*റിദ്ധിവിനായക്*
*part 1*
*SUMAYYA HIDAYATH*
🌸🌸🌸🌸🌸🌸🌸🌸
"അന്ന കൊച്ചേ.. നോക്കിയേടി..
എന്നെ കാണാൻ എങ്ങനൊണ്ട്? "
രണ്ട് കയ്യും ഇടുപ്പിൽ കുത്തി മെല്ലെ വലതു ഭാഗത്തേക്ക് ചെരിഞ്ഞ് തലയൊന്നു കോട്ടി ഞാൻ അനമ്മയെ നോക്കി..
"കൊള്ളാം.. "
"അത് മതിയേ..
എന്റെ അന്നക്കൊച്ചു പറഞ്ഞാ അപ്പീലില്ല.. "
അതെ പോസിൽ നിന്ന് അവൾക്കൊരു ഫ്ലൈ കിസ്സ് കൊടുത്തു ..
"ശവം.. നിർത്തീലേ നിന്റെ ഈ കോപ്രായം.. ഒരെണ്ണത്തിന് കൊടുത്തതിന്റെ ആണ് വാല് പോലെ ഇപ്പൊ പിറകെ നടക്കുന്നെ.. "
അവൾ എനിക്കിട്ടൊന്നു താങ്ങിയതല്ലേ...
"അത് പിന്നേ അവനോടാരാ എന്റെ പിറകെ നടക്കാൻ പറഞ്ഞേ.. ഞാനാണോ.. "
ഞാനും വിട്ട് കൊടുത്തില്ല..
"ആഹ്.. ഇനി അതുപോലെ എന്നേം പിറകെ നടത്തിക്കാൻ ആണോടിയെ നിന്റെ ഉള്ളിലിരുപ്പ്?? "
ദേ ലവൾ പിന്നേം എനിക്കിട്ടു വെക്കുന്നു..
"ശ്യേ.. ഞാൻ ആ ടൈപ് അല്ലാന്ന് നിനക്ക് അറിഞ്ഞൂടെ..?? "
ഒറ്റക്കണ്ണിറുക്കി ഞാൻ പറഞ്ഞു..
"ഏത് ടൈപ്..?? "
"ആ ടൈപ് ന്നേ.. ലെസ്......... "
"ശവമേ..... "
പറയാൻ തുടങ്ങിയത് പൂർത്തിയാക്കുന്നതിന് മുന്നേ അവളെന്നെ അടിക്കാൻ തുടങ്ങി..
അടികൂടി ബെഡിൽ ഇരുന്നു രണ്ടും..
"കണ്ടോ.. ഈ പാണ്ടി എന്റെ മുടി കുളം ആക്കി... "
"എന്റെ റിദ്ധുസെ..നീ അവിടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോണതല്ലേ..
അല്ലാതെ നിന്റെ പെണ്ണ് കാണൽ ഒന്നും അല്ലാലോ.. "
"ഈ പൊട്ടിക്കു ഒന്നും അറിയില്ല.. അവിടെ ചുള്ളൻ ചെക്കമ്മാരു വല്ലതും ഒണ്ടെങ്കിൽ വളച്ചു കുപ്പീലാക്കി അച്ഛന് ലാഭാക്കി കൊടുക്കാൻ ആണ് എന്റെ പ്ലാൻ.. "
"ഓഫ്..
അതിനാണെങ്കി നീ ഇങ്ങോട്ട് ചാടിയതെന്തിനാ..??
നേരെ ചൊവ്വേ പോയി ഇന്റർവ്യൂ അറ്റൻഡ് ചെയ്തു ജോലി ഓക്കേ ആക്ക്.. "
"മം.. അറിയാടി.. ഞാനെന്നാ ഇറങ്ങട്ടെ.. "
"എന്ത് ആവശ്യം ഇണ്ടെങ്കിലും വിളിക്ക് ...
ഓക്കേ ടി..
ഉമ്മ്ഹ.. "
അവൾക്കൊരു ഹഗും കൊടുത്ത് ഞാൻ ഇറങ്ങി..
ഇതാണ് എന്റെ അന്നക്കൊച്ച്..
ചെറുതിലെ തൊട്ടുള്ള കൂട്ടാണ്..
അവളില്ലെങ്കിൽ ഞാനില്ല .
ഞങ്ങളെ പിരിഞ്ഞു കാണാത്തതു കാരണം ഒരമ്മ പെറ്റ മക്കളെന്നാണ് വിളിയും..
അയ്യോ..നമ്മൾ പരിജയപ്പെട്ടില്ലാലോ..
"ഹലോ ലേഡീസ് ആൻഡ് ജൻടില്മെൻ..
ഐ ആം റിദ്ധി മഹാദേവൻ "
ശ്യേ.. ഇത്രേ ബിൽഡപ്പ് ഒന്നും വേണ്ട..
ഞാൻ റിദ്ധി.. എന്റെ പേര് ചെറുതാണെങ്കിലും പറയാനും വായിക്കാനും ഇത്തിരി ബുദ്ധിമുട്ടാ..
അതുപോലെ ആണ് എന്റെ ക്യാരക്ടറും..
Its tough ഏഹ് ...
പിന്നൊരു കാര്യം..എന്റെ കഥ കേൾക്കണമെങ്കിൽ ഇതുപോലെ കുറച്ച് ഐറ്റംസ് ഇണ്ട്.. അതെല്ലാം കേട്ട് ഇരിക്കണം.. ഇടക്ക് വെച്ച് തള്ളാണെന്ന് പറഞ്ഞ് വരണ്ട..
കേട്ടല്ലോ..
ആഹ് ഇനി തിരിച്ച് വരാം..
മംഗലത്തു തറവാട്ടിലെ ഏറ്റവും ഇളയ പെൺതരിയാണ് ഞാൻ..
ഞങ്ങൾ തരക്കേടില്ലാത്ത തറവാട്ടുകാരാ.. പൊങ്ങച്ചം പറയണതല്ലാ..
എന്റെ അച്ഛൻ Mr.മഹാദേവൻ..പാവം ബിസിനസ് ഒക്കെയായി പോകുന്നു..
അമ്മ.. സീതാലക്ഷ്മി..
സീതാദേവിയെ പോലൊരു അമ്മ.. ഇളകിയാൽ ഭദ്രകാളി മാറിനില്കും..
ഞാൻ ഒറ്റ മോളാ..
ഇടയ്ക്കൊക്കെ ഞാൻ ചോദിക്കും എന്താ എനിക്കൊരു അനിയനോ അനിയത്തിയൊ ഇല്ലാത്തതെന്ന്.. അപ്പോഴൊക്കെ എനിക്ക് ഒരു ചേച്ചി ഉണ്ടല്ലോ ന്നാ പറയാ..
സിദ്ധിയേച്ചി..
അച്ഛന്റെ അനിയന്റെ മകൾ..
ഞങ്ങളുടെ പേര് മാച്ച് ആണെങ്കിലും സ്വഭാവം നേരെ തിരിഞ്ഞാ..
ഇനി എന്നെപോലെ തല തിരിഞ്ഞ പിള്ളാർക്ക് ഉണ്ടാകുന്ന ഡൌട്ട് ആണ്..
അച്ഛന്റെ അനിയന്റെ മകൾ എങ്ങനെയാ ചേച്ചി ന്ന്..
അതിന്റെ കഥകൾ ഒക്കെ ഞാൻ പിന്നേ പറയാം..
ഇപ്പൊ തന്ന പറഞ്ഞ് അവാർഡ് പടം ആക്കുന്നില്ല..
ഞാൻ പോകുന്നത് നേരത്തെ പറഞ്ഞത് പോലെ ഒരു ഇന്റർവ്യൂനാണ്..
സിദ്ധിയേച്ചിക്ക് ആലോചന തുടങ്ങിയപ്പോ തൊട്ട് എന്റെ ഉറക്കത്തിൽ പാറ്റ ചാടി .
ചാടിയതല്ല.. ചാടിച്ചതാ.. അച്ചു.. അച്ഛമ്മ...
രണ്ട് പേരുടേം കല്യാണം കഴിഞ്ഞിട്ട് വേണം അച്ഛമ്മക്ക് കണ്ണടക്കാൻ.. അങ്ങനിപ്പോ കണ്ണടക്കണ്ട ന്ന് ഞാനും..
അല്ലേലും കല്യാണം ഒന്നും ഇപ്പോ വേണ്ട..
വിവാഹം കുടുംബം..അതിനെ കുറിച്ചൊന്നും ധാരണ ഇല്ലെങ്കിലും ചെക്കനെ കുറിച്ചു നല്ല പോലെ ഒണ്ട്..
എന്റ ചെക്കനെ ഞാൻ തന്നെ കണ്ടെത്തും എന്നൊന്നും വീരവാദം പറയണില്ല.. എന്നെ വേണ്ടവൻ.. ഓടി വിളിച്ച്.. ശ്യേ വേണ്ട..
ബെൻസ് വിളിച്ച് എന്നെ തേടി വരും..
ഹല്ല പിന്നേ
കല്യാണം നീട്ടാൻ ഞാൻ ഇങ്ങു ചാടി..
കോളേജിലെ കോഴികളുടെ കൂവൽ മാത്രം കേട്ടു ശീലമുള്ള ഞാൻ ഇന്ന് വെളുപ്പിനെ ശരിക്കും കോഴിടെ കൂവൽ കേട്ട് എഴുന്നേറ്റു..
കുളിച്ചു കുട്ടപ്പിയായി ഇരുന്നു..
ഇത്രേം പറഞ്ഞില്ലേ എന്റെ നാവിനും വേണ്ടേ ഒരു റസ്റ്റ്..
സ്റ്റോപ്പ് എത്തി .
എന്റെ വെള്ള ചുരിദാർ ഒന്നുകൂടെ നേരെയാക്കി..
എന്റെ ഇഷ്ടപ്പെട്ട ചുരിദാർ ആണ് സംഭവം..
ഇതല്ലേ...സ്ഥലം..
ആവോ.. കർത്താവിനറിയാം..
അങ്ങനൊക്കെയാ വായിൽ വരുള്ളൂ.
'അന്നമ്മ എഫക്ട് ' അല്ലാതെന്ത്.. !!
അവളെ വിളിച്ച് സ്ഥലം ഒന്നുകൂടെ ചോദിച്ചു.
പിന്നേ
ഗൂഗിൾ മാപ്പുണ്ടെങ്കിൽ എന്തിനു ടെൻഷൻ..
നമുക്ക് ചോദിച്ചു ചോദിച്ചു പോകാം..
അതിലെ തള്ള ടേൺ ലെഫ്റ്റ് ടേൺ റൈറ്റ് ന്നൊക്കെ പറയുന്നുണ്ട്.
മാർച്ച് പാസ്റ്റിനു പോലും ഇത്ര ടേൺ ചെയ്തിട്ടില്ല.
ഇനിയും ഉണ്ട് കുറച്ച് കൂടെ നടക്കാൻ.
അത്യാവശ്യം ആൾക്കാരുണ്ട് റോഡിൽ.. കടകൾ തുറന്ന് വരുന്നു.
തലേന്ന് പെയ്ത മഴ കാരണം റോഡിലെ കുഴികളിൽ നിറയെ ചെളിവെള്ളം.. അത് കണ്ടപ്പോ പാൽചായ ആണ് ഓർമ്മ വന്നത്. ഇത്രേ നടന്നപ്പോഴേക്കും കഴിച്ച ദോശ ദഹിച്ചു.
വിശന്നു തുടങ്ങി.
പെട്ടന്ന് ഒരു കാർ.. വന്നെന്നെ ഇടിച്ചു ഇടിച്ചില്ല മട്ടിൽ കൊണ്ട് വന്ന് നിർത്തി.. ചാടികൊടുത്ത ഞാൻ നേരെ ചെളിവെള്ളത്തിലെക്കും.
എന്റെ ജോലി ഗോവിന്ദ..
എന്റെ ചുരിദാർ.....
പക്ഷെ ഫയൽ നനയാതെ ഞാൻ പൊക്കി പിടിച്ചിരുന്നു..
ഇത് കണ്ടു അടുത്തുള്ള ചേട്ടമ്മാരും ചേച്ചിമാരും എന്തിനു അപ്പുറത്തെ പട്ടി വരെ എന്റെ അടുത്ത് വന്ന് നിൽപ്പായി.
"എന്താ മോളെ നോക്കി നടന്നൂടെ,?"
അങ്ങേരുടെ ചോദ്യം കേട്ടു കലിപ്പ് വന്നെങ്കിലും നല്ല കുട്ടിയായി.
ഏതോ ഒരു ചേച്ചി എനിക്ക് കൈ നീട്ടി.. അതിൽ പിടിച്ച് ഞാൻ എഴുന്നേറ്റു..
"ഞാനല്ല ചേട്ടാ.. ആ കാറുകാരൻ ആണ്.. "
അപ്പോഴേക്കും ആ ബെൻസ് തുറന്ന് എക്സിക്യൂട്ടീവ് ലുക്ക് ഉള്ള ചുള്ളൻ ചെക്കൻ ഇറങ്ങി വന്നു.
തുടരും...
**************
(വെല്യ സ്റ്റോറി ഒന്നും അല്ല..
വെറുതെ എഴുതി നോക്കുന്നതാ..
വെക്കേഷന് എന്തെങ്കിലും പണിയൊക്കെ വേണ്ടേ... )
share chat novels malayalam
share chat malayalam novels
*റിദ്ധിവിനായക്*
*PART 2*
*SUMAYYA HIDAYATH*
🌸🌸🌸🌸🌸🌸🌸

എന്റെ പൊന്നോ എന്നാ ഗ്ലാമറാ കാണാൻ..
മൂക്കും കുത്തി വീണില്ലന്നേ ഉള്ളു..
ഹിന്ദി നടനെ പോലെ തന്നെ.. ഡ്രസിങ് അമുൽ ബേബി ആണെങ്കിലും ഇങ്ങേരു കൊള്ളാം. കുറ്റിത്താടി സൂപ്പർ ആഹ്.. നല്ല ഹൈറ്റും ഉണ്ട്. എനിക്ക് പണ്ടേ ഹൈറ്റുള്ള ചെക്കനെ മതിയെന്ന് തീരുമാനിച്ചതാ..
ആരാന്നല്ലേ..??
ഈ ഞാൻ തന്നെ..
പുള്ളിയെ ഒറ്റ നോട്ടത്തിൽ ഞാനങ്ങു സ്കാൻ ചെയ്തു.
ഈ പരിപാടി ആണ്പിള്ളേർക്ക് ആവാമെങ്കിൽ എന്തുകൊണ്ട് പെൺകുട്ടികൾക്കും ആയിക്കൂടാ??
Why should boys have all the fun?
ഹും..
മനസ്സിൽ ഒരു ലോഡ് പുച്ഛം വാരിവിതറി
എന്നിലെ കോഴി കൂവാൻ തയ്യാറെടുപ്പ് തുടങ്ങി സുഹൃത്തുക്കളെ..
പക്ഷെ..
ടൈമിംഗ് തീരെ ഇല്ല..
ഈത്തപ്പഴം പഴുക്കുമ്പോ കാക്കേടെ വായിൽ പുണ്ണെന്ന് പറഞ്ഞത് എന്നെ ഓർത്തിട്ടാണോന്ന് സംശയം ഇല്ലാതില്ല..
നല്ല സെറ്റപ്പ് കണ്ടിഷൻ അല്ലേ.. അതും വീണപ്പോ മുട്ട് പൊട്ടി നീറ്റലും ഉണ്ട്..
എന്തൊക്കെയായാലും ഇങ്ങേരു കാരണം എന്റെ ഒരു ദിവസം പോയി..
പോയ കിളികൾ എല്ലാം പറന്ന് വന്നപ്പോഴേക്കും എന്റെ കലിപ് മോഡ് ഓൺ ആയി..
വരുന്ന കണ്ടില്ലേ അഹങ്കാരി.
തീരെ കൂസലില്ല.
അങ്ങേരു അടുത്തെത്തി.
കൂളിംഗ് ഗ്ലാസ് ഊരി എല്ലാരോടും ഒരു ചോദ്യം..
"എന്താ..? "
ഇങ്ങേരെന്താ ഇവടെ സിനിമ ഷൂട്ടിങ്ങും ഉണ്ടോ.. ഇടിച്ചിട്ടിട്ടും പോരാ എന്താന്നോ.. കൊള്ളാലോ..
"ഈ കൊച്ചിനെ ഇടിച്ചിട്ടത് താനല്ലെ.. "
ഒരു ചേട്ടൻ ചോദിച്ചു.
"സി മിസ്റ്റർ..
എന്റെ വണ്ടിക്കു വട്ടം ചാടിയത് ഇവളാണ്. "
എല്ലാ കുറ്റവും അടങ്ങി നടന്ന എന്റെ തലയ്ക്കു വെക്കാൻ നോക്കുന്നോ..
അത് കേട്ടപ്പോ സഹിച്ചില്ല.
"ടോ.. താനെന്തു വാർത്തമാനാ പറയണേ..
തന്റെ മത്തക്കണ്ണിൽ കറുത്ത കണ്ണാടീം വെച്ച് വെളിവില്ലാതെ കാറോടിച്ചു റോഡിൽകൂടെ പോണോരെ ഇടിച്ചിട്ടിട്ട് ന്യായം പറയുന്നോ.. "
ഞാൻ ചൂടായി.
അയാൾ എന്തൊക്കെയോ തിരിച്ച് പറയുന്നുണ്ട്.
"എനിവേ എനിക്കൊരു അർജന്റ് മീറ്റിംഗ് ഉണ്ട്. ഐ ആം ലീവിങ്.. "
"എടോ എടോ.. താൻ എങ്ങോട്ടാ പോണേ.. എല്ലാവർക്കും അർജന്റ് കാര്യങ്ങളൊക്കെ ഉള്ളതാ.. "
എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു.
"അതെ ചേട്ടാ.. എനിക്കിന്ന് ഒരു ഇന്റർവ്യൂ ഉണ്ടായി.അതിന് പോണ വഴിയാണ്. ഈ ഡ്രസ്സ് ഇട്ടോണ്ട് ഞാൻ എങ്ങനെ പോകും.? മാത്രല്ല.. കയ്യിൽ ആണെങ്കി മുറിവും ഉണ്ട്.."
അങ്ങേരുടെ കണ്ണ് രണ്ടും ചുവന്നു വരുന്നുണ്ട്.
കണ്ടിട്ട് കുറച്ച് ഭയം തോന്നി.പക്ഷെ ഞാനെന്തിന് പേടിക്കണം. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല ല്ലോ..
അയാളുടെ നോട്ടത്തിൽ നിന്നും മനസിലായി നിന്നെ ഞാൻ എടുത്തോളാടി ന്നാ പറയണേ ന്ന്..
പോടോ എന്ന് ഞാനും പറയാതെ പറഞ്ഞു.
പെട്ടന്ന് 2000 രൂപയുടെ ഒറ്റനോട്ട് എടുത്ത് അങ്ങേരു എന്റെ കയ്യിൽ വെച്ചിട്ട് ഒരൊറ്റ പോക്ക്..
എനിക്കാണേൽ ഒന്നും പറയാൻ പറ്റിയതും ഇല്ല..
അത്രേ പറഞ്ഞത് കാശിനു വേണ്ടിയല്ല.
അയാൾക്ക് അവസ്ഥ മനസ്സിലാക്കാൻ ആയിരുന്നു.
ഒരു സോറി പോലും പറയാതെ..
വണ്ടിയിൽ പോകുമ്പോ കുറച്ചൊക്കെ ശ്രദ്ധയാവാം..
എന്നിട്ട് അയാൾ കാണിച്ചതോ..
മോശം..
ആ ലുക്ക് ഉള്ളു.. സ്വഭാവം തീരെ പോരാ..
അമ്മയെ തല്ലിയാലും രണ്ട് വർത്തമാനം പറയുന്ന ആളുകൾ ആയോണ്ട് പോയി കഴിഞ്ഞപ്പോ അങ്ങേരു പാവം ആയി..
സമയം ഒൻപതു കഴിഞ്ഞിട്ടുള്ളു.
നന്നായി നേരത്തെ ഇറങ്ങിയത്.
ഇന്റർവ്യൂ പത്തുമണി കഴിഞ്ഞേ തുടങ്ങു.
അടുത്തുള്ള ഹെൽത്ത് സെന്ററിൽ കയറി മുറിവ് ക്ലീൻ ചെയ്ത് പുതിയൊരു ചുരിദാർ വാങ്ങി ഡ്രസ്സ് ചെയ്ത് ഞാൻ ഇറങ്ങി.
അന്നമ്മയെ വിളിച്ച് ഉണ്ടായതെല്ലാം പറഞ്ഞപ്പോ വേറെ ജോലി നോക്കാം ഇപ്പൊ ഫ്ലാറ്റിൽ പോകാൻ പറഞ്ഞു. പക്ഷെ ഞാൻ കേട്ടില്ല.
എന്തോ നല്ല കോൺഫിഡൻസ് തോന്നുന്നു..
ഈ ജോലി എനിക്കുള്ളതാണെന്ന് ഒരു തോന്നൽ.
ഇത്തവണ ഒരു സാഹസത്തിന് മുതിരാതെ ഓട്ടോയിൽ കയറി.
ഗ്രീൻ വാലി ബിൽഡിംഗ്സിന്റെ ഫ്രണ്ടിൽ ഇറങ്ങി.
പുള്ളിക്ക് ഓട്ടോ ചാർജും കൊടുത്ത് ആ ബിൽഡിംഗിലേക്ക് വലതു കാലു വെച്ച് തന്നെ കയറി.
റിസപ്ഷനിസ്റ്റ് മുഖത്തു അന്യായ പുട്ടിയിട്ട ഒരു പെൺകുട്ടിയാണ്.അതിനോട് ഫ്ലോറ ഗ്രൂപ്സിന്റെ ഇന്റർവ്യൂ എവിടെയാണ് നടത്തുന്നതെന്ന് ചോദിച്ചു.
പറഞ്ഞ സ്ഥലത്തെത്തി.
എന്നെപോലെ കുറച്ച് പേര് ഇരിപ്പുണ്ട്.
ഇന്റർവ്യൂന് മുൻപ് അമ്മയെ വിളിക്കണം എന്നുണ്ടായിരുന്നു. പക്ഷെ വിളിച്ചില്ല. കഴിഞ്ഞിട്ട് വിളിക്കാം.
സമയം പോകുംതോറും ടെൻഷൻ വന്നു തുടങ്ങി.
എന്തിനാ മുത്തേ നി പേടിക്കുന്നെ ന്ന് സ്വയം ചോദിച്ചെന്നെ..എന്നിട്ടും കാര്യം ഇല്ല.
എന്റെ ഊഴം എത്തി.
പുഷ് ആണോ പുൾ ആണോ ന്ന് അറിയാതെ വാതിൽക്കൽ ശങ്കിച്ചു നിന്നു. പുല്ല് നാറ്റിക്കാൻ ആയിട്ട്..
അനുവാദം വാങ്ങി ഞാൻ അകത്തു കയറി.
എസി ഉണ്ടെങ്കിലും വിയർക്കുന്ന പോലെ..
മൂന്ന് ഇന്റർവ്യൂവേഴ്സിനെയും വിഷ് ചെയ്ത് ഞാൻ സീറ്റിൽ ഇരുന്നു..
കുറച്ച് കോമൺ കാര്യങ്ങളും പഠിച്ചതും ഒക്കെയായി ആ റൗണ്ട് കഴിഞ്ഞു.
ആദ്യം തോന്നിയ പരിഭ്രമം പിന്നീട് ഉണ്ടായില്ല.
പുറത്തിറങ്ങി റിസൾട്ടിനു വേണ്ടി കാത്തിരിപ്പും തുടങ്ങി.
പ്ലസ് ടു റിസൾട്ടിന്റെ അന്ന് പോലും ടെൻഷൻ അടിക്കാത്ത എനിക്കിതെന്താ പറ്റിയെ..
ഉള്ളിലേക്ക് വിളിച്ചിട്ട് സെലക്ട് ആയെന്നു പറഞ്ഞപ്പോൾ ഒരുപാട് സന്തോഷിച്ചു.
ഇന്ന് വന്നില്ലെങ്കിൽ എന്താകുമായിരുന്നു.. !!
ഞാനപ്പഴേ പറഞ്ഞില്ലേ.. ഈ ജോലി എനിക്കാണെന്ന്..
അപ്പോഴാണ് ഒരാൾ വന്നിട്ട് പറയുന്നത്..
വിൻ സർ ഇന്ന് ലേറ്റ് ആയെ വരൂ.. അതുകൊണ്ട് ലേഖ മാം നെ മീറ്റ് ചെയ്യണം എന്ന്..
അതാരാണാവോ അടുത്ത കുരിശ്..
എന്തായാലും അവരെ കൂടെ കണ്ടാ മതിയില്ലേ..
അവരുടെ ക്യാബിന് പുറത്ത് നിന്നപ്പോൾ അവർക്കു ഞാൻ ഒരു ഹാഫ് ഇന്ത്യൻ ഗേൾ ഇന്റെ രൂപമാണ് പ്രതീക്ഷിച്ചത്..
ചേതൻ ഭഗത്തിന്റെ ഹാഫ് ഗേൾ ഫ്രണ്ടിനെ ഈ നിമിഷം സ്മരിച്ചവരെ ഞാനും സ്മരിക്കുന്നു..
ഇവിടെ ഉള്ളതെല്ലാം അത് പോലെ ആണല്ലോ..
പല്ല് തേച്ചില്ലെങ്കിലും പുട്ടിക്കു യാതൊരു കുറവും പാടില്ല.
എന്നിട്ട് പറയും ലിപ്സ്റ്റിക് മാത്രെമേ ഇട്ടുള്ളൂ ന്ന്..
കാര്യം നമ്മൾ ഇതൊക്കെ ഇടാറുണ്ടെങ്കിലും ഓവർ ആക്കാറില്ല..
അവരെ കാണാൻ കയറി.
എന്റെ പ്രതീക്ഷയ്ക്കു വിപരീതമായിരുന്നു അവരുടെ രൂപം.
നഗരത്തിൽ ആണെങ്കിലും
അതൊന്നും ആ മുഖത്തു കാണുന്നില്ല. കോട്ടൺ സാരി ഭംഗിയായി പിന്നൊക്കെ ചെയ്ത് നിറഞ്ഞ പുഞ്ചിരിയോടെ ഇരിക്കുന്ന ഒരു അൻപതിനോടടുക്കുന്ന സ്ത്രീ..
ഹേയ്.. ഇതെന്താ റിദ്ധി അവരേം വെറുതെ വിടുന്നില്ലേ.. അതൊരു പെണ്ണല്ലേടി.. എന്റെ ഉള്ളിലെ ഞാൻ എന്നോട് തന്നെ പറഞ്ഞു..
ചെറിയ പുഞ്ചിരിയോടെ അവർക്കു നേരെ ഇരുന്നു.
ചോദിക്കുന്നതിനെല്ലാം വിനയത്തോടെ മറുപടി പറഞ്ഞു.
ഞാൻ ഇത്ര കിടു ആയിരുന്നോന്ന് എനിക്ക് പോലും സംശയം തോന്നി..വിനയം നിറഞ്ഞു തുളുമ്പുന്നു..
അവർ പറഞ്ഞത് രണ്ട് കാര്യങ്ങളാണ്..
ഒന്ന് പങ്ങ്ച്ചുവാലിറ്റി..
അതെന്റെ അടുത്തു കൂടെ പോയിട്ടില്ല..
സാരല്ല ശെരി ആക്കാം..
എത്ര ദിവസത്തേക്ക് എന്ന് കണ്ടറിയാം..
രണ്ടാമത്തെത് വിൻ സർ..
അതാരാണാവോ..
ആഹ്..
പുള്ളിക്ക് എന്താ..??
അതൊക്കെ ഞാൻ ശെരി ആക്കിക്കോളാം..
ചേച്ചി ധൈര്യായിട്ട് ഇരുന്നോ ന്നു പറയണം എന്ന് ഉണ്ടാരുന്നെങ്കിലും പറഞ്ഞില്ല..
ആര മണിക്കൂർ കഴിഞ്ഞ് ലെറ്റർ വാങ്ങി ഞാൻ ഇറങ്ങി..
വല്ലാത്ത സന്തോഷം ആയിരുന്നു മനസ്സ് നിറയെ..
അങ്ങനെ ഞാനും ജോലിക്കാരിയായി..
ബുഹഹ...
നടന്നു വരുന്ന കൂട്ടത്തിൽ ആണ് ആരെയോ ചെന്നിടിച്ചത് .. ലെറ്റർ താഴെ വീണു.. ദുശ്ശകുനം ആണല്ലോ ഈശോയെ..
ഇതിലൊന്നും വിശ്വാസം ഇല്ലാത്ത ഞാൻ കൈയിൽ നിന്ന് താഴെ വീണ ലെറ്റർ എടുത്ത് ആളെ നോക്കിയപ്പോ പകച്ചു പണ്ടാരടങ്ങിപോയി..
ദുശ്ശകുനം തന്നെ............. .
തുടരും..
(കൊള്ളാമോ എന്നൊന്നും അറിയില്ല...
കൊല്ലരുത്.. )
*റിദ്ധിവിനായക്*
*part 3*

ദുശ്ശകുനം തന്നെ.............
വഴിയിൽ വെച്ച് ഒടക്കിയ മഹാൻ എന്റെ മുന്നിൽ നിൽക്കുന്നു.
"ഇയാളോ....... "
എന്നോട് തന്നെയാണ് പറഞ്ഞതെങ്കിലും പുള്ളിയത് കേട്ടുന്ന് മനസിലായി.
അങ്ങേരുടെ ഉണ്ടക്കണ്ണും എന്റെ മുഖത്തേക്കും.. പിന്നെ നിലത്തേക്കുമുള്ള നോട്ടം കണ്ടപ്പോ ഞാനും നിലത്ത് നോക്കി..
"ഈശ്വരാ..... പണി പാലും വെള്ളത്തിൽ കിട്ടിയല്ലോ...ഇനിയെന്തോ ചെയ്യും. "
എന്റെ കഷ്ടകാലത്തിന് വന്നിടിച്ചപ്പോ അങ്ങേരുടെ ഫോൺ നിലത്തു വീണു.
ആ സൗണ്ട് ആണ് അപ്പൊ നേരത്തെ കേട്ടത്.
അല്ലാതെ അയാൾക്ക് ഒന്നും പറ്റിയിട്ടില്ല.
അവിടെ നിന്നും പതിയെ സ്കൂട്ട് ആവാമെന്നോർത്ത് തിരിഞ്ഞു നടന്നപ്പോ ദേ വിളിക്കുന്നു..
"ഒന്ന് അവിടെ നിന്നെ... "
വേണ്ട റിദ്ധി തിരിയണ്ടാ...
"ഡീ....... "
നല്ല മൂർച്ചയുള്ള വിളി..
തിരിഞ്ഞു നോക്കിയേക്കാം..
"ന്താടോ..?"
"നിനക്ക് ചെവി കേൾക്കില്ലേ? "
കലിപ്പിലാണ് പുള്ളി..
എങ്ങനെ ആവാതിരിക്കും..! അമ്മാതിരി പണിയല്ലേ ഞാൻ ചെയ്തേക്കുന്നെ..
എത്ര വിലയുള്ള ഫോൺ ആണ് ഇങ്ങനെ കിടക്കുന്നെ..
ഓഹ് പിന്നേ..
ഇതിനേക്കാൾ വിലയുള്ള മനുഷ്യമ്മാരു കാഞ്ഞു പോണു.പിന്നെയല്ലേ ഈ പാട്ട ഫോൺ..
തോറ്റു കൊടുക്കാൻ ആഗ്രഹമില്ലാത്തോണ്ട് ഞാനും തിരിച്ച് പറഞ്ഞു..
"ഇവിടെ ചിലർക്ക് കണ്ണ് കാണില്ലല്ലോ.. എന്നിട്ടോ.. വെളിവില്ലാതെ വണ്ടിയോടിച്ച് മറ്റുള്ളോരെ ഇടിച്ചിടൽ ആണ് ഹോബിയും..അത്രക്കൊന്നും നമ്മളില്ലേ.. "
ഞാൻ പുച്ഛിച്ചു.
"ആർക്കാടി കണ്ണ് കാണാത്തെ? എന്റെ ഫോൺ കളഞ്ഞത് നീയല്ലേ.. "
അങ്ങേരു നാറ്റിക്കാൻ ആണ് പുറപ്പാട്.
"ഇരുപത്തി നാലു മണിക്കൂറും ഫോണിൽ കമിഴ്ന്നു കിടക്കാണ്ട് നടക്കുമ്പോഴെങ്കിലും ചുറ്റുപാടും നോക്കണം Mr.
സ്വന്തം അശ്രദ്ധ കൊണ്ട് ഓരോന്ന് ചെയ്തിട്ട് മറ്റുള്ളോരെ പഴി ചാരി നല്ല പിള്ള ചമയണ്ട.. ഹും.. "
കാര്യം എന്റെ പേരിലും തെറ്റ് കാണും. ഈ അഹങ്കാരിക്ക് മുന്നിൽ അത് ഏൽക്കാൻ ഈ റിദ്ധിക്ക് മനസ്സില്ല.
അപ്പോഴാണ് ഏതോ ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടത്.
ഇനി ഇവിടെ നിൽക്കുന്നത് ബുദ്ധിയല്ല..
"ടി നീ...
മൈൻഡ് യുവർ.. "
അങ്ങേരു ചാടി കടിക്കാൻ തുടങ്ങി..
"ഒന്ന് പോടോ ഹേ.. "
മുഖത്തു ഖോഷ്ടി കാണിച്ച് ഞാനിങ്ങു പോന്നു.
അങ്ങേരു പുലിയാണെ.. ഞാൻ പുപ്പുലിയാ...
അവിടെ നിന്നിറങ്ങിയപ്പോഴാണ് അങ്ങേരെന്താ അവിടെ ന്ന് ഞാനോർത്തത്..
ഇനി ഇവിടെ ആവുവോ അങ്ങേരു പറഞ്ഞ മീറ്റിംഗ്.. !!!
ചോദിക്കാരുന്നു..
ഓഹ് .. പറ്റിയ അവസ്ഥ അല്ലാരുന്നോ..
ഞാനെന്തിനാ അതൊക്കെ ആലോചിക്കുന്നേ..
സന്തോഷത്തോടെ ഞാൻ ഫ്ലാറ്റിൽ എത്തി..
വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ അവൾ ടീവിയിൽ മുഴുകി ഇരിക്കുവാ..
"അന്നക്കൊച്ചേ... "
"പോയ കാര്യം എന്തായി..?"
ജോലി കിട്ടീലന്ന് പറഞ്ഞ് അവളെ പറ്റിക്കാന്നോർത്തതാ.. പിന്നേ വേണ്ടാന്ന് വെച്ചു.
എന്താന്നല്ലേ..?
എല്ലാം പറയാഞ്ഞിട്ടു ഒരു സമാധാനം ഇല്ല.
രാവിലെ തൊട്ട് നടന്നത് വള്ളി പുള്ളി വിടാതെ അവളോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ് ആ ശവം പറയുവാ..
"ഇനി അങ്ങേരു ആവോ അവിടുത്തെ മെയിൻ ആള്..?? "
"ഒന്ന് പോടീ പേടിപ്പിക്കാതെ.. !"
"ഇല്ലടി..
ഇനി അങ്ങേരു നിന്റെ ബോസ്സ് ആയി.. നിങ്ങൾ തമ്മിൽ അടി ആയി.. മുടിഞ്ഞ പ്രേമം ആയി.. ഒളിച്ചോടി.. കല്യാണം കഴിച്ച്......ആലോചിക്കുമ്പ തന്നെ... "
"ജന്തു.........."
ഒരൊറ്റ ഇടി കൊടുത്തു ഞാൻ.
അതുപോലെ തന്നെ തിരിച്ചും കിട്ടിയത് പറയണില്ല.
കൊടുത്തതല്ലേ പറയാവു.. അല്ലെങ്കി നാണക്കേട്.. ശ്യേ....
ആ പറഞ്ഞത് കുറച്ച് മുന്നേ ആരുന്നേൽ എനിക്കങ്ങു സുഖിച്ചേനെ..
ഇനിയിപ്പോ എനിക്കെങ്ങും വേണ്ട ആ കാട്ടുമാക്കാനെ..
കാട്ടുപോത്തിന്റെ സ്വാഭാവാ.. ഹും..
ഇങ്ങനൊക്കെ പറയുന്നുണ്ടെങ്കിലും ചെറിയൊരു ടെൻഷൻ ഉണ്ട്..
പിന്നേ ടിക് ടോക്കിലെ ചേച്ചി പറയുന്ന പോലെ ടെൻഷൻ അടിച്ചാ പൂച്ച പറക്കാനൊന്നും പോണില്ലല്ലോ. വരണതൊക്കെ അങ്ങ് തകർക്കാന്നെ..
ലീവ് ഇറ്റ് ബെബീ..
കുറച്ച് നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്നു..
അയ്യോ.... അമ്മേ വിളിച്ചില്ലല്ലോ...
വേഗം തന്നെ തറവാട്ടിലെ നമ്പറിലേക്ക് വിളിച്ചു.
അവിടുത്തെ സ്ഥിതി ശാന്തമായി വരുന്നു.. അച്ഛമ്മയ്ക്ക് ഇപ്പോഴും പരിഭവം മാറീട്ടില്യ. അതൊക്ക അങ്ങനെ കിടക്കും ല്ലേ... !!!!!
ഇങ്ങനെ നടക്കുമ്പോ കിട്ടണ സുഖം കെട്ടികഴിഞ്ഞാ കിട്ടുവോ.. !!
കാൾ എല്ലാം കഴിഞ്ഞ് ഫുഡ് കഴിച്ച് കുറച്ച് നേരം കത്തിയടിച്ച് രാത്രിയായപ്പോ അന്നമ്മേനേം കെട്ടിപിടിച്ചങ്ങ് ഉറങ്ങി.
ആ പറഞ്ഞതിൽ ഡബിൾ മീനിങ് കരുതണ്ടാട്ടൊ..
വെറും പാവല്ലേ ഞങ്ങൾ..
പിറ്റേന്ന് സൺഡേ ഫൺഡേ..
പത്തു മണി വരെ കിടന്നങ്ങ് ഉറങ്ങി..
ഉറക്കമത്സരം ഉണ്ടേൽ ഫസ്റ്റ് എനിക്ക് ഉറപ്പാ..
ഈ കാര്യത്തിൽ കുംഭകർണൻ പിറകിൽ നിൽക്കും..
അടുത്ത ദിവസം തൊട്ട് ജോലിക്ക് പോവേണ്ടത് കൊണ്ട് ചെറിയ രീതിയിൽ ഒന്ന് കറങ്ങി.. കറക്കം ന്ന് വെച്ച.. കുറച്ച് ഡ്രസ്സ് ഒക്കെ എടുത്തു.. പുറത്തുന്ന് ഫുഡ് അടിച്ച് വൈകിട്ട് വീട്ടിലെത്തുന്ന പരിപാടി...
അതൊക്കെയായി അന്നത്തെ ദിവസവും തീർന്നു.
ഇന്നാണ് ഞാൻ ജോലിക്ക് കയറുന്നേ...
സ്വന്തം കാര്യം പോലും താനേ ചെയ്ത് ശീലം ഇല്ലാത്ത എളിയവളാണ്..
മിന്നിച്ചേക്കണേ ദൈവമേ.....
തുടരും.
(കൊള്ളാമോ എന്നറിയില്ലട്ടോ..
റിദ്ധിക്കൊച്ച് വീണ അന്ന് തന്നെ മ്മളും ഒന്ന് വീണു.. ഇതൊക്കെയാലേ മനപ്പൊരുത്തം..)
ridhdhi vinayak
ridhi vinayak
*റിദ്ധിവിനായക്*
*PART 4*

സ്വന്തം കാര്യം പോലും താനേ ചെയ്ത് ശീലം ഇല്ലാത്ത എളിയവളാണ് ജോലിക്ക് കയറുന്നെ..
മിന്നിച്ചേക്കണേ ദൈവമേ.....
രാവിലെ എഴുന്നേറ്റ് കുളിക്കാൻ നല്ല മടി.. എഴുന്നേൽക്കാൻ തന്നെ എന്നാ ബുദ്ധിമുട്ടാ..
വീട്ടിൽ അമ്മയെക്കാൾ കർക്കശക്കാരി അച്ഛമ്മയാണ്..
മുടിയുടെ ഒക്കെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയാ.
പഴയ കുറച്ച് സംഭവങ്ങൾ ഒക്കെ കാരണം കുടുംബത്തിലെ പെൺകുട്യോളെ പുറത്ത് വിട്ട് പഠിപ്പിക്കാറില്ല.. പിന്നേ എന്റെ വാശിയും കണ്ണീരൊക്കെ കൊണ്ടാണ് പുറത്ത് പഠിക്കാൻ വിട്ടത് തന്നെ.. ഇപ്പോ അങ്ങനെ നിയമങ്ങൾ ഒന്നുല്ല..
ഹോസ്റ്റലിൽ നിൽക്കണ നമ്മളുണ്ടോ മുടി ശ്രദ്ധിക്കുന്നു..
കത്തിയടിക്കാനും പച്ചവെള്ളസാമ്പാറിന്റെ കുറ്റം പറയാൻ പോലും സമയം തികയാറില്ല..ആ എന്നോടോ ബാല.. !
നാട്ടിൽ വെക്കേഷന് വരുമ്പോ ഒക്കെ നേരെയാക്കി എടുക്കൽ അച്ചുന്റെ (അച്ഛമ്മ) ജോലിയാണ്.
എന്തൊക്കെയോ ഇലകളൊക്കെ ഇട്ട് കാച്ചിയ എണ്ണ തേച്ച് കുളത്തിലെ മുങ്ങിക്കുളിയൊക്കെ നല്ല രസാ..
കഥ പറഞ്ഞ് നിൽക്കാൻ സമയം ഇല്ലാത്തകൊണ്ട് വേഗം ഭക്ഷണം കഴിച്ച് റെഡി ആയി സ്വയം കണ്ണാടിയിൽ ഒന്ന് വിലയിരുത്തി..
ആഹ്.. സുന്ദരിയാണ്..
കിടക്കട്ടെ..
ആദ്യായിട്ടു പോണതല്ലേ..
അന്നമ്മയും ഉണ്ട് എന്റെ കൂടെ. ഇനി തൊട്ട് അവൾ ആ വഴിയാണ് പോകുന്നെ..
അത് എനിക്ക് സുഖായി.
എന്നെ അവിടെ ഇറക്കി ബെസ്റ്റ് വിഷസും പറഞ്ഞവൾ പോയി.
ബിൽഡിംഗ് കണ്ടപ്പോ തൊട്ട് വല്ലാത്ത അസ്വസ്ഥത..
ദൈവമേ. കാത്തോണേ..
ഏയ്.. ഫസ്റ്റ് ഡേ ആയോണ്ടാ.. ഇതൊക്കെ ഇനി ശീലം ആയിക്കോളും..
ലെറ്റർ ബാഗിൽ ഉണ്ടെന്ന് ഒന്നുകൂടെ ഉറപ്പ് വരുത്തി ഇല്ലാത്ത ധൈര്യം ഉണ്ടെന്ന് നടിച്ചു ഞാനങ്ങു കയറി..
അന്ന് കണ്ട പുട്ടി ദേവി (നമ്മടെ റിസപ്ഷനിസ്റ്റ് കൊച്ച് ) അവിടെ തന്നെ ഇരിപ്പുണ്ട്.. ഞാനൊന്ന് ചിരിച്ച് കാണിച്ചപ്പോ ആർക്കോ വേണ്ടിയെന്ന പോലെ അതും ചിരിച്ചു..
'ഓഹ്.. ജാട ടീം '
ഇനി നിന്നെ എന്റെ പട്ടി മൈൻഡ് ചെയ്യും.. ഹും..
(ഏതോ പട്ടിയുടെ കുര bgm.)
ഇന്റർവ്യൂവിന് കണ്ട ഒരു സർനെ ആണ് ആദ്യം കണ്ടത്. സുമേഷ് സർ.. അവിടുത്തെ ഡിപ്പാർട്മെന്റ് ഹെഡ്.
പുള്ളി ശാന്തനാന്ന് തോന്നണു..
എന്നെ ഹെല്പ് ചെയ്യാൻ ഒരു കുട്ടിയെ പരിചയപ്പെടുത്തി തന്നു.. കാർത്തിക..
കുട്ടിന്ന് ഞാനെ ആ ഫ്ളോവിൽ പറഞ്ഞതാ..എന്നേക്കാൾ ഒന്നുരണ്ട് വയസ്സ് കൂടുതൽ കാണും .. പരസ്പരം പരിചയപെട്ടു.
കാർത്തുവിന്റെയും എന്റെയും ക്യാബിൻ അടുത്തടുത്താണ്.
കാർത്തു ന്ന് വിളിക്കാൻ മാത്രം ഉള്ള കമ്പനി ആയി ഞങ്ങൾ രണ്ടും അത്രനേരം കൊണ്ട്. ആൾ സംസാരപ്രിയയാണ്.. എന്നെപോലെ..
കുറച്ച് പേരെ കൂടെ പരിജയപ്പെട്ടു. ബാക്കി ഉച്ചയ്ക്ക് ഊണിന്റെ നേരത്തും.
പാചകത്തിൽ ഞാനൊരു സംഭവം ആയത് കൊണ്ട് ക്യാന്റീനിൽ നിന്ന് കഴിച്ചു.
എല്ലാരേയും എനിക്ക് ഇഷ്ടായി. കുറച്ച് വർക്സ് ഒക്കെ അറിയുന്നതാണ്.. കുറെ ഒക്കെ കാർത്തുവിന്റെ കാരുണ്യം..
തുടക്കം അല്ലെ.. കൊഴപ്പില്ല..
പ്രതീക്ഷിച്ച അത്ര പേടിക്കാൻ ഇല്ല..
ഭാഗ്യായി..
പിന്നെയാണ് ആ കമ്പനിയുടെ ഫുൾ ഹിസ്റ്ററി കാർത്തു പറയുന്നേ..
ലവ് സ്റ്റോറി മാത്രം കേട്ട് ശീലം ഉള്ള എനിക്ക് കുറച്ചൊക്കെ ബോർ അടിച്ചെങ്കിലും മുഖത്തെ ഭാവങ്ങൾ മാത്രം കുറച്ചില്ല..
കഥകളി കാണിച്ച് മസിൽ ഒക്കെ വേദനിച്ചപ്പോ നിർത്തി..
ഇതിൽനിന്നൊക്കെ ഇവിടത്തെ ലേഖ മാമിന്റെ മകൻ ആണ് വിൻ സർ ന്ന് അറിഞ്ഞു.
"അല്ല ഈ വിൻ സർ ആളെങ്ങനാ? "
കാർത്തുനോടാണ് ചോദ്യം.
"കാണാൻ ആണോ? "
ഇവൾ അതിലും വലുത്..
"അല്ല മൊത്തത്തിൽ... !!"
"ഉവ്വ ഉവ്വ..
കാണാൻ സൂപ്പറാ.. ഇവിടുത്തെ എല്ലാരുടേം ഹീറോ ആണ്.. പക്ഷെ.. ആളു ചൂടൻ ആണ്.. ഒരു വക സ്വഭാവം.. ഒരു ഊടായിപ്പും ഓടില്ലാ..
പിന്നേ റിദ്ധി അസ്സിസ്റ്റ് ചെയ്യേണ്ടത് പുള്ളിയെ ആണ്... "
ഞാനൊന്ന് ഞെട്ടി..
"പുള്ളിക്ക് ഡെയിലി വർക്സ് റിപ്പോർട്ട് കാണണം.. പെന്റിങ് ഒന്നും പാടില്ല.. അങ്ങനെ ഒക്കെ.. മോൾ പഠിച്ചു വരുന്നല്ലേ.. ഉള്ളു.. "
എല്ലാം കേട്ടപ്പോ കാറ്റുപോയ ബലൂൺ പോലെയായി എന്റെ മനസ്..
അവൾക്ക് തിരക്കുള്ള കാരണം അത്രെ പറഞ്ഞിട്ട് പോയി..
ഉച്ച കഴിഞ്ഞ് ഉറക്കം വരുന്നു..
ഇത് കഷ്ടായി ലോ.. ക്ലാസ്സിലായാലും വീട്ടിൽ ആയാലും ഇതൊരു ശീലാ.. ഒരു വിധം കണ്ട്രോൾ ചെയ്തിരുന്നു.
കുറച്ച് നേരം കഴിഞ്ഞപ്പോ ശങ്കരേട്ടൻ വരുന്നു...
അവിടുത്തെ പഴയ ആളാ..
പുള്ളിയുടെ നല്ല കാലത്തു തുടങ്ങിയതാ ഇവിടെ..
ഒറ്റ ദിവസം കൊണ്ട് തന്നെ പുള്ളിക്ക് എന്നെ വല്യ കാര്യായി..
എനിക്കും..
"റിദ്ധി മോളെ.. വിനുക്കുട്ടൻ.. വിളിക്കുന്നു.. "
ആരെന്ന ഭാവത്തിൽ ഞാൻ നോക്കി..
"ഇവിടുത്തെ MD.. വിൻ സർ.. "
'പെട്ടു ഞാൻ.. '
ശങ്കരേട്ടനു പിറകെ നടന്നപ്പോൾ കാലുകൾക്ക് എന്തെന്നില്ലാത്ത വിറയൽ ആരുന്നു.. എല്ലാരും കൂടെ എന്റെ ഉള്ള ധൈര്യം കളഞ്ഞു..
ഏയ്.. ആരായാലും എനിക്കെന്താ.. I'll do my best.. '
ഞാൻ ഉറപ്പിച്ചു..
പുറത്തെ നെയിം ബോർഡ് ഞാൻ വായിച്ചു..
അപ്പൊ ഇങ്ങേരുടെ പേര് വിനായക് എന്നാണല്ലേ.. ഇവിടെ വിൻ സർ.. ചെല്ലപേരാണ് വിനു.. ഇപ്പൊ കിട്ടി.
"Sir.. May I Get in...?"
"Yes.. "
ആൾ പുറം തിരിഞ്ഞിരിക്കുകയാണ്..
ഞാൻ അകത്തേക്ക് കയറി ടേബിളിനടുത്തെത്തി..
"Ms. റിദ്ധി മഹാദേവൻ "
എന്ന് വിളിച്ച് അദ്ദേഹം എനിക്ക് നേരെ തിരിഞ്ഞു.
മുന്നിലിരിക്കുന്ന ആളെ കണ്ട് എന്റെ സകല കിളികളും പറന്നു പോയി...
'വെറുതെ അല്ല.. വന്നു കയറിയപ്പോഴേക്കും 'Beware of dogs' ന്ന് ബോർഡ് ഇട്ടപോലെ അങ്ങേരെ കുറിച്ച് മുന്നറിയിപ്പ് തന്നത് മാഡം..
പുലിമടയിലാണല്ലോ ദൈവമേ ഞാൻ ചാടിയേക്കുന്നെ..
കണ്ടറിയാം...
തുടരും....
(വായിച്ചിട്ടു അഭിപ്രായം പറയണേ.. )
*part 1*
click here to read full part PDF

0 Comments
Post a Comment