🥀 𝐇𝐀𝐙𝐖𝐀 🥀


💘Full part💘

✍️Aadi


"*ആദം* പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ഡേവിഡ് നിന്നെ ചതിക്കാണ് അവൻ പറഞ്ഞതെല്ലാം കള്ളമാണ്"

"പോടി ആരാണ് എന്നെ ചതിക്കുന്നത് എന്നോക്കെ എനിക്കറിയ "

ഇതും പറഞ്ഞ് മ്മളെ സൈടിലേക്ക് തള്ളി അവൻ പോയി മ്മൾ അവിടിരുന്ന് പോട്ടിക്കരഞ്ഞു എന്ത ആദം നീ ഞാൻ പറഞ്ഞത് വിശ്വസിക്കാത്ത് .... ഇതിനെല്ലാം കാരണം ആ ഡേവിഡ് ആണ്

പെട്ടന്ന് ആരോ മ്മളെ ചുമലിൽ പിടിച്ചത് മ്മൾ കണ്ണോക്കെ തുടച്ചിട്ട് ആരാണെന്ന് തിരിഞ്ഞ് നോക്കിയതും * Dua * ആയിരുന്നു അത്

" *Hazwa* എന്ന് പറ്റി ഡീ"

'മ്മൾ അപ്പോ തന്നെ ഓളെ കെട്ടിപ്പിടിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞു ഓൾ ഒക്കെ ശരിയാവും എന്നും പറഞ്ഞ് മ്മളെ ക്ലാസിലേക്ക് കൂട്ടികൊണ്ട് പോയി ....

അങ്ങനെ കോളേജ് വിട്ടതും മ്മൾ ചുറ്റിനും ആദമിനെ തിരഞ്ഞെങ്കിലും ഓനെ കണ്ടില്ല പക്ഷേ മ്മളെ നോക്കി പുച്ഛിച്ച് ചിരിക്കുന്ന ഡേവിഡിനെ മ്മൾ കണ്ടു...

മ്മൾ അവനെ മൈന്റ് ആക്കാതെ വേഗം വീട്ടിൽക്ക് പോന്നു... വീട്ടിൽ വന്നിട്ട് മ്മൾ ആദമിന് കുറെ മെസ്സേജ് അയക്കും വിളിക്കും ചെയ്തെങ്കിലും ഓന്റെന്ന് യാതോരു വിധ പ്രതികരണവുമുണ്ടായിരുന്നില്ല...

എല്ലാം ഇവിടെ അവസാനിച്ചു എന്ന് കരുതി കരഞ്ഞ് കരഞ്ഞ് മ്മൾ എപ്പഴോ ഉറങ്ങി...

☘️☘️☘️☘️☘️☘️☘️☘️☘️☘️

"ആദം പ്ലീസ് Hazwa പാവാണ് നീ വെറുതെ ആ ഡേവിഡിന്റെ വാക്ക് കേട്ട് ഓളെ തള്ളിക്കളയരുത് ഡേവിഡ് നമ്മളെ ഫ്രന്റ് ആണേലും ഓൻ ഒരു പക്ക ഫ്രോഡ് കൂടെ ആണ് നീ വെറുതെ ആ പാവത്തിനെ വേദനിപ്പിക്കരുത് "

"എന്താട അനസേ അനക്ക് ഓളോട് ഇത്ര സിംപതി എന്ന നിയങ് എടുത്തോ ഓളെ ഓൾ വഞ്ചകിയാണ് നീ കണ്ടതല്ലേ ഡേവിഡ് കാണിച്ച് തന്ന ഫോട്ടോ അതിൽ ഓളെ ഒരു ചെക്കൻ താങ്ങി പിഡിച്ച് നിൽക്കുന്നത് ഓര് പരസ്പരം മുഖത്തോട്ട് നോക്കുന്നതു മോക്കെ "

''ആ അതോക്കെ ശരിയാവും പക്ഷേ നീ അതിനെ കുറിച്ച് ഡേവിഡ് പറഞ്ഞതല്ലാതേ ഒന്നും അന്വേഷിച്ചില്ലല്ലോ "

"എനിക്ക് ഇനി ഒന്നും അന്വേഷിക്കാനില്ല ഓൾ വഞ്ചകിയാണ് വഞ്ചകി "

ഇതും പറഞ്ഞ് മ്മളെduke എടുത്ത് മ്മൾ പറപ്പിച്ച് വിട്ടു... വീട്ടിൽ എത്തിയതും മ്മൾ ഫോൺ എടുത്ത് നോക്കിയപ്പോ ആ വഞ്ചകിയുടെ ഒരു പാട് മെസ്സേജുകളും കാളും ഉണ്ട് മ്മൾ പിന്നെ അതോന്നും നോക്കാൻ പോയില്ല...

വേഗം ഫുഡ് കഴിച്ച് വന്ന് കിടന്നു....

☘️☘️☘️☘️☘️☘️☘️☘️☘️☘️

രാത്രി ഏറെ വൈകിയതും പെട്ടന്ന് മ്മളെ ശരീരമാകെ വേദനിക്കാൻ തുടങ്ങി  നെഞ്ച് ആണ് കൂടുതൽ വേദന മ്മൾക്ക് അലറി കരയണമെന്നുണ്ടേലും മ്മളെ ശബ്ദം പുറത്തേക്ക് വന്നില്ല മ്മളിപ്പോ മരിക്കുമെന്ന് മ്മൾക്ക് തോന്നിയതും

മ്മൾ വേഗം ഫോൺ എടുത്ത് ആദമിന് മെസ്സേജ് ചെയ്തു

"ആദം മ്മൾ ഒരു തെറ്റും ചെയ്തിട്ടില്ല Love u and miss u"

മെസ്സേജ് സെന്റ് ആയപ്പഴക്കിന് മ്മളെ കയ്യിൽ നിന്ന് ഫോൺ ഊർന്ന് പോയിരുന്നു...

ഒരു വാടിയ പൂ കണക്കെ hazwa എന്നന്നെക്കുമായി ഈ ലോകം വെഡിന്ന് ബെടിലേക്ക് വീണിരുന്നു....

☘️☘️☘️☘️☘️☘️☘️☘️☘️☘️

(പിറ്റേന്ന് )

അലാറം അടിക്കുന്നത് കേട്ടതും മ്മൾ വേഗം എണീറ്റ് ഫ്രഷായി നിസ്കരിച്ച് ഫുഡും കഴിച്ച് കോളേജിലേക്ക് വിട്ടു കോളേജിൽ എത്തിയതും അനസ് മ്മളെ നേരെ ചീറി കൊണ്ട് വന്ന് മ്മളെ മുഖമടക്കി ഒന്ന് തന്നു

പ്രതീക്ഷിക്കാതെ ഓന്റെന്ന് അങ്ങനെ കിട്ടിയപ്പോൾ മ്മൾ അന്തം വിട്ട് ഓനെ നോക്കി അപ്പോ തന്നെ മ്മളെ നേരെ ഓൻ ഓന്റെ ഫോൺ നീട്ടി അതിലുള്ള വീഡിയോ പ്ലേ ആക്കിയതും ആ വീഡിയോ കണ്ട് മ്മൾ ഞെട്ടി

അതിൽ Hazwa നെ ഡേവിഡ് ഉന്തുന്നതും അതിലെ പോയ ഒരു ചെക്കൻ ഓളെ താങ്ങി പിടിക്കുന്നതുമായിരുന്നു...

അപ്പോ hazwa പറഞ്ഞ മാതിരി ഡേവിഡ് മ്മളെ ചതിക്കായിരുന്നോ മ്മൾക്ക് ആകെ തല കറങ്ങുന്ന മാതിരി തോന്നി മ്മൾ അനസിന്റെ കൈയ്യിൽ പിടിച്ചു അപ്പോ തന്നെ ഓൻ പറഞ്ഞു

'' ഇത് അന്നാ മ്മളിൽ ഉണ്ടായ സംഭവത്തിന്റെ സിസിടിവി ഫൂട്ടേജ് ആണ് ഇത് കിട്ടാൻ മ്മൾ കുറെ കഷ്ടപ്പെട്ടു ഇപ്പോഴെങ്കിലും നിനക്ക് സത്യങ്ങൾ മനസ്സിലായല്ലോ "

മ്മൾ അപ്പോ തന്നെ അനസിന്റെ കൈയ്യിൽ നിന്ന് മ്മളെ കൈ എടുത്ത് ഡേവിഡിന്റെ അടുത്തേക്ക് വിട്ടു

മ്മളെ കണ്ടതും ഓൻ മ്മളെ നോക്കി പുഞ്ചിരിച്ചു മ്മൾ ഓന്റെ മോന്ത അടക്കി ഒന്ന് കൊടുത്തു

"എന്തിനായിരുന്നു നീ ഞങ്ങളെ പിരിയിപ്പിച്ചത് നിന്നെ ഞാൻ എന്റെ നല്ലോരു ഫ്രണ്ട് ആയിട്ടല്ലെട കണ്ടത് എന്നിട്ട് നീ മ്മളെ ചതിച്ചില്ലെ.. "

ഓൻപോട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു

''ഞാൻ മോഹിച്ച പെണ്ണിനെ നീ സ്വന്തമാക്കിയാൽ പിന്നെ എന്റെ മുന്നിൽ ഇതല്ലാതെ മറ്റൊരു വഴിയും ഉണ്ടാർന്നില"


ഓൻ ഇത് പറഞ്ഞതും മ്മൾ ഓനെ തല്ലി അപ്പോ തന്നെ അനസ് വന്ന് മ്മളെ  പിടിച്ച് മാറ്റി

" ഇനി അവനെ തല്ലീട്ട് കാര്യല്ല നീ വേഗം hazwaടെ അടുത്തേക്ക് ചെല്ല് "

അപ്പോ തന്നെ മ്മൾ നേരെ ഓളെ ക്ലാസിലേക്ക് വിട്ടു പക്ഷേ അവിടെ ഓൾ ഇണ്ടാർന്നില മ്മൾ ഫോൺ എടുത്ത് ഓൾക്ക് Sയൽ ചെയ്യാൻ നിന്നപ്പഴ ഓളെ ലാസ്റ്റ് മെസ്സേജ് മ്മൾ കണ്ടത്

"ആദം മ്മൾ ഒരു തെറ്റും ചെയ്തിട്ടില്ല LUV U and miss U "

ഇത് കണ്ടതും മ്മളെ നെഞ്ചിൽ ഒരു കോളളിയാൻ മിന്നി മ്മൾ അപ്പോ തന്നെ ഓൾക്ക് കുറെ വിളിച്ചെങ്കിലും ഓള ഫോൺ സ്വിച്ച് ഓഫ് ആണ് ഇന്ന് മോണിംഗ് 1:30ക്ക് ആണ് ഓളെ ലാസ്റ്റ് സീൻ

മ്മൾക്ക് ആകെ പേടിയാവാൻ തുടങ്ങി മ്മൾ അപ്പോ തന്നെ ഓളെ വീട്ടിലേക്ക് വിട്ടു വിറക്കുന്ന കൈകളോട് വീടിന്റെ കാളിംഗ് ബെൽ അമർത്തിയതും ഓളെ ഉപ്പ വന്ന് ഡോർ തുറന്നു

അദ്ദേഹം ആ കെ ക്ഷീണിച്ചിരുന്നു " ആര"

" ഞാൻ hazwaടെ ഫ്രന്റ് ആണ് ഓളെ ഒന്ന് കാണാനായിരുന്നു "

മ്മൾ അത് പറഞ്ഞതും ആ ഉപ്പ മ്മളെ ദയനീയമായി നോക്കി കൊണ്ട് പറഞ്ഞു

"മോനെ ഓൾ ഈ ലോകം വിട്ട് പോയിട്ട് മണിക്കൂറുകൾ ആയി അറ്റാക്ക് ആയിരുന്നു ഞങ്ങൾക്ക് ആകെ ഉള്ള ഒരു കുഞ്ഞ് ആയിരുന്നു "

ഇത് കേട്ടതും മ്മൾ " നോ " എന്നലറി

മ്മൾ പള്ളിക്കാട്ടിലേക്ക് ഓടി അവിടെ പുതുതായി ഉള്ള കബറ് കണ്ട് മ്മളെ ഉള്ള0 പിടച്ചു

മ്മൾ അതിനടുത്ത് പോയി ഇരുന്നു

'' Hazwa പെണ്ണേ നിന്റെ ആദം ആണ് വിളിക്കുന്നത് നീ ഇല്ലാതെ മ്മൾക്ക് കഴിയൂല പെണ്ണെ നീ പറഞ്ഞത് ശരിയായിരുന്നു ഡേവിഡ് ചതിയ നാ യി രുന്നു "

ഇതും പറഞ്ഞ് മ്മൾ ആ കബറിനരികിൽ ഇരുന്ന് പോട്ടിക്കരഞ്ഞു.... മ്മൾക്ക് കരയാൻ കൂട്ടിനെന്നോണം മഴയും തകൃതിയായി പെയ്യ്ത് കൊണ്ടിരുന്നു....


ശുഭം....
*_📚🌈പുസ്തകത്താളുകൾ💖📚 ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞ ഭാഗങ്ങൾ_____ ആവശ്യമുള്ളവർക്ക്_______________9745154829____* MOHD DANISH
NB :-  ഏത് കാര്യത്തിന്റെയും സത്യാവസ്ഥ അറിയാതെ ആരെയും വേദനിപ്പിക്കരുത് ചിലപ്പോൾ അത് തിരുത്താൻ മ്മൾക്ക് അവസരം ലഭിച്ചെന്ന് വരില്ല...
ഹസ്വിവ