നീയാണെൻ മുഹബ്ബത്ത്💞💞 (FULL PART)
📝LADEEDA
******************************************
പണത്തിനും പ്രതാഭത്തിനും മുന്നിൽ നിൽക്കുന്ന ആലിക്കൽ തറവാട്ടിലെ അലിയുടെ ഏക മകനാണ്
*അമൻ ഷാസിൽ*
പണവും ആർഭാടം നിറഞ്ഞ ജീവിതവുമാണ് ഏറ്റവും വലിയ സൗഭാഗ്യം എന്ന് വിശ്വസിക്കുന്ന ഉപ്പയുടെ കാഴ്ചപ്പാടിന് നേരെ ഓപ്പോസിറ്റ് ആയിരുന്നു അമന്റെ കാഴ്ചപാട്....
മറ്റുള്ളവരെ സ്നേഹിക്കുന്നതിലും ആ സ്നേഹം തിരിച്ചു കിട്ടുന്നതും ആണ് ഏറ്റവും വലിയ സൗഭാഗ്യം എന്നാണ് അമൻ വിശ്വസിച്ചിരുന്നത്.....
ഉപ്പയുടെ തീരങ്ങൾക് അമനും അമൻറെ തീരുമാനങ്ങൾക്ക് ഉപ്പയും പൊരുത്ത പെട്ട് പോകാൻ വളരെ പാടാണ്....
അമനെ കൊണ്ട് ഒരു കോടീശ്വരന്റെ മകളെ കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നാണ് ഉപ്പയുടെ ആഗ്രഹം.....എന്നാൽ അമനിന് സാധാരണ പെൺകുട്ടിയെ കല്യാണം കഴിക്കാനാണ് ഇഷ്ടം....
ഉപ്പയോട് ഏത് നേരവും പ്രശ്നം ആയതിനാൽ ഉമ്മയോടാണ് അമൻ എല്ലാ കാര്യങ്ങളും തുറന്നു പറയുക..... ഉമ്മാനോട് മാത്രമല്ല അവനൊരു കട്ട ചങ്കും ഉണ്ട് അൻവർ എന്ന അനു.... അവനോടും എല്ലാ കാര്യങ്ങളും അവൻ തുറന്നു പറയും....
രണ്ട് പേരും എപ്പോഴും ഒപ്പം ഉണ്ടാവുo കൂടെ...
ഇനി നമുക്ക് കഥയിലോട്ട് വരാട്ടോ...
•••••••••••••••••••••••••••••
ഇന്നൊരു പെൺകുട്ടിയെ കാണാൻ ചെല്ലണമെന്ന് അമന്റെ ഉപ്പ പറഞ്ഞപ്പോൾ അതിന് പറ്റില്ലെന്ന് പറഞ്ഞു ദേഷ്യപ്പെട്ടിറങ്ങിയതാണ് അമൻ.....
ഇനി എന്റെ കഥ നിങ്ങളാരും പറയണ്ട...ഞാൻ തന്നെ പറഞ്ഞോളാം ട്ടോ....
ഹാ അപ്പോ നമ്മളിതാ നമ്മടെ ഉപ്പാനോട് ദേഷ്യപെട്ടിറങ്ങിയിക്കാണ് ട്ടോ.. അതിന്റെ ദേഷ്യം മൊത്തം കാർ ഹൈ സ്പീഡിൽ വിട്ട് തീർക്കാണ് ഞാൻ...
പാവം അനു.... പതുക്കെ വിടാൻ എന്നോട് കെഞ്ചി കൊണ്ടിരിക്കാണ്....ഇവന്റെ പേടി ഇതുവരെ മാറിയില്ലേ പടച്ചോനെ....
ഞങ്ങളിപ്പോ ഇവിടെ അടുത്തുള്ള ഒരു മാളിലേക്ക് ആണ്.... ഞങ്ങളിവിടുത്തെ സ്ഥിരം കസ്റ്റമർ ആണെന്ന് വേണമെങ്കിൽ പറയാം... ഹിഹി....
അങ്ങനെ മാളിൽ ഓരോന്ന് കണ്ടും കുടിച്ചും തിന്നും നടക്കുമ്പോഴാണ് പെട്ടെന്ന് ആരോ അനുവുമായി ശക്തിയായി കൂട്ടിടിച്ചത്....
അയാൾക് അറിയാതെ പറ്റിയതായിരിക്കും എന്ന് കരുതി ഞങ്ങൾ അത് കാര്യമാക്കാതെ പോകാൻ നിക്കുമ്പോഴാണ് അയാൾ വെറുതെ വന്ന് എന്തടാ.... എന്തടാ.... എന്ന് പറഞ്ഞു അനുവിനെ പിന്നിലേക്ക് തള്ളി കൊണ്ടിരിക്കാൻ തുടങ്ങിയത്.....
അയാളെ കണ്ടപ്പോ തന്നെ ആകെ വെടക്ക് ആണെന്ന് മനസ്സിലായി... സംഭവം ആ ആൾടെ ഭാഗത്ത് അല്ലെ തെറ്റ്... എന്നിട്ട് ഈ ചെറ്റത്തരം കാണിക്കുമ്പോൾ നമ്മള് നോക്കി നിക്കോ..... നോ... നെവർ.
അപ്പൊ പിന്നെ ഞാൻ എന്റെ പണി ഐശൊര്യമായിട്ട് വലത് കാൽ വെച്ച് തുടങ്ങി... ഓന്റെ പുറത്ത് നല്ല അടാർ ചവിട്ട് വെച്ച് കൊടുത്തു... അതിൽ അവൻ തെറിച്ചു വീണു..
ഓൻ എഴുനേറ്റു ഡാാ ന്ന് അലറി കോണ്ട് എന്റെ നേർക്ക് വന്നു...പിന്നെ അവിടെ ഞങ്ങൾ തമ്മിലുള്ള ഒരു യുദ്ധം ആയിരുന്നു.....
തല്ല് തുടങ്ങിയപ്പോ മാൾ ആണെന്നുള്ള കാര്യമൊക്കെ ഞാൻ മറന്നിരുന്നു.... അവസാനമായി ഓന്റെ മൂക്കിനിട്ട് ഒരു കുത്തും കൊടുത്തു ഓനെ നമ്മള് പറഞ്ഞയച്ചു....ഓനും ഹാപ്പി നമ്മളും ഹാപ്പി....
ഒക്കെ കഴിഞ്ഞ് ചുറ്റും ഒന്ന് വീക്ഷിച്ചപ്പോഴാണ് ഇവിടെ ഉള്ളവരൊക്കെ നമ്മളെ നോക്കി നിൽകാണെന്ന് മനസ്സിലായത്....ശ്യോ ഇതാദ്യം അറിഞ്ഞിരുന്നെങ്കിൽ നല്ല സ്റ്റൈൽ ആയിട്ട് അടിക്കാം ആയിരുന്നു....
എന്തായാലും എല്ലാരുടേം നോട്ടം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.....അവരുടെ ഒക്കെ ഇടയിലൂടെ ഹീറോനെ പോലെയൊക്കെ നടക്കാം എന്ന് വിചാരിച് കുറച്ചു സ്റ്റെപ്പ് നടന്നതും എന്തോ സാധനം തട്ടി നമ്മള് നടും തല്ലി വീണു.....
പക്ഷെ എന്റെ നടുന്റെ സ്ഥാനത്ത് വേറെ ആരുടെയോ നടു ആയിരുന്നു... ഐ മീൻ നമ്മള് വീഴാൻ പോവുമ്പോൾ വേറെ ആരെയോ കൂടി ഒപ്പം കൊണ്ട് പോയിട്ടുണ്ടായിരുന്നു....
*പതിയെ കണ്ണ് തുറന്ന് നോക്കുമ്പോൾ സുറുമയാൽ വലിച്ച് നീട്ടി എഴുതിയിരിക്കുന്ന കണ്ണുകൾ എന്നെ തന്നെ തുറിച്ചു നോക്കുന്നതാണ്....ആ നോട്ടം എന്റെ ഹൃദയത്തിൽ തന്നെ കൊണ്ടു*
അവളെ അങ്ങനെ നോക്കിനിൽക്കുമ്പോഴാണ് പെട്ടെന്ന് അവിടെ ഉണ്ടായിരുന്ന കാഴ്ചക്കാരെല്ലാം കയ്യടിക്കുകയും വിസിൽ അടിക്കുകയും ഒക്കെ ചെയ്യുന്നത്......
അതും എനിക്ക് നന്നായി ബോധിച്ചു... പക്ഷെ ഇവിടെ കിടക്കുന്ന ആൾക്ക് അത് തീരെ പറ്റിയിട്ടില്ലെന്ന് തോന്നുന്നു... എന്നെ ഉന്തി മാറ്റാൻ കുറെ പാട് പെടുന്നുണ്ട്....
മനസ്സില്ലാ മനസ്സോടെ ഞാൻ അവിടെന്ന് എണീറ്റു. ഓൾടെ കയ്യും പിടിച് 😁....
ഓൾ അപ്പൊഴാന്നെ എന്റെ കൈ പിടിച്ചുo വലിച്ചും ഓൾടെ കൈ വിടുവിക്കാൻ ശ്രേമിക്കുന്നുണ്ട്... ഞാൻ അവളുടെ കണ്ണുകളിൽ അങ്ങനെ ലയിച്ചു പോയതിനാൽ അവളുടെ കോപ്രായങ്ങൾ ഒന്നും എന്റെ ശ്രെദ്ധയിൽ പെട്ടില്ല.....
ഒരു രക്ഷയുമില്ലെന്ന് കണ്ടപ്പോൾ അവൾ മറ്റേ കൈ കൊണ്ടു ആംഗ്യ ഭാഷയിൽ എന്തൊക്കെയോ കാണിച്ചു... അത് കണ്ടപ്പോ തന്നെ അറിയാതെ ഞാൻ അവളിലുള്ള പിടി വിട്ടു....അവളെന്നെ രൂക്ഷമായൊരു നോട്ടവും നോക്കി കൊണ്ട് നടന്നകന്നു....
അവൾ ഊമയാണോ റബ്ബേ....... ആദ്യമായിട്ടാ മനസ്സിന് ഇണങ്ങിയ ഒരു പെണ്ണിനെ കണ്ടത്...... ഒരു ഊമയെ എങ്ങാനും കെട്ടണം എന്ന് പറഞ്ഞാൽ എന്റെ ബാപ്പ എന്നെ തല്ലി കൊല്ലും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും ഇല്ല...
കൊല്ലാണെങ്കിൽ കൊല്ലട്ടെ..... എന്തായാലും ശെരി...... നിന്നെ ഞാൻ ഇനി വിടില്ല മോളെ....... 😍
അതൊക്കെ ആലോചിച് ചിരിച്ച് അങ്ങനെ നിൽകുമ്പോഴാണ് ആരോ എന്റെ തോളിൽ കൈ വെച്ചത്.... തിരിഞ്ഞ് നോക്കുമ്പോൾ അനു ആയിരുന്നു.... ഞാൻ അവന്ക് ഒരു പുളിച്ച ഇളി പാസാക്കി കൊടുത്തു....
"നമുക്ക് പോണ്ടേ അമനെ.... "
"ഓ പോവാല്ലോ.... "
"എന്നാ ബാ... മോനെ ബാ.... "
ശേ........
"കാർ നീ ഒടിച്ചോട്ടോ..... ഞാൻ ഒടിച്ചാൽ ശെരിയാവില്ല... "
"മ്മ്മ്മ്..... ഞാനല്ല നിന്റെ ഉപ്പയാ ഇതഅറിഞ്ഞാൽ ഒടിക്കാൻ പോകുന്നത്.... നിന്റെ കയ്യും കാലും.... "
"ഓഓഓ.... പിന്നെ.....അങ്ങേരോട് പോയ് പണി നോക്കാൻ പറ.... "
"അങ്ങേര്ടെ കാര്യം അവിടെ നിക്കട്ടെ... ഒരു ഊമ പെണ്ണിനെ നീ കേട്ടോ..."
"അവള് ഒരു ഊമ ആയതോണ്ടാ ഞാൻ വിടാതെ പിടിച്ചിരിക്കുന്നതു.... "
"ഓഹോ.... ഒരു ഒറ്റ നിമിഷം കൊണ്ട് അങ്ങ് ആഴത്തിൽ കയറിയല്ലേ അവള്.... "
"യെസ്.....
നമുക്ക് അവളെ കുറിച്ച് അന്വേഷിക്കണ്ടേ ടാ.... "
"ഞാനില്ല നീ പോയ് അന്വേഷിക്..."
"പക്ഷെ എവിടെ പോയി അന്വേഷിക്കും.... എങ്ങനെ അന്വേഷിക്കും..... "
-------------------------------------
"സിനു നീ എന്താഡീ സ്കൂൾ വിട്ട് ഇറങ്ങിയില്ലേ.... ആംഗ്യ ഭാഷയിൽ നീ എന്താ ഓനോട് പറഞ്ഞത്..... "
"ഹോ... മനുഷ്യന്റെ കയ്യ്..... ഓന്റെ അവിടുത്തെ പെർഫോമൻസ് കണ്ടപ്പോ തന്നെ എന്റെ ബോധം ഒക്കെ പോയർന്നു... അവന്റെ അടികണ്ട് കിളി പോയി എന്റെ ബാഗ് വരെ നിലത്തേക്ക് വീണു... അത് തട്ടിയാ ഓൻ വീണത്.... അതും എന്റെ മേലേക്ക്..... സത്യം പറഞ്ഞാൽ അപ്പൊ ശബ്ദം ഒന്നും പുറത്തേക്ക് വന്നില്ല.... അതാണ് കാര്യം.... "
"ഓഓഓ..... അവന്റെ കിളി നിന്നെ കണ്ടപ്പോ പോയീന്നാ തോന്നുന്നത്..... അമ്മാതിരി നോട്ടായിരുന്നില്ലേ........ "
"മ്മ്മ്.... അതെന്തെലും ആവട്ടെ... സ്കൂളിൽ പോവാൻ ലേറ്റ് ആയി.. വേഗം നടക്ക്. "
•••••••••••••••••••••••••••••••
"എടാ.... കോപ്പേ ഒന്ന് വാതിൽ തുറക്ക് " അനു.
ഈ അലവലാതി എന്തിനാ ഇപ്പൊ ഇങ്ങട് വന്ന്....ഞാൻ പോയി വാതിൽ തുറന്നു കൊടുത്തു.
"എന്തടാ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ.... "
"അയ്യോ കുട്ടിക്ക് എണീക്കാൻ ആയില്ലല്ലേ.. ഇത്ര നേരായിട്ടും നീ എന്തടാ കാട്ടിയിരുന്നു.. "
"അതോ അത്... ഞാൻ അവളില്ലെ അവളെ ആലോചിച്ചോണ്ടിരിക്കാർന്നു..... "
ഞാൻ അവന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിച് കുറച്ചു നാണം ഒക്കെ മുഖത്തു ഫിറ്റ് ചെയ്തു പറഞ്ഞു.
"ചീ... വിടടാ... ഓന്റെ ഒരു ഒലക്കമ്മലെ നാണം... തു... "
അതും പറഞ്ഞു ഓൻ നമ്മളെ ഒറ്റ ഉന്ത്. നമ്മള് ദേ കിടക്കുന്നു ബെഡിൽ. ഇവൻ അത്രക്കായ്യോ...
"ടാ.... ഇറങ്ങി പോടാ എന്റെ റൂമിന്ന്... ഹും. "
"ആ ഞാൻ പോവാ... നിന്റെ ഊമപെണ്ണിനെ പറ്റി കുറച്ചു ഡീറ്റെയിൽസ് കിട്ടി... അത് പറഞ്ഞു തരാമെന്ന് വെച്ച് വന്നതാ... ആ ഞാൻ പോവാ... "
ഏയ്...... 😀
"ആഹാ.... മുത്തേ അനു... നീ അത് പറയണ്ടേ... എന്നാ ഞാൻ നിന്നോട് ഇറങ്ങി പോകാൻ പറയോ ചക്കരെ.... നീ ഇവടെ വന്നിരുന്നേ... എങ്ങോട്ടും പോകണ്ട... ചായ കുടിച് പോകാ... "
"പോടാ.... പട്ടീ.... നീയാരാ ഊമപ്പെണ്ണിന് ഉരിയാടാ പയ്യനോ...അവളുടെ കാര്യം പറഞ്ഞപ്പോ എന്താ അവന്റെ സോപിങ്... നീ പോയ് പണി നോക്കടാ... അവളെ കുറിച്ച് ഞാൻ ഒന്നും പറയാൻ പോണില്ല... "
"എടാ പ്ലീസ് എടാ.... നിനക്കറിയാലോ ഞാൻ ആദ്യo ആയിട്ട് സ്നേഹിച്ച പെണ്ണാ... അവളെ കുറിച് എത്രയും പെട്ടന്ന് അറിയാൻ പറ്റിയാൽ എനിക്ക് അത്രയും സന്തോഷാടാ...ഒന്ന് പറയടാ അനു മോനെ.. "
"മ്മ്മ്....ശെരി... ശെരി...ഈ സോപിങ് കൊണ്ട് ഒന്നും നടക്കൂല്ല... ചെലവ് ഉണ്ട്... "
"അതൊക്കെ തരാം.. അല്ലെങ്കിലും നീ എന്റെ ചെലവിൽ അല്ലെ എന്നും കഴിയുന്നത്... "
"ടാ... "
"ആ.... സോറി സോറി.... നീ ഇത് പറ..."
"എന്നാ കേട്ടോ... അവളൊരു ഊമയാണ്... ഒരു പാവപെട്ട വീട്ടിലെ കുട്ടിയാണ്... പേര് ഹിസാന... രാവിലെ മുതൽ ഉച്ച വരെ എന്തോ ക്ലാസ്സിന് പോകുന്നുണ്ട്.... ഉച്ചക്ക് ശേഷം ഒരു സ്കൂളിൽ പേടിപ്പിക്കാണ്... ഇത്രയൊക്കെ കിട്ടിയുള്ളൂ... ഇത് പോരെ നിനക്ക്... "
"മം... തത്കാലം ഇപ്പൊ ഇത് മതി.... ഇനി ബാക്കി ഓള് മുകേന തന്നെ ഞാൻ അറിഞ്ഞോളാo... അല്ല ഇതൊക്ക നിനക്ക് എവിടുന്ന് കിട്ടി... "
"അൻസിടെ ഫോൺ ഇന്നലെ വെറുതെ ഒന്ന് എടുത്ത് കളിക്കുകയായിരുന്നു... അപ്പോ ഇന്നലെ മാളിൽ നിന്ന് എടുത്ത ഫോട്ടോസ് ആണെന്ന് തോന്നുന്നു അവൾ സ്റ്റാറ്റസ് വെച്ചിരുന്നു.... സിനു എന്ന അൻസിടെ കോണ്ടാക്ടിൽ.... ഓളോട് ഇവളെ പറ്റി ചോദിച്ചു..... "
"ഓഹോ അപ്പോ അൻസിനെ ഒന്നും കൂടി വാരിയാൽ ചിലപ്പോ ഓളെ കുറിച്ച് കൂടുതൽ അറിയാൻ പറ്റും... ലെറ്റ്‌സ് ഗോ... കമോൺ.. "
"അല്ല... എങ്ങട്ടാ അവള്ടെടത്തൊന്നും നീ ചോദിക്കണ്ട...ഞാൻ ചോദിക്കും നിനക്ക് പറഞ്ഞു തരും... ഓക്കേ... "
"അതെന്താ... "
"അത് അങ്ങനെയാ.... എനിക്ക് നിന്നെ ഇങ്ങനെ വാരാല്ലോ... അതും അല്ല അവൾ ഇപ്പൊ കോളേജിൽ പോയ് കാണും... ഇതാ പറയുന്നത് നേരത്തെ നീക്കണം എന്ന്.. മനസ്സിലായോ... "
"ഓ ഷിറ്റ്... അവള് ഏത് സ്കൂളിലാ പഠിപ്പിക്കുന്നതെന്ന് നിനക്കറിയോ... "
"ഓഫ്‌കോഴ്സ്... "
"ആ.. എന്നാ പിന്നെ നമുക്ക് അങ്ങോട്ട് പോകേണ്ട ആവശ്യം ഉണ്ട്... ഞാൻ കുളിച് കുട്ടപ്പൻ ആയിട്ട് വരാം...... അപ്പോഴേക്കും ഉച്ച ആയിക്കൊള്ളും... മോൻ ഇവിടെ ഇരുക്ക്... "
"നോ... ഞാൻ ഇവിടെ ഇരിക്കില്ല... "
"അതെന്താ.. "
"ഞാൻ അടുക്കളയിൽ ഇരുന്നോളാം.... അതാവുമ്പോ ഉമ്മ എന്തെങ്കിലും ഉണ്ടാക്കിയിട്ട് ഉണ്ടാകും.... "
എന്ന് പറഞ്ഞു ഓൻ ടാറ്റാ തന്ന് പോയി...
ഹോ ഇങ്ങനെ ഒരു സാധനം.... എന്നാലും എന്റെ അൻസി മുത്താണ്...അൻസി അനുവിന്റെ സിസ് ആണ് ട്ടോ...
ഞാൻ കുളിച് റെഡി ആയി.... കണ്ണാടിയിൽ നോക്കി സ്വയം ഒന്ന് ചിരിച്ചു... *ഇന്നെന്റെ പെണ്ണിനോട് എന്റെ ഇഷ്ടം തുറന്നു പറയണം*......
ഒക്കെ കഴിഞ്ഞ് റൂമിൽ നിന്ന് പുറത്തേക് പോയപ്പോൾ അനു ഫുഡികൊണ്ടിരിക്കാണ്... അടുത്ത് ഉമ്മയും ഉണ്ട്....
ഞാനും ഫുഡ് കഴിക്കാൻ വേണ്ടി കൈ കഴുകി വന്നു.
"അമൻ"
ആ വിളിയുടെ ഗൗരവം കേട്ടപ്പോൾ തന്നെ നമ്മടെ ഉപ്പയാണെന്ന് മനസ്സിലായി... ഞാൻ എന്തെ എന്നുള്ള രീതിയിൽ തിരിഞ്ഞു നോക്കി.....
"എന്താ നിന്റെ ഉദ്ദേശം... "
ഇങ്ങേരു ഇതെന്താ ചോയ്ക്കുന്നത്.... ഞാൻ ഒന്നും മിണ്ടാതെ നിന്നു.
"എന്താ ഞാൻ ചോദിച്ചതിന് നിനക്ക് മറുപടി ഇല്ലേ.... ഇന്നലെ ആരോ ആയിട്ട് നീ അടി ഉണ്ടാക്കിയെന്ന് ഞാൻ അറിഞ്ഞല്ലോ... എന്നെ എപ്പഴും നാണം കെടുത്തികോളാം എന്ന് നീ വല്ല ശപദും ചെയ്തിട്ടുണ്ടോ... നിന്നെ കൊണ്ട് ഒരു ഉപകാരവും ഇല്ലാതായി പോയല്ലോടാ എനിക്ക്...
മര്യാദക് ഓഫീസിൽ വന്നു വർക്ക് ചെയ്യാൻ അവന്ക് വയ്യ.... ഈ ചെക്കന്റെ കൂട്ടും കൂടി എവിടേലും തെണ്ടി നടക്കും...
ഒന്ന് ഞാൻ പറഞ്ഞേക്കാം... എനിക്ക് ഈ സമൂഹത് ഞാൻ നല്ലൊരു പേര് ഉണ്ടാക്കിയിട്ടുണ്ട്.. അത് നീ ആയിട്ട് കളഞ്ഞു കുളിക്കരുത്.... കളഞ്ഞാൽ നിന്റെ പേര് എന്റെ വീട്ടിൽ നിന്നും മനസ്സിൽ നിന്നും എല്ലാം ഞാൻ ഒഴിവാക്കി കളയും...
ഞാൻ പറഞ്ഞത് അനുസരിച് ജീവിച്ചാൽ നിനക്ക് കൊള്ളാം.... "
"ഞാൻ നിങ്ങടെ അടിമ ഒന്നുമല്ല നിങ്ങൾ പറഞ്ഞത് കേട്ടോണ്ട് ജീവിക്കാൻ... എനിക്ക് എന്റേതായ ഇഷ്ടങ്ങളുണ്ട് അതെ ഞാൻ ചെയ്യൂ....."
"അമൻ ഞാൻ പറഞ്ഞു നിന്നോട്... എന്റെ നേരെയുള്ള ഈ സംസാരം തന്നെ നീ നിർത്തിക്കോ... അതാ നിനക്ക് നല്ലത്... അല്ലെങ്കിൽ..... "
"അല്ലെങ്കിൽ നിങ്ങളെന്താ ചെയ്യാ... എന്നെ ഈ വീട്ടിൽ നിന്ന് പുറത്താക്കോ.... എന്നാൽ പുറത്താക്....നിങ്ങൾക് നിങ്ങടെ മകനിം. ഭാര്യയെയും ഒന്നും വേണ്ടല്ലോ... പണം അല്ലെ വേണ്ടൂ... അതും കെട്ടിപിടിച്ചു ഇവിടെ ഇരുക്ക്....
മക്കളെ അഗ്നാപിച്ചും പേടിപ്പിച്ചുo ഒന്നും അല്ല വളർത്തേണ്ടത്... സ്നേഹത്തിലൂടെയും ലാളനയിലൂടെയും ആണ്.... ഇന്നുവരെ നിങ്ങൾ എന്നോട് സ്നേഹത്തോടെ എന്റെ പേരെങ്കിലും വിളിച്ചിട്ടുണ്ടോ....
ഇല്ല... നിങ്ങൾക് അതിന് കഴിയില്ല... കൊടുക്കന്നതേ തിരിച്ചും കിട്ടുകയുള്ളൂ...എന്റെടന്നു ഇത്രയൊക്കെ നിങ്ങൾ പ്രധീക്ഷിച്ചാൽ മതി. എന്റെ ഉമ്മാനെ ഓർത്താ ഞാൻ പലതും മറക്കുന്നത്... "
"നിന്റെ ഈ പ്രസംഗം ഒന്നും എന്നെ ഒരു തരത്തിലും ബാധിക്കില്ല അമൻ...ഞാൻ വിചാരിക്കുന്ന പോലെ ഇവിടെ കാര്യങ്ങൾ നടക്കൂ..... "
എന്ന് പറഞ്ഞു എന്റെ ഫാദർ എന്ന് പറയുന്ന ആൾ ഇറങ്ങി പോയി..
എനിക്കിപ്പോ ദേഷ്യം കൊണ്ട് എന്താ ചെയ്യേണ്ടതെന്ന് കൂടി അറിയില്ല... ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റാത്ത കാരണം അവിടെ ഉണ്ടായിരുന്ന ഒരു ഫ്ലവർ വെസ് കൈ കൊണ്ട് അടിച്ചു പൊട്ടിച്ചു....
"അയ്യോ മോനെ..... നീ എന്തടാ ഈ കാണിചെ.... ദേ ചോര വരുന്നു..... ഇങ്ങോട്ട് വന്നേ നീ... "
ഉമ്മ എന്നെ അവിടെ ഇരുത്തി ഉമ്മാന്റെ ഷാൾ കീറി മുറിവിൽ കെട്ടി തന്നു... അനുo ഓരോന്നൊക്കെ പറയുന്നുണ്ട്... നല്ലം രക്തം പോകുന്നുണ്ട്...
ഇപ്പൊ മൈൻഡിൽ അതൊന്നും അല്ല... ഉപ്പാന്റെ സ്വഭാവം എങ്ങനെയെങ്കിലും മാറണെ എന്നാ... അല്ലെങ്കിൽ ഒരിക്കലും എനിക്ക് എന്റെ പെണ്ണിനെ കിട്ടാൻ വഴിയില്ല.....
*******************
"മോളെ സിനു... ഒന്ന് ഇങ്ങട്ട് വന്നേ "
"എന്താ ഉമ്മീ... "
"ഏതായാലും നീ ക്ലാസ്സിന് പോകുന്നില്ലല്ലോ.. അടുക്കളയോട്ട് വന്ന് എന്നെ ഒന്ന് സഹായിച്ചൂടെ അനക്... കെട്ടിക്കാനായി ഒന്നും അറിയാതെ ഇയ്യ് ഇങ്ങനെ നടന്നോ.. "
"ഓ ശെരി ഉമ്മ... ഞാൻ അങ്ങനെ തന്നെ നടന്നോളാo.... "
"ഇങ്ങോട്ട് വാടി ഇയ്യ്... വായാടിയെ... "
"അപ്പൊ മീനുചേച്ചി ഇന്ന് വന്നില്ലേ ഉമ്മി... "
"മീനുചെച്ചി അവിടെ ഉണ്ട്... വേറെ ജോലി ചെയ്യാ.... നീ ഇതൊക്കെ ഒന്ന് മുറിചെ... "
"എനിക്ക് സ്കൂളിൽ പോകേണ്ടതുണ്ട് എന്ന കാര്യം ഇങ്ങൾ മറന്നോ... "
"അതൊക്കെ സമയം ആവുന്നേ ഉള്ളൂ.... നീ ആദ്യം എന്തെങ്കിലും ഒക്കെ പടിക്ക്... എന്നിട്ട് മതി കുട്യോൾക് പഠിപ്പിച്ച കൊടുക്കൽ.. "
"അയ്യോ എന്റെ ഉമ്മിയെ... ഇങ്ങള് എന്ത് പൊട്ടതിയാ..... ഞാൻ അതിന് കുട്ട്യോൾക്ക് കുക്കറി ക്ലാസ് ഒന്നും അല്ല എടുക്കുന്നത്... ഹഹ... "
ഉമ്മ ഒന്നും മുണ്ടാന് വന്നില്ല... മൂപ്പത്തിയേര് ഓരേ പണിയും നോക്കി പോയി... ഹും...
നമ്മള് ഇത് വെഗം ഫിനിഷ് ചെയ്യട്ടെ ട്ടോ...
സവാരിഗിരി ഗിരി.... സവാരിഗിരി ഗിരി...
=================
"ടാ നമുക്ക് അവളെ കാണാൻ പോകണോ... നിന്റെ ഉപ്പ ഇതറിഞ്ഞാൽ ഒരിക്കലും സമ്മതിക്കില്ലടാ... നിന്റെ ഈ ഇഷ്ടം മറക്കുന്നതല്ലേടാ നല്ലത്.... "
അനുവിന് ഞാൻ ഒന്നും തിരിച്ചു മറുപടി കൊടുത്തില്ല...
അവളെ കാണണം... എന്റെ ഇഷ്ടം തുറന്നു പറയണം... ഇന്ന് തന്നെ... അത് ഞാൻ തീരുമാനിച്ചു ഉറപ്പിച്ചതാ....
സ്കൂൾ ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്ത് ഞങ്ങൾ ഇറങ്ങി...
"ഇതെന്താത്.... സ്കൂൾ തന്നെ അല്ലേടാ... "
"സ്കൂൾ അല്ലേടാ ഇതെനിക്കിപ്പോ സ്വർഗം ആണ്... "
ഞാൻ കയ്യും വിടർത്തി അവിടത്തെ കാറ്റിനെ വരവേറ്റ് പറഞ്ഞു.
"തുടങ്ങി അവൻ....ഞാൻ ചോദിച്ചത് ഈ സ്കൂളിന്റെ കോലം കണ്ടിട്ടാ... "
"ഓ... അതാണോ.... അത് പണി നടക്കാണെന്ന് തോന്നുന്നടാ.... കണ്ടില്ലേ പൈന്റൊക്കെ ദാ അവിടെ ഇരിക്കുന്നു..."
"ഹും... ഇനി നിന്റെ പെണ്ണ് എവിടെ... "
"അത് ഞാൻ കണ്ടുപിടിച്ചോളാം.... നീ നടക്ക്..
നീ സെക്കന്റ് ഫ്ലോറിൽ പോ... ഞാൻ ഇവിടെ ഒക്കെ നോക്കിക്കൊള്ളാം "
അങ്ങനെ ഓരോ ക്ലാസും വീക്ഷിച്ചു നടക്കുമ്പോഴാ... ദേ... നിൽക്കുന്നു എന്റെ പെണ്ണ് വൈറ്റ് ചുരിദാർ ഇട്ടിട്ട്....
ഹൌ.... ന്റെ റബ്ബേ.... എന്നെ അങ്ങ് എടുത്തോളിo....
എന്ത് മൊഞ്ചത്തിയാ ഇവള്.....
അതും ഓള് കുട്ടികളെ ആംഗ്യഭാഷയിൽ എന്തൊക്കെയോ പഠിപ്പിച്ചോണ്ടിരിക്കാണ്...നല്ല രസണ്ട് അതൊക്ക ഇങ്ങനെ നോക്കി നിൽക്കാൻ.
പെട്ടെന്നാണ് ഓൾടെ നോട്ടം എന്റെ നേർക്ക് ആയത്.....
എന്നെ ഇവിടെ കണ്ടതും ഓള് ആകെ ഷോക്ക് ആയിട്ടുണ്ട്....
====================
പടച്ചോനെ ഇത് അവനല്ലേ..... ഇവനെന്താ ഇവിടെ....
🤔
ഓൻ കൈ വീശി കാണിച്ചു ഹായ് എന്ന് ആംഗ്യo കാണിച്ചു....
ഞാൻ തിരിച്ചു എന്താന്ന് കൈ കൊണ്ട് ചോദിച്ചു.
അപ്പൊ ഓനുണ്ട് ചുമ്മാ എന്ന് തോളനാക്കി കാണിക്കുന്നു....
അല്ലാഹ്..... ഇവനെന്താ ഊമയോ മറ്റോ ആണോ... വാ തുറന്നു പറഞ്ഞാൽ എന്താ... വെറും ആക്ഷൻ മാത്രേ ഉള്ളൂ...
ഓനെ നോക്കി ചിന്തിച്ചിരിക്കുമ്പോഴാണ് ഓൻ നമ്മളോട് അവന്റെ അടുത്തേക്ക് വരാൻ ആക്ഷൻ കാണിച്ചത്....
സംഭവം ഉള്ളിൽ നല്ല പേടി ഉണ്ടെങ്കിലും ഞാൻ അതൊന്നും പുറത്ത് കാണിക്കാതെ അവന്റെ അടുത്തേക്ക് പോയി....
"നമുക്ക് ഒന്ന് കുറച്ച് പുറത്തേക്ക് ഇറങ്ങി നിന്നാലോ... "
ആഹാ..അപ്പൊ ഊമ അല്ലാല്ലേ... സംസാരിക്കാനൊക്കെ അറിയാം.
ഞാൻ വീണ്ടും കൈ കൊണ്ട് എന്തിന് എന്ന് ചോദിച്ചു...
"അത് എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു... "
എന്ന് പറഞ്ഞു ഓന് ദേ പോണു... നമ്മളും ഓന്റെ പിന്നാലെ വിട്ടു...
***************************************
ഇതേ സമയം അനു...
"ഈ ഊമകുട്ടി ഇതെവിടെ പോയി കിടക്ക.. ഈ ഫ്ലോർ മൊത്തം തിരഞ്ഞു. ഇനിയിപ്പോ എവടെ തിരയാനാ...."
എന്ന് പറഞ്ഞ് അവൻ മുകളിൽ നിന്ന് താഴോട്ട് നോക്കിയപ്പോൾ അവർ രണ്ട് പേരും നിൽക്കുന്നതാണ് കണ്ടത്...
"ആഹാ... ഇവർ കണ്ട്മുട്ടിയോ.. മ്മ്മ് നല്ല മാച്ച് ഉണ്ട് രണ്ടാളും... "
എന്നൊക്ക അവൻ വിചാരിച്ചു കൈ അവിടെയുള്ള പിടിത്തത്തിൽ പിടിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു പെയിന്റ് ബോക്സ് താഴേക്ക് പോയി .
ഓ മൈ ഗോഡ്.

"ആക്ച്വലി...ഇന്നലെ തന്നെ കണ്ടപ്പോൾ..
**ട്ടോ**
"ആ "
അവളോട് എന്റെ ഉള്ളിലെ കാര്യം പറയാൻ നിൽക്കുന്ന സമയത്ത് പെട്ടന്ന് എന്തോ ഒന്ന് ഓൾടെ തലയിലേക്ക് വീണു...
നോക്കിയപ്പോൾ ഒരു പെയിന്റ് ബോക്സ് ആണ്... അവളുടെ ആ വൈറ്റ് ചുരിദാർ ഇപ്പൊ നല്ല റെഡ് കളർ ആയിട്ടുണ്ട്....
ഞാൻ ഓളെ എണീപ്പിക്കാൻ വേണ്ടി അവളുടെ അടുത്തേക്ക് ചെന്നതും ഓളുണ്ട്
"അള്ളോഹ്.... എന്റെ തല... ആ.. എന്റെ തല പൊളിഞ്ഞേ... "എന്ന് പറഞ്ഞ് കാറുന്നു.
ഓൾക്ക് സൗണ്ട് ഇപ്പൊ എവിടുന്നാ വന്നേ... ഓളെ എണീപ്പിക്കാൻ പോയ ഞാൻ ഓൾടെ സംസാരം കേട്ടപ്പോൾ ഷോക്ക് ആയി അവിടെ തന്നെ നിന്നു പോയി......
"സത്യം പറയടോ.... താൻ ഇത് മനപ്പൂർവം ചെയ്തതല്ലേ.... എന്റെ ബാഗ് ഇന്നലെ തന്നെ വീഴ്ത്തിയതിന് പകരം വീട്ടിയതല്ലേ....പറയ്...... അല്ലെന്ന്...."
ഓള് അവിടെ കിടന്ന് എന്തൊക്കെയോ പറഞ്ഞു കൂക്കുന്നുണ്ട്... ഓഹോ അപ്പൊ ഇവളുടെ ബാഗ് തട്ടി ആണോ ഞാൻ വീണത്...
"ഒന്ന് കൈ തന്ന് സഹായിക്കഡോ" എന്നെ കൊറേ തെറി പറഞ്ഞു ലാസ്റ്റ് അവളെന്നോട് സഹായിക്കാൻ പറഞ്ഞു...
ഞെട്ടലിൽ നിന്ന് ഒക്കെ വിമുക്തി നേടി ഞാൻ അവളെ എണീക്കാൻ വേണ്ടി കൈ കൊടുത്തു.... പക്ഷേ ഞെട്ടിച്ചുകൊണ്ട് എന്റെ മുറിവ് പറ്റിയ കൈ പിടിച്ചു അവളെണീറ്റ് എന്നെ ഒറ്റ കെട്ടിപ്പിടിത്തേർന്നു....
സ്നേഹം കൊണ്ട് ഒന്നും അല്ല ഇതെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.....
സംഭവം ഓൾടെ ഡ്രസ്സിൽ ഉണ്ടായിരുന്ന പെയിന്റ് എന്റെ ഡ്രെസ്സിലേക്കും കൂടി ആകാൻ ആയിരുന്നു.....
മിണ്ടാപ്പൂച്ച കലം ഉടച്ചിരിക്കുന്നു.... 🙄
എന്റെ പെണ്ണ് ആയോണ്ട് മാത്രം ഞാൻ ക്ഷമിച്ചിരിക്കുന്നു......
"ഹാഹാ.... ഇപ്പൊ എങ്ങനെണ്ട്... അതാണ് ഹിസാന.... "എന്ന് പറഞ്ഞ് ഓള് ഭയങ്കര കിണി.........
ഓൾടെ ആ ചിരി കാണാൻ എന്താ ഭംഗി.... 😍🥰കുറച്ചു നേരം അതും നോക്കി അങ്ങനെ ഇരുന്ന് പോയി..............
ഏതായാലും ഇനി വൈകിപ്പിക്കാൻ ഈ അമൻ ഷാസിലിന് തീരെ താല്പര്യം ഇല്ലാ....
അതോണ്ട് ഓളെ പിടിച്ച് ഒറ്റവലിയായിരുന്നു എന്റെ നെഞ്ചത്തോട്ട്..... എന്നിട്ട് എന്റെ ഇരുകൈകൾ കൊണ്ടും ഞാൻ അവളുടെ അരയിലൂടെ ചുറ്റിപിടിച്ചു.....
ഇപ്പൊ പെണ്ണിന്റെ ചിരി ഒക്കെ പോയി എന്നെ അന്തം വിട്ട് എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കുന്നുണ്ട്.....
ഞാനും ആ കണ്ണുകളിലേക്കുള്ള നോട്ടം പിൻവലിക്കാതെ പറഞ്ഞു തുടങ്ങി...
"*സാധാരണ ആണുങ്ങൾ ഗേൾസിനെ പ്രൊപ്പോസ് ചെയ്യുന്നത് പോലെ ഒരു 'ഐ ലോവ് യു' ൽ എന്റെ ഇഷ്ടം പറഞ്ഞു തീർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.... അതോണ്ട് വളച്ചു കെട്ടില്ലാതെ കാര്യം അങ്ങട്ട് പറഞ്ഞേക്കാം... പെണ്ണ് ചോദിക്കാൻ ഞാൻ നിന്റെ വീട്ടിലേക്ക് വരുന്നുണ്ട്...... എന്റെ ഉമ്മാനേയും കൂട്ടി...സൊ ചിരിച്ചോണ്ട് വന്ന് നിന്നെക്കണം.......
*****നീയാണെൻ മുഹബ്ബത്ത് 💞💞*****
കേട്ടോ എന്റെ ഊമ പെണ്ണെ.... *"
അതും പറഞ്ഞ് ഞാൻ അവളുടെ മുഖത്തേക്ക് ഊതി....അവൾ അപ്പൊ കണ്ണടച്ച് പിടിച്ചു....
കുറച്ചു നേരം അങ്ങനത്തെ നിന്ന് ഞാൻ പോവാട്ടോ എന്ന് പറഞ്ഞപ്പോഴാ അവള് പതിയെ കണ്ണ് തുറന്നത്.... ഞാൻ അവ ക്കൊരു സൈറ്റും കൊടുത്തോണ്ട് നടന്നു...
അപ്പോഴേക്കും അനുവും വന്നു....
അങ്ങനെ മനസ്സിൽ ഒരു സന്ദോഷപെരുമഴ പെയ്ത നിർവൃതിയിൽ നടക്കുമ്പോൾ പിന്നിൽ നിന്ന് ഒരു കയ്യടി കേട്ടു.. തിരിഞ്ഞുനോക്കിയപ്പോൾ സിനുവായിരുന്നു......ഒപ്പം വേറെ ഒരു ഗേളും ഉണ്ടായിരുന്നു.
ആ നേരത്ത് അവളുടെ മുഖത്തെ ഭാവം എന്തെന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല....
"അങ്ങനങ് പോയാൽ എങ്ങനെ..... എനിക്ക് പറയാനുള്ളത് കൂടി കേൾക്കണ്ടെ.... പെണ്ണ് ചോദിക്കാൻ അങ്ങ് വീടുവരെ എത്തണമെന്നില്ല.ഇപ്പൊ തന്നെ എന്റെ മറുപടി കേട്ടോ.... എനിക്ക് തന്നെ ഇഷ്ടല്ല.... ഇനി ഇഷ്ടപെടാനും പോണില്ല..... മനസ്സിലായോ..... തനിക് ഇനി എന്നെ കിട്ടുമെന്നും വിചാരിക്കണ്ട.... ബികോസ് എന്റെ നികാഹ് കഴിഞ്ഞതാ.... അതോണ്ട് ചേട്ടന്റെ സമയം ഇനി വെറുതെ കളയാൻ നിക്കണ്ട..... സൊ സോറി... "
അവളൊരു പുച്ഛം നിറഞ്ഞ ഭാവത്തിൽ എന്നോട് പറഞ്ഞു...
ആദ്യം അവൾ ഇഷ്ടമല്ല എന്ന് പറഞ്ഞു വന്നപ്പോൾ എല്ലാരും പറയുന്ന പോലെ ആകും എന്നാ വിചാരിച്ചിരുന്നത്.... പക്ഷേ ലാസ്റ്റ് അവൾ നിക്കാഹ് കഴിഞ്ഞു എന്ന് പറഞ്ഞപ്പോൾ മനസ്സിലേക്ക് എന്തോ തറച്ച് കയറുന്നത് പോലെയാണ് തോന്നിയത്.....
അവൾ ചിലപ്പോൾ പറ്റിക്കാൻ വേണ്ടി പറയുന്നതായിരിക്കും.... എന്നാലും എനിക്ക് എന്തോ അപ്പോ സംസാരിക്കാൻ ഒന്നും പറ്റാത്ത പോലെ....... ഞാൻ പെട്ടെന്ന് മുഖം തിരിച്ച് അനുവിനെയും കൂട്ടി അവിടുന്ന് നടന്നകന്നു.....
•••••••••••••••••••••••••••••••••••••••
"എടീ... സിനു.... നീ എന്തിനാ നിക്കാഹ് കഴിഞ്ഞു എന്ന് പറഞ്ഞത്... പാവം നല്ല ഫീൽ ആയെന്ന് തോന്നുന്നു.... ഒന്നും പറയാതെ പോയത് കണ്ടില്ലേ... "ഷമീന.
"ആണോ ഷെമി..... എന്നാലേ സാരല്ല... പെട്ടെന്ന് എന്നെ കയറി പിടിക്കാനൊക്കെ ആരാ പറഞ്ഞ്.... ആ ദേഷ്യത്തിൽ പറഞ്ഞു പോയതാ... ഏതായാലും അങ്ങനെ തന്നെ കിടന്നോട്ടെ... ഇനി നീയായിട്ട് മാറ്റാനൊന്നും പോവണ്ട.... കേട്ടോ.. "
"മ്മ്മ്.... അതൊക്ക പോട്ടെ... ഈ ഡ്രെസ്സും ഇട്ടോണ്ട് എങ്ങനെ നടക്കാന്ന മോൾടെ വിചാരം.... എന്തായാലും നല്ല കളർ ആയിട്ടുണ്ട്...ഹഹ... "
"പോടീ... പിശാശ്ശെ.... ശേ ഞാൻ ഇനി എന്താ ചെയ്യാ പടച്ചോനെ.... നീ വന്നേ നമുക്ക് ഇതൊന്ന് കഴുകാo.... "
അവിടെയുണ്ടായിരുന്ന ഒരു പൈപ്പിൻ ചുവട്ടിൽ ചെന്ന് കുറെ കഴുകി നോക്കി..... എത്ര നോക്കിയിട്ടും ആ കളർ കുറയുന്നില്ല..... പെട്ടുന്ന് പറഞ്ഞാൽ മതിയല്ലോ.....
കുറേനേരം വെള്ളം കൊണ്ട് ഒരു കളി കളിച്ചു.... എന്നിട്ടും എന്ത് കാര്യം.... ഞാൻ ഇപ്പോ ഏതായാലും നനഞ്ഞു കുളിച്ചിട്ടുണ്ട്.....
ഹ്മ്മ്..... പോകുന്ന സമയത്ത് എന്തെങ്കിലും ഒക്കെ ചെയ്യാം.... ഹൂ....
അവിടെന്ന് തിരിച്ച് ക്ലാസ്സിലേക്ക് തന്നെ പോവാൻ ഒരുങ്ങി തിരിഞ്ഞപ്പോൾ ഇവിടെ ഒരുത്തി ഫീലായി ഇറങ്ങി പോയി എന്ന്k പറഞ്ഞ് ആള് ദേ നിൽക്കുന്നു പല്ലിളിച് എന്റെ മുന്നിൽ.
ഇങ്ങേര് പോയില്ലേ.... എന്തിനാ പ്പോ വീണ്ടും വന്നത്...
നമ്മള് ഓനെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് ഓൻ എന്റെ അടുത്തേക്ക് വന്നു.....
"ഞാൻ വീണ്ടും എന്തിനാ വന്നു എന്നായിരിക്കും നീ ഇപ്പൊ ചിന്തിക്കുന്നുണ്ടാവുക....നിന്റെ വാക്കും കേട്ട് എനിക്കങ്ങനെ അങ്ങ് പോവാൻ പറ്റോ മൈ ഡിയർ ബേബി...... ഞാനെ നിനക്കൊരു ഡ്രസ്സ് വാങ്ങാൻ പോയതാ....
നീ ഇത് വേടിക്കണം.... ഏതായാലും നിനക്ക് ഇപ്പോൾ ഒരു ഡ്രസ്സ് ചെയ്ഞ്ചിങ് ആവശ്യമാണ്.... പക്ഷേ അത് മാത്രം കൊണ്ടല്ല.... എന്നെ മനസ്സുകൊണ്ട് നിനക്ക് ഇഷ്ടമാണെങ്കിൽ നീ ഇത് ധരിക്കണം... നീ ഇത് ധരിക്കുകയാണെങ്കിൽ നിനക്ക് എന്നെ ഇഷ്ടമാണെന്ന് ഞാൻ വിചാരിച്ചുകൊള്ളാം."
" അങ്ങനെ ഇപ്പൊ താൻ വിചാരിക്കേണ്ട തനിക്കെന്താ പറഞ്ഞാ മനസ്സിലാവില്ലേ... എന്റെ നിക്കാഹ് കഴിഞ്ഞതാ... നിക്കാഹ് കഴിഞ്ഞ പെണ്ണിന്റെ പുറകെ നടക്കാൻ തനിക്ക് നാണമില്ലേ..."
" അതിന് നിക്കാഹ് കഴിഞ്ഞ പെണ്ണിന്റെ പുറകെ അല്ലല്ലോ ഞാൻ നടക്കുന്നത്.. "
" എന്തേ ഞാൻ പറഞ്ഞത് തനിക് വിശ്വസം ആയില്ലേ...ഇല്ലെങ്കിൽ ഞാൻ ഫോട്ടോ കാണിച്ചു തരാം... അപ്പഴെങ്കിലും വിശ്വസിക്കോ താൻ... "
********************
എന്ന് പറഞ്ഞ് അവൾ ഫോൺ പോയി എടുത്തു കൊണ്ടുവന്നു.. സത്യം പറഞ്ഞാൽ ഇപ്പോൾ എനിക്ക് നല്ല ടെൻഷൻ ആയി....
നേരത്തെ അവൾ പറഞ്ഞത് എനിക്ക് എന്തോ അങ്ങട് വിശ്വാസം വന്നില്ല. അതുകൊണ്ടാ ഞാൻ പോയി ഡ്രെസ്സൊക്കെ വേടിച്ചു കൊണ്ടുവന്നത്.
ഓള് എന്നെ പറ്റിക്കുക ആയിരിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം.
ഓള് വന്നു എന്റെ നേരെ ഒരു ഫോട്ടോ കാണിച്ചു... അതിൽ അവളും വേറെ ഇരു പയ്യൻ അവളുടെ തോളിലൂടെ കയ്യിട്ട് നിൽക്കുന്നതുമാണ് കണ്ടത്.. ഒരു വെഡിങ് ഡ്രസ്സ് ആണ് ഓൾടെ വേഷം..
എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനേ പറ്റിയില്ല... അപ്പൊ അവൾ പറഞ്ഞത് സത്യം തന്നെയാണോ പടച്ചോനേ.. എന്തോ മനസ്സിന് വല്ലാത്ത സങ്കടം തോന്നി.
എന്നാലും ഞാൻ ആദ്യമായിട്ട് സ്നേഹിച്ച പെണ്ണ് എന്റെ കൂടെ തന്നെ ഉണ്ടാവും എന്നാ ഞാൻ കരുതിയത്... പക്ഷേ ഇത്ര പെട്ടെന്ന് തന്നെ കൈവിട്ടു പോകും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല..
ഓളെ കണ്ടപ്പോഴാ ഇത്രയും. കാലത്തിനുശേഷം എന്റെ ഉള്ളൊന്ന് മനസ്സറിഞ്ഞ് ചിരിച്ചത്...
പിന്നെ ഒന്നും പറയാതെ ഞാൻ അവിടുന്ന് പോന്നു.. എന്റെ കയ്യിൽ ഉണ്ടായിരുന്നു അഡ്രസ്സ് എപ്പോഴാ അവിടെ നിലപതിച്ചിരുന്നു...
@@@@@@@@@@@@
വൈകുന്നേരം ഹിസാനയുടെ വീട്ടിൽ............
"എങ്ങനെയുണ്ടായിരുന്നു ഷെമി എന്റെ ഐഡിയ... കോളേജിൽ പഠിക്കുന്ന സമയത്ത് ഒപ്പനക്ക് കാകുവിന്റെ കൂടെ എടുത്ത ഫോട്ടോയാ ഞാൻ അവന്ക് കാണിച്ചു കൊടുത്തത്."
" ഭയങ്കര ചതി ആയിപ്പോയിട്ടോ സിനു... അങ്ങേര് ശരിക്കും വിശ്വസിച്ചു എന്നാ തോന്നുന്നത്..ഇനി നിന്റെ പിന്നാലെ വാര്ന്നൊന്നും ഉണ്ടാവില്ല... "
"ഏയ് വരില്ലേ.... 😕"
"ഹമ്പടി കേമി... അപ്പൊ നിനക്ക് ഇഷ്ടാണല്ലേ.... "
"അ.....അ....അത് പിന്നെ ഇഷ്ടാണോന്നൊക്കെ ചോദിച്ചാൽ ഇഷ്ട്ടാണെന്ന് തോന്നുന്നെടീ.... ഇക്കറീല്ല... "
"നിനക്കല്ലാതെ പിന്നെ ആർക്കാ നിന്റെ മനസ്സ് അറിയാ... "
"എടീ... അതുണ്ടല്ലോ... അങ്ങേര് ഉണ്ടല്ലോ ഞാൻ ഊമയാണെന്നാ ആദ്യം വിചാരിചിരുന്നത്......ഒരു ഊമയെ പോലും സ്നേഹിക്കാനുള്ള മനസ്സ് അയാളിൽ ഉണ്ട്... അതിനർത്ഥം അയൾ നല്ല ഒരാളാണെന്നാല്ലേ......
പിന്നെ ഞാൻ ഇഷ്ടല്ലാന്നൊക്ക ഇപ്പൊ പറഞ്ഞത് കുറച്ചു വെയിറ്റ് ഒക്കെ ഇടേണ്ട... ഇങ്ങോട്ട് ഇഷ്ടമാണെന്ന് പറഞ്ഞ അപ്പൊ തന്നെ അങ്ങോട്ടും ഇഷ്ടമാണെന്ന് പറയാൻ പറ്റോ....
ഒരു ദിവസം ഞാൻ തന്നെ പറയും അവൻ പറഞ്ഞത് പോലെ
***നീയാണെൻ മുഹബ്ബത്ത് 💞💞 ****
എന്ന്...😍"
####################
ഞാൻ അടുക്കളയിൽ ചെന്ന് ഉമ്മാനെ നോക്കിയപ്പോൾ അവിടെ കണ്ടില്ല.... റൂമിലേക്ക് പോയപ്പോൾ അവിടെ ഉപ്പാന്റെ അടുത്ത് ഇരിക്കുന്നുണ്ട്..... ഉപ്പ കിടക്കാണ്......
ഞാൻ പിന്നെ അവിടെ നിൽക്കാതെ വേഗം റൂമിലേക്ക് പോയി.... കണ്ണടച്ചു കുറെ നേരം കിടന്നു.....
കണ്ണടക്കുമ്പോൾ തന്നെ അവൾ കാണിച്ച ആ ഫോട്ടോ ആണ് മനസ്സിലേക്ക് വരുന്നത്... എന്തോ മനസ്സാകെ നീറി പുകയുന്നുണ്ട്.... ഉമ്മാനോട് എല്ലാം ഒന്ന് തുറന്നു പറയണം. എന്നാൽ കുറച്ചു ഭാരം ഒഴിഞ്ഞു കിട്ടും.
എന്നാലും അവൾ....
അല്ല...... അൻസി എന്തിനാ അവൾ ഊമയാണെന്ന് പറഞ്ഞത്.... അവളോട് ചോദിച്ചാൽ അവളുടെ നികാഹിന്റെ കാര്യം അറിയാൻ പറ്റോ.....
അവളോട് തന്നെ ചോദിക്കാം....കുറച്ചു നേരം ഞാൻ ഓരോന്നു ആലോചിച്ചു അവിടെ തന്നെ കിടന്നു ഉറങ്ങിപ്പോയി...
പിന്നെ രാവിലെ എണീറ്റ് അനുവിന്റെ വീട്ടിലേക്ക് പോവാം എന്ന് തീരുമാനിച്ചു ഞാൻ റൂമിൽ നിന്നിറങ്ങി...
"മോനെ.... നിന്നെ ഉപ്പ വിളിക്കുന്നുണ്ട്... "
ഉമ്മ ഞാൻ പോകുന്നിടക്ക് പറഞ്ഞു.
"എനിക്ക് അത്യാവശമായി ഒരു സ്ഥലത്തേക്ക് പോകാനുണ്ട്... "
"മോനെ ഒന്ന് വാടാ... ഉപ്പാക്കെന്തോ ചെറിയ ആക്‌സിഡന്റ് പറ്റിയെത്രെ.... നീ വന്നൊന്ന് കാണ്.... "
ഏയ്..... ആക്‌സിഡന്റൊ.... ഞാൻ മനസ്സില്ലാ മനസ്സോടെ ചെന്നു....അപ്പോഴാ ഞാൻ ശ്രേധിച്ചത് ഉപ്പാടെ കയ്യിലും കാലിലും ഒക്കെ ചെറിയ മുറിവ് പറ്റിയിട്ടുണ്ട്....
"അമൻ ഇന്ന് നീ എന്റെ ഫ്രണ്ട് അഷ്‌റഫിന്റെ മകളെ ഒന്ന് ചെന്നു കാണണം.....ഞാൻ അവരോട് വരും എന്ന് പറഞ്ഞിട്ടുണ്ട്...വീടൊക്കെ അൻവറിന് പറഞ്ഞു കൊടുത്തിട്ടുണ്ട്... അവൻ കാണിച്ചു തരും..... "
അത് ശരി വയ്യാതെ കിടക്കാണെങ്കിലും സ്വാഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ല..... അല്ലെങ്കിൽ തന്നെ മനുഷ്യൻ ആകെ ടെൻഷൻ ആയി നടക്കാ... അതിന്റ ഇടയിലാ ഒരു പെണ്ണ് കാണൽ.
"ഞാൻ ആരിം കാണാൻ പോകില്ല.ഉപ്പ തന്നെ അവരോട് പറഞ്ഞളാ വരില്ലെന്ന്.. ഇനി ഈ കാര്യം എന്നോട് പറയണമെന്നില്ല... "
എന്ന് പറഞ്ഞു ഞാൻ ആ മുറി വിട്ട് ഇറങ്ങാൻ നിന്നു...
"മോനെ നീ ഈ കല്യാണത്തിന് സമ്മതിക്കണം..... "
ആ പറഞ്ഞത് കേട്ട് ഞാനൊന്നു ഞെട്ടി....
കാരണം ആ വാക്കുകൾ എന്റെ ഉമ്മയുടെതായിരുന്നു....ഞാൻ തിരിഞ്ഞു നോക്കി.
"ഉമ്മാ... "
"അതെ മോനെ... നീ ഇതിന് സമ്മതിച്ചേ പറ്റൂ... ചെറുപ്പം മുതൽ നിന്റെ ഒരു ആഗ്രഹവും നിന്റെ ഉപ്പ സാധിച്ചു തന്നിട്ടില്ല... ഇനിയും ഇവരുടെ സ്വഭാവം മാറും എന്ന് എനിക്ക് തോന്നുന്നില്ല.... ഇനി ഈ കല്യാണകാര്യവും പറഞ്ഞ് നിങ്ങൾ തമ്മിൽ വഴക്കിടുന്നത് എനിക്ക് കാണാൻ വയ്യാഞ്ഞിട്ട ഞാൻ പറയുന്നത് ഇതിന് നീ സമ്മതിക്കണം..... നിന്റെ ഉപ്പ പറഞ്ഞ പോലെ തന്നെ ഓക്കേ നടക്കട്ടെ...
എന്തായാലും പടച്ചോൻ എന്റെ മോനെ മനസ്സിലാക്കാനും സ്നേഹിക്കാനും കഴിയുന്ന ഒരു പെണ്ണിനെ തന്നെ തരും.... "
എന്ന് പറഞ്ഞു ഉമ്മ പോയി... ഉമ്മാന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു....
ഞാൻ ആകെ തകർന്ന് പോകുന്ന പോലെ തോന്നുവാ എനിക്ക്.... ഞാൻ ഹാളിലെ സോഫയിൽ മുഖം പൊത്തി ഇരുന്നു...
അപ്പൊ ആരോ എന്റെ തോളിൽ കൈ വെച്ചു.... നോക്കിയപ്പോൾ അനു ആണ്...
"ടാ.... നിന്റെ ഉമ്മ പറഞ്ഞതൊക്കെ ഞാൻ കേട്ടു....ഉമ്മ പറഞ്ഞത് തന്നെയാ ശെരി... ഇനി നീ ആ ഹിസാനയുടെ കാര്യം ഓർത്തു ഇരിക്കാതെ ഈ വിവാഹത്തിന് സമ്മതിക്ക്..... ചിലപ്പോൾ ഈ വിവാഹത്തോടെ നിനക്ക് നല്ല സന്ധോഷായിട്ട് കഴിയാൻ പറ്റുമായിരിക്കും...... "
"എടാ... അതിനു പറ്റും എന്ന് നിനക്ക് തോന്നുന്നുണ്ടോ... അത്രയ്ക്ക് സ്നേഹിച്ചു പോയെടാ ഞാനവളെ.... എനിക്ക് മറക്കാൻ കഴിയില്ല... "
" അതിന് അവൾ പോയില്ലേ ടാ... അവളുടെ നിക്കാഹ് കഴിഞ്ഞതാ... ഇനി അവളെ പറ്റി ഓർത്തിരിക്കണ്ട... "
" അത് ആണെന്ന് നിനക്കെന്താ ഇത്ര ഉറപ്പ്ന്ന സത്യം ആണെന്ന് നിനക്കെന്താ ഇത്ര ഉറപ്പ്... അവൾ നമ്മളെ പറ്റിച്ചത് ആണെങ്കിലോ.... "
"അല്ല.... ഞാൻ അൻസിനോട് ചോദിച്ചു.. ഓൾടെ നികാഹ് ശെരിക്കും കഴിഞ്ഞതാ... അവള് ഊമ ആണെന്ന് ജസ്റ്റ് എന്നെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാ ഓള്... നിനക്കിഷ്ടമുള്ള കാര്യം ഒന്നും അവൾക്കറിയിലായിരുന്നു.... ഇപ്പൊ ഞാൻ എല്ലാം പറഞ്ഞു... "
അവനോട് എന്താ പറയേണ്ടതെന്ന് എനിക്ക് അറിയില്ല.... ഇതുവരെ അവള് പറഞ്ഞത് കള്ളം ആയിരിക്കും എന്നൊരു വിശ്വസം ഉണ്ടായിരുന്നു.... ഇപ്പൊ അതൊക്ക പോയി....
ഇനി ഞാൻ കാരണം ഇവരാരും സങ്കടപെടേണ്ട.... എന്റെ ഉമ്മാന്റെ ആഗ്രഹം ഇതാണെങ്കിൽ അത് നടക്കട്ടെ...
😢😢😢😢
" ഉപ്പാനോട് പറഞ്ഞാളെ നമ്മൾ വരുന്നുണ്ടെന്ന് അവരോട് വിളിച്ചു പറയാൻ.... വാ പോവാം.... "
"ഈ കോലത്തിലോ..... "
". ഷർട്ട് ഒക്കെ ഇട്ട് വാ..... "
"അതിനൊന്നും എനിക്ക് വയ്യ.... നീ വരുന്നുണ്ടേൽ വാ.... "
" പിന്നെ നിന്നെ ഞാൻ ഈ കോലത്തിൽ അങ്ങട് കൊണ്ടകല്ലേ നടക്കങ്ങോട്ട് "
അവൻ എന്നെ പിടിച്ചു വലിച്ച് റൂമിലോട്ട് കൊണ്ട് പോയി...ഷർട്ട് ഓക്കേ മാറ്റിപ്പിച്ചു...
ഒക്കെ കഴിഞ്ഞ് ഞങ്ങൾ ആ വീട്ടിലേക്ക് പോയി.... വീടിന്റെ വലുപ്പം കണ്ടാൽ തന്നെ അറിയാം കൊമ്പത്തെ ആൾക്കാർ ആണെന്ന്.... അത് തന്നെ ആണല്ലോ എന്റെ ഉപ്പാക്കും വേണ്ടത്.....
എനിക്ക് കാറിൽ നിന്നിറങ്ങാനെ തോന്നുന്നില്ല ... അനു വന്നു വിളിച്ചു കൊണ്ട് പോയി.
പിന്നെ എന്താ അവിടെ നടന്നതെന്ന് എനിക്കെന്നെ ഓർമയില്ല....ആരോ വന്നു എന്റെ മുന്നിൽ നിന്നു.... ഞനൊന്ന് നോക്ക് പോലും ചെയ്തില്ല... ജസ്റ്റ് പേര് അവിടെ ഇരുന്ന ഇരുത്തത്തിൽ തന്നെ ചോദിച്ചു. ചായയും കുടിച് പോന്നു...
അനുവിനു ഇതൊന്നും തീരെ പറ്റിയിട്ടില്ല... ഡ്രൈവിംഗ് ചെയ്തോണ്ടിരിക്കുമ്പോൾ എന്തൊക്കെയോ കലപില പറയുന്നുണ്ട്...
ഞാനൊന്നുo ശ്രേധിക്കാൻ പോയില്ല...
പിന്നെ എല്ലാതും വളരെ പെട്ടെന്നായിരുന്നു... വീട്ടുകാർ കാണാൻ പോവലും ഉറപ്പിക്കലും എല്ലാം....
എല്ലാ ഒരുക്കങ്ങളും ദേ ഇപ്പൊ ഇന്ന് എന്റെ കല്യാണ ദിവസം വരെ എത്തി നിൽക്കുന്നു...
ഇപ്പഴും മനസ്സിൽ ഒരു ആഗ്രഹമേ ഉള്ളൂ..ഹിസാനയെ ഒന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന്...
ആഗ്രഹിക്കുന്നത് തെറ്റ് ആണെന്ന് അറിയാം.മറ്റൊരുത്തിയെ മഹർ ചാർത്താൻ പോകുന്ന ഞാൻ ഇനിയും ഇങ്ങനെ ഒന്നും ചിന്തിക്കാൻ പാടില്ല.പക്ഷെ എന്റെ മനസ്സ് അതിന് തയ്യാറാകുന്നില്ല...
"അമൻ മോനെ. ഇവിടെ ഇരുന്ന് സ്വപ്നം കാണണോ ടാ. വാ നികാഹിനുള്ള സമയം ആയി.. പള്ളിയിൽ പോകാം "
എന്ന് എളാപ്പ പറഞ്ഞപ്പോൾ നെഞ്ചിൽ തീ കോരി ഇട്ട പോലെ ആയിരുന്നു എനിക്ക്...
ഉമ്മ വന്നു എന്റെ നെറ്റിയിൽ ഉമ്മ വെച്ചു.
അങ്ങനെ മണ്ഡപത്തിൽ നിന്ന് എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചു ഞാൻ ഇറങ്ങി......
നികാഹ് കഴിഞ്ഞു. ഇപ്പൊ ഞാൻ കാണാത്ത ആ കുട്ടി എന്റെ പെണ്ണായി... എനിക്ക് കൈ തന്നപ്പോൾ ആ ഉപ്പയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.
ഇനിയിപ്പോ നേരെ പെണ്ണിന്റെ മണ്ഡപത്തിലേക്ക് ആണ്.... മഹർ ചാർത്തി കൊടുക്കാൻ...
അവിടെ ചെന്നു ഇറങ്ങിയപ്പോൾ ഓരോ റോസാപ്പൂക്കളുമായി എന്നെ ഓരോരോ കുട്ടികൾ വരവേറ്റു... അകത്തു ചെന്നപ്പോൾ ഒരു സ്ഥലത്ത് പാട്ടും ദഫും ഡാൻസും എല്ലാം കൊണ്ടും നിറഞ്ഞിരുന്നു...
എന്നെ കൊണ്ട് പോയി സ്റ്റേജിൽ ഇരുത്തി.പെണ്ണിനെ വിളിക്ക് എന്നൊക്കെ ആരൊക്കെയോ പറയുന്നുണ്ട്.
കുറച്ചു കഴിഞ്ഞപ്പോൾ പുതുനാരി വന്നേ എന്നൊക്കെ ആരൊക്കെയോ വിളിച്ചു പറയുന്നുന്നത് കേട്ടപ്പോൾ മനപ്പൂർവം എന്റെ കണ്ണുകളെ ആ ദിശയിൽ നിന്നും നോട്ടം തെറ്റിച്ചു.
ഒരു മിന്നായം പോലെ അവൾ കണ്ണിലൂടെ മറഞ്ഞു പോയി.
ഒടുവിൽ അവൾ എന്റെ അടുത്തെത്തി.മഹർ ഇട്ട് കൊടുക്കാൻ അവളുടെ ഉപ്പ പറഞ്ഞു.
കയ്യിലുണ്ടായിരുന്ന മഹർ ഞാൻ ഒന്ന് നോക്കി... എന്തോ കൈ നന്നായി വിറക്കുന്നുണ്ട്...
പതിയെ ഞാൻ അവളുടെ കഴുത്തിൽ മഹർ അണിയിച്ചു കൊടുത്തു... ഇനി ഇവളുടെ കണ്ണുനീർ കാണേണ്ടി വരുമോ എന്നായിരുന്നു എന്റെ അപ്പഴത്തെ ചിന്ത..
ഫോട്ടോ എടുക്കലും ഫുഡ് കഴിക്കലും ഒക്കെ കഴിഞ്ഞ് എന്റെ വീട്ടിലേക് യാത്ര തിരിച്ചു...
ഭയങ്കര ക്ഷീണം ഉള്ളത് കൊണ്ട് ഞാൻ വേഗം മുറിയിൽ ചെന്നു ഫ്രഷ് ആയി വന്നു.
എന്നിട്ട് താഴേക്ക് ചെന്നു..കുടുംബക്കാരൊക്കെ ഉണ്ട്..
ഞാൻ അനുവിന്റെ അടുത്ത് പോയിരുന്നു. അനു എനിക്ക് കുറെ ഉപദേശം തന്നു..
പഴയതൊന്നും ഓർത്തു അവളെ സങ്കടപെടുത്തരുതെന്നും സ്നേഹിക്കണം എന്നും ഒക്കെ..ഞാൻ ഒക്കേത്തിനും മൂളി കൊടുത്തു....
രാത്രിയിൽ ഫുടൊക്കെ കഴിച്ചു റൂമിലേക്ക് പോയി...
ഓള് എവിടെയാണവോ... ഓളോട് പറയണം എന്റെ കാര്യങ്ങൾ... അവളെ ഇപ്പൊൾ ഉൾകൊള്ളാൻ എനിക്ക് കഴിയില്ലെന്ന്...എനിക്ക് എന്റെ ഭാര്യയായി കാണാൻ കഴിയില്ലെന്ന്...
അവളെ കുറിച്ച് ഓരോന്ന് ചിന്തിച്ചിരിക്കുന്ന സമയത്താണ് പെട്ടന്ന് ആരോ വാതിൽ തുറന്നത്...
ഞാൻ ആരാണെന്ന് നോക്കിയപ്പോൾ അവിടെ ഉണ്ടായിരുന്ന ആളെ കണ്ട് എന്റെ കിളിo കൂടും ഒക്കെ പോയി....
"നീ... നീയോ... "
ഇവളെങ്ങനെ ഇവിടെ റബ്ബേ...ഇനി എനിക്ക് തോന്നുന്നതാവോ....
എന്റെ ചോദ്യത്തിന് ഒരു നിറഞ്ഞ പുഞ്ചിരി മാത്രം നൽകി അവൾ ഡോർ പോയി ക്ലോസ് ചെയ്തു...
"ഏയ്..എന്തിനാ ഡോർ ക്ലോസ് ചെയ്യുന്നേ...നീ എന്താ ഇവിടെ സിനു...."
"അത് ശെരി... നിങ്ങള് മഹർ ചാർത്തി കൊടുന്ന പെണ്ണ് നിങ്ങളുടെ വീട്ടിൽ അല്ലാതെ പിന്നെ എവിടെ ഉണ്ടാവാ... "
"വാട്ട്... ഞാ...ഞാൻ നിന്നെയാണോ...എ... എനിക്കൊന്നും... "
ഇവള് ഇതെന്തൊക്കയാ പറയുന്നേ... ഞാൻ മഹർ ചാർത്തിയ പെണ്ണെന്നോ... അതിന് ഞാൻ ഇവളേയല്ലല്ലോ കെട്ടിയത്... ഇവൾക്ക് പ്രാന്ത് ആയതാണോ... അതോ ഇവളെ തന്നെ ഓർത്തു എനിക്ക് പ്രാന്ത് ആയതാണോ...
"ഹലോ മൈ ഡിയർ കെട്ടിയോനെ... നിങ്ങൾക്കൊന്നും മനസ്സിലായില്ലെന്ന് തോന്നുന്നു... എന്നാലേ ഇതൊന്ന് നോക്ക്... നിങ്ങൾ കെട്ടിയ മഹർ ആണ്... ഇതിൽ നിങ്ങടെ പേര് തന്നെ അല്ലെന്ന്.."
അവൾ രണ്ടു കൈ കൊണ്ടും എന്റെ തോളിൽ കയ്യിട്ട് മഹർ കാണിച്ചു പറഞ്ഞു.
ഞാൻ നോക്കിയപ്പോൾ അത് ഞാൻ കെട്ടി കൊടുത്ത മാല തന്നെ ആണ്.അപ്പൊ ഞാൻ എന്റെ സിനുവിനെ തന്നെയാണോ കെട്ടിയത്... പക്ഷെ എങ്ങനെ...
അതിന് ഇവൾക്ക് എന്നെ ഇഷ്ടമാണോ... അപ്പൊ ഇവള്ടെ നികാഹ് ആൾറെഡി കഴിഞ്ഞിട്ടുണ്ടായിരുന്നില്ലേ...
"നിങ്ങൾക് ഇപ്പോൾ ഒരുപാട് സംശയം ഉണ്ടാകും എന്നെനിക്കറിയാം... അതൊക്ക ഞാൻ ഇപ്പോ തീർത്തു തരാം ട്ടോ...
ആദ്യം എന്റെ ഡ്രസ്സ് ഒന്ന് നോക്ക്... ഇത് കണ്ടിട്ട് നിങ്ങൾക് എന്ത് തോന്നുന്നു..."
അവൾ അത് പറഞ്ഞപ്പോഴാ ഞാൻ അവളുടെ ഡ്രെസ്സ് ശ്രേധിച്ചത്... അന്ന് അവൾക് വേണ്ടി ഞാൻ വാങ്ങിയ ഡ്രസ്സ് ആയിരുന്നു അത്... അത് അന്നവിടെ ഇട്ടേച് പോയെന്ന് ഇപ്പഴാ എനിക്ക് ഓർമ വന്നത്...
*നീ ഈ ഡ്രസ്സ് ഇട്ടാൽ എന്നെ ഇഷ്ടമാണെന്ന് ഞാൻ കരുതിക്കോളാം* എന്ന് അന്ന് ഞാൻ പറഞ്ഞിരുന്നു..
അപ്പൊ ഇവള് ഇപ്പോ ഇത് ഇട്ടതിനർത്തo എന്നെ ഇഷ്ടo ആണെന്നല്ലേ...😍
"അതെ... എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടാ...
നിങ്ങളുടെ മനസ്സിൽ ആദ്യമായിട്ട് കയറി കൂടിയ പെണ്ണ് നിങ്ങടെ സ്വന്തം തന്നെ ആണ്... നിങ്ങളുടെ മാത്രം...
*ഐ ലവ് യു *
നമ്മുടെ സ്നേഹം മനസ്സിലാക്കി കൊണ്ട് നമ്മളെ ഇങ്ങനെ ഒരുമിപ്പിച്ചത് ആരാന്ന് നിങ്ങൾക് അറിയോ.. അതു നിങ്ങടെ ഉപ്പ തന്നെ ആണ്... "
"എന്ത്... ഉപ്പയോ..."
"അതെ... വിശ്വസം വരുന്നില്ലാല്ലേ... ഒരു ദിവസം നിങ്ങൾ ഉപ്പാനോട് കയർത് പലതും പറഞ്ഞത് ഓർമയില്ലേ... അന്ന് നിങ്ങൾ പോയതിനു ശേഷം നമ്മുടെ ഉമ്മയും ഉപ്പാനോട് ഒരുപാട് സംസാരിച്ചു...
എന്തോ... അന്ന് പടച്ചോന് ഉപ്പാക്ക് നേർവഴി കാണിച്ചു കൊടുത്തു...അന്ന് പഴയ പ്രവർത്തികളും നിങ്ങളോട് പെരുമാറിയതും ഒക്കെ ഓർത്തു കുറ്റബോധത്തോടെ കാർ ഓടിക്കുമ്പോൾ നിയത്രണം വിട്ട് കാർ ഒരു പോസ്റ്റിൽ ഇടിച്ചു....
അന്ന് മുതൽ ഉപ്പ പണത്തിന്റെയും പ്രശസ്തിയുടെയും പുറകെ പോകുന്ന ആളല്ല... ഇപ്പോൾ സാധാരണ ഒരു മനുഷ്യനായി മാറിയിരിക്കുന്നു...
അനുവിലൂടെയാണ് നിങ്ങൾക് എന്നെ ഇഷ്ടമുള്ള കാര്യം ഉപ്പ അറിയുന്നത്... ഇതുവരെ നിങ്ങടെ ഒരു ആഗ്രഹവും സാധിച്ചു തരാത്ത ഉപ്പാക്ക് നിങ്ങടെ ഈ ആഗ്രഹം നിറവേറ്റി തരണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു...
പിന്നെ അങ്ങോട്ടുള്ളതു ഒക്കെ ഞങ്ങടെ പ്ലാനിങ് ആയിരുന്നു... നിങ്ങൾക് ഇങ്ങനെ ഒരു ട്വിസ്റ്റ് തരാൻ മനപ്പൂർവം എല്ലാതും മറച്ചു വെച്ചതാ...
അന്ന് നിങ്ങൾ എന്നെ തന്നെയാ പെണ്ണ് കാണാൻ വന്നത്... അന്ന് നിങ്ങളെന്റെ മുഖത്തെക്ക് നോക്കിയിരുന്നെങ്കിൽ അന്ന് അവിടെ വെച്ച് തന്നെ എല്ലം തീർന്നിരുന്നു...
പക്ഷെ ഞങ്ങടെ ഭാഗ്യം കൊണ്ട് നിങ്ങളെന്റെ മുഖത്തോട്ട് പോലും നോക്കിയില്ല... ഹാ അങ്ങനെ ഇപ്പോൾ താ കാര്യങ്ങൾ ഇവിടെ വരായി... "
"ഹ്മ്മ്.... എല്ലാരും അപ്പൊ എന്നെ പറ്റിക്കുക ആയിരുന്നല്ലേ... എനിവെ അൽഹംദുലില്ലാഹ്....ഇങ്ങനെയൊന്നും ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല... നിന്നെ എനിക്ക് തന്നെ കിട്ടിയല്ലോ... എന്റെ ബെറ്റർ ഹാഫ് ആയി... ലവ് യൂ സൊ മച്ച് സിനു..."
എന്ന് പറഞ്ഞ് ഞാൻ അവളെ എന്നോട് ചേർത്തിയപ്പോഴാണ് എനിക്ക് വേറെ ഒരു കാര്യം ഓർമ വന്നത്...
"അപ്പൊ നീ അന്ന് മണവാട്ടിയുടെ വേഷത്തിൽ ആരുടെയോ കൂടെ നിൽക്കുന്ന ഫോട്ടോ കാണിച്ചു തന്നതോ... അതാരായിരുന്നു..."
"അതോ...അത് നിങ്ങടെ പുന്നാര അളിയൻ ആയിട്ട് വരും.... കോളേജിൽ ഒപ്പനക്ക് ഞാൻ മണവാട്ടി ആകുമ്പോ കാക്കൂന്റെ കൂടെ എടുത്ത ഫോട്ടോ ആണത്... എങ്ങനെയുണ്ട്... "
"ഓഹോ... ഹമ്പടി കള്ളീ... നീ എന്നെ ശെരിക്കും തീ തീറ്റിച്ചു... നിന്നെ ഞാൻ ഇന്ന് ശെരിയാക്കി തരാടീ.... "
എന്ന് പറഞ്ഞു ഞാൻ അവളുടെ ചുണ്ടിൽ ഒരു അടാർ കടി വെച്ച് കൊടുത്തു..
"ഇത് എങ്ങനെയുണ്ട്... "
ഞാൻ പുരികം പൊക്കി കൊണ്ട് ചോദിച്ചു...
"ആ.... എന്നെ അങ്ങ് കൊല്ല്..."
"ആ... ഇതൊന്നും അല്ല... നിനക്കുള്ളത് വരാൻ പോകുന്നെ ഉള്ളൂ.... "
"ആണോ.... അതൊക്ക പിന്നെ... ഇപ്പൊ താഴെ നമ്മളെ ഒരുപാട് പേർ കാത്തു നിൽക്കുന്നുണ്ട്.... വന്നേ... "
"അതാരോക്കെയാ... "
ഞാനും അവളും കൂടി താഴേക്ക് പോയി... അവിടെ എന്റെ വീട്ടുകാരും സിനുവിന്റെ വീട്ടുകാരും ഉണ്ടായിരുന്നു.....
എന്റെ കണ്ണുകൾ ആദ്യം തേടിയതു എന്റെ ഉപ്പാനെ ആയിരുന്നു....
ഞങ്ങളെ നോക്കി ചിരിച്ചു നിൽക്കുന്ന ഉപ്പാനെ ഞാൻ കണ്ടു... ഒരു നിമിഷം ഞാൻ ഉപ്പാനെ തന്നെ നോക്കി നിന്നു പോയി...
"എന്താടാ മോനെ... നീ എന്നെ ഇങ്ങനെ നോക്കുന്നത്.... "
ആ വിളിയിൽ നിന്നന്നെ എനിക്ക് മനസ്സിലായി ഉപ്പ പുതിയ ആള് ആയിട്ടുണ്ടെന്നു.... ഞാൻ പോയി ഉപ്പാനെ കെട്ടിപിടിച്ചു...
"ഉപ്പ... "
"മോനെ "
കുറെ നേരം അങ്ങനെ നിന്നു... അവസാനം ഉപ്പ തന്നെ അകന്ന് നിന്ന് പറഞ്ഞു.....
"എല്ലാത്തിനും എന്നോട് പൊറുക്കില്ലേടാ നീ....ഞാൻ നിന്നോട് എല്ലാത്തിനും ക്ഷമ ചോദിക്കാണ്... "
"എന്താ ഉപ്പ ഇത്.....ഇനിയങ്ങോട്ട് ഉപ്പാന്റെ സ്നേഹം മതി എനിക്ക്...... "
ഉപ്പാനോട് സംസാരം കഴിഞ്ഞ ശേഷം ആണ് ഞാൻ ആ മുഖം കണ്ടത്... ഏതു മുഖം എന്നല്ലേ..വേറെ ആരാ.... നമ്മടെ അളിയനെ....
"അളിയാ....."
"ഹാ.... എല്ലാതും ഓൾ പറഞ്ഞില്ലേ..... എന്നാലും എന്റെ ഒരു ഗതി... സ്വന്തം അനിയത്തീടെ കല്യാണത്തിന് ഒളിച്ചും പാത്തും ആണ് നടന്നത്.... അതും ഓൾടെ ചെക്കൻ കാണുമെന്നു കരുതി...."
"ഹഹഹ..... ഒന്നും ഞാൻ കാരണമല്ലല്ലോ... നിങ്ങടെ പ്ലാൻ തന്നെ അല്ലായിരുന്നില്ലേ എല്ലാം... "
"അതും ശെരിയാ... "
അങ്ങനെ അവരോട് സംസാരിച്ചു സമയം ഒരുപാട് കഴിഞ്ഞു...
"എടാ അമനെ... ഇന്ന് നിങ്ങടെ ഫസ്റ്റ് നൈറ്റ് അല്ലെ... ഇവിടിരുന്നു സംസാരിച്ചു അത് കഴിക്കാൻ ആണോ നിങ്ങടെ ഉദ്ദേശം... ഇനി മതി ഇവിടെ ഇരുന്ന് തള്ളിയത്... ഞങ്ങള്ക് ഒന്നും കേൾക്കാൻ താല്പര്യം ഇല്ല... കിടക്കെടാ പോയിട്ട്....."
ഈ ഡയലോഗിന്റെ ഉടമസ്ഥൻ വേറെ ആരും അല്ലാ.... തെണ്ടി അലവലാതി അനു ആണ്....
"നിന്നെ ഒന്ന് എനിക്ക് ശെരിക്ക് കാണേണ്ടതുണ്ട് കേട്ടോ...
"ഓ ആയിക്കോട്ടെ.... " ഓൻ പല്ലിളിച് കൊണ്ട് പറഞ്ഞു.
ഈ കോപ്പിന് എങ്കിലും എന്നോട് എല്ലാം പറയായിരുന്നു.... ബ്ലഡി ചങ്ക്...
ഞങ്ങളെ പിന്നെ ആരും അവിടെ നിർത്തിയില്ല.... ഓടിച്ചു വിട്ടു അവിടെന്ന്....
"അല്ല.... സിനു. നീ ഒരു പാവപെട്ട വീട്ടിലെ ആണെന്ന് ആണല്ലോ അൻസി പറഞ്ഞത് "
"അൻസിയോ... അതൊക്കെ നിങ്ങടെ അനു ചുമ്മ തട്ടി വിട്ടതാ... "
"ഓഹോ...
അല്ല... എനിക്കൊരു ഡൌട്ടും കൂടി ഉണ്ട്... നീ എന്തിനാ ഊമയായി കുട്ടികളെ പഠിപ്പിക്കുന്നെ... ഐ മീൻ ആഗ്യ ഭാഷയിൽ... "
"ആ കുട്ടികളൊക്കെ ഡിഫറെൻറ്ലി ആബിൾ ആയിട്ടുള്ള കുട്ടികളാ... അപ്പൊ ഞാൻ അവരുടെ ഭാഷയിൽ സംസാരിച്ചു എന്നെ ഉള്ളൂ... "
"ഹ്മ്മ്... ഇപ്പൊ എന്റെ ഡൌട്ടും തീർന്നു....
അപ്പൊ പിന്നെ എങ്ങനെയാ നമ്മടെ കാര്യം.... "
എന്ന് പറഞ്ഞു ഞാൻ അവളെ എന്നിലേക്ക് ഒറ്റ വലിയാർന്നു........
അപ്പൊ പിന്നെ എങ്ങെനെയാ നമ്മടെ കാര്യം... നമുക്ക് സ്റ്റോപ്പ് ആകല്ലേ.... ഇപ്പൊ അമനും ഹിസാനയും ഹാപ്പി ആണ്... ഇനി അവരങ് ജീവിച്ചോളും....നമ്മള് ഇടപെട്ട് കുളമാക്കണ്ട......
ബൈ ഫ്രണ്ട്സ്.....
(ശുഭം)
==================================
*_📚🌈പുസ്തകത്താളുകൾ💖📚 ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞ ഭാഗങ്ങൾ_____ ആവശ്യമുള്ളവർക്ക്_______________9745154829____* MOHD DANISH
ഹലോ ഫ്രണ്ട്സ്
അപ്പൊ സ്റ്റോറി തീർന്നിരിക്കുകയാണ്... നിങ്ങൾക് ഇഷ്ടപ്പെട്ടന്ന് വിചാരിക്കുന്നു... സോറി... എല്ലാവരുടെയും അഭിപ്രായങ്ങൾ അറിയിക്കണേ....
neeyanen muhabath
nee aan en muhabeth
helo novels
share chat novels

0 Comments
Post a Comment