി നിൽക്കുന്നത് കണ്ട് ആളുകളൊക്കെ അവനെ ശ്രേധിക്കാൻ തൊടങ്ങി. ആ മൊഞ്ചത്തികളൊക്കെ അവനെ നോക്കി ചിരിച്ചു. അവളൊഴികെ......
എല്ലാവരും അവനെ നോക്കി ചിരിച്ചപ്പോ അവള് മാത്രം എന്തുകൊണ്ട ചിരിക്കാഞ്ഞത്? വേറെ ഒന്നും കൊണ്ടല്ല, അവള് അവനെ നോക്കി ചിരിക്കുന്നത് പോയിട്ട് അവനെ ഒറ്റൊരു തവണ പോലും നോക്കിയിട്ടില്ല. പിന്നല്ലേ ചിരിക്കുന്നത്?
ചെക്കനും കൂട്ടരും സ്റ്റേജിൽ കേറിയപ്പോ ഇവൻ മാത്രം എൻട്രൻസിന്റെ അടുത്ത് നിക്കുന്നത് കണ്ട അമീർ വേഗം ചെന്നവനെ കൂട്ടികൊണ്ട് സ്റ്റേജിൽ കയറി.
"എടാ കോപ്പേ... എല്ലാവരും ഇവിടെ നിക്കുമ്പോ അനിക്കെന്താടാ അവിടെ പണി?" കാണികളെ മുന്നിൽ ചിരിച്ചുകൊണ്ടും അജ്മലിനോട് പല്ല് കടിച്ചുകൊണ്ടുമുള്ള ചോദ്യത്തിന് അവന്റെ കയ്യിൽ നിന്നും മറുപടി കിട്ടിയില്ല. കാരണം എന്താ? അജ്മൽ അവളെ തെരയായിരുന്നു. അവനെ സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ടു വന്ന ഗ്യാപ്പിൽ അവളെ കാണാനില്ലായിരുന്നു.
"എടാ #@$%&.... അന്നോടാ ചോദിച്ചത്? ശെരി നിന്നതു നിന്നു വാ ഇനി നമ്മളെ അലമ്പൻ പണി തുടങ്ങാം." അപ്പോഴും അജ്മൽ ഊമയായിരുന്നു.അജ്മലിന്റെ തലയ്ക്കിട്ട് ഒരെണ്ണം കൊടുത്തിട്ട് അമീർ പിന്നേം പറഞ്ഞു.
"ഡാ, പോത്തേ ഞാൻ പറഞ്ഞത് ഇജ്ജ് കേട്ടാ?" തലക്കിട്ട് കിട്ടിയ കൊട്ടിന്റെ വേദന കൊണ്ട് അവൻ അവളെ തെരയുന്നതിൽ നിന്നും കണ്ണെടുത്ത് അമീറിന് നേരെ നോക്കി.
"ഡാ ഇജ്ജ് ഞാൻ പറഞ്ഞത് കേട്ടോ?"
"ആ..... കേട്ടു.. കേട്ടു" അജ്മൽ തലയാട്ടികൊണ്ട് അവിടെയൊക്കെ ഒന്ന് കണ്ണോടിച്ചു. `എവിടെ നോക്കിയാലും ഒരുപോലെയുള്ള ഡ്രെസ്സിട്ടവർ, പിന്നെ എങ്ങനെ അവളെ  കണ്ടത്താനാ?´ അജ്മൽ പിറുപിറുത്തു.
"ങേ... എന്ത്?"
"ഒന്നുല്യാ ഇന്റെ അമീറെ.... തൊടങ്ങേണ്ടേയെന്ന് ചോയ്ച്ചതാ.."
പിന്നീട് അവിടെയൊരു കച്ചറ പരിപാടിയായിരുന്നു. പാട്ടും കൂത്തുമായിട്ട് ഭയങ്കര ഒച്ചപ്പാടും ബഹളവും. പെണ്ണിനെ ഒരുക്കാൻ പോയവർ ഇപ്പോഴും പെണ്ണിനേം കൊണ്ട് വന്നിട്ടില്ല. പണക്കാരായതോണ്ടന്നെ വലിയ ആഡംബരമായിരുന്നു കല്യാണം. പാട്ടും കൂത്തും നടക്കുമ്പോഴും അജ്മലിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. എല്ലാവരും അവനെ നോക്കിയപ്പോഴും ഒരു തവണ പോലും അവളവനെ നോക്കിയില്ലല്ലോ? അതാണ് കാരണം. അപ്പോളതാ,മാനത്തെ പൂർണ്ണ ചന്ദ്രൻ പകലുദിച്ച പോലെ രണ്ടാം നിലയിൽ ആകെ പ്രകാശം പരത്തിക്കൊണ്ട് അവള് സ്റ്റേജിലേക്ക് നോക്കി നിക്കുന്നത് അജ്മൽ കണ്ടത്. അവളെ കണ്ട മാത്രയിൽ അജ്മലിന്റെ മനസ്സിൽ മൊഹബ്ബത്തിന്റെ ഇശൽ,ആ പേക്കൂത്തുകൾക്കിടയിലും അവനത് കേൾക്കാൻ കഴിഞ്ഞു. അവള് സ്റ്റേജിലേക് ചൂണ്ടി കാണിച്ചുകൊണ്ട് കൂട്ടുകാരികളോടൊപ്പം ചിരിക്കാൻ തൊടങ്ങി. എല്ലാവരെയും അവള് നോക്കി, നമ്മളെ അജ്മലിനെയൊഴികെ.. നമ്മളെ അജ്‌മലിനത് നല്ലോണം ഫീലായി. അവർക്കിടയിൽ നിന്നും ആരും കാണാതെ സ്റ്റേജിന്റെ പിൻവാതിലിലൂടെ പൊറത്തേക്ക് ഇറങ്ങിയിട്ട് അവൻ മുകളിലേക്ക് നീങ്ങി. ആരുടെ കണ്ണ് വെട്ടിച്ചുപോയാലും അമീറിന്റെ കണ്ണ് വെട്ടിക്കാൻ അജ്മലിന് പറ്റില്ലല്ലോ. മുകളിൽ ചെന്ന് പെട്ടത് അമീറിന്റെ മുന്നിലായിരുന്നു.
"ആ ഇതാര് അമീറോ? ഞാന് ചുമ്മാ ഓഡിറ്റോറിയൊക്കെ ഒന്നു ചുറ്റിക്കാണാൻ വേണ്ടി കേറിയതാ. ഇജ്ജെന്താ ഇവിടെ?"
"ഞാനും അന്റെകൂടെ ഓഡിറ്റോറിയൊക്കെ ഒന്ന് ചുറ്റിക്കാണാൻ വേണ്ടി വന്നതാ.. " അമീറിന്റെ പരിഹാസ ചിരിയോടെയുള്ള മറുപടിക്ക് മറുമറുപടിയായി  അജ്മൽ ഒരു ചിരിയങ് പാസാക്കി കൊടുത്തു.
"എന്നാ പിന്നെ നമുക്ക് രണ്ടാൾക്കും കൂടി ഒരുമിച്ച് ചുറ്റി കാണാല്ലേ?" അജ്മൽ നിന്ന് പരുങ്ങുന്നത് കണ്ട് അമീർ അവനെ നോക്കി ചിരിച്ചു.
"എടാ അജോ, ഇജ്ജ് എന്തിനാ മുകളിലേക്ക് ചുറ്റിക്കാണാൻ വേണ്ടി വന്നതെന്ന് എനിക്കറിയാ... ദാ അവൾക്കുവേണ്ടിയല്ലേ?"
"അത്.... അതനക്ക് എങ്ങനെ... ?"
"ആ... ആ... എനിക്കറിയാ, ഞാന് കണ്ടിരുന്നു ഇങ്ങോട്ട് വന്നപ്പോ അവളെയും അവളുടെ കൂടെയുള്ളവരെയും. "
അമീറിന് ഒരു ചിരി നൽകിയിട്ടവൻ അവളെ നോക്കിയങ്ങനെ നിന്നു.
"എടാ പൊട്ടാ... ഇങ്ങനെ നോക്കി വെള്ളമിറക്കി നിന്നിട്ടൊന്നും ഒരു കാര്യവുമില്ല, പോ പോയി അവളോട് വല്ലതും സംസാരിക്ക്."
"എടാ ഞാനെന്ത് പറഞ്ഞാ അവളോട് സംസാരിക്കാ?"
"I love you എന്ന് പറ"
"ഛെ, തുടക്കം തന്നെ ഞാനെങ്ങനെയാടാ അവളോട്.... "☺
"അയ്യോ..... ചെക്കന്റെ ഒരു നാണം കണ്ടില്ലേ? പോയി എന്തെങ്കിലും പറയടാ"
അമീർ അജ്മലിനെ അവർക്ക് മുന്നിലേക്ക് തള്ളിവിട്ടു. അവരൊക്കെ അവരുടേതായ ലോകത്തായിരുന്നു. ഒരാൾ വാട്സാപ്പിൽ, വേറെയൊരാൾ ഫോണിൽ വിളിക്കുന്നു,വേറെയൊരാളാണെങ്കിൽ നേരിട്ടിരുന്ന് ഒരുത്തനോട് സംസാരിക്കുന്നു. അവളും ആ ഗാന്ധാരി പെണ്ണും കൂടി അവിടെ ഇരുന്ന് കുറുകയിരുന്നു. ഇവർക്കിടയിൽ നിന്നവളോട് എങ്ങനെ സംസാരിക്കുമെന്ന് കരുതി നിക്കുമ്പോഴാ അവളുടെ ഫോൺ റിങ് ചെയ്തത്. വളരെ ആകാംഷയോടെ എടുത്ത് നോക്കിയ അവൾ  വാടിയ മുഖവുമായി അടുത്തിരിക്കുന്നവൾക്ക് ഫോൺ കൊടുത്തു.  അവളതും വാങ്ങി അവിടെന്ന്  എണീറ്റുപോയി. അവളൊറ്റക്ക് അവിടെ ഇരിക്കുന്നത് കണ്ടപ്പോ അജ്മലിന്റെ മനസ്സിൽ നൂറു ലഡ്ഡു പൊട്ടി. അവളൊറ്റക്കായത് കൊണ്ട് അവന് അവളോട് സംസാരിക്കാലോ? മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടി അജ്മൽ അവളുടെ നേരെ നീങ്ങി. അപ്പൊ ഒരു സുന്ദരിക്കുട്ടി അവളെ നോക്കി ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു. ആ കുട്ടിയെ അവളെടുത്തിട്ട് അവളുടെ അടുത്തിരുത്തി.
"എന്താ മോളെ പേര്?"
"ഫ്പിനു"
"പിനുവോ?"
"പിനു അല്ല"
"പിന്നെ... ?"
"ഫിനു"
"ഓ... ഫിനു എന്നാണോ അന്റെ പേര്?"
"ഉം "
"ഇന്റെ പേരെന്താന്ന് അറിയോ അനക്ക്?"
ഇല്ലായെന്ന് ആ കുട്ടി തലയാട്ടി.
"ഇന്റെ പേരാണ്  ഫിനു." ഇതൊക്കെ കണ്ടോണ്ട് നിന്ന അജ്മൽ ഫിനു മോളെങ്ങനെ ഇവിടെയെത്തിയെന്ന് ആലോചിക്കായിരുന്നു(അജ്മലിന്റെ ഇത്തന്റെ മോളാണ് ഫിനു)
അവളുടെ പേരും ഫിനുവാണെന്ന്
കേട്ടതും ഫിനു മോൾ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു. അവളും ഫിനു മോളും കൂടി സംസാരിക്കുന്നതിനിടയിൽ ഫോണെടുത്തു പോയവൾ തിരിച്ചു വന്നു. അതോടെ അജ്മലും തിരിച്ച് അമീറിന്റെ അടുത്തേക്ക് പോയി.
"എന്താടാ വന്നത് പോ പോയി സംസാരിക്ക്"
"എടാ അവളുടെ കൂടെയുള്ളവൾ വന്നു"
"കൂടെയുള്ളവൾ വന്നോട്ടെ, അതിനു മുൻപ് അവളുടെ കൂടെയിരിക്കുന്നതാരാണ് എന്ന് ഇജ്ജ് കണ്ടോ?"
"ആ നമ്മളെ ഫിനു മോൾ............. എടാ.... ഇപ്പൊ മനസ്സിലയിടാ, ഇതിന്റെ പേരും പറഞ് ഇൻക് അവളോട് സംസാരിക്കാലോ അല്ലെ?"
"ആ... ഡാ.. പൊട്ടാ, വേം ചെല്ല് ഫിനു മോളവിടെന്ന് പോവുമ്പോത്തിന്."
അജ്മൽ ഫിനു മോളടുത്തേക്ക് വന്നു.
"ഫിനോ... " അജ്മലിന്റെ വിളിക്ക് രണ്ടുപേരും വിളി കേട്ടു തിരിഞ്ഞു നോക്കി. അവനെ കണ്ടതും ഫിനു മോളോടി അവന്റെ അടുത്തേക്ക് പോയി. അജ്മലവളോട് `ഹായ്´ എന്ന് പറഞ്ഞു. അവളാണേൽ ഒരു ഭാവവ്യത്യാസവും ഇല്ലാതെ അങ്ങനെ ഒരാളും  ഇല്ലാത്ത പോലെ കൂടെയുള്ളവളോട് സംസാരിച്ചിരുന്നു.
"നാജി, അവനെന്തൊക്കെ പറഞ്ഞു?ഈയടുത്ത കാലത്തെങ്ങാനും അന്റെ കല്യാണം ഉണ്ടാവോ?" അവളുടെ കൂട്ടുക്കാരിയുമായി സംസാരിച്ചിരിക്കുന്നത് കണ്ടപ്പോ അജ്മലിന് കലികേറി വന്നു. വേറെ ഒന്നും കൊണ്ടല്ല, അവന്റെ ഹായ് ക്ക് അവൾ പ്രതികരിക്കാഞ്ഞിട്ട് ആണ്. അവളെ കൊണ്ട് അവനോട് സംസാരിപ്പിപ്പിക്കണമെന്ന് അജ്മൽ തീരുമാനിച്ചു. വീണ്ടും അവളുടെ ഫോൺ റിങ് ചെയ്തു. നേരത്തെ വാടി നിന്ന മുഖത്ത്  പെട്ടെന്ന് പുഞ്ചിരി  വിടർന്നു. അവൾ ഫോൺ അറ്റൻഡ് ചെയ്ത് പൊറത്തേക്ക് പോയി, കൂടെ നമ്മളെ അജ്മലും.
"ഹലോ... അസ്സലാമു അലൈക്കും.....
വേണ്ട... ഇന്നൊട് ങ്ങൾ മിണ്ടണ്ടാ... ഇന്നലെ വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിച്ചില്ലല്ലോ? ഞാന് തെറ്റി....ഇവിടെ ഞാനോരുത്തി ജീവനോടെയുള്ള കാര്യം ങ്ങൾ മറന്നോ?....ഉമ്മയില്ലാത്ത ഒരു മോളിവിടെ ഉണ്ടെന്ന കാര്യം വാപ്പച്ചിക്കും ഇക്കാക്കക്കും  ഓർമ്മയില്ല......ആർക്കും വേണ്ടാതായി ഞാന്....
കുഞ്ഞോനേ വേം വാ..
ങ്ങളെ കാണാൻ പൂതിയാവുന്നുണ്ട്..."
`കുഞ്ഞോൻ, അതാരാ?´ അജ്മലിന്റെ മനസ്സിൽ സംശയമായി.അവൾ ആരോടാവും  സംസാരിക്കുന്നതെന്ന് അറിയാഞ്ഞിട്ട് അജ്മലിന് നെഞ്ചിടിപ്പ് കൂടി.  അവളുടെ സംസാരമൊക്കെ കണ്ടപ്പോ അവന് ഓർമ്മ വന്നത് ആയിച്ചുവിന്റെ ഡയലോഗ് ആയിരുന്നു. `അവൾക്കിനി ആയിച്ചു പറഞ്ഞ പോലെ വല്ല ലൈനും ഉണ്ടാവോ? അവനോടാണോ അവള് സംസാരിക്കുന്നത്?´ ഇങ്ങനെയൊരുപാട് ചോദ്യങ്ങൾ അവന് മുന്നിൽ കെടന്ന് വട്ടം കളിച്ചു. രണ്ടും കൽപ്പിച്ച് അവൻ അവളെ വിളിച്ചു.
"ടി, ഫിനു... " അവളവനെ ഒന്നു തറപ്പിച്ചു നോക്കിയിട്ട് അവള് ഫോൺ കട്ടാക്കി. അവന്റെ അടുത്തേക്ക് അവള് വരുന്തോറും ചെക്കന്റെ  നെഞ്ചിടിപ്പ് കൂടി കൂടി വന്നു... 


(തുടരും)

✍🏻 മുബാഷിറ

അജ്മലിന്റെ പ്രണയം (ഭാഗം-8)

അവള് അജ്മലിന്റെ നേരെ വന്ന് അവന്റെ മുഖാമുഖം നിന്ന് കയ്യും കെട്ടി നോക്കി നിന്നു. കട്ടിയിൽ ഇട്ട കൺമഷി അവളുടെ കണ്ണിനെന്നല്ല അവളുടെ മുഖത്തിന് വരെ അഴക് സൃഷ്‌ടിച്ചു. അവന്റെ അടുത്തേക്ക് അവള് വന്നുയെന്നല്ലാതെ അവളൊന്നും മിണ്ടിയില്ല.  അവളൊന്നും പറയുന്നത് കാണാഞ്ഞിട്ട് അജ്മൽ തന്നെ പറഞ്ഞു.
"അന്നെ ഇപ്പൊ ആരാ വിളിച്ചത്?ഞാനെന്റെ ഫിനു മോളെ വിളിച്ചതാ..." അവനോട്  കണ്ണുരുട്ടി കൊണ്ട് അവള് പറഞ്ഞു.
"ഞാനിപ്പോ തന്നോടെന്തെങ്കിലും പറഞ്ഞോ?ഇല്ലല്ലോ? വല്ലാണ്ട് ചെലക്കാൻ നിക്കാതെ വഴിയിന്ന് മാറഡാ..."
അത് വരെ എന്ത് പറയണമെന്ന് അറിയാതെ മിഴിച്ചു നിന്ന അജ്മലിന് അവള് തന്നെ ഗോളടിക്കാൻ പന്ത് കൊടുത്ത പോലെയായി. പിന്നെ അവിടെ ഒരു മാസ്മരിക പ്രകടനമായിരുന്നു.
"എടാ..ന്നാ? ഇജ്ജ് ആരടി ഇന്നെ എടാന്ന് വിളിക്കാൻ?"
"ടോ.... എടി പോടിയെന്നൊക്കെ തന്റെ വീട്ടിലുള്ളവരെ വിളിക്കടോ,എൻറെ മെക്കട്ടെങ്ങാനും കേറിയാലുണ്ടല്ലോ താൻ വിവരറിയും." 😡😡
"ഇജ്ജെന്താടി ചെയ്യാ?" അപ്പോഴേക്കും അമീറും അവളുടെ കൂട്ടുകാരി നാജിയും അവിടെയെത്തി അവരെ രണ്ട് പേരെയും കൂട്ടിക്കൊണ്ട് പോയി. ഏകദേശം നാലഞ്ചു പേരെ സംഭവം അറിഞ്ഞിട്ടുള്ളു. ഇവര് മുകളിൽ ആയത്കൊണ്ടും താഴെ പാട്ടും കൂത്തും ആയത്കൊണ്ടും.
"ഷിഫാ.... ഇജ്ജ് എല്ലാം മറന്നോ? ഇജ്ജായിട്ട് ഒരു പ്രശ്നത്തിനും പോവൂലാന്ന് അന്റെ വാപ്പച്ചിക്ക് ഇജ്ജ് സത്യം ചെയ്തതല്ലേ?"
"അതോണ്ടാ നാജി, ഞാന് അവനെ വെറുതെ വിട്ടത്, അല്ലെങ്കിൽ ഉണ്ടല്ലോ." 😤😤😤
"അല്ലെങ്കിൽ ഇജ്ജെന്താ ചെയ്യാ... ?"😊
"ഒന്നും ചെയ്‌യൂലാ.... അവനെ അവന്റെ പാട്ടിന് വിട്ടേനെ... " 😁😁 അതുംപറഞ്ഞു അവര് രണ്ടുപേരും ഒരുപാട് ചിരിച്ചു🤣🤣🤣🤣.
ഇതേ സമയം അജ്മലും അമീറും.
"ഡാ #%&$... എന്ത് പണിയാടാ ഇജ്ജ് ചെയ്തത്. ഇനി അവളീ ജന്മത്ത് അനക്ക് വളയുമെന്ന് ഇൻക്ക് തോന്നുന്നില്ല  "ആയിക്കോട്ടെ... അല്ലെങ്കിലും ആർക്ക് വേണം അവളെ? അവൾക്ക് ഒരാളോട് എങ്ങനെ മര്യാദക്ക് സംസാരിക്കണമെന്ന് പോലും അറീല... അതോണ്ട് ഞാനതങ് വിട്ടു. "
"ഇജ്ജ് തന്നെയാണോ അജോ ഈ പറയുന്നത്?😳 അപ്പോ അത്രേയൊക്കെ ഉള്ളുലെ അന്റെ പ്രേമം. "
അജ്മലിന്റെ മുഖത്തെ പരിഹാസ ചിരി കണ്ട അമീറിന് ഒരു ചെറിയ കലി വന്നു.
"എടാ അമീ... അനക്ക് ഈ പെണ്ണുങ്ങളെ കുറിച്ചധികം അറിയതോണ്ടാ ഇജ്ജ് ഇങ്ങനെ പറഞ്ഞത്. നേരത്തെ അവളെ വിളിച്ചത് മിക്കവാറും അവളുടെ ലൈനായിരിക്കും. "
"ങേ... അതാര്?"
"ഹാ.. അങ്ങനെയൊരാൾ അവളുടെ ലൈഫിൽ ഉണ്ടെന്ന തോന്നുന്നത്." "അത് ലൈനാണെന്ന് ഇജ്ജെങ്ങനെയാണ്ട് ഒറപ്പിക്കാ.. ?അത് ചെലപ്പോ അവളെ വല്ല ഫ്രണ്ട്സും ആയിക്കൂടെ.. ?"🤔
"ഏയ്.., അത്,, അത് ഫ്രൻഡ്‌സൊന്നുമല്ല വേറെ ആരോ ആണ്. ഫ്രണ്ട്സിനോട് സംസാരിക്കുന്ന പോലെയല്ല അവളുടെ സംസാരം. അതിലെന്തോ ഒരു പന്തികേടുണ്ട്... "😒
"നീ വിഷമിക്കണ്ടടാ നമുക്ക് വഴിയുണ്ടാക്കാം.. "
"അതിനാര് വിഷമിച്ചു?ഇനിക്കൊരു വിഷമവുമില്ല.. "🙂
"പിന്നെന്താടാ അന്റെ കണ്ണ് കലങ്ങിയത്?" ഒരു പരിഹാസ ചിരിയോടെയുള്ള😁😁 ചോദ്യത്തിന് അവൻ കൊടുത്ത മറുപടി പുളിങ്ങ തിന്ന ഒരു ചിരിയായിരുന്നു. 🙂
"എടാ അജോ ഇപ്പൊ അന്റെ കൊയപ്പം എന്താ? അവൾക്ക് ലൈനുണ്ടോ ഇല്ലയോ എന്നറിയണം അത്ര അല്ലേയുള്ളു... എന്നത്തേയും പോലെ അന്ന് നീയെടുത്ത ആ  മാർഗം തന്നെ ഇതിനും ട്രൈ ചെയ്യ്.."
അതുവരെ സീറോ ബൾബ് പോലെ വാടി നിന്ന അവന്റെ മുഖം പെട്ടെന്ന് LED ബൾബ് പോലെ പ്രകാശിച്ചു. അമീറിനെയൊന്ന് നോക്കി പുഞ്ചിരിച്ചിട്ട് അവനെ കെട്ടിപിടിച്ച് ഒരു മുത്തം അങ് കവിളത്തു കൊടുത്തു.
എന്നിട്ട് അവളുടെ പിന്നാലെ പോയി. അവിടെ മണവാട്ടിയെ ഒരുക്കിയിട്ട് സ്റ്റേജിലേക്ക് കൊണ്ട് വരായിരുന്നു. മണവാട്ടിയുടെ പേരെന്താന്ന് അറിയണ്ടേ?സൈനബ എന്ന സൈനു.സൈനുവും  നൗഫുവും കൂടി ഫോട്ടോ എടുത്തു. പിന്നെ സൈനുവിന്റെയും നൗഫുവിന്റെയും ഫാമിലിയുടെ കൂടെയും ഫ്രണ്ട്സിന്റെ കൂടെയും അവര് ഫോട്ടോ എടുത്തു. നമ്മളെ അജ്മലിന്റെ ഹൂറി ഷിഫ ആൾക്കൂട്ടത്തിനിടയിലായതോണ്ട് അജ്മലിന്റെ പ്ലാനൊന്നും വർക്ഔട് ആയില്ല. പിന്നെ ചായ കുടിക്കാൻ വേണ്ടി എല്ലാവരെയും പറഞ്ഞയച്ചു. അതിൽ പിന്നെ നമ്മളെ അജ്മൽ അവളെ കണ്ടില്ല. പെണ്ണിനെ കൊണ്ട് പോവാൻ നേരായപ്പോൾ എവിടെ നിന്നില്ലാതെ അവള് പ്രത്യക്ഷപ്പെട്ടു. സൈനു അവളെ കെട്ടി പിടിച്ച് കരയുന്നത് കണ്ടപ്പോ അജ്മലിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി... നൗഫലിനോട് ഒന്ന് request ചെയ്താൽ അവളെ കുറിച്ചുള്ള വിവരങ്ങളൊക്കെ കിട്ടാൻ ചാൻസുണ്ടല്ലോ.. 😊
ചെക്കനേയും പെണ്ണിനേയും കാറിൽ കയറ്റി സൈനുവിന്റെ ഉപ്പയും ഉമ്മയും അവരെ യാത്രയാക്കി. പുതിയെണ്ണിന്റെ കൂടെ വരാൻ വേണ്ടി 2 കാറും 4 ജീപ്പും റെഡിയായി നിക്കുന്നുണ്ടായിരുന്ന.  എല്ലാവരും ഷിഫയോട് കാറിൽ കേറാൻ പറഞ്ഞപ്പോ അവളത് നിരസിച്ച് ജീപ്പിൽ കേറുന്നത് അജ്മൽ ശ്രെദ്ധിച്ചു. ചെക്കന്റെ കാർ നീങ്ങി തുടങ്ങിയപ്പോ പതിയെ തേടി പോകുന്നവരുടെയും പുതിയെണ്ണിന്റെ കൂടെ പോകുന്നവരുടെയും വണ്ടികൾ നീങ്ങി. കൊറച്ച് കഴിഞ്ഞപ്പോ അജ്മൽ കാർ സൈഡിലേക്ക് മാറ്റിയിട്ടു.
"എന്താടാ അജു?എന്താ പ്രശ്നം?" നൗഫലിന്റെ ചോദ്യത്തിന് `ഒന്നുല്യടാ  ഇപ്പോ ശെരിയാവും´ എന്ന് പറഞ്ഞു…അവള് കേറിയ ജീപ്പ് കടന്നു പോയപ്പോ കാർ സ്റ്റാർട്ടാക്കി അവർക്ക് പിന്നാലെ പോയി. അവള് ജീപ്പിന്റെ ബാക്കിലെ തലക്കെ തന്നെ ഉണ്ടായിരുന്നു. വണ്ടിയുടെ സ്പീഡിലെ കാറ്റിൽ അവളുടെ മുടിയിഴകൾ മുഖത്തേക്ക് പാറിവരുന്നുണ്ടായിരുന്നു. മുടി ശെരിയാക്കി വെച്ചിട്ട് ഒരു പുഞ്ചിരിയോടെ കൂടെയുള്ളവരോടൊപ്പം സംസാരിച്ചിരുന്നു. എത്ര പറഞ്ഞാലും അനുസരണ ഇല്ലാത്ത കൊച്ചുകുട്ടികളെ പോലെ അവളുടെ മുടിയിഴകൾ വീണ്ടും അവളെ മുഖത്തേക്ക് പാറി കൊണ്ടിരുന്നു. കൂട്ടുകാരികളെ കൂടെ അവള് ഫോട്ടോയെടുക്കായിരുന്നു. പിന്നാലെ വരുന്ന ചെക്കന്റെ കാർ കണ്ട് അവള് കൂടെയുള്ളവർക്ക് അത് കാണിച്ചു കൊടുത്തു. എന്നിട്ട് `ഹായ് ´ എന്ന് പറഞ്ഞു.
അവളുടെ പുഞ്ചിരിയിൽ മയങ്ങിയ അജ്മലിനെ നോക്കി കൊണ്ട് കൂടിയിരിക്കുന്ന അമീർ അവനെ തള്ളി. `റോഡ് നോക്കി വണ്ടിയോടിക്കെടാ´ എന്ന ഒരു താക്കീതും കൊടുത്തു. അവള് കാർ ഉൾപ്പെടുന്ന രീതിയിൽ ഒരു സെൽഫിയെടുത്തു. നന്നായോ എന്ന് നോക്കിയപ്പോ ഒരു തല കാറിൽ നിന്ന് പൊറത്തിട്ടത് അവള് കണ്ടു. സൂം ചെയ്തു നോക്കിയപ്പോ ആരാ അത്? നമ്മളെ അജ്മൽ... 😄😄
പെട്ടെന്ന് തന്നെ അവള് തിരിഞ്ഞു കാറിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോ അജ്മൽ അവളെ നോക്കി കണ്ണടിച്ചു

അവളുടെ മുഖത്തപ്പോ ദേഷ്യം കൂടിവന്നത് അജ്മൽ ശ്രെദ്ധിച്ചു. ഓഡിറ്റോറിയത്തിൽ എത്തിയപ്പോ ചെക്കനേയും പെണ്ണിനേയും ആനയിക്കാൻ ബാൻഡ് മേളകാരൊക്കെ ഉണ്ടായിരുന്നു. ഹാ.. നമ്മളെ `നാസിക് ധൂൾ´... വന്നിറങ്ങിയപ്പോ തന്നെ കൊട്ടും പാട്ടും വെടികെട്ടൊക്കെ ഉണ്ടായിരുന്നു. ശെരിക്ക് പറഞ്ഞാൽ ഒരു പൂരത്തിന്റെ പ്രതീകമായിരുന്നു. എല്ലാം കഴിഞ്ഞപ്പോ സ്റ്റേജിൽ വെച്ച് വേറെയും കലാപരിപാടികൾ അരങ്ങേറിയിരുന്നു. ഷിഫയും കൂട്ടരും അടുത്തടുത്ത് തന്നെ ഇരിപ്പുറപ്പിച്ചിരുന്നു. അവളെ എങ്ങനെ ഒറ്റക്ക് കിട്ടുമെന്ന് ആലോചിച്ച് ചുമ്മാ ചുറ്റും കണ്ണോടിച്ചപ്പോ കണ്ട കാഴ്ചയെന്താ? അവിടെ കൂടിയിരുന്ന ചെക്കന്മാരൊക്കെ കോഴി കുഞ്ഞുങ്ങളെ റാഞ്ചാനിരിക്കുന്ന കഴുകന്മാരെ പോലെ അവളെ തന്നെ നോക്കി നിൽക്കായിരുന്നു. അവളാണേൽ ഒരുത്തനെ പോലും തിരിഞ്ഞു നോക്കുന്നില്ല നമ്മളെ അജ്മലിനെ പോലും...
വന്നവർക്കൊക്കെ ചായ കൊടുത്തത് അജ്മലും കൂട്ടരുമായിരുന്നു.അതിന് കാരണവും ഉണ്ടല്ലോ?😜 അജ്മലിന് അവളോട് സംസാരിക്കാനും ഇതൊരു വഴിയല്ലേ? അവളും കൂട്ടുകാരും ഇരിക്കുന്ന സ്ഥലത്തേക്ക് അജ്മൽ ചായയുമായി വന്നു. അജ്മലിന്റെ ഫുള്ള് കോൺഫിഡൻസും തകർത്തു കൊണ്ട് ഒരു വായാടി അവനോട് ചോദിച്ചു..
"എന്താ പേര്?" അവളുമാരുടെ ചോദ്യത്തിന് അവൻ റിപ്ലൈ കൊടുക്കാൻ കൈഞ്ഞില്ല, കാരണം അവളുമാർ കൊലച്ചിരി അല്ലായിരുന്നോ? പിന്നെ എങ്ങനെ മറുപടി കൊടുക്കാനാ? അതോടെ നമ്മളെ ചെക്കൻ നിന്ന്  വിറക്കാൻ തൊടങ്ങീലെ…അവളുടെ അടുത്തെത്തിയിരുന്നു അജ്മൽ.
"ചെക്കന് ഫസ്റ്റ് ടൈം  ആണെന്നാ തോന്നുന്നേ..കണ്ടില്ലേ കയ്യ് വിറക്കുന്നത്.. " ഷിഫയുടെ കമന്റ് കേട്ട് എല്ലാവരും ചിരിച്ചപ്പോ അവൻ എവിടെന്നില്ലാത്ത ഒരു ധൈര്യം വന്നു. രണ്ടും കൽപ്പിച്ച് അവളോടൊരു ചോദ്യം ആയിരുന്നു.
"എന്നെ ഇഷ്ടമായോ?" കോരി തരിച്ചു പോയി ഷിഫയും കൂട്ടരും. മിഴിച്ചു നിന്ന അവളുമാരെ മുഖത്തു നോക്കി ചിരിച്ച് കൊണ്ടവൻ പോയി. പിന്നെ അവളുമാരെ കൂട്ടത്തിൽ ചർച്ച അജ്മലിനെ പറ്റിയായിരുന്നു. അവനെ പറ്റി ഓരോന്ന് പൊക്കി പറഞ്ഞപ്പോ ഷിഫക്ക് ദേഷ്യം വന്നു.
"ഒന്നു നിർത്തോ?കൊറേ നേരായി കലപില കലപിലാന്ന് പറഞ്ഞോണ്ട്" പെട്ടെന്നുള്ള അവളെ മാറ്റം കണ്ട്   `ഇവക്കിതെന്താ പറ്റിയത്´ എന്ന് അവരൊക്കെ പിറുപിറുത്തു. പക്ഷെ, നാജിക്ക് കാര്യം മനസ്സിലായി.
"അത് വേറെയൊന്നുമല്ല, അവനാ നമ്മളെ ഷിഫാനനെ കോട്ടക്കലിൽ വെച്ച് നാണം കെടുത്തിയത്.."
"ഓ വെറുതെയല്ല അവനെ എവിടെയോ കണ്ട പോലെ തോന്നിയത്... സാരല്യാ ഷിഫാ... അവനിട്ട് നമുക്കൊരു പണി കൊടുക്കാം. "
"അതൊന്നും വേണ്ട.. ഞാന് ഇന്റെ വാപ്പച്ചിക്ക് വാക്ക് കൊടുത്തതാ ഒരു പ്രശ്നത്തിനും പോവില്ല എന്ന്. വല്ല പ്രശ്നവും ഉണ്ടാക്കിയാൽ വാപ്പച്ചി പിന്നെ എന്നെ ഇവിടെ നിർത്താൻ സമ്മതിക്കില്ല, അതോണ്ടാ ഞാനിതൊക്കെ ക്ഷമിക്കുന്നത്."😏ഒന്ന് നിർത്തിയിട്ടവൾ വീണ്ടും തുടർന്നു.
"അവനെ അങ്ങനെയൊന്നും വെറുതെ വിടാൻ ഞാന് ഉദ്ദേശിച്ചിട്ടില്ല, വാപ്പച്ചി വരട്ടെ എന്നിട്ട് വേണം അവനിട്ട് ഒരു പണി കൊടുക്കാൻ... " 😏 ചായ കുടിച്ചിട്ട് കയ്യ് കഴുകാൻ പോയപ്പോ അജ്മൽ അവളെ തടഞ്ഞു. അവിടെ ആരും ഇല്ലായിരുന്നു, അവനും അവളും അവളുടെ കൂട്ടുകാരികളും മാത്രം അവിടെ ഉണ്ടായിരുന്നുള്ളു.
"എങ്ങോട്ടാ ? ഞാന് ചോദിച്ചതിന് മറുപടിയൊന്നും പറഞ്ഞില്ല... " അജ്മലിനെ തുറുക്കനെ നോക്കി കൊണ്ട് അവളവന്റെ കയ്യ് തട്ടി മാറ്റി കൈകഴുകി. തിരിച്ച് പോവാൻ നിന്നപ്പോ അവൻ വീണ്ടും തടഞ്ഞു. എന്നിട് അജ്മൽ പറഞ്ഞത് അവളെ ഞെട്ടിപ്പിച്ചു.

I am really sorry " ഒരു സംശയത്തോടെ അജ്മലിനെ അവള് നോക്കി. 🤔
"ഞാൻ തന്നെ ഒരുപാട് വിഷമിപ്പിച്ചില്ലേ "
"താൻ sorry പറഞ്ഞാൽ വന്ന മാനക്കേട് പോവോ?"
അവളുടെ പെട്ടെന്നുള്ള ചോദ്യം അജ്മലിന് നല്ലോണം പിടിച്ചു. 😊
"അതിപ്പോ സത്യമാക്കി തീർത്താൽ പിന്നെ പ്രശ്നം ഇല്ലല്ലോ?"
"എന്ത്...എന്താ താൻ പറഞ്ഞേ...?" അവളുടെ ഉണ്ടക്കണ്ണുകൾ ഉരുട്ടിക്കൊണ്ടുള്ള ചോദ്യത്തിൽ അജ്മലാദ്യമൊന്ന് പതറിയെങ്കിലും അത് പൊറത്ത് കാണിക്കാത്ത വിധം അവൻ പറഞ്ഞു.
"അല്ലാ.. നിന്നെ ഞാൻ  കെട്ടിയാൽ പിന്നെ ആ
മാനക്കേടിനെ പറ്റി ചിന്തിക്കണ്ടല്ലോ?" അതിനുള്ള മറുപടി അവള് വാ കൊണ്ടല്ല കൈ കൊണ്ടാ പറഞ്ഞത്... അതായിരുന്നുട്ടോ അജ്മൽ പ്രതീക്ഷിച്ച മറുപടി. അവൻ എന്നല്ല ഏതൊരാളും പ്രതീക്ഷിക്കുന്നത് അതാവും. പക്ഷെ, അവള് ചെയ്തതോ? ഇവിടെ കല്യാണത്തിന് ഒരുപാട് പേര്  വന്നിട്ടുണ്ടെന്ന കാര്യം പോലും അവള് മറന്നിട്ട് അവിടെ നിന്ന് ഈളിയിട്ടു.
"ആ..................................." കണ്ണുമടച്ചു പിടിച്ച് കൈ കൊണ്ട് ചെവിയും പൊത്തിയിട്ട് അവള് ഒച്ചവെച്ചു. അജ്മലിനും അവളെ ഫ്രണ്ട്സിനും അത് സഹിക്കാൻ പറ്റിയില്ല. ചെവി പൊത്തിയിട്ടും അവളുടെ ശബ്ദം കാതുകളെ തുളച്ചു. ശബ്ദം കേട്ട് ആളുകൾ ഓടി കൂടി. അജ്മൽ വേഗം അവിടെന്ന് സ്കൂട്ടായിട്ട് ഒന്നും അറിയാത്ത പോലെ കാണികളുടെ ഇടയിൽ നിന്നു. നാജി അവളെ തട്ടിയപ്പോ അവള് മെല്ലെ കണ്ണ് തുറന്നു.
"അവൻ പോയോ?"
"അവൻ പോയി, പക്ഷെ, വരേണ്ടവർ വന്നു".  അപ്പോഴാണ് ഷിഫ അവളുടെ ചുറ്റും കൂടിയിരുന്നവരെ ശ്രേദ്ധിച്ചത്. വീണ്ടും അവളാകെ നാണം കെട്ടു. അവിടെന്ന് വേഗം അവളെയും കൊണ്ട് അവര് ജീപ്പിൽ കേറിയിരുന്നു. ഓരോരുത്തര് വന്ന് അവളോട് കാര്യം തെരക്കിയപ്പോ അവളുടെ കൂട്ടുകാരികൾ എന്തൊക്കെയോ പറഞ്ഞ് അവരെ പറഞ്ഞയച്ചു. സൈനുവിനോട് ഒരു യാത്ര പോലും പറയാതെ അവള് അവിടെ ഇരുന്നു. ഇതിനൊക്കെ കാരണക്കാരനായ അജ്മലാണെങ്കിൽ ഭയങ്കര ഹാപ്പിയാ..  അവൻ പ്രതീക്ഷിച്ച പോലെയെങ്ങാനും നടന്നിരുന്നെങ്കിൽ അവളുമാരെ ഇടയിൽ അവൻ നാണം കേട്ടേനെ... അവൾക്ക് അവനോട് ഒരു ഇഷ്ട്ടം ഉണ്ടായതോണ്ടല്ലേ അവളവനെ ഒന്നും ചെയ്യാതിരുന്നത്.. ഇതാണ് അവന്റെ ഹാപ്പിക്ക് കാരണം. അതിനേക്കാളേറെ അവനിപ്പോ സങ്കടമാണ്. അവള് പോവല്ലേ...?😔
"ഡാ.. അജു ഇജ്ജെവ്ടെന്നു? അന്നെ എവിടേക്കോ തിരഞ്ഞു. എന്താടാ പറ്റിയെ?"
"എടാ അവള് പോവാടാ... ഇനി ഞാൻ അവളെ എന്ന് കാണാനാ?"😔
"നാളെ കാണും. "
"അതെങ്ങനെയാ അമീ"
"എടാ പൊട്ടാ നാളെ ഇവിടെവെച്ച് ഇവരെ റിസപ്ഷൻ നടക്കല്ലേ ? അപ്പോ അവളും വരില്ലേ ?"
😀😀😀"ആ... അത് ശെരിയാ... ഇനി നാളെ വരെ കാത്തിരിക്കണ്ടേ"
"ഓ പിന്നെ... രണ്ടുകൊല്ലം കാത്തിരുന്ന നിനക്കണോ ഒരു ദിവസം കാത്തിരിക്കാൻ പറ്റാത്തത്... "
"😬😬😬"
അങ്ങനെ ആ ഒരു ദിവസം കഴിഞ്ഞു പോവാൻ അവനൊരുപാട് പാടുപെട്ടു. ഇത്തയോട് അപ്പൊ തന്നെ അവൻ നടന്നതൊക്കെ പറഞ്ഞു. നാളെ അവളെ ഇത്തക്ക് കാണിച്ചു കൊടുക്കാമെന്നും അവനേറ്റു. അന്നത്തെ രാത്രി അവൻ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. കുളിച്ച് സുന്ദരകുട്ടപ്പനായി നേരത്തെ തന്നെ ഓഡിറ്റോറിയത്തിൽ ഇരുപ്പുറപ്പിച്ചു. ചെക്കനും പെണ്ണും അജ്മലെത്തി കഴിഞ്ഞിട്ട് മൂന്നു മണിക്കൂർ കഴിഞ്ഞാ വന്നത്. അമീറും. ശേഷം നൗഫല് സൈനുവിന് അജ്മലിനെയും അമീറിനെയും പരിചയപ്പെടുത്തി കൊടുത്തു. വൈകാതെ തന്നെ സൈനുവിന്റെ വീട്ടിൽ നിന്നും ആളുകൾ വന്ന് തൊടങ്ങി കൂടെ ഷിഫയും. അധികമൊന്നും ആളുകൾ ഇല്ലായിരുന്നു. ഷിഫ വന്നപാടെ ചെന്ന് പെട്ടത് അജ്മലിന്റെ മുന്നിലാ. അവനെയൊന്ന് നോക്കുകപോലും ചെയ്യാതെ അവള് നാജിയുടെ കൈപിടിച്ച് പോയി.
"എടാ അമീ അവളെന്നെ മൈൻഡ് ചെയ്യുന്നില്ലടാ "
"അവള് അന്നെ മൈൻഡ് ചെയ്യാൻ എൻറെ കയ്യിലൊരു idea ഉണ്ട്. "
"എന്താ അത് ?"
"നീയൊരു പെണ്ണുമായി അവളുടെ മുന്നിൽ നിന്ന് സംസാരിക്കണം. അവള് നിന്നെ എന്തായാലും നോക്കുകയും ചെയ്യും ചെലപ്പോ അവൾക്ക് അന്നെ ഇഷ്ട്ടാണെങ്കിൽ അതിന് പ്രതികരിക്കുകയും ചെയ്യും "
"അതിന് ഞാനിപ്പോ എവ്ടെന്ന ഒരു പെണ്ണിനെ ഒപ്പിക്കാ?"
"അയ്യോ നമ്മളെ ആയിച്ചു ഇല്ലെടാ പിന്നെന്താ പ്രശ്നം. അവളെ എന്തെങ്കിലും പറഞ്ഞ് പിടിച്ച് നിർത്തിയാൽ പോരെ"
"അവളെന്റെ പെങ്ങളല്ലടാ?"
"അതവൾക്ക് അറിയില്ലല്ലോ "
"ഉം... 👍🏻"
പ്ലാൻ ചെയ്തപോലെ അജ്മൽ ആയിശൂവുമായി  സംസാരിച്ചുനിന്നു.
അതവൾ കണ്ടു.
"എന്താ കാക്കക്ക് പറയാനുള്ളത്?"
"അ... അത്... അന്റെ ശിഹാബ് എന്നാ വരാ?"
"ഇന്ന് വരുമെന്ന് പറഞ്ഞീന്നു. എന്നോട് സംസാരിച്ചോണ്ട് കാക്ക ഇതെങ്ങോട്ടാ നോക്കുന്നത് ?"
"ഏയ് എങ്ങോട്ടുമില്ല "
ഷിഫയെ അവൻ നോക്കിയപ്പോ കണ്ടത് ദേഷ്യത്തോടെ  അവർക്കുനേരെ വരുന്ന അവളെയായിരുന്നു. വന്നപാടെ ആയിച്ചുവിന്റെ മോന്തക്കിട്ട് ഒരെണ്ണം അവള് പൊട്ടിച്ചു.


(തുടരും)

✍🏻 മുബാഷിറ

share chat novels malayalam
share chat malayalam novels